Tuesday, July 10, 2018

ഇസ്തിഗാസ നൂറ്റാണ്ടുകളിൽ ഭാഗം 1

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ ഉസ്താദ് എഴുതിയ ഇസ് ലാമിക വിശ്വാസകോശം എല്ലാവരും വായിക്കുക


ഇസ്തിഗാസ നൂറ്റാണ്ടുകളിൽ ഭാഗം 1

പോയ നൂറ്റാണ്ടുകളിൽ ജീവിച്ച പണ്ഡിതന്മാർ ഇസ്തിഗാസ അന്ഗീകരിച്ചവരും ഇസ്തിഗാസ നടത്തിയവരുമാണെന്ന് അവരുടെ ചരിത്രവും രേഖകളും പരിശോദിക്കുമ്പോൾ നമുക്ക് ബോധ്യമാകും. സ്വഹാബത്തിന്റെ കാലം മുതൽ അവിതർക്കിതമായി നടന്നുവന്നിരുന്ന ഇസ്തിഗാസയെ ആദ്യമായി വിമർശിച്ചത് ഇബ്നു തൈമിയ്യ ആണെന്ന ഇമ്മം സുബുകി (റ) യുടെ പരമാര്ഷം ഇവിടെ ശ്രദ്ദേഹമാണ്. ഓരോ നൂറ്റാണ്ടിലും അറിയപ്പെട്ട പണ്ഡിതർ നടത്തിയ ഇസ്തിഗാസയുടെ മത്രകയോ ഇസ്തിഗാസ സംബന്ധമായി അവർ നടത്തിയ പരമാർഷങ്ങളും ചുവടെ കുറിക്കട്ടെ.

ഒന്നാം നൂറ്റാണ്ട്
(1)ഒന്നാം ഖലീഫ സിദ്ദീഖ് (റ).



حدثنا بشر بن محمد أخبرنا عبد الله قال أخبرني معمر ويونس عن الزهري قال أخبرني أبو سلمة أن عائشة رضي الله عنها زوج النبي صلى الله عليه وسلم أخبرته قالت أقبل أبو بكر رضي الله عنه على فرسه من مسكنه بالسنح حتى نزل فدخل المسجد [ ص: 419 ] فلم يكلم الناس حتى دخل على عائشة رضي الله عنها فتيمم النبي صلى الله عليه وسلم وهو مسجى ببرد حبرة فكشف عن وجهه ثم أكب عليه فقبله ثم بكى فقال بأبي أنت يا نبي الله لا يجمع الله عليك موتتين أما الموتة التي كتبت عليك فقد متها(صحيح البخاري : ١١٦٥)


ആഇഷാ(റ) വില നിന്ന് നിവേദനം: 'സുൻഹ്'  എന്ന സ്ഥലത്തുള്ള വീട്ടിൽ നിന്ന്  അബൂബക്കർ (റ) കുതിരപ്പുറത്ത് കയറി പളളിയിൽ വന്നു. ജനങ്ങളോട് യാതൊന്നും സംസാരിക്കാതെ ആഇഷാ(റ) യുടെ വീട്ടിൽ വന്ന അദ്ദേഹം വസ്ത്രം കൊണ്ട് മൂടപ്പെട്ട നബി(സ) യെ സമീപിച്ചു.നബി(സ) യുടെ മുഖത്ത്നിന്ന് വസ്ത്രം നീക്കി നബി(സ) യെ ചുംബിച്ചു. കരഞ്ഞുകൊണ്ടദ്ദേഹം നബി(സ) യെ വിളിച്ചു പറഞ്ഞു."അല്ലാഹുവിന്റെ  പ്രവാചകരെ! അങ്ങയിക്ക് വേണ്ടി എന്റെ പിതാവിനെ സമർപ്പിക്കാൻ ഞാനൊരുക്കമാണ്.അങ്ങയിക്ക് രണ്ട് മരണത്തെ അള്ളാഹു സംഘടിപ്പിക്കുകയില്ല. അങ്ങയിക്ക് അള്ളാഹു നിർബന്ദമാക്കിയ മരണം അങ്ങയിക്ക് സംഭവിച്ചിരിക്കുന്നു".(ബുകാരി :1165)

മഹാനായ ഇബ്നുഅബിദ്ദുൻയാ(റ) 'അൽഅസാഅ' എന്നാ ഗ്രന്ഥത്തിൽ  ഉദ്ദരിച്ച റിപ്പോർട്ടിൽ  ഇതും കൂടി കാണാം.
أذكرنا يا محمّد صلّي الله عليك عند ربّك،ولنكن من بالك،

"മുഹമ്മദ്‌ നബിയേ! അങ്ങയുടെ രക്ഷിതാവിന്റെയടുക്കൾ ഞങ്ങളുടെ കാര്യം പറയുക, അങ്ങയുടെ മനസ്സിൽ ഞങ്ങളുണ്ടാവനം".

ഇമാം ഗസാലി(റ)യുടെ ഇഹ് യാഉ ഉലുമിദ്ദീൻ എന്നാ ഗ്രന്ഥത്തിൽ പ്രസ്തുത റിപ്പോർട്ട് ഉദ്ദരിചിട്ടുണ്ട്.

വഫത്തായ നബിയെ വിളിച്ച് സങ്കടം പറയുകയും അല്ലാഹുവോട് ശുപാര്ശ പറയാൻ ആവശ്യപ്പെടുകയുമാണ് ഇതിലുടെ ഒന്നാം ഖലീഫ സിദ്ദീഖ് (റ) ചെയ്തിരിക്കുന്നത്.


(2) രണ്ടാം ഖലീഫ ഉമർ(റ).

വിശ്വവിഖ്യാത ഹദീസ് പണ്ഡിതൻ ഇമാം അഹമദ് (റ) നിവേദനം ചെയ്യുന്നു:

حدّثنا عبد الله، ثنا أبو عمرو الحارث بن مسكينٍ المصْرَيّ  ثنا ابْنُ وَهْبٍ , أَخْبرَنِي يَحْيَى بْنُ أَيُّوبَ , عَنْ مُحَمَّدِ بْنِ عَجْلانَ , عَنْ نَافِعٍ , عَنِ ابْنِ عُمَرَ : أَنَّ عُمَرَ بْنَ الْخَطَّابِ ، بَعَثَ جَيْشًا , وَأَمَّرَ عَلَيْهِمْ رَجُلا يُدْعَى سَارِيَةَ ، قَالَ : فَبَيْنَا عُمَرُ يَخْطُبُ ، قَالَ : فَجَعَلَ يَصِيحُ , وَهُوَ عَلَى الْمِنْبَرِ : يَا سَارِيَةُ الْجَبَلَ ، يَا سَارِيَةُ الْجَبَلَ . قَالَ : فَقَدِمَ رَسُولُ الْجَيْشِ , فَسَأَلَهُ , فَقَالَ : يَا أَمِيرَ الْمُؤْمِنِينَ ، لَقِينَا عَدُوَّنَا فَهَزَمُونَا وَإِنَّ الصَّائِحَ لَيَصِيحُ ، يَا سَارِيَةُ الْجَبَلَ ، يَا سَارِيَةُ الْجَبَلَ ، فَشَدَدْنَا ظُهُورَنَا بِالْجَبَلِ , فَهَزَمَهُمُ اللَّهُ ، فَقِيلَ لِعُمَرَ : إِنَّكَ كُنْتَ تَصِيحُ بِذَلِكَ . وَحَدَّثَنِي ابْنُ عَجْلانَ وَحَدَّثَنِي إِيَاسُ بْنُ مُعَاوِيَةَ بْنِ قُرَّةَ بِذَلِكَ .(فضائل الصاية:)

അബ്ദുല്ലാഹിബ്നുഉമർ(റ) യിൽ നിന്ന് നിവേദനം: ഉമറുബ്നുൽഖത്ത്വബ്  (റ) സാറിയ(റ) യുടെ നേത്രത്വത്തിൽ ഒരു സൈന്യത്തെ പറഞ്ഞയച്ചു. ഒരു ദിവസം ഉമർ(റ) ഖുതുബ ഒതുന്നതിന്നിടയിൽ 'യാസാരിയ അൽജബൽ', 'യാസാരിയ അൽജബൽ' എന്ന് ഉച്ചത്തിൽ വിളിച്ചു പറയുകയുണ്ടായി. തുടർന്ന് സൈന്യത്തിൽ നിന്ന് പറഞ്ഞയച്ച ദൂതന വന്നപ്പോൾ ഉമർ(റ) വിവരം അന്വേഷിച്ചപ്പോൾ ദൂതൻ വന്നപ്പോൾ ഉമർ(റ) വിവരം അന്വേഷിച്ചപ്പോൾ  ദൂതൻ വിശദീകരിച്ചു: അമീറുൽ മുഅമിനീൻ!. ഞങ്ങൾ ശത്രുക്കളെ കണ്ടുമുട്ടുകയും അവർ ഞങ്ങളെ തുരത്തുകയും ചെയ്തു. അപ്പോൾ 'യാ സരിയ അൽജബൽ'  'യാ സരിയ അൽജബൽ'  എന്ന് ഒരാൾ വിളിച്ചു പറയുന്നത്  കേട്ടതിന്റെ അടിസ്ഥാനത്തിൽ പരവ്വതത്തോട് ചേർന്ന് നിന്ന് ഞങ്ങൾ യുദ്ദം ചെയ്യുകയും ശത്രുക്കളെ അള്ളാഹു തുരത്തുകയും ചെയ്തു.(ഫളാഇലുസ്സ്വഹാബ: ഹദീസ് നമ്പർ: 354)

ഇമാം അഹ്മദി(റ) ന്റെ നിവേദക പരമ്പരയിലുല്ലവരെല്ലാം വിശ്വാസയോഗ്യരാണ്‌.
     (1) അബ്ദുല്ലാഹിബ്നുഅഹ്മദുബ്നുമുഹമ്മദ്ബ്നുഹമ്പൽ(റ)  
അബുബക്രുൽഖാത്വീബ്(റ) പറയുന്നു:
كَانَ ثقةٍ ثَبْتا فهما

അദ്ദേഹം വിശ്വാസ യോഗ്യനും  സ്ഥിരതയുള്ളവനും ഗ്രാഹ്യശേഷിയുള്ളവനുമായിരുന്നു.(ജനനം. 213- മരണം. 290)
(തഹ്ദീബുൽകമാൽ ഫീ അസ്മാഇരിജാൽ: 14/285).
      (2) ഹാരിസുബ്നുമിസ്കീനുബ്നുമുഹമ്മദ്യുസുഫ്(റ). ഇദ്ദേഹത്തെ പണ്ഡിതന്മാർ വിലയിരുത്തുന്നത് കാണുക.

