സ്ഥലകാല അതീതനായ അല്ലാഹു
ഇമാമു അഹ് ലുസ്സുന്ന അബുൽ ഹസൻ അൽ അശ്അരി رضي الله عنه:
പറയുന്നു :
സ്ഥലമില്ലാത്ത നിലക്ക് അല്ലാഹു ഉണ്ടായിരുന്നു. സ്ഥലത്തിലേക്ക് ആവശ്വമില്ലാത്ത നിലക്ക് അർശും കുർസും അവൻ സൃഷ്ടിച്ചു.
അവൻ സ്ഥലത്തെ സൃഷ്ടിച്ചതിന് ശേഷം
സൃഷ്ടിക്കുന്നതിന്ന് മുമ്പ് ഉള്ളത് പോലെയുണ്ട് അതായത് അവന്ന് സ്ഥലമില്ല. അർശിലേക്കോ കുർസിലേക്കോ ആവശ്വമുള്ളവനുമല്ല. ഹാഫിളു ബ്നു അസാകിർ റിപ്പോർട്ട്
(തബ്യീന് കദിബിൽ മുഫ്തരി 150 ഇബ്നു അസാകിർ)
وقال إمام أهل السنة أبو الحسن الأشعري رضي الله عنه: "كان الله ولا مكان فخلق العرش والكرسي ولم يحتج إلى مكان، وهو بعد خلق المكان كما كان قبل خلقه" اهـ أي بلا مكان ومن غير احتياج إلى العرش والكرسي. نقل ذلك عنه الحافظ ابن عساكر نقلا عن القاضي أبي المعالي الجويني.
تبيين كذب المفتري (ص/ 150).
الرَّحْمَـٰنُ عَلَى الْعَرْشِ اسْتَوَىٰ ﴿طه: ٥﴾
"പരമകാരുണികൻ സിംഹാസനത്തിന്റെ മേൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു".
പ്രസ്തുത വചനം വിശദീകരിക്കുന്നിടത്ത് ഇമാം റാസി(റ) എഴുതുന്നു:
തങ്ങളുടെ ആരാധ്യൻ സിംഹാസനത്തിൽ ഇരിക്കുകയാണെന്ന വാദത്തിന് മുശബ്ബിഹത് ഈ വചനത്തിൽ കടിച്ചുതൂങ്ങുന്നു. ഈ വാദം ബുദ്ദിപരമായും പ്രമാണപരമായും പലതുകൊണ്ടും ബാലിശമാണ്.
1- സിംഹാസനമോ സ്ഥലമോ ഇല്ലാത്തപ്പോഴും അല്ലാഹു ഉണ്ടായിരുന്നു. അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോൾ ഒരു സ്ഥലത്തേക്കും അവൻ ആവശ്യമായിട്ടില്ല. മറിച്ച് അതിൽനിന്നെല്ലാം അവൻ ഐശ്വര്യയാവാനാണ്. അതിനാൽ അവൻ എന്നും ഒരു വിശേഷണത്തിൽ തന്നെയാണ്. അല്ലാഹു ഉള്ളപ്പോഴെല്ലാം സിംഹാസനവും ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും ജൽപ്പിച്ചാലൊഴികെ.
അലിയ്യ് (റ) പറയുന്നു:
അല്ലാഹു അർശിനെ സൃഷ്ടിച്ചത് അവന്റെ ഖുദ്റത്ത് വെളിവാക്കാൻ വേണ്ടിയാണ് അവന്റെ ദാത്തിനുള്ള സ്ഥലമായിട്ടല്ല.
(അൽ ഫർഖു
ബൈ നൽഫിറഖ് 333 അബൂമൻസ്വൂരിൽ ബഗ്ദാദി )
وقال رضي الله عنه أيضا : إن الله تعالى خلق العرش إظهارًا لقدرته لا مكانا لذاته اهـ.
رواه أبو منصور البغدادي في كتابه الفرق بين الفرق " ص / 333 "
അബൂഹുറൈറ(റ) യിൽ നിന്നു നിവേദനം: ഒരാൾ ഒരു കറുത്ത അടിമസ്ത്രീയുമായി നബി(സ)യെ സമീപിച്ച് പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ! ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കാൻ എന്റെ ബാധ്യതയാണ്. അപ്പോൾ ആ സ്ത്രീയോട് നബി(സ) ചോദിച്ചു: "അല്ലാഹു എവിടെ ?". അപ്പോൾ ആ സ്ത്രീ അവളുടെ വിരൽ കൊണ്ട് ആകാശത്തേക്ക് ചൂണ്ടി. അപ്പോൾ നബി(സ) അവളോട് ചോദിച്ചു: "എങ്കിൽ ഞാൻ ആരാണ്?". അപ്പോൾ അവൾ നിങ്ങൾ അല്ലാഹുവിന്റെ റസൂലാണ് എന്ന അർത്ഥത്തിൽ നബി(സ)യിലേക്കും ആകാശത്തിലേക്കും ചൂണ്ടി. അപ്പോൾ നബി(സ) പ്രസ്താവിച്ചു: "താങ്കൾ അവളെ മോചിപ്പിക്കുക. നിശ്ചയം അവൾ വിശ്വാസിനിയാണ്". (അബൂദാവൂദ്: 28/57, മുസ്ലിം: 836)
ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി(റ) എഴുതുന്നു:
ഈ ഹദീസ് സ്വിഫാത്തിന്റെ ഹദീസുകളിൽ പെട്ടതാണ്. അവയിൽ രണ്ട് വീക്ഷണങ്ങളുണ്ട്. കിതാബിൽ ഈമാനിൽ പല പ്രാവശ്യം അവ വിവരിച്ചിട്ടുള്ളതാണ്.
