Wednesday, April 18, 2018

ഖുർആൻപരിഭാഷ-വിശ്വാസ വ്യതിയാനങ്ങൾക്ക് കാരണമാകുമെന്ന് വഹാബികൾ!


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

പരിഭാഷ-വിശ്വാസ വ്യതിയാനങ്ങൾക്ക് കാരണമാകുമെന്ന് വഹാബികൾ!

അല്ലാഹുവിന്റെ സിഫത്തുകൾ

💥💥💥💥💥💥💥💥💥💥💥

അല്ലാഹുവിന്റെ സ്വിഫതുകളെ സംബന്ധിച്ച് നാം മനസ്സിലാക്കുമ്പോള്‍ അല്ലാഹു ഉപയോഗിച്ച അതേ പദത്തിലൂടെ മനസ്സിലാക്കേണ്ടതാണ്. മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുമ്പോള്‍ വിശദീകരണമില്ലാതെ പരിഭാഷപ്പെടുത്തിയാല്‍ അത് വിശ്വാസ വ്യതിയാനങ്ങള്‍ക്ക് നിമിത്തമായിത്തീരും.

(തൗഹീദ് ഒരു പഠനം, സിപി ഉമര്‍സുല്ലമി, പേ 44).

ഇത് മുസ്ലിം പണ്ഡിതര്‍ മുമ്പേ  പറഞ്ഞതാണ്. അന്നത് പൗരോഹിത്യമായി. പിന്നെ ഓരോ മൗലവിയും സ്വിഫതുകള്‍ വ്യാഖ്യാനിച്ച് അല്ലാഹു കൈയും കാലുമുള്ള ഒരു വികൃത സങ്കല്‍പമായിത്തീര്‍ന്നു ഇപ്പോള്‍ നേര്‍വഴിയിലേക്കടുക്കുന്നു. നല്ലതുതന്നെ!
വഹാബികളുടെ തിരിച്ചറിവുകൾ അനുഭവങ്ങളിൽ നിന്നാണ്.കണ്ടറിയാത്തവൻ കൊണ്ടറിയുമെന്നാണല്ലോ ...! പക്ഷേ മൗലവിമാർ കൊണ്ടറിയാനുമല്പം വൈകി!. മാത്രവുമല്ല- വൈകി ഉദിച്ച ഈ വിവേകം കുഞ്ഞാടുകളൊട്ടറിഞ്ഞിട്ടുമില്ല. അവരിപ്പോഴും പരിഭാഷയും കക്ഷത്തിൽ വച്ച് - മുസ്ലിംകളെ മുശ് രിക്കാക്കി കാലം കഴിച്ചുകൂട്ടുകയാണ്. അല്ലാഹു വിന്റെ  ഓരോ സ്വിഫത്തിനും വാക്കർത്ഥം മാത്രം പറഞ്ഞ് ,കൂടെച്ചേർക്കാനായി - മൗലവിമാർ പഠിപ്പിച്ച  ചേരുവകളുമായി അവരിന്ന് വഹാബീ ഭിത്തികളിൽ തൂങ്ങിയാടുന്നു!മേൽ വിശേഷണത്തിന്റെ ആധികാരിക വിശധീകരണം എന്താണെന്ന ചോദ്യം പോലും അവർ കേട്ട മട്ടില്ല. മൗലവിമാർ പണ്ട് സപ്ളേ ചെയ്ത കണക്ഷനുമായവർ ഉറഞ്ഞ് തുള്ളുന്നു.നേതാക്കൾ മേലേന്ന് ഫ്യൂ സൂരിയ വിവരം അവരിതുവരെ അറിഞ്ഞിട്ടില്ല.   തോന്നുമ്പോൾ തിരുത്തുന്നതിനാൽ ഔദ്യോഗികമായി അറിയിക്കാൻ മൗലവിമാർ മെനക്കെട്ടതുമില്ല.!!!എല്ലാം ചില കുറിപ്പട കളിലൊതുക്കി!!! 

