Saturday, April 28, 2018

ശിർക്ക് മുശ്രിക്കുകൾ

🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

തറാവീഹ് (വിശദമായി) ഭാഗം 1

വിശുദ്ദ റമളാനിൽ ഇശാ നിസ്കാരത്തിനു ശേഷം സുബ്ഹിക്ക് മുമ്പായി നിർവഹിക്കപ്പെടുന്ന നിസ്കാരമാണ് തറാവീഹ്. ഇത് പ്രബലമായ സുന്നത്താണ്. ഇത് ഇരുപത് റകഅത്താണ്. എല്ലാ ഈരണ്ട് റക്അത്തിലും നിയ്യത്ത് ചെയ്യലും സലാം വീട്ടലും നിർബന്ധമാണ്‌. നാല്  റക്അത്തുകൾ ഒന്നിച്ച് നിസ്കരിച്ചാൽ നിസ്കാരം സാധുവല്ല. സ്ത്രീ പുരുഷ ഭേദമന്യേ ഇതിൽ ജമാഅത്ത് സുന്നത്തുണ്ട്. സ്ത്രീകള് അവരുടെ വീടുകളിൽ വെച്ചും പുരുഷന്മാർ പള്ളിയിൽ വന്നും ജമാഅത്ത് നിർവഹിക്കണം.
      'തർവീഹത്തിന്റെ ബഹുവചനമാണ് തറാവീഹ്. ഒരു പ്രാവശ്യം വിശ്രമിക്കൽ എന്നാണു ഭാഷാർത്തം. കർമശാസ്ത്രസാങ്കേതികത്വമനുസരിച്ച്   തറാവീഹ് നിസ്കാരത്തിലെ നാല് റക്അത്തുകളാണ് ഒരു തർവീഹത്ത്.മക്കക്കാർ നാല് റക്അത്തുകൾ നിസ്കരിച്ചയുടനെ വിശ്രമത്തിന് വേണ്ടി ഒരു ത്വവാഫ് ചെയതിരുന്നതിനാലാണ് നാലു റക്അത്തുകൾക്ക് ഒരു തർവീഹത്ത് എന്ന് പേര് വന്നത്.
Moosa Sonkal
തറാവീഹിന്റെ തുടക്കം.
ഹിജ്റ രണ്ടാം വർഷത്തിലാണ് തറാവീഹ്  നിസ്കാരം സുന്നത്താക്കപ്പെട്ടത്. ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തിയ ഹദീസിൽ ഇപ്രകാരം കാണാം.

عن عائشة أم المؤمنين رضي الله عنها  أن رسول الله صلى الله عليه وسلم صلى ذات ليلة في المسجد، فصلى بصلاته ناس، ثم صلى من القابلة، فكثر الناس، ثم اجتمعوا من الليلة الثالثة أو الرابعة، فلم يخرج إليهم رسول الله صلى الله عليه وسلم فلما أصبح قال:  قد رأيت الذي صنعتم، ولم يمنعني من الخروج إليكم إلا أني خشيت أن تفرض عليكم، وذلك في رمضان(صحيح البخاري: ١٠٦١)

ഉമ്മുൽമുഅമിനീൻ ആഇഷ(റ) യിൽ നിന്ന് നിവേദനം: "നബി(സ) ഒരു രാത്രി പള്ളിയിൽ വെച്ച്  നിസ്കരിച്ചു.  അങ്ങനെ കുറച്ചാളുകൾ നബി(സ)യെ തുടർന്ന് നിസ്കരിച്ചു. പിന്നീട് അടുത്ത രാത്രിയിലും  നബി(സ) നിസ്കരിച്ചു. അപ്പോൾ ജനാധിക്യം വർധിച്ചു. പിന്നീട് മൂന്നാം രാത്രിയിലോ നാലാം രാത്രിയിലോ ജനങ്ങൾ സമ്മേളിച്ചു. എന്നാൽ നബി(സ) അവരിലേക്ക്‌ പുറപ്പെട്ടില്ല. പ്രഭാതമായപ്പോൾ നബി(സ) പറഞ്ഞു: "നിങ്ങൾ ചെയ്തത് ഞാൻ കണ്ടിരുന്നു. ഈ നിസ്കാരം നിങ്ങൾക്ക് നിർബന്ധമാക്കപ്പെടുമോ എന്ന ഭയം മാത്രമായിരുന്നു നിങ്ങളിലേക്ക് വരുന്നതിനു എനിക്ക് തടസ്സമായത്'. അത് റമളാനിലായിരുന്നു". (ബുഖാരി: 1061)

ഇമാം ബുഖാരി(റ)യുടെ മറ്റൊരു രിവായത്തിൽ പറയുന്നതിങ്ങനെയാണ്:  

أن رسول الله صلى الله عليه وسلم خرج ليلة من جوف الليل فصلى في المسجد وصلى رجال بصلاته فأصبح الناس فتحدثوا فاجتمع أكثر منهم فصلى فصلوا معه فأصبح الناس فتحدثوا فكثر أهل المسجد من الليلة الثالثة فخرج رسول الله صلى الله عليه وسلم فصلى فصلوا بصلاته فلما كانت الليلة الرابعة عجز المسجد عن أهله حتى خرج لصلاة الصبح فلما قضى الفجر أقبل على الناس فتشهد ثم قال أما بعد فإنه لم يخف علي مكانكم ولكني خشيت أن تفترض عليكم فتعجزوا عنها. (صحيح البخاري: ٨٧٢)

നബി(സ) ഒരു രാത്രി പള്ളിയിൽ വന്നു നിസ്കരിച്ചു. അങ്ങനെ നബി(സ)യെ തുടർന്ന് ചില പുരുഷന്മാർ നിസ്കരിച്ചു. പിറ്റേ ദിവസം അവർ പറഞ്ഞറിഞ്ഞ് കൂടുതലാളുകൾ പള്ളിയിൽ സമ്മേളിക്കുകയും അവർ നബി(സ)യോടൊപ്പം നിസ്കാരത്തിൽ പങ്കെടുക്കുകയും ചെയ്തു. പിറ്റേന്ന് അവർ പറഞ്ഞറിഞ്ഞ് മൂന്നാം രാത്രി കൂടുതലാളുകൾ പള്ളിയിൽ സംഗമിച്ചു. നബി(സ) വന്ന് അന്നും നിസ്കാരം നിർവഹിച്ചു. നാലാമത്തെ രാത്രി പള്ളിയിൽ ഉൾക്കൊള്ളാൻസാധിക്കാത്തത്ര ആളുകൾ സമ്മേളിച്ചുവെങ്കിലും നബി(സ) വന്നില്ല. സ്വുബ്ഹ് നിസ്കരിക്കാൻ വന്ന നബി(സ) നിസ്കാര ശേഷം ഇപ്രകാരം പ്രസ്താവിച്ചു: "നിങ്ങൾ പള്ളിയിൽ സംഗമിച്ചിരുന്ന കാര്യം  ഞാനറിഞ്ഞിരുന്നു.പക്ഷെ ഈ നിസ്കാരം നിങ്ങളുടെ മേൽ നിർബന്ധമാക്കപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടു. അങ്ങനെ വരുമ്പോൾ അത് നിർവഹിക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരും". (ബുഖാരി: 872)
   ഈ സംഭവം നടന്നത് ഹിജ്റ രണ്ടാം വർഷത്തിലായിരുന്നുവെന്ന് പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. ഹാഷിയാത്തുൽ ജമലിൽ പറയുന്നു:

وكان ذلك فى السنة الثانية من الهجرة(حاشية الجمل: ٤٨٩/١) وكذا فى حاشية الشرواني نقلا عن ع ش ٢٤٠/٢)

ഹിജ്റ: രണ്ടാം വർഷത)തിലായിരുന്നു അത്. (ഹാഷിയാത്തുൽ ജമൽ 1/489) ഇതേ ആശയം അലിയ്യുശബ്റമുല്ലസി(റ)യെ ഉദ്ദരിച്ച് അല്ലാമ ശർവാനി(റ) യും രേഖപ്പെടുത്തിയിട്ടുണ്ട്.
                നബി(സ) പള്ളിയിൽ നിസ്കാരത്തിനു വന്നത് 23,25,27 എന്നീ മൂന്ന് രാത്രികളിലായിരുന്നുവെന്നു പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്.(ഹാഷിയത്തുൽ ജമൽ 1/489)
                 ഇക്കാര്യം നുഅമാനുബ്നു ബഷീർ(റ) ൽ നിന്ന് ഇമാം ഹാകിം(റ) നിവേദനം ചെയ്ത ഹദീസിൽ നിന്ന് വ്യക്തമാണ്.
Moosa Sonkal
عن النعمان بن بشير رضي الله عنه قال: (قمنا مع النبي صلى الله عليه وسلم في رمضان ليلة ثلاث وعشرين إلى ثلث الليل الأول، ثم قمنا معه ليلة خمس وعشرين إلى نصف الليل، ثم قمنا معه ليلة سبع وعشرين حتى ظننا أن لا ندرك الفلاح، وكنا نسميها الفلاح، وانتم تسمون السحور)). هذا حديث صحيح على شرط البخاري، ولم يخرجاه، وفيه الدليل الواضح أن صلاة التراويح فى مساجد المسلمين سنة مسنونة، وقد كان علي بن أبي طالب يحث عمر رضي الله عنهما على إقامة هذه السنة إلى أن أقامها.(المستدرك: ١٥١/٤)

നുഅമാനുബ്നു ബഷീർ(റ)  പറയുന്നു: "റമളാൻ 23 ന് രാത്രി ഞങ്ങൾ റസൂലുല്ലാഹി(സ) യുടെ കൂടെ രാത്രിയുടെ മൂന്നിലൊന്നു വരെ നിസ്കരിച്ചു. പിന്നീട് 25 ന് രാത്രി അർദ്ദരാത്രി വരെ റസൂലുല്ലാഹി(സ)യുടെ കൂടെ ഞങ്ങൾ നിസ്കരിച്ചു.പിന്നീട് 25 ന് അത്താഴം കഴിക്കാൻ സമയം കിട്ടുകയില്ലെന്ന് ഭയപ്പെടും വരെ റസൂലുല്ലാഹി(സ) യുടെ കൂടെ ഞങ്ങൾ നിസ്കരിച്ചു". ഈ ഹദീസ് ഇമാം ബുഖാരി(റ) യുടെ നിബന്ധനയൊത്ത സ്വഹീഹാണ്. ബുഖാരി(റ)യും മുസ്ലിമും(റ)യും അതുദ്ദരിച്ചിട്ടില്ല. മുസ്ലിംകളുടെ പള്ളികളിൽ വെച്ച് തറാവീഹ് നിസ്കരിക്കൽ സുന്നത്താണെന്നതിന് ഈ ഹദീസ് വ്യക്തമായ രേഖയാണ്. ഈ സുന്നത്ത് നടപ്പാക്കൽ അലി(റ) ഉമറി(റ)നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.അങ്ങനെ ഉമർ(റ) അത് നടപ്പിലാക്കി. (മുസ്തദ്റക്  4/151)

തറാവീഹ് നിസ്കാരം നിർബന്ധമാക്കപ്പെടുമോ  എന്ന ഭയം കൊണ്ടാണ് ജമാഅത്തായി തറാവീഹ് നിസ്കരിക്കാൻ നബി(സ) വരാതിരുന്നതെന്നു പറഞ്ഞുവല്ലോ.അന്നുമുതൽ ജമാഅത്തായുള്ള തറാവീഹ് നിസ്കാരം ഉപേക്ഷിക്കപ്പെട്ടു. എന്നാൽ തറാവീഹ് പാടെ ഉപേക്ഷിക്കപ്പെട്ടിരുന്നില്ല. മറിച്ച് ജനങ്ങൾ വീടുകളിലും പള്ളിയിലും വെച്ച് ഒറ്റയൊറ്റയായി തറാവീഹ് നിസകരിച്ചുപോന്നു. ഇക്കാര്യം ഇമാം ബുഖാരി(റ) രേഖപ്പെടുത്തുന്നു:    

قال ابن شهاب: فتوفي رسول الله صلى الله عليه وسلم والأمر على ذلك، ثم كان الأمر على ذلك في خلافة أبي بكر، وصدرا من خلافة عمر رضي الله عنهما.(صحيح البخاري: ١٨٧٠)

ഇബ്നു ശിഹാബ്(റ) പറയുന്നു: തറാവീഹ് ജമാഅത്തായി നിർവഹിക്കപ്പെടാത്ത നിലയിൽ നബി(സ) വഫാത്തായി. അബൂബക്ർ(റ) ന്റെ ഭരണകാലത്തും ഉമർ(റ)ന്റെ ഭരണത്തിന്റെ തുടക്കത്തിലും അതെ അവസ്ഥ തുടർന്ന്. (ബുഖാരി 1870)

സുലൈമാനുൽ ജമൽ എഴുതുന്നു:

وانقطع الناس عن فعلها جماعة في المسجد من حينئذ ، وصاروا يفعلونها في بيوتهم إلى السنة الثانية من خلافة عمر ، وهي سنة أربعة عشر من الهجرة اه شيخنا(حاشية الجمل: ٤٩٨/١)

അന്നുമുതൽ പള്ളിയിൽ വെച്ച് ജമാഅത്തായി തറാവീഹ് നിസ്കരിക്കുന്നത് ജനങ്ങൾ നിറുത്തിയെങ്കിലും ഉമർ(റ) ന്റെ ഭരണത്തിന്റെ രണ്ടാം വർഷം വരെ വീടുകളിൽ വെച്ച് അതവർ നിര്വഹിച്ചിരുന്നു. അത് ഹിജ്റ 14-ആം വർഷമാണ്‌.(ഹാഷിയത്തുൽ ജമൽ: 1/498)

തറാവീഹും നല്ല ബിദ്അത്തും
Moosa Sonkal
പിന്നീട് തറാവീഹിലെ ജമാഅത്ത് പുനസംഘടിപ്പിക്കാനുള്ള  കാരണം അബ്ദുറഹ്മാനുബ്നു ഖാരിഅ(റ) ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു:  

عن عبد الرحمن بن عبد القاري أنه قال خرجت مع عمر بن الخطاب في رمضان إلى المسجد فإذا الناس أوزاع متفرقون يصلي الرجل لنفسه ويصلي الرجل فيصلي بصلاته الرهط فقال عمر والله إني لأراني لو جمعت هؤلاء على قارئ واحد لكان أمثل فجمعهم على أبي بن كعب قال ثم خرجت معه ليلة أخرى والناس يصلون بصلاة قارئهم فقال عمر نعمت البدعة هذه والتي تنامون عنها أفضل من التي تقومون يعني آخر الليل وكان الناس يقومون أوله(صحيح البخاري: ١٨٧١)

അബ്ദുറഹ്മാനുബ്നു ഖാരിഅ(റ) പറയുന്നു: "റമളാനിലെ ഒരു രാത്രി ഉമറുബ്നുൽഖത്ത്വാബ്(റ) ന്റെ കൂടെ ഞാൻ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോൾ ജനങ്ങൾ തനിച്ചും സംഘം ചേർന്നും പല വിഭാഗങ്ങളായി തറാവീഹ് നിസ്കരിക്കുന്നത് ശ്രദ്ദയിൽപ്പെട്ടപ്പോൾ ഉമർ(റ) പറഞ്ഞു: "ഇവരെല്ലാം ഒരേ ഇമാമിന്റെ കീഴിൽ സംഘടിപ്പിക്കുകയാണെങ്കിൽ  അത് കൂടുതൽ നല്ലതാകുമായിരുന്നു". പിന്നീട് ഉമർ(റ) അങ്ങനെ ദ്രഡനിശ്ചയം ചെയ്യുകയും ഉബയ്യുബ്നുകഅബ്(റ) ന്റെ കീഴിൽ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു രാത്രി ഉമർ(റ)ന്റെ കൂടെ ഞാൻ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോൾ ഉബയ്യുബ്നുകഅബ്(റ) ന്റെ നേത്രത്വത്തിൽ ജനങ്ങള് നിസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉമർ (റ) പ്രസ്ഥാപിച്ച്ചു: "ഇത് നല്ല ബിദ്അത്താണ്. അവർ നിസ്കരിക്കാനുപയോഗപ്പെടുത്തുന്ന  സമയത്തെക്കാൾ നല്ലത് അവർ ഉറങ്ങുന്ന സമയമാണ്". രാത്രിയുടെ അവസാനമാണ് ഉമർ(റ) ഉദ്ദേശിക്കുന്നത്. ജനങ്ങൾ നിസ്കരിച്ചിരുന്നത് രാത്രിയുടെ ആദ്യഭാഗത്തായിരുന്നു. (ബുഖാരി 1871)
   "ഇത് നല്ല ബിദ്അത്താണ്" എന്നാ ഉമർ(റ)വിന്റെ പ്രസ്താവനയിലെ ബിദ്അത്ത് ഭാഷാപരമാണ്. മുൻരൂപം ഇല്ലാത്തതെല്ലാം ഭാഷാപരമായി ബിദ്അത്താണ്. ഇമാം അസ്ഖലാനി(റ) എഴുതുന്നു:    

Moosa Sonkal
والبدعة أصلها ما أحدث على غير مثال سابق، وتطلق في الشرع في مقابل السنة فتكون مذمومة، والتحقيق إن كانت مما تندرج تحت مستحسن في الشرع فهي حسنة، وإن كانت مما تندرج تحت مستقبح في الشرع فهي مستقبحة وإلا فهي من قسم المباح وقد تنقسم إلى الأحكام الخمسة(فتح الباري: ٢٩٢/٦)

ബിദ്അത്തിന്റെ ഭാഷാപരമായ അടിസ്ഥാനം മുന്മാത്രകയില്ലാത്ത പുതിയ കാര്യമാണ്. മതപരമായി സുന്നത്തിന്റെ വിപരീതമായി അതിനെ പ്രയോഗിക്കാറുണ്ട്. അപ്പോൾ അത് ആക്ഷേപാർഹാമായതായിരിക്കും.എന്നാൽ തഹ്ഖീഖ് ഇതാണ്. മുൻ മാത്രകയില്ലാതെ പുതുതായുണ്ടായ കാര്യം മതത്തിൽ നല്ലതായി കാണുന്നതിന്റെ പരിധിയിൽ വരുന്നതാണെങ്കിൽ അത് നല്ല ബിദ്അത്തും മതത്തിൽ മോശമായി കാണുന്നതിന്റെ പരിധിയിൽ വരുന്നതാണെങ്കിൽ അത് മോശമായ ബിദ്അത്തുമാണ്.രണ്ടുമല്ലെങ്കിൽ അത് മുബാഹിന്റെ ഇനത്തിൽ പെട്ടതായിരിക്കും. ചിലപ്പോള അഞ്ചു നിയമങ്ങളിലേക്കും ബിദ്അത്ത് ഓഹരിയാകും.(ഫത്ഹുൽ ബാരി: 6/292)   

പ്രസ്തുത പ്രസ്താവന തറാവീഹ് നിസ്കാരത്തെ പറ്റിയോ വലിയ ജമാഅത്തിനെ പറ്റിയോ അല്ല.കാരണം അതുരണ്ടും മൂന്നുരാത്രികളിൽ നബി(സ)യുടെ കാലത്തുതന്നെ ഉണ്ടായിട്ടുണ്ടല്ലോ. മറിച്ച് ഒരേ ഇമാമിന്റെ കീഴിലായി റമളാൻ മുഴുവനും തറാവീഹ് നിസ്കരിക്കുന്നതിനെപ്പറ്റിയാണ്‌  ഉമർ(റ) അപ്രകാരം പ്രതാപിച്ചത്. അത് മുംബ് ഉണ്ടായിട്ടില്ല. ഇക്കാര്യം പണ്ഡിതന്മാർ പ്രസ്ഥാപിചിട്ടുണ്ട്.
  അഹ്മദുബ്നുഗുനൈം(റ) (മരണം : ഹി: 1125) പറയുന്നു:

وما ورد من قول عمر رضي الله عنه : نعمت البدعة هذه مراده أن المداومة عليها مع الإمام في المسجد شبيه بالبدعة، لا أن الصلاة نفسها بدعة ، لما عرفت من أنه صلى الله عليه وسلم صلاها في جماعة(الفواكه لدواني: ٣٢/٨)

"ഇത് നല്ല ബിദ്അത്താണ്" എന്നത് കൊണ്ട് ഉമർ(റ) ഉദ്ദേശിച്ചത് ഇമാമോട് കൂടെ പള്ളിയിൽ വെച്ച്  സ്ഥിരമായി തറാവീഹ് നിസ്കരിക്കൽ ബിദ്അത്തിനോട് സാദ്രശ്യമുണ്ട് എന്നാണ്. അല്ലാതെ തറാവീഹ് നിസ്കാരം തന്നെ ബിദ്അത്താണ് എന്നല്ല. കാരണം ജമാഅത്തായി നബി(സ) തന്നെ അത് നിസ്കരിച്ചതായി നാം മനസ്സിലാക്കിയല്ലോ.(അൽഫവാകിഹുദ്ദവാനി: 8/32)   

Moosa Sonkal
മുഹമ്മദുൽ ഖറശീ(റ) പറയുന്നു:  

وقول عمر " نعمت البدعة هذه " يعني بالبدعة جمعهم على قارئ واحد مواظبة في المسجد بعد أن كانوا يصلون أوزاعا لا أن الصلاة نفسها بدعة ؛ لأنه صلى الله عليه وسلم صلاها جمعا بالناس ثم تركها خشية أن تفرض عليهم فلما أمنوا تلك العلة ومن تجدد الأحكام بوفاته عليه الصلاة والسلام فعلوا ما علموا أنه كان مقصوده ، فوقعت المواظبة في الجمع بهم بدعة وإلا فليست في الحقيقة بدعة، لأن لها أصلا في الجواز(شرح مختصر خليل للخرشي: ٣٢١/٤)

 "ഇത് നല്ല ബിദ്അത്താണ്" എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് വിവിധസംഘങ്ങളായി നിസ്കരിച്ചിരുന്ന ജനങ്ങളെ ഒരേ ഇമാമിന്റെ കീഴിൽ സംഘടിപ്പിച്ച് പള്ളിയിൽ വെച്ച് സ്ഥിരമായി നിസ്കരിക്കുന്നതാണ്. അല്ലാതെ തറാവീഹ് നിസ്കാരം തന്നെ ബിദ്അത്താണ് എന്നല്ല.കാരണം ജമാഅത്തായി നബി(സ) തന്നെ അത് നിസ്കരിചിട്ടുണ്ട്. പിന്നീട് അത് നിർബന്ധമ്മാക്കപ്പെടുമോ   എന്നാ ഭയം കാരണമായാണ് നബി(സ) അതുപേക്ഷിച്ചത്. നബി(സ)യുടെ വഫാത്തോട് കൂടി പ്രസ്തുത കാരണം ഇല്ലാതായപ്പോൾ അവർ മനസ്സിലാക്കിയിരുന്ന നബി(സ)യുടെ ലക്‌ഷ്യം അവർ പ്രാവർത്തികമാക്കി. അങ്ങനെ പള്ളിയിൽ വെച്ച് സ്ഥിരമായി അവർ തറാവീഹ് ജമാഅത്തായി നിർവഹിച്ചു. അല്ലാത്തപക്ഷം തറാവീഹിനെ ബിദ്അത്തായി കാണാൻ വകുപ്പില്ല. കാരണം അത് അനുവടനീയമാനെന്നറിയിക്കുന്ന  പ്രമാണമുണ്ട്.(ശർഹുമുഖ്‌തസ്വർഖലീൽ: 4/321)

പ്രസ്തുത ജമാഅത്തിൽ പതിവായി ഉമർ(റ) പങ്കെടുക്കാറു ണ്ടായിരുന്നില്ലെന്നു ഇമാം ബുഖാരി(റ)യുടെ നിവേദനത്തിൽ നിന്ന് തന്നെ വ്യക്തമാണ്. ഇബ്നുഹജർ (റ) എഴുതുന്നു:     

Moosa Sonkal
(قوله: فخرج ليلة والناس يصلون بصلاة قارئهم) أي : إمامهم المذكور ، وفيه إشعار بأن عمر كان لا يواظب على الصلاة معهم ، وكأنه كان يرى أن الصلاة في بيته ولا سيما في آخر الليل أفضل ، وقد روى محمد بن نصر في " قيام الليل " من طريق طاوس عن ابن عباس قال : " كنت عند عمر في المسجد ، فسمع يعة الناس فقال : ما هذا؟ قيل : خرجوا من المسجد ، وذلك في رمضان ، فقال : ما بقي من الليل أحب إلي مما مضى " ومن طريق عكرمة عن ابن عباس نحوه(فتح الباري: ٢٩٢/٦)

"പിന്നീട് മറ്റൊരു രാത്രി ഉമർ(റ) വിന്റെ കൂടെ ഞാൻ പള്ളിയിൽ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോൾ ഉബയ്യുബ്നു കഅബ്(റ) വിന്റെ നേത്രത്വത്തിൽ ജനങ്ങൾ നിസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു" എന്നാ പരമാര്ഷം വ്യക്തമാക്കുന്നത് സ്ഥിരമായി ഉമർ(റ) അവരുടെ കൂടെ നിസ്കരിക്കാരുണ്ടായിരുന്നില്ലെന്നാണ്. രാത്രിയുടെ അന്ത്യയാമങ്ങളിൽ വീട്ടില് വെച്ച് നിസ്കരിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് ഉമർ(റ) മനസ്സിലാക്കിയതാകാം അതിനുകാരണം. 'ഖിയാമുല്ലൈൽ' എന്ന ഗ്രന്ഥത്തിൽ ത്വാഊസ്(റ) വഴിയായി ഇബ്നുഅബ്ബാസ്(റ) യിൽ നിന്ന് മുഹമ്മദുബ്നുനസ്വുർ(റ) നിവേദനം ചെയ്യുന്നു: "ഉമർ(റ) വിന്റെ സമീപം ഞാൻ പള്ളിയിലിരിക്കുമ്പോൾ ജനങ്ങൾ പള്ളിയിൽ നിന്ന് പുറത്തിറങ്ങുന്ന ശബ്ദം ഉമർ(റ) കേൾക്കാനിടയായി. അതെപ്പറ്റി അന്വേഷിച്ചപ്പോൾ ജനങ്ങൾ പുറത്തിറങ്ങുകയാണെന്ന് അദ്ദേഹത്തിനു മറുവടി ലഭിച്ചു.  റമളാനിലായിരുന്നു അത്. അപ്പോൾ ഉമർ(റ) ഇപ്രകാരം പ്രസ്താപിച്ചു: "രാത്രിയില നിന്ന് ശേഷിക്കുന്നതാണ് കഴിഞ്ഞതിനേക്കാൾ എനിക്കിഷ്ടം". ഇക്രിമ(റ) വഴി ഇബ്നു അബ്ബാസ്(റ) യിൽ നിന്നും ഇപ്രകാരം റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്. (ഫത്ഹുൽ ബാരി: 6/292)
   (والتي ينامون عنها أفضل) "അവർ നിസ്കരിക്കാനുപയോഗപ്പെടുത്തുന്ന സമയത്തേക്കാൾ നല്ലത് അവർ ഉറങ്ങുന്ന സമയമാണ്" എന്ന ഇമാം ബുഖാരി(റ) യുടെ നിവേദനത്തിൽ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണ്. പ്രസ്തുത പരമാർഷം വിശദീകരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:

قوله : ( والتي ينامون عنها أفضل ) هذا تصريح منه بأن الصلاة في آخر الليل أفضل من أوله ، لكن ليس فيه أن الصلاة في قيام الليل فرادى أفضل من التجميع . (فتح الباري: ٢٩٢/٦)

രാത്രിയുടെ ആദ്യത്തിൽ നിസ്കരിക്കുന്നതിനേക്കാൾ അവസാനത്തിൽ നിസ്കരിക്കുന്നതാണ് നല്ലതെന്ന് ഉമർ(റ) വ്യക്തമാക്കുന്നു. എന്നാൽ രാത്രി നിസ്കാരം തനിച്ച് നിസ്കരിക്കുന്നതാണ് ജമാഅത്തായി നിസ്കരിക്കുന്നതിനേക്കാൾ നല്ലതെന്ന് അതിൽ നിന്ന് മനസ്സിലാക്കിക്കൂടാ(ഫത്ഹുൽ ബാരി: 6/292)
  ഉമർ(റ) പ്രസ്തുത ജമാഅത്തിന്റെ പങ്കെടുത്തിരുന്നതായി ചില രിവായത്തുകളിൽ വന്നിട്ടുണ്ട് . ഇബ്നു സഅദ്(റ) ഉദ്ദരിക്കുന്നു:

Moosa Sonkal
عن نوفل بن اياس الهذلي قال: كنا نقوم في عهد عمر بن الخطاب فرقا في المسجد في رمضان ههنا وههنا فكان الناس يميلون إلى أحسنهم صوتا، فقال عمر: ألا أراهم قد اتخذوا القرآن أغاني، أما والله لئن استطعت لأغيرن هذا ' قال فلم يمكث إلا ثلاث ليال حتى أمر أبي بن كعب فصلّ بهم. ثم قام في آخر الصفوف فقال: ''لئن كانت هذه بدعة فنعمت هي" (ابن سعد: خ فى خلق الأفعال، وجعفر القريابي فى السنن)(كنز العمال: ٢٣٤٦٩،٤١٠/٨)

നൗഫലുബ്നുഇയാസുൽ ഹുദലി(റ) യിൽ നിന്ന് നിവേദനം: "ഉമർ(റ) ന്റെ കാലത്ത് ഞങ്ങൾ പലസംഘങ്ങളായി നിസ്കരിച്ചിരുന്നു. നല്ല ശബ്ദത്തിൽ ഖുർആൻ പാരായണം ചെയ്യുന്നവരിലേക്ക്‌ ജനങ്ങൾ ചായും. ഇത് കണ്ടപ്പോൾ ഉമർ(റ) പ്രസ്താപിച്ചു: "ഖുർആനെ രാഗമാക്കിയതായി അവരെ ഞാൻ കാണുന്നുവല്ലോ, അല്ലാഹുവാണേ സത്യം സാധിച്ചാൽ ഇതിനൊരു മാറ്റം ഞാൻ വരുത്തുകതന്നെ ഞാൻ ചെയ്യും". മൂന്ന് രാത്രികൾ പിന്നിട്ടപ്പോൾ ഉബയ്യുബ്നു കഅബ്(റ) വിനോട് ഉമർ(റ) കൽപ്പിച്ചു. അതനുസരിച്ച് ജനങ്ങൾക്കിമാമായി അദ്ദേഹം നിസ്കരിച്ചു. പിന്നെ അവസാന സ്വഫ്ഫിൽ ഉമർ(റ) നിന്നു തുടർന്ന് ഉമർ(റ) പ്രഖ്യാപിച്ചു: "ഇത് ബിദ്അത്താനെങ്കിൽ നല്ല ബിദ്അത്താണ്".
          ഇബ്നുസഅദ്(റ) ത്വബഖാത്തിലും ഇമാം ബുഖാരി(റ) ഖൽബുൽഅഫ്ആലിലും ജഅഫറുൽ ഫർയാബി(റ) സുനനിലും ഇതുദ്ദരിചിട്ടുണ്ട്. (കൻസുൽ ഉമ്മാൽ 23469-8/410)

ജനങ്ങൾക്കിമാമായി ഉമയ്യുബ്നു കഅബ്(റ) വിനെ തെരഞ്ഞെടുത്ത് "കൂടുതൽ ഖുർആൻ അറിയുന്നവർ ഇമാം നിൽക്കണം" എന്ന നബി(സ)യുടെ കൽപ്പന സ്വീകരിച്ചാണ്. "ഞങ്ങളിൽ ഏറ്റവും ഖുർആൻ ഓതാൻ അറിയുന്നവാൻ ഉബയ്യാണ്" എന്ന് ഉമർ(റ) തന്നെ പ്രസ്താവിച്ചത് അൽബഖറ സൂറയുടെ തഫ്സീറിൽ ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഹദീസിൽ കാണാം.(ഫത്ഹുൽ ബാരി: 6/292)

ഈ ഹദീസ് വിശദീകരണത്തിൽ ഇബ്നു ഹജർ(റ) എഴുതുന്നു:

Moosa Sonkal
قال بن التين وغيره استنبط عمر ذلك من تقرير النبي صلى الله عليه وسلم من صلى معه في تلك الليالي وإن كان كره ذلك لهم فإنما كره خشية أن يفرض عليهم، وكأن هذا هو السر في إيراد البخاري لحديث عائشة عقب حديث عمر فلما مات النبي صلى الله عليه وسلم حصل الأمن من ذلك ورجح عند عمر ذلك لما في الاختلاف من افتراق الكلمة ولان الاجتماع على واحد انشط لكثير من المصلين وإلى قول عمر جنح الجمهور(فتح الباري: ٢٩٢/٦)

ഇബ്നുത്തീനും(റ) മറ്റും പ്രസ്താവിക്കുന്നു: "ആ രാത്രികളിൽ നബി(സ) യോടൊന്നിച്ച് നിസ്കരിച്ചവരെ നബി(സ) അംഗീകരിച്ചതിൽ നിന്നാണ്  ഉമർ(റ) ജമാഅത്തിന്റെ കാര്യം മനസ്സിലാക്കിയത്. അത് അവരുടെ മേൽ നിർബന്ധമാക്കപ്പെടുമെന്ന ഭയം കൊണ്ട് മാത്രമാണ്  ജമാഅത്തായുള്ള നിസ്കാരം നബി(സ) അവർക്ക് വറുത്തത്. ഉമർ(റ)ന്റെ ഹദീസ് പറഞ്ഞ ഉടനെ നബി(സ) തറാവീഹ് നിസ്കരിച്ചതായി പരമാർഷിക്കുന്ന ആഇഷ(റ) യുടെ ഹദീസ് ഇമാം ബുഖാരി(റ) കൊണ്ടുവന്നതിലുള്ള രഹസ്യവും  ഇതായിരിക്കാം. നബി(സ) വഫത്തായതോട് കൂടി ആ ഭയം ഇല്ലാതായല്ലോ. തറാവീഹിലെ ജമാഅത്തിനു ഉമർ(റ) പ്രാബുഖ്‌യം കല്പ്പിച്ചതിന്റെ പിന്നിൽ വ്യത്യസ്ത ജമാഅത്തുകൾ നടത്തുന്നതിലുള്ള അനൈക്യവും ഒരേ ഇമാമിന്റെ കീഴിൽ നിസ്കരിക്കുമ്പോൾ ജനങ്ങള്ക്കുണ്ടാവുന്ന ആവേശവും കൂടി പരിഗണിചിരിക്കാം. ബഹുഭൂരിഭാഗം വരുന്ന പണ്ഡിതന്മാരും ഉമർ(റ) അഭിപ്രായം സ്വീകരിച്ച് തറാവീഹിൽ  ജമാഅത്ത് സുന്നത്താണെന്ന് പ്രസ്താവിച്ചവരാണ്.(ഫത്ഹുൽ ബാരി: 6/292)

തറാവീഹും ജമാഅത്തും
 തറാവീഹ് ജമാഅത്തായി നിർവഹിക്കൽ സുന്നത്താണെന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണം. ഇമാം നവവി(റ) എഴുതുന്നു:
Moosa Sonkal
واختلفوا في أن الأفضل صلاتها منفردا في بيته أم في جماعة في المسجد ؟ فقال الشافعي وجمهور أصحابه وأبو حنيفة وأحمد وبعض المالكية وغيرهم : الأفضل صلاتها جماعة كما فعله عمر بن الخطاب والصحابة - رضي الله عنهم - واستمر عمل المسلمين عليه لأنه من الشعائر الظاهرة فأشبه صلاة العيد . وقال مالك وأبو يوسف وبعض الشافعية وغيرهم : الأفضل فرادى في البيت لقوله - صلى الله عليه وسلم - : ( أفضل الصلاة صلاة المرء في بيته إلا المكتوبة )(شرح النووي على مسلم: ١٠١/٣)

തറാവീഹ് വീട്ടിൽ വെച്ച് തനിച്ച് നിസ്കരിക്കുന്നതാണോ അതല്ല പള്ളിയിൽ വെച്ച് ജമാഅത്തായി നിർവഹിക്കുന്നതാണോ കൂടുതൽ നല്ലത്?. ഈ വിഷയത്തിൽ പണ്ടിതലോകത്ത് വീക്ഷണാന്തരമുണ്ട്. ഇമാം ശാഫിഈ(റ)യും അദ്ദേഹത്തിൻറെ അസ്വഹാബുൽ നിന്ന് ബഹുഭൂരി ഭാഗവും ഇമാം അബൂഹനീഫ(റ)യും ഇമാം അഹ്മദും(റ)യും   മാലികീ മദ്ഹബുകാരിൽ ചിലരും മറ്റുപലരും അഭിപ്രായപ്പെടുന്നത് തറാവീഹ് ജമാഅത്തായി നിസ്കരിക്കുന്നതാണ് കൂടുത ഉത്തമം എന്നാണു. ഉമറും(റ)സ്വഹാബത്തും അങ്ങനെയാണല്ലോ ചെയ്തത്. അതനുസരിച്ച് മുസ്ലിംകളുടെ പ്രവർത്തനം സ്ഥിരമാവുകയും ചെയ്തിരിക്കുന്നു. തറാവീഹ് സുതാര്യമായ  മത ചിപ്നങ്ങളിൽ പെട്ടതായതിനാൽ പെരുന്നാൾ നിസ്കാരവുമായി അതിനു സാദ്രശ്യമുണ്ട്. ഇമാം മാലിക്(റ),അബൂ യൂസുഫ്(റ), എന്നിവരും ശാഫിഈ മദ്ഹബ്കാറിൽ നിന്ന് ചിലരും മറ്റു ചിലരും പറയുന്നത് തറാവീഹ് വീട്ടിൽ വെച്ച് തനിച്ച് നിസ്കരിക്കുന്നതാണ് ഉത്തമമെന്നാണ്. "സമയം നിശ്ചയിക്കപ്പെട്ട ഫർള് നിസ്കാരങ്ങളല്ലാത്തത് വീട്ടിൽ വെച്ചാണ് ഉത്തമം" എന്നർത്ഥം വരുന്ന ഹദീസാണ് അതിനു പ്രമാണമായി അവർ പറയുന്നത്.(ശർഹുമുസ്ലിം: 3/101)

തറാവീഹിന്റെ പ്രാധാന്യം
   ഏറെ പ്രാധാന്യമുള്ള ഒരു സുന്നത്ത് നിസ്കാരമാണ് തറാവീഹ്. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ)യും  സ്വഹീഹിൽ രേഖപ്പെടുത്തുന്നു:  
Moosa Sonkal
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال : ( من قام رمضان إيماناً واحتساباً غُفر له ما تقدم من ذنبه )(صحيح البخاري: ١٨٧٠،صحيح مسلم: ١٢٦٦)

അബൂ ഹുറൈറ(റ) യിൽ നിന്ന് നിവേദനം: റസൂലുല്ലാഹി(സ) പറഞ്ഞു:  "വിശ്വസിച്ചും പ്രതിഫലം ആഗ്രഹിച്ചും വല്ലവരും റമളാനിൽ നിസ്കരിച്ച്ചാൽ മുന്കഴിഞ്ഞ പാപങ്ങൾ അവർക്ക് പൊറുക്കപ്പെടുന്നതാണ്". (ബുഖാരി: 1870, മുസ്ലിം: 1266).

