Monday, April 30, 2018

ഖുനൂത്തും വിഘടിത വാദങ്ങളും

 സുബ്ഹിയിലെ ഖുനൂത്തും വിഘടിത വാദങ്ങളും🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ഖുനൂത് എന്ന അറബി പദത്തിനു പ്രാര്‍ത്ഥിക്കുക,വിനയം കാണിക്കുക,മൌനം ദീക്ഷിക്കുക എന്നൊക്കെ ഭാഷാര്‍ത്ഥമുണ്ട്. എന്നാല്‍ നിസ്കാരത്തില്‍‍ നിര്‍വ്വഹി ക്കപ്പെടുന്ന പ്രത്യേക പ്രാര്‍ത്ഥനയാണ് ഇവിടെ ഖുനൂത് കൊണ്ട് വിവക്ഷിക്കുന്നത്. നിസ്കാരത്തില്‍ മൂന്നുവിധം ഖുനൂത് നിര്‍വ്വഹിക്കപ്പെടുന്നു.

1. നാസിലത്തിന്റെ ഖുനൂത് : മുസ്‌ലിം സമൂഹത്തിനു പൊതുവായി എന്തെങ്കിലും വിപത്തുണ്ടാകുമ്പോള്‍ എല്ലാ നിസ്കാരത്തിലും ഒരുപോലെ നിര്‍വ്വഹിക്കപ്പെടുന്ന ഖുനൂതാണിത്. ഒരിക്കല്‍ ഒരു കൂട്ടം പ്രബോധകരെ ശത്രുപക്ഷം നിര്‍ദാക്ഷിണ്യം അറുകൊല ചെയ്തപ്പോള്‍ ഒരു മാസക്കാലം നബി(സ്വ)യും സ്വഹാബത്തും ഈ ഖുനൂത് നിര്‍വ്വഹിച്ചു.

2.വിത്റിലെ ഖുനൂത്:വിശുദ്ധ റമളാനിലെ അവസാന പകുതിയിലെ വിത്ര്‍ നിസ്കാര ത്തില്‍ മാത്രം നിര്‍വ്വഹിക്കപ്പെടുന്ന ഖുനൂതാണിത്. നബി(സ്വ)യും സ്വഹാബിമാരും ഇത് നിര്‍വ്വഹിച്ചിരുന്നതായി പ്രബലമായ ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്.

3. സ്വുബ്ഹിയിലെ ഖുനൂത് : എല്ലാ ദിവസവും സ്വുബ്ഹി നിസ്കാരത്തില്‍ നിര്‍വ്വഹിക്ക പ്പെടുന്ന ഖുനൂതാണിത്. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇത് സ്ഥിരീകരിക്കുന്നുണ്ട്. നബി(സ്വ) മരണംവരെ ഇത് നിര്‍വ്വഹിച്ചിരുന്നതായി പ്രബലമായ ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇത് സുന്നത്താണെന്ന് ഇമാം ശാഫിഈ(റ) തറപ്പിച്ചുപറയുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, ഇവിടെ മൂന്നാമതായി പരാമര്‍ശിച്ച സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂതിന്റെ കാര്യത്തിലാണ് സുന്നികള്‍ക്കു കേരളത്തിലെ പുത്തനാശയക്കാരുമായി തര്‍ക്കമുള്ളത്.

ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) എഴുതുന്നു: സുബ്ഹിയിലെ രണ്ടാം റക്അത്തിലും റമളാനിൽ രണ്ടാം പകുതിക്ക് ശേഷം വിത്റിലെ അവസാന റക്അത്തിലും അഞ്ച് വഖ്ത് ഫർള് നിസ്കാരങ്ങളിൽ നാസിലത്തിന് വേണ്ടിയും അവസാനത്തെ റക്അത്തിൽ ഇഅ്തിദാലിൽ പതിവായി ചൊല്ലുന്ന ദിക്റിന് ശേഷം ഖുനൂത്ത് ഓതൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ: 66)

"അല്ലാഹുമ്മഹ്ദിനീ"  മുതൽ തുടങ്ങുന്ന ഖുനൂത്തിൽ ഒരു ഭാഗം ദുആയും മറ്റൊരു ഭാഗം സനാഉം (കീർത്തനം) ആകുന്നു മഅ്മൂമായി നിസ്കരിക്കുന്നവൻ ദുആയിൽ ആമീൻ പറയണം സനാഇൽ ഇമാമിനോടൊപ്പം ഓതണം

ഖുനൂത്തിൽ മഅ്മൂം ഇമാമിന്റെ ദുആക്ക് ആമീൻ പറയൽ സുന്നത്താകുന്നു വ ബാരിക് ലീ ഫീമാ അഅ്ത്വൈത വരെയാണ് ദുആയുള്ളത് ശേഷമുള്ള സനാഅ് മഅ്മൂം പതുക്കെ ചൊല്ലണം (തുഹ്ഫ:2/67)

ഖുനൂത്തിന് ശേഷം നബി (സ)യുടെ മേൽ സ്വലാത്തും സലാമും സുന്നത്താണ് ഇമാമും ഒറ്റക്ക് നിസ്കരിക്കുന്നവനും ഇത് ചൊല്ലണം മഅ്മൂം ചൊല്ലുകയോ ആമീൻ പറയുകയോ വേണ്ടത് നമുക്ക് നോക്കാം

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: പ്രബല അഭിപ്രായമനുസരിച്ച് നബി (സ) യുടെ മേലിലുള്ള സ്വലാത്ത് ദുആയിൽ പെട്ടതാകുന്നു ഇമാം ഉറക്കെയാക്കിയാൽ മഅ്മൂം ഉറക്കെ ആമീൻ പറയണം ഇമാമിനോടൊപ്പം ചേരുകയെന്ന അഭിപ്രായം തള്ളപ്പെട്ടതാണ് (തുഹ്ഫ:2/72)

ശാഫിഈ മദ്ഹബിലെ പ്രബല അഭിപ്രായമനുസരിച്ച് നബി (സ)യുടെ മേലിലുള്ള സ്വലാത്ത് ഇമാം ചൊല്ലുമ്പോൾ ആമീൻ പറയലാണ് മഅ്മൂമിന് സുന്നത്ത് തുഹ്ഫയിലെ പ്രബലമെന്ന വാചകത്തെ വ്യാഖ്യാനിച്ചുകൊണ്ട് അല്ലമാ ശർവാനി(റ) എഴുതുന്നത് താഴെ നോക്കുക

എങ്കിലും ഏറ്റവും നല്ലത് ആമീൻ പറയലും ചൊല്ലുകയുമാണ് ഇമാമിന്റെ സ്വലാത്തിന് ആമീൻ പറഞ്ഞതിനുശേഷം സ്വലാത്തു ചൊല്ലുക

ഇമാം റംലി(റ) വിന്റെ ശർഹുൽ ബഹ്ജയിൽ പറയുന്നത് ഇതു രണ്ടുമാവൽ വളരെ നല്ലതാണെന്നാണ് ഇതിൽ രണ്ട് അഭിപ്രായമനുസരിച്ചും കർമമുണ്ട്(ശർവാനി:2/73)


ഖുനൂത്ത് ഒറ്റക്ക് നിസ്കരിക്കുന്നവൻ ഏക വചനമായിട്ടും ഇമാം ബഹുവചനമായിട്ടുമാണ് ചൊല്ലേണ്ടത് ഒറ്റക്ക് നിസ്കരിക്കുന്നവനും മഅ്മൂമും പതുക്കെയാണ് ഖുനൂത്ത് ഓതേണ്ടത് ഇതെല്ലാം തുഹ്ഫയിൽ തന്നെ കാണാം.
[30/04, 2:54 PM] Sabir: ഇമാം നവവി(റ) അദ്കാറില്‍ പറയുന്നു:

وأعلم أن القنوت مشروع عندنا في الصبح وهو سنة مئكدة:(كتا ب الأذكار للنووي

“സ്വുബ്ഹി നിസ്കാരത്ത് തില്‍ ഖുനൂത്ത്‌ ഓതല്‍ ഷാഫി മദ്ഹബില്‍ ശക്തമായ സുന്നത്താണ്.

