Saturday, July 30, 2022

പുതുവർഷത്തെ🎈🎊* *ബിസ്മികൊണ്ടു വരവേൽക്കാം

 ‎‎   *🎊🎈പുതുവർഷത്തെ🎈🎊* *ബിസ്മികൊണ്ടു വരവേൽക്കാം*

﷽﷽﷽﷽﷽﷽﷽

       ✍🏼ഹിജ്റഃ പുതുവർഷാരംഭം നമുക്ക് മുന്നിൽ.. എന്തിന്റെയും തുടക്കം # ബിസ്മി കൊണ്ടാകൽ അതു ബറകത്തുറ്റതാകാൻ നല്ലതാണല്ലോ? അതു കൊണ്ടു തുടങ്ങാനാണല്ലോ നമ്മോടുളള നിർദ്ദേശവും? അതിനാൽ പുതിയ വർഷത്തെ ബിസ്മി ചൊല്ലിയും എഴുതിയും നമുക്കു സ്വാഗതം ചെയ്യാം - അല്ലാഹു ﷻ ഉദവി നല്കട്ടെ.., 

ആമീൻ യാ റബ്ബൽ ആലമീൻ


 മുഹർറം ഒന്നിന്റെ പകലിൽ, ഏതെങ്കിലും സൗകര്യപ്രദമായ സമയത്ത്, ഒരു വെള്ളക്കടലാസെടുത്ത് അതിൽ അറബിയിൽ ബിസ്‌മില്ലാഹിർറഹ്‌മാനിർറഹീം എന്നെഴുതുക. അക്ഷരങ്ങൾ ചേർത്തെഴുതരുത്. അഥവാ ഒറ്റയൊറ്റ ഹർഫുകളായി എഴുതണം. ഒരു ഹർഫിനും തൊട്ടടുത്ത ഹർഫുമായി ടച്ചുണ്ടാകരുത്. ഒരു ഹർഫും വിട്ടു പോകരുത്. മൊത്തം പത്തൊമ്പതു ഹർഫുകളാണു ബിസ്മിയിലുളളത്.


 ഇതാ ഇതു പോലെ വേണം എഴുതാൻ;


*ب س م ا ل ل ه ا ل ر ح م ن ا ل ر ح ي م*


 ഫത്ഹും കസ്റും ശദ്ദും മദ്ദുമൊന്നും ഇടണ്ട. അല്ലാഹുവിലെ രണ്ടു ലാമിനു ശേഷവും റഹ്‌മാനിലെ മീമിനു ശേഷം അലിഫ് വേണ്ട. ബിസ്‌മില്ലാഹിർറഹ്‌മാനിർറഹീം എന്നു മൊഴിഞ്ഞു കൊണ്ടു മുകളിൽ കാണിച്ച രൂപത്തിൽ എഴുതിയാൽ മതി. മൊത്തം #നൂറ്റിപ്പതിമൂന്നു_വട്ടം എഴുതണം. അതിനർത്ഥം മൊത്തം നൂറ്റിപ്പതിമൂന്നു വട്ടം ബിസ്മി നിങ്ങൾ മൊഴിഞ്ഞിട്ടുണ്ടാകുമെന്നാണ്.

 ഒരു വരിയിൽ ഒരെണ്ണം എന്ന കണക്കിനു താഴോട്ട് എഴുതിപ്പോകലാണു നല്ലത്. ഇനി നേരെ നേരെ എഴുതിയെന്നു കരുതി കുഴപ്പമൊന്നുമില്ല. ഒരു കടലാസ്സിൽ ഒതുക്കാൻ ശ്രമിക്കുക. ഒരു പുറം തികഞ്ഞില്ലെങ്കിൽ മറുപുറത്ത് എഴുതാം. എന്നാൽ അതൊരു ഗുമ്മില്ലാത്ത കാര്യമാണ്. പരമാവധി ഒരു കടലാസ്സിന്റെ ഒരു പുറത്ത് ഒതുക്കാൻ ശ്രമിക്കുക. അതാണ് അതിന്റെ മട്ടം.


