Saturday, March 16, 2019

നോമ്പും പാത്രം കയ്യിലുണ്ടായാൽ ഭക്ഷണം കഴിക്കാമോ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

മഹാനായ ഇമാം അബൂ ദാവൂദ് (റ)തൻറെ സുനനിൽ പറയുന്ന ഒരു ഹദീസ് ദുർ വ്യാഖ്യാനിച്ചു കൊണ്ട് മുസ്ലിമീങ്ങളുടെ നോമ്പ് ബാത്വിലാക്കാൻ ഇറങ്ങി തിരിച്ച വഹാബികളുടെ തനി നിറം ചെറിയ രൂപത്തിൽ തുറന്നു കാട്ടാം എന്ന് കരുതിയാണ് ഈ ടെക്സ്റ്റ്‌ ഞങ്ങൾ എഴുതുന്നത് .

അല്ലാഹു ഖബൂൽ ചെയ്യട്ടെ എന്ന് പ്രാർഥിക്കുന്നു .ആമീൻ യാ റബ്ബൽ ആലാമീൻ .

എന്താണ് വിഷയം എന്ന് നമുക്ക് നോക്കാം .

باب في الرجل يسمع النداء والإناء على يده

"ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന പാത്രം കയ്യിലുണ്ടായിരിക്കെ സുബ്ഹി ബാങ്ക് കേട്ടതായ ഒരുത്തനെ  കുറിച്ച് പറയുന്ന ബാബ്" .

അതിനോടനുബന്ധിച്ചു ഇമാം അബൂ ദാവൂദ് തങ്ങൾ അബൂ ഹുറൈറ(റ)വിൻറെ ഒരു ഹദീസും ഉദ്ധരിക്കുന്നു .

2350 حدثنا عبد الأعلى بن حماد حدثنا حماد عن محمد بن عمرو عن أبي سلمة عن أبي هريرة قال قال رسول الله صلى الله عليه وسلم إذا سمع أحدكم النداء والإناء على يده فلا يضعه حتى يقضي حاجته منه

"പാത്രം കയ്യിലായിരിക്കെ നിങ്ങളിൽ നിന്ന് ഒരുത്തൻ സുബ്ഹി ബാങ്ക് കേട്ടാൽ അവൻറെ ആവശ്യം നിർവഹിക്കുന്നത് വരെ അവൻ പാത്രം താഴെ വെക്കെണ്ടാതില്ല".

ഈ ഹദീസുമായി ബന്ധപ്പെട്ടുകൊണ്ട് സാധാരണഗതിയിൽ  വഹാബികൾ സാധാരണക്കാരെ പിഴപ്പിക്കാറുണ്ട് .അവരുടെ നോമ്പ് ഫസാദായി പോകുന്ന രീതിയിൽ ഉള്ള ദുർവ്യാഖ്യാനമാണ് അവർ നടത്താറുള്ളത് .അത് കൊണ്ട് തന്നെ എല്ലാവരും ഇവരുടെ ദുർവ്യാഖ്യാനത്തെ തൊട്ടും കുതന്ത്രത്തെ തൊട്ടും ജാഗരൂകരയിരിക്കെണ്ടാതുണ്ട്.

കാരണം മഹാന്മാരായ പണ്ഡിതന്മാർ ഈ ഹദീസിനെ വിശകലനം ചെയ്ത് എന്താണ് ഇതിൻറെ ഉദ്ദേശം എന്ന് വെക്തമാക്കിയിട്ടുണ്ട് .ആ പണ്ഡിതന്മാർ പറഞ്ഞു തന്ന ഉദ്ദേശാർത്തമാല്ലാതെ നമുക്ക് തോന്നിയത് പോലെ നാം അർത്ഥം വെച്ച് കൊണ്ട് നാം നോമ്പ് അനുഷ്ടിക്കുകയാണ് എങ്കിൽ നമ്മുടെ നോമ്പ് മുഴുവനും ബാത്വിലാകുന്നതാണ് .അല്ലാഹുവിൻറെ അടുക്കൽ സ്വീകാര്യ യോഗ്യമാകുകയില്ല .

കാരണം ഒരു ഹദീസ് വിശദീകരിക്കുമ്പോയും ആ ഹദീസുമായി ബന്ധപ്പെട്ടു കൊണ്ട് വന്ന മറ്റു ഹദീസുകളും,
അത് പോലെ ആ വിഷയത്തിൽ ഖുർആൻ എന്ത് പറഞ്ഞു ഒന്നാം പ്രമാണത്തിൽ എന്താണുള്ളത് അത് പോലെ മറ്റു വിശദീകരണമായിട്ട് മറ്റു സ്ഥലങ്ങളിൽ എന്താണ് വന്നത് എന്നെല്ലാം പരിശോധിച്ചതിനു ശേഷമാണ് മഹാന്മാരായ പണ്ഡിതപൗർണ്ണമികൾ ഒരു വിശയത്തിൽ വിധി പറയുക .

അപ്പോൾ ആ വിധിയാണ് അന്ത്യമ വിധി ഏതെങ്കിലും ഒരു ഹദീസ് ഹദീസ് എന്ന് പറയുമ്പോൾ അത് ഏത് സമയത്തും പറഞ്ഞതുമാകമല്ലോ.

റസൂൽ(സ്വ )തങ്ങൾ അവിടത്തെ ഇസ്ലാമിൻറെ പ്രാരംഭഘട്ടത്തിൽ പറഞ്ഞ ചില വിഷയങ്ങൾ പിൽക്കാലത്ത് ദുർബലമാക്കപ്പെട്ടിട്ടുണ്ട് .അപ്പോൾ ഇവിടെ ആദ്യം പറഞ്ഞ ഹദീസ് ഏതാണ് അവസാനം പറഞ്ഞ ഹദീസ് ഏതാണ് എന്ന് സാധാരണക്കാർക്ക് മനസ്സിലാക്കാൻ പ്രയാസമാണ് .അത് പോലെ തന്നെ ആദ്യത്തെ ഹദീസിൻറെ വിധി ഇപ്പോൾ ബാധകമല്ല ,അല്ലങ്കിൽ അതിനു ചില നിബന്ധനകൾ മറ്റു ചില ഹദീസിൽ വന്നിട്ടുണ്ട് ആ നിബന്ധന അനുസരിച്ച് കൊണ്ടേ അമൽ ചെയ്യാൻ പറ്റുകയോള്ളൂ എന്നുള്ളതോക്കെ മനസ്സിലാക്കാൻ സാധിക്കുന്നത് പണ്ഡിതന്മാർക്കാണ്,ഉലമാഇനാണ്.

അപ്പോൾ ആ പണ്ഡിതന്മാരുടെ നിലപാട് എന്താണ് എന്ന് മനസ്സിലാക്കിയിട്ടു അത് പിൻപറ്റൽ മാത്രമാണ് സാധാരണക്കാരനു മുമ്പിൽ ഒരു പരിഹാരമോള്ളൂ.അതിനാൽ   ഹദീസ് സ്വഹീഹായി എന്നത് കൊണ്ട് ഹദീസിൻറെ ബാഹ്യാർത്തം പിടിച്ചു കൊണ്ട് അമൽ ചെയ്യുക എന്നത് ഒരിക്കലും ഒരു സത്യവിശ്വാസിക്ക്‌ അനുഗുണമായിരിക്കുന്ന പ്രവർത്തനമല്ല.

മഹാന്മാരായ പണ്ഡിതന്മാർ ഈ ഹദീസ് വിശദീകരിച്ചു കൊണ്ട് പറഞ്ഞിട്ടുണ്ട് .ഇമാം ഖത്വാബിയെ പോലുള്ള, ഇമാം നവവി (റ)വിനെ പോലുള്ള നിരവധി പണ്ഡിതന്മാർ ഈ ഹദീസ് കൊണ്ടുള്ള ഉദ്ദേശം എന്താണ് എന്ന് വെക്തമാക്കി തന്നിട്ടുണ്ട് .

ഈ വിശയ സംബന്ധമായി രണ്ട് സാധ്യതകളാണ് ഇമാം ഖത്വാബി (റ)പറയുന്നത്‌ :

قال الخطابي : هذا على قوله إن بلالا يؤذن بليل فكلوا واشربوا حتى يؤذن ابن أم مكتوم أو يكون معناه إن سمع الأذان وهو يشك في الصبح مثل أن يكون السماء متغيمة فلا يقع له العلم بأذانه أن الفجر قد طلع لعلمه أن دلائل الفجر معدومة ولو ظهرت للمؤذن لظهرت له أيضا ، فإذا علم انفجار الصبح فلا حاجة إلى أوان الصباح أذان الصارخ لأنه مأمور بأن يمسك عن الطعام والشراب إذا تبين له الخيط الأبيض من الخيط الأسود من الفجر انتهى

ഒരാളുടെ കയ്യിൽ ഭക്ഷാണ പാത്രം ഉണ്ടായിരിക്കെ സുബ്ഹി ബാങ്ക് വിളിക്കുന്നത് കേട്ടാൽ അവൻറെ ആവശ്യം നിർവഹിക്കുന്നത് വരെ പാത്രം താഴെ വെക്കെണ്ടാതില്ല എന്ന് പറഞ്ഞത് മഹാനായ ബിലാൽ (റ)വിൻറെ ബാങ്ക് കേട്ട് കൊണ്ടിരിക്കെ നിങ്ങൾ ഭക്ഷണ പാത്രം താഴെ വെക്കെണ്ടാതില്ല എന്നാണ് ഉദ്ദേശം .കാരണം റസൂൽ(സ്വ )തങ്ങൾ പറഞ്ഞിട്ടുണ്ട് .നിശ്ചയം ബിലാൽ (റ)രാത്രിയിൽ ബാങ്ക് വിളിക്കും അപ്പോൾ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക .മഹാനായ ഇബ്നു ഉമ്മി മക്തൂം (റ)സുബ്ഹി ബാങ്ക് വിളിക്കുന്നത് വരെ  നിങ്ങൾക്ക് തിന്നുകയും കുടിക്കുകയും ചെയ്യാം എന്നാണ് ഇവിടെ പറഞ്ഞത് .

അപ്പോൾ ബിലാൽ (റ)വിൻറെ ഒന്നാം ബാങ്ക് കേട്ടത് കൊണ്ട് നിങ്ങൾ ഭക്ഷണം കഴിക്കുന്നത് നിർത്തേണ്ടതില്ല പാത്രം താഴെ വെക്കെണ്ടാതില്ല .രണ്ടാം ബാങ്ക് കൊടുക്കുന്ന അബ്ദുള്ളാഹിബ്നു ഉമ്മി മക്തൂം (റ)വിൻറെ ബാങ്ക് വരെ നിങ്ങൾക്ക് ഭക്ഷണം കഴിക്കാവുന്നതും കുടിക്കാവുന്നതുമാണ് .

കാരണം രണ്ടാമത്തെ ബാങ്കാണ് ഫജ്ർ സ്വാദിഖ് വെളിവായതിനു ശേഷമുള്ള ബാങ്ക് .അവിടെക്കാണ് ഈ ഹദീസ് വെക്കേണ്ടത് എന്ന് ബഹുമാനപ്പെട്ട ഇമാം ഖത്വാബി (റ)പറയുന്നു .

അല്ലങ്കിൽ എതാർത്ത ബാങ്ക് തന്നെയാണ് ഇവിടെ ഉദ്ദേശിക്കുന്നത് .  പക്ഷേ രണ്ടാമത്തെ ബാങ്ക് തന്നെയാണെങ്കിലും ബാങ്ക് വിളിക്കുന്ന ആൾ ഫജ്ർ സ്വാദിഖ് വെളിവായിരിക്കുന്നു എന്ന തെളിവ് ഇല്ലാതെ ഏത് പോലെ ആകാശം മേഘാവ്രതമായ അവസരത്തിലാണ് ബാങ്ക് വിളിക്കുന്ന ആൾ ബാങ്ക് കൊടുത്തത് അങ്ങിനെയുള്ള അവസരത്തിൽ സംശയമാണ് സമയം ആയിട്ടുണ്ടോ എന്ന് കാരണം ആകാശം മേഘാവ്രതമാണ്. അങ്ങിനെ സമയം ആയിട്ടുണ്ട്‌ എന്ന് ഊഹിച്ചു ബാങ്ക് കൊടുത്തതാണ് എന്നാൽ ആ അവസരത്തിൽ നിങ്ങൾ പാത്രം താഴെ വെക്കെണ്ടാതില്ല എന്നാണ്.

കാരണം ഈ ബാങ്ക് കൊണ്ട് ഫജ്ർസ്വാദിഖ് വെളിവായിരിക്കുന്നു എന്ന അടയാളങ്ങൾ ഇല്ലാത്തത് കൊണ്ട് .അങ്ങിനെയുള്ള അവസരത്തിൽ നിങ്ങൾ ഭക്ഷണം കഴിക്കുന്നത് നിർത്തെണ്ടെതില്ല.

ഈ പറഞ്ഞതെല്ലാം സമയം അറിയുവാനുള്ള മാധ്യമങ്ങൾ ഇല്ലാത്ത കാലഘട്ടത്തിലുള്ള കാര്യങ്ങളെ കുറിച്ചാണ് എന്നാൽ ഈ കാലഘട്ടത്തിൽ ധാരാളം മാധ്യമങ്ങൾ നിലവിൽ ഉണ്ട് അത്‌ പ്രകാരം ഫജ്‌ർ  സ്വാദിഖ് വെളിവായിരിക്കുന്നു എന്ന് ഉറപ്പായതിനു ശേഷം ഒരാൾ ഭക്ഷണം കഴിച്ചാൽ അവൻറെ നോമ്പ് ബാത്വിലാകുന്നതാണ് .

