Saturday, May 19, 2018

മുശ്രിക്കുകൾ വിശ്വസിച്ചിരുന്ന ശഫാഅത്ത് എതായിരുന്നുവെന്നു

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ശഫാഅത്തും മുശ്രിക്കുകളും


മുശ്രിക്കുകൾ വിശ്വസിച്ചിരുന്ന ശഫാഅത്ത് എതായിരുന്നുവെന്നു നമുക്ക് മനസ്സിലാക്കാം. അല്ലാഹു പറയുന്നു:

 وَأَنذِرْ‌هُمْ يَوْمَ الْآزِفَةِ إِذِ الْقُلُوبُ لَدَى الْحَنَاجِرِ‌ كَاظِمِينَ ۚ مَا لِلظَّالِمِينَ مِنْ حَمِيمٍ وَلَا شَفِيعٍ يُطَاعُ (غافر: ١٨)


"ആസന്നമായ ആ സംഭവത്തിന്‍റെ ദിവസത്തെപ്പറ്റി നീ അവര്‍ക്ക് മുന്നറിയിപ്പു നല്‍കുക. അതായത് ഹൃദയങ്ങള്‍ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന, അവര്‍ ശ്വാസമടക്കിപ്പിടിച്ചവരായിരിക്കുന്ന സന്ദര്‍ഭം. അക്രമകാരികള്‍ക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാര്‍ശകനായോ ആരും തന്നെയില്ല".


പ്രസ്തുത വചനം വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു: 


إن القوم كانوا يقولون في الأصنام : إنها شفعاؤنا عند الله ، وكانوا يقولون : إنها تشفع لنا عند الله من غير حاجة فيه إلى إذن الله ، ولهذا السبب رد الله تعالى عليهم ذلك بقوله : ( من ذا الذي يشفع عنده إلا بإذنه ) [البقرة : 255] فهذا يدل على أن القوم اعتقدوا أنه يجب على الله إجابة الأصنام في تلك الشفاعة ، وهذا نوع طاعة ، فالله تعالى نفى تلك الطاعة بقوله : ( ما للظالمين من حميم ولا شفيع يطاع )(التفسير الكبير: ٤٦٩/١٨)


നിശ്ചയം തങ്ങളുടെ വിഗ്രഹങ്ങൾ തങ്ങൾക്ക് അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയുമെന്ന് മുശ്രിക്കുകൾ പറയുമായിരുന്നു.അല്ലാഹുവിന്റെ അനുവാദം കൂടാതെ തന്നെ വിഗ്രഹങ്ങൾ തങ്ങൾക്ക് വേണ്ടി ശുപാർശ പറയുമെന്ന് അവർ പറഞ്ഞിരുന്നു. ഇതുകൊണ്ടാണ് അവരുടെ വാദത്തെ ഇനിപ്പറയുന്ന വചനം കൊണ്ട് അല്ലാഹു ഖണ്ഡിച്ചത്.  "അവന്റെ അനുവാദ പ്രകാരമല്ലാതെ അവന്റെ അടുക്കൽ ശുപാർശ നടത്താനാരുണ്ട്?"(അൽബഖറ:255). വിഗ്രഹങ്ങൾ നടത്തുന്ന ശുപാർശക്ക് ഉത്തരം നൽകൽ അല്ലാഹുവിനു നിർബന്ധമാണെന്ന് മുശ്രിക്കുകൾ വിശ്വസിച്ചിരുന്നു വെന്ന് മേൽ വചനം വ്യക്തമാക്കുന്നു. ഇത് ഒരു തരം ഒഴിപ്പെടലാണല്ലോ. അതിനാല "അക്രമകാരികൾക്ക്‌ ഉറ്റബന്ധുവായോ അനുസരിക്കപ്പെടുന്ന ശുപാർഷകനായോ ആരും തന്നെയില്ല" എന്ന വചനത്തിലൂടെ ആ വഴിപ്പെടലിനെ അല്ലാഹു നിഷേധിച്ചു. (റാസി: 18/469) .


ഇബ്നു തൈമിയ്യ തന്നെ പറയട്ടെ:


الشفاعة المنفية هي الشفاعة المعروفة عند الناس عند الإطلاق، وهي أن يشفع الشفيع إلى غيره ابتداء، فيقبل شفاعته فأما إذا أذن له في أن يشفع فشفع ; لم يكن مستقلا بالشفاعة، بل يكون مطيعا له، أي تابعا له في الشفاعة، وتكون شفاعته مقبولة، ويكون الأمر كله للآمر المسئول، وقد ثبت بنص القرآن في غير آية : أن أحدا لا يشفع عنده إلا بإذنه، كما قال تعالى : { من ذا الذي يشفع عنده إلا بإذنه } وقال : { ولا تنفع الشفاعة عنده إلا لمن أذن له } وقال : { ولا يشفعون إلا لمن ارتضى } وأمثال ذلك، (مجموع فتاوى ابن تيمية: ٢٢/١)


