Tuesday, June 25, 2019

കൈ നെഞ്ചിന്മേല്‍ വെക്കല്‍

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക



തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കല്‍




ചോദ്യം: തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കണമെന്നതിന് ഉദ്ധരിക്കപ്പെടുന്ന ഹദീസ് ബലഹീനമാണോ? നെഞ്ചിന് താഴെയും പൊക്കിളിന് മേ ലെയുമായി വെക്കണമെന്ന് സുന്നികള്‍ പറയുന്നതിന് പ്രബലമായ വല്ല ഹദീസുമു ണ്ടോ? ‘അലാ സ്വദ്രിഹി’ എന്ന ഹദീസ് ഇതിന് തെളിവായി ഉദ്ധരിക്കാമോ?

ഉത്തരം: വാഇലുബ്നു ഹുജ്റി(റ)ല്‍ നിന്ന് ഇബ്നു ഖുസൈമ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസാണ് നെഞ്ചിനു മുകളില്‍ കൈ വെക്കണമെന്ന് വാദിക്കുന്നവര്‍ അവലംബമാക്കിയിട്ടുള്ളത്. വാഇലുബ്നു ഹുജ്ര്‍(റ) പറയുന്നു: “നബി(സ്വ)യുടെ കൂടെ നിസ്കരിച്ചപ്പോള്‍ നബി(സ്വ) വലതുകൈ ഇടതുകയ്യിന്മേല്‍ നെഞ്ചിന് മേലെയായി വെക്കുന്നത് ഞാന്‍ കണ്ടു.” (സ്വഹീഹു ഇബ്നി ഖുസൈമ – 1/243).

ഈ ഹദീസിലെ ‘അലാ സ്വദ്രിഹി’ എന്ന വാചകം മുഅമ്മിലുബ്നു ഇസ്മാഈല്‍(റ) വഴിയായി അല്ലാതെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇബ്നുല്‍ ഖയ്യിം തന്റെ ഇഅ്ലാമുല്‍ മൂഖിഈന്‍ (3/9) എന്ന ഗ്രന്ഥത്തിലും ശൈഖ് യൂസുഫുല്‍ ബിന്നൂരി(റ) തന്റെ തഅ്ലീഖുന്നസ്വ്ബിര്‍റായ 1/315ലും പ്രസ്താവിച്ചിട്ടുണ്ട്.

ഈ ഹദീസ് ഇമാം അഹ്മദുബ്നു ഹമ്പല്‍(റ) തന്റെ മുസ്നദ് 4/388ലും ഇമാം നസാഈ (റ) സുനന്‍ 2/126ലും അബൂദാവൂദ്(റ) തന്റെ സുനന്‍ 1/115ലും ഇബ്നുമാജ(റ) സുനന്‍ 1/266ലും നിവേദനം ചെയ്തതിലും അഹ്മദുബ്നു ഹമ്പലി(റ)ന്റെ തന്നെ മറ്റു രണ്ട് റി പ്പോര്‍ട്ടുകളിലും ഈ വാചകമില്ല (അത്തഅ്ലീഖുല്‍ ഹസന്‍ 1/64,65).

ഇതുപോലെ തന്നെയാണ് ദാറഖുത്വ്നി(റ)യുടെയും തിര്‍മുദി(റ)യുടെയും നിവേദനത്തിലുള്ളതെന്ന് ബദ്ലുല്‍ മജ്ഹൂദ് 4/483ലും കാണാം.

എന്നാല്‍ സിഖതിന്റെ (വിശ്വസ്തന്‍) നിവേദനത്തില്‍ വന്ന സിയാദത് (അധികരിപ്പിച്ച വാചകം) സ്വീകരിക്കപ്പെടുമെന്നാണല്ലോ നിയമമെന്ന് വെച്ച് ഈ അധികപ്പറ്റായ ‘അലാ സ്വദ്രിഹീ’ എന്ന വാചകം സ്വീകാര്യമാകണമെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടറായ മുഅമ്മലുബ്നു ഇസ്മാഈല്‍ യോഗ്യനാണെന്ന് തെളിയേണ്ടതാണ്. പക്ഷേ, റിപ്പോര്‍ട്ടര്‍മാരുടെ യോഗ്യായോഗ്യത വിവരിക്കുന്ന ഗ്രന്ഥങ്ങളിലൊന്നും ഇദ്ദേഹത്തെ സംബന്ധിച്ച് നല്ല അഭിപ്രായം ആരും രേഖപ്പെടുത്തിയിട്ടില്ല.

ഇമാം ബുഖാരി(റ) പറയുന്നു: “അദ്ദേഹത്തിന്റെ ഹദീസുകള്‍ വെറുക്കപ്പെട്ടതാണ്.” അ ബൂഹാതിമും(റ), അബൂ സര്‍അയും(റ) പറയുന്നു: “ഇദ്ദേഹത്തിന്റെ ഹദീസുകളില്‍ ധാരാളം അപാകതകള്‍ സംഭവിച്ചിട്ടുണ്ട്” (ദഹബിയുടെ മീസാനുല്‍ ഇഅ്തിദാല്‍ – 4/228).

ഇപ്രകാരം ഹാഫിള് ഇബ്നുഹജര്‍(റ)വിന്റെ തഹ്ദീബുത്തഹ്ദീബ് 10/340ലും ഹാഫിളുല്‍ മുസ്സി(റ)യുടെ തഹ്ദീബുല്‍ കാമില്‍ 3/1395ലും കാണാവുന്നതാണ്.

ഹാഫിള് ഇബ്നുഹജര്‍(റ) തഖ്രീബ് 2/231ല്‍ പറയുന്നു: “അദ്ദേഹം സത്യസന്ധതയുള്ള ആളാണെങ്കിലും ഓര്‍മ്മശക്തി കുറഞ്ഞ വ്യക്തിയായിരുന്നു.” ഇപ്രകാരം തഅ്ലീഖുനസ്വ്ബിര്‍റായ 1/317ലും കാണാം.

ഹാഫിളുന്നൈമവി(റ) പറയുന്നു: “വാഇലുബ്നു ഹുജ്റ്(റ) എന്ന സ്വഹാബിയില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട പരമ്പരകളുടെ കൂട്ടത്തില്‍ മുഅമ്മിലിന്റെ നിവേദനത്തിലൊഴിച്ച് മറ്റാരുടെയും നിവേദനത്തില്‍ ഈ അധികപ്പറ്റായ ‘അലാ സ്വദ്രിഹീ’ എന്ന വാചകമില്ലെങ്കിലും മറ്റു ചില സ്വഹാബികളില്‍ നിന്ന് ഇമാം അഹ്മദും(റ), അബൂദാവൂദും(റ) ബൈ ഹഖി(റ)യുമെല്ലാം നിവേദനം ചെയ്ത ഹദീസുകളില്‍ ഈ വാചകമുണ്ട്. പക്ഷേ, അവയുടെ നിവേദക പരമ്പരകളെല്ലാം ബലഹീനമാണ് (തഅ്ലീഖു ആസാരിസ്സുനന്‍ – 1/68, തഅ്ലീഖു നസ്വ്ബിര്‍റായ 1/315).

ചുരുക്കത്തില്‍ നെഞ്ചിന്മേല്‍ കൈ വെക്കണമെന്ന വാദത്തിന് ഹദീസില്‍ യാതൊരു തെ ളിവുമില്ല. അത് കര്‍മ്മ ശാസ്ത്ര പണ്ഢിതന്മാരെ അവലംബമാക്കാതെ ഹദീസ് കൊണ്ട് മാത്രം അമല്‍ ചെയ്യുന്നവരാണെന്നവകാശപ്പെടുന്ന അഹ്ലുല്‍ ഹദീസില്‍ പെട്ട ശൌകാനിയുടെ വാദമാണെന്നു മാത്രം.

വടക്കേ ഇന്ത്യയിലെ ഹദീസ് പണ്ഢിതനായിരുന്ന ശൈഖ് ഖലീല്‍ അഹ്മദ് എഴുതുന്നു: “തക്ബീറതുല്‍ ഇഹ്റാമിനുശേഷം രണ്ട് കൈകള്‍ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് ലോക മുസ്ലിംകളുടെ അഭിപ്രായങ്ങള്‍ മൂന്നെണ്ണം മാത്രമേയുള്ളൂ. ഒന്ന്: രണ്ട് കൈകള്‍ പൊക്കിളിന് താഴെ വെക്കുക. രണ്ട്: പൊക്കിളിന് മീതെയും നെഞ്ചിന് താഴെയും വെക്കുക. മൂന്ന്: രണ്ട് കൈകളും താഴ്ത്തിയിടുക. അപ്പോള്‍ നെഞ്ചിന്മേല്‍ വെക്കണമെന്ന അഭിപ്രായം മുസ്ലിംകളുടെ വഴിയില്‍ പെടാത്തതും അവരുടെ ഇജ്മാഇന് എതിരുമാണ്. എന്നിരിക്കെ ഈ ബാലിശമായ അഭിപ്രായത്തെ ഔനുല്‍ മഅ്ബൂദുകാരന്‍ പിന്താങ്ങിയതിലാണെനിക്കത്ഭുതം” (ബദ്ലൂല്‍ മജ്ഹൂദ് – 4/485).

നെഞ്ചിന് താഴെയും പൊക്കിളിന് മീതെയും വെക്കലാണ് സുന്നത്തെന്ന് ശാഫിഈകള്‍ പറയുന്നതിന് തെളിവായി ഇമാം ഖസ്ത്വല്ലാനി(റ) ഇര്‍ശാദുസ്സാരി 2/75ല്‍ ഇബ്നുഖുസൈമ(റ) നിവേദനം ചെയ്ത മറ്റൊരു ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ആ ഹദീസില്‍ ‘തഹ്ത സ്വദ്രിഹി (നെഞ്ചിനു താഴെ) എന്നാണുള്ളത്. അതുപോലെ ഇമാം ബസ്സാര്‍(റ) നിവേദ നം ചെയ്യുന്ന മറ്റൊരു ഹദീസും ഹുല്‍ബുത്വാഇയ്യി(റ)ല്‍ നിന്ന് ഇമാം അഹ്മദ് (റ) ഉദ്ധരിച്ച ഒരു ഹദീസും ഹാഫിള് ഇബ്നുഹജര്‍(റ) ഫത്ഹുല്‍ ബാരി 2/285ല്‍ ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീസുകളില്‍ ‘ഇന്‍ദ സ്വദ്രിഹീ’ (നെഞ്ചിന്റെ അരികില്‍) എന്നാണുള്ളത്. ഈ രണ്ട് ഹദീസുകള്‍ക്കും കോട്ടങ്ങള്‍ ആരും പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ഈ രണ്ട് ഹദീസുകളും ‘തഹ്ത സ്വദ്രിഹി’ (നെഞ്ചിന് താഴെ) എന്ന ഹദീസുമായി സമന്വയിപ്പിച്ചാല്‍ ശാഫിഈ മദ്ഹബില്‍ പറഞ്ഞ നെഞ്ചിന് താഴെയും പൊക്കിളിന് മീതെയും വെക്കലാണ് സുന്നത്തെന്ന് വ്യക്തമാകും.

ഇമാം റാഫിഈ(റ) പറയുന്നു: “വന്‍ഹര്‍ (കൌസര്‍ സൂറത്തിലെ മൂന്നാം സൂക്തത്തില്‍)  എന്ന വാക്കിന്റെ വ്യാഖ്യാനത്തില്‍ അലി(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസ് നമുക്ക് രേഖയാണെന്ന് നമ്മുടെ അസ്വ്ഹാബില്‍ പെട്ട അബൂഇസ്ഹാഖല്‍ മര്‍വസി(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വലതുകൈ ഇടതുകയ്യിന്മേലായി നെഞ്ചിന് താഴെ വെ ക്കുക എന്നാണ് ആ വ്യാഖ്യാനം. നബി(സ്വ)ക്ക് ജിബ്രീല്‍(അ) തന്നെ ഇപ്രകാരം വ്യാ ഖ്യാനിച്ച് കൊടുത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്” (ശര്‍ഹുല്‍ കബീര്‍ – 3/281).