وثقه غير واحد،وسئل عنه أحمد،فقال فيه قولا جميلا، قال النّسائي: ثقة مأمون، وقال أبوبكر الخطيب: كان فقيها ثقة ثبتا

അദ്ദേഹം വിശ്വാസ യോഗ്യനാണെന്ന്  ഒന്നിലധികം പണ്ഡിതന്മാർ പ്രസ്താവിച്ചിരിക്കുന്നു. അദ്ദേഹത്തെപറ്റി ഇമാം അഹ്മദ്(റ) നോട് അന്വേഷിച്ചപ്പോൾ നല്ല അഭിപ്രായമാണ് അവിടന്ന് പറഞ്ഞത്. അദ്ദേഹം വിശ്വസ്തനാനെന്നു  ഇമാം നാസാഈ (റ) പ്രസ്താവിച്ചിരിക്കുന്നു. അബുബക്രുൽഖത്വീബ്(റ) പറഞ്ഞതിങ്ങനെ; അദ്ദേഹം പണ്ഡിതനും സ്ഥിരതയുല്ലാവരും വിസ്വാസയോഗ്യരുമാണ്. ഹി:250 റബീഹുൽ അവ്വൽ മാസത്തിലാണ് അദ്ദേഹം വഫാതായ്ത്.. 96 വയസ്സ് പ്രായമുണ്ടായിരുന്നു. (സിയറു അഅലാമിന്നുബലാഅ: 12/54, അൽജർഹുവത്തഅദീൽ: 2/90 - താരീഖുബഅദാദ് : 8/216 - അത്തഹ്ദീബ് : 2/156 എന്നിവ കാണുക.

     (3) അബ്ദുല്ലാഹിബ്നുവഹബു(റ)
     ഇദ്ദേഹത്തെ കുറിച്ച്  ഇമാം ബുഖാരി (റ) എഴുതുന്നു:

ثقة حافظ فقيه، ثقة متفق عليه، توفي سنة سبعة وتسعين ومأة(التارخ الكبير:١٨٩/٣)

പണ്ഡിതനും ഹാഫിളും വിസ്വാസയോഗ്യനുമാണ് അദ്ദേഹം ഹി:197 ലാണ് അദ്ദേഹം വഫാത്തായത്. (അത്താരീഖുൽ കബീര്: 3/189)

മീസാനുൽഇഅതിദാൽ 2/521- അത്തഹ്ദീബ് 6/71 സിയറു അഅലാമിന്നുബലാഅ 9/223 അല്ജർഹുവത്തഅദീൻ  2/189-തുടങ്ങിയ ഗ്രന്ഥങ്ങളിലും  അദ്ദേഹം വിശ്വാസ യോഗ്യനാണെന്ന് പ്രഗത്ഭ പണ്ഡിതരെ ഉദ്ദരിച്ച് രേകപ്പെടുത്തിയിട്ടുണ്ട്.


       (4) യഹു്യബ്നുഅയ്യുബ്(റ)

ഇദ്ദേഹത്തെ പണ്ഡിതർ വിലയിരുത്തുന്നത് കാണുക.

اطلق القول بتوثيقه ابن معين والبخاري، وقال لذّهبي: ثقة صالح الحديث(ابن سعد : ٥١٦/٧)


അദ്ദേഹം വിശ്വസ്തനാനെന്നു ഇമാം ബുഖാരി(റ) യും ഇബ്നുമഈനും(റ) നിരുപാധികം പ്രസ്ഥാപിചിരിക്കുന്നു. ഹദീസ് സ്വീകരിക്കാൻ പറ്റിയ വിശ്വസതനാനെന്നു ദഹബിയും പറയുന്നു. (ഇബ്നുസഅദ്: 1/516)

   ഹി: 168-ലാണ് അദ്ദേഹം വഫാത്തായത്. അത്താരീഖുൽകബീർ: 4/260- മീസാനുൽഇഅതിദാൽ : 4/362- അത്തഹ്ദീബ് : 11/186 - തുടങ്ങിയ ഗ്രന്ഥങ്ങളിലും അദ്ദേഹ വിശ്വസ്ഥാനാനെന്നു പ്രസ്ഥാപിച്ചിട്ടുണ്ട്.


       (5)മുഹമ്മദ്ബ്നുഇജ്ലാൻ(റ)

وثّق ابن عجلان أحمد بن حنبل ويحيى بن معين، وحدث عنه شعبة ومالك، وهو حسن الحديث(سير أعلام النباء:٣١٧/٦)

ഇദ്ദേഹം വിശ്വസ്തനാനെന്നു ഇമാം അഹ്മദും(റ)  യഹു്യബ്നുമഈനും(റ) പ്രസ്ഥാപിച്ചിരിക്കുന്നു. ഇമാം ശുഅബത്തും ഇമാം മാളികും(റ) അദ്ദേഹത്തിൽ നിന്ന് ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. അദ്ദേഹ ഹദീസ് സ്വീകരിക്കാവുന്ന വ്യക്തിയാണ്.(സിയറു അഅലാമിന്നുബലാഅ : 6/317)   


        (6) നാഫിഅ മൗലാഅബ്ദില്ലാഹിബ്നുഉമർ(റ).

ധാരാളം ഹദീസുകൾ നിവേദനം ചെയ്ത വിശ്വസ്തനായ താബിഈ പണ്ഡിതനാണദ്ദേഹം. ഹി: 119- ലാണ് അദ്ദേഹം വഫാത്തായത്. ഇമാം മാലിക്(റ) നാഫിഅ(റ) വഴി ഇബ്നുഉമർ(റ) യിൽ നിന്ന് നിവേദനം ചെയ്യുന്ന പരമ്പരയാണ് ഏറ്റവും പ്രബലമെന്നു ഇമാം ബുഖാരി(റ) പ്രസ്തപിച്ചത് കാണാം. (തഹ്ദീബുൽകമാൽ : 29/298) കാണുക.

        (7) മുത്തബിഉസ്സുന്ന: അബ്ദുല്ലാഹിബ്നുഉമർ(റ).

പ്രസ്തുത പരമ്പര പ്രബലമാണെന്ന് മേൽവിവരണത്തിൽ  നിന്ന് വ്യക്തമായല്ലോ.

ഈ സംഭവം ഇമാം ബയ്ഹഖി (റ) ദലാഇലുന്നുബുവ്വ യിലും ഇബ്നു ഹജറുൽ അസ്ഖലാനി (റ) അൽഇസ്വാബ ഫീ മഅരിഫത്തുസ്സ്വഹാബ: 1/411 യിലും നിവേദനം ചൈതിറ്റുന്ദ്. ഇതിന്റെ നിവേദക പരമ്പര ഹസനാനെന്നു ഇബ്നു ഹജർ(റ) പ്രസ്തപിച്ചിട്ടുണ്ട് .       

ഹർമലത്(റ) വഴി ഇബ്നുവഹബി(റ) ഇൽ നിന്ന് അബുനുഐം(റ) ദലാഇൽ 3/210 ൽ ഇത് രേകപെടുത്തിയിട്ടുണ്ട്. മറ്റു മൂന്ന് പരമ്പരയ്ലൂടെയും അദ്ദേഹ ഈ സംഭവം ഉദ്ദരിചിട്ടുണ്ട്. ഇബ്നുമർദവയ്ഹി(റ) മയ്മുനുബ്നുമിഹ്രാൻ(റ) വഴി യായും ഇബ്നു സഅദു(റ) നാഫിഅ(റ) സൈദുബ്നു അസ്ലം(റ) വഴിയായും പ്രസ്തുത സംഭവം രേകപെടുത്തിയിട്ടുണ്ട്.  ഇമാം സുയൂത്വി(റ) അൽഖസ്വാഇസ്വിൽ കുബ്റാ 2/285) ലും ഉദ്ദരിചിട്ടുണ്ട്.

