Monday, April 1, 2019

ഇബ്നു തൈമിയ്യ

ആരാണീ ഇബ്നു തൈമിയ്യ?

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ ആരായിരുന്നു??





പലരും ചോദിക്കുന്നു ആരാണീ "ഇബ്നു തൈമിയ്യ??" ഈ ചോദ്യത്തിന് മാന്യവും വ്യക്തവും മതപരവുമായ ഒരു മറുവടി കണ്ടെത്തുകയാണ് ഈ വരികളുടെ എളിയ ലക്ഷ്യം. അപാകതകളും വീഴ്ചകളും എല്ലാഹു പൊറുക്കട്ടെ.

സത്യത്തിൽ ഇബ്നു തൈമിയ്യയുടെ കിതാബുകളോളം സൗജന്യമായി വിതരണം ചെയ്യപ്പെടുന്ന കിതാബുകളുണ്ടായിരികില്ല. കെട്ടിലും മട്ടിലും മികച്ചതും "ശൈഖുൽ ഇസ്ലാം" എന്നാ രചയിതാവിന്റെ റ്റൈറ്റിലും ഇവ സാധാരണ മുസ്ലിംകൾക്കിടയിൽ വല്ലാതെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നത് സത്യമാണ്. ചില രാജ്യങ്ങളുടെ മിമ്പറുകളിൽ ഇത്രമാത്രം പറയപ്പെടുന്ന പേരുകൾ വേറെയുണ്ടാകില്ല.

സത്യത്തിൽ പലരും മനസ്സിലാക്കിയത് വെറും അല്ലാഹുവിന്റെ സ്വിഫാത്തുകളെ വിശദീകരിച്ച സ്ഥലത്താണ് ഇദ്ദേഹത്തിന് അപാകതകൾ പറ്റിയെന്നതാണ്. പക്ഷെ അദ്ദേഹത്തിൻറെ ഫത് വകൾ മാത്രം നോക്കിയാൽ കാണാം അതൊരു ബിദ്അത്തുകളുടെ സമാഹരമാണെന്ന്.

നമ്മുടെ ലക്ഷ്യം ഇബ്നു തൈമിയ്യ എന്നാ വ്യക്തിയെ ആക്ഷെപിക്കലല്ല. അദ്ദേഹത്തെ വില കുറച്ച് കാണിക്കലുമല്ല. ഒരു പക്ഷെ അദ്ദേഹം തന്റെ അവസാന നിമിഷങ്ങളിൽ തൗബ ചെയ്യുകയും അല്ലാഹു തമ്പുരാൻ അത് സ്വീകരിക്കുകയും അങ്ങിനെ മരണപ്പെട്ടിട്ടുമുണ്ടാവാം.

മറിച്ച് ഇവിടെ ചെയ്യുന്നത് അദ്ദേഹ എഴുതിയത് ഒരു വിഭാഗം പണവും സ്വാധീനവും ഉപയോഗിച്ച് പ്രചരിപ്പിക്കുന്നതുമായ അദ്ദേഹത്തിൻറെ ഗ്രന്ഥങ്ങളിലെ സുപ്രധാന അപാകതകളാണ്. ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ പരിശോദിച്ചാൽ നബി(സ) യെയും അവിടുത്തെ അഹ് ലു ബൈത്തിനെയും വളരെ മോശമായി രീതിയിൽ ആക്ഷേപിച്ചതായി കാണാം. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഇബ്നു തൈയ്യയെക്കാളും വലുത് നബി(സ) യും അവിടുത്തെ അഹ് ലുബൈത്തുമാണ്.  കൂടാതെ, നൂതനാഷയക്കാർ മുഴുവനും അവലംബമാക്കുന്നത് ഇദ്ദേഹത്തിന്റെ പുസ്തകങ്ങളും ആശയങ്ങളെയുമാണ്. അതാണ്‌ ഇങ്ങനെ ഒരു നിരൂപണത്തിന് മുതിരാൻ എന്നെ പ്രേരിപ്പിച്ചത്.

ഇദ്ദേഹത്തിന്റെ പേര്: അഹ്മദ് തഖിയുദ്ദീൻ അബുൽ അബ്ബാസ് ഇബ്നു അബ്ദുൽ ഹലീം തൈമിയ്യത്തുൽ ഹറ് റാനി  എന്നാണു. ജനനം: ഹിജ്റ വർഷം 661-ൽ റബീഉൽ അവ്വൽ പത്തിനാണ്. മരണം ഹിജ്റ വർഷം 728-ൽ ദുൽഖഅദ് 20 ന്.

ആദ്യമായി മുൻകഴിഞ്ഞ പണ്ഡിതന്മാർ അദ്ദേഹത്തെക്കുറിച്ച് എന്ത് പറഞ്ഞു എന്നറിയുന്നത് നന്നായിരിക്കും. ഇതിനു രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന്:   ഈ എളിയവനെപ്പോലെയുള്ള ഒരുത്തൻ ഇത്രെയും പ്രസിദ്ദനായ ഒരു പണ്ഡിതനെയും തന്റെ ഗ്രന്ഥങ്ങളെയും മോശമായി പരിചയപ്പെടുത്തുമ്പോൾ പലരും തെറ്റിദ്ദരിച്ചേക്കാം "ഇവനാരാ ഇയ്യാളെ നിരൂപിക്കാൻ?" എന്ന്. രണ്ടാമതായി ചില സഹോദരന്മാർ മുസ്ലിം ഉമ്മത്തിൽ ഇയ്യാളെപ്പോലെ സ്വീകാര്യനായ ഒരാളില്ലെന്ന വിശ്വാസം വെച്ചു പുലർത്തിയവരുണ്ട്. ഈ വിശ്വാസത്തിന് മുസ്ലിം ചരിത്രത്തിൽ പിന്തുണയില്ലെന്ന വ്യക്തമാക്കാനുമാണിത്.

സത്യത്തിൽ അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പണ്ഡിതന്മാർ അദ്ദേഹത്തിൻറെ ആഗമനക്കാലം മുതൽക്ക്‌ തന്നെ അയ്യാളുടെ അപാകതകൾ ചൂണ്ടിക്കാണിക്കുകയും ജനങ്ങൾക്ക്‌ അദ്ദേഹത്തിൻറെ വികലമായ ആശയങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ വളരെ ന്യൂന പക്ഷമായിരുന്നു  അദ്ദേഹത്തിൻറെ വികല ആശയങ്ങളെ പിന്തുണച്ചത്. ഹിജ്റ 12-ആം നൂറ്റാണ്ടിൽ മുഹമ്മദുബ്നു അബ്ദുൽ വഹാബിലൂടെയും തന്റെ അനുചരന്മാരിലൂടെയുമാണ് പിന്നീട് ഇദ്ദേഹത്തിന്റെ വികലമായ ചിന്തകളെ ലോകത്ത് പ്രചരിപ്പിക്കാൻ വലിയ ശ്രമം നടന്നത്.

അവരുടെ ആശയത്തിന് എതിരായവരെ മുഴുവനും കാഫിറുകളും മുശ്രിക്കുകളും പുത്തനാഷയക്കാരുമായി മുദ്രകുത്തി അവരെ കൊല്ലലും അവരുടെ ധനാപഹരണം നടത്തലുമൊക്കെ ഹലാലാക്കുകയും ചെയ്തു. ഇതനുസരിച്ച് ഹിജാസിലും മറ്റും അനേകം മഹത്തുക്കളായ പണ്ഡിതന്മാരെയും സാധാരണക്കാരെയും അവർ കൊന്നുക്കളയുകയും ചെയ്തിട്ടുണ്ട്. എത്രത്തോളം ഇബ്നു തൈമിയ്യ വരുന്നത് വരെ ഇസ്ലാം മരിച്ചുക്കിടക്കുകയായിരുന്നുവെന്നും അദ്ദേഹത്തിൻറെ ആഗമനത്തോടെ ഇത് പുനർജ്ജന്മം കൊള്ളുകയും അദ്ദേഹത്തിൻറെ മരണത്തോടെ വീണ്ടും ഇസ്ലാം മരിക്കുകയും പിന്നീട് ഹിജ്റ 12-ആം നൂറ്റാണ്ടിൽ മുഹമ്മദുബ്നു അബ്ദുൽ വഹാബിന്റെ കാലത്താണ് ഇസ്ലാം ജനിച്ചതെന്നുമൊക്കെയാണ് ഇവരുടെ ജല്പന്നങ്ങൾ.

ഇബ്നു തൈമ്മിയ്യയുടെ 'ഇഖ്‌തിളാഉ സ്സ്വിറാത്തുൽ മുസ്തഖീം" എന്നാ പുസ്തകത്തിനു ആമുഖമെഴുതിയ ഈജിപ്ഷ്യൻ സലഫി പണ്ഡിതനായ മുഹമ്മദ്‌ ഹാമിദ് അൽഫഖി (മരണം 1378 ഹി.) എഴുതുന്നത് കാണുക.



ودارت المعارك بين شيخ الإسلام رحمه الله ومعه ربه وبين حزب الشيطان ومعه الجماهير ورجال الدولة والرؤساء والسادة...اه.


"ശൈഖുൽ ഇസ്ലാമിന്റെയും -അദ്ദേഹത്തിൻറെ കൂടെ റബ്ബുമുണ്ട്- പിശാചിന്റെ പാർട്ടിയുടെയും -അവരുടെ കൂടെ മുസ്ലിം ഭൂരിപക്ഷവും രാഷ്ട്ര നേതാക്കളും ഉന്നതന്മാരുമുണ്ട്- തമ്മിൽ ആദർശ യുദ്ദങ്ങൾ തന്നെ നടന്നിട്ടുണ്ട്".

ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം മുസ്ലിം ഉമ്മത്തിൽ ഇദ്ദേഹത്തിന്റെ ആശയങ്ങൾക്ക് യാതൊരു വിലയുമില്ലായിരുന്നു എന്ന്.

ഇദ്ദേഹത്തെ തള്ളിപ്പറഞ്ഞ തന്റെ കാലക്കാരായ പണ്ഡിതരിൽ പ്രധാനികൾ:





ഇബ്നു തൈമിയ്യയുടെ കാലക്കാരനും പ്രസിദ്ദ ഇമാമുമായ അനേകം ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഇമാം തഖിയുദ്ദീൻ സുബ്കി(റ) തന്റെ السيف الصقيل في الرد على نونية ابن زفيل എന്നാ കിതാബിൽ 17-ആ മത്തെ പേജിൽ പറയുന്നു:


അല്ലാഹുവിന് തടിയുണ്ടെന്ന് പറയ്യുന്ന "ഹശ് വിയ്യത്തിനെ" പരാമർശിച്ച് പറയുന്നിടത്ത് ഇമാം സുബ്കി (റ) പറയുന്നു: ഏഴാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ബുദ്ദിയും കുശാഗ്രതയുമുള്ള ഒരാൾ വന്നു. അദ്ദേഹത്തിനു സത്യപാത്ത കാണിച്ചു കൊടുക്കാൻ ഒരു ശൈഖില്ലായിരുന്നു. അദ്ദേഹവും ഹശ് വിയാക്കളുടെ ആദർശക്കാരനായിരുന്നു. അല്ലാഹുവിന്റെ ആസ്തിക്യത്തെക്കുറിച്ച് മോശമായത് പറഞ്ഞു എന്ന് മാത്രമല്ല അദ്ദേഹം നബി(സ)യെ സിയാറത്ത് ചെയ്യുന്നത് പാപമാണെന്നും ഒറ്റയടിക്ക് മൂന്നു ത്വലാഖ് ചൊല്ലിയാൽ ത്വലാഖാവില്ലെന്നും തുടങ്ങിയ വികലമായ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. അങ്ങനെ പണ്ഡിതർ മുഴുവനും അദ്ദേഹത്തെ ജയിലിലടക്കണമെന്നു എകോപിക്കുകയും അതനുസരിച്ച് ജയിലിലടക്കുകയും ചെയ്തു. ജയിലിലാണ് അദ്ദേഹം മരണം വരിക്കുന്നത്."

ഇമാം സുബ്കി(റ) തന്റെ കിതാബുകളിലും ഇബ്നു തൈമിയ്യയെ എതിര്ത്തു കാണാം.

മഹാനായാ ഇബ്നു ഹജറുൽ അസ്ഖലാനി(റ) തന്റെ الدرر الكامنة യിൽ ഇബ്നു തൈമിയ്യയെ പരിചയപ്പെടുത്തി പറയുന്നു: "അദ്ദേഹം ഫിഖ്‌ഹിലും ഹദീസിലും ഭാഷയിലും അഗാധ പാണ്‍ഡിത്യമുള്ളയാളായിരുന്നു അത് തന്നെയാണ് അദ്ദേഹത്തിനു അഹംഭാവമുണ്ടാക്കാനിടയായതും. താനൊരു മുജ്തഹിദാണെന്ന് വരേക്കും അദ്ദേഹത്തിനു തോന്നുകയുണ്ടായി. അതുമൂലം ചെറിയവരും വലിയവരും തന്റെ കാലക്കാരും പൂർവ്വീകരുമായ സകല ഇമാമുകളെയും തള്ളിപ്പറയാൻ അദ്ദേഹത്തിനു മടിയില്ലായിരുന്നു. അങ്ങനെ അമീറുൽ മുഅമിനീൻ ഉമറുബ്നുൽ ഖത്വാബ് (റ) വിന്റെ പേരിൽപോലും അപാകതകൾ ചുമത്തി. അലിയ്യുബ്നു അബീത്വാലിബ് (റ)നു പതിനേഴ്‌ തെറ്റുകൾ പറ്റിയെന്നു പറഞ്ഞു. ഇമാം ഗസ്സാലി(റ)യെ ചീത്ത പറഞ്ഞു. അല്ലാഹു ഒന്നാനാകാശത്തിലേക്ക് ഇറങ്ങി വരുമെന്നും അതിന്റെ രൂപം, ഖുതുബയോതിക്കോണ്ടിരിക്കുമ്പോൾ മുകളിലെ സ്റ്റെപ്പിൽ നിന്ന് താഴെയുള്ള സ്റ്റെപ്പിലേക്ക് ഇറങ്ങി ഞാനീ ഇറങ്ങിയതുപോലെ ഇറങ്ങി വരുമെന്ന് വരേക്കും പറഞ്ഞു. അങ്ങനെ ജനങ്ങൾ അദ്ദേഹത്തെ "സിൻദീഖാണെന്നു" വിധ്യെഴുതി.

മറ്റൊരു ഇമാമായ ശിഹാബുദ്ദീൻ അല ഖഫാജി(റ) തന്റെ شرح الشفا യിൽ പറയുന്നു: "(അമ്പിയാക്കളുടെ ഖബ്റുകളെ പള്ളികളാക്കിയവരെ അല്ലാഹു ശപിച്ചിരിക്കുന്നു) എന്ന ഹദീസ് ഉദ്ടരിച്ചതിനു ശേഷം മഹാനവര്കൾ പറയുന്നു. ഈ ഹദീസാണ് ഇബ്നു തൈമിയ്യയെയും ഇബ്നുൽ ഖയ്യിമിനെയും നബി(സ) യെ സിയാറത്ത് ചെയ്യാൻ പാടില്ലെന്ന വളരെ മോശമായ വാദം പറയാൻ കാരണമാക്കിയത്. അതിനാല തന്നെ ജനങ്ങൾ അവരെ കാഫിറാക്കുകയും ചെയ്തു.

