Wednesday, April 4, 2018

നഹ്സ്:- നല്ല കാര്യങ്ങളുടെ തുടക്കം എപ്പോൾ 🌹*

*🍃  നല്ല കാര്യങ്ങളുടെ  🍃*
  *🌹 തുടക്കം എപ്പോൾ 🌹*


നല്ല കാര്യങ്ങൾ എന്തുതന്നെയായാലും അതെല്ലാം നല്ല സമയങ്ങളിൽ, നല്ല മനസ്സോടെ, നല്ല ദിവസങ്ങളിൽ, നല്ലവരുടെ സാന്നിധ്യത്തിലായിത്തന്നെ ചെയ്യുവാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും ...

 പ്രത്യേകിച്ച് നികാഹ്, വീടുപണി തുടക്കം, ഗൃഹപ്രവേശം, യാത്രകൾ, വിൽക്കൽ, വാങ്ങൽ തുടങ്ങിയ  ധാരാളം കാര്യങ്ങൾ ഇത്തരം നല്ല കാര്യങ്ങൾക്ക് നല്ല ദിവസവും സമയവും അന്വേഷിച്ച് നാം പണ്ഡിതന്മാരെ സമീപിക്കാറുണ്ട്. നമ്മുടെ നല്ല മനസിന്റെ അടയാളമാണിതെല്ലാം ഈ വിഷയത്തിലെ മസ്അല എന്താണെന്ന് നമുക്കു പരിശോധിക്കാം ...

രണ്ടാം ശാഫിഈയും ഔലിയാക്കളിലെ അൽ ഖുത്വുബുമായ ഇമാം നവവി (റ) എഴുതുന്നു: ഖുർആൻ പാരായണം, ഹദീസ് പാരായണം, ഫിഖ്ഹ് പഠനം, തസ്ബീഹ് ചൊല്ലൽ, ശർഇയ്യായ അറിവുകൾ ഇഅ്തികാഫ്, ഇബാദത്തുകൾ അല്ലെങ്കിൽ നിർമാണ പ്രവർത്തനങ്ങൾ അതെല്ലാം രാവിലെയോ മറ്റുള്ള സമയങ്ങളിലോ ചെയ്യുവാൻ സൗകര്യപ്രദമാവുന്ന കാര്യങ്ങളാണെങ്കിൽ രാവിലെ ചെയ്യലാണ് സുന്നത്ത്. അപ്രകാരം യാത്ര, നികാഹ് പോലോത്ത കാര്യങ്ങളും രാവിലെയാണ് സുന്നത്ത് ...
(റഊസുൽ മസാഇൽ: 120)

അതിനാൽ സൽകർമങ്ങളെല്ലാം പ്രഭാതത്തിൽ തന്നെ ചെയ്യുവാൻ നാം ശ്രമിക്കണം. അത് സുന്നത്താണ് മാത്രമല്ല, പ്രഭാതത്തിൽ എന്റെ സമുദായത്തിന് നീ ബറകത്ത് നൽകേണമേ എന്ന് നബി (സ) ദുആ ചെയ്തിട്ടുണ്ട്. ആ ബറകത്ത് നമുക്കും നമ്മുടെ പ്രവർത്തനങ്ങൾക്കും ലഭിക്കും. രാവിലെയാണ് നല്ല കാര്യങ്ങൾക്കെല്ലാം സുന്നത്തെങ്കിലും, ചില കാര്യങ്ങൾക്ക് പ്രഭാതത്തിലാവലോടൊപ്പം ചില മാസങ്ങളും, ദിവസങ്ങളും, സ്ഥലങ്ങളും കൂടി സുന്നത്താകുന്നു. നികാഹ് അതിൽ പെട്ടതാകുന്നു ...

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: നികാഹും ഭാര്യയുമായുള്ള സമ്പർക്കവും ശവ്വാലിലാവൽ സുന്നത്താകുന്നു. ഇതു രണ്ടിലും ആഇശ (റ) യെ തൊട്ട് ഹദീസ് സ്വഹീഹായിട്ടുണ്ട്. നികാഹ് പള്ളിയിൽ വെച്ചാവലും വെള്ളിയാഴ്ചയാവലും പ്രഭാതത്തിലാവലും സുന്നത്താകുന്നു. അല്ലാഹുവേ, എന്റെ സമുദായത്തിന് പ്രഭാതത്തിൽ നീ ബറകത്ത് നൽകേണമേ എന്ന ഹദീസാണിതിനാധാരം ...
 (തുഹ്ഫ: 7/255)

ഇമാം നവവി (റ) എഴുതുന്നു : സ്വഖ്റ് ബ്നു വദഅഃ (റ) വിൽ നിന്ന് നിവേദനം, നബി (സ) പറഞ്ഞു: 'അല്ലാഹുവേ, എന്റെ സമുദായത്തിന് പ്രഭാതത്തിൽ നീ ബറകത്ത് നൽകേണമേ ' നബി (സ) സൈന്യത്തെ അയച്ചിരുന്നത് പ്രഭാതത്തിലായിരുന്നു ... (റുഊസുൽ മസാഇൽ :121)

        *''☝️അള്ളാഹു അഅ്ലം☝️''*

   

*(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)*
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
[30/03, 11:03 AM] ‪+91 95674 72627‬: *🌾 അള്ളാഹു തൃപ്തിപ്പെട്ട 🌾*
           *🍛സൽക്കാരം🍛*
*🔹~~~~~◼ 🌮 ◼~~~~~🔹*

وعن أبي هُريرة رضي الله عنه قال: جاء رجل إلى النبي ﷺفقال: إني مجهود، فأرسل إلى بعض نسائه، فقالت: والذي بعثك بالحق ما عندي إلا ماء، ثم أرسل إلى أخرى، فقالت مثل ذلك، حتى قلن كلهن مثل ذلك: لا والذي بعثك بالحق ما عندي إلا ماءً، فقال النبي ﷺ: ( من يُضيفُ هذا الليلة؟ ) فقال رجلٌ من الأنصارِ: أنا يا رسول الله، فانطلق به إلى رحلهِ، فقال لأمرأته: أكرمي ضيف رسول الله ﷺ.