ഇതിനു പുറമേ അല്ലആലികാഈ(റ) ശർഹുസ്സുന്നയിലും സൈനുൽആഖുലി(റ)  ഫവാ ഇദിലും ഇബ്നുൽ അഅറാബി(റ) കറാമത്തുൽഔലിയാഇലും പ്രസ്തുത സംഭവം രേകപെടുത്തിയിട്ടുണ്ട്. ഇബ്നുൽ ജൗസ് (റ)  താരീഖുഉമർ 196-ലും ഇബ്നുഖുതൈബ (റ) തഅവീലുമുഖ്‌തലഫുൽഹദീസിലും ഈ സംഭവം അന്ഗീകാര സ്വഭാവത്തോടെ ഉദ്ദരിചത് കാണാം.  

കര്രാമാത്തിനു രേകയായി ഇബ്നുതമിയ്യ തന്നെ അൽഫുർഖാൻ 74-ലും ഈ സംഭവം വിവരിച്ചിട്ടുണ്ട് . ഇത് പ്രബലമാണെന്ന്  ഇബ്നു ഹജറുൽ ഹൈതമി(റ) ഫതാവൽ ഹദീസിയ്യ: 301 -ൽ പ്രസ്തപിച്ചിട്ടുണ്ട്.

ചുരുക്കത്തിൽ ഇതിന്റെ പരമ്പര പ്രബലമാണെന്ന് ഹദീസ് പണ്ഡിതന്മാർ പ്രഖ്യാപിച്ചിട്ടുണ്ട് . ഒന്നിലധികം പരമ്പരയിലൂടെ മുഹദ്ദിസുകൾ അത് നിവേദനം ചെയ്തിട്ടുമുണ്ട്.അതിനാല നെവടക പരമ്പര ദുർബ്ബലമാണെന്ന് വന്നാൽ തന്നെ  പരമ്പരയുടെ ആധിക്യം അതിന്റെ ദൌർബല്യത്തെ പരിഹരിച്ചിരിക്കുന്നു.


ശ്രദ്ദേഹം.
ഒരു ഖലീഫ എന്ന നിലയിൽ ഉമർ(റ) വിന്നു ഏറ്റവും കൂടുതൽ അവ്വശ്യമായ സഹായം തന്റെ സൈന്യത്തിന്റെ വിജയമാണ്. മദീനയിൽ നിന്ന് എത്രയോ കിലോ മീറ്ററുകൾ അകലെ സ്ഥിതിചെയ്യുന്ന 'നഹാവൻദ്' എന്ന സ്ഥലത്തുള്ള  തന്റെ സൈന്യത്തെ  മദീനയിലെ മിമ്പറിൽ വെച്ച് മഹാനായ  ഉമർ (റ) നോക്കികാണുകയും സൈന്യത്തിലെ ക്യാപ്റ്റൻ സാരിയ(റ) വിനെ വിളിച്ച്  മലയോടു ചേർന്ന് നിന്ന്  യുദ്ദം ചെയ്ത തന്റെ സൈന്യത്തിന് വജയം നേടികൊടുത്ത് എന്നെ സഹായിക്കണമെന്ന്  ആവശ്യപ്പെടുകയുമാണ്  ഇവിടെ ഉമർ(റ) ചെയ്തത്. ഉമർ(റ) ന്റെ വിളി  സാരിയ(റ) കേൾക്കുകയും അദ്ദേഹം ആവശ്യപ്പെട്ടത് പോലെ  ചെയ്തത് കാരണം മുസ്ലിംകൾ വിജയം വരിക്കുകയും  ചെയ്തുവെന്ന്  അതെ ഹദീസിൽ തുടർന്ന് പറയുന്നു. നഹാവൻദിലുള്ള സാരിയ(റ) എന്റെ വിളി കേൾക്കുമെന്നും മുസ്ലിംകളുടെ വിജയത്തിന് ആവശ്യമായത് ചെയ്തു അദ്ദേഹം എന്നെ സഹായിക്കുമെന്നും വിശ്വസിച്ചുതന്നെയാണ്  ഉമർ(റ) അദ്ദേഹത്തെ  വിളിക്കുന്നത്.  വിദൂരത്ത് നിന്നുള്ള വിളി കേൾക്കുകയെന്നത്  അല്ലാഹുവിന്റെ മാത്രം വിശേഷണം അല്ലെന്നും മുഅജിസത്  കറാമത്തിലൂടെ  അമ്പിയ-ഔലിയാക്കൽക്കും അതിനു സാധിക്കുമെന്നും ഈ വിശ്വാസത്തോടെ വിദൂരത്തിൽ നിന്ന് അവരെ വിളിച്ച് സഹായം തേടുന്നത് ശിർക്കല്ലെന്നും ഇതിൽനിന്നും സുതരാം വ്യക്തമാണ്.  


****
[സാരിയ(റ) യുടെ സംഭവം സ്വഹീഹാണെന്ന് വഹാബികളുടെ പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുൽഉലമാഹി: 1365 ൽ പുറത്തിറക്കിയ അൽവിലായത്തുവൽകറാമ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. അതിൽ നിന്ന് വായിക്കുക. " ഉമറുബ്നുൽഖത്ത്വാബ്(റ) വിനെ തൊട്ട് ഇങ്ങനെ വന്നിരിക്കുന്നു. അദ്ദേഹം മദീനത്തുൽ മുനവ്വറയിൽ വെള്ളിയാഴ്ച ദിവസം  ഖുത്വുബ ഓതുമ്പോൾ 'യാസാരിയഅൽജബൽ' (സാരിയതെ, ആ പർവ്വദത്തിനു മേൽ കേറുക.) എന്ന് പറഞ്ഞു. ഉമർ(റ) ന്റെ ഈ ശബ്ദം അപ്പോൾ തന്നെ സാരിയ കേട്ടു. ആ പർവ്വടത്തിൽ മറഞ്ഞു ഇരുന്നിരുന്ന ശത്രുക്കളിൽ നിന്ന്  തല്ക്ഷണം തന്നെ അദ്ദേഹം സൂക്ഷിച്ചു രക്ഷപ്രാപിച്ചു. ഈ അസർ സ്വഹീയായ രിവായത്തുകൊണ്ട് സുബൂതായിട്ടുള്ളതാന്." (അൽ വിലായത്തുവൽകറാമ : 23)   ]
****


(3)മുത്തബിഉസ്സുന്ന അബ്ദുല്ലഹിബ്നുഉമർ(റ)

ഇമാം ബുഖാരി(റ) "അൽഅദബുൽമുഫ്റദ്" എന്ന ഗ്രന്ഥത്തിൽ ഉദ്ദരിക്കുന്നു:


حدثنا أبو نعيم قال : حدثنا سفيان ، عن أبي إسحاق ، عن عبد الرحمن بن سعد قال : خدرت رجل ابن عمر ، فقال له رجل : اذكر أحب الناس إليك ، فقال :" يا محمد"(الأدب المفرد: ٢١٣/١)

അബ്ദുറഹ്മാനുബ്നു സഅദ്(റ) വില നിന്ന് നിവേദനം: "ഇബ്നുഉമർ(റ) യുടെ കാലു കോച്ചിയപ്പോൾ ഒരാള് അദ്ദേഹത്തോട് പറഞ്ഞു" ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ ഓർക്കുക. അപ്പോൾ അദ്ദേഹം  "യാമുഹമ്മദു"  (يا محمّد) എന്ന് പറഞ്ഞു". (1/213).

മഹാനായ ഹാഫിള് ഇബ്നുസുന്നീ(റ) (വഫാ: ഹി:364) 'അമലുൽയൗമിവല്ലൈല' എന്ന ഗ്രന്ഥത്തിൽ അതിന്റെ വ്യത്യസ്ത റിപ്പോർട്ടുകൾ കൊടുത്തിട്ടുണ്ട്. അവയിൽ ചിലതിൽ
(أذْكُرْ أَحَبََّ النَّاس إِليكَ) 'ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ ഓർക്കുക; എന്നതിനു പകരം (أدع أحبّ النّاس إليك: فقال : يا محمّد ) 'ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ വിളിക്കുക .അപ്പോൾ അദ്ദേഹം 'യാമുഹമ്മദ്' (يا محمّد) എന്ന് വിളിച്ചു  എന്നാണുള്ളത്. അതേപോലെ ചില രിവായത്തുകളിൽ "യാമുഹമ്മദ്" (يا محمّد) എന്നതിന് പകരം "യമുഹമ്മദാഹ് " (يا محمّداه) എന്നും കാണാം.

ഈ ഹദീസ് വിശദീകരിച്ച്  അല്ലാമ മുല്ലാഅലിയ്യുൽഖാരി എഴുതുന്നു:

وكأنه رضي الله تعالى عنه قصد به اظهار المحبة في ضمن الاستغاثة(شرح الشفاء : ٤١/٢)

മഹാനായ ഇബ്നുഉമർ(റ) ഇസ്തിഗാസയിലൂടെ സ്നേഹപ്രകടനം ലക്ഷ്യമാക്കിയെന്നുമനസ്സിലാക്കാം.(ശർഹുശ്ശിഫാ: 2/14)

(باب ما يقول الرّجل إذاخدرت رجله) ഒരാളുടെ കാല് കോച്ചിയാൽ  എന്ത്പറയനമെന്നു  പഠിപ്പിക്കുന്ന അധ്യായത്തിലാണ് ഇമാം ബുഖാരി(റ) യും മറ്റു ഹദീസ് പണ്ഡിതരും  ഈ സംഭവം ഉദ്ദരിക്കുന്നത്.

