Friday, April 27, 2018

ശീഇസം വേരുറക്കാത്തതിന്റെ കാരണങ്ങള്‍●


കേരള ശീഇസം വേരുറക്കാത്തതിന്റെ കാരണങ്ങള്‍● 0 COMMENTS
🍔🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0
ഇസ്‌ലാമിക ഋജുസരണിയില്‍അനധികൃതമായി മുളച്ചുവളര്‍ന്ന പാഴ്വള്ളികളും ഇത്തിക്കണ്ണികളും അറുത്തുമാറ്റി സ്വഛമായ അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിനു അടിത്തറ പാകിയ ഇമാം അശ്അരി(റ)യുടെ പിന്നിലണിനിരന്നവരാണ് മൂന്നാം നൂറ്റാണ്ടു മുതല്‍കേരളമുസ്‌ലിംകള്‍. അശ്അരി സാത്വികനായിരുന്ന മാലിക് ദീനാര്‍(റ)യുടെയും സംഘത്തിന്റെയും വിപുലമായ പ്രബോധന കേരളത്തിന്റെ ഇസ്‌ലാമിക വളര്‍ച്ചയില്‍പ്രധാനപങ്കുവഹിച്ചു. അദ്ദേഹത്തിലൂടെ തന്നെയായിരുന്നു ശാഫിഈ മദ്ഹബും കേരളത്തില്‍പ്രചരിതമായത്. ചാലിയത്തെ പ്രഥമ ഖാസിയായിരുന്ന സൈനുദ്ദീന്‍മദനിയും തന്റെ പിന്‍ഗാമികളും ശാഫിഈ അശ്അരീ വക്താക്കളായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം ശാഫിഈഅശ്അരീ ധാരകള്‍പഠിപ്പിക്കുന്ന മതപഠന കേന്ദ്രങ്ങള്‍സജീവമായിരുന്നു.

എഡി 134247 കാലഘട്ടത്തില്‍(മഖ്ദൂമിന് 125 വര്‍ഷം മു്) കോഴിക്കോട് സന്ദര്‍ശിച്ച ഇബ്നുബത്തൂത്ത കണ്ടുമുട്ടിയ ബദ്റുദ്ദീനില്‍മഅ്ബരി ശാഫിഈ ഖാസിയും മുദരിസുമായിരുന്നു. ഹിജ്റ 819ല്‍വഫാത്തായ കോഴിക്കോട് ഖാസി അല്ലാമാ സൈനുദ്ദീന്‍റമളാന്‍(റ) രചിച്ച, ഉംദത്തുല്‍അസ്ഹാബില്‍അശ്അരിശാഫിഈജുനൈദീ ധാരകളിലുള്ള ഇസ്‌ലാമിനെയാണ് പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ പുത്രന്‍ഖാസി ഫഖ്റുദ്ദീന്‍അബൂബക്കര്‍(റ)യുടെ ശിഷ്യനാണ് ആദ്യ സൈനുദ്ദീന്‍മഖ്ദൂം(റ). അറിയപ്പെട്ടിടത്തോളം, കേരളത്തിലെ പ്രഥമ മൗലിദ് രചിച്ച അബൂബക്കര്‍ഖാസിയുടെ മാതൃകയില്‍ശിഷ്യന്‍മഖ്ദൂമും മന്‍ഖൂസ് മൗലിദ് തയ്യാറാക്കി.

ഇതേ കാലയളവില്‍തമിഴ്നാട്ടിലും അശ്അരിശാഫിഈജുനൈദീ ധാരകളായിരുന്നു പ്രചരിച്ചത്. ജുനൈദീ പാതയില്‍പില്‍ക്കാലത്ത് ആത്മീയ നേതൃത്വം നല്‍കിയ ശൈഖ് ജീലാനി(റ)യുടെ മാര്‍ഗം പ്രചരിപ്പിച്ച കാഞ്ഞിരമുറ്റം ഫരീദ് ഔലിയായും ശിഷ്യന്മാരും കേരള മുസ്‌ലിംകളെ ആത്മീയമായി സ്ഫുടം ചെയ്തു. ഫരീദ് ഔലിയയുടെ മുരീദ് ഉത്താന്‍എന്ന ഉസ്മാന്‍മുസ്ലിയാരുടെ ദഅ്വത്തുവഴി പൊന്നാനിയും പരിസരവും ഇസ്‌ലാമിക വെളിച്ചത്തിലേക്ക് ഉണര്‍ന്നു. കൊച്ചി കേന്ദ്രീകരിച്ചു നടത്തിയ ഇസ്‌ലാമിക പ്രബോധനത്തിന്റെ ഫലമായി അവിടെ പ്രകടമായ നവജാഗരണ ജ്വാലയിലേക്കാണ് തമിഴ്നാട്ടിലെ കായല്‍പട്ടണത്തുനിന്നും മഖ്ദൂം കുടുംബം ചേക്കേറുന്നത്. പിന്നീട് പൊന്നാനിയിലേക്കും. പച്ചപിടിച്ച അശ്അരീശാഫിഈജുനൈദി ധാരകളെ പരിപോഷിപ്പിക്കുകയും വ്യവസ്ഥാപിതമായ സംവിധാനങ്ങളിലൂടെ വ്യാപകമാക്കുകയുമായിരുന്നു മഖ്ദൂം കുടുംബം.

അഹ്ലുസ്സുന്നത്തി വല്‍ജമാഅത്ത് വിഭാവന ചെയ്ത ത്രിതല ഇസ്‌ലാമിക ദര്‍ശനങ്ങളുടെ അജയ്യനായ വക്താവായിരുന്നു മഖ്ദൂം അവ്വല്‍. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളോരോന്നും ഇന്നും ആ ദൗത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. ശീഇസം തുടങ്ങിയ സകല വിതണ്ഡാശയങ്ങളെയും പിഴുതെറിഞ്ഞ ഇമാം ഗസ്സാലി(റ) മേല്‍പരാമര്‍ശിച്ച ത്രിതല ദര്‍ശനങ്ങളുടെ സംഗമകേന്ദ്രമായിരുന്നുവല്ലോ. ആ അര്‍ത്ഥത്തില്‍കേരളത്തിലെ ഗസ്സാലിയായിരുന്നു അവ്വല്‍മഖ്ദൂം(റ).

ഇമാം ഗസ്സാലി(റ)യുടെ ഇഹ്യയെ മുഖ്യാവലംബമാക്കി ഇമാം സൈനുദ്ദീനില്‍ഖവാഫി(റ) രചിച്ച രിസാലത്തുല്‍ഖുദ്സിയ്യയുടെ പദ്യാവിഷ്കാരമായിരുന്നു തന്റെ വിശ്രുതമായ അദ്കിയ. അതുകൊണ്ടുതന്നെ, പിതാവിന്റെ അദ്കിയയെ സമഗ്രമായും സംക്ഷിപ്തമായും വ്യാഖ്യാനിച്ച പുത്രന്‍അല്ലാമാ അബ്ദുല്‍അസീസ് മഖ്ദൂം(റ), വ്യാഖ്യാനക്കുറിപ്പുകള്‍ക്ക് വേണ്ടി ഇഹ്യയെത്തന്നെ അവലംബിക്കുകയായിരുന്നു (മസ്ലകിന്റെ ആമുഖം കാണുക). മഖ്ദൂം അവ്വലിന്റെ വളരെ സുപ്രധാനമായ മറ്റൊരു കൃതിയാണ് സിറാജുല്‍ഖുലൂബ്. (അബൂത്വാലിബുല്‍മക്കിറ യുടെ വിശ്രുതമായ ഖൂതുല്‍ഖുലൂബിനോട് ചേര്‍ത്ത് പലവട്ടം ഡമസ്കസില്‍നിന്നുപോലും സിറാജ് അച്ചടിച്ചുവന്നിട്ടുണ്ട്).

സുന്നിയെയും ബിദഇയെയും വകതിരിച്ചു കാണിച്ചുകൊണ്ട്, സിറാജില്‍മഖ്ദൂം എഴുതുന്നു: “നമ്മുടെ ഉലമാക്കള്‍പറഞ്ഞു: മതപരിത്യാഗം ചെയ്ത മുര്‍തദ്ദുകളും റാഫിളുകള്‍, മുഅ്തസിലികള്‍തുടങ്ങിയ ബിദ്അത്തുകാരും മഹാ അക്രമകാരികളും പരസ്യമായി വന്‍പാപം ചെയ്യുന്നവരും പാപകര്‍മങ്ങളെ നിസ്സാരമാക്കുന്നവരും അന്ത്യനാളില്‍ഹൗളുല്‍കൗസറില്‍നിന്നും ആട്ടിയോടിക്കപ്പെടുന്നവരുമാകുന്നു’ (പേ 253).

ഹൗളുല്‍കൗസറില്‍നിന്ന് അകറ്റിനിര്‍ത്തുകയെന്നതു പരലോക ജീവിതത്തില്‍രക്ഷയില്ലെന്നതിന്റെ പ്രകടമായ പ്രഖ്യാപനമാണ്. അത്തരം കടുത്ത മുബ്തദിഉകളില്‍പെട്ടവരാണ് ശാസ്ത്രീയ യുക്തിവാദ ഇസ്‌ലാമിസ്റ്റുകളായ മുഅ്തസിലുകളും ആത്മീയനിഗൂഢവാദികളായ റാഫിളികളും (ശീഇസത്തിന്റെ അപരനാമമാണ് റാഫിളിയ്യത്ത്) എന്നാണു മഖ്ദൂം കേരളത്തെ പഠിപ്പിച്ചത്. അതോടൊപ്പം മുബ്തദിഇന് സലാം പറഞ്ഞ് പോലും യാതൊരു ബഹുമാനാദരവുകളും പരിഗണനയും നല്‍കരുതെന്നും മഖ്ദൂം അവ്വല്‍പഠിപ്പിച്ചു. തന്റെ ശുഅ്ബുല്‍ഈമാന്‍, പുറം 146ല്‍അദ്ദേഹം പഠിപ്പിക്കുന്നു: “മുബ്തദിഇനും വന്‍പാപത്തില്‍നിരതനാകുന്നവനും സലാം പറയരുത്, അവര്‍ക്കു സലാം മടക്കുകയുമരുത്. അവരെ അവഗണിക്കാനും പാഠം പഠിപ്പിക്കാനുമത്രെ ഇത്. കഅ്ബ്ബ്നു മാലിക്(റ)നോടു ആദ്യകാലത്ത് നബി(സ്വ) കാണിച്ച ബഹിഷ്കരണ കഥയാണിതിന്റെ തെളിവ്.’

അദ്ദേഹത്തിന്റെ പുത്രന്‍അല്ലാമാ അബ്ദുല്‍അസീസ് മഖ്ദൂം(റ)യും ഇതേ കര്‍ക്കശ നിലപാടിലുറച്ചുനിന്നു. വിശ്വാസം ശരിപ്പെടുത്തുവാന്‍പര്യാപ്തമായ ജ്ഞാനം ആര്‍ജിക്കേണ്ട ബാധ്യത ഓരോ വിശ്വാസിക്കുമുണ്ടെന്ന് ആഹ്വാനം ചെയ്യുന്ന അദ്കിയായിലെ വരികള്‍ക്കു അദ്ദേഹം നല്‍കിയ വ്യാഖ്യാനക്കുറിപ്പുകളില്‍ഇങ്ങനെ വായിക്കാം:

“നിന്റെ വിശ്വാസം ശരിപ്പെടുത്താനാവശ്യമായ ജ്ഞാനമാര്‍ജിക്കുക, അഹ്ലുസ്സുന്നതി വല്‍ജമാഅത്ത് പ്രകാരമുള്ള വിശ്വാസം. മുബ്തദിഉകള്‍ഉണ്ടാക്കിയ സത്യാസത്യ മിശ്രിതമായ വാദങ്ങളില്‍നിന്നും ആ വിജ്ഞാനമുപയോഗിച്ച് നിനക്കു സുരക്ഷിതനാകാന്‍വേണ്ടിയാണിതു കല്‍പിക്കുന്നത്. മുജസ്സിമത്ത് (അല്ലാഹുവിന് ജഡികരൂപം ആരോപിക്കുന്നവര്‍), മുഅഥിലത്ത് (അല്ലാഹുവിന്റെ സത്താഗുണങ്ങളെ നിഷേധിക്കുന്നവര്‍), ജബ്രിയ്യത്ത് (പാപകര്‍മങ്ങളുടെ ഉത്തരവാദി അല്ലാഹുവാണെന്നു വാദിക്കുന്നവര്‍), ഖദ്രിയ്യത്ത് (അല്ലാഹുവിന്റെ മുന്‍വിധി അംഗീകരിക്കാത്തവര്‍), വുജൂദിയ്യത്ത് (അദ്വൈതവാദികള്‍), തനാസുഖിയ്യത്ത് (അവതാര വിശ്വാസികള്‍), റാഫിളത്ത് (ശീഈകള്‍), ഖാരിജിയ്യത്ത് (ഖവാരിജുകള്‍) തുടങ്ങിവയവരാണ് മുബ്തദിഉകള്‍.

അലി(റ)ന്റെ പുത്രന്‍ഹുസൈന്‍(റ)ന്റെ പുത്രന്‍അലി(റ)യുടെ പുത്രനായ സൈദി(റ)നെ തള്ളിക്കളഞ്ഞവര്‍എന്ന അര്‍ത്ഥത്തിലാണ് റാഫിളികള്‍(റഫളതള്ളിക്കളയുക) എന്നു വിളിച്ചുതുടങ്ങിയത്. അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരെ പഴിപറയാനും നേതൃത്വം തള്ളിപ്പറയാനും വിസമ്മതിച്ച സയ്യിദ് സൈദ്(റ)യെ ശീഇകളില്‍ഒരു വിഭാഗം തള്ളിപ്പറയുകയായിരുന്നു. പിന്നീട് ശീഇകളിലെ വിവിധ വിഭാഗങ്ങളെ ഒന്നിച്ചു പരിചയപ്പെടുത്താന്‍ഈ പദം പ്രയോഗത്തില്‍വരുകയായിരുന്നു. ഇസ്നാ അശരികള്‍എന്നറിയപ്പെടുന്ന ശീഈ വിഭാഗവും ഈ ഗണത്തില്‍പെടുന്നു.

ബിദ്അത്തുകാര്‍ആരൊക്കെയാണെന്ന് കേരള മുസ്‌ലിംകളെ പഠിപ്പിച്ച അബ്ദുല്‍അസീസ് മഖ്ദൂം(റ), ബിദ്അത്തിന്റെ ഭീകര അപകടാവസ്ഥയെക്കുറിച്ച് നമ്മെ ഉണര്‍ത്തുന്നതിങ്ങനെ: വിശ്വാസപരമായ ബിദ്അത്തിന്റെ ഇരുട്ടിനാല്‍മൂടപ്പെട്ട ഹൃദയത്തില്‍പുണ്യകര്‍മങ്ങളുടെ പ്രഭകൊണ്ട് വെളിച്ചം പരത്താന്‍കഴിയില്ലെന്നുറപ്പ്. തുടര്‍ന്ന് ഗൗരവമര്‍ഹിക്കുന്ന ഒരു യാഥാര്‍ത്ഥ്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് അദ്ദേഹം: “രിസാലയില്‍ഇമാം ഖുശൈരി(റ) പറയുന്നു: ആധ്യാത്മിക പുരുഷന്മാരുടെ അഥവാ സൂര്‍ണതയുടെ നേതാക്കന്മാരുടെ അവസ്ഥാ നിലവാരത്തിലേക്ക് ഏതെങ്കിലും മുബ്തദിഅ് എത്തിയതായി നീ കേട്ടിട്ടുണ്ടോ, കണ്ടിട്ടുണ്ടോ? ഗവേഷണ യോഗ്യരായ മാതൃകാജ്ഞാനികളോടു ചേര്‍ന്നുനിന്ന് അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ പാതയില്‍നിലകൊണ്ടവരാണ് ദിവ്യജ്ഞാനികളായ സകല ആധ്യാത്മിക ഗുരുക്കന്മാരും.

ശീഇസത്തിന്റെ ആത്മീയ നാട്യങ്ങളില്‍തെറ്റിദ്ധരിച്ച് അവരെ സ്വൂഫികളെന്നും മഹാജ്ഞാനികളെന്നും ബഹുമാന പുരസ്സരം വിളിക്കുകയും ഭവ്യതയോടെ അത്തരക്കാരെ ശൈഖായി ബൈഅത്തു ചെയ്തു പിന്തുടരുകയും ചെയ്യുന്നവരുടെ ഉള്ളുകുലുക്കുന്ന നിലപാടുകളിന്മേലാണ് മഖ്ദൂമുമാര്‍കേരളത്തിലെ സുന്നി സമൂഹത്തെ പടുത്തുയര്‍ത്തിയിട്ടുള്ളത്. കപട സ്വൂഫി ചമഞ്ഞ് ഇറാനിലെ ഇസ്നാ അശ്രി ശീഇസം കുത്തിക്കയറ്റാന്‍ആഗ്രഹിക്കുന്നവരുടെ ചതികളില്‍ചിലരെങ്കിലും അകപ്പെട്ടത്, മഖ്ദൂമുമാര്‍നേരത്തേ നിര്‍ദേശിച്ച പ്രകാരം അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ നിലപാടുകള്‍വകതിരിച്ചു പഠിക്കാന്‍ശ്രമിക്കാത്തതു കൊണ്ടത്രെ. സലഫിയും മൗദൂദിയും വഹാബിയും തബ്ലീഗും മാത്രമാണ് ബിദ്അത്തുകാര്‍എന്ന് തോന്നല്‍നമ്മിലുറച്ചുപോയതുമൂലം ബിദഈ സംഘടനകളിലൂടെ സുന്നത്ത് ജമാഅത്തിനെ പഠിച്ചപ്പോള്‍അതു ഭാഗികമായി പോവുകയായിരുന്നു; അതിനാലത്രെ ശീഈ വക്താക്കള്‍സുന്നി സമൂഹത്തില്‍വിതറിയ കുഴി ബോംബുകളില്‍ചിലത് നമ്മുടെ ദൃഷ്ടിയില്‍പെടാതെ പോയത്.

ഇറാഖിലെ അബുല്‍ഖാസിം അല്‍ജുനൈദി(റ)യുടെ നിലപാടിലുറച്ച സ്വൂഫിസത്തെയാണ് കേരള മുസ്‌ലിംകള്‍മൂന്നാം നൂറ്റാണ്ടുമുതല്‍പരിചയപ്പെട്ടത്. അബൂയസീദ് അല്‍ബിസ്ത്വാമി(റ)യുടെ നിലപാടിലൂടെ കടന്നുപോയ സ്വൂഫിസത്തിന്റെ തന്നെ ശരിയായ ഒരു ധാരയുണ്ട്; പരമാനന്ദത്തിന്റെയും ഉന്മാദ ലഹരിയുടെയും തീവ്രരീതികളില്‍അധിഷ്ഠിതമാണ് ബിസ്ത്വാമി ധാര. അതിനാല്‍ആത്മനിയന്ത്രണാധീനമായ തെളിഞ്ഞ ബോധത്തിന്റെ(സ്വഹ്വ്)യും സുന്നത്തിലധിഷ്ഠിതമായ പരിശീലന മുറകളുടേതുമായിരുന്നു ജുനൈദികളുടെ വഴി. മതപരമായ കാര്യങ്ങളില്‍ജ്ഞാനം നേടാതെ ആധ്യാത്മികതയുടെ പടവുകള്‍കയറുന്നത് അപകടകരമാണെന്ന് അദ്ദേഹം താക്കീത് ചെയ്തു.

ഇമാം ശഅ്റാനി(റ) ജുനൈദുല്‍ബഗ്ദാദിയുടെ പ്രസ്താവനകള്‍ആവര്‍ത്തിച്ചു ഉദ്ധരിക്കുന്നതു കാണാം. വിശുദ്ധ ഖുര്‍ആനിലെയും തിരുമൊഴികളിലെയും നിര്‍ദേശങ്ങളിലധിഷ്ഠിതമാണ് തസ്വവ്വുഫിന്റെ പാതയെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരിക്കല്‍ബഗ്ദാദിയുടെ പര്‍ണശാലയില്‍ഒരാള്‍വന്ന് കുറേകാലം താമസിച്ചു. വിജ്ഞാന സദസ്സുകളില്‍താല്‍പര്യമില്ലായിരുന്ന അയാള്‍മാസങ്ങള്‍ക്കു ശേഷം അവിടം വിട്ടുപോകാനൊരുങ്ങിയപ്പോള്‍ഗുരു ചോദിച്ചു:

“ഇവിടെ കുറച്ചു കാലമായല്ലോ താങ്കള്‍. എന്തിനു വന്നുവെന്നോ ഇപ്പോഴെന്തേ മതിയാക്കി പോകുന്നുവെന്നോ പറഞ്ഞില്ലല്ലോ?

“താങ്കള്‍വലിയ സ്ഥാനമുള്ള വലിയ്യാണെന്ന് പലരും പറയുന്നതു കേട്ടു. പക്ഷേ, ഇത്ര കാലമായിട്ടും താങ്കളില്‍നിന്ന് ഒരു കറാമത്ത് പോലും ഞാന്‍കണ്ടില്ല?!’

ഗുരു തിരിച്ചു ചോദിച്ചു: “ഇത്രയും കാലത്തെ സഹവാസത്തിനിടക്ക് സുന്നത്തിനു നിരക്കാത്ത വല്ലതും നീ കണ്ടോ?

ഇല്ലെന്നായിരുന്നു അയാളുടെ മറുപടി. ഗുരു പറഞ്ഞു: “അതിലും വലിയ കറാമത്തുണ്ടോ സഹോദരാ.’