 ഇമ്മിണി വലിയ അക്ഷരത്തിൽ എഴുതാൻ നില്ക്കണ്ട. കാരണം എഴുതിക്കഴിഞ്ഞതിനു ശേഷം ചില്ലിട്ടു വയ്ക്കാനുള്ളതല്ല ഇത്. എഴുതിയതിനു ശേഷം മടക്കി, പോക്കറ്റിലോ പേഴ്‌സിലോ സൂക്ഷിക്കാനുള്ളതാണ്. കടലാസിന്റെ വലുപ്പവും അതിലെ എഴുത്തിന്റെ വലുപ്പവും എത്ര ചെറുതാക്കുന്നുവോ അത്രയും നന്ന്. 

 ഒരു കൊല്ലം മൊത്തം കൈയ്യിൽ കരുതേണ്ടതാണിത്, അതിനാൽ ഗുണമുളള കടലാസിൽ എഴുതുക. വളരെ വേഗം കീറിപ്പറിഞ്ഞു പിഞ്ഞിപ്പോകുന്ന പേപ്പറിൽ എഴുതി ബുദ്ധിമാനാകരുത്. ഒന്നെഴുതി ബാക്കിയുളളവർക്കു വേണ്ടി ഫോട്ടോകോപ്പി എടുക്കാമെന്ന അതിസാമർത്ഥ്യം വേണ്ട. കഴിഞ്ഞ കൊല്ലം എഴുതിയവർ അതെടുത്തു വീട്ടിൽ ഭദ്രമാക്കി വച്ചു പുതിയതൊന്ന് എഴുതുക.


 കൊല്ലാരംഭത്തിൽ ഇങ്ങനെ എഴുതുകയും പിന്നീട് എപ്പോഴും ഇതു കൈയ്യിൽ കരുതുകയും ചെയ്‌താൽ നല്ലൊരു കാവലായിരിക്കുമത്. ഇതു കൈയ്യിലുണ്ടെങ്കിൽ ഏതു കൊമ്പന്റെ മുന്നിലും നെഞ്ചു വിരിച്ചു നില്ക്കാം ഇൻശാ അല്ലാഹ്. കറ കളഞ്ഞ വിശ്വാസം വേണമെന്നു മാത്രം.


 ധാരാളം ആരിഫീങ്ങളും ഔലിയാക്കളും പറഞ്ഞിട്ടുള്ള സംഗതി കൂടിയാണിത്. ഇതു ബിസ്‌മിയുടെ മഹത്ത്വങ്ങളിൽ ഒന്നു മാത്രം. 


 വുളൂഓടു കൂടി ഖിബ്‌ലയിലേക്കു തിരിഞ്ഞിരുന്ന് എഴുതാൻ ശ്രമിക്കുക. രണ്ടു റക്അത്തു നിസ്‌കാരത്തിനു പുറകെയാണെങ്കിൽ ബഹുവിശേഷം. എഴുതിത്തീരുവോളം ആരോടും സംസാരിക്കാൻ നില്ക്കരുത്. എഴുതാൻ തുടങ്ങുമ്പോൾ നിയ്യത്തും വേണം. കാവലും സംരക്ഷണവും ബറകത്തും ഖൈറാത്തുമെല്ലാം ഉദ്ദേശിച്ചു വേണം ഇതെഴുതാൻ.


 കറുത്തമഷിയാണു നല്ലത്, നിർബന്ധമില്ല. പകലിലാണ് എഴുതേണ്ടതെന്നു പറഞ്ഞുവല്ലോ? സുബ്ഹിയുടെ ശേഷം ളുഹ്റിനു തൊട്ടു മുമ്പു വരെയുള്ള സമയമാണ് ഇതെഴുതാൻ അത്യുത്തമം. മറ്റു സമയത്തും എഴുതാം; വിരോധമില്ല. 


 ബിസ്മി ഒറ്റ ഹർഫുകളായി എഴുതുന്നതിനാൽ അതുമായി ശൗചാലയത്തിൽ പോകുന്നതിനെക്കുറിച്ചോർത്ത് ആശങ്ക വേണ്ട.


 ഒറ്റ ഹർഫുകളായി എഴുതുന്നതു കൊണ്ടാണ് ഏലസ്സുകൾ (ഹൈകലുകൾ) അഴിച്ചു വയ്ക്കാതെ തന്നെ നമുക്കു കാര്യസാധ്യത്തിനായി അകത്തു കടക്കാനാകുന്നത്. 


