Monday, June 18, 2018

ശിയാ -വഹാബീ ഐക്യം

ശിയാ -വഹാബീ ഐക്യം !!
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 *മലയാളത്തിലായതിനാൽ പഠിക്കാൻ ഒരു ക്ലിക്ക് മാത്രം*🔍
islamicglobalvoiceഇസ്ലാമിക് ബ്ലോഗ് ഇനിയും സന്ദർശിച്ചില്ലയോ* _________🌎🔎🔍
1 , മുത്തലാഖ് ബില്ലിനെ അനുകൂലിക്കുന്ന രണ്ട് മുസ്ലിം വിഭാഗങ്ങൾ ?
ശിയാക്കളും വഹ്ഹാബികളും!
.
2, മഹാന്മാരായ ഔലിയാക്കളെയും അവരുടെ സ്ഥാനങ്ങളെയും അംഗീകരിക്കാത്ത രണ്ട് മുസ്ലിം വിഭാഗങ്ങൾ ?
ശിയാക്കൾ , വഹ്ഹാബികൾ !
.

3, 20 റക്അത്ത് തറാവീഹ് നമസ്കാരം ബിദ്അത്ത് എന്ന് പറയുന്ന രണ്ട് മുസ്ലിം വിഭാഗങ്ങൾ ?
ശിയാക്കൾ , വഹ്ഹാബികൾ !
.
4 , ജുമുഅക്ക് രണ്ട് ബാങ്കിനെ ബിദ്അത്ത് എന്ന് ആക്ഷേപിക്കുന്ന രണ്ട് വിഭാഗങ്ങൾ ?
ശിയാക്കൾ , വഹ്ഹാബികൾ !
..

5 , 4 മദ്ഹബിനെ തഖ്ലീദ്(പിൻപറ്റൽ) ചെയ്യുന്നതിനെ എതിർക്കുന്ന രണ്ട് മുസ്ലിം വിഭാഗങ്ങൾ ?
ശിയാക്കൾ , വഹ്ഹാബികൾ !
...
...
6 , ഉമ്മഹാത്തുൽ മുഅ്മിനീൻ മഹ്ഫൂള് (പാപങ്ങളിൽ നിലകൊള്ളുന്നതിനെത്തൊട്ട് സംരക്ഷണം ഉള്ളവർ ) ആണ് എന്ന് അംഗീകരിക്കാത്ത രണ്ട് മുസ്ലിം വിഭാഗങ്ങൾ ?
ശിയാക്കൾ , വഹ്ഹാബികൾ !
....
7 , അശ്അരീ മാതുരീദി സരണിയെയും സൂഫീ ത്വരീഖത്തുകളെയും എതിർക്കുന്ന രണ്ട് മുസ്ലിം വിഭാഗങ്ങൾ... ?
ശിയാക്കൾ , വഹ്ഹാബികൾ
.....!!:
8,തറാവീഹ് എന്നൊരു പ്രത്യേക നിസ്‌കാരമില്ലെന്നും തഹജ്ജുദും വിത്‌റും തറാവീഹും രാത്രിയിലുള്ള നിസ്‌കാരത്തിന്റെ വ്യത്യസ്ത പേരുകളാണെന്നുമുള്ള ശീഈ വാദം ( അല്‍ മബസൂത്വ് 2:142) പേറുന്നത് വഹാബികൾ !
9,*വഹാബികളുടെ പുസ്തകങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ആധികാരിക പണ്ഡിതനായി വാഴ്ത്തപ്പെടുന്ന മുഹമ്മദ് ബ്‌നു അലിയ്യിശൗകാനി ശീഈ ഉള്‍വിഭാഗങ്ങളില്‍ പെട്ട സൈദി സരണിയുടെ വക്താവും അലി(റ) നബി(സ്വ)യുടെ പ്രത്യേക വസ്വിയ്യാണെന്ന് സമര്‍ത്ഥിക്കുന്ന 'അല്‍ ഇഖ്ദുസ്സമീന്‍ ഫീ ഇസ്ബാതി വിസ്വായാത്തി അമീരില്‍ മുഅമിനീന്‍' എന്ന് ഗ്രന്ഥത്തിന്റെ രചയിതാവുമാണ്. ഇദ്ദേഹത്തെ കുറിച്ചുള്ള വഹ്ഹാബികളുടെ അഭിപ്രായ പ്രകടനം കാണാം: '1172-ല്‍ ഭൂജാതനായി 1250-ല്‍ അന്തരിച്ച ശൗകാനി യമനില്‍ ഉദ്ദാരണ പ്രവര്‍ത്തനം നടത്തി. തഖ്‌ലീദിനെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം ഒരു ഗ്രന്ഥം രചിച്ചപ്പോള്‍ അദ്ദേഹത്തിനെതിരില്‍ കാലഘട്ടത്തിലെ പണ്ഡിതന്മാര്‍ കടുത്ത ആക്ഷേപശരങ്ങള്‍ അഴിച്ചുവിട്ടു. ചെറുതും വലുതുമായ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ശൗക്കാനിയുടെ നൈലുല്‍ ഒൗതാര്‍ എന്ന ഹദീസ് വ്യാഖ്യാന ഗ്രന്ഥം മതവിധികള്‍ കണ്ടുപിടിക്കാനുള്ള ഒരു ആധികാരിക ഗ്രന്ഥമാണ്. ഇമാം സനൂസി ഹജ്ജിനു വന്നതോടെ ഇബ്‌നു അബ്ദില്‍ വഹാബിന്റെ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി അല്‍ജീരിയയിലും അബുല്‍ അബ്ബാസുത്തീജാനി മൊറോക്കോവിലും ഉദ്ദാരണ പ്രവര്‍ത്തനം നടത്തി. (ഇസ്‌ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം, പേജ് 15)*
ഇങ്ങനെ ഒരുപാട് വിഷയങ്ങളിൽ ശിയാക്കളും വഹാബികളും തമ്മിൽ ശക്തമായ കൂട്ടായ്മയിലാണ്... പക്ഷേ സുന്നികളുടെ  നേരെ വഹാബികൾ ശിയായിസം ആരോപിക്കുന്നു എന്നതാണ് ബഹുരസം...! ആരോപണം ഉന്നയിച്ച് രക്ഷപെടാനുള്ള വ്യഗ്രത !എന്തു ചെയ്യാനാ മൗലവിമാരേ...... കോഴി കട്ടവന്റെ തലയിൽ പപ്പിരിക്കുന്നിടത്തോളം കാലം- ഇത്തരം പുളിച്ച നമ്പറുകൾ സ്വന്തം ആലയത്തിൽ മാത്രമേ ഓടുകയുള്ളു !!!

സ്ത്രീ ജുമുഅ - വഹാബി പ്രസിദ്ധീകരണങ്ങൾ പറയട്ടെ!*

*സ്ത്രീ ജുമുഅ - വഹാബി പ്രസിദ്ധീകരണങ്ങൾ പറയട്ടെ!*

*സ്ത്രീ പള്ളിയില്‍*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

ഖു൪ആനും സുന്നത്തും മുസ്‌ലിം സ്ത്രീകള്‍ക്ക് ആരാധനാ ക൪മ്മങ്ങള്‍ നി൪വ്വഹിക്കുന്നതിന് അവരുടെ വീടാണ് ഉത്തമം എന്ന് പറയുമ്പോള്‍ സ്ത്രീകളെ പള്ളിയില്‍ പോകാ൯ നി൪ബന്ധിക്കുകയാണ് പുതിയ വഹാബികള്‍... മാത്രമല്ല, പള്ളിയില്‍ വരുന്ന സ്ത്രീകളും പുരുഷ൯മാരും പള്ളിയില്‍ ഉറങ്ങി രാവിലെ പോവണം എന്നാണ് 1976 മാര്‍ച്ചിലെ സല്‍സബീല്‍ പറയുന്നത്.
ചരിത്ര പരമായി പോലും സ്ത്രീകളുടെ പള്ളി പ്രവേശനത്തിന് തെളിവില്ല എന്നത്, കേരളത്തില്‍ ആദ്യമായി ജുമുഅക്ക് പങ്കെടുത്ത സ്ത്രീകള്‍ ഒതായി വെള്ളാംപാറ ഖദീജക്കുട്ടിയും, ആമിനത്താത്തയും ആണെന്ന് പുടവ മാസിക 1995 മാര്‍ച്ച് പുസ്തകം 4 ലക്കം 12 പേജ് 29ല്‍ എഴുതിയതില്‍ നിന്ന് വ്യക്തമാണ്. ഇനി വഹാബി നേതാക്കളുടെ വരികള്‍ കാണുക.
🌷
*ഇസ്ലാമിക ആദർശ പoനത്തിന് ഈ ബ്ളോഗ് ഉപയോഗിക്കുക.*
👇👇👇👁👁👁
https://visionofahlussunna.blogspot.com/2017/07/blog-post_78.html
* സ്ത്രീകള്‍ക്ക് ജുമുഅ വുജൂബില്ല എന്നത് ഇസ്‌ലാമിക ലോകത്ത്‌ ആര്‍ക്കും തന്നെ അഭിപ്രായ വ്യത്യാസമില്ലാത്ത വിഷയമാണ് എന്നാണ് ഇമാം ശൌക്കാനി, ഇമാം നവവി, ഇമാം ഇബ്നുല്‍ മു൯ദി൪ ഇബ്നു റുശ്ദ്‌, ഇമാം സ൯ആനി, ഇമാം ഇബ്നു അസ്മ മുതലായവ൪ വ്യക്തമാക്കിയത്‌. (അല്‍മനാ൪ പുസ്തകം 4 ലക്കം 2 , 1953 മെയ്‌ പേജ് 47 )

* സ്ത്രീകള്‍ക്ക് അവരുടെ വീട്ടില്‍ വെച്ച് നിസ്കരിക്കലാണ് ഉത്തമം. അവര്‍ക്ക്‌ അതിലാണ് കൂടുതല്‍ പ്രതിഫലം. (പ്രബോധനം പുസ്തകം 6 , ലക്കം 11, 1951)

* പിശാച് നിങ്ങളെ നശിപ്പിക്കാനായി രംഗത്തിറങ്ങിയപ്പോള്‍ എല്ലാ കാര്യങ്ങളിലും നിങ്ങളുടെ പുരുഷന്‍മാ൪ അവനെ സഹായിച്ചതാണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. നിങ്ങളുടെ നാശത്തിന്‍റെ വഴി നിങ്ങള്‍ തന്നെ തോണ്ടരുത്. പുരുഷന്‍മാ൪ നിങ്ങളെ ജീവനോടെ കുഴിച്ച് മൂടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് നിങ്ങളുടെ രക്ഷിതാക്കളോടും ഭ൪ത്താക്കളോടും ‘ഞങ്ങളെ നശിപ്പിക്കാ൯ വരരുതെ’ന്ന് അപേക്ഷിക്കുക. (സല്‍സബീല്‍ പുസ്തകം 9 ലക്കം 4 , 1980 ജനുവരി 20 പേജ് 10)

* രോഗികളും കുട്ടികളും യാത്രക്കാരും സ്ത്രീകളുമൊഴിച്ച് നിസ്കാരം നി൪ബന്ധമായ എല്ലാവ൪ക്കും ജുമുഅ നിര്‍ബന്ധമാണ്. (നിസ്കാരം ഒരു ലഘുപഠനം പേജ് 48 , 1985 മാര്‍ച്ച് by ഹുസൈന്‍ മടവൂ൪)

* സ്ത്രീകള്‍ക്ക് ഉത്തമം സ്വന്തം വീടുകളാണെന്ന് പറഞ്ഞുകൊണ്ട് അവരുടെ പള്ളി പ്രവേശനം നബി (സ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്, ശരിയാണ് നബി (സ) പ്രോത്സാഹിപ്പിച്ചിട്ടില്ല. (മാധ്യമം 97, ഫെബ്രുവരി 7)

* ജിഹാദ്‌, ജുമുഅ, ജമാഅത്ത് നമസ്കാരങ്ങള്‍ തുടങ്ങി പുരുഷന് പ്രതിഫലങ്ങള്‍ വാരിക്കൂട്ടാനുള്ള അവസരങ്ങളെമ്പാടുമുണ്ടെന്നും സ്ത്രീകള്‍ക്ക് അതില്ലെന്നും പരാതിപ്പെട്ട വനിതകള്‍ക്ക് നബി (സ) നല്‍കിയ മറുപടി ഓര്‍ക്കുക. പ്രവാചക൯ പറഞ്ഞു: ഭര്‍ത്താവിനോടുള്ള സ്ത്രീയുടെ നല്ല പെരുമാറ്റം അവയ്ക്കൊക്കെ പകരം നില്‍ക്കും. (ആരാമം 1996 ലക്കം 3 പേജ് 48)

* ഹദീസില്‍ സ്ത്രീകളെ പള്ളിയില്‍ അയക്കുന്ന കാര്യം പറഞ്ഞിട്ടേ ഇല്ല, ഒരു ഹദീസിലും അങ്ങനെ ആജ്ഞാപിച്ചിട്ടില്ല. (അല്‍മനാ൪ 1953 ജൂലൈ 5 പുസ്തകം 4 ലക്കം 6)

* നമ്മുടെ പള്ളികളില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്ത്‌ വരുന്ന സ്ത്രീകളുടെ ഫോട്ടോ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് കാണുന്നുണ്ട്. ഈ ദുരവസ്ഥ പരിതാപകരമാണ്. മുന്നോട്ട് നീങ്ങും തോറും വശളാകുന്ന മട്ടാണ്. (സല്‍സബീല്‍ 1980 ജനുവരി 20 പുസ്തകം 9 ലക്കം 4)

