Friday, January 31, 2020

*ജിഹാദും സ്ത്രീകളും* ഭാഗം 1


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m

*ജിഹാദും സ്ത്രീകളും*

  ഇസ്ലാമിക ഭരണകൂടത്തിനെതിരെയും ഭരണാധികാരികൾക്കെതിയും ഇസ്ലാമിക രാജ്യത്തിനെതിരെയും  ശത്രുക്കൾ   ആക്രമ പ്രവർത്തനങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും നടത്തുമ്പോൾ  അതിനെതിരെ പ്രതിരോധിച്ചു കൊണ്ട്  യുദ്ധം ചെയ്യൽ  രാഷ്ട്രത്തിന്റെ ബാധ്യതയാണ് ആ സമരത്തിൽ  പങ്കെടുക്കേണ്ടത് പുരുഷന്മാരാണ്  ആണ് ' സ്ത്രീകൾക്ക് പങ്കെടുക്കൽ ബാധ്യതയല്ല

يا رسول الله علي النساء جهادقال نعم
عليهنّ جهاد لا قتال فيه الحج والعمرة  ( صحيح ابن ماجه - 2362 )
  ഒരിക്കൽ ആയിഷ റ ചോദിച്ചു : അല്ലാഹുവിന്റെ റസൂലെ , സ്ത്രീകൾക്ക് ജിഹാദുണ്ടോ ?


തിരുമേനി . പറഞ്ഞു : അതെ അവർക്ക് ജിഹാദുണ്ട് ; അതിൽ യുദ്ധമില്ല , ഹജ്ജും ഉംറയുമാണത് - ( ഇബ്നു മാജ )

يا رسول الله نرى الجهاد أفضل العمل أفلا نجاهد ؟ قال " لا ، لكن أفضل الجهاد حج مبرور " صحيح البخاري 1520

ആയിഷ
 അവർ തന്നെ ചോദിക്കുന്നു . “ അല്ലാഹുവിന്റെ റസൂലെ ജിഹാദ് ഏറ്റവും ശ്രേഷ്ഠമായ കർമ്മമായിട്ടാണ് ഞങ്ങൾക്ക് തോന്നുന്നത് . ഞങ്ങൾക്ക് ജിഹാദ് ചെയ്തുകൂടാ എന്നാണോ ? " തിരുമേനി . പറഞ്ഞു : “ ( പക്ഷേ നിങ്ങൾക്ക് )
ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് സ്വീകാര്യപ്രദമായ ഹജ്ജാണ് - ( ബുഖാരി ) .

നിങ്ങളോടുകൂടെ ഞാൻ യുദ്ധം ചെയ്യട്ടെ എന്ന്  എന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലമ യോട് സമ്മതം ചോദിച്ച് സ്ത്രീയോട് നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞത് അത് വേണ്ട

ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് സ്വീകാര്യപ്രദമായ ഹജ്ജാണ്

وفي رواية، قالت : قالت امرأة يا رسول الله إني لا أرى عملاً في القرآن أفضل من الجهاد أفلا تخرج فنجاهد معك ؟ قال : لا، ولكنّ أفضل الجهاد حج مبرور " .

ശ്രതുവിനോട് ഏറ്റുമുട്ടുന്ന വിധം ഒരു ജിഹാദ് സ്ത്രീകൾക്കില്ലാ എന്നതാണ് ഉപരുക്ത പരാമർശങ്ങളിൽ നിന്ന് നാം മനസ്സി ലാക്കേണ്ടത് . അതിനാൽ അവളുടെ കാര്യകർത്താക്കൾ , ജിഹാദിൽ പങ്കെടുക്കുന്നതിൽ നിന്നും സൈന്യത്തിൽ ചേരുന്നതിൽ നിന്നും കരയും കടലും ആകാശവും വഴിക്കുള്ള യുദ്ധവാഹനങ്ങൾ കൈ കാര്യം ചെയ്യുന്നതിൽ നിന്നും അവളെ തടയൽ മതദൃഷ്ട്യാ നിർബ ന്ധമാണ് .

