Tuesday, March 5, 2019

തറാവീഹ് (വിശദമായി) ഭാഗം 3 ഇരുപതും പുത്തൻ വാദികളും




🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



തറാവീഹ് (വിശദമായി) ഭാഗം 3


ഇരുപതും പുത്തൻ വാദികളും

തറാവീഹ് ഇരുപതാണെന്ന് സ്ഥാപിക്കാൻ അഹ് ലുസുന്ന പറയുന്ന പ്രമാണങ്ങൾക്ക് പുത്തൻ വാദികൾ പറയുന്ന മരുവടികൾ നമുക്ക് പരിശോദിക്കാം:
    ഉമർ(റ)ന്റെ നിർദേശപ്രകാരം ഉബയ്യുബ്നു കഅബ്(റ) നിസ്കരിച്ചത് ഇരുപതാണെന്ന് പറയുന്നത് ശരിയല്ല. കാരണം സാഇബുബ്നുയസീദ്(റ)ൽ നിന്ന് ഇമാം മാലിക്(റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം.


عن السائب بن يزيد أنه قال أمر عمر بن الخطاب أبي بن كعب وتميما الداري أن يقوما للناس بإحدى عشرة ركعة.(موطا: ٢٣٢)


"ഉമർ(റ) ഉബയ്യുബ്നു കഅബ്(റ) നോടും തമീമുദ്ദാരി(റ)യോടും പതിനൊന്നു നിസ്കരിക്കാൻ കൽപ്പിച്ചു". (മുവത്വഅ 232)
  അതിനാൽ ഉമർ(റ)ന്റെ കാലത്ത് സ്വഹാബത്ത് ഇരുപതിൽ എകോപിച്ചുവെന്നു പറയുന്നത് ശരിയല്ല.   


ഖണ്ഡനം

ഇരുപതിൽ സ്വഹാബാകിറാം(റ) ഏകോപിച്ചുവെന്നതിനോട് പല കാരണങ്ങളാലും പ്രസ്തുത രിവായട്ത് എതിരല്ല.
  (1)ഇതേ ഹദീസിന്റെ മറ്റൊരു രിവായത്തുകളിൽ ഇരുപത്തി ഒന്ന് എന്നാണുള്ളത്. ഹാഫിള് ഇബ്നു ഹജർ അസ്ഖകലാനി(റ) പറയുന്നു:


ورواه عبد الرزاق من وجه آخر عن محمد بن يوسف فقال : إحدى وعشرين ، وروى مالك من طريق يزيد بن خصيفة عن السائب بن يزيد عشرين ركعة ، وهذا محمول على غير الوتر (فتح الباري: ٢٩٣/٦)


അബ്ദുർറസാഖ്(റ) മറ്റൊരു പരമ്പരയിലൂടെ മുഹമ്മദുബ്നു യൂസുഫി(റ) ൽ നിന്ന് അതുദ്ദരിചിട്ടുണ്ട്. അതിൽ ഇരുപത്തിയൊന്നു എന്നാണുള്ളത്. ഇമാം മാലിക്(റ) യസീദുബ്നഖസ്വീഫ് (റ) വഴിയായി സാഇബുബ്നുയസീദി(റ)ൽ നിന്ന് ഇരുപത് എന്ന് നിവേദനം ചെയ്തിട്ടുണ്ട്. വിത്റ് കൂടാതെയുള്ള എണ്ണമാണിത്. (ഫത്ഹുൽബാരി 6/293)   

  (2)പതിനൊന്നു എന്ന രിവായത്ത് ഊഹിച്ചു പറഞ്ഞതാണെന്നാണ് പ്രഗത്ഭ ഹദീസ് പണ്ഡിതന്മാർ പറയുന്നത്. മാലികീ മദ്ഹബിലെ പ്രഗത്ഭ ഹദീസ് പണ്ഡിതനായ ഇബ്നുഅബ്ദിൽബർറ്(റ) പറയുന്നു:  


وقال ابن عبد البر : روى غير مالك في هذا الحديث أحد وعشرون وهو الصحيح ولا أعلم أحدا قال فيه إحدى عشرة إلا مالكا ، ويحتمل أن يكون ذلك أولا ثم خفف عنهم طول القيام ونقلهم إلى إحدى وعشرين إلا أن الأغلب عندي أن قوله : إحدى عشرة وهم(شرح الزرقاني: ٢٣٩/١، أوجز المسالك: ٣٠١/٢)


മാലിക്(റ)അല്ലാത്തവർ ഈ ഹദീസിൽ ഇരുപത്തിയൊന്നാണ് പറഞ്ഞത്. ഈ ഹദീസിൽ ഇമാം മാലിക്(റ) അല്ലാതെ പതിനൊന്ന് പറഞ്ഞ ഒരാളെയും എനിക്കറിയില്ല. ആദ്യം പതിനൊന്നും പിന്നീട് ഇരുപത്തിയൊന്നും നിസ്കരിക്കാൻ സാധ്യത കാണുന്നുണ്ട്. എന്നാൽ എന്റെ മികച്ച നിഗമനം പതിനൊന്ന് വഹ് മാണെന്നാണ്. (സുർഖാനി 1/239, ഔജസുൽമസാലിക്  2/301)
    ആദ്യം ഇരുപത്തിയൊന്നും പിന്നെ പതിനൊന്നും നിസ്കരിച്ചുവെന്നു വെക്കാൻ തരമില്ല. കാരണം അന്നുമുത്തൽ ഇന്നുവരെ മക്കയിലും മദീനയിലും മറ്റു നാടുകളിലും നടന്നു വരുന്ന ചര്യ മറിച്ചാണല്ലോ.
  (3)ഇമാം മാലിക്(റ) തന്നെ 'മുവത്വിഅ' ൽ യസീദുബ്നുറൂമാനി(റ)ൽ നിന്ന് ഇരുപത്തി മൂന്ന് ഉദ്ദരിച്ചിട്ടുണ്ട്.

Moosa Sonkal   sunnisonkal.blogspot.com

عن يزيد بن رومان أنه قال : كان الناس يقومون في زمان عمر بن الخطاب في رمضان بثلاث وعشرين ركعة(موطا: ٢٣٣)


യസീദുബ്നുറൂമാൻ(റ) പറയുന്നു: ഉമറുബ്നുൽഖത്ത്വാബ് (റ)ന്റെ കാലത്ത് റമളാനിൽ ജനങ്ങൾ ഇരുപത്തിമൂന്ന് റക്അത്ത് നിസ്കരിക്കുമായിരുന്നു. (മുവത്വഅ 233)
    (4)ഉബയ്യുബ്നുകഅബും(റ) തമീമുദ്ദാരി(റ)യും ഊഴം വെച്ച് നിസ്കരിച്ചതുമാകാം പ്രസ്തുത ഹദീസിലെ വിഷയം. മുവത്വയുടെ വ്യാഖ്യാന ഗ്രന്ഥമായ ഔജസുൽമസാലികിൽ  പറയുന്നു:


ويحتمل أن رواية إحدى وعشرين باعتبار مجموع ما صلياه، وإحدي عشرة باعتبار مجموع ما صلياه، وإحدي عشرة باعتبار كل واحد منهما، فكان يصلي كل واحد منهما عشرا عشرا، والواحد الوتر، يصلي مرة هاذا، ومرة هذا،فيصح النسبة إليهما معا، وعلى هذا لا يحتاج إلى وهم أحد، ولايخالف سائر الروايات الواردة، فى الباب(أوجز المسالك، ٣٠٣/٢)


ഉബയ്യുബ്നുകഅബ്(റ), തമീമുദ്ദാരി(റ) എന്നിവര് നിസ്കരിച്ചതിന്റെ ആകെയുള്ള എണ്ണമാകാം ഇരുപത്തിയൊന്നു. പതിനൊന്ന് ഓരോരുത്തരും നിസ്കരിച്ചതിനെ എണ്ണവും അപ്പോൾ രണ്ടിൽ ഓരോരുത്തരും ഇമാമായി പത്തുവീതം റക്അത്തുകൾ നിസ്കരിക്കും. വിത്റ് ചിലപ്പോൾ ഉബയ്യും(റ) ചിലപ്പോൾ തമീമും(റ) നിസ്കരിക്കും.അതിനാൽ രണ്ടാളിലേക്ക് ചേർത്തിയും അതിനെ പറയാവുന്നതാണ്. ഇതനുസരിച്ച് ഇത് വഹ് മാണെന്ന്  പറയേണ്ടുന്ന ആവശ്യമില്ല. ഇവ്വിഷയകമായി വന്ന മറ്റു രിവായത്തുകളോട് ഈ ഹദീസ് എതിരാകുന്നുമില്ല.(ഓജസുൽമസാലിക് 2/303)


ഇമാം മാലിക്(റ) മുവത്വയിൽ രേഖപ്പെടുത്തിയ പതിനൊന്നിന്റെ ഹദീസുമായി ബന്ധപ്പെട്ട് ഇത്തരം സാധ്യതകൾ നിലനിൽക്കുന്നതിനാൽ തറാവീഹ് എട്ടിന് പ്രമാണമായി അതിനെ കാണിക്കാൻ പറ്റില്ല. മുസ്ലിം ലോകത്തിന്റെ ഇടമുറിയാതെ വന്ന ചര്യയും മാലികീ മദ്ഹബ് തന്നെയും അതിനെതിയ അവസ്ഥയിൽ വിശേഷിച്ചും.  


