Sunday, March 11, 2018

ഇസ്തിഗാസ :നബി സ്വ അഭയകേന്ദ്രം



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝


നേതാവ്, അഭയകേന്ദ്രം എന്നൊക്കെയാണ് സയ്യിദിനർത്ഥം. വിശുദ്ധ ഖുർആനിൽ ആലുഇമ്രാൻ 39- ആം വചനത്തിൽ ഈ പടം വരുന്നുണ്ട്. യഹ്‌യാനബി(അ)യെയാണ് പ്രസ്തുത വചനത്തിൽ സയ്യിദ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ വായിക്കാം:

عن  أبو هريرة قال قال رسول الله صلى الله عليه وسلم ((أنا سيد ولد آدم يوم القيامة)) (مسلم: ٤٢٢٣)

അബൂഹുറൈറ(റ)യിൽ നിന്നു നിവേദനം: റസൂലുല്ലാഹി(സ) പറഞ്ഞു: "അന്ത്യദിനത്തിൽ ഞാൻ ആദം സന്തതികളുടെ അഭയകേന്ദ്രമാണ്". (മുസ്‌ലിം: 4223)

ഈ ഹദീസിന്റെ അർത്ഥതലം വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:

قال الهروي : السيد هو الذي يفوق قومه في الخير ، وقال غيره : هو الذي يفزع إليه في النوائب والشدائد ، فيقوم بأمرهم ، ويتحمل عنهم مكارههم ، ويدفعها عنهم .

وأما قوله صلى الله عليه وسلم : ( يوم القيامة ) مع أنه سيدهم في الدنيا والآخرة ، فسبب التقييد أن في يوم القيامة يظهر سؤدده لكل أحد ، ولا يبقى منازع ، ولا معاند ، ونحوه ، بخلاف الدنيا فقد نازعه ذلك فيها ملوك الكفار وزعماء المشركين . وهذا التقييد قريب من معنى قوله تعالى : لمن الملك اليوم لله الواحد القهار مع أن الملك له سبحانه قبل ذلك ، لكن كان في الدنيا من يدعي الملك ، أو من يضاف إليه مجازا ، فانقطع كل ذلك في الآخرة . (شرح النووي على مسلم: ٤٧٣/٧)
സാരം:
ഹർവി(റ) പറയുന്നു: നന്മയിൽ തന്റെ ജനതയുടെ മീതെ നിൽക്കുന്ന വ്യക്തിയാണ് സയ്യിദ്. മറ്റു പണ്ഡിതന്മാർ പറയുന്നു: വിപൽഘട്ടങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലും അഭയം തേടുന്ന വ്യക്തിയാണ് സയ്യിദ്. അങ്ങനെ അവരുടെ കാര്യങ്ങൾ നിർവ്വഹിക്കുകയും അവരുടെ പ്രയാസങ്ങൾ ഏറ്റെടുക്കുകയും അവരിൽ നിന്ന്‌ അവ തട്ടിമാറ്റുകയും ചെയ്യും. ദുൻയാവിലും ആഖിറത്തിലും നബി(സ) മനുഷ്യരുടെ സയ്യിദായിരിക്കെ, 'അന്ത്യദിനത്തിൽ എന്ന് പ്രത്യേകം പറഞ്ഞത് അന്ത്യദിനത്തിൽ നബി(സ)യുടെ 'സിയാദത്ത്' എല്ലാവര്ക്കും വ്യക്തമാകുന്നത്കൊണ്ടാണ്. അന്ന് ആ കാര്യത്തിൽ നബി(സ)യോട് തർക്കിക്കുന്നവരോ എതിർക്കുന്നവരോ മറ്റോ ഉണ്ടാവുകയില്ല. ദുൻയാവിലെ കാര്യം അതായിരുന്നില്ലല്ലോ. സത്യനിഷേധികളിലെ രാജാക്കന്മാരും ഖുറൈശികളിലെ നേതാക്കന്മാരും  ആ വിഷയത്തിൽ നബി(സ) യോട്  തർക്കിച്ചിരുന്നുവല്ലോ. "ഈ ദിവസം ആർക്കാണ് രാജാധികാരം? ഏകനും സർവ്വാധിപതിയുമായ അല്ലാഹുവിനു". (മുഅ്മിൻ : 16) എന്ന ഖുർആനിക വചനത്തോട് സാമീപ്യം പുലർത്തുന്ന ഒരു പരാമർശമാണിത്. അതിനു മുമ്പും രാജാധികാരം അല്ലാഹുവിനു തന്നെയാണല്ലോ. എങ്കിലും ദുൻയാവിൽ അധികാരം അവകാശപ്പെടുന്നവരും ആലങ്കാരികമായി അധികാരത്തിലേക്ക് ചേർത്തിപറയുന്നവരും ഉണ്ടായിരുന്നുവല്ലോ. പരലോകത്ത് അതെല്ലാം അവസാനിച്ചിരിക്കുന്നു. (ശർഹു മുസ്‌ലിം: 7/473)

നബി(സ) ഇപ്രകാരം പ്രഖ്യാപിക്കാനുള്ള കാരണം വിശദീകരിച്ച് ഇമാം നവവി(റ) തുടരുന്നു...

قال العلماء : وقوله صلى الله عليه وسلم : ( أنا سيد ولد آدم ) لم يقله فخرا ، بل صرح بنفي الفخر في غير مسلم في الحديث المشهور ( أنا سيد ولد آدم ولا فخر ) وإنما قاله لوجهين : أحدهما امتثال قوله تعالى : وأما بنعمة ربك فحدث والثاني أنه من البيان الذي يجب عليه تبليغه إلى أمته ليعرفوه ، ويعتقدوه ، ويعملوا بمقتضاه ، ويوقروه صلى الله عليه وسلم بما تقتضي مرتبته كما أمرهم الله تعالى. (شرح النووي على مسلم: ٤٧٣/٧)

പണ്ഡിതന്മാർ പറയുന്നു: "ഞാൻ ആദം സന്തതികളുടെ അഭയകേന്ദ്രമാണ്" എന്ന് നബി(സ) പൊങ്ങച്ചം പറഞ്ഞതല്ല. മറിച്ച് പ്രസിദ്ധമായ ഹദീസിൽ "പൊങ്ങച്ചം പറയുകയില്ല" എന്ന് തന്നെ നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു കാര്യങ്ങൾക്കു വേണ്ടിയാണ് നബി(സ) അപ്രകാരം പ്രസ്താവിച്ചത്.

    ഒന്ന് : "താങ്കളുടെ രക്ഷിതാവിന്റെ അനുഗ്രഹത്തെ സംബന്ധിച്ച് താങ്കൾ സംസാരിക്കുക" എന്ന അല്ലാഹുവിന്റെ നിർദ്ദേശം മാനിച്ച് പറഞ്ഞതാണ്.

    രണ്ട് : സമുദായത്തെ അറിയിക്കൽ നിര്ബന്ധമായ വിശദീകരണത്തിൽ പെട്ടതാണിത്. സമുദായം അറിഞ്ഞിരിക്കാനും വിശ്വസിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു നിർദ്ദേശിച്ചതുപോലെ നബി(സ)യുടെ പദവി തേടുന്നതനുസരിച്ച്  നബി(സ)യെ സമുദായം ആദരിക്കാനും വേണ്ടി. (ശർഹു മുസ്‌ലിം : 7/473)

ഇമാം നവവി(റ) തുടരുന്നു...

وهذا الحديث دليل لتفضيله صلى الله عليه وسلم على الخلق كلهم ؛ لأن مذهب أهل السنة أن الآدميين أفضل من الملائكة ، وهو صلى الله عليه وسلم أفضل الآدميين وغيرهم .

وأما الحديث الآخر : " لا تفضلوا بين الأنبياء " فجوابه من خمسة أوجه : أحدها أنه صلى الله عليه وسلم قاله قبل أن يعلم أنه سيد ولد آدم ، فلما علم أخبر به . والثاني قاله أدبا وتواضعا . والثالث أن النهي إنما هو عن تفضيل يؤدي إلى تنقيص [ ص: 439 ] المفضول . والرابع إنما نهى عن تفضيل يؤدي إلى الخصومة والفتنة كما هو المشهور في سبب الحديث . والخامس أن النهي مختص بالتفضيل في نفس النبوة ، فلا تفاضل فيها ، وإنما التفاضل بالخصائص وفضائل أخرى ، ولا بد من اعتقاد التفضيل ، فقد قال الله تعالى تلك الرسل فضلنا بعضهم على بعض . (شرح النووي على مسلم: ٤٧٣/٧)

സാരം:
എല്ലാ സൃഷ്ട്ടികളേക്കാളും നബി(സ) ശ്രേഷ്ഠനാണെന്നതിന് ഈ ഹദീസ് രേഖയാണ്. കാരണം അഹ്‌ലുസ്സുന്നയുടെ വീക്ഷണം മനുഷ്യർ മലക്കുകളേക്കാൾ ശ്രേഷ്ട്ടരാണ് എന്നാണ്. മുഹമ്മദ് നബി(സ) മനുഷ്യരെക്കാളും മറ്റുള്ളവരെക്കാളും ശ്രേഷ്ഠരുമാണ്. "അമ്പിയാക്കൾക്കിടയിൽ നിങ്ങൾ ശ്രേഷ്ഠത കല്പിക്കരുത്" എന്ന് മറ്റൊരു ഹദീസിൽ വന്നിട്ടുണ്ട്. ആ ഹദീസിന്‌ അഞ്ചുരൂപത്തിൽ മറുപടി പറയാം:

     1- ആദം സന്തതികളുടെ സയ്യിദാണ് താനെന്ന് നബി(സ) അറിയുന്നതിനു മുമ്പുള്ള പ്രസ്താവനയാണിത്. അക്കാര്യം അറിഞ്ഞപ്പോൾ അത് അവിടുന്ന് പ്രഖ്യാപിച്ചു.

     2- വിനയം കാണിച്ചും മര്യാദയുടെ ഭാഗമായും നബി(സ) പറഞ്ഞതാണത്.

     3- മറ്റുള്ളവരെ തരംതാഴ്‌ത്തും വിധം ചിലർക്ക് ശ്രേഷ്ഠത കല്പിക്കുന്നതിനാണ് വിലക്ക്.

     4- നാശത്തിലേക്കും തർക്കത്തിലേക്കും നയിക്കും വിധമുള്ള ശ്രേഷ്ഠത കല്പിക്കുന്നതിനാണ് വിലക്കുള്ളത്. പ്രസിദ്ദാഭിപ്രായത്തിൽ നബി(സ) ഇത് പ്രസ്താവിക്കാനുള്ള കാരണം തന്നെ അതാണ്.

     5- പ്രസ്തുത വിലക്ക് പ്രവാചകത്വത്തിൽ ശ്രേഷ്ഠത കല്പിക്കുന്നതിനുമാത്രം ബാധകമാണ്. പ്രവാചകത്വം മാത്രം പരിഗണിക്കുമ്പോൾ എല്ലാ പ്രവാചകന്മാരും തുല്യരാണ്. ചിലർക്ക് ചിലരെക്കാൾ ശ്രേഷ്ടമാകുന്നത് സവിശേഷതകളും മറ്റും പരിഗണിച്ചാണ്. ഈ നാളേക്ക് ചിലർ ചിലരെക്കാൾ ശ്രേഷ്ടരാണെന്ന് വിശ്വാസിച്ചേമതിയാവൂ. കാരണം മുർസലുകളിൽ ചിലർക്ക് ചിലരേക്കാൾ നാം ശ്രേഷ്ഠത നൽകിയിരിക്കുന്നു " എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. (ശർഹു മുസ്‌ലിം : 7/373) 

ചുരുക്കത്തിൽ ഈ ഹദീസ് ഇസ്തിഗാസക്ക് വ്യക്തമായ പ്രമാണമാണ്. ഇഹത്തിലും പരത്തിലും നബി(സ്) ആദം സന്തതികളുടെ അഭയകേന്ദ്രമാണെന്ന് ഈ ഹദീസ് കൊണ്ട് വ്യക്തമായല്ലോ. ബർസഖീലോകത്തും അങ്ങനെയാണെന്ന് മറ്റു പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടിട്ടുണ്ട്. ഇസ്തിഗാസ നൂറ്റാണ്ടുകളിൽ എന്ന വിഷയം ചർച്ച ചെയ്ത ഭാഗം കാണുക

സ്ത്രീ പള്ളി പ്രവേശനവും ഖുർആനും

സ്ത്രീ പള്ളി പ്രവേശനവും ഖുർആനും
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
[പള്ളിയുമായി ബന്ധപ്പെടുത്തി പുരുഷന്മാരെയാണ് അല്ലാഹു ഖുർആനിൽ അല്ലാഹു പരമാർഷിക്കുന്നത്. സ്ത്രീകളെ പരമാര്ഷിച്ചിട്ടില്ല.

അല്ലാഹു പറയുന്നു:
بُيُوتٍ أَذِنَ اللَّـهُ أَن تُرْ‌فَعَ وَيُذْكَرَ‌ فِيهَا اسْمُهُ يُسَب
ِّحُ لَهُ فِيهَا بِالْغُدُوِّ وَالْآصَالِ ﴿٣٦﴾ رِ‌جَالٌ لَّا تُلْهِيهِمْ تِجَارَ‌ةٌ وَلَا بَيْعٌ عَن ذِكْرِ‌ اللَّـهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ ۙ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُ‌ ﴿٣٧﴾(النور)

ചില ഭവനങ്ങളിലത്രെ (ആ വെളിച്ചമുള്ളത്‌.) അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്‍റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. അവയില്‍ രാവിലെയും സന്ധ്യാസമയങ്ങളിലും അവന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.  ചില ആളുകള്‍. അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു.

പള്ളികളിൽ വെച്ച് അല്ലാഹുവിനെ സ്മരിക്കുന്നതും നിസ്കരിക്കുന്നതും പുരുഷന്മാരാണല്ലോ പ്രസ്തുത വചനത്തിൽ അല്ലാഹു പറയുന്നത്. അതെപ്പറ്റി മുഫസ്സിറുകൾ പറയുന്നതെന്താണെന്ന് നമുക്ക് പരിശോദിക്കാം.

ഇമാം റാസി(റ) എഴുതുന്നു:

 السؤال الثاني : لم خص الرجال بالذكر ؟ والجواب : لأن النساء لسن من أهل التجارات أو الجماعات . ( التفسير الكبير: ٥/٢٤)
ചോദ്യം രണ്ട്: എന്തുകൊണ്ട്
പുരുഷന്മാരെ പ്രത്യേകം എടുത്തു പറഞ്ഞു?

മറുവടി: നിശ്ചയം സ്ത്രീകള് കച്ചവടത്തിന്റെയോ ജമാഅത്തുകളുടെയോ അവകാഷികളല്ല. (റാസി: 24/5)

ഇസ്മാഈൽ ഹിഖി(റ) പറയുന്നു:

 كيف خص الرجال بالمدح والثناء دون النساء فالجواب لانه لا جمعة على النساء ولا جماعة فى المساجد(روح البيان: ١٦١/٦)

പുരുഷന്മാരെ മാത്രം പ്രശംസിക്കുകയും വാഴ്ത്തിപrയുകയും ചെയ്തതെങ്ങനെ?

