Sunday, April 15, 2018

നബിദിനാഘോഷത്തിന് പ്രമാണങ്ങളില്ലെന്നോ?


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0📖

നബിദിനാഘോഷത്തിന് പ്രമാണങ്ങളില്ലെന്നോ?● 0 COMMENTS



മൗലിദാഘോഷം പ്രതിഫലാര്‍ഹവും പുണ്യകരവുമാണെന്നാണ് പൂര്‍വികരും ആധുനികരുമായ മുഖ്യധാരാ മുസ്‌ലിംകളുടെ കാഴ്ചപ്പാട്. എന്നാല്‍കുറ്റകരവും ദുരാചാരവുമാണെന്ന് ചിലര്‍വാദിക്കുന്നു. റസൂല്‍(സ്വ) ചെയ്തതോ ചെയ്യാന്‍കല്‍പിച്ചതോ ആയ കാര്യമല്ലെങ്കില്‍ഏതു കാര്യവും ബിദ്അത്താണ്, അത് തള്ളിക്കളയേണ്ടതാണ് എന്ന് അല്‍മനാറില്‍മുജാഹിദുകള്‍എഴുതി. മുജാഹിദുകള്‍പൊതുവേ പറയാറുള്ളതും ഇതാണ്. ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് മൗലിദാഘോഷം ദുരാചാരമാണെന്ന വാദം നിര്‍മിതമായിരിക്കുന്നത്. അല്‍മനാറിന്റെ അഭിപ്രായം ശരിയാണെങ്കില്‍നബി(സ്വ) ചെയ്തിട്ടില്ലാത്തതോ നിര്‍ദേശിച്ചിട്ടില്ലാത്തതോ ആയ ഏതുകാര്യവും അനാചാരമാണെന്ന് വരുന്നു. ഈ അടിത്തറ പൊളിക്കപ്പെട്ടാല്‍മൗലിദാഘോഷം അനാചാരമാണ് എന്ന വാദത്തിന് നിലനില്‍പ്പുണ്ടാവില്ല.

സര്‍വസമ്മതമായതും എന്നാല്‍തിരുനബി ചെയ്തതായി തെളിയിക്കാന്‍ബിദ്അത്തുവാദികള്‍ക്ക് സാധിക്കാത്തതുമായ ചില കാര്യങ്ങള്‍സൂചിപ്പിക്കുന്നത് ഇവിടെ സംഗതമായിരിക്കും.

ഒരു വിശ്വാസിയെ ഖബറടക്കിയാല്‍അദ്ദേഹത്തിന്റെ ഖബറിന്റെ അരികില്‍നിന്ന് നാം അല്ലാഹുമ്മ സബ്ബിത്ഹു ഇന്‍ദസ്സുആല്‍എന്നു ചൊല്ലുന്നു. സുന്നിയും മുജാഹിദും ഇതു ചെയ്യുന്നുണ്ട്. ഈ വാചകങ്ങള്‍നബി(സ്വ) പഠിപ്പിച്ചതാണോ? അവിടുന്ന് നിര്‍ദേശിച്ചതാണോ? ഈ വാചകങ്ങള്‍അവിടുന്ന് ചൊല്ലിയതായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍തസ്ബീത് ചോദിക്കാന്‍തിരുനബി പഠിപ്പിച്ചിട്ടുണ്ട്. അതിന് ഒരു രീതി പില്‍ക്കാലത്തുണ്ടായി. അത് തെറ്റാണോ?

സ്വഹാബത്തിനെ കുറിച്ച് റളിയല്ലാഹു അന്‍ഹും എന്ന് ഖുര്‍ആന്‍പറഞ്ഞിട്ടുണ്ട്. ശരിയാണ്; പക്ഷേ ഏതെങ്കിലും സ്വഹാബി കടന്നുവരുന്പോള്‍സ്വഹാബിയെക്കുറിച്ച് നബി(സ്വ) റളിയല്ലാഹു അന്‍ഹു എന്ന് ചൊല്ലിയോ? സ്വഹാബത്ത് പരസ്പരം ചൊല്ലിയോ? നബിയും സ്വഹാബത്തും ചെയ്യാത്തകാര്യംശേഷമുള്ളവര്‍ചെയ്തുമുസ്‌ലിംകളെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. ഇത് ബിദ്അത്താണോ?

നബി(സ്വ) ഖുര്‍ആന്‍ഒരു ഗ്രന്ഥത്തിലാക്കിയില്ല. അങ്ങനെ ചെയ്യണമെന്ന് ഉമര്‍(റ) അബൂബക്കര്‍(റ)നോട് പറഞ്ഞു. നബി(സ്വ) ചെയ്യാത്ത കാര്യം ഞാനെങ്ങനെ ചെയ്യുമെന്നാണ് അബൂബക്കര്‍(റ) ആദ്യം ചോദിച്ചത്. പക്ഷേ എന്നിട്ടും ഉമര്‍(റ) പിന്‍മാറിയില്ല. വീണ്ടു വീണ്ടും പറഞ്ഞപ്പോള്‍കാര്യം ശരിയാണെന്ന് അബൂബക്കര്‍(റ)വിന് തോന്നി. രണ്ടുപേരും കൂടി സൈദുബ്നു സാബിത്(റ)വിനെ കണ്ടു. വിഷയം അവതരിപ്പിച്ചു. എന്താണ് സൈദ്(റ) പറഞ്ഞത്? കയ്ഫ തഫ്അലാനി ശൈഅന്‍ലം യഫ്അല്‍ഹു നബിയു(സ്വ)നബി(സ്വ) ചെയ്യാത്ത കാര്യം നിങ്ങള്‍രണ്ടുപേരും എങ്ങനെയാണ് ചെയ്യുക? ആ ചോദ്യം കേട്ട് അബൂബക്കര്‍(റ)വും ഉമര്‍(റ)വും പിന്തിരിഞ്ഞ് പോയിരുന്നുവെങ്കില്‍ഇന്ന് നമുക്ക് ഖുര്‍ആന്‍ലഭിക്കുമായിരുന്നോ?

നബി(സ്വ)യുടെ കാലത്ത് റമളാനിലെ കുറഞ്ഞ ദിവസങ്ങള്‍മാത്രമേ തറാവീഹ് നടന്നുള്ളൂ. പിന്നീട് ഒറ്റയും തെറ്റയുമായി നടന്നു. അബൂബക്കര്‍(റ)വിന്റെ കാലത്തും ഈ സ്ഥിതി തുടര്‍ന്നു. ഒറ്റ ജമാഅതായി റമളാന്‍മാസം മുഴുവനും തറാവീഹ് സംഘടിപ്പിച്ചത് ഉമര്‍(റ) ആണ്.

നബി(സ്വ)യും അബൂബക്കര്‍(റ)വും ചെയ്യാത്തത് ചെയ്ത കാരണത്താല്‍ഉമര്‍(റ) മുബ്തദിഅ് ആയോ? അത് കണ്ടപ്പോള്‍എന്താണ് ഉമര്‍(റ) പറഞ്ഞത്. ബുഖാരി ഉദ്ധരിക്കുന്നു:

നിഅ്മല്‍ബിദ്അതു ഹാദിഹിഇത് നല്ല ബിദ്അത് തന്നെ അപ്പോള്‍എന്ത് മനസ്സിലായി?

നല്ല ബിദ്അത് ഉണ്ട്. ഇതാര് പറഞ്ഞു? ഉമര്‍(റ). ആര് ഉദ്ധരിച്ചു? ബുഖാരി..

അബൂബക്കര്‍(റ)വും ഉമര്‍(റ)വും ചെയ്യാത്ത കാര്യം ഉസ്മാന്‍(റ) ചെയ്തു. ഖുര്‍ആന്‍വിവിധ കോപ്പികളാക്കി. ജുമുഅക്ക് രണ്ട് വാങ്ക് സ്ഥാപിച്ചു. നബി ചെയ്യാത്തത് ചെയ്തതിന്റെ പേരില്‍ഉസ്മാന്‍(റ) മുബ്തദിഅ് ആണെന്നു പറയാന്‍ഇവര്‍ക്കാകുമോ?

നാല് ഖലീഫമാരും ചെയ്യാത്ത കാര്യമാണ് ഹദീസ് ക്രോഡീകരണം. താബിഉകള്‍ചെയ്യാത്ത കാര്യമാണ് മദ്റസകള്‍സ്ഥാപിക്കല്‍. നാല് ഇമാമുമാരും ചെയ്യാത്ത കാര്യമാണ് സംഘടന ഉണ്ടാക്കല്‍. ഹദീസ് ക്രോഡീകരണത്തിന് പ്രതിഫലം കിട്ടില്ലേ? അതിന് വേണ്ടി നടന്ന അലച്ചിലുകള്‍വെറുതെയാകുമോ? തര്‍ളിയത് ചൊല്ലുന്നതിനും തസ്ബീത് ചൊല്ലുന്നതിനും പ്രതിഫലം കിട്ടില്ലേ? ഇതൊന്നും മതകാര്യങ്ങളല്ലേ? സംഘടനകള്‍എല്ലാ മാസവും മീറ്റിംഗ് വിളിക്കുന്നു. എല്ലാ വര്‍ഷവും വാര്‍ഷികാഘോഷങ്ങള്‍നടത്തുന്നു. ക്യാന്പുകളും ക്യാന്പയിനുകളും നടത്തുന്നു. ഈ മീറ്റിങ്ങിന് പോകുന്നതിന് പോസ്റ്റര്‍ഒട്ടിക്കുന്നതിനും അവര്‍ക്ക് ഒരു പ്രതിഫലവും കിട്ടില്ലേ? നബിയും സ്വഹാബത്തും ചെയ്തില്ല എന്ന കാരണത്താല്‍?

കിട്ടും. കാരണം അതൊക്കെ ഉമര്‍(റ) പറഞ്ഞതുപോലെ നല്ല ബിദ്അതുകളാണ്. ഇല്‍മ് പഠിക്കുക പഠിപ്പിക്കുക എന്ന പൊതു തത്ത്വത്തിന്റെ കീഴിലാണ് മദ്റസകള്‍വരുന്നത്. ദീന്‍പ്രചരിപ്പിക്കുക എന്ന പൊതുതത്ത്വത്തിനു കീഴിലാണ് സംഘടനകള്‍വരുന്നത്. തിരുനബിയാകുന്ന അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുക എന്ന പൊതുതത്ത്വത്തിനു കീഴിലാണ് മൗലിദും മൗലിദാഘോഷവും അന്നദാനവും മദ്ഹുറസൂല്‍പ്രഭാഷണവുമൊക്കെ വരുന്നത്. സംഘടനാ സംവിധാനത്തിന്റെയും മതപഠനത്തിന്റെയും പില്‍കാല മാതൃകകള്‍മുന്പില്ലാത്തത് കൊണ്ട് അത് ബിദ്അതും തള്ളപ്പെടേണ്ടതുമാണെന്ന് പറയാന്‍പറ്റാത്തത് പോലെ നബി(സ്വ) എന്ന അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുക എന്നതിന്റെ പില്‍ക്കാല മാതൃകകള്‍മുന്പ് ഇല്ലായെന്ന് തര്‍ക്കത്തിനുവേണ്ടി സമ്മതിച്ചാല്‍തന്നെയും കൊണ്ട് അതും തള്ളപ്പെടേണ്ടതാണെന്ന് പറയാവുന്നതല്ല.

അത് കൊണ്ടാണ് ഇമാം ശാഫിഈ പറഞ്ഞത്: പില്‍കാലത്ത് ഉണ്ടാക്കപ്പെട്ട കാര്യങ്ങള്‍രണ്ടുവിധമുണ്ട്. കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരാകുന്ന രൂപത്തില്‍ഉണ്ടാക്കപ്പെടുന്നത്. ഇതാണ് ചീത്ത ബിദ്അത്. ഇവയോടൊന്നും എതിരാകാത്ത രൂപത്തില്‍ഉണ്ടാക്കപ്പെടുന്നത്, ഇത് ആക്ഷേപാര്‍ഹമല്ലാത്ത ബിദ്അതാണ്.

നബി(സ്വ)യാകുന്ന അനുഗ്രഹത്തിന് നന്ദിചെയ്ത് സന്തോഷം പ്രകടിപ്പിക്കുക എന്ന കാര്യം ഖുര്‍ആനിനോടും സുന്നത്തിനോടും എതിരല്ല എന്നു മാത്രമല്ല അവരണ്ടും കല്‍പിക്കുന്ന കാര്യമാണ്. എന്നാല്‍അവക്ക് എതിരായ കാര്യമാണെങ്കില്‍അത് ബിദ്അത് തന്നെ. മാസപ്പിറവി നിര്‍ണയിക്കാന്‍കാഴ്ചയെ മാത്രമേ മാനദണ്ഡമാക്കാവൂ എന്നതാണ് തിരുനബി നിര്‍ദേശം. അതിന് പകരം കണക്കുകൂടി നോക്കണം എന്ന വാദം സുന്നത്തിനെതിരാണ്. അതുകൊണ്ട് അത് ബിദ്അത്താണ്. ഇത്തരം ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ പുത്തനാചാരങ്ങളാണ് ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയില്‍ബിദ്അത്. ഈ അര്‍ത്ഥത്തില്‍സംഘടനയും മദ്റസയും മൗലിദും ബിദ്അതേ അല്ല. പ്രമാണ വിരുദ്ധമായത് എന്ന അര്‍ത്ഥത്തിലുള്ള ഈ സാങ്കേതിക ബിദ്അതിനെ കുറിച്ചാണ് ഹദീസില്‍കുല്ലു ബിദ്അതിന്‍ളലാല (എല്ലാ ബിദ്അതും വഴികേടാണ്)എന്നു പറഞ്ഞത്.

ഇുസ്സിബ്നു അബ്ദിസ്സലാം(റ) ബിദ്അതിനെ അഞ്ചായി തിരിച്ചിട്ടുണ്ട്. വാജിബും സുന്നതും ഹറാമും കറാഹതും മുബാഹും. അറബി വ്യാകരണപഠനം വാജിബായ ബിദ്അതായും മദ്റസകളും മറ്റും സുന്നത്തായ ബിദ്അതുമായിട്ടാണ് അദ്ദേഹം എണ്ണുന്നത്. സ്വഹാബത്തിന്റെ കാലത്തില്ലാത്തതെല്ലാം ബിദ്അതാണെന്ന് വിഡ്ഢികളുടെ വാദമാണെന്നാണ് ഇമാം തഫ്താസാനി(റ)യും പറയുന്നത്. പ്രമാണബന്ധമായ നല്ല ആചാരങ്ങള്‍ഉണ്ടാക്കാമെന്ന് നബി(സ്വ) തന്നെ പറഞ്ഞിട്ടുമുണ്ട്. മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസില്‍അങ്ങനെ കാണാം.

അപ്പോള്‍പ്രസക്തമായ കാര്യം നബി(സ്വ)യാകുന്ന അനുഗ്രഹത്തിന് ശുക്റ് ചെയ്യുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യാമെന്നതിനു രേഖയുണ്ടോ എന്നാണ്. ഉണ്ടെങ്കില്‍ആ നന്ദിപ്രകടനത്തിന്റെ ഭാഗമായ മൗലിദാഘോഷം ഒരിക്കലും അനാചാരമല്ല. പ്രത്യേക പ്രതിഫലാര്‍ഹമാണ്. ചോദ്യത്തിന്റെ ഉത്തരമിതാഉണ്ട്.

മുഫസ്സിറുകള്‍പറഞ്ഞ പ്രകാരം നബി(സ്വ)യാകുന്ന അനുഗ്രഹത്തില്‍സന്തോഷിക്കാന്‍ഖുര്‍ആന്‍പറയുന്നു. സൂറതു യൂനുസ് 58ാംആയത്തിലൂടെ. ഈ ആയത്തില്‍പറഞ്ഞ റഹ്മതുകൊണ്ടുദ്ദ്യേം നബി(സ്വ) തങ്ങളാണെന്ന് ഇബ്നു അബ്ബാസ്(റ)വില്‍നിന്ന് ളഹാക്കും അബുശൈഖും ഉദ്ധരിച്ചതായി പല തഫ്സീറുകളിലും പറഞ്ഞിട്ടുണ്ട്. നബി(സ്വ) തന്നെ ഒരു മൃഗത്തെ അറുത്തു കൊടുത്തുകൊണ്ട് തന്റെ ജന്മത്തില്‍സന്തോഷം പ്രകടിപ്പിച്ചുവെന്ന് ഇമാം സുയൂത്വി സമര്‍ത്ഥിച്ചിട്ടുണ്ട്. ആ ഹദീസിന്റെ ചില സനദുകളില്‍ദുര്‍ബലരുണ്ടെങ്കിലും പ്രബലമായ സനദുണ്ടെന്ന് ഇമാം ഇബ്നു ഹജറുല്‍അസ്ഖലാനി ഫത്ഹുല്‍ബാരിയിലും മുബാറക് ഫൂരി തുഹ്ഫതുല്‍അഹ്വദിയിലും ഇമാം ഇബ്നു ഹജറുല്‍ഹൈതമി തുഹ്ഫയിലും ഹൈസമി മജ്മഉസ്സവാഇദിലും പറഞ്ഞിട്ടുണ്ട്.

സൂറതു ഇബ്റാഹീമിലെ 28ാം വചനത്തെ വിശദീകരിച്ചുകൊണ്ട് ഇബ്നുകസീര്‍എഴുതുന്നു: ഈ സൂക്തത്തില്‍പറഞ്ഞ നിഅ്മതുകൊണ്ടുദ്ദ്യേം നബി(സ്വ) തങ്ങളാണെന്ന് ഇബ്നുഅബ്ബാസ്(റ) പറഞ്ഞിട്ടുണ്ട്. അത്കൊണ്ടുതന്നെ ആ അനുഗ്രഹത്തെ അറിയിക്കാനും ആ അനുഗ്രഹം നല്‍കിയതിന് അല്ലാഹുവിന് നന്ദിചെയ്യാനും ഖുര്‍ആന്‍ആവശ്യപ്പെടുന്നു. ഈ നന്ദിപ്രകടനത്തിന്റെ ഭാഗമാണ് തിരുനബിയാകുന്ന അനുഗ്രഹത്തെ എടുത്തു പറയുകയും അവിടുത്തെ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്ന മൗലിദാഘോഷ പരിപാടികള്‍. ഇക്കാര്യം ഇമാം ഇസ്മാഈല്‍ഹഖില്‍ബറൂസവി തന്റെ തഫ്സീറില്‍പറഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍രചിച്ച ഇമാം സ്വുയൂത്വിയും ലക്ഷക്കണക്കിന് ഹദീസുകള്‍മനഃപാഠമാക്കിയ അല്‍ഹാഫിള് ഇബ്നു ഹജറുല്‍അസ്ഖലാനിയും ഇക്കാര്യം വിശദമായി സമര്‍ത്ഥിച്ചിട്ടുണ്ട്.

