Saturday, April 14, 2018

ഖാദിയാനികളോട് ചില ചോദ്യം


🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
1. മിര്‍സ മുജദ്ദിദാണോ പ്രവാചകനാണോ?

2. മുജദ്ധിദിന് പ്രവാചകത്വം ഉണ്ടാകുമെന്ന് മുഹമ്മദ് റസൂലുല്ലാഹിന് ശേഷം 1300 വര്‍ഷവും ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? അങ്ങനെ ആരെങ്കിലും വന്നിട്ടുണ്ടോ?

3. മുസൈലമത്തുല്‍ കദ്ദാബ് ആരാണ്? അയാളില്‍ കാദിയാനികള്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലേ? ഇല്ലെങ്കിൽ എന്തുകൊണ്ട്?

4. അന്ത്യ പ്രവാചകർ മുഹമ്മദ് റസൂലുല്ലാഹിക്ക് ശേഷം പ്രവാചകന്‍ വരും എന്നതിന് തെളിവ് ഖുര്‍ആനില്‍ എവിടെ ഹദീസിലെവിടെ?
(ഖുര്‍ആന്‍, ഹദീസ് എന്നിവ ഇട്ട് വിശദീകരണം നടത്തുമ്പോൾ നിങ്ങളുടെ വിശദീകരണം അല്ല വേണ്ടത്. മുസ്ലിം ലോകത്ത് അംഗീകരിക്കപ്പെട്ടു മുഹദ്ദിസുകള്‍, മുജ്തഹിദുകള്‍, മുഫസ്സിറുകള്‍ എന്നിവരുടെ കൃത്യമായ ഇബാറതുകളും മറ്റുമാണ് തരേണ്ടത്).

5. മുകളിൽ ഞാനിട്ടതില്‍ നാലാമത്തെ വിഭാഗം ആണപ്പോള്‍ താങ്കള്‍..... അവര്‍ പറയുന്നു സാധാരണ കാദിയാനികള്‍ ആഗോള കലീഫയാണ് എന്ന് പറയുന്ന മിര്‍സ മസ്റൂര്‍ കാഫിറാണെന്ന്. മസ്റൂറികള്‍ പറയുന്നു മുനീറികള്‍ കാഫിറുകളാണെന്ന്. ആദ്യം നിങ്ങൾ തമ്മിൽ കുഫ്റിന്‍റെ കാര്യത്തില്‍ തീരുമാനം ആകട്ടെ. ​എന്നിട്ട് പോരേ കര്‍മ പരമായ അഭിപ്രായ വ്യത്യാസത്തില്‍ മാത്രം തര്‍ക്കം ഉള്ള മുസ്ലിം സംഘടനകളെ മുകളിൽ അധിക്ഷേപിച്ചത് പോലെ അധിക്ഷേപിക്കല്‍....?

5. മിര്‍സക്ക് ശേഷം വന്ന അയാളുടെ ശിഷ്യന്മാരും പ്രവാചകന്മാർ ആണെന്ന് വാദിക്കുന്നുണ്ടല്ലോ. എന്താണ് കാദിയാനികളേ നിങ്ങൾ അവരിൽ കൂടി വിശ്വസിക്കാത്തത്?  പ്രവാചകർ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലമക്ക് ശേഷം മിര്‍സ മാത്രമാണ് പ്രവാചകനായി വന്നത് എന്ന് നിങ്ങളുടെ തിയറി പ്രകാരം പറയുന്നത് തെറ്റല്ലേ. മുഹമ്മദ് റസൂലുല്ലക്ക് ശേഷം പ്രവാചക പരിസമാപ്തി സംഭവിച്ചില്ലെങ്കില്‍  മിര്‍സക്ക് മുമ്പും ശേഷവും വന്ന എല്ലാ പ്രവാചകരിലും കാദിയാനികള്‍ വിശ്വസിക്കേണ്ടി വരും. മുസൈലമത്തുല്‍ കദ്ദാബ് മുതല്‍ ഇങ്ങോട്ട് പ്രവാചക വാദികളായി രംഗത്ത് വന്ന 30 ഓളം പേരിലും.... അതെന്താ ബാക്കിയുള്ളവരെല്ലാം കാഫിറും മിര്‍സ മാത്രം പ്രവാചകനുമാകുന്നതിന്‍റെ ഗുട്ടന്‍സ് ഒന്ന് പറയൂ......

6. ഒരു പ്രവാചകർ ​എന്നൊക്കെ പറഞ്ഞാൽ നുബുവ്വത്തിന് മുമ്പും ശേഷവും ക്ലിയർ ജീവിതം ആയിരിക്കണം. മിര്‍സയുടെ ആയിരക്കണക്കിന് കള്ളങ്ങള്‍ കയ്യോടെ മുസ്ലിംകൾ പിടിച്ചിട്ടുണ്ട്. അപ്പോൾ പ്രവാചകന് കള്ളം പറയാമെന്നാണോ കാദിയാനികള്‍ പറയുന്നത്? അല്ലെങ്കിൽ കള്ളം പറഞ്ഞിട്ടുണ്ട് എന്ന് തെളിഞ്ഞ മിര്‍സ ആരാണ്?

ഖാദിയാനികള്‍ മുസ് ലിംകളല്ല.!

*ഖാദിയാനികള്‍ മുസ് ലിംകളല്ല.!*
🎯🎯🎯🎯🎯🎯🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
PART 1⃣
▪▪▪▪▪▪
അല്ലാഹുവിന്‍റെ ഏകത്വം, മരണാനന്തരജീവിതം എന്നീ അടിസ്ഥാന വിശ്വാസങ്ങള്‍ക്കുശേഷം
ഇസ് ലാമിലെ പ്രധാന വിശ്വാസമാണ് *ആദരവായ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) അന്തിമ പ്രവാചകരാണെന്നും ശേഷം ഒരു പ്രവാചകനുമില്ലായെന്നുമുള്ളത്.*

മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ വിയോഗശേഷം വഹ്യോ, ശരീഅത്തില്‍ ദൃഷ്ടാന്തമാകുന്ന ഇല്‍ഹാമോ ഇല്ല. പ്രസ്തുത വാദം നടത്തുന്നവര്‍ അല്ലാഹുവിന്‍റെ മേല്‍ അപരാധം പറയുന്നവരാണ്. അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ, തനിക്ക് യാതൊരു വഹ്യും നല്‍കപ്പെടാതെ, എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു എന്നു പറയുകയോ ചെയ്തവനെക്കാളും അല്ലാഹു അവതരിപ്പിച്ചത് പോലെയുള്ളത് ഞാനും അവതരിപ്പിക്കാമെന്ന് പറഞ്ഞവനെക്കാളും വലിയ അക്രമി ആരുണ്ട്.?" (ഖുര്‍ആന്‍ 6-93)

റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: *"ഇസ്റാഈല്‍ സന്തതികളെ പ്രവാചകന്മാര്‍ നയിച്ചുകൊണ്ടിരുന്നു. ഒരു ദൂതന്‍ മരണപ്പെട്ടാല്‍ അടുത്ത പ്രവാചകന്‍ നിയോഗിക്കപ്പെടും. എന്നാല്‍, ഞാന്‍ അന്തിമ ദൂതരാണ്. എനിക്ക് ശേഷം ഒരു നബിയുമില്ല."*
പ്രസ്തുത ഹദീസ് മുതവാത്വിറായി രേഖപ്പെട്ടിട്ടുണ്ട്.

മാത്രമല്ല, ഖുര്‍ആന്‍ തന്നെ ഇക്കാര്യം പ്രഖ്യാപിക്കുന്നു. *"പക്ഷേ, അവിടുന്ന് അല്ലാഹുവിന്‍റെ ദൂതരും  പ്രവാചകന്മാരില്‍ അവസാനത്തെ ആളുമാകുന്നു."* (ഖുര്‍ആന്‍ 33-40)
👇🏾👇🏾👇🏾👇🏾👇🏾
ഇവിടെ പ്രയോഗിക്കപ്പെട്ട 'ഖാതം' എന്ന പദം മുദ്രയെന്നും, സീലെന്നും അര്‍ത്ഥം കല്‍പ്പിക്കുമെങ്കിലും ഒരു സംഘത്തിലേക്കു ചേര്‍ത്തു പറഞ്ഞാല്‍ അന്തിമം എന്ന അര്‍ത്ഥം മാത്രമേ അറബി ഭാഷയുടെ അടിസ്ഥാനത്തില്‍ കല്‍പ്പിക്കപ്പെടാന്‍ കഴിയൂ. അതുകൊണ്ടു തന്നെ 'ഖാതമുന്നബിയ്യീന്‍' എന്നാല്‍ അന്തിമദൂതന്‍ എന്നാണര്‍ത്ഥം. മാത്രമല്ല, ക്രിയാരൂപത്തില്‍ ഇവിടെ ഓതപ്പെടുകയും ആ രീതിയില്‍ തന്നെ നിരവധി ഹദീസുകള്‍ വരികയും ചെയ്തിട്ടുമുണ്ട്. എന്നാല്‍, പ്രവാചക വിയോഗാനന്തരം കള്ളപ്രവാചകത്വം വാദിച്ച് പലരും രംഗത്ത് വന്നിട്ടുണ്ട്. അത്തരം വ്യാജന്മാരെ സംബന്ധിച്ച് തിരുദൂതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. അബൂബക്ര്‍ സ്വിദ്ദീഖ് (റ) തന്‍റെ ഖിലാഫത്തിന്‍റെ തുടക്കത്തില്‍ തന്നെ നേരിടേണ്ടി വന്ന ഒരു വലിയ നാശം മുസൈലിമയുടെ പ്രവാചകത്വ വാദമായിരുന്നു. മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) ക്ക് ശേഷം നുബുവ്വത്ത് വാദിച്ച ഒരാളോടും സ്വഹാബത്തോ, താബിഈങ്ങളോ, ഇമാമീങ്ങളോ രണ്ടാമതൊരു ചോദ്യവും ചോദിച്ചിട്ടേയില്ല. മറിച്ച് അവര്‍ക്കെതിരില്‍ യുദ്ധപ്രഖ്യാപനം നടത്തുക മാത്രമാണ് ചെയ്തത്. കാരണം, ഒരു പഴുതും ആ വിഷയത്തില്‍ ശരീഅത്ത് അവശേഷിപ്പിച്ചിട്ടില്ല.
▪▪▪▪▪▪
*(തുടരും)......*
[12/04, 9:11 AM] ‪+91 94477 96380‬: *ഖാദിയാനികള്‍ മുസ്ലിംകളല്ല*
🎯🎯🎯🎯🎯🎯🎯
PART 2⃣
▪▪▪▪▪▪▪

