Wednesday, March 30, 2022

ഇസ്തിഗാസയെ നല്ല മനസ്സോടെ സൂക്ഷ്മമായി മനസ്സിലാകാം

 *_🌴ഇസ്തിഗാസയെ നല്ല മനസ്സോടെ സൂക്ഷ്മമായി മനസ്സിലാകാം...🌴_*


~{||||||||||||||||||||||||||||||||||||||||}~           


            ```"സഹായം തേടുക" എന്നാണ് അർത്ഥമെങ്കിലും വിവാദപരമായത് അമ്പിയാക്കളുടേയും ഔലിയാക്കളുടേയും ഭാഗത്തുനിന്നും കറാമത്ത്, മുഅ്‌ജിസത്ത് എന്നിവ മുഖേന സഹായം തേടുന്നതിനെയാണ് "ഇസ്തിഗാസ" എന്ന് പറയുന്നത്. കഴിവുകൾ സാധാരണമായാലും അസാധാരണമായാലും അല്ലാഹുവിൽ നിന്നുള്ളതാണ്. സാധാരണക്കാരോട് സാധാരണ കാര്യത്തിൽ സഹായം ചോദിക്കുന്നത് പോലെ തന്നെയാണ് ആസാധാരണക്കാരോട് അസാധാരണമായ സഹായവും ചോദിക്കുന്നത്. യഥാർത്ഥത്തിൽ എല്ലാം അല്ലാഹുവിൻ്റെ സഹായം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ഒരാൾ ഭക്ഷണമോ മറ്റോ ഒരു വലിയ്യിൻ്റെ പേരിൽ നേർച്ച നടത്തി അസുഖം ഭേദമായാലും "അൽഹംദുലില്ലാഹ്" എന്ന് പറഞ്ഞ് അല്ലാഹുവിനെ സ്തുതിക്കുന്നത്.``` 

❓ _അമ്പിയാക്കളിൽ നിന്നും ഔലിയാക്കളിൽ നിന്നും മരണശേഷവും കഴിവുകൾ പ്രകടമാകുമോ._

👉 _സാധാരണമായാലും അസാധാരണമായാലും യഥാർത്ഥത്തിൽ കഴിവ് അല്ലാഹുവിന് മാത്രമാണ്.മഹാനായ നബി(സ്വ)പഠിപ്പിച്ചു:-_


*_لا حول ولا قوّة إلاّ باللّٰه العليّ العظيم_*

_(അജയ്യനും വണ്ണമായവനുമായ അല്ലാഹുവിനെ കൊണ്ടല്ലാതെ ഒരു ശക്തിയും കഴിവുമില്ല)_ 

     _ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ നിർജീവ വസ്തുക്കളോ എന്തിലായാലുമുള്ള മുഴുവൻ കഴിവുകളും അല്ലാഹു നൽകുന്നത് മാത്രമാണ്. അവൻ്റെ കഴിവുകൾക്ക് പ്രത്യേക മാനദണ്ഡമോ പരിധിയോ ഇല്ല. ജീവിച്ചിരിക്കുന്നവർക്ക് മാത്രമേ കഴിവ് കൊടുക്കാവൂ  മരിച്ചവർക്കത് കൊടുക്കാൻ പാടില്ല എന്ന വിശ്വാസം അല്ലാഹുവിൻ്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതും ധിക്കാരപരവുമാണ്._ 


👉 ഇബ്നുതൈമിയ്യക്ക് പോലും മരണപ്പെട്ടുപോയ നബി(സ്വ)ക്കും നബിയുടെ ഉമ്മത്തിൽ പെട്ട മറ്റു മഹത്തുക്കൾക്കും അവരുടെ അടുക്കൽ വരുന്ന ആവശ്യക്കാർക്ക് അവരുടെ ആവശ്യം പൂർത്തീകരിച്ച് അവരെ സഹായിക്കാൻ കഴിയുമെന്നതിൽ തർക്കമില്ല. അദ്ദേഹം പറയുന്നത് കാണാം:- 

*_وكذلك سؤال بعضهم للنّبيّ(ص) أو لغيره من أمّته حاجته فتقضي له . فإنّ هذا قد وقع كثيرا، وليس هو ممّا نحن فيه.(إقتضاء الصّراط المستقيم/264)_*

_( ഇപ്രകാരംതന്നെ മരണപ്പെട്ട നബിയോടും നബിയുടെ ഉമ്മത്തിൽ പെട്ട മറ്റു പലരോടും ചിലർ ആവശ്യങ്ങൾ ചോദിക്കുകയും തന്മൂലം അവരുടെ ആവശ്യങ്ങൾ വീട്ടപ്പെടുകയും ചെയ്തിട്ടുണ്ട്. അതിൽ നമുക്ക് തർക്കമില്ല.)_