ഈ നന്ദി പ്രകടനം സ്വഹാബത്തും ചെയ്തിരുന്നു. അവര്‍തിരുനബിക്കൊപ്പം യുദ്ധം ചെയ്തു, അവിടുത്തെ അങ്ങേയറ്റം സ്നേഹിച്ചു. അവിടുത്തെക്കുറിച്ച് പാട്ടുപാടി, മദ്ഹ് ചൊല്ലി, ബറകത്തെടുത്തു, തിരുനബി അവരുടെ കൂടത്തന്നെ ഉണ്ടായിരുന്നു. അതിനു പ്രത്യേക സമയം അവര്‍ക്കു നിശ്ചയിക്കേണ്ടി വന്നില്ല. സ്വഹാബികളുടെ ദഅ്വാ പ്രവര്‍ത്തനങ്ങളും അങ്ങനെയൊക്കെത്തന്നെയായിരുന്നു. പില്‍കാലത്ത് ദഅ്വാ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ രീതികള്‍കണ്ടുപിടിച്ചു. തിയ്യതിയും സ്ഥലവും സമയവും നിശ്ചയിച്ച് പരിപാടികള്‍നടത്തി. ഒരു മാസവും ആഴ്ചകളും നീണ്ടുനില്‍ക്കുന്ന പരിപാടികള്‍വെച്ചു. ഇത് പോലെ പില്‍ക്കാല മുസ്‌ലിംകള്‍ഈ നന്ദിപ്രകടനത്തിന്, സന്തോഷപ്രകടനത്തിന് ചില രീതികള്‍ആവിഷ്കരിച്ചു. ചിലര്‍മൗലിദുകള്‍രചിച്ചു. അവരൊരുമിച്ചിരുന്നു പാടി, വന്നവര്‍ക്ക് ഭക്ഷണം നല്‍കി, തിരുനബിയെ സിയാറത് ചെയ്തു, ജനിച്ച സ്ഥലം സന്ദര്‍ശിച്ചു. അവിടുന്ന് ജനിച്ച മാസത്തിലും ദിനത്തിലും തൊട്ടുള്ള മാസങ്ങളിലുമൊക്കെ അവര്‍കൂടുതലായി തിരുനബിയെ അനുസ്മരിച്ചു, മദ്ഹ് ഗീതങ്ങള്‍ആലപിക്കുന്നു, സന്തോഷം പ്രകടിപ്പിക്കുന്നു. പണ്ടുമുതലേ മക്കത്തും മദീനത്തുമൊക്കെ നിലനിന്ന ആചാരമാണിത്. റബീഉല്‍അവ്വല്‍മാസത്തില്‍തിങ്കളാഴ്ച ദിവസം തിരുനബി(സ്വ) ജനിച്ച സ്ഥലം ജനങ്ങള്‍സന്ദര്‍ശിക്കുക പതിവായിരുന്നെന്ന് ഹിജ്റ 614 ല്‍വഫാതായ ഇബ്നുജുബൈര്‍തന്റെ രിഹ്ലയില്‍പറഞ്ഞിട്ടുണ്ട്. ഇസാറതു തര്‍ഗീബു വതശ്വീഖ് എന്ന കൃതിയില്‍ഇമാം ഖവാറസ്മിയും പഴയകാലത്ത് മക്കയില്‍നടന്നിരുന്ന നബിദിനാഘോഷ പരിപാടികളെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. മുസ്‌ലിം ലോകം മുഴുവനും റബീഉല്‍അവ്വല്‍മാസത്തില്‍ആഘോഷപരിപാടികള്‍നടത്തുന്നതിനെ കുറിച്ച് സ്വഹീഹുല്‍ബുഖാരിയുടെ വ്യാഖ്യാതാവ് കൂടിയായ ഇമാം ഖസ്തല്ലാനി തന്റെ മവാഹിബു ലദുന്നിയ്യയില്‍പറഞ്ഞിട്ടുണ്ട്.

ഈ നന്ദിപ്രകടനത്തിന് പൊതുവെ ജന്മദിനം തന്നെ തിരഞ്ഞെടുക്കാന്‍കാരണമെന്താണ്? സ്വഹീഹുല്‍ബുഖാരിയുടെ വ്യാഖ്യാതാവായ ഇമാം ഇബ്നുഹജറില്‍അസ്ഖലാനി പറയുന്നു: ആ ദിവസത്തിലാണ് റഹ്മത്തിന്റെ പ്രവാചകനായ തിരുനബി(സ്വ)യുടെ ആഗമനമുണ്ടായത്. ഇതിനേക്കാള്‍വലിയ മറ്റേതനുഗ്രഹമാണുള്ളത്. ആ ദിവസത്തിനെ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ആ മാസത്തിലെ ഏതു ദിവസവുമാകാം. കൊല്ലത്തിലെപ്പോള്‍വേണമെങ്കിലുമാകാം എന്നു പറഞ്ഞവരുമുണ്ട്.

അനുഗ്രഹങ്ങളെടുത്തുപറയാന്‍ദിവസവും സമയവും നിശ്ചയിക്കുന്നതു തെറ്റല്ല. തിരുനബി മദീനയിലെത്തുന്നതിനു മുന്പ് അന്‍സ്വാറുകള്‍ഒരിടത്ത് സംഘടിച്ചു. അവര്‍ചര്‍ച്ച ചെയ്തു: നമുക്ക് വലിയൊരനുഗ്രമാണ് വരാന്‍പോകുന്നത്. നമുക്ക് അതിനെ കുറിച്ചു പറയാന്‍ഒന്നു ഒരുമിച്ചുകൂടിയാലെന്താ? ഏത് ദിവസം എന്നായി പിന്നത്തെ ചര്‍ച്ച. അതിനു യോജിച്ച ദിവസം അവര്‍നിശ്ചയിച്ചു. അവര്‍ആ ദിവസം ഒരുമിച്ചു കൂടും, പരിപാടി സംഘടിപ്പിക്കും. ആടിനെ അറുത്ത് ഭക്ഷണം കഴിക്കും. നബി(സ്വ)യുടെ നിര്‍ദേശം ഇല്ലാതിരുന്ന ആ കാര്യം ദിവസവും സമയവും നിശ്ചയിച്ച് ചെയ്തപ്പോഴേക്കും അവരെല്ലാം മുബ്തദിഉകളായോ?

അല്ലാഹുവിന്റെ ദിനങ്ങളെ കൊണ്ട് ജനങ്ങള്‍ക്ക് ഉല്‍ബോധനം നടത്താന്‍അല്ലാഹു തന്നെ വിശുദ്ധ ഖുര്‍ആനിലൂടെ നിര്‍ദേശിച്ചതാണല്ലോ?

ചുരുക്കത്തില്‍നബി(സ്വ) യാകുന്ന അനുഗ്രഹത്തിന് നന്ദി പ്രകാശിപ്പിക്കുക, അവിടുത്തെ കൊണ്ട് സന്തോഷിക്കുക എന്ന അടിസ്ഥാന തത്ത്വത്തിന് ഇന്ന് കാണുന്ന മാതൃക തിരുനബിയുടെയും സ്വഹാബത്തിന്റെയും കാലത്ത് ഇല്ല എന്നു വന്നാല്‍തന്നെയും അത് ഖുര്‍ആന്റെ നിര്‍ദേശത്തിന്റെ ഭാഗമായത് കൊണ്ട് പ്രതിഫലാര്‍ഹമാണ് എന്ന വിഷയത്തില്‍തര്‍ക്കമില്ല. മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ മുഫസ്സിറുകളും മുഹദ്ദിസുകളും ഫുഖഹാക്കളും ചരിത്രകാരന്മാരുമായ നൂറുക്കണക്കിന് പണ്ഡിതന്മാര്‍ഇത് പ്രതിഫലാര്‍ഹമാണെന്ന് ഫത്വ നല്‍കിയവരാണ്. സുബുലല്‍ഹുദാ വറശാദ് ഫീ സീറതി ഖൈരില്‍ഇബാദ് എന്ന കൃതിയില്‍മാത്രം ഇമാം മുഹമ്മദ് ബ്നു യൂസുഫ് സ്വാലിഹി മൗലിദാഘോഷം പ്രതിഫലാര്‍ഹമാണെന്ന് പറഞ്ഞ ഇരുപതോളം പണ്ഡിതരുടെ ഫത്വകള്‍ഉദ്ധരിച്ചിട്ടുണ്ട്. മാലികീ പണ്ഡിതനായ ഇമാം ഫാകിഹാനി മാത്രമാണ് മൗലിദാഘോഷത്തെ എതിര്‍ത്ത ഒരേ ഒരു പണ്ഡിതന്‍. ഫാകിഹാനിയുടെ ഓരോ വാദങ്ങള്‍ക്കും അക്കമിട്ടു മറുപടി പറഞ്ഞുകൊണ്ട് ഇമാം സ്വുയൂത്വി ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. ഇസ്തിഗാസ സമര്‍ത്ഥിച്ച് ഗ്രന്ഥം രചിച്ച, മദ്ഹബു അംഗീകരിക്കുന്ന ഫാകിഹാനിയെ ഒരു തെളിവായി മുന്നില്‍വെക്കാന്‍മുജാഹിദുകള്‍ക്ക് ധാര്‍മികമായ അവകാശമില്ല. എന്നാല്‍അക്കാലത്ത് ചിലയിടങ്ങളില്‍നടന്ന് വന്നിരുന്ന ഹറാമുകള്‍കലര്‍ന്ന ആഘോഷ പരിപാടികളെക്കുറിച്ചു തന്നോട് ചോദിച്ച ചോദ്യത്തിന് നല്‍കിയ ഫത്വയാണ് ഫാകിഹാനിയുടെ രചന എന്നത് പ്രസ്താവ്യമാണ്. സുന്നീ പണ്ഡിതര്‍ക്കു പുറമേ പൗരാണിക ബിദഈ പണ്ഡിതരായ ഇബ്നുതൈമിയ്യയും ശൗകാനിയും ആധുനിക ബിദഇകളായ ഖറദാവി,കെഎം മൗലവി, സി എന്‍അഹ്മദ് മൗലവി എന്നിവരൊക്കെയും മൗലിദാഘോഷത്തെ അംഗീകരിച്ചവരാണ്.

എന്നാല്‍ഖുര്‍ആന്‍സന്തോഷിക്കണമെന്നും നന്ദിപ്രകടിപ്പിക്കണമെന്നും പറഞ്ഞിട്ടും തിരുനബി(സ്വ) അതു പഠിപ്പിച്ചിട്ടും മുസ്‌ലിം ലോകം അതേറ്റെടുത്തിട്ടും പണ്ഡിത ശ്രേഷ്ഠര്‍വ്യക്തമാക്കിയിട്ടും മൗലിദാഘോഷം തെറ്റാണെന്നു മാത്രമല്ല ശിര്‍ക്കുകൂടിയാണെന്ന അപകടകരമായ വാദമാണ് ഇപ്പോള്‍കേരളാ മുജാഹിദുകള്‍മുന്നോട്ടുവെക്കുന്നത്. ആഘോഷം മാത്രമല്ല മൗലിദായ മൗലിദൊക്കെയും ശിര്‍ക്കാണെന്നാണ് ഉമര്‍മൗലവിയുടെ പഴകിയ ഗവേഷണം. നന്മയുടെ എല്ലാ വഴികളിലും മുടക്കുമായി നില്‍ക്കുന്ന ഇവരുടെ ലക്ഷ്യമെന്താണാവോ?

ഫൈസല്‍അഹ്സനി രണ്ടത്താണി

ഖുര്‍ആന്‍ ക്രോഡീകരണ പശ്ചാത്ത



🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0📖



വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണ പശ്ചാത്തലം● 0 COMMENTS

ഇസ്‌ലാമിന്‍റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നാമത്തേതായ വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണം പൂര്‍ത്തിയാവുന്നത് ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ടാണ്. ഖുര്‍ആനിന്‍റെ അവതരണകാലത്ത് ഇന്ന് നാം കാണുന്നതു പോലെ അവ ക്രമീകരിക്കപ്പെടുകയോ സമാഹരിക്കപ്പെടുകയോ ചെയ്തിരുന്നില്ല.  മനഃപാഠം മുഖേനയും എഴുത്ത് മുഖേനയുമാണ് വിശുദ്ധ ഖുര്‍ആനിന്‍റെ ക്രോഡീകരണം നടന്നത്.

ഖുര്‍ആന്‍ അവതീര്‍ണമായി തുടങ്ങിയപ്പോള്‍ തന്നെ അതു മനഃപാഠമാക്കാനാണ് നബി(സ്വ) ശ്രമിച്ചത്. ശേഷം സ്വഹാബികളും  മനഃപാഠമാക്കാന്‍ വേണ്ടി അവിടുന്ന് ഓതിക്കൊടുക്കുകയാണ് ചെയ്തത്. കാരണം നബി(സ്വ) അക്ഷരജ്ഞാനം ലഭിക്കാത്തവര്‍ (ഉമ്മിയ്യ്) ആണ്. അവിടുത്തെ നിയോഗവും അക്ഷര ജ്ഞാനം ലഭിക്കാത്തവരിലേക്കാണ്. ‘അവരുടെ  പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും എഴുതപ്പെട്ടു കാണുന്ന, അക്ഷര ജ്ഞാനം ലഭിക്കാത്ത പ്രവാചകനായ ദൂതനെ പിന്തുടരുന്നവരാണവര്‍. അദ്ദേഹം അവരോട് നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നു’ (വിശുദ്ധ ഖുര്‍ആന്‍ 7/157).

‘അക്ഷര ജ്ഞാനമില്ലാത്തവര്‍ക്ക് അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാണവന്‍. അവിടുന്ന് അല്ലാഹുവിന്‍റെ വചനങ്ങള്‍ അവര്‍ക്ക് ഓതിക്കൊടുക്കുകയും അവരെ ശുദ്ധീകരിക്കുകയും വേദവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. അതിനു മുമ്പ് അവര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലായിരുന്നു’ (ഖുര്‍ആന്‍ 62/2).

ഖുര്‍ആനിലെ ഓരോ വചനവും അവതീര്‍ണമാകുമ്പോള്‍ അതു മന:പാഠമാക്കാന്‍ വേണ്ടി തിരു നബി(സ്വ) ധൃതി കാണിച്ചിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ‘നബിയേ, ധൃതിപ്പെട്ട് മനഃപാഠമാക്കാന്‍ വേണ്ടി താങ്കള്‍ ഖുര്‍ആന്‍ കൊണ്ട് താങ്കളുടെ നാവിനെ ചലിപ്പിക്കരുത്. അതിനെ ഒരുമിച്ച് കൂട്ടലും ഓതിത്തരലും നമ്മുടെ ബാധ്യത തന്നെയാണ്. അതിനാല്‍ നാമത് ഓതിത്തരുമ്പോള്‍ അതിന്‍റെ ഓത്തിനെ നിങ്ങള്‍ പിന്തുടരുക. പിന്നീടത് വിശദീകരിക്കുന്നതും നമ്മുടെ ബാധ്യത തന്നെയാണ്’ (സൂറത്തുല്‍ ഖിയാമ/16-19).

‘യഥാര്‍ത്ഥ രാജാവായ അല്ലാഹു അത്യുന്നതനായിരിക്കുന്നു. (നബിയേ) ബോധനം പൂര്‍ണമായി നിര്‍വ്വഹിക്കപ്പെടുന്നതിനു മുമ്പ് ഖുര്‍ആനോതാന്‍ താങ്കള്‍ ധൃതിപ്പെടരുത്. ‘എന്‍റെ നാഥാ എനിക്ക് നീ അറിവ് വര്‍ധിപ്പിക്കേണമേ’ എന്ന് പറയുകയും ചെയ്യുക’ (സൂറത്തു ത്വാഹ/114).

ജിബ്രീല്‍(അ) ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുന്നിനു മുമ്പു തന്നെ അതു മനഃ:പാഠമാക്കാന്‍ വേണ്ടി ധൃതി കാണിക്കേണ്ടെന്നും അറിവ് വര്‍ധിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നുമാണ് നബി(സ്വ) യോട് അല്ലാഹു ഉണര്‍ത്തിയത്. അല്ലാഹുവിന്‍റെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിച്ചതോടെ തിരുനബി(സ്വ)ക്ക് ഖുര്‍ആന്‍ മുഴുവന്‍ അനായാസം ഹൃദിസ്ഥമാക്കാനും അക്കാലത്തെ  ഹാഫിളുകളുടെ നേതാവായിത്തീരാനും സാധിച്ചു. ജിബ്രീല്‍(അ) എല്ലാ വര്‍ഷവും ഓരോ തവണയും തിരുനബി(സ്വ)യുടെ അവസാന വര്‍ഷത്തില്‍ രണ്ട് തവണയും വന്ന് ഖുര്‍ആന്‍ നോക്കിയിട്ടുണ്ടെന്ന ഹദീസ് ഇമാം ബുഖാരി(റ) ഉദ്ധരിച്ചിട്ടുണ്ട്.

ആഇശ(റ), ഫാത്വിമ(റ) എന്നിവര്‍ പറയുന്നു: ‘നബി(സ്വ) പറയുന്നതായി ഞങ്ങള്‍ കേട്ടു. എല്ലാ വര്‍ഷവും ഓരോ തവണ ജിബ്രീല്‍(അ) വന്ന് എന്‍റെ ഖുര്‍ആന്‍ ഒത്തുനോക്കാറുണ്ട്. ഈ വര്‍ഷം രണ്ട് തവണ വന്നു നോക്കുകയുണ്ടായി. എന്‍റെ അവധിയെത്തിയിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു’ (സ്വഹീഹുല്‍ ബുഖാരി/3624).

നബി(സ്വ) ഓതിക്കൊടുക്കുമ്പോള്‍ അവ മനഃപാഠമാക്കുന്ന വിഷയത്തില്‍ സ്വഹാബികളും മത്സരം കാണിച്ചിരുന്നു. മറ്റുള്ളവര്‍ ഉറങ്ങുമ്പോഴും ഖുര്‍ആന്‍ പാരായണവുമായി അവര്‍ കഴിഞ്ഞുകൂടി. സ്വഹാബികളുടെ വീടുകള്‍ക്കരികിലൂടെ നടന്നുപോകുന്നവര്‍ക്ക് ഖുര്‍ആന്‍ പാരായണം മൂലം തേനീച്ചയുടെ മുഴക്ക ത്തോട് സമാനമായ ശബ്ദം കേള്‍ക്കാമായിരുന്നു. വിശുദ്ധ ഖുര്‍ആനിന്‍റെ പഠനത്തിനു വേണ്ടി നബി(സ്വ) അവര്‍ക്ക് നല്ല പ്രോത്സാഹനമാണ് നല്‍കിയിരുന്നത്. വീട് വിദൂരത്തുള്ളവര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കാന്‍ വേണ്ടി അവിടുന്ന് തന്നെ സ്വഹാബികളെ നിയമിച്ചിട്ടുമുണ്ട്.

ഹിജ്റക്കു മുമ്പ് മദീനയിലെ ജനങ്ങള്‍ക്ക് ഇസ്‌ലാം പഠിപ്പിക്കാനും ഖുര്‍ആന്‍ പാരായണം ചെയ്തു കൊടുക്കാനും വേണ്ടി മിസ്അബ് ബ്നു ഉമൈര്‍(റ), ഇബ്നു ഉമ്മി മക്തൂം(റ) എന്നിവരെയാണ് നിയമിച്ചത്. ഹിജ്റക്കു ശേഷം മക്കയിലുള്ളവര്‍ക്ക് ഖുര്‍ആന്‍ പാരായണം ചെയ്തു കൊടുക്കാനും ഹൃദിസ്ഥമാക്കിക്കൊടുക്കാനും വേണ്ടി മുആദ്ബനു ജബല്‍(റ)നെയും അയക്കുകയുണ്ടായി. അങ്ങനെ നബി(സ്വ)യുടെ കാലത്ത് തന്നെ നിരവധി സ്വഹാബികള്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമുള്ളവരായിത്തീര്‍ന്നു.

ഖലീഫമാര്‍(റ), ത്വല്‍ഹ(റ), സഅദ്(റ), ഇബ്നു മസ്ഊദ്(റ), ഹുദൈഫ(റ), സാലിം(റ), അബൂ ഹുറൈറ(റ), ഇബ്നു ഉമര്‍(റ), ഇബ്നു അബ്ബാസ്(റ), അംറു ബ്നുല്‍ ആസ്വ്, പുത്രന്‍ അബ്ദുല്ല(റ), മുആവിയ(റ), ഇബ്നു സുബൈര്‍(റ), അബ്ദുല്ലാഹി ബ്നു സാഇബ്(റ), ആഇശ (റ), ഹഫ്സ(റ), ഉമ്മുസലമ(റ) തുടങ്ങിയവരെല്ലാം മുഹാജിറുകളില്‍ പെട്ട ഹാഫിളുകളാണ്. ഉബയ്യു ബ്നു കഅ്ബ്(റ), മുആദ് ബ്നു ജബല്‍(റ), സൈദുബ്നു സാബിത്ത്(റ), അബുദ്ദര്‍ദാഅ്(റ), മജ്മഉബ്നു ഹാരിസ(റ), അനസുബ്നു മാലിക്(റ), അബൂസൈദ്(റ) തുടങ്ങിയവരെല്ലാം അന്‍സ്വാറുകളില്‍ പെട്ട ഹാഫിളുകളും.

