Friday, April 27, 2018

വീടുനിര്‍മാണം ലക്ഷ്യം തെറ്റരുത്

വീടുനിര്‍മാണം ലക്ഷ്യം തെറ്റരുത്● 0


🍔🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0
COMMENTSവീടുനിര്‍മാണം ലക്ഷ്യം തെറ്റരുത്● 0

സ്വന്തമായൊരു വീട് ഏതൊരു വ്യക്തിയുടെയും ചിരകാലാഭിലാഷവും അത്യാന്താപേക്ഷിതവുമാണല്ലോ?
ജീവിതത്തില്‍ ഒരു വ്യക്തി കൈവരിക്കുന്ന അനുഗ്രഹത്തില്‍ ഏറ്റവും പ്രധാനമായ നാലെണ്ണങ്ങളില്‍ ഒന്നാണ് വീട്. നബി(സ്വ) പറയുന്നു: “വിശാലമായ വീടും,സല്‍വൃത്തനായ അയല്‍ക്കാരനും സൗകര്യപ്രദമായ വാഹനവും ഒരു വിശ്വാസിയടെ ജീവിത വിജയമാണ്’ (ശുഅ്ബുല്‍ ഈമാന്‍). മറ്റൊരു റിപ്പോര്‍ട്ടില്‍ വര്‍ഗബോധമുളള ഇണ (ഭാര്യ) യെയും പരാമര്‍ശിക്കുന്നുണ്ട്. പാര്‍പ്പിടമെന്ന അനുഗ്രഹത്തെ പ്രത്യേകം സ്മരിക്കാന്‍ അല്ലാഹു ഓര്‍മിപ്പിക്കുന്നുണ്ട് (അല്‍അഅ്റാഫ് 74).
ശ്രദ്ധയും ശുഷ്കാന്തിയും കാണിക്കേണ്ട പ്രധാന സംരംഭമാണ് നിര്‍മാണമേഖല. പ്രയോജനക്ഷമത, സ്ഥിരത, സൗന്ദര്യാത്മകത തുടങ്ങിയ വിഷയങ്ങള്‍ നിര്‍മിതിയില്‍ നിര്‍ബന്ധമായും പാലിക്കപ്പെടേണ്ടതുണ്ട്. അതോടൊപ്പം അന്ധവിശ്വാസങ്ങളില്‍ നിന്ന് വിട്ട് നിന്ന് അനാവശ്യമായ ആശങ്കകളില്‍ നിന്ന് അകന്ന് നില്‍ക്കുകയും പരിഗണിക്കേണ്ട വിഷയങ്ങളെ പരിഗണിക്കുകയും അവഗണിക്കേണ്ട കാര്യങ്ങളെ തൃണവല്‍കരിക്കുകയും വേണം. നിലവില്‍ അനാവശ്യ ചര്‍ച്ചകളും ഗുണകരമല്ലാത്ത വിവാദങ്ങളും വലിച്ചിഴച്ച് ഭവന ശാസ്ത്ര മേഖലയെ സങ്കീര്‍ണമാക്കി കൊണ്ടിരിക്കുന്നത് ആശങ്കാജനകമാണ്. അതിനാല്‍ കാര്യങ്ങള്‍ വസ്തു നിഷ്ഠമായി അപഗ്രഥിക്കല്‍ അനിവാര്യമായി വന്നിരിക്കുകയാണ്. ലോകത്തിന് ആവശ്യമായ എല്ലാ വിഷയങ്ങളിലും ഇസ്‌ലാമിന് പരിഹാരം നിര്‍ദേശിക്കാനുണ്ടെന്നതിനാല്‍ നാം അവ മനസ്സിലാക്കണം.
പ്രാധാന്യവും പ്രയോഗങ്ങളും
ഓരോ വസ്തുവിന്‍റെയും ഗുണങ്ങളും പ്രയോജനവും പ്രാധാന്യവും അതിന്‍റെ പ്രയോഗത്തില്‍ നിന്നും മനസ്സിലാക്കാം. ഖുര്‍ആന്‍ ഹദീസ് മറ്റു ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ പാര്‍പ്പിടത്തിന് വ്യത്യസ്ത പ്രയോഗങ്ങളുണ്ട്. അഭയ കേന്ദ്രം, വിഹാരം, സ്ഥാനം, നാട്, ആശ്വാസകേന്ദ്രം, കെട്ടിടം, ആവാസം, വിശ്രമ കേന്ദ്രം, നിദ്രാലയം, സഹായി, കോട്ട, നിലനില്‍പ്പ് തുടങ്ങിയ പ്രയോഗങ്ങള്‍ ചിലത് മാത്രമാണ് (അല്‍മഫ് സ്വല്‍, പേ 14/370 കാണുക).
ഇതര ജീവികള്‍ ആവാസത്തിനു മുമ്പിലുളള സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ മനുഷ്യര്‍ കൃത്യമായ നിയമങ്ങളും നിര്‍ണിത വസ്തുക്കളും ഉപയോഗപ്പെടുത്തി നിര്‍മിതികള്‍ നടത്തുന്നു. ലക്ഷ്യമനുസരിച്ച് നിര്‍മാണ മാര്‍ഗങ്ങളില്‍ വ്യത്യസ്ത കാഴ്ചപ്പാടുകളും നിയമങ്ങളും ഈ മേഖലയില്‍ കാണുന്നുണ്ട്.
നിര്‍മാണ ലക്ഷ്യം
ഒരു വീട് നിര്‍മിക്കുമ്പോള്‍ എന്തിന് എന്നത് പ്രാധാന വിഷയമാണ്. ലക്ഷ്യം പവിത്രമാകുമ്പോള്‍മാത്രമാണ് അല്ലാഹുവിന്‍റെ പൊരുത്തവും അന്തേവാസികള്‍ക്ക് സംതൃപ്തിയും കൈവരികയുളളൂ. അഹന്തതയും കേവല പ്രൗഢിയും ലക്ഷ്യമാക്കി നിര്‍മിക്കുന്ന വീടുകള്‍ കാരണം അന്തേവാസികള്‍ അപായത്തില്‍ അകപ്പെടുമെന്ന് സൂറത്തുതൗബയുടെ 110ാസൂക്തം പഠിപ്പിക്കുന്നു.
സ്വസ്തതയാണ് പാര്‍പ്പിടത്തിന്‍റെ പ്രധാന ലക്ഷ്യം. ജനസമ്പര്‍ക്കവും ജോലിത്തിരക്കിലും അകപ്പെട്ട് ആന്തരിക സംഘര്‍ഷങ്ങളില്‍ പെടുമ്പോള്‍ സ്വസ്തതക്ക് വേണ്ടി തിരഞ്ഞെടുക്കാറുളളത് സ്വന്തം വീടാണ്.
സുരക്ഷിതത്വമാണ് നിര്‍മിതിയുടെ മറ്റൊരു ലക്ഷ്യം ജീവികള്‍ ഭീഷണി നേരിടുമ്പോള്‍ കൂടണയാന്‍ ശ്രമിക്കാറുണ്ട്. സൗന്ദര്യവും സൗകര്യവും ലക്ഷ്യമാക്കുന്നതിനേക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടത് സുരക്ഷിതത്വത്തിനാണ്. നിലവിലുളള പാര്‍പ്പിട സംസ്കാരത്തില്‍ ദുരഭിമാനത്തിനും പ്രൗഢിക്കും പ്രതാപത്തിനും പ്രാമുഖ്യം നല്‍കുമ്പോള്‍ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും മനുഷ്യന്‍ അകന്നു കൊണ്ടിരിക്കുകയാണ്.
സമാധാനം പാര്‍പ്പിടോദ്ദേശ്യത്തില്‍ പ്രധാനമാണ്. കൂടുതല്‍ ഇമ്പമാകുന്ന കുടുംബവും അടുപ്പത്തില്‍ സ്നേഹമുളവാക്കുന്ന അയല്‍ബന്ധവും നല്ല വീടിലൂടെ നേടിയെടുക്കേണ്ട അനുഗ്രഹങ്ങളാണ്. വിശുദ്ധ ഖുര്‍ആന്‍ അനുഗ്രഹങ്ങളില്‍ പ്രധാനമായ പാര്‍പ്പിടത്തെ കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് സുക്ന്‍ എന്നാണ് ഭവന വാസത്തെ പ്രയോഗിച്ചത്. അഥവാ ഇഷ്ട ഭവനത്തിലൂടെ സ്വായത്തമാക്കേണ്ട പ്രധാന സന്പാദ്യം സമാധാനമാണ്.
വിശ്രമം ഏതൊരു ജീവിക്കും അനിവാര്യമാണ്. ശരീരത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആന്തരികവും ബാഹ്യവുമായ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസ്ഥാപിതമായ വിശ്രമം കൂടിയേ തീരൂ. പുറം മേഖലയിലുളള വിശ്രമങ്ങള്‍ ഒരിക്കലും പൂര്‍ണമാകണമെന്നില്ല. അതുകൊണ്ട് പരമാവധി കുറ്റമറ്റ വിശ്രമം നേടിത്തരാന്‍ സ്വന്തം ഭവനം സഹായിക്കുന്നു. അതിനാല്‍ മറ്റൊരു പ്രധാന ലക്ഷ്യം വിശ്രമമായത് കൊണ്ട് അതിനുതകുന്ന വീടായിരിക്കണം നിര്‍മിക്കേണ്ടത്.
വീട് അറിവ് നേടാനുളള ഇടവുമാവണം. വിജ്ഞാന സന്പാദനത്തില്‍ മുഖ്യപങ്ക് വഹിക്കുന്നത് വീട്ടില്‍ നിന്നുമുളള പരിശീലനമാകുന്നു. അതു കൊണ്ട് പാര്‍പ്പിടത്തില്‍ മക്കളുടെ വിദ്യാഭ്യാസത്തിനുതകുന്ന കൃത്യമായ ക്രമീകരണം അനിവാര്യമാണ്.
അധ്വാനത്തിന്‍റെ ഭാരം ലഘൂകരിക്കാന്‍ ജോലിയുടെ നല്ലൊരു ഭാഗം വീട്ടിലേക്ക് മാറ്റിവെക്കാം. മാത്രമല്ല ചെറിയ വ്യവസായങ്ങളും ചില ഉല്‍പന്നങ്ങളും നിര്‍മിക്കാന്‍ വീട് ഉപയോഗപ്പെടുത്തുന്ന സ്ഥിതിയുണ്ടായാല്‍ ഭവന നിര്‍മാണം അനുവദനീയ സന്പാദനത്തിനുളള വേദി കൂടിയാവും. അത്തരം സാഹചര്യങ്ങള്‍ക്കനുസരിച്ച് നിര്‍മിതി നടത്തുമ്പോള്‍ തികച്ചും സംതൃപ്തവും സന്തോഷകരവുമായ അവസ്ഥ ആവാസ മേഖലയില്‍ സംവിധാനിക്കാം.
ജീവന്‍റെ നിലനില്‍പ്പിന് ആരോഗ്യം അനിവാര്യമാണ്. ഭക്ഷണമാണ് അതില്‍ മുഖ്യ പങ്ക് വഹിക്കുന്നത്. എന്നാല്‍ വിവേകജീവിയായ മനുഷ്യര്‍ ആഹാരം കഴിക്കാന്‍ ചില ചിട്ടകളും മര്യാദകളും പാലിക്കേണ്ടതുണ്ട്. കൃത്യമായ പാചകത്തിലൂടെ നിര്‍മിച്ച ഭക്ഷണത്തിലൂടെ ആരോഗ്യവും ആനന്ദവും നേടിയെടുക്കുമ്പോഴാണ് പാരത്രിക യാത്ര സുഗമമായ നിലയിലാകുന്നത്. ഇതിനാല്‍അതനുസരിച്ച സംവിധാനം വീട്ടില്‍ ഉണ്ടാക്കേണ്ടതുണ്ട്. അതു കൊണ്ടാണ് ഊട്ടുപുര വീടു നിര്‍മാണത്തിലെ അനുപേക്ഷണീയമായ കാര്യമായി മാറുന്നത്. വീട് ആരാധന കേന്ദ്രമാണെന്നും ഒരിക്കലും ശ്മശാനത്തെ പോലെയാവാന്‍ പാടില്ലെന്നും നബി(സ) പഠിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ ഭവനങ്ങളെ ഖിബ്ലയാക്കുക എന്ന ഖുര്‍ആനിലെ (യൂനുസ്) നിര്‍ദ്ദേശം പാര്‍പ്പിടം പരലോക വിജയം നേടിത്തരാന്‍ സഹായിക്കുന്ന തരത്തിലായിരിക്കെണമെന്ന് വ്യക്തമാക്കുന്നു.
അല്ലാഹുവിന്‍റെ അനുഗ്രഹം നേടാന്‍ സാധിക്കുന്ന പ്രധാനപ്പെട്ട ആരാധനയാണ് അഥിതി സല്‍ക്കാരം.ഹിറാമലമുകളില്‍ ധ്യാനത്തിലായിരുന്ന തിരുനബി(സ്വ)തങ്ങള്‍ക്ക് വഹ്യിന്‍റെ പ്രാരംഭ പാഠങ്ങള്‍ ജിബ്രീല്‍(അ) ഓതിക്കൊടുത്തപ്പോള്‍ ഖദീജ(റ)തിരുനബിയെ ആകുലരായി കണ്ടത് ചരിത്രമാണല്ലോ. വേദനകളില്‍ സാന്ത്വനവുമായി സമീപിക്കാറുളള സഹധര്‍മ്മിണി അന്ന് തിരു നബി(സ്വ)യെ ആശ്വസിപ്പിച്ച് പറഞ്ഞ നബിയില്‍ മേളിച്ച പുണ്യകാര്യത്തില്‍ ഒന്ന് അഥിതി സല്‍ക്കാരമാണ്. ആയിരം മലക്കുകളുടെ അകമ്പടി ഒരു അഥിതിയുടെ കൂടെയുണ്ടാകുമ്പോള്‍ അതിന്‍റെ ശ്രേഷ്ഠത പറഞ്ഞറിയക്കേണ്ടതില്ല. അതിനാല്‍ നിര്‍മാണത്തില്‍ അഥിതി സല്‍ക്കാരം പ്രധാനമാണ്. പാര്‍പ്പിട ക്രമീകരണം അതിനുതകുന്ന തരത്തിലായിരിക്കണം. മനുഷ്യര്‍ക്ക് പുറമെ പ്രധാന അഥിതികള്‍ മലക്കുകളാണ്. അതിനാല്‍ ഗൃഹാന്തരീക്ഷം മലക്കുകളുടെ ആവാസത്തിന് ആക്കം കൂട്ടുന്ന നിലയിലായിരിക്കേണ്ടതുണ്ട്.
മാറിവരുന്ന കാലാവസ്ഥക്കനുസൃതമായി ജീവിതം ക്രമീകരിക്കാനുതകുന്ന തരത്തിലാകണം നിര്‍മാണം നടത്തേണ്ട്. പാരപ്പിടോദ്ദേശ്യത്തില്‍ അതും പ്രധാനമാണ്. കാറ്റും വെളിച്ചവും സഹോദരന് തടയുന്ന രൂപത്തില്‍ നിര്‍മ്മിക്കരുതെന്നാണ് തിരുനിര്‍ദേശം.
വീട് എങ്ങനെ?
വീട് നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുന്ന പണത്തെ മരിച്ച സന്പാദ്യം എന്നാണ് പറയാറുള്ളത്. ഏറെക്കുറെ അത് ശരിയാണെന്ന് നിലവിലുള്ളനിര്‍മാണ രീതി വിലയിരുത്തുമ്പോള്‍ ബോധ്യപ്പെടും. നിര്‍മാണത്തില്‍ വിനിയോഗിക്കുന്ന സന്പാദ്യം തിരികെ ലഭിക്കുകയില്ല. നിര്‍മിതിയില്‍ ശ്രദ്ധചെലുത്തിയിട്ടില്ലെങ്കില്‍ ഭീമമായ നഷ്ടവും നിരാശയുമായിരിക്കും ഫലം. അനുവദനീയ മാര്‍ഗത്തിലൂടെയല്ലാതെ ഒരാള്‍ സന്പാദിച്ചാല്‍ വീടു നിര്‍മാണത്തിലൂടെ അത് നഷ്ടപ്പെടുത്തുമെന്ന തിരുവചനം (ത്വബ്റാനി) ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
സൗന്ദര്യത്തേക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടത് സൗകര്യത്തിനും സുരക്ഷിതത്വത്തിനുമാണെന്ന് പറയേണ്ടതില്ലല്ലോ. പരിഷ്കാരങ്ങള്‍ ഋതുക്കളെപ്പോലെ മാറുന്ന ഈ ലോകത്ത് നിര്‍മാണ മേഖലയില്‍ അനാവശ്യ ചര്‍ച്ചകളും അരുതാത്ത ആശങ്കളും നിലനില്‍ക്കുന്നു. അത് തിരുത്തേണ്ടത് അനിവാര്യമാണ്.
മനുഷ്യാലയവും ആരാധനാലയവും മൃഗാലയവും എങ്ങനെയായിരിക്കമെന്ന് പൂര്‍വികര്‍ വിശദീകരിച്ച് തന്നത് വസ്തുനിഷ്ഠമായി വിലയിരുത്തിയാല്‍ ഈ വിഷയത്തിലുളള ആശങ്കകള്‍ ഒരു പരിധിവരെ ഇല്ലാതാക്കാനാവും.
(തുടരും)
അബ്ദുറശീദ് സഖാഫി ഏലംകുളം