മുഹറം: പുതുവര്‍ഷം നന്മയില്‍ തുടങ്ങുക● 1

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

മുഹറം: പുതുവര്‍ഷം നന്മയില്‍ തുടങ്ങുക● 1 COMMENT

മുഹറം അറബി കലണ്ടറിലെ ആദ്യത്തെ മാസമാണ്. ഹിജ്റ വര്‍ഷത്തിന്റെ തുടക്കം മുഹറം കൊണ്ടായതില്‍ വിശ്വാസിക്ക് ഏറെ പാഠങ്ങളുണ്ട്. മുഹറം എന്ന പദത്തിന് പവിത്രമായത്, നിഷിദ്ധമായത് എന്നെല്ലാം അര്‍ത്ഥമുണ്ട്. അല്ലാഹു ഈ മാസത്തിന് നിശ്ചയിച്ചു നല്‍കിയ പവിത്രത സംരക്ഷിക്കാനുള്ള ബാധ്യത അടിമകളായ മനുഷ്യര്‍ക്കുണ്ടെന്നര്‍ത്ഥം. അതിനാല്‍ അരുതായ്മകള്‍ പ്രവര്‍ത്തിക്കാതെ ഭക്ത്യാദരപൂര്‍വം ഈ മാസത്തെ നാം സ്വാഗതം ചെയ്യണം. മുഹറം അരുതായ്മകള്‍ക്കു നിലവിലുള്ള നിരോധത്തിന് പുറമെ അധികമായി ഒരു തടസ്സം കൂടി സൃഷ്ടിച്ച് വിശ്വാസിയെ പരിരക്ഷിക്കുകയാണ്. അത് ഈ മാസത്തിന് ഇസ്ലാം പൂര്‍വകാലത്തേ നല്‍കിപ്പോരുന്ന പവിത്രതയാണ്.
അല്ലാഹുവിന്റെ ദാസന് അവന്റെ യജമാനന്‍റേത് എല്ലാം ഇഷ്ടകരവും ആനന്ദകരവുമായിരിക്കുമല്ലോ. അല്ലാഹുവിലേക്ക് ചേര്‍ത്തിപ്പറയുന്നതെന്തും സ്രഷ്ടാവിലേക്കടുപ്പിക്കുന്ന ഉപാധികളാണെന്നതാണിതിനു നിദാനം. അല്ലാഹുവിലേക്കു ചേര്‍ത്തിയുള്ള ചില വിശേഷണങ്ങള്‍ നോക്കുക: ബൈതുല്ലാഹി (അല്ലാഹുവിന്റെ ഭവനം), ശഹ്റുല്ലാഹി (അല്ലാഹുവിന്റെ മാസം), നബിയ്യുല്ലാഹി (അല്ലാഹുവിന്റെ പ്രവാചകന്‍), വലിയ്യുല്ലാഹി (അല്ലാഹുവിന്റെ ഇഷ്ടദാസന്‍), ഖലീഫതുല്ലാഹി (അല്ലാഹുവിന്റെ പ്രതിനിധി) എല്ലാറ്റിലും ഉപര്യുക്ത മഹത്ത്വം കാണാം. ഖല്‍ഖുല്ലാഹി (അല്ലാഹുവിന്റെ സൃഷ്ടി) എന്നത് തന്നെ അടിസ്ഥാനപരമായി സവിശേഷമാണ്. അവയില്‍ നിക്ഷിപ്തമായിട്ടുള്ള പവിത്രത അല്ലാഹു തന്നെ നിശ്ചയിച്ചതാണ്.
സൃഷ്ടിസാകല്യത്തില്‍ നിന്നും അല്ലാഹു ആദരവ് കൂടുതല്‍ നല്‍കിയ വസ്തു, സ്ഥലം, കാലം, വ്യക്തി, കര്‍മം, ശീലം തുടങ്ങിയവയിലെല്ലാം പ്രാധാന്യമുള്ളവ ഏറെയുണ്ട്. അതെല്ലാം അല്ലാഹുവിന്റെ സൃഷ്ടി എന്ന വിതാനത്തില്‍ നിന്നും അല്ലാഹുവിന്റെ ഖലീഫ (പ്രതിനിധി) എന്ന ഉന്നതിയില്‍ നിയുക്തനായ മനുഷ്യന് ഗുണോപാധികളാണ്. ദുല്‍ഹജ്ജ് മാസത്തില്‍ വിശ്വാസികളുടെ പ്രതിനിധികള്‍ അല്ലാഹുവിന്റെ അതിഥികളായി പുണ്യഭൂമിയിലെത്തി ഹജ്ജും ഉംറയും നിര്‍വഹിക്കുകയുണ്ടായി. അവര്‍ അവരുടെ ഹജ്ജിന്റെ കര്‍മങ്ങളും മറ്റു പുണ്യകര്‍മങ്ങളുമായി സംഗമിച്ച വിശുദ്ധ നിലങ്ങള്‍ വ്യത്യസ്തമായ പദവിയും ബഹുമാനങ്ങളുമുള്ളവയാണ്. എക്കാലവും ആദരണീയവും സമയബന്ധിതമായി ആദരണീയതയുള്ളതും അതിലുണ്ട്. അല്ലാഹു അവന്റെ ഭൂമിയില്‍ നിശ്ചിത സ്ഥലത്തെ പവിത്രവും ആദരണീയവുമാക്കി അത് ആവാഹിച്ചെടുക്കാന്‍ വിശ്വാസിയെ അങ്ങോട്ടെത്തിക്കുകയാണ്.
ഇതുപോലെ മുഹറത്തിന്റെ പവിത്രതയും വിശ്വാസിക്ക് വേണ്ടിയുള്ളതാണ്. വിശ്വാസിയിലെ ആദരണീയതയെയും അവന്റെ പവിത്രാവസ്ഥയെയും കൂടുതല്‍ തിളക്കമുള്ളതാക്കാനുള്ള അവസരമാണത്. സ്രഷ്ടാവ് കല്‍പിച്ചുനല്‍കിയ മഹത്ത്വം സ്വയം നഷ്ടപ്പെടുന്നതല്ലല്ലോ. മുഹറം എന്ന നാമം തന്നെ അതിന്റെ വിശുദ്ധി തെളിയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സുസ്ഥിരമായ ഗുണവുമുള്ളതാണ് ഈ മാസം.
ഹിജ്റ വര്‍ഷത്തിന്റെ ആരംഭം തന്നെ മുഹറം ആയത് നന്മകള്‍ക്കനുഗുണവും തിന്മകള്‍ക്കെതിരെയുമുള്ള ആഹ്വാനവുമാണ്. അതിനെ ഏറ്റെടുത്തും അനുവര്‍ത്തിച്ചും ആദരണീയത സംരക്ഷിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം. മുഹറമെന്ന പവിത്രമാസം മുതല്‍ വര്‍ഷം മുഴുവനായും ഗുണങ്ങളുടെ കാലമാക്കി തിന്മകള്‍ വര്‍ജിച്ചും നന്മ വിളയിച്ചും പവിത്രമാക്കിത്തീര്‍ക്കണം. തുടക്കത്തില്‍ തന്നെ ഒരു നല്ല രീതി അവലംബിച്ച് ജീവിതം നയിക്കണമെന്ന സന്ദേശം വര്‍ഷം മുഴുവനായി നന്മയില്‍ അസ്ഥിവാരമിടുന്നതിനു പ്രേരകമാണ്.
ഒരു വര്‍ഷത്തിന്റെ മൂന്നിലൊരു ഭാഗം സായുധസമരം വര്‍ജിക്കണമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. വര്‍ഷാരംഭത്തിലെ മാസം തന്നെ സായുധ സമരം നിഷിദ്ധമാണെന്നതില്‍ നിന്നും യുദ്ധത്തോടുള്ള ഇസ്ലാമിന്റെ സമീപനമെന്തെന്ന് മനസ്സിലാക്കാം. അനിവാര്യമാകുമ്പോഴേ ഇസ്ലാമിക രാജ്യത്തിനു കീഴില്‍ സായുധ സമരം മതം അംഗീകരിക്കുന്നുള്ളൂ. ചുരുക്കത്തില്‍ ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തില്‍ നന്മകള്‍ക്ക് നാന്ദികുറിക്കാനുള്ള അവസരമാണ് മുഹറം.
വൈയക്തിക നന്മകള്‍ക്ക് സാഹചര്യമൊരുങ്ങുന്നതിന് സ്വസ്ഥമായ ചുറ്റുപാടുകള്‍ ആവശ്യമാണ്. ഇസ്ലാം അതംഗീകരിക്കുന്നുണ്ട്. നമ്മുടെ പൂര്‍വികര്‍ സ്വസ്ഥത നഷ്ടപ്പെടുത്തുന്ന വിശേഷങ്ങള്‍ മുഹറം മാസത്തില്‍ മാറ്റിനിറുത്തിയിരുന്നുവെന്നു കാണാം. ആദ്യപത്തില്‍ വിശേഷിച്ചും. വിവാഹം, യാത്ര തുടങ്ങിയ കാര്യങ്ങളുമായി കെട്ടുപിണഞ്ഞ് സമയം നഷ്ടപ്പെട്ടാല്‍ വര്‍ഷാരംഭത്തിലേ ആരാധന കുറയുമോ എന്ന് അവര്‍ ആശങ്കിച്ചതും ഇതിനു കാരണമായിരുന്നു. അവരുടെ ഈ സമീപനത്തെ ഗുണകരമായി ഉള്‍ക്കൊള്ളുന്നതിനു പകരം ചിലരെല്ലാം വിരസമായാണ് ഗ്രഹിച്ചിട്ടുള്ളത്. അതുകൊണ്ടാണ് മുഹറമിന്റെ ആദ്യനാളുകള്‍ ചില പ്രത്യേക കാര്യങ്ങള്‍ക്ക് കൊള്ളില്ല എന്ന ധാരണ പരന്നത്. യഥാര്‍ത്ഥത്തില്‍ അത് നിഷിദ്ധമല്ലെങ്കിലും അവയില്‍ കെട്ടുപിണഞ്ഞ് ഒരു സുവര്‍ണാവസരം നഷ്ടപ്പെടരുത് എന്നാണ് മുന്‍ഗാമികള്‍ കരുതിയത്. നന്മകള്‍ കൊണ്ട് തുടങ്ങി ആ വര്‍ഷം മുഴുവനും സുകൃതം നിലനിര്‍ത്താനും അവര്‍ ശ്രമിച്ചിരുന്നു. മുഹറമെന്ന പവിത്രകാലത്തിന്റെ ആദ്യദശകത്തെ കൂടുതല്‍ ധന്യമാക്കുകയാവണം ഈ സൂക്ഷ്മതയുടെ പ്രയോഗതലം.
ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍, കൊല്ലങ്ങള്‍ എന്നിങ്ങനെ കാലത്തെ അംഗീകരിച്ചും അടയാളപ്പെടുത്തിയുമുള്ള മനുഷ്യന്റെ കാലഗണനാ രീതി പഴക്കമേറെയുള്ളതാണ്. സൂര്യചന്ദ്രന്മാരെ അടിസ്ഥാനപ്പെടുത്തി കാലവും സമയവും കണക്കാക്കുന്ന രീതി മനുഷ്യന് പ്രപഞ്ചനാഥന്‍ കനിഞ്ഞേകിയതാണ്. ആ ഗോളങ്ങളുടെ സൃഷ്ടിപ്പും ക്രമീകരണവും തന്നെ ഉത്തമമായ ദൃഷ്ടാന്തമത്രെ.
സൂര്യനെ പ്രകാശമാനമാക്കിയതും ചന്ദ്രനെ ശോഭയുള്ളതാക്കിയതും അവനാകുന്നു. അതിന് വ്യത്യസ്ത മണ്ഡലങ്ങളെ നിശ്ചയിച്ചതും അവന്‍ തന്നെ. കൊല്ലങ്ങളുടെയും സമയത്തിന്റെയും കണക്കറിയുന്നതിനു സഹായകമായ സൂര്യചന്ദ്രാദികളുടെ ചലനഭ്രമണങ്ങളെ മനുഷ്യന്‍ എന്നും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
പ്രകാശത്തിന്റെ അടിസ്ഥാനം സൂര്യനായതിനാല്‍ രാപ്പകലുകള്‍ നിര്‍ണയിച്ച് നല്‍കുന്നതില്‍ സൂര്യനാണ് വ്യക്തമായ പങ്കാളിത്തമുള്ളത്. യഥാര്‍ത്ഥത്തില്‍ സൂര്യനും ചന്ദ്രനും ദൃഷ്ടാന്തങ്ങളാണ്. അവയുടെ വ്യത്യസ്തതകളും പ്രതിഫലനങ്ങളും ദൃഷ്ടാന്തങ്ങള്‍ തന്നെ.
‘രാപ്പകലുകളെ നാം രണ്ടു ദൃഷ്ടാന്തങ്ങളായി നിശ്ചയിച്ചിരിക്കുന്നു. രാത്രിയെ പ്രകാശമില്ലാത്തതും പകലിനെ പ്രകാശിതവുമാക്കി. നിങ്ങളുടെ നാഥനില്‍ നിന്നുള്ള അനുഗ്രഹത്തെ നിങ്ങള്‍ തേടാന്‍ വേണ്ടിയും കൊല്ലങ്ങളും സമയവും കണക്കാക്കാന്‍ വേണ്ടിയും’ (അല്‍ഇസ്റാഅ്/12).
‘രാപ്പകലുകള്‍ മാറിവരുന്നതിലും ആകാശ ഭൂമികളില്‍ അല്ലാഹു സൃഷ്ടിച്ചവയിലും തഖ്വ(ഭക്തി) യുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്’ (യൂനുസ്/6).