ജ്ഞാനത്തിനും സുന്നത്തിനും പ്രാമുഖ്യം കല്‍പിക്കുന്ന രീതിയായിരുന്നു ഗുരുവര്യരുടേത്. ഇതേ പാതയിലാണ് മഖ്ദൂമുമാര്‍കേരളത്തെ നയിച്ചത്. സംഗീതവും ദര്‍ശനപരമായ കാടുകയറ്റവും കേരളത്തെ ധന്യമാക്കിയ പരസഹസ്രം ഔലിയാക്കളുടെ ജീവിതത്തില്‍കാണാതെ പോയതിന്റെ കാര്യം മറ്റൊന്നല്ല. ഒറ്റപ്പെട്ട സാത്വികര്‍മാത്രമാണ് സ്വഹ്വിന്റെ പരിധിവിട്ടു സക്റിന്റെയും ജദ്ബിന്റെയും മേഖലയില്‍വീണുപോയത്. അതുകൊണ്ടുതന്നെ കേരള മുസ്‌ലിംകള്‍, സാധാരണക്കാരും ചിലപ്പോള്‍ഫുഖഹാക്കള്‍പോലും അവരെ ഉള്‍ക്കൊള്ളാന്‍വൈമനസ്യം കാണിച്ചു. പ്രമാണ നിബന്ധമായ അശ്അരീശാഫിഈജുനൈദീ ധാരകളാണു നമ്മുടേതെന്നു പ്രഖ്യാപിച്ചുകൊണ്ട് അല്ലാമാ അബ്ദുല്‍അസീസ് മഖ്ദൂം(റ) തന്റെ നുബ്ദയില്‍(പത്തുകിതാബുകളില്‍ഏഴാമത്തേത്) എഴുതുന്നു:

“പ്രവാചകന്മാരഖിലവും ചെറിയ വലിയ പാപങ്ങളില്‍നിന്നും സുരക്ഷിതരാണെന്നു നാം വിശ്വസിക്കുന്നു; അവരില്‍നിന്നും ബോധപൂര്‍വമോ വിസ്മൃതിയിലോ ചെറുതും വലുതുമായ പാപങ്ങള്‍സംഭവിക്കുകയില്ല. പൊതുജനം വെറുക്കുന്ന പ്രത്യക്ഷ ന്യൂനതകളില്‍നിന്നെല്ലാം അവര്‍സുരക്ഷിതരാണ്. നിശ്ചയം, സ്വഹാബത്ത് സകലരും നീതിമാന്മാരാണെന്ന് നാം വിശ്വസിക്കുന്നു. നിശ്ചയം ശാഫിഈ(റ), മാലിക്, അബൂഹനീഫ, അഹ്മദ് ബിന്‍ഹല്‍(റ.ഹും) തുടങ്ങിയ സകല ഇമാമുകളും വിശ്വാസ കാര്യങ്ങളിലും മറ്റും സന്മാര്‍ഗത്തിലാണെന്നും നാം വിശ്വസിക്കുന്നു. നിശ്ചയം അബുല്‍ഹസന്‍അല്‍അശ്അരി(റ) ബിദ്അത്ത് വിരുദ്ധ സുന്നീപാതയില്‍മുന്നണിപ്പോരാളിയായ ഇമാമാണെന്നും നാം വിശ്വസിക്കുന്നു. നിശ്ചയം അബുല്‍ഖാസിം അല്‍ജുനൈദി(റ)യുടെ ത്വരീഖത്ത് ഏറ്റവും സുഭദ്രവും സുദൃഢവുമായ വഴിയാണെന്നും നാം വിശ്വസിക്കുന്നു.’

സൂര്യവെട്ടം കണക്കെ തെളിഞ്ഞുകത്തുന്ന സുന്നീ നിലപാടുകള്‍. കേരള മുസ്‌ലിം സമൂഹം മേല്‍നിലപാടുകളില്‍ഉറച്ചുനില്‍ക്കുന്ന കാലമത്രയും അവര്‍സുരക്ഷിതമായ മാര്‍ഗത്തിലായിരിക്കും തീര്‍ച്ച.

(തുടരും)

ശീഇസം3/മസ്ലൂല്‍

കേരളത്തില്‍ ശിയാക്കളുടെ കുടിയേറ്റം

കേരളത്തില്‍ ശിയാക്കളുടെ കുടിയേറ്റം● 0 COMMENTS🍔🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0

അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്ത് ആദര്‍ശമായി സ്വീകരിച്ച ഭരണകൂടങ്ങളുടെയും ജ്ഞാനപ്രഭുക്കളുടെയും ഭരണസംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കു സാക്ഷിയായ രാജ്യമാണ് ഇറാന്‍. ഇസ്‌ലാമിക ലോകത്തിന് വിലമതിക്കാനും വിസ്മരിക്കാനുമാവാത്ത അനര്‍ഘ സംഭാവനകള്‍ ചെയ്ത പരശ്ശതം നക്ഷത്രഗോപുരങ്ങള്‍ അന്നാട് ജന്മം നല്‍കിയിട്ടുണ്ട്. ഇമാം ഗസ്സാലിയും ഇമാം റാസിയും റൂമിയും ജാമിയും നിസാമിയും അഥാറും സഅ്ദിയും ഹാഫിസുമില്ലാതെ ഇസ്‌ലാമിക ചരിത്രം പൂര്‍ണമാണോ? ഇമാം ഗസ്സാലി(റ)യുടെ അമൂല്യ രചനകളും ഇമാം റാസി(റ)യുടെ ജ്ഞാന സംഭാവനകളും ധൈഷണിക ലോകത്ത് ചിരസ്മരണീയങ്ങളാണ്. സഅ്ദിയുടെ ഗുലിസ്താനും ബോസ്താനും റൂമിയുടെ മസ്നവിയും ഫീഹി മാ ഫീഹിയും അനായിയുടെ ഖംസയും ജാമിയുടെ കുല്ലിയ്യത്തും വേണ്ടെന്നു വെച്ചാല്‍ പിന്നെയുണ്ടാവുക സലഫിസത്തിന്റെയും തീവ്ര പ്യൂരിട്ടാനിസ്റ്റുകളുടെയും ഉണങ്ങിവരണ്ട തോടുമാത്രമായിരിക്കും.
ഇറാനുമായുള്ള സാംസ്കാരികകച്ചവട വിനിമയ ബന്ധം ഇന്ത്യയുടെ തീരദേശങ്ങില്‍ വളരെ കാലം മുതല്‍ക്കേ ആരംഭിച്ചിട്ടുണ്ട്. എഡി 636 മുതല്‍ പേര്‍ഷ്യന്‍ മുസ്ലിംകള്‍ ഇന്ത്യയിലേക്ക് കുടിയേറാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് ചരിത്രം. ബോംബെക്കടുത്ത സഞ്ചന്‍ പ്രദേശത്താണ് അവര്‍ ആദ്യം എത്തുന്നത്. ഇന്ത്യയെ എട്ടു നൂറ്റാണ്ടു കാലം ഭരിച്ച മുസ്ലിം ഭരണാധികാരികളില്‍ പലരും ഇറാനീ/പേര്‍ഷ്യന്‍ ബന്ധമുള്ളവരാണ്. ഇന്ത്യന്‍ മുസ്ലിംകളുടെ ആത്മീയാചാര്യന്മാരില്‍ പലരും അന്നാട്ടില്‍ പിറവി കൊണ്ടവരാണ്. മുഈനുദ്ദീന്‍ ചിശ്തി, ഫരീദുദ്ദീന്‍ സഞ്ച്ശകര്‍, നിസാമുദ്ദീന്‍ ഔലിയ, ജലാലുദ്ദീന്‍ ത്വബ്രീസി, ബഹാഉദ്ദീന്‍ സകവിയ്യ, ഖുതുബുദ്ദീന്‍ ബക്തിയാര്‍ കാകി, സയ്യിദ് അലി ഹമദാനി തുടങ്ങിയ ശതക്കണക്കിനു ആത്മീയാചാര്യന്മാര്‍ ജന്മംകൊണ്ടോ വംശം കൊണ്ടോ പേര്‍ഷ്യക്കാരാണ്.
സങ്കുചിത ദേശീയതയും അറബ് വംശീയവാദവും പ്രമോട്ട് ചെയ്യുന്ന ഖര്‍ദാവിയെപ്പോലുള്ളവര്‍ക്ക്, നജ്ദ് കേന്ദ്രീകരിച്ച് രക്തവിപ്ലവം നയിച്ച ഭീകരവാദികള്‍ക്ക് പക്ഷേ, പേര്‍ഷ്യന്‍ ഭൂമിക നല്‍കിയ മഹത്തായ ജ്ഞാനകലാആധ്യാത്മിക സംഭാവനകള്‍ കാണാന്‍ കഴിയുന്നില്ല. മിതവാദികളായ അഹ്ലുസ്സുന്ന പക്ഷേ, നന്മയും ജ്ഞാനവും ആരില്‍ നിന്നും സ്വീകരിക്കാന്‍ പാകമായിരുന്നു എക്കാലത്തും. സലഫികളുടെ ചോരക്കണ്ണുകൊണ്ട് ഇസ്‌ലാമിക ജ്ഞാന ശാസ്ത്രങ്ങളെയും ആധ്യാത്മിക സരണികളെയും സാംസ്കാരികത്തനിമകളെയും നിരീക്ഷിക്കുന്നവര്‍ ഇറാന്‍ സ്പര്‍ശമുള്ളതും ഫാരിസി മുഴങ്ങുന്നതുമായ എല്ലാം ശീഇസമാണെന്ന് ബഹളം വെക്കുകയാണ്. ശീഈ സംഭാവനകളാണ് അഭിമാനിക്കാവുന്ന ഇസ്‌ലാമിക അടയാളങ്ങളഖിലവുമെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢാലോചനയാണോ ശീഈ വിമര്‍ശനക്കുപ്പായമിട്ട ചിലരുടേത് എന്നും സംശയിക്കാവുന്നതാണ്. തീവ്ര സലഫീ തലച്ചോറിന്റെ പൊയ്വെടികള്‍ അല്ലെങ്കില്‍ പിന്നെ, ശീഈ പ്രചാരണത്തിന്റെ പുത്തനടവാകാനേ തരമുള്ളൂ.
ഇറാനിലെ ശീറാസിനടുത്ത പ്രസിദ്ധ ദേശമാണ് കാസറൂന്‍. വ്യാപാരആത്മീയ സഞ്ചാരം ഇന്നാടിനെ കേന്ദ്രീകരിച്ച് നേരത്തെ സജീവമായിരുന്നു. ഇബ്നു ബതൂത്ത കോഴിക്കോട്ടെ കാസറൂന്‍കാരനായ ശിഹാബുദ്ദീന്‍ എന്ന വ്യക്തിയെ കണ്ട അനുഭവം പരാമര്‍ശിക്കുന്നുണ്ട്. ഇതു കാണുമ്പോഴേക്ക് പതിനാലാം നൂറ്റാണ്ടു മുതല്‍ കേരളത്തില്‍ ശീഈ ചലനം തുടങ്ങിയിട്ടുണ്ടെന്ന് വിധിക്കാന്‍ തല മരവിച്ചവര്‍ക്കേ കഴിയൂ.
തീരദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഇന്ത്യഇറാന്‍ചൈന വ്യാപാര വിനിമയ ബന്ധങ്ങള്‍ സജീവമായിരുന്ന അക്കാലത്ത് കാസറൂനിലെ വ്യാപാരികളും ആത്മീയാചാര്യന്മാരും മുല്‍ത്താന, ഗുജറാത്ത് വഴി കോഴിക്കോട്ടെത്തുന്നതില്‍ യാതൊരു അസാംഗത്യവുമില്ല. അവരെല്ലാം ശീഇകളായിരുന്നുവെന്ന് പ്രഖ്യാപിക്കുന്നതെങ്ങനെ? കാസറൂന്‍ പ്രദേശം അക്കാലത്ത് ശീഈ ഭരണത്തിനു കീഴിലായിരുന്നോ? അവിടെ ശീഇസം വേരോടിയ കാലമാണോ അത്? ചരിത്ര പണ്ഡിതന്മാരായി ചമയുന്ന പലരുടെയും ചരിത്രാന്വേഷണ കഥ വളരെ പരിതാപകരമാണ്. ഇബ്നു ബതൂത്ത തന്നെയും കാസറൂന്‍ നഗരത്തെ പരിചയപ്പെടുത്തുന്നുണ്ട്. അക്കാലത്ത് കാസറൂന്‍ തുറമുഖം വ്യാപാര കേന്ദ്രമായിരുന്നു. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും കാസറൂന്‍ ലക്ഷ്യമാക്കി നീങ്ങുന്ന കടല്‍ യാത്രികര്‍, യാത്രയില്‍ വല്ല അപകടവും ഭയക്കുമ്പോള്‍ കാസറൂനിലെ പ്രസിദ്ധ വലിയ്യായിരുന്ന അബൂ ഇസ്ഹാഖില്‍ കാസറൂനി(റ)ക്ക് നേര്‍ച്ചകള്‍ നേരുന്ന പതിവിനെക്കുറിച്ച് ഇബ്നു ബതൂത്ത എഴുതിയിട്ടുണ്ട്.
ഹി. 426ല്‍ മരണപ്പെട്ട സുപ്രസിദ്ധ വലിയ്യായിരുന്നു ഇബ്റാഹീമുബ്നു ശഹ്റയാര്‍ എന്ന അബൂ ഇസ്ഹാഖ്(റ). ശൈഖ് ജീലാനി(റ)യോടൊപ്പം എണ്ണപ്പെടാറുള്ള സ്വൂഫിയാണദ്ദേഹം. അദ്ദേഹത്തിന്റെ കറാമത്തുകള്‍ പ്രചുരപ്രചാരം നേടിയിരുന്നു. കടല്‍ യാത്രികര്‍ അതു പലവട്ടം അനുഭവിച്ചറിഞ്ഞതുമാണ്. അതിനാല്‍ തന്നെ, ചൈനയില്‍ നിന്നും വരുന്ന, ഇന്ത്യയില്‍ നിന്നും പോകുന്ന സഞ്ചാരികള്‍ കാസറൂനിയുടെ മദ്ഹുപാടിയും അദ്ദേഹത്തിന്റെ ജാറത്തിലേക്ക് നേര്‍ച്ച നേര്‍ന്നും അല്ലാഹുവിന്റെ സഹായം തേടുമായിരുന്നു. അബൂ ഇസ്ഹാഖുല്‍ കാസറൂനിയുടെ മഹത്ത്വം പ്രസിദ്ധമായിരുന്നു എന്നതു കൊണ്ടുതന്നെയാണ്, അല്ലാമാ അബൂയഹ്യാ സൈനുദ്ദീന്‍ അഹ്മദുബ്നു അലി എന്ന ഒന്നാം സൈനുദ്ദീന്‍ മഖ്ദൂമിനെക്കുറിച്ച്, പൊന്നാനിയിലെ കുഞ്ഞുബാവ മുസ്ലിയാര്‍ രചിച്ചതും 1950കളില്‍ പൊന്നാനി ജുമാമസ്ജിദ് കമ്മറ്റി അച്ചടിച്ചു വിതരണം ചെയ്തിരുന്നതുമായ മൗലിദില്‍ ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യോടൊപ്പം ശൈഖ് അബൂ ഇസ്ഹാഖ് അല്‍കാസറൂനി(റ)യും അനുസ്മരിക്കപ്പെട്ടത്.
ഇറാനികളുമായുള്ള സജീവ വ്യാപാരആത്മീയ ബന്ധത്തിലൂടെ പേര്‍ഷ്യന്‍ ഭാഷയുമായുള്ള അടുപ്പം മലബാറില്‍ പോലും പ്രകടമായി. അല്ലാമാ സൈനുദ്ദീന്‍ മഖ്ദൂം അവ്വല്‍(റ) രചിച്ച ശുഅബുല്‍ ഈമാന്‍ എന്ന അറബി കൃതി ഈ ബന്ധത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. പേര്‍ഷ്യയിലെ ദാറാബജ്റദ് പ്രവിശ്യയില്‍ പെട്ട ഈജ് ദേശത്തുകാരനായ സയ്യിദ് മുഹമ്മദ്ബ്നു അബ്ദുല്ലാഹ് എന്ന നൂറുദ്ദീനില്‍ ഈജി പേര്‍ഷ്യന്‍ ഭാഷയില്‍ രചിച്ച, വിശ്വാസ ശാഖകളെക്കുറിച്ചുള്ള ഗ്രന്ഥം മഖ്ദൂം അവ്വല്‍ അറബി ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുകയായിരുന്നു. ഇമാം നവവി(റ)യുടെ നാല്‍പതു ഹദീസുകള്‍ക്ക് സിറാജുത്വാലിബീന്‍ എന്ന പേരില്‍ ഫാരിസി ഭാഷയില്‍ വ്യാഖ്യാനം എഴുതിയിട്ടുള്ള ഈജി(റ)യുടെ പൂര്‍വികരും പിന്‍ഗാമികളും വിശ്രുതരായ അഹ്ലുസ്സുന്ന പണ്ഡിതന്മാരും ഗ്രന്ഥകര്‍ത്താക്കളുമാണ്.
“പിന്‍ഗാമികളില്‍ പെട്ട ജ്ഞാനപ്രഭുവും ശ്രേഷ്ഠ ഗുണവാനുമായ മഹാനവര്‍കള്‍ പേര്‍ഷ്യന്‍ ഭാഷയില്‍ രചിച്ച വിശ്വാസ ശാഖകളെക്കുറിച്ചുള്ള ഗ്രന്ഥംഅദ്ദേഹത്തെക്കൊണ്ടും മറ്റെല്ലാ ജ്ഞാനികളെക്കൊണ്ടും അല്ലാഹു നമുക്ക് ഉപകാരം നല്‍കുമാറാകട്ടെവളരെയേറെ പൊരുളുകളടങ്ങിയതും ഉപകാരപ്രദവുമാകയാല്‍…’ എന്നു പറഞ്ഞാണ് മഖ്ദൂം അവ്വല്‍ അതിന്റെ പരിഭാഷയിലേക്ക് കടക്കുന്നത്. “ലാഇലാഹ ഇല്ലല്ലാഹ്’യുടെ അര്‍ത്ഥം, അറബിഫാരിസി ഭാഷയില്‍ (ഫാരിസി ശബ്ദം അറബി ലിപിയില്‍) തന്നെ ഗ്രന്ഥത്തില്‍ നല്‍കിയതും കാണാം (പേ. 10). ദര്‍സ് പഠനത്തിന്റെ പ്രാരംഭത്തില്‍ ഓതുന്ന അറബി ഭാഷാ പഠനഗ്രന്ഥമായ മീസാനില്‍ പോലും അസ്, ദറൗ എന്നീ പേര്‍ഷ്യന്‍ ശബ്ദങ്ങള്‍ കടന്നുകൂടിയത് ശീഈ ഉപജാപങ്ങളുടെ അടയാളമായി ആരെങ്കിലും കണ്ടെത്തിയേക്കാം!
ഭാര്യാ സന്തതികളോടുള്ള കടമകള്‍ പറയവേ, അവര്‍ക്ക് അഹ്ലുസ്സന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസ കാര്യങ്ങള്‍ പഠിപ്പിക്കേണ്ടത് ഭര്‍ത്താവ്രക്ഷിതാവിന്റെ മേല്‍ ബാധ്യതയാണെന്നു പറയുന്നുണ്ട്. അതുപോലെ, ദീനിന്റെ വക്താക്കളെ സ്നേഹിക്കുകയും അവരോടു അടുപ്പം പുലര്‍ത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം പറയുമ്പോള്‍, മഖ്ദൂം പ്രത്യേകം എഴുതുന്നു: “അല്ലാഹു സ്നേഹിച്ചവരെ സ്നേഹിക്കേണ്ടത് നിര്‍ബന്ധമാണെന്ന് നീ അറിയണം; അല്ലാഹുവിങ്കല്‍ സ്ഥാനമേറുന്തോറും സ്നേഹബാധ്യതയുടെ കടുപ്പമേറും. സ്വഹാബത്തിനോടും അവരെ പിന്‍പറ്റുന്നവരോടും ശത്രുത പുലര്‍ത്തുന്നത് വന്‍ പാപങ്ങളില്‍ പെട്ടതത്രെ.’ തുടര്‍ന്ന് സ്വഹാബത്തിന്റെ മഹത്ത്വം പറയുന്ന പ്രമാണങ്ങളുദ്ധരിക്കുന്നു. പേര്‍ഷ്യക്കാരനായ ഈജിയുടെ ഗ്രന്ഥം അതുകൊണ്ടുതന്നെ ശീഇസമായിരുന്നെന്ന് വിമര്‍ശകര്‍ പറയില്ലെന്നാശിക്കാം.
സ്വഹാബത്തിനെ പഴിക്കുന്നതില്‍ ശീഇസവും സലഫിസവും ഒരേ നിലപാടിലാണെന്ന കാര്യം പ്രത്യേകം സ്മരണീയമാണ്. അക്കാര്യം അന്യത്ര ചര്‍ച്ച ചെയ്യുന്നുണ്ട്. ഇമാം മഖ്ദൂം അവ്വല്‍ ചിശ്തിശതാരിയ്യ ത്വരീഖത്തുകളുടെ ഖലീഫയായിരുന്നുവല്ലോ. പേര്‍ഷ്യന്‍ രക്തമൊഴുകുന്ന ചിശ്തി പാരമ്പര്യത്തെ ശീഇസത്തില്‍ കൂട്ടിക്കെട്ടാനെളുപ്പമാണ്. അപ്രകാരം തന്നെയാണ് ശഥാരിയ്യ ത്വരീഖത്തും. മുഗള്‍ ഭരണാനുകൂല്യങ്ങളുടെ തണലില്‍ മധ്യേന്ത്യയില്‍ ഒരുകാലത്ത് വ്യാപകമായിരുന്ന ശഥാരിയ്യ ത്വരീഖത്തിന്റെ ആചാര്യന്‍ ശൈഖ് അബ്ദുല്ലാ ശഥാരിഷാ(റ) നിശാപൂരിലൂടെ കടന്നുപോയതിനാല്‍ ശീഈ ബാധയുണ്ടായിട്ടുണ്ടാകാനിടയുണ്ടെന്ന് പറയാന്‍ എളുപ്പമാണല്ലോ. (തുടരും)

ശീഇസം2/മസ്വ്ലൂല്‍

ഇമാം നസാഈ(റ)യുടെ ഹദീസ് ലോകം


ഇമാം നസാഈ(റ)യുടെ ഹദീസ് ലോകം● 0 COMMENTS🍔🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0

