Tuesday, July 17, 2018

ബിദ് അത്ത്:എല്ലാ പുത്തനാചാരവും വഴികേടാണ്, എല്ലാ വഴികേടുകളും നരകത്തിലേക്കാണ്* ------ ഇതിന്റെ ഉദ്ധേശ മെന്ത്?

ബിദ് അത്ത് ഒഹാബികളുടെ തട്ടിപ്പിന് മറുപടി

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎




ചോദ്യം
🔻🔻🔻

قال الرسول صلى الله عليه وسلم : *(كل بدعه ضلالة ، وكل ضلالة في النار) رواه مسلم   --- എല്ലാ പുത്തനാചാരവും വഴികേടാണ്, എല്ലാ വഴികേടുകളും നരകത്തിലേക്കാണ്*        ------
ഇതിന്റെ
ഉദ്ധേശ മെന്ത്?


.മറുപടി --


ഇമാം നവവി (റ) ശറഹു മുസ്ലിമിൽ പറയുന്നു.

എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്ന തിരുവചനത്തിന്റെ വ്യാപകാർത്ഥം പ്രത്യേകാർത്ഥം നൽകേണ്ടതാണ്.

അതിന്റെ ഉദ്ദേശ്യം  മിക്ക ബിദ്അത്തും എന്നാണ്


ഭാഷ പണ്ഡിതന്മാർ പറയുന്നത് മുൻ ഉപമയില്ലാതെ പ്രവർത്തികൾക്കാണ് ഭാഷയിൽ ബിദ്അത്ത് എന്ന് പറയുന്നത്.

പണ്ഡിതൻമാർ പറയുന്നത് ബിദ്അത്ത് അഞ്ച് ഇനമുണ്ട്'  I,വാജിബ്, (നിർബന്ധമുള്ളതും പ്രതിഫലം ലഭിക്കുന്നതും, )

2. മൻദൂബ്(നിർബന്ധമില്ലാത്തതും പ്രതിഫലം ഉള്ളതും ,)

3,ഹറാം ,

4.കറാഹത്ത് ഹലാൽ (ശിക്ഷയില്ലാത്തത് )

5, ഹലാൽ (അനുവദനീയം )

നാം ഈ പറഞ്ഞതിനെ ശക്തിപെടുത്തുന്നതാണ് "ഇത് നല്ല ബിദ്അത്താണ് "എന്ന ഉമർ റ വിന്റെ വാക്ക് .


ഇവിടെ എല്ലാം എന്ന അർഥമുള്ള 'കുല്ല്, എന്ന പദം കൊണ്ട് ശക്തി നൽകി എന്നത്  ഇതിന് പ്രത്യേകാർത്ഥം നൽകാമെന്നതിന് എതിരാവുകയില്ല.

കാരണം അങ്ങനെ ശക്തിയാക്കിയാലും പ്രത്യേകാർത്ഥം നൽകാവുന്നതാണ്. ഖിയാമത്ത് നാളിൽ എല്ലാ വസ്തുക്കളേയും നശിപ്പിക്കും എന്ന ആയത്തിനെ പ്രത്യേകാര്‍ത്ഥം

നൽകുന്നുണ്ടല്ലോ (കാരണം സ്വർഗം പോലെയുള്ള പലതും അന്ന് നശിക്കുകയില്ല).ശറഹ് മുസ്ലിം ഇമാം നവവി


": ﻗﻮﻟﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭ ﺁﻟﻪ ﻭ ﺳﻠﻢ : " ﻭﻛﻞ ﺑﺪﻋﺔ ﺿﻼﻟﺔ ." ﻫﺬﺍ ﻋﺎﻡ ﻣﺨﺼﻮﺹ ﻭ ﺍﻟﻤﺮﺍﺩ ﻏﺎﻟﺐ ﺍﻟﺒﺪﻉ ﻗﺎﻝ ﺃﻫﻞ ﺍﻟﻠﻐﺔ ﻫﻲ ﻛﻞ ﺷﻲﺀ ﻋﻤﻞ ﻋﻠﻰ ﻏﻴﺮ ﻣﺜﺎﻝ ﺳﺎﺑﻖ . ﻗﺎﻝ ﺍﻟﻌﻠﻤﺎﺀ : ﺍﻟﺒﺪﻋﺔ ﺧﻤﺴﺔ ﺃﻗﺴﺎﻡ : ﻭﺍﺟﺒﺔ ﻭﻣﻨﺪﻭﺑﺔ ﻭﻣﺤﺮﻣﺔ ﻭﻣﻜﺮﻭﻫﺔ ﻭﻣﺒﺎﺣﺔ .

ﻭ ﻳﺆﻳﺪ ﻣﺎ ﻗﻠﻨﺎﻩ ﻗﻮﻝ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻓﻲ ﺍﻟﺘﺮﺍﻭﻳﺢ " ﻧﻌﻤﺖ ﺍﻟﺒﺪﻋﺔ ﻭﻻ ﻳﻤﻨﻊ ﻣﻦ ﻛﻮﻥ ﺍﻟﺤﺪﻳﺚ ﻋﺎﻣﺎ ﻣﺨﺼﻮﺻﺎ ﻗﻮﻟﻪ " ﻛﻞ ﺑﺪﻋﺔ " ﻣﺆﻛﺪﺍ ﺑـﻜﻞ " ﺑﻞ ﻳﺪﺧﻠﻪ ﺍﻟﺘﺨﺼﻴﺺ ﻣﻊ ﺫﻟﻚ ﻛﻘﻮﻟﻪ ﺗﻌﺎﻟﻰ : ‏( ﺗُﺪَﻣِّﺮُ ﻛُﻞَّ ﺷَﻰْﺀٍ ‏)





📎💐എല്ലാ ബിദ് അത്തുകളും വഴികേടിലാണ്.

എല്ലാ വഴികേടുകളും നരകത്തിലാണ്.മുഹമ്മദ് നബിﷺ പഠിപ്പിച്ചപ്പോൾതന്നെ മറ്റൊന്നുകൂടെ പഠിപ്പിച്ചിട്ടുണ്ട് . എന്താണ് ബിദ്അത്ത് !?


ബിദ്അത്തിന്റെ കൂട്ടത്തിൽ  ശറഇന്റെ

അടിസ്ഥാന തത്ത്വത്തിന് വിരുദ്ധമാവാത്തത്  ഉണ്ട് എന്നത് നബിﷺ പഠിപ്പിച്ചതിൽ പെട്ടതാണ്.

അത്തരം നല്ല കാര്യങ്ങൾ നബിﷺയുടെ കാലത്ത് ഇല്ലെങ്കിലും  സ്വീകാര്യമാവുന്നതാണ് എന്നും നബിﷺ തത്ത്വങ്ങളിൽ പെട്ടതാണ്. അത് കൊണ്ടാണ് ഒരു കാര്യവും പഠിപ്പിക്കാതിരുന്നിട്ടില്ല എന്ന് അവിടുന്ന് പറഞ്ഞത്.


2

📌📋 عن أم المؤمنين عائشة رضي الله عنها

قالت : قال رسول الله صلى الله عليه وسلم : ( من أحدث في أمرنا هذا ما ليس منه فهو رد ) رواه البخاري ومسلم

മഹതി ആയിശ(റ) യെ

തൊട്ട്; മഹതി പറയുന്നു. റസൂൽﷺ  പറഞ്ഞു:( ആരെങ്കിലും നമ്മുടെ ഈ ദീനിന്റെ കാര്യത്തിൽ ഈ ദീനിൽ പ്പെടാത്ത വല്ലതും പുതുതായി ഉണ്ടാക്കിയാൽ അത് (അവനെയും) തള്ളേണ്ടതാണ്.

ബുഖാരി- മുസ്‌ലിം.

പുതുതായി ഉണ്ടാകുന്നവ (ബിദ്അത്ത് )ദീനിന്റെ കാര്യത്തിൽ പ്പെട്ടതും, പെടാത്തതും ഉണ്ടെന്നു ഈ ഹദീസിൽ നിന്ന് തന്നെ സുവ്യക്തമാണ്.

അല്ലായിരുന്നെങ്കിൽ (ما ليس منه) ദീനിൽ അഥവാ ശറഹിൽ പെടാത്ത വല്ലതും എന്ന് അവിടുന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...

അത് ഇമാമീങ്ങൾ വളരെ വ്യക്തമാക്കിയതുമാണ്.

