Tuesday, April 10, 2018

നേർച്ച വിശദപഠനം

📚📚  *നേർച്ച* 📚📚
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

ചോദ്യം

എന്താണ് നേർച്ച?

മറുപടി

ഇസ്ലാം പ്രോത്സാഹിപ്പിച്ച ഒരു പു
ണ്യകർമമാണു നേർച്ച. നേർച്ചയെ പണ്ഡിതന്മാർ നിർവ്വചിക്കുന്നതിങ്ങനെ

*വ്യക്തിപരമായ ബാധ്യതയല്ലാത്ത ഒരു പുണ്യകർമം ചെയ്യാൻ പ്രായപൂർത്തിയും ബുദ്ധിയും കാര്യബോധവുമുള്ള മുസ്ലിം തീർച്ചപ്പെടുത്തുന്നതിനാണ് നേർച്ച എന്നുപറയുന്നത്* . (ഫത്ഹുൽ മുഈൻ 224)
🔷🔷🔷🔷🔷🔷🔷🔷
----   ---     :-      ---   ---     :-     
*നേർച്ചയുടെ ഇനങ്ങൾ ഏവ?


മറുപടി

1⃣  *ഒന്നിനോടും ബന്ധപ്പെടുത്താതെ ഒരുകാര്യം ചെയ്യാൻ തീർച്ചപ്പെടുത്തുന്നതായി അറിയിക്കുന്ന പദം “ഇന്നകാര്യം ഞാൻ നേർച്ചയാക്കി* “ *അല്ലാഹുവിനു വേണ്ടി ഇന്ന കാര്യം ചെയ്യാൻ ഞാൻ ബാധ്യസ്ഥനാണ് " തുടങ്ങിയവ ഉദാഹരണം, ഇവിടെ അല്ലാഹുവിനുവേണ്ടി എന്നു പറയണമെന്നില്ല . ഇതിനു നദ്റുത്ത ബർറുൽ (ഗുണത്തെത്തേടുന്ന നേർച്ച) എന്നു പറയുന്നു . ഈ രൂപത്തിൽ നേർച്ചയാക്കിയ ഉടനെ അക്കാര്യം ചെയ്യാൻ അവൻ ബാധ്യസ്ഥനാണ്* (ഫത്ഹുൽ
മുഈൻ 159)

2⃣ *അവൻ പ്രതീക്ഷിക്കുന്ന അനുഗ്രഹം ലഭിക്കുക , ആപത്ത് തട്ടിപ്പോകുക തുടങ്ങിയ കാര്യങ്ങളോട് വാചകം പ്രയോഗിക്കുക. ഉദാഹരണമായി “എന്റെ രോഗം അല്ലാഹു സുഖകരമാക്കിയാൽ ഇന്നകാര്യം ചെയ്യൽ എനിക്ക് ബാധ്യതയാണ് “ . ഇതിനെ നദ്റുൽ മുജാസാത്ത്' (പ്രത്യുപകാര നേർച്ച) എന്നു വിളിക്കുന്നു. ഈ രൂപത്തിൽ ഏതൊന്നുമായി ബന്ധപ്പെടുത്തിയാണോ അവൻ നേർച്ചയാക്കിയത് അക്കാര്യമുണ്ടായാൽ ഉടനെ നേർച്ച വീട്ടാൻ അവൻ ബാധ്യസ്ഥനാണ്* (ഫത്ഹുല് മുഈന് 160)


മേൽപ്പറഞ്ഞ രണ്ടു രൂപങ്ങളിലും ആർക്കാണോ അവൻ നേർച്ചയാക്കിയത് അവർ നേര്ച്ച സ്വീകരിക്കലോ നേര്ച്ച വസ്തു
കൈപ്പറ്റലോ നിബന്ധനയില്ല  . മറിച്ച് അവർ തള്ളിക്കളയാതിരുന്നാൽ മതി. (ഫത്ഹുൽ
മുഈൻ 100)

3⃣ *തർക്കിക്കുന്ന നേര്ച്ച*


*ഒരു സൽകർമത്ത ഒരു കാര്യം ചെയ്യുന്നതിനോടോ ഉപേക്ഷിക്കുന്നതിനോടോ ബന്ധപ്പെടുത്തി നേർച്ചയാക്കുന്നതാണിത് . ദേഷ്യം പിടിക്കുന്ന സമയത്ത് നേരുന്നതിനാലാണ് അതിന് ലജാജിന്റെ നേർച്ച എന്നു പേരിട്ടത്. ഉദാഹരണമായി ഇന്നാലിന്ന വ്യക്തിയോട് ഞാൻ സംസാരിച്ചാൽ അല്ലാഹുവിനു വേണ്ടി നോമ്പെടുക്കാൻ ഞാൻ ബാധ്യസ്ഥനാണ് എന്നു പറയുക*


🔷🔷🔷🔷🔷🔷🔷🔷

📚 *നേർച്ചയുടെ പ്രമാണങ്ങൾ എന്ത്?📚

മറുപടി
നല്ലകാര്യം ചെയ്യാൻ തീർച്ചപ്പെടുത്തുന്നത് എപ്പോഴും നല്ലതാണെന്നു പറയേണ്ടതില്ലല്ലോ.

*ഇബ്നുഹജർ(റ) പറയുന്നു* 👉👉

*ഖുർആനും സുന്നത്തും നേർച്ചക്കുദാഹരണമാണ് . പുറമെ നേർച്ചയുടെ രണ്ടിനങ്ങളും പുണ്യകർമമാണെന്ന ആശയത്തെ ഇനിപ്പറയുന്ന തത്വം ശക്തിപ്പെടുത്തുന്നു പുണ്യകർമത്തിലേക്കുള്ള മാധ്യമമാണ് നേർച്ച. പുണ്യകർമത്തിലേക്കുള്ള മാധ്യമവും പുണ്യകർമമാണ്* . (തുഹ്ഫ 68).

*ഖുർആൻ പറയുന്നു* 1👇👇

*"നിങ്ങൾ ചെലവഴിക്കുന്ന വസ്തുക്കളും നേർച്ചയാക്കുന്ന നേർച്ചകളും നിശ്ചയം അല്ലാഹു അറിയുന്നുണ്ട്. (അതിന് അവൻ പ്രതിഫലം നൽകുന്നതാണ്) ആക്രമകാരികൾക്ക് സഹായികളായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല"* . (അൽബഖറ 270)

നേർച്ചനേരുന്നവന്റെയും ധർമം ചെയ്യുന്നവന്റെയും നിയ്യത്തും നിഷ്ക്കളങ്കതയും അല്ലാഹു അറിയുകയും അതിനനുസൃതമായി അവന് പ്രതിഫലം നൽകുകയും ചെയ്യുമെന്നാണ് ആയത്തിന്റെ താൽപര്യം.

2:*ഖുർആനിൽ മറ്റൊരിടത്ത് സത്യവിശ്വാസികളുടെ സവിശേഷതകൾ എണ്ണിപ്പറഞ്ഞ കൂട്ടത്തിൽ അല്ലാഹു പറയുന്നു* 👉👉

*“അവർ നേർച്ചയാക്കിയത് പൂർത്തിയാക്കി വീട്ടുകയും ആപത്തു പടർന്നു പിടിക്കുന്ന ഒരു ദിവസത്തെ അവർ ഭയപെടുകയും ചെയ്യുന്നു”* (ഇൻസാൻ 7)

ഈ ആയത് അവധരിക്കാനുള്ള പശ്ചാത്തലം ഇമാം റാസി (റ) വിവരിക്കുന്നതിങ്ങനെ 👉👉

*ഇബ്നു അബ്ബാസ് (റ) യിൽ നിന്ന് നിവേദനം*

*“ഹസൻ (റ) ,ഹുസൈൻ (റ) രോഗം ബാധിച്ചപ്പോൾ നബി (സ) യും കുറച്ചു പേരും അവരുടെ രോഗം സന്ദർശിക്കാൻ പോയി . അപ്പോൾ അവരുടെ പിതാവ് അലി (റ) യോട് അവർ പറഞ്ഞു : അബ്ദുൽ ഹസ്സൻ ! താങ്കളുടെ കുട്ടികളുടെ പേരിൽ താങ്കൾ നേർച്ചനെരുകയാണെങ്കിൽ നന്നായിരുന്നു . അപ്പോൾ അലി (റ) യും ഫാത്തിമ (റ) യും അവരുടെ അടിമ സ്ത്രീ ഫള്ളയും അവരുടെ രോഗം അള്ളാഹു സുഖപ്പെടുതിയാൽ മൂന്ന് നോമ്പെടുക്കാൻ നേർച്ചയാക്കി . അതുനിമിത്തം അവർ സുഖം പ്രാപിച്ചു* . (റാസി 30/244)


* 3' ....ഖുർആൻ പറയുന്നു*

*ഇംറാനിന്റെ ഭാര്യ പറഞ്ഞ സന്ദർഭം (ശ്രദ്ധിക്കുക). എന്റെ രക്ഷിതാവേ, എന്റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായി ഉഴിഞ്ഞുവെക്കാൻ ഞാൻ നേർച്ച നേർന്നിരിക്കുന്നു* . (ആലു ഇംറാൻ 35)



*മർയം ബീവി(റ)യുടെ മാതാവ് ഹന്നത് ബീവി(റ) നേർച്ചനേരാനുള്ള സാഹചര്യം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു


*ഇക്രിമ(റ) പറയുന്നു: മർയമി(അ)ന്റെ മാതാവ് പ്രസവിക്കാത്ത സ്ത്രീയായിരുന്നു. അന്നത്തെ സ്ത്രീകൾ സന്താനഭാഗ്യമുള്ളവരുമായിരുന്നു . മഹതി പറഞ്ഞു. "അല്ലാഹുവേ, നീ എനിക്ക് ഒരു സന്താനത്തെ നൽകുന്ന പക്ഷം ബൈത്തുൽ മുഖദ്ദസിന്റെ സേവനത്തിനുവേണ്ടി അതിനെ സമർപ്പിക്കാൻ ഞാൻ നേർച്ച നേരുന്നു"* .
(റാസി 8/25)


ആവശ്യങ്ങൾ നിറവേറാനായി നേർച്ചയാക്കുന്ന സമ്പ്രദായം മുമ്പേയുളളതാണെന്നും അത്തരത്തിലുള്ള നേർച്ചകൾക്ക് ഫലമുണ്ടെന്നും പ്രതിഫലമുണ്ടെന്നും നേർച്ച
പൂർത്തിയായി വീട്ടുന്നത് സജ്ജനങ്ങളുടെ ലക്ഷണമാണെന്നും ഉപരിയുക്ത ഖുർആൻ വചനങ്ങൾ വ്യക്തമാക്കുന്നു.


ഇനി നേർച്ചയുമായി ബന്ധപ്പെട്ടുവന്ന ഏതാനും ഹദീസുകൾ നമുക്ക് പരിശോധിക്കാം  👉👉


4::..*ഇമാം ബുകാരി (റ) സ്വഹീഹിൽ രേഖപ്പെടുത്തുന്നു* 👉👉

*ആഇഷ(റ)യിൽ നിന്ന് നിവേദനം , നബി (സ) പറഞ്ഞു “ഒരാൾ അല്ലാഹുവിന് വഴിപ്പെടാൻ നേർച്ചയാക്കിയാൽ അത് നിറവേറ്റി അല്ലാഹുവിന് വഴിപ്പെട്ടുകൊള്ളട്ടെ . വല്ലവനും അല്ലാഹുവിന് എതിർ പ്രവർത്തിക്കാൻ നേർച്ചയാക്കിയാൽ അവനു എതിർ പ്രവർത്തിക്കരുത്* (ബുകാരി 6206- 2/991)


5.*ഇമാം മുസ്ലിം (റ) നിവേദനം ചെയ്യുന്നു*




*ഇബ്നു അബ്ബാസ് (റ)യിൽ നിന്ന് നിവേദനം , സഹുദുബ്നുഉബാദ (റ) തന്റെ ഉമ്മ നേർച്ചയാക്കിയതിനെപ്പറ്റി നബി (സ) യോട് അന്വേഷിച്ചു . അത് വീട്ടുന്നതിന്ടെ മുമ്പ് ഉമ്മ മരണപെട്ടു . അപ്പോൾ ഉമ്മയുടെ നേര്ച്ച കടം വീട്ടാൻ അദ്ദേഹത്തോട് നബി (സ) നിർദേശിച്ചു* (മുസ്ലിം 1638, 6/107)


*ഈ ഹദീസ് വിശദീകരിച്ചു ഇമാം നവവി (റ) എഴുതുന്നു*




നബി (സ)സഹ്ദ്(റ) നോട് ഉമ്മയുടെ നേർച്ചക്കടം വീട്ടാൻ നിർദേശിച്ചത് മയ്യിത്തിന് നിർബന്ധമായ ബാധ്യതകൾ വീട്ടാനുള്ള പ്രമാണമാണ് . സാമ്പത്തിക ബാധ്യതകൾ വീട്ടണമെന്നത് എല്ലാവരും ഏകോപിച്ചു പറഞ്ഞ കാര്യവുമാണ് . ശാരീരികമായതിനടെ കാര്യത്തിൽ പണ്ഡിതലോകത്തു വീക്ഷനാന്തരമുണ്ട് . ഈ ഗ്രന്ധത്തിൽ പലയിടങ്ങളിലായി അക്കാര്യം പറഞ്ഞു പോയി . സകാത് , പ്രായശ്ചിത്തം ,നേര്ച്ച തുടങ്ങി മയ്യിത്തിനുനിർബന്ധമായ സാമ്പത്തിക ബാധ്യതകൾ മനുഷ്യരുടെ കടബാധ്യത പോലെ തന്നെ വീട്ടാൻ മയ്യിത്ത് വസിയ്യത് ചെയ്‌തിരുന്നെങ്കിലും ഇല്ലെങ്കിലും അത് വീട്ടൽ നിർബന്ധമാണെന്നാണ് ഇമാം ഷാഫിഈ (റ) യുടെയും ഒരു കൂട്ടം പാണ്ടിടന്മാരുടെയും വീക്ഷണം . ഇമാം മാലികും(റ) അബു ഹനീഫ(റ) യും അവരുടെ അനുയായികളും പറയുന്നത് മയ്യിത്ത് വസിയ്യത്തു ചെയ്‌താൽ മാത്രമേ അത് വീട്ടൽ നിര്ബന്ധമുള്ളൂ എന്നാണ് .
🔷🔷🔷🔷🔷🔷🔷🔷

നേർച്ചയേ വിരോധിച്ചതായി ഹദീസുകളിൽ ഉണ്ടോ?


   അബ്ദുല്ലാഹിബ്നുഉമർ(റ)യിൽ നിന്ന്
നിവേദനം 👉


*നബി (സ) ഒരു ദിവസം നേർച്ചയെ  വിലക്കി ഞങ്ങളോട് സംസാരിച്ചു , നബി (സ) പറയുന്നു. “നിശ്ചയം നേർച്ച യാതൊന്നിനെയും തട്ടിക്കളയുകയില്ല.  നിശ്ചയം അതുകൊണ്ട് പിശുക്കനിൽ നിന്ന് പുറപ്പെടുവിക്കപ്പെടും"* . (മുസ്ലിം 1639)



*നേർച്ചയെ വിലക്കാനുള്ള കാരണം വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു* 👉👉


*മാസരി(റ) പറയുന്നു:* 👉👉

നേർച്ചയാക്കിയാൽ അക്കാര്യം ചെയ്യൽ നേർച്ചയാക്കിയവന് നിർബന്ധമാകുമല്ലോ. അപ്പോൾ ഉന്മേഷമില്ലാതെയും പ്രയാസത്തോടെയുമാവാം അവനത് ചെയ്യുന്നത്. അതിനാലാവാം നബി (സ) നേർച്ചയെ വിലക്കിയത് . നേർച്ചയാക്കുമ്പോൾ ചെയ്യാൻ തീർച്ചപ്പെടുന്ന സൽകർമം അതിനാൽ അവൻ തേടുന്ന കാര്യത്തിനു പകരം എന്ന നിലക്കാകാമല്ലോ അവൻ കൊണ്ടുവരുന്നത്, അതിനാൽ അതിന്റെ പ്രതിഫലത്തിൽ കുറവു
വരും , ഇബാദത്തിന്റെ സ്വഭാവം അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമായിരിക എന്നതാണല്ലോ. അതിനാലുമാകാംനബി (സ) നേർച്ചയെ വിലക്കിയത്,

*ഖ്‌ആളി(റ) പറയുന്നു* 👉👉

വിവരമില്ലാത്ത ചിലർ അല്ലാഹുവിന്റെ മുൻതീരുമാനത്തെ നേർച്ച തട്ടികളയുമെന്ന് വിശ്വസിക്കാൻ സാധ്യതയുള്ളതിനാലാകാം നബി(സ) നേർച്ചയെ വിലക്കിയത്. ഹദീസിലെതുടർന്നുള്ള പരാമർശം ഇതിനെ ശക്തിപ്പെടുത്തുന്നു. (ശർ
ഹുമുസ്ലിം 6/110)


തർക്കിക്കുന്ന നേർച്ചയെയാണ് നബി
(സ) വിലക്കിയതെന്നാണ് മറ്റൊരു വിശദീ
കരണം. ഇക്കാര്യം ഇബ്നുഹജർ ഹൈത
മി(റ) തുഹ്ഫയിൽ വ്യക്തമാക്കിയിട്ടുണ്ട്.





🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ചോദ്യം

മഹാൻമാരുടെ പേരിൽ
നേർച്ചയുടെ ലക്ഷ്യം എന്ത് ?അത് ശിർക്കാവുമോ?  നേർച്ച അല്ലാഹു വിന് മാത്രമല്ലേ ചെയ്യേണ്ടത്📚📚

മറുപടി

സുന്നികൾ നേർച്ചയാക്കുന്നത് അല്ലാഹു വിന് വേണ്ടി മാത്രമാണ് '
മഹാൻമാരുടെ പേരിൽ  സ്വദഖ ചെയ്യാനോ   ഭക്ഷണം നൽകാനോ   മൃഗത്തെ അറുത്ത് മാംസം ധർമം ചെയ്യാനോ നേർച്ചയാക്കുക എന്നാൽ  ആ നേർച്ച അല്ലാഹു വിന് വേണ്ടി മാത്രമാണ്.

അവിടെ സ്വദഖ എന്ന പുണ്യകർമം നിർബന്ധമായും ചെയ്യുമെന്ന് ഏറ്റടുക്കലാണ് '

സ്വദഖ ചെയ്യുന്നത്  മഹാന്മാരുടെ ഖബറിന്നരികിൽ വരുന്നതോ മറ്റോ ആയ സാധുക്കൾക്കാണ്. അവർക്ക് സ്വദഖ ചെയ്യൽ പുണ്യമല്ലന്ന് ആരും പറയില്ല.

ആ സ്വദഖ യുടെ പ്രതിഫലം മരണപെട്ട മഹാൻമാർക്ക് വേണ്ടിയാക്കിയാൽ അത് മരണപെട്ടവരിലേക്ക് ചേരുമെന്ന് ഇജ്മാ ഇ കൊണ്ട് സ്ഥിരപെട്ടതാണ്.
അത് ഇബ്നു തൈമിയയും അംഗീ കരിച്ചിട്ടുണ്ട്. ലോക മുസ്ലിമീങ്ങൾ ഏകോപിച്ച താണ്:

ഇങ്ങനെ മരണപ്പെട്ടു പ്പോയ മഹാൻമാരില്ലേക്ക് സ്വദഖയുടെയും നേർച്ചയുടെ പ്രതിഫലം ചേർക്കുന്നത് ' കൊണ്ടന്ന് മഹാൻമാരുടെ പേരിൽ നേർച്ച എന്നു  പറയുന്നത് ഒരിക്കലും തന്നെ ഇവിടെ നേർച്ച അള്ളാഹു അല്ലാത്തവരിലേക്കല്ല നൽക്കുന്നത്.

 സ്വദഖയുടെ പ്രതിഫലമാണ് അവർക്കെത്തുന്നത്. ഇതിനെ
പറ്റി മഹാൻമാരുടെ പേരിൽ നേർച്ച എന്നോ അവർക്ക് നേർച്ചയാക്കി എന്നോ വാചകത്തിൽ പ്രയോഗിച്ചാലും അവിടെ അള്ളാഹുവിന് തന്നെയാണ്  നേർച്ചയാക്കുന്നത്

 അതിന്റെ പ്രതിഫലം മഹാത്മാർക്ക് ഹദിയ ചെയ്യുന്നു എന്ന ഉദ്ധേശത്തിലാണ് അവരുടെ പേരിൽ നേർച്ചയാക്കി എന്ന് പറയുന്നത്.

  ഇത് ശിർക്ക് ആണെന്നോ ഹറാമാണെന്നോ തെളിയിക്കാൻ കഴിയില്ല .

മുസ്ലിമീങ്ങൾ അള്ളാഹുവല്ലാത്തവർക്ക് നേർച്ചയിക്കുന്നു എന്നു പറഞ്ഞ് ലോക മുസ്ലീമങ്ങളെ മേൽ ശിർക്ക് ആരോപിക്കുന്നവർ ആടിനെ പട്ടിയാക്കുകയാണ്  ചെയ്യുന്നത് '

ഒരു മഹാന്റെ പേരിലോ മറ്റോ നേർച്ചയാക്കിയാൽ അതുക്കൊണ്ടുദ്ദേശിക്കുന്നത് ആ ഖബർ പരിപാലനത്തെയോ അവിടെയുള്ള സാധുക്കൾക്കോ മറ്റോസ്വദഖ ചെയ്യുക എന്നും ആസ്വദഖയുടെ പ്രതിഫലം മഹാൻമാരിലേക്ക് ചേരുക എന്നതും ഈ പുണ്യ കർമ്മങ്ങളെ കൊണ്ടും മഹാൻമാരോടുള്ള മഹബ്ബത്തു കൊണ്ടും ആവശ്യ'ങ്ങൾ പൂർത്തികരിക്കുക എന്നതും ആണ് .

മേൽ പറഞ്ഞ വിവരണം താഴെ പറയുന്ന പ്രമാണങ്ങളിൽ നിന്ന് ഗ്രഹിക്കുന്നതാണ്.

ഒരു സുന്നത്തായ കാര്യം ചെയ്യാൻ തീർച്ചപ്പെടുത്തുന്നതിനാണല്ലോ നേർച്ച എന്ന്  പറയുന്നത്. ദാനധർമ്മം ഒരു സുന്നതായ കർമമാണ് . അത് മഹാന്മാരുടെ പേരിൽ ചെയ്യാൻ നേർച്ചയാക്കുമ്പോഴും അല്ലാഹുവിനുള്ള ആരാധന തന്നെയാണ് . മഹാന്മാർക്കുള്ള ആരാധനയല്ല. മയ്യിത്തിന്ടെ പേരിലുള്ള നിസ്ക്കാരം മയ്യിത്തിനുള്ള ആരാധനയല്ലല്ലോ . അതിനാൽ അത് ശിർകോ കുഫ്റോ അല്ല .

മഹാനാരുടെ പേരിൽ നേർച്ച നേരുന്നതും അവരുടെ പേരിൽ ദാനം ചെയ്യുന്നതും , അവരോടുള്ള സ്നേഹം പ്രകടിപ്പിക്കാനും വിശുദ്ധ ഇസ്ലാമിന് അവരറ്‌പ്പിച്ച അതിമഹത്തായ സേവനങ്ങളുടെ പേരിൽ അവരോടുള്ള കടപ്പാട് നിറവേറ്റാനും അതുമുകേന അലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുമാണ് . മഹാന്മാരെ ആധരിക്കുന്നതും അവരുടെ സ്മരണ ലോകത് നിലനിർത്തുന്നതും അല്ലാഹു ഇഷ്ടപ്പെടുന്ന സൽകർമമാണല്ലോ.

*അല്ലാഹു പറയുന്നു* 👉👉
*വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീർച്ചയായും അത് ഹ്യദയങ്ങളിലെ ഭക്തിയിൽ നിന്നുണ്ടാകുന്നത്രെ* (അൽഹജ്ജ് 22)

*അള്ളാഹു പവിത്രധനല്കിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത് തന്ടെ രക്ഷിതാവിന്റെ അടുക്കൽ അവന് ഗുണകരമായിരിക്കും* (അൽഹജ്ജ് 30)


അബൂദർറി(റ)ൽ നിന്നു നിവേദനം.

*നബി (സ) പറയുന്നു* 👉👉
 *സൽകർമ്മങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് അല്ലാഹുവിന്റെ കാര്യത്തിൽ ഇഷ്ടപ്പെടലും അല്ലാഹുവിന്റെ കാര്യത്തിൽ ദേഷ്യപ്പെടലുമാണ്* . (അബൂദാവൂദ്:3983)

അഥവാ അല്ലാഹു പ്രിയം വെച്ചവരെ പ്രിയം വെക്കലും അവൻ ദേഷ്യപ്പെട്ടരോട് ദേഷ്യപ്പെടലും ഏറ്റവും വലിയ പുണ്യകർമമാണ് . അല്ലാഹുവിന്റെ അമ്പിയാക്കളും ഒൗലിയാക്കളും അവന്റെ ഇഷ്ടദാസന്മാരാണെന്ന കാര്യത്തിൽ സംശയമില്ലല്ലോ . അവരുടെ പേരിൽ സംഭാവന ചെയ്യുന്നത് അവരോട് സ്നേഹം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമാണ് . നബി (സ) മഹതിയായ ഖദീജാബീവി (റ)യുടെ പേരിൽ ആടറുത്ത് മഹതിയുടെ സ്നേഹിതന്മാർക്ക് സംഭാവന ചെയ്തിരുന്നത് അവരോടുള്ള സ്നേഹത്തിന്റെ പേരിലായിരുന്നുവല്ലോ . ഇമാം ബുഖാരി (റ) സ്വഹീഹീൽ രേഖപ്പെടുത്തിയ ഒരു ഹദീസിൽ ഇങ്ങനെ വായിക്കാം .

*ആഇഷ (റ)യിൽ നിന്ന് നിവേദനം , കദീജ (റ) യോടുണ്ടായത്ര ഗീരത് (ഈറ്‌ശ്യത) നബി (സ)യുടെ ഭാര്യമാരിൽ മറ്റാരോടും എനിക്കുണ്ടായിട്ടില്ല . അവരെ ഞാൻ കണ്ടിട്ടില്ല . എന്നാൽ നബി (സ) അവരെ അധികം സ്മരിക്കാറുണ്ടായിരുന്നു , ചിലപ്പോൾ നബി (സ) ആടിനെ അറുത്ത്, കഷ്ണങ്ങളാക്കി, അവരുടെ സ്നേഹിതമാർക് കൊടുത്തയക്കാറുമുണ്ട് . ചിലപ്പോൾ നബി (സ)യോട് ഞാൻ പറയും ദുൻയാവിൽ ഖദീജയല്ലാതെ മറ്റു സ്ത്രീകളില്ലാത്തതു പോലെയുണ്ടല്ലോ എന്ന് . അപ്പോൾ നബി (സ) പറയും, അവരിൽ എനിക്ക് ഇന്നാലിന്ന ഗുണങ്ങൾ ഉണ്ടായിരുന്നു , അവരിൽ നിന്ന് എനിക്ക് സന്താനങ്ങളുണ്ടായിട്ടുണ്ട്* . (ബുഖാരി 3534) മുസ്ലീം (4463)

ഇവിടെ ഖദീജാബീവി(റ)യോടുള്ള സ്നേഹത്തിന്റെ പേരിൽ അവരുടെ സ്നേഹിതമാർക്ക് ആടിനെ അറുത്ത് ധർമ്മം ചെയ്യുകയാണല്ലോ നബി (സ) ചെയ്തത് ,  അതേപോലെ ഒരു നബിയോടോ വലിയ്യിനോടോ പണ്ഡിതനോടോ ഉള്ള സ്നേഹത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ മക്കൾക്കോ ശിഷ്യന്മാർക്കോ മുരീദുമാർക്കോ അറുത്തും അല്ലാതെയും സംഭാവന ചെയ്യുന്നത് നല്ല കാര്യമാണ് .അതിനാൽ അങ്ങനെ ചെയ്യാൻ നേർച്ചയാക്കാവുന്നതുമാണ് .


നേർച്ച കൊണ്ട് ആരെയാണ് കരുതിയത് ആ മഹാനു നേർച്ചയുടെ പ്രതിഫലം ഹദിയ ചെയ്യുന്നതിലൂടെ അവരുടെ സനേഹം നേടിയെടുക്കാൻ സാധിക്കുന്നതാണ് .
 , അല്ലാഹു അവന്റെ ഉദ്ദേശ്യങ്ങൾ പൂർത്തിയാക്കിക്കൊടുക്കുവാനും ഇത്തരം നേർച്ചകല് നിമിത്തമാണ് .


മഹാന്മാരുമായി ബന്ധം സ്ഥാപിക്കുന്നതും അവരെ സന്ദർശിക്കുന്നതും അവരുടെ ശഫാഅത്തും ഉഖ്റവിയ്യായ സഹായവും ലഭിക്കാൻ നിമിത്തമാണെന്ന് വിശ്വവിഖ്യാത പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് .

*ലോക പ്രശസ്ത പണ്ഡിതനായ ഇമാം ഗസാലി(റ) പറയുന്നു* 👉👉

*ദർഗകൾ എല്ലാം തുല്യമല്ല , അല്ലാവിന്റെയടുക്കൽ മഹാന്മാർക്കുള്ള പദവികളുടെ വ്യത്യാസമനുസരിച്ചായിരിക്കും അവരെ സന്ദർശിക്കുന്നവർക്ക് ബറകത്ത് ലഭിക്കുക.* (ഇഹ്യാഉലൂമിദ്ദീൻ:1/254)

ഇബ്നുഹജർ (റ)പറയുന്നു 👉👉


*മഹാന്മാരെ സന്ദർശിക്കുന്നവർക് ഉഖ്റവിയ്യായ സഹായം ലഭിക്കുന്നതാണ്. അല്ലാഹുവിന്റെ അനുഗ്രഹം തടയപ്പെട്ട ഹതഭാഗ്യരല്ലാതെ അത് നിഷേധിക്കുന്നതല്ല.* (തുഹ്ഫ: 3/132)


അമ്പിയാ ഔലിയാക്കൾക്ക് നേർച്ച നേരുന്നത് നേർച്ച സ്വത്ത് അവരുടെ പേരിൽ
അവരുടെ ഖാദിമീങ്ങൾക്കോ അടുത്തബന്ധുക്കൾക്കോ ദാനം ചെയ്യാനോ മഖുബറയുടെ പരിപാലനത്തിനോ മറ്റു ആവശ്യങ്ങൾക്കോ ഉപയോഗിക്കുവാനോ ആണ് . പ്രസ്തുത കാര്യങ്ങൾ അല്ലാഹു ത്യപതിപ്പെടുന്ന സൽകർമ്മങ്ങളാണ് ,


ഇബ്നുഹജർ (റ)പറയുന്നു 👉👉



*വലിയ്യിന്റെ പേരിൽ അവരുടെ ഖബറിന് സേവനം ചെയ്യുന്നവർക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ സാധുക്കൾക്കോ ധർമ്മം ചെയ്യൽ ഉദ്ദേശിച്ചാണ് സാധാരണ നിലയിൽ വലിയ്യിന് നേർച്ചയാക്കാറുള്ളത് . ഇവയിൽ ഏദെങ്കിലുമൊന്നു ഉദ്ദേശിച്ചോ നിരുപാധികമോ ഒരാൾ നേര്ച്ചയാക്കിയാൽ അത് സാധുവാക്കുന്നതാണ്* (ഫാതാവൽ കുബുറാ 4/284)


ഫാതാവയിൽ നിന്ന് വായിക്കുക 👉👉


*ഔലിയാഇന്റെയും പണ്ഡിതന്മാരുടെയും മഖാമുകളിലേക്ക് നേർച്ചനേരുന്നവനും വഖ്ഫ് ചെയ്യുന്നവനും നേർച്ച വസ്തുവോ വഖ്ഫ് സ്വത്തൊ ആ പ്രദേശത്തുകാർക്കു നൽകുവാനോ മഖാമിന്റെ പരിപാലനത്തിനും മസ്ഹത്തുകൾക്കും മറ്റു നല്ല കാര്യങ്ങൾക്കും വിനിയോഗിക്കുവാനോ ഉദ്ദേശിക്കുന്ന പക്ഷം അത് സാധുവാണ് . അവയിലൊന്നും ഉദ്ദേശിക്കാതെ നിരുപാധികം നേർച്ചയോ വഖ്ഫോ ചെയ്താലും സാധുവാകുന്നതാണ് . ഈ രൂപത്തിൽ മുകളിൽപ്പറഞ്ഞ മസ്‌ലഹത്തുക്കൾക്ക് വേണ്ടി അവ വിനിയോഗിക്കണം*
(ഫതാവൽ കുബ്റാ: 4/289)


🔷🔷🔷🔷🔷🔷🔷🔷🔷🔷



*മഹാന്മാരുടെ പേരിൽ നേർച്ചയാക്കാമോ? 📚📚


*അമ്പിയാക്കൾ , ഔലിയാക്കൾ ,  പണ്ഡിതന്മാർ തുടങ്ങിയ മഹാന്മാരുടെ പേരിലും ദാനധർമ്മം ചെയ്യാനും മറ്റും നേർച്ചയാക്കുന്നത് പുണ്യമുള്ള കാര്യമാണ് . വിശുദ്ധ ഖുറാനിൽ നിന്നും തിരു സുന്നത്തിൽ നിന്നും ഇതു വ്യക്തമാണ്* .