وفي رواية قال لامراته: هل عندك شيء؟ فقالت: لا، إلا قوت صبياني. قال: علليهم بشيءٍ وإذا أرادوا العشاء، فنوميهم، وإذا دخل ضيفنا، فأطفئي السراج، وأريه أنا نأكلُ؛ فقعدوا وأكل الضيف وباتا طاويين، فلما أصبح، غدا على النبي ﷺ فقال: ( لقد عجبَ الله من صنيعكما بضيفكما الليلة ) متفق عليه.

🍄🍄🍄🍄🍄🍄🍄🍄🍄🍄🍄

അബൂഹുറൈറ (റ) പറയുന്നു:

ഒരു സ്വഹാബി വിശന്നു കൊണ്ട് തിരുനബിﷺയുടെ മുമ്പിൽ വന്ന്  മനസ്സു തുറന്നു. 'എനിക്ക് വല്ലാതെ വിശക്കുന്നു തങ്ങളേ!' ഇത് കേട്ടപ്പോൾ അവിടുത്തെ ഒരു ഭാര്യയുടെ അടുത്ത് ചെന്ന് ഭക്ഷണമുണ്ടോ എന്നന്വേഷിച്ചു. അവരുടെ മറുപടി. 'വെള്ളമെല്ലാതെ ഒന്നുമില്ലല്ലോ? മറ്റു ഭാര്യമാരുടെ അടുത്തേക്ക് പോയപ്പോഴും അതേ മറുപടി തന്നെ ആവർത്തിച്ചു. ശേഷം സ്വഹാബികളോടായി തിരുനബി (സ്വ) ചോദിച്ചു.

‘ഇന്ന് രാത്രി ഇദ്ദേഹത്തെ ആര്‌ സൽക്കരിക്കും ..?.’

ഒരു അൻസ്വാരി (അബൂ ത്വൽഹ:(റ)) മുന്നോട്ട് വന്നു. അദ്ദേഹം അതിഥിയെയും കൂട്ടി തന്റെ വീട്ടിലെത്തി. ഭാര്യയോട് ചോദിച്ചു:
“ ഇവിടെ വല്ലതുമുണ്ടോ..?”ഭാര്യ :'ഇല്ല. മക്കളുടെ ഭക്ഷണം അൽപമുണ്ട്.'

അദ്ദേഹം ഭാര്യയോട് പറഞ്ഞു: മക്കളോട് തൽക്കാലം എന്തെങ്കിലും കാരണം പറയണം. അതിഥി കടന്നു വരുമ്പോൾ നീ വിളക്ക് അണക്കുക..! മക്കളെ ഉറക്കുക. ഉള്ളത് അതിഥിയുടെ മുമ്പിൽ വെക്കുക. തന്റെ കൂടെ വീട്ടുകാരും കഴിക്കുന്നുണ്ടെന്ന് അതിഥി ധരിക്കും വിധം സൽക്കരിച്ചു...

പിറ്റേ ദിവസം അബൂത്വൽഹ (റ) നെ കണ്ടപ്പോൾ തിരുനബിﷺ പറഞ്ഞു:
“ ഇന്നലെ രാത്രി നിങ്ങളും ഭാര്യയും അതിഥിയെ സ്വീകരിച്ചതിൽ അല്ലാഹുവിന്‌ വല്ലാത്ത തൃപ്തി ...”
(മുത്തഫഖുൻ അലൈഹി)
👉
അതിഥി സൽക്കാരം ഇസ്‌ലാമിൽ ഈമാനിന്റെ ഭാഗവും വലിയ പ്രതിഫലമുള്ള വിഷയവുമാണ്. ഈ സംഭവമായി ബന്ധപ്പെട്ടാണ്‌ ..

 وَيُؤْثِرُونَ عَلَى أَنْفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ

എന്ന ആയത്ത് അവതരിച്ചത്.“അവർ (അൻസ്വാറുകൾ) തങ്ങൾക്കാവശ്യം ഉണ്ടായാൽ പോലും സ്വദേഹത്തേക്കാൾ മറ്റുള്ളവർക്ക് മുൻഗണന നൽകും..."

ഈ ഹദീസ് വിശദീകരിച്ച് മഹാൻമാർ പറയുന്നു. പക്ഷേ, ചെറിയ മക്കൾ ഭക്ഷണം കിട്ടാതെ വല്ലാതെ പ്രയാസപ്പെടുമെങ്കിൽ അവർക്ക് തന്നെയാണ് ആദ്യം കൊടുക്കേണ്ടത്. ഈ സംഭവത്തിൽ കുട്ടികൾ വലിയ പ്രയാസത്തിലിയിരുന്നില്ല എന്ന് മനസ്സിലാവുന്നു ...

✍️ മുഹമ്മദ് ശാഹിദ് സഖാഫി ...

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...