Thursday, March 29, 2018

നേര്‍ച്ച



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


നേര്‍ച്ച

നിര്‍ബന്ധമില്ലാത്ത ഒരു ആരാധനയെ ബാധ്യതയാക്കുന്നതിന് സാങ്കേതികമായി നേര്‍ച്ച എന്നു പറയുന്നു. ഇത് അല്ലാഹുവിനുള്ള ആരാധനയാണ്. നേര്‍ച്ചയില്‍ പ്രവാചകന്മാ രെയോ മഹാത്മാക്കളെയോ വസീലയാക്കി അവര്‍ മുഖേന നേര്‍ച്ച നേരുന്നതിനും വിരോധമില്ല. മുഹ്യിദ്ദീന്‍ ശൈഖിന് നേര്‍ച്ചയാക്കിയെന്ന് പറയുന്നത് തെറ്റാകുന്നില്ല. സ്വദഖഃ യുടെ പ്രതിഫലം മുഹ്യുദ്ദീന്‍ ശൈഖിന് ഹദ്യ ചെയ്യുകയും അത് തവസ്സു ലാക്കി അല്ലാഹുവോട് പ്രാര്‍ഥിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. മരണപ്പെട്ടവര്‍ക്കുവേണ്ടി സ്വദഖഃ ചെയ്താല്‍ അതിന്റെ ഫലം അവര്‍ക്കെത്തുമെന്ന് ഇബ്നുതൈമിയ്യഃ തന്നെ പറ ഞ്ഞിട്ടുണ്ട്. ഈ രീതി ഇസ്ലാമികമായി പണ്ഢിതന്മാര്‍ അംഗീകരിച്ചാണ്.
ഇബ്നുഹജറുല്‍ ഹൈതമി (റ) പറയുന്നു: “വലിയ്യിനുള്ള നേര്‍ച്ച എന്നതുകൊണ്ടു ദ്ദേശ്യം സാധാരണഗതിയില്‍ അദ്ദേഹത്തിന്റെ പേരില്‍ ദരിദ്രര്‍ക്കും ഖബ്റിന്റെ പരിപാലകര്‍ക്കു മുള്ള സ്വദഖഃയാണ്. നേര്‍ച്ച നേരുന്ന വ്യക്തി ഇത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നേര്‍ച്ച സ്വഹീഹാകുന്നതാണ്’ (ഫതാവല്‍ കുബ്റ, 4/284).
“സഅ്ദുബ്നു ഉബാദഃ (റ) യില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, എന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. ഏത് സ്വദഖഃ ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠം? നബി (സ്വ) പറഞ്ഞു: വെള്ളമാകുന്നു. അങ്ങനെ അദ്ദേഹം ഒരു കിണര്‍ കുഴിച്ചു ഇപ്രകാരം പറഞ്ഞു; ഇത് ഉമ്മു സഅ്ദിനുള്ളതാകുന്നു” (അബൂവാദൂദ് 8/229).
അനസ് (റ) ല്‍ നിന്ന് നിവേദനം: അദ്ദേഹം നബി (സ്വ) യോട് ഇപ്രകാരം പറഞ്ഞു: “എന്റെ മാതാവ് മരണപ്പെട്ടു. അവര്‍ വസ്വിയ്യത്തൊന്നും ചെയ്തിട്ടില്ല. അവര്‍ക്ക് വേണ്ടി ഞാന്‍ എന്തെങ്കിലും സ്വദഖഃ നല്‍കിയാല്‍ ഉപകരിക്കുമോ?” നബി (സ്വ) പറഞ്ഞു: “അതേ, നീ വെള്ളം സ്വദഖഃ ചെയ്യുക” (ത്വബറാനി).
ഇമാം സ്വാവി (റ) പറഞ്ഞു: “അല്ലാഹുവിനുവേണ്ടി ബലി നല്‍കി അതിന്റെ പ്രതിഫലം വലിയ്യിന് ലഭിക്കണമെന്ന് ഉദ്ദേശിക്കുന്നതിന് വിരോധമില്ല” (സ്വാവി 1/266). തഫ്സീര്‍ റൂഹുല്‍ ബയാനില്‍ തൌബഃ സൂറത്തിലെ പതിനെട്ടാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ കാണുന്നു: “ഔലിയാക്കളുടെ ഖബറിനു സമീപം വിളക്കു കത്തിക്കാന്‍ എണ്ണ, നെയ്യ് എന്നിവ നേര്‍ച്ച നേരുന്നത് അവരോടുള്ള സ്നേഹവും ബഹുമാനവും നിമിത്തമാ ണെങ്കില്‍ അനുവദനീയമാകുന്നു ഇത് തടയേണ്ട യാതൊരാവശ്യവുമില്ല” (3/400).
“നബി (സ്വ) ക്കും മുഹ്യിദ്ദീന്‍ ശൈഖിനുമുള്ള നേര്‍ച്ചകള്‍ നേര്‍ച്ചയാക്കിയവന്റെ ഉ ദ്ദേശ്യം അറിയില്ലെങ്കില്‍ സാധാരണ ഇത്തരം നേര്‍ച്ചകള്‍ എന്തിനാണോ വിനിയോഗിക്കു ന്നത് ആ ആവശ്യത്തിലേക്ക് നീക്കണം. നബി (സ്വ) യുടെ ഖബര്‍ശരീഫിന്റെ നന്മക്കു വേ ണ്ടിയോ പള്ളിക്കുവേണ്ടിയോ നാട്ടുകാര്‍ക്കുവേണ്ടിയോ നേര്‍ച്ച വസ്തു വിനിയോഗി ക്കുന്ന പതിവുണ്ടെങ്കില്‍ പ്രസ്തുത നേര്‍ച്ചയും ഈ വഴിയില്‍ ഉപയോഗിക്കണം”(ഫതാ വല്‍ കുബ്റ, 4/268).

