Tuesday, October 27, 2020

ഇസ്ലാം.ഖുർആനിൽ വൈരുദ്ധ്യമില്ല വിമർശകർക്ക് മറുപടി*വചനങ്ങൾക്ക് മാറ്റം ഉണ്ടോ

 

ക്രൈസ്തവത
പഠനം '

ഇസ് ലാം
വിമർശനത്തിന് മറുപടി

Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5

ടെലിഗ്രാം

https://t.me/joinchat/AAAAAFD_nOlhUIum3DwH8w

*ഖുർആനിൽ വൈരുദ്ധ്യമില്ല വിമർശകർക്ക് മറുപടി*

ഖുർആനിൽ വൈരുദ്ധ്യമുണ്ടന്ന്  അബ്ദുൽ ഫാദി ക്രസ്ത്യൻ പാതിരി എഴുതുന്നു.

വൈരുദ്ധ്യം 1

*ദൈവത്തിന്റെ വാക്കുകൾക്ക് മറ്റമുണ്ടാവുകയില്ല*

1 അല്ലഹുവിന്റെ വചനങ്ങൾ ഭേദഗതി ചെയ്യുക സാദ്ധ്യമല്ല.  (യൂന്‌സ് 10:64)

2.അതിലെ വചനങ്ങൾ ഭേദഗതി ചെയ്യുന്ന വന്നായി ഒരുത്തനുമില്ല.
(അൽ കഹ്ഫ് 18 . 27 )

3:നീ ഉദ്ബോധനം അത് നാം തന്നെ അവതരിപ്പിക്കുന്നത് ആകുന്നു നാം തന്നെ :: അതിൻറെ സൂക്ഷിപ്പുകാരൻ  ആകുന്നു അൽ ഹിജ് 15 .9

*ദൈവത്തിന്റെ വചനങ്ങൾ മാറ്റമുണ്ടാകും*

ഒരു സൂക്തത്തിന് സ്ഥാനത്ത്

ഖുർആൻ പറയുന്നു

1 “ ഒരു സൂക്തത്തിന്റെ സ്ഥാനത്ത് മറ്റൊരു  സൂക്തം നാം അവതരിപ്പിക്കുമ്പോൾ എന്താണവതരിപ്പിക്കുന്നതെന്ന് അല്ലാഹുവിന് ന ന്നായറിയാം . താങ്കൾ ഈ ഖുർആൻ സ്വയം  രചിക്കുകയാണെന്ന് ഈ ജനം പറയുന്നു .  എന്നാൽ അവരിലധികം പേരും യാഥാത്ഥ്യ ത്തെക്കുറിച്ച് അജ്ഞരാണ് എന്നത് വാസ് തവം " . ( സൂറ അന്നഹ്ൽ : 16 : 101 )

2: നാം ഒരു സൂക്തം മായ്ച്ചുകളയുന്നു വെങ്കിൽ അഥവാ മറപ്പിക്കുന്നുവെങ്കിൽ അതിലും മികച്ചതോ
തത്തുല്യമായതോ തൽസ്ഥാനത്ത് അവതരിപ്പിക്കുന്നതാകുന്നു . അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്ന് നിങ്ങൾ അറിഞ്ഞിട്ടില്ലയോ  ) ( സൂറ അൽബഖറ : 2 : 106 )

3: അല്ലാഹു ഇച്ഛിക്കുന്നത് അവൻ മായ്ച്ചു കളയുന്നു . അവൻ ഇച്ഛിക്കുന്നത് സ്ഥിരം പ്പെടുത്തുകയും ചെയ്യുന്നു . അവങ്കൽ മാത്രമാകുന്നു മൂലപ്രമാണം " ( സൂറഅർറഅ്ദ് : 13 : 39 )


മറുപടി :  പ്രസ്തുത വചനങ്ങൾ തമ്മിൽ യാതൊരു  വൈരുദ്ധ്യവുമില്ല . കാരണം അവയിൽ പറയുന്ന ആശയങ്ങൾ ഒരേ വിശയമല്ല.
. പ്രത്യുത പല വിശയമാണ് . ഇതുമനസ്സിലാക്കാൻ വിമർശകർ ഉന്നയിച്ച ഒരോ വചനങ്ങളും നമുക്ക് മനസ്സിലാക്കാം