അപ്പോൾ ഇമാം ഖത്വാബി(റ)പറഞ്ഞതിൻറെ ചുരുക്കം ബാങ്ക് കേട്ടാൽ നിങ്ങൾ പാത്രം താഴെ വെക്കെണ്ടാതില്ല എന്ന് പറഞ്ഞ ബാങ്ക് ഒന്നുകിൽ ബിലാൽ (റ)കൊടുക്കുന്ന ആദ്യത്തെ ബാങ്കാണ് ,അല്ലങ്കിൽ രണ്ടെമാത്തെ ബാങ്ക് തന്നെ പക്ഷേ സംശയാസ്പതമായ സാഹചര്യത്തിൽ കൊടുക്കപ്പെടുന്നതായിരിക്കുന്ന ബാങ്കാണ് ഇവൻ നോക്കുമ്പോൾ നേരം വെളുത്തതിന്റെ അതായത് ഫജ്ർ സ്വാദിഖ് വെളിപ്പെട്ടതിൻറെ അടയാളങ്ങൾ ഒന്നും അവനിക്ക് ലഭിച്ചിട്ടില്ല അങ്ങിനെയുള്ള സഹാചര്യത്തിൽ കേൾക്കുന്ന ബാങ്ക് കൊണ്ട് നിങ്ങൾ ഭക്ഷണം നിർത്തെണ്ടതില്ല എന്നാണ് .

അതല്ലാതെ ക്ര് ത്തി സമയം ആയി എന്ന് ഉറപ്പുള്ള അവസരത്തിൽ കൊടുക്കുന്ന ബാങ്ക് കേൾക്കുന്ന അവസരത്തിൽ ഭക്ഷണം നിറുത്തരുത് എന്ന് ഈ ഹദീസിൻറെ താൽപര്യം അല്ലായെന്ന് മഹാനവർകൾ വെക്തമായി പറഞ്ഞിരിക്കുകയാണ് .

മഹാനായ മുല്ലാ അലിയ്യുൽ ഖാരി (റ)പറയുന്നു :

وقال علي القاري : قوله - صلى الله عليه وسلم - حتى يقضي حاجته منه هذا إذا علم أو ظن عدم الطلوع .

പാത്രത്തിൽ നിന്നും അവൻറെ ആവശ്യം പൂർത്തിയാക്കുന്നത് വരെ പാത്രം താഴെ വെക്കെണ്ടാതില്ല എന്ന നബി(സ്വ)യുടെ വാക്ക് അത് ഭക്ഷണം കഴിക്കുന്നവൻ ഫജ്ർ വെളിവായിട്ടില്ല എന്ന് അറിയുകയോ ഭാവിക്കുകയോ ചെയ്‌താൽ താഴെ വെക്കെണ്ടാതില്ല എന്നാണ് .

അപ്പോൾ ഫജ്ർ വെളിവായിരിക്കുന്നു എന്ന് അവൻ അറിഞ്ഞു ,അല്ലങ്കിൽ ഭാവിച്ചു എന്നാൽ പിന്നെ തിന്നലും കുടിക്കലും ഹറാമാണ് എന്ന് ഇതിൽ നിന്നും വളരെ വെക്തമാണ് .

ഇബ്നുൽ മലിക് (റ)പറയുന്നു :

وقال ابن الملك : هذا إذا لم يعلم طلوع الصبح ، أما إذا علم أنه قد طلع أو شك فيه فلا .

പാത്രം താഴെ വെക്കെണ്ടാതില്ല എന്ന് പറഞ്ഞത് സുബ്ഹി വെളിവായി എന്ന് അവൻ അറിഞ്ഞിട്ടില്ലായെങ്കിൽ ആണ് .അപ്പോൾ സുബ്ഹി വെളിവായി എന്ന് അവൻ അറിയുകയോ, സംശയിക്കുകയോ ചെയ്‌താൽ ഭക്ഷിക്കുവാനോ ,കുടിക്കുവാനോ പാടില്ല .

ഈ പറഞ്ഞ വിശദീകരണങ്ങൾ എല്ലാം സുനനു അബീ ദാവൂദിൻറെ ശറഹായ
ഔനുൽ മൗബൂദിൽ (عون المعبود) പറഞ്ഞതാണ്  .

ഈ ഹദീസിനെ ദുർവ്യാഖ്യാനിച്ചു കൊണ്ട് സാധാരണക്കാരുടെ നോമ്പ് ഫസാദാക്കാൻ വഹാബികൾ ശ്രമിക്കുന്നത് .എല്ലാ വിഷയത്തിലുമെന്നപോലെ ഇതിലും അവരുടെ വഞ്ചന പ്രകടമായി കാണാവുന്നതാണ് .

പണ്ഡിതപൗർണ്ണമി മഹാനായ ഇമാം ഷാഫി (റ)തൻറെ വിശ്വപ്രസിദ്ധ ഗ്രന്തമായ കിതാബുൽ ഉമ്മിൽ പറയുന്നു :

ﺃﺧﺒﺮﻧﺎ ﺇﺳﻤﺎﻋﻴﻞ ﺑﻦ ﺃﺑﻲ ﺧﺎﻟﺪ ﻋﻦ ﺃﺑﻲ ﺍﻟﺴﻔﺮ ﻋﻦ ﻋﻠﻲ - ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ - ﺃﻧﻪ ﺻﻠﻰ ﺍﻟﺼﺒﺢ ﺛﻢ ﻗﺎﻝ: ﻫﺬﺍ ﺣﻴﻦ ﻳﺘﺒﻴﻦ ﻟﻜﻢ ﺍﻟﺨﻴﻂ ﺍﻷﺑﻴﺾ ﻣﻦ ﺍﻟﺨﻴﻂ ﺍﻷﺳﻮﺩ ﻭﻟﻴﺴﻮﺍ ﻭﻻ ﺃﺣﺪ ﻋﻠﻤﻨﺎﻩ ﻳﻘﻮﻝ ﺑﻬﺬﺍ ﺇﻧﻤﺎ ﺍﻟﺴﺤﻮﺭ ﻗﺒﻞ ﻃﻠﻮﻉ ﺍﻟﻔﺠﺮ ﻓﺈﺫﺍ ﻃﻠﻊ ﺍﻟﻔﺠﺮ ﻓﻘﺪ ﺣﺮﻡ ﺍﻟﻄﻌﺎﻡ ﻭﺍﻟﺸﺮﺍﺏ ﻋﻠﻰ ﺍﻟﺼﺎﺋﻢ.

നിശ്ചയമായും അത്തായം (സുഹൂർ )ഫജ്ർ വെളിവാകുന്നതിന്റെ മുമ്പാണ് .അപ്പോൾ ഇനി ഫജ്ർ വെളിവായാൽ നോമ്പ് കാരൻറെ മേൽ തീർച്ചയായും തിന്നലും,കുടിക്കലും ഹറാമാണ്.

മഹാനായ ഇമാം നവവി (റ)പറയുന്നു :

قال النووي -رحمه الله-: "ذكرنا أن من طلع الفجر وفي فيه أي: في فمه طعام فليلفظه ويتم صومه, فإن ابتلعه بعد علمه بالفجر بطل صومه, وهذا لا خلاف فيه, ودليله حديث ابن عمر وعائشة -رضي الله عنهم- أن رسول الله -صلى الله عليه وسلم- قال: (إِنَّ بِلالا يُؤَذِّنُ بِلَيْلٍ، فَكُلُوا وَاشْرَبُو

ഫജ്ർ വെളിവായ സമയത്ത് ഒരുത്തൻറെ വായയിൽ ഭക്ഷണം ഉണ്ടെങ്കിൽ അവൻ അത് തുപ്പികളയുകയും നോമ്പ് പൂർത്തിയാക്കുകയും ചെയ്യണം .

അപ്പോൾ ഇനി ഫജ്ർ വെളിവായി എന്ന് അവൻ അറിഞ്ഞതിനു ശേഷം അവൻറെ വായയിൽ ഉള്ളത് അവൻ വിഴുങ്ങിയാൽ (ഇറക്കിയാൽ )അവൻറെ നോമ്പ് ബാത്വിലാകുന്നതാണ് .ഈ പറഞ്ഞ കാര്യത്തിൽ ഒരു പണ്ഡിതന്മാർക്കും അഭിപ്രായ ഭിന്നത ഇല്ല .

ഈ പറഞ്ഞതിനുള്ള ലക്‌ഷ്യം (തെളിവ് )ഇബ്നു ഉമർ(റ)വിൻറെയും ആയിശ ബീവി (റ)യുടെയും ഹദീസാണ്.

നിശ്ചയം റസൂൽ(സ്വ)തങ്ങൾ പറഞ്ഞു : "നിശ്ചയമായും ബിലാൽ (റ)"രാത്രിയിൽ "ബാങ്ക് വിളിക്കും അപ്പോൾ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക ".

അപ്പോൾ ചുരുക്കത്തിൽ ഈ പണ്ഡിതൻമാർ ഈ ഹദീസിനെ എങ്ങിനെ വിശദീകരിച്ചു അത് സ്വീകരിക്കൽ നമുക്ക് ബാധ്യതയാണ് .കാരണം ഖുർആനും ഹദീസും നമുക്ക് തോന്നിയത് പോലെ വ്യാഖ്യാനിക്കാൻ പറ്റില്ല .അത് വ്യാഖ്യാനിക്കാൻ അർഹതയുള്ളത് അതിനെ കുറിച്ച് വിവരമുള്ള പണ്ഡിതർക്കാണ് .അവർ അത് നമുക്ക് വ്യാഖ്യാനിച്ചു തന്നിട്ടുണ്ട് .

സ്ത്രീ പള്ളിയും ആതിഖ ബീവിയും

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

ഉമർ റ വിന് കുത്തേറ്റ സമയത്ത് ഭാര്യ ആതിഖ  റ പള്ളിയിൽ ഉണ്ടായി എന്നത് ശരിയാണോ?

മറുപടി

ആതിഖ ബീവി റ ജമാഅത്ത് നിസ്കാരത്തിന് വന്നതാണ് എന്ന് അറിയിക്കുന്ന യാതൊരു തെളിവും അതിലില്ല -
അതുണ്ടങ്കിൽ അതാണ്  ഒഹാബി പുരോഹിതന്മാർ കാണിക്കേണ്ടത്

ഭർത്താവിന് കുത്തേറ്റ സമയത്ത് പള്ളിയിൽ വന്നത്    ജമാഅത്ത് നിസ്കാരങ്ങൾക്ക് പള്ളിയിൽ വരുന്നതിന്ന്  തെളിവാക്കുന്നവർക്ക് തെളിവിന്റെ ക്ഷയമാണ് അറിയിക്കുന്നത്

േചാദ്യം 2

........................

  (1) ഉമർ(റ) മഹതിയെ വിവാഹം കഴിക്കുമ്പോൾ താൻ പള്ളിയിൽ പോകുന്നത് തടയരുതെന്ന ഉപാധി ഉമർ(റ) എന്തുകൊണ്ട് അംഗീകരിച്ചു?
  (2) ഇസ്ലാമിന്റെ നിയമങ്ങളിൽ കര്ക്കാഷ നിലപാട് സ്വീകരിച്ചിരുന്ന ഉമർ(റ) വിന് മഹതി പള്ളിയില പോകുന്നതിൽ അങ്ങേയറ്റത്തെ വെറുപ്പും ഈർഷ്യതയും ഉണ്ടായിട്ടും എന്തുകൊണ്ട് മഹതിയെ അതിൽ നിന്ന് തടഞ്ഞില്ല?.

   (3) സ്ത്രീകള്ക്ക് നിസ്കരിക്കാൻ അവരുടെ വീടുകളാണ് ഉത്തമമെന്ന നബി(സ) യുടെ പ്രസ്താവന ആതിഖാ ബീവിക്ക് അറിയാമായിരുന്നില്ലേ?

മറുവടി

(1) ഉമർ (റ) പ്രസ്തുത നിബന്ധന അംഗീകരിക്കാൻ രണ്ടു കാരണങ്ങളുണ്ട്.
     ഒന്ന്: "അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ പള്ളികളെ തൊട്ട് നിങ്ങൾ തടയരുത്" എന്ന നബി(സ)യുടെ പ്രസ്താവനയോട് പ്രത്യക്ഷത്തിൽ എതിരാവുമൊ എന്ന ഭയം. കാരണം നിങ്ങൾ തടയരുത് എന്ന് നബി(സ) പറയുമ്പോൾ "ഞാൻ തടയും" എന്ന് ഉമർ(റ) പറയുന്നത് ശരിയല്ലോല്ലോ. ഇതിനുദാഹരണം പറയാം;

أَنَّ عَبْدَ اللَّهِ بْنَ عُمَرَ ، قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، يَقُولُ : " لَا تَمْنَعُوا نِسَاءَكُمُ الْمَسَاجِدَ ، إِذَا اسْتَأْذَنَّكُمْ إِلَيْهَا " ، قَالَ : فَقَالَ بِلَالُ بْنُ عَبْدِ اللَّهِ : وَاللَّهِ لَنَمْنَعُهُنَّ ، قَالَ : فَأَقْبَلَ عَلَيْهِ عَبْدُ اللَّهِ ، فَسَبَّهُ سَبًّا سَيِّئًا ، مَا سَمِعْتُهُ سَبَّهُ مِثْلَهُ قَطُّ ، وَقَالَ : أُخْبِرُكَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَتَقُولُ : وَاللَّهِ لَنَمْنَعُهُنَّ . (مسلم: ٦٦٧)

 അബ്ദുല്ലാഹിബ്നു ഉമർ(റ) യുടെ മകൻ സാലിം(റ) നിവേദനം: "അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു: 'രാത്രി സമയത്ത് സ്ത്രീകൾക്ക് പള്ളിയില പോകാൻ നിങ്ങൾ അനുമതി നല്കണമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അപ്പോൾ അദ്ദേഹത്തിൻറെ ഒരു പുത്രൻ പറഞ്ഞു: 'അല്ലാഹുവിനെ തന്നെ സത്യം. ഞങ്ങൾ അവർക്ക് അനുമതി നൽകുകയില്ല'. റിപ്പോർട്ടർ പറയുന്നു: തല സമയം ഇബ്നു ഉമർ(റ) മകനെ ശകാരിക്കുകയും മകനോട്‌ കോപിക്കുകയും ചെയ്തു. അവർക്ക് അനുമതി നല്കണമെന്ന് അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു വന്നു ഞാൻ പറയുമ്പോൾ അനുമതി നൽകുകയില്ലെന്ന് നീ പറയുകയോ? എന്നദ്ദേഹം ചോദിക്കുകയും ചെയ്തു. അബൂദാവൂദ്: 1/91,മുസ്ലിം 667)

സ്ത്രീകൾ പള്ളിയിൽ പോകാൻ അനുമതി നൽകണമെന്ന ഹദീസ് പിതാവ് പറഞ്ഞു കൊടുത്തപ്പോൾ അപമര്യാദ ധ്വനിപ്പിക്കുന്ന നിലക്ക് ഞങ്ങൾ ഒരിക്കലും അവർക്ക് അനുമതി നൽകുകയില്ലെന്ന് പറഞ്ഞതിന്റെ പേരില് മാത്രമാണ് ഇബ്നു ഉമർ(റ) മകനെ ശകാരിച്ചത്‌. വിശ്വവിഖ്യാത പണ്ഡിതൻ ഇബ്നു ഹജറിന്റെ(റ) വാക്കുകൾ ശ്രദ്ദിക്കുക. 