നേർച്ചയുടെ കര്‍മശാസ്ത്ര വിധികള്‍


🏉🏉🏉🏉🏉🏉🏉🏉
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0‌

നേർച്ചയുടെ കര്‍മശാസ്ത്ര വിധികള്‍
നേര്‍ച്ച എന്ന പദത്തിന്റെ അറബി ശബ്ദം നദ്‌റ് എന്നാണ്. വാഗ്ദാനം ചെയ്യുക എന്നാണ് ഇതിന്റെ ഭാഷാര്‍ത്ഥം. നിര്‍ബന്ധമല്ലാത്ത ഒരു പുണ്യം കര്‍മം ചെയ്യാന്‍ സ്വയം ബാധ്യത ഏല്‍ക്കുക എന്നതാണ് സാങ്കേതികാര്‍ത്ഥം. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ നാലു പ്രമാണങ്ങള്‍കൊണ്ടും നേര്‍ച്ച സുന്നത്താണെന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. എന്നാല്‍, പദമുച്ചരിച്ചതുകൊണ്ടു മാത്രമേ ഇത് ബാധ്യതയാവുകയുള്ളൂ; കരുതിയതുകൊണ്ട് മാത്രമാവുകയില്ല. എന്നാലും, പുണ്യകര്‍മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കരുതിയാല്‍തന്നെ ആ കരുത്ത് നടപ്പാക്കല്‍ ബലപ്പെട്ട സുന്നത്താണ്. നല്ല കാര്യങ്ങള്‍ കരുതി അത് പ്രവര്‍ത്തിക്കാത്തവരെക്കുറിച്ച് ശര്‍ഇല്‍ കടുത്ത ആക്ഷേപം വന്നിട്ടുണ്ട്. കരുതലോടുകൂടെയുള്ള എഴുത്തുകൊണ്ടും സംസാര ശേഷിയില്ലാത്തവന്റെ ആംഗ്യംകൊണ്ടും നേര്‍ച്ച സംഭവിക്കും.
പ്രായപൂര്‍ത്തിയും ബുദ്ധിയും വിവേകവുമുള്ള മുസ്‌ലിംകളില്‍ നിന്നേ നേര്‍ച്ച സാധുവാകൂ. കുട്ടികള്‍, ഭ്രാന്തന്‍, അമുസ്‌ലിം, വിഡ്ഢി എന്നിവരുടെ നേര്‍ച്ച അസാധുവാണ്. സുന്നത്തോ ഫര്‍ള് കിഫായ (സാമൂഹിക ബാധ്യത) യോ ആയ ഏതു കാര്യവും നേര്‍ച്ചയാക്കാം. നേര്‍ച്ചയാക്കലോടുകൂടി അക്കാര്യം നിര്‍ബന്ധബാധ്യതയായി. പ്രവര്‍ത്തിച്ചാല്‍ ഫര്‍ളിന്റെ പ്രതിഫലവും ഉപേക്ഷിച്ചാല്‍ കുറ്റവും ലഭിക്കും. നിഷിദ്ധമോ കറാഹത്തോ അനുവദനീയമോ ആയ കാര്യങ്ങള്‍ നേര്‍ച്ചയാക്കല്‍ സാധുവല്ല. ഫര്‍ള് ഐന്‍ (വ്യക്തിപരമായ നിര്‍ബന്ധം) ആയ കാര്യം നേര്‍ച്ചയാക്കലും സ്വഹീഹല്ല. കാരണം, അത് ആദ്യമേ ഇസ്‌ലാം നിര്‍ബന്ധമാക്കിയതാണ്. പിന്നെ, നേര്‍ച്ചകൊണ്ട് നിര്‍ബന്ധമാവുകയെന്നതിന് അര്‍ത്ഥമില്ല (ഇആനത്ത്: 2/351).
നേര്‍ച്ച രണ്ടുവിധമാണ്. ഒന്ന്: സംഭവിക്കാന്‍ ആഗ്രഹമുള്ള ഒരു കാര്യത്തിനോട് ബന്ധപ്പെടുത്തിക്കൊണ്ടുള്ള നേര്‍ച്ച. ഇത് കറാഹത്താണ്. തര്‍ക്ക സമയത്താണ് സാധാരണ ഈ നേര്‍ച്ച സംഭവിക്കുന്നത് എന്നതുകൊണ്ട് ലജാജിന്റെ നേര്‍ച്ച എന്നാണ് ഇത് അറിയപ്പെടുന്നത്. ഉദാഹരണം: ഒരാള്‍, ഞാന്‍ റഫീഖിനോട് സംസാരിച്ചാല്‍ അല്ലാഹുവിനുവേണ്ടി നോമ്പനുഷ്ഠിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ് എന്നു പറയല്‍.  റഫീഖിനോട് സംസാരിക്കുകയെന്നത് സംഭവിക്കരുതെന്നാണ് പറയുന്ന ആളുടെ ആഗ്രഹം.
ഇത്തരം കറാഹത്തിന്റെ ഇനത്തില്‍പെട്ട നേര്‍ച്ചയില്‍ ബന്ധിപ്പിക്കപ്പെട്ട കാര്യമുണ്ടായാല്‍ (റഫീഖിനോട് സംസാരിച്ചാല്‍) നേര്‍ച്ചയില്‍ പറഞ്ഞ നോമ്പനുഷ്ഠിക്കലോ സത്യത്തിന്റെ പ്രയശ്ചിത്തമോ നിര്‍ബന്ധമാകും (തുഹ്ഫ: 10/69). മുഅ്മിനായ അടിമയെ മോചിപ്പിക്കുകയോ, പ്രായശ്ചിത്തം നല്‍കുന്നവന്റെ നാട്ടിലെ മുഖ്യാഹാരത്തില്‍നിന്ന് പത്തു സാധുക്കള്‍ക്ക് ഓരോ മുദ്ദ് (600 ഗ്രാം) വീതം നല്‍കുകയോ പത്തു മിസ്‌കീന്‍മാര്‍ക്ക് വസ്ത്രം നല്‍കുകയോ ചെയ്യലാണ് പ്രായശ്ചിത്തം. ഈ വിവരിച്ച മൂന്നുകാര്യങ്ങളും ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ മൂന്നു നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ് (തുഹ്ഫ: 10/18).