അലി(റ)യുടെ പ്രസ്തുത വ്യാഖ്യാനം ഇമാം ബൈഹഖി(റ) നിവേദനം ചെയ്തിട്ടുണ്ടെ ന്നും അത് ബലഹീനമാണെന്നും ഇമാം നൈമവി(റ) തഅ്ലീഖ് 1/69ല്‍ പറഞ്ഞിട്ടുണ്ട്. പ ക്ഷേ, ഇതിനുപോല്‍ബലകമായി ഇബ്നുഅബ്ബാസി(റ)ല്‍ നിന്നും ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത മറ്റൊരു ഹദീസും തഅ്ലീഖില്‍ തന്നെ കാണാം.

ഇനി ആദ്യം പറഞ്ഞ ‘അലാ സ്വദ്രിഹീ’ എന്ന വാചകം ഉള്ള ഹദീസ് സ്ഥിരപ്പെട്ടതാണെന്ന് വെച്ചാല്‍ തന്നെ മുമ്പു പറഞ്ഞ രേഖകളുമായി യോജിക്കാന്‍ ‘അലാ’ എന്ന പദം ‘അന്‍’ എന്ന പദത്തിന്റെ അര്‍ഥത്തില്‍ പ്രയോഗിച്ചതാണെന്ന് അനുമാനിക്കേണ്ടതാണ്. അപ്പോള്‍ ‘അലാ സ്വദ്രിഹീ’ എന്ന വാചകത്തിന് ‘നെഞ്ചിന് തൊട്ട് താഴെ വെക്കുക’ എന്നര്‍ഥം ലഭിക്കും. ഈ അര്‍ഥത്തിലാണ് നമ്മുടെ ശാഫിഈ പണ്ഢിതന്മാര്‍ ഈ ഹദീസ് തെളിവായി ഉദ്ധരിച്ചത്.

‘അലാ’ എന്ന പദം ‘അന്‍’ എന്ന പദത്തിന്റെ അര്‍ഥത്തില്‍ വരുമെന്ന് ‘അല്‍ഫിയ്യ’ പോ ലുള്ള വ്യാകരണ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

ചുരുക്കത്തില്‍ ‘അലാ സ്വദ്രിഹി’ (നെഞ്ചിന് മുകളില്‍) ‘തഹ്ത സ്വദ്രിഹി’ (നെഞ്ചിന് താഴെ) എന്നീ രണ്ട് റിപ്പോര്‍ട്ടുകളുടെ ഉദ്ദേശ്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ‘ഇന്‍ദ സ്വ ദ്രിഹി’ (നെഞ്ചിനരികില്‍) എന്ന റിപ്പോര്‍ട്ട്. കാരണം നെഞ്ചിനോട് ചേര്‍ന്ന് നെഞ്ചിന്റെ താഴ്ഭാഗത്ത് ഇരുകരങ്ങളും വെക്കുമ്പോള്‍ സാധാരണ ഗതിയില്‍ ഉപര്യുക്ത പ്രയോഗങ്ങളെല്ലാം ശരിയാണെന്ന് ഗ്രഹിക്കാനാകും. അതുപോലെതന്നെ ‘വന്‍ഹര്‍’ എന്ന പദ ത്തെ അലി(റ) വ്യാഖ്യാനിച്ചത് ഒരു നിവേദനത്തില്‍ നെഞ്ചില്‍ കൈകള്‍ വെക്കുക എ ന്നും മറ്റൊരു നിവേദനത്തില്‍ നെഞ്ചിന് താഴെ വെക്കുക എന്നും വ്യത്യസ്തമായി വ ന്നതും വൈരുദ്ധ്യമല്ല. കാരണം നെഞ്ചോട് ചേര്‍ത്തി നെഞ്ചിന്റെ താഴെ വെക്കുമ്പോള്‍ ഈ രണ്ട് പ്രയോഗങ്ങളും ശരിയാകും. ‘അലാ സ്വദ്രിഹി’ എന്ന നിവേദനം മാത്രം പൊ ക്കിപ്പിടിച്ച് നെഞ്ചിന്റെ മേലെ അറ്റത്ത് കത്രിക മാര്‍ക്കുപോലെ കൈകള്‍ വെക്കുന്നവര്‍ ക്ക് രേഖകളുടെ പിന്‍ബലമില്ലെന്ന് സംക്ഷിപ്തം.

ഇത്രയും വിശദീകരിച്ചതില്‍ നിന്ന് അഹ്ലുല്‍ ഹദീസുകാരനായ ശൌകാനിയുടെ ആരോപണം അജ്ഞതയില്‍ നിന്ന് ഉടലെടുത്തതാണെന്ന് ഗ്രഹിക്കാനാകും.

ശൈഖ് ഖലീല്‍ അഹ്മദ് എഴുതുന്നു: “(അലാ സ്വദ്രിഹി എന്ന വാചകമുള്ള) ഇബ്നുഖുസൈമ(റ)യുടെ ഹദീസ് ശാഫിഈ പണ്ഢിതന്മാര്‍ രേഖയാക്കുന്നത് ശരിയല്ലെന്ന് ശൌകാനി ആരോപിച്ചിട്ടുണ്ട്. നെഞ്ചിന് താഴെ കൈ വെക്കലാണ് സുന്നത്തെന്ന് വാദിക്കുന്ന ശാഫിഈ പണ്ഢിതന്മാര്‍ നെഞ്ചിന്മേല്‍ കൈവെച്ചു എന്ന് വ്യക്തമാക്കുന്ന ഹദീസ് എങ്ങനെ രേഖയാക്കുമെന്നതാണ് ആരോപണത്തിന്റെ നിദാനം” (ബദ്ലുല്‍ മജ്ഹൂദ് – 4/484).

ഇമാം റാഫിഈ(റ) എഴുതുന്നു: “ഇരുകരങ്ങളും നെഞ്ചിനു താഴെയും പൊക്കിളിന് മുകളിലുമായി വെക്കേണ്ടതാണ്” (ശറഹുല്‍ കബീര്‍ 3/281).

ഇമാം നവവി(റ) പറയുന്നത് കാണുക: “നമ്മുടെ മദ്ഹബനുസരിച്ച് സുന്നത്ത് രണ്ട് കൈകളും നെഞ്ചിന് താഴെയും പൊക്കിളിന് മുകളിലുമായി വെക്കലാണ” (ശര്‍ഹുല്‍ മുഹദ്ദബ് – 3/313).

ഇമാം നവവി(റ) തന്നെ പറയട്ടെ: “സ്വഹീഹായ അഭിപ്രായമനുസരിച്ച് നെഞ്ചിന് താഴെ യും പൊക്കിളിന് മുകളിലുമായി ഇരുകരങ്ങളും വെക്കേണ്ടതാണ്” (റൌള – 1/250).

Monday, June 24, 2019

ഇസ്തിഗാസ തലപ്പാവ് ധാരികളായ ചില മൗലവിമാർ സുന്നി ആദർശത്തിനെതിരെ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ഇസ്തിഗാസ


തലപ്പാവ് ധാരികളായ ചില
മൗലവിമാർ സുന്നി ആദർശത്തിനെതിരെ
സംസാരിക്കുന്നു.
എന്താണ് നിങ്ങളുടെ പ്രതികരണം

മറുപടി

ധാരാളം പേര് തലപ്പാവ് ധരിച്ചു. മുസ്ലിമീങ്ങളെ കബളിപ്പിക്കാൻ വേണ്ടി  പല കാലത്തും രംഗത്ത് വന്നിട്ടുണ്ട്

ഒഹാബി മതത്തിന്റ തുടക്കത്തിൽ കെ എം മൗലവിയെ പോലെയുള്ള തലപ്പാവ് ധാരികളേയും ശാർജ സലഫിയ പോലെയുള്ള തലയിൽ തട്ടവും തൊപ്പിയും ധരിച്ചു പല മൗലവിമാരെയും കണ്ട സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തകർക്ക് ഇതിലൊന്നും
െതറ്റിദ്ധരിക്കാൻ യാതൊരു അവകാശവും ഇല്ല.

ദ ജജാ ലും ചിലപ്പോൾ തലപ്പാവ് ധരിച്ച് വന്നാൽ അവന്റെ പിന്നാലെ കൂടാൻ മാത്രം വിവരം കെട്ടവരല്ല. ബുദ്ധിയുള്ള മുസ്ലിമീങ്ങൾ  

ദജ്ജാൽ ഞാൻ അല്ലാഹു ആണന്ന് പറഞ്ഞു. പല അൽഭുതങ്ങളും തെറ്റിദ്ധരിപ്പിക്കലും കാണിച്ചു ജനങ്ങെളെ കബളിപ്പിക്കുന്നതാണ്

കബളിപ്പിക്കുന്ന കളവ് പറയുന്ന (കളവ് മത്സരം നടത്തുന്ന )
ധാരാളം ദജജാ ലുകൾ വരുമെന്ന് നബി സ്വ പറഞതായി സഹീഹ് മുസ്ലിമിൽ കാണാവുന്നതാണ്


ഏറ്റവും വലിയ തലപ്പാവ് ധരിച്ച  ദീനിന്ന് വേണ്ടി ധാരാളം ത്യാകം ചെയ്ത
ലോകപ്രശസ്ത
പണ്ഡിതന്മാരായ ഇമാം നവവി അടക്കമുള്ളവർ അവരുടെ ലോകപ്രശസ്ത ഗ്രന്തങ്ങളിൽ പഠിപ്പിക്കുകയും പുണ്യമാക്കുകയും  ചെയ്ത

നബി സ്വ അടക്കമുള്ള
മഹത്തുക്കളോടുള്ള വരെ കൊണ്ടുള്ള

തവസുലും   ഇസ്തിഗാസയും ഇസ്തി ശ്ഫാഉം  (സുബാർശ തേടലും) മറ്റു അഹ്ലുസ്സുന്നത്ത് വൽ ജമാഅത്തിന്റെ മറ്റു വിശ്വാസ കർമങ്ങളും ശിർക്കും കുഫ്റുമാക്കുന്നവരെ

വിശ്വസിക്കുന്നവരല്ല സുന്നികൾ '
യഥാർത്ത തലപ്പാവ് ധരിച്ചു നിസ്വാർഥരായ ഈ മഹാപണ്ഡിതന്മാരെ തള്ളി കൊണ്ട്

ഈ വ്യാജ തലപ്പാവ് ധാരികളെ വാക്ക് കേൾക്കുന്നവരല്ല മുസ്ലിമീങ്ങൾ

ഇമാം നവവി അവിടത്തെ ലോക പ്രശസ്ത ഗ്രത്തങ്ങളായ ശറഹുൽ മുഹദ്ധബ്  അദ്കാർ
ഹജജിനെ വിവരിക്കുന്ന ഗ്രന്തം ഈളാഹ് എന്നീ ഗ്രന്തങ്ങളിൽ തവസ്സുലും മഹാന്മാരെ കൊണ്ടുള്ള സുബാർശ തേടലും മറ്റു വിശ്വാസ കർമങ്ങളും നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്

അവരേക്കാൾ ശിർക്കും തൗഹീദും ഖുർആനും മനസ്സിലാക്കിയവരല്ല

ഇന്നത്തെ തലപ്പാവ് ധാരികളായ ഒഹാബി മൗദൂദി
മറ്റു ബിദഈ കക്ഷികൾ


ഇമാം നവവി  റ .
:.... ::..

ഇമാം നവവി(റ)ന് തൗഹീദിൽ കറകളഞ്ഞ നിലപാടുകളായിരുന്നു.

        അൽമനാർ
        2018 ജൂൺ പേജ് 53.


ഇമാം നവവി  റ പറയുന്നു

നബി(സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യുന്ന വ്യക്തി നബി (സ്വ)യുടെ മുഖത്തിനുനേരെ നിന്ന് സ്വശരീരത്തിന്റെ കാര്യത്തില്‍ നബി(സ്വ)യെ തവസ്സുലാക്കുകയും റബ്ബിലേക്ക് നബിയുടെ ശിപാര്‍ശ തേടുകയും വേണം. നബി സ്വ യെ സിയാറത്ത് ചെയ്യുന്നവൻ പറയൽ പുണ്യമുള്ള വജനമാണ് നമ്മുടെ എല്ലാ  പണ്ഡിതൻമാരും ഇമാം മാവർദി റ യും ഇമാം ഖാളി അബു ത്വയ്യിബും റ അത് ഹസനായ നല്ലതായി പറഞ്ഞിരിക്കുന്നു.(അല്‍ഈ ളാഹ് പേ. 454, ശര്‍ ഹുല്‍ മുഹദ്ദബ് 8/274).