(4) ബിലാലുബ്നുൽഹാരിസ് (റ) (വഫാ: ഹി:60)
മഹാനയാ രണ്ടാം ഖലീഫ: ഉമർ(റ) വിന്റെ ഭരണകാലത്ത് മഴയില്ലാതെ ജനങ്ങൾ ബുദ്ദിമുട്ടിയപ്പൊൽ നബി(സ) യുടെ റൗലയിൽ വന്നു അല്ലാഹുവിൽ നിന്ന് മഴ വാങ്ങിച്ചു കൊടുക്കാൻ നബി(സ) യോട് ആവശ്യപ്പെട്ട സംഭവം.





حدثنا : أبو معاوية ، عن الأعمش ، عن أبي صالح ، عن مالك الدار ، قال : وكان خازن عمر على الطعام ، قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي (ص) فقال : يا رسول الله ! إستسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : إئت عمر فإقرئه السلام ، وأخبره أنكم مستقيمون وقل له : عليك الكيس ! عليك الكيس ! فأتى عمر فأخبره فبكى عمر ثم قال : يا رب لا آلو إلا ما عجزت عنه.

"ഉമര്‍(റ)ന്‍റെകാലത്ത് ജനങ്ങള്‍ക്ക് വരള്‍ച്ച ബാധിച്ചപ്പോള്‍ ഒരാള്‍ നബി(സ)യുടെ ഖബറിന്‍ സമീപം വന്ന്‍ പറഞ്ഞു.ജനങ്ങളാകെനശിച്ചു അവര്‍ മഴയില്ലാതെ വിഷമിക്കുന്നു.അവര്‍ക്ക് വേണ്ടി അങ്ങ് മഴയെ തേടിയാലും.പിന്നീട് അയാള്‍ക്ക് ഉറക്കില്‍ പ്രത്യക്ഷപെട്ടു നബി(സ)പറഞ്ഞു.താങ്കള്‍ ഉമറിനെ കണ്ട് സലാം പറയുകയും അവര്‍ക്ക് മഴ ലഭിക്കുമെന്ന വൃത്താന്തമറീക്കുകയും ചെയ്യുക.അദ്ദേഹം ഉടനെ ഉമര്‍(റ)വിന്‍റെ അരികില്‍ ചെന്ന്‍ നടന്ന സംഭാവങ്ങളല്ലാം വിവരിച്ചു.നബി(സ)അങ്ങേക്ക് സലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു ഇത് കേട്ട ഉമര്‍(റ)കരയുകയുണ്ടായി.(ദലാഇലുന്നുബുവ്വ).

ഈ ഹദീസില്‍ പല ചിന്തനീയ വസ്തുതകളുണ്ട് .

ഒന്ന്‍:നബി(സ)യുടെ വഫാത്തി(മരണം)ന്‍ ശേഷമായിരുന്നു സംഭവം.രണ്ട്:വഫാത്തായ നബി(സ)യോട് തന്‍റെ സങ്കടം ബോധിപ്പിക്കുകയാണയാള്‍ ചെയ്യുന്നത്.മൂന്ന്:ഇസ്ലാമിക വിഷയങ്ങളില്‍ കാര്കശ്യം പുലര്ത്തുന്ന ഉമര്‍(റ)നെ സമീപിച്ച് താന്‍ ചെയ്ത വിവരങ്ങളെല്ലാം പറഞ്ഞു.ഇതുശ്രദ്ധിച്ചു കേട്ട ഉമര്‍(റ)നീ ചെയ്തത് ശിര്‍ക്കാണന്ന്‍ പറയുകയോ അല്ലെങ്കില്‍ അത് മോശമാണെന്നോ പറഞ്ഞ് എന്തെങ്കിലും ശകാരിക്കുകയോ ചെയ്തില്ല.നാല്‍:വഫാത്തായ നബി(സ)യുടെ ഖബറിന്നരികില്‍ ചെന്നുകൊണ്ടുള്ള ഈ ഇസ്തിഗാസ ശുദ്ധമായ തൌഹീദാണന്ന്‍ മനസ്സിലാക്കി ഇതിനെ അംഗീകരിക്കുകയാണ് ഉമര്‍(റ)ചെയ്തത്.

വഫാത്തായ,മണ്മറഞ്ഞ നബി(സ)യോട് സഹായം ചോദിക്കാന്‍ സ്വഹാബാക്കള്‍ മുതിര്ന്നതും എല്ലാവരും അത് അനുവദിച്ചതും ഇത് തെളീയിക്കുന്നുണ്ട്.ഇത് തന്നെയാണ് തര്‍ക്കത്തിലിരിക്കുന്ന ഇസ്തിഗാസ.
ഈ സംഭവം പല പണ്ഡിതന്മാരും ഉദ്ടരിച്ചിട്ടുണ്ട്.ചിലരെ മാത്രം പരിചയപ്പെടാം .

التاريخ الكبير 7/304 للشيخ الامام البخاري ,كنز العمل 8/431 للشيخ علاء الدين الهندي ,البداية والنهاية 7/93 للشيخ الحفظ ابن كثير, فتح الباري 2/269 للشيخ ابن حجر العسقلاني ,المصنف 12/31 للشيخ ابن أبي شيبة.

ഇബ്നുകസീർ  പറയുന്നത് കാണുക.  
يقول في الصحيفة التي تليها : وقال سيف بن عمر عن سهل بن يوسف السلمي عن عبد الرحمن بن كعب بن مالك قال: كان عام الرمادة في ءاخر سنة سبع عشرة وأول سنة ثماني عشرة أصاب أهل المدينة وما حولها جوع فهلك كثير من الناس حتى جعلت الوحش تأوي إلى الإنس، فكان الناس بذلك وعمر كالمحصور عن أهل الأمصار حتى أقبل بلال بن الحرث المزني فاستأذن على عمر فقال: أنا رسول رسول الله إليك، يقول لك رسول الله صلى الله عليه وسلم :" لقد عهدتك كيسا، وما زلت على ذلك فما شأنك". قال: متى رأيت هذا ؟ قال: البارحة، فخرج فنادى في الناس الصلاة جامعة، فصلى بهم ركعتين ثم قام فقال: أيها الناس أنشدكم الله هل تعلمون مني أمرا غيره خير منه فقالوا: اللهم لا. فقال : إن بلال بن الحرث يزعم ذيت وذيت(11). قالوا : صدق بلال فاستغث بالله ثم بالمسلمين ، فبعث إليهم وكان عمر عن ذلك محصورا ، فقال: الله أكبر ، بلغ البلاء مدته فانكشف ، ما أذن لقوم في الطلب إلا وقد رفع عنهم الأذى والبلاء. وكتب إلى أمراء الأمصار أن أغيثوا أهل المدينة ومن حولها، فإنه قد بلغ جهدهم ، وأخرج الناس إلى الاستسقاء ، فخرج وخرج معه العباس بن عبد المطلب ماشيا ، فخطب وأوجز وصلّى ثم جثا لركبتيه وقال: الله إياك نعبد وإياك نستعين ، اللهم اغفر لنا وارحمنا وارض عنا. ثم انصرف، فما بلغوا المنازل راجعين حتى خاضوا الغدران.(البداية والنهاية 7/93 للشيخ الحفظ ابن كثير)