രണ്ട്: തബര്‍റുകിന്റെ നേര്‍ച്ച. ഇതു സുന്നത്താണ്. നിരുപാധിക വാക്കുകള്‍കൊണ്ടും, ഉപാധിസഹിതമുള്ള വാക്കുകള്‍കൊണ്ടും ഈ നേര്‍ച്ച പരിഗണിക്കപ്പെടും. സംഭവിച്ചുകിട്ടല്‍ വളരെ ആഗ്രഹമുള്ള ഒരു കാര്യത്തിനോട് ബന്ധിപ്പിക്കലാണ് ഇവിടത്തെ ഉപാധി (ശര്‍വാനി: 10/71).
മറ്റൊന്നിനോടും ബന്ധിപ്പിക്കാതെ ഒരു പുണ്യകര്‍മം നിര്‍ബന്ധമാക്കിത്തീര്‍ക്കലാണ് നിരുപാധിക നേര്‍ച്ച. വിത്ര്‍ നിസ്‌കരിക്കാന്‍ ഞാന്‍ നേര്‍ച്ചയാക്കി, നോമ്പ് അനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കി പോലെയുള്ള പദങ്ങള്‍ നിരുപാധിക നേര്‍ച്ചയുടെ ഉദാഹരണങ്ങളാണ്. റക്അത്തിന്റെ എണ്ണം നിര്‍ണയിക്കാതെ നിസ്‌കാരം നേര്‍ച്ചയാക്കിയാല്‍ രണ്ടു റക്അത്താണ് നിര്‍ബന്ധമാവുക. ഇന്ന വ്യാഴം എന്ന് നിജപ്പെടുത്താതെ വ്യായാഴ്ച നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ ഏതെങ്കിലും ഒരു വ്യായാഴ്ച നോമ്പ് പിടിച്ചാല്‍ മതി.
നിശ്ചിത ദിവസം നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ ആ ദിവസത്തിനു മുമ്പു അനുഷ്ഠിച്ചാല്‍ മതിയാവുകയില്ല. അഥവാ, അനുഷ്ഠിച്ചാല്‍ അവന്‍ കുറ്റക്കാരനായിത്തീരുകയും ചെയ്യും. കാരണം കൂടാതെ നോമ്പ് പിന്തിക്കലും അനുവദനീയമല്ല. പിന്തിച്ചാല്‍ ഖളാആയി സാധുവാകും. വാചകം മൊഴിയുന്നതോടെത്തന്നെ നിരുപാധിക  നേര്‍ച്ചയുടെ (ഒരു കാര്യത്തോടും ബന്ധപ്പെടുത്താത്തത്) സമയം പ്രവേശിക്കുന്നതാണ് (നിഹായ: 8/222, ശര്‍വാനി: 10/75).
ഒരു സ്ത്രീ തുടര്‍ച്ചയായി 15 ദിവസം നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കി. പക്ഷെ, രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ആര്‍ത്തവമുണ്ടായി. എങ്കില്‍ ശുദ്ധിയായതിനു ശേഷം ബാക്കിയുള്ള ദിവസങ്ങള്‍ക്കൂടി നോറ്റ് എണ്ണം പൂര്‍ത്തിയാക്കിയാല്‍ മതി. ആര്‍ത്തവം കൊണ്ട് തുടര്‍ച്ച മുറിയുന്നതല്ല. അതേസമയം, രോഗം, യാത്ര എന്നിവകൊണ്ട് തുടര്‍ച്ച പാലിക്കാന്‍ പറ്റാതെ വന്നാല്‍ തുടര്‍ച്ച മുറിയുന്നതും ശേഷം തുടര്‍ച്ചയായിത്തന്നെ  പതിനഞ്ചുദിവസം രണ്ടാമതു തുടങ്ങി പൂര്‍ത്തിയാക്കേണ്ടതുമാണ് (തുഹ്ഫ: 10/83, ശര്‍വാനി സഹിതം).
ഒരു സ്ത്രീ ഒരു  നിശ്ചിത ദിവസം നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കി. (ഉദാ: മുഹര്‍റം: 10) പക്ഷെ, പ്രസ്തുത ദിവസം അവള്‍ ആര്‍ത്തവ കാരിയായി. എന്നാല്‍, ആ നോമ്പ് ഒഴിവായി. അഥവാ, ഇനി അത് ഖളാ വീട്ടേണ്ടതില്ല. എന്നാല്‍, ആ ദിവസം രോഗ ബാധിതയായതുമൂലമാണ് നോമ്പനുഷ്ഠിക്കാന്‍ കഴിയാതെ വന്നതെങ്കില്‍ മറ്റൊരു ദിവസം ഖളാ വീട്ടണം. ഇക്കാര്യം ഇബ്‌നു ഹജര്‍ തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗ ദിവസം നോമ്പ് സാധുവാണെന്നതും ആര്‍ത്തവ ദിവസം നോമ്പ് സാധുവല്ലെന്നതുമാണ് ഇത് രണ്ടും തമ്മിലുള്ള വിത്യാസം (തുഹ്ഫ: 10/82).