قال الإمام النووي في المجموع (ج8/274) كتاب صفة الحج، باب زيارة قبر الرسول صلى اللّه عليه وسلم: "ثم يرجع إلى موقفه الأول قُبالة وجه رسول اللّه صلى اللّه عليه وسلّم (((ويتوسل به))) في حق نفسه ويستشفع به إلى ربه".
ﻭﻣﻦ ﺃﺣﺴﻦ ﻣﺎ ﻳﻘﻮﻝ ﻣﺎ ﺣﻜﺎﻩ ﺃﺻﺤﺎﺑﻨﺎ  ﻣﺴﺘﺤﺴﻨﻴﻦ ﻟﻪ
നവവി ഇമാം തുടർന്ന് കൊണ്ട് പറയേണ്ട രൂപം ഈളാഹിൽ വിവരിക്കുന്നു.

ﺍﻟﺴﻼﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ
എന്ന് സലാം പറയുക.
അല്ലാഹു വിന്റെ റസൂലെ അല്ലാഹു പറയുന്നത് ഞാൻ കേട്ടു.
അവർ അക്രമം ചെയ്ത സമയം അവർ തങ്ങളുടെ അരികിൽ വരികയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്തു റസൂൽ صلى الله عليه وسلم
അവർക്ക് വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്താൽ തൗബ സ്വീകരിക്കുന്നവനായും  കരുണ ചെയ്യുന്നവനായും അവർ അല്ലാഹുവിനെ എത്തിക്കുന്നതാണ്.
അത് കൊണ്ട് എന്റെ തെറ്റിൽ നിന്നും പൊറുക്കലിനെ തേടി കൊണ്ടും അങ്ങയോട്   എന്റെ റബ്ബിലേക്ക് സുബാർശ തേടി കൊണ്ടും ഞാനിതാ അങ്ങയുടെ അരികെ വന്നിരിക്കുന്നു

പിന്നെയും പറയുക
ഖാഉ പ്രദേശത്ത് മറമാട പെട്ടവരിൽ ഉത്തമരെ അതിനാൽ ഈ പ്രദേശം സുകന്ത പൂരിതമായിരിക്കുന്നു

അങ്ങ് താമസിക്കുന്ന ഈ ഖബറിന്ന് എന്റെ ശരീരം ദണ്ഡമാണ്.
ഇതിൽ നിന്നും ധർമവും ഔദാര്യവും സുരക്ഷയും ലഭിക്കുന്നു '

അങ്ങ് സുബാർശ സ്വീകരിക്കപ്പെടുന്ന സുബക്കർശകരാണ്.
പാദം ഇടർറുന്ന സ്വിറാത്ത് പാലത്തിൽ മേൽ
അങ്ങയുടെ രണ്ട് കൂട്ടുകാരനെ ഞാൻ മറക്കുകയില്ല'
എല്ലാവർക്കും  ഞങ്ങളിൽ നിന്നു  സലാം


ﺍﻟﺴﻼﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺳﻤﻌﺖ ﺍﻟﻠﻪ ﻳﻘﻮﻝ: {ﻭﻟﻮ ﺃﻧﻬﻢ ﺇﺫ ﻇﻠﻤﻮﺍ ﺃﻧﻔﺴﻬﻢ ﺟﺎﺀﻭﻙ ﻓﺎﺳﺘﻐﻔﺮﻭﺍ ﺍﻟﻠﻪ ﻭﺍﺳﺘﻐﻔﺮ ﻟﻬﻢ ﺍﻟﺮﺳﻮﻝ ﻟﻮﺟﺪﻭﺍ ﺍﻟﻠﻪ ﺗﻮﺍﺑﺎ ﺭﺣﻴﻤﺎ (٦٤)} ﻭﻗﺪ ﺟﺌﺘﻚ ﻣﺴﺘﻐﻔﺮﺍ ﻣﻦ ﺫﻧﺒﻲ ﻣﺴﺘﺸﻔﻌﺎ ﺑﻚ ﺇﻟﻰ ﺭﺑﻲ ﺛﻢ ﺃﻧﺸﺄ ﻳﻘﻮﻝ:
ﻳﺎ ﺧﻴﺮ ﻣﻦ ﺩﻓﻨﺖ ﺑﺎﻟﻘﺎﻉ ﺃﻋﻈﻤﻪ ... ﻓﻄﺎﺏ ﻣﻦ ﻃﻴﺒﻬﻦ ﺍﻟﻘﺎﻉ ﻭﺍﻷﻛﻢ
ﻧﻔﺴﻲ ﻓﺪﺍﺀ ﻟﻘﺒﺮ ﺃﻧﺖ ﺳﺎﻛﻨﻪ ... ﻓﻴﻪ ﺍﻟﻌﻔﺎﻑ ﻭﻓﻴﻪ ﺍﻟﺠﻮﺩ ﻭﺍﻟﻜﺮﻡ
ﺃﻧﺖ ﺍﻟﺸﻔﻴﻊ ﺍﻟﺬﻱ ﺗﺮﺟﻰ ﺷﻔﺎﻋﺘﻪ ... ﻋﻠﻰ ﺍﻟﺼﺮﺍﻁ ﺇﺫﺍ ﻣﺎ ﺯﻟﺖ ﺍﻟﻘﺪﻡ
ﻭﺻﺎﺣﺒﺎﻙ ﻓﻼ ﺃﻧﺴﺎﻫﻤﺎ ﺃﺑﺪﺍ ... ﻣﻨﻲ ﺍﻟﺴﻼﻡ ﻋﻠﻴﻜﻢ ﻣﺎ ﺟﺮﻯ ﺍﻟﻘﻠﻢ
ഈളാഹ്" പേ : 499 -ലും ഇമാം നവവി(റ) അപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്.

ഇങ്ങനെയല്ലാം പറയൽ ഏറ്റവും പുണ്യമായതിൽ പെട്ടതാണ്  എന്നാണ് ഇമാം നവവി റ പറയുന്നത് '
ﻭﻣﻦ ﺃﺣﺴﻦ ﻣﺎ ﻳﻘﻮﻝ ﻣﺎ ﺣﻜﺎﻩ ﺃﺻﺤﺎﺑﻨﺎ  ﻣﺴﺘﺤﺴﻨﻴﻦ ﻟﻪ (شرح المهذب) (ശർഹുൽ മുഹദ്ദബ് 8/217).

ഒഹാബി പുരോഹിതർ മറുപടി പറയുമോ ?

1'ഇമാം നവവി (റ) ശിര്‍ക്കിന് ആഹ്വാനം ചെയ്യുമെന്ന് വിശ്വസിക്കാമോ
'

2.ഇമാം നവവി ഖുബൂരിയാണോ

3. ഇമാം നവവി ശിഈയാണോ?

4, -ഇമാം നവവി ഖുർആൻ നിശേദിയാണോ?


ഒഹാബി പുരോഹിതർക്ക്  മറുപടിയില്ലെ






നബിസല്ലല്ലാഹു അലൈഹി വസല്ലമയെ സിയാറത്ത് ചെയ്യുമ്പോൾ അവിടുത്തോട് ശുപാർശ ചെയ്യണമെന്ന് സഹായം തേടണമെന്നും കഴിഞ്ഞ കാലത്ത് ജീവിച്ച ലോക പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് ഒരാൾ പോലും അത് ശിർക്കാണെന്ന് പാടില്ലെന്നോ പഠിപ്പിച്ചിട്ടില്ല

..... മദ് ഹബിൻ റ്റെ രണ്ടാമത്തെ ഇമാമായ
മാലികി ഇമാം റ...... പടിപ്പിക്കുന്നു......

: ♻ പ്രമുഖ മുസ്ലിം ഭരണാധികാരിയായിരുന്ന  അബൂജഅ്ഫര്‍ ഹജ്ജ് ചെയ്ത ശേഷം നബി ﷺ യുടെ ഖബര്‍ സന്ദര്‍ശിച്ചപ്പോള്‍ മസ്ജിദുന്നബവിയിലുണ്ടായിരുന്ന ഇമാം മാലിക് (റ) നോട് ചോദിച്ചു.

" ഓ ഇമാം , ഞാന്‍ ഖിബ്ലയിലേക്ക് മുഖം തിരിച്ച് പ്രാര്‍ഥിക്കുകയാണോ അതല്ല തിരുനബി ﷺ യിലേക്ക് മുഖം തിരിച്ച് പ്രാര്‍ഥിക്കയാണോ വേണ്ടത് ? "

🎓 ഇമാം മാലിക് (റ) പറഞ്ഞു:.

💠 " എന്തിന് തിരുനബിയിൽ ‍ﷺ  നിന്ന് നീ മുഖം തിരിക്കണം?
അവിടുന്ന് നിങ്ങളുടെയും നിങ്ങളുടെ പിതാവ് ആദമിന്റേയും വസീല അല്ലേ. അതിനാല്‍ തിരുനബി ﷺ യിലേക്ക് മുഖം തിരിച്ച് അവിടത്തോട് ശിപാര്‍ശ തേടൂ.

നിങ്ങളുടെ വിഷയത്തില്‍ നബി ﷺ  യുടെ ശിപാര്‍ശ അല്ലാഹു സ്വീകരിക്കും. അല്ലാഹു പറഞ്ഞില്ലേ അവന്‍ സ്വശരീരങ്ങളെ ആക്രമിക്കുകയും (ദോഷം ചെയ്യുകയും) തുടര്‍ന്ന് അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും നബി ﷺ അവര്‍ക്ക് വേണ്ടി പൊറുക്കലിനെ ചോദിക്കുകയും ചെയ്താല്‍ അല്ലാഹു അവര്‍ക്ക് പൊറുത്ത് കൊടുക്കുന്നതാണ്."

📕(അശ്ശിഫാ  ഖാദീഇയാദ് 2 :41)
©📣
   ➖➖➖➖

ഇത് ഉദ്ദരിച്ച ധാരാളം ഇമാമീങ്ങളും കിതാബുകളും........ ചുവടെ കൊടുക്കുന്നു.....

: قال الإمام مالك للخليفة المنصور لما حج وزار قبر النبي صلى الله عليه وسلم وسأل مالكا قائلاً ( يا أبا عبد الله أستقبل القبلة وأدعوا أم أستقبل رسول الله صلى الله عليه وسلم ؟ قال : ولِم تصرف وجهك عنه وهو وسيلتك ووسيلة أبيك ءادم عليه السلام الى الله تعالى ؟ بل استقبله واستشفع به فيشفعه الله

1) كتاب فضائل مالك للإمام أبي الحسن على بن فهر الرازي المصري .

2) الشفاء بتعريف حقوق المصطفي للإمام أبي الفضل القاضي عياض (المتوفى: 544هـ) ج 2, ص 92,طبع دار الفيحاء - عمان .

3) ترتيب المدارك وتقريب المسالك للإمام أبي الفضل القاضي عياض (المتوفى: 544هـ)
ج 1, ص101, طبع مطبعة فضالة - المحمدية، المغرب .

4) مصباح الظلام في المستغيثين بخير الأنام في اليقظة والمنام للإمام المحدث أبي عبد الله محمد بن موسي المراكشي (المتوفي 683هـ) ص19, طبع دار الكتب العلمية بيروت ـ لبنان .

5) ) أنوار البروق في أنواع الفروق
للعلامة شهاب الدين أحمد بن إدريس المالكي الشهير بالقرافي (المتوفى: 684هـ) ج3 ص 52 طبع عالم الكتاب .

6) المدخل للإمام أبي عبد الله محمد بن محمد الفاسي المعروف بـ إبن الحاج المالكي (المتوفى : 737هـ)
ج 1, ص 260, طبع دار الفكر ,بيروت لبنان .

7) هداية السالك إلى المذاهب الأربعة في المناسك
للإمام عز الدين بن جماعة الكناني الشافعي ( المتوفي : 767هـ) ج 3 ص 138 طبع دار البشائر الإسلامية .

