Wednesday, February 14, 2018

മദ്ഹബ് സ്വീകരിക്കൽ ഖുർആൻ എന്ത് പറയുന്നു?

*ഇസ്ലാമികാദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

💦💦💦💦💦💦💦💦💦💦💦


🔲ചോദ്യം:

ഗവേഷണത്തിന് കഴിയാത്തവർ ഗവേഷണ പടുക്കളായ പണ്ഡിതന്മാരെ തഖ്ലീദ് ചെയ്യണമെന്ന് ഖുർആൻകൊണ്ട് തെളിയിക്കാമോ?

🔲ഉത്തരം:

അതെ.
വിശുദ്ധ ഖുർആൻ പറയുന്നു: ഭയമോ നിർഭയമോ ഉള്ള വല്ല വാർത്തയും അവർക്ക് വന്നുകിട്ടിയാൽ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിനു വിട്ടിരുന്നെങ്കില്‍ അവരുടെ കൂട്ടത്തില്‍ അത് ഗവേഷണം നടത്തി മനസ്സിലാകാന്‍ കഴിവുള്ളവർ അതിന്റെ യാഥാർഥ്യം മനസ്സിലാക്കിക്കൊള്ളുമായിരിന്നു.

നിങ്ങളുടെമേല്‍ അല്ലാഹുവിന്റെ കാരുണ്യം ഇല്ലായിരുന്നെങ്കിൽ നിങ്ങളില്‍ അല്പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരിന്നു. (സുറഃ അന്നിസാ...)

ഇവിടെ ഉലുല്‍ അംറ് എന്നതുകൊണ്ടുള്ള ഉദ്ദേശ്യം പണ്ഡിതന്മാരാണെന്ന് ഇമാം റാസി(റ) തന്റെ തഫ്സീറിൽ(10/200)ൽ സ്ഥിരപ്പെടുത്തിയിട്ടുണ്ട്.

മേല്‍ സൂക്തം
ഇമാം റാസി(റ) ഇപ്രകാരം വീണ്ടും വിവരിക്കുന്നു:
ഈ ആയത്ത് പല കാര്യത്തിന്റെമേലിലും അറിയിച്ചുതരുന്നുണ്ട്.

ഒന്ന്:
ലോകത്ത് നടക്കുന്നകാര്യങ്ങളുടെ(പ്രശ്നങ്ങളില്‍) നിയമങ്ങളില്‍ ചിലത് പ്രമാണങ്ങളില്‍ വ്യക്തമാക്കപ്പെട്ട നിലക്ക് (ഖുർആനിലും , ഹദീസിലും) അറിയപ്പെട്ടിട്ടില്ലാ ഗവേഷണം ചെയ്തു കണ്ടെടുക്കേണ്ടതാണെന്ന് ഈ ആയത്തില്‍ നിന്ന് മനസ്സിലാകാം.

രണ്ട്:
പണ്ഡിതന്മാരുടെ ഗവേഷണഫലങ്ങൾ
രേഖയാണ്.

മൂന്ന്:
അത്തരം വിഷയങ്ങളിൽ ഗവേഷണയോഗ്യരായ പണ്ഡിതന്മാരെ തഖ്ലീദ് ചെയ്യല്‍ ഗവേഷണയോഗ്യതയില്ലാത്തവരുടെ ബാധ്യതയാണ്(റാസി 10/200)*
الجديدالكتب«التفسير الكبير أو مفاتيح الغيب«سورة النساء«قوله تعالى وإذا جاءهم أمر من الأمن أو الخوف أذاعوا بهإظهار التشكيل|إخفاء التشكيلمسألة:التحليل الموضوعيالمسألة الرابعة : دلت هذه الآية على أنالقياس حجة في الشرع، وذلك لأن قوله : )الذين يستنبطونه منهم( صفة لأولي الأمر ، وقد أوجب الله تعالى على الذين يجيئهم أمر من الأمن أو الخوف أن يرجعوا في معرفته إليهم ، ولا يخلوا إما أن يرجعوا إليهم في معرفة هذه الوقائع مع حصول النص فيها ، أو لا مع حصول النص فيها ، والأول باطل ، لأن على هذا التقدير لا يبقى الاستنباط لأن من روى النص في واقعة لا يقال : أنه استنبط الحكم ، فثبت أنالله أمر المكلف برد الواقعة إلى من يستنبط الحكم فيها ، ولولا أن الاستنباط حجة لما أمر المكلف بذلك ، فثبت أن الاستنباط حجة ، والقياس إما استنباط أو داخل فيه ، فوجبأن يكون حجة . إذا ثبت هذا فنقول : الآية دالة على أمور :أحدها : أن في أحكام الحوادث ما لا يعرف بالنص بل بالاستنباط .وثانيها : أن الاستنباط حجة .وثالثها : أنالعامي يجب عليه تقليد العلماء في أحكام الحوادث.ورابعها : أن النبي صلى الله عليه وسلم كان مكلفا باستنباطالأحكام لأنه تعالى أمر بالرد إلى الرسول وإلى أولي الأمر .]ص:160 [ثم قال تعالى : )لعلمه الذين يستنبطونه منهم( ولم يخصص أولي الأمر بذلك دون الرسول وذلك يوجب أن الرسول وأولي الأمر كلهم مكلفون بالاستنباط .

( قولان :أحدهما : إلى ذوي العلم والرأي منهم .والثاني : إلى أمراء السرايا ، وهؤلاء رجحوا هذا القول على الأول ، قالوا لأن أولي الأمر الذين لهم أمر على الناس ، وأهل العلم ليسوا كذلك ، وإنما الأمراء هم الموصوفون بأن لهم أمرا على الناس .وأجيب عنه : بأن العلماء إذا كانوا عالمين بأوامر الله ونواهيه ، وكان يجب على غيرهم قبول قولهم لم يبعد أن يسموا أولي الأمر من هذا الوجه ، والذي يدل عليه قوله تعالى : )ليتفقهوا في الدين ولينذروا قومهم إذا رجعوا إليهم لعلهم يحذرون( ] التوبة : 122 [ فأوجب الحذر بإنذارهم وألزم المنذرين قبول قولهم ، فجاز لهذا المعنىإطلاق اسم أولي الأمر عليهم .

മറുപടി നൽകിയത്
ഇസ്ലാമിക് റൂമിനു വേണ്ടി

 *അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി.*
 *+91 81294 69100.*

💦💦💦💦💦💦💦💦💦💦💦

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....