ശുഹദാഅ്, ഔലിയാഅ് തുടങ്ങിയ മഹത്തുക്കളുടെ മഖ്ബറകളിലേക്കു നേര്‍ച്ചയാക്കപ്പെട്ടതു അവിടെ പതിവായി നടന്നുവരുന്ന കീഴ്‌വഴക്കമനുസരിച്ചു പ്രവര്‍ത്തിക്കണം. ഒരു പതിവും ഇല്ലെങ്കില്‍ മുസ്‌ലിംകളുടെ നന്മയുടെ കാര്യത്തില്‍ ചെലവഴിക്കണം. നേര്‍ച്ച സമര്‍പ്പിച്ചയാളുടെ ഉദ്ദേശ്യം വ്യക്തമായി അറിയപ്പെട്ടിട്ടില്ലായെങ്കിലാണീ പറഞ്ഞത് (ഫതാവല്‍ കുബ്‌റ: 4/268).
ഈ ആടിനെ ഞാന്‍ നേര്‍ച്ചയാക്കി എന്നു പറഞ്ഞ്,  നേര്‍ച്ച ഒരു പ്രത്യേക ആടിനോട് ബന്ധിപ്പിച്ചാല്‍  അതിനെത്തന്നെ നേര്‍ച്ച വസ്തുവായി കൊടുക്കേണ്ടി വരും. പകരം മറ്റൊന്നും നല്‍കാവുന്നതല്ല. എന്നാല്‍, തന്റെ വീഴ്ച കൂടാതെ ആട് നശിച്ചാല്‍ അയാള്‍ ഉത്തരവാദിയല്ല. മറ്റൊന്നും പകരം നല്‍കേണ്ടതുമില്ല. എന്നാല്‍, ബദ്‌രീങ്ങളുടെ ആണ്ടിലേക്കോ മറ്റോ ഒരു ആടിനെ അല്ലെങ്കില്‍ ഒരു കോഴിയെ നേര്‍ച്ചയാക്കുകയും പിന്നീട് ഒരു മൃഗത്തെ നിജപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അത് നശിച്ചാല്‍ ഉത്തരവാദിത്തം ഒഴിവാകില്ല. മറ്റൊന്ന് പകരം വെക്കണം. മരണപ്പെട്ടവരുടെ പേരിലോ അവരുടെ മഖ്ബറകളിലേക്കോ സ്വദഖ ചെയ്യാന്‍ നേര്‍ച്ചയാക്കിയാല്‍ പതിവ് സമ്പ്രദായമാണ് പരിഗണിക്കേണ്ടത്. രിഫാഈ ശൈഖ്, സുലൈമാന്‍ നബി തുടങ്ങിയവരുടെ പേരില്‍ കോഴിയോ മറ്റോ നേര്‍ച്ചയാക്കുകയും നേര്‍ച്ച നേര്‍ന്നവന്‍ വല്ലവരെയും വിളിച്ച് ദുആ ചെയ്യിപ്പിക്കുകയും അനന്തരം അവരോടൊപ്പം നേര്‍ച്ച നേര്‍ന്നയാളും വീട്ടുകാരും ഭക്ഷിക്കുന്നതാണ് ഇന്ന് നമ്മുടെ നാട്ടിലെ പതിവ്. ഈ വഴക്കമാണ് സ്വീകരിക്കേണ്ടത് (തുഹ്ഫ: 10/100 നോക്കുക). ഉപാധി വെച്ചുള്ള നേര്‍ച്ചയില്‍ ഉദ്ദിഷ്ടകാര്യം സാധിക്കുമ്പോള്‍ മാത്രം നേര്‍ച്ച വീട്ടിയാല്‍ മതി (തുഹ്ഫ: 10/74). രോഗം സുഖപ്പെട്ടാല്‍ പിന്നെ പിന്തിപ്പിക്കാവുന്നതല്ല. വേഗത്തില്‍ നേര്‍ച്ച വീട്ടല്‍ നിര്‍ബന്ധമാണ്. ഒരു നിശ്ചിത വ്യക്തിക്ക് നേര്‍ച്ചയാക്കുകയും അവന്‍ ആവശ്യപ്പെടുകയും ചെയ്താലാണിത്. അല്ലെങ്കില്‍ വേഗത്തിലാവല്‍ നിര്‍ബന്ധമില്ല (നിഹായ: 8/221, ശര്‍വാനി: 10/74).
നിരുപോധികം, സോപാധികം എന്നീ രണ്ടു തരം നേര്‍ച്ചയിലും നേര്‍ച്ചയാക്കപ്പെട്ട വ്യക്തി അത് സ്വീകരിക്കലും കൈപറ്റലും നിര്‍ബന്ധമില്ല. എങ്കിലും അദ്ദേഹം അത് നിരസിക്കാതിരിക്കല്‍ നിര്‍ബന്ധമാണ് (ഫത്ഹുല്‍ മുഈന്‍: 225).
ഒരാള്‍ തനിക്കുണ്ടായ കുഞ്ഞിന് സുന്നത്തായ (മുഹമ്മദ്, അബ്ദുല്ല, അഹ്മദ് പോലെ) പേരിടണമെന്ന് നേര്‍ച്ചയാക്കിയാല്‍ ആ നേര്‍ച്ച സാധുവാകുന്നതും ആ പേര്തന്നെ കുഞ്ഞിന് നല്‍കേണ്ടതുമാണ് (ഹാശിയത്തുന്നിഹായ: 8/221, ശര്‍വാനി: 10/71). പുണ്യാത്മാക്കളുടെ ഖബറിന്മേല്‍ വസ്ത്രം കൊണ്ടുപോയി വെക്കുകയും ബറക്കത്തെടുക്കുകയും ചെയ്യുന്ന ജാറം മൂടല്‍ പുണ്യകര്‍മമാണ്. ജാറം മൂടലിന്റെ ഉദ്ദേശ്യങ്ങളിലൊന്ന് പ്രസ്തുത വസ്ത്രം സ്വദഖ ചെയ്യലാണ്. ഇതു സുന്നത്താണ്. ജാറം മൂടാന്‍ നേര്‍ച്ചയാക്കാവുന്നതും  നേര്‍ച്ചയാക്കിയാല്‍ അത് ചെയ്യല്‍ നിര്‍ബന്ധവുമാണ് (റൂഹുല്‍ ബയാന്‍: 3/400, ഫതാവാ സുയൂഥി: 2/31 കാണുക).