8) غاية السول في خصائص الرسول صلى الله عليه وسلم
للإمام سراج الدين أبو حفص عمر بن عليّ الأنصاريّ الشافعيّ الشهيـر بإبن الـمُـلَـقِّـن (المتوفى: 804هـ) ج 1, ص 275, طبع دار البشائر الإسلامية - بيروت .

9) إمتاع الأسماع للإمام أحمد بن علي المقريزي (المتوفى: 845هـ) ج 14, ص 617, طبع دار الكتب العلمية - بيروت .

10) تاريخ مكة المشرفة والمسجد الحرام والمدينة الشريفة والقبر الشريف
للإمام محمد بن أحمد بن الضياء محمد القرشي العمري المكي الحنفي، بهاء الدين أبو البقاء، المعروف بابن الضياء (المتوفى: 854هـ) ج1, ص342, طبع دار الكتب العلمية - بيروت / لبنان .

11) ) وفاء الوفاء بأخبار دار المصطفى للعلامة علي بن عبد الله السمهوي الشافعي ( (844 - 911 هـ ) , ج 4,ص 197, طبع دار الكتب العلمية - بيروت ز

12) خلاصة الوفا بأخبار دار المصطفى للعلامة علي بن عبد الله السمهوي الشافعي ( (844 - 911 هـ ) , ج 1,ص 425 .

13) المواهب اللدنية للعلامة أحمد بن محمد القسطلاني (المتوفى: 923هـ) ج 3, ص 594,طبع المكتبة التوفيقية، القاهرة- مصر .

14) سبل الهدى والرشاد للإمام العلامة محمد بن يوسف الصالحي الشامي (المتوفى: 942هـ) ج 12, ص 395 , طبع دار الكتب العلمية بيروت - لبنان .

15) شرح الشفاء للإمام علي بن (سلطان) محمد المعروف بـأبي الحسن نور الدين الملا الهروي القاري (المتوفي : 1014هـ) ج 2, ص 73, طبع دار الكتب العلمية - بيروت .

16) نسيم الرياض في شرح الشفاء للإمام شهاب الدين أحمد بن محمد الخفجي المصري (المتوفي :1079) ج 3 ص 398 ,طبع دار الكتب العلمية ,بيروت لينان .

17) شرح الزرقاني على المواهب اللدنية للإمام أبي عبد الله محمد بن عبد الباقي الزرقاني المالكي (المتوفى: 1122هـ)
, ج 12, ص 194 طبع دار الكتب العلمية بيروت ـ لبنان .
ഒഹാബി പുരോഹിതർ മറുപടി പറയുമോ ?

 1' മാലിക് റ ഇമാമിൽ നിന്നും മേൽ സംഭവം ഉദ്ധരിച്ച് അങ്ങീകരിച്ച ഈ ഇമാമുമാർ ശിർക്ക് പ്രോത്സാഹിപ്പിച്ചവരും മുശ്രിക്കുകളുമാണോ

2' അഹ് ലുസ്സുന്നയുടെ  ഏതങ്കിലും ഒരു ഇമാം ഇത് ശിർക്കാക്കുന്ന് പറഞ്ഞിട്ടുണ്ടോ?

നബി സ്വയോട് സു ബാർശ തേടാൻ പറഞ്ഞ ഇമാം മാലിക്  റ ശിർക്കി യാണോ?

_________________________________________



" മാലികീ മദ്ഹബ് കാരനായ ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അൽഖറാഫീ(റ) (ഹി: 626-284) 'അദ്ദഖീറ'
3 / 229-ൽ പ്രസതുത സംഭവം  ഉദ്ദരിക്കുകയും പ്രവർത്തി പഥത്തിൽ കൊണ്ടുവരാൻ പ്രോത്സായിപ്പിക്കുകയും   ചെയ്തിട്ടുണ്ട് .

ഹമ്പലീ മദ്ഹബ് കാരനായ അബ്ദുറഹ്മാനുബ്നുഖുദാമ(റ) "ശർഹുൽ കബീർ 3/494 -ലും


അബ്ദുല്ലാഹിബ്നു അഹ്മദുബ്നു മുഹമ്മദ്ബ്നു ഖുദാമ(റ) "മുഗ്നി" 7/420 ലും


മൻസ്വൂറുബ്നുയൂനുസ് അൽബഹ്തീ(റ) "കിശാഫുൽ ഖിനാഅ" 7/317-ലും

പ്രസ്തുത സംഭവം എടുത്തുവെച്ചിട്ടുണ്ട്.

പ്രസ്തുത സംഭവം ഉദ്ദരിച്ച ശേഷം ഇമാം ഇസ്സുദ്ദീൻ ഇബ്നുജമാഅ(റ) (ഹി: 694-767) പറയുന്നു:    

ولله در هذا الأعرابي حيث استنبط من الآية الكريمة المجيء إلى زيارته صلى الله عليه وسلم بعد موته مستغفراً، فإن ذلك أظهر في قصد التعظيم وصدق الإيمان، واستغفار الرسول صلى الله عليه وسلم بعد الموت حاصل؛ لأنه الشفيع الأكبر يوم القيامة والوسيلة العظمى في طلب الغفران ورفع الدرجات، من بين سائر ولد آدم، والمجيء إليه بعد موته تجديد لتأكيد التوسل به إلى الله تعالى وقت الحاجة وشتان بين هذا الأعرابي وبين من أضله الله فحرم السفر إلى زيارته صلى الله عليه وسلم، وهي من أعظم القربات كما قدمناه(هداية السالك إلي المذاهب الأربعة في المناسك : ١٣٨٤)

ഈ മനുഷ്യന്റെ മേന്മ അല്ലാഹുവിൽ നിന്നുള്ളതാണ് .(എന്തൊരു കഴിവ്?) നബി(സ) യുടെ മരണശേഷം പാപമോചനം ആവശ്യപ്പെട്ട് നബി(സ) യെ സന്ദർഷിക്കാമെന്നു ആയത്തിൽ നിന്ന് അദ്ദേഹം പിടിച്ചെടുത്തുവല്ലോ. നബ്(സ) യെ ആദരിക്കാനുള്ള ഉദ്ദേശ്യവും ശരിയായ വിശ്വാസവുമാണ് അത് കാണിക്കുന്നത്.

പാപമൊചനത്തിനിരക്കൽ മരണശേഷവും നബി(സ) യിൽ നിന്നുണ്ടാകുന്നത്  തന്നെയാണ്. കാരണം പാപമോചനം തേടുന്നതിലും സ്ഥാനങ്ങൾ ഉയർത്തികൊടുക്കുന്നതിലും ആദം സന്തതികളുടെ കൂട്ടത്തിൽ വെച്ച് ഏറ്റം വലിയ മധ്യവർത്തിയും ശുപാർഷകരും അവിടന്നാണല്ലോ. മരണ ശേഷം നബി(സ) യെ സമീപ്പിക്കുന്നത് ആവശ്യമുണ്ടാകുമ്പോൾ നബി(സ) യെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുലാക്കണമെന്ന ആശയത്തെ ഊട്ടിയുറപ്പിക്കുന്നതാണ്.

അതിനാല ഈ അഅറാബിക്കും നബി(സ) യെ സിയാറത്ത് ചെയ്യുന്നത് ഏറ്റം വലിയ പുണ്ണ്യകർമമായിരിക്കെ  അത് നിഷിദ്ദമാണെന്ന് പ്രഖ്യാപ്പിച്ച, അള്ളാഹു പിഴപിച്ചവനുമിടയ്ക്ക് വലിയ വഴിവിദൂരമുണ്ട്." (ഹിദായത്തുസ്സാലിക്: പേ: 1384)

നാലാം നൂറ്റാണ്ട്: അബുൽഹുസൈൻ അലിയ്യുബ്നുമുഹമ്മദുബ്നുഹബീബ് അൽ മാവർദി(റ).(ഹി: 364-450) അദ്ദേഹം അൽഹാവിൽകബീർ (5/290)-ൽ പ്രസ്തുത സംഭവം ഉദ്ദരിച്ചിട്ടുണ്ട്.


അഞ്ചാം നൂറ്റാണ്ട്: ഇബ്നുസ്സ്വബ്ബാഗ്(റ). (ഹി. 400-477) 'അശ്ശാമിൽ' എന്ന ഗ്രന്ഥത്തിൽ


ഷൈഖ് മുഹ് യിദ്ദീൻ അബ്ദുൽഖാദിറുൽ ജീലാനി(റ)(ഹി: 470-561)

നബി(സ)യുടെ ഖബ്റു സിയാറത്ത് ചെയ്യുന്നവാൻ പ്രാര്തിക്കേണ്ടുന്ന പ്രാർത്ഥനവിവരിച്ചു അദ്ദേഹം എഴുതുന്നു:

اللهم إنك قلت في كتابك لنبيك { ولو أنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } وإني أتيت نبيك تائبا من ذنوبي مستغفرا فأسألك أن توجب لي المغفرة كمن أوجبتها لمن أتاه في حال حياته فأقر عنده بذنوبه فدعا له نبيه فغفرت له اللهم إني أتوجه إليك بنبيك عليه سلامك نبي الرحمة , يا رسول الله إني أتوجه بك إلي ربي ليغفر لي ذنوبي , اللهم إني أسألك بحقه أن تغفر لي وترحمني ( الغنية لطالبي طريق الحق: ١١-١٢)

അല്ലാഹുവേ! നീ നിന്റെ കിത്താബിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: "അവർ അവരുടെ ശരീരങ്ങളോട് അക്രമം കാണിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവോട് അവർ മാപപേക്ഷിക്കുകയും റസൂൽ അവർക്ക് വേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ അല്ലാഹുവേ കൂടുതൽ പശ്ചാത്താപം സ്വീകരിക്കുന്നവനായും കാരുണ്യം ചെയ്യുന്നവനായും അവർ എത്തിക്കുന്നതാണ്". നബി"(സ)യുടെ ജീവിതകാലത്ത് നബി(സ) യെ സമീപിച്ച് ആ സന്നിദിയിൽവെച്ച് കുറ്റം സമ്മതിച്ചവർക്ക് നബി(സ) പാപമോചനത്തിനിരന്നാൽ നീ അവർക്ക് പൊറുത്തുകൊടുത്തിരുന്നുവല്ലോ.അതെ പോലെ എന്റെ കുറ്റങ്ങൾക്ക് പാപമോചനം തേടി നിന്റെ പ്രവാചകരെ ഞാനിതാ സമീപിച്ചിരിക്കുന്നു. അതിനാല എനിക്കും നീ പൊറുത്തുതരേണമേ! അല്ലാഹുവേ! കാരുണ്യത്തിന്റെ പ്രവാചകരായ നിന്റെ നബിയെകൊണ്ട്  നിന്നിലേക്കിതാ ഞാൻ മുന്നിട്ടിരിക്കുന്നു. അല്ലാഹുവിന്റെ റസൂലേ! എന്റെ പാപങ്ങൾ പൊറുക്കുന്നതിന്നായി അങ്ങയെകൊണ്ടിതാ എന്റെ രക്ഷിതാവിലേക്ക് ഞാൻ മുന്നിട്ടിരിക്കുന്നു.അല്ലാഹുവേ! മുഹമ്മദ്‌ നബി(സ) യുടെ ഹഖുകൊണ്ട് നിന്നോട് ഞാൻ ചോദിക്കുന്നു. എനിക്ക് നീ പൊറുത്തുതരികയും കാരുണ്യം ചൊരിയുകയും ചെയ്യേണമേ!...(അൽഗുൻയത്ത്. പേ: 11-12)


ആറാം നൂറ്റാണ്ട്: അബുൽഫറജ് അബ്ദുറഹ്മാനുബ്നുൽജൗസി(റ) (മരണം. ഹി:597) 'മുസീറുൽ ഗറാമിസ്സാകിൻ ഇലാ അഷ്റഫിൽ മസാകിൻ' എന്ന ഗ്രന്ഥത്തിൽ .

