Monday, March 4, 2019

ബുർദയും വിമർശകരും

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ*










👆👆🔎ബുർദയും വിമർശകരും





പുത്തനാശയക്കാർ ഏറ്റവും കൂടുതൽ വിമര്ശിച്ചുകൊണ്ടിരിക്കുന്ന കവിതാ സമാഹരമാണ് ബുർദ. അവരുടെ ആശയങ്ങൾക്ക് കടക വിരുദ്ധമായ പ്രസ്താവനകൾ അതുൾകൊള്ളുന്നുവെന്നതാണ് വിമര്ശനത്തിനുള്ള ഏക കാരണം. ബുര്ദയുമായി ബന്ധപ്പെട്ട് അവർ നടത്തുന്ന വിമർശനങ്ങളും അതിന്റെ മറുപടികളും നമുക്കിപ്പോൾ വായിക്കാം:

വിമർശനം 1

ബുർദയിൽ പറയുന്നു:


സാരം:
"ഒരാളുടെ നിർബന്ധിതാവസ്ഥ എങ്ങനെയാണ് ഇഹലോക സുഖങ്ങളിലേക്ക് ക്ഷണിക്കുക. അവരില്ലായിരുന്നുവെങ്കിൽ ഈ ലോകം തന്നെ ഇല്ലായ്മയിൽ നിന്ന് (ഉണ്മയിലേക്ക്) വരുമായിരുന്നില്ല".

ലോക സൃഷ്ടിപ്പിനു കാരണം മുഹമ്മദ് നബി(സ്)യാണെന്ന വാദത്തിന് ഖുർആനിന്റെയോ ഹദീസിന്റെയോ പിൻബലമില്ല. അത് അസത്യവും ബാലിശവുമാണ്.

വിമർശനത്തിനു മറുപടി

ഇത് ശരിയല്ല. നബി(സ്) ലോക സൃഷ്ട്ടിപ്പിന് നിമിത്തമാണെന്ന ആശയം പ്രബലമായ ഹദീസിൽ വന്നതാണ്. അല്ലാമ ബാജൂരി(റ) എഴുതുന്നു:  



സാരം:
നബി(സ)യുടെ ഉണ്മയില്ലായിരുന്നുവെങ്കിൽ ഈ ലോകമുണ്ടാകുമായിരുന്നില്ല എന്നർത്ഥം. അപ്പോൾ മുഹമ്മദ് നബി(സ) യുടെ ഉണ്മ ലോകത്തിന്റെ ഉണ്മക്ക് നിമിത്തമാണ്. അതിനാൽ നബി(സ)യുടെ നിർബന്ധിതാവസ്ഥ ഐഹികലോകത്തേക്ക് ക്ഷണിക്കുന്നപക്ഷം നബീ(സ)യുടെ ഉണ്മക്ക് നിമിത്തം ഐഹികലോകമാണെന്നു വരും. അത് നമ്മുടെ സങ്കൽപ്പത്തിന്റെ മാറ്റമാണ്.  ഇമാം ബൈഹഖി(റ)യും ഹാകിമും (റ) നിവേദനം ചെയ്ത ഹദീസ് ഈ ആശയത്തിന് പ്രമാണമാണ്. ആദം നബി(അ)യിൽ നിന്ന് പാപത്തിന്റെ രൂപം സംഭവിച്ചപ്പോൾ മുഹമ്മദ് നബി(സ)യുടെ ഹഖ് കൊണ്ട് അത് പൊറുത്തുകൊടുക്കാൻ ആദം (അ) അല്ലാഹുവോട് ചോദിച്ചിരുന്നു. അര്ശിന്റെ തൂണുകളിൽ "ലാഇലാഹ ഇല്ലല്ലാഹ മുഹമ്മദുൻ റസൂലുല്ലാഹ" എന്ന് ഉല്ലേഖനം ചെയ്യപ്പെട്ടത് ആദം നബി(അ) കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ആദം(അ) മുഹമ്മദ് നബി(സ)യുടെ ഹഖുകൊണ്ട് അല്ലാഹുവോട് ചോദിച്ചത്. അപ്പോൾ അല്ലാഹു തആല ആദം നബി(അ)യോട്  ഇപ്രകാരം പറഞ്ഞു: "മുഹമ്മദ്(സ) ന്റെ ഹഖുകൊണ്ട് ഞാൻ നിങ്ങൾക്ക് പൊറുത്തുതരാൻ നിങ്ങൾ എന്നോട് ചോദിച്ചിരുന്നു. അവരില്ലായിരുന്നുവെങ്കിൽ നിങ്ങളെ ഞാൻ സൃഷ്ട്ടിക്കുമായിരുന്നില്ല".
            അപ്പോൾ ആദ്മി(അ) ന്റെ ഉണ്മക്ക് നിമിത്തം മുഹമ്മദ് നബി(സ)യുടെ ഉണ്മയാണെന്ന് ഈ ഹദീസിൽ നിന്ന് വ്യക്തമാണ്. ആദം(അ) മനുഷ്യപിതാവാണ്‌. ഭൂലോകത്തുള്ളത് മുഴുവനും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യർക്കുവേണ്ടിയാണ്. അതിനു പുറമെ സൂര്യനെയും ചന്ദ്രനെയും രാത്രിയും പകലും മറ്റുപലതും അവർക്കു വേണ്ടി അല്ലാഹു കീഴ്‌പ്പെടുത്തി കൊടുത്തു. ഇക്കാര്യം ഖുർആൻ വ്യക്തമാക്കിയതാണ്. അല്ലാഹു പറയുന്നു: "നിങ്ങൾക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം അല്ലാഹു  സൃഷ്ട്ടിച്ചുതന്നിരിക്കുന്നു". (അൽബഖറ: 29) "സൂര്യനെയും ചന്ദ്രനെയും പതിവായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നിലയിൽ അവൻ നിങ്ങൾക്ക് വിധേയമാക്കി തന്നിരിക്കുന്നു. രാവിലെയും പകലിനെയും അവൻ നിങ്ങൾക്ക് വിധേയമാക്കിത്തന്നിരിക്കുന്നു". (ഇബ്‌റാഹീം : 33)

ഈ വസ്തുക്കളെല്ലാം മനുഷ്യർക്കുവേണ്ടി സൃഷ്ടിച്ചതാവുകയും മനുഷ്യരുടെ പിതാവ് ആദം(അ) മുഹമ്മദ് നബി(സ)ക്കു വേണ്ടി സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോൾ ഐഹികലോകം മുഹമ്മദ് നബി(സ)ക്കു വേണ്ടി സൃഷ്ടിച്ചതാണെന്ന് വരുന്നു. അപ്പോൾ എല്ലാ വസ്തുക്കളുമുണ്ടാകാൻ നിമിത്തം മുഹമ്മദ് നബി(സ) യാണെന്ന് വരുന്നു. (ബാജൂരി: 21-22)

പ്രസ്തുത ഹദീസ് പ്രബലമാണെന്ന് ഹാകിം(റ) മുസ്തദ്‌റകിൽ പറഞ്ഞിട്ടുണ്ട്. (ഹദീസ് നമ്പർ : 4194)

പുത്തനാശയക്കാർ വലിയ ഹദീസ് പണ്ഡിതനായി പരിചയപ്പെടുത്തുന്ന ഇബ്നുതൈമിയ്യ തന്നെ ഈ ഹദീസ് സ്വഹീഹായ ഹദീസുകൾക്കു ഒരു വിശദീകരണം പോലെയാണെന്ന് പറയുന്നുണ്ട്. (മജ്‌മൂഅ് ഫതാവാ 2/195)

വിമർശനം 2

ബുർദയിൽ പറയുന്നു:



സാരം:
"ക്രൈസ്തവർ അവരുടെ പ്രവാചകനിൽ (ഈസാ നബി(അ) ചുമത്തിയ വാദം (ദൈവപുത്രനാണെന്ന വാദം) ഒഴിവാക്കുക, നീ ഉദ്ദേശിക്കുന്ന ഏതു പ്രശംസയും മുഹമ്മദ് നബി(സ)യുടെ കാര്യത്തിൽ നിനക്ക് വിധിക്കാം"
            "നീ ആഗ്രഹിക്കുന്ന ശ്രേഷ്ഠതയും ബഹുമതിയും അവിടുത്തെ ശരീരത്തോടും പദവിയോടും നിനക്കു ചേർത്താവുന്നതാണ്".

പ്രസ്തുത രണ്ട് വരികളിൽ പറയുന്ന ആശയം ഇസ്‌ലാമിക തത്വങ്ങൾക്ക് വിരുദ്ധമാണ്. കാരണം നബി(സ)യെ അമിതമായി പുകഴ്ത്തുന്നത് നബി(സ) തന്നെ വിലക്കിയ കാര്യമാണ്. ഇതാണ് പുത്തനാശയക്കാരുടെ ജല്പനം. "ക്രൈസ്തവർ ഈസാനബിയെ പുകഴ്ത്തിയതുപോലെ എന്നെ നിങ്ങൾ പുകഴ്ത്തരുത്" എന്നർത്ഥം വരുന്ന ഹദീസ് അതിനു പ്രമാണമായി അവർ എടുത്തുകാണിക്കുന്നു:

വിമർശനത്തിനു മറുപടി

നബി(സ)യെ പുകഴ്‌ത്താൻ വിശുദ്ധ ഖുർആൻ കല്പിച്ചതാണ്. നാം നിർവ്വഹിക്കുന്ന ആരാധനാകർമ്മങ്ങളിൽ ഒന്നിനെ കുറിച്ചും ഞാൻ ചെയ്യുന്നതുകൊണ്ട് നിങ്ങളും അത് ചെയ്യണെമെന്ന് അല്ലാഹു പറഞ്ഞിട്ടില്ല. എന്നാൽ നബി(സ)യെ പുകഴ്‌ത്താൻ കൽപ്പിച്ചിടത്ത് അല്ലാഹു പറയുന്നത് അങ്ങനെയാണ്.

4- അള്ളാഹു പറയുന്നു:



"നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും നബിയുടെമേൽ സ്വലാത്ത് നിർവഹിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങൾ നബിയുടെ മേൽ സ്വലാത്തും സ്വലാമും നിർവഹിക്കുവീൻ".  

