Sunday, April 29, 2018

കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കൽ സുന്നത്തും ബിദ്അത്തുമാക്കി വഹാബികൾ !

കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കൽ സുന്നത്തും ബിദ്അത്തുമാക്കി വഹാബികൾ !
കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കൽ അനാചാരം - വഹാബീ മൗലവി സലാം സുല്ലമി !
കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കാന് പാടില്ലാ എന്ന് വഹാബി പുസ്തസകത്തില്
-----------------------------------------------------------------
ഒരു സ്ത്രീ പ്രസവിച്ച ഉടനെ കുട്ടിയുടെ വലതു ചെവിയില് ബാങ്കും ഇടതു ചെവിയില് ഇഖാമത്തും കൊടുക്കുന്ന സമ്പ്രദായം ഇസ്ലാമിലെ ആചാരമെന്ന നിലക്ക് ചിലർ നടപ്പാക്കുന്നത് കാണാം .ഇതിനു പ്രവാചക ചര്യയുടെ പിന്ബലം ഇതിനില്ലാ- എന്ന് വഹാബികളുടെ പുസ്തകത്തില് പച്ചയായി എഴുതി വെച്ചിരിക്കുന്നു.
( പുസ്തകം :- മുസ്ലിംകളിലെ അനാചാരങ്ങൾ
സലാം സുല്ലമി
പേജ് :- 16 )
കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കൽ പ്രവാചക ചര്യയെന്ന് മറ്റൊരു മൗലവി!
കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുത്തു
-------------------------------------------------------------
നബി (സ) ഫാത്തിമ ബീവി പ്രസവിച്ചപ്പോൾ കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുത്തു.
പുസ്തകം :- പ്രവാചക ചര്യകൾ
പി.മൂസ മൗലവി
പേജ് :- 128

ബറാഅത്തുരാവിലെ യാസീൻ

*ബറാഅത്തുരാവിലെ യാസീൻ ❓*🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

❓പ്രശ്നം:മുജർറബാത്തുദ്ദൈറബി പേ: 19-ൽ ഇപ്രകാരം കാണുന്നു: യാസീൻ സൂറത്തിന്റെ ഖവാസ്സിൽ പ്പെട്ടതാണ്, ശഅ്‌ബാനിന്റെ പകുതിയുടെ രാത്രി മൂന്നു യാസീൻ ഓതുകയെന്നത്.1) ദീർഘായുസ്സിനെ കരുതി 2) ബലാഇനെ തടയുന്നതിനെ കരുതി 3) മനുഷ്യരെത്തൊട്ട് ഐശ്വര്യത്തിനെ കരുതി. ശേഷം ദുആ ചെയ്യാനും ഉണ്ട്. ഈ പറഞ്ഞതിന് അടിസ്ഥാനമുണ്ടോ ? തുഹ്ഫ: 3-463 ൽ ബറാഅത്തു രാവിലാണ് വിധി നിർണ്ണയിക്കപ്പെടുന്നത് ( ഫീഹാ യുഫ്റഖു.....) എന്ന അഭിപ്രായം ഗരീബും ശാദ്ദും ആണെന്നു പറഞ്ഞ നിലക്ക് ഈ അമൽ ബറാഅത്തു രാവിൽ ചെയ്യേണ്ടതുണ്ടോ ? ലൈലത്തുൽ ഖദ്റിൽ എന്തുകൊണ്ടാണ് ആരും ഇങ്ങനെ യാസീൻ ഓതാത്തതും കൽപ്പിക്കാത്തതും ?

☑ഉത്തരം: ലൈലത്തുൽ ഖദ്ർ റമളാനിലാണല്ലോ. അതിൽ നമസ്കാരം,ഇഅ്‌തികാഫ് തുടങ്ങി അനേകം പ്രത്യേക പുണ്യകർമ്മങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഒരാൾ ഖുർആൻ പാരായണം കൊണ്ടോ അതിൽ തന്നെ സൂറത്തു യാസീൻ ഓതിക്കൊണ്ടോ ആ രാത്രി സജീവമാക്കുകയാണെങ്കിലും അതിനു പുണ്യമുണ്ട്.ശർവാനി 3-462 നോക്കുക. ലൈലത്തുൽ ഖദ്ർ ശഅ്‌ബാൻ 15-ന്റെ രാവാണെന്നു ചിലർ അഭിപ്രായപ്പെട്ടതിനെയാണു തുഹ്ഫ :പ്രസ്തുത പേജിൽ (3- 463) ഒറ്റപ്പെട്ടതും ഗരീബുമെന്നു പറഞ്ഞിട്ടുള്ളത്.അല്ലാതെ ബറാഅത്തുരാവെന്ന നിലക്ക് ശഅ്‌ബാൻ 15-ന്റെ രാവിനു പുണ്യമുണ്ടെന്ന അഭിപ്രായത്തെക്കുറിച്ചല്ല. പ്രസ്തുത രാവിനു പ്രത്യേക സ്ഥാനമുണ്ടെന്നതിനും സവിശേഷമായ പാപമോചനവും ദുആക്കുത്തരവും ആ രാത്രിയിലുണ്ടെന്നതിനും ധാരാളം തെളിവുകളുണ്ടെന്നാണ് ഇമാം ഇബ്നുഹജർ (റ) വ്യക്തമാക്കിയിട്ടുള്ളത്.ഫതാവൽ കുബ്റാ 2-80.
    ബറാഅത്തു രാവിൽ മൂന്നു. യാസീനോതുന്നതിനുള്ള അടിസ്ഥാനം താങ്കളുദ്ധരിച്ച മുജർറബാത്തിലെ ഉദ്ധരിണിയിൽ തന്നെയുണ്ടല്ലോ. ' യാസീൻ സൂറത്തിന്റെ സവിശേഷതകളിൽ പെട്ടതാണു പ്രസ്തുത രാത്രിയിലെ പ്രത്യേക ഉദ്ദേശ്യത്തോടു കൂടെയുള്ള മൂന്നു യാസീൻ ഓതലെ 'ന്ന് 'ആരീഫീങ്ങളിൽ ചിലർ പറഞ്ഞതായാ'ണു പ്രസ്തുത ഉദ്ധരണിയിലുള്ളത്. ഇമാം ദൈറബി (റ) യുടെ മുജർറബാത്ത് എന്ന ഗ്രന്ഥം പേരു സൂചിപ്പിക്കുന്നതു പോലെ പരീക്ഷിച്ചുറപ്പിക്കപ്പെട്ട അനുഭവങ്ങൾ ക്രോഡീകരിച്ചിട്ടുള്ള ഗ്രന്ഥമാണ്. ആരിഫീങ്ങളിൽ ചിലർ പ്രസ്താവിച്ച പ്രസ്തുത മൂന്നു യാസീന്റെ കാര്യവും അനുഭവത്തിൽ ഫലപ്രദമെന്നു തെളിഞ്ഞിട്ടുള്ളതെന്ന അടിസ്ഥാനത്തിലാണു ദൈറബി (റ) തന്റെ മുജർറബാത്തിൽ ഉദ്ധരിച്ചിട്ടുള്ളത്. ഇതിൽ വിശ്വാസമുള്ളവർക്കു തദടിസ്ഥാനത്തിൽ ബറാഅത്തു രാവിൽ അമൽ ചെയ്യാം. ഇതു മാത്രമേ അദ്ദേഹവും ഉദ്ദേശിച്ചിട്ടുള്ളൂ. പണ്ഡിതന്മാർ പഠിപ്പിക്കാറുമുളളൂ.