അവലോകനം  


ഇരുപതിന്റെ പ്രമാണങ്ങളും എട്ടിന്റെ പ്രമാണങ്ങളും മനസ്സിലാക്കിയാൽ നമുക്ക് ബോധ്യമാകുന്ന കാര്യങ്ങൾ ഇവയാണ്.
    (1)-തറാവീഹ് ഇരുപത് റക്അത്താണെന്ന് പറയുന്നവര ഇരുപതിൽ പരം ഹദീസുകൾ അവലംബമാകുമ്പോൾ ഏട്ടാണെന്ന് പറയുന്നവര മൂന്ന് ഹദീസുകളാണ് അവലംബിക്കുന്നത്.
     (2)-തറാവീഹ് ഇരുപതാണെന്ന് സ്വഹാബാകിറാമിന്റെ ഇജ്മാഅ രേഖയാണ്. കാരണം ഉബയ്യുബ്നു കഅബ്(റ)ന്റെ നേത്രത്വത്തിൽ തറാവീഹ് നിസ്കാരത്തിനു ഉമർ(റ) ജനങ്ങളെ സംഘടിപ്പിച്ചപ്പോൾ ഇരുപത് റക്അത്തായിരുന്നു അദ്ദേഹം നിസ്കരിച്ചിരുന്നതെന്ന് നിരവധി ഹദീസുകൾ വ്യക്തമാക്കുന്നു. സ്വഹാബിമാരിൽ ആരും തന്നെ അതിനെ വിമർശിച്ചിട്ടില്ല. മറിച്ച് എല്ലാവരും അതംഗീകരിക്കുകയാണ് ചെയ്തത്. ഇക്കാര്യം സുന്നി സോണ്കാളിലൂടെ  മുമ്പ് വിവരിച്ചതാണ്.
      (3)-നബി(സ) മൂന്ന് രാത്രികളിൽ പള്ളിയിൽ വന്ന് ജമാഅത്തായി തറാവീഹ് നിസ്കരിച്ചത് ഹിജ്റ രണ്ടാം വർഷത്തിലാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കുന്നു. പിന്നീട് ജമാഅത്തായുള്ള നിസ്കാരം നിർത്തിയെങ്കിലും  തറാവീഹ് നിസ്കാരം നബി(സ)യോ സ്വഹാബികളോ നിർത്തിയിട്ടില്ല. അതിനാൽ ഒമ്പത് വർഷക്കാലം നബി(സ) തറാവീഹ് നിസ്കരിച്ചിട്ടുണ്ട്. പ്രസ്തുത കാലയളവിലും അതിനു ശേഷവും സ്വഹാബത്തും തറാവീഹ് നിസ്കരിച്ചു. അപ്പോൾ ഒമ്പത് വർഷകാലയളവിൽ നബി(സ)യുടെ പ്രവർത്തനത്തിൽ നിന്ന് തന്നെ സ്വഹാബികിറാം കൂടുതൽ ആവേശത്തോടെ ചെയ്തിരുന്ന തറാവീഹ് എത്ര റക്അത്താണെന്ന് അവർ മനസ്സിലാക്കിയേ മതിയാവൂ.കാരണം ഇതൊരു പ്രവർത്തിയും നബി(സ)യിൽ നിന്ന് കണ്ടറിഞ്ഞോ ചോദിച്ച് മനസ്സിലാക്കിയോ  അല്ലാതെ സ്വഹാബികിറാം ചെയ്യാറില്ല. സ്വഹാബികിറാമിന്റെ ചരിത്രമറിയുന്ന ഏതൊരാൾക്കും ഇക്കാര്യം സുതരാം വ്യക്തമാണ്. അപ്പോൾ പരിഷുദ്ദ റമളാൻ മാസത്തിൽ വളരെ ആവേശത്തോടെ അവർ നിർവഹിച്ചിരുന്ന തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം നബി(സ)യിൽ നിന്ന് അവരറിഞ്ഞിരുന്നില്ലെന്നു പറയാൻ സാധ്യമല്ല.


       (4)-നബി(സ) ഇരുപത് തറാവീഹ് നിസ്കരിച്ചിട്ടില്ലെന്നും എട്ട് മാത്രമാണ് നിസ്കരിച്ചതെന്നും കരുതുക. പിന്നീട് ഉമർ(റ) ഉബയ്യുബ്നു കഅബ്(റ)ന്റെ നേത്രത്വത്തിൽ ജനങ്ങളെ ഇരുപതിന്റെ മേൽ സംഘടിപ്പിക്കുകയും ചെയ്തു. ഈ ജമാഅത്തിൽ പങ്കെടുക്കുന്ന പലരും നബി(സ)യുടെ കൂടെ മൂന്ന് രാത്രികളിൽ ജാമാഅത്തിൽ പങ്കെടുത്തവരാണ്താനും. എന്നാൽ അവർ ഇരുപതിനെ ചോദ്യം ചെയ്യുകയും വിമർശിക്കുകയും ചെയ്യുമെന്നകാര്യം തീർച്ചയാണ്. പക്ഷെ അതുണ്ടായിട്ടില്ല.
     തറാവീഹ് നിസ്കാരത്തിന് നിശ്ചിത എണ്ണമില്ലെന്നു നബി(സ)യിൽ നിന്ന് സ്വഹാബികിറാം (റ) മനസ്സിലാക്കിയത് കൊണ്ടാണ് അവർ വിമർഷിക്കാതിരുന്നതെന്നു പറയാൻ ന്യായമില്ല. കാരണം അങ്ങനെയായിരുന്നുവെങ്കിൽ ഏറ്റവും നല്ലതും പുണ്യകരവും നബി(സ) നിസ്കരിച്ച എണ്ണം നിസ്കരിക്കലാണല്ലോ. "നിശ്ചയം നിങ്ങൾക്ക് അല്ലാഹുവിന്റെ റസൂലിൽ ഉത്തമ മാത്രകയുണ്ട്" എന്നാണല്ലോ അല്ലാഹു പറഞ്ഞത്. അപ്പോൾ ഏറ്റവും ശ്രേഷ്ടമായത് സ്വഹാബികിറാം(റ) അറിയാതെ പോയെന്നോ അതവർ ഉപേക്ഷിച്ചുവെന്നോ എന്നിട്ട് അവരിൽ ഒരാൾ പോലും അതിനെതിരെ ശബ്ദിചില്ലെന്നും സ്വഹാബത്തിനെ കുറിച്ച് വിചാരിക്കാൻ കഴിയുമോ?. തറാവീഹ് ഏട്ടാണെന്ന് പറയുന്ന പുത്തൻ വാദികൾ അത് നബിചര്യക്കെതിരാണെന്ന്  ഇരുപത് നിസ്കരിക്കുന്നവരെ വിമര്ശിക്കുന്നത്. ഇവരുടെ ഇഖ് ലാസ്വ?? പോലും സ്വഹാബികിറാമിനില്ലെന്നു പറയാൻ പറ്റുമോ? ഏതെങ്കിലുമൊരു ഇബാദത്തിൽ മാറ്റം വരുത്തുന്നത് കാണുകയും എന്നിട്ടതിനെ വിമർഷിക്കാതിരിക്കുകയും ചെയ്തൊരു സംഭവം സ്വാഹാബികിറാമിന്റെ ചരിത്രത്തിലുണ്ടെങ്കിൽ ഇതിനെയും ആ വകുപ്പിൽ നമുക്ക് പെടുത്താമായിരുന്നു. പക്ഷെ അത്തരമൊരു സംഭവം ഉണ്ടായില്ലെന്ന് മാത്രമല്ല അതിന്റെ മാറ്റമാണ് ഉണ്ടായിടുല്ലത്. ഏതാനും ഉദാഹരണങ്ങൾ കാണുക:

Moosa Sonkal   sunnisonkal.blogspot.com

ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തിയ ഒരു ഹദീസിൽ ഇപ്രകാരം കാണാം. ഖുർആൻ ക്രോഡീകരിക്കാൻ ഉമർ(റ) ഒന്നാം ഖലീഫ സിദ്ദീഖ്(റ)നോട് ആവശ്യപ്പെട്ടപ്പോൾ സ്വിദ്ദീഖ്(റ) ചോദിച്ചു: "നബി(സ) ചെയ്യത്തൊരുകാര്യം നാമെങ്ങനെ ചെയ്യും". ഇതേ ചോദ്യം സൈദുബ്നുസാബിത്(റ) ഉന്നയിച്ചതായി ഹദീസിൽ തുടർന്ന് പറയുന്നുണ്ട്.
    പെരുന്നാൾ ഖുത്വുബ മർവാൻ നിസ്കാരത്തിന് മുമ്പ് നിർവഹിച്ചപ്പോൾ അതിനെ ചോദ്യം ചെയ്ത് പ്രഗത്ഭ സ്വഹാബി വര്യൻ അബൂസഈദുൽഖുദ് രിയ്യ് (റ) പറഞ്ഞു: "നിസ്കാരം കൊണ്ട് തുടങ്ങലെവിടെ?". മർവാൻ പ്രതിവചിച്ചു. "അബൂസഈദേ! ഇല്ല. നീ അറിയുന്നതെല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു". അപ്പോൾ അബൂസഈദ്(റ) മൂന്ന് പ്രാവശ്യം ആവർത്തിച്ചു പറഞ്ഞു: "ഒരിക്കലുമില്ല. എന്റെ ആത്മാവ് ആരുടെ അധീനതിയിലാണോ അവൻ തന്നെയാണേ സത്യം. ഞാനറിയുന്നതിനേക്കാൾ ഉത്തമായ ഒന്ന് നിങ്ങൾ കൊണ്ടുവരികയില്ല". പിന്നീട് അബൂസഈദ്(റ) പിരിഞ്ഞു പോയി. (മുസ്ലിം 1472)
     മസ്ജിദു ഖുബാഇൽ ഇമാമായിരുന്ന ഒരു സ്വഹാബി നിസ്കാരത്തിൽ സൂറത്ത് ഓതുന്ന എല്ലാ റക്അത്തിലും സൂറത്തിന് പുറമേ സൂറത്തുൽ ഇഖ്ലാസും പതിവായി ഒതുന്നതിനെ സ്വഹാബട്ത് ചോദ്യം ചെയ്തതായും പ്രശ്നം നബി(സ)ye അറിയിച്ചതായും ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപെടുത്തിയിട്ടുണ്ട്. (ബുഖാരി 1/107)

ഇമാം ശാഫിഈ(റ) ഉദ്ദരിക്കുന്നു: മുആവിയ(റ) മദീനയിൽ വന്നു ഇമാമായി നിസ്കരിച്ചപ്പോൾ ബിസ്മി ഓതിയില്ല. സലാം വീട്ടിയപ്പോൾ മുഹാജിറുകളും അൻസ്വാറുകളുമായാ സ്വഹാബികൾ വിളിച്ചു പറഞ്ഞു: "ഓ മുആവിയ! താങ്കള് നിസ്കാരത്തിൽ നിന്ന് കാത്തിരിക്കുന്നു. ബിസ്മി എവിടെ?" (തസീർ റാസി 1/102)
     ഉമർ(റ) ജനങ്ങൾക്കിമാമായി തറാവീഹ് നിസ്കരിക്കാൻ ഉബയ്യുബ്നു കഅബ്(റ) നോടാവശ്യപ്പെട്ടപ്പോൾ മുമ്പില്ലാത്തൊരു കാര്യം നാമെങ്ങനെ തുടങ്ങുമെന്ന് അദ്ദേഹം ചോദിച്ചതായി ഹദീസിൽ വന്നിട്ടുണ്ട്.


