Saturday, April 21, 2018

ബാപ്പു ഉസ്താദിന്റെ കവിത

Menu

ഹായ്…ഹെന്ത് രസണ്ട് ന്റെ.. ബാപ്പ്വോ..

0 COMMENTS🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


തിരുപ്രകീര്‍ത്തന കവിതകളില്‍ ബുര്‍ദ കഴിഞ്ഞാല്‍ എന്നെ ഏറെ സ്വാധീനിച്ചത് തിരൂരങ്ങാടി ബാപ്പു ഉസ്താദിന്റെ കവിതകളാണ്. ആ കവിതയും അതിന്റെ ഉടമയുമായി ശൈശവ ബാല്യ കൗമാര യൗവ്വന കാലങ്ങളില്‍ വ്യത്യസ്തമായ ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞു.
അരീക്കോട് മജ്മഇല്‍ ആഴ്ചയിലൊരിക്കല്‍ ഉസ്താദ് വരാറുണ്ടായിരുന്നു; ഫത്ഹുല്‍ മുഈന്‍ ദര്‍സ് നടത്താന്‍. അങ്ങനെയാണ് കൗമാരത്തില്‍ ഉസ്താദിന്റെ ശിഷ്യത്വം സ്വീകരിക്കുന്നത്. എങ്കിലും ബാല്യകാലത്തുതന്നെ അവിടുത്തെ പ്രവാചക കീര്‍ത്തനങ്ങളുമായി ഹൃദയബന്ധമുണ്ടായിരുന്നു. കുഞ്ഞായിരിക്കുന്ന കാലത്ത് എന്നെ മന്ത്രിക്കാന്‍ വേണ്ടി ബാപ്പു ഉസ്താദിന്റെ അടുക്കല്‍ കൊണ്ടുപോയതായി ഉമ്മ പറയുന്നത് കേട്ടിട്ടുണ്ട്. ശൈശവത്തിലേറ്റുവാങ്ങിയ ആ മന്ത്രത്തിന്റെ ആത്മാവായിരിക്കാം വര്‍ത്തമാന കാലത്തും എന്നില്‍ ഒരു ഹൃദയവികാരം കെടാതെ നിലനിര്‍ത്തുന്നത്.
കുണ്ടൂര്‍ ഗൗസിയ്യയില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി ഉസ്താദിന്റെ കവിത കിട്ടിയത്. ഹുജ്റാ ശരീഫില്‍ സുന്ദരമായ കാലിഗ്രാഫിയില്‍ സ്വര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട ഹബീബുല്‍ ഹബ്ശി(റ)ന്റെ ഖസീദയുടെ പഞ്ചവത്കരണമായിരുന്നു (തഖ്മീസ്) അത്. അന്നു തന്നെ അത് അര്‍ത്ഥസഹിതം മനഃപാഠമാക്കാന്‍ ശ്രമിച്ചു. ആ ബയ്ത് തുടങ്ങുന്നതിങ്ങനെയാണ്:
യാ മല്‍ജഈ യാഹബീബല്‍ വാഹിദിസ്സ്വമദി


യാ മുന്‍ഖിദല്‍ ഖല്‍ഖി മിന്‍ അഹ്വാലി ഹൗലി ഗദി
വകുല്ലുഹും ഫീഹി ദുഖ്രീ ഇലൈക സ്വദീ
യാ സയ്യദീ യാ റസൂലല്ലാഹി ഖുദ് ബിയദീ
എന്‍റഭയമേ, ഏക ഇലാഹിന്‍ ഹബീബോരേ
സൃഷ്ടികളെല്ലാം ബേജാറിലായിരിക്കേ
നാളെയുടെ വിഹ്വലതകളില്‍ നിന്നവരെ കാക്കുന്നോരേ
രക്ഷകാ, അങ്ങയിലേക്കു ഞാന്‍ ദാഹാര്‍ത്തനാണ്
എന്‍ കരങ്ങള്‍ പിടിക്കൂ നബിയേ..
തിരുനബിയെ വിളിച്ച് കൊണ്ട് തന്നെയാണ് കവിത വികസിക്കുന്നത്.
യാമന്‍ യഖൂമു മഖാമല്‍ ഹംദി മുന്‍ഫരിദാ
ലില്‍ വാഹിദില്‍ ഫര്‍ദി ലം യൂലദ് വലംയലിദീ
യാമന്‍ തഫജ്ജറതില്‍ അന്‍ഹാറു നാബിഅതന്‍
മിന്‍ ഇസ്ബഅയ്ഹി ഫ അര്‍വല്‍ ജയ്ശ ബില്‍മദദി
ജനകനോ ജാതനോ അല്ലാത്ത ഏകനാം നാഥന്റെ
മഖാമുന്‍ മഹ്മൂദിലൊറ്റയാനായ് നില്‍ക്കുന്നോരേ..
കൈവിരലുകളില്‍ നിന്ന് തെളിനീര്‍ പുഴയൊഴുക്കി
വമ്പന്‍ സൈന്യത്തിന്റെ ദാഹമകറ്റിയോരേ….


ആ കവിതയുമായുള്ള സഹവാസം ഞാന്‍ വിട്ടില്ല. ഉസ്താദിന്റെ മറ്റു കവിതകള്‍ കൂടി മനസ്സിനെ കോരിത്തരിപ്പിച്ചുകൊണ്ടിരുന്നു. തിരുസ്നേഹം പ്രകടിപ്പിക്കാന്‍ ഒറ്റക്കിരുന്ന് അത് ചൊല്ലിക്കൊണ്ടിരിക്കും.
ഇന്നീ വഇന്‍ കുന്‍തു ലം ഉക്സിര്‍ മിനല്‍ അമലി
വമന്‍തഹയ്തു അനില്‍ ഇസ്വ്യാനി വസ്സലലി
ഉഹിബ്ബുഹു വഹുവ യക്ഫീനീ വ ദാഅമലി
ബിഹില്‍തജഅ്തു ലഅല്ലല്ലാഹ യഗ്ഫിറു ലീ
ഹാദല്ലദീ ഹുവ ളന്നീ വഹുവ മുഅ്തഖദീ…
കര്‍മ്മങ്ങളനവധിയില്ലെങ്കിലും
തെറ്റുകളെമ്പാടുമുണ്ടെങ്കിലുംമൊരു പ്രതീക്ഷയുണ്ട്;
ഞാന്‍ അവിടത്തെ സ്നേഹിക്കുന്നുവല്ലോ
അതുകൊണ്ട് ഞാനഭയം തേടുന്നു
അതാണെന്റെ ധാരണ; എന്റെ വിശ്വാസം
എന്നൊക്കെ പാടുമ്പോള്‍ നാമാകെ കുളിരണിയും..
ഇമാം അബൂഹനീഫ(റ)യുടെ ഖസീദതുന്നുഅ്മാനിയ്യയിലെ വരികള്‍ക്ക് പൊന്നാടയണിച്ച് ബാപ്പു ഉസ്താദ് പാടിയ വരികള്‍ ആരെയാണ് പുളകം കൊള്ളിക്കാതിരിക്കുക!.
ആവില്ല സൃഷ്ടികള്‍ക്കൊരാള്‍ക്കുമേ കുറിക്കുവാന്‍
വൃദ്ധന്‍,യുവാക്കള്‍,കുരുന്നുകള്‍ കൂടിലും
ഊഴിമുഴുക്കെ നിവര്‍ത്തീ കടലാസി
ലേഴു സമുദ്രം മഷിയാക്കി പുല്ലുകള്‍
പേനയാക്കീടിലും കൂട്ടിന്നു ജിന്നുകള്‍
ഒന്നായിരിക്കിലും ക്ലേശങ്ങളേല്‍ക്കിലും
ഒട്ടിട വിശ്രമം കൂടാതെയെത്ര നാള്‍
കൂടിയാലും നാമെഴുതിക്കഴിയുമോ?
സ്വല്‍പം ചരിതത്തെ ശേഖരിച്ചീടുമോ?
ഉള്ളം നിറക്കാന്‍ നബിയെ പുകഴ്ത്താ
നാകില്ല നിശ്ചയം, അല്ലാഹു സാക്ഷിയാ..
ആസക്തിയെയും അതിന്റെ മധുരം പുരട്ടിയ ഉപകരണങ്ങളെയും ചിഹ്നങ്ങളെയും വിസമ്മതിച്ച് കൊണ്ട് ഇമാം അബൂഹനീഫ(റ)യുടെ വരികള്‍ക്ക് മറ്റൊരിടത്ത് ആമുഖം പറഞ്ഞത് ഇങ്ങനെ:
മഅ്ബദിന്റെ മകളെയും സ്തനം തുടുത്ത ഉനൈസയെയും ആര്‍ക്കു വേണം?
അവരെയോര്‍ത്ത് ഞാന്‍ നേരം കളയുന്നില്ല.
പ്രത്യുത എന്റെ ആത്മാവ് മുഴുവനും മുഹമ്മദോരില്‍ നിമഗ്നമായിരിക്കുന്നു
നേതാവേ,അങ്ങയില്‍ വിലയിച്ച ഒരു കുഞ്ഞു ഹൃദയമെനിക്കുണ്ട്;
അങ്ങയോടുള്ള പ്രേമം നിറഞ്ഞ് നില്‍ക്കുന്ന ജീവന്റെ തുടിപ്പും
മദ്ഹബിന്റെ ഇമാമും ആഗോള മുസ്‌ലിംകള്‍ക്ക് സ്വീകാര്യനുമായ ഇമാം അബൂഹനീഫ(റ) തന്റെ കവിത മദ്ഹിലും സ്നേഹപ്രകടനങ്ങളിലും ഒതുക്കിയില്ല. മറ്റു ഇമാമുകളൊക്കെ ചെയ്ത പോലെ തിരുനബിയെ വിളിച്ച് സഹായം ചോദിക്കുന്നുണ്ട്.ഈ സഹായാര്‍ത്ഥന ബാപ്പു മുസ്‌ലിയാരുടെ കവിതകളിലും നിറഞ്ഞ് നില്‍ക്കുന്നു:
കുഴപ്പങ്ങളില്‍ നിന്ന് രക്ഷിക്കുന്നവരേ
അങ്ങയിലാണെന്‍റഭയം
പ്രയാസം സഹിക്കുന്നവരുടെയത്താണിയേ
അഭയം ! അങ്ങയില്‍ നിന്നൗദാര്യവും
ഐശ്വര്യവും പ്രതീക്ഷിക്കുന്നു ഞാന്‍
എന്തിന് വ്യാകുലപ്പെടണം?
തുടര്‍ന്ന് അബൂഹനീഫ(റ)യുടെ വരികളില്‍ ഇങ്ങനെയാണ് കാണുന്നത്:
അങ്ങയുടെ ഔദാര്യം കൊതിക്കുന്നു ഞാന്‍
അബൂ ഹനീഫക്ക് സൃഷ്ടികളിലങ്ങല്ലാതെയാരുമില്ല.
എന്നാല്‍ ഈ വരി ചൊല്ലുമ്പോഴാണ് രോമകൂപങ്ങള്‍ എഴുന്നേറ്റു നില്‍ക്കുക. പ്രേമത്തിന്റെ പ്രകാരങ്ങള്‍ അകതാരില്‍ പുഷ്പിച്ചു നില്‍ക്കുക:
വഇദാ ഖസദ്തു ഫഫീക ഖസ്ദീ കുല്ലുഹു
വഇദാ ഫഅല്‍തു ഫഫീക ഫിഅ്ലീ കുല്ലുഹു
വഇദാ തറക്തു ഫഫീക തര്‍കീ കുല്ലുഹു
വഇദാ സകത്തു ഫഫീക സ്വുംതീ കുല്ലുഹു
വഇദാ നതഖ്തു ഫമാദിഹന്‍ ഉല്‍യാകാ…
നിനച്ചതോ അങ്ങയെ മാത്രം
ചെയ്തതോ അങ്ങേയ്ക്ക് മാത്രം
ഉപേക്ഷയും അങ്ങേയ്ക്ക് മാത്രം
മൗനവും അങ്ങേയ്ക്ക് മാത്രം
വചനമോ അങ്ങയുടെ മദ്ഹുമാത്രം…
വെറുതെയായിരിക്കുമോ ഈ മുഖമ്മസിലെ വരികള്‍ ബാപ്പു ഉസ്താദ് തന്റെ ഗുരുവായ ഒ.കെ ഉസ്താദിന് കാണിച്ച് കൊടുത്തപ്പോള്‍ ശിഷ്യന്റെ തോളില്‍ കയ്യിട്ട് നെഞ്ചിലേക്ക് ചേര്‍ത്ത് വെച്ച് അവിടുന്ന് ഇങ്ങനെ പറഞ്ഞത്: “ഹായ്.. ഹെന്ത് രസണ്ട് ന്റെ ബാപ്പ്വോ…”
അതി സുന്ദരവും കര്‍ണാനന്ദകരവും ഏച്ചുകെട്ടലുകളില്‍ നിന്ന് മുക്തവുമായ ബദ്ര്‍ ബൈത്ത് ഉസ്താദ് രചിച്ചിട്ടുണ്ട്. പലയിടത്തും അത് ചൊല്ലിവരുന്നുമുണ്ട്. ഒരു ദിവസം വന്ദ്യഗുരു സുലൈമാന്‍ ഉസ്താദിനെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍ ഉസ്താദുണ്ട് ഭക്തിയാദരവുകളോടെ ഏതോ ഒരു ഏടില്‍ നോക്കി എന്തോ ചൊല്ലിക്കൊണ്ടിരിക്കുന്നു. ഞാന്‍ സൂക്ഷിച്ചു നോക്കി. ബാപ്പു ഉസ്താദിന്റെ “അസ്ബാബുന്നസ്വര്‍ ബിഅസ്വ്ഹാബില്‍ ബദ്ര്‍” എന്ന ബദ്ര്‍ ബൈത്തിന്റെ ഏടായിരുന്നു അത്!
ഉസ്താദിന്റെ കവിതകളില്‍ മറ്റൊരു വിഭാഗമാണ് മര്‍സിയ്യതുകള്‍ (അനുശോചന കാവ്യം). ശൈഖ് ആദം ഹസ്രത്ത്, ഉത്തമ പാളയം അബൂബക്കര്‍ ഹസ്രത്ത്, ആത്മീയ ഗുരു ആലുവായ് അബൂബക്കര്‍ മുസ്‌ലിയാര്‍, കുണ്ടൂര്‍ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, മകന്‍ കുഞ്ഞു തുടങ്ങി ധാരാളം പണ്ഡിതര്‍, സ്വൂഫികള്‍, സാധാരണക്കാര്‍ എന്നിവരെക്കുറിച്ചൊക്കെ മര്‍സിയത്തുകളെഴുതി. ബാഖിയാത്തിന്റെ ശില്‍പിയെക്കുറിച്ചെഴുതിയ മര്‍സിയത് അവിടെ സംഘടിപ്പിക്കപ്പെട്ട ഒരു മല്‍സരത്തിന്റെ ഫലമായിരുന്നുവത്രെ. ഒന്നാം സ്ഥാനം ഉസ്താദിന്റെ കവിതക്കാണ് കിട്ടിയത്. ഹൈദരാബാദിലെ ഇഫ്ലൂ യൂനിവേഴ്സിറ്റിയില്‍ ഇന്‍റോ അറബിക് ലിറ്ററേച്ചറില്‍ ഈ കവിത പഠിപ്പിക്കാന്‍ ഈ അടുത്ത് തീരുമാനമായിട്ടുണ്ട്. ഡല്‍ഹിലെ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍ ഉസ്താദിന്റെ മര്‍സിയതുകള്‍ തര്‍ക്കമന്യെ ഗവേഷണ വിഷയമായി അംഗീകരിക്കപ്പെട്ടത് നിസ്തുല സര്‍ഗ ശക്തി കൊണ്ടായിരിക്കണം. ഇഫ്ലുവില്‍ ഉസ്താദിന്റെ മൊത്തം കവിതകളെ കുറിച്ചുള്ള ഗവേഷണത്തിന് ഈ വിനീതന് അവസരം ലഭിച്ചതും മറ്റൊന്നുകൊണ്ടുമായിരിക്കില്ല.
സമസ്ത അറുപതാം വാര്‍ഷിക വേദിയിലെ ഹരമായി മാറി വിശ്വാസി നാവിന്‍തുമ്പുകള്‍ ഏറ്റുപിടിച്ച വാഹന്‍ ലക മിന്‍ ഇസ്സിന്‍ ളഹറ, തന്റെ ആത്മമിത്രവും സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ മൗലാനാ കാന്തപുരം റിയാദില്‍ തടവിലാക്കപ്പെട്ടപ്പോള്‍ രചിച്ച ബുശ്റാലക, ധര്‍മപുരിയില്‍ സുന്നി വിദ്യാര്‍ത്ഥിപ്പടക്ക് വീര്യം പകര്‍ന്ന യാ ഹുമാത ദീനിനാ എന്നിയവയൊക്കെ ആശംസാഗാനങ്ങളില്‍ സുപ്രധാനമാണ്. ചേറൂര്‍ ശുഹദാക്കളെക്കുറിച്ചെഴുതിയ മൗലിദിനെ പരിഷ്കാരിയായ സിഎന്‍ അഹ്മദ് മൗലവി പോലും പ്രശംസിച്ചിട്ടുണ്ട്.
ഇടക്കിടെ ഉസ്താദിനെ കാണാന്‍ ചെല്ലുമായിരുന്നു. ചായ തരും, അറിവ് തരും, കവിത തരും,സ്നേഹം തരും, തമാശ തരും, ആശ്വാസം തരും, ഇശ്ഖുന്നബീ തരും.. നഷ്ടപ്പെട്ടതാരാണ്? മക്കള്‍ക്ക് സ്നേഹമുള്ള പിതാവ്, ശിഷ്യര്‍ക്ക് വത്സലനായ ഗുരു, വിജ്ഞാന കേരളത്തിന് ആഴമുള്ള പണ്ഡിതന്‍, സാഹിത്യ ലോകത്തിന് സര്‍ഗ ധനനായ പ്രതിഭ.
അല്ലാഹ്.. ഞങ്ങളുടെ ഉസ്താദിന്റെ ആത്മാവിന് നീ ശാന്തി നല്‍കണേ.
ഫൈസല്‍ അഹ്സനി രണ്ടത്താണി