 ✍🏻മൗലാനാ എ.നജീബ് മൗലവിയുടെ പ്രശ്നോത്തരം📗
 🔰ഭാഗം :മൂന്ന്, പേജ്: 103🔰

📩അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്💌

ബറാഅത്ത് രാവ്*

*ബറാഅത്ത് രാവ്* 🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ശഅ്ബാനിലെ പതിനഞ്ചാം രാവാണ് "ബറാഅത്ത് രാവ് " ഈ രാവിന് പുണ്യവും പവിത്രതയുമുണ്ടെന്ന് വിശുദ്ധ ഖുര്‍ആനും ഹദീസുകളും വ്യക്തമാക്കുന്നു. ഖുര്‍ആനിലെ 44 -ാം അധ്യായത്തിലെ മൂന്നാം സൂക്തം പരാമര്‍ശിക്കുന്ന അനുഗൃഹീത രാവ് ( ലൈലത്തുല്‍ മുബാറക ) കൊണ്ട് വിവക്ഷിക്കപ്പെടുന്നത് ബറാഅത്ത് രാവാണെന്ന് നിരവധി ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്.
ബറാഅത്ത് രാവിന്റെ ശ്രേഷ്ഠത വിവരിച്ച് കൊണ്ട് ഇമാം റാസി (റ) രേഖപ്പെടുത്തുന്നു: അഞ്ച് സിവിശേഷതകള്‍ ബറാഅത്ത് രാവിനുണ്ട്. ഒന്ന്, യുക്തിപൂര്‍ണമായ എല്ലാ കാര്യങ്ങളും അതില്‍ തീരുമാനിക്കപ്പെടും. അല്ലാഹു പറയുന്നു. ”യുക്തിപൂര്‍ണമായ എല്ലാ കാര്യങ്ങളും അതില്‍ തീരുമാനിക്കപ്പെടും” ( സൂറത്തുല്‍ ദ്ദുഖാന്‍ 4 ) രണ്ട്, ബറാഅത്ത് രാവിലെ ആരാധനകള്‍ അതിവിശിഷ്ടമാണ്. നബി ( സ്വ ) പറയുന്നു. ബറാഅത്ത് രാവില്‍ കൂടുതല്‍ നിസ്‌കരിക്കുന്നവര്‍ക്ക് മലക്കുകള്‍ പാപമോചനമര്‍ഥിക്കും. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്തയറിയിക്കും. ആപത്തുകളില്‍ നിന്ന് അവനെ രക്ഷപ്പെടുത്തും. പിശാചിന്റെ ചതിപ്രയോഗങ്ങളില്‍ നിന്ന് അവനെ തട്ടിമാറ്റും. മൂന്ന്, ബറാഅത്ത് രാവില്‍ അല്ലാഹുവിന്റെ അനുഗ്രഹം വര്‍ഷിക്കും. നബി ( സ്വ ) പറയുന്നു. കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ എണ്ണമനുസരിച്ച് ഈ രാത്രിയില്‍ ( ബറാഅത്ത് രാവില്‍ ) അല്ലാഹു എന്റെ സമുദായത്തിന് അനുഗ്രഹം ചൊരിയും. നാല്, പ്രത്യേകം പാപമോചനം നല്‍കപ്പെടും. നബി (സ്വ) പറയുന്നു. ബറാഅത്ത് രാവില്‍ എല്ലാ മുസ്‌ലിംകള്‍ക്കും അല്ലാഹു ദോഷങ്ങള്‍ പൊറുത്തു കൊടുക്കും. അഞ്ച് വിഭാഗം ആളുകള്‍ക്കൊഴികെ. മദ്യപാനം ശീലമാക്കിയവന്‍, മനസ്സില്‍ വദ്വേഷവും പേറി നടക്കുന്നവന്‍, വ്യഭിചാരം പതിവാക്കിയവന്‍, മാതാപിതാക്കളെ വെറുപ്പിച്ചവന്‍, ജോത്സ്യന്‍ /കൂടോത്രക്കാരന്‍ എന്നിവരാണവര്‍.
അഞ്ച്, നബി ( സ്വ ) തങ്ങള്‍ക്ക് സമുദായത്തിന് ശിപാര്‍ശ പറയാനുള്ള അധികാരം പൂര്‍ണമായി നല്‍കപ്പെട്ട ദിവസമാണിത്. ശഅ്ബാന്‍ പതിമൂന്നിന് ശിപാര്‍ശക്കുള്ള മൂന്നിലൊന്ന് അധികാരവും 14 ന് മൂന്നില്‍ രണ്ട് അധികാരവും 15 ന് പൂര്‍ണ അധികാരവും നബി ( സ്വ ) തങ്ങള്‍ക്ക് നല്‍കുകയായിരുന്നു. ഇതിനായി പ്രസ്തുത മൂന്ന് രാവുകളിലും നബി ( സ്വ )ഏറെ സമയം പ്രാര്‍ഥിച്ചിരുന്നതായും ഹദീസില്‍ കാണാം.
പ്രമുഖ കര്‍മ ശാസ്ത്ര പണ്ഡിതനായ ഇബ്‌നു ഹജറില്‍ ഹൈതമി (റ)തന്റെ ‘ഫതാവല്‍ കുബ്‌റ’യില്‍ പറയുന്നു. ബറാഅത്ത് രാവിന് മഹത്വമുണ്ടെന്ന കാര്യം തീര്‍ച്ചയാണ്. ആ രാവില്‍ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കും. പാപങ്ങള്‍ പൊറുക്കപ്പെടും. അതു കൊണ്ടാണ് ബറാഅത്ത് രാവില്‍ പ്രാര്‍ഥനക്കുത്തരം ലഭിക്കുമെന്ന് ഇമാം ശാഫിഈ (റ) വ്യക്തമാക്കിയത്.
ബറാഅത്ത് എന്ന പദത്തിനര്‍ഥം ‘മോചനം’ എന്നാണ്. നരക ശിക്ഷക്കര്‍ഹരായ നിരവധി അടിമകളെ ആരാവില്‍ അല്ലാഹു മോചിപ്പിക്കുമെന്നതുകൊണ്ടാണ് പ്രസ്തുത രാവിന് ബറാഅത്ത് അഥവാ മോചനത്തിന്റെ രാവ് എന്ന പേര് വന്നത്. ലൈലതുര്‍റഹ്മ ( കാരുണ്യത്തിന്റെ രാവ് ) ലൈലതുല്‍ മുബാറക്ക( അനുഗൃഹീത രാവ് ) എന്നീ പേരുകളിലും ബറാഅത്ത് രാവ് അറിയപ്പെടുന്നു.
ബറാഅത്ത് രാവിന്റെ മഹത്വങ്ങള്‍ സൂചിപ്പിക്കുന്ന നിരവധി ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഇബ്‌നു ഉമര്‍(റ) നിവേദനം: നബി( സ്വ ) പറഞ്ഞു. അഞ്ച് രാവുകളിലെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കാതിരിക്കില്ല. വെള്ളിയാഴ്ച രാവ്, റജബ് മാസം ഒന്നാം രാവ്, ലൈലത്തുല്‍ ഖദ്ര്‍, പെരുന്നാള്‍ രാവ്, ബറാഅത്ത് രാവ് എന്നിവയാണത്. ആഇശാ ബീവി (റ) വില്‍ നിന്ന് നിവേദനം. ഒരിക്കല്‍ നബി ( സ്വ ) എന്നോട് ചോദിച്ചു. ”ആഇശാ, ശഅ്ബാന്‍ പതിനഞ്ചിന്റെ മഹത്വം അറിയുമോ? ഞാന്‍ പറഞ്ഞു: എനിക്ക് പറഞ്ഞു തന്നാലും. ഉടനെ നബി ( സ്വ ) വിശദീകരിച്ചു. ”ഈ വര്‍ഷം ജനിക്കുന്നവരും മരിക്കുന്നവരുമായ എല്ലാ മനുഷ്യരെയും ആ രാവില്‍ നിശ്ചയിക്കപ്പെടും. മനുഷ്യരുടെ കര്‍മങ്ങള്‍ ആ രാവില്‍ സ്വീകരിക്കപ്പെടും. അവരുടെ ഭക്ഷണങ്ങള്‍ അതില്‍ ഇറങ്ങുകയും ചെയ്യും. ( ബൈഹഖി )
ബറാഅത്ത് രാവില്‍ ഇശാഅ് മഗ്‌രിബിനിടയില്‍ മൂന്ന് യാസീന്‍ ഓതി ദുആ ചെയ്യുന്നത് മുമ്പ് കാലം മുതലേ നടന്നുവരുന്ന പുണ്യ കര്‍മമാണ്. നല്ലൊരു രാവ് എന്ന നിലയിലും യാസീന്‍ ഓതി ദുആ ചെയ്താല്‍ പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലുമായിരിക്കണം മുന്‍ഗാമികള്‍ ഇത് പതിവാക്കിയത്.
ആദ്യത്തെ യാസീന്‍ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടിയും രണ്ടാമത്തേത് സമ്പത്ത്, സന്താനങ്ങള്‍, വീട്, കുടുംബം എന്നിവയിലെല്ലാം ഐശ്വര്യമുണ്ടാകാന്‍ വേണ്ടിയും മൂന്നാമത്തേത് അവസാനം നന്നാകാനും വിശ്വാസത്തോടെ മരിക്കാനും എന്ന് കരുതിക്കൊണ്ടാണ് പാരായണം ചെയ്യേണ്ടത്. ആയുസ്സ്, ഭക്ഷണം, മറ്റനുഗ്രഹങ്ങള്‍ എന്നിവയെല്ലാം കണക്കാക്കപ്പെടുന്ന ബറാഅത്ത് രാവില്‍ പ്രസ്തുത കാര്യങ്ങള്‍ സഫലമാകുന്നതിന് വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുക എന്നത് എന്തുകൊണ്ടും പ്രസക്തമാണ്.
ബറാഅത്ത് രാവ് പരാമര്‍ശിക്കപ്പെടുന്ന ഖുര്‍ആനിലെ അധ്യായമാണ് സൂറത്തുദ്ദുഖാന്‍. അതുകൊണ്ടു തന്നെ ബറാഅത്ത് രാവില്‍ പ്രസ്തുത സൂറത്ത് മുന്‍ഗാമികള്‍ പതിവാക്കുകയും പതിവാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
‘ലാ ഇലാഹ ഇല്ലാ അന്‍ത സുബ്ഹാനക ഇന്നീ കുന്‍തു മിനല്ലാലിമീന്‍’ എന്ന ദിക്ര്‍ ബറാഅത്ത് രാവില്‍ കൂടുതലായി ചൊല്ലുന്ന പക്ഷം ആ വര്‍ഷം എല്ലാ ആപത്തുകളില്‍ നിന്നും അല്ലാഹു അവന് രക്ഷ നല്‍കുമെന്നും കടങ്ങള്‍ വീടുമെന്നും പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശഅബാന്‍ 15ന് പകല്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. ഇമാം റംലി (റ) ഫതാവയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ”ശഅ്ബാന്‍ പകുതിയുടെ രാത്രിയില്‍ നിങ്ങള്‍ നിസ്‌കരിക്കുകുയും അതിന്റെ പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക” ( ഇബ്‌നുമാജ ). ചുരുക്കത്തില്‍ ബറാഅത്ത് രാവും തുടര്‍ന്ന് വരുന്ന പകലും ആരാധനാകര്‍മങ്ങള്‍ കൊണ്ട് ധന്യമാക്കാനും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും പ്രമാണങ്ങള്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്നതാണിവിടെ കാണാന്‍ കഴിയുന്നത്.
_____________ <> ____________