عن أبي بن كعب أن عمر بن الخطاب أمره أن يصلي بالليل في رمضان ، فقال : إن الناس يصومون النهار ولا يحسنون أن يقرءوا ، فلو قرأت عليهم بالليل ،  يا أمير المؤمنين ، هذا شيء لم يكن ، فقال : قد علمت ولكنه حسن ، فصلى بهم عشرين ركعة(كنز العمال: ٤٠٩/٨-٢٣٤٧١)

Moosa Sonkal   sunnisonkal.blogspot.com

ഉബയ്യുബ്നു കഅബ്(റ)ല നിന്ന് നിന്ന് നിവേദനം: "ഉമറുബ്നുൽ ഖാത്ത്വാബ് (റ) റമളാനിൽ രാത്രി നിസ്കരിക്കാൻ നിർദേശിച്ചു കൊണ്ട് പറഞ്ഞു: "നിശ്ചയം ജനങ്ങള് പകല നോമ്പെടുക്കുന്നു. അവര്ക്ക് ഖുർആൻ ഒതാനറിയില്ല. അതിനാല താങ്കൾ രാത്രി അവരുടെ മേൽ ഖുർആൻ ഓതി നിസ്കരിക്കുകയാണെങ്കിൽ നന്നായിരുന്നു". അപ്പോൾ ഉബയ്യ്(റ) പ്രതിവചിച്ചു: അമീറുൽ മുഅമിനീൻ! ഇത് മുമ്പില്ലാത്ത കാര്യമല്ലേ". അപ്പോൾ ഉമർ(റ) പറഞ്ഞു" "എനിക്കറിയാം പക്ഷെ അത് നല്ല കാര്യമാണ്". തുടർന്ന് ജനങ്ങൾക്കിമാമായി ഇരുപത് റക് അത്ത് നിസ്കരിച്ചു". (കൻസുൽ ഉമ്മാൽ 23471)
      അപ്പോൾ തറാവീഹിന്നു സ്ഥിരമായി ഇമാമു നില്ക്കാൻ ഉമർ(റ) ഉബയ്യ്(റ)നോടാവശ്യപ്പെട്ടപ്പോൾ മുമ്പ് പതിവില്ലാത്തദ് നാമെങ്ങനെ ചെയ്യുമെന്നു  അദ്ദേഹം ചോദിക്കുകയുണ്ടായി. ഇതിന്റെ മറുവടി വ്യക്തമാണ്. നബി(സ) മൂന്ന് രാത്രികളിൽ വലിയ ജമാഅത്തായി തന്നെ തറാവീഹ് നിസ്കരിചിട്ടുണ്ട്. അത് നിർബന്ധമാക്കപ്പെടുമോ എണ്ണ ഭയം കാരണമാണ് പിന്നീടതുപേക്ഷിച്ചത്. നബി(സ)യുടെ വഫാത്തിനു ശേഷം അക്കാരണം നിലനില്ക്കുന്നില്ലല്ലോ.
    തറാവീഹ് നിസ്കാരത്തിന്റെ ഇമാമായ ഉബയ്യുബ്നു കഅബ്(റ)ന്റെ ചരിത്രമിതാണ്. ഇനി ചിന്തിക്കുക, നബി(സ) എട്ട് റക്അത്ത് മാത്രമാണ് തറാവീഹ് നിസ്കരിച്ചതെന്നും പന്ത്രണ്ടു റക്അത്ത് ഉമർ(റ) ന്റെ വകയായി തറാവീഹിൽ കടത്തി ക്കൊട്ടിയതാനെന്നും വിചാരിക്കുക. എന്നാൽ ഈ ഉബയ്യ്(റ) അതിനെ ചോദ്യം ചെയ്യാതിരിക്കുമോ?.
                ഖലീഫാ ഉമർ(റ) നെ ഭയപ്പെട്ടതിനാലാണ് അവർ ചോദ്യം ചെയ്യാതിരുന്നതെന്നു  വിചാരിക്കാൻ സ്വഹാബി കിറാമിന്റെ ചരിത്രം അനുവദിക്കില്ല. ഒരു സംഭവം കാണുക.    


عن النعمان بن بشير: أن عمر بن الخطاب قال في مجلس، وحوله المهاجرون والأنصار: أرأيتم لو ترخّصت في بعض الأمور ما كنتم فاعلين؟ فسكتوا، فقال ذلك مرتين، أو ثلاثاً، ((فقال بشير بن سعد: لو فعلت ذلك قومناك تقويم القدح)) فقال عمر:(( أنتم إذاً، أنتم إذاً )). (كنز العمال: ١٤٨/٣)


നുഅമാനുബ്നുബഷീർ(റ)ല നിന്ന് നിവേദനം: മുഹാജിറുകളും അൻസ്വാറുകളുമായ സ്വഹാബത്ത് സമ്മേളിച്ച ഒരു സദസ്സിൽ വെച്ച് ഉമർ(റ) ഇപ്രകാരം ചോദിച്ചു: "ചിലകാര്യങ്ങളിൽ ഞാൻ ഇളവ് വരുത്തിയാൽ നിങ്ങൾ അതോടു എപ്രകാരം പ്രതികരിക്കും?. അപ്പോൾ അവർ ഒന്നും പ്രതികരിച്ചില്ല.  രണ്ടോ മൂന്നോ പ്രാവശ്യം ഉമർ(റ) അതാവർത്തിച്ചപ്പോൾ ബിശ്റുബ്നുസഅദ്(റ) പറഞ്ഞു: "നിങ്ങൾ അപ്രകാരം ചെയ്താൽ അസ്ത്രം ശരിപ്പെടുത്തും പ്രകാരം നിങ്ങളെ ഞങ്ങൾ ശരിപ്പെടുത്തും". അപ്പോൾ ഉമർ(റ) പറഞ്ഞു: "അന്നേരം നിങ്ങൾ, അന്നേരം നിങ്ങൾ". (ആണ്‍കുട്ടികളാണ്‌). (കൻസുൽ ഉമ്മാൽ 3/148)
  മറ്റൊരു സംഭവം നോക്കൂ:   

     

 عَنْ أَبِي عَبْدِ الرَّحْمَنَ السُّلَمِيِّ , قَالَ : قَالَ عُمَرُ بْنُ الْخَطَّابِ : " لا تُغَالُوا فِي مُهُورِ النِّسَاءِ ، فَقَالَتِ امْرَأَةٌ : لَيْسَ ذَلِكَ لَكَ يَا عُمَرُ ، إِنَّ اللَّهَ يَقُولُ ( وَإِنْ آتَيْتُمْ إِحْدَاهُنَّ قِنْطَارًا مِنْ ذَهَبٍ ) قَالَ : وكَذَلِكَ هِيَ فِي قِرَاءَةِ عَبْدِ اللَّهِ ( فَلا يَحِلُّ لَكُمْ أَنْ تَأْخُذُوا مِنْهُ شَيْئًا) ، فَقَالَ عُمَرُ : إِنَّ امْرَأَةً خَاصَمَتْ عُمَرَ فَخَصَمَتْهُ .(مصنف عبد الرزاق: ١٨٠/٦)"

അബൂഅബ്ദിറഹ്മാൻ സുലമി(റ) യിൽ നിന്ന് നിവേദനം: ഉമര്(റ) ഇപ്രകാരം പ്രസ്താവിച്ചു: "സ്ത്രീകൾക്ക് നൽകുന്ന മഹ്റുകൾ നിങ്ങൾ അമിതമാക്കരുത്". അപ്പോൾ ഒരു സ്ത്രീ പ്രതികരിച്ചു: "ഉമറെ! താങ്കൾക്കതിനധികാരമില്ല. "നിങ്ങൾ അവരില ഒരുവൾക്ക്‌ ഒരു കൂമ്പാരം സ്വർണ്ണം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതിൽ നിന്ന് യാതൊന്നും തന്നെ നിങ്ങൾ തിരിച്ച് വാങ്ങരുത്" എന്നാണു അല്ലാഹു പറയുന്നത്". റിപ്പോർട്ടർ പറയുന്നു: അബ്ദുല്ല(റ)യുടെ ഖിറാഅത്തിൽ അപ്രകാരമാണുള്ളത്. അപ്പോൾ ഉമർ(റ) പറഞ്ഞു: "നിശ്ചയം ഒരു സ്ത്രീ ഉമറിനോട്  തർക്കിച്ച് ഉമറിനെ പാരാജയപ്പെടുത്തിയിരിക്കുന്നു:. (മുസ്വന്നഫ് 6/180) ഇതുപോലുള്ള സംഭവങ്ങൾ ഹദീസ് ഗ്രന്ഥങ്ങളിൽ സുലഭമാണ്.

     സ്വഹാബികിറാമി(റ)ന്റെ സമീപനം ഇതാണ്. ശരീഅത്തിന്റെ എന്തെങ്കിലുമൊരുമാറ്റം ശ്രദ്ദയിൽ പെട്ടാൽ അതിനെ ചോദ്യം ചെയ്യാൻ അവര്ക്ക് ഭയമോ മടിയോ ഇല്ല. ഇനി ചിന്തിക്കുക:   ശാരീരിക ആരാധനകളിൽ വെച്ച് ഏറ്റവും ശ്രേഷ്ടമായ നിസ്കാരത്തിൽ, പരിശുദ്ദറമളാൻ മാസത്തിൽ, മദീനാപള്ളിയിൽ വെച്ച്, ഒറ്റയടിക്ക് പന്ത്രണ്ടു റക്അത്ത് സ്വന്തം കീസയിൽ നിന്നെടുത്ത് ഉമർ(റ) കൂട്ടിയതാണെങ്കിൽ ഇതുപോലുള്ള സ്വഹാബികിറാം(റ) അതിനെതിരെ പ്രതികരിക്കാതെ മൌനം ദീക്ഷിക്കുമോ?. നബി(സ) എട്ട് മാത്രമാണ് തറാവീഹ് നിസ്കരിച്ചതെങ്കിൽ അതാണല്ലോ ഏറ്റവും ഉത്തമമായത്. ആ എട്ട് റക്അത്ത് ഒഴിവാക്കി നിർത്തത്തിലെ ദൈർഘ്യം ഒഴിവാക്കാൻ റക്അത്തുകൾ വർദ്ദിപ്പിക്കുകയെന്ന ബിദ്അത്ത്(??) തൽസ്ഥാനത്ത് സ്ഥാപിച്ചതിനെതിരിൽ ശബ്ദിക്കാതെ മിണ്ടാതിരിക്കുമോ?.