وكأن السر في ذلك أن بلالا عارض الخبر برأيه ولم يذكر علة المخالفة. (فتح الباري شرح صحيح البخاري: ٢٣٧/٢)

അതിലുള്ള രഹസ്യം ബിലാൽ(റ) കാരണം വ്യക്തമാക്കാതെ തന്റെ അഭിപ്രായം കൊണ്ട് ഹദീസിനെ എതിര്ത്തതാണ്. (ഫത്ഹുൽ ബാരി: 2/237)
    ഇബ്നു ഉമർ(റ) മകനെ ശാസിച്ചു കൊണ്ട് പറഞ്ഞ വാക്കുകളിൽ നിന്ന് തന്നെ ഇക്കാര്യം സുതരാം വ്യക്തമാണ്.
   ഇബ്നു ഹജര്(റ) തുടരുന്നു: 

وإنما أنكر عليه ابن عمر لتصريحه بمخالفة الحديث ، وإلا فلو قال مثلا إن الزمان قد تغير وإن بعضهن ربما ظهر منه قصد المسجد وإضمار غيره لكان  يظهر أن لا ينكر عليه(فتح الباري شرح صحيح البخاري: ٢٣٧/٢)

ഹദീസിൽ പറഞ്ഞതിനോട് പ്രത്യക്ഷത്തിൽ എതിർ പ്രകടിപ്പിച്ചത് കൊണ്ടാണ് ഇബ്നു ഉമർ(റ) പുത്രനെ ആക്ഷേപിച്ചത്. പ്രത്യുത കാലത്തിനു മാറ്റം സംഭവിച്ചിരിക്കുന്നുവെന്നോ, ദുർവ്വിചാരങ്ങൾ ഉള്ളില വെച്ചാണ് പല സ്ത്രീകളും പള്ളിയെ ഉന്നം വെക്കുന്നതെന്നോ മറ്റോ എതിർപ്പിനുള്ള കാരണം ബിലാൽ(റ) ബോധിപ്പിച്ചിരുന്നെങ്കിൽ ഒരിക്കലും ഇബ്നു ഉമർ(റ) അദ്ദേഹത്തെ ആക്ഷേപിക്കുമായിരുന്നില്ല എന്ന കാര്യം വ്യക്തമാണ്. (ഫത് ഹുൽബാരി: 2/237)

സ്ത്രീകളെ പള്ളിയിൽ അയക്കേണ്ടതില്ലെന്ന വിഷയത്തിൽ ഇബ്നു ഉമർ(റ) ബിലാലും(റ) എകാഭിപ്രായക്കാരാണെന്ന് ഇതിൽ നിന്ന് സുതരാം വ്യക്തമാണ്. ആതികാ ബീവി(റ) പള്ളിയിൽ പോയതിനെ ചോദ്യം ചെയ്തതും സ്ത്രീകൾക്ക് അവരുടെ വീടുകളാണ് ഉത്തമമെന്ന് ഹദീസ് നിവേദനം ചെയ്തതും ഇബ്നു ഉമർ(റ) ആണെന്ന വസ്തുത ഇതോടു ചേർത്തി വായിക്കേണ്ടതാണ്. 

പ്രസ്തുത നിബന്ധന ഉമർ(റ) അംഗീകരിച്ചത് മേല വിവരിച്ച സംഗതി ഭയന്നത് കൊണ്ടാണെന്ന് അല്ലാമ മുഹമ്മദ്‌ സകരിയ്യാ കാന്തഹ് ലവി 'സ്വഹീഹുൽ ബുഖാരി' യുടെ വിശദീകരണ ഗ്രന്ഥമായ "ലാമിഉദ്ദറാരി" യിൽ പറയുന്നു:

والأوجه هو التحاشي عن صورة المعارضت بقول سيد ولد آدم، والإشتراط أيض يكون لأجل ذلك (لامع الدراري: ١٣/٢)

ആദം സന്തതികളുടെ നേതാവിന്റെ പ്രസ്താവത്തോട് എതിരാവുന്ന രൂപം ഒഴിവാക്കാനാണ് ഉമർ(റ) മഹതിയെ തടയാതിരുന്നത് എന്നതാണ് കൂടുതൽ ന്യായമായി തോന്നുന്നത്. നിബന്ധന അംഗീകരിച്ചതും അതിന്റെ പേരില് തന്നെ. (ലാമിഉദ്ദറാരി: 2/13)

രണ്ട്: ആതിക(റ) യെ ഭാര്യയായി സ്വീകരിച്ച ശേഷം തന്ത്രത്തില്ലോടെ അത് നിർത്താമെന്ന ദ്രഡനിശ്ചയം.
     ഹി: 695-ൽ വഫാത്തായ മഹാനായ അബ്ദുല്ലാഹിബ്നുഅബീജംറത്തൽ ഉൻദുലുസീ (റ) പറയുന്നു:

وما فعلت عاتكة زوجة عمر رضي الله عنهما أنها كانت تستأذنه فى الخروج إلى المسجد فيسكت، فتقول له لأخرجن إلا أن تمنعني، فلا يمنعها لأجل ما عارضه، من قوله عليه السلام ((لا تمنعوا إماء الله مساجد الله))، فترقها يوم خرجت إلى صلوة الصبح، وتقدمها ووقف لها بموضع فى الطريق فى الظلمة، حتى خطرت عليه، فوثب عليها، وقرصها فى نهدها ولم يتكلم، ولم يقل لها شيئا، لكي تجهل من هو الفاعل ذلك، فرجعت رضي الله عنه إلى بيتها، ولم تتم على مضيها إلى المسجد، ثم لم تخرج بعد ذلك، فقال لها عمر رضي الله عنه، لم تركت الخروج؟ فقالت: قد فسد الناس، فعللت عدم خروجها إلى المسجد بفساد الناس، وأجازه إلى ذلك السيد رضي الله عنه، الذي قد أمرنا باتباعه، فإنه أحد العمرين، وأحد الخلفاء، رضي الله عنهم(بهجة النفوس: ٢١٢/١)/

ഉമർ(റ) വിന്റെ ഭാര്യ ആതിക(റ)യുടെ പ്രവിർത്തിയും ഇതിനു രേഖയാണ്. മഹതി പള്ളിയില പോകാൻ അദ്ദേഹത്തോട് അനുവാദം തേടിയാൽ അദ്ദേഹം മൗനം ദീക്ഷിക്കുമായിരുന്നു. അപ്പോൾ മഹതി പറയും: നിങ്ങൾ തടയുന്നില്ലെങ്കിൽ തീർച്ചയായും ഞാൻ പോകും. "അല്ലാഹുവിന്റെ അടിയാറുകളെ അല്ലാഹുവിന്റെ പള്ളികളെ തൊട്ട് നിങ്ങൾ തടയരുത്" എന്നാ നബി വചനത്തോട് എതിരാകുമോ എന്നതിനാൽ ഉമർ(റ) മഹതിയെ തടഞ്ഞിരുന്നില്ല. അങ്ങനെ ഒരു ദിവസം മഹതി സ്വുബ് ഹ് നിസ്കാരത്തിനു പള്ളിയിലേക്ക് പുറപ്പെട്ടു. ഉമർ(റ) മുന്നില് പോയി ഒരു ഇരുളുള്ള സ്ഥലത്ത് മറഞ്ഞിരുന്നു. മഹതി ഉമർ(റ)ന്റെ സമീപത്തെത്തിയപ്പൊൽ അദ്ദേഹം മഹതിയുടെ മേൽ ചാടി വീണു. മഹതിയുടെ മാറിടത്തിൽ കുത്തി. ചൈതയാലെ തിരിയാതിരിക്കാൻ വേണ്ടി മഹതിയോടു വല്ലതും പറയുകയോ മറ്റു വല്ലതും സംസാരിക്കുകയോ ചെയ്തില്ല. (സംസാരിച്ചാൽ ശബ്ദം കൊണ്ട് ആളെ തിരിച്ചരിയുമല്ലോ) ഉടനെ മഹതി പള്ളിയിലേക്ക് പോകാതെ വീട്ടിലേക്കു തിരിച്ചു. അതിനു ശേഷം മഹതി പള്ളിയിലേക്ക് പോകാറില്ല. പള്ളിയില പോക്ക് നിരത്തിയ മഹതിയോട് ഉമർ(റ) ചോദിച്ചു. "എന്തുകൊണ്ട് നീ പള്ളിയില പോക്ക് നിറുത്തി വെച്ചു?" മഹതി പറഞ്ഞു: 'നിശ്ചയം ജനങ്ങൾ നാശമായിരിക്കുന്നു'. അപ്പോൾ പള്ളിയിൽ പോക്ക് നിർത്തിയതിന് മഹതി കാരണം പറഞ്ഞത് ജനങ്ങൾ നാശമായിരിക്കുന്നു എന്നാണു. നാല് ഖലീഫമാരിൽ ഒരാളും രണ്ടു ഉമറുകളിൽ ഒരാളും നമ്മോടു പിന്തുടരാൻ കൽപ്പിക്കപ്പെട്ടവരുമായ ഉമർ(റ) അത് അംഗീകരിക്കുകയും ചെയ്തു. (ബഹ്ജത്തുന്നുഫൂസ്: 1/212) /

ഉമർ(റ) കുത്തിയ സംഭവം ഹാഫിള് ഇബ്നു കസീർ "അൽബിദായത്തു വന്നിഹായ" 6/353 ലും പരമാര്ശിച്ചിട്ടുണ്ട്.
   തന്ത്രപരമായി ആതിക(റ)യെ തടയലായിരുന്നു ഉമർ(റ)ന്റെ ലക്ഷ്യമെന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ. ഈ തന്ത്രം പ്രയോഗിക്കണമെങ്കിൽ കല്ല്യാണം കഴിക്കുകയും വേണം. കാരണം തന്ത്രം പൊളിഞ്ഞാലും മഹതി ഭാര്യയായത്കൊണ്ട്  പ്രശ്നമൊന്നും ഉണ്ടാകുന്നില്ലല്ലോ. അല്ലെങ്കിൽ ചരിത്രം മറ്റൊന്നാകുമെന്നത് തീർച്ചയാണല്ലോ. അപ്പോൾ പ്രശ്നങ്ങളുണ്ടാകുന്ന സഹചര്യത്തിൽ പള്ളിയിൽ പോകാൻ പാടില്ലെന്ന വിശ്വാസം തന്നെയാണ് മഹതിക്കുമുണ്ടായിരുന്നത്. അതുമനസ്സിലാക്കിയ ഉമർ(റ) പ്രശ്നമുണ്ടാകുമെന്ന് മഹതിയെ ബോധ്യപ്പെടുത്താനാണ് ഈ തന്ത്രം പയറ്റിയത്. അതിൽ ഉമർ(റ) വിജയം കാണുകയും ചെയ്തു.

(2) ഇസ്ലാമിന്റെ നിയമങ്ങളിൽ കർക്കശനിലവാട് സ്വീകരിച്ചിരുന്ന ഉമർ(റ)വിന് മഹതി പള്ളിയിൽ പോകുന്നത് അങ്ങേയറ്റത്തെ വെറുപ്പും ഈർഷ്യതയും ഉണ്ടായിട്ടുപോലും എന്തുകൊണ്ട് മഹതിയെ അതിൽ നിന്ന് തടഞ്ഞില്ല?.