ഇസ്തിഗാസ :ارتكبت മൗലിദ് കിതാബ്

*●

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
ﺇﺭﺗﻛﺒﺖ ﻋﻠﻰ اﻟﺨﻄﺎ ﻏﻴﺮ ﺣﺼﺮ ﻭ ﻋﺪﺩ ؛ ﻟﻚ ﺃﺷﻜﻮ ﻓﻴﻪ ﻳﺎ ﺳﻴﺪﻱ ﺧﻴﺮ ﺍﻟﻨﺒﻲ*



*‘ഞാൻ എണ്ണവും കണക്കുമ്മില്ലാതെ ധാരാളം തെറ്റുകൾ ചെയ്തുപോയി നബിയേ.. നബിമാരിൽ ഉത്തമനായവരേ, അങ്ങയോട് മാത്രമാണ് ഞാൻ ആവലാദി ബോധിപ്പിക്കുന്നത്..'*

📖,അള്ളാഹു ഖുർഃആനിലൂടെ പറയുന്നത് പാപം പൊറുക്കാൻ
അള്ളാഹുവിലേക്ക് നബി (സ) മുന്‍ നിര്‍ത്തി തേടാനാണ്്.


وَلَوْأَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جاؤُكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّاباً رَحِيماً [النِّسَاءِ: ٦٤]
*പാപം ചെയ്ത് പോയ  എന്‍റെ അടിമകള്‍ നബിയേ അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് അവര് പാപ മോചനം തേടുകയും അതിന് പുറമെ  അവര്‍ക്ക് വേണ്ടി നബിയേ അങ്ങ് പാപ മോചനം തേടുകയും ചെമയ്താല്‍ റബ്ബ് അവരുടെ തൗബ സ്വീകരിക്കുന്നതാണ്.*

നബിതങ്ങളോട് ശഫാഅത്ത് തേടുന്നവര്‍ മുശിക്കുകളാണെന്നു വാദിക്കുന്നവര്‍ പച്ചയായി ആയത്ത് നിഷേധമാണ് നടത്തുന്നത്.

ഇതു വ്യക്തമാക്കുന്ന
ഇമാം റാസീ  (റ)വിന്‍റെ വ്യാഖ്യാനം കൂടി വായിക്കാവുന്നത് ഉപകാരപ്പെടുന്നതാണ്.


وَالْآيَةُ تَدُلُّ عَلَى أَنَّ الرَّسُولَ مَتَى اسْتَغْفَرَ لِلْعُصَاةِ وَالظَّالِمِينَ فَإِنَّ اللَّهَ يَغْفِرُ لَهُمْ، وَهَذَا يَدُلُّ عَلَى أَنَّ شَفَاعَةَ الرَّسُولِ فِي حَقِّ أَهْلِ الْكَبَائِرِ مَقْبُولَةٌ فِي الدُّنْيَا، فَوَجَبَ أَنْ تَكُونَ مَقْبُولَةً فِي الْآخِرَةِ، لِأَنَّهُ لَا قَائِلَ بِالْفَرْقِ.

(തഫ്സീറുല്‍കബീര്‍ 3/500 റാസീ)



മന്‍ഖൂസ് മൗലീദിലെ ഈ ശശഫാഅത്ത് തേട്ടത്തെ ശിര്‍ക്കാണെന്ന് വരുത്തി തീര്‍ക്കാന്‍ വിമര്‍ശകര്‍ ഓതുന്ന ആയത്തിലൊന്നും ശഫാഅത്ത് നിരോധിക്കുന്നേയില്ല.


*ﻭَﺍﻟَّﺬِﻳﻦَ ﺇِﺫَﺍ ﻓَﻌَﻠُﻮﺍ ﻓَﺎﺣِﺸَﺔً ﺃَﻭْ ﻇَﻠَﻤُﻮﺍ ﺃَﻧْﻔُﺴَﻬُﻢْ ﺫَﻛَﺮُﻭﺍ ﺍﻟﻠَّﻪَ ﻓَﺎﺳْﺘَﻐْﻔَﺮُﻭﺍ ﻟِﺬُﻧُﻮﺑِﻬِﻢْ ﻭَﻣَﻦْ ﻳَﻐْﻔِﺮُ ﺍﻟﺬُّﻧُﻮﺏَ ﺇِﻟَّﺎ ﺍﻟﻠَّﻪُ ﻭَﻟَﻢْ ﻳُﺼِﺮُّﻭﺍ ﻋَﻠَﻰٰ ﻣَﺎ ﻓَﻌَﻠُﻮﺍ ﻭَﻫُﻢْ ﻳَﻌْﻠَﻤُﻮﻥَ*

_വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോടുതന്നെ എന്തെങ്കിലും അതിക്രമം കാണിക്കുകയോ ചെയ്താല് അപ്പോള്തന്നെ അല്ലാഹുവെ ഓര്ക്കുന്നവരാണവര്; തങ്ങളുടെ പാപങ്ങള്ക്ക് മാപ്പിരക്കുന്നവരും. പാപങ്ങള് പൊറുക്കാന് അല്ലാഹുവല്ലാതെ ആരുണ്ട്? അവരൊരിക്കലും തങ്ങള് ചെയ്തുപോയ തെറ്റുകളില് ബോധപൂര്വം ഉറച്ചുനില്ക്കുകയില്ല._
_*(ആലു ഇമ്രാൻ 3:135 ‏)*_

*☝🏻’പാപമോചനം അള്ളാഹുവിനോട്  തേടാന്‍ കല്‍പികുകന്നത് ശഫാഅത്തിനെതിരാവുന്നത് എങ്ങനെയാണാവോ..?*




ആ ആയത്ത് തവസ്സുലും ശഫാഅത്തും പഠിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞത് ഇമാം നസാഈ(റ)
ഇമാം ഖുര്‍ത്വുബീ(റ)
ഇമാം ഇബ്നുകസ്വീര്‍
ഇമാം സുംഹൂദീ (റ)
ഇമാം ഇബ്നുഹജര്‍(റ)
ഇമാം സുയൂഥ്വി(റ)
ഇമാം സുബുകി(റ) തുടങ്ങിവരാണ്.