*അള്ളാഹു പറയുന്നു* 👉👉

*അല്ലാഹുവിന്റെ പള്ളികൾ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, നിസ്കാരം മുറ പോലെ നിർവ്വഹിക്കുകയും സകാത്ത് നൽകുകയും അല്ലാഹുവെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവർ മാത്രമാണ്. എന്നാൽ അത്തരക്കാർ സന്മാർഗ്ഗം പ്രാപിക്കുന്നവരുടെ കൂട്ടത്തിലായേക്കാം"* .
(തൗബ: 18)


ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ ഷെയ്ഖ് അബ്ദുൽ ഗനിയ്യ് നാബല്സി (റ) യെ ഉദരിച് ഇസ്മായിൽ ഹീഖി (റ) എഴുതുന്നു 👉👉


 1:     ഔലിയാക്കളെ ആദരിച്ചും പ്രിയം വെച്ചും അവരുടെ കബറിങ്കൽ കത്തിക്കാൻ എണ്ണയും മെഴുകും നേർച്ചയാക്കൽ അനുവദിനീയമാണ് . അത് നിഷേധിക്കുന്നത് ശരിയല്ല* (റൂഹുൽ ബയാൻ 3/400)


അല്ലാഹുവിന്റെ ഭവനങ്ങൾ മതചിഹ്നങ്ങളാണ് . അവ കേടുകൂടാതെ സംരക്ഷിക്കുകയും ഇബാദത്തുകൾ കൊണ്ട് ദന്യമാക്കുകയും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുടെ ബാധ്യതയാണ് , അതുപോലെ അല്ലാഹുവിന്റെ അമ്പിയാ-ഔലിയാക്കൾ ആദരിക്കപ്പെടേണ്ടവരാണ് . അവരുടെ ഖബറുകൾ സിയാറത്തുചെയ്തും ബറക്കത്തെടുത്തും പരിപാലിക്കേണ്ടതുമാണ്. അതുകൊണ്ടാണ് ഈ ആയത്തിനടെ വ്യാക്യാനത്തിൽ ഈ വിഷയം പണ്ഢിടന്മാർ രേഖപ്പെടുത്തിയത് . അമ്പിയാകളുടെയും ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബുറുകൾ പരിപാലിക്കുന്നതിനു സ്വത്ത് വസിയ്യത്ത് ചെയ്യാമെന്ന് പണ്ഡിതന്മാർ വിധിയെഴുതിയതും അതിന്റെ ഭാഗമാണ് . ഇക്കാര്യം വിശ്വവിഖ്യാത പാണ്ടിടന്മാരായ ഇമാം നവവി (റ) യും ഇമാം റാഫിഈ (റ) യും മറ്റും വ്യക്തമാക്കിയതാണ് .



2:   ഇമാം നവവി (റ) പറയുന്നു   
👉👉

*മസ്ജിദുൽ അഖ്സ്വായും മറ്റും പരിപാലിക്കുന്നതിനും അമ്പിയാക്കൾ, പണ്ഡിതന്മാർ, സജ്ജനങ്ങൾ, എന്നിവരുടെ ഖബറുകൾ പരിപാലിക്കുന്നതിനും മുസ്ലിമിനും മുസ്ലിംകളുടെ കീഴിൽ താമസിക്കുന്ന കാഫിറിനും വസ്വിയ്യത്ത് ചെയ്യാവുന്നതാണ്. അമ്പിയാക്കൾ, പണ്ഡിതന്മാർ, സജ്ജനങ്ങൾ എന്നിവരുടെ ഖബ്റുകൾ പരിപാലിക്കുന്നതിന്റെ ആവശ്യകത ബറക്കത്തെടുക്കലും സിയാറത്ത് സജീവമാക്കലുമാണ്* . (റൗളത്തൂത്വാലിബീൻ:6/98)


പള്ളിപരിപാലനവുമായി ബന്ധപ്പെടൂത്തി മഹാന്മാരുടെ ഖബറുകൾ പരിപാലിക്കുന്നതിനെപ്പറ്റി ഇമാം നവവി(റ) നട
ത്തിയ പരാമർശം ശ്രദ്ധേയമാണ്.


3:  ഖത്വീബ് ശിർബീനി(റ)യുടെ പരാ
മർശം കാണു 👉👉


*ബറക്കതെടുക്കലും സിയാറത് സജീവമാക്കലും മാത്രം ലക്ഷ്യംവെച്ച് സ്വാലിഹീങ്ങളുടെയും അമ്പിയാക്കളുടെയും ഖബുറുകൾ പരിപാലിക്കാൻ വസ്വിയത് ചെയ്യാമെന്ന് വസ്വിയത്തിന്ടെ അദ്യായത്തിൽ ശൈകാനി (ഇമാം നവവി,ഇമാം റാഫിഈ) പറഞ്ഞത് അതിനു ഉപോൽബലകമാണെന്ന്  ഇബ്നു ശുഹുബ (റ) പറഞ്ഞിരിക്കുന്നു*
(മുഗ്‌നിൽ മുഹ്താജ് 4/365)



🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ചോദ്യം


*മഖ്ബറകളിലേക്ക് നേർച്ചയാക്കാമോ?📚📚

മറുപടി

1  :    റൗളയിലേക്കും മറ്റു മക്ബറകളിലേക്കും നേർച്ച നേരുന്നതിനെപ്പറ്റി ശാഫി
മദ്ഹബിലെ പ്രഗൽഭ ഗ്രന്ദമായ തുഹ്ഫയിൽ ഇബ്നുഹജർ (റ) പറയുന്നു 👉👉


*"ഇതിനെ ഞാൻ നബി (സ) ആക്കിയിരിക്കുന്നു' എന്ന് ചില സാധാരണക്കാർ പറയാറുണ്ട്. പ്രസ്തുത പ്രയോഗം അവരുടെ ഭാഷയിൽ നേർച്ചയാക്കാനുള്ളതാണെന്ന് പ്രസിദ്ധമായതുകൊണ്ട് അതി സാധുവാകുന്നതും നബി (സ)യുടെ “ഹുജ്റ” (റൗള)യുടെ മസ്ലഹത്തുകള്ക്ക് വേണ്ടി അത് നിയോഗിക്കേണ്ടതുമാണ്*  (തുഹ്ഫത്തുൽ മുഹ്താജ്:10/75)


2:     ഇബ്നുഹജർ(റ)തുടരുന്നു
👉👉


*മയ്യിത്തിനു വേണ്ടി നേർച്ച നേരല് സാധുവല്ല. എന്നാൽ ഒരു ശൈഖിന്റെ ഖബറിനു നേർച്ച നേരൽ സാധുവാണ് . ഖബ്റിനു സമീപം വിളക്ക് കത്തിക്കൽ പോലെയുള്ള  ഉപകാരപ്രദമായ സൽകർമം നേര്ച്ച നേരുന്നവൻ ഉദ്ദേശിക്കുകയോ നേർച്ചയെ അതിനുവേണ്ടി ഉപയോഗിക്കുന്ന പതിവ് അവിടെ നടപ്പുണ്ടാവുകയോ ചെയ്താൽ അത് സാധുവാണ്* (തുഹ്ഫതുല് മുഹ്താജ്: 10/76)


🔷🔷🔷🔷🔷🔷🔷🔷
ചോദ്യം

*ജീവിച്ചിരിക്കുന്ന വലിയ്യിന് നേർച്ചയാക്കാമോ ?*

മരണപെട്ട വലിയിന് നേർച്ചയാക്കൽ കൊണ്ട്ള്ളഉദ്ധേശം എന്ത്?

മറുപടി

ജീവിച്ചിരിക്കുന്ന വലിയ്യിനും നേർച്ചയാക്കാവുന്നതാണ്. ഇബ്നുഹജർ(റ) എഴുതുന്നു: ജീവിച്ചിരിക്കുന്ന വലിയ്യിന് നേർച്ചയാക്കൽ സാധുവാണ്. അത് അവനുതന്നെ നല്കണം. അതിൽ നിന്ന് യാതൊന്നും      മറ്റൊരാൾക്ക്‌ നൽകാൻ പറ്റില്ല. മരണപ്പെട്ട വലിയ്യിന് നേർച്ചയാക്കുമ്പോൾ നേർച്ചയാക്കുന്നവൻ മയ്യിത്തിനെ ഉദ്ദേശിച്ചാൽ നേർച്ച അസാധുവാണ്. മയ്യിത്തിന്റെ സന്താനങ്ങൾ, അവന്റെ ഖബറിന്റെ അടുത്തുള്ള ഖലീഫമാർ തുടങ്ങിയവരെയോ ആ വലിയ്യുമായി ബന്ധപ്പെട്ട മറ്റുവല്ല സത്കർമങ്ങളോ ഉദ്ദേശിച്ചാൽ നേർച്ച സാധുവാണ്.  നേർച്ചയാക്കിവൻ എന്താണോ ഉദ്ദേശിച്ചത്, അതിനുവേണ്ടി അത് വിനിയോഗിക്കൽ നിര്ബന്ധമാണ്. ഇനി നേർച്ചയാക്കുന്നവൻ യാതൊന്നും ഉദ്ദേശിക്കാത്ത രൂപത്തിൽ ഇനി പറയുന്ന വിശദീകരണം ബാധകമാണ്. നിരുപാധികം നേർച്ചയാക്കിയ വ്യക്തിയുടെ കാലത്ത് മയ്യിത്തിനു വേണ്ടി ജനങ്ങൾ നേർച്ചയാക്കുകയും നാം നേരത്തെ പറഞ്ഞ ഒരു പ്രത്യേക വകുപ്പിലേക്ക് അതിനെ തിരിക്കുക എന്ന കീഴ് വഴക്കം സർവ്വ വ്യാപകമായി അവർക്കിടയിൽ  നടന്നുവരികയും, നേർച്ചയാക്കിയവൻ ആ കീഴ് വഴക്കം അറിയുകയും ചെയ്യുന്ന സാഹചര്യത്തിൽ അവന്റെ നേർച്ചയെയും അതനുസരിച്ച് വിനിയോഗിക്കണം. സർവ്വവ്യാപകമായി നടപ്പുള്ള കീഴ് വഴക്കത്തെ നിബന്ധനയുടെ സ്ഥാനത്തു പരിഗണിക്കുമെന്ന് വഖ്‌ഹിന്റെ അദ്ധ്യായത്തിൽ ഫുഖഹാക്കൾ പറഞ്ഞതിൽ നിന്ന് ഇക്കാര്യം മനസ്സിലാക്കാവുന്നതാണ്. (ഫതാവൽ കുബ്റാ4/287-288)

ഇബ്നുഹജർ (റ) തുടരുന്നു: ഇനി അക്കാലത്തു സർവ്വവ്യാപകമായി നടന്നുവരുന്ന കീഴ്‌വഴക്കം നേർച്ചയാക്കിയവൻ അറിയില്ലെന്ന് ബോധ്യപ്പെടുകയോ,  അക്കാര്യത്തിൽ സംശയം ജനിക്കുകയോ ചെയ്തുവെന്ന് കരുതുക, എന്നാൽ സംശയത്തിന്റെ രൂപത്തിൽ അന്നത്തെ കീഴ് വഴക്കപ്രകാരം ചെയ്യണം. കാരണം നേർച്ചയാക്കിയവൻ അതറിയുമെന്നതാണ് വ്യക്തമാകുന്ന വീക്ഷണം. അന്നത്തെകീഴ്‌വഴക്കം അവൻ അറിയില്ലെന്ന് ബോധ്യപ്പെകുന്ന രൂപത്തിൽ ഖബറുകൾക് നേർച്ചയാക്കുന്നതിൽ നേർച്ചയാക്കിയ വ്യക്തിയുടെ നാട്ടിലെ കീഴ്‌വഴക്കം പരിഗണിക്കണമെന്ന് പറഞ്ഞാൽ അതിനെ വിദൂരമായ ഒന്നായി കാണേണ്ടതില്ല. ഇനിഅവന്റെ നാട് അറിയപ്പെടാതിരിക്കുകയോ അന്നാട്ടുകാർക് ഇവ്വിഷയത്തിൽ കീഴ്‌വഴക്കം ഇല്ലാതിരിക്കുകയോ ചെയ്യുന്ന സന്ദർഭത്തിൽ അധിക ജനങ്ങളും ഇത്തരം നേർച്ചകൊണ്ട് ലക്ഷ്യമാക്കുന്നത് എന്താണോ അത് പരിഗണിക്കണം. (ഫതാവൽ കുബ്റാ4/285)

ഇന്ന് അറിയപ്പെടുന്ന രൂപത്തിൽ ഖബ്‌റുകൾക് നേർച്ചനേരൽ സാധുവാകുമോ എന്നചോദ്യത്തിന് ഇമാം റംലി(റ) നൽകിയ മറുപടി ഇപ്രകാരം ആണ്: നേർച്ചയുടെ പ്രയോജനം ജീവിച്ചിരിക്കുന്നവർക് ലഭിക്കുമെങ്കിൽ സാധുവാകും. അല്ലാത്ത പക്ഷം സാധുവാകുന്നതല്ല. (ഫതാവാറംലി 4/111)
🔷🔷🔷🔷🔷🔷🔷🔷
ചോദ്യം

*വിളക്കുകത്തിക്കൽ  നേർച്ചയാക്കാമോ?


മറുപടി

പള്ളിയിലേക്കോ മഖ്ബറകളിലേക്കോ പ്രകാശത്തിനുവേണ്ടി വിളക്ക് കത്തിക്കാൻ നേർച്ചയാക്കിയാൽ അവിടെ താമസിക്കുന്നവർക്കോ സിയാറത്തിന് വരുന്നവർക്കോ മറ്റോ അത്യപൂർവ്വമായെങ്കിലും ഉപകരിക്കുമെങ്കിൽ സാധുവാകുന്നതാണ്. ഇക്കാര്യം ഇബ്നുഹജറുൽ ഹൈതമി(റ) രേഖപ്പെടുത്തിയിട്ടുണ്ട്.  അദ്ദേഹം പറയുന്നു : മെഴുകുതിരി, സൈതണ്ണ പോലെയുള്ളത് പള്ളിയിലോ മഖ്ബറയിലോ കത്തിക്കാൻ നേർച്ചയാക്കുന്നത് സത്കർമങ്ങളിൽ പെട്ടതാണ്. വളരെ അപൂർവ്വമായെങ്കിലും പ്രയോജനപ്പെടുന്നവർ അവിടെയുണ്ടെങ്കിൽ ആ നേർച്ച പൂർത്തിയായി വീടൽ നിര്ബന്ധമാണ്. ഇല്ലെങ്കിൽ വേണ്ട. (തുഹ്ഫ 10/100)

ഇബ്നുഹജർ(റ) പറയുന്നു : മയ്യിത്തിന് ഉടമയാക്കികൊടുക്കൽ ഉദ്ദേശിക്കാതിരിക്കുമ്പോൾ  അവന്റെ പേരിലോ അവന്റെഖബറിന്റെ പേരിലോ സ്വദഖ ചെയ്യുന്നതും സത്കർമങ്ങളിൽ പെട്ടതാണ്.  അവന് ലഭിക്കുന്ന നേർച്ചകൾ അവിടെയുള്ള  സാധുക്കൾക്ക് വീതിച്ചു കൊടുക്കുന്ന കീഴ്‌വഴക്കമുണ്ടെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കണം. ഇല്ലെങ്കിൽ നേർച്ച അസാധുവാകും.
ഇമാം സുബ്കി(റ) പറയുന്നു. കഅബാശരീഫ്, റൗളാശരീഫ്, മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, മസ്ജിദുൽ അഖ്സ്വ എന്നിവയിലേക്ക് ഒരാൾ തന്റെ സ്വത്തിൽ നിന്ന് വല്ലതും നേർച്ചയാക്കുകയും അവയുടെ ഏതെങ്കിലും ആവശ്യങ്ങൾക് അത് ഉപയോഗിക്കുക എന്ന കീഴ് വഴക്കം ഉണ്ടാവുകയും ചെയ്താൽ അതനുസരിച്ച് പ്രവർത്തിക്കണം എന്നാണ് എന്റെ വീക്ഷണത്തിൽ  വാസ്തവത്തോട് കൂടുതൽ അടുത്ത ആശയം.
ഇബ്നുഹജർ(റ) തുടരുന്നു : ഇനി ഒരു കീഴ് വഴക്കവും ഇല്ലെങ്കിൽ അത് ഏതുവിഷയത്തിൽ ചിലവഴിക്കണമെന്ന് തീരുമാനിക്കാൻ അതിന്റെ കാര്യദർശിയുടെ അഭിപ്രായം പരിഗണിക്കണം. മേൽ പറഞ്ഞ പള്ളികളല്ലാത്ത മറ്റു പള്ളികളിലേക്ക് വരുന്ന നേർച്ചയുടെ നിയമവും ഇതുതന്നെയാണ്. (തുഹ്ഫ 10/100)

ചുരുക്കത്തിൽ മരണപ്പെട്ടവരുടെ പേരിൽ ചെയ്യുന്ന സംഭാവനകളും നേർച്ചകളും വസ്തുക്കളും വഖ്ഫ് വസ്തുക്കളുമെല്ലാം തന്നെ  ജീവിച്ചിരിക്കുന്നവർക്ക് ഉപകരിക്കും വിധം വിനിയോഗിക്കണം. ആർക്കും ഒരുനിലയിലും ഉപകരിക്കാതെ പാഴായിപ്പോകുന്ന സ്വഭാവമുണ്ടാകരുത്.
🔷🔷🔷🔷🔷🔷🔷🔷

ചോദ്യം

മൃഗങ്ങൾ അറുക്കാൻ നേർച്ചയാക്കാമോ?

മറുപടി

മഹാന്മാരുമായി ബന്ധപ്പട്ടുകിടക്കുന്ന പുണ്യസ്ഥലങ്ങളിലേക്ക് ആട്, മാട്, ഒട്ടകങ്ങളെ നേർച്ചയാക്കുന്നതിന് ഇസ്ലാമിൽ അടിസ്ഥാനമുണ്ട്. ഇബ്രാഹിം മഖാമിനോടും കഅബയോടും ബന്ധപ്പെട്ടുകിടക്കുന്ന ഹറമിലേക്ക് ആട്, മാട്, ഒട്ടകങ്ങളെ കൊണ്ടുപോകലും കൊടുത്തയക്കലും നബി (സ്വ)യുടെയും സ്വഹാബത്തിന്റെയും താബിഉകളുടെയും കാലത്ത് പതിവുണ്ടായിരുന്നു. ഇന്നും അത് തുടർന്ന് വരുന്നു. സ്വഹീഹുൽബുഹാരി, സ്വഹീഹു മുസ്ലിം അടക്കമുള്ള എല്ലാ ഹദീസ്ഗ്രൻഥങ്ങളിലും ഇത് കാണാവുന്നതാണ്. മഹാനായ സിദ്ദിഖ്(റ) ഹജ്ജിന് അമീറായി പോയപ്പോൾ അദ്ദേഹത്തിന്റെ പക്കൽ നബി(സ്വ) ഒട്ടകങ്ങളെ കൊടുത്തയച്ചിരുന്നു. ഇക്കാര്യം ഇമാം ബുഹാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ്വ) ഹജ്ജിന് പോയപ്പോൾ ഒട്ടകങ്ങളെ കൂടെ കൊണ്ടുപോകുകയും  ചെയ്തിട്ടുണ്ട്.