ഇമാം ശാഫിഈ(റ) സ്വുബ്ഹിന്റെ ഖൂനൂത് സുന്നത്താണെന്ന് പറഞ്ഞത് വ്യക്തവും ശക്തവുമായ രേഖകളുടെ അടിസ്ഥാനത്തിലാണ്. അദ്ദേഹം പറയുന്നു:

നബി(സ്വ) ഖുനൂത് ഓതിയിട്ടുണ്ട്. സ്വുബ്ഹിയിലെ ഖുനൂത് ഒരിക്കലും അവിടന്ന് ഉപേക്ഷിച്ചിട്ടില്ല. ബിഅ്റ് മഊനക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍   മുശ്.രിക്കുകള്‍ക്കെതിരില്‍ പ്രാര്‍ര്‍ത്ഥിച്ചുകൊണ്ട് പതിനഞ്ച് രാത്രികളില്‍ ഖുനൂത് ഓതി. പിന്നീട് എല്ലാ നിസ്കാരങ്ങളിലുമുള്ള ഖുനൂത് ഉപേക്ഷിച്ചു. എന്നാല്‍, സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂത് നബി(സ്വ) ഉപേക്ഷിച്ചതായി ഞാനറിയില്ല. എന്നല്ല, ബിഅ്ര്‍ മഊനക്കാര്‍ കൊല്ലപ്പെടുന്നതിന്റെ മുമ്പും ശേഷവും നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതിയിരുന്നുവെന്നാണ് ഞാന്‍ അറിയുന്നത്. നബി(സ്വ)ക്ക് ശേഷം അബൂബക്ര്‍, ഉമര്‍, അലി(റ) എന്നിവരൊക്കെ റുകൂഇന് ശേഷമാണ് ഖുനൂത് നിര്‍വ്വഹിച്ചത്. ഉസ്മാന്‍(റ)ന്റെ ചില ഭരണപ്രദേശങ്ങളിലും ഇങ്ങനെ തന്നെയായിരുന്നു. പിന്നീട് നിസ്കാരത്തിലേക്ക് വൈകിയെത്തുന്നവര്‍ക്ക് ഒരു റക്അത്ത് കിട്ടാന്‍വേണ്ടി ഖുനൂത് റുകൂഇനേക്കാള്‍ മുന്തിക്കപ്പെട്ടു” (അല്‍ഉമ്മ് 7/139).

“അനസ്(റ)നോട് സ്വുബ്ഹിയിലെ ഖുനൂതിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടു. അപ്പോള്‍ പറഞ്ഞു: റുകൂഇനു മുമ്പും ശേഷവും ഞങ്ങള്‍ ഖുനൂത്തോതാറുണ്ടായിരുന്നു.” (ഇബ്നുമാജ: 1/374)

“ബറാഉ ബിനു ആസിബ്(റ) ഉദ്ധരിക്കുന്നു. തീര്‍ച്ചയായും നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതാറുണ്ടായിരുന്നു” (ദാരിമി 1/275).

“അനസ്(റ)നോട് ചോദിക്കപ്പെട്ടു. നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതിയിരുന്നോ? അനസ്(റ) പറഞ്ഞു: അതെ. അപ്പോള്‍ ചോദിക്കപ്പെട്ടു: റുകൂഇന് മുമ്പായിരുന്നോ? അനസ് പറഞ്ഞു: റുകൂഇന് ശേഷം അല്‍പ്പം” (ബുഖാരി, മുസ്‌ലിം)

ഹമ്പലീ മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ ഇബ്നു റജബ് ഈ ഹദീസിന്റെ അര്‍ത്ഥത്തെക്കുറിച്ച് തന്റെ ബുഖാരിയുടെ ശറഹില്‍ പറയുന്നതുകാണുക.


“നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതിയിരുന്നെന്നും റുകൂഇന് ശേഷം അല്‍പ്പം ഓതിയെന്നും ഈ ഹദീസ് അറിയിക്കുന്നു.يسيرا  . (അല്‍പ്പം) എന്ന പദം ഖുനൂതിലേക്ക് മടങ്ങുന്നതാകാം. അപ്പോള്‍ അല്‍പ്പം ഖുനൂതോതി എന്നാകും വിവക്ഷ. ഖുനൂതിന്റെ സമയത്തിലേ ക്ക് മടങ്ങുന്നതാകാനും സാധ്യതയുണ്ട്. അപ്പോള്‍ അല്‍പ്പസമയം ഓതി എന്ന അര്‍ത്ഥമായേക്കാം.” (ഇബ്നു റജബ്, ഫതഹുല്‍ബാരി 9/187)

”റബീഉബ്നു അനസ് പറഞ്ഞു: ഞാന്‍ അനസ്(റ)ന്റെ പക്കല്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അനസ്(റ)നോട് ചോദിക്കപ്പെട്ടു. റസൂല്‍(സ്വ) ഒരു മാസക്കാലം മാത്രമാണോ ഖുനൂത് ഓതിയത്. അപ്പോള്‍ അനസ്(റ) പറഞ്ഞു: റസൂല്‍(സ്വ) ദുനിയാവില്‍ നിന്നും വിട്ടുപിരിയുന്നതുവരെ സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതിയിരുന്നു” (ബൈഹഖി: 3/42, ദാറഖുത്നി: 2/28)

ഈ ഹദീസ് തികച്ചും പ്രബലമാണ്. കാരണം, ഈ ഹദീസ് ഉദ്ധരിച്ച ഇമാം ബൈഹഖി(റ) തന്നെ ഈ ഹദീസിനെ കുറിച്ച് അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം പറയുന്നതുകാണുക: “ഈ ഹദീസിന്റെ പരമ്പര പ്രബലവും അതിന്റെ റിപ്പോര്‍ട്ടര്‍മാര്‍ സത്യസന്ധരുമാണ്.” (ബൈഹഖി, സുനനുല്‍ കുബ്റാ: 2/201)

ഇമാം നവവി(റ) പറയുന്നു: “ഈ ഹദീസ് പ്രബലമാണ്. ലക്ഷം ഹദീസുകള്‍ മനഃപാഠമുള്ള ഒരുകൂട്ടം ഹദീസ് പണ്ഡിതന്‍മാര്‍ ഈ ഹദീസ് ഉദ്ധരിക്കുകയും അത് സ്വഹീഹാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഹാഫിള് അബൂ അബ്ദില്ലാ മുഹമ്മദ് ബ്നു അലിയ്യുല്‍ ബല്‍ഖി, ഹാകിം അബൂ അബ്ദില്ലാ, ബൈഹഖി എന്നിവരൊക്കെ ഈ ഹദീസ് സ്വഹീഹാണെന്ന് പ്രഖ്യാപിച്ചവരാണ്. ദാറഖുത്നി സ്വഹീഹായ വിവിധ പരമ്പരകളിലൂടെ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് (ഇമാം നവവി, ശറഹുല്‍ മുഹദ്ദബ്: 3/504).

ഈ ഹദീസിന്റെ പരമ്പരയിലുള്ള അബൂ ജഅ്ഫര്‍ റാസി സത്യസന്ധനല്ലെന്ന ദുര്‍ന്യായമാണ് വിമര്‍ശകര്‍ തട്ടിവിടാറുള്ളത്. എന്നാല്‍ അദ്ദേഹം സത്യസന്ധനല്ലെന്ന് ഇമാമുകള്‍ ആരും തന്നെ പറഞ്ഞിട്ടില്ല.
ഹദീസ് നിരൂപണ ശാസ്ത്രത്തിലെ ഇമാമുമാരായ ഹാകിം, ഇബ്നുസഅ്ദ്, ഇബ്നു മഈന്‍, ഇബ്നു അമ്മാര്‍, ഇബ്നു അബ്ദില്‍ ബറ്ര്‍ തുടങ്ങിയവരൊക്കെ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് ثقة (സത്യസന്ധന്‍) എന്നാണ്. ഇമാം അഹ്മദും ഇബ്നു മഈനും صالح  (നല്ലവന്‍) എന്നും പറഞ്ഞിട്ടുണ്ട്. ഇമാം അബൂഹാതിം പറഞ്ഞു:സത്യസന്ധനും സത്യം പറയുന്നവനും അദ്ദേഹം ഉദ്ധരിച്ച ഹദീസുകള്‍ മെച്ചപ്പെട്ടതുമാണ്” (ഇബ്നു ഹജറില്‍ അസ്ഖലാനി, തഹ്ദീബുത്തഹ്ദീബ്: 4/504).

