Tuesday, April 10, 2018

നേർച മൃകങ്ങളെ അറവ് നടത്തൽ ഖുർആൻ വിരോധിച്ചിട്ടുണ്ടോ?


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
ചോദ്യം

*മക്കാ മുശ്രിക്കുകളുടെ നേർച്ചയെ ഖുർആൻ വിരോധിച്ചിട്ടില്ലേ
●◆●◆●◆●◆●◆●◆●◆
മറുപടി


മുസ്‌ലിംകളുടെ, നേർച്ചയെ മക്കാ മുശ്രിക്കുകളുടെ നേർച്ചയോട് സാമ്യപ്പെടുത്തുന്നപുത്തൻ വാദികളുടെ നിലപാട് ധിക്കാരവും തികഞ്ഞ അജ്ഞതയുമാണ്. കാരണം രണ്ടും തമ്മിൽ യാതൊരുവിധ സാദൃശ്യവും നിലനിൽക്കുന്നില്ല. ഇനിപറയുന്ന പ്രമാണങ്ങളിൽനിന്ന് ഇക്കാര്യം വ്യക്തമാണ്. മക്കാ മുശ്രിക്കുകൾ വിഗ്രഹങ്ങൾക്കു നേർച്ചയാക്കി യിരുന്ന മൃഗങ്ങളെ പറ്റി വിശുദ്ധ ഖുർആനിൽ പരാമർശിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു. ബഹീറ സാഇബ, വസ്വീല,, ഹാം എന്നീ മൃഗങ്ങളെയൊന്നും അല്ലാഹു നിശ്ചയിച്ചതല്ല പക്ഷേ സത്യനിഷേധികൾ അല്ലാഹുവിൻറെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയാണ് ചിന്തിച്ചു മനസിലാക്കുന്നില്ല.
[മാഇദ 103]

പ്രസ്തുത മൃഗങ്ങളെ ഹദീസിൽ വിശദീകരിക്കുന്നതിങ്ങനെ.
👉 *വിഗ്രഹങ്ങൾക്ക് വേണ്ടി പാൽ തടയപ്പെടുന്ന മൃഗമാണ് ബഹീറ: അതിനാൽ ജനങ്ങളിൽ ആരും അതിന്റെ പാൽ കറന്നെടുക്കുകയില്ല.*

👉 *മുശ്രിക്കുകളുടെ ഇലാഹുകൾക്കുക്കുവേണ്ടി അവർ ഉഴിഞ്ഞിട്ടിരുന്ന ഒട്ടകമാണ് സാഇബ: അതിനാൽ അതിന്റെ മേൽ യാതൊരു ചുമടുകളും കയറ്റുകയില്ല.*

👉 *തുടരെ രണ്ട് പെൺകുട്ടികളെ പ്രസവിച്ച ഒട്ടകമാണ് വസീലത്ത് ഇടയിൽ ആൺകുഞ്ഞിനെ പ്രസവിച്ചിട്ടില്ല എങ്കിൽ അവരുടെ ദൈവങ്ങൾക്കുവേണ്ടി അതിനെ അവർ ഉഴിഞ്ഞിടു മായിരുന്നു.*

👉 *നിശ്ചിത എണ്ണം ഇണചേർന്ന ഒട്ടക കൂറ്റനാണ് ഹാമ്. പ്രസ്തുത എണ്ണം പൂർത്തിയാക്കിയാൽ വിഗ്രഹങ്ങൾക്ക് വേണ്ടി അവർ അതിനെ ഉപേക്ഷിക്കുന്നതും ഭാരം ചുമക്കുന്നതിൽ നിന്ന് അതിനെ മാറ്റി നിർത്തുന്നതുമാണ്.*
[ബുഖാരി 4347]

_തെറ്റായ  വിശ്വാസങ്ങളുടെ പേരിൽ സമ്പത്ത് വെറുതേ പാഴാക്കുകയാണ് അതിലൂടെ അവർ ചെയ്തിരുന്നത്_