ഇബ്നു റജബ് (റ) ഈ ഹദീസിനെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്;

مَن أحدث في أمرنا هذا ما ليس منه فهو ردٌّ، فالمعنى إذاً: أنَّ مَنْ كان عملُه خارجاً عن الشرع ليس متقيداً بالشرع، فهو مردود. (جامع العلوم والحكم )

അപ്പോൾ ഈ ഹദീസ് കൊണ്ട് അർത്ഥമാക്കുന്നത്; തീർച്ചയായും ഒരാളുടെ പ്രവർത്തി ശറഇനെ തൊട്ടുപുറത്തുള്ളതായി; അഥവാ ശറഇനോട് ഒരു ബന്ധവും ഇല്ലാതെ വന്നാൽ അതു തള്ളപ്പെടേണ്ടാതാണ്.

ഇമാം ഇബ്ൻ ഹജർ അസ്ഖലാനി ഫതുഹുൽ ബാരിയിൽ ഈ ഹദീസിനെ വിശദീകരിക്കുന്നു


وَهَذَا الْحَدِيث  مَعْدُودٌ مِنْ أُصُولِ الْإِسْلَامِ، وَقَاعِدَةٌ مِنْ قَوَاعِدِهِ، فَإِنَّ مَعْنَاهُ: مَنْ اخْتَرَعَ مِنْ الدِّينِ مَا لَا يَشْهَدُ لَهُ أَصْلٌ مِنْ أُصُولِهِ فَلَا يُلْتَفَتُ إلَيْهِ

ഈ ഹദീസ് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളിൽ എണ്ണപ്പെട്ടതും അതിന്റെ നിയമങ്ങളിൽ പെട്ടതുമാണ്. അപ്പോൾ ഈ ഹദീസിന്റെ അർത്ഥം ; ആരെങ്കിലും ദീനിൽ അതിന്റെ അടിസ്ഥാനങ്ങളിലെ ഒരു അടിസ്ഥാനത്തോടും ചേരാത്ത ഒന്ന് പുതുതായി ഉണ്ടാക്കുകയും ചെയ്‌താൽ അത്  ദീനിൽ വക വെക്കാവുന്നതല്ല.


അതാണ്‌ ഇമാം ശാഫി റഹിമഹുല്ലാ പറഞ്ഞത് : ബിദ്അത്ത് രണ്ടു വിധമുണ്ട് ; നല്ല ബിദ്അത്തും ചീത്ത ബിദ്അത്തും., സുന്നത്തിനോട്

യോജിച്ചാൽ നല്ലതും  അല്ലെങ്കിൽ ചീത്ത ബിദ്അത്തും...


قال  الشافعي "البدعة بدعتان : محمودة ومذمومة ، فما وافق السنة فهو محمود وما خالفها فهو مذموم "

**********************************

വീണ്ടും ഇമാം ശാഫി (റ)  പറയുന്നു;


خرجه أبو نعيم بمعناه منطريق إبراهيم بن الجنيد عن الشافعي ، وجاء عن الشافعيأيضا ما أخرجه البيهقي في مناقبه قال " المحدثات ضربان ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه بدعة الضلال ، وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة " انتهى .

(ഫത്‌ഹുൽ ബാരി)

പുതുതായി ഉണ്ടായത് രണ്ടു വിധമാണ്;


1- കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി പുതുതായത്,ഇത് (ഹദീസിൽ പറഞ്ഞ)  ബിദ്അത്തുള്ളലാല  (പിഴച്ച ബിദ്അത്ത് )യാണ്.


2' അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അത്തുകളാണ്...


ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:

ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)


‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ പിഴച്ച ബിദ്അത്താകുന്നു (ഫത്ഹുൽ ബാരി 13/254)


ഭാഷാപരമായി ഒരര്‍ത്ഥത്തിലും സാങ്കേതികമായി മറ്റൊരര്‍ത്ഥത്തിലും ബിദ്അത്ത് എന്ന പദം നിര്‍വചിക്കപ്പെടുന്നു. മുമ്പ് നടപ്പില്ലാത്ത, പിന്നീട് പ്രാവര്‍ത്തികമായ എല്ലാകാര്യങ്ങളും ഭാഷാര്‍ത്ഥ പ്രകാരം ബിദ്അത്താണ്.


പരിഷ്കരണവാദികള്‍ക്കിടയില്‍ അംഗീകൃത പണ്ഡിതനായ ഇബ്നുതൈമിയ്യഃ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ‘ഇഖ്തിളാഉ സ്വിറാത്ത്വുല്‍ മുസ്തഖീം’ പേജ് 255 ല്‍ അദ്ദേഹം പറയുന്നു. “ആദ്യമായി പ്രവര്‍ത്തിക്കുന്ന ഏതു കാര്യത്തെയും ഭാഷാപരമായി ബിദ്അത്ത് എന്നു പറയാം. പക്ഷേ, മതത്തിന്റെ വീക്ഷണത്തില്‍ അതെല്ലാം ബിദ്അത്തല്ല.”


ഇബ്നുഹജര്‍(റ)ഫതാവല്‍ ഹദീസിയ്യഃ പേജ് 200 ല്‍ എഴുതുന്നു: “ഭാഷാപരമായി ബിദ്അത്ത് എന്നു പറഞ്ഞാല്‍ ഒരു മുന്‍മാതൃക കൂടാതെ പ്രവര്‍ത്തിക്കപ്പെടുന്നത് എന്നാകുന്നു”.


ശൈഖ് അബ്ദുല്‍ഹയ്യ് തന്റെ ‘മജ്മൂഉര്‍റസാഇല്‍’ പേജ് 16 ല്‍ പറയുന്നു: “

ആരാധനയാവട്ടേ, മറ്റു ആചാരമാകട്ടെ നിരുപാധികം പുതുതായുണ്ടായ കാര്യമാണ് ഭാഷാപരമായി ബിദ്അത്ത്. ഈ ബിദ്അത്തിനെ അഞ്ചിനങ്ങളായി പണ്ഡിതന്മാര്‍ വിഭജിച്ചിരിക്കുന്നു.”


സാങ്കേതിക ബിദ്അത്ത്

ഇബ്നുതൈമിയ്യഃ യുടെ ‘ഇഖ്തിളാഇല്‍’ (പേജ് 255) ഇങ്ങനെ കാണാം:


“ശറഇന്റെ വീക്ഷണത്തില്‍ ബിദ്അത്തെന്നു പറഞ്ഞാല്‍ മതപരമായ ലക്ഷ്യങ്ങള്‍ക്ക് നിരക്കാത്തത് എന്നാണ്.

---------.3.**


നബി സ്വ പറയുന്നു. ഇസ്ലാമിൽ ആരെങ്കിലും പുണ്യമായ ചര്യ നടപ്പിലാക്കിയാൽ അയാൾക്ക് അതിന്റെ പ്രതിഫലവും അതനുസരിച്ച് പ്രവർത്തിച്ചവന്റെ തിന് തുല്യമായപ്രതിഫലവും ലഭിക്കുന്നതാണ്. മുസ്ലിം 8/226


ഇമാം നവവി ഈ ഹദീസിന്റെ വ്യഖ്യാനത്തിൽ എഴുതുന്നു.

ഈ ഹദീസിൽ നല്ല കാര്യങ്ങളെ ചര്യയാക്കൽ സുന്നത്താണെന്നും ചീത്ത കാര്യങ്ങളെ ചര്യയാക്കൽ നിഷിദ്ധമാണന്നും വ്യക്തമായും തെളിയിക്കുന്നു. നേരത്തേ ഉള്ളതോ അവനാൽ തുടങ്ങിയതോ ആവട്ടെ ' ശറഹുൽ മുസ്ലിം വാ 8 പേ226


ഇതിൽ നിന്നും

പ്രമാണങ്ങൾക്ക് വിരുദ്ധമല്ലാത്ത

പുതിയ നല്ല കാര്യങ്ങൾ കൊണ്ട് വരൽ പ്രതിഫലാർഹമാണെന്ന് നബി സ്വപഠിപ്പിച്ചതിൽ പെട്ടതാണ് എന്ന് മനസ്സിലാക്കാം.