* ആകയാല്‍ ചില ഉലമാക്കളല്ല, സകല ഉലമാക്കളും സ്ത്രീകള്‍ക്ക് ജുമുഅ നിര്‍ബന്ധമില്ലെന്ന് വാദിച്ചവരാണെന്ന് തെളിഞ്ഞു കഴിഞ്ഞു. സുന്നത്തുണ്ടെന്നു ചില ഉലമാക്കള്‍ പറഞ്ഞുവെന്ന് മൗലവി (എം. സി. സി) വാദിക്കുന്നു. ഇമാമീങ്ങളുടെ കിതാബില്‍ നിന്നും അത് തെളിയിച്ച് തരുവാ൯ അദ്ദേഹത്തിന് സാധിക്കുമോ? (അല്‍മനാ൪ 1953 മെയ്‌ 20 പുസ്തകം 3 ലക്കം 23 പേജ് 25)

* വളരെ പ്രതിബന്ധങ്ങളുള്ളവരാണ്‌ സ്ത്രീകള്‍. ചിലപ്പോള്‍ നിസ്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ആര്‍ത്തവം ഉണ്ടായെന്ന് വരാം. അത് പള്ളിയില്‍ വെച്ചായാല്‍ പള്ളി വൃത്തികേടാവും എന്നുള്ളത് മാത്രമല്ല, ആ നാണക്കേട് സഹിക്കാ൯ അവള്‍ക്ക് കഴിയുകയില്ല. അവള്‍ അത്രയും അബലകളും, ചപലകളുമാണ്. (അല്‍മനാ൪ 1953 ജൂണ്‍ 20 പുസ്തകം 4 ലക്കം 5 പേജ് 4)

* ഫാഷ൯ പരേഡിന് ഇറങ്ങിയവരെപ്പോലെയാണ് മുജാഹിദ്‌ പള്ളിയിലെ സ്ത്രീകള്‍. ഇങ്ങനെയാണെങ്കില്‍ അവ൪ എന്തിന് പള്ളിയില്‍ വരുന്നു. (അല്‍മനാ൪ 1999 ഡിസംബ൪)
*പര പുരുഷ൯മാരോടൊന്നിച്ച് സ്ത്രീകളെ പള്ളിയിലേക്കയക്കണമെന്നതിന് പ്രമാണങ്ങള്‍ ഉണ്ടെന്ന് ഇനിയും തെളിയിക്കാ൯ നിങ്ങള്‍ക്ക് നട്ടെല്ലുണ്ടോ?*

ഈദ് ഗാഹ്

*ഈദ് ഗാഹ്*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 *മലയാളത്തിലായതിനാൽ പഠിക്കാൻ ഒരു ക്ലിക്ക് മാത്രം*🔍
islamicglobalvoiceഇസ്ലാമിക് ബ്ലോഗ് ഇനിയും സന്ദർശിച്ചില്ലയോ* _________
പെരുന്നാൾ നിസ്കാര സ്ഥലം. ഉറുദു പദമാണ്‌ ഗാഹ്. സ്ഥലം, സമയം എന്നൊക്കെയാണ് അർത്ഥം. പെരുന്നാൾ നിസ്കരിക്കുന്ന മൈതാനങ്ങൾക്ക് ഇന്ത്യയിൽ ഈദ്‌ ഗാഹ് എന്നും അറബി നാടുകളിൽ മൈദാനുസ്സ്വലാത്ത് എന്നും പറയുന്നു.
👇👇👇👁👁👁
https://visionofahlussunna.blogspot.com/2018/06/blog-post_32.html
     പെരുന്നാൾ നിസ്കാരം നിർവഹിക്കാൻ പള്ളിയാണോ മൈതാനമാണോ ഏറ്റവും പുണ്യകരം എന്ന വിഷയത്തിൽ വീക്ഷണാന്തരമുണ്ട്. എല്ലാവരെയും ഉൾകൊള്ളാൻ മാത്രം പള്ളി വിശാലമാണെങ്കിൽ പള്ളിയിൽ വെച്ച്  നിർവഹിക്കുന്നതാണ് ഉത്തമമെന്ന വീക്ഷണമാണ് ശാഫിഈ മദ്ഹബിൽ പ്രബലം.

      "നബി(സ) ചെറിയ പെരുന്നാൾ ദിവസവും ബലിപെരുന്നാൾ ദിവസവും മുസ്വല്ലയിലേക്ക് പുറപ്പെട്ടിരുന്നു" എന്ന ഹദീസിനെ അധികരിച്ച് ഇമാം നവവി(റ) എഴുതുന്നു:

(أن رسول الله صلى الله عليه وسلم كان يخرج يوم الأضحى ويوم الفطر فيبدأ بالصلوة) هذا دليل لمن قال باستحباب الخروج لصلاة العيد إلى المصلى وأنه أفضل من فعلها في المسجد، وعلى هذا عمل الناس في معظم الأمصار، وأما أهل مكة فلا يصلونها إلا في المسجد من الزمن الأول.ولأصحابنا وجهان، أحدهما الصحراء أفضل لهذا الحديث. والثاني، وهو الأصح عند أكثرهم، المسجد أفضل إلا أن يضيق، قالوا وإنما صلى أهل مكة في المسجد لسعته، وإنما خرج النبي صلى الله عليه وسلم إلى المصلى لضيق المسجد، فدل على أن المسجد أفضل إذا اتسع.(شرح مسلم: ٢٠٨/٤)

പെരുന്നാൾ നിസ്കാരത്തിനു മുസ്വല്ലയിലേക്ക് പുറപ്പെടൽ സുന്നത്താണെന്നും പള്ളിയിൽ വച്ച് നിസ്കരിക്കുന്നതിനേക്കാൾ അതാണുത്തമമെന്നും പറഞ്ഞവർക്ക് ഈ ഹദീസ് രേഖയാണ്. അധിക പട്ടണങ്ങളിലും ഇതനുസരിച്ചാണ് പ്രവർത്തനം. എന്നാൽ മക്കക്കാർ ആദ്യകാലം മുതൽക്കുതന്നെ പള്ളിയിൽ വെച്ച് മാത്രമാണ് പെരുന്നാൾ നിസ്കരിക്കാറ്. നമ്മുടെ അസ്വഹാബിനു ഈ വിഷയത്തിൽ രണ്ടഭിപ്രായമുണ്ട്. മൈതാനമാണ് പള്ളിയെക്കാൾ ഉത്തമമെന്നാണ് അതിലൊന്ന്. ഈ ഹദീസാണ് അതിനു രേഖ. എല്ലാവരെയും ഉൾകൊള്ളാൻ മാത്രം പള്ളിവിശാലമാണെങ്കിൽ മൈതാനിയെക്കാൾ പള്ളിയാണ് ഉത്തമമെന്നതാണ് രണ്ടാം വീക്ഷണം. അസ്വഹാബിൽ അധികപേരും പ്രബലമായി കാണുന്ന വീക്ഷണം ഇതാണ്. അവർ പറയുന്ന ന്യായമിതാണ്: മക്കക്കാർ പള്ളിയിൽവച്ച് നിർവഹിച്ചത് പള്ളി വിശാലതയുള്ളത് കൊണ്ടും നബി(സ) മൈതാനിയിലേക്ക് പുറപ്പെട്ടത് പള്ളി കുടുസായത് കൊണ്ടുമാണ്. അതിനാല പള്ളി വിശാല മാണെങ്കിൽ അതുതന്നെയാണ് ഉത്തമമെന്ന് അതറിയിക്കുന്നു. (ശർഹു മുസ്ലിം :4/208)       

മഹാനായ അബൂഇസ്ഹാഖുശ്ശിറാസി (റ) എഴുതുന്നു:

وإن كان المسجد واسعا فالمسجد أفضل من المصلى ; لأن الأئمة لم يزالوا  يصلون صلاة العيد بمكة في المسجد ، ولأن المسجد أشرف وأنظف(المجموع شرح المهذب: ٢٥٤/١)

പള്ളി വിശാലമാണെങ്കിൽ മുസ്വല്ലയെക്കാൾ പള്ളിയാണ് ഉത്തമം. കാരണം മക്കയിൽ അഇമ്മത്ത് പെരുന്നാൾ നിസ്കാരം പള്ളിയിൽ വെച്ച് മാത്രമാണ് നിർവഹിച്ചു വരുന്നത്. ഇതിനു പുറമേ കൂടുതൽ വ്രത്തിയുള്ളതും ശ്രേഷ്ടതയുള്ളതും പള്ളിയാണല്ലോ. (മുഹദ്ദബ്: 1/254)

ഇബ്നുഹജർ ഹയ്തമി (റ) എഴുതുന്നു:

( وفعلها بالمسجد أفضل ) لشرفه ( وقيل ) فعلها ( بالصحراء ) أفضل للاتباع ، ورد بأنه صلى الله عليه وسلم إنما خرج إليها لصغر مسجده  ومحله في غير المسجد الحرام أما هو فهي فيه أفضل قطعا لفضله ومشاهدة الكعبة...( إلا لعذر ) راجع للوجهين فعلى الأول إن ضاق المسجد كرهت فيه وعلى الثاني إن كان نحو مطر كرهت في الصحراء ولو ضاق المسجد وحصل نحو مطر صلى الإمام فيه واستخلف من يصلي بالبقية في محل آخر(تحفة المحتاج في شرح المنهاج: ٣١/٣)

പള്ളിയുടെ ശ്രേഷ്ടത കണക്കിലെടുത്ത്  പെരുന്നാൾ നിസ്കാരം പള്ളിയിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമം. ഇത്തിബാഅ പരിഗണിച്ച് മൈതാനിയിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമമെന്നും അഭിപ്രായമുണ്ട്. എന്നാൽ എല്ലാവരെയും ഉൾകൊള്ളാൻ മാത്രം നബി(സ) യുടെ പള്ളി വിശാലമല്ലാത്തതാണ് നബി(സ) മൈതാനിയുലേക്ക് പുറപ്പെടാൻ കാരണമെന്ന് പറഞ്ഞു ആ അഭിപ്രായത്തിന് ഖണ്ഡനം വന്നിട്ടുണ്ട്. മസ്ജിദുൽ ഹറാമല്ലാത്ത പള്ളികളുടെ കാര്യത്തിൽ മാത്രമാണ് പ്രസ്തുത രണ്ട് അഭിപ്രായങ്ങൾ  നില നിൽക്കുന്നത്. മസ്ജിദുൽ ഹറാമിന്റെ പുണ്യവും കഅബയെ നോക്കിക്കാണുന്നതും പരിഗണിച്ച് അവിടെ വെച്ച് പെരുന്നാൾ നിസ്കരിക്കുന്നതാണ് ഉത്തമമെന്നതിൽ പക്ഷാന്തരമില്ല. എന്നാൽ വല്ല പ്രതിബന്ധവുമുണ്ടായാൽ  മുകളിൽ വിവരിച്ച നിയമത്തിനു മാറ്റം സംഭവിക്കും. അഥവാ ആദ്യവീക്ഷണമനുസരിച്ച് പള്ളി കുടുസ്സായാൽ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നത് കറാഹത്താണ്. രണ്ടാം വീക്ഷണ പ്രകാരം മഴപോലുള്ള പ്രതിബന്ധങ്ങൾ ഉണ്ടായാൽ മൈതാനിയിൽ വെച്ച് നിസ്കരിക്കുന്നതും കറാഹത്താണ്. പള്ളി കുടുസ്സാവുകയും മഴപോലുള്ള പ്രതിബന്ധങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ പള്ളിയിൽ ഉൾകൊള്ളാവുന്നവരെയും കൂട്ടി ഇമാം പള്ളിയിൽ വെച്ച് നിസ്കരിക്കുകയും ശേഷിക്കുന്നവർക്ക്  മറ്റൊരിടത്ത് വെച്ച് നിസ്കരിക്കാൻ ഒരാളെ ഇമാം പ്രതിനിധിയാക്കുകയും വേണം. (തുഹ്ഫത്തുൽ മുഹ്താജ് : 3/31)

ഈദ് ഗാഹുകൾ എവിടെയുണ്ട്?

❓❓❓❓❓❓❓❓❓

പള്ളിയില്‍ തന്നെ പെരുന്നാള്‍ നിസ്കരിക്കലാണ് ഉത്തമം എന്നതിന് പറയാവുന്ന കാരണങ്ങള്‍ ഒരുപാടുണ്ട്. ഒന്നാമതായി എല്ലാ വിശേഷ ഗുണങ്ങളും വിശുദ്ധിയുമുള്ള മരുഭൂമിയുണ്ടെങ്കിലും പള്ളിയില്‍ നമസ്കരിക്കലാണ്‌ ഉത്തമം എന്ന് ഷാഫി'ഈ മദ'ഹബിലെ എല്ലാ പ്രാമാണിക ഗ്രന്ഥങ്ങളും സവിസ്തരം പ്രഖ്യാപിക്കുന്നുണ്ട്. (ശരഹുല്‍ മുഹദ്ദാബ് : , തു'ഹഫ : , ശര്‍വാനി : , മുതലായ ഭാഗങ്ങള്‍ നോക്കുക)

നമ്മുടെ നാട്ടില്‍ ഉള്ള ഹനഫീ മദ'ഹബുകാര്‍ക്ക് നിബന്ധനകള്‍ ഒത്ത ഈദ് ഗാഹുകള്‍ ഉണ്ടെങ്കില്‍ അതാണ്‌ അഫ്ളല്‍ എന്നുണ്ടെങ്കിലും അത്തരം നിബന്ധനകള്‍ ഒത്ത മരുഭൂമികള്‍ നമുക്കിവിടെ സുലഭമല്ല. ഈദ് ഗാഹുകള്‍ വൃത്തിയും പവിത്രതയും ഉള്ള സംരക്ഷിത പൊതു സ്ഥലത്ത് ആയിരിക്കണം. ഈദ് ഗാഹ് ആയി ഉപയോഗിക്കപ്പെടുമ്പോള്‍ തന്നെ അതിനു വേണ്ടി വഖഫ് ആയി മാറും. വില്‍ക്കപെടാന്‍ പാടില്ല. അങ്ങനെ പല കാര്യത്തിനും പള്ളിയുടെ ഹുകും ആണിതിന്. അനാവശ്യ വിനോദങ്ങളും തെറ്റായ കൂത്തുകളും ഇവിടെ നടക്കരുത്. ജനവാസമുള്ള നഗരാതിര്തിക്ക് പുറത്തായിരിക്കണം. നഗരം വികസിച്ചു ഒരു ഈദ് ഗാഹ് ജനവാസ പ്രദേശത്തിന് ഉള്ളില്‍  വന്നാല്‍ അതിനു ഈദ് ഗാഹിന്റെ വിധി നഷ്ടപ്പെടും. എന്ന് തുടങ്ങിയ ഹനഫീ മദ'ഹബിന്റെ പ്രാമാണിക ഗ്രന്ഥങ്ങളിലും ഏഷ്യയിലെ ഏറ്റവും വലിയ ഹനഫീ പണ്ഡിത കേസരികള്‍ അടങ്ങിയ ദയൂബാന്ത് ദാറുല്‍ ഉളൂമിലെ ഫത്വാകളിലും സുതരാം വ്യക്തമാക്കപ്പെട്ടിട്ടുണ്ട് (രദ്ദുല്‍ മുഖ്താര്‍ : , ദുറുല്‍ മുഖ്താര്‍ : , സിഫ്രു സ്സ'ആദ, ഫതവ മഹ്മൂടിയ്യ : , ഫതാവ ദാറുല്‍ ഉലൂം തുടങ്ങിയവ പരിശോദിക്കുക)..

