Sunday, April 15, 2018

സമസ്തയുടെ പ്രമേയങ്ങള്‍

🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0📖

സമസ്തയുടെ പ്രമേയങ്ങള്‍● 0 COMMENTS

മുസ്‌ലിം കേരളത്തിന്റെ ആധികാരിക പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഒരു മാതൃകാ പ്രസ്ഥാനമെന്ന നിലയില്‍ അനിവാര്യമായ ചില പ്രമേയങ്ങള്‍ പാസാക്കുകയും തീരുമാനം കൈക്കൊണ്ട് ബഹുജനങ്ങളെ ഉല്‍ബുദ്ധരാക്കുകയും ചെയ്തിട്ടുണ്ട്. തര്‍ക്കുല്‍ മുവാലാത്ത് മുതല്‍ രാഷ്ട്രീയ തീരുമാനം വരെ അവയില്‍ പെടുന്നു. സ്വഹാബത്തിന്റെ കാലത്ത് ഇസ്‌ലാം പ്രചരിച്ച കേരളക്കരയില്‍ ഇസ്‌ലാമിന്റെ വിശ്വാസ ആചാരങ്ങള്‍ക്കെതിരെ പടവാളെടുത്ത മുജാഹിദുകളെ പിടിച്ചുകെട്ടാനാണല്ലോ സമസ്ത രൂപീകൃതമായത്. അതിനാല്‍ തന്നെ ബിദ്അത്തിനെ പ്രതിരോധിക്കുന്ന പ്രമേയങ്ങളും തീരുമാനങ്ങളും സമസ്തയുടെ ചരിത്രത്തിലെമ്പാടും കാണാം.

തര്‍ക്കുല്‍ മുവാലാത്ത്

1926 ജൂണ്‍ 26-ന് രൂപീകരിക്കുകയും 1934-ല്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത നിയമാവലി ഇങ്ങനെ ഉദ്ഘോഷിക്കുന്നു: “അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസത്തിനും ആചാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും പ്രചരണങ്ങളെയും നിയമാനുസരണം തടയുകയും അത്തരം അബദ്ധങ്ങളെക്കുറിച്ച് മുസ്‌ലിംകള്‍ക്ക് ബോധം ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുക.’

പ്രസ്തുത നയത്തിന്റെ അടിസ്ഥാനത്തില്‍ 1933 മാര്‍ച്ച് 5-ന് ഫറോക്കില്‍ ചേര്‍ന്ന ആറാം സമ്മേളനത്തില്‍ അവതരിപ്പിച്ച 15 പ്രമേയങ്ങളില്‍ വളരെ പ്രധാനപ്പെട്ടത് തര്‍ക്കുല്‍ മുവാലാതായിരുന്നു. അതിങ്ങനെ:

പ്രമേയം 8:കേരളത്തിലെ മുസ്‌ലിംകളില്‍ അനേക കൊല്ലമായി നിരാക്ഷേപമായി നടന്നുവന്നതും ഇപ്പോഴും നടത്തിവരുന്നതുമായ താഴെ വിവരിക്കുന്ന കാര്യങ്ങള്‍ അഹ്ലുസ്സുന്ന വല്‍ ജമാഅത്തിന്റെ ഉലമാക്കളില്‍ സ്ഥിരപ്പെട്ടതാണെന്നും ഇവ മതവിരുദ്ധങ്ങളാണെന്നോ ശിര്‍ക്കാണെന്നോ പറയുന്നവര്‍ സുന്നികള്‍ അല്ലെന്നും അവര്‍ ഖതീബ് സ്ഥാനത്തിനും ഖാസി സ്ഥാനത്തിനും കൊള്ളരുതാത്തവരാണെന്നും ഈ യോഗം തീരുമാനിക്കുന്നു.

അവതാരകന്‍: ശിഹാബുദ്ദീന്‍ അഹ്മദ് കോയ മൗലവി (ശാലിയാത്തി)

അനുവാദകന്‍: പി കമ്മു മൗലവി പരപ്പനങ്ങാടി.

തവസ്സുല്‍, ഇസ്തിഗാസ, മന്ത്രം, ഖുര്‍ആന്‍ ഓതി ഹദ്യ ചെയ്യല്‍, തല്‍ഖീന്‍ ചൊല്ലിക്കൊടുക്കല്‍, ഖബ്ര്‍ സിയാറത്തും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കലും, ഉറുക്ക് എഴുതി കെട്ടലും പിഞ്ഞാണം എഴുതി ചികിത്സിക്കലും ത്വരീഖത്ത് സ്വീകരിക്കലും റാത്തീബും, മാലമൗലിദുകള്‍ പാരായണം ചെയ്യല്‍ മുതലായവയാണ് പ്രമേയത്തില്‍ പറയപ്പെട്ട കാര്യങ്ങള്‍.

1930 മാര്‍ച്ച് 16-ന് മണ്ണാര്‍ക്കാട് ചേര്‍ന്ന യോഗത്തിലാണ് സമസ്ത തര്‍ക്കുല്‍ മുവാലാത്ത് പ്രമേയം ആദ്യമായി അവതരിപ്പിച്ചത്. വെള്ളേങ്ങര മുഹമ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പാസാക്കിയ എട്ടു പ്രമേയങ്ങളില്‍ നാലാമത്തേതാണ് ബന്ധവിഛേദ പ്രമേയം:

“ചേറൂര്‍ കൈക്കാര്‍ (ത്വരീഖത്ത്), കൊണ്ടോട്ടി കൈക്കാര്‍, ഖാദിയാനികള്‍, വഹാബികള്‍ മുതലായവരുടെ ദുര്‍വിശ്വാസ നടപടികള്‍ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ സുന്ദര വിശ്വാസ നടപടികളോട് കേവലം മാറാക കൊണ്ട് അവരുടെ വിശ്വാസ നടപടികളോട് പിന്തുടരലും അവരോടുള്ള കൂട്ടുകെട്ടും സുന്നി മുസ്‌ലിംകള്‍ക്ക് കേവലം പാടുള്ളതല്ലെന്ന് ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു.’

പ്രസ്തുത പ്രമേയം അതേപടി 1933-ല്‍ ഫറോക്കില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ആവര്‍ത്തിച്ച് അവതരിപ്പിക്കുകയും 1947-ല്‍ മീഞ്ചന്തയില്‍ അതേ പ്രമേയം വീണ്ടും പാസ്സാക്കുകയും ചെയ്തു. 1953 മാര്‍ച്ച് 20-ന് കാര്യവട്ടത്ത് ചേര്‍ന്ന സമ്മേളന തീരുമാന പ്രകാരം മാര്‍ച്ച് 27-ന് പെരിന്തല്‍മണ്ണയില്‍ സമസ്തയുടെ പ്രഗത്ഭരായ എട്ടു പണ്ഡിതന്മാര്‍ ഒത്തുകൂടുകയും താഴെ പറയുന്ന തീരുമാനം കൈക്കൊണ്ട് പരസ്യപ്പെടുത്തുകയും ചെയ്തു.

വഴിപിഴച്ച വഹാബി, മൗദൂദികളോട് പെരുമാറേണ്ട ചുരുക്കം സംഗതികളെ കുറിച്ചായിരുന്നു പണ്ഡിതരോടുള്ള ചോദ്യം:

“സുആലില്‍ വിവരിച്ച ഇരുകക്ഷികളും ദീനിന്റെ അഇമ്മത്തുകളുടെ കിതാബുകളില്‍ സ്ഥിരപ്പെട്ട ഹുക്മുകളെ റദ്ദാക്കിയവരും അതിനെതിരായ പല വാദങ്ങളും ഉന്നയിച്ച് ജനങ്ങളെ വഴിപിഴപ്പിക്കുന്നവരും ആയതിനാല്‍ അവര്‍ സംശയം തീര്‍ത്ത മുബ്തദിഉകളും മുഫ്സിദുകളും ആയതുകൊണ്ട് അവരുമായി മുബ്തദിഉകളുമായി പെരുമാറുന്ന നിലയില്‍ പെരുമാറല്‍ നിര്‍ബന്ധമാണെന്നതില്‍ സംശയമില്ല.

മുബ്തദിഉകളുമായി പെരുമാറേണ്ട ചുരുക്കം ചില സംഗതികള്‍.

1. അവരുമായി കൂടി പെരുമാറാതിരിക്കുക.

2. അവരുമായി കണ്ടുമുട്ടിയാല്‍ അവര്‍ക്ക് സലാം ചൊല്ലാതിരിക്കുക.

3. അവര്‍ സലാം ചൊല്ലിയാല്‍ മടക്കാതിരിക്കുക.

4. അവരുമായി വിവാഹബന്ധം നടത്താതിരിക്കുക.

5. അവരെ തുടര്‍ന്ന് നിസ്കരിക്കാതിരിക്കുക.‘

ശിഹാബുദ്ദീന്‍ അഹമ്മദ്കോയ ശാലിയാത്തി, ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെകെ സ്വദഖതുല്ലാഹ് മുസ്‌ലിയാര്‍, താഴേക്കാട് കുഞ്ഞലവി മുസ്‌ലിയാര്‍, കരുവള്ളി കെ ഹൈദര്‍ മുസ്‌ലിയാര്‍, പട്ടിക്കാട് അമാനത്ത് ഹസന്‍ മുസ്‌ലിയാര്‍, കരുവാരക്കുണ്ട് മൊയ്തീന്‍ ഹാജി മുസ്‌ലിയാര്‍ എന്നീ പണ്ഡിതന്മാരാണ് മറുപടി കൊടുത്തത്. 1983ല്‍ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ വെച്ച് മേല്‍ തീരുമാനം ആവര്‍ത്തിച്ച് പാസാക്കുകയുമുണ്ടായി.

1985 നവംബര്‍ വരെ മേല്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ സമസ്ത നേതാക്കള്‍ക്കിടയിലോ പ്രവര്‍ത്തകര്‍ക്കിടയിലോ യാതൊരു അഭിപ്രായ വ്യത്യാസവും ഉണ്ടായിരുന്നില്ല. സമസ്ത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള നാലാം ക്ലാസ് അഖ്ലാഖില്‍ മുബ്തദിഉകളായ വഹാബിമൗദൂദികള്‍ക്ക് സലാം പറയരുത്, ഇത് ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടതാണ് എന്നു പഠിപ്പിച്ചുവന്നു. സുന്നത്ത് ജമാഅത്തില്‍ നിന്നു മാറിനില്‍ക്കാന്‍ ശ്രമിച്ചവരെ അതാത് സമയത്ത് സമസ്ത ബോധവല്‍കരിച്ചിട്ടുണ്ട്.

1979ല്‍ മുബ്തദിഉകള്‍ നേതൃത്വം നല്‍കുന്ന ഐക്യവേദിയിലേക്ക് ക്ഷണക്കത്ത് വന്നപ്പോള്‍ സമസ്ത നല്‍കിയ മറുപടി പ്രസ്താവ്യമാണ്. ചന്ദ്രിക വാരാന്തപ്പതിപ്പില്‍ സുന്നീവിരുദ്ധ ആശയം എഴുതിയതിന്റെ പേരില്‍ സുന്നി വേഷം കെട്ടി പ്രസംഗവേദികളില്‍ വിലസിയ ഒരു പ്രഭാഷകനെ സമസ്ത പുറത്താക്കുകയുണ്ടായി. സമസ്തയില്‍ നിന്നു മാറി സഞ്ചരിച്ചവര്‍ പ്രസിദ്ധീകരിച്ച അവരുടെ ചരിത്രത്തിലും അത് സ്ഥാനം പിടിച്ചത് യാദൃച്ഛികമാവാം.

7-12-1982 ന് ചേര്‍ന്ന മുശാവറ തീരുമാനം 5: ചന്ദ്രിക വാരാന്തപ്പതിപ്പില്‍ സംഘടനാ വിരുദ്ധമായ ലേഖനമെഴുതിയതിനാല്‍ സെയ്ത് മുഹമ്മദ് നിസാമിയെ സമസ്തയുടെ എല്ലാ കീഴ്ഘടകങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചു (സത്യസരണിയുടെ ചരിത്രസാക്ഷ്യം, പേ 438, വര്‍ഷം 2012).

ഈ പ്രഭാഷകന്റെ ആദര്‍ശമറിയാതെ അദ്ദേഹത്തെ താങ്ങിനിര്‍ത്തുന്നവര്‍ ഇപ്പോഴുമുണ്ട്, സമസ്തയുടെ തന്നെ പേരില്‍. ഇപ്പോള്‍ ഏതു പ്രസ്ഥാനവുമായി ഒട്ടിനില്‍ക്കുന്നു എന്നത് പലര്‍ക്കും അറിയില്ല. മൗദൂദി പത്രത്തിന് അദ്ദേഹം ഈയിടെ കൊടുത്ത അഭിമുഖത്തില്‍ നിന്ന്:

ചെറിയ ചില അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് ശിയാക്കള്‍ രൂപപ്പെട്ടത്. ശിയാക്കള്‍ ആരാണെന്ന് മനസ്സിലാക്കാത്തതു കൊണ്ടാണ് അവരെ പുറത്തുനിര്‍ത്തുന്നത്.

ഭിന്നാഭിപ്രായങ്ങളുള്ള വിഷയങ്ങളും ആളുകളെ തമ്മിലടിപ്പിക്കുന്ന കാര്യങ്ങളും പ്രസംഗിക്കാറില്ല. അതുകൊണ്ട് എല്ലാ വിഭാഗക്കാരും പ്രസംഗം കേള്‍ക്കാന്‍ വരും. ഞാന്‍ ഒരു സംഘടനയിലും അംഗത്വമെടുത്തിട്ടില്ല. അങ്ങനെ സംഘടനക്കകത്ത് നില്‍ക്കണമെന്നു മാനസികമായി എനിക്ക് തോന്നിയിട്ടില്ല. വെള്ളിയാഴ്ച ജുമുഅയുടെ അവസരം ജനങ്ങളെ ബോധവല്‍ക്കരിക്കണം. 1980ല്‍ കോഴിക്കോട് ആദ്യമായി ജുമുഅയുടെ മുമ്പ് പ്രസംഗം തുടങ്ങിയത് ഞാനാണ്. സമസ്ത പണ്ഡിതര്‍ അതംഗീകരിച്ചു. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് ഈജിപ്തിലെ പണ്ഡിതന്മാര്‍ നടത്തിയ നുബാതിയ ഖുതുബ ഡിക്ഷ്ണറി വെച്ചു വായിച്ചാലേ മനസ്സിലാവൂ. ഞാന്‍ രണ്ടോ മൂന്നോ മിനിറ്റേ അറബി ഖുതുബ നടത്താറുള്ളൂ. മഹല്ല് കേന്ദ്രീകരിച്ച് സകാത്ത് ശേഖരിച്ചു വിതരണം ചെയ്യണം. ജോലിഭാരം കൊണ്ടാണ് മഹല്ല് ഖാളിമാര്‍ അത് ചെയ്യാത്തത്.

പ്രബോധനം വാരിക നല്ല പ്രസിദ്ധീകരണമാണ്. ഞാന്‍ വിദ്യാര്‍ത്ഥി ജീവിത കാലത്ത് തന്നെ പ്രബോധനം വായിച്ച് തുടങ്ങിയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി അമീറാണ് എനിക്ക് ആദ്യം തന്നത്. ചെറിയ ചെറിയ വിഷയത്തിന്റെ പേരിലാണ് മതസംഘടനകള്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത് (സെയ്ത് മുഹമ്മദ് നിസാമി, പ്രബോധനം വാരിക, 2013 ഡിസംബര്‍ 6).

തബ്ലീഗ് ജമാഅത്തിനെതിരെയുള്ള തീരുമാനം തര്‍ക്കുല്‍ മുവാലാത്തിന്റെ ഭാഗമാണ്. എലത്തൂര്‍ എന്‍ അഹമ്മദാജി എഴുതിയ ഒരു ലേഖനമാണ് കേരള മുസ്‌ലിംകള്‍ക്ക് തബ്ലീഗ് ജമാഅത്തിനെ കുറിച്ച് കൂടുതല്‍ അറിവു നല്‍കിയത്. 1965 ആഗസ്ത് 29ന് ചേര്‍ന്ന മുശാവറയില്‍ തബ്ലീഗ് ജമാഅത്ത് ചര്‍ച്ചാവിഷയമായി. അതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, അയനിക്കാട് ഇബ്റാഹിം മുസ്‌ലിയാര്‍, കൊല്ലോളി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവരെ അധികാരപ്പെടുത്തി. സമസ്ത തീരുമാനം കൈക്കൊള്ളുന്നതുവരെ അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കരുതെന്ന് ആഹ്വാനം ചെയ്തു. 1965 16ന് ചേര്‍ന്ന മുശാവറ മേല്‍കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവര്‍ വഹാബി മൗദൂദികളെപ്പോലെ മുബ്തദിഉകളാണെന്ന് തീരുമാനിച്ചു. പ്രസ്തുത തീരുമാനം പാസാക്കിയ മിനുട്സില്‍ അധ്യക്ഷനായി ഒപ്പുവെച്ചത് അന്നു സമസ്ത പ്രസിഡന്‍റായിരുന്ന കെകെ സ്വദഖത്തുല്ല മുസ്‌ലിയാരാണ്.

തബ്ലീഗ് ജമാഅത്തിന്റെ കൃതികള്‍ അധികവും ഉറുദുവിലാണെന്നും പ്രസ്തുത സമിതിയില്‍ ഉര്‍ദു അറിയുന്നവര്‍ ഇല്ലായിരുന്നുവെന്നും ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. ശുദ്ധ നുണയാണിത്. ഉറുദു അറിയാം എന്നു മാത്രമല്ല, മുസ്‌ലിംകള്‍ ഉര്‍ദു സംസാരിക്കുന്ന മദ്രാസിലാണ് പ്രസ്തുത സംഘത്തിലെ മുഖ്യ അംഗമായ വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സ്കൂള്‍ ജീവിതം പോലും നയിച്ചത്. ഇതുപോലെ ഉറുദു ഭാഷാ പ്രാവീണ്യമുള്ളവരായിരുന്നു അംഗങ്ങളെന്ന് ചുരുക്കം.

രാഷ്ട്രീയ നയം

സമസ്തക്ക് രാഷ്ട്രീയമില്ല. സമസ്ത അംഗങ്ങളില്‍ പലരും പലപ്പോഴായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ കക്ഷികളെ സ്വാധീനിച്ച് ബിദഇകള്‍ സുന്നി സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനും പത്ര മാസികകളിലൂടെ സുന്നിവിരുദ്ധ ആശയം പ്രചരിപ്പിക്കാനും ആരംഭിച്ചപ്പോഴാണ് സുന്നികളിലെ രാഷ്ട്രീയ അവബോധം ഉണര്‍ന്നുവന്നത്. 1979ല്‍ പുളിക്കല്‍ ചേര്‍ന്ന മുജാഹിദ് സമ്മേളനത്തില്‍ വെച്ചുള്ള ഒരു മുസ്‌ലിംലീഗ് എംഎല്‍എയുടെ പ്രസംഗവും കോഴിക്കോട് ജില്ലയിലെ പൂനൂര്‍ ടൗണ്‍ പള്ളി, ശാദുലി പള്ളി എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുമായിരുന്നു അന്ന് രാഷ്ട്രീയ ചര്‍ച്ച നടന്നത്.

1979 ജൂലായ് 28ന് ചേര്‍ന്ന മുശാവറയില്‍ സുന്നത്ത് ജമാഅത്തിനും സ്ഥാപനങ്ങള്‍ക്കും നേരെവരുന്ന രാഷ്ട്രീയക്കാരുടെ എതിര്‍പ്പിനെ നേരിടാന്‍ തീരുമാനിച്ചു. 16.6.79ന് ചേര്‍ന്ന മുശാവറ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത തീരുമാനം. 1979 ഒക്ടോബര്‍ 7ന് ചേര്‍ന്ന മുശാവറയില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ കണ്ട് സുന്നികളല്ലാത്തവരെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തരുതെന്ന് സംസാരിക്കാന്‍ സബ്കമ്മിറ്റിയെ അധികാരപ്പെടുത്തി. കെവി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട്, ഇകെ ഹസന്‍ മുസ്‌ലിയാര്‍, മുഹമ്മദ് ഇമ്പിച്ചി മുസ്‌ലിയാര്‍ എന്നിവരായിരുന്നു അംഗങ്ങള്‍. മേല്‍ തീരുമാനം പത്രങ്ങളില്‍ വാര്‍ത്തയായി പ്രസിദ്ധീകൃതമായപ്പോള്‍ പലരിലും മുറുമുറുപ്പ് അനുഭവപ്പെട്ടു. ശംസുല്‍ ഉലമ ഇകെ അവര്‍കള്‍ ഉപദേശക സമിതി ചെയര്‍മാനായും നാട്ടിക വി മൂസ മൗലവി പ്രസിഡന്‍റുമായി പാലക്കാട് നിന്നു എംഡിപി എന്ന ഒരു രാഷ്ട്രീയ സംഘടന രൂപമെടുത്തതും ഇതിനോട് ചേര്‍ത്തുവായിക്കാം.

സമസ്തയെ അകാരണമായി ആക്രമിക്കാന്‍ ഇതൊരു ഹേതുവായി. ശംസുല്‍ ഉലമയെയും കാന്തപുരത്തെയും പലരും തെറിപറഞ്ഞു. ഇകെ ഉസ്താദിന്റെ ആഹ്വാനപ്രകാരം പാറന്നൂര്‍ പിപി മുഹ്യിദ്ദീന്‍ കുട്ടി മുസ്‌ലിയാരും ടിസി മുഹമ്മദ് മുസ്‌ലിയാരും കൊണ്ടോട്ടി, മേപ്പയൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ സമസ്തയുടെ തീരുമാനം അറിയിക്കാന്‍ പ്രചാരണം നടത്തി. തൊട്ടുടനെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ ചില വഹാബി പ്രമുഖര്‍ തോറ്റമ്പിയത് ശ്രദ്ധേയമായി.

29.11.79ല്‍ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി തങ്ങളുടെ അധ്യക്ഷതയില്‍ താഴെ തീരുമാനം കൈക്കൊണ്ടു:

“ഒന്ന്: ചില സ്ഥലങ്ങളില്‍ സമസ്തയെപ്പറ്റി രാഷ്ട്രീയമായി ചില തെറ്റിദ്ധാരണകള്‍ ഉണ്ടെന്നു അറിവ് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ താഴെ കാണുന്ന പ്രസ്താവന പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു:

സമസ്തക്ക് യാതൊരു പ്രത്യേക രാഷ്ട്രീയവുമില്ല. ഈ സംഗതി സമസ്ത പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ വല്ല രാഷ്ട്രീയ പാര്‍ട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കില്‍ പൊതുജനങ്ങള്‍ അതില്‍ വഞ്ചിതരാകരുത്’ (സമസ്ത 60-ാം വാര്‍ഷിക സ്മരണിക, പേ 65).