എങ്കിലും അദ്ദേഹം ഉദ്ധരിച്ച ഏതാനും ചില ഹദീസുകളുടെ കൃത്യതയെക്കുറിച്ച് ചിലര്‍ നിരൂപണം നടത്തിയിട്ടുണ്ട്. നസാഇ പറഞ്ഞു: ليس بالقوي വേണ്ടത്ര ശക്തനല്ല. ഫല്ലാസ് പറഞ്ഞു: سيئ الحفظ മനഃപാഠം കുറവാണ്. ഇബ്നുഹിബ്ബാന്‍ പറഞ്ഞു: يحدث المناكير عن المشاهير പ്രസിദ്ധരില്‍ നിന്നും മുന്‍കറായ ഹദീസുകള്‍ ഉദ്ധരിക്കുന്നു (ഇബ്നു ഹജറില്‍ അസ്ഖലാനി, തഹ്ദീബുത്തഹ്ദീബ് 4/504).
[30/04, 2:55 PM] Sabir: അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ?

അബൂമാലിക്(റ) തന്റെ പിതാവിനോട് ഇപ്രകാരം ചോദിച്ചു. “താങ്കള്‍ നബി    (സ്വ)യുടെ പിന്നിലും അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരുടെ പിന്നിലും കൂഫയില്‍ വെച്ച് അന്‍പതോളം വര്‍ഷം അലി(റ)ന്റെ പിന്നിലും നിസ്കരിച്ചിട്ടുണ്ടല്ലോ. അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ? പിതാവ് പറഞ്ഞു: കുഞ്ഞുമകനേ, അത് മുഹ്ദസ് (പുതുതായുണ്ടാക്കപ്പെട്ടത്) ആകുന്നു.” ഈ ഹദീസ് തിര്‍മുദി(റ)യും നസാഇ(റ)യും ഇബ്നുമാജ(റ)യും നിവേദനം ചെയ്തതായി മിശ്കാതില്‍ കാണുന്നു. ഇതിനെ സംബന്ധിച്ചെന്തു പറയുന്നു.

ഇമാം ത്വീബി(റ) ഈ ഹദീസിന് മിശ്കാത് വ്യാഖ്യാനമായ കാശിഫില്‍ ഇപ്രകാരം മറുപടി നല്‍കുന്നു. “ഈ സ്വഹാബിയുടെ ഖുനൂത് നിഷേധം കൊണ്ട് ഖുനൂത് ഇ ല്ലെന്നുവരില്ല. കാരണം ഖുനൂത് സ്ഥിരീകരിച്ചുകൊണ്ട് നല്ലൊരു സമൂഹം തന്നെ സാ ക്ഷ്യം വഹിച്ചിട്ടുണ്ട്. ഹസന്‍(റ), അബൂഹുറയ്റ(റ), അനസ്(റ), ഇബ്നുഅബ്ബാസ്(റ) തുടങ്ങിയവര്‍ അവരില്‍പെടും. മാത്രമല്ല, ഈ സ്വഹാബിക്ക് നബി(സ്വ)യോടുള്ള സഹവാസത്തെക്കാള്‍ കൂടുതല്‍ സഹവാസമുള്ളവരായിരുന്നു അവര്‍. ത്വാരിഖുബ്നു അശ് യം(റ) എന്നാണ് ഈ സ്വഹാബിയുടെ പേര്. ഏതായാലും അവര്‍ സാക്ഷ്യം വഹിച്ചതാ ണ് സുസ്ഥിരമായത്” (കാശിഫ് – 3/160).

ഇബ്നുല്‍ അല്ലാന്‍(റ) എഴുതുന്നു: “ശറഹുല്‍ മിശ്കാതില്‍ ഇബ്നുഹജര്‍(റ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. നിശ്ചയം ഖുനൂത് സ്ഥിരീകരിച്ചവര്‍ കൂടുതല്‍ ജ്ഞാനികളും എണ്ണം അധികരിച്ചവരുമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് മുന്‍ഗണന നല്‍കല്‍ നിര്‍ബന്ധമാണെന്ന് നമ്മുടെ ഇമാമുകള്‍ മറുപടി പറഞ്ഞിട്ടുണ്ട്. പ്രസ്തുത സ്വഹാബി വര്യന്‍ നിസ് കാരവേളയില്‍ വിദൂരത്തായതുകൊണ്ടോ നബി(സ്വ)യും മേല്‍പറഞ്ഞ സ്വഹാബികളും ഖുനൂത് പതുക്കെയാക്കിയതുകൊണ്ടോ കേള്‍ക്കാതിരിക്കാനും ന്യായമുണ്ടെന്ന് ഹാഫിള് ഇബ്നുഹജര്‍(റ) പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ നബി(സ്വ) വിത്റിലല്ലാതെ ഖുനൂത് ഓതിയിട്ടില്ല എന്ന ഇബ്നു മസ്ഊദി(റ)ല്‍ നിന്നുള്ള നിവേദനം വളരെ ദുര്‍ബലമാണ്” (അ ല്‍ ഫുതൂഹാതുര്‍റബ്ബാനിയ്യ – 2/286).

ചുരുക്കത്തില്‍ ഖുനൂത് സ്ഥിരീകരിച്ച നിരവധി സ്വഹാബാക്കളുടെ നിവേദനങ്ങളെ ഒഴിവാക്കി ഈ ഒരു സ്വഹാബി വര്യന്റെ നിവേദനത്തെ അവലംബിക്കാന്‍ രേഖകള്‍ സമ്മതിക്കുന്നില്ല. മാത്രമല്ല, ഈ സ്വഹാബിവര്യന്റെ വാക്ക് ‘അയ് ബുനയ്യ മുഹ്ദസുന്‍’ (കുഞ്ഞിമോനേ, പുതുതായി ഉണ്ടാക്കപ്പെട്ടതാണ്) എന്ന് മാത്രമാണ്. ഈ വാക്കിനര്‍ഥം ഖുനൂത് പുതുതായി ഉണ്ടാക്കപ്പെട്ടതാണെന്ന് തന്നെ ആയിക്കൊള്ളണമെന്നില്ല. നിരന്തരമായി ആ ചരിച്ചുപോന്ന ഖുനൂതിനെ സംബന്ധിച്ചുള്ള ചോദ്യം തന്നെ മുഹ്ദസാണെന്നും ഖുനൂതിനെ സംബന്ധിച്ച് ഇതിന് മുമ്പ് ആരും ചോദിച്ചിട്ടില്ല എന്നാവാനും സാധ്യതയുണ്ട്. ഖു നൂതിനെ സംബന്ധിച്ചാണല്ലോ ഈ സ്വഹാബിയോട് ചോദ്യമുന്നയിക്കപ്പെട്ടത്. ഈ ചോ ദ്യത്തെയാണ് മുഹ്ദസുന്‍ എന്ന വാക്കുകൊണ്ട് പ്രതികരിച്ചത്. അപ്പോള്‍ മേലില്‍ ഇപ്രകാരം ചോദിക്കുന്നത് സൂക്ഷിക്കണമെന്ന് പുത്രനെ അദബ് പഠിപ്പിക്കുകയാണ് സ്വഹാബിവര്യന്‍ ചെയ്യുന്നത്. സുബൈദുബ്നുല്‍ ഹാരിസി(റ)ല്‍ നിന്ന് ശരീക്, സുഫ്യാന്‍(റ) എന്നിവര്‍ വഴിയായി രണ്ട് നിവേദക പരമ്പരയിലൂടെ ഇബ്നു അബീശൈബ(റ) നിവേദനം ചെയ്ത ഹദീസ് മേല്‍ സാധ്യതക്ക് ശക്തി കൂട്ടുന്നു. സുബൈദ്(റ) പറഞ്ഞു. ‘സ്വു ബ്ഹി നിസ്കാരത്തിലെ ഖുനൂത് സംബന്ധമായി ഞാന്‍ ഇബ്നു അബീ ലൈല(റ)യോട് ചോദിച്ചു. അവര്‍ പറഞ്ഞു. ഖുനൂത് പണ്ട് മുതലേ നടന്നുവരുന്ന സുന്നത്താകുന്നു” (മുസ്വന്നഫു ഇബ്നി അബീശൈബ – 2/312).