*ഇമാം റാസി[റ] യുടെ വാക്കുകൾ കാണുക:*
മനുഷ്യരുടെ ഉപകാരങ്ങൾക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടവയാണ് ഈ മൃഗങ്ങൾ അതിനാൽ അവയെ ഉപയോഗിക്കാതെ ഒഴിച്ചിടൽ യാതൊരു പ്രയോജനവും ലഭിക്കാതെ ഉടമസ്ഥൻറെ മേൽ ഉപകാരം നഷ്ടപ്പെടുത്തലാണ്.
[റാസി 12 / 117]

*മഹാന്മാരുടെ പേരിൽ നേർച്ചയാക്കുന്ന മൃഗങ്ങളെ ബഹീറ, സാഇബ, വസ്വീല, ഹാമ് എന്നീ മൃഗങ്ങളോട്  താരതമ്യം ചെയ്യുന്ന പുത്തൻവാദികളുടെ നയം ശരിയല്ലെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.*

കാരണം ഇലാഹുകളുടെ സാമീപ്യം ലക്ഷ്യംവെച്ച് അല്ലാഹു ഹലാൽ ആക്കിയ സമ്പത്ത് നിഷിദ്ധമാക്കുകയും അതുവഴി അത് പാഴാക്കുകയാണ് അവർ ചെയ്തിരുന്നത് മഹാന്മാരുടെ പേരിൽ നേർച്ചയാക്കുന്ന മൃഗത്തെയോ അതിൻറെ പാലോ ഉപയോഗിക്കാതെ മുസ്‌ലിംകൾ നഷ്ടപ്പെടുത്തുന്നില്ല.
പ്രത്യുത അതിനെ അറുത്ത് അതിന്റെ മാംസം സാധുക്കൾക്ക് ദാനം ചെയ്യുകയും അതിന്റെ പ്രതിഫലം മഹാന്മാർക്ക് ഹദിയ ചെയ്യുകയുമാണ് മുസ്ലിംകൾ ചെയ്യുന്നത്. നേർച്ച എന്ന ഇബാദത്തിലൂടെ അല്ലാഹുവിന്റെ സാമീപ്യം മാത്രമാണ് മുസ്‌ലിംകൾ കാംക്ഷിക്കുന്നതും. അതിനാൽ മുശ്രിക്കുകളുടെ പ്രവർത്തിയോട് അതിനെ താരതമ്യം ചെയ്യുന്നത് ഭീമാബദ്ധം തന്നെയാണ്.


___________________________________
*മൃഗങ്ങളെ നേർച്ചയാക്കൽ* _

അല്ലാമാ സ്വാവി(റ) പറഞ്ഞത്_:👇🏻👇🏻

പ്രസ്തുത ആയത്തിന്റെ  വിശദീകരണത്തിൽ സ്വാവിയിൽ ഇപ്രകാരം കാണാവുന്നതാണ് വിവരമില്ലാത്ത പാമര ജനങ്ങളിൽ ചിലർ ചെയ്യുന്ന പ്രവർത്തി നിഷിദ്ധമാണെന്ന വിഷയത്തിൽ അതുപോലെയാണ് ഒരു പശുക്കുട്ടിയെയോ, ഒരു ആടിനെയോ ഒരു വലിയ്യിന്റെ പേരിൽ അവർ വിട്ടയക്കുന്നു. ജനങ്ങളുടെ  സ്വത്തുക്കളിൽ നിന്ന് അത് തിന്നുന്നു. ജനങ്ങളിൽനിന്ന് ഒരാളും അതിലേക്ക് വെളിവാകുന്നില്ല. ഇങ്ങനെ ചെയ്യൽ ഹറാമാണെന്ന്  പറഞ്ഞു ആരെങ്കിലും അവരെ ഉപദേശിച്ചാൽ അവനെ കുറിച്ച് അവർ മോശമായ ധാരണ വെച്ചു പുലർത്തുകയും ഔലിയാക്കളെ പ്രിയം വെക്കാത്തവനാണ് അവൻ എന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്യുന്നു അതൊരു ഇബാദത്താണ് എന്ന വിശ്വാസത്തോടെയാണ് അങ്ങനെ അവർ ചെയ്യുന്നതെങ്കിൽ നിശ്ചയം അവർ കാഫിറായി പോയിരിക്കുന്നു അല്ലാത്തപക്ഷം നിഷിദ്ധമായ കാര്യങ്ങളുടെ കൂട്ടത്തിൽ അത് ഉൾപ്പെടുന്നതാണ്. നല്ല കാര്യമാണ് ഞങ്ങൾ ചെയ്യുന്നത് എന്നാണ് അവരുടെ ധാരണ അറിയുക, അവർ കളവു പറയുന്നവർ തന്നെയാകുന്നു.