ഇങ്ങിനെ മൃഗങ്ങളെ കൊണ്ടുപോകുമ്പോൾ ഇത് ഹറാമിലേക്കുള്ളതാണെന്ന് തിരിച്ചറിയാൻവേണ്ടി ചെരുപ്പ് കൊണ്ടോ മറ്റോ മാലഉണ്ടാക്കി അവയുടെ കഴുത്തിൽ അണിയിക്കാറുണ്ടായിരുന്നു.  ചിലപ്പോൾ അവയെ ബഹുമാനിച്ചു ഒരുതരം കുപ്പായം അവയ്ക്കു ധരിപ്പിക്കാറുണ്ടായിരുന്നു.  ഈ അടയാളങ്ങൾ കണ്ടാൽ കള്ളന്മാരും മറ്റും അവയെ ഒഴിവാക്കി വിട്ടിരുന്നു. എല്ലാ നാട്ടുകാരും  ഹറമിലേക്കുള്ള ബലിമൃഗം എന്ന നിലക്ക് അവയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഹറമിലെത്തിയാൽ ഈ മൃഗങ്ങളെ ബലിയറുക്കുകയും അവയുടെ മാംസം ഹറമിലുള്ള സാധുക്കൾക്ക് വിതരണം ചെയ്യുകയുമായിരുന്നു പതിവ്. ഇങ്ങിനെ മൃഗങ്ങളെ ഹറമിലേക്ക് കൊടുത്തയാക്കാനും കൊണ്ടുപോകാനും ചിലർ നേർച്ചയാക്കിയിരുന്നു. നേർച്ചയാക്കിയാൽ ആ നേർച്ച പൂർത്തിയാക്കിവീടണമെന്ന് ഖുർആൻ കല്പിക്കുകയും ചെയ്‌തിരിക്കിന്നു. അള്ളാഹു പറയുന്നു:
"(നാം അദ്ദേഹത്തോട് പറഞ്ഞു ) ജനങ്ങൾക്കിടയിൽ തീർത്ഥാടനത്തെപ്പറ്റി താങ്കൾ വിളംബരം ചെയ്യുക. നടന്നു കൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും  വരുന്ന എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവൻ താങ്കളുടെ അടുത്ത് വന്നുകൊള്ളും. അവർക്ക് പ്രയോജനകരമായ രംഗങ്ങളിൽ അവർ സന്നിഹിതരാകും, അള്ളാഹു അവർക്ക് നൽകിയിട്ടുള്ള  നാൽക്കാലി  മൃഗങ്ങളെ നിശ്ചിതദിവസങ്ങളിൽ അവന്റെ നാമം ഉച്ചരിച്ചു ബലി കഴിക്കാനും വേണ്ടിയത്രെ അത്. അങ്ങിനെ അവയിൽ നിന്നും നിങ്ങൾ ഭക്ഷിക്കുകയും പരവശനും ദരിദ്രനുമായിട്ടുള്ളവനെ ഭക്ഷിപ്പിക്കുകയും  ചെയ്യുക. പിന്നീട് അവർ തങ്ങളുടെ അഴുക്കു (മുടി എടുക്കുക, നഖം മുറിക്കുക തുടങ്ങിയവ) നീക്കുകയും നേർച്ചകൾ നിറവേറ്റുകയും  ആ പുരാതനമന്ദിരത്തെ  (കഅബ) പ്രദിക്ഷണം  നടത്തുകയും ചെയ്യ്തുകൊള്ളട്ടെ" (അൽ ഹജ്ജ് 27-29)

ഇവിടെ നേർച്ചകൊണ്ടുദ്ദേശ്യം ഹറമിൽ വെച്ച് ആട് മാട് ഒട്ടകങ്ങളെ അറുക്കാൻ നേർച്ചയാക്കുന്നതും ഉൾപ്പെടുമെന്ന് മുഫസ്സിറുകൾ വ്യക്താക്കിയിട്ടുണ്ട്. ഇമാം ഇബ്നു ജരീർ  (റ)പറയുന്നു :
അവൻ നേർച്ചയാക്കിയ  ഹദ്‌യയും  ഒട്ടകവും മറ്റും അവൻ അല്ലാഹുവിനു പൂർത്തിയായി നൽകണം എന്നാണ് അള്ളാഹു പറയുന്നത് (ജാമിഉൽ  ബയാൻ  17/110)

ഇമാം റാസി (റ) പറയുന്നു :നേർച്ചയിലൂടെ  അവർ നിര്ബന്ധമാക്കിത്തീർത്തതാവാം ഇവിടെ ഉദ്ദേശിക്കുന്നത്. കൂടുതൽ വാസ്തവത്തോട് അടുത്തത് ഈ അഭിപ്രായം ആണ്. കാരണം ഒരാൾ ഹജ്ജോ ഉംറയോ നിർവഹിക്കുമ്പോൾ  ഹദ്‌യ (ബലിമൃഗം)യും മറ്റുമായി പലതും അവൻ തന്റെ ശരീരത്തിന്റെ മേൽ നിർബന്ധമാക്കാം. അവൻ നിര്ബന്ധമാക്കുന്നില്ലെങ്കിൽ ഹജ്ജിന്റെ പേരിൽ മാത്രം അത് നിര്ബന്ധമാവുകയില്ല . അത് പൂർത്തിയാക്കി വിടാൻ  അള്ളാഹു കല്പിച്ചു (റാസി 23/30)

ഹറമിൽ വെച്ച് മൃഗബലി നടത്താൻ നേർച്ചയാക്കിയത് നിറവേറ്റണമെന്നും അതിൽ നിന്ന് ഭക്ഷിക്കുകയും പാവങ്ങൾക്ക് ഭക്ഷിപ്പിക്കുകയും ചെയ്യണമെന്നാണല്ലോ ഖുർആൻ കല്പിക്കുന്നത്. മഹത്തുക്കളുടെ ഗുണത്തിനായി ധർമ്മം ചെയ്യാൻ തീർച്ചപ്പെടുത്തിയ ആട്, മാട്, ഒട്ടകം, കോഴി മുതലായവ അക്കരത്താൽ നിഷിദ്ധമാണെന്നും അത് ഭക്ഷിക്കാൻ പാടില്ലെന്നും പ്രചരിപ്പിക്കുന്നവരുണ്ട്. അതൊരിക്കലും ശരിയല്ല.

മഖാമുകളിലേക്ക് നേർച്ചയാക്കുന്ന മൃഗത്തെ മഖാമിന്റെ പരിസരത്തുവെച്ച് അറുത്ത് അവിടെയുള്ളവർക് മാംസം ദാനം ചെയ്യാനാണ് നേർച്ചയാക്കിയവൻ ഉദ്ദേശിച്ചത് എങ്കിൽ മൃഗത്തെ അവിടെ എത്തിച്ചു കൈകാര്യകർത്താക്കളെ ഏല്പിക്കൽ നേർച്ചയാക്കിയവന്റെ ബാധ്യതയാണ്. ഇനി വീട്ടിൽ വെച്ച് അറുത്ത് വീട്ടുകാർക്കോ മറ്റോ നൽകാനാണ് ഉദ്ദേശിച്ചത് എങ്കിൽ അതുപ്രകാരം ചെയ്യേണ്ടതുമാണ്. ജനങ്ങളുടെ സ്വത്തുക്കളും കൃഷികളും അവർക്കിഷ്ടമില്ലാതെ തിന്ന് നശിപ്പിക്കും വിധം മൃഗങ്ങളെ കയറൂരി വിടൽ നിഷിദ്ദമാണ്. ഇപ്പറഞ്ഞതിൽ നേർച്ചമൃഗവും  അല്ലാത്തതും തുല്യമാണ്. തന്റെ മൃഗം നശിപ്പിച്ച സ്വത്തിന് ഉടമസ്ഥൻ ഉത്തരവാദിയാകുന്നതാണ്.
എന്നാൽ ഒരു മഹാന്റെ മഖാമിലേക്ക് നേർച്ചയാക്കിയ മൃഗം ആ മഹാന്റെ കറാമത്ത് കൊണ്ട് അന്യരുടെ സ്വത്തോ കൃഷിയോ നശിപ്പിക്കാതെ അവിടെ എത്തുന്ന പതിവുണ്ടെങ്കിലോ അല്ലെങ്കിൽ ആ മൃഗം തിന്നുന്നതിൽ എല്ലാവരും സംതൃപ്തരാണെങ്കിലോ അങ്ങനെ ചെയ്യുന്നത് നിഷിദ്ധമാവാൻ സാധ്യത കാണുന്നില്ല.

എന്നിരുന്നാലും ഉടമസ്ഥർ അവിടേക്ക് എത്തിക്കുന്നതു തന്നെയാണ് നല്ലത്. നേർച്ചവസ്തനിശ്ചിതസ്ഥലത്തേക്കെത്തിക്കാനുള്ള
ബാധ്യത നേർച്ചയാക്കിയവനുണ്ടല്ലോ.

ഇബ്നു ഹജറുൽ ഹൈതമി

ഷെയർ ചെയ്യുമല്ലോ...?

സമയം വൈകിപ്പോയി. എങ്കിലും പറയട്ടെ...
ഇന്ന് റജബ് ഇരുപത്തി മൂന്ന്...
പ്രമുഖ പണ്ഡിതർ, ശാഫിഈ കർമ സരണിയിലെ അതുല്ല്യ പ്രതിഭ...
മൗലാനാ അൽ ഇമാം ശൈഖുൽ ഇസ്ലാം ഖാതിമതുൽ മുഹഖ്ഖിഖീൻ ശിഹാബുദ്ദീൻ ഇബ്നു ഹജർ അൽ ഹൈതമി (റ) യുടെ വഫാത് ദിനം...
(ഹിജ്റ: 974 റജബ് 23 തിങ്കൾ ളുഹായുടെ സമയത്താണ് അവിടുന്ന് വിടവാങ്ങിയത്...)
ത്യാഗ പൂർണ്ണമായ അവിടുത്തെ ജീവിത ശൈലി വിശാലമായി എഴുതേണ്ടതാണ്...
സഹാചര്യം അനുകൂലമല്ലാത്തതിനാൽ തന്നെ
ബറകതിനായി രണ്ട് ഉദ്ധരണികൾ മാത്രം താഴെ ചേർക്കുന്നു.
സമകാലികരായ ഇമാം ശഅറാനീ (റ) പറയുന്നു:
صَحِبْتُه رضي الله عنه نحو أربعين سنة فما رأيته قط أعرض عن الاشتغال بالعلم والعمل. صنف رضي الله عنه عدة كتب نافعة محررة في الفقه والأصول والمعقولات... وانتفع به خلائق في مصر والحجاز واليمن وغير ذلك: وهو مفتي الحجاز الآن، يقفون كلهم عند قوله. وله أعمال عظيمة لا يطلع عليها إلا من كان خليا من الحسد، ومن صغره إلى الآن لم يزاحم على شيء من أمور الدنيا، ولا تردد إلى أحد من الولاة إلا لضرورة شرعية، فأسأل الله تعالى أن يزيده من فضله، وينفعنا ببركاته في الدنيا والآخرة اهـ بحذف
الطبقات الصغرى للإمام الشعراني ص: ١٣١

ശിഷ്യനായ സയ്യിദ് ശെയ്ഖ് ബ്നു അബ്ദില്ലാഹ് (റ) എന്നവരോട് ഗുരുവായ ഇമാം ഇബ്‌നു ഹജർ (റ) ദുആ ചെയ്യാൻ പറഞ്ഞത് السناء الباهر ന്റെ കർത്താവ് കൂടിയായ അല്ലാമ: അൽ ഹബീബ് മുഹമ്മദ് അശ്ശില്ലി അൽ യമനീ വിവരിക്കുന്നു:
وطلب منه(أي: من السيد شيخ بن عبد الله رضي الله تعالى عنه) شيخُه الشيخُ ابنُ حجر أن يبلغ سلامه النبي صلى الله عليه وسلم وأن يدعو له عند القبر الشريف بدعوات أن يعافيه الله من البواسير والقبول في كتبه وقد استجاب الله دعاءه اهـ
المشرع الروي للإمام الحبيب محمد الشلي اليمني ج: ٢ ص: ١٢٠

സ്വന്തം ജീവിതാനുഭവത്തിൽ നിന്നുള്ള ഒത്തിരി കാര്യങ്ങൾ ഇബ്നു ഹജർ (റ) തന്നെ അവിടുത്തെ ثبت= فهرست المشايخ= معجم المشايخ ൽ പറഞ്ഞിട്ടുണ്ട്.
ഒട്ടനവധി സവിശേഷതകൾ ഈ ഗ്രന്ഥം ഒരു പ്രാവശ്യമെങ്കിലും നാമോരോരുത്തരും വായിച്ചിരിക്കേണ്ടതാണ്... തീർച്ച...
അത്രയ്ക്കും അമൂല്യമായ ആശയങ്ങളാൽ സമ്പുഷ്ടമാണത്. (സമീപ കാലം വരെ കയ്യെഴുത്ത് പ്രതിയായി നിലകൊണ്ട പ്രസ്തുത ഗ്രന്ഥം, ഡോ. അംജദ് റശീദിന്റെ ടിപ്പണിയോട് കൂടി ദാറുൽ ഫത്ഹ് പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ PDF പകർപ്പിനായി
https://archive.org/download/FP147747/147747.pdf
എന്ന ലിങ്ക് ഉപയോഗപ്പെടുത്താം.)
ഇബ്നു ഹജർ (റ) വിന്റെജീവചരിത്രം പരാമർശിക്കപ്പെട്ട രചനകൾ എണ്ണി തിട്ടപ്പെടുത്തൽ പോലും ഏറെ ശ്രമകരമാണ്...
അവയിൽ, പൗരാണികവും അതിപ്രധാനവുമായ മൂന്നെണ്ണത്തിലേക്കുള്ള ലിങ്കുകൾ മാത്രം താഴെ ചേർക്കുന്നു:-

1) نفائس الدرر في ترجمة شيخ الإسلام ابن حجر
മഹാനവർകളുടെ ശിഷ്യനും കർമശാസ്ത്ര പണ്ഡിതരുമായ അൽ ഖ്വാളീ അബൂ ബക്ർ ബ്നു മുഹമ്മദ് അസ്സൈഫീ (റ) വാണ് ഇതിന്റെ രചയിതാവ്.
https://archive.org/download/ibnhadjar/ibnhadjar.pdf

2) جواهر الدرر في مناقب ابن حجر
മറ്റൊരു ശിഷ്യൻ അല്ലാമ: അബൂബക്ർ അശ്ശാഫിഈ (റ) വാണിത് രചിച്ചത്. ഇബ്നു ഹജർ (റ) എഴുതിയ  أشرف الوسائل إلى فهم المسائل
എന്ന ഗ്രന്ഥത്തിന്റെ തുടക്കത്തിലായി ഈ രചന നമുക്ക് ലഭ്യമാണ്.
http://www.archive.org/download/waq39890/39890.pdf

(ശ്രദ്ധിക്കുക: ഇമാം സഖാവി (റ) ക്ക് ഉസ്താദായ ഇമാം അൽ ഹാഫിള് ഇബ്നുഹജർ അൽ അസ്ഖ്വലാനി (റ) യുടെ ജീവ ചരിത്രം പറയുന്നതിനായി
الجواهر والدرر في ترجمة شيخ الإسلام ابن حجر
എന്ന പേരിൽ  മറ്റൊരു ഗ്രന്ഥമുണ്ട്. മാറിപ്പോകില്ലല്ലോ?...)

