Wednesday, October 31, 2018

ഖുത്വുബ . പേർഷ്യൻ ഭാഷയിൽ ഖുത്വുബ ഓതൽ അനുവദനീയമാണന്ന് ഇജ്മാഉണ്ട് എന്ന് ഇമാം കാസാനി (റ) പറഞ്ഞിട്ടുണ്ടോ?

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚




ചോദ്യം


ഒരു ഒഹാബീ പുരോഹിതൻ എഴുതുന്നു.

ഹനഫി പണ്ഡിതൻ  കാസാനി പറഞ്ഞു:
إذَا تَشَهَّدَ أَوْ خَطَبَ يَوْمَ الْجُمُعَةِ بِالْفَارِسِيَّةِ.
وَلَوْ أَمَّنَ بِالْفَارِسِيَّةِ، أَوْ سَمَّى عِنْدَ الذَّبْحِ بِالْفَارِسِيَّةِ، أَوْ لَبَّى عِنْدَ الْإِحْرَامِ بِالْفَارِسِيَّةِ، أَوْ بِأَيِّ لِسَانٍ كَانَ يَجُوزُ بِالْإِجْمَاعِ
الكتاب: بدائع الصنائع في ترتيب الشرائع(1/113)

الكاشاني (000 - 587 هـ = 1191 000 م)

ഒരാള്‍ ശഹാദ നിര്‍വ്വഹിച്ചാല്‍, അല്ലെങ്കില്‍ വെള്ളിയാഴ്ച ദിവസം ഖുതുബ നിര്‍വ്വഹിച്ചാല്‍ പേര്‍ഷ്യന്‍ ഭാഷയിൽ "ആമീന്‍" പറഞ്ഞാല്‍, ' മൃഗത്തെ അറുക്കുമ്പോള്‍ പേര്‍ഷ്യന്‍ ഭാഷയില്‍ "ബിസ്മി" ചൊല്ലിയാല്‍, അല്ലെങ്കില്‍ ഹജ്ജിനോ ഉമ്രക്കോ ഇഹ്റാം നിർവ്വഹിക്കുമ്പോള്‍ പേര്‍ഷ്യന്‍ ഭാഷയില്‍"തല്ബീയത്തു" ചൊല്ലിയാല്‍, അതല്ലെങ്കില്‍ മറ്റു ഏത് ഭാഷയില്‍ ആയാലും ശരി അതനുവദനീയമാകും ഇജ്മാഹ് പ്രകാരം.

എന്ന് ഹിജ്ര 500-ല്‍ ജീവിച്ച ഇമാം കാസാനി.  


ഇത് ഒരു ഒഹാബി പുരോഹിതന്റെ എഴുത്താണ് ഇത് ശരിയാണോ?

പേർഷ്യൻ ഭാഷയിൽ ഖുത്വുബ ഓതൽ അനുവദനീയമാണന്ന് ഇജ്മാഉണ്ട് എന്ന് ഇമാം കാസാനി (റ) പറഞ്ഞിട്ടുണ്ടോ?


ഹനഫി മദ്ഹബിൽ പേർഷ്യൻ ഭാഷയിൽ ഖുത്വുബ നിർവഹിക്കാമെന്നുണ്ടോ?

മറുപടി:

ഒഹാബി പുരോഹിതൻമാർ മതഗ്രന്ഥങ്ങളിൽ ജൂതൻമാരെ പോലും തോൽപ്പിക്കുന്ന വിധത്തിലുള്ള തിരിമറിയാണ് നടത്തുന്നത് എന്നതിന്ന് ഏറ്റവും വലിയ തെളിവാണിത്.

ജൂതൻമാർ ക്രിസ് ത്യാനികൾ മതഗ്രന്ഥങ്ങളിൽ തിരിമറി നടത്തുന്നവരാണന്ന് വിശുദ്ധ ഖുർആനിൽ തന്നെ പറഞ്ഞതാണ്.

يحرفون الكلم عن مواضعه

ജൂത ക്രിസ്ത്യാനികളെ ചാണിന് ചാണായും മുഴത്തിന് മുഴമായും പിൻപറ്റുന്നവർ ഒഹാബി പുരോഹിതന്മാർ തന്നെയാണന്ന് താഴെ പറയുന്ന വിവരണത്തിൽ നിന്ന് ഗ്രഹിക്കാം.


ബഹുമാനപ്പെട്ട കാസാനി ഇമാമിന്റെ വാചകത്തിൽ ആദ്യഭാഗം കത്രിക വെച്ചിരിക്കുകയും അർഥത്തിൽ തിരിമറി നടത്തുകയും ചെയ്തിരിക്കുകയാണ്  ഈ ജൂത ഏജന്റുകൾ .

കാസാനി ഇമാം പറഞ്ഞ  യഥാർഥ വാചകം താഴെ നൽകുന്നു.

وعلى هذا الخلاف إذا تشهد أو خطب يوم الجمعة بالفارسية .