ബറാഅത്ത് രാവ് എന്താണ്?



--🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

എന്താണ് ബറാഅത്ത് രാവ്
ഒരു ചെറു വിവരണം

എന്താണ് ബറാഅത്ത് രാവ് എന്നു പലരും ചോദിക്കാറുണ്ട് .അതിനെ സംബന്ധിച്ച് പണ്ടിതരുടെ വീക്ഷണം നമുക്ക് പരിശോദിക്കാം.
ഇമാം ഇബ്നു കസീര്‍ റ)പറയുന്നു;ഓരോ ച(ന്ദവര്‍ഷത്തിലും പന്ത്രണ്ട് മാസങ്ങളാണുളളത്.അവയില്‍ എട്ടാമത്തെ മാസത്തിന്‍റെ പേരാണ് ശഅബാന്‍.(തഫ്സീര്‍ ഇബ്നു കസീര്‍ 2/355)
ഈ മാസത്തിന്‍റെ പതിനഞ്ചാം രാവിന് ബറാഅത്ത് രാവെന്ന് പറയപ്പെടുന്നു.(ഹാമിശുത്തുര്‍മുദീ 112)
(പസ്തുത രാവിനെ കുറിച്ച് ബറാഅത്ത് എന്ന പ്രയോഗം തഫ്സീര്‍ റാസി 27-239ലുമുണ്ട്.കൂടാതെ മുല്ലാ അലിയ്യുല്‍ ഖാരി മിര്‍ഖാത്ത^(2-172)ലും ഈ പ്രയോഗം നടത്തിയിട്ടുണ്ട്.
ബറാഅത്ത് എന്ന അറബി പദത്തിന് മോചനം എന്നൊരര്‍ത്തമുണ്ട്.ശഅബാന്‍ പകുതിയുടെ രാവില്‍ സത്യവിശ്വാസികളായ അടിമകള്‍ക്ക് അല്ലാഹു മോചനം നല്‍കുന്നതിനാലാണ് ഈ രാവിന് ബറാഅത്ത് രാവ് എന്നു പറയാന്‍ കാരണമെന്ന് തഫ്സീര്‍ റാസി( 27-239)ലും പ്രസ്താവിച്ചിട്ടുണ്ട്.
അതിന് പുറമേ ആയിശ (റ)ല്‍ നിന്ന് ഇമാം തുര്‍മുദി ഉദ്ധരിച്ച ഹദീസും അതിനു ഭലമേകുന്നു.
ആയിശ റ)പറഞ്ഞുഃഞാന്‍ അല്ലാഹുവിന്‍റെ റസൂലിനെ ഒരു രാത്രിയില്‍ കാണാതായി.നബിയെ അന്വേ ഷിച്ചു ഞാന്‍ പുറത്തിറങ്ങി.അപ്പോള്‍ നബി (സ)മദീനയിലെ മഖ്ബറയായ ബഖീഇലായിരുന്നു.അവിടുന്നിപ്രകാരം പറഞ്ഞുഃഅല്ലാഹുവും റസൂലും നിന്നെ അക്രമിക്കുമെന്ന് നീ ഭയപ്പെട്ടുവോ.?
ഞാന്‍ പറഞ്ഞു;അല്ലാഹുവിന്‍റെ റസൂലേ ,നിങ്ങള്‍ മറ്റു മറ്റു ഭാര്യമാരുടെ അടുത്തു പോയോ എന്ന് ഞാന്‍ ധരിച്ചു.അപ്പോള്‍ നബി സ)പറഞ്ഞു ;നിശ്ചയം ശഅബാന്‍ പകുതിയുടെ രാത്രിയില്‍ അല്ലാഹു (അവന്‍റെ അനുഗ്രഹം )ഒന്നാം ആകാശത്തേക്കിറങ്ങി വരും .പിന്നീട് ഖല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്‍റെ എണ്ണത്തേക്കാള്‍ അതികം പേര്‍ക്ക് അല്ലാഹു പാപം പൊറുത്തു കൊടുക്കുകയും ചെയ്യും.
(തുര്‍മുദി)
ആടുകള്‍ കൂടുതലുളള ഗോത്രമായിരുന്നു ഖല്‍ബ്.അത് കൊണ്ടാണ് ഈ ഹദീസില്‍ ഇവരെ പ്രത്യേകമായി എടുത്തു പറഞ്ഞത്.(മിര്‍ഖാത്ത് 2-172)
ശഅബാന്‍ പകുതിയുടെ രാവിനെ കുറിച്ചു വന്ന ശ്രേഷ്ടതയുടെ അദ്ധ്യായത്തിലാണ് ഇമാം തുര്‍മുദി ഈ ഹദീസിനെ കൊണ്ടുവന്നിട്ടുളളത്.ഇതേ ഹദീസ് ഇബ്നു മാജ,റാസിന്‍ തുടങ്ങിയവരും റിപ്പോര്‍ട്ട് ചൈതിട്ടുണ്ട്.
ശഅബാന്‍ പതിനഞ്ചാം രാവിന് പ്രസ്തുത പേരിനു പുറമേ ലൈലത്തു സ്സ്വക്ക് (പ്രമാണം തയ്യാറാക്കുന്ന രാത്രി)ലൈലത്തുല്‍ മുബാറക (പുണ്ണ്യരാത്രി) ലൈലത്തു റഹ്മ (അനുഗ്രഹീത രാത്രി)എന്നീ പെരുകള്‍ കൂടി ഉളളതായി തഫ്സീര്‍ ജമല്‍ 4-100)ലും കാണാം.
ചുരുക്കി പറഞ്ഞാല്‍ ബറാഅത്ത് രാവില്ല എന്ന് പറഞ്ഞ് ദുര്‍വ്യാഖ്യാനവുമായി നടക്കുന്ന നവീന ആശയക്കാരുടെ വാധഗതികള്‍ ശരിയല്ലന്ന് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം..

അല്ലാഹു എല്ലാം സ്വീകരിക്കട്ടെ .ആമീൻ
#കടപ്പാട്

ബറാഅത്തും യാസീനും -----

-----🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
,
ബറാഅത്തും യാസീനും
-----

ബറാഅത്ത് രാവിൽ (ശഅ്ബാൻ 14ന്
അസ്തമിച്ച രാത്രി) ഒരു പ്രാവശ്യം ദുഖാൻ
സൂറത്തും 3 യാസീനും പാരായണം ചെ
യ്യുക പതിവാണല്ലോ.

ഈ സമ്പ്രദായം
സച്ചരിതരായ പൂർവ്വികരിൽ നിന്ന് പിൽ
ക്കാലക്കാർ അനന്തരമെടുത്ത ഒരു നല്ല
ആചാരമാണ് '

 ഒന്നാമത്തേത്

 ആയുസിൽബറകത്തുണ്ടാവാനും,

രണ്ടാമത്തേത് ഭക്ഷണത്തിലുംമറ്റുംഐശ്വര്യമുണ്ടാകാനു

മൂന്നാമത്തേത്
 അന്ത്യ വേളയിൽ നന്മ
കൈവരാനുമാണ്"


يس لما قرءت له

എന്തു കാര്യം ലക്ഷ്യം
വെച്ചാണോ യാസീൻ പാരായണം ചെയ്യു
നത് അത് നിറവേറുവാൻ പോന്നതാണ്
യാസീൻ' എന്ന ഹദീസിനോട് അക്ഷ
രാർത്ഥത്തിൽ കൂറു പുലർത്തുന്നതാണ്
ഈ സമ്പ്രദായം.

 ഒരു വർഷത്തേക്കുളള
എല്ലാകാര്യങ്ങളും ഖണ്ഡിതമായി തീര
മാനിക്കുന്നത് ബറാഅത്ത് രാവിലാണെന്ന
വസ്തുത കൂടി കണക്കിലെടുക്കുമ്പോൾ
പ്രസ്തുത ആവശ്യ ലബ്ധിക്കു വേണ്ടി
യാസീൻ സൂറത്ത്പാരായണം ചെയ്ത്
അല്ലാഹുവോട് പ്രാർത്ഥിക്കുന്നത് തികച്ചും
പ്രസക്തം തന്നെ.


