Saturday, April 21, 2018

ഖുതുബ പരിഭാഷ റാബിതക്ക് സമസ്തയുടെ കത്ത്● 0

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ഖുതുബ പരിഭാഷ റാബിതക്ക് സമസ്തയുടെ കത്ത്● 0 COMMENTS

ജുമുഅ ഖുതുബയുടെ ഭാഷ മാറ്റാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ പലപ്പോഴുമുണ്ടായിട്ടുണ്ട്. അതിനു തുടക്കമിട്ട അതാതുര്‍ക്കിനു ശേഷം പല പ്രദേശങ്ങളില്‍ അഭിനവ അതാതുര്‍ക്കുമാര്‍ രംഗപ്രവേശം ചെയ്തു. പാരമ്പര്യത്തിനും മുസ്‌ലിം ഏകതക്കും പണ്ഡിത ഇജ്മാഅ് (ഏകാഭിപ്രായം) എന്ന പ്രമാണത്തിനും എതിരായതിനാല്‍ അവയൊന്നും ചരിത്രത്തിലും വര്‍ത്തമാനത്തിലും ഗതിപിടിക്കാതെ പോയി.
1975ല്‍ റാബിതതുല്‍ ആലമില്‍ ഇസ്‌ലാമിയും ഈ വെട്ടില്‍ വീണു. റുക്ന് അല്ലാത്തവ പ്രാദേശിക ഭാഷകളില്‍ ആവാമെന്നായിരുന്നു അവരുടെ ഫത്വ. ആദര്‍ശ ബോധമുള്ള മുസ്‌ലിം സംഘടനകളും ആഗോള പ്രശസ്ത വ്യക്തിത്വങ്ങളും ഇതു ചോദ്യം ചെയ്തു. ഈ പുതിയ വാദത്തിന് പ്രമാണമാവശ്യപ്പെട്ടു. റാബിതയുടെ മസ്ജിദ് കോണ്‍ഫറന്‍സ് പാസാക്കിയ പ്രസ്തുത പ്രമേയത്തില്‍ വിശദീകരണമാവശ്യപ്പെട്ടു കേരളത്തില്‍ നിന്നു സമസ്ത നേരിട്ടു കത്തു നല്‍കി. മറുപടി കാണാതെ വന്നപ്പോള്‍ രണ്ടാമതും രജിസ്ത്രായി കത്തയച്ചു. അതിന്റെ പ്രസക്ത ഭാഗങ്ങള്‍ 1975 നവംബര്‍ 21 ലക്കം സുന്നിടൈംസില്‍ പ്രസിദ്ധീകരിച്ചു കാണാം, ‘റാബിതക്ക് സമസ്തയുടെ കത്ത്’ എന്ന ശീര്‍ഷകത്തില്‍. അതില്‍ നിന്ന്:
കോണ്‍ഫറന്‍സ് പാസാക്കിയ പ്രമേയത്തില്‍ ജുമുഅ ഖുതുബക്ക് ഫര്‍ളുകളില്‍ പെടാത്ത ആമുഖമുണ്ടെന്ന് പ്രമേയത്തിന്റെ പരിഭാഷ പ്രസിദ്ധീകരിച്ച പ്രാദേശിക പത്രത്തില്‍ കാണുന്നു. എന്നാല്‍ ഫര്‍ളുകളില്‍ പെടാത്ത ആമുഖമേതാണ്?
ഫര്‍ളുകളില്‍ പെടാത്ത വിഷയം എന്നൊന്നിനെക്കുറിച്ചും പ്രമേയത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അങ്ങിനെയുള്ള ഒരു വിഷയമേതാണ്? ഹംദ്, സ്വലാത്ത് എന്നിവ കൊണ്ടാണ് ആമുഖമെന്ന് ഉദ്ദേശിക്കുന്നതെങ്കിലും വസ്വിയ്യത്ത് ബി തഖ്വ എന്നതു കൊണ്ടാണു ഉദ്ദേശിക്കുന്നതെങ്കിലും അവയെല്ലാം ഫര്‍ളുകള്‍ തന്നെയാണല്ലോ. വസ്തുത ഇങ്ങനെയായിരിക്കെ ഫര്‍ള് അല്ലാത്ത ഒരാമുഖവും വിഷയവും ഏതാണെന്ന് വ്യക്തമാക്കേണ്ടതാണ്. നിങ്ങളുടെ വാദമനുസരിച്ച് ആമുഖം ഫര്‍ളുകളില്‍ പെട്ടതല്ലെങ്കില്‍ അതില്‍മാത്രം അറബി ആവാമെന്നും വിഷയത്തില്‍ പ്രാദേശിക ഭാഷ ആവല്‍ നിര്‍ബന്ധമാണെന്നും വേര്‍തിരിച്ചതിന്റെ മാനദണ്ഡമെന്താണ്?
റുക്നല്ലാത്തവ പ്രാദേശിക ഭാഷയിലാവണമെന്നതിന് ആയത്തോ ഹദീസോ ഉദ്ധരിക്കാന്‍ കഴിയുമോ? അതല്ല സലഫു സ്വാലിഹീങ്ങളുടെ പ്രവര്‍ത്തനമോ പണ്ഡിതന്മാരുടെ ഇജ്മാഓ അതുമല്ലെങ്കില്‍ നബി(സ്വ)യുടെ കാലത്തിന് ശേഷം ഹിജ്റ ആയിരത്തിമുന്നൂറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏതെങ്കിലുമൊരു പണ്ഡിതനോ അറനബി നാടുകളില്‍ അറബിയല്ലാത്ത ഭാഷയില്‍ ഒരു ദിവസമെങ്കിലും ഖുതുബ ഏതെങ്കിലും ഭാഗം നിര്‍വഹിച്ചതായോ തെളിയിക്കാമോ? ലോകത്തെങ്ങും അറബിയില്‍ മാത്രം ഖുതുബയുടെ ഫര്‍ളുകളും അനുബന്ധങ്ങളും നിര്‍വഹിച്ചു വന്നതിനാല്‍ ഖുതുബ അറബിയില്‍ തന്നെ ആയിരിക്കണമെന്നാണ് ഇമാം നവവി(റ), ഇമാം റാഫിഈ(റ) തുടങ്ങിയ ഫുഖഹാക്കളും ശാഹ് വലിയ്യുല്ലാഹ്(റ), അബ്ദുല്‍ ഹയ്യുല്‍ ലക്നവി(റ) തുടങ്ങിയ മുഹദ്ദിസുകളും രേഖപ്പെടുത്തിയിട്ടുള്ളത്. അനറബി ഭാഷ പതിവാക്കുന്നതു പോലും തെറ്റാണെന്നാണ് നിങ്ങള്‍ അംഗീകരിക്കുന്ന ഇബ്നു തൈമിയ്യപോലും പറഞ്ഞിട്ടുള്ളത്.
ഇവ്വിഷയകമായുള്ള ഇജ്മാഅ് അറബിയാണെന്നിരിക്കെ അതിനെതിരെ പ്രവര്‍ത്തിക്കുന്നത് ഇജ്മാഇനെതിരെ പ്രവര്‍ത്തിക്കുന്ന കുറ്റകരമായ കാര്യമാവുകയില്ലേ?
‘സത്യം വ്യക്തമായതിന് ശേഷം ആരെങ്കിലും റസൂലിനോടെതിര്‍ക്കുകയും സത്യവിശ്വാസികള്‍ (പരമ്പരാഗതമായി) നടന്നുവന്ന വഴിയല്ലാത്തതിനോടു അനുഗമിക്കുകയും ചെയ്യുന്നപക്ഷം അവന്റെ വാസസ്ഥലം നരകമാകുന്നു’വെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ ഉദ്ധരിച്ച വിശുദ്ധ വാക്യത്തിന്റെയും പണ്ഡിതന്മാരുടെ അഭിപ്രായത്തിന്റെയും വിപരീതമായി ജനങ്ങള്‍ ഗ്രഹിക്കേണ്ട ഭാഷയിലാവണമെന്ന യുക്തിവാദം ഉദ്ധരിക്കുന്ന നിങ്ങള്‍ ഹജ്ജ് സീസണിലും മറ്റും അറബികളെക്കാള്‍ അനറബികള്‍ സമ്മേളിക്കുന്ന സന്ദര്‍ഭത്തില്‍ അറബിയില്‍ ഖുതുബ നിര്‍വഹിക്കുന്നതിന്റെ ന്യായീകരണമെന്താണ്? സദസ്യര്‍ എന്നതുകൊണ്ട് ഖുതുബ നിര്‍വഹിക്കപ്പെടുന്ന നാട്ടുകാര്‍ എന്നാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്. അല്ലെങ്കില്‍ വിവിധ ഭാഷക്കാര്‍ സമ്മേളിക്കുന്ന സദസ്സില്‍ ഏതു ഭാഷയാണ് പരിഗണിക്കേണ്ടത്?
നബി(സ്വ) മാതൃഭാഷയിലാണ് ഖുതുബ നിര്‍വഹിച്ചതെന്ന ന്യായമാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ നിസ്കാരത്തിലും അറബി ഉപയോഗിച്ചത് മാതൃഭാഷ എന്ന നിലക്കാണെന്നും അതുകൊണ്ട് നിസ്കാരവും മാതൃഭാഷയിലാക്കാമെന്നും നിങ്ങള്‍ വാദിക്കുമോ?
നബി(സ്വ)യില്‍ നിന്ന് കേട്ടും കണ്ടും പഠിച്ച സ്വഹാബികളും താബിഉകളും അതിനുശേഷം ആയിരത്തില്‍ പരം കൊല്ലങ്ങളില്‍ പരമ്പരാഗതമായി ഇജ്മാഇന്ന് എതിരായുള്ള ഈ വാദത്തിന് നിങ്ങള്‍ തെളിവ് നല്‍കാത്ത കാലത്തോളം നിങ്ങളുടെ തീരുമാനത്തെ അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയേ നിര്‍വാഹമുള്ളൂ. എന്ന്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഒപ്പ്).