(ഖുർആനിൽ) നിഷേധിച്ച ശുപാർശ നിരുപാധികം പറയുമ്പോൾ ജനങ്ങൾക്ക്‌ സുപരിചിതമായ ശുപാര്ശയാണ്. ഒരാള് മറ്റൊരാളോട് തുടക്കത്തിൽ(അനുവാദമില്ലാതെ) നടത്തുന്ന ശുപാർശയാണത്. അപ്പോൾ ശുപാർശകന്റെ ശുപാർശ അയ്യാൾ  സ്വീകരിക്കും. അതേസമയം ഒരാൾ മറ്റൊരാൾക്ക് ശുപാര്ശയ്ക്ക് അനുവാദം നൽകിയിട്ട് അയാള് നടത്തുന്ന ശുപാർശയിൽ അയാൾക്ക്‌ സ്വയം പര്യാപ്തതയില്ലല്ലോ. പ്രത്യുത ശുപാർശകൻ അനുവാദം നല്കുന്നവന് വഴിപ്പെടുകയാണ് ചെയ്യുന്നത്. അഥവാ ശഫാഅത്തിൽ ശുപാര്ഷകാൻ അനുവാദം നല്കിയവനോട് അനുധാവനം ചെയ്യുകയാണ് ചെയ്യുന്നത്. അവന്റെ ശുപാർശ സ്വീകരിക്കപ്പെടുകയും ചെയ്യും. കാര്യം മുഴുവനും ചോദിക്കപ്പെടുന്ന, ശുപാർശക്ക് നിര്ദേശം നല്കുന്നവനായിരിക്കും. അല്ലാഹുവിന്റെ അനുവാദം കൂടാതെ അല്ലാഹുവിന്റെ അടുക്കൽ ഒരാളും ശുപാർശ പറയുകയില്ലെന്നു ഒന്നിലധികം ആയത്തുകളുടെ അടിസ്ഥാനത്തിൽ സ്ഥിരപ്പെട്ട കാര്യമാണ്. അല്ലാഹു പറയുന്നു: "അവന്റെ അനുവാദ പ്രകാരമല്ലാതെ അവന്റെയടുക്കൾ ശുപാർശ നടത്താനാരുണ്ട്?". (അൽബഖറ: 255) "അല്ലാഹു അനുവാദം നൽകിയവർക്കല്ലാതെ അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പ്രയോചനപ്പെടുകയില്ല", "അല്ലാഹു ത്രപ്തിപ്പെട്ടവര്ക്ക്  വേണ്ടി അല്ലാതെ അവർ (മലക്കുകൾ) ശുപാർശ പറയുകയില്ല". ഇതേ ആശയം കാണിക്കുന്ന മറ്റു ആയത്തുകളും കാണാം.(മജ്മൂഅ ഫതാവാ: 1/22)


അല്ലാഹു പറയുന്നു:


مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ(البقر: ٢٥٥)


"അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ?".


ഈ ആയത്ത് വിശദീകരിച്ച് ഇമാം ത്വബ് രി(റ) എഴുതുന്നു:


وأما قوله : " من ذا الذي يشفع عنده إلا بإذنه " يعني بذلك : من ذا الذي يشفع لمماليكه إن أراد عقوبتهم إلا أن يخليه ، ويأذن له بالشفاعة لهم . وإنما قال ذلك - تعالى ذكره - لأن المشركين قالوا : ما نعبد أوثاننا هذه إلا ليقربونا إلى الله زلفى ! فقال الله - تعالى ذكره - لهم : لي ما في السماوات وما في الأرض مع السماوات والأرض ملكا ، فلا ينبغي العبادة لغيري ، فلا تعبدوا الأوثان التي تزعمون أنها تقربكم مني زلفى ، فإنها لا تنفعكم عندي ولا تغني عنكم شيئا ، ولا يشفع عندي أحد لأحد إلا بتخليتي إياه والشفاعة لمن يشفع له من رسلي وأوليائي وأهل طاعتي . (تفسير الطبري: ٣٩٥/٥)


"അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൾ ശുപാർശ നടത്താനാരുണ്ട്?" എന്ന വചനം കൊണ്ട് അല്ലാഹു ഉദ്ദേശിച്ചത് ശുപാർശ പറയാൻ അല്ലാഹു അനുവാദം നൽകുകയും അതിനു വേണ്ടി അവസരം നൽകുകയും ചെയ്താലല്ലാതെ, അല്ലാഹു ശിക്ഷിക്കാനുദ്ദേശിച്ചവരെ രക്ഷിക്കാൻ അവന്റെയടുക്കൽ ശുപാർശ പറയാനാരുണ്ട്?. അല്ലാഹു അപ്രകാരം ചോദിക്കാനുള്ള കാരണം മുശ്രിക്കുകളുടെ ഇനിപ്പറയുന്ന പ്രസ്താവനയാണ്. "ഞങ്ങൾ ഞങ്ങളുടെ ഈ വിഗ്രഹങ്ങൾക്ക് ആരാധിക്കുന്നത് അവ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടി മാത്രമാണ്". അപ്പോൾ അല്ലാഹു അവരോടു ഇപ്രകാരം പറഞ്ഞു: "ആകാശഭൂമികളിലുള്ളതും ആകാശഭൂമികളും എന്റെ ഉടമസ്ഥതയിലുള്ളതാണ്. അതിനാല ഞാനല്ലാതവർക്ക് ആരാധിച്ചുകൂടാ. അതിനാല എന്നിലേക്ക്‌ അടുപ്പിക്കുമെന്ന് നിങ്ങൾ വാദിക്കുന്ന വിഗ്രഹങ്ങൾക്ക് നിങ്ങൾ ആരാധിക്കരുത്. കാരണം അവ എന്റെയടുത്ത് നിങ്ങള്ക്ക് പ്രയോചനം ചെയ്യുന്നതോ  എന്തെങ്കിലും ഐശ്വര്യമാക്കുകയോ ചെയ്യുകയില്ല. ഞാൻ അവസരം നല്കിയാലല്ലാതെ ഒരാളും ഒരാള്ക്കു വേണ്ടിയും  എന്റെ അടുക്കൽ ശുപാർശ പറയുകയുമില്ല. ശുപാർശ ചെയ്യുന്നവർ എന്റെ അമ്പിയാക്കളും ഔലിയാക്കലും എനിക്ക് വഴിപ്പെടുന്നവർക്കും മാത്രമാകുന്നു.  (ജാമിഉൽബയാൻ: 5/395)