 ഇവ്വിഷയകമായി അല്ലാമ
മുർതളാ സബീദി(റ) എഴുതുന്നു:

وقد توارث الخلف عن السلف في إحياء هذه الليلة.. يقرا
سورة يس مرة، ويدعو بالدعاء المشهور بدعاء ليلة النصف،
ويسأل الله تعالى البركة في العمر، ثم في الثانية البركة في الرزق،
ثم في الثالثة حسن الخاتمة (إتحاف السادة المتقين: ٤ ۲۷/۳)

ബറാഅത്ത് രാവിനെ ആരാധനകൾ
കൊണ്ട് ധന്യമാക്കുകയെന്ന സമ്പ്രദായം
പിൽക്കാലക്കാർ പൂർവ്വികരിൽ നിന്ന് അനന്തരമായി സ്വീകരിച്ചതാണ്.

ഒരു പ്രാവശ്യം യാസീൻ പാരായണം ചെയ്ത് വയസ്റ്റിൽ ബറകത്തുണ്ടാകുവാനും

ഒന്നുകൂടെഓതി ഭക്ഷണത്തിൽ ബറകത്തുണ്ടാകുവാനും

 മൂന്നാമത്തേതിൽ അന്ത്യം നന്നായി
കിട്ടുവാനും അല്ലാഹുവോട് പ്രാർത്ഥി
ക്കണം. (ഇത്ഹാഫ്: 3/427)


ആരിഫീങ്ങളെ ഉദ്ധരിച്ച് ശൈഖ് മുഹ
മ്മദ് ദിംയാത്വി(റ) പറയുന്നു:

 ശഅ്ബാൻ
പകുതിയുടെ രാവിൽ ഇശാ -മഗ്രിബിനിട
യിൽ മൂന്ന് യാസീൻ തുടരെ പാരായണം
ചെയ്യുകയെന്നത് ഒഴിച്ചുകൂടാൻ പറ്റാത്ത
ഒന്നാണ്. അവയ്ക്കിടയിൽ മറ്റു കാര്യങ്ങൾ
സംസാരിക്കരുത്.

ഒന്നാം യാസീനോതു
ന്നത് സ്വന്തത്തിനും ഇഷ്ട മിത്രങ്ങൾക്കും
വയസ്സിൽ ബറകത്തുണ്ടാവുക എന്ന നിയ്യ
ത്തോടെ ആവണം.

 രണ്ടാം യാസീൻ

ഭക്ഷ്ണത്തിൽ അഭിവൃദ്ധിയുണ്ടാവുകയെന്ന്
ലക്ഷ്യത്തോടെയും

മൂന്നാം യാസീൻ
വിജയി യികളുടെ പട്ടികയിൽ അവനെ ഉൾപ്പെടുത്തമെന്ന നിയ്യത്തോടെയും ആവണം (നിഹായത്തുൽ അമൽ പേ: 280)



അസ്ലം സഖാഫി
പരപ്പനങ്ങാടി

ബറാഅത്ത് രാവ് ബിദഇകൾ ചെയ്തത്

[ ബറാഅത്ത് രാവ് ബിദഇകൾ ചെയ്തത്
ബറാഅത്ത് രാവ്
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
തെറ്റുകള്‍ പൊറുക്കാന്‍ ഇന്ന് യാചിക്കുന്നവനില്ലേ, ഞാന്‍ പൊറുത്തുകൊടുക്കും. ഭക്ഷണം തേടുന്നവനില്ലേ, ഞാന്‍ ഭക്ഷണം നല്‍കും. പ്രയാസമനുഭവിക്കുന്നവനില്ലേ, ഞാന്‍ സുഖം നല്‍കും. (ബറാഅത്ത് രാവില്‍) പ്രഭാതം വരെ അല്ലാഹു ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും (ഇബ്നുമാജ).

പ്രപഞ്ചത്തില്‍ എന്തുനടക്കണം, നടക്കരുത് എന്നതെല്ലാം അല്ലാഹുവിന്‍റെ അറിവിനും ഉദ്ദേശ്യത്തിനും വിധേയമാണ്. അക്കാര്യങ്ങളെല്ലാം പണ്ടേ തീരുമാനിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഓരോ മനുഷ്യനുമായും മറ്റുള്ള ജീവികളുമായും ബന്ധപ്പെട്ട അല്ലാഹുവിന്‍റെ തീരുമാനങ്ങളുടെ രേഖകള്‍ വര്‍ഷത്തിലൊരിക്കല്‍ മലക്കുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് വിശുദ്ധറമളാനിലെ ലൈലത്തുല്‍ ഖദ്റിലാണ്. ഇത് ക്രമപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടക്കമാണ് ബറാഅത്ത് രാവ്. തുടക്കദിനം എന്നനിലക്ക് ബറാഖത്ത് രാവിനും സമാപനം എന്നനിലക്ക് ലൈലത്തുല്‍ഖദ്റിനും വളരെ പുണ്യങ്ങളര്‍ഹിക്കുന്നു. ബറാഅത്ത് എന്ന വാക്കിന്‍റെ അര്‍ത്ഥം മോചനം എന്നാണ്. ഈ രാവ് പാപികള്‍ക്ക് മോചനത്തിന് നിമിത്തമാകുന്നുവെന്നതാണ് ഇങ്ങനെ പേരുവരാന്‍ കാരണമെന്നു പണ്ഡിതരില്‍ ചിലര്‍ വ്യക്തമാക്കുന്നു. ബറാഅത്ത് രാവിലെ പ്രത്യേകമായ പാപമോചനം ഹദീസുകളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

മഹത്ത്വമേറിയ രാവ്

ബറാഅത്ത്രാവിന്‍റെ മഹത്ത്വം സര്‍വ്വാംഗീകൃതമാണ്. മുസ്‌ലിംലോകം എന്നും ഈ രാവിന്‍റെ മഹത്ത്വം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇന്നും ഇരുഹറമുകളിലും ബറാഅത്ത്ദിനത്തില്‍ വിശ്വാസികള്‍ തിങ്ങിനിറയുന്നത് ബറാഅത്തിന്‍റെ മഹത്ത്വം ഉള്‍ക്കൊണ്ടാണ്. ഇത് ഈ നൂറ്റാണ്ടിലോ മറ്റോ ആരംഭിച്ച പ്രക്രിയയല്ല. മുസ്‌ലിംലോകത്തെ ഉത്തമനൂറ്റാണ്ടുകാരായ സലഫുകളാണ് ബറാഅത്ത് രാവിനെ ബഹുമാനിക്കുന്നതില്‍ നമ്മുടെ മാതൃക.

ബറാഅത്ത്രാവ് ദുആക്ക് ഉത്തരംലഭിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ദിനങ്ങളില്‍ പെട്ടതാണെന്ന് ഇമാം ശാഫിഈ(റ) അല്‍ഉമ്മില്‍ (പേജ് 231) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രാത്രികളില്‍ ചെയ്യാനായി ചില ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ട കര്‍മങ്ങള്‍ നിര്‍ബന്ധമല്ലെങ്കിലും ഞാനിഷ്ടപ്പെടുന്നുവെന്നും ശാഫിഈ(റ) പ്രഖ്യാപിച്ചിട്ടുണ്ട്.

ഹി. 737-ല്‍ വഫാതായ ഇമാം ഇബ്നുല്‍ഹാജ്(റ) അല്‍-മദ്ഖലില്‍ രേഖപ്പെടുത്തുന്നു: ‘ബറാഅത്ത് രാവിന് വലിയ പവിത്രതയും പുണ്യവുമുണ്ട്. സലഫുകള്‍ അതിനെ ആദരിക്കുകയും ഈ ദിവസം വരുന്നതിനുമുമ്പുതന്നെ ആദരിക്കുന്നതിന് പരിശ്രമിക്കുകയും ചെയ്യാറുണ്ടായിരുന്നു. നന്മ കൊയ്യാന്‍ പൂര്‍ണസന്നദ്ധരായല്ലാതെ ഈ ദിവസം സലഫുകള്‍ക്ക് സമാഗതമായിരുന്നില്ല’ (പേ 299).