1- അല്ലാഹുവിന് തുല്യമായി യാതൊന്നുമില്ലെന്നും സൃഷ്ടികളുടെ അടയാളങ്ങളിൽ നിന്നെല്ലാം അല്ലാഹു പരാമപരിശുദ്ധനാണെന്നും വിശ്വസിക്കുന്നതോടപ്പം അതിന്റെ അർത്ഥം പറയാതെ അവ കൊണ്ട് വിശ്വസിക്കുക.
2- അല്ലാഹുവോട് യോജിക്കുന്ന നിലയിൽ അവയെ വ്യാഖ്യാനിക്കുക. ഈ അഭിപ്രായക്കാർ ഈ ഹദീസിനു പറയുന്ന വ്യാഖ്യാനമിതാണ്: നിയന്താവും സൃഷ്ട്ടാവും കർത്താവും അല്ലാഹു മാത്രമാണെന്ന് ആ സ്ത്രീ വിശ്വസിക്കുന്നുണ്ടോ എന്നു പരിശോദിക്കലായിരുന്നു ലക്ഷ്യം. അവനെ വിളിക്കുമ്പോഴാണ് വിളിക്കുന്നവൻ ആകാശത്തേക്ക് തിരിയൽ. നിസ്കരിക്കുന്നയാൾ നിസ്കരിക്കുമ്പോൾ കഅ്ബയിലേക് തിരിയുന്നതുപോലെ. അവൻ ആകാശത്തിൽ പരിമിതമായി എന്നതിന്റെ പേരിലല്ല പ്രവർത്തിക്കുന്നവർ ആകാശത്തിന്റെ ഭാഗത്തേക്ക് തിരിയുന്നത്. നിസ്കരിക്കുന്നവൻ കഅ്ബയിലേക്കും തിരിയുന്നതും അവൻ കഅ്ബയിൽ പരിമിതമായതിന്റെ പേരിലല്ലല്ലോ. പ്രത്യുത നിസ്കരിക്കുന്നവരുടെ ഖിബ്‌ല കഅ്ബയാണെന്ന പോലെ ദുആ ചെയ്യുന്നവരുടെ ഖിബ്‌ല ആകാശമായതിനാലാണ്. അതല്ല അവരുടെ മുപ്പിലുള്ള വിഗ്രഹങ്ങളെ ആരാധിക്കുന്ന വിഗ്രഹാരാധകരുടെ കൂട്ടത്തിൽ പെട്ടവളാണോ അവൾ. ഇതായിരുന്നു നബി(സ)യുടെ പരിശോധന. അപ്പോൾ അവൾ ആകാശത്തേക്ക് എന്നു പറഞ്ഞപ്പോൾ അവൾ തൗഹീദുള്ളവളാണെന്നും വിഗ്രഹാരാധകയല്ലെന്നും നബി(സ) മനസ്സിലാക്കി. (ശർഹു മുസ്ലിം: 2/298)
ഇമാം അബൂഹനീഫ (റ) പറയുന്നു:
അർശിന്മേൽ സ്ഥിരമാവുകയോ അർശിലേക്ക് ആവശ്യ മാവുകയോ ഇല്ലാതെ പരിശുദ്ധനായ അല്ലാഹു അലൽ അർശിസ്തവാ (ഇതിന്റെ ഭാഹ്യാത്ഥം ഉദ്ധേശമല്ല. എന്ന് സലഫും ഖലഫും ഏകോപിച്ചു എന്ന് ഇമാം നവവി ശറഹു മുസ്ലിം)
അവൻ അർശിനെയും മറ്റുള്ളവയേയും സംരക്ഷിക്കുന്നവനാണ് 'അവൻ ഒന്നിലേക്കും ആവശ്വമുള്ളവനല്ല '
അവൻ ആവശ്വമുള്ളവനാണങ്കിൽ ലോകത്തെ ഉണ്ടാക്കാനും പരിപാലിക്കാനും കഴിയാത്തവനാകും ' സൃഷ്ടികൾക്ക് കഴിയാത്തത് പോലെ
അവൻ ഇരിക്കലിലേക്കും സ്ഥിരമാവലിലേക്കും ആവശ്വമായവനാണങ്കിൽ അർശിനെ സ്രഷടിക്കുന്നതിന് മുമ്പ് അവൻ എവിടെയായിരുന്നു.
അതിനെ തൊട്ടല്ലാം അവൻ വളരെ പരിശുദ്ധനാണ്.