ആത്മാവും ശരീരവും عالم الارواح

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
ആത്മാവും ശരീരവും● 0 COMMENTS

മനുഷ്യ സൃഷ്ടിപ്പിന്റെ ആദ്യഘട്ടത്തില്‍ മുഴുവന്‍ മനുഷ്യാത്മാക്കളുടെയും സംഗമവും കരാറും ആലമുല്‍ അര്‍വാഹില്‍ വെച്ച് നടന്നു. “നാഥന്‍ ആദം സന്തതികളെ പുറത്ത് കൊണ്ടുവരികയും അവരെ സാക്ഷീകരണം നടത്തുകയും ചെയ്തു.(അല്ലാഹു ചോദിച്ചു) ഞാന്‍ നിങ്ങളുടെ നാഥനല്ലയോ? അവര്‍ അതേ, ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു എന്ന് പറയുകയുണ്ടായി” (അഅ്റാഫ് 172). പ്രഥമ മനുഷ്യന്‍ ആദം(അ) സൃഷ്ടിക്കപ്പെട്ടയുടനെ പിറക്കാനിരിക്കുന്ന മുഴുവന്‍ മനുഷ്യരെയും അദ്ദേഹത്തിന്റെ മുതുകില്‍ നിന്ന് പുറത്ത് കൊണ്ടുവന്ന് അല്ലാഹു നടത്തിയ കരാറിനെക്കുറിച്ചാണ് ഈ സൂക്തത്തില്‍ പ്രതിപാദിക്കുന്നത്. “അതി സൂക്ഷ്മ ജീവികളായിരുന്നു അന്നവര്‍. അവരുടെ നെറ്റിയില്‍ പ്രത്യേക പ്രകാശം പരക്കുന്നുണ്ടായിരുന്നു” (മിശ്കാത്ത്). ഉടന്‍ സൃഷ്ടിക്കപ്പെടാനിരിക്കുന്നവരും ലോകാവസാനം വരെ വരാനിരിക്കുന്നവരുമായ സ്ത്രീ പുരുഷ, കാലദേശ വര്‍ണ വര്‍ഗാന്തരങ്ങളിലുള്ളവരെല്ലാം അതിലുണ്ടായിരുന്നു.

ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നു; “”ഭൂജാതരാവാനിരിക്കുന്ന മുഴുവന്‍ മനുഷ്യരെയും ആത്മീയലോകത്ത്(ആലമുല്‍ അര്‍വാഹില്‍) ഒരുമിച്ച് കൂട്ടി. നാല് അണികളിലായി എല്ലാവരെയും നിര്‍ത്തി. മുന്നണിയില്‍ പ്രവാചകന്മാരും അവരുടെ പിന്നണിയില്‍ ഔലിയാക്കളും തൊട്ടുപിറകില്‍ സത്യ വിശ്വാസികളും ഒടുവില്‍ അവിശ്വാസികളും. ശേഷം നാഥന്‍ ചോദിച്ചു, ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? പ്രവാചകന്മാര്‍ തടസ്സങ്ങളൊന്നുമില്ലാതെ തന്നെ മറുപടി പറഞ്ഞു. തന്മൂലം അവര്‍ ഭൂമിയില്‍ അതുല്യസൃഷ്ടികളായി മാറി, തന്നെയുമല്ല മധ്യവര്‍ത്തികളില്ലാതെ നാഥന്‍ അവര്‍ക്ക് ദൈവീകവചനങ്ങള്‍ അറിയിച്ചു കൊടുക്കുകയും ചെയ്തു.

ഔലിയാക്കളിലേക്ക് പ്രസ്തുത ചോദ്യം ചെന്നെത്തിയത് പ്രവാചകാത്മാക്കളുടെ പ്രകാശത്തില്‍ സ്പര്‍ശിച്ചുകൊണ്ടായിരുന്നു. അതുമൂലം ഭൂമിലോകത്ത് അവര്‍ക്കും അല്ലാഹുവിനുമിടയില്‍ പ്രവാചകശ്രേഷ്ഠര്‍ മധ്യവര്‍ത്തികളായി. പിന്നണിയിലെ വിശ്വാസികള്‍ പ്രസ്തുത ചോദ്യം ശ്രവിച്ചത് രണ്ടുവിഭാഗത്തിന്റെയും ആത്മീയ പ്രകാശത്തില്‍ നിന്നായിരുന്നു. അതിനാല്‍ പവിത്രതയില്‍ രണ്ടുവിഭാഗത്തിന്റെയും പിന്നിലായി അവര്‍. ഒടുവില്‍ നിലയുറപ്പിച്ച അവിശ്വാസികളും കപടവിശ്വാസികളും ഒരു അപശബ്ദമാണ് കേട്ടത്. തങ്ങള്‍ക്ക് വ്യക്തമല്ലാത്ത ദൈവീക ഉടമ്പടിക്ക് മുമ്പില്‍ മുന്നണിയിലുള്ളവര്‍ “അതേ”യെന്ന് പറയുന്നത് കേട്ട് അവരും അങ്ങനെ പ്രതികരിച്ചു. അതുവഴി അവര്‍ ഭൂമിയില്‍ അധമന്മാരും കപടന്മാരുമായി അധഃപതിച്ചു (ആശയം, റൂഹുല്‍ ബയാന്‍ 1/223).

ഖുര്‍ആന്‍ പറയുന്നു: “”പ്രവാചകന്മാരില്‍ നിന്നും നാഥന്‍ കരാര്‍ സ്വീകരിച്ച സന്ദര്‍ഭം ഓര്‍ക്കുക. നാം നിങ്ങള്‍ക്ക് ഗ്രന്ഥവും വിജ്ഞാനവും നല്‍കി. ശേഷം നിങ്ങളുടെ പക്കലുള്ളത് സത്യപ്പെടുത്തുന്ന ഒരു ദൂതന്‍ നിങ്ങളില്‍ നിയോഗിതനായാല്‍ തീര്‍ച്ചയായും നിങ്ങള്‍ ആ പ്രവാചകനില്‍ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യണം. (ശേഷം) അല്ലാഹു ചോദിച്ചു: നിങ്ങള്‍ സമ്മതിച്ചുവോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ സമ്മതിച്ചു”“(ആലുഇംറാന്‍ 81) മനുഷ്യന്റെ പ്രയാണം ആരംഭിച്ചത് തന്നെ സ്രഷ്ടാവുമായുള്ള ഈ ഉടമ്പടിയോടെയാണെന്ന് ഗ്രഹിക്കാം. നന്മയോടും സത്യത്തോടും ആഭിമുഖ്യമുണ്ടാകും വിധം സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ പ്രകൃത്യാ പ്രപഞ്ച നാഥനോട് കടമപ്പെട്ടവരാണ്.

പിതാവിന്റെ മുതുക്, മാതാവിന്റെ ഉദരം

ആത്മീയ ലോകത്തെ കൂടിക്കാഴ്ച്ചക്ക് ശേഷം മനുഷ്യന്‍ തന്റെ പ്രയാണ പരിണാമത്തില്‍ പിതാവിന്റെ മുതുകില്‍ (ആലമുല്‍ അസ്വ്ലാബില്‍) എത്തിച്ചേര്‍ന്നു. ആ ശുക്ലത്തില്‍ അടങ്ങിയിരിക്കുന്ന ദശലക്ഷക്കണക്കിന് ബീജങ്ങളില്‍ നിന്ന് ഒന്നിനെ മാത്രം തെരഞ്ഞെടുത്തു. നാഥന്‍ ചോദിക്കുന്നു: “സ്രവിക്കുന്ന ശുക്ലത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളാണോ, അതോ നാമാണോ അതിന്റെ സൃഷ്ടി കര്‍ത്താവ്” (വാഖിഅ/59). ശാസ്ത്രം ഭ്രൂണത്തെക്കുറിച്ച് ചിന്തിക്കുന്നതിന്റെ നൂറ്റാണ്ടുകള്‍ക്കുമുമ്പാണ് വിശുദ്ധ ഖുര്‍ആന്‍ ഈ യാഥാര്‍ത്ഥ്യം വിളിച്ചോതുന്നതെന്നോര്‍ക്കണം.

ശുക്ലം മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. അല്ലാഹു പറയുന്നു: “നിശ്ചയം മനുഷ്യനെ കളിമണ്ണിന്റെ സത്തയില്‍ നിന്ന് നാം സൃഷ്ടിച്ചു. പിന്നീട് അതിനെ നാം ഭ്രൂണമാക്കി രൂപപ്പെടുത്തി. ഭ്രൂണത്തെ മാംസപിണ്ഡമാക്കി, മാംസപിണ്ഡത്തെ അസ്ഥികൂടമാക്കി, അസ്ഥികൂടത്തെ നാം മാംസം കൊണ്ട് ആവരണം ചെയ്തു. പിന്നീടതിനെ മറ്റൊരു സൃഷ്ടിയാക്കി വളര്‍ത്തിക്കൊണ്ടുവന്നു. ഏറ്റവും വലിയ സൃഷ്ടികര്‍ത്താവായ നാഥന്‍ അനുഗ്രഹ സമ്പൂര്‍ണനാകുന്നു” (മുഅ്മിനൂന്‍ /1214).

ഗര്‍ഭാശയത്തില്‍ വെച്ച് അല്ലാഹു അതിന് മനുഷ്യരൂപം നല്‍കി. കേള്‍വിയും കാഴ്ചയും ചര്‍മവും സൃഷ്ടിച്ചു. ശേഷം അതില്‍ ആത്മാവിനെ പ്രതിനിധിയാക്കുകയും മാതാവ് കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലെ പോഷകങ്ങള്‍ ഞരമ്പ് വഴി ഗര്‍ഭസ്ഥ ശിശുവിലേക്ക് അല്ലാഹു എത്തിച്ചു കൊടുക്കുകയും ചെയ്തു. അതോടെയാണ് മനുഷ്യകുഞ്ഞ് ജീവിതയാത്രയിലേക്ക് പ്രവേശിക്കുന്നത്.

ശാരീരിക ലോകം

ശാരീരിക ലോകത്ത് (ആലമുല്‍ അജ്സാദ്) എത്തിച്ചേര്‍ന്ന മനുഷ്യനെ അല്ലാഹു അത്ഭുത സൃഷ്ടിയായാണ് രൂപപ്പെടുത്തിയത്. സുന്ദരമായ ആകാരം, നട്ടെല്ലില്‍ നിവര്‍ന്നു നില്‍ക്കാനുള്ള ശേഷി, വാഹനങ്ങളൊരുക്കി സഞ്ചരിക്കാനുള്ള സൗകര്യം, ഭക്ഷണ പാനീയാദികളില്‍ അഭീഷ്ടങ്ങളുടെയും അഭിരുചികളുടെയും സാധൂകരണം, പാകം ചെയ്തും ചേരുവകള്‍ ചേര്‍ത്തും കഴിക്കാനുള്ള അവസരം, കൈകൊണ്ട് ആവശ്യമുള്ളിടത്ത് നിന്ന് കഴിക്കാനുള്ള സൗകര്യം, ഇതരജീവികളെ മെരുക്കി ഉപയോഗിക്കാനുള്ള യോഗ്യത, ഇതിലെല്ലാമുപരി മനുഷ്യാദരത്തിന്റെ കേന്ദ്രമായ ബുദ്ധിശേഷി തുടങ്ങിയ അനുഗ്രഹങ്ങള്‍ നല്‍കി അവന്‍ ആദരിച്ചിരിക്കുന്നു.

മനുഷ്യന് ജീവിക്കാനുതകുന്ന രീതിയില്‍ ഭൂമിയെ സംവിധാനിച്ച നാഥനെത്ര പരിശുദ്ധന്‍! ഉഷ്ണ ശ്യൈകാലങ്ങളില്‍ ഒരുപോലെ ജീവിക്കാന്‍ പറ്റുന്നു ഭൂമിയില്‍. ഇങ്ങനെ നാഥന്റെ അനിര്‍വചനീയമായ അനുഗ്രഹങ്ങള്‍ മനുഷ്യവര്‍ഗത്തിനായി ഏര്‍പ്പെടുത്തി. ഭൂമിയിലുള്ള മുഴുവനും മനുഷ്യന് വേണ്ടിയാണ് നാം സൃഷ്ടിച്ചത്.”

“അവനാണ് ഭൂമിയെ നിങ്ങള്‍ക്ക് ഒരുക്കിത്തന്നത്. അതിന്റെ മാറിടങ്ങളിലൂടെ നടന്നുകൊള്‍ക. അവന്‍ നല്‍കുന്ന ഭക്ഷണം കഴിക്കുകയും ചെയ്യുക. അവനിലേക്കാണ് മടക്കം” (മുനാഫിഖൂന്‍/7).

അല്ലാഹുവിന്റെ സൃഷ്ടിചാരുതയെപ്പറ്റി മനുഷ്യവിവേകത്തിന് ഉള്‍ക്കൊള്ളാവുന്ന പരാമര്‍ശങ്ങളാണ് ഖുര്‍ആനിലുള്ളത്. സുഖിക്കാനും ഭോഗിക്കാനും നടക്കാനുമെല്ലാം പറ്റിയ പ്രകൃതത്തില്‍ അവന്‍ നമ്മെ സൃഷ്ടിച്ചു സംവിധാനിച്ചു.

പ്രപഞ്ചം നിയന്ത്രിക്കുന്നവനെ അനുസരിക്കലാണ് ബുദ്ധി. ശാസ്ത്രജ്ഞര്‍ ഭൂമികുലുക്കത്തെക്കുറിച്ച് സൂചന നല്‍കുമ്പോഴേക്ക് മനുഷ്യന്‍ ഭയചകിതനാകുന്നു. പ്രവചിക്കാനാകാത്ത ഋതുപ്പകര്‍ച്ചകള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കാനേ മനുഷ്യന് കഴിയൂ. നിയന്ത്രണം വിട്ട് രൗദ്രഭാവം പൂണ്ട് അലറിവരുന്ന കാറ്റിന്റെ നാശം നോക്കിനില്‍ക്കാനും ഇരയാവാനുമല്ലാതെ പ്രതിരോധിക്കാന്‍ മനുഷ്യന് സാധ്യമല്ല. ജലപ്രവാഹവും തഥൈവ. അതിന്റെയൊന്നും ഗതി മനുഷ്യന് കീഴൊതുക്കാനാവാത്തതാണ്. ശക്തമായ വെള്ളെപ്പാക്കങ്ങള്‍ കൊണ്ട് അല്ലാഹു പലസമുദായത്തെയും പരീക്ഷിച്ചിട്ടുണ്ട്. പ്രളയം കൊണ്ട് മാത്രമല്ല, ജല ക്ഷാമം കൊണ്ട് പരീക്ഷിക്കാനും നാഥന് കഴിയും. മുക്കാല്‍ ഭാഗവും വെള്ളം കൊണ്ട് ചുറ്റപ്പെട്ട ഒരു തുരുത്തുപോലെയുള്ള ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന്‍ ജലക്ഷാമം അനുഭവപ്പെടുന്നത് പതിവു കാഴ്ച.

ശാരീരിക ലോകം നശ്വരവും നൈരാശ്യം നിറഞ്ഞതുമാണെന്ന് ചുരുക്കം. അതിന് ഉദാത്തമായ ഉദാഹരണമാണ് അടിക്കടിയായുണ്ടാകുന്ന ഭൂമികുലുക്കങ്ങള്‍. ഭൗമാന്തര്‍ഭാഗത്തുള്ള പാളികള്‍ പതുക്കെയാണെങ്കിലും ചലിക്കാമെന്നു ശാസ്ത്രം. ഭൂഗര്‍ഭത്തിലുണ്ടാകുന്ന മര്‍ദം മൂലം പാറയുടെ പാളികള്‍ പൊട്ടുകയും താഴേക്ക് പതിക്കുകയും ചെയ്യുന്നത് ഭൂമികുലുക്കത്തിന് കാരണമാണെന്ന് അവര്‍ പറയുന്നു. മേല്‍ വിവരണങ്ങളില്‍ നിന്ന് ഇഹലോകത്തിന്റെ നശ്വരത ബോധ്യപ്പെടുന്നുണ്ട്. ജീവിതയാത്രയില്‍ അടുത്ത കേന്ദ്രത്തിലേക്ക് നീങ്ങാന്‍ ഓരോ മനുഷ്യനും നിര്‍ബന്ധിതനാണ്.