അല്ലാമ ആലൂസി എഴുതുന്നു:


(منْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ) استفهام إنكاري، ولذا دخلت ((إِلَّا )) والمقصود منه بيان كبرياء شأنه تعالى، وأنه لا أحد يساويه أو يدانيه، بحيث يستقل أن يدفع ما يريده دفعا على وجه الشفاعة والاستكانة والخضوع، فضلا عن أن يستقل بدفعه عنادا أو مناصبة وعداوة، وفي ذلك تأييس للكافر، حيث زعموا أن آلهتهم شفعاء لهم عند الله تعالى(روح المعاني: ٣١٦/٢).



"അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൾ ശുപാർശ നടത്താനാരുണ്ട്?". ഇത് നിഷേധാത്മകമായ ചോദ്യമാണ്. അതുകൊണ്ടാണ് 'ഇല്ലാ' പ്രവേശിച്ചത്. ഇതിനാൽ ലക്ഷ്യമാക്കുന്നത് അല്ലാഹുവിന്റെ മഹാത്മ്യം വിശദീകരിക്കലും ശുപാര്ശയിലൂടെയോ വിനയപ്രകടനത്തിലൂടെയോ അല്ലാഹു ഉദ്ദേശിച്ച കാര്യം തട്ടി മാറ്റാൻ സ്വയം പര്യാപ്തയുള്ള, അല്ലാഹുവോട് തുല്ല്യമാക്കുന്നവരോ  അവനോടു അടുക്കുന്നവരോ ഇല്ലെന്ന് വിശദീകരിക്കലാണ്. മത്സരിച്ചോ ശത്രുതവെച്ചോ തർക്കിച്ചോ അല്ലാഹു ഉദ്ദേശിച്ച കാര്യം തട്ടിക്കളയാൻ സ്വയം പര്യാപ്തയുള്ളവരുണ്ടാകൽ പിന്നയല്ലേ. തങ്ങളുടെ ദൈവങ്ങൾ അല്ലാഹുവിന്റെയടുക്കൽ തങ്ങൾക്ക് വേണ്ടി ശുപാർശ പറയുമെന്ന് വാദിച്ചിരുന്ന സത്യനിഷേധികളെ നിരാശപ്പെടുത്തുന്ന ചോദ്യമാണിത്. (റൂഹുൽ ബയാൻ: 2/316) .


അബൂഹയ്യാൻ(റ) പറയുന്നു:


( من ذا الذي يشفع عنده إلا بإذنه ) كان المشركون يزعمون أن الأصنام تشفع لهم عند الله ، وكانوا يقولون : إنما نعبدهم ليقربونا إلى الله زلفى . وفي هذه الآية أعظم دليل على ملكوت الله ، وعظم كبريائه ، بحيث لا يمكن أن يقدم أحد على الشفاعة عنده إلا بإذن منه تعالى ، كما قال تعالى : ( لا يتكلمون إلا من أذن له الرحمن ) ودلت الآية على وجود الشفاعة بإذنه تعالى ، والإذن هنا معناه الأمر ، كما ورد " اشفع تشفع " أو العلم أو التمكين إن شفع أحد بلا أمر(التفسير الكبير المسمى البحر المحيط: ٣/١٠)



"അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൾ ശുപാർശ നടത്താനാരുണ്ട്?". തങ്ങളുടെ വിഗ്രഹങ്ങൾ അല്ലാഹുവിന്റെ അടുക്കൽ തങ്ങൾക്ക് വേണ്ടി ശുപാർശ പറയുമെന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നു. നിശ്ചയമായും വിഗ്രഹങ്ങൾക്ക് ഞങ്ങളാരാധിക്കുന്നത് അവ അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാൻ വേണ്ടിയാണെന്ന്  പറയുമായിരുന്നു.

      അല്ലാഹുവിന്റെ പരമാധികാരവും പ്രതാവ്പവും വിളിച്ചറിയിക്കുന്ന ഏറ്റവും വലിയ ആയാത്താണിത്. അല്ലാഹുവിന്റെ അനുവാദം കൂടാതെ അവന്റെ അടുക്കൽ ശുപാർശ ചെയ്യാൻ മുന്നോട്ട് വരാൻ ഒരാള്ക്കും സാധ്യമല്ലെന്നാനല്ലൊ ഇത് വ്യക്തമാക്കുന്നത്. "പരമകാരുണികൻ അനുവാദം നല്കിയവരല്ലാതെ സംസാരിക്കുകയില്ല" എന്ന് അല്ലാഹു പറഞ്ഞുവല്ലോ.