Moosa Sonkal   sunnisonkal.blogspot.com

നിർത്തം  ലഘൂകരിക്കൽ പോലെയുള്ള ഗുണങ്ങൾ കണക്കിലെടുത്ത് നബി(സ)യിൽ നിന്ന് സ്ഥിരപ്പെട്ട ഒരു ചര്യമാറ്റുന്നതാണോ അതല്ല നബിചര്യ അതേ പടി പ്രർവർത്തികമാക്കുന്നതാണോ നല്ലതെന്ന് പുത്തൻ വാദികളോട് ചോദിച്ചാൽ അവർ പറയുന്ന മറുവടി നബിചര്യ അതേപടി പ്രാവർത്തികമാക്കലാണ് എന്നാണല്ലോ. ഈ വിവരം പോലും ഇസ്ലാമിന്റെ കാവൽ ഭടൻമാരായ  സ്വഹാബികിറാമിന് ഇല്ലാതെ പോയെന്ന് പറയാനൊക്കുമോ?!!!.
  എന്നാൽ നിർത്തം ലഘൂകരിക്കാനായി  റക്അത്തുകളുടെ എണ്ണം കൂട്ടിയതാണെന്ന വാദം ശരിയല്ല. കാരണം ഇരുപത് നിസ്കരിക്കുമ്പോഴും ഇരുന്നൂറു സൂക്തങ്ങൾ ഓതുകയും നിർത്തത്തിന്റെ കാടിന്യത്താൽ വടികളിൽ ആസ്പദിച്ചിരുന്നതായും ഇമാം ബൈഹഖി(റ)യുടെ നിവേദനത്തിൽ കാണാവുന്നതാണ്. (സുനൻ 2/496)
    ചുരുക്കത്തിൽ സ്വഹാബത്ത്(റ)  ഇരുപതിൽ ഏകോപിച്ചതിൽ നിന്ന് നബി(സ) നിസ്കരിച്ചത് ഇരുപതാണെന്ന് വ്യക്തമാകുന്നു. അല്ലാത്തപക്ഷം ഉമറും(റ) കൂടെയുള്ള സ്വഹാബത്തും താബിഉകളും ശാരീരിക ആരാധനകളിൽ വെച്ച് ഏറ്റവും ശ്രേഷ്ടമായ നിസ്കാരത്തിൽ, പരിശുദ്ദ റമളാൻ മാസത്തിൽ, മദീനാപള്ളിയിൽ വെച്ച് ഒറ്റയടിക്ക് പന്ത്രണ്ട് റക്അത്ത് സ്വന്തം കീസയിൽ നിന്നെടുത്ത്  കൂട്ടിയെന്നും അവരിൽ ഒരാൾ പോലും അതിനെ വിമർശിക്കുകയുണ്ടായില്ലെന്നുമാണ് വരുന്നത്. ഇങ്ങനെ വിചാരിക്കാൻ സ്വഹാബത്തിന്റെ ചരിത്രവും സമീപന രീതിയും ആരെയും അനുവദിക്കുന്നില്ല.


     അപ്പോൾ നബി(സ) എത്ര റക്അത്താണ് നിസ്കരിച്ചതെന്നു നിർണ്ണയമായിട്ടില്ലെന്നു ചിലര് പറയുന്നതിനർത്ഥം പ്രബലമായ പരമ്പരയിലൂടെ അവർക്കത് ലഭിച്ചിട്ടില്ലെന്ന് മാത്രമാണ്.അവര്ക്ക് ലഭിക്കാത്തദ്കൊണ്ട് ഇരുപതിൽ ഏകോപിച്ചവർക്ക് ലഭിച്ചിട്ടില്ലെന്ന് വരുകയില്ലല്ലോ.
      (5)നബി(സ) ഇരുപത് റക്അത്ത്  തറാവീഹ് നിസ്കരിച്ചതായി ഇബ്നു അബ്ബാസ്(റ)യിൽ നിന്ന് നിരവധി മുഹദ്ദിസുകൾ ഉദ്ദരിച്ചിട്ടുണ്ട്. അതിന്റെ ഏതാനും പരമ്പരകൾ കാണുക.

(1) ഇമാം ത്വബ്റാനി(റ) മുഅജമിൽ നിവേദനം ചെയ്യുന്നു:


حدثنا محمد بن جعفر الرازي، حدثنا علي بن الجعد، حدثنا أبو شيبة إبراهيم بن عثمان، عن الحكم، عن مقسم، عن ابن عباس قال: كان النبي صلى الله عليه وسلم يصلي فى رمضان عشرين ركعة والوتر. (المعجم الكبير: ١١٩٣٤، المعجم الأوسط: ١١٩٣٤)


ഇബ്നുഅബ്ബാസ്(റ)ൽ നിന്ന് നിവേദനം: "നബി(സ) റമളാനിൽ ഇരുപതും വിത്റും നിസ്കരിക്കുമായിരുന്നു:. (അൽമുഅജമുൽ കബീർ 11934)


(2) ഇമാം ബൈഹഖി(റ) സുനനിൽ ഉദ്ദരിക്കുന്നു:  


أنبأ أبو سعد الماليني ثنا أبو أحمد بن عدي الحافظ، ثنا عبد الله بن محمد بن عبد العزيز، ثنا منصور بن أبى مزاحم، ثنا أبو شيبة، عن الحكم، عن مقسم، عن ابن عباس قال: كان رسول الله صلى الله عليه وسلم يصلي فى شهر رمضان فى غير جماعة بعشرين ركعة والوتر.(السنن الكبري: ٤٩٦/٢)



ഇബ്നു അബ്ബാസ്(റ)ൽ നിന്ന് നിവേദനം: നബി(സ) റമളാനിൽ ജമാഅത്തായിട്ടല്ലാതെ ഇരുപതും വിത്റും നിസ്കരിക്കുമായിരുന്നു". (സുനൻ 2/496)
 

(3) ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:


حدثنا يزيد بن هارون، قال: أنا إبراهيم بن عثمان، عن الحكم عن مقسم عن ابن عباس أن رسول الله صلى الله عليه وسلم كان يصلي فى رمضان عشرين ركعة والوتر(مصنف ابن أبي شيبة: ٢٨٥/٢)


ഇബ്നുഅബ്ബാസ്‌(റ)ൽ നിന്ന് നിവേദനം: "നബി(സ) റമളാനിൽ ഇരുപതും വിത്റും നിസ്കരിക്കുമായിരുന്നു". (മുസ്വന്നഫ് 2/285).

Moosa Sonkal   sunnisonkal.blogspot.com
(4)അബ്ദുബ്നുഹുമൈദ്(റ) മുസ്നദിൽ രേഖപ്പെടുത്തുന്നു:   


حدثني أبو نعيم، قال: حدثني أبو شيبة، عن الحكم عن مقسم، عن ابن عباس قال: ((كان رسول الله صلى الله عليه وسلم يصلي فى رمضان عشرين ركعة، ويوتر بثلاث))(مسند عبد ابن حميد: ٢٧١/٢)


ഇബ്നു അബ്ബാസ്(റ) ൽ നിന്ന് നിവേദനം: "നബി(സ) റമളാനിൽ ഇരുപതും മൂന്നു റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു".(മുസ്നദ് 2/271)


പ്രസ്തുത പരമ്പരകളിലെല്ലാം അബൂശൈബ ഉസ്മാനുബ്നു ഇബ്റാഹീം എന്നൊരു വ്യക്തിയുണ്ട്.അദ്ദേഹം അയോഗ്യനായതിനാൽ പ്രസ്തുത ഹദീസ് നിവേദക പരമ്പരയുമായി ബന്ധപ്പെട്ട് ദുർബ്ബലമാണ്. എന്നാൽ മൂന്ന് ഖലീഫമാരടക്കം അസംഖ്യം സ്വഹാബത്തിന്റെയും താബിഉകളുടേയും തബഉത്താബിഉകളുടേയും പ്രവർത്തനം ഇരുപതായതിനാൽ അവരുടെ ഇജ്മാഅ പ്രസ്തുത ഹദീസിൽ പറയുന്ന ആശയത്തെ ശരിവെക്കുന്നു. ഇക്കാര്യം പ്രമാണബദ്ദമായി നേരത്തെ വിവരിച്ചതിനാൽ ആവർത്തിക്കുന്നില്ല.
     അബൂശൈബയുടെ നാമം ഇബ്റാഹീമുബ്നുഉസ്മാനുബ്നുഖുവാസത്തീ  അൽ അബസി എന്നാണു. ഹകമുബ്നുഉത്ബ(റ) യുടെ സഹോദരിയുടെ മകനായിരുന്ന അദ്ദേഹം വാസിത്വിലെ ഖാസിയായിരുന്നു. ഏഴാം മർത്തബയിൽ പെട്ടയാളായിട്ടാണ് ഇബ്നു ഹജർ(റ) അദ്ദേഹത്തെ രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം  തബഉത്താബിഉകളിൽ പ്രധാനിയാണ്‌. ഹിജ്റ 169 ലാണ് അദ്ദേഹം വഫാത്തായത്. ഇമാം തുർമുദി(റ)യും ഇബ്നുമാജയും അദ്ദേഹത്തിൻറെ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്.
    അദ്ദേഹത്തിൻറെ ഉസ്താദും അമ്മാവനുമായ ഹകമിന് ചില മുൻകറായ ഹദീസുകളുണ്ട്. അദ്ദേഹത്തിൽ നിന്ന് ആ മുൻകറായ ഹദീസുകൾ ഇദ്ദേഹം റിപ്പോർട്ട്‌ ചെയ്യാറുണ്ട് എന്നതാണ് ഹദീസ് രംഗത്ത് അദ്ദേഹം അയോഗ്യനാവാൻ കാരണം. അദ്ദേഹത്തെ പറ്റി യസീദുബ്നു  ഹാറൂൻ(റ) പറയുന്നു:

ما قضى على الناس رجل يعني في زمانه أعدل في قضاء منه وكان يزيد على كتابته أيام كان قاضيا وقال ابن عدي له أحاديث صالحة وهو خير من ابراهيم بن أبي حية.(تهذيب التهذيب: ١٤٥/١)