തൽഖീൻഇമാം നവവി(റ) ശറഹുൽ മുഹദ്ദബിൽ പറയുന്നു

തൽഖീൻ ചൊല്ലിക്കൊടുക്കൽ 🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 സുന്നത്താണ്.
ഇമാം നവവി(റ) ശറഹുൽ മുഹദ്ദബിൽ പറയുന്നു



(الرَّابِعَةُ) قَالَ جَمَاعَاتٌ مِنْ أَصْحَابِنَا يُسْتَحَبُّ تَلْقِينُ
الْمَيِّتِ عَقِبَ دَفْنِهِ فَيَجْلِسُ عِنْدَ رَأْسِهِ إنْسَانٌ وَيَقُولُ يَا فُلَانَ ابْنَ فُلَانٍ وَيَا عَبْدَ اللَّهِ ابن أَمَةِ اللَّهِ اُذْكُرْ الْعَهْدَ الَّذِي خَرَجْت عَلَيْهِ مِنْ الدُّنْيَا شَهَادَةَ أَنْ لا اله وَحْدَهُ لَا شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَأَنَّ الْجَنَّةَ حَقٌّ وَأَنَّ النَّارَ حَقٌّ وأن البعث حق وأن الساعة آتية لاريب فِيهَا وَأَنَّ اللَّهَ يَبْعَثُ مَنْ فِي الْقُبُورِ وَأَنَّك رَضِيت بِاَللَّهِ رَبًّا وَبِالْإِسْلَامِ دِينًا وَبِمُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَبِيًّا وَبِالْقُرْآنِ إمَامًا وَبِالْكَعْبَةِ قِبْلَةً وَبِالْمُؤْمِنِينَ إخْوَانًا زَادَ الشَّيْخُ نَصْرٌ ربي الله لا إله الا هو عله تَوَكَّلْت وَهُوَ رَبُّ الْعَرْشِ الْعَظِيمِ فَهَذَا التَّلْقِينُ عندهم مستحب ممن نَصَّ عَلَى اسْتِحْبَابِهِ الْقَاضِي حُسَيْنٌ وَالْمُتَوَلِّي وَالشَّيْخُ نَصْرٌ الْمَقْدِسِيُّ وَالرَّافِعِيُّ وَغَيْرُهُمْ وَنَقَلَهُ الْقَاضِي حُسَيْنٌ عَنْ أَصْحَابِنَا مُطْلَقًا وَسُئِلَ الشَّيْخُ أَبُو عَمْرِو بْنُ الصَّلَاحِ رَحِمَهُ اللَّهُ عَنْهُ فَقَالَ التَّلْقِينُ هُوَ الَّذِي نَخْتَارُهُ وَنَعْمَلُ بِهِ قَالَ وَرَوَيْنَا فِيهِ حَدِيثًا مِنْ حَدِيثِ أَبِي أُمَامَةَ لَيْسَ إسْنَادُهُ بِالْقَائِمِ لَكِنْ اُعْتُضِدَ بِشَوَاهِدَ وَبِعَمَلِ أَهْلِ الشَّامِ قَدِيمًا هَذَا كَلَامُ أَبِي عَمْرٍو قُلْت حَدِيثُ أَبِي أُمَامَةَ رَوَاهُ أَبُو الْقَاسِمِ الطَّبَرَانِيُّ فِي مُعْجَمِهِ بِإِسْنَادٍ ضَعِيفٍ وَلَفْظُهُ عَنْ سَعِيدِ بْنِ عَبْدِ اللَّهِ الْأَزْدِيِّ قَالَ " شَهِدْتُ أَبَا أُمَامَةَ رَضِيَ اللَّهُ عَنْهُ وَهُوَ فِي النَّزْعِ فَقَالَ إذَا مِتُّ فَاصْنَعُوا بِي كَمَا أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ إذَا مَاتَ أَحَدٌ مِنْ إخْوَانِكُمْ فَسَوَّيْتُمْ التُّرَابَ عَلَى قَبْرِهِ فَلْيَقُمْ أَحَدُكُمْ عَلَى رَأْسِ قَبْرِهِ ثُمَّ لِيَقُلْ يَا فُلَانَ ابْنَ فُلَانَةَ فَإِنَّهُ يَسْمَعُهُ وَلَا يُجِيبُ ثُمَّ يَقُولُ يَا فُلَانَ ابْنَ فُلَانَةَ فَإِنَّهُ يَسْتَوِي قَاعِدًا ثُمَّ يَقُولُ يا فلان ابن فُلَانَةَ فَإِنَّهُ يَقُولُ أَرْشِدْنَا رَحِمَك اللَّهُ وَلَكِنْ لا تشعرون فَلْيَقُلْ اُذْكُرْ مَا خَرَجْت عَلَيْهِ مِنْ الدُّنْيَا شَهَادَةِ أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَأَنَّك رَضِيت بِاَللَّهِ رَبًّا وَبِالْإِسْلَامِ دِينًا وَبِمُحَمَّدٍ نَبِيًّا وَبِالْقُرْآنِ إمَامًا فَإِنَّ مُنْكَرًا وَنَكِيرًا يَأْخُذُ كُلُّ وَاحِدٍ مِنْهُمَا بِيَدِ صَاحِبِهِ وَيَقُولُ انْطَلِقْ بِنَا مَا نَقْعُدُ عِنْدَ مَنْ لُقِّنَ حُجَّتَهُ فَقَالَ رَجُلٌ يَا رَسُولَ اللَّهِ فَإِنْ لَمْ نَعْرِفْ أُمَّهُ قَالَ فَيَنْسُبُهُ إلَى أُمِّهِ حَوَّاءَ يَا فُلَانَ ابْنَ حَوَّاءَ " قُلْتُ فَهَذَا الْحَدِيثُ وَإِنْ كَانَ ضَعِيفًا فَيُسْتَأْنَسُ بِهِ وَقَدْ اتَّفَقَ عُلَمَاءُ الْمُحَدِّثِينَ وَغَيْرُهُمْ عَلَى الْمُسَامَحَةِ فِي أَحَادِيثِ الْفَضَائِلِ وَالتَّرْغِيبِ وَالتَّرْهِيبِ وَقَدْ اُعْتُضِدَ بِشَوَاهِدَ مِنْ الْأَحَادِيثِ كَحَدِيثِ 

ഇസ്തിഗാസ اذا سألت فا اسال الله നീ ചോദിച്ചാൽ അല്ലാഹു വിനോട്


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
,


ചോദ്യം

 നീ ചോദിക്കു ക യാണെ ങ്കിൽ
അല്ലാഹുവോട് ചോദിക്കുക. നീ സഹായം
തേടുകയാണങ്കിൽ അല്ലാഹുവാട്
സഹായം തേടുക.(തുർമുദി:2440)

ഈ ഹദീസ് മഹാന്മാരോട് മുഅ ജി സത്ത് കറാമത്ത് കൊണ്ടോ അഭൗതികമായ നിലക്കോ സഹായം തേടൽ ശിർക്കാണന്ന് വരുമോ?

ഉത്തരം

ഈ ഹദീസ് ഭൗതികവും അഭൗതിക
വും, മറഞ്ഞതും തെളിഞ്ഞതും, സൃഷ്ടി
കളുടെ കഴിവിന്നധീനവും അതീതവുമായ
മുഴുവൻ വിഷയങ്ങളും അല്ലാഹുവിനോട്
ചോദിക്കണമെന്നാണ് പഠിപ്പിക്കുന്നത്.
ഹദീസിന്റെ ബാക്കിഭാഗം കൂടി വായി
ച്ചാൽ ഇക്കാര്യം വ്യക്തമാകുന്നതാണ്.
അപ്പോൾ അല്ലാഹു നൽകുന്ന സഹായമെന്ന നിലക്ക് ഭൗതിക മായ കാര്യ ങ്ങ ൾഅല്ലാഹു അല്ലാത്തവരോട് ചോദിക്കുന്നത് ഈ ഹദീസിന്നെതിരല്ലാത്തപോലെ അതേ
വീക്ഷണത്തിൽ മഹാന്മാരോട് നടത്തുന്ന
ഇസ്തിഗാസയും ഹദീസിന്നെതിരല്ല.