മറുവടി. കാരണം പള്ളികളിൽ വെച്ചുള്ള ജുമുഅയോ ജമാഅത്തോ സ്ത്രീകൾക്കില്ല.(റൂഹുൽ ബയാൻ: 6/161)

 അല്ലാമ സ്വാവി(റ) പറയുന്നു:

خصوا بالذكر لأن شأنهم حضور المساجد للجمعة والجماعة(حاشية الصي: ١٤١/٣)

ജുമുഅക്കും ജമാഅത്തിനും വേണ്ടി പള്ളിയിലേക്ക്പോകൽ പുരുഷന്മാരുടെ സ്വഭാവമായതിനാലാണ് അവരെ മാത്രം ആയത്തിൽ പരമാർഷിച്ചത്(സ്വാവി: 3/141) 

അല്ലാമ ജമൽ (റ) പറയുന്നു:

خصوا بالذكر لأن النساء ليس عليهن حضور المسجد لجمعة ولا لجماعة(الفتوحات الإلهية: ٢٤٠/٣)

ജുമുഅക്കോ ജമാഅത്തിനോ വേണ്ടി പള്ളിയിൽ ഹാജരാകൽ സ്ത്രീകള്ക്ക് ബാധ്യതയല്ലാത്തതിനാണ് പുരുഷന്മാരെ പ്രത്യേകം പരമാർഷിച്ചത്. (അൽഫുതുഹാത്തുൽ   ഇലാഹിയ്യ: 3/240)

അല്ലാമ ഖാസിൻ (റ) വിശദീകരിക്കുന്നു:

خص الرجال بالذكر فى هاذه المساجد لأن النساء ليس عليهن حضور المساجد لجمعة ولا لجماعة(الخازن: ٣٣٣/٣)

ഈ പള്ളികളിൽ പുരുഷന്മാരെ മാത്രം പരമാർഷിച്ചത് സ്ത്രീകള് ജുമുഅക്കോ ജമാഅത്തിനോ പള്ളികളിൽ വരെണ്ടവരല്ലാത്തതിനാലാണ്.(ഖാസിൻ 3/333)

ഇമാം ഖുർതുബി(റ) പറയുന്നു:

لما قال تعالى : ( رجال ) وخصهم بالذكر دل على أن النساء لا حظ لهن في المساجد ؛ إذ لا جمعة عليهن ، ولا جماعة ، وأن صلاتهن في بيوتهن أفضل . روى أبو داود ، عن عبد الله - رضي الله عنه - عن النبي - صلى الله عليه وسلم - قال : صلاة المرأة في بيتها أفضل من صلاتها في حجرتها ، وصلاتها في مخدعها أفضل من صلاتها في بيتها .(قرطبي: ١٨٤/١٢)

അല്ലാഹു തആല 'രിജാൽ' എന്ന് പുരുഷന്മാരെ മാത്രം പപറയുകയും്രത്യേകമാക്കുകയും ചെയ്തപ്പോൾ സ്ത്രീകള്ക്ക് പള്ളികളിൽ യാതൊരു അവകാഷവുമില്ലെന്നു അതാരിയികകുന്നു. കാരണം അവർക്ക് ജുമുഅയോ ജമാഅത്തോ ഇല്ല. നിശ്ചയം അവർക്ക് അവരുടെ വീടുകളിൽ വെച്ച് നിസ്കരിക്കുന്നതാണ്    ഉത്തമം. അബ്ദുല്ലാഹിബ്നു മസ്ഊദി(റ) ൽ നിന്ന് അബൂദാവൂദ് (റ) നിവേദനം ചെയ്യുന്നു: നബി(സ) പറഞ്ഞു: "സ്ത്രീ അവളുടെ വീടിന്റെ ഉള്ളിൽവെച്ച് നിസ്കരിക്കുന്നത് വീടിന്റെ തുറന്ന സ്ഥലത്ത് വെച്ച്  നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. സ്ത്രീ വീടിന്റെ ഉള്ളിന്റെ ഉള്ളിൽ വെച്ച് വെച്ച് നിസ്കരിക്കുന്നത് അവളുടെ വീടിന്റെ ഉള്ളിൽ വെച്ച് നിസകരിക്കുന്നതിനെക്കാൾ ഉത്തമാണ്".(ഖുർതുബി: 12/184)

അല്ലാമ നൈസാബൂരി(റ) എഴുതുന്നു:

خص الرجال بالذكر لأنهم من أهل الجماعات، دون النساء(غرائب القرآن: هامش الطبري: ٩٩/١٨)

പുരുഷന്മാര ജമാഅത്തുകളുടെ അവകാശികളയാതിനാലാണ് അവരെ മാത്രം പരമാർഷിച്ചത്. സ്ത്രീകൾ അങ്ങനെയല്ല. (ഗറാഇബുൽ ഖുർആൻ 18/99)

അല്ലാമ മുഹമ്മദ്‌ അമീൻ ശിൻഖീത്വി എഴുതുന്നു: 

{يسبح فيها بالغدو والآصال رجال} يدل بمفهومه على أن النساء يسبحن له فى بيوتهن، لا فى المسجد(أضواء البيان: ٢٢٨/٦)"
അവയിൽ രാവിലെയും സന്ധ്യാസമയങ്ങളിലും ചില പുരുഷൻമാർ അവന്റെ മഹത്വം പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാ പ്രസ്താവന കാണിക്കുന്നത് സ്ത്രീകൾ അവരുടെ വീടുകളിൽ വെച്ചാണ് അല്ലാഹുവേ പ്രകീർത്തിക്കെണ്ടത് എന്നാണു. പള്ളികളിൽ വെച്ചല്ല.(അളവാഉൽ ബയാൻ 6/228)

ചുരുക്കത്തിൽ പള്ളികളിൽ വെച്ച് അല്ലാഹുവെ ആരാധിക്കെണ്ടത് പുരുഷന്മാരാണെന്നും സ്ത്രീകൾ അല്ലാഹുവെ ആരാധിക്കേണ്ടാത് അവരുടെ വീടുകളിൽ വെച്ചാണെന്നും പ്രസ്തുത വചനം പഠിപ്പിക്കുന്നു.

നിരവധി ഹദീസുകൾ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്യുന്നു. മറ്റൊരായത്തിൽ അല്ലാഹു പറയുന്നു:

وَالَّذِينَ اتَّخَذُوا مَسْجِدًا ضِرَ‌ارً‌ا وَكُفْرً‌ا وَتَفْرِ‌يقًا بَيْنَ الْمُؤْمِنِينَ وَإِرْ‌صَادًا لِّمَنْ حَارَ‌بَ اللَّـهَ وَرَ‌سُولَهُ مِن قَبْلُ ۚ وَلَيَحْلِفُنَّ إِنْ أَرَ‌دْنَا إِلَّا الْحُسْنَىٰ ۖ وَاللَّـهُ يَشْهَدُ إِنَّهُمْ لَكَاذِبُونَ*لَا تَقُمْ فِيهِ أَبَدًا ۚ لَّمَسْجِدٌ أُسِّسَ عَلَى التَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ ۚ فِيهِ رِ‌جَالٌ يُحِبُّونَ أَن يَتَطَهَّرُ‌وا ۚ وَاللَّـهُ يُحِبُّ الْمُطَّهِّرِ‌ينَ(١٠٧-١٠٨)

ദ്രോഹബുദ്ധിയാലും, സത്യനിഷേധത്താലും, വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ വേണ്ടിയും മുമ്പുതന്നെ അല്ലാഹുവോടും അവന്‍റെ ദൂതനോടും യുദ്ധം ചെയ്തവര്‍ക്ക് താവളമുണ്ടാക്കികൊടുക്കുവാന്‍ വേണ്ടിയും ഒരു പള്ളിയുണ്ടാക്കിയവരും (ആ കപടന്‍മാരുടെ കൂട്ടത്തിലുണ്ട്‌). ഞങ്ങള്‍ നല്ലതല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് അവര്‍ ആണയിട്ട് പറയുകയും ചെയ്യും. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.  *(നബിയേ,) നിങ്ങൾ  ഒരിക്കലും അതില്‍ നമസ്കാരത്തിനു നില്‍ക്കരുത്‌. ആദ്യ ദിവസം തന്നെ ഭക്തിയിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ് നീ നിന്നു നമസ്കരിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളത്‌. ശുദ്ധികൈവരിക്കുവാന്‍ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട് ആ പള്ളിയില്‍. ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.(തൗബ: 107-108)

ഇവിടെയും പള്ളിയിലുള്ളത് പുരുഷന്മാരാണെന്നാണ് അല്ലാഹു പറയുന്നത്. അതിനാൽ മേൽ വിശദീകരണങ്ങളെല്ലാം ഇവിടേക്കും ബാധകമാണ്.

അന്ധ്യദിനത്തിൽ അല്ലാഹു അർഷിന്റെ നിഴൽ നൽകപ്പെടുമെന്നു  നബി(സ) പരിചയപ്പെടുത്തിയവരിൽ ഒരു വിഭാഗം പള്ളിയുമായി ബന്ധപ്പെടുന്ന പുരുഷനാണ്.(ബുഖാരി 260,1334) 

അത് സ്ത്രീകള്ക്ക് ബാധകമല്ലെന്ന് ഇബ്നു ഹജർ അസ്ഖലാനി(റ) ഫത്ഹുൽ ബാരിയിൽ പ്രസ്ഥാപിച്ചിരിക്കുന്നു. മസ്ജിദുന്നബവിൽ വെച്ചുള്ള ഒരു നിസ്കാരം മസ്ജിദുൽ ഹറമല്ലാത്ത മറ്റുപള്ളികളിൽ വെച്ചുള്ള 1000 നിസ്കാരത്തെക്കാള് ഉത്തമമാണെന്ന് നബി(സ) പ്രസ്താപിച്ചത് സ്ത്രീകള്ക്ക് ബാധകമല്ലെന്ന് ഇബ്നു ഖുസൈമ(റ) സ്വഹീഹിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെ.

باب اختيار صلاة المرأة في حجرتها على صلاتها في دارها ، وصلاتها في مسجد قومها على صلاتها في مسجد النبي - صلى الله عليه وسلم - وإن [ ص: 815 ] كانت صلاة في مسجد النبي - صلى الله عليه وسلم - تعدل ألف صلاة في غيرها من المساجد ، والدليل على أن قول النبي - صلى الله عليه وسلم - : " صلاة في مسجدي هذا أفضل من ألف صلاة فيما سواه من المساجد "، أراد به صلاة الرجال دون صلاة النساء .(صحيح ابن خزيمة: ٢٢٠/٦)

സ്ത്രീ അവളുടെ വീട്ടിൽ വെച്ച് നിസ്കരിക്കുന്നതിനെക്കാളുത്തമം അവളുടെ പ്രൈവറ്റ്  റൂമിൽ വെച്ച് നിസ്കരിക്കുന്നതാണെന്നും, നബി(സ) യുടെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നത് മറ്റു പള്ളികളിൽ വെച്ച് 1000 നിസ്കാരത്തോട് തുല്യമാവുമെങ്കിലും സ്ത്രീ നബി(സ)യുടെ പള്ളിയിൽവെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം അവളുടെ ജനങ്ങളുടെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതാണെന്നും, 'എന്റെ പള്ളിയിൽ വെച്ചുള്ള ഒരു നിസ്കാരം മറ്റു പള്ളികളിൽ വെച്ചുള്ള 1000 നിസ്കാരെത്തെകാൾ ഉത്തമമാണ്. എന്നാ പ്രസ്താവന കൊണ്ട് നബി(സ) ഉദ്ദേശിച്ചത് പുരുഷന്മാരുടെ നിസ്കാരമാനെന്നും സ്ത്രീകളുടെ നിസ്കാരമാല്ലെന്നും കാണിക്കുന്ന തെളിവുകളും വവരിക്കുന്ന അദ്ധ്യായം". ഇബ്നു ഖുസൈമ(റ) യുടെ സ്വഹീഹു 6/260)

ഇബ്നു ഖുസൈമ(റ) യുടെ ഈ പ്രസ്താവന ഇബ്നു ഹജർ ഹൈതമി(റ) ഫതാവൽ കുബ്റായിൽ ഉദ്ദരിച്ചിട്ടുണ്ട്.(2/265)

സ്ത്രീകൾ അവളുടെ വീട്ടിൽ ഭജനമിരുന്നാൽ സാധുവാകുമെന്നാണ് ഇമാം ശാഫിഈ(റ) യുടെ ഖദീമായ അഭിപ്രായം.അതിനു പറയുന്ന ന്യായം ശ്രദ്ദേയമാണ്. അല്ലാമ ശർവാനി(റ) എഴുതുന്നു:

والقديم يصح، لأنه مكان صلاتها، كما أن المسجد مكن صلاة الرجل، وأجاب الأول بأن صلاة لا تختص بموضع، بخلاف الإعتكاف(شرواني: ٤٦٦/٣)

സ്ത്രീ അവളുടെ വീട്ടിൽ ഭജനമിരുന്നാൽ സാധുവാകുമെന്നാണ് ഖദീമായ വീക്ഷണം. കാരണം പള്ളി പുരുഷന്മാര്ക്ക് നിസ്കരിക്കാനുള്ള സ്ഥലമാണെന്ന പോലെ വീട് സ്ത്രീകള്ക്ക് നിസ്കരിക്കാനുള്ള സ്ഥലാമാണ്. ജദീദ് പറയുന്ന മരുവടിയിതാണ്. നിസ്കാരം ഒരു സ്ഥലം കൊണ്ട് പ്രത്യേകമല്ല. എന്നാൽ ഇഅതികാഫിന്റെ കാര്യം അതല്ല.(ശർവാനി 3/466)  അപ്പോൾ പള്ളി എന്ന നിലയ്ക്ക് ലഭിക്കുന്ന പ്രതിഫലം സ്ത്രീകൾകില്ലെന്നു ഇതിൽ നിന്ന് സുതരാം വ്യക്തമാണല്ലോ -

[ സ്ത്രീകളുടെ പളളികളില്‍ ഏറ്റവും ഉത്തമം അവരുടെ വീടിന്‍റെ അന്തര്‍ഭാഗമാകുന്നു.
ഇമാം ഇബ്നുഖുസൈമയുടെ
.(സ്വഹീഹ് 3-/93)
ഇബ്ന് അബീശൈബ 2/373
തുര്‍മുദി . അദ്ദുറുല്‍ മന്‍സൂര്  4/196
ഇബ്നു കസീര്‍ 3/486
മജ്മഉ സവാഇദ് 2/33
മുസ്തദ്റക് ഇമാഹാകിം 6/297
ഇമാം ബൈഹഖി  3/186

നബിപത്നിമാര്‍ ആരും തന്നെ പളളിയിലേക്ക് പുറപെടാറില്ലെന്നും ഹദീസുകളില്‍ സ്വഹീഹായി വന്നിരിക്കുന്നു  (ഇബ്നു ഹസം അല്‍ മുഹല്ല. 4/196)

കേരള മുജാഹിദുകളുടെ പഴയ   പുരാണങ്ങള്‍ കൂടി അല്‍ പ്പം ചേര്‍ക്കുന്നു...

വളരെപ്രതിബന്ധമുളളവരാണവര്‍ ചിലപ്പോള്‍ നിസ്കരിച്ചുകൊണ്‍ടിരിക്കുന്‍പോള്‍  ആര്‍ത്തവം ഉണ്‍ടായെന്നുവരും അത് പളളിയില്‍വെച്ചാകയാല്‍ പളളിവൃത്തികേടാവും ആനാണകേട് സഹിക്കാന്‍ അവര്‍ക്കാവില്ല അത്രക്കും അബലകളും ചബലകളുമാണവര്(അല്‍ മനാര്‍  1953- ജൂണ്‍ 20  കെ ഉമര്‍മൗലവി )

‍ജുമുഅയുടെ കല്‍പനയില്‍ സ്ത്രീകള്‍ ഉള്‍പെടുകയില്ല എന്നതാണ് ശരി.കാരണം അത് ഹദീസ്കൊണ്‍ട് സ്ഥിരപെട്ടതാണ്.ഇമാം ഇബ്നുഹജറിനെപോലുളളവര്‍ ഇക്കാരൃം വൃക്തമാക്കിയിട്ടുണ്‍ട്.ജുമുഅയുടെകല്‍പനയില്‍ സ്ത്രീകള്‍ഉള്‍പെടുകയില്ല എന്ന്കുറിക്കുന്നഹദീസ് അദ്ദേഹത്തെപോലുളളമുഹദ്ദിസുകള്‍ സ്വഹീഹാണെന്ന്‌വ്യക്തമാക്കിയതാണ്.ഇതംഗീകരിക്കാതെ പ്രസ്തുതഹദീസുകള്‍ബലഹീനപെടുത്താന്‍ ശ്രമിക്കുന്നവര്‍ വിഡ്ഡികളാണ്.ജുമുഅയുടെകല്‍പ്പനയില്‍ സ്ത്രീകളെ ഉള്‍പെടുത്തിയവരും വിഡ്ഡികള്‍തന്നെ(അല്‍  മനാര്‍  1953-മെയ് 20
)
ഇപ്പം തിരിഞ്ഞില്ലേ വിഡ്ഡികള്‍ ആരാണെന്ന് ഉമര്‍മൗലവിതന്നെ പറഞ്ഞല്ലോ ?
പിന്നെ മുജാഹിദ് മാറിയല്ലോ   ഖുര്‍ആനും സുന്നത്തും മാറിയില്ല മുജാഹിദ്മാറി

സ്ത്രീ പള്ളി പ്രവേശവും ആതിഖ ബീവിയും

ആതികാബീവി(റ) യും പള്ളിയും
**************************************


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
🔽
പിതാവ്: അംറുബ്നുനുഫൈൽ. മാതാവ്: ഉമ്മുകുറൈസ്. ആദ്യം അവരെ വിവാഹം കഴിച്ചിരുന്നത് അബൂബക്കർ സിദ്ദീഖ് (റ) വിന്റെ മകൻ അബ്ദുല്ല എന്നവരാണ്. മഹതി വളരെ ഭംഗിയുള്ള സ്ത്രീയായിരുന്നു. അദ്ദേഹം അവരിൽ ആക്രഷ്ടനായത്തിന്റെ പേരില് യുദ്ദത്തിനു പോകുന്നതിനുവരെ അത് തടസ്സമായപ്പോൾ പിതാവ് അവരെ വിവാഹമോചനം നടത്താനാവശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ അബ്ദുല്ല അവരെ യ്ഹ്വലാഖ് ചെല്ലി. പക്ഷെ അദ്ദേഹത്തിനത് ഇഷ്ടമില്ലെന്നു മനാസിലാക്കിയ പിതാവ് മഹതിയെ മടക്കിയെടുക്കാനാവശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം അവരെ മടക്കിയെടുത്തു. അദ്ദേഹത്തിൻറെ വിയോഗ ശേഷം സൈദുബ്നുൽ ഖത്ത്വാബ്(റ) അവരെ വിവാഹം കഴിച്ചു. അദ്ദേഹം യമാമ യുദ്ദത്തിൽ വെച്ച് രക്തസാക്ഷിയായി. തുടർന്ന് ഉമര്(റ) അവരെ കല്ല്യാണം കഴിച്ചു. ഉമർ(റ) ന്റെ വഫാത്തിനു ശേഷം  സുബൈറുബ്നുൽ അവ്വാം(റ) അവരെ വിവാഹം കഴിച്ചു. (ഇമാം അസ്ഖലാനി(റ) യുടെ അൽ ഇസ്വാബ ഫീമഅരിഫത്തി സ്സ്വഹാബ: 2/107)


ഹസ്രത്ത് ഉമർ(റ) ആതിക(റ) യെ  വിവാഹം കഴിക്കുമ്പോൾ മൂന്നു കാര്യം മഹതി ഉപാധി വെച്ചിരുന്നതായി ചരിത്രത്തിൽ കാണാം. അതിലൊന്ന് പള്ളിയില പോകുന്നത് തടയരുത് എന്നതായിരുന്നു. ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഒരു ഹദീസിലിങ്ങനെ കാണാം.