മദ്ഹബ് - ചില സംശയങ്ങൾ

മദ്ഹബ് - ചില സംശയങ്ങൾ
🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0


(1) ഓരോ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഈ സമുദായത്തിന്റെ മതകാര്യം പരിഷ്കരിക്കുന്ന ഒരു പരിഷ്കര്‍ത്താവ് വരുമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ടല്ലോ. എല്ലാ നൂറ്റാണ്ടിലും മുജ്തഹിദുണ്ടാകുമെന്നല്ലേ ഈ ഹദീസ് വ്യക്തമാക്കുന്നത്?

തേഞ്ഞു മാഞ്ഞു പൊയ്കൊണ്ടിരിക്കുന്ന മതനിയമങ്ങളും വിധികളും സ്ഥാപിച്ചു നടപ്പില്‍ വരുത്തുന്ന ആളാണ് ഇവിടെ പരിഷ്കര്‍ത്താവു കൊണ്ടുള്ള വിവക്ഷ. പ്രത്യുത സ്വതന്ത്ര മുജ്തഹിദല്ല

(2) ഹദീസ് സ്വഹീഹായി വന്നാല്‍ അതാണ് എന്റെ മദ്ഹബ് എന്ന് ഇമാം ശാഫി പറഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ പ്രഥമമായി ഹദീസുണ്ടോ എന്നു പരിശോധിക്കുകയും ഉണ്ടെങ്കില്‍ തദനുസാരം പ്രവര്‍ത്തിക്കുകയുമല്ലേ വേണ്ടത്?

ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും മതവിധികള്‍ സ്വയം ആവിഷ്കരിക്കല്‍, പണ്ഢിതന്മാര്‍ ഖണ്ഢിതമായി പറഞ്ഞതുപോലെ, ഇജ്തിഹാദിന്റെ സ്ഥാനത്തെത്തിയവര്‍ക്കു മാത്രമേ അനുവദനീയമാകുകയുള്ളൂ (ഫതാവല്‍ കുര്‍ദി പേ.257). ഹദീസു കൊണ്ടു പ്രവര്‍ത്തിക്കുകയെന്നതു അത്ര എളുപ്പമല്ല. എല്ലാ പണ്ഢിതര്‍ക്കും അതു അനുവദനീയവുമല്ല. കാരണം ഇമാം ശാഫി (റ) സ്വഹീഹാണെന്നറിഞ്ഞു കൊണ്ടു തന്നെ നിരവധി ഹദീസുകള്‍ അദ്ദേഹത്തിനറിയാവുന്നതും മറ്റുള്ളവര്‍ക്ക് അവ്യക്തവുമായ കാരണങ്ങളാല്‍ ഉപേക്ഷിച്ചിട്ടുണ്ട്. ശാഫിയുടെ പ്രധാന ശിഷ്യന്മാരിലൊരാളായ മൂസബ്നു അബില്‍ ജാറുദിനു പോലും ഇക്കാര്യത്തില്‍ അബദ്ധം പിണഞ്ഞിട്ടുണ്ട്. കൊമ്പ് വെച്ചവന്റെയും വെക്കപ്പെട്ടവന്റെയും നോമ്പ് മുറിച്ചു എന്ന ഹദീസ് ശാഫിയുടെ വിധിക്കെതിരായി അദ്ദേഹം കണ്ടു. അദ്ദേഹം ഹദീസ് പിടിച്ചു. എന്നാല്‍ നബി (സ്വ) നോമ്പു കാരനായിരിക്കെ കൊമ്പു വെച്ചു എന്ന ഹദീസു കൊണ്ട് പ്രസ്തുത ഹദീസ് മന്‍സൂഖാണെന്ന് ഇമാം ശാഫി തന്നെ പറഞ്ഞിട്ടുണ്ട്. അത് അദ്ദേഹത്തിനറിയാന്‍ കഴിഞ്ഞില്ല. അതാണ് അബദ്ധം പിണയാന്‍ കാരണം. ഇമാം ശാഫിയുടെ പ്രസ്താവന ഭാഗികമായിട്ടെങ്കിലും ഇജ്തിഹാദിനു കഴിവുള്ളവരോടാണ് (മാദാ വളീഫതുല്‍ ഫുഖഹാ പേ 18). (ഇമാം ശാഫിഇയുടെ വസ്വിയ്യത്ത് എന്ന ശീര്‍ഷകവും കാണുക).

ശക്തമായ മറ്റു ഹദീസുണ്ടോ? അല്ലെങ്കില്‍ ബലാബല പരിശോധനാ മാര്‍ഗം എന്താണ്? അല്ലെങ്കില്‍ വിരുദ്ധങ്ങളുടെ സംയോജന മാര്‍ഗമെന്താണ്? എന്നൊന്നും ചിന്തിക്കാതെ അഭിപ്രായവ്യത്യാസമുള്ള പ്രശ്നങ്ങളില്‍ കിട്ടുന്ന ഒന്നാമത്തെ ഹദീസു തന്നെ കൈപറ്റാനുള്ള ചിലവിവര മില്ലാത്തവരുടെ എടുത്തുചാട്ടം അപകടകരമാണ്.ചിലപ്പോള്‍ തങ്ങള്‍ക്കു  ലഭിക്കാത്ത ഹദീസുകളെ നിഷേധിക്കാന്‍ അവര്‍ ധൃതി കാണിക്കുന്നു. കാര്യങ്ങളിലെല്ലാം ഇമാമുകളുടെ ആഹ്വാനം സ്വീകരിച്ചിരിക്കുകയാണെന്നവര്‍ വാദിക്കുകയും ചെയ്യുന്നു. കാരണം ഓരോ ഇമാമില്‍ നിന്നും ഹദീസ് സ്വഹീഹായാല്‍ അതാണെന്റെ മദ്ഹബ് എന്നവര്‍ പറഞ്ഞതായി ഇക്കൂട്ടര്‍  ഉദ്ധരിക്കുന്നു. പക്ഷേ, അത് എതിര്‍ തെളിവ് ഇല്ലാത്തേടത്താണ്. അത് ഉണ്ടോ എന്ന് ഇവര്‍ക്കെങ്ങനെ അറിയാന്‍ കഴിയും? (അതേ കൃതി പേജ്.13).

മാത്രമല്ല, ഹദീസ് ഗ്രന്ഥങ്ങളില്‍ ഒരു ഹദീസ് ദുര്‍ബ്ബലമായി കണ്ടാല്‍ അതു മദ്ഹബിന്റെ  വീക്ഷണത്തില്‍ ദുര്‍ബലമായി കൊള്ളണമെന്നില്ല. ഹദീസ് ദുര്‍ബലം കണക്കാക്കുന്നതിനു ഹദീസ് ഗ്രന്ഥകാര?ാരും ഇമാമുകളും സ്വീകരിച്ചിട്ടുള്ള മാദണ്ഢങ്ങള്‍ തമ്മില്‍ അന്തരമുണ്ട്. അവരുടെ പല മാനദണ്ഢങ്ങളും ഇമാമുകളുടെ അടുത്ത് പരിഗണനീയങ്ങളല്ല (കയശറ പേ 14).

(3) ദൃഷ്ടാന്തങ്ങള്‍ വന്നതിനു ശേഷം വിഭാഗീയതയും  അഭിപ്രായ വ്യത്യാസവും പുലര്‍ത്തിയ (പൂര്‍വ്വ വേദക്കാരായ) വിഭാഗത്തെ പോലെ നിങ്ങളാകരുതെന്നു ഖുര്‍ആന്‍ പറഞ്ഞിരിക്കെ നാലു മദ്ഹബുകളിലായി സമുദായം ഭിന്നിക്കാന്‍ പറ്റുമോ?

ശാഖാപരമായ കാര്യങ്ങളില്‍ മാത്രമാണ് മദ്ഹബുകളുടെ അഭിപ്രായാന്തരം. മതത്തിന്റെ മൌലിക കാര്യങ്ങളിലല്ല, മൌലിക കാര്യങ്ങളില്‍ ഭിന്നിക്കരുത് എന്നു  മാത്രമാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. ഇജ്തിഹാദു ചെയ്ത് സത്യത്തിലെത്തിയാല്‍ രണ്ടു കൂലിയും പിഴച്ചാല്‍ ഒരു കൂലിയുമുണ്ടെന്നു നബി (സ്വ) പറഞ്ഞത് അതിനു തെളിവാണ് (ബൈളാവി 1-225).

(4) തഖ്ലീദിനെ മദ്ഹബിന്റെ ഇമാമുകള്‍ തന്നെ വിരോധിച്ചിട്ടില്ലെ?