ഇനി നബി(സ) മദീനയില്‍ പെരുന്നാള്‍ നിസ്കരിച്ചത് ഈദ് ഗാഹില്‍ ആണെന്ന് ഹദീസ് ഉണ്ടല്ലോ എന്ന ചോദ്യം പ്രസക്തമാണ്. ഒന്നല്ല ഒരുപാട് രിവായതുകള്‍ കൊണ്ട് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള ചരിത്ര സംഭവം ആണത് .ഇന്ന് ലഭ്യമായ ഹദീസ് ഗ്രന്ഥങ്ങളിലും ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഹിജ്ര രണ്ടാം കൊല്ലം മുതലാണ്‌ ഈദ് നിലവില്‍ വന്നത്. അന്ന് മുതല്‍ മിക്ക വര്‍ഷങ്ങളിലും അപ്രകാരം തന്നെ തുടരുന്നു. അങ്ങനെ ഈദ് ഗാഹുണ്ടെങ്കില്‍ മനുഷ്യരെല്ലാം പൊതു പറമ്പ് അന്യേഷിക്കേണ്ടതുണ്ടോ എന്നതാണിവിടെ ചോദ്യം. ഇമാമുന ഷാഫി (റ) തന്നെ അതിനു മറുപടി പറയുന്നുണ്ട് :

"നബി(സ) മദീനയില്‍ രണ്ടു പെരുന്നാളിലും മുസ്സല്ലയിലെക് പുറപ്പെടുമായിരുന്നെന്നും നബിക്ക് (സ) ശേഷമുള്ളവരും മക്കയൊഴിച്ചുള്ള മറുനാട്ടുകാരും അങ്ങനെ തന്നെ ആയിരുന്നെന്നും നമുക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്". എന്ന് വ്യക്തമാക്കിയതിനു ശേഷം ഇമാമാവര്കള്‍ കിതാബുല്‍ ഉമ്മില്‍ ഇങ്ങനെ വിവരിക്കുന്നു : "മക്കത്ത് പള്ളിയിലും മദീനയിലെ മുസ്സല്ലയിലും നമസ്കരിചിരുന്നതിന്റെ കാരണം മദീന പള്ളിയുടെ ഇടുക്കവും മക്കത്തെ പള്ളിയുടെ വിശാലതയുമാണ്.  അപ്പോള്‍ ഒരു നാട് പരിഷ്കരിക്കപ്പെടുകയും അവിടുത്തുകാരെ മുഴുവന്‍ ഉള്‍ക്കൊള്ളാവുന്ന വിധം പള്ളി വിശാലമാവുകയും ചെയ്‌താല്‍ അവര്‍ ആ പള്ളി വിട്ടു (മുസല്ലയിലേക്ക്) പുറപ്പെടുന്നതില്‍ എനിക്ക് അഭിപ്രായമില്ല" (ഫത്ഹുല്‍ ബാരി നോക്കുക )

മദ'ഹബിന്റെ അടിസ്ഥാനത്തില്‍ ഈദ് ഗാഹിന്റെ വിധി മനസ്സിലായി. ഇനി "ഇമാമുകളെ പോലെ എനിക്കും നിഗമങ്ങളെ വെളിപ്പെടുത്താന്‍ അവകാശമുണ്ടെന്ന്" ഒരാള്‍ വാദിച്ചാല്‍ അയാളെ പാട്ടിനു വിടാനേ നിവൃത്തിയുള്ളൂ (നുവല്ലിഹി മാതവല്ലാ ..........) അയാള്‍ ആ തോന്നലുമായി അല്ലാഹുവിന്റെ മുന്നില്‍ ചെല്ലട്ടെ ! അവിടെ പറയട്ടെ തന്റെ ന്യായങ്ങള്‍ ! ആയിരക്കണക്കിന് ഇമാമുകളുടെ സൂക്ഷ്മ വിശകലത്തിനു വിധേയമായിട്ടുള്ള കാര്യങ്ങള്‍ സ്വന്തം തോന്നലുകള്‍ അനുസരിച്ച് തള്ളിയതാണ് എന്നും അതിന്റെ ശരിയും അയാള്‍ വിശദീകരിക്കട്ടെ.....
[15/06, 6:37 AM] Vm Kutti: പെരുന്നാളും ജുമുഅയും സംശയനിവാരണം

*പെരുന്നാളും ജുമുഅയും*
___________

*ചോദ്യം:*
🔻
*സ്വിഹാഹുസ്സിത്തയില്‍ നിന്ന് തിര്‍മുദിയല്ലാത്ത മറ്റെല്ലാവരും സൈദുബ്നു അര്‍ഖമി(റ)ല്‍നിന്നും നിവേദനം ചെയ്തതും ഇബ്നു ഖുസൈമ(റ) സ്വഹീഹാക്കിയതുമായ ഹദീസില്‍ ഇങ്ങനെ കാണുന്നു: “നബി(സ്വ) ഒരു ദിവസം പെരുന്നാള്‍ നിസ്കരിക്കുകയും ജുമുഅയില്‍ ഇളവ് അനുവദിക്കുകയും ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: ജുമുഅ നിസ്കരിക്കാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ നിസ്കരിച്ച് കൊള്ളട്ടെ” (ബുലൂഗുല്‍ മറാം, പേജ് 92). ഈ ഹദീസിനെക്കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു?*
🔻
*ഉത്തരം: പെരുന്നാള്‍ ദിനം വെള്ളിയാഴ്ചയാകുമ്പോള്‍ ജുമുഅ സാധുതക്കാവശ്യമായ എണ്ണം ആളുകള്‍ തികയാത്ത ഒരു ഗ്രാമവാസികള്‍ ജുമുഅ നടക്കുന്ന നാട്ടിലെ പെരുന്നാള്‍ നിസ്കാരത്തില്‍ സംബന്ധിക്കാന്‍ എത്തിയാല്‍ അവര്‍ക്ക് ജുമുഅയില്‍ സംബന്ധിക്കാതെ പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് ഗ്രാമങ്ങളിലേക്ക് മടങ്ങാമെന്ന ഇളവ് കൊടുക്കുന്നത് പരാമര്‍ശിച്ചതാണ് പ്രസ്തുത ഹദീസ്.*
*പെരുന്നാള്‍ ദിവസം വെള്ളിയാഴ്ചയായിരുന്നില്ലെങ്കില്‍ ജുമുഅ നടക്കുന്ന നാട്ടില്‍ നിന്നുള്ള ബാങ്ക് നിയമാനുസൃതം ആ ഗ്രാമവാസികള്‍ കേള്‍ക്കുന്ന സാഹചര്യത്തില്‍ ജുമുഅക്കുവേണ്ടി വരല്‍ നിര്‍ബന്ധവും ഉപേക്ഷിക്കാന്‍ ഇളവ് അനുവദിക്കാത്തതുമാകുന്നു.*
*ചുരുക്കത്തില്‍ പെരുന്നാള്‍ ദിനം വെള്ളിയാഴ്ചയായതുകൊണ്ട് പെരുന്നാള്‍ നിസ്കാരത്തിനുവേണ്ടി വന്നവര്‍ ജുമുഅ കഴിയുന്നതുവരെ പ്രതീക്ഷിച്ചിരിക്കലും ഗ്രാമങ്ങളിലേക്ക് തന്നെ പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് മടങ്ങി ജുമുഅക്കു വേണ്ടി വീണ്ടും വരുന്നതും പ്രയാസമായതുകൊണ്ട് ജുമുഅ ഉപേക്ഷിക്കാന്‍ നബി(സ്വ) അവര്‍ക്ക് ഇളവ് അനുവദിച്ചു കൊടുത്തു. ഏതായിരുന്നാലും ജുമുഅ നടക്കുന്ന നാട്ടുകാര്‍ പെരുന്നാള്‍ നിസ്കരിച്ചത് കൊണ്ട് അവര്‍ ജുമുഅ ബാധ്യതയില്‍ നിന്നൊഴിവായി എന്ന് ഹദീസിനര്‍ഥമില്ലെന്ന് സംക്ഷിപ്തം. ഹദീസിന്റെ ആശയം ഇതാണെന്നതിന് വ്യക്തമായ രേഖയാണ് ഉസ്മാന്‍(റ) വില്‍ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിച്ച ഹദീസ്.*
🔻
*അതിപ്രകാരമാണ്. “പെരുന്നാള്‍ നിസ്കാരാനന്തര ഖുത്വുബയില്‍ അവിടുന്നിപ്രകാരം പ്രസ്താവിച്ചു: ജനങ്ങളേ, നിങ്ങളുടെ ഈ സുദിനത്തില്‍ രണ്ട് പെരുന്നാള്‍ ഒരുമിച്ച് വന്നിരിക്കുന്നു. അതുകൊണ്ട് ഗ്രാമവാസികളില്‍ നിന്നാരെങ്കിലും ഞങ്ങളോടൊന്നിച്ച് ജുമുഅക്ക് പങ്കെടുക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ജുമുഅ നിസ്കരിച്ചുകൊള്ളട്ടെ.* *ഇനി പിരിഞ്ഞുപോകാനുദ്ദേശി ക്കുന്നുവെങ്കില്‍ പിരിഞ്ഞുപോവുകയും ചെയ്തുകൊള്ളട്ടെ.*
*ബഹു. ഇമാം അബൂഇസ്ഹാഖ ശ്ശീറാസി(റ) പറയുന്നു: “ജുമുഅയും പെരുന്നാളും ഒരുമിച്ച് വരികയും ഗ്രാമവാസികള്‍ പെരുന്നാള്‍ നിസ്കാരത്തിനുവേണ്ടി എത്തുകയും ചെയ്താല്‍ പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് അവര്‍ക്ക് പിരിഞ്ഞുപോകാവുന്നതും ജു മുഅ ഒഴിവാക്കാവുന്നതുമാണ്.*
*കാരണം ഉസ്മാന്‍(റ) ഇങ്ങനെ പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്: “ജനങ്ങളേ, നിങ്ങള്‍ക്ക് രണ്ട് പെരുന്നാള്‍ ഒരു ദിവസം ഒരുമിച്ച് കൂടിയിരിക്കുന്നു. ഗ്രാമവാസികളില്‍പ്പെട്ട ആരെങ്കിലും നമ്മുടെ കൂടെ ജുമുഅ നിസ്കരിക്കാനുദ്ദേശിക്കുന്നുവെങ്കില്‍ നിസ്കരിച്ചുകൊള്ളട്ടെ. പിരിഞ്ഞുപോകാനുദ്ദേശിക്കുന്നുവെങ്കി ല്‍ പിരിഞ്ഞുപോയിക്കൊള്ളട്ടെ.” ഉസ്മാന്‍(റ) ഈ പറഞ്ഞതിനെ ആരും എതിര്‍ത്തിട്ടില്ല. മാത്രമല്ല, പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് ജുമുഅ പ്രതീക്ഷിച്ച് കൊണ്ടിരിക്കുകയാണെങ്കില്‍ പെരുന്നാള്‍ ദിനത്തിലെ കാര്യങ്ങള്‍ക്ക് മുടക്ക് വരുന്നതും പിരിഞ്ഞുപോയി വീ ണ്ടും ഗ്രാമങ്ങളില്‍ നിന്ന് ജുമുഅക്ക് വരുന്നതില്‍ വലിയ വിഷമം സൃഷ്ടിക്കുന്നതുമാണ്” (മുഹദ്ദബ്).*
🔻
*മുഹദ്ദബിന്റെ ഈ വാക്കുകള്‍ വ്യാഖ്യാനിച്ച് കൊണ്ട് ഇമാം നവവി(റ) എഴുതുന്നു: “പെ രുന്നാളും ജുമുഅയും ഒരുമിച്ചുവന്നാല്‍ ജുമുഅ നിര്‍ത്തപ്പെട്ട നാട്ടുകാര്‍ക്ക് പെരുന്നാള്‍ നിസ്കരിച്ചതുകൊണ്ട് ജുമുഅയുടെ ബാധ്യത ഇല്ലാതെയാകുന്നതല്ല എന്നതില്‍ അഭിപ്രായഭിന്നതയില്ല. ഈ ജുമുഅയില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമായ ഗ്രാമവാസികള്‍ പെരുന്നാള്‍ നിസ്കാരത്തില്‍ സംബന്ധിച്ചാല്‍ അവര്‍ക്ക് ജുമുഅയുടെ ബാധ്യത ഇല്ലാതെയാകുന്നതില്‍ രണ്ടഭിപ്രായമുണ്ട്. പ്രബലമായതും ഇമാം ശാഫിഈ(റ) അല്‍ഉമ്മില്‍ വ്യക്തമാക്കിയിട്ടുള്ളതും അവര്‍ക്ക് ജുമുഅയുടെ ബാധ്യത ഇല്ലെന്നതാണ്. ഈ അഭിപ്രായക്കാര്‍ തന്നെയാണ് ബഹു. ഉസ്മാനുബ്നു അഫ്ഫാന്‍(റ), ഉമറുബ്നു അബ്ദില്‍ അസീസ്(റ) തുടങ്ങിയിട്ടുള്ള ബഹുഭൂരിപക്ഷം പണ്ഢിതന്മാരും, സൈദുബ്നുഅര്‍ഖമി(റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട (ചോദ്യത്തില്‍ പറഞ്ഞ) ഹദീസ് പ്രസ്തുത ഗ്രാമവാസികളെ കുറിച്ചാണെന്ന് വ്യാഖ്യാനിക്കുകയും ഉസ്മാനുബ്നു അഫ്ഫാന്‍(റ)ന്റെ ഹദീസ് കൊണ്ട് ലക്ഷ്യം പിടിക്കുകയുമാണ് നമ്മുടെ അസ്വ്ഹാബ് ചെയ്തിട്ടുള്ളത” (ശര്‍ഹുല്‍ മുഹദ്ദബ് 4/491, 492).*
🔻👆🏻
*ഇത്രയും വിശദീകരിച്ചതില്‍ നിന്ന് ചോദ്യത്തില്‍ പറഞ്ഞ ഹദീസില്‍ നബി(സ്വ) പറഞ്ഞ ഇളവ് അനുവദിച്ചതും, ഉദ്ദേശിക്കുന്ന പക്ഷം ജുമുഅ നിസ്കരിച്ചുകൊള്ളട്ടേയെന്ന് പറഞ്ഞതും പെരുന്നാള്‍ നിസ്കാരത്തിന് വേണ്ടി മദീനയുടെ ദൂരത്തു നിന്നും അയല്‍ ഗ്രാമങ്ങളില്‍ നിന്നും വന്നവരോടായിരുന്നുവെന്നും മദീനാ നിവാസികളോടായിരുന്നില്ലെന്നും വ്യക്തമായി.*_______✒👍