ഏഴാം നൂറ്റാണ്ട്: ഇമാം നവവി(റ) (ഹി: 631-676) (ശർഹുൽ മുഹദ്ദബ്, ഈളാഹ്,അദ്കാർ)

ശിഹാബുദ്ദീൻ അഹ്മദുബ്നു ഇദ്രീസുൽ ഖറാഫീ(റ) (മരണം: ഹി:684) 'അദ്ദഖീറ' 3/376)

അബ്ദുല്ലാഹിബ്നുഅഹ്മദുബ്നുഖുദാമ(റ) (മരണം: ഹി: 620) 'അശ്ശർഹുൽകബീർ' 3/494)

എട്ടാം നൂറ്റാണ്ട്: ഇബ്നുൽഹാജ്ജ്(ർ) (ഹി: 713-769) "അൽമദ്ഖൽ" (3/228)

ഇസ്മാഇലുബ്നുഉമറുബ്നുകസീർ (ഹി: 700-774) തഫ്സീർ (1/530)

ഒമ്പതാം നൂറ്റാണ്ട്: അബൂബക്ർ അൽ ഹിസ്വനി(റ) (മരണം: ഹി: 829) 'ദഫ്ഉശുബഹിമൻ ശബ്ബഹ മതമാർറദ' (പേ: 75)

ഇബ്റാഹീമുബ്നു മുഹമ്മദുബ്നു അബ്ദില്ലാഹിബ്നു മുഹമ്മദുബ്നു മുഫ് ലിഹ്(റ). "അൽമുബ്ദിഅ ശർഹുൽ മുഖ്നിഅ" (3/184)

ജലാലുദ്ദീൻ സുയൂത്വി(റ) (ഹി: 849-911) 'അദ്ദുറുൽ മൻസൂര്' (1/570)

പത്താം നൂറ്റാണ്ട്: ഇബ്നുഹജർ ഹൈതമി(റ) (ഹി: 909-973) 'അൽജൗഹറുൽ മുനള്വം' (പേ: 48)

മുഹമ്മദുബ്നു അഹ്മദു ശിർബീനി(റ) (മരണം: ഹി: 977) 'അൽമുഗ്നിൽ മുഹ്താജ്' (1/512)

പതിനൊന്നാം നൂറ്റാണ്ട്: മൻസൂറുബ്നു യൂനുസുബ്നു ഇദ്രീസുൽ മഹുത്വി(റ) (മരണം: ഹി: 1051) 'കാശ്ശാഫുൽഖിനാഅ അൻ മത്നിൽ ഇഖ്നാഅ' (2/516)

പന്ത്രണ്ടാം നൂറ്റാണ്ട്: ശൈഖ് സുലൈമാനുൽജമൽ(റ). (മരണം: ഹി: 1204) 'അൽ ജമൽ അലൽ മന്ഹജ്'  (1/636)

പതിമൂന്നാം നൂറ്റാണ്ട്: ശൈഖ് സുലൈമാനുൽജമൽ(റ). (മരണം: ഹി: 1204) 'അൽ ജമൽ അലൽ മന്ഹജ്'  (1/636)

സുലൈമാനുൽ ജമലി(റ)ന്റെ ജനനം പന്ത്രണ്ടാം നൂറ്റാണ്ടിലും മരണം പതിമൂന്നാം നൂറ്റാണ്ടിലും ആയാതിനാൽ ഇരുനൂട്ടാണ്ടിലും അവരെ പരിഗണിക്കാമല്ലോ.

പതിനാലാം നൂറ്റാണ്ട്: സയ്യിദ് ബക് രി(റ) (മരണം: ഹി: 1310) 'ഇആനത്തുത്വാലിബീൻ' (2/141)

അബ്ദുൽ ഹമീദ് ശർവാനി (റ)(വഫാ: ഹി: 1292)

തുഹ്ഫത്തുൽ മുഹ്താജിന്റെ ഹാശിയയിൽ അദ്ദേഹം എഴുതുന്നു:

ثمّ يرجع إلى موقفه الأول قبالة وجه النبيّ صلّى الله عليه وسلّم ويتوسل به في حق نفسه ، ويستشفع به إلى ربه(حاشية الشروني: ١٤٥/٤)
സലാം പറഞ്ഞ ശേഷം നബി(സ) ക്ക് അഭിമുഖമായി നിന്ന് തന്റെ കാര്യത്തിൽ നബി(സ) യെ കൊണ്ട്  തവസ്സുൽ ചെയ്യുകയും തന്റെ രക്ഷിതാവിനോട്‌ ശുപാർശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം. (ശർവാനി : 4/145)



നിസാഅ സൂറയിലെ 64- വചനം വിശദീകരിച്ച് അദ്ദേഹം എഴുതുന്നു.
وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُ‌وا اللَّـهَ وَاسْتَغْفَرَ‌ لَهُمُ الرَّ‌سُولُ لَوَجَدُوا اللَّـهَ تَوَّابًا رَّ‌حِيمًا ﴿: انساء :٦٤﴾

" അവർ സ്വശരീരങ്ങളെ അക്രമിച്ച് അങ്ങയെ സമീപിക്കുകയും അവർ അല്ലാഹുവോട് പൊറുക്കലിനെ തേടുകയും റസൂൽ(സ) അവർക്കുവേണ്ടി പൊറുക്കലിനെ തേടുകയും ചെയ്താൽ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവേ അവർ എത്തിക്കുന്നതാണ്". (നിസാഅ: 64)
يُرْشِد تَعَالَى الْعُصَاة وَالْمُذْنِبِينَ إِذَا وَقَعَ مِنْهُمْ الْخَطَأ وَالْعِصْيَان أَنْ يَأْتُوا إِلَى الرَّسُول صَلَّى اللَّه عَلَيْهِ وَسَلَّمَ فَيَسْتَغْفِرُوا اللَّه عِنْده وَيَسْأَلُوهُ أَنْ يَسْتَغْفِر لَهُمْ فَإِنَّهُمْ إِذَا فَعَلُوا ذَلِكَ تَابَ اللَّه عَلَيْهِمْ وَرَحِمَهُمْ وَغَفَرَ لَهُمْ وَلِهَذَا قَالَ " لَوَجَدُوا اللَّه تَوَّابًا رَحِيمًا " وَقَدْ ذَكَرَ جَمَاعَة مِنْهُمْ الشَّيْخ أَبُو مَنْصُور الصَّبَّاغ فِي كِتَابه الشَّامِل الْحِكَايَة الْمَشْهُورَة عَنْ الْعُتْبِيّ قَالَ : كُنْت جَالِسًا عِنْد قَبْر النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فَجَاءَ أَعْرَابِيّ فَقَالَ : السَّلَام عَلَيْك يَا رَسُول اللَّه سَمِعْت اللَّه يَقُول " وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسهمْ جَاءُوك فَاسْتَغْفَرُوا اللَّه وَاسْتَغْفَرَ لَهُمْ الرَّسُول لَوَجَدُوا اللَّه تَوَّابًا رَحِيمًا " وَقَدْ جِئْتُك مُسْتَغْفِرًا لِذَنْبِي مُسْتَشْفِعًا بِك إِلَى رَبِّي ثُمَّ أَنْشَأَ يَقُول : يَا خَيْر مَنْ دُفِنَتْ بِالْقَاعِ أَعْظُمه فَطَابَ مِنْ طِيبهنَّ الْقَاع وَالْأَكَم نَفْسِي الْفِدَاء لِقَبْرٍ أَنْتَ سَاكِنه فِيهِ الْعَفَاف وَفِيهِ الْجُود وَالْكَرَم ثُمَّ اِنْصَرَفَ الْأَعْرَابِيّ فَغَلَبَتْنِي عَيْنِي فَرَأَيْت النَّبِيّ صَلَّى اللَّه عَلَيْهِ وَآله وَسَلَّمَ فِي النَّوْم فَقَالَ : يَا عُتْبِيّ الْحَقْ الْأَعْرَابِيّ فَبَشِّرْهُ أَنَّ اللَّه قَدْ غَفَرَ لَهُ " .(تفسي ابن ثير:٤٩٢/١)

ഈ വചനത്തിലൂടെ പാപികളും ദോഷികളുമായ ആളുകളോട് അള്ളാഹു നിർദ്ദേശിക്കുന്നു. അവരില നിന്ന് വീഴ്ചയോ ദോഷമോ സംഭവിച്ചാൽ അവർ നബി(സ) യെ സമീപിക്കുകയും നബി(സ) യുടെ സമീപത്ത്വച്ച് അല്ലാഹുവോട് അവർ പൊറുക്കലിനെ തേടുകയും അവർക്കുവേണ്ടി പാപമോചനത്തിനിരക്കാൻ നബി(സ)യോട് അവർ ആവശ്യപ്പെടുകയും വേണം. ഇപ്രകാരം അവർ പ്രവർത്തിച്ചാൽ അള്ളാഹു അവരുടെ പശ്ചാതാപം സ്വീകരിക്കുന്നതാണ്. ഇത് കൊണ്ടാണ് "പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവിനെ അവർ എത്തിക്കുമെന്ന്" അല്ലാഹു പറഞ്ഞത്. ഷൈഖ് അബുമൻസ്വൂർ സ്വബ്ബാഗ്(റ) ഉൾപടെയുള്ള ഒരു കൂട്ടം പണ്ഡിതർ ഉത്ബി(റ) യിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഒരു സംഭവത്തിൽ ഇപ്രകാരം കാണാം. അദ്ദേഹം പറയുന്നു. ഞാൻ നബി(സ) യുടെ ഖബ്റിന്നരികിൽ ഇരിക്കുമ്പോൾ ഒരു അഅറാബി അവിടെ വന്നു ഇപ്രകാരം പറഞ്ഞു "അവർ സ്വശരീരങ്ങളെ അക്രമിച്ച്  അങ്ങയെ സമീപിക്കുകയും അവർ അല്ലാഹുവോട് പൊറുക്കലിനെ തേടുകയും റസൂൽ(സ) അവർക്ക് വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്താൽ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവേ അവർ എത്തിക്കുന്നതാണ്" ennu അള്ളാഹു പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്. എന്റെ ദോഷങ്ങൾക്ക് മോചനം തേടിക്കൊണ്ടും എന്റെ രക്ഷിതാവിനോട്‌ ശുപാർശ പറയാൻ അങ്ങയോടു ആവശ്യപ്പെട്ടുകൊണ്ടും അങ്ങയുടെ അരികിൽ ഞാനിതാ വന്നിരിക്കുന്നു. പിന്നീടദ്ദേഹം ചില ബൈത്തുകൾ ചൊല്ലി. അതിന്റെ ആശയം ഇപ്രകാരം സംഗ്രഹിക്കാം. "സമനിരപ്പായ ഈ ഭൂമിയിൽ അസ്ഥികളെ(ജഡങ്ങളെ) മറമാടപ്പെടുകയും അവയുടെ നന്മയാൽ കുന്നുകളും നിരപ്പുകള്മെല്ലാം നന്നായിത്തീരുകയും ചെയ്ത മഹാന്മാരിൽ വെച്ച് അത്ത്യുത്തമാരായ നബിയേ! അങ്ങ് താമസിക്കുന്ന ഈ ഖബ്റിന്നുവേണ്ടി ജീവാർപ്പണം ചെയ്യാൻ ഞാൻ തയ്യാറാണ്. അങ്ങയുടെ ആ ഖബ്റിലാനല്ലൊ പവിത്രതയും ധർമ്മവും ബഹുമാനവും നിലകൊള്ളുന്നത്". ഇത് പാടിയ ശേഷം അയ്യാൾ തിരിച്ചു പോയി. (ഉത്ബി(റ) പറയുന്നു:)  അന്നേരം എനിക്ക് ഉറക്കം വന്നു. സ്വപ്നത്തിൽ നബി(സ) എന്നോടു പറഞ്ഞു: " ഓ ഉത്ബീ! നിങ്ങൾ ആ ഗ്രാമീണവാസിയെ സമീപിച്ച് അദ്ദേഹത്തിൻറെ പാപങ്ങൾ അള്ളാഹു പൊറുത്തുകൊടുത്തിരിക്കുന്നുവെന്ന സന്തോശവാർത്ത അദ്ദേഹത്തെ അറിയിക്കുക".(തഫ്സീർ ഇബ്നു കസീർ: 1/492)


ആയത്തിൽ വന്ന നിർദ്ദേശം നബി(സ)യുടെ ജീവിതകാലത്തെന്നപോലെ വഫാത്തിനു ശേഷവും ബാധകമാണെന്ന് ഇബ്നു കസീരിന്റെ വിവരണത്തിൽ നിന്ന് വ്യക്തമാണ്. ഉത്ബി(റ) യുടെ സംഭവം മേല വചനത്തിന്റെ വ്യഗ്യാനത്തിൽ ഉദ്ദരിച്ചത് അതാണല്ലോ വ്യക്തമാക്കുന്നത്.