വിശുദ്ധ ഖര്‍ആനിന്‍റെ മനഃപാഠം മൂലമുള്ള ക്രോഡീകരണത്തിനു പുറമെ എഴുതിയിട്ടുള്ള ക്രോഡീകരണവും നബി(സ്വ)യുടെ ജീവിത കാലത്തു തന്നെയുണ്ടായിട്ടുണ്ട്. ‘നിങ്ങള്‍ എന്നില്‍ നിന്നും ഖുര്‍ആന്‍ അല്ലാത്ത മറ്റൊന്നും എഴുതി വെക്കരുത്’ എന്ന് നബി(സ്വ) നിര്‍ദേശിക്കുന്ന ഹദീസ് ഇമാം നസാഇ(റ) രേഖപ്പെടുത്തിയിട്ടുണ്ട് (സുനനുല്‍ കുബ്റാ).

വഹ്യ് എഴുതിവെക്കാന്‍ വേണ്ടി തിരുനബി(സ്വ) തന്നെ പ്രത്യേകം ആളുകളെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു. അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ), അബാനുബ്നു സഈദ്(റ), ഖാലിദ്ബ്നു വലീദ്(റ), ഉബയ്യുബിനു കഅ്ബ്(റ), സൈദ്ബ്നു സാബിത്(റ), സാബിതുബ്നു ഖൈസ്(റ) തുടങ്ങിയ സ്വഹാബികളായിരുന്നു പ്രസ്തുത എഴുത്തുക്കാര്‍. ഞങ്ങള്‍ നബി(സ്വ)യുടെ സമീപത്തു വെച്ച് പലകകളില്‍ ഖുര്‍ആനിനെ ക്രോഡീകരിക്കാറുണ്ടായിരുന്നുവെന്ന് സൈദുബ്നു സാബിത്ത്(റ) നിവേദനം ചെയ്യുന്ന ഹദീസ് ഹാകിം(റ)വും ഉദ്ധരിച്ചിട്ടുണ്ട് (അല്‍ മുസ്തദ്റക്).

ഖുര്‍ആനിലെ സൂക്തങ്ങളെ ക്രമപ്പെടുത്തിയുള്ളതായിരുന്നു ഈ ക്രോഡീകരണം. അതാകട്ടെ ജിബ്രീല്‍(അ) നബി(സ്വ)യോട് നിര്‍ദ്ദേശിച്ചതനുസരിച്ചും. ഇത് അവിടെ വെക്കുക അത് ഇവിടെ വെക്കുക തുടങ്ങിയ  നിര്‍ദേശങ്ങള്‍ ജിബ്രീല്‍(അ) പലപ്പോഴും തിരുനബിക്ക് നല്‍കാറുണ്ടായിരുന്നു. ഇബ്നു അബ്ബാസ്(റ)വില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒരു ഹദീസ് ഇങ്ങനെ: നബി(സ്വ) ഓരോ അധ്യായം അവതീര്‍ണമാകുമ്പോഴും എഴുതുന്നവരെ വിളിച്ചു വരുത്തി പറയും: ഈ അധ്യായത്തെ ഇന്നാലിന്ന സ്ഥലത്ത് വെക്കണം (അബൂദാവൂദ്). മട്ടലുകളിലും തോലുകളിലും എല്ലുകളിലുമായിരുന്നു സ്വഹാബികള്‍ ഖുര്‍ആന്‍ എഴുതി വെച്ചിരുന്നത്. ഇങ്ങനെ എഴുതിക്കഴിഞ്ഞവ നബി(സ്വ)യുടെ വീട്ടില്‍ തന്നെ സൂക്ഷിക്കുകയുമാണ് പതിവ്.

സ്വഹാബികളും അവര്‍ക്കു  സാധ്യമാവുന്ന രീതിയില്‍ ഖുര്‍ആന്‍ എഴുതി വെച്ചിരുന്നു. ഒട്ടകത്തിന്‍റെയോ ആടിന്‍റെയോ ഉണങ്ങിയ എല്ലുകളും മറ്റുമാണ് അതിനു വേണ്ടി അവര്‍ ഉപയോഗപ്പെടുത്തിയത്. എന്നാല്‍ അധ്യായങ്ങളുടെ ക്രമവും തുടര്‍ച്ചയും പാലിക്കാന്‍ പലപ്പോഴും അവര്‍ക്കു സാധിച്ചിരുന്നില്ല. കാരണം അവതീര്‍ണ്ണമായ സൂറത്ത് മനഃപാഠമാക്കുകയോ എഴുതിവെക്കുകയോ ചെയ്യുന്നതിനിടയില്‍ സൈന്യങ്ങളിലും മറ്റും വിവിധ പ്രദേശങ്ങളിലേക്ക് അവര്‍ക്ക് പോകേണ്ടി വരാറുണ്ട്. തിരിച്ചുവരുന്ന സ്വഹാബികള്‍ വന്നതിനു ശേഷം അവതീര്‍ണ്ണമായ സൂറത്തുകള്‍ മനഃപാഠമാക്കുകയും എഴുതിവെക്കുകയുമാണ് ചെയ്യുക. പിന്നീടാണ് അവരുടെ അഭാവത്തില്‍ അവതരിച്ച ഭാഗങ്ങള്‍ എഴുതിവെക്കാനും ഹൃദിസ്ഥമാക്കാനുമുള്ള ശ്രമം നടത്തുന്നത്. അങ്ങനെ അവര്‍ക്കു കഴിയുന്ന രീതിയില്‍ അവ ക്രോഡീകരിക്കുകയും ചെയ്യും.  അതുകൊണ്ടു തന്നെ അവരുടെ ക്രമീകരണത്തില്‍ ആദ്യം വരേണ്ടത് അവസാനത്തിലും അവസാനം വരേണ്ടത് ആദ്യത്തിലുമൊക്കെ വന്നിട്ടുണ്ട്. എന്നാല്‍ സ്വഹാബികളുടെ കൂട്ടത്തില്‍ തന്നെ മനഃപാഠത്തില്‍ മാത്രം ശ്രദ്ധ കൊടുത്ത് ഖുര്‍ആന്‍  തീരെ എഴുതി വെക്കാത്തവരുമുണ്ടാ യിരുന്നു. അതാണ് അറബികളുടെ പതിവും. തങ്ങളുടെ വംശ പരമ്പരയും അഭിമാനത്തിനു നിദാനമായ കാര്യങ്ങളും കവിതകളുമെല്ലാം അവര്‍ മനഃപാഠമാക്കി വെക്കുകയാണ് ചെയ്യുക. എഴുതിവെക്കാറില്ല (മനാഹിലുല്‍ ഇര്‍ഫാന്‍ 1/203).

തിരുനബി(സ്വ)യുടെ ജീവിത കാലത്തു തന്നെ ഖുര്‍ആന്‍ മുഴുവനും എഴുതപ്പെട്ടിരുന്നുവെന്നതാണ് ചുരുക്കം. അതേസമയം അവ ഒരിടത്ത് സമാഹരിക്കുകയോ അധ്യായങ്ങള്‍ ക്രമപ്പെടുത്തുകയോ ചെയ്തിരുന്നില്ല (അല്‍ ഇത്കാന്‍  1/76).

എന്നാല്‍ നബി(സ്വ)യുടെ കാലത്ത് ഖുര്‍ആന്‍ ഏടുകളിലോ മുസ്വ്ഹഫുകളിലോ ക്രോഡീകരികൃതമാവാതിരിക്കാന്‍ പല കാരണങ്ങളുണ്ട്. ഒന്നാമതായി, അബൂബ ക്കര്‍(റ)ന്‍റെ കാലഘട്ടത്തില്‍ ഖുര്‍ആന്‍ ഏടുകളില്‍ എഴുതിവെക്കേണ്ടി വന്നത് പോലെയോ ഉസ്മാന്‍(റ)ന്‍റെ കാലഘട്ടത്തില്‍ മുസ്വ്ഹഫുകളുടെ പകര്‍പ്പ് കോപ്പികള്‍ തയ്യാറാക്കേണ്ടി വന്നത് പോലെയോ ഉള്ള ഒരാവശ്യവും നബി(സ്വ)യുടെ കാലത്തുണ്ടായിരുന്നില്ല. മുസ്ലിംകളുടെ ഏറ്റവും ശോഭന കാലമായിരുന്നു അത്. ഹാഫിളുകള്‍ ധാരാളമുണ്ടായിരുന്നു. ഫിത്നയും നിര്‍ഭയം. മാത്രമല്ല, എഴുത്തുപകരണങ്ങള്‍ അത്ര സാര്‍വത്രികവുമായിരുന്നില്ല. രണ്ടാമതായി, ഖുര്‍ആനിലെ വല്ല സൂക്തങ്ങള്‍ ദുര്‍ബലപ്പെടുത്തിയിട്ടുണ്ടോ എന്ന വഹ്യും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അവിടുന്ന്. മൂന്നാമതായി, ഖുര്‍ആന്‍ അവതീര്‍ണ്ണമായത് ഒറ്റത്തവണയായിട്ടല്ല. പ്രത്യുത, ഇരുപതിലധികം വര്‍ഷങ്ങള്‍ കൊണ്ട് ഘട്ടം ഘട്ടമായാണ്. നാലാമതായി, ഖുര്‍ആനിലെ അധ്യായങ്ങളുടേയും സൂക്തങ്ങളുടേയും ക്രമം അവയുടെ അവതരണത്തിന്‍റെ ക്രമത്തിലല്ല. അവതരണങ്ങള്‍ ഒരോ സാഹചര്യങ്ങള്‍ക്കനുസൃതമായിരുന്നു.

ഇത്തരമൊരു അവസ്ഥയില്‍ ഖുര്‍ആനിനെ ഏടുകളിലോ മുസ്ഹ ഫുകളിലോ ആയി ക്രോഡീകരിച്ചിരുന്നുവെങ്കില്‍ അവ ഇടക്കിടെ വെട്ടിയും മാറ്റിയും തിരുത്തിയെഴുതേണ്ടി വരുമായിരുന്നു. അതുകൊണ്ടാണ് ഖുര്‍ആനിന്‍റെ അവതരണം പൂര്‍ത്തിയാവുകയും തിരു നബി(സ്വ)യുടെ വഫാത്തുണ്ടാവുകയും ദുര്‍ബലപ്പെടുത്തലില്‍ നിന്ന് നിര്‍ഭയമാവുകയും സൂക്തങ്ങളുടേയും അധ്യായങ്ങളുടേയും ക്രമം ഉറപ്പാവുകയും അവ ഏടുകളിലും മുസ്ഹഫുകളിലുമായി സൂക്ഷിച്ചു വെക്കേണ്ട സാഹചര്യം സംജാതമാവുകയും ചെയ്തപ്പോള്‍ ഖുലഫാഉ റാഷിദുകളിലൂടെ അല്ലാഹു ആ ദൗത്യം നിര്‍വഹിച്ചത്. വിശുദ്ധ ഖുര്‍ആനിന്‍റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തതുമാണല്ലോ. ‘നാം തന്നെയാണ് ഈ ഉദ്ബോധനം (ഖുര്‍ആന്‍) ഇറക്കിയത്. നാം തന്നെ അതിനെ കാത്ത് സംരക്ഷിക്കുകയും ചെയ്യും’ (സൂറത്തുല്‍ ഹിജ്ര്‍/9).

തിരുനബി(സ്വ)യുടെ വഫാത്തോടെ അബൂബക്കര്‍(റ)ന്‍റെ ഭരണകാലത്ത് ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. അഭ്യന്തര കലഹങ്ങളും അനിഷ്ട സംഭവങ്ങളും തുടര്‍ക്കഥയയായി. ഹിജ്റ 12 -ാം വര്‍ഷം നടന്ന യമാമ യുദ്ധവും ബിഅ്റ് മഊന യുദ്ധവും അതില്‍ പ്രധാനമാണ്. സ്വഹാബികളില്‍ നിന്ന് ഹാഫിളുകളായ  140 പേരാണ് ഇവ രണ്ടിലുമായി രക്തസാക്ഷികളായത്. ഇമാം ഖുര്‍ത്വുബി(റ) പറയുന്നു: യമാമ ദിവസത്തില്‍ 70 ഹാഫിളുകള്‍ വധിക്കപ്പെട്ടു. നബി(സ്വ)യുടെ കാലഘട്ടത്തില്‍ നടന്ന ബിഅ്റ് മഊന യുദ്ധത്തിലും അത്രത്തോളം പേര്‍ വധിക്കപ്പെട്ടിട്ടുണ്ട് (മനാഹിലുല്‍ ഇര്‍ഫാന്‍ 1/199). യമാമയില്‍ വധിക്കപ്പെട്ടത് അഞ്ഞൂറ് പേരാണെന്നും ചില പണ്ഡിതന്മാര്‍  അഭിപ്രായപ്പെട്ടിട്ടുണ്ട്. അന്നു രക്തസാക്ഷികളായവരില്‍ പ്രധാനിയാണ് സാലിം(റ). ഖുര്‍ആന്‍ പഠിക്കാന്‍ വേണ്ടി  സമീപിക്കാന്‍ നബി(സ്വ) നിര്‍ദേശിച്ച നാലു പ്രമുഖരിലൊരാളാണ് സാലിം(റ). അവിടുന്ന് പറയുന്നു: ‘നിങ്ങള്‍ നാലു പേരില്‍ നിന്ന് ഖുര്‍ആന്‍ പഠിക്കുക, അബ്ദുല്ലാഹിബ്നു മസ്ഊദ്(റ), സാലിം(റ), മുആദ്(റ), ഉബയ്യ്ബ്നു കഅ്ബ്(റ) എന്നിവരാണവര്‍’ (സ്വഹീഹുല്‍ ബുഖാരി/4999).

ഹാഫിളുകളുടേയും ഖാരിഉകളൂടേയും വഫാത്തിനെ തുടര്‍ന്ന് ഖുര്‍ആന്‍ നഷ്ടപ്പെട്ടു പോകുമോ എന്ന ഭയം മൂലം നബി(സ്വ)യുടെ കാലത്ത് കല്ലിലും എല്ലിലും തോലിലുമെല്ലാം എഴുതി സൂക്ഷിച്ചിരുന്ന  ഖുര്‍ആനിക വചനങ്ങള്‍ മുസ്വ്ഹഫ് രൂപത്തിലാക്കാനുള്ള ശ്രമം അബൂബക്കര്‍(റ)ന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്. തിരുനബി(സ്വ)യുടെ കാലത്തില്ലാത്ത ഒരു കാര്യം ചെയ്യുന്നത് ബിദ്അത്താകുമോ എന്ന ഭയവും അബൂബക്കര്‍(റ)വിനുണ്ടായിരുന്നു. പിന്നീട് മുസ്വ്ഹഫ് രൂപത്തിലൂള്ള ക്രോഡീകരണം ബിദ്അത്തല്ലെന്നും ഖുര്‍ആന്‍ നഷ്ടപ്പെട്ടു പോകുന്നതും അതില്‍ പരിവര്‍ത്തനങ്ങള്‍ വരുന്നതും കാത്തുസൂക്ഷിക്കാന്‍ വേണ്ടിയുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്നും അദ്ദേഹം മനസ്സിലാക്കുകയായിരുന്നു.

ഈ സംഭവം ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ:  സൈദുബ്നു സാബിത്ത്(റ)യില്‍ നിന്ന് നിവേദനം; യമാമ യുദ്ധം നടക്കുന്ന സമയത്ത് സിദ്ദീഖ്(റ) എന്‍റെയടുത്തേക്ക് ഒരാളെ വിട്ടു. ഞാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്‍റെയടുത്ത് ഉമര്‍(റ)വുമുണ്ടായിരുന്നു. സിദ്ദീഖ്(റ) പറഞ്ഞു: ‘എന്‍റെയടുത്ത് വന്ന് ഉമര്‍(റ) ഇപ്രകാരം പറയുന്നു: ‘ഖുര്‍ആന്‍ മനഃപാഠമുള്ള പലരും യമാമ യുദ്ധത്തില്‍ രക്തസാക്ഷികളായിട്ടുണ്ട്. പല സ്ഥലങ്ങളിലും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവര്‍ രക്ത സാക്ഷികളായതു മൂലം ഖുര്‍ആനില്‍ നിന്ന് പലതും നഷ്ടപ്പെടുമെന്ന ഭയം എനിക്കുണ്ട്. അതുകൊണ്ട് ഖുര്‍ആന്‍ ക്രോഡീകരിക്കാനുള്ള കല്‍പന താങ്കള്‍ പുറപ്പെടുവിക്കണം’. അപ്പോള്‍ ഉമര്‍(റ) നോട് ഞാന്‍ ചോദിച്ചു: നബി(സ്വ) ചെയ്യാത്തൊരു കാര്യം താങ്കള്‍ക്ക് എങ്ങനെ ചെയ്യാനാവും? അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: അല്ലാഹുവാണ് സത്യം. ഉറപ്പായും ഇതൊരു നല്ല കാര്യമാണ്.’ അങ്ങനെ ഉമര്‍(റ) ഈ വിഷയത്തില്‍ എന്നോട് കൂടിയാലോചന നടത്തിക്കൊണ്ടേയിരുന്നു. അവസാനം അത് സ്വീകരിക്കാന്‍ അല്ലാഹു എന്‍റെ മനസ്സിനെ പാകപ്പെടുത്തി. അങ്ങനെ ഉമറിന്‍റെ അഭിപ്രായം എന്‍റെയും അഭിപ്രായമായിത്തീര്‍ന്നു. സൈദ്(റ) പറയുന്നു: അബൂബക്കര്‍(റ) എന്നോട് പറഞ്ഞു: ‘നിശ്ചയം, നിങ്ങള്‍ ബുദ്ധിമാനായ ഒരു യുവാവാണ്. നിങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് യാതൊരു വിധ തെറ്റായ ധാരണയുമില്ല. നിങ്ങള്‍ നബി(സ്വ)യുടെ വഹ്യ് എഴുതുന്ന ആളായിരുന്നുവല്ലോ. അതിനാല്‍ നിങ്ങള്‍ ഖുര്‍ആന്‍ ക്രോഡീ കരിക്കണം.’ സൈദ്(റ) പറയുന്നു: ‘അല്ലാഹുവാണ് സത്യം, ഒരു മല നീക്കാനാണ് എന്നോട് അവര്‍ കല്‍പിച്ചി രുന്നതെങ്കില്‍ എനിക്കത് ഖുര്‍ആന്‍ ക്രോഡീകരിക്കുന്നതിനേക്കാള്‍ ഭാരമാകുമായിരുന്നില്ല.’ ഞാന്‍ ചോദിച്ചു; നബി(സ്വ) ചെയ്യാത്തൊരു കാര്യം നിങ്ങളെങ്ങനെ ചെയ്യും? അപ്പോള്‍ സിദ്ധീഖ്(റ) പറഞ്ഞു: ‘അല്ലാഹുവാണ് സത്യം, ഇതൊരു നല്ല കാര്യമാണ്.’ അങ്ങനെ സിദ്ദീഖ്(റ) ഇക്കാര്യത്തില്‍ എന്നോട് ആലോചന നടത്തിക്കൊണ്ടിരുന്നു. അങ്ങനെ സിദ്ധീഖ്(റ)ന്‍റേയും ഉമര്‍(റ)ന്‍റേയും മനസ്സിനെ പാകപ്പെടുത്തിയ അല്ലാഹു എന്നെയും അതിനു പാകപ്പെടുത്തി. തുടര്‍ന്നു ഞാന്‍ ഖുര്‍ആന്‍ ശേഖരണം ആരംഭിച്ചു. ഖുര്‍ആന്‍ മനഃപാഠമുള്ളവരുടെ ഹൃദയങ്ങളില്‍ നിന്നും കല്ല്, മട്ടല്‍ തുടങ്ങി ഖുര്‍ആന്‍ എഴുതിവെച്ചിരുന്ന വസ്തുക്കളില്‍ നിന്നും അവ മുഴുവന്‍ ഞാന്‍ ശേഖരിച്ചു. തൗബ സൂറത്തിന്‍റെ അവസാന ഭാഗം അബൂഖുസൈമത്തില്‍ അന്‍സ്വാരിയില്‍ നിന്ന് മാത്രമാണ് എനിക്കു കിട്ടിയത്. അദ്ദേഹമല്ലാത്ത മറ്റാരുടെയടുത്തും ഞാനതു കണ്ടില്ല. ‘നിങ്ങളില്‍ നിന്നു തന്നെ ഒരു ദൂതന്‍ നിങ്ങളുടെയടുത്തേക്ക് ഇതാ വന്നിരിക്കുന്നു. നിങ്ങള്‍ ക്ലേശിക്കുന്നത് അവര്‍ക്ക് അസഹ്യമാണ്’ എന്ന് തുടങ്ങി ബറാഅത്ത് സൂറത്തിന്‍റെ അവസാനം വരെയുള്ള ഭാഗമാണത്. ഇങ്ങനെ ക്രോഡീകരിച്ച ഖുര്‍ആന്‍ സിദ്ദീഖ്(റ)ന്‍റെ കൈവശമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്‍റെ വിയോഗശേഷം ഉമര്‍(റ)വാണ് അത് സൂക്ഷിച്ചത്. പിന്നീട് മകള്‍ ഹഫ്സ്വ ബീവി(റ)യും (4986).

