Sunday, July 14, 2019

ഒരാൾ നബി ( സ്വ ) യുടെ സമീപത്തു വന്ന് എന്റെ പിതാവ് എവിടെയാണെന്ന് ചോദിച്ചു إن ابي

ചോദ്യം 2

ഒരാൾ നബി ( സ്വ ) യുടെ സമീപത്തു വന്ന് എന്റെ പിതാവ് എവിടെയാണെന്ന് ചോദിച്ചു . നബി ( صلى الله عليه وسلم) മറുപടി പറഞ്ഞു . നരകത്തിൽ , ഇതുകേട്ട് തിരികെ നടന്ന് അദ്ദേഹത്തെ വിളിച്ചുവരുത്തി നബി ( സ്വ ) പറഞ്ഞു .
 നിശ്ചയം എന്റെ പിതാവും നിന്റെ പിതാവും നരകത്തിലാണ് . ( മുസ്ലിം :302 )

ഇതിൽ നിന്നും നബി സ്വ യുടെ പിതാവ് നരകത്തിലാണ് വരുമോ?


ഇതിന്റെ മറുപടി എന്ത്?






മറുപടി


 നിശ്ചയം എന്റെ പിതാവും നിന്റെ പിതാവും നരകത്തിലാണെന്ന പരാമർശം നബി ( സ ) യുടെ പിതാവ് അബ്ദുല്ല എന്ന വർ കാഫിറാണെന്ന് കാണിക്കുന്നതല്ല . .
പിതാവിന്റെ വിവക്ഷ ഇവിടേയും നബി ( صلى الله عليه وسلم) യുടെ പിത്യസഹോദരൻ അബൂത്വാലിബ് ആകാമല്ലോ . അദ്ദേഹം നരകത്തിലാണെന്ന് പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്

( നബി ) യുടെ ശുപാർശ പ്രകാരം അബൂത്വാലിബും അവസാനം  നരകത്തിൽ നിന്ന് മോചിപ്പിക്കപ്പെടുമെന്ന് അഭിപ്രായപ്പെട്ടവരുണ്ട് . അവരുടെ ന്യായങ്ങളും പ്രമാണങ്ങളും ശർഹുൽ അഖാഇദിന്റെ  ഹാശിയ ദുററുൽ ഫവാഇദിൽ - വിവരിച്ചിട്ടുണ്ട്

പിത്യസഹോദരന് " അബ് " എന്ന് അറബികൾ പ്രയോഗിക്കാറുണ്ടെന്ന് നേരത്തെ നാം മനസ്സിലാക്കിയതാണ് ഇക്കാര്യം ഇബ് ഹജർ ( റ ) വ്യക്തമാക്കുന്നു .

وحديث مسلم يتعين تأويله واظهر تأويل له عندي أنه أراد بابيه  عمه أبا طالب ، لما تقرر أن العرب تسمي العم أبا ، وقرينة المجاز فيه الآية الآتية الشاهد يخلافه على أصح محاملها عند أهل السنة و  وان عمه الذي كفله بعد جده عبد المطلب ، او انه قصد بذلك أن يطيب خاطر ذلك الرجل ، خشية أن يرتد ، لوقوع ذلك في سمعه  أولاً ، أنّ أباه في النار بدليل انه إنماقال له بعد أن ولى ، أو كان قبل  أن يزل عليه وما كُنَّا مُعذبين حتى نبعث رسولاً ) كما وقع أنهٔ سئل عن أطفال المشركين ، فقال : هم مع آبائهم ، ثم سئل عنهم  فذكر أنهم في الجنة ( المنح المكية 153۰۳ / ۱ )
 മുസ്ലിമി ( റ ) ന്റെ ഹദീസ് വ്യാഖ്യാനി ക്കൽ അനിവാര്യമാണ് അറബികൾ പിതൃ സഹോദരന് ' ആബ് എന്ന് പറയാറുണ്ടെന്ന് സ്ഥിര പ്പെട്ടതിന്റെ അടിസ്ഥാന ത്തിൽ ഇവിടെ നബി ( صلى الله عليه وسلم ) ഉദ്ധേശിച്ചത് അബൂത്വാ ലിബിനെ ആകാം ,