സൂര്യചന്ദ്രരാപ്പകലുകളില്‍ നമുക്ക് പാഠവും കാലഗണനാ സൗകര്യവും ഉണ്ട്. പ്രത്യക്ഷമായ മറ്റുപകാരങ്ങള്‍ പുറമെയും. കാലഗണനക്ക് മനുഷ്യ ജീവിതത്തിന്റെ ആത്മീയതയിലും രചനാത്മകതയിലുമുള്ള സ്വാധീനം വ്യക്തമാണ്. പ്രകാശമാനമായ സൂര്യനെ അടിസ്ഥാനപ്പെടുത്തി സാധാരണ ഗതിയില്‍ ദിനങ്ങള്‍ തീരുമാനിക്കാന്‍ സാധിക്കുന്നു.
രാവും പകലും ചേര്‍ന്ന് ഒരു ദിനവും ഏഴു ദിനങ്ങള്‍ ചേര്‍ന്ന് ഒരു ആഴ്ചയും നാം കണക്കാക്കുന്നു. ഒരു രാപ്പകലിനേക്കാള്‍ ചുരുങ്ങിയ ദിനവും ഏഴു ദിനങ്ങളില്‍ ചുരുങ്ങിയ ആഴ്ചകളുമില്ല. മാസം ആഴ്ചയുടെ കൃത്യമായ ഗുണിതങ്ങളല്ലാത്തതിനാല്‍ കൃത്യമായ ഒരു മാനദണ്ഡം നിശ്ചയിക്കപ്പെടുകയും അത് കണിശമായി പരിഗണിക്കുകയും വേണം. സൂര്യചന്ദ്രന്മാരുടെ സാന്നിധ്യത്തിലാണത് സാധിക്കുന്നത്.
ചന്ദ്രനുണ്ടാക്കുന്ന വൃദ്ധിക്ഷയങ്ങള്‍ ഒരു പ്രാവശ്യം പൂര്‍ത്തിയാവുമ്പോള്‍ ഒരു മാസമായി. അതിന്റെ പൂര്‍ണമായ ദിനങ്ങള്‍ മുപ്പതാണ്. ഒരു മാസത്തിലെ 29ന് അസ്തമിച്ച രാത്രിയുടെ തുടക്കത്തിലെവിടെയെങ്കിലും ചന്ദ്രക്കീറ് കാണാനായാല്‍ ഒരു വൃദ്ധിയുടെ സമാരംഭമായി. അതിനാല്‍ സൗരദിനത്തേക്കാള്‍ ന്യൂനമായ ചന്ദ്രദിനത്തെ അന്നുമുതല്‍ കണക്കാക്കിത്തുടങ്ങും. അങ്ങനെയാവുമ്പോള്‍ ചില മാസങ്ങള്‍ 29 ദിനങ്ങളായിരിക്കും.
സൂര്യന് ദിനേനയുള്ള ഉദയാസ്തമയം പോലെയാണ് ചന്ദ്രന് മാസാന്തമുള്ള പിറവി. വര്‍ഷത്തില്‍ പന്ത്രണ്ടു പ്രാവശ്യം ഇതു നടക്കുന്നു. ഇതില്‍ ഒന്നാമത്തെ മാസത്തെ പവിത്രമാക്കുകയും അതു ഉപയോഗപ്പെടുത്താന്‍ വിശ്വാസികള്‍ക്കവസരം നല്‍കുകയും ചെയ്തതിലൂടെ വിശ്വാസികള്‍ നന്നായിത്തീരുന്നതിന് സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പരിശുദ്ധവും പാവനവുമായ ഒന്നിനോട് മനുഷ്യനെ ബന്ധപ്പെടുത്തി അവനെയും പരിശുദ്ധനാക്കുകയാണിവിടെ.
അല്ലാഹുവിന്റെ സൃഷ്ടികളില്‍ നിക്ഷിപ്തമായ ഗുണം അടിസ്ഥാനപരമായി കാലത്തിലും സമയത്തിലുമുണ്ട്. അതിനാല്‍ തന്നെ അത് ആവാഹിക്കുന്നതിനും നഷ്ടപ്പെടാതിരിക്കുന്നതിനും വിശ്വാസി ശ്രമിക്കേണ്ടതുണ്ട്. നബി(സ്വ) പറയുന്നു: ‘കാലത്തിലെ ദിവസങ്ങളിലെല്ലാം നിങ്ങളുടെ നാഥന്റെ അനുഗ്രഹ കടാക്ഷങ്ങളുണ്ട്. അതിനാല്‍ നിങ്ങള്‍ അതിലേക്ക് പ്രത്യക്ഷരാവുക എന്നാല്‍ അതില്‍ നിന്ന് ഒന്നു നിങ്ങളെ കടാക്ഷിച്ചേക്കാം. പിന്നെ നിങ്ങളൊരിക്കലും പരാജിതരാവില്ല’ (ത്വബ്റാനി).
സ്ഥലവും കാലവും മനുഷ്യഗുണത്തിനുള്ളതാണ്. തനിക്കായി നിശ്ചയിക്കപ്പെട്ട ഗുണമെവിടെ, എപ്പോള്‍, എങ്ങനെ എന്നത് നമ്മുടെ തീരുമാനത്തിന്റെയും കണ്ടെത്തലിന്റെയും പരിധിയില്‍ വരുന്നതല്ല. അതിനാല്‍ തന്നെ അതു ലഭിക്കണമെന്ന വിചാരത്തോടെ എല്ലാറ്റിനെയും സമീപിക്കുകയാണ് ഏകവഴി.
വിശുദ്ധ മാസങ്ങളെ കുറിച്ച് പറഞ്ഞ ശേഷം അല്ലാഹു പറയുന്നത് നിങ്ങള്‍ നിങ്ങളെത്തന്നെ ആക്രമിക്കരുത് എന്നാണ്.
‘അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചതു മുതല്‍ക്കേ അവന്റെ കണക്കില്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാല് മാസങ്ങള്‍ യുദ്ധാനുമതിയില്ലാത്തവയാണ്. ഇതാണു നേരായ വ്യവസ്ഥ. അതില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ അക്രമിക്കരുത്’ (അത്തൗബ/36).
അറബികള്‍ക്കിടയില്‍ കാലഗണനയില്‍ ചില അശുഭകരമായ സമീപന രീതികളുണ്ടായിരുന്നു. ചില മാസങ്ങള്‍ തങ്ങളുടെ താല്‍പര്യാനുസരണം മാറ്റുകയും അതുമൂലം മാസങ്ങളുടെ എണ്ണം തന്നെ കൂടുകയും ചെയ്തിരുന്നു. അതിനെയെല്ലാം നിരാകരിക്കുകയും തിരുത്തുകയും ചെയ്യുന്ന സൂക്തമാണിത്. ഹജ്ജും ഉംറ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സ്വദേശികളും അല്ലാത്തവരുമായ ആളുകളുടെ യാത്ര സുരക്ഷിതമാവുന്നതിനും തീര്‍ത്ഥാടനം മുടങ്ങാതിരിക്കാനും വേണ്ടി നാലു മാസങ്ങളെ യുദ്ധവിരുദ്ധ മാസമാക്കി നിശ്ചയിച്ചിരിക്കുകയാണ്. ചില ഗോത്രങ്ങള്‍ക്കിടയില്‍ മാസങ്ങളുടെ ക്രമത്തിലും വ്യത്യാസമുണ്ടായിരുന്നു. അതില്‍ ശരിയായ ക്രമത്തെ നബി(സ്വ) വ്യക്തമാക്കിയിട്ടുണ്ട്.
‘അല്ലാഹു ആകാഭൂമികളെ സൃഷ്ടിച്ചതു മുതല്‍ക്കേ കാലം അതിന്റെ ക്രമത്തില്‍ കറങ്ങുന്നുണ്ട്. ഒരു വര്‍ഷം പന്ത്രണ്ടു മാസമാണ്. ദുല്‍ഖഅദ്, ദുല്‍ഹിജ്ജ, മുഹറം എന്നീ മൂന്ന് തുടര്‍മാസങ്ങള്‍ ജുമാദുല്‍ ഉഖ്റയുടെയും ശഅ്ബാന്റെയും ഇടയിലുള്ള റജബ് എന്നീ നാലു മാസങ്ങള്‍ യുദ്ധം നിഷിദ്ധമായ മാസങ്ങളാണ്’ (ബുഖാരി). റബീഅത്തുകാര്‍ റജബായി കണക്കാക്കിയിരുന്ന ഇന്നത്തെ റമളാന്റെ സ്ഥാനത്തായിരുന്നു.
ഈ നാല് മാസങ്ങളില്‍ അധിക പുണ്യമുള്ളത് മുഹറം മാസത്തിനാണ്. ഹസന്‍(റ) പറയുന്നു: ‘പവിത്രമായ ഒരു മാസം കൊണ്ട് അല്ലാഹു വര്‍ഷം തുടങ്ങി. പവിത്രമായ മറ്റൊരു മാസം കൊണ്ട് വര്‍ഷം അവസാനിപ്പിക്കുകയും ചെയ്തു. റമളാന്‍ കഴിഞ്ഞാല്‍ പിന്നെ ആ കൊല്ലത്തില്‍ മുഹറമിനേക്കാള്‍ അല്ലാഹുവിങ്കല്‍ മഹത്തായ ഒരു മാസമില്ല. അതിനാല്‍ മുഹറമിന് ‘അല്ലാഹുവിന്റെ സര്‍വസുരക്ഷിതമായ മാസം’ എന്നും പേരുണ്ട്. കാരണം അതില്‍ നിഷിദ്ധാവസ്ഥ കഠിനമാണ്’ (ലത്വാഇഫുല്‍ മആരിഫ്).
നബി(സ്വ)യോട് ഏറ്റവും ഉത്തമമായ സമയവും മാസവും ഏതാണെന്ന് ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: രാത്രിയില്‍ ഉത്തമമായത് അതിന്റെ മധ്യസമയമാണ്. മാസത്തില്‍ ശ്രേഷ്ഠം മുഹറം മാസമാണ്’ (നസാഈ). ഈ ശ്രേഷ്ഠത നേടിയെടുക്കുന്നതിനായി എന്തുവേണമെന്ന് നബി(സ്വ) തന്നെ പഠിപ്പിക്കുന്നുണ്ട്. അവിടുന്ന് പറഞ്ഞു: ‘റമളാന് ശേഷം നോമ്പ് ഏറ്റവും ശ്രേഷ്ഠമായത് മുഹറമിലാണ്, ഫര്‍ള് നിസ്കാരങ്ങള്‍ക്കു ശേഷം രാത്രിയിലെ നിസ്കാരവുമാണ് ശ്രേഷ്ഠകരം’ (മുസ്ലിം).
മുഹറമിലെ പ്രധാന പുണ്യകര്‍മം നോന്പാണെന്ന് മുകളിലുള്ള ഹദീസില്‍ നിന്നു വ്യക്തമാണ്. അതോടൊപ്പം നോമ്പിന് ഈ മാസവുമായുള്ള ബന്ധം സവിശേഷതയര്‍ഹിക്കുന്നതുമാണ്. മുഹറമിന് അല്ലാഹുവിന്റെ മാസം എന്ന വിശേഷണവുമുണ്ട്. ഇബാദത്തുകളില്‍ നോമ്പിന് അല്ലാഹു നല്‍കിയ പ്രധാന വിശേഷണമാണല്ലോ നോമ്പ് എനിക്കുള്ളതാണെന്നും പ്രതിഫലം നല്‍കുക നാമാണെന്നുമുള്ള വചനം വെളിപ്പെടുത്തുന്നത്. ഇതുപ്രകാരം ഈ മാസത്തില്‍ അവനിലേക്ക് ചേര്‍ത്തിപ്പറഞ്ഞ നോന്പ് എന്ന കര്‍മം വര്‍ധിപ്പിക്കുന്നത് ഏറെ പ്രധാനമത്രെ (ലത്വാഇഫുല്‍ മആരിഫ്).
പൂര്‍വിക മുസ്ലിംകള്‍ മുഹറമിലെ ആദ്യത്തെ പത്തു ദിവസങ്ങള്‍ പ്രത്യേകം പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. അതിനായി പല ഭൗതിക പ്രധാന കാര്യങ്ങളും അവര്‍ മാറ്റിവെക്കുകയും ചെയ്തിരുന്നു. സമൂഹത്തിലെ സച്ചരിതര്‍ എക്കാലത്തും ഇങ്ങനെയായിരുന്നു. ആശുറാഅ് നോമ്പടക്കം പത്തുനാള്‍ നോമ്പനുഷ്ഠിക്കുന്ന ശീലം പൂര്‍വികരില്‍ നിന്നു പകര്‍ന്നു ലഭിച്ചതാണ്.
അല്ലാമാ ഇബ്നു റജബില്‍ ഹമ്പലി(റ) ഉദ്ധരിക്കുന്നു: ‘അബൂ ഉസ്മാനുന്നഹ്ദ്(റ) പറഞ്ഞു: നല്ലവരായ ആളുകള്‍ വര്‍ഷത്തില്‍ മൂന്ന് പത്തുകളെ ആദരിച്ചിട്ടുണ്ട്. റമളാനിലെ അവസാനത്തെ പത്തുനാള്‍, ദുല്‍ഹിജ്ജയിലെ ആദ്യത്തെ പത്തുനാള്‍, മുഹറമിലെ ആദ്യത്തെ പത്തുനാള്‍’ (ലത്വാഇഫുല്‍ മആരിഫ്).
മുഹറം ഒമ്പത്, പത്ത് ദിനങ്ങളിലെ നോമ്പുകള്‍ പ്രത്യേകം സുന്നത്തുള്ളതാണ്. നബി(സ്വ) ആശൂറാഅ് ദിനത്തിന് നല്‍കിയിരുന്ന പരിഗണനയെ കുറിച്ച് ഇബ്നു അബ്ബാസ്(റ) പറയുന്നു: ഈ ദിനം അല്ലാത്ത മറ്റൊരു ദിവസമോ അതിന്റെ ശ്രേഷ്ഠതയോ നബി(സ്വ) ഇത്രയേറെ പരിഗണിച്ചിരുന്നതായി ഞാന്‍ കണ്ടിട്ടില്ല (ബുഖാരി).