By Siddeequl Misbah Padnekad at Augus

Friday, June 15, 2018

പെരുന്നാൾ

പ്രിയ സഹോദരരേ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
, السلام عليكم ورحمة الله وبركاته
എല്ലാവർക്കും ഒരായിരം പെരുന്നാൾ ആശംസകൾ…
മുസ്‌ലിംകളുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ്  ചെറിയ പെരുന്നാൾ. വിശുദ്ധിയുടെ ശീതളഛായയിൽ ആത്മ നിർവൃതിയടഞ്ഞ വിശ്വാസിക്ക് വസന്തത്തിന്റെ ധന്യ നിമിഷങ്ങൾ.. ഈദുൽ ഫിത്വർ.. ആഘോഷത്തിന്റെ, ആനന്ദത്തിന്റെ മാരി ചൊരിയുന്ന സുദിനം. ഒരു മാസക്കാലത്തെ നിയന്ത്രിതമായ ജീവിതം. പകൽ സമയം ഭക്ഷണങ്ങൾ വർജിച്ചു. സുഖാസ്വദനങ്ങൾ വിപാടനം ചെയ്തു. വാക്കും ചിന്തയും കർമത്തിനൊത്തു നീങ്ങി ..വിശ്വാസിയുടെ ആത്മാവും ശരീരവും അവയവങ്ങൾ വരെ അവനോടൊപ്പം വ്രതമനുഷ്ഠിക്കുന്നു.
ആരാധനകൾ കൊണ്ട് വിശ്വാസി ആത്മീയ വിശുദ്ധി കൈവരിച്ചു. റമളാന്റെ പവിത്രതക്കു മുമ്പിൽ ദേഹേച്ഛ പ്രതിഷ്ടിക്കാത്ത വിശ്വാസിക്ക് ലഭിച്ച നേട്ടമാണത്. ഈ പവിത്ര മാസം അശ്രദ്ധമായി ചെലവഴിച്ചവനാകട്ടെ ജീവിതത്തിലെ ഒരസുലഭ മുഹൂർത്തം നഷ്ടപ്പെട്ടു. വിശ്വാസിക്ക് റമളാൻ അനുകൂല സാക്ഷിയാകുമ്പോൾ നോമ്പു വിഴുങ്ങിയ അർധ വിശ്വാസിക്ക് റമളാൻ പ്രതികൂലമായി സാക്ഷിനിൽക്കുന്നു.!
ആർക്കാണ് പെരുന്നാൾ ?
നോമ്പനുഷ്ടിച്ച വിശ്വാസിക്ക് മാത്രമേ പെരുന്നാളിനെ കുറിച്ച് ചിന്തിക്കാൻ തന്നെ അർഹതയുള്ളൂ.. മതിയായ കാരണം മുഖേന നോമ്പുപേക്ഷിച്ചവരെ സംബന്ധിച്ചല്ല. അവർ തത്വത്തിൽ നോമ്പുകാരെപോലെയാണല്ലോ. ‘ഈദ്’ എന്ന അറബി പദത്തിന്റെ പദത്തിനു മടങ്ങി വരിക എന്നാണർത്ഥം. അല്ലാഹുവിന്റെ അടിമകൾക്ക് സദാ നന്മ ഇറക്കികൊണ്ടിരിക്കുന്നു. ഓരോ വർഷത്തിലും അടിമകളുടെ മേലുള്ള ചില നന്മകളെ അവൻ ആവർത്തിച്ചുകൊണ്ടിരിക്കും .അതിൽ പെട്ടതാണ്. ഭക്ഷണത്തെ നിയന്ത്രിച്ചതിനു ശേഷമുള്ള ഫിത്വറും (നോമ്പ് തുറക്കൽ) ഫിത്വർ സകാതും.
ഈ ധന്യ നിമിഷങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാക്കൽ സ്വാഭാവികമാണ്. സന്തോഷത്തിനും ആഹ് ളാത്തിനും നിമിത്തമായ കാര്യങ്ങൾ ഓരോ വർഷവും മടങ്ങി വരുന്നത് കൊണ്ടാണ് ‘ഈദ്’ എന്ന പേരു സിദ്ധിച്ചത്.
ഹിജ്‌റ രണ്ടാം വർഷമാണ് ഈദുൽ ഫിത്വർ നിയമമാക്കപ്പെട്ടത്. റമളാൻ നോമ്പു നിർബന്ധമാക്കിയ അതേ വർഷം.
എങ്ങിനെ ആഘോഷിക്കാം ?
ആഘോഷങ്ങൾ പലതും കാണുന്നവരാണ് നാം. ഈ ആഘോഷങ്ങൾക്ക് ഭക്തിയുടെ നിറമോ. ആത്മീയതയുടെ സുഗന്ധമോ ഇല്ല. ആഭാസങ്ങളും അനാചാരങ്ങളും അരുതായ്മകളും മാത്രമാണ് അവയിൽ നിറഞ്ഞു നിൽക്കുന്നത്.
ഈദിന്റെ ദിനം. ഇത് ആഘോഷ ദിനമാക്കാനുള്ള കാരണം, വിശുദ്ധ റമളാൻ മോചനത്തിന്റെ മാസമാണ്. പശ്ചാത്തപിച്ചു, പ്രാർഥിച്ചു, ആരാധനാ നിരതരാകുന്ന വിശ്വാസികൾക്കു പാ‍പത്തിൽ നിന്നും നരകത്തിൽ നിന്നുമുള്ള മോചനത്തിന്റെ മാസം. അതിനു സമാപ്തി കുറിച്ചു കൊണ്ടാണ് ഈദുൽ ഫിത്വർ വരുന്നത്. അത് കൊണ്ടുതന്നെ അത്യധികം നന്ദിബോധത്തോടു കൂടിയാണ് വിശ്വാസികൾ ഈ സുദിനത്തെ വരവേൽക്കുന്നത്. തൿബീർ, ഫിത്വർ സകാത്, പെരുന്നാൾ നിസ്കാരം,പ്രാർഥന ,ദാന ധർമ്മങ്ങൾ ,കുടുംബ സന്ദർശനം, സൌഹൃദം പുതുക്കൽ ആദിയായവയാണ് ഇവിടെ നന്ദിപ്രകടനങ്ങൾ.
റമദാനിന്റെ അവസന പകലിന്റെ സൂര്യാസ്തമയത്തോടെ തൿബീർ തുടങ്ങുകയായി. ഈ തൿബീർ പിറ്റെന്നാൾ പെരുന്നാൾ നിസ്കാരം തുടങ്ങുന്നത് വരെ എല്ലായിടത്തും എല്ലാ സമയത്തും എല്ലാവർക്കും സുന്നത്താണ്. വിസർജ്ജന സ്ഥലങ്ങൾ പോലുള്ള വൃത്തിഹീനമായ സ്ഥലങ്ങൾ മാത്രമേ ഇതിന്നപവാദമായുള്ളൂ.. വീടുകളും പള്ളികളും അങ്ങാടികളും തൿബീർ കൊണ്ട് മുഖരിതമാകണം. പുരുഷന്മാരുടെ അഭാവത്തിലോ ,വിവാഹ ബന്ധം പാടില്ലാത്തെ ബന്ധുക്കളുടെ സാന്നിധ്യത്തിലോ സ്ത്രീകൾ ഉച്ചത്തിൽ ചൊല്ലുന്നതിനു വിരോധമില്ല.  ഇമാം ബുഖാരി  رحمه الله  റിപ്പോർട്ട് ചെയ്യുന്നു.
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ زَيِّنُوا أَعْيَادَكُمْ بِالتَّكْبِيرِ . (رواه الإمام البخاري رحمه الله ، رقم 953)
“നിങ്ങളുടെ പെരുന്നാൾ ദിനങ്ങളെ തൿബീർ കൊണ്ട് അലങ്കരിക്കുക “ (ബുഖാരി )
പെരുന്നാൾ നിസ്കാരം
പെരുന്നാൾ സുദിനത്തിലെ സുപ്രധാന കർമമാണ് പെരുന്നാൾ നിസ്കാരം. അത് ഈ സമുദായത്തിന്റെ സവിശേഷ ആരാധനയുമാണ്. സൂര്യോദയം മുതൽ മദ്ധ്യാഹ്നം വരെയാണ് പെരുന്നാൾ നിസ്കാരത്തിന്റെ സമയം. സൂര്യനുദിക്കുന്നതോടെ സമയം തുടങ്ങുമെങ്കിലും ഏകദേശം ഇരുപത് മിനുട്ട് കഴിഞ്ഞതിനു ശേഷം നിർവഹിക്കുന്നതാണ് ഉത്തമം. ഉച്ചയ്ക്ക് ശേഷം നിർവഹിച്ചാൽ ഖളാ‌ആയി പരിഗണിക്കും.
വെള്ളിയാഴ്ചയും പെരുന്നാളും ഒന്നിച്ച് വന്നാൽ ജുമു‌അയുടെ നിർബന്ധം ഒഴിവാകുകയില്ല.  ഇമാം മുസ്‌ല്ലിം رحمه الله  റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് നോക്കൂ
عَنِ النُّعْمَانِ بْنِ بَشِيرٍ رَضِيَ اللهُ عَنْهُ قَالَ كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقْرَأُ فِي الْعِيدَيْنِ وَفِي الْجُمُعَةِ "سَبِّحِ اسْمَ رَبِّكَ الْأَعْلَى" وَ "هَلْ أَتَاكَ حَدِيثُ الغَاشِيَةِ". قَالَ: وَإِذَا اجْتَمَعَ الْعِيدُ وَالْجُمُعَةُ فِي يَوْمٍ وَاحِدٍ ، يَقْرَأُ بِهِمَا أَيْضًا فِي الصَّلَاتَيْنِ. (رواه الإمام مسلم رحمه الله ، رقم 1978)
നു‌അ്മാനുബുനു ബശീർ رضي الله عنه വിൽ നിന്ന് നിവേദനം :  നബി  صلى الله عليه وسلم രണ്ടു  പെരുന്നാൾ നിസ്കാരങ്ങളിലും ജുമുഅ നിസ്കാരത്തിലും സബ്ബിഹിസ്മ സൂറയും ഹൽ-അതാക സൂറയും ഓതാറുണ്ടായിരുന്നു. പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നാൽ രണ്ടു നിസ്കാരത്തിലും ഈ സൂറത്തുകൾ തന്നെയാണ് ഓതിയിരുന്നത് (മുസ്‌ലിം )
ഇമാം നവവി رحمه الله  പറയുന്നത് കാണൂ. ജുമു‌അയും പെരുന്നാളും ഒരുമിച്ച് വന്നാൽ രണ്ടും നിസ്കരിക്കണം. ജുമു‌അയുടെ നിർബന്ധം മാറുന്നില്ല. (ശറഹ് മുഹദ്ദബ് 4:360)
ചെറിയ പെരുന്നാളിനു ഭക്ഷണം കഴിച്ച ശേഷമാണ് നിസ്കാരത്തിനു പോകേണ്ടത്. നബി صلى الله عليه وسلم  യുടെ പതിവ് അങ്ങിനെയായിരുന്നു.
ഇമാം ബുഖാരി رحمه الله റിപ്പോർട്ട് ചെയ്ത ഹദീസ് :
عَنْ أَنَس رَضِيَ اللهُ عَنْهُ قَالَ كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لَا يَغْدُو يَوْمَ الْفِطْرِ حَتَّى يَأْكُلَ تَمَرَاتٍ وَيَأْكُلُهُنَّ وِتْرًا . (رواه الإمام البخاري رحمه الله ، رقم 941)
“ഏതാനും കാരക്കകൾ തിന്നിട്ടല്ലാതെ അല്ലാഹുവിന്റെ പ്രവാ‍ചകർ صلى الله عليه وسلم ചെറിയ പെരുന്നാൾ ദിവസം നിസ്കാരത്തിനു വേണ്ടി പോകാറില്ല. അവ ഒറ്റയായായാണു തിരുനബി തിന്നിരുന്നത്.” ( ബുഖാരി)
കാരക്കയുടെ മാധുര്യം കണ്ണിനും ഖൽബിനും ആമാശയത്തിനും ഏറ്റം സൌഖ്യം പകരുന്നതാണ്. ഏകനായ അല്ലാഹുവിനോടുള്ള കൂറിന്റെ പ്രകടനമാണ് എണ്ണം ഒറ്റയാക്കുന്നത് കൊണ്ട് അവിടന്ന് ഉദ്ദേശിച്ചത്.  കുളിക്കുക ,പുതു വസ്ത്രം ധരിക്കുക ,സുഗന്ധം പൂശുക എന്നിവ പെരുന്നാളിനു പ്രത്യേകം സുന്നത്താണ്.
പെരുന്നാൾ നിസ്കാരം ഒറ്റക്കായും സംഘടിതമായും നിർവഹിക്കാവുന്നതാണ് .ജമാ‌അത്തായി നിർവഹിക്കുന്നതാണ് ഏറ്റം ശ്രേഷ്ടം.  പള്ളിയാണ് നിസ്കാരത്തിനു സുന്നത്ത് .പള്ളിയിൽ സ്ഥലം മതിയാകാതെ വന്നാൽ ഈദ് ഗാഹിലുമാവാം.