ഇനി പറയാൻ പോകുന്ന ആയത്തിനെ അഹ്ലുസ്സുന്ന നൽകിയ ശരിയായ വ്യാഖ്യാന പ്രകാരം വിലയിരു ത്തുമ്പോൾ മേൽ ഹദീസിലെ അത് പിതാവാകുന്നതിനെതിരാണ് . അതുകൊണ്ടാണ് പിത്യസഹോദരനാണ് വിവക്ഷയെന്നു പറഞ്ഞത് ,

അബ്ദുൽ മുത്വലിബിന് ശേഷം നബി ( അ ) യെ സംരക്ഷിച്ചത് പിതൃ സഹോദരനായിരുന്നുവല്ലോ അല്ലെങ്കിൽ തന്റെ പിതാവ് നരകത്തിലാണെന്ന് ആദ്യം കേൾക്കുമ്പോൾ ചോദ്യകർത്താവിനു മന പ്രയാസമുണ്ടാകാനും അതു വഴി അദ്ദേ ഹം ഇസ്ലാമിൽ നിന്ന് പുറത്തു പോകാനും ഹേതുവാകുമോ എന്ന ഭയം നബി (صلى الله عليه وسلم) ക്കുണ്ടായതുകൊണ്ട് ആ വ്യക്തിയുടെ മനസ്സ് സമാധാനിപ്പിക്കാൻ നബി ( صلى الله عليه وسلم ) അങ്ങിനെ പറഞ്ഞതുമാകാം ,

ചോദ്യ കർത്താവ് പിരിഞ്ഞുപോയശേഷം അദ്ധേഹെത്ത തിരിച്ചുവിളിച്ചാണ് നബി ( صلى الله عليه وسلم ) അപ്രകാരം പറഞ്ഞുതന്ന വസ്തുത ഇതാണ് കാണിക്കുന്നത് '
അല്ലെങ്കിൽ " ഒരു ദൂതനെ അയക്കും മുമ്പ് ( ആരേയും ) നാം ശിക്ഷിക്കുന്നതല്ല എന്ന ആയത്ത് അവതരിക്കും മുമ്പ് പറഞ്ഞതുമാവാം ,

മുശ്രിക്കുകളുടെ  കുട്ടികളെപ്പറ്റി നബി (صلى الله عليه وسلم ) യോട് ചോദിക്ക പ്പെട്ടപ്പോൾ അവർ അവരുടെ പിതാളോട് കൂടെയാണെന്നായിരുന്നു നബി صلى الله عليه وسلم )ആദ്യം മറുപടി പറഞ്ഞത്

 പിന്നീട് അവരെപ്പറ്റി ചോദ്യമു ണ്ടായപ്പോൾ അവർ സ്വർഗ്ഗത്തിലാണെന്നും നബി ( صلى الله عليه وسلم ) മറുപടി പറഞ്ഞു . അത് പോലെ ഈ സംഭവത്തെയും കാണാമല്ലോ ( അൽ മിനഹുൽ മക്കിയ്യ 1/153 )


- ഇമാം സുയൂത്വി ( റ ) പറയുന്നു . അബു ത്വാലിബിനെ ക്കുറിച്ച് നബി (صلى الله عليه وسلم ) യുടെ പിതാവെന്ന പ്രയോഗം നബി (സ്വ ) യുടെ കാലഘട്ടത്തിൽ സർവ്വ വ്യാപകമായി നടപ്പിലുണ്ടായിരുന്ന ഒന്നാണ് . അതു കൊണ്ടാണ് ശത്രുക്കൾ അബൂത്വാലിബിനോട് ഇപ്രകാരം ആവശ്യപ്പെട്ടത് . ഞങ്ങളുടെ ആരാധ്യവസ്തുക്കളെ ചീത്ത പറയുന്ന തിൽനിന്ന് പിന്തിരിയാൻ താങ്കളുടെ മകനോട് താങ്കൾ പറയുക