അബുബക്കര്‍(റ)ന്‍റെ കാലത്തു നടന്ന ഖുര്‍ആന്‍ ക്രോഡീകരണം വളരെ സൂക്ഷ്മതയോടെയാ യിരുന്നു. ഇബ്നു അബീ ദാവൂദ്(റ) കിതാബുല്‍ മസ്വാഹിഫില്‍ രേഖപ്പെടുത്തിയ ഒരു ഹദീസ് ഇമാം ഇബ്നു ഹജര്‍(റ) ഉദ്ധരിക്കുന്നത് കാണുക:

യഹ്യബ്നു അബ്ദിറഹ്മാന്‍(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: ‘ഉമര്‍ (റ) ഇപ്രകാരം പ്രസ്താവിച്ചു. ‘നബി(സ്വ)യില്‍ നിന്ന് ഖുര്‍ആനില്‍ നിന്ന് വല്ലതും കേട്ടവരെല്ലാം അതുമായി വരണം.’ സ്വഹാബികള്‍ ഏടുകളിലും പലകകളിലും മട്ടലുകളിലുമായി ഖുര്‍ആന്‍ എഴുതി വെക്കാറുണ്ടായിരുന്നു.’

യഹ്യാ(റ) പറയുന്നു: ‘രണ്ടു സാക്ഷികളില്ലാതെ ഒരാളില്‍ നിന്നും അദ്ദേഹം യാതൊന്നും സ്വീകരിക്കുമായിരുന്നില്ല’. എഴുതി വെച്ചതു മാത്രമല്ല സൈദ്(റ) പരിഗണിച്ചതെന്നും നബി(സ്വ)യില്‍ നിന്ന് നേരിട്ട് കേട്ടവരുടെ സാക്ഷ്യം കൂടി ഉള്‍പ്പെടുത്തിയാണ് ക്രോഡീകരണം നടത്തിയതെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. കൂടാതെ സൈദ്(റ)നു തന്നെ ഖുര്‍ആന്‍ മനഃപാഠവുമുണ്ടായിരുന്നു. കൂടുതല്‍ സൂക്ഷ്മത കാണിച്ചതു കൊണ്ടാണ് സൈദ്(റ) ഇത്തരമൊരു സമീപനം സ്വീകരിച്ചത്.

ഹിശാമുബ്നു ഉര്‍വ(റ) പിതാവില്‍ നിന്നുദ്ധരിക്കുന്ന ഒരു ഹദീസും ഇബ്നു അബീ ദാവൂദ്(റ) രേഖപ്പെടുത്തുന്നുണ്ട്. ‘അബൂബക്കര്‍(റ) ഉമര്‍(റ)നോടും സൈദ്(റ)നോടും ഇപ്രകാരം പറയുകയുണ്ടായി: നിങ്ങള്‍ രണ്ടുപേരും പള്ളിയുടെ കവാടത്തിലിരിക്കുക. അല്ലാഹുവിന്‍റെ കിതാബില്‍ പെട്ടതാണെനതിന് രണ്ട് സാക്ഷികളുമായി ആരെങ്കിലും വന്നാല്‍ അത് നിങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുക’ (ഫത്ഹുല്‍ ബാരി 14/193).

എന്നാല്‍ ബറാഅത്ത് സൂറയുടെ അവസാന ഭാഗം അബൂ ഖുസൈമത്തില്‍ അന്‍സ്വാരി(റ)യില്‍ നിന്ന് മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന സൈദ്(റ)ന്‍റെ പരാമര്‍ശം ഖുര്‍ആന്‍ ക്രോഡീകരണത്തിനു വേണ്ടി അതീവ സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ടെന്ന വാദത്തിനെതിരല്ല. ഇതു വ്യക്തമാക്കി കൊണ്ട് ഇമാം ഇബ്നു ഹജര്‍(റ) എഴുതുന്നു: തൗബ സൂറത്തിന്‍റെ അവസാന ഭാഗം അബൂഖുസൈമത്തില്‍ അന്‍സ്വാരി(റ)യുടെ പക്കല്‍ നിന്ന് മാത്രമാണ് എനിക്കു ലഭിച്ചതെന്ന സൈദ്(റ)ന്‍റെ പ്രസ്താവനയുടെ താല്‍പര്യം ആ ഭാഗം എഴുതപ്പെട്ടതായി ലഭിച്ചത് അദ്ദേഹത്തില്‍ നിന്ന് മാത്രമാണെന്നാണ് (സ്വഹാബികളില്‍ പെട്ട അസംഖ്യം ആളുകള്‍ക്ക് അവ മന:പാഠമുണ്ടായിരുന്നു. അക്കാലത്തെ പ്രധാന അവലംബം മന:പാഠം തന്നെയായിരുന്നു). കാരണം സൈദ്(റ) ഖുര്‍ആനിന്‍റെ  ക്രോഡീകരണം നടത്തിയത് വെറും മനഃപാഠം നോക്കിയല്ല, എഴുത്ത് കൂടി പരിശോധിച്ചാണ്. പ്രസ്തുത ഭാഗം ആ സമയത്ത് ലഭിച്ചില്ലെന്നത് കൊണ്ട് നബി(സ്വ)യില്‍ നിന്ന് സ്വീകരിക്കാത്തവരുടെ അടുക്കല്‍ ആ ഭാഗം അനിഷേധ്യമാം വിധം സ്ഥിരപ്പെട്ടിട്ടില്ലെന്ന് വരില്ല. നബി(സ്വ)യില്‍ നിന്ന് നേരിട്ട് സ്വീകരിച്ചവരില്‍ നിന്ന് ഖുര്‍ആന്‍ ക്രോഡീകരിക്കുക വഴി കൂടുതല്‍ ഉറപ്പ് ലഭിക്കണമെന്നതായിരുന്നു സൈദ്(റ)ന്‍റെ താല്‍പര്യം. അബൂ ഖുസൈമ(റ)യില്‍ നിന്ന് ആ ഭാഗം ലഭിച്ചപ്പോള്‍ സൈദ്(റ)വിന് ഓര്‍മവന്നത് പോലെ മറ്റു സ്വഹാ ബികള്‍ക്കും ഓര്‍മ്മ വന്നിട്ടുണ്ടാവും. നബി(സ്വ)യുടെ സാന്നിധ്യത്തില്‍ എഴുതപ്പെട്ടതു മാത്രം ക്രോഡീകരിക്കണമെന്ന നിര്‍ബന്ധമുള്ളതു കൊണ്ടാണ് സൈദ്(റ) ഇത്രയും പരിശോധന നടത്തിയത് (ഫത്ഹുല്‍ ബാരി:14/193).

അബൂബക്കര്‍(റ), ഉമര്‍(റ) തുടങ്ങിയ സ്വഹാബീ പ്രമുഖരെല്ലാം ഇവ്വിഷയത്തില്‍ സൈദ് (റ)വിനെ സഹായിക്കുകയും ചെയ്തു. അങ്ങനെ അവര്‍ ഉദ്ദേശിച്ച ദൗത്യം ഭംഗിയായി പൂര്‍ത്തിയാക്കി. ‘സത്യനിഷേധികള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും തന്‍റെ പ്രകാശം പൂര്‍ത്തിയാക്കാന്‍ തന്നെയാണ് അല്ലാഹു തീരുമാനിച്ചിരിക്കുന്നത്’ (ഖുര്‍ആന്‍ 9/32).

അബുബക്കര്‍(റ)ന്‍റെ കാലത്തു നടന്ന ഈ ക്രോഡീകരണത്തിനു പല പ്രത്യേകതകളുമു ണ്ടായിരുന്നു. ഇലാഹീ വചനങ്ങളെ ഏറ്റവും സൂക്ഷ്മമായ അന്വേഷണത്തിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞുവെന്നതും മുസ്ലിം സമുദായത്തിന്‍റെ മുഴുവന്‍ ഏകോപിതാഭിപ്രായം നേടാന്‍ സാധിച്ചുവെന്നതും  ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുള്ള അറബി ഭാഷയില്‍ തന്നെയുള്ള ഏഴു തരം ശൈലികളും അവ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നതും പാരായണം ദുര്‍ബലപ്പെടുത്താത്തവ മാത്രമാണ് ഉള്‍പ്പെടുത്തിയതെന്നതും അവയില്‍ പ്രധാനപ്പെട്ടവയാണ്. ഇബ്നു അബീദാവൂദ്(റ) അബ്ദു ഖയ്ര്‍(റ)ല്‍ നിന്ന് നിവേദനം ചെയ്യുന്നു: ‘അദ്ദേഹം പറയുന്നു: അലി(റ) പറയുന്നത് ഞാന്‍ കേട്ടു: ‘മുസ്വ്ഹഫുകളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത് അബൂബക്കര്‍(റ)നാണ്. അല്ലാഹു അദ്ദേഹത്തോട് കരുണ കാണിക്കട്ടെ. അല്ലാഹുവിന്‍റ ഗ്രന്ഥത്തെ ആദ്യമായി ക്രോഡീകരിച്ചത് അദ്ദേഹമാണ്’ (കിതാബുല്‍ മസ്വാഹിഫ്).

ഉസ്മാന്‍(റ)ന്‍റെ ഭരണകാലത്താണ് വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണത്തിന്‍റെ അടുത്ത ഘട്ട മുണ്ടാവുന്നത്. ഇസ്‌ലാമിക വിജയങ്ങള്‍ വര്‍ധിക്കുകയും മുസ്ലിംകള്‍ വിവിധ നാടുകളില്‍ വ്യാപിക്കുകയും ചെയ്ത കാലം. ഓരോ നാട്ടുകാരും സ്വഹാബികളില്‍ നിന്ന് പ്രശസ്തരായ ഖാരിഉകളുടെ പാരായണമാണ് സ്വീകരിച്ചിരുന്നത്. സിറിയക്കാര്‍ ഉബയ്യുബ്നു കഅ്ബ്(റ)ന്‍റെയും കൂഫക്കാര്‍ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)ന്‍റെയും ഖിറാഅത്തനുസരിച്ച് പാരായണം നടത്തിയപ്പോള്‍ മറ്റുള്ളവര്‍ അബൂ മൂസല്‍ അശ്അരി(റ)യുടെ ഖിറാഅത്താണ് സ്വീകരിച്ചത്. എന്നാല്‍ അവര്‍ക്കിടയില്‍ ഖുര്‍ആന്‍ പാരായണത്തിന്‍റെ ശൈലികളിലും രീതികളിലും പിന്നീട് അഭിപ്രായന്തരമുണ്ടായി. മാത്രമല്ല, വിശുദ്ധ ഖുര്‍ആന്‍ അറബിഭാഷയില്‍ തന്നെയുള്ള ഏഴു ശൈലികളിലാണല്ലോ അവതീര്‍ണമായതു തന്നെ.

ഇങ്ങനെ വിവിധ രാജ്യങ്ങളില്‍ ഖുര്‍ആന്‍ പാരായണത്തിന്‍റെ വ്യത്യസ്ത രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഖുര്‍ആനിനൊരു ഏകീകൃത സ്വഭാവമുണ്ടാകാന്‍ വേണ്ടി എഴുത്ത് ഒരു ഖിറാഅത്തില്‍ മാത്രം ചുരുക്കി അബൂബക്കര്‍(റ)ന്‍റെ ഭരണ കാലത്ത് ക്രോഡീകരിച്ച മുസ്ഹഫില്‍ നിന്ന് ഏതാനും പകര്‍പ്പു കോപ്പികള്‍ തയ്യാറാക്കുകയാണ് ഉസ്മാന്‍(റ) ചെയ്തത്. ഈ വിഷയത്തില്‍ ഉസ്മാന്‍(റ) വിളിച്ചു ചേര്‍ത്ത പ്രമുഖ സ്വഹാബികളെല്ലാം ഐക്യകണ്ഠേന ഇതംഗീകരിക്കുകയായിരുന്നു. സൈദുബ്നു സാബിത്ത്(റ), അബ്ദുല്ലാഹി ബ്നു സുബൈര്‍(റ), സഈദുബ്നുല്‍ ആസ്വ്(റ), അബ്ദുറഹ്മാനുബ്നുല്‍ ഹാരിസ്(റ) എന്നിവരെയാണ് പകര്‍പ്പു കോപ്പികള്‍ തയ്യാറാക്കാന്‍ വേണ്ടി ഉസ്മാന്‍(റ) നിയമിച്ചത്. ഹിജ്റ ഇരുപത്തിനാലാം  വര്‍ഷത്തിന്‍റെ ഒടുക്കത്തിലും ഇരുപത്തിയഞ്ചാം വര്‍ഷത്തിന്‍റെ തുടക്കത്തിലുമായിരുന്നു ഇത്.

ഉസ്മാന്‍(റ)ന്‍റെ ഭരണകാലത്ത് നടന്ന ഖുര്‍ആന്‍ ക്രോഡീകരണത്തിന്‍റെ പശ്ചാത്തലം ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘അനസ്(റ)ല്‍ നിന്നു നിവേദനം: ഹുദൈഫതു ബ്നുല്‍ യമാന്‍(റ) ഉസ്മാന്‍(റ)ന്‍റെ സമീപത്ത്  വന്നു. അര്‍മീനിയ, അദര്‍ബീജാന്‍ എന്നീ നാടുകള്‍ കീഴടക്കുന്നതിനു വേണ്ടി സിറിയക്കാരോട് യുദ്ധം ചെയ്യാന്‍ വേണ്ടി അദ്ദേഹം ഇറാഖുകാരുടെ കൂടെ പോയതായിരുന്നു. ഖുര്‍ആന്‍ പാരായണ ശൈലിയിലുണ്ടായ അവരുടെ അഭിപ്രായ  വ്യത്യാസം അദ്ദേഹത്തെ വല്ലാതെ ഭയപ്പെടുത്തി.  ഖലീഫ ഉസ്മാന്‍(റ) വിനോട് അദ്ദേഹം പറഞ്ഞു: ‘അമീറുല്‍ മുഅ്മിനീന്‍, ജൂത ക്രൈസ്തവര്‍ അഭിപ്രായ വ്യത്യാസത്തിലായതു പോലെ ഈ സമുദായം അഭിപ്രായാന്തരങ്ങളില്‍ പെടുന്നതിനു മുമ്പ് അവരെ നിങ്ങള്‍ പിടിച്ചു നിര്‍ത്തണം’. അങ്ങനെ ഉസ്മാന്‍(റ) മഹതിയായ ഹഫ്സ്വ(റ)യിലേക്ക് ആളെ വിട്ട് അവരുടെ കൈവശമുള്ള ഖുര്‍ആന്‍ പ്രതി കൊടുത്തയക്കണമെന്നും പകര്‍പ്പു കോപ്പികള്‍ എടുത്ത ശേഷം തിരിച്ചയക്കാമെന്നും അറിയിച്ചു. അതു പ്രകാരം മഹതി ഖുര്‍ആന്‍ പ്രതി ഉസ്മാന്‍ (റ)വിന് കൊടുത്തയക്കുകയും ചെയ്തു. തുടര്‍ന്ന് സൈദുബ്നു സാബിത്ത്, അബ്ദുല്ലാഹിബ്നു സുബൈര്‍(റ) സഈദു ബ്നുല്‍ ആസ്വ്(റ) അബ്ദു റഹ്മാനുല്‍ ഹാരിസ്(റ) എന്നിവരോട് പകര്‍പ്പു കോപ്പികള്‍ തയ്യാറാക്കാന്‍ ഉസ്മാന്‍(റ) ഉത്തരവിട്ടു. അവരില്‍ പെട്ട ഖുറൈശികളായ മൂന്നു പേരോട് (അബ്ദുല്ലാഹിബ്നു സുബൈര്‍(റ) സഈദു ബ്നുല്‍ ആസ്വ്(റ) അബ്ദു റഹ്മാനുല്‍ ഹാരിസ്-റ) ഖലീഫ പറഞ്ഞു: ‘വല്ല ഖുര്‍ആന്‍ വചനങ്ങളിലും നിങ്ങളും സൈദുബ്നു സാബിത്തും അഭിപ്രായ വ്യത്യാസത്തിലായാല്‍ ഖുറൈശികളുടെ ഭാഷയില്‍ നിങ്ങളത് എഴുതുക. കാരണം ഖുര്‍ആന്‍ അവതരിച്ചത് അവരുടെ ഭാഷയിലാണ്’. അങ്ങനെ അവര്‍ ഏതാനും പകര്‍പ്പു കോപ്പികള്‍ തയ്യാറാക്കി. ശേഷം ഉസ്മാന്‍(റ) ഖുര്‍ആന്‍ പ്രതി ഹഫ്സ ബീവി(റ)ക്ക് തിരികെ നല്‍കുകയും ചെയ്തു. തുടര്‍ന്ന് പകര്‍ത്തിയ കോപ്പികളില്‍ നിന്ന് ഓരോ ഭാഗത്തേക്കും ഓരോ കോപ്പി വീതം കൊടുത്ത യക്കുകയുമുണ്ടായി. ഇവയല്ലാത്ത മറ്റു ഏടുകളും മുസ്ഹഫുകളും കരിച്ചു കളയാനും ഉസ്മാന്‍(റ) ഉത്തരവിട്ടു’ (ബുഖാരി/4987).