ഖലീഫ ഹാറൂന്‍ റഷീദിന്‍റെ കാലത്ത് പ്രവാചകത്വം വാദിച്ച് രംഗത്ത് വന്ന ഒരു സ്ത്രീ ഉല്‍പ്പടെ നിരവധി വ്യാജവാദികള്‍ ഇസ്ലാമിക ലോകത്ത് എത്തിയിട്ടുണ്ട്. അതില്‍ അവിഭക്ത ഇന്ത്യയില്‍ പഞ്ചാബില്‍ നിന്നും നുബുവ്വത്തിന്‍റെ വ്യാജവാദം നടത്തിയ ആളാണ് മിര്‍സാഗുലാം അഹ്മദ് ഖാദിയാനി. ഖാദിയാനികള്‍, അഹ്മദികള്‍, ദിമാഗ്പൂരികള്‍ ഇങ്ങനെ വിവിധ കക്ഷികളായി പ്രവര്‍ത്തിക്കുന്ന മിര്‍സയുടെ അനുയായികള്‍ ഇസ്ലാമിക വൃത്തത്തില്‍ നിന്നു പുറത്തു പോയവരും ഒരു പ്രത്യേക മതക്കാരുമാണ്. എന്നാല്‍, അജ്ഞതയുടെ പേരില്‍ പലപ്പോഴും ഇവരെ ഇസ്ലാമിനകത്തുള്ള അവാന്തര വിഭാഗങ്ങളുടെ പട്ടികയില്‍ ചിലര്‍ ഉല്‍പ്പെടുത്തുന്നത് കാണാം.
ഇവരുടെ പുസ്തകങ്ങളും, ചാനലുകളും സൈറ്റുകളുമെല്ലാം ഇസ്ലാമികമായി തെറ്റിദ്ധരിക്കുന്നവരുമുണ്ട്.
▪▪▪▪▪▪▪
*ഇസ്രായേല്‍ കഴിഞ്ഞാല്‍ ഇവര്‍ക്ക് അംഗബലമുള്ള  നാടായി കേരളം മാറിയത് ഒരു പക്ഷേ, ആരും ശ്രദ്ധിക്കുന്നുണ്ടാവില്ല.*
ബ്രിട്ടീഷ് ഉല്‍പ്പന്നമായ ഖാദിയാനീ പ്രസ്ഥാനം മുര്‍ത്തദ്ദുകളും ഇസ്ലാമിനു പുറത്തുമാണെന്നതില്‍ ഇസ്ലാമിക ലോകം ഐക്യപ്പെട്ടിട്ടുള്ളതാണ്.
▪▪▪▪▪▪▪
1974- ഏപ്രില്‍ 6,7,8,9 തീയതികളില്‍ നടന്ന റാബിതത്തുല്‍ ആലമില്‍ ഇസ്ലാമിയയുടെ 104 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രധാന പണ്ഡിതന്മാരും, ചിന്തകന്മാരും പങ്കെടുത്ത അഖിലലോക സമ്മേളനത്തില്‍ *ഖാദിയാനികള്‍ മുസ്ലിംകളല്ല* എന്ന് ഏകകണ്ഠമായി പ്രഖ്യാപിക്കുകയുണ്ടായി. 1954-ല്‍ ജാമിഅ അസ്ഹറും 1957-ല്‍ സിറിയയും 1974-ല്‍ തന്നെ പാകിസ്ഥാനും 1986-ല്‍ ദേവ്ബന്ദ് ദാറുല്‍ ഉലൂമില്‍ നടന്ന അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിത സമ്മേളനത്തിലും ഇതേ പ്രഖ്യാപനം നടത്തുകയുണ്ടായി.
⚽⚽⚽⚽⚽⚽
1998-ല്‍ ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയില്‍ ചേര്‍ന്ന അഖിലലോക ഇസ്ലാമിക സമ്മേളനത്തിന്‍റെ പ്രധാന പ്രമേയം തന്നെ ഇതായിരുന്നു. ഇരു ഹറമുകളുടെയും ചീഫ് ഇമാമായിരുന്ന മര്‍ഹൂം ശൈഖ് സുബയ്യില്‍ (റഹ്) ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ബൈത്തുല്‍ മുഖദ്ദസിന്‍റെ പ്രധാന ഇമാം പ്രധാന പ്രഭാഷണം നടത്തുകയും ഹസ്റത്ത് മൗലാനാ അബുല്‍ ഹസന്‍ അലി ഹസനി നദ്വി (റഹ്) അദ്ധ്യക്ഷത വഹിക്കുകയും ചെയ്ത പ്രസ്തുത സമ്മേളനത്തില്‍ *ഖാദിയാനികള്‍ മുസ്ലിംകളല്ലെന്ന ഫത്വ ആവര്‍ത്തിക്കുകയും അവരുമായുള്ള സഹകരണം അരുതെന്നു പ്രഖ്യാപിക്കുകയും ചെയ്തു.*
ഇസ് ലാമിനെ തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ചെടുത്ത ഖാദിയാനീ ഫിത്നയാണ്
ഇസ് ലാമികലോകം അടുത്തകാലത്ത് അഭിമുഖീകരിച്ച പ്രധാന നാശങ്ങളില്‍ ഒന്ന്.
⚽⚽⚽⚽⚽⚽
കള്ളപ്രവാചകത്വ വാദവുമായി രംഗത്തു വന്ന മിര്‍സയുടെ നിലപാടുകളും വാദങ്ങളും വളരെ വിചിത്രവും അവസരവാദവുമാണെങ്കിലും അതിനെ സംബന്ധിച്ച  അശ്രദ്ധ
സമുദായത്തെ അപകടത്തിലാക്കുമെന്നതില്‍  സംശയമില്ല.
🎯🎯🎯🎯🎯🎯🎯

ഖാദിയാനികളോട് കുറച്ചു ചോദ്യങ്ങൾ

*ഖാദിയാനികളോട് കുറച്ചു ചോദ്യങ്ങൾ*
📣📣📣📣📣📣           🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

1⃣ഖാദിയാനികൾ എത്ര ഗ്രൂപ്പുകൾ?         

2⃣അതിൽ സത്യമായ ഗ്രൂപ്പ്‌ ഏതാണ്?                     

3⃣നിങ്ങൾ ഏതു ഗ്രൂപ്പിലാണ് ?               

4⃣നിങ്ങൾ അതു തിരഞ്ഞെടുക്കാനുണ്ടായ കാരണം എന്താണ്?                   

 5⃣മുസൈലിമയെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തു കൊണ്ടു? ഇല്ലെങ്കിൽ എന്തു കൊണ്ട്?                       

6⃣അബൂബക്കർ (റ )ന്റെ കാലത്തു മുസൈലിമയെ കൊന്നത് എന്തു കൊണ്ട്?

ഖാദിയാനീ മതത്തിന്‍റെ സ്ഥാപകന്‍ മിര്‍സയുടെ കളവുകള്‍.!* *Part 2⃣* ⚽⚽⚽⚽

‬: *ഖാദിയാനീ മതത്തിന്‍റെ സ്ഥാപകന്‍ മിര്‍സയുടെ കളവുകള്‍.!*
*Part 2⃣*🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
⚽⚽⚽⚽⚽⚽⚽
🎤 *- ബാദുഷാഹ് ഹസനി ഖാസിമി*
🎯🎯🎯🎯🎯🎯🎯

*മിര്‍സായുടെ കളവുകള്‍*
👇🏾👇🏾👇🏾👇🏾👇🏾👇🏾👇🏾
1⃣▪മിര്‍സാ എഴുതുന്നു. "വാഗ്ദത്ത മസീഹിന്‍റെ കാലത്തുള്ള പണ്ഡിതന്‍മാര്‍ ഭൂമിയിലുള്ളതില്‍ വച്ച് ഏറ്റവും  മോശപ്പെട്ടവരായിരിക്കും എന്ന് നബി (സ) പറഞ്ഞത് ഈ കാലത്ത് തന്നെ പുലര്‍ന്നു. കഷ്ടം.!" (റൂഹാനീ ഖസായിന്‍ 19, ഇഅ്ജാസേ അഹ്മദി 13). ഇതിലൂടെ നബി (സ) യുടെ മേല്‍ കള്ളം കെട്ടിച്ചമയ്ക്കുകയും കൂടാതെ തന്‍റെ കാലത്തുള്ള മുഴുവന്‍ പണ്ഡിതന്‍മാരെയും നിന്ദിക്കുകയും ചെയ്തിരിക്കുന്നു.

2⃣▪1902 ല്‍ മിര്‍സാ എഴുതി. "ഖുര്‍ആന്‍ എന്നെ സാക്ഷ്യപ്പെടുത്തി, നബി (സ) യും സാക്ഷ്യപ്പെടുത്തി. മുന്‍കഴിഞ്ഞ നബിമാരും എന്‍റെ വരവിന്‍റെ ഈ കാലം ക്ലിപ്തപ്പെടുത്തി. ഖുര്‍ആന്‍ ഈ കാലത്ത് ഞാന്‍ വരുമെന്ന് കൃത്യപ്പെടുത്തി. ആകാശവും ഭൂമിയും സാക്ഷ്യം വഹിച്ചു. എന്‍റെ സത്യ സാക്ഷ്യം നിര്‍വ്വഹിക്കാത്ത ഒരു നബിയും   കടന്നുപോയിട്ടില്ല." (തുഹ്ഫത്തുന്നുബുവ്വ:4) ഖുര്‍ആനിന്‍റെയും നബി (സ) യുടെയും എല്ലാ നബിമാരുടെയും മേല്‍ കള്ളം കെട്ടിച്ചമച്ചിരിക്കുകയാണ്.
ഏത് സൂറത്തിലാണ് മിര്‍സയുടെ ചര്‍ച്ചയുള്ളത്? ഏത് ഹദീസിലാണ് മിര്‍സയെ പരാമര്‍ശിച്ചത്? ഏതൊക്കെ പ്രവാചകന്‍മാരാണ് മിര്‍സയുടെ ഈ കാലത്തുള്ള ആഗമനത്തെ പ്രവചിച്ചത്?  പിന്നെ ആകാശഭൂമികളുടെ സാക്ഷ്യം! ഇനി താന്‍ കള്ളവാദിയെന്ന വിഷയത്തിലാണ് സാക്ഷ്യമെങ്കില്‍ തീര്‍ത്തും മിര്‍സ പറഞ്ഞത് ശരിയാണ്. എല്ലാവരും തന്നെ നുബ്ബുവ്വത്തിന്‍റെ കള്ളവാദികളെക്കുറിച്ച് ഉണര്‍ത്തിയിട്ടുണ്ട്.

3⃣▪എന്‍റെ കാലത്തു തന്നെയാണ് രാജ്യത്ത് ഖുര്‍ആന്‍, ഹദീസ് മുന്‍ വേദങ്ങള്‍ പറഞ്ഞ പ്രകാരം പ്ലേഗ് ബാധയുണ്ടായത് (ഹഖീഖത്തുല്‍ വഹ്യ് 41) ഇതും ഖുര്‍ആന്‍ ഹദീസിനുമേല്‍ ചാര്‍ത്തുന്ന വ്യക്തമായ അപരാധമാണ്. ഇങ്ങനെ ഒരിടത്തും വന്നിട്ടില്ല. പ്ലേഗ് മഹ്ദിയുടെയോ മസീഹിന്‍റേയോ വരവിനു തെളിവായി പറയപ്പെട്ടിട്ടില്ല. അതുമല്ല പ്ലേഗ് ബാധ ഒരു പുതിയ സംഭവമൊന്നുമല്ല. മുമ്പും വന്നിട്ടുണ്ട്. ഉമര്‍ (റ) ന്‍റെ കാലത്ത് ശാമില്‍ ഉണ്ടായ പ്ലേഗ് രോഗം ചരിത്ര പ്രസിദ്ധമാണ്. മൂന്നു ദിവസത്തിനുള്ളില്‍ 70000 ത്തില്‍ പരം ജനങ്ങള്‍ മരിച്ചു വീണു. (ഖാഷിയത്തുല്‍ബുഖാരി: 450)

4⃣▪മിര്‍സാ പറയുന്നു. "നബി (സ) പറഞ്ഞു : ഇന്ത്യയില്‍ കറുത്ത നിറമുള്ള ഒരു നബിയുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ പേര് (കാഹിന്‍) കൃഷ്ണന്‍ എന്നായിരുന്നു. (റൂഹാനി 23) ഇങ്ങനെയുള്ള വാക്കുകള്‍ ഹദീസിന്‍റെ ഒരു കിതാബിലും കാണാന്‍ സാധിക്കില്ല.