ഉണ്ട്, അത് സ്വതന്ത്രമായോ ഭാഗികമായോ ഇജ്തിഹാദിനു കഴിവുള്ളവര്‍ക്കു മാത്രം ബാധകമാണ് (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1- 15). കഴിവില്ലാത്തവര്‍ക്ക് തഖ്ലീദ് അനുവദനീയമാണെന്നതില്‍ സ്വഹാബത്തും അനന്തര ഗാമികളും ഏകകണ്ഠമായി ഏകോപിച്ചിരിക്കെ ഇമാമുകള്‍ അതു നിരോധിക്കുമോ

ലൈലത്തുൽ ബറാ അ ചോദ്യം

**  ..2.. ❓❓ലൈലത്തുൽ ബറാ അ ചോദ്യം
---------------------------------------------
🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0

👉🏻ചില പണ്ടിതന്മാർ ബറാ അത്ത് ദിവസത്തിൽ പ്രത്യേകമായി നോമ്പ്   സുന്നത്തില്ലെന്ന്   അഭിപ്രായപ്പെട്ടിട്ടുണ്ടല്ലൊ മറുപടി പ്രതീക്ഷിക്കുന്നു…. ( ഇത് കണ്ണിയത്ത് സ്മരണികയിലും കാണാമല്ലൊ)

ജവാബ്…2
--------------

🔺പ്രസ്തുത ദിവസത്തിലെ നോമ്പിനെ പറ്റിയുള്ള ചോദ്യവും അതിനുള്ള ഫത് വയും ശാഫിഈ മദ് ഹബിലെ  ഫുഖഹാക്കളിൽ നിന്നും നോക്കാം

المؤلف: شهاب الدين أحمد بن حمزة الأنصاري الرملي الشافعي

[كِتَابُ الصَّوْمِ]
---------------------------------------------
(سُئِلَ) عَنْ صَوْمِ مُنْتَصَفِ شَعْبَانَ كَمَا رَوَاهُ ابْنُ مَاجَهْ عَنْ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنَّهُ قَالَ «إذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نَهَارَهَا» هَلْ هُوَ مُسْتَحَبٌّ أَوْ لَا وَهَلْ الْحَدِيثُ صَحِيحٌ أَوْ لَا وَإِنْ كَانَ ضَعِيفًا فَمَنْ ضَعَّفَهُ؟ (فَأَجَابَ) بِأَنَّهُ يُسَنُّ صَوْمُ نِصْفِ شَعْبَانَ بَلْ يُسَنُّ صَوْمُ ثَالِثَ عَشَرِهِ وَرَابِعَ عَشَرِهِ وَخَامِسَ عَشَرِهِ وَالْحَدِيثُ الْمَذْكُورُ يُحْتَجُّ بِهِ. .
🔺
ഇബ്നുമാജ(റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസി ന്റെ വെളിച്ചത്തില്‍ ശ’അബാന്‍ പതിനഞ്ചിന്റെ നോമ്പിനെക്കുറിച്ച് അത് സുന്നത്താണോ അല്ലയോ, പ്രസ്തുത ഹദീസ് സ്വഹീഹാണോ അല്ലയോ എന്ന് ചോദിച്ചതിന് മഹാനായ റം ലി ഇമാം  നല്‍കിയ മറുപടി കാണുക.

🔺 ‘ശഅബാന്‍ പകുതിയുടെ നോമ്പ്, സുന്നത്താണ്. പക്ഷേ, പതിമൂന്നും പതിനാലും പതിനഞ്ചും സുന്നത്തുണ്ട്. പ്രസ്തുത ഹദീസിനെ ലക്ഷ്യമായി എടുക്കാം’
📚 (ഫതാ റംലി, ഹാമിശ് ഫതാവല്‍ കുബ്റ 2/79)
🔺
പ്രസ്തുത നോമ്പിനെ പറ്റി ഇബ്നു ഹജർ റ വിനെ പോലുള്ള ഇമാമീങ്ങൾ പടിപ്പിക്കുന്നത്
🔺
പ്രസ്തുത ദിവസത്തിലെ നോമ്പുമായി വന്ന ഹദീസിൻ റ്റെ സ്വിഹ്ഹത്തുമായി ഇമാമീങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ളത് കൊണ്ട് തന്നെ
ബറാ അത്ത് ദിനത്തിലെ നോമ്പ് അയ്യാമുൽ ബീള് എന്ന നിലയിൽ മാത്രമെ സുന്നത്തുള്ളൂ എന്ന അഭിപ്രായമാകുന്നു  ( ഈ അഭിപ്രായമാകുന്നു മഹാനായ കണ്ണിയത്ത് ഉസ്താദ് സമരണികയിൽ കാണാൻ കഴിയുക ) ഇതും പൊക്കിപ്പിടിച്ച് കൊണ്ട് പുത്തൻ വാദികൾ ബല്യ ചർച്ചയാക്കാറുണ്ട്
🔺
എന്നാൽ ശാഫിഈ മദ് ഹബിലെ ഫിഖ് ഹിൻ റ്റെ കിതാബുകൾ കണ്ട ആർക്കും അത് മനസ്സിലാവും കാലങ്ങൾക്ക് മുംബ് തന്നെ ഇമാമീങ്ങൾ പടിപ്പിച്ച മസ് അലയാകുന്നു കണ്ണിയത്ത് സമരണികയിലും ഉള്ളത് അല്ലാതെ ബല്യ പുതുമയുള്ള ഒരു കാര്യവും ഇല്ല
🔺
 ശാഫിഈ മദ് ഹബിലെ‌പ്രമുഖ കർമ്മ ശാസ്ത്ര പണ്ടിതനായ ഇബ്നു ഹജർ റ ഫതാവയിലും , ഇത് ഹാഫിലും പടിപ്പിക്കുന്നത്

قال ابن حجر الهيتمي في الفتاوى عن صيام يوم النصف والحديث المذكور فقال : وَأَمَّا صَوْمُ يَوْمِهَا فَهُوَ سُنَّةٌ مِنْ حَيْثُ كَوْنُهُ مِنْ جُمْلَةِ الْأَيَّامِ الْبِيضِ لَا مِنْ حَيْثُ خُصُوصُهُ وَالْحَدِيثُ الْمَذْكُورُ عَنْ ابْنِ مَاجَهْ ضَعِيفٌ قَالَ بَعْضُ الْحُفَّاظِ : وَجَاءَ فِي هَذِهِ اللَّيْلَةِ أَحَادِيثُ مُتَعَدِّدَةٌ … اهـ. والضعيف يعمل به في فضائل الأعمال.

وقال أيضا في إتحاف أهل الإسلام بخصوصيات الصيام ص366 : (( روى ابن ماجه بسند ضعيف أنه صلى الله عليه وسلم قال : (إذا كانت ليلة النصف فقوموا ليلها وصوموا نهارها ….). وفي فضائلها أحاديث أُخر متعددة ، وقد اختلف فيها ، فضعفها الأكثرون ، وصحح ابن حبان بعضها ، وخرجه في صحيحه ….)). ثم ذكر جملة من هذه الأحاديث.
🔺
 “ആ ദിവസത്തെ നോമ്പ് അയ്യാമുല്‍ ബീള്വിന്റെ (എല്ലാ മാസവും 13, 14, 15) പെടുന്നു എന്ന നിലക്കല്ലാതെ പ്രത്യേകമായി സുന്നത്തില്ല.
📚 (ഫതാവല്‍ കുബ്റ 2/80).).....
🔺👇🏻
 കണ്ണിയത്ത് സ്മരണിക സുന്നികൾ കാണാത്തവരല്ല  ഈ പടിപ്പിച്ച ഇമാമീങ്ങളൊക്കെ കേരള പുത്തൻ വാദികൾ വാദിക്കും പോലെ ബറാ അത്തിന്ന് പുണ്യമില്ലെന്നും , അത് ബിദ് അത്തുമാണെന്നും വാദിക്കുന്നവരല്ലെന്ന് പ്രത്യേകം മനസ്സിലാക്കുക
👇🏻
അപ്പോൾ രണ്ട് നിലക്കും നോമ്പ് സുന്നത്തായി
👇🏻
എനി ഈ രണ്ട് അഭിപ്രായവും മതിയാവുകയില്ല എന്നാണെങ്കിൽ ഇബ്നു ഹജർ (റ) , നവവി ഇമാമിനെ പോലെ  ധാരാളം ഇമാമീങ്ങൾ  പടിപ്പിക്കുന്ന പണ്ടിതന്മാർക്കിടയിൽ ഇജ്മാഹ് ഉള്ള  മറ്റൊരു കാര്യമുണ്ട്
അതായത് ഹദീസ് ളഈഫാണെങ്കിലും ഫളാ ഇലുൽ അഹ്മാൽ ( പുണ്യ കരമായ അമൽ) ചെയ്യുന്നതിന്ന് വേണ്ടി തെളിവിന്നെടുക്കാമെന്ന് ഇമാം നവവി റ ശറഹ് മുഹദ്ദബിൽ ഒരുപാട് സ്തലത്ത് രേഖപ്പെടുത്തി വെച്ചിട്ടുണ്ട്
🔺
ﻓﺼﻞ ] : ﻗﺎﻝ ﺍﻟﻌﻠﻤﺎﺀ ﻣﻦ ﺍﻟﻤﺤﺪﺛﻴﻦ ﻭﺍﻟﻔﻘﻬﺎﺀ ﻭﻏﻴﺮﻫﻢ : ﻳﺠﻮﺯ ﻭﻳﺴﺘﺤﺐ ﺍﻟﻌﻤﻞ ﻓﻲ ﺍﻟﻔﻀﺎﺋﻞ ﻭﺍﻟﺘﺮﻏﻴﺐ ﻭﺍﻟﺘﺮﻫﻴﺐ ﺑﺎﻟﺤﺪﻳﺚ ﺍﻟﻀﻌﻴﻒ ﻣﺎ ﻟﻢ ﻳﻜﻦ ﻣﻮﺿﻮﻋﺎ ( 2 ) ﻭﺃﻣﺎ ﺍﻷﺣﻜﺎﻡ ﻛﺎﻟﺤﻼﻝ ﻭﺍﻟﺤﺮﺍﻡ ﻭﺍﻟﺒﻴﻊ ﻭﺍﻟﻨﻜﺎﺡ ﻭﺍﻟﻄﻼﻕ ﻭﻏﻴﺮ ﺫﻟﻚ ﻓﻼ ﻳﻌﻤﻞ ﻓﻴﻬﺎ ﺇﻻ ﺑﺎﻟﺤﺪﻳﺚ ﺍﻟﺼﺤﻴﺢ ﺃﻭ ﺍﻟﺤﺴﻦ ﺇﻻ ﺃﻥ ﻳﻜﻮﻥ ﻓﻲ ﺍﺣﺘﻴﺎﻁ ﻓﻲ ﺷﻲﺀ ﻣﻦ ﺫﻟﻚ ﻛﻤﺎ ﺇﺫﺍ ﻭﺭﺩ ﺣﺪﻳﺚ ﺿﻌﻴﻒ ﺑﻜﺮﺍﻫﺔ ﺑﻌﺾ ﺍﻟﺒﻴﻮﻉ ﺃﻭ ﺍﻷﻧﻜﺤﺔ ﻓﺈﻥ ﺍﻟﻤﺴﺘﺤﺐ ﺃﻥ ﻳﺘﻨﺰﻩ ﻋﻨﻪ ﻭﻟﻜﻦ ﻻ ﻳﺠﺐ . ﻭﺇﻧﻤﺎ ﺫﻛﺮﺕ ﻫﺬﺍ ﺍﻟﻔﺼﻞ ﻷﻧﻪ ﻳﺠﻲﺀ ﻓﻲ ﻫﺬﺍ ﺍﻟﻜﺘﺎﺏ ﺃﺣﺎﺩﻳﺚ ﺃﻧﺺ ﻋﻠﻰ ﺻﺤﺘﻬﺎ ﺃﻭ ﺣﺴﻨﻬﺎ ﺃﻭ ﺿﻌﻔﻬﺎ ﺃﻭ ﺃﺳﻜﺖ ﻋﻨﻬﺎ ﻟﺬﻫﻮﻝ ﻋﻦ ﺫﻟﻚ ﺃﻭ ﻏﻴﺮﻩ ﻓﺄﺭﺩﺕ ﺃﻥ ﺗﺘﻘﺮﺭ ﻫﺬﻩ ﺍﻟﻘﺎﻋﺪﺓ ﻋﻨﺪ ﻣﻄﺎﻟﻊ ﻫﺬﺍ ﺍﻟﻜﺘﺎﺏ الاذكار للنووي
🔺
മുഹദ്ദിസുകളും ഫുഖഹാക്കളും മറ്റു പണ്ഡിതന്മാരും എല്ലാം പറയുന്നത്‌ പുണ്യകർമത്തിൽ ضعيفആയഹദീസുകൾ
നിർമിക്കപ്പെട്ടത് അല്ലെങ്കിൽ സ്വീകാര്യ മാണ്
അതു കൊണ്ടു പ്രവർത്തിക്കൽ പുണ്യമാണ്
ഹറാം ഹലാലിൽ  പറ്റില്ല

🔰അതിനു ഹസനായ ഹദീസ് അല്ലെങ്കിൽ  സ്വഹീഹായ ഹദീസ്‌ വേണം
🔰കറാഹതിനെ ഉപേക്ഷിക്കല്‍ സൂക്ഷ്മത യുള്ളത്‌ കൊണ്ടു ضعيف
പറ്റുന്നതാണ്
അത്‌ കൊണ്ടാണു ഈ കിതാബിൽ ضعيف
ആയ ഹദീസുകൾ ഞാൻ ചിലപ്പോൾ  കൊണ്ട് വരുന്നത്‌‌. (ഇമാം നവവി അദ്കാർ)
🔺
قلت:وقد اتفق العلماء على أن الحديث المرسل والضعيف والموقوف يتسامح به في فضائل الأعمال ويعمل شرح المهذب كتاب الطهلرة
🔺
ഇമാം നവവി(റ) ശറഹുമുഹദ്ദബില്‍ പറയുന്നു പുണ്യകർമങ്ങളിൽ
🔹ضعيف🔹 موقوف 🔹 مرسل
ആയ ഹദീസുകൾ കൊണ്ട് പുണ്യ കർമങ്ങള്‍
പ്രവർത്തിക്കാവുന്നതാണ് അതിൽ ഇളവുണ്ട്‌ എന്നും എല്ലാ പണ്ഡിതന്മാരും ഏകോപിച്ചിരികുന്നു