ആദ്യമായി ഒരു കാര്യത്തിന് മാതൃക കാണിക്കുന്നതിനും സന്ന എന്ന് ഹദീസിൽ പ്രയോഗിച്ചത് കാണാം ഇമാം ബുഖാരിറ നിവേദനം ചെയ്യുന്നു لانه اول من سن القتل

بخاري ٥/٣٠

ഖാബീ ൽ ആണ് ആദ്യമായി വധം നടപ്പാക്കിയത്

ബുഖാരി 5 / 30


ലോകത്ത് ആദ്യമായി കൊല നടത്തിയത് ആദം നബിയുടെ മകൻ ഖാബിലാണല്ലോ



മുമ്പ് ഉണ്ടായിരുന്ന ഒന്ന് തേഞ് മാഞ്ഞ് പോയപ്പോൾ അത് നടപ്പിൽ വരുത്തി എന്ന് ഇവിടെ അർഥം വെക്കാൻ പറ്റില്ലല്ലോ

മഹാനായ ഖുബൈബി റ ന്റെ സംഭവത്തിൽ ഇപ്രകാരം കാണാം

فكان خبيب هو سن الركعتين لكل امرء مسلم قتل صبرا بخاري ٢٨١٨

രക്തസാക്ഷി യാകാൻ പോകുന്ന ഏത് മുസ്ലിമിനും രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരം നടപ്പിൽ വരുത്തിയത് ഖുബൈബാണ് ബുയാരി 28 18


ഇവിടെയും ആദ്യമായി തുടങ്ങി വെച്ചു ഇസ് ലാമിന്റ തന്നെയാണ് വിവക്ഷ .

അപ്പോൾ ഇസ്ലാമിന്റേ അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരല്ലാത്തതും വിശുദ്ധ ഖുർആനിന്റെ യും തിരുസുന്നത്തിന്റെയും പൊതുവായ നിർദേശങ്ങളുടെ പരിധിയിൽ ഉൾപെടുന്നതുമായ നല്ല കാര്യങ്ങൾ നടപ്പിൽ വരുത്തുന്നത് നല്ല കാര്യമാണെന്ന് മേൽ ഹദീസ്  പഠിപ്പിക്കുന്നു '


അസ്ലം സഖാഫി
പരപ്പനങ്ങാടി

Monday, July 16, 2018

ബിദ് അത്ത് :നബിയുടെ കൽപനയില്ലത്തത് ബിദ്അത്തോ

💎💎💎💎

ബിദ്അത്ത്

ഒഹാബികളുടെ കള്ളത്തരത്തിന് മറുപടി

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


ചോദ്യം


നബി (സ) പറയുന്നത് കാണുക :

*قوله صلى الله عليه وسلم : ( من أحدث في أمرنا هذا ما ليس منه فهو رد )   *

*നമ്മുടെ ഈ കാര്യത്തില്‍ (ഇസ്ലാം ദീനില്‍ നമ്മുടെ കല്‍പ്പന ഇല്ലാത്ത ഒരു കാര്യം ആരെങ്കിലും കൂട്ടി ചേര്‍ത്താല്‍ അത് തള്ളപ്പെടെണ്ടാതാണ്)*   ----

📚📚📚📚

*( من عمل عملاً ليس عليه أمرنا فهو رد ) *ആരെങ്കിലും നമ്മുടെ കല്‍പ്പന ഇല്ലാതെ ഒരു കാര്യം ധീനിന്റെ പേരില്‍ പ്രവര്‍ത്തിച്ചാല്‍ അത് തള്ളപ്പെടെണ്ടാതാണ് )*



.ഇതിൽ നിന്നും നബി സ്വയുടെ കൽപനയില്ലാത്തതല്ലാം ബിദ്അത്താണ് എന്ന് വരുമോ.?


💎💎💎💎💎

മറുപടി


ل أخبرتني عائشة أن رسول الله صلى الله عليه وسلم قال من عمل عملا ليس عليه أمرنا فهو رد



ومعنى الحديث: أن من أحدث في الإسلام رأياً لم يكن له من الكتاب والسنة سند ظاهر أو خفي، ملفوظ أومستنبط، فهو مردود عليه،                 


. وفي رواية لمسلم: من عمل عملا ليس عليه أمرنا فهو رد. أي ليس هو في ديننا وشرعنا، ولم يأذن به الله ورسوله، يعني من عمل عملاً خارجاً عن الشرع ليس متقيداً بالشرع فهو مردود.  مرات ١٤٠



കുഞ്ഞാപ്പു പറഞ്ഞ ഹദീസ് വിവരിച്ചു

അലിയുൽ ഖാരി റ മിർഖാത്തിൽ 140 ൽ പറയുന്നു.


ഹദീസിന്റെ അർഥം .ഖുർആനിലോ സുന്നത്തി ലോ   (ഗവേശകരായ പണ്ഡിതന്മാരുടെ )ഗവേശണ പരമായോ വാചികമായോ വ്യക്തമായോ അവ്യക്തമായോ തെളിവില്ലാതെ ഇസ്ലാമിൽ ഒരഭിപ്രായം പുതുക്കിയാൽ അതു തള്ളപ്പെടേണ്ടതാണ് എന്നാണ് -


നമ്മുടെ അംറ് ഇല്ലാത്തത് പ്രവർത്തിച്ചാൽ എന്നാൽ


അതായത്

ദീനിലോ ശറഇലോ ഇല്ലാത്ത അല്ലാഹുവും റസൂലും അനുമതി നൽകാത്ത എന്നാണ്

അത് കൊണ്ട് ഉദ്ധേശ്യം

ശറഇന് പുറത്തുള്ള ശറഇനോട് ബന്തമില്ലാത്ത എന്നാണ് (മിർഖാത്ത് 140)


ഫത്ഹുൽ ബാരി യിൽ ഇബ്ന് ഹജർ റ പറയുന്നു:



" من أحدث في أمرنا هذا ما ليس منه فهو رد "

ليس عليه أمرنا " والمراد به أمر الدين ،

നമ്മുടെ അംറല്ലാത്തത് എന്നാൽ

ദീനിന്റെ കാര്യമല്ലാത്തത് എന്നാണ് ഉദ്ധേ ശം

ഫത്ഹുൽ ബാരി 2550



ഫത്ഹുൽ ബാരി ഇബ്ന് ഹജർ  റ പറയുന്നു:

الحافظ ابن حجر في الفتح: وَهَذَا الْحَدِيثُ مَعْدُودٌ مِنْ أُصُولِ الْإِسْلَامِ، وَقَاعِدَةٌ مِنْ قَوَاعِدِهِ، فَإِنَّ مَعْنَاهُ: مَنْ اخْتَرَعَ مِنْ الدِّينِ مَا لَا يَشْهَدُ لَهُ أَصْلٌ مِنْ أُصُولِهِ فَلَا يُلْتَفَتُ إلَيْهِ

ഈ ഹദീസിന്റെ അർത്ഥം



; ആരെങ്കിലും ദീനിൽ അതിന്റെ അടിസ്ഥാനങ്ങളിലെ ഒരു അടിസ്ഥാനത്തോടും ചേരാത്ത ഒന്ന് പുതുതായി ഉണ്ടാക്കുകയും ചെയ്‌താൽ അത്  ദീനിൽ വക വെക്കാവുന്നതല്ല.ഫത്ഹുൽ ബാരി 2550


ഇബ്ന് റജബ് റ പറയുന്നു.


قال ابن رجب في جامع العلوم والحكم: فهذا الحديث يدلُّ بمنطوقه على أنَّ كلَّ عملٍ ليس عليه أمر الشارع، فهو مردود، ويدلُّ بمفهومه على أنَّ كلَّ عمل عليه أمره، فهو غير مردود، والمراد بأمره هاهنا: دينُه وشرعُه، كالمراد بقوله في الرواية الأخرى: مَن أحدث في أمرنا هذا ما ليس منه فهو ردٌّ، فالمعنى إذاً: أنَّ مَنْ كان عملُه خارجاً عن الشرع ليس متقيداً بالشرع، فهو مردود.


وقوله: ليس عليه أمرنا إشارةٌ إلى أنَّ أعمال العاملين كلهم ينبغي أنْ تكون تحتَ أحكام الشريعة، وتكون أحكام الشريعة حاكمةً عليها بأمرها ونهيها، فمن كان عملُه جارياً تحت أحكام الشرع، موافقاً لها، فهو مقبولٌ، ومن كان خارجاً عن ذلك، فهو مردودٌ. اهـ.جامع العلوم والحكم


ശരീഅത്ത് പഠിപ്പിച്ചവരുടെ അംറ് ഇല്ലാത്ത ഏതൊരു പ്രവർത്തനവും തള്ളപെടേണ്ടതാണ് എന്ന്

ഈ ഹദീസിന്റെ മൊഴി അർഥം അറിയിക്കുന്നു.