ولو أمن بالفارسية ، أو سمى عند الذبح بالفارسية ، أو لبى عند الإحرام بالفارسية ، أو بأي لسان كان يجوز بالإجماع ولو أذن بالفارسية قيل : إنه على هذا الخلاف ، وقيل : لا يجوز بالاتفاق ; لأنه لا يقع به الإعلام ، حتى لو وقع به الإعلام يجوز والله أعلم .( بداءع الصناءع)

മേൽ വാചകത്തിലെ തുടക്ക ഭാഗത്തിലെ
وعلى هذا الخلاف
എന്ന ഭാഗം ഒഹാബി പുരോഹിതൻമാർ അവരുടെ പ്രഭാഷണങ്ങളിലും പുസ്തകങ്ങളിലും ലേഖനങ്ങളിലും മറച്ചു വെച്ചിരിക്കുന്നു '

മുകളിൽ ചോദ്യഭാഗത്തുള്ളത് അവരുടെ ലേഖനത്തിന്റെ ഉദ്ധരണിയാണ്
അതിൽ

إذا تشهد أو خطب يوم الجمعة بالفارسية

മുതലാണ് എഴുതിയിരിക്കുന്നത് -

എന്നിട്ട് അർഥവും തെറ്റിച്ചുനൽകിയിരിക്കുന്നു '

 കിതാബ് നോക്കാത്ത സാധുക്കളായ ആളുകളെ പറ്റിക്കുന്ന നബി (സ്വ) പറഞ്ഞ ദജജാലുകളും കദ്ധാബുകളും യഥാർത്തത്തിൽ ഒഹാബി പുരോഹിതൻമാർ തന്നെ യാണ് ഇതോടെ ഒന്നുകൂടി  തെളിഞ്ഞിരിക്കുന്നു.

കളവ് നടത്തൽ പരിശീലനത്തിന് വേണ്ടി
ലോകത്ത് കളവ് മൽസരം നടത്തി റക് സോണ സോപ്പും പെട്ടി സമ്മാനം വാങ്ങിയ ആദ്യ പ്രസ്ഥാനം ഒഹാബീ മത പുരോഹിതൻമാരാണല്ലോ?

ഖുതുബ അറബി ഭാഷയിലാവൽ ശർത്താണന്ന് കഴിഞ്ഞ കാല എല്ലാ പണ്ഡിതന്മാരും വ്യക്തമാക്കിയതാണ്.

എന്നിട്ടാണ്
അനറബി ഭാഷയിലുള്ള ഖുതുബ അനുവദനീയമാണന്ന് ഇജ്മാ  (പണ്ഡിത ഏകോപനം) ഉണ്ട് എന്ന് കാസാനി ഇമാം പറഞ്ഞു എന്ന ലോക കള്ളത്തരം തട്ടിവിടുന്നത് .

ഇവരുടെ ഫിത്നയിൽ നിന്നും നമ്മുടെ സമുദായത്തെ അല്ലാഹു കാക്കട്ടെ.


യഥാർത്ഥത്തിൽ ഇമാം കാസാനി (റ )എന്താണ് പറയുന്നത് എന്ന് നോക്കാം

ഖിറാഅത്തിന്റെ ഖദറിനെ വിവരിക്കുന്നതിൽ മുന്ന് ചർച്ചകൾ ഉണ്ട് ഒന്ന് മതിയാവുന്ന ( നിസ്കാരം സ്വഹീഹാവുന്ന ) തിലുള്ള അടിസ്ഥാനവുമായി ബന്ധപെട്ട നിർബമുള്ള അളവിനെ വിവരിക്കുന്നത്

നിസ്കാരത്തിൽ പേർഷ്യൻ ഭാഷയിൽ ഖുർആൻ ഓതിയാൽ (അത് തഹ് രീമിന്റെ കറാഹത്തോടെ)  നിസ്കാരം സ്വഹീഹാവുന്നതാണ് മതിയാവുന്നതാണ് .

എന്ന് അബൂ ഹനീഫ ( റ ) പറയുമ്പോൾ അവരുടെ ശിഷ്യൻമാരായ അബൂ
യൂസഫ് (റ) മുഹമ്മദ് (റ) എന്നിവർ പറയുന്നത്  അറബിയിൽ ഓതാൻ അറിയുമെങ്കിൽ അറബിയിൽ തന്നെ ഓതന്നമെന്നും അറിയില്ലങ്കിൽ. പേർഷ്യൻ ഭാഷ മതിയാവുന്നതാണ് എന്നുമാണ്

وأما ) بيان قدر القراءة فالكلام فيه يقع في ثلاثة مواضع : أحدها - في بيان القدر المفروض الذي يتعلق به أصل الجواز ' - ..........

، ثم الجواز كما يثبت بالقراءة بالعربية يثبت بالقراءة بالفارسية عند أبي حنيفة سواء كان يحسن العربية أو لا يحسن ، وقال أبو يوسف ومحمد : إن كان يحسن لا يجوز ، وإن كان لا يحسن يجوز
بداءع الصناءع


ഇത് പറഞ്ഞതിന് ശേഷമാണ് കാസാനി ഇമാം പറയുന്നത്

وعلى هذا الخلاف إذا تشهد أو خطب يوم الجمعة بالفارسية .

പേർഷ്യൻ ഭാഷയിൽ അത്തഹിയ്യാത്ത് ഓതുകയോ വെള്ളിയാഴ്ച്ച ഖുത്വുബ നിർവഹിക്കുകയോ ചെയ്താലും മേൽ അഭിപ്രായ വിത്യാസമാണുള്ളത്)

(അതായത്   നിസ്കാരത്തിൽ പേർഷ്യൽ ഭാഷയിൽ ഖിറാഅത്ത് നിർവഹിച്ചാൽ
(അത് തഹ് രീമിന്റെ കറാഹത്തോടെ)  
നിസ്കാരം സ്വഹീഹാവുകയും
മതിയാവുകയും
ചെയ്യുന്നതാണ് എന്ന് അബൂഹനീഫ ( റ ) ഇമാമും അവരുടെ ശിഷ്യൻമാരായ അബൂ
യൂസഫ് (റ) മുഹമ്മദ് (റ) എന്നിവർ പറയുന്നത്  അറബിയിൽ ഓതാൻ അറിയുമെങ്കിൽ അറബിയിൽ തന്നെ ഓതണമെന്നും അറിയില്ലങ്കിൽ. പേർഷ്യൻ ഭാഷ മതിയാവുന്നതാണ് എന്ന  അഭിപ്രായ വിത്യാസം പോലെയാണ്.