സ്ത്രീ മറക്കേണ്ടത്

#ഉള്ളകാര്യം...

ഇന്നലെ മുതൽ ഞാൻ ശേഖരിച്ച വിവരങ്ങളാണ് ചുവടെ....

സ്ത്രീകളുടെ വസ്ത്രം-
ഹിന്ദു മതം,
ക്രിസ്തു മതം
ഇസ്ലാം മതം 
എന്ത് പറയുന്നു ???

ഇസ്ലാം സ്ത്രീകളെ പർദ്ദക്കകത്ത്‌ പൊതിഞ്ഞു വെക്കുന്നു. മറ്റു മതങ്ങൾ സ്ത്രീകൾക്ക്‌ അവർക്കിഷ്ട്ടപ്പെട്ട വസ്ത്രം ധരിക്കാൻ അനുവാദം നൽകുന്നു.????

എന്തു കൊണ്ടാണു തല പോലും മറക്കാൻ ഇസ്ലാം സ്ത്രീകളോട്‌ കൽപ്പിക്കുന്നത്‌ എന്ന്  ചില യുക്തിവാദികളും മതേതരൻമാരും ഇസ്ലാമിക-ക്രിസ്തീയ വിമർശകരും ചോദിക്കാറുണ്ട്‌. വസ്ത്ര ധാരണം മറ്റു മതങ്ങളിൽ എങ്ങനെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

ക്രിസ്തുമതത്തിൽ

" സ്ത്രീ ശിരോവസ്ത്രം ഉപയോഗിക്കുന്നില്ലെങ്കിൽ മുടി മുറിച്ചു കളയട്ടെ , മുടി മുറിച്ച്‌ കളയുന്നതും തല ക്ഷൗരം ചെയ്യുന്നതും അവൾക്ക്‌ ലജ്ജയാണെങ്കിൽ അവൾ ശിരോവസ്ത്രം ധരിക്കട്ടെ. " (1കൊറിന്ത്യൻസ്‌ 11:6)
   
" സ്ത്രീ പുരുഷൻെറയൊ പുരുഷൻ സ്ത്രീയുടെയൊ വസ്ത്രം ധരിക്കരുത്‌. അപ്രകാരം ചെയ്യുന്നവൻ നിൻെറ ദൈവമായ കർത്താവിനു നിന്ദ്യരാണു. " (ആവർത്തന പുസ്തകം 22:5)

"സ്ത്രീകൾ വിനയത്തോടും വിവേകത്തോടും ഉചിതമായ വിധം വസ്ത്രധാരണം ചെയ്തു നടക്കണമെന്ന് ഞാൻ ഉപദേശിക്കുന്നു , പിന്നിയ മുടിയൊ ,സ്വർണ്ണമൊ രത്നങ്ങളൊ വിലയേറിയ ഉടയാടകളൊ അണിഞ്ഞ്‌ തങ്ങളെ തന്നെ അലങ്കരിക്കരുത്.‌ "
(1 തിമോത്തയസ്‌ 2:9 )

ഹൈന്ദവ ഗ്രന്ഥങ്ങളിൽ

" ദൈവം നിന്നെ സ്ത്രീയായി സൃഷ്ട്ടിച്ചിരിക്കുന്നു. നീ നിൻെറ ദൃഷ്ട്ടി താഴ്ത്തുകയും മനുഷ്യരുടെ നേർക്ക്‌ നോക്കാതിരിക്കുകയും കാലുകൾ അടുപ്പിച്ച്‌ വെക്കുകയും വസ്ത്രം വെളിപ്പെടുത്താതിരിക്കുകയും മൂടുപടം ഉപയോഗിക്കുകയും ചെയ്യുക " ( ഋഗ്വേദ  8:33:19-20)

രാമൻ പരശുരാമനെ കണ്ടപ്പോൾ സീതയോടായി പറയുന്നു  " സീതാ നീ മൂടുപടം ഉപയോഗിക്കുകയും നീ നിൻെറ ദൃഷ്ട്ടി താഴ്ത്തുകയും ചെയ്യുക." (മഹാവീർ ചരിത ആക്റ്റ്‌ 2 പേജ്‌ 71)

"പുരുഷന്മാർ സ്ത്രീകളുടെ വസ്ത്രം ധരിക്കരുത്‌." ( ഋഗ്വേദ 10:85:30)

എന്താണു നമുക്കിതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്‌?  ഹൈന്ദവവേദം മൂടുപടം ധരിക്കാൻ പഠിപ്പിക്കുന്നു.  എന്നിട്ട്‌ എത്ര പേർ  മൂടുപടം ധരിക്കുന്നുണ്ട്‌ . അന്യപുരുഷനായ പരശുരാമനെ കണ്ടപ്പോൾ സീതയോട്‌ മൂടുപടം ധരിക്കാൻ പറഞ്ഞ ഭഗവാൻ  ശ്രീരാമനിൽ നല്ല ഭർത്താവിനെ കാണാൻ സാധിക്കും.

എന്നാൽ ഇന്ത്യയുടെ പല ഭാഗങ്ങളിൽ  പോയാൽ തല മറക്കുന്ന ഹൈന്ദവ സ്ത്രീകളെ കാണാൻ സാധിക്കും ഞാൻ ജോലി ചെയ്ത സമയത്ത് ഗുജറാത്തിൽ  ചിലയിടങ്ങളിൽ അന്യ പുരുഷന്മാരെ കാണുമ്പോൾ ഹൈന്ദവ സ്ത്രീകൾ മുഖം വരെ മറക്കാറുണ്ട്‌.