പെരുന്നാൾ നിസ്കാരത്തിനു നടന്നു പോകുന്നതാണ് സുന്നത്ത് .തിരിച്ചു  പോകുമ്പോൾ ഇഷ്ടം പോലെ ചെയ്യാം. അത് പോലെ നീണ്ട വഴിക്ക് പോവുകയും ഹ്രസ്വമായ വഴിക്ക് തിരിച്ച് വരികയും ചെയ്യുന്നതും സുന്നത്താ‍ണ്.  ഇരു വഴികളിലുമുള്ള മലക്കുകൾ, ജിന്നുകൾ,മനുഷ്യർ എന്നിവ അവനു പരലോകത്ത് അനുകൂല സാക്ഷികളാകാനും ഇരു വഴികളിലും ഇസ്‌ലാമിന്റെ ചിഹ്നം പ്രത്യക്ഷപ്പെടാനുമാണിത്.
പെരുന്നാൾ നിസ്കാരത്തിനു ബാങ്കും ഇഖാമത്തുമില്ല. നിസ്കാരം തുടങ്ങുന്നതിനു മുമ്പ് اَلصَّلَاةُ جَامِعَة  എന്നു വിളിച്ചു പറയൽ സുന്നത്തുണ്ട്.
രണ്ട് റക്‌അത്താണ് ഈ നിസ്കാരം. ഘടകങ്ങളിലും നിബന്ധനകളിലും സുന്നത്തുകളിലുമെല്ലാം അത് മറ്റു നിസ്കാരങ്ങൾ പോലെതന്നെയാണ്. ഒന്നാമത്തെ റക്‌അത്തിൽ വജ്ജഹതു ഓതിക്കഴിഞ്ഞ ശേഷം ഏഴു തക്‌ബീറും രണ്ടാമത്തെ റക്‌അത്തിൽ സുജൂദിൽ നിന്ന് ഉയർന്ന ഉടനെ അഞ്ച് തൿബീറും സുന്നത്തുണ്ട്.ഇത് മാത്രമാണ് വിത്യാസം. ഫാതിഹ ഓതുന്നതിനു മുമ്പാണ് ഇരു റക്‌അത്തിലും തക്ബീ‍ർ ചൊല്ലേണ്ടത്. ഓരോ തക്ബീർ ചൊല്ലുമ്പോഴും ഇരു കൈകളും ചുമലുകൾക്ക് നേരേ ഉയർത്തുകയും തക്ബീറുകൾക്കിടയിൽ കൈ കെട്ടുകയും ചെയ്യണം. ഈ രണ്ടു തക്ബീറുകൾക്കിടയിൽ സൂറത്തുൽ ഇഖ്‌ലാസ് പാരായണം ചെയ്യുന്നതിനു വേണ്ടിവരുന്ന സമയം ഇള നൽകുകയും വേണം ഈ ഇടവേളയിൽ
سُبْحَانَ اللهِ وَالْحَمْدُ ِللهِ وَلَا إِلَهَ إِلَّا اللهُ وَاللهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيمْ.
എന്ന് ചൊല്ലണം.
തക്ബീറുകൾ ഇമാമും മഅ്മൂമും ഉറക്കെയാണ് ചൊല്ലേണ്ടത്. ഇടക്കുള്ള ദിക്ർ ഇരുവരും പതുക്കെയുമാണ് ചൊല്ലേണ്ടത്. തക്ബീറുകൾ ഉപേക്ഷിക്കുന്നതും അതിൽ കുറവ് വരുത്തുന്നതും വർദ്ധിപ്പിക്കുന്നതും കൈ പൊക്കുക, ഇടവേളയിൽ ദിക്‌ർ ചൊല്ലുക എന്നീ സുന്നത്തുകളുപേക്ഷിക്കുന്നതും കറാഹത്താണ്. അതു പരിഹരിക്കാൻ സഹ്‌വിന്റെ സുജൂദ് സുന്നത്തുമില്ല. ഒന്നാമത്തെ റക്‌അത്തിലെ തക്ബീറുകൾ നഷ്ടപ്പെട്ടാൽ രണ്ടാം റക്‌അത്തിൽ അത് വീണ്ടെടുക്കേണ്ടതില്ല. ഫാതിഹ തുടങ്ങിപ്പോയാൽ പിന്നെ തക്ബീർ സുന്നത്തില്ല. ഇമാം തക്‌ബീറുകൾ കൊണ്ട് വന്നില്ലെങ്കിലോ , അല്ലെങ്കിൽ എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്താലോ ഇതിലെല്ലാം അവൻ ഇമാമിനെ അനുകരിക്കണം. അഥവാ ഇമാം ഉപേക്ഷിച്ചാൽ ഉപേക്ഷിക്കുകയും കുറച്ചാൽ കുറയ്ക്കുകയും വർദ്ധിപ്പിച്ചാൽ വർദ്ധിപ്പിക്കുകയും വേണം. മറിച്ചു  ചെയ്താൽ നിസ്കാരം അസാധുവാകുകയില്ലെങ്കിലും ആ വിയോജിപ്പ് സുന്നത്തിനു വിരുദ്ധമാണ്. മസ്ബൂഖ് ഇമാമിനോടൊപ്പം ലഭ്യമായ തക്ബീറുകൾ മാത്രം കൊണ്ടു വന്നാൽ മതി. തൿബീ‍റുകൾ കഴിഞ്ഞ ശേഷമാണ് വന്നു തുടരുന്നതെങ്കിൽ തക്ബീറ് സ്വന്തമായി കൊണ്ടു വരരുത്.
ഒന്നാമത്തെ റക്‌അത്തിൽ ഫാതിഹക്ക് ശേഷം ഖാഫ് സൂറത്തും രണ്ടമത്തേതിൽ ഇഖ്‌തറബ സൂറത്തും ഓതണം. അതിനു സൌകര്യമില്ലെങ്കിൽ ഒന്നാമത്തേതിൽ സബ്ബിഹിസ്മ സൂറത്തും  രണ്ടാമത്തേതിൽ ഗാശിയ സൂറത്തും ഓതണം. അതിനും സൌകര്യമില്ലെങ്കിൽ കാഫിറൂനയും ഇഖ്‌ലാസും ഓതണം.
പെരുന്നാൾ നിസ്കാരത്തിനു ശേഷം രണ്ടു ഖുതുബ സുന്നത്താണ്. ജുമു‌അ ഖുതുബയുടെ ക്രമം തന്നെയാണ് ഇതിനുമുള്ളത്. പക്ഷേ, ഒന്നാമത്തെ ഖുതുബ ഒമ്പത് തൿബീറുകൾ കൊണ്ടും രണ്ടാമത്തേത് ഏഴു തൿബീറുകൾ കൊണ്ടും തുടങ്ങുന്നത് സുന്നത്താണ്. മാത്രമല്ല ജുമുഅക്ക് വിപരീതമായി ഇവിടെ നിസ്കാരം ആദ്യവും ഖുതുബ രണ്ടാമതുമായാണ് നിർവഹിക്കേണ്ടത്.
ആഘോഷങ്ങൾ അതിരു കടക്കരുത് !
പെരുന്നാൾ ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ദിനമാണ്. അന്ന് വ്രതം നിഷിദ്ധമാണ്. അനുവദനീയമായ വിനോദങ്ങൾ ആകാവുന്നതാണ്. ഇമാം മുസ്‌ലിമും ഇമാം ബുഖാരിയും رحمهما الله  റിപ്പോർട്ട് ചെയ്ത ഹദീസ് കാണുക
عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ: دَخَلَ عَلَيَّ أَبُو بَكْرٍ رَضِيَ اللهُ عَنْهُ وَعِنْدِي جَارِيَتَانِ مِنْ جَوَارِي الْأَنْصَارِ تُغَنِّيَانِ بِمَا تَقَاوَلَتْ بِهِ الْأَنْصَارُ يَوْمَ بُعَاثَ ، قَاَلَتْ وَلَيْسَتَا بِمُغَنِّيَتَيْنِ فَقَالَ أَبُو بَكْرٍ أَمَزَامِيرُ الشَّيْطَانِ فِي بَيْتِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ؟ وَذَلِكَ فِي يَوْمِ عِيدٍ. فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَا أَبَا بَكْرٍ (رَضِيَ اللهُ عَنْهُ) إِنَّ لِكُلِّ قَوْمٍ عِيدًا وَهَذَا عِيدُنَا . (رواه الإمام مسلم رحمه الله ، رقم 892)
“ആഇശ رضي الله عنها  പറഞ്ഞു : അൻസ്വാറുകളൂടെ പെൺകുട്ടികളിൽ പെട്ട രണ്ട് പെൺകുട്ടികൾ എന്റെ സമീ‍പത്ത് നിൽക്കുമ്പോൾ അബൂബക്കർ رضي الله عنه  കടന്ന് വന്നു. ബുആസ് യുദ്ധ ദിവസം അൻസ്വാറുകൾ ആലപിച്ച പാട്ടുകൾ പാടുകയായിരുന്നു ആ പെൺകുട്ടികൾ. അവർ അറിയപ്പെട്ട പതിവു ഗായകരായിരുന്നില്ല. അപ്പോൾ ‘പിശാചിന്റ് ചൂ‍ളം വിളി അല്ലാഹുവിന്റെ പ്രവാചകരുടെ വീട്ടിലോ ? എന്ന് അബൂബക്കർ  رضي الله عنه ചോദിച്ചു. അത് ഒരു പെരുന്നാൾ ദിനത്തിലായിരുന്നു. ഇത് കേട്ട റസൂൽ صلى الله عليه وسلم പറഞ്ഞു.  “ഓ അബൂബക്കർ ! എല്ലാ ജനവിഭാഗത്തിനും ഓരോ ആഘോഷദിനമുണ്ട് ഇത് നമ്മുടെ ആഘോഷ ദിനമാണ് “ (മുസ്‌ലിം )
പക്ഷെ ആഘോഷവും വിനോദവും കാടുകയറാൻ പാടില്ല. ഇതര സമുദായങ്ങളുടെ ആഘോഷങ്ങളെ അന്ധമായി അനുകരിച്ചു നമ്മുടെ സാംസ്കാരിക വ്യക്തിത്വം കളഞ്ഞ് കുളിക്കാൻ പാടില്ല. മദ്യപാനം, ചൂതാട്ടം, സംഗീത മേള, സിനിമ, നാടകം ,സ്ത്രീ പുരുഷ സമ്മിശ്രമായ പിക്നിക് ആദിയായ നിഷിദ്ധ വിനോദങ്ങളിലേക്ക്  നാമും നമ്മുടെ മക്കളും നീങ്ങാനിടവരരുത്. രക്ഷിതാക്കൾ ജാഗ്രത പാലിക്കണം. പെരുന്നാൾ സുദിനം സകല വിധ അനാശാ‍സ്യ പ്രവർത്തനങ്ങൾക്കുമുള്ള സ്വാതന്ത്ര്യ ദിനമാക്കി മാറ്റാൻ യുവാക്കളെ അനുവദിക്കരുത്. ഇസ്‌ലാം അനുവദിച്ച കലാ വിനോദങ്ങളിൽ നിന്നോ യാത്രാ പര്യടനങ്ങളിൽ നിന്നോ ആരെയും തടയുകയുമരുത്.
പടച്ചവനായ അല്ലഹു سبحانه وتعالى  ഈ പെരുന്നാൾ സുദിനത്തിൽ അവന്റെ പ്രത്യേക കാരുണ്യത്തിൽ നമ്മേയും നമ്മുടെ മാതാപിതാക്കളെയും ഭാര്യമക്കളെയും ഉൾപ്പെടുത്തി ,പാപങ്ങൾ പൊറുക്കപ്പെട്ടവരിലായും ,റമളാനിൽ നാം ചെയ്ത കർമ്മങ്ങൾ പോരായ്മകൾ പരിഹരിച്ച് സ്വീകരിക്കപ്പെടുന്നവരിലായും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. മുസ്‌ലിം ഉമ്മത്തിന് അല്ലാഹു ക്ഷേമവും ഐശ്വര്യവും സമാധാനവും നൽകട്ടെ. നമ്മിൽ നിന്നു മരണപ്പെട്ടവർക്ക്  അല്ലാഹു എല്ലാ സുഖവും നൽകട്ട. നാം മരിക്കുന്ന സമയത്ത് ഹുസ്‌നുൽ ഖാതിമത്ത് നൽകി വിജയിപ്പിക്കട്ടെ. ഇനിയും ഒരു പാട് പെരുന്നാൾ ആഘോഷിക്കാനും നമുക്കും എല്ലാ മുസ്‌ലിംകൾക്കും അല്ലാഹു തൌഫീഖ് നൽകട്ടെ.
ഈ എളിയവനെയും നിങ്ങളുടെ പ്രാർഥനകളിൽ ഉൾപ്പെടുത്തുക

أَشْهَدُ أَنْ لا إِلَهَ إِلاَّ الله ، أَسْتَغْفِرُ الله ، أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارْ. اَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنَّا.

