ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
മരണാനന്തരം ഖബ്റില്‍ മനുഷ്യര്‍ ചോദ്യം ചെയ്യപ്പെടും. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മുസ്ലിംകളുടെ അറിവിലും വിശ്വാസത്തിലും ഉള്‍പ്പെടുന്നവ തന്നെയാണെ ങ്കിലും അവ ഓര്‍മിപ്പിച്ചു കൊടുക്കല്‍ സുന്നത്താണ്. ഇതിനാണ് തല്‍ഖീന്‍ എന്നു പറ യുന്നത്. ഖുര്‍ആനും സുന്നത്തും പഠിച്ച പ്രമുഖ പണ്ഢിതരെല്ലാം തല്‍ഖീന്‍ അംഗീകരി ക്കുന്നു. ഇബ്നു തൈമിയ്യഃ പോലും.
ഖുര്‍ആന്‍ പറയുന്നതു കാണുക: “നിങ്ങള്‍ ഓര്‍മിപ്പിക്കുക. ഓര്‍മിപ്പിക്കല്‍ വിശ്വാസി കള്‍ക്ക് ഉപകരിക്കുന്നതാണ്” (ഖുര്‍ആന്‍). ഈ ആയത്തിന്റെ അടിസ്ഥാനത്തിലാണ് തല്‍ഖീന്‍ സുന്നത്താണെന്ന് പണ്ഢിതന്മാര്‍ പറയുന്നത്. മുഗ്നി എഴുതുന്നു: “മുകല്ല ഫായ മനുഷ്യന്റെ ജനാസ മറമാടിയ ശേഷം തല്‍ഖീന്‍ സുന്നത്താണ്. ഓര്‍മിപ്പിക്കുക. ഓര്‍മിപ്പിക്കല്‍ സത്യവിശ്വാസികള്‍ക്ക് ഉപകരിക്കുമെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു.
https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM
മനുഷ്യന് ഉത്ബോധനത്തിന്റെ ആവശ്യം നേരിടുന്ന സന്ദര്‍ഭമാണിത്” (മുഗ്നി, 1/367).
ഇബ്നുതൈമിയ്യഃ എഴുതുന്നു: “തല്‍ഖീന്‍ സ്വഹാബത്തില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിരി ക്കുന്നു. അവര്‍ തല്‍ഖീന്‍ കൊണ്ട് കല്‍പ്പിക്കുന്നവരായിരുന്നു. ഖബ്റിലുള്ള വ്യക്തി ചോദ്യം ചെയ്യപ്പെടുമെന്നും പരീക്ഷിക്കപ്പെടുമെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. അവനുവേണ്ടി ദുആ ചെയ്യാന്‍ കല്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇക്കാരണത്താല്‍ തല്‍ഖീന്‍ ഉപകരിക്കു മെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും മരണപ്പെട്ടവന്‍ വിളി കേള്‍ക്കുന്നവനാണ്. സ്വഹീഹായ ഹദീസിലൂടെ നബി (സ്വ) യില്‍ നിന്ന് അക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. നബി (സ്വ) പറയുന്നു: ‘തീര്‍ച്ചയായും മയ്യിത്ത് ജനങ്ങളുടെ ചെരിപ്പിന്റെ ശബ്ദം പോലും കേള്‍ക്കുന്നതാണ്.’ വീണ്ടും നബി (സ്വ) പറയുന്നു: (ജീവിച്ചിരിക്കുന്നവര്‍) ഞാന്‍ പറയുന്ന കാര്യങ്ങളെ മരണപ്പെട്ടവരേക്കാള്‍ നന്നായി കേള്‍ക്കുന്നവരല്ല. മാത്രമല്ല മരണപ്പെട്ടവരോട് സലാം പറയാനും നാം കല്‍പ്പി ക്കപ്പെട്ടിരിക്കുന്നു” (ഫതാവാ ഇബ്നുതൈമിയ്യ. 12/165).
തല്‍ഖീന്‍ സംബന്ധമായി പണ്ഢിതന്മാരുടെ വിശദീകരണം കാണുക: (1) “പ്രായപൂര്‍ ത്തിയും ബുദ്ധിയുമുള്ളവരുടെ ജനാസക്കുവേണ്ടി മറമാടിയ ശേഷം തല്‍ഖീന്‍ സുന്നത്താണ്.” (തുഹ്ഫഃ, 3/207) (2) “പ്രായപൂര്‍ത്തി എത്തിയ വ്യക്തിക്കുവേണ്ടി മറമാടിയ ശേഷം തല്‍ഖീന്‍ സുന്നത്താണ്” (ഫത്ഹുല്‍ മുഈന്‍, പേ. 162). (3) “പ്രായപൂര്‍ ത്തിയും ബുദ്ധിയുമുള്ളവന്റെ ജനാസക്കു തല്‍ഖീന്‍ സുന്നത്താണ്”(ഹാശിയതുല്‍ ജമല്‍, 2/204).