*സ്വഹാബീ വനിതകൾ പലരും യുദ്ധഭൂമിയിലേക്ക് എന്തിന് പോയി*


*സ്വഹാബീ വനിതകൾ പലരും യുദ്ധഭൂമിയിലേക്ക് പോയതായി ഇസ്ലാമിക ചരിത്രഗ്രന്ഥങ്ങളിൽ നമുക്ക് വായിക്കാനാവും .   യുദ്ധത്തിൽ പങ്കടുക്കുന്ന സ്വന്തം ഭർത്താവിന്റെയോ സഹോദരന്മാരുടേയോ പിതാവിനോട് കൂടെയോ മറ്റു അടുത്ത കുടുംബത്തിനോട് കൂടെയോ അവർക്ക് സേവനം ചെയ്യാനും യുദ്ധത്തിൽ പരിക്കേറ്റവരെ പരിചരിക്കാനും ക്ഷീണിച്ചു വരുന്നവർക്ക് ദാഹജലം നൽകാനും രോഗികളെ ശുശ്രൂഷിക്കാനുമായിരുന്നു അവ .
ഇസ്ലാമിക ചിട്ടകൾ പാലിച്ചും നിയമങ്ങൾ ലംഗിക്കാതെയുമായിരുന്നു അത്


 വിശ്രുത ഹദീഥ് ഗ്രന്ഥമായ ബുഖാരിയിൽ ഇത് സംബന്ധിച്ച ഒരധ്യായം തന്നെ നമുക്ക് കാണാനാവും

كُنّا مع النبي صلى الله عليه وسلم تَسقي وتداوي الجرحى ، وتَرَدّ القتلى ( صحيح البخاري - 2882 ) ,

 . മുഅവ്വദ് ന്റെ പുത്രി റുബയ്ത്  പറയുന്നു : )


 “ ദാഹജലം നൽകിയും മുറിവേറ്റവരെ ചികിത്സിച്ചും , വധിക്കപ്പെട്ടവരെ ( മദീനയിലേക്ക് ) എത്തിച്ചും നബി : യോടൊപ്പം ഞങ്ങളുണ്ടാകാറുണ്ടായിരുന്നു ” - ബുഖാരി ,


 ഇത്തരം അനിവാര്യ ദൗത്യം ലക്ഷ്യമാക്കി മാത്രമേ ആവശ്യമെങ്കിൽ അവർ യുദ്ധമുഖത്തേക്ക് പുറപ്പെടാവൂ . . .



*ഉമ്മുസുലൈം യുദ്ധത്തിൽ *പങ്കടുത്തിട്ടുണ്ടോ*
പങ്കടുത്തത് എന്തിന്?*


 ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്നു

وعن أنس ، قال : كان رسول الله * يَعْرُو بأم سُلَيم ، ونسوة من الأنصار معه ، إذا غزا فيسقينَ الماء ويُداوينَ الجرحى . رواه مسلم .


' നബിസല്ലല്ലാഹു അലൈഹി വസല്ലമ ഉമ്മുസുലൈം നെയും അൻസാരികളിൽ ചില സ്ത്രീകളെയും യുദ്ധത്തിന് കൊണ്ടുപോയത് അത് അവർ വെള്ളം വിതരണം ചെയ്യാനും മുറിവേറ്റവരെ ചികിത്സിക്കാനുമായിരുന്നു ( മുസ്ലിം )


ഉമ്മുഅതിയ്യ റ യുദ്ധത്തിൽ *പങ്കടുത്തിട്ടുണ്ടോ*
പങ്കടുത്തത് എന്തിന്?*


 وعن أم عطيّة ، قالت : غرُوتُ مع رسول الله سبع غزواتِ أخلْفَهم في رحالهم ، فأصنعُ لهم الطعام ، وأداوي الجرحى ، وأقومُ على المرضى . رواه مسلم . ۳۹۹۲ ـ

ഉമ്മുഅതിയ്യ റ പറയുന്നു
ഞാൻ നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ കൂടെ യുദ്ധത്തിൽ പുറപ്പെട്ടിട്ടുണ്ട് അവരുടെ വാഹനങ്ങൾ കാവൽ നിൽക്കാനും അവർക്ക് ഭക്ഷണം കൊടുക്കാനും മുറിവേറ്റവർ മരുന്ന് വച്ച് കൊടുക്കാനും രോഗികൾ ശുശ്രൂഷിക്കാനും വേണ്ടിയായിരുന്നു പുറപ്പെട്ടിരുന്നത് ( മുസ്ലിം)