3) الفتاوى الكبرى الفقهية
യുടെ ആമുഖം. (ഒന്നാം വാള്യം പേജ് മൂന്ന് മുതൽ അഞ്ച് വരെ.)
പ്രൗഢമായ ഈ ആമുഖത്തിനു പിന്നിലും അവിടുത്തെ ശിഷ്യന്മാർ തന്നെ...
അത് അല്ലാമ: അബ്ദുർ റഊഫ് അൽ വാഇള് എന്ന വരാണോ അല്ലാമ: അബ്ദുൽ ഖാദിർ അൽ ഫാകിഹീ (റ) എന്ന വരാണോ എന്നതിൽ അഭിപ്രായാന്തരമുണ്ട്.
https://archive.org/download/00120486_201311/01_120486.pdf

ദുആ വസ്വിയ്യതോടെ,
മഅദിൻ സ്കൂൾ ഓഫ് എക്സലൻസിനു വേണ്ടി,
അഹ്മദ് കാമിൽ സഖാഫി മമ്പീതി
+917736366189

Monday, April 9, 2018

ഭീകരത സലഫീ സം

✍ *അശ്റഫ്സഖാഫി     വെണ്ണക്കോട് എഴുതുന്നു*🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
         *9048017473*                               (07/04/2018ഞായർ )


*സലഫിസം എന്ന മഹാദുരന്തം*
*   *        *         *         *       *
    കഴിഞ്ഞ ഹർത്താൽ ദിവസം (O2 /04/18- തിങ്കൾ) രാമനാട്ടുകര ഹൈവേ വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു ഞാൻ.വഴിമധ്യേ ദൃഷ്ടിയിൽ തന്നെ മാന്യനെന്ന് തോന്നിക്കുന്ന ഒരാൾ വണ്ടിക്കു കൈ കാണിച്ചു .'യൂണിവേഴ്സിറ്റിയിലേക്ക് പോകുമോ 'എന്ന് ചോദിച്ചു. 'അതെ'എന്നായപ്പോൾ ആവേശത്തോടെ കയറി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പരീക്ഷാഭവനിൽ വർഷങ്ങളായി സേവനം ചെയ്യുന്ന ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തി .പരീക്ഷാഭവനിൽ റിസൽട്ടുകൾ സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നതിനുള്ള പെടാപാടുകളെക്കുറിച്ചും ഓഫീസിൽ പിടിപ്പതു പണിയുണ്ടെന്നത് സംബന്ധിച്ചും  അയാൾ വിശദീകരിച്ചു.
        പരിചയപ്പെടുത്തലും സൗഹൃദം പങ്കിടലുമായി ഞങ്ങളുടെ സംസാരം കത്തികയറിക്കൊണ്ടിരിക്കെ ലോകമുസ്ലിം രാഷ്ട്രങ്ങളിലെ സംഘർഷ കലുഷിതാവസ്ഥകളിലേക്ക് ഞങ്ങളുടെ ചർച്ച തെന്നിമാറി. ലോകമുസ്ലിം രാഷ്ട്രങ്ങളെ ഇത്രമേൽ സംഘർഷഭരിതമാക്കിയതിന്റെ പിന്നിലെ ചാലക ശക്തി എന്താണെന്നായി അയാളുടെ ചോദ്യം. 'സലഫിസമാണ് ഈ സംഘർഷങ്ങളുടെയൊക്കെ പിന്നിൽ' എന്ന് ഞാൻ പറയാൻ ഒരുങ്ങിയതേയുള്ളൂ, അപ്പോഴേക്കും ഇടയിൽ കയറി അയാൾ പറഞ്ഞു 'സലഫിസം ആണ് ഇതിനൊക്കെയും കാരണം'നിങ്ങൾ യോജിക്കുന്നുണ്ടോ ?ഞാൻ പറഞ്ഞു: നൂറുശതമാനം യോജിക്കുന്നു .ഈയിടെ ഈ വിനീതൻ നടത്തിയ ഉംറ യാത്രയിൽ മദീനാ ഹറമിൽ നിന്നും വാങ്ങിയ ഒരു ലഘു കൃതിയെക്കുറിച്ച് ഞാനദ്ദേഹത്തിന് പരിചയപ്പെടുത്തി .മദീനയിലെ ജന്നത്തുൽ ബഖീഇൽ ഉസ്മാൻ(റ)ന്റെതടക്കമുള്ള ഖബ്റുകളും അതിന്മേൽ നിർമിക്കപ്പെട്ട ഖുബ്ബകളും സചിത്രം രേഖപ്പെടുത്തിയ കൃതിയായിരുന്നു അത് .ഭരണകൂടം പ്രസിദ്ധീകരിച്ചതും മദീന ഹറമിയലെ മുപ്പത്തിയേഴാം ഗേറ്റിനോട് ചേർന്ന് നടത്തപ്പെടുന്ന ഗ്രന്ഥശാലയിൽ നിന്ന് വാങ്ങിയതുമായി പുസ്തകത്തിൽ പ്രസ്തുത ഖുബ്ബകളെ പൊളിച്ചത് സൗദി ഭരണകൂടത്തിന്റെ നവോത്ഥാന പ്രവർത്തനത്തിൻറെ ഭാഗമാണെന്നുംരേഖപ്പെടുത്തിയിരിക്കുന്നു.  നൂറ്റാണ്ടുകളോളം നിലനിന്ന ഈ ഖുബ്ബകളെ സൗദി ഭരണകൂടത്തിന് മുമ്പ് ജീവിച്ച ഒരു പണ്ഡിതനും എതിർക്കാത്തത് സംബന്ധിച്ചു നജ്ദികൾ ഖുബ്ബ പൊളിച്ചപ്പോൾ തിരുനബി (സ്വ)യുടെ ഖബ്റിന് മുകളിലെ ഖുബ്ബ മാത്രം എന്തിന് ബാക്കി നിറുത്തി എന്നുമുള്ള ചോദ്യങ്ങൾക്ക് ജന്നത്തുൽ ബഖീഇലെ മുത്വവ്വമാർക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. എന്റെ വിശദീകരണം കേട്ടതോടെ അദ്ദേഹം സലഫിസത്തിനെതിരെ കൂടുതൽ വാചാലനായി. ചർച്ച പുരോഗമിക്കുന്നതിനിടെ ഞങ്ങൾ യൂണിവേഴ്സിറ്റിയുടെ കവാടത്തിന് മുമ്പിലെത്തി. സലഫിസത്തിനെതിരെ തന്റെ ഈർഷ്യത പ്രകടിപ്പിച്ച് കൊണ്ട് അയാൾ യാത്ര പിരിഞ്ഞു. 
          സലഫിസം ഇന്ന് ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണെന്നത് മത പണ്ഡിതന്മാരുടെ മാത്രം വിലയിരുത്തലല്ല. മറിച്ച്, സമുഹം മുഴുക്കെ അങ്ങനെ ചിന്തിച്ചു തുടങ്ങി എന്നതിന്റെ ഒടുവിലത്തെ അനുഭവമായിരുന്നു ഇത്. ഒന്ന്, രണ്ട് ലോകമഹായുദ്ധങ്ങൾ ലോകത്തെ നിശ്ചിത രാജ്യങ്ങളെ മാത്രമാണ് അസ്വസ്ഥരാക്കിയതെങ്കിൽ സലഫിസം ലോകത്തെ മിക്ക മുസ്ലിം രാജ്യങ്ങളെയും അസ്വസ്ഥമാക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
        ഏതാനും വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിൽ നടന്ന ഒരു സംഗമത്തിൽ ഇബ്നു അബ്ദുൽ വഹാബ് കൊണ്ട് വന്ന വഹാബിസമാണ് ലോകത്ത് ഭീകരത വളർത്തുന്നത് എന്ന് ഇന്ത്യയിലെ മുതിർന്ന അഭിഭാഷകൻ രാം ജത്മലാനി പറഞ്ഞപ്പോൾ അതിൽ സംബന്ധിച്ച സഊദി അംബാസഡർ ഇറങ്ങിപ്പോക്ക് നടത്തി പ്രതിഷേധം രേഖപ്പെടുത്തിയത് വാർത്താ മീഡിയകളിൽ ഇടം പിടിച്ചിരുന്നു.എന്നാൽ കോടികൾ ചെലവഴിച്ച് സലഫിസത്തെ പിന്തുണച്ച അതേ സഈദി അറേബ്യ പോലും സലഫിസത്തെകയ്യൊഴിയുന്നു എന്നത് ശുഭസൂചകമാണ്.വിദേശ രാജ്യങ്ങളിൽ പര്യാടനം നടത്തി വഹാബിസം സഈദി അറേബ്യയുടെ ഭാഗമല്ല എന്ന് പ്രസ്താവിച്ച് സഉൗദി രാജകുമാരൻ ഊരു ചുറ്റുന്നതിലേക്ക് കാര്യങ്ങളെത്തി നിൽക്കുന്നു.
       ഗൾഫ് സലഫിസത്തേക്കാൾ അല്പം കൂടി മാരകമാണ് കേരള സലഫിസം .കാരണം ,മദ്ഹബിന്റെ ഇമാമുകളെ നിർദാക്ഷണ്യം തള്ളി കളയാൻ ലോകത്ത് അപൂർവ്വം ചിലർക്കേ സാധിച്ചിട്ടുള്ളൂ. ഇരുഹറമുകളും ഹമ്പലീ മദ്ഹബനുസരിച്ച് മത കർമ്മങ്ങൾ ചെയ്യുമ്പോൾ ലോക മുസ്ലിം മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ട് മതം വ്യഖ്യാനിച്ചതാണ് സലഫിസത്തിന് പറ്റിയ ഏറ്റവും വലിയ അബദ്ധം. അതിനാൽ ലോക ഭരണകൂടങ്ങളെല്ലാം സലഫിസത്തെ കയ്യൊഴിഞ്ഞ സ്ഥിതിക്ക് കേരളത്തിലും രാഷ്ട്രീയ നേതൃത്വം മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു നാട്ടിലോ ഒരു കുടുംബത്തിലോ സലഫിസം ബാധിച്ച ഒരാളെങ്കിലും ഉണ്ടായാൽ ആ നാട്ടിലെ/ കുടുംബത്തിലെ ഏറ്റവും വലിയ ഭിന്നിപ്പിക്കൽ ശക്തി അയാളായിരിക്കുമെന്നത് ഒരു യാഥാർത്ഥ്യമാണ്. മദ്ഹബിന്റെ ഇമാമുകളെ തള്ളി മതം വ്യഖ്യാനിക്കാൻ തുടങ്ങിയപ്പോൾ ഇടയനില്ലാതെ അലഞ്ഞ് തിരിയുന്ന ആടുജീവികളായി സലഫികൾ മാറി.
✨✨✨✨📜📜✨✨✨✨

Sunday, April 8, 2018

പലിശബാങ്കിലുള്ള നിക്ഷേപത്തിനു ലഭിച്ച പലിശ എന്തു ചെയ്യണം?



🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


ബാങ്കിലുള്ള നിക്ഷേപത്തിനു ലഭിച്ച പലിശ എന്തു ചെയ്യണം? അമുസ്‌ലിംകൾക്ക് നൽകാമോ? പൊതു സംരംഭങ്ങൾക്ക് ഉപയോഗിക്കാമോ? ദാറുൽ ഇസ്‌ലാം അല്ലാത്തതിനാൽ ഇന്ത്യയിൽ ലഭിക്കുന്ന പലിശ ക്കു വിരോധമില്ലെന്ന് ചിലർ പറയുന്നതിനു അടിസ്ഥാനമുണ്ടോ?

– ഹമീദ് ബാലുശ്ശേരി



ദാറുൽ ഇസ്‌ലാം അല്ലാത്ത നാടുകളിലും രിബ അഥവാ പലിശ നിഷിദ്ധമാണ്. പലിശ ഇടപാടിലൂടെ ലഭിക്കുന്ന വർധനവ് സ്വീകരിക്കൽ മാത്രമാണ് ഹറാമെന്ന ധാരണ ശരിയല്ല. പ്രസ്തുത ഇടപാട് തന്നെ നിഷിദ്ധവും മഹാപാപവുമാണ്. അതിലൂടെ ലഭിക്കുന്ന വർധനവും നിഷിദ്ധമാണ്.

പലിശ ഇടപാടുകളിലൂടെ ലഭിക്കുന്ന പണം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കൽ മാത്രമാണ് നിഷിദ്ധം; ആ പണം പൊതു ആവശ്യങ്ങൾക്ക് നൽകിയാൽ കുറ്റത്തിൽ നിന്ന് രക്ഷപ്പെടാം എന്ന ധാരണയും ശരിയല്ല. പലിശ ഇടപാട് നടത്തുന്നതും അതിലൂടെ ലഭിക്കുന്ന വർധനവ് സ്വീകരിക്കുന്നതും സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടിയാണെങ്കിലും പൊതു സംരംഭങ്ങൾക്ക് വേണ്ടിയാണെങ്കിലും ഹറാം തന്നെയാണ്.

നിഷിദ്ധമായ വഴികളിലൂടെ ലഭിക്കുന്ന പണം സ്വദഖ ചെയ്യുന്നത് കൊണ്ട് കുറ്റത്തിൽ നിന്ന് രക്ഷപ്പെടുകയില്ല. മാത്രമല്ല, പ്രസ്തുത സ്വദഖക്ക് പ്രതിഫലം ലഭിക്കുന്നതുമല്ല. നജസായ വസ്ത്രം മൂത്രം കൊണ്ട് കഴുകിയാൽ വൃത്തിയാവുകയില്ലല്ലോ.

നിഷിദ്ധമായ വഴികളിലൂടെ പണം കൈവശപ്പെടുത്തിയ വ്യക്തി തൗബ ചെയ്യണം. പ്രസ്തുത പണം ഉടമസ്ഥർക്ക് തിരിച്ചേൽപിക്കൽ തൗബയുടെ നിബന്ധനകളിൽ പെട്ടതാണ്. ഉടമസ്ഥനെ അറിയില്ലെങ്കിൽ അന്വേഷിച്ച് കണ്ടെത്തണം. അസാധ്യമായാൽ, ഉടമസ്ഥനെ കണ്ടെത്തിയാൽ അവനുമായുള്ള ബാധ്യത തീർക്കുമെന്ന ദൃഢനിശ്ചയത്തോടെ പ്രസ്തുത പണം പൊതു മസ്‌ലഹത്തുകളിലേക്ക് നൽകികൊണ്ട് തൗബ ചെയ്യണം. ശറഹുൽ മുഹദ്ദബ് 9-351 തുഹ്ഫതുൽ മുഹ്താജ് 10-243 തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.



നബിദിനം:മൗലിദ് വ്യക്തിപൂജയല്ലേ


മൗലിദ് വ്യക്തിപൂജയല്ലേ?
● സ്വാദിഖ്🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

നബിദിനാഘോഷത്തെ ചോദ്യം ചെയ്തുകൊണ്ട് ഒരു ലഘുലേഖയിൽ എഴുതുന്നു: വ്യക്തിപൂജക്ക് യാതൊരു ഇടവും നൽകാത്ത ഇസ്‌ലാം വ്യക്തികളുടെ ജനനത്തിനോ ചരമത്തിനോ പ്രാധാന്യം നൽകുന്നില്ല. മാത്രമല്ലഅത്തരം അന്ധവിശ്വാസങ്ങളെ മുളയിലേ നുള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്‘. ഇതിനെക്കുറിച്ച് എന്ത് പറയുന്നുനബി(സ്വ)യുടെ ജനനത്തിനും ജനന ദിവസത്തിനും പ്രാധാന്യമുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടോ?
– മുസ്സമ്മിൽ എടപ്പാൾ

ഇസ്‌ലാമിൽ ആരുടെയും ജനനത്തിന് പ്രാധാന്യമില്ലെന്ന് എഴുതുന്നതും പറയുന്നതുമെല്ലാം തികഞ്ഞ വിവരക്കേടും ഇസ്‌ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധവുമാണ്.
അബൂഖതാദ(റ)വിൽ നിന്ന് ഇമാം മുസ്‌ലിം(റ) റിപ്പോർട്ട് ചെയ്യുന്നു: തിങ്കളാഴ്ച നോമ്പിനെക്കുറിച്ച് നബി(സ്വ)യോട് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: അത് ഞാൻ ജനിച്ച ദിവസമാണ്. എന്നെ പ്രവാചകനായി അയക്കപ്പെട്ടതും എനിക്ക് ഖുർആൻ അവതരിച്ചതും അന്നാണ് (സ്വഹീഹ് മുസ്‌ലിം). നബി(സ്വ)യുടെ ജനനത്തിനും ജനന ദിവസത്തിനും പ്രാധാന്യമുണ്ടെന്ന് ഈ ഹദീസിൽ അവിടുന്ന് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
സ്ഥാനത്തും അസ്ഥാനത്തും വ്യക്തിപൂജയുടെ പേര് പറഞ്ഞ് സൃഷ്ടിശ്രേഷ്ഠരായി അല്ലാഹു നിശ്ചയിച്ച റസൂൽ(സ്വ)ക്ക് നാഥൻ നൽകിയ പ്രാധാന്യവും പ്രത്യേകതയും നിഷേധിക്കുന്നത് ഏറെ അപകടമാണ്. എന്റെ അടിമകൾ എനിക്ക് മാത്രമായി നിർവഹിക്കുന്ന ഇബാദത്തുകളിൽ ഏറ്റവും പ്രധാനപ്പെട്ട നിസ്‌കാരത്തിലടക്കം അവർ എന്റെ ഹബീബിന് സ്വലാത്തും സലാമും സമർപ്പിക്കണമെന്നാണ് അല്ലാഹുവിന്റെ നിശ്ചയം. അല്ലാഹു നിശ്ചയിച്ച വ്യക്തികൾക്ക് അവൻ നൽകിയ പ്രാധാന്യം അംഗീകരിക്കുന്നത് വ്യക്തിപൂജയല്ല, ഈമാനും ഇസ്‌ലാമുമാണ്.

