Tuesday, February 20, 2018

തറാവീഹ് 20 റക്ക അത്ത് തന്നെ ഹദീസുകൾ

🔵🔵🔴തറാവീഹ് 20 റക്ക അത്ത് തന്നെ ഹദീസുകൾ🔵🔵🔴

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ഉമർ(റ) അല്ലാത്ത, വിവിധ നാടുകളിൽ മതപ്രബോധനം നടത്തിയിരുന്ന, മറ്റു സ്വഹാബി പ്രമുഖരും ഇരുപത് നിസ്കരിച്ചതായും നിസ്കരിക്കാൻ ഉത്തരവിട്ടതായും നിരവധി ഹദീസുകളിൽ വന്നിട്ടുണ്ട്. ഇതാണ് ഹദീസുകൾ നമുക്കിപ്പോൾ വായിക്കാം:


(1)ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:

    حدثنا وكيع عن حسن بن صالح عن عمرو بن قيس عن ابن أبي الحسناء أن عليا أمر رجلا يصلي بهم في رمضان عشرين ركعة .(المصنف بن أبي شيبة: ٢٨٥/٢)


Moosa Sonkal

അബുൽഹസനാഅ(റ)ൽ നിന്ന് നിവേദനം: "റമളാനിൽ ഇരുപത് റക്അത്ത് തറാവീഹ് നിസ്കരിക്കാൻ അലി(റ) ഒരാളോട് കൽപ്പിച്ചു". (മുസ്വന്നഫ് 2/285).
     അലി(റ)യുടെ പ്രവർത്തനമേഖല കൂഫയായിരുന്നുവല്ലോ.

(2)ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:


حدثنا وكيع عن نافع بن عمر قال كان ابن أبي مليكة يصلي بنا في رمضان عشرين ركعة ويقرأ بحمد الملائكة في ركعة . (المصنف بن أبي شيبة: ٢٨٥/٢)

നാഫിഅ(റ) ൽ നിന്ന് നിവേദനം: "റമളാനിൽ ഇബ്നുഅബീമുലൈക(റ) ഞങ്ങൾക്കിമാമായി ഇരുപത് റക്അത്ത്   നിസ്കരിച്ചിരുന്നു".(മുസ്വന്നഫ് 2/285).



(3)ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:  


حدثنا أبو معاوية عن حجاج عن أبي إسحاق عن الحارث أنه كان يؤم الناس في رمضان بالليل بعشرين ركعة ويوتر بثلاث.(المصنف بن أبي شيبة: ٢٨٥/٢)

 അബൂ ഇസ്ഹാഖ് (റ) നിവേദനം: "റമളാൻ രാത്രി ഹാരിസ്(റ) ജനങ്ങൾക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിക്കുമായിരുന്നു. മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കും".
(മുസ്വന്നഫ് 2/285).Moosa Sonkal


(4) ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:



حدثنا غندر عن شعبة عن خلف عن ربيع وأثنى عليه خيرا عن أبي البختري أنه كان يصلي خمس ترويحات في رمضان ويوتر بثلاث .(المصنف بن أبي شيبة: ٢٨٥/٢)

 അബുൽ ബഖ്തരി(റ) യിൽ നിന്ന് നിവേദനം: "അദ്ദേഹം റമളാനിൽ അഞ്ചു തർവീഹത്തും (20 റക്അത്ത്) മൂന്ന് വിത്റും നിസ്കരിക്കുംയിരുന്നു. (മുസ്വന്നഫ് 2/285).



 (5)ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:


حدثنا ابن نمير عن عبد الملك عن عطاء قال أدركت الناس وهم يصلون ثلاثا ، وعشرين ركعة بالوتر . (المصنف بن أبي شيبة: ٢٨٥/٢)


 അത്വാഅ(റ)ൽ നിന്ന് നിവേദനം: "വിത്റടക്കം ഇരുപത്തിമൂന്ന് റക്അത്ത് നിസ്കരിക്കുന്നതായി   ജനങ്ങളെ ഞാനെത്തിച്ചു". (മുസ്വന്നഫ് 2/285).