ഇമാം അലിയ്യുൽ ഖാരി ' റ വിവരിക്കുന്നു

ഇമാം നവവി റ പറത്തു

ദാഹജലം നൽകിയും മുറിവേറ്റവരെ ചികിത്സിച്ചും , അതു പോലെയുള്ള ആവശ്യത്തിനും ആയിരുന്നു സത്രീകൾ യുദ്ധത്തിന് പുറപ്പെട്ടിരുന്നത് എന്ന് ഹദീസിൽ നിന്ന് വ്യക്തമാണ്.
ഭർത്താക്കന്മാരെയും  സ്വന്തം കുടുംബത്തിനും ആയിരുന്നു
 ചികിത്സ ചെയ്തിരുന്നത് ' അത് മറ്റുള്ളവർക്ക് വേണ്ടി ചെയ്യുമ്പോൾ  അത്യാവശ്യഘട്ടത്തിൽ ഇതിൽ സ്പർശമില്ലാതെ മാത്രമായിരുന്നു


ഇബ്നുൽ ഹുമാം പറയുന്നു.
സ്ത്രീകൾ
ദാഹജലം നൽകിയും മുറിവേറ്റവരെ ചികിത്സിച്ചും ,
 പുറപ്പെടുമ്പോൾ യുവതികൾ അല്ലാത്ത പ്രായാധിക്യമുള്ള സ്ത്രീകൾ പുറപ്പെടുകയാണ് ഏറ്റവും നല്ലത്  *നിർബന്ധിത സാഹചര്യത്തിൽ അല്ലാതെ  അവർ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കരുത് ' ഹുനൈൻ യുദ്ധ ദിവസം ഉമ്മു സുലൈം
 യുദ്ധത്തിൽ പങ്കെടുത്തത് ഇത്തരം സാഹചര്യത്തിലാണ് 'സത്രീകൾ അത്യാവശ്യത്തിനല്ലാതെ പങ്കടുക്കുന്നത് മുസ്ലിമീങ്ങളുടെ ദുർഭലതയുടെ മേൽ അറിയിക്കും

* ( മിർഖാത്ത്)

 قال النووي : هذه المداواة لمحارمهن وازواجهن ، وما كان منها لغيرهم لا يكون فيه مس بشرة إلا في موضع الحاجة ، وقال ابن الهمام : الأولى في إخراج النساء العجائز للمداواة والسقي ولو احتيج إلى المباضعة ، فالأولى إخراج الإماء دون الحرائر ، ولا يباشرن القتال لأنه يستدل به على ضعف المسلمين إلا عند الضرورة ، وقد قاتلت أم سليم يوم حنين وأقرها النبي * حيث قال : مقامها خير من مقام فلان ، يعني بعض المنهزمين ( رواه مسلم ) ، . ۳۹۹۱ - ( مرقاة)
ഇമാം അബ്ദുറസാഖ് മുസ്ഹഫിൽ പറയുന്നു സ്ത്രീകൾ യോദ്ധ്യാക്കൾക്ക്
 വെള്ളം വിതരണം ചെയ്യാനും മുറിവേറ്റവരെ ചികിത്സിക്കാനുമായിരുന്നു.

അബൂദാവൂദ് ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു. ഹുനൈൻ യുദ്ധത്തിൽ അവർ പുറപ്പെട്ടപ്പോൾ  അതിനെ പറ്റി നബി സ്വ അവരോട് ചോദിച്ചു. അവർ പറക്കു
ഭക്ഷണം നൽകാനും മുറിവേറ്റവരെ ചികിൽസിക്കാനും മറ്റു സഹായങ്ങൾ ചെയ്യുവാനുമാണ് പുറപ്പെടുന്നത്

قال عبد الرزاق صاحب المصنّف : " كان النساء يشهدن مع النبي المشاهد ويسقين المقاتلة ويداوين الجرحى " . وعند أبي داود " أنهن خرجن مع النبي صلى الله عليه وسلم في حنين " وفيه " أن النبي سألهنّ عن ذلك، فقلن : خرجنا نغزل الشعر ونعين في سبيل الله ونداوي الجرحة ونناول السهام ونسقي السويق " .



ഇമാം നവവി ഈ പറയുന്നു

- قال الإمام النووي 187 / 12 " فيه خروج النساء في الغزو والانتفاع بهنّ في السقي والمداواة ونحوها، وهذه المداواة لمحارمهنّ وأزواجهنّ وما كان منها لغيرهم لا يكون مس بشرة إلا في موضع الحاجة . . . شرح مسلم
ദാഹജലം നൽകിയും മുറിവേറ്റവരെ ചികിത്സിച്ചും , അതു പോലെയുള്ള ആവശ്യത്തിനും ആയിരുന്നു സത്രീകൾ യുദ്ധത്തിന് പുറപ്പെട്ടിരുന്നത് എന്ന് ഹദീസിൽ നിന്ന് വ്യക്തമാണ്.
ഭർത്താക്കന്മാരെയും  സ്വന്തം കുടുംബത്തിനും ആയിരുന്നു
 ചികിത്സ ചെയ്തിരുന്നത് ' അത് മറ്റുള്ളവർക്ക് വേണ്ടി ചെയ്യുമ്പോൾ  അത്യാവശ്യഘട്ടത്തിൽ ഇതിൽ സ്പർശമില്ലാതെ മാത്രമായിരുന്നു
  (ശറഹ് മുസ് ലിം 87)