അലവിക്കുട്ടി ഫൈസി എടക്കര

ഉമര്‍(റ) : വിനയാന്വിതനായ ധീരന്‍●


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ഉമര്‍(റ) : വിനയാന്വിതനായ ധീരന്‍● 0 COMMENTS

ആനക്കലഹ സംഭവത്തിന്റെ പതിമൂന്ന് വര്‍ഷത്തിനു ശേഷമാണ് ഉമര്‍(റ) ജനിക്കുന്നത്. തടിച്ച് നീളം കൂടിയ ശരീരപ്രകൃതിയായിരുന്നു അദ്ദേഹത്തിന്. തലയുടെ മുന്‍ഭാഗത്ത് മുടിയില്ലാതെ കാണാമായിരുന്നു. കവിള്‍ത്തടം ചുവന്നു തുടുത്തും താടിയുടെ മുന്‍വശം നീളം കൂടിയുമായിരുന്നു (താരീഖുല്‍ ഖുലഫാഅ്/105).
നുബുവ്വത്തിന്റെ ആറാം വര്‍ഷം 27ാം വയസ്സിലാണ് ഉമര്‍(റ) ഇസ്ലാം സ്വീകരിച്ചത്. നാല്‍പത് പുരുഷന്മാരുടെയും പതിനൊന്ന് സ്ത്രീകളുടെയും ഇസ്ലാമാശ്ലേഷണത്തിന് ശേഷമായിരുന്നു ഇത്. ഉമര്‍(റ)ന്റെ ഇസ്ലാം സ്വീകരണത്തോടെ മുസ്ലിംകള്‍ക്ക് ആഹ്ലാദവും അതോടൊപ്പം ധ്യൈവും കൈവന്നു. തിരുനബി(സ്വ)യുടെ പ്രാര്‍ത്ഥന ഫലമായിട്ടാണ് അദ്ദേഹത്തിന് ഹിദായത്തിന്റെ വെളിച്ചം ലഭിച്ചത്.
ഉമര്‍(റ) തന്റെ ഇസ്ലാം ആഗമനത്തെക്കുറിച്ച് ഇങ്ങനെ വിശദീകരിച്ചു:
തിരുനബി(സ്വ) അന്ന് എന്റെ കൊടിയ ശത്രുവായിരുന്നു. ശക്തമായ ചൂടുള്ള ഒരു നാള്‍ ഞാന്‍ മക്കയുടെ പ്രാന്തപ്രദേശങ്ങളിലൂടെ നടക്കുകയാണ്. വഴിയില്‍ ഒരാളെ കണ്ടുമുട്ടി.
‘ഇബ്നു ഖത്താബ്, നിങ്ങള്‍ ഖുറൈശികളുടെ നേതാവല്ലേ. നിങ്ങള്‍ അറിയാതെ നിങ്ങളുടെ വീട്ടില്‍ മുഹമ്മദിന്റെ മതം കയറിപ്പാര്‍ത്തിരിക്കുന്നു’ കണ്ടമാത്രയില്‍ അയാള്‍ എന്നോട് പറഞ്ഞു.
എന്താ സുഹൃത്തേ നിങ്ങള്‍ പറയുന്നത്?
‘നിങ്ങളുടെ സഹോദരി മുഹമ്മദിന്റെ മതം സ്വീകരിച്ചിരിക്കുന്നു.’
ഞാന്‍ ഉടനെ കോപാകുലനായി സഹോദരിയുടെ വീട്ടിലേക്ക് ഓടി. വാതിലിനു കൊട്ടി.
ആരാണ്? സഹോദരിയുടെ ചോദ്യം.
‘ഞാനാണ്, ഉമര്‍’
തദവസരത്തില്‍ എന്റെ സഹോദരി ഖുര്‍ആന്‍ പാരായണത്തിലായിരുന്നു. എന്റെ ശബ്ദം കേട്ടപ്പോള്‍ ഖുര്‍ആന്‍ എവിടെയോ പൂഴ്ത്തി. ശേഷം കതക് തുറന്നു.
‘എടീ, നീ മുഹമ്മദിന്റെ മതത്തില്‍ അംഗമായോ?’ ഇതു ചോദിച്ച് എന്റെ കൈയിലുണ്ടായിരുന്ന ഒരു വടികൊണ്ട് ഞാനവളുടെ തലക്കടിച്ചു. തലയില്‍ നിന്നും രക്തം ചാലിട്ടൊഴുകി.
‘നിങ്ങള്‍ ഉദ്ദേശിച്ചത് എല്ലാം ചെയ്തോളൂ’ സഹോദരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
നീ പാരായണം നടത്തിയ ഗ്രന്ഥം എവിടെ?
‘ശുദ്ധിയില്ലാത്തവര്‍ക്ക് അതില്‍ സ്പര്‍ശനാനുമതി ഇല്ല. നിങ്ങള്‍ ശുദ്ധിയാക്കി വരിക’
ഞാന്‍ ശുദ്ധിയായതിന് ശേഷം അവള്‍ എനിക്ക് ആ ഗ്രന്ഥഭാഗം കൈമാറി. ഞാന്‍ അത് തുറന്നു. അല്ലാഹുവിന്റെ ചില നാമങ്ങളെല്ലാം പ്രസ്തുത ഗ്രന്ഥത്തില്‍ നിന്ന് പരിചയപ്പെട്ടു. ശേഷം സൂറത്ത് സ്വഫ് ഒന്നു മുതല്‍ പതിനൊന്നു വരെയുള്ള സൂക്തങ്ങള്‍ പാരായണം നടത്തി. അതോടെ എന്റെ ഹൃദയം ഇസ്ലാമിലേക്ക് ചാഞ്ഞു. അവിടെ വെച്ച് ശഹാദത്ത് പ്രഖ്യാപിച്ചു തിരുസവിധത്തിലേക്ക് കുതിച്ചു. സ്വഫാ കുന്നിന് താഴ്ഭാഗത്തുള്ള തിരുനബി(സ്വ) താമസിക്കുന്ന വീട്ടിലേക്ക് കയറി തിരുസവിധത്തില്‍ വെച്ച് ശഹാദത്ത് കലിമ ആവര്‍ത്തിച്ചു. ഈ വാര്‍ത്തയറിഞ്ഞ മുസ്ലിംകള്‍ അത്യുച്ചത്തില്‍ തക്ബീര്‍ മുഴക്കി. ശേഷം നബി(സ്വ)ക്ക് പരസ്യപ്രബോധനത്തിന് ഞാന്‍ ധ്യൈം നല്‍കി (ബൈഹഖി).
തിരുവചനങ്ങളില്‍
തിരുനബി(സ്വ)യുടെ വചനങ്ങളില്‍ ഉമര്‍(റ)ന്റെ സ്ഥാനവും മഹത്ത്വവും അനവധി വായിക്കാനാവും. ചിലതു കാണുക:
സഈദുബ്നു അബീ വഖാസ്(റ) ഉദ്ധരിക്കുന്നു: ‘നബി(സ്വ) ഇങ്ങനെ പറഞ്ഞു; ഖത്താബിന്റെ മകനേ, എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സാക്ഷി. നീ ഒരു വഴിയില്‍ പ്രവേശിച്ചാല്‍ ആ വഴിയില്‍ നിന്നും മാറി പിശാച് മറ്റൊരു വഴിയിലൂടെ പോകുന്നതാണ്’ (ബുഖാരി).
ഇബ്നു ഉമര്‍(റ)ല്‍ നിന്ന് നിവേദനം, നബി(സ്വ) അരുള്‍ചെയ്തു: ‘സത്യത്തെ ഉമര്‍(റ)ന്റെ നാവിലും ഹൃദയത്തിലും അല്ലാഹു പ്രതിഷ്ഠിച്ചിരിക്കുന്നു’ (തിര്‍മുദി).
ഉഖ്ബത്തുബ്നു ആമിര്‍(റ)ല്‍ നിന്ന് നിവേദനം: ‘എനിക്ക് ശേഷം മറ്റൊരു പ്രവാചകന്‍ ഉണ്ടാകുമായിരുന്നെങ്കില്‍ അത് ഉമര്‍(റ) ആകുമായിരുന്നു’ (തിര്‍മുദി).
നബി(സ്വ) പറഞ്ഞു: ‘ഉമര്‍(റ) സ്വര്‍ഗവാസികളുടെ വിളക്കാണ്’ (ഇബ്നുഅസാകിര്‍).
അബൂഹുറൈറ(റ)ല്‍ നിന്ന് നിവേദനം, നബി(സ്വ) പറഞ്ഞു: ‘ഞാന്‍ സ്വര്‍ഗം കണ്ടു. ഒരു സ്ത്രീ സ്വര്‍ഗത്തിലെ കൊട്ടാരത്തിന്റെ ചാരത്തുവെച്ച് വുളൂഅ് ചെയ്യുന്നു. ഞാന്‍ ചോദിച്ചു: ഈ കൊട്ടാരം ആര്‍ക്കുള്ളതാണ്? അപ്പോള്‍ അത് ഉമറിന്റെ കൊട്ടാരമാണെന്ന് മറുപടി ലഭിച്ചു’ (ബുഖാരി, മുസ്ലിം).
ഇബ്നു ഉമര്‍(റ)ല്‍ നിന്ന് ഉദ്ധരണം, നബി(സ്വ) പറഞ്ഞു: ‘ഞാന്‍ ഉറക്കത്തില്‍ പാല്‍ കുടിക്കുന്നതായി കണ്ടു. അതില്‍ നിന്ന് അല്‍പം എന്റെ നഖങ്ങള്‍ക്ക് കീഴ്ഭാഗത്തു കൂടി ഒലിച്ചു. അത് ഉമര്‍(റ) കുടിച്ചു.’ ഇത് നബി(സ്വ) അനുചരരുമായി പങ്കുവെച്ചപ്പോള്‍ അവര്‍ ചോദിച്ചു: പ്രസ്തുത സംഭവത്തിന്റെ വ്യാഖ്യാനമെന്താണ് നബിയേ? ‘ഉമറിന്റെ അറിവാണത്’ അവിടുന്ന് പറഞ്ഞു (ബുഖാരി).
അബൂസഈദില്‍ ഖുദ്രി(റ) നബി(സ്വ)യില്‍ നിന്ന്, ‘ഉമറിനെ ആരെങ്കിലും കോപിപ്പിച്ചാല്‍ അവന്‍ എന്നെ കോപിപ്പിച്ചവനാണ്. ഉമറിനെ ആരെങ്കിലും സ്നേഹിച്ചാല്‍ അവന്‍ എന്നെ സ്നേഹിച്ചവനാണ്’ (ത്വബ്റാനി).
മഹാന്മാരുടെ വചനങ്ങളില്‍
നബി(സ്വ)ക്ക് ശേഷം ഉമറിനേക്കാള്‍ എനിക്ക് ഇഷ്ടപ്പെട്ട മറ്റൊരാള്‍ ഭൂമിയിലില്ലസിദ്ദീഖ്(റ).
തിരുനബി(സ്വ)ക്കു ശേഷം ഉമര്‍(റ)നേക്കാള്‍ ധര്‍മിഷ്ഠനായ മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ലഇബ്നു ഉമര്‍(റ).
ഞങ്ങളില്‍ ഖുര്‍ആനും കര്‍മശാസ്ത്രവും ഏറ്റവും അറിവുള്ളയാള്‍ ഉമര്‍(റ) ആയിരുന്നുഇബ്നു മസ്ഊദ്(റ).
അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവര്‍ ഇസ്ലാമിന്റെ മാതാപിതാക്കളാണ്അബൂ ഉസാമത്ത്(റ).
ഇങ്ങനെ ഉമര്‍(റ)നെ കുറിച്ച് മുന്‍ഗാമികള്‍ പലവിധത്തില്‍ പ്രശംസിച്ചിട്ടുണ്ട്. ഇസ്ലാമിക ചരിത്രവും ഖലീഫയുടെ ഭരണനീതിയും വായിച്ച് അവിശ്വാസികള്‍ പോലും മഹാനെ വാഴ്ത്തി പറഞ്ഞു കാണാം.
ധീരത
ശത്രുക്കളുടെ ശ്രദ്ധയില്‍ പെടാതെ ഒളിഞ്ഞായിരുന്നല്ലോ മിക്ക മുസ്ലിംകളും മദീനയിലേക്ക് ഹിജ്റ പോയിരുന്നത്. ആ ഘട്ടത്തില്‍ അവലെ വെല്ലുവിളിച്ച് പരസ്യമായായിരുന്നു ഉമര്‍(റ)ന്റെ യാത്ര.
അലി(റ) പറയുന്നു: ‘ഉമര്‍(റ) ഹിജ്റ ഉദ്ദേശിച്ചപ്പോള്‍ തന്റെ വാളും അന്പും വില്ലും കൈയില്‍ കരുതി കഅ്ബയുടെ ചാരത്തുചെന്നു. അവിടെ ഖുറൈശി പ്രമുഖരുണ്ടായിരുന്നു. മഹാന്‍ കഅ്ബയെ ഏഴു തവണ പ്രദക്ഷിണം നടത്തി. മഖാമു ഇബ്റാഹീമിന്റെ പിന്നില്‍ വെച്ച് രണ്ടു റക്ത്ത് നിസ്കരിച്ചു. ശേഷം ഖുറൈശികളോട് ഇങ്ങനെ പറഞ്ഞു: ഞാന്‍ യസ്രിബിലേക്ക് പോവുകയാണ്. ഭാര്യ വിധവയാകുന്നതും മക്കള്‍ അനാഥരാക്കുന്നതും ഭയമില്ലാത്തവരുണ്ടെങ്കില്‍ ഞാനുമായി ഏറ്റുമുട്ടാന്‍ തയ്യാറായി ഈ മലക്ക് പിന്നിലേക്ക് വരൂ. പക്ഷേ, ഒരാള്‍ക്കും ഉമര്‍(റ)നോട് പോരടിക്കാന്‍ ധ്യൈം വന്നില്ല’ (ഇബ്നു അസാകിര്‍).
അദ്ദേഹത്തിന്റെ ശക്തിയും ധ്യൈവും ഈ സംഭവം തെളിയിക്കുന്നു.
ബര്‍റാഅ്(റ) പറയുന്നു: മുഹാജിറുകളില്‍ ആദ്യമായി ഞങ്ങളില്‍ വന്നത് മിസ്അബുബ്നു ഉമൈര്‍(റ) ആണ്. പിന്നീട് വന്നത് ഇബ്നു ഉമ്മിമഖ്തൂം(റ) ആണ്. മൂന്നാമതായി വന്നത് ഇരുപത് ആളുകളുമായി ഉമര്‍(റ)വാണ് (താരീഖുല്‍ ഖുലഫാഅ്/94).
നബി(സ്വ)യോടൊപ്പം എല്ലാ പോരാട്ടങ്ങളിലും പങ്കെടുത്തു അദ്ദേഹം. ഉഹ്ദ് യുദ്ധ വേളയിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ തിരുനബി(സ്വ)യോടൊപ്പം ഉറച്ചുനിന്നു പൊരുതുകയുമുണ്ടായി.
കറാമത്തുകള്‍
ഇബ്നു ഉമര്‍(റ) പറയുന്നു: ഒരു ദിവസം ഖുതുബ നിര്‍വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉമര്‍(റ) വിളിച്ചുപറഞ്ഞു: ‘സാരിയാ, പര്‍വതഭാഗം ശ്രദ്ധിക്കുക.’
നിസ്കാരം കഴിഞ്ഞ് ജനങ്ങള്‍ ഉമര്‍(റ)നോട് ഈ പ്രഖ്യാപനത്തെ കുറിച്ച് ആരാഞ്ഞു. മഹാന്‍ പറഞ്ഞു: നവാഹന്ദില്‍ യുദ്ധം ചെയ്യുകയാണല്ലോ സാരിയ? സാരിയയുടെ പിന്‍ഭാഗത്ത് ഒരു മലയുണ്ട്. അതിലൂടെ ശത്രുക്കള്‍ ഇരച്ചുകയറിയത് സാരിയ ശ്രദ്ധിച്ചില്ല. എന്നാല്‍ ഖുതുബ നിര്‍വഹിക്കുന്ന എനിക്കത് അല്ലാഹു കാണിച്ചു. ഉടനെ ഞാന്‍ സാരിയക്ക് നിര്‍ദേശം നല്‍കിയതായിരുന്നു നിങ്ങള്‍ കേട്ട ശബ്ദം. തല്‍ഫലമായി സാരിയ മല ശ്രദ്ധിക്കുകയും ശത്രുക്കളെ തുരത്തുകയും വിജയം കൈവരിക്കുകയും ചെയ്തിരിക്കുന്നു (താരീഖുല്‍ ഖുലഫാഅ്/102). മുസ്ലിം സൈന്യം തിരിച്ചെത്തിയപ്പോള്‍ അവര്‍ ആ അത്ഭുതം പങ്കുവെക്കുകയുണ്ടായി.
മറ്റൊരു സംഭവം കാണുക: ഇബ്നു ഉമര്‍(റ)ല്‍ നിന്ന് നിവേദനം, ഒരിക്കല്‍ ഉമര്‍(റ) ഒരാളോട് ചോദിച്ചു:
നിന്റെ പേരെന്താണ്?
‘ജംറ’
നീ ആരുടെ മകനാണ്?
‘ശിഹാബിന്റെ മകന്‍’
‘കൊള്ളാം, ശിഹാബ് ആരുടെ മകനാണ്?
‘ഹര്‍ഖയുടെ മകന്‍’
നിന്റെ താമസം എവിടെയാണ്?
‘ഞാന്‍ ഹര്‍റയിലാണ്’
‘എന്നാല്‍ നീ വേഗം നാട്ടിലെത്തുക നിന്റെ കുടുംബം തീ കത്തി നശിച്ചതായി നിനക്കു കാണാം.’
അയാള്‍ ഉടനെ തന്റെ കുടുംബത്തിലേക്ക് ഓടി. അപ്പോള്‍ അയാള്‍ കണ്ട കാഴ്ച ഭീകരമായിരുന്നു. ഖലീഫ അറിയിച്ചതുപോലെ കുടുംബം തീപ്പിടുത്തത്തിലകപ്പെട്ടിരുന്നു (മുവത്വ).
നൈല്‍നദി വര്‍ഷത്തിലൊരിക്കല്‍ ഒഴുക്ക് നിലച്ചുപോകും. ഒഴുക്ക് പുനരാരംഭിക്കണമെങ്കില്‍ ഒരു തരുണിയെ നൈലിലേക്ക് എറിയണം. ഉമര്‍(റ)ന്റെ ഭരണകാലത്തും ഇതാവര്‍ത്തിച്ചു. ആ വാര്‍ത്ത ഉമര്‍(റ)ന്റെ അടുത്തെത്തി. തദവസരത്തില്‍ അദ്ദേഹം ഒരു കത്തെഴുതി. കത്തിന്റെ സംക്ഷിപ്തം ഇങ്ങനെ: ‘ഈ കത്ത് ഉമറില്‍ നിന്നും നൈല്‍ നദിയിലേക്ക്. പ്രാരംഭമുറകള്‍ക്കു ശേഷം; നൈല്‍, നീ ഒഴുകുന്നത് നിന്റെ ഇഷ്ടപ്രകാരമാണെങ്കില്‍ ഇനി നീ ഒഴുകേണ്ടതില്ല. മറിച്ച്, അല്ലാഹുവാണ് നിന്നെ ഒഴുക്കുന്നതെങ്കില്‍ ഇനിയും ഒഴുകുക.’ കത്ത് നദിയിലേക്കെറിഞ്ഞു. പ്രഭാതമായപ്പോഴേക്കും നൈല്‍ നദി ഒഴുകി വെള്ളം കുറയാന്‍ തുടങ്ങി. പിന്നീട് ഇങ്ങനെയൊരു പ്രതിഭാസം നൈല്‍ പ്രകടിപ്പിച്ചിട്ടില്ല (താരീഖുല്‍ ഖുലഫാഅ്/102,103).
ഇങ്ങനെ ധാരാളം അസാധാരണ സംഭവങ്ങള്‍ വെളിപ്പെട്ടിട്ടുണ്ട് ഉമര്‍(റ)ല്‍ നിന്ന്. ഭരണനേതൃത്വം വഹിച്ചു വന്‍ വിജയങ്ങള്‍ നേടിയെടുക്കുമ്പോഴും ഏറെ ലളിത ജീവിതമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്.
അനസ്(റ)ല്‍ നിന്ന് നിവേദനം, ഉമര്‍(റ)ന്റെ രണ്ടു തോളുകള്‍ക്കിടയില്‍ തന്റെ കുപ്പായം നാല് കഷ്ണങ്ങളായി തുന്നിപ്പിടിപ്പിച്ചത് ഞാന്‍ കണ്ടു.
അബ്ദുല്ലാഹിബ്നു ഈസ(റ) പറയുന്നു: ഉമര്‍(റ)ന്റെ കവിള്‍തടത്തില്‍ കണ്ണുനീര് ഒലിച്ചതുമൂലം രണ്ടു പാടുകള്‍ ഉണ്ടായിരുന്നു.
ആമിറുബ്നു റബീഅത്ത്(റ) ഉദ്ധരിക്കുന്നു: ‘ഒരിക്കല്‍ ഉമര്‍(റ) ഒരു സസ്യത്തിന്റെ വിത്ത് കൈയിലെടുത്തു. ശേഷം കരഞ്ഞുകൊണ്ട് പറഞ്ഞു: ഞാന്‍ ഈ വിത്തായിരുന്നെങ്കില്‍… എന്നെ എന്റെ ഉമ്മ പ്രസവിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.’
ഹസന്‍(റ) പറയുന്നു: ഒരിക്കല്‍ ഉമര്‍(റ) തന്റെ മകന്റെയടുക്കല്‍ ചെന്നു. അപ്പോള്‍ അവന്‍ മാംസം ഭക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
മകനേ ഇതെന്താ? ഉമര്‍(റ)ന്റെ ചോദ്യം.
‘മാംസം കഴിക്കാന്‍ വല്ലാതെ ആഗ്രഹിച്ചുപോയി ഉപ്പാ’
‘ആഗ്രഹിക്കുന്നതെല്ലാം കഴിക്കല്‍ ദുര്‍വിനിയോഗമാണ്’ ഉമര്‍(റ) മകനെ ഉപദേശിച്ചു (ത്വബഖാത്).
ഇന്നത്തെ പുതു തലമുറ അധ്വാനിച്ച് കിട്ടിയ പണം വൈകുന്നേരങ്ങളില്‍ കൂട്ടുകാരോടൊന്നിച്ച് ചൈനീസ്, പാശ്ചാത്യന്‍ ഭക്ഷണങ്ങള്‍ കഴിച്ചു തുലക്കുകയാണ്. അതേ സമയം അവന്റെ കുടുംബമോ ജീവിതത്തിന്റെ പുറംപോക്കില്‍ പാടുപെടുകയുമായിരിക്കും. ഇവിടെയാണ് ഉമര്‍(റ)ന്റെ ഈ വചനം പ്രസക്തമാകുന്നത്.
ഭരണ പ്രവര്‍ത്തനങ്ങള്‍
അബൂബക്കര്‍(റ)ന്റെ വഫാത്തോടെ രണ്ടാം ഖലീഫയായി ഉമര്‍(റ) തെരഞ്ഞെടുക്കപ്പെട്ടു. ഹിജ്റ പതിമൂന്ന് ജമാദുല്‍ ആഖിര്‍ എട്ടിനാണ് ഉമര്‍(റ) ഭരണം ഏറ്റെടുത്തത്. നീതിയുടെ ആള്‍രൂപവും ഇസ്ലാമിക വിജയങ്ങളുടെ ശില്‍പിയുമായിരുന്നു മഹാന്‍. ലോകം കണ്ട ധിഷണാശാലികളില്‍ പലരും ഉമര്‍(റ)ന്റെ ഭരണത്തെ വാഴ്ത്തിയതു വെറുതെയല്ല.
തന്റെ ഭരണ കാലങ്ങളില്‍ പല പ്രദേശങ്ങളെയും ഇസ്ലാമിന്റെ കീഴില്‍ കൊണ്ടുവന്നു അദ്ദേഹം. ഹിജ്റ പതിനാലാം വര്‍ഷം ദിമശ്ഖ് മുസ്ലിം രാഷ്ട്രത്തിന്റെ ഭാഗമായി. ഹിജ്റ പതിനഞ്ചില്‍ ജോര്‍ദാനും പതിനാറില്‍ ഇറാഖും. അക്കാലത്തെ വന്‍ ശക്തികളായ കിസ്റയും കൈസറും നിലംപൊത്തുകയും ചെയ്തു.
ഉമര്‍(റ) ഭരണം ഏറ്റെടുത്ത് മിമ്പറില്‍ കയറിയുള്ള പ്രഥമ പ്രസംഗത്തില്‍ പറഞ്ഞു: ‘അല്ലാഹുവേ, ഞാന്‍ പരുഷ സ്വഭാവക്കാരനാണ്. എനിക്ക് നീ മയം നല്‍കണേ. ഞാന്‍ ബലഹീനനാണ്, എനിക്ക് ദൃഢത നല്‍കേണമേ’ (താരീഖുല്‍ ഖുലഫാഅ്/111).
അസ്ലം(റ) പറയുന്നു: ‘ഉമര്‍(റ)ന്റെ പ്രാര്‍ത്ഥന ഇങ്ങനെയായിരുന്നു: അല്ലാഹുവേ, എനിക്ക് നീ രക്തസാക്ഷിത്വം നല്‍കണേ. എന്റെ അന്ത്യം തിരുനബി(സ്വ)യുടെ നാട്ടിലാക്കുകയും ചെയ്യേണമേ’ (ബുഖാരി). തൗറാത്തില്‍ വലിയ പാണ്ഡിത്യമുള്ള കഅ്ബുല്‍ അഹ്ബാര്‍(റ) ഒരിക്കല്‍ ഉമര്‍(റ)നോട് പറഞ്ഞു: നിങ്ങള്‍ ശഹീദാകുമെന്ന് തൗറാത്തില്‍ ഞാന്‍ കണ്ടിരിക്കുന്നു (താരീഖുല്‍ ഖുലഫാഅ്/107).
അബൂലുഅ്ലുഅ് എന്ന അഗ്നിയാരാധകന്‍ ഇരുതല മൂര്‍ച്ചയുള്ള കഠാരകൊണ്ട് നിസ്കാരത്തിലായിരിക്കെ ഉമര്‍(റ)നെ കുത്തുകയും മഹാനവര്‍കള്‍ രക്തസാക്ഷിയാവുകയും ചെയ്തു. വഫാതാകുമ്പോള്‍ തന്റെ ഭരണപരമായ കാര്യങ്ങള്‍ പലരെയും ഏല്‍പിച്ചിരുന്നു. അദ്ദേഹത്തിന്റെ മോതിരക്കല്ലില്‍ ‘ഉമര്‍, മരണം ഒരാള്‍ക്ക് ഉപദേശകനാണെ’ന്ന് കൊത്തിവെച്ചിരുന്നുവെന്ന് ചരിത്രം.
വഫാതാകുമ്പോള്‍ മഹാന് അറുപത്തിമൂന്ന് വയസ്സായിരുന്നു. ദുല്‍ഹിജ്ജ നാലാം ദിവസം ബുധനാഴ്ചയായിരുന്നു വിയോഗം. ശേഷം ഉസ്മാന്‍(റ) മൂന്നാം ഖലീഫയായി സ്ഥാനമേറ്റു. തിരുനബി(സ്വ)യുടെ റൗളാശരീഫില്‍ തന്നെ മഹാന്‍ അന്ത്യവിശ്രമം കൊള്ളുന്നു.