പ്രസ്തുത വചനത്തിൽ പരാമർശിച്ച സ്വലാത്തിന്റെ അർത്ഥം വിവരിച്ച് ഇമാം ബുഖാരി(റ) കുറിക്കുന്നു:



സാരം:
അബുൽ ആലിയ(റ) പറയുന്നു: അല്ലാഹുവിന്റെ സ്വലാത്ത് മലക്കുകളുടെ സന്നിധിയിൽ നബിയെ വാഴ്ത്തിപ്പറയലാണ്. മലക്കുകളുടെ സ്വലാത്ത് പ്രാർത്ഥനയാണ്. ഇബ്നുഅബ്ബാസ്(റ) പറയുന്നു: അവർ സ്വലാത്ത് നിർവ്വഹിക്കുന്നു എന്നതിനർത്ഥം അവർ ബറകത്ത് ചെയ്യുന്നു എന്നാണ്. (ബുഖാരി: 14/483)

അല്ലാമ ഇബ്നുകസീർ എഴുതുന്നു:



സാരം:
അല്ലാഹുവിന്റെ അടിമയും പ്രവാചകനുമായി മുഹമ്മദ് നബി(സ) ക്ക് അല്ലാഹുവിന്റെ അടുക്കാനുള്ള സ്ഥാനവും ബഹുമാനവും തന്റെ അടിമകളെ അറിയിക്കലാണ് ഈ ആയത്തിന്റെ ലക്ഷ്യം. വാനലോകത്തുള്ള, അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയ മലക്കുകളുടെ സന്നിധിയിൽ വെച്ച് അല്ലാഹു നബി(സ)യെ പ്രശംസിച്ചുകൊണ്ടിരിക്കുന്നു. മലക്കുകളും നബി(സ)യെ പ്രശംസിച്ചുകൊണ്ടിരിക്കുന്നു. എന്നാണ് അല്ലാഹു അടിമകളെ അറിയിക്കുന്നത്. പിന്നീട് ഭൂമിയിലുള്ളവരോടും നബി(സ)ക്ക് സ്വലാത്തും സ്വലാമും നേരാണ് അല്ലാഹു കൽപ്പിക്കുന്നു. വാനലോകത്ത് നിന്നും ഭൂമിയിൽ നിന്നും നബി(സ)യെ വാഴ്ത്തലും പ്രശംസിക്കലും ഉണ്ടാകാനാണ് അല്ലാഹു അപ്രകാരം കൽപ്പിച്ചത്. (ഇബ്നുകസീർ : 3/506)

നബി(സ)യുടെ മദ്ഹ് നബി(സ) തന്നെ സ്വഹാബികിറാമിനെ പഠിപ്പിച്ചതായി ഇമാം തുർമുദി(റ) നിവേദനം ചെയ്ത ഹദീസിൽ കാണാം:

عن ابن عباس قال جلس ناس من أصحاب رسول الله صلى الله عليه وسلم ينتظرونه قال فخرج حتى إذا دنا منهم سمعهم يتذاكرون فسمع حديثهم فقال بعضهم عجبا إن الله عز وجل اتخذ من خلقه خليلا اتخذ إبراهيم خليلا وقال آخر ماذا بأعجب من كلام موسى كلمه تكليما وقال آخر فعيسى كلمة الله وروحه وقال آخر آدم اصطفاه الله فخرج عليهم فسلم وقال قد سمعت كلامكم وعجبكم إن إبراهيم خليل الله وهو كذلك وموسى نجي الله وهو كذلك وعيسى روح الله وكلمته وهو كذلك وآدم اصطفاه الله وهو كذلك ألا وأنا حبيب الله ولا فخر وأنا حامل لواء الحمد يوم القيامة ولا فخر وأنا أول شافع وأول مشفع يوم القيامة ولا فخر وأنا أول من يحرك حلق الجنة فيفتح الله لي فيدخلنيها ومعي فقراء المؤمنين ولا فخر وأنا أكرم الأولين والآخرين ولا فخر. (الترمذي: ٣٥٤٩/الدارمي: ٤٨)

ഇബ്നുഅബ്ബാസ്(റ) യിൽ നിന്ന് നിവേദനം: റസൂലുല്ലാഹി(സ)യുടെ അനുചരന്മാരിൽ ചിലർ നബി(സ) പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. നബി(സ) പുറപ്പെട്ട് അവരുടെ സമീപത്തെത്താനായപ്പോൾ അവർ പരസ്പരം പറയുന്നത് കേട്ടപ്പോൾ നബി(സ) അത് കേട്ടു നിന്നു. അപ്പോൾ അവരിൽ ചിലർ അത്ഭുതത്തോടു പറയുന്നു: "നിശ്ചയം അല്ലാഹു അവന്റെ സൃഷ്ടികളിൽ നിന്ന് ഒരു ഖലീലിനെ സ്വീകരിച്ചിരിക്കുന്നു, ഇബ്റാഹീമി(അ) നെ അല്ലാഹു അവന്റെ ഖലീലാക്കിയിരിക്കുന്നു". അപ്പോൾ മറ്റൊരാൾ പറഞ്ഞു: "ഇതൊന്നും മൂസാ നബി(അ) അല്ലാഹുവോട് സംസാരിച്ചതിനാൽ അത്ഭുതമുള്ളതല്ല. അല്ലാഹു മൂസാ നബി(അ) യോട് സംസാരിച്ചിരുന്നു". അപ്പോൾ മറ്റൊരാൾ പറഞ്ഞു: "ഈസാ നബി(അ) അല്ലാഹുവിന്റെ വചനവും അല്ലാഹുവിൽ നിന്നുള്ള പരിശുദ്ദാത്മാവുമാണ്". മറ്റൊരാൾ പറഞ്ഞു: "ആദം നബി(അ)യെ അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു". ഇതെല്ലാം കേട്ട് അവരുടെ തൊട്ടടുത്ത് നിന്നിരുന്ന നബി(സ) അവരിലേക്ക്‌ വന്നു സലാമ് ചൊല്ലി ഇപ്രകാരം പറഞ്ഞു: "നിശ്ചയം നിങ്ങളുടെ സംസാരവും അത്ഭുത പ്രകടനവും ഞാൻ കേൾക്കുകയുണ്ടായി. നിശ്ചയം ഇബ്‌റാഹീം നബി(അ) അല്ലാഹുവിനെ ഖലീലാണെന്ന് നിങ്ങൾ പറയുകയുണ്ടായി. കാര്യം ശരിയാണ്. മൂസാ നബി(അ) അല്ലാഹുവിനോട് സംസാരിച്ചുവെന്ന് നിങ്ങൾ പറഞ്ഞത് ശരിയാണ്. ഈസാ നബി(അ) അല്ലാഹുവിന്റെ വചനവും അല്ലാഹുവിൽ നിന്നുള്ള ആത്മാവുമാണെന്ന് നിങ്ങൾ പറഞ്ഞത് ശരിയാണ്. ആദം നബി(അ)യെ അല്ലാഹു തെരഞ്ഞെടുത്തതായി നിങ്ങൾ പറഞ്ഞതും ശരിതന്നെ. അറിയുക; ഞാൻ അല്ലാഹുവിന്റെ ഹബീബാണ്. പൊങ്ങച്ചം പറയുകയല്ല. അന്ത്യദിനത്തിൽ 'ലിവാഉൽഹംദ്' പതാകവാഹകൻ ഞാനാണ്. പൊങ്ങച്ചം പറയുകയല്ല. അന്ത്യദിനത്തിൽ ആദ്യമായി ശുപാർശപറയുന്നയാളും ശുപാർശ സ്വീകരിക്കപ്പെടുന്നയാളും ഞാനാണ്. പൊങ്ങച്ചം പറയുകയല്ല. സ്വർഗ്ഗത്തിന്റെ വട്ടക്കണ്ണികൾ ആദ്യമായി പിടിച്ചുകുലുക്കുന്നയാൾ ഞാനാണ്. അതേത്തുടർന്ന് അല്ലാഹു എനിക്ക് സ്വർഗ്ഗം തുറന്നു തരികയും എന്നെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും. സാധുക്കളായ വിശ്വാസികളും എന്റെ കൂടെയുണ്ടാകും. പൊങ്ങച്ചം പറയുകയല്ല. ഞാൻ ആദ്യത്തെവരിൽ നിന്നും അവസാനത്തവരിൽ നിന്നും ഏറ്റവും ആദരവുള്ളയാളാണ്. പൊങ്ങച്ചം പറയുകയല്ല". (തുർമുദി: 3549, ദാരിമി: 49)

നബി(സ)യുടെ മദ്ഹ് ഗീതം അബ്ദുല്ലാഹിബ്നുറവാഹ ആലപിച്ചതിനെക്കുറിച്ച് നബി(സ) പറഞ്ഞതിങ്ങനെ:

إن أخا لكم لا يقول الرفث      يعني بذلك عبد الله بن رواحة

وفينا رسول الله يتلو كتابه     إذا انشق معروف من الفجر ساطع

أرانا الهدى بعد العمى فقلوبنا   به موقنات أن ما قال واقع

يبيت يجافي جنبه عن فراشه    إذا استثقلت بالمشركين المضاجع.

(صحيح البخاري:١٠٨٧-٥٦٨٥)

"നിശ്ചയം നിങ്ങളുടെ സഹോദരൻ അനാവശ്യം പറഞ്ഞിട്ടില്ല. അതുകൊണ്ട് നബി(സ) ഉദ്ദേശിക്കുന്നത് അബ്ദുല്ലാഹിബ്നു റവാഹ(റ)യെയാണ്. അദ്ദേഹത്തിൻറെ കവിതയുടെ ആശയമൊഴിമാറ്റമിങ്ങനെ വായിക്കാം:

 "പ്രഭാതം പൊട്ടിവിടർന്നാൽ അല്ലാഹുവിന്റെ ഗ്രൻഥം പാരായണം ചെയ്തുതരുന്ന അല്ലാഹുവിന്റെ തിരുദൂതർ ഞങ്ങളിലുണ്ട്. ദുർമാർഗ്ഗത്തിനുശേഷം സന്മാർഗം അവർ ഞങ്ങൾക്കു കാണിച്ചുതന്നിരിക്കുന്നു. അതിനാൽ അവർ പറയുന്നതെല്ലാം സംഭവിക്കുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. മുശ്രിക്കുകൾ സുഖനിദ്രയിലാകുമ്പോൾ അവർ എണീറ്റു നിസ്കരിക്കുന്നതാണ്". (ബുഖാരി: 1087, 5685)

മേൽവിവരിച്ചതും അല്ലാത്തതുമായ പ്രമാണങ്ങൾ വ്യക്തമാക്കുന്നത് നബി(സ)യെ പുകഴ്ത്തുന്നത് ഇസ്‌ലാമികമല്ലെന്ന വാദമാണ് അനിസ്ളാമികം എന്നാണ്.