شرح المهذب كتاب الطهارة

وقال الإمام إبن الهمام في كتاب الجنائز من فتح القدير”وقال الإمام إبن الهمام في كتاب الجنائز من فتح القدير”الاستحباب يثبت بالضعيف غير الموضوع“وقال الإمام إبن حجر الهيتمي في الفتح المبين”أتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال لأنه إن كان صحيحاً في نفس الأمر فقد أُعطي حقه من العمل به“ يثبت بالضعيف غير الموضوع“وقال الإمام إبن حجر الهيتمي في الفتح المبين”أتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال لأنه إن كان صحيحاً في نفس الأمر فقد أُعطي حقه من العمل به“
🔺
ഇബ്നുൽ ഹുമാം (റ) ഫത് ഹുൽ  ഖദീരിലും
ഇബ്നു ഹജർ(റ) ഫത് ഹുൽ  മുബീനിലും ഇതു പറഞ്ഞിട്ടുണ്ട്‌
മുകളിലെ ഉധരണി കാണുക
📝
എല്ലാനിലക്കും പ്രസ്തുത നോമ്പ് വളരെ മഹത്വമേറിയതാകുന്നു അതിനാൽ‌ നാമൊക്കെ‌  അതെടുക്കുവാൻ ശ്രമിക്കുക

പുത്തൻ വാദികളുടെ വലയിൽ കുടുങ്ങി നമ്മുടെ ആഖിറം നഷ്ടപ്പെടുത്താതിരിക്കുക
____________________________

തയ്യാറാക്കിയത്
(സിദ്ധീഖുൽ മിസ്ബാഹ്)....
============================================

ബറാഅത്ത് രാവും യാസീൻ ഓത്തും

ബറാഅത്ത് രാവും യാസീൻ ഓത്തും
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

*ബറാഅത്ത് രാവും യാസീൻ ഓത്തും*

*ചോദ്യം* 0⃣5⃣ -----
======================❓

👇🏻“”
*ബറാ അത്ത് ദിനത്തിൽ മൂന്ന് യാസീൻ ഓതാറുണ്ടല്ലൊ അതിൻ റ്റെ പ്രാമാണികത ഒന്ന് പറഞ്ഞ് തരാമൊ?????*___________❓🔽

*ജവാബ്‌..*0⃣5⃣…✅
*==================*
🔺
ഖുര്‍ആനില്‍ നിന്ന് ഏതു ഭാഗം ഓതിയും ദിക്റ് ദുആകളില്‍ നിന്ന് ഏത് ചൊല്ലിയും ഈ രാത്രിയെ ഹയാത്താക്കാം. എന്നാല്‍ ചില പ്രത്യേക സൂറത്തുകളും ദിക്റുകളും ദു’ആകളും ഈ രാത്രിയില്‍ സുന്നത്താണെന്ന് ‘ഉലമാക്കളില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട്.

🔺ശൈഖ് അബ്ദുല്‍റഹ്മാനുബ്നു ഇബ്രാഹിം തരീമി(റ) ന്റെ രിസാലയില്‍ ഒരു വിഭാഗം ‘ആരിഫീങ്ങള്‍ പറഞ്ഞതായി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. “
🔺
“‘ശഅബാന്‍ പകുതിയുടെ രാത്രിയില്‍ ഇശാ മഗ്രിബിന്റെ ഇടയില്‍ യാസീന്‍ സൂറത്ത് മൂന്നു പ്രാവശ്യം തുടര്‍ച്ചയായി അവക്കിടയില്‍ മറ്റു സംസാരങ്ങളൊന്നും കൂടാതെ ഓതല്‍ അത്യാവശ്യമാണ്. അവയില്‍ ഒന്നാമത്തേത് തന്റെയും താന്‍ സ്നേഹിക്കുന്നവരുടെയും ദീര്‍ഘായുസ്സിനും രണ്ടാമത്തേത് അന്നപാനീയാദികളില്‍ ബറകതും വിശാലതയും ലഭിക്കുവാനും മൂന്നാമത്തേത് അല്ലാഹു തന്നെ വിജയികളുടെ ഗണത്തില്‍ പെടുത്താനുമുള്ള കരുത്തോട് കൂടിയായിരിക്കണം.
🔺
മഹാനായ ഗസ്സാലി ഇമാമിൻ റ്റെ ഇഹ്യാ ഉലൂമുദ്ദീൻ എന്ന കിതാബിൻ റ്റെ പ്രശസ്തമായ ഷറഹ് കിതാബായ ഇത് ഹാഫു സ്സാദതിൽ മുത്തഖീൻ എന്ന കിതാബിൽ
പടിപ്പിക്കുന്നത് കാണാം

الكتاب: اتحاف السادة المتقين بشرح إحياء علوم الدين المؤلف: محمد بن محمد بن الحسيني الزبيدي

🔺 ആയുസ്സില് ബറകത്ത് ലഭിക്കുവാനും ഭക്ഷണത്തില് അഭിവൃദ്ധി ഉണ്ടാകാനും സൗഭാഗ്യ സിദ്ധമായ അന്ത്യം (ഹുസ്നുല് ഖാതിമ) ലഭിക്കാനും ശഅ്ബാന് പതിനഞ്ചാം രാവില് ഓരോ യാസീന് ഓതുകയെന്നുള്ളത് മുന്ഗാമികളില് നിന്ന് അനന്തരമായി ലഭിച്ചതാണ്.
(ഇത്ഹാഫു സ്സാദതിൽ മുത്തഖീൻ 3/427)
🔺
ഇമാം ദൈറബി(റ)യും ഇത് സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്. ഉമര്‍(റ), അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) എന്നിവരില്‍ നിന്നും അന്നേ രാത്രി നിര്‍വഹിക്കേണ്ട പ്രത്യേകം പ്രാര്‍ഥനകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

🔺 സൂറത്ത് യാസീനിന്റെ മഹത്വം വിഷദീകരിക്കേണ്ടതില്ലല്ലോ ..
ഉദ്ധേശങ്ങൾ നിറവേറാൻ യാസീൻ വലീയ കാരണമാണു.

🔺 നബി ﷺ പറഞ്ഞു;

നിങ്ങള്‍ കൂടുതലായി യാസീന്‍ പാരായണം ചെയ്യുക.
കാരണം അതില്‍ പത്ത് വിധം അനുഗ്രഹങ്ങളുണ്ട്. യാസീന്‍ വിശന്നവന്‍ ഓതിയാല്‍ ഭക്ഷണം ലഭിക്കും, ദാഹിച്ചവന്‍ ഓതിയാല്‍ ദാഹം ശമിക്കും. വസ്ത്രമില്ലാത്തവന്‍ ഓതിയാല്‍ വസ്ത്രം ലഭിക്കും. ഇണയെത്തേടുന്നവന്‍ ഓതിയാല്‍ ഇണയെ ലഭിക്കും. ഭയന്നവന്‍ ഓതിയാല്‍ നിര്‍ഭയത്വവും സമാധാനവും ലഭിക്കും. തടവുകാരന്‍ ഓതിയാല്‍ മോചനം ലഭിക്കും. യാത്രക്കാരന്‍ ഓതിയാല്‍ യാത്രയില്‍ അല്ലാഹുവിന്റെ സഹായമുണ്ടാവും. നഷ്ടപ്പെട്ട വസ്തു തിരിച്ച് കിട്ടാനാണെങ്കില്‍ അത് തിരിച്ചുകിട്ടും. മരണാസന്നനായവന്റെ സമീപത്ത് വെച്ചോതിയാല്‍ മയ്യിത്തിന് മരണവേദന കുറയും. രോഗി ഓതിയാല്‍ രോഗം സുഖപ്പെടും എന്നല്ല യാസീന്‍ ഏതൊരാവശ്യത്തിന് വേണ്ടിയാണോ ഓതിയത് ആ ആവശ്യം നിറവേറുക തന്നെ ചെയ്യും
🔺 (റൂഹുല്‍ ബയാന്‍)

👉 അതുകൊണ്ടുതന്നെ ഈ രാവിൽ സൂറത്ത് യാസീൻ ഓതി ദുആ ചെയ്യാൽ മഹാന്മാരായ ഇമാമുമാർ പ്രതേകം അഭിപ്പ്രായപ്പെട്ടിട്ടുണ്ട്. ധാരാളം ഗ്രന്തങ്ങളിൽ ഇതു രേഖപ്പെടുത്തിയിട്ടുണ്ട് .

🔺 സൂറത്ത് ദുഖാനും ഓതൽ പതിവുള്ളതാണ്
🔺👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻📝
അത് പോലെ ഈ ദിവസത്തിലെ നമസ്ക്കാരത്തെ പറ്റി പണ്ടിതന്മാർ പടിപ്പിക്കുന്നു
🔺
ഈ നിസ്കാരത്തെപ്പറ്റി ഇമാം ഗസ്സാലി(റ) തന്റെ ഇഹ്യാ ‘ഉലൂമിദ്ദീനില്‍ വിവരിച്ചിട്ടുള്ളത് ഇങ്ങനെയാണ്:
🔺
وليلة النصف من شعبان ففيها مائة ركعة يقرأ في كل ركعة بعد الفاتحة سورة الإخلاص عشر مرات

وأما صلاة شعبان فليلة الخامس عشر منه يصلي مائة ركعة كل ركعتين بتسليمة يقرأ في كل ركعة بعد الفاتحة قل هو الله أحد إحدى عشرة مرة وإن شاء صلى عشر ركعات يقرأ في كل ركعة بعد الفاتحة مائة مرة قل هو الله أحد فهذا أيضاً مروي في جملة الصلوات كان السلف يصلون هذه الصلاة ويسمونها صلاة الخير ويجتمعون فيها وربما صلوها جماعة
روي عن الحسن أنه قال حدثني ثلاثون من أصحاب النبي صلى الله عليه وسلم إن من صلى هذه الصلاة في هذه الليلة نظر الله إليه سبعين نظرة وقضى له بكل نظرة سبعين حاجة أدناها المغفرة
🔺
“ആ രാത്രിയില്‍ ഈരണ്ടു റക്’അത്തായി നൂറു റക്’അത് നിസ്കരിക്കുക. ഓരോ റക്’അത്തിലും ഫാതിഹക്കുശേഷം പതിനൊന്നു പ്രാവശ്യം സൂറഃ ഇഖ്ലാസ്വ് ഓതുക. ഇനി ഒരാള്‍ പത്തു റക്അത് നിസ്കരിക്കുകയും ഓരോ റക്’അത്തി ലും സൂറഃ ഇഖ്ലാസ്വ് നൂറുവട്ടം ഓതുകയും ചെയ്താല്‍ അതിനും വിരോധമില്ല’ (ഇഹ്യ, 1/209).
🔺
ഈ നിസ്കാരത്തെക്കുറിച്ചുള്ള ഹദീസ് ബാത്വിലാണെന്ന് സൈനുല്‍ ഇറാഖ്വി(റ) തന്റെ തഖ്രീജുല്‍ ഇഹ്യാ (പേജ് 210) യില്‍ പ്രസ്താവിച്ചിരിക്കുന്നു. എന്നാല്‍ ഇതിന് വേറെയും നിവേദക പരമ്പരകള്‍ ഉണ്ടെന്നും അവയെ ഒന്നായി വിലയിരുത്തി ചിന്തിക്കുമ്പോള്‍ പുണ്യകര്‍മ്മങ്ങളില്‍ സ്വീകാര്യമായി എടുക്കത്തക്കനിലയില്‍ ഇത് ശക്തിയാര്‍ജിച്ചിട്ടു ണ്ടെന്നുമാണ് മറ്റൊരു വിഭാഗം പണ്ഢിതന്മാര്‍ പറയുന്നത്.
ശഅബാന്‍ പതിനഞ്ചാം രാവിനെ പുണ്യകര്‍മ്മങ്ങളാല്‍ ഹയാത്താക്കുന്നതില്‍ വിവിധ നിവേദക പരമ്പരകളില്‍ വന്നിട്ടുള്ള ഹദീസുകള്‍ നിരവധിയുണ്ട്’

(ഇത്ഹാഫുസ്സാദാത്ത് 3/325).
الكتاب: اتحاف السادة المتقين بشرح إحياء علوم الدين المؤلف: محمد بن محمد بن الحسيني الزبيدي 👆🏻👆🏻👆🏻👆🏻
♦♦♦♦♦
ഇത്രയും പ്രതിപാദിച്ചതില്‍ നിന്നും ബറാഅത് രാവിന്റെ മഹത്വത്തെപ്പറ്റി പണ്ഢിതലോകത്തിന് ഏകകണ്ഠമായ അഭിപ്രായമാണുള്ളതെന്നും വല്ല അഭിപ്രായഭിന്നതയുമുണ്ടെങ്കില്‍ അത് ആ രാ ത്രിയിലെ പ്രത്യേക എണ്ണത്തിലും ക്രമത്തിലുമുള്ള നിസ്കാരത്തെക്കുറിച്ച് മാത്രമാണെന്നും വ്യക്തമായി.

ഉല്‍കൃഷ്ട സമയത്ത് ചെയ്യപ്പെടുന്ന സല്‍ക്കര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുമെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ആകയാല്‍ ബറാഅത്ത് രാവില്‍ പുണ്യകര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ആ രാത്രിയെ സജീവമാക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത നാം മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടതുമാണ്.