അംറുള്ള കർമങ്ങൾ ഒന്നും തള്ളപ്പെടില്ല എന്ന് ഇതിന്റെ ഭാഹ്യാർഥം അറിയിക്കുന്നു.


'അംറ് കൊണ്ടുള്ള ഉദ്ധേശ്യം ദീനും

ശറഉമാണ്   (കുഞ്ഞാപ്പുകൾ മനസ്സിലാക്കിയത് പോലെ വെറും കൽപന എന്നല്ല )

നമ്മുടെ ദീനിലില്ലാത്തത് വല്ലവനും പുതുക്കിയാൽ അത് തള്ളപെടും എന്ന ഹദീസിൽ അംറ് കൊണ്ട് ഉദ്ധേശവും  അത് തന്നെയാണല്ലോ '

അപ്പോൾ ഹദീസിന്റെ അർത്ഥം വല്ലവന്റെയും പ്രവർത്തിശറഇന് പുറത്തായാൽ ശറഉമായി ബന്തമില്ലാതിരിക്കുകയും ചെയ്താൽ അത് തള്ളപ്പെടും എന്നാണ്.



നമ്മുടെ അംറില്ലാത്തത് എന്നാൽ പ്രവർത്തിക്കുന്നവന്റെ പ്രവർത്തനങ്ങൾ ശരീഅത്തിന്റെ വിധികളുടെ കീഴിലാവണം എന്ന് സൂചനയുണ്ട്''


ശരീഅത്തിന്റെ വിധികൾ പ്രവർത്തനത്തിന്റെ മേൽ വിരോധം കൊണ്ടും അംറ് കൊണ്ടും വിധിക്കുന്നതാണ് -


കർമങ്ങൾ ശറഇന്റ ഹുക്മുകൾ കളോട് യോജിച്ചു വരികയും അതിന്ന് കീഴിലാവുകയും ചെയതാൽ സ്വീ കാര്യമാണ്

അതിനെ തൊട്ട് പുറത്തായാൽ തള്ളപെടും -

ജാമിഉൽ ഉലും 250


ഇത്രയും പറഞ്ഞതിൽ നിന്നും

എന്ത് കാര്യം ചെയ്യാനും നബി സ്വ യുടെ കൽപന വേണമെന്ന

കുഞ്ഞാപ്പു മനസ്സിലാക്കിയത് തെറ്റാണന്നും അങ്ങനെ ആ ഹദീസിന് അർത്ഥമില്ലന്നും മനസ്സിലാക്കാം -


ഇമാം ശാഫി പറയുന്നു.


പുതുതായി ഉണ്ടായത് രണ്ടു വിധമാണ്;


1- കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി പുതുതായത്,ഇത് (ഹദീസിൽ പറഞ്ഞ)  ബിദ്അത്തുള്ളലാല  (പിഴച്ച ബിദ്അത്ത് )യാണ്.


2' അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അത്തുകളാണ്...

(ഫത്ഹുൽ ബാരി 13/254)

ബിദ്അത്തിനെ

അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:

ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)


‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ പിഴച്ച ബിദ്അത്താകുന്നു (ഫത്ഹുൽ ബാരി 13/254


ഹദീസിൽ പഠിപ്പിക്കാത്ത ബിദ്അത്തായ സ്വലാത്തുമായി വഹാബികൾ

ഹദീസിൽ പഠിപ്പിക്കാത്ത ബിദ്അത്തായ സ്വലാത്തുമായി വഹാബികൾ
!
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
ഖുർആനിലോ  ഹദീസിലോ  ഉദ്ധരിക്കാത്ത
സ്വലാത്തുകളെ
വഹാബികൾ പല്ലും നഖവും ഉപയോഗിച്ച്
വിമർശിക്കാറുണ്ട്.ബിദ് അത്താണ് ,നരകത്തിലാണ് ........... തുടങ്ങിയ മുജായിദാരോപണങ്ങൾ നീണ്ടുപോകുന്നു!

ഇബ്റാഹീമിയ്യ സ്വലാത്ത് അല്ലാത്തതൊന്നും ശരിയല്ലെന്നും
അത് ചൊല്ലി നടക്കുന്നവർ
തെറ്റുകാരാണെന്നും ഉള്ള
പുലമ്പൽ സർവ്വസാധാരണം.

മറ്റു വിഷയങ്ങളിലുള്ളത് പോലെ ഇവിടെയും വഹാബികൾ വെട്ടിൽ വീണു!. അവർ കുഴിച്ച കുഴിയിൽ അവർ തന്നെ വീണെന്നു പറയുന്നതാകും കൂടുതൽ ശെരി!.
അമാനി മൗലവിയുടെ
ഖുർആൻ വിവരണത്തിന്റെ അവതാരികയിൽ മുജായിദ് അപ്പോസ്തലൻ
കെ.എം. മൗലവി
ഒരു സ്വലാത്ത് പഠിപ്പിക്കുന്നു.

" അസ്സ്വലാത്തു വസ്സലാമു അലാ
മൻ അർസലഹു ലി തബ് ലീഗിൽ ഖുർആനി വ ബയാനി ഹി ഖാതിമുൻ
ലിന്നബിയ്യീൻ വ അലാ ആലിഹി വ സ ഹ്ബിഹി വത്താബിഹീന ലഹും ബി ഇഹ്സാനിൻ ഇലാ യവ്മി ദ്ദീൻ "

ഇത് എഴുതിയാലോ
ചൊല്ലിയാലോ ബിദ്അത്താകുമോ? നരകത്തിൽ പോകുമോ?
മൗലവിമാർ ഖുർആൻ പരിഭാഷയിൽ പഠിപ്പിച്ച ഈ സ്വലാത്ത് ഖുർആനിലോ ഹദീസിലോ കാണിച്ച് തരാമോ?
ഖുർആനിലും
ഹദീസിലും
എവിടെ- എന്ന മൗലവിമാരുടെ ചോദ്യം മുജായിദുകൾക്ക് മാത്രം ബാധകമാകാത്തതിന്റെ ഗുട്ടൻസ് എന്താണ് ?
ഈ സ്വലാത്ത് ഉൾകൊള്ളുന്ന വഹാബീ ഔദ്യോഗിക ഖുർആൻ പരിഭാഷ വഹാബികൾ ഷോകേസിൽ വച്ചിരിക്കുന്നത് ഈ വിഷയം അറിയാത്ത അണികളോട് ചെയ്യുന്ന നന്ദികേടല്ലേ ?

ഖുർആനിലും ,ഹദീസിലും ഇല്ലാത്ത
ഈ സ്വലാത്ത്
മുജാഹിദുകളുടെ
ഔദ്യോഗിക ഖുർആൻ പരിഭാഷയിൽ അച്ചടിച്ചതെന്തിന് ?
ഇത് ഇത്രയും നാൾ പഠിപ്പിച്ച മുജായിദ് നേതാക്കൾ പിഴച്ചവരും അതുവഴി നരകത്തിലുമാണോ ?

ഇതേ പരിഭാഷയിൽ തന്നെ

പേജ് :15 - ലും

ഹദീസിലില്ലാത്ത സ്വലാത്ത് മുജാഹിദ് നേതാക്കൾ എഴുതി ചേർത്തിട്ടുണ്ട്.

പടച്ചോൻ വലിയോരു സ്വർഗമുണ്ടാക്കിയപ്പോൾ സ്വലാത്തിന്റെയും മറ്റും പേരിൽ ഭൂരിപക്ഷം വരുന്ന മുസ്ലിംകളെ നിങ്ങൾ സ്വർഗത്തിൽ നിന്ന് പുറത്താക്കി. കണ്ണടച്ച് പാലുകുടിക്കുന്ന പൂച്ചയെപ്പോലെ ,ആരും കാണാതെ മൗലവിമാർ ഇത്തരം സ്വലാത്തുകളുമായി നടന്നാൽ സ്വർഗം കാലിയാകില്ലേ മുജായിദുകളേ? അതോ- അണികളെ പറ്റിച്ച് മൗലവിമാർക്ക് മാത്രം സ്വർഗത്തിൽ കയറിപ്പറ്റാനുള്ള അടവാണോ ഇത് ?.......വഹാബിയുടെ ഔദ്യോഗിക പരിഭാഷയിൽ - വഹാബീ വാദമനുസരിച്ച് ,   ഏതായാലും നരകമുറപ്പ്! ...... അണികളുടെ ചോദ്യങ്ങൾക്കു മുമ്പിൽ പിടിച്ച് നിൽക്കാനാകാതെ മൗലവിമാർ നെട്ടോട്ടത്തിൽ...... മതത്തിൽ മനുഷ്യ താല്പര്യങ്ങൾ കടത്തിക്കൂട്ടി - സ്വന്തമായി നിർമ്മാണ ഫാക്ടറി തുടങ്ങിയവരുടെയെല്ലാം ഗതി ,ഇത്തരം നെട്ടോട്ടങ്ങളിൽ കലാശിക്കുമെന്നതിന് വഹാബിസം തന്നെ സാക്ഷി....!!!.....