എന്തായാലും ഇസ്ലാമിക വിമർശകരും യുക്തിവാദികളും മതേതരൻമാരും ആധുനിക സദാചാര പോലീസുമാരും ഇതൊന്നും കാണാതെ പോകുന്നു . സ്വന്തം മത ഗ്രന്ഥത്തിൽ സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പറ്റി എന്ത്‌ പറയുന്നു എന്ന് മനസ്സിലാക്കാതെ ആധുനിക വസ്ത്രധാരണത്തെ കുറിച്ച് വാചാലമാകുന്നു.

" നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു " ഖുർആൻ(33:59)

മുജീബ് റഹ്‌മാൻ ❤

ബറകത്ത് എടുക്കൽ

പ്രവാചകന്റെ അനുഗ്രഹത്തിൽ വട്ടം കറങ്ങി മുജാഹിദുകൾ!

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

പ്രവാചകന്റെ അനുഗ്രഹം കാംഷിക്കൽ ബിംബാരാധനയെക്കാൾ വലിയ ശിർക്കാണെന്ന് മുജാഹിദ് അപ്പോസ്തലൻ കെ ഉമർ മൗലവി 1984 ഒക്ടോബറിലെ അൽ മനാറിൽ ❗

അപ്പോൾ ,അനുഗ്രഹം തേടൽ അനുഗ്രഹം കാംഷിക്കൽ എന്നിവ എന്തായിരിക്കും ❓'''ശബാബിലൂടെ''' [2011 ഒക്ടോബർ 21 വെള്ളി] മ്മടെ '''മൊയ്തീൻ സുല്ലമി''' ആ സംശയം തീർത്ത് തരുന്നതിങ്ങിനെ😀👇👇👇

എന്താണ്‌ ബര്‍കത്തെടുക്കല്‍? മലയാള ഭാഷയില്‍ അതിന്റെ അര്‍ഥം `അനുഗ്രഹം തേടല്‍’ എന്നാണ്‌. അഥവാ `ഒരു വ്യക്തിയില്‍ നിന്നോ ഒരു വസ്‌തുവില്‍ നിന്നോ അദൃശ്യമായ നിലയില്‍ ഉപകാരം കരസ്ഥമാക്കുക’ എന്നതാണ്‌ ബര്‍കത്തെടുക്കല്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. ചിന്തിക്കുന്ന ആളുകള്‍ക്ക്‌ അത്‌ മനസ്സിലാക്കാന്‍ ഒട്ടും പ്രയാസമില്ല. നബി(സ)യുടെ തിരുശേഷിപ്പുകളായ മലം, മൂത്രം, നഖം, വിയര്‍പ്പ്‌, മുടി, വസ്‌ത്രം തുടങ്ങിയ നബി(സ) കഴുകിക്കളയുകയോ ഒഴിവാക്കുകയോ ചെയ്‌തിട്ടുള്ള വസ്‌തുക്കള്‍ക്ക്‌ മറ്റുള്ളവര്‍ക്ക്‌ ബര്‍കത്ത്‌ (അനുഗ്രഹം) നല്‍കുകയെന്നത്‌ സാധാരണ നിലയില്‍ സാധ്യമല്ല. മറിച്ച്‌, അദൃശ്യമായ നിലയിലേ സാധിക്കൂ എന്നത്‌ ഒരു വസ്‌തുതയാണ്‌.

👆👆👆👆

അതായത് പ്രവാചകന്റെ അനുഗ്രഹം തേടൽ, കാംഷിക്കൽ എന്നൊക്കെ പറഞ്ഞാൽ ബർകത്തെടുക്കുക എന്നത് തന്നെ❗ അതാകട്ടെ- ബിംബാരാധനയെക്കാളും വലിയ ശിർക്കാണെന്നതിൽ ഒരു മുജാഹിദിനും സംശയമില്ല😀


നബി (സ)യുടെ വിയർപ്പ്,മുടി തുടങ്ങിയവ കൊണ്ട് ബറകത്തെടുക്കൽ ശിർക്കാണെന്നു

(ഇസ്‌ലാമിൽ നിന്ന് പുറത്തുപോകുന്ന കാര്യമാണെന്ന്) സലാം സുല്ലമി യും പഠിപ്പിക്കുന്നു."അല്ലാഹുവിന് പുറമെയുള്ള സൃഷ്ടികളിൽ നിന്ന് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിക്കൽ ശിർക്കും കുഫ്‌റുമാണ്. പ്രവാചകന്റെ മുടി കൊണ്ടോ വസ്ത്രം കൊണ്ടോ വിയർപ്പ് കൊണ്ടോ മറ്റോ അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിച്ചു കൊണ്ട് ബറകത്തെടുക്കൽ ഈ വകുപ്പിൽ(ശിർക്ക്,കുഫ്ർ)

പെടുന്നു..."(ശബാബ് വാരിക,2011ഏപ്രിൽ 1.പേജ്:22.)