അദ്ദേഹത്തിൻറെ കാലത്ത് അദ്ദേഹത്തേക്കാൾ നീതിപരമായ വിധിപറയുന്ന മറ്റൊരാളും ഉണ്ടായിരുന്നില്ല. അദ്ദേഹം ഖാസിയായിരുന്നപ്പോൾ അദ്ദേഹത്തിൻറെ എഴുത്തുകാരനായിരൂന്നു യസീദ്. ഇബ്നു അദിയ്യ്(റ) പറയുന്നു: അദ്ദേഹത്തിനു നല്ല ഹദീസുകളുണ്ട്. അദ്ദേഹം ഇബ്റാഹീമുബ്നുഅബീഹയ്യയേക്കാൾ ഉത്തമനാണ്. (തഹ്ദീബുത്തഹ്ദീബു. 1/145)  

 

      ചുരുക്കത്തിൽ അബൂശൈബ നീതിമാനായ ഖാസിയാണ്. അദ്ദേഹത്തിൻറെ കാലത്ത്  അദ്ദേഹത്തേക്കാൾ നീതിപരമായ വിധി പറയുന്ന മറ്റൊരാളും ഉണ്ടായിരുന്നില്ല. ഹദീസ് രംഗത്ത് അദ്ദേഹത്തിൻറെ ന്യൂനത തന്റെ ഉസ്താദ് ഹകമിന്റെ മുൻകറായ ഹദീസുകൾ ഉദ്ദരിക്കുന്നു എന്നതാണ്.അതിനാല ഇക്കാരണം വെച്ച് ഇരുപതിന്റെ ഹദീസ് ദുർബ്ബലമാണെങ്കിലും അതിന്റെ ആശയത്തെ സ്വഹാബത്തിന്റെ ഇജ്മാഅ ശക്തിപ്പെടുത്തുന്നതിനാൽ അതിന്റെ ദുർബ്ബലത പരിഹരിക്കപ്പെട്ടു.
  ദുർബ്ബലമായ ഹദീസ് മുസ്ലിം ലോകം സ്വീകരിച്ചാൽ അത് പ്രബലമാണെന്ന് തീരുമാനിക്കാമെന്നാണ് ഹദീസ് നിദാന ശാസ്ത്രം ഇക്കാര്യം സവിസ്തരം നാം മുമ്പ് വിശദീകരിച്ചതാണ്.
     'സമുദ്രത്തിലെ വെള്ളം ത്വഹൂറാണ്' എന്നാ ഹദീസിനെ കുറിച്ച് വിശ്രുത ഹദീസ് പണ്ടിതാൻ ഇബ്നു അബ്ദിൽ ബർറ്(റ) പറയുന്നു:   


وهذا الحديث لا يحتج أهل الحديث بمثل إسناده وهو عندي صحيح لأن العلماء تلقوه بالقبول له والعمل به ولا يخالف في جملته أحد من الفقهاء(التمهيد: ٢١٩/١٦)

Moosa Sonkal   sunnisonkal.blogspot.com

ഈ ഹദീസിന്റെ പരമ്പര പോലുള്ളത്കൊണ്ട് ഹദീസ് പണ്ഡിതന്മാർ തെളിവ് പിടിക്കുകയില്ല. എന്നാൽ എന്റെ വീക്ഷണത്തിൽ ഈ ഹദീസ് പ്രബലമാണ്. കാരണം പണ്ഡിതന്മാർ അത് സ്വീകരിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. കർമശാസ്ത്ര പണ്ഡിതന്മാരിൽ എതെങ്കിലുമൊരാൾ അതിൽ എതിരഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല.(തംഹീദ് 16/219)

         "എന്റെ സമുദായം പിഴവിൽ ഏകോപിക്കുകയില്ല" എന്ന ഹദീസിന്റെ  പ്രാമാണികത ഇമാം ഗസാലി(റ) വിവരിക്കുന്നതും ഈ ഹദീസ് നിദാന ശാസ്ത്രത്തിന്റെ വെളിച്ചത്തിലാണ്. (മുസ്തസ്വഫാ 1/176)

മിശ്കാത്തിന്റെ വിശദീകരണ ഗ്രന്ഥമായ 'തഅലീഖുസ്സ്വബീഹി' ൽ പറയുന്നു:

فإذا كان الحديث يصحح بتلقي العلماء الصلحين، فكيف لا يصحح بتلقي الخلفاء الراشدين وسائر الصحابة والتابعين، وجمهور الأئمة والمجتهدين(التعليق الصبيح: ١٠٥/١)


സച്ചരിതരായ പണ്ഡിതന്മാർ സ്വീകരിച്ചാൽ ഒരു ഹദീസ് പ്രബലമാണെന്ന്  തീരുമാനിക്കുമെങ്കിൽ ഖുലാഫാഉർറാഷിദുകളും മറ്റു സ്വഹാബത്തും താബിഉകളും ബഹുഭൂരിഭാഗം ഇമാമീങ്ങളും ഗവേഷണയോഗ്യരായ പണ്ഡിതവരേണ്യരും സ്വീകരിച്ച ഒരു ഹദീസ് എങ്ങനെ പ്രബല മാണെന്ന് തീരുമാനിക്കാതിരിക്കും?. (അത്തഅലീഖുസ്സ്വബീഹ് 1/105)

തന്റെ ഗുരുവിനെ ഉദ്ദരിച്ച് ശബീർ അഹ്മദ്(റ) എഴുതുന്നു:

بقي الكلام فى كون التراويح عشرين ركعة، فهو ثابت بسنة الخلفاء وتعامل الصحابة رضي الله عنهم، وبهذا التعامل من غير نكير يتقوى الحديث الضعيف الذي ورد فيه.(فتح الملهم: ٢٩١/٢)


തറാവീഹ് ഇരുപതാണെന്ന് ഖുലഫാഉറാഷിദുകളുടെ ചര്യകൊണ്ടും സ്വഹാബത്തിന്റെ പ്രവർത്തനം കൊണ്ടും സ്ഥിരപ്പെട്ടതാണ്. വിമർശനാതീതമായുള്ള ഈ പ്രവർത്തനം കൊണ്ട് അതുമായി ബന്ധപ്പെട്ടുവന്ന ഹദീസ് ശക്തിപ്പെടും.(ഫത്ഹുൽ മുൽഹിം 2/291)
    ഇതിനു പുറമേ സല്കർമങ്ങളിൽ ദുർബ്ബലമായ ഹദീസുകൊണ്ട് പ്രവർത്തിക്കാമെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയതാണ്. ഇമാം നവവി(റ) എഴുതുന്നു:    

ويجوز عند أهل الحديث وغيرهم التساهل في الأسانيد ورواية ما سوى الموضوع من الضعيف ، والعمل به من غير بيان ضعفه في غير صفات الله تعالى والأحكام كالحلال والحرام ، ومما لا تعلق له بالعقائد والأحكام .(تقريب النواوي: ٢٩٨/١)


ഹദീസിന്റെ പരമ്പരകളിലും മനുഷ്യനിർമിതമല്ലാത്ത, ദുർബ്ബലത വിശദീകരിക്കാതെ ദുർബ്ബലമായ  ഹദീസുകൾ ഉദ്ദരിക്കുന്നതിലും, അതനുസരിച്ച് പ്രവർത്തിക്കുന്നതിലും വിട്ടുവീഴ്ച ചെയ്യാമെന്ന് ഹദീസ് പണ്ഡിതന്മാരും മറ്റും പറയുന്നു. എന്നാൽ അല്ലാഹുവിന്റെ വിശേഷണങ്ങളിലും ഹലാല്, ഹറാമു പോലെയുള്ള നിയമങ്ങളിലും വിശ്വാസപരമായ വിഷയങ്ങളിലും അത് പറ്റില്ല. (തഖ്‌രീബ് 1/298)


മുല്ലാഅലിയ്യുൽ ഖാരി(റ) പറയുന്നു:


يعمل بالحديث الضعيف فى فضائل الأعمال باتفاق العلماء.(مرقاة المفاتيح: ١٧٣/٢)


ദുർബ്ബലമായ ഹദീസിന്റെ അടിസ്ഥാനത്തിൽ സൽകർമ്മങ്ങൾ ചെയ്യാമെന്ന് പണ്ഡിതന്മാർ ഏകോപിച്ച വിഷയമാണ്. (മിർഖാത്ത് 2/173)

അല്ലാമ ശബീർ അഹ്മദ്(റ) പറയുന്നു:

والمسألة ليست من الفرائض والواجبات، بل هي من الفضائل والتطوعات، والحديث الضعيف مقبول فيها، إذا لم يعارضه حديث صحيح، وقد بينا أنه لا معارضة بين حديث العشرين وحديث عائشة.(فتح الملهم: ٣١٩/)


ഈ വിഷയം ഫർളോ വാജിബോ അല്ല. പ്രത്യുത ശ്രേഷ്ടമായ കാര്യങ്ങളിലും സുന്നത്തുകളിലും പെട്ടതാണ്. ഇത്തരം വിഷയങ്ങളിൽ ദുർബ്ബലമായ ഹദീസും സ്വീകാര്യമാണ്. എന്നാൽ പ്രബലമായ ഹദീസ് അതിനോട് എതിരാവാൻ പാടില്ല. ഇരുപതിന്റെ ഹദീസിനൊദു ആഇഷാബീവി(റ) യുടെ ഹദീസ് എതിരല്ലെന്ന് നാം വിശദീകരിച്ചതാണ് . (ഫത്ഹുൽ മുല്ഹിം  2/319)


ദുർബ്ബല ഹദീസുകളുടെ അടിസ്ഥാനത്തിൽ സൽകർമങ്ങൾ പ്രവർത്തിക്കാമെന്നു ഇമാം അഹ്മദ്(റ),ഇമാം നവവി(റ),ഇമാം സുയൂതി(റ),ഹാഫിള് ഇറാഖി(റ),ശൈബ് സകരിയ്യൽ അൻസ്വാരി(റ), ഇബ്നുൽ ഹുമാം(റ), സഖാവി(റ) തുടങ്ങി നിരവധി പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്.