മുസ്തഫല്‍ ഫാളിലി കരീറ്റിപ്പറമ്പ്

തബ്ലീഗ്, മുജാഹിദ്: ബിദ്അത്തിന്റെ ഇരട്ടമുഖങ്ങള്‍●


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

തബ്ലീഗ്, മുജാഹിദ്: ബിദ്അത്തിന്റെ ഇരട്ടമുഖങ്ങള്‍● 0 COMMENTS

കൃത്രിമ വസ്തുക്കള്‍ക്ക് വിപണി തേടുന്നവരാരും അതിന്റെ യഥാര്‍ത്ഥ വശം വെളിപ്പെടുത്താറില്ല. സമൂഹത്തെ മതത്തിന്റെ സുതാര്യതയില്‍ നിന്നും യഥാര്‍ത്ഥ രൂപത്തിലുള്ള ആത്മീയതയില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്ന കപട ത്വരീഖത്തുകാര്‍ ഖാദിരിയ്യ, ദസൂഖിയ പോലുള്ള ശുദ്ധ രീതികളെന്നാണ് അവകാശപ്പെടാറുള്ളത്. സമാന ശൈലിയില്‍ ബിദ്അത്തുകാരും പ്രവര്‍ത്തിക്കുന്നു.
കേരള മുജാഹിദുകള്‍ പ്രതിനിധാനം ചെയ്യുന്ന പുത്തന്‍വാദ രീതിയുടെ താത്ത്വികാടിസ്ഥാനത്തില്‍ നിന്നു തന്നെയാണ് തബ്ലീഗ് ജമാഅത്തും ആദര്‍ശ സംഭരണം നടത്തിയിട്ടുള്ളത്. അവര്‍ക്കില്ലാത്ത തീവ്രത മുസ്ലിം ലോകം അംഗീകരിച്ച പല വിശ്വാസങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും നേരെ ഇവര്‍ വെച്ചുപുലര്‍ത്തുന്നുമുണ്ട്. ബിദ്അത്തിന്റെ കൂരിരുള്‍ സമൂഹത്തില്‍ കുത്തിക്കയറ്റാന്‍ വേണ്ടി രൂപഭാവാദികളില്‍ ആത്മീയത പ്രസരിപ്പിച്ച് നടക്കുന്ന തനി ബിദ്അത്തുകാരാണ് ഇക്കൂട്ടര്‍ എന്നതാണ് വസ്തുത. ഏതാനും വിഷയങ്ങളിലല്ല, സര്‍വതിലും തബ്ലീഗുകാര്‍ ജന്മസ്വഭാവം പ്രകടിപ്പിക്കുന്നതു കാണാം.
മഹത്തുക്കളോടുള്ള വിരോധം അതിന്റെ മൂര്‍ധന്യതയിലെത്തിയപ്പോള്‍ തബ്ലീഗ് മൗലാന പറഞ്ഞു:‘ആരുടെയെങ്കിലും പ്രീതിയും സാമീപ്യവും കരുതി അറുക്കപ്പെടുന്ന മൃഗം പന്നിയെ പോലെയാണ്. ഒരു വിത്യാസവുമില്ല (രിസാലത്തുത്തൗഹീദ് പേ.136).
മഹത്തുക്കളിലേക്ക് ചേര്‍ത്തിപ്പറയുന്ന പശു, ആട് പോലെയുള്ള മൃഗങ്ങള്‍ നജസും ഹറാമുമാണ്. നബിയ്യിലേക്കോ, വലിയ്യിലേക്കോ മറ്റുള്ളവരിലേക്കോ ചേര്‍ത്തിപറയുന്ന മുഴുവന്‍ ജീവികളും കോഴിയോ, ഒട്ടകമോ ആവട്ടെ നജസും ഹറാമുമാണ്. ഈ പ്രവര്‍ത്തനം ശിര്‍ക്കുമാണ്’(രിസാലത്തുത്തൗഹീദ് പേ.136).
പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി തന്റെ മസ്തിഷ്കത്തില്‍ ഉദയം ചെയ്യുന്ന ചിന്തകള്‍ മതമായി പരിചയപ്പെടുത്തുകയാണ് ദഹ്ലവി. ഇതുവഴിയും മതവിരുദ്ധര്‍ക്കു പാദപൂജകരാവുന്നു ഇവര്‍.
ഇസ്മാഈല്‍ ദഹ്ലവിയും ഗംഗോഹിയും മറ്റു നേതാക്കളും എഴുതിവിട്ട വികല ആശയങ്ങള്‍ ഇനിയും അനവധിയുണ്ട്. ചിലതുകൂടി ഇവിടെ ചേര്‍ക്കാം. നബിദിനമാഘോഷിക്കുക, തിരുജന്മം പരാമര്‍ശിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍കുക, മൂന്ന്, പത്ത്, നാല്‍പത്, ആറുമാസം മുതലായവ കൊണ്ടാടുക, വിദൂരത്തുള്ള ഖബ്റുകള്‍ ലക്ഷ്യംവെക്കുക, സിയാറത്തിനുവേണ്ടി യാത്ര സംഘടിപ്പിക്കുക, സദ്വൃത്തര്‍ക്ക് വേണ്ടി സമ്പത്ത് വിനിയോഗിക്കുക, മഖ്ബറകളിലേക്ക് ഹദ്യ കൊണ്ട്പോവുക, നേര്‍ച്ചനേരുക, ജാറം മൂടുക, ഇസ്തിഗാസ ചെയ്യുക, ആദരവിനുവേണ്ടി വിളക്ക് കത്തിക്കുക, ബറകത്തിനുവേണ്ടി അവിടെയുള്ള വെള്ളം കുടിക്കുക, ശരീരത്തില്‍ ഒഴിക്കുക, ജനങ്ങള്‍ക്ക് വിതരണം ചെയ്യുക, കൂടെയില്ലാത്തവര്‍ക്ക് വേണ്ടി കൊണ്ട്പോവുക തുടങ്ങി അനേകായിരം കാര്യങ്ങള്‍ ബഹുദൈവാരാധനയോ ദീനീവിരുദ്ധമോ ആണ്. (തഖ്വിയതുല്‍ ഈമാന്‍ പേ.92,93, രിസാലതുതൗഹീദ് പേ.58, ബറാഹീനേ ഖാത്വിഅ പേ.320, ഫതാവാ റശീദിയ്യ പേ.135,146,147,228,230,244,248).
തബ്ലീഗ് ജമാഅത്തിലെ കുലപതികളാണ് ഇത്തരം പിഴച്ച ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ ഇവയുടെ പ്രാമാണിക സമര്‍ത്ഥനത്തിനു മുതിരാതെ ഒരു കാര്യം ഓര്‍മിപ്പിക്കാം. ഇമാം ശാഫിഈ(റ)നെ പോലുള്ള മഹാന്മാര്‍ പഠിപ്പിച്ചതും ചെയ്തു കാണിച്ചതുമായ, മുസ്ലിം ലോകം നിര്‍വഹിച്ചുവരുന്ന ഇവ മതവിരുദ്ധമാക്കുമ്പോള്‍, പരിശുദ്ധ ഇസ്ലാം ജനശൂന്യമാകുമെന്നുറപ്പ്. അത്രമേല്‍ വിശ്വാസികളെ സ്വാധീനിച്ച കാര്യങ്ങളെല്ലാം ശിര്‍ക്കും ഹറാമുമാക്കി എഴുതിത്തള്ളുകയാണ് തബ്ലീഗുകാര്‍. സമൂഹത്തിനു ധാര്‍മിക ചൈതന്യം ഉണ്ടാക്കാനെന്ന് പ്രചരിപ്പിച്ച് വിശ്വാസവൈകല്യം അടിച്ചേല്‍പ്പിക്കുന്നതിന്റെ വളഞ്ഞവഴിയാണ് ഈ പ്രസ്ഥാനം. ഇതൊന്നും അറിയാതെ തബ്ലീഗില്‍ പെട്ടുപോയവരൊക്കെ ചിന്തിക്കുക.
ഇന്ത്യന്‍ വഹാബിസം
വഹാബിസത്തിന്റെ വാദങ്ങള്‍ പകര്‍ത്തുകയും മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബിനെ മാതൃകാ പുരുഷനായികാണുകയും ഞങ്ങള്‍ വഹാബികളാണെന്ന് സ്വയം പരിചയപ്പെടുത്തുന്നവരുമാണ് തബ്ലീഗുകാര്‍. ഗംഗോഹിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക:
മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിനെ വഹാബി എന്നാണ് ലോകര്‍ പറയുന്നത്. അയാള്‍ നല്ല മനുഷ്യനായിരുന്നു. ഹമ്പലീമദ് ഹബ്കാരനായിരുന്നുവെന്ന് കേള്‍ക്കുന്നുണ്ട്. ഹദീസനുസരിച്ച് അമല്‍ ചെയ്തിരുന്ന വ്യക്തിയായിരുന്നു. അനാചാരങ്ങള്‍ക്കും ബഹുദൈവാരാധനക്കുമെതിരെ പടപൊരുതി. പക്ഷേ; കര്‍ക്കശ സ്വഭാവക്കാരനായിരുന്നു (ഫതാവാറശീദിയ്യ പേ 280).
അയാളെ പിമ്പറ്റുന്നവര്‍ക്ക് വഹാബികളെന്ന് പറയപ്പെടുന്നു. വിശ്വാസപരമായി വളരെ മെച്ചപ്പെട്ടവരാണ് അദ്ദേഹവും അനുയായികളും. അവര്‍ വളരെ നല്ല മനുഷ്യരാണ്. അവരുടെ നന്മ പൊതുജനം സ്വീകരിക്കാത്തതുകൊണ്ട് പലപ്പോഴും അതിരുകടന്ന് സംസാരിക്കേണ്ടി വന്നു. അതിനാല്‍ ചില കുഴപ്പങ്ങള്‍ ഉണ്ടായി (ഫതാവാ റശീദിയ്യ പേ.280).
ഇബ്നു വഹാബിനെ പിമ്പറ്റുന്നവര്‍ക്ക് അവര്‍പോലും നല്‍കാത്ത വിശേഷണങ്ങള്‍ നല്‍കാനും തബ്ലീഗ് ആചാര്യന്‍ തയ്യാറാവുന്നുണ്ട്. ഇതു കാണുക: ‘ഇന്ന് നബിതങ്ങളുടെ സുന്നത്തിനെ മുറുകെ പിടിക്കുകയും ദീനീ ചിട്ടയില്‍ ജീവിക്കുകയും ചെയ്യുന്നവര്‍ക്കാണ് വഹാബികള്‍ എന്ന് പറയുന്നത്’ (ഫതാവാ റശീദിയ്യ പേ..110, അല്‍മുഹന്നദ് അലല്‍ മുഫന്നദ് പേ..9).
മുഹമ്മദ് ഇല്‍യാസിന്റെ ജീവ ചരിത്രം രചിച്ച അബുല്‍ ഹസന്‍ അലി നദ്വിയുടെ വാക്കുകള്‍ കൂടി വിലയിരുത്താം. അദ്ദേഹം എഴുതി:
ഈ സംഘം (തബ്ലീഗ് ജമാഅത്ത്) മുഹമ്മദ് ബിന്‍ ഇര്‍ഫാന്റെയും അവരെ പോലെയുള്ളവരുടെയും മാര്‍ഗമാണ് തൗഹീദില്‍ അവലംബിച്ചത്.ശൈഖ് ഇസ്മാഈല്‍ ശഹീദിന്റെ പ്രബോധനവും സമരവും പരിചയപ്പെടുത്തുന്ന അമൂല്യ ഗ്രന്ഥമാണ് തഖ്വിയതുല്‍ ഈമാന്‍. ഈ ഗ്രന്ഥം ബിദ്അത്തുകാരുടെയും അന്ധവിശ്വാസികളുടെയും ഉറക്കം കെടുത്തി. ഇത്കാരണം അവര്‍ കലാപങ്ങള്‍ അഴിച്ചുവിട്ടു…. ഈ ഗ്രന്ഥം ശൈഖ് അബ്ദുല്‍ വഹാബിന്റെ പ്രസിദ്ധമായ കിതാബുത്തൗഹീദിന്റെ വഴിയാണ് സ്വീകരിച്ചതെന്ന് വളരെ ശ്രദ്ധേയമാണ്. അതല്ല; അതിനേക്കാള്‍ മറുപടിയിലും തെളിവ് സമര്‍പ്പണത്തിലും തഖ്വിയതുല്‍ ഈമാന്‍ മികച്ച് നില്‍ക്കുന്നു. ഇവിടെ ശ്രദ്ധേയമായ കാര്യം ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് മുതലായ രാജ്യങ്ങളില്‍ ഈ സംഘത്തെ അറിയപ്പെടുന്നത് വഹാബികള്‍ എന്ന പേരിലാണ്. അന്ധമായി അനുവര്‍ത്തിച്ചു വരുന്ന ബഹു ദൈവാരാധന, ഖബ്റാരാധനക്കെതിരെയാണ് ഈ സംഘം ക്ഷണിക്കുന്നത്. തബ്ലീഗ് ജമാഅത്തെന്ന ഈ സംഘത്തോട് ഏറ്റവും ഈര്‍ഷ്യത പ്രകടിപ്പിക്കുന്നത് ശൈഖ് റസാഖാന്റെ അനുയായികളായ ബറേല്‍വികളാണ്’(അര്‍റാഇദ്, ജമാദുല്‍ ഊല1412, പേജ് 4).
മുഹമ്മദ് ഇല്യാസ് വിഭാവനം ചെയ്യുന്നത് ഇബ്നു അബ്ദില്‍ വഹാബിന്റെ ആദര്‍ശം തന്നെയാണെന്ന് നദ്വി ഇവിടെ തുറന്ന് സമ്മതിക്കുന്നു. ഇതേ ആശയം ഇല്ല്യാസിന്റെ ശിഷ്യന്‍ മന്‍സൂര്‍ നുഅ്മാനി വ്യക്തമായി പറയുന്നത് കാണുക: ‘ശൈഖ് മുഹമ്മദ് ബ്നു അബ്ദില്‍ വഹാബിന്റെയും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയിലെ ഉന്നതന്മാരുടെയും കിതാബുകള്‍ പരിശോധിക്കുമ്പോള്‍ യഥാര്‍ത്ഥ തൗഹീദിലേക്കും സുന്നത്തിന്റെ ഇത്തിബാഇലേക്കും ക്ഷണിക്കുക, ശിര്‍ക്ക് ബിദ്അത്തുകളോട് പരമാവധി സന്ധിയില്ലാ സമരം നടത്തുക, ഇസ്ലാമിനെ അതിന്റെ തനതായ രൂപത്തില്‍ അവതരിപ്പിക്കുക തുടങ്ങിയവയായിരുന്നു അവരുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമെന്ന് നിസ്സംശയം ബോധ്യപ്പെടും. ഇന്ത്യയിലെ വഴിയറിയാത്ത ജനതക്ക് തഖ്വിയത്തുല്‍ ഈമാന്‍ എന്ന കൃതിയിലൂടെ ശാഹ് ഇസ്മാഈല്‍ ശഹീദ് നല്‍കിയ സന്ദേശം അതുതന്നെയായിരുന്നു. ശഹീദിന് ശേഷം സമുന്നത നേതാക്കളായ ഹസ്റത്ത് മൗലാനാ മുഹമ്മദ് ഖാസിം നാനൂഥവിയും ഹസ്റത്ത് മൗലാനാ റഷീദ് അഹ്മദ് ഗാങ്കോഹിയും അവരുടെ ഖലീഫമാരും ശിഷ്യന്മാരും അതേ സന്ദേശത്തിന്റെ പതാക വാഹകരായിരുന്നു’ (ശൈഖ് മുഹമ്മദ് അബ്ദില്‍ വഹാബ് കീ ഖിലാഫത് പ്രോപഗണ്ടപേ 7576).
ഈ ഗ്രന്ഥത്തില്‍ വഹാബിസത്തോടുള്ള തബ്ലീഗ് ജമാഅത്ത് നേതാക്കളുടെ ആത്മബന്ധവും ആദര്‍ശ പ്രതിബദ്ധതയും വെളിപ്പെടുത്തുകയാണ് ഗ്രന്ഥകാരന്‍. ഏതെങ്കിലും തബ്ലീഗുകാരന്‍ ഞങ്ങള്‍ സുന്നികളാണെന്ന് പ്രചരിപ്പിച്ച് ജനസ്വാധീനം നേടാന്‍ ശ്രമിക്കുന്നുവെങ്കില്‍ പ്രസ്തുത ഗ്രന്ഥമൊന്ന് വായിക്കാന്‍ നിര്‍ദ്ദേശിച്ചാല്‍ മതി.
ഇന്ത്യയിലെ ബിദ്അത്ത് പ്രചാരണത്തിന്റെ അടിസ്ഥാനം എവിടെ ആരംഭിക്കുന്നു എന്നതിനെക്കുറിച്ച് ഉമ്മുല്‍ ഖുറാ യൂണിവേഴ്സിറ്റി നടത്തിയ പഠനവും വഹാബിസവും തബ്ലീഗിസവും തമ്മിലുള്ള അവിശുദ്ധ ബന്ധം അനാവരണം ചെയ്തിട്ടുണ്ട്. ഈ ഭാഗം വായിക്കുക:
‘വഹാബിസം എന്നത് സാങ്കേതികമായി മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ ശിഷ്യരായ നജ്ദികള്‍ക്കും ഇന്ത്യന്‍ പരിഷ്കര്‍ത്താവായ ഇസ്മാഈല്‍ ശഹീദിന്റെ അനുയായികള്‍ക്കുമാണ് പ്രയോഗിക്കുന്നത്’ (അദ്ദഅ്വത്തു സ്സലഫിയ്യ പേ.348).
ഇസ്ലാഹി ചരിത്രത്തിനൊരു ആമുഖം എന്ന പുസ്തകത്തില്‍ കേരളമുജാഹിദുകളും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. വിശ്വാസപരമായി തബ്ലീഗിസവും വഹാബിസവും തുല്യനിലയില്‍ നില്‍ക്കുന്നു എന്നതാണ് വസ്തുത. ആത്മീയതയുടെ നിറകുടങ്ങളാണെന്ന് തോന്നിപ്പിക്കും വിധം കോപ്രായങ്ങള്‍ കാണിച്ച് പൊതുജനത്തെ കബളിപ്പിക്കുന്ന തബ്ലീഗുകാരുടെ നേതാക്കളും വാദങ്ങളും ഒരു സത്യവിശ്വാസിക്കും ഉള്‍കൊള്ളാന്‍ കഴിയാത്തതാണ്. ഇവരാണ് ദയൂബന്ദ് ഉലമാക്കളുടെ പോരിശയോതി സമൂഹത്തെ വഴി പിഴപ്പിക്കുന്നത്. സ്വഹാബികള്‍ മുതല്‍ മദ്ഹബിന്റെ ഇമാമുകള്‍ വരെയുള്ളവര്‍ക്ക് മനസ്സിലാവാത്ത ഇസ്ലാം സ്വര്‍ഗം പ്രതീക്ഷിക്കുന്നവര്‍ കരുതിയിരിക്കുക തന്നെ വേണം.
(അവസാനിച്ചു)

അബ്ദുറശീദ് സഖാഫി മേലാറ്റൂര്‍

Tuesday, April 17, 2018

ഖുര്‍ആന്‍ പാരായണത്തിന്റെ മര്യാദകള്‍*

_*ഖുര്‍ആന്‍ പാരായണത്തിന്റെ മര്യാദകള്‍*_
🌹🌹🌹🌹🌹🌹🌹
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