5⃣▪മിര്‍സാ എഴുതുന്നു. അവര്‍ (ജനങ്ങള്‍) എന്നെ പലതരം ചീത്ത വാക്കുകള്‍ വിളിച്ചു. പക്ഷേ, ഞാന്‍ അവര്‍ക്കെതിരില്‍ ഒരു ചീത്ത വാക്കും വിളിച്ചിട്ടില്ല. (റൂഹാനി-19, മവാഹിബ്-18)
ഇത്രയും വലിയ കള്ളം മറ്റാരും പറഞ്ഞിട്ടുണ്ടാകില്ല. കാരണം, മിര്‍സയെ ആരും ചീത്ത വിളിച്ചിട്ടില്ല. കൂടിപ്പോയാല്‍ ദജ്ജാല്‍, കദ്ദാബ് എന്നൊക്കെ എഴുതിക്കാണും. അത് ഒരിക്കലും ചീത്തയല്ല. കാരണം നബി (സ) ക്കു ശേഷം നുബുവ്വത്ത് വാദിച്ചവരെയൊക്കെ നബി (സ) തന്നെ കള്ളന്‍ എന്ന് വിളിച്ചിട്ടുണ്ട്. പക്ഷേ, മിര്‍സയുടെ ചീത്തകള്‍ എണ്ണമറ്റതാണ്. അവയൊക്കെ ഒരുമിച്ച് കൂട്ടി പലരും വലിയ കിതാബുകള്‍ തയ്യാറാക്കിയിട്ടുണ്ട്. അത് എഴുതുന്നവരെപ്പോലും പോലും ലജ്ജിപ്പിക്കുന്നവ.! അയാളുടെ ചില പ്രയോഗം നോക്കൂ,  'ജാരസന്താനങ്ങള്‍' ദുര്‍റിയത്തുല്‍ബഗായാ (റൂഹാനി -5 -548)
ശത്രുക്കള്‍ കാട്ടിലെ പന്നികള്‍. അവരുടെ ഭാര്യമാര്‍ നായ്ക്കളെക്കാലും മുന്‍കടന്നവര്‍. (നജ്മുല്‍ഹുദാ 14)

6⃣▪1857 -ല്‍ നടന്ന സ്വാതന്ത്ര്യ സമരത്തെ കുറ്റപ്പെടുത്തിക്കൊണ്ട് മിര്‍സാ എഴുതി :- "1857 -ല്‍ എന്‍റെ  സംസാരം ആകാശത്തിലേക്ക് ഉയര്‍ത്തപ്പെടുമെന്ന് അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം. മുസ്ലിംകള്‍ അതനുസരിച്ച് പ്രവര്‍ത്തിക്കല്‍ ഉപേക്ഷിക്കുമെന്ന് തന്നെയാണ്. അങ്ങനെ തന്നെ അവര്‍  പ്രവര്‍ത്തിക്കുകയും ചെയ്തു." (റൂഹാനി-570)
അല്ലാഹുവിനെക്കുറിച്ച് എത്ര വലിയ കള്ളമാണ് ഈ പറഞ്ഞത്. ഖാദിയാനികളോട് വെല്ലുവിളിക്കുന്നു. അല്ലാഹുവിന്‍റെ ഖുര്‍ആനില്‍ ഇത് നിങ്ങള്‍ക്ക് കാണിച്ചു തരാന്‍ പറ്റുമോ? ഇല്ലെങ്കില്‍ "വ്യാജന്‍മാരുടെ മേല്‍ അല്ലാഹുവിന്‍റെ ശാപമുണ്ട്" എന്ന വചനം ഓര്‍ക്കുക.

*(തുടരും....)*
[11/04, 7:12 AM] ‪+91 94477 96380‬: *ഖാദിയാനീ മതത്തിന്‍റെ സ്ഥാപകന്‍ മിര്‍സയുടെ കളവുകള്‍.!*
*Part 3⃣*
⚽⚽⚽⚽⚽⚽⚽
🎤 *- ബാദുഷാഹ് ഹസനി ഖാസിമി*
🎯🎯🎯🎯🎯🎯🎯

7⃣▪മിര്‍സ തന്‍റെ ലക്ഷ്യം പൂര്‍ത്തിയാക്കാനായി മറ്റുള്ളവരുടെ വാക്കുകളില്‍ പോലും കള്ളം പടച്ചുണ്ടാക്കി അതിനൊരുദാഹരണമാണ് മുജദ്ദിദുല്‍ അല്‍ഫസാനിയുടെ ഒരു വാചകം: "അവരില്‍ നിന്നും ഇത്തരത്തില്‍ സംഭാഷണത്തിന് സൗഭാഗ്യം ലഭിക്കുന്നവര്‍ക്കാണ് മുഹദ്ദിസ് എന്നു പറയപ്പെടുന്നത്." ഈ കാര്യം മിര്‍സാ രണ്ട് സ്ഥലങ്ങളില്‍ ഉദ്ധരിച്ചിട്ടുണ്ട്. (ഹാഷിയത്തു റൂഹാനി 3-28, ഇസാലത്തുല്‍  ഔഹാം: 915)
ഇത് ആദ്യകാലത്ത് പറഞ്ഞതാണ്. എന്നാല്‍, പിന്നീട് നബിയെന്ന് വാദിച്ചപ്പോള്‍  അതിന് തെളിവായും ഈ വാക്ക് ഉദ്ധരിച്ചു. അതില്‍ മുഹദ്ദിസ് എന്നതിനു പകരം  നബി എന്ന് കടത്തിക്കൂട്ടുകയും ചെയ്തു. മിര്‍സാ എഴുതി; "മുജദ്ദിദ് അല്‍ഫസാനി മക്തൂബാത്തില്‍ എഴുതുന്നു. 'ആര്‍ക്ക് ഇത്തരത്തിലുള്ള സംഭാഷണത്തിന് സൗഭാഗ്യം ലഭിക്കുന്നോ അധികമായി അദൃശ്യവിവരങ്ങള്‍ ലഭിക്കുന്നുവോ അവരെ നബി എന്ന് പറയപ്പെടും". (ഹഖീഖത്തുല്‍  വസിയ്യ 390) ഈ വാചകത്തില്‍ അവസാന പകുതി മിര്‍സാ തന്‍റെ ഭാഗത്ത് നിന്നും  കടത്തിക്കൂട്ടി മുജദ്ദിദ് (റ) യുടെ മേല്‍ അപരാധം കെട്ടി പറയുകയായിരുന്നു.

8⃣▪മിര്‍സാ എഴുതുന്നു. "ബുഖാരി, മുസ്ലിം, ഇഞ്ചീല്‍, ദാനിയാല്‍ മറ്റ് നബിമാരുടെ ഗ്രന്ഥങ്ങളിലും എവിടെയൊക്കെ എന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ടൊ അവിടെയെല്ലാം എന്നെക്കുറിച്ച് നബി  എന്ന വാക്കാണ്  പറഞ്ഞത്." (ഹാഷിയത്തുറൂഹാനി 181) ഇപ്പറയപ്പെട്ട ഒരിടത്തും മിര്‍സയുടെ പേര് പറയപ്പെട്ടിട്ടേയില്ല എന്നതാണ് സത്യം. എന്നാല്‍,  ബ്രിട്ടീഷുകാരുടെ രേഖകളില്‍ മിര്‍സയുടെയും കുടുംബത്തിന്‍റെയും പേര് തീര്‍ച്ചയായും ഉണ്ടാകും. കാരണം, ഇന്ത്യയില്‍ അവര്‍ നട്ടുവളര്‍ത്തിയ മുള്‍ച്ചെടിയാണ് അയാള്‍.