മഹാനായ ഇബ്നു ഹജറുൽ ഹൈതമി(റ) തന്റെ ഫതാവയിൽ പറയുന്നു: ഇബ്നു തൈമിയ്യ എന്നവർ അല്ലാഹു നിന്ദിക്കുകയും പിഴപ്പിക്കുകയും സത്യത്തിനെതൊട്ട് അന്ധനാക്കുകയും ചെയ്തയാളാണ്. അദ്ദേഹം തന്റെ നിസ്സരപ്പെടുത്തൽ മുന് കഴിഞ്ഞുപോയ സൂഫിയാക്കളിൽ മാത്രം ഒതുക്കിയില്ല മറിച്ച് മഹാനായ ഉമറുൽ ഖത്വാബിനെയും  അലിയ്യുബ്നു അബീത്വാലിബ്(റ) നെയും വരേക്കും തെട്ടുകാരാക്കി ചിത്രീകരിച്ചു. മിമ്പറിൽ വെച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു: "ഉമറിനു ഒരു പാട് അപാകതകൾ വന്നിട്ടുണ്ട്". മറ്റൊരിക്കൽ അലി(റ) നു മുന്നൂറിൽ പരം തെറ്റുകൾ സംഭവിച്ചയാളാണെന്ന് പറഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻറെ വാക്കുകൾക്ക് യാതൊരു വിലയുമില്ല. എന്നല്ല അദ്ദേഹത്തിൻറെ വാക്കുകളെ കുപ്പത്തൊട്ടിയിലെക്കെറിയുകയാണ് വേണ്ടത്. അദ്ദേഹം പിഴച്ചവനും പിഴപ്പിക്കുന്നവനുമാണെന്ന് വിശ്വസിക്കുകയാണ് വേണ്ടത്. അദ്ദേഹത്തെപ്പോലുള്ളവരുടെ തെറ്റായ ആശയങ്ങളിൽ നിന്ന് അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. "

ഇബ്നു തൈമിയ്യയെ ഈ പണ്ഡിതന്മാരും മുസ്ലിം ഉമ്മത്തും ഇത്രമാത്രം തള്ളിപ്പറയാനും കാഫിറാണെന്ന് വരേക്കും പറയാനും കാരണം തന്റെ പുസ്തകങ്ങളിൽ കുത്തിനിറച്ച വമ്പൻ അപാകതകളാണ്. അവയിൽ ചിലത് നമുക്ക് പരിശോദിക്കാം.

ഇദ്ദേഹം തന്റെ അൽ അസ്മാഉ വസ്സ്വിഫാത്തു എന്ന പുസ്തകത്തിന്റെ 1/81 ൽ وأشرقت الأرض بنور ربها എന്ന ആയത്തിനെ വിശദീകരിച്ചുകൊണ്ട് പറയുന്നു:

"وهذا دليل على أنه إذا جاءهم وجلس على كرسيه أشرقت الأرض كلها بأنواره"


"ഈ ആയത്ത്, അല്ലാഹു വന്ന് തന്റെ കസേരയിൽ ഇരുന്നാൽ അവന്റെ പ്രകാശം കൊണ്ട് ഭൂലോകമാകെ പ്രകാശിക്കുമെന്നതിന് രേഖയാണ്"

ഇത്തരം വിശ്വാസങ്ങളിൽ നിന്ന് അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. അല്ലാഹു ഒരു സൂര്യനെ പോലെയോ? അല്ലാഹുവിനു ഇരിക്കാൻ ഒരു ചെയറും?.

ഇദ്ദേഹം തന്റെ ഫതാവയുടെ നാലാം വാള്യം 374 -ൽ പറയുന്നു:


"إن محمدا رسول الله يجلسه ربه على العرش معه"


"മുഹമ്മദ്‌ നബിയെ അല്ലാഹു തന്റെ കൂടെ അർശിൽ ഇരുത്തിപ്പിക്കും"

ഇതു തന്നെയാണ് ജൂതന്മാരുടെയും വിശ്വാസം. അവരുടെ കൈകടത്തലുകൾക്ക് വിധേയമായ "ഈസ്‌ഹാഹി" ന്റെ 22/19 ൽ കാണാം



وقال فاسمع اذا كلام الرب.قد رايت الرب جالسا على كرسيه وكل جند السماء وقوف لديه عن يمينه وعن يساره.


"അന്നേരം നീ രക്ഷിതാവിന്റെ വാക്ക് കേൾക്കൂ, ഞാൻ അവനെ കസേരയിൽ ഇരിക്കുന്നതായി കണ്ടിട്ടുണ്ട്, അവന്റെ വലത്തും ഇടത്തും അവന്റെ സൈന്യവും നിൽക്കുന്നുണ്ട്".


ഇങ്ങനെ ഒരു ക്ഷീണിച്ച അവശനായ ദൈവം മുസ്ലീംകൾക്കില്ല.

തന്റെ പുസ്തകമായ മിന്ഹാജിന്റെ നാലാം വാള്യം 243 - 244 ൽ പറയുന്നു:  


وقال النبي صلى الله عليه وسلم لابن عباس رضي الله عنهما  إذا سألت فاسأل الله ، وإذا استعنت فاستعن بالله ولم يقل سلني ولا استعن بي وقد قال تعالى فإذا فرغت فانصب وإلى ربك فارغب"


ഇബ്നു അബ്ബാസ്(റ)യോട് നബി(സ) പറയുന്നു: നിങ്ങൾ ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കൂ, സഹായം തേടുകയാണെങ്കിൽ അല്ലാഹുവോട് സഹായം തേടൂ. എന്നോട് ചോദിക്കൂ എന്നോ, എന്നോട് സഹായം തേടൂ എന്നോ അവിടുന്ന് പറഞ്ഞില്ല...."ഇതിലൂടെ ഇബ്നു തൈമിയ്യ തന്റെ വികലമായ ആശയം പഠിപ്പിക്കുകയാണ് അഥവാ, ജീവിച്ചിരിക്കുന്നവരോട് പോലും സഹായം ചോദിക്കാൻ പാടില്ലെന്നതാണത്.

സത്യത്തിൽ ഇമാം മുസ്ലിം(റ) റിപ്പോർട്ട്‌ ചെയ്ത സ്വഹീഹായ ഹദീസിൽ കാണാം റബീഅത്ത്(റ) തിരു നബി(സ) യോട് സ്വര്ഗ്ഗത്തിലെ സഹവാസം ചോദിച്ചത് (أسألك مرافقتك في الجنة) .

ഇമാം ത്വബ്റാനി(റ) റിപ്പോർട്ട്‌ ചെയ്ത മറ്റൊരു ഹദീസിൽ കാണാം:

وعَنْ مُصْعَبٍ الأَسْلَمِيِّ رضي الله عنه ، قَالَ : انْطَلَقَ غُلامٌ مِنَّا فَأَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ : إِنِّي سَائِلُكَ سُؤَالا ، قَالَ : " وَمَا هُوَ ؟ " قَالَ : أَسْأَلُكَ أَنْ تَجْعَلَنِي مِمَّنْ تَشْفَعُ لَهُ يَوْمَ الْقِيَامَةِ ، قَالَ : " مَنْ أَمَرَكَ هَذَا ، أَوْ مَنْ عَلَّمَكَ بِهَذَا ؟ أَوْ مَنْ دَلَّكَ عَلَى هَذَا ؟ " قَالَ : مَا أَمَرَنِي بِهَذَا أَحَدٌ إِلا نَفْسِي ، قَالَ : " فَإِنَّكَ مِمَّنْ أَشْفَعُ لَهُ يَوْمَ الْقِيَامَةِ " ، فَذَهَبَ الْغُلامُ جَذْلانَ لِيُخْبِرَ أَهْلَهُ ، فَلَمَّا وَلَّى ، قَالَ : " رُدُّوا عَلَيَّ الْغُلامَ " ، فَرَدُّوهُ كَئِيبًا مَخَافَةَ أَنْ يَكُونَ قَدْ حَدَثَ فِيهِ شَيْءٌ ، قَالَ : " أَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ(مجمع الزوائد ١٨٤٩٢) رواه الطبراني ورجاله رجال الصحيح


"ഞങ്ങളിൽപെട്ട ഒരാള് നബി(സ) യുടെ അടുത്ത് പറഞ്ഞു: ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ?അതെ, എന്താണത്? "അങ്ങ് ശഫാഅത്ത് ചെയ്ത് കൊടുക്കുന്നവരുടെ കൂട്ടത്തിൽ എന്നെയും ഉൾപ്പെടുത്താൻ അങ്ങയോട് ഞാൻ ആവശ്യപ്പെടുന്നു" ഇത് കേട്ടപ്പോൾ നബി(സ) ചോദിച്ചു: ആരാണ് നിനക്കിത് പഠിപ്പിച്ചു തന്നത്? അത് എന്റെ മനസ്സിലുദിച്ച ചോദ്യം മാത്രമാണ്. അപ്പോൾ നബി(സ) പറഞ്ഞു: "നീ ഞാൻ ശഫാഅത്ത് ചെയ്തു രക്ഷപ്പെടുത്തുന്നവരുടെ കൂട്ടത്തിൽ പെട്ടവനാണ്, തീർച്ച". (മജ്മഅ സവാഇദ്. ഇതിന്റെ പരപര സ്വഹീഹിന്റെ പരമ്പരയാണ്)

ഇബ്നു തൈമിയ്യ പറയുന്നു ചോദിക്കാൻ പാടില്ലെന്ന്.
നബി(സ)യുടെ അടുക്കൽ വന്ന് സ്വഹാബത്ത് ചോദിക്കുന്നു, ഞാൻ തരുമെന്ന് നബി(സ) ഉറച്ച വാക്കുകൊടുക്കുന്നു. ഇതുകൊണ്ടായിരിക്കും മഹാനായ ഇബ്നു ഹജറുൽ ഹൈതമി(റ) ഇയാളുടെ വാക്കുകളെ കുപ്പത്തൊട്ടിയിലേക്ക്‌ എരിയനമെന്നു പറഞ്ഞത്.

വീണ്ടും ഇബ്നു തൈമിയ്യ പറയുന്നു:




والله سبحانه وتعالى أرسل الرسل بأنه لا إله إلا هو فتخلو القلوب عن محبة ما سواه بمحبته وبرجائه، وعن سؤال ما سواه بسؤاله، وعن العمل لما سواه بالعمل له، وعن الاستعانة بما سواه بالاستعانة به.(مجموع الفتاوى ٣١٩/١٨)


"അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത് അല്ലാഹു അല്ലാതെ ഇലാഹില്ലെന്ന് പഠിപ്പിക്കാനാണ്. അതിനാല നീ അല്ലാഹുവിനെ സ്നേഹിച്ചുകൊണ്ടും അവനെ കാംക്ഷിച്ചുകൊണ്ടും മറ്റുള്ളവരെ സ്നേഹിക്കുന്നതിൽ നിന്ന് നിന്റെ ഹ്രദയത്തെ മോചിപ്പിക്കുക. അല്ലാഹുവിനോട് ചോദിച്ചുകൊണ്ട് മറ്റുള്ളവരോട് ചോദിക്കലിനെ നീ വെടിയുക. അല്ലാഹുവിനു അമൽ ചെയ്ത് കൊണ്ട് മറ്റുള്ളതിനെ അമൽ ചെയ്യുന്നതിനെ നീ ഒഴിവാക്കുക. അവനോടു സഹായം ചോദിച്ചുകൊണ്ട് മറ്റുള്ളതിനോട് സഹായം ചോദിക്കുന്നതിനെ നീ ഒഴിവാക്കുക. (ഫതാവാ 18/319)

ഈ ഉദ്ദരണി പ്രവാചകരെപ്പോലും സ്നേഹിക്കാൻ പാടില്ലെന്ന വളരെ മോശമായ ഒരാശയമാണ് വായനക്കാരിൽ ഉണ്ടാക്കുന്നത്.

ഇമാം ബുഖാരി(റ) യും മുസ്ലിമും റിപ്പോർട്ട്‌ ചെയ്ത ഹദീസിൽ കാണാം:


عن أنس رضي الله عنه  عن النبي صلى الله عليه وسلم قال ثلاث من كن فيه وجد حلاوة الإيمان أن يكون الله ورسوله أحب إليه مما سواهما..... رواه البخاري رقم .١٦


"മൂന്ന് കാര്യങ്ങൾ ആരിലെങ്കിലും മേളിച്ചാൽ അവനു ഈമാനിന്റെ മാധുര്യം എതിച്ചവനായി. അതിലോന്നാമാത്തെത്: മറ്റെല്ലാത്തിനെക്കാളും അല്ലാഹും അവന്റെ റസൂലും തനിക്കു ഇഷ്ടപ്പെട്ടവരാകുക എന്നതാണ്....(ബുഖാരി 16)

ഒന്നും കൂടി വായിച്ചു നോക്കൂ ആ മഹൽ വചനം: أن يكون الله ورسوله أحب إليه مما سواهما  പക്ഷെ , ഇബ്നു തൈമിയ്യയ്ക്ക് ഈ സ്നേഹം ആലോസരമാണ്.

ഇനിയും ഈ ഇബ്നു തൈയ്യയെ മനസ്സിലാക്കാൻ അദ്ദേഹം തന്റെ മിന്ഹാജിന്റെ നാലാം വാള്യത്തിൽ 243,244 പേജുകളിൽ പറയുന്നത് കാണുക:






ونحن نعلم أن ما يحكى عن فاطمة وغيرها من الصحابة من القوادح كثير منها كذب وبعضها كانوا فيه متأوّلين، وإذا كان بعضها ذنباً فليس القوم معصومين، بل هم مع كونهم أولياء اللّه من أهل الجنة، لهم ذنوب يغفرها اللّه لهم.


"നമുക്കറിയാം, നിശ്ചയം ഫാത്തിമയിൽ നിന്നും മറ്റു സ്വഹാബികളിൽ നിന്നും ഉദ്ദരിക്കുന്ന അനേകം മോശമായ കാര്യങ്ങൾ. അവയില ചിലത് കളവുകളാണ്, മറ്റു ചിലത് വ്യാഖ്യാനിക്കപ്പെടാവുന്നതാണ്. ചിലത് തെറ്റുകളാണെങ്കിൽ തന്നെ  അവർ പാപസുരക്ഷിതരൊന്നുമല്ലല്ലോ, മറിച്ച് അവർ ഔലിയാക്കളായതോടുകൂടി അവർ പാപങ്ങൾ ചെയ്തിട്ടുണ്ട്. അതവർക്ക് അല്ലാഹു പൊറുത്തുകൊടുക്കും."

ഇതൊക്കെ എഴുതാൻ തന്നെ നമുക്ക് പേടിയാവുന്നു. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ.


(فاطمة بضعة مني) "ഫാതിമ എന്റെ ശരീരത്തിന്റെ ഒരു ഭാഗമാണെന്" നബി(സ) വിശേഷിപ്പിച്ച, സ്വർഗ്ഗത്തിൽ സര്വ്വ സ്ത്രീകളുടെയും പ്രസിഡന്റായ ഈ ലോകത്ത് വെറും 22 വർഷം മാത്രം ജീവിച്ച മഹതി ഫാതിമ(റ) പോലും തെറ്റുചെയ്തിട്ടുണ്ടെന്ന് വിശേപ്പിച്ചെങ്കിൽ!!. ഇതൊക്കെയായിരിക്കും എല്ലാ പുത്തൻ പ്രസ്ഥാനക്കാർക്കും പൂർവ്വീകരായ സ്വഹാബത്തടക്കമുള്ള മഹാന്മാരെ കണ്ണിൽ പിടിക്കാത്തത്.

ഇതിനു മറുവടി ഇമാം അഹ്മദുബ്നു ഹമ്പൽ(റ) പറയട്ടെ:
 

سئل الإمام أحمد بن حنبل رحمه الله فيمن زعم أنه مباح لـه أن يتكلم في مساوئ أصحاب رسول الله صلى الله عليه وسلم، فقال أبو عبدالله: هذا كلام سوء رديء، يجانبون هؤلاء القوم ولا يجالسون ويبين أمرهم للناس"( "السنة للخلال: ٥١١/٣)


"അഹ്മദുബ്നു ഹമ്പൽ رحمه الله നോട് സ്വഹാബത്തിന്റെ തിന്മകളെ കുറിച്ച് സംസാരിക്കൽ അനുവദനീയമാണെന്ന് വാദിക്കുന്നവരെ കുറിച്ച് ചോദിച്ചപ്പോൾ മഹാനവര്കൾ പറഞ്ഞു: "അത് വളരെ മോശമായ സംസാരമാണ്. അത്തരം ആളുകളുടെ കൂടെ ഇരിക്കുകയോ സഹവസിക്കുകയോ ചെയ്യരുത്. അവരെക്കുറിച്ച് ജനങ്ങളെ ബോധാവാന്മാരാക്കുകയും വേണം".