സൈഫ്ബ്നു ഉമർ കഅബുബ്നു മാലിക് (റ) നിന്ന് ഉദ്ദരിക്കുന്നു: പതെനെഴാം വര്ഷത്തിന്റെ അവസാനത്തിലും പതിനെട്ടിന്റെ തുടക്കത്തിലുമായിരുന്നു.മദീനയിൽ കഠിനമായ വരൾച്ച ബാധിച്ചത്. (റമാദ് വര്ഷം).അന്ന് മദീനയിലും പരിസര പ്രദേശങ്ങളിലും വന്യ മിർഗങ്ങൽ നാട്ടിലേക്ക് ഇറങ്ങി വരുമാർ ശക്തമായ വരൾച്ച ബാധിച്ചത് കാരണം ധാരാളം പേര് മരണപ്പെട്ടു. ഞങ്ങളുടെ അവസ്ഥ ഇതായിരുന്നുവെങ്കിലും ഉമർ (റ) അത് കാര്യമായി എടുത്തിരുന്നില്ല. അപ്പോൾ ബിലാല്ബുൻ ഹാരിസുൽ മുസ്ന(റ) വന്നു ഉമർ യോട് സംസാരിക്കാൻ അനുവാദം തേടി.അദ്ദേഹം സംസാരം ആരംഭിച്ചു.ഞാൻ നിങ്ങളിലേക്ക് നിയുക്തനായ അല്ലാഹുവിന്റെ റസൂൽ(സ) ദൂതനാണ്‌. അല്ലാഹുവിന്റെ റസൂൽ(സ) താങ്കളോട് ഇപ്രകാരം ചോദിക്കുന്നു.കടുപ്പം കുറച്ച ഭരിക്കാൻ ഞാൻ നിങ്ങളോട് കരാര് ചൈതിരുന്നില്ലെ? ഇതുവരെ ആ കരാര് പ്രകാരം ആയിരുന്നല്ലോ താങ്കള് നീങ്ങിയിരുന്നത്. ഇപ്പോൾ നിങ്ങളുടെ കാര്യമെന്ത്? ഉമർ(റ) തിരിച്ചു ചോദിച്ചു: "താങ്കള് എപ്പോഴാണ് ഈ സ്വപ്നം കണ്ടത്?" ബിലാൽ ഇന്നലെ രാത്രി.ബിലാൽ ഉടനെ തന്നെ.ഉമർ (റ) ഉടനെ തന്നെ പുറത്തിറങ്ങി. മഴയെ തേടുന്ന നിസ്കാരത്തിനു ഒരുമിച്ച് കൂടാൻ ജനങ്ങൾക്ക്‌ നിര്ദ്ദേശം നല്കുകയും അവര്ക്കിമാമായി രണ്ട റകഅത് നിസ്കരിക്കുകയും ചെയ്തു. തുടർന്ന് എണീറ്റ്‌ നിന്ന് സദസ്സിനോടായി അദ്ദേഹം ചോദിച്ചു. " അല്ലയോ ജനങ്ങളെ അല്ലാഹുവേ മുന്നിർത്തി നിങ്ങളോട് ഞാൻ ചോദിക്കുന്നു.ഉത്തമമല്ലാത്ത വല്ല കാര്യവും എന്നില്നിന്നു ഉണ്ടായതായി നിങ്ങൾക്കറിയുമോ?" ജനങ്ങള് പ്രതികരിച്ചു: 'ഇല്ല'. അപ്പോൾ ഉമർ (റ) പറഞ്ഞു: ബിലാലുബ്നു ഹാരിസ് ചിലതൊക്കെ പറയുന്നുണ്ടല്ലോ?.അപ്പോൾ സദസ്സ് പ്രതികരിച്ചു ". ബിലാൽ(റ) പറയുന്നത് ശരിയാണ് അതിനാല അല്ലാഹുവോടും പിന്നെ മുസ്ലിമ്കലോടും താങ്കള് സഹായം തേടുക".അതെ തുടർന്ന് ജനങ്ങളിലേക്ക് ഉമർ (റ) വിവരമറിയിച്ചു.അതുവരെ അതിനു അദ്ദേഹം തയ്യാറായിരുന്നില്ല. അങ്ങനെ ഉമർ(റ) പറഞ്ഞു: 'അള്ളാഹു പരമോന്നതനാണ്. ഭയാനകമായ നാശം നീങ്ങിയിരിക്കുന്നു.ഒരു ജനതൈക്ക് അപേക്ഷ സമര്പ്പിക്കാൻ അള്ളാഹു അനുമതി നല്കിയിട്ടില്ല. അവരില നിന്നും ബുദ്ടിമുട്ടും പ്രയാസവും അള്ളാഹു എടുത്തു കലഞ്ഞിടല്ലാതെ.". തുടർന്ന് മദീനയിലും പരിസര പ്രദേശങ്ങളിലുമുള്ളവരെ സഹായിക്കാൻ അടുത്ത നാടുകളിലെ ഗവർണർമാർക്ക് ഉമർ(റ) നിര്ദ്ദേശം നല്കി.തുടർന്ന് മഴ ആവശ്യപ്പെടുന്ന നിസ്കാരത്തിനു പുറപ്പെടാൻ ജനങ്ങൾക്ക്‌ ഉമർ (റ) നിര്ദ്ദേശം നല്കുകയും അദ്ദേഹവും കൂടെ അബ്ബാസ്‌ (റ) വും അതിനു വേണ്ടി പുറപ്പെടുകയും ചെയ്തു. ചുരുങ്ങിയ നിലയില ഖുതുബയും നിസ്കാരവും നിര്വഹിച്ച്ച ശേഷം മുട്ട് കുത്തിനിന്നു അദ്ദേഹം അല്ലാഹുവോട് പ്രാർഥിച്ചു.' അല്ലാഹുവേ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോട് തന്നെ ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു. അലഹുവേ ഞങ്ങള്ക്ക് നീ പാപമോചനം കാരുന്ന്യവും നിന്റെ പ്രീതിയും നല്കേണമേ! അദ്ദേഹം പിരിഞ്ഞു പോയി. അവർ വീടുകളിലെത്തും മുമ്പായി അവര്ക്ക് നല്ല മഴ ലഭിക്കുകയും ചെയ്തു.(അൽബിദായതു വന്നിഹായ 7/93).

ഇബ്നു തൈമിയ്യ പറയുന്നത് കാണുക.

وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢)

റമദാവർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമുർറമാദ: (عام الرمادة)
എന്ന് വിളിക്കുന്നത്.) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട്  ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂൽലി(സ) നെ കാണുകയും ഉമർ(റ) സമീപ്പിച്ച്  ജനങ്ങളുമായി പുറപ്പെട്ടു മഴയെ മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും  നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നല്കിയതായും  ഉദ്ദരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ദ്യായത്തിൽ(വിമർശിക്കപ്പെടുന്ന) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ പേ: 372).

ഇക്കാര്യം ഇബ്നുഹജറുൽ അസ്ഖലാനി (റ) ഫത്ഹുൽബാരിയിലും  സൂചിപ്പിച്ചിട്ടുണ്ട്. ഇമാം ബുഖാരി(റ)സ്വഹീഹുൽ അദ്ധ്യായം നല്കിയിരിക്കുന്നിങ്ങനെയാണ്;

باب سؤال الناس الإمام الاستسقاء إذا قحطوا

ജലക്ഷാമം നേരിട്ടാൽ ജനങ്ങള് ഇമാമിനോടു മഴയെത്തെടാൻ ആവശ്യപ്പെടുന്ന അദ്ധ്യായം.എന്നാൽ ഈ അധ്യായത്തിൽ ഇമാം ബുഖാരി(റ) കൊണ്ടുവന്ന ഹദീസിതാനു.

عن أنس رضي الله عنه أن عمر بن الخطاب كان إذا قحطوا استسقى بالعباس بن عبد المطلب فقال اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتسقينا وإنا نتوسل إليك بعم نبينا فاسقنا قال فيسقون(صحيح البخاري٩٥٤)

അനസ് (റ) ല്‍ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു:
“നിശ്ചയം ജനങ്ങള്‍ക്കു വരള്‍ച്ച അനുഭവപ്പെടുമ്പോള്‍ ഉമര്‍ (റ) അബ്ബാസ് (റ) നെ ഇടയാളനാക്കി മഴ തേടാറുണ്ടായിരുന്നു. അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു. അല്ലാഹുവേ, തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നബിയെ നിന്നിലേക്ക് തവസ്സുലാക്കാറുണ്ടാ യിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് നീ മഴ നല്‍കാറുമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ നബിയുടെ എളാപ്പയെ നിന്നിലേക്ക് തവസ്സുലാക്കി അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് നീ മഴ നല്‍കേണമേ’ (ബുഖാരി 954).

ഈ ഹദീസും ഇമാം ബുഖാരിയുടെ അദ്ധ്യായവും തമ്മിൽ ബന്ധമില്ലെന്ന് പറഞ്ഞ പലരും ഇമാം ബുഖാരിയെ എതിർത്ത് സംസാരിച്ചിട്ടുണ്ട്.അതിനു ഇബ്നു ഹാജർ നല്കിയ മറുവടി വായിക്കുക.


وأما حديث أنس عن عمر فأشار به أيضا إلى ما ورد في بعض طرقه ، وهو عند الإسماعيلي من رواية محمد بن المثنى عن الأنصاري بإسناد البخاري إلى أنس قال : كانوا إذا قحطوا على عهد النبي - صلى الله عليه وسلم - استسقوا به ، فيستسقي لهم فيسقون فلما كان في إمارة عمر " فذكر الحديث وقد أشار إلى ذلك الإسماعيلي فقال : هذا الذي رويته يحتمل المعنى الذي ترجمه ، بخلاف ما أورده هو : قلت : وليس ذلك بمبتدع ، لما عرف بالاستقراء من عادته من الاكتفاء بالإشارة إلى ما ورد في بعض طرق الحديث الذي يورده . وقد روى عبد الرزاق من حديث ابن عباس " أن عمر استسقى بالمصلى ، فقال للعباس : قم فاستسق ، فقام العباس " فذكر الحديث ، فتبين بهذا أن في القصة المذكورة أن العباس كان مسئولا وأنه ينزل منزلة الإمام إذا أمره الإمام بذلك . وروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الداري - وكان خازن عمر - قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي - صلى الله عليه وسلم - هذا الأثر - على فرض صحته كما قال الشارح - ليس بحجة على جواز الاستسقاء بالنبي - صلى الله عليه وسلم - بعد وفاته ، لأن السائل مجهول ; ولأن عمل الصحابة - رضي الله عنهم - على خلافه ، وهو أعلم الناس بالشرع ، ولم يأت أحد منهم إلى قبره يسأل السقيا ولا غيرها ، بل عدل عمر عنه لما وقع الجدب إلى الاستسقاء بالعباس ولم ينكر ذلك عليه أحد من الصحابة ، فعلم أن ذلك هو الحق ، وأن ما فعله هذا الرجل منكر ووسيلة إلى الشرك ، بل قد جعله بعض أهل العلم من أنواع الشرك . وأما تسمية السائل في رواية سيف المذكورة " بلال بن الحارث " ففي صحة ذلك نظر ولم يذكر الشارح سند سيف في ذلك ، وعلى تقدير صحته عنه لا حجة فيه ؛ لأن عمل كبار الصحابة يخالفه ، وهم أعلم بالرسول - صلى الله عليه وسلم - وشريعته من غيرهم ، والله أعلم . فقال : يا رسول الله استسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : ائت عمر " الحديث . وقد روى سيف  في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة ، وظهر بهذا كله مناسبة الترجمة لأصل هذه القصة أيضا والله الموفق(فتح الباري) . .
ഉമർ(റ)വിനെ തൊട്ട്  അനസ് (റ) റിപ്പോർട്ട്‌ ചെയ്യുന്ന ഹദീസിന്റെ വിവിധ റിപ്പോർട്ടുകളിലേക്ക് സൂചിപ്പിക്കുകയാണ് ഇവിടെ ഇമാം ബുഖാരി (റ) ചെയ്തത്. ബുഖാരി(റ) യുടെ നിവേദക പരമ്പര കൊണ്ട് അൻസ്വാരി(റ) വഴിയായി മുഹമ്മദ്ബ്നുൽ മുസന്ന(റ) വഴിയായി  ഇസ്മാഹാന്ഈല(റ) നിവേദനം ചെയ്തതാണ്  ഒരു റിപ്പോർട്ട്‌.അതിങ്ങനെയാണ്.അനസ്(റ) പറയുന്നു: നബി(സ) യുടെ കാലത്ത്  ജലക്ഷാമം നേരിട്ടാൽ നബി(സ) യോട് സഹാബിൽ കിറാം മഴയെ തേടുമായിരുന്നു. അപ്പോൾ നബി(സ) അവർക്ക് വേണ്ടി മഴയെ തേടുകയും അവർക്ക് മഴ ലഭിക്കുകയും ചെയ്യും അങ്ങനെ ഉമർ(റ) ഭരണ കാലമായപ്പോൾ...ഇസ്മാഈലി (റ) യും അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.  അദ്ദേഹം പറയുന്നു : ഈ റിപ്പോർട്ടിലുള്ള വിഷയം ഇമാം ബുഖാരി ( റ) യുടെ അധ്യായത്തിൽ പറഞ്ഞ ആശയത്തിന് വക നൽകുന്നതാണ്. ഇമാം ബുഖാരി(റ) കൊണ്ട് വന്ന റിപ്പോർട്ട്‌ അങ്ങനെയല്ല.

ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു: പുതിയ ഒരു സംഗതിയായി അതിനെ കാണേണ്ടതില്ല. ഇമാം ബുഖാരി(റ) ഒരദ്ധ്യായത്തിൽ കൊണ്ടുവരുന്ന ഹദീസിന്റെ മറ്റു രിവായത്തുകൾ സൂചിപ്പിച്ച്  അദ്ധ്യായം നൽകുക എന്ന പരിപാടി ഇമാം ബുകാരി (റ) യുടെ പതിവ് പരിശോധിച്ചതിൽ നിന്ന് ബോധ്യപ്പെട്ട കാര്യമാണ്...ഇബ്നുഅബീശൈബ(റ) പ്രബലമായ പരമ്പരയിലൂടെ അബുസ്വാലിഹുസ്സമ്മാനി(റ),മാലികുദ്ദാർ(റ) വില നിന്ന് നിവേദനം ചെയ്യുന്നു.ഉമർ(റ) കാലത്ത് ജലക്ഷാമം നേരിട്ടപ്പോൾ ഒരാള് നബി(സ) യുടെ ഖബരിങ്കൽ വന്നു ഇങ്ങനെ പറഞ്ഞു. 'അല്ലാഹുവിന്റെ റസൂലെ!. അങ്ങ് അങ്ങയുടെ സമുധായത്തിനു വേണ്ടി മഴയെ തേടിയാലും. നിശ്ചയം അവർ നശിച്ചിരിക്കുന്നു." അതെ തുടർന്ന് നബി(സ) അദ്ദേഹത്തെ സ്വപ്നത്തിലൂടെ സമീപിച്ചു പറഞ്ഞു...സൈഫ് പുതൂഹിൽ ഉദ്ദരിക്കുന്നു: പ്രസ്തുത സ്വപ്നം കണ്ട വ്യക്തി സ്വഹാബത്തുൽ പെട്ട ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) എന്നിവരാണ്. ഈ ചരിത്രത്തിന്റെ അടിസ്ഥാനവുമായി ഇമാം ബുഖാരി(റ) യുടെ അധ്യായത്തിന് ബന്ധമുണ്ടെന്നു ഇപ്പറഞ്ഞത് കൊണ്ടെല്ലാം വ്യക്തമായിരിക്കുന്നു.(ഫത്ഹുൽബാരി : 3/441).

അപ്പോൾ ഇമാം ബുഖാരി(റ) പ്രസ്തുത അധ്യായത്തിലൂടെ ഉമർ(റ) ന്റെ ഭരണ കാലത്ത് നടന്ന ആ സംഭവത്തിലേക്കും വിരല ചൂണ്ടി എന്നാണല്ലോ ഇബ്നു ഹാജർ(റ) പറഞ്ഞത്. ഈ  പ്രസ്താവനയും അതിന്റെ പ്രമനികതയും വർദ്ദിപ്പിക്കുന്നതാണ്. ഈ സംഭവത്തിന്റെ ഏതാനും ഭാഗം ഇമാം ബുഖാരി(റ) തന്നെ അടബുൽമുഫ്റദിലും താരീഖിലും രേകപ്പെടുത്തിയിട്ടുണ്ടെന്ന വസ്തുത ഇപ്പറഞ്ഞതിനു ശക്തി പകരുന്നതാണ്.



ഇബ്നുഹജറുൽ അസ്ഖലാനി(റ) ഫത്ഹുൽ ബാരിയിൽ എഴുതുന്നു :


وقد روى سيف  في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة (فتح البباري : ٤٤١/٣)



പറയപ്പെട്ട സ്വപ്നം കണ്ട വ്യക്തി സ്വഹാബത്തുൽ ഒരാളായ ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) യാണെന്ന് സൈഫ് (റ) ഫുതുഹിൽ ഉദ്ദരിച്ചിട്ടുണ്ട് .(ഫത്ഹുൽബാരി : 3/441).

ഇക്കാര്യം ഹാഫിള്  ഇബ്നു കസീർ അൽബിദായത്തുവന്നിഹായ. വാ:7 പേ: 93 - ലും ഇമാം സുബ്കി(റ) ഷിഫാഉസ്സഖാമിലും ഇബ്നി ഹജറുൽ ഹൈത്തമി (റ) അൽ ജൗഹറുൽ മുനള്വമിലും ഇമാം സുംഹൂദി(ര) വഫാഉൽ വഫാ- യിലും രേകപ്പെടുത്തിയിട്ടുണ്ട്.അതിനാല പ്രസ്തുത വ്യക്തി പ്രമുഖ സ്വഹാബി വര്യനാണ്.  


മാറ്റ്‌ പല ഗ്രന്ഥങ്ങളിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്.ഇതിന്‍റെ ആധികരികതക്ക് ഇതിലതിക്കം തെളിവ് വേണ്ടതില്ല.എന്നിട്ടും സ്വഹാബ്ത്തിന്‍റെ കാലത്ത് ഇസ്തിഗാസ നടന്നത് നിഷേധിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച്ഇരുട്ടാക്കുകയാണ്.  

പുത്തൻപ്രസ്ഥാനക്കാർ അവരുടെ പ്രസ്ഥാനത്തിന്റെ നേതാവായി പരിജയപ്പെടുത്തുന്ന ശൌകാനി തന്നെ പറയുന്നു:

عندي أنه لا وجه لتخصيص جواز التوسل بالنبي  كما زعمه الشيخ عز الدين بن عبد السلام لأمرين :
الأول : ما عرفناك به من إجماع الصحابة رضي الله تعالى عنهم .
والثاني : أن التوسل إلى الله بأهل الفضل والعلم هو في التحقيق توسل بأعمالهم الصالحة ومزاياهم الفاضلة إذ لا يكون فاضلاً إلا بأعماله ، فإذا قال القائل : اللهم إني أتوسل إليك بالعالم الفلاني فهو باعتبار ما قام به من العلم ، وقد ثبت في الصحيحين وغيرهما أن النبي r حكى عن الثلاثة الذين انطبقت عليهم الصخرة أن كل واحد منهم توسل إلى الله بأعظم عمل عمله فارتفعت الصخرة ،  فلو كان التوسل بالأعمال الفاضلة غير جائز أو كان شركاً كما زعمه المتشددون في هذا الباب كابن عبد السلام ، ومن قال بقوله من أتباعه لم تحصل الإجابة لهم ولا سكت النبي r عن إنكار ما فعلوه بعد حكايته عنهم ،


