Friday, April 6, 2018

ഇസ്തിഗാസ ചോദ്യവും ഉത്തരവും

സലഫീ മണ്ടൻ ചോദ്യങ്ങൾക്ക് മറുപടി.
⚡⚡⚡🔸⚡⚡⚡
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
✿✿✿✿✿✿✿✿✿✿✿✿✿

🖊 ഹാരിസ് കൊച്ചി

✿✿✿✿✿✿✿✿✿✿✿✿✿

ലോക മുസലിംങ്ങൾ പണ്ട് മുതൽ ചെയ്ത് വരുന്ന മഹാൻമാരോടുള്ള സഹായാർത്ഥന
ശിർക്കാക്കാൻ വേണ്ടി മണ്ടത്തരങ്ങൾ നിറഞ്ഞ ഒരു ലേഖനം പ്രചരിക്കുന്നത് കണ്ടു, അതിന് മറുപടിയാണ് ഇത്. ആരോപണവും, കളവും പ്രചരിപ്പിക്കാൻ മാത്രം നടക്കുന്ന ഇവർക്ക് ഇതിന് മറുപടി തരാൻ കഴിയുമെങ്കിൽ എഴുതട്ടെ.
🔹🔹🔹

⛔ചോദ്യം:


മുഹിദീന് ശൈഖെ കാക്കണേ എന്ന് പറഞ്ഞാൽ ശൈക് കാക്കുമെങ്കിൽ ,
റസൂലേ കാക്കണേ എന്ന് പറഞ്ഞാൽ റസൂൽ കാക്കണ്ടേ ?
ഓച്ചിറ ഉപ്പൂപ്പാ കാക്കണേ എന്ന് പറഞ്ഞാൽ ഉപ്പുപ്പാ കാക്കുമെങ്കിൽ
റസൂലേ കാക്കണേ എന്ന് പറഞ്ഞാൽ റസൂൽ കാക്കണ്ടേ ?
ബദരീങ്ങളെ കാക്കണേ എന്ന് പറഞ്ഞാൽ ബദരീങ്ങൾ കാക്കുമെങ്കിൽ
റസൂലേ കാക്കണേ എന്ന് പറഞ്ഞാൽ റസൂൽ കാക്കണ്ടേ ?
വറുത്തരി ഉപ്പൂപ്പാ കാക്കണേ എന്ന് പറഞ്ഞാൽ അങ്ങേര് കാക്കുമെങ്കിൽ
റസൂലേ കാക്കണേ എന്ന് പറഞ്ഞാൽ റസൂൽ കാക്കണ്ടേ ?

👉മറുപടി:

മുഹ്യദ്ധീൻ ശൈഖേ കാക്കണേ, ഒച്ചിറ ഉപ്പാപ്പ കാക്കണേ, ബദ്രീങ്ങളെ കാക്കണേ എന്നിങ്ങനെ വിളിച്ചാൽ ആ മഹാൻമാർ സഹായിക്കുമെങ്കിൽ തീർച്ചയായും നബി(സ) സഹായിക്കുമെന്നതിൽ സംശയിക്കേണ്ടതില്ല.


📗നബി (സ) തന്നെ പഠിപ്പിച്ചത് കാണുക:


إذا أضل أحدكم شيئا ، أو أراد عونا ، وهو بأرض ليس بها أنيس فليقل : يا عباد الله ، أغيثوني ; فإن لله عبادا لا نراهم " . وقد جرب ذلك . (المعجم :١٣٧٣٧)


നിങ്ങൾ മനുഷ്യരാരുമില്ലാത്ത വിജനമായ സ്ഥലത്താകുമ്പോൾ നിങ്ങളുടെ വല്ല വസ്തുവും നഷ്ടപ്പെടുകയോ നിങ്ങളിൽ ആരെങ്കിലും  വല്ല സഹായവും ഉദ്ദെഷിക്കുകയൊ ചെയ്താൽ "അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കു". "അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കു" എന്നവൻ പറഞ്ഞുകൊള്ളണം. നിശ്ചയം അല്ലാഹുവിനു നാം കാണാത്ത അടിമകളുണ്ട്. ഇത് പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. (ത്വബ്റാനി : 13737)


നബി (സ) തന്നെ സൃഷ്ടിളോട്  സഹായം അർത്ഥിക്കാൻ പറഞ്ഞതാണ് മേൽ ഹദീസ്. അപ്പോൾ സൃഷ്ടികളിൽ ശ്രേഷ്ടരായ നബി (സ) യോട് സഹായാർത്ഥന നടത്താമെന്ന് പറയേണ്ടതില്ലല്ലോ. സ്വഹാബാക്കൾ തന്നെ വഫാതായ നബി(സ)യോട് സഹായാർത്ഥന നടത്തിയ നിരവധി സംഭവങ്ങൾ ഉണ്ട്.
🔅🔅🔅

⛔ചോദ്യം:
                                         ആ റസൂലല്ലേ സ്വന്തം മോളോട് പറഞ്ഞത് അല്ലാഹുവിങ്കൽ നിന്ന് നിനക്ക് വേണ്ടി ഒന്നും നേടിത്തരാൻ എനിക്ക് കഴിയില്ലാന്ന് ?? റസൂലിന് കഴിയാത്തത് നിങ്ങൾ ഉണ്ടാക്കിയെടുത്ത വ്യാജ ഔലിയാക്കളായ ആളുകൾക്ക് കഴിയുമോ ? റസൂലിനേക്കാളും വലിയ ആളുകളാണോ അവർ ?


👉മറുപടി:

നബി(സ)ക്ക് സ്വന്തം മകളായ ഫാത്തിമ(റ)ക്ക് അല്ലാഹുവിൽ നിന്ന് ഒന്നും നേടിത്തരാൻ കഴിയില്ല എന്നത് സ്വന്തമായ നിലക്കാണ്. മാത്രമല്ല നീതിമാനായ നബി (സ) യുടെ മകളായ ഫാത്വിമ (റ) യുടെ സ്ഥാനം നബി (സ) യുടെ മകൾ എന്ന നിലക്ക് തന്നെ വലുതാണ്. മാത്രമല്ല പ്രസ്തുത ഹദീസ് വ്യാഖ്യാനിച്ച് ഇസ്തിഗാസ തെറ്റാണെന്ന് ഒരു പണ്ഡിതനും പറഞ്ഞിട്ടുമില്ല. മാത്രമല്ല നബി (സ)ക്ക് ശുപാർശക്ക് അധികാരം അല്ലാഹു നൽകിയത് ഹദീസുകളിൽ സ്ഥിരപ്പെട്ടതുമാണ്.


വ്യാജ ഔലിയാക്കൾ സുന്നികൾക്ക് ഇല്ല. ഉള്ളതെല്ലാം ഒറിജിനലുമാണ്.മുഹ്യദ്ധീൻ ശൈഖിനെപ്പോലും കാഫിറാക്കിയത് വഹാബികൾ തന്നെയാണ്. അവരുടെ മുഖപത്രമായ അൽ മനാർ - ജൂലൈ 1980 ൽ എഴുതിയതാണ്.
🔅🔅🔅

⛔ചോദ്യം:                                   
                            നിങ്ങൾക്ക് ഔലിയാ ആകാൻ ഏറ്റവും അർഹതയുള്ള ആളുകൾ ഇബ്രാഹീം നബിയല്ലേ ? ഖുർആൻ അല്ലെ പറഞ്ഞത് പടച്ചോൻ അദ്ദേഹത്തെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു ന്ന് ? എന്തെ നിങ്ങൾ ഇബ്രാഹീം നബിയോട് സഹായതേട്ടം നടത്തുന്നില്ല ??

നിങ്ങൾക്ക് ഔലിയാ ആകാൻ ഏറ്റവും അർഹതയുള്ള ആളുകൾ ഈസാ നബിയല്ലേ ? സ്വർഗത്തിൽ ഇന്നും ജീവനോടെയുണ്ടെന്ന് ഖുർആൻ തന്നെ പറഞ്ഞ അദ്ദേഹത്തോട് നിങ്ങൾ എന്തേ സഹായതേട്ടം നടത്തുന്നില്ല ??

👉മറുപടി:

ഈസ നബി (അ), ഇബ്രാഹീം നബി(അ) എന്നിവർ നബിമാരാണ്. അപ്പോൾ നബിമാരുടെ സ്ഥാനം ഔലിയാക്കളെക്കാളും മുകളിലാണ് എന്ന് ഏത് കൊച്ചു കുട്ടിക്കും അറിയുന്നതാണ്. ഔലിയ ആകാൻ യോഗ്യത നബി മാർക്കല്ലെ എന്ന മണ്ടൻ ചോദ്യം ആരുടെ കണ്ടുപിടുത്തമാണാവോ?


ഈസനബി, ഇബ്രാഹിം നബി(അ) എന്നിവരോടൊക്കെ സഹായാർത്ഥന നടത്തുന്നില്ലെന്ന് ആര് പറഞ്ഞു.

📕ഇമാം മുസ്ലിം(റ) ഉദ്ധരിച്ച ഹദീസ് കാണുക:

عن خولة بنت حكيم السّليمة أَنَّهَا سَمِعَتْ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ , يَقُولُ : " إِذَا نَزَلَ أَحَدُكُمْ مَنْزِلا فَلْيَقُلْ : أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ ، فَإِنَّهُ لا يَضُرُّهُ شَيْءٌ حَتَّى يَرْتَحِلَ مِنْهُ "


ഖൌല(റ) യിൽ നിന്ന് നിവേദനം: നബി(സ) ഇപ്രകാരം പറയുന്നത് അവർ കേട്ട്: "നിങ്ങളിലൊരാൾ ഒരു സ്ഥലത്തിറങ്ങിയാൽ "അല്ലാഹുവിന്റെ  സൃഷ്ടികളുടെ ശർറിൽ നിന്ന് അല്ലാഹുവിന്റെ പരിപൂർണ്ണ കലിമത്തുകളോട് ഞാൻ കാവൽ തേടുന്നു" എന്നാവാൻ പറയട്ടെ.എന്നാൽ ആസ്ഥലത്തുനിന്ന് അവൻ യാത്ര തിരിക്കുന്നത് വരെ യാതൊന്നും അവനെ ശല്യം ചെയ്യുന്നതല്ല. (മുസ്ലിം: 4882)


ഈ ഹദീസിൽ പരമാർശിച്ച "കലിമാത്തുല്ലാഹി" യുടെ വിവക്ഷ വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:


وأيضا ثبت في علم المعقولات أن عالم الأرواح مستول على عالم الأجسام ، وإنما هي المدبرات لأمور هذا العالم كما قال تعالى : ( فالمدبرات أمرا ) [ النازعات : 5 ] فقوله : " أعوذ بكلمات الله التامات " استعاذة من الأرواح البشرية بالأرواح العالية المقدسة الطاهرة الطيبة في دفع شرور الأرواح الخبيثة الظلمانية الكدرة ، فالمراد بكلمات الله التامات تلك الأرواح العالية الطاهرة .(التفسير الكبير: ٧٢/١)


ആത്മീയ ലോകം ശാരീരിക ലോകത്ത് ആധിപത്യം പുലർതുന്നതാനെന്നും ശാരീരിക ലോകത്തെ നിയന്ദ്രിക്കുന്നത് ആത്മീയ ലോകമാനെന്നും ആത്മത്വത ശാസ്ത്രത്തിൽ സ്ഥിരപെട്ടിടുണ്ട്. "കാര്യം നിയന്ദ്രിക്കുന്നവയും  തന്നെയാണ് സത്യം " എന്ന് അള്ളാഹു പറഞ്ഞത് അതാണ്‌. അതിനാൽ(اعوذ بكلماتالله تامات) "സംബൂര്നമായ അല്ലാഹുവിന്റെ കലിമാതുകളോട് ഞാൻ കാവൽ തേടുന്നു " എന്ന വാചകം മോശമായ ആത്മാക്കളുടെ ശല്ല്യം തടുക്കാനായി  മനുഷ്യരുടെ ആത്മാക്കൾ പരിശുദ്ദാത്മാകളോട് നടത്തുന്ന കാവൽ തേട്ടമാണ്‌. അതിനാൽ "കലിമതുല്ലാഹി" യുടെ വിവക്ഷ പരിശുദ്ദാത്മാകളാണ്. (തഫ്സീറു റാസി: 1/72).


മുൻ കഴിഞ്ഞ അമ്പിയാക്കളോട് സഹായാർത്ഥന നടത്താമെന്നതിന് തെളിവ്  സമർത്ഥിച്ചു.
🔅🔅🔅

⛔ചോദ്യം:

" നിന്നോട് മാത്രം ഞങ്ങൾ പ്രാർഥിക്കുന്നു , നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു" എന്ന് ദിവസേന പലവട്ടം ഉരുവിടുന്ന നിങ്ങൾക്കെങ്ങിനെയാണ് ഊരും പേരുമില്ലാത്ത വ്യാജ ഔലിയാക്കളോട് സഹായം തേടാൻ മനസ്സ് വരുന്നത് ??

👉മറുപടി:


നിന്നോട് മാത്രം ഞങ്ങൾ പ്രാർത്ഥിക്കുന്നു. എന്നല്ല. നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും ,നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു എന്നത് .കളവ് പറഞ്ഞാൽ അത് സുന്നികൾ പിടികൂടുക തന്നെ ചെയ്യും.
⭕⭕⭕
ഫാതിഹയിലെ മേൽ വചനം വിശദീകരിച്ച് ഉമർ മൗലവിയുടെ ദുർവ്യാഖ്യാനം കാണുക:

"മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ അല്ലാഹുവിനോട് മാത്രം സഹായം ചോദിക്കുക"
(ഫാതിഹയുടെ തീരത്ത് )
🔅🔅🔅

ഇങ്ങനെ ഒരു വ്യാഖ്യാനം നബി(സ)യോ, സ്വഹാബത്തോ, മുൻഗാമികളായ പണ്ഡിതന്മാരോ പറഞ്ഞതായി തെളിയിക്കാൻ കഴിയുമോ? ഇല്ല എന്നാണ് മറുപടി എങ്കിൽ ചെരിപ്പ് ഊരി തല്ലെണ്ടത് ആരെയാണെന്ന് മനസിലായല്ലോ.


ഇനി ഈ ആയത്തിന്റെ വ്യാഖ്യാനം നോക്കു.

📚മുഫസ്സിറുകളുടെ സുല്‍ത്താന്‍ ഇമാം ത്വിബ്.രി(റ) ഈ ആയത്തിനെ വിശദീകരിക്കുന്നു:


ومعنى قوله: { وإِيَّاكَ نَسْتَعِينُ } وإيَّاك ربنا نستعين علـى عبـادتنا إياك وطاعتنا لك وفـي أمورنا كلها لا أحداً سواك،

عن عبد الله بن عبـاس: { وإِيَّاكَ نَسْتَعِينُ } قال: إياك: نستعين علـى طاعتك وعلـى أمورنا كلها.