       (6)പരസ്പരം അകന്നു നില്ക്കുന്ന വിവിധ നാടുകളിൽ വ്യത്യസ്ത കാലങ്ങളിൽ ജീവിച്ചിരുന്ന സ്വഹാബത്തെല്ലാം ഇരുപത് റക്അത്തായിരുന്നു തറാവീഹ് നിസ്കരിച്ചിരുന്നതെന്ന് നാം നേരത്തെ വിവരിച്ചു. അപ്പോൾ വിവിധ നാടുകളിൽ വിവിധ സമയങ്ങളിൽ ജീവിച്ച അവരെല്ലാം തറാവീഹ് ഇരുപതിൽ യോജിക്കണമെങ്കിൽ അതിന്റെ എണ്ണം നബി(സ)യിൽ നിന്ന് നേരിട്ട് അവർ മനസ്സിലാക്കിയിരിക്കണം. അത് എത്രെയുമാവാം എന്നായിരുന്നു അവർ മനസ്സിലാക്കിയിരുന്നതെങ്കിൽ ഇരുപതിലുള്ള ഈ ഐക്യം അവർക്കിടയിൽ രൂപപെടുമായിരുന്നില്ല. വിത്റും തഹജ്ജുദുമെല്ലാം എല്ലാവരും ഒരേ എണ്ണമല്ലല്ലോ നിസ്കരിക്കുന്നത്.  
   Moosa Sonkal   sunnisonkal.blogspot.com
       (7) നബി(സ) മൂന്ന് രാത്രികളിൽ ജമാ അത്തായി തറാവീഹ് നിസ്കരിച്ചുവല്ലോ. അന്ന് നബി(സ) നിസ്കരിച്ച റക്അത്തുകളുടെ എണ്ണം പരമാർശിക്കുന്ന ഹദീസുകൾ നിഷ്പക്ഷമായി നാം പരിശോദിക്കുന്ന പക്ഷം വ്യത്യസ്ത എണ്ണം പറയുന്ന രണ്ട് ഹദീസുകൾ നമുക്ക് കണ്ടെത്താനാകും. ഒന്നുകിൽ ഇരുപത് നിസ്കരിച്ചുവെന്നും മറ്റേതിൽ എട്ട് നിസ്കരിച്ചുവെന്നും നാം കാണുന്നു. നിവേദക പരമ്പരയുമായി ബന്ധപ്പെട്ട് രണ്ട് ഹദീസുകളും ദുർബ്ബലമാണ്. എന്നാൽ ഇരുപത് പരമാർശിക്കുന്ന ഇബ്നു അബ്ബാസ്(റ)ന്റെ ഹദീസിന്റെ ദുർബ്ബലത ഒരു സാധ്യതയും കടന്നുവരാത്തതും സുഷക്തവുമായ സ്വഹാബത്തിന്റെ 'ഇജ്മാഅ' കൊണ്ട് പരിഹരിക്കപ്പെട്ടു. എട്ട് പരമാർശിക്കുന്ന ജാബിറി(റ)ന്റെ ഹദീസിന്റെ ദുർബ്ബലത ആഇഷാബീവി(റ)യുടെ ഹദീസ് കൊണ്ട് പരിഹരിക്കപ്പെടുന്നില്ല. കാരണം ആഇഷാ(റ)യുടെ ഹദീസ് നേരത്തെ നാം വിവരിച്ചത് പോലെ പത്തിലധികം കാരണങ്ങളുടെ വെളിച്ചത്തിൽ തറാവീഹല്ലാതിരിക്കാനുള്ള സാധ്യതയുണ്ട്.

       (8)-കാര്യം ഇത്രേയും സുതാര്യമായിട്ടും തറാവീഹ് എട്ടാണെന്ന് വാദിക്കുന്നവർ ചെയ്യുന്നത് എത്രമാത്രം അത്ഭുതമല്ല. ഹദീസ് പണ്ഡിതന്മാർ പ്രബലമാണെന്ന് പ്രഖ്യാപിക്കുകയും തറാവീഹ് ഇരുപതാണെന്നതിന് ബഹുഭൂരിഭാഗം പണ്ഡിതന്മാർ പ്രമാണമായി സ്വീകരിക്കുകയും ചെയ്ത ഹദീസുകൾ ഓരോന്നായി എടുത്ത് വെച്ച് അവയെ അപ്രബലമാക്കാൻ അവർ കിണഞ്ഞു ശ്രമിക്കുന്നു. അതോടപ്പം അപ്രബലമായ ഹദീസുകൾ ഉയരത്തി പിടിച്ച് തറാവീഹ് എട്ടാണെന്ന് അവർ വാദിക്കുകയും ചെയ്യുന്നു. അത്തരം ഹദീസുകൾ പ്രബലമാണെന്ന് സമ്മതിച്ചാൽ തന്നെ നേരത്തെ നാം വിവരിച്ചത്പോലെ ഇരുപതിന്റെ തെളിവുകളുമായി അവയെ ഐക്യപ്പെടുത്താവുന്നതുമാണ്. അംഗശുദ്ദി വരുത്തിയപ്പോൾ നബി(സ) ഓരോ അവയവവും രണ്ട് പ്രാവശ്യം കഴുകിയെന്നു കാണിക്കുന്ന ഹദീസുകളുമായി  ഏറ്റുമുട്ടുന്നില്ലല്ലോ. അവയെ ഐക്യപ്പെടുത്തുന്നത് പോലെ എട്ടിന്റെയും ഇരുപതിന്റെയും ഹദീസുകളെയും ഐക്യപ്പെടുത്താവുന്നതാണ്. പിന്നീട് ആഇഷാബീവി(റ)യുടെ ഹദീസ് ഉയർത്തിപിടിച്ച് ബഹുഭൂരിഭാഗം പണ്ഡിതന്മാരും അതിനു നല്കിയ വ്യാഖ്യാനം തള്ളിക്കളഞ്ഞ്,തറാവീഹുമായി യാതൊരു ബന്ധവുമില്ലാത്ത അതിനെ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരുന്നു. ഇതെല്ലാം അവർ ചെയ്യുന്നത് എന്തിനാണെന്നറിയാമോ?. ഉമറും(റ) കൂടെയുള്ളവരും ഉസ്മാനും(റ)കൂടെയുള്ളവരും മറ്റുള്ള സ്വഹാബിമാരും താബിഉകളും താബിഉത്താബിഉകളും നബി(സ)യുടെ സുന്നത്തിനു എതിർ പ്രവർത്തിച്ചവരാണെന്ന് വരുത്തിത്തീർക്കാൻ!!!!!. അവരെല്ലാം നബിചര്യയോടുള്ള അനുധാവനെത്തെക്കാൾ സ്വന്തം അഭിപ്രായങ്ങൾക്ക് പ്രാമുഖ്യം കൽപ്പിച്ചവരാണെന്ന് വരുത്തിത്തീർക്കാൻ!!!!.

        (9)-വിശ്വവിഖ്യാതരായ നാല് മദ്ഹബിന്റെ ഇമാമുകളും ഇരുപതിൽ കുറഞ്ഞ തറാവീഹില്ലെന്ന വിഷയത്തിൽ ഏകോപിച്ചിരിക്കുന്നു. മാലികീ മദ്ഹബിലും തറാവീഹ് ഇരുപതാണെന്നും അധികമുള്ള പതിനാറ് റമളാനല്ലാത്തപ്പോൾ അധികവും എട്ട് നിസ്കരിക്കാറുള്ള തഹജ്ജുദിനെ റമളാൻ പരിഗണിച്ച് ഇരട്ടിപിച്ചതാണെന്നും  പറഞ്ഞവരുണ്ട്. (ഫത്ഹുൽ മുല്ഹിം. 2/321).
      അതുപോലെ ആരെങ്കിലും ഇരുപതിൽ കുറച്ച് തറാവീഹ് നിസ്കരിച്ചതായി സ്ഥിരപ്പെട്ടാൽ  പ്രസ്തുത ഇജ്മാഇന് അത് എതിരല്ല. കാരണം തറാവീഹ് ഇരുപതാണെന്ന വിശ്വാസത്തോടെ ഇരുപതിൽ കുറച്ച് നിസ്കരിക്കാമല്ലൊ. ഇക്കാര്യം ഇബ്നു ഹജർ(റ) തുഹ്ഫയിൽ വ്യക്തമാക്കിയിട്ടുണ്ട്.
      (10)- തറാവീഹിന്റെ ജമാഅത്ത് രണ്ടു ഘട്ടങ്ങളിലാണ് നടന്നത്. ഒന്ന് നബി(സ) മൂന്ന് രാത്രികളിൽ പള്ളിയില വെച്ച് നടത്തിയ ജമാഅത്ത്. അന്ന് എത്ര റക്അത്തുകളാണ്  നബി(സ) നിസ്കരിച്ചതെന്നു പ്രബലമായ ഹദീസുകൾ കൊണ്ട് സ്ഥിരപെട്ടിട്ടില്ല. എട്ടും വിത്റും നിസ്കരിച്ചുവെന്ന ജാബിർ(റ)വിന്റെ ഹദീസ് മൂന്ന് രാത്രികളുടെയും വിവരണമില്ല. നിസ്കാരത്തിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹം പങ്കെടുത്തതായോ പതിനുന്നു മാത്രമേ അന്ന് നബി(സ) നിസ്കരിച്ചിട്ടുള്ള്വെന്നോ ജാബിർ(റ) പറയുന്നില്ല. എട്ടും വിത്റും നിസ്കരിച്ചു എന്ന്മാത്രം പറയുമ്പോൾ അവിടെ പല സാധ്യതകളുണ്ട്. കാരണം അത് 8+11=19 ആവുമ്പൊഴും 8+9=17 ആവുമ്പൊഴും 8+7=15 ആകുമ്പോഴും 8+5=13 ആവുമ്പൊഴും 8+3+11 ആവുമ്പൊഴും 8+1+=9 ആവുമ്പൊഴും ഒരു പോലെയാണ്. അതിനാല അതടിസ്ഥാനമാക്കി നബി(സ) നിസ്കരിച്ച എണ്ണം തീരുമാനിക്കാൻ പറ്റില്ല. ഇത് കൊണ്ടാണ് ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനി(റ) ജാബിർ(റ)ന്റെ ഹദീസ് മുമ്പിലുണ്ടായിട്ടും ഇപ്രകാരം പ്രസ്ഥാപിച്ചത്.
Moosa Sonkal   sunnisonkal.blogspot.com

ولم أر فى شيئ من طرقه بيان عدد صلاته فى تلك الليالي(فتح الباري: ٢١/٤)