ഇമാം നവവി(റ) ശർഹുൽ മുഹദ്ദബിലും ഈളാഹിലും പ്രസ്തുത സംഭവം ഉദ്ദരിക്കുകയും നബി(സ) യുടെ റൌള സന്ദർശിക്കുന്നവർ പ്രസ്തുത ഗ്രാമീണവാസി പറഞ്ഞത്പോലെ പറയല നല്ലതാണെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.




നബിസല്ലല്ലാഹു അലൈഹി വസല്ലമയെ സിയാറത്ത് ചെയ്യുമ്പോൾ അവിടുത്തോട് ശുപാർശ ചെയ്യണമെന്ന് സഹായം തേടണമെന്നും കഴിഞ്ഞ കാലത്ത് ജീവിച്ച ലോക പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് ഒരാൾ പോലും അത് ശിർക്കാണെന്ന് പാടില്ലെന്നോ പഠിപ്പിച്ചിട്ടില്ല

=...............
തുടരും


അസ് ലം സഖാഫി
പരപ്പനങ്ങാടി

മയ്യിത്ത് നിസ്കാരവും സ്ത്രീകളും.


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


മയ്യിത്ത് നിസ്കാരവും സ്ത്രീകളും.

മയ്യിത്ത് നിസ്കാരം സ്ത്രീകൾക്ക് ഫർള് കിഫയോ സുന്നത്തോ അല്ല. നിസ്കരിക്കുന്ന സ്ഥലത്തോ അതിലേക്ക് ചേർത്തിപറയുന്ന അടുത്ത പ്രദേശത്തോ പുരുഷന്മാരോ ഒരു പുരുഷനോ ഉണ്ടായിരിക്കെ സ്ത്രീകൾ മയ്യിത്ത് നിസ്കരിച്ചാൽ ബാധ്യത വീടുന്നതുമല്ല. അന്നേരം മയ്യിത്ത് നിസ്കാരത്തിനുള്ള നിർദ്ദേശം അവരിലേക്ക്‌ വരുന്നുമില്ല. കാരണം പുരുഷന്മാരുണ്ടായിരിക്കെ സ്ത്രീകൾ മാത്രം മയ്യിത്ത് നിസ്കരിക്കുന്നത് മയ്യിത്തിനെ നിസ്സാരപ്പെടുത്തലാണ്.മാത്രവുമല്ല സ്ത്രീകളേക്കാൾ പരിപൂർണ്ണർ പുരുഷന്മാരാണ്. അതിനാല അവരുടെ പ്രാർത്ഥനക്കുത്തരംലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

വകതിരിവുള്ള കുട്ടിയുണ്ടെങ്കിലും സ്ത്രീകൾക്ക് ബാധ്യത വരില്ലെന്ന് ഒരു വിഭാഗം പണ്ഡിതന്മാർ ചർച്ചയായി പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് മയ്യിത്ത് നിസ്കരിക്കാൻ കുട്ടിയോട് കൽപ്പിക്കലും ചെയ്യുന്നില്ലെങ്കിൽ അതിന്റെ പേരിൽ അവനെ അടിക്കലും സ്ത്രീകൾക്ക് നിർബന്ധമാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്. എന്നാൽ ഈ അഭിപ്രായത്തിന് യാതൊരു ന്യായവുമില്ല. പ്രത്യുത കുട്ടി നിസ്കരിക്കാനുദ്ദെഷിച്ചാൽ മാത്രമാണ് ആ ചർച്ചയ്ക്കു പ്രസക്തിയുള്ളൂ എന്നാണു ന്യായം. ഒരു പുരുഷനോ കുട്ടിയോ അവിടെ ഇല്ലാത്ത പക്ഷം ബാധ്യത സ്ത്രീകൾക്കാണ്. സ്ത്രീകലല്ലാതെ മറ്റാരുമില്ലെങ്കിൽ അവർക്കത്‌ നിര്ബന്ധമാകുന്നതും അവർ നിസ്കരിച്ചാൽ ബാധ്യത വീടുന്നതുമാണ്.(തുഹ്ഫ : 3/148)

പുരുഷന്മാർ നിസ്കരിക്കുന്നതിനു മുമ്പ് സ്ത്രീകൾ മയ്യിത്ത് നിസ്കരിക്കാൻ പാടില്ലെന്നാണ് പ്രബലാഭിപ്രായമെന്ന് അല്ലാമ ശിർബീനി(റ) പ്രസ്ഥാപിചിട്ടുണ്ട്. അദ്ദേഹം പറയുന്നു:

الراجح امتناع صلاتهن قبل الرجال، إذ لا وجه للصحة مع بقاء الفرض:(حاشية الشربيني على البهجة: ١١٥/٢)

പുരുഷന്മാർക്ക് മുമ്പ് സ്ത്രീകൾ നിസ്കരിക്കാൻ പാടില്ലെന്നാണ് പ്രബലാഭിപ്രായം. കാരണം ഫർള് വീടാതെ നിസ്കാരം സാധുവാകാൻ യാതൊരു ന്യായവുമില്ല.(ഹാശിയത്തുശ്ശർബ്ബാനി: 2/115)

عبارة شرح البهجة : وصلاتهن وصلاة الصبيان مع الرجال أو بعدهم تقع نفلا لأن الفرض لا يتوجه عليهم. كتب عليه سم قوله ((أو بعدهم)) قد يدل على امتناع صلاتهن وصلاة الصبيان قبل الرجال فليراجع فإنه لا يبعد عدم الامتناع .(٤٨/٢)  

'പുരുഷന്മാരുടെ കൂടെയോ അവർക്ക് ശേഷമോ സ്ത്രീകളും കുട്ടികളും നിസ്കരിച്ചാൽ അത് സുന്നത്തായി സംഭവിക്കും.കാരണം ഫർള് അവരിലേക്ക്‌ വരുന്നില്ല'. എന്നാണു ശർഹുൽ ബഹ്ജയിൽ പറയുന്നത്. 'പുരുഷന്മാർക്ക് ശേഷം' എന്ന പരമാർഷത്തെ അധികരിച്ച് ഇബ്നുഖാസിം(റ) എഴുതുന്നു: പുരുഷന്മാരുടെ മുമ്പ് സ്ത്രീകളും കുട്ടികളും നിസ്കരിക്കാൻ പറ്റില്ലെന്ന് പ്രസ്തുത പരമാര്ഷം ചിലപ്പോൾ അറിയിച്ചേക്കാം. എന്നാൽ ഇത് കൂടുതൽ പഠനത്തിനു വിധേയമാക്കേണ്ടതാണ്. കാരണം അത് പറ്റുമെന്ന് പറയുന്നതില വിദൂരതയില്ല. (ഹാഷിയാത്തുന്നിഹായ: 2/48)
    എന്നാൽ സ്ത്രീകളും കുട്ടികളും ഒന്നിച്ച് നിസ്കരിക്കുന്ന കാര്യമാവാം അദ്ദേഹം പറയുന്നത്. അപ്പോൾ അല്ലാമ ശിർബിനി(റ) പറഞ്ഞതിനോട് അത് എതിരാവുകയില്ല. കാരണം കുട്ടി നിസ്കരിച്ചാലും ഫർള് വീടുമല്ലോ.
   നിസ്കരിച്ചാൽ സുന്നത്തായി സംഭവിക്കും എന്ന് പറയുന്നതിനാൽ അങ്ങനെ ചെയ്യൽ സുന്നത്തുണ്ടെന്ന് മനസ്സിലാക്കാൻ പറ്റില്ല. കാരണം ചെയ്യൽ സുന്നത്തില്ലാത്ത കാര്യത്തെ കുറിച്ചും കർമശാസ്ത്ര പണ്ഡിതന്മാർ അപ്രകാരം പ്രസ്ഥാപിക്കാറുണ്ട്. ഒരു ഉദാഹരണം കാണുക.


ولا يندب لمن صلاها ولو منفردا إعادتها مع جماعة، فإن أعادها وقعت نفلا(فتح المعين: ١٥٩)

ഒരു പ്രാവശ്യം മയ്യിത്ത് നിസ്കരിച്ചവർക്ക് ജമാഹത്തോട് കൂടെ അത് മടക്കി നിസ്കരിക്കൽ സുന്നത്തില്ല. ആദ്യം നിസ്കരിച്ചത് തനിച്ചാണെങ്കിലും  ശരി. ഇനി അത് മടക്കി നിസ്കരിക്കുന്ന പക്ഷം അത് സുന്നത്തായി സംഭവിക്കും (ഫത്ഹുൽ മുഈൻ: 159)

Sunday, June 23, 2019

ബിദ് അത്ത് മുബ്തദിഉകള്‍ക്ക് സലാം മടക്കലും അവരുടെ പേരില്‍ മയ്യിത് നിസ്കരിക്കലും


📙📘📓📒📔📕📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.


മുബ്തദിഉകള്‍ക്ക് സലാം മടക്കലും അവരുടെ പേരില്‍ മയ്യിത് നിസ്കരിക്കലും
*******************************************

വിശ്വാസികള്‍ക്കിടയില്‍ സ്നേഹം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി നിയമമാക്കപ്പെട്ടതാണ് സലാം. അത് അവരുടെ പരസ്പരമുള്ള അഭിവാദ്യമാണ്. പരസ്പരം കാണുമ്പോഴൊക്കെ, രക്ഷ കൊണ്ടുള്ള ഈ പ്രാര്‍ത്ഥന സുന്നതാണ്. സമൂഹത്തിന്‍റെ ഐക്യവും ഏകതാമനോഭാവവുമാണ് ഇതിലൂടെ ലക്ഷീകരിക്കുന്ന പ്രധാനഘടകം.

വിശ്വാസികളല്ലാത്തവരോട് അത് പാടില്ലെന്ന് അതില്‍നിന്ന് തന്നെ വ്യക്തമായല്ലോ.
എന്നാല്‍, സര്‍വ്വാംഗീകൃതമാവേണ്ട തങ്ങളുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി സമൂഹത്തില്‍ കടന്നുവരേണ്ടവരെ ഒരിക്കലും പ്രോല്‍സാഹിപ്പിക്കേണ്ടതല്ല. അത്തരക്കാരെയാണ് മുബ്തദിഉകള്‍ (പുതിയ ആശയങ്ങളുമായി കടന്നുവരുന്നവര്‍) എന്ന് പറയുന്നത്. അത്തരം ആശയങ്ങളെ പരമാവധി നിരുല്‍സാഹപ്പെടുത്തേണ്ടതാണ്. അത് കൊണ്ട് തന്നെ, അവരുടെ ആശയങ്ങളോടുള്ള എതിര്‍പ്പിന്‍റെ ഭാഗമായി അവയുടെ വക്താക്കളോട് സലാം പറയാതിരിക്കലാണ് ഉത്തമം. മറ്റുള്ളവരെല്ലാം തന്നോട് സലാം പറയാതിരിക്കുന്നതിലൂടെ ആ ആശയത്തില്‍നിന്ന് പിന്തിരിയാന്‍ അത് സഹായകമായെങ്കിലോ എന്ന ഗുണകാംക്ഷയാണ് അതിന് പിന്നിലുള്ളത്. തബൂക് യുദ്ധത്തില്‍ പങ്കെടുക്കാതെ അകാരണമായി വിട്ടുനിന്ന് മൂന്ന് പേരോട് പ്രവാചകരും അനുയായികളും സലാം പറയുന്നതും അവരുടെ സലാം മടക്കുന്നതും വേണ്ടെന്ന് വെച്ചതില്‍നിന്ന് ഇക്കാര്യം വ്യക്തമാണ്. ആ സമീപനത്തിലൂടെ ആ മൂന്ന് പേര്‍ അനുഭവിച്ച മാനസിക പ്രയാസങ്ങളും അങ്ങേയറ്റം പശ്ചാത്തപിക്കാന്‍ അത് അവരെ പ്രേരിപ്പിച്ചതും ഹദീസുകളിലൂടെ വ്യക്തമാണല്ലോ. പരസ്യമായി ദോഷങ്ങള്‍ ചെയ്യുന്നവരോടും ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കപ്പെടുന്നത്.
ചുരുക്കത്തില്‍ പുത്തനാശയക്കാരോട് സലാം പറയാതിരിക്കുന്നത് പോലും ഗുണകാംക്ഷയുടെ ഭാഗമാണെന്ന് നമുക്ക് മനസ്സിലാക്കാനാവും. അത് കൊണ്ട് തന്നെയാണ്, സലാം പറയാതിരിക്കുന്നതിലൂടെ കൂടുതല്‍ അകന്നുപോവാന്‍ സാധ്യതയുണ്ടാവുകയോ സലാം പറയുന്നതിലൂടെ അവരുടെ മനസ്സില്‍ മാറ്റം ഉണ്ടാവുമെന്ന് തോന്നുകയോ ചെയ്യുന്ന പക്ഷം, അവരോട് സലാം പറയേണ്ടതാണെന്ന് പല പണ്ഡിതരും അഭിപ്രായപ്പെടുന്നത്.
മുസ്ലിമായവരുടെ മേലിലെല്ലാം നിസ്കരിക്കാവുന്നതാണ് എന്നാണ് വിശ്വാസശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നത്.