9⃣▪മിര്‍സ പറയുന്നു. "നിങ്ങളെ സാക്ഷിയാക്കി ഞാന്‍ പറയുന്നു. ഞാന്‍ ഖുര്‍ആന്‍ മുറുകെ പിടിക്കുന്നു. പരിശുദ്ധ ഹദീസിനെ പിന്‍പറ്റുന്നു. അക്കാലത്ത് (ഉത്തമ നൂറ്റാണ്ടില്‍) സ്വഹാബത്ത് ഏല്‍പ്പിച്ച മുഴുവന്‍ കാര്യങ്ങളേയും അംഗീകരിക്കുന്നു. അതില്‍ ഒട്ടും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നില്ല. ഈ വിശ്വാസത്തില്‍ തന്നെ ജീവിക്കുകയും മരിക്കുകയും ചെയ്യും. ആരെങ്കിലും മുഹമ്മദീ പാതയില്‍ കൂട്ടലോ  കുറക്കലോ നടത്തുകയോ ഏതെങ്കിലും ഏകോപിത അഭിപ്രായത്തിന് എതിരാവുകയോ ചെയ്താല്‍ അവന്‍റെ മേല്‍ അല്ലാഹുവിന്‍റെയും മലക്കുകളുടേയും മുഴുവന്‍ മനുഷ്യരുടേയും ശാപം ഉണ്ടാകും (മക്തൂബാത് 144) ഇത് എത്ര വലിയ സാക്ഷ്യമാണ്. എന്നതിനു ഇനിയൊരു നബിയുമില്ല എന്നതും ഈസാ നബി (അ) യുടെ തിരിച്ച് വരവ് തങ്ങളുടെ സ്വശരീരത്തോടെയുളള ആകാശരോഹണം. അന്ത്യദിനം വരെ ജിഹാദ് നിലനില്‍ക്കല്‍ തുടങ്ങിയവ എല്ലാ സ്വഹാബത്തിന്‍റെയും ഏകകണ്ഠമായ അഭിപ്രായങ്ങള്‍ ആയിരുന്നില്ലേ?  എന്തിനാ പിന്നെ അതിനെയൊക്കെ നിഷേധിച്ചത്? എന്തായാലും അതില്‍ ഒരു കാര്യം ശരിയാണ്.  ആരെങ്കിലും മുഹമ്മദീപാതയില്‍ എന്തെങ്കിലും കൂട്ടലോ കുറക്കലോ വരുത്തുകയോ ഏതെങ്കിലും കാര്യത്തില്‍ ഏകോപിതമായ അഭിപ്രായത്തിന് എതിരാവുകയോ ചെയ്താല്‍ അവന്‍റെ മേല്‍ അല്ലാഹുവിന്‍റെയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമുണ്ടാകും.  ഇത് ചെയ്ത് കൊണ്ട് മിര്‍സാ സ്വയം തന്നെ ശാപാര്‍ഹനായി.
🔟▪മിര്‍സാ എഴുതുന്നു. "മുഴുവന്‍ മുസ്ലിം, ക്രിസ്ത്യന്‍, ഹിന്ദു, ആര്യ ജനങ്ങളോട് ഞാന്‍ പറയുന്നു. ലോകത്ത് ആരും തന്‍റെ ശത്രുവല്ല. ഞാന്‍ മനുഷ്യവംശത്തെ ഒരു മാതാവ് സന്താനങ്ങളോടെന്ന പോലെ സ്നേഹിക്കുന്നു. എന്നല്ല അതിലുമുപരിയായി എനിക്ക് ശത്രുത സത്യത്തിന്‍റെ രക്തം ചീന്തുന്ന തെറ്റായ വിശ്വാസങ്ങളോട് മാത്രമാണ്. മനുഷ്യരോടുളള സഹതാപം എന്‍റെ നിര്‍ബന്ധ ബാദ്ധ്യതയാണ്. കളവ്, ശിര്‍ക്ക്, അക്രമം, ദുഷ്പ്രവര്‍ത്തി, അനീതി, ചീത്ത സ്വഭാവം എന്നിവയില്‍ നിന്നെല്ലാം വിട്ടുനില്‍ക്കല്‍ എന്‍റെ നിയമമാണ്.  (റൂഹാനി 17-344). ഈ ഒരു ഉദ്ധരണിയില്‍ മിര്‍സാ ധാരാളം കളളം പറഞ്ഞു.  മിര്‍സക്ക് മാനവികതയോട് സ്നേഹമുണ്ടായിരുന്നെങ്കില്‍ ജനങ്ങള്‍ക്കു പ്ലേഗ് ബാധിക്കാന്‍ പ്രാര്‍ത്ഥിക്കില്ലായിരുന്നു.  മിര്‍സ തന്നെ പറഞ്ഞു; "ഞാന്‍ രാജ്യത്ത് പ്ലേഗ് പരക്കുവാന്‍ പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടു.  അങ്ങനെ പ്ലേഗ് നാട്ടില്‍ പടര്‍ന്നു." (ഹഖീഖത്തുല്‍ വഹിയ്-244, റൂഹാനി 22-235). എപ്പോഴെങ്കിലും കരുണയുളള മാതാവ് തന്‍റെ മക്കള്‍ക്കെതിരില്‍ ഇത്രയധികം നാശനഷ്ടങ്ങള്‍ വരുന്ന പ്രാര്‍ത്ഥന ചെയ്യുമോ? ഒപ്പം "താന്‍ സര്‍വ്വലോകത്തിനും കാരുണ്യമായി അയക്കപ്പെട്ടതെന്ന് വാദവും." എന്നാല്‍, യഥാര്‍ത്ഥ റഹ്മത്തുന്‍ലില്‍ ആലമീന്‍ എപ്പോഴെങ്കിലും ലോകത്തിന്‍റെ നാശത്തിനായി ദുആ ചെയ്തിട്ടുണ്ടോ.? പിന്നീട് മിര്‍സ പറഞ്ഞത് കളവ്, ശിര്‍ക്ക്, അക്രമം, ദുഷ്പ്രവര്‍ത്തി, അനീതി, ചീത്ത സ്വഭാവം ഇവയെല്ലാം ഒഴിവാക്കലാണ് എന്‍റെ ഉസൂല് എന്നാണ്. എന്നാല്‍, അവ ഓരോന്നും കളവാണ്.
1) കളവ് : ഇത് നൂറ് കണക്കിന് ഉണ്ട്. അതില്‍ പലതും നിങ്ങള്‍ ഇപ്പോള്‍ തന്നെ കണ്ടു. ഇനി മുന്നോട്ടും.
2) ശിര്‍ക്ക് : നബി(സ)ക്ക് ശേഷം നുബുവ്വത്ത് വാദിക്കുന്നത് മിര്‍സയുടെ അടുക്കല്‍ വലിയ കുഫ്ര്‍ ആയിരുന്നു.  ദീനിനു പുറത്തായവനായിരുന്നു. (ആസ്മാനീ ഫയ്സലാ 4)
3) അക്രമം : ശിര്‍ക്ക് തന്നെയാണ് ഏറ്റവും വലിയ അക്രമം എന്ന് ഖുര്‍ആന്‍. എന്നാല്‍, മിര്‍സ എത്ര വലിയ കുഫ്റിലും ശിര്‍ക്കിലുമാണ്. കൂടാതെ ബ്രിട്ടീഷുക്കാരെപ്പോലെയുളള അക്രമികളായ സമൂഹത്തിന്‍റെ ആധിപത്യം ഇന്ത്യക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടത്തിയത് തന്നെ രാജ്യത്തോടും സമൂഹത്തോടും ചെയ്ത കൊടും ചതിയാണെന്ന് ഏത് ഇന്ത്യന്‍ പൗരനും അറിയാം.
4) ദുഷ്പ്രവര്‍ത്തനം : നബി (സ) യെ പൂര്‍ണ്ണമായി പിന്‍പറ്റുന്നയാളെന്ന് വാദിച്ചിട്ട് അനുവദനീയമല്ലാത്ത കന്യകളും അല്ലാത്തതുമായ സ്ത്രീകളെ കൊണ്ട് രാത്രി മുഴുവനും പലവിധ സേവനങ്ങള്‍ ചെയ്യിപ്പിച്ചതും, സ്വയേഷ്ടപ്രകാരം നഷ്ടപ്പെട്ട നോമ്പിനെ വീട്ടാതിരിക്കുന്നതും മുഹമ്മദീബീഗത്തിന്‍റെ വിഷയത്തില്‍ അവരുടെ മാമയായ മിര്‍സാ ഇമാമുദ്ദീനുമായി കൈക്കൂലി ഇടപാട് നടത്തിയതും പലിശപ്പണം ദീനീകാര്യങ്ങളില്‍ ചിലവഴിച്ചതും എല്ലാം മോശമായ പ്രവര്‍ത്തനങ്ങളല്ലെങ്കില്‍ പിന്നെ എന്താണ് ?
5) അനീതി: തന്‍റെ 55-ാം വയസ്സില്‍ ആദ്യ ഭാര്യ ഹുര്‍മദ് ബീവി ഉണ്ടായിരിക്കെ 18 വയസ്സുളള നുസ്റത്ത് ജഹാനെ വിവാഹം ചെയ്യുകയും ആദ്യഭാര്യയുമായി അകന്നു കഴിയുകയും പിന്നെ വിവാഹ മോചനം ചെയ്യുകയും ചെയ്തു.  എന്നിട്ട് മഹ്ര്‍ കൊടുത്ത് വീട്ടിയില്ല. തന്‍റെ മകന്‍ സുല്‍ത്താന്‍ അഹമ്മദിനെ അനന്തര അവകാശത്തില്‍ നിന്നും മാറ്റി. ആദ്യ ഭാര്യയ്ക്കോ മകനോ അവകാശം കൊടുക്കാതിരിക്കാനായി സമ്പത്തു മുഴുവനും രണ്ടാം ഭാര്യയുടെ പേരിലാക്കി വച്ചു. ഇതെല്ലാം എത്ര വലിയ അനീതിയാണ്.
ചീത്ത സ്വഭാവം : തന്നെ നബിയായി അംഗീകരിക്കാത്തവരെ ഹറാമി എന്നു വിളിക്കുക. മൗലവി സഅദുല്ലാ ലുധിയാനവിയെ മൂന്ന് പദ്യത്തിലായി 11 ഓളം ചീത്ത പറഞ്ഞത്. ഇതെല്ലാം ചീത്ത സ്വഭാവത്തിന്‍റെ വ്യക്തമായ തെളിവുകളാണ്.

*(തുടരും.....)*
[11/04, 7:13 AM] ‪+91 94477 96380‬: *ഖാദിയാനീ മതത്തിന്‍റെ സ്ഥാപകന്‍ മിര്‍സയുടെ കളവുകള്‍.!*
*Part 4⃣*
⚽⚽⚽⚽⚽⚽⚽
🎤 *- ബാദുഷാഹ് ഹസനി ഖാസിമി*
🎯🎯🎯🎯🎯🎯🎯

1⃣1⃣▪മിര്‍സാ എഴുതുന്നു: എനിക്ക് അല്ലാഹുവിന്‍റെ ഭാഗത്തുനിന്നും മരിപ്പിക്കാനും ജീവിപ്പിക്കാനുമുളള കഴിവ് നല്‍കപ്പെട്ടിരിക്കുന്നു. (ഖുതുബാതെ ഇല്‍ഹാമിയ-23)
ഇതും പച്ചകളളമാണ് കാരണം ഈ വിശേഷണങ്ങള്‍ അല്ലാഹുവിനു മാത്രം പ്രത്യേകമായതാണ്. സൃഷ്ടികളില്‍ ആര്‍ക്കും ഇതു നല്‍കിയിട്ടില്ല.  ഇനി മിര്‍സക്ക് ഈ കഴിവുകള്‍ നല്‍കപ്പെട്ടുവെന്ന വാദമുണ്ടെങ്കില്‍ അതിനര്‍ത്ഥം മിര്‍സ നബിയല്ല. മറിച്ച് ദൈവമാണെന്നാണ.് അതിനാല്‍ ഖാദിയാനി സഹോദരങ്ങള്‍ മിര്‍സയെ ഇനി ദൈവമായി ആരാധിക്കേണ്ടി വരും.

1⃣2⃣▪നബി (സ) യുടെ വീട്ടില്‍ 11 ആണ്‍കുട്ടികള്‍ ജനിച്ചുവെന്നും അവരെല്ലാം മരണപ്പെട്ടു പോയെന്നും ചരിത്രകാരന്മാര്‍ക്കറിയാം. (റൂഹാനി 23-299) മിര്‍സയുടെയും അനുയായികളോടും വെല്ലു വിളിക്കുന്നു.  ഏത് കിത്താബിലാണ് ഈ കാര്യം പറഞ്ഞിട്ടുളളത്. നബി (സ) യുടെ എല്ലാ സന്താനങ്ങളും കൂടി 11 വരില്ല. പിന്നെയല്ലേ ആണ്‍കുട്ടികള്‍ മാത്രം.  ഇത് കളവാണ്. വിവരമില്ലായ്മയാണ്.  ഒരു നബി ഇപ്രകാരം വിവരമില്ലാത്തവനാകില്ല. ലോകരില്‍  ഏറ്റവും അറിവുളളയാളായിരിക്കും.
മിര്‍സാ തന്‍റെ ചരിത്ര അവഗാഹം തെളിയിച്ച് കൊണ്ട് വീണ്ടും എഴുതുന്നു.  "ചരിത്രം പരിശോധിച്ചു നോക്കൂ.  ജനിച്ച് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞയുടന്‍ പിതാവ് മരണപ്പെട്ടു, കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മാതാവും മരണപ്പെട്ടു. ഏക അനാഥന്‍ നബി (സ) മാത്രമാണ്. അങ്ങനെ ആ കുട്ടി ദൈവിക സംരക്ഷണത്തില്‍ വളര്‍ന്നു." (പൈഗാമേ സ്വാലിഹ് 38) ഈ വാക്കിലൂടെയും മിര്‍സാ കളളനും വിഡ്ഢിയുമാകുന്നു. കാരണം നബി (സ) യുടെ പിതാവ് തങ്ങളുടെ ജനനത്തിന് മുമ്പും മാതാവ് 6 വര്‍ഷം കഴിഞ്ഞിട്ടുമാണ് മരണപ്പെട്ടത് എന്ന് അറിയാത്ത അരാണുളളത്.

*ഖാദിയാനികളേ, നബി (സ )യെയും വിട്ട് നിങ്ങള്‍ ഏത് വിവരമില്ലാത്തവരെയാണ് നബിയായി സ്വീകരിക്കുന്നത്? ഇതാണോ നിങ്ങളുടെ വാഗ്ദത്ത മസീഹും  മുഹമ്മദീ അവതാരവും.?*
❓❓❓❓❓❓
ഇതാണ് മിര്‍സയുടെ കളവുകള്‍.

🎯 ചിലപ്പോള്‍ പരസ്പര വൈരുദ്ധ്യമായ കളവുകള്‍ പറയും, ചിലപ്പോള്‍ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വിഷയത്തില്‍ കളവു പറയും, ചിലപ്പോള്‍ സ്വന്തം  പേരിലും. നല്ല രീതിയില്‍ അയാളുടെ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ നൂറ് കണക്കിന് കളവുകള്‍ കാണാന്‍ കഴിയും. കളവ് ഒരു സാധാരണ മനുഷ്യനു പോലും യോജിക്കാത്തതായിരിക്കേ, എങ്ങനെ പ്രവാചക വാദിക്ക് അനുവദനീയമാകും. മിര്‍സ തന്‍റെ  പ്രവാചക വാദത്തില്‍ താന്‍ കള്ളനായതിനാല്‍ അതിന്‍റെ തെളിവിനായി പണിത ഭിത്തിയിലെ ഓരോ ഇഷ്ടികകളും മോശമായ കളവുകള്‍ ആയി എന്നതാണ് വാസ്തവം.