"ഞങ്ങളുടെ നാഥാ, നിനക്കുള്ള ഞങ്ങളുടെ ആരാധനകളിലും നിന്നെ വഴിപ്പെടുന്നതിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നോട് മാത്രമേ ഞങ്ങള്‍ സഹായം തേടുന്നുള്ളൂ. മറ്റാരോടും സഹായം തേടുന്നില്ല തന്നെ."

"അബ്ദില്ലാഹി ബിന്‍ അബ്ബാസ്(റ)നെ തൊട്ട് വന്നിരിക്കുന്നു: അദ്ദേഹം പറഞ്ഞു: "നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു." (തഫ്സീര്‍ ത്വിബ്.രി)


ഒറിജിനൽ ഔലിയക്കളോട് സഹായാർത്ഥന നടത്താനുള്ള തെളിവ് മുകളിൽ ഉദ്ധരിച്ചതാണ്.
🔹🔹🔹

⛔ചോദ്യം:


മതത്തിൻറെ പേരിൽ നടത്തുന്ന ചൂഷണത്തെയല്ലേ നമ്മൾ എതിർക്കേണ്ടത് ?
റസൂലിനെയും ദീനിനെയും വിട്ട് കാശുക്കുന്നതല്ലേ നമ്മൾ തടയേണ്ടത് ?
വ്യാജ ഔലിയാക്കളെയും അവരുടെ മഖ്ബറകളെയും ഒഴിവാക്കി അല്ലാഹുവോട് മാത്രം " സഹായം തേടുക" എന്ന ഖുർആൻ വാക്യത്തെ പിൻപറ്റാൻ നമ്മൾ തയ്യാറായാൽ പിന്നെ നമ്മൾ തമ്മിലൊരു തമ്മിൽ തല്ല് ഉണ്ടാകുമോ ??


👉മറുപടി:

തീർച്ചയായും മതത്തിന്റെ പേരിൽ നടത്തുന്ന ചൂഷണങ്ങളായ കളവ് പറയൽ മത്സരങ്ങൾ, സലഫി ഫെസ്റ്റ്, സ്ത്രീകളെ പള്ളിയിൽ കൊണ്ട് വരൽ, അവരിൽ നിന്ന് ആഭരണങ്ങൾ സ്വർഗ്ഗം കിട്ടുമെന്ന് പറഞ്ഞ് പറ്റിച്ച് വാങ്ങുക ഇതൊക്കെ എതിർക്കേണ്ടതാണ്.


വ്യാജ ഔലിയാക്കൾ സുന്നികൾക്ക് ഇല്ല. ഇനി ഉണ്ടെന്ന് തെളിയിക്കൽ എതിരാളികളാണ്.

🔹🔹🔹🔹🔹

മറുചോദ്യങ്ങൾ:
➖➖➖➖➖

1⃣വഫാതായവരും, ജീവിച്ചിരിക്കുന്നവരുമായ മഹാൻമാരോടുള്ള സഹായാർത്ഥന തെറ്റാണെന്ന് ആയത്തോ, ഹദീസോ
കൊണ്ട് തെളിയിക്കാമോ❓


2⃣വഫാതായ നബിയോടുള്ള സഹായാർത്ഥന നടത്തിയ സ്വഹാബാക്കളെല്ലാം മുശ്രിക്കണോ❓


3⃣മുഹ്യദ്ധീൻ ശൈഖ്(റ) നെ അദ്വൈത സിദ്ധാന്തത്തിന്റെ ആളാക്കിയ അൽ മനാറിലെ ലേഖനം എഴുതിയ മൗലവിമാർ കാഫിറാണോ❓


4⃣ജീവിച്ചിരിക്കുന്നവരോട് സഹായാർത്ഥന നടത്താമെന്നും, മരണപ്പെട്ട മഹാൻമാരോട് സഹായം തേടാൻ പാടില്ല എന്നതിനുമുള്ള തെളിവ് ഏതാണ്❓


5⃣വിജന പ്രദേശത്ത് അല്ലാഹു വിന്റെ അടിമകളെ സഹായിക്കണേ വിളിച്ചാൽ ജീവിച്ചിരിക്കുന്നവർ മാത്രമാണെന്നും, മരണപ്പെട്ടവർ അല്ലെന്നും പറഞ്ഞ പണ്ഡിതന്മാർ ആരൊക്കെയാണ്❓


6⃣“ നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു “ എന്ന ഫാത്തിഹയിലെ ആയത്ത് മരണപ്പെട്ട മഹാൻമാരോട് സഹായാർത്ഥന നടത്താൻ പാടില്ലെന്ന് ഏതെങ്കിലും ഒരു തഫ്സീർ കാണിക്കാമോ❓
🔻🔻🔻

മേൽ ചോദിച്ച ഏതെങ്കിലും ഒരു ചോദ്യത്തിനെങ്കിലും മറുപടി പറയാൻ കഴിയുമോ❓

അല്ലാഹു ബദ്രീങ്ങളുടെ ബറക്കത്ത് കൊണ്ട് പുത്തനാശയത്തിൽ പെട്ട് പോയവർക്ക് ഹിദായത്ത് നൽകട്ടെ! ആമീൻ
♻♻♻

സ്ത്രീകൾ ജുമു അക്കു വന്നു നിസ്കരിചാൽ അനുവദനീയം എന്ന് ഇമാം നവവി ശറഹുൽ മുഹദ്ധബി ൽ പറഞ്ഞിട്ടുണ്ടോ

വഹാബികളുടെ തട്ടിപ്പ്‌
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
📖🎤🔰🔰🔰🔰🔰🔰🔰🔰   

🔴ചോദ്യം
📖🎤🔰🔰🔰🔰
സ്ത്രീകൾ  ജുമു അക്കു വന്നു നിസ്കരിചാൽ അനുവദനീയം എന്ന് ഇമാം നവവി ശറഹുൽ മുഹദ്ധബി
ൽ പറഞ്ഞിട്ടുണ്ടോ?????

ഉത്തരം:

ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ
ഇമാം നവവി(റ)പറയുന്നു:
ഒരുസ്ത്രീ. ജുമു അക്കൊ മറ്റു ജമാ അത്തിനൊ  വരൽ യുവതികൾക്കും  കണ്ടാൽ ആകർശിക്കപ്പെടുന്ന വാർദ്ധക്യമുള്ളവക്കും. [ഫിത്ന ഇല്ലാത്തപ്പോൾ] കറാഹത്താണ്.                               

ഇബ്നു മുൻദിർ (റ)യുടെ ഇജ്മാഉ മറ്റൊരു സ്ഥലത്ത്‌  ജുമുഅയുടെ അധ്യായത്തിൽ  ഇമാം നവവി(റ) ഉദ്ധരിക്കുന്നത്‌ കാണുക


‏( ﻓﺮﻉ ‏) ﺫﻛﺮﻧﺎ ﺃﻥ ﺍﻟﻤﻌﺬﻭﺭﻳﻦ ﻛﺎﻟﻌﺒﺪ ﻭﺍﻟﻤﺮﺃﺓ ﻭﺍﻟﻤﺴﺎﻓﺮ ﻭﻏﻴﺮﻫﻢ ﻓﺮﺿﻬﻢ ﺍﻟﻈﻬﺮ ، ﻓﺈﻥ ﺻﻠﻮﻫﺎ ﺻﺤﺖ ، ﻭﺇﻥ ﺗﺮﻛﻮﺍ ﺍﻟﻈﻬﺮ ﻭﺻﻠﻮﺍ ﺍﻟﺠﻤﻌﺔ ﺃﺝﺯﺃﺗﻬﻢ ﺑﺎﻹﺟﻤﺎﻉ ، ﻧﻘﻞ ﺍﻹﺟﻤﺎﻉ ﻓﻴﻪ
ﺍﺑﻦ ﺍﻟﻤﻨﺬﺭ ﻭﺇﻣﺎﻡ ﺍﻟﺤﺮﻣﻴﻦ ﻭﻏﻴﺮﻫﻤﺎ

സ്ത്രീകളെ പോലുള്ള‌ പ്രതിബദ്ധതയുള്ളള്ളവർ ളുഹർ നിസ്കരിചാൽ സഹീഹാണു.
ഇനി അവ ജുമു അ നിസ്കരിചാൽ അത്‌ മതിയാകുന്നതാണ്.
[ ളുഹർ മടക്കേണ്ടതില്ല]
എന്നു ഇബ്നു മുൻദിനും ഇമാമുൽ ഹറമൈനിയും മറ്റും പറഞ്ഞത് മുമ്പ്‌ വിവരിച്ചിട്ടുണ്ട്.
]شرح المهذب للامام النووي[

ഇമം നവവി(റ)  ജമാ അത്തിന്റെ അധ്യായത്തിൽ മുൻബ്‌ പറഞതിനെയാണു വഹബികൾ ദുർവ്യാഖ്യാനിക്കാറുള്ളത്

അതിൽ മതിയാവുന്നതാണ് അതായത് വീട്ടിൽ ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല.
എന്ന അർത്ഥത്തിൽاجزات
എന്ന് ഒരു സ്ഥലത്ത് (  ജുമുഅയുടെ അധ്യായത്തിൽ)പറയുകയും

അതെ അർഥത്തിൽ മറ്റൊരു  (ജമാ അത്തിന്റെ അധ്യായത്തിൽ) സ്ഥലത്ത് جاز എന്ന് പറയുകയും ചെയ്തു.
മതിയാവുന്നതാണ് എന്ന (اجزات) അർഥത്തിലാണ് മുമ്പ് ഞാൻ പറഞ്ഞത് എന്ന് ജുമുഅയുടെ അധ്യായത്തിൽ തന്നെ ഇമാം നവവി വിവരിക്കുകയും ചെയ്തിട്ടുണ്ട് -

ചുരുക്കത്തിൽ സ്ത്രീകൾ ജുമുഅ ജമാ അത്തിന് പുറപെടൽ ഫിത്നയില്ലെങ്കിൽ കറാഹത്തും ഉണ്ടങ്കിൽ ഹറാമും എന്ന് പറഞ്ഞ (ഉദാ ശറഹുൽ മുഹദ്ദബ് ,ശറഹ്മു സ്ലിം, )
ഇമാം നവവി ഒരിക്കലും അത് അനുവദനീയമാണ് എന്ന് അതെഗ്രന്തത്തിൽ പറയില്ല എന്നത് തീർച്ചയാണ്.

പിന്നെ എന്താണ് പറഞ്ഞത് ലങ്കിച്ചു ഒരു പെണ്ണ് പുറപെട്ടു  ജുമുഅ നിസ്കരിച്ചാൽ
അവൾ ളുഹ്റ് മടക്കി നിസ്കരി കേണ്ടതില്ല. ആ ജുമുഅ അവൾക്ക് മതിയാകുന്നതാണ് ' അത് സ്വഹീഹുമാവുന്നതാണ് എന്നതിൽ ഇബ്ന് ൽ മുൻദിർ ഇജ്മാഉ ഉദ്ധരിച്ചിട്ടുണ്ട്(പുറപെട്ട് പോയത് പാടില്ലാത്തതാണങ്കിലും)
ഇത് മതിയാവുന്നതും സ്വഹീഹാവുന്നതുമാണ് എന്നതിനെ അറിയിക്കാൻ നവവി ഇമാം  ആദ്യം ജമാഅത്തിന്റെ അധ്യായത്തിൽ جاز

എന്നും രണ്ടാമത് ജുമുഅയുടെ അധ്യായത്തിൽ اجزءമതിയാവുന്നതാണ് എന്നും വാചകം പറയുകയും ജുമുഅയുടെ അധ്യയത്തിൽ തന്നെ ഞാൻ മുമ്പ് ജമാ അത്തിെന്റ അധ്യായത്തിൽ പറഞ്ഞത് ഇതേ വിശയമാണ് എന്നും പറഞ്ഞിട്ടുണ്ട്. എന്ന് വെക്തമാക്കിയിട്ടുണ്ട്.

എന്നാൽ വഹാബികൾക്ക് ദുർവ്യാഖ്യാനം ചെയ്യാൻ കൂടുതൽ സാദിക്കുന്ന വാചകം ജമാഅത്തിന്റെ അധ്യായത്തിൽ നിന്നുള്ളതിനെ യാണ് . കാരണം അതിൽجاز
എന്നാണുള്ളത് .അത്اجزا
മതിയാവുന്നതാണ് എന്ന (ജുമുഅയിൽ പറത്ത) അർഥത്തിനാണ് എന്ന് കിതാബ് അറിയുന്ന ഏതൊരാൾക്കും അറിയുന്നതാണ്.

കളവ് മൽസരത്തിൽ പരിശീലനം നടത്തി സോപ്പും പെട്ടി സമ്മാനം കരസ്തമാക്കിയ
ഒഹാബികൾ കൊണ്ട് വരുന്ന ഏത് വാചകങ്ങളുടെ സ്തിയും ഇങ്ങനെ കിതാബുകൾ വെട്ടിമാറ്റി പലതും മറച്ചുവെച്ച് കൊണ്ട് മാത്രമായിരിക്കും.
ശരിയായ നിലക്ക് കിതാബ് പരിശോദിച്ചാൽ ആർക്കും അത് ബോധ്യപെടുന്നതാണ്.