        അല്ലാഹുവിന്റെ അനുവാദത്തോടെ ശുപാർഷയുണ്ടെന്നു ഈ ആയത്ത് അറിയിക്കുന്നു. 'ഇദ്ന്' എന്നതിന്റെ ഇവിടുത്തെ അർഥം നിർദേശം എന്നാണു. "താങ്ങൾ ശുപാർശ ചെയ്തോളൂ, സ്വീകരിക്കാം" എന്ന ഹദീസിൽ വന്നിട്ടുണ്ടല്ലോ. അല്ലാഹുവിന്റെ നിർദേശമില്ലാതെ  ആരെങ്കിലും ശുപാർശ ചെയ്യുമെങ്കിൽ ഇദ്നിന്റെ അർഥം അറിവ് എന്നോ സൗകര്യം ചെയ്യുക എന്നോ ആണ്. (ബഹ്റുൽ മുഹീത്വ് : 10/3)


ഇബ്നുൽ ജൗസി(റ) പറയുന്നു:


قوله تعال: (مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ) فيه رد على من قال: (مَا نَعْبُدُهُمْ إِلَّا لِيُقَرِّ‌بُونَا إِلَى اللَّـهِ زُلْفَىٰ) (الزمر: ٣)

(زاد المسير: ٢٦٠/١).


"അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൾ ശുപാർശ നടത്താനാരുണ്ട്?" എന്നത് 'വിഗ്രഹങ്ങൾ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ആരാധിക്കുന്നില്ല' എന്ന് പറഞ്ഞവരെ ഖണ്ഡിക്കുന്നതാണ് ഈ വചനം. (സാദുൽ മസീർ : 1/260)


ഇമാം റാസി(റ) യുടെ വിശദീകരണം ശ്രദ്ദേഹമാണ്.


( من ذا الذي ) استفهام معناه الإنكار والنفي ، أي لا يشفع عنده أحد إلا بأمره ، وذلك أن المشركين كانوا يزعمون أن الأصنام تشفع لهم ، وقد أخبر الله تعالى عنهم بأنهم يقولون : ( ما نعبدهم إلا ليقربونا إلى الله زلفى ) [الزمر : 3] وقولهم : ( هؤلاء شفعاؤنا عند الله ) [يونس : 18] ثم بين تعالى أنهم لا يجدون هذا المطلوب ، فقال : ( ويعبدون من دون الله ما لا يضرهم ولا ينفعهم ) [يونس : 18] فأخبر الله تعالى أنه لا شفاعة عنده لأحد إلا من استثناه الله تعالى بقوله : ( إلا بإذنه ) ونظيره قوله تعالى : ( يوم يقوم الروح والملائكة صفا لا يتكلمون إلا من أذن له الرحمن وقال صوابا ) [النبأ : 38] (التفسير الكبير: ٤٤٨/٣)


"ആരുണ്ട്" എന്ന ചോദ്യം നിഷേദത്തെ കാണിക്കാനുള്ളതാണ്‌. അല്ലാഹുവിന്റെ നിർദ്ദേശം കൂടാതെ അവന്റെ അടുക്കൽ ഒരാളും ശുപാർശ പറയുകയില്ലെന്നർത്ഥം. അങ്ങനെ അള്ളാഹു ചോദിക്കാൻ കാരണം തങ്ങളുടെ വിഗ്രഹങ്ങൾ അല്ലാഹുവിന്റെ അടുത്ത് തങ്ങള്ക്കുവേണ്ടി ശുപാർശ പറയുമെന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നു. "വിഗ്രഹങ്ങള്ക്ക് ഞങ്ങൾ ആരാധിക്കുന്നത് അവ അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാൻ വേണ്ടി മാത്രമാണ്" എന്നും "ഇവർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാർശക്കാരാണ്" എന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നതായി അള്ളാഹു തന്നെ പറയുന്നുണ്ട്. പിന്നീട് "അവർക്ക്  ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കൾക്ക് അവർ ആരാധിക്കുന്നു "  എന്ന പ്രസ്താവനയിലൂടെ ഈ ലക്‌ഷ്യം നേടാൻ അവർക്ക് സാധിക്കുകയില്ലെന്ന് അല്ലാഹു പറയുന്നു. "അല്ലാഹുവിന്റെ അനുവാദം കൂടാതെ" എന്നത് കൊണ്ട് അല്ലാഹു മാറ്റി നിർത്തിയവരല്ലാതെ ഒരാളും അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയുകയില്ലെന്നു അല്ലാഹു പ്രഖ്യാപിക്കുന്നു. ഇതോടെ തതുല്യമായൊരു വചനം ഇനി പറയുന്നതാണ്: "റൂഹും മലക്കുകളും അണിയായിനില്ക്കുന്ന  ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്കിയിട്ടുള്ളവനും  സത്യം പറഞ്ഞിട്ടുള്ളവനുമാല്ലാതെ അന്ന് സംസാരിക്കുകയില്ല".(നബഅ: 38) (റാസി: 3/448).