നാസിലത്തിന്റെ ഖുനൂത്ത് എന്ത് എങ്ങനെ.?

നാസിലത്തിന്റെ ഖുനൂത്ത് എന്ത് എങ്ങനെ.?
🔊🔊🔊🔊🔊🔊🔊🔊🔊🔊
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
മുസ്ലിംകളിൽ വ്യാപകമായി മാറാവ്യാധി രോഗങ്ങൾ, പകർച്ച വ്യാധികൾ, വലിയ ബുദ്ധിമുട്ടുകൾ ശത്രുക്കളുടെ പീഡനങ്ങൾ എന്നിവ  ഉണ്ടാകുമ്പോൾ
ശക്തിയായ സുന്നത്താണ് നാസലത്തിന്റെ കുനൂത്ത്.

ബിഅറു മഊന എന്ന  സ്ഥലത്ത് വെച്ച് ചതിയിലൂടെ കൊല്ലപ്പെട്ട സ്വഹാബികളുടെ  കൊലയാളികൾക്കെതിരെ നാസിലതിന്റെ ഖുനൂത്ത് ഒരു മാസക്കാലം നബിതങ്ങൾ  ഓതിയിരുന്നു.( ബുഖാരി, മുസ്ലിം)

ഒറ്റക്ക് നിസ്കരിക്കുമ്പോഴും
ജമാഅത്തായി നിസ്കരിക്കുംപോഴും
എല്ലാ ഫർള് നിസ്കാരങ്ങളിലും അവസാനത്തെ റക്അത്തിലെ ഇഅ്തിദാലിലാണ് ഇത് ചൊല്ലേണ്ടത്.

സുബഹിലും  മഗ്രിബിലും ഇശാഇലും എന്ന പോലെ
ളുഹ്റിലും അസറിലും ഉറക്കെ തന്നെയാണ് ഇമാമ് ഖുനൂത്ത് ഓതേണ്ടത്.
തനിച്ച് നിസ്കരിക്കുന്നവനും ഉറക്കെയാണ് ഓതേണ്ടത്.
മറന്നാൽ സഹ് വിന്റെ സുജൂദ് ഇല്ല. കാരണം ഇത് അബ്ആള് സുന്നത്ത് അല്ല.

മുസ്ലിമീങ്ങളെ പൊതുവായി ബാധിക്കുന്ന കാര്യങ്ങൾക്കല്ലാതെ (വ്യക്തിപരമായ കാര്യങ്ങൾക്ക്) ഇമാം നാസിലതിന്റെ ഖുനൂത്ത് നിർവഹിക്കരുത്.
എന്നാൽ ഒരു പണ്ഡിതനെ തടവിലാക്കുക പോലുള്ള കാര്യങ്ങൾ വെക്തിപരമല്ല.

പ്രതിസന്ധി ഉണ്ടായത് മുതൽ അത് നീങ്ങുന്നത് വരെ നാസിലത്തിന്റെ ഖുനൂത്ത് നിർവഹിക്കാം.

നാസിലത്തിന്റെ ഖുനൂത്തിൽ ചൊല്ലാൻ പ്രത്യേകമായ പ്രാർഥനകൾ ഇല്ല. എന്നാൽ ഓരോ പ്രതിസന്ധിഘട്ടത്തിലും മുസ്ലിമീങ്ങൾ അവരനുഭവിക്കുന്ന പ്രയാസങ്ങൾക്കനുചിതമായ  പ്രാർഥനയാണ് പ്രാർഥിക്കേണ്ടത്.
സാധാരണ ചൊല്ലാറുള്ള സുബ്ഹിയുടെ കുനൂത്ത് ഓതിയാലും നാസിലത്തിന്റെ ഖുനൂത്ത് ആകുന്നതാണ്. എങ്കിലും അതിനോട് കൂടെ നിലവിൽ അനുഭവിക്കുന്ന പ്രയാസങ്ങളെ തൊട്ട് കാവലിരക്കുന്ന വാചകങ്ങൾ ചേർക്കൽ നല്ലതാണ്.

അതിന്റെ ചില ഉദാഹരണങ്ങൾ ചുവടെ ചേർക്കാം.

 اللهم ادفع عنا الغلاء والبلاء والوباء والفحشاء والمنكر والجدب والقحط والسيوف المختلفة والشدائد والمحن والفتن ما ظهر منها وما بطن من بلدنا خاصة ومن بلدان جميع المسلمين مع القرى عامة إنك علي كل شيء قدير

اللهم ادفع عنا الغلاء والوباء والبلاء  والحمي وجميع الامراض والفتن  ما ظهر منها وما بطن من  بلدنا  خاصة  ومن بلدان جميع  المسلمين مع القري عامة انك علي كل شيء قدير

اللهم إرفع الأمراض المُعدّية النازلة عن بلادنا
اللهم إرفع الحمى المعدية في بلادنا
اللهم إرفع الأمراض المُعدّية النازلة في بلادنا
يا رب العالمين

അവലംബം: തുഹ്ഫ,ശർവാനി,ഫത്ഹുൽ മുഊൻ,ഇആനത്ത്

ഈദ് ഗാഹ്*

*ഈദ് ഗാഹ്*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 *മലയാളത്തിലായതിനാൽ പഠിക്കാൻ ഒരു ക്ലിക്ക് മാത്രം*🔍
പെരുന്നാൾ നിസ്കാര സ്ഥലം. ഉറുദു പദമാണ്‌ ഗാഹ്. സ്ഥലം, സമയം എന്നൊക്കെയാണ് അർത്ഥം. പെരുന്നാൾ നിസ്കരിക്കുന്ന മൈതാനങ്ങൾക്ക് ഇന്ത്യയിൽ ഈദ്‌ ഗാഹ് എന്നും അറബി നാടുകളിൽ മൈദാനുസ്സ്വലാത്ത് എന്നും പറയുന്നു.

     പെരുന്നാൾ നിസ്കാരം നിർവഹിക്കാൻ പള്ളിയാണോ മൈതാനമാണോ ഏറ്റവും പുണ്യകരം എന്ന വിഷയത്തിൽ വീക്ഷണാന്തരമുണ്ട്. എല്ലാവരെയും ഉൾകൊള്ളാൻ മാത്രം പള്ളി വിശാലമാണെങ്കിൽ പള്ളിയിൽ വെച്ച്  നിർവഹിക്കുന്നതാണ് ഉത്തമമെന്ന വീക്ഷണമാണ് ശാഫിഈ മദ്ഹബിൽ പ്രബലം.

      "നബി(സ) ചെറിയ പെരുന്നാൾ ദിവസവും ബലിപെരുന്നാൾ ദിവസവും മുസ്വല്ലയിലേക്ക് പുറപ്പെട്ടിരുന്നു" എന്ന ഹദീസിനെ അധികരിച്ച് ഇമാം നവവി(റ) എഴുതുന്നു:

(أن رسول الله صلى الله عليه وسلم كان يخرج يوم الأضحى ويوم الفطر فيبدأ بالصلوة) هذا دليل لمن قال باستحباب الخروج لصلاة العيد إلى المصلى وأنه أفضل من فعلها في المسجد، وعلى هذا عمل الناس في معظم الأمصار، وأما أهل مكة فلا يصلونها إلا في المسجد من الزمن الأول.ولأصحابنا وجهان، أحدهما الصحراء أفضل لهذا الحديث. والثاني، وهو الأصح عند أكثرهم، المسجد أفضل إلا أن يضيق، قالوا وإنما صلى أهل مكة في المسجد لسعته، وإنما خرج النبي صلى الله عليه وسلم إلى المصلى لضيق المسجد، فدل على أن المسجد أفضل إذا اتسع.(شرح مسلم: ٢٠٨/٤)

പെരുന്നാൾ നിസ്കാരത്തിനു മുസ്വല്ലയിലേക്ക് പുറപ്പെടൽ സുന്നത്താണെന്നും പള്ളിയിൽ വച്ച് നിസ്കരിക്കുന്നതിനേക്കാൾ അതാണുത്തമമെന്നും പറഞ്ഞവർക്ക് ഈ ഹദീസ് രേഖയാണ്. അധിക പട്ടണങ്ങളിലും ഇതനുസരിച്ചാണ് പ്രവർത്തനം. എന്നാൽ മക്കക്കാർ ആദ്യകാലം മുതൽക്കുതന്നെ പള്ളിയിൽ വെച്ച് മാത്രമാണ് പെരുന്നാൾ നിസ്കരിക്കാറ്. നമ്മുടെ അസ്വഹാബിനു ഈ വിഷയത്തിൽ രണ്ടഭിപ്രായമുണ്ട്. മൈതാനമാണ് പള്ളിയെക്കാൾ ഉത്തമമെന്നാണ് അതിലൊന്ന്. ഈ ഹദീസാണ് അതിനു രേഖ. എല്ലാവരെയും ഉൾകൊള്ളാൻ മാത്രം പള്ളിവിശാലമാണെങ്കിൽ മൈതാനിയെക്കാൾ പള്ളിയാണ് ഉത്തമമെന്നതാണ് രണ്ടാം വീക്ഷണം. അസ്വഹാബിൽ അധികപേരും പ്രബലമായി കാണുന്ന വീക്ഷണം ഇതാണ്. അവർ പറയുന്ന ന്യായമിതാണ്: മക്കക്കാർ പള്ളിയിൽവച്ച് നിർവഹിച്ചത് പള്ളി വിശാലതയുള്ളത് കൊണ്ടും നബി(സ) മൈതാനിയിലേക്ക് പുറപ്പെട്ടത് പള്ളി കുടുസായത് കൊണ്ടുമാണ്. അതിനാല പള്ളി വിശാല മാണെങ്കിൽ അതുതന്നെയാണ് ഉത്തമമെന്ന് അതറിയിക്കുന്നു. (ശർഹു മുസ്ലിം :4/208)       

മഹാനായ അബൂഇസ്ഹാഖുശ്ശിറാസി (റ) എഴുതുന്നു:

وإن كان المسجد واسعا فالمسجد أفضل من المصلى ; لأن الأئمة لم يزالوا  يصلون صلاة العيد بمكة في المسجد ، ولأن المسجد أشرف وأنظف(المجموع شرح المهذب: ٢٥٤/١)

പള്ളി വിശാലമാണെങ്കിൽ മുസ്വല്ലയെക്കാൾ പള്ളിയാണ് ഉത്തമം. കാരണം മക്കയിൽ അഇമ്മത്ത് പെരുന്നാൾ നിസ്കാരം പള്ളിയിൽ വെച്ച് മാത്രമാണ് നിർവഹിച്ചു വരുന്നത്. ഇതിനു പുറമേ കൂടുതൽ വ്രത്തിയുള്ളതും ശ്രേഷ്ടതയുള്ളതും പള്ളിയാണല്ലോ. (മുഹദ്ദബ്: 1/254)

ഇബ്നുഹജർ ഹയ്തമി (റ) എഴുതുന്നു:

( وفعلها بالمسجد أفضل ) لشرفه ( وقيل ) فعلها ( بالصحراء ) أفضل للاتباع ، ورد بأنه صلى الله عليه وسلم إنما خرج إليها لصغر مسجده  ومحله في غير المسجد الحرام أما هو فهي فيه أفضل قطعا لفضله ومشاهدة الكعبة...( إلا لعذر ) راجع للوجهين فعلى الأول إن ضاق المسجد كرهت فيه وعلى الثاني إن كان نحو مطر كرهت في الصحراء ولو ضاق المسجد وحصل نحو مطر صلى الإمام فيه واستخلف من يصلي بالبقية في محل آخر(تحفة المحتاج في شرح المنهاج: ٣١/٣)

പള്ളിയുടെ ശ്രേഷ്ടത കണക്കിലെടുത്ത്  പെരുന്നാൾ നിസ്കാരം പള്ളിയിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമം. ഇത്തിബാഅ പരിഗണിച്ച് മൈതാനിയിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമമെന്നും അഭിപ്രായമുണ്ട്. എന്നാൽ എല്ലാവരെയും ഉൾകൊള്ളാൻ മാത്രം നബി(സ) യുടെ പള്ളി വിശാലമല്ലാത്തതാണ് നബി(സ) മൈതാനിയുലേക്ക് പുറപ്പെടാൻ കാരണമെന്ന് പറഞ്ഞു ആ അഭിപ്രായത്തിന് ഖണ്ഡനം വന്നിട്ടുണ്ട്. മസ്ജിദുൽ ഹറാമല്ലാത്ത പള്ളികളുടെ കാര്യത്തിൽ മാത്രമാണ് പ്രസ്തുത രണ്ട് അഭിപ്രായങ്ങൾ  നില നിൽക്കുന്നത്. മസ്ജിദുൽ ഹറാമിന്റെ പുണ്യവും കഅബയെ നോക്കിക്കാണുന്നതും പരിഗണിച്ച് അവിടെ വെച്ച് പെരുന്നാൾ നിസ്കരിക്കുന്നതാണ് ഉത്തമമെന്നതിൽ പക്ഷാന്തരമില്ല. എന്നാൽ വല്ല പ്രതിബന്ധവുമുണ്ടായാൽ  മുകളിൽ വിവരിച്ച നിയമത്തിനു മാറ്റം സംഭവിക്കും. അഥവാ ആദ്യവീക്ഷണമനുസരിച്ച് പള്ളി കുടുസ്സായാൽ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നത് കറാഹത്താണ്. രണ്ടാം വീക്ഷണ പ്രകാരം മഴപോലുള്ള പ്രതിബന്ധങ്ങൾ ഉണ്ടായാൽ മൈതാനിയിൽ വെച്ച് നിസ്കരിക്കുന്നതും കറാഹത്താണ്. പള്ളി കുടുസ്സാവുകയും മഴപോലുള്ള പ്രതിബന്ധങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ പള്ളിയിൽ ഉൾകൊള്ളാവുന്നവരെയും കൂട്ടി ഇമാം പള്ളിയിൽ വെച്ച് നിസ്കരിക്കുകയും ശേഷിക്കുന്നവർക്ക്  മറ്റൊരിടത്ത് വെച്ച് നിസ്കരിക്കാൻ ഒരാളെ ഇമാം പ്രതിനിധിയാക്കുകയും വേണം. (തുഹ്ഫത്തുൽ മുഹ്താജ് : 3/31)

ഈദ് ഗാഹുകൾ എവിടെയുണ്ട്?