♦ പ്രത്യേക പാപമോചനവും പ്രാര്‍ത്ഥനക്കുത്തരവും കരുണാവര്‍ഷവും ഉണ്ടാകുന്ന ഈ മഹത്തായ രാത്രിയെ സുന്നത്ത് നിസ്കാരം, പ്രാര്‍ഥന, ഖുര്‍ആന്‍ പാരായണം, ദിക്റ്, ഖബര്‍ സന്ദര്‍ശനം, മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥന, ദാനധര്‍മ്മം തുടങ്ങിയ പുണ്യകര്‍മ്മങ്ങളെക്കൊണ്ട് ധന്ന്യമാക്കാൻ ശ്രമിക്കുക.

അല്ലാഹു നമ്മെ ഈ മഹത്തായ രാവിനെ അര്‍ഹമാംവിധം ആദരിക്കുകയും അതുവഴി വിജയം കൈവരിക്കുകയും ചെ യ്യുന്നവരുടെ കൂട്ടത്തില്‍ പെടുത്തട്ടെ. സുന്നത്തിനെ ബിദ്’അത്തായി ചിത്രീകരിച്ചു പല പുണ്യകര്‍മ്മങ്ങളുടെയും മഹത്വം കളഞ്ഞുകുളിക്കുന്ന നവീനവാദികളുടെ ഫിത്നയില്‍ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍.

വൈരുദ്ധ്യം:ഗള്‍ഫ് സലഫിസവും കേരള വഹാബിസവും ഏറ്റുമുട്ടുന്നു!

ഗള്‍ഫ് സലഫിസവും കേരള വഹാബിസവും ഏറ്റുമുട്ടുന്നു!

ഈജ്പ്തിലെ നവോത്ഥാനനായകനായിരുന്ന ജമാലുദ്ദീന്‍ അഫ്ഗാനിമുജദ്ദിദാണ് അദ്ദേഹമാണ് കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാനത്തിനുമാതൃക.(അല്‍ മനാര്‍മാസിക.1987-ജനുവരി)

എന്നാല്‍ മുജാഹിദുകളുടെ ഈ മാതൃകാ മഹാനെകുറിച്ച്  ഗള്‍ഫ് സലഫിസം പറയട്ടെ !    ജമാലുദ്ദീന്‍ അഫ്ഗാനി പാശ്ചാതൃന്‍ ഏജന്‍റാണ് പാശ്ചാതൃന്‍ സംസ്ക്കാരം മുസ്ലിംലോകത്തിറക്കുമതിചെയ്തതയാളാണ്.(ഗള്‍ഫ് സലഫിസം പേജ്. 25-എം ഐ മുഹമ്മദലി സുല്ലമി)

ഇനികേരള വഹാബികളും ഗള്‍ഫ് സലഫികളും വല്ലയോജിപ്പുമുണ്‍ടോ നോക്കാം.

കേരള വഹാബിക്ക് ഖുറാഫാത്തുംഅനാചാരവുമായിതളളിയത് ഗള്‍ഫ് സലഫികള്‍ക് പുണ്ണൃകരമാവുന്നത് കാണുക.

ഖുര്‍ആന്‍ എഴുതി വെളളത്തില്‍ ലയിപ്പിച്ച് കുടിക്കുന്നത് പണ്‍ഠിതന്‍മാര്‍ അംഗീകരിച്ചതാണ് .ശൈഖ് സ്വാലിഹുല്‍ ഫൗസാന്‍ സൗദീ മുഫ്തി. ഫതാവ അല്‍ ഫൗസാന്‍  വാ:1-പേ:72)

അല്ലാഹുവിന്‍റെ ഗ്രന്ഥവും നബിചരൃയും  പണ്‍ഠിതന്‍മാരുടെ ഇജ്മാവുംജിന്നുബാധയെ അംഗീകരിക്കുന്നു.ഇതിനെഎതിര്‍ക്കുന്നവര്‍ ബിദ്അത്തുകാരെയാണ് അനുകരിക്കുന്നത്. (ശൈഖ് ഇബ്നുബാസ് .ഈളാഹുല്‍ ഹഖ് ഫീദുഖൂലില്‍ ജിന്നിഫില്‍ഇന്‍സി.പേജ്:14-67)
 കേരള വഹാബിക്ക് മേല്‍പറഞ്ഞ ബാധ അന്ധവിശ്വാസമാണല്ലോ ?

ജിന്നും മനുഷൃനും ഒരുനിലക്കും ബന്ധപെടില്ലന്നാണ് കേരളവഹാബിസത്തിലെ വലിയനിലപാട് എന്നാല്അന്തരിച്ച‍ സൗദീ മുഫ്തി പറയുന്നത്കാണൂ..

പുരുഷജിന്നിന് മനുഷൃസ്ത്രീകളുമായും മറിച്ചുംബന്ധപെടാന്‍കഴിയും.മുഖാമുഖം ശൈഖ് ഇബ്നു ഉഥൈമീന്‍ 5/49)

ജിന്നെന്ന്കേട്ടാലേകേരള വഹാബിഞെട്ടും? വഹാബീ തൗഹീദ് തകര്‍ത്തുവിട്ട ജിന്ന്തേട്ടത്തെ കുറിച്ച് ഗള്‍ഫ് സലഫീ വിശ്വാസം എന്താ ? കേരള വഹാബിക്ക് ശിര്‍ക്കായ ജിന്ന് തേട്ടത്തെ കുറിച്ച് ശൈഖ് ഇബ്നു ഉഥൈമീന്‍ പറയുന്നത്കാണൂ .

ജിന്നുകളോട് സഹായംചോദിക്കാം ഉത്തരം ലഭിക്കുകയുംചെയ്യാം (മുഖാമുഖം ഇബ്നുഉഥൈമീന്‍
) ആരാ ഇബ്നുഉഥൈമീന്‍ അദ്ദേഹത്തിന്‍റെ പലകൃതികളും കേരള വഹാബികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്‍ട് സൗദിയിലെ ആധികാരിക മുഫ്തിയായിരുന്നു അദ്ദേഹം അദ്ദേഹമാ കേരളവഹാബിക്ക് ശിര്‍ക്കായപലതും സൗദികളോട് ശിര്‍ക്കല്ലന്ന് പറഞ്ഞത് ഈ ശിര്‍ക്കന്‍ വിശ്വാസക്കാരെ എങ്ങിനെ നിങ്ങള്‍ തുടരും മുജാഹിദേ ?

തൊപ്പിധരിച്ച് സൗദിസലഫികളുടെ അഥിതിയായി എത്തിയ ജനാബ് മടവൂര്‍സാഹിബിന്‍റെ KNM- സിഹ്ര്‍ ബാധയെ തളളുന്നു.അത് യാഥാര്‍ത്തൃമല്ലന്നാണ്  മടവൂരിയന്‍ മുജാഹിദ് വാദം. എന്നാല്‍ ഈവാദത്തെ ശൈഖ് ഇബ്നുബാസിന്‍റെനേതൃത്തത്തില്‍ സൗദീസലഫികളും ഗള്‍ഫ് സലഫികള്‍ മൊത്തത്തിലും ചോദൃംചെയ്യുന്നു മടവൂരിസം തളളുന്നു.. ഇബ്നുബാസ് പ റയട്ടെ    സിഹ്ര്‍ ബാധയാഥാര്‍ത്തൃമാണ് ഖുര്‍ആന്‍ വെളളത്തില്‍ മന്ത്രിച്ചൂതിയും പ്രതൃേകദിക്റുകള്‍കൊണ്‍ടുംഇതിനെ ചികിത്സിക്കാം.ഇത് അനുഭവം കൊണ്‍ട് തെളിഞ്ഞതാണ്.(ജിന്ന്.സിഹ്ര്‍ ജോല്‍സൃം.ശൈഖ് ഇബ്നുബാസ്)

കേരള വഹാബിക്ക് തറാവീഹ് ആദൃം 20 പിന്നെ 8 ശേഷം തറാവീഹേ ഇല്ല ! ഗള്‍ഫ് സലഫികളോ  ? (തറാവീഹ് 23 വരേ നിസ്ക്കരിക്കാം ഗള്‍ഫ്സലഫിസം പേജ്
: 77)

കേരള വഹാബിക്ക് ഖുനൂത് ചൊറിയും എന്നാല്‍ ഗള്‍ഫ് സലഫിക്കോ ?  ഹന്‍ബലിമദ്ഹബ് പ്രകാരം വിത്റില്‍ ഖുനൂത് സുന്നത്താണ്  സൗദീ ഫത് വാസമിതി ഫത് വ 2098)

സംഘടിതസക്കാത്തണല്ല കേരളവാഹാബിക്ക് അലങ്കാരം എന്നാല്‍ ഗള്‍ഫ് സലഫികള്‍ പറയട്ടെ ?   ഇസ്ലാമേതരരാജൃങ്ങളില്‍ സ്വന്തം നിലയില്‍ സക്കാത്ത് നല്‍കണംഅതാണ്ഉത്തമം(ഫത് വ4836-/ലജ്ന വാലൃം9-പേ:457)

സക്കാത്ത് പണംകൊ ണ്‍ട് വഹാബിക്കും മൗദൂദിക്കും പലതുംനടത്താം.പളളികളുംകോളേജുംനിര്‍മിക്കാന്‍ ഇവര്‍ ഉപയോഗിക്കും.എന്നാല്‍ ഗള്‍ഫ് സലഫികള്‍ പറയട്ടെ...സക്കാത്ത് മുതല്‍ ഇത്തരം ആവശൃങ്ങള്‍ക്ക് ഉപയോഗിക്കാവതല്ല (സൗദീ ഫത് വ 4836-2288-)

കേരള വഹാബികള്‍ക്ക് മാസപിറവി നേരിട്ട്ദര്‍ശിക്കല്‍ നിര്‍ബന്ധമില്ല അവരുടെ ജംഇയത്തുല്‍ഉലമ 2001ല്‍ അത് പറഞ്ഞു... എന്നാല്‍ സൗദീ സലഫികള്‍ പറയട്ടെ.. മാസപ്പിറവീനേരിട്ട് ദര്‍ശിക്കല്‍ നിര്‍ബന്ധമാണ്(ഫതാവാ ലജ് നത്തിദാഇമ 10/92)

മദ് ഹബ് തഖ് ലീദ്ചെയ്യല്‍ കേരളവഹാബീക്ക് വല്ലാതെ ചൊറിയുന്ന ഒന്നാണ്എന്നാല്‍ സൗദീസലഫികള്‍ ഹന്‍ബലികളാണ് സൗദീസലഫികള്‍ പറയുന്നത് കാണൂ മുജാഹിദേ ! --ഒരുമദ്ഹബിനെതഖ് ലീദ്ചെയ്യല്‍ നിര്‍ബന്ധമാവുംഇബ്നുഅബ്ദുല്‍വഹാബ് പോലുംമുജ്തഹിദായിരുന്നില്ല.അദ്ദേഹം ഹന്‍ബലീ മദ്ഹബ്കാരനായിരുന്നു.നമുക്കാര്‍ക്കും മുജ്തഹിദാവാന്‍ സാധൃമല്ല.(മുഖ്തസറുല്‍ ഫതാവാ മലാകത്ത് പേജ്-477--മജല്ലത്തുല്‍ ബഹൂസ്ല:14/257)

ജുമുഅയുടെ രണ്‍ടാംബാങ്ക് കേരള വഹാബിക്ക് ബിദ്അത്താണ്..ഗള്‍ഫ്സലഫികള്‍ക്കോ ?
.
രണ്‍ടാം ബാങ്ക് ബിദ്അത്തല്ല സുന്നത്താണ് (സൗദീഫത് വാസമിതി 1647-ഫത് വാലജ്ന 8/198)

കേരള വഹാബി നിസ്കാരത്തില്‍ എവിടെയാകൈകെട്ടുക  ? ഗള്‍ഫ് സലഫികള്‍ അവിടെയാണോ കൈകെട്ടുന്നത് !!!

സ്ത്രീകളുടെ ജുമുഅ ജമാഅത്ത് എന്താണ് സൗദീ സലഫീവീക്ഷണം  സൗദീയില്‍ ഔഖാഫ് സൗജനൃമായി വിതരണംചെയ്യുന്ന  ഫതാവല്‍ മക്കിയ്യയില്‍ ശൈഖ് മുഹമ്മദ് സ്വലിഹ്അല്‍ ഉഥൈമീന്‍ പറയുന്നത് ഹജ്ജ് ഉംറ - വരുന്നവര്‍ നിസ്ക്കാരം അവരുടെ താമസ സ്ഥലങ്ങളില്‍ നിര്‍വഹിക്കലാണ്ഉത്തമംഅവര്‍ക്കതിലാണ് പുണ്ണൃമെന്നുംപറയുന്നു. (ഫതാവല്‍ മക്കിയ്യ
-ശൈഖ് ഉഥൈമീന്‍ )

ഗള്‍ഫിലെത്തിയാല്‍ ശരിക്കും കുടുങ്ങുന്നത് കേരളവഹാബികളാണ് നിസ്ക്കാരത്തിലെ കൈകെട്ടല്‍ മുതല്‍ വഹാബികുടുങ്ങുന്നു.കേരളത്തില്‍ ഖവാരിജുസംഘങ്ങളെ പോലെപരസ്പരം കാഫിറാക്കിമത്സരിക്കുന്ന മുജാഹിദിന് സൗദിയിലെത്തിയാല്‍ നിറം മാറുന്നു, ജിന്ന്.സിഹ്ര്‍ .കണ്ണേറ്.
മന്ത്രിചൂതല്‍.മദഹബ്.തറാവീഹ്.ഖുത്ബഭാഷ.കൈകെട്ടല്‍.സക്കാത്ത് വിതരണം.മൂന്ന്തലാക്ക്.മാസപിറവി ദര്‍ശനം.ഖുനൂത്. തുടങ്ങി അനേകം വിഷയങ്ങളില്‍ കേരള വഹാബിസം ഗള്‍ഫ് സലഫികളില്‍ നിന്നകലയാണ്. ഇവരാണ് സുന്നികളെ ഇസ്ലാഹ് ചെയ്യാന്‍ വരുന്നത്.