ഇസ്തിഗി സ തവസ്സുൽ

📦🔴🔴🔴🔴🔴📦 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

മരണപ്പെട്ടു പോയ മഹാന്മാരെ വിളിച്ച് സഹായം ചോദിച്ചാൽ ശിർക്കാണെന്നും, ജൂത ക്രിസ്താനികളും അതു തന്നെയാണ് ചെയ്യുന്നതെന്നും സോഷ്യൽ മീഡിയകളിലൂടെ സഈദ് ജോർജ് എന്നയാളടക്കം ചില മൗലവിമാർ സാധാരണക്കാരെ സംശയിപ്പിക്കാൻ വേണ്ടി ലേഖനങ്ങൾ പ്രചരിപ്പിക്കുന്നതായി ഈയിടെ കാണാൻ സാധിച്ചു. സുന്നീ ഉസ്താദ്മാരോട് ചോദിച്ചിട്ട് വേണം സംശയം തീർത്ത് കൊടുക്കാൻ എന്ന ഒരു അടിക്കുറിപ്പും കണ്ടു. താഴെയുള്ള ഓരോ ആരോപണങ്ങൾക്കും മറുപടി കൊടുക്കുന്നു:

👇👇👇👇👇

✅✅✅✅✅✅✅✅✅

ആരോപണം

1⃣

"ആദം നബി(അ) തെറ്റ് ചെയ്തപ്പോൾ മുഹമ്മദ് നബി (സ) യുടെ ഹഖ് കൊണ്ട് പൊറുത്ത് തരാൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചത്  മൗലിദ് കിതാബിൽ പറഞ്ഞ സംഭവം കള്ളക്കഥയാണ്.ഈ കഥ ഖുർആനിന് എതിരാണ്."

⛔⛔⛔⛔⛔⛔⛔⛔⛔

മറുപടി:👇

                                       

മൗലിദ് കിതാബിൽ മാത്രമല്ല ഈ ഹദീസ് ഉള്ളത്. ഹാകിം (റ) റിപ്പോർട്ട് ചെയ്ത ഹദീസ് കാണുക. ഇനി പറയുക മൗലിദ് കിതാബിൽ മാത്രമാണോ ഇതുള്ളത്.

        

رقم الحديث: 973

(حديث قدسي) حَدَّثَنَا أَبُو بَكْرِ بْنُ أَبِي دَاوُدَ ، قَالَ : حَدَّثَنَا أَبُو الْحَارِثِ الْفِهْرِيُّ ، قَالَ : حَدَّثَنِي سَعِيدُ بْنُ عَمْرٍو ، قَالَ : حَدَّثَنَا أَبُو عَبْدِ الرَّحْمَنِ بْنُ عَبْدِ اللَّهِ بْنِ إِسْمَاعِيلَ ابْنِ بِنْتِ أَبِي مَرْيَمَ ، قَالَ : حَدَّثَنِي عَبْدُ الرَّحْمَنِ بْنُ زَيْدِ بْنِ أَسْلَمَ ، عَنْ أَبِيهِ ، عَنْ جَدِّهِ ، عَنْ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ ، قَالَ : " لَمَّا أَذْنَبَ آدَمُ عَلَيْهِ السَّلامُ الذَّنْبَ الَّذِي أَذْنَبَهُ رَفَعَ رَأْسَهُ إِلَى السَّمَاءِ ، فَقَالَ : أَسْأَلُكَ بِحَقِّ مُحَمَّدٍ إِلا غَفَرْتَ لِي ، فَأَوْحَى اللَّهُ عَزَّ وَجَلَّ إِلَيْهِ : وَمَا مُحَمَّدٌ ؟ وَمَنْ مُحَمَّدٌ ؟ قَالَ : تَبَارَكَ اسْمُكَ ، لَمَّا خَلَقْتَنِي رَفَعْتُ رَأْسِي إِلَى عَرْشِكَ وَإِذَا فِيهِ مَكْتُوبٌ لا إِلَهَ إِلا اللَّهُ مُحَمَّدٌ رَسُولُ اللَّهِ فَعَلِمْتُ أَنَّهُ لَيْسَ أَحَدٌ أَعْظَمَ قَدْرًا عِنْدَكَ مِمَّنْ جَعَلْتَ اسْمَهُ مَعَ اسْمِكَ ، فَأَوْحَى اللَّهُ عَزَّ وَجَلَّ إِلَيْهِ : يَا آدَمُ ، وَعِزَّتِي وَجَلالِي ، إِنَّهُ لآخِرُ النَّبِيِّينَ مِنْ ذُرِّيَّتِكَ ، وَلَوْلاهُ مَا خَلَقْتُكَ " .  

ആദം നബിയുടെ തവസ്സുല്‍

മനുഷ്യപിതാവാണ് ആദം നബി (അ). ലോകത്തെ ആദ്യ മുസ്ലിമും അവര്‍  തന്നെ. അതിനാല്‍ ആദ്യമായി അല്ലാഹുവിനോട് പ്രാര്‍ഥിച്ച മനുഷ്യനും ആദം നബിയായിരിക്കണം. അല്ലാഹുവിന്റെ മുന്‍നിശ്ചയപ്രകാരം ആദം നബി (അ) യെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെടാന്‍ ഇടയായപ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ച സംഭവം ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. ആ പ്രാര്‍ഥനയില്‍ നബി (സ്വ) യെ മുന്‍നിര്‍ത്തിയുള്ള തവസ്സുല്‍ ഉണ്ട് എന്നത് കൌതുകകരമായിരിക്കുന്നു. ഹദീസ് ഇങ്ങനെ.

ഉമര്‍ (റ) ല്‍ അ) നിന്ന് ഉദ്ധരിക്കുന്നു. നബി (സ്വ) പറഞ്ഞു. ആദം (ല്‍ നിന്ന് പിഴവ് ഉണ്ടായപ്പോള്‍ ആദം (അ) ഇങ്ങനെ പ്രാര്‍ഥിച്ചു. നാഥാ, മുഹമ്മദ് നബി (സ്വ) യുടെ ഹഖ് കൊണ്ട് നീ എനിക്ക് പൊറുത്ത് തരണേ. അപ്പോള്‍ അല്ലാഹു പറഞ്ഞു. ‘ആദം, താങ്കളെങ്ങനെയാണ് മുഹമ്മദ് (സ്വ) യെ അറിഞ്ഞത്? ഞാന്‍ അവിടുത്തെ സൃഷ്ടിച്ചിട്ടില്ലല്ലോ. അപ്പോള്‍ ആദം പ്രതികരിച്ചു. നാഥാ, നീ എന്നെ സൃഷ്ടിക്കുകയും ആത്മാവ് നല്‍കുകയും ചെയ്തപ്പോള്‍ ഞാന്‍ തല ഉയര്‍ത്തിനോക്കി. അപ്പോള്‍ അര്‍ശിന്മേല്‍ ലഇലാഹ ഇല്ലല്ലാഹ മുഹമ്മദുറസൂലുല്ല’ എന്ന് എഴുതി വെച്ചതായി ഞാന്‍ കണ്ടു. നിന്റെ പേരിന്റെ കൂടെ നിനക്ക് ഏറ്റവും ഇഷ്ടമുള്ളവരെയല്ലാതെ ചേര്‍ക്കുകയില്ലെന്ന് ഞാന്‍ മനസ്സിലാക്കി. അല്ലാഹു പറഞ്ഞു. അതെ താങ്കള്‍ സത്യം പറഞ്ഞിരിക്കുന്നു. മുഹമ്മദ് (സ്വ) എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിതന്നെ. അദ്ദേഹത്തിന്റെ ഹഖ് കൊണ്ട് നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തു തന്നിരിക്കുന്നു’ ഈ സംഭവം ഹാകിം തന്റെ മുസ്തദ്റകിലും ത്വബ്്റാനി ജാമിഉസ്സഗീറിലും, അബൂ നുഐം ദലാഇലിലും, ഇബ്നുഅസാകിര്‍ തന്റെ തരീഖിലും, സയ്യിദുസുംഹൂദി വഫാഉല്‍വഫയിലും, ഇമാം സുബ്കി ശിഫാഉസ്സഖാമിലും ഉദ്ധരിച്ചിട്ടുണ്ട്. ഹാക്കിം ഈ ഹദീസ് സ്വാഹീഹാണെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. 4:371

