Tuesday, June 19, 2018

കൂട്ടുപ്രാര്‍ത്ഥന

📖അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
കൂട്ടുപ്രാര്‍ത്ഥന
ഇത് നിര്‍ബന്ധമാണെന്ന് ആര്‍ക്കും അവകാശവാദമില്ല. സുന്നത്താണെന്നതില്‍ മുന്‍ഗാമികള്‍ തര്‍ക്കിച്ചിട്ടുമില്ല. പില്‍കാലത്ത് വന്ന നവീന വാദങ്ങളില്‍ ഒന്നുമാത്രമാണ് നിസ്‌ക്കാരശേഷം കൂട്ടു പ്രാര്‍ത്ഥന പാടില്ല എന്നത്. എന്നാല്‍, നബി(സ) പറയുന്നു:
عن حبيب بن مسلمة الفهري سمعت رسول الله صلى الله عليه و سلم يقول لا يجتمع ملأ فيدعو بعضهم ويؤمن بعضهم الا اجابهم الله تعالى
ഹൂബൈബ്(റ)വിനെ തൊട്ട്, ഒരു സംഘം ആളുകള്‍ ഒരുമിച്ചു കൂടുകയും അവരില്‍ ചിലര്‍ പ്രാര്‍ത്ഥിക്കുകയും ചിലര്‍ ആമീന്‍ പറയുകയും ചെയ്താല്‍ അല്ലാഹു അവര്‍ക്ക് പ്രതിഫലം നല്‍കാതിരിക്കില്ല. എന്ന് നബി(സ) പറയുന്നത് ഞാന്‍ കേട്ടു. (ഹാകിം) മാത്രമല്ല, ഒരു നിലക്ക് ആമീന്‍ പറയുന്നവനും പ്രാര്‍ത്ഥിക്കുന്നവന്‍ തന്നെയാണ്. നബി (സ) പറയുന്നു: പ്രാര്‍ത്ഥിക്കുന്നവനും ആമീന്‍ പറയുന്നവനും പ്രതിഫലത്തില്‍ സമന്മാരാണ്. (അബൂദാവൂദ്)
عن ابيه قال صلى النبي صلى الله عليه و سلم صلاة الفجر ثم انفتل فأقبل على القوم فقال اللهم بارك لنا في مدينتنا وبارك لنا في مدنا وصاعنا اللهم بارك لنا في شامنا(المعجم الأوسط - الطبراني)
ഇബ്‌നു ഉമര്‍(റ)നെ തൊട്ട്, അദ്ദേഹം പറഞ്ഞു: നബി(സ) സുബ്ഹി നമസ്‌ക്കരിച്ചു. പിന്നെ ജനങ്ങളുടെ ഭാഗത്തേക്ക് തിരിഞ്ഞിരുന്നു പ്രാര്‍ത്ഥിച്ചു : ''അല്ലാഹുവേ, ഞങ്ങളുടെ മദീനയിലും മുദ്ദിലും സാഇലും ഞങ്ങള്‍ക്ക് നീ ബറക്കത്ത് ചെയ്യേണമേ.' ത്വബ്‌റാനിയുടെ ഔസത്തിലുള്ളതാണിത്. അദ്ദേഹത്തിന്റെ കബീറിലും ഇബ്‌നു അബ്ബാസി(റ)നെ തൊട്ടുള്ള ഹദീസുണ്ട് അതിന്റെ റാവികളെല്ലാം യോഗ്യരുമാണ്. (വഫാഉല്‍വഫാ 1: 54)
തുഹ്ഫത്തുല്‍ അഹ്‌വദിയില്‍ പറയുന്നു: 'ഇത് ഒറ്റക്ക് നമസ്‌ക്കരിക്കുന്നതിനെക്കുറിച്ചല്ല. മറിച്ച്, ഇമാം പ്രാര്‍ത്ഥിക്കുകയും മഅ്മൂമീങ്ങള്‍ ആമീന്‍ പറയുന്നതിനെയും കുറിച്ചാണ്. ഹദീസ് പണ്ഡിതന്മാര്‍ ഈ കാലഘട്ടത്തില്‍ ഭിന്നിച്ചിരിക്കുന്നു. അഥവാ, നിശ്ചയമായും ഇമാം ഫര്‍ള് നമസ്‌ക്കാരത്തില്‍ നിന്നും വിരമിച്ചാല്‍ അവന്‍ രണ്ട് കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുകയും മഅ്മൂമീങ്ങള്‍ ആമീന്‍ പറയുകയും ചെയ്യല്‍ അനുവദനീയമാണോ എന്ന വിഷയത്തില്‍ അവര്‍ ഭിന്നാഭിപ്രായക്കാരായിരിക്കുന്നു. അപ്പോള്‍ ചില പണ്ഡിതന്മാര്‍ പറഞ്ഞു. അനുവദനീയമാണ്. വേറെ ചില പണ്ഡിതന്മാര്‍ അനുവദനീയമല്ലെന്നും പറഞ്ഞു. അവരത് ബിദ്അത്താണെന്ന് ഭാവിച്ചുകൊണ്ടാണ് പറഞ്ഞത്. അവര്‍ പറയുന്നു: നിശ്ചയം അത് നബി(സ)യില്‍ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടില്ല മാത്രമല്ല, അത് പുതിയ കാര്യമാണ്. എല്ലാ പുതിയ കാര്യങ്ങളും ബിദ്അത്താണ്. എന്നാല്‍, അത് ജാഇസാണെന്ന് പറയുന്നവര്‍ അഞ്ച് ഹദീസുകളാണ് ലക്ഷ്യം പിടിക്കുന്നത്. (തുഹ്ഫതുല്‍ അഹ്‌വദി 2: 198)
ഈ വിഷയവുമായി വന്നിട്ടുള്ള ഉപര്യുക്ത ഹദീസുകളും അതുപോലുള്ള മറ്റു ഹദീസുകളും ജനങ്ങള്‍ നമസ്‌ക്കാരാനന്തരം പതിവാക്കിപ്പോന്ന കൂട്ടുപ്രാര്‍ത്ഥനക്ക് മതിയായ തെളിവാകുന്നു. (മആരിഫുസുനന്‍)

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....