(കിതാബുൽ വസ്വിയ്യ മജ് മൂഅത്ത് റസാഇല് അബൂഹനീഫ 25)
وقال رضي الله عنه: نُقِرُ بأن الله سبحانه و تعالى على العرش استوى من غير ان يكون له حاجة اليه واستقرار عليه,وهو حافظ العرش وغير العرش من غير احتياج,فلو كان محتاجا لما قدر على ايجاد العالم وتدبيره كالمخلوقين,ولو كان محتاجا الى الجلوس والقرار فقبل خلق العرش اين كان الله,تعالى الله عن ذلك علوا كبيرا" كتاب الوصية,ضمن مجموعة رسائل ابي حنيفة بتحقيق الكوثري ,وملا علي القاري في شرح الفقه الأكبر.
ഇമാം അഹ്ലസുന്ന അബൂമൻസൂരിനിൽ മാതുരിദി (റ) പറയുന്നു.
ആകാശത്തേക്ക് കൈ ഉയർത്തുന്നതിന്റെ കാരണം അത് ആരാധനയുടെ ഭാഗമാണ് ' അല്ലാഹു ഉദ്ധേശിച്ച ഭാഗത്തേക്ക് ഉദ്ധേശിച്ചത് പോലെ അവന്റെ അടിമകളെ അവൻ ആരാധന ചെയ്യിപ്പിക്കുന്നു.
അല്ലാഹു ആ ഭാഗത്തായത് കൊണ്ടാണ് അങ്ങോട്ട് കൈ ഉയർത്തുന്നത് എന്ന് വല്ലവനും കരുതുന്നുവെങ്കിൽ നിസ്കാരത്തിലും മറ്റും നെറ്റിത്തടം ഭൂമിയിൽ വെക്കുമ്പോൾ അല്ലാഹു ഭൂമിയുടെ താഴ്ഭാഗത്താണന്ന് വാദിക്കുന്നവൻ കരുതുന്നത് പോലെയാണ്.
നമസ്കാരത്തിൽ കിഴക്കോ പടിഞ്ഞാറോ മുന്നിട്ടുമ്പോഴും ഹജ്ജിന് വേണ്ടി മക്കയിലേക്ക് പുറപ്പെടുമ്പോഴും അല്ലാഹു ആ ഭാഗത്താണന്ന് ഭാവിക്കുന്നവനെ പോലെയുമാണ് '
അല്ലാഹു അതിൽ നിന്നല്ലാം പരിശുദ്ധനാണ്.
(കിതാബ് തൗഹീദ് 75,76
അബൂമൻസൂരിനിൽ മാതുരിദി (റ) )
وقال رضي الله عنه أيضا "وأما رفع الايدي إلى السماء فعلى العبادة، ولله أن يتعبد عباده بما شاء، ويوجههم إلى حيث شاء، وإن ظن من يظن أن رفع الأبصار إلى السماء لأن الله من ذلك الوجه إنما هو كظن من يزعم أنه إلى جهة أسفل الأرض بما يضع عليها وجهه متوجها في الصلاة ونحوها، وكظن من يزعم أنه في شرق الأرض وغربها بما يتوجه إلى ذلك في الصلاة، أو نحو مكة لخروجه إلى الحج، جل الله عن ذلك". كتاب التوحيد (ص/ 75- 76).
تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ (سورة المعارج: ٤)
"മലക്കുകളും ആത്മാവും അവങ്കലേക്ക് കയറിപ്പോകും".
പ്രസ്തുത സൂക്തത്തിന്റെ തഫ്സീറിൽ ഇമാം റാസി(റ) എഴുതുന്നു:
അല്ലാഹു തആല ഒരു സ്ഥലത്തോ ഭാഗത്തോ ആകാൻ പറ്റില്ലെന്ന് പ്രമാണങ്ങൾ കൊണ്ടു സ്ഥിരപ്പെട്ട കാര്യമാണ്. അതിനാൽ ഈ വചനം വ്യാഖ്യാനിച്ചേ മതിയാവൂ.... "മലക്കുകളും ആത്മാവും അവങ്കലിലേക്ക് കയറിപ്പോകും" എന്നതിലെ 'ഇലാ' എന്ന അക്ഷരം സ്ഥലത്തെ കാണിക്കുന്നതാണ്. പ്രത്യുത കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ ഉദ്ദേശത്തിലേക്ക് മടങ്ങുമെന്നാണ് അതിന്റെ വിവക്ഷ. സൂറത്തുൽ ഹൂദ് 123 ആം വചനത്തിൽ അല്ലാഹു പറഞ്ഞുവല്ലോ: "അവങ്കലേക്ക് തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും". ആദരവിന്റെയും യോഗ്യതയുടെയും സ്ഥലത്തേക്ക് ചെന്നെത്തുമെന്നാണ് വിവക്ഷ. "നിശ്ചയം ഞാനെന്റെ രക്ഷിതാവിങ്കലേക്ക് പോകുന്നവനാണ്" എന്നു മറ്റൊരു വചനത്തിൽ പറഞ്ഞുവല്ലോ. ഏറ്റവും ഉന്നതമായ സ്ഥാനം പ്രതിഫലത്തിന്റെ വീടാണ് എന്നതിലേക്കുള്ള സൂചനയാണിത്. (റാസി: 16/20)