عن ابن عمر قال كانت امرأة لعمر تشهد صلاة الصبح والعشاء في الجماعة في المسجد فقيل لها لم تخرجين وقد تعلمين أن عمر يكره ذلك ويغار قالت وما يمنعه أن ينهاني قال يمنعه قول رسول الله صلى الله عليه وسلم ((لا تمنعوا إماء الله مساجد الله ))(٨٤٩)

ഇബ്നു ഉമർ(റ) നിവേദനം: ഉമർ(റ) ന്റെ ഒരു ഭാര്യ സ്വുബ് ഹിനും ഇശാഇനും പള്ളിയിലെ ജമാഅത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. അതു സംബന്ധിച്ചു മഹാതിയോദ് ചോദിക്കപ്പെട്ടു. നിങ്ങൾ എന്താണ് പള്ളിയിൽ പോകുന്നത്? ഉമർ(റ) വിന് അതിൽ വെറുപ്പും ക്രോധവും ഉണ്ടെന്നു നിങ്ങൾക്കറിയില്ലേ?

. എങ്കിൽ എന്ത്കൊണ്ടദ്ദേഹം എന്നെ തടയുന്നില്ല എന്നവർ തിരിച്ചു ചോദിച്ചു. "അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ പള്ളികളെ തൊട്ട് നിങ്ങൾ തടയരുത്" എന്ന് അല്ലാഹുവിനെ റസൂൽ(സ) ന്റെ ന്റെ നിർദ്ദേശം ഉള്ളത് കൊണ്ടാണ് തടയാത്തദെന്നു അവർ പറഞ്ഞു. (ബുഖാരി: 849)

ഇവിടെ ചിന്തികേണ്ടുന്ന ചില വിഷയങ്ങളുണ്ട്.

 (1) ഉമർ(റ) മഹതിയെ വിവാഹം കഴിക്കുമ്പോൾ താൻ പള്ളിയിൽ പോകുന്നത് തടയരുതെന്ന ഉപാധി ഉമർ(റ) എന്തുകൊണ്ട് അംഗീകരിച്ചു?
 (2) ഇസ്ലാമിന്റെ നിയമങ്ങളിൽ കര്ക്കാഷ നിലപാട് സ്വീകരിച്ചിരുന്ന ഉമർ(റ) വിന് മഹതി പള്ളിയില പോകുന്നതിൽ അങ്ങേയറ്റത്തെ വെറുപ്പും ഈർഷ്യതയും ഉണ്ടായിട്ടും എന്തുകൊണ്ട് മഹതിയെ അതിൽ നിന്ന് തടഞ്ഞില്ല?.

  (3) സ്ത്രീകള്ക്ക് നിസ്കരിക്കാൻ അവരുടെ വീടുകളാണ് ഉത്തമമെന്ന നബി(സ) യുടെ പ്രസ്താവന ആതിഖാ ബീവിക്ക് അറിയാമായിരുന്നില്ലേ?

മറുവടി


(1) ഉമർ (റ) പ്രസ്തുത നിബന്ധന അംഗീകരിക്കാൻ രണ്ടു കാരണങ്ങളുണ്ട്.
    ഒന്ന്: "അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ പള്ളികളെ തൊട്ട് നിങ്ങൾ തടയരുത്" എന്ന നബി(സ)യുടെ പ്രസ്താവനയോട് പ്രത്യക്ഷത്തിൽ എതിരാവുമൊ എന്ന ഭയം. കാരണം നിങ്ങൾ തടയരുത് എന്ന് നബി(സ) പറയുമ്പോൾ "ഞാൻ തടയും" എന്ന് ഉമർ(റ) പറയുന്നത് ശരിയല്ലോല്ലോ. ഇതിനുദാഹരണം പറയാം;

أَنَّ عَبْدَ اللَّهِ بْنَ عُمَرَ ، قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، يَقُولُ : " لَا تَمْنَعُوا نِسَاءَكُمُ الْمَسَاجِدَ ، إِذَا اسْتَأْذَنَّكُمْ إِلَيْهَا " ، قَالَ : فَقَالَ بِلَالُ بْنُ عَبْدِ اللَّهِ : وَاللَّهِ لَنَمْنَعُهُنَّ ، قَالَ : فَأَقْبَلَ عَلَيْهِ عَبْدُ اللَّهِ ، فَسَبَّهُ سَبًّا سَيِّئًا ، مَا سَمِعْتُهُ سَبَّهُ مِثْلَهُ قَطُّ ، وَقَالَ : أُخْبِرُكَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَتَقُولُ : وَاللَّهِ لَنَمْنَعُهُنَّ . (مسلم: ٦٦٧)

അബ്ദുല്ലാഹിബ്നു ഉമർ(റ) യുടെ മകൻ സാലിം(റ) നിവേദനം: "അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു: 'രാത്രി സമയത്ത് സ്ത്രീകൾക്ക് പള്ളിയില പോകാൻ നിങ്ങൾ അനുമതി നല്കണമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അപ്പോൾ അദ്ദേഹത്തിൻറെ ഒരു പുത്രൻ പറഞ്ഞു: 'അല്ലാഹുവിനെ തന്നെ സത്യം. ഞങ്ങൾ അവർക്ക് അനുമതി നൽകുകയില്ല'. റിപ്പോർട്ടർ പറയുന്നു: തല സമയം ഇബ്നു ഉമർ(റ) മകനെ ശകാരിക്കുകയും മകനോട്‌ കോപിക്കുകയും ചെയ്തു. അവർക്ക് അനുമതി നല്കണമെന്ന് അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു വന്നു ഞാൻ പറയുമ്പോൾ അനുമതി നൽകുകയില്ലെന്ന് നീ പറയുകയോ? എന്നദ്ദേഹം ചോദിക്കുകയും ചെയ്തു. അബൂദാവൂദ്: 1/91,മുസ്ലിം 667)


സ്ത്രീകൾ പള്ളിയിൽ പോകാൻ അനുമതി നൽകണമെന്ന ഹദീസ് പിതാവ് പറഞ്ഞു കൊടുത്തപ്പോൾ അപമര്യാദ ധ്വനിപ്പിക്കുന്ന നിലക്ക് ഞങ്ങൾ ഒരിക്കലും അവർക്ക് അനുമതി നൽകുകയില്ലെന്ന് പറഞ്ഞതിന്റെ പേരില് മാത്രമാണ് ഇബ്നു ഉമർ(റ) മകനെ ശകാരിച്ചത്‌. വിശ്വവിഖ്യാത പണ്ഡിതൻ ഇബ്നു ഹജറിന്റെ(റ) വാക്കുകൾ ശ്രദ്ദിക്കുക. 

وكأن السر في ذلك أن بلالا عارض الخبر برأيه ولم يذكر علة المخالفة. (فتح الباري شرح صحيح البخاري: ٢٣٧/٢)


അതിലുള്ള രഹസ്യം ബിലാൽ(റ) കാരണം വ്യക്തമാക്കാതെ തന്റെ അഭിപ്രായം കൊണ്ട് ഹദീസിനെ എതിര്ത്തതാണ്. (ഫത്ഹുൽ ബാരി: 2/237)
   ഇബ്നു ഉമർ(റ) മകനെ ശാസിച്ചു കൊണ്ട് പറഞ്ഞ വാക്കുകളിൽ നിന്ന് തന്നെ ഇക്കാര്യം സുതരാം വ്യക്തമാണ്.
  ഇബ്നു ഹജര്(റ) തുടരുന്നു: 

وإنما أنكر عليه ابن عمر لتصريحه بمخالفة الحديث ، وإلا فلو قال مثلا إن الزمان قد تغير وإن بعضهن ربما ظهر منه قصد المسجد وإضمار غيره لكان  يظهر أن لا ينكر عليه(فتح الباري شرح صحيح البخاري: ٢٣٧/٢)

ഹദീസിൽ പറഞ്ഞതിനോട് പ്രത്യക്ഷത്തിൽ എതിർ പ്രകടിപ്പിച്ചത് കൊണ്ടാണ് ഇബ്നു ഉമർ(റ) പുത്രനെ ആക്ഷേപിച്ചത്. പ്രത്യുത കാലത്തിനു മാറ്റം സംഭവിച്ചിരിക്കുന്നുവെന്നോ, ദുർവ്വിചാരങ്ങൾ ഉള്ളില വെച്ചാണ് പല സ്ത്രീകളും പള്ളിയെ ഉന്നം വെക്കുന്നതെന്നോ മറ്റോ എതിർപ്പിനുള്ള കാരണം ബിലാൽ(റ) ബോധിപ്പിച്ചിരുന്നെങ്കിൽ ഒരിക്കലും ഇബ്നു ഉമർ(റ) അദ്ദേഹത്തെ ആക്ഷേപിക്കുമായിരുന്നില്ല എന്ന കാര്യം വ്യക്തമാണ്. (ഫത് ഹുൽബാരി: 2/237)

സ്ത്രീകളെ പള്ളിയിൽ അയക്കേണ്ടതില്ലെന്ന വിഷയത്തിൽ ഇബ്നു ഉമർ(റ) ബിലാലും(റ) എകാഭിപ്രായക്കാരാണെന്ന് ഇതിൽ നിന്ന് സുതരാം വ്യക്തമാണ്. ആതികാ ബീവി(റ) പള്ളിയിൽ പോയതിനെ ചോദ്യം ചെയ്തതും സ്ത്രീകൾക്ക് അവരുടെ വീടുകളാണ് ഉത്തമമെന്ന് ഹദീസ് നിവേദനം ചെയ്തതും ഇബ്നു ഉമർ(റ) ആണെന്ന വസ്തുത ഇതോടു ചേർത്തി വായിക്കേണ്ടതാണ്. 

പ്രസ്തുത നിബന്ധന ഉമർ(റ) അംഗീകരിച്ചത് മേല വിവരിച്ച സംഗതി ഭയന്നത് കൊണ്ടാണെന്ന് അല്ലാമ മുഹമ്മദ്‌ സകരിയ്യാ കാന്തഹ് ലവി 'സ്വഹീഹുൽ ബുഖാരി' യുടെ വിശദീകരണ ഗ്രന്ഥമായ "ലാമിഉദ്ദറാരി" യിൽ പറയുന്നു:

والأوجه هو التحاشي عن صورة المعارضت بقول سيد ولد آدم، والإشتراط أيض يكون لأجل ذلك (لامع الدراري: ١٣/٢)

ആദം സന്തതികളുടെ നേതാവിന്റെ പ്രസ്താവത്തോട് എതിരാവുന്ന രൂപം ഒഴിവാക്കാനാണ് ഉമർ(റ) മഹതിയെ തടയാതിരുന്നത് എന്നതാണ് കൂടുതൽ ന്യായമായി തോന്നുന്നത്. നിബന്ധന അംഗീകരിച്ചതും അതിന്റെ പേരില് തന്നെ. (ലാമിഉദ്ദറാരി: 2/13)


രണ്ട്: ആതിക(റ) യെ ഭാര്യയായി സ്വീകരിച്ച ശേഷം തന്ത്രത്തില്ലോടെ അത് നിർത്താമെന്ന ദ്രഡനിശ്ചയം.
    ഹി: 695-ൽ വഫാത്തായ മഹാനായ അബ്ദുല്ലാഹിബ്നുഅബീജംറത്തൽ ഉൻദുലുസീ (റ) പറയുന്നു:

وما فعلت عاتكة زوجة عمر رضي الله عنهما أنها كانت تستأذنه فى الخروج إلى المسجد فيسكت، فتقول له لأخرجن إلا أن تمنعني، فلا يمنعها لأجل ما عارضه، من قوله عليه السلام ((لا تمنعوا إماء الله مساجد الله))، فترقها يوم خرجت إلى صلوة الصبح، وتقدمها ووقف لها بموضع فى الطريق فى الظلمة، حتى خطرت عليه، فوثب عليها، وقرصها فى نهدها ولم يتكلم، ولم يقل لها شيئا، لكي تجهل من هو الفاعل ذلك، فرجعت رضي الله عنه إلى بيتها، ولم تتم على مضيها إلى المسجد، ثم لم تخرج بعد ذلك، فقال لها عمر رضي الله عنه، لم تركت الخروج؟ فقالت: قد فسد الناس، فعللت عدم خروجها إلى المسجد بفساد الناس، وأجازه إلى ذلك السيد رضي الله عنه، الذي قد أمرنا باتباعه، فإنه أحد العمرين، وأحد الخلفاء، رضي الله عنهم(بهجة النفوس: ٢١٢/١)



ഉമർ(റ) വിന്റെ ഭാര്യ ആതിക(റ)യുടെ പ്രവിർത്തിയും ഇതിനു രേഖയാണ്. മഹതി പള്ളിയില പോകാൻ അദ്ദേഹത്തോട് അനുവാദം തേടിയാൽ അദ്ദേഹം മൗനം ദീക്ഷിക്കുമായിരുന്നു. അപ്പോൾ മഹതി പറയും: നിങ്ങൾ തടയുന്നില്ലെങ്കിൽ തീർച്ചയായും ഞാൻ പോകും. "അല്ലാഹുവിന്റെ അടിയാറുകളെ അല്ലാഹുവിന്റെ പള്ളികളെ തൊട്ട് നിങ്ങൾ തടയരുത്" എന്നാ നബി വചനത്തോട് എതിരാകുമോ എന്നതിനാൽ ഉമർ(റ) മഹതിയെ തടഞ്ഞിരുന്നില്ല. അങ്ങനെ ഒരു ദിവസം മഹതി സ്വുബ് ഹ് നിസ്കാരത്തിനു പള്ളിയിലേക്ക് പുറപ്പെട്ടു. ഉമർ(റ) മുന്നില് പോയി ഒരു ഇരുളുള്ള സ്ഥലത്ത് മറഞ്ഞിരുന്നു. മഹതി ഉമർ(റ)ന്റെ സമീപത്തെത്തിയപ്പൊൽ അദ്ദേഹം മഹതിയുടെ മേൽ ചാടി വീണു. മഹതിയുടെ മാറിടത്തിൽ കുത്തി. ചൈതയാലെ തിരിയാതിരിക്കാൻ വേണ്ടി മഹതിയോടു വല്ലതും പറയുകയോ മറ്റു വല്ലതും സംസാരിക്കുകയോ ചെയ്തില്ല. (സംസാരിച്ചാൽ ശബ്ദം കൊണ്ട് ആളെ തിരിച്ചരിയുമല്ലോ) ഉടനെ മഹതി പള്ളിയിലേക്ക് പോകാതെ വീട്ടിലേക്കു തിരിച്ചു. അതിനു ശേഷം മഹതി പള്ളിയിലേക്ക് പോകാറില്ല. പള്ളിയില പോക്ക് നിരത്തിയ മഹതിയോട് ഉമർ(റ) ചോദിച്ചു. "എന്തുകൊണ്ട് നീ പള്ളിയില പോക്ക് നിറുത്തി വെച്ചു?" മഹതി പറഞ്ഞു: 'നിശ്ചയം ജനങ്ങൾ നാശമായിരിക്കുന്നു'. അപ്പോൾ പള്ളിയിൽ പോക്ക് നിർത്തിയതിന് മഹതി കാരണം പറഞ്ഞത് ജനങ്ങൾ നാശമായിരിക്കുന്നു എന്നാണു. നാല് ഖലീഫമാരിൽ ഒരാളും രണ്ടു ഉമറുകളിൽ ഒരാളും നമ്മോടു പിന്തുടരാൻ കൽപ്പിക്കപ്പെട്ടവരുമായ ഉമർ(റ) അത് അംഗീകരിക്കുകയും ചെയ്തു. (ബഹ്ജത്തുന്നുഫൂസ്: 1/212)

ഉമർ(റ) കുത്തിയ സംഭവം ഹാഫിള് ഇബ്നു കസീർ "അൽബിദായത്തു വന്നിഹായ" 6/353 ലും പരമാര്ശിച്ചിട്ടുണ്ട്.
  തന്ത്രപരമായി ആതിക(റ)യെ തടയലായിരുന്നു ഉമർ(റ)ന്റെ ലക്ഷ്യമെന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ. ഈ തന്ത്രം പ്രയോഗിക്കണമെങ്കിൽ കല്ല്യാണം കഴിക്കുകയും വേണം. കാരണം തന്ത്രം പൊളിഞ്ഞാലും മഹതി ഭാര്യയായത്കൊണ്ട്  പ്രശ്നമൊന്നും ഉണ്ടാകുന്നില്ലല്ലോ. അല്ലെങ്കിൽ ചരിത്രം മറ്റൊന്നാകുമെന്നത് തീർച്ചയാണല്ലോ. അപ്പോൾ പ്രശ്നങ്ങളുണ്ടാകുന്ന സഹചര്യത്തിൽ പള്ളിയിൽ പോകാൻ പാടില്ലെന്ന വിശ്വാസം തന്നെയാണ് മഹതിക്കുമുണ്ടായിരുന്നത്. അതുമനസ്സിലാക്കിയ ഉമർ(റ) പ്രശ്നമുണ്ടാകുമെന്ന് മഹതിയെ ബോധ്യപ്പെടുത്താനാണ് ഈ തന്ത്രം പയറ്റിയത്. അതിൽ ഉമർ(റ) വിജയം കാണുകയും ചെയ്തു.