 ചുരുക്കത്തിൽ-പ്രവാചകന്റെ അനുഗ്രഹം തേടൽ, കാംഷിക്കൽ എന്നൊക്കെ പറഞ്ഞാൽ ബർകത്തെടുക്കലാണെന്നും അത് ബിംബാരാധനയെക്കാൾ വലിയ ശിർക്കാണെന്നും 1984 മുതൽ 2011 വരെയുള്ള ഒരു മുജാഹിദിനും സംശയമില്ല


😀 പക്ഷേ 2010 ലെ നവംബർ മാസത്തിൽ

മറ്റൊരു മുജാഹിദ് നേതാവായ

സി.പി ഉമർ സുല്ലമി അതേ ശബാബിലൂടെ മുജാഹിദ് പ്രസ്ഥാനത്തേയും കെ ഉമർ മൗലവിയേയും ബിംബാരാധനയെക്കാൾ വലിയ വഹാബിയൻ ശിർക്കിനെയും സഹീഹുൽ ബുഖാരിയുടെ സഹായത്തോടെ -വെട്ടി എടുത്ത് സലഫീ സെന്ററിന്റെ ഭിത്തിയിലൊട്ടിച്ചു! അദ്ദേഹത്തിന്റെ വാദം നബി (സ) യുടെ മുടി, വിയർപ്പ് തുടങ്ങിയവ കൊണ്ട് ബറകത്തെടുക്കൽ സഹാബികളുടെ ചര്യയിൽ പെട്ടതാണ് അതൊരിക്കലും ശിക്കല്ല എന്നാണ്. സി.പി ഉമർ സുല്ലമി എഴുതുന്നു:"നബി (സ)യോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബർകത് സ്വഹാബികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്... നബി (സ)ഒരിക്കൽ ഉമ്മു സുലൈമിന്റെ(റ) വീട്ടിൽ ചെന്ന് അവരുടെ വിരിപ്പിൽ ഉറങ്ങുകയുണ്ടായി.അവർ അവിടെ ഉണ്ടായിരുന്നില്ല.വന്നുകയറിയപ്പോൾ നബി (സ) നിങ്ങളുടെ വിരിപ്പിൽ ഉറങ്ങുകയാണെന്ന് ആരോ പറഞ്ഞു.നബി (സ) യെ അവർ ചെന്നു നോക്കിയപ്പോൾ നന്നായി വിയർത്തൊലിക്കുന്നുണ്ട്. അവർ ആ വിയർപ്പെല്ലാം തുടച്ചെടുത് ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു. പെട്ടെന്ന് പേടിച്ചുണർന്ന നബി (സ) ചോദിച്ചു

:ഉമ്മു സുലൈം,എന്താണ് നീ ചെയ്യുന്നത്? അവർ പറഞ്ഞു:അവിടുത്തെ ബർകത് ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നബി (സ)പറഞ്ഞു:ശരി.(ബുഖാരി 2331)."

(ശബാബ്.2010 നവംബർ 12.പേജ് 31).


മറ്റൊരു ബല്യ നേതാവ് മ്മടെ മുജാഹിദ് ബാലുശേരി-സഹാബികൾ ബർകത്തെടുത്തിരുന്നെന്ന് പറഞ്ഞ് സംഗതി ഒന്നുകൂടി ഉസാറാക്കി!


സഹാബികൾ ബർകത്തെടുത്ത സംഭവം അംഗീകരിച്ച് ബർകത്തുമായി ബന്ധപ്പെട്ട - ഇതു വരെയുള്ള നയം തിരുത്തുന്ന ബാലുശേരി മൗലവി❗😋 മറു വിശ്വാസം മുജാഹിദുകൾ തിരുത്തണമത്രെ!ഒപ്പം- മുജാഹിദുകൾ നിശേധിച്ചിട്ടില്ലെന്ന പെരും നുണയും!!!വഹാബിസത്തിൽ മുജാഹിദ് പാരമ്പര്യത്തിനു പോലും സ്ഥാനമില്ലെന്ന് ഇപ്പ മനസിലായി എന്ന പൊതു ജനത്തിന്റെ കമന്റ് അതിലും വലിയ കോമഡി!😀😀😀

https://youtu.be/6TNj1K60iG0

അവസാനം- ഖബർ സിയാറത്ത് മരണത്തെ ഓർക്കാനും മരണപ്പെട്ടവർക്ക് വേണ്ടി ദുആ ചെയ്യാനുമാണെന്നും അതിനാൽ മമ്പുറത്തേക്കും മടവൂരിലേക്കുമല്ല പോകേണ്ടതെന്നും ആക്രോശിച്ചിരുന്ന വഹാബികൾ ഹജ്ജിനൊപ്പം മദീനയിലേക്ക് സിയാറത്ത് സംഘടിപ്പിക്കുന്നതിൽ വരെ കാര്യങ്ങളെത്തി! മദീനാ സന്ദർശനമെന്നേയുള്ളൂ എന്ന് പറഞ്ഞ് തടിയൂരാൻ ശ്രമിച്ച മൗലവിയോട് - സിയാറത്ത് എന്ന് പറഞ്ഞാൽ സന്ദർശനം എന്നല്ലേ എന്ന ചോദ്യം വന്നപ്പോൾ ബബബ!!!

മദീനത്തെന്തിനാണ് പോണത്?

നബിയെ സന്ദർശിക്കുമോ?

നബിക്ക് സലാം പറയുമോ?

നബി സലാം കേൾക്കുമോ?

നബി സലാം മടക്കുമോ?.....തുടങ്ങി നൂറു കൂട്ടം ചോദ്യങ്ങൾ ! മറുപടി ഇല്ലാത്ത മൗലവിമാർ ഫോൺ കട്ട് ചെയ്യുന്നത് മാത്രം മിച്ചം!!!മൂന്ന് പള്ളികളിലേക്കല്ലാതെ യാത്ര പോകരുതെന്ന ഹദീസിന്റെ- ഇത്രയും നാളത്തെ വഹാബിയൻ നിർവചനം തൊള്ളയിൽ കുടുങ്ങി, അകത്തേക്കുമില്ലാ - പുറത്തേക്കുമില്ലാ അവസ്ഥയിലാണ് പാവം മൗലവിമാർ!!! വാട്ട്സാപ്പിലൊട്ടിച്ച പോസ്റ്ററെങ്ങിനെ കീറുമെന്ന ഗവേഷണത്തിലാണ് സാധുക്കളിപ്പോൾ! അതുമിനി - മറ്റു വിഷയങ്ങളെപ്പോലെ വല്ല പ്രവർത്തകരുടേയും തലയിൽ വച്ച് തടി എടുക്കുമോ എന്ന് കണ്ടറിയാം!
   ✍ ഖുദ