അലിയ്യ് (റ) പറയുന്നു:
ഖിയാമത്ത് നാൾ അടുക്കുമ്പോൾ ഈ ഉമ്മത്തിൽ ഒരു വിഭാഗം വരാനുണ്ട് അവർ സ്രഷ്ടാവിനെ നിഷേധിക്കും അവന്ന് തടിയും അവയവങ്ങളും സ്ഥാപിക്കും'
(ഇബ്നുൽ മുഅല്ലിം നജ്മുൽ മുഹ്തദി 588 ഇബ്നുൽ മുഅല്ലം)
وقال رضي الله عنه: سيرجع قوم من هذه الأمة عند إقتراب الساعة كفارا يُنكرون خالقهم فيصفونه بالجسم والأعضاء"اهـ. رواه إبن المعلّم القرشي في كتابه نجم المهتدي ورجم المعتدي "ص 588"
ഇമാം അബൂഹനീഫ (റ) പറയുന്നു:
പരിശുദ്ധനായ അല്ലാഹു എവിടെ എന്ന് ചോദിച്ചാൽ മറുപടി പറയും സൃഷ്ടികളെ സൃഷ്ടിക്കുന്നതിന് മുമ്പ് സ്ഥലത്തല്ലാതെ അവൻ ഉണ്ടായിരുന്നു. സൃഷ്ടികളോ വസ്തുക്കളോ എവിടെ എന്നതൊ ഇല്ലാതിരിക്കെ പരിശുദ്ധനായ അല്ലാഹു ഉണ്ട് 'അവൻ സർവ വസ്തുക്കളേയും സ്രഷടിച്ചവനാണ്.
' (അൽ ഫിഖ്ഹുൽ അബ്സത്വ 25)
وقال رضي الله عنه: قلت: أرأيت لو قيل أين الله تعالى؟ فقال: يقال له كان الله تعالى ولا مكان قبل أن يخلق الخلق، وكان الله تعالى ولم يكن أين ولا خلق ولا شىء، وهو خالق كل شىء" الفقه الأبسط ضمن مجموعة رسانل أبي حنيفة بتحقيق الكوثري ص 25
ഇമാം അഹ്ലസുന്ന അബൂമൻസൂരിനിൽ മാതുരിദി (റ) പറയുന്നു.
നിശ്ചയം പരിശുദ്ധനായ അല്ലാഹു സ്ഥലമില്ലാത്ത അവസ്തയിൽ ഉണ്ടായിരുന്നു. അവൻ ഉണ്ടായിരിക്കെ സ്ഥലങ്ങൾ ഇല്ലാതെയാവാൻ പറ്റുന്നതാണ്
അവൻ മുമ്പുള്ളത് പോലെ ഇപ്പോഴും ഉണ്ട്. എപ്പോഴും ഉണ്ട് .അവൻ മാറ്റങ്ങളെ തൊട്ടും നീങ്ങൽനെ തൊട്ടും അസംബവ്യങ്ങളെ തൊട്ടും പരിശുദ്ധനാണ് '
ഒരു അവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറലിനെ തൊട്ട് അവൻ പരിശുദ്ധനാണ്.
(കിതാബ് തൗഹീദ് 69 ഇമാം മാതുരീദി)
قال إمام أهل السنة أبو منصور الماتريدي رضي الله عنه "إن الله سبحانه كان ولا مكان، وجائز ارتفاع الأمكنة وبقاؤه على ما كان، فهو على ما كان، وكان على ما عليه الان، جل عن التغير والزوال والاستحالة" اهـ. يعني بالاستحالة التحول والتطور والتغير من حال إلى حال وهذا منفي عن الله ومستحيل عليه سبحانه وتعالى.
كتاب التوحيد (ص/ 69).
ഇമാം ശാഫിഈ (റ) പറയുന്നു :
പരിശുദ്ധനായ അല്ലാഹു സ്ഥലമില്ലാതിരിക്കെ ഉള്ളവനാണ് '
പിന്നീട് അവൻ സ്ഥലം സൃഷ്ടിച്ചു. അവൻ പണ്ടെയുള്ള വിശേഷണത്തിന് മേലാണ് . സ്ഥലം സൃഷ്ടിക്കുന്നതിന് മുമ്പ് ള്ളത് പോലെ അവനുണ്ട്- അവന്റെ ദാത്തിൽ മാറ്റമുണ്ടാവാനോ സ്വിഫാതിൽ വിത്യാസപെടലോ അനുവദനീയമല്ല
(ഇത്ഹാഫ് ഇമാം സബീദി 2/ 24)
وقال رضي الله عنه: إنه تعالى كان ولا مكان فخلق المكان وهو على صفة الأزلية كما كان قبل خلقه المكان لا يجوز عليه التغيير في ذاته ولا التبديل في صفاته".