സ്ത്രീകൾ പുറപെടുന്നതിന്റെ വിധി ഇമാം നവവി തന്നെ വെക്തമായി പറഞ്ഞത് ഇദ്ധരിക്കാൻ ഒറ്റ ഒഹാബിയും തയാറാവില്ല' അത് അവർ നിലനിൽപിന് വേണ്ടി മറച്ചുവെക്കലാണ് പതിവ്.
അത് താഴേ പറയുന്നു.
'

ഇമാം നവവി  വീണ്ടും പയുന്നു
  : ﻭﺃﻣﺎ ﺍﻟﻨﺴﺎﺀ ﻓﺠﻤﺎﻋﺘﻬﻦ ﻓﻲ ﺍﻟﺒﻴﻮﺕ ﺃﻓﻀﻞ ﻟﻤﺎ ﺭﻭﻯ ﺍﺑﻦ ﻋﻤﺮ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻤﺎ ﻗﺎﻝ : ﻗﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : } ﻻ ﺗﻤﻨﻌﻮﺍ ﻧﺴﺎﺀﻛﻢ ﺍﻟﻤﺴﺎﺟﺪ ﻭﺑﻴﻮﺗﻬﻦ ﺧﻴﺮ ﻟﻬﻦ { " ﻓﺈﻥ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﻤﺴﺎﺟﺪ ﻣﻊ ﺍﻟﺮﺟﺎﻝ ﻓﺈﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻛﺒﻴﺮﺓ ﺗﺸﺘﻬﻰ ﻛﺮﻩ ﻟﻬﺎ ﺍﻟﺤﻀﻮﺭ: ، ﻭﺣﺪﻳﺚ ﺍﺑﻦ ﻋﻤﺮ ﺻﺤﻴﺢ ﺭﻭﺍﻩ
ﺃﺑﻮ ﺩﺍﻭﺩ ﺑﻠﻔﻈﻪ ﻫﺬﺍ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻋﻠﻰ ﺷﺮﻁ ﺍﻟﺒﺨﺎﺭﻱ شرح المهذب ٣٢١

സ്തൃീകൾ വീട്ടിലെ ജമാ യാണു പുണ്യം
بيوت هن خير لهن
വീടാണു പുണ്യം എന്ന ഹദീസുണ്ടല്ലോ
ഈഹദീസ്‌ ബുഖാരിയുടെ ശർത്വ് കൊണ്ട് സ്വഹീഹാണ്

ഒരുസ്ത്രീ. ജുമു അക്കൊ മറ്റു ജമാഅത്തിനോ  വരൽ യുവതികൾക്കും  കണ്ടാൽ ആകർശിക്കപെടുന്ന വൃദ്ധകൾക്കും [ഫിത്ന ഇല്ലാത്തപ്പോൾ-] കറാഹത്താണ് (.ശറഹുൽ മുഹദ്ധബ് 321)

ഇമാം നവവി ശറഹുമുസലിമിൽ പറയുന്നു.
ﻗﺎﻝ ﺍﻟﻨﻮﻭﻱ ﺭﺣﻤﻪ ﺍﻟﻠﻪ ﻭﺭﺿﻲ ﻋﻨﻪ ﻓﻲ ‏( ﺷﺮﺡ ﻣﺴﻠﻢ ‏) ﻓﻲ ﺑﺎﺏ ﺧﺮﻭﺝ ﺍﻟﻨﺴﺎﺀ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ : )) ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ ﻭﺃﻧﻬﺎ ﻻ ﺗﺨﺮﺝ ﻣﺘﻄﻴﺒﺔ
شرح مسلم 1 / 223


ഇമാം മുസ്ലിം(റ)പറയുന്നു :

ഫിത്ന ഇല്ലാത്തപ്പോൾ ആണു സ്ത്രീകൾ പുറപ്പെടൽ 

ഇമാം നവവിയും
ഇതു വിവരിക്കുന്നു
 ശറഹ്മസ് ലിം 1 / 223)
ﻭﺍﻧﻈﺮ ﺇﻟﻰ ﻗﻮﻟﻪ " ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ " ﻣﺎ ﺃﺣﺴﻨﻪ ﻓﻴﻤﺎ ﻗﺪﻣﺘﻪ ﻣﻦ ﻭﺟﻮﺏ ﺍﻟﻤﻨﻊ ﺣﻴﺚ ﺗﺮﺗﺒﺖ ﺍﻟﻔﺘﻨﺔ ﻋﻠﻰ ﺧﺮﻭﺟﻬﻦ ﻓﺈﻥ ﻗﻮﻟﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ )) ﻻ ﺗﻤﻨﻌﻮﺍ ﺇﻣﺎﺀ ﺍﻟﻠﻪ ﻣﺴﺎﺟﺪ ﺍﻟﻠﻪ (( ﻫﺬﺍ ﻭﺷﺒﻬﻪ ﻣﻦ ﺃﺣﺎﺩﻳﺚ ﺍﻟﺒﺎﺏ ﻇﺎﻫﺮ ﻓﻲ ﺃﻧﻬﺎ ﻻ ﺗﻤﻨﻊ ﻣﻦ ﺍﻟﻤﺴﺠﺪ ﻟﻜﻦ ﺑﺸﺮﻭﻁ ﺫﻛﺮﻫﺎ ﺍﻟﻌﻠﻤﺎﺀ ﻣﺄﺧﻮﺫﺓ ﻣﻦ ﺍﻷﺣﺎﺩﻳﺚ ﻭﻫﻲ :
ﺃﻥ ﻻ ﺗﻜﻮﻥ ﻣﺘﻄﻴﺒﺔ ، ﻭﻻ ﻣﺘﺰﻳﻨﺔ ﺫﺍﺕ ﺧﻼﺧﻞ ﻳﺴﻤﻊ ﺻﻮﺗﻬﺎ ، ﻭﻻ ﺛﻴﺎﺑﺎ ﻓﺎﺧﺮﺓ ، ﻭﻻ ﻣﺨﺘﻠﻄﺔ ﺑﺎﻟﺮﺟﺎﻝ ، ﻭﻻ ﺷﺎﺑﺔ ﻭﻧﺤﻮﻫﺎ ﻣﻤﻦ ﻳﻔﺘﺘﻦ ﺑﻬﺎ ، ﻭﺃﻥ ﻻ ﻳﻜﻮﻥ ﺑﺎﻟﻄﺮﻳﻖ ﻣﺎ ﻳﺨﺎﻑ ﺑﻪ ﻣﻔﺴﺪﺓ ﻭﻧﺤﻮﻫﺎ



ഇമാം നവവി(റ) യുടെ ഈ വാചകം വിവരിച്ചു കൊണ്ട് ഇബ്നു ഹജർ(റ) പറയുന്നു -

 നവവി ഇമാമിന്റെ വാക്കിൽ നിന്നും ഫിത്ന ഉണ്ടങ്കിൽ അവൾ പുപ്പെടാൻ പാടില്ലെന്നും അവളെ തടയണമെന്നും മനസ്സിലാക്കാവുന്നതാണ് .
(ഫതാവൽ കുബ്റാ 250 )

പള്ളിയിൽ പോവൽ നിർബാതികം അനുവദനീയമാണന്നു പറഞ്ഞ ഒരു വാജകവും   ശാഫി
ഇമാമിന്റെ മദ്ഹബിലെ കിതബിൽ നിന്നും തെളിയിക്കാൻ ഒരൊറ്റ വഹാബികള്‍ക്കും‍ സാദ്യമല്ല

       💪🏻💪🏻💪🏻💪🏻💪🏻

ഇവർ കൊണ്ട് വരുന്ന ഒരു ഒറ്റ ഇബാറത്തിലും അങ്ങനെ കാണിക്കൻ കഴിയില്ല

 🔰🔰🔰🔰🔰🔰🔰🔰

എല്ലവരും നിഷ്പക്ഷമായി ചിന്തികണം എന്നു അറിയിക്കുന്നു
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി 81 29469 100

     🔰🔰🔰🔰🔰🔰🔰🔰🔰🔰
ഒരു വിജ്ഞാനം മറ്റുള്ള വരിലെക്ക് പകർന്നു കൊടുക്കല്‍ ഏറ്റവും പുണ്യസൽകർമ്മമാണ് അത് കൊണ്ട് ഈ ക്ലിപ്പുകള്‍  നിങ്ങളുടെ മറ്റു സുഹ്രുത്തുക്കളിലെക്കും  എത്തിക്കുക
എത്തിക്കുന്നവർക്ക് അള്ളാഹു പ്രതിഫലം നൽകട്ടെ
آمين آمين يارب العالمين


8⃣ ക👇👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

മന്‍ഖൂസ് മൗലിദ് വിമര്‍ശകര്‍ക്ക് തെളിവുകളില്ല

*മന്‍ഖൂസ് മൗലിദ് വിമര്‍ശകര്‍ക്ക് തെളിവുകളില്ല*
★☆★☆★☆★☆★☆

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
 ചരിത്രം എന്ത്...?
••••••••••••••••••••••••••




🕌നമ്മുടെ പള്ളികളിലും വീടുകളിലും, പ്രിത്യേകിച്ച് റബിഉൽ അവ്വൽ മാസത്തിൽ ഓതിവരുന്ന ഒരു മൗലിദാണ് മന്‍ഖൂസ് മൗലൂദ്

അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസ്സാലി(റ) രചിച്ച ‘സുബ്ഹാന്’ മൗലിദു ചുരുക്കിയതാണു മന്ഖൂസ് മൗലിദ്. വലിയ സൈനുദ്ദീന് മഖ്ദൂമാണ് രചയിതാവ്. രണ്ടാം മഖ്ദൂമാണെന്നും അഭിപ്രായമുണ്ട്.
പൊന്നാനിയിലും പരിസരത്തും വബാഅ് (പ്ലേഗ്) രോഗം വ്യാപിക്കുകയും അതുമൂലം നിരവധി പേര് മരണപ്പെടുകയും ചെയ്തപ്പോള് ശൈഖു മഖ്ദൂം അതിനു പരിഹാരമായി ഔഷധമായി രചിച്ചതാണ് മന്ഖൂസ് മൗലിദ്. അതു പാരായണം ചെയ്യാന് ജനങ്ങളോട് മഖ്ദൂം ആവശ്യപ്പെട്ടു. ജനം അതു സ്വീകരിച്ചു. രോഗം അപ്രത്യക്ഷമായി. മന്ഖൂസ് മൗലിദിലെ പ്രാര്ത്ഥനയിലുള്ള ‘ഹാദസ്സുമ്മന്നാഖിഅ്’ കൊണ്ടു വബാഉ രോഗമാണുദ്ദേശ്യം.