ഭൗതികത്തെയും അഭൗതികത്തയും
ഈഹദീസ് ഉൾക്കൊള്ളിക്കുമെന്നിരിക്ക
അഭൗതികത്തിൽ മാത്രം അതിനെ പരിമി
തപ്പെടുത്തുന്നത് തികച്ചും അന്യായമാണ്.

ഭൗതികമായ കാര്യങ്ങൾ അല്ലാഹു അല്ലാ
ത്തവരോട് ചോദിക്കാമെന്നറിയിക്കുന്ന
മറ്റു പ്രമാണങ്ങൾ ഉള്ളതുകൊണ്ടാണ്
അവയെ ഈ ഹദീസിൽ നിന്ന് ഒഴിവാക്കു
ന്നതെങ്കിൽ അഭൗതികമായ കാര്യങ്ങൾ


അല്ലാഹു അല്ലാത്തവരോട് ചോദിക്കാമെ
ന്നറിയിക്കുന്ന തെളിവുകളു മുണ്ടല്ലോ.
എന്നിരിക്കെ ഒന്നിനെ കൊള്ളുകയും
മറ്റേതിനെ തള്ളുകയും ചെയ്യുന്നത്
തികച്ചും അ ന്യായമല്ലേ?. ഹദീസിന്റെ
പൂർണ്ണ രൂപം ഇങ്ങനെയാണ്.

عن ابن عباس قال گنت خلف رسول اللله صلي الله عليه وسلم يوما، فقال: يا
غلام إني أعلمك كلمات، احفظ الله يحفظك، احفظ الله تجده
تجاهك ، إذا سألت فاسأل الله، وإذا استعنت فاستعن بالله ،
واعلم أن الأمة لو اجتمعت على أن ينفعوك بشي لم ينفعوك
الأبشيء قد كتبه الله لك، ولو اجتمعوا على أن يضروك
بشي لم يضروك إلا بشيئ قد كتبه الله عليك، رفعت الأقلام

جامع الترمذي ٢٤٤٠
ഇബ്നു അബ്ബാസ് (റ) യിൽ നിന്നു
നിവേദനം. ഒരു ദിവസം ഞാൻ നബി
صلي الله عليه وسلم
യുടെ പിന്നിലുണ്ടായിരുന്നു. അപ്പോൾ
നബി صلي اللهഎന്നോട് പറഞ്ഞു. മോനേ!
നിനക്കു ഞാൻ ചില കാര്യങ്ങൾ പഠിപ്പി
ച്ചുതരാം. നീ അല്ലാഹുവെ സൂക്ഷിക്കുക,
എന്നാൽ അല്ലാഹു നിന്നെയും സൂക്ഷി
ക്കും. നീ അല്ലാഹുവെ സൂക്ഷിക്കുക,
എന്നാൽ അല്ലാഹുവെ നിന്റെ മുമ്പിൽ
നിനക്ക് എത്തിക്കാനാവും. നീ ചോദിക്കു
കയാണെങ്കിൽ അല്ലാഹുവോട് ചോദിക്കു
ക. നീ സഹായം തേടുകയാണെങ്കിൽ
അല്ലാഹുവോട് സഹായം തേടുക. നീ
അറിയുക. സമുദായം മുഴുവനും നിന
ക്കൊരു ഉപകാരം ചെയ്യാൻ വിചാരിച്ചാൽ
അല്ലാഹു നിനക്കു കണക്കാക്കിയ ഉപകാ
രമല്ലാതെ അവർക്ക് നിനക്കുചെയ്തത
രാൻ കഴിയില്ല. സമുദായം ഒന്നടങ്കം നിന
ക്കൊരു ഉപ്രദവം ചെയ്യാൻ വിചാരിച്ചാൽ

അല്ലാഹു നിനക്കു കണക്കാക്കിയ ഉപ്രദ
വമല്ലാതെ നിനക്കേൽപ്പിക്കാൻ അവർക്കാവില്ല. പേനകൾ ഉയർത്തപ്പെടുകയും ഏടു
കൾ വറ്റിപ്പോവുകയും ചെയ്തിരുക്കുന്നു.
(എല്ലാം തീരുമാനിച്ചു കഴിഞ്ഞു എന്നർ
ത്ഥം)

ഖദ്ർ ഖളാഇലൂള്ള വിശ്വാസമാണ്
ഹദീസിലെ വിഷയം. അഥവാ അല്ലാഹു
വിന്റെ തീരുമാനത്തെ മറികടന്ന് ഒരാൾ
ക്കും യാതൊന്നും ചെയ്യാൻ സാധ്യമല്ല.
ഈമാൻ കാര്യങ്ങളിൽ ആറാമ ത്ത ത്
നന്മയും തിന്മയും അല്ലാഹുവിൽ നിന്നാ
ണ് എന്നതാണല്ലോ. അതേ ആശയം
തന്നെ യാണ് ഈ ഹദീസും നമുക്ക്
പകർന്നു തരുന്നത്. അതിനാൽ അല്ലാഹു
നന്മ ഉദ്ധേശിച്ചു യാൾക്ക് തിന്മ വരുത്തു
വാനോ അല്ലാഹു തിന്മ ഉദ്ധേശിച്ചയാൾക്ക്
നന്മ ചെയ്യുവാനോ കഴിവുള്ള ഒരാളും
ലോകത്തില്ലെന്നാണ് പ്രസ്തുത ഹദീസ്
നൽകുന്ന പാഠം. അപ്രകാരം ചെയ്യാൻ
കഴിവുള്ളവർ ഉണ്ടെന്ന് വിശ്വസിച്ച് അത്ത
രക്കാരോട് ചോദിക്കുന്ന തിനു ഹദീസ്
എതിരാണ്. ആ വിശ്വാസത്തോടുകൂടെയ
ല്ലാതെ ഭൗതികമോ അഭൗതികമോ ആയ
കാര്യങ്ങൾ അല്ലാഹു അല്ലാത്തവരോട്
ചോദിക്കുന്നതിനു ഹദീസ് എതിരല്ല.
പ്രസ്തുത ഹദീസിൽ “നീ ചോദിക്കു
കയാണെങ്കിൽ അല്ലാഹുവോട് ചോദി
ക്കുക' എന്നിടത്ത് ചോദിക്കപ്പെടുന്ന
കാര്യം (മഫ്ളൽ) പറയാത്തതുകൊണ്ട്
എന്ത് ചോദിക്കുകയാണെങ്കിലും അല്ലാഹു
വോടു ചോദിക്കുക എന്ന അർത്ഥം ലഭി
ക്കുന്നു. അഥവാ ഭൗതികവും അഭൗതിക
വുമായ കാര്യങ്ങൾ അല്ലാഹുവോടുമാ
ത്രമേ ചോദിക്കാവൂ എന്നർത്ഥം. ഈ ഹദീ
സിനെ പണ്ഡിതന്മാർ വിശദീകരിക്കുന്നതു
കാണുക. പുത്തൻ പ്രസ്താനക്കാർ ഉദ്ധ
രിക്കാറുള്ള തുഹ്ഫത്തുൽ അഹ്ദി(8/
308)യിൽ നിന്നു വായിക്കുക

وإذا استعنت) أي أردت الإستعانة في الطاعة وغيرها من
أمور الدنيا والآخرة (تحفة الأحوذي: ۳۰۸/۶)

ഇബാദ ത്തിനും മറ്റു ഐഹികവും
പാരത്രികവുമായ കാര്യങ്ങൾക്കും നീസഹായം ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കുക.
 തുഹ്ഫത്തുൽ അഹ് വദി 6/3 08


സുബ്ദുസ്സലാം എന്ന ഗ്രന്ഥത്തിൽ പറ
യുന്നു.