رواه الامام الزبيدي في كتاب اتحاف السادة المتقين 2/ 24
وقال رضي الله عنه في كتابه النوادر "من إعتقد أن الله جسم فهو غير عارف بربه وإنه كافر به"
അല്ലാഹു ജിസ് മാണന്ന് വല്ലവനും വിശ്വസിച്ചാൽ അവൻ റബ്ബിനെ അറിഞ്ഞവനല്ല. അവൻറബ്ബിനെ കൊണ്ട് അവിശ്വസിച്ചവനാണ് -
(കിതാബു ന്നവാദിർ )
وقال رضي الله عنه: "إن الله تعالى لا مكان له" نقلها عنه الحافظ البيهقي في الأسماء والصفات.
നിശ്ചയം പരിശുദ്ധനായ അല്ലാഹുവിന്ന് സ്ഥലം ഇല്ല. (ഹാഫിളുൽ ബൈഹഖി അൽഅസ്മാഉ വസ്വിഫാത്ത് )
ഇമാം അഹമ്മദ് (റ) പറയുന്നു :
അർശ് സൃഷ്ടിക്കുന്നതിന് മുമ്പും ശേഷവും മാറ്റമോ വിത്യാസമോ അതിർവരമ്പുകളോ പരിശുദ്ധനായ അല്ലാഹു വിന് ചേരുകയില്ല .
ഇമാം അഹമ്മദ് (റ) 'അല്ലാഹു ദാത്ത് കൊണ്ട് സ്ഥലത്താണെന്ന് പറയുന്നവനെ എതിർക്കാറുണ്ടായിരുന്നു. കാരണം സ്ഥലങ്ങളല്ലാം അതിർ വെക്കപെട്ടതാണ് (അവന്ന് അതിരില്ല).
( ഇഅതിഖാദ് അഹമദ് അബുൽ ഫള്ൽ ഹമ്പലി)
قال الإمام أحمد "والله تعالى لا يلحقه تغير ولا تبدل ولا تلحقه الحدود قبل خلق العرش ولا بعد خلق العرش" ، وكان ينكر- الإمام أحمد – على من يقول إن الله في كل مكان بذاته لأن الأمكنة كلها محدودة" رواه الإمام أبو الفضل التميمي الحنبلي في كتاب إعتقاد الإمام أحمد
അലിയ്യ് (റ) പറയുന്നു:
അല്ലാഹു ഉണ്ടായിരുന്നു. അന്ന് അവന്ന് സ്ഥലമില്ല . അവൻ ഇപ്പോഴും മുമ്പ്
എങ്ങിനെയാണോ അപ്രകാരം ഉള്ളവനാണ്.
(അൽ ഫർഖു
ബൈനൽ ഫിറഖ് 333 അബൂമൻസ്വൂരിൽ ബഗ്ദാദി)
قال الإمام سيدنا علي بن أبي طالب رضي الله عنه: كان- الله- ولا مكان، وهو الان على ما- عليه- كان" .
رواه أبو منصور البغدادي في كتابه الفرق بين الفرق ص / 333 .
ഘനപദാർത്ഥമുള്ള വസ്തുവാകുക, ഒരു സ്ഥലം സ്വീകരിക്കുന്നവനാകുക എന്നിവയിൽ നിന്ന് അല്ലാഹു തആല പരിശുദ്ധനാണെന്ന് ഖണ്ഡിതമായി പ്രമാണങ്ങൾ കൊണ്ടു സ്ഥിരപ്പെട്ട കാര്യമാണ്. അതിനാൽ ഒരു സ്ഥലത്തുനിന്ന് അതിനേക്കാൾ താഴ്ന്ന സ്ഥലത്തേക്കിറങ്ങുകയെന്ന അർത്ഥത്തിലുള്ള ഇറക്കം അല്ലാഹുവെ സംബന്ധിച്ചിടത്തോളം അസംഭവ്യമായ ഒന്നാണ്. അതിനാൽ അല്ലാഹുവിന്റെ അനുഗ്രഹമാകുന്ന പ്രകാശം ഇറങ്ങും എന്നാണ് വിവക്ഷ. അഥവാ ദേഷ്യത്തെയും ശിക്ഷ നടപ്പാക്കുന്നതിനെയും തേടുന്ന ജലാലിന്റെ സ്വിഫത്തിൽ നിന്ന് ക്രഫയേയും അനുഗ്രഹത്തെയും തേടുന്ന ആദരിക്കുന്ന സ്വിഫത്തിലേക്കു അല്ലാഹു ഇറങ്ങുമെന്നർത്ഥം. (ഫത്ഹുൽ ബാരി: 4/132)
മുജാഹിദിന്റെ*
*ദൈവ വിശ്വാസം* *No2⃣*
♦
അല്ലാഹു ഇരുന്നു എന്ന് വിശ്വസിക്കൽ അവനെ
സൃഷ്ടികളോട് തുല്യപ്പെടുത്തലാണ്.