നബിദിനാഘോഷത്തിൽ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്ഘോഷയാത്ര സുന്നത്താണോചില സ്ഥലങ്ങളിൽ ചിലമ്പുകളുള്ള ദഫ് മുട്ടാറുണ്ട്അതനുവദനീയമാണോ?
– റഹ്‌നാസ് കക്കാട്

റസൂൽ(സ്വ)യുടെ സ്തുതികീർത്തനങ്ങൾ അവിടുത്തെ പേരിലുള്ള സ്വലാത്ത്, സലാമുകൾ, സദുപദേശങ്ങൾ, ഖുർആൻ പാരായണം, ദാനധർമങ്ങൾ തുടങ്ങിയ സൽകർമങ്ങളാണ് നബിദിനാഘോഷത്തിൽ ചെയ്യേണ്ടത്. ദിക്‌റുകളും സ്വലാത്തുകളും മദ്ഹുകളും പാടിയും പറഞ്ഞും നടത്തുന്ന ഘോഷയാത്ര സൽകർമങ്ങളിൽ പെട്ടതാണെന്ന് വ്യക്തമാണ്.
ചിലമ്പുകളുള്ളതാണെങ്കിലും ദഫ്ഫ് അനുവദനീയമാണെന്ന് ഇമാം നവവി(റ) മിൻഹാജിൽ പറഞ്ഞിട്ടുണ്ട്. ഇസ്‌ലാം നിരോധിച്ച കാര്യങ്ങൾ നബിദിനാഘോഷത്തിന്റെ പേരിൽ പറ്റില്ലെന്ന് പറയേണ്ടതില്ല.
ഹാഫിള് ഇബ്‌നുഹജർ(റ)നെ ഉദ്ധരിച്ച് ഇമാം സുയൂഥി(റ) എഴുതുന്നു: ഖുർആൻ പാരായണം, അന്നദാനം, ദാനധർമങ്ങൾ, മദ്ഹുകൾ, സാരോപദേശങ്ങൾ തുടങ്ങി അല്ലാഹുവിന് ശുക്‌റായിത്തീരുന്ന കാര്യങ്ങളിൽ മൗലിദ് പരിപാടി പരിമിതപ്പെടുത്തേണ്ടതാണ്. നബിദിനത്തിന്റെ സന്തോഷമറിയിക്കുന്ന അനുവദനീയമായ മറ്റു കാര്യങ്ങളും ചെയ്യാവുന്നതാണ്. എന്നാൽ ഹറാം, കറാഹത്ത്, ഖിലാഫുൽ ഔല എന്നിങ്ങനെ നിരോധിക്കപ്പെട്ട കാര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. (അൽഹാവീ ലിൽ ഫതാവ 1-226).


നബിദിനം പ്രമാണം


ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ● അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ 🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


നബി(സ്വ)ജനിച്ചത് തിങ്കളാഴ്ച ദിവസമാണെന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്ത ഹദീസിൽ നിന്നു വ്യക്തമാണ്. അബൂഖതാദതുൽഅൻസ്വാരി(റ)യിൽ നിന്നു നിവേദനം. തിങ്കളാഴ്ചദിവസത്തെപ്പറ്റി നബി(സ്വ)യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: ‘തിങ്കളാഴ്ച ദിവസം ഞാൻ പ്രസവിക്കപ്പെട്ടു. അതിൽ എനിക്ക് ഖുർആൻ അവതരിക്കുകയും ചെയ്തു’ (സ്വഹീഹു മുസ്‌ലിം. 1978).

റബീഉൽഅവ്വൽ മാസം പന്ത്രണ്ടിനാണ് നബി(സ്വ) ജനിച്ചതെന്നാണ് ബഹുഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. ഇബ്‌നുകസീർ എഴുതുന്നു: റബീഉൽഅവ്വൽ 12-നാണ് നബി(സ്വ) ജനിച്ചതെന്ന് ഇബ്‌നുഇസ്ഹാഖ്(റ) വ്യക്തമാക്കിയിരിക്കുന്നു. അഫ്ഫാൻ(റ), സഈദുബ്‌നു മീനാഅ്(റ) വഴിയായി ജാബിർ(റ), ഇബ്‌നുഅബ്ബാസ്(റ) എന്നിവരെ ഉദ്ധരിച്ച് ഇബ്‌നുഅബീശൈബ(റ) മുസ്വന്നഫിൽ രേഖപ്പെടുത്തുന്നു. അദ്ദേഹം പറയുന്നു: റബീഉൽഅവ്വൽ 12-ന് തിങ്കളാഴ്ച ആനക്കലഹം നടന്ന വർഷം തിരുനബി(സ്വ) ജനിച്ചു. തിങ്കളാഴ്ച നബി(സ്വ) പ്രവാചകരായി നിയോഗിക്കപ്പെട്ടു. തിങ്കളാഴ്ച ദിവസം പ്രവാചകർ(സ്വ) മിഅ്‌റാജിനുപോയി. തിങ്കളാഴ്ച ദിവസം റസൂൽ(സ്വ) ഹിജ്‌റപോയി. തിങ്കളാഴ്ച ദിവസം അവിടുന്ന് വഫാത്തായി. ബഹുഭൂരിഭാഗം പണ്ഡിതന്മാരുടെയടുത്തും പ്രസിദ്ധമായ അഭിപ്രായം ഇതാണ് (അസ്സീറത്തുന്നബവിയ്യ. 1/199-അൽബിദായത്തുവന്നിഹായ. 2/338).

വിശ്രുത ചരിത്രപണ്ഡിതൻ ഇബ്‌നുഹിശാം(റ) എഴുതുന്നു: ഇബ്‌നുഇസ്ഹാഖ്(റ) പറയുന്നു; റബീഉൽഅവ്വൽ 12-ന് തിങ്കളാഴ്ച നബി(സ്വ) ജനിച്ചു (സീറത്തുഇബ്‌നുഹിശാം, 1/158-സീറത്തുഇബ്‌നിഇസ്ഹാഖ് 159).

ഈ അഭിപ്രായത്തിനു പ്രബലത കൽപ്പിച്ച് ഇമാം ഖസ്ത്വല്ലാനി(റ) എഴുതുന്നു: റബീഉൽഅവ്വൽ 12-നാണ് നബി(സ്വ) ജനിച്ചതെന്ന് അഭിപ്രായമുണ്ട്. ഇതനുസരിച്ചാണ് പൂർവകാലത്തും വർത്തമാനകാലത്തും നബി(സ്വ)ജനിച്ച സ്ഥലം മക്കക്കാർ  റബീഉൽഅവ്വൽ 12-ന് സന്ദർശിച്ചുവരുന്നത് (അൽമവാഹിബ്. സുർഖാനി സഹിതം 1/132).

ആനക്കലഹം നടന്ന വർഷത്തിലാണ് നബി(സ്വ)യുടെ ജനനം എന്നതാണ് പ്രബലാഭിപ്രായം. ഇത് ക്രി. 570-ലായിരുന്നു.

ഇമാം നവവി(റ) എഴുതുന്നു: ആനക്കലഹം നടന്ന വർഷത്തിലാണ് നബി(സ്വ) ജനിച്ചത്. ആനക്കലഹം കഴിഞ്ഞ് 30 വർഷത്തിനുശേഷമാണെന്നും 40 വർഷത്തിനുശേഷമാണെന്നും 10 വർഷത്തിനുശേഷമാണെന്നും അഭിപ്രായപ്പെട്ടവ

രുമുണ്ട്.  ഈ അഭിപ്രായം ഇബ്‌നുഅസാകിർ(റ)ന്റെ താരീഖുദിമിശ്ഖിൽ കാണാം.  എന്നാൽ ആനക്കലഹം നടന്ന വർഷത്തിലാണ് നബി(സ്വ)ജനിച്ചതെന്ന വീക്ഷണമാണ് പ്രബലവും പ്രസിദ്ധവും. ഇമാം ബുഖാരി(റ)യുടെ ഉസ്താദ് ഇബ്‌റാഹീമുബ്‌നുൽമുൻദിറും(റ) ഖലീഫത്തുബ്‌നുഖയ്യാത്ത്വും(റ) മറ്റുപലരും ഇതിൽ ഇജ്മാഉണ്ടെന്ന് ഉദ്ധരിക്കുന്നുണ്ട്. റബീഉൽഅവ്വൽ  തിങ്കളാഴ്ചയാണ് നബി(സ്വ) ജനിച്ചതെന്ന കാര്യത്തിലും പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു (തഹ്ദീബുൽഅസ്മാഇ വല്ലുഗാത്ത് 1/ 23).

അല്ലാമ മുനാവി(റ) എഴുതുന്നു: ആനക്കലഹം നടന്ന വർഷം റബീഉൽഅവ്വൽ 12-ന് ഫജ്‌റിന്റെ അൽപം പിറകെ മക്കയിലെ ശിഅ്ബിൽ നബി(സ്വ) ജനിച്ചുവെന്നാണ് പ്രബലാഭിപ്രായം. അവിടുത്തെ ജനനം വെള്ളിയാഴ്ചയോ യുദ്ധം നിഷിദ്ധമായ മാസത്തിലോ ആയിരുന്നില്ല. ശ്രേഷ്ഠമായ സമയത്തിൽ ജനിച്ചാൽ ആ സമയം നിമിത്തമാണ് നബി(സ്വ)ക്ക് ശ്രേഷ്ഠത ലഭിച്ചതെന്ന തോന്നൽ വരുന്നതിനെ തട്ടിക്കളയാനാണ് അങ്ങനെ സംഭവിച്ചത്. അതിനാൽ

റബീഉൽഅവ്വൽ തിങ്കളാഴ്ച തിരുനബി(സ്വ) ജനിച്ചതുകാരണം ആ മാസത്തിനും ദിവസത്തിനും മറ്റുള്ളതിനേക്കാൾ ശ്രേഷ്ഠതയുണ്ടെന്ന് വ്യക്തമാകുമല്ലോ. നബി(സ്വ)യെ മക്കയിൽ മറവുചെയ്യാതെ മദീനയിൽ മറവുചെയ്തതിനെ ഇതോട് തുല്യമായ ഒന്നായി കാണാവുന്നതാണ്. മക്കയിലായിരുന്നു റസൂലി(സ്വ)നെ മറവുചെയ്തിരുന്നതെങ്കിൽ മക്കയോട് തുടർന്ന് മാത്രമാണല്ലോ നബി(സ്വ)യെ ലക്ഷ്യം വെക്കുക (ഫൈളുൽഖദീർ. 3/ 768).

ഇതേ ആശയം ഇമാം ഖസ്ത്വല്ലാനി(റ) അൽമവാഹിബുല്ലദുന്നിയ്യയിലും പ്രസ്താവിച്ചിട്ടുണ്ട് (സുർഖാനി സഹിതം 1/132).

ചുരുക്കത്തിൽ, ആനക്കലഹം നടന്ന വർഷം റബീഉൽഅവ്വൽ 12-ന് തിങ്കളാഴ്ച സ്വുബ്ഹിയോടടുത്ത സമയത്താണ് തിരുനബി(സ്വ) ജനിച്ചതെന്നാണ് പ്രബലവും പ്രസിദ്ധവുമായ വീക്ഷണം. പൂർവകാലം തൊട്ട് വർത്തമാനകാലം വരെ മക്കാനിവാസികൾ പ്രവാചകർ(സ്വ) ജനിച്ച സ്ഥലം സന്ദർശിച്ചുവരുന്നത് റബീഉൽഅവ്വൽ 12-നാണെന്നത് ആ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്നു. ശരിയായ അഭിപ്രായം ഇതാണെന്ന് ഇമാം ഖസ്ത്വല്ലാനി(റ) അൽമവാഹിബുല്ലദുന്നിയ്യയിൽ പ്രസ്താവിച്ചിട്ടുണ്ട്.

ശാഫിഈ പണ്ഡിതൻ മുഹമ്മദുബ്‌നു ഉമർ ബഹ്‌റഖുൽ ഹള്‌റമീ(റ) (ഹി. 869- 930) രേഖപ്പെടുത്തി:

ചരിത്രപണ്ഡിതന്മാർ പറയുന്നു: റബീഉൽഅവ്വൽ മാസം തിങ്കളാഴ്ചയാണ് നബി (സ്വ) ജനിച്ചതെന്നതിൽ അഭിപ്രായാന്തരമില്ല. റബീഉൽ അവ്വൽ പന്ത്രണ്ടിന്റെ രാവിലാണെന്ന് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു. പത്തിനാണെന്നും എട്ടിനാണെന്നും അഭിപ്രായമുണ്ട്. മക്കയിലെ ശിഅ്ബ് അബീത്വാലിബിലായിരുന്നു അവിടുന്ന് ജനിച്ചത്.  മൗലിദുശ്ശരീഫിന്റെ രാവിൽ ദിക്‌റിനും ദുആഇനും നബി(സ്വ)യുടെ തിരുശിരസ് പിറന്നുവീണസ്ഥലം കൊണ്ട് ബറകത്തെടുക്കാനും വേണ്ടി മക്കാനിവാസികൾ സമ്മേളിക്കുന്ന സ്ഥലമാണത്. ഈ ഉദ്ദേശ്യത്തോടെ മൗലിദ് പരിപാടി നല്ലതാണെന്ന് പിൽക്കാലപണ്ഡിതരിൽ നിന്ന് ഒരു കൂട്ടം പേർ ഫത്‌വ നൽകിയിട്ടുണ്ട് (ഹദാഇഖുൽഅൻവാൻ 105).



ജന്മദിന രാവ്

സമയത്തിനു ശ്രേഷ്ഠതയുണ്ടാകുന്നത് അതിലുണ്ടായ പ്രത്യേക കാര്യങ്ങളെ അടിസ്ഥാനമാക്കിയാണല്ലോ. വെള്ളിയാഴ്ചക്ക് മറ്റുദിവസങ്ങളേക്കാൾ ബഹുമാനമുണ്ടായത് ആദം നബി(അ)യുടെ ജന്മദിനമായതിനാലാണെന്ന് ഹദീസിൽ വന്നിട്ടുണ്ട്. അതുപോലെ വിശുദ്ധ റമളാൻ മാസങ്ങളുടെ നേതാവായത് വിശുദ്ധ ഖുർആൻ അതിൽ അവതരിച്ചതിന്റെ പേരിലാണെന്ന് ഖുർആനിൽ നിന്നു തന്നെ വ്യക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ നബി(സ്വ) ജനിച്ച റബീഉൽഅവ്വൽ പന്ത്രണ്ടിന്റെ രാവിനാണ് ലൈലത്തുൽ ഖദ്‌റിനേക്കാൾ ശ്രേഷ്ഠതയുള്ളതെന്ന് പണ്ഡിതന്മാർ വിവരിക്കുന്നുണ്ട്. ഇമാം ഖസ്തല്ലാനി(റ) എഴുതുന്നു: മൂന്ന് കാരണങ്ങളാൽ റസൂൽ(സ്വ) പ്രസവിക്കപ്പെട്ട രാത്രി ലൈലത്തുൽഖദ്‌റിനേക്കാൾ ശ്രേഷ്ഠമാണ്.

(1) ഈ രാത്രിയിൽ പിറന്ന നബി(സ്വ)ക്ക് നൽകപ്പെട്ട ഒന്നാണല്ലോ ലൈലത്തുൽഖദ്ർ. തിരുനബി(സ്വ)ക്ക് നൽകപ്പെട്ട ഒന്നിന്റെ പേരിൽ ആദരവുണ്ടായ രാത്രിയേക്കാൾ ശ്രേഷ്ഠതയുണ്ടാവേണ്ടത് ആദരവിനു നിദാനമായവരുടെ പുണ്യദേഹം വെളിവാകൽ നിമിത്തം ശ്രേഷ്ഠത കൈവരിച്ച രാത്രിക്കാണല്ലോ. ഈ വിഷയത്തിൽ തർക്കിക്കാൻ വക കാണുന്നില്ല. അതിനാൽ നബി(സ്വ)യെ പ്രസവിക്കപ്പെട്ട പ്രത്യേക രാത്രി ലൈലത്തുൽഖദ്‌റിനേക്കാൾ ശ്രേഷ്ഠമാണ്.

(2) മലക്കുകൾ ഇറങ്ങുന്നതിനാലാണ് ലൈലത്തുൽഖദ്‌റിനു ശ്രേഷ്ഠതയുണ്ടായത്. ലൈലത്തുൽമൗലിദിന് നബി(സ്വ) ജനിച്ചതിനാലും. പ്രബലമായ വീക്ഷണപ്രകാരം മലക്കുകളേക്കാൾ ശ്രേഷ്ഠത നബി(സ്വക്കാണ്. അപ്പോൾ മലക്കുകളേക്കാൾ ശ്രേഷ്ഠരായ നബി(സ്വ)യെ പ്രസവിച്ച രാത്രി മലക്കുകളുടെ ഇറക്കം മൂലം ശ്രേഷ്ഠമാക്കപ്പെട്ട ലൈലത്തുൽഖദ്‌റിനേക്കാൾ ശ്രേഷ്ഠമായി.

(3) ലൈലത്തുൽഖദ്‌റിന്റെ ശ്രേഷ്ഠത ഈ ഉമ്മത്തിനുമാത്രമുള്ളതാണ്. നബി(സ്വ)യെ പ്രസവിക്കപ്പെട്ട രാത്രിയിലെ ശ്രേഷ്ഠത എല്ലാ സൃഷ്ടികൾക്കുമുള്ളതും. അതിനാൽ ഈ രാത്രി ലൈലത്തുൽഖദ്‌റിനേക്കാൾ ശ്രേഷ്ഠമായി. (അൽമവാഹിബുല്ലദുന്നിയ്യ 1/136).

അല്ലാമ ശർവാനി(റ) എഴുതുന്നു: രാത്രികളിൽവെച്ച് അതിശ്രേഷ്ഠമായത് നബി(സ്വ) പ്രസവിക്കപ്പെട്ട രാത്രിയാണ്. പിന്നെ ലൈലത്തുൽഖദ്‌റും ശേഷം വെള്ളിയാഴ്ചരാവും പിന്നെ ഇസ്‌റാഇന്റെ രാവുമാണ്. ഇപ്പറഞ്ഞത് നമ്മിലേക്ക് ചേർത്തിനോക്കിയാണ്. നബി(സ്വ)യെ അപേക്ഷിച്ച് ഏറ്റവും ശ്രേഷ്ഠമായത് ഇസ്‌റാഇന്റെ രാത്രിയാണ്. കാരണം രണ്ട് കണ്ണുകൾകൊണ്ട് അവിടുന്ന് അല്ലാഹുവിനെ ദർശിച്ച രാത്രി അതാണല്ലോ. പൊതുവെ രാത്രി പകലിനേക്കാൾ ശ്രേഷ്ഠമാണ് (ശർവാനി. 2/ 405).