പ്രസ്തുത ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുഇതുന്നു:

والمراد بقيام رمضان صلاة التراويح ، واتفق العلماء على استحبابها((شرح النووي على مسلم: ١٠١/٣))

ഖിയാമു റമളാനിന്റെ വിവക്ഷ തറാവീഹാണ്. അത് സുന്നത്താണെന്ന വിഷയത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. (ശർഹു മുസ്ലിം : 3/101)

തറാവീഹും സ്ത്രീകളും
തറാവീഹ് സ്ത്രീകൾക്കും സുന്നത്താണ്. അത് അവർ അവരവരുടെ വീട്ടില് വെച്ച് ജമാഅത്തായി നിസ്കരിക്കലാണ് ഉത്തമം. അതിനു വേണ്ടി പള്ളികളിലെക്കോ മറ്റു സ്ഥലങ്ങളിലെക്കോ പുറപ്പെടുന്നത് ശരിയല്ല. നിസ്കാരത്തിനു വേണ്ടി സ്ത്രീകള് വീട് വിട്ടിറങ്ങുന്നത് പള്ളിയിലെക്കാനെങ്കിലും മറ്റു സ്ഥലങ്ങളിലെക്കാനെങ്കിലും നിയമം ഒന്നാണ്. അല്ലാമ ഖൽയൂബി(റ) പറയുന്നു:   
Moosa Sonkal
(المسجد) أي محل الجماعة، ولو مع غير الرجال، فذكر المسجد والرجال جرى على الغالب(حاشية القليوبي: ٢٢٢/١)

പള്ളിയുടെ വിവക്ഷ ജമാഅത്ത് നടക്കുന്ന സ്ഥലം എന്നാണു. അത്പുരുഷന്മാരോട് കൂടെ അല്ലെങ്കിലും ശരി. അപ്പോൾ പള്ളി എന്നും പുരുഷന്മാരുടെ കൂടെ എന്നും പറയുന്നത് അധികവും ജമാഅത്ത് നടക്കുന്നത് അങ്ങനെയായതിനാലാണ്. (ഖൽയൂബി: 1/222)

തറാവീഹ് റമളാനിൽ മാത്രം

റമളാനിൽ മാത്രമുള്ള സുന്നത്ത് നിസ്കാരമാണ് തറാവീഹ്. അത് തഹജ്ജുദോ വിത്റോ അല്ല. കാരണം നബി(സ) അതിനു പ്രത്യേകം പ്രോത്സാഹനം നല്കുകയും മൂന്ന് രാത്രികളിൽ ജമാഅത്തായി നിസ്കരിച്ചു കാണിച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് അത് നിർബന്ധമാക്കപ്പെടുമോ എന്നാ ഭയം കാരണം ജമാഅത്തായി നിര്വഹിക്കുന്നത് ഉപേക്ഷിക്കുകയാനുണ്ടായത്.ഇതിൽ നിന്ന് തന്നെ അത് റമളാനിൽ മാത്രമുള്ള നിസ്കാരമാണെന്നത് വ്യക്തമാണ്. തറാവീഹ് റമളാനിൽ മാത്രമേയുള്ളൂ എന്ന് വ്യക്തമാക്കുന്ന ഏതാനും ഹദീസുകൾ നമക്കിപ്പോൾ വായിക്കാം.    

قال رسول الله صلى الله عليه وسلم: « إن الله تبارك وتعالى فرض صيام رمضان عليكم، وسننت لكم قيامه، فمن صامه وقامه إيماناً واحتساباً خرج من ذنوبه كيوم ولدته أمه » (سنن النسائي: ٢١٨٠، وسنن ابن ماجه: ١٣١٨، والسنن الكبري للبيهقي: ٢٥٢٠)
Moosa Sonkal
അബൂസലമ(റ) പിതാവിൽ നിന്നുദ്ദരിക്കുന്നു" "റസൂലുല്ലാഹി(സ) പറഞ്ഞു: "നിശ്ചയം റമളാനിലെ നോമ്പ് അല്ലാഹു നിങ്ങളുടെ മേൽ നിർബന്ധമാക്കിയിരിക്കുന്നു. റമളാനിലെ നിശാനിസ്കാരം നിങ്ങൾക്ക് ഞാൻ സുന്നത്തുമാക്കിയിരിക്കുന്നു. അതിനാല വിശ്വസിച്ചും പ്രതിഫല കാംക്ഷിച്ചും റമളാനിൽ നോമ്പെടുക്കുകയും രാത്രിയിൽ നിസ്കരിക്കുകയും ചെയ്യുന്നവർ മാതാവ് പ്രസവിച്ച ദിവസത്തിലെന്ന പോലെ പാപങ്ങളിൽ നിന്ന് മുക്തമാകുന്നതാണ്". (നസാഈ 2180, ഇബ്നുമാജ 1318, സുനനുൽ കുബ്റ 2520 )   

ഇബ്നുഅബീശൈബ(റ) മുസ്വന്നഫിൽ നിവേദനം ചെയ്യുന്നു:

حدثنا وكيع عن علي عن نضر بن شيبان قال سألت أبا سلمة بن عبد الرحمن فذكر عن أبيه قال قال رسول الله صلى الله عليه وسلم : إن الله افترض عليكم صيامه وسننت لكم قيامه فمن صامه إيمانا واحتسابا غفر له ما تقدم من ذنبه. (مصنف ابن أبي شيبة: ٢٨٧/٢)

അബൂസലമ(റ) പിതാവിൽ നുന്നദ്ദരിക്കുന്നു:  റസൂലുല്ലാഹി(സ) പറഞ്ഞു: "നിശ്ചയം റമളാനിലെ നോമ്പ് അല്ലാഹു നിങ്ങളുടെ മേൽ നിർബന്ധമാക്കിയിരിക്കുന്നു. റമളാനിലെ നിശാനിസ്കാരം നിങ്ങൾക്ക് ഞാൻ സുന്നത്തുമാക്കിയിരിക്കുന്നു. അതിനാൽ വിശ്വസിച്ചും  പ്രതിഫലം കാംക്ഷിച്ചും റമളാനിൽ നോമ്പെടുക്കുകയും രാത്രിയിൽ നിസ്കരിക്കുകയും ചെയ്യുന്നവരുടെ മുന്കഴിഞ്ഞ പാപങ്ങൾ പൊറുക്കാപ്പെടുന്നതാണ്". (മുസ്വന്നഫ് 2/287)  

عن سلمان الفارسي قال: خطبنا رسول الله آخر يوم من شعبان فقال: يا أيها الناس! إنه قد أظلكم شهر عظيم، شهر مبارك، فيه ليلة خير من ألف شهر، فرض  الله صيامه، وجعل قيام ليله تطوعاً، من تقرب فيه بخصلة من الخير كان كمن أدى فريضة فيما سواه، ومن أدى فيه فريضة كان كمن أدّى سبعين فريضة فيما سواه...(شعب الإيمان للبيهقي: ١٢٠/٨، وصحيح ابن خزيمة: ١١٥/٧)Moosa Sonkal

സൽമാനുൽ ഫാരിസി(റ)യിൽ നിന്ന് നിവേദനം: ശഅബാനിലെ അവസാന ദിവസം നബി(സ) ഞങ്ങൾക്ക് ഉദ്ബോധനം  നല്കിക്കൊണ്ട് പറഞ്ഞു: "ജനങ്ങളെ! നിങ്ങൾക്കിതാ ഒരു മാസം സമാഗതമായിരിക്കുന്നു. മഹത്വമേറിയ ഒരു മാസമാണത്. ബറകത്തുളള മാസം. ആയിരം മാസത്തേക്കാൾ മഹത്തരമായൊരു രാവ് അത് ഉൾകൊള്ളുന്നു. അതിലെ നോമ്പ് അല്ലാഹു നിര്ബന്ധമാക്കുകയും അതിലെ രാത്രി നിസ്കാരം അല്ലാഹു സുന്നത്താക്കുകയും ചെയ്തിരിക്കുന്നു. അതിൽ ഒരു സുന്നത്തായ കർമ്മം ചെയ്താൽ ഇതര മാസങ്ങളിൽ ഒരു ഫർള് ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ്. അതിൽ ഒരു ഫർളായ കർമ്മം ചെയ്താൽ ഇതരമാസങ്ങളിൽ എഴുപത് ഫർളുകൾ ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ്...".(ശുഅബുൽഈമാൻ 8/120, സ്വഹീഹു ഇബ്നു ഖുസൈമ 7/115)  

ഒന്നും രണ്ടും ഹദീസുകളിൽ പറഞ്ഞ 'സനൻതു' (ഞാൻ സുന്നത്താക്കി) വും മൂന്നാം ഹദീസിൽ പറഞ്ഞ 'ജഅല' (അല്ലാഹു ആക്കിയിരിക്കുന്നു) യും നിയമ നിർമാണത്തെ കാണിക്കുന്ന പരമാർശങ്ങലാണ്.അതിനാൽ ഖിയാമുറമളാൻ പുതിയൊരു നിസ്കാരമാണെന്ന് അത് വ്യക്തമാക്കുന്നു. 'സ്വിയാം' എന്ന പദത്തെ  റമളാനിലേക്ക്  'ഇളാഫത്ത്' ചെയ്ത പോലെ ഖിയാമിനെയും റമളാനിലേക്ക്   'ഇളാഫത്ത്' ചെയ്തിട്ടുണ്ട്. അപ്പോൾ റമളാനിന്റെ നോമ്പും റമളാനിന്റെ ഖിയാമും ആയി. ശവ്വാലിനെ നോമ്പും ശവ്വാലിന്റെ ഖിയാമും അല്ല.
 ചുരുക്കത്തിൽ 'ജഅലല്ലാഹു' (അല്ലാഹു ആക്കിയിരിക്കുന്നു) എന്ന പ്രയോഗം ഒരു പുതിയ നിയമ നിർമാണത്തെ കുറിക്കുന്നു. സാധാരണ ഖിയാമുല്ലൈലിനുള്ള നിർദേശം നേരത്തെ മക്കയിൽ വെച്ച്  പുറപ്പെടുവിച്ചിട്ടുണ്ട്. അതാണ്‌ സൂറത്തുൽ മുസ്സമ്മിലിൽ പറഞ്ഞത്. ഇത് മദീനയിൽ വന്നപ്പോഴുള്ള പുതിയ നിർദേശമാണ്. 'വഖിയാമ ലൈലിഹി' എന്നത് കൊണ്ട് സാധാരണ വിത്റിനൊ തഹജ്ജുദിനൊ വേണ്ടി തന്നെയാണ് ആഹ്വാനം ചെയ്യുന്നതെങ്കിൽ അതിന്റെ മുമ്പ് 'ആക്കിയിരിക്കുന്നു' എന്നർത്ഥം വരുന്ന 'ജഅല' പറയേണ്ടതില്ല. നേരത്തെ ആക്കിക്കഴിഞ്ഞതിനെ പിന്നെയും ആക്കെണ്ടതില്ലല്ലോ. അല്ലാമ ബാജി(റ) വാക്കുകള ശ്രദ്ദിക്കുക.
Moosa Sonkal
قال الباجي: وقيام رمضان يجب أن يكون صلاة تختص به ولو كان شائعا في جميع العام لما اختص به ولا انتسب إليه كما لا تنتسب إليه الفرائض والنوافل التي تصلى فى جميع السنة.(أوجز المسالك: ٢٨٩/٢)

ഖിയാമുറമളാൻ റമളാനിൽ മാത്രമുള്ള നിസ്കാരമായെ മതിയാകൂ. വർഷം മുഴുവനുമുള്ള  ഒന്നായിരുന്നു അതെങ്കിൽ റമളാനുമായി  അതിനു പ്രത്യേക ബന്ധമുണ്ടാവുകയോ റമളാനിലേക്ക്ചേർത്തി അതിനെ വിളിക്കുകയോ ചെയ്യുമായിരുന്നില്ല. വർഷം മുഴുവനും നിർവഹിക്കപ്പെടുന്ന ഫർളോ സുന്നത്തോ ആയ നിസ്കാരങ്ങൾ റമളാനിലേക്ക് ചേർത്തി പറയാറില്ലല്ലോ. (ഔജസുൽ മസാലിക് 2/289)

പുത്തൻ വാദം
തറാവീഹ് റമളാനിൽ മാത്രമേ സുന്നത്ത് നിസ്കാരമാണെന്നാണ് ഇക്കാലമത്രെയുമുള്ള മുസ്ലിം ലോകം വിശ്വസിച്ചു വന്നത്. കേരള വഹാബികളും അങ്ങനെ തന്നെയായിരുന്നു പറഞ്ഞിരുന്നത്.  1920 ൽ അവരുടെ മദ്രസയിലേക്ക് തയ്യാർ ചെയ്ത 'കിതാബുൻ അവ്വലു ഫിൽ അമലിയ്യാത്ത്' എന്ന പുസ്തകത്തിന്റെ 23- ആം പാദത്തിൽ എഴുതുന്നു:
  "3 തറാവീഹ്. ഇതും ഇശാഇന്റെ ശേഷമാണ്. എന്നാൽ റമളാനിൽ മാത്രമേയുള്ളൂ. ഇത് ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ട് റക്അത്തിലും സലാം വാജിബുണ്ട്" (കിതാബുൻ അവ്വലു ഫിൽ അമലിയ്യാത്ത് പേ: 31)
Moosa Sonkal
എന്നാൽ തറാവീഹ് എട്ടാണെന്ന വാദത്തിനു രേഖയുണ്ടാക്കാൻ വേണ്ടി തറാവീഹ് എന്നൊരു പ്രത്യേക നിസ്കാരം തന്നെയില്ലെന്ന കണ്ടുപിടിത്തത്തിലാണ് കേരള വഹാബികൾ എത്തിയിരിക്കുന്നത്.
  "നബി(സ) റമളാനിലും അല്ലാത്തപ്പോഴും പതിനൊന്നിനേക്കാൾ വർദ്ദിപ്പിക്കാറുണ്ടായിരുന്നില്ല" എന്ന ഹദീസ് തറാവീഹിനു രേഖയാക്കണമെങ്കിൽ അങ്ങനെ പറയണമല്ലോ.പ്രസ്തുത ഹദീസ് ഉദ്ദരിച്ച് ഇബ്നു അബ്ദില്ല എന്ന മൗലവി അല്മനാറിൽ എഴുതുന്നു:

"ഈ പതിനൊന്ന് റകഅത്തുകൾതന്നെയാണ് മറ്റു കാലങ്ങളിലും തിരുമേനി നമസ്കരിച്ചിരുന്നത്‌  എന്ന ആഇഷാ(ര)യുടെ പ്രസ്ഥാവത്തിൽ നിന്ന് റമസാൻ രാത്രികളിൽ മാത്രം പ്രത്യേകമൊരു സുന്നത്ത് നമസ്കാരവും തിരുമേനി നിർവഹിചിരുന്നില്ലെന്നു വ്യക്തമാകുന്നു". അൽമനാർ: 1984 ജൂണ്‍ റംസാൻ സ്പെഷ്യൽ പേ: 15,16)
  മറ്റൊരു മൗലവി എഴുതുന്നു:
  "വിത്റു  നമസ്കാരം തന്നെയാണ് തറാവീഹ്. (റമദാനിലാകുമ്പോൾ), ഖിയാമുല്ലൈൽ (ഒന്നുറങ്ങിയ ശേഷം ഉണര്ന്നെഴുന്നെറ്റാകുമ്പോൾ), തജ്ജുദ് (രാത്രിയുടെ മാദ്യാമങ്ങളിൽ ദീർഘമായി ഖുർആൻ പാരായണം ചെയ്തുകൊണ്ടാകുമ്പോൾ)  എന്നീ പേരുകളിലറിയപ്പെടുന്നതും  ഒറ്റയാക്കി നമസ്കരിക്കുന്നത്കൊണ്ടാണ് വിത്റു (ഒറ്റ) എന്ന പേരിട്ടത്". (അൽമനാർ 1988 സെപ്തെംബർ പേ:  40).

ഖണ്ഡനം
റമളാനിൽ പ്രത്യേകമൊരു നിസ്കാരമില്ലെന്നും തറാവീഹ്, വിത്റു, തഹജ്ജുദ് എന്നീ നിസ്കാരങ്ങൾ ഒന്നാണെന്നുമുള്ള വാദം പലതുകൊണ്ടും ബാലിശമാണ്.
 (1) ഈ വാദം ഹദീസുകൾക്ക് നിരക്കാത്തതാണ്. തറാവീഹ് റമളാനിൽ മാത്രമുള്ള സുന്നത്തുനിസ്കാരമല്ലെങ്കിൽ അല്ലാമ ബാജി(റ) പ്രസ്താവിച്ച പോലെ മുകളില വിവരിച്ച ഹദീസുകളിൽ റമളാനിലേക്ക് ചേർത്തി അതിനെ പറയുന്നതിൽ യാതൊരു അർത്ഥവുമുണ്ടാകില്ലല്ലോ.
  (2) മുസ്ലിം ലോകത്തിന്റെ ഇന്നുവരെയുള്ള പ്രവർത്തനത്തിനെതിരാണ്.  
  (3) ആഇഷാ ബീവി(റ)യുടെ ഹദീസിലെ പരമാർശം തറാവീഹല്ലെന്നും പ്രത്യുത വിത്റു ആണെന്നും പത്ത് കാര്യങ്ങളുടെ വെളിച്ചത്തിൽ സമര്ത്തിക്കാവുന്നതാണ്. വിശദീകരണം വഴിയെ വരുന്നുണ്ട്.   
  (4) തറാവീഹിനു നബി(സ) പ്രത്യേകം പ്രോത്സാഹനം നൽകിയിട്ടുണ്ട്. "വിശ്വസിച്ചും പ്രതിഫലം ആഗ്രഹിച്ചും വല്ലവരും റമളാനിൽ നിസ്കരിച്ചാൽ മുന്കഴിഞ്ഞ പാപങ്ങൾ അവര്ക്ക് പൊറുക്കാപ്പെടുന്നതാണ് ". എന്ന ഹദീസിൽ പറഞ്ഞ ഖിയാമുറമ ളാനിന്റെ വിവക്ഷ തറാവീഹാണെന്നു  പണ്ടിതലോകം ഏകോപിച്ചു പറഞ്ഞ ഒന്നാണ്.
അല്ലാമ കിർമാനി(റ) പറയുന്നു:

اتفقوا على أن المراد بقيامه صلاة التراويح(هامش البخاري: ٢٦٩/١)

ഖിയാമുറമളാനിന്റെ വിവക്ഷ തറാവീഹ് നിസ്കാരമാണെന്നതിൽ പണ്ടിതലോകം ഏകോപിച്ചിരിക്കുന്നു.(ബുഖാരിയുടെ ഹാമിശ്: 1/269)

പുത്തൻ വാദികളുടെ നേതാവ് ശൌകാനി തന്നെ പറയട്ടെ :

والحديث يدل على فضيلة قيام رمضان وتأكد استحبابه ، واستدل به أيضا على استحباب صلاة التراويح ، لأن القيام المذكور في الحديث المراد به صلاة التراويح كما تقدم عن النووي والكرماني . (نيل الأوطار: ٦٠/٣)

ഖിയാമുറമളാനിന്റെ ശ്രേഷ്ഠതയും അത് ശക്തമായ സുന്നത്താണെന്നും ഈ ഹദീസ് അറിയിക്കുന്നു. തറാവീഹ് നിസ്കാരം സുന്നത്താണെന്നതിനും ഹദീസ് രേഖയാണ്. കാരണം ഹദീസിൽ പരമാർഷിക്കപ്പെട്ട ഖിയാമിന്റെ വിവക്ഷ ഇമാം നവവി(റ)യും കിർമാനി(റ) യും പ്രസ്താവിച്ചത് പോലെ തറാവീഹ് നിസ്കാരമാണ്. (നൈലുൽ ഔത്വാർ 3/60)

(5) തറാവീഹ് സുന്നത്താണെന്ന് പണ്ടിതലോകം ഏകോപിച്ചു പ്രസ്ഥാപിച്ച കാര്യമാണ്. ഹിജ്റ 495 ൽ വഫാത്തായ ശംസുദ്ദീൻ സർഖസീ(റ) എഴുതുന്നു:

قال شمس الدين السرخسي(المتوفي ٤٩٥ه): والأمة أجمعت على شرعيتها وجوازها ولم ينكرها أحد من أهل العلم إلا الروافض لا بارك الله فيهم(المبسوط: ١٤٣/٢)

തറാവീഹ് നിസ്കാരം സുന്നത്താണെന്നതിൽ മുസ്ലിം ഉമ്മത്ത്‌ ഏകോപിച്ചിരിക്കുന്നു. റാഫിളല്ലാതെ ഒരാളും അതിനെ വിമർശിച്ചിട്ടില്ല. അവര്ക്ക് അല്ലാഹു ബർക്കത്ത് ചെയ്യാതിരിക്കട്ടെ  (അൽമബ്സൂത്വ് 2/143)  

(6) തര്രാവീഹും തഹജ്ജുടും രണ്ടാണെന്ന് ഇനിപ്പറയുന്ന ഹദീസുകളിൽ നിന്ന് വ്യക്തമാണ്. ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:

حدثنا أبو بكر قال ثنا أبو الأحوص عن مغيرة عن إبراهيم قال كان المتهجدون يصلون في جانب المسجد والإمام يصلي بالناس في شهر رمضان .

ഇബ്രാഹീം (റ)യിൽ നിന്ന് നിവേദനം റമളാനിൽ ഇമാം ജനങ്ങൾക്കിമാമായി നിസ്കരിക്കുന്ന സമയത്ത് തഹജ്ജുദ് നിസ്കരിക്കുന്നവർ പള്ളിയുടെ ഒരു ഭാഗത്ത് നിസ്കരിച്ചിരുന്നു. മുസ്വന്നഫ് അബീ ശൈബ : 2/398)

മറ്റൊരു റിപ്പോർട്ട്‌ കാണുക:

حدثنا أبو خالد الأحمر عن الأعمش عن إبراهيم قال كان الإمام يصلي بالناس في المسجد والمتهجدون يصلون في نواحي المسجد لأنفسهم . (مصنف: ٣٩٨/٢)

ഇബ്രാഹീം(റ) പറയുന്നു: "ഇമാം പള്ളിയിൽ വെച്ച് ജനങ്ങൾക്ക്‌ നേത്രത്വം നല്കി നിസ്കരിക്കുമ്പോൾ തഹജ്ജുദ് നിസ്കരിക്കുന്നവർ പള്ളിയുടെ ഭാഗങ്ങളിൽ സ്വന്തമായി നിസ്കരിച്ചിരുന്നു". (മുസവന്നഫ്  ഇബ്നു അബീശൈബ: 2/398)

(7) വിത്ർ നിർബന്ധമാണെന്ന് അഭിപ്രായപ്പെടുന്ന ഹനഫീ മദ്ഹബുകാരും തറാവീഹ് ശക്തമായ സുന്നത്താണെന്ന് പറയുന്നു: ഹനഫീ കരമശാസ്ത്ര ഗ്രന്ഥമായ റദ്ദുൽ മുഹ്താറിൽ ഇഖ്തിയാർ എന്ന ഗ്രന്ഥത്തെ ഉദ്ദരിച്ച്‌ പറയുന്നു:

وذكر في الاختيار أن أبا يوسف سأل أبا حنيفة عنها وما فعله عمر ، فقال : التراويح سنة مؤكدة ، ولم يتخرجه عمر من تلقاء نفسه ، ولم يكن فيه مبتدعا ; ولم يأمر به إلا عن أصل لديه وعهد من رسول الله صلى الله عليه وسلم (رد المحتار: ٢٣٨/٥)

തറാവീഹ് നെ കുറിച്ചും ഉമര്(റ) ന്റെ പ്രവർത്തിയെ കുറിച്ചും അബൂ യൂസുഫ് (റ) അബൂ ഹനീഫ (റ)യോട് അന്വേഷിച്ചപ്പോൾ അബൂഹനീഫ(റ) പ്രതിവചിച്ചു: "തറാവീഹ് നിസ്കാരം ശറഇൽ സുന്നത്താണ്. ഉമർ(റ) സ്വന്തമായി മെനെഞ്ഞെടുത്തദല്ല അത്. നബി(സ)യിൽ നിന്നുള്ള ഒരു രേഖ യുടെ അടിസ്ഥാനമില്ലാതെ ഉമർ(റ) തറാവീഹ് നിസ്കാരം കൊണ്ട് ഉത്തരവിട്ടിട്ടില്ല". (റദ്ദുൽ മുഹ്താർ: 5/238)

(8) അബ്ദുല്ലാഹി ശ്ശർഖാവി(റ)പറയുന്നു: 'തറാവീഹ്' എന്നത് തർവീഹത്തിന്റെ ബഹുവചനമാണ്. ഒരു പ്രാവശ്യം വിശ്രമിക്കൽ എന്നതാണ് ഭാഷാർത്ഥം.ഈ നിസ്കാരത്തിന്റെ ഓരോ നാല്  റക്അത്തുകൾക്കിടയിൽ അൽപസമയം വിശ്രമിക്കാറുണ്ടായിരുന്നത്കൊണ്ടാണ് ഓരോ നാല് റക്അത്തുകൾക്ക് തർവീഹത്ത് എന്ന് പേര് വെക്കപ്പെട്ടത്".(ഫത്ഹുൽ മുബ്ദി 2/165, 1/286)

സകരിയ്യൽ അൻസ്വാരി(റ) പറയുന്നു:  
Moosa Sonkal
سميت كل أربع منها ترويحة، لأنهم كانوا يتروحون عقبها، أي يستريحون(أسني المطالب: ١٨٧/٣)

ഈ നിസ്കാരത്തിന്റെ നാല് റക്അത്തുകൾക്കിടയിൽ അൽപസമയം വിശ്രമിക്കാറുണ്ടായിരുന്നത്കൊണ്ടാണ് ഓരോ നാല് റക്അത്തുകൾക്ക് തർവീഹത്ത് എന്ന് പേര് വെക്കപ്പെട്ടത്.(അസ്നൽമത്വാലിബ് 3/187)

തർവീഹത്തിന്റെ ബഹുവചനമായ തറാവീഹ് കൊണ്ടുള്ള നാമകരണം ഈ നിസ്കാരത്തിൽ രണ്ടിൽ കൂടുതൽ തർവീഹത്തുകൾ  ഉണ്ടെന്ന് വ്യക്തമാക്കുന്നു. കാരണം ബഹുവചനം പ്രയോഗിക്കാൻ ചുരുങ്ങിയത് മൂന്ന് തർവീഹത്തുകൾ ആവശ്യമാണ്‌. അപ്പോൾ ചുരുങ്ങിയത് 12 റക്അത്തുകളെങ്കിലും വേണം. എട്ട് റക്അത്തുകാർക്ക് ഈ നിസ്കാരത്തിനു തറാവീഹ് എന്ന നാമം വെക്കാൻ നിയായമില്ല. മറിച്ച് 'തർവീഹത്തൈനി' എന്നായിരുന്നു പേര് പറയേണ്ടിയിരുന്നത്. ഈ നിസ്കാരത്തിനു തറാവീഹ് എന്ന നാമം സ്വഹാബത്തിന്റെ കാലഘട്ടത്തിൽ തന്നെ അറിയപ്പെട്ടിരുന്നു. അല്ലാമ മസ്ഊദു(റ) എഴുതുന്നു:

فى سنة أربع عشرة أمر عمر بن الخطاب بالقيام فى شهر رمضان لصلاة التراويح.(مروج الذهب: ٢/٣٢٨)

ഹിജ്റ പതിനാലിൽ റമളാൻ രാവുകളിൽ തറാവീഹ് നിസ്കാരം നിലനിർത്തുന്നതിന് വേണ്ടി  ഉമർ(റ) ഉത്തരവിട്ടു. (മുറുജുദ്ദഹബ് 2/328)

  ഇമാം അബുല്ലയ്സു സമർഖന്തി (റ) അലിയ്യുബ്നുഅബീത്വാലിബ്‌ (റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: "നിശ്ചയം ഉമർ(റ)ഒരു ഇമാമിന്റെ പിന്നിൽ ജമാഅത്തായി സംഘടിപ്പിച്ച ഒരു തറാവീഹ് നിസ്കാരത്തിനു അവലംബം എന്നിൽനിന്ന് കേട്ട ഹദീസായിരുന്നു.ഞാൻ നബി(സ)യിൽ നിന്ന് കേട്ടതാണ് പ്രസ്തുത ഹദീസ്". (തന്ബീഹുൽ ഗാഫിലീൻ 124)

   സ്വഹാബത്തിന്റെ കാലത്ത് തന്നെ തറാവീഹ് എന്ന നാമം പ്രസിദ്ദമായിരുന്നുവെന്നാണ് അലി(റ)യുടെ ഈ വാക്ക് കുറിക്കുന്നത്. എന്നാൽ വഹാബികൾ ഇവിടെ പുറം തിരിഞ്ഞ് നില്ക്കുന്നു. ഇമാം ബുഖാരി(റ)യാണ് തറാവീഹ് എന്ന പേര് കൊണ്ടുവന്നതെന്ന് ചിലര് പറയുമ്പോൾ ഇമാം ബുഖാരി(റ)ക്ക് ശേഷം പിൽക്കാല പണ്ഡിതൻമാരാണ് ഈ നാമകരണം ചെയ്തതെന്ന് മറ്റു ചിലർ പ്രചരിപ്പിക്കുന്നു. ഈ വാദം തെറ്റാണെന്ന് മേൽ വിവരണത്തിൽ നിന്ന് വ്യക്തമാണ്.

(9) തറാവീഹ്, വിത്ർ ,തഹജ്ജുദ് എന്നീ നിസ്കാരങ്ങൾക്ക് മുഹദ്ദിസുകളും കർമശാസ്ത്ര പണ്ഡിതൻമാറും  പ്രത്യേകം അദ്യായങ്ങൾ നൽകിയിട്ടുണ്ട്. എല്ലാം ഒന്നായിരുന്നുവെങ്കിൽ അതിന്റെ ആവശ്യമില്ലല്ലോ.
(10)  ഓരോന്നിന്റെ രൂപവും ഭാവവും റക്അത്തുകളുടെ എണ്ണവും അതിൽ ഒതേണ്ട സൂറത്തുകളും ഹദീസുകളുടെ വെളിച്ചത്തിൽ പണ്ഡിതന്മാർ വെവ്വേറെ വിശദീകരിച്ചിട്ടുണ്ട്.   

ചുരുക്കത്തിൽ റമളാനിന്റെ രാവുകളിൽ മാത്രമുള്ളതും തറാവീഹ് എന്ന പേരിൽ അറിയപ്പെടുന്നതുമായ  പ്രത്യേക നിസ്കാരം ഹദീസ് കൊണ്ട് തെളിഞ്ഞതും മുസ്ലിം ലോകം ഏകോപിച്ച് അംഗീകരിചതുമായിരിക്കെ അങ്ങനെ ഒരു നിസ്കാരമില്ലെന്നു പറയുന്ന വഹാബികൾ മുസ്ലിം ലോകത്തോട്‌ പുറം തിരിഞ്ഞിരിക്കുന്നവരും മുൻകാല ബിദ്ഈ പ്രസ്ഥാനത്തിന്റെ നേതാവ് നളള്വാമിന്റെയും മുസ്ലിം ലോകം അവഗണിച്ചു തള്ളിയ റാഫിളത്തിന്റെയും പഴഞ്ചൻ വാദങ്ങള ഏറ്റു പറയുന്നവരുമാണെന്ന് മേൽ വിവരണത്തിൽ നിന്ന് വ്യക്തമാണല്ലോ.

തറാവീഹും റക്അത്തുകളും

വിശ്വവിഖ്യാതമായ നാല് മദ്ഹബുകളിലും തറാവീഹ് 20 റക്അത്താണ്. ഇരുപതിൽ കുറഞ്ഞ തറാവീഹ് ഒരു മദ് ഹബിലും ഇല്ലതന്നെ. ഓരോ മദ്ഹബുകളുടെയും  വിശദീകരണം അതാതു മദ്ഹബുകളിലെ ഗ്രന്ഥങ്ങളിൽ നിന്ന് തന്നെ വായിക്കാം.    

     (1)ശാഫിഈ മദ്ഹബ്
       ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ടിതാൻ ഇമാം നവവി(റ) എഴുതുന്നു:

مذهبنا أنها عشرون ركعة بعشر تسليمات غير الوتر ، وذلك خمس ترويحات والترويحة أربع ركعات بتسليمتين ، هذا مذهبنا ، وبه قال أبو حنيفة وأصحابه وأحمد وداود وغيرهم ، ونقله القاضي عياض عن جمهور العلماء . (شرح المهذب: ٣٣/٤)

നമ്മുടെ മദ്ഹബിൾ വിത്ർ കൂടാതെ പത്ത് പ്രാവശ്യം സലാം വീട്ടി ഇരുപത് റക്അത്തുകളാണ് തറാവീഹ്. അത് അഞ്ചു തർവീഹത്തുകളാണ്. രണ്ടു പ്രാവശ്യം സലാം വീട്ടിയുള്ള നാല് റക്അത്തുകളാണ് ഒരു തർവീഹത്. അബൂഹനീഫ (റ) യും അസ്വഹാബും അഹ്മദും(റ) ദാവൂദും മറ്റും ഈ അഭിപ്രായക്കാരാണ്.ഖാളീ ഇയാള് (റ) ബഹുഭൂരിഭാഗം പണ്ഡിതന്മാരെ ഉദ്ദരിച്ച് അത് രേഖപ്പെടുത്തിയിട്ടുണ്ട്. (ശർഹുൽ മുഹദ്ദബ്: 4/33)

  (2)ഹനഫീ മദ്ഹബ്
    ഹനഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതൻ അലാഉദ്ദീൻ അബൂബക്റുബ്നു മസ്ഊദുൽകാസാനീ(റ) പറയുന്നു:  

وأما قدرها فعشرون ركعة في عشر تسليمات ، في خمس ترويحات كل تسليمتين ترويحة وهذا قول عامة العلماء . وقال مالك في قول : ستة وثلاثون ركعة ، وفي قول ستة وعشرون ركعة(بدائع الصنائع: ٢٨٨/١)

അഞ്ചു തർവീഹത്തുകളിലായി പത്തു പ്രാവശ്യം സലാം വീട്ടി ഇരുപത് റക്അത്തുകളാണ് തരാവീഹ്. എല്ലാ രണ്ടു സലാം വീട്ടലും ഒരു തർവീഹത്താണ്.മൊത്തം പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്. ഇമാം മാലിക്(റ)ന്റെ ഒരഭിപ്രായത്തിൽ മുപ്പത്തി ആറെന്നും മറ്റൊരഭിപ്രായത്തിൽ ഇരുപത്തി ആറെന്നും പറയുന്നുണ്ട്.(ബദാഇഉസ്സ്വനാഇഅ 1/288)

 (3) മാലികീ മദ്ഹബ്

   മാലികീ മദ്ഹബു കാരനായ  ഇബ്നുറുശ്ദ്(റ) എഴുതുന്നു:

واختلفوا في المختار من عدد الركعات التي يقوم بها الناس في رمضان : فاختار مالك في أحد قوليه ، وأبو حنيفة ، والشافعي ، وأحمد ، ودواد : القيام بعشرين ركعة سوى الوتر ، وذكر ابن القاسم عن مالك أنه كان يستحسن ستا وثلاثين ركعة والوتر ثلاث .(بداية المجتهد: ١٦٧/١)

റമളാനിൽ ജനങ്ങൾ നിർവഹിക്കുന്ന തറാവീഹ് നിസ്കാരത്തിന്റെ എണ്ണത്തിൽ നിന്ന് പ്രബലം ഏതാണെന്നതിൽ പണ്ടിതന്മാർക്ക് വീക്ഷണാന്തരം ഉണ്ട്.ഒരഭിപ്രായത്തിൽ ഇമാം മാളികും(റ) അബൂഹനീഫ(റ)യും ശാഫിഈ(റ)യും അഹ്മദും(റ)യും ദാവീദും വിത്ർ കൂടാതെ ഇരുപത് നിസ്കരിക്കണമെന്ന് പ്രബലമാക്കിയിരിക്കുന്നു. എന്നാൽ ഇബ്നുൽ ഖാസിം(റ) ഇമാം മാലിക്(റ) മുപ്പത്തിയാറിനെ നന്നായി കണ്ടിരുന്നതായി പരമാര്ശിച്ചിട്ടുണ്ട്. വിത്ർ മൂന്ന് റക്അത്തുമാണ്. (ബിദായത്തുൽ മുജ്തഹിദ്: 1/167)
  മാലികീ മദ്ഹബുകാരനായ അഹ്മദു ദർദീർ(റ) എഴുതുന്നു:    
Moosa Sonkal
والتراويح وهي عشرون ركعة بعد صلواة العشاء، يسلم من كل ركعتين(أقرب المسالك لمذهب الإمام مالك: ١٣٦/١)

തറാവീഹ് ഇശാഇന് ശേഷം ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടണം.(അഖ്റബുൽ മസാലിക് ലി മദ്ഹബിൽ  ഇമാം മാലിക് 1/136)

   മാലികീ മദ്ഹബുകാരനായ അല്ലാമ സ്വാവി(റ) എഴുതുന്നു:  

(التراويح) برمضان(وهي عشرون ركعة) بعد صلوة العشاء، يسلم من كل ركعتين غير الشفع والوتر.(حاشية الصوي على الشرح الصغير: ١٧٧/٢)

തറാവീഹ് ഇശാഇന് ശേഷം ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടണം.(ഹഷിയാത്തു സ്സ്വാവി 2/177)   

    (4)ഹമ്പലീ മദ്ഹബ്
     ഹമ്പലീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇബ്നു ഖുദാമ(റ) എഴുതുന്നു:  

والمختار عند أبي عبد الله ، رحمه الله ، فيها عشرون ركعة . وبهذا قال الثوري ، وأبو حنيفة ، والشافعي . وقال مالك : ستة وثلاثون .(المغني: ٣٨٨/٣)