KNM പ്രസിദ്ധീകരിച്ച അമാനി മൗലവിയുടെ ഖുർആൻ പരിഭാഷയിൽ പഠിപ്പിക്കുന്നു:
"അർശിൽ അവൻ ആരോഹണം ചെയ്തുവെന്ന വാക്യത്തിന്റെ ബാഹ്യർത്ഥം മാത്രം അടിസ്ഥാനമാക്കി അല്ലാഹു അർശിന്മേൽ ഇരിക്കുകയാണെന്നും മറ്റും ചില ആളുകൾ പറഞ്ഞിട്ടുള്ളത് സ്വീകാര്യമല്ല തന്നെ.അല്ലാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലും അവന്റെ ഗുണ വിശേഷണങ്ങളെ നിരാകരിക്കലുമാണത്."
ഖുർആൻ പരിഭാഷ
അമാനി മൗലവി
പേജ്:1102.
അല്ലാഹു പറയുന്നു: "പറയുക, കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു".(ഇഖ്‌ലാസ്: 1) ഈ വചനം മുഹ്‌കമാണെന്നും മുതശാബിഹിൽ പെട്ടതല്ലെന്നും ഉമ്മത്ത് ഏകോപിച്ച് പറയുന്നു. എന്നു വരുമ്പോൾ അല്ലാഹു ഒരു പ്രത്യേക സ്ഥലത്താണെന്ന് പറയുമ്പോൾ അല്ലാഹുവിന്റെ വലതുവശത്തോട് അടുത്തുവരുന്ന സ്ഥലം ഇടതുവശത്തോട് അടുത്തുവരുന്ന സ്ഥലമല്ലെന്നും വരും. അങ്ങനെ വരുമ്പോൾ പലതും കൂടിചേർന്നുണ്ടായവനാണെന്ന് അവൻ ഓഹരിയാകുമെന്നും വരുന്നു. അപ്പോൾ അവൻ യഥാർത്ഥത്തിൽ ഏകനാണെന്നു പറയാൻ പറ്റില്ല. അങ്ങനെ വരുമ്പോൾ, "പറയുക, കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു".(ഇഖ്‌ലാസ്: 1) എന്ന പ്രസ്താവന ബാലിശമാണെന്നു വരും
ഇബ്ന് ഹജറിന്റെ (അശ്അരി) വിശദീകരണം:
ഫത്ഹുൽ ബാരി (ഹദീസ് ശാര്ഹ്):
> "ليس المقصود تحقيق جهة له، بل هي من أهل الجواب بالإشارة..."
ഇവിടെ ഉദ്ദേശിക്കുന്നത് ദിശാ നിശ്ചയം അല്ല, മറിച്ച് അവളെ പോലെ ശബ്ദബോധം കുറഞ്ഞവർ ഉള്ള വ്യക്തമായ മറുപടി മാത്രം.
---
സംഗ്രഹം:
പദം അശ്അരി വ്യാഖ്യാനം
في السماء ദിശാ സ്ഥാനത്തെ literal അർത്ഥം ഉദ്ദേശിച്ചല്ല – അല്ലാഹുവിന്റെ അതീതത്വം (علو الذات) ആണ് അർത്ഥം
إعتقها فإنها مؤمنة അവളുടെ തൗഹീദ് ശരിയാണെന്ന് തെളിയിച്ചതിനാൽ മോചിപ്പിക്കു
الله في مكان؟ ഇല്ല. അല്ലാഹു സ്ഥലത്തിന് അതീതനാണ് (لا في جهة ولا مكان)
---
നിനക്ക് പ്രായോഗികമായി മനസ്സിലാക്കാൻ:
> ചോദ്യത്തിന് ഉദ്ദേശം 'അല്ലാഹുവിനെ ദൈവമായി അംഗീകരിച്ചിരിക്കുന്നു വോ?' എന്നതാണ്.
അവളെ പോലെ പ്രായമായ ഒരു ദാസിയോട് ഈ ചോദ്യം, അവളുടെ തൗഹീദ് ധാരണയുള്ളതിന്റെ ഉറപ്പ് കണ്ടെത്താനാണ്.
മുജാഹിദുകളുടെ വികലമായ*
*ദൈവ വിശ്വാസം*
*NO:1⃣*
▪▪▪▪▪▪▪▪
മൗലവിമാരുടെ
ചിന്തകൾക്കനുസരിച്ച് അവരുടെ 'അല്ലാഹു'വിനും മാറ്റം വന്നതായി കാണാം.
👇
അല്ലാഹു
ആകാശത്തിൽ.
കെ.ഉമർ മൗലവി എഴുതുന്നു:
"യഥാർത്ഥത്തിൽ
അല്ലാഹു ആകാശത്തിലാണ് എന്നുള്ളത് ഒരു പച്ചപ്പരമാർത്ഥമാകുന്നു".
ഫാതിഹയുടെ
തീരത്ത്.പേജ്126.
👇👇
ഈ വിശ്വാസം ഇസ്ലാമിക
തത്വങ്ങൾക്കെതിര്.
വക്കം മൗലവി
എഴുതുന്നു:
"ദൈവം കാലദേശ സംബ ന്ധമില്ലാത്തവനാണെന്നും സകല സ്ഥലങ്ങളും ദൈവത്തിന് ഒരേ നിലയിലുള്ളതാണെന്നും പ്രത്യേകമായി യാതൊരു സ്ഥലത്തും ദൈവത്തെ സങ്കല്പിക്കുവാൻ പാടില്ലെന്നുമുള്ളത് ഇസ്ലാം മതത്തിന്റെ മൂലതത്വങ്ങളിൽപെട്ട സംഗതികളാകുന്നു."