ബറാഅ ത്ത് രാവ്സുകൾ ളഈഫോ

ലൈലത്തുൽ ബറാഅ ഹദീസുകൾ ളഈഫോ🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
*ലൈലത്തുൽ ബറാഅ ഹദീസുകൾ ളഈഫോ ?*

ചോദ്യം* 0⃣4⃣
=====================
👇🏻
*ബറാ അത്ത് രാവ് പ്രത്യേകതയറിയിക്കുന്ന ഹദീസുകൾ മുഴുവനും ളഈഫാണെന്ന് പുത്തൻ വാദികൾ പറയുന്നുണ്ടല്ലൊ ഒരു വിശകലനം????????*

*ജവാബ്….*0⃣4⃣….✅
--------------------------
👇🏻📝
അത് ശരിയല്ല ഹദീസ് വിജ്ഞാനത്തിലെ അജ്ഞത കൊണ്ടും സൽകർമ്മങ്ങളെ ഏത് വിധേനയെങ്കിലും മുടക്കണം എന്ന ഹിഡൻ അജണ്ടയിൽ നിന്നൊക്കെയുള്ള ജൽപ്പനങ്ങളാകുന്നു ഇത്തരം വാദങ്ങൾ
🔺
ഹദീസ് … 1….
--------------------
١٢٩٦٠ - وَعَنْ مُعَاذِ بْنِ جَبَلٍ، عَنِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ:
" «يَطَّلِعُ اللَّهُ إِلَى جَمِيعِ خَلْقِهِ لَيْلَةَ النِّصْفِ مِنْ شَعْبَانَ، فَيَغْفِرُ لِجَمِيعِ خَلْقِهِ، إِلَّا لِمُشْرِكٍ، أَوْ مُشَاحِنٍ» ".
🔺
: നബി(സ്വ) പറയുന്നു: ശഅബാന്‍ പകുതിയുടെ രാത്രിയില്‍ അല്ലാഹു അവന്റെ കരുണാവിശേഷം കൊണ്ട് വെളിവാകയും അവന്റെ സൃഷ്ടികളില്‍ ബഹുദൈവവിശ്വാസികളും ശത്രുതാ മനോഭാവമുള്ളവരുമല്ലാത്ത എല്ലാവര്‍ക്കും പാപമോചനം നല്‍കുകയും ചെയ്യും’.
🔺
ഈ ഹദീസ് എടുത്തുദ്ധരിച്ച് കൊണ്ട് ഹദീസുകളുടെ ളുഹ്ഫും സ്വിഹ്ഹത്തും പറയുന്ന ഗ്രന്ഥമായ മഹാനായ നൂറുദ്ധീൻ ഹൈസമി (റ) വിന്റെ മജ്മഹുസ്സവാഹിദിൽ രേഖപ്പെടുത്തുന്നു

رَوَاهُ الطَّبَرَانِيُّ فِي الْكَبِيرِ وَالْأَوْسَطِ وَرِجَالُهُمَا ثِقَاتٌ
🔺
ഇമാം ത്വബ് റാനി മുഹ്ജമുൽ അൗസതിലും മുഹ്ജമുൽ കബീറിലും ഉദ്ധരിച്ചിട്ടുണ്ട് ഇതിൻ റ്റെ നിവേദകർ സിഖതിൽ (വിശ്വാസയോഗ്യർ) പെട്ടവരാകുന്നു ….👆🏻👆🏻
🔺🔺👇🏻
കൂടാതെ പുത്തൻ വാദികളുടെ നേതാവായ അൽബാനി പോലും അദ്ദേഹത്തിൻ റ്റെ സ്വഹീഹുൽെ അഹാദീസ് എന്ന കിതാബിൽ പ്രസ്തുത ഹദീസ് ഉദ്ധരിച്ച സ്വഹീഹാണെന്ന് രേഖപ്പെടുത്തുന്നു
🔺
പ്രസ്തുത ഹദീസ് ധാരാളം നിവേദകരിലൂടെ ഒരുപാട് മുഹദ്ദിസുകൾ രേഖപ്പെടുത്തിയിട്ടുണ്ട് അതിൽ ചില വഴിയിലൂടെ വന്ന റിപ്പോർട്ടുകൾ ദുർബ്ബലമാണെന്ന് അവർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് , അത് പൊക്കിപ്പിടിച്ച് കൊണ്ട് വിമർഷനം ഉന്നയിക്കാൻ വരണ്ട , ളഈഫായ റാ വിയിലൂടെ ഹദീസ് വന്നാൽ ആ വന്ന ഹദീസ് മാത്രം തെളിവിന്ന് പറ്റുകയില്ല പക്ഷെ പ്രബലമായ സിഖതായ റാവിമാരിൽ നിന്ന് സ്വിഹ്ഹത്തോടെ റിപ്പോർട്ട് ചെയ്ത ഹദീസിന്ന് ഒരു കോട്ടവും സംഭവിക്കുകയില്ല ...
🔺
മുസ്വന്നഫ് അബ്ദു റസാഖിൽ മറ്റൊരു വഴിലൂടെ പ്രത്യേകമായി ഷ അ്ബാൻ 15 എന്ന ബാബ് കൊടുത്ത് വന്നതായി തന്നെ കാണാം
🔺
بَابُ النِّصْفِ مِنْ شَعْبَانَ

٧٩٢٣ - عَنْ مُحَمَّدِ بْنِ رَاشِدٍ قَالَ: حَدَّثَنَا مَكْحُولٌ، عَنْ كَثِيرِ بْنِ مُرَّةَ «أَنَّ اللَّهَ يَطَّلِعُ لَيْلَةَ النِّصْفِ مِنْ شَعْبَانَ إِلَى الْعِبَادِ، فَيَغْفِرُ لِأَهْلِ الْأَرْضِ إِلَّا رَجُلًا مُشْرِكًا أَوْ مُشَاحِنًا»، عَبْدُ الرَّزَّاقِ،
[ص: ٣١٧]🔺
മറ്റു ചില നിവേദനങ്ങളില്‍ ജ്യോത്സ്യനും മാരണക്കാരനും മദ്യപാനിക്കും മാതാപിതാക്കളെ വെറുപ്പിക്കുന്നവനും നിത്യവ്യഭിചാരിക്കും ഒഴികെ എന്നും വന്നിട്ടുണ്ട്….
🔺
(. وَعَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:) إِذَا كَانَ لَيْلَةُ النِّصْفِ مِنْ شَعْبَانَ اطَّلَعَ اللَّهُ عَلَى أُمَّتِي فَغَفَرَ لِكُلِّ مُؤْمِنٍ لَا يُشْرِكُ بِاللَّهِ شَيْئًا إِلَّا خَمْسَةً سَاحِرًا وكاهنا وعاقا لوالديه ومدمن خمر ومصرا على الزنى (.
🔺
ഈ ഹദീസ് മൂ’അാദ്(റ) മുഖേന ഇബ്നുഹിബ്ബാന്‍, ത്വബ്റാനി, ബൈഹഖ്വി(റ.ഹും) എന്നിവരും അബൂമുസല്‍അശ്’അരി(റ)വിലൂടെ ഇബ്നുമാജ(റ)യും അബൂബക്ര്‍(റ)വഴി ബസ്സാര്‍, ബൈഹ ഖ്വി(റ.ഹും) എന്നിവരും റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. ഈ ഹദീസ് സ്വഹീഹാണെന്ന് ഇബ്നുഹിബ്ബാന്‍(റ)വും ഹസാനാണെന്ന് ‘അല്ലാമാ സുര്‍ഖ്വാനിയും പറഞ്ഞിട്ടുണ്ട്. അല്‍ഹാഫിളുല്‍ മുന്‍ദിരി(റ) പറയുന്നത് ഇതിന്റെ സനദിന് (നിവേദകപരമ്പര) യാതൊരു ദോഷവുമില്ല എന്നാണ്……...........
♦♦
ഹദീസ്...2
---------------

وَالْبَيْهَقِيُّ وَقَالَ مُرْسَلٌ جَيِّدٌ عَنْ عَائِشَةَ - رَضِيَ اللَّهُ عَنْهَا - قَالَتْ: «قَامَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - مِنْ اللَّيْلِ فَصَلَّى فَأَطَالَ السُّجُودَ حَتَّى ظَنَنْت أَنَّهُ قَدْ قُبِضَ، فَلَمَّا رَأَيْت ذَلِكَ قُمْت حَتَّى حَرَّكْت إبْهَامَهُ فَتَحَرَّكَ فَرَجَعْت، فَلَمَّا رَفَعَ رَأْسَهُ مِنْ السُّجُودِ وَفَرَغَ مِنْ صَلَاتِهِ قَالَ: يَا عَائِشَةُ أَوْ يَا حُمَيْرَاءُ ظَنَنْت أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَدْ خَاسَ - أَيْ بِمُعْجَمَةٍ ثُمَّ مُهْمَلَةٍ: أَيْ غَدَرَ بِك فَلَمْ يُوَفِّكِ حَقَّك - قُلْت: لَا وَاَللَّهِ يَا رَسُولَ اللَّهِ وَلَكِنِّي ظَنَنْت أَنَّك قَدْ قُبِضْت لِطُولِ سُجُودِك، فَقَالَ: أَتَدْرِينَ أَيُّ لَيْلَةٍ هَذِهِ؟ قُلْت: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: هَذِهِ لَيْلَةُ النِّصْفِ مِنْ شَعْبَانَ، إنَّ اللَّهَ عَزَّ وَجَلَّ يَطَّلِعُ عَلَى عِبَادِهِ فِي لَيْلَةِ النِّصْفِ مِنْ شَعْبَانَ
فَيَغْفِرُ لِلْمُسْتَغْفِرَيْنِ وَيَرْحَمُ الْمُسْتَرْحِمِينَ وَيُؤَخِّرُ أَهْلَ الْحِقْدِ كَمَا هُمْ» .
🔺
ആഇശ(റ) പറയുന്നു: നബി(സ്വ) ഒരു രാത്രിയില്‍ എഴുന്നേറ്റു നിസ്കരിച്ചു. വളരെ ദീര്‍ഘമായ സുജൂദായിരുന്നു അവിടുന്ന് ചെയ്തത്. നബി(സ്വ) വഫാത്തായിപ്പോയിരിക്കുമോ എന്നോര്‍ത്ത് ഞാന്‍ അടുത്തുചെന്നു. അവിടുന്ന് സുജൂദില്‍ നിന്ന് തല ഉയര്‍ത്തുകയും നിസ്കാരം അവസാനിപ്പിക്കുകയും ചെയ്ത ശേഷം എന്നോട് ചോദിച്ചു: ‘ആഇശാ! നബി നിന്നെ വഞ്ചിച്ചു എന്ന് നീ വിചാരിച്ചുവോ’ ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, അല്ലാഹുവാണെ, ഞാനങ്ങനെ വിചാരിച്ചിട്ടില്ല. പക്ഷേ, അങ്ങയുടെ സുജൂദിന്റെ ദൈര്‍ഘ്യം കാരണം അവിടുന്ന് വഫാത്തായിപ്പോയിരിക്കുമോ എന്ന് ഞാന്‍ ഊഹിക്കുകയുണ്ടായി’.
അവിടുന്ന് ചോദിച്ചു: ‘ഈ രാവ് എത്ര മഹത്വമുള്ളതാണെന്ന് നിനക്കറിയാമോ?’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിനും അവന്റെ തിരുദൂതര്‍ക്കും കൂടുതലായറിയാം’. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘ഇത് ശഅബാന്‍ പതിനഞ്ചാം രാവാണ്. നിശ്ചയം ഈ രാവില്‍ അല്ലാഹു അവന്റെ അടിമകളില്‍ കരുണാകടാക്ഷം കൊണ്ട് പ്രത്യക്ഷപ്പെടുകയും അനന്തരം പാപമോചനത്തിനര്‍ഥിക്കുന്നവര്‍ക്ക് മോചനം നല്‍കുകയും കരുണാര്‍ഥികള്‍ക്ക് കരുണ ചെയ്യുകയും മനസില്‍ ശത്രുതവെച്ചു നടക്കുന്നവരെ അതേ നിലയില്‍ത്തന്നെ വിട്ടുകളയുകയും ചെയ്യും (അവര്‍ പശ്ചാതപിച്ചു മടങ്ങുന്നതുവരെ പൊറുക്കുകയില്ല എന്നു സാരം) (ബൈഹഖ്വി, ‘അലാഇബുനു ഹാരിസ്)
🔺
ഈ ഹദീസ് മുർസലായ ഹദീസാണെന്ന് അഭിപ്രായമാണെങ്കിൽ മദ് ഹബിലെ മൂന്ന് ഇമാമീങ്ങളുടെ അടുത്തുംമുർസലായ ഹദീസ് തെളിവിന്ന് പറ്റുന്നതാകുന്നു എന്നാൽ ഇമാം ശാഫിഈ റ യുടെ അടുത്ത് മുർസലായ ഹദീസ് സ്വീകാര്യമാവണമെങ്കിൽ ചില മാനദണ്ഡങ്ങൾ ഉണ്ട് അതിൽ ഒന്ന് മറ്റു വഴിയിലൂടെ ഹദീസ് റിപ്പോർട്ട് ചെയ്യപ്പെടുക അതിൽ ഏതെങ്കിലും ഒരു സ്വഹാബി വര്യനിലൂടെ നിവേദനം ആയിരിക്കുക
🔺
ഈ ഹദീസിന്റെ സനദില്‍ കാണുന്ന അല്‍’അലാഅ്(റ), ആഇശാ(റ)വില്‍ നിന്ന് ഈ ഹദീസ് കേട്ടിട്ടില്ല. പക്ഷേ, അദ്ദേഹം സത്യവാനും പയണ്ഢിതനുമാണ്.
🔺
ഇമാം മുസ്ലിം(റ)വും നാല് സുനനുകളുടെ കര്‍ത്താക്കളായ അബൂദാവൂദ്(റ), തിര്‍മുദി(റ), നസാഇ(റ), ഇബ്നുമാജ(റ) എന്നിവരും അദ്ദേഹത്തിന്റെ ഹദീസ് സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇമാം ബൈഹഖ്വി(റ) ഈ ഹദീസിനെക്കുറിച്ച് സ്വീകാര്യയോഗ്യമായ മുര്‍സല്‍ അഥവാ മുന്‍ഖത്വി’അ് (ഒരാള്‍ വിട്ടുപോയ നിവേദകപരമ്പര) ആണെന്ന് പ്രസ്താവിച്ചത്.
അലാഅ് മക്ഹൂല്‍ (റ)ല്‍ നിന്ന് കേട്ടതാവാനും സാധ്യതയുണ്ടെന്ന് ബൈഹഖ്വി(റ) പറയുന്നു (സുര്‍ഖ്വാനി 7/411). അങ്ങനെയാകുമ്പോള്‍ ഈ ഹദീസ് മുത്തസ്വിലുസ്സനദും (പൂര്‍ണ നിവേദക പരമ്പര) സംശയത്തിനവകാശമില്ലാത്തതുമായിത്തീരുന്നു.....