ഉഹ്ദ് യുദ്ധത്തിൽ ആഇശ റ യും ഉമ്മസലമ റ യും പങ്കടുത്തു വെള്ളം എത്തിച്ചു കൊടുത്തിരുന്നു എന്ന മുസ്ലിം റിപ്പോർട്ട് ചെയത ഹദീസ് വിവരിച്ചു
ഇമാം നവവി പറയുന്നു
لأن هذا كان قبل أمر النساء بالحجاب وتحريم النظر إليهنّ . . .
ഇത് ഹിജാബി ഇറങ്ങുന്നതിനും സ്ത്രീകളെ നോക്കൽ ഹറാം ആണെന്ന് നിയമം വരുന്നതിനു മുമ്പായിരുന്നു (ശറഹ് മുസ് ലിം 87)

ഹാഫിള് ഇബ്നു ഹജർ റവിവരിക്കുന്നു

- وقال الحافظ في الفتح 75 / 6 " قال ابن بطال دل حديث عائشة على أن الجهاد غير واجب على النساء، ، وإنما لم يكن عليهنّ واجباً لما فيه من مغايرة المطلوب منهن من الستر ومجانبة الرجال، فلذلك كان الحج أفضل لهنّ من الجهاد " .
ഇബ്നു ബത്താൽ റ പറഞ്ഞു .

ആയിഷ ബീവിയുടെ ഹദീസ് സ്ത്രീകൾക്ക് യുദ്ധം നിർബന്ധമില്ല എന്ന് അറിയിക്കുന്നു ' അവർക്ക്  നിർബന്ധം ആവാതിരിക്കാൻ കാരണം  അവരിൽ നിന്നും ഇസ്ലാം ആവശ്യപ്പെടുന്നത്  അവർ മാറയിൽ നിൽക്കണമെന്നും പുരുഷന്മാരെ തൊട്ട് അകന്ന് നിൽക്കണമെന്നു മാണ് അതുകൊണ്ടാണ് യുദ്ധത്തേക്കാൾ സ്ത്രീകൾക്ക് ഹജ്ജ് നിർവഹിക്കാൻ പുണ്യമായത് ഫത്ഹുൽ ബാരി 6/75

ഹാഫിള് ഇബ്നു ഹജർ റ വീണ്ടും വിവരിക്കുന്നു '

ഇമാം ബുഖാരി യുടെ ഹെഡിംഗ് നിന്നും  അദ്ദേഹം ഉദ്ദേശിക്കുന്നത്  സ്ത്രീകൾ  യുദ്ധത്തിൽ പുറപ്പെട്ടാൽ പോലും അവർ നേരിട്ട് യുദ്ധം ചെയ്യരുത് എന്ന് വ്യക്തമാക്കാൻ വേണ്ടി യാവാൻ സാധ്യതയുണ്ട്

ഫത്ഹുൽ ബാരി 6/75

- وقال أيضاً 78 / 6 " ويحتمل أن يكون غرض البخاري بالترجمة أن يبين أنهنّ لا يقاتلن وإن خرجن في الغزو " .


*ഉമ്മുഹാനി ബീവി എന്തിന് യുദ്ധക്കളത്തിൽ ഇറങ്ങി*

 قالت نسيبة بنت كعب رضي الله عنها " لما انهزم المسلمون انحزت إلى رسول الله فقمت أباشر القتال وأذب عنه بالسيف وأرمي عن القوس حتى خصلت الجراح إليّ . وفيها يقول رسول الله صلى الله عليه وسلم ما التفتّ يميناً ولا شمالاً إلا رأيتها تقاتل دوني " .