വിമര്ശകര് വളരെ കൂടുതല് കടന്നുപിടിക്കുന്ന മൗലിദാണു മന്ഖൂസ്. ഇതില് ശിര്ക്കുവരെ അവര് ആരോപിക്കുന്നു. മതപരമായ അജ്ഞതയാണു അരോപണത്തിനു കാരണം. അടക്കാനാവാത്ത പ്രവാചക പ്രേമത്തിന്റെ ശക്തമായ കുത്തൊഴുക്കില് മുത്തുനബിയോട് പാപമോചനത്തിനായി മഖ്ദൂം(റ) ഇസ്തിസ്ഫാഅ് നടത്തുന്ന സുന്ദര കാഴ്ച മന്ഖൂസ് മൗലിദിലെ ഈരടികളില് കാണാം. സുന്നത്തായ ‘ഇസ്തിസ്ഫാഇ’നെ (ശുപാര്ശ ആവശ്യപ്പെടല്) ശിര്ക്കിന്റെ പട്ടികയില്പ്പെടുത്തുന്ന വഹാബികള് തൗഹീദും ശിര്ക്കും ആദ്യം പഠിക്കട്ടെ. കേരളീയ പണ്ഡിതന് ശൈഖ് മഖ്ദൂമിന്റെ രചനയായതിനാലാവണം മന്ഖൂസ് മൗലിദ് കേരളത്തില് കൂടുതല് പ്രസിദ്ധിയാര്ജ്ജിക്കാന് കാരണം.
______________________
♡♡♡♡♡♡♡♡♡♡
~~~~~~~~~~~~~~~
മന്‍ഖൂസ് മൗലിദിൽ നബി(സ) യോട് പാപമോചനത്തിനുവേണ്ടി ശുപാര്‍ശ ചെയ്യുന്നത് വിമര്‍ശകര്‍  ദുര്‍വ്യാഖ്യാനിക്കുന്നതാണ് പതിവ്
■□■□■□■□■□■□■□■□

*●ﺇﺭﺗﻛﺒﺖ ﻋﻠﻰ اﻟﺨﻄﺎ ﻏﻴﺮ ﺣﺼﺮ ﻭ ﻋﺪﺩ ؛ ﻟﻚ ﺃﺷﻜﻮ ﻓﻴﻪ ﻳﺎ ﺳﻴﺪﻱ ﺧﻴﺮ ﺍﻟﻨﺒﻲ*



*‘ഞാൻ എണ്ണവും കണക്കുമ്മില്ലാതെ ധാരാളം തെറ്റുകൾ ചെയ്തുപോയി നബിയേ.. നബിമാരിൽ ഉത്തമനായവരേ, അങ്ങയോട് മാത്രമാണ് ഞാൻ ആവലാദി ബോധിപ്പിക്കുന്നത്..'*

📖,അള്ളാഹു ഖുർഃആനിലൂടെ പറയുന്നത് പാപം പൊറുക്കാൻ
അള്ളാഹുവിലേക്ക് നബി (സ) മുന്‍ നിര്‍ത്തി തേടാനാണ്്.


وَلَوْأَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جاؤُكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّاباً رَحِيماً [النِّسَاءِ: ٦٤]
*പാപം ചെയ്ത് പോയ  എന്‍റെ അടിമകള്‍ നബിയേ അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് അവര് പാപ മോചനം തേടുകയും അതിന് പുറമെ  അവര്‍ക്ക് വേണ്ടി നബിയേ അങ്ങ് പാപ മോചനം തേടുകയും ചെമയ്താല്‍ റബ്ബ് അവരുടെ തൗബ സ്വീകരിക്കുന്നതാണ്.*

നബിതങ്ങളോട് ശഫാഅത്ത് തേടുന്നവര്‍ മുശിക്കുകളാണെന്നു വാദിക്കുന്നവര്‍ പച്ചയായി ആയത്ത് നിഷേധമാണ് നടത്തുന്നത്.

ഇതു വ്യക്തമാക്കുന്ന
ഇമാം റാസീ  (റ)വിന്‍റെ വ്യാഖ്യാനം കൂടി വായിക്കാവുന്നത് ഉപകാരപ്പെടുന്നതാണ്.


وَالْآيَةُ تَدُلُّ عَلَى أَنَّ الرَّسُولَ مَتَى اسْتَغْفَرَ لِلْعُصَاةِ وَالظَّالِمِينَ فَإِنَّ اللَّهَ يَغْفِرُ لَهُمْ، وَهَذَا يَدُلُّ عَلَى أَنَّ شَفَاعَةَ الرَّسُولِ فِي حَقِّ أَهْلِ الْكَبَائِرِ مَقْبُولَةٌ فِي الدُّنْيَا، فَوَجَبَ أَنْ تَكُونَ مَقْبُولَةً فِي الْآخِرَةِ، لِأَنَّهُ لَا قَائِلَ بِالْفَرْقِ.

(തഫ്സീറുല്‍കബീര്‍ 3/500 റാസീ)



മന്‍ഖൂസ് മൗലീദിലെ ഈ ശശഫാഅത്ത് തേട്ടത്തെ ശിര്‍ക്കാണെന്ന് വരുത്തി തീര്‍ക്കാന്‍ വിമര്‍ശകര്‍ ഓതുന്ന ആയത്തിലൊന്നും ശഫാഅത്ത് നിരോധിക്കുന്നേയില്ല.


*ﻭَﺍﻟَّﺬِﻳﻦَ ﺇِﺫَﺍ ﻓَﻌَﻠُﻮﺍ ﻓَﺎﺣِﺸَﺔً ﺃَﻭْ ﻇَﻠَﻤُﻮﺍ ﺃَﻧْﻔُﺴَﻬُﻢْ ﺫَﻛَﺮُﻭﺍ ﺍﻟﻠَّﻪَ ﻓَﺎﺳْﺘَﻐْﻔَﺮُﻭﺍ ﻟِﺬُﻧُﻮﺑِﻬِﻢْ ﻭَﻣَﻦْ ﻳَﻐْﻔِﺮُ ﺍﻟﺬُّﻧُﻮﺏَ ﺇِﻟَّﺎ ﺍﻟﻠَّﻪُ ﻭَﻟَﻢْ ﻳُﺼِﺮُّﻭﺍ ﻋَﻠَﻰٰ ﻣَﺎ ﻓَﻌَﻠُﻮﺍ ﻭَﻫُﻢْ ﻳَﻌْﻠَﻤُﻮﻥَ*

_വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോടുതന്നെ എന്തെങ്കിലും അതിക്രമം കാണിക്കുകയോ ചെയ്താല് അപ്പോള്തന്നെ അല്ലാഹുവെ ഓര്ക്കുന്നവരാണവര്; തങ്ങളുടെ പാപങ്ങള്ക്ക് മാപ്പിരക്കുന്നവരും. പാപങ്ങള് പൊറുക്കാന് അല്ലാഹുവല്ലാതെ ആരുണ്ട്? അവരൊരിക്കലും തങ്ങള് ചെയ്തുപോയ തെറ്റുകളില് ബോധപൂര്വം ഉറച്ചുനില്ക്കുകയില്ല._
_*(ആലു ഇമ്രാൻ 3:135 ‏)*_

*☝🏻’പാപമോചനം അള്ളാഹുവിനോട്  തേടാന്‍ കല്‍പികുകന്നത് ശഫാഅത്തിനെതിരാവുന്നത് എങ്ങനെയാണാവോ..?*




ആ ആയത്ത് തവസ്സുലും ശഫാഅത്തും പഠിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞത് ഇമാം നസാഈ(റ)
ഇമാം ഖുര്‍ത്വുബീ(റ)
ഇമാം ഇബ്നുകസ്വീര്‍
ഇമാം സുംഹൂദീ (റ)
ഇമാം ഇബ്നുഹജര്‍(റ)
ഇമാം സുയൂഥ്വി(റ)
ഇമാം സുബുകി(റ) തുടങ്ങിവരാണ്.

ആയത്തുകള്‍ പശ്ചാത്തലമനുസരിച്ചാണ് വിധിക്കേണ്ടതെന്നത് അവരുടെ ഒളിയജണ്ഢയാണ്.
അങ്ങനെയെങ്കില്‍ ആഇശാ ബീവിയെ വ്യഭിജാരാരോപണം നടത്തിയവര്‍ക്ക് മാത്രമാണ് ഖുര്‍ആനില്‍ പറഞ്ഞ ശിക്ഷ എന്ന് വരില്ലേ...?

മിക്ക ആയത്തുകള്‍ക്കും ഓരോ പശ്ചാത്തലമില്ലേ... അതനുസരിച്ചാണോ വിധിക്കേണ്ടത്..?

ഇമാം റാസീ [റ] തഫ്സീറുല്‍ കബീറില്‍ മുപ്പതിലേറെ തവണ പറയുന്നത് കാണാം..

إنَّ الْعِبْرَةَ بِعُمُومِ اللَّفْظِ لَا بِخُصُوصِ السَّبَبِ

ആയത്തുകള്‍ ഇറങ്ങിയ പശ്ചാത്തലമനുസരിച്ചല്ല. മറിച്ച് അതിന്‍റെ അര്‍ത്ഥവ്യാപ്തിക്കനുസരിച്ചാണ് പരിഗണിക്കുക.


••°••°••°••°••°••°••°••°••°


♡♡♡
കഷ്ടപാടുകളും പ്രതിസന്ധികളും അല്ലാഹുവിന്‍റെ കഴിവ്കൊണ്ട് മാത്രമേ  നീക്കാൻ ആര്‍ക്കും കഴിയുകയുള്ളൂ. അത് ഢോക്ടറായാലും വലിയ്യായാലും പ്രവാചകനായാലും ശരി. ഈ മൗലിദില്‍  നബി(സ) യോടു  കാവല്‍ തേടുന്നത്  വിമര്‍ശകരെ വല്ലാതെ ചൊടിപ്പിക്കുന്നതിന് കാരണം പലതാണ്.

□□□□□□□□□□□
1.ആ വരി തുടങ്ങുന്നത് നബിതങ്ങളെ ഏറ്റവും വലിയ നേതാവായി പ്രഖ്യാപിച്ചു കൊണ്ടാണ്. അതെങ്ങനെ മദ്ഹ് വിമര്‍ശകര്‍ സഹിക്കും...?

■■■■■■■■■■■
2. അതില്‍ ലോക മുസ്ലിം പരമ്പരയെ കാഫിരീങ്ങളും മുശ്രിക്കകളുമാക്കാന്‍ വിമര്‍ശകരുപയോഗിച്ച ആണിക്കല്ലായ ഇസതിഗാസ അതില്‍ പൂര്‍ണമായി ത്തന്നെയുണ്ട്.

*●ﻳﺎ ﺳﻴﺪ ﺍﻟﺴﺎﺩﺍﺕ ﺟأﺗﻚ ﻗﺎﺻﺪﺍ - ﺍﺭﺟﻮ ﺣﻤﺎﻙ ﻓﻼ ﺗﺨﻴﺐ ﻣﻘﺼﺪ*
 *ﻗﺪ ﺣﻞ ﺑﻲ ﻣﺎ ﻗﺪ ﻋﻠﻢت   ﻣﻦ ﺍﻷﺫﻯ - ﻭاﻟﻈﻠﻢ ﻭﺍﻟﻀﻌﻒ ﺷﺪﻳﺪ ﻓﺄﺳﻌﺪ*


《《《《《《《《《《《《《《《
*’നേതാക്കളിൽ നേതാവായവരെ, അങ്ങയെ ഉദ്ദേശിച്ചുകൊണ്ട് ഞാനിതാ അങ്ങയുടെ അടുക്കൽ വന്നിരിക്കുന്നു. അങ്ങയുടെ സരക്ഷണം ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ ഉദ്ദേശം അങ്ങ് പരാജയപ്പെടുത്തരുതേ, ഉപദ്രവം, അക്രമം, ശക്ത്തമായ ബലഹീനത തുടങ്ങി അങ്ങക്കു അറിയാവുന്ന വിഷമ സന്ധികൾ എന്നെ ബാധിച്ചിരിക്കുന്നു. അതിനാൽ അങ്ങ് എന്നെ സഹായിക്കണമേ’*
》》》》》》》》》》》》》》》


ഞാന്‍ ഉമ്മത്തിനെ വിഷമഘട്ടത്തില്‍ സഹായിക്കുന്ന ആളാണെന്ന്  നബിതങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَنَا سَيِّدُ وَلَدِ آدَمَ يَوْمَ الْقِيَامَةِ،》》    مسلم ٢٢٧٨

ഞാന്‍ ഉമ്മത്തിന്‍റെ 'സയ്യിദാണ്'

എന്താണ് സയ്യിദ്...?

ഇമാം നവവി(റ) വിശദീകരിക്കുന്നൂ..

هُوَ الَّذِي يُفْزَعُ إِلَيْهِ فِي النَّوَائِبِ وَالشَّدَائِدِ فَيَقُومُ بِأَمْرِهِمْ وَيَتَحَمَّلُ عَنْهُمْ مَكَارِهَهُمْ وَيَدْفَعُهَا عَنْهُمْ
വിഷമഘട്ടങ്ങളില്‍ അഭയം തേടിയെത്തുന്നൊരിടം. അഭയം തേടിയെത്തുന്നവരുടെ പ്രതിസന്ധികള്‍ ഏറ്റെടുത്ത് സഹായിക്കുന്നയാള്‍... (ശറഹ് മുസ്ലിം 15/37)

 وَأَمَّا قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ الْقِيَامَةِ مَعَ أَنَّهُسَيِّدُهُمْ فِي الدُّنْيَا وَالْآخِرَةِ فَسَبَبُ التَّقْيِيدِ أَنَّ فِي يَوْمِ الْقِيَامَةِ يَظْهَرُ سؤدده لكل أحد ولا يبقى مناع وَلَا مُعَانِدٌ وَنَحْوُهُ بِخِلَافِ الدُّنْيَا فَقَدْ نَازَعَهُ ذَلِكَ فِيهَا مُلُوكُ الْكُفَّارِ وَزُعَمَاءُ الْمُشْرِكِينَ وَهَذَا التَّقْيِيدُ قَرِيبٌ مِنْ مَعْنَى قَوْلِهِ تَعَالَى لِمَنِ الْمُلْكُ الْيَوْمَ لِلَّهِ الْوَاحِدِ الْقَهَّارِ مَعَ أَنَّ الْمُلْكَ لَهُ سُبْحَانَهُ قَبْلَ ذَلِكَ لَكِنْ كَانَ فِي الدُّنْيَا مَنْ يَدَّعِي الْمُلْكَ أَوْ مَنْ يُضَافُ إِلَيْهِ مَجَازًا فَانْقَطَعَ كُلُّ ذَلِكَ فِي الْآخِرَةِ

അത് അന്ത്യ നാളിലല്ലേ...? എന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്... ഹദീസിലെ യൗമുല്‍ഖിയാമ എന്ന വാക്ക് ''അന്ത്യനാളില്‍ അല്ലാഹു മാത്രമാണധികാരി എന്ന് പറഞ്ഞ പോലെ മാത്രമാണ്... പലരും സയ്യിദെന്ന് ദുനിയാവില്‍ പ്രയോഗിച്ച പോലെ പരലോകത്ത് നബിതങ്ങളല്ലാതെ ഉണ്ടാവില്ല..എന്നാണര്‍ത്ഥം...അല്ലാതെ ദുന്‍യാവില്‍ നബിതങ്ങള്‍ സയ്യീദല്ല എന്നല്ല.(¡b¡d)


إياك نعبد وإياك نستعين