❓❓❓❓❓❓❓❓❓

പള്ളിയില്‍ തന്നെ പെരുന്നാള്‍ നിസ്കരിക്കലാണ് ഉത്തമം എന്നതിന് പറയാവുന്ന കാരണങ്ങള്‍ ഒരുപാടുണ്ട്. ഒന്നാമതായി എല്ലാ വിശേഷ ഗുണങ്ങളും വിശുദ്ധിയുമുള്ള മരുഭൂമിയുണ്ടെങ്കിലും പള്ളിയില്‍ നമസ്കരിക്കലാണ്‌ ഉത്തമം എന്ന് ഷാഫി'ഈ മദ'ഹബിലെ എല്ലാ പ്രാമാണിക ഗ്രന്ഥങ്ങളും സവിസ്തരം പ്രഖ്യാപിക്കുന്നുണ്ട്. (ശരഹുല്‍ മുഹദ്ദാബ് : , തു'ഹഫ : , ശര്‍വാനി : , മുതലായ ഭാഗങ്ങള്‍ നോക്കുക)

നമ്മുടെ നാട്ടില്‍ ഉള്ള ഹനഫീ മദ'ഹബുകാര്‍ക്ക് നിബന്ധനകള്‍ ഒത്ത ഈദ് ഗാഹുകള്‍ ഉണ്ടെങ്കില്‍ അതാണ്‌ അഫ്ളല്‍ എന്നുണ്ടെങ്കിലും അത്തരം നിബന്ധനകള്‍ ഒത്ത മരുഭൂമികള്‍ നമുക്കിവിടെ സുലഭമല്ല. ഈദ് ഗാഹുകള്‍ വൃത്തിയും പവിത്രതയും ഉള്ള സംരക്ഷിത പൊതു സ്ഥലത്ത് ആയിരിക്കണം. ഈദ് ഗാഹ് ആയി ഉപയോഗിക്കപ്പെടുമ്പോള്‍ തന്നെ അതിനു വേണ്ടി വഖഫ് ആയി മാറും. വില്‍ക്കപെടാന്‍ പാടില്ല. അങ്ങനെ പല കാര്യത്തിനും പള്ളിയുടെ ഹുകും ആണിതിന്. അനാവശ്യ വിനോദങ്ങളും തെറ്റായ കൂത്തുകളും ഇവിടെ നടക്കരുത്. ജനവാസമുള്ള നഗരാതിര്തിക്ക് പുറത്തായിരിക്കണം. നഗരം വികസിച്ചു ഒരു ഈദ് ഗാഹ് ജനവാസ പ്രദേശത്തിന് ഉള്ളില്‍  വന്നാല്‍ അതിനു ഈദ് ഗാഹിന്റെ വിധി നഷ്ടപ്പെടും. എന്ന് തുടങ്ങിയ ഹനഫീ മദ'ഹബിന്റെ പ്രാമാണിക ഗ്രന്ഥങ്ങളിലും ഏഷ്യയിലെ ഏറ്റവും വലിയ ഹനഫീ പണ്ഡിത കേസരികള്‍ അടങ്ങിയ ദയൂബാന്ത് ദാറുല്‍ ഉളൂമിലെ ഫത്വാകളിലും സുതരാം വ്യക്തമാക്കപ്പെട്ടിട്ടുണ്ട് (രദ്ദുല്‍ മുഖ്താര്‍ : , ദുറുല്‍ മുഖ്താര്‍ : , സിഫ്രു സ്സ'ആദ, ഫതവ മഹ്മൂടിയ്യ : , ഫതാവ ദാറുല്‍ ഉലൂം തുടങ്ങിയവ പരിശോദിക്കുക)..

ഇനി നബി(സ) മദീനയില്‍ പെരുന്നാള്‍ നിസ്കരിച്ചത് ഈദ് ഗാഹില്‍ ആണെന്ന് ഹദീസ് ഉണ്ടല്ലോ എന്ന ചോദ്യം പ്രസക്തമാണ്. ഒന്നല്ല ഒരുപാട് രിവായതുകള്‍ കൊണ്ട് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള ചരിത്ര സംഭവം ആണത് .ഇന്ന് ലഭ്യമായ ഹദീസ് ഗ്രന്ഥങ്ങളിലും ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഹിജ്ര രണ്ടാം കൊല്ലം മുതലാണ്‌ ഈദ് നിലവില്‍ വന്നത്. അന്ന് മുതല്‍ മിക്ക വര്‍ഷങ്ങളിലും അപ്രകാരം തന്നെ തുടരുന്നു. അങ്ങനെ ഈദ് ഗാഹുണ്ടെങ്കില്‍ മനുഷ്യരെല്ലാം പൊതു പറമ്പ് അന്യേഷിക്കേണ്ടതുണ്ടോ എന്നതാണിവിടെ ചോദ്യം. ഇമാമുന ഷാഫി (റ) തന്നെ അതിനു മറുപടി പറയുന്നുണ്ട് :

"നബി(സ) മദീനയില്‍ രണ്ടു പെരുന്നാളിലും മുസ്സല്ലയിലെക് പുറപ്പെടുമായിരുന്നെന്നും നബിക്ക് (സ) ശേഷമുള്ളവരും മക്കയൊഴിച്ചുള്ള മറുനാട്ടുകാരും അങ്ങനെ തന്നെ ആയിരുന്നെന്നും നമുക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്". എന്ന് വ്യക്തമാക്കിയതിനു ശേഷം ഇമാമാവര്കള്‍ കിതാബുല്‍ ഉമ്മില്‍ ഇങ്ങനെ വിവരിക്കുന്നു : "മക്കത്ത് പള്ളിയിലും മദീനയിലെ മുസ്സല്ലയിലും നമസ്കരിചിരുന്നതിന്റെ കാരണം മദീന പള്ളിയുടെ ഇടുക്കവും മക്കത്തെ പള്ളിയുടെ വിശാലതയുമാണ്.  അപ്പോള്‍ ഒരു നാട് പരിഷ്കരിക്കപ്പെടുകയും അവിടുത്തുകാരെ മുഴുവന്‍ ഉള്‍ക്കൊള്ളാവുന്ന വിധം പള്ളി വിശാലമാവുകയും ചെയ്‌താല്‍ അവര്‍ ആ പള്ളി വിട്ടു (മുസല്ലയിലേക്ക്) പുറപ്പെടുന്നതില്‍ എനിക്ക് അഭിപ്രായമില്ല" (ഫത്ഹുല്‍ ബാരി നോക്കുക )

മദ'ഹബിന്റെ അടിസ്ഥാനത്തില്‍ ഈദ് ഗാഹിന്റെ വിധി മനസ്സിലായി. ഇനി "ഇമാമുകളെ പോലെ എനിക്കും നിഗമങ്ങളെ വെളിപ്പെടുത്താന്‍ അവകാശമുണ്ടെന്ന്" ഒരാള്‍ വാദിച്ചാല്‍ അയാളെ പാട്ടിനു വിടാനേ നിവൃത്തിയുള്ളൂ (നുവല്ലിഹി മാതവല്ലാ ..........) അയാള്‍ ആ തോന്നലുമായി അല്ലാഹുവിന്റെ മുന്നില്‍ ചെല്ലട്ടെ ! അവിടെ പറയട്ടെ തന്റെ ന്യായങ്ങള്‍ ! ആയിരക്കണക്കിന് ഇമാമുകളുടെ സൂക്ഷ്മ വിശകലത്തിനു വിധേയമായിട്ടുള്ള കാര്യങ്ങള്‍ സ്വന്തം തോന്നലുകള്‍ അനുസരിച്ച് തള്ളിയതാണ് എന്നും അതിന്റെ ശരിയും അയാള്‍ വിശദീകരിക്കട്ടെ.....

Wednesday, June 13, 2018

സകാത്ത് ആഭരണങ്ങൾക്ക്

മസ്അല: 2⃣2⃣:         
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 🔴

🔵🔴🔵🔴🔵🔴 ആഭരണങ്ങൾക്ക് സകാത്തുണ്ടോ?  കൊടുക്കേണ്ടതായ വല്ല അവസരങ്ങളുമുണ്ടോ?   
 🔴🔵🔴🔵🔴🔵🔴  📚:സ്വർണ്ണ - വെള്ളി ആഭരണങ്ങൾക്ക് സകാത്ത് നിർബന്ധമില്ലാത്ത അവസരവും നിർബന്ധമുള്ള അവസരവുമുണ്ട്. കാരണം ആഭരണങ്ങളെ പണ്ഡിതന്മാർ അഞ്ച് രൂപങ്ങളായി തിരിച്ചിട്ടുണ്ട്. അതിൽ ഒരു രൂപത്തിൽ മാത്രം സകാത്ത് നിർബന്ധമില്ല. ബാക്കി നാല് രൂപങ്ങളിലും സകാത്ത് നിർബന്ധമാകുന്നുണ്ട്.

🔴 അഞ്ച് രൂപങ്ങൾ :-   1⃣: സ്ത്രീകളുടെ ഉപയോഗത്തിനു വേണ്ടി  ഉണ്ടാക്കപ്പെട്ട  ആഭരണങ്ങൾ. ഇത്  അനുവദനീയമാണ്. ഇത്തരം ആഭരണങ്ങൾക്ക്   സകാത്ത് നിർബന്ധമില്ല.

 🔸🔹🔸🔹🔸🔹🔸    قال في فتح المعين: "ولا زكاة في حليّ   مباح      🔺🔺🔺🔺🔺 മഹാനായ സൈനുദ്ദീൻ മഖ്ദൂം (റ) പറയുന്നു: ഉപയോഗിക്കൽ അനുവദനീയമായ ആഭരണങ്ങൾക്ക് സകാത്തില്ല. (ഫത്ഹുൽ മുഈൻ: 166) 🔹🔸🔹🔸🔹🔸🔹 قال في التحفة مع المنهاج: ( لا المباح في الأظهر ) لأنه معد لاستعمال مباح؛ فأشبه أمتعة الدار

🔺🔺🔺🔺🔺🔺🔺 ഇമാം ഇബ്നു ഹജർ (റ) പറയുന്നു: ഉപയോഗിക്കൽ അനുവദനീയമായ ആഭരണങ്ങൾക്ക് സകാത്ത് ഇല്ലെന്ന് പറയാൻ കാരണം അവ ഹലാലായ ഉപയോഗത്തിനു വേണ്ടി ഉണ്ടാക്കപ്പെട്ടവയായത് കൊണ്ട് മറ്റു വീട്ടുപകരണങ്ങൾക്ക് സമാനമായി എന്നതാണ് (വീട്ടുപകരണങ്ങൾക്ക് സകാത്തില്ലല്ലോ... ) ( തുഹ്ഫ: 2 / 271 )

🔹🔸🔹🔸🔹🔸🔹 എന്നാൽ ധരിക്കണമെന്നോ മറ്റോ ഒരു ഉദ്ദേശ്യവുമില്ലാതെയോ, ഉപയോഗിക്കൽ ഹലാലായവർക്ക് വാടകക്ക് കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയോ ഒരു പുരുഷൻ ആഭരണങ്ങളുണ്ടാക്കിയാൽ അതിനും സകാത്ത് നിർബന്ധമാകുന്നില്ല.