അല്‍ ഇമാം അബൂ അബ്ദിര്‍റഹ്മാന്‍ അഹ്മദ് അന്നസാഈ(റ) ഹദീസ് പണ്ഡിതരില്‍ പ്രമുഖനാണ്. സിഹാഹുസ്സിത്ത എന്നറിയപ്പെടുന്ന പ്രബലമായ ആറു ഹദീസ് ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെട്ട സുനനുന്നസാഈ അദ്ദേഹത്തിന്‍റേതാണ്. ഹിജ്റ 215ല്‍ ഖുറാസാനിലെ നസാ എന്ന സ്ഥലത്താണ് മഹാന്റെ ജനനം. പ്രാഥമിക ജ്ഞാനാഭ്യാസത്തിനു ശേഷം ഖുറാസാനിലെത്തന്നെ ബഗ്ലാന്‍, പിന്നീട് ഹിജാസ്, ഇറാഖ്, അല്‍ജീരിയ, സിറിയ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളില്‍ അറിവുതേടി സഞ്ചരിച്ചു. അവസാനം ഈജിപ്തില്‍ സ്ഥിരതാമസമാക്കി.
പതിനഞ്ചാം വയസ്സിലാണ് ബഗ്ലാന്‍ ദേശത്ത് ഖുതൈബതുബ്നു സഈദില്‍ ബഗ്ലാനിയുടെ ശിഷ്യത്വം അദ്ദേഹം സ്വീകരിക്കുന്നത്. ഒരു കൊല്ലവും രണ്ടു മാസവും അവിടെ താമസിച്ചു. ജന്മദേശം വിട്ടുള്ള യാത്രയുടെ തുടക്കമായിരുന്നു ഇത്. ഖുതൈബത്ബ്നു സഈദില്‍ നിന്നും കുറേ ഹദീസുകള്‍ നേടിയെങ്കിലും അദ്ദേഹം ബഗ്ലാന്‍ വിട്ടുപോയതിനു ശേഷം അക്കാലത്തെ പ്രഗത്ഭരായ മറ്റു പണ്ഡിതരെയും മുഹദ്ദിസുകളെയും സമീപിച്ചു.
ഹാഫിളുല്‍ മിസ്സി ഇമാം നസാഈ(റ)യുടെ ജ്ഞാനാന്വേഷണ യാത്രയെക്കുറിച്ചെഴുതുന്നു: “അദ്ദേഹം നാടുകള്‍ കറങ്ങി. ഖുറാസാന്‍, ഇറാഖ്, ഹിജാസ്, ശാം, ജസീറ എന്നിവിടങ്ങളില്‍ വെച്ച് ധാരാളം പണ്ഡിതരില്‍ നിന്ന് ഹദീസുകള്‍ പഠിച്ചു. അവരുടെ എണ്ണം ഏറെ വിപുലമാണ്’ (തഹ്ദീബുല്‍ കമാല്‍).
ഇസ്ഹാഖുബ്നു റാഹവൈഹി, ഹിശാമുബ്നു അമ്മാര്‍, ഈസബ്നു അഹ്മദ്, ഹുസൈനുബ്നു മന്‍സ്വൂര്‍ അസ്സലമി, അംറുബ്നു സുറാറ, മുഹമ്മദ്ബ്നുന്നസ്റില്‍ മര്‍വസി, സുവൈദുബ്നു നസ്ര്‍, അബൂകുറൈബ് മുഹമ്മദ്ബ്നു റാഫിഅ്, അലിയ്യുബ്നു ഹജര്‍, യൂനുസ്ബ്നു അബ്ദില്‍ അഅ്ലാ തുടങ്ങിയ അനേകരില്‍ നിന്ന് അദ്ദേഹം ഹദീസുകള്‍ സ്വായത്തമാക്കിയിട്ടുണ്ട് (ത്വബഖാത്).
യാത്രയും ഗുരുക്കളും
സ്വന്തം നാട്ടിലുള്ള ഗുരുവര്യരില്‍ നിന്നും ജ്ഞാനം നേടിയ ശേഷമായിരിക്കണം അന്യദേശങ്ങളിലേക്ക് പോകേണ്ടതെന്ന പണ്ഡിത കീഴ്വഴക്കമനുസരിച്ച് 15 വയസ്സ് വരെ അദ്ദേഹം സ്വദേശത്ത് തന്നെ കഴിഞ്ഞു. വളരെ ചെറുപ്പത്തില്‍ തന്നെ വിജ്ഞാന സമ്പാദനത്തിലും ഹദീസ് ശേഖരണത്തിലും മുന്നിലായിരുന്നു അദ്ദേഹം. നൈസാബുരില്‍ നിന്നാണ് ഇസ്ഹാഖ്ബ്നു റാഹവയ്ഹി(റ)യെ ഗുരുവായി ലഭിക്കുന്നത്. സ്വിഹാഹുസ്സിത്തയുടെ കര്‍ത്താക്കളുടെയെല്ലാം ഗുരുവര്യരായിരുന്നു അദ്ദേഹം. അലിയ്യുബ്നു ഖശ്റം, അലിയ്യുബ്നു ഹജര്‍(റ) എന്നീ പ്രമുഖ പണ്ഡിതരില്‍ നിന്ന് ഹദീസും ഫിഖ്ഹും ഇതര ജ്ഞാനങ്ങളും നേടി. ഖുറാസാനിലെ തന്നെ മുറുവ്വില്‍ നിന്നായിരുന്നു ഇത്.
പിന്നീട് പടിഞ്ഞാറേക്ക് സഞ്ചരിച്ച് ഇറാഖിനോടടുത്ത ബല്‍ഖില്‍ നിന്നാണ് ഖുതൈബത്തുബ്നു സഈദി(റ)നെ സന്ധിച്ചത്. ഇമാം നസാഈ(റ)യുടെ ഗുരുവര്യരില്‍ പ്രധാനിയാണിദ്ദേഹം. എണ്ണൂറോളം ഹദീസുകള്‍ ഇദ്ദേഹം വഴി ഇമാം സുനനില്‍ ഉദ്ധരിച്ചിട്ടുണ്ട്. പിന്നീട് അബ്ബാസിയാ ഖിലാഫത്തിന്റെ തലസ്ഥാനമായ ബഗ്ദാദിലെത്തി. പ്രസിദ്ധ ഹദീസ് പണ്ഡിതനും നിരൂപകനും നിവേദന വിജ്ഞാനീയത്തില്‍ അഗ്രേസരനുമായ യഹ്യബ്നു മഈന്‍(റ), സ്വന്തമായി മുസ്നദ് ക്രോഡീകരിച്ചിട്ടുള്ള അഹ്മദ് ബ്നു മനീഅ്(റ) തുടങ്ങിയവരില്‍ നിന്നും മറ്റു പ്രമുഖരില്‍ നിന്നും ഹദീസ് സമ്പാദിച്ചു.
തുടര്‍ന്ന് ബസ്വറയില്‍ മുഹമ്മദ് ബ്നുല്‍ മുസന്നാ, അബൂമുസമിന്‍, അബ്ബാസ്ബ്നു അബ്ദുല്‍ അളിമീല്‍ അസരീ, മുഹമ്മദ് ബ്നു ബശ്ശാര്‍ എന്നിവരില്‍ നിന്ന് ഹദീസ് സ്വീകരിച്ചു. ശേഷം കൂഫ, വടക്കന്‍ ഇറാഖിലെ അല്‍ജസീറ, സിറിയയിലെ ഡമസ്കസ്, എലപ്പോ ഇപ്പോള്‍ തുര്‍ക്കിയുടെ ഭാഗമായ ത്വര്‍തൂസ് തുടങ്ങിയ പ്രദേശങ്ങളില്‍ സഞ്ചരിച്ചു അറിവുനേടി.
പിന്നീട് ബൈതുല്‍ മുഖദ്ദസിലെത്തി മുഹമ്മദ്ബ്നു അബ്ദില്ലാഹില്‍ ഖലന്‍ജി(റ)യില്‍ നിന്നും ഹദീസ് പഠിച്ചു. തുടര്‍ന്ന് ഹജ്ജ് നിര്‍വഹിക്കാനായി മക്കയില്‍ ചെല്ലുകയും അവിടെയുള്ള പ്രസിദ്ധരായ പണ്ഡിതരില്‍ നിന്നും ഹദീസ് കരസ്ഥമാക്കുകയും ചെയ്തു. ഹിജ്റ 248ന് മുമ്പായിരുന്നു ഇത്. പിന്നീടാണ് ഈജിപ്തിലേക്ക് പോകുന്നത്. അവിടെ ഇമാം മാലികി(റ)ന്റെ പ്രമുഖ ശിഷ്യന്മാരായ യൂനുസ്ബ്നു അസദില്‍ അഅ്ലാ അഹ്മദ്ബ്നു അബ്ദിറഹ്മാന്‍, മുഹമ്മദ് ബ്നു അബ്ദില്ലാ എന്നിവരില്‍ നിന്ന് പഠിക്കുകയും അനുഗ്രഹം നേടുകയും ചെയ്തു. ഇതിനിടക്ക് സുനന്‍ പൂര്‍ത്തീകരിച്ചു. ഇമാമിന്റെ മരണം ഈജിപ്തില്‍ വെച്ചായിരുന്നു. പതിനഞ്ചാം വയസ്സില്‍ ജ്ഞാനം തേടിയിറങ്ങിയ മഹാന്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനാവാതെ പരദേശത്തുവെച്ചാണ് പരലോകം പൂകുന്നത്.
ഇല്‍മുല്‍ ഹദീസ്
ഹദീസ് വിജ്ഞാനീയത്തില്‍ ഇമാം നസാഈ(റ)ന് ഇമാം ബുഖാരി(റ), അബൂഹാതമിര്‍ റാസീ, അബൂ ബുര്‍അത്തര്‍ റാസി, ഇമാം അബൂദാവൂദ് തുടങ്ങിയവര്‍ മാതൃകകളും ഗുരുക്കളുമാണ്. ഖുര്‍ആന്‍ വിജ്ഞാനീയത്തിലും പാരായണ ശാസ്ത്രത്തിലും അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു. അക്കാലത്തെ പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതരായിരുന്ന അഹ്മദ്ബ്നു ന്നസ്ര്‍ അന്നൈസാബൂരി, അബൂശുഐബ് സ്വാലിഹ്ബ്നു സിയാദിസ്സൂസി(റ) തുടങ്ങിയവരില്‍ നിന്നാണ് ഖുര്‍ആന്‍ പാരായണ വിജ്ഞാനം സ്വന്തമാക്കിയത്. ഖുര്‍ആന്‍ പണ്ഡിതരുടെ ചരിത്രമെഴുതിയ ഇബ്നുല്‍ജസ്രി(റ) തന്റെ “ഗായതുന്നിഹായ ഫീ ത്വബഖാതില്‍ ഖുര്‍റാഅ്’ എന്ന ഗ്രന്ഥത്തില്‍ ഇമാം നസാഈയെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ഈ വിജ്ഞാന ശാഖയില്‍ അദ്ദേഹം നേടിയ വ്യുല്‍പത്തി സൂചിപ്പിക്കുന്നു.
കര്‍മശാസ്ത്രം
കര്‍മശാസ്ത്രത്തില്‍ അദ്ദേഹത്തിന്റെ ഗുരുവര്യന്മാര്‍ പ്രമുഖരായിരുന്നു. ഇമാം ശാഫിഈ(റ)വും വൈജ്ഞാനിക സേവനത്തിന് എത്തിച്ചേര്‍ന്നത് ഈജിപ്തിലായിരുന്നല്ലോ. അവിടെ അദ്ദേഹത്തിന്റെ ശിഷ്യന്മാരും മദ്ഹബ് നിവേദകരുമായ പണ്ഡിത പ്രതികഭള്‍ ജീവിച്ചിരിപ്പുള്ള കാലത്താണ് ഇമാം നസാഈ(റ) അങ്ങോട്ടെത്തുന്നത്. അവരുമായി സന്ധിക്കാനും ശാഫിഈ മദ്ഹബിന്റെ ജ്ഞാനചൈതന്യം ആവാഹിക്കാനും ഇമാം നസാഈ(റ)ക്ക് സാധിച്ചു. റബീഉബ്നു സുലൈമാനില്‍ മറാദീ, യൂനുസ്ബ്നു അബ്ദില്‍ അഅ്ലാ എന്നിവര്‍ അവരില്‍ പ്രധാനികളായിരുന്നു. ഇമാം അഹ്മദ്ബ്നു ഹമ്പല്‍(റ)ന്റെ പുത്രനും പ്രസിദ്ധ ഹമ്പലി പണ്ഡിതനുമായ അബ്ദുല്ല(റ)യില്‍ നിന്നും മൈമൂനി, മുഹമ്മദ്ബ്നു അബ്ദില്ല, യഹ്യബ്നു അബ്ദില്ല എന്നിവരില്‍ നിന്നും ഇമാം ഫിഖ്ഹ് അഭ്യസിച്ചിട്ടുണ്ട്.
ഗുരുനാഥന്മാര്‍
വ്യത്യസ്ത വിജ്ഞാന ശാഖകളിലായി ഇമാമിന് ധാരാളം ഗുരുനാഥരുണ്ടായിരുന്നു. ദീര്‍ഘമായ പഠനയാത്രയിലൂടെയാണ് അവരെയെല്ലാം മഹാന്‍ കണ്ടുമുട്ടിയത്. ഗുരുക്കന്മാരുടെ എണ്ണം കണക്കാക്കാനാവുന്നതിലുമപ്പുറമാണെന്നാണ് ഇമാം തന്നെ പറയുന്നത്. പ്രധാനികളായ 448 ഉസ്താദുമാരുടെ പേരുകള്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ കാണാം. ഹദീസ് നിവേദനത്തില്‍ പുലര്‍ത്തിയ കണിശത കാരണം ഏറെപ്പേരും പരിഗണിക്കപ്പെട്ടില്ലെന്നതും അവരെ ഒഴിവാക്കിയാണ് ഈ എണ്ണമെന്നുമോര്‍ക്കണം. 334 ഗുരുനാഥന്മാര്‍ സുനനില്‍ മാത്രം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 114 പേര്‍ മറ്റു ഗ്രന്ഥങ്ങളിലും കാണാം. നസാഈ(റ)യുടെ ഗുരുനാഥന്മാരെ വിവരിച്ച് മാത്രം ഗ്രന്ഥരചന നടന്നിട്ടുണ്ടെന്നത് അതിന്റെ വൈപുല്യം കുറിക്കുന്നു.
അംഗീകാരം
ഇമാം ജന്മദേശം വിട്ട് വിവിധ നാടുകളിലെ ഗുരുക്കന്മാരുടെ ശിഷ്യത്വം സ്വീകരിക്കുക വഴി ആര്‍ജിച്ച വിജ്ഞാനം പണ്ഡിതാംഗീകാരവും വ്യാപക പ്രശംസയും നേടി. ഹാഫിള് അബുല്‍ഖാസിം മഅ്മൂനില്‍ മിസ്രി(റ)യെ ഉദ്ധരിച്ചുകൊണ്ട് ഇബ്നുല്‍ അദീം എഴുതുന്നു: “ഞാനും അബൂ അബ്ദിര്‍റഹ്മാനുന്നസാഈയും ത്വര്‍സൂസിലെത്തി. അന്നേരം അവിടെ ഒരു സംഘം പണ്ഡിതര്‍ സമ്മേളിച്ചിരിക്കുന്നു. ഹാഫിള് അബ്ദുല്ലാഹിബ്നു അഹ്മദ്ബ്നു ഹസന്‍, കീലജ എന്നറിയപ്പെടുന്ന മുഹമ്മദ്ബ്നു സ്വാലിഹ്, മുഹമ്മദ്ബ്നു ഇബ്റാഹിം മര്‍ബഅ്, അബുല്‍ ആദാന്‍ ഉമറുബ്നു ഇബ്റാഹിം, ഹഫ്സുബ്നു ഉമര്‍ സജനത് അല്‍ഫ് തുടങ്ങിയവര്‍ അവരിലുണ്ട്. ഹദീസുകള്‍ പ്രബലമായതും അല്ലാത്തതും വേര്‍തിരിച്ചെടുക്കുന്നതിനു പറ്റിയ ഒരാളെക്കുറിച്ചാണ് കൂടിയാലോചന. അവസാനം അവര്‍ അതിന് ഏകകണ്ഠമായി ഇമാം നസാഈ(റ)യെ തെരഞ്ഞെടുത്തു (ബിഗ്യത്തുത്വലബി ഫീ താരീഖ് ഹലബ്).
ഇത് അദ്ദേഹത്തിന്റെ ജ്ഞാനത്തെളിമക്കുള്ള വലിയ അംഗീകാരമായിരുന്നു. കൂടുതല്‍ പ്രചാരമില്ലാത്തതും അധികമാളുകളുടെ ശ്രദ്ധയില്‍ പെടാത്തതുമായ ഹദീസുകളില്‍ നിന്നും അവയുടെ ബലാബലം വേര്‍തിരിച്ചെടുക്കുക എന്ന ശ്രമകരമായ കൃത്യത്തിന് ഇതുമൂലം അവലംബമായി ഇമാം. പണ്ഡിത പ്രമുഖര്‍ അദ്ദേഹത്തിന്റെ ഹദീസ് പ്രാവീണ്യം മനസ്സിലാക്കി പ്രവര്‍ത്തിക്കുകയായിരുന്നു. ഇക്കൂട്ടത്തില്‍ ഇമാം നസാഈയുടെ ഗുരുനാഥര്‍ പോലുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇമാം ദാറഖുത്നി(റ) പറഞ്ഞു: “ഹദീസ് വിജ്ഞാനീയത്തില്‍ സമകാലികരില്‍ മുന്‍ഗണന നല്‍കപ്പെടേണ്ടത് ഇമാം നസാഈക്കാണ്’ (അല്‍വാഫീ ബില്‍ വഫയാത്ത്).
പ്രമാണമാണ് ഇമാം
ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനും ഈജിപ്ത് ഖാസിയുമായിരുന്ന അബൂബക്റുബ്നുല്‍ ഹദ്ദാദ്(റ) ധാരാളം ഹദീസുകള്‍ ഉദ്ധരിച്ച മുഹദ്ദിസാണ്. അദ്ദേഹത്തെപ്പോലൊരു പണ്ഡിതന്‍ പിന്നീട് മിസ്റിലുണ്ടായിട്ടില്ല എന്ന് ദഹബി എഴുതിക്കാണാം. അദ്ദേഹം ഇമാം നസാഈ(റ)ല്‍ നിന്ന് മാത്രമാണ് ഹദീസ് ഉദ്ധരിച്ചിരുന്നത്. അതിനെക്കുറിച്ചന്വേഷിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞത്, എനിക്കും അല്ലാഹുവിനുമിടയില്‍ ഹുജ്ജത്തായി (പ്രമാണമായി) അദ്ദേഹത്തെ ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നുവെന്നാണ് (തഹ്ദീബുല്‍ കമാല്‍).
പണ്ഡിതലോകത്ത് ഇമാമിന് ലഭിച്ച മറ്റൊരംഗീകാരമാണ് താന്‍ എത്തിയ നാടുകളില്‍ വിരചിതമായ ചരിത്ര ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള പരമാര്‍ശങ്ങള്‍. ഇമാം തഖിയുദ്ദീനില്‍ ഫാസി(റ)യുടെ അല്‍ ഇഖ്ദുസ്സമീന്‍ ഫീ താരിഖി ബലദില്‍ അമീന്‍, ഇബ്നുല്‍ അദീമിന്റെ ബിഗ്യതുത്വാലിബ് ഫീ താരീഖി ഹലബ്, ഹാകിമുന്നയ്സാബൂരി(റ)യുടെ താരീഖ് നൈസാബൂര്‍, ഇബ്നുന്നജ്ജാര്‍ താരീഖ് ബഗ്ദാദിനെഴുതിയ അനുബന്ധമായ അത്താരീഖുല്‍ മുജദ്ദദ് ഫീ മദീനത്തിസ്സലാം (ബഗ്ദാദിന്റെ അപരനാമമാണ് മദീനതുസ്സലാം), ഇബ്നു യൂനുസിന്റെ താരീഖുല്‍ മിസ്രിയ്യീന്‍, ഇബ്നു തുഗ്രി ബര്‍ദിയുടെ അന്നുജൂമുസ്സാഹിറ ഫീ അഅ്യാനി മിസ്റ വല്‍ ഖാഹിറ, ഇമാം റാഫിഈ(റ)യുടെ അത്തദ്വീന്‍ ഫീ അഖ്ബാരി ഫീ ഖസ്വീന്‍ തുടങ്ങിയവയിലെല്ലാം അദ്ദേഹത്തെക്കുറിച്ച് വിവരിച്ച് കാണാം.
ഉന്നതശിഷ്യര്‍
അദ്ദേഹത്തില്‍ നിന്ന് വിജ്ഞാനവും ഹദീസും ശേഖരിച്ചവര്‍ ഏറെയാണ്. സുപ്രസിദ്ധ ഹാഫിളും അമലുല്‍ യൗമിവല്ലൈല അടക്കം ധാരാളം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ അബൂബക്ര്‍ അഹ്മദ്ബ്നുസ്സുന്നീ, അന്നാസിഖു വല്‍ മന്‍സൂഖ് അടക്കമുള്ള പ്രസിദ്ധ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അബൂജഅ്ഫറിത്വഹാവിന്നഹ്ഹാസ്, ശറഹ് മആനില്‍ ആസാര്‍ അടക്കം ഹദീസ് വിജ്ഞാന ശാഖാ ഗ്രന്ഥങ്ങളുടെ രചയിതാവായ അബൂ ജഅ്ഫരി, മുഅ്ജമുകളുടെ കര്‍ത്താവ് അബുല്‍ ഖാസിമുത്വബ്റാനി, അല്‍കാമിലു ഫിള്ളുഅഫാഇന്റെ കര്‍ത്താവ് ഇബ്നുഅദിയ്യ്, അല്‍കുനാ വല്‍ അസ്മാഇന്റെ രചയിതാവ് അബൂബിശ്റിദ്ദൂലാബി, മുഹദ്ദിസുകളില്‍ പെട്ട അബൂഅവാന തുടങ്ങി ഹാഫിളുകളും മുഹദ്ദിസുകളുമുള്‍പ്പെടെ അനേകം പണ്ഡിതര്‍ അദ്ദേഹത്തിന്റെ ശിഷ്യരില്‍പ്പെടുന്നു. ഇമാം സഖാവി(റ) അറുപത്തഞ്ച് പ്രധാന ശിഷ്യരെ എണ്ണിപ്പറഞ്ഞിട്ടുണ്ട്.
ഗ്രന്ഥങ്ങള്‍
പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ മുപ്പതിലധികം ഗ്രന്ഥങ്ങള്‍ ഇമാം നസാഈ(റ) രചിച്ചിട്ടുണ്ട്. സുനനുല്‍ കുബ്റാ, അല്‍ മുജ്തബാ (ഇന്ന് പ്രചാരത്തിലുള്ള സുനന്നുസാഈ), അസ്മാഉര്‍റുവാത്തി വത്തംയീസി ബൈനഹും, കിതാബുല്‍ കുനാ, മശീഖത്തുന്നസാഈ, അത്വബഖാത്, മഅ്രിഫതുല്‍ ഇഖ്വതി വല്‍ അഖവാത്തി, മുസ്നദുകള്‍, കിതാബുല്‍ ഇശ്റാഖ്, തഫ്സീര്‍, അല്‍ജുമുഅ, ഖസ്വാഇസു അലി, തസ്മിയത്തു ഫുഖഹാഇല്‍ അംസ്വാര്‍, ഫളാഇലുല്‍ ഖുര്‍ആന്‍, കിതാബുല്‍ മുദല്ലിസീന്‍, അഹ്സനുല്‍ അസാനീദ്, തസ്മിയതുള്ളുഅഫാഇ വല്‍ മത്റൂകീന്‍, മന്‍സികുല്‍ ഹജ്ജ് എന്നിങ്ങനെ ഫിഖ്ഹ്, ഹദീസ്, ഇല്‍മുല്‍ ഹദീസ്, തഫ്സീര്‍ വിഭാഗങ്ങളിലെല്ലാം ഇമാമിന് ഗ്രന്ഥങ്ങളുണ്ട്. അദ്ദേഹത്തിന്റെ രചനാരീതിയും മുന്‍ഗണനയും ശ്രദ്ധേയമാണ്.
ഇബാദത്തും പ്രതിബദ്ധതയും
ഹാഫിള് മുഹമ്മദ്ബ്നുല്‍ മുളഫ്ഫര്‍(റ) പറയുന്നു: “മിസ്റിലെ നമ്മുടെ ഉസ്താദുമാര്‍ ഇമാം നസാഈ(റ)യുടെ രാപ്പകലുകളിലെ ഇബാദത്തിനെക്കുറിച്ച് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഒന്നിടവിട്ട ദിവസങ്ങളില്‍ അദ്ദേഹം നോമ്പനുഷ്ഠിക്കുമായിരുന്നു’ (ത്വബഖാത്). ഈജിപ്തിലായിരുന്ന ഘട്ടത്തില്‍ റോമുമായി യുദ്ധത്തടവുകാരെ കൈമാറുന്നതിനായി അതിര്‍ത്തി പ്രദേശമായ ത്വര്‍തൂസിലേക്ക് അമീറിന്റെ കൂടെ അദ്ദേഹം പോയി. ഇങ്ങനെ സമുദായത്തിന്റെ പൊതു പ്രശ്നങ്ങളിലും ഇമാം ഇടപെട്ടു.
ജീവിതസമൃദ്ധി
ജീവിതത്തില്‍ ഇമാം അല്‍പം വിശാലത സ്വീകരിച്ചിരുന്നു. നല്ല ഭക്ഷണം, നല്ല വീട്, നല്ല വേഷം അതായിരുന്നു അദ്ദേഹത്തിന്റെ രീതി. അതേ സമയം ആഡംബരമായിരുന്നുമില്ലതാനും. നാലു ഭാര്യമാരോടും നീതിപൂര്‍വം ബാധ്യതകള്‍ നിര്‍വഹിച്ചു. മിക്ക ദിവസവും കോഴിയിറച്ചി കഴിച്ചിരുന്നുവെന്ന് ഉദ്ധരിച്ചു കാണാം. പച്ച വസ്തുവിലേക്ക് നോക്കുന്നത് കണ്ണിന് ഗുണകരമാണെന്നതിനാല്‍ പച്ച നിറമുള്ള വസ്ത്രങ്ങളും ധരിക്കുമായിരുന്നു.
ശരീരപ്രകൃതി അതിസുന്ദരമായിരുന്നു. ശാന്തഗാംഭീര്യതയും രക്തം തുളുമ്പുന്ന മുഖലാവണ്യവും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. പ്രായം ചെന്നിട്ടും യുവകോമളനെപ്പോലെ നടക്കുന്നതില്‍ ചിലര്‍ നീരസപ്പെടുകയും നല്ലതല്ലാത്ത ധാരണ പുലര്‍ത്തുകയും ചെയ്തുമായി ബന്ധപ്പെട്ട ഒരനുഭവം ഇങ്ങനെ കാണാം:
“ഒരിക്കല്‍ അദ്ദേഹത്തിന്റെ ചില വിദ്യാര്‍ത്ഥികള്‍ ഗുരുവിന്റെ മുഖസൗന്ദര്യത്തെയും രക്തത്തിളപ്പിനെയും കുറിച്ച് ചര്‍ച്ച ചെയ്തു. അബൂബക്ര്‍ മുഹമ്മദ്ബ്നു മൂസാ എന്നയാള്‍ അക്കാര്യം ഉസ്താദിനോട് നേരിട്ടുതന്നെ ചോദിക്കാമെന്ന് കൂട്ടുകാരോടേറ്റു. അങ്ങനെ ഇമാം വീട്ടില്‍ നിന്നിറങ്ങി തന്റെ കഴുതപ്പുറത്ത് കയറി. അപ്പോള്‍ അബൂബക്ര്‍ അടുത്തുചെന്ന് മുന്തിരി സത്ത് (ലഹരിയുള്ള) കുടിക്കുന്നതിനെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണെന്നതിനെപ്പറ്റി ശിഷ്യര്‍ക്കിടയില്‍ തര്‍ക്കം നടക്കുന്നുണ്ട് എന്നു പറഞ്ഞു. അപ്പോള്‍ അദ്ദേഹം ഉമ്മുസലമ(റ) വഴി ആഇശ(റ)യില്‍ നിന്നുദ്ധരിക്കപ്പെട്ട ഹദീസ് പറഞ്ഞ് ആ ഹദീസിന്റെ അടിസ്ഥാനത്തില്‍ ഹറാമാണെന്ന് വിധിപറഞ്ഞു’ (മുഖ്തസ്വറു താരീഖിദിമശ്ഖ്). അദ്ദേഹത്തിന്റെ സൗകുമാര്യത മുന്തിരിച്ചാര്‍ കഴിക്കുന്നതാണെന്ന സംശയത്തെ തുടര്‍ന്നാണ് ശിഷ്യര്‍ ഈ സ്ഥിരീകരണം നടത്തിത്.
അന്ത്യം
വിജ്ഞാന സാഗരത്തിനുപമയായിരുന്ന മഹാന്‍ സത്യസന്ധമായും കണിശമായുമാണ് മതവിജ്ഞാനീയങ്ങളെ സമീപിച്ചിരുന്നതെങ്കിലും അസൂയാലുക്കള്‍ പൊതുജനത്തിനിടയില്‍ പലതും പ്രചരിപ്പിച്ചിരുന്നു. സാത്വികരായ പണ്ഡിതന്മാരോട് പോലും അസൂയയും ഈര്‍ഷ്യതയും പുലര്‍ത്തിയവരെ ചരിത്രത്തില്‍ എമ്പാടും കാണാം. ഇമാമിന്റെ ഗ്രന്ഥങ്ങളിലെ ചില പരാമര്‍ശങ്ങളെ ചൊല്ലി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ വളര്‍ത്തിയതും അത്തരക്കാരാണ്. ഏതായാലും അദ്ദേഹത്തിന്റെ ആദര്‍ശപരമായ നിലപാടുകളോട് പക സൂക്ഷിച്ചിരുന്ന ഖവാരിജുകള്‍ ഇതിന്റെ മറപിടിച്ച് ഇമാമിനെ വധിച്ചു. ഹിജ്റ 303 സഫര്‍ പതിമൂന്നിന് ഫലസ്തീനില്‍ വെച്ചാണ് ഇമാം കൊല്ലപ്പെടുന്നത്.