 وقوله إذا استعنت فاستعن بالله مأخوذ من قوله وإياك نستعين
 أي تفرده بالإستعانة، أمره  أن يستعين بالله
في كل أموره (سبل السلام: ۱۱۲/۷)

നീ സഹായം ചോദിക്കുകയാണ
ങ്കിൽ അല്ലാഹുവോട് ചോദിക്കുക. എന്ന
ആശയം “നിന്നോടു ഞങ്ങൾ
സഹായം തേടുന്നു" എന്നതിൽ നിന്നെ
ടുത്തതാണ്. എല്ലാകാര്യങ്ങളിലും അല്ലാ
ഹുവോട് സഹായം തേടാനാണ് ഇബ്
അബ്ബാസി(റ)നോട് നബി(സ)കൽപ്പിച്ചത്.
(സുബുലുസ്സലാം.1/112)

ഇതേ വിവരണം മറ്റു ഗ്രന്തങ്ങളിലും
കാണാം. ചുരുക്കത്തിൽ അല്ലാഹുവിന്റെ
തീരുമാനം മറികടന്ന് ഉപകാരമോ ഉപദ്ര
വമോ വരുത്താൻ കഴിയുന്ന ഒരാളും
ഇല്ലാത്ത തുകൊണ്ട് അല്ലാഹുവോടുമാ
ത്രമേ ചോദിക്കാവു എന്നാണ് ഹദീസിന്റെ
താൽപര്യം.

 ഭൗതികമായ കാര്യങ്ങളിൽ
അല്ലാഹു അല്ലാത്തവരോട് ചോദിക്കുന്നത്
അല്ലാഹുവിന്റെ തീരുമാനം മറികടന്ന്
അവർക്ക് ഉപകാരോപദ്രവങ്ങൾ വരു
ത്താൻ കഴിയുമെന്ന വീക്ഷണത്തോടെ
അല്ലല്ലോ. പ്രത്യുത അ ല്ലാഹുവിന്റെ
നിർദേശം സ്വീകരിച്ചും അല്ലാഹു അടിമ
കളെ സഹായിക്കുന്നത് മറ്റു സൃഷ്ടികൾ
മുഖേന ആയതുകൊണ്ടുമാണല്ലോ. അതേപോലെ അമ്പിയാ ഔലിയാക്കളോട്
അഭൗതിക മാർഗ്ഗത്തിലൂടെ സുന്നികൾ
സഹായം തേടുന്നത് അല്ലാഹുവിന്റെ
തീരുമാനം മറികടന്ന് അവർക്ക് ഉപകാരോപ്രദവങ്ങൾ വരുത്താൻ കഴിയുമെന്ന നിലക്കല്ല.

മറിച്ച് അല്ലാഹു അ വർ ക്കു
നൽകുന്ന മുഅ്ജിസത്തുകൊണ്ടും കറാ
മത്തുകൊണ്ടും അല്ലാഹുവിന്റെ അനുവാ
ദത്തോടു കൂടിയും ഇറാദത്തോടുകൂടിയും
അവർ സഹാ യിക്കുമെന്ന വിശ്വാ സ
ത്തോടെ മാത്രമാണ്. ആദ്യത്തെതിന്
പ്രസ്തുത ഹദീസ് എതിരല്ലാത്തപോലെ
രണ്ടാമത്തേതിനും ഹദീസ് എതിരല്ല.


ഫാതിഹയിലെ നിന്നോട്
ഞങ്ങൾ സഹായം തേടുന്നു എന്ന വചന
ത്തിനും എല്ലാ വിഷയത്തിനും എന്നു ത
ന്നെയാണ് വിവക്ഷ.

അവിടെ മനുഷ്യക
ഴീവീന്നതീതമായ വിഷ യ ങ്ങ ളി ൽ
നിന്നോടു മാത്രം ഞങ്ങൾ സഹായം
തേടുന്നു എന്ന അർത്ഥ കൽപന പുത്തൻ
പ്രസ്ഥാനക്കാരുടെ സൃഷ്ടിയാണ്.

പൂർവ്വകാല മുഫസ്സിറുകളിൽ ഒരാളും അത്തരമൊരു അർത്ഥം അതിനു നൽകിയിട്ടില്ല


അങ്ങനെയുണ്ടകിൽ അതാണ് ഇവർ തെളിയിക്കേണ്ടത് '

മഹാനായ മുഫസ്സിറുകളുടെ നേതാവ്ഇബ്നു അബ്ബാസ് (റ)നെ ഉദ്ധരിച്ച് ഇബ്കസീർ എഴുതുന്നു.



وإياك نستعينه على طاعتك وعلى أمورنا گلها

നിനക്ക് ഇബാദത്തെടുക്കുന്നതിനും
ഞങ്ങളുടെ എല്ലാകാര്യങ്ങൾക്കും നിന്നോ
ട് ഞങ്ങൾ സഹായം തേടുന്നു (ഇബ്

കസീർ) അബൂജഅ്ഫർ(റ)പറയുന്നു.

قال أبو جعفر ومعنى قوله وإياك نستعين وإياك ربنا نستعين
على عبادتنا إياك، وطاعتنا لك، وفي أمورنا كلها (جامع البيان)

നിന്നോട് ഞങ്ങൾ സഹായം തേടുന്നു
എന്നതിനർത്ഥം ഞങ്ങളുടെ രക്ഷിതാവേ!
നിനക്ക് ഞങ്ങൾ ചെയ്യുന്ന ആരാധന
യിലും ഞങ്ങളുടെ മറ്റെല്ലാ കാര്യങ്ങളിലും
നിന്നോട് ഞങ്ങൾ സഹായം തേടുന്നു എ
ന്നാണ്. (ജാമിഉൽ ബയാൻ)


 ഇബ്നുഅബ്ബാസ്(റ)ൽ നിന്നു നിവേദ
നം. അവർ പറയുന്നു. നിനക്ക് വഴിപ്പെടു
 ന്നതിലും ഞങ്ങളുടെ എല്ലാകാര്യങ്ങളിലും
 നിന്നോട് തന്നെ ഞങ്ങൾ സഹായം തേടു ന്നു. (ജാമിഉൽ ബയാൻ)


അപ്പോൾ ഭൗതികവും അഭൗതികവും
സ്യഷ്ടികളുടെ കഴിവിനനധീനവും, അതീതവുമായ എല്ലാ വിഷയങ്ങളിലും ഒരു
സത്യവിശ്വാസി സഹായം തേടുന്നത്, 
അല്ലാഹുവോട് തന്നെയാണ്. എന്നാൽ
അല്ലാഹു സഹായ ത്തിന് നിശ്ചയിച്ച
കേന്ദ്രങ്ങളിൽനിന്ന് ഭൗതികമായ
സഹായം തേടുന്നത് “നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു" എന്ന ആയ
ത്തിനും "നീ സഹായം തേടുകയാണ

ങ്കിൽ അല്ലാഹുവോട് സഹായം തേടുക"
എന്ന ഹദീസിനും എതിരല്ലാത്തതുപോലെ
സ്യഷ്ടികളെ സഹായിക്കാൻ അല്ലാഹു

നിശ്ചയിച്ച കേന്ദ്രങ്ങളെന്ന നിലയിൽ
അമ്പിയാ-ഒൗലിയാക്കളോട് അഭൗതിക
മായ സഹായം തേടുന്നതും പ്രസ്തുത
ആയത്തിനും ഹദീസിനും എതിരല്ല.
ഒന്നാം വകുപ്പിനെ മാറ്റി നിറുത്താൻ തെളി
വുള്ളതുപോലെ രണ്ടാം വകുപ്പിനെ മാറ്റി

നിറുത്താനും തെളിവുണ്ട്. എന്നിരിക്കെ

ചില പ്രമാണങ്ങൾ കൊള്ളുകയും ചിലത് തള്ളുകയും ചെയ്യുന്നത് അന്യായമല്ലേ


ഇതേ ആശയമാണ് മുഹ് യദ്ധീൻ ശൈഖ റ വിന്റെ ചില ഉദ്ധരണിയുടെ ഉദ്ധേശവും

കാരണം ശൈഖ് തന്നെ നബി സ്വ യുടെ ഖബർ സിയാറത്തിന് വന്നാൽ ഖുർആൻ ആയത്ത് ഓതി നബി സ്വ യെ കൊണ്ട് തവസ്സുല്ലും അവിടത്തോട് റക്കമെന്റ അതായത് സുബാർശ ചെയ്യാൻ തേടണമെന്ന് പറഞ്ഞിട്ടുണ്ട്.

അമ്പിയാ-ഒൗലിയാക്കളോട് അഭൗതിക
മായ സഹായം തേടുന്നത് ശിർക്കാണന്ന് ശൈഖ് എവിടെയും പറഞ്ഞത് തെളിയിക്കാൻ ഒരാൾക്കാൻ സാദ്യമല്ല

ഇസ്തിഗാസالدعاء هو العبادة


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
,
ചോദ്യം
الدعاء هو العبادة
പ്രാർത്ഥന അതാണ് ആരാധന എന്ന് പുത്തൻ പ്രസ്ത്താനക്കാർ അർഥം പറയാറുള്ള ഹദീസിന്റെ ശരിയായ വിവക്ഷ എന്താണ്?