തറാവീഹ് ഇരുപത് റക്അത്തുകളാണെന്നാണ് അബുഅബ്ദില്ല(റ)യുടെ പക്കൽ മുഖ്തറായ അഭിപ്രായം. സൗരി(റ),അബൂഹനീഫ(റ), ശാഫിഈ(റ) എന്നിവരും ഈ അഭിപ്രായക്കാരാണ്.ഇമാം മാലിക്(റ)മുപ്പത്താറാണെന്ന് പറയുന്നുണ്ട്.(അൽമുഗ്നി 3/388)
  അപ്പോൾ തറാവെഹ് നിസ്കാരം നാല് മദ്ഹബിലും ഇരുപത് റക്അത്തു  തന്നെയാണെന്ന് മേൽ ഉദ്ദരണികളിൽ നിന്ന് സുതരാം വ്യക്തമാണല്ലോ.   
Moosa Sonkal
മാലികീ മദ്ഹബും മുപ്പത്താറും
മദീനക്കാരുടെ പ്രവർത്തനം അടിസ്ഥാനമാക്കിയാണ് ഇമാം മാലിക്(റ) മുപ്പത്താറ് എന്ന് അഭിപ്രായപെട്ടത്. ഇമാം നവവി(റ) പറയുന്നു:

وقال مالك التراويح تسع ترويحات وهي ست وثلاثون ركعة غير الوتر . واحتج بأن أهل المدينة يفعلونها هكذا ، وعن نافع قال : أدركت الناس وهم يقومون رمضان بتسع وثلاثين ركعة يوترون منها بثلاث(شرح المهذب: ٣٢/٤)

മാലിക്(റ) പറയുന്നു: തറാവീഹ് ഒമ്പത് തർവീഹത്തുകളാണ്. അത് മുപ്പത്താറ് റക്അത്തുകളാണ്. മദീനക്കാർ അപ്രകാരം പ്രവർത്തിക്കുന്നു എന്നതാണ് അദ്ദേഹം പ്രമാണമായി പറയുന്നത്. നാഫിഅ(റ) ഇപ്രകാരം പ്രസ്ഥാപിച്ചതായി റിപ്പോർട്ടുണ്ട്. ജനങ്ങൾ റമളാനിൽ മുപ്പത്തിഒമ്പത് റക്അത്തുകൾ നിസ്കരിക്കുന്നതായി ഞാൻ എത്തിച്ചു. അതിൽ മൂന്ന് വിത്റാണ്. (ശർഹുൽ മുഹദ്ദബ്: 4/32)

ഇമാം മാലിക്(റ) ന്റെ ഉസ്താദാണല്ലോ ഇമാം നാഫിഅ(റ). അപ്പോൾ അദ്ദേഹത്തിൻറെ കാലത്ത് മദീനക്കാർ നിസ്കരിച്ചിരുന്നത് മുപ്പത്താറാണെന്ന് മേൽ പ്രസ്ഥാവത്തിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഉമറുബ്നുൽ ഖത്വാബ് (റ)ന്റെ കാലത്ത് ഉബയ്യുബ്നു കഅബ്(റ) ന്റെ നേത്രത്വത്തിൽ മദീനാ പള്ളിയിൽ വെച്ച് തറാവീഹ് നിസ്കരിച്ചത് ഇരുപത് റക്അത്തായിരുന്നു വന്നു ഇമാം മാലിക്(റ) തന്നെ 'മുവത്വഇ'ൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഇരുപത് എന്നാണ് മുപ്പത്താറായാതെന്ന് ചിന്തിക്കേണ്ടതുണ്ട്. മാലികീ മദ്ഹബുകാരനായ ശൈഖ് ദർദീർ(റ) എഴുതുന്നു:  

وهي ( ثلاث وعشرون ) ركعة بالشفع والوتر كما كان عليه العمل ( ثم جعلت ) في زمن عمر بن عبد العزيز ( ستا وثلاثين ) بغير الشفع والوتر لكن الذي جرى عليه العمل سلفا وخلفا الأول(الشرح الكبير: ٣١٥/١)
Moosa Sonkal
തറാവീഹ് വിത്റടക്കം 23 റക്അത്താണ്. അതനുസരിച്ചായിരുന്നു പ്രവർത്തനമുണ്ടായിരുന്നത്. പിന്നീട് ഉമാരുബ്നു അബ്ദിൽ അസീസ് (റ) ന്റെ കാലത്ത് വിത്ർ കൂടാതെ അത് മുപ്പത്താറാക്കി. പക്ഷെ സലഫും ഖലഫും അനുവർത്തിച്ചുവരുന്നത് ആദ്യം പറഞ്ഞതനുസരിച്ചാണ്. (അശ്ശർഹുൽകബീർ 1/315)
   ഉമാവിയ്യാ ഖലീഫമാരിൽ ഒമ്പതാമത്തെ വ്യക്തിയാണ് ഉമറുബ്നു അബ്ദിൽ അസീസ്(റ). ഹിജ്റ 61 ൽ ജനിച്ച അദ്ദേഹം 101 ൽ വഫതായി. ഹി:99 മുതൽ 101 വരെ യായിരുന്നു അദ്ദേഹത്തിൻറെ ഭരണ കാലം. ഉമറുബ്നുൽ ഖത്വാബ് (റ) ഉബയ്യുബ്നു കഅബ് (റ) ന്റെ നേത്രത്വത്തിൽ തറാവീഹിലെ ജമാഅത്ത് പുന സംഘടിപ്പിച്ചത് ഹിജ്റ പതിനാലാം വർഷമായിരുന്നുവെന്നാണ് പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. അന്ന് തറാവീഹ് നിസ്കരിച്ചിരുന്നത് വിത്റടക്കം ഇരുപത്തിമൂന്നായിരുന്നു വെന്ന് ഇമാം മാലിക്(റ) തന്നെ നിവേദനം ചെയ്തിട്ടുള്ളതാണ്‌. ഇതിൽ നിന്ന് വ്യക്തമാകുന്നത് ഹിജ്റ വർഷം 14 മുതൽ 99 വരേയുള്ള കാലയളവിൽ ഇരുപതിൽ കൂടുതൽ മദീനക്കാർ തറാവീഹ് നിസ്കരിച്ചിട്ടില്ല എന്നാണ്. അപ്പോൾ ഇമാം മാലിക്(റ) മുപപത്താറിനെ കുറിച്ച് പഴയസമ്പ്രദായം അതാണെന്ന് പറയുന്നത് ഹിജ്റ 99-ണ് ശേഷമുള്ളതിനെകുറിച്ചാകാനെ തരമുള്ളൂ.
      ഉമറുബ്നു അബ്ദിൽ അസീസ്(റ) ന്റെ കാലത്താണ് മുപ്പത്താറ് നിസ്കരിക്കാൻ തുടങ്ങിയതെന്ന് പറഞ്ഞല്ലോ. അതിനെ പണ്ഡിതന്മാർ വിശദീകരിക്കുന്നതിങ്ങനെയാണ്. ഇമാം നവവി(റ) എഴുതുന്നു:

وأما ما ذكروه من فعل أهل المدينة فقال أصحابنا : سببه أن أهل مكة كانوا يطوفون بين كل ترويحتين طوافا ويصلون ركعتين ولا يطوفون بعد الترويحة الخامسة . فأراد أهل المدينة مساواتهم فجعلوا مكان كل طواف أربع ركعات فزادوا ست عشرة ركعة وأوتروا بثلاث فصار المجموع تسعا وثلاثين(شرح المهذب: ٣٢/٤)

മദീനക്കാർ മുപ്പത്താറ് നിസ്കരിക്കാനുള്ള കാരണം നമ്മുടെ അസ്വഹാബ് വിവരിക്കുന്നതിങ്ങനെയാണ്. മക്കക്കാർ എല്ലാ നാല് റക്അത്തുകൾക്കും ശേഷം ഒരു ത്വവാഫും രണ്ട് റക്അത്ത് സുന്നത്തും നിസ്കരിക്കുമായിരുന്നു. അഞ്ചാം തർവീഹത്തിന്  ശേഷം (ഇരുപത് പൂർത്തിയായ ശേഷം) അവർ ത്വവാഫ് ചെയ്തിരുന്നില്ല. അപ്പോൾ മക്കക്കാരുടെ തുല്യമാകാനായി മദീനക്കാർ ഒരു ത്വവാഫിന്റെ സ്ഥാനത്ത് നാല് റക്അത്തുകൾ തീരുമാനിക്കുകയും അതനുസരിച്ച് പതിനാറ് റക്അത്തുകൾ  വർധിപ്പിക്കുകയും ചെയ്തു. മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കും. അപ്പോൾ മുപ്പത്തിഒമ്പത് റക്അത്തുകളായി. (ശർഹുൽ മുഹദ്ദബ് : 4/32)
   എന്നാൽ മദീനക്കരല്ലാത്തവർക്കു ഇപ്രകാരം ചെയ്യാൻ പാടില്ലെന്നാണ് പണ്ഡിതന്മാർ പറയുന്നത്. ഇമാം നവി(റ) എഴുതുന്നു:
Moosa Sonkal
قال صاحبا الشامل والبيان وغيرهما ، قال أصحابنا : ليس لغير أهل المدينة أن يفعلوا في التراويح فعل أهل المدينة فيصلوها ستا وثلاثين ركعة ; لأن لأهل المدينة شرفا بمهاجرة رسول الله صلى الله عليه وسلم ومدفنه  بخلاف غيرهم وقال القاضي أبو الطيب في تعليقه : قال الشافعي فأما غير أهل المدينة فلا يجوز أن يماروا أهل مكة ولا ينافسوهم . (شرح المهذب: ٣٢/٤)

ശാമിൽ, ബയാൻ എന്നീ ഗ്രന്ഥങ്ങളുടെ കർത്താക്കളും മറ്റും പറയുന്നു: മദീനക്കാർ ചെയ്യുന്നത് പോലെ തറാവീഹ് മുപ്പത്തിയാറ് റക്അത്ത് നിസ്കരിക്കാൻ അല്ലാത്തവർക്ക് പാടില്ലെന്ന് നമ്മുടെ അസ്വഹാബ് പ്രസ്താവിച്ചിരിക്കുന്നു. കാരണം നബി(സ) യുടെ ഹിജ്റയും നബി(സ)യെ അവിടെ മറവുചെയ്തതിനാലും മട്ടുള്ളവർക്കില്ലാത്ത ബഹുമാനം മദീനക്കാർക്കുണ്ട്. ഖാളീ അബുത്ത്വയ്യിബ് (റ) തഅലീഖിൽ പറയുന്നു: ഇമാം ശാഫിഈ (റ) പറയുന്നു: "മദീനക്കാരല്ലാത്തവർക്കു മക്കക്കാരോട് മത്സരിക്കലും അവരോടപ്പം നടക്കലും അനുവദനീയമല്ല". (ശർഹുൽ മുഹദ്ദബ് : 4/32)
    തറാവീഹ് സംബന്ധമായി ഇമാം മാലിക്(റ) രണ്ടഭിപ്രായം പ്രകടിപ്പിക്കാനുള്ള കാരണം വിശദീകരിച്ച് മാലികീ പണ്ടിതാൻ ഇബ്നുറുശ്ദ്(റ) എഴുതുന്നു:

وسبب اختلافهم : اختلاف النقل في ذلك ، وذلك أن مالكا روى عن يزيد بن رومان قال : كان الناس يقومون في زمان عمر بن الخطاب بثلاث وعشرين ركعة . وخرج ابن أبي شيبة عن داود بن قيس قال : أدركت الناس بالمدينة في زمان عمر بن عبد العزيز وأبان بن عثمان يصلون ستا وثلاثين ركعة ويوترون بثلاث . وذكر ابن القاسم عن مالك أنه الأمر القديم - يعني القيام بست وثلاثين ركعة(بداية المجتهد: ١٦٧/١)
Moosa Sonkal
വ്യത്യസ്ത തെളിവുകളാണ് വീക്ഷനാന്തരം വരാൻ കാരണം. യസീദുബ്നുഹാറൂൻ(റ) ഇപ്രകാരം പ്രസ്തപിക്കുന്നതായി ഇമാം മാലിക്(റ) നിവേദനം ചെയ്യുന്നു: "ഉമറുബ്നുൽ ഖത്വാബ് (റ) വിന്റെ കാലത്ത് ജനങ്ങൾ ഇരുപത്തിമൂന്ന് നിസ്കരിച്ചിരുന്നു"  ദാവൂദുബ്നു ഖൈസി (റ) ൽ നിന്ന് നിവേദനം ചെയ്യുന്നു: ഉമറുബ്നു അബ്ദിൽ അസീസ്(റ), അബാനുബ്നു ഉസ്മാൻ (റ) എന്നിവരുടെ കാലത്ത് മദീനയിലെ ജനങ്ങൾ മുപ്പത്തിയാറ് നിസ്കരിക്കുന്നതായി ഞാനെത്തിച്ചു. മൂന്ന് റക്അത്ത് അവർ വിത്റും നിസ്കരിക്കും. മുപ്പത്തിയാറ് നിസ്കരിക്കലാണ് പഴയസമ്പ്രധായമെന്നു  ഇമാം മാലിക്(റ) പ്രസ്താവിച്ചതായി ഇബ്നുൽഖാസിം(റ) പറയുന്നു. (ബിടായത്തുൽ മുജ്തഹിദ്: 1/167)

ഇമാം ഖസ്ത്വല്ലാനി(റ) എഴുതുന്നു:

وقد حكى الولي العراقي أن والده الحافظ لما ولي إمامة مسجد المدينة أحيا سنتهم القديمة في ذلك مع مراعاة ما عليه الأكثر، فكان يصلي التراويح أول الليل بعشرين ركعة على المعتاد، ثم يقوم آخر الليل في المسجد بست عشرة ركعة فيختم في الجماعة في شهر رمضان ختمتين، واستمر على ذلك أهل المدينة.(قسطلاني: ٤٢٧/٣)

വലിയ്യുബ്നുൽ ഇറാഖി(റ) ഉദ്ദരിക്കുന്നു. തന്റെ പിതാവ് ഹാഫിള് ഇറാഖി(റ) മദീനാ പള്ളിയിലെ ഇമാമത്ത് ഏറ്റെടുത്തപ്പോൾ ബഹുഭൂരിഭാഗത്തിന്റെ അഭിപ്രായം കൂടി മാനിച്ച് തറാവീഹിലുല്ല അവരുടെ പഴയ സമ്പ്രദായം പുനരുജ്ജീവിച്ചിരുന്നു. അങ്ങനെ സാധാരണ  പോലെ രാത്രിയുടെ ആദ്യത്തിൽ അദ്ദേഹം ഇരുപത് റക്അത്ത് തറാവീഹ് നിസ്കരിക്കും. പിന്നീട് രാത്രിയുടെ അവസാനത്തിൽ പള്ളിയിൽ വെച്ച് പതിനാറ്  റക്അത്തും നിസ്കരിക്കും. അങ്ങനെ റമളാൻ മാസത്തിൽ ജമാഅത്തിലായി അദ്ദേഹം ഖുർആൻ രണ്ടു പ്രാവശ്യം ഒതിത്തീർക്കും. ഇതനുസരിച്ച് മദീനക്കാരുടെ പ്രവർത്തനം സ്ഥിരപ്പെട്ടു. (ഖസ്ത്വല്ലാനി 3/427)
  ഇതിൽ നിന്ന് വ്യക്തമാകുന്നത് അധികമുള്ള പതിനാറ് റക്അത്ത് തറാവീഹല്ലെന്നും മറിച്ച് ഖിയാമുല്ലൈൽ ആണെന്നുമാണ്. മുല്ലാ അലിയ്യുൽ ഖാരിയെ ഉദ്ദരിക്കാം:

قال علي القاري فى شرح النقاية: وجمع بين قوله وبين قول غيره بأن العشرين كانت أول الليل، وست عشرة آخره، كما عليه عمل أهل المدينة. (فتح الملهم: ٣٢١/٢)
Moosa Sonkal
ഇമാം മാലിക്(റ)ന്റെയും മറ്റുള്ളവരുടെയും അഭിപ്രായങ്ങൾ ഇപ്രകാരം സംയോജിപ്പിക്കാവുന്നതാണ്. ഇരുപത് റക്അത്ത് രാത്രിയുടെ ആദ്യത്തിലും പതിനാറ് റക്അത്ത് രാത്രിയുടെ അവസാനത്തിലും  നിസ്കരിക്കണം. അതനുസരിച്ചാണ് മദീനക്കാരുടെ പ്രവർത്തനം. (ഫത്ഹുൽ മുഹിം 2/321)  

ഇവ്വിഷയകമായി ഇബ്നു ഹജർ(റ) എഴുതുന്നു:

وابتداء حدوث ذلك كان أواخر القرن الأول ثم اشتهر ولم ينكر فكان بمنزلة الإجماع السكوتي ولما كان فيه ما فيه قال الشافعي رضي الله عنه العشرون لهم أحب إلي(تحفة: ٢٤١/٢)

Moosa Sonkal
മദീനക്കാർ ഇരുപതിനേക്കാൾ വർദ്ദിപ്പിക്കാൻ തുടങ്ങിയത് ഒന്നാം നൂറ്റാണ്ടിന്റെ അവസാനങ്ങളിലാണ്. പിന്നീട് വിമര്ശനം കൂടാതെ അത് പ്രസിദ്ദമായതിനാൽ സുകുതിയ്യായ ഇജ്മാഇന്റെ സ്ഥാനം അതിനു ലഭിച്ചു. എന്നാൽ അതിലുള്ള അസംത്രപ്തി കാരണം മദീനക്കാർക്കും ഇരുപതാണ് ഞാനിഷ്ടപ്പെടുന്നതെന്ന് ഇമാം ശാഫിഈ(റ) പ്രസ്തപിക്കുകയുണ്ടായി.(തുഹ്ഫത്തുൽ മുഹ്താജ് 2/241)
     ഹമ്പലി മദ്ഹബുകാരനായ ഇബ്നു ഖുദാമ(റ) എഴുതുന്നു:

 قال بعض أهل العلم إنما فعل هذا أهل المدينة لأنهم أرادوا مساواة أهل مكة فإن أهل مكة يطوفون سبعا بين كل ترويحتين، فجعل أهل المدينة مكان كل سبع أربع ركعات، وما كان عليه أصحاب رسول الله صل الله عليه وسلم أولى وأحق أن يتبع.(المعني: ٣٨٨/٣)

മദീനക്കാർ മുപ്പത്തിയാറ് നിസ്കരിച്ചിരുന്നത് മക്കക്കാരോട് സമാനമാകാനാണെന്ന് ചില പണ്ഡിതന്മാർ പറയുന്നുണ്ട്. കാരണം മക്കക്കാർ എല്ലാ നാല് റക് അത്തുകൾക്കും ശേഷം ഏഴ് പ്രാവശ്യം ത്വവാഫ് ചെയ്യുമായിരുന്നു. അപ്പോൾ മദീനക്കാർ ഓരോ ഏഴിന്റെയും സ്ഥാനത്ത് നാല് റക്അത്തുകൾ നിസ്കരിച്ചു. എന്നാൽ നബി(സ)യുടെ അനുയായികളുടെ പ്രവർത്തനമാണ് മാത്രകയാക്കാൻ കൂടുതൽ നല്ലത്. (മുഗ്നി 3/388)

അലിയ്യു ശ്ശബ്റാമുല്ലസി(റ) യെ ഉദ്ദരിച്ച് അല്ലാമ ശർവാനി(റ) എഴുതുന്നു:

عبارة شيخنا الزيادي أما أهل المدينة فلهم ستا وثلاثين ، وإن كان اقتصارهم على العشرين أفضل انتهت وعليه فالإجماع إنما هو على جواز الزيادة لا طلبها ومع ذلك إذا فعلت يثابون عليها فوق ثواب النفل المطلق كما هو قضية كلامهم ، وينوون بالجميع التراويح (شرواني: ٢٤١/٢)
Moosa Sonkal
ശൈഖുനാ സിയാദി(റ) യുടെ പരമാർശം ഇങ്ങനെയാണ്. മദീനക്കാർക്ക് മുപ്പത്തിയാറ് നിസ്കരിക്കാമെങ്കിലും ഇരുപതിൽ ചുരുക്കുന്നതാണ്  കൂടുതൽ ഉത്തമം. ഇതനുസരിച്ച് ഇരുപതിൽ കൂടുതൽ നിസ്കരിക്കൽ അനുവദനീയമാണെന്ന് മാത്രമാണ് ഇജ്മാഅ കാണിക്കുന്നത്. ഇരുപതിൽ കൂടുതൽ വേണമെന്നല്ല. ഇതോടപ്പം തന്നെ ഇരുപതിൽ കൂടുതൽ നിസ്കരിച്ചാൽ മുത്വലഖ് സുന്നത്തിനു ലഭിക്കുന്നതിന്റെ പ്രതിഫലത്തിന്റെ മീതെയുള്ള പ്രതിഫലം അതിനു ലഭിക്കുമെന്നാണ് കർമശാസ്ത്ര പണ്ഡിതന്മാരുടെ സംസാരം കാണിക്കുന്നത്. എല്ലാം കൊണ്ടും തറാവീഹ് എന്നുതന്നെ കരുതുകയും വേണം. (ശർവാനി: 2/241)

ഫത്ഹുൽ മുൽഹിമിൽ പറയുന്നു:

وما أرى أحدا من المسلمين أنه يجترئ على القول بكون هؤلاء السادة مبتدعين(والعياذ بالله)، بل هذا العمل والأختيار منهم يدل على أن عندهم أصل لذلك، ولو لم ينقل إلينا مرفوعا بالإسناد الصحيح، وقد أمرنا رسول الله صل الله عليه وسلم بالإهتداء وقال: (( عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " عَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ بَعْدِي عَضُّوا عَلَيْهَا بِالنَّوَاجِذِ " ))، وما اختلف أحد من الأئمة المتبوعين رحمهم الله أنقص من العشرين، والله أعلم.(فتح الملهم: ٢٩١/٢)
Moosa Sonkal

ഈ നേതാക്കൾ മതത്തിൽ കടത്തി കൂട്ടിയവരാണെന്ന് പറയാൻ ഏതെങ്കിലുമൊരു മുസ്ലിം ധൈര്യം കാണിക്കുമെന്നു എനിക്ക് അഭിപ്രായമില്ല. അവരുടെ ഈ പ്രവർത്തനത്തിനുള്ള അടിസ്ഥാനം അവർക്ക്  ലഭിച്ചേ മതിയാവൂ. പ്രബലമായ പരമ്പരയിലൂടെ മർഫൂആയി നമ്മിലേക്ക്‌ അത് ഉദ്ദരിക്കപ്പെട്ടിട്ടിലെങ്കിലും ശരി. അവരെ അനുധാവനം ചെയ്യാൻ നബി(സ) നമ്മോടു നിർദ്ദേശിച്ചിട്ടുണ്ട്. അവിടന്ന് പറയുന്നു: "എന്റെ സുന്നത്തും ഖുലഫാഉറാഷിദുകളുടെ സുന്നത്തും നിങ്ങൾ സ്വീകരിക്കുക. അത് നിങ്ങൾ മുറുകെ പിടിക്കുകയും അണപ്പല്ലുകൊണ്ട് കടിച്ചു പിടിക്കുകയും ചെയ്യുവീൻ". ഇരുപതിൽ കുറഞ്ഞ തറാവീഹ് ഉണ്ടെന്ന് ഒരാളും അഭിപ്രായപ്പെട്ടിട്ടില്ല. (ഫത്ഹുൽ മുൽഹിം: 2/291)
ഇരുപതിന്റെ പ്രമാണം.
തറാവീഹ് ഇരുപത് റക്അത്താണെന്ന് നിരവധി പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്.
Moosa Sonkal
ഒന്ന്: സ്വഹാബത്തിന്റെ ഇജ്മാഅ.
തനിച്ചും ചെറുസംഘങ്ങളായും പള്ളിയില വെച്ച് തറാവീഹ് നിസ്കരിച്ചിരുന്ന ജനങ്ങളെ ഹിജ്റ പതിനാലാം വർഷം ഉബയ്യുബ്നു കഅബ്(ര)ന്റെ നേത്രത്വത്തിൽ വലിയ ജമാഅത്തായി രണ്ടാം ഖലീഫ ഉമർ(റ) സംഘടിപ്പിച്ചപ്പോൾ അദ്ദേഹം ഇരുപത് റക്അത്തായിരുന്നു നിസ്കരിച്ഛത്. അന്നുണ്ടായിരുന്ന സ്വഹാബിമാരിൽ ഒരാളും അതിനെ വിമർശിക്കുകയുണ്ടായില്ല. പ്രത്യുത അവരെല്ലാം അത് അംഗീകരിക്കുകയാണ് ചെയ്തത്. മൂന്ന് രാത്രികളിൽ നബി(സ)യോട് കൂടെ പങ്കെടുത്ത പലരും അവരിലുണ്ടായിരുന്നുവെന്ന കാര്യം വ്യക്തമാണ്. അതിനാല ഇരുപത് റക്അത്ത് തറാവീഹ് നബി(സ)യിൽ നിന്ന് അവർ മനസ്സിലാക്കിയതിനു എതിരായിരുന്നുവെങ്കിൽ അതിനെ അവർ വിമര്ഷിക്കുമെന്ന കാര്യം തീർച്ചയാണ്. ഇക്കാര്യം പണ്ഡിതന്മാർ വ്യക്തമാക്കിയതാണ്. ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതൻ ഇബ്നു ഹജർ(റ) എഴുതുന്നു:      

وهي عندنا لغير أهل المدينة عشرون ركعة كما أطبقوا عليها في زمن عمر رضي الله عنه، لما اقتضى نظره السديد جمع الناس على إمام واحد فوافقوه.(تحفة المحتاج: ٢٤٠/٢)
Moosa Sonkal

നമ്മുടെ മദ്ഹബിൾ മദീനക്കാർ അല്ലാത്തവർക്ക് തറാവീഹ് ഇരുപത് റക്അത്താണ്. ഉമറി(റ) ന്റെ കാലത്ത് സ്വഹാബത്ത്(റ) അതിന്റെ മേല ഏകോപിച്ചുവല്ലോ. ഒരു ഇമാമിന്റെ കീഴിൽ ജനങ്ങളെ സംഘടിപ്പിക്കണമെന്ന്  ശരിയായ ചിന്തയാണ് ഉമറി(റ) നെ അതിനു പ്രേരിപ്പിച്ചത്. അപ്പോൾ അവരെല്ലാം അദ്ദേഹത്തോട് യോജിച്ചു. (തുഹ്ഫത്തുൽ മുഹ്താജ്  2/240)
  ശർഹുബാഫള് ലിലെ പരമാര്ഷം ഇങ്ങനെയാണ്.

عبارة شرح با فضل: وتعيين كونها عشرين جاء فى حديث ضعيف، لكن أجمع عليه الصحابة رضوان الله تعالى عليهم أجمعين. (حاشية الشرواني: ٢٤٠/٢)

തറാവീഹ് ഇരുപതാണെന്നു നിർണയിക്കൽ ദുർബ്ബലമായൊരു ഹദീസിൽ വന്നിട്ടുണ്ട്. ഹദീസ് ദുർബ്ബലമാണെങ്കിലും സ്വഹാബത്ത്(റ) അതിന്റെ മേല ഏകോപിച്ചിരിക്കുന്നു. (ശർവാനി 2/240)
    പ്രഗത്ഭ ഹനഫീ പണ്ഡിതൻ അലാഉദ്ദീൻ കാസാനി(റ) എഴുതുന്നു:  

والصحيح قول العامة لما روي أن عمر رضي الله عنه جمع أصحاب رسول الله صلى الله عليه وسلم في شهر رمضان على أبي بن كعب فصلى بهم في كل ليلة عشرين ركعة، ولم ينكر أحد، فيكون إجماعا منهم(بدائع الصنائع: ٢٨٨/1)
Moosa Sonkal
എല്ലാവരും പറഞ്ഞ അഭിപ്രായമാണ് ശരി.കാരണം റമളാൻ മാസത്തിൽ നബി(സ)യുടെ അനുയായികളെ ഉബയ്യുബ്നു കഅബ്(റ)ന്റെ കീഴിൽ ഉമർ(റ) സംഘടിപ്പിക്കുകയുണ്ടായി. അവർക്കിമാമായി എല്ലാ രാത്രിയിലും ഇരുപത് റക്അത്തായിരുന്നു അദ്ദേഹം നിസ്കരിച്ചിരുന്നത്.അതിനെ ആരും വിമർശിച്ചിട്ടില്ല. അതിനാല അവരില നിന്നുള്ള ഇജ്മാആയി വേണം അതിനെ കാണാൻ.(ബദായിഉസ്സ്വനാഇഅ 1/288)

പ്രഗത്ഭ ഹമ്പലി പണ്ഡിതൻ ഇബ്നു ഖുദാമ(റ) എഴുതുന്നു:  

ولنا ، أن عمر ، رضي الله عنه لما جمع الناس على أبي بن كعب ، وكان يصلي لهم عشرين ركعة...وهذا كالإجماع ، فأما ما رواه صالح ، فإن صالحا ضعيف ، ثم لا ندري من الناس الذين أخبر عنهم ؟ فلعله قد أدرك جماعة من الناس يفعلون ذلك ، وليس ذلك بحجة ، ثم لو ثبت أن أهل المدينة كلهم فعلوه لكان ما فعله عمر ، وأجمع عليه الصحابة في عصره ، أولى بالاتباع (المغني :٣٨٨/٣)Moosa Sonkal

ഉബയ്യുബ്നു കഅബ്(റ) ന്റെ നേത്രത്വത്തിൽ ഉമർ(റ) ജനങ്ങളെ സംഘടിപ്പിച്ചപ്പോൾ അദ്ദേഹം അവര്ക്ക് ഇരുപത് റക്അത്തായിരുന്നു നിസ്കരിച്ചിരുന്നത്. ഇതാണ് തറാവീഹ് ഇരുപതാണെന്നതിനു നമ്മുടെ പ്രമാണം... ഇത് ഇജ്മാഇന് തുല്യമാണ്. "നല്പത്തിയൊന്നു റക്അത്ത് നിസ്കരിക്കുന്നതായി ജനങ്ങനെ ഞാനെത്തിച്ചു" എന്ന് നിവേദനം ചെയ്ത സ്വാലിഹ് എന്ന വ്യക്തി ദുർബ്ബലനാണ്.അദ്ദേഹം പറയുന്ന ജനങ്ങൾ ആരാണെന്ന് നമുക്കറിയില്ല. ചിലര് അപ്രകാരം പറയുന്നതായി അദ്ദേഹം  കണ്ടെത്തിച്ചിരിക്കാം. അങ്ങനെയാണെങ്കിൽ അത് പ്രമാനമല്ല. ഇനി മദീനക്കാർ മുഴുവനും അപ്രകാരമാണ് ചെയ്തിരുന്നതെന്ന് സ്ഥിരപ്പെട്ടാലും ഉമർ(റ) വിന്റെ കാലത്ത് സ്വഹാബത്ത്(റ) ഒന്നടങ്കം ഏകോപിച്ച കാര്യമാണ്   മാത്രകയാക്കാൻ കൂടുതൽ നല്ലത്(മുഗ്നി 3/388)

സാക്ഷാൽ ഇബ്നുതൈമിയ്യ എഴുതുന്നു:

فإنه ثبت أن أبي بن كعب كان يقوم بالناس عشرين ركعة في قيام رمضان، ويوتر بثلاث. فرأى كثير من العلماء أن ذلك هو السنة، لأنه أقامه بين المهاجرين والأنصار، ولم ينكره منكر.(مجموع فتاوي: ١١٢/٢٣)Moosa Sonkal

ഉബയ്യുബ്നു കഅബ്(റ) ഇരുപത് റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്റുമാണ്  നിസ്കരിച്ചിരുന്നതെന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. അതിന്റെയടിസ്ഥാനത്തിൽ അതാണ്‌ സുന്നത്തെന്നു ധാരാളം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. കാരണം മുഹാജിറുകളും അൻസ്വാറുകലുമായ സ്വഹാബത്തിനിടയിലാണ് ഉമർ(റ) അത് നടപ്പിലാക്കിയത്. അതിനെ ഒരാളും വിമർശിച്ചിട്ടില്ല. (മജ്മൂഉഫതാവ 23/112)

ഹനഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതൻ ഇബ്നുആബിദീൻ(റ) പറയുന്നു:   

لأن المواظبة عليها وقعت في أثناء خلافة عمر رضي الله عنه ووافقه على ذلك عامة الصحابة ومن بعدهم إلى يومنا هذا بلا نكير وكيف لا وقد ثبت عنه صلى الله عليه وسلم عليكم بسنتي وسنة الخلفاء الراشدين المهديين عضوا عليها بالنواجذ كما رواه أبو داود(رد المحتار لابن عابدين: ٤٩٣/٢، وابحر الرائق: ٧١/٢)Moosa Sonkal

ഉമറി(റ)ന്റെ ഭരണത്തിനിടയിലാണ് സ്ഥിരമായ ജമാഅത്ത് തുടങ്ങിയത്. അന്നുണ്ടായിരുന്ന സ്വഹാബിമാരും നാളിതുവരെയുള്ള മുസ്ലിംകളും അതോടു യോജിക്കുകയാനുണ്ടായത്. ആരും തന്നെ അതിനെ വിമർശിക്കുകയുണ്ടായില്ല. "എന്റെ സുന്നത്തും ഖുലഫാഉറാഷിദുകളുടെ സുന്നത്തും നിങ്ങൾ മുറുകെ പിടിക്കുക. അവ അണപ്പല്ല്കൊണ്ട് കടിച്ചു പിടിക്കുക". (അബൂദാവൂദ്) എന്ന് നബി(സ) നിർദ്ദേശിച്ചിട്ടുണ്ടല്ലോ. (റദ്ദുൽമുഹ്താർ 2/71)   

അപ്പോൾ തറാവീഹ് ഇരുപത് റക്അത്താണെന്നതിന് പ്രമാണമായി എല്ലാ മദ്ഹബിലെയും പണ്ഡിതന്മാർ എടുത്തു പറയുന്ന പ്രമാണം സ്വഹാബത്തിന്റെ ഇജ്മാ ആണ്. അതിനേക്കാൾ സുഷക്തമായൊരു പ്രമാണം വേറെയില്ല. ഉബയ്യുബ്നു കഅബ്(റ) അന്ന് ഇരുപത് റക്അത്തായിരുന്നു തറാവീഹ് നിസ്കരിച്ചിരുന്നതെന്ന് പ്രബലമായ ധാരാളം ഹദീസുകളിൽ വന്നതാണ്. ഏതാനും ഹദീസുകൾ കാണുക.

(1) ഇമാം ബൈഹഖി (റ) സുനനിൽ രേഖപ്പെടുത്തുന്നു:    

أخبرنا أبو عبد الله الحسين بن محمد بن الحسين بن فنجويه الدينوري بالدامغان ثنا أحمد بن محمد بن إسحاق السني أنبأ عبد الله بن محمد بن عبد العزيز البغوي ثنا علي بن الجعد أنبأ بن أبي ذئب عن يزيد بن خصيفة عن السائب بن يزيد قال كانوا يقومون على عهد عمر بن الخطاب رضي الله عنه في شهر رمضان بعشرين ركعة قال وكانوا يقرؤون بالمئين وكانوا يتوكؤن على عصيهم في عهد عثمان بن عفان رضي الله عنه من شده القيام(السنن الكبري: ٤٩٦/٢)Moosa Sonkal

സാഇബുബ്നുയസീദു(റ)ല നിന്ന് നിവേദനം: ഉമറുബ്നുൽ ഖത്വാബ് (റ) ന്റെ കാലത്ത് റമളാൻ മാസത്തിൽ അവർ ഇരുപത് റക്അത്ത് നിസ്കരിക്കുമായിരുന്നു. അദ്ദേഹം പറയുന്നു: അവർ നൂറുകണക്കായ സൂക്തങ്ങൾ ഓതിയിരുന്നു.നിര്ത്തത്തിന്റെ കാഠിന്യത്താൽ ഉസ്മാന് അഫ്ഫാൻ(റ) ന്റെ ഭരണകാലത്ത് അവർ വടികളിൽ ആസ്പദമാക്കിയിരുന്നു. (അസ്സുനനുൽ കുബ്റാ 2/496)
    ഈ ഹദീസ് പ്രബലമാണെന്ന് നിരവദി ഹദീസ് പണ്ഡിതന്മാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇമാം നവവി(റ) ഖുലാസ്വയിലും ശർഹുൽ മുഹദ്ദബിലും ഇബ്നുൽ ഇറാഖി(റ) ത്വർഹുത്തസരീബിലും ഇമാം സുയൂതി(റ) മസ്വാബീഹിലും ബദ്രുദ്ദീനുൽഐനി(റ) ഉംദത്തുൽ ഖാരിയിലും അത് പ്രബലമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
  പ്രസ്തുത ഹദീസിന്റെ നിവേദക പരമ്പരയിൽ വന്നവർ ഇവരാണ്.
  (1) അബൂഅബ്ദില്ലാഹിൽഹുസൈനുബ്നു മുഹമ്മദുൽ ഹുസൈനുബ്നു ഫന്ജ വൈഹി(റ). അദ്ദേഹം അദ്ദേഹത്തിൻറെ കാലഘട്ടത്തിലെ ഹദീസ് പണ്ഡിതന്മാരിൽ പ്രധാനികളിൽ പെട്ടയാളാണ്. അല്ലാമ ദഹബി തദ്കീറത്തുൽ ഹുഫ്ഫാള് (3/1057) ലും സിയാറു അഅ ലാമിന്നുബലാഅ (17/383) ലും അദ്ദേഹത്തെ പരമാർഷിച്ചിട്ടുണ്ട്.
  هو من كبار المحدثين، لا يسأل عن مثلهMoosa Sonkal
"അദ്ദേഹം ഹദീസ് പണ്ഡിതന്മാരിൽ പ്രധാനിയാണെന്നും അദ്ദേഹത്തെ പോലോത്തവരെ കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും അല്ലാമ നൈമാവി(റ) തഅലീഖിൽ വ്യക്തമാക്കിയിട്ടുണ്ട്".