ആത്മാവിന്റെ വാഹനമാണ് ശരീരം. ഉയര്‍ത്തെഴുന്നേല്‍പുനാളില്‍ ഇതേ വാഹനം തന്നെ വേണമെന്നില്ല. ഇമാം ഗസ്സാലി(റ) പറയുന്നു: “കുതിര മാറിയാലും സവാരിക്കാരന്‍ മുമ്പത്തെ ആള്‍ തന്നെയാണ്. ബാല്യം മുതല്‍ വാര്‍ധക്യം വരെ ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ആത്മാവില്‍ ഒരിക്കലും മാറ്റം സംഭവിക്കുന്നില്ല!”

ഉറ്റമിത്രത്തെ വിട്ടുപിരിയാന്‍ ശരീരം തയ്യാറാവുകയില്ല. അതിനാല്‍ മരണത്തിന്റെ മാലാഖക്ക് മനുഷ്യ ശരീരത്തില്‍ സമ്മര്‍ദം ചെലുത്തേണ്ടിവന്നേക്കാം. ഭൗതികതയുടെ ആനന്ദത്തിമിര്‍പ്പില്‍ ലയിച്ച് ശരീരത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിക്കുന്ന ആത്മാവിനോട് ഒരു ദയയുമില്ലാതെ പിടിച്ച് വലിച്ച് പുറത്തിടുന്ന രംഗമാണ് മരണം. അവിടെ വിശ്വാസിയുടെ ആത്മാവിന് പരിഗണന ലഭിക്കും. “പ്രശാന്തി നേടിയ ആത്മാവേ, നീ നിന്റെ നാഥന്റെ സവിധത്തിലേക്ക് പൂര്‍ണ തൃപ്തിയോടെ മടങ്ങുക. സ്വര്‍ഗത്തില്‍ പ്രവേശിക്കുക”എന്ന് മാലാഖ സൗമ്യമായി പറയും.

എന്നാല്‍ മ്ലേച്ചാത്മാവിന്റെ മരണരംഗം ഹൃദയഭേദകം. അതിനെയും വഹിച്ച് ആകാശത്തേക്ക് കയറുന്ന മാലാഖമാരോട് പോലും മറ്റുള്ളവര്‍ നീരസം പ്രകടിപ്പിക്കും. ആകാശവും ഭൂമിയും അവനെ ശപിക്കുന്നു. തന്നില്‍ നിന്ന് പറന്നകലുന്ന ആത്മാവിനെ സങ്കടത്തോടെ ശരീരം നോക്കുന്ന രംഗം പ്രവാചകര്‍ പഠിപ്പിച്ചിട്ടുണ്ട്.

“അവര്‍ക്കുപിറകില്‍ ഉയര്‍ത്തെഴുന്നേല്‍പുനാള്‍ വരെ ബര്‍സഖുണ്ട്” (22/100). മരണത്തിനും പുനരുദ്ധാരണത്തിനുമിടക്കുള്ള ഘട്ടം ആത്മാക്കള്‍ക്ക് വിസ്മൃതിയുടെ കാലമല്ല. അവയുടെ അസ്തിത്വം ശൂന്യതയില്‍ ലയിക്കുകയുമില്ല. ഉണ്മയില്ലായ്മയുടെ ഘട്ടത്തിലേക്കുള്ള സംക്രമണമല്ല മരണം. പുനര്‍ജന്മം നടക്കുന്നത് വരെ ഇല്ലിയ്യീനിലും സിജ്ജീനിലുമാണ് ആത്മാക്കള്‍ വസിക്കുന്നത്. ചലനമറ്റ് കിടക്കുന്ന ശരീരത്തെ അകലെ തന്റെ സങ്കേതത്തില്‍ വിശ്രമിക്കുന്ന ആത്മാവ് കാണുന്നു. അതുപോലെ ശരീരം ആ കിടപ്പില്‍ തന്നെ പരിസരം സാകൂതം വീക്ഷിക്കുകയും ചെയ്യുന്നു. അത് അനുഭവിക്കുന്ന സുഖദു:ഖങ്ങളിലെല്ലാം വിദൂരതയിലെ ആത്മാവ് ചേരുന്നു.

ആലമുല്‍ ബര്‍സഖില്‍ മനുഷ്യന്‍ അതിലെ അനന്തരക്രിയകളുമായി മുന്നോട്ട്പോകും. മരിച്ചവര്‍ക്ക് പ്രഭാതത്തിലും പ്രദോഷത്തിലും അവരുടെ അന്തിമ സങ്കേതം കാണിക്കപ്പെടും. “”നരകം രാവിലെയും വൈകുന്നേരവും അതില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു” (40/46).

പരിശുദ്ധാത്മാവ് സ്വര്‍ഗത്തിന്റെ സുഗന്ധവും സൗന്ദര്യവും മ്ലേച്ഛാത്മാവ് നരകത്തിന്റെ യാതനകളും ആസ്വദിച്ചുകൊണ്ടിരിക്കുന്ന കല്ലറയില്‍ എത്രകാലം കഴിച്ചുകൂട്ടണം? ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചവര്‍ ഇപ്പോഴും അതില്‍ കഴിയുന്നു. അന്ത്യനാള്‍ വരെയുള്ള ഭവനം എന്ന് ഖുര്‍ആനികവചനങ്ങള്‍ ദ്യോതിപ്പിക്കുന്നു ഖബറിനെക്കുറിച്ച്. മറവ് ചെയ്യപ്പെടുന്ന ഭൗതികജഡം മണ്ണിലലിഞ്ഞ് ചേര്‍ന്ന് നശിക്കുകയാണ്. പുഴുക്കളും മറ്റും കടിച്ച് വലിച്ച് കണ്ണുകള്‍ കൊഴിഞ്ഞ് നശിക്കുന്നു. നാഥന്‍ പ്രത്യേക പരിഗണന നല്‍കിയ മഹത്തുക്കളുടേതൊഴികെ.

ഖബര്‍ ശിക്ഷയുടെ കാഠിന്യത്തെ പ്രവാചക വചനം സൂചിപ്പിക്കുന്നുണ്ട്: “”ഓരോ ഖബറും ഭീകരമായ സ്വരത്തില്‍ പ്രഖ്യാപിക്കുന്നുണ്ട്; ആദമിന്റെ മക്കളേ, നിങ്ങള്‍ എന്നെ മറന്നോ? ഏകാന്തതയുടെ ഭവനമാണുഞാന്‍. വിജനമായ ഒരു തുണ്ട് ഭൂമി. പുഴുക്കളുടെയും ചെള്ളുകളുടെയും മാളം. കാഠിന്യത്തിന്റെയും വിചാരണയുടെയും ഇടം. അല്ലാഹു എന്നെ ആര്‍ക്കുവേണ്ടി വാസയോഗ്യമാക്കുന്നുവോ, അവര്‍ക്കൊഴികെ എല്ലാവര്‍ക്കും ഞാന്‍ ശിക്ഷാകേന്ദ്രമാണ്. പ്രവാചകര്‍ ഇത്രകൂടി വ്യക്തമാക്കി, ഖബര്‍ ഒന്നുകില്‍ ഒരു നരകക്കുണ്ട്. അല്ലെങ്കില്‍ സ്വര്‍ഗത്തില്‍ നിന്നുള്ള ഒരു ആരാമം!” (ത്വബ്റാനി).

ഇസ്സുദ്ദീന്‍ പൂക്കോട്ടുചോല

ഖാദിയാനി:ഖാതമുന്നബിയ്യീനി”ലെ വക്രവിചാരങ്ങള്‍


“ഖാതമുന്നബിയ്യീനി”ലെ വക്രവിചാരങ്ങള്‍● 0 COMMENTS🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് എന്നീ പ്രമാണങ്ങളില്‍ നിന്ന് തിരുദൂതര്‍(സ്വ)യുടെ അന്ത്യപ്രവാചകത്വം വിശദീകരിക്കുകയാണ് ഇതുവരെ ചെയ്തത്. ഇനി, ഇതു സംബന്ധിയായി ഖാദിയാനികള്‍ ഉന്നയിക്കുന്ന വികല ന്യായങ്ങളും പ്രവാചകത്വ തുടര്‍ച്ച സമര്‍ത്ഥിക്കാന്‍ അവര്‍ വളച്ചൊടിക്കുന്ന പ്രമാണഭാഗങ്ങളും ഹ്രസ്വമായി വിലയിരുത്താം. നബി(സ്വ) അന്ത്യപ്രവാചകനാണെന്ന് വ്യക്തമായി തെളിയിക്കുന്ന സൂറത്തുല്‍ അഹ്സാബിലെ 40ാം സൂക്തം തന്നെ അതിനു പൂര്‍വാപര വിരുദ്ധമായ പ്രവാചകത്വ തുടര്‍ച്ചാ വാദത്തിനും തെളിവായെഴുന്നള്ളിക്കാന്‍ മാത്രം ദുര്‍വ്യാഖ്യാന വീരന്മാരാണ് മീര്‍സായികള്‍! പൊട്ടും പൊടിയും തപ്പിയെടുത്ത് സ്ഥിര പ്രതിഷ്ഠിതമായൊരു തത്ത്വത്തെ അപഹസിക്കാന്‍ ഇവരെക്കാള്‍ മിടുക്കുള്ള ഒരു മതവിഭാഗം ലോകത്ത് കാണില്ല. അത്രയേറെ പ്രാവീണ്യം ഈ രംഗത്ത് ഖാദിയാനികള്‍ പ്രകടിപ്പിക്കുന്നത് കാണാം. ഈ ധ്യൈമുള്ളതുകൊണ്ടാണ് 33/40 അടക്കം പത്തിലധികം ആയത്തുകള്‍ നബിയാഗമനത്തിന് തെളിവായി ന്യായീകരിക്കാന്‍ അവര്‍ക്കാവുന്നത്. അവയെക്കുറിച്ചുള്ള വസ്തുതാപരമായ പഠനത്തിന് മുമ്പ് നാം മനസ്സിലാക്കേണ്ട യാഥാര്‍ത്ഥ്യം മീര്‍സക്കായുള്ള തിരക്കഥയൊരുക്കല്‍ മാത്രമാണ് ഈ എഴുന്നള്ളിപ്പുകളൊക്കെയെന്നതാണ്. അല്ലെങ്കില്‍ അവരുടെ വാദപ്രകാരം തിരുനബി(സ്വ)ക്കു ശേഷം ഒരാള്‍ നബിയാവുമെന്നതിന് ഇത്രമേല്‍ തെളിവുകള്‍(?) ഉണ്ടായിട്ടും, പ്രവാചകത്വ ലബ്ധിക്ക് അവര്‍ കൊട്ടിപ്പാടുന്ന ഗുണവിശേഷണങ്ങളൊക്കെയുണ്ടായിട്ടും, നബിമാരുടെ തുടര്‍വരവ് അംഗീകരിച്ചില്ലെങ്കില്‍ അല്ലാഹുവിന്റെ ഏറ്റവും വലിയ നിഅ്മത്തിന് ലോപം വരുമെന്ന വാദം ഖാദിയാനികള്‍ വ്യാപകമായി പ്രചരിപ്പിച്ചിട്ടും തിരുദൂതര്‍ (സ്വ)ക്ക് ശേഷം നീണ്ട ആയിരത്തി ഇരുനൂറിലധികം വര്‍ഷം ഒരാളെയും നബിയായി അംഗീകരിക്കാതിരിക്കുന്നതെന്തുകൊണ്ടാണ്? അതിലേറെ അതിശയം, മീര്‍സക്കു ശേഷം നബി വാദവുമായി വന്ന തന്റെ സന്തത സഹചാരികളായ അനുയായികളെപ്പോലും ഔദ്യോഗിക ഖാദിയാനികള്‍ നബിയായി സ്വീകരിക്കാതിരിക്കുന്നതാണ്. സമീപകാലത്ത് നബിയെന്നു പറഞ്ഞ് പ്രത്യക്ഷപ്പെട്ട ഇപ്പോഴും ജീവിച്ചിരിക്കുന്ന ആഫ്രിക്കക്കാരന്‍ ഖാദിയാനിയെയും ഇവര്‍ നബിയായി പരിഗണിക്കുന്നില്ല! തിരുദൂതര്‍ക്കു ശേഷം നബി വരുമെന്നതിന് തെളിവുകളുണ്ടെങ്കില്‍ എന്തുകൊണ്ട് അത് മീര്‍സാഗുലാമില്‍ മാത്രമായി ഖാദിയാനികള്‍ പരിമിതപ്പെടുത്തണം?

“ഖാതമുന്നബിയ്യീന്‍”പ്രയോഗത്തിന് അവസാനത്തെ പ്രവാചകന്‍ എന്ന അര്‍ത്ഥം വിവിധ രീതികളില്‍ മുമ്പ് വിശദീകരിക്കുകയുണ്ടായി. മത മഹാജ്ഞാനികള്‍ മുതല്‍ ഭാഷാ പണ്ഡിതര്‍ വരെയും അത് തെളിയിച്ചിട്ടുണ്ട്. കെട്ടിട നിര്‍മാണത്തിന്റെ ഉദാഹരണം നിരത്തിയും മറ്റനവധി വാക്യങ്ങളില്‍ വ്യക്തമാക്കിപ്പറഞ്ഞും നബി(സ്വ) തന്നെ പഠിപ്പിച്ചതാണിക്കാര്യം. എന്നാല്‍, ഈ വസ്തുതക്കു നേരെ കണ്ണ് ഇറുക്കിയടച്ച് “ഖാതമുന്നബിയ്യീന്‍”ശ്രേഷ്ഠ പ്രവാചകന്‍ എന്ന വിധം ദുര്‍വ്യാഖ്യാനിക്കുകയാണ് മീര്‍സായികളിലെ ന്യായീകരണ വിദഗ്ധര്‍. മുസ്ലിം പൊതുസമൂഹം ഇന്നോളം തുടര്‍ച്ച മുറിയാതെ വിശ്വസിച്ചുവരുന്ന ആശയം അവര്‍ക്ക് സ്വീകാര്യമല്ല. ഇങ്ങനെയുള്ള മതവിരുദ്ധ വ്യതിയാനം എന്തെങ്കിലും പ്രമാണങ്ങള്‍ പേരിനെങ്കിലും വിലയിരുത്തിയല്ലെന്നും കേവല വലിച്ചുനീട്ടല്‍ മാത്രമാണെന്നതുമാണ് ഏറെ സഹതാപമര്‍ഹിക്കുന്നത്. മീര്‍സാ ബശീര്‍ അഹ്മദ് എഴുതുന്നു: ഈ വചനത്തില്‍ പ്രയോഗിച്ചിരിക്കുന്ന ഖാതമുന്നബിയ്യീന്‍ എന്നത് കൊണ്ടുദ്ദേശിക്കുന്നത് തിരുമേനിയുടെ ആഗമനത്തോടെ നുബുവ്വത്തിന്റെ ശൃംഖല അവസാനിച്ചുപോയിരിക്കുന്നുവെന്നും തിരുമേനി എല്ലാ വിധത്തിലും അവസാനത്തെ നബി ആണെന്നുമാണ് ഞങ്ങളുടെ എതിരാളികള്‍ പറയുന്നത്. എന്നാല്‍ ഞങ്ങളുടെ പക്കല്‍ ഈ അര്‍ത്ഥം ശരിയല്ല. (സന്മാര്‍ഗ ദര്‍ശിനി, പു. 310) എന്തുകൊണ്ട് ശരിയല്ല? ഒരു കഷ്ണം പ്രമാണം പോലും ഖാദിയാനി അതിന് ഉദ്ധരിക്കുന്നില്ല. പിന്നെയോ, വെറും പിടിവാശി മാത്രം!

ഖാതമുന്നബിയ്യീനിന്റെ ആശയം മുസ്ലിംകള്‍ പറയുന്നതോ അതോ ഖാദിയാനികള്‍ ഉന്നയിക്കുന്നതോ എന്ന് ഈ പരമ്പരയുടെ രണ്ടാം ലേഖനത്തില്‍ വിശദീകരിച്ചെഴുതിയത് ഒന്നുകൂടി വായിക്കുക. മീര്‍സക്ക് മുമ്പ് ജീവിച്ചുമരിച്ച പണ്ഡിതരില്‍ ഒരാള്‍ക്കു പോലും അവസാനത്തെ നബി എന്നല്ലാതെ ഇതിന് മറ്റൊരു വിശദീകരണം നല്‍കാനില്ലായിരുന്നു. സ്വഹാബികള്‍, താബിഉകള്‍, അവരെ പിന്തുടര്‍ന്നവര്‍ എന്നിങ്ങനെ പരമ്പരയായി വിശുദ്ധ മതം കൈമാറിത്തന്ന സാത്വിക ശൃംഖലയിലെ ഒരു കണ്ണി പോലും അന്ത്യപ്രവാചകന്‍, ശേഷം ഒരു വിധ നബിയും നിയോഗിതനാവാത്തയാള്‍എന്ന വിധമല്ലാതെ ഇതിനര്‍ത്ഥം പഠിപ്പിച്ചുതന്നിട്ടില്ല. ഖുര്‍ആനും മതനിയമങ്ങളും നമുക്ക് പഠിപ്പിച്ചുതന്ന ഇവര്‍ക്കാര്‍ക്കുമറിയാത്ത ഒരു സാരം ഈ വാദത്തിന് ഉണ്ടാക്കിയെടുക്കാന്‍ എന്തുകൊണ്ട് മീര്‍സായികള്‍ നിര്‍ബന്ധിതരാവുന്നുവെന്നത് വിശദീകരിക്കേണ്ടതില്ലല്ലോ, എങ്ങനെയെങ്കിലും മീര്‍സാഗുലാം അഹ്മദിനെ നബിയായി ഒരുക്കിയെടുക്കാനുള്ള സാഹസം തന്നെയാണിത്.