ഇനിയും കാണൂ: മിന്ഹാജിൽ തന്നെ 8/216 ൽ:


ولهذا حصل الأزواج-يعنى التقوى-   النبي النبي صلى الله عليه وسلم إذا قنتن لله ورسوله وعملن صالحا لا لمجرد المصاهرة بل لكمال الطاعة كما أنهن لو أتين بفاحشة مبينة لضوعف لهن العذاب ضعفين لقبح المعصية. (السنة للخلال ٥١١/٣)

"നബി(സ) യുടെ പത്നിമാർക്ക് 'തഖ്‌വ' ലഭിക്കുന്നത് അല്ലാഹുവിനും അവന്റെ റസൂലിനും കീഴ്പ്പെടുന്നത്കൊണ്ടും സൽകർമ്മങ്ങൾ ചെയ്യുന്നത് കൊണ്ടുമാണ്. അല്ലാതെ വെറും വിവാഹ ബന്ധം കൊണ്ട് മാത്രമല്ല മറിച്ച് വഴിപ്പാടിലോടെയാണ്.....

വളരെ മോശമായ ഒരാശയമാണ് ഇതിലൂടെ വെച്ചുപിടിപ്പിക്കുന്നത്. അഥവാ, ഉമ്മഹാത്തുൽ മുഅമിനീൻ എന്നാ മഹൽ സ്ഥാനപ്പേരുള്ള നബി(സ) യുടെ പത്നിമാരുടെ സ്ഥാനവും മഹത്വവും തിരുനബിയുടെ ഭാര്യയാണെന്നതിലൂടെയല്ല മറിച്ച് അവരുടെ ഇബാദത്തുകൾ ക്കനുസരിച്ചാണെന്ന്.

സത്യത്തിൽ നബി(സ) യുടെ ഭാര്യമാർക്ക് ലഭിക്കുന്നതുപോലെ അഞ്ച് വക്തിലും കോടിക്കണക്കിനു സ്വലാത്തുകൾ ലഭിക്കുന്ന മഹാതിമാർ വേറെയാരാണ്? ഓരോ മുസ്ലിമും നിസ്കാരത്തിലും അത്തഹിയ്യാത്തുകളിൽ സ്വലാത്ത് ചൊല്ലുമ്പോൾ وعلى آله എന്ന് പറയുന്നതില ഉള്പ്പെടുന്നവരാണ് അവിടുത്തെ പ്രിയപത്നിമാർ, ഇമാം ബുഖാരി(ര) റിപ്പോർട്ട്‌ ചെയ്ത ഹദീസിൽ കാണാം. الله صل على محمد وعلى أزواجه وذريته  എന്ന് പ്രത്യേകം പറഞ്ഞതായി. ഖിയാമത്ത് നാൾ വരേക്കും അവര്ക്ക് ഈ സ്വലാത്ത് കിട്ടികൊണ്ടിരിക്കാനുള്ള കാരണം ഈ വിവാഹ ബന്ധം മാത്രമാണല്ലോ. ആ ബന്ധം തന്നെയാണ് അവരെ ഉന്നതങ്ങളിൽ എത്തിച്ചത്. അതിനെയാണ് ഇവിടെ ചെറുതായി ചിത്രീകരിച്ചത്.


ഇങ്ങനെ അഹ് ലുബൈത്തിൽ പെട്ട പല മഹാന്മാരെയും മഹാതിമാരെയും ഇദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ ഇകഴ്ത്തി ചിത്രീകരിച്ചതായി കാണാം. മഹാനായ0 അമീറുൽ മുഅമിനീൻ അലിയ്യുബ്നു അബീത്വാലിബ്(റ) നെ കുറിച്ച് പല സ്ഥലങ്ങളിലും വളരെ മോശമായി പരിചയപ്പെടുത്തിയതായി കാണാം. അതിൽ പെട്ട ഒന്ന് മാത്രം ഇവിടെ കുറിക്കുന്നു: തന്റെ മിന്ഹാജിന്റെ 7/530 ൽ പറയുന്നു:

وأهل المدينة لا يكادون يأخذون بقول علي بل اخذوا فقههم عن الفقهاء السبعة عن زيد وعمر وابن عمر ونحوهم.


"മദീനക്കാർ അലിയുടെ വാക്കുകളെ സ്വീകരിക്കാറില്ല. പകരം അവർ സൈദ്‌, അംറ്, ഇബ്നു ഉമർ തുടങ്ങിയ മദീനയിലെ ഏഴ് ഫുഖഹാക്കളിൽ നിന്നായിരുന്നു ഫിഖ്ഹ് സ്വീകരിച്ചിരുന്നത്".

ഇമാം ഹാകിമും അഹ്മദുമൊക്കെ റിപ്പോർട്ട്‌ ചെയ്ത ഹദീസിൽ കാണാം. ഉമർ(റ) പറയുന്നതായി علي أقضانا "ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിയ വിധി കർത്താവ് (ദീൻ പറയാൻ അർഹതയുള്ളവൻ) അലി(റ) ആയിരുന്നു.

മറ്റൊരു പ്രസിദ്ദ സ്വഹാബിയും മുഫസ്സിറുമായ ഇബ്നു അബ്ബാസ്(റ) പറയുന്നു.


كُنَّا إِذَا أَتَانَا الثَّبْتُ عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ ، لَمْ نَعْدِلْ بِهِ " . (لإصابة ٥٦٤/٤)


"അലി(റ)ൽ നിന്നും വിശ്വാസയോഗ്യരായ ആളുകൾ മുഖേന കിട്ടിയ മസ്അലകളിൽ ഞങ്ങൾ മാറി ചിന്തിക്കാറില്ലായിരുന്നു."

പക്ഷെ, ഇബ്നു തൈമിയ്യയുടെ കിതാബിൽ കാണുന്നു മദീനക്കാർ മഹാനവർകളിൽ  നിന്നും ദീൻ സ്വീകരിക്കാറില്ലായിരുന്നുവെന്ന്.

ഇവിടെ എഴുതാൻ പറ്റാത്ത അത്രക്കും മോശമായ കാര്യങ്ങൾ അലിയ്യുബ്നു അബീത്വാലിബ്(റ) നെ കുറിച്ച് ഇദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ കാണാം.

ഇനി നബി(സ) യുടെ പേരമക്കളായ മഹാന്മാരായ ഹസൻ(റ), ഹുസൈൻ(റ) എന്നിവരെ കുറിച്ച് പറയുന്നത് കാണൂ. തന്റെ മിന്ഹാജിൽ 4/41 ൽ:


وأمّا كونهما أزهد الناس وأعلمهم في زمانهما. فهذا قول بلا دليل.


"ഹസനും ഹുസൈനും അക്കാലത്തെ ഏറ്റവും അറിവുള്ളവരും പരിത്യാഗികളുമായിരുന്നു എന്ന് പറയുന്നത് തെളിവില്ലാത്ത വെറും വാക്കാണ്‌."

സുബ്ഹാനല്ലാഹ്! الحسن والحسين سيدا شباب أهل الجنة "ഹസനും ഹുസൈനും (റ അ) സ്വർഗ്ഗത്തിലെ യുവാക്കളുടെ നേതാക്കളാണെന്ന്" സ്വഹീഹായ ഹദീസിൽ കാണാം. ഇത് പോരെ അവർ അവരുടെ കാലഘട്ടത്തിലെ ഉത്തമാരായിരുന്നു എന്ന് വരാൻ!! പക്ഷെ ബ്നു തൈമിയ്യയ്ക്ക് അതംഗീകരിക്കാൻ കഴിയുന്നില്ല. ഇതൊക്കെ തന്നെയായിരിക്കും ഇന്നും ഇയ്യാളുടെ പിൻഗാമികൾ അഹ് ലുബൈത്തിനെയും സാദാത്തീങ്ങളെയും തള്ളിപ്പറയാൻ കാരണം. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ.

ഇനി ഇബ്നു തൈമിയ്യ നബി(സ)യെ സിയാറത്തു ചെയ്യുന്നതിനെ കുറിച്ച് തന്റെ ഫതാവയുടെ 1/195 ൽ പറയുന്നത് കാണുക:


ومنهم من يتأول قوله تعالى ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما ويقولون إذا طلبنا منه الإستغفار بعد موته كنا بمنزلة الذين طلبوا الإستغفار من الصحابة ويخالفون بذلك إجماع الصحابة والتابعين لهم بإحسان وسائر المسلمين فإن أحدا منهم لم يطلب من النبى صلى الله عليه وسلم بعد موته أن يشفع له ولا سأله شيئا ولا ذكر ذلك أحد من أئمة المسلمين فى كتبهم.



"ചിലർ ولو أنهم إذ ظلموا .. എന്ന ആയത്തിനെ വ്യാഖ്യാനിച്ച് ഇങ്ങനെ പറയാറണ്ട്: 'നബി(സ) യോട് അവിടുത്തെ മരണ ശേഷം പൊറുക്കലിനെ തേടാൻ ആവശ്യപ്പെടുന്നത് ജീവിത കാലത്ത് സ്വഹാബത്ത്ചോദിച്ച അതെ സ്ഥാനത്ത് തന്നെയാണെന്ന്'. ഈ വാദം മൂലം ഇവര സ്വഹാബത്തിന്റെയും താബിഉകളുടെയും ലോക മുസ്ലിമീങ്ങളുടെയും മുഴുവനും ഇജ്മാഇന് എതിരാണ് ചെയ്യുന്നത്. കാരണം അവരിലാരും അങ്ങനെ മരണ ശേഷം നബിയോട് ശുപാർശ തേടിയിട്ടില്ല. നബിയോട് ഒരു കാര്യവും ചോദിച്ചിട്ടില്ല. അങ്ങനെ ചോദിച്ചതായി മുസ്ലിമീങ്ങളിൽ ഒരു ഇമാമും പറഞ്ഞിട്ടില്ല."

നോക്കൂ ഈ തട്ടിപ്പ്. തന്റെ സ്വന്തം അഭിപ്രായത്തെ ഇജ്മാആയും ഭൂരിഭാഗത്തിന്റെ അഭിപ്രായമായും എഴുത്തൽ ഇദ്ദേഹത്തിന്റെ കിതാബുകളിൽ സ്ഥിരം സ്വഭാവമാണ്. അങ്ങനെ എഴുതിവെച്ചു എന്നല്ലാതെ ഏതെങ്കിലും ഒരു ഇമാമിന്റെ വാക്ക് അതിനു തെളിവായി അദ്ദേഹം ഉദ്ദരിക്കാറില്ല. സാധിക്കുകയുമില്ല. പിന്നെ കളവ് പറഞ്ഞ് മുസ്ലിം ഉമ്മത്തിനെ വഴിതെറ്റിക്കുകയാണ്. ഇതേ സ്വഭാവം ഇയ്യാളുടെ ഇന്നത്തെ പിൻതല മുറക്കാർക്കുണ്ട്.

ഇനിയും ഇബ്നു തൈമിയ്യയുടെ ഫതാവയുടെ അതെ പേജിൽ തന്നെ പറയുന്നത് കാണൂ.

فهذه الأنواع من خطاب الملائكة والأنبياء والصالحين بعد موتهم عند قبورهم وفى مغيبهم وخطاب تماثيلهم هو من أعظم أنواع الشرك الموجود فى المشركين من غير أهل الكتاب وفى مبتدعة أهل الكتاب والمسلمين الذين أحدثوا من الشرك والعبادات مالم يأذن به الله تعالى قال الله تعالى أم لهم شركاء شرعوا لهم من الدين ما لم يأذن به الله...


"അപ്പോൾ ഇത്തരം മലക്കുകളോടും പ്രവാചകൻമാരോടും സ്വാലിഹീങ്ങളോടും അവരുടെ മരണ ശേഷം അവരുടെ ഖബ്റുകളുടെ അടുത്തും അസാന്നിദ്ദ്യത്തിലും നടത്തുന്ന സംഭാഷണങ്ങളും അവരുടെ ഫോട്ടോകളോടുള്ള സംഭാഷണവും മുശ്രികീങ്ങൽക്കിടയിലുള്ള ശിർക്കുകളിൽ വച്ച് ഏറ്റവും വലിയ ശിര്ക്കുകളുടെ ഇനത്തിൽ പെട്ടതാണ്...."

ഒ! വഫാതായ നബി(സ) യുടെ ഖബ്റിന്നരികിൽ ചെന്ന് തിരു നബിയോട് സംബോധനം ചെയ്താൽ അത് ശിർക്കെന്നു മാത്രമല്ല അമുസ്ലിംകളിലുള്ള കൊടും ശിർക്കിനെക്കാൾ വലുത്!!!

അദ്ദേഹം തുടരുന്നു:


ولأن السفر إلى زيارة قبور الأنبياء والصالحين بدعة لم يفعلها أحد من الصحابة ولا التابعين، ولا أمر بها رسول الله صلى الله عليه وسلم، ولا استحب ذلك أحد من أئمة المسلمين، فمن اعتقد ذلك عبادة وفعلها فهو مخالف للسنة ولإجماع الأئمة» اهـ.


പ്രവാചകൻമാരുടെയും സജ്ജനങ്ങളുടെയും ഖബ്റ് സിയാറത്ത് ചെയ്യാൻ പോകുന്നത് ബിദ്അത്താണെന്നതാണ് കാരണം. സ്വഹാബത്തോ താബിഉകളോ ആരും തന്നെ അത് ചെയ്തിട്ടില്ലെന്ന് മാത്രമല്ല പ്രവാചകൻ(സ) അങ്ങനെ കല്പ്പിച്ചിട്ടുമില്ല. മുസ്ലിംകളുടെ ഇമാമുകളിൽ ഒരാളും അത് പുണ്യമാണെന്ന് പറഞ്ഞിട്ടില്ല. അതൊരു പുന്യകർമ്മമാണെന്ന് കരുതി ആരെങ്കിലും ചെയ്താൽ അവൻ സുന്നത്തിനും ഇമാമുകളുടെ ഇജാമാഇനും എതിര് ചൈതവനായി".

ഇത്തരം ശുദ്ദ കളവ് പറയാൻ ധൈര്യം വന്നതെങ്ങനെയെന്നു ചിന്തിച്ചു പോകുകയാണ്. ഇജാമാഅ പോയിതിര് നബി(സ) യെ സിയാറത്ത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞ ഒരു ഇമാമിനെപോലും അദ്ദേഹം ഉദ്ദരിക്കുന്നില്ല.

വീണ്ടും അദ്ദേഹം പറയുന്നു:

بل نفس السفر لزيارة قبر من القبور – قبر نبي أو غيره – منهيٌّ عنه عند جمهور العلماء، حتى انهم لا يجوّزون قصر الصلاة فيه بناء على أنه سفر معصية


"ഇത്തരം ഖബ്റ് സിയാറത്ത് ഭൂരിഭാഗം പണ്ഡിതന്മാരും വിലക്കിയതാണ്. മാത്രമല്ല അത്തരം യാത്രകളിൽ  (തിരു നബി(സ) യെ സിയാറത്ത് ചെയ്യാൻ പോകുന്ന യാത്രയിലടക്കം) നിസ്കാരം ഖസ്റാക്കൽ പോലും അനുവദനീയമല്ലെന്നാണ് ഇമാമുകൾ പറഞ്ഞത്. കുറ്റകരമായ യാത്രയാനെന്നതാണ് കാരണം".

ഇത് ഇമാമു പറഞ്ഞു എവിടെപ്പറഞ്ഞു അതൊന്നും ചോദിക്കരുത്...!!!

ഇങ്ങനെ തന്റെ കിതാബുകളിൽ നൂറു കണക്കിന് പേജ് (ഞാൻ ആയിരക്കണക്കിന് പേജ് എന്നെഴുതാത്തത് നിങ്ങൾ വിശ്വാസിക്കില്ലെന്നു മനസ്സിലാക്കിയാണ്. സത്യം അതാണ്‌) തിരു നബി(സ) യെ സിയാറത്ത് ചെയ്യുന്നത് വിലക്കാൻ ഇദ്ദേഹം ചെലവഴിച്ചത് കാണാം.

തിരുദൂതർ(സ) യോട് എന്തോ വെറുപ്പുള്ളത്പോലെ!!!