എന്നുമാത്രമല്ല അവർ ചോദിച്ചിട്ട് അവർക്ക് ഉത്തരം നൽകപ്പെട്ടിട്ടില്ല എന്നുണ്ടെങ്കിൽ അവരുടെ ഇമാൻ വരെ പിഴച്ചു പോകാൻ അത് കാരണമാകും എന്നത് കൊണ്ടാണ് അവർക്ക് ഉത്തരം നൽകപ്പെടുന്നതെന്നും അദ്ദേഹം വിവരിക്കുന്നത് കാണുക.:-

*_وأكثر هؤلاء السّائلين الملحّين لما هم فيه من الحال لو لم يجابو لاضطرب إيمانهم ، كما أنّ السّائلين له في الحياة كانو كذلك وفيهم من أجيب وأمر بالخروج من المدينة (إقتضاء الصّراط المستقيم/264)_* 


🍁അതുകൊണ്ടുതന്നെ മരണപ്പെട്ടുപോയ അമ്പിയാക്കളും ഔലിയാക്കളും അവരോട് സഹായമഭ്യർത്ഥിച്ചാൽ അവരിൽ നിന്നും സഹായം ലഭിക്കുമെന്ന വിഷയത്തിൽ അദ്ദേഹത്തിനും തർക്കമില്ലെന്ന കാര്യം ബോധ്യമായി. അതേസമയം അദ്ദേഹം ഇത്തരത്തിലുള്ള ചോദ്യത്തെ(إستغاثة) കർശനമായി തന്നെ എതിർക്കുന്നു. അത് അദ്ദേഹത്തിൻ്റെ ചില ധാരണ പിശകുകൾ മൂലമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കുകയും ചെയ്യുന്നു. അദ്ദേഹത്തിൻ്റെ ശിഷ്യന്മാർ തന്നെ അദ്ദേഹത്തോട് ഇത്തരം വിഷയങ്ങളിലും മറ്റും പലപ്പോഴും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പ്രധാന ശിഷ്യന്മാരിൽ ഒരാളായ മഹാനായ ഇബ്നു കസീർ(റ) തന്നെ സൂറത് നിസാഇലെ 64ാം ആയതിൻ്റെ(ولو أنّهم إذ ظّلموٓا...) തഫ്സീറിൽ പറയുന്നതായി കാണാം:-

   *_يرشد تعالى العصاة والمذنبين إذا وقع منهم الخطأ والعصيان أن يأتوا إلى الرسول صلى الله عليه وسلم فيستغفروا الله عنده ، ويسألوه أن يستغفر لهم ، فإنهم إذا فعلوا ذلك تاب الله عليهم ورحمهم وغفر لهم ، ولهذا قال :  "لوجدوا اللّٰه توّابا رحيما"(تفسير إبن كثير/1/461)_*

_(മുഴുവൻ പാപികളും തെമ്മാടികളുമായിട്ടുള്ള (നബിയുടെ കാലത്തുള്ളത് എന്നില്ല) ആളുകൾ നബിയുടെ അടുക്കൽ പോയി ആവലാതി പറയാൻ ഈ ആയത്ത് പ്രേരിപ്പിക്കുന്നു. അങ്ങനെ അവർ ആവലാതി ബോധിപ്പിച്ചാൽ അവർക്ക് അല്ലാഹു പൊറുത്തു കൊടുക്കും)_ 

            എന്ന് മാത്രമല്ല ഈ വിശദീകരണത്തിന് താഴെയായി അദ്ദേഹം മഹാനായ ഉതുബി(റ) നബിയുടെ ഖബറരികിൽ ഇരിക്കുമ്പോൾ അവിടേക്ക് ഒരു അഅ്‌റാബി വരികയും അദ്ദേഹം നബിയോട് ആവലാതി ബോധിപ്പിക്കുകയും മടങ്ങുകയും ചെയ്തു. പിന്നീട് ഉതുബി(റ) നബിയെ സ്വപ്നത്തിൽ ദർശിക്കുകയും നബി(സ്വ) അദ്ദേഹത്തോട് ആ വ്യക്തിയുടെ ദോഷങ്ങൾ പൊറുക്കപ്പെട്ടിട്ടുണ്ടെന്ന സന്തോഷവാർത്ത അദ്ദേഹത്തെ അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു എന്ന പ്രസിദ്ധമായ സംഭവം കൊണ്ടുവരികയും ചെയ്യുന്നുണ്ട്.


          ഇതെല്ലാം ഇസ്തിഗാസ അനുവദനീയമാണ് എന്നതിനുള്ള വലിയ തെളിവുകളാണ്.


*_أفقر الفقراء إلى غني اللّٰه المنّان محمّد أنس بن أحمد المليباري عفى عنهما الباري_✒️*

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....