പ്രസ്തുത രാത്രികളിൽ നബി(സ) നിസ്കരിച്ച നിസ്കാരത്തിന്റെ എണ്ണത്തിന്റെ വിശദീകരണം ഹദീസിന്റെ പരമ്പരകളിലൊന്നും ഞാൻ കണ്ടിട്ടില്ല. (ഫത്ഹുൽ ബാരി 4/21)
     ഇതിന്റെ ശേഷം ജാബിർ(റ)ന്റെ ഹദീസ് എടുത്തുവെക്കുന്ന ഇബ്നു ഹജർ(റ) ആഇഷാബീവി(റ)യും  മറ്റു സ്വഹാബിമാരും ഉദ്ദരിച്ച മൂന്ന് രാത്രികളിലെ ചരിത്ര സംഭവത്തെ കുറിച്ച് തന്നെയാണോ ജാബിർ(റ) സംസാരിക്കുന്നത് എന്ന് പോലും സംശയിക്കുന്നുണ്ട്. അതായത് സംഭവം രണ്ടാവാനുള്ള സത്യത്ത അദ്ദേഹം തള്ളിക്കളയുന്നില്ല. അദ്ദേഹത്തിൻറെ വാക്കുകള ശ്രദ്ദിക്കൂ:


فإن كانت القصة واحدة احتمل أن يكون جابر ممن جاء في الليلة الثالثة ، فلذلك اقتصر على وصف ليلتين.(فتح الباري: ١٠٨/٤)


ഇമാം ബുഖാരി(റ)യുടെ നിവേദനത്തിൽ പറഞ്ഞതും ജാബിർ(റ) പറഞ്ഞതും സംഭവം ഒന്നാണെങ്കിൽ ജാബിർ(റ) മൂന്നാം രാത്രിയിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ പെട്ടവരാകാനാണ് സാധ്യത കാണുന്നത്. അത് കൊണ്ടാണ് രണ്ട് രാത്രികളുടെ കാര്യം മാത്രം ജാബി(റ) പറഞ്ഞത്. (ഫത്ഹുൽ ബാരി 4/108)
    ഇവിടെ 'സംഭവം ഒന്നാണെങ്കിൽ' എന്നാ പരമാർശം ശ്രദ്ദിക്കുക. സംഭവം ഒന്നാണോ രണ്ടാണോ എന്ന് സംശയിക്കാതെ മൂന്ന് രാത്രികളെ സംബന്ധിച്ച് തന്നെയാണെന്ന് ഉറപ്പിച്ചാൽ തന്നെയും ജാബിർ(റ)ന്റെ ഹദീസിന്റെ വെളിച്ചത്തിൽ നബി(സ) മൂന്ന് രാത്രിയിലോ മൂനിലൊരു രാത്രിയിലോ നിസ്കരിച്ചത് എട്ടും വിത്റുമായിരുന്നുവെന്ന് പ്രഖ്‌യാപിക്കാൻ കഴിയില്ല. അത് കൊണ്ടാണ്-

ولم أر فى شيئ من طرقه بيان عدد صلاته فى تلك الليالي(فتح الباري: ٢١/٤)

Moosa Sonkal   sunnisonkal.blogspot.com

പ്രസ്തുത രാത്രികളിൽ നബി(സ) നിസ്കരിച്ച നിസ്കാരത്തിന്റെ എണ്ണത്തിന്റെ വിശദീകരണം ഹദീസിന്റെ പരമ്പരകളിലൊന്നും ഞാൻ കണ്ടിട്ടില്ല  എന്ന് ഇബ്നു ഹജർ(റ) പ്രസ്താവിച്ചത്.


എന്നാൽ പ്രസ്തുത മൂന്ന് രാത്രികളിൽ നബി(സ) നിസ്കരിച്ചത് പതിനൊന്നാണെന്നു പുത്തൻ വാദികൾ തറപ്പിച്ചു പറയുന്നു. അതിനു അവർക്ക് ധൈര്യം പകരുന്നത്  "റമളാനിലും അല്ലാത്തപ്പോഴും നബി(സ) പതിനൊന്നിനെക്കാൾ വർദ്ദിപ്പിക്കാറില്ല" എന്നാ ആഇഷാബീവി(റ)യുടെ ഹദീസാണ്. എന്നാൽ ആഇഷാബീവി(റ)യുടെ പ്രസ്തുത ഹദീസും എട്ടും വിത്റും നിസ്കരിച്ചുവെന്ന ജാബി(റ)ന്റെ ഹദീസും കണ്മുമ്പിലുണ്ടായിട്ടും മൂന്ന് രാത്രികളിൽ നബി(സ) നിസ്കരിച്ചത് പതിനൊന്നാണെന്നു തറപ്പിച്ചു പറയാൻ അന്ത് കൊണ്ട് ഇബ്നു ഹജർ(റ) തയ്യാറാകുന്നില്ല?.


ഇമാം സുയൂതി(റ)യുടെ പരമാർശം കാണുക:


ولم يثبت أنه صلى الله عليه وسلم صلى عشرين ركعة ، وإنما صلى ليالي صلاة لم يذكر عددها ثم تأخر في الليلة الرابعة(الحاوي للفتاوي: ٣٤٧/١)


നബി(സ) ഇരുപത് റക്അത്ത് നിസ്കരിച്ചുവെന്ന് കാണിക്കുന്ന ഒരു രേഖ യും  സ്ഥിരപ്പെട്ടിട്ടില്ല. ഉണ്ടായത് ഇത്രമാത്രം. നബി(സ) ഏതാനും രാത്രികളിൽ എണ്ണം പറയപെട്ടിട്ടില്ലാത്ത ഒരു നിസ്കാരം നിർവഹിച്ചിട്ടുണ്ട്. നാലാം രാത്രി അവിടുന്ന് പിന്തുകയും ചെയ്തു. (ഹാവി 1/347)


നബി(സ) ഇരുപത് നിസ്കരിച്ചുവെന്നു സ്വഹീഹായി വന്നിട്ടില്ല എന്നാണു ഇമാം സുയൂതി(റ) പറയുന്നത്. സ്വഹീഹായി വരുമ്പോഴാണല്ലോ സ്ഥിരപ്പെടുക. നബി(സ)യുടെ കാലത്ത് നടന്ന ഒന്നാം ഘട്ട തറാവീഹിനെ കുറിച്ച് അത് പതിനൊന്നു റക്അത്തായിരുന്നുവെന്ന് പറയുന്നതിന് പകരം "നബി(സ) ഏതാനും രാത്രികളിൽ എണ്ണം പറയപ്പെട്ടിട്ടില്ലാത്ത ഒരു നിസ്കാരം നിർവഹിച്ചിട്ടുണ്ട്". എന്നാണു ഇമാം സുയൂതി (റ) പറയുന്നത്.
    ഇബ്നു ഹജറുൽ ഹൈതമി(റ)യുടെ പരിഗണനക്കുവന്ന  ഒരു ചോദ്യവും മറുവടി യും ചുവടെ ചേർക്കുന്നു:

هل صح أو ورد أنه صلى الله عليه وسلم صلى التراويح عشرين ركعة ؟
فأجاب بقوله : لم يصح ذلك بل الأمر بقيام رمضان والترغيب فيه من غير ذكر عدد ، وصلاته صلى الله عليه وسلم بهم صلاة لم يذكر عددها، ثم تأخر في رابع ليلة.(الفتاوي الكبري: ٢٧٧/١)

Moosa Sonkal   sunnisonkal.blogspot.com

ചോ: നബി(സ) തറാവീഹ് 20 റക്അത്ത് നിസ്കരിച്ചുവെന്ന് സ്വഹീഹായി വന്നിട്ടുണ്ടോ, അല്ലെങ്കിൽ (വല്ല വിധേനയും) വന്നിട്ടുണ്ടോ?.
 ഉത്തരം: അത് സ്വഹീഹായി വന്നിട്ടില്ല. എന്നാൽ കാര്യം ഇങ്ങനെയാണ്. എന്നാൽ പറയാതെ റമളാനിൽ നിസ്കാരത്തിനു ഉത്തരവിടുകയും ഉത്തേചിപ്പിക്കുകയും ഉണ്ടായി. കൂടാതെ നബി(സ) എണ്ണം പറയപ്പെട്ടിട്ടില്ലാത്ത ഒരു നിസ്കാരം ചില രാത്രികളിൽ നിസ്കരിച്ചു. നാലാം രാത്രിയിൽ നബി(സ) പിന്തുകയും ചെയ്തു. (ഫതാവാ 1/277).

    നബി(സ) 20 നിസ്കരിച്ചതിന്റെ ഹദീസ് സ്വഹീഹായി വന്നിട്ടുണ്ടോ എന്നാണ് ചോദ്യം. അതിന് മറ്റു ഗ്രന്ഥങ്ങളിൽ പറഞ്ഞത് പോലെ ഇരുപതിന്റെ ഹദീസ് സ്വഹീഹായി വന്നിട്ടില്ലെന്ന് മറുവടിയും പറഞ്ഞു. മൂന്ന് രാത്രികളിലെ നബി(സ)യുടെ നിസ്കാരം എണ്ണം പറയപ്പെട്ടിട്ടില്ലാത്ത  ഒരു നിസ്കാരമാണെന്നാണ് ഇബ്നു ഹജറും പ്രസ്താവിച്ചത്. നബി(സ) ഇരുപത് നിസ്കരിച്ചതിന്റെ സ്വഹീഹായ ഹദീസ് കയ്യിലില്ലാത്തതിനാൽ എട്ടിന്റെയോ പതിനൊന്നിന്റേയോ എണ്ണം പിടിച്ചോളൂ എന്നല്ല ഇവരാരും പറയുന്നതെന്ന കാര്യം പ്രസ്താവ്യമാണ്.
    ചുരുക്കത്തിൽ തറാവീഹിന്റെ ഒന്നാം ഘട്ട ജമാഅത്തിൽ നബി(സ) നിസ്കരിചിരുന്നത് ഇട്ടായിരുന്നുവെന്നോ പതിനൊന്നായിരുന്നുവെന്നോ സ്വഹീഹായി വന്നിട്ടില്ല. അതിനാല ഒന്നാം ഘട്ട ജമാഅത്തിൽ  നിസ്കരിച്ച എണ്ണം എത്രയായിരുന്നുവെന്ന് തീരുമാനിക്കാൻ അതിന്റെ തുടർച്ചയായി, ഉമറി(റ)ന്റെ കാലത്ത് നടന്ന രണ്ടാം ഘട്ട ജമാഅത്തിനെ പരിശോദിച്ചേ മതിയാവൂ. രണ്ടാം ഘട്ട ജമാഅത്തിൽ സ്വഹാബികിറാം(റ) ഒന്നടങ്കം നിസ്കരിച്ചത് ഇരുപതായിരുന്നുവെന്ന് നിരവധി പരമ്പരകളിലൂടെ പ്രബലമായി വന്നിട്ടുണ്ട്. മുമ്പ് സുന്നി സോണ്കാൽ ബ്ലോഗ്സിൽ ഭാഗം ഒന്നിലും രണ്ടിലും വിവരിച്ചതിനാൽ ആവർത്തിക്കുന്നില്ല.
  അപ്പോൾ നമ്മുടെ മുമ്പില രണ്ടു മാർഗ്ഗങ്ങൾ തെളിഞ്ഞു വരുന്നു.
   ഒന്ന്: ഒന്നാം ഘട്ട തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം തീരുമാനിക്കാൻ അതിന്റെ ദ്രസാക്ഷികളും പങ്കാളികളുമായ സ്വഹാബത്ത്(റ) അതിനെ പുനസംഘടിപ്പിച്ചപ്പോൾ  അവർ എത്രയായിരുന്നു നിസ്കരിചിരുന്നതെന്ന് പരിശോധിക്കുക.