ഇനി, നബി(സ) യെ സിയാറത്ത് ചെയ്യുന്നതിന്റെ മുസ്ലിം വിഷ്വാസമെന്താണെന്ന് പരിശോദിക്കാം. (നബി(സ) യെ സിയാറത്ത് ചെയ്യൽ ഏറ്റവും വലിയ പുണ്യമാണെന്നതിന് ഒരു തെളിവിന്റെയും ആവശ്യമില്ല. വിശ്വാസികളുടെ പാരമ്പര്യമാണതെന്ന് മദീനയിൽ പോയ ഏതൊരാള്ക്കും വ്യക്തമാകുന്ന കാര്യമാണ്. ആരൊക്കെ എതിര്ത്താലും അന്ത്യദിനം വരെ മുസ്ലിംകൾ അത് പാലിച്ചു പോരുകയും ചെയ്യും. അല്ലാഹു നമ്മെയെല്ലാവരെയും അവിടെ എത്തിക്കട്ടെ)

1) വിശുദ്ദ ഖുർആനിലെ സൂറത്ത് നിസാഇലെ 64-മത്തെ ആയത്ത്:
 


وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُ‌وا اللَّـهَ وَاسْتَغْفَرَ‌ لَهُمُ الرَّ‌سُولُ لَوَجَدُوا اللَّـهَ تَوَّابًا رَّ‌حِيمًا.(النساء: ٦٤)

"അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു".


ഇബ്നു തൈമിയ്യക്ക്‌ മുമ്പ് ഒരു മുസ്ലിമും ഈ ആയത്ത് ജീവിച്ചിരിക്കുന്ന കാലത്തേക്ക് മാത്രമുള്ളതാണെന്ന് പറഞ്ഞതായി രേഖയില്ല. നമുക്ക് നോക്കാം ആദ്യമായി പ്രസിദ്ദ സ്വാഹാബിയും  ഖുറാൻ പണ്ഡിതനുമായ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) ഈ ആയത്തിനെ ക്കുറിച്ച് പറഞ്ഞത് കാണൂ...


إن في سورة النساء لخمس آيات ما يسرني أن لي بها الدنيا وما فيها.... وقوله تعلى ولو أنهم إذ ظلموا..." رواه الهيثمي في مجمع الزوائد وقال رواه الطبراني ورجال الصيح.


"നിശ്ചയം സൂറതുന്നിസാഇലെ അഞ്ച് ആയത്തുകൾ, അവയ്ക്ക് പകരം ഭൌതികലോകവും അതിലുള്ള സർവസ്വം കിട്ടുമെന്ന് കണ്ടാൽ പോലും ഞാൻ സന്തോഷിക്കുകയില്ല. (അത്രേക്കും മഹത്തരമാണ് ആ ആയത്തുകൾ) അതിൽ പെട്ട ഒരായത്താണ് ولو أنهم... എന്ന് തുടങ്ങുന്ന ആയത്ത്"

ഈ ആയത്തുകൊണ്ട് സിയാറത്തിനു തെളിവ് പിടിച്ച മഹാന്മാരിൽ ചിലരെ കാണൂ: വിഖ്യാത മുഫസ്സിറുകളായ, ഇമാം ഖുർത്വുബി, ഇമാം ഇബ്നു കസീർ, ഇമാം നസഫി, ഇമാം സആലബി റഹിമഹുല്ലാ തുടങ്ങിയവര.

ഫുഖഹാക്കളിൽ ഈ ആയത്തിനെ തെളിവാക്കിയവരാണ് ഹനഫി മാധബിലെ പ്രസിദ്ദരായ ഇബ്നുൽ ഹുമാം(റ) തന്റെ ശറഹുൽ ഫത്ഹുൽ ഖദീറിന്റെ 3-ആം വാള്യം 179-181 ശർനുബാലി തന്റെ നൂറുൽ ഈളാഹിന്റെ 1/155 ൽ.

മാലിക് മദ്ഹബിലെ ഇമാമുകളായ ഖാസി ഇയാസ്(റ) തന്റെ ശിഫായിൽ, ശുഹാബുൽ ഖുറാഫി തന്റെ ദഖീറയുടെ 3/375 ൽ, ഇമാം സർഖാനിയും ഖസ്തല്ലാനിയും മവാഹിബുല്ലദുന്നിയയിൽ.

ശാഫിഈ മദ്ഹബിലെ ഇമാമുകളായ ഇമാം ബൈഹഖി(റ) തന്റെ ശഅബുൽ ഈമാനിൽ 3/495 ഇമാം നവവി(റ) തന്റെ മജ്മൂഇൽ, ഇമാം സുബ്കി(റ) തന്റെ ശിഫാഉസ്സഖാമിൽ, ഇമാം സുയൂത്വി(റ) തന്റെ ദുറ് റുൽ മൻസൂറിൽ 1/570, ഇബ്നു ഹജ്റുൽ ഹൈതമി(റ) തന്റെ ജൗഹറുൽ മുനള്വമിൽ.    


ഹമ്പലി മദ്ഹബിലെ ഇമാമുകളായ ഇബ്നു അഖീൽ(റ) തന്റെ തദ്കിറയിൽ, അബ്ദുൽ ഖാദിർ അൽ ജീലാനി قدس الله سره العزيز തന്റെ ഗുൻയത്തിൽ, ഇബ്നുൽ ഖുദാമ(റ) തന്റെ മുഗ്നിയുടെ 3/297 ൽ ഇബ്നുൽ ജൗസി(റ) തന്റെ മുൻതളമിൽ 9/93 ഇബ്നു മുഫ് ലിഹ്(റ) തന്റെ മുബ്ദ ഇൽ 3/259.

പ്രസിദ്ദ ചരിത്രകാരന്മാരിൽപെട്ട ഇബ്നുൽ അസീർ(റ) തന്റെ അൽ കാമിലിന്റെ 8/506 ൽ ഇബ്നു ഖല്ലികാൻ(റ) തന്റെ വഫ് യാത്തുൽ അഅയാനിന്റെ 5/136 ൽ, ഇബ്നു കസീർ തന്റെ അൽ ബിദായ വന്നിഹായ 12/150 ൽ

ഇങ്ങനെ മുസ്ലിംകൾ മുഴുവനും ആദരിക്കുന്ന ഇമാമുകൾ അവരുടെ കിതാബുകളിൽ ഈ ആയതുദ്ദരിച്ചുകൊണ്ട് സിയാറത്ത് വലിയ പുണ്യമാണെന്ന് പറയുന്നു. ഇബ്നു തൈമിയ്യയുടെ പുസ്തകങ്ങളില പറയുന്നു പാടില്ലെന്നതിനു ഇജ്മാഉണ്ടെന്ന്. എവിടെയാണ് ആ ഇജ്മാഅ? ആരാണ് അങ്ങനെ പറഞ്ഞത്? ഉത്തരമില്ലാത്ത ചോദ്യങ്ങളാണിതൊക്കെ. സ്വന്തം അഭിപ്രായത്തെ ഇജ്മാആയി ചിത്രീകരിച്ച് ലോക മുസ്ലിംകളെ പറ്റിക്കുന്നു.

2) ഇമാം ദാരിമി(റ) കഅബുൽ അഹ്ബാർ(റ) ൽ നിന്ന് നിവേദനം ചെയ്യുന്നു:     


ما من يوم يطلع إلا نزل سبعون ألفا من الملائكة حتى يحفوا بقبر رسول الله - صلى الله عليه وسلم - يضربون بأجنحتهم ، ويصلون على رسول الله - صلى الله عليه وسلم - حتى إذا أمسوا عرجوا وهبط مثلهم فصنعوا مثل ذلك ، حتى إذا انشقت عنه الأرض خرج في سبعين ألفا من الملائكة يزفونه .


"ദിവസവും രാവിലെ എഴുപതിനായിരം മലക്കുകൾ ഇറങ്ങിവരുകയും അവർ തിരു നബി(സ) യുടെ ഖബ്റിനെ പൊതിയുകയും അവിടുത്തേക്ക്‌ സ്വലാത്ത് ചൊല്ലുകയും ചെയ്യും. വൈകുന്നേരമായാൽ അവർ തിരിച്ചുപോകുകയും വേറെ ഒരു വിഭാഗം ഇറങ്ങി വരുകയും ചെയ്യും അതുപോലെ  ചെയ്യുകയും ചെയ്യും. അങ്ങനെ അന്ത്യദിനത്തിൽ തിരു നബി(സ) എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെയായിരിക്കും പുറത്തുവരിക".

എന്താണ് ഇത്രെയും എണ്ണം മലക്കുകൾ ഖബ്റി ലുള്ള തിരു നബിയെ സിയാറത്ത് ചെയ്യാൻ കാരണം!! ആ സ്ഥലത്തിന്റെ മഹത്വമൊന്നു ആലോചിച്ചുനോക്കൂ, അവിടേക്ക് സിയാറത്തിനു പോകാൻ പാടില്ലെന്ന് പറയാൻ എങ്ങനെ ധൈര്യം വന്നു!!

3) ഇബ്നു അബ്ദിൽ ബറ് റ് തന്റെ തംഹീദിന്റെ 12-ആം വാള്യം 229-മത്തെ പേജിൽ പറയുന്നു:
 

لما توفي رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، بقي فضل قبره ومسجده ، والمدينة لا ينكر فضلها.


"നബി(സ)യുടെ  വഫാത്തോട് കൂടി അവിടുത്തെ ഖബ്റിന്റെയും പള്ളിയുടെയും മഹത്വം അവശേഷിച്ചു. മദീനയുടെ മഹത്വത്തെ നിഷേധിക്കപ്പെടാവുന്നതല്ല.

4) മഹാനായ ഇമാം ബുഖാരി(റ) തന്റെ താരീഖിൽ കബീറിൽ പറയുന്നു:


صنفت التاريخ في المدينة عند قبر النبي صلى الله عليه وسلم، وكنت أكتبه في الليالي المقمرة


"ഈ ചരിത്ര ഗ്രന്ഥം ഞാൻ രചിച്ചത് മദീനയിൽ തിരു നബി(സ) യുടെ ഖബ്റിന്റെ ചാരത്തുവെച്ചാണ്. നിലാവുള്ള രാത്രികളിലായിരുന്നു ഞാനത് രചിച്ചത്.

ലോകപ്രസിദ്ദനായ ഇത്രെയും വലിയ ഒരു ഇമാമു തന്റെ കിതാബ് രചിക്കാൻ പോലും മദീനയെ തെരെഞ്ഞെടുത്തുവെങ്കിൽ അത് ആ സ്ഥലത്തിന്റെ മഹത്വം തന്നെയാണ്. ഇവരൊന്നും കൂടാത്ത ഒരു ഇജ്മാഓ?

5) ഇമാം ഹകീമുത്തിർമുദി തന്റെ നവാദിറുൽ ഉസൂലിന്റെ 2/67 ൽ പറയുന്നു:    


الأصل الثاني عثر والمائة: في أن زيارة قبر النبي صلى الله عليه وسلم هجرة المضطرين.


"112-മത്തെ അസ് ല്: തിരു നബി(സ) യുടെ ഖബ്റ് സിയാറത്ത് വിശമമനുഭവിക്കുന്നവരുടെ ഹിജ്റയാണ് എന്നതാണ്".

6) ഹിൽയത്തുൽ ഔലിയാഇൽ അബൂ നുഐമുൽ ഇസ്ബഹാനി പറയുന്നു:

لما حج أويس دخل المدينة ، فلما وقف على باب المسجد قيل له : هذا قبر النبي صلى الله عليه وسلم . قال : فغشي عليه ، فلما أفاق قال : " أخرجوني فليس بلادي بلدا محمد صلى الله عليه وسلم فيه مدفون " .


"അബൂ സുലൈമാനുദ്ദാറാനി(റ) പറയുന്നു: ഉവൈസുൽ ഖാര്നി(റ) (ഇവര താബിഉകളിൽ ഒന്നാംകിടക്കാരനാണ് ഉമര്(റ) വിനെപ്പോലെയുള്ള വലിയ വലിയ സ്വഹാബാക്കളെ കണ്ടവരാണ്) ഹജ്ജിനു വന്നപ്പോൾ മദീനയിൽ ചെന്നു, പള്ളിയുടെ വാതിൽക്കൽ ചെന്നു നിന്നപ്പോൾ ഇതാണ് തിരു നബി(സ)യുടെ ബബ്റെന്നു അറിയിച്ചുകൊടുത്തു. ഉടനെ മഹാനവര്കൾക്ക്‌ ബോധക്ഷയമായി. ബോധം തെളിഞ്ഞപ്പോൾ അവിടുന്ന് ഇങ്ങനെ വിലപിക്കുന്നുണ്ടായിരുന്നു" നബി(സ) മറപെട്ടുകിടക്കുന്ന ഒരു നാട്ടിൽ എനിക്ക് താമസിക്കാൻ കഴിയില്ല എന്നെ ഇവിടുന്നു പുറത്തുകൊണ്ടു പോകൂ".

7) ഫത്ഹുൽ ബാരിയിൽ ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു 4/93:
   

الإيمان انتشر في المدينة ، وكل مؤمن له من نفسه سائق إلى المدينة لمحبته في النبي - صلى الله عليه وسلم - ، فيشمل ذلك جميع الأزمنة ؛ لأنه في زمن النبي - صلى الله عليه وسلم - للتعلم منه ، وفي زمن الصحابة والتابعين وتابعيهم للاقتداء بهديهم ، ومن بعد ذلك لزيارة قبره - صلى الله عليه وسلم - والصلاة في مسجده والتبرك بمشاهدة آثاره وآثار أصحابه .


"ഈമാൻ മദീനയിൽ നിന്നാണ് വ്യാപിച്ചത്. ഓരോ വിശ്വാസിയും മദീനയിലെത്താൻ ആശിക്കുന്നു. നബി(സ) യോടുള്ള സ്നേഹമാണ് അതിനു കാരണം. ഇത് എല്ലാ കാലത്തേക്കും ബാധകമാണ്. നബി(സ) ജീവിച്ചിരിക്കുന്ന കാലത്ത് അവിടുത്തെ സന്നിധിയിൽ നിന്ന് ദീൻ പഠിക്കാനും സ്വഹാബത്തിന്റെയും തബിഉകളുടെയും കാലത്ത് അവരുടെ പാത അറിഞ്ഞു പിന്തുടരാനും അവർക്ക് ശേഷം അവിടുത്തെ ഖബ്റ് സിയാറത്ത് ചെയ്യാനും അവിടുത്തെ പള്ളിയിൽ നിസ്കരിക്കാനും അവിടുത്തെയും സ്വഹാബത്തിന്റെയും തിരുശേഷിപ്പുകളെക്കൊണ്ട് ബറക്കത്തെടുക്കാനുമാണ് അവരങ്ങോട്ടു പോകുന്നത്.

ഇങ്ങനെ മുന് കഴിഞ്ഞു പോയ മഹാന്മാരുടെ എല്ലാ കിതാബുകളിലും കാണാം. (ഇതിൽ ഇമാം നവവി, ഇമാം ബൈഹഖി, മുഹ്യദ്ദീൻ ശൈഖ് റഹിമഉല്ലാഹ്  തുടങ്ങിയവരൊക്കെ ഇബ്നുതൈമിയ്യയുടെ ആഗമനത്തിനു മുമ്പ് ജീവിച്ചു വഫാതായവരാണെന്നത് പ്രത്യേകം ശ്രദ്ദേയമാണ്) നബി(സ) യെ സിയാറത്ത് ചെയ്യുന്നതിന്റെ പുണ്യവും പ്രാധാന്യവും.

പക്ഷെ ഇബ്നു തൈമിയ്യ പറയുന്നു പാടില്ലെന്നതിനു ഇജ്മാഉണ്ടെന്ന്.

ഇബ്നു തൈമിയ്യയ്ക്ക് മുമ്പ് ജീവിച്ച മണ്മറഞ്ഞുപോയ ഒരു പണ്ഡിതനും നബി(സ)യെ സിയാറത്ത് ചെയ്യാൻ പോകുന്നത് പാപമാണെന്നു പറഞ്ഞിട്ടില്ല. എന്നിട്ടല്ലേ ഇജ്മാഅ.

ഖബ്റ് സിയാറത്തിനു വേണ്ടിയുള്ള യാത്ര തെറ്റാണെന്ന് സമർത്ഥിക്കാൻ നൂതനാഷയക്കാർ സാധാരണ ഒതാറുള്ള ഒരു സ്വഹീഹായ ഹദീസാണ്:  



عن أبي هريرةرضي الله عنه عن النبي صلى الله عليه وسلم قال: "لا تشد الرحال إلا إلى ثلاثة مساجد: المسجد الحرام، ومسجد الرسول صلى الله عليه وسلم، ومسجد الأقصى."



"മസ്ജിദുൽ ഹറാം മസ്ജിദുന്നബവി, മസ്ജിദുൽ അഖ്‌സാ എന്നീ മൂന്നുപള്ളികളിലേക്കല്ലാതെ നിങ്ങൾ യാത്ര പോവരുത്" എന്നാ ഹദീസ്.