അവർക്ക് നസീബ എന്നും പേരുണ്ട്
അവർ പറയുന്നു.  ഉഹദ് യുദ്ധത്തിൽ മുസ്ലിമീങ്ങൾ ചിന്നി ചിതറിയപ്പോൾ ( നബി സ്വ ഒറ്റപെട്ടു അവിടത്തെ ശത്രുക്കൾ വളഞ്ഞു. ഈ നിർബന്തിത ഘട്ടത്തിൽ അവിടത്തെ രക്ഷപെടുത്താനും  പ്രതിരോധിക്കാനും അത്യാവശ്യമാണന്ന് മനസ്സിലാക്കി) ഞാൻ നേരിട്ട് യുദ്ധത്തിൽ പങ്കടുത്തു അവിടെത്തെ തൊട്ട് ശത്രുക്കളേ ഞാൻ പ്രധിരോധിച്ചു.
ഇതിനെ പറ്റിയാണ് നബി സ്വ പറഞ്ഞത്
ഞാൻ വലത്തും ഇടത്തും തിരിഞ്ഞു നോക്കുമ്പോൾ ഉമ്മു ഉമാറ എന്നെ തൊട്ട് പ്രധിരോധം തീർക്കുകയാണ്.



*നിർബന്ധിത സാഹചര്യത്തിൽ അല്ലാതെ  അവർ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കരുത് എന്ന് മിർഖാത്തിൽ നിന്നും നേരത്തെ ഉദ്ധരിച്ചതും

ولا يباشرن القتال لأنه يستدل به على ضعف المسلمين إلا عند الضرورة ،
ഭക്ഷണം പാകം ചെയ്യാനും മുറിവേറ്റവരെ ചികിൽസിക്കാനുമാണ്  അവർപങ്കടുത്തത് എന്ന മേൽ ഹദീസും
ഇമാം നവവിയുടെ

فيه خروج النساء في الغزو والانتفاع بهنّ في السقي والمداواة ونحوها، وهذه المداواة لمحارمهنّ وأزواجهنّ وما كان منها لغيرهم لا يكون مس بشرة إلا في موضع الحاجة . . . شرح مسلم
ദാഹജലം നൽകിയും മുറിവേറ്റവരെ ചികിത്സിച്ചും , അതു പോലെയുള്ള ആവശ്യത്തിനും ആയിരുന്നു സത്രീകൾ യുദ്ധത്തിന് പുറപ്പെട്ടിരുന്നത് എന്ന് ഹദീസിൽ നിന്ന് വ്യക്തമാണ്.
ഭർത്താക്കന്മാരെയും  സ്വന്തം കുടുംബത്തിനും ആയിരുന്നു
 ചികിത്സ ചെയ്തിരുന്നത് ' അത് മറ്റുള്ളവർക്ക് വേണ്ടി ചെയ്യുമ്പോൾ  അത്യാവശ്യഘട്ടത്തിൽ ഇതിൽ സ്പർശമില്ലാതെ മാത്രമായിരുന്നു
  (ശറഹ് മുസ് ലിം 87)
എന്ന ഉദ്ധരണിയും ഇവിടെ ശ്രദ്ധേയമാണ്


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=



*ആഇശാബീവി ജമൽ യുദ്ധത്തിൽ പങ്കടുത്തോ*


മഹതിയായ ആയിഷ ബീവി ജമാൽ യുദ്ധത്തിലേക്ക് പുറപ്പെട്ടത് യുദ്ധം ലക്ഷ്യംവെച്ച് ആയിരുന്നില്ല . ജനങ്ങൾ അവരെ സമീപിച്ച് സ്ഥിതിഗതികൾ  വിവരിക്കുകയും അങ്ങയുടെ സാന്നിധ്യം ഉണ്ടായാൽ വലിയൊരു ഫിത്ന  ഒഴിവായി കിട്ടും എന്ന് അവരെ ധരിപ്പിക്കുകയും ചെയ്യുകയായിരുന്നു മഹതിയും അങ്ങനെ മനസ്സിലാക്കി അങ്ങനെ ഇനി പറയുന്ന ഖുർആനിക വചനങ്ങളുടെ പിന്തുടർന്നു മഹതി പുറപ്പെട്ടു '
അല്ലാഹു പറയുന്നു: അവരുടെ രഹസ്യ ആലോചനകളിൽ മിക്കതും യാതൊരു നന്മയുമില്ല ദാനധർമ്മങ്ങളും ചെയ്യാനോ സദാചാരം കൈക്കൊള്ളാനോ ജനങ്ങൾക്കിടയിൽ രഞ്ജിപ്പ് ഉണ്ടാക്കാനോ കൽപ്പിക്കുന്ന ആളുടെ വാക്കുകളൊഴികെ ( നിസാഅ114 )

  ജനങ്ങൾക്കിടയിൽ
രഞ്ജിപ്പ്
ഉണ്ടാക്കുവാനുള്ള നിർദ്ദേശം സ്ത്രീക്കും പുരുഷനും സ്വതന്ത്രനും അടിമക്കും എല്ലാം ഒരുപോലെ ബാധകമാണ് '
 എന്നാൽ അല്ലാഹുവിൻറെ തീരുമാനം അതായിരുന്നില്ല അങ്ങനെ യുദ്ധം നടന്നു
(ഖുർത്വുബി )