എന്നതാണ് മറ്റൊരു പ്രശ്നം. അതിനുള്ള മറുവടി മേൽ വിവരണത്തിൽ നിന്ന് സുതരാം വ്യക്തമാണ്. എങ്കിലും ഒന്ന് കൂടി വിശദീകരിക്കാം.  അല്ലാമാ കാന്തഹ് ലവി പറയുന്നു: 

وإنما كان عمر لا يقدم على النهي لأدب الحديث، وإلا فقد كان له أن ينهى عن ذلك، لما علم من إشارات النبي صلى الله عليه وسلم جواز النهي،

ഹദീസിനോടുള്ള മര്യാദ കണക്കിലെടുത്താണ് ഉമർ(റ) മഹതിയെ വിലക്കാതിരുന്നത്. അല്ലെങ്കിൽ നബി(സ) നൽകിയ സൂചനകളിൽ നിന്ന് (വീടുത്തമമെന്നു കാണിക്കുന്ന ഹദീസുകൾ) അറിയപ്പെടുന്നത് തടയാമെന്ന് തന്നെയാണ്. അതിന്റെ അടിസ്ഥാനത്തിൽ ഉമർ(റ) വിന് മഹതിയെ വിലക്കാമായിരുന്നു. (ലാമിഉദ്ദറാരി)/

ഇമാം അബൂയൂസുഫ്(റ)ൽ നിന്ന് മുല്ലാഅലിയ്യുൽഖാരി ഉദ്ദരിക്കുന്നു: നബി(സ)ക്ക് ചെരങ്ങ ഇഷ്ടമായിരുന്നുവെന്ന ഹദീസ് അദ്ദേഹം ഉദ്ദരിച്ചപ്പോൾ ഒരാൾ ഒരാൾ പറഞ്ഞു: "എനിക്കിഷ്ടമല്ല'. അപ്പോൾ അബൂയൂസുഫ്(റ) വാള് ഉറയിൽ നിന്നൂരി ആ വ്യക്തിയോട് പറഞ്ഞു: "നീ നിന്റെ ഈമാൻ പുതുക്കൂ. അല്ലെങ്കിൽ നിന്നെ ഞാൻ കൊന്നുകളയും". ഇത്തരം സംഭവങ്ങൾ സലഫിൽ നിന്ന് ധാരാളം ഉദ്ദരിക്കപ്പെടുന്നുണ്ട്. (ലാമിഉദ്ദറാരി)

നമ്മുടെ ഉസ്താതുമാരോ മാതാപിതാക്കളോ ഒരു കാര്യം ചെയ്യാൻ നമ്മോടു കൽപ്പിക്കുമ്പോൾ ആ കാര്യം നമുക്ക് ചെയ്യാൻ സാധിക്കാത്തതാണെങ്കിൽ പോലും 'ഞാനത് ചെയ്യില്ല' എന്ന് പറയുന്നത് അപമര്യാദയാണല്ലോ. പ്രത്യുത അവർ പറയുന്നത്  അംഗീകരിക്കുകയും അത് ചെയ്യാനുള്ള തടസ്സങ്ങൾ സാവകാശം അവരെ ബോധ്യപ്പെടുത്തുകയും  ചെയ്ത ശേഷം അത് ചെയ്തില്ലെങ്കിലും അവരുടെ കൽപന ധിക്കരിച്ചതായി വിലയിരുത്തപ്പെടുകയില്ല. ഈ ആശയമാണ് മഹാനായ ഉമർ(റ) ഈ സംഭാവത്തിലൂടെയും ഇബ്നു ഉമർ(റ) ബിലാൽ(റ)നെ ശകാരിച്ചതിലൂടെയും അബൂയൂസുഫ്(റ) മേൽ വിവരിച്ച സംഭാവത്തിലൂടെയും നമ്മെ പഠിപ്പിക്കുന്നത്.

/
  അതെ സമയം പള്ളിയിൽ പോകുന്നത് പ്രശ്നത്തിന് പ്രശ്നത്തിന് കാരണമാണെന്ന് ഒരു തന്ത്രത്തിലൂടെ ആതിക(റ)യെ ബോധ്യപ്പെടുത്തി അത് നിറുത്തൽ ചെയ്തതിനെ ഹദീസിനോടുള്ള അപമര്യാദയായി മഹാനായ ഉമർ(റ) കണ്ടതുമില്ല. അതിനാല സ്ത്രീകൾ പള്ളിയിൽ പോകുന്നത് പ്രശ്നങ്ങൾക്ക് കാരണമാണെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മഹത്തുക്കളായ പണ്ഡിതന്മാർ ഫത്വ മുഖേനയും മറ്റും അവരെ തടയുന്നതിനെയും  പ്രസ്തുത ഹദീസിനോടുള്ള അപമര്യാദയായി കാണാൻ പറ്റില്ല./

(3) സ്ത്രീകൾക്ക് അവരുടെ വീടാണുത്തമമെന്ന നബി(സ)യുടെ പ്രസ്താവന ആതികാ ബീവി(റ) അറിയാതിരിക്കാനാണ് സാധ്യത. കാരണം ഉമർ(റ) തന്നെ തടയാതിരിക്കാനുള്ള കാരണം ആതികാ ബീവി(റ) വിശദീകരിക്കുന്നിടത്ത് പ്രസ്തുത ആശയം കാണിക്കുന്ന പരമാർശമില്ല. ആ പ്രസ്താവന മഹതിക്ക്‌ കിട്ടിയിരുന്നെങ്കിൽ ഒരിക്കലും മഹതി പള്ളിയിൽ പോകുകയോ പോകുന്നത് തടയരുതെന്ന് ഉപാധി വെക്കുകയോ ചെയ്യുമായിരുന്നില്ല. നബി(സ)യോടൊന്നിച്ച് നിസ്കാരത്തിൽ പങ്കെടുക്കാൻ അനുമതി തേടിയ സ്ത്രീകളോട് നിങ്ങൾക്ക് നിങ്ങളുടെ വീടുകളാണ് ഉത്തമമെന്നു നബി(സ) ഉപദേശിച്ചപ്പോൾ ആ ഉപദേശം അക്ഷരത്തിലും അർത്ഥത്തിലും അംഗീകരിച്ച് വീട്ടിൽ വച്ച് നിസ്കാരിക്കുകയാണല്ലോ സ്വഹാബീ വനിതകൾ ചെയ്തത്. ആ പ്രസ്താവന അറിയാത്ത സ്ത്രീകളാണ് പള്ളിയിൽ വന്നിരുന്നതും അതിന് അനുമതി തേടിയിരുന്നതുമെന്നു ശൌകാനി തന്നെ പ്രസ്ഥാപിചിട്ടുണ്ട്. അദ്ദേഹം പറയുന്നു: /

( وبيوتهن خير لهن ) أي صلاتهن في بيوتهن خير لهن من صلاتهن في المساجد لو علمن ذلك ، لكنهن لم يعلمن فيسألن الخروج إلى الجماعة يعتقدن أن أجرهن في المساجد أكثر .(نيل الأوطار: ١٦١/٣)(وعون المعبود: ٢٧٤/٢)//

വീടുകളിൽ വെച്ചുള്ള സ്ത്രീകളുടെ നിസ്കാരം പള്ളികളിൽ വെച്ചുള്ള അവരുടെ നിസ്കാരത്തെക്കാൾ അവർക്കുത്തമമാണ്‌.അക്കാര്യം സ്ത്രീകൾ അറിഞ്ഞിരുന്നെങ്കിൽ! (എത്ര നന്നായിരുന്നു) പക്ഷെ അതവര്ക്കറിയില്ല.അതിന്റെ പേരില് ജമാഅത്തിനു പോകാൻ അവർ അനുവാദം തേടുന്നു. പള്ളികളിലാണ് അവര്ക്ക് കൂടുതൽ പ്രതിഫലമെന്നാണ് അവർ വിശ്വസിക്കുന്നത്. (നയ് ലുൽ ഔത്വാർ: 3/161- ഔനുൽ മഅബൂദ്: 2/274)(*)

(*) പുത്തൻ പ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന വ്യക്തിയാണ് ശൌകാനി. ഇസ്ലാഹി പ്രാസ്ഥാന ചരിത്രത്തിനൊരാമുഖം എന്നാ പുസ്തകത്തിൽ പറയുന്നു: "1172-ൽ ഭൂജാതനായി 1250-ൽ അന്തരിച്ച ശൌകാനി യമനിൽ ഉദ്ദാരണ പ്രവർത്തനം നടത്തി...ചെറുതും വലുതുമായ നിരവധി ഗ്രന്ഥങ്ങളുടെ കര്ത്താവായ ശൌകാനിയുടെ 'നൈലുൽ ഔത്താർ' എന്നാ ഹദീസ് വ്യാഖ്യാന ഗ്രന്ഥം മത വിധികൾ കണ്ടുപിടിക്കാനുള്ള ഒരു ആധികാരിക ഗ്രന്ഥമാണ്" (പേ: 15) നൈലുൽ ഔത്താറിൽ ഹദീസിനു നൽകിയ അർത്ഥമാണ്‌ നാം വിവരിച്ചത്. /

മഹാനായ അബ്ദുൽ റസാഖ് (റ) മുസ്വന്നഫിൽ അബൂ അംറു ശ്ശൈബാനി(റ) യെ

തൊട്ട് നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം; 

وعن أبي عمرو الشيباني أنه رأى  ابن مسعود يُخرج النساء من المسجد،  ويقول : أخرجن إلى بيوتكن خير لكنh/

ഇബ്നു മസ്ഊദ് (റ) സ്ത്രീകളെ പള്ളിയിൽ നിന്ന് പുറത്താക്കുന്നത് ഞാൻ കണ്ടു. "നിങ്ങൾക്ക് അത്യുത്തമമായ നിങ്ങളുടെ വീടുകളിലേക്ക് നിങ്ങൾ പോകുവീൻ" എന്നദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. (മുസ്വന്നഫ് : 3/173)

ഈ ഹദീസിനെ അധികരിച്ച് ഹാഫിള് നൂറുദ്ദീനുൽ ഹയ്സമി (റ) എഴുതുന്നു:

رواه الطبراني فى الكبير، ورجاله موثقون (مجمع: ٢٥٣/١)/

ഈ ഹദീസ് ത്വബ്റാനി(റ) കബീറിൽ നിവേദനം ചെയ്തിട്ടുണ്ട്.അതിന്റെ നിവേദകർ വിശ്വാസയോഗ്യരാണ്‌. (മജ്മഉസ്സവാഇദ്: 1/253)

സഅദുബ്നു ഇയാസ് (റ) വില നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരമാണുള്ളത് ;

عَنْ سَعْدِ بْنِ إِيَاسٍ  قَالَ : رَأَيْتُ عَبْدَ اللَّهِ يُخْرِجُ النِّسَاءَ مِنَ الْمَسْجِدِ يَوْمَ الْجُمُعَةِ ، وَيَقُولُ :  فَإِنَّ هَذَا لَيْسَ لَكُنَّ (البيهقي: ١٨٦/٣)

വെള്ളിയാഴ്ച ദിവസം അബ്ദുല്ലാ(റ) പള്ളിയിൽ നിന്ന് സ്ത്രീകളെ പുറത്താക്കുന്നത് ഞാൻ കണ്ടു. "നിശ്ചയം ഇത് നിങ്ങൾക്കുള്ളതല്ല" എന്നദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. (ബൈഹഖി: 3/186)

പ്രസ്തുത ഹദീസിൽ നിന്നും ഉപര്യുക്ത ആശയം വളരെ വ്യക്തമാണ്. വീടുകളാണ് അത്യുത്തമമെന്ന നബി(സ) യുടെ പ്രസ്താവന അറിയാതെ പള്ളിയിൽ വന്ന സ്ത്രീകൾക്ക് അത് പറഞ്ഞു കൊടുത്ത് അവരെ വീടുകളിലേക്ക് പറഞ്ഞു വിടുകയാണല്ലോ പ്രമുഖ സ്വഹാബിവര്യൻ ഇബ്നുമസ്ഊദ്(റ) ചെയ്തത്. അതിനാൽ പ്രസ്തുത പ്രസ്താവന ആതികാ ബീവി(റ) അറിഞ്ഞിരുന്നെങ്കിൽ അത്യുത്തമമായ വീട് ഒഴിവാക്കി മഹതി പള്ളിയിൽ പോകുമെന്ന് വിചാരിക്കാൻ ന്യായമില്ല. ഭർത്താവ് ഉമർ(റ) വിന് അതിനോട് വെറുപ്പും വിദ്വേഷവും ഉള്ളതിനോടപ്പം വിശേഷിച്ചും.   /

ഉമർ(റ) ന്റെ വിയോഗശേഷം ആതികാ ബീവിയെ സുബൈറുബ്നുൽ അവ്വാം(റ) വിവാഹം കഴിച്ചതായി നാം നേരത്തെ വായിച്ചുവല്ലോ. അദ്ദേഹത്തിൻറെ കീഴിലായിരുന്നപ്പോൾ മഹതി പള്ളിയിലേക്ക് പുറപ്പെടുകയും സുബൈർ(റ) മുന്നിൽ പോയി വഴിയിൽ കാത്തിരിക്കുകയും അദ്ദേഹത്തിൻറെ അരികിലെത്തിയപ്പോൾ മഹതിയുടെ അരക്കെട്ടിനടിക്കുകയും മഹതി ഇന്നാലില്ലാ... ജനങ്ങൾ നാശമായിരിക്കുന്നു വെന്ന് പറഞ്ഞ് വീട്ടിലേക്കു മടങ്ങുകയും ചെയ്തു. പിന്നീടവർ പള്ളിയിലേക്ക് പോയിട്ടില്ല. (അൽ ഇസ്വാബ ഫീ തംയീസി സ്സ്വഹാബ: 4/357)

ചുരുക്കത്തിൽ അടിച്ചത് ഉമർ(റ) ആയാലും സുബൈർ(റ) ആയാലും നാശമുണ്ടാകുമെന്നു കണ്ടാൽ പള്ളിയിൽ പോകാൻ പാടില്ലെന്ന, കരമശാസ്ത്ര പണ്ഡിതൻമാരുടെ പ്രസ്താവനകൾക്ക് അടിവരയിടുന്നതാണ് ആതികാ ബീവി(റ) യുടെ സംഭവം. അതിനാൽ അതികാ ബീവിയെ മാത്രകയാക്കുന്ന സ്ത്രീകൾ ഫിത്നയും ഫസാദും വ്യാപകമായ ഇക്കാലത്ത് പള്ളിയിൽ പോക്ക് നിറുത്തുകയാണ്വേണ്ടത്.