ഇതിന്റെ പരമ്പര പ്രബലമാനെന്നു 💪ഹാകിം വ്യക്തമാക്കിയിടുണ്ട്(മുസ് തദ്രക് 2/615)

ഇമാം ബയ്ഹഖി (റ) ദലയിലുന്നുബുവയിലും(നംബര് 2243) ഇമാം ത്വബ്രാനി (റ) തൽ മുഅജമുൽ ഔസതിലും (നംബര് 6690),അല്മുഅജമുൽ സ്സ്വഗീരിലും (നമ്പറ 989), ഇമാം സുയുതി (റ) ഖാസ്വഇസ്വിലും ഇമാം ഖസ്തല്ലാനി(റ) അല്മവാഹിബുല്ലദുന്നിയ്യ (1/62) ലും ഇമാം സുബ്കി (റ) ഷിഫാഇസ്സഖാം (135)ലും അല്ലാമ സുർഖാനി(റ) ശർഹുൽമവാഹിബ് (3/314) ലുകം ഇബ്നു കസീർ അല്ബിടായത്തുവന്നിഹായ (1/180)ലും ഇമാം ബുൽഖീനി(റ) ഫതാവയിലും ഇബ്നു ഹജറുൽ ഹൈതമി ഹാഷിയത്തുൽ ഇബ്നു ഹജറുൽ ഹാഷിയാത്തുൽ ഈളാഹി ലും പ്രസ്തുത ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്.

ഈ ഹദീസ് ഖുർആനിന് എതിരാണെങ്കിൽ എന്ത് കൊണ്ട് മുഹദ്ദിസീങ്ങൾ അവരുടെ കിതാബുകളിൽ ഈ ഹദീസ് കൊണ്ട് വന്നു. ഏതെങ്കിലും ഒരു മുഫസ്സി റോ മുഹദ്ദി സോ അപ്രകാരം പറഞ്ഞതായി തെളിയിക്കാൻ വെല്ലുവിളിക്കുന്നു.

മാലികീ പണ്ഡിതൻ ഫാകിഹാനി(റ) പറയുന്നത് കാണുക:-

اعلم أن أول من استغاث بنبينا محمد

صلى الله عليه وآله وسلم أبونا آدم

"തീർച്ചയായും നീ മനസ്സിലാക്കണം ആദ്യമായി നബി(സ) കൊണ്ട് സഹായം ചോദിച്ചത് നമ്മുടെയെല്ലാം വന്ദ്യ പിതാവ് ആദം നബി(അ) ആണ്.( ഫജ്റുൽ മുനീർ പേ: 188) ശേഷം മേൽ ഹദീസ് ഫാകി ഹാനി ഇമാം തെളിവായി പറയുന്നു

മുജാഹിദ് ക ളു ടെ ആദ്യകാല പുരോഹിതൻ ഇബ്നു തീമിയ്യ പറയുന്നു:

فَهَذَا الْحَدِيثُ يُؤَيِّدُ الَّذِي قَبْلَهُ وَهُمَا كَالتَّفْسِيرِ لِلْأَحَادِيثِ الصَّحِيحَةِ

.

الكتاب : مجموع الفتاوى

" സ്വഹീഹായ ഹദീസിന്റെ വിശദീകരണം പോലെയാണ് മേൽ സംഭവം " (ഫതാവ ഇബ്നു തീമിയ 2/120)

ഖുർആൻ വ്യാഖ്യാതാക്കളായ ഒരു പണ്ഡിതനും ഇത് ഖുർആനിന് വിരുദ്ധ മാണെന്ന് പറഞ്ഞിട്ടില്ല.

അല്ലാഹു പറയുന്നു:

فَتَلَقَّىٰ آدَمُ مِن رَّ‌بِّهِ كَلِمَاتٍ فَتَابَ عَلَيْهِ ۚ إِنَّهُ هُوَ التَّوَّابُ الرَّ‌حِيمُ (البقرة: ٣٧)

"അനന്തരം ആദം (അ) തന്റെരക്ഷിതാവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ".

ഈ ആയത്ത് ഇമാം സുയൂതി(റ) വ്യാഖ്യാനിച്ച് പറയുന്ന കൂട്ടത്തിൽ പറയുന്നത് കാണുക:

اللهم إني أسألك بجاه محمد عبدك وكرامته عليك أن تغفر لي خطيئتي(الدر المنثور: ٩٤/١)

ആദം(അ) പറഞ്ഞു:"അല്ലാഹുവേ, നിന്റെ അടിമയായ മുഹമ്മദി(സ) ന്റെ ജാഹും നിന്റെ മേൽ അവർക്കുള്ള ആദരവും മുൻ നിർത്തി എന്റെ പാപം എനിക്ക് പൊറുത്തുതരാൻ നിന്നോട് ഞാൻ ചോദിക്കുന്നു". അദ്ദുർറുൽ മൻസൂര്. 1/194)

ഈ വിശദീകരണത്തിൽ ആദം നബി(സ) ഹഖ് കൊണ്ട് ചോദിച്ച സംഭവം മൗലിദ് കിതാബിൽ മാത്രം ഉള്ളതോ, കള്ളക്കഥയോ അല്ലെ എന്ന് മേൽ തെളിവുകൾ കൊണ്ട് തകർത്തിരിക്കുന്നു. ഇത് തെറ്റാണെങ്കിൽ മുൻഗാമികളായ ഇമാമുകൾ അതുദ്ധരിക്കുമായിരുന്നില്ല.

✅✅✅✅✅✅✅✅✅

ആരോപണം:

2⃣

"മുൻഗാമികളായ പണ്ഡിതരാരും തന്നെ ഹഖ് കൊണ്ടും, കൊക്ക് കൊണ്ടും ചോദിച്ചതായി കാണിക്കാൻ കഴിയില്ല."

⛔⛔⛔⛔⛔⛔⛔⛔         

മറുപടി:

👇

മുൻഗാമികൾ മഹാന്മാരുടെ ഹഖ് കൊണ്ട് ചോദിച്ചിട്ടുണ്ട്. എന്നാൽ കൊക്ക് കൊണ്ട് ചോദിച്ചതായി ഞങ്ങൾക്ക് അറിയില്ല. ഹഖ്, ജാഹ്, ബറക്കത്ത് എന്നൊക്കെ ചോദിക്കാമെന്നാണ് ഞങ്ങളെ മുൻകാല ഇമാമുകൾ പഠിപ്പിച്ചത്. തെളിവുകൾ കാണുക.

    (1)ഹാഫിള് അബുൽമഹാസിൻ ഇബ്നു ഹംസത്തുദ്ദിമിശ്ഖി(റ).തദ്കിറത്തുൽഹുഫ്ഫാളിന്റെ അടിക്കുറിപ്പിൽ അദ്ദേഹം പറയുന്നു:

بجاه المصطفى (ذيل تذكرة الحفاظ: ٦٩/١)

മുസ്വതഫായ നബി(സ)യുടെ ജാഹ് കൊണ്ട് ഞാൻ തവസ്സുൽ ചെയ്യുന്നു.(1/69)

       (2) ഹനഫീ മദ്ഹബുകാരനായ ഇബ്നു ആബിദീൻ(റ) പറയുന്നു:

بجاه سيد الأنبياء والمرسلين(حاشية ابن عادين: ٥١١/٨)

അമ്പിയാ മുർസലുകളുടെ നേതാവായവരുടെ ജാഹ് കൊണ്ട്. (ഹാശിയത്തു ഇബ്നു ആബിദീൻ 8/511)

        (3) മാലികീ മദ്ഹബുകാരനായ ഇബ്നു ആശിർ(റ) പറയുന്നു:

بجاه سيد الأنام(المرشد المعين ٣٠٠/٢)

മനുഷ്യരുടെ നേതാവായവരുടെ ജാഹ്കൊണ്ട് (അൽ മുർശിദുൽമുഈൻ 2/300)

        (4) ഇബ്നുഅജീബത്തുൽഹസനി(റ).