നബി(സ്വ)യുടെ കാലഘട്ടത്തിനു ശേഷം നടന്ന  ക്രോഡീകരണത്തിന്‍റെ രണ്ടു ഘട്ടങ്ങളെയും കുറിച്ച് ഇമാം സുയൂത്വി(റ) പറയുന്നു: ‘ഖാരിഉകളുടെയും ഹാഫിളുകളുടെയും മരണം മൂലം ഖുര്‍ആന്‍ തന്നെ നഷ്ടപ്പെടുമോ എന്ന ഭയം മൂലമാണ് അബൂബക്കര്‍(റ) ഖുര്‍ആന്‍ ക്രോഡീകരിക്കാന്‍ തയ്യാറായതെങ്കില്‍ ഓരോരു ത്തരും അവരവരുടെ ഭാഷാരീതിയനുസരിച്ച് വ്യത്യസ്ത രൂപങ്ങളില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും മറ്റുള്ളവരുടേത് തെറ്റാണെന്ന് പറയുകയും ചെയ്തപ്പോള്‍ ഖുറൈശികളുടെ ഭാഷയനുസരിച്ച് ഒരു മുസ്ഹഫ് തയ്യാറാക്കിക്കൊണ്ട് ഖുര്‍ആന്‍ സംബന്ധമായ അഭിപ്രായാന്തരങ്ങള്‍ തീര്‍ക്കാനായിരുന്നു ഉസ്മാന്‍ (റ)ന്‍റെ കാലത്തുണ്ടായ ക്രോഡീകരണം’ (അല്‍ ഇത്ഖാന്‍ 1/79).

ഖുര്‍ആനിനെ മുസ്ഹഫ് രൂപത്തിലാക്കുമ്പോള്‍ എഴുതാനുപയോഗിച്ച ലിപി പില്‍ക്കാലത്ത് റസ്മുല്‍ ഉസ്മാനി എന്ന പേരിലാണ് അറിയപ്പെട്ടത്. അബൂബക്കര്‍(റ)ന്‍റെ കാലത്തുള്ള ലിപി തന്നെയാണ് ഇതെങ്കിലും ഉസ്മാന്‍(റ)ന്‍റെ ഭരണകാലത്ത് അതിനു സര്‍വവ്യാപകമായ ഉപയോഗം വന്നത് കൊണ്ടാണ് പ്രസ്തുത ലിപി ആ പേരില്‍ അറിയപ്പെട്ടത്. അറബി ഭാഷയുടെ സാധാരണമായ ചില നിയമങ്ങളോട് യോജിക്കാത്ത ലിപിയാണത്. എന്നാല്‍ ഖുര്‍ആന്‍ എഴുതുമ്പോള്‍ ഈ ലിപി തന്നെ ഉപയോഗിക്കണമെന്നാണ് പണ്ഡിത മതം. ഇമാം ബൈഹഖി(റ) പറയുന്നു: ‘വല്ലവനും മുസ്ഹഫ് എഴുതുകയാണെങ്കില്‍ സ്വഹാബികള്‍ മുസ്വഹഫുകള്‍ എഴുതിയ ലിപിയില്‍ തന്നെയാവാന്‍ ശ്രദ്ധിക്കണം.അതില്‍ അവരോട് എതിരാവാനോ അവര്‍ എഴുതിയതില്‍ ഒരു മാറ്റവും വരുത്താനോ പാടില്ല’ (ശുഅ്ബുല്‍ ഈമാന്‍).

ഇമാം സുയൂഥ്വി(റ) പറയുന്നു: ‘അശ്ഹബ്(റ) പറഞ്ഞു: മാലിക് ഇമാമിനോട് ഒരു ചോദ്യമുണ്ടായി; ജനങ്ങള്‍ പുതുതായി ഉണ്ടാക്കുന്ന ലിപിയില്‍ മുസ്വ്ഹഫ് എഴുതാന്‍ പാടുണ്ടോ? അതു പറ്റില്ലെന്നും ആദ്യമായി എഴുതിയതു പോലെത്തന്നെ എഴുതണമെന്നും അദ്ദേഹം മറുപടി പറഞ്ഞു. ഇമാം അഹ്മദ്(റ) ഇക്കാര്യം ഒന്നുകൂടി സ്പഷ്ടമാക്കിപ്പറയുന്നു: ‘ഉസ്മാന്‍(റ)ന്‍റെ മുസ്വഹഫിലെ ലിപിയോട് വാവിലും യാഇലും അലിഫിലും മറ്റുള്ളവയിലും എതിരു വരുന്നത് ഹറാമാണ്’ (അല്‍ ഇത്ഖാന്‍ 2/212,213).


സൈനുദ്ദീന്‍ ഇര്‍ഫാനി മാണൂര്‍

മുളഫ്ഫര്‍ രാജാവും മൗലിദാഘോഷവും



🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0📖


മുളഫ്ഫര്‍ രാജാവും മൗലിദാഘോഷവും● 0 COMMENTS

സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി(റ)യുടെ കീഴില്‍ ഇര്‍ബല്‍ പ്രവിശ്യയിലെ ഗവര്‍ണറായിരുന്നു അല്‍ മലികുല്‍ മുളഫ്ഫര്‍ എന്നറിയപ്പെടുന്ന അബൂസഈദ് മുളഫ്ഫറുദ്ദീന്‍ കബൂരി. തന്റെ പിതാവില്‍ നിന്നും ഇര്‍ബലിന്റെ ഭരണച്ചുമതലയേറ്റിരുന്നുവെങ്കിലും ഇടക്കാലത്ത് അദ്ദേഹത്തിന് അത് ത്യജിക്കേണ്ടിവന്നു. പിന്നീട് സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ജൈത്രയാത്രയില്‍ സഹകാരിയും സൈനികനുമായപ്പോള്‍ അര്‍റഹാ, ഹര്‍റാന്‍ എന്നീ പ്രദേശങ്ങളുടെ ചുമതല നല്‍കി. തന്റെ സഹോദരി റബീഅ ഖാത്തൂനിനെ സുല്‍ത്വാനു വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു.

സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കൂടെ അടിയുറച്ചുനിന്ന മുളഫ്ഫര്‍ അദ്ദേഹത്തിന്റെ മുന്നേറ്റത്തിലും ചാലകശക്തിയായി. പ്രസിദ്ധമായ ഹിത്വീന്‍ പോരാട്ടത്തില്‍ സ്വലാഹുദ്ദീന്‍ അയ്യൂബിക്ക് അദ്ദേഹം നല്‍കിയ പിന്തുണയും സഹായവും അനിതര സാധാരണമായിരുന്നു. അവരുടെ ജൈത്രയാത്രയില്‍ പാശ്ചാത്യന്‍ കോളനികള്‍ ഒന്നൊന്നായി കീഴൊതുങ്ങിക്കൊണ്ടിരുന്നു. പരിസര പ്രദേശങ്ങളില്‍ അവശേഷിച്ച മുസ്‌ലിം പ്രവിശ്യകളും ഭരണാധികാരികളും സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ നായകത്വം അംഗീകരിച്ച് കീഴ്പ്പെട്ടു. അക്കൂട്ടത്തില്‍ നേരത്തെ മുളഫ്ഫറുദ്ദീന് നഷ്ടപ്പെട്ടതും തന്റെ പിതാവിന്റെ അധികാര കേന്ദ്രവുമായിരുന്ന ഇര്‍ബലും ഉള്‍പ്പെടുന്നു.

ഇര്‍ബലിനെ ഒരു പ്രധാന പട്ടണമാക്കി വികസിപ്പിച്ചത് മുളഫ്ഫറിന്റെ പിതാവും പോരാളിയുമായ സൈനുദ്ദീന്‍ അലി കൂജക് ആണ്. അദ്ദേഹത്തിന്റെ മരണശേഷം പുത്രന്‍ ഭരണമേറ്റെടുത്തു. അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയാണ് മുളഫ്ഫറിന്റെ സഹോദരനെ മുജാഹിദുദ്ദീന്‍ ഖൈമാസ് പ്രസ്തുത പദവിയില്‍ വാഴിച്ചത്. അദ്ദേഹം മരണപ്പെട്ടപ്പോള്‍ തന്നെ അര്‍റഹാ, ഹര്‍റാന്‍തു തുടങ്ങിയ പ്രദേശങ്ങളുടെ അധികാരത്തില്‍നിന്നു മാറ്റി ഇര്‍ബലില്‍ നിയമിക്കണമെന്നാവശ്യപ്പെട്ട മുളഫ്ഫറിനെ സുല്‍ത്വാന്‍ ഇര്‍ബലിനോട് ശഹ്റസൂര്‍ കൂടി ചേര്‍ത്ത് ഭരണച്ചുമതലയേല്‍പ്പിച്ചു. സ്വലാഹുദ്ദീന്‍ അയ്യൂബി സ്ഥാപിച്ച അയ്യൂബിയ്യ സല്‍ത്വനത്തിന്റെ ഭാഗമായി അതോടെ മുളഫ്ഫറുദ്ദീന്‍.

മുളഫ്ഫിന് 14 വയസ്സുള്ളപ്പോഴാണ് പിതാവ് മരണപ്പെടുന്നത്. അതോടെ പരീക്ഷണങ്ങളുടെ തീച്ചൂളയിലായി ആ കൗമാര ജീവിതം. ധാരാളം പ്രദേശങ്ങളില്‍ ആധിപത്യം നേടാനായെങ്കിലും അതെല്ലാം മൗസ്വിലിലെ ഖുതുബുദ്ദീന്റെ പിന്‍ഗാമികളായ ഭരണാധികാരികള്‍ക്കു നല്‍കുകയും ഇര്‍ബല്‍ മാത്രം സ്വന്തം അധീനതയില്‍ നിര്‍ത്തുകയും ചെയ്തു. മദ്റസകളും മറ്റു സ്ഥാപനങ്ങളുമടക്കം ധാരാളം വഖ്ഫുകള്‍ അദ്ദേഹത്തിന്‍റേതായുണ്ടായിരുന്നു. ഇങ്ങനെ നന്മ ആദര്‍ശമാക്കിയ സൗഹൃദ കുടുംബ ബന്ധങ്ങളും പശ്ചാത്തലവുമാണ് മുളഫ്ഫര്‍ രാജാവിനെ രൂപപ്പെടുത്തിയത്.

പ്രാമാണികരും പ്രശസ്തരുമായ ചരിത്രകാരന്മാരെല്ലാം മുളഫ്ഫര്‍ രാജാവിനെ കുറിച്ച് എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗുണങ്ങളും സേവനങ്ങളും അയ്യൂബി പാരമ്പര്യത്തിന്റെ നിര്‍വഹണ രീതിയുമെല്ലാം ചരിത്രമാണ്. അദ്ദേഹത്തിന്റെ ആത്മീയ രാഷ്ട്രീയ ജീവിതവും സാമൂഹിക സേവനങ്ങളും ചരിത്രകാരന്മാര്‍ വാഴ്ത്തിക്കാണാം. നബിദിനാഘോഷവുമായി ബന്ധപ്പെട്ട വിപുലമായ മദ്ഹ് സദസ്സുകള്‍ ഇതില്‍ ഏറെ ശ്രദ്ധേയമാണ്. മുളഫ്ഫര്‍ ഇദംപ്രഥമമായി ആരംഭിച്ച ഒരപരാധമാണത് എന്ന നിലയില്‍ പണ്ഡിതരാരും പരാമര്‍ശിച്ചിട്ടില്ല. പില്‍ക്കാലത്ത് പ്രത്യക്ഷപ്പെട്ട പുത്തന്‍വാദികള്‍ മാത്രമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചത്.

ഇബ്നുഖല്ലിഖാന്‍ എഴുതുന്നു: “അദ്ദേഹം ചെയ്തത് പോലെ നല്ല കാര്യങ്ങള്‍ ചെയ്ത മറ്റൊരു രാജാവിനെയും എനിക്കറിയില്ല. അത്രയേറെ സല്‍പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ സേവനങ്ങളുമാണദ്ദേഹം നിര്‍വഹിച്ചത്. ദാനം ചെയ്യുക എന്നതിനേക്കാള്‍ ഇഷ്ടകരമായ മറ്റൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. നാടിന്റെ വിവിധ ഭാഗങ്ങളില്‍ ദിനേന റൊട്ടി കൂന്പാരങ്ങള്‍ വിതരണം ചെയ്യുമായിരുന്നു. സഹായം തേടിയെത്തുന്ന ദരിദ്രരെ എപ്പോഴും വീടിന്റെ പരിസരത്തു കാണാം. വസ്ത്രങ്ങളും നല്‍കുമായിരുന്നു. വിവിധ ഭാഗങ്ങളില്‍ ഇതിന് പ്രത്യേക വിതരണ കേന്ദ്രങ്ങളൊരുക്കി. ശരീരം തളര്‍ന്നവര്‍ക്കും അന്ധന്മാര്‍ക്കും താമസിക്കാന്‍ മന്ദിരങ്ങളുണ്ടാക്കി. അഭയാര്‍ത്ഥികളെക്കൊണ്ട് അവിടെയെല്ലാം നിറഞ്ഞു. തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും അവരെ അദ്ദേഹം സന്ദര്‍ശിക്കും. ഓരോരുത്തരെയും നേരില്‍ക്കണ്ട് കുശലാന്വേഷണം നടത്തുകയും തമാശകള്‍ പങ്കുവെക്കുകയും ചെയ്യും. അങ്ങനെ ഒറ്റപ്പെടലിന്റെയും നിരാലംബതയുടെയും വേദന അവരില്‍ നിന്നകറ്റി.

വിധവകള്‍ക്കും അനാഥകള്‍ക്കും തെരുവാധാരമായവര്‍ക്കും വെവ്വേറെ ആലയങ്ങള്‍ സ്ഥാപിച്ചു. മുലകുടി പ്രായത്തിലുള്ള ശിശുക്കള്‍ക്ക് മുലയൂട്ടുന്ന വളര്‍ത്തു മാതാക്കളെയും പരിചരിക്കാന്‍ ആയമാരെയും നിശ്ചയിച്ചു. ഇത്തരം ആലയങ്ങളില്‍ ആവശ്യമായ ഭക്ഷ്യവിഭവങ്ങളെത്തിച്ചു. നടത്തിപ്പിന്റെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ അവിടങ്ങളില്‍ ചെന്ന് ഇടക്കു പരിശോധിച്ചു.

ആശുപത്രികളില്‍ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളേര്‍പ്പെടുത്തി. രോഗികളെ സന്ദര്‍ശിച്ച് സുഖവിവരം അന്വേഷിക്കുകയും ആവശ്യങ്ങളാരായുകയും ചെയ്തു. അവ പൂര്‍ത്തീകരിച്ചുനല്‍കി. തന്റെ ഭരണപ്രദേശത്ത് വരുന്ന അന്യദേശക്കാര്‍ക്ക് താമസിക്കാന്‍ അതിഥി മന്ദിരങ്ങള്‍ പണികഴിപ്പിച്ചു. അവരുടെ അഭിരുചിക്കനുസൃതമായ ഭക്ഷ്യവസ്തുക്കളൊരുക്കി. തിരിച്ച് യാത്രയാവുമ്പോള്‍ ആവശ്യക്കാര്‍ക്ക് യാത്രാബത്തയും നല്‍കി.

ശാഫിഈ, ഹനഫി സരണികളിലെ മതാധ്യാപനത്തിന് മദ്റസകള്‍ സ്ഥാപിച്ച് അധ്യാപകരെ നിയമിച്ചു. അവിടങ്ങളില്‍ സന്ദര്‍ശിച്ച് സദ്യകളുണ്ടാക്കുകയും പ്രകീര്‍ത്തന സദസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. കീര്‍ത്തന കാവ്യങ്ങള്‍ പാടിക്കേള്‍ക്കുക മാത്രമായിരുന്നു തന്റെ ജീവിതത്തിലെ ആസ്വാദനം. പക്ഷേ, മതം വിരോധിച്ച ഒന്നും ഇതിനായി ഉപയോഗപ്പെടുത്തുകയോ അത്തരം വിനോദങ്ങള്‍ നാട്ടിലേക്ക് കടത്താനനുവദിക്കുകയോ ചെയ്തില്ല.

സ്വൂഫികള്‍ക്കായി രാജ്യത്ത് രണ്ടു കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. സ്ഥിരതാമസക്കാരും വന്നുപോവുന്നവരുമായി ധാരാളം സ്വൂഫികള്‍ അവിടെ എപ്പോഴും കാണും. സ്ഥാപനത്തിന്റെയും അന്തേവാസികളുടെയും പരിചരണത്തിന് ധാരാളം വഖ്ഫുകള്‍ നടത്തി. അവിടെനിന്ന് മടങ്ങുന്നവര്‍ യാത്രാചെലവ് വാങ്ങണമെന്ന് വ്യവസ്ഥ ചെയ്തു. രാജാവ് പലപ്പോഴും അവരുടെ കൂടെ കഴിഞ്ഞു.

വര്‍ഷത്തില്‍ രണ്ടു സന്ദര്‍ഭങ്ങളില്‍ ഉന്നത വ്യക്തിത്വങ്ങളടങ്ങുന്ന സൗഹൃദ സംഘങ്ങളെ പരിസര രാജ്യങ്ങളിലയക്കുകയും അവിടെ അവിശ്വാസികളായ ആളുകളുടെ പിടിയില്‍ പെട്ട മുസ്‌ലിംകളെ രക്ഷപ്പെടുത്തുന്നതില്‍ ബദ്ധശ്രദ്ധനായി. ഹാജിമാര്‍ക്ക് സേവനത്തിനു സന്നദ്ധപ്രവര്‍ത്തകരെ നിയമിച്ചു. ഹറമൈനിയിലെത്തുന്നവരുടെ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനായി ആയിരക്കണക്കിന് സ്വര്‍ണനാണയങ്ങളുമായി ആളയച്ചു. അറഫയിലും മറ്റു സ്ഥലങ്ങളിലും ജലസേചന സൗകര്യങ്ങളുമേര്‍പ്പെടുത്തി’ (വഫയാതുല്‍ അഅ്യാന്‍).

ഇബ്നുഖല്ലിഖാന്‍ മുളഫ്ഫര്‍ രാജാവ് നടത്തിയ മൗലിദ് സദസ്സിന്റെ പ്രൗഢിയും വൈവിധ്യവും വിവരിക്കുന്നുണ്ട്. രാജാവിനെക്കുറിച്ച് താന്‍ നല്‍കുന്ന വിവരണം അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ നിന്നും വളരെ പരിമിതമാണെന്ന് വ്യക്തമാക്കി അദ്ദേഹം പറയുന്നു: “മുളഫ്ഫര്‍ രാജാവിന്റെ ഗുണങ്ങള്‍ വിശദമായി വിവരിക്കാനൊരുങ്ങിയാല്‍ ഗ്രന്ഥം വളരെ നീണ്ടുപോവും. മുളഫ്ഫറിന്റെ ചരിത്രപ്രസിദ്ധി തന്നെ മതി അദ്ദേഹത്തെ മനസ്സിലാക്കാന്‍. അതിശയോക്തിപരമായി അദ്ദേഹത്തെക്കുറിച്ച് ഞാനൊന്നും പറഞ്ഞിട്ടില്ല. മാത്രമല്ല, ഞാനീ പറഞ്ഞതത്രയും എനിക്ക് നേരിട്ടനുഭവമുള്ളതും ഞാന്‍ കാണുകയും ചെയ്ത സംഗതികളാണ്. സംക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ അതില്‍നിന്ന് ഏറെ ഒഴിവാക്കിയിട്ടുമുണ്ട്’ (വഫയാതുല്‍ അഅ്യാന്‍).

ഹിജ്റ 608ല്‍ ജനിച്ച് 681ല്‍ വഫാത്തായ ചരിത്രകാരനാണ് ഖാളില്‍ ഖുളാത്ത് ശംസുദ്ദീന്‍ ഇബ്നു ഖല്ലിഖാന്‍. ഇര്‍ബല്‍ സ്വദേശിയായതിനാല്‍ തന്നെ മുളഫ്ഫര്‍ രാജാവിനെ നേരിട്ടറിയാനദ്ദേഹത്തിന് അവസരമുണ്ടായി. 586 മുതല്‍ ആരംഭിച്ച മുളഫ്ഫറിന്റെ ഭരണകാലത്താണ് അദ്ദേഹം ജനിക്കുന്നത്.