 ബിസ്‌മി മാത്രം എഴുതുന്ന രൂപം ഹൈളുകാരിക്കും പ്രസവിച്ചു കിടക്കുന്നവൾക്കുമെല്ലാം പറ്റും. വലിയ അശുദ്ധി ഒരു പ്രശ്‌നമല്ലെന്നർത്ഥം. 


 ഇനി സന്ദർഭവശാൽ ഇപ്പറഞ്ഞതു പോലെ ബിസ്മി എഴുതാൻ കഴിയാത്തവൻ /കഴിയാത്തവൾ എന്തു ചെയ്യണം? പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. ഇതു ദീനിൽ നിർബന്ധമുള്ള സംഗതിയോ #മുത്തുനബി (സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം) തങ്ങൾ പഠിപ്പിച്ച സുന്നത്തുകാര്യങ്ങളിൽ പെട്ടതോ അല്ല. സ്വാലിഹീങ്ങൾ ചെയ്‌തതും ചെയ്യാൻ ഉപദേശിച്ചതുമാണ്. സൗകര്യങ്ങൾ ഒത്തു വന്നാൽ നല്ല മനസ്സോടെ ചെയ്യാമെന്നു മാത്രം. 


 എഴുതുക എന്നത് എല്ലാവർക്കും ചിലപ്പോൾ സാധിച്ചെന്നു വരില്ല, എഴുതാൻ അറിയാതിരിക്കുക, വർധക്യം/അസുഖം നിമിത്തമുളള കൈവിറ തുടങ്ങിയ കാരണങ്ങൾ മൂലം എഴുതാൻ കഴിയാത്തവരുണ്ടാകും.  അങ്ങനെയുള്ളവർ സങ്കടപ്പെട്ടിരിക്കാതെ, #നൂറ്റിപ്പതിമൂന്നു തവണ ബിസ്‌മി ചൊല്ലുക. അതിനു പ്രയാസമില്ലല്ലോ? എഴുതിയവർക്കു നല്‌കുന്ന ഗുണങ്ങളൊക്കെ ചൊല്ലിയവർക്കും നല്‌കാൻ കഴിയുന്നവനാണ് അല്ലാഹു. എണ്ണം പൂർത്തിയാക്കിയതിനു ശേഷം കഴിയുമെങ്കിൽ താഴെ കാണിച്ചിരിക്കുന്ന ദുആ കൂടി നടത്തുകയാണെങ്കിൽ സംഗതി വളരെ ജോറാകും - ഇൻശാ അല്ലാഹ്.    


بِسْمِ الله الرَّحمَن الرَّحِيم

اَلْحَــمْـدُ لِلّٰهِ رَبِّ ٱلْعٰالَـمٖـينَ۞ٱللّٰهُمَّ صَلِّ عَلٰى سَيِّدِنٰا مُحَمَّدٍ ۞وَعَلٰىٓ آلِهٖۦ وَصَحْبِهٖۦ وَسَلِّمْ۞ اللَّهُمَّ إني أسْألُكَ بِحَقِّ بِسْمِ اللهِ الرَّحمَنِ الرَّحيم، وبِحُرْمَةِ بِسْمِ اللهِ الرَّحْمَنِ الرَّحيم، وَبِفَضْلِ بِسْمِ اللهِ الرَّحْمَنِ الرَّحيم، وَبِعَظَمَةِ بِسْمِ اللهِ الرَّحْمَنِ الرَّحيم، وَبِجَلالِ بِسْمِ اللهِ الرَّحْمَنِ الرَّحيم، وَبِجَمَالِ بِسْمِ اللهِ الرَّحْمَنِ الرَّحيم، وَبِكَمَالِ بِسْمِ اللهِ الرَّحْمَنِ الرَّحيم، وَبِهَيْبَةِ بِسْمِ اللهِ الرَّحْمَنِ الرَّحيم، وَبِمَنْزِلَةِ بِسْمِ اللهِ الرَّحْمَنِ الرَّحيم، وَبِمَلَكُوتِ بِسْمِ اللهِ الرَّحْمَنِ الرَّحيم، وَبِجَبَرُوتِ بِسْمِ اللهِ الرَّحْمَنِ الرَّحيم، وَبِكِبْرِيَاءِ بِسْمِ اللهِ الرَّحمنِ الرَّحيم، وَبِثَنَاءِ بِسْمِ اللهِ الرَّحمَنِ الرَّحيم، وبِبَهاءِ بِسْمِ اللهِ الرَّحْمَنِ الرَّحيم، وَبِكَرَامَةِ بِسْمِ اللهِ الرَّحْمَنِ الرَّحيم، وَبِسُلْطَانِ بِسْمِ اللهِ الرَّحْمَنِ الرَّحيم، وَبِبَرَكَةِ بِسْمِ اللهِ الرَّحْمَنِ الرَّحيم، وَبِعِزَّةِ بِسْمِ اللهِ الرَّحْمَنِ الرَّحيم، وَبِقُوَّةِ بِسْمِ اللهِ الرَّحْمَنِ الرَّحيم، وَبِقُدْرَةِ بِسْمِ الله الرَّحمنِ الرَّحيم، 


