Tuesday, February 26, 2019

ഖുർആൻ വിമർശകർക്ക് മറുപടി 'ഭൂമിശാസ്ത്രം ഖുര്‍ആനില്‍ പരന്നതോ

ഭൂമിശാസ്ത്രം ഖുര്‍ആനില്‍
24, JUN 2016 - 07:49 AM

ഗോളാകൃതിയിലുള്ള ഭൂമിയുടെ ചിത്രം ഇന്നാര്‍ക്കും അജ്ഞാതമല്ല. പക്ഷേ, നമുക്ക് അത് പരന്നതായിട്ടാണ് തോന്നുന്നതും അനുഭവപ്പെടുന്നതും. ശാസ്ത്രം വികസിച്ചിട്ടില്ലാത്ത കാലത്ത് മനുഷ്യന്‍െറ ധാരണ ഭൂമി പരന്നതാണെന്നും ഭൂമിയാണ് പ്രപഞ്ചത്തിന്‍െറ കേന്ദ്രം എന്നുമൊക്കെയായിരുന്നു. ആ ധാരണക്കെതിരെ സംസാരിച്ച ശാസ്ത്രജ്ഞന്‍മാര്‍ക്കൊക്കെ പുരോഹിതകോടതികള്‍ കഠിനശിക്ഷ വിധിച്ചു. ബ്രൂണോ, ഗലീലിയോ തുടങ്ങിയവരൊക്കെ ഉദാഹരണങ്ങള്‍ മാത്രം. ഭൂമിയെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് എന്താണെന്നുനോക്കാം. ‘അവര്‍ നോക്കുന്നില്ളേ, ഭൂമി എങ്ങനെയാണ് പരത്തപ്പെട്ടിരിക്കുന്നത് എന്ന്’ (വി.ഖു. 88:20 ), ‘ഭൂമിയെ നാം വിരിച്ചുതന്നു. എത്ര വിദഗ്ധനായ വിരിപ്പൊരുക്കുന്നവന്‍’ (വി.ഖു. 51:48), ‘അതിനുശേഷം അവന്‍ ഭൂമിയെ പരത്തിയിരിക്കുന്നു’ (വി.ഖു. 79:30).

ഉരുണ്ട ഒരു സാധനത്തെ മനുഷ്യജീവിതത്തിന്‍െറ സൗകര്യത്തിനുവേണ്ടി അല്ലാഹു പരന്നതാക്കി അവര്‍ക്ക് അനുഭവിപ്പിച്ചുകൊടുത്തു എന്നാണ് ഈ ആയത്തുകളില്‍നിന്ന് മനസ്സിലാവുന്നത്. പരന്ന ഒരു സാധനത്തെ വീണ്ടും പരത്തി എന്നുപറയേണ്ട ആവശ്യമില്ലല്ളോ, ‘ഭൂമിയെ നാം നീട്ടിയിരിക്കുന്നു’ (വി.ഖു. 15:19). എവിടെ ചെന്നാലും ഭൂമി പിന്നെയും നീണ്ടുകിടക്കും. ഇത് ഗോളാകൃതിയിലുള്ള ഒന്നിന്‍െറ മാത്രം സവിശേഷതയാണ്. പരന്നതാണെങ്കില്‍ അതിന്‍െറ അറ്റത്തത്തെിയാല്‍ അവിടെ അവസാനിക്കുകയാണ് ചെയ്യുക. പിന്നെയും അങ്ങനെ നീണ്ടുകിടക്കുകയില്ല. ഭൂമിയില്‍ താമസിക്കുന്ന ഒരു ജീവിക്കും അതൊരു ഗോളാകൃതിയിലുള്ള വസ്തുവാണെന്ന് അനുഭവപ്പെടില്ല. കണ്ണെത്താത്ത ദൂരത്തില്‍ നീണ്ടോ പരന്നോ കിടക്കുന്ന ഭൂമിയാണ് നാം കാണുന്നത്.  യഥാര്‍ഥത്തില്‍ ഗോളാകൃതിയിലുള്ള ഭൂമി ഇങ്ങനെ വാസയോഗ്യമാക്കി പരത്തിത്തന്നത് അല്ലാഹുവിന്‍െറ അനുഗ്രഹമാണെന്ന് സൂചിപ്പിക്കുകയാണിവിടെ.