  (2) അഹ്മദുബ്നുമുഹമ്മദുബ്നുഇസ്ഹാഖ് (റ). ഇബ്നുസ്സുന്നി എന്നാ പേരിലാണ് മഹാൻ അറിയപ്പെട്ടത്. 'അമലുൽ യൗമി വല്ലൈല' എന്നാ ഗ്രന്ഥത്തിന്റെ കർത്താവും ഇമാം നസാഈ(റ)യുടെ നിവെദകരിൽ പെട്ട ഒരാളുമാണ്.Moosa Sonkal
كان دين خيرا صدوقا
"കൂടുതൽ സത്യം പറയുന്നവരും നല്ലവരും മതനിഷ്ടയുള്ളവരും ആയിരുന്നു" എന്നാണു ഹാഫിള് ദഹബി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. (സിയറുഅഅലാമിന്നുബലാഅ 16/255, തദ്കിറത്തുൽ ഹുഫ്ഫാള് 3/939)
    (3)അബ്ദുല്ലാഹിബ്നുമുഹമ്മദുബ്നുഅബ്ദിൽ അസീസിൽ ബഗ് വി(റ). അദ്ദേഹം വിശ്വാസയോഗ്യനും  സ്ഥിരതയുള്ളവരും പരിചയസമ്പന്നനുമാണ്. പ്രഗത്ഭ ഹദീസ് പണ്ടിതാൻ ദാറഖുത്ഥ്നി(റ) അദ്ദേഹത്തെ പരിചയപ്പെടുത്തിയത്  
ثقة إمام جبل، أقل المشائخ خطأMoosa Sonkal
"വിശ്വാസയോഗ്യൻ, പർവത സമാനനായ ഇമാം, മശാഇഖുമാറിൽ വെച്ച് പിഴവ് കുറഞ്ഞയാൾ" എന്നൊക്കെയാണ്.   
    (4)അലിയ്യുബ്നുൽ ജഅദ്(റ). ഇദ്ദേഹം ഇമാം ബുഖാരി (റ)യുടെ ഉസ്താദുമാരിൽ ഒരാളാണ്. ഇദ്ദേഹം ثقة ثبت  വിശ്വാസയോഗ്യനും സ്ഥിരതയുള്ളയാളുമാണെന്ന് ഇബ്നു ഹജറുൽ അസ്ഖലാനി (റ) തഖ്‌രീബിൽ വ്യക്തമാക്കിയിട്ടുണ്ട്.
   (5)യസീദുബ്നു ഖാസ്വീഫ(റ). ഇത് യസീദുബ്നു അബ്ദില്ലഹിബ്നു യസീദൽകിൻദി അൽമദനി എന്നാ വ്യക്തിയാണ്. അദ്ദേഹത്തെ പിതാമഹനിലെക്കു ചേർത്തിയും വിളിക്കാറുണ്ട്. ഇമാം അഹ്മദു(റ),യും അബൂഹാതിം (റ), നസാഈ(റ), ഇബ്നുസഅദ്(റ), ഇബ്നുഹിബ്ബാൻ(റ), ഇബ്നു അബ്ദിൽബർറ്(റ) തുടങ്ങിയവരെല്ലാം അദ്ദേഹം വിശ്വാസയോഗ്യനാണെന്ന് പ്രഖ്യാപിച്ചവരാണ്. അദ്ദേഹം (ثقة حجة) വിശ്വാസയോഗ്യനും ഹുജ്ജത്തുമാണെന്ന് ഇബ്നുമഈൻ പ്രസ്ഥാപിചിട്ടുണ്ട്. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) അദ്ദേഹത്തിൻറെ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്.       
Moosa Sonkal
   (6)സാഇബുബ്നുയസീദുബ്നുസഈദുബ്നുസുമാമതൽകിന്തി(റ). അദ്ദേഹം സ്വഹാബിയാണ്. അദ്ദേഹം നബി(സ)യോടൊന്നിച്ച് ഹജ്ജത്തുൽവദാഇൽ പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിനു അന്ന് ഏഴു വയസ്സ്  പ്രായമായിരുന്നു. അദ്ദേഹത്തിൽ നിന്ന് നിരവദിപേർ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്.
   അപ്പോൾ മേൽ ഹദീസ് എല്ലാ നിലയിലും പ്രബലമാണ്.
(2) ഇമാം മാലികും(റ) ഇമാം ബൈഹഖി(റ) യും നിവേദനം ചെയ്യുന്നു.

عن يزيد بن رومان  قال:  كان الناس يقومون في زمان عمر بن الخطاب رضي الله عنه في رمضان بثلاث وعشرين ركعة (السنن الكبري: ٤٩٦/٢،وموطأ ٢٣٣)

യസീദുബ്നുറുമാൻ(റ)ൽ നിന്ന് നിവേദനം: "ഉമറുബ്നുൽ ഖത്വാബ് (റ) ന്റെ കാലത്ത് റമളാനിൽ ജനങ്ങള് ഇരുപത്തിമൂന്ന് റക്അത്തുകൾ നിസ്കരിച്ചിരുന്നു" (അസ്സുനനുൽ കുബ്റാ 2/496, മുവത്വ്അ 233)

(3) ഇബ്നുഅബീശൈബ(റ) മുസ്വന്നഫിൽ രേഖപ്പെടുത്തുന്നു:

حدثنا وكيع عن مالك بن أنس عن يحيى بن سعيد أن عمر بن الخطاب أمر رجلا يصلي بهم عشرين ركعة .(المصنف بن أبي شيبة: ٢٨٥/٢)
Moosa Sonkal
യഹ് യബ്നുസഈദി(റ) ൽ നിന്ന് നിവേദനം: "ജനങ്ങൾക്ക്‌ ഇരുപത് നിസ്കരിക്കാൻ ഉമറുബ്നുൽ ഖത്വാബ്(റ)ഒരാളോട് കൽപ്പിച്ചു". (മുസ്വന്നഫ്: 2/285)

(4) ഇബ്നുഅബീശൈബ(റ) മുസ്വന്നഫിൽ രേഖപ്പെടുത്തുന്നു:

حدثنا حميد بن عبد الرحمن عن حسن عن عبد العزيز بن رفيع قال كان أبي بن كعب يصلي بالناس في رمضان بالمدينة عشرين ركعة ويوتر بثلاث .(المصنف بن أبي شيبة: ٢٨٥/٢)

അബ്ദുൽഅസീസിബ്നുറുഫൈഅ(റ) ൽ നിന്ന് നിവേദനം: "മദീനയിൽ വെച്ച് റമളാനിൽ ഉബയ്യുബ്നുകഅബ്(റ) ജനങ്ങൾക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിക്കുമായിരുന്നു. മൂന്ന് വിത്റും നിസ്കരിക്കും". (മുസ്വന്നഫ് 2/285)  

ചുരുക്കത്തിൽ ഉമർ(റ) ന്റെ കാലത്ത് ഇരുപത് റക്അത്തായിരുന്നു സ്വഹാബാകിറാം(റ) തറാവീഹ് നിസകരിച്ചിരുന്നതെന്ന് ഉപര്യുക്ത ഹദീസുകൾ വ്യക്തമാക്കുന്നു. സ്വഹാബികളിലോ താബിഉകളിലോ പെട്ട എതെങ്കിലുമൊരാൾ അതിനെ വിമര്ശിച്ചതിന്നു യാതൊരു തെളിവുമില്ല. നബി(സ)യുടെ വാക്കുകളും പ്രവർത്തനങ്ങളും അറിയുന്നവരും അതിനെ നിഴല പോലെ പിന്തുടരുന്നവരുമായ സ്വഹാബാകിറാം(റ) ന്റെ ഇജ്മാഇനേക്കാൾ ശക്തമായ മറ്റൊരു തെളിവും കാണിക്കാനില്ല. കാരണം അവർ ഏകോപിച്ച് ഒരു കാര്യം ചെയ്താൽ നബി(സ) ചെയ്തതിനു തുല്യമാണ്. ശൈഖ് മുഹിബ്ബുല്ലാഹിൽ ബിഹാരി(റ) എഴുതുന്നു:

لو اتفقوا على فعل (بأن عمل الكل فعلا) ولا قول (هناك) فالمختار أنه كفعل الرسول صلى الله عليه وعلى آله وأصحابه وسلم لأن العصمة ثابتة (لهم) لاجماعهم، كثبوتها له صلى الله عليه وعلى آله وأصحابه وسلم.(مسلم الثبوت: هامش مستصفى: ٢٣٥/٢)
Moosa Sonkal
നബി(സ)യുടെ പ്രസ്താവനയില്ലാത്ത വിഷയത്തിൽ സ്വഹാബട്ത് എല്ലാവരും ഏകോപിച്ച് ഒരു കാര്യം ചെയ്താൽ അത് ഫലത്തിൽ നബി(സ)യുടെ പ്രവർത്തനം പോലെയാണെന്നാണ് പ്രബലാഭിപ്രായം. കാരണം നബി(സ)ക്ക് പിഴവ് സംഭവിക്കാത്തത് പോലെ സ്വഹാബത്തിന്റെ ഇജ്മാഇലും പിഴവ് സംഭവിക്കുകയില്ല.(മുസല്ല മുസ്സുബൂത് 2/235)

രണ്ട് : ഹദീസുകൾ

ഉമർ(റ) അല്ലാത്ത, വിവിധ നാടുകളിൽ മതപ്രബോധനം നടത്തിയിരുന്ന, മറ്റു സ്വഹാബി പ്രമുഖരും ഇരുപത് നിസ്കരിച്ചതായും നിസ്കരിക്കാൻ ഉത്തരവിട്ടതായും നിരവധി ഹദീസുകളിൽ വന്നിട്ടുണ്ട്. ഇതാണ് ഹദീസുകൾ നമുക്കിപ്പോൾ വായിക്കാം:

(1)ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:  
   حدثنا وكيع عن حسن بن صالح عن عمرو بن قيس عن ابن أبي الحسناء أن عليا أمر رجلا يصلي بهم في رمضان عشرين ركعة .(المصنف بن أبي شيبة: ٢٨٥/٢)

Moosa Sonkal
അബുൽഹസനാഅ(റ)ൽ നിന്ന് നിവേദനം: "റമളാനിൽ ഇരുപത് റക്അത്ത് തറാവീഹ് നിസ്കരിക്കാൻ അലി(റ) ഒരാളോട് കൽപ്പിച്ചു". (മുസ്വന്നഫ് 2/285).
    അലി(റ)യുടെ പ്രവർത്തനമേഖല കൂഫയായിരുന്നുവല്ലോ.

(2)ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:  

حدثنا وكيع عن نافع بن عمر قال كان ابن أبي مليكة يصلي بنا في رمضان عشرين ركعة ويقرأ بحمد الملائكة في ركعة . (المصنف بن أبي شيبة: ٢٨٥/٢)
നാഫിഅ(റ) ൽ നിന്ന് നിവേദനം: "റമളാനിൽ ഇബ്നുഅബീമുലൈക(റ) ഞങ്ങൾക്കിമാമായി ഇരുപത് റക്അത്ത്   നിസ്കരിച്ചിരുന്നു".(മുസ്വന്നഫ് 2/285).

(3)ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:   

حدثنا أبو معاوية عن حجاج عن أبي إسحاق عن الحارث أنه كان يؤم الناس في رمضان بالليل بعشرين ركعة ويوتر بثلاث.(المصنف بن أبي شيبة: ٢٨٥/٢)
അബൂ ഇസ്ഹാഖ് (റ) നിവേദനം: "റമളാൻ രാത്രി ഹാരിസ്(റ) ജനങ്ങൾക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിക്കുമായിരുന്നു. മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കും".
(മുസ്വന്നഫ് 2/285).Moosa Sonkal

(4) ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:  

حدثنا غندر عن شعبة عن خلف عن ربيع وأثنى عليه خيرا عن أبي البختري أنه كان يصلي خمس ترويحات في رمضان ويوتر بثلاث .(المصنف بن أبي شيبة: ٢٨٥/٢)
അബുൽ ബഖ്തരി(റ) യിൽ നിന്ന് നിവേദനം: "അദ്ദേഹം റമളാനിൽ അഞ്ചു തർവീഹത്തും (20 റക്അത്ത്) മൂന്ന് വിത്റും നിസ്കരിക്കുംയിരുന്നു. (മുസ്വന്നഫ് 2/285).

(5)ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:  

حدثنا ابن نمير عن عبد الملك عن عطاء قال أدركت الناس وهم يصلون ثلاثا ، وعشرين ركعة بالوتر . (المصنف بن أبي شيبة: ٢٨٥/٢)

അത്വാഅ(റ)ൽ നിന്ന് നിവേദനം: "വിത്റടക്കം ഇരുപത്തിമൂന്ന് റക്അത്ത് നിസ്കരിക്കുന്നതായി   ജനങ്ങളെ ഞാനെത്തിച്ചു". (മുസ്വന്നഫ് 2/285).

(6)ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:  

حدثنا الفضل بن دكين عن سعيد بن عبيد أن علي بن ربيعة كان يصلي بهم في رمضان خمس ترويحات ويوتر بثلاث(المصنف بن أبي شيبة: ٢٨٥/٢)

Moosa Sonkal
"അലിയ്യുബ്നുറബീഅ(റ) റമളാനിൽ ജനങ്ങൾക്കിമാമായി അഞ്ചു തർവീഹത്തും മുന്ന് റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു".   (മുസ്വന്നഫ് 2/285).

(7) ഇമാം മർവസി(റ) നിവേദനം:

 قال الأعمش : كان ـ أي ابن مسعود ـ يصلي عشرين ركعة ويوتر بثلاث(قيام رمضان: لأبي عبد الله محمد بن نصر بن الحجاج المروزي.(٢٩٤/٢٠٢ ه ٢١/١))

അഅമശ്(റ) പറയുന്നു:  "ഇബ്നുമസ്ഊദ്(റ) ഇരുപത് റക്അത്തും മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു".(ഖിയാമു റമളാൻ 1/21)

(8) ഇമാം ബൈഹഖി(റ) നിവേദനം:

عن أبي عبد الرحمن السلمي عن علي رضي الله عنه قال: دعا القراء في رمضان ، فأمر رجلا منهم يصلي بالناس عشرين ركعة ، قال : وكان علي رضي الله عنه يوتر بهم، وروي ذلك من وحه آخر عن علي.(السنن الكبري: ٤٩٦/٢)

അബൂഅബ്ദിറഹ്മാൻ സുലമി(റ)  ൽ നിന്ന് നിവേദനം: "റമളാനിൽ ഖാരിഉകളെ  വിളിച്ച് ജനങ്ങൾക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിക്കാൻ അലി(റ) ഒരാളെ അധികാരപ്പെടുത്തി. വിതര് നിസ്കാരം അവർക്കിമാമായി അലി(റ) നിർവഹിക്കുമായിരുന്നു". ഇക്കാര്യം മറ്റൊരു വഴിയിലൂടെയും അലി(റ)യിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്.(അസ്സുനനുൽ കുബ്റാ 2/496)

(9)ഇമാം ബൈഹഖി(റ) നിവേദനം:

Moosa Sonkal
عن أبي الخصيب: قال: يؤمن ؤمنا سويد بن غفلة في رمضان فيصلى خمس ترويحات عشرين ركعة"(السنن الكبري: ٣٩٦/٢)

അബുൽഖുസ്വൈബി(റ) യിൽ നിന്ന് നിവേദനം: റമളാനിൽ സുവൈദുബ്നു ഗഫ് ല (റ) ഞങ്ങൾക്ക് ഇമാമു നിലക്കുമായിരുന്നു. അദ്ദേഹം അഞ്ചു തർവീഹത്തുകളായി  ഇരുപത് റക്അത്ത് നിസ്കരിക്കുമായിരുന്നു". (അസ്സുനനുൽ കുബ്റാ 2/496)  

(10)ഇമാം ബൈഹഖി(റ) നിവേദനം:
Moosa Sonkal
وروينا عن شتير بن شكل وكان من أصحاب علي - رضي الله عنه - : أنه كان يؤمهم في شهر رمضان بعشرين ركعة ، ويوتر بثلاث، وفى ذلك قوة(السنن الكبري: ٤٩٦/٢ رواه ابن بي شيبة ٢٨٥/٢)

അലി(റ)യുടെ അനുയായികളിൽപെട്ട ശുതൈറുബ്നു ശക് ലി(റ) യിൽ നിന്ന് നിവേദനം: അദ്ദേഹം റമളാനിൽ അവർക്കിമാമായി ഇരുപത് റക്അത്തും മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു. ഈ ഹദീസ് ശക്തമാണ് (അസ്സുനനുൽ കുബ്റാ 2/496)

(11) ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:

حدثنا يزيد بن هارون قال أنا إبراهيم بن عثمان عن الحكم عن مقسم عن ابن عباس أن رسول الله صلى الله عليه وسلم كان يصلي في رمضان عشرين ركعة والوتر . (المصنف بن أبي شيبة: ٢٨٥/٢)

ഇബ്നു അബ്ബാസ്(ര) ൽ നിന്ന് നിവേദനം: "നബി(സ) റമളാനിൽ ഇരുപത് റക്അത്തും വിത്റും നിസ്കരിച്ചിരുന്നു". (മുസ്വന്നഫ് 2/285)

ഇമാം ബൈഹഖി സുനനിലും ഇമാം ത്വബ്റാനി(റ) മുഅജമിലും ഇത് നിവേദനം ചെയ്തിട്ടുണ്ട്. ഈ ഹദീസിൽ ഇബ്റാഹീമുബ്നുഉസ്മാൻ എന്ന വ്യക്തി ദുർബ്ബലനായതിനാൽ പരമ്പരയുമായി ബന്ധപ്പെട്ട് ഹദീസ് ദുർബ്ബലമാണ്. എന്നാൽ അതിൽപ്പറയുന്ന ആശയത്തെ സ്വഹാബത്തിന്റെ ഇജ്മാഅ ശരിവേക്കുന്നതിനാൽ ആശയം ശരിയുമാണ്. ഇമാം സഖാവി(റ) എഴുതുന്നു:    

إذا تلقت الأمة الضعيف بالقبول يعمل به على الصحيح ، حتى إنه ينزل منزلة المتواتر في أنه ينسخ المقطوع به ; ولهذا قال الشافعي - رحمه الله - في حديث : لا وصية لوارث : إنه لا يثبته أهل الحديث ، ولكن العامة تلقته بالقبول ، وعملوا به حتى جعلوه ناسخا لآية الوصية(فتح المغيث: ٢٨٨/١)

Moosa Sonkal
മുസ്ലിം ഉമ്മത്ത്‌ ഒരു ദുർബ്ബലമായ ഹദീസ് സ്വീകരിച്ചാൽ പ്രബലാഭിപ്രായ പ്രകാരം അതനൂസരിച്ച് പ്രവർത്തിക്കാവുന്നതാണ്. ഖണ്ഡിതമായ  സ്ഥിരപ്പെട്ട ഒന്നിന്റെ നിയമ പ്രാബല്യത്തെ ഇല്ലായ്മ ചെയ്യുന്ന വിഷയത്തിൽ മുതവാതിറായ ഹദീസിന്റെ സ്ഥാനം പോലും അതിനു ലഭിക്കുന്നതാണ്. ഇതുകൊണ്ടാണ് "അനന്തരവകാശിക്ക് വസ്വിയത്തില്ല" എന്ന ഹദീസിനെ കുറിച്ച് ഇമാം ശാഫിഈ(റ) ഇപ്രകാരം പ്രസ്ഥാപിച്ചത്: "ഹദീസ് പണ്ഡിതന്മാർ ഇതിനെ സ്ഥിരപ്പെടുത്തുന്നില്ല. എന്നാൽ എല്ലാവരും അത് സ്വീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. വസ്വിയ്യത്തിന്റെ ആയത്തിനെ ദുർബ്ബലപ്പെടുത്തുന്ന ഒന്നായി വരെ അതിനെ അവർ കാണുന്നു". (ഫത്ഹുൽ മുഗീസ് 1/288)   

ശർഹു ബാഫള് ലിൽ പറയുന്നു:

عبارة شرح بافضل وتعيين كونها عشرين جاء في حديث ضعيف لكن أجمع عليه الصحابة رضوان الله تعالى عليهم أجمعين(حاشية الشرواني: ٢٤٠/٢)

തറാവീഹ് ഇരുപതാണെന്ന് നിർണ്ണയിക്കൽ ദുർബ്ബലമായൊരു ഹദീസിൽ വന്നിട്ടുണ്ട്. ഹദീസ് ദുർബ്ബലമാണെങ്കിലും സ്വഹാബത്ത്(റ) അതിന്റെ മേൽ ഏകോപിച്ചിരിക്കുന്നു. (ശർവാനി 2/240)

പ്രഗത്ഭ ഹനഫി പണ്ഡിതൻഇബ്നു ആബിദീൻ(റ) പറയുന്നു:
Moosa Sonkal

وأما تضعيف الحديث بمن ذكر فقد يقال إنه اعتضد بما مر من نقل الإجماع على سنيتها من غير تفصيل مع قول الإمام رحمه الله إن ما فعله عمر رضي الله عنه لم يتخرجه من تلقاء نفسه ولم يكن فيه مبتدعا ولم يأمر به إلا عن أصل لديه وعهد من رسول الله صلى الله تعالى عليه وسلم هـ فتأمل منصفا اه منحة الخالق: ٧٢/٢)

ചില നിവേദകരെ എടുത്തുകാണിച്ച് ഹദീസ് ദുർബ്ബലമാണെന്ന് പറയുന്നതിനു ഇപ്രകാരം മറുവടി പറയാവുന്നതാണ്. തറാവീഹ് നിരുപാധികം സുന്നത്താണെന്ന ഇജ്മാഅ പ്രസ്തുത ഹദീസിനു ശക്തി പകരുന്നു. ഉമർ(റ) ന്റെ പ്രവർത്തനം അവിടന്ന് സ്വയം മെനെഞ്ഞെടുത്തദല്ലെന്നും നബി(സ)യിൽ നിന്ന് ലഭിച്ച അടിസ്ഥാനമില്ലാതെ അദ്ദേഹം അത് ചെയ്യുകയില്ലെന്നും ഇമാം അബൂ ഹനീഫ(റ)യുടെ പ്രഖ്യാപനം അതിനെ ഒന്നുകൂടി സുശക്തമാക്കുന്നു. നിശ്പക്ഷമായി ചിന്തിച്ചാൽ ഇത് ബോധ്യമാകും. (മിൻഹത്തുൽഖാലിഖ് 2/72)

മുല്ലാ അലിയ്യുൽഖാരി(റ) എഴുതുന്നു:

وقال ابن حجر : وقول بعض أئمتنا أنه صلى بالناس عشرين ركعة ، لعله أخذه مما في مصنف ابن أبي شيبة أنه عليه الصلاة كان يصلي في رمضان عشرين ركعة سوى الوتر ، ومما رواه البيهقي أنه صلى بهم عشرين ركعة بعشر تسليمات ليلتين ، ولم يخرج في الثالثة ، لكن الروايتان ضعيفتان ، وفي صحيحي ابن خزيمة وابن حبان أنه صلى بهم ثمان ركعات والوتر ، لكن أجمع الصحابة على أن التراويح عشرون ركعة .(مرقاة المفاتيح شرح مشكاة المصابيح: ١٧٥/٢)

ഇബ്നു ഹജർ(റ) പറയുന്നു: "നബി(സ) ജനങ്ങൽക്കിമാമായി ഇരുപത് റക്അത്ത് തറാവീഹ് നിസ്കരിച്ചുവെന്നു നമ്മുടെ ഇമാമുകളിൽ ചിലര് പറയുന്നത് ഇബ്നു അബീശൈബ(റ)യുടെ മുസ്വന്നഫിൽ നിന്നെടുത്തായിരിക്കാം. "നബി(സ) വിത്ർ കൂടാതെ റമളാനിൽ ഇരുപത് നിസ്കരിച്ചിരുന്നു" എന്നാണു അതിലുള്ളത്. ഇമാം ബൈഹഖി(റ) നിവേദനം ചെയ്തതിൽ നിന്നുമാകാം. "രണ്ടു രാത്രി പത്തുതവണ സലാം വീട്ടി നബി(സ) ജനങ്ങൽക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിച്ചു. മൂന്നാം രാത്രിയില വന്നില്ല: എന്നാണു ഇമാം ബൈഹഖിയുടെ രിവായട്ത്. പക്ഷെ ഈ രണ്ടു രിവായത്തുകളും ദുർബ്ബലമാണ്. ഇബ്നുഖുസൈമ(റ), ഇബ്നു ഹിബ്ബാൻ(റ) എന്നിവരുടെ സ്വഹീഹുകളിലുള്ളത് നബി(സ) അവരെകൊണ്ട്  എട്ട് റക്അത്തുകൾ നിസ്കരിച്ചു എന്നാണ്. എങ്കിലും തറാവീഹ് ഇരുപതാണെന്നതിൽ  സ്വഹാബട്ത് ഏകോപിച്ചിരിക്കുന്നു". (മിർഖാത്ത് 1/176).

ഇമാം റാഫിഈ(റ) ശർഹുൽ വജീസിൽ പറഞ്ഞതാവാം ഇബ്നു ഹജർ(റ) ഉദ്ദേശിച്ചത് അതിങ്ങനെ:
صلاة التراويح عشرون ركعة بعشر تسليمات، وبه قال أبو حنيفة وأحمد، لما روي((أن نبي صل الله عليه وسلم صلى بالناس عشرين ركعة ليلتين، فلما كان فى اليلة الثالثة اجتمع الناس، فلم يخرج إليهم، ثم قال من الغد خشيت أن تفرض عليكم فلا تطيقونها)) (شرح الوجيز: ٢٦٤/٤)

പത്തുപ്രാവശ്യം സലാം വീട്ടി ഇരുപത് റക്അത്താണ്  തറാവീഹ്. അബൂ ഹനീഫ(റ).അഹ്മദ്(റ) എന്നിവരും ഈ അഭിപ്രായക്കാരാണ്. നബി(സ) ജനങ്ങളെ കൊണ്ട് രണ്ടു രാത്രികളിൽ ഇരുപത് റക്അത്ത് നിസ്കരിച്ചു. മൂന്നാം രാത്രിയായപ്പോൾ ജനങ്ങള് സമ്മേളിച്ചെങ്കിലും നബി(സ) അവരിലേക്ക്‌ വന്നില്ല. പിറ്റേ ദിവസം അവിടന്ന് പറഞ്ഞു: "ഇത് നിങ്ങളുടെ മേൽ നിർബന്ധമക്കപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടു. അങ്ങനെ വന്നാൽ അത് നിർവഹിക്കാൻ നിങ്ങൾക്ക് സാധിക്കുകയില്ല". ഈ ഹദീസാണ് ഇരുപതിന് പ്രമാണം. (ശർഹുൽ വജീസ് 4/264)
  സ്വഹാബത്തിന്റെ ഇജ്മാഅ കൊണ്ട്  പ്രസ്തുത ഹദീസ് ശക്തമായത് കൊണ്ടാകാം ഇമാം റാഫിഈ(റ) തറാവീഹ് ഇരുപതാണെന്നതിന് അത് പ്രമാണമായി എടുത്ത് കാണിച്ചത്.   
  ഇമാം തുർമുദി(റ) പറയുന്നു:

وأكثر أهل العلم على ما روي عن عمر وعلي وغيرهما من أصحاب رسول الله صلى الله عليه وسلم عشرون ركعة وهو قول الثوري وابن المبارك والشافعي وقال – أي الشافعي – هكذا أدركت الناس بمكة يصلون عشرين ركعة.(جامع الترمذي: ٣٤٩/٢)

തറാവീഹ് ഇരുപതാണെന്ന് ഉമർ(റ), അലി(റ) തുടങ്ങി നബി(സ)യുടെ അസ്വഹാബിൽ നിന്ന് ഉദ്ദരിക്കപ്പെദുന്ന അഭിപ്രായമാണ് പണ്ഡിതന്മാരിൽ അധികപേരും സ്വീകരിച്ചിരിക്കുന്നത്. സൗരി(റ), ഇബ്നുൽ മുബാറഖ് (റ), ശാഫിഈ(റ) എന്നിവരുടെയും അഭിപ്രായം അതാണ്‌. ശാഫിഈ(റ) പറയുന്നു: "നമ്മുടെ നാട് മക്കയിൽ ജനങ്ങൾ ഇരുപത് നിസ്കരിക്കുന്നതായി നാം എത്തിച്ചിരിക്കുന്നു". (തുർമുദി 2/349)

 (വിശദമായി) ഭാഗം 1

ശിർക്ക് :മുശ്രിക്കുകൾ

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

നിങ്ങൾ പറഞ്ഞ ഈ കളവ് ഇമാം റാസി (റ) പൊളിക്കുന്നു.
إن القوم كانوا يقولون في الأصنام إنها شفعاؤنا عند الله وكانوا يقولون إنها تشفع لنا عند الله من غير حاجة فيه إلى إذن الله ، ولهذا السبب رد الله تعالى عليهم ذلك بقوله { مَن ذَا الذى يَشْفَعُ عِندَهُ إِلاَّ بِإِذْنِهِ } [ البقرة : 255 ] فهذا يدل على أن القوم اعتقدوا أنه يجب على الله إجابة الأصنام في تلك الشفاعة ، وهذا نوع طاعة ، فالله تعالى نفى تلك الطاعة بقوله { مَا للظالمين مِنْ حَمِيمٍ وَلاَ شَفِيعٍ يُطَاعُ } تفسير الرازي – (ج 13 / ص 321

ബിംബങ്ങളെ കുറിച്ച് അവർ അള്ളാഹുവിന്റെയടുക്കൽ ഞങ്ങളുടെ ശുപാർഷകാരാനെന്നും അല്ലാഹുവിന്റെ അനുവാദം ആവശ്യമില്ലാതെ തന്നെ അവർ ഞങ്ങൾക്ക് ശുപാര്ശ പറയുമെന്നും നിശ്ചയം മുശ്രിക്കുകൾ പറഞ്ഞിരുന്നു. ഇതുകൊണ്ടാണ് "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശ പറയുന്നവർ ആരാണ്" (അൽബഖറ 255) എന്നാ ചോദ്യത്തിലൂടെ അവരെയാണ് അല്ലാഹു ഖണ്‍ഡിച്ചത്. ഇതറിയിക്കുന്നത് ബിംബങ്ങളുടെ ശുപാർശ സ്വീകരിക്കാൻ അല്ലാഹുവിനു നിർബന്ദമാനെന്നു മുശ്രിക്കുകൾ വിശ്വസിച്ചിരുന്നു എന്നാണ്.ഇത് ഒരിനം വഴിപ്പെടലായതിനാൽ "അക്രമകാരികൾക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാർഷകനായോ ആരും തന്നെയില്ല" (മുഅമിൻ 18) എന്ന വചനത്തിലൂടെ അവരുടെ വാദത്തെ അല്ലാഹു ഖണ്‍ഡിക്കുകയുണ്ടായി.(റാസി : 13/321)

ബറാഅത്ത് ഇബ്നു തൈമിയ

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

*شيخ ابن تيمية عن الليلة النصف من شعبان*
*** *** ***
"إذا صلَّى الإنسان ليلة النصف وحده أو في جماعة خاصة كما كان يفعل طوائف من المسلمين فهو : حَسَنْ ، وأما الاجتماع في المسجد على صلاة مقدرة كالاجتماع على مائه ركعة ، بقراءة ألف ((قل هو الله أحد)) دائماً، فهذه بدعة ،لم يستحبها أحد مِن الأئمة ، والله أعلم".

(مجموع الفتاوي ج23 ص131 )

2/ " وأما ليلة النصف - من شعبان - فقد رُوي في فضلها أحاديث وآثار ، ونُقل عن طائفة من السلف أنهم كانوا يصلون فيها، فصلاة الرجل فيها وحده قد تقدمه فيه سلف وله فيه حجة (( فلا ينكر مثل هذا )) ، أما الصلاة جماعة فهذا مبني على قاعدة عامة في الاجتماع على الطاعات والعبادات. . ."

( مجموع الفتاوي ج23 ص 132 )

3/ " ليلة النصف مِن شعبان. فقد روي في فضلها من الأحاديث المرفوعة والآثار ما يقتضي: أنها ليلة مُفضَّلة. وأنَّ مِن السَّلف مَن كان يَخُصّها بالصَّلاة فيها ، وصوم شهر شعبان قد جاءت فيه أحاديث صحيحة. ومِن العلماء من السلف، من أهل المدينة وغيرهم من الخلف: مَن أنكر فضلها ، وطعن في الأحاديث الواردة فيها، كحديث:[إن الله يغفر فيها لأكثر من عدد شعر غنم بني كلب] وقال: لا فرق بينها وبين غيرها. لكن الذي عليه كثيرٌ مِن أهل العلم ؛ أو أكثرهم من أصحابنا وغيرهم: على تفضيلها ، وعليه يدل نص أحمد - ابن حنبل من أئمة السلف - ، لتعدد الأحاديث الواردة فيها، وما يصدق ذلك من الآثار السلفيَّة، وقد روي بعض فضائلها في المسانيد والسنن. وإن كان وضع فيها أشياء أُخر"

( اقتضاءالصراط المستقيم / ص266 )
[28/04, 3:39 PM] റഫീഖ്വ വയനാട്: ഇബ്നു തീമിയ പറയുന്നു:ബറാഅത്ത് രാവ് ശ്രേഷ്ഠമായ രാവാണെന്നു വിവരിക്കുന്ന ധാരാളം ഹദീസുകളും അസറുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.നിശ്ചയം സലഫുകളിൽ ആ രാവിൽ പ്രത്യേകം നിസ്കാരം നിര്വഹിച്ചവരുമുണ്ട്.ശഅബാൻ മാസത്തിലെ നോമ്പ് സ്വഹീഹായ ഹദീസുകളിൽ സ്ഥിരപ്പെട്ടതാണ്.മദീനയിലെ ചില സലഫ് പണ്ഡിതരും ഖലഫുകളായ ചിലരും ദുർബലമായ ചില ഹദീസുകൾ ഉദ്ധരിച്ചു കൊണ്ട് ആ രാവിന് ശ്രേഷ്ഠതയില്ലെന്ന് പറഞ്ഞിട്ടുണ്ട്.പക്ഷെ നമ്മുടെ  ആസ്വഹാബിൽ പെട്ടവരും അല്ലാത്തവരുമായ അധിക പണ്ഡിതന്മാരും ബറാഅത്ത് രാവിന് ശ്രേഷ്ടതയുണ്ടെന്ന് പറഞ്ഞവരാണ്.(ഇഖ്‌ത്തിലാഉ സ്വിറാതുൽ മുസ്തഖീം.പേജ്‌- 309)

തറാവീഹ് മുവത്വ ഭാഗം 3

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

തറാവീഹ് (വിശദമായി) ഭാഗം 3

ഇരുപതും പുത്തൻ വാദികളും

തറാവീഹ് ഇരുപതാണെന്ന് സ്ഥാപിക്കാൻ അഹ് ലുസുന്ന പറയുന്ന പ്രമാണങ്ങൾക്ക് പുത്തൻ വാദികൾ പറയുന്ന മരുവടികൾ നമുക്ക് പരിശോദിക്കാം:
    ഉമർ(റ)ന്റെ നിർദേശപ്രകാരം ഉബയ്യുബ്നു കഅബ്(റ) നിസ്കരിച്ചത് ഇരുപതാണെന്ന് പറയുന്നത് ശരിയല്ല. കാരണം സാഇബുബ്നുയസീദ്(റ)ൽ നിന്ന് ഇമാം മാലിക്(റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം.

عن السائب بن يزيد أنه قال أمر عمر بن الخطاب أبي بن كعب وتميما الداري أن يقوما للناس بإحدى عشرة ركعة.(موطا: ٢٣٢)

"ഉമർ(റ) ഉബയ്യുബ്നു കഅബ്(റ) നോടും തമീമുദ്ദാരി(റ)യോടും പതിനൊന്നു നിസ്കരിക്കാൻ കൽപ്പിച്ചു". (മുവത്വഅ 232)
   അതിനാൽ ഉമർ(റ)ന്റെ കാലത്ത് സ്വഹാബത്ത് ഇരുപതിൽ എകോപിച്ചുവെന്നു പറയുന്നത് ശരിയല്ല. 

ഖണ്ഡനം

ഇരുപതിൽ സ്വഹാബാകിറാം(റ) ഏകോപിച്ചുവെന്നതിനോട് പല കാരണങ്ങളാലും പ്രസ്തുത രിവായട്ത് എതിരല്ല.
   (1)ഇതേ ഹദീസിന്റെ മറ്റൊരു രിവായത്തുകളിൽ ഇരുപത്തി ഒന്ന് എന്നാണുള്ളത്. ഹാഫിള് ഇബ്നു ഹജർ അസ്ഖകലാനി(റ) പറയുന്നു:

ورواه عبد الرزاق من وجه آخر عن محمد بن يوسف فقال : إحدى وعشرين ، وروى مالك من طريق يزيد بن خصيفة عن السائب بن يزيد عشرين ركعة ، وهذا محمول على غير الوتر (فتح الباري: ٢٩٣/٦)

അബ്ദുർറസാഖ്(റ) മറ്റൊരു പരമ്പരയിലൂടെ മുഹമ്മദുബ്നു യൂസുഫി(റ) ൽ നിന്ന് അതുദ്ദരിചിട്ടുണ്ട്. അതിൽ ഇരുപത്തിയൊന്നു എന്നാണുള്ളത്. ഇമാം മാലിക്(റ) യസീദുബ്നഖസ്വീഫ് (റ) വഴിയായി സാഇബുബ്നുയസീദി(റ)ൽ നിന്ന് ഇരുപത് എന്ന് നിവേദനം ചെയ്തിട്ടുണ്ട്. വിത്റ് കൂടാതെയുള്ള എണ്ണമാണിത്. (ഫത്ഹുൽബാരി 6/293) 

   (2)പതിനൊന്നു എന്ന രിവായത്ത് ഊഹിച്ചു പറഞ്ഞതാണെന്നാണ് പ്രഗത്ഭ ഹദീസ് പണ്ഡിതന്മാർ പറയുന്നത്. മാലികീ മദ്ഹബിലെ പ്രഗത്ഭ ഹദീസ് പണ്ഡിതനായ ഇബ്നുഅബ്ദിൽബർറ്(റ) പറയുന്നു: 

وقال ابن عبد البر : روى غير مالك في هذا الحديث أحد وعشرون وهو الصحيح ولا أعلم أحدا قال فيه إحدى عشرة إلا مالكا ، ويحتمل أن يكون ذلك أولا ثم خفف عنهم طول القيام ونقلهم إلى إحدى وعشرين إلا أن الأغلب عندي أن قوله : إحدى عشرة وهم(شرح الزرقاني: ٢٣٩/١، أوجز المسالك: ٣٠١/٢)

മാലിക്(റ)അല്ലാത്തവർ ഈ ഹദീസിൽ ഇരുപത്തിയൊന്നാണ് പറഞ്ഞത്. ഈ ഹദീസിൽ ഇമാം മാലിക്(റ) അല്ലാതെ പതിനൊന്ന് പറഞ്ഞ ഒരാളെയും എനിക്കറിയില്ല. ആദ്യം പതിനൊന്നും പിന്നീട് ഇരുപത്തിയൊന്നും നിസ്കരിക്കാൻ സാധ്യത കാണുന്നുണ്ട്. എന്നാൽ എന്റെ മികച്ച നിഗമനം പതിനൊന്ന് വഹ് മാണെന്നാണ്. (സുർഖാനി 1/239, ഔജസുൽമസാലിക്  2/301)
    ആദ്യം ഇരുപത്തിയൊന്നും പിന്നെ പതിനൊന്നും നിസ്കരിച്ചുവെന്നു വെക്കാൻ തരമില്ല. കാരണം അന്നുമുത്തൽ ഇന്നുവരെ മക്കയിലും മദീനയിലും മറ്റു നാടുകളിലും നടന്നു വരുന്ന ചര്യ മറിച്ചാണല്ലോ.
   (3)ഇമാം മാലിക്(റ) തന്നെ 'മുവത്വിഅ' ൽ യസീദുബ്നുറൂമാനി(റ)ൽ നിന്ന് ഇരുപത്തി മൂന്ന് ഉദ്ദരിച്ചിട്ടുണ്ട്.