ഈ ഹദീസിന്റെ ബാഹ്യാർത്ഥം മാത്രമെടുക്കുമ്പോൾ മറ്റെല്ലാ യാത്രയും തെറ്റാണെന്ന് പറയേണ്ടി വരും. അങ്ങനെ ആരും പറയാറില്ലല്ലോ. എങ്കിൽ ആ ഹദീസിന്റെ അർത്ഥം എന്താണ്? ഇതേ ഹദീസ് ഇമാം അഹ്മദ്(റ) നിവേദനം ചെയ്ത മറ്റൊരു രൂപം കാണുക.


((لا تشد الرحال إلى مسجد ليصلى فيه إلا إلى ثلاثة مساجد)) (11) ، فدل على أن نهي شد الرحال يقتصر على المساجد فقط ولا تعلق له بمسألة زيارة القبور، فجره إلى المقابر (فيض الباري شرح صحيح البخاري للكشميري ٥٨٨/٢)



"നിസ്കാരാവഷ്യാർത്ഥം ഈ മൂന്നു പള്ളികളിലെക്കല്ലാതെ യാത്ര പുറപ്പെടേണ്ടതില്ല." അപ്പോൾ പ്രസ്തുത ഹദീസിന്റെ അർത്ഥം നിസ്കാരത്തിൽ കൂടുതൽ പ്രതിഫലമുണ്ടെന്നു പ്രഖ്യാപിക്കപ്പെട്ട ആ മൂന്നു പള്ളികളിലെക്കല്ലാതെ നിസ്കാരത്തിനുള്ള അധിക പ്രതിഫലം നേടാൻ യാത്ര പോകേണ്ടാതില്ലെന്നു വ്യക്തമാവുന്നു

ഇബ്നു തൈമിയ്യയുടെ മറ്റൊരു വചനം കാണൂ:


لا يعرف أحد من العلماء فضل تراب القبر على الكعبة إلا القاضي عياض، ولم يسبقه أحد إليه، ولا وافقه أحد عليه. (فتاوى ابن تيمية جزء: ٢٧ صفحة ٣٨)


"നബി(സ) യുടെ പുണ്യ ശരീരം തട്ടിയ മണ്ണ് വിശുദ്ദ കഅബയെക്കാളും പുണ്യമാണെന്ന് ഖാളി ഇയാള് പറഞ്ഞതല്ലാതെ ലോകത്തൊരാളും ഇതിനു മുമ്പ് പറഞ്ഞിട്ടില്ല"

ഇദ്ദേഹത്തിന്റെ മറ്റൊരു ഇജ്മാഅ കാണൂ:

ومن قال : إن النبي صلى الله عليه وسلم كان نبيا قبل أن يوحى إليه فهو كافر باتفاق المسلمين. (مجموع فتاوى ابن تيمية: ٢٨٣/٨)


"തിരു നബി(സ) യ്ക്ക് വഹ് യ് ലഭിക്കുന്നതിനും മുമ്പ് അവിടുന്ന് നബിയാണെന്ന് ആരെങ്കിലും പറഞ്ഞുപോയാൽ അവൻ കാഫിറാണെന്ന് മുസ്ലിംകൾ ഏകോപിച്ചിരിക്കുന്നു"

തിരു നബി(സ) യിൽ നിന്ന് റിപ്പോർട്ട്‌ ചെയ്ത സ്വഹീഹായ ഹദീസിൽ കാണാം:


عَنْ مَيْسَرَةَ الْفَجْرِ قَالَ: قُلْتُ يَا رَسُولَ الله متى كنت نبيا؟ قال: " وآدم بين الروح والجسد ". هذا حديث صحيح الإسناد ولم يخرجاه. (رواه الحاكم رقم ٤٢٥٨)



"മൈസറത്തുൽ ഫജ്ർ(റ) നബി(സ) യോട് ചോദിക്കുന്നു: "എപ്പോഴാണ് അങ്ങ് പ്രവാചകനായത്"? "ആദം നബി(അ) ന് റൂഹ് ഊതുന്നതിനു മുമ്പ്" എന്ന് മറുവടി പറഞ്ഞു. ഈ ഹദീസ് സ്വഹീഹായ പരമ്പരയിലൂടെ റിപ്പോർട്ട്‌ ചെയ്തതാണെന്ന് ഹാകിം(റ) പറയുന്നു.

ഈ ഹദീസ് അനുസരിച്ച് ആരെങ്കിലും അങ്ങനെ പറഞ്ഞുപോയാൽ അവൻ കാഫിറായിപ്പോയെന്നോ? ഇജ്മാഉണ്ടെന്നോ?

ഇനിയും ഇജ്മാഅ കാണുക:
   

وأما التمسح بالقبر - أي قبر كان - وتقبيله وتمريغ الخد عليه فمنهي عنه باتفاق المسلمين ولو كان ذلك من قبور الأنبياء ولم يفعل هذا أحد من سلف الأمة وأئمتها بل هذا من الشرك. (مجموع فتاوى ابن تيمية: ٥٤/١)


എന്നാൽ ഖബ്റിന്നു മീതെ തടവലും അത് ആരുടെ ഖബ്റാണെങ്കിലും ശരി. അതിനെ മുത്തലും അതിൽ കവിള വെക്കലുമൊക്കെ പാടില്ലാത്തതാണെന്നു മുസ്ലിമീങ്ങളൊന്നടങ്കം ഏകോപിച്ചിരിക്കുന്നു. അത് അമ്പിയാക്കളുടെ ഖബ്റുകളാണെങ്കിലും ശരി. പൂർവ്വീകരിൽ ഒരാളും അത് ചെയ്തിട്ടില്ല. എന്നല്ല അത് ശിര്ക്കുമാണ്"

സത്യത്തിൽ സ്വഹാബികൾ തൊട്ട് പല മഹാന്മാരും ഇത് ചെയ്തിട്ടുണ്ട്. ഇമാം അഹ്മദ്(റ) റിപ്പോർട്ട്‌ ചെയ്ത ഒരു സംഭവം കാണൂ:


عن داود بن أبي صالح ، قال : أقبل مروان يوماً فوجد رجلاً واضعاً وجهه على القبر فقال: أتدري ما تصنع ؟ قال : نعم ، فأقبل عليه فإذا هو أبو أيوب الأنصاري (ر) ، فقال : جئت رسول الله (ص) ولم آت الحجر....(رواه الإمام أحمد في مسنده رقم ٢٣٦٣٣ والحاكم في المستدرك ٨٥٧١ وصححه).


"ദാവൂദുബ്നു അബീ സ്വാലിഹ്(റ) പറയുന്നു: ഒരു ദിവസം രാജാവായ മർവാൻ പള്ളിയിലേക്ക് വന്നപ്പോൾ ഒരാള് നബി(സ) യുടെ ഖബ്റിന്നു മുകളിൽ മുഖം വെച്ചു നിൽക്കുന്നത് കണ്ടു. എന്താണ് താങ്കളീ ചെയ്യുന്നത്? ഈ ചോദ്യം കേട്ടപ്പ്ൽ അദ്ദേഹം അടുത്തേക്ക്‌ വന്ന. അപ്പോൾ നോക്കുമ്പോൾ മഹാനായ അബൂ അയ്യൂബുൽ അൻസ്വാരി(റ) ആണ്. മഹാനവര്കൾ മറുവടി പറഞ്ഞു: "അതെ ariyaam ഞാൻ തിരു നബി(സ) യുടെ അടിത്തെക്കാന് വന്നത്. ഏതെങ്കിലും കല്ലിന്റെടുത്തെക്കല്ല" ഇത് സ്വഹീഹാണെന്ന് ഹാകിം(റ) പറഞ്ഞിട്ടുണ്ട്.

ഇത്രെയും വലിയ ഒരു സ്വഹാബി ശിർക്ക് ചെയ്യുന്നു എന്ന് പറയാൻ എങ്ങനെ ധൈര്യം വരും!!? അത് റിപ്പോർട്ട്‌ ചെയ്ത ഇമാം അഹ്മദുബ്നു അമ്പലി(റ) നോ, ഇത് സ്വഹീഹാണെന്ന് വിധി എഴുതിയ ഹാകിമി(റ) നോ കണ്ടെത്താൻകഴിയാത്ത ഒരു ശിര്ക്കോ!!? അവരാരും ഇല്ലാത്ത ഒരു ഇജ്മാഓ!!? മുസ്ലിംകൾക്ക് അത് വിശ്വസിക്കാൻ കഴിയില്ല.

മറ്റൊരു സംഭവം കാണൂ:


നബി(സ) യുടെ മുഅദ്ദിനായിരുന്ന ബിലാൽ(റ) നബി(സ) യുടെ ഖബ്ർ സന്ദർശിക്കാൻ വേണ്ടിമാത്രം ശാമിൽ നിന്ന് മദീനയിലേക്ക് വാഹനപ്പുറത്ത് യാത്ര ചെയ്ത വന്നിട്ടുണ്ട്. പ്രസ്തുത സംഭവം ഹാഫിള് ഇബ്നു അസാകിർ(റ) നല്ല പരമ്പരയോടെ താരീഖ് ദിമിശ്ഖിൽ നിവേദനം ചെയ്തിട്ടുണ്ട്. ഹാഫിള് അബൂമുഹമ്മദ്‌ അബ്ദുൽ ഗനിയ്യ് നാബുൽസി(റ) 'അൽകമാൽ' എന്നാ ഗ്രന്ഥത്തിൽ ബിലാൽ(റ)ന്റെ ചരിത്രം പറയുന്നിടത്ത് ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.

  ഹാഫിള് അബുൽഹജ്ജാജുൽ മുസ്ലിം(റ)വും ആ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്:


عَنْ أَبِيهِ سُلَيْمَانَ بْنِ بِلَالٍ ، عَنْ أُمِّ الدَّرْدَاءِ ، عَنْ أَبِي الدَّرْدَاءِ ، قَالَ : " لَمَّا دَخَلَ عُمَرُ بْنُ الْخَطَّابِ ، سَأَلَ بِلَالًا أَنْ يَقْدِمَ الشَّامَ فَفَعَلَ ذَلِكَ . قَالَ : وَأَخِي أَبُو رُوَيْحَةَ ، الَّذِي آخَى بَيْنَهُ وَبَيْنَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَنَزَلَ دَارِيَّا فِي خَوْلَانَ ، فَأَقْبَلَ هُوَ وَأَخُوهُ إِلَى قَوْمٍ مِنْ خَوْلَانَ ، فَقَالَا لَهُمْ : قَدْ جِئْنَاكُمْ خَاطِبَيْنِ ، وَقَدْ كُنَّا كَافِرَيْنِ فَهَدَانَا اللَّهُ ، وَمَمْلُوكَيْنِ فَأَعْتَقَنَا اللَّهُ ، وَفَقِيرَيْنِ فَأَغْنَانَا اللَّهُ ، فَإِنْ تُزَوِّجُونَا فَالْحَمْدُ لِلَّهِ ، وَإِنْ تَرُدُّونَا فَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ ، فَزَوَّجُوهُمَا /

അബുദ്ദുർദാഅ (റ) വില നിന്ന് ഇബ്നു അസാകിർ (റ) നിവേദനം ചെയ്യുന്നു. ബൈത്തുൽമുഖദ്ദസ് കീഴടക്കി ഉമർ(റ) ജാബിയ എന്നാ സ്ഥലത്തെത്തിയപ്പോൾ ശാമിൽ സ്ഥിരതാമസമാക്കാൻ ബിലാൽ(റ) അനുമതി തേടുകയും ഉമർ(റ) അനുമതി നൽകുകയും ചെയ്തു. അങ്ങനെ അദ്ദേഹവും അബൂറുവയ്ഹത്തും ഖുലാനിലെ 'ദാരിയാ' എന്നാ സ്ഥലത്തിറങ്ങി. അവർ രണ്ടാളും ഖുലാനിലെ ജനങ്ങളോട് ഇപ്രകാരം പറഞ്ഞു. "ഞങ്ങൾ സത്യനിഷേധികളായിരുന്നു. അങ്ങനെ അല്ലാഹു ഞങ്ങളെ സന്മാർഗത്തിലാക്കി. ഞങ്ങൾ അടിമകളായിരുന്നു. അങ്ങനെ അല്ലാഹു ഞങ്ങളെ സ്വതന്ത്രരാക്കി. ഞങ്ങൾ ദാരിദ്രരായിരുന്നു. അങ്ങനെ അല്ലാഹു ഞങ്ങളെ ഐശ്വര്യാന്മാരാക്കി.ഞങ്ങൾ വിവാഹാലോചന നടത്താനാണ് നിങ്ങളിലേക്ക് വന്നിരിക്കുന്നത്. നിങ്ങൾ ഞങ്ങൾക്ക് വവാഹം കഴിച്ചു തന്നാൽ അൽഹംദുലില്ലാഹ്. നിങ്ങൾ ഞങ്ങളെ തിരിച്ചയക്കുകയാണെങ്കിൽ എല്ലാകഴിവുകളും അല്ലാഹുവിനു മാത്രമാകുന്നു". തുടർന്ന് ആ നാട്ടുകാർ  അവർ ഇവര്ക്കും കല്ല്യാണം കഴിച്ചു കൊടുത്ത്. പിന്നീട് ബിലാൽ(റ) നബി(സ) ഇപ്രകാരം പറയുന്നതായി സ്വപ്നം കണ്ടു.

مَا هَذِهِ الْجَفْوَةُ يَا بِلَالُ ، أَمَا آنَ لَكَ أَنْ تَزُورَنِي يَا بِلَالُ ؟

ഓ ബിലാൽ! എന്തിനാണ് ഈ പിണക്കം? എന്നെ സന്ദർശിക്കാൻ താങ്കൾക്കു സമയമായില്ലേ?.

فَانْتَبَهَ حَزِينًا وَجِلًا خَائِفًا ، فَرَكِبَ رَاحِلَتَهُ وَقَصَدَ الْمَدِينَةَ ، فَأَتَى قَبْرَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَجَعَلَ يَبْكِي عِنْدَهُ ، وَجَعَلَ يُمَرِّغُ وَجْهَهُ عَلَيْهِ ، وَأَقْبَلَ الْحَسَنُ وَالْحُسَيْنُ صَلَوَاتُ اللَّهِ عَلَيْهِمَا ، فَجَعَلَ يَضُمُّهُمَا وَيُقَبِّلُهُمَا ، فَقَالَا لَهُ : يَا بِلَالُ ، نَشْتَهِي نَسْمَعُ أَذَانَكَ الَّذِي كُنْتَ تُؤَذِّنُهُ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي السَّحَرِ . فَفَعَلَ ، فَعَلَا سَطْحَ الْمَسْجِدِ ، فَوَقَفَ مَوْقِفَهُ الَّذِي كَانَ يَقِفُ فِيهِ ، فَلَمَّا أَنْ قَالَ : اللَّهُ أَكْبَرُ اللَّهُ أَكْبَرُ ، ارْتَجَّتِ الْمَدِينَةُ ، فَلَمَّا أَنْ قَالَ : أَشْهَدُ أَنَّ لَا إِلَهَ إِلَّا اللَّهُ ، زَادَ تَعَاجِيجُهَا ، فَلَمَّا أَنُ قَالَ : أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ ، خَرَجَ الْعَوَاتِقُ مِنْ خُدُورِهِنَّ فَقَالُوا : أَبُعِثَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؟ فَمَا رُئِيَ يَوْمٌ أَكْثَرَ بَاكِيًا وَلَا بَاكِيَةً بَعْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ ذَلِكَ الْيَوْمِ .