ഇസ്ലാം മത സിദ്ധാന്ത
സംഗ്രഹം.പേജ്:45,46.
ലോകം ഒരു ഗോളമാണ്. നമ്മെ അപേക്ഷിച്ച മേലെയെന്ന് പറയാവുന്ന ഭാഗം ഭൂഗോളത്തിന്റെ മറുവശത്ത് താമസിക്കുന്നവരെ അപേക്ഷിച്ച് താഴെയാണ്. മറിച്ചും. ആരാധ്യൻ ഒരു പ്രത്യേക ഭാഗത്താണെന്ന് പറയുമ്പോൾ ആ ഭാഗം ചിലരെ അപേക്ഷിച്ച് മേലെആണെങ്കിലും മറ്റു ചിലരെ അപേക്ഷിച്ച് താഴെയാണ്. ആരാധ്യൻ എല്ലാ വസ്തുക്കളുടെയും താഴെയാണെന്നു പറയാൻ പറ്റില്ലെന്നത് ബുദ്ദിമാന്മാരെല്ലാം ഏകോപിച്ച് പറയുന്ന കാര്യമാണ്.
അല്ലാഹു ഒരു സ്ഥലതാണെന്നു
വിശ്വസിക്കൽ കുഫ്റാണ്.
"അല്ലാഹുവിന് ജഡം,രൂപം,ഭാഗം,സ്ഥലം മുതലായ വല്ലതും ഉണ്ടെന്ന് വിശ്വസിക്കുക.മുഹമ്മദ് നബിക്ക് ശേഷം വല്ല പ്രവാചകരും ഉണ്ടന്നോ ഉണ്ടാകുമെന്നോ വിശ്വസിക്കുക... (ഇത്തരം ആളുകളെ)ഇതിന്
(കാഫിറായ അനാചാരി)
ഉദാഹരണമായെടുക്കാം."
അൽ മനാർ 1952
ജനുവരി
മുശബ്ബിഹത്തിന്റെ ആരാധ്യൻ ഒന്നുകിൽ എല്ലാ സ്ഥലത്തുമുണ്ടാകും. അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്ഥലത്തുണ്ടാകും. എല്ലാ സ്ഥലത്തും അവനുണ്ടെന്ന് പറയുമ്പോൾ നജസുകളിലും മ്ലേച്ഛവസ്തുക്കളിലും എല്ലാം അവനുണ്ടെന്ന് പറയേണ്ടിവരുമല്ലോ. അങ്ങനെ പറയാൻ ബുദ്ദിയുള്ളവൻ തയ്യാറാവുകയില്ല. ഇനി അവൻ ഒരു പ്രത്യേകസ്ഥലത്താണെന്ന് പറയുന്ന പക്ഷം അവനെ അവിടെകൊണ്ടാക്കിയ ഒന്നിലേക്ക് അവൻ ആവശ്യമായി വരുന്നു. അപ്പോൾ അവൻ മറ്റൊന്നിലേക്ക് ആവശ്യമുള്ളവനാണെന്ന് വരുന്നു. ഇത് അസംഭവ്യമാണ്.
أَأَمِنتُم مَّن فِي السَّمَاءِ أَن يَخْسِفَ بِكُمُ الْأَرْضَ (سورة الملك: ١٦)
"ആകാശത്തുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ"
ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം റാസി(റ) എഴുതുന്നു:
അല്ലാഹുവിനു സ്ഥലമുണ്ടെന്നു സ്ഥിരപ്പെടുത്താൻ മുശബ്ബിഹത്ത് ഈ ആയത്ത് പ്രമാണമായി സ്വീകരിക്കുന്നു. അതിനു പറയാനുള്ള മറുപടി ഈ ആയത്തിനെ അതിന്റെ ബാഹ്യാർത്ഥത്തിൽ വിലയിരുത്താൻ പറ്റുകയില്ലെന്ന് മുസ്ലിംകൾ ഏകോപിച്ചു പറയുന്ന കാര്യമാണ്. കാരണം അല്ലാഹു ആകാശത്തിലാണെന്ന് പറയുമ്പോൾ എല്ലാ ഭാഗങ്ങളിൽ നിന്നും ആകാശം അല്ലാഹുവെ വലയം ചെയ്തിരിക്കുന്നുവെന്ന് വരുന്നു. അപ്പോൾ അല്ലാഹു ആകാശത്തിനേക്കാൾ ചെറുതാണെന്ന് വരും. ആകാശം അർശിനെക്കാൾ എത്രെയോ ചെറുതുമാണല്ലോ. അപ്പോൾ അർശിലേക്കു ചേർത്തി നോക്കിയാൽ അല്ലാഹു എത്രെയോ നിസ്സാരമായ വസ്തുവാണെന്നു വരും. മുസ്ലിംകളുടെ ഏകകണ്ഠമായ അഭിപ്രായം അനുസരിച്ച് അത് അസംഭവ്യമാണ്. മാത്രവുമല്ല അല്ലാഹു ഇപ്രകാരം പറയുന്നുണ്ട്: "(നബിയേ) ആകാശങ്ങളും ഭൂമിയും ആരുടെ ഉടമയിലുള്ളതാണെന്നു ചോദിക്കുക, പറയുക: അല്ലാഹുവിനുള്ളതാകുന്നു എന്ന്". (അൻആം:12) അപ്പോൾ അല്ലാഹു ആകാശത്തിലാണെന്ന സങ്കല്പപ്രകാരം അല്ലാഹുവിനെ അല്ലാഹു തന്നെ ഉടമയാക്കിയെന്ന് വരുമല്ലോ. അത് അസംഭവ്യമാണ്. അതിനാൽ ഈ ആയത്തിനെ അതിന്റെ ബാഹ്യാർത്ഥത്തിൽ വിലയിരുത്തുവാൻ പറ്റില്ലെന്നും അതിനെ വ്യാഖ്യാനിച്ചേ മതിയാവൂ എന്നും ബോധ്യമായി. പല നിലക്കും ഈ ആയത്തിനെ വ്യാഖ്യാനിക്കാം.