Moosa Sonkal   sunnisonkal.blogspot.com

عن يزيد بن رومان أنه قال : كان الناس يقومون في زمان عمر بن الخطاب في رمضان بثلاث وعشرين ركعة(موطا: ٢٣٣)

യസീദുബ്നുറൂമാൻ(റ) പറയുന്നു: ഉമറുബ്നുൽഖത്ത്വാബ് (റ)ന്റെ കാലത്ത് റമളാനിൽ ജനങ്ങൾ ഇരുപത്തിമൂന്ന് റക്അത്ത് നിസ്കരിക്കുമായിരുന്നു. (മുവത്വഅ 233)
     (4)ഉബയ്യുബ്നുകഅബും(റ) തമീമുദ്ദാരി(റ)യും ഊഴം വെച്ച് നിസ്കരിച്ചതുമാകാം പ്രസ്തുത ഹദീസിലെ വിഷയം. മുവത്വയുടെ വ്യാഖ്യാന ഗ്രന്ഥമായ ഔജസുൽമസാലികിൽ  പറയുന്നു:

ويحتمل أن رواية إحدى وعشرين باعتبار مجموع ما صلياه، وإحدي عشرة باعتبار مجموع ما صلياه، وإحدي عشرة باعتبار كل واحد منهما، فكان يصلي كل واحد منهما عشرا عشرا، والواحد الوتر، يصلي مرة هاذا، ومرة هذا،فيصح النسبة إليهما معا، وعلى هذا لا يحتاج إلى وهم أحد، ولايخالف سائر الروايات الواردة، فى الباب(أوجز المسالك، ٣٠٣/٢)

ഉബയ്യുബ്നുകഅബ്(റ), തമീമുദ്ദാരി(റ) എന്നിവര് നിസ്കരിച്ചതിന്റെ ആകെയുള്ള എണ്ണമാകാം ഇരുപത്തിയൊന്നു. പതിനൊന്ന് ഓരോരുത്തരും നിസ്കരിച്ചതിനെ എണ്ണവും അപ്പോൾ രണ്ടിൽ ഓരോരുത്തരും ഇമാമായി പത്തുവീതം റക്അത്തുകൾ നിസ്കരിക്കും. വിത്റ് ചിലപ്പോൾ ഉബയ്യും(റ) ചിലപ്പോൾ തമീമും(റ) നിസ്കരിക്കും.അതിനാൽ രണ്ടാളിലേക്ക് ചേർത്തിയും അതിനെ പറയാവുന്നതാണ്. ഇതനുസരിച്ച് ഇത് വഹ് മാണെന്ന്  പറയേണ്ടുന്ന ആവശ്യമില്ല. ഇവ്വിഷയകമായി വന്ന മറ്റു രിവായത്തുകളോട് ഈ ഹദീസ് എതിരാകുന്നുമില്ല.(ഓജസുൽമസാലിക് 2/303)

ഇമാം മാലിക്(റ) മുവത്വയിൽ രേഖപ്പെടുത്തിയ പതിനൊന്നിന്റെ ഹദീസുമായി ബന്ധപ്പെട്ട് ഇത്തരം സാധ്യതകൾ നിലനിൽക്കുന്നതിനാൽ തറാവീഹ് എട്ടിന് പ്രമാണമായി അതിനെ കാണിക്കാൻ പറ്റില്ല. മുസ്ലിം ലോകത്തിന്റെ ഇടമുറിയാതെ വന്ന ചര്യയും മാലികീ മദ്ഹബ് തന്നെയും അതിനെതിയ അവസ്ഥയിൽ വിശേഷിച്ചും. 

അവലോകനം 

ഇരുപതിന്റെ പ്രമാണങ്ങളും എട്ടിന്റെ പ്രമാണങ്ങളും മനസ്സിലാക്കിയാൽ നമുക്ക് ബോധ്യമാകുന്ന കാര്യങ്ങൾ ഇവയാണ്.
     (1)-തറാവീഹ് ഇരുപത് റക്അത്താണെന്ന് പറയുന്നവര ഇരുപതിൽ പരം ഹദീസുകൾ അവലംബമാകുമ്പോൾ ഏട്ടാണെന്ന് പറയുന്നവര മൂന്ന് ഹദീസുകളാണ് അവലംബിക്കുന്നത്.
      (2)-തറാവീഹ് ഇരുപതാണെന്ന് സ്വഹാബാകിറാമിന്റെ ഇജ്മാഅ രേഖയാണ്. കാരണം ഉബയ്യുബ്നു കഅബ്(റ)ന്റെ നേത്രത്വത്തിൽ തറാവീഹ് നിസ്കാരത്തിനു ഉമർ(റ) ജനങ്ങളെ സംഘടിപ്പിച്ചപ്പോൾ ഇരുപത് റക്അത്തായിരുന്നു അദ്ദേഹം നിസ്കരിച്ചിരുന്നതെന്ന് നിരവധി ഹദീസുകൾ വ്യക്തമാക്കുന്നു. സ്വഹാബിമാരിൽ ആരും തന്നെ അതിനെ വിമർശിച്ചിട്ടില്ല. മറിച്ച് എല്ലാവരും അതംഗീകരിക്കുകയാണ് ചെയ്തത്. ഇക്കാര്യം സുന്നി സോണ്കാളിലൂടെ  മുമ്പ് വിവരിച്ചതാണ്.
       (3)-നബി(സ) മൂന്ന് രാത്രികളിൽ പള്ളിയിൽ വന്ന് ജമാഅത്തായി തറാവീഹ് നിസ്കരിച്ചത് ഹിജ്റ രണ്ടാം വർഷത്തിലാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കുന്നു. പിന്നീട് ജമാഅത്തായുള്ള നിസ്കാരം നിർത്തിയെങ്കിലും  തറാവീഹ് നിസ്കാരം നബി(സ)യോ സ്വഹാബികളോ നിർത്തിയിട്ടില്ല. അതിനാൽ ഒമ്പത് വർഷക്കാലം നബി(സ) തറാവീഹ് നിസ്കരിച്ചിട്ടുണ്ട്. പ്രസ്തുത കാലയളവിലും അതിനു ശേഷവും സ്വഹാബത്തും തറാവീഹ് നിസ്കരിച്ചു. അപ്പോൾ ഒമ്പത് വർഷകാലയളവിൽ നബി(സ)യുടെ പ്രവർത്തനത്തിൽ നിന്ന് തന്നെ സ്വഹാബികിറാം കൂടുതൽ ആവേശത്തോടെ ചെയ്തിരുന്ന തറാവീഹ് എത്ര റക്അത്താണെന്ന് അവർ മനസ്സിലാക്കിയേ മതിയാവൂ.കാരണം ഇതൊരു പ്രവർത്തിയും നബി(സ)യിൽ നിന്ന് കണ്ടറിഞ്ഞോ ചോദിച്ച് മനസ്സിലാക്കിയോ  അല്ലാതെ സ്വഹാബികിറാം ചെയ്യാറില്ല. സ്വഹാബികിറാമിന്റെ ചരിത്രമറിയുന്ന ഏതൊരാൾക്കും ഇക്കാര്യം സുതരാം വ്യക്തമാണ്. അപ്പോൾ പരിഷുദ്ദ റമളാൻ മാസത്തിൽ വളരെ ആവേശത്തോടെ അവർ നിർവഹിച്ചിരുന്ന തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം നബി(സ)യിൽ നിന്ന് അവരറിഞ്ഞിരുന്നില്ലെന്നു പറയാൻ സാധ്യമല്ല. 

        (4)-നബി(സ) ഇരുപത് തറാവീഹ് നിസ്കരിച്ചിട്ടില്ലെന്നും എട്ട് മാത്രമാണ് നിസ്കരിച്ചതെന്നും കരുതുക. പിന്നീട് ഉമർ(റ) ഉബയ്യുബ്നു കഅബ്(റ)ന്റെ നേത്രത്വത്തിൽ ജനങ്ങളെ ഇരുപതിന്റെ മേൽ സംഘടിപ്പിക്കുകയും ചെയ്തു. ഈ ജമാഅത്തിൽ പങ്കെടുക്കുന്ന പലരും നബി(സ)യുടെ കൂടെ മൂന്ന് രാത്രികളിൽ ജാമാഅത്തിൽ പങ്കെടുത്തവരാണ്താനും. എന്നാൽ അവർ ഇരുപതിനെ ചോദ്യം ചെയ്യുകയും വിമർശിക്കുകയും ചെയ്യുമെന്നകാര്യം തീർച്ചയാണ്. പക്ഷെ അതുണ്ടായിട്ടില്ല.
      തറാവീഹ് നിസ്കാരത്തിന് നിശ്ചിത എണ്ണമില്ലെന്നു നബി(സ)യിൽ നിന്ന് സ്വഹാബികിറാം (റ) മനസ്സിലാക്കിയത് കൊണ്ടാണ് അവർ വിമർഷിക്കാതിരുന്നതെന്നു പറയാൻ ന്യായമില്ല. കാരണം അങ്ങനെയായിരുന്നുവെങ്കിൽ ഏറ്റവും നല്ലതും പുണ്യകരവും നബി(സ) നിസ്കരിച്ച എണ്ണം നിസ്കരിക്കലാണല്ലോ. "നിശ്ചയം നിങ്ങൾക്ക് അല്ലാഹുവിന്റെ റസൂലിൽ ഉത്തമ മാത്രകയുണ്ട്" എന്നാണല്ലോ അല്ലാഹു പറഞ്ഞത്. അപ്പോൾ ഏറ്റവും ശ്രേഷ്ടമായത് സ്വഹാബികിറാം(റ) അറിയാതെ പോയെന്നോ അതവർ ഉപേക്ഷിച്ചുവെന്നോ എന്നിട്ട് അവരിൽ ഒരാൾ പോലും അതിനെതിരെ ശബ്ദിചില്ലെന്നും സ്വഹാബത്തിനെ കുറിച്ച് വിചാരിക്കാൻ കഴിയുമോ?. തറാവീഹ് ഏട്ടാണെന്ന് പറയുന്ന പുത്തൻ വാദികൾ അത് നബിചര്യക്കെതിരാണെന്ന്  ഇരുപത് നിസ്കരിക്കുന്നവരെ വിമര്ശിക്കുന്നത്. ഇവരുടെ ഇഖ് ലാസ്വ?? പോലും സ്വഹാബികിറാമിനില്ലെന്നു  പറയാൻ പറ്റുമോ? ഏതെങ്കിലുമൊരു ഇബാദത്തിൽ മാറ്റം വരുത്തുന്നത് കാണുകയും എന്നിട്ടതിനെ വിമർഷിക്കാതിരിക്കുകയും ചെയ്തൊരു സംഭവം സ്വാഹാബികിറാമിന്റെ ചരിത്രത്തിലുണ്ടെങ്കിൽ ഇതിനെയും ആ വകുപ്പിൽ നമുക്ക് പെടുത്താമായിരുന്നു. പക്ഷെ അത്തരമൊരു സംഭവം ഉണ്ടായില്ലെന്ന് മാത്രമല്ല അതിന്റെ മാറ്റമാണ് ഉണ്ടായിടുല്ലത്. ഏതാനും ഉദാഹരണങ്ങൾ കാണുക:

Moosa Sonkal   sunnisonkal.blogspot.com

ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തിയ ഒരു ഹദീസിൽ ഇപ്രകാരം കാണാം. ഖുർആൻ ക്രോഡീകരിക്കാൻ ഉമർ(റ) ഒന്നാം ഖലീഫ സിദ്ദീഖ്(റ)നോട് ആവശ്യപ്പെട്ടപ്പോൾ സ്വിദ്ദീഖ്(റ) ചോദിച്ചു: "നബി(സ) ചെയ്യത്തൊരുകാര്യം നാമെങ്ങനെ ചെയ്യും". ഇതേ ചോദ്യം സൈദുബ്നുസാബിത്(റ) ഉന്നയിച്ചതായി ഹദീസിൽ തുടർന്ന് പറയുന്നുണ്ട്.
    പെരുന്നാൾ ഖുത്വുബ മർവാൻ നിസ്കാരത്തിന് മുമ്പ് നിർവഹിച്ചപ്പോൾ അതിനെ ചോദ്യം ചെയ്ത് പ്രഗത്ഭ സ്വഹാബി വര്യൻ അബൂസഈദുൽഖുദ് രിയ്യ് (റ) പറഞ്ഞു: "നിസ്കാരം കൊണ്ട് തുടങ്ങലെവിടെ?". മർവാൻ പ്രതിവചിച്ചു. "അബൂസഈദേ! ഇല്ല. നീ അറിയുന്നതെല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു". അപ്പോൾ അബൂസഈദ്(റ) മൂന്ന് പ്രാവശ്യം ആവർത്തിച്ചു പറഞ്ഞു: "ഒരിക്കലുമില്ല. എന്റെ ആത്മാവ് ആരുടെ അധീനതിയിലാണോ അവൻ തന്നെയാണേ സത്യം. ഞാനറിയുന്നതിനേക്കാൾ ഉത്തമായ ഒന്ന് നിങ്ങൾ കൊണ്ടുവരികയില്ല". പിന്നീട് അബൂസഈദ്(റ) പിരിഞ്ഞു പോയി. (മുസ്ലിം 1472)
      മസ്ജിദു ഖുബാഇൽ ഇമാമായിരുന്ന ഒരു സ്വഹാബി നിസ്കാരത്തിൽ സൂറത്ത് ഓതുന്ന എല്ലാ റക്അത്തിലും സൂറത്തിന് പുറമേ സൂറത്തുൽ ഇഖ്ലാസും പതിവായി ഒതുന്നതിനെ സ്വഹാബട്ത് ചോദ്യം ചെയ്തതായും പ്രശ്നം നബി(സ)ye അറിയിച്ചതായും ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപെടുത്തിയിട്ടുണ്ട്. (ബുഖാരി 1/107)

ഇമാം ശാഫിഈ(റ) ഉദ്ദരിക്കുന്നു: മുആവിയ(റ) മദീനയിൽ വന്നു ഇമാമായി നിസ്കരിച്ചപ്പോൾ ബിസ്മി ഓതിയില്ല. സലാം വീട്ടിയപ്പോൾ മുഹാജിറുകളും അൻസ്വാറുകളുമായാ സ്വഹാബികൾ വിളിച്ചു പറഞ്ഞു: "ഓ മുആവിയ! താങ്കള് നിസ്കാരത്തിൽ നിന്ന് കാത്തിരിക്കുന്നു. ബിസ്മി എവിടെ?" (തസീർ റാസി 1/102)
      ഉമർ(റ) ജനങ്ങൾക്കിമാമായി തറാവീഹ് നിസ്കരിക്കാൻ ഉബയ്യുബ്നു കഅബ്(റ) നോടാവശ്യപ്പെട്ടപ്പോൾ മുമ്പില്ലാത്തൊരു കാര്യം നാമെങ്ങനെ തുടങ്ങുമെന്ന് അദ്ദേഹം ചോദിച്ചതായി ഹദീസിൽ വന്നിട്ടുണ്ട്.

عن أبي بن كعب أن عمر بن الخطاب أمره أن يصلي بالليل في رمضان ، فقال : إن الناس يصومون النهار ولا يحسنون أن يقرءوا ، فلو قرأت عليهم بالليل ،  يا أمير المؤمنين ، هذا شيء لم يكن ، فقال : قد علمت ولكنه حسن ، فصلى بهم عشرين ركعة(كنز العمال: ٤٠٩/٨-٢٣٤٧١)

Moosa Sonkal   sunnisonkal.blogspot.com

ഉബയ്യുബ്നു കഅബ്(റ)ല നിന്ന് നിന്ന് നിവേദനം: "ഉമറുബ്നുൽ ഖാത്ത്വാബ് (റ) റമളാനിൽ രാത്രി നിസ്കരിക്കാൻ നിർദേശിച്ചു കൊണ്ട് പറഞ്ഞു: "നിശ്ചയം ജനങ്ങള് പകല നോമ്പെടുക്കുന്നു. അവര്ക്ക് ഖുർആൻ ഒതാനറിയില്ല. അതിനാല താങ്കൾ രാത്രി അവരുടെ മേൽ ഖുർആൻ ഓതി നിസ്കരിക്കുകയാണെങ്കിൽ നന്നായിരുന്നു". അപ്പോൾ ഉബയ്യ്(റ) പ്രതിവചിച്ചു: അമീറുൽ മുഅമിനീൻ! ഇത് മുമ്പില്ലാത്ത കാര്യമല്ലേ". അപ്പോൾ ഉമർ(റ) പറഞ്ഞു" "എനിക്കറിയാം പക്ഷെ അത് നല്ല കാര്യമാണ്". തുടർന്ന് ജനങ്ങൾക്കിമാമായി ഇരുപത് റക് അത്ത് നിസ്കരിച്ചു". (കൻസുൽ ഉമ്മാൽ 23471)
       അപ്പോൾ തറാവീഹിന്നു സ്ഥിരമായി ഇമാമു നില്ക്കാൻ ഉമർ(റ) ഉബയ്യ്(റ)നോടാവശ്യപ്പെട്ടപ്പോൾ മുമ്പ് പതിവില്ലാത്തദ് നാമെങ്ങനെ ചെയ്യുമെന്നു  അദ്ദേഹം ചോദിക്കുകയുണ്ടായി. ഇതിന്റെ മറുവടി വ്യക്തമാണ്. നബി(സ) മൂന്ന് രാത്രികളിൽ വലിയ ജമാഅത്തായി തന്നെ തറാവീഹ് നിസ്കരിചിട്ടുണ്ട്. അത് നിർബന്ധമാക്കപ്പെടുമോ എണ്ണ ഭയം കാരണമാണ് പിന്നീടതുപേക്ഷിച്ചത്. നബി(സ)യുടെ വഫാത്തിനു ശേഷം അക്കാരണം നിലനില്ക്കുന്നില്ലല്ലോ.
     തറാവീഹ് നിസ്കാരത്തിന്റെ ഇമാമായ ഉബയ്യുബ്നു കഅബ്(റ)ന്റെ ചരിത്രമിതാണ്. ഇനി ചിന്തിക്കുക, നബി(സ) എട്ട് റക്അത്ത് മാത്രമാണ് തറാവീഹ് നിസ്കരിച്ചതെന്നും പന്ത്രണ്ടു റക്അത്ത് ഉമർ(റ) ന്റെ വകയായി തറാവീഹിൽ കടത്തി ക്കൊട്ടിയതാനെന്നും വിചാരിക്കുക. എന്നാൽ ഈ ഉബയ്യ്(റ) അതിനെ ചോദ്യം ചെയ്യാതിരിക്കുമോ?.
                 ഖലീഫാ ഉമർ(റ) നെ ഭയപ്പെട്ടതിനാലാണ് അവർ ചോദ്യം ചെയ്യാതിരുന്നതെന്നു  വിചാരിക്കാൻ സ്വഹാബി കിറാമിന്റെ  ചരിത്രം അനുവദിക്കില്ല. ഒരു സംഭവം കാണുക.   

عن النعمان بن بشير: أن عمر بن الخطاب قال في مجلس، وحوله المهاجرون والأنصار: أرأيتم لو ترخّصت في بعض الأمور ما كنتم فاعلين؟ فسكتوا، فقال ذلك مرتين، أو ثلاثاً، ((فقال بشير بن سعد: لو فعلت ذلك قومناك تقويم القدح)) فقال عمر:(( أنتم إذاً، أنتم إذاً )). (كنز العمال: ١٤٨/٣)

നുഅമാനുബ്നുബഷീർ(റ)ല നിന്ന് നിവേദനം: മുഹാജിറുകളും അൻസ്വാറുകളുമായ സ്വഹാബത്ത് സമ്മേളിച്ച ഒരു സദസ്സിൽ വെച്ച് ഉമർ(റ) ഇപ്രകാരം ചോദിച്ചു: "ചിലകാര്യങ്ങളിൽ ഞാൻ ഇളവ് വരുത്തിയാൽ നിങ്ങൾ അതോടു എപ്രകാരം പ്രതികരിക്കും?. അപ്പോൾ അവർ ഒന്നും പ്രതികരിച്ചില്ല.  രണ്ടോ മൂന്നോ പ്രാവശ്യം ഉമർ(റ) അതാവർത്തിച്ചപ്പോൾ ബിശ്റുബ്നുസഅദ്(റ) പറഞ്ഞു: "നിങ്ങൾ അപ്രകാരം ചെയ്താൽ അസ്ത്രം ശരിപ്പെടുത്തും പ്രകാരം നിങ്ങളെ ഞങ്ങൾ ശരിപ്പെടുത്തും". അപ്പോൾ ഉമർ(റ) പറഞ്ഞു: "അന്നേരം നിങ്ങൾ, അന്നേരം നിങ്ങൾ". (ആണ്‍കുട്ടികളാണ്‌). (കൻസുൽ ഉമ്മാൽ 3/148)
   മറ്റൊരു സംഭവം നോക്കൂ: 

  عَنْ أَبِي عَبْدِ الرَّحْمَنَ السُّلَمِيِّ , قَالَ : قَالَ عُمَرُ بْنُ الْخَطَّابِ : " لا تُغَالُوا فِي مُهُورِ النِّسَاءِ ، فَقَالَتِ امْرَأَةٌ : لَيْسَ ذَلِكَ لَكَ يَا عُمَرُ ، إِنَّ اللَّهَ يَقُولُ ( وَإِنْ آتَيْتُمْ إِحْدَاهُنَّ قِنْطَارًا مِنْ ذَهَبٍ ) قَالَ : وكَذَلِكَ هِيَ فِي قِرَاءَةِ عَبْدِ اللَّهِ ( فَلا يَحِلُّ لَكُمْ أَنْ تَأْخُذُوا مِنْهُ شَيْئًا) ، فَقَالَ عُمَرُ : إِنَّ امْرَأَةً خَاصَمَتْ عُمَرَ فَخَصَمَتْهُ .(مصنف عبد الرزاق: ١٨٠/٦)"

അബൂഅബ്ദിറഹ്മാൻ സുലമി(റ) യിൽ നിന്ന് നിവേദനം: ഉമര്(റ) ഇപ്രകാരം പ്രസ്താവിച്ചു: "സ്ത്രീകൾക്ക് നൽകുന്ന മഹ്റുകൾ നിങ്ങൾ അമിതമാക്കരുത്". അപ്പോൾ ഒരു സ്ത്രീ പ്രതികരിച്ചു: "ഉമറെ! താങ്കൾക്കതിനധികാരമില്ല. "നിങ്ങൾ അവരില ഒരുവൾക്ക്‌ ഒരു കൂമ്പാരം സ്വർണ്ണം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതിൽ നിന്ന് യാതൊന്നും തന്നെ നിങ്ങൾ തിരിച്ച് വാങ്ങരുത്" എന്നാണു അല്ലാഹു പറയുന്നത്". റിപ്പോർട്ടർ പറയുന്നു: അബ്ദുല്ല(റ)യുടെ ഖിറാഅത്തിൽ അപ്രകാരമാണുള്ളത്. അപ്പോൾ ഉമർ(റ) പറഞ്ഞു: "നിശ്ചയം ഒരു സ്ത്രീ ഉമറിനോട്  തർക്കിച്ച് ഉമറിനെ പാരാജയപ്പെടുത്തിയിരിക്കുന്നു:. (മുസ്വന്നഫ് 6/180) ഇതുപോലുള്ള സംഭവങ്ങൾ ഹദീസ് ഗ്രന്ഥങ്ങളിൽ സുലഭമാണ്.

      സ്വഹാബികിറാമി(റ)ന്റെ സമീപനം ഇതാണ്. ശരീഅത്തിന്റെ എന്തെങ്കിലുമൊരുമാറ്റം ശ്രദ്ദയിൽ പെട്ടാൽ അതിനെ ചോദ്യം ചെയ്യാൻ അവര്ക്ക് ഭയമോ മടിയോ ഇല്ല. ഇനി ചിന്തിക്കുക:   ശാരീരിക ആരാധനകളിൽ വെച്ച്  ഏറ്റവും ശ്രേഷ്ടമായ നിസ്കാരത്തിൽ, പരിശുദ്ദറമളാൻ മാസത്തിൽ, മദീനാപള്ളിയിൽ വെച്ച്, ഒറ്റയടിക്ക് പന്ത്രണ്ടു റക്അത്ത് സ്വന്തം കീസയിൽ നിന്നെടുത്ത് ഉമർ(റ) കൂട്ടിയതാണെങ്കിൽ ഇതുപോലുള്ള സ്വഹാബികിറാം(റ) അതിനെതിരെ പ്രതികരിക്കാതെ മൌനം ദീക്ഷിക്കുമോ?. നബി(സ) എട്ട് മാത്രമാണ് തറാവീഹ് നിസ്കരിച്ചതെങ്കിൽ അതാണല്ലോ ഏറ്റവും ഉത്തമമായത്. ആ എട്ട് റക്അത്ത് ഒഴിവാക്കി നിർത്തത്തിലെ ദൈർഘ്യം ഒഴിവാക്കാൻ റക്അത്തുകൾ വർദ്ദിപ്പിക്കുകയെന്ന ബിദ്അത്ത്(??) തൽസ്ഥാനത്ത് സ്ഥാപിച്ചതിനെതിരിൽ ശബ്ദിക്കാതെ മിണ്ടാതിരിക്കുമോ?.

Moosa Sonkal   sunnisonkal.blogspot.com

നിർത്തം  ലഘൂകരിക്കൽ പോലെയുള്ള ഗുണങ്ങൾ കണക്കിലെടുത്ത് നബി(സ)യിൽ നിന്ന് സ്ഥിരപ്പെട്ട ഒരു ചര്യമാറ്റുന്നതാണോ അതല്ല നബിചര്യ അതേ പടി പ്രർവർത്തികമാക്കുന്നതാണോ നല്ലതെന്ന് പുത്തൻ വാദികളോട് ചോദിച്ചാൽ അവർ പറയുന്ന മറുവടി നബിചര്യ അതേപടി പ്രാവർത്തികമാക്കലാണ് എന്നാണല്ലോ. ഈ വിവരം പോലും ഇസ്ലാമിന്റെ കാവൽ ഭടൻമാരായ  സ്വഹാബികിറാമിന് ഇല്ലാതെ പോയെന്ന്  പറയാനൊക്കുമോ?!!!.
   എന്നാൽ നിർത്തം ലഘൂകരിക്കാനായി  റക്അത്തുകളുടെ എണ്ണം കൂട്ടിയതാണെന്ന വാദം ശരിയല്ല. കാരണം ഇരുപത് നിസ്കരിക്കുമ്പോഴും ഇരുന്നൂറു സൂക്തങ്ങൾ ഓതുകയും നിർത്തത്തിന്റെ കാടിന്യത്താൽ വടികളിൽ ആസ്പദിച്ചിരുന്നതായും ഇമാം ബൈഹഖി(റ)യുടെ നിവേദനത്തിൽ കാണാവുന്നതാണ്. (സുനൻ 2/496)
    ചുരുക്കത്തിൽ സ്വഹാബത്ത്(റ)  ഇരുപതിൽ ഏകോപിച്ചതിൽ നിന്ന് നബി(സ) നിസ്കരിച്ചത് ഇരുപതാണെന്ന് വ്യക്തമാകുന്നു. അല്ലാത്തപക്ഷം ഉമറും(റ) കൂടെയുള്ള സ്വഹാബത്തും താബിഉകളും ശാരീരിക ആരാധനകളിൽ വെച്ച് ഏറ്റവും ശ്രേഷ്ടമായ നിസ്കാരത്തിൽ, പരിശുദ്ദ റമളാൻ മാസത്തിൽ, മദീനാപള്ളിയിൽ വെച്ച് ഒറ്റയടിക്ക് പന്ത്രണ്ട് റക്അത്ത് സ്വന്തം കീസയിൽ നിന്നെടുത്ത്  കൂട്ടിയെന്നും അവരിൽ ഒരാൾ പോലും അതിനെ വിമർശിക്കുകയുണ്ടായില്ലെന്നുമാണ് വരുന്നത്. ഇങ്ങനെ വിചാരിക്കാൻ സ്വഹാബത്തിന്റെ ചരിത്രവും സമീപന രീതിയും ആരെയും അനുവദിക്കുന്നില്ല.

      അപ്പോൾ നബി(സ) എത്ര റക്അത്താണ് നിസ്കരിച്ചതെന്നു നിർണ്ണയമായിട്ടില്ലെന്നു ചിലര് പറയുന്നതിനർത്ഥം പ്രബലമായ പരമ്പരയിലൂടെ അവർക്കത് ലഭിച്ചിട്ടില്ലെന്ന് മാത്രമാണ്.അവര്ക്ക് ലഭിക്കാത്തദ്കൊണ്ട് ഇരുപതിൽ ഏകോപിച്ചവർക്ക് ലഭിച്ചിട്ടില്ലെന്ന് വരുകയില്ലല്ലോ.
        (5)നബി(സ) ഇരുപത് റക്അത്ത്  തറാവീഹ് നിസ്കരിച്ചതായി ഇബ്നു അബ്ബാസ്(റ)യിൽ നിന്ന് നിരവധി മുഹദ്ദിസുകൾ ഉദ്ദരിച്ചിട്ടുണ്ട്. അതിന്റെ ഏതാനും പരമ്പരകൾ കാണുക.

(1) ഇമാം ത്വബ്റാനി(റ) മുഅജമിൽ നിവേദനം ചെയ്യുന്നു:

حدثنا محمد بن جعفر الرازي، حدثنا علي بن الجعد، حدثنا أبو شيبة إبراهيم بن عثمان، عن الحكم، عن مقسم، عن ابن عباس قال: كان النبي صلى الله عليه وسلم يصلي فى رمضان عشرين ركعة والوتر. (المعجم الكبير: ١١٩٣٤، المعجم الأوسط: ١١٩٣٤)

ഇബ്നുഅബ്ബാസ്(റ)ൽ നിന്ന് നിവേദനം: "നബി(സ) റമളാനിൽ ഇരുപതും വിത്റും നിസ്കരിക്കുമായിരുന്നു:. (അൽമുഅജമുൽ കബീർ 11934)

(2) ഇമാം ബൈഹഖി(റ) സുനനിൽ ഉദ്ദരിക്കുന്നു: 

أنبأ أبو سعد الماليني ثنا أبو أحمد بن عدي الحافظ، ثنا عبد الله بن محمد بن عبد العزيز، ثنا منصور بن أبى مزاحم، ثنا أبو شيبة، عن الحكم، عن مقسم، عن ابن عباس قال: كان رسول الله صلى الله عليه وسلم يصلي فى شهر رمضان فى غير جماعة بعشرين ركعة والوتر.(السنن الكبري: ٤٩٦/٢)

ഇബ്നു അബ്ബാസ്(റ)ൽ നിന്ന് നിവേദനം: നബി(സ) റമളാനിൽ ജമാഅത്തായിട്ടല്ലാതെ ഇരുപതും വിത്റും നിസ്കരിക്കുമായിരുന്നു". (സുനൻ 2/496)
 
(3) ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:

حدثنا يزيد بن هارون، قال: أنا إبراهيم بن عثمان، عن الحكم عن مقسم عن ابن عباس أن رسول الله صلى الله عليه وسلم كان يصلي فى رمضان عشرين ركعة والوتر(مصنف ابن أبي شيبة: ٢٨٥/٢)

ഇബ്നുഅബ്ബാസ്‌(റ)ൽ നിന്ന് നിവേദനം: "നബി(സ) റമളാനിൽ ഇരുപതും വിത്റും നിസ്കരിക്കുമായിരുന്നു". (മുസ്വന്നഫ് 2/285).

Moosa Sonkal   sunnisonkal.blogspot.com
 (4)അബ്ദുബ്നുഹുമൈദ്(റ) മുസ്നദിൽ രേഖപ്പെടുത്തുന്നു: 

حدثني أبو نعيم، قال: حدثني أبو شيبة، عن الحكم عن مقسم، عن ابن عباس قال: ((كان رسول الله صلى الله عليه وسلم يصلي فى رمضان عشرين ركعة، ويوتر بثلاث))(مسند عبد ابن حميد: ٢٧١/٢)

ഇബ്നു അബ്ബാസ്(റ) ൽ നിന്ന് നിവേദനം: "നബി(സ) റമളാനിൽ ഇരുപതും മൂന്നു റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു".(മുസ്നദ് 2/271)

പ്രസ്തുത പരമ്പരകളിലെല്ലാം അബൂശൈബ ഉസ്മാനുബ്നു ഇബ്റാഹീം എന്നൊരു വ്യക്തിയുണ്ട്.അദ്ദേഹം അയോഗ്യനായതിനാൽ പ്രസ്തുത ഹദീസ് നിവേദക പരമ്പരയുമായി ബന്ധപ്പെട്ട് ദുർബ്ബലമാണ്. എന്നാൽ മൂന്ന് ഖലീഫമാരടക്കം അസംഖ്യം സ്വഹാബത്തിന്റെയും താബിഉകളുടേയും തബഉത്താബിഉകളുടേയും പ്രവർത്തനം ഇരുപതായതിനാൽ അവരുടെ ഇജ്മാഅ പ്രസ്തുത ഹദീസിൽ പറയുന്ന ആശയത്തെ ശരിവെക്കുന്നു. ഇക്കാര്യം പ്രമാണബദ്ദമായി നേരത്തെ വിവരിച്ചതിനാൽ ആവർത്തിക്കുന്നില്ല.
      അബൂശൈബയുടെ നാമം ഇബ്റാഹീമുബ്നുഉസ്മാനുബ്നുഖുവാസത്തീ  അൽ അബസി എന്നാണു. ഹകമുബ്നുഉത്ബ(റ) യുടെ സഹോദരിയുടെ മകനായിരുന്ന അദ്ദേഹം വാസിത്വിലെ ഖാസിയായിരുന്നു. ഏഴാം മർത്തബയിൽ പെട്ടയാളായിട്ടാണ് ഇബ്നു ഹജർ(റ) അദ്ദേഹത്തെ രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം  തബഉത്താബിഉകളിൽ പ്രധാനിയാണ്‌. ഹിജ്റ 169 ലാണ് അദ്ദേഹം വഫാത്തായത്. ഇമാം തുർമുദി(റ)യും ഇബ്നുമാജയും അദ്ദേഹത്തിൻറെ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്.
    അദ്ദേഹത്തിൻറെ ഉസ്താദും അമ്മാവനുമായ ഹകമിന് ചില മുൻകറായ ഹദീസുകളുണ്ട്. അദ്ദേഹത്തിൽ നിന്ന് ആ മുൻകറായ ഹദീസുകൾ ഇദ്ദേഹം റിപ്പോർട്ട്‌ ചെയ്യാറുണ്ട് എന്നതാണ് ഹദീസ് രംഗത്ത് അദ്ദേഹം അയോഗ്യനാവാൻ കാരണം. അദ്ദേഹത്തെ പറ്റി യസീദുബ്നു  ഹാറൂൻ(റ) പറയുന്നു:

ما قضى على الناس رجل يعني في زمانه أعدل في قضاء منه وكان يزيد على كتابته أيام كان قاضيا وقال ابن عدي له أحاديث صالحة وهو خير من ابراهيم بن أبي حية.(تهذيب التهذيب: ١٤٥/١)

അദ്ദേഹത്തിൻറെ കാലത്ത് അദ്ദേഹത്തേക്കാൾ നീതിപരമായ വിധിപറയുന്ന മറ്റൊരാളും ഉണ്ടായിരുന്നില്ല. അദ്ദേഹം ഖാസിയായിരുന്നപ്പോൾ അദ്ദേഹത്തിൻറെ എഴുത്തുകാരനായിരൂന്നു യസീദ്. ഇബ്നു അദിയ്യ്(റ) പറയുന്നു: അദ്ദേഹത്തിനു നല്ല ഹദീസുകളുണ്ട്. അദ്ദേഹം ഇബ്റാഹീമുബ്നുഅബീഹയ്യയേക്കാൾ ഉത്തമനാണ്. (തഹ്ദീബുത്തഹ്ദീബു. 1/145) 

       ചുരുക്കത്തിൽ അബൂശൈബ നീതിമാനായ ഖാസിയാണ്. അദ്ദേഹത്തിൻറെ കാലത്ത്  അദ്ദേഹത്തേക്കാൾ നീതിപരമായ വിധി പറയുന്ന മറ്റൊരാളും ഉണ്ടായിരുന്നില്ല. ഹദീസ് രംഗത്ത് അദ്ദേഹത്തിൻറെ ന്യൂനത തന്റെ ഉസ്താദ് ഹകമിന്റെ മുൻകറായ ഹദീസുകൾ ഉദ്ദരിക്കുന്നു എന്നതാണ്.അതിനാല ഇക്കാരണം വെച്ച് ഇരുപതിന്റെ ഹദീസ് ദുർബ്ബലമാണെങ്കിലും അതിന്റെ ആശയത്തെ സ്വഹാബത്തിന്റെ ഇജ്മാഅ ശക്തിപ്പെടുത്തുന്നതിനാൽ അതിന്റെ ദുർബ്ബലത പരിഹരിക്കപ്പെട്ടു.
   ദുർബ്ബലമായ ഹദീസ് മുസ്ലിം ലോകം സ്വീകരിച്ചാൽ അത് പ്രബലമാണെന്ന് തീരുമാനിക്കാമെന്നാണ് ഹദീസ് നിദാന ശാസ്ത്രം ഇക്കാര്യം സവിസ്തരം നാം മുമ്പ് വിശദീകരിച്ചതാണ്.
      'സമുദ്രത്തിലെ വെള്ളം ത്വഹൂറാണ്' എന്നാ ഹദീസിനെ കുറിച്ച് വിശ്രുത ഹദീസ് പണ്ടിതാൻ ഇബ്നു അബ്ദിൽ ബർറ്(റ) പറയുന്നു: 

وهذا الحديث لا يحتج أهل الحديث بمثل إسناده وهو عندي صحيح لأن العلماء تلقوه بالقبول له والعمل به ولا يخالف في جملته أحد من الفقهاء(التمهيد: ٢١٩/١٦)