" അറിയുക . നിശ്ചയം അല്ലാഹുവിന്റെ  ഒലിയാക്കൾക്കു യാതൊരു ഭയവുമില്ല . അവർ ദുഖിക്കേണ്ടിവരികയുമില്ല . വിശ്വസിക്കു കയും സൂക്ഷ്മത പാലിച്ചുകൊണ്ടേയിരിക്കുന്നവരുമാണവർ . ഇഹപര ജീവിതങ്ങളിൽ അവർക്കാണു സന്തോഷവാർത്തയുളളത് .   അല്ലാഹുവിന്റെ വചനങ്ങൾക്കു യാതൊരു  മാറ്റവുമില്ല . മഹത്തായ വിജയം അതാണ് ( യുനസ് : 10 : 42-44 ) ''

" അല്ലാഹുവിന്റെ വചനങ്ങൾക്കു യാതൊരു  മാറ്റവുമില്ല " എന്നതിന്റെ താല്പര്യം അല്ലാമ ഇബ്നു കസീർ വിവരിക്കുന്നതിങ്ങനെ :

ഈ വാഗ്ദാനം മാറ്റുകയോ ലംഘിക്കുകയോ പകര മാക്കുകയോ ഇല്ലെന്നർത്ഥം . പ്രത്യൂത  അത് സ്ഥിരീകരിച്ചതും നിസ്സംശയം  സംഭവിക്കുന്നതുമാണ് . ( ഇബ്നുകസീർ 4 /" 281 ) .

അപ്പോൾ വിശ്വസിക്കുകയും സൂക്ഷ്മത  പാലിച്ച് ജീവിക്കുകയും ചെയ്യുന്ന അല്ലാഹു  വിന്റെ മിത്രങ്ങൾക്ക് ഇഹപരജീവിതത്തിൽ  സന്തോഷമുണ്ടെന്ന് അല്ലാഹുവിന്റെ വാഗ്ദാനം പൂർത്തീകരിക്കപ്പെടുക തന്നെ ചെയ്യും എന്നാണ് , " അല്ലാഹുവിന്റെ വചനങ്ങൾ ക്കു യാതൊരു മാറ്റവുമില്ല " എന്ന് ശേഷം പറഞ്ഞതിനർത്ഥം . പ്രസ്തുത വാഗ്ദാനം പൂർത്തീകരിക്കപ്പെടുകയില്ലെന്ന് കാണിക്കുന്ന വചനം മാത്രമേ അതിനോട് വൈരുദ്ധ്യമായി  വരികയുള്ളൂ . അത്തരത്തിലുള്ള  യാതൊരുവചനവും ഖുർആനിലില്ല.
.. --------------------++++++++++++

2:
വിമർശകർ രണ്ടാമതായി ഉദ്ധരിച്ച വചനം.

“ താങ്കൾക്കു ബോധനം നൽകപ്പെട്ട  താങ്കളുടെ   രക്ഷിതാവിന്റെ ഗ്രന്ഥം
ഖുർആനെ  താങ്കൾ
പാരായണം ചെയ്യുക . അവന്റെ വചനങ്ങൾക്ക് ഭേതഗതി വരുത്താനാരുമില്ല . അവനു പുറമെ യാതൊരു അഭയസ്ഥാനവും താങ്കൾ ഒരിക്കലും  കണ്ടെത്തുകയുമില്ല " ( അൽകഹ്ഫ് : 18 : 27 )

  “ അവന്റെ വചനങ്ങൾക്ക് ഭേദഗതി വരുത്താനാരുമില്ല എന്നതിന്റെ വിവക്ഷ അല്ലാമ  ഇബ്നു കസീർ വിവരിക്കുന്നു :

അല്ലാഹുവിന്റെ വചനങ്ങൾ മാറ്റി മറിക്കുകകയോ ദുർവ്യാഖ്യാനം ചെയ്യുകയോ  ഖ്യാനിക്കുകയോ ചെയ്യുവാനധികാരമില്ല എന്നർത്ഥം . ( ഇബ്നു കസീർ : 5 / 151 )

  അല്ലാഹുവിന്റെ വചനങ്ങൾ മാറ്റിമറിക്കുവാനോ വ്യാഖ്യാനിക്കുവാനോ ദുർവ്യാഖ്യാനം ചെയ്യുവാനോ ആർക്കും അവകാശമില്ലെന്നർത്ഥം . അതിനുള്ള അവകാശം ആർക്കെങ്കിലും ഉണ്ടെന്ന് കാണിക്കുന്ന വചനം മാത്രമേ ഇതിനോട് വൈരുദ്ധ്യമാകൂ . അത്തര ത്തിലുള്ള ഒരു വചനവും ഖുർആനിലില്ല .
:::::::::::::::::::::::::::::::::::::::::::::