നിന്നോട് മാത്രമേ ഞാന്‍ സഹായം തേടൂ... എന്ന് പറഞ്ഞത് ഢോക്ടറുടെയടുക്കല്‍ സഹായം തേടി ചെല്ലുകയില്ല എന്നോ അമ്പിയാ- ഔലിയാക്കളോട് വിഷമങ്ങള്‍ പറഞ്ഞ് പരിഹരിക്കില്ല എന്നല്ല.

മറിച്ച് ആര് പരിഹരിച്ചാലും സഹായിച്ചാലും എല്ലാത്തിന്‍റെയും ഉറവിടം അല്ലാഹു മാത്രമാണെന്നാണര്‍ത്ഥം...


പരിശുദ്ധ ഖുര്‍ആന്‍ തന്നെ പരിചയപ്പെടുത്തുന്നു:
إِنَّمَا وَلِيُّكُمُ اللَّهُ وَرَسُولُهُ وَالَّذِينَ آمَنُوا الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ (المائدة )
فَإِنَّ اللَّهَ هُوَ مَوْلَاهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ وَالْمَلَائِكَةُ بَعْدَ ذَلِكَ ظَهِيرٌ
(അല്ലാഹുവും ജിബ്‌രീലും(അ) വിശ്വാസികളില്‍ നിന്നുള്ള സജ്ജനങ്ങളും മറ്റു മലക്കുകളുമാണ് അതിന് ശേഷം സഹായികള്‍) ഈ ആയത്തില്‍ മലക്കുകളെയും പ്രത്യേകിച്ച് ജിബ്‌രീലി(അ)നെയും സജ്ജനങ്ങളെയും സഹായികളായി അല്ലാഹു പരിചയപ്പെടുത്തുന്നു. മേല്‍ കൊടുത്ത ആയത്ത് അല്ലാഹു മാത്രമാണ് സഹായി എന്ന് പറയുന്നു. ഇത് വൈരുദ്ധ്യമായി തോന്നാം. എന്നാല്‍, അവിടെയാണ് സുന്നത്ത് ജമാഅഃയുടെ വിശ്വാസത്തിന്റെ പ്രസക്തി. ഏതൊരു കാര്യവും സൃഷ്ടികള്‍ക്ക് സ്വന്തമായി ചെയ്യാന്‍ കഴിയില്ല. അല്ലാഹുവിന്റെ സഹായം അതിന് അത്യാവശ്യമാണ്. അതില്‍ മുഅ്ജിസത്ത്, കറാമത്ത്, സാധാരണ പ്രവൃത്തി എന്ന വ്യത്യാസമില്ലെന്ന് വിശുദ്ധ ഖുര്‍ആനും ഹദീസും പണ്ഡിത സാക്ഷ്യങ്ങളും പറയുന്നു.
وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ
(നിങ്ങളെയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്.) എല്ലാ പ്രവര്‍ത്തനങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്. അവിടെ ഭൗതികമെന്നോ അഭൗതികമെന്നോ വേര്‍തിരിവില്ല.
وَاللهُ تَعاليَ خالقٌ لِاَفْعالِ الْعِبادِ كُلِّهاَ (العقائد النسفية)
(അടിമകളുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്.) നോക്കൂ..! വേര്‍തിരിവില്ലെന്നുള്ളത് പണ്ഡിതന്മാരും വ്യക്തമാക്കുന്നു. എന്നാല്‍ മുഅ്ജിസത്ത്, കറാമത്ത് സൃഷ്ടിക്കുന്നത് അല്ലാഹുവും അല്ലാത്തവ സൃഷ്ടികളുമാണെന്ന് ചിലര്‍ ജല്‍പിക്കാറുണ്ട്. പരിശുദ്ധ ഖുര്‍ആന്‍ അതിനെ ഖണ്ഡിക്കുന്നു. നാം സാധാരണ ചെയ്യാറുള്ള ചിരി, കരച്ചില്‍ പോലെയുള്ള കാര്യങ്ങള്‍ വരെ അല്ലാഹുവാണ്.
وَأَنَّهُ هُوَ أَضْحَكَ وَأَبْكَى وَأَنَّهُ هُوَ أَمَاتَ وَأَحْيَا(النجم)
(നിശ്ചയം, ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും അല്ലാഹുവാണ്.) നോക്കൂ..! നാം സാധാരണ മുഷ്യരിലേക്ക് ചേര്‍ത്തി പറയുന്ന ചിരി, കരച്ചില്‍ പോലെയുള്ളതും ചേര്‍ത്തി പറയാത്ത മരണം, ജീവന്‍ പോലെയുള്ളതും ചെയ്യുന്നത് അല്ലാഹുവാണ്. മുഅ്ജിസത്തും കറാമത്തും ഇതുപോലെയാണ്. അല്ലാഹു പറയുന്നു:
وَمَا كَانَ لَنَا أَنْ نَأْتِيَكُمْ بِسُلْطَانٍ إِلَّا بِإِذْنِ اللَّهِ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ(ابراهيم)
(അല്ലാഹുവിന്റെ അനുമതിയില്ലാതെ ഞങ്ങള്‍ക്ക് (പ്രവാചകന്മാര്‍ക്ക്) ഒരു മുഅ്ജിസ ത്തും കൊണ്ടുവരാന്‍ സാധ്യമല്ല.) ചുരുക്കത്തില്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കാര്യങ്ങളും ഇവിടെ കൊണ്ടുവരുന്നതും അത് സൃഷ്ടിക്കുന്നതും അല്ലാഹു മാത്രമാണ്. അതുകൊണ്ടാണല്ലോ വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞത്:
وَمَا رَمَيْتَ إِذْ رَمَيْتَ وَلَكِنَّ اللَّهَ رَمَى
(താങ്കള്‍ എറിഞ്ഞ സമയത്ത് താങ്കള്‍ എറിഞ്ഞിട്ടില്ല. എങ്കിലും അല്ലാഹുവാണ് എറിഞ്ഞത്) ഇവിടെ നബി(സ) എറിഞ്ഞിട്ടില്ല എന്ന് ബുദ്ധിയുള്ള ആരെങ്കിലും പറയുമോ? മറിച്ച് ഒരു പിടി മണ്ണ് എല്ലാ ശത്രുക്കളുടെയും കണ്ണില്‍ പതിപ്പിച്ചത് അല്ലാഹുവാണ്. ചുരുക്കത്തില്‍ എല്ലാ പ്രവര്‍ത്തികളും ഭൗതികമെന്നോ അഭൗതികമെന്നോ വേര്‍തിരിക്കാതെ സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. ഇങ്ങനെയാണ് എല്ലാ കാര്യങ്ങളും എന്നുവെച്ചാല്‍ മഹാന്മാരായ അമ്പിയാക്കളും ഔലിയാക്കളും അവരുടെ മുഅ്ജിസത്ത് കറാമത്തുകൊണ്ട് സഹായിക്കുക എന്നത് ഒരു വലിയ വിഷയമല്ല. കാരണം, അല്ലാഹുവാണല്ലോ എല്ലാം ചെയ്യുന്നത്. അതിന് അവന് കഴിയില്ല എന്ന് ആരെങ്കിലും വാദിക്കുമോ? മരണപ്പെടുക എന്നതോ ജീവിച്ചിരിക്കുക എന്നതോ മുഅ്ജിസത്ത് കറാമത്ത് വെളിവാകുന്നതിന് തടസ്സമല്ല. കാരണം, മുഅ്ജിസത്ത്, കറാമത്ത് എന്നിവ നുബുവ്വത്ത്, വിലായത്ത് എന്നീ പദവികള്‍ക്കാണ് ലഭിക്കുന്നത്. ഈ രണ്ട് പദവിയിലേക്കും ആരെ അല്ലാഹു തിരഞ്ഞെടുത്താലും അവര്‍ക്ക് ഈ രണ്ട് നിഅ്മത്തുകളെ അല്ലാഹു നല്‍കുന്നു. അവര്‍ മരണപ്പെട്ടതിന് ശേഷം നബിയല്ലന്നോ വലിയല്ലന്നോ ആരെങ്കിലും വാദിക്കുമോ? അതുകൊണ്ട് ഈ രണ്ട് പദവി ഉള്ള കാലത്തോളം അവര്‍ക്ക് മുഅ്ജിസത്ത്, കറാമത്ത് ഉണ്ടാവുകയും അതനുസരിച്ച് അവര്‍ സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ അവരോട് സഹായം ചോദിക്കുകയും ചെയ്യാം.



☝🏼 അള്ളാഹു ഖുർആനിലൂടെ പറയുന്നത് അതാണ്...:

*ﻗُﻞْ ﻟَﺎ ﺃَﻣْﻠِﻚُ ﻟِﻨَﻔْﺴِﻲ ﻧَﻔْﻌًﺎ ﻭَﻟَﺎ ﺿَﺮًّﺍ ﺇِﻟَّﺎ ﻣَﺎ ﺷَﺎﺀَ ﺍﻟﻠَّﻪُ ۚ ﻭَﻟَﻮْ ﻛُﻨْﺖُ ﺃَﻋْﻠَﻢُ ﺍﻟْﻐَﻴْﺐَ ﻟَﺎﺳْﺘَﻜْﺜَﺮْﺕُ ﻣِﻦَ ﺍﻟْﺨَﻴْﺮِ ﻭَﻣَﺎ ﻣَﺴَّﻨِﻲَ ﺍﻟﺴُّﻮﺀُ ۚ ﺇِﻥْ ﺃَﻧَﺎ ﺇِﻟَّﺎ ﻧَﺬِﻳﺮٌ ﻭَﺑَﺸِﻴﺮٌ ﻟِﻘَﻮْﻡٍ ﻳُﺆْﻣِﻨُﻮﻥَ*

_പറയുക: “ അല്ലാഹു ഇച്ഛിച്ചതുമാത്രമേ എനിക്കു ഗുണമോ ദോഷമോ വരുത്താന് കഴിയുകയുള്ളൂ. . എനിക്ക് മറഞ്ഞ കാര്യങ്ങള് അല്ലാഹു അറീക്കാതെ  അറിയുമായിരുന്നെങ്കില് നിശ്ചയമായും ഞാന് എനിക്കുതന്നെ അളവറ്റ നേട്ടങ്ങള് കൈവരുത്തുമായിരുന്നു. പ്രയാസങ്ങള്‍ എന്നെ ഒട്ടും ബാധിക്കുമായിരുന്നുമില്ല. എന്നാല് ഞാനൊരു മുന്നറിയിപ്പുകാരനും  വിശ്വസിക്കുന്ന ജനത്തിന് ശുഭവാര്ത്ത അറിയിക്കുന്നവനുമാണ്.”_
_*(അൽ അഅ്റാഫ് 7:188 ‏)*_

ഇസ്തിഗാസ, തവസ്സുലിന്‍റെ പേരില്‍ ആളുകള്‍ മുശ്രിക്കായെന്ന് വാദിക്കുക വഴി ഇവിടെ ഇസ്ലാമിന്‍റെ പടിക്കു പുറത്താവുന്നത് ആരാണെന്ന് ഗൗരവ പൂര്‍വ്വം ചിന്തിക്കേണ്ടതുണ്ട് വിമര്‍ശകര്‍....

അബൂഹുറൈറ [റ] ഉസ്മാന്‍ [റ]  അബൂഹനീഫ [റ] മാലിക് [റ] ശാഫിഈ [റ] അഹ്മദ് ബിന്‍ ഹമ്പല്‍ [റ] ത്വബ്റാനീ [റ] മുഹമ്മദ് ബിന്‍ മുന്‍കദിര്‍ [റ] തുടങ്ങി വലിയൊരു വിശ്വാസി ശ്രേണിയേയാണ്.


നബിതങ്ങള്‍ മുതല്‍ ഈ കാലഘട്ടം വരെയുള്ള വലിയൊരു മുസ്ലിം പാരമ്പര്യത്തെ കാഫിറും മുശ്‌രിക്കുമാക്കി ചിത്രീകരിച്ച് ഇവിടെ പുതിയ ഇസ്‌ലാം സൃഷ്ടിക്കുന്ന പുത്തനാശയക്കാരനോടൊരുചോദ്യം ചോദിക്കട്ടെ....!

*ഇസ്തിഗാസ ചെയ്യാത്ത പരമ്പരയിലൂടെയാണ് നിങ്ങളുടെ കയ്യില്‍ ഖുര്‍ആനെത്തിയത് എന്ന് തെളിയീക്കുവാന്‍ നിങ്ങള്‍ക്കാവുമോ...?*

8606065845
muneerperumalabad@gmail.com
••°••°••°••°••°••°••°••°••°••


ഈ മൗലിദില്‍ പരാമര്‍ശിച്ച ചരിത്രങ്ങള്‍ക്കെതിരെ വിമര്‍ശകര്‍ കൊഞ്ഞനം കാട്ടാറുണ്ട്....

ആദം നബി (അ) നബിതങ്ങളെ തവസ്സുലാക്കി ദുആ ചെയ്തതും നൂഹ് നബി (അ) ഇസ്തിഗാസ നടത്തിയതും ലോകമംഗീകരിച്ച സത്യമാണ്.

ഇമാം സുബുകീ (റ) പറയുന്നു.

اعلم أنه يجوز ويحسن التوسل والاستغاثة والتشفع بالنبي صلى الله عليه وسلم إلى ربه عز وجل، وجواز ذلك وحسنه من الأمور المعلومة لكل ذي دين، المعروفة من فعل الأنبياء والمرسلين، وسير السلف الصالحين، والعلماء والعوام من المسلمين، والتويل بالنبي صلى الله عليه وسلم جائز في كل حال قبل خلقه وبعده في مدة حياته وبعد موته في البرزخ، وبعد البعث في عرصات القيامة والجنة


ജനിക്കുന്നതിന് മുമ്പായാലും
ജീവിതകാലത്തായാലും വഫാത്തിന് ശേഷമായാലും അന്ത്യനാളിന്‍റെ പ്രതിസന്ധിഘട്ടത്തിലായാലും സ്വര്‍ഗത്തിലായാലും ഇസ്തിഗാസയും തവസ്സുലും ശഫാഅത്ത് തേടലുമെല്ലാം അമ്പിയാ മുര്‍സലുകളുടെ പ്രവൃത്തി കൊണ്ട് ലോകത്തറിയപ്പെട്ട കാര്യമാണ്. (ശിഫാഉസ്സിഖാം 150)