അവർ പ്രമാണമായി ഉപയോഗിക്കുന്ന ഉപരിസൂചിത ഹദീസ് പൂർണ്ണമായി വായിക്കുമ്പോൾ അവരുടെ വാദത്തിന് കടക വിരുദ്ധമാണ് അതെന്ന് കണ്ടെത്താൻ കഴിയും. അതിന്റെ പൂർണ്ണ രൂപം ഇങ്ങനെ വായിക്കാം: നബി(സ) പറയുന്നു:
لَا تُطْرُونِي كَمَا أَطْرَتْ النَّصَارَى عِيسَى ابْنَ مَرْيَمَ، فَإِنَّمَا أَنَا عَبْدُهُ، فَقُولُوا عَبْدُ اللهِ وَرَسُولُهُ. (بخاري: ٣١٨٩)

"ക്രൈസ്തവർ മർയമിന്റെ പുത്രനെ അമിതമായി പുകഴ്ത്തിയതുപോലെ എന്നെ അമിതമായി നിങ്ങൾ പുകഴ്ത്തരുത്. നിശ്ചയം ഞാൻ അല്ലാഹുവിന്റെ അടിമ മാത്രമാണ്. അതിനാൽ "അല്ലാഹുവിന്റെ അടിമ', 'അല്ലാഹുവിന്റെ റസൂൽ' എന്നെ നിങ്ങൾ പറയാവൂ". ബുഖാരി: 3189)

ഇതിന്റെ വിശദീകരണത്തിൽ ഇബ്നുഹജർ(റ) എഴുതുന്നു:




ഈസാ(അ) ദൈവമാണെന്നും മറ്റും വാദിച്ചതുപോലെ എന്നാണ് ഇവിടത്തെ താല്പര്യം. (ഫത്ഹുൽബാരി: 10/246)


അപ്പോൾ ഈസാനബി(അ)യെ കുറിച്ച് ക്രൈസ്തവർ ദൈവമാണെന്നും ദൈവപുത്രനാണെന്നും പറഞ്ഞതുപോലെ ഞാൻ ദൈവമാണെന്നോ ദൈവപുത്രനാണെന്നോ നിങ്ങൾ പറയരുത് എന്നാണ് ഹദീസിന്റെ താല്പര്യം. "നിശ്ചയം ഞാൻ അല്ലാഹുവിന്റെ അടിമ മാത്രമാണ്. അതിനാൽ 'അല്ലാഹുവിന്റെ അടിമ', 'അല്ലാഹുവിന്റെ റസൂൽ'  എന്നെ നിങ്ങൾ പറയാവൂ" എന്ന ഹദീസിന്റെ ബാക്കിഭാഗം ഇക്കാര്യം വ്യക്തമാക്കുന്നതാണ്. അതെ സമയം നബി(സ)ക്ക് സ്ഥിരപ്പെട്ട പദവികളും സ്ഥാനമാനങ്ങളും എടുത്ത്പറഞ്ഞു നബി(സ)യെ പ്രശംസിക്കുന്നതിന് ഒരിക്കലും അതെതിരല്ല.

വിമർശനം 3

ബുർദയിൽ പറയുന്നു:



സാരം:
"തീർച്ചയായും ഇഹവും പരവും താങ്കളുടെ ഔദാര്യത്തിൽ പെട്ടതാകുന്നു. ലൗഹിന്റെയും ഖലമിന്റേയും അറിവ് താങ്കളുടെ അറിവിന്റെ ഭാഗമാകുന്നു".

ഇങ്ങനെ പറയുന്നത് അല്ലാഹുവിന്റെ അധികാരത്തിൽ കൈകടത്തലാണെന്നും അല്ലാഹുവിനുമാത്രമേ അറിയുകയുള്ളൂ എന്ന് ഖുർആൻ പ്രസ്താവിച്ച അഞ്ചു കാര്യങ്ങളുടെ അറിവും നബി(സ)ക്കുണ്ടെന്ന് ഇതിനാൽ വരുമെന്നും വിമർശകർ പറയുന്നു:

ഇഹത്തിലെയും പരത്തിലെയും ഗുണങ്ങൾ എന്നാണ് വിവക്ഷയെന്ന് അല്ലാമ ബാജുരി(റ) പറയുന്നു. നബി(സ) ജനങ്ങൾക്ക് ഹിദായത്തിന്റെ വെളിച്ചം കാണിച്ചുകൊടുത്തതിനെ ഇഹത്തിലെ ഗുണമായും പരത്തിൽ ജനങ്ങൾക്കുവേണ്ടി ശുപാർശ പറയുന്നതിനെ അവിടത്തെ ഗുണമായും കാണാവുന്നതാണ്. (ബാജുരി: 81)

പ്രപഞ്ചം സൃഷ്ടിക്കാനുള്ള നിമിത്തം മുഹമ്മദ് നബി(സ) യാണെന്ന് പ്രമാണബദ്ധമായി നേരത്തെ നാം വിശദീകരിച്ചുവല്ലോ. ഈ വീക്ഷണത്തിൽ ഇഹവും പരവും നബിയുടെ ഔദാര്യമാണെന്ന് പറയുന്നതിൽ തെറ്റൊന്നുമല്ല.

"ലൗഹിന്റെയും ഖലമിന്റേയും അറിവ് നബി(സ)യുടെ അറിവിന്റെ ഭാഗമാണ്" എന്ന പരാമർശത്തെ അധികരിച്ച് അല്ലാമ ബാജുരി(റ) എഴുതുന്നു:



സാരം:
മാണി(സ)യുടെ അറിവുകൾ കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു തആല നബി(സ)ക്ക്  അറിയിച്ചുകൊടുത്ത വിജ്ഞാനങ്ങളാണ്. നിശ്ചയം ആദ്യമുള്ളവരുടെയും അവസാനമുള്ളവരുടെയും വിജ്ഞാനങ്ങൾ അല്ലാഹു തആല നബി(സ)ക്ക് അറിയിച്ചുകൊടുത്തിട്ടുണ്ട്. ലൗഹിന്റെയും ഖലമിന്റേയും അറിവിന്റെ വിവക്ഷ അല്ലാഹുവിന്റെ നിർദ്ദേശ പ്രകാരം ഖലം ലൗഹിൽ എഴുതിയ വിജ്ഞാനങ്ങളാണ്. നിശ്ചയം ഇപ്രകാരം ഹദീസിൽ വന്നിട്ടുണ്ട്. "അല്ലാഹു ആദ്യം സൃഷ്ട്ടിച്ചത് ഖലമാണ് . തുടർന്ന് അല്ലാഹു അതിനോട് എഴുതാൻ ആജ്ഞാപിച്ചു. അപ്പോൾ ഖലം ചോദിച്ചു. എന്താണ് ഞാൻ എഴുതേണ്ടത്?. അല്ലാഹു പറഞ്ഞു: 'അന്ത്യനാൾ വരെ ഉണ്ടാകുന്ന കാര്യങ്ങളുടെ തീരുമാനങ്ങൾ നീ എഴുതുക'. (ബാജൂരി: 81)

അല്ലാമാ ബാജൂരി(റ) തുടരുന്നു:   

واستشكل جعل علم اللوح والقلم بعض علومه صلى الله عليه وسلم بأن من جملة علم اللوح والقلم الإمور الخمسة المذكورة في آخر سورة لُقمان، مع أن النبي صلى الله عليه وسلم لا يعلمها، لأن الله قد استأثر بعلمها، فلا يتم التبعيض المذكور، وأُجيب بعدم تسليم أن هذه الإمور الخمسة مما كتب القلم في اللوح وإلا لاطلع عليها من شأنه أن يطلع على اللوح كبعض الملائكة المُقربين، وعلى تسليم أنها مما كتب القلم في اللوح، فالمُراد أن بعض علومه صلى الله عليه وآله وسلم علم اللوح والقلم الذي يطلع عليه المخلوق، فخرجت هذه الأمور الخمسة، على أنه صلى الله عليه وآله وسلم لم يخرج من الدنيا إلا بعد أن أعلمه الله تعالى بهذه الأمور. (حاشية الباجوري: ٨١)

ലൗഹിന്റെയും ഖലമിന്റേയും അറിവുകൾ നബി(സ)യുടെ അറിവുകളുടെ ഭാഗമാണെന്ന് പറയുന്നതിൽ ഇപ്രകാരം സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു" 'ലൗഹിന്റെയും ഖലമിന്റേയും അറിവുകളിൽ ലുഖ്മാൻ സൂറത്തിന്റെ അവസാനഭാഗത്ത് പറഞ്ഞ അഞ്ചു കാര്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടല്ലോ. അവ അല്ലാഹു മാത്രം അറിയുന്നവയായതുകൊണ്ട് നബി(സ) അവ അറിയുകയില്ലല്ലോ. അതിനാൽ ലൗഹിന്റെയും ഖലമിന്റേയും അറിവുകൾ നബി(സ)യുടെ അറിവുകളുടെ ഭാഗമാണെന്ന് പറയുന്നത് പൂർണ്ണമല്ല'.
         പ്രസ്തുത സംശയത്തിന് ഇപ്രകാരം മറുപടി നൽകപ്പെട്ടിരിക്കുന്നു. പ്രസ്തുത അഞ്ച് കാര്യങ്ങൾ ഖലം ലൗഹിൽ എഴുതിയതിൽ പെട്ടതാണെന്ന് നാം അംഗീകരിക്കുകയില്ല. അല്ലാത്തപക്ഷം ലൗഹിൽ നിന്ന്   നോക്കിവായിക്കാൻ സാധിക്കുന്ന മുഖർറബീങ്ങളായ മലക്കുകളിൽ ചിലരെങ്കിലും അതറിയുമല്ലോ. അപ്പോൾ അവ അല്ലാഹുമാത്രമേ അറിയുകയുള്ളൂ എന്നത് ശരിയാവുകയില്ലല്ലോ. ഇനി പ്രസ്തുത അഞ്ച് കാര്യങ്ങൾ ഖലം ലൗഹിൽ എഴുതിയതിലുണ്ടെന്ന് അംഗീകരിക്കുന്നപക്ഷം ഇപ്രകാരം മറുപടി പൂരിപ്പിക്കാം: ഖലമിന്റേയും ലൗഹിന്റെയും അറിവുകൾ നബി(സ)യുടെ അറിവുകളുടെ ഭാഗമാണെന്നതിന്റെ വിവക്ഷ നബി(സ)യുടെ ചില അറിവുകൾ സൃഷ്ടികൾക്ക് കണ്ടെത്താൻ സാധിക്കുന്ന ലൗഹിന്റെയും ഖലമിന്റേയും അറിവുകളാണ് എന്നാണ്. അപ്പോൾ പ്രസ്തുത അഞ്ച് കാര്യങ്ങൾ അവയിൽ നിന്ന് പുറത്തുപോയി. എന്നാൽ അല്ലാഹു നബി(സ)ക്ക് ഈ കാര്യങ്ങൾ അറിയിച്ചുകൊടുത്തതിനുശേഷമാണ് ഐഹികലോകത്തുനിന്ന് വിടപറഞ്ഞത് എന്നതാണ് വസ്തുത. (ബാജൂരി: 81)

