Wednesday, May 29, 2024

മഖ്ബറകൾ തകർത്ത്* *കള്ളം പറയുക.*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 98/ 313

 https://www.facebook.com/100024345712315/posts/pfbid0JzfugzFVmiro5WxNrkk4vHEqTWdopg78zd2j4s4g16TULBxNnw7fts5u6S2uN6uql/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 98/ 313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മഖ്ബറകൾ തകർത്ത്*

*കള്ളം പറയുക.*


1940 കൾക്ക് ശേഷമാണ് സുന്നി മഹല്ലുകളിൽ വഹാബികൾ കയറിക്കൂടുകയും പിടിച്ചെടുക്കുകയും മഖ്ബറകൾ തകർക്കുകയും ചെയ്തിരുന്നത്. ഇതിന് വേണ്ടി മൗലവിമാർ ഖുർആൻ ദുർവ്യാഖ്യാനം ചെയ്തു അണികളെ വഞ്ചിക്കുകയും ചെയ്തു. മഖ്ബറ തകർക്കൽ വലിയ പുണ്യമുള്ള കാര്യമാണെന്നു പഠിപ്പിച്ചു.  മഖ്ബറ തകർത്തു കള്ളം പറയാനുള്ള ഇജാസത്ത് വരെ നൽകി.


" ഇതിൻെറ അടിസ്ഥാനത്തിൽ നേർച്ച വഴിപാടുകളും പ്രാർത്ഥനയുമൊക്കെ നടത്തപ്പെടുന്ന ഒരു ജാറം ഒരാൾ പൊളിച്ചു, എന്നിട്ട് ആ ജാറത്തിലെ പൂജാരിയാണത് പൊളിച്ചതെന്ന് പറഞ്ഞാൽ തെറ്റില്ലെന്ന് മനസ്സിലാക്കാം "


(കെ. ഉമർ മൗലവി

സൽസബീൽ 1985 

ആഗസ്റ്റ് പേജ് 17)


സുന്നി മഹല്ലുകൾ കളവിലൂടെ തട്ടിയെടുക്കാൻ മുജാഹിദുകളെ പ്രേരിപ്പിച്ചത് മൗലവിമാരുടെ ഇത്തരം ഉദ്ബോധനങ്ങളായിരുന്നു. 


ഈ സമയത്താണ് സമസ്തയുടെ സമ്മേളനങ്ങളിൽ മുജാഹിദുകളുമായി അകന്നു നിൽക്കണമെന്നും  ഖുത്ബ അറബിയിൽ തന്നെ നിർവഹിക്കണമെന്നും അവരുടെ പ്രസിദ്ധീകരണങ്ങളിൽ വഞ്ചിതരാകരുതെന്നുമുള്ള നിർദ്ദേശങ്ങൾ നിരന്തരം നൽകിക്കൊണ്ടിരുന്നത്. 

മഖ്ബറ പൊളിക്കലും ഖുതുബ മാതൃഭാഷയിലാക്കലും പള്ളി പിടിച്ചടക്കലുമായിരുന്നല്ലൊ അക്കാലത്തെ മൗലവിമാരുടെ പ്രധാന സേവനങ്ങൾ.


1945 കാര്യവട്ടം സമസ്ത സമ്മേളന പ്രമേയങ്ങൾ:

4 - കേരള ജംഇയ്യത്തുൽ ഉലമ എന്ന വഹാബി സംഘടന പ്രസിദ്ധം ചെയ്യുന്ന അൽ മുർശിദ്, അദ്ദുആ വൽ ഇബാദ : തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ സുന്നത്ത് ജമാഅത്തിനെതിരിൽ പലതുമുണ്ടെന്നും മുസ്‌ലിം സഹോദരങ്ങൾ അതിൽ വഞ്ചിതരാകരുതെന്നും ഉദ്ബോധിപ്പിച്ചു.


6 - ഫറോക്കിൽ നടന്ന ആറാം വാർഷിക സമ്മേളനത്തിൽ ഐക്യകണ്ഠേന പാസാക്കിയ എട്ടാം പ്രമേയം (വഹാബികളുമായി ബന്ധം പാടില്ലെന്ന) വീണ്ടും പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു.

(സമസ്ത അറുപതാം 

വാർഷിക സമ്മേളന 

സ്മരണിക. പേ: 53)


സമസ്തയുടെ ആലിമീങ്ങൾ ബിദ്അത്തുകാരുടെ കടന്നുകയറ്റം തടയാനാവശ്യമായ കരുതലുകളുമായി മുന്നോട്ടുപോയി. അതോടൊപ്പം പ്രസിദ്ധീകരണങ്ങൾ വഴി ബോധവൽക്കരണം നടത്താനും ദർസ് സംവിധാനം വിപുലപ്പെടുത്താനും തീരുമാനിച്ചു.


1945 കാര്യവട്ടം സമ്മേളന തീരുമാനം :

"സമസ്തക്ക് വേണ്ടി അറബി മലയാളത്തിലും ശുദ്ധമലയാളത്തിലും ഒരു മാസിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. "

(സമസ്ത അറുപതാം വാർഷിക സമ്മേളന 

സ്മരണിക : 53)


1948 ഫെ: 8 കക്കാട് വെച്ച് നടന്ന മുശാവറ :

" സമസ്തക്ക് വേണ്ടി ഒരു പ്രസ്സ് വാങ്ങാനും അതിൻറെ നടത്തിപ്പിന്ന് ഒരു മാനേജിംഗ് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. "


1951 മാർച്ച് 25 വടകര നടന്ന സമസ്ത സമ്മേളന പ്രമേയം:

" മദ്റസകളും ദർസുകളും അഭിവൃദ്ധിപ്പെടുത്തുകയും അവകളില്ലാത്ത മഹല്ലുകളിൽ രൂപീകരിക്കുകയും കേന്ദ്ര അടിസ്ഥാനത്തിൽ അവകളെ ഏകീകരിപ്പിക്കുന്നതിന് ആവശ്യമായ സിലബസും പാഠപുസ്തകങ്ങളും ഉണ്ടാക്കുന്നതിനായി കെ പി എ മുഹിയുദ്ദീൻ കുട്ടി മൗലവി കൺവീനറായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് എന്ന ഒരു കമ്മിറ്റി രൂപീകരിക്കുകയും അതിന് സഹായസഹകരണങ്ങൾ നൽകുവാൻ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു. "

(സമസ്ത 60ാം വാർഷിക സ്മരണിക പേജ് :54 )


പരിമിതമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി അഹ്‌ലുസ്സുന്നത്തി വൽ ജമാഅയുടെ ആശയ ആദർശങ്ങൾ സമൂഹത്തിൽ ഉറപ്പിച്ചു നിർത്താൻ ആദ്യകാല സമസ്ത നേതൃത്വത്തിന്റെ സേവനങ്ങൾ വിലമതിക്കാൻ പറ്റാത്തതാണ്.

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...