അലവിക്കുട്ടി ഫൈസി എടക്കര

അദൃശ്യജ്ഞാനം ഹദീസ് പ്രമാണങ്ങളില്‍


അദൃശ്യജ്ഞാനം ഹദീസ് പ്രമാണങ്ങളില്‍● 0 COMMENTS
🍔🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0

പ്രവാചകന്മാരും അവരെ അനുധാ വനം ചെയ്യുന്ന ഔലിയാക്കളും അദൃശ്യ കാര്യങ്ങള്‍ അറിയുമെന്നാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമായ വിശുദ്ധ ഖുര്‍ആനിന്റെ പ്രഖ്യാപനം. ഖുര്‍ആനിന്റെ വ്യാഖ്യാനമായ തിരുസുന്നത്തും ഇതേ ആശയം ഊന്നിപ്പറയുന്നു. അല്ലാഹു അദൃശ്യങ്ങളറിയുന്നത് സ്വതന്ത്രവും സ്വയം പര്യാപ്തവുമായ കഴിവു കൊണ്ടാണെന്നും സൃഷ്ടികള്‍ അറിയുന്നത് വിവിധ മാര്‍ഗങ്ങളിലൂടെ അവന്‍ അറിയിച്ചു കൊടുത്തതു കൊണ്ടാണെന്നുമാണ് മതം പഠിപ്പിക്കുന്നത്.
അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് മറഞ്ഞ വിഷയങ്ങള്‍ അറിയിച്ചു കൊടുക്കു മെന്ന് വ്യക്തമാക്കുന്ന സൂക്തങ്ങളും അങ്ങനെ അവര്‍ അദൃശ്യങ്ങളറിഞ്ഞിരുന്നു വെന്ന് തെളിയുന്ന നിരവധി സംഭവങ്ങളും ഖുര്‍ആന്‍ പലയിടങ്ങളിലും പ്രതിപാദിച്ചി ട്ടുണ്ട് (ഉദാ:72/26,27, 3/127, 3/49, 27/1719, 12/9394). മഹാത്മാക്കള്‍ മറഞ്ഞ കാര്യങ്ങള്‍ അറിഞ്ഞിരുന്നുവെന്നതിന് നിരവധി തെളിവുകള്‍ ഹദീസുകളിലും കാണാം.
അല്ലാഹു അവന്റെ ഇഷ്ട ദാസന്മാര്‍ക്ക് നല്‍കിയ അദൃശ്യജ്ഞാനങ്ങളുടെ ചരിതങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഹദീസുകളുടെ ലോകം. ഇബ്നു അബ്ബാസ്(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: “”നബി(സ്വ) യുടെ കാലത്ത് ഒരിക്കല്‍ സൂര്യഗ്രഹണമുണ്ടായി. ദീര്‍ഘമായ നിര്‍ത്തവും ദൈര്‍ഘ്യമേറിയ റുകൂഉം നടത്തി നബി(സ്വ) ഗ്രഹണ നിസ്കാരം നിര്‍വഹിച്ചു. ശേഷം സൂര്യന്‍ തെളിഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: “നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്ത ങ്ങളില്‍ പെട്ട രണ്ട് ദൃഷ്ടാന്തങ്ങളാണ്. ഒരാളുടേയും മരണം കാരണമായി അവയ്ക്ക് ഗ്രഹണം ബാധിക്കുകയില്ല. (നബിസ്വ യുടെ മകന്‍ ഇബ്റാഹീംറ മരണപ്പെട്ടതു നിമിത്ത മാണ് അന്നു ഗ്രഹണമുണ്ടായതെന്ന ജനങ്ങളു ടെ അന്ധവിശ്വാസത്തെ തിരുത്തുകയാണി വിടെ) നിങ്ങള്‍ ഗ്രഹണം കണ്ടാല്‍ അല്ലാഹുവിനെ സ്മരിക്കുക’. അനന്തരം സ്വഹാബികള്‍ ചോദിച്ചു: “അങ്ങ് എന്തോ എടുക്കാന്‍ വേണ്ടി ശ്രമിക്കുന്നതും പിന്നീട് പിന്തിരിയുന്നതും ഞങ്ങള്‍ കണ്ടല്ലോ?’ അപ്പോള്‍ നബി(സ്വ) പറഞ്ഞു: “നിശ്ചയം ഞാന്‍ സ്വര്‍ഗം കണ്ടു. അതില്‍ നിന്ന് ഒരു കുലയെടുക്കാന്‍ ഞാന്‍ തുനിഞ്ഞു. അതു ഞാനെടുത്തിരുന്നുവെങ്കില്‍ ദുനിയാവ് നിലനില്‍ക്കുന്ന കാലത്തോളം തിന്നാനുള്ളത് നിങ്ങള്‍ക്ക് ലഭിക്കുമായിരുന്നു. പിന്നെ ഞാന്‍ നരകവും കണ്ടു. അതിനോളം വഷളായ ഒരു ദൃശ്യവും ഞാനിതു വരെ കണ്ടിട്ടില്ല. അതിലെ അധിക നിവാസികളും സ്ത്രീകളാണ്” (സ്വഹീഹുല്‍ ബുഖാരി/1052).
ഭൂമിയില്‍ വെച്ചു തന്നെ നബി(സ്വ) സ്വര്‍ഗവും നരകവും കണ്ടുവെന്ന് അര്‍ത്ഥമാക്കുന്ന ഈ ഹദീസിനെ വിശകലനം ചെയ്ത് കൊണ്ട് ഇമാം ഇബ്നു ഹജര്‍(റ) എഴുതുന്നു: “ഈ ഹദീസില്‍ പരാമര്‍ശിച്ച കാര്യങ്ങളെ അവയുടെ ബാഹ്യാര്‍ത്ഥത്തില്‍ തന്നെ ഉള്‍ക്കൊള്ളാവുന്നതാണ്. സ്വര്‍ഗവും നരകവും നേരത്തെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന അഹ്ലുസ്സുന്നയുടെ വിശ്വാസമനുസരിച്ച് വിശേഷിച്ചും. അപ്പോള്‍ സ്വര്‍ഗവും നരകവും കാണാനുള്ള പ്രത്യേക കഴിവ് അല്ലാഹു നബി(സ്വ)ക്ക് നല്‍കിയെന്ന് തന്നെ മനസ്സിലാ ക്കണം’ (ഫത്ഹുല്‍ ബാരി).
സൗബാന്‍(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെ: നബി(സ്വ) പറഞ്ഞു: “നിശ്ചയം അല്ലാഹു എനിക്ക് ഭൂമിയെ മുഴുവന്‍ (മറ)നീക്കിത്തന്നു. അങ്ങനെ ഭൂമിയുടെ കിഴക്കും പടിഞ്ഞാറുമെല്ലാം ഞാന്‍ നോക്കി ക്കണ്ടു. ആ സ്ഥലങ്ങളിലെല്ലാം എന്റെ സമൂഹ ത്തിന്റെ അധികാരം എത്തുക തന്നെ ചെയ്യും (മുസ്ലിം 9/240).
ഇബ്നു അബ്ബാസ്(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: “ഒരു തോട്ടത്തിലൂടെ നബി(സ്വ) നടന്നു പോകവെ, ഖബ്റുകളില്‍ വെച്ച് ശിക്ഷിക്കപ്പെടുന്ന രണ്ടു പേരുടെ ശബ്ദം കേട്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: അവര്‍ രണ്ട് പേരും (ഖബ്റില്‍) ശിക്ഷയനുഭവിക്കുകയാണ്. അവരിലൊ രാള്‍ മൂത്രിച്ചാല്‍ ശരിയായ വിധം ശുദ്ധിയാ ക്കാത്തവനും മറ്റെയാള്‍ ഏഷണിയുമായി നടക്കുന്നവനുമാണ്.’ പിന്നീട് അവിടുന്ന് ഈത്തപ്പനയുടെ ഒരു തണ്ട് കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. അതു രണ്ടു കഷ്ണമാക്കുകയും ഖബ്റിന്റെ മേല്‍ കുഴിച്ചിടുകയും ചെയ്തു. അപ്പോള്‍ നബി(സ്വ)യോട് ചോദ്യമുണ്ടായി. “അല്ലാഹുവിന്റെ പ്രവാചകരേ, എന്തിനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത്? “ഈ തണ്ടുകള്‍ ഉണങ്ങാത്തിടത്തോളം കാലം അല്ലാഹു അവര്‍ക്ക് ശിക്ഷയില്‍ ലഘൂകരണം നല്‍കിയേക്കാം’ എന്നായിരുന്നു മറുപടി (സ്വഹീഹുല്‍ ബുഖാരി).
ഖബ്റുകള്‍ക്കുള്ളില്‍ വെച്ച് അവിടുന്ന് ശിക്ഷിക്കപ്പെടുന്നവരെ പുറത്തുനിന്ന് തന്നെ നോക്കിക്കാണുകയായിരുന്നു നബി(സ്വ). അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം. നബി(സ്വ) പറയുന്നു: “അല്ലാഹുവാണ് സത്യം, നിങ്ങളുടെ റുകൂഉം ഭക്തിയും എനിക്കു ഗോപ്യമല്ല. എന്റെ പുറകിലൂടെയും ഞാന്‍ നിങ്ങളെ കാണുന്നുണ്ട്’ (ബുഖാരി 741).
സാധാരണ ദൃഷ്ടിക്കു ഗോചരമല്ലാത്ത കാര്യം പോലും നബി(സ്വ) അനായാസം കാണുന്നുവെന്നാണ് ഈ ഹദീസിന്റെ സാരം. അനസുബ്നു മാലിക്(റ)വില്‍ നിന്ന് നിവേദനം. നബി(സ്വ) ഖുത്വുബ നിര്‍വഹിച്ചു കൊണ്ടിരിക്കെ ഇങ്ങനെ പറഞ്ഞു: സൈദ് പതാകയേന്തി. അദ്ദേഹം കൊല്ലപ്പെട്ടു. പിന്നീട് ജഅ്ഫര്‍ പതാകയെടുത്തു. അദ്ദേഹവും കൊല്ലപ്പെട്ടു. ശേഷം അബ്ദുല്ലാഹിബ്നു റവാഹ പതാക പിടിച്ചു. അദ്ദേഹവും വധിക്കപ്പെട്ടു. പിന്നീട് ഖാലിദുബ്നു വലീദാണ് പതാകയേന്തിയത്. അദ്ദേഹത്തിന് വിജയം കൈവരിക്കാന്‍ സാധിക്കുകയും ചെയ്തു (ബുഖാരി). മദീന മിമ്പറില്‍ വെച്ച് ദൃക്സാക്ഷിയെ പോലെ നബി(സ്വ) വിവരിക്കുന്നത് കിലോമീറ്ററുകള്‍ ക്കപ്പുറം നടക്കുന്ന ഒരു യുദ്ധത്തെ കുറിച്ചാണ്.
സ്വതന്ത്രവും സ്വയം പര്യാപ്തവുമായ വിധത്തില്‍ അല്ലാഹു അല്ലാത്ത ആരും ഒരദൃശ്യവുമറിയില്ലെന്ന് കുറിക്കുന്ന ഖുര്‍ആനിക സൂക്തങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് മഹത്തുക്ക ളുടെ അദൃശ്യജ്ഞാനത്തെ നിഷേധിക്കുന്ന നവീന വാദികള്‍ ഖുര്‍ആനിനെപ്പോലെ ഹദീസ് പ്രമാണങ്ങളെയും നിര്‍ലജ്ജം വളച്ചൊടിക്കു കയാണ് ചെയ്യുന്നത്. തിരുനബി(സ്വ)യും സ്വഹാബികളും മറഞ്ഞകാര്യങ്ങള്‍ അറിയുകയും തതനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്തിരു ന്നുവെന്നതിന് അസംഖ്യം തെളിവുകളുണ്ട്. അവയ്ക്കു മുന്നില്‍ അദൃശ്യജ്ഞാന നിഷേധികള്‍ നടത്തുന്നത് വ്യര്‍ത്ഥമായ അധര വ്യായാമം മാത്രമാണ്.
അനസ്ഇബ്നു മാലിക്(റ)വില്‍ നിന്ന് നിവേദനം: ഒരു ദിവസം സൂര്യന്‍ മധ്യത്തില്‍ നിന്ന് നീങ്ങിയപ്പോള്‍ നബി(സ്വ) വീട്ടില്‍ നിന്ന് പുറപ്പെട്ടു. ളുഹ്ര്‍ നിസ്കാരം നിര്‍വഹിച്ചു. സലാം വീട്ടിയതിന് ശേഷം മിമ്പറില്‍ കയറി. അന്ത്യനാളിനെ കുറിച്ചായിരുന്നു സംസാരം. അവിടുന്ന് ഇപ്രകാരം പറഞ്ഞു: “ആര്‍ക്കെങ്കിലും വല്ലതും ചോദിക്കാനുണ്ടെങ്കില്‍ ചോദിക്കാം. അല്ലാഹുവാണ് സത്യം. നിങ്ങളെന്ത് ചോദിച്ചാലും ഈ നിര്‍ത്തത്തില്‍ ഞാന്‍ മറുപടി തരും’. ഇതു കേട്ട ജനങ്ങള്‍ കൂടുതല്‍ കരയുകയുണ്ടായി. അപ്പോള്‍ നബി(സ്വ) “എന്നോട് ചോദിച്ചോളൂ’ എന്ന് പറഞ്ഞു കൊണ്ടിരുന്നു. അപ്പോള്‍ ഒരാള്‍ എഴുന്നേറ്റ് നിന്ന് “അല്ലാഹുവിന്റെ പ്രവാചകരേ, എന്റെ പ്രവേശന സ്ഥലം ഏതാണ്’ എന്ന് ചോദിച്ചു. അപ്പോള്‍ അവിടുന്ന് നരകമാണെന്ന് മറുപടി നല്‍കി. ശേഷം ഹുദൈഫ(റ)ന്റെ മകനായ അബ്ദുല്ല(റ) എഴുന്നേറ്റ് നിന്ന് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, എന്റെ പിതാവ് ആരാണ്? അപ്പോള്‍ “നിന്റെ പിതാവ് ഹുദൈഫയാണെ’ന്ന് അവിടുന്ന് മറുപടി നല്‍കി. പിന്നെയും പ്രവാചകര്‍(സ്വ) എന്നോട് ചോദിച്ചോളൂ എന്ന് ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു (ബുഖാരി/7294).
സാരിയ(റ)യുടെ നേതൃത്വത്തില്‍ ഉമര്‍(റ) നഹാവന്ദിലേക്ക് അയച്ച സൈന്യം യുദ്ധത്തില്‍ പരാജയം അഭിമുഖീകരിച്ചപ്പോള്‍ കിലോമീറ്റുകള്‍ ക്കിപ്പുറത്തുനിന്ന് “സാരിയാ പര്‍വതത്തെ സൂക്ഷിച്ചുകൊള്ളുകയെന്ന’ ആഹ്വാനം ഉമര്‍(റ) ഖുത്വുബക്കിടയില്‍ നല്‍കിയതും ഇതുകേട്ട സൈന്യം തദനുസൃതമായി കരുക്കള്‍ നീക്കിയതുമൂലം വിജയം വരിച്ചതുമെല്ലാം ചരിത്രസത്യങ്ങളാണ് (ദലാഇലുന്നുബുവ്വ).
സാധാരണക്കാര്‍ക്ക് അവരുദ്ദേശിക്കുമ്പോള്‍ ദൃശ്യകാര്യങ്ങളറിയാനുള്ള കഴിവ് അല്ലാഹു നല്‍കിയത് പോലെ മഹത്തുക്കള്‍ക്ക് അവരുദ്ദേശിക്കുമ്പോള്‍ അദൃശ്യങ്ങളറിയാനുള്ള കഴിവും അവന്‍ തന്നെ നല്‍കിയിട്ടുണ്ടെന്നാണ് പ്രാമാണിക സത്യം. ഇതിനെതിരെയുള്ള ബിദഈ വാദഗതികളെല്ലാം പ്രമാണ വിരുദ്ധമാണ്. “അന്ത്യനാളിനെ കുറിച്ചുള്ള അറിവ് അല്ലാഹുവിന്റെ പക്കലാണുള്ളത്. അവന്‍ മഴ പെയ്യിക്കുകയും ഗര്‍ഭാശങ്ങളിലുള്ളതെന്താ ണെന്ന് അറിയുകയും ചെയ്യുന്നു. നാളെ എന്താണ് താന്‍ ചെയ്യുകയെന്നും എവിടെ വെച്ചാണ് മരിക്കുകയെന്നും ഒരാള്‍ക്കും അറിയില്ല. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മ ജ്ഞാനിയുമത്രെ’ (സൂറത്തുല്‍ ലുഖ്മാന്‍ 31/34) എന്ന ഖുര്‍ആനിക സൂക്തത്തിന്റെ ബാഹ്യാര്‍ത്ഥം മാത്രം മനസ്സിലാക്കി അദൃശ്യജ്ഞാനത്തെ പല രീതികളില്‍ നിഷേധിക്കുന്നവര്‍ മറ്റു ചില സൂക്തങ്ങളുടെയും നിരവധി ഹദീസുകളുടെയും പൂര്‍ണ നിഷേധികളാകേണ്ടി വരുമെന്നതാണ് യാഥാര്‍ത്ഥ്യം. കാരണം, ഈ സൂക്തത്തില്‍ പറഞ്ഞ അഞ്ചു കാര്യങ്ങളും അല്ലാഹു അല്ലാത്തവര്‍ അറിഞ്ഞുവെന്നതിന് ധാരാളം തെളിവുകള്‍ ഖുര്‍ആനിലും അതിന്റെ വ്യാഖ്യാനമായ ഹദീസുകളിലും കാണാവുന്ന താണ്.
സൂറത്തുല്‍ ജിന്നിലെ “എന്നാല്‍ തന്റെ അദൃശ്യജ്ഞാനം മറ്റാര്‍ക്കും അവന്‍ വെളിപ്പെടുത്തിക്കൊടുക്കുകയില്ല. അവന്‍ ഇഷ്ടപ്പെട്ട ദൂതനല്ലാതെ’ എന്ന സൂക്തത്തിലെ “അദൃശ്യജ്ഞാനം’ കൊണ്ടുള്ള ഉദ്ദ്യേം ഖിയാമത്ത് നാളാണെന്ന് ഇമാം റാസി(റ) രേഖപ്പെടുത്തിയിട്ടുണ്ട്. തൊട്ടുമുമ്പുള്ള സൂക്തത്തിലെ പ്രതിപാദ്യവും അന്ത്യനാ ളാണെന്ന വസ്തുത ഈ അഭിപ്രായത്തിന് ശക്തിപകരുകയും ചെയ്യുന്നു. അപ്പോള്‍ ഈ സൂക്തത്തിന്റെ അര്‍ത്ഥം ഇങ്ങനെ സംഗ്രഹിക്കാം. “അവന്‍ ഒരാള്‍ക്കും ഖിയാമത്ത് നാളിനെ കുറിച്ച് വെളിപ്പെടുത്തിക്കൊടുക്കുകയില്ല. തനിക്കിഷ്ട പ്പെട്ട ദൂതനല്ലാതെ’ (തഫ്സീറുല്‍ കബീര്‍).
ആത്മാവിന്റെ യാഥാര്‍ത്ഥ്യം അല്ലാഹു നബി(സ്വ)ക്ക് അറിയിച്ചു കൊടുത്തിട്ടുണ്ടെങ്കിലും ജനങ്ങളോട് പറയാനുള്ള കല്‍പന അവന്‍ നല്‍കിയിട്ടില്ലാത്തതു പോലെ അന്ത്യനാളിനെ കുറിച്ചുള്ള വിവരവും നബി(സ്വ)ക്കുണ്ടെന്നും അതു മറച്ചുവെക്കാനാണ് കല്‍പ്പനയെന്നും ചില പണ്ഡിതന്മാര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് (ഫതാവല്‍ കുബ്റാ).
അല്ലാഹു അല്ലാത്തവര്‍ മഴ വര്‍ഷത്തെ പറ്റി അറിഞ്ഞിരുന്നുവെന്ന് ഖുര്‍ആനിലും ഹദീസിലും കാണാം. “പിന്നീടതിനു ശേഷം ജനങ്ങള്‍ക്ക് മഴ ലഭിക്കുന്ന ഒരു വര്‍ഷം വരുമെന്ന്’ യൂസുഫ് നബി(അ) പ്രവചനം നടത്തിയിരുന്നത് വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു (യൂസുഫ്/49). ഇമാം ബൈഹഖി(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെ: ഇബ്നു അബ്ബാസ്(റ) പറയുന്നു: “ഒരു ദിവസം ഞങ്ങള്‍ കാര്‍മേഘത്തെ കണ്ടു. അപ്പോള്‍ നബി(സ്വ) ഞങ്ങളുടെ അടുത്ത് വന്ന് ഇങ്ങനെ പറഞ്ഞു: “ഞാന്‍ മേഘത്തെ യമന്‍ മലയിലേക്ക് കൊണ്ടു പോവുകയാണെന്ന് മഴയുടെ ചുമതലയുള്ള മലക്ക് എന്നോട് പറഞ്ഞിരിക്കുന്നു’. നബി(സ്വ) പറഞ്ഞ ആ ദിവസം തന്നെ അവിടെ മഴ വര്‍ഷിച്ചുവെന്ന് അവിടെനിന്നുള്ള ഒരു യാത്രക്കാരന്‍ പിന്നീട് അവരോട് പറയുകയുമുണ്ടായി’ ( ഇമാം സുയൂത്വി/ ഖസ്വാഇസ്വുല്‍ കുബ്റാ).
അല്ലാഹു നല്‍കിയ അദൃശ്യജ്ഞാനം കൊണ്ട് അബൂബക്കര്‍ സിദ്ദീഖ്(റ) തന്റെ ഭാര്യയുടെ ഗര്‍ഭസ്ഥ ശിശു പെണ്ണാണെന്ന് മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു. നബി(സ്വ)യുടെ പ്രിയ പത്നി ആഇശ(റ)ല്‍ നിന്ന് നിവേദനം. “”അബൂബക്കര്‍ സിദ്ദീഖ്(റ) ഗാബ എന്ന നാട്ടിലുള്ള തോട്ടത്തിലെ ഇരുപത് വസ്ഖ് കാരയ്ക്ക എനിക്ക് സൗജന്യമായി നല്‍കിയി രുന്നു. മരണാസന്നനായപ്പോള്‍ മഹതിയെ വിളിച്ച് പിതാവ് പറഞ്ഞു: “മോളേ, എന്റെ കാലശേഷം നീ ധനികയാകുന്നത് എനിക്കേറെ ഇഷ്ടമുള്ള കാര്യവും നീ ദരിദ്രയാവുന്നത് എനിക്ക് ഏറെ വിഷമമുള്ള കാര്യവുമാണ്. ഞാന്‍ നിനക്ക് ഇരുപത് വസ്ഖ് കാരയ്ക്ക നല്‍കിയിട്ടുണ്ടല്ലോ. അത് നീ എടുത്തിട്ടുണ്ടെങ്കില്‍ അത് നിനക്കു ള്ളതാണ.് എന്നാല്‍ ഇന്ന് അത് അനന്തരാവകാ ശികള്‍ക്കുള്ള സ്വത്താണ്. നിന്റെ രണ്ടു സഹോദരന്മാരും രണ്ടു സഹോദരിമാരുമാണ് അതിന്റെ അവകാശികള്‍. അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ നിയമം അനുസരിച്ച് നിങ്ങള്‍ അതു വിഭജിച്ചെടുക്കുക’. അപ്പോള്‍ ആഇശ(റ) അത്ഭുതത്തോടെ തിരിച്ചുചോദിച്ചു: ഉപ്പാ, എന്റെ സഹോദരിമാരില്‍ ഒരാള്‍ അസ്മയാണ് മറ്റേത് ആരാണ്? അപ്പോള്‍ സിദ്ദീഖ്(റ) പറഞ്ഞു: “അത് ഖാരിജയുടെ മകളുടെ വയറ്റിലുള്ള കുട്ടിയാണ്. പെണ്ണായിട്ടാണ് ആ കുട്ടിയെ ഞാന്‍ കാണുന്നത്’ (മുവത്വഇബ്നുമാലിക്).
നാളെ നടക്കുന്ന ചില കാര്യങ്ങള്‍ തലേദിവസം തന്നെ നബി(സ്വ) സ്വഹാബി കളോട് അറിയിക്കാറുണ്ട്. സലമത്തുബ്നു അക്വഅ്(റ) വില്‍ നിന്ന് നിവേദനം: ഖൈബര്‍ യുദ്ധ സമയത്ത് ചെങ്കണ്ണ് രോഗംമൂലം അലി(റ) വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ വിജയം വരിക്കുന്നതിന്റെ തലേ ദിവസം നബി(സ്വ) പ്രഖ്യാപിച്ചു: “അല്ലാഹുവും അവന്റെ റസൂലും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയുടെ കൈവശം നാളെ ഞാന്‍ പതാക നല്‍കും. അതു മൂലം യുദ്ധത്തില്‍ വിജയിക്കുകയും ചെയ്യും’. പറഞ്ഞതു പ്രകാരം നബി(സ്വ) അലി(റ)വിന് പതാക നല്‍കുകയും യുദ്ധത്തില്‍ വിജയിക്കു കയും ചെയ്തു (സ്വഹീഹ് മുസ്ലിം).
ഖതാദ(റ)വില്‍ നിന്ന് നിവേദനം. അനസ്(റ) പറയുകയുണ്ടായി: “തിരുനബി (സ്വ)യും അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍ (റ) എന്നിവരും കൂടി ഉഹ്ദ് മലയുടെ മുകളില്‍ കയറിയപ്പോള്‍ മല കുലുങ്ങാന്‍ തുടങ്ങി. ഉടനെ നബി(സ്വ) മലയോട് ഇങ്ങനെ പറഞ്ഞു: “ഉഹ്ദേ നീ ഉറച്ച് നില്‍ക്കുക. നബിയും സിദ്ദീഖും, രണ്ട് രക്ത സാക്ഷികളുമാണ് നിന്റെ മുകളിലുള്ളത്’ (സ്വഹീഹുല്‍ ബുഖാരി).
ജീവിച്ചിരിക്കുന്ന രണ്ടു പേരെയാണ് നബി(സ്വ) രക്തസാക്ഷികളെന്ന് പരിചയപ്പെടു ത്തിയത്. ഈ പ്രവചനമാകട്ടെ പകല്‍ വെളിച്ചം പോലെ പുലരുകയും ചെയ്തു. തന്റെ ഭരണകാലത്ത് ഒരു ദിവസം സുബ്ഹ് നിസ്കാര ത്തിന് നേതൃത്വം നല്‍കുന്നതിനിടയില്‍ അബൂലുഅ്ലുഅയുടെ കുത്തേറ്റ് ഉമര്‍(റ)വും ഒരു വെള്ളിയാഴ്ച ശത്രുക്കളുടെ വെട്ടേറ്റ് ഉസ്മാന്‍(റ)വും രക്തസാക്ഷികളായി.
പല മഹാത്മാക്കളും മരണ സ്ഥലങ്ങള്‍ കൃത്യമായി അറിഞ്ഞിരുന്നതായും ഹദീസു കളില്‍ കാണാം. ബദ്ര്‍ യുദ്ധ ദിവസം സ്വഹാ ബിമാരുടെ കൂടെ നബി(സ്വ) നടക്കുകയും യുദ്ധക്കളത്തിലെ ചില പ്രത്യേക സ്ഥലങ്ങള്‍ ചൂണ്ടിക്കാണിച്ച് കൊണ്ട് ഇങ്ങനെ പറയുകയും ചെയ്തു: “ഇത് ഇന്നയാള്‍ മരിച്ചു വീഴുന്ന സ്ഥലമാണ്. അത് ഇന്നയാള്‍ വീഴുന്നയിട മാണ്’. അങ്ങനെ ഖുറൈശി പ്രമുഖര്‍ കൊല്ലപ്പെട്ടു വീഴുന്ന മുഴുവന്‍ സ്ഥലങ്ങളും നബി(സ്വ) സ്വഹാബികള്‍ക്ക് കൃത്യമായി ചൂണ്ടിക്കാണിച്ചു കൊടുത്തു. പിറ്റേന്ന് യുദ്ധമവസാനിച്ചപ്പോള്‍ നബി(സ്വ) പ്രവചിച്ച സ്ഥലത്ത് തന്നെയായിരുന്നു അവരെല്ലാവരും മരിച്ച് വീണിരുന്നത് (മുസ്ലിം/1779).
ജാബിര്‍(റ)വില്‍ നിന്ന് നിവേദനം: “ഉഹ്ദ് യുദ്ധത്തിന്റെ സമയം ഒരു രാത്രി എന്റെ പിതാവ് എന്നെ വിളിച്ച് പറഞ്ഞു: നബി(സ്വ)യുടെ സ്വഹാബിമാരില്‍ നിന്ന് (ഉഹ്ദ് യുദ്ധത്തില്‍) ആദ്യമായി കൊല്ലപ്പെടുന്നത് ഞാനായിരിക്കും. തിരുനബി(സ്വ) കഴിഞ്ഞാല്‍ പിന്നെ നിന്നേക്കാള്‍ എനിക്ക് പ്രിയപ്പെട്ട ഒരാളെയും ഞാനിവിടെ വിട്ടേച്ച് പോകുന്നില്ല. എനിക്ക് അല്‍പ്പം കടമുണ്ട്. അത് നീ കൊടുത്ത് വീട്ടണം. നിന്റെ സഹോദരിമാരോട് നന്മ ഉപദേശിക്കുകയും വേണം. അങ്ങനെ നേരം പുലര്‍ന്നു. എന്റെ പിതാവായി രുന്നു യുദ്ധത്തില്‍ ആദ്യമായി വധിക്കപ്പെട്ടത്’ (സ്വഹീഹുല്‍ ബുഖാരി).
ഇവയില്‍ നിന്നെല്ലാം അല്ലാഹു അറിയിച്ച് കൊടുക്കുന്നതനുസരിച്ച് അവന്റെ ഇഷ്ട ദാസന്മാര്‍ അദൃശ്യമായ പല കാര്യങ്ങളുമറിയുമെന്ന് വ്യക്തമാണ്. ഏറ്റവും പ്രധാനപ്പെട്ട അഞ്ച് അദൃശ്യങ്ങള്‍ പോലും അല്ലാഹു അവനിഷ്ടപ്പെടു ന്നവര്‍ക്ക് അറിയിച്ചു കൊടുക്കുമെന്നറിയിക്കുന്ന ഖുര്‍ആനിക സൂക്തത്തെ പോലും വളച്ചൊടിച്ച് മഹത്തുക്കളുടെ അദൃശ്യജ്ഞാനം നിഷേധിക്കുന്ന ബിദ്അത്തുകാര്‍ സ്വപ്ന വ്യാപാരികളാണെന്നതാണ് യാഥാര്‍ത്ഥ്യം. അല്ലാഹുവിന്റെ സ്വതന്ത്രവും സ്വയം പര്യാപ്തവുമായ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുവാനും അവയ്ക്ക് പരിധി നിശ്ചയിക്കാനും അവര്‍ മാത്രമേ ധിക്കാരം കാണിക്കുകയുമുള്ളൂ.