ബറക്കത്തെടുക്കൽപ്രമാണങ്ങളുടെ

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

തബര്‍റുക് പ്രമാണങ്ങളുടെ പക്ഷം● 0 COMMENTS

വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഊന്നിപ്പറഞ്ഞ വസ്തുതയാണ് തബര്‍റുക്. വിശ്വാസികള്‍ ഓര്‍മവെച്ച നാള്‍മുതല്‍ പ്രാവര്‍ത്തികമാക്കുന്ന മഹത്തായ സമ്പ്രദായം കൂടിയാണിത്. ബറകത്തെടുക്കപ്പെടുന്ന വസ്തു പവിത്ര ഗ്രന്ഥമോ വിശുദ്ധ വ്യക്തിയോ അവരുടെ ശേഷിപ്പുകളോ അവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളോ ആകാം. ഇതില്‍ ഒന്നിനും സ്വയമേവ പ്രതികരിക്കാന്‍ കഴിയില്ല. എങ്കിലും മഹത്ത്വമേറിയതും ശ്രേഷ്ഠമാക്കപ്പെട്ടതുമായ അവ മനുഷ്യന് ഗുണം ലഭിക്കാന്‍ അവസരം നല്‍കുന്നു. ഗുണവും സഹായവും സൃഷ്ടിക്കുന്നത് അല്ലാഹു മാത്രം. പൂര്‍വസമുദായങ്ങള്‍ തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനില്‍ നിന്നും ആ പ്രവാചകനോട് ബന്ധപ്പെട്ട തിരുശേഷിപ്പുകളില്‍ നിന്നും ബറകത്തെടുത്തിരുന്നു എന്നതിന് നിരവധി ഖുര്‍ആന്‍ഹദീസ് വചനങ്ങള്‍ സാക്ഷിയാണ്. സ്വഹാബത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
തബര്‍റുക് ഖുര്‍ആനില്‍
മഹാത്മാക്കളുമായി ബന്ധപ്പെട്ട ആസാറുകള്‍ കൊണ്ട് ബറകത്തെടുക്കുന്നതിനെ കുറിച്ച് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്.
‘അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: ത്വാലൂത്തിന്റെ രാജാധികാരത്തിനുള്ള തെളിവ് ആ താബൂത്ത് (പെട്ടി) നിങ്ങളുടെ പക്കല്‍ വന്നെത്തുക എന്നതാണ്. അതില്‍ നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള മനഃശാന്തിയും മൂസാ(അ)ന്റെയും ഹാറൂന്‍(അ)ന്റെയും കുടുംബങ്ങള്‍ വിട്ടേച്ചുപോയ തിരുശേഷിപ്പുകളുമുണ്ട്. മലക്കുകള്‍ അതിനെ വഹിച്ച് കൊണ്ടുവരുന്നതാണ്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിസ്സംശയം നിങ്ങള്‍ക്കതില്‍ ദൃഷ്ടാന്തങ്ങളുണ്ട്’ (അല്‍ബഖറ/248).
മേല്‍സൂക്തത്തെ വിശദീകരിച്ചുകൊണ്ട് അല്ലാമാ ആലൂസി പറയുന്നു: ‘താബൂത് എന്നാല്‍ ഒരു പെട്ടിയാണ്. അതുകൊണ്ട് ഇസ്റാഈല്യര്‍ ബറകത്തെടുക്കാറുണ്ടായിരുന്നു’ (റൂഹുല്‍ മആനി).
ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ഇസ്മാഈലുല്‍ ഹിഖില്‍ ബറൂസവി(റ) പറയുന്നു: ‘യുദ്ധ സമയങ്ങളില്‍ ബനൂ ഇസ്റാഈല്യര്‍ ഈ പെട്ടി അവരുടെ മുന്നില്‍ വെക്കുകയും അക്കാരണം കൊണ്ട് അവര്‍ വിജയം നേടുകയും ചെയ്തിരുന്നു’ (റൂഹുല്‍ ബയാന്‍). തൗറാത്ത് എഴുതിയ ചില ഫലകങ്ങള്‍, മൂസാ(അ)ന്റെ വടി, വസ്ത്രം, ചെരുപ്പ്, ഹാറൂന്‍ നബി(അ)ന്റെ ശിരോവസ്ത്രം തുടങ്ങിയവയായിരുന്നു ആ പെട്ടിയിലുണ്ടായിരുന്നത്.
യൂസുഫ്(അ) ഈജിപ്തില്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് തന്റെ പിതാവ് യഅ്ഖൂബ് നബി(അ)ന്റെ കാഴ്ച നഷ്ടപ്പെട്ട വിവരം അറിയാനിടയായി. അതീവ ദുഃഖിതനായ അദ്ദേഹം തന്റെ ബറകത്തുള്ള കുപ്പായം പിതാവിനയച്ചുകൊടുത്തു. ഈ സംഭവം ഖുര്‍ആന്‍ വിശദീകരിക്കുന്നു: ‘നിങ്ങള്‍ എന്റെ കുപ്പായവുമായി പോകുക, എന്നിട്ട് എന്റെ ബാപ്പയുടെ മുഖത്തിടുക. എന്നാല്‍ അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും’ (യൂസുഫ്/93).
ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം ഫഖ്റുദ്ദീനു റാസി(റ) പറയുന്നു: ‘ഇബ്റാഹിം നബി(അ)നെ നംറൂദ് തീകുണ്ഠാരത്തിലെറിഞ്ഞപ്പോള്‍ ജിബ്രീല്‍(അ) സ്വര്‍ഗത്തില്‍ നിന്നും കൊണ്ടുവന്ന് അദ്ദേഹത്തെ ധരിപ്പിച്ച കുപ്പായമായിരുന്നു അത്. ഇബ്റാഹിം(അ) അത് ഇസ്ഹാഖ്(അ)നെ ധരിപ്പിക്കുകയും ഇസ്ഹാഖ്(അ) യഅ്ഖൂബ് നബി(അ)യെ ധരിപ്പിക്കുകയും യഅ്ഖൂബ്(അ) യൂസുഫ് നബി(അ)യെ ധരിപ്പിക്കുകയുമായിരുന്നു’ (മഫാതീഹുല്‍ ഗൈബ്). മഹത്തുക്കളായ അമ്പിയാക്കളുടെ തിരുശേഷിപ്പായിരുന്നു ആ കുപ്പായം. അതു മുഖത്തിട്ടാല്‍ കാഴ്ച തിരിച്ചുലഭിക്കുമെന്ന് യൂസുഫ്(അ) പറഞ്ഞത് അതിന്റെ ബറകത്ത് മുന്‍കൂട്ടി കണ്ടുകൊണ്ടായിരുന്നു.
ഹദീസില്‍
നബി(സ്വ)യുടെ ജീവിതം ഒപ്പിയെടുത്ത് മാതൃകയാക്കിയവരാണ് അവിടുത്തെ സച്ചരിതരായ സ്വഹാബത്ത്. നബി(സ്വ)യുടെ സകല ചലനനിശ്ചലനങ്ങളും അവര്‍ സസൂക്ഷ്മം മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ അവിടുത്തെ അസാധാരണത്വം ഉള്‍ക്കൊണ്ട് ബറകത്ത് കരസ്ഥമാക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചവരും അവര്‍ തന്നെയായിരുന്നു.
ഉത്ബാനുബ്നു മാലിക്(റ) ഒരിക്കല്‍ നബി(സ്വ)യുടെ സമീപത്തുവന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, എനിക്ക് കണ്ണുകാണാന്‍ കഴിയുന്നില്ല. എന്റെ കേന്ദ്രത്തിലുള്ള ജനതക്ക് ഇമാമായി നിസ്കരിക്കാറുള്ളത് ഞാനാണ്. മഴ പെയ്താല്‍ എനിക്കും അവര്‍ക്കുമിടയിലുള്ള മലഞ്ചെരുവിലൂടെ വെള്ളമൊഴുകും. പള്ളിയില്‍ ചെന്ന് അവര്‍ക്ക് ഇമാമായി നിസ്കരിക്കാന്‍ എനിക്ക് കഴിയില്ല. അതുകൊണ്ട് അങ്ങ് എന്റെ വീട്ടില്‍ വന്നു നിസ്കരിക്കാന്‍ ഞാനിഷ്ടപ്പെടുന്നു. അങ്ങ് നിസ്കരിച്ചിടം എനിക്ക് നിസ്കാര സ്ഥലമാക്കി മാറ്റാനാണ്. അപ്പോള്‍ നബി(സ്വ) അങ്ങനെ ചെയ്യാമെന്ന് പറയുകയും പിറ്റെ ദിവസം അബൂബക്ര്‍(റ)വിനോടു കൂടെ ആ സ്വഹാബിയുടെ വീട്ടിലേക്ക് പോയി അദ്ദേഹം കാണിച്ചുകൊടുത്ത സ്ഥലത്ത് നിസ്കരിക്കുകയും ചെയ്തു’ (ബുഖാരി, മുസ്‌ലിം).
ഈ ഹദീസ് ഉദ്ധരിച്ച് ഇമാം നവവി(റ) പറയുന്നു: ‘നബി(സ്വ) നിസ്കരിച്ചതും അവിടുത്തെ കാല്‍ സ്പര്‍ശിച്ചതുമായ സ്ഥലം കൊണ്ട് ബറകത്തെടുക്കുന്നതിന് ഈ ഹദീസ് രേഖയാണ്. അതുപോലെ സ്വാലിഹീങ്ങളായവരെ ബറകത്തെടുക്കാന്‍ വേണ്ടി ജനങ്ങള്‍ ക്ഷണിച്ചാല്‍ സ്വീകരിക്കാമെന്നതിനും ഇതു തെളിവാണ്’ (ശറഹുമുസ്‌ലിം).
അബൂഹുറൈറ(റ) പറയുന്നു: ‘ഞാന്‍ മദീന ലക്ഷ്യമാക്കി യാത്ര ചെയ്യുകയായിരുന്നു. വഴിയില്‍ അബ്ദുല്ലാഹിബ്നു സലാം(റ)നെ കണ്ടു. അദ്ദേഹം എന്നോട് പറഞ്ഞു. നിങ്ങള്‍ എന്റെ വീട്ടിലേക്ക് വരിക. എന്നാല്‍ നബി(സ്വ) പാനം ചെയ്ത പാത്രത്തില്‍ നിങ്ങള്‍ക്കു ഞാന്‍ വെള്ളം തരാം. അവിടുന്ന് നിസ്കാരം നിര്‍വഹിച്ച പള്ളിയില്‍ നിങ്ങള്‍ക്ക് നിസ്കരിക്കുകയും ചെയ്യാം. ഞാനദ്ദേഹത്തിനോടൊപ്പം പോയി. ആ പാത്രത്തില്‍ വെള്ളവും ഈത്തപ്പഴവും എനിക്കു ലഭിച്ചു. നബി(സ്വ) നിസ്കരിച്ച പള്ളിയില്‍ ഞാന്‍ നിസ്കരിക്കുകയും ചെയ്തു’ (ബുഖാരി).
തിരുനബി(സ്വ)യുടെ പാദം പതിഞ്ഞ മണ്ണില്‍ നിന്നും അവിടുന്ന് പാനം ചെയ്ത പാത്രത്തില്‍ നിന്നും ബറകത്തെടുക്കാന്‍ സച്ചരിതരായ സ്വഹാബത്ത് കാണിച്ച താല്‍പര്യത്തിന്റെ നേര്‍ചിത്രമാണ് ഉദ്ധൃത പ്രമാണങ്ങള്‍. നബി(സ്വ)യുടെ സ്പര്‍ശന സൗഭാഗ്യം ലഭിച്ച സര്‍വവസ്തുക്കളും ബറകത്തുള്ളതാണ്. അവിടുന്ന് വുളൂഅ് എടുത്ത വെള്ളവും അധരം സ്പര്‍ശിച്ച പാത്രങ്ങളും ഉപയോഗിച്ച വസ്ത്രവും പുതപ്പും എല്ലാം മഹത്ത്വമേറിയതാണ്. അതുകൊണ്ട് അവ കഴിയുന്നത്ര ശേഖരിക്കാന്‍ സന്തത സഹചാരികളായ സ്വഹാബത്ത് തിടുക്കം കൂട്ടിയതായി കാണാം.
ഉര്‍വ(റ) പറയുന്നു: ഞാന്‍ വിവിധ ഭരണാധികാരികളെ സന്ദര്‍ശിച്ചിട്ടുണ്ട്. കിസ്റയുടെയും കൈസറിന്റെയും നജ്ജാശിയുടെയും അടുക്കല്‍ ഞാന്‍ പോയിട്ടുണ്ട്. അല്ലാഹു സത്യം, മുഹമ്മദ് നബിയുടെ അനുയായികള്‍ തങ്ങളുടെ നേതാവിനെ ബഹുമാനിക്കുന്നതുപോലെ സ്വന്തം പ്രജകള്‍ ബഹുമാനിക്കുന്ന മറ്റൊരു ഭരണാധികാരിയെയും ഞാന്‍ കണ്ടിട്ടില്ല. അല്ലാഹുവാണേ, പ്രവാചകര്‍ തുപ്പുകയില്ല, അനുയായികളില്‍ പെട്ട ഒരാളുടെ കൈയില്‍ അത് പതിച്ചിട്ടല്ലാതെ. ക്ഷണനേരം അവനത് സ്വന്തം മുഖത്തും ശരീരത്തിലും പുരട്ടുമായിരുന്നു. അവിടുന്ന് വുളൂഅ് ചെയ്താല്‍ ശേഷിക്കുന്ന വെള്ളത്തിന് വേണ്ടി അവര്‍ തിക്കും തിരക്കും കൂട്ടുമായിരുന്നു’ (ബുഖാരി).
വേറൊരു സംഭവം ഇങ്ങനെ: ‘ഔനുബ്നു അബീ ജുഹൈഫ(റ) പറയുന്നു: നബി(സ്വ)യുടെ വുളൂഇന്റെ വെള്ളം ബിലാല്‍(റ) എടുത്തപ്പോള്‍ ജനങ്ങള്‍ അതു നേടാന്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടു. വെള്ളത്തില്‍ നിന്ന് അല്‍പമെങ്കിലും ലഭിച്ചവര്‍ അതുകൊണ്ട് ശരീരം തടവുന്നു. ലഭിക്കാത്തവര്‍ സഹോദരന്റെ കൈയിലെ നനവ് അവലംബിക്കുന്നു’ (ബുഖാരി).
നബി(സ്വ) പാനം ചെയ്ത തോല്‍പാത്രത്തിന്റെ വായ്ഭാഗം അന്‍സ്വാരി വനിതയായ കബ്ശബ്നു സാബിത്(റ) മുറിച്ചെടുത്തുവെന്ന് ഇമാം തിര്‍മുദി, ഇബ്നു ഹിബ്ബാന്‍, ഇബ്നുമാജ തുടങ്ങിയ ഹദീസ് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഒരു ഹദീസില്‍ ഉമ്മുസുലൈം(റ)വും നബി(സ്വ) വായവെച്ച ഭാഗം മുറിച്ചെടുത്തതായി കാണാം.
തിരുനബി(സ്വ) ജീവിതകാലത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഉപയോഗിച്ചും സ്വഹാബത്ത് ബറകത്തെടുത്തിരുന്നു. അസ്മാഉ ബിന്‍തി അബീബക്ര്‍(റ)ല്‍ നിന്ന് നിവേദനം, മഹതി ഒരു ജുബ്ബയെടുത്ത് പറഞ്ഞു: ഇത് നബി(സ്വ)യുടെ ജുബ്ബയാണ്. ആഇശ(റ)ന്റെ സമീപമായിരുന്നു ഇത്. മഹതി വഫാതായപ്പോള്‍ ഞാനാണ് സൂക്ഷിക്കുന്നത്. നബി(സ്വ) അതു ധരിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ അതു കഴുകുകയും ആ വെള്ളം രോഗശമനത്തിന് വേണ്ടി രോഗികളെ കുടിപ്പിക്കുകയും ചെയ്യുന്നു (മുസ്‌ലിം, മിശ്കാത്).
മുല്ലാ അലിയ്യുല്‍ ഖാരി(റ) എഴുതി: ‘അവര്‍ ജുബ്ബ മുക്കിയ വെള്ളം കുടിപ്പിക്കുകയും മറ്റു ചിലപ്പോള്‍ തലയിലും കണ്ണിലും അതു വെക്കുകയും കൈവെച്ചും ചുംബിച്ചും ബറകത്തെടുക്കുകയും ചെയ്യുമായിരുന്നു’ (മിര്‍ഖാത്). അനസ്(റ)ല്‍ നിന്ന് നിവേദനം, മഹാന്‍ പറയുന്നു: നബി(സ്വ) പ്രഭാത നമസ്കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ മദീനാ നിവാസികള്‍ വെള്ളം നിറച്ച പാത്രങ്ങളുമായി നബി(സ്വ)യുടെ അടുക്കലെത്തും. അപ്പോള്‍ നബി(സ്വ) അവിടുത്തെ തൃക്കരം വെള്ളത്തില്‍ മുക്കിക്കൊടുക്കുമായിരുന്നു. തണുപ്പുകാലത്തും ഇങ്ങനെ ചെയ്തിരുന്നു’ (മിശ്കാത്ത്).
നബി(സ്വ)യുടെ സ്പര്‍ശന സൗഭാഗ്യം ലഭിച്ച വസ്തുക്കള്‍ക്ക് പോലും ഇത്രയേറെ മഹത്ത്വമുണ്ടെങ്കില്‍ അവിടുത്തെ ശരീരഭാഗങ്ങള്‍ക്ക് എത്രത്തോളം ബറകത്തുണ്ടായിരിക്കും എന്നു മനസ്സിലാക്കാന്‍ അധിക ബുദ്ധിയുടെ ആവശ്യമില്ല. നിരവധി ഹദീസുകള്‍ ആ വിഷയത്തില്‍ തെളിവായി ഉണ്ടാകുമ്പോള്‍ വിശേഷിച്ചും.
പ്രമുഖ സ്വഹാബി വനിതയായ ഉമ്മുസുലൈം(റ)യുടെ വീട്ടില്‍ നബി(സ്വ) മധ്യാഹ്ന സമയങ്ങളില്‍ വിശ്രമിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ അവിടെ നബി(സ്വ) വിശ്രമിക്കുമ്പോള്‍ മഹതി തിരുനബിയുടെ ശരീരത്തില്‍ നിന്ന് വിയര്‍പ്പ് വടിച്ചെടുത്ത് കുപ്പിയിലാക്കി ശേഖരിക്കാന്‍ തുടങ്ങി. ഇതുകണ്ട നബി(സ്വ) ചോദിച്ചു: ഉമ്മുസുലൈം എന്താണു ചെയ്യുന്നത്? മഹതി പറഞ്ഞു: ഇത് അങ്ങയുടെ വിയര്‍പ്പാണ്. ഞങ്ങളിത് സുഗന്ധത്തില്‍ ചേര്‍ക്കുന്നു. കാരണം, സുഗന്ധങ്ങളില്‍ മുന്തിയതാണിത്. അതിന്റെ ബറകത്ത് ഞങ്ങളുടെ കുട്ടികള്‍ക്ക് ലഭിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: നീ സത്യം കണ്ടെത്തി (ബുഖാരി, മുസ്‌ലിം).
മറ്റൊരു സന്ദര്‍ഭത്തില്‍ നബി(സ്വ) ഉറങ്ങിയപ്പോള്‍ ഉമ്മുസുലൈം(റ) വിയര്‍പ്പ് കുപ്പിയില്‍ ശേഖരിച്ചു. അനസ്ബ്നു മാലിക്(റ)നു മരണം ആസന്നമായപ്പോള്‍ അതില്‍ നിന്നും അല്‍പം കഫമ്പുടവയില്‍ വെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു (ബുഖാരി).
അതുപോലെ തിരുനബി(സ്വ)യുടെ ഉമിനീരില്‍ നിന്നും സ്വഹാബത്ത് ബറകത്തെടുത്തിരുന്നു. അബൂമൂസല്‍ അശ്അരി(റ), ബിലാല്‍(റ) എന്നിവരോട് നബി(സ്വ) ഒരു പാത്രത്തില്‍ അല്‍പം വെള്ളം കൊണ്ടുവരാനാവശ്യപ്പെട്ടു. അനന്തരം നബി(സ്വ) അതിലേക്ക് തന്റെ മുഖവും കൈകളും കഴുകി. ആ വെള്ളത്തില്‍ ഉമിനീരുചേര്‍ത്തു. ശേഷം അതു നിങ്ങള്‍ രണ്ടുപേരും കുടിക്കുകയും നിങ്ങളുടെ മുഖത്തും നെഞ്ചിലും ഒഴിക്കുകയും ചെയ്യുക എന്നു പറഞ്ഞു (ബുഖാരി).
നമ്മുടെ നാടുകളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു സമ്പ്രദായമാണ് മഹത്തുക്കളായ പണ്ഡിതരുടെയും സയ്യിദന്മാരുടെയും കൈ ചുംബിക്കുക എന്നത്. ഇതും ഒരു തബര്‍റുകിന്റെ രീതിയാണ്. അബ്ദുറഹ്മാനുബ്നു റസീന്‍(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ സലമത്ബ്നു അക്വഅ്(റ)ന്റെ അടുക്കല്‍ ചെന്ന് സലാം പറഞ്ഞു. അപ്പോള്‍ അദ്ദേഹം കൈകാണിച്ചുകൊണ്ട് പറഞ്ഞു: ഈ രണ്ടു കൈകൊണ്ട് ഞാന്‍ നബി(സ്വ)യോടു ഉടമ്പടി ചെയ്തിട്ടുണ്ട്. അപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ കൈ ചുംബിച്ചു (അദബുല്‍ മുഫ്റദ്).
ഇബ്നുഉമര്‍(റ) പറയുന്നു: ഞങ്ങള്‍ നബി(സ്വ)യുടെ കൈ ചുംബിക്കുമായിരുന്നു (മിശ്കാത്ത്). നബി(സ്വ)യുടെ തിരുകേശം മുസ്‌ലിം ലോകം വ്യാപകമായി സൂക്ഷിച്ചുവെക്കുന്നതും ബറകത്ത് ആഗ്രഹിച്ചാണ്.
നബി(സ്വ)യുടെ രക്തം പോലും തബര്‍റുകിന് വേണ്ടി സ്വഹാബത്ത് ഉപയോഗിച്ചിരുന്നു. അതുകൊണ്ടാണ് കളയാനേല്‍പിച്ച നബി(സ്വ)യുടെ രക്തം ഇബ്നു സുബൈര്‍(റ) മറഞ്ഞിരുന്ന് കുടിച്ചത്. ഉഹ്ദ് യുദ്ധവേളയില്‍ തിരുമുഖത്ത് മുറിവ് പറ്റി. അതില്‍ നിന്ന് രക്തം പൊടിഞ്ഞപ്പോള്‍ മാലിക്ബ്നു സിനാന്‍(റ) അതു വലിച്ചുകുടിച്ചു. രക്തം കുടിക്കുകയാണോ എന്നദ്ദേഹത്തോട് ചോദിക്കപ്പെട്ടപ്പോള്‍ അതേ എന്നു മറുപടി പറഞ്ഞു. ഇതുകേട്ട് റസൂല്‍(സ്വ) പറഞ്ഞു: എന്റെ രക്തം ആരുടെയെങ്കിലും രക്തത്തോടു ചേര്‍ന്നാല്‍ നരകം അവനെ സ്പര്‍ശിക്കുകയില്ല (അല്‍മുഅ്ജമുല്‍ ഔസത്).
മിമ്പറില്‍ നബി(സ്വ) ഇരുന്ന സ്ഥലത്ത് കൈവെച്ച് മുഖം തടവിയ ഇബ്നു ഉമര്‍(റ)വും അവിടുത്തെ തിരുശേഷിപ്പുകള്‍ കഫമ്പുടവയില്‍ വെക്കാന്‍ വസ്വിയ്യത് ചെയ്ത ഉമര്‍ബിന്‍ അബ്ദില്‍ അസീസ്(റ)വും മുആവിയ(റ)വും ബറകത്തെടുക്കുകയായിരുന്നുവെന്നത് വളരെ വ്യക്തമാണ്.