“ഖാതമുന്നബിയ്യീനി”ന്റെ ആശയ ചോരണത്തിന് മീര്‍സായികള്‍ വിവിധ ഗ്രന്ഥങ്ങളില്‍ ഉന്നയിക്കുന്ന പ്രധാന ന്യായങ്ങള്‍ ഇനി വിലയിരുത്താം.

ഒന്ന്: ഖാതം എന്നതിനെ “അന്നബിയ്യീന്‍”എന്ന പുരുഷ ബഹുവചന വിശേഷണത്തിലേക്ക് സമാസപ്പെടുത്തി (ഇളാഫത്ത്) പ്രയോഗിച്ചാല്‍ അതിനു ശ്രേഷ്ഠന്‍ എന്നതല്ലാതെ അന്ത്യന്‍ എന്ന അര്‍ത്ഥമേ ലഭിക്കില്ല. അറബി ഭാഷയിലെ ഒരു പ്രയോഗം കൊണ്ടും അത് തെളിയിക്കാനുമാവില്ല.”“

ഇത് ഖാദിയാനികള്‍ക്ക് മാത്രമറിയുന്ന ഒരു ഊഹമാണ്; ഇങ്ങനെയൊരു ഭാഷാ നിയമം അത് സംബന്ധമായ ഗ്രന്ഥങ്ങളിലൊന്നും പരാമര്‍ശിക്കപ്പെട്ടിട്ടില്ലെന്നു തന്നെയല്ല അറബി ഭാഷയുടെ ആധികാരിക ഇമാമുകള്‍ക്ക് പൂര്‍ണമായും വിരുദ്ധവുമാണ്. ചില ഉദ്ധരണങ്ങള്‍ പരിശോധിക്കാം. “ലിസാനുല്‍ അറബ്”എഴുതുന്നു: “ഖിതാമുല്‍ ഖൗമി, ഖാതിം, ഖാതം എന്നാല്‍ സമൂഹത്തില്‍ അവസാനത്തെയാള്‍. മുഹമ്മദ്(സ്വ) ഖാതമുല്‍ അമ്പിയാഅ് (അവസാന നബി) ആയതുപോലെ. ഖാതിം, ഖാതം എന്നിവ നബി(സ്വ)യുടെ നാമങ്ങളാണ്. ഖുര്‍ആനില്‍ അവിടുന്ന് “ഖാതമുന്നബിയ്യീന്‍”ആണെന്നു പറഞ്ഞിട്ടുണ്ടല്ലോ. നബി(സ്വ) അവസാനത്തെ പ്രവാചകനാകുന്നു എന്നര്‍ത്ഥം”“ (12/163) ഖാതം, ഖാതിം അവസാനത്തേത് എന്ന നേര്‍ക്കുനേര്‍ അര്‍ത്ഥം വിശദീകരിച്ചതിനു ശേഷം അതിന് തെളിവായി ഉദ്ധൃത ശൈലീ നിഘണ്ടു ഉന്നയിക്കുന്നത് ഖാതമുന്നബിയ്യീന്‍ എന്ന ഖുര്‍ആന്‍ വാക്യമാണ്. ജംഹറതുല്ലുഗ (1/184) അല്‍ മുഹക്കം (5/156) പോലുള്ള മറ്റു ഗ്രന്ഥങ്ങളിലും ഇതേ പ്രകാരമുള്ള സമര്‍ത്ഥനം കാണാം. ഭാഷാ ഗ്രന്ഥങ്ങള്‍ നിര്‍മിച്ചവരാരും “ഖാദിയാനി ഊഹം”അംഗീകരിക്കുന്നില്ലെന്നതിന്റെ വ്യക്തമായ പ്രമാണമാണിത്. ഒരാള്‍ പോലും ഒരു അംഗീകൃത കൃതിയിലും “ഖാതമുന്നബിയ്യീന്‍”എന്നാല്‍ ശ്രേഷ്ഠനായ പ്രവാചകന്‍ എന്ന് പഠിപ്പിക്കുന്നുമില്ല. വായക്ക് തോന്നിയത് കോതക്കു മാത്രമല്ല, ഖാദിയാനികള്‍ക്കും പാട്ട് എന്നല്ലാതെന്ത്?

രണ്ട്: അവര്‍ പറയുന്നു: നബി(സ്വ)യുടെ ഖാതമുന്നുബുവ്വത്ത് ഞങ്ങള്‍ നിഷേധിക്കുന്നില്ല. എന്നാല്‍, അതിനര്‍ത്ഥം അവിടുന്ന് അന്ത്യറസൂല്‍ ആണെന്നല്ല. മറിച്ച് നബിമാരുടെ മുദ്രയെന്നാണ്. അഥവാ, നബി(സ്വ)യുടെ അംഗീകാരമില്ലാതെ ഇനിയൊരു നബിയും വരില്ല. നബിയുടെ അംഗീകാരമുണ്ടെങ്കില്‍ വേറെയും നബിമാര്‍ വരും. മീര്‍സ ഇപ്രകാരമാണ് (പ്രവാചകത്വം ഖുര്‍ആനില്‍ പു. 13,14)

ഖാദിയാനികളുടെ മറ്റൊരു തമാശ! ഇങ്ങനെയൊരു കാര്യം ഖുര്‍ആന്‍ പറഞ്ഞോ? റസൂല്‍(സ്വ) പഠിപ്പിച്ചോ? വേണ്ട, ഏതെങ്കിലുമൊരു പണ്ഡിതന്‍ ഓര്‍മപ്പെടുത്തിയോ? ഇതൊന്നുമില്ലാതെ മീര്‍സയെ നബിയാക്കി ചമയിച്ചൊരുക്കാന്‍ അങ്ങനെയൊന്ന് പറഞ്ഞുനോക്കുക തന്നെ. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള പ്രവാചകത്വ കാര്യത്തില്‍, അതും നബി(സ്വ)യുമായി നേരിട്ടു ബന്ധപ്പെട്ട ഒരു വിഷയത്തില്‍ അവിടുന്ന് നബിമാരെ സുലഭമായി സീല് വെച്ചുവിടുമെങ്കില്‍ തന്റെ വിവിധ പ്രത്യേകതകള്‍ വിശദമായി തന്നെ ധാരാളം ഹദീസുകളില്‍ പഠിപ്പിച്ചുതന്ന റസൂല്‍(സ്വ) എന്തുകൊണ്ട് ഇതേക്കുറിച്ച് ഒരു സൂചന പോലും നല്‍കിയില്ല എന്ന് നിഷ്പക്ഷ മനസ്സോടെ മീര്‍സായികള്‍ ആലോചിക്കുക. ഇക്കാര്യം ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്ന് എങ്ങനെ ലഭിച്ചുവെന്നു വ്യക്തമാക്കാനുള്ള നീതിബോധമെങ്കിലും അവര്‍ക്കുണ്ടാവേണ്ടതുണ്ട്. പുറമെ, ഈയൊരു കാര്യം വാദത്തിനായി തല്‍ക്കാലം അംഗീകരിച്ചുകൊടുക്കുക. എന്നാലും ഇതെന്തുകൊണ്ട് മീര്‍സയില്‍ പരിമിതപ്പെടണം? മറ്റാര്‍ക്കും ഇത്തരമൊരു മുദ്ര ലഭിക്കില്ലേ? മീര്‍സ തന്നെക്കുറിച്ച് അന്ത്യപ്രവാചകന്‍ എന്ന് പഠിപ്പിച്ചത് (തദ്കിറതുശ്ശഹാദതൈന്‍/35) ഈ മുദ്ര കുത്തലിന് വിരുദ്ധമാവില്ലേ? മീര്‍സക്കു തന്നെ നബിയില്‍ നിന്നു ലഭിച്ച സീലടയാളം അദ്ദേഹം വെളിപ്പെടുത്തിയിരുന്നോ? പോഴത്തത്തിന് സംഘരൂപം വന്നാല്‍ അത് ഖാദിയാനിസമായാണല്ലോ മാറുക.

മൂന്ന്: അഹ്സാബ് 40ാം സൂക്തം വളച്ചൊടിക്കുന്നതിനുവേണ്ടി മീര്‍സായികള്‍ ഉന്നയിക്കുന്ന ഒരു നീട്ടിപ്പരത്തല്‍ കൂടി ഉദ്ധരിക്കാം. മീര്‍സാ ബശീറുദ്ദീന്‍ എഴുതുന്നു: “”…ഖാതമുന്നബിയ്യീന്‍ എന്നതിനു അവസാനത്തെ നബിയെന്ന് അര്‍ത്ഥമെടുക്കുകയാണെങ്കില്‍ പ്രസ്തുത ആയത്തിന് യാതൊരു അര്‍ത്ഥവുമില്ലാതെയായിത്തീരും. ഈ നിലയില്‍ ആയത്തിന്റെ അര്‍ത്ഥം മുഹമ്മദ് നബിക്ക് പുത്രസന്താനമില്ലെന്നതു ശരിതന്നെ. എന്നാല്‍ അദ്ദേഹം അവസാനത്തെ നബിയാണ് എന്നായിത്തീരും. ഇത് അര്‍ത്ഥ രഹിതമായൊരു വാക്യമാണ്. “ലാകിന്‍”എന്ന പദം മുമ്പില്‍ പറഞ്ഞ സംഗതിക്കെതിരായ ആശയം പിന്നീട് പ്രകടിപ്പിക്കുന്നതിനോ മുന്പുള്ളതിലുള്ള സംശയം നീക്കേണ്ടതിനോ ആണ് ഉപയോഗിക്കുക. ഈ വ്യാഖ്യാനത്തിന് ശേഷം ചിന്തിച്ചാല്‍ ഖാദിയാനികള്‍ പറയുന്നതല്ലാത്ത അര്‍ത്ഥം ബുദ്ധിപൂര്‍വകമല്ലെന്ന് ബോധ്യപ്പെടും. ഞങ്ങള്‍ പറയുന്ന അര്‍ത്ഥം ഇതാണ്. മുഹമ്മദ് നബിക്ക് ശാരീരികമായ സന്താനങ്ങള്‍ ഇല്ല; പക്ഷേ അദ്ദേഹത്തിന് ആത്മീയ സന്താനങ്ങള്‍ ധാരാളമുണ്ട്. എന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ആത്മീയ സന്താനങ്ങളില്‍ നബിയും റസൂലും കൂടി ഉണ്ടാവാം. (സന്മാര്‍ഗദര്‍ശിനി. പുറം 312, 313 സംഗ്രഹം) മുമ്പ് പറഞ്ഞതുപോലെ, ഇങ്ങനെയാണ്, അങ്ങനെയാണ്, അതുകൊണ്ട് ഇതിങ്ങനെ വരേണ്ടതാണ് എന്ന് തീരുമാനിച്ചു പ്രഖ്യാപിക്കുകയാണ് മീര്‍സായികള്‍. ചെറിയ കുട്ടികള്‍ മണ്ണ് ഉപയോഗിച്ച് അടുക്കള വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് സമം. ചോറും കറിയും പായസവുമൊക്കെയും മണ്ണുതന്നെ. പക്ഷേ, ഓരോന്നിന്റെയും പരിഗണനയും പേരുകളും മാറിയിരിക്കും!

നബി(സ്വ)യുടെ ദത്തുപുത്രനായ സൈദ്(റ) ഭാര്യ സൈനബ്(റ)യെ ത്വലാഖ് ചൊല്ലിയപ്പോള്‍ ദത്തുപുത്രനെ സ്വ പുത്രനെപ്പോലെ എല്ലാ അര്‍ത്ഥത്തിലും കണക്കാക്കിയിരുന്ന നിയമം പ്രയോഗതലത്തില്‍ തന്നെ തുടച്ചുനീക്കാനായി നബി(സ്വ) അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം അവരെ വിവാഹം കഴിച്ച പശ്ചാതലത്തിലാണ് മേല്‍ സൂക്തം അവതരിക്കുന്നത്. അന്ത്യപ്രവാചകന്‍ എന്ന് ഖാതമുന്നബിയ്യീന് അര്‍ത്ഥം വരുമ്പോഴേക്ക് മീര്‍സായികള്‍ ഊഹിച്ചെടുക്കുന്ന “മഹാപ്രശ്നങ്ങള്‍”സംഭവിക്കുമോ? “ലാകിന്‍”പദത്തിന്റെ മുമ്പില്‍ പറഞ്ഞ വാക്യങ്ങളുടെ ആശയപ്പൊരുത്തം എന്താണ്? ഇമാം റാസി(റ)യെ വായിക്കാം: നബി(സ്വ) ഒരു പുരുഷ സന്താനത്തിന്റെയും പിതാവല്ലെന്ന നിഷേധത്തിനുടന്‍ അവിടുന്ന് വേറൊരര്‍ത്ഥത്തില്‍ പിതാവാണെന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു. അതായത്, അവിടുന്ന് അനുയായികളോടു കാണിക്കുന്ന അനുകമ്പയും അവര്‍ തിരിച്ചു നല്‍കേണ്ട ആദരവും പരിഗണിച്ചാല്‍ നബി(സ്വ) പിതാവിനെപ്പോലെയാണ്, എന്നല്ല വിശ്വാസികള്‍ക്ക് തിരുദൂതര്‍ സ്വന്തത്തെക്കാള്‍ ബന്ധപ്പെട്ടിരിക്കുകയാണ്. ശാരീരിക പിതാവിനോട് ഈ വിധം കടപ്പാടില്ലല്ലോ. ശേഷം, അവിടുത്തെ ഏറെ വര്‍ധിച്ച അനുകമ്പയുടെയും ആര്‍ദ്രതയുടെയും രീതി വിവരിക്കുകയാണ് ഖാതമുന്നബിയ്യീന്‍ എന്ന പദത്തില്‍. എന്തുകൊണ്ടെന്നാല്‍, നബിയുടെ ശേഷം മറ്റൊരു നബി വരാനിരിക്കുന്നുവെങ്കില്‍ നബി(സ്വ) വല്ല വിധി തീരുമാനങ്ങളും ഉപദേശവും ഉപേക്ഷിച്ചു പോയാലും പിന്നീട് വരാനുള്ളയാള്‍ അത് നടപ്പിലാക്കിക്കൊള്ളും. എന്നാല്‍, അന്ത്യ പ്രവാചകനായിരിക്കുന്ന നബി(സ്വ) മറ്റൊരാള്‍ സംരക്ഷണത്തിനില്ലാത്ത കുട്ടിയോട് പിതാവിനുണ്ടാകുന്നതുപ്രകാരം സമൂഹത്തോട് ഏറെ താത്പര്യവും സ്നേഹബന്ധവും പുലര്‍ത്തുക തന്നെ ചെയ്യും. സൂക്തത്തിന്റെ അവസാനം പറയുന്ന “”അല്ലാഹുവിന് എല്ലാ കാര്യങ്ങളും ദൃഢമായറിയാം”“എന്ന ഭാഗം ഇത് പൂര്‍ണമായി തെളിയിക്കുന്നു. എന്നുവെച്ചാല്‍, മുഹമ്മദ്(സ്വ)ക്ക് ശേഷം ഒരു നബിയും വരാനില്ലെന്ന് ശരിക്കറിയാവുന്ന അല്ലാഹു അവിടുന്ന് തന്നെ ശരീഅത്ത് പൂര്‍ത്തിയാക്കണമെന്ന് തീരുമാനിച്ചതാണ്. അങ്ങനെയാണ് ദത്തുപുത്രന്‍ സ്വപുത്രനു തുല്യനാണെന്ന കാലങ്ങളായി സമൂഹമനസ്സില്‍ ദൃഢപ്രതിഷ്ഠ നേടിയ സംഗതി നബി(സ്വ) തന്നെ തിരുത്തിക്കൊടുക്കണമെന്ന് അവന്‍ നിശ്ചയിച്ചത്. ഇത് മതത്തിന്റെ പൂര്‍ത്തീകരണത്തിനായിരുന്നു. നബി(സ്വ) ഈ നിയമം പ്രഖ്യാപിച്ചാല്‍ പോലും അത് ശരീഅത്തായിത്തീരുമെങ്കിലും നബി(സ്വ) തന്നെ പ്രായോഗികമായി തിരുത്തിക്കാണിക്കുന്നില്ലെങ്കില്‍ ചിലര്‍ക്കെങ്കിലും ദത്തുപുത്രനെ സ്വപുത്രനെപ്പോലെ പരിഗണിക്കാതിരിക്കുന്നതില്‍ മാനസിക പ്രയാസങ്ങളുണ്ടായേക്കും. ഉടുമ്പ് മാംസം നബി(സ്വ) ഭക്ഷിക്കാതിരുന്നതിനാല്‍ പലര്‍ക്കും അതിനോട് അനിഷ്ഠമുണ്ടായി, അനുവദനീയമായിട്ട് പോലും. എന്നാല്‍ പല മതങ്ങളിലും ഒട്ടക മാംസം നിഷിദ്ധമായിട്ടും നബി(സ്വ) ഭക്ഷിച്ച കാരണത്താല്‍ എല്ലാവര്‍ക്കും ഏറെ താത്പര്യം അത് കഴിക്കുന്നതിന് ജനിച്ചു. സൈനബി(റ)നെ അവിടുന്ന് വിവാഹം കഴിക്കണമെന്ന ദൈവ കല്‍പ്പന ഇതിനായിട്ടാണ്… (തഫ്സീറുല്‍ കബീര്‍ 33/40 വ്യാഖ്യാനം) മീര്‍സായികളുടെ ദുര്‍ന്യായം ചീട്ടുകൊട്ടാരം പോലെ ചിതറുന്നത് മനസ്സിലായില്ലേ. “ലാകിന്‍”അതിന്റെ എല്ലാ രീതിയിലും പൂര്‍ണത നേടുന്നത് “ഖാതമുന്നബിയ്യീന്‍”എന്നതിന് “അന്ത്യപ്രവാചകന്‍”എന്ന അര്‍ത്ഥം വരുമ്പോഴാണെന്ന് ഇതില്‍ നിന്നും വ്യക്തം. അല്ലെങ്കിലും മീര്‍സായികള്‍ പറയുന്നതു പ്രകാരം “”എന്നല്ല, നബിയുടെ ആത്മീയ സന്താനങ്ങളില്‍ നബിമാരും റസൂലുമാരും വരെയുണ്ടാവും”“എന്ന ആശയം “വഖാതമുന്നബിയ്യീന്‍”എന്നതിന് ഏത് ഭാഷാ നിയമപ്രകാരമാണ് കല്‍പ്പിക്കാനാവുക. ഇങ്ങനെ തെളിവില്ലാത്ത പലവിധ അബദ്ധ ന്യായങ്ങള്‍ കൊണ്ട് ലോകം അംഗീകരിച്ച ഒരു മഹാ സത്യത്തെ കുഴിച്ചുമൂടാനുള്ള വൃഥാ ശ്രമത്തിലാണ് മീര്‍സായികള്‍. തല്ലരുതമ്മാവാ, ഞാന്‍ നന്നാവില്ലെന്ന പഴയ വികൃതിക്കുട്ടിയുടെ ശൈലിയില്‍…