(2) ഇസ്ലാമിന്റെ നിയമങ്ങളിൽ കർക്കശനിലവാട് സ്വീകരിച്ചിരുന്ന ഉമർ(റ)വിന് മഹതി പള്ളിയിൽ പോകുന്നത് അങ്ങേയറ്റത്തെ വെറുപ്പും ഈർഷ്യതയും ഉണ്ടായിട്ടുപോലും എന്തുകൊണ്ട് മഹതിയെ അതിൽ നിന്ന് തടഞ്ഞില്ല?. എന്നതാണ് മറ്റൊരു പ്രശ്നം. അതിനുള്ള മറുവടി മേൽ വിവരണത്തിൽ നിന്ന് സുതരാം വ്യക്തമാണ്. എങ്കിലും ഒന്ന് കൂടി വിശദീകരിക്കാം.  അല്ലാമാ കാന്തഹ് ലവി പറയുന്നു:

وإنما كان عمر لا يقدم على النهي لأدب الحديث، وإلا فقد كان له أن ينهى عن ذلك، لما علم من إشارات النبي صلى الله عليه وسلم جواز النهي،

ഹദീസിനോടുള്ള മര്യാദ കണക്കിലെടുത്താണ് ഉമർ(റ) മഹതിയെ വിലക്കാതിരുന്നത്. അല്ലെങ്കിൽ നബി(സ) നൽകിയ സൂചനകളിൽ നിന്ന് (വീടുത്തമമെന്നു കാണിക്കുന്ന ഹദീസുകൾ) അറിയപ്പെടുന്നത് തടയാമെന്ന് തന്നെയാണ്. അതിന്റെ അടിസ്ഥാനത്തിൽ ഉമർ(റ) വിന് മഹതിയെ വിലക്കാമായിരുന്നു. (ലാമിഉദ്ദറാരി)

ഇമാം അബൂയൂസുഫ്(റ)ൽ നിന്ന് മുല്ലാഅലിയ്യുൽഖാരി ഉദ്ദരിക്കുന്നു: നബി(സ)ക്ക് ചെരങ്ങ ഇഷ്ടമായിരുന്നുവെന്ന ഹദീസ് അദ്ദേഹം ഉദ്ദരിച്ചപ്പോൾ ഒരാൾ ഒരാൾ പറഞ്ഞു: "എനിക്കിഷ്ടമല്ല'. അപ്പോൾ അബൂയൂസുഫ്(റ) വാള് ഉറയിൽ നിന്നൂരി ആ വ്യക്തിയോട് പറഞ്ഞു: "നീ നിന്റെ ഈമാൻ പുതുക്കൂ. അല്ലെങ്കിൽ നിന്നെ ഞാൻ കൊന്നുകളയും". ഇത്തരം സംഭവങ്ങൾ സലഫിൽ നിന്ന് ധാരാളം ഉദ്ദരിക്കപ്പെടുന്നുണ്ട്. (ലാമിഉദ്ദറാരി)

നമ്മുടെ ഉസ്താതുമാരോ മാതാപിതാക്കളോ ഒരു കാര്യം ചെയ്യാൻ നമ്മോടു കൽപ്പിക്കുമ്പോൾ ആ കാര്യം നമുക്ക് ചെയ്യാൻ സാധിക്കാത്തതാണെങ്കിൽ പോലും 'ഞാനത് ചെയ്യില്ല' എന്ന് പറയുന്നത് അപമര്യാദയാണല്ലോ. പ്രത്യുത അവർ പറയുന്നത്  അംഗീകരിക്കുകയും അത് ചെയ്യാനുള്ള തടസ്സങ്ങൾ സാവകാശം അവരെ ബോധ്യപ്പെടുത്തുകയും  ചെയ്ത ശേഷം അത് ചെയ്തില്ലെങ്കിലും അവരുടെ കൽപന ധിക്കരിച്ചതായി വിലയിരുത്തപ്പെടുകയില്ല. ഈ ആശയമാണ് മഹാനായ ഉമർ(റ) ഈ സംഭാവത്തിലൂടെയും ഇബ്നു ഉമർ(റ) ബിലാൽ(റ)നെ ശകാരിച്ചതിലൂടെയും അബൂയൂസുഫ്(റ) മേൽ വിവരിച്ച സംഭാവത്തിലൂടെയും നമ്മെ പഠിപ്പിക്കുന്നത്
.
 അതെ സമയം പള്ളിയിൽ പോകുന്നത് പ്രശ്നത്തിന് പ്രശ്നത്തിന് കാരണമാണെന്ന് ഒരു തന്ത്രത്തിലൂടെ ആതിക(റ)യെ ബോധ്യപ്പെടുത്തി അത് നിറുത്തൽ ചെയ്തതിനെ ഹദീസിനോടുള്ള അപമര്യാദയായി മഹാനായ ഉമർ(റ) കണ്ടതുമില്ല. അതിനാല സ്ത്രീകൾ പള്ളിയിൽ പോകുന്നത് പ്രശ്നങ്ങൾക്ക് കാരണമാണെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മഹത്തുക്കളായ പണ്ഡിതന്മാർ ഫത്വ മുഖേനയും മറ്റും അവരെ തടയുന്നതിനെയും  പ്രസ്തുത ഹദീസിനോടുള്ള അപമര്യാദയായി കാണാൻ പറ്റില്ല.


(3) സ്ത്രീകൾക്ക് അവരുടെ വീടാണുത്തമമെന്ന നബി(സ)യുടെ പ്രസ്താവന ആതികാ ബീവി(റ) അറിയാതിരിക്കാനാണ് സാധ്യത. കാരണം ഉമർ(റ) തന്നെ തടയാതിരിക്കാനുള്ള കാരണം ആതികാ ബീവി(റ) വിശദീകരിക്കുന്നിടത്ത് പ്രസ്തുത ആശയം കാണിക്കുന്ന പരമാർശമില്ല. ആ പ്രസ്താവന മഹതിക്ക്‌ കിട്ടിയിരുന്നെങ്കിൽ ഒരിക്കലും മഹതി പള്ളിയിൽ പോകുകയോ പോകുന്നത് തടയരുതെന്ന് ഉപാധി വെക്കുകയോ ചെയ്യുമായിരുന്നില്ല. നബി(സ)യോടൊന്നിച്ച് നിസ്കാരത്തിൽ പങ്കെടുക്കാൻ അനുമതി തേടിയ സ്ത്രീകളോട് നിങ്ങൾക്ക് നിങ്ങളുടെ വീടുകളാണ് ഉത്തമമെന്നു നബി(സ) ഉപദേശിച്ചപ്പോൾ ആ ഉപദേശം അക്ഷരത്തിലും അർത്ഥത്തിലും അംഗീകരിച്ച് വീട്ടിൽ വച്ച് നിസ്കാരിക്കുകയാണല്ലോ സ്വഹാബീ വനിതകൾ ചെയ്തത്. ആ പ്രസ്താവന അറിയാത്ത സ്ത്രീകളാണ് പള്ളിയിൽ വന്നിരുന്നതും അതിന് അനുമതി തേടിയിരുന്നതുമെന്നു ശൌകാനി തന്നെ പ്രസ്ഥാപിചിട്ടുണ്ട്. അദ്ദേഹം പറയുന്നു:

( وبيوتهن خير لهن ) أي صلاتهن في بيوتهن خير لهن من صلاتهن في المساجد لو علمن ذلك ، لكنهن لم يعلمن فيسألن الخروج إلى الجماعة يعتقدن أن أجرهن في المساجد أكثر .(نيل الأوطار: ١٦١/٣)(وعون المعبود: ٢٧٤/٢)


വീടുകളിൽ വെച്ചുള്ള സ്ത്രീകളുടെ നിസ്കാരം പള്ളികളിൽ വെച്ചുള്ള അവരുടെ നിസ്കാരത്തെക്കാൾ അവർക്കുത്തമമാണ്‌.അക്കാര്യം സ്ത്രീകൾ അറിഞ്ഞിരുന്നെങ്കിൽ! (എത്ര നന്നായിരുന്നു) പക്ഷെ അതവര്ക്കറിയില്ല.അതിന്റെ പേരില് ജമാഅത്തിനു പോകാൻ അവർ അനുവാദം തേടുന്നു. പള്ളികളിലാണ് അവര്ക്ക് കൂടുതൽ പ്രതിഫലമെന്നാണ് അവർ വിശ്വസിക്കുന്നത്. (നയ് ലുൽ ഔത്വാർ: 3/161- ഔനുൽ മഅബൂദ്: 2/274)(*)

(*) പുത്തൻ പ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന വ്യക്തിയാണ് ശൌകാനി. ഇസ്ലാഹി പ്രാസ്ഥാന ചരിത്രത്തിനൊരാമുഖം എന്നാ പുസ്തകത്തിൽ പറയുന്നു: "1172-ൽ ഭൂജാതനായി 1250-ൽ അന്തരിച്ച ശൌകാനി യമനിൽ ഉദ്ദാരണ പ്രവർത്തനം നടത്തി...ചെറുതും വലുതുമായ നിരവധി ഗ്രന്ഥങ്ങളുടെ കര്ത്താവായ ശൌകാനിയുടെ 'നൈലുൽ ഔത്താർ' എന്നാ ഹദീസ് വ്യാഖ്യാന ഗ്രന്ഥം മത വിധികൾ കണ്ടുപിടിക്കാനുള്ള ഒരു ആധികാരിക ഗ്രന്ഥമാണ്" (പേ: 15) നൈലുൽ ഔത്താറിൽ ഹദീസിനു നൽകിയ അർത്ഥമാണ്‌ നാം വിവരിച്ചത്.


മഹാനായ അബ്ദുൽ റസാഖ് (റ) മുസ്വന്നഫിൽ അബൂ അംറു ശ്ശൈബാനി(റ) യെ തൊട്ട് നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം; 

وعن أبي عمرو الشيباني أنه رأى  ابن مسعود يُخرج النساء من المسجد،  ويقول : أخرجن إلى بيوتكن خير لكن

ഇബ്നു മസ്ഊദ് (റ) സ്ത്രീകളെ പള്ളിയിൽ നിന്ന് പുറത്താക്കുന്നത് ഞാൻ കണ്ടു. "നിങ്ങൾക്ക് അത്യുത്തമമായ നിങ്ങളുടെ വീടുകളിലേക്ക് നിങ്ങൾ പോകുവീൻ" എന്നദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. (മുസ്വന്നഫ് : 3/173)

ഈ ഹദീസിനെ അധികരിച്ച് ഹാഫിള് നൂറുദ്ദീനുൽ ഹയ്സമി (റ) എഴുതുന്നു:

رواه الطبراني فى الكبير، ورجاله موثقون (مجمع: ٢٥٣/١)

ഈ ഹദീസ് ത്വബ്റാനി(റ) കബീറിൽ നിവേദനം ചെയ്തിട്ടുണ്ട്.അതിന്റെ നിവേദകർ വിശ്വാസയോഗ്യരാണ്‌. (മജ്മഉസ്സവാഇദ്: 1/253)

സഅദുബ്നു ഇയാസ് (റ) വില നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരമാണുള്ളത് ;

عَنْ سَعْدِ بْنِ إِيَاسٍ  قَالَ : رَأَيْتُ عَبْدَ اللَّهِ يُخْرِجُ النِّسَاءَ مِنَ الْمَسْجِدِ يَوْمَ الْجُمُعَةِ ، وَيَقُولُ :  فَإِنَّ هَذَا لَيْسَ لَكُنَّ (البيهقي: ١٨٦/٣)

വെള്ളിയാഴ്ച ദിവസം അബ്ദുല്ലാ(റ) പള്ളിയിൽ നിന്ന് സ്ത്രീകളെ പുറത്താക്കുന്നത് ഞാൻ കണ്ടു. "നിശ്ചയം ഇത് നിങ്ങൾക്കുള്ളതല്ല" എന്നദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. (ബൈഹഖി: 3/186)

പ്രസ്തുത ഹദീസിൽ നിന്നും ഉപര്യുക്ത ആശയം വളരെ വ്യക്തമാണ്. വീടുകളാണ് അത്യുത്തമമെന്ന നബി(സ) യുടെ പ്രസ്താവന അറിയാതെ പള്ളിയിൽ വന്ന സ്ത്രീകൾക്ക് അത് പറഞ്ഞു കൊടുത്ത് അവരെ വീടുകളിലേക്ക് പറഞ്ഞു വിടുകയാണല്ലോ പ്രമുഖ സ്വഹാബിവര്യൻ ഇബ്നുമസ്ഊദ്(റ) ചെയ്തത്. അതിനാൽ പ്രസ്തുത പ്രസ്താവന ആതികാ ബീവി(റ) അറിഞ്ഞിരുന്നെങ്കിൽ അത്യുത്തമമായ വീട് ഒഴിവാക്കി മഹതി പള്ളിയിൽ പോകുമെന്ന് വിചാരിക്കാൻ ന്യായമില്ല. ഭർത്താവ് ഉമർ(റ) വിന് അതിനോട് വെറുപ്പും വിദ്വേഷവും ഉള്ളതിനോടപ്പം വിശേഷിച്ചും.
 

ഉമർ(റ) ന്റെ വിയോഗശേഷം ആതികാ ബീവിയെ സുബൈറുബ്നുൽ അവ്വാം(റ) വിവാഹം കഴിച്ചതായി നാം നേരത്തെ വായിച്ചുവല്ലോ. അദ്ദേഹത്തിൻറെ കീഴിലായിരുന്നപ്പോൾ മഹതി പള്ളിയിലേക്ക് പുറപ്പെടുകയും സുബൈർ(റ) മുന്നിൽ പോയി വഴിയിൽ കാത്തിരിക്കുകയും അദ്ദേഹത്തിൻറെ അരികിലെത്തിയപ്പോൾ മഹതിയുടെ അരക്കെട്ടിനടിക്കുകയും മഹതി ഇന്നാലില്ലാ... ജനങ്ങൾ നാശമായിരിക്കുന്നു വെന്ന് പറഞ്ഞ് വീട്ടിലേക്കു മടങ്ങുകയും ചെയ്തു. പിന്നീടവർ പള്ളിയിലേക്ക് പോയിട്ടില്ല. (അൽ ഇസ്വാബ ഫീ തംയീസി സ്സ്വഹാബ: 4/357)

ചുരുക്കത്തിൽ അടിച്ചത് ഉമർ(റ) ആയാലും സുബൈർ(റ) ആയാലും നാശമുണ്ടാകുമെന്നു കണ്ടാൽ പള്ളിയിൽ പോകാൻ പാടില്ലെന്ന, കരമശാസ്ത്ര പണ്ഡിതൻമാരുടെ പ്രസ്താവനകൾക്ക് അടിവരയിടുന്നതാണ് ആതികാ ബീവി(റ) യുടെ സംഭവം. അതിനാൽ അതികാ ബീവിയെ മാത്രകയാക്കുന്ന സ്ത്രീകൾ ഫിത്നയും ഫസാദും വ്യാപകമായ ഇക്കാലത്ത് പള്ളിയിൽ പോക്ക് നിറുത്തുകയാണ്വേണ്ടത്.

സ്ത്രീ പള്ളി പ്രവേശം ശാഫി ഇമാം അഹമ്മദ് ഹമ്പൽ റ എന്ത് പറഞ്ഞു

മുജായിദുകളുടെ കബളിപ്പിക്കലും യാതാർത്യവും

സ്ത്രീ പള്ളി പ്രവേശം ശാഫി ഇമാം അഹമ്മദ് ഹമ്പൽ റ എന്ത് പറഞ്ഞു.



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝

ഇമാം ഷാഫി റ പറഞ്ഞു.

✅📝👇



فَإِنْ قِيلَ فَإِنَّهُنَّ ضُرِبَ عَلَيْهِنَّ الْحِجَابُ قِيلَ وَقَدْ

كُنَّ لاَ حِجَابَ عَلَيْهِنَّ ثُمَّ ضُرِبَ عَلَيْهِنَّ الْحِجَابُ

✅👇📝

അവർക്ക് ഹിജാബിന്റെ ആയത്ത് അടിച്ചേ ൽപ്പി اക്കപ്പെട്ടിരുന്നു അത് കൊണ്ടായിരുന്നു അവരൊന്നും പങ്കെടുക്കാതിരുന്നത് എന്ന് ചോദിക്കപെട്ടാൽ



മറുവടി


ആദ്യം ഹിജാ ബില്ലായിരുന്നു.
പിന്നെ ഹിജാബ് കൊണ്ട് വരപെട്ടു ഇഖ്തിലാഫുൽ അഹാദി സ്.