അവസാനമായി ഖാദിയാനീ സഹോദരങ്ങള്‍ക്കായി മിര്‍സ ഇത്രയും കള്ളങ്ങള്‍ക്കിടയില്‍ പറഞ്ഞ ഒരു സത്യം ഉണര്‍ത്തുകയാണ്. അല്ലാഹു അതിലൂടെ ഏവര്‍ക്കും സത്യം ബോധ്യമാക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
"എപ്പോഴെങ്കിലും ഒരാള്‍ ഒരു കാര്യത്തില്‍ കള്ളനാണെന്ന് സ്ഥിരപ്പെട്ടാല്‍ പിന്നെ മറ്റു കാര്യങ്ങളിലും അവനെ പരിഗണിക്കപ്പെടാത്തവനായിത്തീരുന്നതാണ്." (റൂഹാനി 23-231)

*അല്ലാഹു സത്യത്തെ തിരിച്ചറിഞ്ഞ് അതില്‍ ഉറച്ചു നില്‍ക്കാന്‍ ഭാഗ്യം നല്‍കട്ടെ! ആമീന്‍.*
🔚🔚🔚🔚🔚🔚🔚

ഖാദിയാനിയും കളവുകളും.. ഒരു പൊളിച്ചെഴുത്ത്

👇🏾 *മീര്‍സാ കുലാം ഖാദിയാനിയും കളവുകളും.. ഒരു പൊളിച്ചെഴുത്ത്*👇🏾
🔴🔴🔴🔴🔴🔴

മീര്‍സാ കുലാം കാദിയാനി തന്റെ ആദ്യകാലത്ത് കളവ് പറയുന്നത് സംബന്ധിച്ച് എഴുതുന്നു.

കളവ് പറയല്‍ എന്നത് മതത്തില്‍ നിന്നും പുറത്ത് പോകുന്നത് പോകുന്ന അത്രയും ഗൗരവമുള്ള കുറ്റമാണ്. (തുഫ ഗൗല്‍റോയ പേജ് 19, അര്‍ബയിന്‍ 3 പേജ് 24)

ഒരുവന്‍ കളവ് പറയുന്നവന്‍ ആണ് എങ്കിൽ ഭൗതിക മത വിഷയങ്ങളിൽ അവന്റെ തെളിവ് അംഗീകരിക്കാൻ സാധ്യമല്ല. (റൂഹാനി ഹസാഇന്‍ വാല്യം 23, പേജ് 231, ചഷ്മ എ മുആര്‍ഫത് പേജ് 222)

ഇനി നമുക്ക് മീര്‍സയുടെ അവസാന കാലത്ത് അല്ലാഹുവിനെ സംബന്ധിച്ച് പറഞ്ഞ കളവുകള്‍ താഴെ ഓരോന്നായി പരിശോധിക്കാം. പാമരരും അജ്ഞരുമായ ജനത്തെ തന്‍റെ വ്യാജ പ്രവാചക വാദത്തിലേക്ക് ആകൃഷ്ടരാക്കാനാണ് ഈ കളവുകള്‍ പടച്ചു വിട്ടിരിക്കുന്നത്.

കളവ് നം..1⃣അല്ലാഹു ഖുര്‍ആനില്‍ പറയുന്നു ഈസാ നബിയെ ആരാധിക്കുക എന്നത് വലിയ അപരാധമാണ്. അത്തരമൊരു ആരാധന വ്യാപകമായാല്‍ ലോകം മുഴുവനും ഭൂമികുലുക്കങ്ങളും പ്ലേഗും പടര്‍ന്നു പിടിക്കും. അവസാന കാലത്ത് ആകാശ ഭൂമികളില്‍ ഉണ്ടാകുന്ന മുഴുവൻ വിപത്തുകള്‍ക്കും കാരണവും ഈസ നബിയെ ആരാധിക്കല്‍ മാത്രമാണ്. (റൂഹാനി ഹസാഇന്‍ വാല്യം 22, പേജ് 498.... ഹഖീഖത്തുല്‍ വഹി പേജ് 64)

❓ *ഏതെങ്കിലുമൊരു കാദിയാനിക്ക് ഖുര്‍ആനില്‍ ഇങ്ങനെ ഒരു ആയത്ത് ഏത് സൂറത്തിലാണ് ഉള്ളതെന്ന് കാണിച്ചു തരാന്‍ സാധിക്കുമോ?*

കളവ് നം..2⃣പരിശുദ്ധ ഖുര്‍ആനിലും ഹദീസിലും വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു വാഗ്ദത്ത മസീഹിനെ ഒരു കൂട്ടം മുസ്ലിം പണ്ഡിതരാകും തല്ലിക്കൊല്ലുക. അവര്‍ അദ്ദേഹത്തെ അവിശ്വാസി ആയി പ്രഖ്യാപിക്കുകയും ചെയ്യും. (റൂഹാനി ഹസാഇന്‍, വാല്യം 17, പേജ് 404, അര്‍ബൈന്‍ 3 പേജ് 25)

❓ *ഖുര്‍ആനില്‍ എവിടെയാണ് ഇപ്പറഞ്ഞത് ഉള്ളതെന്ന് ഏതെങ്കിലുമൊരു കാദിയാനി കാണിച്ചു തരാമോ?*

കളവ് നം..3⃣ഖുര്‍ആന്‍ മൂന്ന് നഗരങ്ങളുടെ പേരുകൾ വളരെ ബഹുമാനത്തോടെ പ്രഖ്യാപിക്കുന്നു. അവ മക്ക, മദീന, കാദിയാന്‍ എന്നിവയാണ്. (റൂഹാനി ഹസാഇന്‍ വാല്യം 3, പേജ് 140, അടിക്കുറിപ്പ്, ഇസാലവുല്‍ ഔതാം, പേജ് 34/ 77)

❓ *ഖുര്‍ആനില്‍ എവിടെയെങ്കിലും കാദിയാന്‍ എന്ന സ്ഥലം പറയുന്നതായി കാണിച്ചു തരുമോ കാദിയാനികളേ?*

കളവ് നം..4⃣ ഖുര്‍ആനില്‍ അല്ലാഹു വ്യക്തമായി ഇങ്ങനെ പറഞ്ഞിരിക്കുന്നു. എനിക്കെതിരെ കളവ് പറയുന്നവനെക്കാള്‍ വലിയ തെറ്റുകാരന്‍ ലോകത്ത് മറ്റാരും ഇല്ല. ഞാനവനെ ഉടനടി നശിപ്പിക്കുക തന്നെ ചെയ്യും. അവന് ഞാൻ സമയം നല്‍കുകയേ ഇല്ല. (തദ്കിറത്തു ഷഹാദതൈന്‍ പേജ് 34)

*സ്വന്തം മഹത്ത്വം തെളിയിക്കാൻ പറഞ്ഞ ഈ കളവ് അവസാനം അയാള്‍ക്ക് തന്നെ പാരയായി. അക്കാലത്തെ മുസ്ലിം പണ്ഡിതർ ഇത് കാദിയാനിയോട് ചോദിച്ചു. പക്ഷേ ഖുര്‍ആനില്‍ ഇങ്ങനെ ഒരു വാചകം കാണിച്ചു കൊടുക്കാൻ സാധിക്കാതെ അയാൾ പരാജയപ്പെടുകയാണുണ്ടായത്.*

കളവ് നം...5⃣ അല്ലാഹുവിന്റെ പ്രവാചകർ അന്ത്യ ദിനം സംബന്ധിച്ച് അവനോട് ചോദിച്ചു. മുഴുവൻ ആദം സന്തതികളെയും അടുത്ത 100 വര്‍ഷത്തിനുള്ളില്‍ അത് പിടികൂടുക തന്നെ ചെയ്യും എന്ന് അല്ലാഹു മറുപടി നല്‍കി. (രൂഹാനി ഹസാഇന്‍ വാല്യം 3, പേജ് 277, ഇസാലത്തുല്‍ ഔഹാം പേജ് 252, 253, 257, 104)

❓1. പ്രവാചകർ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം ആണ് ഇത് പറഞ്ഞത് എന്നാണ് ഉദ്ദേശം എങ്കിൽ അത് ഏത് കിത്താബില്‍ ആണെന്ന് കാണിച്ചു തരണം.

2. അതല്ല ഇത് മീര്‍സാ തന്നെയാണ് പറഞ്ഞതെങ്കില്‍ ഇപ്പോ ഇത് പറഞ്ഞ ശേഷം എത്ര വര്‍ഷം ആയി എന്നൊന്ന് എണ്ണിപ്പറയണം.😂

(മീര്‍സാ കുലാമിന്‍റെ കളവുകളുടെ പൊളിച്ചെഴുത്ത് പരമ്പര തുടരും.....)

*(മുകളിലെ ചോദ്യങ്ങൾക്ക് ഉത്തരം ഉള്ള കാദിയാനികള്‍ പറയുക..... അയാളുടെ പുസ്തകത്തില്‍ ഇങ്ങനെ ഇല്ല എങ്കില്‍ ആ പുസ്തകം എടുത്ത് തെളിയിക്കാൻ വെല്ലുവിളിക്കുന്നു.....)*

ത്വരീഖത്ത് തർബിയതിന്റെ ഇനങ്ങൾ


ഖമറുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ത്വരീഖത്ത് എന്ന  പുസ്തകത്തിൽ നിന്നും*)


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

-. ത്വരീഖത്ത്
തർബിയതിന്റെ ഇനങ്ങൾ

കാലത്തെ അടിസ്ഥാനമാക്കി തർബിയതിനെ വേർതിരിച്ചതാണ് ഇതു
വരെ പറഞ്ഞത്. എന്നാൽ ഈ വിഷയകമായുള്ള പഠനത്തിൽ പ്രധാ
മായതാണു തർബിയതിനു ആധ്യാത്മ ഗുരുക്കൾ സ്വീകരിച്ച മാർഗങ്ങൾ.
ആധാരമാക്കിയുള്ള മറ്റൊരു വിഭജനം. ഈ വിഭജനത്തിന്റെ അടിത്തറ
തർബിയതിനു നേതൃത്വം നൽകുന്ന ഗുരുവിന്റെ ആത്മീയ ശക്തിയും
പദവിയുമാണ്. മൂന്നു വിധത്തിൽ ഈ പരിഗണന വെച്ചുള്ള തർബിയ
തിനെ മനസ്സിലാക്കാവുന്നതാണ്. ഒന്നാമത്തേത് തികച്ചും സാധാരണവും
സാർവത്രികവുമായ തർബിയതാകുന്നു. ഭാഷാപരമായതും അതേ
സമയം അടിസ്ഥാനപരവുമായ ഈ തർബിയതിനെ സൗകര്യത്തിനു
തർബിയതു ത്തഅലീം” എന്നു വിളിക്കാവുന്നതാണ്. "ശയ്ഖുത്തഅലീം "
എന്ന സംജ്ഞയിൽ നിന്നാണ് ഇതിനെ നാം ഗ്രഹിക്കേണ്ടത്. സാധാര
ണഗതിയിൽ ശറഇയ്യായ അറിവുകൾ പകർന്നു നൽകുകയും
നുകർന്നെടുക്കുകയും ചെയ്യുന്ന ബാഹ്യമായ രീതിയാണ് ഇതു കൊണ്ട്
അർത്ഥമാക്കുന്നത്. മത വിജ്ഞാന സമ്പാദനം എന്ന ഈ ഘട്ടത്തിന്
അനൽപമായ പ്രാധാന്യം ആധ്യാത്മ സരണിയിൽ ഉണ്ട്. വിജ്ഞാന
ത്തിന്റെ പ്രാധാന്യത്തെ മഹത്വപ്പെടുത്തുന്ന ഒട്ടേറെ ചർച്ചകൾ  അവർക്ക്
ഗസ്സാലി(റ)നെ പോലെയുള്ള ആധ്യാത്മ ഗുരുക്കന്മാർ അവതരിപ്പിച്ചതു കാണാം.