ഖുര്‍ആനികാദ്ധ്യാപനവും അദ്ധ്യയനവും പോലെ അത് പാരായണം ചെയ്യലും പാരായണം ചെയ്യുന്നത് കേള്‍ക്കലും വളരെ പുണ്യമുള്ള കര്‍മങ്ങളാണ്. യഥാവിധി ഖുര്‍ആന്‍ പാരായണം ചെയ്യുക വഴി നമുക്ക് പല നേട്ടങ്ങളുമുണ്ടാക്കാന്‍ കഴിയും. തദ്വിഷയകമായ ആയത്തുകളും ഹദീസുകളും നിരവധിയാണ്. അല്ലാഹു പറയുന്നു:
 ”അല്ലാഹുവിന്റെ ഗ്രന്ഥം ഓതുകയും നിസ്‌കാരം നിലനിര്‍ത്തുകയും നാം കൊടുത്തത്തില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവര്‍ തീരെ നഷ്ടം വരാത്ത ഒരു കച്ചവടം ആഗ്രഹിക്കുന്നവരാണ് (35:29). നിസ്‌കാരം, ദാനധര്‍മം എന്നിവയോടൊപ്പം ഖുര്‍ആന്‍ പാരായണവും പരാമര്‍ശിക്കപ്പെട്ടിരിക്കയാണിവിടെ. വിനഷ്ടമല്ലാത്തൊരു വ്യാപാരമാണ് ഖുര്‍ആന്‍ പാരായണമെന്ന് അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. ”ഗ്രന്ഥത്തില്‍നിന്ന് നിനക്ക് സന്ദേശം അറിയിക്കപ്പെട്ടതിനെ നീ പാരായണം ചെയ്തുകൊണ്ടിരിക്കുക. നിസ്‌കാരം നിലനിര്‍ത്തുകയും ചെയ്യുക (29:45).
ആയിശ (റ) യില്‍നിന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസ് ഇപ്രകാരമാണ്: ഖുര്‍ആനില്‍ പ്രാവീണ്യം നേടിയവര്‍ പുണ്യവാളന്മാരായ മലക്കുകളോടുകൂടെയായിരിക്കും. ഖുര്‍ആന്‍ ഓതുന്നതില്‍ പ്രയാസത്തോടെ വിക്കി വിക്കി ഓതുന്നവന് രണ്ട് പ്രതിഫലമുണ്ട്.
അബൂ ഹുറൈറ നിവേദനം ചെയ്യുന്ന ഒരു ഹദീസ് കാണുക: പ്രവാചകന്‍ ചോദിച്ചു: നിങ്ങളിലൊരാള്‍  നിങ്ങളുടെ വീട്ടുകാരിലേക്കു മടങ്ങിച്ചെല്ലുമ്പോള്‍ തടിച്ചുകൊഴുത്ത ഗര്‍ഭിണികളായ മൂന്നു ഒട്ടകങ്ങളെ അവിടെ കണ്ടെത്തുന്നത് നിങ്ങള്‍ക്കു ഇഷ്ടമാകുമോ? ഞങ്ങള്‍ പറഞ്ഞു: അതെ. അപ്പോള്‍ തിരുമേനി പറഞ്ഞു: എന്നാല്‍ നിങ്ങള്‍ നിസ്‌കാരത്തിലോതുന്ന മൂന്ന് ആയത്തുകള്‍ മൂന്ന് തടിച്ചുകൊഴുത്ത ഗര്‍ഭിണികളായ ഒട്ടകങ്ങളെക്കാള്‍ അവന് ഗുണമേറിയതാണ് (മുസ്‌ലിം).
ഖുര്‍ആന്‍ ഓതുന്നവര്‍ക്ക് പരലോകത്ത് പ്രത്യേകം പരിഗണനയുണ്ടാകും. ഇബ്‌നു ഉമര്‍ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് കാണുക: ഖുര്‍ആന്റെ ആളുകളോട് പറയപ്പെടും: നിങ്ങള്‍ ഓതുക. ഇഹത്തില്‍വെച്ച് നീ എപ്രകാരം ഓതിയിരുന്നുവോ അപ്രകാരം സാവകാശം ഓതിക്കൊള്ളുക. നീ ഓതുന്നതിന്റെ അവസാനത്തിലായിരിക്കും നിന്റെ സ്ഥാനം (അഹ്മദ്). ഓത്തിനനുസരിച്ച് ഒരാള്‍ക്ക് സ്ഥാന പ്രാപ്തി സാധ്യമാണെന്നും    പരലോക ഔന്നത്യത്തിന്റെ മാനദണ്ഡം സാവധാനം നല്ലനിലയില്‍ ഓതലാണെന്നും ഈ ഹദീസില്‍നിന്നും വ്യക്തമാകുന്നു.
മുസ്‌ലിം സമുദായത്തിന് അല്ലാഹു നല്‍കിയ ഒരു ഭാഗ്യസമ്മാനമാണ് ഖുര്‍ആന്‍. അത്യാഗാധമായൊരു വിജ്ഞാന സാഗരമാണത്. ഇസ്‌ലാമിന്റെ വൈരികള്‍ക്ക് അത് പുല്‍കാന്‍ ഭാഗ്യമില്ലാതെപോയി. എന്നാല്‍, ഈ ഖുര്‍ആന്‍ പഠിക്കാതെയും പാരായണം ചെയ്യാതെയുമിരിക്കല്‍ വലിയ വീഴ്ചയും നഷ്ടവുമായിട്ടാണ് ഇസ്‌ലാം കാണുന്നത്. മുആവിയ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ കാണാം. പ്രവാചകന്‍ പറഞ്ഞു: മൂന്നു വസ്തുക്കള്‍ ഐഹിക ലോകത്ത് പരദേശികളാണ്. അധര്‍മകാരിയുടെ മനസ്സിലെ ഖുര്‍ആന്‍, ദുര്‍ജ്ജനങ്ങള്‍ക്കിടയിലെ സാത്വികര്‍, വീട്ടില്‍ ഓതപ്പെടാതെയിരിക്കുന്ന ഖുര്‍ആന്‍ എന്നിവയാണവ. ഖുര്‍ആന്‍ പഠിച്ച ഒരാള്‍ അതു പാരായണം ചെയ്തില്ലെങ്കില്‍ അവനെതിരിലത് മഹ്ശറയില്‍ സാക്ഷി നില്‍ക്കുന്നതാണ്. ‘എന്റെ രക്ഷിതാവേ, ഇതാ, എന്നെ പരിത്യജിച്ച നിന്റെ അടിമ. എന്റെയും ഇവന്റെയും ഇടയില്‍ നീ വിധി കല്‍പിക്കേണമേ (ഹദീസ്).
ഖുര്‍ആന്‍ പാരായണം യഥാവിധിയാകുമ്പോള്‍ മാത്രമേ ഖുര്‍ആന്റെ മധുരിമയും അമാനുഷികതയും  മറ്റു ഗുണവിശേഷങ്ങളുമെല്ലാം അനുഭവിക്കാന്‍ കഴിയുകയുള്ളൂ. അല്ലാഹു പറയുന്നു: ”നാം ആര്‍ക്ക് വേദം നല്‍കുകയും അവര്‍ അത് മുറപ്രകാരം പാരായണം ചെയ്യുകയും ചെയ്യുന്നുവോ അവര്‍ അതില്‍ (ഖുര്‍ആന്‍) വിശ്വസിക്കുന്നു. ആരെങ്കിലും അതിനെ നിഷേധിച്ചുകളഞ്ഞാല്‍ അവര്‍ തന്നെയാണ് നഷ്ടപ്പെട്ടവര്‍ (2:121). വിധിവിലക്കുകള്‍ പാലിച്ചും വാക്യങ്ങള്‍ മാറ്റിമറിക്കാതെയും തെറ്റാതെയും പാരായണം ചെയ്യുമ്പോള്‍ മാത്രമേ പാരായണം മുറപ്രകാരമാവുകയുള്ളൂ. ഇമാം ഗസാലി (റ) പറയുന്നു: മുറപ്രകാരം പാരായണം ചെയ്യുക എന്നാല്‍ നാവും ബുദ്ധിയും ഹൃദയവും പാരായണത്തില്‍ പങ്കു ചേരുക എന്നതാണ്. നാവിന്റെ പങ്ക് അക്ഷരങ്ങള്‍ വ്യക്തമായി ഉച്ചരിക്കലും ബുദ്ധിയുടെ പങ്ക് അര്‍ത്ഥങ്ങള്‍ വിശകലനം ചെയ്യലും ഹൃദയത്തിന്റെ പങ്ക് വിധിവിലക്കുകള്‍ സ്വീകരിക്കലും ഉദ്‌ബോധനങ്ങള്‍ ഉള്‍കൊള്ളലുമാണ്.
ഖുര്‍ആന്‍ പാരായണത്തിന് അതിന്റേതായ ഒരു ശൈലിയുണ്ട്. തജ്‌വീദ് (ഖുര്‍ആന്‍ പാരായണ ശാസ്ത്രം) പഠിച്ചവര്‍ക്കേ ഖുര്‍ആന്‍ യഥാവിധി പാരായണം ചെയ്യാന്‍ സാധിക്കുകയുള്ളൂ. തജ്‌വീദ് പഠിക്കാതെയും നീട്ടിയും കുറുക്കിയും മണിച്ചും ഈണത്തിലുമൊക്കെ ഖുര്‍ആന്‍ ഓതാന്‍ കഴിഞ്ഞെന്നുവരും. പക്ഷെ, അതിലെ വൈകല്യങ്ങള്‍ പഠിച്ചവര്‍ക്ക് വേഗത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണ്.
ഖുര്‍ആന്റെ പാരായണ ശൈലി കവിതാ രൂപത്തിലോ പദ്യ-ഗദ്യ രൂപത്തിലോ അല്ല. അത്തരം രൂപ ശൈലികളിലൊന്നും തന്നെ അത് പാരായണം ചെയ്തുകൂടാ. അല്ലാഹു ഖുര്‍ആന്‍ ഇറക്കിയ ശൈലിയെയോ  പണ്ഡിതന്മാര്‍ ഏകോപിച്ച തജ്‌വീദ് നിയമങ്ങളെയോ പരിഗണിക്കാതെ ഒരാല്‍ ഖുര്‍ആന്‍ ഓതിയാല്‍ അതൊരിക്കലും ഖുര്‍ആന്‍ ആവുകയില്ല. അത്തരം ഖിറാഅത്തുകള്‍ നിമിത്തം നിസ്‌കാരം അസാധുവാകുന്നതുമാണ്. ഇബ്‌നു ഹജര്‍ (റ) വിന്റെ ഫതാവ പോലുള്ള ഗ്രന്ഥങ്ങളില്‍ ഇത് വിവരിക്കുന്നുണ്ട്. ഇബ്‌നു ഗാസി തന്റെ ശറഹില്‍ പറയുന്നു: തജ്‌വീദ് പഠനം ഫര്‍ദ് കിഫയാണെന്നതില്‍ രണ്ട് അഭിപ്രായങ്ങള്‍ക്ക് ഇടമില്ല. ഖുര്‍ആന്‍ പാരായണത്തില്‍ തജ്‌വീദ് പ്രാവര്‍ത്തികമാക്കല്‍ ഏതൊരു സ്ത്രീ-പുരുഷനും ഫര്‍ദ് ഐനുമാണ്. ഇക്കാര്യം ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറഞ്ഞു: ‘നീ വളരെ സാവധാനത്തില്‍ ഓതുക.’ സരള ഭംഗിയോടെ തജ്‌വീദ് അനുസരിച്ച് ഓതുക എന്ന വിശദീകരണമാണ് ഇവിടെ ഇമാം ബൈളാവി നല്‍കിയിരിക്കുന്നത്. ഇവിടെ, സംബോധന പ്രവാചകരോടാണെങ്കിലും ഉദ്ദേശ്യം മറ്റുള്ളവരാണ്. പ്രവാചകന്‍ പറഞ്ഞു: എത്രയെത്ര ഓത്തുകാരാണ്, ഖുര്‍ആന്‍ അവരെ ശപിച്ചുകൊണ്ടിരിക്കുന്നു!. ഖുര്‍ആന്‍ അധ്യാപനങ്ങളുടെ അനുഷ്ടാനത്തില്‍ വിഘ്‌നത വരുത്തുമ്പോഴാണ് ഖുര്‍ആന്‍ ശാപത്തിന് ശരവ്യമാകുന്നത്. മുറപ്രകാരം സാവകാശം പാരായണം ചെയ്യുക അനുഷ്ടാനങ്ങളുടെ കൂട്ടത്തില്‍ പെട്ടതാണ്.
ശൈഖ് മുഹമ്മദ് മക്കി എന്ന പണ്ഡിതന്‍ തന്റെ നിഹായത്തുല്‍ ഖൗലില്‍ മുഫീദ് ഫീ ഇല്‍മിത്തജ്‌വീദ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ഓതുന്നവര്‍ പ്രധാനമായും ഖുര്‍ആന്റെ മൂന്നു കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.  1) നിപുണനും ബുദ്ധിശാലിയും പ്രവാചകരില്‍നിന്നും പരമ്പര മുറിയാത്തവനുമായ ഒരു അധ്യാപകനില്‍നിന്നും  ഓത്ത് പഠിക്കുക. 2) ഉസ്മാനി എഴുത്ത് സാമാന്യമായെങ്കിലും അറിഞ്ഞിരിക്കുക. 3) ഖിറാഅത്ത് ഖുര്‍ആന്‍ വ്യാകരണ ശാസ്ത്രവുമായി ഏതെങ്കിലും വിധേന യോജിക്കുക. ഈ മൂന്നു കാര്യങ്ങള്‍ക്ക് വിഘ്‌നത സൃഷ്ടിച്ചാല്‍ ഓത്ത് നിയമാതീതമായി തീരുന്നതാണ്.
പ്രവാചകരുടെ കാലത്ത് ഖുര്‍ആന്‍ പഠനം ഇന്നത്തേതുപോലെ ഗ്രന്ഥങ്ങള്‍ ആശ്രയിച്ചായിരുന്നില്ല. സ്വരചിഹ്നങ്ങളും പുള്ളികളുമൊന്നും അന്ന് നടപ്പിലുണ്ടായിരുന്നില്ല. പിന്നീട്, അറബി ലിപിയില്‍ പല പരിഷ്‌കരണങ്ങളും നടക്കുകയുമുണ്ടായി. ഉസ്മാനി മുസ്ഹഫുകളില്‍ പുള്ളികളും സ്വരചിഹ്നങ്ങളുമൊന്നും ഉണ്ടായിരുന്നില്ല. നഹ്‌വും ഇക്കാലത്ത് ഇല്ലായിരുന്നു. അവര്‍ പിഴവ് പറ്റാത്ത അറബികളായതിനാലായിരിക്കും ഇത്.  ആദ്യമായി നഹ്‌വും മുസ്ഹഫില്‍ സ്വരചിഹ്നങ്ങളും നടപ്പാക്കിയത് അബുല്‍ അസ്‌വദു ദ്ദുവലി എന്ന പണ്ഡിതനാണ്. ചുവന്ന ഓരോ പുള്ളികളിട്ടായിരുന്നു ഇതിന്റെ തുടക്കം- അകാര ചിഹ്നം അക്ഷരത്തിന്റെ മുകളിലും  ഇകാര ചിഹ്നം അക്ഷരത്തിന്റെ താഴെയും ഉകാര ചിഹ്നം അക്ഷരത്തിന്റെ നടുവിലുമായിരുന്നു ഇട്ടിരുന്നത്.  വലീദ് ബിന്‍ അഹ്മദ് എന്നയാള്‍ പിന്നീട് ഇതില്‍ ചില പരിഷ്‌കരണങ്ങള്‍ വരുത്തി. ശദ്ദ്, മദ്ദ്, ഹംസ വസ്‌ലിന്റെ ചിഹ്നം തുടങ്ങിവ അതില്‍പെടുന്നു. ഹജ്ജാജു ബിന്‍ യൂസുഫിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ഇത്. പുള്ളി ആദ്യമായി നടപ്പാക്കിയത് നസ്‌റു ബിന്‍ ആസിം എന്ന പണ്ഡിതനാണ് (ഖസീനത്തുല്‍ അസ്‌റാര്‍).
ഖുര്‍ആന്‍ ഇറക്കപ്പെട്ട കാലത്ത് ഏഴുവിധം ഓത്തുകള്‍ നിലവിലുണ്ടായിരുന്നു. പക്ഷെ, അവ ഇന്ന് നിലവിലില്ല. നബിക്ക് അവസാന വര്‍ഷം രണ്ടു തവണ സമ്പൂര്‍ണമായി ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുകയുണ്ടായി. അതനുസരിച്ചാണ് പിന്നീട് ഓത്ത് നിലവില്‍ വന്നത്. അതോടെ മറ്റുള്ള ഓത്തുകളെല്ലാം ദുര്‍ബലപ്പെടുകയുണ്ടായി. അബൂബക്ര്‍ (റ), ഉമര്‍ (റ), ഇബ്‌നു മസ്ഊദ് (റ), ഉബയ്യ്, സൈദ്, സാലിം, മുആദ്, ഇബ്‌നു അബ്ബാസ്, ഉസ്മാന്‍, അലി (റ) തുടങ്ങിയവര്‍ ഖുര്‍ആന്‍ പാരായണക്കാരില്‍ പേരെടുത്തു പറയേണ്ടവരാണ്.  ഓത്തിന് നാം അവലംബിക്കുന്ന ഏഴു ഓത്തുകാരായ അബൂ അംറ്, ബിന്‍ കസീര്‍, നാഫിഅ്, ഇബ്‌നു ആമിര്‍, ആസ്വിം, സംസ, അലി തുടങ്ങിയവര്‍ ഈ പരമ്പരയില്‍ പെട്ടവരാണ്.
തജ്‌വീദിന്റെ അനുബന്ധവിഷയം എന്ന നിലക്കാണ് ഇത്രയും പറഞ്ഞത്. വഖ്ഫ് (വെപ്പ്), മഖ്‌റജ് (ഉച്ചാരണം), വസ്‌ല് (ചേര്‍ത്തിയോതല്‍), ഗുന്നത്ത് (മണിക്കല്‍), ഇദ്ഗാം (മിശ്രണം), ഇള്ഹാര്‍ (വെളിവാക്കല്‍), ഇഖ്ഫാഅ് (മറക്കല്‍), ഇഖ്‌ലാബ് (മറിക്കല്‍), മദ്ദ് (ദീര്‍ഘം), ഖസ്‌റ് (കുറുക്കല്‍), സക്ത്ത (അടുക്കം) മുതലാവയെല്ലാം ഓത്തുകാരന്റെ അനിവാര്യ ശ്രദ്ധ പതിയേണ്ടവയാണ്. ഇവയെല്ലാം ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല.