Moosa Sonkal   sunnisonkal.blogspot.com

ഈ ഹദീസിന്റെ പരമ്പര പോലുള്ളത്കൊണ്ട് ഹദീസ് പണ്ഡിതന്മാർ തെളിവ് പിടിക്കുകയില്ല. എന്നാൽ എന്റെ വീക്ഷണത്തിൽ ഈ ഹദീസ് പ്രബലമാണ്. കാരണം പണ്ഡിതന്മാർ അത് സ്വീകരിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. കർമശാസ്ത്ര പണ്ഡിതന്മാരിൽ എതെങ്കിലുമൊരാൾ അതിൽ എതിരഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല.(തംഹീദ് 16/219)

          "എന്റെ സമുദായം പിഴവിൽ ഏകോപിക്കുകയില്ല" എന്ന ഹദീസിന്റെ  പ്രാമാണികത ഇമാം ഗസാലി(റ) വിവരിക്കുന്നതും  ഈ ഹദീസ് നിദാന ശാസ്ത്രത്തിന്റെ വെളിച്ചത്തിലാണ്. (മുസ്തസ്വഫാ 1/176)

മിശ്കാത്തിന്റെ വിശദീകരണ ഗ്രന്ഥമായ 'തഅലീഖുസ്സ്വബീഹി' ൽ പറയുന്നു:

فإذا كان الحديث يصحح بتلقي العلماء الصلحين، فكيف لا يصحح بتلقي الخلفاء الراشدين وسائر الصحابة والتابعين، وجمهور الأئمة والمجتهدين(التعليق الصبيح: ١٠٥/١)

സച്ചരിതരായ പണ്ഡിതന്മാർ സ്വീകരിച്ചാൽ ഒരു ഹദീസ് പ്രബലമാണെന്ന്  തീരുമാനിക്കുമെങ്കിൽ ഖുലാഫാഉർറാഷിദുകളും മറ്റു സ്വഹാബത്തും താബിഉകളും ബഹുഭൂരിഭാഗം ഇമാമീങ്ങളും ഗവേഷണയോഗ്യരായ പണ്ഡിതവരേണ്യരും സ്വീകരിച്ച ഒരു ഹദീസ് എങ്ങനെ പ്രബല മാണെന്ന് തീരുമാനിക്കാതിരിക്കും?. (അത്തഅലീഖുസ്സ്വബീഹ് 1/105)

തന്റെ ഗുരുവിനെ ഉദ്ദരിച്ച് ശബീർ അഹ്മദ്(റ) എഴുതുന്നു:

بقي الكلام فى كون التراويح عشرين ركعة، فهو ثابت بسنة الخلفاء وتعامل الصحابة رضي الله عنهم، وبهذا التعامل من غير نكير يتقوى الحديث الضعيف الذي ورد فيه.(فتح الملهم: ٢٩١/٢)

തറാവീഹ് ഇരുപതാണെന്ന് ഖുലഫാഉറാഷിദുകളുടെ ചര്യകൊണ്ടും സ്വഹാബത്തിന്റെ പ്രവർത്തനം കൊണ്ടും സ്ഥിരപ്പെട്ടതാണ്. വിമർശനാതീതമായുള്ള ഈ പ്രവർത്തനം കൊണ്ട് അതുമായി ബന്ധപ്പെട്ടുവന്ന ഹദീസ് ശക്തിപ്പെടും.(ഫത്ഹുൽ മുൽഹിം 2/291)
    ഇതിനു പുറമേ സല്കർമങ്ങളിൽ ദുർബ്ബലമായ ഹദീസുകൊണ്ട് പ്രവർത്തിക്കാമെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയതാണ്. ഇമാം നവവി(റ) എഴുതുന്നു:   

ويجوز عند أهل الحديث وغيرهم التساهل في الأسانيد ورواية ما سوى الموضوع من الضعيف ، والعمل به من غير بيان ضعفه في غير صفات الله تعالى والأحكام كالحلال والحرام ، ومما لا تعلق له بالعقائد والأحكام .(تقريب النواوي: ٢٩٨/١)

ഹദീസിന്റെ പരമ്പരകളിലും മനുഷ്യനിർമിതമല്ലാത്ത, ദുർബ്ബലത വിശദീകരിക്കാതെ ദുർബ്ബലമായ  ഹദീസുകൾ ഉദ്ദരിക്കുന്നതിലും, അതനുസരിച്ച് പ്രവർത്തിക്കുന്നതിലും വിട്ടുവീഴ്ച ചെയ്യാമെന്ന് ഹദീസ് പണ്ഡിതന്മാരും മറ്റും പറയുന്നു. എന്നാൽ അല്ലാഹുവിന്റെ വിശേഷണങ്ങളിലും ഹലാല്, ഹറാമു പോലെയുള്ള നിയമങ്ങളിലും വിശ്വാസപരമായ വിഷയങ്ങളിലും അത് പറ്റില്ല. (തഖ്‌രീബ് 1/298)

മുല്ലാഅലിയ്യുൽ ഖാരി(റ) പറയുന്നു:

يعمل بالحديث الضعيف فى فضائل الأعمال باتفاق العلماء.(مرقاة المفاتيح: ١٧٣/٢)

ദുർബ്ബലമായ ഹദീസിന്റെ അടിസ്ഥാനത്തിൽ സൽകർമ്മങ്ങൾ ചെയ്യാമെന്ന് പണ്ഡിതന്മാർ ഏകോപിച്ച വിഷയമാണ്. (മിർഖാത്ത് 2/173)

അല്ലാമ ശബീർ അഹ്മദ്(റ) പറയുന്നു:

والمسألة ليست من الفرائض والواجبات، بل هي من الفضائل والتطوعات، والحديث الضعيف مقبول فيها، إذا لم يعارضه حديث صحيح، وقد بينا أنه لا معارضة بين حديث العشرين وحديث عائشة.(فتح الملهم: ٣١٩/)

ഈ വിഷയം ഫർളോ വാജിബോ അല്ല. പ്രത്യുത ശ്രേഷ്ടമായ കാര്യങ്ങളിലും സുന്നത്തുകളിലും പെട്ടതാണ്. ഇത്തരം വിഷയങ്ങളിൽ ദുർബ്ബലമായ ഹദീസും സ്വീകാര്യമാണ്. എന്നാൽ പ്രബലമായ ഹദീസ് അതിനോട് എതിരാവാൻ പാടില്ല. ഇരുപതിന്റെ ഹദീസിനൊദു ആഇഷാബീവി(റ) യുടെ ഹദീസ് എതിരല്ലെന്ന് നാം വിശദീകരിച്ചതാണ് . (ഫത്ഹുൽ മുല്ഹിം  2/319)

ദുർബ്ബല ഹദീസുകളുടെ അടിസ്ഥാനത്തിൽ സൽകർമങ്ങൾ പ്രവർത്തിക്കാമെന്നു ഇമാം അഹ്മദ്(റ),ഇമാം നവവി(റ),ഇമാം സുയൂതി(റ),ഹാഫിള് ഇറാഖി(റ),ശൈബ് സകരിയ്യൽ അൻസ്വാരി(റ), ഇബ്നുൽ ഹുമാം(റ), സഖാവി(റ) തുടങ്ങി നിരവധി പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്.

        (6)പരസ്പരം അകന്നു നില്ക്കുന്ന വിവിധ നാടുകളിൽ വ്യത്യസ്ത കാലങ്ങളിൽ ജീവിച്ചിരുന്ന സ്വഹാബത്തെല്ലാം ഇരുപത് റക്അത്തായിരുന്നു തറാവീഹ് നിസ്കരിച്ചിരുന്നതെന്ന് നാം നേരത്തെ വിവരിച്ചു. അപ്പോൾ വിവിധ നാടുകളിൽ വിവിധ സമയങ്ങളിൽ ജീവിച്ച അവരെല്ലാം തറാവീഹ് ഇരുപതിൽ യോജിക്കണമെങ്കിൽ അതിന്റെ എണ്ണം നബി(സ)യിൽ നിന്ന് നേരിട്ട് അവർ മനസ്സിലാക്കിയിരിക്കണം. അത് എത്രെയുമാവാം എന്നായിരുന്നു അവർ മനസ്സിലാക്കിയിരുന്നതെങ്കിൽ ഇരുപതിലുള്ള ഈ ഐക്യം അവർക്കിടയിൽ രൂപപെടുമായിരുന്നില്ല. വിത്റും തഹജ്ജുദുമെല്ലാം എല്ലാവരും ഒരേ എണ്ണമല്ലല്ലോ നിസ്കരിക്കുന്നത്. 
    Moosa Sonkal   sunnisonkal.blogspot.com
        (7) നബി(സ) മൂന്ന് രാത്രികളിൽ ജമാ അത്തായി തറാവീഹ് നിസ്കരിച്ചുവല്ലോ. അന്ന് നബി(സ) നിസ്കരിച്ച റക്അത്തുകളുടെ എണ്ണം പരമാർശിക്കുന്ന ഹദീസുകൾ നിഷ്പക്ഷമായി നാം പരിശോദിക്കുന്ന പക്ഷം വ്യത്യസ്ത എണ്ണം പറയുന്ന രണ്ട് ഹദീസുകൾ നമുക്ക് കണ്ടെത്താനാകും. ഒന്നുകിൽ ഇരുപത് നിസ്കരിച്ചുവെന്നും മറ്റേതിൽ എട്ട് നിസ്കരിച്ചുവെന്നും നാം കാണുന്നു. നിവേദക പരമ്പരയുമായി ബന്ധപ്പെട്ട് രണ്ട് ഹദീസുകളും ദുർബ്ബലമാണ്. എന്നാൽ ഇരുപത് പരമാർശിക്കുന്ന ഇബ്നു അബ്ബാസ്(റ)ന്റെ ഹദീസിന്റെ ദുർബ്ബലത ഒരു സാധ്യതയും കടന്നുവരാത്തതും സുഷക്തവുമായ സ്വഹാബത്തിന്റെ 'ഇജ്മാഅ' കൊണ്ട് പരിഹരിക്കപ്പെട്ടു. എട്ട് പരമാർശിക്കുന്ന ജാബിറി(റ)ന്റെ ഹദീസിന്റെ ദുർബ്ബലത ആഇഷാബീവി(റ)യുടെ ഹദീസ് കൊണ്ട് പരിഹരിക്കപ്പെടുന്നില്ല. കാരണം ആഇഷാ(റ)യുടെ ഹദീസ് നേരത്തെ നാം വിവരിച്ചത് പോലെ പത്തിലധികം കാരണങ്ങളുടെ വെളിച്ചത്തിൽ തറാവീഹല്ലാതിരിക്കാനുള്ള സാധ്യതയുണ്ട്.

        (8)-കാര്യം ഇത്രേയും സുതാര്യമായിട്ടും തറാവീഹ് എട്ടാണെന്ന് വാദിക്കുന്നവർ ചെയ്യുന്നത് എത്രമാത്രം അത്ഭുതമല്ല. ഹദീസ് പണ്ഡിതന്മാർ പ്രബലമാണെന്ന് പ്രഖ്യാപിക്കുകയും തറാവീഹ് ഇരുപതാണെന്നതിന് ബഹുഭൂരിഭാഗം പണ്ഡിതന്മാർ പ്രമാണമായി സ്വീകരിക്കുകയും ചെയ്ത ഹദീസുകൾ ഓരോന്നായി എടുത്ത് വെച്ച് അവയെ അപ്രബലമാക്കാൻ അവർ കിണഞ്ഞു ശ്രമിക്കുന്നു. അതോടപ്പം അപ്രബലമായ ഹദീസുകൾ ഉയരത്തി പിടിച്ച് തറാവീഹ് എട്ടാണെന്ന് അവർ വാദിക്കുകയും ചെയ്യുന്നു. അത്തരം ഹദീസുകൾ പ്രബലമാണെന്ന് സമ്മതിച്ചാൽ തന്നെ നേരത്തെ നാം വിവരിച്ചത്പോലെ ഇരുപതിന്റെ തെളിവുകളുമായി അവയെ ഐക്യപ്പെടുത്താവുന്നതുമാണ്. അംഗശുദ്ദി വരുത്തിയപ്പോൾ നബി(സ) ഓരോ അവയവവും രണ്ട് പ്രാവശ്യം കഴുകിയെന്നു കാണിക്കുന്ന ഹദീസുകളുമായി  ഏറ്റുമുട്ടുന്നില്ലല്ലോ. അവയെ ഐക്യപ്പെടുത്തുന്നത് പോലെ എട്ടിന്റെയും ഇരുപതിന്റെയും ഹദീസുകളെയും ഐക്യപ്പെടുത്താവുന്നതാണ്. പിന്നീട് ആഇഷാബീവി(റ)യുടെ ഹദീസ് ഉയർത്തിപിടിച്ച് ബഹുഭൂരിഭാഗം പണ്ഡിതന്മാരും അതിനു നല്കിയ വ്യാഖ്യാനം  തള്ളിക്കളഞ്ഞ്,തറാവീഹുമായി യാതൊരു ബന്ധവുമില്ലാത്ത അതിനെ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരുന്നു. ഇതെല്ലാം അവർ ചെയ്യുന്നത് എന്തിനാണെന്നറിയാമോ?. ഉമറും(റ) കൂടെയുള്ളവരും ഉസ്മാനും(റ)കൂടെയുള്ളവരും മറ്റുള്ള സ്വഹാബിമാരും താബിഉകളും താബിഉത്താബിഉകളും നബി(സ)യുടെ സുന്നത്തിനു എതിർ പ്രവർത്തിച്ചവരാണെന്ന് വരുത്തിത്തീർക്കാൻ!!!!!. അവരെല്ലാം നബിചര്യയോടുള്ള അനുധാവനെത്തെക്കാൾ സ്വന്തം അഭിപ്രായങ്ങൾക്ക് പ്രാമുഖ്യം കൽപ്പിച്ചവരാണെന്ന് വരുത്തിത്തീർക്കാൻ!!!!.

         (9)-വിശ്വവിഖ്യാതരായ നാല് മദ്ഹബിന്റെ ഇമാമുകളും ഇരുപതിൽ കുറഞ്ഞ തറാവീഹില്ലെന്ന വിഷയത്തിൽ ഏകോപിച്ചിരിക്കുന്നു. മാലികീ മദ്ഹബിലും തറാവീഹ് ഇരുപതാണെന്നും അധികമുള്ള പതിനാറ് റമളാനല്ലാത്തപ്പോൾ അധികവും എട്ട് നിസ്കരിക്കാറുള്ള തഹജ്ജുദിനെ റമളാൻ പരിഗണിച്ച് ഇരട്ടിപിച്ചതാണെന്നും  പറഞ്ഞവരുണ്ട്. (ഫത്ഹുൽ മുല്ഹിം. 2/321).
       അതുപോലെ ആരെങ്കിലും ഇരുപതിൽ കുറച്ച് തറാവീഹ് നിസ്കരിച്ചതായി സ്ഥിരപ്പെട്ടാൽ  പ്രസ്തുത ഇജ്മാഇന് അത് എതിരല്ല. കാരണം തറാവീഹ് ഇരുപതാണെന്ന വിശ്വാസത്തോടെ ഇരുപതിൽ കുറച്ച് നിസ്കരിക്കാമല്ലൊ. ഇക്കാര്യം ഇബ്നു ഹജർ(റ) തുഹ്ഫയിൽ വ്യക്തമാക്കിയിട്ടുണ്ട്.
       (10)- തറാവീഹിന്റെ ജമാഅത്ത് രണ്ടു ഘട്ടങ്ങളിലാണ് നടന്നത്. ഒന്ന് നബി(സ) മൂന്ന് രാത്രികളിൽ പള്ളിയില വെച്ച് നടത്തിയ ജമാഅത്ത്. അന്ന് എത്ര റക്അത്തുകളാണ്  നബി(സ) നിസ്കരിച്ചതെന്നു പ്രബലമായ ഹദീസുകൾ കൊണ്ട് സ്ഥിരപെട്ടിട്ടില്ല. എട്ടും വിത്റും നിസ്കരിച്ചുവെന്ന ജാബിർ(റ)വിന്റെ ഹദീസ് മൂന്ന് രാത്രികളുടെയും വിവരണമില്ല. നിസ്കാരത്തിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹം പങ്കെടുത്തതായോ പതിനുന്നു മാത്രമേ അന്ന് നബി(സ) നിസ്കരിച്ചിട്ടുള്ള്വെന്നോ ജാബിർ(റ) പറയുന്നില്ല. എട്ടും വിത്റും നിസ്കരിച്ചു എന്ന്മാത്രം പറയുമ്പോൾ അവിടെ പല സാധ്യതകളുണ്ട്. കാരണം അത് 8+11=19 ആവുമ്പൊഴും 8+9=17 ആവുമ്പൊഴും 8+7=15 ആകുമ്പോഴും 8+5=13 ആവുമ്പൊഴും 8+3+11 ആവുമ്പൊഴും 8+1+=9 ആവുമ്പൊഴും ഒരു പോലെയാണ്. അതിനാല അതടിസ്ഥാനമാക്കി നബി(സ) നിസ്കരിച്ച എണ്ണം തീരുമാനിക്കാൻ പറ്റില്ല. ഇത് കൊണ്ടാണ് ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനി(റ) ജാബിർ(റ)ന്റെ ഹദീസ് മുമ്പിലുണ്ടായിട്ടും ഇപ്രകാരം പ്രസ്ഥാപിച്ചത്.
Moosa Sonkal   sunnisonkal.blogspot.com

ولم أر فى شيئ من طرقه بيان عدد صلاته فى تلك الليالي(فتح الباري: ٢١/٤)

പ്രസ്തുത രാത്രികളിൽ നബി(സ) നിസ്കരിച്ച നിസ്കാരത്തിന്റെ എണ്ണത്തിന്റെ വിശദീകരണം ഹദീസിന്റെ പരമ്പരകളിലൊന്നും ഞാൻ കണ്ടിട്ടില്ല. (ഫത്ഹുൽ ബാരി 4/21)
      ഇതിന്റെ ശേഷം ജാബിർ(റ)ന്റെ ഹദീസ് എടുത്തുവെക്കുന്ന ഇബ്നു ഹജർ(റ) ആഇഷാബീവി(റ)യും  മറ്റു സ്വഹാബിമാരും ഉദ്ദരിച്ച മൂന്ന് രാത്രികളിലെ ചരിത്ര സംഭവത്തെ കുറിച്ച് തന്നെയാണോ ജാബിർ(റ) സംസാരിക്കുന്നത് എന്ന് പോലും സംശയിക്കുന്നുണ്ട്. അതായത് സംഭവം രണ്ടാവാനുള്ള സത്യത്ത അദ്ദേഹം തള്ളിക്കളയുന്നില്ല. അദ്ദേഹത്തിൻറെ വാക്കുകള ശ്രദ്ദിക്കൂ:

فإن كانت القصة واحدة احتمل أن يكون جابر ممن جاء في الليلة الثالثة ، فلذلك اقتصر على وصف ليلتين.(فتح الباري: ١٠٨/٤)

ഇമാം ബുഖാരി(റ)യുടെ നിവേദനത്തിൽ പറഞ്ഞതും ജാബിർ(റ) പറഞ്ഞതും സംഭവം ഒന്നാണെങ്കിൽ ജാബിർ(റ) മൂന്നാം രാത്രിയിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ പെട്ടവരാകാനാണ് സാധ്യത കാണുന്നത്. അത് കൊണ്ടാണ് രണ്ട് രാത്രികളുടെ കാര്യം മാത്രം ജാബി(റ) പറഞ്ഞത്. (ഫത്ഹുൽ ബാരി 4/108)
     ഇവിടെ 'സംഭവം ഒന്നാണെങ്കിൽ' എന്നാ പരമാർശം ശ്രദ്ദിക്കുക. സംഭവം ഒന്നാണോ രണ്ടാണോ എന്ന് സംശയിക്കാതെ മൂന്ന് രാത്രികളെ സംബന്ധിച്ച് തന്നെയാണെന്ന് ഉറപ്പിച്ചാൽ തന്നെയും ജാബിർ(റ)ന്റെ ഹദീസിന്റെ വെളിച്ചത്തിൽ നബി(സ) മൂന്ന് രാത്രിയിലോ മൂനിലൊരു രാത്രിയിലോ നിസ്കരിച്ചത് എട്ടും വിത്റുമായിരുന്നുവെന്ന് പ്രഖ്‌യാപിക്കാൻ കഴിയില്ല. അത് കൊണ്ടാണ്-

 ولم أر فى شيئ من طرقه بيان عدد صلاته فى تلك الليالي(فتح الباري: ٢١/٤)

Moosa Sonkal   sunnisonkal.blogspot.com

പ്രസ്തുത രാത്രികളിൽ നബി(സ) നിസ്കരിച്ച നിസ്കാരത്തിന്റെ എണ്ണത്തിന്റെ വിശദീകരണം ഹദീസിന്റെ പരമ്പരകളിലൊന്നും ഞാൻ കണ്ടിട്ടില്ല  എന്ന് ഇബ്നു ഹജർ(റ) പ്രസ്താവിച്ചത്.

എന്നാൽ പ്രസ്തുത മൂന്ന് രാത്രികളിൽ നബി(സ) നിസ്കരിച്ചത് പതിനൊന്നാണെന്നു പുത്തൻ വാദികൾ തറപ്പിച്ചു പറയുന്നു. അതിനു അവർക്ക് ധൈര്യം പകരുന്നത്  "റമളാനിലും അല്ലാത്തപ്പോഴും നബി(സ) പതിനൊന്നിനെക്കാൾ വർദ്ദിപ്പിക്കാറില്ല" എന്നാ ആഇഷാബീവി(റ)യുടെ ഹദീസാണ്. എന്നാൽ ആഇഷാബീവി(റ)യുടെ പ്രസ്തുത ഹദീസും എട്ടും വിത്റും നിസ്കരിച്ചുവെന്ന ജാബി(റ)ന്റെ ഹദീസും കണ്മുമ്പിലുണ്ടായിട്ടും മൂന്ന് രാത്രികളിൽ നബി(സ) നിസ്കരിച്ചത് പതിനൊന്നാണെന്നു തറപ്പിച്ചു പറയാൻ അന്ത് കൊണ്ട് ഇബ്നു ഹജർ(റ) തയ്യാറാകുന്നില്ല?.

ഇമാം സുയൂതി(റ)യുടെ പരമാർശം കാണുക:

ولم يثبت أنه صلى الله عليه وسلم صلى عشرين ركعة ، وإنما صلى ليالي صلاة لم يذكر عددها ثم تأخر في الليلة الرابعة(الحاوي للفتاوي: ٣٤٧/١)

നബി(സ) ഇരുപത് റക്അത്ത് നിസ്കരിച്ചുവെന്ന് കാണിക്കുന്ന ഒരു രേഖ യും  സ്ഥിരപ്പെട്ടിട്ടില്ല. ഉണ്ടായത് ഇത്രമാത്രം. നബി(സ) ഏതാനും രാത്രികളിൽ എണ്ണം പറയപെട്ടിട്ടില്ലാത്ത ഒരു നിസ്കാരം നിർവഹിച്ചിട്ടുണ്ട്. നാലാം രാത്രി അവിടുന്ന് പിന്തുകയും ചെയ്തു. (ഹാവി 1/347)

നബി(സ) ഇരുപത് നിസ്കരിച്ചുവെന്നു സ്വഹീഹായി വന്നിട്ടില്ല എന്നാണു ഇമാം സുയൂതി(റ) പറയുന്നത്. സ്വഹീഹായി വരുമ്പോഴാണല്ലോ സ്ഥിരപ്പെടുക. നബി(സ)യുടെ കാലത്ത് നടന്ന ഒന്നാം ഘട്ട തറാവീഹിനെ കുറിച്ച് അത് പതിനൊന്നു റക്അത്തായിരുന്നുവെന്ന് പറയുന്നതിന് പകരം "നബി(സ) ഏതാനും രാത്രികളിൽ എണ്ണം പറയപ്പെട്ടിട്ടില്ലാത്ത ഒരു നിസ്കാരം നിർവഹിച്ചിട്ടുണ്ട്". എന്നാണു ഇമാം സുയൂതി (റ) പറയുന്നത്.
    ഇബ്നു ഹജറുൽ ഹൈതമി(റ)യുടെ പരിഗണനക്കുവന്ന  ഒരു ചോദ്യവും  മറുവടി യും ചുവടെ ചേർക്കുന്നു:

 هل صح أو ورد أنه صلى الله عليه وسلم صلى التراويح عشرين ركعة ؟
 فأجاب بقوله : لم يصح ذلك بل الأمر بقيام رمضان والترغيب فيه من غير ذكر عدد ، وصلاته صلى الله عليه وسلم بهم صلاة لم يذكر عددها، ثم تأخر في رابع ليلة.(الفتاوي الكبري: ٢٧٧/١)

Moosa Sonkal   sunnisonkal.blogspot.com

ചോ: നബി(സ) തറാവീഹ് 20 റക്അത്ത് നിസ്കരിച്ചുവെന്ന് സ്വഹീഹായി വന്നിട്ടുണ്ടോ, അല്ലെങ്കിൽ (വല്ല വിധേനയും) വന്നിട്ടുണ്ടോ?.
  ഉത്തരം: അത് സ്വഹീഹായി വന്നിട്ടില്ല. എന്നാൽ കാര്യം ഇങ്ങനെയാണ്. എന്നാൽ പറയാതെ റമളാനിൽ നിസ്കാരത്തിനു ഉത്തരവിടുകയും ഉത്തേചിപ്പിക്കുകയും ഉണ്ടായി. കൂടാതെ നബി(സ) എണ്ണം പറയപ്പെട്ടിട്ടില്ലാത്ത ഒരു നിസ്കാരം ചില രാത്രികളിൽ നിസ്കരിച്ചു. നാലാം രാത്രിയിൽ നബി(സ) പിന്തുകയും ചെയ്തു. (ഫതാവാ 1/277).

     നബി(സ) 20 നിസ്കരിച്ചതിന്റെ ഹദീസ് സ്വഹീഹായി വന്നിട്ടുണ്ടോ എന്നാണ് ചോദ്യം. അതിന് മറ്റു ഗ്രന്ഥങ്ങളിൽ പറഞ്ഞത് പോലെ ഇരുപതിന്റെ ഹദീസ് സ്വഹീഹായി വന്നിട്ടില്ലെന്ന് മറുവടിയും പറഞ്ഞു. മൂന്ന് രാത്രികളിലെ നബി(സ)യുടെ നിസ്കാരം എണ്ണം പറയപ്പെട്ടിട്ടില്ലാത്ത  ഒരു നിസ്കാരമാണെന്നാണ് ഇബ്നു ഹജറും പ്രസ്താവിച്ചത്. നബി(സ) ഇരുപത് നിസ്കരിച്ചതിന്റെ സ്വഹീഹായ ഹദീസ് കയ്യിലില്ലാത്തതിനാൽ എട്ടിന്റെയോ പതിനൊന്നിന്റേയോ എണ്ണം പിടിച്ചോളൂ എന്നല്ല ഇവരാരും പറയുന്നതെന്ന കാര്യം പ്രസ്താവ്യമാണ്.
     ചുരുക്കത്തിൽ തറാവീഹിന്റെ ഒന്നാം ഘട്ട ജമാഅത്തിൽ നബി(സ) നിസ്കരിചിരുന്നത് ഇട്ടായിരുന്നുവെന്നോ പതിനൊന്നായിരുന്നുവെന്നോ സ്വഹീഹായി വന്നിട്ടില്ല. അതിനാല ഒന്നാം ഘട്ട ജമാഅത്തിൽ  നിസ്കരിച്ച എണ്ണം എത്രയായിരുന്നുവെന്ന് തീരുമാനിക്കാൻ അതിന്റെ തുടർച്ചയായി, ഉമറി(റ)ന്റെ കാലത്ത് നടന്ന രണ്ടാം ഘട്ട ജമാഅത്തിനെ പരിശോദിച്ചേ മതിയാവൂ. രണ്ടാം ഘട്ട ജമാഅത്തിൽ സ്വഹാബികിറാം(റ) ഒന്നടങ്കം നിസ്കരിച്ചത് ഇരുപതായിരുന്നുവെന്ന് നിരവധി പരമ്പരകളിലൂടെ പ്രബലമായി വന്നിട്ടുണ്ട്. മുമ്പ് സുന്നി സോണ്കാൽ ബ്ലോഗ്സിൽ ഭാഗം ഒന്നിലും രണ്ടിലും വിവരിച്ചതിനാൽ ആവർത്തിക്കുന്നില്ല.
   അപ്പോൾ നമ്മുടെ മുമ്പില രണ്ടു മാർഗ്ഗങ്ങൾ തെളിഞ്ഞു വരുന്നു.
    ഒന്ന്: ഒന്നാം ഘട്ട തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം തീരുമാനിക്കാൻ അതിന്റെ ദ്രസാക്ഷികളും പങ്കാളികളുമായ സ്വഹാബത്ത്(റ) അതിനെ പുനസംഘടിപ്പിച്ചപ്പോൾ  അവർ എത്രയായിരുന്നു നിസ്കരിചിരുന്നതെന്ന് പരിശോധിക്കുക.

    രണ്ടു: നബി(സ) പള്ളിയില വെച്ച് തറാവീഹ് നിസ്കരിച്ച മൂന്ന് രാത്രികളിലും പങ്കാളിയായി എന്ന് സ്ഥിരപെട്ടിട്ടില്ലാത്ത ആഇഷാബീവി(റ) തനിക്കു ദ്രസാക്ഷിയാവാൻ കഴിഞ്ഞ ഒരു വിഷയത്തെ കുറിച്ച് nadatthiya പ്രസ്താവനയെ അവർ പങ്കാളിയായി എന്ന് സ്ഥിരപ്പെട്ടിട്ടില്ലാത്ത വിഷയത്തിലേക്ക് കൂടി വലിച്ച് നീട്ടുക. പുത്തനാഷയക്കാർ ഇന്ന് ചെയ്ത് കൊണ്ടിരിക്കുന്നതിതാണ്. ഇതിൽ ഇതാണ് ന്യായവും ആധികാരികവുമെന്നു മാന്യ സുന്നി സോണ്കാൽ വായനക്കാർക്കു വിലയിരുത്താം. 

       (11)- തറാവീഹ് എട്ടാണെന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നവരുടെ സംസാരത്തിൽ പക്ഷപാതപരമായ സമീപനം വ്യക്തമാണ്. ഉദാഹരണത്തിന് എട്ടിന് അവർ പ്രമാണമായി ഉദ്ദരിക്കുന്ന ആഇഷാബീവി(റ) യുടെ ഹദീസിന്റെ അവസാനഭാഗം അവർ പരമാർഷിക്കുന്നില്ല. "അപ്പോൾ ഞാൻ ചോദിച്ചു. നിങ്ങൾ വിത്റ് നിസ്കരിക്കുന്നതിന്റെ മുമ്പ് ഉറങ്ങുകയാണോ" എന്നാ ഭാഗം ആഇഷാബീവി(റ)യുടെ സംസാരം വിത്റിനെ കുറിച്ചാണെന്ന് വ്യക്തമാക്കുന്നതാണല്ലോ. ആ ഭാഗം അവർ പരമാര്ഷിക്കുകയോ വിശദീകരിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടാണല്ലോ ഇമാം മാലികീ(റ)നെ പോലുള്ള മുഹദ്ദിസുകൾ വിത്റിന്റെ അധ്യായത്തിൽ അത് കൊണ്ട് വന്നത്. അത് പോലെ ഇരുപതിന്റെ ഹദീസുകളിൽ ദുർബ്ബലത കണ്ടെത്തുന്ന അവർ എട്ടിന്റെ ഹദീസിലെ ദുർബ്ബലത കാണാതെ പോകുന്നു. സ്വഹാബത്ത്(റ) ഇസ്ലാമിക ശരീഅത്തും ആരാധനകളും ഭേതഗതി വരുത്തിയവരാണെന്നും നബി(സ)യുടെ ചര്യക്ക്‌ വിപരീതമായി പ്രവർത്തിച്ചവരാണെന്നും വരുത്തിത്തീർക്കാനും തദ്വാരാ സ്വഹാബാകിറാമി(റ) നോടുള്ള ബഹുമാനവും മതിപ്പും ജനമനസ്സുകളിൽ നിന്ന്  പിഴുതെറിയാനുമാണ് പുത്തൻ വാദികൾ ഇത്തരം ശ്രമങ്ങൾ നടത്തുന്നത്. ഇത്തരം പ്രവണതകൾ വിശുദ്ദ ഖുർആനിന് കടക വിരുദ്ദമാണ്. അല്ലാഹു പറയുന്നു:

وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِ‌ينَ وَالْأَنصَارِ‌ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّ‌ضِيَ اللَّـهُ عَنْهُمْ وَرَ‌ضُوا عَنْهُ(التوبت: ١٠٠)

"ആദ്യമായി ഇസ്ലാമിലേക്ക് കടന്നു വന്ന മുഹാജിറുകളും അന്‍സാറുകളുമായ സ്വഹാബികളും നല്ല നിലയിൽ അവരെ പിന്തുടർന്നവരും ആരോ അവരെ അല്ലാഹു ത്രപ്തിപ്പെട്ടിരിക്കുന്നു. അവർ അല്ലാഹുവെയും ത്രപ്തിപ്പെട്ടിരിക്കുന്നു". (തൗബ 100)
   ഈ സൂക്തത്തിൽ പറഞ്ഞ ഇഹ്സാനിന്റെ വിവക്ഷ സ്വ്ഹാബത്തിനെ കുറിച്ച് നല്ലത് മാത്രം പറയലും അവരുടെ പ്രവർത്തനത്തെ വിമർഷിക്കാതിരിക്കലുമാണെന്ന് മുഫസ്സിറുകൾ വിവരിക്കുന്നുണ്ട്. ഇമാം റാസി(റ)  എഴുതുന്നു:

المراد أن يتبعوهم بإحسان في القول ، وهو أن لا يقولوا فيهم سوءا ، وأن لا يوجهوا الطعن فيما أقدموا عليه .(رازي: ٢٠٣/١٠)

വാക്കിൽ നല്ല നിലയിൽ സ്വഹാബത്തിനെ പിൻപറ്റലാണ് വിവക്ഷയെന്നും പറയാം. അത് സ്വഹാത്തിനെ കുറിച്ച് മോശമായ പരമാർശങ്ങൾ നടത്താതിരിക്കലും അവരുടെ  പ്രവർത്തനത്തിൽ അവരെ ആക്ഷേപിക്കാതിരിക്കലുമാണ്. (തഫ്സീർ റാസി: 10/203)

പ്രസ്തുത ആയത്ത് വിശദീകരിച്ച് ഇബ്നു കസീർ എഴുതുന്നു:

إن الطائفة المخذولة من الرافضة يعادون أفضل الصحابة ويبغضونهم ويسبونهم ، عياذا بالله من ذلك . وهذا يدل على أن عقولهم معكوسة ، وقلوبهم منكوسة ، فأين هؤلاء من الإيمان بالقرآن ، إذ يسبون من رضي الله عنهم ؟ وأما أهل السنة فإنهم يترضون عمن رضي الله عنه ، ويسبون من سبه الله ورسوله ، ويوالون من يوالي الله ، ويعادون من يعادي الله ، وهم متبعون لا مبتدعون ، ويقتدون ولا يبتدون ولهذا هم حزب الله المفلحون وعباده المؤمنون . (تفسير ابن كثير: ٣٨٣/٢)

Moosa Sonkal   sunnisonkal.blogspot.com

 പരാജയപ്പെട്ട റാഫിളത്ത് സ്വ്ഹാബത്തിൽ ശ്രേഷ്ടരായവരോട് ശത്രുതവെക്കുകയും അവരോടു കോപിക്കുകയും അവരെ ചീത്തപറയുകയും ചെയ്യുന്നു. അതിനെതൊട്ട് അല്ലാഹുവോട് നാം കാവല ചോദിക്കുന്നു. അവരുടെ ഹ്രദയങ്ങളും ബുദ്ദികളും വിപരീതമായാണ് പ്രവർത്തിക്കുന്നതെന്നാണ് അവരുടെ ഈ സമീപനം കാണിക്കുന്നത്. അല്ലാഹു ത്രപ്തിപ്പെട്ടവരെ ചീത്തപറയുന്ന ഇവർക്കെവിടെയാണ് ഖുർആനിൽ വിശ്വാസമുള്ളത്?. എന്നാൽ അഹ്ലുസ്സുന്നയുടെ സ്വഭാവം ഇതല്ല. അവർ അല്ലാഹു ത്രപ്തിപ്പെട്ടവരുടെ മേൽ തർളിയത്ത് ചൊല്ലുകയും അല്ലാഹുവും അവന്റെ റസൂലും ആക്ഷേപിച്ചവരെ ആക്ഷേപിക്കുകയും അള്ളാഹു സ്നേഹിച്ചവരെ സ്നേഹിക്കുകയും അവൻ ശത്രുതവച്ചവരോട് ശത്രുതവെക്കുകയും ചെയ്യുന്നു. അതിനാല അവർ സ്വഹാബത്തിനെ പിന്തുടരുന്നവരാണ്. പുത്തനാഷയക്കാരല്ല. അത് കൊണ്ട് അവരാണ് അല്ലാഹുവിന്റെ വിജയിച്ച പാർട്ടിയും സത്യവിശ്വാസികളായ അടിമകളും. (തഫ്സീർ ഇബ്നു കസീർ: 2/363).

തറാവീഹ്.പുത്തൻ വാദികൾ പറയുന്നത്2 ഭാഗം 2

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

തറാവീഹ് (വിശദമായി) ഭാഗം 2

ഇരുപതിന്റെ രഹസ്യം

തറാവീഹ് ഇരുപതായത്തിന്റെ രഹസ്യം പണ്ഡിതന്മാർ വിവരിക്കുന്നതിങ്ങനെയാണ്.