മുഹമ്മദ് റഫീഖ് കാലടി

സിയാറത്ത്: പ്രാമാണികതയും ദാര്‍ശനികതയും

സിയാറത്ത്: പ്രാമാണികതയും ദാര്‍ശനികതയും

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 
● 0 COMMENTSസിയാറത്ത്: പ്രാമാണികതയും ദാര്‍ശനികതയും

അല്ലാഹുവിന്റെ മഹത്തുക്കള്‍ ജീവിതകാലത്തെന്ന പോലെ മരണശേഷവും സത്യവിശ്വാസിയുടെ സാന്ത്വനവും ആശ്രയവുമാണ്. അവരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും സത്യവിശ്വാസ പൂര്‍ത്തീകരണത്തിന്റെ നിദാനമായാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. മരണാനന്തരം അവരെ ആശ്രയിക്കുന്നതും അവരുടെ വിശ്രമ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതും വിശ്വാസത്തിന്റെ മാറ്റ് വര്‍ധിപ്പിക്കാനും അവരിലൂടെ പാരത്രിക ഗുണങ്ങള്‍ ലഭിക്കുവാനും കാരണമാവുന്നു. മഹാന്മാരെ സിയാറത്ത് ചെയ്യുന്നത് സംബന്ധിയായി പ്രമാണങ്ങള്‍ ഇത് തെളിയിക്കുന്നതാണ്.
ലോകത്തെ ഏറ്റവും പരിശുദ്ധമായ ഖബര്‍ പ്രവാചകര്‍(സ്വ)യുടെതാണ്. പുണ്യവാന്മാരില്‍ ഏറ്റവും ഉന്നതനായ തിരുനബി(സ്വ) യുടെ ഖബര്‍ശരീഫ് സത്യവിശ്വാസിയുടെ അഭയവും ആശ്രയവുമാണെന്നതില്‍ സംശയമില്ല. പുണ്യശരീരം കിടക്കുന്ന സ്ഥലത്തിനാണ് കൂടുതല്‍ പരിശുദ്ധിയുള്ളത്. തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യാനും പുണ്യങ്ങള്‍ സന്പാദിക്കാനും ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നു. സൂറത്തുന്നിസാഇന്റെ 64ാം സൂക്തത്തിന്റെ ആശയം ഇങ്ങനെ: അവര്‍ അവരുടെ ശരീരങ്ങളെ അക്രമിക്കുകയും ശേഷം തങ്ങളുടെ അരികില്‍ വരികയും അല്ലാഹുവിനോട് അവര്‍ പാപമോചനം തേടുകയും നബി(സ്വ) അവര്‍ക്ക് വേണ്ടി പാപമോചനമാവശ്യപ്പെടുകയും ചെയ്താല്‍ അല്ലാഹുവിനെ തൗബ സ്വീകരിക്കുന്നവനും കാരുണ്യവാനുമായും അവര്‍ എത്തിക്കും.
പാപപങ്കിലമായ മനസ്സും ശരീരവും മനുഷ്യനെ അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് ബഹു ദൂരം അകറ്റി നിറുത്തുന്നു. അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുന്ന മനഃസാന്നിധ്യവും ശരീര ശുദ്ധിയുമാണ് ഒരു സത്യ വിശ്വാസി നേടേണ്ടത്. അതിനുവേണ്ട മാര്‍ഗമാണ് ഖുര്‍ആന്‍ ഇവിടെ പഠിപ്പിച്ചത്. തിരുനബി(സ്വ) യെ സന്ദര്‍ശിക്കുന്നതിലൂടെ അത് സന്പാദിക്കാനാവുമെന്ന് ഖുര്‍ആന്‍. മഹാന്മാരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ ആയത്ത് വിശദീകരിച്ചതും അങ്ങനെയാണ്.
ഇമാം ഖുര്‍ത്വുബിയുടെ വ്യാഖ്യാനം ഇങ്ങനെ: ‘തിരുനബി (സ്വ)യെ മറവ് ചെയ്ത ശേഷം ഒരാള്‍ നബി(സ്വ) യുടെ ഖബര്‍ശരീഫിനരികില്‍ വന്ന് തലയില്‍ മണ്ണ് വാരിയിട്ട് പറഞ്ഞു: നബിയേ, അങ്ങയുടെ വാക്കുകള്‍ ഞങ്ങള്‍ കേട്ടിട്ടുണ്ട്, മനഃപാഠമാക്കിയിട്ടുണ്ട്. അങ്ങേക്ക് അല്ലാഹു അവതരിപ്പിച്ചതാണല്ലോ, അവര്‍ അവരുടെ ശരീരങ്ങള്‍ അക്രമിച്ചാല്‍ എന്ന് അര്‍ത്ഥം വരുന്ന ആയത്ത്. നബിയേ ഞാന്‍ പാപിയാണ് തെറ്റുകാരനാണ്, അങ്ങയുടെ അടുക്കല്‍ ഞാന്‍ വന്നത് എനിക്ക് അവിടുന്ന് പാപമോചനം തേടാനാണ്. നിനക്ക് പൊറുക്കപ്പെട്ടിരിക്കുന്നു എന്ന് ഖബറില്‍ നിന്ന് അയാള്‍ക്ക് സന്തോഷവാര്‍ത്ത ലഭിച്ചു’ (തഫ്സീറു ഖുര്‍ത്വുബി 5/265). സമാന സംഭവം ഇബ്നു കസീര്‍ 1/787, ഇമാം നവവി(റ)യുടെ ഈളാഹ്/498, ഇബ്നുഖുദാമയുടെ മുഗ്നി 3/556, ശറഹുല്‍ കബീര്‍ 3/495 തുടങ്ങിയവയില്‍ കാണാം.
ഇബ്നു ഉമര്‍(റ) പറയുന്നു: ‘നബി(സ്വ) പറഞ്ഞു: എന്റെ ഖബര്‍ ഒരാള്‍ സന്ദര്‍ശിച്ചാല്‍ എന്റെ ശിപാര്‍ശ അവന് നിര്‍ബന്ധമായി’ (ദാറുഖുത്നി 2/218). ഈ ഹദീസിന്റെ സ്വീകാര്യത സംബന്ധിച്ച് ഇമാം സുയൂത്വി(റ) തന്റെ മനാഹീനിലും പേ:208, അല്ലാമാമുനാവി തന്റെ ഫൈളുല്‍ ഖദീറിലും(6/140)ലും ചര്‍ച്ച ചെയ്യുന്നുണ്ട്.
മുല്ലാ അലിയ്യുല്‍ ഖാരി പറഞ്ഞു: ഇബ്നു ഉമര്‍(റ)വിന്റെ ഈ ഹദീസ് പണ്ഡിതന്മാര്‍ സാധൂകരിക്കുകയും ദഹബിയടക്കമുള്ള ഹദീസ് വിശാരഥന്മാര്‍ അംഗീകാരം നല്‍കിയതുമാണ് (ശറഹുശ്ശിഫ 3/482). അല്‍ ഹാഫിള് ളിയാഉല്‍ മഖ്ദീസി ഫളാഇലുല്‍ അഅ്മാല്‍ പേ: 413,414, അല്‍ ഹാഫിള് അബൂ അബ്ദുല്ലാഹില്‍ ഹാലീമി ശുഅബ് 2/13, ഇമാം റാഫി(റ) അത്തല്‍ഹീസ് 2/267, ഇമാം നവവി(റ) ഈളാഹ്/488, ഇബ്നു മുല്‍ഖീന്‍ തുഹ്ഫത്തുല്‍ മുഹ്താജ് 2/189 ഇമാം സുബ്കി(റ) ശിഫാഉസ്സഖാം തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ മേല്‍ പറഞ്ഞ ഹദീസിന്റെ സ്വീകാര്യത ബലപ്പെടുത്തുന്നുണ്ട്.
ഇബ്നു ഉമര്‍(റ) വിന്റെ മറ്റൊരു ഹദീസ്: ‘നബി (സ്വ) പറഞ്ഞു: എന്നെ ഒരാള്‍ സിയാറത്ത് ചെയ്തു. സിയാറത്ത് അല്ലാതെ മറ്റൊന്നും ലക്ഷ്യമിട്ടതുമില്ല. എന്നാല്‍ അവനു ശിപാര്‍ശക്കാരനാവുക എന്നത് എന്റെ ബാധ്യതയാണ് (ത്വബ്റാനി തന്റെ കബീറില്‍ 12/291, ഇബ്നു അസാഖീറിന്റെ താരീഖ് 2; 402).
തിരു നബി(സ്വ)യുടെ റൗള സന്ദര്‍ശനം കൊണ്ട് ഭൗതികവും ആന്തരികവുമായ വളരെ നേട്ടങ്ങള്‍ സംഭരിക്കാമെന്നാണ് പ്രമാണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നത്. മഹാന്മാരായ സ്വഹാബത്ത് തുടങ്ങിവെക്കുകയും ഇന്നും നിലനില്‍ക്കുന്നതുമാണ് ആ പരിശുദ്ധ പുണ്യകര്‍മം. ഇബ്നു ഉമര്‍(റ) നബി(സ്വ)യുടെ റൗളക്കരികില്‍ വന്ന് സലാം പറയുന്നത് നൂറിലേറേ പ്രാവശ്യം ഞാന്‍ കണ്ടിട്ടുണ്ടെന്ന് നാഫിഅ്(റ). അനസുബ്നു മാലിക്(റ) തിരുറൗളക്കരികില്‍ വന്ന് രണ്ട് കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്നവരായിരുന്നു. ഇബ്നുഖയ്യിം ഖസീദത്തു നൂനിയ്യയില്‍ (പേ: 181) പറയുന്നു: വളരെ ഭക്തിയോടെ റൗളക്കരികില്‍ നില്‍ക്കണം, ഖബര്‍ശരീഫില്‍ തിരുനബി(സ്വ) ഹയാത്തോടെയുണ്ട്. അവിടം സന്ദര്‍ശിക്കുന്നവര്‍ പിരടി താഴ്ത്തിയാണ് നില്‍ക്കേണ്ടത്. കാലങ്ങളോളമായി കണ്ണുനീര്‍ വീഴുന്ന ആ തിരു സവിധത്തില്‍ കണ്ണു നീര്‍ വീഴണം. അവിടെ വെച്ച് ശബ്ദം ഉയര്‍ത്തരുത്. തിരുറൗള സന്ദര്‍ശനം ഏറ്റവും പുണ്യകരമായ ഇബാദത്താണ്. ജാബിര്‍(റ) നബി (സ്വ) യുടെ ഖബര്‍ ശരീഫിനടുത്ത് ഇരുന്നു കരയുന്നു, ഇവിടെയാണല്ലോ എല്ലാ ഹൃദയങ്ങളും തുറക്കപ്പെടുന്നത് എന്ന് പറഞ്ഞ് വിലപിക്കുന്നു (ശുഅ്ബുല്‍ ഈമാന്‍ 8/99).
വിശ്വാസ സംരക്ഷണമാണ് തിരുനബി(സ്വ) യുടെ റൗളയടക്കം മഹാന്മാരുടെ ഖബറുകള്‍ സന്ദര്‍ശിക്കുന്നത് മുഖേന നേടാന്‍ കഴിയുന്ന ഏറ്റവും വലിയ പുണ്യം. മഹാന്മാരുടെ ഖബറുകളില്‍ നിന്ന് സന്തോഷദായകമായ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്നു. സിയാറത്ത് നടത്തുന്നവര്‍ക്ക് അത് നേടിയെടുക്കാനാവുന്നു. അത് കാരണം അവന്റെ വിശ്വാസം പുഷ്പിക്കുന്നു. ഇമാം അസ്ഖലാനി (റ) വിന്റെ വാചകങ്ങള്‍ ഇങ്ങനെ: ‘ഏതൊരു സത്യ വിശ്വാസിയും മദീന ലക്ഷ്യം വെക്കുന്നവനാണ്. തിരുനബി(സ്വ)യുടെ ജീവിതകാലത്ത് ആ തിരു സാന്നിധ്യത്തില്‍ നിന്ന് പഠിക്കാനും നുകരാനും ആയിരുന്നു ചെന്നിരുന്നതെങ്കില്‍ നബി(സ്വ) യുടെ വഫാത്തിന് ശേഷം അവിടുത്തെ റൗള സന്ദര്‍ശനത്തിലൂടെയും തിരുശേഷിപ്പുകള്‍ കൊണ്ട് ബറകത്തെടുക്കല്‍ മുഖേനയും അത് സാധ്യമാകുന്നു’ (ഫതഹുല്‍ ബാരി 4/112).
മഹാന്മാരുടെ ഖബറുകള്‍ സന്ദര്‍ശിക്കുന്നത് മുഖേന പ്രത്യേകമായ പുണ്യങ്ങള്‍ സന്പാദിക്കാന്‍ കഴിയുമെന്നും അല്ലാഹുവിന്റെ അനുഗ്രഹം നഷ്ടപ്പെട്ടവര്‍ക്കല്ലാതെ ഇത് നിഷേധിക്കാന്‍ കഴിയില്ല എന്നും ഇമാം ഇബ്നു ഹജരില്‍ ഹൈതമി(റ) (തുഹ്ഫ 3/201, ഇആനാത്ത് 2/162). മഹാന്മാരുടെ പദവികള്‍ക്കനുസരിച്ച് അവരുടെ ഖബറുകള്‍ സിയാറത്ത് ചെയ്യുന്നവര്‍ക്ക് ഗുണം ലഭിക്കും (ഇഹ്യാ 219). മഹാന്മാരുടെ ഖബറുകള്‍ സിയാറത്ത് ചെയ്യുമ്പോള്‍ അവരിലൂടെ ലഭിക്കുന്ന ആത്മീയ കിരണങ്ങള്‍ വലിയ വിജയത്തിന് കാരണമാണ്. ഖബറ് സിയാറത്തിന്റെ നിരവധി ഗുണങ്ങളില്‍ പെട്ടതാണിത് (അസ്നല്‍ മത്വാലിഅ് 7:276).
മഹത്തുക്കളെ സിയാറത്ത് ചെയ്യുന്നത് മുഖേന കിട്ടുന്ന പുണ്യങ്ങള്‍ അളന്ന് തിട്ടപ്പെടുത്താന്‍ കഴിയുന്നതല്ല. വൈരുധ്യാധിഷ്ഠിത പരിഷ്കരണവാദക്കാര്‍ അതില്‍ മായം കലര്‍ത്താന്‍ തുനിഞ്ഞപ്പോഴാണ് അപകടം പിണഞ്ഞത്. ഉന്നത ലക്ഷ്യങ്ങള്‍ നേടാന്‍ പുറപ്പെടുന്നത് മഹാന്മാരെ സന്ദര്‍ശിച്ച് കൊണ്ടാവണമെന്ന വലിയ പാഠമാണ് ഇസ്റാഅ് മിഅ്റാജ് യാത്രയുടെ തുടക്കത്തില്‍ അല്ലാഹു പഠിപ്പിച്ചത്. സൂറതുല്‍ ഇസ്റാഅ് ഒന്നാം സൂക്തത്തിലെ ‘ബാറക്നാ ഹൗലഹു’ വിശദീകരിച്ച് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
മഹാന്മാരുടെ ഖബറുകള്‍ സിയാറത്ത് ചെയ്ത് നബി(സ്വ) മാതൃക കാണിച്ചു. എല്ലാ വര്‍ഷവും നബി(സ്വ) ഉഹ്ദ് യുദ്ധത്തിലെ രക്തസാക്ഷികളെ സിയാറത്ത് ചെയ്തിരുന്നതായി അബൂഹുറൈറ (റ) പറയുന്നു അബൂബക്കര്‍, ഉമര്‍(റ) എന്നിവരും ഇത് ചെയ്തിരുന്നു (ഇബ്നു കസീര്‍ 2/511).
ബിലാല്‍(റ) ശാമില്‍ നിന്നെത്തി തിരുറൗള സിയാറത്ത് ചെയ്ത ഹൃദയ സ്പര്‍ശിയായ സംഭവം ഹാഫിള് തഖിയുദ്ദീനുസ്സുബ്കി (റ) ശിഫാഉസ്സഖാമില്‍ (പേ:52) ഉദ്ധരിക്കുന്നുണ്ട്. ഉമര്‍ (റ) ബൈത്തുല്‍ മുഖദ്ദസ് കീഴടക്കിയതിന് ശേഷമാണ് ഈ സംഭവം നടക്കുന്നത്. മറ്റു പ്രമുഖ സ്വഹാബികളും സംഭവത്തിന് സാക്ഷികളാണ്. ബിലാല്‍ (റ) തന്റെ മുഖം ഖബറ് ശരീഫില്‍ വെച്ചമര്‍ത്തി പൊട്ടിക്കരയുന്നത് നബി(സ്വ) യുടെ പേരമക്കളായ ഹസന്‍, ഹുസൈന്‍(റ) എന്നിവര്‍ കണ്ടു. ഈ സംഭവം ഹാഫിള് അബുല്‍ഖാസിം ഇബ്നു അസാകിര്‍, ഹാഫിള് അബൂമുഹമ്മദ് അബ്ദുല്‍ ഗാനി തുടങ്ങിയവരും ഉദ്ധരിക്കുന്നുണ്ട്.
റൗള സന്ദര്‍ശന വിധി
മാലികീ പണ്ഡിത പ്രമുഖന്‍ അല്‍ ഹാഫിള് അബ്ദുല്‍ ഫള്ല് പറയുന്നു: നബി(സ്വ) യുടെ ഖബറ് സിയാറത്ത് ചെയ്യല്‍ മുസ്ലീംകളുടെ ഏകോപന ചര്യയില്‍പെട്ടതാണ്. സുന്നത്തും ഏറ്റവും ശ്രേഷ്ഠകരവും പുണ്യവുമാണ് (ശിഫാ, ഖാളി ഇയാള് 2/83). ഓരോ കാലത്തും തിരുറൗള സന്ദര്‍ശനം നടന്നിട്ടുണ്ട്. മദീനയിലെ തിരു ശേഷിപ്പുകള്‍, നബിയുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ എന്നിവ കൊണ്ട് ബറകത്തെടുക്കലും മദീന സന്ദര്‍ശനം കൊണ്ട് നേടാനാവും. മുഅ്മിനിന് മാത്രമേ മദീനയിലെത്താനാവൂ…. (ശറഹു മുസ്‌ലിം 2/177).
മദീനാവാസികള്‍ നാട്ടില്‍ നിന്ന് പുറത്ത് പോകുമ്പോഴും മദീനയിലേക്ക് വരുമ്പോഴും ഖബര്‍ ശരീഫിനരികില്‍ വരുന്നവരും സലാം പറയുന്നവരുമായിരുന്നു. വിദേശികള്‍ സിയാറത്ത് ലക്ഷ്യം വെച്ച് മാത്രം വരുന്നവരായിരുന്നു (ശിഫാ ഖാളി ഇയാള് 20/88). ഇമാമുല്‍ അഅ്ളം അബൂ ഹനീഫ(റ)ന്റെ വീക്ഷണം നിര്‍ബന്ധ ഹജ്ജാണ് നിര്‍വഹിക്കുന്നതെങ്കില്‍ ഹജ്ജിന് ശേഷമാണ് നബി(സ്വ)യെ സന്ദര്‍ശിക്കേണ്ടത് ആദ്യം സിയാറത്തായാലും കുഴപ്പമില്ല (റദ്ദുല്‍മുഖ്താര്‍ 2/257).
ഹനഫി പണ്ഡിത പ്രമുഖന്‍ അല്‍ ഇമാമുല്‍ മുഹഖിഖ് ഇബ്നുല്‍ ഹുമാം പറയുന്നത് ഏറ്റവും പ്രബലമായ സുന്നത്തില്‍ പെട്ടതാണ് തിരുറൗള സന്ദര്‍ശനമെന്നാണ്. അത് നിര്‍ബന്ധത്തോടടുത്ത് നില്‍ക്കുന്ന ശ്രേഷ്ഠ കര്‍മമാണ്(ഫതഹുല്‍ ഖദീര്‍ 2/336). ഇമാം അബൂഹനീഫ(റ) റൗളാ ശരീഫിനരികില്‍ വന്ന് ‘യാ അക്റമ സഖലൈനി’ എന്ന് തുടങ്ങുന്ന പദ്യങ്ങള്‍ പാടി സിയാറത്ത് ചെയ്തിരുന്നത് ഏറെ പ്രസിദ്ധമാണ് (ഫതഹുല്‍ ഖദീര്‍).
ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ അല്‍ ഇമാം അബൂ ഇസ്ഹാഖു ശിഅ്റാസി പറഞ്ഞു: നബി(സ്വ)യുടെ ഖബ്റ് സിയാറത്ത് ചെയ്യല്‍ സുന്നത്താണ്. എന്റെ ഖബ്റ് ഒരാള്‍ സിയാറത്ത് ചെയ്താല്‍ എന്റെ ശിപാര്‍ശ അവന് നിര്‍ബന്ധം എന്ന ഹദീസാണ് അഇതിന് തെളിവ് (മുഹദ്ദബ് 10/324) ഇമാം നവവി(റ) പറയുന്നു: നബി(സ്വ)യുടെ ഖബര്‍ ശരീഫ് സന്ദര്‍ശനം ഏറ്റവും പുണ്യകരമായ ആരാധനയും രക്ഷാ കവചവുമാണ്. ഹജ്ജ് ഉംറ നിര്‍വഹിക്കുന്നവന്‍ മക്കയില്‍ നിന്ന് മദീനയിലെത്തണം. അത് ഏറ്റവും ശക്തമായ സുന്നത്താണ്. നബി(സ്വ)യെ സന്ദര്‍ശിക്കാനാണ് മദീനയിലെത്തുന്നത് (മജ്മൂഅ്).
ഹജ്ജില്‍ നിന്ന് വിരമിച്ച ശേഷം സംസം കുടിക്കലും തിരുനബി(സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യലും സുന്നത്താണ് (ഈളാഅ്/488). നബി(സ്വ)യുടെ സിയാറത്തിന് പുറപ്പെടുന്നവര്‍ സഞ്ചരിക്കുന്ന വഴിയിലെല്ലാം സ്വലാത്ത് വര്‍ധിപ്പിക്കണം. മദീനയിലെ മരങ്ങള്‍, മദീന ഹറം തുടങ്ങിയവ കാണാന്‍ തുടങ്ങിയാല്‍ സ്വലാത്ത് വര്‍ധിപ്പിക്കുകയും സിയാറത്ത് കൊണ്ട് ഉപകാരം ലഭിക്കുവാനും സ്വീകരിക്കപ്പെടാനും പ്രാര്‍ത്ഥിക്കുകയും വേണം (ഈളാഹ് 489).
ഇമാം ജലാലുദ്ദീന്‍ മഹല്ലീ 2/125, ഇമാം സകരിയ്യല്‍ അന്‍സ്വാരിയുടെ ഫത്ഹുല്‍ വഹാബ് അലാ മന്‍ഹജുത്തുല്ലാബ് 1/149, ഇമാം ശംസുദ്ദീനുറംലിയുടെ നിഹായത്തുല്‍ മുഹ്താജ് 3/319, ഇമാം മുഹമ്മദ് ശര്‍ബീനിയുടെ മുഗ്നി 1/512 തുടങ്ങിയ പ്രമുഖരായ ശാഫിഈ പണ്ഡിതരെല്ലാം ഏറ്റവും ഉത്തമ ആരാധനയാണെന്നാണ് നബി(സ്വ)യുടെ ഖബര്‍ ശരീഫ് സിയാറത്തിനെ കുറിച്ച് പരിചയപ്പെടുത്തിയത്. ഇമാം ഇബ്നു ഹജര്‍ ഇതുസംബന്ധിയായി പ്രൗഢമായ രചനതന്നെ നടത്തി. അല്‍ ജൗഹറുല്‍ മുനള്ളം ഫീ സിയാറത്തി ഖബരി ശ്ശരീഫിന്നബവീയ്യില്‍ മുകര്‍റം. തിരുനബിയുടെ ഖബര്‍ ശരീഫ് സിയാറത്ത് സുന്നത്താണെന്നും അതിനുമപ്പുറം നിര്‍ബന്ധമാണെന്നും അഭിപ്രായമുണ്ടെന്നും അവിടുത്തെ ഖബര്‍ സിയാറത്തിന്റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവന്‍ സ്വയം പിഴച്ചവനും പിഴപ്പിക്കുന്നവനുമാണെന്നും ഇബ്നു ഹജര്‍ (റ) അഭിപ്രായപ്പെടുന്നു (തുഹ്ഫ 4/144).
നബി(സ്വ)യെ സിയാറത്ത് ചെയ്യല്‍ ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. സൂറത്തുന്നിസാഇലെ 64,100 എന്നീ ആയത്തുകളും സിയാറത്തിനെ പ്രോത്സാഹിപ്പിക്കുന്ന ഹദീസുകളും ഖിയാസും ഇജ്മാഉമെല്ലാം വിശദമായി ഇബ്നു ഹജര്‍(റ) തന്റെ അല്‍ ജൗഹറുല്‍ മുനള്ളമില്‍ ചര്‍ച്ച ചെയ്യുന്നു (പേ:4755).(തുടരും)

അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

തബ്ലീഗുകാരുംനബിവിശ്വാസവും

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
നബിവിശ്വാസവും തബ്ലീഗുകാരും● 0 COMMENTS

ഇസ്‌ലാമിക തബ്ലീഗ് (പ്രബോധനം) നടത്തുന്നു എന്നു അവകാശപ്പെടുന്നവര്‍ എന്തു പ്രചരിപ്പിക്കണം? നിസ്സംശയം പറയാം, മതത്തിന്റെ യഥാര്‍ത്ഥ വിശ്വാസവും രീതികളും കര്‍മവിധികളും തന്നെ. എന്നാല്‍, ഇസ്‌ലാമിക പ്രബോധനം എന്നതിലപ്പുറം മതത്തിലെ ഛിദ്രതയും തൗഹീദാദി വിശ്വാസങ്ങളിലെ മലിനീകരണവും നിഗൂഢലക്ഷ്യമായി പ്രവര്‍ത്തിക്കുന്നതിനാല്‍ മത ദര്‍ശനങ്ങളോട് വിരുദ്ധ സമീപനമാണ് തബ്ലീഗ് ജമാഅത്തുകാര്‍ വച്ചുപുലര്‍ത്തുന്നത്. കഴിഞ്ഞ ലക്കം വിശദീകരിച്ച തബ്ലീഗ് നേതാക്കളുടെ ഗ്രന്ഥത്തില്‍ നിന്നു ചിലതു പരാമര്‍ശിക്കാം.
അമ്പിയാക്കള്‍ അശുദ്ധ മനസ്കര്‍
മതത്തിന്റെ സമ്പൂര്‍ണ പ്രയോക്താക്കളാണ് പ്രവാചകന്മാര്‍. അവര്‍ സമ്പൂര്‍ണ പാപസുരക്ഷിതരാണെന്നാണ് മതം പഠിപ്പിക്കുന്നത്. എത്രമേല്‍ മലിനമായ സാഹചര്യത്തിലും ധര്‍മനിഷ്ഠരായി തുടരാന്‍ അവര്‍ക്കു കഴിയും. എങ്കിലേ അവര്‍ സമൂഹത്തിനു മാതൃകാ യോഗ്യരാവുകയുള്ളൂ. എന്നാല്‍ തബ്ലീഗുകാര്‍ വിരുദ്ധ ദര്‍ശനമാണു സ്വീകരിക്കുന്നത്. സമൂഹത്തിന്റെ മ്ലേഛതകള്‍ നബിമാരെയും സ്വാധീനിക്കുമെന്ന് അവര്‍ പ്രചരിപ്പിക്കുന്നു.
പാപസുരക്ഷിതരും അല്ലാഹുവില്‍ നിന്ന് നേരിട്ട് അറിവും ആജ്ഞയും സ്വീകരിക്കുന്നവരുമാണ് അമ്പിയാക്കള്‍. എങ്കിലും ഈ പ്രബോധന വേളയില്‍ വ്യത്യസ്ത ജനങ്ങളുമായി ബന്ധപ്പെടുന്നതുകാരണം അവരുടെ തിന്മകളുടെ പ്രതിഫലനങ്ങള്‍ അമ്പിയാക്കളുടെ പരിശുദ്ധവും പ്രകാശപൂരിതവുമായ ഹൃദയങ്ങളില്‍ പതിക്കും. ഏകാന്തമായ ദൈവസ്മരണിയിലൂടെയും ആരാധനയിലൂടെയുമാണ് അവര്‍ ആ പൊടിപടലങ്ങള്‍ കഴുകി ശുദ്ധിയാക്കുന്നത്. ഇതു പോലെ തബ്ലീഗ് ജമാഅത്തിന്റെ പ്രചാരണത്തിനിറങ്ങുന്നവരുടെ ഹൃദയങ്ങളിലും തങ്ങള്‍ കണ്ടുമുട്ടുന്നവരുടെ മ്ലേഛതകള്‍ പ്രതിഫലിക്കും. തന്മൂലം രാത്രി ആരാധനയില്‍ മുഴുകുകയും ചെയ്യേണ്ടതാണ് (മല്‍ഫൂളാത്ത്, പേ 90).
അമ്പിയാക്കള്‍ പാപസുരക്ഷിതരാണെങ്കിലും പ്രബോധിതരുടെ അരുതായ്മകള്‍ അവരുടെ ഹൃദയങ്ങളില്‍ പതിക്കുകമൂലം അവര്‍. ശുദ്ധമല്ലാതെയാവുമെന്നാണ് ഈ പറയുന്നത്. പ്രബോധിത സമൂഹത്തിന്റെ മാലിന്യം പ്രവാചകന്മാര്‍ക്കു ബാധിച്ച പോലെ തബ്ലീഗുകാര്‍ക്കും എത്തുമെന്ന പരാമര്‍ശത്തിലൂടെ നബിമാരെ തബ്ലീഗുകാരന്റെ നിലാവരത്തിലേക്ക് താഴ്ത്തുകയോ അതല്ലെങ്കില്‍ നബിമാര്‍ക്ക് തുല്യമാണ് തബ്ലീഗുകാര്‍ എന്നു വരുത്തുകയോ ആണ് ചെയ്തിരുന്നത്. ഇസ്‌ലാമിക ലോകത്തിനു പരിചയമില്ലാത്ത പരമാബദ്ധമാണിത്.
നബി(സ്വ)യെക്കാള്‍ അറിവ് പിശാചിന്!
തബ്ലീഗ് സ്ഥാപകനായ മുഹമ്മദ് ഇല്‍യാസിനെ വളരെയധികം സ്വാധീനിച്ച ഖലീല്‍ അഹ്മദ് അന്പേട്ടവി പറയുന്നത് കാണുക: ‘ചുരുക്കത്തില്‍, പിശാചിന്റെയും മലക്കുല്‍ മൗത്തിന്റെയും അറിവിനോട് ശരിയായ പ്രമാണത്തിനു വിരുദ്ധമായി, കേവലം തെറ്റായ താരതമ്യത്തിലൂടെ, ഭൂമിയെ ചുറ്റുന്ന അറിവ് റസൂല്‍(സ്വ)ക്കുണ്ടെന്ന് വാദിക്കുന്നതു ശിര്‍ക്കല്ലെങ്കില്‍ പിന്നെന്താണത്? ശ്വൈാനിനും മലക്കുല്‍ മൗത്തിനും വിശാലമായ അറിവുണ്ടെന്നത് പ്രമാണത്തിലൂടെ സ്ഥിരപ്പെട്ടതാണ്. എല്ലാ പ്രമാണങ്ങളും തട്ടിമാറ്റി നബി(സ്വ)ക്ക് വിശാല ജ്ഞാനമുണ്ടെന്ന ശിര്‍ക്ക് സ്ഥാപിക്കാന്‍ പറ്റുന്ന ഏതു തെളിവാണുള്ളത്?’ (ബറാഹീനേ ഖാത്വിഅ, പേ.55).
പിശാചിനോട് എന്തിനാണിത്ര സ്നേഹമെന്ന് മനസ്സിലാകുന്നില്ല. നബി(സ്വ)ക്ക് വിശാല അറിവുണ്ടെന്ന് ഖുര്‍ആനുള്‍പ്പടെയുള്ള മുഴുവന്‍ പ്രമാണങ്ങളും പഠിപ്പിക്കുന്നു. എന്നിട്ടും തബ്ലീഗുകാര്‍ അതിനെ ശിര്‍ക് വല്‍കരിച്ച് പിശാചിനോടുള്ള കടപ്പാട് കൃത്യമായി തന്നെ നിര്‍വഹിക്കുന്നു. റസൂല്‍(സ്വ)യെ സാധാരണക്കാരനാക്കാനുള്ള പതിവു ബിദ്അത്ത് രീതിയാണിത്. ഇബ്ലീസിനോടു നബി(സ്വ)യോടുള്ളതിനേക്കാള്‍ സ്നേഹമുള്ളവര്‍ ആരായിരിക്കും?
നബി(സ്വ)യും ഭ്രാന്തന്റെ ജ്ഞാനവും
ഹിഫ്ളുല്‍ ഈമാനില്‍ താനവി നടത്തുന്ന നബി(സ്വ)യുടെ അദൃശ്യജ്ഞാനവുമായി ബന്ധപ്പെട്ടുള്ള ചോദ്യവും ഉത്തരവും ശ്രദ്ധിക്കുക: ചോദ്യം: അദൃശ്യജ്ഞാനം രണ്ടു വിധമുണ്ട്. 1) സ്വന്തമായി ലഭിക്കുന്നത്. ഈ അര്‍ത്ഥ പ്രകാരം അല്ലാഹുവല്ലാതെ ഒരാളും അദൃശ്യജ്ഞാനമുള്ള വരാണെന്ന് പറയാന്‍ പറ്റില്ല. 2) മറ്റൊരാള്‍ മുഖേന ലഭിക്കുന്നത്. ഇതനുസരിച്ച് നബി(സ്വ) അദൃശ്യ ജ്ഞാനമുള്ളവരാകുന്നു. ഈ വിശ്വാസവും പ്രവര്‍ത്തനവും ശരിയാണോ?
ഉത്തരം: തിരുനബി(സ്വ)ക്ക് അദൃശ്യം അറിയുമെന്നത് ശരിയാണെങ്കില്‍ ഒരു കാര്യം അന്വേഷിക്കേണ്ടതുണ്ട്. അദൃശ്യമെന്നാല്‍ മുഴുവന്‍ അദൃശ്യവും എന്നാണോ അതോ ചില അദൃശ്യങ്ങള്‍ എന്നോ? ചിലതാണങ്കില്‍ അതില്‍ റസൂല്‍(സ്വ)ക്ക് മാത്രം എന്ത് പ്രത്യേകത? ഇത് സാധാരണ മനുഷ്യര്‍ക്ക് എന്നല്ല; കുട്ടികള്‍ക്കും ഭ്രാന്തന്മാര്‍ക്കും മൃഗങ്ങള്‍ക്കും മുഴുവന്‍ ജീവികള്‍ക്കുമുള്ളതാണല്ലോ? കാരണം ഓരോ വ്യക്തിക്കും അറിയാത്തവ മറ്റേ വ്യക്തിക്ക് അറിയുമല്ലോ. അപ്പോള്‍ എല്ലാവരും അദൃശ്യ ജ്ഞാനമുള്ളവരായി മാറി’ (ഹിഫ്ളുല്‍ ഈമാന്‍ പേ.15).
ഇന്ദ്രിയങ്ങള്‍ ഉപയോഗപ്പെടുത്തിയാലും അറിയാന്‍ കഴിയാത്ത കാര്യങ്ങള്‍ക്കാണ് അദൃശ്യജ്ഞാനം എന്ന് പറയുന്നത്. നബി(സ്വ)ക്ക് അത്തരം കാര്യങ്ങള്‍ അറിയിക്കപ്പെട്ടിട്ടുണ്ടെന്നതിന് വിശുദ്ധ ഖുര്‍ആന്‍ തന്നെ സാക്ഷിയാണ്. പക്ഷേ, തബ്ലീഗുകാര്‍ക്ക് ഈ കാര്യങ്ങളൊന്നുമറിയില്ല. അവര്‍ക്ക് തിരുറസൂലും ഭ്രാന്തനും മൃഗങ്ങളുമൊക്കെയും ഒരേ സ്ഥാനത്തില്‍ മാത്രം. ഇസ്‌ലാമിന് പരിചയമില്ലാത്തതാണിതും.
നബി(സ്വ)ക്ക് വിവരമില്ല!
ഇസ്മാഈല്‍ ദഹ്ലവിയുടെ വാക്കുകള്‍ കാണുക. ഈലോകത്തോ പരലോകത്തോ ഖബറിലോ അടിമകളോട് അല്ലാഹു എങ്ങനെ വര്‍ത്തിക്കുമെന്ന് ഒരാള്‍ക്കുമറിയില്ല. പ്രവാചകനും വലിയ്യും അങ്ങനെത്തന്നെ. തങ്ങളുടെയും മറ്റുള്ളവരുടെയും അവസ്ഥയെ സംബന്ധിച്ച് അവര്‍ക്ക് വിവരമില്ല. വഹ്യ് മുഖേന ആര്‍ക്കെങ്കിലും ഒരാളുടെ അന്ത്യം സന്തോഷകരമായിരിക്കുമെന്ന് വിവരം നല്‍കപ്പെട്ടാല്‍ തന്നെ അത് മൊത്തത്തിലായിരിക്കും’(തഖ്വിയതുല്‍ ഈമാന്‍ പേ.35)
റസൂല്‍(സ്വ) സ്വര്‍ഗം വാഗ്ദാനം ചെയ്ത എത്രയോ സ്വഹാബികളുണ്ട്. സ്വര്‍ഗലോകത്ത് ചിലര്‍ക്കുള്ള ഗുണങ്ങള്‍ അവിടുന്ന് വിവരിക്കുകയും ചെയ്തു. ഇത് മൊത്തത്തിലായല്ല വ്യക്തിപരമായി വിശദീകരിച്ചു തന്നെയായിരുന്നു. വസ്തുത ഇതായിരിക്കെ നബി(സ്വ)ക്ക് അവിടുത്തെ പരലോകാവസ്ഥ പോലും അറിയില്ലെന്നു പ്രചരിപ്പിക്കുന്നത് ക്രൈസ്തവരെ പോലുള്ള മതവിരുദ്ധരെ സഹായിക്കാനാണ്. നബി(സ്വ)യെ ‘സാധു’വാക്കി അവതരപ്പിക്കേണ്ടത് അവര്‍ക്കാണല്ലോ ആവശ്യമുള്ളത്. ഇവിടെ തബ്ലീഗുകാരും ഇസ്ലാം വിരുദ്ധരും ഒരേ തൂവല്‍പക്ഷികളാവുന്നു.