ഒരാള്‍ എത്ര കണ്ടു ഖുര്‍ആന്‍ ഓതണം? പൂര്‍വികരുടെ മാതൃക ഇതില്‍ എന്താണ്? നമുക്ക് പരിശോധിച്ചുനോക്കാം: പൂര്‍വികര്‍ ഖുര്‍ആന്‍ ഖതം തീര്‍ക്കുന്ന സമയങ്ങള്‍ ഭിന്നമാണ്. രണ്ടു മാസത്തിലൊരിക്കല്‍ ചിലര്‍ ഖത്തം തീര്‍ക്കുമ്പോല്‍ ഓരോ മാസത്തിലും ഓരോ ഖത്തം തീര്‍ക്കുന്നവരാണ് മറ്റു ചിലര്‍. ഏഴു മാസത്തിലൊരിക്കല്‍ പൂര്‍ത്തിയാക്കുന്ന ചിലരുമുണ്ട്. അതേസമയം, ആറു ദിവസത്തിലും അഞ്ചു ദിവസത്തിലും നാലു ദിവസത്തിലും മൂന്നു ദിവസത്തിലുമൊക്കെ ഖത്തം തീര്‍ക്കുന്നവരുമുണ്ടായിരുന്നു. പകലും രാത്രിയും കൂടി രണ്ടോ മൂന്നോ ഖത്തം തീര്‍ക്കുന്നവരെയും ചരിത്രത്തില്‍ നമുക്ക് കാണാവുന്നതാണ്. നന്നാലു വീതം രാത്രിയും പകലുമായി എട്ടു ഖത്തം തീര്‍ക്കുന്നവരും വളരെ വിരളമായിട്ടാണെങ്കിലും ഉണ്ടായിട്ടുണ്ട്. മഹാനായ സയ്യിദ് ഇബ്‌നുല്‍ കാത്തിബ് ഇത്തരം മഹാന്മാരില്‍ ഒരാളായിരുന്നു. പൂര്‍വ്വ സൂരികള്‍ക്കിടയില്‍ ഇത്തരം വിവിധ ഗണത്തിലുള്ളവരെ കാണാവുന്നതാണ് (അദ്കാറുന്നബവി).
ഇമാം അബൂ ഹനീഫയുടെ അഭിപ്രായപ്രകാരം വര്‍ഷത്തില്‍ രണ്ടു തവണ ഖുര്‍ആന്‍ ഓതിത്തീര്‍ത്താല്‍ ഖുര്‍ആന്റെ അവകാശം വകവെച്ചുകൊടുത്തുവെന്നാണ്. എന്നാല്‍, നാല്‍പത് ദിവസത്തെക്കാള്‍ ഒരു ഖത്തം പിന്തിപ്പിക്കല്‍ കറാഹത്താണെന്നാണ് ഇമാം അഹ്മദ് (റ) വിന്റെ പക്ഷം. അബ്ദുല്ലാഹിബ്‌നു അംറ് (റ) ഒരിക്കല്‍  പ്രവാചകരോട് ചോദിച്ചു. എത്രകൂടുമ്പോള്‍ ഖുര്‍ആന്‍ ഓതി പൂര്‍ത്തിയാക്കണം? അവിടന്നു പറഞ്ഞു: നാല്‍പത് ദിവസത്തിലൊരിക്കല്‍ (അബൂ ദാവൂദ്). പക്ഷെ, ഇതൊരിക്കലും ഒരു നിര്‍ബന്ധ കല്‍പനയല്ല.
നിസ്‌കാരമാണ് ഖുര്‍ആന്‍ പാരായണത്തിന് ഏറ്റവും അനുയോജ്യമായ സമയം. നിസ്‌കാരത്തില്‍ ഖിറാഅത്തുമായി നിര്‍ത്തം ദീര്‍ഘിപ്പിക്കുന്നതാണ് സുജൂദും മറ്റും ദീര്‍ഘിപ്പിക്കുന്നതിനെക്കാള്‍ ഉത്തമമെന്നാണ് ഇമാം ശാഫിഈ (റ) വിനെപ്പോലെയുള്ളവരുടെ അഭിപ്രായം. നിസ്‌കാരം കഴിഞ്ഞാല്‍ പിന്നെ, രാത്രിയുടെ അന്ത്യയാമവും രാത്രിയുമാണ് ഖിറാഅത്തിന് ഏറ്റവും ഉത്തമമായിട്ടുള്ളത്. ഇശാ-മഗ്‌രിബിനിടയിലും ഓത്ത് പുണ്യംതന്നെ. പകല്‍ ഓതുന്നവര്‍ക്ക് സുബ്ഹി നിസ്‌കാരത്തിനു ശേഷമാണ് ഏറ്റവും ഉത്തമം. നിസ്‌കാരം വിലക്കപ്പെട്ട സമയങ്ങളില്‍ ഖിറാഅത്തിന് യാതൊരു വിരോധവുമില്ല. വെള്ളി, തിങ്കള്‍, വ്യാഴം, അറഫാ ദിനം,  ദുല്‍ ഹിജ്ജ ആദ്യ പത്ത്, റമദാന്‍, പ്രത്യേകിച്ചും റമദാന്‍ അവസാന പത്ത് തുടങ്ങിയവ ഖുര്‍ആന്‍ പാരായണത്തിന് തെരഞ്ഞെടുക്കല്‍ വളരെ ഉത്തമമാണ്.
തികഞ്ഞ നിഷ്‌കളങ്കതയോടുകൂടിയായിരിക്കണം ഖുര്‍ആന്‍ പാരായണം. ഓത്തുകാരന്‍ അല്ലാഹുവിന്റെ പ്രതിഫലമല്ലാതെ യാതൊരു മുതലെടുപ്പും ആഗ്രഹിക്കാവതല്ല. ഖുര്‍ആന്‍ ഉദരപൂരണത്തിനുള്ള മാര്‍ഗമാക്കല്‍ വലിയ തെറ്റാണ്. അല്ലാഹുവിന്റെ ഗ്രന്ഥമാണ് ഓതുന്നതെന്നും അവനോടുള്ള സംഭാഷണമാണ് ചെയ്യുന്നതെന്നുമുള്ള തികഞ്ഞ ബോധം ഓത്തുകാരന് ഉണ്ടായിരിക്കണം. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ ഏറ്റവും വലിയ ഗുരു ഖുര്‍ആനുശ്ശരീഫാണ്. ആ ഗുരുവിന്റെ മുമ്പില്‍ വിനയാന്വിതനായി ഇരിക്കേണ്ടതുണ്ട്.
സുഗന്ധം ഉപയോഗിക്കുക, വുളൂ എടുക്കുക, മിസ്‌വാക്ക് ചെയ്യുക, വായ ശുദ്ധി വരുത്തുക, ഭംഗിയുള് വസ്ത്രം ധരിക്കുക മുതലായ കാര്യങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവന്ന് സുന്നത്തുണ്ട്. നജസായ വായകൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പാടുള്ളതല്ല. അത് കറാഹത്താണെന്നും ഹറാമാണെന്നും അഭിപ്രായങ്ങളുണ്ട്. കോട്ടുവായുവും കീഴ്‌വായുവും ഉണ്ടാകുമ്പോള്‍ ഖിറാഅത്ത് നിര്‍ത്തല്‍ ചെയ്യേണ്ടതാണ്. നല്ല വൃത്തിയുള്ള സ്ഥലത്തു വെച്ചായിരിക്കണം പാരായണം. പള്ളിയായിരിക്കല്‍ ഏറ്റവും നല്ലതാണ്. അങ്ങാടികളിലും കളിവിനോദങ്ങളും ശബ്ദകോലാഹലങ്ങളും ഉയരുന്ന സ്ഥലങ്ങളിലും മൂഢന്മാരുടെ സങ്കേതങ്ങളിലും ഖുര്‍ആന്‍ ഓതുക നല്ലതല്ല. എന്നാല്‍, ചിന്തിക്കാന്‍ ശേഷിയുള്ള ആളുകള്‍ക്കിടയില്‍ ഓതാവുന്നതാണ്. അവര്‍ക്കേ ഖുര്‍ആന്റെ വിശിഷ്ടതകള്‍ ഉള്‍കൊള്ളാന്‍ കഴിയുകയുള്ളൂ.
പ്രാരംഭത്തില്‍ പിശാചില്‍നിന്ന് കാവല്‍ തേടലും ബിസ്മി ചൊല്ലലും സുന്നത്തുണ്ട്. അല്ലാഹു പറയുന്നു: നീ ഖുര്‍ആന്‍ ഓതിയാല്‍ (ഓതാന്‍ ഉദ്ദേശിച്ചാല്‍) പിശാചില്‍നിന്ന് അല്ലാഹുവിനോട് അഭയം തേടുക (നഹ്ല്‍: 98). ചുരുക്കം ചിലര്‍ ഇവിടെ ആയത്തിന്റെ ബാഹ്യാര്‍ത്ഥമനുസരിച്ച് കാവല്‍ തേടല്‍ ഓത്ത് കഴിഞ്ഞിട്ടാണെന്ന് പറഞ്ഞിട്ടുണ്ട്. പൂര്‍വികരും പിന്‍ഗാമികളുമായ ഏതാണ്ടെല്ലാ മുഫസ്സിരീങ്ങളും ഓത്ത് ആരംഭക്കുമ്പോള്‍ എന്നുതന്നെയാണ് വ്യാഖ്യാനിച്ചിട്ടുള്ളത്. അഊദു നിര്‍ബന്ധമാണെന്ന പക്ഷക്കാരെയും കാണാവുന്നതാണ്. ഓത്ത് മറ്റൊരാള്‍ കേള്‍ക്കുമെന്നുണ്ടെങ്കിലും മറ്റൊരാള്‍ക്ക് ഓതിക്കൊടുക്കുമ്പോഴും അഊദു ഉച്ചത്തിലാക്കുന്നതാണ് നല്ലത്. സ്വയമോ നിസ്‌കാരത്തിലോ ഓതുമ്പോള്‍ മെല്ലെയും ഓതണം. അല്ലാഹുവിന്റെ തിരുനാമത്തില്‍ സമാരംഭിക്കുക എന്നതാണ് ബിസ്മി ചൊല്ലുന്നതിന്റെ പൊരുള്‍. പ്രവാചകന്‍ പറഞ്ഞു: ജിബ്‌രീല്‍   വഹ്‌യുമായി എന്റെ അടുക്കല്‍ വന്നാല്‍ ബിസ്മി ആയിരിക്കും ആദ്യം ഓതിത്തരിക (ദാറഖുത്‌നി). ബിസ്മിയുടെ മഹത്വത്തിന് നിദര്‍ശനമായി ധാരാളം ഹദീസുകള്‍ വേറെയുമുണ്ട്. ബറാഅത്ത് ഒഴിച്ചുള്ള എല്ലാ സൂറത്തുകളുടെയും തുടക്കത്തില്‍ ബിസ്മി ഒരായത്തിന്റെ സ്ഥാനം അലങ്കരിക്കുന്നുവെന്നാണ് അധിക പണ്ഡിതരുടെയും പക്ഷം. അവര്‍ക്കിടയില്‍ ഇവ്വിഷയകമായി നീണ്ട അഭിപ്രായാന്തരങ്ങള്‍ കാണാം. ഉച്ചത്തിലോതുമ്പോഴെല്ലാം ബിസ്മിയും ഉച്ചത്തിലായിരിക്കണം. ഖുര്‍ആന്‍ പാരായണം എന്നല്ല, എല്ലാ നല്ല കാര്യങ്ങളുടെയും പ്രാരംഭം ബിസ്മി ചൊല്ലിയ ശേഷമായിരിക്കല്‍ സുന്നത്താണ്.
അറിവുള്ളവര്‍ അര്‍ത്ഥം ചിന്തിച്ചുകൊണ്ടായിരിക്കണം ഓതേണ്ടത്. അര്‍ത്ഥം അറിയാതെയുള്ള ഓത്തും പ്രതിഫലാര്‍ഹം തന്നെയാണ്. അതുപോലെ, സാവധാനത്തിലും ഭക്തിയോടെയും പാരായണം ചെയ്യണം. ഓതുമ്പോള്‍ കരയല്‍ സുന്നത്തുണ്ട്. കരയാന്‍ കഴിയുന്നില്ലെങ്കില്‍ അഭിനയിച്ചെങ്കിലും കരയണമെന്നാണ് പ്രവാചകര്‍ പഠിപ്പിക്കുന്നത്. കാണാതെ ഓതുന്നതിനെക്കാള്‍ നല്ലത് മുസ്ഹഫില്‍ നോക്കി ഓതുന്നതാണ്. പ്രവാചകന്‍ പറഞ്ഞു: ആരാധനകളില്‍നിന്ന് കണ്ണിനുള്ള അവകാശം നിങ്ങള്‍ നല്‍കുക. അവര്‍ ചോദിച്ചു: പ്രവാചകരെ, കണ്ണിന്റെ അവകാശമെന്താണ്? പ്രവാചകന്‍ പറഞ്ഞു: മുസ്ഹഫില്‍ നോക്കലും അതില്‍ ചിന്തിക്കലുമാണ്. ഇനി, കാണാതെ ഓതുമ്പോഴാണ് ചിന്തിക്കാന്‍ കഴിയുന്നതെങ്കില്‍ അങ്ങനെ ഓതുന്നതാണ് നല്ലത്.
ലോകമാന്യം പിടികൂടുകയില്ലെന്ന് കാണുമ്പോള്‍ ഉറക്കെ ഓതലാണ് ഉത്തമം. പക്ഷെ, അത് നിസ്‌കരിക്കുന്നവര്‍ക്കോ ഉറങ്ങുന്നവര്‍ക്കോ ശല്യം ചെയ്യുന്നതാവരുതെന്ന ഉപാധിയുണ്ട്. മെല്ലെ ഓതുന്നതില്‍നിന്നും ആപേക്ഷികമായി ഉറക്കെ ഓതുന്നതിലാണ് ഗുണമധികവും. ശബ്ദം ഭംഗിയാക്കുക, പരസ്പരം ബന്ധമുള്ള  തലമുതല്‍ തുടങ്ങുക, ഇടക്കുവെച്ച് ഓത്തു മുറിക്കാന്‍ അവസരമുണ്ടാകാത്ത വിധം ആളൊഴിഞ്ഞ സ്ഥലത്തുനിന്ന് ശാന്തമായി ഓതുക തുടങ്ങിയവ സുന്നത്തുണ്ട്. ഓത്തിനിടക്ക് സലാം പറഞ്ഞാല്‍ സുന്നത്ത് കിട്ടാതിരിക്കയില്ല. തുമ്മിയാല്‍ സ്തുതിക്കാനും തശ്മീത്ത് ചെല്ലാനും ബാങ്കിന് ഇജാബത്ത് ചെയ്യാനും ഓത്ത് മുറിക്കല്‍ സുന്നത്ത് തന്നെയാണ്. പണ്ഡിതര്‍ പോലെയുള്ളവരുടെ ആഗമനത്തിന് ഓത്തുകാരന്‍ ഓത്തു മുറിക്കലിന് വിരോധമില്ല. സൂറത്തുകളുടെ ക്രമമനുസരിച്ച് ഓതുക, ഓത്തില്‍ പ്രവാചകരുടെ പേര് പരാമര്‍ശിക്കുമ്പോള്‍ സ്വലാത്ത് ചൊല്ലുക, കാരുണ്യത്തിന്റെ ആയത്തുകളോതുമ്പോള്‍ അല്ലാഹുവിനോട് കാരുണ്യം ചോദിക്കുക,  ശിക്ഷയുടെ ആയത്തുകള്‍ ഓതപ്പെടുമ്പോള്‍ അവനോട് കാവല്‍ ചോദിക്കുക, സജദയുടെ ആയത്തുകള്‍ ഓതപ്പെടുമ്പോള്‍ സുജൂദ് ചെയ്യുക തുടങ്ങിയ  കാര്യങ്ങളും സുന്നത്തില്‍ പെടുന്നു. ഓത്ത് നിന്നാണെങ്കിലും ഇരുന്നാണെങ്കിലും ഖിബ്‌ലക്ക് മുന്നിട്ടായിരിക്കണം. ചമ്പറംപടിയിട്ടും ചാരിയിരുന്നിട്ടും ഓതുന്നത് നല്ലതല്ല. ഓത്തിനിടയില്‍ അനാവശ്യവും അന്യവുമായ സംസാരം, വിനോദാത്മക വസ്ത്തുക്കളിലേക്കുള്ള നോട്ടം തുടങ്ങിയവ വര്‍ജ്ജിക്കേണ്ടതാണ്.
ജനാബത്തുള്ളവര്‍ക്കും ഹൈളും നിഫാസുമുള്ളവര്‍ക്കും ഖുര്‍ആന്‍ പാരായണം നിഷിദ്ധമാണ്. കുറച്ച്, കൂടുതല്‍ എന്ന വ്യത്യാസം അവിടെയില്ല. അവര്‍ക്ക് ഖുര്‍ആന്‍ ഉച്ചരിക്കാതെ ഹൃദയത്തിലൂടെ നടത്താവുന്നതാണ്. മുസ്ഹഫില്‍ നോക്കുന്നതിന് വിരോധമൊന്നുമില്ല. ദിക്ര്‍ ചൊല്ലലും തഥൈവ. വുളൂ ഇല്ലാത്തവര്‍ ഖുര്‍ആന്‍ സ്പര്‍ശിക്കലും വഹിക്കലും നിഷിദ്ധമാണ്. ഖുര്‍ആന്റെ സംരക്ഷണത്തിന് തയ്യാറാക്കപ്പെട്ട സഞ്ചി, പെട്ടി, മുസ്ഹഫിന്റെ ചട്ട എന്നിവയുടെ വിധിയും ഇപ്രകാരം തന്നെ. നജസ് കൊണ്ടോ നജസിന്റെ മുകളിലോ ഖുര്‍ആന്‍ എഴുതലും ഖുര്‍ആനില്‍ സ്പര്‍ശിക്കലും ഹറാമുതന്നെ. ഭക്ഷണം, വസ്ത്രങ്ങള്‍, മതിലുകള്‍ (അവ പള്ളിയുടെതായാലും) തുടങ്ങിയവയില്‍ ഖുര്‍ആന്‍ എഴുതല്‍ കറാഹത്താണ്. കേട്ടാല്‍ നിഷേധിക്കുമെന്ന് ഉറപ്പുള്ള ആക്രമിയുടെ മുമ്പിലും ഖുര്‍ആന്‍ ഓതല്‍ പാടുള്ളതല്ല.
ഖുര്‍ആന്‍ ഓതിത്തീര്‍ന്നാല്‍ പ്രാര്‍ത്തിക്കല്‍ ഉത്തമമായ സുന്നത്താണ്. ദുആക്ക് മറുപടി ആഗ്രഹിക്കപ്പെടാവുന്ന സമയങ്ങളില്‍ ഒന്നാണിത്. പ്രവാചകന്‍ പറഞ്ഞു: ഒരാള്‍ ഖുര്‍ആന്‍ ഓതിത്തീര്‍ന്നാല്‍ ഉത്തരം കിട്ടപ്പെടുന്ന ഒരു പ്രാര്‍ത്ഥന അല്ലാഹുവിന്റെ അടുക്കല്‍ അവന് അവകാശപ്പെട്ടതാണ്. അല്ലാഹു ഉദ്ദേശിച്ചാല്‍ ഐഹിക ലോകത്തുവെച്ചുതന്നെ അവനത് നല്‍കും. അവന്‍ ഉദ്ദേശിച്ചാല്‍ ആഖിറത്തിലേക്ക് അതിനെ മാറ്റിവെക്കുകയും ചെയ്യും (ത്വബ്‌റാനി). അനസ് (റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം:  നിശ്ചയം ഓത്തുകാരന് എല്ലാ ഖത്തത്തോടൊപ്പവും ഒരു ദുആയും സ്വര്‍ഗത്തില്‍ ഒരു വൃക്ഷവും അവകാശപ്പെട്ടതാണ് (ദാരിമി). അനസ് (റ) ഖത്തം തീര്‍ത്താല്‍ കുടുംബങ്ങളെ സംഘടിപ്പിച്ച് ദുആ ചെയ്തിരുന്നതായി  അബൂ ദാവൂദ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഖത്തം തീര്‍ന്നാല്‍ ഒരു അഞ്ചു ആയത്തിന്റെ കണക്ക് കണ്ട് തുടക്കത്തില്‍ നിന്ന് ഓതി വീണ്ടും ഓത്ത് തുടങ്ങി വെക്കലും അല്ലാഹുവിന്റെ സത്യവചനങ്ങളെ സ്ഥിരീകരിക്കലും  പ്രവാചകരുടെ തബ്‌ലീഗ് സമ്മതിക്കലും സുന്നത്തുണ്ട്. തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ടെന്നും അഭിപ്രായമുണ്ട്.
🌹*