സജീവമാക്കണമെന്ന് ഇസ്ലാം നിര്‍ദേശിച്ച പഞ്ചദിനങ്ങളിലൊന്നായി ബറാഅത്ത് രാവിനെ വസാഇലുശാഫിഅ എന്ന ഗ്രന്ഥത്തില്‍ സയ്യിദുശരീഫ് രേഖപ്പെടുത്തിയിരിക്കുന്നു. ഹി. 795-ല്‍ വഫാതായ ഇബ്നുറജബില്‍ ഹമ്പലി(റ) ബറാഅത്ത് രാവിന്‍റെ മഹത്ത്വം ദീര്‍ഘമായി വിവരിച്ചിട്ടുണ്ട്. ഇമാം ഇബ്നുഹജര്‍(റ) ഫതാവല്‍ കുബ്റയില്‍ പറഞ്ഞു: ‘ഈ രാത്രിക്ക് വലിയ മഹത്വമുണ്ട്. ഇതില്‍ പ്രത്യേകം പാപമോചനവും പ്രാര്‍ത്ഥനക്കുത്തരവും ലഭിക്കും. ഇതാണ് ഇമാം ശാഫിഈ(റ) ഈ ദിനം ദുആക്ക് ഉത്തരം നല്‍കപ്പെടുന്നതാണെന്ന് പ്രസ്താവിച്ചത്’ (2/80).

ഇബ്നുതൈമിയ്യ പോലും ഈ രാവിന്‍റെ മഹത്ത്വം അംഗീകരിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇഖ്തിളാഉസ്വിറാതുല്‍ മുസ്തഖീം എന്ന ഗ്രന്ഥത്തിലും അദ്ദേഹത്തിന്‍റെ ഫതാവയിലും ഇതുസംബന്ധമായി കാണാം. അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ നിരാകരിച്ച ചില കാര്യങ്ങളെപ്പോലും അദ്ദേഹം ശക്തമായി തള്ളിക്കളഞ്ഞിട്ടില്ല.

ബിദഇകള്‍ ചെയ്തത്

മഹത്ത്വത്തെ ചോദ്യംചെയ്ത് അനാദരവുകള്‍ പ്രകടിപ്പിക്കുക എന്ന ഇബ്ലീസിയന്‍ സിദ്ധാന്തം പുത്തന്‍ പ്രസ്ഥാനങ്ങളിലെല്ലാം പ്രകടമാണ്. ഇതിന്‍റെ ഭാഗമായി ബറാഅത്ത് രാവിന്‍റെ സ്ഥാനവും  അവര്‍ ചോദ്യംചെയ്യുന്നു. പ്രമാണങ്ങളുടെ ക്രമവും പ്രാധാന്യവും വസ്തുതാപരമായി ഉള്‍ക്കൊള്ളാനും പഠിക്കാനും കഴിയാത്തവരെ കുതന്ത്രങ്ങള്‍ പ്രയോഗിച്ചു തെറ്റിദ്ധരിപ്പിക്കുകയാണ് പുത്തന്‍വാദികളുടെ ശൈലി. ഈ വിഷയത്തിലും അവര്‍ ചെയ്തത് മറ്റൊന്നല്ല. ഇത്തരം വിഷയങ്ങളില്‍ നമുക്ക് പ്രധാനതെളിവ് ഒരിക്കലും ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത പൂര്‍വകാല ഉലമാക്കളുടെ ഏകോപനമാണ്. പണ്ഡിത ഏകോപനത്തെ അംഗീകരിക്കണമെന്ന് ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും വ്യക്തമായ നിര്‍ദേശമുണ്ട്. ഇതവഗണിച്ച് ഖുര്‍ആനിലുണ്ടോ, ഹദീസിലുണ്ടോ എന്ന ചോദ്യമാണ് പുത്തന്‍വാദികള്‍ സ്വീകരിക്കുന്ന പതിവുകുതന്ത്രം. ഇജ്മാഅ് രൂപപ്പെട്ട വിഷയങ്ങളില്‍ ഖുര്‍ആനിലുണ്ടോ, ഹദീസിലുണ്ടോ എന്ന ചേദ്യത്തിനുതന്നെ പ്രസക്തിയില്ലന്നെ വസ്തുത സൗകര്യപൂര്‍വം അവര്‍ മറച്ചുപിടിക്കുകയും ചെയ്യുന്നു.

ബറാഅത്ത് രാവുമായി ബന്ധപ്പെട്ട ധാരാളം ഹദീസുകളുണ്ട്. അന്ന് പാപങ്ങള്‍ക്ക് മാപ്പുനല്‍കുമെന്നും പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുമെന്നും അറിയിക്കുന്ന ഹദീസുകള്‍, നബി(സ്വ) ജന്നത്തുല്‍ബഖീഇല്‍ പ്രത്യേകം സിയാറത്തുനടത്തി പ്രാര്‍ത്ഥിച്ച ഹദീസ് തുടങ്ങിയവ. ഇത്തരം ഹദീസുകളെ ഒറ്റവാക്കില്‍ നിഷേധിക്കുകയാണ് പുത്തന്‍വാദികള്‍ക്കെളുപ്പം. ഇവര്‍ ആധികാരികത കല്‍പ്പിക്കുന്ന മുബാറക്പൂരി ഈ ഹദീസുകളെ വിശകലനം ചെയ്തുകൊണ്ട് തുഹ്ഫതുല്‍ അഹ്വദിയില്‍ രേഖപ്പെടുത്തുന്നു: ‘തീര്‍ച്ച, ശഅ്ബാന്‍ പതിനഞ്ചാംരാവിന്‍റെ മഹത്ത്വവിഷയത്തില്‍ അനേകം ഹദീസുകള്‍ വന്നിട്ടുണ്ട്. ഹദീസുകളുടെ ആധിക്യം മഹത്ത്വത്തിന് അടിസ്ഥാനമുണ്ടാവുന്നതിന് രേഖയാണ്. തുടര്‍ന്ന് പേജുകളോളം ഹദീസുകള്‍ അദ്ദേഹം വിശദീകരിച്ച ശേഷം ഇങ്ങനെ രേഖപ്പെടുത്തി. ഈ ഹദീസുകളുടെ ആകെത്തുക ശഅ്ബാന്‍ പതിനഞ്ചാംരാവിന്‍റെ പവിത്രത സ്ഥിരപ്പെട്ടിട്ടില്ലെന്ന് വാദിച്ചവര്‍ക്കെതിരെ വലിയ തെളിവാണ്’ (3/365).

സൂറത്തുദ്ദുഖാനിന്‍റെ തുടക്കത്തില്‍ ഖുര്‍ആന്‍ അവതരണത്തെ സംബന്ധിച്ചു വിവരിക്കുന്ന വാക്യമുണ്ട്. ‘അനുഗ്രഹീതരാത്രി’യില്‍ നാം ഖുര്‍ആന്‍ അവതരിപ്പിച്ചുവെന്നും അന്നു കാര്യങ്ങളെല്ലാം വിശദീകരിക്കപ്പെടുമെന്നുമുള്ള ആശയം ആ വാക്യത്തില്‍ നിന്നുലഭിക്കും. ഈ സൂറത്തില്‍ പരാമര്‍ശിച്ച അനുഗ്രഹീതരാത്രി ലൈലതുല്‍ ഖദ്ര്‍ ആണെന്നാണ് പൊതുവെ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ വിവരണം. എന്നാല്‍, ചില പ്രമുഖ വ്യാഖ്യാതാക്കള്‍ ഇത് ബറാഅത്ത് രാവിനെ സംബന്ധിച്ചാണെന്ന് വിവരിച്ചിട്ടുണ്ട്. രണ്ടാംവ്യാഖ്യാനമായി വിവരിക്കപ്പെട്ട ഇത് ഉദ്ധരിച്ചുകൊണ്ട് ബറാഅത്ത് രാവിന്‍റെ സ്ഥാനം സ്ഥാപിക്കാന്‍വേണ്ടി ശ്രമിക്കുമ്പോള്‍ ഒന്നാം വ്യാഖ്യാനം ഉദ്ധരിച്ച് പുത്തന്‍വാദികള്‍ പുകമറ സൃഷ്ടിക്കുകയാണ് പതിവ്.