ഉത്തരം

എല്ലാ ദുആയും ആരാധനയാണ് എന്നാണോ? അതിന്റെ അർത്ഥം ' ഒരിക്കലുമല്ല   .കാരണം എന്റെ ജനതയെ രാവും പകലും ഞാൻ വിളിച്ചു ا

اني دعوت قومي ليلا ونهارا

എന്ന് മഹാനായ നൂഹ് നബി അ പറഞ്ഞത് സൂറത്ത് നൂഹ്

അഞ്ചാംവ ജനത്തിൽ പറഞ്ഞിട്ടുണ്ട്

ഇനി മരണപെട്ട പസ്തുക്കളെ വിളിക്കൽ ആരാധനയാണോ?
എന്നാണാ ഹദീസിനർത്ഥം അവാൻ തര
മില്ല. കാരണം മഹാനായ ഇബ്രാഹീം
നബി (സ)യാട് ചത്തപക്ഷികളെ വിളി
കാൻ അല്ലാഹു നിർദേശിച്ചിട്ടുണ്ട്.

അല്ലാഹു പറയുന്നു,

وإذ قال إبراهيم رب ارنی کيف تحيي الموت قال او لم تؤ من
قال بلى ولكن ليطمين قلبی قال خذ أربعة من الطير
فصر هن إليك تم اجعل على كل جبل منهن جزءا ثم
ادعهن بأتينك سعيا واعلم ان الله عزيز حكيم (البقرة:۲۱۰)

എന്റെ നാഥാ! മരണപ്പെട്ടവരെ നീ
എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക്
നീ കാണിച്ച് തരേണമേ, എന്ന് ഇബ്റാഹീം (അ)പറഞ്ഞ സന്ദർഭവും (ശ്രദ്ധേയമാണ്.)
അല്ലാഹു ചോദിച്ചു താങ്കൾ വിശ്വസിച്ചിട്ടില്ലെ? ഇബ്രാഹിം അ പറഞ്ഞു
  അതെ പക്ഷെ എന്റെ മനസ്സിൽ സമാധാനം ലഭിക്കാൻ വേണ്ടിയാകുന്നു.
അല്ലാഹു പറഞ്ഞു.
എന്നാൽ താങ്കൾ നാലു പക്ഷികളെ പിടിക്കുകയും അവയെ താങ്കളിലേക്ക് അടുപ്പിക്കുകയും അവയുടെ ഓരോ അംശവും ഓരോ മലയിലും വെക്കുകയും ചെയ്യുക.
എന്നിട്ട് വയെ താങ്കൾ വിളിക്കുക. അവ
താങ്കളുടെ അടുക്കൽ ഓടി വരുന്നതാണ്.
അല്ലാഹു പ്രതാപവാനും യുക്തിമാനു
മാണ് എന്ന് താങ്കൾ മനസ്സിലാക്കുകയും
ചെയ്യുക (അൽബഖറഃ261)


മരണപ്പെട്ടു പോയ ഒരു വ്യക്തിയെ
വിളിക്കലാണോ ആരാധന?.ആവാൻ തര
മില്ല. കാരണം നബി (സ്വ)ബദ്ർ യുദ്ധം കഴി
ഞ്ഞശേഷം ശത്രുപക്ഷത്തുനിന്ന് കൊല്ല
പ്പെട്ട പ്രധാനികളായ അബൂജഹ്ൽ, ഉ
ത്ത്ബത്ത് ശൈബത്ത്, തുടങ്ങിയവരെ

വിളിച്ച് സംസാരിച്ച സംഭവം ബുഖാരി
യിലും മറ്റുമുണ്ട്.

ഇനിമരണപ്പെട്ടുപോയ ഒരു വ്യക്തിയെ
സഹായത്തിനു വിളിക്കലാണോ ആരാ
ധന?. ആവാൻ തരമില്ല. കാരണം ബിലാ
ലുബ്നുൽ ഹാരിസ് (റ)എന്ന സ്വഹാബീ
വര്യൻ നബി സ്വ യുടെ വഫാത്തിനു
ശേഷം മഴക്കു വേണ്ടി അല്ലാഹുവോട്പ്രാർത്ഥിക്കാൻ നബി (അ)യോട് ആവശ്യപ്പട്ടതും നബി സ്വ സ്വപ്നത്തിലൂടെ
അദ്ദേ ഹത്തിനു മറുപടി നൽകിയതും
പ്രബലമായ പരമ്പയിലൂടെ സ്ഥിരപ്പെട്ടതാ
ണ്.

 അതേ പോലെ മുത്തബിഉ സ്സുന്നഃ
അബ്ദുല്ലാഹിബ്നുഉമർ (റ)തന്റെ കാല്
കോച്ചിയപ്പോൾ നബി (صلي الله عليه وسلم )യെ വിളിച്ച്
സഹായം തേടിയതും പ്രബലമായി വന്നി
ട്ടുണ്ട്.

ഇനി പുത്തൻ വാദികൾ പറയുന്നതു
പോലെ അഭൗതികമായ മാർഗ്ഗത്തിലുടെ
മഹാന്മാരെ വിളിക്കുന്നത് അവർക്കുള്ള
ആരാധനയാണ് എന്നാണോ ഹദീസിന്റെ
അർത്ഥം?. ഒരിക്കലുമല്ല. കാരണം ബിലാ
ലു ബ്നുൽ ഹാരിസ് (റ) വിന്റെ സംഭവ
ത്തിലും ഉമർ (റ) സാരിയ (റ) വിനെ
വിളിച്ച സംഭവത്തിലും അബ്ദുല്ലാഹിബ്നു
ഉമർ (റ)യുടെ സംഭവത്തിലും ആതാ
ണല്ലോ ഉള്ളത്.

 എന്നുമാത്രമല്ല അങ്ങനെ
ഒരു അർത്ഥം ആഹദീസിന് ആധുനിക
പുത്തൻ വാദികളല്ലാതെ ലോകത്ത് ഒരു
പണ്ഡിതനും പറഞ്ഞിട്ടിയില്ല.

ഉണ്ടകിൽ അതാണ് വഹാബികൾ തെളിയിക്കേണ്ടത്
സർവ മൗലവി മാരേയും
ഞാൻ വെല്ലുവിളിക്കുന്നു.

പണ്ഡിതന്മാർ ഹദീസിനു നൽകിയ
അർത്ഥം എല്ലാ ഇബാദത്തും ദുആയാണ് എന്നാണ്. അഥവാ ഏതൊരു ഇബാദത്തി
ന്റെയും കാതലായ വശം മനസ്സറിഞ്ഞുള്ള
പ്രാർത്ഥനയാണ്, ബാഹ്യപ്രകടനങ്ങളോ
മറ്റോ അല്ല.

 കാരണം ബാഹ്യപ്രകടനങ്ങൾ
ലോകമാന്യത്തിനോ ആരുടെയെങ്കിലും
കൽപനക്ക് വഴിപ്പെട്ടോ മറ്റെന്തെങ്കിലും
ഭൗതിക ല ക്ഷ്യ ങ്ങ ൾ ക്കു വേണ്ടിയോ
ആകാമ ല്ലോ, എന്നാൽ യജമാനനായ
അല്ലാഹുവിനോട് അടിമയുടെ മനസ്സിൽ
നിന്നുവരുന്ന പ്രാർത്ഥന അല്ലാഹുവും
അടിമയും മാത്രം അറിയുന്നതും മറ്റാരും
അറിയാത്തതുമായതുകൊണ്ട് അത്തരം
ലക്ഷ്യങ്ങൾ ഉണ്ടാവാൻ വകുപ്പില്ല. അതി
നാൽ അല്ലാഹുവിന്റെ റുബൂബിയ്യത്തും
ഉലൂഹിയ്യത്തും അംഗീകരിച്ചും അടിമ
യുടെ അശക്തതയുംഉബൂദിയ്യത്തും യജ
മാനനു മുമ്പിൽ സമർപ്പിച്ചും മാത്രമേ
അത്തരം ഉൾവിളികൾ ആവാൻ തരമു
ള്ളൂ.