3
*സാഹിബ് എടുത്തു കാണിച്ച മൂന്നാമത്തെ വചനം കാണുക* :

" നിശ്ചയം നാം തന്നെയാണ് ആ ഉദ്ബോധനം അവതരിപ്പിച്ചത് . നിശ്ചയം നാം തന്നെ അതിനെ സംരക്ഷിക്കുന്നതുമാണ് . ( അൽഹിജ്ർ 15: 9)

നിശ്ചയം നാം തന്നെ അതിനെ സംരക്ഷിക്കുന്നതുമാണ് " എന്നതിന്റെ വിവക്ഷ ഇമാം ബൈളാവി ( റ ) വിവരിക്കുന്നു.

അതായത് മായം ചേർക്കുക കൂട്ടിച്ചേർക്കുക ഒഴിവഴിവാക്കുക തുടങ്ങിയവയിൽ നിന്ന് ഖുർആനെ നാം സംരക്ഷിക്കുന്നതാണ്.

മനുഷ്യസംസാരത്തിൽ നിന്ന് തികച്ചും വ്യത്യസ് തമായ അമാനുഷികമാക്കുന്നതിലൂടെയാണ് ഈ സംരക്ഷണം , അതിൽ വല്ല മായവും  ചേർക്കുന്നപക്ഷം അറബിഭാഷയറിയാവുന്ന വർക്ക് അത് മനസ്സിലാക്കാൻ സാധിക്കും .  ( ബൈളാവി : 3 / 282 )

  അപ്പോൾ മറ്റു വേദഗ്രന്ഥങ്ങളിൽ സംഭ വിച്ചതുപോലെ കൈകടത്തലുകളോ മായം ചേർക്കലോ ഖുർആനിൽ നടക്കില്ലെന്നു സാരം . നാളിതുവരെ അത് സംഭവിച്ചിട്ടില്ല . ഇനി സംഭവിക്കുകയുമില്ല . ഖുർആനിൽ കൈകട ത്തലുകളും മായം ചേർക്കലും നടക്കുമെന്ന്  കാണിക്കുന്ന വചനം മാത്രമേ ഇതിനോട് വൈരുദ്ധ്യമാകൂ . അത്തരത്തിലുള്ള യാതൊന്നും ഖുർആനിലില്ലതന്നെ .

. ::::::::::::::::::;:;;;;;;;::::::::::::::

*ഇനി മേൽപ്പറഞ്ഞ വചനങ്ങളോട് വൈരുദ്ധ്യമാണെന്ന് വാദിച്ച് വിവർ ശകർ ഉദ്ധരിച്ച  വചനങ്ങൾ നമുക്കു പരിശോധിക്കാം* .

1 “ ,ഒരു സൂക്തത്തിനു പകരം മറ്റൊരു നാം കൊണ്ടുവരുന്ന പക്ഷം*

- താനെന്താ ണ് അവതരിപ്പിക്കുന്നതെന്ന് അല്ലാഹുവിനു നന്നായറിയാം -

*താങ്കൾ കെട്ടിച്ചമച്ചു പറയുന്നവൻ മാത്രമാണെന്ന് അവർ പറയുന്നു എന്നാൽ അവർ അധിക അവരിൽ അധികപേരും കാര്യം അറിയുന്നില്ല.* അന്നഹ്ൽ16 101

ഈ സൂക്തത്തിന്റെ അർത്ഥതലം വിവരിച്ചു അബുസ്സഊദ് റ എഴുതുന്നു

“ ഒരു സൂക്തത്തിനു പകരം മറ്റൊരു സുക്തം നാം കൊണ്ടുവരുന്ന പക്ഷം ” എന്നു പറഞ്ഞതിനർത്ഥം ഒരു സൂക്തം ദുർബ്ബലപ്പെടുത്തി അതിനു പകരം മറ്റൊരു സൂക്തം അ വതരിപ്പിക്കുന്നപക്ഷം എന്നാണ് . ആദ്യവും അവസാനവും താനെന്താണ് അവതരിപ്പിക്കു ന്നതെന്ന് അല്ലാഹു തആല നന്നായറിയുന്ന് വനാണ് . ഓരോ വചനവും അവതരിച്ച സമയത്ത് അവതരിച്ചത് യുക്തിയും ഗുണവും തേടുന്നതിനനുസ്യതമായിട്ടാണെന്നും അല്ലാഹുവിന് തന്നായറിയാം . കാരണം ഓരോ സമയത്തിനും അനുയോജ്യമായത് വ്യത്യസ്ത മായിരിക്കും . ഒരു സമയത്ത് ഗുണമാകുന്നത്
മറ്റൊരു സമയത്ത് ദോഷമായും മറിച്ചും വരാം . അതിനു പ്രചോദകമായ കാര്യങ്ങളിൽ വരുന്ന മാറ്റമാണിതിനു കാരണം . ഐഹികവും പാരത്രികവുമായ ജീവിതത്തിൽ അടിമകളുടെ ഗുണങ്ങൾ അടിസ്ഥാനമാക്കിയുള്ള താണ് മതനിയമങ്ങൾ . ഗുണങ്ങൾ മാറുമ്പോൾ നിയമങ്ങളും മാറും . ( അബുസ്സുഊദ് 4 / 153 )