ഖുര്‍ആന്‍വാക്യത്തില്‍ പരാമര്‍ശിച്ച ‘അനുഗ്രഹീതരാവ്’ ഏതാണെന്ന ചര്‍ച്ചയില്‍ മാത്രമാണ് അത് ലൈലതുല്‍ഖദ്റാണെന്ന് വിശദീകരിക്കപ്പെടുന്നത്. എന്നാല്‍ ബറാഅത്ത് രാവിന്‍റെ വിശുദ്ധി ഈ സൂറത്തിന്‍റെ വ്യാഖ്യാനത്തില്‍ തന്നെ മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും എടുത്തുപറഞ്ഞിട്ടുണ്ട്. പരാമര്‍ശിക്കപ്പെട്ട അനുഗ്രഹീതരാത്രി ലൈലതുല്‍ ഖദ്റാണെന്ന് വ്യക്തമാക്കിയവരും ബറാഅത്ത് രാവിന്‍റെ മഹത്വം ദീര്‍ഘമായി ഉപന്യസിച്ചു

ബറാഅത്ത് രാവിന്‍റെ ശ്രേഷ്ഠതയില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക് അഭിപ്രായവ്യത്യാസമില്ലെന്നര്‍ത്ഥം. ദുഖാന്‍ സൂറത്തിലെ ‘ലൈലതിമ്മുബാറക’ എന്ന പരാമര്‍ശം എന്തിനെ സംബന്ധിച്ചാണെന്നതില്‍ മാത്രമാണ് വ്യാഖ്യാന വൈവിധ്യം നിലനില്‍ക്കുന്നത്. മാത്രമല്ല, ലൈലതുല്‍ ഖദ്റിന്‍റെ മഹത്ത്വം ഒരുവിധത്തില്‍ ബറാഅത്തിന്‍റെതു കൂടിയാണ്. കാരണം മുമ്പ് വ്യക്തമാക്കിയപോലെ അല്ലാഹുവിന്‍റെ ഖദ്റുകള്‍ മലക്കുകളിലേക്ക് കൈമാറുന്ന പ്രക്രിയയുടെ ആരംഭമാണ് ബറാഅത്ത്. സമാപനം ലൈലതുല്‍ഖദ്റും. സമാപനത്തിന്‍റെ ശ്രേഷ്ഠത ആരംഭത്തിന്‍റെ മഹത്ത്വത്തിനും നിദാനമാണെന്നു പറയേണ്ടതില്ലല്ലോ.

ബറാഅത്തിനെ വരവേല്‍ക്കാന്‍ മുന്‍ഗാമികള്‍ അതിനുമുമ്പുതന്നെ സന്നദ്ധരാകുമായിരുന്നു. ഈ രാവ് ആരാധനകളാല്‍ സജീവമാകണം. പ്രാര്‍ത്ഥനാനിരതമായിരിക്കണം. ഇക്കാര്യം ധാരാളം പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. സദുദ്ദേശ്യപൂര്‍വം മൂന്ന് യാസീന്‍ സൂറത്തുകള്‍ ഓതുന്നത് നല്ലതാണ്. ഇത്ഹാഫിലും വസാഇലുശ്ശാഫിഅയിലും ഇതുസംബന്ധമായ പരാമര്‍ശങ്ങളുണ്ട്. മാത്രമല്ല, യാസീന്‍ ഉദ്ദേശ്യലബ്ധിക്ക് പൊതുവില്‍ ഉപകരിക്കുമെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

ശഅ്ബാന്‍ പതിനഞ്ചാം രാവിന് പ്രത്യേകതയുണ്ടെന്നതില്‍ അംഗീകൃതമഹാന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. രാവിന്‍റെ പവിത്രത ഉള്‍ക്കൊണ്ട വിശ്വാസികള്‍ അന്നുരാത്രി തൊട്ടടുത്ത പതിനഞ്ചാം പകലിലെ നോമ്പിന് സന്നദ്ധരാവുന്നു. പതിനഞ്ചിന്‍റെ നോമ്പ് സുന്നത്താണെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമില്ല. ധാരാളം ഹദീസുകള്‍ മുഖേന എല്ലാ മാസത്തെയും പതിനഞ്ചാംദിനത്തിലെ നോമ്പ് സ്ഥിരപ്പെട്ടിട്ടുണ്ട്. രാവിന്‍റെ ശ്രേഷ്ഠത പരിഗണിച്ച് നോമ്പിന്‍റെ നിയ്യത്ത് രാത്രി അനുഷ്ഠിച്ച് പകല്‍ നോമ്പുകാരനാവാന്‍ വിശ്വാസികള്‍ ജാഗ്രതകാണിക്കുക. ശഅ്ബാന്‍ പതിനഞ്ചിലെ നോമ്പ് സുന്നത്താണെന്ന് ഇമാം റംലി(റ), ഇമാം ഇബ്നുഹജര്‍(റ) തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ നോമ്പിന് ശഅബാന്‍റെ പേരില്‍ പ്രത്യേകതയുണ്ടോ എന്ന ചര്‍ച്ച സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. നോമ്പനുഷ്ഠിക്കുന്നത് രാവിനെ സജീവമാക്കുന്നതിന്‍റെ ഭാഗമെന്ന നിലക്കാകുമ്പോള്‍ പ്രത്യേകിച്ചും. എന്നാല്‍ ശഅ്ബാന്‍ പതിനഞ്ചിന്‍റെ നോമ്പില്‍നിന്ന് വിശ്വാസികളെ പിന്തിരിപ്പിക്കുന്ന രൂപത്തില്‍ ഈ ചര്‍ച്ച വലിച്ചിഴക്കുന്നത് മഹാപാതകമാണ്. വിശ്വാസികളെ നന്മയില്‍നിന്ന് തടയലും സല്‍കര്‍മത്തെ നിസ്സാരപ്പെടുത്തലുമാണത്. പണ്ഡിതവേഷധാരികളുടെ അജ്ഞതയില്‍ വഞ്ചിതരാവാതിരിക്കാന്‍ വിശ്വാസികള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

ബഹു. അഹ്മദ് കോയ ശാലിയാത്തി (ന.മ) ഫതാവയില്‍ ഇതുസംബന്ധമായി വിവരിച്ചശേഷം രേഖപ്പെടുത്തുന്നു: ‘നീ മനസ്സിലാക്കുക, മുന്‍ഗാമികള്‍ മതവിഷയത്തില്‍ അറിവിന്‍റെയും സന്‍മാര്‍ഗത്തിന്‍റെയും മുകളിലാണ്. അവര്‍ സജ്ജനങ്ങളും തഖ്വയുള്ളവരുമായിരുന്നു. പാരത്രികലോകത്തേക്ക് ഭക്ഷണമൊരുക്കുന്നതില്‍ അധ്വാനിക്കുന്നവരാണവര്‍, അവരത്രെ നല്ലവര്‍! അവര്‍ക്കു പിറകില്‍ വന്നവരാണ് മടിയന്മാരായ നാശകാരികള്‍. അവര്‍ ആരാധനകളെ, മഹാന്മാരുടെ സമ്പ്രദായങ്ങളെ ആക്ഷേപിക്കുന്നു. നാശകാരികളുടെ നാശങ്ങളില്‍നിന്ന് അല്ലാഹു നമ്മെ സംരക്ഷിക്കട്ടെ’ (ഫതാവാ). മുന്‍ഗാമികള്‍ നമുക്ക് നല്‍കിയ ദീനീ പാരമ്പര്യം അടുത്തതലമുറക്ക് കൈമാറാന്‍ നമുക്ക് സാധിക്കണം. മതകര്‍മങ്ങള്‍ക്കു നേരെയുള്ള വിമര്‍ശനങ്ങള്‍ സമൂഹത്തെ വഴിതെറ്റിക്കാനുള്ളതാണെന്ന് തിരിച്ചറിയുകയും വേണം..
🌷എന്നെയും കുടുംബത്തെയും ദുആ യിൽ ഉൾപ്പെടുത്തുമല്ലോ....                 ✍ഖുദ്സി
https://visionofahlussunna.blogspot.com/2018/04/blog-post_33.html
[30/04, 3:12 PM] عبد الرشيد ادكي: ✍ ബറാഅത്ത് രാവിന്റെ ധന്യ നിമിഷങ്ങൾ.....കുരക്കുന്നവർ കുരക്കട്ടെ...... കുറേ കഴിയുമ്പോൾ അവർ പരസ്പരം പഴിചാരുന്നത് നമുക്ക് കാണാം. ഉറ്റവരുടെ ഖബർ സിയാറത്ത് നടത്താനും മഗ്രിബിന് ശേഷം മൂന്ന് യാസീനോതാനും ആരാധനകളെക്കൊണ്ട് ഈ രാത്രി ധന്യമാക്കാനും നാളത്തെ പ്രഭാതത്തിൽ നോമ്പുകാരായി നേരം പുലരാനും പ്രിയ കൂട്ടുകാർ ശ്രദ്ധിക്കുമല്ലോ. ദുആ യിൽ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ.... സ്നേഹപൂർവ്വം....
                🌷  ഖ

ബറാഅത്ത് രാവ് ഇബ്നുതൈമിയ്യ പറയട്ടെ!