ഇമാം ബൈളാവി(റ) എഴുതുന്നു:


 بيان لكبرياء شأنه سبحانه وتعالى، وأنه لا أحد يساويه أو يدانيه يستقل بأن يدفع ما يريده شفاعة واستكانة، فضلا عن أن يعاوقه عنادا أو مناصبة أي مخاصمة(بيضاوي: ٢٨٦/١)


അല്ലാഹുവിന്റെ പ്രതാപം വിവരിക്കുന്നതാണീ വചനം. ശുപാർശയിലൂടെയോ വിനയ പ്രകടനത്തിലൂടെയോ അല്ലാഹു ഉദ്ദേശിച്ച കാര്യം തട്ടിക്കളയാൻ സ്വയം പര്യാപ്തയുള്ള, അല്ലാഹുവോട് കിടപിടിക്കുന്നവരോ അവനോടു അടുത്തവരോ ഇല്ലെന്ന് ഇല്ലെന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു. മത്സരത്തിലൂടെയോ തർക്കത്തിലൂടെയോ അല്ലാഹുവിനു മുടക്കുണ്ടാക്കുന്നവരുണ്ടാകൽ പിന്നെയല്ലേ. (ബൈളാവി : 1/286)

അല്ലാമ നസഫി(റ) എഴുതുന്നു:

 ليس لأحد ان يشفع عنده إلا بإذنه، وهو بيان لملكوته وكبريائه، و أن أحدا لا يتمالك أن يتكلم يوم القيامة إلا إذا أذن له فى الكلام، وفيه رد لزعم الكفار أن الأصنام تشفع لهم(تفسير النسفي: ١٢٩/١)


അല്ലാഹുവിന്റെ അനുവാദം കൂടാതെ അവന്റെയടുക്കൽ ശുപാർശ പറയാൻ ഒരാൾക്കും സാധിക്കില്ല. അല്ലാഹുവിന്റെ പരമാധികാരവും പ്രതാപവും വിശദീകരിക്കുന്നതാണീ വചനം. സംസാരിക്കാൻ അല്ലാഹു അനുവാദം നൽകിയാലല്ലാതെ അന്ത്യദിനത്തിൽ സംസാരിക്കാൻ ഒരാൾക്കും അധികാരമുണ്ടാവുകയില്ല. വിഗ്രഹങ്ങൾ തങ്ങൾക്കു ശുപാർശ  ചെയ്യുമെന്ന സത്യനിശേധിയുടെ വാദത്തെ ഖണ്ഡിക്കുന്നതാണിത്. (നസഫി:1/129)


അല്ലാമ ഖാസിൻ എഴുതുന്നു:


(مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ) أي بأمره، هذا استفهام إنكاري، والمعنى لا يشفع عنده أحد إلّا بأمره وإرادته، وذاك لأن المشركين زعموا أن الأصنام تشفع لهم، فأخبر أنه لا شفاعة لأحد عنده إلّا ما استثناه بقوله (إِلَّا بِإِذْنِهِ)، يريد بذلك شفاعة النبي صلّى الله عليه وسلّم وشفاعة بعض الأنبياء والملائكة وشفاعة المؤمنين بعضهم لبعض(تفسير الخازن: ٢٧٩/١)


"അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൾ ശുപാർശ നടത്താനാരുണ്ട്?". അല്ലാഹുവിന്റെ നിർദേശവും ഉദ്ദേശ്യവും കൂടാതെ അല്ലാഹുവിന്റെ അടുക്കൽ ഒരാളും ശുപാർശ പറയുകയില്ലെന്നാണ് ആയത്തിന്റെ താല്പര്യം. തങ്ങളുടെ വിഗ്രഹങ്ങൾ തങ്ങൾക്കുവേണ്ടി ശുപാർശ പറയുമെന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നു. അവരെ ഖണ്ഡിച്ചാണ് അല്ലാഹു അപ്രകാരം പറയുന്നത്. അതുകൊണ്ട് അല്ലാഹുവിന്റെ അനുവാദം കൂടാതെ അല്ലാഹുവിന്റെയടുത്ത് ഒരാളും  ശുപാർശ പറയുകയില്ലെന്നു അല്ലാഹു പറഞ്ഞു. അല്ലാഹുവിന്റെ അനുവാദത്തോടെ ശുപാർശ പറയുന്നവർ നബി(സ)യും അമ്പിയാക്കളും  മലക്കുകളും വിശ്വാസികളുമാണ്. (ഖാസിൻ:1/279) 


ഇമാം റാസി (റ) പറയുന്നു: 


وتلك الصفات التي تخيلوها في أصنامهم أنها تضر وتنفع وتشفع عند الله بغير إذنه .(التفسير الكبير: ٢٧٢/٨)


മുശ്രിക്കുകൾ അവരുടെ വിഗ്രഹങ്ങളിൽ സങ്കൽപ്പിച്ചിരുന്ന കഴിവുകള അല്ലാഹുവിന്റെ അനുവാദം കൂടാതെ അവ ഉപകാരവും ഉപദ്രവവും അല്ലാഹുവിന്റെ അടുക്കൽ ശുപാര്ഷയും ചെയ്യുമെന്നതാണ്. (അത്തഫ്സീറുൽ കബീർ: 8/272)


അല്ലാമ ഇബ്നു കസീർ എഴുതുന്നു:


وأخبر أن الملائكة التي في السموات من الملائكة المقربين وغيرهم كلهم عبيد خاضعون لله، لا يشفعون عنده إلا بإذنه لمن ارتضى، وليسوا عنده كالأمراء عند ملوكهم يشفعون عندهم بغير إذنهم، فيما أحبه الملوك وأبوه(تفسير ابن كثير: ٨٥/٧)


അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചവരും അല്ലാത്തവരുമായ ആകാശലോകത്തുള്ള മലക്കുകൾ മുഴുവനും അല്ലാഹുവിന്റെ അടിമകളും അവന്ന് വിനയം കാണിക്കുന്നവരുമാണ്. അല്ലാഹുവിന്റെ അനുവാദം കൂടാതെ അവന്റെയടുക്കൽ അവർ ശുപാർശ പറയുകയില്ല. അവരും അല്ലാഹുവും തമ്മിലുള്ള ബന്ധം രാജാക്കന്മാരും മന്ത്രിമാരും തമ്മിലുള്ള ബന്ധമല്ല. മന്ത്രിമാര് രാജാക്കന്മാരുടെയടുത്ത്  അവരുടെ അനുവാദം കൂടാതെ ശുപാർശ പറയുമല്ലോ. രാജാക്കന്മാർ ഇഷ്ടപ്പെടുന്നതിലും വിസമ്മതിക്കുന്നതിലും അവർ ശുപാർശ പറയുമല്ലോ. (ഇബ്നു കസീർ: 7/85)


ഇബ്നു തൈമിയ്യ തന്നെ പറയട്ടെ:


فالمشركون أثبتوا الشفاعة التي هي شرك ; كشفاعة المخلوق عند المخلوق كما يشفع عند الملوك خواصهم لحاجة الملوك إلى ذلك فيسألونهم بغير إذنهم وتجيب الملوك سؤالهم لحاجتهم إليهم فالذين أثبتوا مثل هذه الشفاعة عند الله تعالى مشركون كفار ; لأن الله تعالى لا يشفع عنده أحد إلا بإذنه ولا يحتاج إلى أحد من خلقه بل من رحمته وإحسانه إجابة دعاء الشافعين وهو سبحانه أرحم بعباده من الوالدة بولدها(مجموع فتاوى ابن تيمية: ٤٧٨/٥)


സൃഷ്ടി സൃഷ്ടിയുടെ അടുക്കൽ ശുപാർശ ചെയ്യുന്നതുപോലെ ശിർക്കായ ശഫാഅത്താണ് മുശ്രിക്കുകൾ സ്ഥാപിച്ചത്.  രാജാക്കന്മാരുടെ അടുത്ത് അവരുടെ പ്രത്യേകക്കാർ ശുപാർശ പറയാറുണ്ടല്ലോ. അതുപോലെയുള്ള ശുപാർശയാണ് മുശ്രിക്കുകൾ സ്ഥിരപ്പെടുത്തിയത്. രാജാക്കന്മാർക്ക് അതിലേക്കു ആവശ്യമുണ്ട്. അതിനാൽ രാജാക്കന്മാരുടെ അനുവാദം കൂടാതെ തന്നെ അവർ ശുപാർശ പറയും. രാജാക്കന്മാർക്ക് അവരിലേക്ക്‌ ആവശ്യമുള്ളതിനാൽ അവരുടെ ശുപാർശക്ക് രാജാക്കന്മാർ ഉത്തരം നല്കുകയും ചെയ്യും. ഇതുപോലുള്ള ശുപാർശ അല്ലാഹുവിന്റെയടുത്ത് സ്ഥിരപ്പെടുത്തിയവർ മുശ്രിക്കുകളും കാഫിറുകളുമാണ്.  കാരണം അല്ലാഹുവിന്റെയടുക്കൽ അവന്റെ അനുവാദം കൂടാതെ ഒരാളും ശുപാർശ പറയുകയില്ല. അവന്റെ സൃഷ്ടികളിൽ ഒരാളിലേക്ക് അവൻ ആവഷ്യമാകുകയുമില്ല. പ്രത്യുത ശുപാർശകരുടെ പ്രാർഥനക്കുത്തരം നല്കുകയെന്നത് അവന്റെ കാരുണ്യത്തിന്റെയും ഗുണത്തിന്റെയും ഭാഗമാണ്. ഒരു മാതാവ് തന്റെ കുഞ്ഞിനോട് കാണിക്കുന്ന കാരുണ്യത്തേക്കാൾ  കൂടുത അല്ലാഹു തന്റെ അടിമകളോട് കാരുണ്യം കാണിക്കുന്നവനാണ്.(മജ്മൂഅ ഫതാവാ: 5/478).

സൂറത്തുൽബഖറ 254-ആം വചനം വിശദീകരിച്ച് അബൂഹയ്യാൻ(റ) എഴുതുന്നു:

والمعنى أن انتداب الشافع وتحكمه على كره المشفوع عنده لا يكون يوم القيام ألبتة ، وأما الشفاعة التي توجد بالإذن من الله تعالى فحقيقتها رحمة الله ، لكن شرف تعالى الذي أذن له في أن يشفع(التفسير الكبير المسمى البحر المحيط: ٧/٣)