അല്ലാമാ ബാജൂരി(റ) തുടരുന്നു:   



സാരം:
ലൗഹിന്റെയും ഖലമിന്റേയും അറിവുകൾ നബി(സ)യുടെ അറിവുകളിൽ ചിലതാകുമ്പോൾ നബി(സ)യുടെ അറിവിൽ നിന്ന് മറ്റേഭാഗം ഏതാണെന്ന ചോദ്യത്തിന് ഇപ്രകാരം മറുപടി പൂരോപിക്കാം: അത് അല്ലാഹു തആല നബി(സ)ക്ക് അറിയിച്ചുകൊടുത്ത ആഖിറത്തിന്റെ സ്ഥിതിഗതികളാണ്. ഖലം ലൗഹിൽ രേഖപ്പെടുത്തിയത് അന്ത്യനാൾ വരെ സംഭവിക്കുന്ന കാര്യങ്ങൾ മാത്രമാണ്. ഇക്കാര്യം നേരത്തെ ഹദീസിൽ പറഞ്ഞുവല്ലോ. (ബാജൂരി: 81)

ചുരുക്കത്തിൽ ലൗഹിന്റെയും ഖലമിന്റേയും ജ്ഞാനികൾ നബി(സ)യുടെ ജ്ഞാനത്തിന്റെ ഭാഗമാണെന്ന് പറയുന്നത് നബി(സ)യിൽ ദിവ്യത്വം കല്പിക്കലാണെന്ന വാദം അസ്ഥാനത്താണ്.

വിമർശനം 4

ബുർദയിൽ പറയുന്നു:



സാരം:
"നടന്നും ഒട്ടകപ്പുറത്ത് കയറിയും ഏതൊരാളുടെ മുറ്റത്തേക്ക് ജനങ്ങൾ ആഗ്രഹിച്ചു പുറപ്പെടുന്നുവോ അങ്ങനെയുള്ളവരിൽ ഉത്തമരേ".

നബി(സ)യോട് ഇസ്തിഗാസ നടത്തലാണ് ഇതുകൊണ്ട് ഇമാം ബാസ്വൂരി(റ) ഉദ്ദേശിച്ചതെന്ന് അല്ലാമ ബാജൂരി(റ) വ്യക്തമാക്കിയിട്ടുണ്ട്. (ബാജൂരി: 58)

നബി(സ)യുടെ വഫാത്തിന് ശേഷം നബി(സ)യെ സന്ദർശിക്കാൻ വരുന്നവരെയുമാകാം ഇമാം ബാസ്വൂരി(റ) ഉദ്ദേശിച്ചത്. ഇതനുസരിച്ച് ഇസ്തിഗാസക്കുപുറമെ ആവശ്യപൂർത്തീകരണത്തിനുവേണ്ടിയുള്ള ഖബ്ർ സിയാറത്തും ഇതിന്റെ വ്യാപ്തിയിൽ കടന്നുവരുന്നു. ഇത് രണ്ടും ഇസ്‌ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധമാണെന്നാണ് വിമർശകരുടെ വാദം.

വിമർശനത്തിന് മറുപടി

പ്രസ്തുത വാദമാണ് ഇസ്‌ലാമിക പ്രമാണങ്ങൾക്ക് നിരക്കാത്തത്. മഹാന്മാരായ അമ്പിയാ-ഔലിയാക്കളോട് മുഅ്ജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ സഹായം തേടുന്നത് അനുവദനീയമാണെന്ന് പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്. അത് മുമ്പ് വിവരിച്ചതാണ്.

അമ്പിയാക്കളുടെയും മഹാന്മാരുടെയും ഖബ്ർ സിയാറത്ത് ചെയ്യുന്നതിൽ നിന്നും ദ്വിലോക സഹായങ്ങൾ ലഭിക്കുമെന്നതും പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്. 'ഖബ്ർ സിയാറത്തും സഹായം തേടലും' കാണുക.  

വിമർശനം 5

ബുർദയിൽ പറയുന്നു:



സാരം:
"സൃഷ്ടികളിൽ ഉത്തമരായവരേ, വ്യാപകമായ ആ വിപത്ത് സംഭവിക്കുമ്പോൾ എനിക്കഭയം നൽകാൻ അങ്ങയല്ലാതെ മറ്റാരുണ്ട്?".

നബി(സ)യോടുള്ള ഈ ഇസ്തിഗാസ ദീനീവിരുദ്ധവും വർജ്ജ്യവുമാണെന്ന തിനു പുറമെ നബി(സ)യോട് ശഫാഅത്ത് ചോദിക്കലും അനുവദനീയമല്ല. ഇതാണ് വിമർശകരയുടെ വാദം. "എന്റെ മകളായി എന്നതുകൊണ്ട് നീ രക്ഷപ്പെടില്ല". എന്ന് നബി(സ) ഫാത്വിമ ബീവി(റ)  യെ ഉപദേശിച്ചത് നബി(സ)യുടെ ശഫാഅത്തുകൊണ്ട് രക്ഷപ്പെടാൻ കഴിയില്ലെന്നതിന്റെ തെളിവായി അവരുദ്ദരിക്കുന്നു.

വിമർശനത്തിന് മറുപടി

മേൽ വാദവും അനിസ്‌ലാമികവും പ്രമാണങ്ങൾക്ക് നിരക്കാത്തതുമാണ്. കാരണം സ്വഹാബാകിറാം(റ) നബി(സ)യോട് ശുപാർശ ചോദിച്ചതും നബി(സ)തങ്ങൾ  അത് അംഗീകരിച്ചതും ഹദീസുകളിൽ വന്നിട്ടുണ്ട്. നബി(സ)യുടെ പത്തുവർഷത്തെ ഖാദിം മഹാനായ അനസ്(റ) ആഖിറത്തിൽ വച്ച് തനിക്കു ശുപാർശ ചെയ്യണമെന്ന് നബി(സ)യോട് നേരിട്ട് ആവശ്യപ്പെട്ടതും നബി(സ) അതംഗീകരിച്ചതും പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്.

عن أنس قال: سألت النبي صلى الله عليه وسلم أن يشفع لي يوم القيامة، فقال أنا فاعل، قال:  قلت يا رسول الله فأين أطلبك؟ قال : اطلبني أول ما تطلبني على الصراط، قال: قلت فإن لم ألقك على الصراط؟ قال: فاطلبني عند الميزان قلت:  فإن لم ألقك عند الميزان قال : فاطلبني عند الحوض، فإني لا أخطئ هذه الثلاث المواطن.

അനസ്(റ) വിൽ നിന്നു നിവേദനം. അന്ത്യദിനത്തിൽ എനിക്കുവേണ്ടി ശുപാർശപറയാൻ ഞാൻ നബി(സ)യോടാവശ്യപ്പെട്ടപ്പോൾ അങ്ങനെ ചെയ്യാമെന്ന് നബി(സ) തങ്ങൾ എനിക്ക് വാക്കു തന്നു.അപ്പോൾ താങ്കളെ ഞാൻ എവിടെ അന്വേഷിക്കണമെന്ന് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: ആദ്യം സ്വിറാത്തിന്റെ അടുത്ത് അന്വേഷിക്കുക. അവിടെ കണ്ടില്ലെങ്കിലോ?. എന്നാൽ മീസാനിനു സമീപത്ത് അന്വേഷിക്കുക. അവിടെ കണ്ടില്ലെങ്കിലോ?. എന്നാൽ ഹൌളിന്റെ പരിസരത്ത് അന്വേഷിക്കുക. ഈ മൂന്നിലൊരു സ്ഥലത്ത് ഞാനില്ലാതിരിക്കില്ല. (തുർമുദി : ഹദീസ് നമ്പർ : 2157 )

മഹാനായ സവാദ്(റ ) നബി(സ) യോട് ശുപാർശ ആവശ്യപ്പെട്ടതായി ഇമാം ത്വബ്റാനി (റ )യും മറ്റും നിവേദനം ചെയ്ത ഹദീസിൽ കാണാം:


وأشهد أن الله لا رب غيره           وأنك مأمون علي كل غائب



وأنك أدني المرسلين وسيلة            إلى الله يا ابن الأكرمين الأطايب



وكــن لــي شــفيعا يــوم لا ذو شــفاعة     ســواك بمغــن عــن ســواد بــن قــارب



"അല്ലാഹുവല്ലാതെ റബ്ബില്ലെന്നും നിശ്ചയം അവിടുന്ന് എല്ലാ അദൃശ്യങ്ങളുടെ മേലിലും നിർഭയത്വം നൽകപ്പെട്ടവരാണെന്നും നിശ്ചയം അവിടുന്ന് മുർസലുകളിൽ വെച്ച് അല്ലാഹുവിലേക്ക് ഏറ്റവും അടുത്ത വസീലയാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അതിനാൽ അങ്ങയുടേതല്ലാത്ത മറ്റൊരു ശഫാഅത്തും സവാദിന് ഗുണം ചെയ്യാത്ത ദിവസം അവിടുന്ന് എനിക്ക് ശുപാർശകരാവണം "

ഇതുമായി ബന്ധപ്പെട്ട അധിക വായനയ്ക്ക്  "ഇസ്തിശ്ഫാ ഭാഗം 1 " "ഇസ്തിശ്ഫാ ഭാഗം 2"      കാണുക .

നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ എന്നെയും കുടുംബത്തെയും  എന്റെ ഉസ്താദുമാരെയും ഉൾപ്പെടുത്തുക.

സ്വപ്നം ഇസ്ലാമിൽ*



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

*സ്വപ്നം ഇസ്ലാമിൽ*

മഹാന്മാർക്കും സത്യവിശ്വാസികൾക്കും ഉണ്ടാവുന്ന സ്വപ്നങ്ങളെ വ്യാജമായി കാണുകയും  അത്തരം ചരിത്രങ്ങളെ പരിഹസിക്കുകയും ചെയ്യുന്നവരാണ് ആധുനിക പുത്തൻവാദികളായ വഹാബിപുരോഹിതന്മാരും മറ്റു ബിദഇകളും '

സത്യവിശ്വാസികൾക്കുണ്ടാകുന്ന സ്വപ്നത്തെപ്പറ്റി പരിശുദ്ധ ഇസ്ലാം  എന്ത്പറയുന്നു എന്ന് പരിശോധിക്കാം

സർവ്വ സ്വപ്നങ്ങളെയും വ്യാജമായി കാണുകയും സപ്നത്തിന് യാഥാർത്ഥ്യമില്ലെന്നു പറയുന്നവരുമായ പുരോഹിതവർഗ്ഗം പരിശുദ്ധ ഇസ്ലാമിനെ പ്രമാണങ്ങൾ സഹിതംപഠിക്കാത്തവരാണ്


സത്യവിശ്വാസികൾ കാണുന്നതും അവർക്ക് വേണ്ടി മറ്റുള്ളവർക്ക് കാണിക്കപെടുന്നതുമായ സ്വപ്നങ്ങൾ സത്യ സ്വപനങ്ങളാണന്നും അത് യഥാർത്ത മാണന്നും  അല്ലാഹു വിന്റെ ഭാഗത്ത് നിന്നുള്ളതാണന്നും നബി സ്വ പടിപ്പിച്ചിട്ടുണ്ട്.

അത് കൊണ്ട് സ്വപ്നം കണ്ടു എന്ന് പറയുമ്പേഴേക്ക് പരിഹസിക്കുകയും പുച്ചിച്ച് തള്ളുകയും ചെയ്യുന്ന പ്രവണത ഇന്ന് പുത്തൽവാദികളിൽ വ്യാപകമാണ് അത് മതത്തിന്റെ ബാലപാഠം പോലും പഠിക്കാത്തത് കൊണ്ടാണ്

പ്രത്തേകിച്ച് നബി സ്വ സ്വപ്നത്തിലൂടെ പല നിർദേശങ്ങളും നൽകറുണ്ട്  അത്തരം നിർദേശങ്ങൾ ശരീഅത്തിന് വിരുദ്ധമാവാത്തപ്പോൾ അംഗീകരിക്കപെടുന്നതും സ്വീകാര്യവുമാണന്ന് പണ്ഡിതൻമാർ വെക്തമാക്കിയിട്ടുണ്ട്



قال القاضي أبو بكر بن العربي :رؤية النبي - صلى الله عليه وسلم - بصفته المعلومة إدراك على الحقيقة ، ورؤيته على غير صفته إدراك للمثال ، فإن الصواب أن الأنبياء لا تغيرهم الأرض ، ويكون إدراك الذات الكريمة حقيقة وإدراك الصفات إدراك المثل ، قال وشذ بعض القدرية فقال : الرؤيا لا حقيقة لها أصلا وشذ بعض الصالحين فزعم [ ص: 401 ] أنها تقع بعيني الرأس حقيقة .





قال ابن السمعاني : وإنكار الإلهام مردود ، ويجوز أن يفعل الله بعبده ما يكرمه به ، ولكن التمييز بين الحق والباطل في ذلك أن كل ما استقام على الشريعة المحمدية ولم يكن في الكتاب والسنة ما يرده فهو مقبول ، وإلا فمردود يقع من حديث النفس ووسوسة الشيطان ، ثم قال : ونحن لا ننكر أن الله يكرم عبده بزيادة نور منه يزداد به نظره ويقوى به رأيه ، وإنما ننكر أن يرجع إلى قلبه بقول لا يعرف أصله ، ولا نزعم أنه حجة شرعية وإنما هو نور يختص الله به من يشاء من عباده فإن وافق الشرع كان الشرع هو الحجة انتهى .

ويؤخذ من هذا ما تقدم التنبيه عليه أن النائم لو رأى النبي - صلى الله عليه وسلم - يأمره بشيء هل يجب عليه امتثاله ولا بد ، أو لا بد أن يعرضه على الشرع الظاهر ، فالثاني هو المعتمد كما تقدم .

ഹാഫിള് ബ്നു ഹജർ( റ) പറയുന്നു.
ഇൽഹാമിനെ നിഷേദിക്കൽ തള്ളപ്പെടുന്നതാണ് .

അടിമയെ ബഹുമാനിച്ചുകൊണ്ട് അല്ലാഹു അടിമക്ക് ഇത്തരം കാര്യങ്ങൾ നൽകാവുന്നതാണ്

പക്ഷേ  സത്യവും അസത്യവും വേർതിരിച്ച് മനസ്സിലാക്കേണ്ടതാണ് '


അത് മുഹമ്മദീയ ശരീരത്തിൽ ചൊവ്വായതും ഖുർആതിനും സുന്നത്തിനും അനുസൃതവുമായ ഇൽഹാം   സ്വീകാര്യമാണ്
അല്ലെങ്കിൽ തള്ളപെടുന്നതാണ്

അല്ലാഹുവിൽനിന്നുള്ള നൂറിന്റെ വർദ്ധനവ് കൊണ്ട് ഒരു അടിമയെ അല്ലാഹു ബഹുമാനിക്കൽ നാം നിഷേധിക്കുന്നില്ല'

ആ നൂറ് കൊണ്ട് അല്ലാഹു അവന്ന് വർദ്ധിപ്പിക്കുകയും അവൻ തന്റെ ചിന്തയെ ശക്തിപ്പെടുത്തുകയും ചെയ്യും.

അടിസ്ഥാനം അറിയപ്പെടാത്ത വാക്കുകൾ ഹൃദയത്തിലേക്ക്  വരുമെന്നതിനെയാണ് നാം എതിർക്കുന്നത് '

എങ്കിലും അല്ലാഹുവിൻറെ അടിമകളിൽ നിന്ന് അവൻ ഉദ്ദേശിച്ചവർക്ക് അല്ലാഹു പ്രത്യേകം ആക്കുന്ന ഒരു പ്രകാശമാണത്.

അത് ശറഇനോട് യോജിച്ചാൽ  ഹുജജത്താണ്


മേൽ പറഞ്ഞതിൽനിന്നും ഉറങ്ങുന്നവൻ നബി (സ്വ) യെ സ്വപ്നംകാണുകയും അവിടന്ന് വല്ലതുകൊണ്ടും കൽപ്പിക്കുകയും ചെയ്താൽ അത് അനുസരിക്കൽ നിർബന്ധമാണോ

അല്ലങ്കിൽപ്രത്യക്ഷ ശറഇ ന്റെ മേലിൽ അതിനെ വെളിവാക്കൽ അത്യാവശ്യമാണൊ?

അത്യാവശ്യമാണന്നാണ് പ്രബലം

(ഫത്ഹുൽ ബാരി )

ഇതിൽ നിന്നും മനസ്സിലാവുന്നത് ശറഇന്ന് വിരുദ്ധമല്ലാത്ത ഇലാഹാമുകളും നബിസല്ലല്ലാഹ അലൈവസല്ലമ തങ്ങളെ കാണുകയും സ്വപ്നത്തിലൂടെ ഉള്ള നിർദ്ദേശങ്ങളും സ്വീകാര്യമാണ് എന്നാണ് ഇതിനെല്ലാം നിഷേധിക്കുന്നത് പരിശുദ്ധ ഇസ്‌ലാം നിയമങ്ങൾ അറിയാത്തത് കൊണ്ട് മാത്രമാണ് '






വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു.



( ألا إن أولياء الله لا خوف عليهم ولا هم يحزنون الذين آمنوا وكانوا يتقون لهم البشرى في الحياة الدنيا وفي الآخرة لا تبديل لكلمات الله ذلك هو الفوز العظيم )  അല്ലാഹു വിന്റെ ഔലിയാക്കൾ അവരുടെ മേൽ ഭയമില്ല. അവർ ദുഖിക്കുകയില്ല. അവർ സത്യവിശ്വാസികളും അല്ലാഹു വിനെസൂക്ഷിക്കുന്നവരുമാണ് ദുൻയവിയിയായ ജീവിതത്തിലും ആഖിറത്തിലും അവർക്ക് സന്തോശ വാർത്തയുണ്ട്


മേൽ ആയത്ത് വിവരിച്ച ഇമാം റാസി (റ) പറയുന്നു'


ഇവിടെ സന്തോഷ വാർത്ത കൊണ്ടുള്ള ഉദ്ധേശം നല്ല സ്വപ്നങ്ങളാണ് നബി (സ്വ) പറഞ്ഞു.

സന്തോഷ വാർത്ത യഥാർത്ത മുസ്ലിം കാണുകയോ അവന്ന് വേണ്ടി കാണപെടുകയോ ചെയ്യുന്ന സത്യമായ സ്വപ്നങ്ങളാണ്


നബി (സ്വ) പറയുന്നു.

നുബുവ്വത്ത് പോയി സന്തോഷവാർത്തകൾ ബാക്കിയായി

വീണ്ടും നബി( സ്വ) സത്യസ്വപ്നങ്ങൾ അല്ലാഹു വിൽ നിന്നാണ് 'പാഴ്കിനാവ് പിശാജിൽ നിന്നുള്ളതാണ്

നബി( സ്വ) പറയുന്നു
സത്യ സ്വപ്നങ്ങൾ നുബുവ്വത്തിന്റെ നാൽപത്തി ആറ് ഭാഗങ്ങളിൽ ഒരു ഭാഗമാണ്


ഇബ്ന് മസ്ഊദ് (റ) പറയുന്നു. സ്വപ്നം മൂന്ന് ഇനമുണ്ട്  ഒരാൾ പകലിൽ ഉദ്ധേശിക്കുന്ന ഒരു കാര്യം രാത്രിയിൽ തന്നെ അവൻ കാണുന്നു.