 وسر العشرين أن الرواتب المؤكدة غير رمضان عشر فضوعفت فيه،  لأنه وقت جد وتشمير(تحفة المحتاج في شرح المنهاج: ٢٤١/٢)

റമളാനേതരമാസങ്ങളിൽ ശക്തമായ സുന്നത്ത്നിസ്കാരമായ റവാത്തിബ് പത്ത് റക്അത്താണല്ലോ. റമളാൻ കൂടുതൽ പരിശ്രമത്തിന്റെയും ഉത്സാഹത്തിന്റെയും മാസമായതിനാൽ പത്തിനെ ഇരട്ടിപ്പിച്ച് ഇരുപതാക്കി. (തുഹ്ഫത്തുൽ മുഹ്താജ്  2/241)   

പുത്തൻ വാദികൾ പറയുന്നത്

തറാവീഹ് റമളാനിലെ പ്രത്യേക സുന്നത്ത് നിസ്കാരമാണെന്നുംഅത് ഇരുപത് റക്അത്താണെന്നും തന്നെയായിരുന്നു ആദ്യകാല വഹാബികൾ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അവർ പറഞ്ഞുകൊണ്ടിരിക്കുന്നത് നബി(സ) റമളാനിലും അല്ലാത്തപ്പോഴും 11 റക്അത്തുകൾ മാത്രമാണ് നിസ്കരിച്ചത്. അതിൽ 8 തറാവീഹും 3 വിത്റുമാണ്. ഇതിനവർ പ്രമാണമായി കാണിക്കുന്നത് മൂന്ന് ഹദീസുകളാണ്.
    (1) ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തുന്നു:

عن أبي سلمة بن عبد الرحمن أنه سأل عائشة رضي الله عنها كَيْفَ كَانَتْ صَلاةُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي شَهْرِ رَمَضَانَ ؟ فقَالَتْ : مَا كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَزِيدُ فِي شَهْرِ رَمَضَانَ وَلا فِي غَيْرِهِ عَلَى إِحْدَى عَشْرَةَ رَكْعَةً(صحيح البخاري: ١٨٧٤)
Moosa sonkal

അബൂസലമ(റ)യിൽ നിന്ന് നിവേദനം: അദ്ദേഹം ആഇഷാ(റ) യോട് ചോദിച്ചു. റമളാനിൽ  റസൂലുല്ലാഹി(സ) യുടെ നിസ്കാരം എങ്ങനെയായിരുന്നു?. അപ്പോൾ ആഇഷ(റ) പറഞ്ഞു: "റമളാനിലും റമളാനല്ലാത്തതിലും പതിനൊന്നിനെക്കാൾ നബി(സ) വർദ്ദിപ്പിക്കാറുണ്ടായിരുന്നില്ല". (ബുഖാരി 1874)

     (2) ഇമാം  ത്വബ്റാനി(റ) നിവേദനം  ചെയ്യുന്നു:

وعن جابر بن عبد الله رضي الله عنه قال : صلى بنا رسول الله صلى الله عليه وسلم في شهر رمضان ثمان ركعات وأوتر فلما كانت القابلة اجتمعنا في المسجد ورجونا أن يخرج فلم نزل فيه حتى أصبحنا ثم دخلنا فقلنا يا رسول الله اجتمعنا البارحة في المسجد ورجونا أن تصلي بنا فقال :( إني خشيت أن يكتب عليكم )(المعجم الصغير ٥٢٦)

Moosa sonkal

ജാബിർ(റ) ൽ നിന്ന് നിവേദനം: റമളാൻ മാസത്തിൽ നബി(സ) ഞങ്ങളെ കൊണ്ട് എട്ട് റക്അത്തും വിത്റും നിസ്കരിച്ചു. അടുത്ത രാത്രിയായപ്പോൾ നബി(സ) നിസ്കരിക്കാൻ വരുമെന്ന പ്രതീക്ഷയോടെ ഞങ്ങൾ പള്ളിയിൽ മ്മേളിച്ചെങ്കിലും പ്രഭാതം വരെ നബി(സ) വന്നില്ല. പ്രഭാതമായ ശേഷം നബി(സ) വന്നപ്പോൾ ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലെ! ഇന്നലെ രാത്രി ഞങ്ങൾ പള്ളിയിൽ സമ്മേളിച്ചിരുന്നു. നിങ്ങൾ നിസ്കരിക്കാൻ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു". അപ്പോൾ നബി(സ) പ്രതിവചിച്ചു: "നിങ്ങളുടെ മേൽ ഇത് നിർബന്ധമാക്കപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടു". (അൽ മുഅജമുസ്സ്വഗീർ 526)     
Moosa sonkal
(3) ഇബ്നുഹിബ്ബാൻ (റ) നിവേദനം:

حدثنا جابر بن عبد الله، قال: جاء أبي بن كعب إلى النبي صل الله عليه وسلم فقال: يا رسول الله! كان مني الليلة شيئ فى رمضان، قال: ((وما ذاك يا أبي؟)) قال: نسوة فى داري قلن: إنا لا نقرأ القرآن، فنصلي بصلاتك، قال: فصليت بهن ثماني ركعات، ثم أوترت، قال: فكان شبه الرضا، ولم يقل شيئا(صحيح ابن حبان: ٢٥٩٩)

ജാബിർ(റ) പറയുന്നു: "ഉബയ്യുബ്നു കഅബ്(റ) നബി(സ)യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ റസൂലെ! റമളാനിലെ ഈന്നലത്തെ രാത്രി ഒരു സംഭവമുണ്ടായി. അതെന്താണെന്ന് നബി(സ) അന്വേഷിച്ചപ്പോൾ അദ്ദേഹം വിശദീകരിച്ചു. എന്റെ വീട്ടിലുള്ള സ്ത്രീകൾ പറഞ്ഞു: 'ഞങ്ങൾക്ക് ഖുർആൻ ഓതാൻ അറിയില്ല. അതിനാൽ ഞിങ്ങളെ തുടർന്ന് ഞങ്ങൾ നിസ്കരിക്കാം'. അങ്ങനെ അവർക്കിമാമായി എട്ട് റക്അത്തും  പിന്നെ വിത്റും ഞാൻ നിസ്കരിച്ചു.അതെപറ്റി നബി(സ) അത്രപ്തിയായി ഒന്നും പറഞ്ഞില്ല. (ഇബ്നു ഹിബ്ബാൻ 2599)
Moosa sonkal
പുത്തൻ വാദികൾക്ക് ഖണ്ഡനം
 ഖണ്ഡനം 1

ഇമാം ബുഖാരി(റ)യുടെ ഹദീസിൽ പരമാർഷിച്ച വിഷയം തറാവീഹല്ല. പ്രത്യുത വിത്റാണ്. 'സ്വഹീഹുൽ ബുഖാരി' യുടെ വ്യാഖ്യാന ഗ്രന്ഥമായ 'ഇർഷാദുസ്സാരി' യിൽ ഇമാം ഖസ്തല്ലാനി(റ) എഴുതുന്നു:

وأما قول عائشة((ما كان  يزيد في رمضان ولا في غيره على إحدى عشرة ركعة )) فحمله أصحابنا على الوتر. (إرشاد الساري: ٤٢٦/٣)

Moosa sonkal

റമളാനിലും റമളാനല്ലാത്തദിലും പതിനൊന്നിനെക്കാൾ നബി(സ) വർദ്ദിപ്പിക്കാറുണ്ടായിരുന്നില്ല" എന്നാ ആഇഷ(റ) യുടെ പ്രസ്താവനയെ നമ്മുടെ  അസ്വഹാബ്  വിത്റിന്റെ മേൽ ചുമത്തിയിരിക്കുന്നു".(ഇർഷാദുസ്സാരി 3/426)

വിത്റിൽ നിന്ന് കൂടിയത് പതിനൊന്ന് റക്അത്താണെന്നതിന് കർമ്മശാസ്ത്ര പണ്ഡിതന്മാർ ഈ ഹദീസാണ് രേഖയായി എടുത്തു കാണിക്കുന്നത്.  ഇബ്നു ഹജർ(റ) എഴുതുന്നു:

( وأكثره إحدى عشرة ) ركعة للخبر المتفق عليه عن عائشة وهي أعلم بحاله من غيرها { ما كان رسول الله صلى الله عليه وسلم يزيد في رمضان ولا في غيره على إحدى عشرة ركعة } (تحفة: ٢٢٥/٢)

വിത്റിൽ നിന്ന് കൂടിയത് പതിനൊന്ന് റക്അത്തുകളാണ് . "നബി(സ) റമളാനിലും അല്ലാത്തപ്പോഴും പതിനൊന്നിനെക്കാൾ വർദ്ദിപ്പിക്കാറുണ്ടായിരുന്നില്ല" എന്ന, നബി(സ) യുടെ അവസ്ഥ മറ്റുള്ളവരേക്കാൾ കൂടുതലായി അറിയുന്ന, ആഇഷ ബീവി(റ)യിൽ നിന്ന് ഇമാം ബുഖാരി(റ)യും മുസ്ലിമും (റ)യും നിവേദനം ചെയ്ത ഹദീസാണ് അതിനു പ്രമാണം.(തുഹ്ഫ 2/225)
   പ്രസ്തുത ഹദീസിൽ പരമാർഷിച്ച നിസ്കാരം തറാവീഹല്ലെന്നു ഇനിപ്പറയുന്ന കാര്യങ്ങളുടെ വെളിച്ചത്തിൽ നമുക്ക് വ്യക്തമാകുന്നു:

Moosa sonkal

ഒന്ന്: പതിനൊന്ന് റക്അത്ത് നബി(സ) നിസ്കരിച്ചിരുന്നതിന്റെ രൂപം അതെ ഹദീസിന്റെ ബാക്കി ഭാഗത്ത് ആഇഷ(റ) തന്നെ വിശദീകരിക്കുന്നുണ്ട്. അതിങ്ങനെ:   

يصلي أربعا فلا تسل عن حسنهن وطولهن ، ثم يصلي أربع فلا تسل عن حسنهن وطولهن، ثم يصلي ثلاث،

നബി(സ) നാല് റക്അത്ത് നിസ്കരിക്കും. അതിന്റെ ദൈർഘ്യത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും നീ ചോദിക്കേണ്ട.പിന്നെ നാല് റക്അത്ത് നിസ്കരിക്കും. അതിന്റെ ദൈർഘ്യത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും നീ ചോദിക്കേണ്ട. പിന്നെ മൂന്ന് റക് അത്ത് നിസ്കരിക്കും".

അപ്പോൾ 4,4,3 എന്നിങ്ങനെയാണ് നബി(സ) പതിനൊന്ന് റക്അത്ത് നിസ്കരിച്ചിരുന്നതെന്ന് ആഇഷ(റ) തന്നെ വിശദീകരിക്കുന്നു. ഇങ്ങനെ നിസ്കരിക്കാവുന്ന നിസ്കാരം വിത്റാണ്. തറാവീഹല്ല. തരാവീഹ് ഈരണ്ട് ഈരണ്ട്  റക്അത്തായി നിസ്കരിക്കൽ നിർബന്ധമാണ്‌. നാല് റക്അത്തുകൾ ഒന്നിച്ചു നിസ്കരിക്കാൻ പറ്റില്ല. നാല് മദ്ഹബുകളും ഈ വിഷയത്തിൽ ഒറ്റക്കെട്ടാണ്. തറാവീഹ് എട്ടാണെന്ന് വാദിക്കുന്നവർ പോലും അങ്ങനെയാണ് ചെയ്യുന്നതും. ഈ ഹദീസ് തറാവീഹിന്നു പ്രമാണമാക്കുന്നവർ 4,4,3 എന്നിങ്ങനെയല്ലെ നിസ്കാരിക്കേണ്ടത്?. എന്തുകൊണ്ടവർ അതിൽ നബി(സ)യുടെ മാത്രക സ്വീകരിക്കുന്നില്ല?!!!.
Moosa sonkal
    ഇമാം നവവി(റ) എഴുതുന്നു: 

التراويح عشرون ركعة بعشر تسليمات، قلت : فلو صلى أربعا بتسليمة ، لم يصح،  ذكره القاضي حسين في  الفتاوى، لأنه خلاف المشروع ، وينوي التراويح ، أو قيام رمضان،  ولا يصح بنية مطلقة ، بل ينوي ركعتين من التراويح في كل تسليمة . والله أعلم . (روضة الطالبين: ٣٣٤/١)

 തറാവീഹ് പത്ത് പ്രാവശ്യം സലാം വീട്ടി ഇരുപത് റക്അത്താണ്. അപ്പോൾ ഒരാൾ നാല് റക്അത്തുകൾ ഒന്നിച്ചു നിസ്കരിച്ചാൽ അത് സാധുവാകുന്നതല്ല.കാരണം അതിൽ വന്നതിന്റെ മാറ്റമാണ്. തറാവീഹ് എന്നോ ഖിയാമുറമളാൻ എന്നോ അവൻ നിയ്യത്ത് ചെയ്യണം. നിരുപാധികമുള്ള നിയ്യത്തുകൊണ്ട് അത് സാധുവാകുന്നതല്ല. പ്രത്യുത ഓരോ സലാം വീട്ടിയാലും തറാവീഹിൽ നിന്നുള്ള രണ്ടു റക്അത്തിനെ അവൻ കരുതണം.(റൗളത്തുത്ത്വാലിബീൻ  1/334)
   "അത് മതത്തിൽ വന്നതിന്റെ മാറ്റമാണ്" എന്ന പരമാർശത്തെ അധികരിച്ച് ഇമാം ഖൽയൂബി(റ) എഴുതുന്നു:

قوله : ( لأنه خلاف المشروع ) أي مع تأكد هذه بطلب الجماعة فيها فأشبهت الفرائض ، فلا تغير عن الإجماع الوارد فيها ، وبذلك فارقت جواز جمع سنة الظهر ونحوها مما مر .(حاشيتا قليوبي ٢١٧/١)

തറാവീഹിൽ ജമാഅത്ത് സുന്നത്തായതിനാൽ ഫർള്  നിസ്കാരങ്ങളോടാണ് അതിനു സാദ്രശ്യമുള്ളത്. അതിനാൽ അത് എപ്രകാരമാണോ മുസ്ലിം ലോകം നിർവഹിച്ചുവന്നത്  അതിൽ മാറ്റം വരുത്താൻ പറ്റില്ല. ള്വുഹ്റിന്റെ സുന്നത്തും മറ്റും ഒന്നിച്ച് നിസ്കരിക്കാമെന്നതുമായി ഈ വീക്ഷണം തറാവീഹിനെ മാറ്റി നിർത്തുന്നു.(ഖൽയൂബി 1/217)

അപ്പോൾ തറാവീഹ് രണ്ടു റക്അത്തുകളായി തന്നെ നിർവഹിക്കണം. നാല് ഒന്നിച്ച് പറ്റില്ല. മുസ്ലിം ലോകത്തിന്റെ ഇജ്മാഅ അതാണ്‌. ആഇഷ(റ)യുടെ ഹദീസിൽ പറഞ്ഞത് സമ്പൂർണ്ണമായ നിലയിൽ നബി(സ) നാല് റക്അത്തുകൾ നിസ്കരിക്കും, പിന്നെ നാല് നിസ്കരിക്കും, പിന്നെ മൂന്നു നിസ്കരിക്കും എന്നാണല്ലോ. അതിനാൽ അത് തര്രാവീഹാകാൻ തരമില്ല. വിത്റാകാനേ തരമുള്ളൂ. വിത്ര്ർ അപ്രകാരം നിസ്കരിക്കാവുന്നതാണ്.

Moosa sonkal

രണ്ട്: ഇതേ ഹദീസിന്റെ അവസാനത്തിൽ മഹതിയായ ആഇഷ(റ) പറയുന്ന ഭാഗം ശ്രദ്ദേയമാണ്.

فقلت يا رسول الله أتنام قبل أن توتر؟ قال :((يا عائشة إن عيني تنامان، ولا ينام قلبي )).(صحي البخاري: ١٨٧٤)

"അപ്പോൾ ഞാൻ  ചോദിച്ചു: വിത്റ് നിസ്കരിക്കുന്നതിന്റെ മുമ്പ് നിങ്ങൾ ഉറങ്ങുകയാണോ?". നബി(സ) പറഞ്ഞു: "ആഇഷാ! നിശ്ചയം എന്റെ രണ്ടു കണ്ണുകൾ ഉറങ്ങും. എന്റെ ഹ്രദയം ഉറങ്ങുകയില്ല".
    ഹദീസിൽ പറഞ്ഞ 11 വിത്റാണെന്ന് ആഇഷാബീവി(റ) യുടെ ഈ ചോദ്യം വ്യക്തമാക്കുന്നു. കാരണം 'ഫഖുൽത്തു' എന്ന വാക്കിലെ ഫാഇന്റെ ശേഷം പറയുന്ന വിഷയം തന്നെയായിരിക്കും ഫാഇന്റെ മുമ്പ് പറഞ്ഞ വിഷയവും. ഫാഇന്റെ ശേഷം പറഞ്ഞ വിഷയം വിഷയം വിത്റാണല്ലോ. അതിനാല ഫാഇന്റെ മുമ്പ് പറഞ്ഞ വിഷയവും വിത്റാണ്. റമളാനിലും  അല്ലാത്തപ്പോഴും വിത്റ് പതിനൊന്നിൽ കൂടുതൽ നബി(സ) നിസ്കരിക്കാറില്ല എന്നർത്ഥം. വിത്റ് നിസ്കരിക്കാതെ ഉറങ്ങാൻ പോകുന്ന ഭർത്താവിനെ വിത്റിന്റെ കാര്യം ഉണർത്തുകയാണ് മഹതി ചെയ്യുന്നത്. അതിനുള്ള കാരണം പണ്ഡിതന്മാർ വിവരിക്കുന്നതിങ്ങനെയാണ്:

Moosa sonkal

قال فى الإكمال عن القاضي عياض: لما رأته أنه ينام قبل أن يوتر، وعهدت من أبيها العكس على ما علم، وكانت صغيرة ليس عندها كبير علم، ظنت أن فعل أبيها لا يجوز غيره سألت، فأجابها بذلك.(بذل المجهود: ١٠٦/٧)

മഹാനായ ഖാളീ ഇയാളീ(റ) നെ ഉദ്ദരിച്ച് 'ഇക്മാൽ' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം കാണാം: വിത്റ് നിസ്കരിക്കുന്നതിനു മുമ്പ് നബി(സ) ഉറങ്ങാൻ പോകുന്നത് മഹതി കാണുകയും തന്റെ പിതാവിന്റെ സമ്പ്രദായം ഇതിന്റെ മാറ്റമാണെന്നു മഹതി മനസ്സിലാക്കുകയും ചെറു പ്രായമായതിനാൽ അതിന്റെ മാറ്റം പ്രവർത്തിക്കാൻ പറ്റുകയില്ലെന്ന് മഹതി അനുമാനിക്കുകയും ചെയ്തതിനാലാണ് മഹതി അപ്രകാരം ചോദിച്ചത്. അപ്പോൾ നബി(സ) മേൽ പറഞ്ഞ പ്രകാരം പ്രതിവചിച്ചു. (ബദ് ലുൽ മജ്ഹൂദ്‌ 7/106)
     ഉറങ്ങുന്നതിനു മുമ്പ് വിത്റ് നിസ്കരിക്കുന്നവരായിരുന്നു ആഇഷ(റ)യുടെ പിതാവ് സിദ്ദീഖ്(റ). ഉറക്കം കാരണമായി വിത്റ് നഷ്ടപ്പെടാനുള്ള സാധ്യത പരിഗണിച്ചാണ് മഹാൻ അപ്രകാരം ചെയ്തിരുന്നത്. തന്റെ പിതാവിൽ നിന്ന് താൻ മനസ്സിലാക്കിയ സമ്പ്രദായത്തിന്നെതിരായി ഭർത്താവ് ചെയ്യുന്നത് കണ്ടപ്പോഴാണ് മഹതി അപ്രകാരം ചോദിച്ചത്. അപ്പോൾ നബി(സ) വിശദീകരിച്ചു. വിത്റ് നിസ്കരിക്കാതെ ഉറങ്ങിയത് കൊണ്ട്  ഇന്റെ വിത്റ് നഷ്ടപ്പെടുന്നതല്ല. കാരണം എൻറെ രണ്ട്   കണ്ണുകൾ മാത്രമേ ഉറങ്ങൂ. എൻറെ ഹ്രദയം ഉറങ്ങുകയില്ല. മഹാനായ ഇബ്നുഅല്ലാൻ(റ) എഴുതുന്നു:

قال محمد بن علان الصديقي رحمه الله: (فقلت يا رسول الله أتنام قبل أن توتر) استفهام لبيان حكمة النوم قبله، مع أن النوم ربما يغلب على النائم، فيؤدي النوم قبله إلى فواته، (فقال) مرشدا للفرق بينه وبين باقي الأمة((إن عيني تنامان، ولا ينام قلبي)).(دليل الفالحين: ٦٥٩/٣)

Moosa sonkal

"വിതര്റ നിസ്കരിക്കുന്നതിനു മുമ്പ് ഉറങ്ങുന്നതിലെ യുക്തിയെ കുറിച്ചാണ് മഹതി അന്വേഷിക്കുന്നത്. കാരണം ചിലപ്പോൾ ഉറക്ക് അതിജയിച്ച് വിത്റ് നഷ്ടപ്പെടാൻ സാധ്യതയുണ്ടല്ലോ. അപ്പോൾ തനിക്കും മറ്റുള്ളവർക്കുമിടയിൽ നിലനില്ക്കുന്ന അന്തരം സൂചിപ്പിച്ച് അവിടുന്ന് പറഞ്ഞു: "നിശ്ചയം എൻറെ രണ്ട് കണ്ണുകൾ ഉറങ്ങും. എൻറെ ഹ്രദയം ഉറങ്ങുകയില്ല". (ദലീലുൽ ഫാലിഹീൻ 3/659)
     അനുയായികളിൽ പലരോടും ഉറങ്ങുന്നതിനു മുമ്പ് വിത്റ് നിസ്കരിക്കാൻ നബി(സ) നിർദ്ദേശിച്ചിട്ടുണ്ട്. അതിന്റെ വെലിച്ചത്തിലുമാവാം മഹതിയുടെ പ്രസ്തുത ചോദ്യം. ഇബ്റാഹീം ബൈജൂരി(റ) എഴുതുന്നു: 

قال إبراهيم البيجوري: (قوله: أتنام قبل أن توتر) أي مع أنك أمرت بعض أصحابك كأبي هريرة بالوتر قبل النوم مخافة أن يغلبه النوم، فيفوته الوتر.(المواهب اللدنية على الشمائل المحمدية: ١٤٧)

ഉറക്ക് അതിജയിച്ചു പോകുന്നതിനാൽ വിത്റ് നഷ്ടപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് അബൂഹുറൈറ(ര)യെ  പോലുള്ള അങ്ങയുടെ അനുയായികളിൽ ചിലരോട് ഉറങ്ങുന്നത്നു മുമ്പ്   വിത്റ് നിസ്കരിക്കാൻ അങ്ങ് കല്പ്പിച്ചിട്ടുണ്ടല്ലോ. അതോടപ്പം വിത്റ് നിസ്കരിക്കാതെ നിങ്ങൾ ഉറങ്ങുകയാണോ എന്നർത്ഥം. (അൽമവാഹിബുല്ലദുന്നിയ്യ പേ 147)

ഈ ഹദീസിന്റെ വിവരണത്തിൽ ഇബ്നു ഹജർ(ര) എഴുതുന്നു:

وفيه كراهة النوم قبل الوتر لاستفهام عائشة عن ذلك ، كأنه تقرر عندها منع ذلك(فتح الباري ٥٢/٤)

Moosa sonkal

ആഇഷ(റ)യുടെ അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത് വിത്റ് നിസ്കരിക്കാതെ ഉറങ്ങൾ കറാഹത്താണെന്നാണ്. അത് പാടില്ലെന്ന് മഹതി മനസ്സിലാക്കിയിരിക്കാം. (ഫത്ഹുൽ ബാരി  4/52)
    ഇത് കൊണ്ടും ഹദീസിൽപ്പറഞ്ഞ 11 വിത്റാണെന്ന് വ്യക്തമാവുന്നു. റമളാൻ ഇബാദത്തുകൾ വർദിപ്പിക്കേണ്ട മാസമായതിനാൽ റമളാനേതര മാസങ്ങളിൽ നിസ്കരിക്കുന്നതിനേക്കാൾ കൂടുതൽ റക്അത്തുകൾ റമളാനിൽ  നബി(സ) വിത്റ് നിസ്കരിക്കാറുണ്ടാകുമെന്ന ധാരണയാണ് അബൂസലമ(റ) യുടെ ചോദ്യത്തിന്നാധാരം. അപ്പോൾ "റമളാനിലും അല്ലാത്തപ്പോഴും പതിനൊന്നിനെക്കാൾ നബി(സ) വർദ്ദിപ്പിക്കാറില്ല" എന്ന പ്രസ്ഥാവനയിലൂടെ ചോദ്യകർത്താവിന്റെ പ്രസ്തുത ധാരണ മഹതിയായ ആഇഷ(റ) തിരുത്തുകയായിരുന്നു.
     വിത്റിനെ കുറിച്ചുള്ള ഏതു ചോദ്യത്തിനും  മറുവടി പൂരിപ്പിക്കാൻ അർഹതപ്പെട്ടവർ മഹതിയായ ആഇഷബീവി(റ) തന്നെയാണ്. കാരണം അത്രമാത്രം ബന്ധം വിത്റു മായി മഹതിക്കുണ്ട്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു: 

Moosa sonkal

عن عائشة قالت كان النبي صلى الله عليه وسلم يصلي وأنا راقدة معترضة على فراشه فإذا أراد أن يوتر أيقظني فأوترت(بخاري: ٤٨٢)

ആഇഷ(റ) യിൽ നിന്ന് നിവേദനം: "ഞാൻ നബി(സ)യുടെ വിരിപ്പിൽ വിലങ്ങനെ കിടന്നുറങ്ങുമ്പോൾ നബി(സ) നിസ്കരിക്കുകയായിരിക്കും. അങ്ങനെ നബി(സ) വിത്റ് നിസ്കരിക്കാനുദ്ദേശിച്ചാൽ എന്നെ ഉണർത്തും അപ്പോൾ ഞാൻ വിത്റ് നിസ്കരിക്കും". (ബുഖാരി: 482)

ഈ ഹദീസിൽ നിന്ന് ലഭിക്കുന്ന പാഠങ്ങൾ ഇവയാണ്.
      (1)-വിത്റിന്നു മുമ്പ് വിത്റല്ലാത്ത നിസ്കാരം നബി(സ) നിർവഹിച്ചിരുന്നു.
      (2)-ആഇഷ(റ) ഉറങ്ങുമ്പോൾ ചില നിസ്കാരങ്ങൾ നബി(സ) നിർവഹിച്ചിരുന്നു.
      (3)- ഉറങ്ങുന്നതിനു മുമ്പ് നബി(സ) വിത്റ് നിസ്കരിക്കാറുണ്ട്.
      (4)- ഉറങ്ങുന്ന വ്യക്തിക്ക് നിസ്കരിച്ചുകൊണ്ടിരിക്കുന്ന ആളുടെ നിസ്കാരത്തിന്റെ എണ്ണം പറയാൻ കഴിയാത്തത് കൊണ്ട് അതിന്റെ എണ്ണം ആഇഷാബീവി(റ) പറഞ്ഞിട്ടില്ല.
      (5)- തറാവീഹിന്റെ ജമാഅത്ത് നടന്ന വർഷത്തെ അവസാനത്തെ 7 രാത്രികൾക്ക്‌ മുമ്പുള്ള 23 രാത്രികളിലും ആഇഷ(റ) ഉറങ്ങുമ്പോൾ വിത്റിന്നു മുമ്പ് നിസ്കരിക്കുന്ന പതിവ് നബി(സ)ക്കുണ്ടാകാവുന്നതാണ്.
      (6)- ഈ സഹചര്യത്തിൽ ആഇഷ(റ) ഉറങ്ങുമ്പോഴുള്ള നബി(സ) യുടെ നിസ്കാരത്തിൽ റമളാൻ സ്പെഷ്യൽ നിസ്കാരം ഉണ്ടാകാവുന്നതാണ്.
      (7)- നബി(സ) വീട്ടില് വെച്ച് 23 രാത്രികളിൽ തറാവീഹ് നിസ്കരിക്കുമ്പോൾ ആഇഷബീവി(റ) അതുമാത്രം കാണാതിരിക്കുകയും അങ്ങനെ വിത്റിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുവടി പറയാൻ യോഗ്യയാവുകയും ചെയ്യാവുന്നതാണ്. ഈ ഹദീസുമായി ബന്ധപ്പെട്ട് ഇത്തരം സാധ്യതകൾ നിലനിൽക്കുമ്പോൾ തറാവീഹ് ഏട്ടാണെന്നതിനു രേഖയായി അതിനെ സ്വീകരിക്കാൻ പറ്റില്ല.
     ആഇഷ(റ) അങ്ങനെ ചോദിച്ചത് 11 റക്അത്ത് നിസ്കരിച്ച ശേഷം നബി(സ) ഉറങ്ങാൻ പോകുമ്പോഴാണെന്ന് വിചാരിക്കാൻ തരമില്ല. കാരണം 11 നിസ്കരിച്ചാൽ അത് വിത്റായി പരിഗണിക്കുമല്ലോ. ഒരു രാത്രിയില രണ്ട് വിത്റില്ലെന്നു നബി(സ) പ്രഖ്യാപിച്ചതാണ്. ഇതിനു പുറമേ "എന്റെ കണ്ണുകള ഉറങ്ങും ഹ്രദയം ഉറങ്ങുകയില്ല"  എന്ന നബി(സ)യുടെ വിശദീകരണം ചോദ്യവുമായി യൊജിക്കുകയുമില്ല. അല്ലെങ്കിൽ ആഇഷാബീവി(റ) യുടെ ചോദ്യത്തെ "വിത്റ് നിസ്കരിക്കുന്നതിനു മുമ്പ് നിങ്ങൾ ഉറങ്ങാറുണ്ടോ" എന്ന അർത്ഥത്തിൽ വിലയിരുത്തെണ്ടി വരും.
     മൂന്ന്: "റമളാൻ അല്ലാത്തപ്പോഴും" എന്നർത്ഥം കാണിക്കുന്ന 'വലാ ഫീ ഗൈരിഹി' (ولا فى غيره) എന്ന ആഇഷ(റ)യുടെ പരമാർശവും ആ നിസ്കാരം റമളാനിൽ മാത്രമുള്ള തറാവീഹല്ലെന്നു വ്യക്തമാക്കുന്നു. തറാവീഹ് റമളാനിൽ മാത്രമുള്ള നിസ്കാരമാണെന്ന് പ്രമാണബദ്ദമായി നേരത്തെ സമർത്ഥിച്ചതാണ്‌. മറിച്ച് റമളാനിലും അല്ലാത്ത മാസങ്ങളിലും നിർവഹിക്കപ്പെടുന്ന വിത്റിനെ കുറിച്ചാണ് മഹതിയുടെ പരാമർശം.
    നാല്: ഇമാം മുസ്ലിം(റ) നിവേദനം ചെയ്തൊരു ഹദീസിൽ ഇപ്രകാരം കാണാവുന്നതാണ്.   

عن سعيد بن هشام بن عامر قال: يا أم المؤمنين أنبئيني عن وتر رسول الله صلى الله عليه وسلم فقالت كنا نعد له سواكه وطهوره فيبعثه الله ما شاء أن يبعثه من الليل فيتسوك ويتوضأ ويصلي تسع ركعات لا يجلس فيها إلا في الثامنة فيذكر الله ويحمده ويدعوه ثم ينهض ولا يسلم ثم يقوم فيصل التاسعة ثم يقعد فيذكر الله ويحمده ويدعوه ثم يسلم تسليما يسمعنا ثم يصلي ركعتين بعد ما يسلم وهو قاعد وتلك إحدى عشرة ركعة يا بني، فلما أسن  وأخذه اللحم أوتر بسبع وصنع في الركعتين مثل صنيعه الأول فتلك تسع يا بني.(مسلم: ١٢٣٣)

സഈദുബ്നുഹിശാം(റ) പറയുന്നു: സത്യവിശ്വാസികളുടെ മതാവായവരേ! നബി(സ)യുടെ വിത്റിനെ കുറിച്ച് എനിക്കൊന്നു പറഞ്ഞുതരൂ. അപ്പോൾ ആഇഷ(റ) പറഞ്ഞു: "ഞങ്ങൾ നബി(സ)ക്ക് ശുദ്ദിവരുത്താനുള്ള  വെള്ളവും മിസ്വാക്കും ഒരുക്കിക്കൊടുക്കുമായിരുന്നു.അല്ലാഹു ഉദ്ദേശിച്ചത്ര ഉറങ്ങിയ ശേഷം നബി(സ) എണീറ്റ്‌ മിസ്‌വാക്ക് ചെയ്യുകയും അംഗശുദ്ദി വരുത്തി ഒമ്പത് റക്അത്ത് നിസ്കരിക്കുകയും ചെയ്യും. അതിൽ എട്ടാമത്തെ റക്അത്തിൽ മാത്രമേ നബി(സ) ഇരിക്കാറുള്ളൂ. ആ ഇരുത്തത്തിൽ നബി(സ) അല്ലാഹുവിനെ സ്മരിക്കുകയും അല്ലാഹുവിനു സ്തുതി പറയുകയും അല്ലാഹുവോട് പ്രാർത്ഥിക്കുകയും ചെയ്യും. പിന്നീട് എണീക്കും സലാം വീട്ടുകയില്ല. പിന്നെ നിന്ന് ഒമ്പതാമത്തെ റക്അത്ത് നിസ്കരിക്കും.പിന്നെ ഇരുന്നു ദിക്റും ഹംദും ഉരുവിടുകയും പ്രാർത്ഥിക്കുകയും ചെയ്യും.പിന്നീട് ഞങ്ങൾ കേൾക്കും വിധം സലാം വീട്ടും. പിന്നീട് സലാം വീട്ടിയ ശേഷം ഇരുന്നു രണ്ടു റക്അത്ത് നിസ്കരിക്കും.  എന്റെ കുഞ്ഞിമോനെ! അതാണ്‌ പതിനൊന്നു റക്അത്തുകൾ. നബി(സ)ക്ക് പ്രായമായപ്പോൾ ഏഴ് റക്അത്ത് വിത്റ് നിസ്കരിക്കും. രണ്ടു റക്അത്തുകളിൽ ആദ്യത്തേതിൽ ചെയ്തത് പോലെ ചെയ്യും. എന്റെ കുഞ്ഞിമോനെ അതാണ്‌ ഒമ്പത് റക്അത്തുകൾ...". (മുസ്ലിം 1233)           

വിത്റിനെ കുറിച്ചാണ് ഈ ഹദീസിൽ ആഇഷ(റ)യോട് ചോദ്യമുള്ളത്. പതിനൊന്നു റക്അത്തുകൾ നബി(സ) നിസ്കരിക്കുന്ന രൂപം വിശദീകരിച്ച് അതാണ്‌ പതിനൊന്ന് റക്അത്തുകൾ എന്ന് മഹതി തന്നെ പ്രസ്താവിക്കുന്നു. അപ്പോൾ ആഇഷ(റ) പറയുന്ന പതിനൊന്ന് വിത്റാണെന്ന്   ഇതിൽ നിന്ന് വ്യക്തമാണ്.
     അഞ്ചു: ഇമാം അഹ്മദ്(റ), ഇമാം ബൈഹഖി(റ),ഇമാം അബൂദാവൂദ് (റ) തുടങ്ങിയവർ നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം:

عن عبد الله بن أبي قيس قال: قلت لعائشة رضي الله عنها بكم كان رسول لله صل الله عليه وسلم يوتر؟ قالت: (( كان يوتر باربع وثلاث وست وثلاث،وثمان وثلاث، وعشر وثلاث، ولم يكن يوتر بانقص من سبع، ولا بأكثر من ثلاث عشرة ))(أبو داود: ١١٥٥، مسند أحمد: ٢٤٠٠٤، السنن الكبري للبيهقي: ٢٨/٣)

അബ്ദുല്ലഹിബ്നുഅബീഖൈസ്(റ) ൽ നിന്ന് നിവേദനം : നബി(സ) എത്ര റക്അത്താണ് വിത്റ് നിസ്കരിച്ചിരുന്നതെന്ന് മഹതിയായ ആഇഷ(റ)യോട് ഞാൻ ചോദിച്ചു: "നാലും മൂന്നും,ആറും മൂന്നും, എട്ടും മൂന്നും,പത്തും മൂന്നും എന്നിങ്ങനെ നബി(സ) വിത്റ് നിസ്കരിക്കാറുണ്ടായിരുന്നു. എഴിനേക്കാൾ കുറഞ്ഞും പതിമൂന്നിനെക്കാൾ കൂടിയും നബി(സ) വിത്റ് നിസ്കരിക്കാറുണ്ടായിരുന്നില്ല". (അബൂദാവൂദ് 1155,മുസ്നദ് അഹ്മദ്  24004, സുനൻ 3/26)Moosa sonkal
   ആഇഷ(റ)യുടെ സംസാരം വിത്റിനെ കുറിച്ചാണെന്ന് ഈ ഹദീസും വ്യക്തമാക്കുന്നു. എന്നാൽ നബി(സ) പതിനൊന്നിനെക്കാൾ വർധിപ്പിക്കാറുണ്ടെന്ന്  ഈ ഹദീസിൽ ആഇഷാബീവി(റ) തന്നെ പ്രസ്താവിക്കുന്നു. അതിനാൽ ചിലപ്പോൾ പതിനൊന്നും ചിലപ്പോൾ പതിമൂന്നും നിസ്കരിക്കാറുണ്ടെന്നാണ് മഹതിയുടെ വിവക്ഷയെന്നു വെച്ച് അവരുടെ രണ്ട് പ്രസ്താവനകൾ ഐക്യപ്പെടുത്തേണ്ടതുണ്ട്. 

ആറ്: തറാവീഹ് ഏട്ടാണെന്നതിന് ആഇഷ (റ)യുടെ ഹദീസ് രേഖയല്ല. കാരണം പതിനൊന്നിൽ ഏഴ് വിത്റും നാല് തറാവീഹും ആകാമല്ലോ. എഴിൽ കുറച്ച് നബി(സ) വിത്റ് നിസ്കരിക്കാറില്ലെന്നു മഹതി തന്നെ പ്രസ്താവിക്കുമ്പോൾ വിശേഷിച്ചും. 

Moosa sonkal

ഏഴ്: ഇമാം മാലിക്(റ) ;മുവത്വയി'ൽ വിത്റിന്റെയും ഖിയാമു റമളാനിന്റെയും അദ്ധ്യായങ്ങൾ വെവ്വെറെയുണ്ട്. എന്നിരിക്കെ ആ ഇഷബീവി(റ) യുടെ ഈ ഹദീസ് അദ്ദേഹം കൊണ്ടുവന്നത് വിത്റിന്റെ അധ്യായത്തിലാണ്. ഖിയാമുറമളാനിന്റെ അധ്യായത്തിലല്ല. ഖിയാമുറമളാനിൽ അദ്ദേഹം കൊണ്ട്വന്നിരിക്കുന്നത് ഉമർ(റ) ഹദീസാണ്. ഇമാം മാലിക്(റ) മുഖേന മാത്രമാണ് ഇമാം ബുഖാരി(റ)ക്കും ഇമാം മുസ്ലിമി(റ)നും ആഇഷാബീവി(റ)യുടെ ഈ ഹദീസ് ലഭിക്കുന്നത്.അതിനാൽ പ്രസ്തുത ഹദീസിലെ ചർച്ചാവിഷയം വിത്റാണെന്ന് ഇമാം മാലിക്(റ) ഹദീസിനു നൽകിയ തല വാചകം വ്യക്തമാകുന്നു.
    ഇമാം ബുഖാരി(റ) പ്രസ്തുത ഹദീസ് തറാവീഹിന്റെ അധ്യായത്തിൽ കൊടുത്തത് റമളാനാണെങ്കിലും വിത്റ് പതിനൊന്ന് റക്അത്ത് തന്നെയാണെന്നും റമളാനായതിനാൽ അതിന്റെ എണ്ണത്തിൽ വർദ്ദനവില്ലെന്നും പടിപ്പിക്കാനാകാം. അതിനാൽ പരാമ്രഷ്ട ഹദീസിലെ ചർച്ചാ വിഷയം ത്റാവീഹാണെന്ന് അത് രേഖയാക്കാൻ പറ്റില്ല. 