ഇബ്നു ഹജര്‍ (റ) പറഞ്ഞിട്ടുണ്ട്:
അദ്ദേഹം ഇമാം നവവി (റ) യില്‍ നിന്നും ഉദ്ധരിച്ചുകൊണ്ട് പറയുന്നു:
(وقد ذهب الجمهور إلى أنه لا يسلم على الفاسق ولا المبتدع قالالنووي : فإن اضطر إلى السلام بأن خاف ترتب مفسدة في دين أو دنيا إن لم يسلم سلم )
ധോഷിയോടും പുത്തന്‍ വാദിയോടും സലാം പറയേണ്ട എന്നാണ് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. ഇമാം നവവി (റ) അപ്രകാരം പറയുന്നു: ദുന്യാവിന്റെയോ ദീനിന്റെയോ കാര്യത്തില്‍ വല്ല നാശവും ഭയക്കുന്നു എങ്കില്‍ ആ നിര്‍ബന്ദ സാഹചര്യത്തില്‍ ഇവരോട് സലാം പറയാം (അല്ലെങ്കില്‍ വേണ്ട എന്ന് അര്‍ത്ഥം)
വേറെയും കാണാം...
قَالَ النَّوَوِيُّ السُّنَّةُ إِذَا مَرَّ بِمَجْلِسٍ فِيهِ مُسْلِمٌ وَكَافِرٌ أَنْ يُسَلِّمَ بِلَفْظِ التَّعْمِيمِ وَيَقْصِدُ بِهِ الْمُسلم قَالَ بن الْعَرَبِيِّ وَمِثْلُهُ إِذَا مَرَّ بِمَجْلِسٍ يَجْمَعُ أَهْلَ السُّنَّةِ وَالْبِدْعَةِ
ഇമാം നവവി (റ) പറയുന്നു, മുസ്ലിംകളും കാഫിറുകളും ഇരിക്കുന്ന മജ്ളിസില്‍ ചെന്നാല്‍ സാധാരണ സലാം ചൊല്ലുന്ന പദം കൊണ്ട് തന്നെ സലാം പറയുകയും മുസ്ലിമിനെ കരുതുകയും വേണം, അത് പോലെ തന്നെ സുന്നിയും പുത്തന്‍ ആശയക്കാരനും ഉള്ള സദസ്സാനെങ്കില്‍ ഇതുപോലെ തന്നെ സലാം പറയുകയും സുന്നിയെ മാത്രം കരുതുകയും വേണം എന്ന് ഇബ്ന്‍ അറബി (റ) യും പറഞ്ഞിരിക്കുന്നു (ഫത്ഹുല്‍ ബാരി)
ഇതുകൂടി കാണുക:
فيها وقال النووي : وأما المبتدع ومن اقترف ذنبا عظيما ولم يتب منه فلا يسلم عليهم ولا يرد عليهم السلام كما قال جماعة من أهل العلم واحتج البخاري لذلك بقصة كعب بن مالك انتهى .
ഇമാം ഇബ്നു ഹജര്‍ (റ) തുടരുന്നു:
ഇമാം നവവി (റ) പറയുന്നു:അപ്പോള്‍ തൌബ ചെയ്യാത്ത വന്തോഷികളോടും പുത്തനാശയക്കാരോടും സലാം പറയാനോ മടക്കാനോ പാടില്ല (കറാഹത്തു) അപ്രകാരമാണ് ഒരു സംഘം ആഹ്ലുല്‍ ഇല്മു പറഞ്ഞിട്ടുള്ളത്. ക'അബ് ബിന്‍ മാലിക് (റ) ന്‍റെ സംഭവം ഇക്കാര്യത്തില്‍ ഇമാം ബുഖാരി തെളിവാകീട്ടുണ്ട്..."

فَكُنْتُ أَخْرُجُ فَأَشْهَدُ الصَّلَاةَ مَعَ الْمُسْلِمِينَ وَأَطُوفُ فِي الْأَسْوَاقِ وَلَا يُكَلِّمُنِي أَحَدٌ وَآتِي رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأُسَلِّمُ عَلَيْهِ وَهُوَ فِي مَجْلِسِهِ بَعْدَ الصَّلَاةِ فَأَقُولُ فِي نَفْسِي هَلْ حَرَّكَ شَفَتَيْهِ بِرَدِّ السَّلَامِ عَلَيَّ أَمْ لَا ثُمَّ أُصَلِّي قَرِيبًا مِنْهُ فَأُسَارِقُهُ النَّظَرَ فَإِذَا أَقْبَلْتُ عَلَى صَلَاتِي أَقْبَلَ إِلَيَّ وَإِذَا الْتَفَتُّ نَحْوَهُ أَعْرَضَ عَنِّي حَتَّى إِذَا طَالَ عَلَيَّ ذَلِكَ مِنْ جَفْوَةِ النَّاسِ مَشَيْتُ حَتَّى تَسَوَّرْتُ جِدَارَ حَائِطِ أَبِي قَتَادَةَ وَهُوَ ابْنُ عَمِّي وَأَحَبُّ النَّاسِ إِلَيَّ فَسَلَّمْتُ عَلَيْهِ فَوَاللَّهِ مَا رَدَّ عَلَيَّ السَّلَامَ (بخاري)

മഹാനായ ഇമാം മുഹ് യദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി(റ) പറയുന്നു:പുത്തൻ വാദിയെ ഒരു ഇടത്തും വളർത്തരുത് അത്തരം കക്ഷികളെ അടുപ്പിക്കരുത് അവർക്ക് സലാം പറയരുത്, നമ്മടെ ഇമാം (അഹ്മദ് ബ്നു ഹമ്പൽ(റ). പറഞ്ഞിരിക്കുന്നു:പുത്തൻ  വാദിക്കൾക്ക് വല്ലവരും സലാം പറഞ്ഞാൽ തീർച്ചയായും അവൻ (സലാം പറഞവൻ)അവനെ സ്നേഹിച്ചിരിക്കുന്നു *നബിസ്വല്ലല്ലാഹു അലൈവസല്ലം തങ്ങളുടെ വാക്കാണതിന് തെളിവ് അവിടുന്ന് പറഞ്ഞു:നിങ്ങൾക്ക് പരസ്പരം സ്നേഹബന്ധമുണ്ടാക്കാൻ സലാം പറയലിനെ നിങ്ങൾക്കിടയിൽ പരസ്പരം വ്യപിപ്പിക്കുക.മുഹ് യദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ)തുടരുന്നു,പുത്തൻ വാദിയുടെ സദസ്സുകളിലിരിക്കാനോ,അവരുമായി അടുക്കാനോ,അവർ സന്തോഷിക്കുന്ന കാര്യങ്ങളിൽ ആശംസയർപ്പിക്കാനോ,അവർമരിച്ചാൽ അവരുടെമേൽ മയ്യിത്ത് നിസ്കരിക്കാനോ,അവരുടെ(പുത്തൻ അവാന്തര വിഭാഗം)പേര് കേട്ടാൽ കൃഫയുടെ (അനുഗ്രഹത്തിന്റെ)വാക്കുപറയാനോ പാടില്ല. *എന്നല്ല അവരോട് എതിർപ്പ് പ്രഘടിപ്പിക്കുകയും വിട്ട് നിൽക്കുകയുമാണ് വേണ്ടത്(കാരണം അവർ സുന്നത്ത് ജമാഅത്തിന്റെ എതിരാളികളാണല്ലോ)തന്നെയുമല്ല അല്ലാഹുവിങ്കൾ പ്രതിഫലവും പ്രതീക്ഷിക്കുകയുമാണ് നിനക്കുണ്ടാകേണ്ടത്*  നബി(സ്വ)തങ്ങളിൽനിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു, നിശ്ചയം അവിടുന്ന് പറഞ്ഞിരിക്കുന്നു:വല്ലവരും പുത്തൻ വാദിയുടെ മുഖത്ത് വെറുപ്പോടുകൂടി നോക്കിയാൽ അല്ലാഹു തആല അവന്റെ ഹൃദയത്തിൽ ഈമാനും നിർഭയത്വവും നിറച്ചുകൊടുക്കുന്നതാണ്.ഫുളൈലുബ്നു ഇയാള്വ്(റ) പറഞ്ഞിരിക്കുന്നു : *വല്ലരും പുത്തൻവാദിയെ സ്നേഹിച്ചുകഴിഞ്ഞാൽ അല്ലാഹു തആല (സ്നേഹിച്ചവന്റെ)അമലുകൾ പൊളിച്ചുകളയുകയും ഈമാനിന്റെ വെളിച്ചം അവന്റെ ഹൃദയത്തിൽ നിന്ന് നീക്കം ചെയ്യുന്നതുമാണ്* *വീണ്ടും ശൈഖ് അവർകൾ (റ)തുടരുന്നു: നീ ഒരു വഴിയിൽ പുത്തൻ വാദിയെ ദർശിച്ചാൽ മറ്റൊരു വഴി നീ സ്വീകരിക്കണം* ഫുളൈലുബ്നു ഇയാള്വ്(റ)പറയുന്നു: സുഫ് യാനുബ്നു ഉയൈന(റ)വിൽ നിന്ന് ഞാൻ കേട്ടു. മഹാൻ പറയുന്നു:പുത്തൻവാദിയുടെ ജനാസയെ അനുഗമിച്ചാൽ അതിൽ നിന്നും മടങ്ങുന്നതുവരെ അവൻ അല്ലാഹുവിന്റെ വെറുപ്പിലായിരികും. എന്തുകൊണ്ടെനാൽ, പുത്തൻവാദിയെ നബി(സ്വ) തങ്ങൾ ശപിച്ചിരിക്കുന്നു.നബി(സ്വ)തങ്ങൾ പറഞ്ഞു:ദീനിൽ പുതിയത് വല്ലതും കടത്തിക്കൂട്ടുകയൊ അലെങ്കിൽ പുത്തൻവാദികൾക്ക് ഒത്താശ ചെയ്തു കൊടുക്കുകയൊ ചെയ്താൽ അല്ലാഹുവിന്റെയും മലക്കുകളുടെയും സർവ്വ മനുഷ്യരുടേയും ശാപവും  അവന്റെ മേൽ ഉണ്ടാകുന്നതാണ്. അത്തരം ആളുകളുടെ ഫർളോ,സുന്നത്തോ ആയ ഓരു സൽകർമ്മങ്ങളും അല്ലാഹു റബ്ബ് തആല അവനിൽ നിന്നും സ്വീകരിക്കുന്നല്ല.

🌷🌷🌷🌷🌷🌷🌷🌷

Saturday, June 22, 2019

ഇസ്തിഗാസ "إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِي""" നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു.നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു

"
📙📘📓📒📔📕📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0



"إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِي"""
നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു.നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു.