നിഹായഃ, ശര്‍ഹുല്‍മുഹദ്ദബ് തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളിലും തല്‍ഖീന്‍ സുന്നത്താണെന്ന് സമര്‍ഥിച്ചിരിക്കുന്നു. ‘നബി (സ്വ) തന്റെ മകന്‍ ഇബ്റാഹീമിന് തല്‍ ഖീന്‍ ചൊല്ലി എന്ന ഹദീസ് സ്വഹീഹായതല്ല.’ എന്ന ഇബ്നു ഹജര്‍ (റ) വിന്റെ പ്രസ്താ വന തല്‍ഖീന്‍ വിരോധികള്‍ തെളിവായി ഉദ്ധരിക്കാറുണ്ട്. നിരര്‍ഥകമായ വാദമാണത്. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ഇബ്നുഹജര്‍ (റ) നടത്തുന്ന ദീര്‍ഘമായ ചര്‍ച്ചയില്‍ നിന്ന് ഒരു കഷ്ണം അടര്‍ത്തിയെടുത്തുകൊണ്ടാണ് ഈ സുന്നത്തിനെ നിഷ്കാസനം ചെയ്യാന്‍ ഇവര്‍ ശ്രമിക്കുന്നത്. തല്‍ഖീന്റെ വിധി പറയുകയല്ല വാസ്തവത്തില്‍ ഇബ്നു ഹജര്‍ (റ) അവിടെ ചെയ്യുന്നത്. കുട്ടികള്‍ക്കു ഖബ്റില്‍ ചോദ്യമുണ്ടാകുമോ എന്ന പ്രശ്നത്തിന്, അവര്‍ക്ക് ചോദ്യമുണ്ടാവു കയില്ലെന്നും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് തല്‍ഖീന്‍ വേണ്ടെന്ന പണ്ഢിതന്മാരുടെ വാക്കുകളില്‍ നിന്ന് ഇത് മനസ്സി ലാക്കാമെന്നും വിശദീകരിക്കുകയാണവിടെ. എന്നാല്‍ ഹമ്പലി, മാലികി, ഹനഫി മദ്ഹബുകള്‍ കുട്ടികള്‍ക്കും ഖബറില്‍ ചോദ്യമുണ്ടെന്നാണ് വാദിക്കുന്നത്. നബി (സ്വ), ഇബ്റാഹിം എന്ന മകന് തല്‍ഖീന്‍ നടത്തിയതായി പറയുന്ന ഹദീസ് ഇതിന് തെളിവായി ഉദ്ധരിക്കപ്പെട്ടപ്പോള്‍ പ്രസ്തുത ഹദീസ് സ്വഹീഹല്ലെന്ന് മറുപടി പറയുക മാത്രമാണ് ഇബ്നുഹജര്‍ (റ) ചെയ്യുന്നത്. വാസ്തവത്തില്‍ ഈ പരാമര്‍ശം തല്‍ഖീന്‍ വിരോധികള്‍ ക്കുള്ള തിരിച്ചടിയാണ്. കുട്ടികള്‍, ഖബ്റില്‍ വിചാരണ ചെയ്യപ്പെടുകയില്ലെന്ന വാദത്തിന് അവര്‍ക്ക് തല്‍ഖീന്‍ ഇല്ല എന്നതാണ് പണ്ഢിതന്മാര്‍ തെളിവാക്കുന്നത്. കുട്ടികള്‍ വിചാരണ ചെയ്യപ്പെടുമെന്നു പറയുന്നവര്‍ ഇബ്റാഹിം എന്ന കുട്ടിക്ക് നബി (സ്വ) തല്‍ഖീന്‍ നിര്‍വഹിച്ചതായി പ്രസ്താവിക്കുന്ന ഹദീസ് തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നു. പ്രായപൂര്‍ത്തി വന്നവര്‍ക്കുവേണ്ടി തല്‍ഖീന്‍ സുന്നത്തുണ്ടോ എന്ന പ്രശ്നം ചര്‍ച്ചചെയ്യാന്‍ പോലും പണ്ഢിതന്മാര്‍ മുതിരുന്നില്ല. അത് സുന്നത്താണെന്ന് എല്ലാ വരും സമ്മതിക്കുന്നു (ഫതാവല്‍ കുബ്റാ 1/30, 31).
ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയാണ് പരിഷ്കരണവാദികള്‍ അംഗീകരിക്കുന്ന, ഇബ്നു തൈമിയ്യഃ പോലും തല്‍ഖീന്‍ അനാചാരമാണെന്ന് പറയാന്‍ ധൈര്യപ്പെടാതിരുന്നത്. സ്വഹാബത് അത് ചെയ്തിരുന്നു എന്നദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നു
നബി(സ)പറയുന്നു:
رواه أبو يعلى وابن عدي والخطيب وابن عساكر والرافعي عن أبي هريرة رضي الله عنه، ورواه الديلمي عن أنس بلفظ أكثروا في الجنازة قول لا إله إلا الله.الجامع الصغير 1/209
ജനാസയില്‍(മയ്യിത്ത്കട്ടിലില്‍ വെച്ചതിന്നാണ് ജനാസ എന്ന്‍ പറയുക) ലാഇലാഹ ഇല്ലല്ലാഹ്,എന്നദിക്ര്‍ വര്‍ധിപ്പിക്കുക"(ജാമിഉസ്സഗീര്‍)
ജനാസയില്‍ ദിക്ര്‍ ചൊല്ലാന്‍ ഇത് തന്നെ മതിയായ തെളിവാണ് എന്നാല്‍ ദിക്ര്‍ ചൊല്ലുമ്പോള്‍ പതുക്കെയാണ് ചൊല്ലേണ്ടത് മരണസ്മരണ ഉണ്ടാക്കുന്ന രീതിയിലായിരിക്കണം.
അതാണ് ഇബ്ന്‍ ഹാജര്‍ ഹൈതാമി(റ)തുഹ്ഫതുല്‍ മുഹ്താജില്‍ പറഞ്ഞത്:ويكره اللغط ) وهو رفع الصوت ولو بالذكر والقراءة ( في ) المشي مع ( الجنازة ) لأن الصحابة رضي الله عنهم كرهوه حينئذ رواه البيهقي وكره الحسن وغيره استغفروا لأخيكم ومن ثم قال ابن عمر لقائله لا غفر الله لك بل يسكت متفكرا في الموت وما يتعلق به وفناء الدنيا ذاكرا بلسانه سرا [ ص: 188 ] لا جهرا لأنه بدعة قبيحة(3/187
മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്ര്‍,ഖുര്‍ആന്‍ കൊണ്ട് ശബ്ദം ഉയര്‍ത്തല്‍ വെറുക്കപ്പെട്ടതാണ്(കറാഹത്ത്)സ്വഹാബത്ത് അത് ഇഷ്ടപ്പെട്ടിരുന്നില്ല മരണത്തെ ചിന്തിച്ചും ദുനയാവിന്‍റെ ക്ഷണികതയില്‍ ഓര്ത്തും നാവ് കൊണ്ട് പതുക്കെ ദിക്ര്‍ ചൊല്ലണം ഉറക്കെ ചൊല്ലരുത് അത് മോശമായ് അനാചാരമാണ്.
എന്നാല്‍ ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ഒരു വഹാബി എഴുതുന്നത് ഇങ്ങിനെയാണ്" മരണത്തെയും ദുനിയാവിന്‍റെ ക്ഷണികതയേയും മറ്റും ഓര്ക്കുക. നാവു കൊണ്ട് രഹസ്യമായി ഓര്ക്കാം"(ശാഫിഈമദ്ഹബ്)
തൽഖീൻ
وذكر فان الذكرى تنفع المؤمنين( الذاريات55)
ഖുർആൻ പറയുന്നു: "തങ്ങൾ പറഞ്ഞു കൊടുക്കണം.നിശ്ചയം ഓർമ്മപ്പെടുത്തൽ സത്യവിശ്വാസികൾക്ക് ഗുണം ചെയ്യും" (സൂറ:അദ്ദാരിയാത്ത് 55)
പ്രായപൂർത്തിയും ബുദ്ധിയുമുണ്ടായിരുന്ന എല്ലാ മയ്യിത്തിനും തൽഖീൻ സുന്നത്താണ് (തുഹ്ഫ3/207)
അംറുബ്നുൽ ആസ്വ്(റ) മരണാസന്നമായപ്പോൾ ചെയ്ത വസ്വിയ്യത്തുകളിൽ ഇങ്ങനെ പറയുന്നു: "എന്റെ റബ്ബിന്റെ മലക്കുകളോട് (മുൻകർ, നകീർ) എന്ത് മറുപടി പറയണമെന്ന് അറിയുവാൻ വേണ്ടി നിങ്ങൾ എന്റെ ചുറ്റുഭാഗത്ത് നിന്ന് എന്നെ സന്തോഷിപ്പിക്കണം" (മുസ്ലിം 1/76)
ഈ തൽഖീൻ ഒരുപറ്റം സ്വഹാബത്തിലൂടെ സ്ഥിരപ്പെട്ടതിലാണ്.നിശ്ചയം അവർ അതിന് കൽപ്പിച്ചിരിക്കുന്നു.(ഇബ്നുതൈമിയ്യ, അൽ ഫത്താവാ 1/242)
No comments:
Post a Comment