ജന്മ ദിനാഘോഷം

അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബി(സ്വ)യുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്. വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം  അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി(സ്വ) തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി(സ്വ) ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ(സ്വ) അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി(സ്വ) തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആരാധനാകർമങ്ങൾ നിർവഹിച്ചും തിരുനബി(സ്വ)യുടെ ജനനം കൊണ്ട് നന്ദിപ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും നമുക്കും സുന്നത്താണ് (അൽഹാവീ ലിൽ ഫതാവാ 1/ 196).

ഇമാം സുയൂത്വി(റ)യുടെ സമർത്ഥനത്തിന് പിൽക്കാല പണ്ഡിതന്മാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇമാം സുയൂത്വി(റ)യുടെ പരാമർശങ്ങൾ എടുത്തുപറഞ്ഞ ശേഷം പ്രഗത്ഭ ശാഫിഈ പണ്ഡിതൻ ശൈഖ് അഹ്മദുബ്‌നുഖാസിം(റ) എഴുതുന്നു:

ചില നിബന്ധനകൾക്കുവിധേയമായി ജന്മദിനാഘോഷം സ്തുത്യർഹവും പ്രതിഫലാർഹവുമാണെന്ന് സ്ഥാപിക്കാൻ സുദീർഘമായി ഇമാം സുയൂത്വി(റ) സംസാരിച്ചിട്ടുണ്ട്. തദ്വിഷയകമായി എതിരഭിപ്രായം പ്രകടിപ്പിച്ചവരെ അദ്ദേഹം ഖണ്ഡിക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം പഠനാർഹമാണ്. അതെല്ലാം ഒരു ഗ്രന്ഥമായി ക്രോഡീകരിച്ച് അതിന് ‘ഹുസ്‌നുൽ മഖ്‌സ്വിദ് ഫീ അമലിൽ മൗലിദ്’ എന്ന് അദ്ദേഹം പേരിട്ടു. അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് അർഹമായ പ്രതിഫലം അല്ലാഹു നൽകട്ടെ (ഹാശിയത്തു ഇബ്‌നു ഖാസിം 7/ 425).

ഇതേ വിവരണം അല്ലാമ ശർവാനി(റ)യുടെ ഹാശിയ 7/ 425-ലും കാണാം.

വിശ്വവിഖ്യാത പണ്ഡിതൻ ഇബ്‌നുഹജറുൽ അസ്ഖലാനി(റ) പറയുന്നു: മൗലിദിനൊരടിസ്ഥാനം ഞാൻ കണ്ടെത്തിയിട്ടുണ്ട്. ബുഖാരിയിലും മുസ്‌ലിമിലും ഉള്ള ഒരു ഹദീസാണത്. നബി(സ്വ)മദീനയിൽ ചെന്നപ്പോൾ ജൂതന്മാർ മുഹർറം പത്തിന് നോമ്പനുഷ്ഠിക്കുന്നത് അവിടുത്തെ ശ്രദ്ധയിൽപ്പെട്ടു. അതേപ്പറ്റി അവരോടന്വേഷിച്ചപ്പോൾ അവർ പറഞ്ഞ മറുപടിയിതാണ്: അല്ലാഹു ഫിർഔനിനെ മുക്കിനശിപ്പിക്കുകയും മൂസാനബി(അ)യെ  രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണന്ന്. അതിനാൽ ആ മഹത്തായ അനുഗ്രഹത്തിന് നന്ദിപ്രകടിപ്പിച്ച് ആ ദിവസം ഞങ്ങൾ വ്രതമനുഷ്ഠിക്കുന്നു.

ഒരു നിശ്ചിത ദിവസം അല്ലാഹുവിൽ നിന്നു ലഭിച്ച അനുഗ്രഹത്തിനു നന്ദിപ്രകടിപ്പിക്കാമെന്നും ഓരോ വർഷവും ആ ദിവസം മടങ്ങിവരുമ്പോൾ നന്ദിപ്രകടനം ആവർത്തിക്കാമെന്നും ഈ സംഭവത്തിൽ നിന്ന്   മനസ്സിലാക്കാം. സുജൂദ്, നോമ്പ്, ദാനധർമം, ഖുർആൻ പാരായണം തുടങ്ങി ആരാധനയുടെ വിവിധ ഇനങ്ങൾ കൊണ്ട് നന്ദിപ്രകടനം ഉണ്ടാകുന്നതാണ്. ആ ദിവസത്തിൽ (റബീഉൽഅവ്വൽ പന്ത്രണ്ട്) ലോകത്തിനനുഗ്രഹമായ പ്രവാചകർ(സ്വ) ജനിച്ചുവെന്ന അനുഗ്രഹത്തേക്കാൾ വലിയ എന്ത് അനുഗ്രഹമാണുള്ളത്? അതിനാൽ മുഹർറം പത്തിൽ മൂസാനബി(അ)യുടെ സംഭവവുമായി യോജിക്കാൻ ആ ദിവസം തന്നെ (നബി(സ്വ)യുടെ ജന്മദിനം) നന്ദിപ്രകടനം നടന്നേ മതിയാവൂ. ഈ പരിഗണന നൽകാത്തവർ റബീഉൽ അവ്വൽ മാസത്തിൽ ഏതെങ്കിലുമൊരു ദിവസം മൗലിദ് സംഘടിപ്പിക്കുന്നു. ചിലർ ഇതിനേക്കാൾ വിശാലതകാണിച്ച് വർഷത്തിൽ ഒരുദിവസം മൗലിദ് സംഘടിപ്പിക്കുന്നു. അതത്രശരിയാണെന്ന് തോന്നുന്നില്ല. ഇതുവരെ പറഞ്ഞത് മൗലിദിന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

നാം നേരത്തെപ്പറഞ്ഞ, ഖുർആൻ പാരായണം, അന്നദാനം, ദാനധർമം, നന്മചെയ്യാൻ പ്രോത്സാഹനം നൽകുക, നബി(സ്വ)യുടെ പ്രശംസാഗീതങ്ങൾ  തുടങ്ങി അല്ലാഹുവിനുള്ള നന്ദിപ്രകടന മായി വിലയിരുത്താൻ പറ്റുന്ന വിഷയങ്ങളാണ് നബിദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ്ട പരിപാടികൾ. ആ ദിവസത്തിൽ സന്തോഷമുണ്ടെന്ന് കാണിക്കുന്ന അനുവദനീയമായ ഗാനങ്ങളും ആലപിക്കാവുന്നതാണ്. ഹറാമോ കറാഹത്തോ ഖിലാഫുൽഔലയോ ആയത് ഒഴിവാക്കണം (അൽഹാവീ ലിൽഫതാവാ 1/196).

സാക്ഷാൽ ഇബ്‌നുതൈമിയ്യ പറയുന്നു: ചിലർ മുഹമ്മദ് നബി(സ്വ)യുടെ ജന്മദിനത്തെ ആദരിക്കുകയും അതിനെ ഒരാഘോഷമായി കൊണ്ടാടുകയും ചെയ്യാറുണ്ട്. അവരത് ചെയ്യുന്നത് നല്ല ഉദ്ദേശ്യ ത്തോടെ ആയതിനാലും തിരുനബി(സ്വ)യെ ആദരിക്കുന്നതിന്റെ ഭാഗമായതിനാലും അതിന് വലിയ പ്രതിഫലം ലഭിക്കുന്നതാണ് (ഇഖ്തിളാഉ സ്വിറാത്വിൽ മുസ്തഖീം പേ 296).

നബിദിനാഘോഷം മഹത്തായ ഒരു പുണ്യകർമമാണ്. നബി(സ്വ)യുടെ മേൽ സ്വലാത്തും സലാമും ചൊല്ലുക, അല്ലാഹുവെ സ്മരിക്കുക തുടങ്ങി ധാരാളം സൽകർമങ്ങൾ അതുൾക്കൊള്ളുന്നു. നബിദിനാഘോഷത്തിന്റെ ഉള്ളടക്കം പരിശോധിച്ചുനോക്കിയാൽ നിരവധി സുന്നത്തായ കാര്യങ്ങൾ അതുൾക്കൊള്ളുന്നതായി കാണാൻ സാധിക്കും. മൊത്തത്തിൽ അവയെ ഇപ്രകാരം സംഗ്രഹിക്കാം:

1-സാധ്യമാകുന്ന ഖുർആൻ പാരായണം ചെയ്യുന്നു.

2-നബി(സ്വ)യുടെ മദ്ഹുകൾ പറയുന്നു.

3-പ്രവാചകർ(സ്വ)യുടെ മേൽ സ്വലാത്തും സലാമും ചൊല്ലുന്നു.

4-നബി(സ്വ)യുടെ മദ്ഹുകൾ ഉൾക്കൊള്ളുന്ന പദ്യങ്ങൾ ആലപിക്കുകയും അവയെ അധികരിച്ച് ചെറുപ്പ വലുപ്പ വ്യത്യാസമില്ലാതെ എല്ലാവരും പ്രസംഗിക്കുകയും ചെയ്യുന്നു.

5-ശേഷം ആത്മാർത്ഥമായി അല്ലാഹുവോട് പ്രാർത്ഥിക്കുന്നു.

6-സാധുക്കൾക്ക് അന്നദാനം നടത്തുന്നു.

7-മുസ്‌ലിംകൾ സമ്മേളിച്ച് സന്തോഷം പങ്കിടുകയും സൗഹൃദം പുതുക്കുകയും ചെയ്യുന്നു.

ഇത്തരം വിഷയങ്ങൾ വിശുദ്ധ ഇസ്‌ലാം നിർദേശിച്ചതും സുന്നത്താണെന്ന് അവിതർക്കിതമായി സ്ഥിരപ്പെട്ടതുമാണ്.

ഇവ്വിധത്തിലുള്ള നബിദിനാഘോഷം കൊണ്ട് ഇനിപറയുന്ന കാര്യങ്ങൾ സിദ്ധിക്കുന്നു.

1-നബി(സ്വ)യുടെ പ്രശംസകൾ വിവരിക്കുന്നത് പ്രവാചകർ(സ്വ) കൂടുതൽ ആദരിക്കപ്പെടാൻ നിമിത്തമാകുന്നു.

2-നബി(സ്വ)യിലുള്ള വിശ്വാസം വർധിക്കാനും അവിടത്തോടുള്ള മതിപ്പും ബഹുമാനവും കൂടാനും അത് കാരണമാകുന്നു.

3-തിരുനബി(സ്വ)യുടെ സ്വഭാവഗുണങ്ങൾ പകർത്താ

നും നബി(സ്വ)യോട് പിന്തുടരാനും പ്രേരിപ്പിക്കുന്നു.

4-നബി(സ്വ)യുടെ ജനനത്തിൽ സന്തോഷം പ്രകടിപ്പിക്കാൻ അതിലൂടെ സാധിക്കുന്നു.

5-തിരുനബി(സ്വ)യോടുള്ള സ്‌നേഹം വർധിക്കാനും സ്വലാത്തും സലാമും നേരാനും അവസരമൊരുക്കുന്നു.

6-റസൂൽ(സ്വ) മുഖേന അല്ലാഹു നൽകിയ  അനുഗ്രഹത്തിന് ആരാധനയുടെ വ്യത്യസ്ത ഇനങ്ങളിലൂടെ നന്ദി പ്രകടിപ്പിക്കാൻ സാധിക്കുന്നു.

7-ഇസ്‌ലാമിന്റെ നേതാക്കളോടുള്ള മതിപ്പും ബഹുമാനവും വർധിക്കുക വഴി മതത്തിന്റെ പുരോഗതിക്ക് കാരണമാകുന്നു.

ഇവയിലോരോന്നും ഇസ്‌ലാം നിർദേശിച്ച കാര്യങ്ങളും പുണ്യകർമങ്ങളുമാണ്.  അവയെല്ലാം ഒരുമിച്ച് ഒരു ദിവസത്തിൽ ചെയ്താൽ തെറ്റാകുമെന്ന് പറയാൻ യാതൊരു പ്രമാണവുമില്ല.

നബി(സ്വ)യുടെ ജനനം ഏറ്റവും വലിയ ഒരനുഗ്രഹമാണ്. ലോകത്തിനാകെ അനുഗ്രഹമായാണ് നബി(സ്വ) നിയോഗിക്കപ്പെട്ടതെന്ന് അല്ലാഹു ഖുർആനിൽ തന്നെ പ്രസ്താവിച്ചതാണ്. അവൻ പറയുന്നു:

‘ലോകർക്ക് അനുഗ്രഹമായല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല’ (അമ്പിയാഅ് 107).

ലോകർക്ക് അനുഗ്രഹമായിരിക്കുക എന്നത് നബി(സ്വ)യുടെ പ്രത്യേകത തന്നെയാണ്. വിശ്വാസികൾക്കും അല്ലാത്തവർക്കും ചേതന-അചേതനവ്യത്യാസമില്ലാതെ എല്ലാവസ്തുക്കൾക്കും അനുഗ്രഹമായാണ് അവിടുത്തെ അല്ലാഹു അയച്ചത്. ഇക്കാര്യം പ്രസ്തുത വചനത്തിന്റെ വിശദീകരണത്തിൽ പ്രമുഖ ഖുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.

മേൽ സൂക്തം വിവരിച്ച് ഇബ്‌നുകസീർ എഴുതുന്നു: മുഹമ്മദ്(സ്വ)യെ ലോകർക്ക് അനുഗ്രഹമായി നിയോഗിച്ചതായി അല്ലാഹു അറിയിക്കുന്നു. അതായത് അവർക്കെല്ലാവർക്കും റഹ്മത്തായി നബി(സ്വ)യെ അല്ലാഹു നിയോഗിച്ചിരിക്കുന്നു. ഈ അനുഗ്രഹത്തെ സ്വീകരിക്കുകയും അതിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തവർ ദുൻയാവിലും ആഖിറത്തിലും വിജയിച്ചു. അതിനെ നിരസിക്കുകയും നിഷേധിക്കുകയും ചെയ്തവർ ഇരുലോകത്തും പരാജയപ്പെട്ടു (ഇബ്‌നു കസീർ 3/99).

ലഭിച്ച അനുഗ്രഹം എടുത്തുപറയാനും അതിന് നന്ദികാണിക്കാനും അല്ലാഹു നിർദേശിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക (ളുഹാ 11).

ലഭിച്ച അനുഗ്രഹം എടുത്തുപറയുന്നത് അതിനു നന്ദി കാണിക്കുന്നതിന്റെ ഭാഗമാണെന്ന് ഹദീസിൽ വന്നിട്ടുണ്ട്. ഇബ്‌നുജരീർ(റ) ഉദ്ധരിക്കുന്നു: ലഭിച്ച അനുഗ്രഹങ്ങൾ എടുത്തു പറയുന്നതിനെ അവയ്ക്കു നന്ദി കാണിക്കുന്നതിന്റെ ഭാഗമായാണ് മുസ്‌ലിംകൾ കണ്ടിരുന്നത് (ഇബ്‌നുജരീർ).

അല്ലാഹു പറയുന്നു: അല്ലാഹുവിന്റെ (അനുഗ്രഹത്തിന്റെ) നാളുകളെപ്പറ്റി അവരെ ഓർമിപ്പിക്കുകയും ചെയ്യുക. തികഞ്ഞ ക്ഷമാശീലമുള്ളവരും ഏറെ നന്ദിയുള്ളവരുമായ എല്ലാവർക്കും തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്'(ഇബ്‌റാഹീം 5).

അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ലഭിച്ച നാളുകളെപ്പറ്റി ജനങ്ങളെ ഓർമിപ്പിക്കാനാണല്ലോ അല്ലാഹു പ്രസ്തുത വചനത്തിലൂടെ കൽപ്പിക്കുന്നത്. സൃഷ്ടികളുടെ നേതാവ് മുഹമ്മദ്(സ്വ) ജനിച്ചതിനേക്കാൾ വലിയ ഒരനുഗ്രഹം വിശ്വാസികൾക്ക് മറ്റെന്തുണ്ട്?. അതിനാൽ നബി(സ്വ)യുടെ ജനനത്തെക്കുറിച്ചും ജനനസമയത്തെക്കുറിച്ചും വിവരിച്ചുകൊടുക്കുന്നതും പാട്ടിലൂടെയും പ്രസംഗങ്ങളിലൂടെയും ജനങ്ങളുടെ മുമ്പിൽ അതവതരിപ്പിക്കുന്നതും പ്രസ്തുത വചനത്തിന്റെ ആശയ വ്യാപ്തിയിൽ കടന്നുവരുമെന്നകാര്യം തീർച്ചയാണ്.

പ്രവാചകന്മാർ ജനിച്ച സമയത്തിനും സ്ഥലത്തിനും ആദരവുള്ളതായി സുന്നത്തിൽ നിന്നു മനസ്സിലാക്കാം. ആദം നബി(അ)യുടെ ജന്മദിനമായതിനാൽ വെള്ളിയാഴ്ചക്ക് ബഹുമാനമുള്ളതായി പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്.