ഖുതുബ പരിഭാഷക്കെതിരെ

1947 മാര്‍ച്ച് 15,16,17 തിയ്യതികളില്‍ കോഴിക്കോട് മീഞ്ചന്തയില്‍ ചേര്‍ന്ന സമസ്ത സമ്മേളനത്തിലാണ് ഖുതുബ പരിഭാഷക്കെതിരെ പ്രമേയം പാസാക്കിയത്. ഹിജ്റ അഞ്ചാം വര്‍ഷം ഇസ്‌ലാം കടന്നുവരികയും പണ്ടുകാലങ്ങളില്‍ പരിഭാഷ ഇല്ലാതിരുന്നതുമായ കേരളത്തില്‍ ഇത്തരമൊരു പ്രമേയത്തിന്റെ ആവശ്യമെന്ത് എന്ന ചോദ്യം ചിലര്‍ ഉന്നയിക്കാറുണ്ട്. നേരത്തെ പരിഭാഷയായിരുന്നു ഉണ്ടായിരുന്നതെന്നും സമസ്തയുടെ പ്രമേയത്തോടെയാണ് അത് തകിടം മറിഞ്ഞത് എന്ന് ബിദഇകള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാറുമുണ്ട്. ഇതിന്റെ വസ്തുത ഇതാണ്: 1915ല്‍ തിരൂര്‍ ദീനുല്‍ ഇസ്‌ലാം സഭ മാനേജര്‍ വൈലത്തൂര്‍ മൂലയില്‍ മുഹ്യിദ്ദീന്‍ മൗലവി എന്ന വ്യക്തി നുബാതിയ ഖുതുബക്ക് “യാഖൂതുല്‍ അതിയ്യ’ എന്ന പേരില്‍ അറബി മലയാളത്തില്‍ ഒരു പരിഭാഷ എഴുതി പ്രസിദ്ധീകരിച്ചു. പ്രസ്തുത പുസ്തകത്തിന് വേണ്ടത്ര പ്രചാരം കിട്ടാതെ വന്നപ്പോള്‍ അക്കാലത്തെ നാല്‍പത് പണ്ഡിതരുടെ പിന്തുണ ഇതിനുണ്ടെന്നു വരുത്താന്‍ അവരുടെതായ ഒരു പ്രസ്താവന ഇതിന്റെ കൂടെ പ്രിന്‍റ് ചെയ്തുവെച്ചു (അവരില്‍ പലരും വര്‍ഷങ്ങള്‍ക്കുമുമ്പ് മരണപ്പെട്ടവരായിരുന്നു). ബാക്കിയുള്ളവര്‍ വായിച്ച് മനസ്സിലാക്കാന്‍ സമ്മതം മൂളിയവരുമാണ്. അല്ലാതെ മിമ്പറില്‍ അവതരിപ്പിക്കാനല്ല. അതിനു പുറമെ അക്കാലത്ത് ജീവിച്ചിരുന്ന പണ്ഡിതര്‍ പ്രസ്തുത പരിഭാഷ, ഗ്രന്ഥത്തിനെതിരെ പ്രസ്താവന പുറപ്പെടുവിക്കുകയുമുണ്ടായി. “മുസ്‌ലിംകള്‍ തെറ്റിദ്ധരിക്കരുത്’ എന്ന തലവാചകത്തില്‍ പുന്നയൂര്‍കുളം വെളിയകത്ത് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ ഇതിനെതിരെ നോട്ടീസ് അടിച്ച് വിതരണം ചെയ്തു.

1936ല്‍ പരിഭാഷ ചെയ്യണമെന്ന പ്രമേയം വഹാബികള്‍ പാസാക്കി. “ഇന്നുവരെ നടന്നുവരുന്ന ജുമുഅ ഖുതുബ പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമുള്ള അറബി ഭാഷയിലായതിനാല്‍ പള്ളിയുടെ ഖതീബുമാരോടും മുതവല്ലിമാരോടും ഖുതുബ ജനങ്ങള്‍ക്ക് മനസ്സിലാകത്തക്ക നിലയില്‍ പരിഭാഷപ്പെടുത്താന്‍ ഈ യോഗം ആവശ്യപ്പെടുന്നു’ (അല്‍മുര്‍ശിദ് മാസിക പു 2, ല 3, 1936 ഏപ്രില്‍). കെഎം മൗലവി അവതരിപ്പിക്കുകയും പികെ മൂസ മൗലവി പിന്തുണക്കുകയും ചെയ്ത പ്രമേയമാണിത്. നേരത്തേ കേരളത്തില്‍ പരിഭാഷയോ പ്രാദേശിക ഭാഷയിലെ ഖുതുബയോ ഉണ്ടായിരുന്നുവെങ്കില്‍ മൗലവിമാര്‍ ഖതീബുമാരോടും മുതവല്ലിമാരോടും ഇത്തരമൊരു ആഹ്വാനം നടത്തേണ്ട ആവശ്യമില്ലല്ലോ. കേരളത്തില്‍ പണ്ടുമുതല്‍ ജുമുഅ ഖുതുബ അറബിയിലായിരുന്നുവെന്നതിനുള്ള തെളിവാണ് യഥാര്‍ത്ഥത്തില്‍ മുജാഹിദുകളുടെ പ്രസ്തുത പ്രമേയം.

മൂലയില്‍ മുഹ്യിദ്ദീന്‍ മൗലവിയുടെ പുസ്തകം കണ്ടും വഹാബികളുടെ പ്രമേയം അറിഞ്ഞും തെറ്റിദ്ധാരണമൂലം ചിലയിടങ്ങളില്‍ വേണ്ടത്ര ചിന്തയില്ലാതെ ചിലര്‍ ഖുതുബ തര്‍ജമ ചെയ്തു. ഇതിനെതിരെ 1947ല്‍ സമസ്ത മീഞ്ചന്തയില്‍ വെച്ച് തീരുമാനമെടുത്ത പ്രമേയം മുഖേന ജനങ്ങളെ ഉല്‍ബുദ്ധരാക്കി. ജുമുഅ ഖുതുബ പരിഭാഷ ചെയ്യല്‍ “ഹറാമാന്‍ സാധ്യതയുള്ള വെറുക്കപ്പെട്ട പുതിയ കാര്യം’ എന്നായിരുന്നു പ്രമേയം. സമസ്തയുടെ ഉപദേശകനായിരുന്ന ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ അവതാരകനും പുറത്തിയില്‍ റശീദുദ്ദീന്‍ മൂസ മുസ്‌ലിയാര്‍ അനുവാദകനുമായിരുന്നു. യഥാര്‍ത്ഥത്തില്‍ വഹാബികളുടെ പ്രമേയത്തെ റദ്ദ് ചെയ്യാനാണ് സമസ്ത പ്രമേയം പാസാക്കിയത്. സമസ്ത പ്രമേയം കേരള മുസ്‌ലിംകള്‍ അംഗീകരിച്ചു.

പിന്നീട് പ്രസ്തുത പ്രമേയത്തിന്റെ വിശദീകരണം ആവശ്യപ്പെട്ട് സമസ്തയിലേക്ക് നിരവധി കത്തുകള്‍ വന്നു. അതിന് കെകെ സ്വദഖത്തുല്ലാഹ് മുസ്‌ലിയാര്‍ അല്‍ബയാനിലൂടെ വിശദീകരണം നല്‍കി. ഇതിന് മറുപടി എന്നോണം കൊടിയത്തൂര്‍ ഖാളി അബ്ദുല്‍ അസീസ് മൗലവി “ജുമുഅ ഖുതുബയും അല്‍ബയാനിലെ ഫത്വയും’ എന്ന പേരില്‍ ഒരു പുസ്തകമെഴുതി. ഇതിനെതിരെ സമസ്ത ചുമതലപ്പെടുത്തിയതു പ്രകാരം ഇകെ അബൂബക്കര്‍ മുസ്‌ലിയാര്‍ രചിച്ചതാണ് ഖുതുബാതുല്‍ ജുമുഅ. ശംസുല്‍ ഉലമ സ്മരണികയുടെ അവസാന ഭാഗത്ത് ഇത് കാണാം. സമസ്തക്കെതിരെ കാടിളക്കി രംഗത്തുവന്ന മൗലവിക്കെതിരെ സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാരും ഉമറാക്കളും ഒന്നിച്ചു. മുക്കം തണ്ണീര്‍പൊയില്‍ മഹല്ലിലെ ഖാളി സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. അക്കാലത്തെ പ്രധാന പ്രചാരണ മാധ്യമമായ നോട്ടീസ് മുഖേന ഇക്കാര്യം ജനങ്ങളെ ഉല്‍ബുദ്ധരാക്കി.

മൂലയില്‍ മൗലവിയുടെ പുസ്തകവും പ്രമേയവും ചീറ്റിപ്പോയപ്പോള്‍ മുജാഹിദുകള്‍ മറ്റൊരു അടവുമായി വന്നു. സഊദി അറ്യേ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റാബിത്വ എന്ന സംഘടനയെക്കൊണ്ട് പ്രമേയം പാസാക്കിയെടുത്താല്‍ നടക്കുമെന്നാണവര്‍ കരുതിയത്. ഖുതുബയുടെ പ്രധാനഭാഗങ്ങള്‍ അറബിയിലാകണം, വിഷയം ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയിലും. ഇതായിരുന്നു റാബിത്വ നല്‍കിയ ഫത്വയുടെ രത്നച്ചുരുക്കം.

റാബിതയുടെ മസ്ജിദ് കോണ്‍ഫറന്‍സ് പ്രമേയത്തിന്റെ വിശദീകരണം ആവശ്യപ്പെട്ട് സമസ്ത റാബിതക്ക് കത്തെഴുതി. രണ്ടാമത്തെ കത്ത് അവര്‍ കൈപ്പറ്റിയെങ്കിലും ഖുതുബ തിരിയാന്‍ എന്ന ന്യായമാണ് പറഞ്ഞത്. സമസ്ത ഇരുപതോളം ചോദ്യം അവര്‍ക്കയച്ചിരുന്നു. ജുമുഅ ഖുതുബ പ്രാദേശിക ഭാഷയിലായിരിക്കണമെന്നതിനു പ്രാമാണികമായ തെളിവുണ്ടോ? ഹിജ്റ ആയിരത്തിമുന്നൂറ് വരെയുള്ള സ്വീകാര്യനായ ഏതെങ്കിലും ഒരു പണ്ഡിതന്റെ പ്രവൃത്തികൊണ്ട് ഇത് തെളിയിക്കാമോ? എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍. പ്രസ്തുത വിഷയത്തില്‍ റാബിത്വയും ജുമുഅ ഖുതുബയും എന്ന പേരില്‍ ശൈഖുനാ കാന്തപുരം ഉസ്താദ് ഒരു പുസ്തകം രചിച്ചിട്ടുണ്ട്.

മുസ്‌ലിം സമൂഹത്തിന്റെ ദിശ നിര്‍ണയിച്ച നിരവധി തീരുമാനങ്ങളും ചര്‍ച്ചകളും ഈ പണ്ഡിതസഭ നടത്തുകയുണ്ടായി. അതങ്ങനെ നടപ്പിലാക്കാന്‍ സുന്നീ യുവജന സംഘം മുന്നില്‍ നിന്നു.

ആലിക്കുട്ടി സഖാഫി മടവൂര്‍

മറഞ്ഞ കാര്യം അറിയൽ

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0📖
അദൃശ്യജ്ഞാനം പണ്ഡിത നിലപാട്● 0 COMMENTS

ഭൗതിക കാര്യങ്ങള്‍ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് സാധാരണ ഗതിയില്‍ എല്ലാവരും അറിയുന്നതു പോലെ മഹത്തുക്കള്‍ക്ക് അദൃശ്യ കാര്യങ്ങളും അറിയാന്‍ സാധിക്കുമെന്നാണ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നല്‍കുന്ന പാഠം. അല്ലാഹു യഥേഷ്ടം അദൃശ്യങ്ങള്‍ അറിയുന്നത് സ്വയം പര്യാപ്തതയോടെയും അവന്റെ ഇഷ്ടദാസന്മാരായ അമ്പിയാക്കളും ഔലിയാക്കളും അറിയുന്നത് അല്ലാഹു നല്‍കുന്ന കഴിവു കൊണ്ടാണെന്നതുമാണ് ഇവ രണ്ടും തമ്മിലുള്ള പ്രധാന അന്തരം. മുഴുവന്‍ കഴിവുകളുടെയും പരമാധികാരി അല്ലാഹുവാണെന്നും അവന്‍ നല്‍കാത്ത ഒരു കഴിവും ഒരു സൃഷ്ടിക്കുമില്ലെന്നതുമാണല്ലോ അഹ്ലുസ്സുന്നയുടെ അടിസ്ഥാന വിശ്വാസം. അതേസമയം അല്ലാഹു അവന്റെ ഇഷ്ടദാസന്‍മാര്‍ക്ക് നല്‍കുന്ന കഴിവുകളെ പരിമിതപ്പെടുത്താനോ അവയ്ക്ക് പരിധി നിശ്ചയിക്കാനോ സൃഷ്ടികള്‍ക്ക് സാധ്യമല്ലെന്നതും പ്രധാനമാണ്.

അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും അവരുടെ ഇംഗിത പ്രകാരവും മറഞ്ഞ കാര്യങ്ങള്‍ അല്ലാഹു അറിയിച്ചു കൊടുക്കുമെന്ന് തെളിയിക്കുന്ന ഇസ്‌ലാമിക പ്രമാണങ്ങള്‍ നിരവധിയുണ്ടായിട്ടും ആ വിശ്വാസം ഇസ്‌ലാമിക വിരുദ്ധമാണെന്നു വരുത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ബിദഇകള്‍. മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ, അദൃശ്യ ജ്ഞാനത്തിന്റെ നിഷേധത്തിനു വേണ്ടിയും വിശുദ്ധ ഖുര്‍ആനിലെ ചില പരാമര്‍ശങ്ങള്‍ മാത്രം കൊള്ളുകയും മറ്റുള്ളവ തള്ളുകയും ചെയ്യുന്ന ശൈലിയാണ് നവീന വാദികള്‍ കാലങ്ങളായി സ്വീകരിച്ചു വരുന്നത്. ഇസ്‌ലാമിക ലേബലില്‍ അറിയപ്പെട്ടിരുന്ന മുഴുവന്‍ ശിഥില ചിന്താഗതിക്കാരും ഇതേ ശൈലി തന്നെയാണ് അവരുടെ ആശയ പ്രചാരണത്തിനു വേണ്ടി സ്വീകരിച്ചിരുന്നതെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

വിശ്രുത പണ്ഡിതനായ ഇമാം അഹ്മദ് റസാഖാന്‍(റ) പറയുന്നു: “വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും വിശ്വസിക്കുമ്പോഴാണ് വിജയം വരിക്കാന്‍ സാധിക്കുക. വഴി പിഴച്ചവരില്‍ അധികവും ഖുര്‍ആനിലെ ചിലത് വിശ്വസിക്കുകയും മറ്റു ചില കാര്യങ്ങള്‍ അവിശ്വസിക്കുകയും ചെയ്തവരാണ്്. ഖദ്രിയ്യാക്കള്‍ “നാം അവരോട് അക്രമം പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ അവര്‍ അവരോട് തന്നെ അക്രമം കാണിക്കുകയായിരുന്നു’ (16/118) എന്ന ഇലാഹീ വചനത്തെ വിശ്വസിക്കുകയും “അല്ലാഹുവാണ് നിങ്ങളെയും നിങ്ങളുടെ കര്‍മങ്ങളെയും സൃഷ്ടിച്ചത്’ (3796) എന്ന സൂക്തത്തെ അവിശ്വസിക്കുകയും ചെയ്തു. ജബരിയ്യാക്കളാകട്ടെ “ലോകനാഥനായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല’ (8129) എന്നതു വിശ്വസിക്കുകയും “തങ്ങളുടെ അതിക്രമ ഫലമായി അവര്‍ക്ക് നാം നല്‍കിയ ശിക്ഷയാണിത്. നിശ്ചയം നാം സത്യസന്ധനാണ്’ (6146) എന്നത് അവിശ്വസിക്കുകയും ചെയ്തു. ഖവാരിജുകളാണെങ്കില്‍ “കുറ്റവാളികള്‍ നരകത്തില്‍ തന്നെയായിരിക്കും പ്രതിഫല നാളില്‍ അവര്‍ അതില്‍ പ്രവേശിക്കും’ (82/115,116) എന്നതു വിശ്വസിക്കുകയും “നിശ്ചയം അല്ലാഹു പങ്ക് ചേര്‍ക്കുന്നതിനെ പൊറുക്കുകയില്ല. അത് അല്ലാത്തവ താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തു കൊടുക്കുകയും ചെയ്യും’ (4/48,4/116) എന്നത് അവിശ്വസിക്കുകയുമാണ് ചെയ്തത്. മുര്‍ജിഅ വിഭാഗം “അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്ന് നിങ്ങള്‍ നിരാശരാവരുത്. അവന്‍ മുഴുവന്‍ പാപങ്ങളും പൊറുക്കുന്നവനാണ്. ഏറെ പൊറുക്കുന്നവനും പരമ കാരുണ്യവാനുമാണ് അവന്‍’ (3953) എന്നതു വിശ്വസിക്കുകയും “തിന്മ ആര് പ്രവര്‍ത്തിച്ചാലും അതനുസരിച്ചുള്ള പ്രതിഫലം (ശിക്ഷ)ലഭിക്കും’ (4/123) എന്നത് അവിശ്വസിക്കുകയും ചെയ്തു (ഉദ്ധരണം: അഖീദതുസ്സുന്ന/494,495).

“അല്ലാഹു അല്ലാതെ ആകാശങ്ങളിലും ഭൂമിയിലുമുള്ള ഒരാളും അദൃശ്യകാര്യം അറിയുക യില്ല’ (അന്നംല്/65), “അദൃശ്യത്തിന്റെ ഖജനാവുകള്‍ അല്ലാഹുവിന്റെ പക്കലാണ്. അവനല്ലാതെ അവ അറിയുകയില്ല’ (അല്‍ അന്‍ആം/59) തുടങ്ങി അല്ലാഹു അല്ലാത്തവര്‍ അദൃശ്യമറിയില്ലെന്നു ബാഹ്യാര്‍ത്ഥം കുറിക്കുന്ന സൂക്തങ്ങളെ ഉയര്‍ത്തിക്കാണിക്കുകയും “അല്ലാഹു അദൃശ്യമറിയുന്നവനാണ്. അവന് ഇഷ്ടപ്പെട്ട പ്രവാചകനല്ലാതെ അവന്‍ അദൃശ്യം അറിയിച്ചു കൊടുക്കുകയില്ല’ (സൂറത്തുല്‍ ജിന്ന്/26,27) “മറഞ്ഞ കാര്യങ്ങളെ അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരികയില്ല. പക്ഷേ തന്റെ ദൂതന്മാരില്‍ നിന്നും അവനുദ്ദേശിക്കുന്നവരെ (അതിനു വേണ്ടി) തെരഞ്ഞെടുക്കുന്നു’ (ആലുഇംറാന്‍/179)തുടങ്ങി മഹത്തുക്കള്‍ക്ക് അദൃശ്യജ്ഞാനമുണ്ടെന്ന് വ്യക്തമാക്കുന്ന സൂക്തങ്ങള്‍ മറച്ച് പിടിച്ച് ജൂതായിസം കളിക്കുകയുമാണ് നവീന വാദികള്‍.

മഹാരഥന്മാര്‍ അദൃശ്യമറിയില്ലെന്ന് കുറിക്കുന്ന സൂക്തങ്ങളുടെ വിവക്ഷ, അവര്‍ സ്വയ മറിയില്ലെന്നും മറഞ്ഞ കാര്യങ്ങള്‍ അറിയുമെന്ന് പറഞ്ഞതിന്റെ ഉദ്ദ്യേം അല്ലാഹു അറിയിച്ചു കൊടുക്കുന്നതു കൊണ്ടും നല്‍കുന്ന കഴിവു കൊണ്ടും അറിയുമെന്നതാണെന്നും പണ്ഡിത വിവരണങ്ങളില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്. എന്നാല്‍ വ്യക്തവും സ്പഷ്ടവുമായ ഇത്തരം ആശയങ്ങളില്‍ പോലും സംശയത്തിന്റെയും അതിലേറെ നിഷേധത്തിന്റെയും കരിനിഴല്‍ വീഴ്ത്താനാണ് മതവിരുദ്ധരുടെ ശ്രമം.

നിരന്തരമായ ആരാധന കൊണ്ട് ഇലാഹീ സാമീപ്യം നേടിയവര്‍ക്ക് അവരുടെ താല്‍പര്യ പ്രകാരവും അല്ലാഹു അദൃശ്യങ്ങളറിയിച്ചു കൊടുക്കുമെന്നാണ് പണ്ഡിതന്മാര്‍ മുഴുവന്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ദൃശ്യം അറിയണമെന്നുദ്ദേശിക്കുമ്പോള്‍ അതറിയാനുള്ള കഴിവ് അല്ലാഹു നല്‍കുന്നതു പോലെ അമ്പിയാക്കളും ഔലിയാക്കളും അദൃശ്യം അറിയണമെന്നുദ്ദേശിക്കുമ്പോള്‍ അതറിയാനുള്ള കഴിവും അല്ലാഹുവാണ് നല്‍കുന്നത്. അല്ലാമ ആലൂസി എഴുതുന്നതു കാണുക: “അദൃശ്യങ്ങളില്‍ തെളിവ് കൊണ്ട് സ്ഥിരപ്പെട്ടവയും ഉണ്ട്. അല്ലാഹുവിന്റെ അസ്തിത്വം, അവന്റെ അത്യുന്നത ഗുണങ്ങള്‍ തുടങ്ങിയ മറഞ്ഞ കാര്യങ്ങളെല്ലാം അവന്‍ ജ്ഞാന പ്രകാശം നല്‍കുന്നവര്‍ക്ക് അവരുടെ പ്രകാശത്തിന്റെ അളവനുസരിച്ച് അറിയാന്‍ സാധിക്കും. അത് കൊണ്ടാണ് അദൃശ്യ ജ്ഞാനികളെ പല പദവികളിലായി നാം കാണുന്നത.് ഔലിയാക്കള്‍ക്ക് അദൃശ്യങ്ങള്‍ അറിയുന്നതില്‍ പ്രധാന പങ്കുണ്ട്. അദൃശ്യജ്ഞാനമെന്നാല്‍ യാഥാര്‍ത്ഥ്യത്തിന്റെ കണ്ണ് കൊണ്ട് മുഴുവന്‍ കാര്യങ്ങളും അറിയുന്നതാണ്. കാരണം ഒരു അടിമ ഐച്ഛിക കര്‍മങ്ങള്‍ കൊണ്ട് അല്ലാഹുവിനോടടുക്കുമ്പോള്‍ അവന്‍ കാണുന്ന കണ്ണും കേള്‍ക്കുന്ന ചെവിയും അല്ലാഹു പ്രത്യേകമാക്കുന്നതാണ്. ഇതുമൂലം നിര്‍ബന്ധ കാര്യങ്ങള്‍ മുഖേനയുള്ള സാമീപ്യത്തിലേക്ക് അവനെത്തുമ്പോള്‍ ഉണ്ടാകുന്ന പ്രകാശം കൊണ്ട് പല അദൃശ്യങ്ങളും അവന് ദൃശ്യമാവുകയും സാധാരണക്കാര്‍ക്കില്ലാത്തവ അവനുണ്ടാവുകയും ചെയ്യുന്നു’ (റൂഹുല്‍ മആനി 1/114).

അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ക്ക് അമാനുഷികവും അസാധാരണവുമായ ജ്ഞാനം വളരെയധികമുണ്ടായിരുന്നുവെന്ന് പണ്ഡിത രേഖകളില്‍ കാണാം. ഇമാം നവവി(റ) പറയുന്നു: “”സ്വന്തമായുള്ളതും മുഴുവന്‍ ജ്ഞാനങ്ങളെയും ഉള്‍ക്കൊളുന്നതുമായ അറിവ് അല്ലാഹുവിന് മാത്രമേയുള്ളൂ. എന്നാല്‍ മുഅ്ജിസത്ത,് കറാമത്ത് മുഖേന, അല്ലാഹു അറിയിച്ച് കൊടുക്കുന്നതിനാല്‍ അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും അദൃശ്യ ജ്ഞാനം ലഭിക്കുന്നതാണ്. അവ സ്വയം പര്യാപ്തമല്ല’ (ഫതാവന്നവവി/241). ഇമാം ഇബ്നു ഹജറുല്‍ ഹൈതമി(റ) പറയുന്നു: “അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും ഒട്ടനവധി അദൃശ്യങ്ങളറിയാന്‍ കഴിഞ്ഞിട്ടുണ്ട്. വിശേഷിച്ചും നമ്മുടെ നബി(സ്വ)ക്ക്’ (അല്‍മിനഹുല്‍ മക്കിയ്യ). ഇമാം ഗസ്സാലി(റ) എഴുതി: “മറ്റുള്ളവര്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത അവസരത്തിലും നബി(സ്വ) ജിബ്രീല്‍(അ)നെ കാണുകയും സംസാരം കേള്‍ക്കുകയും ചെയ്യാറുണ്ടായിരുന്നു’ (ഇഹ്യാ). അല്ലാമ സുര്‍ഖാനി(റ) വ്യക്തമാക്കുന്നു: “തിരുനബി(സ്വ) അദൃശ്യങ്ങളറിയുമെന്ന വിഷയത്തില്‍ അനിഷ്യേമായ ഹദീസുകള്‍ വന്നിട്ടുണ്ട് (സുര്‍ഖാനി 7/199). ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) പറയുന്നു: “പ്രാര്‍ത്ഥിച്ച ഉടനെ ഉത്തരം ലഭിക്കുക, ഭക്ഷണത്തെയും വെള്ളത്തെയും വര്‍ധിപ്പിക്കുക, അദൃശ്യമായ കാര്യങ്ങള്‍ അറിയുക, വരാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച് പ്രവചനം നടത്തുക തുടങ്ങിയ അസാധാരണ കാര്യങ്ങള്‍ സദ്വൃത്തരായ ആളുകളില്‍ നിന്ന്, സാധാരണ സംഭവങ്ങള്‍ പോലെ ധാരാളം ഉണ്ടായിട്ടുണ്ട് (ഫത്ഹുല്‍ ബാരി 7/388).

അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയവര്‍ക്ക് അല്ലാഹു നല്‍കുന്ന അതിരുകളില്ലാത്ത ജ്ഞാനങ്ങള്‍ക്ക് പരിധി നിശ്ചയിക്കുന്ന നവീന വാദികളുടെ ശുദ്ധ വങ്കത്തങ്ങള്‍ക്ക് ഇസ്‌ലാമിക പ്രമാണങ്ങളുടെ യാതൊരു പിന്‍ബലവുമില്ലെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ പ്രയാസപ്പെടേണ്ടിവരില്ല. ഇമാം സുയൂത്വി(റ) എഴുതുന്നു: ഖുര്‍ആനില്‍ സൂചിപ്പിച്ച പല പ്രത്യേകമായ അദൃശ്യകാര്യങ്ങളും (മരണം, ആത്മാവ്, അന്ത്യനാള്‍ തുടങ്ങിയവ) തിരു നബി(സ്വ)ക്ക് അറിയാം. പക്ഷേ, മറച്ച് വെക്കാനുള്ള കല്‍പനയുള്ളതുകൊണ്ടാണ് വിളംബരം ചെയ്യാതിരുന്നത് (ഖസ്വാഇസുല്‍ കുബ്റാ). അല്ലാമ സ്വാവി(റ) രേഖപ്പെടുത്തുന്നതു കാണുക: “ഇഹലോകത്തും പരലോകത്തും സംഭവിക്കുന്ന മുഴുവന്‍ അദൃശ്യ കാര്യങ്ങളെയും അല്ലാഹു അറിയിച്ച് കൊടുത്തതിന് ശേഷം മാത്രമാണ് തിരുനബി(സ്വ) ഇഹലോകത്ത് നിന്ന് യാത്ര പറഞ്ഞതെന്നും അവയെല്ലാം പ്രവാചകര്‍(സ്വ)ക്ക് അറിയാമെന്നും വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. കാരണം “എന്റെ സവിധത്തില്‍ ഭൂമി ഹാജരാക്കപ്പെട്ടു. എന്റെ കയ്യിലേക്കു നോക്കുന്നത് പോലെ ഭൂമിയിലുള്ളതെല്ലാം ഞാന്‍ നോക്കിക്കാണുമെന്ന്’ ഹദീസില്‍ വന്നിട്ടുണ്ട്. മാത്രമല്ല, സ്വര്‍ഗവും നരകവും അതിലുള്ളവയും അവയല്ലാത്തവയും റസൂല്‍(സ്വ) കണ്ടുവെന്ന് അനിഷ്യേമായ ഹദീസുകളില്‍ വന്നിട്ടുമുണ്ട്. എന്നാല്‍ ചില അദൃശ്യ കാര്യങ്ങള്‍ മറച്ചു വെക്കാന്‍ കല്‍പ്പനയുണ്ടായിരുന്നു’ (സ്വാവി 2/111).

അല്ലാഹുവിന്റെ പ്രവാചകന് അദൃശ്യമറിയില്ലെന്ന് ആരെങ്കിലും വാദിച്ചാല്‍ അവന്‍ പിഴച്ചവനാണെന്നാണ് ഇസ്മാഈലുല്‍ ഹിഖി(റ) രേഖപ്പെടുത്തുന്നത്. അദ്ദേഹം പറയുന്നു: അല്ലാഹു അറിയിച്ച് കൊടുക്കുന്നതു പ്രകാരം തിരുനബി(സ്വ) ഭൂതകാര്യങ്ങളെയും ഭാവി കാര്യങ്ങളെയും കുറിച്ച് പ്രതിപാദിക്കാറുണ്ടായിരുന്നു. മിഅ്റാജിന്റെ രാത്രിയില്‍ അവിടുന്ന് ഇപ്രകാരം പറയുകയുണ്ടായി: “എന്റെ തൊണ്ടയില്‍ ഒരു തുള്ളി ഇറ്റിക്കുകയുണ്ടായി. അതോടെ എനിക്ക് ഭൂതവും ഭാവിയും അറിയാന്‍ സാധിച്ചു.’ വല്ലവനും അല്ലാഹുവിന്റെ പ്രവാചകന്‍ അദൃശ്യമറിയുന്നവരല്ലെന്ന് വാദിച്ചാല്‍ അവന്‍ പിഴച്ചവനാണ് (റൂഹുല്‍ ബയാന്‍ 3/35).

സൈനുദ്ദീന്‍ ഇര്‍ഫാനി മാണൂര്‍

സംശയ നിവാരണം

🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
കസേര നിസ്‌കാരത്തിൽ സ്വഫ്ഫ് ശരിയാക്കുന്ന വിധം● നിവാരണം 0 COMMENTS

? രാത്രി അടിച്ചുവാരരുത്, ഹൈളുകാരി കറിവേപ്പില പറിക്കരുത്, ഒറ്റവാതിലിൽ ചാരിയിരിക്കരുത്, രാത്രി കണ്ണാടിയിൽ നോക്കരുത്, ധരിച്ച വസ്ത്രം കൊണ്ട് മുഖം തുടക്കരുത്, ഉയരത്തിരുന്ന് കാൽ ആട്ടരുത് എന്നെല്ലാം ചിലർ പറയാറുണ്ട്. അതിൽ വസ്തുതയുണ്ടോ?

ഇർഷാദ് പന്തീരങ്കാവ്

രാത്രി അടിച്ചുവാരുക, ഉമറപ്പടിയിൽ ഇരിക്കുക, വാതിലുകളിലൊന്നിൽ ചാരി ഇരിക്കുക, വസ്ത്രം കൊണ്ട് മുഖം തുടക്കുക, വസ്ത്രത്തിന്റെ അഗ്രം കൊണ്ട് ശരീരം തുടച്ച് ഉണക്കുക, ശരീരത്തിൽ ധരിച്ചിട്ടുള്ള വസ്ത്രം തുന്നുക, ചപ്പുചവറുകൾ അടിച്ചുകൂട്ടി ഒഴിവാക്കാതെ വീട്ടിൽ കൂട്ടിവെക്കുക, ഭക്ഷണം കഴിക്കുമ്പോൾ താഴെ വീഴുന്ന ഭക്ഷ്യവസ്തുക്കൾ അവഗണിക്കുക തുടങ്ങിയ കാര്യങ്ങൾ ദുഃഖത്തിനും ദാരിദ്ര്യത്തിനും കാരണമാണെന്നും അതിനാൽ അവ ഒഴിവാക്കണമെന്നും ഹിജ്‌റ 752-ൽ വഫാതായ അല്ലാമാ ജമാലുദ്ദീൻ മുഹമ്മദ് അൽ യമാനീ(റ), പ്രമുഖ കർമശാസ്ത്ര പണ്ഡിതനായ ഇമാം സുലൈമാനുൽ ബുജൈരിമി(റ) തുടങ്ങിയവർ വ്യക്തമാക്കിയിട്ടുണ്ട് (അൽബറക/240, ഹാശിയതുൽ ബുജൈരിമി അലൽ ഖത്വീബ് 1/174).

അല്ലാമാ സ്വലാഹുദ്ദീൻ(റ) തന്റെ പ്രസിദ്ധമായ കാവ്യത്തിലും ഇതു പറഞ്ഞിട്ടുണ്ട്. രാത്രി കണ്ണാടിയിൽ നോക്കരുതെന്നും അത് കോങ്കണ്ണിന് കാരണമാകുമെന്നും നബി(സ്വ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (അൽബറക/294). രാത്രി കണ്ണാടി നോക്കുന്നത് മുഖം കോട്ടമുണ്ടാക്കുന്ന വാതരോഗത്തിന് കാരണമാണെന്ന് അല്ലാമാ സ്വലാഹുദ്ദീൻ(റ) രേഖപ്പെടുത്തിയിരിക്കുന്നു.

അപൂർവമായിട്ടാണെങ്കിലും രോഗത്തിനും അപകടത്തിനും കാരണമാകുന്ന കാര്യങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് ഇമാം ഇബ്‌നു ഹജർ(റ) അടക്കമുള്ള പ്രമുഖ കർമശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയതാണ്.

കണ്ണേറ് സത്യമാണെന്നത് പ്രമാണ യോഗ്യമായ ഹദീസുകൾ മുഖേന സ്ഥിരപ്പെട്ടതാണല്ലോ. ചിലരുടെ നോട്ടം മുഖേന അപകടം സംഭവിക്കുന്നതിന്റെ കാരണങ്ങൾ വിശദീകരിക്കുന്ന കൂട്ടത്തിൽ ആർത്തവമുള്ള സ്ത്രീ സ്പർശിക്കുന്നത് മുഖേന പാൽ ദുഷിക്കുന്നതും അവളുടെ ആഗമനവും സ്പർശനവും കാരണമായി ചില ചെടികൾ ഉണങ്ങുന്നതും നശിക്കുന്നതുമെല്ലാം വസ്തുതയാണെന്ന് ഹാഫിള് ഇബ്‌നുഹജർ(റ) വ്യക്തമാക്കിയിരിക്കുന്നു (ഫത്ഹുൽ ബാരി 10/200).

ഉയരത്തിലിരുന്ന് കാൽ ആട്ടുന്നത് അഹങ്കാരത്തിന്റെയും അനാദരവിന്റെയും അടയാളമായി വിലയിരുത്തപ്പെടാറുള്ളത് കൊണ്ടായിരിക്കണം അത് ചെയ്യരുതെന്ന് പറയാറുള്ളത്.



? റിംഗ്ട്യൂണാക്കിയ ഖുർആൻ ആയത്ത്, സ്വലാത്ത്, ബൈത്ത് പോലുള്ളവ ബാത്‌റൂമിൽ വെച്ചു ശബ്ദിച്ചാൽ കുറ്റകരമാകുമോ?

ആശിഖ് എടത്തൊടി

ബാത്‌റൂമിൽ വെച്ച് മൊബൈൽ ശബ്ദിച്ചു എന്നത് കുറ്റകരമല്ല. എങ്കിലും അതിനുള്ള സാഹചര്യം ഒഴിവാക്കലാണ് നല്ലത്.



? ദാബ്ബതുൽ അർള് എന്ന അന്ത്യനാളിനോടടുത്തു പ്രത്യക്ഷപ്പെടുന്ന മൃഗം മനുഷ്യരോട് സംസാരിക്കുമെന്ന് ഒരിടത്തു വായിച്ചു. അതിന്റെ മറ്റു പ്രത്യേകതകൾ വിവരിക്കാമോ?

അമീർ വയനാട്

അന്ത്യനാളിനു തൊട്ടുമുമ്പ് സംഭവിക്കുന്ന പ്രധാനപ്പെട്ട പത്ത് അടയാളങ്ങളിലൊന്നാണ് ദാബ്ബതുൽ അർള് എന്ന മൃഗത്തിന്റെ പുറപ്പാട്. ഹുദൈഫ(റ) നിവേദനം ചെയ്യുന്നു: ഞങ്ങൾ അന്ത്യനാളിനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ റസൂലുല്ലാഹി(സ്വ) ഞങ്ങളിലേക്ക് വന്നു. നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ചോദിച്ചു. അന്ത്യനാളിനെ കുറിച്ചാണെന്ന് ഞങ്ങൾ പറഞ്ഞു. അപ്പോൾ റസൂൽ(സ്വ) പറഞ്ഞു: പത്ത് ദൃഷ്ടാന്തങ്ങൾക്ക് ശേഷമല്ലാതെ അന്ത്യനാൾ സംഭവിക്കുകയില്ല. ദജ്ജാലിന്റെ പുറപ്പാട്, ദാബ്ബതുൽ അർളിന്റെ പുറപ്പാട്, അസ്തമയ സ്ഥാനത്ത് നിന്നുള്ള സൂര്യോദയം, ഈസബ്‌നു മർയം(അ)ന്റെ ആഗമനം എന്നിങ്ങനെ പത്ത് ദൃഷ്ടാന്തങ്ങൾ എണ്ണിപ്പറയുകയുണ്ടായി (മുസ്‌ലിം).

അല്ലാഹു പറയുന്നു: നമ്മുടെ വചനം അവരിൽ പുലരുന്ന സമയം ആസന്നമായാൽ നാം അവർക്കായി ഭൂമിയിൽ നിന്ന് ഒരു ജന്തുവിനെ പുറപ്പെടുവിക്കുന്നതാണ്. അത് അവരോട് സംസാരിക്കും. ജനത്തിന് നമ്മുടെ സൂക്തങ്ങളിൽ ദൃഢവിശ്വാസമുണ്ടായിരുന്നില്ല (ഖുർആൻ 27/82).

നന്മ കൽപിക്കലും തിന്മ വിരോധിക്കലും പൂർണമായും ഇല്ലാതെയാകുന്ന ഒരു കാലഘട്ടത്തിലാണ് ഈ മൃഗത്തിന്റെ പുറപ്പാടെന്ന് ഹദീസുകളുടെ അടിസ്ഥാനത്തിൽ പണ്ഡിതർ വിശദീകരിച്ചിട്ടുണ്ട്. ഒരിക്കൽ പുറത്തുവന്നതിന് ശേഷം അപ്രത്യക്ഷ്യമാവുകയും വീണ്ടും പുറത്തുവന്ന് അപ്രത്യക്ഷമായതിന് ശേഷം മൂന്നാമതും പുറത്തുവരും. ഇങ്ങനെ മൂന്ന് പുറപ്പാടുകളുണ്ടെന്നും നബി(സ്വ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ മൃഗം മനുഷ്യനോട് സംസാരിക്കുമെന്ന് വിശുദ്ധ ഖുർആനും സുന്നത്തും വ്യക്തമാക്കിയിരിക്കുന്നു. അന്ത്യനാൾ സത്യമാണെന്നതിനെക്കുറിച്ചും മറ്റും സംസാരിക്കും. അതിന് പുറമെ പ്രസ്തുത മൃഗം സത്യവിശ്വാസിയുടെ മുഖത്ത് സത്യവിശ്വാസിയാണെന്ന് തിരിച്ചറിയുന്നവിധം പ്രകാശിക്കുന്ന അടയാളം വെക്കുന്നതാണ്. സത്യനിഷേധിയുടെ മുഖത്ത് സത്യനിഷേധിയാണെന്നും അടയാളപ്പെടുത്തും. ഒരാൾക്കും പ്രസ്തുത ജീവിക്ക് പിടികൊടുക്കാതെ ഒഴിഞ്ഞുമാറാൻ കഴിയില്ല. ആർക്കും അതിനെ കീഴ്‌പ്പെടുത്താനും കഴിയില്ല. പിന്നീട് ജനങ്ങൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലെല്ലാം സത്യവിശ്വാസിയും സത്യനിഷേധിയും വേർതിരിച്ചറിയപ്പെടുന്നതാണ്.

അബൂഹുറൈറ(റ) നിവേദനം. നബി(സ്വ) പറഞ്ഞു: അന്ത്യനാളിന് മുമ്പ് ദാബ്ബതുൽ അർള് പുറപ്പെടുന്നതാണ്. മൂസാ(അ)ന്റെ വടിയും സുലൈമാൻ(അ)ന്റെ മോതിരവും അതിന്റെ കൈവശമുണ്ടായിരിക്കും. വടികൊണ്ട് സത്യനിഷേധിയുടെ മൂക്കിന്മേൽ അടയാളമുണ്ടാക്കും. മോതിരം കൊണ്ട് സത്യവിശ്വാസിയുടെ മുഖം പ്രകാശിപ്പിക്കുകയും ചെയ്യും. പിന്നീട് ജനക്കൂട്ടങ്ങളിലെല്ലാം വിശ്വാസിയും അവിശ്വാസിയും വേർതിരിച്ചറിയപ്പെടുന്നതാണ് (അബൂദാവൂദ്, തിർമുദി). നബി(സ്വ) പറഞ്ഞു: മൂന്ന് ദൃഷ്ടാന്തങ്ങളുണ്ട്. അവ സംഭവിച്ചാൽ അതിന് മുമ്പ് വിശ്വസിച്ചിട്ടില്ലാത്തവർക്ക് പിന്നീടുണ്ടാകുന്ന വിശ്വാസം ഫലം ചെയ്യില്ല. പടിഞ്ഞാറ് നിന്ന് സൂര്യനുദിക്കുക, ദജ്ജാൽ, ദാബ്ബതുൽ അർള് എന്നിവയാണവ (മുസ്‌ലിം).



? ശാരീരിക പ്രയാസം മൂലം സുജൂദ്, റുകൂഅ്, അത്തഹിയ്യാത്ത് എന്നിവ കസേരയിൽ ഇരുന്നാണ് നിർവഹിക്കാറുള്ളത്. അപ്പോൾ സ്വഫ്ഫ് ശരിയാക്കേണ്ടത് എങ്ങനെയാണ്? ചിലർ പറഞ്ഞു; കാൽ മടമ്പ് സ്വഫ്ഫിനോടൊപ്പിക്കാൻ വേണ്ടി കസേര പിന്നോട്ടിടണമെന്ന്. പിന്നിലെ സ്വഫ്ഫ് അലങ്കോലമാകാതിരിക്കാൻ വേണ്ടി കസേരയുടെ പിൻകാല് സ്വഫ്ഫിനോടൊപ്പിച്ച് ഇടണമെന്നാണ് ചിലർ പറഞ്ഞത്. ഇങ്ങനെയിട്ടാൽ എനിക്ക് ജമാഅത്തിന്റെ കൂലി കിട്ടുമോ? ആദ്യം പറഞ്ഞ രൂപത്തിൽ കസേരയിട്ടാൽ പിൻ സ്വഫ്ഫിൽ ഒരാൾക്ക് നിസ്‌കാരത്തിനു നിൽക്കാൻ പറ്റാതെ വരും. ആ സ്വഫ്ഫ് പൂർത്തിയാക്കാത്തതു മൂലം പിന്നിലുള്ളവർക്ക് ജമാഅത്തിന്റെ പ്രതിഫലം ലഭിക്കാതാവുമോ?