 (6)ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:


حدثنا الفضل بن دكين عن سعيد بن عبيد أن علي بن ربيعة كان يصلي بهم في رمضان خمس ترويحات ويوتر بثلاث(المصنف بن أبي شيبة: ٢٨٥/٢)


 "അലിയ്യുബ്നുറബീഅ(റ) റമളാനിൽ ജനങ്ങൾക്കിമാമായി അഞ്ചു തർവീഹത്തും മുന്ന് റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു".  (മുസ്വന്നഫ് 2/285).


 (7) ഇമാം മർവസി(റ) നിവേദനം:


  قال الأعمش : كان ـ أي ابن مسعود ـ يصلي عشرين ركعة ويوتر بثلاث(قيام رمضان: لأبي عبد الله محمد بن نصر بن الحجاج المروزي.(٢٩٤/٢٠٢ ه ٢١/١))


 അഅമശ്(റ) പറയുന്നു:  "ഇബ്നുമസ്ഊദ്(റ) ഇരുപത് റക്അത്തും മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു".(ഖിയാമു റമളാൻ 1/21)

(8) ഇമാം ബൈഹഖി(റ) നിവേദനം:


 عن أبي عبد الرحمن السلمي عن علي رضي الله عنه قال: دعا القراء في رمضان ، فأمر رجلا منهم يصلي بالناس عشرين ركعة ، قال : وكان علي رضي الله عنه يوتر بهم، وروي ذلك من وحه آخر عن علي.(السنن الكبري: ٤٩٦/٢)


 അബൂഅബ്ദിറഹ്മാൻ സുലമി(റ)  ൽ നിന്ന് നിവേദനം: "റമളാനിൽ ഖാരിഉകളെ  വിളിച്ച് ജനങ്ങൾക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിക്കാൻ അലി(റ) ഒരാളെ അധികാരപ്പെടുത്തി. വിതര് നിസ്കാരം അവർക്കിമാമായി അലി(റ) നിർവഹിക്കുമായിരുന്നു". ഇക്കാര്യം മറ്റൊരു വഴിയിലൂടെയും അലി(റ)യിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്.(അസ്സുനനുൽ കുബ്റാ 2/496)


(9)ഇമാം ബൈഹഖി(റ) നിവേദനം:

عن أبي الخصيب: قال: يؤمن ؤمنا سويد بن غفلة في رمضان فيصلى خمس ترويحات عشرين ركعة"(السنن الكبري: ٣٩٦/٢)


അബുൽഖുസ്വൈബി(റ) യിൽ നിന്ന് നിവേദനം: റമളാനിൽ സുവൈദുബ്നു ഗഫ് ല (റ) ഞങ്ങൾക്ക് ഇമാമു നിലക്കുമായിരുന്നു. അദ്ദേഹം അഞ്ചു തർവീഹത്തുകളായി  ഇരുപത് റക്അത്ത് നിസ്കരിക്കുമായിരുന്നു". (അസ്സുനനുൽ കുബ്റാ 2/496)

(10)ഇമാം ബൈഹഖി(റ) നിവേദനം:
Moosa Sonkal

وروينا عن شتير بن شكل وكان من أصحاب علي - رضي الله عنه - : أنه كان يؤمهم في شهر رمضان بعشرين ركعة ، ويوتر بثلاث، وفى ذلك قوة(السنن الكبري: ٤٩٦/٢ رواه ابن بي شيبة ٢٨٥/٢)


അലി(റ)യുടെ അനുയായികളിൽപെട്ട ശുതൈറുബ്നു ശക് ലി(റ) യിൽ നിന്ന് നിവേദനം: അദ്ദേഹം റമളാനിൽ അവർക്കിമാമായി ഇരുപത് റക്അത്തും മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു. ഈ ഹദീസ് ശക്തമാണ് (അസ്സുനനുൽ കുബ്റാ 2/496)


(11) ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:


حدثنا يزيد بن هارون قال أنا إبراهيم بن عثمان عن الحكم عن مقسم عن ابن عباس أن رسول الله صلى الله عليه وسلم كان يصلي في رمضان عشرين ركعة والوتر . (المصنف بن أبي شيبة: ٢٨٥/٢)