ഒരു വലിയ്യിന്റെ പേരിൽ പശുക്കുട്ടിയെ ആടിനെയോ നേർച്ചയാക്കുന്ന തിനെയല്ല ഇവിടെ അല്ലാമ സ്വവി(റ)  വിമർശിക്കുന്നത് ജനങ്ങളുടെ  സ്വത്തുക്കൾ അവരുടെ തൃപ്തിയില്ലാതെ തിന്നും വിധം വിട്ടയക്കുന്നതി നെയാണ് അങ്ങനെ വിട്ടയക്കൽ തെറ്റാണെന്ന് നാം നേരത്തെ വിവരിച്ചുവല്ലോ  അല്ലാമാ സ്വാവി തന്നെ പറയട്ടെ
_*''അറവ് അല്ലാഹുവിനും അതിന്റെ പ്രതിഫലം വലിയ്യിനുമാണ് അവനുദ്ദേശിച്ചതെങ്കിൽ വിരോധമില്ല.''*_[സ്വാവി 1/ 231]

*സുന്നികൾ മഹാന്മാരുടെ പേരിൽ മൃഗങ്ങളെ നേർച്ചയാക്കുന്നതും അവയെ അറുക്കുന്നതും ഈ ഉദ്ദേശ്യത്തോടെ മാത്രമാണ്.*

❓❔
ചോദ്യം
🔽       🔽       🔽
_*നേർച്ച ആരാധനയും, പുണ്യ കർമ്മവുമാണല്ലോ. അപ്പോൾ മുഹ്‌യിദ്ദീൻ ശൈഖിന് കോഴിയെ നേർച്ചയാക്കുന്നത് അദ്ദേഹത്തിനുള്ള ആരാധനയാകില്ലേ? അല്ലാഹു അല്ലാത്തവരെ ആരാധിക്കൽ ശിർക്കും കുഫ്‌റുമാണെന്നത് സർവ്വ സമ്മതമായ കാര്യമല്ലേ?*_