സൈനുദ്ദീന്‍ ഇര്‍ഫാനി മാണൂര്‍

കര്‍ബല ചരിത്രത്തിലെ സത്തും മിത്തും● 0 COMMENTS


കര്‍ബല ചരിത്രത്തിലെ സത്തും മിത്തും● 0 COMMENTS
🍔🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0
അലവിക്കുട്ടി ഫൈസി എടക്കര
നാലു ഖലീഫമാര്‍ക്ക് ശേഷം അല്‍പകാലം ഹസന്‍(റ) ഖലീഫയാെയങ്കിലും വൈകാതെ അദ്ദേഹം മുആവിയ(റ)ന് വേണ്ടി സ്ഥാനത്യാഗം ചെയ്യുകയുണ്ടായി. മുആവിയ(റ)യുടെ ഭരണം രണ്ടു ദശാബ്ദം നീണ്ടുനിന്നു. ജനോപകാരപ്രദമായ അനേകം പരിഷ്കാരങ്ങള്‍നടത്താനദ്ദേഹത്തിന് സാധിച്ചിരുന്നു. തനിക്കു ശേഷം ഹസന്‍(റ) ഖലീഫയായിരിക്കുമെന്ന് ഇരുവരും ചേര്‍ന്ന് തീരുമാനിച്ചിരുന്നെങ്കിലും ഹിജ്റ 49ല്‍മദീനയില്‍വെച്ച് ഹസന്‍(റ) ശഹീദായതോടെ ആ തീരുമാനം നടപ്പാകാതെ പോയി. ഹസന്‍(റ)ന്റെ സഹോദരനും നബി പൗത്രനുമായ ഹുസൈന്‍(റ) ജീവിച്ചിരിക്കെ തന്നെ മുആവിയ(റ) തന്റെ പിന്‍ഗാമിയും കിരീടാവകാശിയുമായി പുത്രന്‍യസീദിനെ നിശ്ചയിക്കുകയുണ്ടായി. ഹിജ്റ 56ലായിരുന്നു ഇത്, മുആവിയയുടെ മരണത്തിന് അഞ്ചുവര്‍ഷം മുമ്പ്.
യസീദിനെ കിരീടാവകാശിയായി നിശ്ചയിച്ച വിവരം രാഷ്ട്രത്തിന്റെ എല്ലാ മേഖലകളിലേക്കും അറിയിച്ചു. പക്ഷേ, മദീനയിലെ ചില പ്രധാനികള്‍അത് അംഗീകരിക്കാന്‍വിസമ്മതിച്ചു. മുആവിയ തന്നെ മദീനയില്‍വന്ന് അവരെ നിശ്ശബ്ധരാക്കി. ഇതോടെ ഖിലാഫത്ത് അതിന്റെ യഥാര്‍ത്ഥ സ്വഭാവത്തില്‍നിന്നും രാജാധിപത്യത്തിന്റെ ശൈലിയിലേക്കു മാറി. തുടര്‍ന്ന് യസീദും തന്റെ പുത്രന്‍മുആവിയയെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. മുആവിയ രണ്ടാമന്‍എന്നാണിദ്ദേഹം വിളിക്കപ്പെടുന്നത്. ഇദ്ദേഹം പക്ഷേ, 40 ദിവസം മാത്രമേ അധികാരത്തിലിരുന്നുള്ളൂ. അക്കാലത്തും അദ്ദേഹം ശയ്യാവലംബിയായ രോഗിയായിരുന്നു. അതിനാല്‍ഭരണകാര്യങ്ങളില്‍നേരിട്ട് ഇടപെട്ടിരുന്നില്ല. പിന്‍ഗാമിയെ പ്രഖ്യാപിക്കാതെയാണ് ഇദ്ദേഹം വഫാത്തായത്. യസീദിന്റെ പുത്രനായിരുന്നെങ്കിലും പിതാവിന്റെ ക്രൗര്യമൊന്നും മുആവിയ രണ്ടാമനുണ്ടായിരുന്നില്ലെന്നാണ് ചരിത്രം. കിരീടാവകാശിയെ പ്രഖ്യാപിക്കാന്‍സമ്മര്‍ദ്ദമുണ്ടായിട്ടും അദ്ദേഹം തയ്യാറാവാതിരുന്നതും അതുകൊണ്ടാണെന്നാണ് വിലയിരുത്തല്‍.
മുആവിയ(റ) യസീദിനെ പിന്‍ഗാമിയായി വാഴിച്ചതില്‍അസംതൃപ്തിയുള്ള മദീനാവാസികള്‍അദ്ദേഹത്തെ ഖലീഫയായി അംഗീകരിച്ച് ബൈഅത്ത് ചെയ്യാന്‍തയ്യാറായിരുന്നില്ല. അവരെ നിര്‍ബന്ധപൂര്‍വം ബൈഅത്ത് ചെയ്യിക്കാന്‍യസീദ് മദീനയിലെ ഗവര്‍ണര്‍വലീദ്ബ്നു ഉത്ബത്തിനെ ചുമതലപ്പെടുത്തി. അബ്ദുല്ലാഹിബ്നു സുബൈര്‍(റ), ഹുസൈന്‍(റ) എന്നിവര്‍ബൈഅത്ത് ചെയ്യാന്‍കൂട്ടാക്കാതെ മദീനയില്‍നിന്നും രഹസ്യമായി മക്കയിലേക്ക് പുറപ്പെടുകയുണ്ടായി.
മദീനാ ഗവര്‍ണര്‍അവരെ പിടിക്കാന്‍ആളയച്ചെങ്കിലും 30 പേരുള്ള സംഘത്തിന് വിജയിക്കാനായില്ല. വഴിയില്‍അബവാഇല്‍വെച്ച് അവരെ കണ്ടുമുട്ടിയ ഇബ്നു ഉമര്‍(റ) മദീനയിലേക്ക് തിരിച്ചുവരാന്‍ആവശ്യപ്പെട്ടെങ്കിലും ഇരുവരും യാത്ര തുടര്‍ന്നു. ഹുസൈന്‍(റ) മക്കയില്‍അബ്ബാസ്(റ)ന്റെ വീട്ടില്‍താമസമാക്കി. ഇബ്നുസുബൈര്‍(റ) കഅ്ബയുടെ പരിസരത്തും കഴിഞ്ഞുകൂടി.
മക്കയിലെത്തിയ ഹുസൈന്‍(റ)നെ ജനങ്ങള്‍സന്ദര്‍ശിച്ചുകൊണ്ടിരുന്നു. നബി(സ്വ)യുടെ പരിലാളനയേല്‍ക്കാന്‍ഏറെ ഭാഗ്യമുണ്ടായവരെന്ന നിലക്ക് കൂടിയായിരുന്നു ഈ സന്ദര്‍ശക ബാഹുല്യം. അന്ന് അദ്ദേഹത്തോളം മഹത്ത്വമുള്ളവര്‍ജീവിച്ചിരുന്നില്ലെന്നതും കാരണമായി. അബ്ദുല്ലാഹിബ്നുസ്സുബൈര്‍(റ)വും ഇടക്കിടെ അദ്ദേഹത്തെ സന്ദര്‍ശിക്കുമായിരുന്നു. ഹുസൈന്‍(റ) ഉണ്ടായിരിക്കെ സ്വന്തമായെന്തെങ്കിലും നിലപാട് പരസ്യമായി പ്രഖ്യാപിക്കാതിരിക്കാന്‍അദ്ദേഹം ശ്രദ്ധിച്ചു. മക്കയില്‍യസീദിന്റെ ഗവര്‍ണറായ അംറിബ്നു സഈദിനെ അംഗീകരിക്കാതെ കഅ്ബയില്‍അഭയാര്‍ത്ഥിയായി കഴിഞ്ഞു അദ്ദേഹം.
യസീദിനെ ബൈഅത്ത് ചെയ്യാതെ, മാറിനിന്നവര്‍ക്ക് അതിന് ന്യായങ്ങളുണ്ടായിരുന്നു. യസീദിന്റെ ദുര്‍നടപടികളും അതിനു കാരണമാണ്. പ്രത്യക്ഷമായി യസീദിനെ പിന്തുണച്ച് കൂടെന്ന് അവര്‍തീരുമാനിച്ചു. പക്ഷേ, ബനൂ ഉമയ്യത്ത് പക്ഷപാതത്തിലും വംശചിന്തയിലും ഏറെ മുന്നിലായിരുന്നതിനാല്‍എന്തിനും തയ്യാറായിരുന്നു അവര്‍. ഇതുമൂലം രാജ്യത്ത് സംഘര്‍ഷാവസ്ഥ ഘനീഭവിച്ചുനിന്നു. ഹുസൈന്‍(റ) തനിക്ക് ശരിയെന്ന് തോന്നിയ കാര്യങ്ങളുമായി മുന്നോട്ടു പോയി. നിലപാടില്‍മാറ്റം വരുത്താന്‍അദ്ദേഹം തയ്യാറാവാതിരുന്നത് കുഴപ്പവും നാശവും സൃഷ്ടിക്കാന്‍വേണ്ടിയായിരുന്നില്ല. പക്ഷേ, ദുഃഖകരമായ പരിണതിയിലേക്കാണ് ഇവയെല്ലാം ചെന്നെത്തിയത്. നബി(സ്വ) മുന്നറിവ് നല്‍കിയ കുഴപ്പത്തിലേക്കായിരുന്നു പ്രയാണം.
ഇതേ സമയം തന്നെ കൂഫയിലെ ജനങ്ങളും യസീദിനെ അംഗീകരിക്കാന്‍വൈമുഖ്യം കാണിച്ചു. ഹുസൈന്‍(റ) ബൈഅത്ത് ചെയ്യാതെ മക്കയില്‍കഴിയുകയാണെന്നറിഞ്ഞപ്പോള്‍അദ്ദേഹത്തെ തങ്ങളുടെ നേതാവായി വാഴിക്കാന്‍അവര്‍താല്‍പര്യപ്പെട്ടു. സുലൈമാനുബ്നുസ്വര്‍ദ്(റ)ന്റെ വീട്ടില്‍യോഗം ചേര്‍ന്ന് ഹുസൈന്‍(റ)നെ കൂഫയിലേക്ക് ക്ഷണിക്കുന്നതിന് കത്തെഴുതാന്‍അവര്‍തീരുമാനിച്ചു. തുടര്‍ന്ന് പല പ്രാവശ്യം വ്യത്യസ്ത വ്യക്തികള്‍മുഖേന ഹുസൈന്‍(റ)വില്‍സമ്മര്‍ദം ചെലുത്തി. ബൈഅത്ത് ചെയ്യാന്‍തയ്യാറുള്ളവരുടെ പേരുവിവരങ്ങള്‍ഉള്‍ക്കൊള്ളുന്ന ലിസ്റ്റുകള്‍വരെ അവര്‍തയ്യാറാക്കി സന്ദേശങ്ങള്‍ക്കൊപ്പം അയച്ചുകൊടുത്തു. പ്രതിനിധികള്‍കൊണ്ടുവന്ന എല്ലാ കത്തിലും തങ്ങള്‍ക്കൊരു മതനേതൃത്വമില്ലെന്നും അങ്ങ് സ്ഥാനം ഏറ്റെടുക്കണമെന്നും ഊന്നിപ്പറഞ്ഞുകൊണ്ടിരുന്നു. മതപരമായി നേതൃത്വം നല്‍കാനാളില്ലാതെ ആ നാട് നശിക്കുന്നത് ഹുസൈന്‍(റ) ഗൗരവമായി കണ്ടു. ക്ഷണം സ്വീകരിച്ചുകൊണ്ട് അദ്ദേഹം മറുപടി സന്ദേശമയച്ചു.
ഹാനിഅ്, സഈദ് എന്നീ പ്രമുഖരായ പ്രതിനിധികള്‍വശമാണത് കൊടുത്തയച്ചത്. അതില്‍ഹുസൈന്‍(റ) എഴുതി: ഹാനിഉം സഈദും നിങ്ങളുടെ സന്ദേശവുമായി ഇവിടെ വന്നു. ഇതിനു മുന്പും ധാരാളം പേര്‍ഇതേയാവശ്യവുമായി വന്നിട്ടുണ്ട്. നിങ്ങളുടെ ആവശ്യങ്ങളും സ്ഥിതിഗതികളും ഞാന്‍മനസ്സിലാക്കുന്നു. ഒരു അമീറിന്റെ അഭാവം പരിഹരിക്കാന്‍ഞാന്‍അങ്ങോട്ട് വരണമെന്നതാണല്ലോ നിങ്ങളുടെ ആവശ്യം. അതിനാല്‍സ്ഥിതിഗതികള്‍നേരിട്ടറിയാന്‍എന്റെ പിതൃവ്യപുത്രനെ ഞാന്‍അങ്ങോട്ടയക്കുന്നുണ്ട്. നിങ്ങളുടെ ശരിയായ നിലപാട് അദ്ദേഹത്തെ അറിയിക്കുക. പ്രതികരണം അനുകൂലമെങ്കില്‍ഞാന്‍വരാം (അത്ത്വിബ്രി).
കത്തില്‍വ്യക്തമാക്കിയതുപോലെ മുസ്‌ലിമുബ്നു അഖീല്‍(റ)നെ അദ്ദേഹം കൂഫയിലേക്ക് അയച്ചു. അദ്ദേഹം മദീനയില്‍ചെന്നു നബി(സ്വ)യെ സിയാറത്ത് ചെയ്താണ് യാത്രയായത്. വഴികാട്ടികളായി രണ്ടുപേരെയും കൂടെ അയച്ചെങ്കിലും വഴിതെറ്റി വെള്ളംതീര്‍ന്ന് ഇരുവരും മരണപ്പെടുകയുണ്ടായി. എന്നാല്‍ഹുസൈന്‍(റ)ല്‍നിന്ന് അറിയിപ്പ് ലഭിച്ചതനുസരിച്ച് മുസ്‌ലിം(റ) കൂഫയിലേക്ക് യാത്ര തുടര്‍ന്നു.
കൂഫയിലെത്തിയ മുസ്‌ലിം(റ)നെ അവര്‍വളരെ ആദരവോടെ സ്വീകരിച്ചു. അവരുടെ പിന്തുണയും നിലപാടും അറിയിച്ചു. ആയിരക്കണക്കിനാളുകള്‍അദ്ദേഹം മുഖേന ഹുസൈന്‍(റ)നെ ബൈഅത്ത് ചെയ്യുന്നതായി പ്രഖ്യാപിച്ചു. ഈ വിവരം അദ്ദേഹം മക്കയിലേക്ക് അറിയിച്ചു. മുസ്‌ലിം(റ)ന്റെ സാന്നിധ്യവും കൂഫക്കാരുടെ അദ്ദേഹത്തോടുള്ള സമീപനവും ഗവര്‍ണറെ പ്രയാസത്തിലാക്കി. നുഅ്മാനുബ്നു ബശീര്‍(റ) ആയിരുന്നു ഗവര്‍ണര്‍. അദ്ദേഹം ജനങ്ങളെ ഒരുമിച്ചുകൂട്ടി ഇങ്ങനെ പ്രസംഗിച്ചു:
“കുഴപ്പവും ഭിന്നിപ്പുമുണ്ടാക്കരുത്. അത് ആള്‍നാശമുണ്ടാക്കുകയും രക്തച്ചൊരിച്ചിലിനും സമ്പത്തുക്കള്‍കവര്‍ച്ച ചെയ്യപ്പെടുന്നതിനും കാരണമാകും. എന്നോട് യുദ്ധത്തിന് വന്നെങ്കിലല്ലാതെ ഞാന്‍യുദ്ധം ചെയ്യില്ല. എനിക്കെതിരെ വരാത്തവര്‍ക്കു നേരെ ഞാന്‍വരികയുമില്ല. ഉറങ്ങുന്നവരെ ഞാനുണര്‍ത്തില്ല. നിങ്ങളോട് അതിക്രമം കാണിക്കില്ല. സംശയത്തിന്റെയും തെറ്റിദ്ധാരണയുടെയും പേരില്‍ഞാന്‍ആരെയും പിടികൂടുകയില്ല. പക്ഷേ, നിങ്ങള്‍ഇമാമിനെതിരാവുകയും ബൈഅത്ത് പൊളിക്കുകയും ചെയ്താല്‍അല്ലാഹു സത്യം, ഈ വാളുകൊണ്ട് ഞാന്‍നേരിടും. ആരും എന്നെ സഹായിക്കാനുണ്ടായില്ലെങ്കിലും’ (അല്‍കാമില്‍).
ശാന്തനും ശുദ്ധനുമായ നുഅ്മാന്‍(റ)ന്റെ ഈ പ്രഖ്യാപനം പക്ഷേ, ബനൂഉമയ്യ പക്ഷപാതിയായ അബ്ദുല്ലാഹിബ്നു മുസ്‌ലിമിന് രസിച്ചില്ല. അദ്ദേഹം ഗവര്‍ണറെ ആക്ഷേപിച്ചു. ഗവര്‍ണര്‍അതിനോട് പ്രതികരിച്ചതിങ്ങനെ: “അല്ലാഹുവിന് വഴിപ്പെടുന്നതില്‍ദുര്‍ബലനാവുന്നതാണ് അല്ലാഹുവിനെ ധിക്കരിക്കുന്നതില്‍യോഗ്യനാവുന്നതിനേക്കാള്‍ഞാനിഷ്ടപ്പെടുന്നത് (അല്‍കാമില്‍). ഇതുകേട്ട് അബ്ദുല്ല നുഅ്മാനു പകരം കരുത്തനായ ഒരാളെ കൂഫയില്‍ഗവര്‍ണറാക്കണമെന്ന് യസീദിനെഴുതി. പ്രാപ്തനായ ഒരാളെ ലഭിക്കായ്കയാല്‍തനിക്ക് പൂര്‍ണ സംതൃപ്തിയില്ലെങ്കിലും പരുക്കന്‍സ്വഭാവക്കാരനായ ബസ്വറയിലെ ഗവര്‍ണര്‍ഉബൈദുല്ലാഹിബ്നു സിയാദിനെ കൂഫയിലേക്ക് മാറ്റി. അദ്ദേഹം തന്റെ സ്ഥാനത്ത് സഹോദരനെ പ്രതിഷ്ഠിച്ച് ബസ്വറക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കൂഫയിലേക്ക് പുറപ്പെട്ടു.
കൂഫയിലെ ജനങ്ങള്‍ഹുസൈന്‍(റ)നെ കാത്തിരിക്കുകയായിരുന്നു. ഗവര്‍ണറെ മാറ്റിയതിനെക്കുറിച്ച് അവര്‍ക്കൊരു വിവരവുമുണ്ടായിരുന്നില്ല. അതിനാല്‍പുതിയൊരാളുടെ വരവ് അവരെ സന്തുഷ്ടരാക്കി. അവര്‍കരുതിയത് ഹുസൈന്‍(റ)വാണ് വന്നെത്തിയതെന്നാണ്. അതിനാല്‍ഓരോ വീട്ടുകാരും സന്തോഷമറിയിക്കുകയും സലാം പറഞ്ഞ് നബിപൗത്രന് മര്‍ഹബയോതുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍വന്നത് കൂഫയിലേക്ക് ഗവര്‍ണറായി നിയുക്തനായ ഇബ്നുസിയാദായിരുന്നു. ഗവര്‍ണര്‍ക്ക് കൂഫക്കാരുടെ മനഃസ്ഥിതി നേരിട്ടറിയാന്‍ഇതു കാരണമായി. അദ്ദേഹം തന്റെ നിയമനവും അധികാരവും വിളംബരം ചെയ്തു പ്രസംഗിച്ചു (അത്ത്വിബ്രി).
പുതിയ ഗവര്‍ണറുടെ വരവും പ്രഖ്യാപനവും അറിഞ്ഞ മുസ്‌ലിം(റ) വീടുകള്‍മാറിമാറിത്താമസിച്ചു. മുസ്‌ലിമിനെ പിടികൂടാന്‍ഗവര്‍ണര്‍പല ശ്രമങ്ങളും നടത്തി. അവസാനം തന്റെ മുന്‍അടിമയെ 3000 ദിര്‍ഹം നല്‍കി മുസ്‌ലിം(റ)നെ കണ്ടുപിടിക്കാനേല്‍പ്പിച്ചു. മുസ്‌ലിം(റ)ന്റെ അനുയായികളെ സമീപിച്ച് ശാമില്‍നിന്നും ബൈഅത്തിനായി വന്നതാണെന്നും ഈ 3000 ദിര്‍ഹം അവര്‍ക്ക് നല്‍കാനുള്ളതാണെന്നും പറഞ്ഞു. സത്യമാണെന്ന് കരുതി, അവനെ അവര്‍മുസ്‌ലിം(റ)ന്റെ അടുക്കലെത്തിച്ചു. അങ്ങനെ അഭയം നല്‍കിയിരുന്ന ഹാനിഇനെ ഇബ്നുസിയാദിന്റെ ശിങ്കിടികള്‍പിടികൂടി തടങ്കലിലാക്കി. മുസ്‌ലിം(റ)ന്റെ നേതൃത്വത്തില്‍നാലായിരം ആളുകള്‍ഇബ്നു സിയാദിന്റെ കൊട്ടാരം വളഞ്ഞു.
ഇബ്നുസിയാദ് തന്റെ കൂടെയുള്ളവര്‍ക്ക് സമ്മാനങ്ങള്‍വാഗ്ദാനം ചെയ്ത് ജനങ്ങളെ പിന്തിരിപ്പിക്കാന്‍ഏല്‍പ്പിച്ചു. അവര്‍സ്ത്രീകളെയും മറ്റും സമീപിച്ച് ശാമില്‍നിന്ന് വലിയ സൈന്യം വരുന്നുവെന്ന് ഭയപ്പെടുത്തി. അങ്ങനെ സ്ത്രീകള്‍വന്ന് തങ്ങളുടെ മക്കളെയും പുരുഷന്മാര്‍സ്വന്തം സഹോദരങ്ങളെയും കൊണ്ടുപോയിക്കൊണ്ടിരുന്നു. അവസാനം മുപ്പതാളുകളും മുസ്‌ലിം(റ)വും മാത്രം ബാക്കിയായി. വൈകാതെ അവരും പിരിഞ്ഞുപോയി. മുസ്‌ലിം(റ) ഒറ്റപ്പെട്ടു. നിര്‍വാഹമില്ലാതെ അദ്ദേഹം അവിടെനിന്ന് ഓടി. അദ്ദേഹത്തെ അറിയുന്നതായി പോലും ആരും ഭാവിച്ചില്ല, സഹായിച്ചുമില്ല. എങ്കിലും ഒരു സ്ത്രീ തന്റെ അയല്‍പക്കത്തുള്ള വീട്ടില്‍അഭയം നല്‍കാന്‍തയ്യാറായി. പക്ഷേ, അവരുടെ മകന്‍വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ഗവര്‍ണര്‍ഒരു സംഘത്തെ അയച്ച് അഭയം നല്‍കാമെന്ന വ്യാജേന കൊട്ടാരത്തിലേക്ക് കൊണ്ടുപോയി.
ഇബ്നുസിയാദിന്റെ മുന്നില്‍ഹാജരാക്കി ചോദ്യം ചെയ്തപ്പോള്‍അദ്ദേഹം സത്യം പറഞ്ഞു: ഹുസൈന്‍(റ)നെ ബൈഅത്ത് ചെയ്യാനാണ് തീരുമാനം. ഇബ്നുസിയാദ് വധഭീഷണി മുഴക്കിയപ്പോള്‍തനിക്ക് വസ്വിയ്യത്ത് ചെയ്യാനവസരം നല്‍കണമെന്നദ്ദേഹമാവശ്യപ്പെട്ടു. അങ്ങനെ അവിടെയുണ്ടായിരുന്ന ഉമറുബ്നു സഅ്ദ്ബ്നു അബീ വഖാസിനോട്, കൂഫയിലേക്ക് വരരുതെന്നും മക്കയിലേക്കു തന്നെ തിരിച്ചുപോവണമെന്നും അറിയിക്കാന്‍ഹുസൈന്‍(റ)ന്റെയടുത്തേക്ക് ആളയക്കണമെന്ന് വസ്വിയ്യത്ത് ചെയ്തു. ശേഷം അദ്ദേഹം വധിക്കപ്പെട്ടു. ഹാനിഉം വധിക്കപ്പെട്ടു. ഇരുവരുടെയും ശിരസ്സുകള്‍യസീദിന്റെ അടുത്തേക്കയച്ചു (അസ്സിഖാത്ത്).
വധിക്കപ്പെടുന്നതിന്റെ 27 ദിവസം മുന്പാണ് ഹുസൈന്‍(റ)നോട് കൂഫയിലേക്ക് പുറപ്പെടാനാവശ്യപ്പെടുന്ന കത്ത് മുസ്‌ലിം(റ) അയക്കുന്നത്. അതു ലഭിച്ച് ദുല്‍ഹിജ്ജ എട്ടിന് അദ്ദേഹം മക്കയില്‍നിന്ന് പുറപ്പെട്ടു. നബികുടുംബത്തില്‍പെട്ട സ്ത്രീകളും കുട്ടികളുമടക്കം 72 ആളുകള്‍കൂടെയുണ്ടായിരുന്നു. വിവരമറിഞ്ഞ് മക്കയിലെ ഗവര്‍ണര്‍അംറുബ്നു സഈദ്(റ) അഭയം നല്‍കാമെന്നും പോകരുതെന്നും ആവശ്യപ്പെട്ടെങ്കിലും ഹുസൈന്‍(റ) മുന്നോട്ടുപോയി (അത്തിബ്രി).
വഴിയില്‍വെച്ച് സുപ്രസിദ്ധ കവിയായ ഫറസ്ദഖിനെ കണ്ടപ്പോള്‍കൂഫയിലെ സ്ഥിതി അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: “അവര്‍താങ്കളെ തിരസ്കരിക്കും. അങ്ങു ചെല്ലുന്ന ജനതയുടെ ഹൃദയം നിങ്ങളോടൊപ്പമാണെങ്കിലും അവരുടെ കൈകള്‍അങ്ങേക്കെതിരായിരിക്കും.’
പക്ഷേ, ഹുസൈന്‍(റ)നെ സംബന്ധിച്ചിടത്തോളം മുന്നോട്ടുപോകാന്‍ന്യായങ്ങളുണ്ടായിരുന്നു. അതില്‍പ്രധാനമായി പരിഗണിക്കാവുന്നതാണ് അബ്ദുല്ലാഹിബ്നു സുബൈര്‍(റ)നോട് ഹുസൈന്‍(റ) പറഞ്ഞത്: മക്കയില്‍നിന്ന് ഒരു ചാണെങ്കിലും പുറത്തുവെച്ച് ഞാന്‍വധിക്കപ്പെടുന്നതാണ് അവിടെവെച്ച് വധിക്കപ്പെടുന്നതിനേക്കാള്‍എനിക്കിഷ്ടം. അല്ലാഹു സത്യം, ഞാനെത്ര അഭയസ്ഥാനത്തായാലും അവരെന്നെ പിടികൂടി കൊല്ലുകതന്നെ ചെയ്യും (അല്‍കാമില്‍).