അമ്പിയാക്കളേക്കാള്‍ ഉന്നതരും
തബ്ലീഗുകാര്‍ വച്ചുപുലര്‍ത്തുന്ന മറ്റൊരു വിശ്വാസം ശ്രദ്ധിക്കുക: ‘പ്രവാചകന്മാര്‍ സമുദായത്തില്‍ നിന്നു വ്യതിരിക്തരാവുന്നുണ്ടെങ്കില്‍ അതു വിജ്ഞാനത്തിന്റെ കാര്യത്തില്‍ മാത്രമാണ്. കര്‍മ്മങ്ങളില്‍ പലപ്പോഴും സമുദായം അവരോടു തുല്യരാവുകയോ അവരേക്കാള്‍ മികവുപുലര്‍ത്തുകയോ ചെയ്യുന്നു’(തഹ്ദീറുന്നാസ് പേ 8).
ഹുജ്ജതുല്ലാഹി അലല്‍ ആലമീന ഫില്‍ അര്‍ള് എന്ന സ്ഥാനപ്പേരോടെ പരിചയപ്പെടുത്തുന്ന നേതാവാണ് ഇത്തരമൊരു പരമാബദ്ധം എഴുന്നള്ളിക്കുന്നത്. സാധാരണക്കാര്‍ തന്നെ നബിമാരേക്കാള്‍ ഭക്തരും ആരാധനക്കാരുമാവുമെങ്കില്‍ ഇസ്‌ലാമില്‍ പ്രവാചകന്മാര്‍ എങ്ങനെയാണ് മാതൃകയാവുക? ഇതൊക്കെ അറിയുമ്പോള്‍ ഇവരുടെ കാര്യമോര്‍ത്ത് സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാന്‍!
മുത്തു നബിക്ക് നേരെ
വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു നബി(സ്വ)ക്ക് പതിച്ചു നല്‍കിയ അംഗീകാരം തബ്ലീഗുകാര്‍ കൊച്ചാക്കുന്നു. സര്‍വലോക കാരുണ്യം (റഹ്മതുന്‍ ലില്‍ ആലമീന്‍) എന്ന വിശേഷണത്തെ സംബന്ധിച്ച് ഇവര്‍ പറയുന്നു:
ചോദ്യം: റഹ്മതുല്‍ ആലമീന്‍ എന്നത് നബി(സ്വ)ക്ക് മാത്രം പ്രത്യേകമായതാണോ? മറുപടി: ലോകാനുഗ്രഹി എന്ന സവിശേഷത മറ്റുപലര്‍ക്കും പറയാവുന്നതാണ്. അമ്പിയാക്കള്‍, ഔലിയാക്കള്‍, പണ്ഡിതര്‍ എന്നിവരെല്ലാം ഈ വിശേഷണത്തിന് അര്‍ഹരാണ്’(ഫതാവാ റശീദിയ്യ, പേ. 104).
തിരുനബിയോടുള്ള ധിക്കാരത്തിന്റെ ഒരുദാഹരണം മാത്രമാണിത്. ശരിയായ ബിദ്അത്ത് ആശയം ഇവിടെയും കാണാം. മതവുമായി ഇവരുടെ ബന്ധരാഹിത്യത്തിനു കൂടുതല്‍ തെളിവുകളെന്തിനാണ്.
ആലിമുല്‍ ഗൈബെന്ന പ്രയോഗം
തിരുനബി(സ്വ) അദൃശ്യമറിയുമെന്ന് സ്ഥിരപ്പെട്ടാലും ആലിമുല്‍ഗൈബ് എന്ന് പറയാന്‍ പാടില്ലെന്നാണ് തബ്ലീഗുകാര്‍ പ്രചരിപ്പിക്കുന്നത്. അത് വ്യാഖ്യാനിച്ചാണെങ്കിലും ശരി. അത് ശിര്‍ക്കിനെ തോന്നിപ്പിക്കുമെന്നതാണ് കാരണം. (അല്‍ മുഹന്നദ് അലല്‍ മുഫന്നദ് പേ.28).
അല്ലാഹുവിന് ഇല്ലാത്ത ഭയം ഇവര്‍ക്ക്!! റഊഫ്, റഹീം തുടങ്ങിയ അല്ലാഹുവിന്റെ വിശേഷണങ്ങള്‍ അല്ലാഹു തന്നെ നബി(സ്വ)യിലും ഉപയോഗിച്ചത് ഖുര്‍ആനില്‍ കാണാം. ഇവിടെയൊന്നും ഉദയം ചെയ്യാത്ത ശിര്‍ക് എങ്ങനെയാണ് ആലിമുല്‍ഗൈബ് (അദൃശ്യമറിയുന്നവന്‍) എന്ന് പറയുമ്പോഴേക്കും ഉദയം ചെയ്യുന്നത്?
തിരു നബി(സ്വ) അന്ത്യ പ്രവാചകനല്ല!
ചെറിയ കുട്ടികള്‍ക്കുവരെ അറിയുന്ന വസ്തുതയാണ് നബി(സ്വ) അന്ത്യ പ്രവാചകനാണെന്നത്. എന്നാല്‍ മതത്തെപൊളിച്ചടക്കാന്‍, ഇസ്‌ലാമില്‍ നിന്ന് പുറത്തായവര്‍ എന്ന് എല്ലാവരും അംഗീകരിക്കുന്ന ഖാദിയാനികള്‍ക്ക് കുടപിടിക്കുകയാണ് തബ്ലീഗുകാര്‍. ഈ വരികള്‍ കാണൂ:‘അവിടുത്തെ കാലത്തു തന്നെ ഈ ഭൂമിയിലോ ആകാശത്തോ മറ്റൊരു നബിയുണ്ടെന്നു സങ്കല്‍പ്പിച്ചാല്‍ ആ നബിയും പ്രവാചകത്വത്തിന്റെ വിഷയത്തില്‍ തിരുമേനി (സ്വ)യെ ആശ്രയിച്ചിരിക്കും… ഞാനീ പറഞ്ഞ രൂപത്തില്‍ (എല്ലാവരുടെയും നുബുവ്വത്തിന്റെ പ്രഭവ കേന്ദ്രം എന്ന അര്‍ത്ഥപ്രകാരം) ഖത്മുന്നുബുവ്വത്തിനെ മനസ്സിലാക്കിയാല്‍ റസൂല്‍(സ്വ) അന്ത്യ പ്രവാചകനാകുന്നത് മുന്‍കാല അമ്പിയാക്കളെ അപേക്ഷിച്ചു മാത്രമല്ല പ്രത്യുത അവിടുത്തെ കാലത്തു തന്നെ എവിടെയെങ്കിലും ഏതെങ്കിലും നബിയുണ്ടെന്നു സങ്കല്‍പ്പിച്ചാല്‍ പോലും അവിടുന്ന് ഖാതിമിയ്യത് അതേപടി നിലനില്‍ക്കും…. റസൂല്‍ (സ്വ)യുടെ കാലശേഷം വല്ല നബിയും ജനിക്കുമെന്നു സങ്കല്‍പ്പിച്ചാല്‍ പോലും അന്ത്യപ്രവാചകനെന്ന വിശേഷണത്തില്‍ ഒരുവ്യത്യാസവും വരികയില്ല. അവിടുത്തെ സമകാലീനനായി മറ്റേതെങ്കിലും ഭൂമിയില്‍ ഒരു പ്രവാചകനുണ്ടാകുന്നതിനെ കുറിച്ച് പറയേണ്ടതുമില്ല. ഇതേ ഭൂമിയില്‍ മറ്റേതെങ്കിലും നബിയുണ്ടെന്നു സങ്കല്‍പ്പിച്ചാല്‍ തന്നെയും ഖാത്തിമുന്നബിയ്യീന്‍ എന്നതിന് ഒരു പോറലും സംഭവിക്കില്ല’(തഹ്ദീറുന്നാസ് പേ 43).
കേട്ടാല്‍ നബി(സ്വ)യെ പ്രകീര്‍ത്തിക്കുകയാണെന്നു തോന്നും. പക്ഷേ, അന്ത്യ പ്രവാചകന്‍ എന്നാല്‍ അവസാനത്തെ നബി എന്നല്ല, എല്ലാനബിമാരും ആശ്രയിക്കുന്നവര്‍ എന്ന അര്‍ത്ഥം നല്‍കി ലോകത്ത് ഇന്നോളം കഴിഞ്ഞ പണ്ഡിതരൊന്നും പറയാത്ത പുതിയൊരു ആദര്‍ശം പ്രചരിപ്പിച്ച് മതവിരുദ്ധത തെളിയിക്കുകയാണ് ഇവര്‍. നബി(സ്വ)ക്കൊപ്പമോ ശേഷമോ ഒരര്‍ത്ഥത്തിലുള്ള പ്രവാചകനും വരില്ലെന്നും അങ്ങനെ വിശ്വസിക്കുന്നത് കുഫ്റാണെന്നുമാണ് മതം പഠിപ്പിക്കുന്നത്.
അദൃശ്യമറിയലും ശിര്‍ക്ക്
റശീദ് അഹ്മദ് ഗംഗോഹിയുടെ ഫതാവയില്‍ രേഖപ്പെടുത്തുന്നു: നബി(സ്വ)ക്ക് അദൃശ്യ ജ്ഞാനം ഒട്ടും ഉണ്ടായിരുന്നില്ല. നബി(സ്വ) ഒരിക്കലും അങ്ങനെ പറഞ്ഞിട്ടുമില്ല. അദൃശ്യജ്ഞാനം ഉണ്ടായിരുന്നില്ലെന്നതിന് ഖുര്‍ആനും നിരവധി ഹദീസുകളും തെളിവാണ്. അദൃശ്യം അറിഞ്ഞിരുന്നുവെന്ന് ആരെങ്കിലും വിശ്വസിച്ചാല്‍ അത് പരസ്യമായ ശിര്‍ക്കാണ് (ഫതാവാ റശീദിയ്യ പേ. 103).
വിശുദ്ധ ഖുര്‍ആനിലും സ്വഹീഹുല്‍ ബുഖാരിയുള്‍പ്പടെയുള്ള ഹദീസ് ഗ്രന്ഥങ്ങളിലുമുള്ള സത്യം കണ്ണടച്ച് ഇരുട്ടാക്കി സമൂഹത്തെ വഞ്ചിക്കുന്നത് ആരുടെ പ്രീതി നേടാനാണെന്ന് മുസ്‌ലിം സമൂഹത്തിനറിയാം, ഇതും നേരത്തേ പറഞ്ഞ ബിദ്അത്ത് പ്രീണനം തന്നെ.
അല്ലാഹുവിന്നറിയാം, റസൂലിനും…
ഇത്തരം പ്രയോഗങ്ങള്‍ ധാരാളമായി സത്യവിശ്വാസികളില്‍ കാണാം. സ്വഹാബിമാര്‍ തിരുദൂതരോട് നേരിട്ടുതന്നെ തതുല്യ പ്രയോഗങ്ങള്‍ നടത്തിയിട്ടുമുണ്ട്. ഇതിനെ സംബന്ധിച്ച് തബ്ലീഗിന്റെ വീക്ഷണം കാണുക:
ഏതെങ്കിലുമൊരാള്‍ മറ്റൊരാളുടെ ഹൃദയത്തിലെ ചിന്ത എന്താണെന്നോ അവന്റെ വിവാഹം എന്നാണെന്നോ മരത്തില്‍ എത്ര ഇലകളുണ്ടെന്നോ ആകാശത്ത് എത്ര നക്ഷത്രങ്ങള്‍ ഉണ്ടെന്നോ ചോദിച്ചാല്‍ അതിനുത്തരം അല്ലാഹുവും അവന്റെ റസൂലും അറിയും (അല്ലാഹു വറസൂലുഹു അഅ്ലം) എന്ന് പറയരുത്. കാരണം അദൃശ്യം അല്ലാഹു മാത്രമേ അറിയൂ… റസൂല്‍ അറിയില്ല’ (തഖ്വിയതുല്‍ ഈമാന്‍ പേ.69)
റസൂല്‍ അദൃശ്യമറിയുമെന്ന വിശ്വാസം ശിര്‍ക്കാണെന്ന് ഗംഗോഹിയും. ഇതുവഴിയും സത്യവിശ്വാസികളെ മുഴുവന്‍ ശിര്‍ക്കില്‍ വകചേര്‍ക്കുകയാണ് തബ്ലീഗ് മൗലാനമാര്‍. എന്നാലോ, അത്തരം കാര്യങ്ങള്‍ ഞങ്ങളുടെ മേല്‍ ആരോപിക്കുകയാണെന്നും തബ്ലീഗ് ജമാഅത്തെന്നാല്‍ ശരിയായ സുന്നത്ത് ജമാഅത്താണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു. കേരള തബ്ലീഗുകാര്‍ ഈ പ്രചാരണത്തില്‍ ഏറെ ശ്രദ്ധിക്കാറുണ്ട്. സത്യത്തില്‍, മറ്റു ബിദ്ത്തുകാര്‍ പോലും വച്ചുപുലര്‍ത്താത്തത്ര കടുത്ത അന്ധകാരമാണ് ഇവര്‍ക്കുള്ളത്. അദൃശ്യജ്ഞാനമറിയുമെന്നത് ശിര്‍ക്കാണെന്ന് പഠിപ്പിക്കുന്നതിലും മറ്റും ഇത് വ്യക്തമാകുന്നു.