ഷൈഖ് ഇബ്നുഅബ്ദിസ്സലാം(റ) വാദിച്ചത് പോലെ നബി(സ) യെ കൊണ്ട്  മാത്രമേ തവസ്സുൽ ചെയ്യാവൂ എന്ന ആശയം രണ്ട് കാര്യങ്ങളുടെ വെളിച്ചത്തിൽ ശരിയല്ല. ഉമർ(റ) അബ്ബാസ്(റ) നെ കൊണ്ട് തവസ്സുൽ ചെയ്തത് സ്വഹാബത് (റ) അന്ഗീകരിച്ചതായി നാം വിവരിച്ച ഇജ്മാഹാണ് ഒന്ന്.രണ്ടാമത്തെ കാര്യം മഹത്തുക്കളെ മുന്നിർത്തി അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുന്നത് യഥാർതത്തിൽ അവരുടെ സൽകർമ്മങ്ങളും അവരുടെ ഉന്നതമായ സ്ഥാനങ്ങളും മുൻനിർത്തിയുള്ള തവസ്സുലാണ്. കാരണം ഒരാൾ ശ്രേഷ്ടവാനും മഹാനുമാകുന്നത് സൽകർമ്മങ്ങൾ കൊണ്ട് മാത്രമാണല്ലോ. അപ്പോൾ 'ഇന്നാലിന്ന പണ്ഡിതനെ മുന്നിർത്തി നിന്നോട് ഞാൻ ചോദിക്കുന്നു' എന്നൊരാൾ പറഞ്ഞാൽ അത് അദ്ദേഹത്തിൽ നല്കുന്ന വിജ്ഞാനം പരിഗണിച്ചാണ്.മൂന്ന് പേർ അവരവരുടെ വലിയ സൽകർമ്മങ്ങൾ മുന്നിർത്തി അല്ലാഹുവോട് പ്രാർത്തിച്ചപ്പോൾ അവരുടെ ഗുഹാ മുഖത്ത് നിന്ന് പാറകല്ല്‌ നീങ്ങിയതായി നബി(സ) വിവരിച്ച സംഭവം ബുഖാരി(റ) യും മുസ്ലിം (റ) മറ്റും നിവേദനം ചെയ്തതാണ്. അപ്പോൾ ഇക്കൂട്ടർ വാദിക്കുന്നത് പോലെ  സൽകർമ്മങ്ങൾ കൊണ്ടുള്ള തവസ്സുൽ ശിര്ക്കോ അനുവദനീയമല്ലാത്തതൊ ആയിരുന്നെങ്കിൽ അവർക്കുത്തരം ലഭിക്കുകയോ അവരുടെ പ്രവർത്തി വിവരിച്ച ശേഷം നബി(സ) അതംഗീകരിക്കുകയോ ചെയ്യുമായിരുന്നില്ല.( തുഹ്ഫത്തുൽ  അഹ് വദി 8/476)


(5) ഉഖ്ബത്തുബ്നു ആമിർ(റ) (വഫാ: ഹി: 58)

ഇമാം നവവി(റ) എഴുതുന്നു:



ووصل المدينة فى سبعة أيام ورجع منها إلى الشام فى يومين ونصف بدعائه عند قبر رسول الله - صلى الله عليه وسلم - وتشفعه به فى تقريب طريقه( تهذيب الأسماء واللغات : ٣٣٦/١)

ഏഴുദിവസമെടുത്ത്  ശാമിൽ നിന്ന് മദീനയിലെത്തിയ ഉഖ്ബത്തുബ്നുആമിർ (റ) നബി(സ) യുടെ ഖബ്റിങ്കൽ വന്നു ദുആ ചെയ്യുകയും വഴി ചുരുക്കി കിട്ടുവാൻ നബി(സ) യോട് ശുപാർശ ആവശ്യപ്പെടുകയും ചെയ്തതിന്റെ  ഫലമായി രണ്ടര ദിവസം കൊണ്ട് മദീനയിൽ നിന്ന് ശാമിൽ തിരിച്ചെത്തി.(തഹ്ദീബുൽ അസ്മാഈ വല്ലുഗാത്ത്: 1/336)

(6)ഖാലിദുബ്നുൽവലീദ്(റ) (വഫാ: ഹി:21)

അല്ലാമ ഇബ്നുകസീർ എഴുതുന്നു :

وحمل خالد بن الوليد حتى جاوزهم وسار لجبال مسيلمة وجعل يترقب أن يصل إليه فيقتله، ثم رجع، ثم وقف بين الصفين ودعا البراز وقال: أنا ابن الوليد العود، أنا ابن عامر وزيد، ثم نادى بشعار المسلمين وكان شعارهم يومئذ: يا محمداه، وجعل لا يبرز لهم أحد إلا قتله، ولا يدنو منه شيء إلا أكله(البداية والنهاية : ٣٥٧/٦)

മുസൈലിമത്തുൽ കദ്ദാബുമായുള്ള യുദ്ദത്തിൽ ശത്രുക്കളെ വെല്ലു വിളിച്ച് ഖാലിദ്ബ്നുൽവലീദ് (റ) മുന്നേറി. "ഞാൻ വലീദിന്റെ മകനാണ്. ഞാൻ ആമിറിന്റെയും സൈദിന്റെയും മകനാണ്. എന്നോട് ഏറ്റുമുട്ടാൻ തയ്യാറുള്ളവർ മുമ്പോട്ടു വരൂ". എന്നൊക്കെ പറഞ്ഞ ശേഷം ആ യുദ്ദത്തിൽ മുസ്ലിംകൾ ചിന്നമായി സ്വീകരിച്ചിരുന്ന "യാമുഹമ്മദാഹ്" (يا محمداه) എന്ന് അദ്ദേഹം ഉച്ചത്തിൽ വിളിച്ച് പറയുകയും തന്നോട് ഏറ്റുമുട്ടാൻ വന്നവരെ വകവരുത്തുകയും ചെയ്തു. (അൽബിദായത്തുവന്നിഹായ :6/357)

ഇസ്തിഗാസയുടെ വാചകമായ "യാമുഹമ്മദാഹ്" എന്നാണ് ആ യുദ്ദത്തിൽ  എല്ലാ മുസ്ലിംകളും വിളിച്ചു പറഞ്ഞിരുന്നതെന്ന് ഇവിടെ ശ്രദ്ദേഹമാണ്.

(7) അബു അയ്യൂബുൽ അൻസ്വാരി(റ).

ഇമാം അഹ്മദ് മുസ്നദുൽ രേകപ്പെടുത്തുന്നു:

حدثنا عبد الملك بن عمرو حدثنا كثير بن زيد عن داود بن أبي صالح قال أقبل مروان يوما فوجد رجلا واضعا وجهه على القبر فقال أتدري ما تصنع؟ فأقبل عليه فإذا هو أبو أيوب فقال نعم جئت رسول الله صلى الله عليه وسلم ولم آت الحجر سمعت رسول الله صلى الله عليه وسلم يقول لا تبكوا على الدين إذا وليه أهله ولكن ابكوا عليه إذا وليه غير أهله (مسند أحمد : برقم ٢٢٤٨٢) والطبراني(برقم : ٣٩٩٩) ورواه الحاكم في المستدرك:(برقم : ٨٧١٧) وقال : ((هاذا حديث صحيح الإسنادو لم يخرجاه)) وأخرجه أيض الطبراني في الأوسط: (برقم : ٢٨٤) قال الهيشم: فيه كثير بن زيد، وثّقه أحمد وغيره، وضعّفه النّسائي وغيره (مجمع الزوائد ٢٤٥/٥)

ദാവൂദുബ്നു അബീസ്വാലിഹി (റ) ൽ നിന്ന് നിവേദനം : ഒരു ദിവസം മർവാൻ വന്നപ്പോൾ  ഖബ്റിന്റെ മേൽ മുഖം വച്ച ഒരാൾ തന്റെ ദ്രിഷ്ട്ടിയിൽപ്പെട്ടു. അപ്പോൾ അദ്ദേഹം ചോദിച്ചു: " താങ്കൾ ചെയ്യുന്നത്  എന്താണെന്ന് താങ്കൾക്കറിയുമോ?". അടുത്ത വന്നു നോക്കുമ്പോൾ അത് അബു അയ്യൂബ് (റ) ആയിരുന്നു. അദ്ദേഹം പ്രതിവചിച്ചു: അതെ അല്ലാഹുവിന്റെ റസൂലിനെയാണ് ഞാൻ സമീപ്പിച്ചത്. കല്ലിനെയല്ല. നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. "അർഹർ കൈകാര്യം ചെയ്യുമ്പോൾ മതത്തിന്റെ പേരിൽ നിങ്ങൾ കരയരുത്. പക്ഷെ അനർഹർ കൈകാര്യം ചെയ്യുമ്പോൾ മതത്തിന്റെ പേരിൽ നിങ്ങൾ കരയുവീൻ". (മുസ്നദ് അഹ്മദ് : ഹദീസ് നമ്പർ : 22482)

ഇതേ ഹദീസ് ഇമാം ഹാകിം (റ) മുസ്തദ്റകിലും (ന: 8717) ഇമാം ത്വബ്റാനി(റ) മുഅജമിലും (ന: 3999) ഔസതിലും (ന: 284) നിവേദനം ചെയ്തിട്ടുണ്ട്. ഈ ഹദീസിന്റെ നിവേദക പരമ്പര പ്രബലമാണെന്ന് ഹാകിം(റ) പ്രസ്ഥാപിച്ചിട്ടുണ്ട്. പ്രസ്തുത ഹദീസ് ഉദ്ദരിച്ച് നൂറുദ്ദീൻ ഹയ്സമീ(റ) പറഞ്ഞതിങ്ങനെയാണ്; "അതിന്റെ പരമ്പരയിൽ 'കസീറുബ്നുസൈദ്‌' എന്നൊരു വ്യക്തിയുണ്ട്.ഇമാം അഹ്മദും മറ്റും അദ്ദേഹം വിശ്വാസയോഗ്യനാണെന്നും ഇമാം നാസാഈ(റ) യും മറ്റും അദ്ദേഹം ദുർബ്ബലനാണെന്നും പ്രസ്ഥാപിചിട്ടുണ്ട്".(മജ്മഉസ്സവാദ് : 5/245)


ഭരണപരമായ പ്രതിസന്ധിനേരിട്ടപ്പോൾ നബി(സ)യുടെ ഖബ്റിങ്കൽ വന്നു കരഞ്ഞു സങ്കടം ബോധിപ്പിക്കുകയാണ് പ്രഗത്ഭനായ സ്വഹാബീ വര്യൻ അബുഅയ്യൂബുൽ അൻസ്വാരി(റ) ചെയ്തത്.