സമൂഹത്തിന്റെ വളർച്ചയും വികാസവും അടിസ്ഥാനമാക്കി അതതു കാലത്ത് മാറി
വരുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്   . നിയമങ്ങളിൽ അല്ലാഹു വരുത്തുന്ന സ്വാഭാവിക മാറ്റത്തെക്കുറിച്ചാണ് ഈ സൂക്തത്തിൽ
പരാമർശിക്കുന്നത് .

അപ്പോൾ യുക്തിയും ഗുണവും കണക്കിലെടുത്ത് അല്ലാഹു നിയമങ്ങളിൽ വരുത്തുന്ന ഭേദഗതിയെ കുറിച്ചാണ് ഈ സൂക്തത്തിലെ പരാമർശം . മുമ്പു പറഞ്ഞ മൂന്ന് സൂക്തങ്ങളിൽ ഒന്നുമായും ഒരു നിലയിലും ഇതിൽ വൈരുദ്ധ്യമാകുന്നില്ല .

*ഇതേ ആശയം തന്നെയാണ് വിമർശകർ  വൈരുദ്ധ്യമെന്ന് പറഞ്ഞ് ഉദ്ധരിച്ച മറ്റു വചനങ്ങളിലുമുള്ളത്* .

2
*വല്ല സൂക്തവും നാം ദുർബലപ്പെടുത്തുകയോ വിസ്മരിക്കുകയോ ചെയ്യുകയാണെങ്കിൽ അതിനേക്കാൾ ഉത്തമമായ തുല്യമായതോ നാം കൊണ്ടുവരുന്നതാണ് അള്ളാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ് എന്ന്  താങ്കൾക്ക് അറിഞ്ഞുകൂടെ* അൽബക്കറ 2.106

ഈ സൂക്തം കാണിക്കുന്ന  ആശയം അല്ലാമ അബുസ്സുഊദ് ( റ ) വിവരിക്കുന്നു . "

ദുർബ്ബലപ്പെടുത്തൽ എന്ന പ്രകിയ അനു വദനീയമാണെന്ന് ഈ വചനം അറിയിക്കുന്നു . അതില്ലാതെ പറ്റില്ല . കാരണം മതപരമായ വിധിവിക്കുകളുടെ അടിസ്ഥാന സൂക്തങ്ങൾ അവതരിക്കുന്നത് , ഹിക്മത്തുകളും  ഗുണങ്ങളും തേടുന്നതനുസരിച്ചുമാത്രമാണ് . സാഹചര്യങ്ങളിൽ വരുന്ന മാറ്റത്തിനനുസരിച്ച് അതിലും മാറ്റം വരും വ്യക്തികളും കാലങ്ങളും  വ്യത്യാസപ്പെടുന്നതിനനുസരിച്ച് അതിലും വ്യത്യാസം വരും ജീവിത ചുറ്റുപാടുകൾ മാറ്റങ്ങൾക്കു വിധേയമാകുമല്ലോ. ഒരു സന്ദർഭത്തിൽ ഹിക്മത്ത് തേടുന്ന  നിയമത്തിന്റെ മാറ്റത്തെയായിരിക്കും മറ്റൊരു സമയത്ത്
തേടുന്നത് . അതിനാൽ ദുർബ്ബലപ്പ് ടുത്തുകയെന്ന പ്രകിയ അനുവദനീയമായി ട്ടില്ലെങ്കിൽ യുക്തിക്കും മതനിയമങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന കോർവ താറുമാറാകും . ( അബൂ സഊദ്1 / 179 )

3
. *വിമർശകൻ ഉദ്ധരിച്ച അടുത്ത വചനം കൂടി കാണുക*

“ താനുദ്ദേശിക്കുന്നതിനെ അല്ലാഹു മായ്ച്ചുകളയുകയും സ്ഥിരപ്പെടുത്തുകയും ചെയ്യും അവൻറെ പക്കൽ ആകുന്നു മൂലഗ്രന്ഥം  13.  39 അർ റഅദ്

ഈ സൂക്തം പല ആശയങ്ങളും പഠിപ്പിക്കുന്നതാണ് ഇതിൻറെ അർത്ഥതലങ്ങൾ അല്ലാമ അബു സഊദ് റ   വിവരിക്കുന്നത് ഇങ്ങനെയാണ്.