♦♦
ഹദീസ്..3…
----------------

مَا جَاءَ فِي لَيْلَةِ النِّصْفِ مِنْ شَعْبَان
__________________َ

٣٥٤٤ - كَمَا أَخْبَرَنَا أَبُو عَبْدِ اللهِ الْحَافِظُ، حَدَّثَنَا أَحْمَدُ بْنُ إِسْحَاقَ الْفَقِيهُ، حَدَّثَنَا مُحَمَّدُ بْنُ رُبْحٍ، حَدَّثَنَا يَزِيدُ بْنُ هَارُونَ، أَخْبَرَنَا الْحَجَّاجُ بْنُ أَرْطَاةَ، عَنْ يَحْيَى بْنِ أَبِي كَثِيرٍ، قَالَ: خَرَجَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ذَاتَ لَيْلَةٍ وَخَرَجَتْ عَائِشَةُ تَطْلُبُهُ فِي الْبَقِيعِ، فَرَأَتْهُ رَافِعًا رَأْسَهُ إِلَى السَّمَاءِ، فَقَالَ: " أَكُنْتِ تَخَافِينَ أَنْ يَحِيفَ اللهُ عَلَيْكِ وَرَسُولُهُ؟ "، قَالَتْ: فقُلْتُ: يَا رَسُولَ اللهِ ظَنَنْتُ أَنَّكَ أَتَيْتَ بَعْضَ نِسَائِكَ، فَقَالَ: " إِنَّ اللهَ يَغْفِرُ لَيْلَةَ النِّصْفِ مِنْ شَعْبَانَ أَكْثَرَ مِنْ عَدَدِ شَعْرِ غَنَمِ كَلْبٍ ".

وَلِهَذَا الْحَدِيثِ شَوَاهِدٌ مِنْ حَدِيثِ عَائِشَةَ، وَأَبِي بَكْرٍ الصِّدِّيقِ، وَأَبِي مُوسَى الْأَشْعَرِيِّ، وَاسْتَثْنَى فِي بَعْضِهَا الْمُشْرِكَ وَالْمُشَاحِنَ، وَفِي بَعْضِهَا الْمُشْرِكَ، وَقَاطِعَ الطَّرِيقِ، وَالْعَاقِّ، وَالْمُشَاحِنُ، [ص: ٣٥٦] وَقَدْ رَوَاهُ مُحَمَّدُ بْنُ مَسْلَمَةَ الْوَاسِطِيُّ، عَنْ يَزِيدَ بْنِ هَارُونَ مَوْصُولًا كَمَا
(ശുഅബുൽ ഈമാൻ , ഇമാംബൈഹഖി)...👆🏻
“”🔺
ആഇശ(റ) പറയുന്നു: ‘ഒരു രാത്രിയില്‍ നബി(സ്വ)യെ ഞാന്‍ ശയ്യയില്‍ കണ്ടില്ല. അപ്പോള്‍ നബിയെ അന്വേഷിച്ചു ഞാന്‍ പുറപ്പെട്ടു. മിഴികള്‍ ആകാശത്തേക്കുയര്‍ത്തിയതായി മദീനയിലെ ഖ്വബര്‍സ്ഥാനായ ബഖ്വീ’ഇല്‍ നബി(സ്വ) നില്‍ക്കുന്നതാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. ‘ആ ഇശാ, അല്ലാഹുവും അവന്റെ റസൂലും നിന്നോട് നീതികേട് ചെയ്യുമെന്ന് നീ ഭയപ്പെടുന്നുവോ’ നബി(സ്വ) ചോദിച്ചു. ഞാന്‍ പ്രതിവചിച്ചു. ‘അല്ലാഹുവിന്റെ റസൂലേ, മറ്റേതെങ്കിലും ഭാര്യമാരു ടെ അടുത്തേക്ക് അങ്ങ് പോയിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു. അപ്പോള്‍ നബി(സ്വ) ഇപ്രകാരം പറഞ്ഞു: ‘തീര്‍ച്ചയായും ശ’അബാന്‍ പതിനഞ്ചാം രാവില്‍ അല്ലാഹു (അവന്റെ കരുണാധി രേകത്താല്‍) ഒന്നാം ആകാശത്തിലേക്കിറങ്ങും. എന്നിട്ട് കല്‍ബ് ഗോത്രക്കാരുടെ ആട്ടിന്‍പറ്റത്തിന്റെ രോമങ്ങളുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ പാപങ്ങള്‍ പൊറുത്തുകൊടുക്കും (അക്കാലത്ത് ഏറ്റവും കൂടുതല്‍ ആടുകള്‍ ഉണ്ടായിരുന്നത് അവര്‍ക്കായിരുന്നു).
🔺
ശ’അബാന്‍ പതിനഞ്ചാം രാത്രിയായിരുന്നു ഈ സംഭവമെന്നും അന്ന് തന്റെ ഊഴത്തില്‍പെട്ട രാത്രിയായിരുന്നുവെന്നും ആ’ഇശ(റ) പ്രസ്താവിച്ചതായി അഹ്മദ് ഇബ്നു അബീശൈബ, തിര്‍മുദി, ഇബ്നുമാജ, ബൈഹഖി, ഹജ്ജാജുബ്നു അര്‍ത്വ, യഹ്യബ്നു അബീകസീര്‍ വഴി ഉര്‍വ(റ) വഴി ആഇശ(റ)യില്‍ നിന്ന് ബൈഹഖിയും ദാറഖ്വുത്വ്നിയും ഉദ്ധരിച്ച ഒരു ഹദീസില്‍ വന്നിട്ടുണ്ട്.
🔺
قَالَتْ عَائِشَةُ: دَخَلَ عَلَيَّ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَوَضَعَ عَنْهُ ثَوْبَيْهِ ثُمَّ لَمْ يَسْتَتِمَّ أَنْ قَامَ فَلَبِسَهُمَا فَأَخَذَتْنِي غَيْرَةٌ شَدِيدَةٌ ظَنَنْتُ أَنَّهُ يَأْتِي بَعْضَ صُوَيْحِباتِي فَخَرَجْتُ أَتْبَعَهُ فَأَدْرَكْتُهُ بِالْبَقِيعِ بَقِيعِ الْغَرْقَدِ يَسْتَغْفِرُ لِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَالشُّهَدَاءِ، فَقُلْتُ: بِأَبِي وَأُمِّي أَنْتَ فِي حَاجَةِ رَبِّكَ، وَأَنَا فِي حَاجَةِ الدُّنْيَا فَانْصَرَفْتُ، فَدَخَلْتُ حُجْرَتِي وَلِي نَفَسٌ عَالٍ، وَلَحِقَنِي رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَ: " مَا هَذَا النَّفَسُ يَا عَائِشَةُ؟ "، فَقُلْتُ: بِأَبِي وَأُمِّي أَتَيْتَنِي فَوَضَعْتَ عَنْكَ ثَوْبَيْكَ ثُمَّ لَمْ تَسْتَتِمَّ أَنْ قُمْتَ فَلَبِسْتَهُمَا فَأَخَذَتْنِي غَيْرَةٌ شَدِيدَةٌ، ظَنَنْتُ أَنَّكَ تَأْتِي بَعْضَ صُوَيْحِباتِي حَتَّى رَأَيْتُكَ بِالْبَقِيعِ تَصْنَعُ مَا تَصْنَعُ، قَالَ: " يَا عَائِشَةُ أَكُنْتِ تَخَافِينَ أَنْ يَحِيفَ اللهُ عَلَيْكِ وَرَسُولُهُ، بَلْ أَتَانِي جِبْرِيلُ عَلَيْهِ السَّلَامُ، فَقَالَ: هَذِهِ اللَّيْلَةُ لَيْلَةُ النِّصْفِ مِنْ شَعْبَانَ وَلِلَّهِ فِيهَا عُتَقَاءُ مِنَ النَّارِ بِعَدَدِ شُعُورِ غَنَمِ كَلْبٍ، لَا يَنْظُرُ اللهُ فِيهَا إِلَى مُشْرِكٍ، وَلَا إِلَى مُشَاحِنٍ، وَلَا إِلَى قَاطِعِ رَحِمٍ، وَلَا إِلَى مُسْبِلٍ، وَلَا إِلَى عَاقٍّ لِوَالِدَيْهِ، وَلَا إِلَى مُدْمِنِ خَمْرٍ " قَالَ: ثُمَّ وَضْعَ عَنْهُ ثَوْبَيْهِ، [ص: ٣٦٤] فَقَالَ لِي: " يَا عَائِشَةُ تَأْذَنِينَ لِي فِي قِيَامِ هَذِهِ اللَّيْلَةِ؟ "، فَقُلْتُ: نَعَمْ بِأَبِي وَأُمِّي، فَقَامَ فَسَجَدَ لَيْلًا طَوِيلًا حَتَّى ظَنَنْتُ أَنَّهُ قُبِضَ فَقُمْتُ أَلْتَمِسْهُ، وَوَضَعْتُ يَدِي عَلَى بَاطِنِ قَدَمَيْهِ فَتَحَرَّكَ فَفَرِحْتُ وَسَمِعْتُهُ يَقُولُ فِي سُجُودِهِ: " أَعُوذُ بِعَفْوِكَ مِنْ عِقَابِكَ، وَأَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَأَعُوذُ بِكَ مِنْكَ، جَلَّ وَجْهُكَ، لَا أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ "، فَلَمَّا أَصْبَحَ ذَكَرْتُهُنَّ لَهُ فَقَالَ: " يَا عَائِشَةُ تَعَلَّمْتِهُنَّ؟ "، فَقُلْتُ: نَعَمْ، فَقَالَ: " تَعَلَّمِيهِنَّ وَعَلِّمِيهِنَّ، فَإِنَّ جِبْرِيلَ عَلَيْهِ السَّلَامُ عَلَّمَنِيهِنَّ وَأَمَرَنِي أَنْ أُرَدِّدَهُنَّ فِي السُّجُودِ

(ശുഅബുൽ ഈമാൻ , ബൈഹഖി)....👆🏻
🔺
ഇനി ഈ ഹദീസിന്റെ സനദിനെപ്പറ്റി പരിശോധിക്കാം. നാം ഇവിടെ ഉദ്ധരിച്ച നിവേദക പരമ്പര ക്ക് പുറമെ വേറെ മൂന്ന് വഴികളില്‍ക്കൂടിയും ഈ ഹദീസ് നിവേദനം ചെയ്യപ്പെട്ടതായി അല്‍ഹാഫിള്വ് സൈനുദ്ദീന്‍ ഇറാഖ്വി(റ) വ്യക്തമാക്കിയിട്ടുണ്ട്. അവ ഒന്ന് മറ്റൊന്നിനെ ശക്തിപ്പെടുത്തുന്ന വിധത്തിലാണുതാനും. ആകയാല്‍ ഈ ഹദീസ് ഹസനുല്‍ ലിഗ്വൈരിഹി(മറ്റൊന്നിന്റെ പിന്‍ബലത്തോടെ സ്വഹീഹിന്റെ അടുത്തപടി) എന്ന ഡിഗ്രി പ്രാപിച്ചിരിക്കുന്നു (സുര്‍ഖ്വാനി 7/412)..
🔺
ഈ വിഷയകമായിവന്ന ഹദീസുകളില്‍ ഏറ്റവും സ്വീകാര്യമായത് ഈ ഹദീസാണെന്ന് ഇമാം ഇബ്നുറജബ്(റ) പറഞ്ഞതായി ഇമാം സുര്‍ഖ്വാനി(റ) പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.