മുളഫ്ഫര്‍ രാജാവ് വര്‍ഷാവര്‍ഷം നടത്തിവരുന്ന മൗലിദാഘോഷത്തെ അക്കാലത്ത് ജീവിച്ചിരുന്ന പണ്ഡിതരാരെങ്കിലും എതിര്‍ത്തിരുന്നുവെങ്കില്‍ അതുകൂടി ഇബ്നുഖല്ലിഖാന്‍ പരാമര്‍ശിക്കുമായിരുന്നു. അദ്ദേഹം അറിവുനുകര്‍ന്ന സമകാലിക പണ്ഡിതരില്‍ നിന്ന് രാജാവിന്റെ മൗലിദാഘോഷത്തിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നുവെങ്കില്‍ ഇബ്നു ഖല്ലിഖാന്‍ അത് രേഖപ്പെടുത്താതിരിക്കുമായിരുന്നില്ല.

ഇബ്നുഖല്ലിഖാന്‍ രേഖപ്പെടുത്തിയ ഭാഗം മാത്രം ഇവിടെ ഉദ്ധരിച്ചത് മറ്റു പല ഗ്രന്ഥങ്ങളിലും പരാമര്‍ശിച്ച ഭാഗങ്ങള്‍ ഇതിലുള്‍പ്പെട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ മഹദ്ഗുണങ്ങള്‍ മനസ്സിലാക്കാന്‍ ഇത് തന്നെ മതിയാകും എന്ന നിലക്കാണ്. മുളഫ്ഫര്‍ രാജാവിന്റെ ആദര്‍ശപരമായ നിലപാട് തുടര്‍ന്നദ്ദേഹം എഴുതുന്നു: “അദ്ദേഹം വളരെ മാന്യനും വിനയാന്വിതനും ആദര്‍ശവ്യതിയാനം സംഭവിക്കാത്തയാളുമായിരുന്നു. അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ കണിശത പുലര്‍ത്തി. ഹദീസ് പണ്ഡിതരും കര്‍മശാസ്ത്ര പണ്ഡിതരും രാജ്യത്ത് ഏറെ ആദരിക്കപ്പെട്ടു. സ്തുതിപാടുന്ന കവികളെ അടുപ്പിച്ചതുപോലുമില്ല’ (വഫയാത്).

മുളഫ്ഫിന്റെ പ്രവാചക സ്നേഹവും മൗലിദാഘോഷവും സുന്നീ അഖീദക്ക് പുറത്തുനിന്നുള്ള സ്വാധീനത്തിന്റെ ഫലമായിരുന്നില്ല. അദ്ദേഹത്തിനു മുന്പ് മൗലിദ് നടത്തിയവരില്‍ ഫാത്വിമി ഭരണാധികാരികളായ റാഫിളികളുണ്ടായിരുന്നു എന്നതിനാല്‍ അതിന്റെ തുടര്‍ച്ചയായിരുന്നു മുളഫ്ഫറിന്‍റേതെന്ന ആരോപണം ബാലിശമാണ്. കാരണം സുന്നീ അഖീദയെയും ആചാര രീതികളെയും നിലനിര്‍ത്തുകയും അനുവര്‍ത്തിക്കുകയും ചെയ്യുന്ന കൂട്ടത്തിലായിരുന്നു അദ്ദേഹം. ഫാത്വിമികളുടെ ദുരാചാരങ്ങളെല്ലാം നിര്‍ത്തലാക്കിയിട്ടും സുല്‍ത്വാന്‍ അയ്യൂബിയും മുളഫ്ഫറും മൗലിദാഘോഷം പൂര്‍വോപരി വിപുലമാക്കിയത് അത് ബിദ്അത്തല്ലെന്നത് കൊണ്ടാണ്. ഹിജ്റ 588ല്‍ ജനിച്ച് 660ല്‍ വഫാത്തായ പ്രസിദ്ധ ചരിത്രകാരന്‍ കമാലുദ്ദീനുബ്നുല്‍ അദീര്‍(റ) എഴുതുന്നു: “ശൈഖ് അബുശ്ശുക്റ് ഹമ്മാദുബ്നുല്‍ ബവാസിജീ(റ) എന്ന പുണ്യപുരുഷനെക്കുറിച്ച് അറിയാനിടവന്നപ്പോള്‍ അദ്ദേഹത്തെ കാണാനും ബറകത്തെടുക്കാനും മുളഫ്ഫര്‍ രാജാവ് അതിയായി ആഗ്രഹിച്ചു. ഹമ്മാദിയുടെ അടുത്തേക്ക് ഇങ്ങനെ സന്ദേശമയച്ചു: എനിക്ക് സൗകര്യപ്പെടുമായിരുന്നെങ്കില്‍ അങ്ങയെ സന്ദര്‍ശിക്കാന്‍ ഞാന്‍ വരുമായിരുന്നു. അതിനാല്‍ ഇര്‍ബലിലേക്ക് അങ്ങയെ ക്ഷണിക്കുകയാണ്.’

സന്ദേശം ലഭിച്ച ശൈഖ് ഹമ്മാദ്(റ) ഇര്‍ബലിലേക്ക് പുറപ്പെട്ടു. ഇര്‍ബലിലെത്തായാറപ്പോള്‍ മുളഫ്ഫര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ അങ്ങോട്ടുചെന്നു. പിരിയാന്‍ നേരം ശൈഖില്‍ നിന്നും ബറകത്തിനായി വല്ലതും നല്‍കാന്‍ ആവശ്യപ്പെട്ടു. തന്റെ വസ്ത്രം അദ്ദേഹം മുളഫ്ഫര്‍ രാജാവിന് നല്‍കി. ഈ സംഭവം വിവരിച്ച ഖാളി അബുല്‍ മുഹ്സിന്‍ പറയുന്നു: ആ തുണി മുളഫ്ഫര്‍ രാജാവ് സദാസമയവും തലയില്‍ അണിഞ്ഞിരുന്നു’ (ബിഗ്യത്തുത്വലബ് ഫീ താരീഖ് ഹലബ്).

ഹിജ്റ 549 മുഹര്‍റം 27ന് ചൊവ്വാഴ്ച മൗസ്വിലില്‍ ജനിച്ച അദ്ദേഹം പതിനാലാം വയസ്സില്‍ അധികാരത്തിലെത്തി. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയില്‍ ആത്മീയതയും ആദര്‍ശവും കെട്ടുപോകാതെ സൂക്ഷിച്ചു. അദ്ദേഹത്തെ കണ്ടവരും അറിഞ്ഞവരും ഭരണ പ്രവര്‍ത്തനങ്ങള്‍ ചരിത്രമായി രേഖപ്പെടുത്തി. അവര്‍ക്കൊന്നും അദ്ദേഹത്തെക്കുറിച്ച് അവമതിപ്പുണ്ടായിരുന്നില്ല. പില്‍ക്കാലത്ത് രംഗത്തുവന്ന ചില മതപരിഷ്കരണ വാദികളാണ് ബിദ്അത്ത് സംബന്ധമായി ആരോപണമുന്നയിച്ചത്. അതിന് ഹേതുകം മൗലിദാഘോഷമാണെന്നതിനാല്‍ അന്നും പില്‍ക്കാലത്തും അവര്‍ക്ക് പണ്ഡിത പിന്തുണയുണ്ടായില്ലതാനും.

ആത്മീയ സദസ്സുകളുടെയും ചടങ്ങുകളുടെയും സൗന്ദര്യവും ചൈതന്യവും മനസ്സിലാക്കാന്‍ സാധിക്കാതെ പോയവരാണ് ഈ വിമര്‍ശകര്‍. മുളഫ്ഫര്‍ രാജാവിനെയും മൗലിദ് പരിപാടികളെയും അപമാനിക്കാന്‍ വിവരമില്ലായ്മയാണ് അവര്‍ക്ക് തെളിവ്.

മൗലിദിന്റെ പേരില്‍ അഹിതമായ കാര്യങ്ങള്‍ നടത്തുന്നതിനെ വിമര്‍ശിച്ചവരാരും മൗലിദാഘോഷത്തിന്റെ അടിസ്ഥാനത്തെ ലക്ഷ്യമിട്ടില്ല എന്ന് വ്യക്തമാണ്. എന്തിന്റെ പേരിലും അനുവദനീയതയുടെ പരിധി കടക്കാന്‍ ഒരു പണ്ഡിതന്നും അനുവദിക്കാനാവില്ലെന്ന നിലക്കുണ്ടായ പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിപ്പിച്ച് മൗലിദ് അനാചാരമാണെന്ന് വരുത്താന്‍ ശ്രമിക്കുന്നത് പൊടിക്കൈ മാത്രമായിരുന്നു.

ഒരു രാജാവ് വിപുലമാക്കി നടത്തിയ ഒരു ചടങ്ങ് എന്ന നിലയില്‍ മൗലിദാഘോഷം അബദ്ധമാണെന്നും മുളഫ്ഫര്‍ തുടങ്ങിയ അനാചാരമാണെന്നും ഇന്നു പറയുന്നവര്‍ ബിദഇകളുടെ കുഴലൂത്തുകാരാണ്. പണ്ഡിതന്മാരുടെ സാന്നിധ്യവും പിന്തുണയും അന്നുണ്ടായിരുന്നു എന്നതുതന്നെ മൗലിദാഘോഷത്തിന് ലഭ്യമായ അംഗീകാരവും ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത കാര്യമാണതെന്നതിനു തെളിവുമാണ്.

ഹിജ്റ 630 റമളാന്‍ 14ന് വെള്ളിയാഴ്ച രാവില്‍ അദ്ദേഹം സ്വവസതിയില്‍ വെച്ച് വഫാത്തായി. പ്രിയതമ റബീഅ ഖാത്തൂന്‍ ഹിജ്റ 643ലും വഫാത്തായി. മുളഫ്ഫര്‍ രാജാവിന്റെ ഖബറിടം കൂഫയിലും റബീഅയുടേത് ഖാസിയൂണിലുമാണ്.


അലവിക്കുട്ടി ഫൈസി എടക്കര


അല്കഹ്ഫിന്‍റെ പുണ്യം ശിയാക്കള്‍ക്ക് നല്കുമ്പോള്‍


അല്കഹ്ഫിന്‍റെ പുണ്യം ശിയാക്കള്‍ക്ക് നല്കുമ്പോള്‍● 0 COMMENTS

‘വെള്ളിയാഴ്ച സൂറത്തുല്‍ കഹ്ഫ് ഓതല്‍ സുന്നത്തല്ല. അത് അഭികാമ്യമാണെന്ന് പറഞ്ഞുകൂടാ. സലഫുസ്വാലിഹ് അത് പതിവായി ഓതിയതിന് തെളിവില്ല. അങ്ങനെ പതിവായി ഓതുന്നത് ബിദ്അത്ത് ആണ്. എന്നാല്‍ പതിവാക്കാത്ത വിധം മറ്റു ഭാഗങ്ങളോടൊപ്പം അല്‍ കഹ്ഫ് ഓതുന്നതാണ്ഏററവും നല്ലത്. അല്‍ കഹ്ഫ് പതിവായി ഓതിയിരുന്നവര്‍ നൂറ്റാണ്ടുകള്‍ ഈജിപ്ത് ഭരിച്ചിരുന്ന ഫാത്വിമികളാണ്. ഗുഹക്കാര്‍ മുന്നൂറ് വര്‍ഷവും കൂടുതലും അപ്രത്യക്ഷമായ സംഭവം ആ സൂറ:യില്‍ വിവരിച്ചിട്ടുണ്ട്. ഇമാം അലി അപ്രത്യക്ഷനായതാണെന്നും ഇനിയദ്ദേഹം പ്രത്യക്ഷപ്പെടുമെന്നുമുള്ള ഫാത്വിമികളുടെ വിശ്വാസത്തിന് ഒരു ന്യായീകരണം ഈ സൂറ:യില്‍ കാണുന്നത് കൊണ്ടാണ് അവര്‍ ഇത് ഓതിയിരുന്നത്.’ ചില ബിദ്അത്ത് പ്രസിദ്ധീകരണങ്ങളുടെതാണ് മേല്‍വാക്കുകള്‍.

പൂര്‍വസൂരികളായ പണ്ഡിതډാരും മുസ്ലിം ഉമ്മത്തും നാളിതുവരെ അംഗീകരിച്ചനുഷ്ഠിച്ച് വന്ന ഒരു സുന്നത്തിനെയാണ് ഇവിടെ തള്ളിപ്പറഞ്ഞിരിക്കുന്നത്.അല്‍കഹ്ഫിന്‍റെ മഹത്ത്വവും വെള്ളിയാഴ്ച അത് പാരായണം ചെയ്യുന്നതിന്‍റെ ശ്രേഷ്ഠതയും വ്യക്തമാക്കുന്ന ധാരാളം ഹദീസുകള്‍ കാണാം.

കഹ്ഫ് എന്നാല്‍ ഗുഹ എന്നര്‍ത്ഥം. ഏതാനും യുവാക്കളെ അല്ലാഹു പ്രത്യേക രീതിയില്‍ മൂന്ന് നൂററാണ്ട് കാലം ഒരു ഗുഹയില്‍ ഉറക്കുകയും പിന്നീട് അവരെ എഴുന്നേല്‍പ്പിക്കുകയും ചെയ്ത സംഭവം ഈ അധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്. അല്‍കഹ്ഫ് പാരായണം വളരെ മഹത്ത്വമുളളതാണ്. കൂടുതല്‍ പ്രാവശ്യം പാരായണംചെയ്യല്‍ പ്രത്യേകം സുന്നത്തുണ്ട്.

നബി(സ്വ) പറയുന്നു: അല്‍കഹ്ഫ് സൂറത്തിന്‍റെ ആദ്യവും അവസാനവും പാരായണം ചെയ്യുന്നവര്‍ക്ക് കാല്‍പാദം മുതല്‍ ശിരസ്സ് വരെ പ്രകാശിക്കുന്നതും അല്‍കഹ്ഫ്സൂറത്ത് മുഴുവന്‍ പാരായണം ചെയ്യുന്നവര്‍ക്ക് പ്രപഞ്ചം മുഴുവന്‍ പ്രകാശിക്കുന്നതുമാണ് (മുസ്നദ് അഹ്മദ്/156767). അല്‍കഹ്ഫ് പാരായണം ചെയ്യുന്നവര്‍ക്ക് ഖബ്ര്‍ ശിക്ഷയില്‍ നിന്ന് മോചനം ലഭിക്കും (മുസ്നദ്/15626). ഉദ്ദേശിച്ച സമയം ഉറക്കില്‍ നിന്നും ഉണരാന്‍ അല്‍ കഹ്ഫിലെ അവസാനത്തെ രണ്ട് വചനങ്ങള്‍ പാരായണം ചെയ്യുക (സുനനു ദാരിമി/3408).

ഇമാം ശാഫിഈ(റ) പറയുന്നു: ജുമുഅ ദിവസം രാവിലും പകലിലും സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്യാന്‍ ഞാന്‍ ഏററവും ഇഷ്ടപ്പെടുന്നു. കാരണം അതിന്‍റെ മഹത്ത്വത്തില്‍ ധാരാളം തിരുവചനങ്ങള്‍ വന്നിട്ടുണ്ട് (കിതാബുല്‍ ഉമ്മ് 1/208).

ഇമാം ശാഫിഈ(റ) പറയുന്നു: ജുമുഅ ദിവസം രാത്രിയും പകലും ഖുര്‍ആനും സ്വലാതും ദുആകളും അധികരിപ്പിക്കലും സുന്നത്താണ്. സൂറത്തുല്‍ കഹ്ഫ് അധികരിപ്പിക്കലും പ്രത്യേകം സുന്നത്താണ് (അദ്കാര്‍ 1/206).

പ്രമുഖ പണ്ഡിതന്‍ ഇബ്നു ഖുദാമ(റ) പറയുന്നു: ജുമുഅ ദിവസം സൂറത്തുല്‍ കഹ്ഫ് ഓതല്‍ സുന്നത്താണ്. കാരണം അതില്‍ ഹദീസ് വന്നിട്ടുണ്ട് (മുഗ്നി 2/207,208).

മഹാډാരായ പണ്ഡിതډാരും മദ്ഹബിന്‍റെ ഇമാമുമാരും അല്‍ കഹ്ഫ് പാരായണം നബി(സ)യുടെ ചര്യയില്‍ പെട്ടതാണെന്ന് വ്യക്തമാക്കുന്നു. അതിന് തെളിവായി അവര്‍ തിരുവചനങ്ങള്‍ ഉദ്ധരിക്കുന്നു. സൂറത്തുല്‍ കഹ്ഫ് പാരായണം ശീഈ വിഭാഗത്തിന്‍റെ പ്രവര്‍ത്തനമാണെന്ന് ഇപ്പോള്‍ പറയുന്ന മുജാഹിദുകളുടെ ആദ്യകാല നേതാക്കളും അല്‍ കഹ്ഫ് പാരായണം സുന്നത്താണെന്ന് സമ്മതിക്കുന്നവരായിരുന്നു. ഇബ്നു തൈമിയ്യയുടെ ഫത്വ കാണുക.

ചോദ്യം: ജുമുഅ ദിവസം അല്‍ കഹ്ഫ് ഓതുന്നതിന് വല്ല ഹദീസും തെളിവുണ്ടോ?

ഉത്തരം: അല്ലാഹുവിന്ന് സ്തുതി. മൊത്തത്തില്‍ ജുമുഅ ദിവസം അല്‍ കഹ്ഫ് പാരായണം ചെയ്യുന്നതില്‍ ഏറെ ഹദീസുകള്‍ വന്നിട്ടുണ്ട് (ഫതാവാ ഇബ്നു തൈമിയ്യ 23/110).

ഇബ്നു ഖയ്യിം പറയുന്നു: ‘നബി(സ്വ) പറയുന്നു: ആരെങ്കിലും വെള്ളിയാഴ്ച സൂറത്തുല്‍ കഹ്ഫ് ഓതിയാല്‍ അവന്‍റെ കാലടി മുതല്‍ ആകാശത്തോളം ഒരു പ്രകാശം ജ്വലിച്ച് പൊങ്ങുകയും അതുവഴി ഖിയാമത്ത് നാളില്‍ അവന് പ്രകാശം സിദ്ധിക്കുകയും രണ്ട് ജുമുഅയുടെ ഇടയിലുള്ള ദോഷങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്യും’ (സാദുല്‍ മആദ് 1/289)

മുജാഹിദ് നേതാവ് പികെ മൂസമൗലവി എഴുതുന്നു: മേല്‍ വിവരണത്തില്‍ നിന്നും ഗ്രാഹ്യമാകുന്ന സംഗതികള്‍ക്ക് പുറമെ വെള്ളിയാഴ്ച ദിവസത്തിന് ചില പ്രധാനപ്പെട്ട പ്രത്യേകതകള്‍ കൂടിയുണ്ട്. ഒന്ന്: ആ ദിവസത്തില്‍ രാത്രിയും പകലും നബി(സ്വ)യുടെ മേല്‍ സ്വലാത്ത് അധികമായി ചൊല്ലാന്‍ തിരുമേനി കല്‍പ്പിച്ചിരിക്കുന്നു. രണ്ട്: വെള്ളിയാഴ്ച സൂറത്തുല്‍ കഹ്ഫ് ഓതാന്‍ നബി(സ്വ) ആജ്ഞാപിച്ചിട്ടുണ്ട്. ആരെങ്കിലും സൂറത്തുല്‍കഹ്ഫ് ഓതിയാല്‍ അവന്‍റെ കാലടിമുതല്‍ ആകാശത്തോളം വരെ ഒരു പ്രകാശം ജ്വലിച്ച് പൊന്തുകയും രണ്ട് ജുമുഅയുടെ ഇടയിലുള്ള ദോഷങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്യും എന്ന് തിരുമേനി(സ്വ) പ്രഖ്യാപിച്ചതായി അബൂ സഈദ് (റ) രിവായത്ത് ചെയ്തിട്ടുണ്ട് (പ്രവാചക ചര്യകള്‍ പേ: 98,99).