പേർഷ്യൻ
ഭാഷയിൽ ഖുത്വുബയും അത്തഹിയ്യാത്തും ചൊല്ലിയാലുമുള്ളത്

നിസ്കാരം സ്വഹീഹാവുമെന്നും സ്വഹീഹാവില്ലെന്നും രണ്ട് അഭിപ്രായമുണ്ട്

ഇവിടെ എവിടെയാണ് പേർഷ്യൻ
ഭാഷയിൽ ഖുത്വുബ നിർവഹിക്കൽ അനുവദനീയമാണന്ന ഇജ്മാ ഉണ്ട് എന്ന വാക്ക്.?

ഒരിക്കലും ഇതിൽ അങ്ങനെയില്ല
അത് ഒഹാബി പുരോഹിതന്മാരുടെ കല്ല് വെക്കാത്ത പച്ച നുണയും തിരിമറിയും  മാത്രമാണ് '

ഈ നുണ ഒപ്പിക്കാൻ വേണ്ടി ഈ പുരോഹിതൻമാർ ചെയതത്

وعلى هذا الخلاف
മേൽ വിവരിച്ച അഭിപ്രായ വിത്യാസമാണ് ഇവിടെ യുള്ളത്  എന്ന ഭാഗം മുഴുവനും വെട്ടിമാറ്റുകയാണ്.

'കൊട്ടപ്പുറം സംവാദത്തിൽ ഇവർ ലാ എന്ന അക്ഷരം കട്ടപ്പോൾ സുൽത്വാനുൽ ഉലമാ എപി ഉസ്താദ് പി ടി കൂടിയതിന്റെ തുടർച്ച മാത്രമാണ്


ഒഹാബി പുരോഹിതൻ മാർ ജൂത ക്രിസ്ത്യാനികളെ ചാണിന് ചാണയും മുഴത്തിന് മുഴമായും  മത ഗ്രന്ഥങ്ങളിലെ തിരിമറി നടത്തുന്നതിൽ പിൻപറ്റുന്നതിന്റെ ഏറ്റവും ചെറിയ ഉദാഹരണമാണിത്.

ഇമാം കാസാനിയുടെ കിതാബിൽ നിന്നും ഒഹാബി പുരോഹിതൻമാർ കട്ട ഭാഗവും ശേഷം പറഞ്ഞ വാചകത്തിലെ മൗലവിമാർ ദുർവ്യാഖ്യാനിച്ച ഭാഗ മടക്കമുള്ളതിന്റെ യഥാർത്ത അർഥമെന്ത് എന്ന് നമുക്ക് നോക്കാം

وعلى هذا الخلاف إذا تشهد أو خطب يوم الجمعة بالفارسية .

പേർഷ്യൻ ഭാഷയിൽ അത്തഹിയ്യാത്ത് ഓതുകയോ വെള്ളിയാഴ്ച്ച ഖുത്വുബ നിർവഹിക്കുകയോ ചെയ്താലും മേൽ അഭിപ്രായ വിത്യാസമാണുള്ളത്.

ولو أمن بالفارسية ، أو سمى عند الذبح بالفارسية ، أو لبى عند الإحرام بالفارسية ، أو بأي لسان كان يجوز بالإجماع ولو أذن بالفارسية قيل : إنه على هذا الخلاف ، وقيل : لا يجوز بالاتفاق ; لأنه لا يقع به الإعلام ، حتى لو وقع به الإعلام يجوز والله أعلم .( بداءع الصناءع )

ഒരാൾ പേർഷ്യൻ ഭാഷയിൽ ആമീൻ പറയുകയോ അറവിന്റ സമയത്ത് ബിസ്മി ചൊല്ലുകയോ  ഇഹ്റാമിന്റ സമയത്ത് തൽബിയത്ത് ചൊല്ലുകയോ ചെയ്താൽ
അല്ലങ്കിൽ മറ്റു ഏത് ഭാഷയിൽ ചൊല്ലിയാലും ഇജ്മാഉ കൊണ്ട് മതിയാവുന്നതാണ് (ബ്ദാഇഉ സ്വനാഇഅ)

ഇതാണ് കാസാനി ഇമാം പറഞ്ഞ വാചകം .

ഇതിൽ ആദ്യം പറയുന്നത്


നിസ്കാരത്തിൽ പേർഷ്യൽ ഭാഷയിൽ ഖിറാഅത്ത് നിർവഹിച്ചാൽ
(അത് തഹ് രീമിന്റെ കറാഹത്തോടെ)  
നിസ്കാരം സ്വഹീഹാവുകയും
മതിയാവുകയും
ചെയ്യുന്നതാണ് എന്ന് അബൂഹനീഫ (റ) ഇമാമും അവരുടെ ശിഷ്യൻമാരായ അബൂ
യൂസഫ് (റ)മുഹമ്മദ് (റ) എന്നിവർ പറയുന്നത്  അറബിയിൽ ഓതാൻ അറിയുമെങ്കിൽ അറബിയിൽ തന്നെ ഓതണമെന്നും അറിയില്ലങ്കിൽ. പേർഷ്യൻ ഭാഷ മതിയാവുന്നതാണ് എന്ന  അഭിപ്രായ വിത്യാസം പോലെയാണ്.