താരീഖത്തിന്റെ ശയ്ഖന്മാർ സരണിക്ക് ഊടും പാവും നൽകുന്നതു വിജ്ഞാനത്തിലൂടെയാണ് .
 ശയ്ഖ് ജീലാനി(റ) വ്യവസ്ഥാപിത
ദീനീ വിദ്യ നുകരാൻ ബഗ്ദാദ് വരെ താങ്ങിയതു ചരിത്ര പ്രസിദ്ധമാണല്ലോ.
പണ്ഡിതനും പഠിതാവിനും ഉന്നതമായ പദവി ഉണ്ടെന്നും അവർക്ക് ആബിദിനെ വെല്ലാൻ
 പറ്റുമെന്നും ഖുർആനും ഹദീസും പഠിപ്പിക്കുന്നുണ്ട്.
 ത്വര ഖതിന്റെ വഴിയിലേക്കു വെളിച്ചം പകരുന്ന ശയ്ഖ് സയ്നുദ്ദീൻ മഖ്ദൂം (റ) ന്റെ
 അദ്കിയാഇൽ ഇതു സംബന്ധമായി ഒരു
അധ്യായം തന്നെ ചേർത്തതു പ്രസ്താവ്യമാണ്.
എന്നെന്നും നിലനിൽകേണ്ട തർബിയത്തിന്റെ പാതയും രീതിയുമാണ്
തങ്ങല്ലുമും തഅലീമും. ഈ തർബിയതില്ലാതെ പോകുന്നതും ഇതിന്റെ
മഹത്വം കാണാതെ പോകുന്നതും അപകടങ്ങൾ വരുത്തും. ദീനിന്റെ
ജീവൻ നഷ്ടമാകാനും ത്വരീഖതിന്റെയും തർബിയതിന്റെയും പേരിൽ
അരാജകത്വമുണ്ടാകാനും ഇതു കാരണമാകുന്നതാണ്.
തർബിയതിൽ രണ്ടാമത്തേതു അസാധാരണമായതും അതേ സമയം
വേഗത്തിൽ സാധ്യമാകുന്നതുമാണ്. തർബിയതുത്തർഖിയ്യം എന്നു സൗക
ത്തിനു ഇതിനെ പരിചയപ്പെടുത്താം. ശയ്ഖുത്തർക്കിയ്യ:തിന്റെ സംസ്ക
ണ രീതിയാകുന്നു ഈ തർബിയതിന്റെ ആധാരം. ആധ്യാത്മ ഗുരു
എന്റെ മുന്നിൽ വരുന്ന ആത്മീയ കാംക്ഷിയെ പരിവർത്തന വിധേയമാ
എന്ന അത്ഭുതമാകുന്നു ഇത്. ഔലിയാഇനു സിദ്ധമാകുന്ന കറാമ
തിന്റെ ഭാഗമായിട്ടാണ് ഇതു സാധ്യമാകുന്നത്. കറാമതുകൾ തിരുന
ബി(സ)യുടെ മുഅ്ജിസതിന്റെ പിൻബലത്താലാണു പ്രകടമാകുന്നത്.
തന്റെ മുമ്പിൽ എത്തിയ പല അധമന്മാരെയും നബി(സ) അത്യുന്നത
മായ ആത്മീയ വലയത്തിൽ എത്തിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തു
ന്നുണ്ട്. ഉമർ(റ) നബി(സ)യുടെ തർഖിയതിലൂടെ സന്മാർഗ പ്രാപ്തനാ
യത് ഇതിന് ഉദാഹരണമാണ്. നബി(സ)യെ വെട്ടിക്കൊലപ്പെടുത്താൻ
പുറപ്പെട്ട ആ പോക്കിരിയെ നിമിഷനേരം കൊണ്ട് ഇസ്ലാമിന്റെ മുന്ന
ണിപ്പോരാളിയാക്കാൻ നബി(സ)ക്കു സാധിച്ചു. അവിടെ ആത്മീയ ശിക്ഷ
ണത്തിനു നീണ്ട കാലമെടുക്കേണ്ടതായി വന്നില്ല. മറ്റൊരു ഉദാഹരണമാണ് യമാമ ചക്രവർത്തിയായിരുന്ന സുമാമത്തുബ്നു ഉസാൽ (റ) വിന്റെത്
നബി(സ)യെ കൊല്ലുമെന്നു പ്രഖ്യാപിക്കുകയും നൂറുകണക്കിനു സ്വാഹബത്തിനെ കൊലപ്പെടുത്തുകയും ചെയ്ത സുമാമയുടെ രക്തത്തിനു വിലയില്ലെന്നു നബി (സ്വ) പ്രഖ്യാപിച്ചിരുന്നു
അവസാനം സ്വാഹാബിയുടെ കെണിയിൽപെട്ട സുമാമ തിരുനബി(സ)യുടെ സഹവർത്തിത്തത്താൽ ആകെ മാറുകയും കഅബാലയത്തിൽ ചെന്നു സധൈര്യം ഇസ്ലാമിന്റെ തർബിയ്യത്ത് മുഴക്കുകയും ചെയ്തു ഇത്തരം സംഭവങ്ങൾ തിരുനബി(സ) യുടെ ജീവിതത്തിൽ നിരവധി യുണ്ട്.  . ഒരർത്ഥത്തിൽ നബി (സ) യുടെ ജീവിതത്തിലെ സാർവ്വത്രീക തർബിയതായി ഇതിനെ കണക്കാക്കാവുന്നതാണ് .
തിരു നബി (സ) യിൽ നിന്നുള്ള പിന്തുടർച്ച അറിയപ്പെട്ട പല ഗുരുക്കന്മാരും ഈ തർബിയ്യത്ത് പ്രാവർത്തികമാക്കിയതായി ചരിത്രം പറയുന്നു. അവരിൽ സുപ്രസിദ്ധനായിരുന്നു ശൈഖ് മുഹ്യിദ്ദീൻ അബ്ദുൽ ഖാദിർ അൽ ജീലാനി (ഖ.സി) . മഹാൻ തന്റെ സംഭവ ബഹുലമായ തൊണ്ണൂറു കൊല്ലത്തെ ജീവിതത്തിൽ തർഖിയിലധിഷ്ടിത തർബിയ്യത്ത് നന്നായി തന്നെ നിർവ്വചിച്ചതിന് രേഖകളുണ്ട് . ഖാളി മുഹമ്മദ് (റ) രചിച്ച മുഹ് യിദ്ദീൻ മാലയിലെ ഏതാനും വരികൾ കാണുക

അവര് കൈ പിടിച്ചത് തൊപ്പം പേർ അപ്പോള.
ആകാശവും മറ്റും പലതെല്ലാം കണ്ടോവർ,
ശൈഖ് അവറുകളുടെ കൈപിടിച്ചു ബയ്അതു ചെയ്ത ചിലർ ആ നി- 
മിഷം തന്നെ ആത്മീയതയുടെ സായൂജ്യം അനുഭവിച്ചു എന്നത്ര ഇവിടെ സൂ -
ചിപ്പിക്കുന്നത്. ആകാശവും മറ്റും എന്നു പരാമർശിച്ചിരിക്കുന്നതു
തർബിയത് കിട്ടുമ്പോൾ പ്രകടമാകുന്ന ഉന്നതിയെ കുറിച്ച് തന്നെയാണ്
 മുഹ്യിദ്ദീൻ മാലയുടെ ആധാര ഗ്രന്ഥമായ ബഹ്ജതുൽ അസ്റാറിൽ നിന്നും
 മറ്റും ഇതു ഗ്രഹിക്കാവുന്നതാണ്.
"അവരൊന്ന് നന്നായി ഒരു നോക്ക് നോക്കുകിൽ,
അതിനാലെ വലിയ നിലയെ കൊടുത്താവർ.
ശൈഖവർകളുടെ ഒറ്റ നോട്ടത്താൽ തന്നെ ഉന്നതങ്ങൾ കരഗതമാക
മെന്നാണ് ഈ പറഞ്ഞിരിക്കുന്നത്. ശയ്ഖ് അലിയ്യുൽഹീതി(റ) എന്ന
ജീലാനി സമകാലികൻ പറയുന്നു: “ഒരു ദിവസം ശയ്ഖ് ജീലാനി
എഴുപതോളം പേരുടെ തലയിൽ കൈവെച്ചു അനുഗ്രഹിച്ചു. അവർ
മുരീദ് പട്ടം നൽകി. അപ്പോൾ അതേ നിമിഷത്തിൽ തന്നെ അവർക്കും അതിമഹത്തായ നേട്ടം കിട്ടി."        (ബഹജ: 100)
മറ്റൊരു വരി കാണുക.
" ബേണ്ടീട്ടു വല്ലൊരു വസ്തു നെ നോക്കുകിൽ, ബേണ്ടിയ വണ്ണം അതിനെ ആക്കുന്നോർ "
"നില നെ കൊടുപ്പാനും നിലനെ കളവാനും
നായൻ അവർക്കനുവാദം കൊടുത്തോ വർ "


ശയ്ഖിന്റെ തിരുനോട്ടത്താൽ തന്നെ അത്ഭുതങ്ങൾ സംഭവിക്കുമെന്നും
ആത്മീയ പദവികൾ നൽകുന്ന കാര്യത്തിൽ ശയ്ഖവർകളെ അല്ലാഹു
അനുവാദം നൽകി ആദരിച്ചിരിക്കുന്നുവെന്നുമത്രെ ഈ പറഞ്ഞതിന്റെ
പൊരുൾ.