حدثنا وكيع ثنا سفيان عن أبي فروة الهمداني عن أبي عمرو الشيباني قال رأيت ابن مسعود يحصب النساء يخرجهن من المسجد يوم الجمعة :مصنف ابن أبي شيبة 2/383 ,مصنف عبد الرزاق 3/173,سنن البيهقي 3/186

"
ഇബ്ന്‍ മസ്ഊദ്(റ)ജുമുഅക്ക് വന്ന സ്ത്രീകളെ കല്ല് വാരിയെറിഞ്ഞു ഓടിച്ചിരുന്നു(ഹദീസ്

)وفيها تزوج عمر بن الخطاب عاتكة بنت زيد بن عمرو بن نفيل، وهي ابنة عمه وكان لها محبا وبها معجبا، وكان لا يمنعها من الخروج إلى الصلاة، ويكره خروجها، فجلس لها ذات ليلة في الطريق في ظلمة فلما مرت ضرب بيده على عجزها، فرجعت إلى منزلها ولم تخرج بعد ذلك، وقد كانت قبله تحت زيد بن الخطاب فيما قيل فقتل عنها، وكانت قبل زيد تحت عبد الله ابن أبي بكر فقتل عنها، ولما مات عمر تزوجها بعده الزبير فلما قتل خطبها علي ابن أبي طالب، فقالت: إني أرغب بك عن الموت، وامتنعت عن التزوج حتى ماتت:البداية والنهاية لابن كثير 6/353

ഉമര്‍(റ)വിന്‍റെ ഭാര്യ ആതിക(റ)യെ ഭര്‍ത്താവ്‌ ഉമര്‍(റ)അടിച്ചു തടഞ്ഞു വെച്ചതും ഉമര്‍(റ)അതിനെ കഠിനമായി വെറുത്തതും മറ്റും ഇതു തെളിയിക്കുന്നു.മാത്രമല്ല ആതിക(റ)മരണപ്പെടുന്നത് വരെ പിന്നീട് പള്ളിയിലേക്ക് പോയിട്ടില്ല (അല്‍ബിദായ

  وأما في زماننا هذا فلا يتوقف أحد من المسلمين في منعهن إلا غبي قليل البضاعة في معرفة أسرار الشريعة ، قد تمسك بظاهر دليل حمل على ظاهره دون فهم معناه ، مع إهماله فهم عائشة رضي الله عنها ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوي به :فتاوي الكبري لابن حجر
"ഈ കാലഘട്ടത്തില്‍ പെണ്ണിനെ പള്ളി തടയുന്നതിനെ പറ്റി സംശയിച്ചുനില്കുന്നവന്‍ മൂഢനും ഇസ്ലാമിക നിയമം അറിയാത്തവനുമാണ്പെണ്ണിന് പരപുരുഷന്മാരോടൊപ്പം ജുമുഅ ജമാഅത്ത് അനുവദനീയല്ലെന്ന്‍ ഫത്‌വ കൊടുക്കലാണ് ഇന്നത്തെ കാലത്ത് വേണ്ടതെന്ന്‍ ഇമാം ഇബ്ന്‍ ഹജര്‍(റ)ഫതാവല്‍ കുബരയില്‍ വ്യക്തമാക്കുന്നു.

قلت : ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات ؛ لكثرة الفساد :كفاية الأخيار
 82 9

'ഇതെ ആശയം തന്നെ ഇമ്മം ഹിസ്വനി(റ)അദ്ദേഹത്തിന്‍റെ കിഫായത്തുല്‍ അഖ് യാറിലും പറയുന്നു.
ഇമാം ഷാഫി(റ)പറയുന്നത് കാണുക

:وَلَمْ نَعْلَمْ مِنْ أُمَّهَاتِ الْمُؤْمِنِينَ امْرَأَةً خَرَجَتْ إِلَى جُمُعَةٍ وَلا جَمَاعَةٍ فِي مَسْجِدٍ ، وَأَزْوَاجُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِمَكَانِهِنَّ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَوْلَى بِأَدَاءِ الْفَرَائِضِ ، فَإِنْ قِيلَ : فَإِنَّهُنَّ قَدْ ضُرِبَ عَلَيْهِنَّ الْحِجَابُ ، قِيلَ : وَقَدْ كُنَّ لا حِجَابَ عَلَيْهِنَّ ، ثُمَّ ضُرِبَ عَلَيْهِنَّ الْحِجَابُ ، فَلَمْ يُرْفَعْ عَنْهُنَّ مِنَ الْفَرَائِضِ شَيْءٌ ، وَلَمْ نَعْلَمْ أَحَدًا أَوْجَبَ عَلَى النِّسَاءِ إِتْيَانَ الْجُمُعَةِ ، كُلٌّ رَوَى أَنَّ الْجُمُعَةَ عَلَى كُلِّ أَحَدٍ إِلا امْرَأَةً ، أَوْ مُسَافِرًا ، أَوْ عَبْدًا ، فَإِذَا سَقَطَ عَنِ الْمَرْأَةِ فَرْضُ الْجُمُعَةِ ، كَانَ فَرْضُ غَيْرِهَا مِنَ الصَّلَوَاتِ الْمَكْتُوبَاتِ ، وَالنَّافِلَةُ فِي الْمَسَاجِدِ عَنْهُنَّ أَسْقَطَ :اختلاف الحديث للشافعي 7/173,174

"ഉമ്മഹാതുല്‍ മുഅ്നിനീങ്ങളില്‍ നിന്ന്‍ ഒരാളും ജുമുഅക്കോ ജമാഅത്തിനോ പോയതായി നാം അറിയില്ല.നബി(സ)തങ്ങള്‍ മുഖേനയുള്ള സാമീപ്യം കാരണം നിര്‍ബന്ധ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഏററവും ബന്ധപ്പെട്ടത് അവിടത്തെ സഹധര്‍മ്മിണികളാണല്ലോ?അവര്‍ക്ക് പര്‍ദ്ദ വിധി വന്നശേഷം തടയപ്പെട്ടതാണന്ന്‍ പരയുകയാണങ്കില്‍(മറുപടിയായി)ഇങ്ങനെ പറയാം.മുമ്പ് അവര്‍ക്ക് പര്‍ദ്ദ വിധി ഉണ്ടായില്ലല്ലോ?പിന്നീടല്ലേ പര്‍ദ്ദ വിധി വന്നത്?നിര്‍ബന്ധമായും ഒരു കാര്യവും(പര്‍ദ്ദ വിധികൊണ്ട്)അവരില്‍ നിന്ന്‍ ഉയര്ത്തപ്പെട്ടിട്ടില്ല (അപ്പോള്‍ പര്‍ദ്ദ വിധിയുടെ മുമ്പും പിമ്പും അവര്‍ക്കിത് നിര്‍ബന്ധമില്ലെന്നായി)മുന്‍ഗാമികളില്‍ ഒരാളും ജുമുഅക്ക് പോകാന്‍ സ്ത്രീകളുടെ മേല്‍ നിര്‍ബന്ധമാക്കിയതായി അറിഞ്ഞില്ല.സ്ത്രി,യാത്രക്കാരന്‍,അടിമ എന്നിവര്‍ക്ക് ജുമുഅ നിസ്കാരം തന്നെ നിര്‍ബന്ധമില്ലെന്ന്‍ വരുമ്പോള്‍ മററുഫര്‍ള്,സുന്നത്ത് നിസ്കാരങ്ങളും പള്ളിയില്‍ വെച്ച ഏതായാലും നിര്‍ബന്ധമില്ല"(ഇഖ്തിലാഫുല്‍ ഹദീസ്)

ഖുര്‍ആനും ഹദീസും പഠിച്ച പണ്ഡിതരാണിത് പറയുന്നത്അല്പജ്ഞാനികളായ വഹാബി മൌദൂദി ആശയക്കാരെ പിന്‍തുടരുകയല്ല വേണ്ടത് മറിച്ച് യഥാര്ത്ഥ വിശ്വാസങ്ങള്‍ പഠിക്കുവാനും അനുധാവനം ചെയ്യുവാനും തയ്യാറാവുകയാണ് ചെയ്യേണ്ടത്..

ആദ്യ സമയത്ത് ആതിഖ റ പള്ളിയിൽ പോയത് തന്നെ ഉമർ റ വിന് വെറുപ്പായിരുന്നു എന്നും  അവർ പോവുന്ന തിനെ സ്വഹാബത്ത് ചോദ്യം ചെയ്തിരുന്നു എന്നും  ബുഖാരിയിൽ തന്നെയുണ്ട്

ഭർത്താവിന്ന് വെറുപ്പായിരിക്കെ അവർ പോയത് ഈ ഒഹാബി പുരോഹിതൻമാർ എങ്ങനെ തെളിവാക്കും

പോവൽ പുണ്യമായിരുന്നങ്കിൽ ഉമർ റ വെറുക്കുമോ?❓

🔷🔷🔻✅
""സാലിം റ യിൽ നിന്ന് നിവേദനം അദ്ദേഹം പറഞ്ഞു ഉമർ റ തിന്മകളോട് എപ്പോഴും വെറുപ്പുള്ള ആളായിരുന്നു. താൻ നിസ്ക്കാരത്തിന്ന് വേൻ ടി പുറപ്പെടുംബോള്‍ സൈദിൻ റ്റെ മകള്‍ ആതിക റ തന്നോടനുഗമിക്കും .

ഉമർ റ അത് ഷക്തമായി വെറുത്തിരുന്നു.

പക്ഷെ അവർ അത് തടഞ്ഞില്ല . നിങ്ങളുടെ സ്ത്രീകള്‍ നിസ്ക്കാരത്തിലേക്കനുമതി തേടിയാൽ നിങ്ങളവരെ തടയരുതെന്ന് നബി സ പറഞ്ഞിരിക്കുന്നുവെന്നദ്ദേഹം പറയാറുൻ ടായിരുന്നു""""""........ ( അഹ്മദ് )........

🔷🔷🔻
മറ്റൊരു റിപ്പോർട്ടിൽ കാണാം
🔷🔷🔻
"""" ഉമർ റ മഹതിയോട് പറയാറുൻ ടായിരുന്നു അല്ലാഹുവാണേ !!!!!! തീർച്ചയായും ഞാനതിഷ്ട്ടപ്പെടുന്നില്ലെന്ന് നിനക്കറിയാം"""""
( മുസ്വന്നഫ് 3/148).....

സത്രീ പള്ളിയും ആതിഖ ബീവിയും

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎ആതികാബീവി(റ) യും പള്ളിയും

പിതാവ്: അംറുബ്നുനുഫൈൽ. മാതാവ്: ഉമ്മുകുറൈസ്. ആദ്യം അവരെ വിവാഹം കഴിച്ചിരുന്നത് അബൂബക്കർ സിദ്ദീഖ് (റ) വിന്റെ മകൻ അബ്ദുല്ല എന്നവരാണ്. മഹതി വളരെ ഭംഗിയുള്ള സ്ത്രീയായിരുന്നു. അദ്ദേഹം അവരിൽ ആക്രഷ്ടനായത്തിന്റെ പേരില് യുദ്ദത്തിനു പോകുന്നതിനുവരെ അത് തടസ്സമായപ്പോൾ പിതാവ് അവരെ വിവാഹമോചനം നടത്താനാവശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ അബ്ദുല്ല അവരെ യ്ഹ്വലാഖ് ചെല്ലി. പക്ഷെ അദ്ദേഹത്തിനത് ഇഷ്ടമില്ലെന്നു മനാസിലാക്കിയ പിതാവ് മഹതിയെ മടക്കിയെടുക്കാനാവശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം അവരെ മടക്കിയെടുത്തു. അദ്ദേഹത്തിൻറെ വിയോഗ ശേഷം സൈദുബ്നുൽ ഖത്ത്വാബ്(റ) അവരെ വിവാഹം കഴിച്ചു. അദ്ദേഹം യമാമ യുദ്ദത്തിൽ വെച്ച് രക്തസാക്ഷിയായി. തുടർന്ന് ഉമര്(റ) അവരെ കല്ല്യാണം കഴിച്ചു. ഉമർ(റ) ന്റെ വഫാത്തിനു ശേഷം  സുബൈറുബ്നുൽ അവ്വാം(റ) അവരെ വിവാഹം കഴിച്ചു. (ഇമാം അസ്ഖലാനി(റ) യുടെ അൽ ഇസ്വാബ ഫീമഅരിഫത്തി സ്സ്വഹാബ: 2/107)
http://sunnisonkal.blogspot.com/
ഹസ്രത്ത് ഉമർ(റ) ആതിക(റ) യെ  വിവാഹം കഴിക്കുമ്പോൾ മൂന്നു കാര്യം മഹതി ഉപാധി വെച്ചിരുന്നതായി ചരിത്രത്തിൽ കാണാം. അതിലൊന്ന് പള്ളിയില പോകുന്നത് തടയരുത് എന്നതായിരുന്നു. ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഒരു ഹദീസിലിങ്ങനെ കാണാം.
http://sunnisonkal.blogspot.com/
عن ابن عمر قال كانت امرأة لعمر تشهد صلاة الصبح والعشاء في الجماعة في المسجد فقيل لها لم تخرجين وقد تعلمين أن عمر يكره ذلك ويغار قالت وما يمنعه أن ينهاني قال يمنعه قول رسول الله صلى الله عليه وسلم ((لا تمنعوا إماء الله مساجد الله ))(٨٤٩)

ഇബ്നു ഉമർ(റ) നിവേദനം: ഉമർ(റ) ന്റെ ഒരു ഭാര്യ സ്വുബ് ഹിനും ഇശാഇനും പള്ളിയിലെ ജമാഅത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. അതു സംബന്ധിച്ചു മഹാതിയോദ് ചോദിക്കപ്പെട്ടു. നിങ്ങൾ എന്താണ് പള്ളിയിൽ പോകുന്നത്? ഉമർ(റ) വിന് അതിൽ വെറുപ്പും ക്രോധവും ഉണ്ടെന്നു നിങ്ങൾക്കറിയില്ലേ?  എങ്കിൽ എന്ത്കൊണ്ടദ്ദേഹം എന്നെ തടയുന്നില്ല എന്നവർ തിരിച്ചു ചോദിച്ചു. "അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ പള്ളികളെ തൊട്ട് നിങ്ങൾ തടയരുത്" എന്ന് അല്ലാഹുവിനെ റസൂൽ(സ) ന്റെ ന്റെ നിർദ്ദേശം ഉള്ളത് കൊണ്ടാണ് തടയാത്തദെന്നു അവർ പറഞ്ഞു. (ബുഖാരി: 849)

ഇവിടെ ചിന്തികേണ്ടുന്ന ചില വിഷയങ്ങളുണ്ട്.