(തുടരും)

ഖാദിയാനിസം 5/ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി

ഇകെ ഹസന്‍ മുസ്ലിയാര്‍ (ന:മ): ആദര്‍ശ ഗര്‍ജ്ജനത്തിന്റെ ജ്വലിക്കുന്ന ഓര്‍മ●

 ഇകെ ഹസന്‍ മുസ്ലിയാര്‍ (ന:മ): ആദര്‍ശ ഗര്‍ജ്ജനത്തിന്റെ ജ്വലിക്കുന്ന ഓര്‍മ● 0 COMMENTS🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


പാരമ്പര്യ ഇസ്ലാമിനെ പിഴുതെറിയാന്‍ ഇറങ്ങിപ്പുറപ്പെട്ട മത നവീകരണ വാദികള്‍ക്ക് മുന്നില്‍ ആദര്‍ശ ഗര്‍ജ്ജനത്തിന്റെ ഇടിമുഴക്കമായിരുന്നു മര്‍ഹും ഇ.കെ.ഹസ്സന്‍ മുസ്ലിയാര്‍ (ന:മ). മരിക്കാത്ത ആ ഓര്‍മകള്‍ക്ക് മുപ്പത്തിമൂന്ന് സംവത്സരങ്ങള്‍ക്കിപ്പുറവും മരണമില്ല. ആദര്‍ശ പ്രസ്ഥാനത്തിന്റെ പ്രചാരണ രംഗത്ത് കരുത്തിന്റെ പ്രതീകമായി നാലു ദശകങ്ങളോളം പ്രബുദ്ധ കേരളത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ആ നാമം സംവത്സരങ്ങള്‍ക്കിപ്പുറവും അതീവ രോമാഞ്ചത്തോടെയാണ് സുന്നി സമൂഹം ശ്രവിക്കുന്നത്.

മികച്ച പണ്ഡിതന്‍, എഴുത്തുകാരന്‍, പ്രസംഗകന്‍, സംഘാടകന്‍, ഗ്രന്ഥകാരന്‍, വിമര്‍ശകന്‍ എന്നീ നിലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച ഹസന്‍ മുസ്ലിയാരുടെ പ്രധാന സേവനം ഖണ്ഡന പ്രസംഗമാണ്. പുത്തന്‍വാദികളുടെ കോട്ടകൊത്തളങ്ങളെ നിലംപരിശാക്കുന്നതില്‍ അദ്ദേഹത്തിന്റെ ഖണ്ഡനപ്രസംഗങ്ങളും വാദപ്രതിവാദങ്ങളും വഹിച്ച പങ്ക് നിസ്തുലമാണ്. ചേകനൂര്‍ മൗലവി ഒരു കാലത്ത് യുക്തിവാദവുമായി കവലകള്‍ തോറും പ്രസംഗിച്ചു നടന്നപ്പോള്‍ ചെറുവാടിയില്‍ വെച്ച് അദ്ദേഹത്തെ തറപറ്റിച്ചത് ഹസന്‍ മുസ്ലിയാരായിരുന്നു. നിസ്കാരം മൂന്നു വഖ്ത്താണെന്ന് ചേകനൂര്‍ മൗലവി ഖുര്‍ആന്‍ കൊണ്ട് വാദിച്ചു. പ്രസ്തുത വാദത്തെ അതേ സൂക്തം കൊണ്ടാണ് ഹസന്‍ മുസ്ലിയാര്‍ പരാജയപ്പെടുത്തിയത്. മുളച്ചു പൊന്തുന്ന വസ്തുക്കള്‍ക്ക് മുഴുവന്‍ സകാത്ത് കൊടുക്കണമെന്ന് ചേകനൂര്‍ വാദിച്ചു. എങ്കില്‍ താടിക്ക് സകാത്തുണ്ടോ എന്ന ഉസ്താദിന്റെ ചോദ്യം മൗലവിയെ കുഴക്കി. ഉത്തരം മുട്ടിയ മൗലവി പ്രതികരിച്ചത്, “അതുകൊണ്ടാണ് ഞാന്‍ താടി വടിക്കുന്നത്”എന്നായിരുന്നു. അതോടെ മൗലവിയുടെ തനിനിറം സദസ്സിന് വീണ്ടും ബോധ്യമായി.

വെള്ളിയഞ്ചേരിയില്‍ വെച്ച് നടന്ന വാദ പ്രതിവാദത്തില്‍ ഖുതുബ പരിഭാഷ പാടില്ലെന്ന് സമര്‍ത്ഥിച്ച് മുജാഹിദ് നേതാവായ അലവി മൗലവിയെ ഹസന്‍ മുസ്ലിയാര്‍ പരാജയം സമ്മതിപ്പിച്ച സംഭവം പ്രസിദ്ധമാണ്. എടത്തറ, കൂരിക്കുഴി, വാരാണക്കര, താനാളൂര്‍, അലനല്ലൂര്‍, കൊടിയത്തൂര്‍, വാഴക്കാട്, നന്തി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അദ്ദേഹം എതിരാളികളെ നേരിടുകയും അവര്‍പോലും സമ്മതിക്കുന്ന തെളിവുകള്‍ നിരത്തി പരാജയപ്പെടുത്തുകയും ചെയ്തു. വാദപ്രതിവാദം നടത്താന്‍ ഹസന്‍ മുസ്ലിയാര്‍ ആരെയും കാത്തിരിക്കാറില്ലായിരുന്നു. എവിടെയെങ്കിലും മുജാഹിദുകാരോ മറ്റു ബിദഈ കക്ഷികളോ പ്രസംഗിച്ചു എന്ന വിഷയം വെച്ച് ഒരു പോസ്റ്റ് കാര്‍ഡ് എഴുതിയാല്‍ മതി. ഹസന്‍ മുസ്ലിയാര്‍, സമയത്തിന് അവിടെ എത്തിയിരിക്കും. പിന്നെ ഉമര്‍(റ)നെ കണ്ട പിശാചിന്റെ ഗതിയായിരിക്കും എതിരാളികള്‍ക്ക്.

സൂഫിവര്യനും പണ്ഡിതനുമായ കോയട്ടി മുസ്ലിയാരുടെ ആറാമത്തെ പുത്രനായി കോഴിക്കോട് ജില്ലയിലെ പറമ്പില്‍ കടവ് എഴുത്തച്ഛന്‍ കണ്ടി വീട്ടില്‍ ഹിജ്റ 1347ലാണ് ഹസന്‍ മുസ്ലിയാര്‍ ജനിക്കുന്നത്. പറമ്പില്‍ കടവ് അടിയോട്ടില്‍ അബൂബക്കര്‍ മുസ്ലിയാരുടെ മകള്‍ ഫാത്വിമയാണ് മാതാവ്. മര്‍ഹും ഇകെ അബൂബക്കര്‍ മുസ്ലിയാരും പണ്ഡിതനും സൂഫിവര്യനുമായ മര്‍ഹും ഇകെ ഉമര്‍ ഹാജിയും ജ്യേഷ്ഠ സഹോദരന്‍മാരാണ്.

പിതാവില്‍ നിന്ന് പ്രാഥമിക പഠനം നേടിയ ശേഷം ചെറുമുക്ക്, കൊടുമല, ഇടപ്പള്ളി, തളിപ്പറമ്പ്, പാറക്കടവ് എന്നീ സ്ഥലങ്ങളിലെ ദര്‍സുകളില്‍ നിന്നും ഉന്നത വിജ്ഞാനം കരസ്ഥമാക്കി. പിന്നീട് വെല്ലൂര്‍ ബാഖിയാത്തു സ്സ്വാലിഹാത്തില്‍ ഉപരിപഠനം നടത്തി. ഫിഖ്ഹ്, തഫ്സീര്‍, ഹദീസ്, തസ്വവ്വുഫ്, അഖീദ എന്നിവക്ക് പുറമെ തര്‍ക്കശാസ്ത്രം, ഗോളശാസ്ത്രം, ഉസ്വൂലുല്‍ ഫിഖ്ഹ് തുടങ്ങിയ വിജ്ഞാനത്തിന്റെ വിവിധ ശാഖകളിലും അവഗാഹമാര്‍ജ്ജിച്ച് ബാഖിയാത്തില്‍ നിന്ന് തിരിച്ചു വന്ന ശേഷമാണ് ബിദ്അത്തിനെതിരെ കൊടുങ്കാറ്റായി മഹാനുഭാവന്‍ ആഞ്ഞടിക്കുന്നത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, സുന്നിയുവജന സംഘത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗം (1955 മുതല്‍), വൈസ് പ്രസിഡന്‍റ് (1968 നവംബര്‍ 7 മുതല്‍), സംസ്ഥാന പ്രസിഡന്‍റ് (1976 ആഗസ്റ്റ് 22 മുതല്‍ 1982 ആഗസ്റ്റ് വരെ) എന്നീ നിലകളിലെല്ലാം അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ച് സംഘടനയെ ജീവസ്സുറ്റ പ്രസ്ഥാനമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഹസന്‍ മുസ്ലിയാര്‍ സംഘാടനത്തോടൊപ്പം ദര്‍സിനും പ്രത്യേകം പ്രാധാന്യം കൊടുത്തിരുന്നു. ബാഖിയാത്തില്‍ നിന്ന് വന്നയുടനെ അദ്ദേഹം കൊടുവള്ളിക്കടുത്ത ഇയ്യാട്ടാണ് ദര്‍സ് തുടങ്ങിയത്. പിന്നീട് ഉരുളിക്കുന്ന്, പുത്തൂര്‍പാടം, തൃപ്പനച്ചി, ഇരുന്പുചോല, പാലക്കാട്(ജന്നത്തുല്‍ ഉലൂം) കാസര്‍കോട് എന്നിവിടങ്ങളിലും ദര്‍സ് നടത്തുകയുണ്ടായി. തന്റെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും ദര്‍സ് ഒഴിവാക്കാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. അതിനിടയിലാണ് പത്രപ്രവര്‍ത്തനത്തിനും ഗ്രന്ഥ രചനയ്ക്കും കോടതി കയറലിനുമെല്ലാം സമയം കണ്ടെത്തിയിരുന്നത്.

ഭക്ഷണത്തിന് കണിശതയൊന്നുമുണ്ടായിരുന്നില്ല. വിഭവ സമൃദ്ധമായ ഭക്ഷണത്തിനു താല്‍പര്യവുമില്ല. ഉറങ്ങാനും വിശ്രമിക്കാനും സമയം കളഞ്ഞതുമില്ല. യാത്രക്കിടയില്‍ ബസ്സിലും മറ്റുമാണ് ഉറക്കം. അദ്ദേഹവുമായി അടുപ്പമുള്ള ഒരു സുഹൃത്ത്, ഇങ്ങനെ തീരെ വിശ്രമിക്കാതിരുന്നാല്‍ ആരോഗ്യം തകരുമല്ലോ, അല്‍പ്പം വിശ്രമിക്കണം എന്ന് ഉപദേശിച്ചുവത്രെ. ഹസന്‍ മുസ്ലിയാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു: നാളെ പരലോകത്ത് അല്ലാഹുവിന്റെ മുമ്പില്‍ ചെല്ലുമ്പോള്‍ എന്റെ ഓരോ ശ്വാസവും നിന്റെ ദീനിന്വേണ്ടി ചെലവഴിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു എന്ന് പറയാന്‍ സാധിച്ചാല്‍ അതല്ലേ ഏറ്റവും നന്നായിരിക്കുക.

തിരക്കിനിടയില്‍ വിട്ടുപോവാതിരിക്കാനായി റവാതിബ് സുന്നത്തുകളും നിസ്കാര ശേഷമുള്ള ദിക്റുകളും അദ്ദേഹം നേര്‍ച്ചയാക്കുകയാണ് ചെയ്യാറ്. സുന്നത്താകുമ്പോള്‍ അത് തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ തോന്നാതിരിക്കാനാണ് നേര്‍ച്ചയിലൂടെ ഫര്‍ളാക്കിയത്.

തനിക്ക് കിട്ടുന്നതെല്ലാം ദീനി പ്രവര്‍ത്തനത്തിനുവേണ്ടി ചെലവഴിച്ച അദ്ദേഹം സ്വന്തം കുടുംബത്തിനുവേണ്ടി എന്തെങ്കിലും സമ്പാദിക്കാന്‍ ആഗ്രഹിച്ചില്ല. കാസര്‍ക്കോട് ഖാസി ആയിരിക്കുമ്പോള്‍ ഒരു കല്ല്യാണ ആവശ്യത്തിന് തറവാട്ടില്‍ വന്ന സമയത്ത് ജ്യേഷ്ഠന്‍ ഉമര്‍ ഹാജി ചോദിച്ചുവത്രെ: ഹസനേ, കുട്ടികള്‍ക്കു വേണ്ടി സൗകര്യമുള്ള ഒരു വീടെങ്കിലും ഏര്‍പ്പെടുത്താന്‍ നീ ശ്രദ്ധിക്കേണ്ടതല്ലേ?

“എന്തു ചെയ്യാനാണിക്കാ, ഞാന്‍ ജനങ്ങളുടെ ആളായി പോയില്ലേ. എനിക്ക് അതിന് സാധിക്കുന്നില്ല”എന്നായിരുന്നു ഹസന്‍ ഉസ്താദിന്റെ മറുപടി.

താന്‍ സത്യമാണെന്ന് മനസ്സിലാക്കിയത് ആരുടെ മുമ്പിലും തുറന്നുപറയാന്‍ ആര്‍ജ്ജവം കാണിച്ച ഹസന്‍ മുസ്ലിയാര്‍ക്കു മുന്നില്‍ പണത്തിന്റെ പളപളപ്പും പ്രൗഢിയും സ്ഥാനമാനങ്ങളൊന്നും സമ്മര്‍ദ്ദം സൃഷ്ടിച്ചില്ല. തന്റെ ഗുരുനാഥന്മാരോടുപോലും ഇക്കാര്യത്തില്‍ അദ്ദേഹം കൂസലില്ലാതെ പെരുമാറിയിട്ടുണ്ട്. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ഇമാം അശ്അരി(റ)യുടെ മാതൃകയാണ് ഇവിടെ നാം അനുധാവനം ചെയ്യേണ്ടതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ചില രാഷ്ട്രീയ പ്രമാണിമാരുടെ ഇംഗിതങ്ങള്‍ക്കു വഴങ്ങി തണുപ്പന്‍ നയം സ്വീകരിച്ചവര്‍ക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. അത് ഏത് വമ്പനായാലും പ്രശ്നമാക്കിയില്ല. ഇക്കാരണത്താല്‍ എതിര്‍പ്പുകളുടെ ഒരു പ്രവാഹം തന്നെ അദ്ദേഹത്തിനുനേരെ പാഞ്ഞടുത്തു. ജോലിപോലും നഷ്ടപ്പെട്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഒരു കാലത്ത് പാലക്കാടിന്റെ അഭിമാന കേന്ദ്രമായിരിക്കുകയും പിന്നീട് രാഷ്ട്രീയ ലോബികളുടെ കടന്നാക്രമണത്തിലൂടെ മുരടിച്ചുപോവുകയും ചെയ്ത ജന്നത്തുല്‍ ഉലൂം അറബിക് കോളേജിന്റെ പിറവി ഇതിനൊരുദാഹരണമാണ്. 1965ല്‍ ഹസന്‍ മുസ്ലിയാര്‍ ഇരുന്പുചോലയില്‍ മുദരിസായിരിക്കെ തന്റെ ശിഷ്യഗണങ്ങളോട് നാട്ടുകാരായ ചില പ്രമാണിമാര്‍ അപമര്യാദയായി പെരുമാറിയത് ഇഷ്ടപ്പെടാതെ വന്നപ്പോള്‍ അന്നുരാത്രി തന്നെ ശിഷ്യരേയും കൂട്ടി ഇരുന്പുചോലയോട് യാത്ര പറഞ്ഞു. ഈ ഇറങ്ങിപ്പോക്കാണ് ജന്നത്തുല്‍ ഉലൂമിന് ജന്മം നല്‍കാന്‍ സഹായകമായത്. പാലക്കാടിനൊരു സുന്നി ആസ്ഥാനമെന്ന ഹസന്‍ മുസ്ലിയാരുടെ ചിരകാലാഭിലാഷത്തെ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ ഊതിക്കെടുത്താന്‍ ശ്രമിച്ചെങ്കിലും കാലം അതിനു സമ്മതിച്ചില്ല. ഹസന്‍ മുസ്ലിയാര്‍ കൊളുത്തിവെച്ച അഗ്നിസ്ഫുലിംഗം പാലക്കാടിന്റെ ആദര്‍ശ കേന്ദ്രമായി പരിലസിക്കുന്ന ജാമിഅ ഹസനിയ്യ എന്ന മഹത്തായ സ്ഥാപന സമുച്ചയങ്ങളിലൂടെ പ്രകാശം പൊഴിക്കുകയാണ്. അതിന്റെ ഇരുപതാം വാര്‍ഷികം 2015 ഫെബ്രുവരിയില്‍ നടക്കാനിരിക്കുമ്പോള്‍ ഇതു കാണാന്‍ ഹസന്‍ മുസ്ലിയാര്‍ ഇല്ലല്ലോ എന്ന വേദനയാണ് സുന്നി കൈരളി പങ്കുവെക്കുന്നത്. നാഥന്‍, ആ മഹാനുഭാവന്റെ പരലോക ജീവിതം സുഖദായകമാക്കട്ടെ.