രണ്ട് 'പൈശാജികം
മൂന്ന് 'സത്യ സന്തമായ സ്വപ്നം

وأما قوله تعالى : ( لهم البشرى في الحياة الدنيا وفي الآخرة ) ففيه أقوال :

الأول : المراد منه الرؤيا الصالحة ، عن النبي - صلى الله عليه وسلم - : أنه قال : " البشرى هي الرؤيا الصالحة يراها المسلم أو ترى له " وعنه عليه الصلاة والسلام : " ذهبت النبوة وبقيت المبشرات " وعنه عليه الصلاة والسلام : "الرؤيا الصالحة من الله ، والحلم من الشيطان ، فإذا حلم أحدكم حلما يخافه فليتعوذ منه وليبصق عن شماله ثلاث مرات فإنه لا يضره " وعنه - صلى الله عليه وسلم - : "الرؤيا الصالحة جزء من ستة وأربعين جزء من النبوة " وعن ابن مسعود : الرؤيا ثلاثة : الهم يهم به الرجل من النهار فيراه في الليل ، وحضور الشيطان ، والرؤيا التي هي الرؤيا الصادقة .


ഇബ്രാഹീം( റ) പറയുന്നു സ്വപ്നം മൂന്ന് ഇനമാണ് '

സന്തോഷ വാർത്തകൾ അത് അല്ലാഹു വിൽ നിന്നുള്ളതാണ് അത് നുബുവ്വത്തിന്റെ ഭാഗങ്ങളിൽ ഒരു ഭാഗമാണ്

ഒരാൾ പകലിൽ ഉദ്ധേശിക്കുന്നത് രാത്രിയിൽ അവൻ സ്വപ്നം കാണുന്നത്

മറ്റൊന്ന് ഭയപെടുത്തുന്ന സ്വപ്നം ഇത് പിശാജിൽ നിന്ന് ഉള്ളതാണ്

സത്യസന്തമായ നല്ല സ്വപ്നങ്ങൾ സത്യവിശ്വാസികളായ നല്ലവർക്ക് മാത്രമാണന്ന് മേൽ ആയത്തും ബുദ്ധിയും തെളിയിക്കുന്നു ണ്ട് ' (തഫ്സീറു റാസി യൂനുസ് 64 )

وعن إبراهيم الرؤيا ثلاثة : فالمبشرة من الله جزء من سبعين جزءا من النبوة ، والشيء يهم به أحدكم بالنهار فلعله يراه بالليل ، والتخويف من الشيطان ، فإذا رأى أحدكم ما يحزنه فليقل : أعوذ بما عاذت به ملائكة الله من شر رؤياي التي رأيتها أن تضرني في دنياي أو في آخرتي .

واعلم أنا إذا حملنا قوله : ( لهم البشرى ) على الرؤيا الصادقة فظاهر هذا النص يقتضي أن لا تحصل هذه الحالة إلا لهم ، والعقل أيضا يدل عليه ، وذلك لأن ولي الله هو الذي يكون مستغرق القلب والروح بذكر الله ، ومن كان كذلك فهو عند النوم لا يبقى في روحه إلا معرفة الله ، ومن المعلوم أن معرفة الله ونور جلال الله لا يفيده إلا الحق والصدق ، وأما من يكون متوزع الفكر على أحوال هذا العالم الكدر المظلم ، فإنه إذا نام يبقى كذلك ، فلا جرم لا اعتماد على رؤياه ، فلهذا السبب قال : ( لهم البشرى في الحياة الدنيا ) على سبيل الحصر والتخصيص .تفسير رازي

.  ഒഹാബികൾക്കും സ്വീകാര്യനും ഇബ്നു തൈമിയ്യയുടെ ശിശ്വനുമായ ഇബ്നുകസീർ തഫ്സീറിൽ വിവരിക്കുന്നത് കാണുക


 

لَهُمُ الْبُشْرَىٰ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۚ لَا تَبْدِيلَ لِكَلِمَاتِ اللَّهِ ۚ ذَٰلِكَ هُوَ الْفَوْزُ الْعَظِيمُ (64)

وقال الإمام أحمد : حدثنا عبد الرزاق ، أخبرنا سفيان ، عن الأعمش ، عن ذكوان أبي صالح ، عن رجل ، عن أبي الدرداء ، رضي الله عنه ، عن النبي صلى الله عليه وسلم في قوله : ( لهم البشرى في الحياة الدنيا وفي الآخرة ) قال : " الرؤيا الصالحة يراها المسلم ، أو ترى له " .

ഇമാം അഹമ്മദ് (റ) റിപോർട്ട് ചെയ്യുന്നു.
അബുദ്ധർദാഅ ( റ )പറഞ്ഞു ' നബി (സ്വ) പറഞ്ഞു '

സന്തോഷ വാർത്ത യഥാർത്ത മുസ്ലിം കാണുകയോ അവന്ന് വേണ്ടി കാണപെടുകയോ ചെയ്യുന്ന സത്യമായ സ്വപ്നങ്ങളാണ്


ഇബ്നു ജരീർ ( റ) പറഞ്ഞു
നബി (സ്വ) പറഞ്ഞു

സന്തോഷ വാർത്ത യഥാർത്ത മുസ്ലിം കാണുകയോ അവന്ന് വേണ്ടി കാണപെടുകയോ ചെയ്യുന്ന സത്യമായ സ്വപ്നങ്ങളാണ്
وقال ابن جرير : حدثني أبو السائب ، حدثنا أبو معاوية ، عن الأعمش ، عن أبي صالح ، عن عطاء بن يسار ، عن رجل من أهل مصر ، عن أبي الدرداء في قوله : ( لهم البشرى في الحياة الدنيا وفي الآخرة ) قال : سأل رجل أبا الدرداء عن هذه الآية ، فقال : لقد سألت عن شيء ما سمعت [ أحدا ]سأل عنه بعد رجل سأل عنه رسول الله ، فقال : " هي الرؤيا الصالحة يراها الرجل المسلم ، أو ترى له ، بشراه في الحياة الدنيا ، وبشراه في الآخرة [ الجنة ] .
ثم رواه ابن جرير من حديث سفيان ، عن ابن المنكدر ، عن عطاء بن يسار ، عن رجل من أهل مصر ، أنه سأل أبا الدرداء عن هذه الآية ، فذكر نحو ما تقدم .
وقال ابن جرير : حدثني المثنى : حدثنا الحجاج بن منهال ، حدثنا حماد بن زيد ، عن عاصم بن بهدلة ، عن أبي صالح قال : سمعت أبا الدرداء ، وسئل عن : ( الذين آمنوا وكانوا يتقون لهم البشرى ) فذكر نحوه سواء .
وقال الإمام أحمد : حدثنا عفان ، حدثنا أبان ، حدثنا يحيى ، عن أبي سلمة ، عن عبادة بن الصامت ؛ أنه سأل رسول الله صلى الله عليه وسلم فقال : يا رسول الله ، أرأيت قول الله تعالى : ( لهم البشرى في الحياة الدنيا وفي الآخرة ) ؟ فقال : " لقد سألتني عن شيء ما سألني عنه أحد من أمتي - أو : أحد قبلك " قال : " تلك الرؤيا الصالحة ، يراها الرجل الصالح أو ترى له " .
وكذا رواه أبو داود الطيالسي ، عن عمران القطان ، عن يحيى بن أبي كثير ، به ورواه الأوزاعي ، عن يحيى بن أبي كثير ، فذكره . ورواه علي بن المبارك ، عن يحيى ، عن أبي سلمة قال : نبئنا عن عبادة بن الصامت ، سأل رسول الله صلى الله عليه وسلم عن هذه الآية ، فذكره .
وقال ابن جرير : حدثني أبو حميد الحمصي ، حدثنا يحيى بن سعيد ، حدثنا عمر بن عمرو بن عبد الأحموسي ، عن حميد بن عبد الله المزني قال : أتى رجل عبادة بن الصامت فقال : آية في كتاب الله أسألك عنها ، قول الله تعالى : ( لهم البشرى في الحياة الدنيا ) ؟ فقال عبادة : ما سألني عنها أحد قبلك ، سألت عنها نبي الله فقال مثل ذلك : " ما سألني عنها أحد قبلك ، الرؤيا الصالحة ، يراها العبد المؤمن في المنام أو ترى له " .

ഇതിന് ധാരാളം പ്രമാണങ്ങൾ കൊണ്ട് വന്നതിന്ന് ശേഷം ഇബ്ന് കസീർ തുടരുന്നു.

നബി( സ്വ) പറഞ്ഞു

സന്തോഷ വാർത്ത യഥാർത്ത മുസ്ലിം കാണുകയോ അവന്ന് വേണ്ടി കാണപെടുകയോ ചെയ്യുന്ന സത്യമായ സ്വപ്നങ്ങളാണ്
സത്യ സന്തമായ സ്വപ്നം നുബുവ്വത്തിന്റെ നാൽപത്തിനാല് / എഴുപത്തിനാല് ഭാഗങ്ങളിൽ ഒരു ഭാഗമാണ്
ثم رواه من حديث موسى بن عبيدة ، عن أيوب بن خالد بن صفوان ، عن عبادة بن الصامت ؛ أنه قال لرسول الله صلى الله عليه وسلم : ( لهم البشرى في الحياة الدنيا وفي الآخرة ) فقد عرفنا بشرى الآخرة الجنة ، فما بشرى الدنيا ؟ قال : " الرؤيا الصالحة يراها العبد أو ترى له ، وهي جزء من أربعة وأربعين جزءا أو سبعين جزءا من النبوة " .
وقال [ الإمام ] أحمد أيضا : حدثنا بهز ، حدثنا حماد ، حدثنا أبو عمران ، عن عبد الله بن الصامت ، عن أبي ذر ؛ أنه قال : يا رسول الله ، الرجل يعمل العمل فيحمده الناس عليه ، ويثنون عليه به ، فقال رسول الله صلى الله عليه وسلم : " تلك عاجل بشرى المؤمن " . رواه مسلم .
وقال أحمد أيضا : حدثنا حسن - يعني الأشيب - حدثنا ابن لهيعة ، حدثنا دراج ، عن عبد الرحمن بن جبير ، عن عبد الله بن عمرو ، عن رسول الله صلى الله عليه وسلم أنه قال : ( لهم البشرى في الحياة الدنيا وفي الآخرة ) قال : " الرؤيا الصالحة يبشرها المؤمن ، هي جزء من تسعة وأربعين جزءا من النبوة ، فمن رأى [ ذلك ] فليخبر بها ، ومن رأى سوى ذلك فإنما هو من الشيطان ليحزنه ، فلينفث عن يساره ثلاثا ، وليكبر ولا يخبر بها أحدا " لم يخرجوه .