ഇങ്ങനെ ഒരു യുദ്ധമുണ്ടായി അതിൻറെ  പേരിൽ ആയിഷ റ  പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു .സൂറത്തുൽ അഹ്സാബിലെ മുപ്പത്തിമൂന്നാം വചനം പാരായണം ചെയ്യുമ്പോൾ അതോർത്ത് മഹതി കരയാർ ഉണ്ടായിരുന്നുവെന്ന് മുഫസ്സിറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

 പ്രസ്തുത വചനം ഇങ്ങനെ

നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങി കഴിയുകയും ചെയ്യുക പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങൾ നടത്തരുത്  നിസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും അല്ലാഹുവെയും അവൻറെ ദൂതനെയും അനുസരിക്കുകയും ചെയ്യുക

അഹ്സാബ് 33

 ഇമാം ഖുർതുബി റ  എഴുതുന്നു :

സഅല ബിയും മറ്റും പ്രസ്താവിച്ചിരിക്കുന്നു ഈ സൂക്തം പാരായണം ചെയ്താൽ മുഖമക്കന  നനയും വിധം ആയിഷ കരയാറുണ്ടായിരുന്നു'

ഇബ്നു അത്വിയ്യ റ പറയുന്നു: യുദ്ധത്തിലേക്ക് പുറപ്പെട്ടത് ന്റെ പേരിലാണ് മഹതി കരഞ്ഞിരുന്നത് ' അന്നേരം അമ്മാർ മഹതിയുടെ ഇപ്രകാരം പറഞ്ഞിരുന്നു: അല്ലാഹു നിങ്ങളോട് വീട്ടിൽ അടങ്ങി കഴിയാൻ കല്പിച്ചിട്ടുണ്ടല്ലോ (ഖുർത്തുബി)


സ്ത്രീകളെ സമരത്തിനിറക്കാൻ ആയിശ ബീവി (റ) ജമൽയുദ്ധത്തിൽ പങ്കെടുത്ത ചരിത്രം എടുത്തുകാട്ടി അച്ച് നിരത്തുന്നവരോട് അവരുടെ നേതാവ് ഇബ്നു തൈമിയ്യ തന്‍റെ മിന്‍ഹാജുസുന്നയിൽ എഴുതി വെച്ചിരിക്കുന്നത് കാണുക.

فَإِنَّ عَائِشَةَ لَمْ تُقَاتِلْ، وَلَمْ تَخْرُجْ لِقِتَالٍ، وَإِنَّمَا خَرَجَتْ لِقَصْدِ الإِصْلَاحِ بَيْنَ المُسْلِمِينَ، وَظَنَّتْ أَنَّ فِي خُرُوجِهَا مَصْلَحَةً لِلمُسْلِمِينَ، ثُمَّ تَبَيَّنَ لَهَا فِيمَا بَعْدُ أَنَّ تَرْكَ الخُرُوجِ كَانَ أَولَى، فَكَانَتْ إِذَا ذَكَرَتْ خُرُوجَهَا تَبْكِي حَتَّى تَبُلَّ خِمَارُهَا، وَهَكَذَا عَامَّةُ السَّابِقِينَ نَدِمُوا عَلَى مَا دَخَلُوا فِيهِ مِنَ القِتَالِ، فَنَدِمَ طَلْحَةُ، وَالزُّبَيْرُ، وَعَلِيٌّ، رَضِيَ اللهُ عَنْهُمْ أَجْمَعِينَ، وَلَمْ يَكُنْ "يَوْمَ الجَمَلِ" لِهَؤُلَاءِ قَصْدٌ فِي الاِقْتِتَالِ، وَلَكِنْ وَقَعَ الاِقْتِتَالُ بِغَيْرِ اخْتِيَارِهِمْ.. منهاج السنه