മറ്റൊരിക്കൽ ശത്രുകൾ അബൂത്വാലിബിനോട് പറഞ്ഞു . താങ്കളുടെ മകനെ ഞങ്ങൾക്ക് വിട്ടുതരൂ ഞങ്ങൾ അവനെ കൊന്നുകളയാം അവനു പകരം ഈ കുട്ടിയെ താങ്കൾക്ക് ഞങ്ങൾ തരാം .
 ഇതുകേട്ട അബൂത്വാലിബ് പ്രതികരിച്ചു . എന്റെ മകനെ നിങ്ങൾക്ക് വധിക്കാൻ ഞാൻ വിട്ടുതരികയും നിങ്ങളുടെ മകനെ പകരം സ്വീകരിച്ച് നിങ്ങൾക്ക് ഞാൻ വളർത്തുകയും ചെയ്യകയോ ?


 ഒരിക്കൽ അബൂത്വാലിബ് ശാമിലേക്ക് പോകുമ്പോൾ നബി ( صلى الله عليه وسلم) യും കൂടെ യുണ്ടായിരുന്നു വഴി മദ്ധ്യ നബി (صلى الله عليه وسلم ) യെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കപ്പെട്ടപ്പോൾ അതെന്റെ മകനാണെന്നാണ് അബൂത്വാലിബ് പ്രതികരിച്ചത് .

 ചുരുക്കത്തിൽ അബൂ ത്വാലിബ് ചെറുപ്പം മുതൽക്കേ നബി ( صلى الله عليه وسلم ) യെ സംരക്ഷിക്കു കയും എല്ലാ വിധ സഹായ ങ്ങളും ചെയ്തുകൊടുക്കുകയും ചെയ്ത പിത്യ സഹോദരനായതുകൊണ്ട് നബി ( صلى الله عليه وسلم) യുടെ പിതാവ് എന്ന നിലക്കാണ് അറബികളിൽ അദ്ധേഹം അറിയപ്പെട്ടിരുന്നത്. അതിനാൽ അഅറാബിയുടെ ചോദ്യം അബൂത്വാലിബിനെ കുറിച്ചാകാൻ ഏറെ സാധ്യത കാണുന്നുണ്ട് '


ഇമാം സുയൂത്വി ( റ ) തുടരുന്നു

أن أبي واياك في النار

 (നീശ്ചയം എന്റെ പിതാവും നിന്റെ പിതാവും നരകത്തിലാണ് ) എന്ന പരാമർശം എല്ലാ നിവേദകരും പറത്തിട്ടില്ല . ഹമ്മാദ്ബ്നുസലമ( റ) സാബിത് (റ ) അനസ് (റ).  വഴിയായി ഉദ്ധരിക്കുന്ന റിപ്പോർട്ടിൽ മാത്രമാണ് ആ പരാമർശമുള്ളത്

 ഇമാം മുസ്ലിം ( റ) വരിച്ചതും ആ പരമ്പരയാണ് . എന്നാൽ  മഅമർ ( റ ) സാബിത്തി(റ) ൽ നിന്നു ദ്ധരിക്കുന്ന ഹദീസിൽ വസ്തുത പരാമർശമില്ല .
മറിച്ച്  (നീ ഒരു കാഫിറിന്റെ ഖബ്റിന്റെ സമീ പത്തു നടന്നു പോയാൽ അവന് നീ നരകം കൊണ്ട് സന്തോഷവാർത്ത അറിയിക്കുക )
എന്നർത്ഥം വരുന്ന പരാമർശമാണുള്ളത് ഇതിൽ നബി ( സ ) യുടെ പിതാവിനെ കുറിക്കുന്ന യാതൊരു പരാമർശവും ഇല്ല.

ആദ്യത്തേതിനേക്കാൾ സ്ഥിരതയുള്ള റിപ്പോർട്ട് രണ്ടമത്തതാണ് കാരണം ഹമ്മാദ് ( റ)നേക്കാൾ സ്ഥിരതയുള്ള വ്യക്തിയാണ് മഅമർ (റ ), ഹമ്മാദി ( റ)ന്റെ മനപ്പാഠത്തെ പറ്റി ചില സംസാരമുണ്ട് .