എന്ന ആയത്ത് അഭൗതികമായ നിലക്ക് മഹാന്മാരോട് സഹായം തേടൽ ശിർക്കാണന്നതിന്ന് തെളിവാണന് ഏതങ്കിലും മുഫസ്സിർ പറഞ്ഞിട്ടുണ്ടോ?

മറുപടി

മുഫസ്സിറുകളുടെ സുല്‍ത്താന്‍ ഇമാം ത്വിബ്.രി(റ) ഈ ആയത്തിനെ വിശദീകരിക്കുന്നു:

ومعنى قوله: { وإِيَّاكَ نَسْتَعِينُ } وإيَّاك ربنا نستعين علـى عبـادتنا / وطاعتنا لك وفـي أمورنا كلها لا أحداً سواك،
عن عبد الله بن عبـاس: { وإِيَّاكَ نَسْتَعِينُ } قال: إياك: نستعين علـى طاعتك وعلـى أمورنا كلها.

"ഞങ്ങളുടെ നാഥാ, നിനക്കുള്ള ഞങ്ങളുടെ ആരാധനകളിലും നിന്നെ വഴിപ്പെടുന്നതിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നോട് മാത്രമേ ഞങ്ങള്‍ സഹായം തേടുന്നുള്ളൂ. മറ്റാരോടും സഹായം തേടുന്നില്ല തന്നെ."
"അബ്ദില്ലാഹി ബിന്‍ അബ്ബാസ്(റ)നെ തൊട്ട് വന്നിരിക്കുന്നു: അദ്ദേഹം പറഞ്ഞു: "നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു." (തഫ്സീര്‍ ത്വിബ്.രി)

തഫ്സീര്‍ ഇബ്നു കസീര്‍:

{ وَإِيَّاكَ نَسْتَعِينُ } على طاعتك، وعلى أمورنا كلها
وقال قتادة: { إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } يأمركم أن تخلصوا له العبادة، وأن تستعينوه على أموركم

"നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു - അഥവാ നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും"
"ഖതാദ: പറഞ്ഞു: ഇബാദത്ത് അവനു മാത്രമാക്കുവാനും നിങ്ങളുടെ കാര്യങ്ങളില്‍ അവനോട് സഹായം തേടാനും അല്ലാഹു നിങ്ങളോട് കല്പിക്കുന്നു."

ബൈളാവി:

والمراد طلب المعونة في المهمات كلها، أو في أداء العبادات،

"എല്ലാ കാര്യങ്ങളിലും, അല്ലെങ്കില്‍ ആരാധനകള്‍ നിര്‍വ്വഹിക്കുന്ന കാര്യത്തില്‍ സഹായം തേടുക എന്നു ഉദ്ദേശം"

ജലാലൈനി:

{ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } أي نخصك بالعبادة من توحيد وغيره ونطلب المعونة على العبادة وغيرها

"അഥവാ, നിന്നെ ഏകനാക്കുന്നതിലൂടെയും മറ്റും ഇബാദത്ത് കൊണ്ട് നിന്നെ ഞങ്ങള്‍ പ്രത്യേകമാക്കുന്നു. ഇബാദത്തിലും അത് അല്ലാത്തവയിലും നിന്നോട് ഞങ്ങള്‍ സഹായം തേടുന്നു."

ശൗകാനി:

{ وإياك نستعين } على طاعتك وعلى أمورنا كلها

“നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും"

ഇമാം ബഗ്.വി(റ)

{ وَإِيَّاكَ نَسْتَعِينُ } نطلب منك المعونة على عبادتك وعلى جميع أمورنا

"നിന്നെ ആരാധിക്കുന്ന കാര്യത്തിലും ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും നിന്നില്‍ നിന്നും ഞങ്ങള്‍ സഹായം തേടുന്നു."

ഇബ്നു അഥിയ്യ(റ):

و { نستعين } معناه نطلب العون منك في جميع أمورنا،

"അതിന്റെ അര്‍ത്ഥം ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നില്‍ നിന്നും ഞങ്ങള്‍ സഹായം തേടുന്നു എന്നാകുന്നു."

അൽ ഖാസിൻ:

{ وإياك نستعين } أي منك نطلب المعونة على عبادتك وعلى جميع أمورنا

"അഥവാ; നിന്നില്‍ നിന്നും ഞങ്ങള്‍ സഹായം തേടുന്നു - നിന്നെ ആരാധിക്കുന്ന വിഷയത്തിലും ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും"

മനസ്സിലായല്ലോ ... ??

മൗലവിമാര്‍ ഈ ആയത്തിനു കൊടുത്ത വ്യാഖ്യാനം ത്വിബ്.രിയില്‍ ഇല്ല. ഇബ്നു കസീറില്‍ ഇല്ല. ബൈളാവിയില്‍ ഇല്ല. ജലാലൈനിയില്‍ ഇല്ല. റാസിയിലോ ഖുര്‍തുബിയിലോ ഇങ്ങനെ ഒരു വ്യാഖ്യാനം ഇല്ല. ബഗ്.വിയിലും ഖാസിനിലും നസഫിയിലും ഇല്ല. എന്തിനേറെ, ഇവരുടെ ആചാര്യനായ ശൗകാനിയുടെ തഫ്സീറില്‍ പോലും ഇല്ല.
മുസ്.ലിം ഉമ്മത്ത് നൂറ്റാണ്ടുകളായി ഖുര്‍ആന്‍ മനസ്സിലാക്കാന്‍ അവലംബിക്കുന്ന വിവിധ നൂറ്റാണ്ടുകളിലായി വിവിധ മദ്.ഹബുകളുടെ ഇമാമുമാരാല്‍ വിരചിതമായ ഒരു ആധികാരിക തഫ്സീറിലും ഈ വ്യാഖ്യാനം ഇല്ല. ഈ ഇമാമുമാരെയെല്ലാം കൈ വിട്ടു കൊണ്ട്, അവര്‍ നല്കി‍യ തഫ്സീറിനു വിരുദ്ധമായി പരിശുദ്ധ ഖുര്‍ആനു സ്വന്തമായി വ്യാഖ്യാനങ്ങള്‍ ചമച്ചവര്‍, സത്യം മനസ്സിലാക്കിയിട്ടും സത്യവിശ്വാസികളുടെ പാതയില്‍ നിന്നും വ്യതിചലിച്ചവര്‍ അല്ലേ..?? അവർക്ക് ഭയാനകമായ ഭാവി ഉണ്ടെന്നല്ലേ പരിശുദ്ധ ഖുര്‍ആന്റെ തന്നെ അധ്യാപനം..??

وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا

“തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം! “

മുഫസ്സിറുകള്‍ എല്ലാം ഏകസ്വരത്തില്‍ പ്രഖ്യാപിക്കുന്നു - "നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു എന്ന് പറഞ്ഞാല്‍ അല്ലാഹുവിനെ ആരാധിക്കുവാനുള്ള തൗഫീഖിനു വേണ്ടിയും അതെ പോലെ തന്നെ ജീവിതസ്പര്‍ശിയായ സര്‍വ്വ വിഷയങ്ങളിലും അല്ലാഹുവിനോട് മാത്രമേ ഒരു മുസ്.ലിം സഹായം തേടൂ എന്നാണ് അര്‍ത്ഥം.

പിന്നെ എവിടെ നിന്നാണ് മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ മാത്രം എന്നും അഭൗതികമായ കാര്യങ്ങളില്‍ മാത്രം എന്നും മൗലവിമാര്‍ക്ക് അര്‍ത്ഥം കിട്ടിയത്..?? മറ്റെവിടെ നിന്നുമല്ല. പൈശാചികമായ ഉദ്ബോധനത്തിൽ നിന്ന് മാത്രം. പരിശുദ്ധ ഖുര്‍ആനിലെ ആയത്തിനു കടുത്ത ദുര്‍വ്യാഖ്യാനം ചമച്ച്, ഇല്ലാത്ത അര്‍ത്ഥങ്ങള്‍ കൂട്ടിച്ചേര്‍ത്ത്, ഉള്ള അര്‍ത്ഥങ്ങള്‍ വെട്ടിച്ചുരുക്കി, മുസ്ലിം ബഹുഭൂരിപക്ഷത്തെ കാഫിറാക്കാന്‍ വൃഥാ സമയം കളയുന്ന ഇവരോടല്ലേ അല്ലാഹുവിന്റെ റസൂല്‍ (സ) അല്ലാഹുവിന്റെ കലാമിനു തന്നിഷ്ടപ്രകാരം വ്യാഖ്യാനം നല്‍കിയാല്‍ അവര്‍ നരകത്തില്‍ സ്ഥാനം ഉറപ്പിച്ചു കൊള്ളട്ടെ എന്നു മുന്നറിയിപ്പ് നല്‍കിയത്. അതു കൊണ്ട് നരകത്തില്‍ നിന്നും രക്ഷപ്പെടണമോ, എങ്കില്‍ ഈ ദുര്‍വ്യാഖ്യാന മൗലവിമാരുടെ പിടിയില്‍ നിന്നും ആദ്യം രക്ഷപ്പെടുക.
എല്ലാ സഹായവും അല്ലാഹുവിനോടാണ് തേടുന്നത് എന്ന് പറഞ്ഞാല്‍, സൃഷ്ടികള്‍ തമ്മിലുള്ള സഹായതേട്ടങ്ങള്‍ എല്ലാം അല്ലാഹു അവന്റെ സഹായമാകുന്ന അനുഗ്രഹം സിദ്ധിക്കാന്‍ കാരണമായവരെ സമീപിക്കുക എന്ന നിലയില്‍ ആണെന്ന് വ്യക്തമാണല്ലോ.. ? അല്ലാഹുവാണ് നല്‍കുന്നവന്‍, ഞാന്‍ വെറും വിതരണക്കാരന്‍ മാത്രം എന്ന് അല്ലാഹുവിന്റെ റസൂല്‍(സ) തന്നെ പ്രഖ്യാപിച്ചതുമാണല്ലോ?
അല്ലാഹു നല്‍കുന്ന ഭൗതിക അനുഗ്രഹങ്ങളില്‍ നിന്നും (അറിവ്, അധ്വാനം, സമ്പത്ത്, ,,,) ഭൗതികമായ സഹായം ജീവിച്ചിരിക്കുന്ന സൃഷ്ടികളോട് അവര്‍ അതിന്റെ സബബ് എന്ന നിലയില്‍ തേടുന്നത് പോലെ തന്നെ അല്ലാഹു നല്‍കുന്ന അഭൗതികമായ അനുഗ്രഹങ്ങളില്‍ നിന്ന് (മുഅ്ജിസത്ത്, കറാമത്ത്) ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ മഹത്തുക്കളോട് അവര്‍ അതിന്റെ സബബ് എന്ന നിലയില്‍ തേടാവുന്നതാണ്...
രണ്ട് സഹായങ്ങളുടെയും പരമമായ സ്രോതസ്സ് അല്ലാഹു തന്നെയാണ്. ആ വിശ്വാസത്തോടു കൂടി തേടുമ്പോള്‍ ഒരു തേട്ടം തൗഹീദും മറ്റൊന്ന് ശിര്‍ക്കും ആയി മാറുന്ന രസതന്ത്രം ദീനിന്റെ ഏതെങ്കിലും പ്രമാണങ്ങളില്‍ വിവരമുള്ള ആരെങ്കിലും രേഖപ്പെടുത്തി വെച്ചിട്ടുണ്ടോ..? അല്ലാഹു അഭൗതികമായ അനുഗ്രഹങ്ങള്‍ നല്‍കുന്നത് ആത്മാവ് ശുദ്ധീകരിച്ചവര്‍ക്കാണ്. ആത്മാവിന്റെ കഴിവാണത്... ആത്മാവിനു ജീവിതമരണ വ്യത്യാസം ഇല്ല. ഇതൊന്നും തിരിയാതെ ദുര്‍.വ്യാഖ്യാനത്തിന്റെ തലതൊട്ടപ്പന്മാര്‍ക്ക് സ്വന്തം ഈമാന്‍ പണയപ്പെടുത്തുന്നവര്‍ക്ക് തന്നെയാണ് സര്‍വ്വ നാശവും വരാനിരിക്കുന്നത് ....

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....