ശഫാഅത്തില്ലെന്ന് പറഞ്ഞതിനർത്ഥം ആരോട് ശുപാർശ ചെയ്യപ്പെടുന്നുവോ അയാൾക്ക്‌ വെറുപ്പുണ്ടായിരിക്കെ അയാളോട് സമ്മർദ്ദം ചെലുത്തുന്ന രൂപത്തിലുള്ള ശുപാർശ അന്ത്യദിനത്തിൽ തീരെയില്ലെന്നാണ്. അതേസമയം അല്ലാഹുവിന്റെ അനുമതിയോടുകൂടി നടക്കുന്ന ശുപാർശയുടെ യാഥാർത്ഥ്യം അല്ലാഹുവിന്റെ റഹ്മത്താണ്. എങ്കിലും ശുപാർശ പറയാൻ അല്ലാഹു അനുമതി നൽകിയവരെ അല്ലാഹു പ്രത്യേകം ആദരിച്ചുവെന്നു മാത്രം.(അൽബഹ്റുൽ മുഹീത്വ്: 3/7)


عن عمر رضي الله عنه أنه جاء إلى الحجر الأسود فقبله فقال: ((إني أعلم أنك حجر لا تضر ولا تنفع، ولولا أني رأيت النبي صلى الله عليه وسلم يقبلك ما قبلتك)).(بخاري: ١٤٩٤)


ഉമറി(റ) ൽ നിന്ന് നിവേദനം: അദ്ദേഹം ഹജറുൽ അസ് വദിന്റെ  അടുത്തേക്ക്‌ വന്നു അതിനെ ചുംബിച്ച് ഇപ്രകാരം പറഞ്ഞു: "നിശ്ചയം നീ ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ഒരു കല്ലാണെന്ന് എനിക്കറിയാം. നബി(സ) നിന്നെ ചുംബിക്കുന്നതായി ഞാൻ കണ്ടിരുന്നില്ലായെങ്കിൽ നിന്നെ ഞാൻ ചുംബിക്കുമയിരുന്നില്ല". (ബുഖാരി: 1494).


ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം റാസി(റ) എഴുതുന്നു:


قوله : ( لا تضر ولا تنفع ) أي إلا بإذن الله ، وقد روى الحاكم من حديث أبي سعيد أن عمر لما قال هذا قال له علي بن أبي طالب : إنه يضر وينفع ، وذكر أن الله لما أخذ المواثيق على ولد آدم كتب ذلك في رق ، وألقمه الحجر ، قال : وقد سمعت رسول الله صلى الله عليه وسلم يقول : يؤتى يوم القيامة بالحجر الأسود وله لسان ذلق يشهد لمن استلمه بالتوحيد (فتح الباري شرح صحيح البخاري: ٢٥٥/٥)


"നീ ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ല" എന്ന് ഉമർ(റ) പറഞ്ഞതിനർത്ഥം അല്ലാഹുവിന്റെ അനുവാദമില്ലാതെ  ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ലെന്നാണ്. കാരണം അബ്ബൂസഈദി(റ) ൽ നിന്ന് ഹാകിം(റ) നിവേദനം ചെയ്ത ഹദീസിലിങ്ങനെ കാണാം: ഉമർ(റ) ഇപ്രകാരംപ്രസ്താവിച്ചപ്പോൾ അലി(റഅദ്ദേഹത്തോട് പറഞ്ഞു: "നിശ്ചയം ഹജറുൽ അസ് വദ് ഉപകാരവും ഉപദ്രവവും ചെയ്യും". എന്നിട്ട് അലി(റ) ഇപ്രകാരം വിശദീകരിച്ചു: അല്ലാഹു മനുഷ്യരോട് കരാർ ചെയ്തപ്പോൾ അതൊരു തോൽക്കഷ്ണത്തിലെഴുതി ഹജറുൽ അസ് വദിൽ നിക്ഷേപിച്ചു. അലി(റ) പറയുന്നു: നബി(സ) ഇപ്രകാരം പ്രസ്ഥാപിക്കുന്നത് ഞാൻ കേട്ടു. "അന്ത്യദിനത്തിൽ അല്ലാഹു ഹജറുൽ അസ് വദിനെ കൊണ്ട് വരും. സ്ഫുടമായ ഭാഷയിൽ സംസാരിക്കുന്ന നാവ് അതിനുണ്ടാകും. അതിനെ ചുംബിച്ചവർക്കെല്ലാം തൗഹീദ് കൊണ്ട് അത് സാക്ഷ്യം വഹിക്കും". (ഫത് ഹുൽ ബാരി:5/255).

അപ്പോൾ ഹജറുൽ അസ് വദ്  അല്ലാഹുവിന്റെ അനുവാദം കൂടാതെ(സ്വയം) ഉപകാരമോ ഉപദ്രവമോ ചെയ്യില്ലെന്നാണ് ഉമർ(റ) പ്രസ്ഥാപിച്ചതെന്നു വ്യക്തം. അദ്ദേഹം അപ്രകാരം പ്രസ്ഥാപിക്കാനുള്ള കാരണം ഇമാം ത്വബ് രി(റ) വിശദീകരിക്കുന്നതിങ്ങനെ: 

قال الطبري : إنما قال ذلك عمر لأن الناس كانوا حديثي عهد بعبادة الأصنام فخشي عمر أن يظن الجهال أن استلام الحجر من باب تعظيم بعض الأحجار كما كانت العرب تفعل في الجاهلية فأراد عمر أن يعلم الناس أن استلامه اتباع لفعل رسول الله -صلى الله عليه وسلم- لا لأن الحجر ينفع ويضر بذاته كما كانت الجاهلية تعتقده في الأوثان(فتح الباري: ٢٥٥/٥)