അങ്ങനെ ദുഖിതനും ഭയവിഹ്വലനുമായി ഉറക്കിൽ നിന്നുണർന്ന ബിലാൽ(റ) വാഹനപ്പുറത്തുകയറി  അതിവേഗത്തിൽ മദീനയെ ലക്ഷ്യം വെച്ച് യാത്രതിരിച്ചു. നേരെ നബി(സ)യുടെ ഖബ്റിങ്കൽ വന്നു കരഞ്ഞു കൊണ്ട് മുഖം ഖബ്റിനു മുകളില വെച്ചു തടവി. അപ്പോൾ അദ്ദേഹത്തിൻറെ മുമ്പിൽവന്ന ഹസൻ-ഹുസൈൻ (റ)യെ വാരിപ്പുണർന്നു ചുംബിച്ചു. തുടർന്ന് അവർ ബിലാൽ(റ)വിനോട് പറഞ്ഞു. താങ്കളുടെ ബാങ്ക് വിളി കേൾക്കാൻ ഞങ്ങൾക്ക് അതിയായ ആഗ്രഹമുണ്ട്. അപ്പോൾ ബിലാൽ(റ) പള്ളിയുടെ മുകളിൽ കേറി മുമ്പ് നിന്നിരുന്ന സ്ഥലത്ത്നിന്ന് ബാങ്ക് വിളിച്ചു. അങ്ങനെ അദ്ദേഹം അല്ലാഹു അക്ബർ അല്ലാഹു അക്ബർ എന്ന് പറഞ്ഞപ്പോൾ മദീന കിടിലം കൊണ്ട്. അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹു എന്ന് പറഞ്ഞപ്പോൾ അത് വർദ്ദിച്ചു. അശ്ഹദുഅന്നമുഹമ്മദൻ റസൂലുല്ലാഹ് എന്ന് പറഞ്ഞപ്പോൾ 'നബി(സ)യെ യാത്രയാക്കപ്പെട്ടുവോ?' എന്ന് പറഞ്ഞ് വീട്ടില് മറഞ്ഞിരിക്കുന്ന തരുണികൾ വരെ പുറത്തിറങ്ങി. അന്നത്തെക്കാൾ കൂടുതൽ കരയുന്ന സ്ത്രീകളെയും പുരുഷന്മാരെയും നബി(സ) യുടെ വഫാത്തിനുശേഷം മദീനയിൽ കാണപ്പെട്ടിട്ടില്ല.



ഈ സംഭവം ഉദ്ദരിച്ച ശേഷം ഇമാം സുബ്കി (റ) എഴുതുന്നു:

وليس اعتمادنا في الاستدلال بهذا الحديث على رؤيا المنام فقط ، بل على فعل بلال ، وهو صحابي ، لا سيما في خلافة عمر رضي الله عنه ، والصحابة متوافرون ، ولا يخفى عنهم هذه القصة، ومنام بلال ورؤياه للنبي صلى الله عليه وآله وسلم الذي لا يتمثل به الشيطان، وليس فيه ما يخالف ما ثبت في اليقظة ، فيتأكد به فعل الصحابي. (شفاء السقام: ٤٦)

ഈ ഹദീസ് പ്രമാണമായി സ്വീകരിക്കുന്നതിൽ സ്വപ്നം മാത്രമല്ല നമ്മുടെ അവലംബം. പ്രത്യുത പ്രമുഖ സ്വഹാബി വര്യൻ ബിലാൽ(റ) വിന്റെ പ്രവർത്തനമാണ്. സ്വഹാബത്ത് നിറഞ്ഞു നിൽക്കുന്ന ഉമർ(റ) വിന്റെ ഭരണകാലത്താണ് ഇത് സംഭവിച്ചത്. ഈ സംഭവം അവർ അറിയാതിരിക്കില്ല. നബി(സ)യുടെ രൂപത്തിൽ രൂപന്തരപ്പെടാൻ പിശാചിന് സാധിക്കില്ലല്ലോ. എന്നിരിക്കെ ബിലാൽ(റ) നബി(സ)യെ സ്വനത്തിൽ ദർശിച്ചതിൽ ഉണർച്ചയിൽ സ്ഥിരപ്പെട്ടതിന്നെതിരായി യാതൊന്നുമില്ലാത്തദിനാൽ പ്രസ്തുത സ്വപ്നം സ്വഹാബിയുടെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നു. (ശിഫാഉസ്സഖാം. 48)

 പുത്തൻ പ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ശൌകാനി തന്നെ പറയട്ടെ;

قد رويت زيارته صلى الله عليه وسلم عن جماعة من الصحابة منهم بلال عند ابن عساكر بسند جيد ،وابن عمر عند مالك في الموطإ ، وأبو أيوب عندأحمد ، وأنس ذكره عياض في الشفاء ، وعمر عندالبزار ، وعلي عليه السلام عند الدارقطني وغير هؤلاء ، ولكنه لم ينقل عن أحد منهم أنه شد الرحل لذلك إلا عن بلال ; لأنه روي عنه أنه رأى النبي صلى الله عليه وسلم وهو بداريا يقول له : ما هذه الجفوة يا بلال أما آن لك أن تزورني ؟  روى ذلك ابن عساكر(نيل الأوطار: ١٨٠/٥)



ഒരു കൂട്ടം സ്വഹാബിമാർ നബി(സ)യെ സന്ദർശിച്ചതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ബിലാൽ(റ)ന്റെ സിയാറത്ത് നല്ല പരമ്പരയിൽ കൂടി ഇബ്നു അസാകിർ(റ) നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു ഉമർ(റ)യുടെ സിയാറത്ത് ഇമാം മാലിക്(റ) മുവത്വയിലും അബൂഅയ്യൂബുൽ അൻസ്വാരി(റ)യുടെ സിയാറത്ത് ഇമാം അഹ്മദും(റ) അനസ്(റ) സിയാറത്ത് ഖാസീ0ഇയാസ്(റ) 'ശിഫാ' യിലും ഉമർ(റ) രിവായത്ത് ബസ്സാറും(റ) അലി(റ)യുടെ സിയാറത്ത് ദാറഖുത്വനി(റ)യും നിവേദനം ചെയ്തിട്ടുണ്ട്. ഇവരല്ലത്തവരും നബി(സ)യെ സന്ദർശിച്ചതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സിയാരത്തിനു വേണ്ടി പ്രത്യേകം യാത്ര ചെയ്തതായി ബിലാൽ(റ) വിനെ തൊട്ട് മാത്രമേ ഉദ്ദരിക്കപ്പെടുന്നുള്ളൂ. അദ്ദേഹം 'ദാരിയാ' എന്ന സ്ഥലത്ത് താമസിച്ചിരുന്നപ്പോൾ സ്വപ്നത്തിലൂടെ നബി(സ) അദ്ദേഹത്തെ സമീപിച്ച് ഇപ്രകാരം ചോദിച്ചു. ഓ ബിലാൽ! എന്തിനാണ് ഈ പിണക്കം? എന്നെ സന്ദർശിക്കാൻ താങ്കൾക്കു സമയമായില്ലേ?. ഇത് ഇബ്നു അസാകിർ(റ) രേഖപ്പെടുത്തിയിട്ടുണ്ട്.(നയ് ലുൽ ഔത്വാർ : 5/180)


ഈ ചരിത്രം പല മഹാന്മാരും ഉദ്ദരിച്ചിട്ടുണ്ട്. ബിലാൽ(റ)നെ പോലുള്ള, സ്വന്തം ജീവന തന്നെ പണയപ്പെടുത്തി പടുത്തുയർത്തിയ വിശുദ്ദ ഇസ്ലാമിനു അവരുള്പ്പെടാത്ത ഒരു ഇജ്മാഅ വേണോ?

ഇനി ഒരു തെളിവും കൂടി കാണൂ: ഇമാം അഹ്മദുബ്നു ഹമ്പലിന്റെ(റ)  മകൻ അബ്ദുല്ലാ(റ) എന്നവർ തന്റെ "അൽ ഇലൽ" എന്നാ കിത്താബിൽ ഉദ്ദരിക്കുന്നു:

سألته عن الرجل يمس منبر النبي صلى الله عليه وسلم ويتبرك بمسه ويقبله ويفعل بالقبر مثل ذلك أو نحو هذا يريد بذلك التقرب إلى الله جل وعز؟  فقال: لا بأس بذلك.(كتب العلل ومعرفة الرجال ٤٩٢/٢)


അഹ്മദുബ്നു അമ്പലിന്റെ മകൻ പറയുന്നു: "ഞാൻ എന്റെ പിതാവിനോട് ചോദിച്ചു: "ഒരാള് അലാഹുവിന്റെടുക്കൽ പുണ്യമാഗ്രഹിച്ചുകൊണ്ട് നബി(സ) യുടെ മിമ്പർ തൊടുന്നതും ബറക്കത്തെടുക്കുന്നതും അതിനെ ചുംബിക്കുന്നതും അതുപോലെ അവിടുത്തെ ഖബ്റിനെ തൊടുന്നതും മുത്തുന്നതും ബറക്കത്തെടുക്കുന്നതും അതുപോലുള്ള കാര്യങ്ങൾ ചെയ്യുന്നതുമൊക്കെ ശരിയാണോ? അവിടുന്ന് മറുവടി പറഞ്ഞു: അതിൽ യാതൊരു കുഴപ്പവുമില്ല".

ഇബ്നു തൈമിയ്യയുടെ അടുത്ത ഇജ്മാഅ:

ولا يدعو هناك مستقبل الحجرة فإن هذا كله منهي عنه باتفاق الأئمة . ومالك من أعظم الأئمة كراهية لذلك . والحكاية المروية عنه أنه أمر المنصور أن يستقبل الحجرة وقت الدعاء كذب على مالك . (مجموع فتاوى ابن تيمية ١٤٥-١٤٧/٢٦)    



"നബിയുടെ ഖബ്റിടത്തിൽ നബിയോട് അഭിമുഖമായി പ്രാർത്ഥിക്കാനും പാടില്ല. ഇതും ഇമാമുകൾ ഐക്യകണ്ടെന വിലക്കിയ കാര്യമാണ്. ഇമാം മാളികായിരുന്നു ഏറ്റവും കൂടുതൽ ഇതിനെ വേരുത്തിരുന്നയാൽ, ഇമാം മാലിക് മൻസൂറിനോട് "നബിയിലേക്ക് തിരിഞ്ഞ് ദുആ ചെയ്യാൻ കൽപ്പിച്ചു" എന്ന് പറയുന്ന റിപ്പോർട്ട്‌ മാലികിന്റെ പേരിലുള്ള പച്ചക്കളവാണ്".

ഇനിയും കാണൂ ഇബ്നു തൈമിയ്യയുടെ വേറെ ഒരു  ഇജ്മാഅ:


علم أن من جعل زيارة قبره مشروعة كزيارة قبر غيره فقد خالف إجماع المسلمين .(مجموع فتاوى ابن تيمية: ٢٤٣/٢٧


ഇതുവരെ പറഞ്ഞതിൽ നിന്ന് ബോധ്യമായി നബിയുടെ ഖബ്റ് മറ്റുള്ള ഖബ്റുകളെപ്പോലെത്തന്നെ  സിയാറത്തുചെയ്യൽ അനുവദനീയമാണെന്ന വാദം ലോകമുസ്ലിമീങ്ങളുടെ ഇജ്മാഇന് എതിരാണ്"

ഇത് ഇമാമുകളുടെ മേളിലുള്ള പച്ചക്കളവുകളാണെന്നു നാം മേലുദ്ദരിച്ച തെളിവുകൾ വ്യക്തമാക്കുന്നു. ഇതാണ് ഇദ്ദേഹത്തിന്റെ ഇജ്മാഇന്റെ കഥ.

ഇയ്യാൾ തന്റെ ഫതാവയിലെ 27/416 ൽ പറഞ്ഞത് വിശ്വാസികളെ വളരെ വേദനിപ്പിക്കുന്ന വാക്കാണ്‌.


فلم يبق في إتيان القبر فائدة لهم ولا له بخلاف إتيان مسجد قباء فإنهم كانوا يأتونه كل سبت فيصلون فيه اتباعا له صلى الله عليه وسلم فيه كعمرة...(فتاوى جزء: ٤١٦/٢٧)



അതിനാൽ നബിയുടെ ഖബ്റിനടുക്കൽ പോകുന്നതിൽ നബിക്കോ പോകുന്നവർക്കോ പ്രത്യേകമായി ഒരു ഗുണവും അവശേഷിക്കുന്നില്ല. അതെ സമയം ഖുബാ പള്ളിയിൽ പോയാല പുണ്യമുണ്ട് താനും..."

ഇതിനൊക്കെ എതിരിൽ إنا لله وإنا إليه راجعون وحسبنا الله ونعمل الوكيل എന്ന് പറയുകയല്ലാതെ എന്താണ് പറയുക. ഇത്രെയും നബി(സ) യോട് വെറുപ്പുള്ള  ഒരാൾ എഴുതിയ പുസ്തകങ്ങളിലെ വിധിവിലക്കുകൾ എങ്ങിനെ നബി(സ) യുടെ ദീനാകും!!!

വേറെ ഒരു ഇജ്മാഅ:


إن حديث فاطمة أحصنت فرجها فحرم الله ذريتها على النار هو كذب باتفاق أهل المعرفة بالحديث. (منهاج جزء: ٦٢/٤)



"ഫാത്വിമ ബീവി തന്റെ ഗുഹ്യസ്ഥാനം ഹറാമുകളെത്തൊട്ട് കാത്തതുകൊണ്ട് മഹതിയുടെ സന്താന പരമ്പരയെ അല്ലാഹു നരകത്തെത്തൊട്ട് ഹറാമാക്കിയിരിക്കുന്നു." എന്നാ ഹദീസ് കളവാണെന്നത് ഹദീസ് പണ്ഡിതന്മാരുടെ ഇജ്മാആണ്"

ഇങ്ങനെ ഇജ്മാഉകളുടെ തിരമാലകൾ തന്നെ ഇയാളുടെ പുസ്തകങ്ങളിൽ കാണാം. എല്ലാം സ്വന്തം കണ്ടു പിടിതങ്ങളാണ്. അവയെ ഇജ്മാആയി പരിചയപ്പെടുത്തുന്നു. ആടിനെ പട്ടിയാക്കുന്ന പരിപാടി.

ഇതേ രീതി തന്നെയാണ് ഇദ്ദേഹത്തിന്റെ ഇന്നത്തെ അനുയായികളും പിന്തുടരുന്നത്.

ഇബ്നു തൈമിയ്യയെ കുറിച്ച് ഇമാമീങ്ങൾ:     


നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ നബി(സ)യുടെയും മറ്റു അമ്പിയാ-ഔലിയാക്കളുടെയും ഖബ്റ് സിയാറത്തിനു വേണ്ടി യാത്ര ചെയ്യുന്നത് നിഷിദ്ദമാണെന്ന് ഇബ്നു തൈമിയ്യയും അദ്ദേഹത്തെ അന്ധമായി അനുകരിക്കുന്ന പുത്തൻവാദികളും വാദിക്കുന്നു. ഈ വാദത്തെ പണ്ഡിതലോകം അതിശക്തമായി ഖണ്ഡിച്ചിട്ടുണ്ട്. ഏതാനും പണ്ഡിത പ്രസ്താവനകൾ കാണുക.

അല്ലാമ കിർമാനി(റ) യെ ഉദ്ദരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:

قال الكرماني : وقع في هذه المسألة في عصرنا في البلاد الشامية مناظرات كثيرة ، وصنف فيها رسائل من الطرفين ، قلت : يشير إلى ما رد به الشيخ تقي الدين السبكي وغيره على الشيخ تقي الدين ابن تيمية ، وما انتصر به الحافظ شمس الدين بن عبد الهادي وغيره لابن تيمية ، وهي مشهورة في بلادنا ، والحاصل أنهم ألزموا ابن تيمية بتحريم شد الرحل هذا اللازم لا بأس به ، وقد التزمه الشيخ ، وليس في ذلك بشاعة بحمد الله عند من عرف السنة ومواردها ومصادرها ، والأحاديث المروية في فضل زيارة قبر النبي صلى الله عليه وسلم كلها ضعيفة ، بل موضوعة كما حقق ذلك أبو العباس في منسكه وغيره ، ولو صحت لم يكن فيها حجة على جواز شد الرحال إلى زيارة قبره عليه الصلاة والسلام من دون قصد المسجد ، بل تكون عامة مطلقة ، وأحاديث النهي عن شد الرحال إلى غير المساجد الثلاثة يخصها ويقيدها ، والشيخ لم ينكر زيارة قبر النبي صلى الله عليه وسلم من دون شد الرحال ، وإنما أنكر شد الرحال من أجلها مجردا عن قصد المسجد ، فتنبه وافهم ، والله أعلم . إلى زيارة قبر سيدنا رسول الله صلى الله عليه وسلم ، وأنكرنا [ ص: 80 ] صورة ذلك ، وفي شرح ذلك من الطرفين طول ، وهي من أبشع المسائل المنقولة عن ابن تيمية ، ومن جملة ما استدل به على دفع ما ادعاه غيره من الإجماع على مشروعية زيارة قبر النبي صلى الله عليه وسلم ما نقل عن مالك ، أنه كره أن يقول : زرت قبر النبي صلى الله عليه وسلم ، وقد أجاب عنه المحققون من أصحابه بأنه كره اللفظ أدبا لا أصل الزيارة ، فإنها من أفضل الأعمال وأجل القربات الموصلة إلى ذي الجلال ، وأن مشروعيتها محل إجماع بلا نزاع ، والله الهادي إلى الصواب . (فتح الباري: ١٠٥/٤)

കിർമാനി(റ) പറയുന്നു. ഇവ്വിഷയകമായി നമ്മുടെ കാലത്ത് സിറിയയിലെ നാടുകളിൽ ധാരാളം വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. ഇരു ഭാഗത്ത് നിന്നും തദ്വിഷയകമായി ഗ്രന്ഥരചനകളും നടന്നിട്ടുണ്ട്.