ഭൂമി ഉരുണ്ടതാണെന്ന് സൂചിപ്പിക്കുന്ന മറ്റൊരു ആയത്ത് ശ്രദ്ധിക്കുക. ‘അവന്‍ രാത്രിയെ പകലിന്മേലും പകലിനെ രാത്രിക്കുമേലും ചുറ്റിക്കുന്നു’ (വി.ഖു. 39:5). ചുറ്റിക്കുന്നു എന്നത് ‘യുകവ്വിറു’ എന്ന അറബി വാക്കിന്‍െറ പരിഭാഷയാണ്. ഗോളാകൃതിയിലുള്ള ഒരു വസ്തുവിന്‍െറ മേല്‍ എന്തെങ്കിലും ചുറ്റുന്നതിനാണ് അറബിയില്‍ ‘യുകവ്വിറു’ എന്ന് പറയുക. ഇതില്‍നിന്നാണ് പന്തിന് കുറത്ത് എന്ന പദമുണ്ടായത്. അപ്പോള്‍ രാവും പകലും പ്രത്യക്ഷപ്പെടുന്ന ഭൂമി ഗോളാകൃതിയിലാണെന്ന് ഈ ആയത്ത് വ്യക്തമായി സൂചിപ്പിക്കുന്നു. ഭൂമി അതിവേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് നമുക്കറിയാം. സ്വയം കറങ്ങുന്നതോടൊപ്പം അത് സൂര്യനെയും ചുറ്റുന്നുണ്ട്. അതിനുപുറമെ സൗരയൂഥത്തിന്‍െറ ചലനം വേറെയുമുണ്ട്. ഇനിയും പ്രപഞ്ചത്തിലെ മറ്റേതൊക്കെ ചലനങ്ങില്‍ ഭൂമി പങ്കാളിയായിരിക്കുന്നുവെന്ന് ഇനിയും അറിയാനിരിക്കുന്നേയുള്ളൂ. ഇപ്പോള്‍ മനസ്സിലായ എല്ലാ ചലനങ്ങളും കൂട്ടിയാല്‍ ഒരു ദിവസത്തില്‍ ഭൂമി ഒരു കോടി നാല്‍പതുലക്ഷം മൈല്‍ ശൂന്യാകാശത്തില്‍ സഞ്ചരിക്കുന്നുവെന്ന് ശാസ്ത്രം പറയുന്നു. അതിനിടയില്‍ ഇളക്കവും ചാട്ടവും തെന്നലുമൊക്കെ സംഭവിക്കുന്നുണ്ട്. പക്ഷേ, നമ്മള്‍ അറിയുന്നില്ല. കാരണം, നമ്മള്‍ കിടക്കുന്നത് ഭൂമിയാകുന്ന തൊട്ടിലിലാണ്. അതിന്‍െറ ഇളക്കം മനുഷ്യന് സുഖം പകരുന്നു.

പക്ഷേ, ഒരു നാള്‍ ഈ ഇളക്കം നില്‍ക്കും. അന്ന് അവന്‍ ഞെട്ടിയുണരും. ‘ഭൂമിയെ നിങ്ങള്‍ക്ക് തൊട്ടിലാക്കിത്തന്നവന്‍ അവനാണ്’ (വി.ഖു. 20:53) ‘ഭൂമിയെ അവന്‍ ഒരു തൊട്ടിലാക്കുകയും ചെയ്തില്ളേ’ (വി.ഖു. 78:6). കുതിരയെപ്പോലെ കുതിച്ചുപായുന്ന ഈ ഭൂമിയെ ഉപയോഗത്തിനായി നമുക്ക് മെരുക്കിത്തന്നതും അല്ലാഹുവാണ്. ‘നിങ്ങള്‍ക്ക് ഭൂമിയെ മെരുക്കിത്തന്നവനാണവന്‍. അതുകൊണ്ട് നിങ്ങള്‍ ഭൂമിയുടെ വഴികളിലൂടെ സഞ്ചരിച്ചുകൊള്ളുക’ (വി.ഖു. 67:15).  അതിവേഗത്തില്‍ കുതിച്ചുപായുന്ന ഈ കുതിരയെ തെറിച്ചുപോകാതെ പിടിച്ചുനിര്‍ത്തുന്നതും അല്ലാഹുവാണ്. ‘നിശ്ചയം അല്ലാഹു ആകാശഭൂമികളെ തെറിച്ചുപോകാതെ പിടിച്ചുനിര്‍ത്തുന്നു.

രണ്ടും നീങ്ങിപ്പോയാല്‍ അവയെ ഉറപ്പിച്ചുനിര്‍ത്താന്‍ അല്ലാഹുവിനല്ലാതെ ആര്‍ക്കും സാധ്യമല്ല’ (വി.ഖു. 35:41). ഈ ശൂന്യാകാശ യാത്രയില്‍ തെന്നിപ്പോകാതിരിക്കാന്‍ അല്ലാഹു ഭൂമിക്ക് മറ്റൊരു സംവിധാനവുംകൂടി ചെയ്തുകൊടുത്തിട്ടുണ്ട്. പര്‍വതങ്ങളാകുന്ന ആണിയടിച്ച് അതിനെ ഉറപ്പിച്ച് നിര്‍ത്തിയിട്ടുണ്ടവന്‍. ‘ഭൂമി അവരെയുംകൊണ്ട് ഇളകിത്തെറിച്ചുപോകാതിരിക്കാന്‍ അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു’ (വി.ഖു. 21:31). ‘ഭൂമിയെ നാം വിരിപ്പും പര്‍വതങ്ങളെ നാം ആണിയുമാക്കിയില്ളേ?’ (വി.ഖു. 78:6-7). ഭൂമിയുടെ ബാലന്‍സ് സൂക്ഷിക്കുന്നതില്‍ പര്‍വതങ്ങള്‍ക്കുള്ള പങ്ക് ഇന്ന് ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കറിയാം. ജീവികളുടെ എല്ലാ ആവശ്യങ്ങളും നിര്‍വഹിക്കാന്‍ പാകത്തിലാണ് അല്ലാഹു ഭൂമിയെ സംവിധാനിച്ചിരിക്കുന്നത്. ജീവികള്‍ക്കും സസ്യങ്ങള്‍ക്കും വളര്‍ന്നുവരാന്‍ പറ്റിയ ഇടമാണ് ഭൂമി. കഴിഞ്ഞതും വരാനിരിക്കുന്നതുമായ സകല ജീവജാലങ്ങളെയും അവയുടെ മൃതശരീരങ്ങളെയും ഉള്‍ക്കൊള്ളാനുള്ള ഭൂമിയുടെ കഴിവിനെ കുറിച്ച് അല്ലാഹു പറഞ്ഞു. ‘ഭൂമിയെ നാം ജീവിച്ചിരിക്കുന്നവരെയും മരണമടഞ്ഞവരെയും ഉള്‍ക്കൊള്ളുന്ന ഒന്നാക്കിയില്ളേ’ (വി.ഖു. 77: 25,26).

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....