ചരിത്രത്തെ നിഷേധിക്കുന്നത് എത്ര വലിയ പോയത്തമാണ്.

പ്‌രസ്തുത മൗലിദില്‍ കാണാം
*■ﻭﻫﻮﺍﻟﺬﻱ توسل ﺑﻪ ﺁﺩﻡ ﻋﻠﻴﻪ ﺍﻟﺴﻼﻡ*


*മുഹമ്മദ്(സ)യുടെ പ്രഭ കൊണ്ട് ആദം(അ) ഇടതേടി പ്രാർത്ഥിച്ചു .*

ഇത് ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ട ചരിത്ര സത്യമാണ്...


 قال رسول الله صلى الله عليه وسلم:
لما اقترف آدم الخطيئة، قال يا رب بحق محمد لما غفرت لي قال: وكيف عرفت محمدًا ؟ قال: لأنك لما خلقتني بيديك ونفخت فيَّ من روحك رفعت رأسي فرأيت على قوائم العرش مكتوبًا لا إله إلا الله، محمد رسول الله، فعلمت أنك لم تضف اسمك إلا أحب الخلق إليك، قال: صدقت يا آدم، ولولا محمد ما خلقتك
നബിതങ്ങളുടെ പേര് പറഞ്ഞ് ആദം നബി അല്ലാഹുവിനോട് തവസസുലാക്കി ദുആ ചെയ്തപ്പോള്‍ റബ്ബ് സ്വീകരിച്ചു.

ഈ സംഭവം ഉദ്ധരിക്കുന്നത് മഹാന്‍മാരായ പണ്ഢിത ശ്രേഷ്ഠരാണ്.

 1⃣  القسطلاني والزرقاني في المواهب اللدنية [ج1 ص62]

2⃣ ابن كثير في البداية ( ج1 ص180 ) .

ഹദീസ് സ്വഹീഹാണെന്ന് മഹത്തുക്കള്‍ രേഖപ്പെടുത്തുന്നു

3⃣الحاكم في المستدرك وقال : صحيح الإسناد


4⃣الحافظ السيوطي-الخصائص النبوية وصححه ،


5⃣البيهقي في دلائل النبوة  وصححه أيضاً

📖എന്നാൽ വിമര്‍ശകര്‍ എല്ലാ വിഷയത്തിലുമെന്ന പോലെ ഇവിടെയും പച്ചയായ ഹദീസ് നിഷേധവും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനവും നടത്തുന്നത് കാണാം.

വിശുദ്ധ ഖുര്‍ആനിലെ ഈ രണ്ട്  ആയത്തുകളാണ് നബിതങ്ങള്‍ പറഞ്ഞ ആ സംഭവത്തെ പച്ചയായി നിഷേധിക്കാന്‍ അവര്‍ ദുര്‍വിനിയോഗം ചെയ്തത്.

1⃣ *ﻓَﺘَﻠَﻘَّﻰٰ ﺁﺩَﻡُ ﻣِﻦْ ﺭَﺑِّﻪِ ﻛَﻠِﻤَﺎﺕٍ ﻓَﺘَﺎﺏَ ﻋَﻠَﻴْﻪِ ۚ ﺇِﻧَّﻪُ ﻫُﻮَ ﺍﻟﺘَّﻮَّﺍﺏُ ﺍﻟﺮَّﺣِﻴﻢُ*

_" ആദം തന്റെ റബ്ബിൽ നിന്ന് ചില വചനങ്ങള് അഭ്യസിച്ചു. അതിന്‍റെ മേല്‍ പ്രാര്‍ത്ഥന നടത്തി.. അല്ലാഹു സ്വീകരിച്ചു. തീര്ച്ചയായും ഏറെ മാപ്പരുളുന്നവനും ദയാപരനുമാണവന്‍''
*(അൽ ബഖറ 2:37 ‏)*

 2⃣ *ﻗَﺎﻟَﺎ ﺭَﺑَّﻨَﺎ ﻇَﻠَﻤْﻨَﺎ ﺃَﻧْﻔُﺴَﻨَﺎ ﻭَﺇِﻥْ ﻟَﻢْ ﺗَﻐْﻔِﺮْ ﻟَﻨَﺎ ﻭَﺗَﺮْﺣَﻤْﻨَﺎ ﻟَﻨَﻜُﻮﻧَﻦَّ ﻣِﻦَ ﺍﻟْﺨَﺎﺳِﺮِﻳﻦَ*

രണ്ടുപേരും പറഞ്ഞു: “ഞങ്ങളുടെ റബ്ബേ ! ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില് ഉറപ്പായും ഞങ്ങള് നഷ്ടം പറ്റിയവരായിത്തീരും.
*(അൽ അഅ്റാഫ് 7:23 ‏)*

ആയത്തില്‍ ആദം നബിയുടെ പ്രാര്‍ത്ഥനയെ പരിചയപ്പെടുത്തുമ്പോള്‍ തവസ്സുലാക്കിയിട്ടുണ്ടോ ഇല്ലേ എന്ന് പറഞ്ഞിട്ടേയില്ല. പകരം ഹദീസ് തവസ്സുല്‍ ആക്കിയിട്ടാണ് പ്രാര്‍ത്ഥിച്ചിട്ടുള്ളത് എന്ന് വ്യകതമാക്കുകയും ചെയ്യുന്നു.


*പച്ചയായ പ്രമാണ നിഷേധത്തെ ഇസ്ലാം എന്ന് വിളിക്കുന്നതെങ്ങനെ...?*

♡♡♡♡♡♡♡♡♡♡

Muneerperumalabad/fb.com

നബിതങ്ങളുടെ മദ്ഹ് കേള്‍ക്കുന്നത് തന്നെ മൗലിദ് വിമര്‍ശകര്‍ക്ക് പുച്ചമാണ്.
കാരണം പലതും പറഞ്ഞ് അവര്‍ മദ്ഹ് വേദികളില്‍ നിന്ന് ഒളിച്ചോടുന്നതാണ് പതിവ്.
അവരുടെ കാരണങ്ങളില്‍(?) പെട്ടതാണ് നൂഹ് നബി(അ) യുടെ ഇസ്തിഗാസ പറയുന്ന വരി. അത് കേവലം ഈ മൗലിദില്‍ മാത്രം പറയുന്ന ഒരു ചരിത്രമാണെന്ന് ധരിച്ചാണ് അവര്‍ നിഷേധത്തിനൊരുങ്ങുന്നത്. മഹാനായ മഖ്ദൂം(റ)വിനെതിരില്‍ കളവ് ആരോപിക്കുമ്പോള്‍ അല്‍പം ആലോചിക്കണമായിരുന്നു.

മഖ്ദൂം(റ) എഴുതുന്നു.
*ﻭﺍﺳﺘﻐﺎﺙ ﺑﻪ ﻧﻮﺡٌ ﻓﻨﺠﻰ ﻣﻦ ﺍﻟﺮﺩﻯ*

_*നൂഹ് നബി(അ) മുഹമ്മദ് നബി(സ) യോട് സഹായാഭ്യർ ത്ഥന നടത്തി പ്രാർ ത്ഥിച്ചു. അതിനാൽ ജലപ്രളയത്തിൽനിന്ന് രക്ഷപ്പെട്ടു.*_

ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്നത് വസ്തുതയാണ്.

ലോക പ്രശസ്ത പണ്ഢിതന്‍ ഇമാം സുബുകീ (റ) എഴുതുന്നു.
أما استغاثة نوح وإبراهيم عليهما الصلاة والسلام فأورده المفسرون   (شفاء السقام ١٥١)
നൂഹ് നബിയും ഇബ്രാഹീം നബിയും ഇസ്തിഗാസ നടത്തിയ സംഭവങ്ങള്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ പണ്ഢിത വരേണ്യര്‍ ഉദ്ധരിച്ചിട്ടുണ്ട് (ശിഫാഉസ്സിഖാം151)

പച്ചയായി ചരിത്രപ്രമാണങ്ങള്‍ നിഷേധിക്കുന്നതിനോട് വിശ്വാസികള്‍ എന്നും മുഖം തിരിച്ചിട്ടേയുള്ളൂ.

വിശുദ്ധ ഖുര്‍ആനില്‍ ഈ ചരിത്രത്തിനെതിരെ ഒരു വരിപോലും കാണാന്‍ കഴിയില്ല. പക്ഷെ വിമര്‍ഷകര്‍ ദുര്‍വ്യാഖ്യാനിക്കാതിരിക്കില്ലല്ലോ..?

*★*
അള്ളാഹു പറയുന്നു:

*ﻭَﺣَﻤَﻠْﻨَﺎﻩُ ﻋَﻠَﻰٰ ﺫَﺍﺕِ ﺃَﻟْﻮَﺍﺡٍ ﻭَﺩُﺳُﺮٍ . ﺗَﺠْﺮِﻱ ﺑِﺄَﻋْﻴُﻨِﻨَﺎ ﺟَﺰَﺍﺀً ﻟِﻤَﻦْ ﻛَﺎﻥَ ﻛُﻔِﺮَ*

  ജനം നിഷേധിച്ചു തള്ളിയവര്‍ക്കുള്ള പ്രതിഫലമായിട്ട് നൂഹിനബിയെ നാം  നമ്മുടെ മേല്നോട്ടത്തില്‍ നീങ്ങുന്ന പലകകളും കീലങ്ങളുമുള്ള കപ്പലില് കയറ്റി.."_
_*(അൽ ഖമർ 54:13,14 ‏)*_

*ﻭَﻗِﻴﻞَ ﻳَﺎ ﺃَﺭْﺽُ ﺍﺑْﻠَﻌِﻲ ﻣَﺎﺀَﻙِ ﻭَﻳَﺎ ﺳَﻤَﺎﺀُ ﺃَﻗْﻠِﻌِﻲ ﻭَﻏِﻴﺾَ ﺍﻟْﻤَﺎﺀُ ﻭَﻗُﻀِﻲَ ﺍﻟْﺄَﻣْﺮُ ﻭَﺍﺳْﺘَﻮَﺕْ ﻋَﻠَﻰ ﺍﻟْﺠُﻮﺩِﻱِّ ۖ ﻭَﻗِﻴﻞَ ﺑُﻌْﺪًﺍ ﻟِﻠْﻘَﻮْﻡِ ﺍﻟﻈَّﺎﻟِﻤِﻴﻦَ*

_"അപ്പോള് കല്പനയുണ്ടായി: “ഓ ഭൂമി, നിന്നിലെ വെള്ളമൊക്കെ നീ കുടിച്ചുതീര്ക്കൂ. ആകാശമേ, മഴ നിര്ത്തൂ.” വെള്ളം വറ്റുകയും കല്പന നടപ്പാവുകയും ചെയ്തു. കപ്പല് ജൂദി പര്വതത്തിന്മേല് ചെന്നു നിന്നു. അപ്പോള് ഇങ്ങനെ അരുളപ്പാടുണ്ടായി: “അക്രമികളായ ജനതക്കു നാശം!”_
_*(ഹൂദ് 11:44)*_

☝🏻നൂഹ് നബിയുടെ ഒരു പ്രാര്‍ത്ഥന ഖുര്‍ആനിലുണ്ട്. അത് മാത്രമേ നൂഹ്നബി പ്രാര്‍ത്ഥിച്ചിട്ടുള്ളൂ എന്ന് പറയാന്‍ വിമര്‍ശകര്‍ ഇത് വരെ തെളിവ് കൊണ്ട് വന്നിട്ടില്ല എന്നതാണ് സത്യം.

*ﻗَﺎﻝَ ﺭَﺏِّ ﺍﻧْﺼُﺮْﻧِﻲ ﺑِﻤَﺎ ﻛَﺬَّﺑُﻮﻥِ*

_"നൂഹ് പ്രാര്ഥിച്ചു: “എന്റെ റബ്ബേ, ഈ ജനം എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. അതിനാല് നീയെനിക്കു തുണയായുണ്ടാകേണമേ.”_

*ﻓَﺄَﻭْﺣَﻴْﻨَﺎ ﺇِﻟَﻴْﻪِ ﺃَﻥِ ﺍﺻْﻨَﻊِ ﺍﻟْﻔُﻠْﻚَ ﺑِﺄَﻋْﻴُﻨِﻨَﺎ ﻭَﻭَﺣْﻴِﻨَﺎ ﻓَﺈِﺫَﺍ ﺟَﺎﺀَ ﺃَﻣْﺮُﻧَﺎ ﻭَﻓَﺎﺭَ ﺍﻟﺘَّﻨُّﻮﺭُ ۙ ﻓَﺎﺳْﻠُﻚْ ﻓِﻴﻬَﺎ ﻣِﻦْ ﻛُﻞٍّ ﺯَﻭْﺟَﻴْﻦِ ﺍﺛْﻨَﻴْﻦِ ﻭَﺃَﻫْﻠَﻚَ ﺇِﻟَّﺎ ﻣَﻦْ ﺳَﺒَﻖَ ﻋَﻠَﻴْﻪِ ﺍﻟْﻘَﻮْﻝُ ﻣِﻨْﻬُﻢْ ۖ ﻭَﻟَﺎ ﺗُﺨَﺎﻃِﺒْﻨِﻲ ﻓِﻲ ﺍﻟَّﺬِﻳﻦَ ﻇَﻠَﻤُﻮﺍ ۖ ﺇِﻧَّﻬُﻢْ ﻣُﻐْﺮَﻗُﻮﻥَ*

_"അപ്പോള് നാമദ്ദേഹത്തിന് ഇങ്ങനെ ബോധനംനല്കി: “നമ്മുടെ മേല്നോട്ടത്തിലും നമ്മുടെ നിര്ദേശമനുസരിച്ചും നീയൊരു കപ്പലുണ്ടാക്കുക. പിന്നെ നമ്മുടെ കല്പനവരും. അപ്പോള് അടുപ്പില്‍ നിന്ന് ഉറവ പൊട്ടും. അന്നേരം എല്ലാ വസ്തുക്കളില്നിന്നും ഈ രണ്ട് ഇണകളെയും കൂട്ടി അതില് കയറുക. നിന്റെ കുടുംബത്തെയും അതില് കയറ്റുക. അവരില്‍ ചിലര്ക്കെതിരെ നേരത്തെ വിധി വന്നുകഴിഞ്ഞിട്ടുണ്ട്. അവരെ ഒഴിവാക്കുക. അക്രമികളുടെ കാര്യം എന്നോട് പറഞ്ഞുപോകരുത്. ഉറപ്പായും അവര് മുങ്ങിയൊടുങ്ങാന് പോവുകയാണ്."_

*ﻓَﺈِﺫَﺍ ﺍﺳْﺘَﻮَﻳْﺖَ ﺃَﻧْﺖَ ﻭَﻣَﻦْ ﻣَﻌَﻚَ ﻋَﻠَﻰ ﺍﻟْﻔُﻠْﻚِ ﻓَﻘُﻞِ ﺍﻟْﺤَﻤْﺪُ ﻟِﻠَّﻪِ ﺍﻟَّﺬِﻱ ﻧَﺠَّﺎﻧَﺎ ﻣِﻦَ ﺍﻟْﻘَﻮْﻡِ ﺍﻟﻈَّﺎﻟِﻤِﻴﻦَ*

_“അങ്ങനെ നീയും നിന്നോടൊപ്പമുള്ളവരും കപ്പലില് കയറിക്കഴിഞ്ഞാല്‍ നീ പറയുക: “അക്രമികളില് നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന് സ്തുതി.”_

*ﻭَﻗُﻞْ ﺭَﺏِّ ﺃَﻧْﺰِﻟْﻨِﻲ ﻣُﻨْﺰَﻟًﺎ ﻣُﺒَﺎﺭَﻛًﺎ ﻭَﺃَﻧْﺖَ ﺧَﻴْﺮُ ﺍﻟْﻤُﻨْﺰِﻟِﻴﻦَ*

_"നീ വീണ്ടും പറയുക: “എന്റെ റബ്ബേ, അനുഗൃഹീതമായ ഒരിടത്ത് നീയെന്നെ ഇറക്കിത്തരേണമേ. ഇറക്കിത്തരുന്നവരില് ഏറ്റവും ഉത്തമന് നീയാണല്ലോ.”_
_*(മുഅ്മിനൂൻ 23:26-29).*_


*📛വിശ്വാസികള്‍ അവരുടെ വാറോലകളില്‍ കുടുങ്ങരുത്. ആയത്തുകളിലെവിടെയും ഇസ്തിഗാസ ചെയ്തതിനെ നിഷേധിക്കുന്നില്ല. മാത്‌രമല്ല ഇസ്തിഗാസ ചെയ്തിട്ടുണ്ടെന്ന് ഇമാം സുബുകീ (റ) അടക്കമുള്ള പണ്ഢിതന്‍മാര്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ നിന്നുദ്ധരിക്കുന്നുണ്ട്.*



*💡ചിന്തിക്കുക സഹോദരങ്ങളേ, ഖുർആനെയും ഹദീസുകളെയും ചരിത്ര സത്യങ്ങളെയും കള്ളമാക്കി തള്ളുന്ന ഇത്തരം  മൗലിദ് വിമര്‍ഷകരെ നാമെന്തിന് വിലകല്‍പിക്കണം?*

ഖുര്‍ആന്‍ നിഷേധികളെയും ദുര്‍വ്യാഖ്യാനിക്കുന്നവരെയും അല്ലാഹു ഭീഷണിപ്പെടുത്തുന്നതിങ്ങനെ...