ഖുതുബ





ഖുതുബ
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

[മുത്ത് നബിക്ക് പരിചയമില്ലാത്ത സ്വഹാബത്തിന്ന് നന്മയാണന്ന് തോന്നാത്ത ഉത്തമരായ മൂന്ന് നൂറ്റാണ്ടിലുളള ഒരാളും ചെയ്യാത്ത മാത്രമല്ല, പത്ത് നൂറ്റാണ്ടിലേറെക്കാലം ഒരു ഇമാമിന്റെ പിന്തുണയില്ലാത്ത 1929-ൽ ഏകാതിപധിയായ തുർക്കിയിലെ മുസ്തഫാ കമാൽ പാഷ കൊന്ട് വന്ന  ഖുതുബ പരിഭാഷ അല്ലേ,,
 നബി(സ)യില്‍ നിന്നും സ്വഹാബത്തില്‍ നിന്നും അനന്തരമായി കിട്ടിയ നടപ്പിനെതിരാണ്‌ അനറബിയിലുള്ള ഖുതുബയെന്നതില്‍ യാതൊരു സംശയവുമില്ല. അതിനാല്‍ ഇത്‌ ഹറാമുള്ള കാര്യമാകുന്നു??(ഉംദത്തുരിആയ:20/1).
ഇമാം ശാലിയാത്തി(റ)യും തന്റെ ഫതാവല്‍ അസ്‌ഹരിയ്യയില്‍ ഇതു പറയുന്നുണ്ട്‌.
കര്‍മശാസ്ത്ര പണ്ഢിതര്‍ പറയുന്ന നിര്‍വചനം കാണുക: “ശറഈ ഭാഷയില്‍ ഖുത്വുബ കേവലം സംസാരമല്ല. ഹംദ്, സ്വലാത്ത് കൊണ്ട് തുടങ്ങി ദുആ കൊണ്ടവസാനിപ്പിക്കപ്പെടുന്ന പ്രത്യേകമായ ഒരാരാധനയാണത്” (മുഗ്നി, 3/137).
‬: കമാല്‍ ഭാഷ ഖുത്വുബ തുര്‍ക്കി ഭാഷയില്‍ നിര്‍വഹിക്കാന്‍ കല്‍പ്പിച്ചു. എന്നാല്‍ പണ്ഢിതന്മാര്‍ ശക്തിയായി ഈ പരിപാടിയെ എതിര്‍ത്തു” (തഫ്സീറുല്‍ മനാര്‍ 9/313)
പരിഭാഷാ വാദിയായ *കെ.എം മൌലവി* ഇക്കാര്യം കുറച്ചുകൂടി വ്യക്ത മായി വിശദീകരിക്കുന്നുണ്ട്:


ولكن هاهنا شيء آخر ينبغي الإلتفاف إليه وهو أنا لم نجد في كتاب من الكتب أن السلف الصالح من الصحابة والتابعين وتابعيهم رضي الله عنهم كانوا في البلاد العجم حين ما يخطبون الخطب المشروعة يذكرون التوابع بلغة أهل البﻻد ويترجمون بها عقب ذكرها بالعربية بل نعلم أن النبي صلى الله عليه وسلم والصالحين من السلف كانوا يخطبون الخطب المشروعة أركانها و توابعها كلها بالعربية وأيضا ان العربية لغة الإسلام الواجبة على جميع المسلمين فيلزمهم نشرها لأن نشر الإسلام ﻻ يحصل إلا به ويلزمهم المحافظة على جميع الوسائل الموجبة لإنتشارها ومن تلك الوسائل كون جميع خطبهم ومحاورتهم بالعربية (الإرشاد جوﻻي 1926)


“അനിവാര്യമായും ശ്രദ്ധിച്ചിരിക്കേണ്ട ഒരു വസ്തുത ഇവിടെയുണ്ട്. തീര്‍ച്ചയായും സല ഫുസ്സ്വാലിഹുകള്‍, അഥവാ സ്വഹാബികളോ താബിഉകളോ താബിഉത്താബിഉകളോ മത പരമായ ഖുത്വുബഃ നിര്‍വഹിക്കുമ്പോള്‍ അതിന്റെ അനുബന്ധങ്ങള്‍ പോലും പ്രാദേശിക ഭാഷയില്‍ പറയുന്നതായോ അര്‍കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടു ത്തുന്നതായോ ഏതെങ്കിലും ഒരു കിതാബിലുള്ളതായി ഞാന്‍ കണ്ടിട്ടില്ല. നബി (സ്വ) യും സ്വലഫുസ്സ്വാലിഹുകളും ദീനിയായ ഖുത്വുബകള്‍ അതിന്റെ റുക്നുകള്‍, തവാ ബിഉകള്‍ ഉള്‍പ്പെടെ അറബിഭാഷയിലായിരുന്നു നിര്‍വഹിച്ചിരുന്നത്. കാരണം മുസ്ലിം കള്‍ക്കെല്ലാവര്‍ക്കും പഠിക്കല്‍ നിര്‍ബന്ധമായ ഇസ്ലാമിന്റെ ഭാഷയാണ് അറബി. അതിനാല്‍ മതപരമായ എല്ലാ ഖുത്വുബകളും അറബിയിലായിരിക്കല്‍ അനിവാര്യമാണ്”
(അല്‍ ഇര്‍ശാദ് മാസിക, 1926 ജൂലൈ)

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...