📝👇✅

وَقَدْ كَانَ مَعَ رَسُولِ اللَّهِ نِسَاءٌ مِنْ أَهْلِ بَيْتِهِ وَبَنَاتِهِ وَأَزْوَاجِهِ وَمَوْلَيَاتِهِ وَخَدَمِهِ وَخَدَمِ أَهْلِ بَيْتِهِ فَمَا عَلِمْت مِنْهُنَّ امْرَأَةً خَرَجَتْ إلَى شُه

ُودِ جُمُعَةٍ وَالْجُمُعَةُ وَاجِبَةٌ عَلَى الرِّجَالِ بِأَكْثَرَ مِنْ

وُجُوبِ الْجَمَاعَةِ فِي الصَّلَوَاتِ غَيْرِهَا وَلاَ إلَى جَمَاعَةٍ

غَيْرِهَا فِي لَيْلٍ أَوْ نَهَارٍ وَلاَ إلَى مَسْجِدِ قُبَاءَ فَقَدْ

كَانَ النَّبِيُّ يَأْتِيهِ رَاكِبًا وَمَاشِيًا وَلاَ إلَى غَيْرِهِ مِنْ

الْمَسَاجِدِ وَمَا أَشُكُّ أَنَّهُنَّ كُنَّ عَلَى الْخَيْرِ

بِمَكَانِهِنَّ مِنْ رَسُولِ اللَّهِ أَحْرَصُ وَبِهِ أَعْلَمُ مِنْ

غَيْرِهِنَّ وَأَنَّ النَّبِيَّ لَمْ يَكُنْ لِيَدَعَ أَنْ يَأْمُرَهُنَّ

بِمَا يَجِبُ عَلَيْهِنَّ وَعَلَيْهِ فِيهِنَّ وَمَا لَهُنَّ فِيهِ مِنْ

الْخَيْرِ وَإِنْ لَمْ يَجِبْ عَلَيْهِنَّ كَمَا أَمَرَهُنَّ

بِالصَّدَقَاتِ وَالسُّنَنِ وَأَمَرَ أَزْوَاجَهُ بِالْحِجَابِ


✅👇📝


നബിയോടൊപ്പം

അവിടുത്തെ ഭാര്യമാരും , പെന്‍ മക്കളും , വേലക്കാരും , ഭാര്യമാരുടെ വേലക്കാരും തുടങ്ങി ധാരാളം സ്ത്രീകളുണ്ടായിരുന്നു ...


അവരില്‍ ആരെങ്കിലും ഏതെങ്കിലും ജുമുഅ യ്ക്ക് പങ്കെടുത്തിരുന്നതായി എനിക്കറിയില്ല -- ജുമു അ മറ്റുള്ള നിര്ബ്ബന്ധ നിസ്ക്കാരങ്ങളെക്കാളും പുരുഷന്മാര്ക്കും

വാജിബാണ്‌ --- ജുമുഅയ് ക്കെന്നു മാത്രമല്ല ജമാ അതിനും -- അത് രാത്രിയും

പകലുംഒരു സമയത്തും കുബാ പള്ളിയിലോ വേറെ ഏതെങ്കിലും പള്ളികളിലോ അവരാരും

പങ്കെടുത്തിരുന്നില്ല .. നബി സ നടന്നും വാഹനം ഉപയോഗിച്ചും കുബാ പള്ളിയില്‍ നിസ്ക്കാരത്തിന് പലപ്പോഴും വരാറുണ്ടായിരുന്നു ..


സ്ഥാനം കൊണ്ട് നബി സ യുമായി ഏറ്റവും അടുത്ത അവര്‍ നന്മയുടെ കാര്യത്തില്‍ അത്യാഗ്രഹമുള്ളവരായിരുന്നു എന്നതിലും മറ്റുള്ള വനിതകളെക്കാള്‍ള്‍‍ നന്മയെ കൂടുതല്‍ അറിയുന്നവരായിരുന്നു

എന്നതിലും എനിക്ക് ഒരു സംശയവുമില്ല. ...


നബി സ തീർച്ചയായും അവര്ക്കു ള്ള

നന്മയെ കല്പ്പിക്കാതെ

ഒരിക്കലും വിട്ടു കളയുകയില്ല ..


അത് പോലെ

എന്തൊക്കെയാണ് അവരില്‍ നിന്ന് നബിക്ക് കിട്ടേൻ ടതെന്നും എന്തൊക്കെയാണ് നബിയില്‍ നിന്ന് അവർക്ക് കിട്ടെണ്ടതെന്നും നന്മ ഏതൊക്കെയാണെന്നും ഒരിക്കലും നബി സ അവരോടു പറയാതിരിക്കില്ല ..


ദാന ധര്മങ്ങളും സുന്നത്തായ മറ്റു കാര്യങ്ങളുമൊക്കെ നബി സ അവര്ക്ക് പടിപ്പിചിട്ടുണ്ടല്ലോ?

ഹിജാബ് കൊണ്ട് ഭാര്യമാരോട് കൽപിച്ചിട്ടുമുണ്ട്


📝👇✅


جُمُعَةٍ وَلاَ جَمَاعَةٍ مِنْ لَيْلٍ وَلاَ نَهَارٍ وَلَوْ كَانَ لَهُنَّ فِي ذَلِكَ فَضْلٌ أَمَرُوهُنَّ ب

ِهِ وَأَذِنُوا لَهُنَّ إلَيْهِ بَلْ قَدْ رُوِيَ، وَاَللَّهُ أَعْلَمُ

عَنْ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ {صَلاَةُ الْمَرْأَةِ

فِي بَيْتِهَا خَيْرٌ مِنْ صَلاَتِهَا فِي حُجْرَتِهَا وَصَلاَتُهَا فِي

حُجْرَتِهَا خَيْرٌ مِنْ صَلاَتِهَا فِي الْمَسْجِدِ أَوْ الْمَسَاجِدِ}.

✅👇📝


മുസ്ലിം കളിലെ സലഫുകളായ ആരും അവരുടെ സ്ത്രീകളെ ജുമു അക്കോ ജമാ അതിനോ ,

രാത്രിയിലോ , പകലിലോ പോകാന്‍ നിര്ദ്ദേ ശിച്ചതായി ഞാന്‍ അറിഞ്ഞിട്ടില്ല.. അതിലൊക്കെ വല്ല പുണ്യവും ഉണ്ടായിരുന്നുവെങ്കില്‍ അവരൊക്കെ അവരുടെ സ്തീകളെ അതിനു പ്രേരിപ്പിക്കുമായിരുന്നു



ഇത്രയും വ്യക്തമായി പറഞ്ഞ ഇമാം ഷാഫിഈ റ വിൻ റ്റെ എതെങ്കിലും ഒരു സ്തലത്ത് നൽകപ്പെട്ട ഇബാറത്ത് എടുത്ത് കൊൻ ട് വന്ന്  തെറ്റായ വ്യാഖ്യാനം നൽകി കബളിപ്പിക്കാൻ വന്നാൽ


ഒഹാബീ  തൊള്ളതൊടാതെ വിഴുങ്ങുകയില്ല ബുദ്ധിയുള്ളവർ.......



: ഇമാം അഹമദ് (റ) തന്റെമ മുസ്നാദില്‍ സ്വഹീഹായ സനദോട് കൂടി റിപ്പോര്ട്ട് ചെയ്ത ഹദീസ്"

مسند أحمد ; ഹദീസ് നോ : 26550

حدثنا هارون حدثنا عبد الله بن وهب قال حدثني داود بن قيس عن عبد الله بن سويد الأنصاري عن عمته أم حميد امرأة أبي حميد الساعدي أنها جاءت النبي صلى الله عليه وسلم فقالت يا رسول الله إني أحب الصلاة معك قال قد علمت أنك تحبين الصلاة معي وصلاتك في بيتك خير لك من صلاتك في حجرتك وصلاتك في حجرتك خير من صلاتك في دارك وصلاتك في دارك خير لك من صلاتك في مسجد قومك وصلاتك في مسجد قومك خير لك من صلاتك في مسجدي قال فأمرت فبني لها مسجد في أقصى شيء من بيتها وأظلمه فكانت تصلي فيه حتى لقيت الله عز وجل
അര്ത്ഥംد നോക്കൂ.... !!
അന്സ്വാدരികളില്‍ പ്രമുഖനായ അബ്ദുല്ലാഹിബ്നു സുബൈര്‍ (റ) വില്‍ നിന്ന് നിവേദനം:“അബൂഹുമൈദിന്റെ ഭാര്യ നബി (സ്വ) യെ സമീപിച്ച് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ, അങ്ങയോടൊപ്പം നിസ്കരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. നബി (സ്വ) പറഞ്ഞു: നിനക്ക് എന്റെ കൂടെ നിസ്കരിക്കാന്‍ താല്പ്പെര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, എന്റെ പള്ളിയില്‍ നിസ്കരിക്കുന്നതിലേറെ നിനക്ക് പുണ്യം ലഭിക്കുക നിന്റെ വീട്ടുകാര്‍ മാത്രം നിസ്കരിക്കുന്ന പള്ളിയില്‍ അത് നിര്വിഹിക്കുമ്പോഴാണ്. നീ ആ പള്ളിയില്‍ നിസ്കരിക്കുന്നതിലുപരി പുണ്യം നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് നിസ്കരിച്ചാല്‍ ലഭിക്കും. നിന്റെ വീടിന്റെ ഒരു നിശ്ചിത മുറിയില്‍ നിസ്കരിക്കുന്നത് ഇതിലേറെ പുണ്യ കരമായിരിക്കും. എല്ലാറ്റിനുമുപരി പുണ്യം ലഭിക്കുക നിന്റേതു മാത്രമായ, മറ്റാരും കട ന്നുവരാന്‍ സാധ്യതയില്ലാത്ത മുറിയില്‍ നിസ്കരിക്കുമ്പോഴാണ്”
അവര്‍ അല്ലാഹുവിങ്കല്‍ എത്തുന്നത്‌ വരെ (മരണം വരെ) പിന്നീട് ഏറ്റവും അകതുള്ളതും ഇരുട്ടുല്ലതുമായ മുറിയില്‍ വെച്ചാണ് നിസ്കരിചിരുന്നത് ( മുസ്നദ് അഹ്മദ് 6/371)

ഈ ഹദീസ് അഹ്മദ് (റ) യെ കൂടാതെ മറ്റു പലരും ഉദ്ദരിചിട്ടുണ്ട്!

(സ്വഹീഹു ഇബ്നു ഖുസൈമഃ 3/95, മുസ്വന്നഫു ഇബ്നി അബീശൈബ, 2/385, ഉസൂദുല്‍ ഗാബഃ 5/578, ത്വബ്റാനി 25/168, മജ്മഉസ്സവാഇദ് 2/34, സ്വഹീഹു ഇബ്നി ഹിബ്ബാന്‍ 3/488, അദുര്റുനല്‍ മന്സൂസര്‍ 5/52 ഒക്കെയും ഈ റിപ്പോര്ട്ട് സ്വഹീഹായി തന്നെ നല്കീട്ടുണ്ട്....
ഇനി ലഹീഫാക്കാം എന്ന മോഹവും കൊണ്ട് വന്നേക്കല്ലേ നിങ്ങളുടെ അല്ബാഹനി തന്നെ സഹീഹായി പ്രക്യാപിച്ചതാണ്
(، الألباني في " صحيح الترغيب والترهيب " ( 1 / 135

വ്യക്തമായും സ്വഹീഹായും  വന്ന ഈ ഹദീസ് ഉണ്ടായിട്ടും മുജാഹിദ് എന്നും "ഭര്‍ത്താക്കന്മാര്‍ തടയുന്നു" എന്ന പരാമര്‍ശം വന്ന ലഹീഫാണെന്ന് അവര്‍തന്നെ പറയുന്ന ഹദീസിനു പിന്നാലെ കൂടി ഈ ഹദീസിനെ വിസ്മരിക്കാന്‍ ശ്രമിക്കുന്നു !! ഇതാണ് മുഹാഹിദുകളുടെ വിരോധാഭാസം !!
[സ്ത്രി ജുമുഅക്കും ജമാഅത്തിനും:
നബി(സ)പറയുന്നു:.

✅👇

حدثنا هارون حدثنا عبد الله بن وهب قال داود بن قيس عن عبد الله بن سويد الأنصاري عن عمته أم حميد امرأة أبي حميد ال ساعدي أنها جاءت النبي صلى الله عليه وسلم فقالت يا رسول الله إني أحب الصلاة معك قال قد علمت أنك تحبين الصلاة معي وصلاتك في بيتك خير لك من صلاتك في حجرتك وصلاتك في حجرتك خير من صلاتك في دارك وصلاتك في دارك خير لك من صلاتك في مسجد قومك وصلاتك في مسجد قومك خير لك من صلاتك في مسجدي قال فأمرت فبني لها مسجد في أقصى شيء من بيتها وأظلمه فكانت تصلي فيه حتى لقيت الله عز وجل:صحيح ابن خزيمة 3/95,مسند أحمد 6/402
"ഉമ്മു ഹുമൈദിനിസ്സാഇദിയ്യ:(റ)നബി(സ)യോട് പള്ളിയില്‍ പങ്കെടുക്കാന്‍ സമ്മദം ചോദിച്ചു.നബി(സ)അതിനേക്കാള്‍ നല്ലത് നിന്‍റെ വീടിനകത്തളത്തെ ഇരുട്ടുമുറിയാണന്ന്‍ പറഞ്ഞ് അവരെ നിരുത്സാഹപ്പെടുത്തി.തുടര്‍ന്ന്‍ അവര്‍ക്ക് വേണ്ടി ഒരു ഇരുട്ട മുറി നിര്‍മ്മിക്കുകയും മരണം വരെ മഹതി അതില്‍ വെച്ച് മാത്രം നിസ്കരിക്കുകയും ചെയ്തു"قال ابن حجر العسقلاني وإسناد أحمد حسن :فتح الباري 2/445
"ഈ ഹദീസിന്‍റെ പരമ്പര ഹസനാണന്ന്‍(സ്വീകര്യമാണന്ന്‍)ഇബ്ന്‍ ഹജര്‍(റ) പറയുന്നു.(ഫത്ഹുല്‍ ബാരി)

📝✅
നബി(സ)യുടെ കാലത്ത് ഇസ്ലാമിന്‍റെ സുവര്‍ണ നാളുകളില്‍ ധാര്‍മികതയുടെ ഉത്തുംഗതയില്‍ വിരാജിക്കുന്ന സ്വഹാബാക്കള്‍കിടയില്‍ പുറത്തിറങ്ങി പള്ളിയില്‍ പോകുന്നത് ഒരിക്കലും ഭൂഷണമല്ലെന്നും അതിനാല്‍ പെണ്ണിന്‍റെ പള്ളി പ്രവേശനം നബി(സ)തങ്ങള്‍ നിരുത്സാഹപ്പെടുത്തിയെന്നും ഈ ഹദീസ് തെളിയിക്കുന്നു ഇനി നാം ശാന്തമായി ചിന്തിക്കുക ആഹിതമായൊരു കാര്യം പെണ്‍വാനിഭങ്ങളുടെ ഈ കാലത്ത് ഹിതമാകുന്നതെങ്ങിനെ? ❓


സ്വാഹാബികളൊന്നും പെണ്ണിന്‍റെ ജമുഅ ജമാഅത്തിനെ അംഗീകരിച്ചിരുന്നില്ലെന്ന് ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം

📝👇
حدثنا وكيع ثنا سفيان عن أبي فروة الهمداني عن أبي عمرو الشيباني قال رأيت ابن مسعود يحصب النساء يخرجهن من المسجد يوم الجمعة :مصنف ابن أبي شيبة 2/383 ,مصنف عبد الرزاق 3/173,سنن البيهقي 3/186

"ഇബ്ന്‍ മസ്ഊദ്(റ)ജുമുഅക്ക് വന്ന സ്ത്രീകളെ കല്ല് വാരിയെറിഞ്ഞു ഓടിച്ചിരുന്നു(ഹദീസ്)

وفيها تزوج عمر بن الخطاب عاتكة بنت زيد بن عمرو بن نفيل، وهي ابنة عمه وكان لها محبا وبها معجبا، وكان لا يمنعها من الخروج إلى الصلاة، ويكره خروجها، فجلس لها ذات ليلة في الطريق في ظلمة فلما مرت ضرب بيده على عجزها، فرجعت إلى منزلها ولم تخرج بعد ذلك، وقد كانت قبله تحت زيد بن الخطاب فيما قيل فقتل عنها، وكانت قبل زيد تحت عبد الله ابن أبي بكر فقتل عنها، ولما مات عمر تزوجها بعده الزبير فلما قتل خطبها علي ابن أبي طالب، فقالت: إني أرغب بك عن الموت، وامتنعت عن التزوج حتى ماتت:البداية والنهاية لابن كثير 6/353

📝
ഉമര്‍(റ)വിന്‍റെ ഭാര്യ ആതിക(റ)യെ ഭര്‍ത്താവ്‌ ഉമര്‍(റ)അടിച്ചു തടഞ്ഞു വെച്ചതും ഉമര്‍(റ)അതിനെ കഠിനമായി വെറുത്തതും മറ്റും ഇതു തെളിയിക്കുന്നു.മാത്രമല്ല ആതിക(റ)മരണപ്പെടുന്നത് വരെ പിന്നീട് പള്ളിയിലേക്ക് പോയിട്ടില്ല (അല്‍ബിദായ:)

📝✅
وأما في زماننا هذا فلا يتوقف أحد من المسلمين في منعهن إلا غبي قليل البضاعة في معرفة أسرار الشريعة ، قد تمسك بظاهر دليل حمل على ظاهره دون فهم معناه ، مع إهماله فهم عائشة رضي الله عنها ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوي به :فتاوي الكبري لابن حجر

"ഈ കാലഘട്ടത്തില്‍ പെണ്ണിനെ പള്ളി തടയുന്നതിനെ പറ്റി സംശയിച്ചുനില്കുന്നവന്‍ മൂഢനും ഇസ്ലാമിക നിയമം അറിയാത്തവനുമാണ്പെണ്ണിന് പരപുരുഷന്മാരോടൊപ്പം ജുമുഅ ജമാഅത്ത് അനുവദനീയല്ലെന്ന്‍ ഫത്‌വ കൊടുക്കലാണ് ഇന്നത്തെ കാലത്ത് വേണ്ടതെന്ന്‍ ഇമാം ഇബ്ന്‍ ഹജര്‍(റ)ഫതാവല്‍ കുബരയില്‍ വ്യക്തമാക്കുന്നു.