(ആയിശ(റ) അലിയുമായി യുദ്ധം ചെയ്യുകയോ യുദ്ധത്തിനു വേണ്ടി പുറപ്പെടുകയോ ചെയ്തിട്ടില്ല. മുസ്ലിംകള്‍ക്കിടയിൽ മസ്‌ലഹത്ത് ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അവര്‍ പുറപ്പെട്ടത്. തന്‍റെ ഈ പുറപ്പാട് അവര്‍ക്ക് ഗുണകരമായിരിക്കും എന്നവർ കരുതി. അതൊഴിവാക്കുകയിരുന്നു ഉചിതം എന്ന് പിന്നീടവര്‍ക്ക് ബോധ്യമാവുകയും ചെയ്തു. തന്‍റെ ആ പുറപ്പാടിന്‍റെ ഓര്‍ക്കുമ്പോഴെല്ലാം ഉത്തരീയം നനഞ്ഞു കുതിരുമാറ് അവർ കരയാറുണ്ടായിരുന്നു. ഇപ്രകാരം ജമല്‍ യുദ്ധത്തിൽ പങ്കുകൊണ്ട ആദ്യകാലക്കാരായ സ്വഹാബികള്‍ എല്ലാവരും ദുഖിക്കാറുണ്ടായിരുന്നു. ത്വല്‍ഹയും സുബൈറും അലിയുമെല്ലാം അങ്ങനെ ദു:ഖിച്ചവരാണ്. ജമല്‍ യുദ്ധം ഇവരുടെയൊന്നും ഉദ്ദേശ്യത്തോടെയായിരുന്നില്ല. ഇവര്‍ ഉദ്ദേശിക്കാത്ത വിധം യുദ്ധം സംഭവിക്കുകയായിരുന്നു.)
(മിന്‍ഹാജുസുന്ന)


ഇബ്നു ഉമറിന്‍റെ അടുത്തുകൂടി കടന്നുപോകുമ്പോൾ 'അന്ന് ഞാന്‍ പുറപ്പെട്ടപ്പോൾ എന്തുകൊണ്ട് നീ എന്നെ തടഞ്ഞില്ല' എന്ന് ആയിശ(റ) ചോദിക്കാറുണ്ടായിരുന്നു എന്ന് ഇമാം ദഹബി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതുപോലെ
وَلَا شَكَّ أَنَّ عَائِشَةَ رَضِيَ اللهُ عَنْهَا هِيَ المُخْطِئَةُ لِأَسْبَابٍ كَثِيرَةٍ، وَأَدِلَّةٍ وَاضِحَةٍ، وَمِنْهَا: نَدَمُهَا عَلَى خُرُوجِهَا
നിസ്സംശയം, പല കാരണങ്ങളാലും വ്യക്തമായ തെളിവുകള്‍ പ്രകാരവും ജമൽ സംഭവത്തില്‍ ആയിശ(റ) തെറ്റുകാരിയായിരുന്നു. അതില്‍ പെട്ടതാണ്, ആ പുറപ്പാടിന്‍റെ വിഷയത്തിലുള്ള അവരുടെ ഖേദപ്രകടനം) അല്‍ബാനിയും രേഖപ്പെടുത്തുന്നു.

വസ്തുത ഇതായിരിക്കെ, സ്വഹാബികളുടെ കാലത്തും ശേഷവും മുസ്‌ലിംകള്‍ക്കിടയില്‍ നടന്ന നിര്‍ഭാഗ്യകരമായ സായുധ പോരാട്ടങ്ങളായ ജമൽ-സ്വിഫ്ഫീന്‍- മആരിബുല്‍ കുബ്റാ യുദ്ധങ്ങളെപ്പോലും തങ്ങളുടെ വൈകാരിക പ്രകടനങ്ങള്‍ക്ക് തെളിവാക്കുന്നവരുടെ കൂറ് ഇസ്‌ലാമിനോടോ അതോ കലാപങ്ങളോടും ഫിത്‌നകളോടുമോ എന്ന് വായനക്കാർക്ക് തീരുമാനിക്കാം.


നബി സ്വ പറയുന്നു'


قال عليه الصلاة والسلام : " ليخرج من كل رجلين رجل " ثم قال للقاعد " أيكم خلف الخارج في أهله وماله بخير فله مثل نصف أجر الخارج " مسلم .

രണ്ട് പുരുഷൻമാരുള്ള വീട്ടിൽ നിന്ന് ഒരു പുരുഷൻ യുദ്ധത്തിന് പുറപ്പെടുക '
ആരാണോ ഭാര്യക്കും മറ്റും കാവലായി നിൽക്കുന്ന പുരുഷൻ അവന്ന് യുദ്ധത്തിന് പുറപ്പെട്ട വന്റെ പകുതി പ്രതിഫലമുണ്ട്
(മുസ് ലിം)


ഇതിൽ നിന്ന് യുദ്ധ ബാധ്യത പുരുഷന്മാർക്കാണന്നും വെക്തമാണ്

നബി സ്വപറയുന്നു

ب- وقال أيضاً " من جهز غازياً في سبيل الله، فقد غزا، ومن خلف غازياً في أهله بخير فقد غزا " البخاري ومسلم .