🔺 ഒന്നാമതായി പറഞ്ഞ ഹദീസും അങ്ങനെ തന്നെ.
സംശയരഹിതവും നിവേദകപരമ്പര (ഇസ്നാദ്)ക്ക് യാതൊരു ദൂഷ്യവുമില്ലാത്തതും ഹസനുല്‍ ലിഗ്വൈരിഹി എന്ന സ്ഥാനത്ത് നിലകൊള്ളുന്നതുമായ ഹദീസുകളാണ് മേലുദ്ധരിച്ചവയെല്ലാം. നിവേദക പരമ്പരയെക്കുറിച്ച് ഇത്രയും വിശദമായി പ്രസ്താവിച്ചത് ചില ദീനിവിരുദ്ധ പ്രചാരകര്‍ ഈ വിഷയത്തെക്കുറിച്ചു വന്ന ഹദീസുകള്‍ അസ്വീകാര്യമെന്നും നിവേദകപരമ്പര അപ്രസക്തമാണെന്നും, പ്രസംഗങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ജനങ്ങളില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കാനും ഈ പുണ്യരാവിന്റെ മഹത്വത്തിന് കളങ്കം ചാര്‍ത്താനും പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിനാലാണ്. പ്രസ്തുത വിഷയത്തെ പ്രതിപാദിക്കുന്ന ഹദീസുകള്‍ വേറെയും ധാ രാളമുണ്ട്. ദൈര്‍ഘ്യം ഭയന്ന് അവ മുഴുവനും ഇവിടെ ഉദ്ധരിക്കുന്നില്ല. മൂന്നാമതായി പറഞ്ഞ ഹദീസുമാത്രം ഇവ്വിഷയകമായി മതിയായ തെളിവാണ്

🔺. എന്തുകൊണ്ടെന്നാല്‍ ഹസനുല്‍ ലിഗ്വൈരിഹി എന്ന സ്ഥാനമുള്ള ഹദീസാണത്. അത്തരം ഹദീസുകള്‍ അഹ്കാമില്‍ (മതനിയമങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാവുന്നതില്‍) രേഖയായി സ്വീകരിക്കാമെന്ന വസ്തുത തര്‍ക്കമറ്റതാണല്ലോ.
ശൈഖ് അബ്ദുല്‍ഹഖുദ്ദഹ്ലവി പറയുന്നത് കാണുക:

🔺“സ്വഹീഹായ ഹദീസ് അഹ്കാമുകള്‍ ക്ക് തെളിവായി എടുക്കാമെന്ന് ഇജ്മാ’അ് ഉണ്ട്. അതുപോലെ വിവിധ നിവേദക പരമ്പരകളിലൂടെ ഹസനുല്‍ ലിഗ്വൈരിഹി എന്ന പദവി ലഭിച്ച ഹദീസും തെളിവാണെന്നുള്ളത് ഇജ്മാ’അ് ആണ്. ബലഹീനമായ ഹദീസ് പുണ്യകര്‍മ്മങ്ങളില്‍ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന് പ്രസിദ്ധമായത് കൊണ്ടുള്ള വിവക്ഷ അവയെ ഓരോന്നായി എടുക്കുമ്പോള്‍ എന്നാണ്. എല്ലാം ഒന്നായി എടുക്കുമ്പോള്‍ എന്നല്ല. എന്തുകൊണ്ടെന്നാല്‍ അത് ഹസനില്‍ പ്രവേശിച്ചതാണ്. ബലഹീനമായതില്‍പ്പെട്ടതല്ല. നമ്മുടെ ഇമാമുകള്‍ വ്യക്തമാക്കിയിട്ടുള്ളത് ഇപ്രകാരമാണ് (അല്‍മുഖ്വദ്ദിമ, പേജ് 6).
_______________________

ഇസ്തിഗാസ:മുഹ്ദ്ധീൻ ശൈഖ് -അനസ് മൗലവിക്ക് മറുപടി

മുഹ്ദ്ധീൻ ശൈഖ് -അനസ് മൗലവിക്ക് മറുപടി🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


തൗഹീദിന്റെ മഹത്വത്തെ ക്കുറിച്ച് ഭയങ്കര ബഡായി പറയുന്ന അനസ് മൗലവിയുടെ ഒരു ലേഖനം ഈ അടുത്ത് വായിക്കാനിടയായി. സ്വന്തം കൂടാരത്തിലെ തൗഹീദ് തീർപ്പാകാതെ ഇപ്പോഴും അങ്കലാപ്പിലായി കഴിയുന്ന KNM ലെ സംസ്ഥാന നേതാവായ ഇദ്ദേഹത്തിന് തൗഹീദ് എന്താണ്?, ശിർക്ക് എന്താണ് എന്നോ ഇതുവരെ കൃത്യമായി പറയാൻ കഴിഞ്ഞിട്ടില്ലെന്നത് സത്യമാണെന്ന് അണികളായ കുഞ്ഞാടുകൾക്ക് പോലും നന്നായി അറിയാം.


മുഹ്യദ്ധീൻ ശൈഖ് (റ) തന്റെ മകന് നൽകിയ ഉപദേശങ്ങൾ എന്നൊക്കെ പറഞ്ഞ് ഫുതൂഹുൽ ഗൈബിൽ പറഞ്ഞ ഭാഗങ്ങളൊക്കെ പറഞ്ഞത് കണ്ടപ്പോൾ ഇവരുടെ പഴയ നിയമം ഒർമ്മ വന്നു. ശൈഖവർകളെ ശകരാചാര്യരുടെ അദ്വൈത സിദ്ധാന്തത്തിന്റെ ആളായി പരിചയപ്പെടുത്തിയത് എന്തടിസ്ഥാനത്തിലാണ്?

(അൽമനാർ ജൂലൈ 1980 പേജ് - 20 കാണുക)
📚📚📚

മൗലവിയുടെ ലേഖനവും, മുജാഹിദിന്റെ മാറിക്കൊണ്ടിരിക്കുന്ന നിയമങ്ങളളും,വാദങ്ങളും കണ്ടപ്പോൾ ഉണ്ടായ ചില ചോദ്യങ്ങൾക്ക് എന്ത് പ്രതികരണമാണ് ഉള്ളതെന്നറിയാൻ ആഗ്രഹമുണ്ട്.
🔸🔸🔸🔸🔸🔸

1⃣മുഹ്യദ്ധീൻ ശൈഖ്(റ)നെ അദ്വൈത സിദ്ധാന്തത്തിന്റെ ആളായി  പരിചയപ്പെടുത്തിയ,അതായത് ശൈഖിനെ കാഫിറാക്കിയ അൽ മനാറിലെ ലേഖനം എഴുതിയ മൗലിവിയും കാഫിറാണോ❓
⚡⚡⚡

2⃣ശൈഖ് ജീലാനി (റ) പറയുന്നത് കാണുക:


أَنَا قُطْبُ أَقْطَابِ الوُجُودِ حَقِيقَةً        عَلَى سَائِرِ الأَقْطَابِ قَوْلِي وَحُرْمَتِي

تَوَسَّلْ بِنَا فِي كُلِّ هَوْلٍ وَشِدَّةٍ        أُغِيثُكَ فِي الأَشْيَاءِ طُرَّاً بِهِمَّتِي

أَنَا لِمُرِيدِي حَافِظٌ ما يَخَافُهُ        وَأَحْرُسُهُ مِنْ كُلِّ شَرٍّ وَفِتْنَةِ

مُرِيدِيَ إِذْ مَا كَأنَ شَرْقاً وَمَغْرباً        أُغِثْهُ إِذَا مَا سَارَ فِي أَيِّ بَلْدَةِ

സാരം: ഞാൻ ലോകത്തുള്ള എല്ലാ ഖുതുബുകളുടെയും ഖുതുബാണ്. എന്റെ വാക്കും എന്റെ ബഹുമാനവും എല്ലാ ഖുതുബുകളും അംഗീകരിക്കുന്നതുമാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നീ എന്നെ കൊണ്ട് തവസ്സുലാക്കൂ. എന്നാൽ എല്ലാ വിഷയങ്ങളിലും ഞാൻ നിന്നെ സഹായിക്കുന്നതാണ്. എന്റെ മുരീദ് ഭയക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഞാനവനു സംരക്ഷണം നല്കുകുന്നതും എല്ലാ വിധ ഫിത്നകളിൽ നിന്നും നാശത്തിൽ നിന്നും ഞാനവനെ കാക്കുന്നതാണ്. എന്റെ മുരീദ് കിഴക്കോ പടിഞ്ഞാറോ ആയാലും ഏതു നാട്ടിലൂടെ സഞ്ചരിക്കുന്നവനായാലും അവനെ ഞാൻ സഹായിക്കുന്നതാണ്" ( ഫുതൂഹുൽ ഗൈബ് -237)


മുഹ്യദ്ധീൻ ശൈഖ് (റ) ന്റെ ഫുതൂഹുൽ ഗൈബിലെ മേൽ വരികൾ തൗഹീദിന് വിരുദ്ധമാണോ❓
♻♻♻

3⃣അല്ലാഹുവിന്റെ അടിമകളെ സഹായിക്കണേ എന്ന് പറഞ്ഞാൽ തൗഹീദിന് വിരുദ്ധമാണോ❓
⭕⭕⭕

4⃣അല്ലാഹു വിന്റെ അടിമകളെ സഹായിക്കണേ എന്ന് ഇലാഹല്ലെന്നും, സ്വയം കഴിവില്ലെന്നും വിളിച്ചാൽ അതെല്ലാം ശിർക്കാണെന്ന് പറഞ്ഞ പ്രമാണിക അഹ്ലു സുന്നയുടെ ഇമാമുകൾ പറഞ്ഞ ഒരു ഉദ്ധരണി എങ്കിലും തെളിയിക്കാമോ❓
🔹🔹🔹

5⃣ജിന്ന്- ശൈത്വാൻ വിഷയത്തിൽ നിങ്ങൾ മുമ്പ് പറഞ്ഞ കാര്യങ്ങൾ  തെറ്റാണെന്ന് പരസ്യമായി തൗബ ചെയ്തല്ലോ.എന്നാൽ 2012 നു മുമ്പ് നിങ്ങൾക്ക് ശിർക്കൻ വിശ്വാസം ഇല്ലെന്ന് പറയാൻ ധൈര്യമുണ്ടോ❓
🔻🔻🔻

6⃣അനസ് മൗലവി, നിങ്ങൾക്ക് പറ്റിയ അബദ്ധങ്ങൾ നിങ്ങൾ തന്നെ പരസ്വമായി സ്റ്റേജിൽ വെച്ച് പ്രസംഗിച്ച് പൊട്ടിക്കരഞ്ഞ് തൗബ ചെയ്ത നിങ്ങൾ (അതും ശിർക്കിന്റെ വിഷയത്തിൽ) സുന്നികളെ കുറ്റപ്പെടുത്തുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ❓
🔅🔅🔅

7⃣യാ ഇബാദല്ലാഹ് വിശദീകരിച്ച് ശൌകാനി എഴുതുന്നു:


وفي الحديث دليل على جواز الاستعانة بمن لا يراهم الإنسان من عباد الله من الملائكة وصالحي الجن وليس في ذلك بأس كما يجوز للإنسان أن يستعين ببني آدم إذا عثرت دابته أو انفلتت(تحفة الذاكرين : ٢٣٧)


നല്ല ജിന്നുകൾ, മലക്കുകൾ, തുടങ്ങി മനുഷ്യൻ കാണാത്തവരോട്  സഹായം തേടാമെന്നതിനു ഹദീസ് രേഖയാണ്.അതിൽ യാതൊരു വിരോധവുമില്ല. മൃഗം  വഴി തെറ്റിപോകുകയോ വഴുതിപോകുകയോ ചെയ്താൽ മനുഷ്യരോട് സഹായം തേടാമല്ലോ. അതേപോലെ  വേണം ഇതിനെയും കാണാൻ. (തുഹ്ഫത്തുദ്ദാകിരീൻ: 238).

🔻🔻🔻

അദൃശ്യ മാർഗ്ഗത്തിലൂടെ അല്ലാഹു അല്ലാത്തവരോടുള്ള സഹായം ശിർക്കല്ല എന്ന് പറഞ്ഞ ശൗകാനിയെ എന്ത് കൊണ്ട് കൂടെ നടന്ന സക്കരിയയെ മുശ്രിക്കാക്കിയപോലെ മുശ്രിക്കാക്കുന്നില്ല❓


നിങ്ങൾ ചെയ്ത മണ്ടത്തരങ്ങൾ ഇനിയെങ്കിലും സുന്നികളായ ഞങ്ങളെ കൊണ്ട് വിളിച്ച് പറഞ്ഞ് കുഞ്ഞാടുകളുടെ ഇടയിൽ നാറരുതെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ ഞങ്ങൾക്കെതിരെയുള്ള ആരോപണങ്ങളും, കളവുകളും നിർത്തുക.


നിങ്ങളെ പോലുള്ള KNM സ്റ്റേറ്റ് നേതാക്കൾക്ക് മറുപടി ഞങ്ങളെ പോലുള്ള സാധാരണക്കാരെ കൊണ്ട് പറയിക്കാതിരുന്നാൽ നിങ്ങൾക്ക് നല്ലത്.


ബദ്രീങ്ങളുടെ ഹഖ് കൊണ്ട് നിങ്ങൾക്ക്  അല്ലാഹു ഹിദായത്തനൽകട്ടെ.... ആമീൻ

       ✍ ഖുദ്സി

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...