സന്ദർഭോചിതമായി യുക്തിക്കനുസരിച്ച്
താനുദ്ദേശിക്കുന്ന നിയമങ്ങൾ അല്ലാഹുദുർബ്ബലപ്പെടുത്തുയും അതിനു പകരമായി ഗുണകരമായ നിയമം അല്ലാഹു സ്ഥിരപ്പെടുത്തുകയും ചെയ്യും . അല്ലെങ്കിൽ - ദുർബ്ബലപ്പെടുത്താത്ത നിലയിൽ എന്നെന്നും അതിനെ  നിലനിർത്തും അല്ലെങ്കിൽ മനുഷ്യരുടെ മുഴു
വൻ വാക്കുകളും പ്രവർത്തനങ്ങളും രേഖ ടുത്തുന്ന മലക്കുകളുടെ ഏടുകളിൽ നിന്ന്
പ്രതികാര നടപടിയുമായി ബന്ധമില്ലാത്തവ മായ്ച്ചുകളയുകയും അല്ലാത്തവ നിലനിർ ത്തുകയും ചെയ്യും . അല്ലെങ്കിൽ പശ്ചാത്തപിച്ചവന്റെ പാപങ്ങൾ മായ്ച്ചുകളയുകയും തൽസ്ഥാനത്ത് നന്മ രേഖപ്പെടുത്തുകയും ചെയ്യും  ( അബു സസഊദ്  4 | 10 )

ഇവിടെ ആദ്യം പറഞ്ഞ പ്രകാരം ഈ വചനത്തിൽ പറയുന്ന ആശയവുംസന്ദർഭോചിതമായി നിയമങ്ങളിൽ വരുത്തുന്ന മാറ്റം തന്നെയാണ് ഈ മൂന്ന് വചനങ്ങളും ആദ്യം പറഞ്ഞ മൂന്ന് വചനങ്ങളുമായി ഒരുതരത്തിലും വൈരുദ്ധ്യം ഇല്ലെന്ന് മേൽപ്പറഞ്ഞ വിവരണത്തിൽ നിന്ന് സുതരാം വ്യക്തമാണല്ലോ

ദൈവിക വചനങ്ങളെ മാറ്റി മറിക്കുവാൻ സൃഷ്ടികൾ കാൾ ആർക്കും അവകാശമില്ലെന്ന് കാണിക്കുന്ന വചനവും , അടിമകളുടെ ഗുണവും സാഹചര്യങ്ങളും അടിസ്ഥാനമാക്കി പ
നിയമങ്ങളിൽ ഭേദഗതി വരുത്താൻ അല്ലാഹുവിന് അവകാശമുണ്ടെന്ന് കാണിക്കുന്ന വചനവും എങ്ങനെ വൈരുദ്ധ്യമാകും .  രണ്ടിലുമുള്ള മൗളൂഅ് (വിഷയം )  ഒന്നല്ലല്ലോ . അവകാശമില്ലെന്ന് പറഞ്ഞത് സ്യഷ്ടികൾക്കും ഉണ്ടെന്ന് സൃഷ്ടാവായ അല്ലാഹുവിനുമാണ്   . ഖുർആൻ വിമർശകർ വൈരുദ്ധ്യമാണെന്ന് പറഞ്ഞ് ഉദ്ധരിക്കുന്ന വചനങ്ങളുടെ യെല്ലാം സ്വഭാവം അതുതന്നെയാണ് . വൈരു ദ്ധ്യം എന്താണെന്നുപോലും ഇക്കൂട്ടർ മനസ്സിലാക്കിയിട്ടില്ലെന്നാണ് ഇവരുടെ വിവരണ ക്യത്തിൽ നിന്ന് വ്യക്തമാകുന്നത്

അവലംഭം : വിശുദ്ധ ഖുർആൻ പഠനം ഭാഗം 1
അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ

പകർപ്പ് .. Aslam  parapanangadi

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....