*📖 ﻓَﻤَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦِ ﺍﻓْﺘَﺮَﻯٰ ﻋَﻠَﻰ ﺍﻟﻠَّﻪِ ﻛَﺬِﺑًﺎ ﺃَﻭْ ﻛَﺬَّﺏَ ﺑِﺂﻳَﺎﺗِﻪِ ۚ ﺇِﻧَّﻪُ ﻟَﺎ ﻳُﻔْﻠِﺢُ ﺍﻟْﻤُﺠْﺮِﻣُﻮﻥَ*

_"അല്ലാഹുവിന്റെ പേരില് കള്ളം കെട്ടിച്ചമക്കുകയോ അവന്റെ വചനങ്ങളെ കള്ളമാക്കി തള്ളുകയോ ചെയ്തവനെക്കാള് കടുത്ത അക്രമി ആരുണ്ട്? പാപികള് ഒരിക്കലും വിജയിക്കുകയില്ല."_
_*(യൂനുസ് 10:17).*_


*📖 ﻭَﻟَﺎ ﺗَﻜُﻮﻧَﻦَّ ﻣِﻦَ ﺍﻟَّﺬِﻳﻦَ ﻛَﺬَّﺑُﻮﺍ ﺑِﺂﻳَﺎﺕِ ﺍﻟﻠَّﻪِ ﻓَﺘَﻜُﻮﻥَ ﻣِﻦَ ﺍﻟْﺨَﺎﺳِﺮِﻳﻦَ*

_"അല്ലാഹുവിന്റെ പ്രമാണങ്ങളെ കള്ളമാക്കി തള്ളിയവരിലും നീ അകപ്പെടരുത്. അങ്ങനെ സംഭവിച്ചാല് നീ പരാജിതരുടെ കൂട്ടത്തില് പെട്ടുപോകും."_
_*( യൂനുസ് 10: 95).*_


നീണ്ട താടിയും ദീര്‍ഘ നേരമുള്ള ആരാധനയുമെല്ലാം ബിദ്അത്തുകാരന് ഒരു ഉപകാരവും ഉണ്ടാവില്ല. ഖുര്‍ആന്‍ പറയുന്നൂ

*📖 ﻣَﺜَﻞُ ﺍﻟَّﺬِﻳﻦَ ﻛَﻔَﺮُﻭﺍ ﺑِﺮَﺑِّﻬِﻢْ ۖ ﺃَﻋْﻤَﺎﻟُﻬُﻢْ ﻛَﺮَﻣَﺎﺩٍ ﺍﺷْﺘَﺪَّﺕْ ﺑِﻪِ ﺍﻟﺮِّﻳﺢُ ﻓِﻲ ﻳَﻮْﻡٍ ﻋَﺎﺻِﻒٍ ۖ ﻟَﺎ ﻳَﻘْﺪِﺭُﻭﻥَ ﻣِﻤَّﺎ ﻛَﺴَﺒُﻮﺍ ﻋَﻠَﻰٰ ﺷَﻲْﺀٍ ۚ ﺫَٰﻟِﻚَ ﻫُﻮَ ﺍﻟﻀَّﻠَﺎﻝُ ﺍﻟْﺒَﻌِﻴﺪُ*

_"തങ്ങളുടെ റബ്ബിനെ കള്ളമാക്കിത്തള്ളിയവരുടെ ഉദാഹരണമിതാ: അവരുടെ പ്രവര്ത്തനങ്ങള്, കൊടുങ്കാറ്റുള്ള നാളില് കാറ്റടിച്ചു പാറിപ്പോയ വെണ്ണീറുപോലെയാണ്. അവര് നേടിയതൊന്നും അവര്ക്ക് ഉപകരിക്കുകയില്ല. ഇതുതന്നെയാണ് അതിരുകളില്ലാത്ത മാര്ഗഭ്രംശം."_
_*(ഇബ്രാഹീം 14:18)*_


🚫

നബി(സ)യെ  പുകഴത്തുന്നതിനെ വിമര്‍ഷിക്കുമ്പോൾ മേൽവിവരിച്ചതുപോലെ ഖുർഃആനെയും ഹദീസിനെയും പണ്ഢിത പ്രമാണങ്ങളെയും കളവാക്കുകയാണ് വിമര്‍ശകര്‍ ചെയ്യുന്നത്.



📘ഈസാ നബിയെ ഇലാഹാണെന്ന വിശ്വാസത്തോടെ കൃസ്ത്യാനികള്‍ പുകഴ്ത്തുന്നത് പോലെ അതിരുവിട്ട് പുകഴ്ത്തുന്നത് നബി(സ) നിരോദിച്ചിരിക്കുന്നു എന്നത് സത്യമാണ്.

ഖുര്‍ആനിനോടും ഹദീസുകളോടും എതിരായ ഒരു വരിപോലും പ്രസ്തുത മൗലിദ് ഗ്രന്ഥത്തിലില്ല. മഖ്ദൂമവര്‍കളെ ആരോപിക്കുന്നവര്‍ക്ക് അത് തെളിയീക്കുവാന്‍ സാധ്യവുമല്ല.

നബിതങ്ങള്‍ പറയുന്നു
*ആരെങ്കിലും എന്റെ മേൽ മനപ്പൂർവ്വം കളവ് പറഞ്ഞാൽ അവന്റെ ഇരിപ്പിടം നരകത്തിൽ അവൻ പ്രതീക്ഷിച്ചുകൊള്ളട്ടെ”.*
(ബുഖാരി)

ഇമാമുമാരെ പറ്റി നബിതങ്ങളുടെ മേല്‍ കളവു പറയുന്നവരാണെന്നു വിശ്വസിക്കുന്നവര്‍ക്ക് പിന്നെന്തു പ്രമാണം..? പിന്നെന്തു പാരമ്പര്യം..?



👆ഇതൊക്കെ മനസ്സിലായിട്ടും അത് അങ്ങീകരിക്കാതെ ചിലർ പറയാറുണ്ട്:



*ഖുര്‍ആനും ഹദീസുമല്ലാത്തതൊന്നും നമ്മള്‍ വിശ്വസിക്കില്ല എന്ന്*

ചോദിക്കട്ടെ,
*ഖുര്‍ആന്‍ എവിടുന്നാണ് ഈ കാലത്ത് ജനിച്ച നിനക്ക് കിട്ടിയത്...?*

*നബിതങ്ങളുടെ കാലത്തില്ലാതെ നിനക്കെവിടുന്നാണ് ഹദീസുകള്‍ ലഭിച്ചത്...?*



 അള്ളാഹു പറയുന്നു:

*ومن يشاقق الرسول من بعد ما تبين له الهدى ويتبع غير سبيل المؤمنين نوله ما تولى ونصله جهنم وساءت مصيرا*
സന്‍മാര്‍ഗ്ഗം വ്യക്തമായിട്ടും നബിതങ്ങള്‍ക്കെതിരായി വിശ്വാസികള്‍ നടന്ന മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാതെ പുത്തന്‍ മാര്‍ഗ്ഗം തിരെഞ്ഞെടുത്തവര്‍ക്ക് നരകം വരാനുണ്ട്....(ഖുര്‍ആന്‍)

_*📿അല്ലാഹുവേ, ഞങ്ങൾ അറിയാതെ ചെയ്ത തെറ്റുകൾ മുത്ത്നബിയുടെ ബറക്കത്ത് കൊണ്ട് നീ ഞങ്ങൾക്ക് പൊറുത്ത് തരേണമേ.*

  *സത്യം മനസ്സിലാക്കി, അതുൾക്കൊണ്ട് ജീവിക്കാൻ നീ ഞങ്ങള്‍ക്കും ഞങ്ങളുടെ സഹോദരങ്ങള്‍ക്കും അനുഗ്രഹം നൽകേണമേ…*_
_(ആമീൻ)._


☆ *മതി വെറുത്തേക്കൂ...*
*ഈ വഹാബി പ്രസ്ഥാനത്തെ...!* ☆★


♡നബിതങ്ങള്‍ ഓര്‍മപ്പെടുത്തുന്നു

مَنْ رَغَبَ عَنْ سُنَّتِي فَلَيْسَ مِنِّي
എന്‍റെ സുന്നത്ത് വിട്ട് ബിദ്അത്തിലേക്ക പോയവന്‍ എന്‍റെ ഉമ്മത്തല്ല

♡ബിദ്അത്തു കാരനെ ബഹുമാനിക്കരുത്‌. നബിതങ്ങള്‍ പറയുന്നു

مَنْ وَقَرَ صَاحِبَ بِدْعَةٍ فقد أعان عَلَى هدم الإسلام
ബിദ്അത്തുകാരനെ ബഹുമാനിച്ചവന്‍ ഇസ്ലാം തകര്‍ക്കാന്‍ സഹായിക്കുന്നവനാണ്

♡ഉമ്മത്ത് പല പാര്‍ട്ടികളായി തിരിയുമ്പോള്‍ ആരുടെ കൂടെ നില്‍ക്കണമെന്ന് നബിതങ്ങള്‍ പഠിപ്പിച്ചു


لَيَأْتِيَنَّ عَلَى أُمَّتِي كَمَا أَتَى عَلَى بَنِي إِسْرَائِيلَ حَذْوَ النَّعْلِ بِالنَّعْلِ حَتَّى إِنْ كَانَ مِنْهُمْ مَنْ أَتَى أُمَّهُ عَلانِيَةً لَكَانَ فِي أُمَّتِي مَنْ يَصْنَعُ ذَلِكَ وَإِنَّ بَنِي إِسْرَائِيلَ تَفَرَّقَتْ١ عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً وَتَفَرَّقَتْ أُمَّتِي عَلَى ثَلاثٍ وَسَبْعِينَ مِلَّةً كُلُّهُمْ فِي النَّارِ إِلا مِلَّةً وَاحِدَةً قَالُوا مَنْ هِيَ يَا رَسُولَ اللَّهِ قَالَ مَا أَنَا عَلَيْهِ وَأَصْحَابِي
ബനൂഇസ്രാഈലിനെ പോലെ എന്‍റെ ഉമ്മത്ത് 73 വിഭാഗമാവും അവരിലൊരുവിഭാഗമാണ് വിജയികള്‍. ഞാനും സ്വഹാബത്തും ജീവിച്ച പാതയില്‍ ജീവിക്കുന്നവരാണവര്‍


★തറാവീഹ്
മൗലിദ് വിമര്‍ഷകര്‍ തറാവീഹ് വിഷയത്തില്‍ സ്വഹാബികള്‍ക്കെതിരാണ്
★ജുമുഅഃ ഖുതുബ
നബിതങ്ങളും സ്വഹാബത്തും പ്രവര്‍ത്തിച്ചതിനെതിരാണ് ജുമുഅഃ ഖുതുബ വിഷയത്തില്‍ ഈ വിമര്‍ഷകര്‍
★ഖുനൂത്തിലും നബിതങ്ങള്‍ക്കും സ്വഹാബത്തിനുമെതിരാണവര്‍
 ★മഹത്തുക്കളുടെ മദ്ഹ് പറയുന്നതിലും അവര്‍ പുത്തന്‍ വാദവുമായി വന്നവരാണവര്‍

★★★★

*വെറുത്തേക്കൂ അവരെ..*

അവര്‍ ദീനില്‍ വിനാശകാരികളാണ്.

Thursday, April 5, 2018

തബ്ലീഗായാൽ എന്താണ് കുഴപ്പം

തബ്ലീഗായാൽ എന്താണ് കുഴപ്പം?

ആളുകള്‍ തബ്ലീഗ് ജമാഅത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് അവരുടെ ബാഹ്യ ചേഷ്ടകൾ കൊണ്ടാണ്ണ്. നല്ല താടി,തൊപ്പി,തലയില്‍കേട്ട് മുഖത്ത് പുഞ്ചിരി ജനങ്ങളെ നിസ്കരിക്കാനും മറ്റും പ്രേരിപ്പിക്കല്‍ ഇങ്ങനെയുള്ള ആളുകള്‍ക്ക് എന്താണ് കുറ്റം എന്ന് ചിന്തിക്കുന്നവരെയും ചോദിക്കുന്നവരെയും കാണാം എന്നാല്‍ ഇസ്ലാമില്‍ വിശ്വസ്കാര്യങ്ങള്‍ക്കാണ് പ്രാധാന്യമെന്നും ബാഹ്യചെഷ്ടകള്‍ രണ്ടാംസ്ഥാനത്താണന്നും അതുകൊണ്ട് അവര്‍ വിശ്വാസവൈകല്യം സംഭവിച്ചവരാണന്നും കാണാം വിശ്വാസവൈകല്ല്യം സംഭവിച്ചവരുടെ കര്‍മ്മം സ്വീകരിക്കുകയില്ല എന്നത് തര്‍ക്കമറ്റതാണല്ലോ അല്ലാഹുവിന്‍റെ പ്രവാചകന്‍ പറയുന്നു عَنْ حُذَيْفَةَ رضي الله عنه قال رسول الله صلى الله عليه وسلم :
( لَا يَقْبَلُ اللَّهُ لِصَاحِبِ بِدْعَةٍ صَوْمًا ، وَلَا صَلَاةً ، وَلَا صَدَقَةً ، وَلَا حَجًّا ، وَلَا عُمْرَةً ، وَلَا جِهَادًا ، وَلَا صَرْفًا ، وَلَا عَدْلًا ، يَخْرُجُ مِنْ الْإِسْلَامِ كَمَا تَخْرُجُ الشَّعَرَةُ مِنْ الْعَجِينِ )
رواه ابن ماجه في "السنن" (رقم/49
"പുത്തന്‍വാധിയില്‍ നിന്ന്(വിശ്വാസ വകല്ല്യം ഉള്ളവരില്‍നിന്ന്‍) നോമ്പ്,നിസ്കാരം,ധര്‍മ്മം,ഹജ്ജ്,ഉംറ,ധര്‍മ്മയുദ്ധം,ഇടപാട്,നിയ്തിയുക്തമായപ്രവര്‍ത്തി,ഒന്നും സ്വീകരിക്കപ്പെടുകയില്ല.”
( സുനനുബ്നി മാജ-49)

മൗദൂദി വൈറസ്

മൗദൂദി വൈറസ്!!!
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
പണ്ട് പണ്ട്  ഇന്ത്യയിൽ 11വയസ്സ് വരെ മാത്രം മതംപഠിച്ചു പ്രസ്സിൽ ബാലവേലക്ക് പോയ ഒരു ഉറുദുക്കാരൻ  ഉണ്ടായിരുന്നു!

സാഹചര്യം അയാളെ  പരിഷ്കാരിയും അനിസ്ലാമികനുമായി വളർത്തി,നെരിയാണിക്ക് താഴെ വസ്ത്രം, ക്ലീൻ ഷേവ്, പരിഷ്കാരി പെണ്ണുമായുള്ള വിവാഹം,യുക്തിവാദം...

ആ ഇടക്ക് അയാളെ ഏതോ വൻകിട ശക്തികൾ ചാക്കിലിട്ട് ബ്രെയിൻ വാഷ് നടത്തിയതിനാലാവാം, പെട്ടന്ന് അയാൾ ആത്മീയ കച്ചവടത്തിന്‌ ഇറങ്ങിതിരിച്ചു...
 അതിനായി അയാൾ സമർത്ഥമായി രൂപവും രീതിയും മാറ്റി പിടിച്ചു,

 അറബിയിൽ കഴിവ് ഇല്ലാത്ത അയാൾ പണ്ഡിതവേഷം വാരിചുറ്റി  വലിയ താടിയും കോട്ടുമായി രംഗത്ത് വന്നു, തന്മൂലം ലാഹോറിൽ വെച്ചു ശഹാദത്ത് കലിമചൊല്ലി നവമുസ്ലിമായി ഇസ്‌ലാമിന്റെ പേരിൽ പുതിയ മതം നിർമിച്ചു...!!!