അദ്ദേഹം പറയുന്നു:

بجاه نبينا المصطفى(إيقاظ الهمم شرح الحكم: ٤)

നമ്മുടെ മുസ്വത്വഫായ നബി(സ)യുടെ ജാഹ് കൊണ്ട്. (ഈഖാളുൽഹിമം. പേജ് 4)

          (5)ഇബ്നു അത്വാഇല്ലാഹി  സിക്കൻദരി(റ).

അദ്ദേഹം പറയുന്നു:

بجاه محمد(لطئف المنن: ١٢/١١)

മുഹമ്മദ്‌ നബി(സ)യുടെ ജാഹ് കൊണ്ട്.(ലത്വാഇഫുൽമിനൻ 11-12)

         (6) ഇബ്നു അല്ലാൻ(റ) അദ്കാറിന്റെ ശർഹിൽ അദ്ദേഹം പറയുന്നു:

بجاه نبيك سيد المرسلين(شرح الأذكار: ٢٩/٢)

മുർസലീങ്ങളുടെ  നേതാവായ നിന്റെ നബിയുടെ ജാഹ് കൊണ്ട്. (ശർഹുൽ അദ്കാർ. 2/29)

          (7)മാലികീ മദ്ഹബുകാരനായ ഇബ്നു മിയാറ(റ) പറയുന്നു:  

نتوسل إليك بجاه أحب الخلق(الد الثمين: ٣٠٢/٢)

സൃഷ്ടികളിൽ വെച്ച് വലിയ ഇഷ്ടദാസനായവരുടെ ജാഹ് കൊണ്ട് നമ്മൾ തവസ്സുൽ ചെയ്യുന്നു. (അദ്ദുർറസ്സമീൻ. 2/302)  

           (8) അല്ലാമ ജാവി(റ) പറയുന്നു:

بجاه النبي المختار(نهاية الزين: ٧٧/١)

മുഖ്തറായ നബി(സ) യുടെ ജാഹ് കൊണ്ട്. (നിഹായത്തുസ്സൈൻ. 1/77)

(9) അല്ലാമ സആലബീ(റ) പറയുന്നു:

بجاه عين الرحمة(تفسير الثعالبي: ٤٥٨/٤)

അനുഗ്രഹത്തിന്റെ സത്തയായവരുടെ ജാഹ് കൊണ്ട്. (തഫ്സീറുസ്സആലബി. 4/458)

           (10) ഹനഫീ മദ്ഹബുകാരനായ അലാഉദ്ദീൻ മുഹമ്മദുബ്നു അലിയ്യുൽ ഹസ്വ്കഫീ(റ) പറയുന്നു:

فنسأل الله تعلى التوفيق والقبول بجاه الرسول (الدر المختار)

കളവ് പറയുമ്പോൾ വിശ്വസിക്കാൻ പറ്റുന്ന കളവ് പറയണം, അല്ലങ്കിൽ കളവ് പൊളിയുമെന്ന് ആരോപകർ മനസ്സിലാക്കുക.

✅✅✅✅✅✅✅✅✅

ആരോപണം: 3⃣

ആഗ്രഹ സഫലീകരണത്തിനും മറ്റും മഹാത്മാക്കളുടെ ഖബറിൽ ചെന്ന് അവരോട് ചോദിക്കുന്നത് ശിർക്ക്(ബഹുദൈവാരാധന) ആണ്. സ്വഹാബിമാർ വഫാതായ നബി(സ) യുടെ ഖബറിൽ പോയി ചോദിച്ചിട്ടുണ്ടെങ്കിൽ എന്ത് കൊണ്ട് സുന്നി പണ്ഡിതർക്ക് ഉദ്ധരിക്കാൻ സാധിക്കുന്നില്ല."

⛔⛔⛔⛔⛔⛔⛔⛔⛔

മറുപടി:

👇

നബി (സ) യോട് വഫാത്തിന്‌ ശേഷം സ്വഹാബത്ത് പല ആവലാധികളും കബറിന് സമീപം പോയി പറഞ്ഞിട്ടുണ്ട്.ഒരു ഉദാഹരണം കാണുക:

രണ്ടാം ഖലീഫ: ഉമർ(റ) വിന്റെ ഭരണകാലത്ത് മഴയില്ലാതെ ജനങ്ങൾ ബുദ്ദിമുട്ടിയപ്പൊൽ നബി(സ) യുടെ റൗളയിൽ വന്നു അല്ലാഹുവിൽ നിന്ന് മഴ വാങ്ങിച്ചു കൊടുക്കാൻ നബി(സ) യോട് ആവശ്യപ്പെട്ട സംഭവം.

حدثنا : أبو معاوية ، عن الأعمش ، عن أبي صالح ، عن مالك الدار ، قال : وكان خازن عمر على الطعام ، قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي (ص) فقال : يا رسول الله ! إستسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : إئت عمر فإقرئه السلام ، وأخبره أنكم مستقيمون وقل له : عليك الكيس ! عليك الكيس ! فأتى عمر فأخبره فبكى عمر ثم قال : يا رب لا آلو إلا ما عجزت عنه.

"ഉമര്‍(റ)ന്‍റെകാലത്ത് ജനങ്ങള്‍ക്ക് വരള്‍ച്ച ബാധിച്ചപ്പോള്‍ ഒരാള്‍ നബി(സ)യുടെ ഖബറിന്‍ സമീപം വന്ന്‍ പറഞ്ഞു.ജനങ്ങളാകെനശിച്ചു അവര്‍ മഴയില്ലാതെ വിഷമിക്കുന്നു.അവര്‍ക്ക് വേണ്ടി അങ്ങ് മഴയെ തേടിയാലും.പിന്നീട് അയാള്‍ക്ക് ഉറക്കില്‍ പ്രത്യക്ഷപെട്ടു നബി(സ)പറഞ്ഞു.താങ്കള്‍ ഉമറിനെ കണ്ട് സലാം പറയുകയും അവര്‍ക്ക് മഴ ലഭിക്കുമെന്ന വൃത്താന്തമറീക്കുകയും ചെയ്യുക.അദ്ദേഹം ഉടനെ ഉമര്‍(റ)വിന്‍റെ അരികില്‍ ചെന്ന്‍ നടന്ന സംഭാവങ്ങളല്ലാം വിവരിച്ചു.നബി(സ)അങ്ങേക്ക് സലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു ഇത് കേട്ട ഉമര്‍(റ)കരയുകയുണ്ടായി.(ദലാഇലുന്നുബുവ്വ).

ഇബ്നു കസീർ ഈ സംഭവം ഉദ്ധരിച്ച ശേഷം പറയുന്നു: ഇതിന്റെ പരമ്പര പ്രബലമാണ് (അൽ ബിദായ വന്നിഹായ 10/111)

പുത്തൻ വാദികളുടെ നേതാവ് ഇബ്നുതൈമിയ തന്നെ പറയട്ടെ:

وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢)

റമദാവർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമുർറമാദ: (عام الرمادة) എന്ന് വിളിക്കുന്നത്) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട് ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂൽ(സ)യെ കാണുകയും ഉമർ(റ) സമീപ്പിച്ച് ജനങ്ങളുമായി പുറപ്പെട്ടു മഴയെ മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും  നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നല്കിയതായും ഉദ്ദരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ദ്യായത്തിൽ(വിമർശിക്കപ്പെടുന്ന) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ പേ: 372).

ഇബ്ൻ തീമിയ പോലും ഈ സംഭവം കള്ളക്കഥയാണെന്ന് പറയുന്നില്ല.

ഈ സംഭവവും ജാറത്തിൽ പോകുന്നത് തെറ്റല്ല ;പോകാം എന്നതിന് തെളിവാണ്. വഫാതായ നബി തങ്ങളോട്  ഖബറിനടുത്ത് പോയതിന് ഉമർ(റ) പോയ ആളെ ആക്ഷേപിക്കുമോ, തെറ്റാണെന്ന് പറയുകയോ ചെയ്തില്ല.

✅✅✅✅✅✅✅✅✅

ആരോപണം.