ഒരു വിഘടിത വിഭാഗത്തിന്റെ ആക്രമണത്തില്‍താന്‍വധിക്കപ്പെടുമെന്ന് നേരത്തെ അറിവ് ലഭിച്ചിട്ടുള്ള അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിശുദ്ധ ഭൂമിക്ക് അകത്ത് അക്രമം അരങ്ങേറുന്നത് അഹിതമായിരുന്നു. മക്കയുടെ പവിത്രത കളങ്കപ്പെടുത്താന്‍അതു കാരണമാവുന്നതിനാല്‍പ്രത്യേകിച്ചും.
അങ്ങനെ ഹുസൈന്‍(റ)വും സംഘവും യാത്ര തുടര്‍ന്നു. വഴിയില്‍വെച്ച് പല പ്രുഖ സ്വഹാബികളും അദ്ദേഹവുമായി സംസാരിച്ചിരുന്നുവെങ്കിലും മുന്നോട്ടു പോകുന്നതിലാണ് ഗുണമെന്ന് അദ്ദേഹം വിശ്വസിച്ചു.
ഹുസൈന്‍(റ)ന്റെ യാത്രയറിഞ്ഞപ്പോള്‍കൂഫയിലെ ഗവര്‍ണര്‍ക്ക് ജാഗ്രത്തായിരിക്കാനുള്ള ഉത്തരവ് ലഭിച്ചിരുന്നു. ഇബ്നു സിയാദ് അതിനായി വന്‍സൈനിക ക്രമീകരണങ്ങള്‍നടത്തി. ഹുസൈനുബ്നു സുബൈര്‍എന്ന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ഒരു സംഘത്തെ വഴിയില്‍നിരീക്ഷണത്തിനു നിയോഗിച്ചു. അവര്‍ഖാദിസിയ്യ കേന്ദ്രീകരിച്ച് ചില പ്രതിരോധ ക്രമീകരണങ്ങള്‍നടത്തുകയുണ്ടായി. കൂഫയോടടുത്ത അല്‍ഹാജിസ് എന്ന സ്ഥലത്തെത്തിയപ്പോള്‍ഹുസൈന്‍(റ) തന്റെ ആഗമന വിവരമറിയിക്കാനായി അബ്ദുല്ല എന്ന മുലകുടി ബന്ധത്തിലെ സഹോദരനെ പറഞ്ഞുവിട്ടു. മുസ്‌ലിമിനെ കണ്ട് കാര്യങ്ങളറിയിച്ച് തുടര്‍നടപടികള്‍വേഗത്തിലാക്കാനായിരുന്നു ഇത്. പക്ഷേ, ഖാദിസിയ്യയിലെത്തിയപ്പോള്‍അദ്ദേഹം ഇബ്നു സിയാദിന്റെ സൈനികരുടെ പിടിയിലകപ്പെട്ടു. അവരദ്ദേഹത്തെ ഇബ്നുസിയാദിനു മുന്നില്‍ഹാജരാക്കി. ഹുസൈന്‍(റ)നെ ശപിക്കാന്‍അവരദ്ദേഹത്തോടാവശ്യപ്പെട്ടു. അദ്ദേഹം ഹുസൈന്‍(റ)ന്റെ വരവ് പ്രഖ്യാപിക്കുകയും ഇബ്നു സിയാദിനെയും ശിങ്കിടികളെയും ശപിക്കുകയും ചെയ്തു. ആ ധീരനെ അവര്‍കൊട്ടാരത്തിന്റെ മുകളില്‍നിന്ന് താഴേക്കെറിഞ്ഞു കൊന്നു. അബ്ദുല്ലക്ക് മുമ്പ് പറഞ്ഞയച്ചിരുന്ന ഖൈസ് എന്ന ദൂതനും വധിക്കപ്പെടുകയായിരുന്നു.
ഹുസൈന്‍(റ)ന്റെ സംഘം മുസ്‌ലിം(റ)ന്റെ വസ്വിയ്യത്തനുസരിച്ചുള്ള സന്ദേശവും മുസ്‌ലിം, ഹാനിഅ്, അബ്ദുല്ല എന്നിവര്‍വധിക്കപ്പെട്ട വാര്‍ത്തയും അറിഞ്ഞു. തിരിച്ചുപോകുന്നതിനെ കുറിച്ച് ആലോചിച്ചെങ്കിലും മുസ്‌ലിം(റ)ന്റെ സന്തതികള്‍അതിനോട് യോജിച്ചില്ല. പിതാവിന്റെ രക്തത്തിന് പകരം ചോദിക്കണമെന്നവര്‍വാദിച്ചു. മുസ്‌ലിം(റ)നെ പോലെയായിരിക്കില്ല താങ്കള്‍കൂഫയിലെത്തിയാല്‍എന്നും ചിലര്‍അഭിപ്രായപ്പെട്ടു. കൂഫയുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമായി അറിയാത്തവരായിരുന്നു ഈ അഭിപ്രായ പ്രകടനം നടത്തിയവര്‍. മക്കയില്‍നിന്ന് കൂടെ വന്നവരല്ലാത്തവരെല്ലാം കൂഫയിലെ നിജസ്ഥിതി അറിഞ്ഞ് തുടങ്ങിയപ്പോള്‍ഹുസൈന്‍(റ)നെ പിരിയുകയാണ് ചെയ്തത്.
മുന്നോട്ടു നീങ്ങുന്ന ഹുസൈന്‍(റ)ന്റെ സംഘത്തിന് മുന്നില്‍ശര്‍റാഫ് എന്ന പ്രദേശത്തെത്തിയപ്പോള്‍ആയിരം അംഗങ്ങളുള്ള ഹുര്‍റുബ്നു യസീദിന്റെ സൈന്യം പ്രത്യക്ഷപ്പെട്ടു. നേരത്തെ പറഞ്ഞ, ഹുസൈന്‍എന്ന പോലീസ് മേധാവി നിയോഗിച്ചതായിരുന്നു ഈ സൈന്യത്തെ. അങ്ങനെ ഹുസൈന്‍(റ)ന്റെ നേതൃത്വത്തില്‍അവര്‍ഒന്നിച്ച് ളുഹ്ര്‍നിസ്കരിച്ചു. ഹുര്‍റും ഹുസൈന്‍(റ)വും തമ്മില്‍സംസാരിച്ചു. ഹുര്‍റിന് തന്റെ ദൗത്യം നിര്‍വഹിക്കുകയല്ലാതെ നിര്‍വാഹമുണ്ടായിരുന്നില്ല. ഇബ്നു സിയാദില്‍നിന്നുള്ള നിര്‍ദേശങ്ങളുമായി ദൂതന്മാര്‍വന്നുകൊണ്ടേയിരുന്നു. ഒരു സന്ദേശത്തില്‍ഹുസൈന്‍(റ)ന് വെള്ളം വരെ നിഷേധിക്കാന്‍നിര്‍ദേശിച്ചു. ഹുര്‍റിനെ നിരീക്ഷിക്കാനും ദൂതനോടാജ്ഞാപിച്ചു. അതിനാല്‍ഹുര്‍റിന് കടുത്ത നിലപാടെടുക്കുകയല്ലാതെ നിര്‍വാഹമില്ലാതായി. എങ്കിലും ഹുസൈന്‍(റ)നോട് ഒരു പരിധിവരെ മാന്യമായാണദ്ദേഹം പെരുമാറിയത്.
ഈ സമയത്ത് ഇബ്നുസിയാദ് ഉമറുബ്നു സഅ്ദ്ബ്നു അബീ വഖാസിന് റയ്യ് പ്രദേശത്തിന്റെ ഭരണച്ചുമതല പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍4000 അംഗങ്ങളുള്ള ഒരു സൈന്യത്തെ ഹുസൈന്‍(റ)നെ നേരിടാന്‍നിയോഗിച്ചപ്പോള്‍അദ്ദേഹം നീരസം പ്രകടിപ്പിച്ചു. അപ്പോള്‍ഉദ്യോഗം നല്‍കില്ലെന്നായി ഇബ്നുസിയാദ്. ദൗത്യം ഏറ്റെടുക്കാന്‍ഒരു ദിവസത്തെ സാവകാശം ആവശ്യപ്പെട്ടു. കൂടിയാലോചനയില്‍അടുത്ത അനുയായികള്‍വരെ ഹുസൈന്‍(റ)നെ എതിര്‍ക്കുന്നത് നന്നല്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി.
ഉമര്‍ദര്‍ബാറിലെത്തി ഇബ്നുസിയാദിനോട് സൈനിക നേതൃത്വം ഒഴിവാക്കിത്തരാനാവശ്യപ്പെട്ടു. വീണ്ടും റയ്യിലെ ഉദ്യോഗം കാട്ടി പ്രലോഭിച്ചപ്പോള്‍പോകാന്‍തയ്യാറായി. അവര്‍ഹുസൈന്‍(റ)വും സംഘവുമുള്ള സ്ഥലത്തെത്തി. തന്റെ പ്രതിനിധിയെ ഹുസൈന്‍(റ)ന്റെ അടുത്തയച്ച് വരവിന്റെ ഉദ്ദ്യേമാരാഞ്ഞു. ഹുസൈന്‍(റ) പറഞ്ഞു: “നിങ്ങളുടെ നാട്ടുകാര്‍ഇവിടെ വരണമെന്നാവശ്യപ്പെട്ട് വന്നതാണ് ഞാന്‍. അവര്‍ക്കിഷ്ടമില്ലെങ്കില്‍ഞാന്‍പൊയ്ക്കൊള്ളാം.’
ഈ വിവരം ഉമര്‍, ഇബ്നുസിയാദിനെഴുതി. അദ്ദേഹം മറുപടി അറിയിച്ചത് ഇങ്ങനെയായിരുന്നു: “ഹുസൈനിനോട് യസീദിനെ ബൈഅത്ത് ചെയ്യാന്‍പറയുക. അതിന് തയ്യാറായാല്‍പ്രശ്നങ്ങളില്ല.’
സന്ദേശത്തില്‍അദ്ദേഹത്തിന് കുടിവെള്ളം തടയാനും നിര്‍ദേശിച്ചിരുന്നു. ഇതിനായി അംറിബ്നു ഹജ്ജാജിന്റെ നേതൃത്വത്തില്‍500 പടയാളികളെ നദിക്കരയില്‍വിന്യസിച്ചു. മുഹര്‍റം ഏഴിനായിരുന്നു ഇത്. ശേഷം ഒരാള്‍വിളിച്ചുപറഞ്ഞു: “ഹുസൈന്‍, വെള്ളം കാണുന്നില്ലേ. എന്നാല്‍അതില്‍നിന്ന് ഒരു തുള്ളി നിങ്ങള്‍ക്ക് രുചിക്കാനാവില്ല. അങ്ങനെ ദാഹിച്ച് മരിക്കുക.’ ഇതുകേട്ട ഹുസൈന്‍(റ) അല്ലാഹുവേ, അവനെ ദാഹാര്‍ത്തനായി മരിപ്പിക്കേണമേ എന്നു പ്രാര്‍ത്ഥിച്ചു. ഇയാള്‍വെള്ളം കുടിക്കാന്‍കഴിയാതെയാണ് പിന്നീട് മരണപ്പെട്ടതെന്നാണ് ചരിത്രം.
വെള്ളം തടയപ്പെടുന്നതിന്റെ വൈഷമ്യം ഊഹിക്കാവുന്നതിലപ്പുറമാണല്ലോ. അങ്ങിനെയിരിക്കെ ആദ്യം തന്നെ സമീപിച്ച ഇബ്നുസിയാദിന്റെ പ്രതിനിധിയായ ഹുര്‍റുബ്നു യസീദും 30 ആളുകളും ഹുസൈന്‍(റ)ന്റെ പക്ഷത്തു ചേരുകയുണ്ടായി. ഇബ്നുസിയാദിനെ അംഗീകരിക്കാതെ നിര്‍വാഹമില്ല എന്ന നിലപാടിനോട് യോജിക്കാന്‍ഹുസൈന്‍(റ) തയ്യാറായില്ല. വെള്ളം തടയലിനപ്പുറം പോരാട്ടത്തിന്റെ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍നീങ്ങി. ഉമറുബ്നു സഅ്ദ് യുദ്ധ പ്രഖ്യാപനം നടത്തി. തന്റെ കൂടെവന്ന നാലായിരവും ഹുര്‍റിന്റെ കൂടെയുള്ള ആയിരവുമടക്കം അയ്യായിരം പേരാണ് ഇബ്നുസിയാദിനുവേണ്ടി ഒരു കുടുംബത്തെയും ഏതാനും സഹായികളെയും നേരിടാന്‍തയ്യാറായി നിന്നത്. ഹുസൈന്‍(റ) ഒരു ദിവസത്തെ സാവകാശം ആവശ്യപ്പെട്ടു.
പിറ്റേന്ന് മുഹര്‍റം പത്ത്. പോരാളികള്‍കുറച്ചേയുള്ളൂവെങ്കിലും ഹുസൈന്‍(റ) സാധ്യമായ ക്രമീകരണങ്ങള്‍നടത്തി. പോരാട്ടം തുടങ്ങി. ഹുസൈന്‍(റ)നെ അനുയായികള്‍യുദ്ധത്തില്‍നേരിട്ട് പങ്കെടുക്കുന്നതില്‍നിന്നും തടഞ്ഞ് ടെന്‍റില്‍നിര്‍ത്തുകയായിരുന്നു.
അദ്ദേഹത്തിന്റെ പക്ഷത്തുള്ളവരെല്ലാം അല്‍പസമയത്തിനകം വധിക്കപ്പെട്ടു. പക്ഷേ, ഹുസൈന്‍(റ)നെതിരെ നീങ്ങാന്‍ആരും തയ്യാറായില്ല. ആര്‍ക്കും ആ പാപഭാരം ഏറ്റുകൂടെന്നായി. ഹുസൈന്‍(റ) പടക്കളത്തിലിറങ്ങി. ഇതുകണ്ട് ശമീറുബ്നു ദുല്‍ജൂഗിന്‍എന്ന ആള്‍സൈന്യത്തെ ഹുസൈന്‍(റ)നെതിരെ തിരിച്ചു. അയാളായിരുന്നു ഇബ്നുയസീദിന്റെ തീരുമാനം കടുപ്പിക്കുന്നതിലും പ്രവര്‍ത്തിച്ചിരുന്നത്. സിനാനുബ്നു അനസ് എന്നയാള്‍മഹാനവര്‍കളെ കൊലപ്പെടുത്തുകയും ചെയ്തു. ഇത് ഹിജ്റ 61 മുഹര്‍റം പത്തിനായിരുന്നു.
യുദ്ധം അവസാനിച്ചു ടെന്‍റുകളില്‍കഴിയുകയായിരുന്നു നബികുടുംബത്തിലെ സ്ത്രീകള്‍ക്ക് മാന്യമായ പരിഗണന നല്‍കാന്‍ഉമറുബ്നു സഅ്ദ് തയ്യാറായി. അവരെ ഇബ്നുസിയാദിന്റെ മുന്നില്‍ഹാജരാക്കി. അദ്ദേഹം അവരെ യസീദിന്റെ അടുത്തേക്കയച്ചു. യസീദ് തന്റെ ഭരണത്തിനെതിരെയുള്ള ഭീഷണി നീങ്ങിയതില്‍സന്തുഷ്ടി പ്രകടിപ്പിച്ചെങ്കിലും കാര്യത്തിന്റെ ഗൗരവം ആലോചിച്ച് കരയുകയുണ്ടായി. ഇബ്നുസിയാദിന്റെ എടുത്തുചാടിയുള്ള നടപടി യസീദിനെ ദുഃഖിപ്പിച്ചു. അദ്ദേഹം പറഞ്ഞു: “ഇബ്നു മര്‍ജാനെ (ഇബ്നുസിയാദ്) അല്ലാഹു ശപിക്കട്ടെ. ഹുസൈന്‍(റ) മുന്നോട്ടുവെച്ച സമാധാന നിര്‍ദേശങ്ങളൊന്നും അവന്‍സ്വീകരിച്ചില്ല. അങ്ങനെ യുദ്ധത്തിലേക്കും കൊലപാതകത്തിലേക്കും കാര്യങ്ങളെത്തിച്ചതവനാണ്.’ ശേഷം നുഅ്മാനുബ്നു ബശീര്‍(റ)നെ വിളിച്ചുപറഞ്ഞു: ഇവര്‍ക്കാവശ്യമുള്ളതെല്ലാം നല്‍കി വിശ്വസ്തനായ ഒരു ശാം നിവാസിയുടെ കൂടെ നാട്ടിലേക്കയക്കുക. ആവശ്യമായ വാഹനങ്ങളും സന്നാഹങ്ങളും നല്‍കണം.’
സ്ത്രീകളെ വിശ്രമിക്കാനായി അകത്തേക്കുവിട്ടു. യുദ്ധത്തടവുകാരെ പോലെ തങ്ങളുടെ മുന്നിലൂടെ കടന്നുവരുന്ന നബികുടുംബത്തിലെ സ്ത്രീകളെ കണ്ടപ്പോള്‍യസീദിന്റെ വീട്ടിലുണ്ടായിരുന്ന സ്ത്രീകളെല്ലാം കരഞ്ഞു. കൂട്ടത്തില്‍ഹുസൈന്‍(റ)ന്റെ മകന്‍അലി(റ) എന്ന സൈനുല്‍ആബിദീനുമുണ്ടായിരുന്നു.
യസീദും കുടുംബവും വളരെ ആദരവോടുകൂടിയാണവരോട് പെരുമാറിയത്. ഭക്ഷണം കഴിക്കാന്‍അലി(റ)നെ തന്റെ കൂടെക്കൂട്ടി. മൂന്നു നാളുകള്‍ക്കുശേഷം അവര്‍പോകാനൊരുങ്ങിയപ്പോള്‍യസീദ് അലി(റ)യെ വിളിച്ച് ഇങ്ങനെ പറഞ്ഞു: “സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു. ഇബ്നുമര്‍ജാനയുടെ അതിക്രമമായിരുന്നു അത്. നിങ്ങള്‍ക്കാവശ്യമുള്ളതെന്തും അറിയിക്കണം, ഞാന്‍നല്‍കും.’ അവര്‍ക്ക് വസ്ത്രവും മറ്റു അവശ്യ സാധനങ്ങളും നല്‍കി. വഴികാട്ടിയെ വിളിച്ച് നന്നായി ശ്രദ്ധിക്കാനുപദേശിച്ചു. വഴികാട്ടി അവരെ നന്നായി പരിചരിക്കുകയും മദീനയിലെത്തിക്കുകയും ചെയ്തു. പ്രത്യുപകാരമായി ഹുസൈന്‍(റ)ന്റെ കുടുംബം അയാള്‍ക്ക് സമ്മാനിക്കാനായി ആഭരണം അഴിച്ചെങ്കിലും അദ്ദേഹമത് നിരസിച്ചു. എനിക്ക് അല്ലാഹുവിന്റെ പ്രതിഫലവും നിങ്ങളുമായുള്ള നല്ല സമ്പര്‍ക്കവും മതിയെന്നു പറഞ്ഞു.
മക്കയില്‍നിന്ന് പുറപ്പെട്ട ഹുസൈന്‍(റ), അദ്ദേഹത്തെ കൂഫയിലേക്ക് ക്ഷണിച്ച നാട്ടുകാര്‍, പ്രവാചക പൗത്രനെ എതിര്‍ക്കുകയും വധിക്കാന്‍കാരണക്കാരനാവുകയും ചെയ്ത ഇബ്നുസിയാദ്, അയാളെ ഗവര്‍ണറാക്കിയ യസീദ് തുടങ്ങിയവര്‍പല തരത്തില്‍കടന്നുവരുന്ന ചരിത്ര ദുഃഖമാണ് കര്‍ബല യുദ്ധം.
ഇബ്നുസിയാദിന്റെ സമീപനത്തിലാണ് പ്രകടമായ അപരാധങ്ങള്‍കാണാനാവുന്നത്. ഇതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ചര്‍ച്ച ചെയ്ത് ചരിത്രപുരുഷരെ നിരൂപണം ചെയ്യുന്നതില്‍പ്രയോജനമില്ല. അതുവഴി സ്വയം പാപം പേറുന്നതും ദുരന്തമാണ്. അതിനാല്‍തന്നെ മുസ്‌ലിം സമൂഹത്തിന്റെ എന്നത്തെയും കണ്ണീരാണ് കര്‍ബല. എങ്കിലും കര്‍ബല ദിനാചരണമെന്ന പേരില്‍അത്യാചാരത്തിനും ശാരീരികപീഡനമേല്‍ക്കുന്നതിനും മുതിരുന്നത് ശുദ്ധഭോഷ്കാണ്. ശിയാക്കളുടെ ഈ ചെയ്തിക്ക് യാതൊരു പ്രാമാണികതയുമില്ലെന്നു മാത്രമല്ല, ശാരീരിക ദ്രോഹമേല്‍പ്പിക്കല്‍എന്ന നിലയില്‍കുറ്റകരവുമാണത്.
കര്‍ബല യുദ്ധത്തിന് കാരണമായ ഘടകങ്ങളുടെ ഇഴപിരിച്ചുള്ള അന്വേഷണത്തില്‍ഏതെങ്കിലും ഘട്ടത്തില്‍ഒരാളുടെ ചെയ്തിയെ അമിതമായി പ്രാധാന്യവല്‍ക്കരിക്കേണ്ട കാര്യമില്ല. മക്കയില്‍നിന്നു പുറപ്പെട്ട ഹുസൈന്‍(റ)നെ വധിക്കാന്‍യസീദ് നിര്‍ദേശിച്ചിട്ടില്ല എന്നാണ് രേഖകള്‍വ്യക്തമാക്കുന്നത്.
ഇബ്നുസിയാദും ചില കുബുദ്ധികളുമാണ് കടുത്ത നിലപാടുകള്‍സ്വീകരിച്ചതെന്നാണ് പ്രാമാണികം. കൊല നടത്തിയവനും പ്രേരിപ്പിച്ചവനും സഹായിച്ചവനും ആപേക്ഷികമായി അതില്‍പ്രതികള്‍തന്നെയായിരിക്കുമെങ്കിലും. വധത്തിനു കാരണക്കാരനും പ്രചോദകനുമായ ഇബ്നു സിയാദിനെ യസീദ് ശപിച്ചതും ഇതുകൊണ്ടുതന്നെ. ഹുസൈന്‍(റ)നെ ഗളഛേദം ചെയ്ത സിനാനോട് ഹജ്ജാജ്ബ്നു യൂസുഫ് പോലും പറഞ്ഞു: “അറിയുക, നിങ്ങള്‍രണ്ടുപേരും (ഹുസൈന്‍റ വും സിനാനും) ഒരു വീട്ടില്‍(സ്വര്‍ഗം) ഒരുമിക്കില്ല’ (ത്വബ്റാനി).
ഹുസൈന്‍(റ)നെ കൂഫയിലേക്ക് ക്ഷണിച്ച് വിഷമവൃത്തത്തിലാക്കിയവരുടെ ചെയ്തി അംഗീകരിക്കാവുന്നതല്ല. ഒരര്‍ത്ഥത്തില്‍അലി(റ)ന്റെ ആളുകളെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്ന വിഭാഗത്തിന്റെ പ്രതിനിധികളായിരുന്നു അവര്‍. അതിനാല്‍തന്നെ സ്വന്തക്കാരാണെന്ന് വാദിക്കുന്നവരാണ് ഹുസൈന്‍(റ)നെ നാശത്തിലേക്ക് ക്ഷണിച്ചതെന്ന സത്യവും സ്മരണീയമാണ്. ആദരണീയ വ്യക്തിത്വങ്ങളെ അവര്‍സംബന്ധിക്കുന്നതില്‍ഗുണമില്ലാത്ത ഇടങ്ങളിലേക്ക് വിളിച്ചുവരുത്തുന്നവര്‍ക്കു കൂടി ഈ ചരിത്രം എന്നും ബോധനമാണ്.
യസീദ്, വ്യക്തിജീവിതത്തില്‍വൃത്തികെട്ട ധാരാളം ശീലങ്ങളുള്ളയാളായിരുന്നു എന്നത് പ്രസിദ്ധം. ജീര്‍ണതകളും ആഡംബരങ്ങളും ആഭാസങ്ങളും നിറഞ്ഞവന്‍. മാത്രവുമല്ല, ഇബ്നു സിയാദിന്റെ ചെയ്തിയില്‍ദുഃഖം പ്രകടിപ്പിച്ചെങ്കിലും ശിക്ഷിക്കാനോ ജോലിയില്‍നിന്ന് പിരിച്ചുവിടാനോ തയ്യാറായില്ലെന്നതും യസീദിന്റെ വീഴ്ചയാണെന്നാണ് പണ്ഡിതമതം.
ഇതെല്ലാം കൊണ്ടുതന്നെ കര്‍ബലയുടെ വിവരണം അത്യധികം ശ്രദ്ധയോടെ നടത്തേണ്ടതാണ്. സ്വഹാബികളില്‍ആര്‍ക്കെങ്കിലുമെതിരില്‍മോശമായ ധാരണയോ പരാമര്‍ശമോ വളരാന്‍കാരണമാകുന്ന വിധത്തില്‍അത് അവതരിപ്പിക്കുന്നത് സര്‍വനാശമത്രെ. കഥാപ്രസംഗങ്ങളിലും കഥാഖ്യാനങ്ങളിലും മറ്റും അതിശയോക്തിപരമായി അതിരുകടക്കുന്നവര്‍പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.