ഇബ്നു അബ്ബാസ്(ര) ൽ നിന്ന് നിവേദനം: "നബി(സ) റമളാനിൽ ഇരുപത് റക്അത്തും വിത്റും നിസ്കരിച്ചിരുന്നു". (മുസ്വന്നഫ് 2/285)


ഇമാം ബൈഹഖി സുനനിലും ഇമാം ത്വബ്റാനി(റ) മുഅജമിലും ഇത് നിവേദനം ചെയ്തിട്ടുണ്ട്. ഈ ഹദീസിൽ ഇബ്റാഹീമുബ്നുഉസ്മാൻ എന്ന വ്യക്തി ദുർബ്ബലനായതിനാൽ പരമ്പരയുമായി ബന്ധപ്പെട്ട് ഹദീസ് ദുർബ്ബലമാണ്. എന്നാൽ അതിൽപ്പറയുന്ന ആശയത്തെ സ്വഹാബത്തിന്റെ ഇജ്മാഅ ശരിവേക്കുന്നതിനാൽ ആശയം ശരിയുമാണ്. ഇമാം സഖാവി(റ) എഴുതുന്നു:  



إذا تلقت الأمة الضعيف بالقبول يعمل به على الصحيح ، حتى إنه ينزل منزلة المتواتر في أنه ينسخ المقطوع به ; ولهذا قال الشافعي - رحمه الله - في حديث : لا وصية لوارث :إنه لا يثبته أهل الحديث ، ولكن العامة تلقته بالقبول ، وعملوا به حتى جعلوه ناسخا لآية الوصية(فتح المغيث: ٢٨٨/١)


 മുസ്ലിം ഉമ്മത്ത്‌ ഒരു ദുർബ്ബലമായ ഹദീസ് സ്വീകരിച്ചാൽ പ്രബലാഭിപ്രായ പ്രകാരം അതനൂസരിച്ച് പ്രവർത്തിക്കാവുന്നതാണ്. ഖണ്ഡിതമായ  സ്ഥിരപ്പെട്ട ഒന്നിന്റെ നിയമ പ്രാബല്യത്തെ ഇല്ലായ്മ ചെയ്യുന്ന വിഷയത്തിൽ മുതവാതിറായ ഹദീസിന്റെ സ്ഥാനം പോലും അതിനു ലഭിക്കുന്നതാണ്. ഇതുകൊണ്ടാണ് "അനന്തരവകാശിക്ക് വസ്വിയത്തില്ല" എന്ന ഹദീസിനെ കുറിച്ച് ഇമാം ശാഫിഈ(റ) ഇപ്രകാരം പ്രസ്ഥാപിച്ചത്: "ഹദീസ് പണ്ഡിതന്മാർ ഇതിനെ സ്ഥിരപ്പെടുത്തുന്നില്ല. എന്നാൽ എല്ലാവരും അത് സ്വീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. വസ്വിയ്യത്തിന്റെ ആയത്തിനെ ദുർബ്ബലപ്പെടുത്തുന്ന ഒന്നായി വരെ അതിനെ അവർ കാണുന്നു". (ഫത്ഹുൽ മുഗീസ് 1/288)  


ശർഹു ബാഫള് ലിൽ പറയുന്നു:


عبارة شرح بافضل وتعيين كونها عشرين جاء في حديث ضعيف لكن أجمع عليه الصحابة رضوان الله تعالى عليهم أجمعين(حاشية الشرواني: ٢٤٠/٢)


തറാവീഹ് ഇരുപതാണെന്ന് നിർണ്ണയിക്കൽ ദുർബ്ബലമായൊരു ഹദീസിൽ വന്നിട്ടുണ്ട്. ഹദീസ് ദുർബ്ബലമാണെങ്കിലും സ്വഹാബത്ത്(റ) അതിന്റെ മേൽ ഏകോപിച്ചിരിക്കുന്നു. (ശർവാനി 2/240)