    ഇമാം അസ്ഖലാനി(റ) പറയുന്നു. തഖിയുദ്ദീൻ സുബ്കി(റ)യും മറ്റും ഇബ്നു തൈമിയ്യയെ ഖണ്ഡിച്ചതും ഹാഫിള് ശംസുദ്ദീൻ ഇബ്നുഅബ്ദിൽഹാദിയും  മറ്റും ഇബ്നുതൈമയ്യക്കനുകൂലമായി സംസാരിച്ചതും സൂചിപിച്ചായിരിക്കാം കിർമാനി(റ) അപ്രകാരം പറഞ്ഞത്. അക്കാര്യം നമ്മുടെ നാടുകളിൽ പ്രസിദ്ദമാണ്. അതിന്റെ വ്യക്തമായ ചിത്രം നമുക്കറിയില്ലെങ്കിലും നമ്മുടെ നേതാവ് മുഹമ്മദ്‌  നബി(സ) യുടെ ഖബ്റ്സിയാറത്ത് ചെയ്യാൻ വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യുന്നത് നിഷിദ്ദമാണെന്ന് പ്രഖ്യാപിചതിന്റെ പേരിൽ ഇബ്നു തൈമിയ്യയെ അവർ ഉത്തരം മുട്ടിച്ചുവെന്നാണ് ചുരുക്ക വിവരം. ഇരു ഭാഗത്ത് നിന്നും ഉന്നയിച്ച വാദഗതികൾ വിശദീകരിച്ചാൽ നീണ്ടു പോകും. ഇബ്നു തൈമിയ്യയിൽ നിന്നുദ്ദരിക്കപ്പെടുന്ന വിഷയങ്ങളിൽ വെച്ച് ഏറ്റവും മോശമായതാണിത്. 'നബി(സ)യുടെ ഖബ്റ് ഞാൻ സന്ദർശിച്ചു' എന്ന് പറയുന്നതിനെ ഇമാം മാലിക്(റ) വെറുത്തിരുന്നുവെന്ന് ഇമാം മാലിക്(റ) വിൽ നിന്ന് ഉദ്ദരിക്കപ്പെടുന്നുണ്ട്. അതിൽ പിടിച്ച് തൂങ്ങിയാണ് നബി(സ) യുടെ ഖബ്റ് സിയാറത്ത് ചെയ്യൽ സുന്നത്താണെന്ന് ഇജ്മാഉകൊണ്ട് സ്ഥിരപ്പെട്ട കാര്യമാണെന്ന പണ്ഡിതപ്രസ്താവനയെ ഇബ്നുതൈമിയ്യ  ഖണ്ഡിക്കുന്നത്. എന്നാൽ ഇമാം മാലിക്(റ) സിയാറത്തിനെയല്ല വെറുത്തതെന്നും മര്യാദ എന്ന നിലക്ക് ആ പദപ്രയോഗത്തെ മാത്രമാണ് ഇമാം മാലിക്(റ)ന്റെ അസ്വഹാബിൽപെട്ട മുഹഖിഖീങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കാരണം നബി(സ)യുടെ ഖബ്റ് സന്ദർശിക്കുന്നത് ഏറ്റവും വലിയ പുണ്യകർമങ്ങളിൽപെട്ടതും അല്ലാഹുവിലേക്ക് ചേർക്കുന്ന ഇബാദത്തുകളിൽ പെട്ടതുമാണ്. അത് സുന്നത്താണെന്നത് അവിതർക്കിതമായി സ്തിരപ്പെട്ടതുമാണ്. (ഫത്ഹുൽബാരി: 4/105)

സിയാറത്ത് എന്ന പദപ്രയോഗം ഇമാം മാലിക്(റ) വെറുക്കാനുള്ള കാരണം വിവരിച്ച് പുത്തൻ വാദികളുടെ നേതാവ് ശൌകാനി തന്നെ എഴുതുന്നു.



وقيل : إنما كره إطلاق لفظ الزيارة ; لأن الزيادة من شاء فعلها ومن شاء تركها ، وزيارة قبره صلى الله عليه وسلم من السنن الواجبة ، كذا قال عبد الحق.(نيل الأوطار: ٧١/٨)


വേണ്ടവർക്ക് ചെയ്യാവുന്നതും അല്ലാത്തവർക്ക് ഒഴിവാക്കാവുന്നതുമായ ഒന്നാണല്ലോ സിയാറത്ത്. എന്നാൽ നബി(സ) യുടെ ഖബ്റ് സിയാറത്ത് അങ്ങനെയല്ല.അത് ഒഴിച്ചുകൂടാൻ പറ്റാത്ത സുന്നത്തുകളിൽ പെട്ടതാണ്. അതുകൊണ്ടാണ് നബി(സ)യുടെ ഖബ്റ്സിയാറത്തിനെ പറ്റി സിയാറത്ത് എന്ന പദം പ്രയോഗിക്കുന്നത് ഇമാം മാലിക്(റ) വെറുത്തത്. ഇപ്രകാരം അബ്ദുൽ ഹഖ്(റ) പ്രസ്താവിച്ചിരിക്കുന്നു. (നായ്‌ ലുൽ ഔതാർ: 8/71)

  ഇബ്നു ഹജർ(റ) എഴുതുന്നു:


ويسن زيارة قبر النبي صلى الله عليه وسلم لكل أحد، وقيل: يجب، والمنازع فى طلبها ضال مضل. (تحفة المحتاج: ١٤٤/٤)


നബി(സ)യുടെ ഖബ്റ് സന്ദർശിക്കൽ എല്ലാവര്ക്കും സുന്നത്താണ്. അത് സുന്നത്താണെന്നതിൽ തർക്കിക്കുന്നവൻ സ്വയം പിഴച്ചവനും മറ്റുള്ളവരെ പിഴപ്പിക്കുന്നവനുമാണ്‌.(തുഹ്ഫത്തുൽ മുഹ്താജ് : 4/144)

നബി(സ)യുടെ ഖബ്റ് സിയാറത്ത് ചെയ്യൽ സുന്നത്താണെന്നതിൽ തർക്കിക്കുന്നവൻ ആരാണെന്ന് അല്ലാമ ശർവാനി(റ)വിവരിക്കുന്നു:



قال الشرواني: (قوله: والمنازع) وهو ابن تيمية ومن تبعه من الفرقة الضالة المشهورة في زمننا بالوهابية خذلهم الله تعالى . (١٤٤/٤)


ഇബ്നു തൈമിയ്യയും അദ്ദേഹത്തിൻറെ അനുയായികളുമാണ്‌ അതിൽ തർക്കിക്കുന്നവർ. ഇക്കാലത്ത് വഹാബികൾ എന്ന പേരിൽ പ്രസിദ്ദരായ പിഴച്ച വിഭാഗക്കാരാണ് അദ്ദേഹത്തിൻറെ അനുയായികൾ. അല്ലാഹു അവരെപരാജയപ്പെടുത്തട്ടെ. (ശർവാനി4/144)m/

ഇബ്നു ഹജറുൽ ഹൈതമി(റ) ഈളാഹിന്റെ ഹാശിയയിൽ എഴുതുന്നു:

ولا يغتر بانكار ابن تيمية لسن زيارته صلى الله عليه وسلم فإنه عبد أضله الله كما قاله العز بن جماعة.....ولقد كفره كثير من العلماء ، عامله الله بعدله وخذل متبعيه الذين نصروا ما افتراه على الشريعة الغراء (حاشية الإيضاء: ٤٨١)




നബി(സ)യുടെ ഖബ്റ് സിയാറത്ത് സുന്നതാണെന്നതിനെ ഇബ്നു തൈമിയ്യ വിമർശിച്ചത് കൊണ്ട്  ആരും വഞ്ചിതരാകരുത്. കാരണം ഇബ്നു ഇസ്സുബ്നു ജമാഅ (റ) പ്രഖ്യാപിച്ചത്പോലെ അല്ലാഹു വഴിപിഴപിച്ചവനാണയാൾ..... ധാരാളം പണ്ഡിതന്മാർ അയാള് കാഫിറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാഹു നീതിപരമായി അയ്യാളോട് പെരുമാറുകയും വ്യക്തമായ ശരീഹത്തിൽ അയാള് നിർമിച്ചുണ്ടാക്കിയ ആശയത്തെ സഹായിക്കുന്ന അയാളുടെ അനുയായികളെ അല്ലാഹു പരാജയപ്പെടുത്തുകയും ചെയ്യട്ടെ. (ഹാഷിയാത്തുൽ ഈളാഹ്: 481)




ഇബ്നു ഹജർ(റ) വിവരിച്ച ഒരു ചോദ്യവും മറുവടിയും നമുക്കിപ്പോൾ വായിക്കാം.

ചോദ്യം/

كيف تحكى الاجماع السابق على مشروعية الزيارة والسفر إليها وطلبها ، وابن تيمية من متأخري الحنابلة منكر لمشروعية ذلك كله كما رواه السبكي في حطه وأطال أعني ابن تيمية في الاستدلال لذلك بما تمجه الاسماع وتنفر عنه الطباع بل زعم حرمة السفر إليها اجماعا وانه لا يقصر فيه الصلاة ، وان جميع الأحاديث الواردة فيها موضوعة وتبعه بعض من تأخر عنه من أهل مذهبه ؟


നബി(സ)യുടെ ഖബ്റ് സിയാറത്തും അതിനു വേണ്ടിയുള്ള യാത്രയും സുന്നത്താണെന്നതിൽ ഇജ്മാഉണ്ടെന്ന് നിങ്ങൾ എങ്ങനെയാണ് പറയുന്നത്?. ഹമ്പലി മദ്ഹബിലെ പിൽക്കാലക്കാരിൽപ്പെട്ട ഇബ്നു തൈമിയ്യ , ഇമാം സുബ്കി(റ) രേഖപ്പെടുത്തിയത് പോലെ അതെല്ലാം നിഷേധിക്കുന്നുണ്ടല്ലോ?. അതിനു പ്രമാണമായി ഇബ്നു തൈമിയ്യ ദീർഘിപ്പിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ കേൾവികൾ തുപ്പികളയുന്നതും പ്രക്രതികൾ വെറുക്കുന്നതുമായ സംസാരമാണ് അതെല്ലാം. എന്ന് മാത്രമല്ല നബി(സ) യുടെ ഖബ്റ്സിയാറത്തിനു വേണ്ടി യാത്ര ചെയ്യുന്നത് നിഷിദ്ദമാണെന്നകാര്യം ഇജ്മാഉള്ളതാണെന്നും ആ യാത്രയിൽ ചുരുക്കി നിസ്കരിക്കാൻ പറ്റില്ലെന്നും തദ്വിഷയകമായി വന്ന എല്ലാ ഹദീസുകളും മനുഷ്യ നിര്മ്മിതമാണെന്നും ഇബ്നു തൈമിയ്യ വാടിക്കുന്നുണ്ടല്ലോ. അദ്ദേഹത്തിൻറെ മദ്ഹബുകാരിൽപെട്ട പിൽക്കാലക്കാരിൽ ചിലർ അദ്ദേഹത്തോട്  പിന്തുടരുകയും ചെയ്യുന്നുണ്ടല്ലോ?




മറുവടി:m/


قلت : من ابن تيمية؟ حتى ينظر إليه؟ أو يعول في شيء من أمور الدين عليه ؟ وهل هو الا كما قال جماعة من الأئمة الذين تعقبوا كلماته الفاسدة وحججه الكاسدة حتى أظهروا أعوار سقطاته وقبائح أوهامه وغلطاته ، كالعز بن جماعة عبد أضله الله وأغواه والبسه رداء الخزي وأرواه وبوأه من قوة الافتراء والكذب ما أعقبه الهوان وأوجب له الحرمان .(الجوهر المنظم: ص: ٥٩)




പരിഗണിക്കാനും മതകാര്യത്തിൽ അവലംബമാക്കാനും ഇബ്നുതൈമിയ്യ ആരാണ്? അദ്ദേഹത്തിൻറെ ഫാസിദായ സംസാരങ്ങളും ചെലവാകാത്ത പ്രമാണങ്ങളും സസൂക്ഷ്മം പരിശോദിച്ചറിഞ്ഞ ഒരു കൂട്ടം പണ്ഡിതന്മാർ അദ്ദേഹത്തിൻറെ അബദ്ദങ്ങളും മോശമായ ചിന്താധാരയും തുറന്നു കാണിക്കുകയും അല്ലാഹു വഴിപിഴപ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് തുറന്നടിക്കുകയും ചെയ്തിട്ടുണ്ട്. നിന്ദ്യതയുടെ പട്ടം അല്ലാഹു അദ്ദേഹത്തിനു ധരിപ്പിക്കുകയും എന്നും നിസാരതയും അവഗണനയും ഏറ്റു വാങ്ങാൻ പര്യാപ്തമായ പച്ച കള്ളത്തരം അയാൾ നിർമ്മിച്ചുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അതിനാല അദ്ദേഹത്തെ പരിഗണിക്കെണ്ടുന്ന ആവശ്യമേയില്ല. (അൽജൗഹറുൽ മുനള്വം പേ. 59)




ചുരുക്കത്തിൽ നബി(സ) യുടെയും മറ്റു മഹാന്മാരുടെയും ഖബ്റ് സിയാറത്തിനു വേണ്ടി യാത്ര ചെയ്യുന്നത് പ്രസ്തുത ഹദീസിന്റെ പരിധിയിൽ കടന്നു വരുമെന്ന ഇബ്നു തൈമിയ്യയുടെ വാദത്തെ പണ്ഡിതലോകം ശക്തിയുക്തം ഖണ്ഡിക്കുകയും അതിന്റെ പേരിൽ അദ്ദേഹം സത്യനിഷേധിയാണെന്ന് വരെ ധാരാളം പണ്ഡിതന്മാർ വിധി എഴുതുകയും ചെയ്തിട്ടുണ്ട്.  