ഇമാം അഹമദ് ( റ )റിപ്പോർട്ട് ചെയ്യുന്നു' നബി (സ്വ) പറഞ്ഞു '

സത്യവിശ്വാസിക്ക് സന്തോഷ വാർത്ത അറിയിക്കുന്നതാണ് നല്ല സ്വപ്നങ്ങൾ ' നുബുവ്വത്തിന്റെ നാൽപത്തി ഒമ്പതിൽ ഒരു ഭാഗമാണ് .വല്ലവനും അത് കണ്ടാൽ മറ്റുള്ള (വിശ്വാസയോഗ്യൻമാരോട് ) അത് പറയണം
وقال ابن جرير : حدثني يونس ، أنبأنا ابن وهب ، حدثني عمرو بن الحارث ، أن دراجا أبا السمح حدثه عن عبد الرحمن بن جبير ، عن عبد الله بن عمرو ، عن رسول الله صلى الله عليه وسلم أنه قال : ( لهم البشرى في الحياة الدنيا ) الرؤيا الصالحة يبشرها المؤمن ، جزء من ستة وأربعين جزءا من النبوة " .
وقال أيضا ابن جرير : حدثني محمد بن أبي حاتم المؤدب ، حدثنا عمار بن محمد ، حدثنا الأعمش ، عن أبي صالح ، عن أبي هريرة ، عن النبي صلى الله عليه وسلم : ( لهم البشرى في الحياة الدنيا وفي الآخرة ) قال : " هي في الدنيا الرؤيا الصالحة ، يراها العبد أو ترى له ، وهي في الآخرة الجنة " .
ثم رواه عن أبي كريب ، عن أبي بكر بن عياش ، عن أبي حصين ، عن أبي صالح ، عن أبي هريرة أنه قال : الرؤيا الحسنة بشرى من الله ، وهي من المبشرات .
هكذا رواه من هذه الطريق موقوفا .
وقال أيضا : حدثنا أبو كريب ، حدثنا أبو بكر ، حدثنا هشام ، عن ابن سيرين ، عن أبي هريرة قال : قال رسول الله صلى الله عليه وسلم : " الرؤيا الحسنة هي البشرى ، يراها المسلم أو ترى له " .
وقال ابن جرير : حدثني أحمد بن حماد الدولابي ، حدثنا سفيان ، عن عبيد الله بن أبي يزيد ، عن أبيه ، عن سباع بن ثابت ، عن أم كرز الكعبية : سمعت رسول الله صلى الله عليه وسلم يقول : " ذهبت النبوة ، وبقيت المبشرات " .
وهكذا روي عن ابن مسعود ، وأبي هريرة ، وابن عباس ، ومجاهد ، وعروة بن الزبير ، ويحيى بن أبي كثير ، وإبراهيم النخعي ، وعطاء بن أبي رباح : أنهم فسروا ذلك بالرؤيا الصالحة .
ഇനിയും ധാരാളം പ്രാമാണം ഇബ്നുകസീർ കൊണ്ട് വരുന്ത്



(തഫ്സീറ്ഇബ്നു കസീർ യൂന്സ് 64)


നബി (സ്വ) പറഞ്ഞു

'،أن أبا هريرة قال سمعت رسول الله صلى الله عليه وسلم يقول لم يبق من النبوة إلا المبشرات قالوا وما المبشرات قال الرؤيا الصالحة


നബി( സ്വ )പറഞ്ഞു ' സന്തോഷ വാർത്തകളല്ലാതെ നുബുവ്വത്തിൽ നിന്നും ബാക്കിയില്ല. അവർ ചോദിച്ചു. എന്താണ് സന്തോഷ വാർത്തകൾ അവിടന്ന് പറഞ്ഞു   നല്ല സ്വപ്നങ്ങൾ ( ബുഖാരി)


ഹാഫിള് ഇബ്ന് ഹജർ( റ ) വിവരിക്കുന്നു '

ഖുർആനിൽ അല്ലാഹു തആലയുടെ വാക്കിൽ ഇങ്ങനെയുണ്ട് ഭൗതിക ജീവിതത്തിൽ സത്യവിശ്വാസികൾക്ക്  സന്തോഷ വാർത്തയുണ്ട് 'ഖുർആനിൽ പറഞ്ഞ സന്തോഷ വാർത്തയുടെ ഉദ്ധേശം നല്ല സ്വപ്നങ്ങളാണ് 'ഇമാം തിർമിദിയും ഇബ്ന് മാജയും ഇത് ഉദ്ധരിച്ചിട്ടുണ്ട് ഹാകിം സ്വഹീഹാണന്ന് പറഞ്ഞിട്ടുമുക്ക്

ഇതിന്റെ അർഥം എനിക്ക് പ്രത്യേകമായ നുബുവ്വത്തിന്റെ ശേഷം സന്തോഷ വാർത്തകളല്ലാതെ ബാക്കിയില്ല എന്നാണ്

മേൽ പറഞ്ഞ സന്തോഷവാർത്തകളെ നബി (സ്വ )വിവരിച്ചത് സ്വപ്നം എന്നാണ് '



وقد ورد في قوله تعالى : لهم البشرى في الحياة الدنيا هي الرؤيا الصالحة ، أخرجه الترمذي وابن ماجه وصححه الحاكم


، والمعنى لم يبق بعد النبوة المختصة بي إلا المبشرات ، ثم فسرها بالرؤيا ، وصرح به في حديث عائشة عند أحمد بلفظ : " لم يبق بعدي " ،

ഇമാം മുസ്ലിമും അബൂദാവൂദും നസാഇയും  ഉദ്ധരിക്കുന്നു

ജനങ്ങൾ അബൂബക്കർ( റ) വിന്റെ പിന്നിൽ സ്വഫ് കെട്ടിയിരിക്കുന്ന
സമയത്ത്
നബി സ്വ വഫാത്തിന് മുമ്പുള്ള രോഗത്തിൽ ആയപ്പോൾ വിരി നീക്കിക്കൊണ്ട് പറഞ്ഞു '


ഓ ജനങ്ങളെ നുബുവ്വത്തിന് സന്തോഷ വാർത്തകളിൽ ഒന്നും ബാക്കിയില്ല യഥാർത്ഥ മുസ്ലിം കാണുകയോ അവനുവേണ്ടി കാണപ്പെടുകയും ചെയ്യുന്ന നല്ല സ്വപ്നങ്ങൾ അല്ലാതെ ഒന്നും ബാക്കിയില്ല '

നസാഇ ഇമാമിൻറെ റിപ്പോർട്ടിൽ അബൂഹുറൈറ (റ) വിൽനിന്നും ഉദ്ദരിക്കുന്നു നബിസല്ലല്ലാഹു അലൈഹിവസല്ലമ പറഞ്ഞു നുബുവ്വത്തിൽ നിന്നും നല്ല സ്വപ്നങ്ങളില്ലാതെ ബാക്കിയില്ല

സ്വപ്നം നുബുവ്വത്തിന് ഭാഗങ്ങളിൽ ഒരു ഭാഗമാണ് എന്ന് നബി സല്ലല്ലാഹു അലൈവസല്ലമ തങ്ങൾ പറഞ്ഞു '

അതു കൊണ്ടുള്ള ഉദ്ദേശം സ്വപ്നത്തിന്റെ കാര്യത്തെ നുബുവ്വത്തിനോട് സാദൃശ്യപ്പെടുത്തലാണ് സ്വപ്നം എല്ലാം നുബുവ്വത്ത് ആണ് എന്നല്ല'



وقد جاء في حديث ابن عباس أنه - صلى الله عليه وسلم - قال ذلك في مرض موته ،

أخرجه مسلم وأبو داود والنسائي من طريق إبراهيم بن عبد الله بن معبد عن أبيه عن ابن عباس" أن النبي - صلى الله عليه وسلم - كشف الستارة ورأسه معصوب في مرضه الذي مات فيه والناس صفوف خلف أبي بكر فقال : يا أيها الناس إنه لم يبق من مبشرات النبوة إلا الرؤيا الصالحة يراها المسلم أو ترى له " الحديث .

وللنسائي من رواية زفر بن صعصعة عن أبي هريرة رفعه أنه : " ليس يبقى بعدي من النبوة إلا الرؤيا الصالحة " وهذا يؤيد التأويل الأول ، وظاهر الاستثناء مع ما تقدم من أن الرؤيا جزء من أجزاء النبوة أن الرؤيا نبوة وليس كذلك لما تقدم أن المراد تشبيه أمر الرؤيا بالنبوة ، أو لأن جزء الشيء لا يستلزم ثبوت وصفه له كمن قال : أشهد أن لا إله إلا الله رافعا صوته لا يسمى مؤذنا ولا يقال إنه أذن وإن كانت جزءا من الأذان ، وكذا لو قرأ شيئا من القرآن وهو قائم لا يسمى مصليا وإن كانت القراءة جزءا من الصلاة



، ويؤيده حديث أم كرز بضم الكاف وسكون الراء بعدها زاي الكعبية قالت : سمعت النبي - صلى الله عليه وسلم - يقول : ذهبت النبوة وبقيت المبشرات أخرجه أحمد وابن ماجهوصححه ابن خزيمة وابن حبان .
മറ്റൊരു ഹദീസിൽ ഇങ്ങിനെയുണ്ട്  നുബുവ്വത്ത് പോയി സന്തോഷവാർത്തകൾ ബാക്കിയായി ഇമാം അഹ്മദ് ഇബ്നുമാജ  എന്നിവർ ഇതിന് റിപ്പോർട്ട് ചെയ്തു .ഇബ്ന് ഖുസൈമ ഇബ്ന് ഹിബ്ബാൻ എന്നിവർ ഇത് സ്വഹീഹാണെന്ന് പറഞ്ഞു 'ഇത് മേൽ പറഞ്ഞതിന്ന് ശക്തി നൽകുന്നു

ഇമാം അഹ്മദ് (റ) ആയിഷ ഉമ്മയെ തൊട്ടുള്ള റിപ്പോർട്ടിൽ എൻറെ ശേഷം സന്തോഷ വാർത്തകളിൽ നിന്നും സ്വപ്നം അല്ലാതെ ബാക്കിയില്ല,


ഹുദൈഫ (റ) വിൽ  നിന്ന് ത്വബ്റാനി ഇമാം റിപ്പോർട്ട് ചെയ്യുന്നു നുബുവ്വത്ത് പോയി സന്തോഷവാർത്തകൾ ബാക്കിയായി


അനസ് (റ) നിന്ന് റിപ്പോർട്ട് ചെയ്ത ഹദീസിൽ റിപ്പോർട്ട് പ്രവാചകത്വവും നുബുവ്വത്തും മുറിഞ്ഞുപോയി'

നബിയോ റസൂലോ എനിക്ക് ശേഷം ഇല്ല'
സന്തോഷവാർത്തകൾ ബാക്കിയായി.