പ്രഗത്ഭ ഹനഫി പണ്ഡിതൻഇബ്നു ആബിദീൻ(റ) പറയുന്നു:


وأما تضعيف الحديث بمن ذكر فقد يقال إنه اعتضد بما مر من نقل الإجماع على سنيتها من غير تفصيل مع قول الإمام رحمه الله إن ما فعله عمر رضي الله عنه لم يتخرجه من تلقاء نفسه ولم يكن فيه مبتدعا ولم يأمر به إلا عن أصل لديه وعهد من رسول الله صلى الله تعالى عليه وسلم هـ فتأمل منصفا اه منحة الخالق: ٧٢/٢)


ചില നിവേദകരെ എടുത്തുകാണിച്ച് ഹദീസ് ദുർബ്ബലമാണെന്ന് പറയുന്നതിനു ഇപ്രകാരം മറുവടി പറയാവുന്നതാണ്. തറാവീഹ് നിരുപാധികം സുന്നത്താണെന്ന ഇജ്മാഅ പ്രസ്തുത ഹദീസിനു ശക്തി പകരുന്നു. ഉമർ(റ) ന്റെ പ്രവർത്തനം അവിടന്ന് സ്വയം മെനെഞ്ഞെടുത്തദല്ലെന്നും നബി(സ)യിൽ നിന്ന് ലഭിച്ച അടിസ്ഥാനമില്ലാതെ അദ്ദേഹം അത് ചെയ്യുകയില്ലെന്നും ഇമാം അബൂ ഹനീഫ(റ)യുടെ പ്രഖ്യാപനം അതിനെ ഒന്നുകൂടി സുശക്തമാക്കുന്നു. നിശ്പക്ഷമായി ചിന്തിച്ചാൽ ഇത് ബോധ്യമാകും.(മിൻഹത്തുൽഖാലിഖ് 2/72)

മുല്ലാ അലിയ്യുൽഖാരി(റ) എഴുതുന്നു:


وقال ابن حجر : وقول بعض أئمتنا أنه صلى بالناس عشرين ركعة ، لعله أخذه مما في مصنف ابن أبي شيبة أنه عليه الصلاة كان يصلي في رمضان عشرين ركعة سوى الوتر ، ومما رواه البيهقي أنه صلى بهم عشرين ركعة بعشر تسليمات ليلتين ، ولم يخرج في الثالثة ، لكن الروايتان ضعيفتان ، وفي صحيحي ابن خزيمة وابن حبان أنه صلى بهم ثمان ركعات والوتر ، لكن أجمع الصحابة على أن التراويح عشرون ركعة .(مرقاة المفاتيح شرح مشكاة المصابيح: ١٧٥/٢)


ഇബ്നു ഹജർ(റ) പറയുന്നു: "നബി(സ) ജനങ്ങൽക്കിമാമായി ഇരുപത് റക്അത്ത് തറാവീഹ് നിസ്കരിച്ചുവെന്നു നമ്മുടെ ഇമാമുകളിൽ ചിലര് പറയുന്നത് ഇബ്നു അബീശൈബ(റ)യുടെ മുസ്വന്നഫിൽ നിന്നെടുത്തായിരിക്കാം. "നബി(സ) വിത്ർ കൂടാതെ റമളാനിൽ ഇരുപത് നിസ്കരിച്ചിരുന്നു" എന്നാണു അതിലുള്ളത്. ഇമാം ബൈഹഖി(റ) നിവേദനം ചെയ്തതിൽ നിന്നുമാകാം. "രണ്ടു രാത്രി പത്തുതവണ സലാം വീട്ടി നബി(സ) ജനങ്ങൽക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിച്ചു. മൂന്നാം രാത്രിയില വന്നില്ല: എന്നാണു ഇമാം ബൈഹഖിയുടെ രിവായട്ത്. പക്ഷെ ഈ രണ്ടു രിവായത്തുകളും ദുർബ്ബലമാണ്. ഇബ്നുഖുസൈമ(റ), ഇബ്നു ഹിബ്ബാൻ(റ) എന്നിവരുടെ സ്വഹീഹുകളിലുള്ളത് നബി(സ) അവരെകൊണ്ട്  എട്ട് റക്അത്തുകൾ നിസ്കരിച്ചു എന്നാണ്. എങ്കിലും തറാവീഹ് ഇരുപതാണെന്നതിൽ  സ്വഹാബട്ത് ഏകോപിച്ചിരിക്കുന്നു". (മിർഖാത്ത് 1/176).