   രണ്ടു: നബി(സ) പള്ളിയില വെച്ച് തറാവീഹ് നിസ്കരിച്ച മൂന്ന് രാത്രികളിലും പങ്കാളിയായി എന്ന് സ്ഥിരപെട്ടിട്ടില്ലാത്ത ആഇഷാബീവി(റ) തനിക്കു ദ്രസാക്ഷിയാവാൻ കഴിഞ്ഞ ഒരു വിഷയത്തെ കുറിച്ച് nadatthiya പ്രസ്താവനയെ അവർ പങ്കാളിയായി എന്ന് സ്ഥിരപ്പെട്ടിട്ടില്ലാത്ത വിഷയത്തിലേക്ക് കൂടി വലിച്ച് നീട്ടുക. പുത്തനാഷയക്കാർ ഇന്ന് ചെയ്ത് കൊണ്ടിരിക്കുന്നതിതാണ്. ഇതിൽ ഇതാണ് ന്യായവും ആധികാരികവുമെന്നു മാന്യ സുന്നി സോണ്കാൽ വായനക്കാർക്കു വിലയിരുത്താം.  


      (11)- തറാവീഹ് എട്ടാണെന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നവരുടെ സംസാരത്തിൽ പക്ഷപാതപരമായ സമീപനം വ്യക്തമാണ്. ഉദാഹരണത്തിന് എട്ടിന് അവർ പ്രമാണമായി ഉദ്ദരിക്കുന്ന ആഇഷാബീവി(റ) യുടെ ഹദീസിന്റെ അവസാനഭാഗം അവർ പരമാർഷിക്കുന്നില്ല. "അപ്പോൾ ഞാൻ ചോദിച്ചു. നിങ്ങൾ വിത്റ് നിസ്കരിക്കുന്നതിന്റെ മുമ്പ് ഉറങ്ങുകയാണോ" എന്നാ ഭാഗം ആഇഷാബീവി(റ)യുടെ സംസാരം വിത്റിനെ കുറിച്ചാണെന്ന് വ്യക്തമാക്കുന്നതാണല്ലോ. ആ ഭാഗം അവർ പരമാര്ഷിക്കുകയോ വിശദീകരിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടാണല്ലോ ഇമാം മാലികീ(റ)നെ പോലുള്ള മുഹദ്ദിസുകൾ വിത്റിന്റെ അധ്യായത്തിൽ അത് കൊണ്ട് വന്നത്. അത് പോലെ ഇരുപതിന്റെ ഹദീസുകളിൽ ദുർബ്ബലത കണ്ടെത്തുന്ന അവർ എട്ടിന്റെ ഹദീസിലെ ദുർബ്ബലത കാണാതെ പോകുന്നു. സ്വഹാബത്ത്(റ) ഇസ്ലാമിക ശരീഅത്തും ആരാധനകളും ഭേതഗതി വരുത്തിയവരാണെന്നും നബി(സ)യുടെ ചര്യക്ക്‌ വിപരീതമായി പ്രവർത്തിച്ചവരാണെന്നും വരുത്തിത്തീർക്കാനും തദ്വാരാ സ്വഹാബാകിറാമി(റ) നോടുള്ള ബഹുമാനവും മതിപ്പും ജനമനസ്സുകളിൽ നിന്ന്  പിഴുതെറിയാനുമാണ് പുത്തൻ വാദികൾ ഇത്തരം ശ്രമങ്ങൾ നടത്തുന്നത്. ഇത്തരം പ്രവണതകൾ വിശുദ്ദ ഖുർആനിന് കടക വിരുദ്ദമാണ്. അല്ലാഹു പറയുന്നു:


وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِ‌ينَ وَالْأَنصَارِ‌ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّ‌ضِيَ اللَّـهُ عَنْهُمْ وَرَ‌ضُوا عَنْهُ(التوبت: ١٠٠)


"ആദ്യമായി ഇസ്ലാമിലേക്ക് കടന്നു വന്ന മുഹാജിറുകളും അന്‍സാറുകളുമായ സ്വഹാബികളും നല്ല നിലയിൽ അവരെ പിന്തുടർന്നവരും ആരോ അവരെ അല്ലാഹു ത്രപ്തിപ്പെട്ടിരിക്കുന്നു. അവർ അല്ലാഹുവെയും ത്രപ്തിപ്പെട്ടിരിക്കുന്നു". (തൗബ 100)
  ഈ സൂക്തത്തിൽ പറഞ്ഞ ഇഹ്സാനിന്റെ വിവക്ഷ സ്വ്ഹാബത്തിനെ കുറിച്ച് നല്ലത് മാത്രം പറയലും അവരുടെ പ്രവർത്തനത്തെ വിമർഷിക്കാതിരിക്കലുമാണെന്ന് മുഫസ്സിറുകൾ വിവരിക്കുന്നുണ്ട്. ഇമാം റാസി(റ)  എഴുതുന്നു:


المراد أن يتبعوهم بإحسان في القول ، وهو أن لا يقولوا فيهم سوءا ، وأن لا يوجهوا الطعن فيما أقدموا عليه .(رازي: ٢٠٣/١٠)


വാക്കിൽ നല്ല നിലയിൽ സ്വഹാബത്തിനെ പിൻപറ്റലാണ് വിവക്ഷയെന്നും പറയാം. അത് സ്വഹാത്തിനെ കുറിച്ച് മോശമായ പരമാർശങ്ങൾ നടത്താതിരിക്കലും അവരുടെ  പ്രവർത്തനത്തിൽ അവരെ ആക്ഷേപിക്കാതിരിക്കലുമാണ്. (തഫ്സീർ റാസി: 10/203)

പ്രസ്തുത ആയത്ത് വിശദീകരിച്ച് ഇബ്നു കസീർ എഴുതുന്നു:


إن الطائفة المخذولة من الرافضة يعادون أفضل الصحابة ويبغضونهم ويسبونهم ، عياذا بالله من ذلك . وهذا يدل على أن عقولهم معكوسة ، وقلوبهم منكوسة ، فأين هؤلاء من الإيمان بالقرآن ، إذ يسبون من رضي الله عنهم ؟ وأما أهل السنة فإنهم يترضون عمن رضي الله عنه ، ويسبون من سبه الله ورسوله ، ويوالون من يوالي الله ، ويعادون من يعادي الله ، وهم متبعون لا مبتدعون ، ويقتدون ولا يبتدون ولهذا هم حزب الله المفلحون وعباده المؤمنون . (تفسير ابن كثير: ٣٨٣/٢)

Moosa Sonkal   sunnisonkal.blogspot.com

പരാജയപ്പെട്ട റാഫിളത്ത് സ്വ്ഹാബത്തിൽ ശ്രേഷ്ടരായവരോട് ശത്രുതവെക്കുകയും അവരോടു കോപിക്കുകയും അവരെ ചീത്തപറയുകയും ചെയ്യുന്നു. അതിനെതൊട്ട് അല്ലാഹുവോട് നാം കാവല ചോദിക്കുന്നു. അവരുടെ ഹ്രദയങ്ങളും ബുദ്ദികളും വിപരീതമായാണ് പ്രവർത്തിക്കുന്നതെന്നാണ് അവരുടെ ഈ സമീപനം കാണിക്കുന്നത്. അല്ലാഹു ത്രപ്തിപ്പെട്ടവരെ ചീത്തപറയുന്ന ഇവർക്കെവിടെയാണ് ഖുർആനിൽ വിശ്വാസമുള്ളത്?. എന്നാൽ അഹ്ലുസ്സുന്നയുടെ സ്വഭാവം ഇതല്ല. അവർ അല്ലാഹു ത്രപ്തിപ്പെട്ടവരുടെ മേൽ തർളിയത്ത് ചൊല്ലുകയും അല്ലാഹുവും അവന്റെ റസൂലും ആക്ഷേപിച്ചവരെ ആക്ഷേപിക്കുകയും അള്ളാഹു സ്നേഹിച്ചവരെ സ്നേഹിക്കുകയും അവൻ ശത്രുതവച്ചവരോട് ശത്രുതവെക്കുകയും ചെയ്യുന്നു. അതിനാല അവർ സ്വഹാബത്തിനെ പിന്തുടരുന്നവരാണ്. പുത്തനാഷയക്കാരല്ല. അത് കൊണ്ട് അവരാണ് അല്ലാഹുവിന്റെ വിജയിച്ച പാർട്ടിയും സത്യവിശ്വാസികളായ അടിമകളും. (തഫ്സീർ ഇബ്നു കസീർ: 2/363).


കറാമത്ത് ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ..... തുടങ്ങി എല്ലാ അൽഭുതങ്ങളും കറാമത്തായി സംഭവിക്കും - ഇമാം നവവി റ

  കറാ മത്ത് ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ..... തുടങ്ങി എല്ലാ അൽഭുതങ്ങളും കറാമത്തായി സംഭവിക്കും - ഇമാം നവവി റ وفيه أن ...