അതാണ്‌ മൗദൂദി മതം.. അഥവാ "ജമാഅത്ത് ഇസ്ലാമി", അദ്ദേഹമാണ്‌  "അബുൽ അഅലാ മൗദൂദി",

1979ൽ അമേരിക്കയിൽ മരിച്ച അയാളെ ഒരുപള്ളിക്കും പൊതു ഖാബറിസ്ഥാനിനും വിട്ടു കൊടുക്കാതെ പാർസലാക്കി മൂന്ന് രാജ്യങ്ങളിൽ കയറ്റിഇറക്കി പ്രദർശിപ്പിച്ചു നാലാം ദിവസം ലാഹോറിലെ സ്വന്തം വീട്ടുവളപ്പിൽ പ്രത്യേകം തയ്യാർ ചെയ്ത "മഖ്‌ബറയിൽ" അടക്കം ചെയ്‌തും,  അയാൾ ഉപയോഗിച്ച പുണ്യപേന 24 ലക്ഷത്തിന്‌ ലേലം ചെയ്‌തും, പരസഹായത്താൽ അയാൾ എഴുതിയ "ഉറുദു ബുക്സ്" ഭാഷാമാറ്റം നടത്തി വിറ്റുകാശാക്കിയും പ്രശസ്ഥിതിക്ക് വേണ്ടി മത്സരിക്കുന്ന ഒരു അന്തംകമ്മി ചെറുടീംമുകളായി ആ മതക്കാരെ പലയിടത്തും ഇപ്പോഴും കണ്ടുവരുന്നുണ്ട്,

ഓന്തിനെപോലും വെല്ലുന്ന രീതിയിൽ സാഹചര്യത്തിനനുസരിച്ച് കോലംകെട്ടി മതത്തെ വികലമാക്കുക എന്നതാണ് അവരിൽ കണ്ടുവരുന്ന അപകടകാരിയായ വൈറസ്.

നാശക്കാരായ ആ വിഭാഗത്തെ കുറിച്ച് കൂടുതൽ അറിയാൻ സന്ദർശിക്കൂ   
https://www.facebook.com/hameedkarad.oman

ത്വരീഖതില്ലാത്ത ശരീഅത്ത്

🔹🔸🔹🔸🔹🔸🔹🔸
*ത്വരീഖതില്ലാത്ത ശരീഅത്ത്*
========================🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0-
_ത്വരീഖത്ത് ഇല്ലാതെ ശരീഅത്ത് കൊണ്ട് മാത്രം കാര്യം ഇല്ല എന്നും, ത്വരീഖത്ത് നിർബന്ധം ആണെന്നും ചിലർ വാദിക്കാറുണ്ട്. ഈ ആശയം അടിസ്താനരഹിതമാണ്. ഇത് ശരിയാണെന്ന് വച്ചാൽ ലോകത്തെ കോടാനുകോടി ജനങ്ങൾ വഴി തെറ്റിയവർ ആണെന്ന് വിധിക്കേണ്ടി വരും._
_യാതൊരു ത്വരീഖതുമായി ബന്ധമില്ലാത്ത ജനലക്ഷങ്ങൾ ഇന്നും ലോകത്തുണ്ട്. ഈ പാവങ്ങള ഒക്കെ പാപികൾ ആണെന്ന് വിധിക്കുന്നതിന്റെ ആപത്തു ആർക്കും ആലോചിക്കാവുന്നതാണ്. ആരാണ് അങ്ങനെ ഒരു വിധി മുസ്ലിമ്ഗൾക്ക് എതിരെ ഉന്നയിക്കാൻ ധൈര്യപെടുക?_
_മാത്രമല്ല ഇത്തരമൊരു നയമാണ് ശരിയെങ്കിൽ നമ്മുടെ പൂർവസൂരികൾ പൊതുജനത്തെ ത്വരീഖത്തുമായി നിർബന്ധമായും ബന്ധപെടുതുമായിരുന്നു. അങ്ങനെ കാണാത്തത് തന്നെ ഈ ധാരണ തെറ്റാണെന്നതിന്മതിയായ തെളിവാണ്._
_ഷെയ്ഖ്‌ അബ്ദുള്ള-ബിന്-അബീബക്റിൽ ഐദറൂസി (റ) പറയുന്നത് കാണുക: " നമ്മുടെ പക്കല അല്ലാഹുവിലേക്ക്ഉള്ള സത്യവഴി ശരീഅത്ത് അല്ലാതെ മറ്റൊന്നുമില്ല.ശരീഅത്താകുന്നു അടിത്തറയും ശാഖയും " (മസ് ലകുൽഅത്ഖിയാഅ :13)_

_ത്വരീഖത്തിനെ നിഷേധിക്കുകയല്ല, ത്വരീഖതില്ലാതെ ശരീഅതുണ്ടാകാം എന്നും , ശരീഅത്ത് ഇല്ലാതെ ത്വരീഖതുണ്ടാവില്ലെന്നും സ്ഥാപിക്കുകയാണിവിടെ . ഇമാം ഇബ്രാഹിമുദ്ധസൂഖി (റ) പറയുന്നത് കാണുക. " കർമ ശാസ്ത്രജ്ഞൻ അല്ലാഹു കല്പ്പിച്ചത് പോലെ ഇബാധതും ശറഈ ആജ്ഞകളും കൊണ്ടുവന്നാൽ പിന്നെ അവന് ഒരു ഷെയ്ഖ്‌ വേണമെന്നില്ല " (അൽയവാഖീത്)_
_ശൈഖിനെ പിന്തുടർന്നുകൊണ്ടുള്ള വ്യവസ്ഥാപിത ത്വരീഖതില്ലാതെ ശറഇന്റെ നിയമങ്ങൾ പാലിച്ചു കൊണ്ട് ഒരാൾക്ക് രക്ഷ പ്രാപിക്കാം എന്നാണ് ഇമാമും വ്യക്തമാക്കുന്നത്. സ്വര്ഗം പ്രാപിക്കാനുള്ള മാർഗങ്ങൾ ആരഞ്ഞു വന്ന പല സ്വഹാബികളുടെയും കഥകൾ ഹദീസുകളിൽ കാണാം. അത്തരം ഘട്ടങ്ങളിൽ നബി(സ) നല്കിയ നിർദേശങ്ങൾ ശറഇന്റെ ബാഹ്യ നിയമങ്ങൾ പാലിക്കാൻ ആയിരുന്നു._
_രക്ഷക്ക് ഇത് മാത്രം പോരായിരുന്നെങ്കിൽ ത്വരീഖതിന്റെ മാർഗരേഖ കൂടി നബി(സ) അവര്ക്ക് നിർബന്ധമാക്കുമായിരുന്നു._

_സാധാരണക്കാർ ത്വരീഖത്തിൽ കുടുങ്ങുകയും പണ്ഡിതന്മാരെ പുറം തള്ളുകയും ചെയ്യുന്ന സ്ഥിതി ഇന്ന് വ്യാപകമാണ്._ _വ്യാജ ത്വരീഖതുകൾ സൃഷ്ടിച്ച മഹാവിപത്തും വഞ്ചനയുമാണിത്. സാധാരണക്കാർ ഈ വിഷയത്തിൽ തല്പരരാകുന്നതിന്റെ മനശാസ്ത്രം ലളിതമാണ്._
_ദീനി വിജ്ഞാന കാര്യത്തിൽ വട്ടപൂജ്യമായവർക്ക് ത്വരീഖതിലെതിയാൽ അങ്ങേയറ്റത്തെ മഹത്വവും വൈജ്ഞാനികമായി ധ്രുതഗതിയിലുള്ള ഉണർച്ചയും കൈവരുമെന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. ത്വരീഖത്തിൽ ചെർന്നിട്ടെങ്കിലും തങ്ങൾക്കു പഠിക്കാനാകാതത്തിന്റെ വിടവ് തീർത്തു പണ്ടിതന്മാര്ക്കൊപ്പം തിളങ്ങാം എന്ന് അവർ മോഹിക്കുന്നു. ഇത്തരമൊരു വിചാരത്തിന്റെ ഫലമായാണ്‌ ത്വരീഖത്തിൽ ചേർന്നവരായി നടിക്കുന്ന വങ്കന്മാർ പണ്ഡിതന്മാരെ കൊഞ്ഞനം കുത്തുകയും വിലകുറച്ച് കാണിക്കുകയും ചെയ്യുന്നത്. ത്വരീഖതിലായത്തോടെ വർഷങ്ങൾ പഠിച്ചും പഠിപ്പിച്ചും കഴിയുന്ന ആലിമീങ്ങൽക്കൊപ്പമല്ല അവർക്കുമപ്പുറത്തു തങ്ങളും എത്തിപ്പെട്ടെന്നാണ് ഇവർ അഹങ്കരിക്കുന്നു. പണ്ഡിതന്മാരുടെ മഹത്വത്തിൽ ചിലർ പുലർത്തുന്ന പൈശാചികമായ അസൂയയും അനർഹമായ അത്യാഗ്രഹവുമത്രെ ഈ നാടകത്തിനു പിറകിൽ. അല്ലാതെ നന്നാകലും അപരനെ നന്നാക്കലുമൊന്നുമല്ല._

( *ഖമറുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ത്വരീഖത്ത് എന്ന  പുസ്തകത്തിൽ നിന്നും*)

*കൂടുതൽ പോസ്റ്റ്‌ ലഭിക്കാൻ ഈ പേജ് ലൈക്‌ ചെയ്യുക*

https://m.facebook.com/tbm4

സുബ്ഹില്‍ തസ് വീബ് (അസ്വലാത്തു ഖെെറും മിനന്നവും

📙📘📓📒📔📕📗

*സംശയാ നിവാരണം ക്ലാസ്സ്റൂം*
➖➖➖🔷🔶➖➖
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
*⛔ചോദ്യം3⃣*

*ഇമാം ശാഫി(റ) സുബ്ഹില്‍ തസ് വീബ് (അസ്വലാത്തു ഖെെറും മിനന്നവും) എന്ന് പറയല്‍ സുന്നത്തില്ലാ എന്ന് പറഞ്ഞിട്ടുണ്ടോ❓എന്നിട്ട് നിങ്ങള്‍ ഇമാമിനെ തള്ളുന്നില്ലെ എന്ന വഹാബികളുടെ കള്ളപ്രചരണത്തിനുള്ള മറുപടി എന്ത്❓*

*✅✍ഉത്തരം👇*

കിതാബിന്റെ വാചകങ്ങൾ കട്ട് മുറിച്ച് പച്ചക്കള്ളമാണ് വഹാബികള്‍ പ്രചരിപ്പിക്കുന്നത്.

*📚 ഇമാംനവവി ശറഹുല്‍മു‍ഹദ്ദബില്‍ പറയുന്നത് എന്താണന്ന് നോകാം👇*
📝തസ് വീബ് (അസ്വലാത്തു ഖെെറും മിനന്നവും) എന്ന് പറയല്‍ അതിൽ ശാഫിഹീ പണ്ഡിതന്മാർക്ക് രണ്ട് റൂട്ടുണ്ട്
ഇമാം ശീറാസി(റ)യും ഭൂരിപക്ഷവും ഉറപ്പിച്ച് പറഞ്ഞത് സ്വഹീഹായ റൂട്ട് ഉറപ്പായും അത് സുന്നത്താണ് എന്ന ഒറ്റ അഭിപ്രായമേ ഇമാം ശാഫി(റ)വിന്ന് ഉള്ളു എന്നതാണ് അബൂമഹ്ദൂറത്തിന്റെ ഹദീസ് അതിന്ന് തെളിവാണ്

*രണ്ടാമത്തെ റൂട്ട്*(അത് ആദ്യം പറഞ്ഞ സ്വഹീഹിന്നു എതിരെയുള്ളതാണ്) അതില്‍ രണ്ട് അഭിപ്രായമുണ്ട് എന്നതാണണ്  രണ്ടില്‍ ഒന്ന് സുന്നത്താണ് എന്ന മേല്‍ പറഞ്ഞതാണ് അത് ഖദീമില്‍ ഉണ്ട് ബുവെെത്വിയിൽ ശാഫീ ഇമാം വെക്തമായ  വാചകമായി ശാമിലി  എന്ന കിതാബിന്റെ കർത്താവും ഖാളി അബൂത്വയ്യിബ് ഇമാം (റ) അത് ഉദ്ദരിച്ചിട്ടുണ്ട്

അപ്പോള്‍ അത് സുന്നത്താണ് എന്നത് ജദീദിലും ഖദീമിലും ശാഫി ഇമാം(റ) വിന്റെ അധിക കിതാബിലും വെക്തമായി പറയുന്നത് തതിമ്മത്തിന്റെ മുസന്നിഫ് ഉദ്ദരിച്ചിട്ടുണ്ട്
ഈറൂട്ടില്‍ രണ്ടാമത്തെത് കറാഹത്തണന്ന് ജദീദിലെ  ഒരു അഭിപ്രായം ആണ് അത് സുന്നത്താണ് എന്നതാണ് ശാഫി ഇമാം(റ)യും പണ്ഡിതന്മാരും പോയ പ്രബലമായ അഭിപ്രായം നമ്മുടെ മദ്ഹബില്‍ അത് സുന്നത്താണ് എന്ന് നാം പറഞ്ഞുകഴിഞ്ഞു
*(ശറഹുല്‍മുഹദ്ദബ്)*1 : ﻭﺃﻣﺎ ﺍﻟﺘﺜﻮﻳﺐ ﻓﻲ ﺍﻟﺼﺤﻴﺢ ﻓﻔﻴﻪ ﻃﺮﻳﻘﺎﻥ ﺍﻟﺼﺤﻴﺢ ﺍﻟﺬﻱ ﻗﻄﻊ ﺑﻪ ﺍﻟﻤﺼﻨﻒ ﻭﺍﻟﺠﻤﻬﻮﺭ ﺃﻧﻪ ﻣﺴﻨﻮﻥ ﻗﻄﻌﺎ ﻟﺤﺪﻳﺚ ﺃﺑﻲ ﻣﺤﺬﻭﺭﺓ . ‏( ﻭﺍﻟﻄﺮﻳﻖ ﺍﻟﺜﺎﻧﻲ ‏) ﻓﻴﻪ ﻗﻮﻻﻥ ‏( ﺃﺣﺪﻫﻤﺎ ‏) ﻫﺬﺍ ﻭﻫﻮ ﺍﻟﻘﺪﻳﻢ ، ﻭﻧﻘﻠﻪ ﺍﻟﻘﺎﺿﻲ ﺃﺑﻮ ﺍﻟﻄﻴﺐ ﻭﺻﺎﺣﺐ ﺍﻟﺸﺎﻣﻞ ﻋﻦ ﻧﺺ
ﺍﻟﺸﺎﻓﻌﻲ ﻓﻲ ﺍﻟﺒﻮﻳﻄﻲ ﻓﻴﻜﻮﻥ ﻣﻨﺼﻮﺻﺎ ﻓﻲ ﺍﻟﻘﺪﻳﻢ ﻭﺍﻟﺠﺪﻳﺪ ﻭﻧﻘﻠﻪ ﺻﺎﺣﺐ ﺍﻟﺘﺘﻤﺔ ﻋﻦ ﻧﺺ ﺍﻟﺸﺎﻓﻌﻲ ﺭﺣﻤﻪ ﺍﻟﻠﻪ ﻓﻲ ﻋﺎﻣﺔ ﻛﺘﺒﻪ ‏( ﻭﺍﻟﺜﺎﻧﻲ ‏) ﻭﻫﻮ ﺍﻟﺠﺪﻳﺪ ; ﻷﻧﻪ ﻳﻜﺮﻩ ، ﻭﻣﻤﻦ ﻗﻄﻊ ﺑﻄﺮﻳﻘﺔ ﺍﻟﻘﻮﻟﻴﻦ ﺍﻟﺪﺍﺭﻣﻲ ﻭﺍﺩﻋﻰ ﺇﻣﺎﻡ ﺍﻟﺤﺮﻣﻴﻦ ﺃﻧﻬﺎ ﺃﺷﻬﺮ ﻭﺍﻟﻤﺬﻫﺐ ﺃﻧﻪ ﻣﺸﺮﻭﻉ ، ﻓﻌﻠﻰ ﻫﺬﺍ ﻓﻬﻮ ﺳﻨﺔ ﻟﻮ ﺗﺮﻛﻪ ﺻﺢ ﺍﻷﺫﺍﻥ ﻭﻓﺎﺗﻪ ﺍﻟﻔﻀﻴﻠﺔ . ﻫﻜﺬﺍ ﻗﻄﻊ ﺑﻪ ﺍﻷﺻﺤﺎﺏ
ﻓﺮﻉ ‏) ﻓﻲ ﻣﺬﺍﻫﺒﻬﻢ ﻓﻲ ﺍﻟﺘﺜﻮﻳﺐ : ﻗﺪ ﺫﻛﺮﻧﺎ ﺃﻥ ﻣﺬﻫﺒﻨﺎ ﺃﻧﻪ ﺳﻨﺔ ﻓﻲ ﺃﺫﺍﻥ ﺍﻟﺼﺒﺢ ﻭﻣﻤﻦ ﻗﺎﻝ ﺑﺎﻟﺘﺜﻮﻳﺐ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ
ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻭﺍﺑﻨﻪ ﻭﺃﻧﺲ ﻭﺍﻟﺤﺴﻦ ﺍﻟﺒﺼﺮﻱ ﻭﺍﺑﻦ ﺳﻴﺮﻳﻦ
ﻭﺍﻟﺰﻫﺮﻱ ﻭﻣﺎﻟﻚ ﻭﺍﻟﺜﻮﺭﻱ ﻭﺃﺣﻤﺪ ﻭﺇﺳﺤﺎﻕ ﻭﺃﺑﻮ ﺛﻮﺭ ﻭﺩﺍﻭﺩ ﻭﻟﻢ ﻳﻘﻞ ﺃﺑﻮ ﺣﻨﻴﻔﺔ ﺑﺎﻟﺘﺜﻮﻳﺐ ﻋﻠﻰ ﻫﺬﺍ ﺍﻟﻮﺟﻪ ، ﺩﻟﻴﻠﻨﺎ ﺍﻟﺤﺪﻳﺚ ﺍﻟﺴﺎﺑﻖ ﻓﻴﻪ

شرح المهذب

 🔰🔰🔰🔰🔰🔰🔰🔰

* അസ്ലം സഖാഫി പരപ്പനങ്ങാടി
SHARE MAX👬

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...