ബറാഅത്ത് രാവ്
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി


ബറാഅത്ത് രാവ് ഇബ്നുതൈമിയ്യ പറയട്ടെ!
വഹാബീ ആചാര്യൻ ഇബ്നുതൈമിയ്യ പോലും ഈ രാവിന്റെ മഹത്ത്വം അംഗീകരിച്ചതായി രേഖകള് വ്യക്തമാക്കുന്നു. ഇഖ്തിളാഉസ്വിറാതുല് മുസ്തഖീം എന്ന ഗ്രന്ഥത്തിലും അദ്ദേഹത്തിന്റെ ഫതാവയിലും ഇതുസംബന്ധമായി കാണാം. അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര് നിരാകരിച്ച ചില കാര്യങ്ങളെപ്പോലും അദ്ദേഹം ശക്തമായി തള്ളിക്കളഞ്ഞിട്ടില്ല......
.. ﻟﻴﻠﺔ ﺍﻟﻨﺼﻒ ﻣِﻦ ﺷﻌﺒﺎﻥ . ﻓﻘﺪ ﺭﻭﻱ ﻓﻲ ﻓﻀﻠﻬﺎ ﻣﻦ ﺍﻷﺣﺎﺩﻳﺚ
ﺍﻟﻤﺮﻓﻮﻋﺔ ﻭﺍﻵﺛﺎﺭ ﻣﺎ ﻳﻘﺘﻀﻲ : ﺃﻧﻬﺎ ﻟﻴﻠﺔ ﻣُﻔﻀَّﻠﺔ . ﻭﺃﻥَّ ﻣِﻦ ﺍﻟﺴَّﻠﻒ ﻣَﻦ ﻛﺎﻥ ﻳَﺨُﺼّﻬﺎ ﺑﺎﻟﺼَّﻼﺓ ﻓﻴﻬﺎ ، ﻭﺻﻮﻡ ﺷﻬﺮ ﺷﻌﺒﺎﻥ ﻗﺪ ﺟﺎﺀﺕ ﻓﻴﻪ ﺃﺣﺎﺩﻳﺚ ﺻﺤﻴﺤﺔ . ﻭﻣِﻦ ﺍﻟﻌﻠﻤﺎﺀ ﻣﻦ ﺍﻟﺴﻠﻒ، ﻣﻦ ﺃﻫﻞ ﺍﻟﻤﺪﻳﻨﺔ ﻭﻏﻴﺮﻫﻢ ﻣﻦ ﺍﻟﺨﻠﻒ : ﻣَﻦ ﺃﻧﻜﺮ ﻓﻀﻠﻬﺎ ، ﻭﻃﻌﻦ ﻓﻲ ﺍﻷﺣﺎﺩﻳﺚ ﺍﻟﻮﺍﺭﺩﺓ ﻓﻴﻬﺎ، ﻛﺤﺪﻳﺚ : ‏[ ﺇﻥ ﺍﻟﻠﻪ ﻳﻐﻔﺮ ﻓﻴﻬﺎ ﻷﻛﺜﺮ ﻣﻦ ﻋﺪﺩ ﺷﻌﺮ ﻏﻨﻢ ﺑﻨﻲ ﻛﻠﺐ ‏] ﻭﻗﺎﻝ : ﻻ ﻓﺮﻕ ﺑﻴﻨﻬﺎ ﻭﺑﻴﻦ ﻏﻴﺮﻫﺎ . ﻟﻜﻦ ﺍﻟﺬﻱ ﻋﻠﻴﻪ ﻛﺜﻴﺮٌ ﻣِﻦ ﺃﻫﻞ ﺍﻟﻌﻠﻢ ؛ ﺃﻭ ﺃﻛﺜﺮﻫﻢ ﻣﻦ ﺃﺻﺤﺎﺑﻨﺎ ﻭﻏﻴﺮﻫﻢ : ﻋﻠﻰ ﺗﻔﻀﻴﻠﻬﺎ ، ﻭﻋﻠﻴﻪ ﻳﺪﻝ ﻧﺺ ﺃﺣﻤﺪ - ﺍﺑﻦ ﺣﻨﺒﻞ ﻣﻦ ﺃﺋﻤﺔ ﺍﻟﺴﻠﻒ - ، ﻟﺘﻌﺪﺩ ﺍﻷﺣﺎﺩﻳﺚ ﺍﻟﻮﺍﺭﺩﺓ ﻓﻴﻬﺎ، ﻭﻣﺎ ﻳﺼﺪﻕ ﺫﻟﻚ ﻣﻦ ﺍﻵﺛﺎﺭ ﺍﻟﺴﻠﻔﻴَّﺔ، ﻭﻗﺪ ﺭﻭﻱ ﺑﻌﺾ ﻓﻀﺎﺋﻠﻬﺎ ﻓﻲ ﺍﻟﻤﺴﺎﻧﻴﺪ ﻭﺍﻟﺴﻨﻦ . ﻭﺇﻥ ﻛﺎﻥ ﻭﺿﻊ ﻓﻴﻬﺎ ﺃﺷﻴﺎﺀ ﺃُﺧﺮ ‏( ﺍﻗﺘﻀﺎﺀﺍﻟﺼﺮﺍﻁ ﺍﻟﻤﺴﺘﻘﻴﻢ / ﺹ 266 )
ബറാഅത്ത് രാവിന്റെ മഹത്വത്തെ സംബന്ധിച്ച് ഇബ്നു തീമിയ പറയുന്നു:
ശഅബാൻ 15 പുണ്യമാണ് എന്നതിന് ഹദീസ്, അസർ റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അതിൽ പ്രത്യേക നിസ്കാരം സലഫ് നിർവഹിച്ചിട്ടുണ്ട്, ശഅബാനിലെ നോമ്പിന് സ്വഹീഹായ ഹദീസുകൾ വന്നിട്ടുണ്ട്, മദീനക്കാരും, അല്ലാത്തവരുമായ പണ്ഡിതന്മാരിൽ പിൻകാമികളായ ചിലർ ശഅബാൻ 15 ന്റെ പ്രത്യേകത നിശേദിച്ചിട്ടുണ്ട്, ആ വിശയത്തിൽ വന്ന ഹദീസുകൾ വിമർശന വിദേയമാക്കി, എങ്കിലും നമുടെ അനുയായികളിൽ അധികവും ശഅബാൻ 15 ന് പ്രത്യേകത കൽപ്പിക്കുന്നവരാണ്, ആ വിഷയത്തിൽ ധാരാളം ഹദീസുകൾ വന്ന കാരണത്താൽ അഹ്മദ് ബിൻ ഹമ്പൽ (റ) ശഅബാൻ 15 ന് പ്രത്യേകത ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്, (ഇഖ്തിളഉ സ്വിറാത്വിൽ മുസ്തഖീം)

ബറാഅത്ത് രാവ്- അൽബാനി സഹീഹാക്കുന്നു.

ബറാഅത്ത് രാവ്
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം കാമിൽ സഖാഫി
ബറാഅത്ത് രാവ്- അൽബാനി സഹീഹാക്കുന്നു.
ബറാഅത്ത് രാവിന്റെ പ്രത്യേകത വിവരിക്കുന്നതും വഹാബികൾ തട്ടിക്കളിക്കുന്നതുമായ ഹദീസ് സ്വന്തം നേതാവ് അൽബാനി സഹീഹാക്കുന്നു....!!!വഹാബികളേ...... ഇനിയെങ്കിലും നിർത്തിക്കൂടേ ഈ കണ്ണുപൊത്തിക്കളി.....!!!

ബറാഅത്ത് രാവ് PDF






















മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....