ചോദ്യം: ഹുരുഡീസ്, ഇഷ്ടിക തുടങ്ങിയവ ഖബർ പടുക്കാനോ മൂട്കല്ല് വെക്കാനോ ഉപയോഗിക്കുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?
മുത്വലിബ് പാണ്ടിക്കാട്
ഉത്തരം: തീ സ്പർശിച്ചിട്ടില്ലാത്ത കട്ട, കല്ല് തുടങ്ങിയവയാണ് ഖബർ മൂടാൻ ഉപയോഗിക്കേണ്ടത്. (ഹാശിയതുൽ ജമൽ: 2-200) തീ സ്പർശിച്ച വസ്തു ഖബറിൽ വെക്കൽ കറാഹത്താണ്. (അസ്നൽ മത്വാലിബ്: 1-327) തീയിൽ ചുടപ്പെട്ട ഇഷ്ടിക, ഹുരുഡീസ് തുടങ്ങിയവ ഖബറിൽ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ്
ഫതാവാ നമ്പർ : 720
ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല
https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t
No comments:
Post a Comment