(തുടരും)

അബ്ദുറശീദ് സഖാഫി മേലാറ്റൂര്‍

Friday, April 20, 2018

ഗൃഹപ്രവേശത്തിലെ പുതിയ പ്രവണതകള്‍

🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ഗൃഹപ്രവേശത്തിലെ പുതിയ പ്രവണതകള്‍

ഏതൊരു മനുഷ്യരുടെയും വലിയ അഭിലാഷമാണ് തനിക്കും ആശ്രിതര്‍ക്കും താമസിക്കാന്‍ സൗകര്യമുള്ള വീട് സ്വന്തമായി ഉണ്ടാവുക എന്നത്. ഈ മോഹം ആവശ്യവും അനിവാര്യവുമാണ്. സൗകര്യമുള്ള വാഹനം, വിശാലമായ വീട്, നല്ല അയല്‍ക്കാര്‍, ദീനീബോധമുള്ള ഭാര്യ എന്നിവ സമ്മേളിച്ചവന്‍ മഹാഭാഗ്യവാനാണെന്നു നബി(സ) പ്രസ്താവിച്ചിട്ടുണ്ട്.
വീട്‌നിര്‍മാണം മുതല്‍ പണി പൂര്‍ത്തിയാകും വരെയും തുടര്‍ന്ന് താമസം തുടങ്ങിയതു മുതല്‍ക്കും ബറക്കത്തും ഐശ്വര്യവും വര്‍ധിച്ച തോതിലുണ്ടാവാന്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
വീട്‌നിര്‍മാണം തുടങ്ങാന്‍ ഉത്തമം ഞായറാഴ്ചയാണ്. തഫ്‌സീര്‍ പണ്ഡിതരുടെ നായകനും പ്രസിദ്ധ സ്വഹാബി വര്യനുമായ ഇബ്‌നു അബ്ബാസ്(റ)ല്‍ നിന്ന് നിവേദനം: നബി(സ) തങ്ങള്‍ പറഞ്ഞു: ഞായറാഴ്ച കെട്ടിട നിര്‍മാണത്തിനുള്ള ദിനമാണ്. (അബൂയഅ്‌ലാ, ഇക്‌ലീല്‍).
വീട് നിര്‍മിക്കുമ്പോള്‍ അതിന്റെ ചുറ്റളവ് ശ്രദ്ധിക്കണം. ചില അളവുകള്‍ ഗുണകരവും ചിലത് ദോഷകരവുമാണെന്നാണ് പ്രസ്തുത മേഖലയില്‍ അവഗഹാമുള്ളവര്‍ പറയുന്നത്. ഇവ്വിഷയത്തില്‍ പരിചയമുള്ളവരെ അവലംബിക്കണം. അവര്‍ അമുസ്‌ലിംകളാണെങ്കിലും ശരി. സാധിക്കുമെങ്കില്‍ ഖിബ്‌ലയുടെ ദിശയിലേക്ക് തിരിച്ചു നിര്‍മിക്കലാണ് നല്ലത്.
വീട് നിര്‍മിക്കുമ്പോള്‍ വിശാലമായതുണ്ടാക്കാം. ഭംഗിക്കു വേണ്ടി കനത്ത വിലയുള്ള മാര്‍ബിള്‍ കല്ലുകളോ ടൈല്‍സുകളോ പതിക്കുക, നല്ലയിനം പെയ്ന്റ് അടിക്കുക എന്നിവയെല്ലാം അനുവദനീയമാണ്. വലിയ വീടുണ്ടാക്കലും അലങ്കാരം നടത്തലും ധൂര്‍ത്തോ, ധനം പാഴാക്കലോ അല്ല. അഹങ്കാരം നടിക്കരുതെന്നു മാത്രം. വലിയ വീടു നിര്‍മിക്കുന്നവര്‍ക്കെതിരെയുള്ള നബി(സ) തങ്ങളുടെ താക്കീത് അഹങ്കാരം നടിക്കുമ്പോഴാണെന്നു ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഈ ലോകത്തും പരലോകത്തും യാതൊരു ഉപകാരവുമില്ലാതെ ധനം നശിപ്പിക്കുന്നതാണ് ഇളാഅത്തുല്‍ മാല്‍ (സമ്പത്തു പാഴാക്കല്‍) തെറ്റായ കാര്യത്തില്‍ ധനം ചെലവഴിക്കുന്നതാണ് തബ്ദീര്‍ (ധൂര്‍ത്തടിക്കല്‍). ഭൗതികലോകത്ത് പ്രശംസയെയും പരലോകത്ത് പ്രതിഫലവും നല്‍കാത്ത ഒന്നാണു ഇസ്‌റാഫ്(അമിതമായി ചെലവഴിക്കല്‍). (തുഹ്ഫ 5/168, നിഹായ 4/351 നോക്കുക.)
ഒരു വീട് നിര്‍മിച്ചാല്‍ അതിന്റെ ഉദ്ഘാടനം ഏത് സമയത്താവലാണ് ഉത്തമമെന്ന് തെളിവിന്റെ വെളിച്ചത്തില്‍ അല്‍പം വിവരിക്കാം.
വീട് ഉദ്ഘാടനം പോലെത്തന്നെയാണ് ഏത് നല്ല കാര്യത്തിന്റെയും തുടക്കവും. ഇമാം നവവി(റ) പറയുന്നു: ദീനിയ്യും ദുന്‍ യവിയുമായ പ്രവൃത്തികള്‍ പ്രഭാതത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ താല്‍പര്യം കാണിക്കല്‍ അവര്‍ക്ക് സുന്നത്താണ്. സമുദായത്തിന്റെ പ്രഭാതത്തില്‍ അവര്‍ക്കു നീ ബറകത്തേകണമേ എന്നു നബി(സ) പ്രാര്‍ ത്ഥിച്ച ഹദീസാണ് ഇതിന് ആധാരം. (തുഹ് ഫ 10/131, മുഗ്നി 4/386, നിഹായ 8/250.)
നിക്കാഹ് കര്‍മം വെള്ളിയാഴ്ച പ്രഭാത സമയത്താവല്‍ പ്രത്യേകം സുന്നത്താണല്ലോ. മുകളില്‍ വിവരിച്ച ഹദീസിന്റെ അടിസ്ഥാനത്തില്‍ തന്നെയാണിത്. (തുഹ്ഫ 7/216, നിഹായ 6/185, മുഗ്‌നി 3/128)
പ്രധാനപ്പെട്ട ഒരു കാര്യത്തിന്റെ തുടക്കം കുറിക്കാന്‍ തിങ്കളാഴ്ച പുണ്യദിനമാണെന്നും എന്റെ സമൂദായത്തിന്റെ തിങ്കളാഴ്ച പ്രഭാതത്തില്‍ നീ ബറകത്തു ചൊരിയണമേയെന്ന ഹദീസുണ്ടെന്നും ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. (തുഹ്ഫ 10/130)
ഗൃഹപ്രവേശനത്തിനു പ്രഭാതം തെരഞ്ഞെടുക്കല്‍ പുണ്യമാണെന്നു സുതരാം വ്യക്തമായല്ലോ. എന്നാല്‍ പ്രഭാതത്തിന്റെ ളുഹാ നിസ്‌കാര സമയമാണു ഏറ്റവും ഉത്തമം. എന്തുകൊെണ്ടന്നാല്‍ തിങ്കളാഴ്ച പ്രഭാതത്തില്‍ നല്ല കാര്യത്തിനു തുടക്കം കുറിക്കല്‍ പുണ്യമാണെന്നു ഇമാമുകള്‍ വിവരിച്ചതിനു നിമിത്തമായി പറഞ്ഞത് നബി(സ) തങ്ങള്‍ മദീനാപട്ടണത്തില്‍ പ്രവേശിച്ചത് തിങ്കളാഴ്ച പ്രഭാതത്തിന്റെ ളുഹാ സമയത്തായിരുന്നുവെന്നാണ്. (തുഹ്ഫ 10/130, നിഹായ 8/250, മുഗ്‌നി 4/386)
സൂര്യന്റെ ചൂട് അല്‍പം ശക്തമായ സമയത്തായിരുന്നു നബി(സ) തങ്ങള്‍ മദീനയില്‍ പ്രവേശിച്ചത്. (സയ്യിദുല്‍ ബശര്‍ പേജ് 120)
വെള്ളിയാഴ്ച പ്രഭാതത്തില്‍ നിക്കാഹ് കര്‍മം നടത്തല്‍ സുന്നത്താണെന്ന് മനസ്സിലാക്കിയ അകക്കണ്ണുള്ള പലരും വെള്ളിയാഴ്ച ളുഹായുടെ സമയത്താണല്ലോ നിക്കാഹ് കര്‍മ്മം നടത്താറുള്ളത്. ഈയടുത്ത കാലം വരെ ഗൃഹപ്രവേശം ളുഹായുടെ സമയത്തായിരുന്നുവത്രെ നടത്തിയിരുന്നത്.
നബി(സ)യും സ്വഹാബത്തും ഗൃഹപ്രവേശനം നടത്തിയതും പ്രസ്തുത വീട്ടില്‍ വെച്ച് നിസ്‌കരിച്ചതും എപ്പോഴാണെന്നും ഏത് നിസ്‌കാരമാണെന്നും നോക്കാം. പ്രമുഖ സ്വഹാബീവര്യന്‍ ഇത്ബാന്‍(റ) പറയുന്നു: നബി(സ) തങ്ങളെ ഞാന്‍ എന്റെ ഭവനത്തിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച പ്രവാചകര്‍ ളുഹാ സമയത്തു വന്നു. കൂടെ അബൂബക്കര്‍ സിദ്ദീഖും(റ) ഉണ്ട്. അങ്ങനെ ഇത്ബാന്‍(റ) കാണിച്ചു കൊടുത്ത സ്ഥലത്തു വെച്ച് നബി(സ)യും അവരും നിസ്‌കരിച്ചു. (മുസ്‌ലിം 1/233)
ഇമാം നവവി(റ) പറയുന്നു: വീടുണ്ടാക്കിയാല്‍ സ്വാലിഹീങ്ങളെ ക്ഷണിച്ചുവരുത്തിയും അവരോട് വീട്ടില്‍വെച്ച് സുന്നത്തു നിസ്‌കാരം നിര്‍വഹിക്കാന്‍ ആവശ്യപ്പെട്ടും അവരെ കൊണ്ട് ബറകത്തെടുക്കാമെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു. (ശര്‍ഹു മുസ്‌ലിം 1/233)
അനസ്(റ) പറയുന്നു: ഞങ്ങളുടെ വീട്ടിലേക്ക് നബി(സ) വന്നു. അത് ഫര്‍ളു നിസ്‌കാരത്തിന്റെ സമയത്തല്ലായിരുന്നു (ളുഹാ നിസ്‌കാര സമയം). അങ്ങനെ നബി(സ) വീട്ടില്‍ വെച്ച് സുന്നത്തു നിസ്‌കാരം നിര്‍വഹിക്കുകയും ദുന്‍യവിയും ഉഖ്‌റവിയുമായ എല്ലാ നന്മക്കും വേണ്ടി ഞങ്ങള്‍ക്ക് നബി(സ) പ്രാര്‍ത്ഥിച്ചുതരികയും ചെയ്തു. (മുസ്‌ലിം 1/234)
വീടുദ്ഘാടനം പോലെത്തന്നെ കച്ചവടം ഉദ്ഘാടനം നിര്‍വഹിക്കേണ്ടതും ളുഹാ സമയത്താണു ഉത്തമം. അടിസ്ഥാനരഹിതമായ നാട്ടാചാരങ്ങള്‍ക്കെതിരെയും ബിദ്അത്തിനെതിരെയും ഇമാമുകള്‍ എക്കാലത്തും പ്രതികരിച്ചിട്ടുണ്ട്.
ഒരുകാലത്ത് സമൂഹത്തില്‍ നിലനിന്നിരുന്ന റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച രാവില്‍ ഇശാ മഗ്‌രിബിനു ഇടയിലുള്ള 12 റക്അത്ത് നിസ്‌കാരം, ബറാഅത്ത് രാവില്‍ പ്രത്യേക രീതിയിലുള്ള 100 റക്അത്ത് നിസ്‌കാരം തുടങ്ങിയ ഒട്ടനവധി ബിദ്അത്തിനെതിരെ, ഇമാം അബൂശാമ(റ), ഇമാം ഇബ്‌നുഹാജ്(റ), ഇമാം ഇബ്‌നു ഹജര്‍ ഹൈതമി(റ) തുടങ്ങിയ ഇമാമുകള്‍ പ്രതികരിക്കുകയും ജനങ്ങളെ ശക്കമായി ബോധവത്കരിക്കുകയും ചെയ്തതിന്റെ ഫലമായി ഇപ്പോള്‍ അത്തരം അനാചാരങ്ങള്‍ സമൂഹത്തില്‍ ആര്‍ക്കും പരിചിതമല്ലാത്തവിധം നിഷ്‌കാസിതമായിട്ടുണ്ട്.
ബിദ്അത്ത് ഉടലെടുക്കുമ്പോഴെല്ലാം പണ്ഡിതരോ അവരുടെ സേവകരോ ബിദ്അത്തിനെതിരെ ശബ്ദിക്കണം. അങ്ങനെ ഭാവിയില്‍ അത്തരം ബിദ്അത്തുകള്‍ കേട്ടുകേള്‍വി പോലും ഇല്ലാത്തവിധം നശിച്ചുപോകണം. സമൂഹത്തില്‍ നിലനിന്നിരുന്ന ബിദ്അത്തുകള്‍ മാത്രം വിവരിച്ച് ജനങ്ങളെ ബോധവല്‍കരിച്ച ഇമാം ഇബ്‌നു ഹജര്‍(റ) ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്- ‘അല്‍ഈളാഹു വല്‍ബയാന്‍’ എന്നാണിതിന്റെ പേര്. (തുഹ്ഫ 2/239 നോക്കുക.)
വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ വലതു കാല്‍ മുന്തിക്കണം. വീട്ടില്‍ നിന്നുപുറത്തിറങ്ങുമ്പോള്‍ ഇടതുകാല്‍വെച്ചിറങ്ങലാണ് സുന്നത്ത്. ഏത് യാത്രക്കിറങ്ങുകയാണെങ്കിലും ഇടതുകാല്‍ വെച്ചാണു ഇറങ്ങേണ്ടത്. വീടിന്റെ അകവും പുറവും പരിഗണിക്കുമ്പോള്‍ അകമാണല്ലോ നല്ലത്. അതുകൊണ്ടാണ് ഇങ്ങനെ നിയമം വന്നത്. (ഫതാവല്‍ കുബ്‌റാ: 1/61, ഇആനത്ത് 1/10, ഫതാവല്‍ ഹദീസിയ്യ 62)
മര്‍ഹൂം തഴവ മുഹമ്മദ് കുഞ്ഞി മൗലവി ‘അല്‍മവാഹിബ്’ എന്ന പുസ്തകത്തില്‍ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ വലതുകാല്‍ മുന്തിക്കണമെന്ന് പറഞ്ഞത് ശാഫിഈ മദ്ഹബിനോട് യോചിക്കില്ല. അദ്ദേഹം തെളിവ് നല്‍കിയത് ‘മദ്ഘല്‍’ എന്ന മാലികി മദ്ഹബിലെ ഗ്രന്ഥമാണ്.