 മാത്രവുമല്ല അദ്ദേഹത്തിന്റെ ഹദീസുകളിൽ ധാരാളം മുൻകറായ ഹദീസുകൾ കടന്നു കടിയിട്ടുണ്ട് . അദ്ദേഹത്തിന്റെ പോറ്റു മകൻ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ കടത്തിക്കുറിയതാണവയന്നാണ് ഹദീസ് പണ്ഡിതർ പറയുന്നത് '
ഹമ്മാദിനു മനപാoമില്ലാത് തിന്റെ പേരിൽ ആ ഗ്രന്ഥത്തിൽ നിന്നുദ്ധരിക്കുകയു അത് നിമിത്തം അതിൽ ' പിഴവ് സംഭവിക്കുകയും ചെയ്യാറുണ്ട്


ഇതിന്റെ പേരിൽ ഇമാം ബുഖാരി ( റ ) അദ്ധേദീസ് ഉദ്ധരിച്ചിട്ടില്ല.
  . ഇമാം മുസ്ലിമും ( റ ) ഉസ്വൂലിൽ സാബിതിൽ നിന്ന് അദ്ധേഹം ഉദ്ധരിക്കുന്ന ഹദീസ് മാത്രമേ ഉദ്ധരിച്ചിട്ടുള്ളു.

 ഇമാം ഹാകിം ( റ ) - ' അൽ മദ്ഖൽ ' എന്ന ഗ്രന്ഥത്തിൽ പറയുന്നു.
ഉസൂലിൽ സാബിത്തിൽ നിന്ന് ഹമ്മാദ് ഉദ്ധരിക്കുന്ന ഹദീസല്ലാം  മുസ്ലിം ഉദ്ധരിച്ചിട്ടില്ല .
ശവാഹിദിൽ പലരെ തൊട്ടും അദ്ദേഹം ഉദ്ധരിക്കുന്ന ഹദീസുകൾ മുസ്ലിം ഉദ്ധരിച്ചിട്ടുണ്ട് .

എന്നാൽ മഅമറിന്റെ മനപ്പാഠം സംബന്ധിച്ച് സംസാരമോ അദ്ദേഹത്തിന്റെ ഹദീസുകളിൽ എതങ്കിലുമൊന്നിനെപ്പറ്റി മുൻ കറാണെന്ന അഭിപ്രായമോ ആർക്കുമില്ല .

 ബുഖാരിയും മുസ്ലിമും അദ്ദേഹത്തിന്റെ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് . അതിനാൽ അദ്ദേഹം കൊണ്ടുവന്ന പരാമർശമാണ് കൂടുതൽ ആധികാരികം.
 തന്നെയുമല്ല സഅദ്ബ്നു അബീവഖാസ് ( റ ) വിൽ നിന്നുവന്ന നിവേദനത്തിൽ മഅമറിന്റെറിപ്പോർട്ടിലുള്ളതുപോലെയാണുള്ളത് .
ബസ്സാർ , ത്വബ്റാനി , ബൈഹഖി , ( റഹിമഹുമുല്ല) എന്നിവർ ഇബ്റാഹീമുബ്നു സഅദ് , സുഹ്രീ , ആമിറുബ്നു സഅദ് (റ) എന്നിവർ വഴിയായി ആമിറുബ്നു സഅദീ ( റ ) ന്റെ പിതാവിൽ നിന്നുദ്ധരിക്കുന്നു '

ഒരു അറാബി നബി ( صلى الله عليه وسلم) യോട് എന്റെ പിതാവ് എവിടെയാണെന്ന് ചോദിച്ചു   നരകത്തിലാണെന്ന് നബി(صلى ٠الله عليه وسلم) മറുപടി പറഞ്ഞപ്പോൾ അഅറാബി വീണ്ടും ചോദിച്ചു താങ്കളുടെ പിതാവ് എവി ടെയാണ് ? അപ്പോൾ നബി ( صلى الله عليه وسلم  ) പറഞ്ഞു . കാഫിറിന്റെ ഖബ്റിന്റെ അരികിലൂടെ നീ കടന്നുപോവുകയാണെങ്കിൽ നരകം കൊണ്ട് നീ അവന് സന്തോഷവാർത്ത അറിയിക്കുക