ശീഈ ദര്‍ശനങ്ങളുടെ വികാസ വിഘടനങ്ങള്‍● 0


ശീഈ ദര്‍ശനങ്ങളുടെ വികാസ വിഘടനങ്ങള്‍● 0 COMMENTS
🍔🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0


ശീഇസത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്പോള്‍ജൂതാഇസത്തെക്കുറിച്ച് പറയാതിരിക്കാനാവില്ല. കാരണം ഇതര മതങ്ങളോട് അസഹിഷ്ണുതാപരമായ സമീപനം പുലര്‍ത്തുന്ന ജൂതര്‍മുസ്‌ലിംകളില്‍ആഭ്യന്തര കുഴപ്പങ്ങളും ധ്രുവീകരണവും സൃഷ്ടിക്കാന്‍റസൂലിന്റെ കാലത്തുതന്നെ ശ്രമിച്ചു തുടങ്ങിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍പറയുന്നു: “വിശ്വാസികളോട് കഠിനമായ ശത്രുത പുലര്‍ത്തുന്നവരായിരിക്കും യഹൂദികള്‍’ (മാഇദ/82).

മുസ്‌ലിം ലോകത്ത് ഇന്നും സംഹാരങ്ങള്‍തീര്‍ക്കുന്ന ശീഇസത്തിന്റെ ഉത്ഭവം അബ്ദുല്ലാഹിബ്നു സബഅ് എന്ന ജൂതനിലൂടെയാണെന്നാണ് ചരിത്രം. ഉസ്മാന്‍(റ)ന്റെ ഭരണകാലത്ത് രാഷ്ട്രീയ കലാപം തീര്‍ത്തത് ഇയാളായിരുന്നു. അലി(റ)നെ കുറിച്ച് അദ്ദേഹം പോലും ഇഷ്ടപ്പെടാത്ത “ദിവ്യകല്‍പനകള്‍’ പുറപ്പെടുവിച്ച് മുസ്‌ലിം ലോകത്ത് മാറാ തലവേദനകള്‍തീര്‍ത്തു. അലി(റ)ന്റെ പാര്‍ട്ടിക്കാര്‍എന്ന അര്‍ത്ഥത്തിലുള്ള “ശരീഅത്തു അലി’ ആണ് ശീഇസമായി രൂപപ്പെട്ടത്. അലി(റ) പ്രഥമ ഖലീഫയാകണമായിരുന്നു എന്നതില്‍തുടങ്ങി ഇമാമുമാരില്‍അവതാരവാദം ആരോപിക്കുന്നതുവരെ എത്തിനില്‍ക്കുന്നു അവരുടെ വ്യതിയാന ചിന്തകള്‍.