🔺🔺🔺🔺🔺🔺🔺 ഇമാം ഇബ്നുഹജർ (റ) പറയുന്നു: فلو اتخذ) الرجل (سوارا بلا قصد) للبس أو غيره (أو قصد إجارته لمن له استعماله) بلا كراهة (فلا زكاة) فيه (في الأصح (തുഹ്ഫ: 2/ 272) 🔷🔶🔷🔶🔷🔶🔷 🔷🔶🔷🔶🔷🔶🔷

2⃣: സൂക്ഷിച്ചു വെക്കുന്നതിനു വേണ്ടി ഉണ്ടാക്കപ്പെട്ട ആഭരണങ്ങൾ. ഇത് അനുവദനീയമാണ്. ഇതിൽ പക്ഷെ, സകാത്ത് നിർബന്ധമാക്കുന്നതാണ്. 🔹🔸🔹🔸🔹🔸🔹 قال في التحفة: و خرج بقوله بلا قصد ما إذا قصد اتخاذه كنزا فيزكى 🔺🔺🔺🔺🔺🔺🔺 ബഹു: ഇബ്നു ഹജർ (റ) പറയുന്നു: ഒരാൾ ധരിക്കുക എന്ന ഉദ്ദേശ്യമില്ലാതെ സൂക്ഷിക്കുന്നതിനു വേണ്ടി മാത്രം ആഭരണം നിർമിച്ചാൽ അതിന് സകാത്ത് കൊടുക്കേണ്ടതാണ്. (തുഹ്ഫ: 3/ 273) ഇപ്രകാരം (ഫത്ഹുൽ മുഈൻ: 166) ലും കാണാം. 🔹🔸🔹🔸🔹🔸🔹 എന്നാൽ അനുവദനീയമായ ആഭരണം കേടുവന്നതിനാൽ സൂക്ഷിച്ചു വെച്ചതാണെങ്കിൽ അതിന് സകാത്ത് നിർബന്ധമാകുമോ ? 🔹🔸🔹🔸🔹🔸🔹 ഇമാം ഇബ്നു ഹജർ (റ) പറയുന്നത് കാണുക: لو انكسر الحلي ) المباح فعلمه (وقصد إصلاحه) فلا زكاة فيه في الأصح وإن دام أحوالا؛ لدوام صورة الحلي مع قصد إصلاحه، هذا إن توقف إستماله على الإصلاح بنحو لحام ولم يحتج لصوغ جديد. وإن احتاج لصوغ جديد ومضى حول بعد علمه بتكسره زكي قطعا 🔺🔺🔺🔺🔺🔺🔺 അനുവദനീയമായ ആഭരണം പൊട്ടിപ്പോവുകയും അത് നന്നാക്കാൻ ഉദ്ദേശിക്കുകയും ചെയ്താൽ ഉരുക്കിവാർക്കാതെ നന്നാക്കാവുന്ന രൂപത്തിലുള്ള കേടുപാടുകൾ മാത്രമേയുള്ളുവെങ്കിൽ അത് നന്നാക്കി ഉപയോഗിക്കണമെന്ന ഉദ്ദേശ്യത്തോടെ അനേക വർഷം സൂക്ഷിച്ചാലും ആഭരണ സ്വഭാവം നഷ്ടപ്പെടാത്തത് കൊണ്ടും ഉപയോഗലക്ഷ്യമുള്ളത് കൊണ്ടും അതിനു സകാത്തില്ല. എന്നാൽ ഉരുക്കിവാർക്കാതെ നന്നാക്കാൻ സാധിക്കാത്ത വിധം കേടുവരികയും ഉരുക്കി നന്നാക്കുവാൻ വേണ്ടി സൂക്ഷിക്കുകയും ചെയ്താൽ കേടുവന്നതായി ഉടമ അറിഞ്ഞതുമുതൽ ഒരു വർഷം പൂർത്തിയാകുമ്പോൾ സകാത്ത് കൊടുക്കേണ്ടതാണ്. (തുഹ്ഫ: 3/ 273 ) 🔷🔶🔷🔶🔷🔶🔷 🔷🔶🔷🔶🔷🔶🔷

3⃣: ഹറാമായ രൂപത്തിൽ ഉണ്ടാക്കപ്പെട്ട ആഭരണങ്ങൾ. ഇവയിൽ സകാത്ത് നിർബന്ധമാക്കുന്നതാണ്. ٠ 🔹🔸🔹🔸🔹🔸🔹 قال في التحفة مع المنهاج: (ويزكى المحرم) من النقد (من حلي وغيره) اجماعا 🔺🔺🔺🔺🔺🔺🔺 ഇബ്നു ഹജർ (റ) പറയുന്നു: ഹറാമായ സ്വർണ്ണ, വെള്ളികൾക്ക് - അവ ആഭരണമാണെങ്കിലും, അല്ലെങ്കിലും - സകാത്ത് കൊടുക്കേണ്ടതാണ്. (തുഹ്ഫ: 3/ 270) 🔷🔶🔷🔶🔷🔶🔷 ആഭരണങ്ങൾ പല വിധത്തിൽ ഹറാമാകും. 1- പുരുഷൻ തനിക്ക് ധരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഉണ്ടാക്കുക. 🔹🔸🔹🔸🔹🔸🔹 قال في التحفة مع المنهاج: (ومن المحرم الإناء والسوار والخلخال) وسائر حلي النساء (للبس الرجل) بأن قصد ذلك باتخاذهما فهما محرمان بالقصد 🔺🔺🔺🔺🔺🔺🔺 പുരുഷനു ധരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഉണ്ടാക്കപ്പെട്ട സ്വർണ്ണത്തിനാലുള്ള കൈവള, പാദസരം മറ്റു ആഭരണങ്ങൾ, പാത്രങ്ങൾ തുടങ്ങിയവയെല്ലാം പ്രസ്തുത ഉദ്ദേശ്യം കൊണ്ട് ഹറാമായ കാര്യങ്ങളിൽ പെട്ടതാകും. (തുഹ്ഫ: 3/273) 🔷🔶🔷🔶🔷🔶🔷 2- ഹലാലായ ആഭരണങ്ങളിൽ അമിതത്വം കൂടുതലായ അളവിൽ ഉണ്ടാകുക. 🔹🔸🔹🔸🔹🔸🔹 قال في التحفة مع المنهاج: (والأصح تحريم المبالغة في السرف) في كل ما أبيح مما مرّ 🔺🔺🔺🔺🔺🔺🔺 അനുവദനീയമായ ആഭരണങ്ങളിൽ അമിതത്വം കൂടുതലായ അളവിൽ ഉണ്ടാകൽ ഹറാമാണ്. (തുഹ്ഫ: 3/ 280) 🔹🔸🔹🔸🔹🔸🔹 അമിതത്വത്തിന്റെ മാനദണ്ഡം തൂക്കത്തെ അടിസ്ഥാനമാക്കിയാണ്. അഥവാ അഭംഗിയായി തോന്നുന്ന രൂപത്തിലുള്ള തൂക്കം. ഇമാം ഇബ്നു ഹജർ പറയുന്നു: المدار على الوزن دون النفاسة؛ وذلك لانتفاء الزينة عنه المجوزة لهن التحلي؛ بل ينفر الطبع منه؛ كذا قالوه. وبه يعلم ضابط السرف 🔺🔺🔺🔺🔺🔺🔺 സൗന്ദര്യത്തിന് വേണ്ടി അനുവദിച്ചിട്ടുള്ള ആഭരണമണിയൽ മുഖേന സൗന്ദര്യം നഷ്ടപ്പെട്ടു പോകുന്നത് കൊണ്ടും പ്രകൃതി വിരുദ്ധമാകുന്ന വിധത്തിലാകുന്നത് കൊണ്ടുമാണ് അമിതത്വം കൂടുതലാകുന്നത് ഹറാമാക്കിയത്. അപ്പോൾ അമിതത്വത്തിന്റെ മാനദണ്ഡവും ഇതിൽ നിന്ന് മനസ്സിലാക്കാമല്ലോ... .(തുഹ്ഫ: 3/280) 🔹🔸🔹🔸🔹🔸🔹 3 - ആഭരണങ്ങൾ ജീവികളുടെ രൂപത്തിൽ ഉണ്ടാക്കുക. قال الإمام الرملي: وما تتخذه المرأة من تصاوير الذهب والفضة حرام تجب فيه الزكاة اه قال ع ش أي حيث كان على صورة حيوان يعيش بتلك الهيئة സ്വർണ്ണ - വെള്ളികളെ കൊണ്ടുണ്ടാക്കുന്ന ജീവികളുടെ പൂർണ്ണരൂപമുള്ള ആഭരണങ്ങൾ ഹറാമാണ്. ആയതിനാൽ അവയിൽ സകാത്തും നിർബന്ധമാണ്. (നിഹായ 3/90) 🔷🔶🔷🔶🔷🔶🔷

4⃣: കറാഹത്തായ രൂപത്തിൽ ഉണ്ടാക്കപ്പെട്ട ആഭരണങ്ങൾ. ഇവയിലും സകാത്ത് നിർബന്ധമാണ്. 🔹🔸🔹🔸🔹🔸🔹 قال ابن حجر رحمه الله: وكذا المكروه كضبة كبيرة لحاجة أو صغيرة لزينة 🔺🔺🔺🔺🔺🔺🔺 കറാഹത്താക്കപ്പെട്ട ആഭരണങ്ങളിലും - ആവശ്യത്തിനു വേണ്ടി വലിയ കഷ്ണം, ഭംഗിക്കു വേണ്ടി ചെറിയ കഷ്ണം പോലെ - സകാത്ത് നിർബന്ധമാണ്. (തുഹ്ഫ: 3/270) 🔹🔸🔹🔸🔹🔸🔹 വീണ്ടും പറയുന്നു: وما كره هنا تجب زكاته 🔺🔺🔺🔺🔺🔺🔺 കറാഹത്താക്കപ്പെട്ട ആഭരണങ്ങളിൽ സകാത്ത് നിർബന്ധമാണ്. (തുഹ്ഫ: 3/279) 🔷🔶🔷🔶🔷🔶🔷 ആഭരണങ്ങൾ പലവിധത്തിലും കറാഹത്താകാം 1 - അമിതത്വം ചെറിയ അളവിൽ ഉണ്ടാകുക. അപ്പോൾ സകാത്ത് നിർബന്ധമാകും. 🔹🔸🔹🔸🔹🔸🔹 ഇബ്നു ഹജർ (റ) പറയുന്നു: أما الزكاة فتجب بأدنى سرف؛ لأنه إن لم يحرم کره؛ ومر وجوبها في المكروه 🔺🔺🔺🔺🔺🔺🔺 ആഭരണങ്ങളിൽ ചെറിയ അളവിൽ അമിതത്വം ഉണ്ടായാൽ അവ ഹറാമാകുന്നില്ലെങ്കിലും കറാഹത്താകും. അപ്പോൾ സകാത്ത് നിർബന്ധമാകും. (തുഹ്ഫ: 3/281) 🔹🔸🔹🔸🔹🔸🔹 2 -  മരത്തിന്റെയോ, ജീവികളുടെ പൂർണ്ണമല്ലാത്ത രൂപത്തിലോ ആഭരണങ്ങൾ ഉണ്ടാക്കുക. ബഹു: അലിയ്യുശ്ശിബ്റാമല്ലിസി എഴുതുന്നു: بخلاف الشجر وحيوان مقطوع الرأس مثلا؛ فلا يحرم اتخاذه واستعماله. ولكن ينبغي أن يكون مكروها؛ فتجب زكاته كما مرّ في الضبة الكبيرة 🔺🔺🔺🔺🔺🔺🔺 മരത്തിന്റെയോ, തലയില്ലാത്ത ജീവിയുടെ രൂപത്തിലോ, ആഭരണങ്ങൾ നിർമിക്കലും അവ ഉപയോഗിക്കലും ഹറാമില്ല. അത്, പക്ഷെ കറാഹത്തായതിനാൽ അതിൽ സകാത്ത് നിർബന്ധമാകുന്നതാണ്. ( ഹാശിയതു ന്നിഹായ : 3/90) 🔷🔶🔷🔶🔷🔶🔷 അമിതത്വം ഹറാമായ അവസരത്തിലും കറാഹത്തായ അവസരത്തിലും അമിതമായ അളവിൽ മാത്രമല്ല സകാത്ത് നിർബന്ധമാവുക. പ്രത്യുത മുഴുവനത്തിലും നിർബന്ധമാകുന്നതാണ്. قال في التحفة: وحيث وجد السرف وجبت زكاة جميعه؛ لا قدر السرف فقط 🔺🔺🔺🔺🔺🔺🔺 അമിതത്വം ഉണ്ടായാൽ അമിതമായ അളവിൽ മാത്രമല്ല സകാത്ത് നിർമസമാവുക, മറിച്ച് മുഴുവനത്തിലും നിർബന്ധമാക്കുന്നതാണ്. (തുഹ്ഫ: 3/280) 🔷🔶🔷🔶🔷🔶🔷              5⃣: കച്ചവടച്ചരക്കായി മാറിയ ആഭരണങ്ങൾ.  ഇതിൽ കച്ചവടത്തിന്റെ സക്കാത്ത് നിർബന്ധമാകുന്നതാണ്.  🔹🔸🔹🔸🔹🔸🔹 ഇമാം നവവി (റ) പറയുന്നു: قال أصحابنا إذا  اشترت المرأة حليا يباح لها لبسه للتجارة وجبت فيه الزكاة؛ وإن كانت تلبسه؛ كما لو استعمل  الرجل دواب التجارة. ثم إن قلنا الحلي المباح لا زكاة فيه وجبت هنا زكاة التجارة بلا خلاف 🔺🔺🔺🔺🔺🔺🔺 സ്ത്രി അവൾക്ക് ധരിക്കാവുന്ന ഒരു ആഭരണം കച്ചവടാവശ്യാർത്ഥം വാങ്ങിയാൽ അവളത് ധരിച്ചാലും സകാത്ത് നിർബന്ധമാകുമെന്നാണ് നമ്മുടെ ശാഫിഈ പണ്ഡിതന്മാർ പറഞ്ഞത്. കാരണം കച്ചവടാവശ്യാർഥം വാങ്ങിയ മൃഗത്തെ ഉപയോഗിച്ചാലും അതിന് സകാത്തുണ്ടല്ലോ... ഹലാലായ ആഭരണങ്ങളിൽ സകാത്തില്ലന്നാണ് നമ്മൾ പറയുന്നതെങ്കിലും ഇവിടെ കച്ചവടത്തിന്റെ സകാത്ത് നിർബന്ധമാകുന്നതാണ്. (ശർഹുൽ മുഹദ്ദബ്: 6/53) 🔴🔵🔴🔵🔴🔵🔴           ✍🏻 സഹ്ൽ ശാമിൽ ഇർഫാനി കോടമ്പുഴ

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...