അവർ ചോദിച്ചു '

എന്താണ് സന്തോഷ വാർത്തകൾ ?

നബി സ്വ പറഞ്ഞു മുസ്ലിമീങ്ങൾ കാണുന്ന സ്വപ്നം  നുബുവ്വത്തിന്റെ ഭാഗങ്ങളിൽ ഒരു ഭാഗമാണ് -

മുഹല്ലബ് പറയുന്നു സ്വപ്നത്തിന് സന്തോഷവാർത്തകൾ എന്ന വാചകം പറഞ്ഞത് അധികവും അങ്ങനെയായിരുന്നതിന്ന് വേണ്ടിയാണ് കാരണം ചില സ്വപ്നങ്ങളിൽ താക്കീതുകളും ഉണ്ടാവാറുണ്ട്.

സംഭവിക്കാൻ പോകുന്ന കാര്യത്തിന് വേണ്ടി തയ്യാറെടുക്കാൻ വേണ്ടി സംഭവിക്കുന്നതിനു മുമ്പ് സത്യവിശ്വാസിക്ക്  അല്ലാഹു കാണിക്കുന്ന നല്ല സ്വപ്നങ്ങൾ സത്യസന്ധമാണ്

ولأحمد عن عائشة مرفوعا لم يبق بعدي من المبشرات إلا الرؤيا وله وللطبراني من حديث حذيفة بن أسيد مرفوعا :ذهبت النبوة وبقيت المبشرات ولأبي يعلى من حديث أنسرفعه : " إن الرسالة والنبوة قد انقطعت ولا نبي ولا رسول بعدي ولكن بقيت المبشرات ، قالوا : وما المبشرات؟ قال : رؤيا المسلمين جزء من أجزاء النبوة " ، قال المهلب ما حاصله : التعبير بالمبشرات خرج للأغلب ، فإن من الرؤيا ما تكون منذرة وهي صادقة يريها الله للمؤمن رفقا به ليستعد لما يقع قبل وقوعه .


 ഇബ്നുത്തീൻ പറയുന്നു ഹദീസിന്റെ അർത്ഥം   ദിവ്യസന്ദേശം (വഹ്' യ് )എൻറെ മരണം കൊണ്ട് മുറിഞ്ഞുപോയി പിന്നീടുണ്ടാകുന്ന കാര്യങ്ങൾ അറിയാൻ സ്വപ്നം അല്ലാതെ അവശേഷിക്കുന്നില്ല,

ഇവിടെ ഒരു സംശയത്തിന് സാധ്യതയുണ്ട്
അത് ഇങ്ങനെയാണ്

മഹത്തുക്കൾക്കുണ്ടാകുന്ന ഇൽഹാം (അല്ലാഹുവിൽ നിന്നുള്ള പ്രതേക വെളിപാട് ) ഇപ്രകാരമാണ് അതിലും വരാനുള്ള കാര്യങ്ങൾ വിവരമറിയും,

അത് അമ്പിയാക്കളുടെ വഴിയിലേക്ക് ചേർത്തി നോക്കുമ്പോൾ അത് സ്വപ്നം പോലെയാണ് '

ആ സ്വപ്നം അമ്പിയാക്കൾ അല്ലാത്തവർക്കും ഉണ്ടാകുന്നതാണ് ഉമർ (റ ) ന്റെ ചരിത്രത്തിൽ മുമ്പ് പറഞ്ഞ ഹദീസ് അതിനുദാഹരണമാണ് നബിസല്ലല്ലാഹു അലൈവസല്ലം പറഞ്ഞു   മുൻ സമുദായങ്ങളിൽ വാർത്ത നൽകപ്പെടുന്നവർ ഉണ്ടായിരുന്നു എന്റെ സമുദായത്തിൽ ഉമർഅതിൽ പ്പെട്ടതാണ്.


'വാർത്ത  നൽകപ്പെടുന്നവർ എന്നതിനെ  ഇൽഹാം നൽകപെട്ടവർ എന്ന് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.

ഔലിയാക്കളിൽ ധാരാളം ആളുകൾ മറഞ്ഞ കാര്യങ്ങൾ പറയാറുണ്ട് അവർ പറഞ്ഞത് പോലെ തന്നെ സംഭവിക്കുകയും  ചെയ്തിട്ടുണ്ട്



മറുപടി ഇങ്ങനെ പറയാം

സ്വപ്നം എല്ലാ സത്യവിശ്വാസികളെയും ഉൾക്കൊള്ളുന്നതാണ് അതിനുവേണ്ടിയാണ് അതിനെ പ്രത്യേകം പറഞ്ഞത്

ഇൽഹാം ചില മഹത്തുക്കൾക്ക് മാത്രം പ്രത്യേകമാണ് '

സ്വപ്നം അത് ധാരാളം ഉണ്ടാവാറുണ്ട് അത് വ്യാപകവുമാണ് അതിലേക്കാണ് നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ വാക്ക് സൂചിപ്പിക്കുന്നത് '


ഇൽഹാം നബി സല്ലല്ലാഹുഅലൈഹിവസല്ലമയുടെ കാലഘട്ടത്തിൽ കുറവ് ആകുകയും പിന്നീട് വർധിക്കുകയും ചെയ്തിട്ടുണ്ട് '

അതിൻറെ കാരണം  വഹ്യ് വരൽ ഉണർവിൽ തന്നെ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളിലേക്ക് അധികമായിരിക്കുകയും

നബിസല്ലല്ലാഹു  അലയ് ഹി വസല്ലമയിൽ നിന്നുള്ള മുഅജിസത്ത് പ്രകടനം വെളിവാക്കൽ ഉദ്ദേശവും ഉണ്ടായിരുന്നു അപ്പോൾ മറ്റുള്ളവർക്ക് അത്തരം കാര്യങ്ങളിൽ ഒന്നും ഉണ്ടാവാതിരിക്കാൻ അനുയോജ്യമായിരുന്നു'

അവിടത്തെ വഫാത്തോടെ വഹ്യ് മുറിഞ്ഞുപോയപ്പോൾഅല്ലാഹു പ്രത്യേകം ആക്കിയ മഹത്തുക്കൾക്ക്  ഇൽഹാം ഉണ്ടായി

മുഅ്ജിസത്തുമായി തിരിച്ചറിയാതിരിക്കൽ നിർഭയമായതിന്ന് വേണ്ടിയാണിത്

മഹാന്മാർക്ക് ഇൽഹാം  ഉണ്ടാവൽ ധാരാളം സംഭവിക്കുകയും അത് പ്രശസ്തമാവുകയും ചെയ്തിട്ടും അതിനെ നിഷേധിക്കുന്നവർ അഹംഭാവം അവർക്കുള്ളത് കൊണ്ടാണ്  (ഫത്ഹുൽ ബാരി )

وقال ابن التين : معنى الحديث أن الوحي ينقطع بموتي ولا يبقى ما يعلم منه ما سيكون إلا الرؤيا ، ويرد عليه الإلهام فإن فيه إخبارا بما سيكون ، وهو للأنبياء بالنسبة للوحي كالرؤيا ، ويقع لغير الأنبياء كما في الحديث الماضي في مناقب عمر : " قد كان فيمن مضى من الأمم محدثون " وفسر المحدث بفتح الدال بالملهم بالفتح أيضا ، وقد أخبر كثير من الأولياء عن أمور مغيبة فكانت كما أخبروا ، والجواب أن الحصر في المنام لكونه يشمل آحاد المؤمنين بخلاف الإلهام فإنه مختص بالبعض ، ومع كونه مختصا فإنه نادر ، فإنما ذكر المنام لشموله وكثرة وقوعه ، ويشير إلى ذلك قوله - صلى الله عليه وسلم - : " فإن يكن " وكان السر في [ ص: 393 ] ندور الإلهام في زمنه وكثرته من بعده غلبة الوحي إليه - صلى الله عليه وسلم - في اليقظة وإرادة إظهار المعجزات منه ، فكان المناسب أن لا يقع لغيره منه في زمانه شيء ، فلما انقطع الوحي بموته وقع الإلهام لمن اختصه الله به للأمن من اللبس في ذلك ، وفي إنكار وقوع ذلك مع كثرته واشتهاره مكابرة ممن أنكره( فتح الباري)


അമ്പിയാക്കളുടെ സ്വപ്നവും  ഇൽഹാമും ഹുജജത്താണ് പ്രമാണമാണ്


എന്നാൽ ഔലിയാക്കളുടെ സ്വപനവും ഇൽഹാമും പ്രമാണമല്ലങ്കിലും
ശറഇന് വിരുദ്ധമല്ലെങ്കിൽ അത് അവർക്ക് സ്വീകരിക്കാവുന്നതാണ് '


ഇത് ശറഹുൽ അഖാഇദിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് -


അസ് ലം സഖാഫി
പരപ്പനങ്ങാടി

കറാമത്ത് ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ..... തുടങ്ങി എല്ലാ അൽഭുതങ്ങളും കറാമത്തായി സംഭവിക്കും - ഇമാം നവവി റ

  കറാ മത്ത് ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ..... തുടങ്ങി എല്ലാ അൽഭുതങ്ങളും കറാമത്തായി സംഭവിക്കും - ഇമാം നവവി റ وفيه أن ...