പേർഷ്യൻ ഭാഷയിൽ അത്തഹിയ്യാത്ത് ഓതുകയോ വെള്ളിയാഴ്ച്ച ഖുത്വുബ നിർവഹിക്കുകയോ ചെയ്താലും മേൽ അഭിപ്രായ വിത്യാസമാണുള്ളത്
എന്ന് പറഞ്ഞു ഫുൾ സ്റ്റോപിട്ടതിന്ന് ശേഷം മറ്റൊരു കാര്യം പറയുകയാണ്


അതായത്

ഒരാൾ പേർഷ്യൻ ഭാഷയിൽ ആമീൻ പറയുകയോ അറവിന്റ സമയത്ത് ബിസ്മി ചൊല്ലുകയോ  ഇഹ്റാമിന്റ സമയത്ത് തൽബിയത്ത് ചൊല്ലുകയോ ചെയ്താൽ
അല്ലങ്കിൽ മറ്റു ഏത് ഭാഷയിൽ ചൊല്ലിയാലും ഇജ്മാഉ കൊണ്ട് മതിയാവുന്നതാണ് .

എന്നുമാണ് അവർ പറയുന്നത്.


മറ്റു ഭാഷകളിൽ ഖുർആൻ ഓതിയാൽ സ്വഹീഹാവുമോ എന്നതിൽ
അഭിപ്രായ വിത്യാസമുള്ളത് പോലെ
ഇവിടെ  ഖുത്വുബയിലും അത്തഹിയ്യാത്തിലും അനറബി ഭാഷയിൽ ഒതുന്നതായാൽ അത് സ്വഹീഹാവുമോ എന്നതിൽ  അഭിപ്രായ വിത്യാസമുണ്ട് എന്നു മാണ് പറയുന്നത്.

അതിന് ശേഷം  ഒരാൾ പേർഷ്യൻ ഭാഷയിൽ ആമീൻ പറയുകയോ അറവിന്റ സമയത്ത് ബിസ്മി ചൊല്ലുകയോ  ഇഹ്റാമിന്റ സമയത്ത് തൽബിയത്ത് ചൊല്ലുകയോ ചെയ്താൽ
അല്ലങ്കിൽ മറ്റു ഏത് ഭാഷയിൽ ചൊല്ലിയാലും ഇജ്മാഉ കൊണ്ട് മതിയാവുന്നതാണ് .

എന്നുകൂടി പറഞ്ഞു എന്ന് മാത്രം

ഇവിടെ
മറ്റു ചില കാര്യത്തിൽ പറഞ്ഞ ഇജ്മാ ഇനെ (ഏകോപനത്തെ) ഖുത്വുബയിലേക്കും അത്തഹിയ്യാത്തിലേക്കും ദുർവ്യാഖ്യാനം ചെയ്തു വ്യാപിപ്പിക്കാൻ വേണ്ടി

ഖുത്വുബയിലും അത്തഹിയ്യാത്തിലും വിവിധ
അഭിപ്രായങ്ങളുണ്ട് എന്നറിയിക്കുന്ന

وعلى هذا الخلاف إذا تشهد أو خطب يوم الجمعة بالفارسية .

എന്ന ആദ്യ വാച കത്തിൽ നിന്നും

وعلى هذا الخلاف
(  മേൽ ഉദ്ധരിച്ച വിവിധ
അഭിപ്രായങ്ങളുണ്ട് എന്ന ഭാഗം കത്രിക വെച്ച് കട്ട് ചെയ്ത് കള്ളത്തരവും തിരിമറിയും നടത്തുകയാണ് ഒഹാബി പുരോഹിതന്മാർ ചെയ്തിരിക്കുന്നത്.

ഇവരുടെ ഈ തിരിമറികൾ ജൂത ക്രിസ്ത്യാനികളെ വരെ കടത്തിവെട്ടുന്നതാണ്.


ഇവിടെ ആദ്യഭാഗത്ത് നിന്ന്
ഖുത്വുബയിലും അത്തഹിയ്യാത്തിലും വിവിധ
അഭിപ്രായങ്ങളുണ്ട് എന്നറിയിക്കുന്ന

وعلى هذا الخلاف إذا تشهد أو خطب يوم الجمعة بالفارسية .

എന്ന ആദ്യ വാച കത്തിൽ നിന്നും

وعلى هذا الخلاف
(  മേൽ ഉദ്ധരിച്ച വിവിധ
അഭിപ്രായങ്ങളുണ്ട് എന്ന ഭാഗം കത്രിക വെച്ച് കട്ട് ചെയ്ത് എന്ന് മാത്രമല്ല.

മറ്റു ചില വിഷയങ്ങളിൽ പറഞ്ഞ ഇജ്മാഇനെ ഇതിലേക്ക് ചേർക്കാൻ വേണ്ടി
ഇമാം കാസാനി (റ) ശേഷം പറയുന്ന


ولو أمن بالفارسية ، أو سمى عند الذبح بالفارسية ، أو لبى عند الإحرام بالفارسية ، أو بأي لسان كان يجوز بالإجماع ولو أذن بالفارسية قيل : إنه على هذا الخلاف ، وقيل : لا يجوز بالاتفاق ; لأنه لا يقع به الإعلام ، حتى لو وقع به الإعلام يجوز والله أعلم .( بداءع الصناءع )
വാചകത്തിൽ നിന്ന് ഒഹാബി പുരോഹിതന്മാർ എഴുതിയ ചില പുസ്തകത്തിൽ നിന്നും ولو أمن بالفارسية
എന്നതിലെ  (വലൗ ) ولو
എന്നത് പെട്ടി മാറ്റി ( ഔ) أو أمن
، എന്നാക്കി തിരിമറി ചെയ്യുകയും ചെയതിരിക്കുന്നു

അതിന്റെ കാരണം അറബി വ്യാകരണം അനുസരിച്ച് വലൗ അമ്മന എന്ന വാചകം പറഞ്ഞാൽ ഇവർക്ക് ദുർവ്യാഖ്യാനം ചെയ്യാൻ സാധിക്കില്ല എന്നതാണ് '

കാരണം


ഖുത്വുബയിലും അത്തഹിയ്യാത്തിലും  മേൽ സൂചിപ്പിച്ച വിവിധ
അഭിപ്രായങ്ങളുണ്ട്
وعلى هذا الخلاف إذا تشهد أو خطب يوم الجمعة بالفارسية .