 ഇത്ര വരെ ചൊല്ലിയതിനു ശേഷം എന്തു വേണമെങ്കിലും പടച്ച റബ്ബിനോടു ചോദിച്ചു കൊള്ളുക. എത്ര നേരം വേണേലും ചോദിച്ചു കൊള്ളുക. ആർക്കു വേണ്ടിയാണേലും ചോദിച്ചു കൊള്ളുക.

 ഏതു ഭാഷയിലുമാകാം. അവസാനം ദുആ അവസാനിപ്പിക്കുമ്പോൾ, ഇതാ.. ഇതു മൊഴിഞ്ഞു നിർത്തുക.


وَصَلَّى اللَّهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلهِ وَصَحْبِهِ وَسَلَّمَ وَالحَمْدُ لِلَّهِ رَبِّ العَالَمِينَ.


 ഇത്ര മതി. ഈ ദുആ പരിപാടി ബിസ്മി എഴുതിയവർക്കും നടത്താവുന്നതാണ്. ബിസ്മിയെ തവസ്സുലാക്കിയുളള ഈ ദുആ ഒരു അടാർപടാർ ദുആയാണ്. സന്നിഗ്ദ ഘട്ടത്തിൽ 786 തവണ ബിസ്മി ചൊല്ലി ഈ ദുആ നടത്തിയാൽ അറിയാം, അതിന്റെ ബിസ്മില്ലാ എഫക്ട്. ഇന്നത്തെ ദിവസം ഭാര്യയെയും കുട്ടികളെയും ഒരുമിച്ചിരുത്തി, എല്ലാവരും കൂടി നൂറ്റിപ്പതിമൂന്നു ബിസ്മി ചൊല്ലി ഈ ദുആ ഇവിടെ പറഞ്ഞവിധം നടത്തുക. നല്ലതേ ഉണ്ടാകൂ - ഇൻശാ അല്ലാഹ്.


 ബിസ്മിയെക്കുറിച്ചുളള വിവരണം പൂർത്തിയായി. നേരത്തെ ആയതുൽകുർസിയെക്കുറിച്ചു പറഞ്ഞിരുന്നു. സാധിക്കുന്നവർ സാധിക്കുന്നതൊക്കെ ചെയ്യുക. ഒന്നിനും കഴിയാത്തവർ ഒന്നിനും കഴിയുന്നില്ലേ എന്നു വിലപിച്ചിരിക്കാതെ എന്തെങ്കിലുമൊക്കെ ചെയ്യാൻ ശ്രമിക്കുക. കുറഞ്ഞ പക്ഷം ദുആ വർദ്ധിപ്പിക്കുക, സ്വദഖഃ ചെയ്യുക. എന്തായാലും പുതിയൊരു വർഷത്തെ എന്തെങ്കിലുമൊരു പുണ്യ പ്രവർത്തി കൊണ്ട് അവിസ്മരണീയമാക്കുക.


 അല്ലാഹു ﷻ തൗഫീഖ് നല്കട്ടെ..,

ആമീൻ യാ റബ്ബൽ ആലമീൻ

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....