ഒരാൾ അല്ലാഹു വിന്റെ മാർഗത്തിൽ യോദ്ധാവിനെ സജ്ജമാക്കിയാൽ അവൻ യുദ്ധത്തിൽ പങ്കടുത്തവനാണ്

ഒരാൾ യോദ്ധാവിന്റെ ഭാര്യക്ക് കാവൽ നിന്നാൽ  അവൻ യുദ്ധത്തിൽ
 പങ്കടുത്തവനാണ്

(ബുഖാരി മുസ്ലിം)
وفي رواية : ومن خلف غازياً في أهله بخير وأنفق على أهله فله مثل أجره " .


9653 عن أم كبشة امرأة من عذرة - عذرة بني قضاعة - أنها قالت : يا رسول الله ائذن [ لي ] أن أخرج في جيش كذا وكذا ؟ قال : " لا " . قالت : يا رسول الله إنه ليس أريد أن أقاتل إنما أريد أداوي الجرحى والمرضى أو أسقي المرضى قال : " لولا أن تكون سنة ويقال : فلانة خرجت لأذنت لك ولكن اجلسي " .

رواه الطبراني في الكبير [ ص: 324 ] والأوسط ورجالهما رجال الصحيح .
ഉദ്റത്തു ബനീ ഖുളാഅക്കാരിയായ ഉമ്മു കബ്ശാ ബീവി(റ) നബി(സ)യോട് ഒരു യുദ്ധത്തിൽ, കൂടെപുറപ്പെടുവാൻ സമ്മതം തരുമോ എന്നു ചോദിച്ചു. നബി (സ) ഇല്ലെന്ന് പറഞ്ഞു. അവർ പറഞ്ഞു. റസൂലേ, ഞാൻ യുദ്ധം ചെയ്യാനുദ്ദേശിക്കുന്നില്ല. രോഗികൾക്കും മുറിവേറ്റവർക്കും മരുന്നുകൊടുക്കാനും വെള്ളം നൽകാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്.

നബി(സ) പ്രത്യുത്തരം നൽകി: "ഇതൊരു മാതൃക ആകില്ലെങ്കിൽ, ഇന്നാലിന്നവൾ യുദ്ധത്തിന് പുറപ്പെട്ടുവെന്ന് പിന്നീട് ഉദ്ധരിക്കപ്പെടില്ലെങ്കിൽ ഞാൻ സമ്മതം തരുമായിരുന്നു. (അതുണ്ടാകുന്നതിനാൽ സമ്മതം തരുന്നില്ല. അല്ലാത്തപക്ഷം നിനക്കു വരാമെങ്കിലും) പക്ഷേ നീ വീട്ടിലിരുന്നുകൊള്ളുക.
(ഥബ്റാനി - 20938)

9656 وعن أنس بن مالك قال : قالت أم سليم : يا رسول الله أخرج معك إلى الغزو ؟ قال : " يا أم سليم إنه لم يكتب على النساء الجهاد " . قالت : أداوي الجرحى وأعالج العين وأسقي الماء ؟ قال : " فنعم إذا " .
قلت : لأنس حديث في الصحيح وغيره بغير سياقه .
رواه الطبراني عن شيخه جعفر بن سليمان بن حاجب ولم أعرفه ، وبقية رجاله ثقات
ഉമ്മു സുലൈം ബീവി(റ) നബിയോട് പറഞ്ഞു. റസൂലേ അങ്ങയുടെ കൂടെ ഞാൻ യുദ്ധത്തിനു പോരട്ടെയോ. നബി(സ) പ്രതിവചിച്ചു:- ഓ ഉമ്മുസുലൈം! സ്ത്രീകളുടെ മേൽ യുദ്ധം നിർബന്ധമല്ലല്ലോ.
മഹതി പറഞ്ഞു: ഞാൻ മുറിവേറ്റവർക്ക് മരുന്നു പുരട്ടാം, ജലാശയം നന്നാക്കാം, വെള്ളം കുടിപ്പിക്കാം.
നബി പറഞ്ഞു : എന്നാൽ ആയ്ക്കോട്ടെ.
(ഥബ്റാനി: 739)



 *അസ്ലം സഖാഫി കാമിലി
പരപ്പനങ്ങാടി*
دلاءل ءل أهل السنة

സംശയ നിവാരണ ഗ്രൂപ്പ്


https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....