ചുരുക്കത്തില്‍ വളരെയധികം മഹത്ത്വങ്ങള്‍ ലഭിക്കുന്നതാണ് അല്‍കഹ്ഫ് പാരായണം. ഇത് പ്രമുഖ പണ്ഡിതരൊക്കെയും ഹദീസുകള്‍ ഉദ്ധരിച്ച് സമര്‍ത്ഥിക്കുന്നു. എന്നാല്‍ പില്‍ക്കാല വഹാബികള്‍ ഇതിനെതിരില്‍ രംഗത്ത് വന്നു. ശീഈ വിശ്വാസമെന്ന് പറഞ്ഞ് ഇതിനെ പുറംതള്ളാന്‍ ശ്രമിക്കുകയും ചെയ്തു. ഇബ്നുതൈമിയ്യ പറഞ്ഞതുപോലെ ഫുഖഹാക്കള്‍ അല്‍കഹ്ഫ് പാരായണം സുന്നത്താണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്ലിം ലോകം ഒന്നിച്ച് അംഗീകരിക്കുന്നതാണിത്. ഇവരൊക്കെയും ശിയാക്കളാണെന്നാണോ മുജാഹിദുകാര്‍ പറയുന്നത്? അതിനര്‍ത്ഥം സ്വന്തം നേതാക്കളും ശിയാഇസം പ്രചരിപ്പിക്കുകയായിരുവെന്നാണ്!

സമസ്ത പ്രമേയങ്ങൾ 2


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0📖🎤




ആദര്‍ശവിരുദ്ധപ്രസ്ഥാനങ്ങള്‍ക്കെതിരെ സമസ്ത● 0 COMMENTS
Samastha
1930 മാര്‍ച്ച് 16-ന് മണ്ണാര്‍ക്കാട് സമ്മേളനത്തില്‍ വെച്ച് അക്കാലത്തെ വ്യാജ ത്വരീഖത്തുകളായ ചേറൂര്‍, കൊണ്ടോട്ടി കൈകള്‍ക്കെതിരെ സമസ്ത കൈക്കൊണ്ട തീരുമാനം കഴിഞ്ഞ ലക്കത്തില്‍ വിവരിച്ചുവല്ലോ. എന്നാല്‍ 1933 മാര്‍ച്ച് 5-ന് ഫറോക്കില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത പുത്തന്‍വീട്ടില്‍ ത്വരീഖത്ത് സംബന്ധിച്ച് തീരുമാനം കൈകൊള്ളുന്നത്. പുത്തന്‍വീട്ടുകാര്‍ എന്ന് സ്വദേശികള്‍ വിളിക്കുന്ന കൊരൂര്‍ ത്വരീഖത്തിനെ കുറിച്ച് ഫറോക്ക് സമ്മേളനത്തില്‍ 14-ാം നമ്പര്‍ പ്രമേയമാണ് തീരുമാനമെടുത്തത്. പ്രമേയം അവതരിപ്പിച്ചത് കൊയപ്പ കുഞ്ഞായിന്‍ മുസ്‌ലിയാരും അനുവാദകന്‍ പികെ മുഹമ്മദ് മീറാന്‍ സാഹിബുമാണ്.

കൊരൂര്‍ ത്വരീഖത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മടവൂര്‍ പഞ്ചായത്തിലെ ആരാമ്പ്രത്ത് ഒരു ഉലമാ സമ്മേളനം കൂടിയ കാര്യം എംഎ ഉസ്താദ് സമസ്തയുടെ ചരിത്രം എന്ന പുസ്തകത്തില്‍ പറയുന്നുമുണ്ട്.

നൂരിഷാ ത്വരീഖത്ത്

ഹൈദരാബാദുകാരനായ നൂരിഷാ എന്നയാളെ ബി കുട്ടിഹസന്‍ ഹാജിയാണ് കേരള മുസ്‌ലിംകള്‍ക്ക് പരിചയപ്പെടുത്തിയത്. തലശ്ശേരി സൈദാര്‍പള്ളിക്ക് സമീപം ചേര്‍ന്ന ഒരു ത്വരീഖത്ത് സമ്മേളനത്തിലാണ് നൂരിഷ ആദ്യമായി കേരളത്തില്‍ സംബന്ധിച്ചത്. പ്രസ്തുത സമ്മേളനത്തിലേക്ക് മൗലാനാ ഖുതുബിയെ ക്ഷണിക്കാന്‍ പോയത് കെഎം മാത്തോട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ഖുതുബിയെ ക്ഷണിക്കാന്‍ ചെന്ന എകെ കുഞ്ഞറമുട്ടി മുസ്‌ലിയാരോടും കെകെ അബ്ദുല്ല മുസ്‌ലിയാരോടും അദ്ദേഹം ചോദിച്ചത്, ‘എന്താണെടാ ഇത്, ത്വരീഖത്ത് സമ്മേളനമോ? ദീനുല്‍ ഇസ്ലാമില്‍ ത്വരീഖത്ത് സമ്മേളനം നടത്തി പ്രചാരണം ചെയ്യാനുള്ളതാണോ? ത്വരീഖത്ത് ഒരു കച്ചവടമാണെന്നാണോ നിങ്ങള്‍ മനസ്സിലാക്കിയത്’ എന്നാണ്. മഹാന്‍റെ ദീര്‍ഘദൃഷ്ടി പിന്നീട് പുലര്‍ന്നു.

ആത്മീയ നേതാവായി അവരോധിച്ചിരുന്ന നൂരിഷയില്‍ നിന്നു സുന്നത്ത് ജമാഅത്തിന് വിരുദ്ധമായ പലതും പില്‍ക്കാലത്ത് ദൃശ്യമായപ്പോള്‍ പ്രസ്തുത ത്വരീഖത്തിനെതിരെ സമസ്തക്ക് തീരുമാനമെടുക്കേണ്ടി വന്നു. 16.12.1974-ന് ചേര്‍ന്ന സമസ്ത മുശാവറ നൂരിഷക്കെതിരെ പ്രമേയം പാസ്സാക്കി. പൊട്യാറ, മാമ്പുഴ എന്നീ സ്ഥലങ്ങളില്‍ നിന്നു വന്ന ചോദ്യത്തിന്‍റെ അടിസ്ഥാനത്തില്‍ നൂരിഷാ ത്വരീഖത്തിന്‍റെ പ്രസിദ്ധീകരണങ്ങളും രേഖകളും പരിശോധിച്ചാണ് തീരുമാനം കൈക്കൊണ്ടത്. ഈ പ്രസ്ഥാനവുമായി അകന്നുനില്‍ക്കാന്‍ സമസ്ത ആഹ്വാനം ചെയ്തു. പ്രസ്തുത തീരുമാനം ലംഘിച്ച ബി കുട്ടിഹസന്‍ ഹാജിയെ സമസ്തയുടെ കീഴ്ഘടകങ്ങളില്‍ നിന്നു മാറ്റിനിര്‍ത്തുകയുമുണ്ടായി.

21.04.1974-ന് ചേര്‍ന്ന മുശാവറ തീരുമാനം കാണുക: ‘ഒന്ന്: ബി കുട്ടിഹസന്‍ ഹാജിയെ സമസ്തയുടെ എല്ലാ കീഴ്ഘടകങ്ങളില്‍ നിന്നും നീക്കം ചെയ്യേണ്ടതാണെന്ന പാലക്കാട് ജില്ലാ ഘടകത്തിന്‍റെ പ്രമേയം അംഗീകരിച്ചു’ (60-ാം വാര്‍ഷിക സ്മരണിക, പേ 64).

നൂരിഷയുമായി സ്വലഫുസ്വാലിഹീങ്ങളുടെ കിതാബ് വെച്ച് സംസാരിക്കാന്‍ സമസ്ത ഒരുക്കമാണെന്ന് അറിയിച്ചിരുന്നു. അതിനുവേണ്ടി ശൈഖുനാ കാന്തപുരം ഉള്‍ക്കൊള്ളുന്ന ഒരു സമിതി രൂപീകരിച്ചുവെങ്കിലും  നൂരിഷക്കാരുടെ ഒഴിഞ്ഞുമാറ്റം കാരണം ആ ചര്‍ച്ച നടന്നില്ല.

എന്നാല്‍ നൂരിഷ ത്വരീഖത്തില്‍ സമസ്ത പറയുന്നത് പോലുള്ള തകരാറുകളൊന്നുമില്ല എന്ന് സ്വദഖതുല്ല മുസ്‌ലിയാര്‍ പറഞ്ഞതായി അദ്ദേഹത്തിന്‍റെ സംഘടനാ നേതാക്കളും ശിഷ്യന്മാരെന്നവകാശപ്പെടുന്നവരും പ്രചരിപ്പിക്കാറുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ക്ക് മുമ്പുതന്നെ മുന്‍കാല സമസ്ത നേതാക്കള്‍ മറുപടി നല്‍കിയിട്ടുണ്ട്. കെഎം മാത്തോട്ടം അദ്ദേഹത്തിന്‍റെ ‘തേരുതെളിച്ച നേതാക്കള്‍’ എന്ന കൃതിയില്‍ അക്കാര്യം പറഞ്ഞിട്ടുണ്ട്. ‘പണ്ഡിതന്മാരില്‍ പലരും നൂരിഷയുമായി ബൈഅത്ത് ചെയ്തപ്പോള്‍ അതില്‍നിന്നു മാറിനിന്ന മഹാപണ്ഡിതനാണ് കെകെ സ്വദഖതുല്ല മുസ്‌ലിയാര്‍.’

ഇപ്രകാരം തന്നെ ശംസിയ്യ മുതല്‍ ഫോറിന്‍ ത്വരീഖത്ത് വരെ സമസ്ത വിശകലനം ചെയ്യുകയും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തവയാണ്.

എംഇഎസ്

കേരളത്തിലെ പ്രഥമ ബിദഈ സംഘടനയായ കേരള മുസ്‌ലിം ഐക്യസംഘത്തിന്‍റെ മുഖ്യ സംഘാടകനായിരുന്ന കൊടുങ്ങല്ലൂര്‍ ഏറിയാട് മണപ്പാട് കുഞ്ഞഹമ്മദ് ഹാജിയുടെ പിന്‍തലമുറക്കാരനായ ഒരു ഡോക്ടറാണ് എംഇഎസ് എന്ന സംഘടന രൂപീകരിച്ചത്. മലബാറിലെ സാമുദായിക രാഷ്ട്രീയ നേതാവു കൂടിയായിരുന്ന ബാഫഖി തങ്ങള്‍ പോലും വിദ്യാഭ്യാസ പ്രവര്‍ത്തനം എന്ന നിലയില്‍ തുടക്കത്തില്‍ അതിനോട് സഹകരിച്ചു പ്രവര്‍ത്തിച്ചു. എന്നാല്‍ ഇസ്ലാമിന്‍റെ കടയ്ക്ക് കത്തിവെക്കുന്ന പ്രവണത എംഇഎസിന്‍റെ ഭാഗത്തു നിന്നുണ്ടായപ്പോള്‍ പണ്ഡിതന്മാര്‍ മൗനികളായില്ല. അവരെക്കുറിച്ച് സമസ്ത ബഹുജനങ്ങളെ തെര്യപ്പെടുത്തി. 1970 ഒക്ടോബര്‍ 27-ന് ചേര്‍ന്ന മുശാവറയില്‍ എംഇഎസ്സിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി.

‘എംഇഎസ് ജേര്‍ണല്‍’ എന്ന അവരുടെ മാസിക പ്രസിദ്ധീകരിച്ച ലേഖനമാണ് നടപടിയെടുക്കാന്‍ ഹേതുവായത്. വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണത്തെക്കുറിച്ച് അതില്‍ വന്ന പരാമര്‍ശം ഇസ്ലാമിനെ പറ്റി മറ്റു മതക്കാര്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ കാരണമാവുന്നതായിരുന്നു.

അല്ലാഹുവിന്‍റെ വചനങ്ങളായ വിശുദ്ധ ഖുര്‍ആന്‍ വെറും മനുഷ്യവചനങ്ങളാണെന്ന് വരുത്തിത്തീര്‍ക്കുന്ന എംഇഎസിന്‍റെ ഇത്തരം പ്രസിദ്ധീകരണങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് മുസ്‌ലിംകള്‍ ബോധവാന്മാരാവണമെന്നും അര്‍ഹിക്കുന്ന വിധത്തില്‍ എംഇഎസിനോട് പെരുമാറണമെന്നും ഉത്ബോധിപ്പിക്കുന്നതോടൊപ്പം എംഇഎസിന്‍റെ ഇത്തരം അനിസ്ലാമിക വിശ്വാസ പ്രമാണങ്ങളില്‍ മുസ്‌ലിംകള്‍ അകപ്പെടരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഇന്നു ചേര്‍ന്ന യോഗം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.’

പ്രസ്തുത തീരുമാനത്തോടെ ബാഫഖി തങ്ങളും അദ്ദേഹം നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയും ബന്ധം വേര്‍പ്പെടുത്തി. എന്നാല്‍ ബാഫഖി തങ്ങളുടെ മരണശേഷം 1975-ല്‍ സമസ്ത കര്‍ക്കശമായി വീണ്ടും മുന്നറിയിപ്പ് നല്‍കേണ്ടിവന്നു. 6.3.75-നായിരുന്നു അത്:

‘ബഹു സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ കാലത്ത് മാറ്റി നിര്‍ത്തപ്പെട്ടിരുന്നതും മാനാഞ്ചിറ മൈതാനിയില്‍ അന്യ പുരുഷന്മാരുടെ മുന്നില്‍ അര്‍ധനഗ്നകളായി സ്ത്രീകളെ പ്രദര്‍ശിപ്പിക്കുകയും അതിന് ഇസ്ലാമിക വര്‍ണന നല്‍കുകയും ചെയ്യുക തുടങ്ങിയ അനിസ്ലാമിക പ്രവര്‍ത്തനങ്ങള്‍ വഴി ഇസ്ലാമിനെ നശിപ്പിക്കുന്ന വഴിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന എംഇഎസുമായി സഹകരിക്കരുതെന്ന് മുസ്‌ലിം ലീഗ് നേതാക്കളോട് പ്രത്യേകമായും മുസ്‌ലിം ബഹുജനങ്ങളോട് പൊതുവെയും ഈ യോഗം അഭ്യര്‍ത്ഥിക്കുന്നു.’

ഇതേ മുശാവറയില്‍ തന്നെയാണ് (27.10.1970) മൗലവി ചേകനൂരിന്‍റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഇസ്ലാം ആന്‍റ് മോഡേണ്‍ എയ്ജ് സൊസൈറ്റിയെക്കുറിച്ച് തീരുമാനം കൈക്കൊണ്ടത്:

‘ഈ ആശയങ്ങളില്‍ നിന്ന് ഒരുപടി മുന്നോട്ടുപോയ ഇസ്ലാം ആന്‍റ് മേഡേണ്‍ എയ്ജ് സൊസൈറ്റിയുടെ ഉദ്ഘാടന യോഗത്തിലെ പ്രസംഗങ്ങളുടെ അടിസ്ഥാനത്തില്‍ അതിന്‍റെ ആശയാദര്‍ശങ്ങള്‍ തനി അനിസ്ലാമികവും ഇസ്ലാമിന്‍റെ നാരായവേരിന് കത്തിവെക്കുന്നതാണെന്നും ബോധ്യമാകയാല്‍ പ്രസ്തുത സൊസൈറ്റിയെ സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കണമെന്ന് മുസ്‌ലിം സുഹൃത്തുക്കളോട് സമസ്തയുടെ ഈ യോഗം അഭ്യര്‍ത്ഥിക്കുന്നു.’ സമസ്തയുടെ ശക്തമായ ചെറുത്ത്നില്‍പ് കാരണം പ്രസ്തുത സൊസൈറ്റി നാമാവശേഷമായി.

വിദ്യാഭ്യാസ ബോര്‍ഡ്

കേരളത്തിലെ മത വിദ്യാഭ്യാസ ശൈലിയായിരുന്ന ഓത്തുപള്ളിക്ക് മാറ്റം വന്നത് 1951-ല്‍ വടകര സമ്മേളനത്തോടനുബന്ധിച്ച് രൂപീകൃതമായ വിദ്യാഭ്യാസ ബോര്‍ഡിന്‍റെ രംഗപ്രവേശനത്തോടെയാണ്. സമസ്തയുടെ മുന്‍പ്രസിഡന്‍റായ മര്‍ഹൂം എംഎ ഉസ്താദ് അല്‍ബയാന്‍ രണ്ടാം പുസ്തകം ആറാം ലക്കത്തില്‍ ‘മതവിദ്യാഭ്യാസം’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനവും പ്രസ്തുത സമ്മേളനത്തില്‍ മൗലാനാ അവതരിപ്പിച്ച പ്രമേയവുമാണ് ഇത്തരമൊരു ബോര്‍ഡ് ചര്‍ച്ചയാവാന്‍ ഹേതുകം.

1951 മാര്‍ച്ച് 24-ന് ചേര്‍ന്ന യോഗത്തില്‍ പറവണ്ണ കെപിഎ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ കണ്‍വീനറായി ഒരു സമിതി രൂപീകരിച്ചു. ഇത്തരം മേഖലയില്‍ പരിചയസമ്പന്നനായ പറവണ്ണക്കൊപ്പം എംഎ ഉസ്താദും അതിലുണ്ടായിരുന്നു.

1951 സപ്തംബര്‍ 17-ന് വാളക്കുളത്ത് വിപുലമായ ഒരു പ്രതിനിധി സമ്മേളനം ചേര്‍ന്നു. 37 അംഗങ്ങളാണ് അന്നത്തെ യോഗത്തില്‍ സംബന്ധിച്ചത്. അവരില്‍ എംഎ ഉസ്താദാണ് അവസാനം വഫാതായത്.

ദര്‍സ്-മദ്റസകള്‍ അഭിവൃദ്ധിപ്പെടുത്തുകയും ഇല്ലാത്ത സ്ഥലങ്ങളില്‍ സ്ഥാപിക്കുകയും ചെയ്യുക, സ്ഥാപനങ്ങള്‍ക്ക് ഐക്യരൂപം നല്‍കുക, ആവശ്യമായ പാഠ്യപദ്ധതിയും പുസ്തകങ്ങളും തയ്യാറാക്കുക, അധ്യാപകര്‍ക്ക് ട്രെയ്നിംഗ് നല്‍കുക, മദ്റസകള്‍ ബോര്‍ഡിന്‍റെ കീഴില്‍ അംഗീകരിപ്പിക്കുക, മദ്റസ വിസിറ്റ് ചെയ്യുക എന്നീ തീരുമാനങ്ങളാണ് പ്രഥമ യോഗത്തില്‍ കൈക്കൊണ്ടത്.

നേര്‍ച്ചയിലെ അനാചാരം

1951-ലെ വടകര സമ്മേളനത്തിലെ രണ്ടാം പ്രമേയം നേര്‍ച്ചയിലെ അനാചാരത്തെ കുറിച്ചായിരുന്നു: ‘മഹാത്മാക്കളുടെ പേരില്‍ കഴിച്ചുവരാറുള്ള നേര്‍ച്ചകളിലും മറ്റും നടന്നുവരുന്നതും അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തില്‍ പെട്ട ഉലമാഇന്‍റെ ദൃഷ്ടിയില്‍ വിരോധിക്കപ്പെട്ടതുമായ എല്ലാ അനാചാരങ്ങളെയും നിറുത്തല്‍ ചെയ്തു തല്‍ സ്ഥാനങ്ങളില്‍ സുന്നത്തായ ആചാരങ്ങള്‍ മാത്രം നടപ്പില്‍ വരുത്താന്‍ തീരുമാനിക്കുകയും ഉപദേശിക്കുകയും ചെയ്തു.’