 ഉമർ(റ) അപ്രകാരം പ്രസ്ഥാപിച്ചത് ജനങ്ങള് വിഗ്രഹാരാധനകൊണ്ട് കാലമടുത്തവരായിരുന്നതിനാൽ ഹജറുൽ അസ് വദിനെ ചുംബിക്കുന്നത് ചില കല്ലുകളെ ആദരിക്കുന്നതിന്റെ ഭാഗമാണെന്ന് വവരമില്ലാത്തവർ ധരിക്കുമോ എന്ന് ഭയപ്പെട്ടതിനാലാണ്. ജാഹിലിയ്യത്തിൽ അറബികൾ  അങ്ങനെ ചെയ്തിരുന്നുവല്ലോ. അതിനാല ഹജറുൽ അസ് വദിനെ ചുംബിക്കുന്നത് റസൂലുല്ലാഹി (സ) യോടുള്ള അനുധാവനത്തിന്റെ പേരില് മാത്രമാണെന്നും ഹജറുൽ അസ് വദ് സ്വയം ഉപകാരമോ ഉപദ്രവമോ ചെയ്യുന്നത്കൊണ്ടല്ലെന്നും ജനങ്ങളെ പഠിപ്പിക്കാൻ ഉമർ(റ) ഉദ്ദേശിച്ചു.ജാഹിലിയ്യത്ത് വിഗ്രഹങ്ങളെ കുറിച്ച് വിശ്വസിച്ചിരുന്നത് അവ സ്വയം ഉപകാരവും ഉപദ്രവവും വരുത്തുമെന്നായിരുന്നുവല്ലോ.(ഫത് ഹുൽ ബാരി: 5/255)
    ചുരുക്കത്തിൽ അല്ലാഹുവിന്റെ അനുവാദമോ നിര്ടെശാമോ ഉദ്ദേശ്യമോ വേണ്ടുകയോ കൂടാതെ ആരെങ്കിലും അല്ലാഹുവിന്റെ അടുക്കൽ ശുപാർശ ചെയ്യുമെന്ന വിശ്വാസം ശിർക്കാണ്‌. തങ്ങളുടെ ദൈവങ്ങളെ കുറിച്ച് ഇവര തങ്ങളുടെ ശുപാർഷക്കാരാണെന്ന് പറഞ്ഞിരുന്ന മുശ്രിക്കുകളുടെ വിശ്വാസം ഇതായിരുന്നു. "അവന്റെയടുക്കൾ  അവന്റെ അനുവാദം കൂടാതെ ശുപാർശ പറയുന്നവരാരുണ്ട്?" എന്നാ ചോദ്യത്തിലൂടെ അല്ലാഹു ഖണ്ഡിച്ചത് ആ വിശ്വാസത്തെയാണ്. 

       എന്നാൽ സുന്നികൾക്ക് ഈ വിശ്വാസമില്ല. അമ്പിയാക്കളും ഔലിയാക്കളും സ്വാലിഹീങ്ങളും അല്ലാഹുവിന്റെ അനുവാദമോ നിർദ്ദേശമോ ഉദ്ദേശ്യമോ വേണ്ടുകയോ കൂടാതെ തങ്ങള്ക്കുവേണ്ടി ശുപാർശ പറയുമെന്ന് അവർ വിശ്വസിക്കുന്നില്ല. എന്നിരിക്കെ മുശ്രിക്കുകളോട് തുല്യരായി സുന്നികളെ കാണുന്ന പുത്തൻ വാദികളുടെ നയം അബദ്ദവും പ്രമാണ വിരിദ്ദവും തികഞ്ഞ വിവരക്കേടും സത്യാ വിരുദ്ദവും ക്രൂരതയുമാണ്.

      മുശ്രിക്കുകളിൽ അധികപേരും മലക്കുകൾ അല്ലാഹുവിന്റെ പെണ്‍മക്കലാണെന്നും  അവർ തങ്ങൾക്കു വേണ്ടി പിതാവായ അല്ലാഹുവിന്റെ അടുക്കൽ അനുവാദമോ നിർദ്ദേശമോ കൂടാതെ ശുപാർശ പറയുമെന്നും വിശ്വസിച്ചവരായിരുന്നു. ഇക്കാര്യം പ്രമാണബദ്ദമായി നേരത്തെ സുന്നി സോണ്കാൽ ബ്ലോഗ്സിലൂടെ വിവരിച്ചതാണ്. മറ്റൊരു വിഭാഗം തങ്ങളുടെ ദൈവങ്ങൾക്ക് ദേവസഭയിലെ അംഗങ്ങളാണെന്നും ദേവസഭയിലെ അധ്യക്ഷനായ പരമേശ്വരന്റെ അടുക്കൽ അവന്റെ അനുവാദമോ നിർദേശമോ  കൂടാതെ ശുപാർശ പറയുമെന്ന് വിശ്വസിച്ചവരായിരുന്നു. ഇരുവിഭാഗത്തെയും ശക്തുയുക്തം ഖണ്ഡിച്ചുകൊണ്ടാണ്  "അല്ലാഹിവിന്റെ ഇദ്ന് കൂടാതെ അവന്റെയടുക്കൽ ശുപാർശ പറയാനാരുണ്ട്?" എന്ന് അല്ലാഹു ചോദിച്ചത്.

   

     

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....