നഹ്‌സ് ദിനങ്ങള്

നഹ്‌സ് ദിനങ്ങള്

എല്ലാ മാസവും ദിവസവും സമയവും മഹത്വത്തിന്റെ വിഷയത്തില് തുല്യമല്ലെന്നതു പ്രസിദ്ധമാണല്ലോ.

എല്ലാദിവസത്തെയും പ്രഭാതം,  വെള്ളിയാഴ്ച, റമളാന് എന്നിവയക്കു മറ്റുള്ളതിനേക്കാള് പുണ്യമുണ്ട്.

സ്ഥലങ്ങളിലും ഈ വ്യത്യാസം കാണാം. പള്ളിയുടെ പുണ്യം അങ്ങാടിക്കില്ലല്ലോ.

ഭൗതിക കാര്യങ്ങള് ചെയ്യാന് തന്നെ ചില സമയം പറ്റില്ലെന്നതിനു തര്ക്കത്തിനു പ്രസക്തിയില്ലല്ലോ. അതുപോലെത്തന്നെ ഉഖ്‌റവിയ്യായ കാര്യവും.

ചില സമയങ്ങളില് നിസ്‌കാരം വളരെ പുണ്യമുള്ളതാണെങ്കില് മറ്റുചില സമയങ്ങളില് ചില നിസ്‌കാരം പാടില്ലാത്തതാണ്.

വിശുദ്ധ ഖുര്ആനും തിരുസുന്നത്തും ഇമാമുകളുടെ മൊഴികളും ബറക്കത്തുള്ളതും നഹ്‌സുള്ളതുമായ ദിവസങ്ങളെയും സമയത്തേയും വിവരിച്ചിട്ടുണ്ട്.

സഅ്ദ് എന്ന അറബി പദത്തിന്റെ വിപരീതമാണ് നഹ്‌സ്. ഈ രണ്ട് പദങ്ങള്ക്കും യഥാക്രമം ഗുണം, ദോഷം/വിജയം, പരാജയം/ശുഭലക്ഷണം, അപലക്ഷണം എന്നിങ്ങനെ ഭാഷാപരമായി അര്ത്ഥം പറയാം.

ഇമാം ഇബ്‌നുഹജര്(റ) പറയുന്നു: നികാഹു കര്മ്മം വെള്ളിയാഴ്ചയും അതു തന്നെ പ്രഭാതത്തിലുമാകുന്നത് പ്രത്യേകം സുന്നത്താണ്.

എന്റെ സമുദായത്തിന്റെ വെള്ളിയാഴ്ചയുടെ പ്രഭാതത്തില് നീ ബറകത്തു നല്കേണമേ എന്ന നബി(സ) തങ്ങള് പ്രാര്ത്ഥിച്ച ഹദീസാണിതിനു ആധാരം. ഇമാം തുര്മുദി(റ) നിവേദനം ചെയ്തതും ഹസന്(സ്വീകാര്യം) എന്നു പ്രഖ്യാപിച്ചിട്ടുള്ളതുമാണീ ഹദീസ്. (തുഹ്ഫ:7/216)

സമുദായത്തിന്റെ തിങ്കളാഴ്ചയുടെ പ്രഭാതത്തിലും ബറക്കത്തിനായി നബി(സ) പ്രാര്ത്ഥിച്ചിട്ടുണ്ടെന്നും തദടിസ്ഥാനത്തില് ദീനിയ്യും ദുന്യവിയ്യുമായ പ്രവര്ത്തികള് തിങ്കളാഴ്ച കാലത്ത് പ്രവര്ത്തിക്കുന്നതില് താല്പര്യം കാണിക്കേണ്ടതാണെന്നും ഇമാം നവവി(റ) പ്രസ്താവിച്ചതായി ഇബ്‌നു ഹജര്(റ) തുഹ്ഫ(10/131)

യില് ഉദ്ധരിച്ചിട്ടുണ്ട്.

മാസം പതിനേഴ്, പത്തൊമ്പത്, ഇരുപത്തിയൊന്ന് എന്നീ തിയ്യതികളില് കൊമ്പുവെയ്ക്കല് സര്വ്വരോഗത്തിനും ശമനമാണെന്ന് നബി(സ) തങ്ങള് പറഞ്ഞതായി അബൂദാവൂദും നബി(സ) ഈ തിയ്യതികളില് കൊമ്പുവെയ്ക്കലിനെ ഇഷ്ട്‌പ്പെട്ടിരുന്നുവെന്ന് അനസി(റ)ല് നിന്ന് ഇമാം ബഗ്‌വി(റ)യും നിവേദനം ചെയ്തിട്ടുണ്ട

ഇമാം ഇബ്‌നുഹജര്(റ) പ്രസ്താവിക്കുന്നു: ഖാസി തന്റെ അധികാര മഹല്ലില് പ്രവേശിക്കല് തിങ്കളാഴ്ച പ്രഭാതത്തിലാവലാണു ഉത്തമം. കാരണം, നബി(സ) പ്രഭാത സമയത്താണ് മദീനയില് പ്രവേശിച്ചത്. തിങ്കളാഴ്ച സാധിച്ചില്ലെങ്കില് വ്യാഴാഴ്ചയും അതിനു സാധിച്ചില്ലെങ്കില് ശനിയാഴ്ചയുമാണു നല്ലത്. എന്റെ സമുദായത്തിന്റെ പ്രഭാതത്തില് നീ ബറകത്തു ചൊരിയണമേ എന്നു തിരുനബി(സ) പ്രാര്ത്ഥിച്ചിട്ടുണ്ട്. (തുഹ്ഫ, ഖസാഇസുല് അയ്യാം)

അറഫ നാള്, ആശൂറാ നാള്, പെരുന്നാള്, വെള്ളിയാഴ്ച തുടങ്ങിയ ദിനങ്ങളില് മരണപ്പെട്ടവരുടെ മേല് മയ്യിത്തു നിസ്‌കരിക്കലും അവരുടെ സംസ്‌കാര ചടങ്ങുകളില് പങ്കെടുക്കലും പ്രത്യേക സുന്നത്താണ്.

അത്തരം പുണ്യനാളുകളില് മരണം സംഭവിക്കുന്നത് അല്ലാഹുവിന്റെ പ്രത്യേക റഹ്മത്തിനു പാത്രമായതിന്റെ അടയാളം തന്നെയാണ്. പ്രത്യക്ഷത്തില് സദ്‌വൃത്തരല്ലാത്തവരുടെ കാര്യത്തില് പോലും ഇങ്ങനെ പ്രതീക്ഷിക്കാവുന്നതാണ്. (ശര്വാനി 3/191)

ഇല്മും കിതാബും തുടങ്ങാന് തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണുത്തമമെന്ന് ഹദീസില് വന്നിട്ടുണ്ടെന്നും അതിനാല് ഈ രണ്ടു ദിവസങ്ങളിലാണ് ഇല്മില് പ്രവേശിക്കല് സുന്നത്തെന്നും ഹാശിയത്തുദ്ദിംയാത്തി(പേജ് 12)യില് പ്രസ്താവിച്ചിട്ടുണ്ട്.

കിതാബ് തുടങ്ങാന് ബുധനാഴ്ച ഉത്തമമാണെന്നു ഹദീസില് വന്നിട്ടുണ്ട്. ബുധനാഴ്ച പ്രകാശത്തിന്റെ നാളാണെന്നു വിവരിക്കപ്പെട്ടിട്ടുണ്ട്.ലോകത്തുവെച്ച് ഏറ്റവും പുണ്യമുള്ള സ്ഥലം നബി(സ) അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ്. ഹുജറാ ശരീഫ് എന്നാണിതിന്റെ പേര്. റാളാ ശരീഫ് എന്നല്ല.

നബി(സ)യുടെ ഖബ്‌റിന്റെയും അവിടത്തെ മിമ്പറിന്റെയും ഇടയിലുള്ള സ്ഥലമാണ് റളാശരീഫ്. ലോകത്തുവെച്ച് ഏറ്റവും മഹത്വമുള്ള പള്ളി മസ്ജിദുല് ഹറാമാണ്. സാധാരണ പള്ളിയേക്കാള് പതിനായിരം കോടി പുണ്യം മസ്ജിദുല് ഹറാമിലെ ഒരു നിസ്‌കാരത്തിനുണ്ട്. (തുഹ്ഫ: 3/466, 4/65, 10/95)

ബറകത്തുള്ള ദിവസങ്ങളും സ്ഥലങ്ങളും സമയങ്ങളും ഉള്ളതുപോലെ അതിന്റെ വിപരീതവും കാണാം. അതാണ് നഹ്‌സ്. ഇനി അതു വിവരിക്കാം.ദിവസങ്ങളില് ചിലതു ചില കാര്യങ്ങള്ക്കു ശുഭകരമല്ല. മുന്കാല സമുദായക്കാരില് ചിലരെ നശിപ്പിച്ച ദിവസങ്ങളെപറ്റി ‘ഫീ അയ്യാമിന്നഹ്‌സാതിന്’(നഹ്‌സുള്ളദിവസങ്ങള്) എന്ന് ഖുര്ആനില് കാണം. പ്രസ്തുത ജനതയ്ക്ക് ഗുണമില്ലാത്തതും ബറകത്തില്ലാത്തതുമാണ് ആ ശിക്ഷയുടെ നാളുകളെന്ന് ഇതുകൊണ്ട് വ്യക്തമായല്ലോ.

മാസത്തിന്റെ ഒടുവിലെ ബുധനാഴ്ചയായിരുന്നു ഈ ശിക്ഷക്കു തുടക്കംകുറിച്ചത്. എട്ടു ദിവസം ശിക്ഷയുടെ കൊടുങ്കാറ്റ് തുടര്ന്നു. അവിശ്വാസികള്ക്ക് ഈ എട്ട് ദിവസം നഹ്‌സും സത്യവിശ്വാസികളായ ഹൂദ് നബിക്കും അനുയായികള്ക്കും ബറകത്തുളള ദിവസവുമായിരുന്നു

. ഇമാം നവവി(റ) തന്റെ തഫ്‌സീറില് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.ഒരു വിഭാഗത്തിന് നഹ്‌സുള്ള ദിനങ്ങള് തന്നെ മറ്റൊരു വിഭാഗത്തിന് റഹ്മത്തും ബറകത്തുമുണ്ടായതാണിവിടെ നിന്ന് വ്യക്തമായത്.

ചൊവ്വാഴ്ച രക്തദിനമാണ് ആ ദിവസത്തില് ഒരു സമയമുണ്ട്.ആ സമയത്ത് രക്തം നില്ക്കുകയില്ല” എന്ന് നബി(സ) പറഞ്ഞതനുസരിച്ച് അബൂബറകത്ത്(റ) ചൊവ്വാഴ്ച കൊമ്പുവെയ്ക്കല് നിരോധിച്ചിരുന്നുവെന്ന് അബൂദാവൂദ്(റ) നിവേദനം ചെയ്ത ഒരു ഹദീസില് ഇപ്രകാരമുണ്ട്. ”ബുധനാഴ്ചയോ ശനിയാഴ്ചയോ ആരെങ്കിലും കൊമ്പുവെയ്ക്കുകയും തന്മൂലം അവനു വെള്ളപ്പാണ്ട് പിടിപെടുകയും ചെയ്താല് അവന് അവനെത്തന്നെയല്ലാതെ ആക്ഷേപിക്കരുത്.

ഈ ഹദീസ് ഇമാം ബഗ്‌വി(റ) ശര്ഹുസ്സുന്ന:12/151-ലും ഇമാം ഹാകിം മുസ്തദ്‌രികിലും(4/409) ബൈഹഖി(റ) സുനനുല് കുബ്‌റ: 9/340-ലും നിവേദനം ചെയ്തിട്ടുണ്ട്.

ഇമാം ദമീരി(റ) തന്റെ ഹയാത്തുല് ഹയവാനില് ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇപ്രകാരമാണ്.

ഇമാം അല്ഖമ(റ)അഹ്മദു ബഹ്‌യയില്നിന്ന് ഉദ്ധരിക്കുന്നു. നബി(സ)പറഞ്ഞു: ഒരു വര്ഷത്തില് പന്ത്രണ്ടു ദിവസം നിങ്ങള് സൂക്ഷിക്കുക. അവ മാനം നശിപ്പിക്കുകയും സമ്പത്ത് നഷ്ടപ്പെടുത്തുകയും ചെയ്യും.

ഞങ്ങള് ചോദിച്ചു: നബിയേ, അവ ഏതാണ്? റസൂല്(സ)പറഞ്ഞു: മുഹര്റം പന്ത്രണ്ട്, സ്വഫര് പത്ത്, റബീഉല് അവ്വല് നാല്, റബീഉല് ആഖിര് പതിനെട്ട്, ജമാദുല് ഊല പതിനെട്ട്, ജമാദുല് ഉഖ്‌റ പന്ത്രണ്ട്, റജബ് പന്ത്രണ്ട്, ശഅ്ബാന്പതിനാറ്, റമളാന് പതിനാല്, ശവ്വാല് രണ്ട്, ദുല്ഖഅ്ദ് പതിനെട്ട്, ദുല്ഹിജ്ജ എട്ട് ഇവയാണ്.ഓരോ മാസവും ഓരോ ദിവസവും ബറകത്തില്ലാത്ത-നഹ്‌സുള്ള ദിവസങ്ങളുണ്ടെന്നതാണ് പ്രസ്തുത ഹദീസില് നിന്നും ലഭ്യമായത്.

എല്ലാ മാസവും ഒടുവിലെ ബുധന് നിത്യനഹ്‌സാണെന്ന് ഇബ്‌നു അബ്ബാസില്(റ) നിന്ന് തുടര്മുദി(റ) ഉദ്ധരിച്ചിട്ടുണ്ട്.

ഞായറാഴ്ച വീട് നിര്മാണം തുടങ്ങാനുള്ള ദിവസമാണെന്ന് നബി(സ) പറഞ്ഞതായി അബൂയഅ്‌ലാ ഇബ്‌നു അബ്ബാസി(റ)ല് നിന്ന് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട് (ഇഖ്‌ലീല്).