വഹാബി വൈരുദ്ധ്യങ്ങൾ


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

തിരിച്ചറിവ് (ഒക്ടോബര്‍ 16)● 0 COMMENTS

പിന്നൊരു ചോദ്യം, തലമറക്കുന്നതും തൊപ്പി ധരിക്കുന്നതും ഹലാലാണെന്നുള്ളതിന് എന്താണു രേഖ? അതിനു മറുപടി ഒരു കാര്യം ഹലാലാണെന്നതിന് രേഖ ആവശ്യമില്ലെന്നാണ് ഇസ്ലാമിലെ സര്‍വാംഗീകൃതമായ തത്ത്വം. വിരോധിക്കാതിരുന്നാല്‍ മതി. അപ്പോള്‍ ഹലാല്‍ എന്നുവന്നു. തലമറക്കുന്നത് എവിടെയും വിരോധിച്ചിട്ടില്ല.
(കെ ഉമര്‍മൗലവി, സല്‍സബീല്‍ 1999 മെയ് 20, പേ 34)
മുജാഹിദുകള്‍ ഈ തത്ത്വം ഇവിടെ നിറുത്തരുത്. ലോക മുസ്‌ലിംകളുമായി അവര്‍ കലഹിക്കുന്ന മറ്റു കാര്യങ്ങള്‍ കൂടി ഇതുമായൊന്നു തട്ടിച്ചുനോക്കുക, നന്നാവാന്‍ സാധ്യത കാണുന്നു.

പുറത്തുള്ള സ്ത്രീകളുമായിക്കണ്ടു അവരെ സംസ്കരിക്കുവാന്‍ പ്രായം ചെന്ന സ്ത്രീകള്‍ക്കുള്ള സൗകര്യവും സ്വാതന്ത്ര്യവും യുവതികള്‍ക്കില്ല. പ്രായം ചെന്നവരെപ്പോലെ സ്വതന്ത്രമായി പുറത്തിറങ്ങി മറ്റു സ്ത്രീകളെ സമീപിച്ച് അവരെ നന്നാക്കിത്തീര്‍ക്കുവാന്‍ യുവതികളെ ഇസ്‌ലാം അനുവദിക്കുന്നില്ല. അവര്‍ ഇസ്‌ലാം നിശ്ചയിച്ചുകൊടുത്ത പരിധികളില്‍ ഒതുങ്ങി ജീവിക്കേണ്ടതാണ്. നാം നശിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്ന ജാഹിലിയ്യത്ത് മത പ്രബോധനത്തിന്റെ പേരില്‍ നമ്മുടെ സ്ത്രീകളില്‍ പ്രചരിക്കണമെന്ന് നാം ആഗ്രഹിക്കുന്നില്ല.
(മൗദൂദി, മുസ്‌ലിം വനിതകളും ഇസ്ലാമിക പ്രബോധനവും, പേ 49,50)
ആര്‍ക്കുവേണം ആചാര്യന്റെ പഴംപുരാണം! നിറഞ്ഞുതുളുമ്പുന്ന നമ്മുടെ ജിഐഒ മങ്കമാര്‍ എല്ലാ രംഗത്തും തിളങ്ങിനില്‍ക്കുകയല്ലേ. ബാനര്‍ കെട്ടാന്‍ വ്യൈുതിക്കാലിലും ഓണാഘോഷത്തില്‍ യുവകേസരികള്‍ക്കൊപ്പവുമൊക്കെയും അവരുണ്ട്. ഇതല്ലേ ഇസ്‌ലാം; സ്ത്രീ സ്വാതന്ത്ര്യം.

ഇക്കഴിഞ്ഞ റമളാനില്‍ പൊട്ടിപ്പുറപ്പെട്ട ഒരു വിവാദമായിരുന്നു വിത്റിലെ ഖുനൂത്. ലോക സലഫികള്‍ നിരാക്ഷേപം ചൊല്ലുന്നതാണ് വിത്റിലെ ഖുനൂത്. കേരളത്തിലും ചില സലഫി പള്ളികളില്‍ ഇത് ചൊല്ലാന്‍ ആരംഭിച്ചപ്പോള്‍ കോക്കസ് മുരീദുമാര്‍ ഇളകി. “ഇതാ, ജിന്നൂരികള്‍ ഖുറാഫാത്തിലേക്ക് നീങ്ങുന്നു’’ എന്നു പറഞ്ഞായിരുന്നു ഹാലിളക്കം.
(അല്‍ ഇസ്വ്ലാഹ്, 2013 സപ്തം)
ഇതുചൊല്ലാന്‍ ഇപ്പോള്‍ ആരംഭിക്കാന്‍ കാരണം പുതിയ വഹ്യായിരിക്കില്ല. പിന്നെയുള്ള ഏക സാധ്യത അതെക്കുറിച്ചുള്ള ദീനീ നിയമം വൈകി ബോധ്യപ്പെട്ടതാണ്. നേരാംവണ്ണം പഠിച്ചാല്‍ ഇങ്ങനെ ഓരോ ആദര്‍ശവും മാറുകതന്നെ ചെയ്യും. ദ്യേപ്പെടരുത്, ഒന്നുകൂടി ശ്രമിച്ചുനോക്കുമല്ലോ.

നബി(സ്വ) നികാഹ് ഖുതുബ നിര്‍വഹിച്ചുവെന്നോ നികാഹിന്റെ വാക്കുകള്‍ രക്ഷിതാവിനും വരനും ചൊല്ലിക്കൊടുത്തുവെന്നോ പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല
(ശബാബ് 2009 ഒക്ടോ. 16, പേ 21)
മറ്റൊരു ബോധോദയം കൂടി. നബി(സ്വ) നിര്‍വഹിച്ചുവെന്നു തെളിയാത്ത ജുമുഅ ഖുതുബയിലെ സ്വലാത്ത്, ഖബ്റിനരികിലെ തസ്ബീത് പോലെ. ഇതൊക്കെയും ദയനീയമായി വിശ്വസിച്ച് ആചരിക്കുന്ന സ്ഥിതിക്ക് നബി(സ്വ) ചെയ്തിട്ടില്ലെങ്കില്‍ തന്നെയും മറ്റുള്ള ചിലതില്‍ വേണ്ടാത്ത പിടിവാശി എന്തിനാണ്?

കൂട്ടിമുട്ടല്‍
തസ്ബീഹ് നിസ്കാരം ബിദ്അത്താണ്
(ശബാബ് 2010 ഡിസം. 10)
ചിലരൊക്കെ ഈ നിസ്കാരത്തിന്റെ ഹദീസ് സ്ഥിരപ്പെട്ടതാണെന്നും മറ്റും പറയുന്നതുകൊണ്ട് ഈ നമസ്കാരം ബിദ്അത്താണെന്നും ഉറപ്പിച്ചുപറഞ്ഞുകൂടാ.
(അല്‍മുര്‍ശിദ് 1949 ആഗസ്ത്, പേ 11)

ഖുനൂത്ത് വിത്റിൽ തീരുമാനമാവാത്ത വ ഹാബി



🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
ഇക്കഴിഞ്ഞ റമളാനില്‍ പൊട്ടിപ്പുറപ്പെട്ട ഒരു വിവാദമായിരുന്നു വിത്റിലെ ഖുനൂത്. ലോക സലഫികള്‍ നിരാക്ഷേപം ചൊല്ലുന്നതാണ് വിത്റിലെ ഖുനൂത്. കേരളത്തിലും ചില സലഫി പള്ളികളില്‍ ഇത് ചൊല്ലാന്‍ ആരംഭിച്ചപ്പോള്‍ കോക്കസ് മുരീദുമാര്‍ ഇളകി. “ഇതാ, ജിന്നൂരികള്‍ ഖുറാഫാത്തിലേക്ക് നീങ്ങുന്നു’’ എന്നു പറഞ്ഞായിരുന്നു ഹാലിളക്കം.
(അല്‍ ഇസ്വ്ലാഹ്, 2013 സപ്തം)
ഇതുചൊല്ലാന്‍ ഇപ്പോള്‍ ആരംഭിക്കാന്‍ കാരണം പുതിയ വഹ്യായിരിക്കില്ല. പിന്നെയുള്ള ഏക സാധ്യത അതെക്കുറിച്ചുള്ള ദീനീ നിയമം വൈകി ബോധ്യപ്പെട്ടതാണ്. നേരാംവണ്ണം പഠിച്ചാല്‍ ഇങ്ങനെ ഓരോ ആദര്‍ശവും മാറുകതന്നെ ചെയ്യും. ദ്യേപ്പെടരുത്, ഒന്നുകൂടി ശ്രമിച്ചുനോക്കുമല്ലോ.

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...