എന്ന് പറഞ്ഞതിന് ശേഷം ഇജ്മാഉള്ള മറ്റൊരു വിഷയം തുടങ്ങുകയാണ് എന്ന് അറിയിക്കുന്നതാണ്
വലൗ അമ്മന )
ولو أمن بالفارسي

എന്ന വാക്ക് ' അത് കൊണ്ട് തന്നെ ഒഹാബി പുരോഹിതരുടെ ചില പുസ്തകത്തിൽ   ولو വലൗ എന്നത് മാറ്റി ഔ او എന്നാക്കിയിട്ടുണ്ട്.

എന്നിട്ടാണ് ആമീൻ പറയുന്നിടത്തും  അറവ് നടത്തുമ്പോഴുള്ള ബിസ്മി ചൊല്ലുന്നിടത്തും പറഞ്ഞ ഇജ്മാ ഇനെ അത്തഹിയാത്തിലേക്കും ഖുത്വുബയിലേക്കും ബാധകമാക്കിയിരിക്കുന്നു.



ഇതെവിശയം
ഹനഫീ മദ്ഹബിലെ പ്രശസ്ത ഗ്രഫമായ
അൽ ബഹ്റു റാഇഖിൽ പറയുന്നത് കാണുക


( ﻭَﺻَﺢَّ ﺷُﺮُﻭﻋُﻪُ ‏) ﺃَﻳْﻀًﺎ ﻣَﻊَ ﻛَﺮَﺍﻫَﺔِ ﺍﻟﺘَّﺤْﺮِﻳﻢِ ‏( ﺑِﺘَﺴْﺒِﻴﺢٍ ﻭَﺗَﻬْﻠِﻴﻞٍ ‏) ﻭَﺗَﺤْﻤِﻴﺪٍ ﻭَﺳَﺎﺋِﺮِ ﻛَﻠِﻢِ ﺍﻟﺘَّﻌْﻈِﻴﻢِ ﺍﻟْﺨَﺎﻟِﺼَﺔِ ﻟَﻪُ ﺗَﻌَﺎﻟَﻰ ﻭَﻟَﻮْ ﻣُﺸْﺘَﺮَﻛَﺔً ﻛَﺮَﺣِﻴﻢِ ﻭَﻛَﺮِﻳﻢٍ ﻓِﻲ ﺍﻟْﺄَﺻَﺢِّ، ﻭَﺧَﺼَّﻪُ ﺍﻟﺜَّﺎﻧِﻲ ﺑِﺄَﻛْﺒَﺮُ ﻭَﻛَﺒِﻴﺮٌ ﻣُﻨَﻜَّﺮًﺍ ﻭَﻣُﻌَﺮَّﻓًﺎ . ﺯَﺍﺩَ ﻓِﻲ ﺍﻟْﺨُﻠَﺎﺻَﺔِ ﻭَﺍﻟْﻜُﺒَﺎﺭُ ﻣُﺨَﻔَّﻔًﺎ ﻭَﻣُﺜَﻘَّﻠًﺎ ‏( ﻛَﻤَﺎ ﺻَﺢَّ ﻟَﻮْ ﺷَﺮَﻉَ ﺑِﻐَﻴْﺮِ ﻋَﺮَﺑِﻴَّﺔٍ ‏) ﺃَﻱِّ ﻟِﺴَﺎﻥٍ ﻛَﺎﻥَ، ﻭَﺧَﺼَّﻪُ ﺍﻟْﺒَﺮْﺩَﻋِﻲُّ ﺑِﺎﻟْﻔَﺎﺭِﺳِﻴَّﺔِ ﻟِﻤَﺰِﻳَّﺘِﻬَﺎ ﺑِﺤَﺪِﻳﺚِ ‏« ﻟِﺴَﺎﻥُ ﺃَﻫْﻞِ ﺍﻟْﺠَﻨَّﺔِ ﺍﻟْﻌَﺮَﺑِﻴَّﺔُ ﻭَﺍﻟْﻔَﺎﺭِﺳِﻴَّﺔُ ﺍﻟﺪَّﺭِّﻳَّﺔُ ‏» ﺑِﺘَﺸْﺪِﻳﺪِ ﺍﻟﺮَّﺍﺀِ ﻗُﻬُﺴْﺘَﺎﻧِﻲٌّ ﻭَﺷَﺮَﻃَﺎ ﻋَﺠْﺰَﻩُ، ﻭَﻋَﻠَﻰ ﻫَﺬَﺍ ﺍﻟْﺨِﻠَﺎﻑِ ﺍﻟْﺨُﻄْﺒَﺔُ ﻭَﺟَﻤِﻴﻊُ ﺃَﺫْﻛَﺎﺭِ ﺍﻟﺼَّﻠَﺎﺓ ِ
ﺍﻟﺒﺤﺮ ﺍﻟﺮﺍﺋﻖ ﺷﺮﺡ ﻛﻨﺰ ﺍﻟﺪﻗﺎﺋﻖ ﻭﻣﻨﺤﺔ ﺍﻟﺨﺎﻟﻖ ﻭﺗﻜﻤﻠﺔ ﺍﻟﻄﻮﺭﻱ ‏( /1 324 )
നിസ്കാരം തുടങ്ങുമ്പോൾ തക്ബീറിന് പകരം തസ്ബീ ഹോ തഹ് ലീ ലോ ചൊല്ലൽ കറാഹത്തിന്റെ ഹറാമാവലോടെ  നിസ്കാരം സ്വഹീഹാണ്
അറബി അല്ലാത്ത ഭാഷയിലോ പേർഷ്യൻ ഭാഷയിലോ ദിക്റ് ചൊല്ലിനിസ്കാരം തുടങ്ങിയാലും നിന്കാരം സ്വഹീഹാവുന്നത് പോലെയാണിത്-