പണ്ഡിതന്മാരുടെ അറിവോ സമ്മതമോ ഇല്ലാതെയും മഹല്ല് കമ്മിറ്റികളുടെ പങ്കാളിത്തമില്ലാതെയും കേരളത്തിലെ ചില സ്ഥലങ്ങളില്‍ നേര്‍ച്ച എന്ന പേരില്‍ നടക്കുന്ന കൂത്താട്ടമാണ് ഇത്തരം പ്രമേയം അംഗീകരിക്കാന്‍ സമസ്തയെ പ്രേരിപ്പിച്ചത്. ഇതിന്‍റെയൊന്നും സത്യാവസ്ഥ മനസ്സിലാക്കാതെ നേര്‍ച്ചയുടെ പേരില്‍ സമസ്തയെ കുതിരകേറുന്ന അല്‍പജ്ഞര്‍ ഇന്നുമുണ്ട്.

ഖാദിയാനികള്‍ക്കെതിരെ

1933 മാര്‍ച്ച് 5-ന് ഫറോക്കില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അവതരിപ്പിച്ച നാലാം പ്രമേയം ഖാദിയാനികളെക്കുറിച്ചാണ്. ‘പഞ്ചാബിലെ മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയെ നബിയെന്നും റസൂലെന്നും വിശ്വസിച്ച് അദ്ദേഹം സ്ഥാപിച്ച നവീന മതമായ അഹ്മദിയ്യത്തില്‍ ബൈഅത്ത് ചെയ്തു ചേരുകയും, അവരില്‍ ചേരാതെയും മീര്‍സയുടെ ദഅ്വത്തില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന സര്‍വ മുസ്‌ലിംകളെയും കാഫിറാക്കി തള്ളി, മുസ്‌ലിംകളുടെ ജുമുഅ നിസ്കാരം, ഇമാമും ജമാഅത്തുമായുള്ള നിസ്കാരം മുതലായതുകളില്‍ പങ്കെടുക്കാതെ മുസ്‌ലിംകളില്‍ നിന്നു വിശ്വാസപരമായും പ്രവൃത്തിപരമായും ഭിന്നിച്ച് ഒരു പ്രത്യേക മതസ്ഥരായി കഴിഞ്ഞുകൂടുകയും ചെയ്യുന്ന അഹ്മദിയാക്കളെന്നും ഖാദിയാനികളെന്നും അറിയപ്പെടുന്നവരെ, അവര്‍ മുസ്‌ലിംകളല്ലെന്ന കാരണത്താല്‍ 1931 ആഗസ്ത് 22,23 തിയ്യതികളില്‍ തലശ്ശേരിയില്‍ വെച്ച് കൂടിയ കേരള മുസ്‌ലിം കോണ്‍ഫറന്‍സില്‍ പ്രവേശനം നിരോധിച്ചതിന് കേരള മുസ്‌ലിം മജ്ലിസ് പ്രവര്‍ത്തകന്മാരുടെ ഉചിതവും ഇസ്ലാമികവുമായ പ്രവൃത്തിയെ ഈ യോഗം അഭിനന്ദിക്കുകയും ഇന്ത്യയില്‍ പല സ്ഥലത്തും കണ്ണൂരിലും ഖാദിയാനികളെ സമുദായ ബഹിഷ്കരണം ചെയ്തു. കോടതികളില്‍ നിന്നു ഖാദിയാനികളെന്നും അഹ്മദിയാക്കളെന്നുമുള്ള പേരിനാല്‍ അറിയപ്പെടുന്നവര്‍ മുസ്‌ലിംകളില്‍ പെട്ടവരല്ലെന്നവിധിയുണ്ടായിട്ടുള്ളതും കേരള മുസ്‌ലിംകളെ ഈ യോഗം അനുസ്മരിപ്പിക്കുകയും ഖാദിയാനികള്‍ അവരുടെ പിഴച്ച വിശ്വാസം മൂലവും ആചാരം മൂലവും ഇസ്ലാമില്‍ പെട്ടവരല്ലെന്ന് ശറഇന്‍റെ അഹ്കാമുകളെ കൊണ്ട് സ്ഥിരീകരിക്കപ്പെട്ടിരിക്കയാല്‍ അവരെ സമുദായ ബഹിഷ്കരണം ചെയ്യേണ്ടതും അവര്‍ക്ക് പെണ്ണ് കൊടുക്കുകയോ മുസ്‌ലിംകളുടെ ശ്മശാനത്തില്‍ അവരുടെ മയ്യിത്ത് മറവ് ചെയ്യുകയോ മുസ്‌ലിം പള്ളികളില്‍ അവരെ കയറ്റുകയോ ചെയ്യാന്‍ പാടില്ലെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഈ യോഗം തീര്‍ച്ചപ്പെടുത്തുകയും അതാതു ദേശത്തെ ഖാളിമാര്‍ ഈ തീര്‍പ്പിനെ മഹല്ലുകളില്‍ നിയമാനുസരണം നടപ്പില്‍ വരുത്തണമെന്നു ഈ യോഗം കേരളത്തിലെ ഖാളിമാരോട് അപേക്ഷിക്കുകയും ചെയ്യുന്നു. അവതാരകന്‍: പാലോട്ട് മൂസക്കുട്ടി ഹാജി കണ്ണൂര്‍, അനുവാദകന്‍: മൗലവി എപി അഹ്മദ്കുട്ടി സാഹിബ് പാങ്ങ്.’

ഖാദിയാനികള്‍ ഇസ്ലാമിനു പുറത്താണെന്ന് തീരുമാനം പറഞ്ഞ ലോകത്തെ ആദ്യത്തെ മതസംഘടന സമസ്തയാണ്. പിന്നീട് പാകിസ്താന്‍ ഗവണ്‍മെന്‍റും അവര്‍ക്കെതിരെ തീരുമാനമെടുക്കുകകയുണ്ടായി. കേരളത്തിലെ ബിദഈ പ്രസ്ഥാനങ്ങളായ മുജാഹിദുകളും മൗദൂദികളും ഏറെ കാലം കഴിഞ്ഞ് സമസ്തയുടെ ലൈനിലേക്കു വന്നു. എന്നാല്‍ മലപ്പുറം ജില്ലയിലെ മുത്തനൂരില്‍ മരിച്ച ഒരു ഖാദിയാനി മൊല്ലയുടെ വിഷയത്തില്‍ പ്രസ്തുത രണ്ടു പ്രസ്ഥാനക്കാരും സമസ്തയെയും അഹ്ലുസ്സുന്നയെയും കരിവാരിത്തേക്കാനാണ് ശ്രമിച്ചത് (മുജാഹിദ് സമ്മേളന സുവനീര്‍ 1982, പ്രബോധനം സ്പെഷ്യല്‍ ലക്കം 1998 കാണുക).

എസ് വൈ എസ് രൂപീകരണ പ്രമേയം

1945 മെയ് 27-ന് കാര്യവട്ടത്ത് ചേര്‍ന്ന സമ്മേളനത്തില്‍ പാറോല്‍ ഹുസൈന്‍ സാഹിബും റഷീദുദ്ദീന്‍ മൂസ മുസ്‌ലിയാരും അവതരിപ്പിച്ച പ്രമേയത്തിലാണ് എസ് വൈ എസ് രൂപീകരണത്തെ കുറിച്ച് ആദ്യ ചര്‍ച്ച വരുന്നത്. പ്രസ്തുത സമ്മേളനത്തിലെ രണ്ടാം പ്രമേയമായിരുന്നു അത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടനാ പ്രവര്‍ത്തനം വിപുലമാക്കാനായി ഇശാഅത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ഒരു ആമില സംഘം (ഈ സംഘാംഗങ്ങള്‍ ആലിമുകളാവണമെന്നില്ല. ശരിയായ സുന്നികള്‍ ആയാല്‍ മതി.) രൂപീകരിക്കണമെന്ന് ഈ യോഗം തീരുമാനിക്കുന്നു.

പ്രസ്തുത പ്രമേയത്തിന്‍റെ വെളിച്ചത്തില്‍ 1954 ഏപ്രില്‍ 25-ന് താനൂരില്‍ നടന്ന സമസ്ത 20-ാം വാര്‍ഷിക സമ്മേളനത്തില്‍ പറവണ്ണയുടെയും പതിയുടെയും പ്രസംഗങ്ങളാണ് അതേ സമ്മേളനത്തില്‍ തന്നെ യുവജനസംഘം എന്ന ബഹുജന സംഘത്തിന് അടിത്തറ പാകിയത്. കോഴിക്കോട് അന്‍സാറുല്‍ മുസ്‌ലിമീന്‍ ഓഫീസില്‍ വെച്ചാണ് ഇത് രൂപീകരിച്ചത്. ബി കുട്ടി ഹസന്‍ ഹാജി പ്രസിഡന്‍റും കെഎം മാത്തോട്ടം ജനറല്‍ സെക്രട്ടറിയുമായി. 1961-ലെ കക്കാട് സമ്മേളനത്തില്‍ വെച്ച് സമസ്തയുടെ കീഴ്ഘടകമായി പ്രഖ്യാപനമുണ്ടായി.

സമ്മേളനം മുടക്കികള്‍ക്കെതിരെ

1933 മാര്‍ച്ച് 5-ന് ഫറോക്കില്‍ നടന്ന സമസ്ത സമ്മേളനം മുടക്കാന്‍ വഹാബി നേതാക്കള്‍ അയച്ച വക്കീല്‍ നോട്ടീസിന്‍റെ പശ്ചാത്തലത്തില്‍ പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാരും പി കുഞ്ഞിമൊയ്തു മൗലവിയും അവതരിപ്പിച്ച പ്രമേയം ശ്രദ്ധേയമാണ്. 1926-ല്‍ രൂപീകരിച്ച് സമ്മേളനം നടത്തിവന്ന സംഘത്തെ ഒരു വക്കീല്‍ നോട്ടീസിലൂടെ ഭയപ്പെടുത്താനും തളര്‍ത്താനുമാണ് വഹാബികള്‍ ശ്രമിച്ചത്. മുജാഹിദ് നേതാവായ എന്‍ മമ്മു മൗലവി പറഞ്ഞത് പ്രകാരം കോഴിക്കോട്ടെ അഡ്വ. കെകെ പോക്കരാണ് പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ക്ക് നോട്ടീസ് അയച്ചത്. സമ്മേളനം നടക്കുകയാണെങ്കില്‍ സിവിലും ക്രിമിനലുമായ നടപടികള്‍ എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമ്മേളനം നിര്‍ത്തിവെക്കാന്‍ പറയാന്‍ കേരള ജംഇയ്യത്തുല്‍ ഉലമക്ക് എന്തു അധികാരമാണുള്ളത് എന്നു മറുപടി കൊടുത്തപ്പോള്‍ മുജാഹിദ് മൗലവിമാരും വക്കീലും മാളത്തിലേക്ക് വലിഞ്ഞു.

1926-ല്‍ സ്ഥാപിച്ച് ഇതേവരെ ക്രമപ്രകാരം നടത്തിവരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആറാമത്തെ വാര്‍ഷിക യോഗം ഫറോക്കില്‍ വെച്ച് ഈ മാര്‍ച്ച് 5-ാം തിയ്യതി (1933) നടത്തുവാന്‍ മുന്‍കൂട്ടി വേണ്ടുന്ന ഒരുക്കങ്ങള്‍ ചെയ്യുകയും ഫെബ്രുവരി 20-ന് നോട്ടീസ് പ്രസിദ്ധപ്പെടുത്തുകയും ചെയ്തതിന് ശേഷം ഫെബ്രുവരി 25-ന് ഈ സംഘത്തിന്‍റെ സ്ഥിതിക്കും പ്രവര്‍ത്തികള്‍ക്കും വിഘ്നം വരുത്തുവാനും മറ്റും എന്‍ മമ്മു മൗലവിയും കൂട്ടുകാരും ചെയ്തിട്ടുള്ള ശ്രമങ്ങളെ ഈ യോഗം വെറുക്കുകയും മേപ്പടി മമ്മു മൗലവിക്ക് വേണ്ടി അഡ്വ. കെകെ പോക്കര്‍ അവര്‍കള്‍ മാര്‍ച്ച് ഒന്നിന് ശിഹാബുദ്ദീന്‍ അബുസ്സആദാത്ത് അഹ്മദ് കോയ മൗലവി അവര്‍കള്‍ക്കയച്ച റജിസ്റ്റര്‍ നോട്ടീസില്‍ ഈ യോഗം പ്രതിഷേധിക്കുകയും ഈ സംഗതിയില്‍ നിയമാനുസൃതം വേണ്ടത് പ്രവര്‍ത്തിക്കുവാന്‍ താഴെ പറയുന്ന കമ്മറ്റിയെ തെരഞ്ഞെടുത്ത് അധികാരപ്പെടുത്തുകയും ചെയ്യുന്നു. അവതാരകന്‍: പി കുഞ്ഞിമൊയ്തു മൗലവി (വാഴക്കാട് ദാറുല്‍ ഉലൂം മദ്റസ, സെക്രട്ടറി). അനുവാദകന്‍ എപി അഹ്മദ്കുട്ടി മൗലവി (താനൂര്‍ ഇസ്ലാഹുല്‍ ഉലൂം മദ്റസ, പ്രിന്‍സിപ്പല്‍ & മാനേജര്‍). ഫറോക്ക് സമ്മേളനത്തിലെ ഒന്നാം നമ്പര്‍ പ്രമേയമാണിത്.

മുസ്‌ലിം ലീഗ് 1975-ല്‍ രണ്ടായി പിരിഞ്ഞതിന്‍റെ അലയൊലികള്‍ സമസ്തയുടെ കീഴ്ഘടകങ്ങളെയും സ്ഥാപനങ്ങളെയും ബാധിച്ചു. സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു പ്രസ്തുത സ്ഥാപനത്തിന്‍റെ മുഖ്യ ശില്‍പിയും സമസ്തയുടെ ജനറല്‍ സെക്രട്ടറിയുമായ ശംസുല്‍ ഉലമ ഇകെ അബൂബക്കര്‍ മുസ്‌ലിയാരെ പുറത്താക്കുകയുമുണ്ടായി. ഇതു സംബന്ധിച്ച് സമസ്ത മുശാവറ ചേരുകയും കോളേജ് കമ്മിറ്റിയെ ചില കാര്യങ്ങള്‍ ധരിപ്പിക്കാന്‍ തീരുമാനിക്കുകയുമുണ്ടായി. അത് ഒരു പ്രമേയ രൂപത്തിലായിരുന്നു. സമസ്ത മുശാവറയുടെ അറിവോ സമ്മതമോ ഇല്ലാതെ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഉസ്താദുമാരെ നിയമിക്കുകയോ പിരിച്ചുവിടുകയോ ചെയ്യരുത് എന്നായിരുന്നു പ്രമേയം. ഇത് കോളേജ് കമ്മിറ്റിയെ അറിയാന്‍ മുശാവറ അധികാരപ്പെടുത്തിയ ഉള്ളാള്‍ തങ്ങള്‍, എംഎ ഉസ്താദ്, കൊയ്യോട് മുഹ്യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ ജാമിഅ നൂരിയ്യ കോളേജ് കമ്മിറ്റി മീറ്റിംഗില്‍ സംബന്ധിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല.

1930-ന് (മണ്ണാര്‍ക്കാട്) മുതല്‍ 1985 (കോഴിക്കോട്) വരെ പത്ത് വാര്‍ഷിക സമ്മേളനങ്ങളിലായി അമ്പതിലേറെ പ്രമേയങ്ങളും നിരവധി തീരുമാനങ്ങളും സമസ്ത കൈക്കൊണ്ടിട്ടുണ്ട്. മുസ്‌ലിം സമുദായത്തിന്‍റെ ആധികാരിക ശബ്ദം എന്ന നിലയില്‍ നിരവധി പൊതു പ്രശ്നങ്ങളിലും സമസ്ത ഇടപെട്ടു.

1945 ആഗസ്ത് ഒന്നിന് ചേര്‍ന്ന യോഗത്തിന്‍റെ നാലാമത്തെ തീരുമാനം:

‘മിസ്റ്റര്‍ അബുല്‍ കലാം ആസാദ് ഫലസ്തീന്‍ ദിനത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രതിനിധി എന്ന് നിലയില്‍ മുസ്‌ലിംകളുടെ മദ്ഹബുകള്‍ ഒന്നാക്കിത്തീര്‍ക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ കാര്യം താന്‍ ഏറ്റെടുത്തിരിക്കുന്നുവെന്ന് പ്രസ്താവിച്ചതിനെതിരില്‍ പ്രതിഷേധം രേഖപ്പെടുത്തി.’

അഞ്ചാമത്തെ തീരുമാനം:

‘മതവിദ്യാഭ്യാസത്തില്‍ പരിഷ്കരണങ്ങള്‍ വരുത്താനും അതിന് പ്രത്യേക നിയമമുണ്ടാക്കി നടപ്പില്‍ വരുത്താനും എംഎല്‍എമാര്‍ ശ്രമിച്ചു വരുന്നതായി അറിഞ്ഞപ്പോള്‍ കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്‌ലിംകളുടെയും ആധികാരിക സംഘടനയായ സമസ്തയുടെ സഹകരണത്തോടെയല്ലാതെ മതവിദ്യാഭ്യാസ പരിഷ്കരണത്തിന് പുതിയ നിയമമുണ്ടാക്കരുതെന്ന് ഗവണ്‍മെന്‍റിനോട് അഭ്യര്‍ത്ഥിച്ചു.’

കോഴിക്കോട് ടൗണ്‍ഹാളില്‍ 1950 ഏപ്രില്‍ 29-ന് ചേര്‍ന്ന ആര്‍എസ്എസ് വിദ്യാര്‍ത്ഥി വിഭാഗത്തിന്‍റെ യോഗത്തില്‍ മുസ്‌ലിംകളെ അപമാനിക്കുന്നതും പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭയെ തെറ്റിദ്ധരിപ്പിക്കുന്നതുമായ കേളപ്പന്‍ നായരുടെ പ്രസ്താനക്കെതിരെ പ്രതിഷേധ പ്രമേയം പാസ്സാക്കി.

മിസ്റ്റര്‍ ദേവയുടെ സഹായത്തില്‍ വിരചിതമായതും മദ്രാസ് ഗവണ്‍മെന്‍റ് പാഠപുസ്തകമായി അംഗീകരിച്ചതുമായ സാമൂഹിക ശാസ്ത്രം ഒന്നാം പുസ്തകത്തില്‍ ഇസ്ലാം മതത്തെയും അന്ത്യപ്രവാചകനായ മുഹമ്മദ്(സ്വ)യെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളില്‍ അമര്‍ഷം രേഖപ്പെടുത്തുകയും പ്രസ്തുത ഭാഗം നീക്കം ചെയ്യാന്‍ ഉത്തരവാദപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.’

ശരീഅത്ത്, വിവാഹ പ്രായപരിധി, സിവില്‍കോഡ് തുടങ്ങിയ നിരവധി പ്രശ്നങ്ങളില്‍ സമസ്ത അതിന്‍റെതായ പങ്കുവഹിച്ചിട്ടുണ്ട്. മുസ്‌ലിം സമുദായത്തിന്‍റെ മതപരവും സാമൂഹികവുമായ നന്മ ലക്ഷ്യംവെച്ചുള്ളതായിരുന്നു. സമസ്തയുടെ നയങ്ങളും പ്രവര്‍ത്തനങ്ങളുമെന്ന് ചുരുക്കം.

(അവസാനിച്ചു)

പ്രമേയങ്ങള്‍-2/ആലിക്കുട്ടി സഖാഫി മടവൂര്‍

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...