قلت : ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات ؛ لكثرة الفساد :كفاية الأخيار

829ഇതെ ആശയം തന്നെ ഇമ്മം ഹിസ്വനി(റ)അദ്ദേഹത്തിന്‍റെ കിഫായത്തുല്‍ അഖ് യാറിലും പറയുന്നു.




സ്ത്രീ പള്ളി പ്രവേശനം മുജായിദുകളുടെ വാദം സ്വഹാബത്തന് തിരിഞ്ഞിട്ടില്ലേ

സ്ത്രീ പള്ളി  പ്രവേശനം മുജായിദുകളുടെ വാദം സ്വഹാബത്തന് തിരിഞ്ഞിട്ടില്ലേ
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി

സ്വഹാബത്ത് വെറുത്തതും, തടഞ്ഞതും , കല്ല് വാരി എറിഞ്ഞ് ഒോടിച്ചതും എന്തിന്ന് വേൻ ടി


👇👇✅

പറയൂ ഇസ്ലാമിൻ റ്റെ പ്രാരംഭ കാലത്ത് സ്ത്രീകള്‍ പള്ളിയിൽ പൊയതാണോ ഇവിടെ മുജായിദുകളളെ  നിങ്ങള്‍   ‍  തെളിവായി ഉദ്ധരിക്കുന്നത് ❓❓

📝👇
കാരണം മുജായിദുകള്‍ കൊൻ ട് വരുന്ന ഹദീസുകളൊക്കെ കൻ ടവരാകുന്നു സ്വഹാബാക്കളും ,  മുഹദ്ദിസീങ്ങളും, ഇമാമീങ്ങളും, അവരൊക്കെ ആദ്യ കാലത്ത് പെണ്ണുങ്ങള്‍ പള്ളിയിൽ പൊയതിന്ന്  വിഷദീകരണം നൽകിയതും ,മനസ്സിലാക്കിയതും , അത് ഹിജാബിൻ റ്റെ ആയത്ത് ഇറങ്ങുന്നതിന്ന് മുംബാകുന്നു സ്ത്രീകള്‍ അവരുടെ വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയണമെന്ന ഖുർ ആൻ റ്റെ കൽപ്പന വന്നതോടെ സ്ത്രീകള്‍ക്ക് തടയപ്പെട്ടു എന്നതാണ്


                                   
ഹിജാബിൻ റ്റെ ആയത്തിൽ തന്നെ വ്യക്തമായി പറഞ്ഞിരിക്കുന്നു. വീട്ടില് അടങ്ങിയൊതുങ്ങാൻ പറഞ്ഞതിന് ശേഷം നിസ്കാരം നില നിർത്താനാണ് കൽപന.അപ്പോൾ നിസ്കാരം വീട്ടിൽ നിന്നാണ് നിസ്കരിക്കെണ്ടതെന്നു ഹിജാബിൻ റ്റെ ആയത്ത് പഠിപ്പിക്കുന്നു.

ഈ ഖുർആൻ വാക്യത്തിന്റെ അടിസ്ഥാനത്തിലും
തിരുനബി വീടാണ് ഉത്തമം എന്ന് പറഞ്ഞ് സ്ത്രീകളെ മടക്കി അയച്ചതിൻ റ്റെ  അടിസ്താനത്തിലും ആകുന്നു സ്ത്രീ പള്ളി പ്രവേശനം സ്വഹാബത്ത് തടഞ്ഞത്


. സ്വഹാബത്ത് വഹാബികൾ വാദിക്കുന്ന തെളിവുകൾ കാണാത്തവരാണോ?


📝👇
മാത്രവുമല്ല ആദ്യകാലത്ത് സ്ത്രീകള്‍ പള്ളിയിൽ പോയ (ഒഹാബികള്‍ തെളിവായി  ഉദ്ധരിക്കുന്ന )  സംഭവമൊക്കെ നേരിൽ കൻ ടവരാണ് സ്വഹാബത്ത്

📝👇
എന്ത് കൊൻ ട് സ്ത്രീ ജുമുഅ ജമാ അത്തിന്ന് പോകുന്നതിനെ  സ്വഹാബത്ത് എതിർക്കുകയും വെറുക്കുകയും  അടിക്കുകയും കല്ല് വാരിയെറിയുകയും ചെയ്തത്  ❓❓❓

📝👇
സ്വഹാബത്ത് നബി തങ്ങള്‍ പടിപ്പിച്ച ഒരു പുണ്യമുള്ള കാര്യത്തെ വെറുക്കുകയൊ എതിർക്കുകയൊ ചെയ്യുമെന്ന് താങ്കള്‍ ധരിക്കുന്നുൻ ടൊ❓❓

📝👇
സ്വഹാബത്തിന്ന് ഹദീസ് തിരിഞ്ഞിട്ടില്ലെ ❓❓

സ്വഹാബത്തിൻ റ്റെ പ്രവർത്തി ദീനിൽ തെളിവല്ല എന്ന് താങ്കള്‍ക്കും വാദമുൻ ടൊ

📝👇
രൻ ടാം ഖലീഫയായ ഉമർ റ സ്വന്തം ഭാര്യ ആതിഖ ബീവി പള്ളിയിൽ നിസ്ക്കരിക്കാൻ പോ യതിനെ ഷക്തിയായി വെറുക്കുകയും അത് നിർത്തലാക്കാൻ അടിക്കുകയും ചെയ്തില്ലെ


ഉമർ റ വിൻ റ്റെ വഫാത്തിന്ന് ശേഷം വീൻ ടും പള്ളിയിൽ പോകുന്നത് കൻ ട മഹതിയവർകളെ ഉമർ റ വിന്ന് ശേഷം  കല്യാണം കഴിച്ച സുബൈറുബ്നു അവ്വാം റ എന്തിന്ന് വീൻ ടും അടിച്ച് നിർത്തിച്ചത്  പിന്നെ മരണം വരെ മഹതിയവർകള്‍ പോയിരുന്നില്ലല്ലൊ

📝👇1_____ അബ്ദുല്ലാഹി ബ്നു മസ് ഊദ് റ ജുമുഅ ദിവസം  പള്ളിയിൽ നിന്ന് സ്ത്രീകളെ കല്ല് വാരിയെറിഞ്ഞ് ഒോടിച്ചില്ലെയോ
(മുസ്വന്നഫ് ഇബ്നി അബീ ഷൈബ 2/383)

ഇതേ സംഭവം മുസ്വന്നഫ് അബ്ദു റസാഖിൽ കാ ണാം "നിങ്ങള്‍ വീടുകളിൽ പോവുക അതാണ് നിങ്ങള്‍ക്ക് നല്ലതെന്ന് പറഞ്ഞ് തിരിച്ചയക്കുന്നു"

ഇതേ സംഭവം ഇമാം ബൈഹഖി റിപ്പോർട്ട് ചെയ്യുന്നത്" പള്ളിയിൽ വെച്ചുള്ള ആരാധന സ്ത്രീകള്‍ക്കുള്ളതല്ല" ( സുനനു ബൈഹഖി 3/186)

മറ്റു റിപ്പോർട്ടുകളിൽ
"അല്ലാഹു പുറത്താക്കിയ സ്തലങ്ങളിൽ നിന്ന് നിങ്ങള്‍ സ്ത്രീകളെ പുറത്താക്കുക"

വേറൊരു റിപ്പൊർട്ടിൽ അല്ലാഹു പിന്തിരിപ്പിച്ച സ്തലത്തേക്ക് സ്ത്രീകളെ നിങ്ങള്‍ പിന്തിരിപ്പിക്കുക
(അദ്ദുറുൽ മൻസൂർ 1/28)

സ്വഹീഹ്  ഇബ്നു ഖുസൈമയിൽ "അല്ലാഹു സ്ത്രീകളെ ആക്കിയ സ്തലത്തേക്ക് നിങ്ങള്‍ അവരെ പിന്തിരിപിക്കുക"
എന്നും കാണാവുന്നതാണ്


2____സ്വന്തം വീട്ടിലുള്ള അടിമ പള്ളിയിൽ പോയതറിഞ്ഞ  അബൂബർസത്ത്(റ) എന്ന സ്വഹാബി  ആ സ്ത്രീയോട് അട്ടഹസിച്ച് കൊൻ ട് പറഞ്ഞു അല്ലാഹു സ്ത്രീകളെ പുറത്തിറങ്ങുന്നത് തടയുന്നു. വീട്ടിലിരിക്കണമെന്നും ജനാസയെ പിന്തുടരുകയോ പള്ളിയിൽ പോവുകയോ ജുമുഅക്ക് സന്നിഹിതരാവുകയോ ചെയ്യരുതെന്നും കൽപ്പിക്കുന്നു (അദ്ദുററുൽ മൻസൂർ :5/195)

📝👇.

3____ജുമുഅ ദിവസം പള്ളിയിൽ നിസ്ക്കാരം നിർവ്വഹിക്കാൻ അന്വേഷണം നടത്തിയ സ്ത്രീയോട് "വീടിൻ റ്റെ അകത്തളങ്ങളി ലുള്ള നിസ്ക്കാരമാണ് മറ്റേത് നിസ്ക്കാരത്തേക്കാളും നിനക്ക സ്രേഷ്ട്ടമായതെന്ന് പറഞ്ഞ് മടക്കിയില്ലെ
(മുസ്വന്നഫ് ഇബ്നി അബീ ഷൈബ 2/384)


4____അബൂ അംറിനിശ്ശയ്ബാനി (റ) പറയുന്നു " ഇബ്നു മസ് ഊദ് റ അങ്ങേയറ്റം സത്യം ചെയ്ത് കൊൻ ട് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു. വീട്ടിൽ വെച്ച് നിസ്ക്കരിക്കുന്ന്തിനേക്കാള്‍ അല്ലാഹുവിലേക്ക് എേറ്റവും ഇഷ്ട്ടപ്പെട്ട ഒരുനിസ്ക്കാരവും  ഒരു സ്ത്രീയും നിർവ്വഹിക്കുകയില്ല. ഹജ്ജും ഉംറയിലുമൊഴികെ
(ഉമദത്തുൽ ഖാരി 6/157)

ഇതോടെ സ്ത്രീ പള്ളി പ്രവേശന വാദികളായ മുജായിദുകളുടെ എല്ലാ തെളി വുകളും ഇവിടെ തകർന്നടിയുകയാണ്

കാരണം വഹാബികള്‍ സ്ത്രീകളെ പള്ളിയിൽ കൊൻ ട് പോകാം അവർക്ക് പള്ളിയാണ് ഉത്തമം    എന്നും പറഞ്ഞ് കൊൻ ട് വരാറുള്ള എല്ലാ സംഭവങ്ങളും നേരിൽ കൻ ടവർ സ്വഹാബത്താകുന്നു

അപ്പോള്‍ ഒരു കാര്യം വ്യക്തമായി സ്വഹാബത്തിൻ റ്റെ നിലപാടാകുന്നു ഇന്ന് സുന്നികള്‍ നടപ്പിൽ വരുത്തുന്നത്

സ്വഹാബത്ത് തടഞ്ഞു അത് പോലെ സുന്നികളും തടയണം എന്ന് പടിപ്പിക്കുന്നു.....

സ്ത്രീകളെ എറിഞ്ഞും അല്ലാതെയും അവർ പിന്തിരിപ്പിക്കുന്നത് സ്ത്രീകളോടുള്ള ശത്രുത കൊൻ ടായിരുന്നില്ല . അങ്ങനെ ചിന്ദിക്കുന്നത് ക്രൂരതായിരിക്കും. സ്ത്രീ സമൂഹത്തിൻ റ്റെ ശാരീരികമായ സുരക്ഷയും മാനസികമായ ശാന്ദിയും ഉറപ്പ്  വരുത്തുകയായിരുന്നു ഖുർ ആൻ വിധി നടപ്പിലാക്കുന്നതിലൂടെ സ്വഹാബത്ത് ലക്ഷ്യമാക്കിയിരുന്നത് . മറിച്ചുള്ള ചിന്ത ഇസ്ലാമികമല്ല
: حدثنا وكيع ثنا سفيان عن أبي فروة الهمداني عن أبي عمرو الشيباني قال رأيت ابن مسعود يحصب النساء يخرجهن من المسجد يوم الجمعة :مصنف ابن أبي شيبة 2/383 ,مصنف عبد الرزاق 3/173,سنن البيهقي 3/186
"ഇബ്ന്‍ മസ്ഊദ്(റ)ജുമുഅക്ക് വന്ന സ്ത്രീകളെ കല്ല് വാരിയെറിഞ്ഞു ഓടിച്ചിരുന്നു(ഹദീസ്)

ആതിഖ
---- '
وفيها تزوج عمر بن الخطاب عاتكة بنت زيد بن عمرو بن نفيل، وهي ابنة عمه وكان لها محبا وبها معجبا، وكان لا يمنعها من الخروج إلى الصلاة، ويكره خروجها، فجلس لها ذات ليلة في الطريق في ظلمة فلما مرت ضرب بيده على عجزها، فرجعت إلى منزلها ولم تخرج بعد ذلك، وقد كانت قبله تحت زيد بن الخطاب فيما قيل فقتل عنها، وكانت قبل زيد تحت عبد الله ابن أبي بكر فقتل عنها، ولما مات عمر تزوجها بعده الزبير فلما قتل خطبها علي ابن أبي طالب، فقالت: إني أرغب بك عن الموت، وامتنعت عن التزوج حتى ماتت:البداية والنهاية لابن كثير 6/353
ഉമര്‍(റ)വിന്‍റെ ഭാര്യ ആതിക(റ)യെ ഭര്‍ത്താവ്‌ ഉമര്‍(റ)അടിച്ചു തടഞ്ഞു വെച്ചതും ഉമര്‍(റ)അതിനെ കഠിനമായി വെറുത്തതും മറ്റും ഇതു തെളിയിക്കുന്നു.മാത്രമല്ല ആതിക(റ)മരണപ്പെടുന്നത് വരെ പിന്നീട് പള്ളിയിലേക്ക് പോയിട്ടില്ല (അല്‍ബിദായ :)

وأما في زماننا هذا فلا يتوقف أحد من المسلمين في منعهن إلا غبي قليل البضاعة في معرفة أسرار الشريعة ، قد تمسك بظاهر دليل حمل على ظاهره دون فهم معناه ، مع إهماله فهم عائشة رضي الله عنها ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوي به :فتاوي الكبري لابن حجر
"ഈ കാലഘട്ടത്തില്‍ പെണ്ണിനെ പള്ളി തടയുന്നതിനെ പറ്റി സംശയിച്ചുനില്കുന്നവന്‍ മൂഢനും ഇസ്ലാമിക നിയമം അറിയാത്തവനുമാണ്പെണ്ണിന് പരപുരുഷന്മാരോടൊപ്പം ജുമുഅ ജമാഅത്ത് അനുവദനീയല്ലെന്ന്‍ ഫത്‌വ കൊടുക്കലാണ് ഇന്നത്തെ കാലത്ത് വേണ്ടതെന്ന്‍ ഇമാം ഇബ്ന്‍ ഹജര്‍(റ)ഫതാവല്‍ കുബരയില്‍ വ്യക്തമാക്കുന്നു.