അതിനാൽ ഏതു ഇബാദത്തായാലും

അത്തരമൊരു ഉൾവിളിയുണ്ടോ എങ്കിൽ
അതാണ് ആ ഇബാദത്തിന്റെ പ്രധാന
ഭാഗവും മുഖ്യ ഘടകവും. ഇതാണ്
പസ്തുത ഹദീസിന്റെ താൽ പ ര്യം.
അല്ലാമഃ ത്വീബി (റ)യെ ഉദ്ധരിച്ച് ഇമാം
മുനാവി (റ)പറയുന്നു.

قال الطيبي: أتي بضمير الفصل والخير المعترف باللام ليدل
على الحصر، وأن العبادة ليست غير الدعاء

ഫസിലിന്റെ ളമീറും ( هو)ലാമ് കൊണ്ട്
മഅ്രിഫയാക്കിയ ഖബറും നബി صلي الله عليه وسلم
കൊണ്ടുവന്നത് ഇബാദത്ത് ദുആ മാത്രമാണ ന്ന അർത്ഥം ലഭിക്കാനാണ്

(ഫ്ളുൽഖദീർ)

അല്ലാമ മുല്ലാ അലിയുൽ ഖാരീ
മിർഖാത്തിൽ എഴുതുന്നു.

أي هو العبادة الحقيقية التي تستاهل أن تسمى عبادة، لدلالته
على الإقبال على الله والإعراض عما سواه، بحيث لا يرجو
ولا يخاف إلا إياه، قائما بوجوب العبودية، معترفا بحق
الربوبية، عالما بنعمة الإيجاد، طالبا لمدد الأمداد على وفق
المراد و توفيق الإسعاد (مرقاة)

ഇബാദത്തെന്നുപറയാൻ യോഗ്യതയു
ള്ളത് ദുആയാണ് എന്നതാണ് ഹദീസിന്റെ
താൽപര്യം. കാരണം അടിമ പുർണ്ണമായും
അല്ലാഹുവിലേക്ക് മുന്നിടുകയും അല്ലാ
ഹു അല്ലാത്തവരെ ഭയക്കുകയോ പ്രതീ
ക്ഷിക്കുകയോ ചെയ്യാത്തവിധം അവരിൽ
നിന്ന് എല്ലാ നിലക്കും തിരിഞ്ഞ് കളയു
കയും ചെയ്തിരിക്കുന്നു എന്നാണല്ലോ
ദുആ കാണിക്കുന്നത്. അതുതന്നെ ഇബു
ദിയ്യത്തിന്റെ ബാധ്യത നിറവേറ്റിയും റുബു
ബിയ്യത്തിന്റെ ബാധ്യത അംഗീകരിച്ചും
സൃഷ്ടികർമ്മമാകുന്ന അനുഗ്രഹം അറി
ഞ്ഞും നല്ലതു പവർ ത്തിക്കാ നുള്ള
തൗഫീഖും ഉദ്ധേശ്യത്തോട് യോജിക്കുന്ന
സഹായവും തേടിയുമാണല്ലോ അടിമ
പ്രാർത്ഥിക്കുന്നത്. (മിർഖാത്തുൽ മഫാ
ത്തീഹ്)
ഇമാം റാസി(റ)പറഞ്ഞതിങ്ങനെ,

قوله « الدعاء هو العبادة» معناه أنه معظم العبادة وأفضل
العبادة، كقوله عليه السلام «الحج عرفة» أي الوقوف
بعرفة هو الركن الأعظم (التفسير الكبير ۳/۱۱۳)

“ദുആ അതാണ് ആരാധന” എന്നതി
നർത്ഥം ആരാധനയുടെ പ്രധാനഭാഗവും
ഇബാദത്തിൽ ശ്രഷ്ഠമായതും ദുആയാ
ണെന്നാണ്. ഹജ് അറ ഫ യാണന്ന
നബി (صلي الله عليه وسلم )യുടെ പ്രസ്താവനയെ പോലെ
വേണം ഇതിനെയും കാണാൻ. അറഫ
യിൽ നിൽക്കലാണ് ഹജ്ജിന്റെ മുഖ്യഘ
ടകം എന്നാണല്ലോ അതിനർത്ഥം.( ത
ഫ്സീർ റാസി:3/113)

ഇമാം റാസി(റ)തന്നെ പറയട്ടെ.

اعلم أنه تعالى حكي عن المومنين دعاءهم، وذلك لأنه صلي الله عليه وسلم قال
الدعاء مخ العيادة » أن الداعى شاهد نفسه في مقام الفقر و
الحاجة والذلة والمسكنة، ويشاهد جلال الله تعالی و کرمه
وعزته وعظمته بنعت الإستغناء والتعالي، وهو المقصود
من جميع العبادات والطاعات « التفسير الكبير ۷/۱۳»

നീ അറിയുക, അല്ലാഹു സത്യവിശ്വാ
സിക ളുടെ ദുആ എടുത്തു പറയാൻ
കാരണം ദുആ ആരാധനയുടെ മജ്ജയാ
ണെന്ന് നബി സ്വ പ്രസ്താവിച്ചിട്ടുണ്ട്.
പ്രാർത്ഥിക്കുന്നവൻ തന്നെ ആവശ്യമുള്ള
വനായും സാധുവായും ദരിദ്രനായും
വീക്ഷിക്കുകയും അല്ലാഹുവെ ഔന്ന
ത്യവും സ്വയം പര്യാപ്തതയുമുള്ള പ്രതാ
പിയും മഹാനും ഔദാര്യവാനും ആയും
കാണുന്നുവല്ലോ. എല്ലാ ആരാധയുടെയും
പരമപ്രധാമായ ലക്ഷ്യം അതാണല്ലോ.
(റാസി:7/143)
ചുരുക്കത്തിൽ നിസ്ക്കാര മാവട്ടെ
സകാത്താവട്ടെ ഖുർആൻ പാരായണമാ
വട്ടെ ഹജാവട്ടെ ദാന ധർമ്മമാ വട്ടെ
മറ്റേതോ ആരാധനയാവട്ടെ അവയുടെ
പ്രധാനഭാഗവും ആരാധനയെന്ന പേരിന്
അക്ഷരത്തിലും അർത്ഥത്തിലും അർഹത
യുള്ളതും അടിമയിൽ നിന്നുവരുന്ന ഉൾവി
ളിയാണ്. അഥവാ എന്റെ നാഥാ! ഈ
ഇബാദത്ത് ഞാൻ നിർവ്വഹിച്ചത് നീ എന്റെ
രക്ഷിതാവും ഞാൻ നിന്റെ അടിമയും
മാത്രം ലക്ഷ്യം വെച്ചുമാണ്. ലോകമാന്യമോ മറ്റേതങ്കിലും ലക്ഷ്യങ്ങളോ താൽപര്യങ്ങളോ ഇതിനാൽ എനിക്കില്ല. അതി
നാൽ എന്നിൽ നിന്ന് അത് നീ സ്വീകരി
ക്കേ ണമേ!. എന്ന് മനസ്സറിഞ്ഞ്, ആ
ത്മാർത്ഥതയോടെ അടിമയിൽ നിന്നുണ്ടാ
വേണ്ടതുണ്ട്. ആഉൾവിളിയാണ് ഏതൊരു
ഇബാദത്തിന്റെ യും കാതലായ വശം.


ഇതാണ്

എല്ലാ ഇബാദത്തും ദുആ ആണന്നതിന്റെ  വിവക്ഷ.

الدعاء مخ العبادة
ദുആ ആരാധനയുടെ
മജ്ജയാണെന്ന് മറ്റൊരു ഹദീസിൽ പറ
ഞ്ഞ തിന്റെ വിവക്ഷയും അതാണ്.
അത്തരം ഉൾവിളികളില്ലാത്ത ഏതു ഇബാ
ദത്തും മജ്ജയില്ലാത്തതിനു തുല്യമാണ്.
അല്ലാതെ അഭൗതികമായ മാർഗ്ഗത്തിലുടെ
അമ്പി യാ-ഔൗ ലി യാ ക്ക ളോട് സഹാ
യാർത്ഥന നടത്തുന്നതാണ് ആരാധന
'യെന്ന് പ്രസ്തുത ഹദീസ് വിശദീകരിച്ച്
'ലോകത്താരു പണ്ഡിതനും പറഞ്ഞിട്ടില്ല.
പറയുന്നതുമല്ല.
'

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...