“അലിയേ, മൂസാനബിക്ക് ഹാറൂന്‍പോലെയാണ് താങ്കളെനിക്ക്. എന്നാല്‍എന്റെ ശേഷം നബിയില്ല.’

“അലി എന്റെ സഹോദരനും കാര്യസ്ഥനും പിന്‍ഗാമിയുമാണ്. നിങ്ങള്‍അദ്ദേഹത്തെ അനുസരിക്കുക.’

“നിങ്ങള്‍അഹ്ലുബൈത്തിനെ പിന്തുടരണം’ തുടങ്ങിയ ഹദീസുകളാണ് അവര്‍പിഴച്ച വാദങ്ങള്‍ക്ക് ഉപോല്‍ബലകമായി ഉദ്ധരിക്കുന്നത്. തനിക്കുശേഷം ഖലീഫയാകണമെന്നു നബി(സ്വ) അലി(റ)യോട് വസ്വിയ്യത് ചെയ്യുന്ന വിധമുള്ള പല ഹദീസുകളും ശിയാക്കളുടെ നിര്‍മിതിയാണെന്ന് ഇമാം ഖുര്‍തുബി പ്രസ്താവിച്ചിട്ടുണ്ട് (ഫത്ഹുല്‍ബാരി 8/295).

ആഇശാ ബീവി(റ)യുടെ സമീപത്തുവെച്ച് ശിയാക്കള്‍ഈ വസ്വിയ്യത്തിന്റെ വിഷയം പരാമര്‍ശിച്ചപ്പോള്‍എന്റെ മടിയില്‍വെച്ചാണ് നബി(സ്വ) വഫാത്തായത്, പിന്നെ എപ്പോഴാണ് അവിടുന്ന് അങ്ങനെ ചെയ്തതെന്ന് അവര്‍തിരിച്ചുചോദിച്ചു (ബുഖാരി/2536).

അലി(റ) ജമല്‍യുദ്ധവേളയില്‍പറഞ്ഞു: നബി(സ്വ) അധികാരാരോഹണവുമായി ബന്ധപ്പെട്ട് ഞങ്ങളോട് കരാറൊന്നും ചെയ്തിട്ടില്ലായിരുന്നു. ആ വിഷയത്തില്‍ഞങ്ങളുടെ അഭിപ്രായപ്രകാരം ഞങ്ങള്‍പ്രവര്‍ത്തിച്ചതാണ് (മുസ്നദ് അഹ്മദ്/877). റസൂല്‍(സ്വ) പിന്‍ഗാമിയെ നിയോഗിച്ചിട്ടില്ലെന്നു ഉമര്‍(റ)വും പ്രസ്താവിച്ചിട്ടുണ്ട് (മുസ്‌ലിം/3399).

അലി(റ) അടക്കമുള്ള വിശുദ്ധരായ സ്വഹാബികളുടെ ഏകകണ്ഠ തീരുമാനത്തെ ചോദ്യം ചെയ്യുന്നത് എത്ര മൗഢ്യമാണ്. എന്നാല്‍അലി(റ), സിദ്ദീഖ്(റ)നെ ആദ്യ ഖലീഫയായി അംഗീകരിച്ചതിന് ഇവര്‍നല്‍കുന്ന ന്യായീകരണം ഏറെ രസകരമാണ്. പുണ്യമായി ഇവര്‍വീക്ഷിക്കുന്ന, ആത്മരക്ഷാര്‍ത്ഥം സത്യം മറച്ചുവെക്കുക എന്ന “തഖിയ്യ’ കര്‍മം ചെയ്തതാണത്രെ അലി(റ). ഇബ്നു ഖല്‍ദൂന്‍മുഖദ്ദിമയില്‍ശീഈ വാദങ്ങള്‍വിശദീകരിക്കുന്നതിനിടയില്‍പറഞ്ഞത് സ്മരണീയമാണ്: “അതെല്ലാം നമ്മുടെ ദൃഷ്ടിയില്‍തള്ളപ്പെടേണ്ടതാണ്; അവരുടെ ദൃഷ്ടിയിലും അങ്ങനെ വേണ്ടതാണ്.’

ലോക മുസ്‌ലിം ജനസംഖ്യയുടെ 15 ശതമാനത്തില്‍താഴെവരുന്ന ശിയാക്കള്‍ഇറാന്‍(89%), ഇറാഖ് (65%), ബഹ്റൈന്‍(70%) എന്നീ രാഷ്ട്രങ്ങളില്‍ഭൂരിപക്ഷ വിഭാഗമാണ്. യമന്‍, സിറിയ, ലബനാന്‍, അസര്‍ബൈജാന്‍തുടങ്ങിയ രാജ്യങ്ങളില്‍ഇവരുടെ സാന്നിധ്യമുണ്ട്. ശിയാക്കള്‍ക്ക് അധികാരമുള്ള ഏക രാഷ്ട്രമാണ് ഇറാന്‍. ഷാ റിസാ പഹ്ലവിയുടെ നേതൃത്വത്തില്‍ഇറാനില്‍പാശ്ചാത്യ പരിഷ്കരണം അരങ്ങേറിയപ്പോള്‍രൂപപ്പെട്ട ജനകീയ പ്രക്ഷോഭമാണ് ശീഈ ഭരണത്തിലേക്ക് വഴിനടത്തിയത്. ശിയാക്കള്‍പരമോന്നത നേതാവായി കാണുന്ന ആയതുല്ലാ റൂഹുല്ലാ ഖുമൈനിയാണ് അന്ന് പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തത്. അദ്ദേഹം പ്രസിദ്ധീകരിച്ച കശ്ഫുല്‍അസ്റാര്‍എന്ന പുസ്തകം ജനങ്ങളില്‍ഭരണവിരുദ്ധ വികാരമുണ്ടാക്കുകയും ചെയ്തു. 1979 ഏപ്രില്‍ഒന്നിന് ഇറാനില്‍ഇസ്‌ലാമിക റിപബ്ലിക് സ്ഥാപിച്ച് ഖുമൈനി പ്രഖ്യാപനം നടത്തി. ഈജിപ്തിലെ ഫാത്വിമീ, പേര്‍ഷ്യയിലെ സഫവി എന്നിവ ശീഈ ഭരണകൂടങ്ങളായിരുന്നു. എന്നാല്‍ഉമവി ഭരണകാലത്തും അബ്ബാസീ തുടക്കത്തിലും ഇവര്‍ഉപദ്രവേമേല്‍ക്കേണ്ടിവന്നു. എങ്കിലും ഹാറൂന്‍റശീദ്, മഅ്മൂന്‍ഭരണകാലത്ത് ഇവര്‍ക്ക് അനുകൂല സാഹചര്യം ലഭിച്ചു. അബ്ബാസീ ഭരണകൂടത്തിന്റെ ശക്തിക്ഷയത്തോടെ ശിയാക്കളുടെ സ്വാധീനം വര്‍ധിക്കുകയും അവര്‍പ്രബല ശക്തിയായി വളരാന്‍തുടങ്ങുകയും ചെയ്തു (ഇസ്‌ലാം സംക്ഷിപ്ത ചരിത്രം, കരണ്‍ആംസ്ട്രോങ്).

വ്യത്യസ്ത വിഭാഗങ്ങളായി വിഘടിച്ച ശീഇകള്‍വിചിത്രങ്ങളായ ആശയങ്ങളാണ് വെച്ചുപുലര്‍ത്തുന്നത്. അഞ്ചു ഇസ്‌ലാം കാര്യങ്ങളെ അവര്‍എണ്ണുന്നത് ഇപ്രകാരമാണ്. 1. നിസ്കാരം, 2. സകാത്ത്, 3. നോമ്പ്, 4. ഹജ്ജ്, 5. വിലായത്. ഇമാമിനെ ആത്മീയ രാഷ്ട്രീയ നേതൃത്വമായി ഇവര്‍കരുതുന്നു. ഇമാം പാപസുരക്ഷിതനാണെന്നും ചില വിഷയങ്ങളില്‍പ്രവാചകരേക്കാള്‍ശ്രേഷ്ഠരാണെന്നും വിശ്വസിക്കുന്നു. അല്ലാഹുവിന്റെ പ്രതിനിധികളായി ഭൂമിയില്‍ഭരണം നടത്തേണ്ടത് ഇമാമുമാരാണ്. അവരുടെ വാക്കുകള്‍ദൈവിക പ്രോക്തങ്ങളാണ്. ഇമാം “പരോക്ഷാവസ്ഥ’ പ്രാപിച്ച ശേഷം മുജ്തഹിദുകളായ പണ്ഡിതരാണ് ഭരണ ദൗത്യം നിര്‍വഹിക്കുന്നത്. ഇതാണ് വിലായതേ ഫഖീഹ്. ഇറാനില്‍ഇപ്പോഴുള്ളത് ഈ ഭരണമാണ്. കാരണം അവസാനത്തെ ഇമാം മഹ്ദിയെന്ന് ശിയാക്കള്‍വിശേഷിപ്പിക്കുന്ന മുഹമ്മദ് എഴുപത് വര്‍ഷം ഹ്രസ്വപരോക്ഷാവസ്ഥയില്‍(ഗൈബതുസ്സുഗ്റാ) ആയിരുന്നു. ആ സമയത്ത് നാലു ഇമാമുമാര്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാന്‍സാധിച്ചു. പിന്നീട് അദ്ദേഹം ദീര്‍ഘ പരോക്ഷാവസ്ഥയിലായി. ഇത് അന്ത്യനാള്‍വരെ തുടരും. അദ്ദേഹം മേഘത്തില്‍ഒളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ശബ്ദമാണ് ഇടിമുഴക്കമെന്നും അവര്‍വിശ്വസിക്കുന്നു. ഗുലാത്ത് (തീവ്രവാദികള്‍) എന്നറിയപ്പെടുന്ന ശീഈ കക്ഷികള്‍ഇമാമുമാര്‍ക്ക് ദിവ്യത്വം നല്‍കുന്നു. അശ്ഹദു അന്ന അലിയ്യന്‍വലിയ്യുല്ലാഹി എന്ന വിലായത്തിന്റെ പ്രഖ്യാപനവും ഹയ്യാഅലാ ഖൈരില്‍അമല്‍എന്ന വാചകവും ഉള്‍പ്പെട്ടതാണ് അവരുടെ വാങ്ക്.

ശീഈ വിഭാഗങ്ങളില്‍സൈദികള്‍ഒഴികെയുള്ള അധികപേരും സ്വഹാബികളെ വിമര്‍ശിക്കുന്നവരാണ്. അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവര്‍ക്കെതിരെ ശാപപ്രാര്‍ത്ഥന പോലും ഇറാനില്‍നടക്കുന്നുണ്ട്. “ഇസ്നാ അശ്രി’കളുടെ നേതാവ് ആയതുല്ലാ ഖുമൈനിയുടെ കൃതികളില്‍സ്വഹാബികളെ ആക്ഷേപിക്കുന്നതു കാണാം. ഖുര്‍ആന്‍ക്രോഡീകരണ വേളയില്‍സൂറതുന്നൂറൈനി, സൂറതുല്‍വിലായത് തുടങ്ങിയ അധ്യായങ്ങള്‍വിട്ടുകളഞ്ഞിട്ടുണ്ടെന്നും യഥാര്‍ത്ഥ ഖുര്‍ആന്‍തങ്ങളുടെ ഇമാമുമാരുടെ കൈയിലുണ്ടെന്നും ഇവര്‍വാദിക്കുന്നു. അഹ്ലുബൈതല്ലാത്ത സ്വഹാബികള്‍നിവേദനം ചെയ്യുന്ന ഹദീസുകള്‍ഇവര്‍സ്വീകരിക്കില്ല. സ്വിഹാഹുസ്സിത്തക്കു പകരം കിതാബുല്‍കാഫി, മന്‍ലാ യസ്തഹ്സിറല്‍ഫഖീഹ്, തഹ്ദീബ്, ഇസ്തിബ്സാര്‍, നഹ്ജുല്‍ബലാഗ തുടങ്ങിയ ഗ്രന്ഥങ്ങളാണ് ഇവര്‍അംഗീകരിക്കുന്നത്. അലി(റ)ന്റെ പ്രഭാഷണ സമാഹാരമാണ് നഹ്ജുല്‍ബലാഗ.

പുതിയ സംഭവ വികാസങ്ങളുണ്ടാകുന്പോള്‍അല്ലാഹു തീരുമാനം മാറ്റുമെന്ന് ശിയാക്കള്‍വിശ്വസിക്കുന്നു. ഇതിന് “ബിദഅ്’ എന്നാണ് പ്രയോഗിക്കുന്നത്. ഇമാം ജഅ്ഫറു സ്വാദിഖിനെ തന്റെ പിന്‍ഗാമിയായി ആദ്യം തീരുമാനിച്ച ഇസ്മാഈല്‍അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ മരണപ്പെട്ടപ്പോള്‍മൂസല്‍കാളിമിയെ പകരക്കാരനാക്കിയത് ഇവര്‍ഇതിനു ഉപോല്‍ബലകമായി ചൂണ്ടിക്കാണിക്കുന്നു. കര്‍മശാസ്ത്രപരമായി ജഅ്ഫരിയ്യ, സുബൈദിയ്യ എന്നീ രണ്ടു സരണികളാണ് പിമ്പറ്റുന്നത്. മുത്അ (നിശ്ചിത സമയത്തേക്ക് സ്ത്രീയെ വിവാഹം കഴിക്കുന്നത്) ജഅ്ഫരികള്‍ക്ക് അനുവദനീയമാണ്. ഖുര്‍ആനും ഇമാമുമാരുടെ സ്തുതികീര്‍ത്തനവും കൂട്ടിക്കലര്‍ത്തി മുഹര്‍റം, സ്വഫര്‍മാസങ്ങളില്‍നടക്കുന്ന “റൗളാഖാനിയ്യ’, ഹുസൈന്‍(റ) രക്തസാക്ഷിത്വം വഹിച്ച മുഹര്‍റം മാസത്തില്‍നടത്തുന്ന “തഅ്സിയ’ എന്നിവ ശീഇകളുടെ പ്രത്യേക ആചാരങ്ങളാണ്. ശിയാക്കളില്‍അശ്അരിയ്യ, സൈദിയ്യ വിഭാഗങ്ങളെ മാത്രമേ ഏറെ വികൃത ദര്‍ശനങ്ങള്‍നിലനിര്‍ത്തുന്നവരായ പിഴച്ച മുസ്‌ലിംകളായെങ്കിലും ഗണിക്കാനാവുകയുള്ളൂ. മറ്റു ഗ്രൂപ്പുകള്‍അമുസ്‌ലിംകള്‍തന്നെയാണ്.

ശീഇകളിലെ ഒരു പ്രബല വിഭാഗമാണ് “ഇമാമിയ്യ.’ മനുഷ്യനെ ദൈവവുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് ഇമാമുകള്‍എന്നും പാപസുരക്ഷിതരായതിനാല്‍ഇവര്‍ക്ക് അപ്രമാദിത്വമുണ്ടെന്നും ഈ വിഭാഗം വിശ്വസിക്കുന്നു. ഇമാം ജഅ്ഫറുസ്വാദിഖിന്റെ മാര്‍ഗം പിന്തുടരുന്നതായി അവകാശപ്പെടുന്നതിനാല്‍ജഅ്ഫരിയ്യയെന്നും അറിയപ്പെടുന്നു. ഇസ്മാഈലിയ്യ, ഇസ്നാ അശ്രിയ്യ എന്നീ രണ്ടു വിഭാഗങ്ങളാണിവര്‍.

ഇസ്നാ അശ്രികള്‍ഇമാമുമാര്‍ക്ക് പ്രവാചകന്റെ തൊട്ടടുത്ത സ്ഥാനം നല്‍കുന്പോള്‍ഇസ്മാഈലികള്‍ദിവ്യത്വം വരെ കല്‍പിക്കുന്നു. മുഹര്‍റ മാസത്തെ ആദ്യ പത്തു ദിവസത്തെ ദുഃഖാചരണം മതാനുഷ്ഠാനമായി ശിയാക്കള്‍കൊണ്ടാടുന്നു. ഇസ്‌ലാമിക സര്‍ക്കാരില്ലാത്തിടത്ത് ജുമുഅ നിസ്കാരമില്ലെന്നാണ് ഇവരുടെ പക്ഷം. ഇമാം അലി, ഹസന്‍, ഹുസൈന്‍, സൈനുല്‍ആബിദീന്‍, മുഹമ്മദ് ബഷീര്‍, ജഅ്ഫറുസ്വാദിഖ്, മൂസല്‍കാളിം, അലിയ്യുരിളാ, മുഹമ്മദു തഖി, ഹസനുല്‍അസ്കരി, അബൂഖാസിം തുടങ്ങിയ പന്ത്രണ്ടു ഇമാമുമാരെ അംഗീകരിക്കുന്നതിനാലാണ് ഇസ്നാ അശ്രികള്‍എന്നു പേരുവന്നത്. അവസാനത്തെ ഇമാം എത്തുന്നതുവരെയുള്ള കാലത്ത് അദ്ദേഹത്തിന്റെ പ്രതിനിധികളായി ഭരണം നടത്തുന്നവരെ “ആയതുള്ള’ എന്നു ശിയാക്കള്‍വിളിക്കുന്നു. കത്തോലിക്കാ മതത്തിലെ പ്രിസ്റ്റ്, ബിഷപ്പ്, കര്‍ദ്ദിനാള്‍, പോപ്പ് എന്ന നേതൃത്വശ്രേണി പോലെ ശിയാക്കളില്‍ശൈഖ്, ശൈഖുല്‍ഇസ്‌ലാം, ഹുജ്ജതുല്‍ഇസ്‌ലാം, ആയതുല്ല എന്നീ പദവികളുണ്ട്.

ശിയാക്കളിലെ മറ്റൊരു വിഭാഗമാണ് സൈദിയ്യ. ഇമാം ഹുസൈന്‍(റ)ന്റെ പുത്രനായ സൈനുല്‍ആബിദീന്റെ പുത്രന്‍സൈദ്(റ)നെ പിമ്പറ്റുന്നു എന്നാണിവര്‍അവകാശപ്പെടുന്നത്. ഇവര്‍ഖുലഫാഉര്‍റാശിദുകളെ ആക്ഷേപിക്കാത്തവരും ഇമാമുകള്‍പാപമുക്തരാണെന്ന വാദം നിഷേധിക്കുന്നവരും തഖിയ്യ തെറ്റാണെന്ന് വിശ്വസിക്കുന്നവരുമാണ്. സൈദിയ്യ കര്‍മശാസ്ത്രത്തിന്റെ അടിസ്ഥാനമായി പരിഗണിക്കുന്നത് സൈദ്(റ)ന്റെ ഫത്വാ സമാഹാരമായ അല്‍മജ്മൂഅ് ആണ്.

ലബനാനിലുള്ള ദുറൂസികള്‍, ഈജിപ്തിലെ ഫാത്വിമിയ്യ ഭരണകൂടത്തിലെ സുല്‍ത്വാന്‍ഹാകിം ബി അംരില്ലാ ദൈവാവതാരമാണെന്ന് വിശ്വസിക്കുകയും അദ്ദേഹത്തെ ആരാധിക്കുകയും ചെയ്യുന്നു. ഹിന്ദുക്കള്‍പറയുന്നതു പോലുള്ള പുനര്‍ജന്മത്തിലും ഇവര്‍വിശ്വസിക്കുന്നു. ഇന്ത്യയിലെ ഇസ്മാഈലികള്‍ബോറകള്‍എന്നറിയപ്പെടുന്നു. മതനിയമങ്ങള്‍അനുസരിക്കാതെ സര്‍വസ്വതന്ത്രമായി ജീവിക്കുന്ന വിഭാഗമാണ് ഇബാഹിയ്യ. അഹ്ലുല്‍ഹഖ് വിഭാഗം ദൈവത്തിന് ഏഴ് അവതാരമുണ്ടെന്ന് വാദിക്കുന്നു.

ഇസ്‌ലാമും ക്രിസ്തുമതവും സൗരാഷ്ട്രീയന്‍മതവും ഹിന്ദൂയിസവും മേളിച്ച സങ്കരമതമാണ് അലവിയ്യകള്‍. 1818 മുതല്‍ഇസ്മാഈലി വിഭാഗമായ നിസാരികള്‍ആഗാഖാനെ ഇമാമായി ഗണിക്കുന്നു. പാകിസ്താന്‍രാഷ്ട്രപിതാവ് മുഹമ്മദലി ജിന്ന ഈ വിഭാഗക്കാരനാണ്. അവരുടെ ഇപ്പോഴത്തെ ഇമാം പ്രിന്‍സ് ശാഹ് കരീം അല്‍ഹുസൈനി ആഗാഖാന്‍നാലാമന്‍ആണ്.

1979ലെ വിപ്ലവം ഇറാനില്‍ശിയാക്കള്‍ക്ക് ആധിപത്യം നേടിക്കൊടുത്തു. ഇറാഖില്‍ദീര്‍ഘകാലം ശിയാക്കള്‍അടിച്ചമര്‍ത്തപ്പെട്ടവരായിരുന്നെങ്കിലും 2003ല്‍സദ്ദാമിന്റെ പതനത്തോടെ അവര്‍ശക്തി സംഭരിക്കുകയും സുന്നികളെ ലക്ഷ്യംവെച്ച് കൊള്ളയും അക്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയുമാണ്. “സുന്നി ഭീകരര്‍’ എന്ന് ഇന്നു മാധ്യമങ്ങള്‍വിശേഷിപ്പിക്കുന്ന തീവ്രവാദികള്‍ശിയാ വിഭാഗമല്ലാത്തവര്‍എന്നര്‍ത്ഥത്തിലേ “സുന്നി’യാവുന്നുള്ളൂ. കാരണം യൂനുസ് നബി(അ) ഉള്‍പ്പെടെയുള്ള നിരവധി മഹാത്മാക്കളുടെ മഖ്ബറകള്‍ഇതിനകം തകര്‍ത്ത് ഉന്മാദിച്ച അവര്‍വഹാബിസത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് വ്യക്തം. ചുരുക്കത്തില്‍മുസ്‌ലിം ലോകത്തെ കുഴപ്പങ്ങള്‍ക്കു പിന്നില്‍ശിയാക്കളെ മുന്‍നിര്‍ത്തിയുള്ള പുറംകളികളാണ്. അബ്ദുല്ലാഹിബ്നു സബഅ് പാകിയ കാലുഷ്യത്തിന്റെ വിത്ത് ഇന്നും മുസ്‌ലിം ലോകത്തെ പ്രത്യേകിച്ചും അറബ് രാഷ്ട്രങ്ങളെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു.

ആസഫ് സഖാഫി വരപ്പാറ

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...