മറുപടി

ഈ സംശയം പ്രസക്തമല്ല. കാരണം, *മയ്യിത്ത്‌നിസ്കാരം  ആരാധനയും പുണ്യ കർമ്മവുമാണ്. അത് ചെയ്യുന്നത് മയ്യിത്തിനുള്ള ആരാധനയല്ല. അല്ലാഹുവിനുള്ള ആരാധനയാണ്.*
 ഇതുപോലെ *മുഹ്‌യിദ്ദീൻ ശൈഖിന്റെ പേരിൽ കോഴിയെ ധർമം ചെയ്യാൻ തീർച്ചപ്പെടുത്തലാണ്. ധർമ്മം അല്ലാഹുവിനുവേണ്ടി ചെയ്യുന്ന ആരാധനയാണ്. മരിച്ചുപോയവർക്കുവേണ്ടിയുള്ള ദാനധർമ്മം പുണ്യകരമാണെന്നും, അതിൻറെ പ്രതിഫലം അവർക്ക് ലഭിക്കും എന്നുമുള്ളകാര്യത്തിൽ മുസ്‌ലിം ലോകം ഏക അഭിപ്രായക്കാരാണ്.* ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം.
ആയിഷയിൽ നിന്നും നിവേദനം നബി സല്ലല്ലാഹു അലൈഹിവസല്ലമയോട് ചോദിച്ചു:
എന്റെ മാതാവ് മരണപ്പെട്ടിരിക്കുന്നു അവർ വല്ലതും സംസാരിക്കും ആയിരുന്നുവെങ്കിൽ സ്വദഖ ചെയ്യുമായിരുന്നു എന്നാണ് ഞാൻ അനുമാനിക്കുന്നത്. അതിനാൽ അവർക്ക് വേണ്ടി ഞാൻ ദാനം ചെയ്താൽ അവർക്കു പ്രതിഫലം ലഭിക്കുമോ? നബി സല്ലല്ലാഹു അലൈഹിവസല്ലം മറുപടി പറഞ്ഞു, അതെ ലഭിക്കും (ബുഖാരി 1299) മുസ്ലീം (റ) ഉദ്ധരിച്ച മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം. അബൂഹുറൈറയിൽ നിന്ന് നിവേദനം. ഒരാൾ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ പറഞ്ഞു എന്റെ പിതാവ് മരണപ്പെട്ടിരിക്കുന്നു. അവർ സ്വത്ത് ഉപേക്ഷിച്ചു പോയിട്ടുണ്ട്. ഒന്നും വസിയ്യത്ത് ചെയ്തിട്ടില്ല. അവരുടെ പേരിൽ ഞാൻ ദാനം ചെയ്താൽ അവർക്ക് ഉപകരിക്കുമോ.? നബിസല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു. ''അതെ ഉപകരിക്കും'' മുസ്ലിം (3081) പ്രസ്തുത ഹദീസ് വിശദീകരിച്ച് ഇമാം നവവി എഴുതുന്നു. മരിച്ചുപോയവർക്കുവേണ്ടിയുള്ള ധർമ്മം ചെയ്യൽ സുന്നത്താണ്ന്നും അത് അവർക്ക് ഉപകരിക്കുമെന്ന് കാര്യം തീർച്ചയാണ്ന്നും അതിൻറെ പ്രതിഫലം അവർക്ക് എത്തുമെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു. ധർമ്മം ചെയ്തവനും അതിന്റെ പ്രതിഫലം ലഭിക്കും.
ഇതെല്ലാം മുസ്‌ലിം ലോകം ഏകകണ്ഠമായ അംഗീകരിച്ച കാര്യമാണ്. മനുഷ്യന് അവൻ അധ്വാനിച്ചത് മാത്രമേയുള്ളൂ എന്നർത്ഥം വരുന്ന ആയത്തിന്റെ വ്യാപക അർത്ഥത്തെ പരിമിതപ്പെടുത്തുന്നവയാണ് ഇത്തരം ഹദീസുകൾ. എന്നാൽ അനന്തരാവകാശിക്ക് അവന്റെ മയ്യിത്തിന്റെ പേരിൽ സുന്നത്തായ സ്വദഖ ചെയ്യൽ നിർബന്ധമില്ലെന്നതിലും മുസ്‌ലിംലോകം ഏകോപിച്ചിരിക്കുന്നു.
(ശർഹു മുസ്ലിം6/95)

*അപ്പോൾ മരിച്ചു പോയവർക്ക് വേണ്ടി ദാനധർമ്മം ചെയ്യുന്നത് അല്ലാഹു റസൂലും അനുവദിച്ച പുണ്യ കാര്യമാണെന്നു വ്യക്തമാണ്. ഈ പുണ്യ കർമ്മം ചെയ്യാൻ ഒരാൾ തീർച്ചപ്പെടുത്തുന്നത് പുണ്യകർമം തന്നെയാണല്ലോ.*

ശൈഖിന്റെ പേരിൽ കോഴിയെ ധർമം ചെയ്യാൻ തീർച്ചപ്പെടുത്തുകയും അത് മുഖേന രോഗം സുഖപ്പെടാനോ ഉദ്ദേശ്യം
പൂർത്തിയാകാനോ ആഗ്രഹിക്കുകയും
ചെയ്യുന്നതിൽ മുന്നു കാര്യമാണുള്ളത്.