ഇതേ അഭിപ്രായ വിത്യാസമാണ് ഖുതുബയിലും നിസ്കാരത്തിന്റെ മറ്റു ദിക്
റുകളിലും ഉള്ളത്

(അൽ ബഹ്റു റാഇഖ്' 1/324)

ഈ കിതാബിന്റ വാക്കുകളിൽ നിന്നും
 ഖുതുബയിൽ ഇതര ഭാഷയിൽ നിർവഹിക്കൽ തഹ് റീമിന്റെ കറാഹത്താവലോടെ അത് സ്വഹീഹാണോ എന്നതിൽ  അഭിപ്രായ വിത്യാസമുണ്ട് എന്ന് വ്യക്തമാണ്

എന്നിട്ടാണ് ഖുതുബ അനറബി ഭാഷയിൽ ആവൽ അനുവദനീയ മാണന്ന് ഹനഫി മദ്ഹബിലെ ഇമാമുമാർ പറഞ്ഞു എന്ന വമ്പൻ കളവ്  ഒഹാബി പുരോഹിതൻമാർ തട്ടിവിടുന്നത്.


ഇനി ഹനഫീ മദ്ഹബിലെ പ്രശസ്ത പണ്ഡിതൻ അബ്ദുൽ ഹയ്യ് ൽ ലക്നവി
പറയുന്നത് കാണുക

(


فلو خطب بالفارسية أو غيرها جاز كذا قالوه والمراد بالجواز هو الجواز في حق الصلاة بمعني أنه يكفي لأداء الشرطية وتصح بها الصلاة لا الجواز بمعني الإباحة المطلقة فانه

ﻻﺷﻚ ﻓﻲ ﺃﻥ ﺍﻟﺨﻄﺒﺔ ﺑﻐﻴﺮ ﺍﻟﻌﺮﺑﻴﺔ خلاف السنة  ﺍﻟﻤﺘﻮﺍﺭﺛﺔ ﻣﻦ ﺍﻟﻨﺒﻲ ﺻﻠﻲ ﺍﻟﻠﻪ ﻋﻠﻴﻪ ﻭ ﺳﻠﻢ ﻭ ﺍﻟﺼﺤﺎﺑﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻢ ﻓﻴﻜﻮﻥ ﻣﻜﺮﻭﻫﺎ ﺗﺤﺮﻳﻤﺎ ‏( ﻋﻤﺪﺓ ﺍﻟﺮﻋﺎﻳﺔ ﻋﻠﻲ ﺷﺮﺡ ﺍﻟﻮﻗﺎﻳﺔ، ﺝ 1 ، ﺹ 200 )

ഒരാൾ അറബി ഭാഷയിൽ ഓതാൻ അറിഞ്ഞിരിക്കെ പേർഷ്യൻ ഭാഷയിലോ മറ്റ് ഭാഷയിലോ ഖുതുബ നിർവഹിച്ചാൽ അത് മതിയാവുമെന്ന് പണ്ഡിതൻമാർ പറഞ്ഞതിന്റെ ഉദ്ധേശം അത് കൊണ്ട് നിസ്കാരം സ്വഹീഹാവുകയും നിസ്കാരത്തിന്റെ ശർത്ത് വീടാൻ അത് മതിയാവുന്നതുമാണ് എന്നാണ് മുബാഹ് എന്ന അർഥത്തിലുള്ള അനുവദനീയമാണ് ( ഹറാമില്ല)  എന്ന അർഥത്തിലല്ല. കാരണം അറബി അല്ലാത്ത ഭാഷയിലുള്ള ഖുത്വുബ നബി
ﺻﻠﻲ ﺍﻟﻠﻪ ﻋﻠﻴﻪ ﻭ ﺳﻠﻢ

 യിൽ നിന്നും സ്വഹാബത്തിൽ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻢ വിൽ നിന്നും അനിഷേധ്യമായി തുടർന്നു വരുന്ന ചര്യക്ക് വിരുദ്ധമാണ് അത് കൊണ്ട് തന്നെ അത് ഹറാമായ കറാഹത്താണ്.
( ഇംദത്തു റിആയ I / 200 )


ഇവിടെ ഒഹാബി പുരോഹിതന്മാരുടെ  ഹനഫി മദ്ഹബിന്റ പേരിലുള്ള എല്ലാ ഒഹാബി ദുർവ്യാഖ്യാനങ്ങളും പൊളിഞ്ഞ് തരിപ്പണമാവുകയാണ്

ഇവിടെ

جاز.يجوز
എന്ന പദം ഹറാമില്ല അത് അനുവദനീയമാണ് എന്നാണ് ഉദ്ധേശം എന്ന വാദം   തകർന്നു വീഴുകയാണ്
നിസ്കാരം സ്വഹീഹാവും എന്ന അർഥത്തിലാണ് ആ പതം പറഞ്ഞിട്ടുള്ളത്   സ്വഹീഹാവില്ല എന്നും ധാരാളം പണ്ഡിതൻമാർക്ക് അഭിപ്രായമുണ്ട് അതിൽ വിവിത അഭിപ്രായമുണ്ട് എന്ന് പറഞ്ഞത് അത് കൊണ്ടാണ്

അതോട് കൂടെ അറബി ഭാഷയിലല്ലാത്ത ഈ പ്രവർത്തനം ഒരിക്കലും മുബാഹോ അനുവദനീയമോ അല്ല

ഇവിടെ അനുവദനീയം എന്ന് അർഥം പറഞത്  ഒഹാബിയുടെ മറ്റൊരു തട്ടിപ്പാണ്.