 (1) ഉമർ(റ) മഹതിയെ വിവാഹം കഴിക്കുമ്പോൾ താൻ പള്ളിയിൽ പോകുന്നത് തടയരുതെന്ന ഉപാധി ഉമർ(റ) എന്തുകൊണ്ട് അംഗീകരിച്ചു?
 (2) ഇസ്ലാമിന്റെ നിയമങ്ങളിൽ കര്ക്കാഷ നിലപാട് സ്വീകരിച്ചിരുന്ന ഉമർ(റ) വിന് മഹതി പള്ളിയില പോകുന്നതിൽ അങ്ങേയറ്റത്തെ വെറുപ്പും ഈർഷ്യതയും ഉണ്ടായിട്ടും എന്തുകൊണ്ട് മഹതിയെ അതിൽ നിന്ന് തടഞ്ഞില്ല?.

  (3) സ്ത്രീകള്ക്ക് നിസ്കരിക്കാൻ അവരുടെ വീടുകളാണ് ഉത്തമമെന്ന നബി(സ) യുടെ പ്രസ്താവന ആതിഖാ ബീവിക്ക് അറിയാമായിരുന്നില്ലേ?

മറുവടി
http://sunnisonkal.blogspot.com/
(1) ഉമർ (റ) പ്രസ്തുത നിബന്ധന അംഗീകരിക്കാൻ രണ്ടു കാരണങ്ങളുണ്ട്.
    ഒന്ന്: "അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ പള്ളികളെ തൊട്ട് നിങ്ങൾ തടയരുത്" എന്ന നബി(സ)യുടെ പ്രസ്താവനയോട് പ്രത്യക്ഷത്തിൽ എതിരാവുമൊ എന്ന ഭയം. കാരണം നിങ്ങൾ തടയരുത് എന്ന് നബി(സ) പറയുമ്പോൾ "ഞാൻ തടയും" എന്ന് ഉമർ(റ) പറയുന്നത് ശരിയല്ലോല്ലോ. ഇതിനുദാഹരണം പറയാം;

أَنَّ عَبْدَ اللَّهِ بْنَ عُمَرَ ، قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، يَقُولُ : " لَا تَمْنَعُوا نِسَاءَكُمُ الْمَسَاجِدَ ، إِذَا اسْتَأْذَنَّكُمْ إِلَيْهَا " ، قَالَ : فَقَالَ بِلَالُ بْنُ عَبْدِ اللَّهِ : وَاللَّهِ لَنَمْنَعُهُنَّ ، قَالَ : فَأَقْبَلَ عَلَيْهِ عَبْدُ اللَّهِ ، فَسَبَّهُ سَبًّا سَيِّئًا ، مَا سَمِعْتُهُ سَبَّهُ مِثْلَهُ قَطُّ ، وَقَالَ : أُخْبِرُكَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَتَقُولُ : وَاللَّهِ لَنَمْنَعُهُنَّ . (مسلم: ٦٦٧)

അബ്ദുല്ലാഹിബ്നു ഉമർ(റ) യുടെ മകൻ സാലിം(റ) നിവേദനം: "അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു: 'രാത്രി സമയത്ത് സ്ത്രീകൾക്ക് പള്ളിയില പോകാൻ നിങ്ങൾ അനുമതി നല്കണമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അപ്പോൾ അദ്ദേഹത്തിൻറെ ഒരു പുത്രൻ പറഞ്ഞു: 'അല്ലാഹുവിനെ തന്നെ സത്യം. ഞങ്ങൾ അവർക്ക് അനുമതി നൽകുകയില്ല'. റിപ്പോർട്ടർ പറയുന്നു: തല സമയം ഇബ്നു ഉമർ(റ) മകനെ ശകാരിക്കുകയും മകനോട്‌ കോപിക്കുകയും ചെയ്തു. അവർക്ക് അനുമതി നല്കണമെന്ന് അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു വന്നു ഞാൻ പറയുമ്പോൾ അനുമതി നൽകുകയില്ലെന്ന് നീ പറയുകയോ? എന്നദ്ദേഹം ചോദിക്കുകയും ചെയ്തു. അബൂദാവൂദ്: 1/91,മുസ്ലിം 667)
http://sunnisonkal.blogspot.com/
സ്ത്രീകൾ പള്ളിയിൽ പോകാൻ അനുമതി നൽകണമെന്ന ഹദീസ് പിതാവ് പറഞ്ഞു കൊടുത്തപ്പോൾ അപമര്യാദ ധ്വനിപ്പിക്കുന്ന നിലക്ക് ഞങ്ങൾ ഒരിക്കലും അവർക്ക് അനുമതി നൽകുകയില്ലെന്ന് പറഞ്ഞതിന്റെ പേരില് മാത്രമാണ് ഇബ്നു ഉമർ(റ) മകനെ ശകാരിച്ചത്‌. വിശ്വവിഖ്യാത പണ്ഡിതൻ ഇബ്നു ഹജറിന്റെ(റ) വാക്കുകൾ ശ്രദ്ദിക്കുക.   

وكأن السر في ذلك أن بلالا عارض الخبر برأيه ولم يذكر علة المخالفة. (فتح الباري شرح صحيح البخاري: ٢٣٧/٢)
http://sunnisonkal.blogspot.com/
അതിലുള്ള രഹസ്യം ബിലാൽ(റ) കാരണം വ്യക്തമാക്കാതെ തന്റെ അഭിപ്രായം കൊണ്ട് ഹദീസിനെ എതിര്ത്തതാണ്. (ഫത്ഹുൽ ബാരി: 2/237)
   ഇബ്നു ഉമർ(റ) മകനെ ശാസിച്ചു കൊണ്ട് പറഞ്ഞ വാക്കുകളിൽ നിന്ന് തന്നെ ഇക്കാര്യം സുതരാം വ്യക്തമാണ്.
  ഇബ്നു ഹജര്(റ) തുടരുന്നു:  

وإنما أنكر عليه ابن عمر لتصريحه بمخالفة الحديث ، وإلا فلو قال مثلا إن الزمان قد تغير وإن بعضهن ربما ظهر منه قصد المسجد وإضمار غيره لكان  يظهر أن لا ينكر عليه(فتح الباري شرح صحيح البخاري: ٢٣٧/٢)

ഹദീസിൽ പറഞ്ഞതിനോട് പ്രത്യക്ഷത്തിൽ എതിർ പ്രകടിപ്പിച്ചത് കൊണ്ടാണ് ഇബ്നു ഉമർ(റ) പുത്രനെ ആക്ഷേപിച്ചത്. പ്രത്യുത കാലത്തിനു മാറ്റം സംഭവിച്ചിരിക്കുന്നുവെന്നോ, ദുർവ്വിചാരങ്ങൾ ഉള്ളില വെച്ചാണ് പല സ്ത്രീകളും പള്ളിയെ ഉന്നം വെക്കുന്നതെന്നോ മറ്റോ എതിർപ്പിനുള്ള കാരണം ബിലാൽ(റ) ബോധിപ്പിച്ചിരുന്നെങ്കിൽ ഒരിക്കലും ഇബ്നു ഉമർ(റ) അദ്ദേഹത്തെ ആക്ഷേപിക്കുമായിരുന്നില്ല എന്ന കാര്യം വ്യക്തമാണ്. (ഫത് ഹുൽബാരി: 2/237)

സ്ത്രീകളെ പള്ളിയിൽ അയക്കേണ്ടതില്ലെന്ന വിഷയത്തിൽ ഇബ്നു ഉമർ(റ) ബിലാലും(റ) എകാഭിപ്രായക്കാരാണെന്ന് ഇതിൽ നിന്ന് സുതരാം വ്യക്തമാണ്. ആതികാ ബീവി(റ) പള്ളിയിൽ പോയതിനെ ചോദ്യം ചെയ്തതും സ്ത്രീകൾക്ക് അവരുടെ വീടുകളാണ് ഉത്തമമെന്ന് ഹദീസ് നിവേദനം ചെയ്തതും ഇബ്നു ഉമർ(റ) ആണെന്ന വസ്തുത ഇതോടു ചേർത്തി വായിക്കേണ്ടതാണ്.  

പ്രസ്തുത നിബന്ധന ഉമർ(റ) അംഗീകരിച്ചത് മേല വിവരിച്ച സംഗതി ഭയന്നത് കൊണ്ടാണെന്ന് അല്ലാമ മുഹമ്മദ്‌ സകരിയ്യാ കാന്തഹ് ലവി 'സ്വഹീഹുൽ ബുഖാരി' യുടെ വിശദീകരണ ഗ്രന്ഥമായ "ലാമിഉദ്ദറാരി" യിൽ പറയുന്നു:

والأوجه هو التحاشي عن صورة المعارضت بقول سيد ولد آدم، والإشتراط أيض يكون لأجل ذلك (لامع الدراري: ١٣/٢)

ആദം സന്തതികളുടെ നേതാവിന്റെ പ്രസ്താവത്തോട് എതിരാവുന്ന രൂപം ഒഴിവാക്കാനാണ് ഉമർ(റ) മഹതിയെ തടയാതിരുന്നത് എന്നതാണ് കൂടുതൽ ന്യായമായി തോന്നുന്നത്. നിബന്ധന അംഗീകരിച്ചതും അതിന്റെ പേരില് തന്നെ. (ലാമിഉദ്ദറാരി: 2/13)
http://sunnisonkal.blogspot.com/
രണ്ട്: ആതിക(റ) യെ ഭാര്യയായി സ്വീകരിച്ച ശേഷം തന്ത്രത്തില്ലോടെ അത് നിർത്താമെന്ന ദ്രഡനിശ്ചയം.
    ഹി: 695-ൽ വഫാത്തായ മഹാനായ അബ്ദുല്ലാഹിബ്നുഅബീജംറത്തൽ ഉൻദുലുസീ (റ) പറയുന്നു:

وما فعلت عاتكة زوجة عمر رضي الله عنهما أنها كانت تستأذنه فى الخروج إلى المسجد فيسكت، فتقول له لأخرجن إلا أن تمنعني، فلا يمنعها لأجل ما عارضه، من قوله عليه السلام ((لا تمنعوا إماء الله مساجد الله))، فترقها يوم خرجت إلى صلوة الصبح، وتقدمها ووقف لها بموضع فى الطريق فى الظلمة، حتى خطرت عليه، فوثب عليها، وقرصها فى نهدها ولم يتكلم، ولم يقل لها شيئا، لكي تجهل من هو الفاعل ذلك، فرجعت رضي الله عنه إلى بيتها، ولم تتم على مضيها إلى المسجد، ثم لم تخرج بعد ذلك، فقال لها عمر رضي الله عنه، لم تركت الخروج؟ فقالت: قد فسد الناس، فعللت عدم خروجها إلى المسجد بفساد الناس، وأجازه إلى ذلك السيد رضي الله عنه، الذي قد أمرنا باتباعه، فإنه أحد العمرين، وأحد الخلفاء، رضي الله عنهم(بهجة النفوس: ٢١٢/١)
http://sunnisonkal.blogspot.com/

http://sunnisonkal.blogspot.com/

ഉമർ(റ) വിന്റെ ഭാര്യ ആതിക(റ)യുടെ പ്രവിർത്തിയും ഇതിനു രേഖയാണ്. മഹതി പള്ളിയില പോകാൻ അദ്ദേഹത്തോട് അനുവാദം തേടിയാൽ അദ്ദേഹം മൗനം ദീക്ഷിക്കുമായിരുന്നു. അപ്പോൾ മഹതി പറയും: നിങ്ങൾ തടയുന്നില്ലെങ്കിൽ തീർച്ചയായും ഞാൻ പോകും. "അല്ലാഹുവിന്റെ അടിയാറുകളെ അല്ലാഹുവിന്റെ പള്ളികളെ തൊട്ട് നിങ്ങൾ തടയരുത്" എന്നാ നബി വചനത്തോട് എതിരാകുമോ എന്നതിനാൽ ഉമർ(റ) മഹതിയെ തടഞ്ഞിരുന്നില്ല. അങ്ങനെ ഒരു ദിവസം മഹതി സ്വുബ് ഹ് നിസ്കാരത്തിനു പള്ളിയിലേക്ക് പുറപ്പെട്ടു. ഉമർ(റ) മുന്നില് പോയി ഒരു ഇരുളുള്ള സ്ഥലത്ത് മറഞ്ഞിരുന്നു. മഹതി ഉമർ(റ)ന്റെ സമീപത്തെത്തിയപ്പൊൽ അദ്ദേഹം മഹതിയുടെ മേൽ ചാടി വീണു. മഹതിയുടെ മാറിടത്തിൽ കുത്തി. ചൈതയാലെ തിരിയാതിരിക്കാൻ വേണ്ടി മഹതിയോടു വല്ലതും പറയുകയോ മറ്റു വല്ലതും സംസാരിക്കുകയോ ചെയ്തില്ല. (സംസാരിച്ചാൽ ശബ്ദം കൊണ്ട് ആളെ തിരിച്ചരിയുമല്ലോ) ഉടനെ മഹതി പള്ളിയിലേക്ക് പോകാതെ വീട്ടിലേക്കു തിരിച്ചു. അതിനു ശേഷം മഹതി പള്ളിയിലേക്ക് പോകാറില്ല. പള്ളിയില പോക്ക് നിരത്തിയ മഹതിയോട് ഉമർ(റ) ചോദിച്ചു. "എന്തുകൊണ്ട് നീ പള്ളിയില പോക്ക് നിറുത്തി വെച്ചു?" മഹതി പറഞ്ഞു: 'നിശ്ചയം ജനങ്ങൾ നാശമായിരിക്കുന്നു'. അപ്പോൾ പള്ളിയിൽ പോക്ക് നിർത്തിയതിന് മഹതി കാരണം പറഞ്ഞത് ജനങ്ങൾ നാശമായിരിക്കുന്നു എന്നാണു. നാല് ഖലീഫമാരിൽ ഒരാളും രണ്ടു ഉമറുകളിൽ ഒരാളും നമ്മോടു പിന്തുടരാൻ കൽപ്പിക്കപ്പെട്ടവരുമായ ഉമർ(റ) അത് അംഗീകരിക്കുകയും ചെയ്തു. (ബഹ്ജത്തുന്നുഫൂസ്: 1/212) http://sunnisonkal.blogspot.com/