പിടി ആലിക്കോയ ഹാജി

കോഴിക്കോട്

സുജൂദ്, റുകൂഅ്, അത്തഹിയ്യാത്ത് എന്നിവ കസേരയിൽ ഇരുന്നാണ് നിർവഹിക്കാറുള്ളത് എന്ന് എഴുതിയതിൽ നിന്ന് വ്യക്തമാകുന്നത്, നിങ്ങൾ തക്ബീറതുൽ ഇഹ്‌റാം ചൊല്ലി നിസ്‌കാരം തുടങ്ങുന്നതും ഫാതിഹ ഓതുന്നതുമെല്ലാം നിന്നുകൊണ്ട് തന്നെയാണെന്നാണ്. എങ്കിൽ നിങ്ങൾ നിസ്‌കാരം തുടങ്ങുമ്പോൾ കസേരയുടെ പിൽകാലുകൾ സ്വഫ്ഫിലുള്ളവരുടെ മടമ്പുകളോടൊപ്പിച്ച് നിങ്ങൾ മുന്നോട്ട് കയറി നിൽക്കുന്നത് ശരിയല്ല. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് ജമാഅത്തിന്റെ ശ്രേഷ്ഠത നഷ്ടപ്പെടുന്നതാണ്. നിങ്ങളുടെ ചുമലുകളും കാൽ മടമ്പുകളും മറ്റുള്ളവരുടെ ചുമലുകളോടും മടമ്പുകളോടും സമമാക്കി സ്വഫ്ഫിൽ നിൽക്കുകയാണ് വേണ്ടതെന്നാണ് കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. അപ്പോൾ കസേര പിന്നിലേക്ക് ഇറക്കി ഇടേണ്ടതായി വരും. പിന്നിൽ സ്വഫ്ഫ് നിൽക്കുന്നവർ അവർക്ക് സാധിക്കുന്നതിനനുസരിച്ച് നിന്നാൽ മതിയാകുന്നതാണ്. ഒരു സ്വഫ്ഫിൽ ഒരിടത്ത് ഒരാൾക്ക് നിൽക്കാൻ കഴിയുന്നില്ലെങ്കിൽ അത് കാരണമായി അതിന്റെ പിന്നിലുള്ള സ്വഫ്ഫുകൾക്ക് ജമാഅത്തിന്റെ ശ്രേഷ്ഠത നഷ്ടപ്പെടുകയില്ലെന്ന് മനസ്സിലാക്കാവുന്നതാണ്.



? സ്‌കൂൾ കലോത്സവം, സ്റ്റഡി ടൂർ പോലുള്ളവക്ക് പെൺകുട്ടികളെ അധ്യാപകർക്കൊപ്പം പറഞ്ഞയക്കുന്നതിന് കുഴപ്പമുണ്ടോ?

ബിൻത് സുലൈമാൻ,

രാമനാട്ടുകര

പുരുഷന്മാർക്ക് ആഗ്രഹം തോന്നാവുന്ന ശാരീരിക വളർച്ചയെത്തിയ പെൺകുട്ടി ഇസ്‌ലാമിക ശരീഅത്തനുസരിച്ച് അവൾക്ക് നിർബന്ധമില്ലാത്ത കാര്യത്തിന് വേണ്ടി ഭർത്താവോ വിവാഹം നിഷിദ്ധമായ പുരുഷനോ കൂടെയില്ലാതെ യാത്ര ചെയ്യൽ, ഹ്രസ്വയാത്രയാണെങ്കിൽ പോലും നിഷിദ്ധമാണ്. മറ്റു സ്ത്രീകൾ കൂടെയുള്ളത് കൊണ്ട് യാത്ര അനുവദനീയമാവുകയില്ല (തുഹ്ഫ 4/25).

ഭർത്താവോ മഹ്‌റമോ (വിവാഹബന്ധം നിഷിദ്ധമായവൻ) കൂടെയില്ലാതെ അന്യരായ അധ്യാപകർക്കൊപ്പം ചോദ്യത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് വേണ്ടി പെൺകുട്ടികൾ യാത്ര പോകുന്നതും അവരെ പറഞ്ഞയക്കുന്നതും തെറ്റാണ്. അന്യ പുരുഷന്മാർക്കൊപ്പം ഒറ്റക്ക് സംഗമിക്കൽ, അന്യസ്ത്രീ പുരുഷന്മാരുടെ ദർശനം, സ്പർശനം തുടങ്ങിയ കുഴപ്പങ്ങൾക്കും ഇത്തരം യാത്രകൾ കാരണമാകാറുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർ സൂക്ഷിച്ചേ പറ്റൂ.

കസേര നിസ്കാരം



🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി



ശാരീരിക പ്രയാസം മൂലം സുജൂദ്, റുകൂഅ്, അത്തഹിയ്യാത്ത് എന്നിവ കസേരയിൽ ഇരുന്നാണ് നിർവഹിക്കാറുള്ളത്. അപ്പോൾ സ്വഫ്ഫ് ശരിയാക്കേണ്ടത് എങ്ങനെയാണ്? ചിലർ പറഞ്ഞു; കാൽ മടമ്പ് സ്വഫ്ഫിനോടൊപ്പിക്കാൻ വേണ്ടി കസേര പിന്നോട്ടിടണമെന്ന്. പിന്നിലെ സ്വഫ്ഫ് അലങ്കോലമാകാതിരിക്കാൻ വേണ്ടി കസേരയുടെ പിൻകാല് സ്വഫ്ഫിനോടൊപ്പിച്ച് ഇടണമെന്നാണ് ചിലർ പറഞ്ഞത്. ഇങ്ങനെയിട്ടാൽ എനിക്ക് ജമാഅത്തിന്റെ കൂലി കിട്ടുമോ? ആദ്യം പറഞ്ഞ രൂപത്തിൽ കസേരയിട്ടാൽ പിൻ സ്വഫ്ഫിൽ ഒരാൾക്ക് നിസ്‌കാരത്തിനു നിൽക്കാൻ പറ്റാതെ വരും. ആ സ്വഫ്ഫ് പൂർത്തിയാക്കാത്തതു മൂലം പിന്നിലുള്ളവർക്ക് ജമാഅത്തിന്റെ പ്രതിഫലം ലഭിക്കാതാവുമോ?

പിടി ആലിക്കോയ ഹാജി

കോഴിക്കോട്

സുജൂദ്, റുകൂഅ്, അത്തഹിയ്യാത്ത് എന്നിവ കസേരയിൽ ഇരുന്നാണ് നിർവഹിക്കാറുള്ളത് എന്ന് എഴുതിയതിൽ നിന്ന് വ്യക്തമാകുന്നത്, നിങ്ങൾ തക്ബീറതുൽ ഇഹ്‌റാം ചൊല്ലി നിസ്‌കാരം തുടങ്ങുന്നതും ഫാതിഹ ഓതുന്നതുമെല്ലാം നിന്നുകൊണ്ട് തന്നെയാണെന്നാണ്. എങ്കിൽ നിങ്ങൾ നിസ്‌കാരം തുടങ്ങുമ്പോൾ കസേരയുടെ പിൽകാലുകൾ സ്വഫ്ഫിലുള്ളവരുടെ മടമ്പുകളോടൊപ്പിച്ച് നിങ്ങൾ മുന്നോട്ട് കയറി നിൽക്കുന്നത് ശരിയല്ല. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് ജമാഅത്തിന്റെ ശ്രേഷ്ഠത നഷ്ടപ്പെടുന്നതാണ്. നിങ്ങളുടെ ചുമലുകളും കാൽ മടമ്പുകളും മറ്റുള്ളവരുടെ ചുമലുകളോടും മടമ്പുകളോടും സമമാക്കി സ്വഫ്ഫിൽ നിൽക്കുകയാണ് വേണ്ടതെന്നാണ് കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. അപ്പോൾ കസേര പിന്നിലേക്ക് ഇറക്കി ഇടേണ്ടതായി വരും. പിന്നിൽ സ്വഫ്ഫ് നിൽക്കുന്നവർ അവർക്ക് സാധിക്കുന്നതിനനുസരിച്ച് നിന്നാൽ മതിയാകുന്നതാണ്. ഒരു സ്വഫ്ഫിൽ ഒരിടത്ത് ഒരാൾക്ക് നിൽക്കാൻ കഴിയുന്നില്ലെങ്കിൽ അത് കാരണമായി അതിന്റെ പിന്നിലുള്ള സ്വഫ്ഫുകൾക്ക് ജമാഅത്തിന്റെ ശ്രേഷ്ഠത നഷ്ടപ്പെടുകയില്ലെന്ന് മനസ്സിലാക്കാവുന്നതാണ്.

നബിദിനാഘോഷം ബിദ്അത്തല്ല


🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


ബിദ്അത്തല്ല, നബിസ്‌നേഹമാണ് മീലാദാഘോഷം● 0 COMMENTS

നബി(സ്വ)യുടെ മദ്ഹബ് പാടുക, പറയുക, ദാനധർമങ്ങൾ, അനുവദനീയമായ കലാമത്സരങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് കേരളത്തിനകത്തും പുറത്തും മുസ്‌ലിംകൾ നബിദിനാഘോഷം സംഘടിപ്പിക്കാറുണ്ട്. നബി(സ്വ)യെ പൊതുസമൂഹത്തിൽ കൂടുതൽ പരിചയപ്പെടുത്താനും അതുവഴി ഇസ്‌ലാമിലേക്ക് ആളുകളെ ആകർഷിക്കാനും ഇത് കാരണമാകുന്നു. മാത്രമല്ല, വിശ്വാസികൾക്ക് അവരുടെ വിശ്വാസം ദൃഢപ്പെടുത്താനും പുണ്യം നേടാനും ഇതുപകരിക്കും.

നബി(സ്വ)യുടെ ജന്മം കൊണ്ടനുഗ്രഹീതമായ മാസമാണല്ലോ റബീഉൽ അവ്വൽ. പ്രവാചക സ്‌നേഹികൾക്ക് ആവേശത്തോടെയല്ലാതെ ഈ മാസത്തെ വരവേൽക്കാൻ കഴിയില്ല. ഈമാൻ ഹൃദയത്തിലെത്താത്ത ചിലർ ഇങ്ങനെയുള്ള നല്ല കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നു. അനാചാരമെന്ന് പറഞ്ഞ് വിശ്വാസികളെ പിറകോട്ടുവലിക്കാൻ ശ്രമിക്കുന്നു. നബിദിനാഘോഷം അനാചാരമാണെന്ന അവരുടെ പുത്തൻവാദത്തിനു പ്രമാണ പിന്തുണയില്ലാത്ത ചില ന്യായങ്ങൾ മാത്രമാണുള്ളത്.

നബിദിനാഘോഷത്തെക്കുറിച്ച് മുജാഹിദ് പ്രസിദ്ധീകരണങ്ങളിൽ വന്ന ചില പരാമർശങ്ങൾ ശ്രദ്ധിക്കുക:

പ്രവാചക മാതൃകയില്ലാത്ത ഇത്തരം പ്രവർത്തങ്ങൾ ബിദ്അത്തും അനാചാരവുമാണ് (അൽമനാർ, 2010 ഫെബ്രുവരി).

നബി(സ്വ) ചെയ്തതോ ചെയ്യാൻ കൽപ്പിച്ചതോ ആയ കാര്യം അല്ല എങ്കിൽ ബിദ്അത്താണ്. അത് തള്ളിക്കളയേണ്ടതാണ് (അൽമനാർ, 2011 ഫെബ്രുവരി).

പ്രവാചകന്റെ ജന്മദിനാഘോഷം തർക്കവിതർക്കങ്ങൾക്കു വിഷയമാവുന്നതും ഈ വാദബിന്ദുവിൽ നിന്നുകൊണ്ടാണ്. നബി(സ്വ) ചെയ്‌തോ, ഇല്ലേ? ഈ ചോദ്യം എല്ലാ കാര്യത്തിലും മുസ്‌ലിംകൾ പരിഗണിക്കണം (വിചിന്തനം വാരിക, 2011 ഫെബ്രുവരി).

നബി(സ്വ)യുടെ മാതൃകയോ കൽപനയോ ഇല്ലാത്ത കാര്യങ്ങൾ ബിദ്അത്താണ്. നാം ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും പ്രവാചക മാതൃകയോ കൽപനയോ ഉണ്ടാവണം. അല്ലെങ്കിൽ നാം പുത്തൻവാദികളാവും-മേൽപറഞ്ഞ വാക്യങ്ങളുടെ ആശയമിതാണ്.

നബി(സ്വ)യോടുള്ള സ്‌നേഹപ്രകടനത്തിന്റെ ഭാഗമായുള്ള വ്യത്യസ്ത ശൈലികളെ ബിദഈവൽക്കരിക്കാനാണ് മൗലവിമാർ ഇത്രയും കാര്യങ്ങൾ മെനഞ്ഞുണ്ടാക്കുന്നത്. നബി(സ്വ) മാതൃക കാണിച്ച/കൽപിച്ച രൂപം മാത്രമേ സ്വീകരിക്കാവൂ എന്ന് നബിസ്‌നേഹപ്രകടനത്തിനു ഇസ്‌ലാം നിബന്ധന വെച്ചിട്ടുണ്ടോ? സ്വഹാബികളും താബിഉകളും ഇത് മാനദണ്ഡമായി സ്വീകരിച്ചിരുന്നോ? ഇല്ലെന്നതാണ് വസ്തുത. ഇസ്‌ലാമിൽ ഇബാദത്തുകൾ രണ്ടു രൂപത്തിൽ നമുക്ക് കാണാം. ചില പ്രത്യേക നിബന്ധനകൾക്കും സ്ഥലകാലങ്ങൾക്കും വിധേയമായത്. ഉദാ: ഹജ്ജ്, നിസ്‌കാരം. എല്ലാ മാസവും ഹജ്ജില്ല. എല്ലാ സ്ഥലത്തുവെച്ചും അത് നിർവഹിക്കാൻ പറ്റില്ല. നിസ്‌കാരവും വിവിധ നിബന്ധനകൾക്ക് വിധേയമാണ്. എന്നാൽ നിബന്ധനകൾ ഇല്ലാത്ത ഇബാദത്തുകളാണ് മറ്റൊന്ന്. ഉദാ: സ്വലാത്ത്, ദിക്ർ, മദ്ഹ് പറയൽ, ഖുർആൻ പാരായണം, സ്വദഖ പോലുള്ളവ.

ഇതിൽ രണ്ടാമത്തെ ഇബാദത്തുകളുടെ കൂട്ടത്തിലാണ് പ്രവാചക സ്‌നേഹം വരുന്നത്. പ്രവാചക സ്‌നേഹപ്രകടനം കൽപ്പിക്കപ്പെട്ട വിഷയമാണ്. അതിനൊരു പ്രത്യേക രൂപമോ ശൈലിയോ സമയമോ വെച്ചിട്ടില്ല, അത് പ്രായോഗികവുമല്ല. കാരണം സ്‌നേഹം അങ്ങനെയാണ്. സ്‌കെയിൽ വെച്ച് അളന്നുകൊടുക്കേണ്ടതൊന്നുമല്ല അത്; അതിനു സാധ്യവുമല്ല.

ഇനി സ്വഹാബത്തിന്റെയും താബിഉകളുടെയും ചരിത്രം പരിശോധിച്ചു നോക്കൂ. അവരൊക്കെയും വ്യത്യസ്ത രൂപത്തിലും സമയത്തും നബി(സ്വ)യോടുള്ള സ്‌നേഹം പ്രകടിപ്പിച്ചതായി നമുക്ക് ബോധ്യപ്പെടും. സ്വഹാബികളുടെയും താബിഉകളുടെയും ധാരാളം പ്രവാചക സ്‌നേഹ കഥകൾ ചരിത്രങ്ങളിലുണ്ട്. അതിനുവേണ്ടി മാത്രം അനവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുമുണ്ട്. അവയെല്ലാം മാറ്റിവെച്ച് ഇവിടെ ഉദ്ധരിക്കുന്ന വസ്തുതകൾ മൗലവി സുഹൈർ ചുങ്കത്തറയുടെ നബിദിനാഘോഷം എന്ന പുസ്തകത്തിൽ നിന്നാണ്. മുൻഗാമികളുടെ സ്‌നേഹപ്രകടനമായി ടി മൗലവി ഉദ്ധരിച്ച കാര്യങ്ങൾ എടുത്തു ചേർത്താൽ സ്‌നേഹപ്രകടനമല്ലെന്ന് പറഞ്ഞ് തള്ളാൻ പുത്തൻവാദികൾക്ക് കഴിയില്ലല്ലോ. ഒരു കാര്യം കൂടി. താഴെ കൊടുക്കുന്ന നബിസ്‌നേഹ പ്രകടനങ്ങൾ നിങ്ങൾ വായിക്കുമ്പോൾ ‘ഇത് നബി(സ്വ) കൽപ്പിച്ചിട്ടുണ്ടോ, മാതൃക കാണിച്ചിട്ടുണ്ടോ?’ എന്നത് നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യമായുണ്ടായിരിക്കട്ടെ. സ്‌നേഹ പ്രകടനത്തിന് നബി(സ്വ)യുടെ മാതൃക വേണമെന്ന വാദം അനിസ്‌ലാമികമാണെന്ന് അപ്പോൾ ബോധ്യപ്പെടുക തന്നെ ചെയ്യും.

അബൂബക്കർ സിദ്ദീഖ്(റ) പ്രകടിപ്പിച്ച സ്‌നേഹരൂപം സുഹൈർ ചുങ്കത്തറ പകർത്തുന്നു: ‘ആഇശ(റ) പറയുന്നു: അബൂബക്കർ(റ)നു മരണമാസന്നമായപ്പോൾ ചോദിച്ചു: ഇതേതാ ദിവസം? അവർ പറഞ്ഞു: തിങ്കളാഴ്ച. അദ്ദേഹം പറഞ്ഞു: ഈ രാത്രി ഞാൻ മരിച്ചാൽ എന്നെ നാളേക്ക് വെക്കരുത്. തീർച്ചയായും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാപ്പകലുകൾ അല്ലാഹുവിന്റെ റസൂലിനോട് ഏറ്റവും അടുത്തവയാണ്-അഹ്മദ്’ (നബിദിനാഘോഷം, സുഹൈർ ചുങ്കത്തറ, പേ 68).

ചിന്തിക്കുക, പ്രവാചക സ്‌നേഹത്തിന്റെ ഭാഗമായി ഇങ്ങനെ ചിന്തിക്കാൻ നബി(സ്വ) കൽപ്പിച്ചോ? ഇല്ലെങ്കിൽ ഇത് ബിദ്അത്താണോ?

മറ്റൊരു ചരിത്രം:

ഉമർ(റ) ഈ ലോകത്തോട് വിട പറയുകയാണ്. അവിടുത്തെ (നബി-സ്വ-യുടെ) ഖബറിന്നരികിൽ ഉമർ(റ)നും ഇടം കിട്ടണം. ആഗ്രഹമാണ്. ഉമറുബ്‌നു മൈമൂൻ(റ) വിവരിക്കുന്നു. ഉമർ(റ) മകൻ അബ്ദുല്ലയോട്(റ) പറഞ്ഞു: അബ്ദുല്ലാ, ഉമ്മുൽ മുഅ്മിനീൻ ആഇശ(റ)യുടെ അടുത്ത് ചെല്ലണം. എന്നിട്ടു നീ പറയണം. ഉമർ നിങ്ങൾക്ക് സലാം പറയുന്നു. അമീറുൽ മുഅ്മിനീൻ എന്നു നീ പറയരുത്. ഇന്ന് മുഅ്മിനുകളുടെ അമീറല്ല ഞാൻ. നീ ചോദിക്കണം, ഖത്താബിന്റെ മകൻ ഉമർ തന്റെ രണ്ടു കൂട്ടുകാർക്കൊപ്പം ഖബറടക്കപ്പെടാൻ സമ്മതം ചോദിക്കുന്നുവെന്ന്. അദ്ദേഹം ചെന്നു സലാം പറഞ്ഞു. സമ്മതം ചോദിച്ചു. അവരതാ ഇരുന്നു കരയുകയാണ്. അദ്ദേഹം വിവരം പറഞ്ഞു. അവർ പറഞ്ഞു: ഞാനത് എനിക്ക് ഉദ്ദേശിച്ചതായിരുന്നു. ഇന്ന് തീർച്ചയായും എന്നെക്കാൾ അദ്ദേഹത്തിനു ഞാൻ മുൻഗണന കൊടുക്കുന്നു. വിവരമറിഞ്ഞ ഉമർ(റ) പറഞ്ഞു: അല്ലാഹുവിനു സ്തുതി. ഇതിനേക്കാൾ എനിക്കു പ്രധാനമായതൊന്നും ഇല്ല. ഇനി, എന്റെ മരണം കഴിഞ്ഞാൽ എന്നെ ചുമന്ന് കൊണ്ടുപോവണം. എന്നിട്ടവർക്കു സലാം പറയണം. എന്നിട്ടു വീണ്ടും പറയണം. ഉമർ അനുവാദം ചോദിക്കുന്നു എന്ന്. അവർ എനിക്കു അനുവാദം തന്നാൽ എന്നെ അവിടേക്കു പ്രവേശിപ്പിക്കൂ. അവരെന്നെ മടക്കിയാൽ മുസ്‌ലിംകളുടെ ഖബ്ർസ്ഥാനിലേക്കു എന്നെ മടക്കുവീൻ-ബുഖാരി/3700. നോക്കൂ എന്തൊരു വികാര തീവ്രമായ രംഗങ്ങൾ (അതേ പുസ്തകം, പേ 66).

തന്നോടൊപ്പം മറവു ചെയ്യാൻ ആഗ്രഹിക്കണമെന്ന് നബി(സ്വ) കൽപ്പിച്ചതാണോ? മരണപ്പെട്ട നബി(സ്വ)യോടു സമ്മതം ചോദിക്കണമെന്നതിനു എന്തു പ്രമാണമാണ് ഇവർക്കുള്ളത്? ഇങ്ങനെയൊക്കെ ചെയ്ത ഉമർ(റ) പുത്തൻവാദിയാണോ?

ഒരു സ്വഹാബിയുടെ ചരിത്രം വായിക്കുക: ആഇശ(റ) പറഞ്ഞു: ഒരാൾ നബി(സ്വ)യുടെ അടുക്കൽ വന്നു. അയാൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എന്റെ ശരീരത്തേക്കാൾ എനിക്കു പ്രിയതമം തീർച്ചയായും അങ്ങാണ്. എന്റെ മക്കളെക്കാൾ എനിക്ക് പ്രിയതമം തീർച്ചയായും അങ്ങാണ്. ഞാൻ വീട്ടിലായിരിക്കും. അപ്പോൾ ഞാൻ അങ്ങയെ ഓർക്കും. എനിക്ക് ക്ഷമിക്കാനാവില്ല. അങ്ങനെ അങ്ങയെ ഞാൻ വന്നു കാണും. അങ്ങയുടെയും എന്റെയും മരണത്തെക്കുറിച്ച് ഞാൻ ഓർത്തപ്പോൾ അങ്ങ് സ്വർഗത്തിൽ കടന്നാൽ നബിമാരുടെ കൂടെ ഉയരത്തിലാവും എന്ന് ഞാൻ മനസ്സിലാക്കി. ഞാൻ സ്വർഗത്തിൽ കടന്നാലും അങ്ങയെ ഞാൻ കാണുകയില്ലേ എന്ന് ഞാൻ പേടിക്കുന്നു. നബി(സ്വ) ഒന്നും മറുപടി പറഞ്ഞില്ല. ജിബ്‌രീൽ(അ) വന്നു ഈ ആയത്തിറക്കി നിസാഅ്/69. നോക്കൂ, എന്തൊരു നിഷ്‌കളങ്കമായ സ്‌നേഹം’ (അതേ പുസ്തകം/65).