1- അല്ലാഹുവിന്റെ ശിക്ഷയാണ് വിവക്ഷ. അല്ലാഹുവെ നിഷേധിക്കുകയും അവന്നു എതിർ പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ മേൽ ആകാശത്തുനിന്ന് ശിക്ഷയിറക്കുന്ന പതിവാണ് അല്ലാഹു സ്വീകരിച്ചു വരുന്നത്. അതിനാൽ ആകാശം അല്ലാഹുവിന്റെ അനുഗ്രഹം ഇറങ്ങുന്ന കേന്ദ്രമാണെന്നതുപോലെ അവന്റെ ശിക്ഷയും ഇറങ്ങുന്ന കേന്ദ്രമാണ്.
2- അബൂമുസ്ലിം(റ) പറയുന്നു: ഇലാഹുണ്ടെന്ന് അറബികൾ സമ്മതിച്ചിരുന്നു. പക്ഷെ മുശബ്ബിഹത്ത് പറയുന്നതുപോലെ അവൻ ആകാശത്തിലാണെന്നാണ് അവർ വിശ്വസിച്ചിരുന്നത്. അപ്പോൾ അല്ലാഹു അവരോടു ഇപ്രകാരം പറഞ്ഞതുപോലെ വേണം ഇതിനെ കാണാൻ. ആകാശത്തിലാണെന്ന് നിങ്ങൾ അംഗീകരിക്കുകയും ഉദ്ദേശിച്ചതെല്ലാം പ്രവർത്തിക്കാൻ കഴിയുമെന്ന് നിങ്ങൾ സമ്മതിക്കുകയും ചെയ്യുന്ന ഒരാൾ നിങ്ങളെ ഭൂമിയിൽ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങൾ നിര്ഭയരായിരിക്കുകയാണോ?.
3- ആകാശത്തിലുള്ളവൻ എന്നതിന്റെ വിവക്ഷ അല്ലാഹുവിന്റെ അധികാരവും കഴിവുമാണ്. ആകാശം പറഞ്ഞത് അല്ലാഹുവിന്റെ അധികാരത്തെയും അവന്റെ കഴിവിനെയും മഹത്വവല്കരിക്കാനാണ്. "അവൻ തന്നെയാണ് ആകാശങ്ങളിലും ഭൂമിയിലും സാക്ഷാൽ ദൈവം". (അൻആം:3) എന്നും അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. ഒരു വസ്തു ഒരേസമയത്ത് രണ്ട് സ്ഥലത്താവൽ അസംഭവ്യമാണ്. അതിനാൽ അല്ലാഹു ആകാശങ്ങളിലാണെന്നും ഭൂമിയിലാണെന്നും പറയുന്നതിന്റെ ലക്ഷ്യം അവിടങ്ങളിലെല്ലാം അല്ലാഹുവിന്റെ നിർദ്ദേശവും കഴിവും ഉദ്ദേശ്യവും നടപ്പാക്കുമെന്നാണ് ഈ ആയത്തിന്റെ വിവക്ഷയും തതൈവ.
4- "ആകാശത്തിലുള്ളവൻ" എന്നതിന്റെ വിവക്ഷ ശിക്ഷകൊണ്ട് ഏൽപ്പിക്കപ്പെട്ട മലക്കും ആകാമല്ലോ. അത് ജിബ്‌രീൽ(അ) ആണ്. അപ്പോൾ ആയത്തിനർത്ഥം, അല്ലാഹുവിന്റെ അനുവാദത്തോടെയും അവന്റെ നിർദ്ദേശത്തോടെയും ജിബ്‌രീൽ(അ) നിങ്ങളെ ഭൂമിയിൽ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങൾ നിര്ഭയരായിരിക്കുകയാണോ? എന്നാണ്. (റാസി: 15/417)
No comments:
Post a Comment