 ബുഖാരിയുടേയും മുസ്ലിമിന്റെയും നിബ ന്ധനയൊത്ത പരമ്പരയാണ് ഈ ഹദീസിന്റെത് . അതിനാൽ ഇതിൽ വന്ന പരാമർശം അവലംബമാക്കുകയും മറ്റുള്ളതിനേക്കാൾ അതിന് മുൻഗണന നൽകുകയും ചെയ്തേ മതിയാവൂ
ത്വബ്റാനിയും  ബൈഹഖിയും (റ) ഈഹദീസിന്റെ അവസാനത്തിൽ ഇതും കൂടി പറയുന്നുണ്ട് .
ആ അഅറാബി പിന്നീട് മുസ്ലിമായി . എന്നിട്ടദ്ദേഹം പറഞ്ഞു . ഒരു പ്രയാസകരമായ കാര്യമാണ് നബി ( صلى الله عليه وسلم  ) എന്നോട് കൽപ്പിച്ചത് .
 നരകം കൊണ്ട് സന്തോഷവാർത്ത അറിയിച്ചല്ലാത ഒരു കാഫിറിന്റെ  ഖബരിന്റെ അരികിലൂടെയും ഞാൻ കടന്നുപോയിട്ടില്ല .

ഇബ്റാഹീമുബ്നുസഅ്ദ് , സുഹ്രീ , സാലിം , വഴിയായി ഇബ്നുമാജ ( റ ) സാലിമി ( റ ) ന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്ത ഹദീസിലും ഇതേ പരാമർശം കാണാം . '
.
ഈ പൊതുവായ പ്രയോഗമാണ് നബി ( സ ) യിൽനിന്നുണ്ടായതെന്ന്  ഈ റിപ്പോർട്ടുകളെല്ലാം തന്നെ നമുക്ക് വ്യക്തമാക്കിത്തരുന്നു . .
ആ അഅ്റാബി ഇസ്ലാം സ്വീകരിച്ചശേഷം നിർബന്ധമായും പാലിക്കേണ്ടുന്ന ഒരു സംഗതിയായി അതിനെ കണ്ടതും അതുകൊണ്ടാണ് .

ആദ്യം പറഞ്ഞ പരാമർശമാണ് നബി(صلي الله عليه وسلم) നടത്തിയിരുന്നതെങ്കിൽ യാതൊരു വിധ കൽപ്പനയും അതിലുണ്ടാവുകയില്ലല്ലോ , അതിനാൽ ആദ്യപരാമർശം ആ ഹദീസ് നിവേദകൻ മനസ്സിലാക്കിയ ആശയം റിപ്പോർട്ട് ചെയ്തതാണെന്ന്  ഇതിൽ നിന്ന് സുവ്യക്തമാണ് . ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ ബുഖാരിയിലും  മുസ്ലിമിലും സുലഭമാണ് .

..ഉദാഹരണം ബിസ്മി ഓതുന്നതിനെ നിഷേധിക്കുന്നതിൽ വന്ന , അനസ് ( റ ) വിന്റെ ഹദീസ് ഇമാം മുസ്ലിം ( റ ) നിവേദനം ചെയ്തിട്ടുണ്ട് .

ഇമാം ശാഫി ഇ ( റ ) അതേ പറ്റിപ്പറഞ്ഞത് മറ്റു പരമ്പരയിലൂടെ സ്ഥിരപ്പെട്ടത് ബിസ്മിാതുന്നത് കേട്ടില്ല എന്ന പരാമർശമാണ് . അതിൽ നിന്ന് നിവേദകൻ ബിസ്മി ഓതിയില്ലെന്നു മനസ്സിലാക്കുകയും
ആ ആശയം റിപ്പോർട്ടു ചെയ്യുകയും ചെയ്തപ്പോൾ അബദ്ധം സംഭവിച്ചു . - എന്നാണ് . അതേ പോലെ വേണം നാം ചർച്ച ചെയ്യുന്ന ഹദീസിനേയും കാണാൻ