അബൂഖതാദ(റ)യുടെ ചരിത്രം നോക്കൂ:

അർധരാത്രിയായി. റസൂൽ(സ്വ) വാഹനപ്പുറത്തിരുന്ന് മയങ്ങാൻ തുടങ്ങി. മയങ്ങുമ്പോൾ അവിടുന്ന് ചെരിഞ്ഞു. അബൂഖതാദ(റ) അവിടുന്നറിയാതെ ഉണർത്താതെ താങ്ങിക്കൊടുത്തു. വീണ്ടും വീണ്ടും അവിടുന്ന് വീഴാൻപോയി. അബൂഖതാദ താങ്ങി. അവിടുന്നുണർന്നു പോയി. ആരാ ഇത്? അവിടുന്ന് ചോദിച്ചു. ഞാനാണ് അദ്ദേഹം പറഞ്ഞു. താങ്കളെത്ര നേരമായി എന്റെ കൂടെ സഞ്ചരിക്കാൻ തുടങ്ങിയിട്ട്? രാത്രി മുതൽ. അവിടുന്ന് പ്രാർത്ഥിച്ചു: താങ്കൾ നബിയെ സംരക്ഷിച്ച പോലെ അല്ലാഹു താങ്കളെയും സംരക്ഷിക്കട്ടെ (മുസ്‌ലിം/681). ഇതും ഇതുപോലുള്ളവയും വ്യക്തിപരമായിത്തന്നെ നബി(സ്വ)യോടുള്ള സ്‌നേഹത്തിന്റെ ത്യാഗകഥകൾ’ (അതേ പുസ്തകം/74).

ഈ സ്‌നേഹ പ്രകടന രൂപം നബി(സ്വ) അബൂഖതാദ(റ)യോട് കൽപ്പിച്ചിരുന്നോ, ബിദ്അത്താണോ? ഇങ്ങനെ എത്രയെത്ര ചരിത്രങ്ങൾ!

‘മുസ്അബ്ബ്‌നു ഉമൈർ(റ) പറയുന്നു: മാലിക്(റ) നബി(സ്വ)യെ കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖഭാവം മാറും. അദ്ദേഹം തല കുനിക്കും. അങ്ങനെ അത് അദ്ദേഹത്തിന്റെ ചുറ്റുമിരിക്കുന്നവർക്കു പ്രയാസമാവും’ (പേ. 77).

ഇമാം ബുഖാരി(റ)യുടെ റിപ്പോർട്ടർമാരിലെ പ്രമുഖരായ മുഹമ്മദ്ബ്‌നുൽ മുൻകദിർ(റ) ഖാരിഉകളുടെ നേതാവാണ്. അദ്ദേഹത്തെക്കുറിച്ച് ഇമാം മാലിക്(റ) പറയുന്നു: അദ്ദേഹത്തോട് ഒരു നബിവചനത്തെക്കുറിച്ച് ചോദിക്കുമ്പോഴേക്കും അദ്ദേഹം കരയും, അങ്ങനെ അദ്ദേഹത്തിനു കരുണ കിട്ടാൻ പ്രാർത്ഥിക്കുവോളം (പേ. 77).

ഇങ്ങനെ നീണ്ടുപോകുന്നു സ്വഹാബത്തിന്റെയും താബിഉകളുടെയും പ്രവാചക സ്‌നേഹ രൂപങ്ങൾ. ഇതിലൊന്നെങ്കിലും നബി(സ്വ) ചെയ്തതാണോ? മാതൃക കാണിച്ചോ? ഇതിനോട് ചേർത്ത് വായിക്കേണ്ട ചില സംഭവങ്ങൾ കൂടി ഉദ്ധരിക്കട്ടെ. മൗലവി സുഹൈർ ചുങ്കത്തറ എഴുതുന്നു:

നബി(സ്വ)യുടെ തിരുശരീരവും വസ്ത്രവും ചെരുപ്പും വടിയും പാത്രങ്ങളും തുടങ്ങി പലതും സ്വഹാബികളുടെ കൈവശമുണ്ടായിരുന്നു. സ്വഹാബികൾ നബി(സ്വ)യുടെ കാലത്തും ശേഷവും അവ രോഗശമനത്തിനും മറ്റും ഉപയോഗിച്ചിരുന്നു.

റസൂൽ(സ്വ) വഫാതാവുന്ന രോഗാവസ്ഥയിൽ മഹതി ആഇശ(റ) തിരുമേനി(സ്വ)യുടെ തന്നെ കൈകൾ കൊണ്ട് തന്നെ ആ ശരീരം തടവിച്ചു (ബുഖാരി 7/22, മുസ്‌ലിം 4/1723).
അവർ കൊണ്ടുവരുന്ന പാത്രങ്ങളിൽ നബി(സ്വ) കൈ മുക്കുമായിരുന്നു (മുസ്‌ലിം 4/1812).
നബി(സ്വ) വുളൂഅ് ചെയ്ത വെള്ളം അവർ ശരീരങ്ങളിൽ പുരട്ടി (ബുഖാരി 4/165).
ഹജ്ജതുൽ വിദാഇൽ നബി(സ്വ) മുണ്ഡനം ചെയ്ത മുടി ജനങ്ങൾക്കു വിതരണം ചെയ്തു (മുസ്‌ലിം 2/947).
നബി(സ്വ)യുടെ തുപ്പൽ ഹുദൈബിയ്യ സന്ധിയുടെ ദിവസം സ്വഹാബികൾ കയ്യിലേറ്റു വാങ്ങി പുരട്ടി (ബുഖാരി 3/180).
അവിടുത്തെ വിയർപ്പ് സ്വഹാബികൾ കുപ്പിയിൽ ശേഖരിച്ചു (മുസ്‌ലിം 4/185).
അവിടുത്തെ ജുബ്ബ സ്വഹാബികൾ കഫൻ പുടക്കായി എടുത്തു (ബുഖാരി 7/82).
ഇതുപോലുള്ളതും തങ്കപ്പെട്ട പരമ്പരകളിലൂടെ വന്നതു തന്നെയാണ്. ആർക്കും നിഷേധിക്കാവതല്ല. സ്വഹാബികൾ റസൂൽ(സ്വ)യുടെ വഫാത്തിനു ശേഷവും ചിലത് സൂക്ഷിച്ചിട്ടുണ്ട്. അനസ്(റ) വശം അവിടുത്തെ ചെരിപ്പുണ്ടായിരുന്നു. ബുഖാരി 4/47, മുസ്‌ലിം 6/252, ആഇശ(റ) വശം വസ്ത്രം ബുഖാരി 4/47, മുസ്‌ലിം 3/1649 (പേജ് 111).

ഇങ്ങനെ എത്രയെത്ര ചരിത്രങ്ങൾ. സ്‌നേഹത്തിന്റെ ഭാഗമായി കരച്ചിൽ, ഉമിനീർ വാരിയെടുക്കൽ, വസ്ത്രം സൂക്ഷിക്കൽ, നബി(സ്വ)യുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളാൻ കൊതിക്കൽ, തിങ്കളാഴ്ച തെരഞ്ഞെടുക്കൽ, ഇമാം മാലിക്(റ)ന്റെ ചരിത്രത്തിൽ ഇങ്ങനെ വായിക്കാം:

ഇമാം മാലിക്(റ)നെ കുറിച്ച് പറയാറുണ്ട്: തിരുവചനങ്ങൾ (ഹദീസ്) പഠിക്കാനൊരുങ്ങുമ്പോൾ അദ്ദേഹം വുദു എടുക്കുകയും നല്ല വസ്ത്രം ധരിക്കുകയും സുഗന്ധം പൂശുകയും മുടി ചീകുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി പ്രവാചകനോടുള്ള ആദരവ് കൊണ്ടാണെന്നായിരുന്നു. രോഗശയ്യയിലായപ്പോൾ കിടന്നുകൊണ്ട് തിരുവചനങ്ങൾ ഉരുവിടുന്നത് പ്രവാചകനോടുള്ള അനാദരവായി സഈദുബ്‌നുൽ മുസയ്യബ്(റ) കണക്കാക്കിയിരുന്നു (പ്രവാചക സ്‌നേഹം, പേ 23, ഐപിഎച്ച്).

നബി(സ്വ)യിൽ നിന്ന് കൽപ്പനയോ മാതൃകയോ ഇല്ലാതെ പ്രവാചകസ്‌നേഹം പ്രകടിപ്പിച്ച സ്വഹാബികളും താബിഉകളും പുത്തൻവാദികളാണെന്നു പറയാൻ കൂടി മൗലിദാഘോഷത്തിന്റെ പേരിൽ മുസ്‌ലിംകളെ കാഫിറാക്കുന്നവർ തയ്യാറാവേണ്ടതുണ്ട്. ഇനി ഈ വിതണ്ഡവാദം മൗലവിമാർ തന്നെ എത്ര മാത്രം ഉൾക്കൊള്ളുന്നു എന്ന് ചിന്തിക്കാം.

തലമറക്കൽ സുന്നത്തോ ബിദ്അത്തോ എന്ന ആഭ്യന്തര തർക്കത്തെ സംബന്ധിച്ച് ഉമർ മൗലവി എഴുതി: പിന്നൊരു ചോദ്യം, തലമറക്കുന്നതും തൊപ്പി ധരിക്കുന്നതും ഹലാലാണെന്നതിന് എന്താണ് രേഖ? അതിനു മറുപടി: ഒരു കാര്യം ഹലാലാണെന്നതിനു രേഖ ആവശ്യമില്ലെന്നാണ് ഇസ്‌ലാമിലെ സർവാംഗീകൃതമായ തത്ത്വം. വിരോധിക്കാതിരുന്നാൽ മതി. അപ്പോൾ ഹലാൽ എന്നുവന്നു. തലമറക്കുന്നതെവിടെയും വിരോധിച്ചിട്ടില്ല. ഹജ്ജിൽ പ്രവേശിച്ചാലൊഴികെ. അപ്പോൾ ഇതൊരു ഹലാലായ കാര്യമാണെന്നു വന്നു. ഇനി അതിനു രേഖ ചോദിക്കേണ്ട ആവശ്യമില്ല (സൽസബീൽ, 1999 മെയ് 20, പേ 34).

സംവാദം ബിദ്അത്താണോ എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമിയുമായി മൗലവിമാർ തർക്കത്തിലായപ്പോൾ സൽസബീൽ മാസികയിൽ വന്ന വിശദീകരണവും ഉദ്ധരണാർഹമാണ്: ഈ രൂപം നബി(സ്വ)യുടെ കാലത്തില്ലല്ലോ എന്നു ചോദിക്കാം. ഇല്ല സമ്മതിക്കുന്നു. ഇനി തിരിച്ചങ്ങോട്ടും ചോദിക്കാം. നബി(സ്വ) നടത്തിയ പോലെയാണോ നമ്മുടെ പ്രബോധനം? അല്ല. രൂപവും ഭാവവും മാറി. പ്രസംഗം, എഴുത്ത്, വ്യക്തിബന്ധം, പള്ളി ഇവയുടെയൊക്കെ രൂപം മാറി. അതൊക്കെയാവാമെങ്കിൽ വാദപ്രതിവാദത്തിനു മാത്രം നബി(സ്വ)യുടെ കാലത്തെ രൂപം വേണമെന്ന് ശഠിക്കുന്നതെന്തിനാണ്? (1986 മാർച്ച്, പേ 24).

എത്ര വ്യക്തമാണ് കാര്യങ്ങൾ. എങ്കിൽ എന്തിനാണ് നബി(സ്വ)യോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ അന്നത്തെ രൂപം തന്നെ വേണമെന്ന് ശഠിക്കുന്നത്. സ്വഹാബികളും താബിഉകളും വ്യത്യസ്ത രൂപത്തിലാണ് തിരുനബി(സ്വ)യോടുള്ള സ്‌നേഹം പ്രകടിപ്പിച്ചതെന്ന് തെളിയുമ്പോൾ പ്രത്യേകിച്ചും.

ഇത്തരം പരാമർശങ്ങൾ വേറെയുമുണ്ട്. സ്ത്രീയുടെ മയ്യിത്ത് അന്യപുരുഷന്മാർക്ക് കാണാമോ എന്ന ചോദ്യത്തിന് മുജാഹിദ് വാരിക ശബാബ് നൽകിയ മറുപടി: ‘സ്ത്രീയുടെ മയ്യിത്ത് അന്യപുരുഷന്മാർ കാണാൻ പാടില്ലെന്ന് അല്ലാഹുവോ റസൂലോ പറഞ്ഞിട്ടില്ല. വിശുദ്ധ ഖുർആനിലോ പ്രാമാണികമായ ഹദീസിലോ വിലക്കിയിട്ടില്ലാത്ത കാര്യങ്ങൾ അനുവദനീയമാണ് എന്നതാണ് ഇസ്‌ലാമിലെ അംഗീകൃത തത്ത്വം’ (2008 ആഗസ്ത് 1, പേ 7).

കിണറിൽ വെള്ളം കണ്ടാലുള്ള സന്തോഷ പ്രകടനം നടത്തുന്നതിനെ പറ്റിയുള്ള ചോദ്യത്തിനു മൗലവിമാരുടെ മറുപടി ശ്രദ്ധിക്കുക: അതെല്ലാം ഇസ്‌ലാം വിലക്കിയിട്ടില്ലാത്ത സന്തോഷ പ്രകടനങ്ങളിൽ ഉൾപ്പെടുത്താം. പരീക്ഷയിൽ ജയിക്കുക, ഉദ്യോഗം ലഭിക്കുക, പ്രമോഷൻ ലഭിക്കുക തുടങ്ങിയ അവസരങ്ങളിലെല്ലാം പാർട്ടി നൽകാൻ തോന്നുക മനുഷ്യസഹജമാണ്. അതിലൊന്നും വിരോധമില്ല (വിചിന്തനം, 2009 മാർച്ച് 27, പേ 9).

ഇക്കാര്യങ്ങൾക്കെല്ലാം സന്തോഷപ്രകടനമാവാം. പാർട്ടി നൽകുകയും തിന്നുതീർക്കുകയുമാവാം. അതിന് മുജാഹിദുകൾക്ക് നബി(സ്വ)യുടെ മാതൃക വേണ്ട. കൽപനയും വേണ്ട. എന്നാൽ നബി(സ്വ)യുടെ ജനനത്തിൽ സന്തോഷിച്ച് വല്ലതും ചെയ്താൽ, നബിമദ്ഹ് ആലപിച്ചാൽ, ഭക്ഷണം നൽകിയാൽ ശിർക്ക്, ബിദ്അത്ത്. എവിടെ പ്രവാചക മാതൃകയെന്ന ആക്രോശം. ഇത് രോഗം വേറെയാണ്!

ഖുർആനോ ഹദീസോ വിരോധിച്ചാലേ ഒരു കാര്യം അനിസ്‌ലാമികം എന്നു പറയാൻ പറ്റൂ എന്നാണല്ലോ മൗലവിമാർ പറയുന്നത്. എങ്കിൽ നബിദിനാഘോഷം ഖുർആൻ എതിർത്ത രേഖയെവിടെ? ഹദീസ് വിരോധിച്ചതെവിടെ? അങ്ങനെയൊന്ന് മൗലവിമാർക്ക് ഇതുവരെ ഉദ്ധരിക്കാനായിട്ടില്ലതന്നെ. എന്നിട്ടും നബിദിനാഘോഷം അനിസ്‌ലാമികമെന്ന് പോസ്റ്റർ വരുന്നതാണ് തികഞ്ഞ അനിസ്‌ലാമികം.

വെള്ളിയാഴ്ച ജുമുഅയുടെ ഖുതുബ സ്വഹീഹാകാൻ നബി(സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണെന്ന് മൗലവിമാർ പഠിപ്പിക്കുന്നു. എന്നാലിതിനു പ്രവാചക മാതൃകയുണ്ടോ? കൽപനയുണ്ടോ? ഇല്ല. ഖുതുബയിൽ നബി(സ്വ) സ്വലാത്ത് ചൊല്ലിയിരുന്നോ എന്ന ചോദ്യത്തിന് ശബാബ് വാരിക നൽകുന്ന മറുപടി കാണുക: ഖുതുബയുടെ തുടക്കത്തിൽ ഹംദും ശഹാദത്ത് കലിമയും നബി(സ്വ) ഒഴിവാക്കാറുണ്ടായിരുന്നില്ലെന്ന് ചില ഹദീസുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. എന്നാൽ ജുമുഅ ഖുതുബയുടെ ആരംഭത്തിൽ സ്വലാത്ത് ചൊല്ലുകയോ ചൊല്ലാൻ കൽപിക്കുകയോ ചെയ്തതായി പ്രബലമായ ഹദീസുകളിൽ കാണുന്നില്ല (2009 ജൂലൈ 10, പേ 21).

എന്നിട്ടും നബി(സ്വ)യുടെ മാതൃകയില്ലാത്ത സ്വലാത്ത് ചൊല്ലൽ ഖുതുബയിൽ അവർക്കും നിർബന്ധം. പക്ഷേ, ഇതിനു കൽപനയുണ്ടോ? ഇല്ല. മാതൃകയും നിർദേശവുമില്ലാത്ത ഇത് നിർബന്ധം തന്നെയെന്ന് പഠിപ്പിക്കുമ്പോഴാണ് ഇതേ ന്യായം ഉന്നയിച്ച് മൗലിദാഘോഷം ബിദ്അത്താക്കുന്നത്. നബി(സ്വ)യോടുള്ള വിരോധം അന്ധകാരം സൃഷ്ടിച്ച ഹൃദയങ്ങളുടെ സ്വാഭാവിക പ്രതികരണമാണിത്.

സംഘടിത പ്രവർത്തനം ബിദ്അത്താണെന്ന് വാദിച്ച് മുജാഹിദിൽ നിന്നൊരു വിഭാഗം ചേരിവിട്ടു. നബി(സ്വ)യോ സ്വഹാബത്തോ സംഘടനയുണ്ടാക്കിയില്ല എന്നായിരുന്നു അവരുടെ ന്യായം. ഇതിനു ശബാബിൽ വന്ന മറുപടി വായിക്കുക: ദഅ്‌വത്തിനു വേണ്ടി സ്വഹാബികൾ മൈക്കും നോട്ടീസും ഉപയോഗിച്ചില്ല എന്നതുകൊണ്ട് അത് രണ്ടും ഹറാമാകുമോ? ലഘുലേഖ എന്നത് സ്വഹാബികളും തൊട്ടടുത്ത തലമുറയും ദഅ്‌വത്തിനു വേണ്ടി ഉപയോഗിച്ചിട്ടില്ലല്ലോ…. തങ്ങൾ ദഅ്‌വത്തിനു വേണ്ടി വ്യക്തിപരമായ ശ്രമങ്ങൾ നടത്തിയത് സംഘടിത ദഅ്‌വത്തിന് നബി(സ്വ) അനുമതി നൽകാത്തതു കൊണ്ടാണെന്ന് സ്വഹാബികളാരും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ സംഘടിതമായി ദഅ്‌വത്ത് നടത്താൻ പ്രത്യേക അനുമതി അനിവാര്യമാണെന്ന് വാദിക്കുന്നതിന് യാതൊരു ന്യായവുമില്ല (2009 ജനുവരി 30, പേ 27).

ഇന്നു കണ്ടുവരുന്ന വിധം സ്വഹാബികൾ നബിദിനാഘോഷം നടത്തിയിട്ടുണ്ടോ എന്നു മുജാഹിദുകളുടെ വമ്പൻ ചോദ്യത്തെക്കുറിച്ച് ഇനി ചിന്തിച്ചുനോക്കൂ. ശബാബിൽ കൊടുത്ത ന്യായങ്ങളുമായി തുലനപ്പെടുത്തി മൗലിദാഘോഷത്തെ വിലയിരുത്തി നോക്കുക. അതുകൊണ്ട് തീരേണ്ടതാണ് ഈ തർക്കം, അല്ലാഹുവിനെ ഭയപ്പെടുന്നുണ്ടെങ്കിൽ!

പ്രവാചക മാതൃകയില്ലാതെ ബിദഇകൾ ചെയ്യുന്ന ചില കാര്യങ്ങൾ

നബി(സ്വ)യുടെ മാതൃകയില്ലാത്തതും മൗലവിമാർ ചെയ്തുവരുന്നതുമായ മറ്റു ചില കാര്യങ്ങൾ കൂടി വിലയിരുത്താം.

വിദ്യാഭ്യാസ സ്ഥാപനങ്ങളും മതസംഘടനകളും നബി(സ്വ)യുടെ കാലത്ത് ഉണ്ടായിരുന്നില്ല (ശബാബ്, 2009 ഫെബ്രുവരി 27, പേ 29).
യതീമിനെ സംരക്ഷിക്കുന്നതിൽ നബി(സ്വ) വളരെയധികം താൽപര്യമെടുത്തിട്ടുണ്ട്. പക്ഷേ, അത് ഇന്നത്തെ രീതിയിൽ യതീംഖാനകൾ സ്ഥാപിച്ചുകൊണ്ടായിരുന്നില്ല (വിചിന്തനം, 2010 ഫെബ്രു. 12, പേ 12).
ഖബറിനരികിൽ സുന്നികളും മുജാഹിദുകളും നിർവഹിച്ചുവരുന്ന തസ്ബീത്തിനെക്കുറിച്ച് മൗലവിമാർ പഠിപ്പിക്കുന്നു: ഇതിനു പ്രത്യേക പ്രാർത്ഥനാ വാചകങ്ങൾ നബി(സ്വ) പഠിപ്പിച്ചിട്ടില്ല. എന്നാൽ നബിവചനത്തിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ പഠിപ്പിച്ച ഒരു പ്രാർത്ഥന കാണുക; അല്ലാഹുമ്മ സബ്ബിത്ഹു… (മനശ്ശാന്തി പ്രാർത്ഥനയിലൂടെ, ഹുസൈൻ സലഫി, പേ 77).
മൗലവിമാർ ഇപ്പോൾ പഠിപ്പിച്ചുവരുന്ന തൗഹീദ് വിഭജനം നബി(സ്വ)യോ സ്വഹാബത്തോ ചെയ്തതല്ല. ശബാബ് എഴുതുന്നു: മുഹമ്മദ് നബി(സ്വ)യുടെ സ്വഹാബിമാരാണ് സലഫുസ്വാലിഹ്. അവർ തൗഹീദ് വിഭജിച്ച് പഠിപ്പിച്ചിട്ടില്ല. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിനു ശേഷമാണ് അഖ്‌സാമുത്തൗഹീദ് ഉടലെടുക്കുന്നത്. അതായത് സ്വഹാബികൾ എല്ലാവരും മരണപ്പെട്ടതിനു ശേഷം (ശബാബ്, 2007 ജനുവരി 12, പേ 11).
കർമശാസ്ത്രപരമായ വിഷയങ്ങളിൽ ശർത്ത്, ഫർദ്, സുന്നത്ത്, മുബാഹ്, ജാഇസ് എന്നിവയെ തരംതിരിച്ച് പഠിക്കാനാഗ്രഹിക്കുന്നവർക്ക് നേർക്കുനേരെ ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ അതിനു സാധിച്ചുകൊള്ളണമെന്നില്ല (ശബാബ്, 2009 ഒക്‌ടോബർ 2, പേ 39).
ചുരുക്കത്തിൽ, നബി(സ്വ)യുടെയോ സ്വഹാബത്തിന്റെയോ മാതൃകയില്ലെന്ന ന്യായം ചൂണ്ടിക്കാട്ടി നബിദിനാഘോഷം അനിസ്‌ലാമികമാണെന്ന് പറയാൻ ഒരു വകുപ്പുമില്ലെന്നു മാത്രമല്ല മൗലവിമാർക്ക് തന്നെ ആ വാദത്തോട് പ്രായോഗികമായി യോജിക്കാൻ സാധ്യവുമല്ല.