1-ധർമ്മം ചെയ്യുക. ധർമ്മം നിമിത്തം
ആപത്തുകൾ തട്ടിപ്പോവുമെന്ന് നബി സ്വ
പഠിപ്പിച്ചതാണ്.
2-ഈ ധർമ്മത്തിന്റെ പ്രതിഫലം ശ
ഖിനു നൽകാൻ തേടുക. ആ ശൈഖിന
യും അദ്ദേഹത്തിന്റെ ഇസ്ലാമിക സേവ
നങ്ങളെയും ഇഷ്ടപ്പെട്ടതുകൊണ്ടാണല്ലോ
ഇങ്ങനെ ചെയ്യുന്നത്. മഹത്തുക്കളെ സ്നേ
ഹിക്കൽ ഏറ്റവും വലിയ പുണ്യകർമമാ
ണ്. നബി സ്വ പറയുന്നു: “പ്രവർത്തനങ്ങ
ളിൽ ഏറ്റവും ശ്രേഷ്ഠമായത് അല്ലാഹു
വിന്റെ മാർഗത്തിൽ സ്നേഹിക്കലും അല്ലാഹുവിന്റെ മാർഗത്തിൽ ദേഷ്യപ്പെടലുമാണ്". (അബൂദാവൂദ്)

ഈ സ്നേഹത്തെ തവ
സ്സുലാക്കി ഉദ്ദേശ്യം പൂർത്തിയാവാൻ ആ
ഗ്രഹിക്കൽ സുന്നത്താണെന്ന് പണ്ഡിത
ന്മാർ വ്യക്തമാക്കിയിട്ടുണ്ട്.
3-മഹത്തുക്കളുടെ കറാമത്തുമുഖേന
ഉദ്ദേശ്യം പൂർത്തിയാവാനാഗ്രഹിക്കുക. മര
ണത്താടെ കറാമത്തുകൾ അവസാനിക്കു
ന്നില്ലെന്നാണ് മുസ്ലിംകളുടെ വിശ്വാസം.
മരണശേഷം ഹബീബുന്നജാർ(റ)വിന്റെ
കറാമത്ത് പ്രകടമാവുകയും അതു നി
മിത്തം അദ്ദേഹത്തിന്റെ ശത്രുക്കൾ നശി
ക്കുകയും ചെയ്ത സംഭവം യാസീൻ സൂറ
യിൽ ഖുർ ആൻ വ്യക്തമാക്കിയിട്ടുണ്ട്.
അതേപോലെ മരണപ്പെട്ട സ്വാലിഹായ
പിതാവ് കാരണമായി അദ്ദേഹത്തിന്റെ
അനാഥമക്കളുടെ സമ്പത്ത് സംരക്ഷിക്ക
പ്പെട്ടതായി സൂറത്തുൽ കഹ്ഫിലും പരാ
ളിലും ശഖിനെ ആരാധിക്കലോ ശ
മർശിച്ചിട്ടുണ്ട്. പ്രസ്തുത മൂന്ന് കാര്യങ്ങ
വിനെ ദൈവമാക്കലോ സംഭവിക്കുന്നി
ല്ലെന്ന കാര്യം വ്യക്തമാണ്.
'ഈ കോഴിയെ ഞാൻ രിഫാഈ ശ
ഖിനാക്കിയിരിക്കുന്നു' എന്നാരാൾ പറഞ്ഞാൽ അത് നേർച്ചയായി പരിഗണിക്കും.
 അങ്ങനെ നേർച്ചയാക്കപ്പെടുന്നത് കീഴ്
ഴക്കമനുസരിച്ച് വിനിയോഗിക്കപ്പെടണം. ഇക്കാര്യം ഫത്ഹുൽ മുഈൻ, തുഹ്ഫ
തുടങ്ങിയ ഗ്രന്ഥങ്ങളിൽ നിന്ന് മനസ്സിലാ
ക്കാവുന്നതാണ്. നേരത്തെ വിവരിച്ചതി
നാൽ ആവർത്തിക്കുന്നില്ല.

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...