അത് കൊണ്ടാണ് ഹനഫീമദ് ഹബിലെ പണ്ഡിതൻ തന്റെ കിതാബിൽ പറഞ്ഞത്

പേർഷ്യൻ ഭാഷയിലോ മറ്റ് ഭാഷയിലോ ഖുതുബ നിർവഹിച്ചാൽ അത് മതിയാവുമെന്ന് പണ്ഡിതൻമാർ പറഞ്ഞതിന്റെ ഉദ്ധേശം അത് കൊണ്ട് നിസ്കാരം സ്വഹീഹാവുകയും നിസ്കാരത്തിന്റെ ശർത്ത് വീടാൻ അത് മതിയാവുന്നതുമാണ് എന്നാണ് മുബാഹ് എന്ന അർഥത്തിലുള്ള അനുവദനീയമാണ് ( ഹറാമില്ല)  എന്ന അർഥത്തിലല്ല. കാരണം അറബി അല്ലാത്ത ഭാഷയിലുള്ള ഖുത്വുബ നബി
ﺻﻠﻲ ﺍﻟﻠﻪ ﻋﻠﻴﻪ ﻭ ﺳﻠﻢ

 യിൽ നിന്നും സ്വഹാബത്തിൽ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻢ വിൽ നിന്നും അനിഷേധ്യമായി തുടർന്നു വരുന്ന ചര്യക്ക് വിരുദ്ധമാണ് അത് കൊണ്ട് തന്നെ അത് ഹറാമായ കറാഹത്താണ് ( ഇംദത്തു റിആയ I / 200 )
എന്ന വിവരണം നൽകിയതും

ഇനിയും ഹനഫി മദ്ഹബിന്റെ പേര് പറഞ്ഞു കബളി പ്പിക്കുന്നവർക്ക് ശക്തമായ താക്കീതാണിത്

ഫിഖ്ഹിന്റെ സാങ്കേതിക പ്രയോഗങ്ങൾ അറിയാതെ കിതാബ് ദുർവ്യാഖ്യാനം ചെയ്യുന്നവർ ജൂത ഏജന്റുമാർ തന്നെയാണ്

ഇനിയും അൽ ബഹ്റു റാഇഖിൽ അത് (തഹ് രീമിെൻറ ) കറാഹത്താണന്നു അത് ഇമാം അബൂഹനീഫയിൽ ( റ ) നിന്നും തന്നെ റിപ്പോർട്ടുള്ളതായി പറയുന്നതും കാണുക

അൽ ബഹ്റു റാഇഖ് 1/3 23

ﺃﻧﻪ ﺇﺫﺍ ﺧﻄﺐ ﺑﺎﻟﻔﺎﺭﺳﻴﺔ ﻭﻫﻮ ﻳﺤﺴﻦ ﺍﻟﻌﺮﺑﻴﺔ ﻻ ﻳﺠﺰﺋﻪ ﺇﻻ ﺃﻥ ﻳﻜﻮﻥ ﺫﻛﺮ ﺍﻟﻠﻪ ﻓﻲ ﺫﻟﻚ ﺍﻟﻌﺮﺑﻴﺔ ﻓﻲ ﺣﺮﻑ ﺃﻭ ﺃﻛﺜﺮ ﻣﻦ ﻗﺒﻞ ﺃﻧﻪ ﻳﺠﺰﻯﺀ ﻓﻲ ﺍﻟﺨﻄﺒﺔ ﺫﻛﺮ ﺍﻟﻠﻪ، ﻭﻣﺎ ﺯﺍﺩ ﻓﻬﻮ ﻓﻀﻞ .
ﻭَﻓِﻲ ﺍﻟﺘُّﺤْﻔَﺔِ ﺍﻟْﺄَﺻَﺢُّ ﺃَﻧَّﻪُ ﻳُﻜْﺮَﻩُ، ﻭَﻫَﺬَﺍ ﺃَﻭْﻟَﻰ، ﻭْﺪَﻗَ ﺫَﻛَﺮَﻩُ ﻓِﻲ ﺍﻟﺘَّﺠْﺮِﻳﺪِ ﻣَﺮْﻭِﻳًّﺎ ﻋَﻦْ ﺃَﺑِﻲ ﺣَﻨِﻴﻒَ
ﺍﻟﺒﺤﺮ ﺍﻟﺮﺍﺋﻖ ﺷﺮﺡ ﻛﻨﺰ ﺍﻟﺪﻗﺎﺋﻖ ﻭﻣﻨﺤﺔ ﺍﻟﺨﺎﻟﻖ ﻭﺗﻜﻤﻠﺔ ﺍﻟﻄﻮﺭﻱ ‏( /1 323 )


അസ്സആയയിൽ പറയുന്നു.
തുഹ്ഫയിലും ദഖീറയിലും നിഹായിലും കറാഹത്താണന്നു പറഞ്ഞത് തഹ് രീമിന്നെ കറാഹത്ത് എന്നാണ്