(8) അലി(റ) അംഗീകരിക്കുന്നു.

روى أبو صادق عن علي قال : قدم علينا أعرابي بعدما دفنا رسول الله صلى الله عليه وسلم بثلاثة أيام ، فرمى بنفسه على قبر رسول الله صلى الله عليه وسلم وحثا على رأسه من ترابه ؛ فقال : قلت يا رسول الله فسمعنا قولك ، ووعيت عن الله فوعينا عنك ، وكان فيما أنزل الله عليك ولو أنهم إذ ظلموا أنفسهم الآية ، وقد ظلمت نفسي وجئتك تستغفر لي . فنودي من القبر إنه قد غفر لك (قرطبي : ٢٦٥/٥)


അബുസ്വാദിഖ്(റ) അലി(റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു: നബി(സ)യെ മറവു ചെയ്തു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഒരു അഅറാബി ഖബ്റിന്നരികെ വന്നു  ഖബ്റിനു മുകളിലേക്ക്  വീണു.അവിടെ നിന്ന് മണ്ണ് വാരി തലയിലിട്ട്‌ ഇപ്രകാരം പറഞ്ഞു. "അല്ലാഹുവിന്റെ തിരു ദൂതരെ! അങ്ങ് പറഞ്ഞു. ഞങ്ങൾ അങ്ങയുടെ വാക്കുകള കേട്ടു. അങ്ങ് അല്ലഹുവില്നിന്നു കാര്യങ്ങൾ മനസ്സിലാക്കി. ഞങ്ങൾ അങ്ങയിൽനിന്നു അതുൾകൊണ്ടു.അള്ളാഹു അങ്ങേക്ക്   അവതരിപ്പിച്ചതിൽ ഇപ്രകാരം വന്നിരിക്കുന്നു. " അവർ അവരുടെ സ്വശരീരങ്ങളെ അക്രമിച്ച് താങ്കളെ സമീപിക്കുകയും അല്ലാഹുവോട് അവർ മാപപേക്ഷിക്കുകയും റസൂൽ അവർക്ക് വേണ്ടി മാപപേക്ഷിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവേ കൂടുതൽ പശ്ചാത്താപം സ്വീകരിക്കുന്നവനായും കരുണകാണിക്കുന്നവനായും അവർ എത്തിക്കുന്നതാണ്". നിശ്ചയം ഞാനെന്റെ ശരീരത്തെ അക്രമിച്ചിരിക്കുന്നു. താങ്കള് എനിക്ക് പാപമൊചനത്തിനിരക്കാൻ വേണ്ടി ഞാനിതാ അങ്ങയെ സമീപ്പിച്ചിരിക്കുന്നു". അപ്പോൾ ഖബ്റിൽനിന്ന് ഒരു വിളിയാളം കേട്ടു. " നിശ്ചയം അള്ളാഹു നിനക്ക് പൊറുത്തുതന്നിരിക്കുന്നു". (ഖുർതുബി: 5/265).



മഹാനായ അബുഹയ്യാൻ(റ) "അൽ ബഹ്റുൽമുഹീത്വ" 4/180 ലും ഈ സംഭവം രേകപ്പെടുത്തിയിട്ടുണ്ട്.

പ്രസ്തുത ഹദീസ്  "കൻസുൽ ഉമ്മാൽ"  2/386 - ലും 4/259- ലും പരമാർഷിച്ചിട്ടുണ്ട്. ഈ അഅറാബി നടത്തിയ ഇസ്തിഗസയെ അലി(റ) ഉൾപെടെയുള്ള സ്വഹാബത്ത് അംഗീകരിച്ചു.

(9) നബി(സ) യുടെ പ്രിയ പത്നി ആഇഷാ(റ) നിർദ്ദേശം നല്കുന്നു.

വിശ്വവിഖ്യാത ഹദീസ് പണ്ഡിതൻ ഇമാം ദാരിമി(റ)(ഹി: 181-255) സുനനുൽ  നിവേദനം ചെയ്യുന്നു:

وعن أبي الجوزاء ، قال : قحط أهل المدينة قحطا شديدا ، فشكوا إلى عائشة فقالت : انظروا قبر النبي - صلى الله عليه وسلم - فاجعلوا منه كوى إلى السماء ، حتى لا يكون بينه وبين السماء سقف . ففعلوا ، فمطروا مطرا حتى نبت العشب ، وسمنت الإبل ، حتى تفتقت من الشحم ، فسمي عام الفتق(سنن الدارمي: ٩٣)

അബുൽജൗസാഅ(റ) ൽ നിന്ന് നിവേദനം : മദീനയിൽ ശക്തമായ ജലക്ഷാമം നേരിട്ടപ്പോൾ മദീനക്കാർ മഹതിയായ ആഇഷാ(റ) യോട്  വേവലാതി ബോധിപ്പിച്ചു. അപ്പോൾ നബി(സ) യുടെ ഖബ്റിനടുത്ത് ചെന്ന് അതിൽനിന്നു ആഘാശത്തേക്ക് ഒരു ദ്വാരമുണ്ടാക്കാൻ   ആഇഷാ(റ) അവരോടു നിർദ്ദേശിച്ചു. അപ്രകാരം അവർ പ്രവർത്തിച്ചപ്പോൾ അവർക്ക് നല്ല മഴ ലഭിച്ചു. അതുനിമിത്തം സസ്യങ്ങള മുളക്കുകയും ശരീരം പൊട്ടും വിധം ഒട്ടകങ്ങൾ തടിച്ചു കൊഴുക്കുകയും ചെയ്തു. അതിനാല ആവർഷത്തെ ആ മുൽഫത്ഖ് എന്ന് വിളിക്കുക്കപ്പെട്ടു.(സുനനുദ്ദാരിമി: 93)

باب ما أكرم الله تعالى نبيه صلى الله عليه وسلم بعد موته

'വഫാത്തിനു ശേഷം അള്ളാഹു നബി(സ) യെ ആദരിച്ച കാര്യങ്ങൾ വിവരിക്കുന്ന അദ്ധ്യായം' എന്ന ശീർഷകത്തിലാണ് ഇമാം ദാരിമി(റ) പ്രസ്തുത ഹദീസ് കൊണ്ട് വന്നിരിക്കുന്നതെന്ന കാര്യം പ്രസ്താവ്യമാണ്. അതായത് അവര്ക്ക് അപ്രകാരം ചെയ്തപ്പോൾ മഴ ലഭിച്ചത് നബി(സ) യെ അള്ളാഹു ആധാരിച്ചതിന്റെ ഭാഗമാണെന്നു ചുരുക്കം.

(10) ഉമ്മു കുല്സൂം(റ).

ഹാഫിള് ഇബ്നു അബ്ദിൽ ബർറ്(റ) നിവേദനം ചെയ്യുന്നു: ഒന്നാം ഖലീഫ സിദ്ദീഖ് (റ) ന്റെ പുത്രി ഉമ്മുകുൽസൂം ബീവി(റ) മഹാനായ ഉമർ(റ) വിവാഹാലോചന നടത്തുകയും മഹതിയായ ആഈഷാ ബീവി(റ) അതിനു പ്രോത്സാഹനം നല്കുകയും ചെയ്തപ്പോൾ അതിനു താല്പര്യമില്ലാത്ത ഉമ്മുകുൽസൂം(റ) ആഇഷാ(റ) യോട് പറയുന്നു:   

والله لئن فعلت لأخرجن إِلَى قبر رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، ولأصيحن به( الاستيعاب في معرفة الأصحاب:٨٣/٢)

"അല്ലാഹുവാണെ സത്യം നിങ്ങൾ അപ്രകാരം ചെയ്യുന്ന പക്ഷം ഞാൻ നബി(സ) യുടെ ഖബ്റിലേക്ക്  പുറപ്പെടുകയും അവരോടു സഹായാർത്ഥന നടത്തുകയും ചെയ്യും തീർച്ച". (അൽഇസ്തീആബ്  ഫീ മഅരിഫത്തിൽ അസ്വാബ്: 2/83)

നബി(സ) യുടെ പ്രിയ പത്നിയും തൗഹീദും ശിർക്കും മറ്റുമെല്ലാം നബി(സ) യിൽ നിന്ന് നന്നായി മനസ്സിലാക്കിയവരുമായ ആഇഷാ ബീവി(റ) യോടാണ് ഉമ്മുകുൽസൂം(റ) അപ്രകാരം പറഞ്ഞതെന്ന കാര്യം ശ്രദ്ദേയമാണ്.. ഇത് ശിര്ക്കോ ഹറാമോ ആയിരുന്നു വെങ്കിൽ മഹതി അതിനെ ശക്തിയുക്തം വിമർഷിക്കുമെന്ന കാര്യം തീർച്ചയാണല്ലോ.

തുടർച്ച ഭാഗം 2 യിൽ

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....