നബി(സ്വ)യുടെ ജന്മദിനത്തിനു ഒരു പ്രത്യേകതയുമില്ലെന്നാണ് മറ്റൊരു ന്യായം. അതും മൗലവിമാർ തന്നെ പൊളിച്ചുകളഞ്ഞിട്ടുണ്ട്. സുഹൈർ ചുങ്കത്തറ എഴുതുന്നു: ‘തിങ്കളാഴ്ച പുണ്യറസൂൽ(സ്വ) ജനിച്ച ദിവസം കൊല്ലത്തിലൊരു ദിവസമല്ല, 52 ദിവസം. നബി(സ്വ) ജനിച്ച ദിവസത്തിനു പ്രത്യേകതയില്ലേ? ഉണ്ട്. എന്താണത്. സുന്നത്ത് നോമ്പ്. സുന്നത്ത് നോമ്പിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ റസൂൽ(സ്വ) അരുളി: ഞാൻ ജനിച്ച ദിവസമാണത്. ഞാൻ നബിയാക്കപ്പെട്ട അഥവാ ഖുർആൻ ഇറക്കപ്പെട്ട ദിവസമാണത് (നോമ്പും നിയമവും/43).

എല്ലാം കഴിഞ്ഞ് ഇപ്പോഴും സ്ഥിരതയില്ലാതെ ചുറ്റിക്കളിക്കുകയാണ് മുജാഹിദ് മൗലവിമാർ. നബി ജനിച്ച മാസമേതെന്നതിൽ പോലും ഒരു അഭിപ്രായ ഐക്യമാവാത്ത വിഭ്രാന്തി ഒരു പുസ്തകത്തിലെ ഒരേ ലേഖനത്തിൽ തന്നെ വന്നുപെടുമ്പോൾ ഇവർ എത്രമാത്രം ആശയക്കുഴപ്പത്തിലാണെന്ന് ഊഹിക്കാമല്ലോ. പുതിയ ലക്കം അൽമനാർ (2015 ഡിസംബർ) എഡിറ്റോറിയലിൽ നിന്നും വായിക്കുക: ‘ഇത് റബീഉൽ അവ്വൽ മാസം. ഈ മാസത്തിലാണ് നബി(സ്വ) ജനിച്ചത്. അതിൽ അഭിപ്രായ വ്യത്യാസമില്ല’ (പേ. 4). ഈ കുറിപ്പിന്റെ അവസാന ഭാഗത്തിങ്ങനെയും കണ്ടു: ‘നബി(സ്വ)യുടെ ജനനം തിങ്കളാഴ്ച ദിവസമാണെന്നതിൽ സംശയമില്ല. എന്നാൽ തിയ്യതിയുടെയും മാസത്തിന്റെയും കാര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്’ (പേ.5).

ഇതെങ്കിലുമൊന്നു തീരുമാനിച്ചിട്ടു പോരേ ദീനിനെതിരെ നാടകം കളിക്കൽ?

അസ്‌ലം സഖാഫി പയ്യോളി

ഇസ്റാഉ രാപ്രയാണം; നിസ്തുലമായ ചരിത്രവിസ്മയം

🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
രാപ്രയാണം; നിസ്തുലമായ ചരിത്രവിസ്മയം

● അലവിക്കുട്ടി ഫൈസി എടക്കര



നബി(സ്വ)ക്ക് മാത്രം സിദ്ധമായ മഹത്തായ മുഅ്ജിസത്താണ് മിഅ്‌റാജ്. ഇസ്‌റാഉം മിഅ്‌റാജും കേവലമായ മുഅ്ജിസത്ത് മാത്രമല്ല, ആദരം കൂടിയാണ്. ജിബ്‌രീൽ(അ) എന്ന ഇടനിലക്കാരനില്ലാതെ അല്ലാഹുവുമായി മുനാജാത്ത് നടത്താൻ നബി(സ്വ)ക്ക് അന്നു ഭാഗ്യമുണ്ടായി. എന്നത്തേക്കുമുള്ള ദൃഷ്ടാന്ത വിസ്മയങ്ങളായി ഇസ്‌റാഉം മിഅ്‌റാജും നിലനിൽക്കുന്നു.

നബി(സ്വ)യുടെ ജീവിതത്തിലെ ദുഃഖസംഭവങ്ങളായിരുന്നു അബൂത്വാലിബിന്റെയും ഖദീജ ബീവി(റ)യുടെയും വഫാത്ത്. കാരണം അവർ രണ്ടു പേരും പ്രവാചകർ(സ്വ)ക്ക് സമൂഹത്തിലും വീട്ടിലും തുണയും സഹായവും സാന്ത്വനവുമായിരുന്നു.

അബൂത്വാലിബ് തിരുനബി(സ്വ)ക്ക് നൽകിയ സംരക്ഷണം കുടുംബപരമായ ബാധ്യത എന്ന നിലയിലായിരുന്നു. നാൽപത് വർഷക്കാലം അത് പ്രവാചകർക്ക് ലഭിച്ചിട്ടുണ്ട്. അതിൽ പത്തു വർഷത്തോളം നബിയാണെന്ന് പ്രഖ്യാപിച്ചതിന്റെ ശേഷമാണ്. അബൂത്വാലിബ് ജീവിച്ചിരിക്കെ നബി(സ്വ)യെ പീഡിപ്പിക്കാൻ ഖുറൈശികൾ ധൈര്യം കാണിച്ചിരുന്നില്ല. നബി(സ്വ) തന്നെ ഇതു പറഞ്ഞിട്ടുണ്ട്: ‘അബൂത്വാലിബ് മരണപ്പെടുന്നതു വരെ ഖുറൈശികളിൽ നിന്ന് എനിക്ക് ഉപദ്രവം ഏൽക്കേണ്ടി വന്നിട്ടില്ല’ (ബൈഹഖി, ദലാഇൽ).

ഖുറൈശികളിൽ പെട്ട ചിലർ റസൂൽ(സ്വ)യുടെ ശരീരത്തിലേക്ക് മണ്ണ് വാരിയെറിഞ്ഞതിനു ശേഷം വീട്ടിലെത്തിയപ്പോൾ പുത്രി അത് തട്ടിക്കൊടുത്തുകൊണ്ടിരിക്കെയാണ് നബി(സ്വ) ഇതു പറഞ്ഞത്. നാൽപതു വർഷത്തെ സംരക്ഷണം നബി(സ്വ)ക്ക് ഉപകാരപ്പെട്ടിരുന്നുവെന്നതിൽ സംശയമില്ല.

ഖദീജ(റ) നബി(സ്വ)യുടെ യൗവന കാലത്താണ് ജീവിത സഖിയായെത്തുന്നത്. നാൽപതു വയസ്സുണ്ടായിരുന്ന മഹതി പ്രായത്തിന്റെ പക്വതയോടെ തിരുനബി(സ്വ)ക്ക് തുണയായി. അവരുടെ സാമ്പത്തിക പിന്തുണയും റസൂലിന് വലിയ ഉപകാരമായിട്ടുണ്ട്. നബി(സ്വ)യുടെ സന്താനങ്ങളുടെ മാതാവ് എന്ന ബഹുമതി കൂടി മഹതിക്കുണ്ട്. ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ കൂട്ടാളിയുടെ മരണം സ്വാഭാവികമായും ദുഃഖം പടർത്താതിരിക്കില്ല.

രണ്ടുപേരുടെയും മരണത്തോടെ മക്കയിൽ സംജാതമായ അപായകരമായ സാഹചര്യം അവിടുത്തെ ആശങ്കപ്പെടുത്തി. അമ്മാവന്മാരുടെ നാടായ ത്വാഇഫിലേക്കു പോകാമെന്നു വെച്ചു. അവിടെയും പീഡനമേൽക്കേണ്ടി വന്നു. ഇത്തരമൊരു സാഹചര്യത്തിൽ തിരുനബി(സ്വ)ക്ക് ആദരവും ആശ്വാസവും പ്രബോധന വഴിയിൽ വലിയ സഹായവുമായാണ് ഇസ്‌റാഉം മിഅ്‌റാജും നടന്നത്.

ഇസ്‌റാഅ്

മക്കയിൽ നിന്നു ഖുദ്‌സിലേക്ക് നടന്ന രാത്രി സഞ്ചാരത്തെയാണ് ഇസ്‌റാഅ് എന്നു പറയുന്നത്. അല്ലാഹു പറയുന്നു: തന്റെ അബ്ദിനെ ഒരു രാത്രിയിൽ മസ്ജിദുൽ ഹറാമിൽ നിന്നും ചുറ്റുപാടും ബറകത്ത് നൽകിയ മസ്ജിദുൽ അഖ്‌സ്വായിലേക്ക് പ്രയാണം ചെയ്യിച്ചവൻ ഏറെ പരിശുദ്ധനാണ് (ഇസ്‌റാഅ്/1). മക്കയിൽ നിന്നും ഒരു മാസം ഒട്ടകപ്പുറത്ത് യാത്ര ചെയ്താലാണ് ഖുദ്‌സിലെത്തിച്ചേരാനാവുക. ഇന്നത്തെ പോലെ വേഗത കൂടിയ യാത്രാ സൗകര്യങ്ങളില്ലാത്ത കാലം. അതിനാൽ അതൊരു അത്ഭുത യാത്രയായിരുന്നു. അതെന്തിനു വേണ്ടി എന്ന് ഖുർആൻ തന്നെ വ്യക്തമാക്കുന്നുണ്ട്. ‘അതിന്റെ പരിസരം നാം ബറകത്ത് ചെയ്തിരിക്കുന്നു’ എന്നാണ് പരാമർശം. തിരുനബി(സ്വ)ക്ക് വ്യക്തിപരമായി ലഭിക്കുന്ന ഒരു ഭാഗ്യമാണ് അനുഗ്രഹീത സ്ഥലത്തെത്തുക എന്നത്. ആത്മീയ പ്രാധാന്യമുള്ള അനുഗ്രഹ പ്രദേശമാണ് ഖുദ്‌സ്. ഫലഭൂയിഷ്ഠമായ മണ്ണും അരുവിയും പുഴകളും കൃഷികളുമുള്ള ആകർഷണീയ ഭൂമി.

മൂസാ(അ) ഉൾപ്പെടെ അമ്പിയാക്കളിൽ ധാരാളം പേർക്ക് വഹ്‌യ് അവതരിച്ച ഇടം. അവരുടെ ഇബാദത്തുകളും ദഅ്‌വത്തും നടന്ന പ്രദേശം. ഇബ്‌റാഹിം, ഇസ്ഹാഖ്, യഅ്ഖൂബ്, ഈസാ(അ) തുടങ്ങിയ അമ്പിയാക്കളുടെ പാദസ്പർശം കൊണ്ടനുഗ്രഹീതമാണ് ഖുദ്‌സ്. അവിടെ നബി(സ്വ) ശാരീരികമായി എത്തിച്ചേരുന്നു. അമ്പിയാക്കൾക്ക് ഇമാമായി നിസ്‌കാരം നിർവഹിക്കുന്നു. അമ്പിയാക്കളുടെയെല്ലാം നേതാവ് എല്ലാ അമ്പിയാക്കൾക്കും മുന്നിൽ നിന്ന് നേതൃത്വം നൽകി. നബി(സ്വ)യുടെ മഹത്ത്വവും പദവിയും അക്ഷരാർത്ഥത്തിൽ അനുഭവപ്പെടുത്തിക്കൊടുക്കുകയായിരുന്നു ഇതിലൂടെ.

യാത്രക്കിടയിൽ ചില സ്ഥലങ്ങളിൽ നിസ്‌കരിക്കാൻ നബി(സ്വ)യോട് ജിബ്‌രീൽ (അ) ആവശ്യപ്പെടുകയും നിസ്‌കരിക്കുകയുമുണ്ടായി. ത്വയ്ബ, ത്വൂരിസീനാ, ബൈത്‌ലഹം എന്നീ സ്ഥലങ്ങൾ ചരിത്രപ്രധാനമാണ്. ത്വയ്ബയാണ് മദീനതുർറസൂൽ(സ്വ) ആയത്. ത്വൂരിസീനാ മൂസാ നബി(അ) അല്ലാഹുവിനോട് സംസാരിച്ച സ്ഥലമാണ്. ബൈത്‌ലഹം ഈസാ നബി(അ) പ്രസവിക്കപ്പെട്ട സ്ഥലവും. നബി(സ്വ)യിൽ ആത്മീയ മധുരാനുഭവങ്ങൾ പകരുന്നതായിരുന്നു ഇവിടങ്ങളിലെ നിസ്‌കാരം.

‘എന്നെ രാപ്രയാണം ചെയ്യിച്ച രാത്രിയിൽ, മൂസാ(അ) ഖബ്‌റിൽ വെച്ച് നിസ്‌കരിക്കുന്നത് ഞാൻ കാണുകയുണ്ടായി’ (ബസ്സാർ) എന്നു നബി (സ്വ) പറഞ്ഞിട്ടുണ്ട്. ഫിർഔന്റെ കൊട്ടാരത്തിൽ ഭൃത്യയായിരുന്നപ്പോഴും തൗഹീദിൽ അടിയുറച്ച് ജീവിച്ച ഒരു മഹതിയുണ്ടായിരുന്നു. ഫിർഔന്റെ പുത്രിയുടെ മുടി ചീകുന്നവരായതിനാൽ അവർ ചരിത്ര പ്രസിദ്ധയായത് മാശിത്വ (മുടിചീകുന്നവൾ) എന്ന പേരിലാണ്. നബി(സ്വ) ഇസ്‌റാഇന്റെ രാത്രിയിലുണ്ടായ അനുഭവം ഇങ്ങനെ വിവരിക്കുന്നു: ‘ഞാൻ പ്രയാണം ചെയ്ത രാത്രിയിൽ ഒരു സുഗന്ധം അനുഭവപ്പെട്ടു. ജിബ്‌രീലിനോട് ഈ വാസന എന്താണെന്നു ഞാൻ ചോദിച്ചു. ‘അതു ഫിർഔന്റെ മകളുടെ മുടി ചീകിക്കൊടുത്തിരുന്നവരുടെ സുഗന്ധമാണ് എന്നെന്നോട് പറഞ്ഞു’ (അഹ്മദ്).

ശത്രുപീഡനങ്ങളിൽ പതറാതിരിക്കാനുള്ള സൂചന കൂടി ഈ സംഭവത്തിലുണ്ടെന്ന് പണ്ഡിതർ. നബി(സ്വ)ക്ക് സമാധാനവും പ്രബോധന വഴിയിൽ കരുത്തും പകരുന്ന വേറെയും അനുഭവങ്ങൾ ഇസ്‌റാഇനിടയിൽ ഉണ്ടായിട്ടുണ്ട്.

മക്കയിലെ ജനങ്ങൾക്ക് ഖുദ്‌സും അവിടേക്കുള്ള അകലവും അറിയാം. അവിടേക്കും തിരിച്ചും യാത്ര ചെയ്ത അനുഭവമുള്ളവർ അവർക്കിടയിലുണ്ട്. അവരുടെ മുമ്പിലവതരിപ്പിക്കപ്പെടുന്നതാണീ യാത്രയും. അതിനാൽ തന്നെ അവരുടെ അറിവനുഭവങ്ങൾക്കതീതമായ വിധം അത്ഭുത സംഭവമായി രുന്നു ഇസ്‌റാഅ്.

അവരെ സംബന്ധിച്ചിടത്തോളം പരിഹസിക്കാനെളുപ്പമുള്ളതായിരുന്നു പ്രത്യക്ഷത്തിൽ ഇത്. പരിഹാസവും കളവാക്കലും ഭയന്നതിനാലാണ് ഉമ്മുഹാനിഅ്(റ) നബി(സ്വ)യോട് ഈ വിവരം പരസ്യപ്പെടുത്താതിരിക്കാൻ അഭ്യർത്ഥിച്ചത്. പക്ഷേ, നബി(സ്വ) പരസ്യപ്പെടുത്തി. കാരണം അത് വിവരിക്കാനുള്ളതായിരുന്നു. അതിൽ അടങ്ങിയ പ്രബോധനപരമായ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ അതനിവാര്യമാണ്.

യാത്രയിൽ ഉണ്ടായ ചില അനുഭവങ്ങൾ കാരണം നബി (സ്വ)യെ കളവാക്കാൻ സാധാരണ ഗതിയിൽ കഴിയാത്ത അവസ്ഥ വന്നു. നബി(സ്വ) പറയുന്നു: യാത്രക്കിടയിൽ ഞാൻ ഒരു കുടുംബത്തിന്റെ കച്ചവട സംഘത്തെ കാണുകയുണ്ടായി. എന്റെ വാഹനത്തിന്റെ സാന്നിധ്യവും ശബ്ദവും കാരണം അവരുടെ ഒരൊട്ടകം ഓടിപ്പോയി. അങ്ങനെ ഞാനവർക്ക് ഒട്ടകത്തെക്കുറിച്ച് അറിയിച്ചുകൊടുക്കുകയുണ്ടായി. ഞാൻ ഫലസ്തീനിലേക്ക് പോകുമ്പോഴായിരുന്നു അത്. തിരിച്ചുവരുമ്പോഴും ഞാനവരെ കണ്ടു. അവർ ഒരിടത്തു വിശ്രമത്തിനിടെ ഉറങ്ങുകയായിരുന്നു. അവരുടെ വെള്ളപ്പാത്രത്തിൽ നിന്ന് ഞാനെടുത്തു കുടിച്ചു. പാത്രം മൂടിവെച്ചു. വർത്തക സംഘത്തിന്റെ മുന്നിൽ ഒരൊട്ടകമുണ്ട്. അതിന്റെ നിറം കറുപ്പും വെളുപ്പും കലർന്നതാണ്. അതിന്റെ മേൽ രണ്ടു ഭാണ്ഡങ്ങളുണ്ട്. ഒന്ന് കറുത്തതും മറ്റേത് കറുപ്പും വെളുപ്പും നിറമുള്ളതുമാണ് (ബൈഹഖി).

മക്കക്കാരെ കുറിച്ച് നന്നായറിയുന്ന തിരുനബി(സ്വ) ഇസ്‌റാഅ് വിവരം അവരോടെങ്ങനെയാണവതരിപ്പിക്കുക എന്നതിനെ സംബന്ധിച്ച് ആലോചിച്ചുകൊണ്ടിരുന്നു. അവിടുന്ന് പറഞ്ഞു: ‘എന്നെ പ്രയാണം ചെയ്യിച്ച രാത്രി കഴിഞ്ഞ് പ്രഭാതത്തിൽ ഞാൻ മക്കയിലെത്തി. ഞാൻ പ്രയാസത്തിലായി. ജനങ്ങൾ എന്നെ വാസ്തവമാക്കില്ലെന്ന് ഉറപ്പായിരുന്നു. അങ്ങനെ ഞാൻ മനഃപ്രയാസത്തോടെ അൽപം അകന്നിരിക്കുകയായിരുന്നു. അപ്പോൾ അബൂജഹ്ൽ അതു വഴിവന്നു’ (നസാഈ).

അബൂജഹ്ൽ നബി(സ്വ)യെ സമീപിച്ച് പരിഹാസത്തോടെ ചോദിച്ചു:

ഇന്ന് പുതിയതെന്തെങ്കിലും പറയാനുണ്ടോ?

ഞാൻ പറഞ്ഞു: അതേ.

അതെന്താണ്?

‘ഇന്നലെ എന്നെ രാപ്രയാണം ചെയ്യിക്കപ്പെടുകയുണ്ടായി.’

എങ്ങോട്ട്?

‘ബൈതുൽ മുഖദ്ദസിലേക്ക്.’

എന്നിട്ട് നേരം പുലരുമ്പോൾ ഞങ്ങൾക്കിടയിലെത്തിയോ?

‘അതേ.’

ഇതുകേട്ട അബൂജഹ്ൽ അത് നിഷേധിക്കാത്ത ഭാവം പ്രകടിപ്പിച്ചു. കാരണം ആളുകളെയെല്ലാംവിളിച്ചുകൂട്ടുമ്പോൾ താൻ കളവാക്കിയതിന്റെ പേരിൽ നബി(സ്വ) സംഭവം നിഷേധിച്ചാലോ എന്നാണ് അബൂജഹ്ൽ വിചാരിച്ചത്. അവൻ ചോദിച്ചു:

ഞാൻ ജനങ്ങളെ വിളിച്ചാൽ അവരോടിത് വിവരിക്കാമോ?

‘തീർച്ചയായും.’

അബൂജഹ്ൽ ഉടനെ കഅ്ബുബ്‌നു ലുഅയ്യ് സന്തതികളേ വരൂ എന്നു വിളിച്ചു പറഞ്ഞു. അപ്പോൾ കഅ്ബക്കരികിലുണ്ടായിരുന്ന ചെറിയ സഭകളെല്ലാം പിരിഞ്ഞ് അവരടുത്തുവന്നു. അബൂജഹ്ൽ നബി(സ്വ)യോട് പറഞ്ഞു: നീ എന്നോട് പറഞ്ഞതൊക്കെ ഇവരോടും വിവരിക്കൂ.’

നബി(സ്വ) വിവരിക്കാൻ തുടങ്ങി:

‘ഇന്നലെ എന്നെ രാപ്രയാണം ചെയ്യിക്കപ്പെടുകയുണ്ടായി.’

അവർ ചോദിച്ചു: എങ്ങോട്ട്?

‘ബൈതുൽ മുഖദ്ദസിലേക്ക്.’

എന്നിട്ട് നേരം പുലർന്നപ്പോൾ ഞങ്ങൾക്കിടയിൽ എത്തിയെന്നോ?

നബി(സ്വ) പറഞ്ഞു: ‘അതേ.’