 ഇനി എല്ലാ നിവേദകരും ആദ്യം പറഞ്ഞ വാക്ക് റിപ്പോർട്ടുചെയ്യുന്നതിൽ യോജിച്ചു എന്ന് സങ്കൽപ്പിച്ചാൽ മറ്റു പ്രമാണങ്ങൾക്ക് എതിരായ ഒന്നായി വേണം അതിനെ നോക്കിക്കാണാൻ പ്രബലമായ ഹദീസിനോട് അതിനേക്കാൾ പ്രബലമായ രേഖകൾ എതിരായി വരുമ്പോൾ ആ ഹദീസിനെ വ്യാഖ്യാനിക്കുകയും മറ്റു പ്രമാണങ്ങൾക്ക് അതിനേക്കാൾ പ്രാമുഖ്യം നൽകുകയും ചെയ്യണമെന്നാണ് ഹദീസ് നിധാന ശാസ്ത്രം ,


ഇമാം സുയൂത്വി ( റ ) തുടരുന്നു . ഒരു പറ്റം പണ്ഡിതന്മാർ നബി ( صلى الله عليه وسلم ) യുടെ മാതാ പിതാക്കളെക്കുറിച്ചുവന്ന എല്ലാ ഹദീസു കളും നിയമ പ്രാബല്യമില്ലാ ത്തതാണ് ( മൻസൂഖ് ) എന്ന അഭിപ്രായക്കാരാണ് മുശ്രിക്കുകളുടെ കുട്ടികളെപ്പറ്റി പരാമർശിക്കുന്ന ഹദീസുകൾക്കും അതേ മറുപടിയാണ് അവർ പറയുന്നത് , “ ഒരാളും മറ്റൊരാളുടെ കുറ്റം ഏറ്റെടു ക്കുന്നതല്ല " എന്നർത്ഥം കാണിക്കുന്ന ആയത്ത് മുശിക്കുകളുടെ കുട്ടികളെപ്പറ്റി പരാമർശി ക്കുന്ന എല്ലാ ഹദീസുകളേയും ദുർബ്ബലമാക്കിയെന്ന പോലെ " ഒരു ദൂതനെ അയ ക്കുംവരെ ( ആരേയും ) നാം ശിക്ഷിക്കുന്ന തല്ല ' എന്നർത്ഥം കാണിക്കുന്ന ആയത്ത് മാതാ പിതാക്കളുടെ കാര്യത്തിൽ വന്ന എല്ലാ ഹദീസു കളേയും ദുർബലമാ ക്കിയെന്നാണ് അവരുടെ പക്ഷം .
ഈ മറു പടി സംക്ഷിപ്തവും പ്രയോചന കരവുമാണ് .

ഇമാം സുയുതീ ( റ ) തുടരുന്നു .

നരക ത്തിൽ ഏറ്റവും ലളിതമായ ശിക്ഷ ലഭിക്ക നനയാൾ അബൂത്വാലിബാണന്ന് പ്രബലമായ  ഹദീസിൽ വന്നിട്ടുണ്ട്

. നബി (صلى الله عليه وسلم)
 യുടെ മാതാപിതാക്കൾ നരകത്തിലല്ലെന്ന് കാണിക്കുന്ന ഒരു രേഖയാണിത്.
 കാരണം അവർ നരകത്തിലാണെങ്കിൽ അബൂത്വാലിബിനേക്കാൾ ലളിതമായ ശിക്ഷ ലഭിക്കേണ്ടത് അവർക്കാണ് കാരണം നബി ( صلى الله عليه وسلم) യോട് കൂടുതൽ അടുപ്പമുള്ളവർ അവരാണല്ലോ തന്നെയുമല്ല നബി ( صلى الله عليه وسلم ) പ്രവാ ചകനായ സമയം അവർ എത്തിക്കുകയോ അവർക്കു മുമ്പിൽ നബി صلى الله عليه وسلمഇസ്ലാം അവതരിപ്പിക്കുകയാ ചെയ്യാത്തതുകൊ ണ്ട് അബൂത്വാലിബിനേക്കാൾ കാരണം ബോധിപ്പിക്കാനുള്ളതും അവർക്കാണ് ല്ലോ

അസ്ലം സഖാഫി
പരപ്പനങ്ങാടി
,,,,,,,,,,,,,,,,,,,,,,,,,,,,,,,,

🔷🔷🔷🔷🔷🔷🔷

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....