ശയ്ഖ് അബുൽഹസൻ ബഗ്ദാദി(റ) പറഞ്ഞ മറ്റൊരു സംഭവത്തിൽ
ഇറാനിലെ ഹമദാ പ്രവിശ്യയിൽ പെട്ട നൂഹാബന്തിൽ വെച്ച് ഒരിക്കൽ
ഒരു കസ്ത്യൻ സുഹൃത്ത് ശയ്ഖിനു മുന്നിൽ വന്നു. ഇസ്ലാം സ്വീകരി
ച്ചതും അനന്തരം അതേ സദസ്സിൽ വെച്ചു തന്നെ ശയ്ഖിന്റെ തീരുമാന
താൽ ഔലിയാഇന്റെ അബ്ദാലുകളിൽ ഒരു അംഗമായി അയാൾക്കു
പട്ടം കിട്ടിയതും കാണാവുന്നതാണ്. ബഹ്ജതുൽഅസ്റാറിന്റെ 70, 71
പുറങ്ങളിലാണ് ഈ ചരിത്രമുള്ളത്. ഇതു ശരിവെച്ചുകൊണ്ടു ഖാള്വി
മുഹമ്മദ് (റ) പറയുന്നു:
"അപ്പൾ കുലം പുക്കെ പുതിയ ഇസ്ലാമിനെ
അബ്ദാലന്മാരാക്കി കൽപ്പിച്ചു വെച്ചോവർ ".
മുഹ്യിദ്ദീൻ ശയ്ഖിന്റെ ജീവിതത്തിലെന്ന പോലെ രിഫാഈ
ശിന്റെ ജീവിതത്തിലും ഇത്തരം സംഭവങ്ങൾ നമുക്കു കണ്ടെത്താം.
ഉദാഹരണത്തിന് രിഫാഈ മാലയിലെ ഒരു വരി കാണുക:
"തരം കെട്ട വാക്ക് ഫുഖറാക്കൾ ചെന്നാരെ,
തലനെ തുറന്ന് മുരീദാക്കി വിട്ടോവർ ",
ശയ്ഖുമാരുടെ ഈ ശിക്ഷണം പ്രാമാണികവും ചരിത്രപരവുമായി
സത്യസന്ധമാണെന്നതിൽ സംശയത്തിനു പഴുതില്ല. എന്റെ ഇഷ്ടദാസന്റെ
കണ്ണും കാതും കയ്യുമൊക്കെ ഞാനാകുമെന്നും അവൻ സത്യം
ചെയ്തു പറയുന്ന കാര്യത്തെ ഞാൻ വാസ്തവമാക്കുമെന്നും അല്ലാഹു
തന്നെന് വാക്കു തന്നതാണ് .                                                                                                                 
   
- തർബിയ്യത്തിന്റെ തിരോധാനം -                                                                                                                                             തർബിയതിന്റെ തിരോധാനത്തെ പറയുമ്പോൾ മനസ്സിലിക്കണ്ട പ്രധാന വസ്തുത തർബിയ്യത്തിന് അർഹതപ്പെട്ട ശയ്ഖുമാർ ഇന്നുണ്ടെങ്കിൽ തന്നെ അവർ തർബിയത്ത് നിറുത്തി വച്ചിരിക്കുന്നു എന്ന യഥാർത്യ

🌴🌴🌴🌴🌴🌴
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇 https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/



കറാമതിന്റെ കരുത്ത്

ഖമറുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ത്വരീഖത്ത് എന്ന  പുസ്തകത്തിൽ നിന്നും*)


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി
കറാമതിന്റെ കരുത്ത്


അല്ലാഹുവിന്റെ ഇഷ്ടദാസന്മാരിൽ നിന്നും, പ്രകടമാകുന്ന പതിവിനു
വിപരീതമായ സംഭവങ്ങളാണ് കറാമത്ത്.
കേവലം അത്ഭുതങ്ങൾ എന്ന്
വ്യാഖ്യാനിച്ചു കറാമത്തിന്റെ പേരിൽ പലതരം ചൂഷണങ്ങൾ ഇന്ന്
നടക്കുന്നുണ്ട്. കറാമതതുമായി ബന്ധപെട്ടുചില  തെറ്റിധാരണകൾ ഇന്ന നിലവിലുണ്ട്.

. അവ തിരുത്താത്ത കാലത്തോളംഇപ്പേരിൽ നടക്കുന്ന ചൂഷ
ണങ്ങൾക്ക് അറുതിവരുത്താനാവില്ല.
കറാമത് സത്യമാണെന്നു വിശുദ്ധ ഖർആന്റ സാക്ഷമുണ്ട് മഹത്തുക്കളുടെ എണ്ണമറ്റ കറാമതുകൾ ഖുർആൻ ഉദ്ധരിക്കുന്നുണ്ട് -
അതുപോലെ ചരിത്രപരമായി അനിഷേധ്യമായ സാക്ഷ്യം കറാമത്തിന്റെ കാര്യത്തിലുണ്ട്.

. അതിനാൽ കറാമത്ത് നിഷേധം ബിദ്അതാകുന്നു. മുഅസിലതിന്റെ അന്ധവിശ്വാസങ്ങളിൽ പെട്ടതാണ് കറാമത് നിഷേധം:

കറാമത് നിഷേധത്തിനു തുല്യം. തന്നെയാണ് കറാമത്തിന്റെ പേരി
ലുള്ള ചൂഷണവും. വ്യാജ ശൈഖുമാരുo ത്വരീഖതുകാരും കറാമത് എന്ന
പേരിൽ ചില അത്ഭുതങ്ങൾ കാണിച്ചു. ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ട്
സത്യത്തിൽ ത്വരീഖതിൽ കറാമത്തിനു പറയത്തക്ക സ്ഥാന
മൊന്നുമില്ല. കറാമതു കാണിക്കാത്തതു കൊണ്ടു ഒരാൾ ശയ്ക്ക് ആകാതെ വരില്ല. കറാമത് കൊണ്ടു മാത്രം ഒരാൾ ശയ്ഖാവുകയുമില്ല. കറാമത്തു
മായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ചില ധാരണകൾ തിരുത്തിയാൽ ഇക്കാര്യം നമുക്ക് ബോധ്യമാവും.

വലിയ്യാകുന്നതിന്റെ ആദ്യത്തെയും അവസാനത്തെയും മാനദണ്ഡം കറാമത്തണെന്ന ധാരണ തൊറ്റാണ്.
 ഇക്കാരണത്താൽ ഏതെങ്കിലും
തന്ത്ര- കുതന്ത്രങ്ങൾ കാണിച്ചുവിലായത്ത് വാദിക്കാൻ വ്യാജന്മാർ മെനക്കെടുന്നു.

 ഈ ധാരണ തെറ്റാണ്-

 ഇമാം ഖുശയ്രി (റ) രേഖപ്പെടുത്തുന്നത് കാണുക ഒരു വലിയ്യിനു പ്രകടമായ കറാമത്ത് ഇല്ലാതെ പ്പോകുന്നുവെന്നത് അദ്ധേ ഹത്തിന്റെ വിലായത്തിനു യാതൊരു ഭംഗവും വരുത്തുന്നതല്ല. ഇക്കാര്യത്തിൽ നബി മാർ നേരെ മറിച്ചാകുന്നു -അവർക്കു തങ്ങളുടെ നുബുവ്വത്ത് ബോധ്യപ്പെടുത്താൻ മുഅജി സത്ത് അനിവാര്യമാണ് -
കാരണം
നബിമാർ സ്യഷ്ടികൾക്കു മൊത്തം നി
യോഗിതരാണ് നബിമാരെ അറി
യൽ സ്യഷ്ടികൾക്ക് ആവശ്യമാണ്. അതിനു മുഅജിസത് വേണം എന്നാ
ൽ ഒരാൾ വലിയാണെന്നതു ജനങ്ങൾക്കന്നല്ല അദ്ദേഹത്തിനു തന്നെ
അറിയൽ നിർബന്ധമില്ല. (രിസാല 158, ജാമിഉൽ ഉസൂൽ 277)

ഈപറഞ്ഞതിലൂടെ. ഇമാം ഖു ശയരി(റ) രണ്ടു ധാരണകൾ തിരുത്തു
ന്നു. ഒന്ന് - കറാമത് വിലായതിനു മാനദണ്ഡമല്ല രണ്ടാമത്തേത്കറാമത്ത് മ
ജിസതുപോലെയാണെന്ന വാദം ശരിയല്ല. ഇത്തരമൊരു വാദത്തിന്റെ
പിൻബലത്താലാണു പലരും തങ്ങൾക്ക് വിലായത്തുണ്ടെന്നതിന്
തെളിവെന്നോണം അത്ഭുതകൃത്യങ്ങൾ പ്രകടമാക്കി സാധാരണക്കാരെ
വഞ്ചിക്കുന്നത്.

 ഇമാം ഇബ്നുഹജറിൽ ഹയ്തമി(റ) നൽകിയ മറുപടി
കാണുക: "കറാമതുള്ള ഒൗലിയാഅ് അത് ഇല്ലാത്തവരെക്കാൾ ശ്രഷ്ട
രാണെന്നു നിരുപാധികം പറയാൻ പറ്റില്ല. ചിലപ്പോൾ കറാമത് ആത്മീയ
മായ 'ഹിമ്മത്, യഖീൻ എന്നീ ആശയങ്ങൾ വേണ്ടെ ത്ര ഉറക്കാത്തതിനാ
ൽ പ്രകടമാകുന്നതാണ്. ആത്മീയരംഗത്തു സാഹിദി (ഭൗതികപരിത്യാഗി) നെക്കാൾ ഉയർന്ന പദവി ഉള്ളവനാണ് ആരിഫ്. പക്ഷേ കറാമത്
ചിലപ്പോൾ ആരിഫിന് ഉണ്ടാകണമെന്നില്ല. സാഹിദിന് ഉണ്ടാകുന്നതുമാ
ണ്. ഇതുകൊണ്ടു വ്യക്തമാകുന്നതു മഹത്വത്തിന്റെ അളവുകോലാക്കാൻ
കറാമത് പറ്റില്ല എന്നാണ്. മഹത്വം അളക്കേണ്ടത് അല്ലാഹുവിലുള്ള
മഅരിഫത്, യഖീൻ എന്നിവയുടെ ശക്തി-ദുർബലത വെച്ചാണ്. '
(ഫതാവാ: 219)

കഴിയുമെങ്കിൽ കറാമത് പ്രകടിപ്പിക്കാതിരിക്കലാണു വലിയ്യിന്റെ കടമ.

ഇബ്നു ഹജറിൽ ഹയ്തതമി(റ) പറയുന്നു: “കറാമതും മുഅജിസതും ത
മ്മിലുള്ള അന്തരത്തിൽ പെട്ടതാണു, മുഅജിസത് വെളിവാക്കൽ നബിമാ
ർക്കും കറാമത്ത് അത്യന്താപേക്ഷിത ഘട്ടങ്ങളിലല്ലാതെ വെളിവാക്കാതി
രിക്കൽ വലിയ്യിനും നിർബന്ധമാണെന്നത്."(ഫതാവൽ ഹദീസിയ്യ: 236)
അബൂഅലിയ്യുദബാരി(റ) പറയുന്നതു കാണുക: “നബിമാർക്കു മുഅ
ജിസത് വെളിവാക്കൽ അല്ലാഹു ഫർളാക്കിയതു പോലെ ഔലിയാ ഇനു
കറാമത് മറച്ചുവെക്കൽ അല്ലാഹു ഫർളാക്കിയിരിക്കുന്നു. ജനങ്ങൾ അവകാരണം ചൂഷ ചെയ്യപ്പെടാതിരിക്കാനാണിത് ( ജാമിഅ 277)
കറാമത്തിന്റെ പ്രകടനപരത വരുത്തുന്ന അപകടങ്ങളെക്കുറിച്ചു പണ്ഡിതന്മാർ മുന്നറിയിപ്പ് തരുന്നുണ്ട് -
കാണിക്കുന്ന അത്ഭുതങ്ങൾ നോക്കി ആളെവിലയിരുത്താതെ
ആളെ നോക്കി അത്ഭുതങ്ങൾ വിലയിരുത്തണം -

അത്ഭുതം ആര് പ്രകടിപ്പിക്കുന്നു എന്നതാണു പ്രധാനം -

ആളെനോക്കി വേണം കറാമതാണോ അല്ലേ എന്നു തീരുമാനിക്കാൻ.