എട്ട്: ഉമർ(റ) ന്റെ വഫാത്തിനു ശേഷമാണ്  ആഇഷ(റ)യുടെ മരണം. അതിനാൽ മദീനാ പള്ളിയിൽ ഉമർ(റ) ന്റെ നിർദേശ പ്രകാരം  ഉബയ്യുബ്നുകഅബ്(റ)ന്റെ നേത്രത്വത്തിൽ സ്വഹാബികിറാം(റ) ഐക്യകണ് ണ്ടേന ഇരുപത് റക്അത്ത് തറാവീഹ് നിസ്കരിച്ചത് മഹതിയായ ആഇഷ(റ)യുടെ ജീവിതകാലത്താണെന്ന കാര്യം തീർച്ചയാണ്.  നബി(സ) എട്ട് റകഅത്ത് മാത്രമാണ്  തറാവീഹ് നിസ്കരിച്ചതെന്നും പരിശുദ്ദ റമളാൻ മാസത്തിൽ, ശാരീരിക ആരാധനകളിൽ ഏറ്റവും ശ്രേഷ്ടമായ നിസ്കാരത്തിൽ, ഒറ്റയടിക്ക് 12 റക്അത്ത്  സ്വഹാബാകിറാം(റ) കടത്തിക്കൂട്ടിയതാണെന്നും മഹതിക്കുറപ്പുണ്ടെങ്കിൽ അവരുടെ പ്രവർത്തനത്തെ മഹതി ചോദ്യംചെയ്യുകയും നബി(സ) തറാവീഹ് നിസ്കരിച്ചത് ഏട്ടാണെന്ന് അവർ വെട്ടിതുറന്നു പറയുകയും ചെയ്യുമെന്ന കാര്യം തീച്ചയാണ്. മഹതിയുടെ ചരിത്രം അതാണ്‌ നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ അതുണ്ടായിട്ടില്ല. അതിനാൽ തറാവീഹ് ഇരുപതാണെന്നതിൽ മഹതിയും ഉമർ(റ)ന്റെയും സ്വഹാബത്തിന്റെയും പ്രവർത്തനത്തോട് യോജിച്ചുവെന്നു മനസ്സിലാക്കാം.

ഒമ്പത്: "മാകാന യസീദു" എന്ന ആഇഷബീവി(റ)യുടെ പരമാർശം തര്ക്ക ശാസ്ത്രന്ജരുടെ വീക്ഷണത്തിൽ 'ദാഇമ  മുത്ഥ് ലഖ' യാണ്. കാരണം ദവാമിനെ കുറിക്കാൻ 'കാന' വരാറുണ്ട്. അപ്പോൾ 'കാനയസീദു' എന്ന് പറഞ്ഞാൽ എപ്പോഴും വർദ്ദിപ്പിക്കും എന്നർത്ഥം ലഭിക്കും. അതിന്റെ നിഷേധ്യവാക്യം 'മുത്ഥ് ലഖ ആമ്മ' യാണ്. അപ്പോൾ എപ്പോഴും വർദ്ദിപ്പിക്കാറില്ല എന്നാണു ഹദീസിനർത്ഥം.  'മായസീദു' എന്ന് പറയാതെ 'മാകാന യസീദു' എന്ന് പറഞ്ഞത് അതിന്നാവാം. ചിലപ്പോഴൊക്കെ പതിനൊന്നിനെക്കാൾ  വർദ്ദിപ്പിക്കാറുണ്ടെന്ന് അത് കാണിക്കുന്നു. "സൈദിനെ എപ്പോഴും അങ്ങാടിയിൽ കാണാറില്ല" എന്ന് പറയുന്നത് അവനെ ചിലപ്പോൾ അങ്ങാടിയിൽ കാണുന്നതിനു എതിരല്ലല്ലോ. ഇതനുസരിച്ച് വേണം നബി(സ) പതിമൂന്നും വിത്റ് നിസ്കരിക്കാറുണ്ടെന്ന ആഇഷബീവി(റ)യുടെ തന്നെ പ്രസ്താവനയെ ഈ ഹദീസുമായി ഐക്യപ്പെടുത്താൻ. അതിനാൽ റമളാനിൽ നബി(സ) ഇരുപത് തറാവീഹ് നിസ്കരിക്കുന്നതിനു ആഇഷാബീവി(റ)യുടെ പ്രസ്താവം ഒരിക്കലും എതിരല്ല. 

Moosa sonkal

പത്ത്: ആഇഷ(റ)യുടെ പ്രസ്തുത പ്രസ്താവം അവരുടെ അറിവനുസരിച്ച് മാത്രമുള്ളതാണ്. അതിനാൽ നബി(സ) ഇരുപത് തറാവീഹ് നിസ്കരിക്കുന്നതിനു അതെതിരല്ല.ഇതിനൊരു ഉദാഹരണം പറയാം: ഇമാം തുർമുദി(റ) നിവേദനം ചെയ്ത രണ്ട് ഹദീസുകൾ കാണുക:

عن عائشة قالت من حدثكم أن النبي صلى الله عليه وسلم كان يبول قائما فلا تصدقوه ما كان يبول إلا قاعدا(ترمذي: ١٢)

ആഇഷാബീവി(റ) പറയുന്നു: നബി(സ) നിന്ന് മൂത്രമൊഴിച്ചിരുന്നുവെന്ന് നിങ്ങളോട് വല്ലവരും പറഞ്ഞാൽ അവരെ നിങ്ങൾ വിശ്വസിക്കരുത്. ഇരുന്നു മാത്രമായിരുന്നു നബി(സ) മൂത്രമൊഴിച്ചിരുന്നത്. (തുർമുദി: 12)

عن حذيفة قال: أتى النبي صل الله عليه وسلم سباطة قوم فبال عليها قائما،(ترمذي: ١٣)

ഹുദൈഫ(റ)യിൽ നിന്ന് നിവേദനം: "നബി(സ) ഒരു വിഭാഗത്തിന്റെ കുപ്പകുന്നിൽ ചെന്ന് നിന്ന് മൂത്രമൊഴിച്ചു". (തുർമുദി 13)

ഈ രണ്ട് ഹദീസുകൾ പണ്ഡിതന്മാർ ഐക്യപ്പെടുത്തുന്നതിങ്ങനെ:

وأجابوا عن حديث عائشة الذي أخرجه الترمذي في الباب المتقدم بأنه مستند إلى علمها ، فيحمل على ما وقع منه في البيوت . وأما في غير البيوت فلم تطلع هي عليه ، وقد حفظه حذيفة وهو من كبار الصحابة ، وعن حديثها الذي أخرجه أبو عوانة في صحيحه والحاكم قالت : ما بال رسول الله صلى الله عليه وسلم قائما منذ أنزل عليه القرآن ، بأنه أيضا مستند إلى علمها،(تحفة الأحوذي: ١٧/١)

മുൻ അധ്യായത്തിൽ ആഇഷ(റ)യിൽ നിന്ന് ഇമാം തുർമുദി(റ) ഉദ്ദരിച്ച ഹദീസിനു പണ്ഡിതന്മാർ നല്കുന്ന മറുവടി അത് അവരുടെ അറിവനുസരിച്ച് പറഞ്ഞതാണ് എന്നാണ്. അതിനാൽ വീട്ടിൽ വെച്ച് നബി(സ) സ്വീകരിച്ചിരുന്ന രീതിയാണ് മഹതി പറയുന്നത്. വീട്ടിന്റെ പുറത്ത് വെച്ച് നബി(സ) ചെയ്തത് മഹതി കണ്ടിട്ടില്ല. സ്വഹാബി പ്രമുഖരിൽപ്പെട്ട  ഹുദൈഫ(റ) അത് കണ്ടിട്ടുണ്ട്. "ഖുർആൻ അവതരിക്കൽ തുടങ്ങിയ സമയം മുതൽ നബി(സ) നിന്ന് മൂത്രമൊഴിച്ചിട്ടില്ല" എന്ന ആഇഷ(റ)യുടെ പ്രസ്താവനക്കും അതെ മറുവടി തന്നെയാണ് പണ്ഡിതന്മാർ നല്കുന്നത്. ഈ ഹദീസ് അബുഅവാന(റ)യും ഹാകിമും(റ)യും നിവേദനം ചെയ്തിട്ടുണ്ട്. (തുഹ്ഫത്തുൽ അഹ് വദി 1/17) 

Moosa sonkal

അതുപോലെ 'റമളാനിലും അല്ലാത്തപ്പോഴും നബി(സ) പതിനൊന്നിനെക്കാൾ വർദ്ദിപ്പിക്കാറില്ല' എന്ന് ആഇഷബീവി(റ) പറയുന്നത് വീട്ടിലെ കാര്യവും മഹതിയുടെ അറിവനുസരിച്ചുമാണ്. ഇമാം ശാഫിഈ(റ) പ്രസ്താവിച്ച പോലെ മഹതിയടക്കമുള്ള നബി(സ)യുടെ ഭാര്യമാരും മറ്റു ബന്ധുക്കളും ജുമുഅക്കോ ജമാഅത്തിനോ പള്ളിയിൽ പോകാറില്ലല്ലോ. അതിനാൽ പള്ളിയിൽ വെച്ച് നബി(സ) ഇരുപത് നിസ്കരിച്ചുവെന്നുപറയുന്നതുമായി മഹതിയുടെ പ്രസ്താവന ഏറ്റുമുട്ടുന്നില്ല. മുല്ലാ അലിയ്യുൽ ഖാരി ജംഉൽ വസാഇൽ എന്ന ഗ്രന്ഥത്തിൽ പറയുന്നു: 

قال القاري فى جمع الوسائل: سأله عن لياليه وقت التهجد، فلا ينافيه زيادة ما صلاه من صلاة التراويح، أو يقال: ما يزيد عندها، فلا ينافى ما ثبت عند غيرها، لأن الزيادة مقبولة، ومن حفظ حجة على من لم يحفظ اه من أو جز المسالك: ٢٣٠/٢

അബൂസലമ(റ) ആഇഷബീവി(റ) യോട് അന്വേഷിക്കുന്നത് റമളാൻ രാത്രികളിലെ തഹജ്ജുദിന്റെ സമയത്തെ പറ്റിയാണ്. അതിനാൽ മുമ്പ് നിസ്കരിച്ച തറാവീഹ്  പതിനൊന്നിനെക്കാൾ കൂടുന്നത് അതിനോടെതിരല്ല. അല്ലെങ്കിൽ ആഇഷബീവി(റ)യുടെ അടുത്ത് വെച്ച് പതിനൊന്നിനെക്കാൾ നബി(സ) വർദ്ദിപ്പിക്കാറില്ല  എന്നാണര്ത്ഥം. അതിനാൽ മറ്റുള്ളവരുടെ അടുത്ത് വെച്ച് സ്ഥിരപ്പെട്ടതിനോട് അതെതിരല്ല. കാരണം വർദ്ദനവ്‌ സ്വീകാര്യമാണ്. അറിഞ്ഞവർ അറിയാത്തവർക്കെതിരെയുള്ള പ്രമാണവുമാണ്.(ഔജസുൽ മസാലിക് 2/230)
അല്ലാമ ബൈജൂരി(റ) എഴുതുന്നു:

(قوله: كيف كانت صلوة رسول الله صل الله عليه سلم فى رمضان) أي فى لياليه وقت التحجد زيادة على ما صلاه بعد العشاء من التراويح، (المواهب اللدنية على الشمائل المحمدية: ١٤٦)

"റമളാനിൽ നബി(സ)യുടെ നിസ്കാരം എങ്ങനെയായിരുന്നു" എന്ന ചോദ്യം ഇശാഇനു ശേഷം നബി(സ) നിസ്കരിച്ച തറാവീഹിനേക്കാൾ കൂടുതലായി തഹജ്ജുദിന്റെ സമയത്ത് നിർവഹിക്കുന്ന നിസ്കാരത്തെപ്പറ്റിയാണ്‌. (അൽമവാഹിബുല്ലദുന്നിയ്യ പേ 146) 

(قوله على إحدي عشرة ركعة) أي غير مقدمة الوتر، فيكون المجموع ثلاث عشرة ركعة، وهذا بالنسبة للصلوة التي كان يصليها بعد النوم، فلا ينافيى أنه كان يصلي قبل النوم نفلا آخر غير الوتر، فلا تكون منكرة لصلوة التراويح(المواهب اللدنية : ١٤٧)

അല്ലാമ ബൈജൂരി(റ) തന്നെ പറയട്ടെ,

(قوله على إحدي عشرة ركعة) أي غير مقدمة الوتر، فيكون المجموع ثلاث عشرة ركعة، وهذا بالنسبة للصلوة التي كان يصليها بعد النوم، فلا ينافيى أنه كان يصلي قبل النوم نفلا آخر غير الوتر، فلا تكون منكرة لصلوة التراويح(المواهب اللدنية : ١٤٧)

പതിനൊന്നിനെക്കാൾ ഏറ്റാറില്ല എന്ന് പറഞ്ഞത് വിത്റിന്റെ മുന്നോടിയായി നബി(സ) നിസ്കരിക്കാറുള്ള രണ്ട് റക്അത്തുകൾ കൂടാതെയാണ്. അപ്പോൾ മൊത്തം പതിമൂന്ന് റകഅത്തുകളാകും. ഉറങ്ങിയതിനു ശേഷം നബി(സ) നിർവഹിക്കുന്ന നിസ്കാരമാണ് ഇവിടത്തെ ചർച്ചാ വിഷയം. അതിനാൽ ഉറങ്ങുന്നതിന്റെ മുമ്പ് വിത്റല്ലാത്ത മറ്റൊരു സുന്നത്ത് നിസ്കരിക്കുന്നതിനോട് മഹതിയുടെ പ്രസ്താവന എതിരല്ല. അതിനാൽ തറാവീഹ് നിസ്കാരത്തെ മഹതി നിഷേധിക്കുന്നില്ല. (അൽമവാഹിബുല്ലദുന്നിയ്യ പേ: 147)

പതിനൊന്ന്: റമളാനിൽ റമളാനേതരമാസങ്ങളേക്കാൾ വിത്റിൽ നബി(സ) വർദ്ദിപ്പിക്കാറുണ്ടാകുമെന്ന ചോദ്യകർത്താവിന്റെ ധാരണ തിരുത്താനാണ് മഹതി അപ്രകാരം പ്രസ്താവിച്ചത്. മഹതിയുടെ പ്രസ്താവനക്ക് തറാവീഹുമായി യാതൊരു ബന്ധവുമില്ല. അല്ലാമ ഖലീൽ അഹ്മദ്(റ) പറയുന്നു:

فغرضها بهذا الكلام الرد على ما يظن أنه صلى الله عليه وسلم كان يزيد فى رمضان على غيره، فلا ينافيه ما كان يصليه فى بعض الأوقات ركعتين.(بذل المجهود:١٠٥/٧ )

റമളാനിൽ അല്ലാത്തമാസങ്ങളേക്കാൾ നബി(സ) വർദ്ദിപ്പിക്കാമെന്ന ധാരണ തിരുത്താനാണ് മഹതി അപ്രകാരം പ്രസ്താവിച്ചത്. അതിനാൽ ചില സമയങ്ങളിൽ ഒരു രണ്ടു റക്അത്തും കൂടി (നബി(സ) നിസ്കരിച്ചിരുന്നുവെന്നതിനോട് മഹതിയുടെ പ്രസ്താവന എതിരല്ല. (ബദ് ലുൽ  മഝൂദു 7/105)
    അദ്ദേഹം തുടരുന്നു:

فإن هذا الحديث لا تعلق له بالتراويح لا نفيا ولا إثباتا، فكأنها صلوة أخري، والإستدلال بهاذا الحديث على أن التراويح ثمان ركعات لغو، هكذا كتب مولانا محمد يحيى المرحوم من تقرير شيخه رضي الله عنه.(بذل المجهود:١٠٥/٧ )

ആഇഷാബീവി(റ) യുടെ ഈ ഹദീസിനു തറാവീഹുമായി യാതൊരു ബന്ധവുമില്ല. തറാവീഹിനെ സ്ഥിരപ്പെടുത്തുന്നതോ നിഷേധിക്കുന്നതോ ആയി അതിനെ കാണാൻ പറ്റില്ല.അത് മറ്റൊരു നിസ്കാരമാണ്. അതിനാൽ തറാവീഹ് ഏട്ടാണെന്നതിനു അതിനെ രേഖയാക്കുന്നത് നിഷ്ഫലമാണ്. ഇപ്രകാരം മർഹൂം മൗലാനാ യഹ് യാ അദ്ദേഹത്തിനെ ശൈഖിനെ ഉദ്ദരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. (ബദ് ലുൽ മജ്ഹൂദ് 7/105) 

ഖണ്ഡനം 2
Moosa sonkal
ജാബിർ(റ) ന്റെ ഹദീസ് പലകാരണങ്ങളാലും തറാവീഹ് ഏട്ടാണെന്ന വാദത്തിനു രേഖയല്ല.
      (1) ജാബിർ(റ)ന്റെ ഹദീസ് ദുർബ്ബലമാണ്. അതിനാല അത് പ്രമാണമായി സ്വീകരിക്കാൻ പറ്റില്ല. സ്വഹാബത്തിന്റെ ഇജ്മാഇനോട് എതിരായ സ്ഥിതിക്ക് വിശേഷിച്ചും. അല്ലാമ നൈമവി(റ) ജാബിർ(റ)വിന്റെ ഹദീസ് പരമാർഷിച്ച ശേഷം പറയുന്നു: (فى إسناده لين)  അതിന്റെ പരമ്പര ബലഹീനമാണ്. നൈമവി(റ) തഅലീഖിൽ പറയുന്നു:

داره على عيسى بن جارية ثم ذكر جرح ابن معين والنسائي وأبي داود ، وتوثيق أبي زرعة وابن حبان . ثم قال : قول الذهبي إسناده وسط ليس بصواب ، بل إسناده دون وسط(تحفة الأحوذي: ٢/٣٤٩)

ഈ ഹദീസിന്റെ അച്ചുതണ്ട് ഈസബ്നുജാരിയ എന്നാ വ്യക്തിയാണ്. ഇബ്നു മഈൻ, നസാഈ,അബൂദാവൂദ് എന്നിവര് അദ്ദേഹം അയോഗ്യനാണെന്ന്  പ്രസ്താവിച്ചിട്ടുണ്ട്. അബൂസുർഅയും ഇബ്നു ഹിബ്ബാനും അദ്ദേഹം വിശ്വാസയോഗ്യനാണെന്നും പറയുന്നു. ഇതിന്റെ പരമ്പര മധ്യനിലയിലുള്ളതാണെന്ന ദഹബിയുടെ പരമാർശം ശരിയല്ല. പ്രത്യുത അതിന്റെ പരമ്പര മധ്യനിലയിലും താഴെയാണ്. (തുഹ്ഫത്തുൽ അഹ് വദി 2/349)

(2) ജാബിർ(റ) വിന്റെ ഹദീസ് പ്രബലമാണെന്ന് വന്നാൽ തന്നെ തറാവീഹിൽ നിന്ന്  ശേഷിക്കുന്ന 12 റക്അത്തുകൾ നബി(സ) വീട്ടില് വെച്ച് നിസ്കരിക്കാനുള്ള സാധ്യത തള്ളിക്കളയാവതല്ല. അലിയ്യ്ശ്ശബ്റാമുല്ലസി(റ) പറയുന്നു:

وأما البقية فيحتمل أنه صلى الله عليه وسلم كان يفعله في بيته قبل مجيئه أو بعده. (حاشية النهاية: ١٢١/٢)

ശേഷിക്കുന്ന റക്അത്തുകൾ പള്ളിയിൽ വരുന്നതിനെ മുമ്പോ ശേഷമോ നബി(സ) വീട്ടില് വെച്ച് നിസ്കരിക്കാം. (ഹാഷിയാത്തുന്നിഹായ 2/121) 

يمكن أن يكون هو صلى الله عليه وسلم صلى قبل الخروج إليهم منفردا عنهم ما شاء الله من الركعات، ثم صلى بهم ثمان ركعات والوتر، (فتح الملهم: ٣١٩/٢)

ജനങ്ങളിലേക്ക് വരുന്നതിനു മുമ്പ് നബി(സ) തനിച്ച് അല്ലാഹു ഉദ്ദേശിച്ചത്ര റക്അത്തുകൾ നിസ്കരിച്ചിരിക്കാം. പിന്നീട് ജനങ്ങളിക്കിമാമായി എട്ടും വിത്റും നിസ്കരിക്കുകയും ചെയ്തു. (ഫത്ഹുൽ മുൽഹിം 2/319)

ويكملون باقيها في بيوتهم، فكان يسمع له أزيز كأزيز النحل(الفقه على المذاهب الأربعة : ٣١٤/١)

ബാക്കിയുള്ള റക്അത്തുകൾ സ്വഹാബത്ത്(റ) അവരുടെ വീടുകളിൽ വെച്ച് പൂർത്തിയാക്കുമായിരുന്നു. തേനിച്ച കൂട്ടത്തിന്റെ ശബ്ദത്തോട് സമാനമായ ശബ്ദം അവരില നിന്ന് കേൾക്കാമായിരുന്നു. (അൽ0ഫിഖ്ഹു അലൽ മദാഹിബിൽ അർബഅ 1/314)
Moosa sonkal
പണ്ഡിതന്മാർ മുകളില വിവരിച്ച സാധ്യത ഇനിപ്പറയുന്ന ഹദീസിൽ നിന്ന് വ്യക്തമാണ്. 

عن أنس أن النبي صلى الله عليه وسلم كان يصلي بالليل في رمضان ، فجاء قوم وصلى ، وكان يخفف ، ثم يدخل بيته فيصلي ، ثم يخرج فيخفف ، فلما أصبح قالوا : يا رسول الله ، قمنا خلفك الليلة ، فكنت تدخل بيتك ثم تخرج ؟ قال : " إنما فعلت ذلك من أجلكم " .رواه الطبراني في الأوسط ، ورجاله رجال الصحيح . (مجمع الزاوئد : ١٧٣/٣)

 അനസി(റ) ൽ നിന്ന് നിവേദനം: "നബി(സ) റമളാനിൽ രാത്രി നിസ്കരിക്കുമായിരുന്നു. അപ്പോൾ ജനങ്ങൾ വന്ന് നബി(സ)യെ തുടർന്ന് നിസ്കരിച്ചു. നബി(സ) നിസ്കാരം ലഘൂകരിക്കുമായിരുന്നു. പിന്നെ നബി(സ) വീട്ടില് പ്രവേശിച്ച് നിസ്കരിക്കും. പിന്നീട് വീട്ടില് നിന്ന് പുറത്തുവരും . നിസ്കാരം ലഘുവാക്കും. പ്രഭാതമായപ്പോൾ സ്വഹാബത്ത്(റ) പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! ഇന്നലെ രാത്രി അങ്ങയുടെ പിന്നിൽ നിന്ന് ഞങ്ങൾ നിസ്കരിച്ചിരുന്നു. അപ്പോൾ താങ്കൾ വീട്ടിൽ പ്രവേശിക്കുകയും പുറപ്പെടുകയും ചെയ്തുവല്ലോ". അപ്പോൾ നബി(സ) പ്രതിവചിച്ചു. "നിങ്ങളുടെ കാരണത്താലാണ് ഞാനങ്ങനെ ചെയ്തത്". ഇമാം ത്വബ്റാനി(റ) ഔസത്വിൽ ഇതുദ്ദരിചിട്ടുണ്ട്. ഇതിന്റെ നിവേദകർ സ്വഹീഹിന്റെ നിവേദകരാണ്. (മജ്മഉസ്സവാഇദ് 3/173)

ഫാഫിള് നൂറുദ്ദീൻ ഹൈസമി(റ) 'ഖിയാമുറമളാൻ' എന്ന അധ്യായത്തിലാണ് ഈ ഹദീസ് കൊടുത്തിരിക്കുന്നത്. അപ്പോൾ പള്ളിയിൽ വെച്ച് നിസ്കരിച്ചതിന്റെ ബാക്കി നബി(സ) വീട്ടിൽ വെച്ച് നിസ്കരിച്ചിരുന്നതായി ഈ ഹദീസ് വ്യക്തമാക്കുന്നു. അതിനാൽ തറാവീഹ് എട്ട് റക്അത്ത്  മാത്രമാണെന്നതിനു ജാബിർ(റ) ന്റെ ഹദീസ് രേഖയാക്കാൻ ഒരിക്കലും പറ്റില്ല.
   (3)നബി(സ) മൂന്ന് രാത്രികളിൽ പള്ളിയിൽ വന്ന് ജമാഅത്തായി തറാവീഹ് നിസ്കരിച്ചതായി ഇമാം ബുഖാരി(റ)യും മറ്റും റിപ്പോർട്ട്‌ ചെയ്ത പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. എന്നാൽ ജാബിർ(റ) ന്റെ ഹദീസിൽ പറയുന്നത് അടുത്ത രാത്രിയിൽ ഞങ്ങൾ പള്ളിയിൽ മേളിചെങ്കിലും നബി(സ) വന്നില്ല എന്നാണു. അപ്പോൾ നബി(സ) പങ്കെടുത്ത ഒന്നും രണ്ടും രാത്രികളിലെ ജമാഅത്തിൽ  ജാബിർ(റ) പങ്കെടുത്തിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:     

فإن كانت القصة واحدة احتمل أن يكون جابر ممن جاء في الليلة الثالثة ، فلذلك اقتصر على وصف ليلتين.(فتح الباري شرح صحيح البخاري: ١٠٨/٤)

ഇമാം ബുഖാരിയുദെ നിവേദനത്തിൽ പറഞ്ഞതും ജാബിർ(റ) പറഞ്ഞതും വിഷയം ഒന്നാണെങ്കിൽ ജാബി(റ) മൂന്നാം രാത്രിയിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ പെട്ടവരാകാനാണ് സാധ്യത കാണുന്നത്. അത് കൊണ്ടാണ് രണ്ട് രാത്രികളുടെ കാര്യം മാത്രം ജാബിർ(റ)പറഞ്ഞത്. (ഫത്ഹുൽ ബാരി 4/108)

ഇമാം മഹല്ലി(റ) പറയുന്നു:

وكأن جابرا إنماحضر فى الليلة الثالثة والرابعة.(شرح المحلي: ١/٢١٧)

ജാബിർ(റ) മൂന്നാം രാത്രിയും നാലാം രാത്രിയുമാണ് ഹാജറായതെന്നാണ് മനസ്സിലാകുന്നത്(ശർഹുൽ മഹല്ലി 1/217)
         ഇമാം മഹല്ലി(റ)യുടെ പരമാർശത്തെ അധികരിച്ച് അല്ലാമ ഖൽയൂബി(റ) എഴുതുന്നു:

(قوله: حضر فى الليلة الثالثة) أي وكان الباقي منها ثمان ركعات أخذا مما قبله.(حاشية القليوبي: ٢١٧/١)

 മൂന്നാം രാത്രി ജാബിർ(റ) വരുമ്പോൾ എട്ട്റക്അത്ത് മാത്രമായിരുന്നു തറാവീഹിൽ നിന്ന് അവശേഷിചിരുന്നതെന്ന് മുമ്പ് പറഞ്ഞതിൽ നിന്ന് വായിച്ചെടുക്കാം.(1/217)

Moosa sonkal

അപ്പോൾ ആദ്യ രണ്ടു രാത്രികളിൽ നടന്ന തറാവീഹ് നിസ്കാരത്തിൽ ജാബിർ(റ) പങ്കെടുക്കുകയോ അന്ന് എത്രയായിരുന്നു നിസ്കരിച്ചിരുന്നതെന്ന് ജാബി(റ) പറയുകയോ ചെയ്തിട്ടില്ല. മൂന്നാം രാത്രി ജാബിർ(റ) വരുമ്പോൾ തറാവീഹിൽ നിന്ന് എട്ട് റക്അത്തുകൾ മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. അതിൽ ജാബി(റ) പങ്കെടുക്കുകയും അന്നത്തെ എണ്ണം അദ്ദേഹം റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തു. അതിനാൽ അദ്ദേഹത്തിൻറെ പ്രസ്താവം അടിസ്ഥാനമാക്കി തറാവീഹ് എട്ട് റക്അത്തുകൾ മാത്രമാണെന്ന് പറയാൻ സാധ്യമല്ല.
   (4)പുത്തൻ വാദികളോട് സാദ്രശ്യം വരാത്ത വിധം തറാവീഹ് രണ്ടോ നാലോ ആറോ റക്അത്തുകളിൽ ചുരുക്കി നിസ്കരിക്കാമെന്നതിൽ വീക്ഷണാന്തരമില്ല. അതിനാൽ ഏതെങ്കിലുമൊരു ഹദീസിൽ നബി(സ)യോ സ്വഹാബത്തോ ഇരുപതിൽ കുറഞ്ഞ എണ്ണം നിസ്കരിച്ചതായി സ്ഥിരപ്പെട്ടാൽ തന്നെ തറാവീഹ് ഇരുപതുണ്ടെന്ന ആശയത്തെ  അത് പൊളിക്കുന്നതല്ല. മറിച്ച് ഇരുപതിൽ കുറഞ്ഞും നിസ്കരിക്കാമെന്ന കർമശാസ്ത്ര പണ്ഡിതന്മാരുടെ പ്രസ്താവനക്ക് അത് രേഖയാക്കാവുന്നതാണ്. നബി(സ) അംഗശുദ്ദി വരുത്തിയപ്പോൾ ഒരു പ്രാവശ്യമോ രണ്ട് പ്രാവശ്യമോ കഴുകിയതായി കാണിക്കുന്ന ഹദീസുകൾ മൂന്ന് പ്രാവശ്യം കഴുകിയതായി കാണിക്കുന്ന ഹദീസുകൾക്ക് എതിരല്ലല്ലോ. മറിച്ച് പ്രത്യേക സാഹചര്യങ്ങളിൽ ഒന്നോ രണ്ടോ പ്രാവശ്യം കഴുകി മതിയാക്കാമെന്നതിനു അത് രേഖയാക്കാവുന്നതാണ്. അതിനാൽ തറാവീഹ് ഇരുപതില്ലെന്നതിനു അത്തരം ഹദീസുകൾ രേഖയല്ല. ജാബി(റ)ന്റെ ഹദീസുമായി ബന്ധപ്പെട്ടു ഇത്തരം സാധ്യതകൾ നിലനിൽക്കുമ്പോൾ തറാവീഹ് എട്ട് റക്അത്തുകൾ മാത്രമാണെന്ന പുത്തൻവാദത്തിന് ഒരിക്കലും അത് രേഖയാകുന്നില്ല. 

ഖണ്ഡനം 3

ഉബയ്യുബ്നു കഅബ്(റ) വീട്ടിലുള്ള സ്ത്രീകൾക്ക് എട്ട് റക്അത്തുകൾക്ക് ഇമാമു നിന്നു എന്നാ ഹദീസും പലകാരണങ്ങളാലും തറാവീഹ് എട്ട് റക്അത്തുകൾ മാത്രമാണെന്ന പുത്തൻവാദത്തിന് രേഖയല്ല.
   (1)ആ ഹദീസിന്റെ പരമ്പര ദുർബ്ബലമാണ്. ഇബ്നുഹിബ്ബാൻ(റ) അബൂയഅല(റ)യിൽ നിന്നു രണ്ട് പരമ്പരകളിലൂടെ അത് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. അവയില ഒന്നിതാണ്: 

 أخبرنا أبو يعلى، قال: حدثنا عبد الأعلى بن حماد النرسي، قال: حدثنا يعقوب القمي، قال: حدثنا عيسى بن جارية، قال: جابر بن عبد الله...(صحيح ابن حبان: ١١٠/٤)

 ഈ പരമ്പരയിൽ യഅഖൂബുൽഖുമ്മി, ഈസബ്നുജാരിയ എന്ന് പേരായ രണ്ട് വ്യക്തികളുണ്ട്. അവർ ഹദീസ് രംഗത്ത്  അയോഗ്യരാണെന്ന്  അഭിപ്രായമുണ്ട്. യഅഖൂബുൽഖുമ്മിയെ പരിചയപ്പെടുത്തി ദഹബി എഴുതുന്നു: 

يعقوب بن عبد الله الأشعري القمي، عالم أهل قم، قال الدار قطني: ليس بالقوي. (ميزان الإعتدال: ٤٥٢/٤)

യഅഖൂബുബ്നുഅബ്ദില്ലാഹിൽഖുമ്മി എന്നാ വ്യക്തി ഖുമ്മുകാരുടെ  പണ്ഡിതനാണ്. ദാറുഖുത്വനി(റ) പറയുന്നു: അദ്ദേഹം ശക്തവാനല്ല. (മീസാനുൽഇഅതിദാൽ 4/452)
     ഇബ്നു ഹജർ അസ്ഖലാനി(റ) പറയുന്നു:

صدوق يهم، من الثامنة، مات سنة أربع وسبعين.(تقريب التهذيب: ٣٧٦/٢)

അദ്ദേഹം ഊഹിച്ച് പറയുന്ന സത്യാവാനാണ്.എട്ടാം മർത്തബയിൽ പെട്ട വ്യക്തിയാണ്. ഹി: 74-ൽ വഫാത്തായി. (തഖ്‌രീബുത്തഹ്ദീബ് 2/376)

 ഇബ്നു ഹജർ അസ്ഖലാനി(ർ) പറയുന്നു:

عيسى بن جارية: بالجيم، الأنصاري المدني، فيه لين، من الرابعة.(تقريب اتهذيب: ٩٧/٢)

ഈസബ്നുജാരിയ അൻസ്വാരിയും മദനിയുമാനു. അദ്ദേഹത്തിൽ ദുർബ്ബലതയുണ്ട്. നാലാം മർത്തബയിൽ പെട്ടയാളാണ്. (തഖ്‌രീബ് 2/97)

അദ്ദേഹം അയോഗ്യനാണെന്ന് ഇബ്നുമഈൻ(ർ), നസാഈ(ർ), അബൂദാവൂദ്(ർ) തുടങ്ങിയവർ പ്രസ്താവിച്ചത് നേരത്തെ നാം സുന്നി സോണ്കാൽ ബ്ലോഗ്സിൽ തന്നെ വായിച്ചതാണ്. അതിനാല പ്രസ്തുത പരമ്പരയിൽ യോഗ്യരായ രണ്ടു വ്യക്തികളുണ്ട്.
   രണ്ടാം പരമ്പര ഇതാണ്:

أخبرنا أحمد بن علي بن المشنى، قال: حدثنا عبد الأعلى بن حماد، قال: حدثنا يعقوب القمي، قال: حدثنا عيسى بن جارية، قال: حدثنا جابر بن عبد الله..(صحيح ابن حبان: ١١١/٤)

നേരത്തെ വിവരിച്ച രണ്ട് വ്യക്തികൾ ഇതിലുമുണ്ട്. അതിനാൽ രണ്ട് പരമ്പരയും ദുർബ്ബലമാണ്.
    (2)ഉമർ(റ) വിന്റെ നിർദേശ പ്രകാരം  മദീനാ പള്ളിയിൽ നടന്ന വലിയ ജമാഅത്തിന്റെ ഇമാമാണ് ഉബയ്യുബ്നുകഅബ് (റ). അവർക്കിമാമായി അദ്ദേഹം നിസ്കരിച്ചിരുന്നത് ഇരുപത് റക്അത്താണെന്ന് പ്രബലമായി വന്നിട്ടുണ്ട്. അതിനാൽ പ്രബലമായ ഈ ഹദീസിനാണ് പ്രാധാന്യമുള്ളത്.
    (3)ജാബിർ(റ)ന്റെ ഹദീസിൽ പറഞ്ഞത് പോലെ ബാക്കിയുള്ള റക്അത്തുകൾ സ്ത്രീകള്ക്ക് ഇമാമത്ത് നിലക്കുന്നതിന്റെ മുമ്പോ ശേഷമോ നിസ്കരിക്കാനുള്ള സാധ്യത തള്ളിക്കളയാവതല്ല. അതിനാൽ തറാവീഹ് എട്ടു റക്അത്തുകൾ മാത്രമാണെന്നതിനു  അത് രേഖയാക്കാൻ പറ്റില്ല.
     (4)അത് പ്രബലമാണെന്ന്  വാദത്തിനു വേണ്ടി  സമ്മതിച്ചാൽ തന്നെ തറാവീഹ് എട്ട് മാത്രമാണെന്നതിനു അത് രേഖയല്ല. കാരണം ഉബയ്യ്(റ) തന്നെ ഇരുപതിന് ഇമാമത്ത് നിന്നതായി പ്രബലമായി വന്നിട്ടുണ്ട്. മറിച്ച് ചില പ്രത്യേക സാഹചര്യങ്ങളിൽ ഇരുപതിൽ നിന്ന് ചുരുക്കി നിസ്കരിക്കാമെന്ന് അതിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. നേരത്തെ പറഞ്ഞ പോലെ നബി(സ) അംഗശുദ്ദി വരുത്തിയപ്പോൾ ഒരു പ്രാവശ്യമോ രണ്ട് പ്രാവശ്യമോ കഴുകിയതായി കാണിക്കുന്ന ഹദീസുകൾ മൂന്ന് പ്രാവശ്യം കഴുകിയതായി കാണിക്കുന്ന ഹദീസുകൾക്ക് എതിരല്ലല്ലോ. മറിച്ച് പ്രത്യേക സാഹചര്യങ്ങളിൽ ഒന്നോ രണ്ടോ പ്രാവശ്യം കഴുകി മതിയാക്കാമെന്നതിനു അത് രേഖയാക്കാവുന്നതാണ്. അതിനാൽ തറാവീഹ് ഇരുപതില്ലെന്നതിനു അത്തരം ഹദീസുകൾ രേഖയല്ല. ഉബയ്യുബ്നു കഅബ്(റ)ന്റെ ഹദീസുമായി ബന്ധപ്പെട്ടു ഇത്തരം സാധ്യതകൾ നിലനിൽക്കുമ്പോൾ  തറാവീഹ് എട്ട് റക്അത്തുകൾ മാത്രമാണെന്ന പുത്തൻ വാദത്തിനു  ഒരിക്കലും അത് രേഖയാകുന്നില്ല. 

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...