ഉമർ(റ) കുത്തിയ സംഭവം ഹാഫിള് ഇബ്നു കസീർ "അൽബിദായത്തു വന്നിഹായ" 6/353 ലും പരമാര്ശിച്ചിട്ടുണ്ട്.
  തന്ത്രപരമായി ആതിക(റ)യെ തടയലായിരുന്നു ഉമർ(റ)ന്റെ ലക്ഷ്യമെന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ. ഈ തന്ത്രം പ്രയോഗിക്കണമെങ്കിൽ കല്ല്യാണം കഴിക്കുകയും വേണം. കാരണം തന്ത്രം പൊളിഞ്ഞാലും മഹതി ഭാര്യയായത്കൊണ്ട്  പ്രശ്നമൊന്നും ഉണ്ടാകുന്നില്ലല്ലോ. അല്ലെങ്കിൽ ചരിത്രം മറ്റൊന്നാകുമെന്നത് തീർച്ചയാണല്ലോ. അപ്പോൾ പ്രശ്നങ്ങളുണ്ടാകുന്ന സഹചര്യത്തിൽ പള്ളിയിൽ പോകാൻ പാടില്ലെന്ന വിശ്വാസം തന്നെയാണ് മഹതിക്കുമുണ്ടായിരുന്നത്. അതുമനസ്സിലാക്കിയ ഉമർ(റ) പ്രശ്നമുണ്ടാകുമെന്ന് മഹതിയെ ബോധ്യപ്പെടുത്താനാണ് ഈ തന്ത്രം പയറ്റിയത്. അതിൽ ഉമർ(റ) വിജയം കാണുകയും ചെയ്തു. http://sunnisonkal.blogspot.com/

(2) ഇസ്ലാമിന്റെ നിയമങ്ങളിൽ കർക്കശനിലവാട് സ്വീകരിച്ചിരുന്ന ഉമർ(റ)വിന് മഹതി പള്ളിയിൽ പോകുന്നത് അങ്ങേയറ്റത്തെ വെറുപ്പും ഈർഷ്യതയും ഉണ്ടായിട്ടുപോലും എന്തുകൊണ്ട് മഹതിയെ അതിൽ നിന്ന് തടഞ്ഞില്ല?. എന്നതാണ് മറ്റൊരു പ്രശ്നം. അതിനുള്ള മറുവടി മേൽ വിവരണത്തിൽ നിന്ന് സുതരാം വ്യക്തമാണ്. എങ്കിലും ഒന്ന് കൂടി വിശദീകരിക്കാം.  അല്ലാമാ കാന്തഹ് ലവി പറയുന്നു: http://sunnisonkal.blogspot.com/

وإنما كان عمر لا يقدم على النهي لأدب الحديث، وإلا فقد كان له أن ينهى عن ذلك، لما علم من إشارات النبي صلى الله عليه وسلم جواز النهي،

ഹദീസിനോടുള്ള മര്യാദ കണക്കിലെടുത്താണ് ഉമർ(റ) മഹതിയെ വിലക്കാതിരുന്നത്. അല്ലെങ്കിൽ നബി(സ) നൽകിയ സൂചനകളിൽ നിന്ന് (വീടുത്തമമെന്നു കാണിക്കുന്ന ഹദീസുകൾ) അറിയപ്പെടുന്നത് തടയാമെന്ന് തന്നെയാണ്. അതിന്റെ അടിസ്ഥാനത്തിൽ ഉമർ(റ) വിന് മഹതിയെ വിലക്കാമായിരുന്നു. (ലാമിഉദ്ദറാരി)http://sunnisonkal.blogspot.com/

ഇമാം അബൂയൂസുഫ്(റ)ൽ നിന്ന് മുല്ലാഅലിയ്യുൽഖാരി ഉദ്ദരിക്കുന്നു: നബി(സ)ക്ക് ചെരങ്ങ ഇഷ്ടമായിരുന്നുവെന്ന ഹദീസ് അദ്ദേഹം ഉദ്ദരിച്ചപ്പോൾ ഒരാൾ ഒരാൾ പറഞ്ഞു: "എനിക്കിഷ്ടമല്ല'. അപ്പോൾ അബൂയൂസുഫ്(റ) വാള് ഉറയിൽ നിന്നൂരി ആ വ്യക്തിയോട് പറഞ്ഞു: "നീ നിന്റെ ഈമാൻ പുതുക്കൂ. അല്ലെങ്കിൽ നിന്നെ ഞാൻ കൊന്നുകളയും". ഇത്തരം സംഭവങ്ങൾ സലഫിൽ നിന്ന് ധാരാളം ഉദ്ദരിക്കപ്പെടുന്നുണ്ട്. (ലാമിഉദ്ദറാരി)

നമ്മുടെ ഉസ്താതുമാരോ മാതാപിതാക്കളോ ഒരു കാര്യം ചെയ്യാൻ നമ്മോടു കൽപ്പിക്കുമ്പോൾ ആ കാര്യം നമുക്ക് ചെയ്യാൻ സാധിക്കാത്തതാണെങ്കിൽ പോലും 'ഞാനത് ചെയ്യില്ല' എന്ന് പറയുന്നത് അപമര്യാദയാണല്ലോ. പ്രത്യുത അവർ പറയുന്നത്  അംഗീകരിക്കുകയും അത് ചെയ്യാനുള്ള തടസ്സങ്ങൾ സാവകാശം അവരെ ബോധ്യപ്പെടുത്തുകയും ചെയ്ത ശേഷം അത് ചെയ്തില്ലെങ്കിലും അവരുടെ കൽപന ധിക്കരിച്ചതായി വിലയിരുത്തപ്പെടുകയില്ല. ഈ ആശയമാണ് മഹാനായ ഉമർ(റ) ഈ സംഭാവത്തിലൂടെയും ഇബ്നു ഉമർ(റ) ബിലാൽ(റ)നെ ശകാരിച്ചതിലൂടെയും അബൂയൂസുഫ്(റ) മേൽ വിവരിച്ച സംഭാവത്തിലൂടെയും നമ്മെ പഠിപ്പിക്കുന്നത്. http://sunnisonkal.blogspot.com/
 അതെ സമയം പള്ളിയിൽ പോകുന്നത് പ്രശ്നത്തിന് പ്രശ്നത്തിന് കാരണമാണെന്ന് ഒരു തന്ത്രത്തിലൂടെ ആതിക(റ)യെ ബോധ്യപ്പെടുത്തി അത് നിറുത്തൽ ചെയ്തതിനെ ഹദീസിനോടുള്ള അപമര്യാദയായി മഹാനായ ഉമർ(റ) കണ്ടതുമില്ല. അതിനാല സ്ത്രീകൾ പള്ളിയിൽ പോകുന്നത് പ്രശ്നങ്ങൾക്ക് കാരണമാണെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മഹത്തുക്കളായ പണ്ഡിതന്മാർ ഫത്വ മുഖേനയും മറ്റും അവരെ തടയുന്നതിനെയും  പ്രസ്തുത ഹദീസിനോടുള്ള അപമര്യാദയായി കാണാൻ പറ്റില്ല.http://sunnisonkal.blogspot.com/

(3) സ്ത്രീകൾക്ക് അവരുടെ വീടാണുത്തമമെന്ന നബി(സ)യുടെ പ്രസ്താവന ആതികാ ബീവി(റ) അറിയാതിരിക്കാനാണ് സാധ്യത. കാരണം ഉമർ(റ) തന്നെ തടയാതിരിക്കാനുള്ള കാരണം ആതികാ ബീവി(റ) വിശദീകരിക്കുന്നിടത്ത് പ്രസ്തുത ആശയം കാണിക്കുന്ന പരമാർശമില്ല. ആ പ്രസ്താവന മഹതിക്ക്‌ കിട്ടിയിരുന്നെങ്കിൽ ഒരിക്കലും മഹതി പള്ളിയിൽ പോകുകയോ പോകുന്നത് തടയരുതെന്ന് ഉപാധി വെക്കുകയോ ചെയ്യുമായിരുന്നില്ല. നബി(സ)യോടൊന്നിച്ച് നിസ്കാരത്തിൽ പങ്കെടുക്കാൻ അനുമതി തേടിയ സ്ത്രീകളോട് നിങ്ങൾക്ക് നിങ്ങളുടെ വീടുകളാണ് ഉത്തമമെന്നു നബി(സ) ഉപദേശിച്ചപ്പോൾ ആ ഉപദേശം അക്ഷരത്തിലും അർത്ഥത്തിലും അംഗീകരിച്ച് വീട്ടിൽ വച്ച് നിസ്കാരിക്കുകയാണല്ലോ സ്വഹാബീ വനിതകൾ ചെയ്തത്. ആ പ്രസ്താവന അറിയാത്ത സ്ത്രീകളാണ് പള്ളിയിൽ വന്നിരുന്നതും അതിന് അനുമതി തേടിയിരുന്നതുമെന്നു ശൌകാനി തന്നെ പ്രസ്ഥാപിചിട്ടുണ്ട്. അദ്ദേഹം പറയുന്നു: http://sunnisonkal.blogspot.com/

( وبيوتهن خير لهن ) أي صلاتهن في بيوتهن خير لهن من صلاتهن في المساجد لو علمن ذلك ، لكنهن لم يعلمن فيسألن الخروج إلى الجماعة يعتقدن أن أجرهن في المساجد أكثر .(نيل الأوطار: ١٦١/٣)(وعون المعبود: ٢٧٤/٢)http://sunnisonkal.blogspot.com/

വീടുകളിൽ വെച്ചുള്ള സ്ത്രീകളുടെ നിസ്കാരം പള്ളികളിൽ വെച്ചുള്ള അവരുടെ നിസ്കാരത്തെക്കാൾ അവർക്കുത്തമമാണ്‌.അക്കാര്യം സ്ത്രീകൾ അറിഞ്ഞിരുന്നെങ്കിൽ! (എത്ര നന്നായിരുന്നു) പക്ഷെ അതവര്ക്കറിയില്ല.അതിന്റെ പേരില് ജമാഅത്തിനു പോകാൻ അവർ അനുവാദം തേടുന്നു. പള്ളികളിലാണ് അവര്ക്ക് കൂടുതൽ പ്രതിഫലമെന്നാണ് അവർ വിശ്വസിക്കുന്നത്. (നയ് ലുൽ ഔത്വാർ: 3/161- ഔനുൽ മഅബൂദ്: 2/274)(*)

(*) പുത്തൻ പ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന വ്യക്തിയാണ് ശൌകാനി. ഇസ്ലാഹി പ്രാസ്ഥാന ചരിത്രത്തിനൊരാമുഖം എന്നാ പുസ്തകത്തിൽ പറയുന്നു: "1172-ൽ ഭൂജാതനായി 1250-ൽ അന്തരിച്ച ശൌകാനി യമനിൽ ഉദ്ദാരണ പ്രവർത്തനം നടത്തി...ചെറുതും വലുതുമായ നിരവധി ഗ്രന്ഥങ്ങളുടെ കര്ത്താവായ ശൌകാനിയുടെ 'നൈലുൽ ഔത്താർ' എന്നാ ഹദീസ് വ്യാഖ്യാന ഗ്രന്ഥം മത വിധികൾ കണ്ടുപിടിക്കാനുള്ള ഒരു ആധികാരിക ഗ്രന്ഥമാണ്" (പേ: 15) നൈലുൽ ഔത്താറിൽ ഹദീസിനു നൽകിയ അർത്ഥമാണ്‌ നാം വിവരിച്ചത്. http://sunnisonkal.blogspot.com/

മഹാനായ അബ്ദുൽ റസാഖ് (റ) മുസ്വന്നഫിൽ അബൂ അംറു ശ്ശൈബാനി(റ) യെ

തൊട്ട് നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം;  

وعن أبي عمرو الشيباني أنه رأى  ابن مسعود يُخرج النساء من المسجد،  ويقول : أخرجن إلى بيوتكن خير لكنhttp://sunnisonkal.blogspot.com/