 ഇമാം
ഖുശി(റ) കറാമതിനെ നിർവചിക്കുന്നതു കാണുക: “കറാമത് പതിവി
നു വിപരീതമായതാവൽ നിർബന്ധമാണ്. അതുപോലെ വിലായതിന്റെ
ഗുണങ്ങൾ മേളിച്ചവനിൽ നിന്നു പ്രകടമാകലും നിർബന്ധമാകുന്നു.
(രിസാല: 158)


ഇമാം ഹയ്തമി (റ) പറയുന്നു. "അല്ലാഹുവിന്റെയും പടപ്പു കളുടെയും
കടമകൾ പാലിക്കുന്ന സ്വാലിഹായ ഒരാളിൽ നിന്നു വെളിപ്പെടുന്ന
അത്ഭുത കൃത്യങ്ങളാകുന്നു കറാമത്. (ഫതാവാ 216)
അബൂഉസ്മാൻ(റ)പറയുന്നു: "ഉത്തമമായ രഹസ്യജീവിതത്തിന്റെ
ഉടമയ്ക്ക് പ്രകടമാകുന്ന അത്ഭുതങ്ങളാകുന്നു കറാമത്. ' (ജാമിഉൽഉസൂൽ. 276)

ഒരു ക്യത്യം കറാമതാകണമെങ്കിൽ അതു സംഭവിച്ചത് അർഹനിൽ
നിന്നാണോ എന്നു നോക്കണമെന്നു ഈ വീക്ഷണങ്ങളിൽ നിന്നു മനസി
ലായി.
ഇതനുസരിച്ചു ഔലിയാ ഉ അല്ലാത്തവരിൽ നിന്നും കറാമത്ത് പോലെ തോന്നിക്കുന്ന അത്ഭുതങ്ങൾ പ്രകടമാകാം. അങ്ങനെ പ്രകടമാകുന്നപക്ഷം
 അത് പ്രകടിപ്പിച്ചവൻ വലിയ്യാകില്ലെന്നുകൂടി ഗ്രഹിക്കാം.

 ഇമാം
ലിയാഉദ്ദീന്റെ വരികൾ കാണുക: “പതിവിനു വിപരീതമായ അത്ഭുത
കൃത്യങ്ങൾ നല്ല നടപ്പും വിശ്വാസവും ഇല്ലാത്തവനിൽ നിന്നു പ്രകടമായാൽ
അതു കറാമതല്ല ഇസ്തിദ്കറാജ് (ഇരയിട്ടു പിടിക്കുന്ന സൂത്രം)
ആണ്." (ജാമിഅ276)

"ജനങ്ങളോടും അല്ലാഹുവിനോടുമുള്ള ബാധ്യതകൾ നിറവേറ്റിപ്പോരു
ന്ന നല്ല മനുഷ്യന്റെ പക്കൽ നിന്നല്ലാതെ അത്ഭുതക്യത്യങ്ങൾ പ്രകടമായ
യാൽ ഒന്നുകിൽ അതു സിഹ്റ് (മാരണം) അല്ലെങ്കിൽ 'ഇസ്തിദറാജ്
ആകുന്നു. (ഫതാവാ 216)

' ഈ പറഞ്ഞതിൽ നിന്നും അനർഹരുടെ അത്ഭുതകൃത്യങ്ങൾ കൊണ്ടുള്ള
' പ്രകടനം അപ്രസക്തമാണെന്നു വരുന്നു. ഈ വിധം ചൂഷണം നടക്കു
' മെന്നതിനാലാണ് കറാമതിനെ മുഅ്ജിസതുപോലെ വിലായത്തിന്റെ
പ്രമാണമാക്കാതെ മാറ്റിവെച്ചത്. മൂഅ ജിസത് ഖണ്ഡിതമായും നബി ത്വത്തിൻ സ്ഥാപിക്കുന്നതാണ് - അതേ സമയം കറാമത് അത്
പ്രകടമാക്കുന്നവൻ ഖണ്ഡിതമായും വലിയ്യാണെന്നു വരുത്തുന്നില്ല
ഇക്കാര്യം ഇബ്നു ഹജറിൽ ഹയ്തമി(റ) അടക്കം എല്ലാ പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്.

.ത്വരീഖത്തിന്റെ പേരിൽ ഇന്നു ചൂഷണങ്ങൾഏറെയും കറാമത്തിന്റെ പേര് പറഞ്ഞാണ് .

തങ്ങളുടെ ശൈഖുമാരുടെ
കഥകൾ അവതരിപ്പിച്ചാണു ത്വരീഖത്ത്
മുരീദുമാരെ ആകർ ശിക്കുന്നത് .
കേവലം ഒരു വലിയ്യിനു തന്നെ കറാമത്ത്
മാനദണ്ഡമാക്കി വിലായത് വാദിക്കാനാവില്ലങ്കിൽ എങ്ങനെയാണ് ത്വരീഖത്തിന്റെ ശൈഖിന് ഇത് പറഞ്ഞ് രംഗത്ത് എത്താനാവുക?

അതുകൊണ്ട് ഇത്തരക്കാർ വ്യാജന്മാരാണെന്നതിന്റെ മികച്ച
തെളിവാണ് ഇത്തരംകറാമത്ത്കഥകൾ എന്നു മനസിലാക്കുക.
കഠിനപ്രയത്നം വഴി അത്ഭുതകൃത്യങ്ങൾ പലതും കാണിച്ചവരെ
 ചരിതത്തിൽ ഉണ്ട്.

ഇബനു ഹജറിൽ ഹയ്ത മി (റ)ഫതാവായിൽ ഇ
തരം അനുഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ബറാഹിമത്വിഭാഗം
ട്ടത്തിൽ പെട്ടവരായിരുന്നു. അന്തരീക്ഷത്തിലൂടെ പറക്കാൻ
 കഴിഞ്ഞിരുന്നുവത്ര. (ഫതാവാ217) അത്ഭുത ക്യ ത്യങ്ങൾ
കണ്ടു, പലരും ഇവരിൽ വിശ്വസിച്ചതായും രേഖയുണ്ട്. ശരീഅത്ത
നുസൃത ജീവിതം നയിക്കാത്തയാൾ എന്ത് അത്ഭുതങ്ങൾ കാണിച്ചാലും അംഗീകരിക്കാനാവില്ല. പിശാചിന്റെ സ്വാധീനത്താൽ ചെയ്യുന്നതാവും അവ.

 മന്ത്രത്താലും മാരണത്താലും ഇങ്ങനെ പലതുംപ്രകടമാക്കാൻ കഴിയും. ദജ്ജാൽ കാണിക്കുന്ന മഹാത്ഭുതങ്ങൾ ആർക്കാ
ണറിയാത്തത്. മരിച്ചവനെ ജീവിപ്പിക്കൽ, മഴ പെയ്യിക്കൽ തുടങ്ങിയ
തങ്ങൾ അവൻ ചെയ്യുമെന്നു സ്വഹീഹായ ഹദീസുകളിൽ വന്നതാണ് -
അതേസമയം ഈസാ നബി(അ)മും ഇബ്റാഹീം നബി(അ)മും മരി
ച്ച ആൾക്ക് ജീവൻ നൽകിയിരുന്നതായി ഖുർആൻ പറയുന്നുണ്ട്. അതു
അംഗീകരിക്കുന്നത് അവർ പ്രവാചകന്മാരായതുകൊണ്ട് മാത്രമാണ്.
അതുകൊണ്ട് ഒരു കാര്യം നാം ഉറപ്പിക്കുക. ശരീഅത്തനുസരിച്ചുള്ള
' ജീവിതമാണു പ്രധാനം. അതില്ലാത്തവന്റെ അത്ഭുതങ്ങൾ അനർത്ഥങ്ങൾ ആകുന്നു '

' ത്വരീഖതിന്റെ ചരിത്രത്തിലെ അതികായനായ അബൂയ
' സീദ് തന്റെ പിതാവിനെ ഉദ്ധരിച്ചു പറയുന്നു: “അബൂ യസീദുൽബിസ്താമി (റ) പറഞ്ഞു: “വാനലോകത്തു കൂടെ പറക്കുന്ന ഒരു വ്യക്തിയെ
കരുതി ചതിയിൽ പെട്ടുപോകരുത്. അവൻ ദീനീവിധികൾ എങ്ങനെ
- പാലിക്കുന്നുവെന്നും ശരിഅതിനെ ഏതുവിധം മുറുകെ പിടി
' വന്നും നോക്കുക. എന്നിട്ടു മാത്രം വിശ്വാസിക്കുക ( രിസാല 14)


ഇതു പോലെ മറ്റു പല സൂഫി മഹാന്മാരും പറഞ്ഞതായി കാണാം ഇതിൽ നിന്നു മനസിലാക്കാനാകുന്നതും കറാമതിന്റെ പിൻബലത്താൽ ത്വരീഖത്ത് സ്ഥാപിതമാകില്ല എന്നാണ്. അതുകൊണ്ട്      അത്ഭുത കൃത്യങ്ങൾ  കാണിക്കുന്നുവെന്ന ന്യായം പറഞ്ഞു ഒരാളെ ശൈഖായി
അവതരിപ്പിക്കാൻ യാതൊരു പഴുതുമില്ല.

ത്വരീഖതിനും ശൈഖാവലിന്നും കറാമത് ന്യായീകരണമല്ലെന്ന വാദത്തെയും ചിലർ ചൂഷണം ചെയ്തു വരുന്നുണ്ട്. യാതൊരു അത്ഭുതങ്ങളും
 കാട്ടാനാകാത്തതിൽ തെറ്റില്ലെന്ന ന്യായം പറഞ്ഞും ഇവർ കള്ള ശൈഖ്
 ചമയുന്ന ഇത്തരം സന്ദർഭങ്ങളിൽ പാണ്ഡിത്യവും അവബോധവും
ഉഖ്റവിയായ പണ്ഡിതരുമായി ബന്ധമുള്ളവർക്കേ ചതിയിൽ നിന്നു
രക്ഷ നേടാനാകൂ. ആഖിബത് നന്നാകാൻ പ്രാർത്ഥനാ നിരതരാവുക
ഏറ്റവും വലിയ കറാമത്ത് ദീനീ ഖിദ്മതുകളിൽ മുഴുകലാകുന്നു

വെള്ളത്തിനു മുകളിലൂടെ നടക്കുക, അന്തരീക്ഷത്തിലൂടെ പറക്കുക
രോഗം വേണ്ടെന്നു പറയുമ്പോൾ ശിഫയാകുക തുടങ്ങിയ കറാമത്തെ ക
ളേക്കാൾ വലുത് ആയുസ്സ് മുഴുവനും ദീനീ വിജ്ഞാനത്തിലും പ്രചാര
ണത്തിലും മറ്റു ഇബാദത്തുകളിലും മുഴുകി ബറകത്തുള്ള താവാൻ
തൗഫീഖ് ലഭിക്കുക എന്ന കറാമത്താണ്.

 കാരണം മുമ്പ് ഉദ്ദരിച്ച അത്ഭു
തസിദ്ധികൾ കറാമത്തില്ലാത്തവരിൽ നിന്നും സംഭവിക്കാം. അതിനെ
ബാത്വിലാക്കാൻ മറ്റുളളവർക്ക് സാധിക്കുകയും ചെയ്യും.രണ്ടാമത്
പറഞ്ഞ കറാമത്ത് അല്ലാഹുവിന്റെ പ്രത്യേക തൗഫീഖ് ലഭിച്ചവർക്ക
ല്ലാതെ സാധ്യമല്ല. അതിനോട് തുല്യമായി പ്രവർത്തിക്കാൻ ആർക്കും
ആവില്ല. സ്വഹാബികളിൽ പലരിൽ നിന്നും സാധാരണക്കാർക്ക് അത്ഭമായി തോ
ന്നുന്ന കാര്യങ്ങൾ വിരളമായിട്ടാണ്സംഭവിച്ചത്.
നാല് മദ് ഹബിന്റെ ഇമാമുകളുടെയും സ്ഥിതികൾ ഇതു തന്നെ -

🌴🌴🌴🌴🌴🌴🌴
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇 https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/



നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...