ഇമാം റാഫിഈ(റ) ശർഹുൽ വജീസിൽ പറഞ്ഞതാവാം ഇബ്നു ഹജർ(റ) ഉദ്ദേശിച്ചത് അതിങ്ങനെ:

صلاة التراويح عشرون ركعة بعشر تسليمات، وبه قال أبو حنيفة وأحمد، لما روي((أن نبي صل الله عليه وسلم صلى بالناس عشرين ركعة ليلتين، فلما كان فى اليلة الثالثة اجتمع الناس، فلم يخرج إليهم، ثم قال من الغد خشيت أن تفرض عليكم فلا تطيقونها)) (شرح الوجيز: ٢٦٤/٤)



പത്തുപ്രാവശ്യം സലാം വീട്ടി ഇരുപത് റക്അത്താണ്  തറാവീഹ്. അബൂ ഹനീഫ(റ).അഹ്മദ്(റ) എന്നിവരും ഈ അഭിപ്രായക്കാരാണ്. നബി(സ) ജനങ്ങളെ കൊണ്ട് രണ്ടു രാത്രികളിൽ ഇരുപത് റക്അത്ത് നിസ്കരിച്ചു. മൂന്നാം രാത്രിയായപ്പോൾ ജനങ്ങള് സമ്മേളിച്ചെങ്കിലും നബി(സ) അവരിലേക്ക്‌ വന്നില്ല. പിറ്റേ ദിവസം അവിടന്ന് പറഞ്ഞു: "ഇത് നിങ്ങളുടെ മേൽ നിർബന്ധമക്കപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടു. അങ്ങനെ വന്നാൽ അത് നിർവഹിക്കാൻ നിങ്ങൾക്ക് സാധിക്കുകയില്ല". ഈ ഹദീസാണ് ഇരുപതിന് പ്രമാണം. (ശർഹുൽ വജീസ് 4/264)
   സ്വഹാബത്തിന്റെ ഇജ്മാഅ കൊണ്ട്  പ്രസ്തുത ഹദീസ് ശക്തമായത് കൊണ്ടാകാം ഇമാം റാഫിഈ(റ) തറാവീഹ് ഇരുപതാണെന്നതിന് അത് പ്രമാണമായി എടുത്ത് കാണിച്ചത്.  
   ഇമാം തുർമുദി(റ) പറയുന്നു:


وأكثر أهل العلم على ما روي عن عمر وعلي وغيرهما من أصحاب رسول الله صلى الله عليه وسلم عشرون ركعة وهو قول الثوري وابن المبارك والشافعي وقال – أي الشافعي – هكذا أدركت الناس بمكة يصلون عشرين ركعة.(جامع الترمذي: ٣٤٩/٢)


തറാവീഹ് ഇരുപതാണെന്ന് ഉമർ(റ), അലി(റ) തുടങ്ങി നബി(സ)യുടെ അസ്വഹാബിൽ നിന്ന് ഉദ്ദരിക്കപ്പെദുന്ന അഭിപ്രായമാണ് പണ്ഡിതന്മാരിൽ അധികപേരും സ്വീകരിച്ചിരിക്കുന്നത്. സൗരി(റ), ഇബ്നുൽ മുബാറഖ് (റ), ശാഫിഈ(റ) എന്നിവരുടെയും അഭിപ്രായം അതാണ്‌. ശാഫിഈ(റ) പറയുന്നു: "നമ്മുടെ നാട് മക്കയിൽ ജനങ്ങൾ ഇരുപത് നിസ്കരിക്കുന്നതായി നാം എത്തിച്ചിരിക്കുന്നു". (തുർമുദി 2/349) 

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...