ഇമാം നസാഈ(റ) സുനനിൽ രേഖപ്പെടുത്തിയ ഹദീസിൽ ഇപ്രകാരം കാണാം: ഇസ്‌റാഇന്റെ രാത്രിയിൽ പിന്നീട് ജിബ്‌രീൽ(അ) നിർദേശിച്ചു: ‘ഇവിടെ ഇറങ്ങി താങ്കൾ നിസ്‌കരിക്കുക.’ ഞാനിറങ്ങി നിസ്‌കരിച്ചു. അപ്പോൾ ജിബ്‌രീൽ (അ) ചോദിച്ചു: ‘എവിടെയാണ് താങ്കൾ നിസ്‌കരിച്ചതെന്ന് അറിയുമോ? ഈസാ(അ) ജനിച്ച ബൈതുലഹ്മിലാണ് താങ്കൾ നിസ്‌കരിച്ചത്’ (നസാഈ 446).

അപ്പോൾ ഒന്നാമത്തെ ഹദീസ് ആദം(അ) ജനിച്ച സമയത്തിനും രണ്ടാം ഹദീസ് ഈസാ(അ) ജനിച്ച സ്ഥലത്തിനും ബഹുമാനമുണ്ടെന്ന് വ്യക്തമാക്കുന്നു. എങ്കിൽ സൃഷ്ടികളിൽ അത്യുത്തമരായ മുഹമ്മദ് നബി(സ്വ) ജനിച്ച സമയത്തിനും സ്ഥലത്തിനും എങ്ങനെ ബഹുമാനമില്ലാതിരിക്കും?.

നബിദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

അനുഗ്രഹം ലഭിച്ചതിന്റെ പേരിൽ സന്തോഷിക്കാമെന്നും ആ ദിനത്തെ സന്തോഷദിനമായി ആഘോഷിക്കാമെന്നും ഇസ്‌ലാമിക പ്രമാണങ്ങൾ വ്യക്തമാക്കുന്നു. ചിലത് വായിക്കാം.

1-അല്ലാഹു പറയുന്നു: ‘ഈ ദിനം നിങ്ങളുടെ മതത്തെ നിങ്ങൾക്കു ഞാൻ പൂർത്തീകരിക്കുകയും എന്റെ അനുഗ്രഹം നിങ്ങൾക്കു ഞാൻ പരിപൂർണമാക്കുകയും ഇസ്‌ലാമിനെ മതമായി നിങ്ങൾക്കു ഞാൻ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു'(മാഇദ 3).

മനുഷ്യജീവിതത്തിന്റെ തുടക്കം മുതൽ തുടർന്നുവരുന്ന ഒരു മഹാദൗത്യത്തിന്റെ പൂർത്തീകരണത്തിനുവേണ്ടിയാണല്ലോ അന്ത്യപ്രവാചകരായ നബി(സ്വ) നിയോഗിക്കപ്പെട്ടത്. പൂർവികരായ 124000 പ്രവാചകന്മാരുടെ തീവ്രശ്രമങ്ങൾക്കു ശേഷവും ഇരുപത്തിമൂന്ന് വർഷത്തെ അധ്വാനം വേണ്ടിവന്നു ഇസ്‌ലാമിനെ പൂർത്തീകരിക്കുവാനും ജനങ്ങളെ  അതിലേക്ക് ആകർഷിക്കാനും. ഒടുവിൽ ഇസ്‌ലാം പൂർണത കൈവരിച്ചു. മാഇദ സൂറത്തിലെ മൂന്നാം വചനത്തിലൂടെ ഇക്കാര്യം അല്ലാഹു പ്രഖ്യാപിച്ചു. ഇസ്‌ലാമിന്റെ പൂർത്തീകരണം മുസ്‌ലിംകൾക്കു വല്ലാത്ത അഭിലാഷമായിരുന്നു. അവർ കാത്തിരുന്ന പൊൻപുലരി അതാ പിറന്നിരിക്കുന്നു. വലിയ അനുഗ്രഹം തന്നെ. പ്രസ്തുത സന്തോഷവാർത്ത അവതരിച്ച ദിവസത്തെ മുസ്‌ലിംകൾ ഒരാഘോഷ സുദിനമായി പരിഗണിച്ചതായി പ്രമാണങ്ങൾ നമ്മോട് സംസാരിക്കുന്നു. ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തിയ ഹദീസ് കാണുക:  ത്വാരിഖുബ്‌നു ശിഹാബ്(റ)ൽ നിന്നു നിവേദനം. യഹൂദർ ഉമറി(റ)നോട് പറഞ്ഞു: അമീറുൽ മുഅ്മിനീൻ! ഈ ആയത്ത് (ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ മതം ഞാൻ പൂർത്തിയാക്കിത്തന്നിരിക്കുന്നു…) ഞങ്ങൾക്കാണ് അവതരിച്ചിരുന്നതെങ്കിൽ അതിനെ (അവതരിച്ച ദിവസത്തെ) ഞങ്ങൾ ഉത്സവമാക്കുമായിരുന്നു. ഇതുകേട്ട ഉമർ(റ)പറഞ്ഞു: ‘ഈ ആയത്ത് ഏതുദിവസം അവതരിച്ചെന്ന് എനിക്കറിയാം. ജുമുഅ ദിവസം അറഫയിൽവെച്ചാണ് അത് അവതരിച്ചത്'(ബുഖാരി 43).

അതിനെ (അവതരിച്ച  ദിവസത്തെ) ഞങ്ങൾ ഉത്സവമാക്കുമായിരുന്നു’എന്ന പരാമർശത്തെ ഇബ്‌നു ഹജർ(റ) വ്യാഖ്യാനിക്കുന്നതു കാണുക: ആ ദിവസത്തെ ഞങ്ങൾ ആദരിക്കുകയും ദീൻ പൂർത്തിയാക്കുകയെന്ന അതിമഹത്തായ കാര്യം ആ ദിവസത്തിൽ സംഭവിച്ചതുകൊണ്ട് എല്ലാ വർഷവും ആ ദിവസത്തെ ഞങ്ങൾ ഒരാഘോഷ ദിവസമാക്കുകയും ചെയ്യുമായിരുന്നു (ഫത്ഹുൽ ബാരി 1/71).

(തുടരും)

മന്ത്രം ഉറുക്ക്



മന്ത്രം ഉറുക്ക്

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
വഹാബികളുടെ സ്ഥിരം തട്ടിപ്പു തന്നെ ഇതും,ഖുർആനിക ചികിത്സ പരാമർശിക്കുന്ന ഭാഗങ്ങളിൽ തഫ്സീറുകളിൽ വളരെ വ്യക്തമായി ഇക്കാര്യം ഇമാമുകൾ പ്രതിപാദിക്കുന്നുണ്ട്.അത് മൗലവിമാർക് കുറിക്ക് കൊള്ളും,അത് കൊണ്ടായിരിക്കും വഹാബി വിശദീകരണമോ തഫ്‌സീറൊ നോക്കണ്ട എന്ന് പറഞ്ഞത്,നോക്കിയാൽ വഹാബിയുടെ കാറ്റ്‌ പോകും*


*വായിക്കുക*


*തബര്‍റുക്ക് ഉദ്ദേശിച്ചുകൊണ്ട് ഖുര്‍ആനോ മറ്റു വന്ദിക്കപ്പെടേണ്ട അല്ലാഹുവിന്റെ നാമങ്ങള്‍ പോലെയുള്ളതോ എഴുതികെട്ടാന്‍ ഇസ്‌ലാം അനുമതി നല്‍കുന്നുണ്ട്. പരിശുദ്ധ ഖുര്‍ആനും ഹദീസും അതിന് തെളിവായി പണ്ഡിതന്മാര്‍ ഉദ്ധരിച്ചിട്ടുമുണ്ട്. അല്ലാഹു പറയുന്നു.*





*📚وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِلْمُؤْمِنِينَ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا*
*(ഖുര്‍ആനില്‍ നിന്ന് വിശ്വാസികള്‍ക്ക് അനുഗ്രഹവും രോഗശമനവുമായ ആയത്തുകളെ നാം ഇറക്കി. ഖുര്‍ആന്‍ അക്രമികള്‍ക്ക് നാശത്തെയല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല. (ഇസ്‌റാഅ് : 82)📚*







*ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ പണ്ഡിതന്മാര്‍ പറയുന്നത് കാണുക:*

👇🏼👇🏼👇🏼


*📚قال مالك لا بأس بتعليق الكتب التي فيها أسماء الله عز وجل على أعناق المرضى على وجه التبرك بها إذا لم يرد معلقها بتعليقها مدافعة العين(قرطبي📚)*










*(📚മാലിക്(റ) പറഞ്ഞു: അല്ലാഹുവിന്റെ പേരുകളുള്ള ഏലസുകള്‍ അതുകൊണ്ട് ബറക്കത്തെടുക്കുക എന്ന നിലക്ക് രോഗികളുടെ കഴുത്തില്‍ കെട്ടുന്നതിന് വിരോധമില്ല. (ഖുര്‍ത്വുബി: 10:278)📚*







*ഇസ്തിഗാസ ശിർക്കാകാൻ ഖുര്തുബി പൊക്കികാണിച്ചു ദുർവ്യാഖ്യാനിച്ചു തൊണ്ട കീറി പ്രസംഗിക്കുന്ന വഹാബീസ് ഇക്കാര്യങ്ങളെങ്കിലും ഒന്ന് നോക്കിയിരുന്നെങ്കിൽ!*









*മാത്രമല്ല*

*ഇബ്‌നുല്‍ ഖയ്യിം (റ) പറയുന്നു:*
*عَنْ عَمْرِو بْنِ شُعَيْبٍ عَنْ أَبِيهِ عَنْ جَدّهِ أَنّ رَسُولَ اللّهِ صَلّى اللّهُ عَلَيْهِ وَسَلّمَ كَانَ يُعَلّمُهُمْ مِنْ الْفَزَعِ أَعُوذُ بِكَلِمَاتِ اللّهِ التّامّةِ مِنْ غَضَبِهِ وَعِقَابِهِ وَشَرّ عِبَادِهِ وَمِنْ هَمَزَاتِ الشّيَاطِينِ وَأَعُوذُ بِكَ رَبّ أَنْ يَحْضُرُونِ قَالَ وَكَانَ عَبْدُ اللّهِ بْنُ عَمْرٍو يُعَلّمُهُنّ مَنْ عَقَلَ مِنْ بَنِيهِ . وَمَنْ لَمْ يَعْقِلْ كَتَبَهُ فَأَعْلَقَهُ عَلَيْهِ وَلَا يَخْفَى مُنَاسَبَةُ هَذِهِ الْعُوذَةِ لِعِلَاجِ هَذَا الدّاءِ .( زاد المعاد)*





*📚അംറുബ്‌നു ശുഐബ്(റ) പറയുന്നു: പേടി ക്ക് നബി(സ) അവര്‍ക്ക് ''അഊദു ബി കലിമാത്തി......'' എന്നു തുടങ്ങുന്ന മന്ത്രം പഠിപ്പിച്ചിരുന്നു. അബ്ദുല്ലാഹിബ്‌നു അംറ്(റ) തന്റെ സന്താനങ്ങളില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് ഇത് പഠിപ്പിക്കുകയും അല്ലാത്തവര്‍ക്ക് ഇത് എഴുതി കെട്ടുകയും ചെയ്തിരുന്നു. ഈ രോഗത്തിന് ഈ ചികിത്സാരീതിയോടുള്ള യോജിപ്പ് വളരെ വ്യക്തമാണ്. (സാദുല്‍ മആദ് 4: 212)📚*






*ഇമാം നവവി രേഖപ്പെടുത്തുന്നു*

*📚ഖുർആൻ ആയത്തുകളെ കൊണ്ടും മറ്റു ദിക്റുകൾ കൊണ്ടും ഉറുക്കും ഏലസ്സും അനിവദനീയമാണെന്നു പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട്(ശറഹുൽ മുസ്ലിം 2/219)📚*




*ഇനി വഹാബീസ്‌ ഈ വിഷയത്തിലും തട്ടിപ്പ് നടത്തുന്നു*


👇🏼👇🏼👇🏼





*വഹാബി ഉദ്ധരിച്ച ഹദീസിനെ കുറിച്ച്*

*📚വല്ലവനും ഏലസ്സ് കെട്ടിയാൽ അവൻ ശിർക് ചെയ്തു എന്ന് പറഞ്ഞത് ശിർക്കിന്റെ വചനങ്ങളൾ ഉള്കൊള്ളുന്നവയെകുറിച്ചാണ(ഫതാവൽ ഹദീസിയ്യ144)*






*തഫ്സീർ ഖുര്തുബിയിൽ വിശദീകരിക്കുന്നു*





👇🏼👇🏼👇🏼





*📚وهذا كله تحذير مما كان أهل الجاهلية يصنعونه من تعليق التمائم والقلائد، ويظنون أنها تقيهم وتصرف عنهم البلاء، وذلك لا يصرفه إلا الله عز وجل، وهو المعافى والمبتلى، لا شريك له. فنهاهم رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ عما كانوا يصنعون من ذلك في جاهليتهم (قرطبي📚)*
*'📚ഇത് മുഴുവനും ജാഹിലിയ്യാ കാലത്ത് അവര്‍ ചെയ്തിരുന്നതിനെ തൊട്ട് മുന്നറിയിപ്പാണ്. അവര്‍ ''രക്ഷ'' കെട്ടുകയും അത് അവരെ രക്ഷിക്കുമെന്നും അവരെത്തൊട്ട് വിഷമത്തെ തടുക്കുമെന്നും അവര്‍ വിശ്വസിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ അല്ലാഹുവല്ലാതെ അവകളെ തടയുകയില്ല. അവനാണല്ലോ പരീക്ഷിക്കുന്നവനും സുഖപ്പെടുത്തുന്നവനും അവന് ഒരു പങ്കുകാരുമില്ല. അതിനാല്‍ നബി(സ) അവരെ തടഞ്ഞത് അവരുടെ ജാഹിലിയ്യാ കാലത്ത് അവര്‍ പ്രവര്‍ത്തിച്ചിരുന്ന പ്രവര്‍ത്തികളെയാണ്. (ഖുര്‍ത്വുബി 10: 279)📚*







*📚وما روى عن ابن مسعود يجوز أن يريد بما كره تعليقه غير القرآن أشياء مأخوذة عن العراقيين والكهان، إذ الاستشفاء بالقرآن معلقا وغير معلق لا يكون شركا، وقوله عليه السلام: " من علق شيئا وكل إليه " فمن علق القرآن ينبغى أن يتولاه الله ولا يكله إلى غيره، لانه تعالى هو المرغوب إليه والمتوكل عليه في الاستشفاء بالقرآن (تفسير القرطبي10\280(*

*📚'ഭാവി കാര്യങ്ങള്‍ പ്രവചിക്കുന്നവരില്‍ നിന്നും ജ്യോത്സ്യന്മാരില്‍ നിന്നും ലഭിച്ചതും ഖുര്‍ആന്‍ അല്ലാത്തതുമായ ചിലത് ശരീരത്തില്‍ ബന്ധിപ്പിക്കല്‍ നിരോധിക്കപ്പെട്ടിരിക്കുന്നു. അതാണ് ഇബ്‌നു മസ്ഊദ്(റ)വിനെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസിന്റെ ഉദ്ദേശ്യം. കാരണം, ഖുര്‍ആന്‍ കൊണ്ട് ശമനം തേടല്‍ അത് ശരീരത്തില്‍ കെട്ടിയായാലും ശരി ശിര്‍ക്കാകുകയില്ല. ആരെങ്കിലും വല്ല വസ്തുവും ശരീരത്തില്‍ കെട്ടിയാല്‍ അവന്‍ അതിലേക്ക് ഏല്‍പിക്കപ്പെട്ടു എന്നാണല്ലോ നബി(സ)യുടെ വാക്ക്. അതുകൊണ്ട് ആരെങ്കിലും ഖുര്‍ആന്‍ കെട്ടിയാല്‍ യഥാര്‍ത്ഥത്തില്‍ അവന്‍ ഭരമേല്‍പിക്കുന്നതും ശമനം തേടുന്നതും അല്ലാഹുവില്‍ നിന്നാണ്. അതുകൊണ്ട് അവനെ അല്ലാഹുവിലേക്കാ ണ് ഏല്‍പിക്കപ്പെടുന്നത് '(ഖുര്‍ത്വുബി 10: 280)📚*








*വഹാബി മൗലവി തഫ്സീർ നോക്കണ്ട എന്ന് പറഞ്ഞതിന്റെ പൊരുൾ ഇപ്പോൾ മനസ്സിലായില്ലേ?*


*തഫ്സീർ പരിശോധിച്ചാൽ വഹാബീ ദജ്ജാലുകളുടെ കാറ്റ് പോകും😁😆😆*




*അപ്പൊ  മുസ്ലിംകളെ മുശ്രിക്കാക്കുന്ന മ്മളെ ഏർപ്പാട് ഈ് വിഷയത്തിലും നടക്കുലാ😏😏😆*



*ചുരുക്കത്തില്‍ ഉറുക്ക്, ഏലസ് എന്നീ രീതിയിലുള്ള ചികിത്സ ഇസ്‌ലാം അനുവദിച്ചതാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാല്‍ അതിനെതിരായി തോന്നിപ്പിക്കുന്ന ഹദീസുകള്‍ പൊക്കിപ്പിടിച്ച് ഇതിനെയും കുഫ്ർ ശിർക്കാകുന്നവർ സ്വയം കാഫിറാവുന്ന അവസ്ഥയെ സൂക്ഷിക്കുക*






*വഹാബീ ദജ്ജാആലുകളുടെ കള്ളത്തരങ്ങളിൽ നിന്നും ദുർവ്യാഖ്യാനങ്ങളിൽ നിന്നും അള്ളാഹു നമ്മളെ കാത്തു രക്ഷിക്കട്ടെ,അമീൻ*

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...