ബഷീര്‍ സഖാഫി വണ്ടിത്താവളം

ചേകനൂരിന്റെ ഏകാംഗ നാടകങ്ങള്‍●


ചേകനൂരിന്റെ ഏകാംഗ നാടകങ്ങള്‍● 0 COMMENTS🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ചേകനൂരിനെതിരായ ഈ പണ്ഡിതരുടെ പടയോട്ടവും മൗലവിയുടെ പരാജയോട്ടവും അദ്ദേഹത്തിന്റെ കള്ളത്തരങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പംക്തികളും സുന്നി ടൈംസിലും സുന്നിവോയ്സിലും പല ലക്കങ്ങളില്‍ കാണാം ആദര്‍ശ പ്രസ്ഥാനത്തിനെതിരെ പല കാലങ്ങളില്‍ മുളച്ചുപൊന്തി കൂമ്പടഞ്ഞു പോയ അസംഖ്യം സംഘടനകളില്‍ ഒന്നാണ് ചേകനൂരിസം. പ്രമാണങ്ങള്‍ വളച്ചൊപ്പിച്ചും നിഷേധിച്ചും യുക്തിക്ക് പ്രാധാന്യം നല്‍കിയുമാണ് മൗലവി ചേകനൂര്‍ ഏകാംഗ നാടകം തകര്‍ത്തഭിനയിച്ചത്. എന്നത്തേയും പോലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പക്ഷത്തുനിന്ന് അവാന്തര വിഭാഗങ്ങള്‍ക്കെതിരെ പൊരുതാന്‍ അന്നും പണ്ഡിതന്മാര്‍ നിരന്നു നില്‍ക്കുകയുണ്ടായി. അതില്‍ എടുത്തു പറയേണ്ടവരാണ് വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഇകെ ഹസന്‍ മുസ്ലിയാര്‍, കെവി മുഹമ്മദ് മുസ്ലിയാര്‍ എന്നിവര്‍. ചേകനൂരിനെതിരായ ഈ പണ്ഡിതരുടെ പടയോട്ടവും മൗലവിയുടെ പരാജയോട്ടവും അദ്ദേഹത്തിന്റെ കള്ളത്തരങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പംക്തികളും സുന്നി ടൈംസിലും സുന്നിവോയ്സിലും പല ലക്കങ്ങളില്‍ കാണാം. ഇത്തരം കുറിപ്പുകളില്‍ ഏറെ ശ്രദ്ധേയമായ ഒന്നാണ് 3.5.1965ല്‍ സുന്നി ടൈംസ് പ്രസിദ്ധീകരിച്ച ചേകനൂര്‍ ജുമുഅത്ത് പള്ളി മഹല്ല് നേതൃത്വത്തിന്റെ കുറിപ്പ്. “സമസ്തക്കാരായ മുസ്ലിയാന്മാരുടെ മുമ്പില്‍ ചേകനൂര്‍ മൗലവിയുടെ പാപ്പരത്തം”എന്നാണു ശീര്‍ഷകം. അതിങ്ങനെ: മാന്യരെ, മൗലവി ഞങ്ങളുടെ നാട്ടില്‍ വന്നാല്‍, ആമയൂര്‍ വാദപ്രതിവാദത്തില്‍ സമസ്ത മുസ്ല്യാക്കള്‍ തോറ്റോടി, മോങ്ങത്ത് നിന്ന് ഓടി, താന്നാളൂര്‍ നിന്നു ഓടി. അങ്ങനെ സമസ്തക്കാര്‍ മുഴുവനും ഓടി നമ്മുടെ പ്രസ്ഥാനം വിജയ പതാകയുമേന്തി മുന്നേറുകയാണെന്നും മറ്റും ഞങ്ങള്‍ സദാ കേള്‍ക്കാറുമുണ്ടായിരുന്നു. ഈ കേള്‍വിയില്‍ ഞങ്ങളുടെ നാട്ടിലും ചില ആശയക്കുഴപ്പങ്ങളും ചിന്താഗതികളും ഉടലെടുക്കാന്‍ ഇടവരികയെന്നതു സാധാരണയാണല്ലോ. ഈ പരിതഃസ്ഥിതിയില്‍ ഇന്നാട്ടിലെ സമുദായ മുഖ്യരുടെ ഒരു യോഗം ചേര്‍ന്നു സുന്നത്തു ജമാഅത്തിന്റെ ആദര്‍ശങ്ങള്‍ വിശദീകരിച്ച് 1965 ഏപ്രില്‍ 15 മുതല്‍ 18 കൂടി ഒരു മത പ്രസംഗം നടത്തുവാന്‍ തീരുമാനിച്ചു നോട്ടീസിറക്കിയപ്പോള്‍ പഴയപടി മൗലവി സാഹിബും വാദപ്രതിവാദത്തിനു തയ്യാര്‍. ഏപ്രില്‍ 12 മുതല്‍ ആരംഭിക്കുന്നു എന്ന നോട്ടീസുമായി രംഗത്തിറങ്ങിയതു കേവലം മുസ്ലിയാന്മാരുടെ പ്രസംഗം ഇന്നാട്ടില്‍ കേള്‍പ്പിക്കാതിരിക്കല്‍ മാത്രമായിരുന്നു ഉദ്ദേശ്യം. ഏതായാലും രണ്ടുവിധ പ്രസംഗവും ഒരേ സമയത്തു ശ്രദ്ധിച്ചു ബുദ്ധിമുട്ടിയ അയല്‍ദേശ പ്രധാനികളും മറ്റും ചേര്‍ന്നു രണ്ടു കൂട്ടരെയും ഒരുമിപ്പിച്ചു ഒരു വാദപ്രതിവാദമോ ചോദ്യോത്തരങ്ങളോ നടത്തുവാന്‍ കിണഞ്ഞു പരിശ്രമിച്ചതിന്റെ ഫലമായി മൗലവിയുടെ എല്ലാവിധ വാദമുഖ വ്യവസ്ഥകളും സ്വന്തം നിലയില്‍ ഏപ്രില്‍ 18ന് പ്രസംഗ സദസ്സില്‍ വെച്ചും മറ്റും ബഹു. ഇകെ ഹസന്‍ മുസ്ലിയാര്‍ സ്വന്തം നിലയില്‍ സ്വീകരിക്കുകയും മൗലവിയുടെ എല്ലാ പുതിയ വാദങ്ങളും പിഴച്ചതാണെന്നും ഒന്നിനും ഒരു തെളിവും നല്‍കാന്‍ സാധ്യമല്ലെന്നും മൗലവി സമ്മതിക്കുന്ന ഗ്രന്ഥങ്ങളില്‍ നിന്നു തന്നെ ഈ സദസ്സില്‍ വെച്ചു സുന്നത്തു ജമാഅത്തിന്റെ എല്ലാ ആദര്‍ശങ്ങള്‍ക്കും തെളിവു നല്‍കാന്‍ തയ്യാറാണെന്നു പല പ്രാവശ്യം പരസ്യമായും കമ്മിറ്റിക്കാര്‍ മുഖേനയും വെല്ലുവിളിച്ചിട്ടും ആയതിനായി ആയിരക്കണക്കിനാളുകള്‍ രണ്ടു മണിക്കൂറിലധികം സമയം കാത്തിരുന്നിട്ടും കേവലം 50 വാര മാത്രം ദൂരമുള്ള മൗലവിയുടെ സ്റ്റേജില്‍ നിന്നു ഒരക്ഷരം ഉരിയാടുകയോ എന്തെങ്കിലും സമാധാനം പറയുകയോ ചെയ്യാന്‍ സാധിക്കാതെ പരാജയമടഞ്ഞ ദയനീയമായ കാഴ്ച ജനഹൃദയങ്ങളില്‍ പൊട്ടിച്ചിരികളിലും മറ്റും മുഖരിതമായ അന്തരീക്ഷം വിവരിക്കുവാന്‍ സാധ്യമല്ലെന്നു നിങ്ങളേവരെയും അറിയിച്ചു കൊള്ളുന്നു. മാന്യരെ, സാധാരണക്കാര്‍ക്ക് പോലും സത്യം വെളിപ്പെടുത്തി കാണിച്ചുകൊടുത്ത സമസ്ത ഉലമാക്കളായ വാണിയമ്പലം പി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഇകെ ഹസന്‍ മുസ്ലിയാര്‍, കെവി മുഹമ്മദ് മുസ്ലിയാര്‍ എന്നിവര്‍ക്ക് ഞങ്ങളുടെ അകം നിറഞ്ഞ നന്ദി ഒരിക്കല്‍ കൂടി രേഖപ്പെടുത്തികൊണ്ടും സുന്നത്തു ജമാഅത്തില്‍ ജീവിക്കുവാനും മരിക്കുവാനും അല്ലാഹു നമ്മളേവരെയും തൗഫീക് ചെയ്യട്ടെ. (ആമീന്‍). എന്ന്, ചേകനൂര്‍ ജുമുഅത്ത് പള്ളി ഖതീബ്, കാരണവന്മാരും മറ്റു നാട്ടുകാരും കൂടി.”കുറിപ്പവസാനിക്കുന്നു. ഇക്കാലത്തു നിറഞ്ഞുനിന്ന പ്രധാന വിവാദം പ്രവാചക കേശത്തെ കുറിച്ചായിരുന്നു. അല്‍മനാറില്‍ “സമസ്ത മുസ്ലിയാക്കളും വിശുദ്ധ കേശപൂജയും”എന്ന ലേഖനം ചേകനൂര്‍ എഴുതിയതോടെയാണ് വിവാദം കത്തിയത്. മൗലവിയുടെ നാട്ടില്‍ ഇതു സംബന്ധമായി പണ്ഡിതര്‍ നാലു ദിവസത്തെ പ്രസംഗ പരമ്പര നടത്തി വിശദീകരണവും നല്‍കി. അതിന്റെ വിവരണം 24.5.65 ലക്കത്തില്‍ കാണാം: നബി(സ്വ)യുടെ വിശുദ്ധമുടി ഹുദൈബിയ്യയില്‍ വെച്ചാണ് മുറിച്ചു വിതരണം ചെയ്യുന്നതെന്നും അല്ലാതെ ഹജ്ജതുല്‍ വദാഇലല്ല എന്നും ബുഖാരിയില്‍ പലയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്ന് മൗലവി എഴുതിയത് വ്യാജമാണെന്നും ഹുദൈബിയ്യയില്‍ വെച്ചാണ് സംഭവം നടന്നതെന്ന് ബുഖാരിയില്‍ ഒരു സ്ഥലത്തെങ്കിലും കാണിച്ചു തരാന്‍ സാധ്യമാണോ എന്നും ഉഗ്രമായ ഭാഷയില്‍ വെല്ലുവിളിക്കുകയുണ്ടായി.” മൗലവിയുടെ മറ്റൊരാരോപണം ഇങ്ങനെ: ശാഫിഈ മദ്ഹബിലെ സുപ്രസിദ്ധ കര്‍മശാസ്ത്ര ഗ്രന്ഥമായ തുഹ്ഫ അബദ്ധജഡിലമായ നിഗമനങ്ങളാല്‍ രചിക്കപ്പെട്ടതാണെന്നും അതിന്റെ കര്‍ത്താവായ ബഹു. ഇബ്നുഹജറുല്‍ ഹൈതമി(റ) പിഴച്ചയാളാണെന്നും പുലമ്പി നടക്കുന്ന മൗലവിക്ക് തുഹ്ഫയിലെ ആയിരക്കണക്കായ മസ്അലകളില്‍ ഒന്നെങ്കിലും ഇസ്ലാമിന്റെ മൂലപ്രമാണങ്ങള്‍ക്ക് വിരുദ്ധമെന്ന് തെളിയിക്കാന്‍ ധ്യൈമുണ്ടെങ്കില്‍ സദസ്സിലേക്ക് വരിക എന്ന് ഒന്നിലധികം പ്രാവശ്യം പ്രഖ്യാപിക്കുകയുണ്ടായി. സമസ്തയിലെ ഉലമാക്കളെ വെല്ലുവിളിച്ചു നടക്കുന്ന മൗലവിക്ക് ഇതൊരു സുവര്‍ണാവസരമാണെന്നും അത് അദ്ദേഹം പാഴാക്കില്ലെന്നും അങ്ങനെ ചിരകാലമായി ശ്രവിച്ചുകൊണ്ടിരിക്കുന്ന ദീനീ കുഴപ്പങ്ങള്‍ക്ക് ഇനിയെങ്കിലും മോചനം നേടാമെന്നും ആശയോടെ ആയിരക്കണക്കായ ജനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടിരുന്നു.”പക്ഷേ, മൗലവി പിടിതരാതെ മുങ്ങിയത് ശേഷക്കഥ. വിശുദ്ധ കേശം സ്വഹാബികള്‍ ബറകത്തിനല്ല സൂക്ഷിച്ചതെന്നും മൗലവി തട്ടിവിട്ടു. അതിനുള്ള മറുപടി 31.5.65 ലക്കത്തില്‍ ഇങ്ങനെ കാണാം: നബി(സ്വ) അത് വീതിച്ചുകൊടുത്തത് ബറകത്തെടുക്കാനായിരുന്നുവെന്ന് ശര്‍ഹ് മുസ്ലിം, ഫത്ഹുല്‍ ബാരി, നൈലുല്‍ ഔത്താര്‍, സുര്‍ഖാനി തുടങ്ങി അനേകം കിതാബുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തല്‍ക്കാലം സുര്‍ഖാനിയുടെ വാചകം മാത്രമിവിടെ കുറിക്കാം: “നബി(സ്വ) സ്വഹാബത്തിന് മുടി വീതിച്ചുകൊടുത്തത് അതവരില്‍ ശേഷിച്ചുനില്‍ക്കുന്ന ബറകത്തും ഒരു സ്മരണയും ആയിരിക്കുവാനായിരുന്നു (8/196)”. ഇതിന്റെ തുടര്‍ച്ചയായി മറ്റാരോപണങ്ങളെയും തുടര്‍ന്നുള്ള ലക്കങ്ങളില്‍ പൊളിച്ചടുക്കുന്നുണ്ട്. ചേകനൂര്‍ സ്വയം വെളിച്ചപ്പാടായി അവതരിക്കുന്നതിന് മുമ്പ്, മുജാഹിദ് വേദികളില്‍ പ്രത്യക്ഷപ്പെട്ട കാലത്താണ് ഈ വിവാദം നടക്കുന്നത്.

അദൃശ്യജ്ഞാനം ഖുര്‍ആനിക പരിപ്രേക്ഷ്യം● 0


അദൃശ്യജ്ഞാനം ഖുര്‍ആനിക പരിപ്രേക്ഷ്യം● 0 COMMENTS🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 

മഹാത്മാക്കള്‍ക്ക് അദൃശ്യ ജ്ഞാനമുണ്ടെന്ന വിശ്വാസം അഹ്ലുസ്സുന്നയുടെ ആദര്‍ശങ്ങളില്‍ പ്രധാനമാണ്. കാരണം അതിന്റെ നിഷേധം മുഅ്ജിസത്തിന്റെയും കറാമത്തിന്റെയും നിഷേധമാണ്. അതിമാനുഷികവും അനിതര സാധാരണവുമായ കാര്യങ്ങളാണല്ലോ മുഅ്ജിസത്തും കറാമത്തും. അവയില്‍പെട്ടതു തന്നെയാണ് അല്ലാഹുവിന്റെ പ്രവാചകന്മാര്‍ക്കും ഔലിയാക്കള്‍ക്കും അദൃശ്യ കാര്യങ്ങള്‍ അറിയാമെന്ന വിശ്വാസവും.