അസ്സ ആയ 2/155
ﻓَﻌَﻠَﻰ ﻫَﺬَﺍ ﻣَﺎ ﺫَﻛَﺮَﻩُ ﻓِﻲ ﺍﻟﺘُّﺤْﻔَﺔِ ﻭَﺍﻟﺬَّﺧِﻴﺮَﺓِ ﻭَﺍﻟﻨِّﻬَﺎﻳَﺔِ ﻣِﻦْ ﺃَﻥَّ ﺍﻟْﺄَﺻَﺢَّ ﺃَﻧَّﻪُ ﻳُﻜْﺮَﻩُ ﺍﻟِﺎﻓْﺘِﺘَﺎﺡُ ﺑِﻐَﻴْﺮِ ﺍﻟﻠَّﻪُ ﺃَﻛْﺒَﺮُ ﻋِﻨْﺪَ ﺃَﺑِﻲ ﺣَﻨِﻴﻔَﺔَ ﻓَﺎﻟْﻤُﺮَﺍﺩُ ﻛَﺮَﺍﻫَﺔُ ﺍﻟﺘَّﺤْﺮِﻳﻢِ؛ ﻟِﺄَﻧَّﻬَﺎ ﻓِﻲ ﺭُﺗْﺒَﺔِ ﺍﻟْﻮَﺍﺟِﺐِ ﻣِﻦْ ﺟِﻬَﺔِ ﺍﻟﺘَّﺮْﻙِ ﻓَﻌَﻠَﻰ ﻫَﺬَﺍ ﻳَﻀْﻌُﻒُ ﻣَﺎ ﺻَﺤَّﺤَﻪُ ﺍﻟﺴَّﺮَﺧْﺴِﻲُّ ﻣِﻦْ ﺃَﻥَّ ﺍﻟْﺄَﺻَﺢَّ ﺃَﻧَّﻪُ ﻟَﺎ ﻳُﻜْﺮَﻩُ
( ﺍﻟﺴﻌﺎﻳﺔ، ﺝ 2 ، ﺹ 155 ، ﺑﺤﻮﺍﻟﻪ ﻓﻘﻬﻲ ﻣﻘﺎﻻﺕ )
അന്നതഫയിൽ പറയുന്നു.
ഈ മസ് അലകളിൽ അബൂ ഹനീഫ ( റ ) സ്വഹീഹാണന്ന് പറഞ്ഞങ്കിലും (തഹ് രീമി ന്റെ ) കറാഹത്തിൽ നിന്ന് അവ ഒഴിവല്ല.

ﺍﻟﻨﺘﻒ ﻓﻲ ﺍﻟﻔﺘﺎﻭﻯ ﻟﻠﺴﻐﺪﻱ ‏( /1 49 )

ﻭ ﺍﻟﻈﺎﻫﺮ ﺍﻥ ﺍﻟﺼﺤﺔ ﻓﻲ ﻫﺬﻩ ﺍﻟﻤﺴﺎﺋﻞ ﻋﻨﺪ ﺍﺑﻲ ﺣﻨﻴﻔﺔ ﻻﺗﻨﺘﻔﻲ ﺍﻟﻜﺮﺍﻫﺔ ﺓ ﻗﺪ ﺻﺮﺣﻮﺍ ﺑﻪ ﻓﻲ ﻣﺴﺌﻠﺔ ﺍﻟﺘﻜﺒﻴﺮ
ﺍﻟﻨﺘﻒ ﻓﻲ ﺍﻟﻔﺘﺎﻭﻯ ﻟﻠﺴﻐﺪﻱ ‏( /1 49 )


പ്രശസ്ത ഹനഫി ഗ്രന്ഥ മായ റദ്ധുൽ മുഖ്താറിൽ പറയുന്നു

നിസ്കാരത്തിൽ അനറബി ഭാഷയിൽ ഖുർആനും ദിക്റും സ്വഹീഹാണന്ന് പറയുന്നവർ അത് തഹ് രീമിന്റെ കറാഹത്താണന്നും പറയുന്നുണ്ട്

റദ്ധുൽ മുഖ്താറിൽ 1/520

ورأيت في الولوالجية في بحث التكبير بالفارسية أن التكبير عبادة لله تعالى ، والله تعالى لا يحب غير العربية ، ولهذا كان الدعاء بالعربية أقرب إلى الإجابة ، فلا يقع غيرها من الألسن في الرضا والمحبة لها موقع كلام العرب . ا هـ . وظاهر التعليل أن الدعاء بغير العربية خلاف الأولى ، وأن الكراهة فيه تنزيهية . هذا ، وقد تقدم أول الفصل أن الإمام رجع إلى قولهما بعدم جواز الصلاة بالقراءة بالفارسية إلا عند العجز عن العربية . وأما صحة الشروع بالفارسية وكذا جميع أذكار الصلاة فهي على الخلاف ; فعنده تصح الصلاة بها مطلقا خلافا لهما كما حققه الشارح هناك . والظاهر أن الصحة عنده لا تنفي الكراهة ، وقد صرحوا بها في الشروع . وأما بقية أذكار الصلاة فلم أر من صرح فيها بالكراهة سوى ما تقدم ، ولا يبعد أن يكون الدعاء بالفارسية مكروها تحريما في الصلاة وتنزيها خارجها رد المختار ١/٥٢٠

അബ്ദുൽ ഹയ്യ് ലക്ന വി റ പറയുന്നു.

തഹ് റീമിന്റെ കറാഹത്ത് എന്ന് പറയുന്നത് സുന്നത്തിന്ന് വിരുദ്ധം ചെയ്യുന്നത് കൊണ്ടാണ് കാരണം നബി (സ്വ )യും സ്വഹാബത്തും അറബീ ഭാഷയിലായിരുന്നു ഖുത്വുബ നിർവഹിച്ചിരുന്നത് അറബി അല്ലാത്ത ഭാഷയിൽ ഒരു ഖുത്വുബയും അത് ജുമുഅ അല്ലാത്തതാണങ്കിലും നിർവഹച്ചതായി സ്വഹാബികളിൽ ഒരാളിൽ നിന്നും റിപ്പോർട്ട് വന്നിട്ടില്ല.

الكراهة إنما هي لمخالفة السنة لان النبي صلى الله عليه وسلم وأصحابه قد خطبوا داءما با لعربية  ولم ينقل احد منهم أنهم خطبوا خطبة ولوخطبة غير الجمعة بغير العربي ( ااكام النفاءس ٦٦ لعبد الحي اللكنوي)



അസ്ലം കാമിൽ സഖാഫി
പപ്പനങ്ങാടി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....