ഇതുകേട്ടതോടെ ചിലർ കയ്യടിച്ച് പരിഹസിച്ചു. മറ്റു ചിലർ ഇതെന്തൊരു കളവാണേ എന്ന നിലയിൽ തലയിൽ കൈവെച്ച് അത്ഭുതം കൂറി (നസാഈ).

അപ്പോൾ ഖുറൈശി പ്രമുഖനായ ജുബൈറുബ്‌നു മുത്ഇം പറഞ്ഞു: ‘ഞാനെങ്ങാനും പഴയ അവസ്ഥയിലായിരുന്നെങ്കിൽ നീ ഇത് ഞങ്ങൾക്കിടയിൽ പറയില്ലായിരുന്നു’ (ത്വബ്‌റാനി).

നബി(സ്വ)യുടെ ഇസ്‌റാഅ് വിവരണം വിശ്വാസം ഉറച്ചിട്ടില്ലാത്ത ആളുകൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ഖുറൈശികൾ ഉപയോഗപ്പെടുത്തി. അങ്ങനെ ചിലരൊക്കെ അതിൽ സംശയാലുക്കളായി. അബൂബക്കർ(റ)നെ പിന്തിരിപ്പിക്കാനും ഇതുപകരിക്കുമെന്ന നിലയിൽ മക്കക്കാർ അദ്ദേഹത്തെ സമീപിച്ചു പറഞ്ഞു:

നിന്റെ നേതാവ് ഇന്നലെ രാത്രി മസ്ജിദുൽ അഖ്‌സ്വയിൽ പോയി തിരിച്ചെത്തിയെന്ന് വാദിക്കുന്നുണ്ട്, നീ എന്തു പറയുന്നു?

അബൂബക്കർ(റ) ചോദിച്ചു: അവിടുന്ന് അങ്ങനെ പറയുന്നുണ്ടോ?

‘അതേ.’

‘നബി അങ്ങനെ പറയുന്നുവെങ്കിൽ അത് സത്യം തന്നെയാണ്.’

ഈ ഒരൊറ്റ രാത്രിയിൽ മക്കയിൽ നിന്ന് ബൈതുൽ മുഖദ്ദസിൽ പോയി നേരം പുലരും മുമ്പ് തിരിച്ചുവന്നുവെന്നത് നീ അംഗീകരിക്കുന്നുവോ?

‘അതേ, ഞാനിതിലും വലിയ കാര്യങ്ങൾ അംഗീകരിക്കുന്നുണ്ടല്ലോ. ഉന്നതങ്ങളിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നുവെന്ന് അവിടുന്ന് പറയുന്നത് ഞാനംഗീകരിക്കുന്നല്ലോ’ (മജ്മഉസ്സവാഇദ്).

അങ്ങനെയാണ് അബൂബക്കർ(റ)ന് ‘അതീഖ’ എന്ന അപര നാമത്തേക്കാൾ പ്രസിദ്ധമായിത്തീർന്ന ‘സ്വിദ്ദീഖ്’ എന്ന നാമം ലഭിക്കുന്നത്.

പിന്നെ ശത്രുക്കൾ അവർക്കറിയാവുന്നതും അറിയേണ്ടതുമായ യാത്രാസംബന്ധിയായ ചില കാര്യങ്ങൾ ചോദിച്ചു റസൂലിനെ പരാജയപ്പെടുത്താൻ ശ്രമിച്ചു. മുത്ഇമിബ്‌നു അദിയ്യ് എന്ന ഖുറൈശി പ്രമുഖൻ കുറേ നന്മകളുള്ളയാളായിരുന്നു. പക്ഷേ, അദ്ദേഹവും ഈ വിഷയത്തിൽ നബി(സ്വ)യെ നിന്ദ്യമാക്കി സംസാരിക്കുകയുണ്ടായി.

‘നീ ഇതുവരെ പറഞ്ഞതു പോലുള്ളതൊന്നുമല്ലല്ലോ ഇത്. ഇത് ശുദ്ധ നുണയാണെന്ന് ഞാൻ സാക്ഷീകരിക്കുന്നു. ഞങ്ങൾ കാണാത്ത സ്ഥലമൊന്നുമല്ല ബൈതുൽ മുഖദ്ദസ്. ഒരു മാസം അങ്ങോട്ടും ഒരു മാസം തിരിച്ചും യാത്ര ചെയ്യേണ്ടി വരാറുണ്ട് ഞങ്ങൾക്ക്. എന്നിട്ട് നീ ഒരൊറ്റ രാത്രിയിൽ അവിടെ പോയി വന്നെന്നു പറയുന്നു. ലാത്തയും ഉസ്സയുമാണ് സത്യം, നിന്നെയും നിന്റെ വാദത്തെയും ഞാനംഗീകരിക്കുകയേയില്ല.’

ഇതുകേട്ട അബൂബക്കർ(റ) മുത്ഇമിനോട് പറഞ്ഞു: ‘നിങ്ങളുടെ നിലപാട് ശരിയായില്ല. അങ്ങനെയൊന്നും പറയരുതായിരുന്നു. ഞാൻ മുഹമ്മദ്(സ്വ) പറഞ്ഞത് സത്യമാണെന്നംഗീകരിക്കുന്നു.’

അപ്പോൾ മുത്ഇം പറഞ്ഞു: മുഹമ്മദേ, എന്നാൽ ബൈതുൽ മുഖദ്ദസിനെ കുറിച്ച് ഞങ്ങൾക്ക് പറഞ്ഞു തരാമോ?

നബി(സ്വ) പറഞ്ഞു: ‘ഞാൻ രാത്രിയാണവിടെ പോയതും പോന്നതും.’

എന്നിട്ട് തിരുനബി(സ്വ) അതിന്റെ ഓരോ വാതിലിനെക്കുറിച്ചും വെവ്വേറെ വിവരിച്ചുകൊടുത്തു. അബൂബക്കർ(റ) അപ്പോഴൊക്കെ സ്വദഖ്ത്തു (ഞാനംഗീകരിക്കുന്നു) എന്നു പറഞ്ഞുകൊണ്ടിരുന്നു (അബൂയഅ്‌ലാ).

മുത്ഇമും നബി(സ്വ)യും തമ്മിലുള്ള സംസാരം അവസാനിച്ചപ്പോൾ അവിടെയുണ്ടായിരുന്ന മക്കക്കാർ പറഞ്ഞു: ‘മുത്ഇം, ഇനി ഞങ്ങളൊന്നു ചോദിക്കട്ടെ. ബൈതുൽ മുഖദ്ദസിനേക്കാൾ ഞങ്ങൾക്കാവശ്യം അതാണ്.’

എന്നിട്ടവർ ചോദിച്ചു: ‘മുഹമ്മദ്, എങ്കിൽ നീ ഞങ്ങളുടെ കച്ചവട സംഘത്തെക്കുറിച്ച് പറഞ്ഞുതരൂ.’

നബി(സ്വ): ഇന്ന കുടുംബത്തിന്റെ കച്ചവട സംഘത്തിന്റെ സമീപത്തുകൂടി ഞാൻ യാത്ര ചെയ്തു. അവരുടെ ഒരു ഒട്ടകത്തെ കാണാതായി. അതന്വേഷിക്കാൻ പോയിരിക്കുകയായിരുന്നു (വിശ്രമിക്കുകയായിരുന്നു എന്നും നിവേദനമുണ്ട്). അവിടെ അവരുടെ ഒരു വെള്ളപ്പാത്രം ഉണ്ടായിരുന്നു. അതിൽ നിന്നു ഞാൻ കുടിച്ചു.

ഇതുകേട്ട മക്കക്കാർ പറഞ്ഞു: ‘ഇതൊരു തെളിവാണ്.’

പ്രവാചകർ(സ്വ) തുടർന്നു: ‘പിന്നെ ഇന്ന കുടുംബക്കാരുടെ കച്ചവട സംഘത്തിനടുത്തെത്തി. എന്റെ വാഹനത്തെ കണ്ട് അവരുടെ ഒരു ഒട്ടകം വിരണ്ടു. പുറത്ത് ചാക്കുകൾ കെട്ടിവെച്ച ഒട്ടകം മുട്ടുകുത്തി വീണു. അതിന്റെ എല്ല് പൊട്ടിയോ എന്നെനിക്കറിയില്ല. അത് അവരോട് ചോദിച്ചോളൂ.’

ഇതുകേട്ടപ്പോഴും അവർ ‘ഇതും ഒരടയാളം തന്നെ’ എന്നു പറഞ്ഞു.

പിന്നെ ഞാൻ മറ്റൊരു കച്ചവട സംഘത്തെ കണ്ടുമുട്ടി. അവർ തൻഈമിലെത്തിയിരുന്നു. അതിന്റെ മുൻനിരയിൽ ചുവപ്പും വെളുപ്പും കലർന്ന നിറമുള്ള ഒരൊട്ടകമുണ്ട്. ആ സംഘം വളരെ വൈകാതെ ഇവിടെ എത്തിച്ചേരുന്നതാണ് (അബൂയഅ്‌ലാ).

നബി(സ്വ)യുടെ വിവരണം കേട്ടപ്പോൾ അതു സത്യമാണെന്ന് അംഗീകരിക്കാതിരിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല. അറിയേണ്ടത് അറിഞ്ഞു കഴിഞ്ഞപ്പോൾ പക്ഷേ, അവർ നിലപാട് മാറ്റി. നബി(സ്വ)യിൽ നിന്നും ലഭിക്കുന്ന വിവരം കൃത്യമായിരിക്കുമെന്ന് അവർക്കുറപ്പുണ്ടായിരുന്നു. വിശ്വസിക്കാൻ തയ്യാറല്ലാത്തതിനാൽ മാരണമാണിതെല്ലാം എന്നു പറഞ്ഞ് ഒഴിയലായിരുന്നു പതിവ്. അതുതന്നെ ഇവിടെയും ആവർത്തിച്ചു.

അവരുടെ കൂട്ടത്തിലുണ്ടായിരുന്ന വലീദ് പറഞ്ഞു: ‘മുഹമ്മദ് സിഹ്‌റുകാരൻ തന്നെ.’ അങ്ങനെ അവർ പോയി നോക്കുമ്പോൾ ഒരു കച്ചവട സംഘം വരുന്നത് നേരിൽ കണ്ടു. നബി(സ്വ) പറഞ്ഞ സ്ഥലത്തും അടയാളത്തിലും തന്നെ. എന്നിട്ടും അവർ പറഞ്ഞു: വലീദ് പറഞ്ഞതെത്ര സത്യം (അബൂയഅ്‌ലാ).

റസൂൽ(സ്വ)ക്ക് സാധിച്ച ഈ മഹാ സൗഭാഗ്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ താത്കാലിക പ്രയാസമുണ്ടായെങ്കിലും അവിടുത്തേക്ക് വളരെയേറെ സംതൃപ്തിയും മഹത്ത്വവും ലഭിച്ച മുഅ്ജിസത്തായിരുന്നു ഇസ്‌റാഅ്. ഖുറൈശികൾക്ക് നിഷേധിക്കാനാവാത്ത കാര്യങ്ങൾ അവതരിപ്പിക്കാൻ നബി(സ്വ)ക്ക് സാധിച്ചു. ഇസ്‌റാഇന് ശേഷമുണ്ടായ ചോദ്യം ചെയ്യലിനെക്കുറിച്ച് അവിടുന്ന് പറയുന്നു:

ഞാൻ കഅ്ബയുടെ സമീപത്ത് ഹിജ്‌റിൽ ഇരിക്കുകയായിരുന്നു. ഖുറൈശികൾ എന്നെ ചോദ്യം ചെയ്യുന്നു. അവർ ബൈതുൽ മുഖദ്ദസിനെ കുറിച്ച് എന്നോടു ചോദിച്ചു. യഥാർത്ഥത്തിൽ അവയൊന്നും കൃത്യമായി ഞാൻ നോക്കി തിട്ടപ്പെടുത്തിയിരുന്നില്ല. അതിനാൽ തന്നെ മുമ്പൊന്നുമില്ലാത്ത വിധം ഞാൻ മനഃപ്രയാസത്തിലായി. അപ്പോൾ അല്ലാഹു ബൈതുൽ മുഖദ്ദസിനെ എനിക്ക് പ്രത്യക്ഷമാക്കിത്തന്നു. ഞാനതിലേക്കു നോക്കി അവരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്തു. ഞാനെല്ലാം വിശദീകരിച്ച് കഴിഞ്ഞപ്പോൾ പറഞ്ഞതൊക്കെ ശരിയാണെന്നായി അവർ (ബസ്സാർ, മുസ്‌ലിം, അഹ്മദ്).

ഇസ്‌റാഇന്റെ രാത്രിയിൽ തന്നെ മിഅ്‌റാജുമുണ്ടായിട്ടുണ്ട്. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈമാൻ വർധിക്കാനും സദ്കർമങ്ങൾ വർധിപ്പിക്കാനും ദുഷ്‌കൃത്യങ്ങളുടെ ഗൗരവമറിയാനും ഉപകാരപ്പെടുന്നതാണ് മിഅ്‌റാജനുഭവവും. പണ്ഡിതലോകത്തിന്റെയും മുൻഗാമികളുടെയും അംഗീകാരമുള്ളതും ചരിത്ര സത്യവുമാണത്.

മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വത്തിന്റെ ഉന്നതമായൊരു പ്രമാണമായി അത് പരിലസിക്കുന്നു. മിഅ്‌റാജിന്റെ ആമുഖമായി ഇസ്‌റാഅ് നടന്നതിന്റെ പ്രസക്തി പണ്ഡിതന്മാർ വ്യക്തമാക്കി. ശൈഖ് അബൂ മുഹമ്മദുബ്‌നു ജംറ(റ)യെ ഇബ്‌നുഹജറിൽ അസ്ഖലാനി(റ) ഉദ്ധരിക്കുന്നു:

‘ആകാശാരോഹണത്തിന് മുമ്പ് ബൈതുൽ മുഖദ്ദസിലേക്ക് രാപ്രയാണം ചെയ്യിച്ചതിലെ ഹിക്മത്ത്, സത്യത്തെ കെടുത്തിക്കളയാനുദ്യമിക്കുന്നവരുടെ മാത്സര്യത്തിനു മേൽ യാഥാർത്ഥ്യം പ്രത്യക്ഷപ്പെടുത്തി വിജയിപ്പിക്കുക എന്നതാണ്. മക്കയിൽ നിന്ന് തന്നെ മിഅ്‌റാജ് നടന്നിരുന്നുവെങ്കിൽ ശത്രുക്കളുടെ മത്സരത്തെയും വ്യാഖ്യാനത്തെയും വ്യക്തമാക്കാനോ വിവരിക്കാനോ മാർഗമുണ്ടാവില്ല. എന്നാൽ ഇസ്‌റാഇനെ കുറിച്ച് പറഞ്ഞപ്പോൾ ബൈതുൽ മുഖദ്ദസിന്റെ ചെറിയ കാര്യങ്ങളടക്കം അറിയാവുന്നതിനെ കുറിച്ചവർ ചോദിച്ചു. തിരുനബി(സ്വ) ബൈതുൽ മുഖദ്ദസ് മുമ്പ് കണ്ടിട്ടില്ല എന്ന് അവർക്കറിയാവുന്നതുമാണ്. അങ്ങനെ അവിടുത്തെ വിവരണം കേട്ടപ്പോൾ റസൂലിന്റെ സത്യസന്ധത അവർക്കുറപ്പായി. ഒറ്റ രാത്രിയിൽ ബൈതുൽ മുഖദ്ദസിൽ പോയത് അംഗീകരിച്ചുകഴിഞ്ഞാൽ പിന്നെ തുടർന്ന് പറയുന്നതും അംഗീകരിക്കേണ്ടിവരും. അതിനാൽ തന്നെ രാപ്രയാണം സത്യവിശ്വാസിയുടെ വിശ്വാസത്തിലും നിഷേധിയുടെയും ധിക്കാരിയുടെയും പരാജയത്തിലും വർധനവുണ്ടാക്കി (ഫത്ഹുൽ ബാരി).

മക്കയിലെ അവിശ്വാസികൾ അക്ഷരാർത്ഥത്തിൽ അടിയറവ് പറയാൻ നിർബന്ധിതരായിത്തീർന്ന പോലെ ഒരു ചരിത്ര വിസ്മയമായി ഇസ്‌റാഅ് എന്നും പ്രോജ്വലിക്കും.

(തുടരും)
🌴🌴🌴🌴🌴🌴
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇 https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/




ത്വരീഖത്ത്, ശൈഖ്: ഇസ്‌ലാം പറയുന്നതെന്ത്?


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

ത്വരീഖത്ത്, ശൈഖ്: ഇസ്‌ലാം പറയുന്നതെന്ത്?

● പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ



മനുഷ്യരുടെ സൃഷ്ടിപ്പിന്റെ ലക്ഷ്യം അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കലാണ്. യജമാനനായ അല്ലാഹുവിനെ നേരിൽ കാണും വിധം ആരാധനയർപ്പിക്കുമ്പോഴാണ് ആരാധനയുടെ സമ്പൂർണതയിലേക്കെത്തുന്നത്. ഖുർആൻ പറയുന്നു: ആത്മാർത്ഥതയോടെ അല്ലാഹുവിന് ആരാധന ചെയ്യാനല്ലാതെ അവരോട് ആജ്ഞാപിക്കപ്പെട്ടിട്ടില്ല (അൽബയ്യിന/5).

ഇതിനുവേണ്ടി സ്രഷ്ടാവ് സമർപ്പിച്ച ജീവിത സരണിയാണ് ഇസ്‌ലാമിക ശരീഅത്ത്. ശരീഅത്തിന് ഇൽമ്, അമല്, ഇഖ്‌ലാസ് എന്നീ മൂന്ന് ഘടകങ്ങളുണ്ടെന്ന് ശൈഖ് സർഹിന്ദി(റ) അൽ മുൻതഖബാതു മിനൽ മക്തൂബാത് എന്ന ഗ്രന്ഥത്തിൽ പറയുന്നു. ഈ മൂന്ന് ഘടകങ്ങളും മേളിക്കുമ്പോഴാണ് ശരീഅത്ത് പൂർണമാവുന്നത്. ഒരു വിശ്വാസി ശരീഅത്ത് നിയമങ്ങൾ പാലിച്ച് ജീവിച്ചാൽ അവന് അല്ലാഹുവിന്റെ സംതൃപ്തി ലഭിച്ചു. അതാകട്ടെ, ഇഹപര വിജയങ്ങളേക്കാൾ മീതെയാണ് താനും. അപ്പോൾ ഇരുലോക വിജയം ശരീഅത്തിൽ കേന്ദ്രീകരിക്കുന്നുവെന്ന് മനസ്സിലാക്കാം.

ശരീഅത്തിന്റെ പരിപൂർണതയിലേക്കുള്ള മാർഗങ്ങളായ ത്വരീഖത്ത്, ഹഖീഖത്ത് എന്നിവയിൽ വ്യാപൃതരായി വിജയതീരമണഞ്ഞവരാണ് അല്ലാഹുവിന്റെ ഔലിയാക്കൾ. മുകളിൽ പറഞ്ഞ ഇഖ്‌ലാസിനെ സാധ്യമാക്കലാണ് ത്വരീഖത്ത്, ഹഖീഖത്തുകളുടെ ധർമം. ശരീഅത്ത് നിയമങ്ങൾ പാലിച്ച് ബാഹ്യചലനങ്ങൾ ഇസ്‌ലാമികമായി ക്രമീകരിച്ചാലും ആന്തരികമായി ശൈത്വാൻ ദുർബോധനം തുടർന്ന് കൊണ്ടേയിരിക്കും. തൽഫലമായുണ്ടാവുന്ന ഹൃദയരോഗങ്ങൾ ചികിത്സിച്ച് ആത്മാവിന് ശാന്തി കൈവരിക്കലാണ് ത്വരീഖത്തിന്റെ ധർമം. ഇതിലേക്കാണ് ‘ഹൃദയത്തിലുള്ള ഒന്നിന്റെ ശിഫയും നിങ്ങൾക്ക് വന്നിരിക്കുന്നു’ (യൂനുസ്/57) എന്ന ഖുർആൻ സൂക്തം വിരൽ ചൂണ്ടുന്നത്.

ശൈഖ് ദഹ്‌ലാൻ(റ) പറയുന്നു: ഹൃദയത്തിന് നാശമുണ്ടാക്കുന്ന ദുഃസ്വഭാവങ്ങൾ പൊങ്ങച്ചം, അഹങ്കാരം, ലോകമാന്യം, അസൂയ, കോപം, ഉദര താൽപര്യം, ലൈംഗിക വികാരം, നാവിന്റെ നാശങ്ങൾ, സ്ഥാനമോഹം, സാമ്പത്തിക ആർത്തി, വഞ്ചന, വ്യാമോഹം തുടങ്ങിയവയാകുന്നു. ഇതിൽ നിന്ന് ഹൃദയത്തെ രക്ഷപ്പെടുത്തുന്ന ചികിത്സ പാപമോചനം, ക്ഷമ, അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്കുള്ള നന്ദി, അല്ലാഹുവിലുള്ള പ്രത്യാശ, അല്ലാഹുവിനെ സംബന്ധിച്ചുള്ള ഭയം, ദാരിദ്ര്യം, താഴ്മ, ഐഹികാഡംബരങ്ങൾ വെടിയൽ, സൂക്ഷ്മത, സർവം അല്ലാഹുവിൽ അർപ്പിക്കൽ, സദുദ്ദേശ്യം, നിഷ്‌കളങ്കത, സത്യസന്ധത, അല്ലാഹുവിലുള്ള സ്‌നേഹം, അവനിലുള്ള ആഗ്രഹം, അവനെക്കുറിച്ചുള്ള ചിന്തയിൽ വ്യാപരിക്കൽ, അവനിലുള്ള സംതൃപ്തി, ഐഹിക ആഗ്രഹങ്ങളിലുള്ള കുറവ്, മരണത്തെ ഇഷ്ടപ്പെടൽ തുടങ്ങിയവയാകുന്നു. സ്വൂഫികളുടെയും സർവ ത്വരീഖത്തുകളുടെയും അടിസ്ഥാനം തന്നെ ഇൽമ്, അമല്, ദുഃസ്വഭാവങ്ങളിൽ നിന്നുള്ള മുക്തി, സൽസ്വഭാവങ്ങൾ കൊണ്ട് നന്നായിത്തീരൽ എന്നിവയത്രെ (തഖ്‌രീബുൽ ഉസ്വൂൽ/18,19).