അദൃശ്യജ്ഞാനമുള്ളവന്‍ എന്നത് അല്ലാഹുവിന്റെ വിശേഷണമാണ്. എന്നാല്‍ മറ്റു ചിലര്‍ക്കും അവന്റെ അനുമതി പ്രകാരം അദൃശ്യങ്ങളറിയാന്‍ കഴിയുമെന്നാണ് ഇസ്ലാമിക വിശ്വാസം. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഈ വസ്തുത ഊന്നിപ്പറഞ്ഞിട്ടുണ്ട്. “വിശുദ്ധരില്‍ നിന്നും അശുദ്ധരെ വേര്‍തിരിക്കാതെ ഈ സ്ഥിതിയില്‍ അല്ലാഹു നിങ്ങളെ വിടുകയില്ല. മറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരികയുമില്ല. പക്ഷേ, തന്റെ ദൂതരില്‍ നിന്നും താനുദ്ദേശിക്കുന്നവരെ (അതിനു വേണ്ടി) അല്ലാഹു തെരഞ്ഞെടുക്കുന്നു. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതരിലും വിശ്വസിക്കുവീന്‍. വിശ്വസിക്കുകയും സൂക്ഷ്മത കൈവരിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് വലിയ പ്രതിഫലമുണ്ട്” (വിശുദ്ധ ഖുര്‍ആന്‍ 3/179).

അദൃശ്യജ്ഞാനം അല്ലാഹു ചിലര്‍ക്കു നല്‍കുമെന്ന് വ്യക്തമാക്കുന്ന ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ പണ്ഡിതര്‍ എഴുതുന്നു: “അതായത്, അല്ലാഹു പ്രവാചകമാരില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ക്ക് അദൃശ്യകാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കും (ഖാസിം 1/308). അല്ലാഹു അറിയിച്ചു കൊടുക്കുന്നത് കൊണ്ട് അവര്‍ക്ക് അദൃശ്യ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുന്നു (നസഫി). അദൃശ്യങ്ങള്‍ അറിയിച്ചു കൊടുത്തു കൊണ്ട് അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് പ്രത്യേകത നല്‍കുന്നു (അല്‍ ബഹ്റുല്‍ മുഹീത്വ്). അല്ലാഹു നല്‍കുന്ന കഴിവു കൊണ്ട് അവനുദ്ദേശിക്കുന്ന പ്രവാചകര്‍ക്കും അദൃശ്യ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു.

വഹ്യ്, സ്വപ്നം, ഇല്‍ഹാം, സവിശേഷസിദ്ധി തുടങ്ങിയവ മുഖേനയാണ് അല്ലാഹു മഹത്തുക്കള്‍ക്ക് അദൃശ്യകാര്യങ്ങള്‍ അറിയിച്ചു കൊടുക്കുക. നാം ദൃശ്യമായ കാര്യങ്ങള്‍ അറിയുന്നത് സ്വയം പര്യാപ്തതയോടെയല്ല എന്നതുപോലെ, മഹാന്മാര്‍ അദൃശ്യമായ കാര്യങ്ങള്‍ അറിയുന്നതും സ്വയം പര്യാപ്തതയോടെയല്ല. സ്വയം പര്യാപ്തതയിലധിഷ്ഠിതമായ അറിവാകട്ടെ  ദൃശ്യവും അദൃശ്യവും അല്ലാഹുവിന് മാത്രമുള്ളതത്രെ. അതേ സമയം, അല്ലാഹു അവനു താല്‍പര്യമുള്ള മറ്റുള്ളവര്‍ക്ക് അദൃശ്യങ്ങള്‍ അറിയിച്ചു കൊടുക്കുമെന്നത് അനിഷ്യേവുമാണ്. ഇമാം ഖുര്‍ത്വുബി(റ) ഇക്കാര്യം വിശകലനം ചെയ്യുന്നത് കാണുക: അല്ലാഹു ഉദ്ദേശിക്കുന്ന അദൃശ്യ കാര്യങ്ങള്‍ പ്രവാചകമാര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നു. കാരണം അവര്‍ അമാനുഷിക കാര്യങ്ങള്‍ കൊണ്ട് ശക്തി നല്‍കപ്പെട്ടവരാണ്. അത്തരം അമാനുഷിക കാര്യങ്ങളില്‍ പെട്ടതു തന്നെയാണ് അദൃശ്യ കാര്യങ്ങള്‍ പറയലും (തഫ്സീറുല്‍ ഖുര്‍ത്വുബി).

അല്ലാഹു അവന്റെ ഇഷ്ടദാസന്മാര്‍ക്ക് നല്‍കിയ അദൃശ്യജ്ഞാന ചരിതങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. പ്രവാചകന്മാരും മഹത്തുക്കളും അദൃശ്യകാര്യങ്ങള്‍ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങള്‍! ഈസാ നബി(അ) അവകാശപ്പെടുന്നത് കാണുക: “നിങ്ങളുടെ നാഥനില്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ നിങ്ങളെ സമീപിക്കുന്നത്. അതായത്, നിങ്ങള്‍ക്കായി കളിമണ്ണ് കൊണ്ട് പക്ഷിയുടെ രൂപം പോലെ ഞാന്‍ ഉണ്ടാക്കുകയും അതില്‍ ഞാന്‍ ഊതുകയും ചെയ്യും. അപ്പോള്‍ അല്ലാഹുവിന്റെ അനുമതിയോടെ അത് പക്ഷിയായിത്തീരും. ഞാന്‍ അല്ലാഹുവിന്റെ സമ്മതത്തോടെ മരിച്ചവരെ ജീവിപ്പിക്കുകയും അന്ധനെയും കുഷ്ഠ രോഗിയെയും സുഖപ്പെടുത്തുകയും ചെയ്യും. നിങ്ങള്‍ ഭക്ഷിക്കുന്നതും നിങ്ങളുടെ വീടുകളില്‍ സൂക്ഷിക്കുന്നതും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും. തീര്‍ച്ചയായും നിങ്ങള്‍ക്കതില്‍ ദൃഷ്ടാന്തമുണ്ട്, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍” (ഖുര്‍ആന്‍ 3/49).

ഈസാ നബി (അ)ന് അദൃശ്യകാര്യങ്ങള്‍ അറിയാമായിരുന്നുവെന്നത് ഈ സൂക്തത്തില്‍ നിന്ന് സ്പഷ്ടമാണ്. “നിങ്ങള്‍ ഭക്ഷിക്കുന്നതും നിങ്ങളുടെ വീടുകളില്‍ സൂക്ഷിക്കുന്നതും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും”എന്ന പ്രയോഗം വിശേഷിച്ചും. ഈസാ നബി(അ) കുട്ടികളോട് അവരുടെ മാതാപിതാക്കള്‍ അവര്‍ക്ക് വേണ്ടി വീട്ടിലെടുത്തുവെച്ച സാധനങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കുമായിരുന്നു. അങ്ങനെ കുട്ടികള്‍ വീട്ടില്‍ ചെന്ന് അതന്വേഷിക്കുകയും കിട്ടുന്നത് വരെ കരയുകയും ചെയ്തിരുന്നു. ഗതി മുട്ടിയ മാതാപിതാക്കള്‍ ആ”മാരണക്കാരനോ”ട് കൂടെ നിങ്ങള്‍ കളിക്കാന്‍ പോകരുതെന്ന് വരെ പറയുമായിരുന്നു (റാസി 3/229).

സുലൈമാന്‍ നബി(അ) അദൃശ്യങ്ങളറിഞ്ഞിരുന്നുവെന്ന് കുറിക്കുന്ന സൂക്തങ്ങളും ഖുര്‍ആനില്‍ കാണാം: അങ്ങനെ അവര്‍ ഉറുന്പുകളുടെ താഴ്വരയില്‍ എത്തിയപ്പോള്‍ ഒരുറുമ്പ് പറഞ്ഞു: “ഉറുന്പുകളേ, നിങ്ങള്‍ നിങ്ങളുടെ താമസസ്ഥലങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാന്‍ നബിയും അദ്ദേഹത്തിന്റെ സൈന്യങ്ങളും അറിയാത്തവിധം നിങ്ങളെ ചവിട്ടിയരക്കാതിരിക്കട്ടെ”. അതിന്റെ വാക്ക് കേട്ട് അദ്ദേഹം ചിരിച്ചു (27/1719). ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം റാസി(റ) രേഖപ്പെടുത്തുന്നു: “ഇവിടെ സുലൈമാന്‍ നബി(അ) ചിരിച്ചത് രണ്ടു കാരണത്താലാണ്. ഒന്ന്, ഇതില്‍ അത്ഭുതം പൂണ്ട്. മറ്റൊന്ന്, ഉറുമ്പിന്റെ സംസാരം കേള്‍ക്കുകയും അതിന്റെ അര്‍ത്ഥം മനസ്സിലാക്കുകയും ചെയ്യുകയെന്ന, മറ്റാര്‍ക്കും നല്‍കപ്പെടാത്ത അല്ലാഹുവിന്റെ അനുഗ്രഹത്തിലുള്ള സന്തോഷം കൊണ്ട് (റാസി 8/549). ഇതില്‍ നിന്നും സുലൈമാന്‍ നബി (അ) ഉറുമ്പിന്റെ സംസാരം കേട്ടതും മനസ്സിലാക്കിയതും അല്ലാഹു നല്‍കിയ അദൃശ്യജ്ഞാനമുള്ളതു കൊണ്ടാണെന്ന് വ്യക്തം.

യൂസുഫ് നബി(അ)യുടെ വസ്ത്രം എത്തുന്നതിന് മുമ്പ് തന്നെ അതിന്റെ വാസന യഅ്ഖൂബ് നബി(അ)ക്കെത്തിയ വിവരണവും ഖുര്‍ആനിലുണ്ട്. നിങ്ങള്‍ എന്റെ ഈ കുപ്പായവുമായി പോവുകയും എന്റെ പിതാവിന്റെ മുഖത്ത് അത് ചാര്‍ത്തുകയും ചെയ്യുക. അപ്പോള്‍ അദ്ദേഹം കാഴ്ചയുള്ളവനാകും. നിങ്ങളെല്ലാവരും കുടുംബസമേതം എന്റെയടുത്ത് വരികയും ചെയ്യുക. യാത്രാ സംഘം പുറപ്പെട്ടപ്പോള്‍ അവരുടെ പിതാവ് പറഞ്ഞു: തീര്‍ച്ച, യൂസുഫിന്റെ ഗന്ധം എനിക്കനുഭവപ്പെടുന്നു. നിങ്ങളെന്നെ പടുവിഡ്ഢിയാക്കുന്നില്ലെങ്കില്‍ നന്നായിരുന്നു” (12/9394).

എട്ടോ പത്തോ ദിവസത്തെ യാത്രാവഴിദൂരമുള്ള സ്ഥലത്ത് നിന്നാണ് യഅ്ഖൂബ് (അ)ന് യൂസുഫ് നബിയുടെ വസ്ത്രത്തിന്റെ ഗന്ധമെത്തിയത് (അദ്ദുര്‍റുല്‍ മന്‍സൂര്‍). അവര്‍ തമ്മില്‍ വേര്‍പിരിഞ്ഞിട്ട് 77 വര്‍ഷവുമായിരുന്നു (തഫ്സീറു ബഹ്റില്‍ മുഹീത്വ്). അദൃശ്യങ്ങള്‍ അറിയാനുള്ള കഴിവുണ്ടായത് കൊണ്ടാണ് യൂസുഫ് നബിയുടെ വസ്ത്രത്തിന്റെ ഗന്ധം ദിവസങ്ങളോളം വഴിദൂരമുള്ള സ്ഥലത്തിനപ്പുറത്തു നിന്നും യഅ്ഖൂബ് നബി(അ)ക്ക് അനുഭവപ്പെട്ടത്.

അല്ലാഹു ഇബ്റാഹിം നബി(അ)ക്ക് അദൃശ്യ ലോകത്തെ അത്ഭുത ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുത്തതും ഖുര്‍ആന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്: “അപ്രകാരം ആകാശഭൂമികളുടെ ആധിപത്യ വ്യവസ്ഥയും നാം ഇബ്റാഹീമിന് കാണിച്ചു കൊടുത്തു. അദ്ദേഹം ദൃഢവിശ്വാസികളില്‍ പെടാന്‍ വേണ്ടി” (6/75). ഇബ്റാഹീമുന്നഖ്ഈ (റ) വില്‍ നിന്ന് നിവേദനം: “ഇബ്റാഹിം നബിക്ക് അല്ലാഹു ഏഴ് ആകാശങ്ങളും തുറന്നുകൊടുത്തു. അങ്ങനെ അദ്ദേഹം അര്‍ശ് വരെ കണ്ടു. അതാണ് അന്‍കബൂത് സൂറത്തിലെ “ഇബ്റാഹിം നബിക്ക് തന്റെ പ്രതിഫലം ഇഹലോകത്ത് വെച്ച് തന്നെ നാം നല്‍കി”യെന്നതിന്റെ വിവക്ഷ (ഖുര്‍തുബി).

ഇമാം റാസി(റ) എഴുതുന്നു: “ഈ സൂക്തത്തില്‍ പ്രസ്താവിച്ച കാഴ്ചയെ പറ്റി രണ്ട് വ്യാഖ്യാനമുണ്ട്. അതിലൊന്ന് ഇപ്രകാരമാണ്. അല്ലാഹു ഇബ്റാഹിം നബിക്ക് ആകാശഭൂമികളെ തുറന്നുകൊടുത്തു. അദ്ദേഹം അര്‍ശും കുര്‍സും അതിലുള്ള മറ്റു അത്യപൂര്‍വവും അത്ഭുതകരവുമായ കാഴ്ചകളും കണ്ടു (തഫ്സീറു റാസി) ആകാശഭൂമികളിലെ ഇത്തരം അപൂര്‍വ കാഴ്ചകളെല്ലാം അല്ലാഹു ഇബ്റാഹിം നബി(അ) കാണിച്ചു കൊടുത്തുവെന്നാല്‍ നമുക്ക് അദൃശ്യമായ പലതും അറിയിച്ചുവെന്നര്‍ത്ഥം.

ഖിള്ര്‍ നബി(അ)യും മൂസ നബി(അ)യും നടത്തിയ കപ്പല്‍ യാത്രക്കിടയില്‍ നല്ല കപ്പലുകള്‍ പിടിച്ചെടുക്കുന്ന രാജാവിന്റെ കൈകളില്‍ നിന്ന് പാവപ്പെട്ടവരുടെ കപ്പലിനെ രക്ഷിക്കാന്‍ വേണ്ടി ഖിള്ര്‍ നബി(അ) കപ്പലില്‍ ദ്വാരമുണ്ടാക്കിയതും സത്യവിശ്വാസികളായ മാതാപിതാക്കളെ ഭാവിയില്‍ അക്രമത്തിനും സത്യനിഷേധത്തിനും നിര്‍ബന്ധിക്കുന്ന ബാലനെ കൊലപ്പെടുത്തിയതും പൊളിഞ്ഞു കിടക്കുന്ന മതിലിന് താഴെ സദ്വൃത്തനായ ഒരു പിതാവിന്റെ രണ്ട് അനാഥ മക്കള്‍ക്കുള്ള നിധിയുണ്ടെന്ന് മനസ്സിലാക്കിയതു കൊണ്ട്, തങ്ങള്‍ക്ക് അന്നവും വെള്ളവും നല്‍കാതിരുന്നിട്ടും ആ നാട്ടുകാരുടെ മതില്‍ നിര്‍മിച്ചു നല്‍കാന്‍ സന്മനസ്സ് കാട്ടിയതുമായ വിവരണം വിശുദ്ധ ഖുര്‍ആനിലുണ്ട് (സൂറത്തുല്‍ കഹ്ഫ്/7182). പ്രവാചകനായ മൂസ(അ) ഖിള്ര്‍(അ)നോട് കൂടെ നടത്തിയ ഈ യാത്രയിലെ മൂന്ന് കാര്യങ്ങളും ഖിള്ര്‍(അ)ന് ലഭിച്ച അദൃശ്യജ്ഞാനത്തിന്റെ മകുടോദാഹരണങ്ങളാണ്. ഇവ ഓരോന്നിലും ഭാവി മുന്‍കൂട്ടിക്കണ്ടു കൊണ്ടുള്ള ധീരമായ ഇടപെടലുകളാണ് ഖിള്ര്‍(അ) നടത്തിയിട്ടുള്ളതെന്ന് തീര്‍ച്ച.

ഇങ്ങനെ അല്ലാഹു നല്‍കുന്ന സവിശേഷ സിദ്ധി കൊണ്ട് സൃഷ്ടികളില്‍ പലരും അദൃശ്യങ്ങളറിയും. ഖുര്‍ആന്‍ വ്യക്തമായി പ്രസ്താവിക്കുന്നു: “അവന്‍ അദൃശ്യ കാര്യങ്ങള്‍ അറിയുന്നവനാണ്. എന്നാല്‍ തന്റെ അദൃശ്യജ്ഞാനം അവന്‍ ഇഷ്ടപ്പെട്ട റസൂലിനല്ലാതെ അത് വെളിപ്പെടുത്തുകയില്ല” (73/2627).