3⃣

നബി(സ) പറഞ്ഞു:

" ﻟﻌﻨﺔ ﺍﻟﻠﻪ ﻋﻠﻰ ﺍﻟﻴﻬﻮﺩ ﻭﺍﻟﻨﺼﺎﺭﻯ ﺍﺗﺨﺬﻭﺍ ﻗﺒﻮﺭ ﺃﻧﺒﻴﺎﺋﻬﻢ ﻣﺴﺎﺟﺪ "

"യഹൂദരുടെയും നസാറാക്കളുടെയും മേൽ

അല്ലാഹുവിന്റെ ശാപം ഉണ്ടാകട്ടെ. അവർ

അവരുടെ പ്രവാചകരുടെ ഖബ്റിടങ്ങൾ

മസ്ജിദുകൾ ആക്കിയിരിക്കുന്നു" (ബുഖാരി)

ഇന്ന് ഇത് തന്നെയല്ലെ സുന്നികൾ ചെയ്യുന്നത്.

⛔⛔⛔⛔⛔⛔⛔⛔⛔

മറുപടി:

👇

അല്ല .സുന്നികൾ മഹാന്മാരുടെ ഖബറുകളെ ആരാധനാലയം ആക്കിയിട്ടുമില്ല;ആക്കുകയുമില്ല.

എന്താണ് ജൂത-നസാറാക്കൾയഥാർത്ഥത്തിൽ

ചെയ്തിരുന്നത് എന്ന്

ഈ ഹദീസ് കൂടി വായിച്ചാൽ മനസ്സിലാകും.

ഇമാം മുസ്.ലിം ആഇഷ(റ)യെ തൊട്ട്

ഉദ്ധരിക്കുന്നു.

" ﺃﻥ ﺃﻡ ﺣﺒﻴﺒﺔ ﻭﺃﻡّ ﺳﻠﻤﺔ ﺫﻛﺮﺗﺎ ﻛﻨﻴﺴﺔ ﺭﺃﻳﻨﻬﺎ ﺑﺎﻟﺤﺒﺸﺔ ﻓﻴﻬﺎ ﺗﺼﺎﻭﻳﺮ

ﻟﺮﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻓﻘﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ

ﻭﺳﻠﻢ : ﺇﻥّ ﺃﻭﻟﺌﻚ ﺇﺫﺍ ﻛﺎﻥ ﻓﻴﻬﻢ ﺍﻟﺮﺟﻞ ﺍﻟﺼﺎﻟﺢ ﻓﻤﺎﺕ ﺑﻨﻮﺍ ﻋﻠﻰ ﻗﺒﺮﻩ

ﻣﺴﺠﺪﺍً ﻭﺻﻮّﺭﻭﺍ ﻓﻴﻪ ﺗﻠﻚ ﺍﻟﺼﻮﺭ ﺃﻭﻟﺌﻚ ﺷﺮﺍﺭُ ﺍﻟﺨﻠﻖ ﻋﻨﺪ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻳﻮﻡ

ﺍﻟﻘﻴﺎﻣﺔ "

"ഹബ്ഷയിൽ (എത്യോപ്യ) തങ്ങൾ കണ്ട

ശില്പങ്ങൾ ഉള്ള കനീസകളെ കുറിച്ചു

ഉമ്മുഹബീബയും ഉമ്മുസലമയും(റ) നബി(സ)

തങ്ങളോട് പറഞ്ഞു. അപ്പോൾ പ്രവാചകർ

(സ) അവരോട് പറഞ്ഞു: അവർ അവരുടെ

കൂട്ടത്തിൽ നിന്ന് ഒരു സദ്.വൃത്തൻ

മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ഖബ്.റിനു

മേൽ ഒരു ആരാധനാലയം പണിയുകയും

അതിൽ ഇത്തരം ശില്പങ്ങൾ

കൊത്തിവെക്കുകയും ചെയ്യുന്നവരായിരുന്നു.അന്ത്യനാളിൽ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും മോശമായ സൃഷ്ടികളാണ് ആ കൂട്ടർ"

ശേഷം ആ ജനത ആ ഖബ്.റുകൾക്ക് സുജൂദ് ചെയ്യുകയും ആ ഖബ്.റുകളെ ഖിബ്.ലയാക്കി നിസ്കരിക്കുകയും ചെയ്യുമായിരുന്നു എന്ന്

ഈ ഹദീസുകളുടെ വിശദീകരണങ്ങളിൽ

കാണാം. അത് കൊണ്ടാണ് മസ്ജിദ് എന്ന

പദം (സുജൂദ് ചെയ്യുന്ന സ്ഥലം,

ആരാധനാലയം) ഹദീസുകളിൽ വന്നത്.

അല്ലാതെ മുസ്.ലിംകളുടെ പള്ളി എന്ന

ഉദ്ദേശത്തിൽ അല്ല.

ഇമാം ബയ്ളാവി(റ)യെ ഉദ്ധരിച്ച് ഇബ്നു

ഹജറുല് അസ്ഖലാനി(റ) എഴുതുന്നു.

ﻭﻗﺎﻝ ﺍﻟﺒﻴﻀﺎﻭﻱ : ﻟﻤﺎ ﻛﺎﻧﺖ ﺍﻟﻴﻬﻮﺩ ﻭﺍﻟﻨﺼﺎﺭﻯ ﻳﺴﺠﺪﻭﻥ ﻟﻘﺒﻮﺭ ﺍﻷﻧﺒﻴﺎﺀ

ﺗﻌﻈﻴﻤﺎ ﻟﺸﺄﻧﻬﻢ ﻭﻳﺠﻌﻠﻮﻧﻬﺎ ﻗﺒﻠﺔ ﻳﺘﻮﺟﻬﻮﻥ ﻓﻲ ﺍﻟﺼﻼﺓ ﻧﺤﻮﻫﺎ ﻭﺍﺗﺨﺬﻭﻫﺎ

ﺃﻭﺛﺎﻧﺎ ﻟﻌﻨﻬﻢ ﻭﻣﻨﻊ ﺍﻟﻤﺴﻠﻤﻴﻦ ﻋﻦ ﻣﺜﻞ ﺫﻟﻚ ﻓﺄﻣﺎ ﻣﻦ ﺍﺗﺨﺬ ﻣﺴﺠﺪﺍ ﻓﻲ

ﺟﻮﺍﺭ ﺻﺎﻟﺢ ﻭﻗﺼﺪ ﺍﻟﺘﺒﺮﻙ ﺑﺎﻟﻘﺮﺏ ﻣﻨﻪ ﻻ ﺍﻟﺘﻌﻈﻴﻢ ﻟﻪ ﻭﺍﻟﺘﻮﺟﻪ ﻧﺤﻮﻩ ﻓﻼ

ﻳﺪﺧﻞ ﻓﻲ ﺫﻟﻚ ﺍﻟﻮﻋﻴﺪ " ‏( ﻓﺘﺢ ﺍﻟﺒﺎﺭﻱ )

“ജൂത - നസ്വാറാക്കള് അവരുടെ

അമ്പിയാക്കളെ പരിധി വിട്ട് ആദരിച്ച് അവരുടെ ഖബറുകള്ക്ക് സുജൂദ് ചെയ്യുകയും

നിസ്കാരത്തില് അതിനെ ഖിബ്.ലയാക്കി

അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കുകയും

അതിനെ ബിംബമാക്കുകയും ചെയ്തപ്പോൾ അല്ലാഹു അവരെ ശപിക്കുകയും അത്തരം

പ്രവര്ത്തനങ്ങള് ചെയ്യുന്നതില് നിന്ന്

മുസ്ലിംകളെ വിലക്കുകയും ചെയ്തു.

അതിനാല് ഒരു മഹാന്റെ സാമീപ്യം

കൊണ്ട് ബറക്കത്തെടുക്കല് മാത്രം

ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത്

ഒരു പളളി നിര്മ്മിച്ചവന്‍ പ്രസ്തുത ഹദീസില്

പരാമര്ശിച്ച മുന്നറിയിപ്പില്‍

പെടുന്നതല്ല”. (ഫത്ഹുല് ബാരി)

അപ്പോൾ ഇതാണ് സംഭവം. മഹാന്മാരുടെ ജാറത്തിൽ സിയാറത്തിന് പോകുന്നതും, ജൂത നസറാക്കൾ ഖബറിനെ ആരാധിക്കുന്നതും രണ്ടും രണ്ടാണ് എന്ന് ഇതിലൂടെ ഗ്രഹിക്കാം.

                              ✅✅✅✅✅✅✅✅✅



https://m.facebook.com/groups/1199424800164783?view=permalink&id=1774611782646079

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...