ഇബ്നു മസ്ഊദ് (റ) സ്ത്രീകളെ പള്ളിയിൽ നിന്ന് പുറത്താക്കുന്നത് ഞാൻ കണ്ടു. "നിങ്ങൾക്ക് അത്യുത്തമമായ നിങ്ങളുടെ വീടുകളിലേക്ക് നിങ്ങൾ പോകുവീൻ" എന്നദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. (മുസ്വന്നഫ് : 3/173)

ഈ ഹദീസിനെ അധികരിച്ച് ഹാഫിള് നൂറുദ്ദീനുൽ ഹയ്സമി (റ) എഴുതുന്നു:

رواه الطبراني فى الكبير، ورجاله موثقون (مجمع: ٢٥٣/١)http://sunnisonkal.blogspot.com/

ഈ ഹദീസ് ത്വബ്റാനി(റ) കബീറിൽ നിവേദനം ചെയ്തിട്ടുണ്ട്.അതിന്റെ നിവേദകർ വിശ്വാസയോഗ്യരാണ്‌. (മജ്മഉസ്സവാഇദ്: 1/253)

സഅദുബ്നു ഇയാസ് (റ) വില നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരമാണുള്ളത് ;

عَنْ سَعْدِ بْنِ إِيَاسٍ  قَالَ : رَأَيْتُ عَبْدَ اللَّهِ يُخْرِجُ النِّسَاءَ مِنَ الْمَسْجِدِ يَوْمَ الْجُمُعَةِ ، وَيَقُولُ :  فَإِنَّ هَذَا لَيْسَ لَكُنَّ (البيهقي: ١٨٦/٣)

വെള്ളിയാഴ്ച ദിവസം അബ്ദുല്ലാ(റ) പള്ളിയിൽ നിന്ന് സ്ത്രീകളെ പുറത്താക്കുന്നത് ഞാൻ കണ്ടു. "നിശ്ചയം ഇത് നിങ്ങൾക്കുള്ളതല്ല" എന്നദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. (ബൈഹഖി: 3/186)

പ്രസ്തുത ഹദീസിൽ നിന്നും ഉപര്യുക്ത ആശയം വളരെ വ്യക്തമാണ്. വീടുകളാണ് അത്യുത്തമമെന്ന നബി(സ) യുടെ പ്രസ്താവന അറിയാതെ പള്ളിയിൽ വന്ന സ്ത്രീകൾക്ക് അത് പറഞ്ഞു കൊടുത്ത് അവരെ വീടുകളിലേക്ക് പറഞ്ഞു വിടുകയാണല്ലോ പ്രമുഖ സ്വഹാബിവര്യൻ ഇബ്നുമസ്ഊദ്(റ) ചെയ്തത്. അതിനാൽ പ്രസ്തുത പ്രസ്താവന ആതികാ ബീവി(റ) അറിഞ്ഞിരുന്നെങ്കിൽ അത്യുത്തമമായ വീട് ഒഴിവാക്കി മഹതി പള്ളിയിൽ പോകുമെന്ന് വിചാരിക്കാൻ ന്യായമില്ല. ഭർത്താവ് ഉമർ(റ) വിന് അതിനോട് വെറുപ്പും വിദ്വേഷവും ഉള്ളതിനോടപ്പം വിശേഷിച്ചും.   http://sunnisonkal.blogspot.com/

ഉമർ(റ) ന്റെ വിയോഗശേഷം ആതികാ ബീവിയെ സുബൈറുബ്നുൽ അവ്വാം(റ) വിവാഹം കഴിച്ചതായി നാം നേരത്തെ വായിച്ചുവല്ലോ. അദ്ദേഹത്തിൻറെ കീഴിലായിരുന്നപ്പോൾ മഹതി പള്ളിയിലേക്ക് പുറപ്പെടുകയും സുബൈർ(റ) മുന്നിൽ പോയി വഴിയിൽ കാത്തിരിക്കുകയും അദ്ദേഹത്തിൻറെ അരികിലെത്തിയപ്പോൾ മഹതിയുടെ അരക്കെട്ടിനടിക്കുകയും മഹതി ഇന്നാലില്ലാ... ജനങ്ങൾ നാശമായിരിക്കുന്നു വെന്ന് പറഞ്ഞ് വീട്ടിലേക്കു മടങ്ങുകയും ചെയ്തു. പിന്നീടവർ പള്ളിയിലേക്ക് പോയിട്ടില്ല. (അൽ ഇസ്വാബ ഫീ തംയീസി സ്സ്വഹാബ: 4/357)

ചുരുക്കത്തിൽ അടിച്ചത് ഉമർ(റ) ആയാലും സുബൈർ(റ) ആയാലും നാശമുണ്ടാകുമെന്നു കണ്ടാൽ പള്ളിയിൽ പോകാൻ പാടില്ലെന്ന, കരമശാസ്ത്ര പണ്ഡിതൻമാരുടെ പ്രസ്താവനകൾക്ക് അടിവരയിടുന്നതാണ് ആതികാ ബീവി(റ) യുടെ സംഭവം. അതിനാൽ അതികാ ബീവിയെ മാത്രകയാക്കുന്ന സ്ത്രീകൾ ഫിത്നയും ഫസാദും വ്യാപകമായ ഇക്കാലത്ത് പള്ളിയിൽ പോക്ക് നിറുത്തുകയാണ്വേണ്ടത്.

حدثنا وكيع ثنا سفيان عن أبي فروة الهمداني عن أبي عمرو الشيباني قال رأيت ابن مسعود يحصب النساء يخرجهن من المسجد يوم الجمعة :مصنف ابن أبي شيبة 2/383 ,مصنف عبد الرزاق 3/173,سنن البيهقي 3/186
"
ഇബ്ന്‍ മസ്ഊദ്(റ)ജുമുഅക്ക് വന്ന സ്ത്രീകളെ കല്ല് വാരിയെറിഞ്ഞു ഓടിച്ചിരുന്നു(ഹദീസ്)وفيها تزوج عمر بن الخطاب عاتكة بنت زيد بن عمرو بن نفيل، وهي ابنة عمه وكان لها محبا وبها معجبا، وكان لا يمنعها من الخروج إلى الصلاة، ويكره خروجها، فجلس لها ذات ليلة في الطريق في ظلمة فلما مرت ضرب بيده على عجزها، فرجعت إلى منزلها ولم تخرج بعد ذلك، وقد كانت قبله تحت زيد بن الخطاب فيما قيل فقتل عنها، وكانت قبل زيد تحت عبد الله ابن أبي بكر فقتل عنها، ولما مات عمر تزوجها بعده الزبير فلما قتل خطبها علي ابن أبي طالب، فقالت: إني أرغب بك عن الموت، وامتنعت عن التزوج حتى ماتت:البداية والنهاية لابن كثير 6/353

ഉമര്‍(റ)വിന്‍റെ ഭാര്യ ആതിക(റ)യെ ഭര്‍ത്താവ്‌ ഉമര്‍(റ)അടിച്ചു തടഞ്ഞു വെച്ചതും ഉമര്‍(റ)അതിനെ കഠിനമായി വെറുത്തതും മറ്റും ഇതു തെളിയിക്കുന്നു.മാത്രമല്ല ആതിക(റ)മരണപ്പെടുന്നത് വരെ പിന്നീട് പള്ളിയിലേക്ക് പോയിട്ടില്ല (അല്‍ബിദായ smile emoticon وأما في زماننا هذا فلا يتوقف أحد من المسلمين في منعهن إلا غبي قليل البضاعة في معرفة أسرار الشريعة ، قد تمسك بظاهر دليل حمل على ظاهره دون فهم معناه ، مع إهماله فهم عائشة رضي الله عنها ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوي به :فتاوي الكبري لابن حجر
"ഈ കാലഘട്ടത്തില്‍ പെണ്ണിനെ പള്ളി തടയുന്നതിനെ പറ്റി സംശയിച്ചുനില്കുന്നവന്‍ മൂഢനും ഇസ്ലാമിക നിയമം അറിയാത്തവനുമാണ്പെണ്ണിന് പരപുരുഷന്മാരോടൊപ്പം ജുമുഅ ജമാഅത്ത് അനുവദനീയല്ലെന്ന്‍ ഫത്‌വ കൊടുക്കലാണ് ഇന്നത്തെ കാലത്ത് വേണ്ടതെന്ന്‍ ഇമാം ഇബ്ന്‍ ഹജര്‍(റ)ഫതാവല്‍ കുബരയില്‍ വ്യക്തമാക്കുന്നു.
قلت : ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات ؛ لكثرة الفساد :كفاية الأخيار 829ഇതെ ആശയം തന്നെ ഇമ്മം ഹിസ്വനി(റ)അദ്ദേഹത്തിന്‍റെ കിഫായത്തുല്‍ അഖ് യാറിലും പറയുന്നു.
ഇമാം ഷാഫി(റ)പറയുന്നത് കാണുക:وَلَمْ نَعْلَمْ مِنْ أُمَّهَاتِ الْمُؤْمِنِينَ امْرَأَةً خَرَجَتْ إِلَى جُمُعَةٍ وَلا جَمَاعَةٍ فِي مَسْجِدٍ ، وَأَزْوَاجُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِمَكَانِهِنَّ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَوْلَى بِأَدَاءِ الْفَرَائِضِ ، فَإِنْ قِيلَ : فَإِنَّهُنَّ قَدْ ضُرِبَ عَلَيْهِنَّ الْحِجَابُ ، قِيلَ : وَقَدْ كُنَّ لا حِجَابَ عَلَيْهِنَّ ، ثُمَّ ضُرِبَ عَلَيْهِنَّ الْحِجَابُ ، فَلَمْ يُرْفَعْ عَنْهُنَّ مِنَ الْفَرَائِضِ شَيْءٌ ، وَلَمْ نَعْلَمْ أَحَدًا أَوْجَبَ عَلَى النِّسَاءِ إِتْيَانَ الْجُمُعَةِ ، كُلٌّ رَوَى أَنَّ الْجُمُعَةَ عَلَى كُلِّ أَحَدٍ إِلا امْرَأَةً ، أَوْ مُسَافِرًا ، أَوْ عَبْدًا ، فَإِذَا سَقَطَ عَنِ الْمَرْأَةِ فَرْضُ الْجُمُعَةِ ، كَانَ فَرْضُ غَيْرِهَا مِنَ الصَّلَوَاتِ الْمَكْتُوبَاتِ ، وَالنَّافِلَةُ فِي الْمَسَاجِدِ عَنْهُنَّ أَسْقَطَ :اختلاف الحديث للشافعي 7/173,174
"ഉമ്മഹാതുല്‍ മുഅ്നിനീങ്ങളില്‍ നിന്ന്‍ ഒരാളും ജുമുഅക്കോ ജമാഅത്തിനോ പോയതായി നാം അറിയില്ല.നബി(സ)തങ്ങള്‍ മുഖേനയുള്ള സാമീപ്യം കാരണം നിര്‍ബന്ധ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഏററവും ബന്ധപ്പെട്ടത് അവിടത്തെ സഹധര്‍മ്മിണികളാണല്ലോ?അവര്‍ക്ക് പര്‍ദ്ദ വിധി വന്നശേഷം തടയപ്പെട്ടതാണന്ന്‍ പരയുകയാണങ്കില്‍(മറുപടിയായി)ഇങ്ങനെ പറയാം.മുമ്പ് അവര്‍ക്ക് പര്‍ദ്ദ വിധി ഉണ്ടായില്ലല്ലോ?പിന്നീടല്ലേ പര്‍ദ്ദ വിധി വന്നത്?നിര്‍ബന്ധമായും ഒരു കാര്യവും(പര്‍ദ്ദ വിധികൊണ്ട്)അവരില്‍ നിന്ന്‍ ഉയര്ത്തപ്പെട്ടിട്ടില്ല (അപ്പോള്‍ പര്‍ദ്ദ വിധിയുടെ മുമ്പും പിമ്പും അവര്‍ക്കിത് നിര്‍ബന്ധമില്ലെന്നായി)മുന്‍ഗാമികളില്‍ ഒരാളും ജുമുഅക്ക് പോകാന്‍ സ്ത്രീകളുടെ മേല്‍ നിര്‍ബന്ധമാക്കിയതായി അറിഞ്ഞില്ല.സ്ത്രി,യാത്രക്കാരന്‍,അടിമ എന്നിവര്‍ക്ക് ജുമുഅ നിസ്കാരം തന്നെ നിര്‍ബന്ധമില്ലെന്ന്‍ വരുമ്പോള്‍ മററുഫര്‍ള്,സുന്നത്ത് നിസ്കാരങ്ങളും പള്ളിയില്‍ വെച്ച ഏതായാലും നിര്‍ബന്ധമില്ല"(ഇഖ്തിലാഫുല്‍ ഹദീസ്)
ഖുര്‍ആനും ഹദീസും പഠിച്ച പണ്ഡിതരാണിത് പറയുന്നത്അല്പജ്ഞാനികളായ വഹാബി മൌദൂദി ആശയക്കാരെ പിന്‍തുടരുകയല്ല വേണ്ടത് മറിച്ച് യഥാര്ത്ഥ വിശ്വാസങ്ങള്‍ പഠിക്കുവാനും അനുധാവനം ചെയ്യുവാനും തയ്യാറാവുകയാണ് ചെയ്യേണ്ടത്..

കറാമത്ത് ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ..... തുടങ്ങി എല്ലാ അൽഭുതങ്ങളും കറാമത്തായി സംഭവിക്കും - ഇമാം നവവി റ

  കറാ മത്ത് ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ..... തുടങ്ങി എല്ലാ അൽഭുതങ്ങളും കറാമത്തായി സംഭവിക്കും - ഇമാം നവവി റ وفيه أن ...