പ്രസ്തുത സൂക്തങ്ങളിലെല്ലാം അല്ലാഹുവിന്റെ റസൂല്‍ അദൃശ്യങ്ങളറിയുമെന്നാണ് പരാമര്‍ശമെങ്കിലും നബിയെ പിമ്പറ്റുന്ന ഔലിയാക്കളും ഈ ആയത്തിന്റ പരിധിയില്‍ പെടുമെന്നാണ് ഇസ്ലാമിക പ്രമാണ പക്ഷം. റസൂലല്ലാത്ത ഇഷ്ട ദാസന്മാര്‍ അദൃശ്യങ്ങളറിഞ്ഞിരുന്നതായി ഖുര്‍ആന്‍ തന്നെ വിവരിക്കുകയും ചെയ്തിട്ടുണ്ടല്ലോ. ഇമാം ഗസ്സാലി(റ) എഴുതുന്നു: “പ്രവാചകന്മാരും അവരുടെ പന്ഥാവിനെ സത്യസന്ധമായി അനുധാവനം ചെയ്യുന്നവരും അദൃശ്യം അറിയുമെന്നതാണ് സൂറത്തുല്‍ ജിന്നിലെ 27ാമത്തെ സൂക്തത്തിന്റെ വിവക്ഷ. കാരണം അതിന് ശരിയായ മതദര്‍ശനങ്ങള്‍ തെളിവുണ്ട് (ഇംലാഅ്). ദുല്‍ഖര്‍നൈനി(റ), ഖിള്ര്‍(അ), ആസ്വഫ്(റ), സ്വിദ്ദീഖ് (റ) തുടങ്ങി പലരും അദൃശ്യ കാര്യങ്ങളറിഞ്ഞിരുന്നുവെന്ന് തെളിവായി ഇമാം ഗസ്സാലി(റ) ഉദ്ധരിച്ചിട്ടുണ്ട്.

പ്രവാചകന്‍മാരും ഔലിയാക്കളും അദൃശ്യങ്ങള്‍ അറിയുമെന്നും അവര്‍ തമ്മില്‍ ഇവ്വിഷയത്തിലുള്ള പ്രധാന വ്യത്യാസം പ്രവാചകന്മാര്‍ അത് അറിയുന്നത് വഹ്യിന്റെ വിവിധയിനങ്ങള്‍ മുഖേനയും ഔലിയാക്കള്‍ അറിയുന്നത് സ്വപ്നം, ഇല്‍ഹാം എന്നീ മാര്‍ഗങ്ങളിലൂടെയാണെന്നതാണെന്നും ഇമാം ഇബ്നു ഹജര്‍(റ) വ്യക്തമാക്കിയിട്ടുള്ളത് (ഫത്ഹുല്‍ ബാരി 13/803). മാത്രമല്ല, റസൂല്‍ എന്ന പരാമര്‍ശമായതു കൊണ്ട് മറ്റു ഇഷ്ട ദാസന്മാര്‍ പെടില്ലെന്ന വാദത്തിന് ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ യാതൊരു പിന്തുണയുമില്ല. ഇബ്റാഹീം നബി (അ)ന് ആകാശ ഭൂമികളുടെ ഭരണവ്യവസ്ഥ കാണിച്ചു കൊടുത്തുവെന്ന സൂറത്തുല്‍ അന്‍ആമിലെ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇസ്മാഈലുല്‍ ഹിഖി(റ) എഴുതുന്നു: “ഇത്തരം അദൃശ്യകാര്യങ്ങളെ ഈ വിധത്തില്‍ കാണിച്ചു കൊടുക്കല്‍ അല്ലാഹുവിന്റെ രീതിയാണ്. അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും അല്ലാഹു അത് കാണിച്ചു കൊടുക്കും (തഫ്സീര്‍ റൂഹുല്‍ ബയാന്‍).

പ്രവാചകന്മാരല്ലാത്ത മറ്റാര്‍ക്കും അദൃശ്യമറിയിച്ചു കൊടുക്കുകയില്ലെന്നത് ഈ ആയത്തിന്റെ ഉദ്ദ്യേം തന്നെയല്ലെന്ന് ഉറപ്പിച്ചു മനസ്സിലാക്കേണ്ടതാണെന്ന് ഇമാം റാസി(റ)യും (തഫ്സീറുര്‍റാസി) ഔലിയാക്കള്‍ അദൃശ്യമറിയുന്നതുമായി ബന്ധപ്പെട്ട കറാമത്തിനെ നിഷേധിക്കുന്ന യാതൊന്നും ഇതിലില്ലെന്ന് ഇമാം അബുസ്സുഊദ്(റ)വും (തഫ്സീറു അബുസ്സുഊദ്) രേഖപ്പെടുത്തിയിട്ടുണ്ട്. തന്നെയുമല്ല, നഹാവന്ദില്‍ നടക്കുന്ന യുദ്ധത്തിന് മദീനാ പള്ളിയിലെ മിമ്പറില്‍ നിന്ന് നേതൃത്വം നല്‍കുന്ന ഉമര്‍(റ)ന്റെ സംഭവം വിവരിക്കുന്നതിലൂടെ പുത്തന്‍ പ്രസ്ഥാനക്കാര്‍ക്കു പോലും സുസമ്മതനായ ഇബ്നു തൈമിയ്യ പോലും പ്രവാചകന്മാര്‍ മാത്രമല്ല, ഔലിയാക്കളും മറഞ്ഞ കാര്യങ്ങള്‍ മൂലമുള്ള കറാമത്തുകള്‍ പ്രകടിപ്പിക്കുമെന്ന് തുറന്നു സമ്മതിക്കുന്നുമുണ്ട് (ഫതാവാ ഇബ്നു തൈമിയ്യ).

നബിമാര്‍ക്കും ഔലിയാക്കള്‍ക്കും അദൃശ്യജ്ഞാനമുണ്ടെന്ന നിരവധി തെളിവുകള്‍ വിശുദ്ധ ഖുര്‍ആനില്‍ തന്നെ വ്യക്തമായുണ്ടായിട്ടും മഹത്തുക്കളുടെ അദൃശ്യജ്ഞാനത്തെ പല ദുര്‍വാദങ്ങള്‍ ഉന്നയിച്ച് നിഷേധിക്കുകയാണ് ബിദ്അത്തുകാര്‍. “അദൃശ്യജ്ഞാനത്തിന്റെ താക്കോല്‍ അല്ലാഹുവിന്റെയടുത്താണുള്ളത്. അവനല്ലാതെ അതറിയുകയില്ല” (സൂറത്തുല്‍ അന്‍ആം/59). അല്ലാഹു അല്ലാതെ ആകാശ ഭൂമിയിലുള്ള ആരും അദൃശ്യമറിയുകയില്ല (സൂറത്തുന്നംല്/65). തീര്‍ച്ചയായും അദൃശ്യജ്ഞാനം അല്ലാഹുവിന് മാത്രമുള്ളതാണ് (സൂറത്തു യൂനുസ്/20). തുടങ്ങിയ സൂക്തങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് ബിദഇകള്‍ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഇവയാകട്ടെ, സ്വതന്ത്രവും സ്വയം പര്യാപ്തമായും ആര്‍ക്കും ഒരറിവും കിട്ടുകയില്ല എന്നറിയിക്കുന്ന സൂക്തങ്ങളാണ്.

ഇതു സംബന്ധമായുള്ള സംശയത്തിന് വ്യക്തവും സ്പഷ്ടവുമായ മറുപടി ഇമാം നവവി (റ) നല്‍കുന്നുണ്ട്. ഭാവി സംബന്ധമായ കാര്യങ്ങള്‍ മുന്‍കൂട്ടി പറയുന്ന ശൈലി അമ്പിയാക്കളുടെ മുഅ്ജിസത്തുകളിലും ഔലിയാക്കളുടെ കറാമത്തുകളിലും വന്നിട്ടുണ്ടെന്നിരിക്കെ, “അല്ലാഹു അല്ലാത്ത ആകാശ ഭൂമിയിലെ ഒരാളും അദൃശ്യങ്ങളറിയില്ല”തുടങ്ങിയ ആയത്തുകളുടെയും “നാളെ എന്താണുണ്ടാവുന്നതെന്ന് അല്ലാഹുവിനല്ലാതെ ആര്‍ക്കും അറിയില്ല”തുടങ്ങിയ ഹദീസുകളുടെയും അര്‍ത്ഥമെന്താണെന്നാണ് ചോദ്യം. ഇമാം നവവി(റ)യുടെ മറുപടി ഇങ്ങനെ: “സ്വതന്ത്രമായുള്ളതും എല്ലാ ജ്ഞാനങ്ങളെയുമുള്‍ക്കൊള്ളുന്നതുമായ അറിവ് അല്ലാഹുവിന് മാത്രമാണുള്ളത്. അതേ സമയം, മുഅ്ജിസത്ത്, കറാമത്ത് മുഖേന ലഭിക്കുന്ന അദൃശ്യജ്ഞാനം അല്ലാഹു പ്രവാചകര്‍ക്കും ഔലിയാക്കള്‍ക്കും അറിയിച്ച് കൊടുക്കുന്നത് കൊണ്ട് കിട്ടുന്നതാണ്. അവ സ്വതന്ത്രവും സ്വയം പര്യാപ്തവുമല്ല” (ഫതാവന്നവവി/241).

സ്വതന്ത്രവും സ്വയം പര്യാപ്തവുമായ വിധത്തില്‍ ആരെങ്കിലും അദൃശ്യങ്ങളറിയുമെന്ന വാദത്തെയാണ് ഖുര്‍ആന്‍ ഇവിടെ നിരാകരിക്കുന്നത്. അല്ലാഹു അല്ലാത്തവര്‍ അദൃശ്യജ്ഞാനമറിയില്ലെന്നതിന്റെ ഉദ്ദ്യേം സ്വയം പര്യപ്തമായ വിധത്തില്‍ അറിയില്ലെന്നും, അറിയുമെന്ന് പറയുന്നതിന്റെ താല്‍പര്യം അല്ലാഹു നല്‍കുന്നതു കൊണ്ട് അറിയുമെന്നുമാണ്.

അതേ സമയം, അമ്പിയാക്കളും ഔലിയാക്കളും സദാസമയവും എല്ലാ അദൃശ്യങ്ങളും അറിഞ്ഞു കൊണ്ടിരിക്കുന്നുവെന്ന വാദം ഇസ്ലാമിലില്ല. കാരണം, കേള്‍വി ശക്തിയുള്ള നാം തന്നെ പലപ്പോഴും നമ്മുടെ തൊട്ട് മുന്നില്‍ വെച്ച് പറയുന്ന പല കാര്യങ്ങളും കേള്‍ക്കാറില്ല. കാഴ്ച ശക്തിയുള്ള രണ്ട് കണ്ണുകളുണ്ടായിട്ടും പലപ്പോഴും കണ്‍മുന്നിലുള്ളതു പോലും കാണാറുമില്ല. അതിന്റെ പേരില്‍ നമ്മെ ആരും ബധിരനെന്നോ അന്ധനെന്നോ മുദ്ര കുത്താറുമില്ല. ഏതെങ്കിലും ഒരു കാര്യത്തില്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ മറ്റേതു വിട്ടു പോകുന്നത് സ്വാഭാവികമാണ്. സ്വഹാബികളുടെ ജീവിതത്തില്‍ പോലും ഇതു ദൃശ്യമാണ്.

ഉസ്മാന്‍(റ)വില്‍ നിന്നും നിവേദനം. അദ്ദേഹം പറയുന്നു: “നബി(സ്വ)യുടെ വഫാത്ത് സ്വഹാബികളെ ഏറെ ദുഃഖത്തിലാഴ്ത്തി. അതു പലരെയും ആശയ കുഴപ്പത്തിലാക്കി. അക്കൂട്ടത്തിലായിരുന്നു ഞാന്‍. അങ്ങനെ ഞാന്‍ ഒരു കോട്ടയുടെ തണലില്‍ ഇരിക്കവെ, ഉമര്‍(റ) എന്റെ അരികിലൂടെ നടന്നു പോയി. എന്നോട് സലാം പറയുകയും ചെയ്തു. പക്ഷേ അദ്ദേഹം നടന്നു പോയതോ സലാം പറഞ്ഞതോ ഞാനറിഞ്ഞില്ല. എന്നാല്‍ ഉമര്‍(റ) ഈ വിവരം അബൂബക്കര്‍(റ)നോട് ചെന്ന് പറഞ്ഞു. “ഇതെന്ത് അതിശയം? ഞാന്‍ ഉസ്മാന്‍(റ)ന്റെ അരികിലൂടെ നടന്നു പോകുമ്പോള്‍ സലാം പറഞ്ഞിട്ടും അദ്ദേഹം മടക്കിയില്ല”. അങ്ങനെ ഇരുവരും എന്റെ അടുത്ത് വന്ന് സലാം പറഞ്ഞു. ശേഷം അബൂബക്കര്‍(റ) പറഞ്ഞു: “നിങ്ങളുടെ സുഹൃത്ത് എന്റെയടുക്കല്‍ വന്ന് പറഞ്ഞു. അദ്ദേഹം നിങ്ങളുടെയരികിലൂടെ നടന്ന് പോകുമ്പോള്‍ സലാം ചൊല്ലിയിട്ടും താങ്കള്‍ മടക്കിയില്ലെന്ന്. എന്താണതിന് കാരണം? ഉടനെ ഉസ്മാന്‍(റ) അതു തിരുത്തി: ഞാനതു ചെയ്തിട്ടില്ല.”അല്ലാഹുവാണ, നിങ്ങള്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്നായി ഉമര്‍(റ). അപ്പോള്‍ ഉസ്മാന്‍ (റ) പറഞ്ഞു: അല്ലാഹു തന്നെ സത്യം, താങ്കള്‍ എന്റെയരികിലൂടെ നടന്ന് പോയതോ സലാം പറഞ്ഞതോ ഞാനറിഞ്ഞിട്ടേയില്ല. അപ്പോള്‍ അബൂബക്കര്‍ (റ) പറഞ്ഞു: ഉസ്മാന്‍(റ) പറഞ്ഞത് സത്യമാണ്. അദ്ദേഹത്തെ മറ്റൊരു പ്രധാന കാര്യം വ്യാപൃതനാക്കിയിരിക്കുന്നു” (മുസ്നദു അഹ്മദ്).

കണ്ണും ചെവിയുമുണ്ടായിട്ടും ഉസ്മാന്‍(റ), ഉമര്‍(റ)ന്റെ നടത്തം കാണുകയോ സലാം കേള്‍ക്കുകയോ ചെയ്തിട്ടില്ല എന്നു കരുതി ഉസ്മാന്‍ (റ) അന്ധനും ബധിരനുമാണെന്ന് വിധി പറയാന്‍ പറ്റുമോ? ഇതു തന്നെയാണ് അദൃശ്യജ്ഞാനത്തിന്റെ കാര്യവും. അമ്പിയാക്കളും ഔലിയാക്കളും ചില വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റു വിഷയങ്ങള്‍ അവര്‍ ശ്രദ്ധിച്ചില്ലെന്ന് വരാം. ചിലപ്പോള്‍ വഹ്യോ ഇല്‍ഹാമോ ഇല്ലാത്തതു കൊണ്ട് അവര്‍ അറിഞ്ഞില്ലെന്നും വരാം. മാത്രമല്ല, നാം തന്നെ ചില വിഷയങ്ങളുടെ ഗുണവശങ്ങള്‍ പരിഗണിച്ച് പല കാര്യങ്ങളും വെളിപ്പെടുത്താറില്ല. എന്നുവെച്ച്, നാം പറയാത്തതെല്ലാം നമുക്ക് അറിയാത്തതാണെന്ന് വിധി പറയുന്നതും ബുദ്ധിയല്ലല്ലോ. അതു പോലെത്തന്നെയാണ് മഹത്തുക്കളും. ഗുണവശങ്ങള്‍ കണക്കിലെടുത്ത് അറിഞ്ഞകാര്യം തന്നെ അവര്‍ പറയാതിരിക്കുകയും അറിഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യാം. അതവര്‍ക്ക് അദൃശ്യജ്ഞാനമില്ലെന്നതിന്റെ തെളിവല്ല.

ചില പ്രത്യേക ലക്ഷ്യങ്ങള്‍ക്കു വേണ്ടിയോ മറ്റോ വല്ലപ്പോഴും അമ്പിയാക്കള്‍ക്കോ ഔലിയാക്കള്‍ക്കോ മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ലെന്നു കരുതി അദൃശ്യജ്ഞാന കഴിവിനെ പാടേ നിഷേധിക്കുന്നത് ഭൂഷണമല്ല. മറിച്ച് അവരുടെ ജീവിതത്തില്‍ തീരെ അതുണ്ടായിട്ടില്ലെന്ന് തെളിയിക്കാന്‍ സാധിക്കുമ്പോഴാണ് നിഷേധത്തിനു പ്രസക്തിയുണ്ടാവുന്നത്. അതാവട്ടെ പ്രമാണങ്ങള്‍ സാക്ഷിയായുള്ള കാലം അസാധ്യവുമാണ്. ചുരുക്കത്തില്‍ അല്ലാഹു അല്ലാത്തവര്‍, അമ്പിയാക്കളായാലും ഔലിയാക്കളായാലും, അദൃശ്യമറിയുമെന്ന് സമര്‍ത്ഥിക്കുന്ന അസംഖ്യം പ്രമാണങ്ങളെ അവഗണിച്ചും മൂടിവെച്ചും ഒറ്റപ്പെട്ട ചില സംഭവങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് അല്ലാഹു അല്ലാത്ത ആരും അദൃശ്യമറിയില്ലെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന നവീന വാദികള്‍ മതപ്രമാണങ്ങള്‍ മൂടിവെക്കുകയാണ്. സത്യം അവര്‍ക്ക് എന്നും അരോചകമാണല്ലോ.

സൈനുദ്ദീന്‍ ഇര്‍ഫാനി മാണൂര്‍

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...