(2) രണ്ടാമതായി മൗലവി എടുത്തു കാണിച്ച ഹദീസും മഹാന്മാരെ സന്ദർശിക്കാൻ വേണ്ടി യാത്ര ചെയ്യുന്നതിനെപ്പറ്റിയുള്ളതല്ല. പ്രത്യുത ത്വൂറിൽ പോയി നിസ്കരിക്കുന്നതിനു പ്രത്യേക പുണ്യമുണ്ടെന്ന ധാരണ തിരുത്തുകയാണ് മഹാനായ ഇബ്നു ഉമർ(റ) ചെയ്യുന്നത്. ഇമാം അഹ്മദ്(റ) മുസ്നദിൽ രേഖപ്പെടുത്തിയ ഹദീസിൽ നിന് ഇക്കാര്യം സുതരാം വ്യക്തമാണ്. ഇമാം അഹ്മദ്(റ) മുസ്നദിൽ രേഖപ്പെടുത്തിയ  ഹദീസിൽ നിന്ന് ഇക്കാര്യം സുതരാം വ്യക്തമാണ്. ഇമാം അഹ്മദ്(റ) മുസ്നദിൽ രേഖപ്പെടുത്തിയ ഒരു ഹദീസ് വായിക്കുക.m/


حَدَّثَنَا هَاشِمٌ ، حَدَّثَنَا عَبْدُ الْحَمِيدِ ، حَدَّثَنِي شَهْرٌ ، قَالَ : سَمِعْتُ أَبَا سَعِيدٍ الْخُدْرِيَّ ، وَذُكِرَتْ عِنْدَهُ صَلَاةٌ فِي الطُّورِ ، فقَالَ : قال رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ :" لَا يَنْبَغِي لِلْمَطِيِّ أَنْ تُشَدَّ رِحَالُهُ إِلَى مَسْجِدٍ يُبْتَغَى فِيهِ الصَّلَاةُ ، غَيْرَ الْمَسْجِدِ الْحَرَامِ ، وَالْمَسْجِدِ الْأَقْصَى ، وَمَسْجِدِي هَذَا " . (مسند أحمد: ١١١٨١)


ശഹ്റുബ്നുഹൗശബ്(റ) അബൂസഈദിൽഖുദ്രിയ്യി(റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു. ത്വൂർ മലയിൽ വെച്ചുള്ള നിസ്കാരത്തെ കുറിച്ച് അദ്ദേഹത്തിൻറെയടുക്കൽവെച്ച്  പരാമാര്ശിക്കപ്പെട്ടപ്പോൾ അദ്ദേഹം പ്രതികരിച്ചു. നബി(സ) ഇപ്രകാര പ്രസ്ഥാപിചിട്ടുണ്ട്. നിസ്കാരം അന്വേഷിച്ച് ഒരു പള്ളിയിലേക്കും വാഹനപ്പുറത്ത് സവാരിചെയ്യൽ ഒരാൾക്കും യോജിച്ചതല്ല. മസ്ജിദുൽ ഹറാമും മസ്ജിദുൽ അഖ്‌സ്വായും എന്റെ ഈ പള്ളിയും ഒഴികെ. (മുസ്നദ് അഹ്മദ് : 11181)


ത്വൂറിൽ വെച്ചുള്ള നിസ്കാരത്തെ കുറിച്ച് പരമാർശിക്കപ്പെട്ടപ്പോഴാണ് അബൂസഈദിൽഖുദ്രിയ്യി(റ) അപ്രകാരം പ്രസ്ഥാപിച്ചതെന്ന കാര്യം ഹദീസിൽ നിന്ന് വ്യക്തമാണ്.


ഇമാം അഹ്മദ് മുസ്നദിൽ രേഖപ്പെടുത്തിയ മറ്റൊരു ഹദീസ് കാണുക.  



عَنْ أَبِي بَصْرَةَ الْغِفَارِيِّ ، قَالَ : لَقِيتُ أَبَا هُرَيْرَةَ وَهُوَ يَسِيرُ إِلَى مَسْجِدِ الطُّورِ لِيُصَلِّيَ فِيهِ ، قَالَ : فَقُلْتُ لَهُ : لَوْ أَدْرَكْتُكَ قَبْلَ أَنْ تَرْتَحِلَ ، مَا ارْتَحَلْتَ ، قَالَ : فقال : ولم ؟ قَالَ : قَالَ : فَقُلْتُ : إِنِّي سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ , يَقُولُ : " لَا تُشَدُّ الرِّحَالُ إِلَّا إِلَى ثَلَاثَةِ مَسَاجِدَ الْمَسْجِدِ الْحَرَامِ ، وَالْمَسْجِدِ الْأَقْصَى ، وَمَسْجِدِي " .(مسند أحمد)


m/

അബൂബസ്വ് റത്തുൽഗിഫാരി(റ) യിൽ നിന്ന് നിവേദനം. അവർ പറയുന്നു. ത്വൂറിലെ പള്ളിയിൽ നിസ്കരിക്കാനായി യാത്രതിരിച്ച അബൂ ഹുറൈറ(റ) യെ ഞാൻ കാണാനിടയായി. ഞാനദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾ യാത്രതിരിക്കും മുമ്പ് ഞാൻ നിങ്ങളെ കണ്ടിരുന്നുവെങ്കിൽ താങ്കൾ യാത്ര പുറപ്പെടുമായിരുന്നില്ല. കാരണമന്വേഷിച്ച   അബൂഹുറൈറ(റ) വിന്ന് അബൂബസ്വ് റത്(റ) വിശദീകരിച്ചു കൊടുത്തു. നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. മൂന്നു പള്ളികളിലേക്ക്‌ ഒഴികെ വാഹനം കെട്ടി പുറപ്പെടരുത്. മസ്ജിദുൽ ഹറാം, എന്റെ ഈ പള്ളി(മസ്ജിദുന്നബവി ), മസ്ജിദുൽ അഖ്‌സ്വാ എന്നിവയനത്" (മുസ്നദ് അഹ്മദ്: 25971)


ത്വൂറിലെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതിനു പ്രത്യേക പുണ്യമുണ്ടെന്നു മനസ്സിലാക്കി അങ്ങോട്ട്‌ പോകുന്നതിനെക്കുറിച്ചാണ് അത്തരം പരമാർശങ്ങളെന്നു ഉപര്യുക്ത ഹദീസുകളിൽ നിന്ന് വ്യക്തമാണല്ലോ. അതിനാൽ അതും മഹാന്മാരെ സിയാറത്ത്‌ ചെയ്യാൻ വേണ്ടി യാത്ര ചെയ്യുന്നതിനെ കുറിച്ചല്ല. അതിനു പുറമേ  ത്വൂരിസീനാ പർവ്വതം ജൂതന്മാരുടെ സന്ദർശനകേന്ദ്രവുമാണല്ലോ.

മദ്ഹബിന്റെ ഇമാമീങ്ങളെ പോലും തെറ്റുകാരായി ചിത്രീകരിക്കുന്ന ഇന്നത്തെ പുത്തനാഷയക്കാർ, ഇത്രമാത്രം കളവുകൾ ഇമാമുകളുടെ പേരിലും ഇസ്ലാമിന്റെ പേരിലും പറഞ്ഞ ഇബ്നു തൈയ്യയുടെ വാക്കുകൾ ഒരുവിധ ചിന്തക്കും വക നൽകാതെ ഖുർആനിനു തുല്യമായാണ് ഉദ്ദരിക്കാർ.


മുസ്ലിം ഉമ്മത്ത്‌ ഇയാളുടെയും ഇന്നത്തെ അണികളായ മുജാഹിദ്, ജമാഹത്ത്, തബ്ലീഗ് പോലുള്ള നൂതനാഷ്യക്കാരുടെ കെണിവലയങ്ങളിൽ അകപ്പെടരുതെന്നും അറിയിക്കുന്നു.

സർവ്വ ശക്തനായ അല്ലാഹു ഈ ശ്രമം സ്വീകരിക്കുകയും അപാകതകൾ പൊറുത്ത് തരുകയും ചെയ്യട്ടെ. നമ്മുടെ വിശ്വാസങ്ങളെ അല്ലാഹു കാത്തു രക്ഷിക്കട്ടെ, നാളെ സൃഷ്ടാവായ അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും കണ്‍കുളിർക്കെ കാണാൻ അല്ലാഹു നമ്മെയും നമ്മുടെ മാതാപിതാക്കളെയും അനുഗ്രഹിക്കട്ടെ, آمين

Saturday, March 30, 2019

റജബ് - മഹത്വവും - ആരാധനയും*തെളിവുകളുടെ സമാഹാരം

🔮______________________🔮
*""റജബ്  - മഹത്വവും - ആരാധനയും""""*

*തെളിവുകളുടെ സമാഹാരം*✍🏻👇🔍🔎

*നന്മമുടക്കികളുടെ തെറ്റിദ്ധരിപ്പിക്കലിൽ പെട്ട്  മഹത്വമേറിയ മാസം പാഴാക്കിപ്പോകരുത്*

*തെറ്റിദ്ധരിപ്പിക്കുന്ന ദുർന്യായങ്ങൾക്ക്   ഖണ്ഡനവും - പഠിതാക്കൾക്ക് പഠനാർഹമായ ലേഖനവും*

*സുന്നി നോളജ് ഇസ്ലാമിക് ബ്ലോഗ് - തെളിവുകൾ ചുവടെ --------- 🔮🔎🔍 താഴെയുള്ള (07) വിഷയങ്ങളിൽ ക്ലിക്ക് ചെയ്യൂ വായിക്കൂ , പഠിക്കൂ, ഷെയർ ചെയ്യൂ!!! കോപി പെയിസ്റ്റ് ചെയ്യൂ*👇👇_______

(01) -
 http://sunniknowledge.blogspot.com/2018/03/blog-post_71.html
 *ഇസ്റാഅ്  മിഅ്റാജ്*

(02) -
 http://sunniknowledge.blogspot.com/2018/03/blog-post_21.html
*റജബ് മാസം - "സ്വർഗ്ഗത്തിലെ നദി"*

(03) -
 http://sunniknowledge.blogspot.in/2017/04/blog-post_49.html?m=1
*റജബ് നോമ്പ് വിരോധം പറയുന്നവർ ശരീഅത്തറിയാത്ത വിഡ്ഡിവാദികൾ - ഫതാവൽ കുബ്ര (ഇബ്നു ഹജർ - റ)*

(04) -
 http://sunniknowledge.blogspot.in/2017/04/blog-post_35.html?m=1
*റജബ് നോമ്പ് അസ്ഖലാനി ഇമാമിനെ കൂട്ട് പിടിക്കുന്ന കാപട്യന്മാർക്ക് മറുപടി*

(05) -
 http://sunniknowledge.blogspot.com/2018/03/blog-post_16.html
*മിഅ്റാജ് നോമ്പ് സുന്നത്താണ്*

(06) -
 http://sunniknowledge.blogspot.in/2017/04/blog-post_95.html?m=1
*റജബ് നോമ്പ് നന്മ മുടക്കികൾക്ക് ഫതാവയിലെ മറുപടി കുറിക്ക് കൊള്ളുന്നു*

(07) - http://sunniknowledge.blogspot.in/2017/04/blog-post_25.html?m=1
*റജബ് നോമ്പ് ഫതാവൽ കുബ്രയിലെ ഇബാറത്ത്*
_________________🔮🔎🔍👍🏻

✍🏻 ദുആ വസ്വിയ്യത്തോടെ - സിദ്ധീഖുൽ മിസ്ബാഹ് - (Admin of Sunni knowledge Islamic blog - 09496210086)________👍🏻👍🏻💐

Friday, March 29, 2019

നോമ്പ് ബാത്വിലാക്കാൻ ഗ്രന്ഥങ്ങളിൽ

https://youtu.be/5B5Yp1u5obY

*നോമ്പ് ബാത്വിലാക്കാൻ  ഗ്രന്ഥങ്ങളിൽ മൗലവിമാരുടെ സൂട്ടബിളായ തിരുമറി*

പിലാച്ചേരി അബൂബക്കർ എന്ന മുജാഹിദ് മൗലവി ഇമാം നവവി (റ)ന്റെ ഗ്രന്ഥത്തിൽ തുപ്പിക്കളയണം എന്ന് പറഞ്ഞ സ്ഥലത്ത് അർത്ഥം മാറ്റി വളരെ സൂട്ടബിളായി വിഴുങ്ങണം എന്നാക്കി മുസ്ലിമീങ്ങളുടെ നോമ്പ് ബാത്വിലാക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നു

ക്രൈസ്തവ പാതിരിമാരെപ്പോലെ മത ഗ്രന്ഥങ്ങളിൽ തിരുമറിയും കടത്തിക്കൂട്ടലും നടത്തി ജൂതായിസത്തന്റെ അച്ചാരം വാങ്ങി പ്രവർത്തിക്കുകയാണ് മൗലവിമാർ
لفظ
എന്ന പദത്തിന് മൗലവിമാരുടെ തന്നെ നിഘണ്ടുവിൽ പറയുന്നത് 1-പുറം തള്ളി 2-ഉള്ളിലേക്ക് തള്ളി വിട്ടു 3-കക്കിക്കളഞ്ഞു, എന്നൊക്കൊയാണ് പക്ഷെ അത് മൂടിവെച്ച് മുസ്ലിമീങ്ങളുടെ നോമ്പ് ബാത്വിലാക്കാൻ മനപ്പൂർവം വിഴുങ്ങണം എന്നാക്കി ഈ മുജാഹിദ് പാതിരിമാർ തിരുമറി നടത്തി നരകത്തിലേക്ക് കൊണ്ട് പോവുകയാണ്

മൗലവിമാരുടെ ഇത്തരത്തരം വഞ്ചനകൾ ഇനിയും മുജാഹിദിൽ പെട്ടുപോയ സാധാരണക്കാർ നിഷ്പക്ഷമായി ചിന്തിക്കാതെ തിരിച്ചറിഞ്ഞില്ലെങ്കിൽ ആഖിറത്തിൽ വെച്ച് കൈ കടിച്ചിട്ട് കാര്യമില്ലെന്ന് സ്നേഹത്തോടെ ഉണർത്തുകയാണ്

സ്ത്രീകളുടെ ഔറത്ത് മുജാഹിദ് പ്രസ്ഥാനം പഠിപ്പിക്കുന്ന രസകരമായ മസാല* മുന്നും പിന്നും

https://youtu.be/cZUEb13_caA

*അന്യപുരുഷന്മാരുമായി കലർന്നു കൊണ്ട് പള്ളിയിൽ പോകുന്ന സ്ത്രീകളുടെ ഔറത്ത് മുജാഹിദ് പ്രസ്ഥാനം പഠിപ്പിക്കുന്ന രസകരമായ മസാല* 

കൈ മുണ്ട് (കോണം) കെട്ടിയും സ്ത്രീകൾക്ക് പളളിയിൽ പോകാം
വെറുതെയാണോ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് സകല യുക്തിവാദികളും നിരീക്ഷരവാദികളും ചേക്കേറുന്നത്..

ഫത്വകളിലെ ചില വരികൾ

"ഔറത്ത് ഒഴികെയുള്ള എല്ലാ ഭാഗങ്ങളും തുറന്നിട്ടു കൊണ്ട് ബന്ധുക്കളുടെ മുമ്പാകെ സഞ്ചരിക്കാം അരയിലൊരു കൈമുണ്ട് മാത്രം ധരിച്ചാലും മതി എന്ന് സാരം "ഉമ്മ ബാപ്പ ആങ്ങള പെങ്ങന്മാർ എളാമ കാരണവന്മാർ അമ്മായി എളാപ്പ" മുതലായവരാണ് ബന്ധുക്കൾ

"നമസ്കാരത്തിൽ ഔറത്ത് മാത്രം മറച്ചാൽ മതി ( അരയിൽ കൈമുണ്ട് ) സൂക്ഷമത്തിന് മുട്ട് പൊക്കിളിട മറക്കുകയാണ് ആണിനും പെണ്ണിനും നല്ലത് "

മുജാഹിദ് പള്ളിയിൽ ജുമുഅക്ക് പോകുന്ന സ്ത്രീകളുടെ ആത്മാഭിമാനത്തെയും അന്തസിനേയും അപമാനിച്ച് മുജാഹിദ് പുരോഹിതർ പ്രസ്ഥാനത്തിലേക്ക് ജനങ്ങളെ ആകർഷിക്കുന്ന രീതികളാണിത്

പക്ഷേ പ്രബുദ്ധ കേരളത്തിൽ ഇത് നടപ്പിലാക്കിയാൽ മൗലവിമാർ ചെരിപ്പ് കൊണ്ടുള്ള ഏറ് കൊള്ളേണ്ടിവരും എന്ന ബോധ്യം അവർക്കുള്ളത് കൊണ്ടാകാം നിർബന്ധിച്ച് നടപ്പിലാക്കാതിരുന്നത്.

NB: പള്ളിക്കകത്തെ അവസ്ഥ നമുക്കറിയില്ലേ.

പലിശയും മദ്യവും മുജാഹിദ് മതത്തിൽ

https://youtu.be/k-1CxHCrBKg

#_മദ്യപിച്ച_മുജാഹിദ്_ഗുണ്ടകളും പലിശക്കുവേണ്ടി കോടതിയോട് AP അബ്ദുൽ ഖാദർ മൗലവിയുടെ  #_പ്രാർത്ഥനയും

നാദാപുരം ഖണ്ഡനം ഒന്ന് ഭാഗം 16

കറാമത്ത് ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ..... തുടങ്ങി എല്ലാ അൽഭുതങ്ങളും കറാമത്തായി സംഭവിക്കും - ഇമാം നവവി റ

  കറാ മത്ത് ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ..... തുടങ്ങി എല്ലാ അൽഭുതങ്ങളും കറാമത്തായി സംഭവിക്കും - ഇമാം നവവി റ وفيه أن ...