പന്ത്രണ്ടു മാസങ്ങളില് മുഹര്റം, ദുല്ഖഅ്ദ്, റമളാന് എന്നീ മാസങ്ങളില് വീട് പണി തുടങ്ങാന് ഉത്തമമല്ല.

സഅ്ദും നഹ്‌സും അടിസ്ഥാനമുള്ളതാണെന്നു സുതരാം വ്യക്തമായല്ലോ.പ്രത്യേകം പ്രവര്ത്തിക്കാന് ഇസ്‌ലാം കല്പ്പിച്ച കാര്യങ്ങള് നഹ്‌സുള്ള ദിവസമാണെന്നു കരുതി ചെയ്യാതിരിക്കരുത്.

കുഞ്ഞ് ജനിച്ചു ഏഴാം ദിവസം കുഞ്ഞിനു വേണ്ടിയുള്ള അറവ് വേണമല്ലോ. ഏഴാം ദിവസം നബി(സ) പഠിപ്പിച്ച നഹ്‌സുള്ള ദിവസത്തില് പെട്ടാല് പോലും ശിശുവിനു വേണ്ടിയുള്ള അറവും മുടികളയലുമൊന്നുംപിന്തിക്കേണ്ടതില്ല.

അല്ലാഹു അല്ലാതെ ഉപകാരവും ഉപദ്രവവും ചെയ്യുന്നവനില്ലെന്നും സര്വ്വ നേട്ട കോട്ടങ്ങളുടെയും യജമാനന് അല്ലാഹു മാത്രമാണെന്നും വിശ്വസിക്കുന്നതോടെ നഹ്‌സു നോക്കുന്നതാണ് മുസ്‌ലിംകളുടെ ആചാരം. അതു അനുവദനീയമാണ്.

നഹ്‌സിന്റെ നാളുകള്ക്കോ അതിന്റെ രാശികള്ക്കോ ഉപദ്രവത്തിനോ സ്വയം കഴിവുണ്ടെന്ന വിശ്വാസത്തോടെ നഹ്‌സു ആചരിക്കുന്ന ഒരു രീതി ജൂതന്മാര്ക്കുണ്ടായിരുന്നു.

ഇതു കടുത്ത തെറ്റും മതത്തില്നിന്ന് തെറിച്ചു പോകുന്ന വിശ്വാസവുമാണ്.

ഈ രീതിയിലുള്ള നഹ്‌സ് ആചരിക്കുന്നതിനെയാണ് ഇബ്‌നു ഹജര്(റ) ഫതാവല് ഹദീസിയ്യയില് എതിര്ത്തത്. ‘

മന്ഖൂത്തത്ത്’ എന്ന പേരിലറിയപ്പെടുന്ന ചില ദിവസങ്ങളും മറ്റും അലി(റ)യില് നിന്ന് ഉദ്ധരിക്കപ്പെട്ടത് അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ഇബ്‌നു ഹജര്(റ) ഫതാവല് ഹദീസിയ്യയില് (പേജ് 28)

തുടര്ന്ന് പറഞ്ഞിട്ടുണ്ട്.ഇബ്‌നു ഹജര്(റ) എതിര്ത്തതിന്റെ മര്മം തിരിയാതെ നഹ്‌സ് നോക്കുന്നതിനെ ഇബ്‌നു ഹജര്(റ) എതിര്ത്തു എന്നു പറയുന്നത് വിവരക്കേടാണ്. ഭൗതികവും ദീനിയ്യുമായ കാര്യങ്ങള്ക്ക് തിങ്കളാഴ്ച നോക്കണമെന്നും വിവാഹകര്മ്മത്തിനു ശവ്വാല് മാസം വെള്ളിയാഴ്ച ദിവസം പ്രഭാതം പരിഗണിക്കണമെന്നും അതു സുന്നത്താണെന്നും ഇങ്ങനെ നഹ്‌സില്ലാത്ത ദിവസം ശ്രദ്ധിക്കണമെന്നും പ്രേരിപ്പിച്ച പണ്ഡിതനാണ് ഇമാം ഇബ്‌നുഹജര്(റ). (തുഹ്ഫ 7/216 നോക്കുക.)

പുരാതനകാലം മുതലേ മുസ്‌ലിംകള് ഇപ്രകാരം ദിവസങ്ങളിലെ മോശവും നല്ലതും പരിഗണിക്കാറുണ്ടായിരുന്നുവെന്നും അവയ്ക്ക് ഇസ്‌ലാമില് അടിസ്ഥാനമുണ്ടെന്നും അറിയുക.

തലപ്പാവും പുത്തൻ വാദികളും

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

തലപ്പാവും പുത്തൻ വാദികളും

വാഹബികളുടെ പൂർവ്വകാല നേതാക്കളായ വക്കം മൗലവി, കെ എം മൗലവി, എം സി സി മൗലവി, പി കെ മൂസ മൗലവി , വെട്ടം അബ്ദുല്ല ഹാജി, എ അലവി മൗലവി, കെ പി മുഹമ്മദ്‌ മൗലവി, കെ ഉമർ മൗലവി, തുടങ്ങിയവർ തലപ്പാവോ തൊപ്പിയോ ധരിച്ചവരായിരുന്നു. എന്ന് മാത്രമല്ല ആദ്യകാല നേതാക്കൾ തൊപ്പിയോ തലപ്പാവോ ധരിച്ച് മുസ്ലിംകൾ തലമറക്കൽ സുന്നത്താണെന്ന് എഴുതിയിരുന്നു. അൽ മനാറിൽ നിന് വായിക്കുക;
          "മുസ്ലിംകൾക്ക് തങ്ങളുടെ തല മറക്കൽ- തൊപ്പികൊണ്ടോ തലപ്പാവ് കൊണ്ടോ എന്തുകൊണ്ടായാലും വേണ്ടില്ല- സുന്നത്താണ്". (അൽമനാർ)
      സൽസബീലിൽ കെ ഉമർ മൗലവി എഴുതുന്നു:
       "പിന്നെ ഇപ്പോൾ ഒരു പുതിയ വാദം കേള്ക്കുന്നു. നബി ചെയ്താൽ പോര. അതനുസരിച്ച് പറയുകയും വേണം. എന്നാലെ സുന്നത്തെന്നു പറയുകയുള്ളൂ എന്നാണു. ഇവിടെ ഒരു വിഷയം ചർച്ച ചെയ്യേണ്ടതുണ്ട്. സുന്നത്തിന്റെ വിശദീകരണത്തിൽ എല്ലാവരും പറയുന്നു. നബിയുടെ വാക്ക്, നബിയുടെ പ്രവർത്തി , നബിയുടെ അംഗീകാരം എന്നിങ്ങനെ മൂന്നുണ്ട് എന്ന്. അപ്പോൾ നബിയൊരു സംഗതി പറഞ്ഞാൽ അത് സുന്നത്താണ്. ഒരു കാര്യം ചെയ്താൽ അതും സുന്നത്താണ്. ഒരു കാര്യം അംഗീകരിച്ചാൽ അതും സുന്നത്താണ്. ഇങ്ങനെ എല്ലാവരും വിസ്തരിച്ച് പറഞ്ഞിട്ടുണ്ട്. ചെയ്താൽ പോര പറയുകയും കൂടിവെണമെന്നാണെങ്കിൽ  അതൊരു പ്രത്യേക ഇനമായി പറഞ്ഞതെന്തിന്? നബിയുടെ വാക്ക്, നബിയുടെ അംഗീകാരം ഇങ്ങനെ രണ്ടെണ്ണം പറഞ്ഞാൽ മതിയല്ലോ. ഈ പുതിയ വാദക്കാർ സുന്നത്തിന്റെ വിശദീകരണത്തിൽ ഇത് മൂന്നും പറയൽ പതിവാണ്. അതുകൊണ്ട് ഈ ചോദ്യത്തിനുത്തരം കിട്ടണം. ഈ ചോദ്യം ഞാൻ പുറത്ത് വിട്ടിട്ട് കുറെ കാലമായി ഇതുവരെ ഒരു മറുവടിയും ആരിൽ നിന്നും കിട്ടിയില്ല. അതുകൊണ്ട് ഞാൻ ഈ വിഷയത്തിൽ ഉരച്ചു നില്ക്കുന്നു. തലമറക്കൽ നബിയുടെ സുന്നത്താണെന്ന് പറയുന്നു". (സൽസബീൽ 1999 മെയ് പേ 34-35)
   ആധുനിക പുത്തൻ വാദികൾ എഴുതിവിടുന്നത്കാണുക:
    "പ്രത്യേക രീതിയിലുള്ള തലപ്പാവും ളോഹയും പൌരോഹിത്യത്തിന്റെ ലക്ഷണങ്ങളായി സമൂഹത്തിൽ കടന്നു കൂടി. ഹിജ്റ ആറാം നൂറ്റാണ്ടിലും , അതിനു മുമ്പോ ശേഷം എട്ടാം നൂറ്റാണ്ട വരെയോ ഒരിസ്ലാമിക പണ്ഡിതനും തലപ്പാവ് തന്റെ സാംസ്കാരിക വേഷമായി കരുതിയിരുന്നില്ല" (അൽ ഇസ്ലാഹ് മാസിക: 2000-ജൂണ്‍ 10) 
      നബി(സ) തലപ്പാവ് ധരിച്ചിരുന്നതായി പരമാർഷിക്കുന്ന ഹദീസുകൾ ശരിയാണെന്ന് സമ്മതിച്ച ശേഷം ഒരു മൗലവി എഴുതുന്നു:
     "എന്നാൽ ഇതൊരു പുണ്യകർമ്മം എന്നനിലക്ക് അവിടന്ന് ചെയ്തതല്ല. ഇത് അറബികളുടെ ഒരു സമ്പ്രദായമായിരുന്നു. മുശ്രിക്കുകളും തലപ്പാവ് ധരിച്ചിരുന്നത് കാണാം. ഇപ്രകാരമുള്ള ഒരു സംഗതി നബി(സ) ചെയ്തു എന്നത് കൊണ്ട് മാത്രം പുണ്യകർമ്മം എന്നതിന്റെ വിവക്ഷയിൽ വരുന്ന സുന്നത്താണെന്ന് നമുക്ക് ഖാണ്ടിതമായി പറയാൻ സാധ്യമല്ല. നബി(സ) പ്രേരിപ്പിച്ചതിന് തെളിവുകള കൂടി ആവശ്യമാണ്‌". (അൽ ഇസ്ലാഹ് 1997- ജൂണ്‍ 25)(*)

              (*)എന്നാൽ ഇത്തരം നവീനാഷയങ്ങളെ ഖണ്ഡിച്ച് കെ എം മൌലവിയെ പരിചയപ്പെടുത്തുന്ന പുസ്തകത്തിൽ  പറയുന്നത് നോക്കൂ.
    "നിങ്ങൾ കെ എം മൗലവി സാഹിബിന്റെയും മറ്റും വേഷത്തെ കുറിച്ച് ചിന്തിച്ചു നോക്കുക. കണങ്കാലിന്റെ മേൽ ഭാഗം വരെ താന് കിടക്കുന്ന ഉദ് വസ്ത്രമാണദ്ദേഹം ധരിച്ചിരുന്നത്. അറബി വേഷത്തിലുള്ള നീളൻ കുപ്പായവും തൊപ്പിയും തലപ്പാവും സാധാരണ ധരിച്ചിരുന്നു. പുറത്ത് പോകുമ്പോൾ ഒരു കോട്ടും തോളിൽ ഒരു തട്ടവും കയ്യിൽ ഊന്നുവടിയും പഴയ കുടയുമുണ്ടായിരിക്കും. വക്കം മൗലവിയും എം സി സി മൗലവിയും വടി ഉപയോഗിചിരുന്നില്ലെന്നു മാത്രം. കെ എം മൌലവിക്ക് സമാനമായി ഇസ്ലാമിക വേഷത്തിൽ തന്നെ അവർ ജീവിക്കുകയും മരിക്കുകയും ചെയ്തു.
   ആധുനിക ഇസ്ലാഹി പ്രവർത്തകന്മാരുടെയും പണ്ഡിതൻമാരിൽപ്പെട്ട ചിലരുടെയും  വേഷവിധാനങ്ങൾ ഇസ്ലാമിക സംസ്കാരവുമായി പൊരുത്തപ്പെടുന്നില്ലന്നത്  ദുഖ സത്യം മാത്രമാണ്. താടി നീട്ടലും തല മറക്കലും പഴയ അറബി സംസ്കാരമാണെന്നും അത് നബി തീരുമേനിയുടെ വർഗ്ഗപാരമ്പര്യാചാരമാണെന്നും ചില അത്യാധുനികൻമാർ  വാദിക്കുന്നു. ഇത്തരം പുരോഗമന പരമായ അതിര് വരമ്പ് അതിലംഘിക്കുന്നതായ അഭിപ്രായങ്ങളും അതിന്നനുയോജ്യമായ കർമങ്ങളുമാണ് സരവനാഷങ്ങൾക്കും കാരണം. അതിനാല ഇസ്ലാമിന്റെ അധ്യാപനങ്ങളിൽ ഒന്ന് പോലും അവഗണിക്കതിരിക്കാൻ ഇസ്ലാഹി പ്രവർത്തകൻമാരും യുവ പണ്ഡിതന്മാരും ശ്രദ്ദിക്കണം. ഉപരിസൂചിതമായ തത്വങ്ങൾ പ്രാവർത്തികമാക്കിയാൽ കെ എം മൌലവിമാരും എം സി സി മാരും ഇനിയുമിനിയും ഈ സമുദായത്തിൽ വളര്ന്നു വലുതാകും. സംശയമില്ല". (കെ എം മൗലവി സാഹിബ് പേ 243)
   തലപ്പാവിനെ വിമര്ഷിക്കുന്നതും അതുപെക്ഷിക്കുന്നതുമാണ് സരവ നാശത്തിനും കാരണമെന്ന് മേൽ പുസ്തകത്തിൽ പുത്തൻ വാദികൾ തന്നെ തുറന്നെഴുതിയിരിക്കുന്നത് പ്രത്യേകം ശ്രദ്ദേഹമാണ്.
   മറ്റു വിഷയങ്ങളിലെന്നപോലെ തലപ്പാവിന്റെ വിഷയത്തിലും വഹാബി പുരോഹിത വര്ഗ്ഗം പരസ്പര വൈരുദ്ദ്യപ്രസ്താവനകൾ നടത്തുന്നതാണ് ഇതിലൂടെ നാം കാണുന്നത്. 

അപ്പോൾ ആധുനിക പുത്തൻ വാദികൾ ഇസ്ലാമിലെ പല അനുഷ്ട്ടാന കർമ്മങ്ങളിലും ഗണ്യമായ മാറ്റം വരുത്തിയത് പോലെ തലമാരക്കുന്ന വിഷയങ്ങളിലും മാറ്റം വരുത്തിയിരിക്കുന്നു. 1950- ന്റെ മുമ്പ് സുന്നത്തായിരുന്ന സ്വുബുഹിലെ ഖുനൂത്ത് 1950- നു ശേഷം ബിദ്അത്തായതും 1929-ൽ 20 റക്അത്തായിരുന്ന തറാവീഹ് പിന്നീട് എട്ടും എപ്പോൾ വട്ട പൂജ്യമായതും കണ്ടവരാണല്ലോ നമ്മൾ. 

يكون في آخر الزمان دجالون كذابون يأتونكم من الأحاديث بما لم تسمعوا أنتم ولا آباؤكم ، فإياكم وإياهم ، لا يضلونكم ولا يفتنونكم. (صحيح مسلم: ٨)

 ആഖിർ സമാനിൽ സത്യവും അസത്യവും കൂട്ടിക്കുഴക്കുന്നവരും വലിയ കള്ളം പറയുന്നവരുമായ ഒരു വിഭാഗം വരുന്നതാണ്. നിങ്ങളോ നിങ്ങളുടെ പൂർവ്വികരോ കേട്ടിട്ടില്ലാത്ത ആഷയവുമായിരിക്കും അവർ ഉന്നയിക്കുക.(അവരുടെ കെണിയിൽ അകപ്പെട്ടുപോകുന്നതിൽ നിന്ന് ) നിങ്ങൾ നിങ്ങളെയും (നിങ്ങളെ പിഴപ്പികുന്നതിൽ നിന്ന് ) നിങ്ങൾ അവരെയും സൂക്ഷിക്കണം. അവർ നിങ്ങൾ വഴികേടിലും ഫിത്നയിലും അകപ്പെടുത്തതിരിക്കണം.(സ്വഹീഹ് മുസ്ലിം : 8) എന്ന നബി(സ) തങ്ങളുടെ പ്രസ്താവം വായിച്ച് നമുക്ക് സംധാനിക്കാം.

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...