قلت : ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات ؛ لكثرة الفساد :كفاية الأخيار

829ഇതെ ആശയം തന്നെ ഇമ്മം ഹിസ്വനി(റ)അദ്ദേഹത്തിന്‍റെ കിഫായത്തുല്‍ അഖ് യാറിലും പറയുന്നു.
ഇമാം ഷാഫി(റ)പറയുന്നത് കാണുക

:وَلَمْ نَعْلَمْ مِنْ أُمَّهَاتِ الْمُؤْمِنِينَ امْرَأَةً خَرَجَتْ إِلَى جُمُعَةٍ وَلا جَمَاعَةٍ فِي مَسْجِدٍ ، وَأَزْوَاجُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِمَكَانِهِنَّ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَوْلَى بِأَدَاءِ الْفَرَائِضِ ، فَإِنْ قِيلَ : فَإِنَّهُنَّ قَدْ ضُرِبَ عَلَيْهِنَّ الْحِجَابُ ، قِيلَ : وَقَدْ كُنَّ لا حِجَابَ عَلَيْهِنَّ ، ثُمَّ ضُرِبَ عَلَيْهِنَّ الْحِجَابُ ، فَلَمْ يُرْفَعْ عَنْهُنَّ مِنَ الْفَرَائِضِ شَيْءٌ ، وَلَمْ نَعْلَمْ أَحَدًا أَوْجَبَ عَلَى النِّسَاءِ إِتْيَانَ الْجُمُعَةِ ، كُلٌّ رَوَى أَنَّ الْجُمُعَةَ عَلَى كُلِّ أَحَدٍ إِلا امْرَأَةً ، أَوْ مُسَافِرًا ، أَوْ عَبْدًا ، فَإِذَا سَقَطَ عَنِ الْمَرْأَةِ فَرْضُ الْجُمُعَةِ ، كَانَ فَرْضُ غَيْرِهَا مِنَ الصَّلَوَاتِ الْمَكْتُوبَاتِ ، وَالنَّافِلَةُ فِي الْمَسَاجِدِ عَنْهُنَّ أَسْقَطَ :اختلاف الحديث للشافعي 7/173,174
"ഉമ്മഹാതുല്‍ മുഅ്നിനീങ്ങളില്‍ നിന്ന്‍ ഒരാളും ജുമുഅക്കോ ജമാഅത്തിനോ പോയതായി നാം അറിയില്ല.നബി(സ)തങ്ങള്‍ മുഖേനയുള്ള സാമീപ്യം കാരണം നിര്‍ബന്ധ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഏററവും ബന്ധപ്പെട്ടത് അവിടത്തെ സഹധര്‍മ്മിണികളാണല്ലോ?അവര്‍ക്ക് പര്‍ദ്ദ വിധി വന്നശേഷം തടയപ്പെട്ടതാണന്ന്‍ പരയുകയാണങ്കില്‍(മറുപടിയായി)ഇങ്ങനെ പറയാം.മുമ്പ് അവര്‍ക്ക് പര്‍ദ്ദ വിധി ഉണ്ടായില്ലല്ലോ?പിന്നീടല്ലേ പര്‍ദ്ദ വിധി വന്നത്?നിര്‍ബന്ധമായും ഒരു കാര്യവും(പര്‍ദ്ദ വിധികൊണ്ട്)അവരില്‍ നിന്ന്‍ ഉയര്ത്തപ്പെട്ടിട്ടില്ല (അപ്പോള്‍ പര്‍ദ്ദ വിധിയുടെ മുമ്പും പിമ്പും അവര്‍ക്കിത് നിര്‍ബന്ധമില്ലെന്നായി)മുന്‍ഗാമികളില്‍ ഒരാളും ജുമുഅക്ക് പോകാന്‍ സ്ത്രീകളുടെ മേല്‍ നിര്‍ബന്ധമാക്കിയതായി അറിഞ്ഞില്ല.സ്ത്രി,യാത്രക്കാരന്‍,അടിമ എന്നിവര്‍ക്ക് ജുമുഅ നിസ്കാരം തന്നെ നിര്‍ബന്ധമില്ലെന്ന്‍ വരുമ്പോള്‍ മററുഫര്‍ള്,സുന്നത്ത് നിസ്കാരങ്ങളും പള്ളിയില്‍ വെച്ച ഏതായാലും നിര്‍ബന്ധമില്ല"(ഇഖ്തിലാഫുല്‍ ഹദീസ്)
ഖുര്‍ആനും ഹദീസും പഠിച്ച പണ്ഡിതരാണിത് പറയുന്നത്അല്പജ്ഞാനികളായ വഹാബി മൌദൂദി ആശയക്കാരെ പിന്‍തുടരുകയല്ല വേണ്ടത് മറിച്ച് യഥാര്ത്ഥ വിശ്വാസങ്ങള്‍ പഠിക്കുവാനും അനുധാവനം ചെയ്യുവാനും തയ്യാറാവുകയാണ് ചെയ്യേണ്ടത്.
[സ്ത്രീ ജുമുഅ ജമാ അത്ത്  (ഇമാം ഷാഫിഈ (റ) )




ഈദ്‌ ഗാഹ് വിശദമായി

ഈദ്‌ ഗാഹ് വിശദമായി

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
പെരുന്നാൾ നിസ്കാര സ്ഥലം. ഉറുദു പദമാണ്‌ ഗാഹ്. സ്ഥലം, സമയം എന്നൊക്കെയാണ് അർത്ഥം. പെരുന്നാൾ നിസ്കരിക്കുന്ന മൈതാനങ്ങൾക്ക് ഇന്ത്യയിൽ ഈദ്‌ ഗാഹ് എന്നും അറബി നാടുകളിൽ മൈദാനുസ്സ്വലാത്ത് എന്നും പറയുന്നു.
    പെരുന്നാൾ നിസ്കാരം നിർവഹിക്കാൻ പള്ളിയാണോ മൈതാനമാണോ ഏറ്റം പുണ്യകരം എന്നാ വിഷയത്തിൽ വീക്ഷണാന്തരമുണ്ട്. എല്ലാവരെയും ഉൾകൊള്ളാൻ മാത്രം പള്ളി വിശാലമാണെങ്കിൽ പള്ളിയിൽ വെച്ച്  നിർവഹിക്കുന്നതാണ് ഉത്തമമെന്ന വീക്ഷണമാണ് ശാഫിഈ മദ്ഹബിൽ പ്രബലം.
     "നബി(സ) ചെറിയ പെരുന്നാൾ ദിവസവും ബലിപെരുന്നാൾ ദിവസവും മുസ്വല്ലയിലേക്ക് പുറപ്പെട്ടിരുന്നു" എന്നാ ഹദീസിനെ അധികരിച്ച് ഇമാം നവവി(റ) എഴുതുന്നു:
(أن رسول الله صلى الله عليه وسلم كان يخرج يوم الأضحى ويوم الفطر فيبدأ بالصلوة) هذا دليل لمن قال باستحباب الخروج لصلاة العيد إلى المصلى وأنه أفضل من فعلها في المسجد، وعلى هذا عمل الناس في معظم الأمصار، وأما أهل مكة فلا يصلونها إلا في المسجد من الزمن الأول.ولأصحابنا وجهان، أحدهما الصحراء أفضل لهذا الحديث. والثاني، وهو الأصح عند أكثرهم، المسجد أفضل إلا أن يضيق، قالوا وإنما صلى أهل مكة في المسجد لسعته، وإنما خرج النبي صلى الله عليه وسلم إلى المصلى لضيق المسجد، فدل على أن المسجد أفضل إذا اتسع.(شرح مسلم: ٢٠٨/٤)
പെരുന്നാൾ നിസ്കാരത്തിനു മുസ്വല്ലയിലേക്ക് പുറപ്പെടൽ സുന്നത്താണെന്നും പള്ളിയിൽ വച്ച് നിസ്കരിക്കുന്നതിനേക്കാൾ അതാണുത്തമമെന്നും പറഞ്ഞവർക്ക് ഈ ഹദീസ് രേഖയാണ്. അധിക പട്ടണങ്ങളിലും ഇതനുസരിച്ചാണ് പ്രവർത്തനം. എന്നാൽ മക്കക്കാർ ആദ്യകാലം മുതൽക്കുതന്നെ പള്ളിയിൽ വെച്ച് മാത്രമാണ് പെരുന്നാൾ നിസ്കരിക്കാറ്. നമ്മുടെ അസ്വഹാബിനു ഈ വിഷയത്തിൽ രണ്ടഭിപ്രായമുണ്ട്. മൈതാനമാണ് പള്ളിയെക്കാൾ ഉത്തമമെന്നാണ് അതിലൊന്ന്. ഈ ഹദീസാണ് അതിനു രേഖ. എല്ലാവരെയും ഉൾകൊള്ളാൻ മാത്രം പള്ളിവിശാലമാണെങ്കിൽ മൈതാനിയെക്കാൾ പള്ളിയാണ് ഉത്തമമെന്നതാണ് രണ്ടാം വീക്ഷണം. അസ്വഹാബിൽ അധികപേരും പ്രബലമായി കാണുന്ന വീക്ഷണം ഇതാണ്. അവർ പറയുന്ന ന്യായമിതാണ്: മക്കക്കാർ പള്ളിയിൽവച്ച് നിർവഹിച്ചത് പള്ളി വിശാലതയുള്ളത് കൊണ്ടും നബി(സ) മൈതാനിയിലേക്ക് പുറപ്പെട്ടത് പള്ളി കുടുസായത് കൊണ്ടുമാണ്. അതിനാല പള്ളി വിശാല മാണെങ്കിൽ അതുതന്നെയാണ് ഉത്തമമെന്ന് അതറിയിക്കുന്നു. (ശർഹു മുസ്ലിം :4/208)         

മഹാനായ അബൂഇസ്ഹാഖുശ്ശിറാസി (റ) എഴുതുന്നു:

وإن كان المسجد واسعا فالمسجد أفضل من المصلى ; لأن الأئمة لم يزالوا  يصلون صلاة العيد بمكة في المسجد ، ولأن المسجد أشرف وأنظف(المجموع شرح المهذب: ٢٥٤/١)

പള്ളി വിശാലമാണെങ്കിൽ മുസ്വല്ലയെക്കാൾ പള്ളിയാണ് ഉത്തമം. കാരണം മക്കയിൽ അഇമ്മത്ത് പെരുന്നാൾ നിസ്കാരം പള്ളിയിൽ വെച്ച് മാത്രമാണ് നിർവഹിച്ചു വരുന്നത്. ഇതിനു പുറമേ കൂടുതൽ വ്രത്തിയുള്ളതും ശ്രേഷ്ടതയുള്ളതും പള്ളിയാണല്ലോ. (മുഹദ്ദബ്: 1/254)

ഇബ്നുഹജർ ഹയ്തമി (റ) എഴുതുന്നു:

( وفعلها بالمسجد أفضل ) لشرفه ( وقيل ) فعلها ( بالصحراء ) أفضل للاتباع ، ورد بأنه صلى الله عليه وسلم إنما خرج إليها لصغر مسجده  ومحله في غير المسجد الحرام أما هو فهي فيه أفضل قطعا لفضله ومشاهدة الكعبة...( إلا لعذر ) راجع للوجهين فعلى الأول إن ضاق المسجد كرهت فيه وعلى الثاني إن كان نحو مطر كرهت في الصحراء ولو ضاق المسجد وحصل نحو مطر صلى الإمام فيه واستخلف من يصلي بالبقية في محل آخر(تحفة المحتاج في شرح المنهاج: ٣١/٣)

പള്ളിയുടെ ശ്രേഷ്ടത കണക്കിലെടുത്ത്  പെരുന്നാൾ നിസ്കാരം പള്ളിയിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമം. ഇത്തിബാഅ പരിഗണിച്ച് മൈതാനിയിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമമെന്നും അഭിപ്രായമുണ്ട്. എന്നാൽ എല്ലാവരെയും ഉൾകൊള്ളാൻ മാത്രം നബി(സ) യുടെ പള്ളി വിശാലമല്ലാത്തതാണ് നബി(സ) മൈതാനിയുലേക്ക് പുറപ്പെടാൻ കാരണമെന്ന് പറഞ്ഞു ആ അഭിപ്രായത്തിന് ഖണ്ഡനം വന്നിട്ടുണ്ട്. മസ്ജിദുൽ ഹറാമല്ലാത്ത പള്ളികളുടെ കാര്യത്തിൽ മാത്രമാണ് പ്രസ്തുത രണ്ട് അഭിപ്രായങ്ങൾ  നില നിൽക്കുന്നത്. മസ്ജിദുൽ ഹറാമിന്റെ പുണ്യവും കഅബയെ നോക്കിക്കാണുന്നതും പരിഗണിച്ച് അവിടെ വെച്ച് പെരുന്നാൾ നിസ്കരിക്കുന്നതാണ് ഉത്തമമെന്നതിൽ പക്ഷാന്തരമില്ല. എന്നാൽ വല്ല പ്രതിബന്ധവുമുണ്ടായാൽ  മുകളിൽ വിവരിച്ച നിയമത്തിനു മാറ്റം സംഭവിക്കും. അഥവാ ആദ്യവീക്ഷണമനുസരിച്ച് പള്ളി കുടുസ്സായാൽ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നത് കറാഹത്താണ്. രണ്ടാം വീക്ഷണ പ്രകാരം മഴപോലുള്ള പ്രതിബന്ധങ്ങൾ ഉണ്ടായാൽ മൈതാനിയിൽ വെച്ച് നിസ്കരിക്കുന്നതും കറാഹത്താണ്. പള്ളി കുടുസ്സാവുകയും മഴപോലുള്ള പ്രതിബന്ധങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ പള്ളിയിൽ ഉൾകൊള്ളാവുന്നവരെയും കൂട്ടി ഇമാം പള്ളിയിൽ വെച്ച് നിസ്കരിക്കുകയും ശേഷിക്കുന്നവർക്ക്  മറ്റൊരിടത്ത് വെച്ച് നിസ്കരിക്കാൻ ഒരാളെ ഇമാം പ്രതിനിധിയാക്കുകയും വേണം. (തുഹ്ഫത്തുൽ മുഹ്താജ് : 3/31)

Saturday, March 10, 2018

അല്ലാഹു ഇറങ്ങും അല്ലാഹു വിന്റെ കൈ എന്നിങ്ങനെ അർഥം പറയാമോ?

🔷🔷🔷🔷🔷🔷🔷🔷

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി

അല്ലാഹു ഇറങ്ങും അല്ലാഹു വിന്റെ കൈ എന്നിങ്ങനെ അർഥം പറയാമോ?


ഇമാം നവവി(റ) തന്റെ ശർഹുൽ മുസ് ലിമിൽ

 പറയുന്നു.
/
ﻗﻮﻟﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : ‏( ﻳﻨﺰﻝ ﺭﺑﻨﺎ ﻛﻞ ﻟﻴﻠﺔ ﺇﻟﻰ ﺍﻟﺴﻤﺎﺀ ﺍﻟﺪﻧﻴﺎ ﻓﻴﻘﻮﻝ : ﻣﻦ ﻳﺪﻋﻮﻧﻲ ﻓﺄﺳﺘﺠﻴﺐ ﻟﻪ ‏)
ﻫﺬﺍ ﺍﻟﺤﺪﻳﺚ ﻣﻦ ﺃﺣﺎﺩﻳﺚ ﺍﻟﺼﻔﺎﺕ ، ﻭﻓﻴﻪ ﻣﺬﻫﺒﺎﻥ ﻣﺸﻬﻮﺭﺍﻥ ﻟﻠﻌﻠﻤﺎﺀ ﺳﺒﻖ ﺇﻳﻀﺎﺣﻬﻤﺎ ﻓﻲ ﻛﺘﺎﺏ ﺍﻹﻳﻤﺎﻥ ﻭﻣﺨﺘﺼﺮﻫﻤﺎ ﺃﻥ ﺃﺣﺪﻫﻤﺎ ﻭﻫﻮ ﻣﺬﻫﺐ ﺟﻤﻬﻮﺭ ﺍﻟﺴﻠﻒ ﻭﺑﻌﺾ ﺍﻟﻤﺘﻜﻠﻤﻴﻦ : ﺃﻧﻪ ﻳﺆﻣﻦ ﺑﺄﻧﻬﺎ ﺣﻖ ﻋﻠﻰ ﻣﺎ ﻳﻠﻴﻖ ﺑﺎﻟﻠﻪ ﺗﻌﺎﻟﻰ ، ﻭﺃﻥ ﻇﺎﻫﺮﻫﺎ ﺍﻟﻤﺘﻌﺎﺭﻑ ﻓﻲ ﺣﻘﻨﺎ ﻏﻴﺮ ﻣﺮﺍﺩ ، ﻭﻻ ﻳﺘﻜﻠﻢ ﻓﻲ ﺗﺄﻭﻳﻠﻬﺎ ﻣﻊ ﺍﻋﺘﻘﺎﺩ ﺗﻨﺰﻳﻪ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻦ ﺻﻔﺎﺕ ﺍﻟﻤﺨﻠﻮﻕ ، ﻭﻋﻦ ﺍﻻﻧﺘﻘﺎﻝ ﻭﺍﻟﺤﺮﻛﺎﺕ ﻭﺳﺎﺋﺮ ﺳﻤﺎﺕ ﺍﻟﺨﻠﻖ . ﻭﺍﻟﺜﺎﻧﻲ : ﻣﺬﻫﺐ ﺃﻛﺜﺮ ﺍﻟﻤﺘﻜﻠﻤﻴﻦ ﻭﺟﻤﺎﻋﺎﺕ ﻣﻦ ﺍﻟﺴﻠﻒ ﻭﻫﻮ ﻣﺤﻜﻲ ﻫﻨﺎ ﻋﻦ ﻣﺎﻟﻚ ﻭﺍﻷﻭﺯﺍﻋﻲ : ﺃﻧﻬﺎ ﺗﺘﺄﻭﻝ ﻋﻠﻰ ﻣﺎ ﻳﻠﻴﻖ ﺑﻬﺎ ﺑﺤﺴﺐ ﻣﻮﺍﻃﻨﻬﺎ . ﻓﻌﻠﻰ ﻫﺬﺍ ﺗﺄﻭﻟﻮﺍ ﻫﺬﺍ ﺍﻟﺤﺪﻳﺚ ﺗﺄﻭﻳﻠﻴﻦ ﺃﺣﺪﻫﻤﺎ : ﺗﺄﻭﻳﻞ ﻣﺎﻟﻚ ﺑﻦ ﺃﻧﺲ ﻭﻏﻴﺮﻩ ﻣﻌﻨﺎﻩ : ﺗﻨﺰﻝ ﺭﺣﻤﺘﻪ ﻭﺃﻣﺮﻩ ﻭﻣﻼﺋﻜﺘﻪ ﻛﻤﺎ ﻳﻘﺎﻝ : ﻓﻌﻞ ﺍﻟﺴﻠﻄﺎﻥ ﻛﺬﺍ ﺇﺫﺍ ﻓﻌﻠﻪ ﺃﺗﺒﺎﻋﻪ ﺑﺄﻣﺮﻩ . ﻭﺍﻟﺜﺎﻧﻲ : ﺃﻧﻪ ﻋﻠﻰ ﺍﻻﺳﺘﻌﺎﺭﺓ ، ﻭﻣﻌﻨﺎﻩ : ﺍﻹﻗﺒﺎﻝ ﻋﻠﻰ ﺍﻟﺪﺍﻋﻴﻦ ﺑﺎﻹﺟﺎﺑﺔ ﻭﺍﻟﻠﻄﻒ . ﻭﺍﻟﻠﻪ ﺃﻋﻠﻢ
شرح مسلم
٢ /٤٣٢