ശൈഖ് അബ്ദുല്ലാഹിബ്‌നു അബീബക്കർ അൽ ഐദറൂസി(റ)യുടെ വാക്കുകൾ ഇപ്രകാരം വായിക്കാം: ത്വരീഖത്ത് എന്നാൽ പദവികളും മഖാമുകളും മുറിച്ചുകടന്ന് അല്ലാഹുവിലേക്ക് നിന്നെ അടുപ്പിക്കുന്ന കാര്യങ്ങൾ കൊണ്ടും തഖ്‌വ കൊണ്ടും പിടിച്ചുനിൽക്കലാകുന്നു (രിസാലതുൽ ഐദറൂസി/11).

ശരീഅത്ത് കൊണ്ടുള്ള ഉദ്ദേശ്യം ബാഹ്യമായ ഇസ്തിഖാമത് (ചൊവ്വാകൽ) ആയതുപോലെ ത്വരീഖത്ത് കൊണ്ടുള്ള ഉദ്ദേശ്യം ആന്തരികമായ ഇസ്തിഖാമത്ത് ആണെന്ന് മേൽപറഞ്ഞ ഉദ്ധരണങ്ങളിൽ നിന്ന് മനസ്സിലാക്കാം. ആന്തരിക വിമലീകരണത്തിനു വേണ്ടിയുള്ള പ്രയത്‌നമായതു കൊണ്ട് ത്വരീഖത്തിനെ അല്ലാഹുവിലേക്കുള്ള പ്രയാണം എന്നും വിളിക്കാറുണ്ട്. ശരീഅത്തിന്റെ അടിസ്ഥാനപരമായ കർമങ്ങൾ കൃത്യമായി കൊണ്ടുനടക്കുന്നവർക്കാണ് അടുത്ത ഘട്ടമായ ത്വരീഖത്തിൽ പ്രവേശിക്കൽ ആവശ്യമായി വരുന്നത്. പ്രാഥമിക ശരീഅത്ത് പോലും പാലിക്കാത്തവർ ത്വരീഖത്തിൽ വലിഞ്ഞുകേറുന്നത് കൂടുതൽ നാശത്തിനു വഴിവെക്കും. കെട്ടിടത്തിന് തറയൊരുക്കാതെ വെറും മണ്ണിൽ ചുമർ കെട്ടിപ്പൊക്കുന്ന വൃഥാവൃത്തിയായേ ഇതിനെ ഗണിക്കാനാവൂ.

അമ്പിയാക്കൾ നിയോഗിക്കപ്പെട്ട ഏതൊരു ജനതയും രണ്ടു വിഭാഗമായി തരം തിരിയുന്നത് കാണാം. ഒന്ന്, അവാമ് (സാധാരണക്കാർ). രണ്ട്, ഖവാസ്വ് (വിശിഷ്ട വ്യക്തികൾ). മനുഷ്യ സ്വഭാവം, ബാഹ്യാധികാരം എന്നിവ യഥാക്രമം ആത്മീയത, ആന്തരികാധികാരം എന്നിവയേക്കാൾ മികച്ച് നിൽക്കുന്നവരാണ് സാധാരണക്കാരെങ്കിൽ മനുഷ്യ സ്വഭാവം, ബാഹ്യാധികാരം എന്നിവയേക്കാൾ ആത്മീയത, ആന്തരികാധികാരം എന്നിവ മികച്ചുനിൽക്കുന്നവരാണ് വിശിഷ്ട വ്യക്തികൾ.

നബി(സ്വ) പറഞ്ഞു: ഞങ്ങൾ അതായത് നബിമാരുടെ സമൂഹം, ജനങ്ങളുടെ ബുദ്ധിയനുസരിച്ച് സംസാരിക്കാൻ കൽപിക്കപ്പെട്ടവരാണ്.’ എല്ലാവരും പാലിക്കേണ്ട ശരീഅത്തിനെ കുറിച്ചല്ല റസൂൽ ഇങ്ങനെ പറഞ്ഞത്. മറിച്ച് ലോകത്തുള്ള സർവ ജനങ്ങളും ത്വരീഖത്ത് പ്രയത്‌നത്തിലൂടെ വിശിഷ്ട ജ്ഞാനങ്ങളും രഹസ്യ കാര്യങ്ങളും അറിയുന്ന ഹഖീഖത്തിന്റെയും മഅ്‌രിഫത്തിന്റെയും സ്ഥാനത്തേക്കെത്തണമെന്നില്ല എന്നതിലേക്കാണിത് സൂചന നൽകുന്നത്. ‘ശൈഖില്ലാത്തവന്റെ ശൈഖ് ശൈത്വാൻ’ എന്ന ആപ്തവാക്യം വലിച്ചുനീട്ടി ഏതൊരാൾക്കും ഏതെങ്കിലുമൊരു ത്വരീഖത്തിൽ പ്രവേശിക്കൽ നിർബന്ധമാണെന്ന് ശഠിക്കുന്നവരുടെ വാദം ശരിയല്ലെന്ന് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. എങ്കിൽ ദാഹിച്ചു അവശനായവൻ വെള്ളത്തിലേക്ക് ആവശ്യമുള്ളവനാവുകയും വെള്ളമന്വേഷിച്ചില്ലെങ്കിൽ മരിക്കുമെന്ന അവസ്ഥ സംജാതമാവുകയും ചെയ്താൽ വെള്ളമന്വേഷിക്കൽ അനിവാര്യമാണെന്ന് പറയുംപോലെ ആത്മീയ ദാഹം നേരിടുന്നവൻ യഥാർത്ഥ ശൈഖിനെ അന്വേഷിക്കലും ബുദ്ധിപരമായ അനിവാര്യമാണെന്ന് പറയാം.

ശൈഖ് അബുൽ അബ്ബാസ്(റ) പറയുന്നു: തർബിയതിന്റെ ശൈഖിനെ (ത്വരീഖത്തിന്റെ ശൈഖ്) സ്വീകരിക്കൽ ഏതൊരു വ്യക്തിക്കും നിർബന്ധമുള്ള കാര്യമല്ല. എന്നാൽ ശൈഖുത്തഅ്‌ലീം (ശരീഅത്ത് നിയമങ്ങൾ പഠിപ്പിക്കുന്ന ശൈഖ്/ഉസ്താദ്) അങ്ങനെയല്ല; അതെല്ലാവർക്കും അനിവാര്യമത്രെ (അൽ മിഅ്‌യാറുൽ മുഅർറബ് 12/295).

ഇതിൽ നിന്നും ശർഇയ്യായ അനിവാര്യ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുന്ന ഒരു ശൈഖിനെ സ്വീകരിക്കൽ എല്ലാവർക്കും ശർഇയ്യായ നിലക്കുതന്നെ നിർബന്ധമാണെന്നും ത്വരീഖത്തിന്റെ ശൈഖിനെ സ്വീകരിക്കൽ ആർക്കും തന്നെ ശർഇയ്യായ വാജിബ് അല്ലെന്നും എന്നാൽ, അല്ലാഹുവിലേക്കുള്ള വുസ്വൂൽ (ചേരൽ) ഉദ്ദേശിച്ച് അവനിലേക്ക് പ്രയാണം നടത്തുന്ന മുരീദിന് ഒരു ശൈഖ് ബുദ്ധിപരമായി അനിവാര്യമാണെന്നും മനസ്സിലാക്കാം.

ആരാണ് ശൈഖ്?

ശൈഖുമാർ നാല് വിധമുണ്ട്.

ശൈഖുത്തഅ്‌ലീം (പഠിപ്പിക്കുന്ന ഗുരുനാഥൻ).

ശൈഖുത്തബർറുക് (ബറകത്തിന് വേണ്ടി തുടരപ്പെടുന്ന വ്യക്തി.

ശൈഖുത്തർഖിയത് (സ്ഥാനാരോഹണം കൊടുക്കുന്ന ശൈഖ്).

ശൈഖുത്തർബിയത് (വളർത്തിയെടുക്കുന്ന ശൈഖ്).

ദീനീ വിജ്ഞാനങ്ങൾ പഠിപ്പിച്ച് കൊടുക്കുന്ന ഗുരുനാഥനാണ് ശൈഖുത്തഅ്‌ലീം. ജ്ഞാനവും ഭക്തിയും ആത്മാർത്ഥതയും മേളിച്ചവരാണ് ശൈഖെങ്കിൽ വിദ്യാർത്ഥികൾ തീർച്ചയായും നല്ലവരായി മാറും.

പുണ്യലബ്ധിക്കു വേണ്ടി തുടരപ്പെടുന്ന വ്യക്തിയാണ് ശൈഖുത്തബർറുക്. പുണ്യലബ്ധിക്ക് യോഗ്യരായ ആരെയും തബർറുകിന്റെ ശൈഖായി സ്വീകരിക്കാമെന്ന് ഇബ്‌നുഹജർ(റ)വും ഇമാം ശഅ്‌റാനി(റ)വും വ്യക്തമാക്കുന്നുണ്ട് (അൽ ഫതാവൽ ഹദീസിയ്യ/76, അൽ അൻവാറുൽ ഖുദ്‌സിയ്യ 1/64).

ക്രമേണയുള്ള പരിപാലനത്തിലൂടെയല്ലാതെ പെട്ടെന്ന് തന്റെ മുരീദിനെ മേൽപദവിയിലേക്ക് എത്തിക്കാൻ പ്രാപ്തിയുള്ള ശൈഖാണ് തർഖിയത്തിന്റെ ശൈഖ്. മുരീദുമാരുടെ ഹൃദയങ്ങളെ പെട്ടെന്ന് തന്നിലേക്ക് വലിച്ചെടുക്കാനുള്ള ആകർഷണ ശക്തിയും മനക്കരുത്തും ആർജിച്ചവരാണിവർ.

തന്റെ മുരീദ് അല്ലാഹുവിലേക്ക് ചേരുകയും സദ്‌വൃത്തനാവുകയും ചെയ്യുന്നതുവരെ അൽപാൽപമായി നിയന്ത്രിച്ചും തിരുത്തിയും വളർത്തിയെടുക്കുന്ന ശൈഖാണ് ശൈഖുത്തർബിയ. മനുഷ്യരുടെ ബാഹ്യജീവിതത്തിന് ശൈശവം, കൗമാരം, യൗവനം എന്നീ ഘട്ടങ്ങളുള്ളത് പോലെ സുലൂകിൽ (അല്ലാഹുവിലേക്കുള്ള പ്രയാണം-ത്വരീഖത്ത്) പ്രവേശിച്ച മുരീദിനും പല ഘട്ടങ്ങളുണ്ട്. ആത്മീയാരോഗ്യത്തിന്റെ പൂർണ ഘട്ടമായ വുസ്വൂൽ (അല്ലാഹുവിലേക്ക് ചേരൽ) സിദ്ധിക്കാൻ ശൈശവ ഘട്ടമായ സുലൂക്ക് മുതൽ മുരീദിനെ അൽപാൽപമായും ലളിതരീതിയിലും അതാത് ഘട്ടങ്ങളിൽ ആവശ്യമായ ദിക്‌റുകൾ കൊടുത്തും നിർദേശങ്ങൾ നൽകിയും പരിചരിച്ച് കൊണ്ടിരിക്കണം. ഈ പ്രക്രിയക്കാണ് സാങ്കേതികമായി തർബിയത് എന്നു പറയുന്നത്. ഇത് നടത്തുന്ന ശൈഖാണ് മുറബ്ബിയായ ശൈഖ്.

അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന് തഖ്‌വ ചെയ്യുകയും അവനിലേക്ക് വസ്വീലയെ തേടുകയും ചെയ്യുക (മാഇദ/35).

ഈ ആയത്തിനെ വ്യാഖ്യാനിച്ച് ശൈഖ് ഇസ്മാഈലുൽ ഹിഖി(റ) എഴുതിയത് കാണാം: ഈ സൂക്തം വസ്വീലയെ തേടാൻ ആജ്ഞാപിക്കുകയാണ്. വസ്വീല അത്യാവശ്യമാണ്. കാരണം അല്ലാഹുവിലേക്കുള്ള വുസ്വൂൽ (ചേരൽ) വസ്വീല കൊണ്ടല്ലാതെ സാധിക്കുകയില്ല. ഉലമാഉൽ ഹഖീഖതും (ഹഖീഖത്തിന്റ പണ്ഡിതർ) ത്വരീഖത്തിന്റെ ശൈഖുമാരുമാണ് പ്രസ്തുത വസ്വീല (റൂഹുൽ ബയാൻ 2/388).

ഹിജ്‌റ 914-ൽ വഫാതായ ശൈഖ് അഹ്മദുബിൻ യഹ്‌യൽ വൻശരീസി(റ) പറയുന്നു: തസ്വവ്വുഫിന്റെ മാർഗത്തിൽ പ്രവേശിക്കാൻ ഒരു ശൈഖിനെ സ്വീകരിക്കൽ അനിവാര്യമാണ്. മുറബ്ബിയായ ഒരു ശൈഖിനെ അവലംബിക്കലാണ് സ്വൂഫിയാക്കളിൽ നിന്നുള്ള പിൽക്കാല ഇമാമുകളുടെ ചര്യ (അൽ മിഅ്‌യാർ 12/296).

മേൽ വാക്യങ്ങളിൽ നിന്ന് മനസ്സിലാവുന്നത് അല്ലാഹുവിലേക്കുള്ള പ്രയാണം ഉദ്ദേശിക്കുന്ന മുരീദിന് മുറബ്ബിയായ ശൈഖ് അനിവാര്യമാണെന്നാണ്. മുറബ്ബിയായ ശൈഖിന് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ധാരാളം നിബന്ധനകളുണ്ട്. ശൈഖ് അഹ്മദ് ളിയാഉദ്ദീൻ(റ) എഴുതുന്നു: മുരീദ് തന്റെ ശരീരത്തെ ഏൽപ്പിക്കുന്ന ശൈഖിന്റെ നിബന്ധനകൾ അഞ്ചെണ്ണമാകുന്നു. 1, വ്യക്തമായ ആസ്വാദന ശേഷിയുള്ള ബുദ്ധിശക്തി. 2, ശരിയായ അറിവ്. 3, ഉയർന്ന മനക്കരുത്ത്. 4, തൃപ്തികരമായ അവസ്ഥ. 5, ഫലപ്രദമായ ഉൾക്കാഴ്ച. ബാഹ്യവും ആന്തരികവുമായ വിജ്ഞാനത്തിന്റെ ഗുണങ്ങളൊന്നും പരിപൂർണമായി മേളിക്കാത്ത ഒരു ശൈഖുമായി സഹവസിക്കുന്ന മുരീദുമാർ തീർച്ചയായും നാശത്തിലാണ് (ജാമിഉൽ ഉസ്വൂൽ/39).

അഭിനവ ത്വരീഖത്തുകളിലെ മിക്ക ശൈഖുമാരും സ്വയം മുറബ്ബിയായി ചമയുകയല്ലാതെ മുറബ്ബിയായ ശൈഖിന്റെ നിബന്ധനകൾ മേളിച്ചിട്ടില്ലെന്നതാണ് വസ്തുത. സുലൂകിൽ (ആത്മപ്രയാണം) പ്രവേശിക്കുന്ന മുരീദുമാരിലും ചില നിബന്ധനകൾ മേളിക്കൽ അനുപേക്ഷണീയമാണ്.

ഇബ്‌നു അറബി(റ)യിൽ നിന്ന് ജുർജാനി(റ) ഇപ്രകാരം ഉദ്ധരിക്കുന്നു: മുരീദ് എന്നാൽ സ്വന്തം വീക്ഷണങ്ങളും കണ്ടെത്തലുകളും ഉപേക്ഷിച്ച് അല്ലാഹുവിലേക്ക് ശരണം പ്രാപിച്ചവനത്രെ (തഅ്‌രീഫാത്/140).

അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചും ദേഹേച്ഛകളെ ഉപേക്ഷിച്ചും ഹൃദയം കൊണ്ട് അല്ലാഹുവിലേക്ക് മുന്നിടുകയെന്നതായിരിക്കണം യഥാർത്ഥ മുരീദിന്റെ ഉദ്ദേശ്യം. ഇമാം ശഅ്‌റാനി(റ) എഴുതുന്നു: ഇതുകൊണ്ടാണ് അവർ മുരീദിനോട് ഇപ്രകാരം പറഞ്ഞത്. ആദ്യമായി നീ നിന്റെ ദീനിൽ ഫഖീഹ് ആവുക. ശേഷം ത്വരീഖത്തിൽ പ്രവേശിക്കുക (അൽ അൻവാറുൽ ഖുദ്‌സിയ്യ 1/66).

ചുരുക്കത്തിൽ അത്യന്താപേക്ഷിതമായ ശരീഅത്ത് നിയമങ്ങൾ അറിയുകയും അത് ജീവിതത്തിൽ പകർത്തുകയും ചെയ്യുന്നതോടെ തുടർന്നുള്ള ജീവിതത്തിൽ സൂക്ഷ്മത പുലർത്തുക കൂടി ചെയ്യുമ്പോഴാണ് അല്ലാഹുവിലേക്ക് ചേരാനുള്ള നൂറുൽ ഇറാദത്ത് എന്ന കവാടം തുറക്കപ്പെടുന്നത്. ത്വരീഖത്ത്, ശൈഖ്, മുരീദ് തുടങ്ങിയവ ഇത്രമേൽ ഗൗരവമുള്ള വിഷയമായിരിക്കെ അതിനോട് ലാഘവത്തോടെ സമീപിക്കുന്നതാണ് സമകാലിക ലോകത്തെ ആത്മീയ മേഖല നേരിടുന്ന ഏറ്റവും വലിയ ദുരന്തം.

ഇമാം ഖുശൈരി(റ) പറയുന്നു: നീ അറിയുക, നിശ്ചയം അല്ലാഹുവിലേക്ക് ചേരാനുള്ള സർവകാര്യത്തിന്റെയും അടിസ്ഥാനം സമ്പൂർണമായി ദീൻ പാലിക്കലും ശരീഅത്തനുസരിച്ചുള്ള ആരാധനകളുമാകുന്നു. അത് നബി(സ്വ)യോടും സ്വഹാബത്തിനോടും മുസ്‌ലിം ഉമ്മത്തിലെ സലഫുസ്വാലിഹുകളോടുമുള്ള അനുകരണത്തോടും അനുധാവനത്തോടും കൂടിയുള്ളതാവുകയും വേണം. ശർഅ് വിമർശിക്കുന്ന ഏതൊരു വ്യക്തിയും വഞ്ചനയിൽ അകപ്പെട്ടവനാണ് (തഖ്‌രീബുൽ ഉസ്വൂൽ/238).

അല്ലാമാ സഅ്ദുദ്ദീനുത്തഫ്താസാനി(റ) രേഖപ്പെടുത്തി: പ്രായപൂർത്തിയും ബുദ്ധിയുമുള്ള ഒരാളും ശറഇന്റെ ആജ്ഞകളും വിലക്കുകളും ബാധകമല്ലാത്തൊരവസ്ഥയിലേക്ക് തീർച്ചയായും എത്തുകയില്ല. എന്നാൽ ചില വിലക്കുകളെ അവഗണിച്ചവർ ഇപ്രകാരം പറയുന്നു: ഒരടിമ (അല്ലാഹുവിനോടുള്ള) മഹബ്ബത്തിൽ പരമാവധി സ്ഥാനമെത്തിക്കുകയും തന്റെ ഹൃദയം സ്ഫുടമാവുകയും കാപട്യമില്ലാത്ത വിധം വിശ്വാസത്തെ അവിശ്വാസത്തേക്കാൾ തിരഞ്ഞെടുക്കുകയും ചെയ്താൽ ശറഇന്റെ ആജ്ഞകളും വിലക്കുകളും അവന് ബാധകമാവുന്നതോ വൻ കുറ്റങ്ങൾ ചെയ്യുന്നതുകൊണ്ട് അല്ലാഹു അവനെ നരകത്തിൽ കടത്തുന്നതോ അല്ല. മറ്റു ചിലർ ഇപ്രകാരം പറയുന്നു: ഉപരിസൂചിത അവസ്ഥയെത്തിയാൽ ബാഹ്യ ഇബാദത്തുകളായ നിസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയവ അവന് ബാധകമല്ലാതാവും. (അല്ലാഹുവിലുള്ള) ചിന്ത മാത്രമാവും അവന്റെ ഇബാദത്ത്. ഇപ്പറഞ്ഞതെല്ലാം പിഴച്ച മാർഗവും കുഫ്‌റുമാ(അവിശ്വാസം)കുന്നു. കാരണം ഈമാനിന്റെയും മഹബ്ബത്തിന്റെയും വിഷയത്തിൽ ജനങ്ങളിൽ വെച്ച് ഏറ്റവും പരിപൂർണർ അമ്പിയാക്കളാണ്. വിശിഷ്യാ അല്ലാഹുവിന്റെ ഹബീബായ മുഹമ്മദ് നബി(സ്വ). എന്നിട്ടും ശറഈ കൽപനകൾ അവരിലാണ് പരിപൂർണമായുള്ളത് (ശർഹുൽ അഖാഇദ്/148).

ശറഇന് വിരുദ്ധമായ പ്രവർത്തനങ്ങളിലേർപ്പെടുന്ന ഒരു ത്വരീഖത്തിനും ഇസ്‌ലാം അനുവാദം നൽകുന്നില്ല എന്നത് മേലുദ്ധരണങ്ങളിൽ നിന്ന് ഗ്രഹിക്കാവുന്നതാണ്. ശരീഅത്ത് നിയമങ്ങൾ അറിഞ്ഞു അനുഷ്ഠിക്കുമ്പോഴല്ലാതെ ആന്തരിക ശുദ്ധീകരണം സാധ്യമാവുന്നുമില്ല. അല്ലാഹുവിലേക്കുള്ള പ്രയാണം (ത്വരീഖത്ത്) അതി സങ്കീർണമായിരിക്കെ അതിനെ നിസ്സാരമായി സമീപിക്കുന്നത് ശരിയല്ല. സ്വയം വിലായത്ത് പദവി അവകാശപ്പെട്ടും ശൈഖ് പട്ടം ചമഞ്ഞുമുള്ള വ്യാജന്മാർ ഇന്നു മാത്രമല്ല, മുൻകാലങ്ങളിലും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിന്റെ നാശം സംബന്ധിച്ച് സ്വൂഫിയാക്കളടക്കമുള്ള പണ്ഡിതന്മാർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. സയ്യിദ് ഉമറുന്നൂത്വി(റ) പറയുന്നു: പരിപൂർണനായ ഒരു ശൈഖിന്റെ അനുവാദമില്ലാതെ ശൈഖ് സ്ഥാനം അലങ്കരിക്കുന്നത് വളരെ അപകടമാണ്. അതിനാൽ അന്ത്യം ചീത്തയാകും. തൗബ ചെയ്തില്ലെങ്കിൽ കാഫിറായിട്ടല്ലാതെ അവൻ മരിക്കില്ല (അൽ ഫതാവൽ അസ്ഹരിയ്യ/54).

🌴🌴🌴🌴🌴🌴
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇 https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/



നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...