അല്ലാഹു ഇറങ്ങും എന്ന ഭാഹ്യാർഥ മുള്ള

ഈ ഹദീസിലും ഇപ്രകാരം അല്ലാഹുവിന്റെ വിശേഷണങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന ഹദീസുകളിലും ആയത്തുകളിലും പ്രസിദ്ധമായ രണ്ട് മദ് ഹബുകള്‍ ഉണ്ട് -





. ഒന്ന്:


അത് സലഫുകളിൽ ഭൂരിഭക്ഷത്തിന്റെയും 

വിശ്വാസ ശാസത്ര പണ്ടിതന്മാരിൽ ചിലരുടെയും അഭിപ്രായമാണ്

അല്ലാഹുവിനോട് യോജിച്ച ക്രമത്തിൽ ആ  വചനങ്ങൾ സത്യമാണ് വിശ്വസിക്കുക നമുക്ക് അറിയുന്ന പ്രത്യക്ഷ അർഥം

(വഹാബികൾ പറയും പോലെ ഇറങ്ങൾ   കയറൽ കൈ  തണ്ടൻ കാൽ    ഊര  മു ഖം    )

ഉദ്ധേശ്യമല്ല:

സ്രിഷ്ട്ടികള്‍ക്ക് ഉണ്ടാവുന്ന വിശേഷണങ്ങളെ തൊട്ടും

നീങ്ങൾ ഇറങ്ങൽ നേ തൊട്ടുംഅല്ലാഹുവിനെ പരിശുദ്ധമാക്കലോട് കൂടി വ്യാഖ്യാനിക്കരുത് -

രണ്ട്: സലഫുകളിൽ ഒരു സങ്കത്തിന്റെ യും വിശ്വാസ ശാസത്ര പണ്ടിതന്മാരിൽ ഭൂരിഭക്ഷത്തിന്റെ അഭിപ്രായവും
അത് ഇമാം മാലിക് റ അവ്സാ ഈ റ എന്നിവരെ തൊട്ട് ഉദ്ധരിച്ചിട്ടുണ്ട്.

അത് ഓരോ സ്ഥലത്തിനോടും യോചിച്ച വ്യാഖ്യാനം നൽകുക എന്നതാണ്.

ഈ അടിസ്ഥാനത്തിൽ രണ്ട് വ്യാഖ്യാനം അവർ നൽകി -
ഒന്ന്: മാലിക് ബൻ അനസ് 'റ വും മറ്റും നൽകിയ വ്യാഖ്യാനം

മേൽ ഹദീസിന്റെ ഉദ്ധേശ്വത്ഥം അല്ലാഹു വിന്റെ കൽപനയും മലക്കുകളും റഹ്മത്തും ഇറങ്ങുമെന്നാണ് '

രാജാവ് ഇന്നകാര്യം ചെയ്തു എന്നാൽ രാജാവിന്റെ കൽപനയാൽ അനുയായികൾ ചെയ്തു എന്നാണല്ലോ അർഥം -

രണ്ട്: ദുആ ചെയ്യുന്നവരുടെ മേൽ ഉത്തരം ചെയ്തുകൊണ്ടും മയം ചെയ്തുകൊണ്ടും അല്ലാഹു മുന്നിടുന്നതാണ്  അതിന്റെ അർഥം.

 അപ്പോൾ തിരുവചനം ആലങ്കാരികമാണന്ന് വെക്കേണ്ടതാണ്:
ശറഹുമുസ്ലിം2/432





*മുതശാബിഹിലെ മദ്ഹബുകൾ*

🔷🔷🔷🔷🔷🔷🔷


*മുത്തശാബിഹിനെ വിലയിരുത്തുന്നതിൽ മൊത്തത്തിൽ 4 വീക്ഷണങ്ങൾ നിലവിലുണ്ട്* 👉👉


1⃣ *മുഅഥ്വിലത്തിന്റെ വീക്ഷണം*


മുഅത്തസിലതും ഖാവാരിജുമാണിവർ. രണ്ട് കാര്യങ്ങളിലൂടെയാണിവർ അല്ലാഹുവിന്റെ വിശേഷണങ്ങളെ തള്ളുന്നത്. മുതശാബിഹിൽ വന്ന നസ്സുകളെ കണ്ണടച്ച് നിഷേധിക്കുക എന്നതാണ് രണ്ടിലൊന്ന്. അറബി ഭാഷയിലെ പൊതുനിയമങ്ങൾക്കോ മറ്റു കുറ്റമറ്റതായി പൊതുതത്ത്വങ്ങൾക്കോ നിരക്കാത്ത, വിദൂരമായ വ്യാഖ്യാനങ്ങൾ നൽകുക എന്നതാണ് രണ്ടാമത്തേത്.


2⃣ *മുജസിമിയത്തിന്റ വീക്ഷണം*

രണ്ട്  കാര്യങ്ങളിലൂടെയാണ് അവരുടെ വീക്ഷണം രൂപപ്പെടുന്നത്.മുതശാബിഹിനെ അതിന്റെ ബാഹ്യാർത്തിൽ വിലയിരുത്തുകയാണ് അവയിലൊന്ന്. അവയവങ്ങളുടെ ഭാഗത്തിലൂടെ അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തലാണ് രണ്ടാമത്തേത്. എന്നാൽ ഒരു സൃഷ്ടിയും അല്ലാഹുവോട് അടുക്കുക പോലും ചെയ്യാത്ത വിധം പരിപൂർണ്ണതയുടെ രൂപത്തിലാണ് അതെന്ന് അവർ പറയുന്നു. “അല്ലാഹുവിനെ പോലെ ഒന്നും തന്നെയില്ല” എന്നർത്ഥം വരുന്ന ആയത്തിനെ പ്രസ്തുത അർത്ഥത്തിൽ അവർ വിലയിരുത്തുന്നു.


3⃣ *ഹഷ്‌വിയ്യതിന്ടെ വീക്ഷണം*

ആധുനിക മുജാസിമാതാണിവർ. പഴയ കള്ള് പുതിയ കുപ്പിയിൽ എന്നു പറയുന്നതുപോലെ മുജസിമത്തിന്റെ വാദം പുതിയ ശൈലിയിൽ അവതരിപ്പിക്കുകയാണ് യഥാർത്ഥത്തിൽ ഇവർ ചെയ്യുന്നത്. മുജസ്സിമത്തിനെ പോലെ അല്ലാഹുവിന് അവയവങ്ങളുണ്ടെന്നു പറയുന്ന ഇവർ “നമ്മുടെ അവയവങ്ങൾ പോലെയല്ല” എന്നുകൂടി ചേർത്ത് വൈരുദ്യം പറയുന്നു.  ഇത്തരക്കാരെ പണ്ഡിതന്മാർ ശക്തമായി ഖൻഡിച്ചിട്ടുണ്ട്.




അല്ലാമാ മാസരി (റ) യെ ഉദരിച് ഇമാം നവവി (റ) എഴുദുന്നു ..


######عن أبي أيوب عن أبي هريرة قال قال رسول الله صلى الله عليه وسلم وفي حديث ابن حاتم عن النبي صلى الله عليه وسلم قال إذا قاتل أحدكم أخاه فليجتنب الوجه فإن الله خلق آدم على صورته

الحاشية رقم: 1قوله صلى الله عليه وسلم : ( فإن الله خلق آدم على صورته ) فهو من أحاديث الصفات ، وقد سبق في كتاب الإيمان بيان حكمها واضحا ومبسوطا ، وأن من العلماء من يمسك عن تأويلها ، ويقول : نؤمن بأنها حق ، وأن ظاهرها غير مراد ، ولها معنى يليق بها ، وهذا مذهب جمهور السلف ، وهو أحوط وأسلم . والثاني أنها تتأول على حسب ما يليق بتنزيه الله تعالى ، وأنه ليس كمثله شيء . قال المازري : هذا الحديث بهذا اللفظ ثابت ، ورواه بعضهم : إن الله خلق آدم على صورة الرحمن ، وليس بثابت عند أهل الحديث ، وكأن من نقله رواه بالمعنى الذي وقع له ، وغلط في ذلك . قال المازري : وقد غلط ابن قتيبة في هذا الحديث فأجراه على ظاهره ، قال : لله تعالى صورة لا كالصور . وهذا الذي قاله ظاهر الفساد ; لأن الصورة تفيد التركيب ، وكل مركب محدث ، والله تعالى ليس هو مركبا ، فليس مصورا . قال : وهذا كقول المجسمة : جسم لا كالأجسام لما رأوا أهل السنة يقولون : الباري سبحانه وتعالى شيء لا كالأشياء طردوا الاستعمال فقالوا : جسم لا كالأجسام . والفرق أن لفظ شيء لا يفيد الحدوث ، ولا يتضمن ما يقتضيه ، وأما جسم وصورة فيتضمنان التأليف والتركيب ، وذلك دليل الحدوث . قال : العجب من ابن قتيبة في قوله : صورة لا كالصور ، مع أن ظاهر الحديث على رأيه يقتضي خلق آدم على صورته ، فالصورتان على رأيه سواء ، فإذا قال : لا كالصور ، تناقض قوله . ويقال له أيضا : إن أردت بقولك : صورة لا كالصور أنه ليس بمؤلف ولا مركب فليس بصورة حقيقية ، وليست اللفظة على ظاهرها ، وحينئذ يكون موافقا على افتقاره إلى التأويل ، واختلف العلماء في تأويله فقالت طائفة : الضمير في ( صورته )
شرح مسلم٨/٤٤٠

അല്ലാഹു ആദം നബിയെ സൃഷ്ടിച്ചത് പറയുന്ന ഹദീസ്
ഇതല്ലാം അല്ലാഹു വിന്റെ സ്വിഫത്ത് വിവരിക്കുന്ന ഹദീസാണ് .അതിന്റെ വിവരണം ഈമാൻ എന്ന അദ്യായത്തിൽ വിവരിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കം തഴെ പറയുന്നു.

ചില പണ്ഡിതന്മാർ അതിനെ വ്യാഖ്യാനത്തെ തൊട്ട് മാറി നിൽക്കുന്നു '
ഈ ഹദീസുകളല്ലാം സത്യമാണ്

അതിന്റെ പ്രതക്ഷ്യ അർഥം (  ഉദാഹരണം   വഹാബികൾ പറയും പോലെ കൈ ഇറങ്ങൾ തണ്ടൻ കാൽ)

ഉദ്ധ്യേശ്യമല്ല

അതിനു അനിയോജ്യമായ ഒരു അർഥം അതിനുണ്ട്-
ഇതാണ് ഭൂരിഭക്ഷം മദ്ഹബ്:
അതാണ് സൂക്ഷമതയും സുരക്ഷിതത്തവും.


രണ്ട്: അല്ലാഹുവിനെ പരിശുദ്ധമാക്കലോടെ അനുയോജ്യമായ വ്യാഖ്യാനം നൽകുക
അവനോട് തുല്യമായ ഒന്നുമില്ല. ഇതാണ്



ഈ ഹദീസിൽ ഇബ്നു ഖുതൈബ (റ) ക്കു പിഴവ് സംഭവിച്ചിരിക്കുന്നു.. കാരണം അതിനെ അതിന്റെ ബാഹ്യാർത്തിൽ വിലയിരുത്തി അദ്ദേഹം പറഞ്ഞു “അല്ലാഹുവിനെ രൂപമുണ്ട് , എല്ലാരൂപങ്ങൾ പോലെയല്ല”. അദ്ദേഹത്തിന്റെ ഈ പ്രസ്താവം ശരിയല്ലെന്നകാര്യം വ്യക്തമാണ് . കാരണം അല്ലാഹുവിന് രൂപമുണ്ടെന്ന് പറയുന്നത് കാണിക്കുന്നത് അല്ലാഹു പലമൂലകങ്ങളും ചേർന്നുണ്ടായ ഒന്നാണെന്നാണ് . പലതും കൂടിച്ചേർന്നുണ്ടായ വസ്തു ഹാദിസ് (ഇല്ലായ്മക്ക് ശേഷം ഇണ്ടായത്) ആണ് .

 അള്ളാഹു തആല പലതും കൂടിച്ചേർന്നുണ്ടായ ഒന്നല്ല . അതിനാൽ അവന് ഹാദിസും അല്ല .


മാസരി (റ) തുടരുന്നു 👉 ഇബ്നു ഖുതൈബ (റ) യുടെ ഈ പ്രസ്താവനയെ “അള്ളാഹു ജിസ്‌മാണ് , മറ്റു ജിസ്‌മുകൾ പോലെയല്ല” എന്ന മുജാസിമത്തിന്റെ പ്രസ്താവനയെപ്പോലെ വേണം കാണാന് . “അള്ളാഹു ശൈആണ്, മറ്റു ശൈഉകൾ പോലെയല്ല” എന്ന് അഹ്ലുസുന്ന പറയുന്നത് കേട്ട് അത്തരത്തിലുള്ള പ്രയോഗം സാമാന്യവൽക്കരിച്ചു  “അള്ളാഹു ജിസ്‌മാണ് , മറ്റു ജിസ്‌മുകൾ പോലെയല്ല” എന്ന് പറയുകയാണ് മുജസിമത് ചെയ്തത് . യഥാർത്ഥത്തിൽ രണ്ടു പ്രയോഗങ്ങളും തമ്മിൽ വലിയ അന്തരമുണ്ട് . കാരണം ഹുദൂസിനെയോ

(ഇല്ലായ്മയിൽ നിന്നുമുണ്ടാവൽ ) ഹുദൂസിനെ തേടുന്നതിനെയോ കാണിക്കുന്ന പദമല്ല “ശൈഇ” . (അറിയാനും പറയാനും പറ്റിയതിനാണ് ശൈഇ എന്ന് പറയുന്നത്) . എന്നാൽ ജിസ്‌മും  സ്വൂറത്തും ( രൂപം)  അങ്ങനെയല്ല . പലതുകൂടിച്ചേർന്നുണ്ടായതെന്ന ആശയം അത് രണ്ടും കാണിക്കുന്നു . അതാകട്ടെ ഹുദൂസിന്റെ (ഇല്ലായ്മ മുന്കടന്നത്) തെളിവുമാണ്.


മാസരി (റ) തുടരുന്നു 👉 “അല്ലാഹുവിന് രൂപമുണ്ട് , മറ്റു രൂപങ്ങൾ പോലെയല്ല”  എന്ന ഇബ്നു ഖുതൈബ (റ) പരാമർശം അത്ഭുതകരമാണ് . “അള്ളാഹു അവന്റെ രൂപത്തെപോലെ ആദമി(അ)നെ സൃഷ്ടിച്ചു” എന്ന ഹദീസിന്റെ താൽപര്യം ഇബ്നു ഖുതൈബ(റ) പറഞ്ഞതനുസരിച്ച് അല്ലാഹുവിന്റെ രൂപവും ആദമി(അ)ന്റെ രൂപവും തുല്യമാണ് എന്നാണല്ലോ . പിന്നീട് “മറ്റ് രൂപങ്ങൾ പോലെയല്ല” എന്നദ്ദേഹം പറയുമ്പോൾ ആദ്യം അദ്ദേഹം പറഞ്ഞതിനോട് അത് എതിരായല്ലോ . ഇബ്നു ഖുതൈബ (റ) യോട് ഇപ്രകാരം ചോദിക്കുകയും ചെയ്യാം. “രൂപമുണ്ട്, മറ്റു രൂപങ്ങൾ പോലെയല്ല” എന്നത് കൊണ്ട് താങ്ങളുദ്ദേശിക്കുന്നത് അള്ളാഹു പലതും കൂടിച്ചേർന്നുണ്ടായ ഒന്നല്ല എന്നാണോ ?? എങ്കിൽ അതിന് രൂപമെന്ന് പറയാൻ പറ്റില്ല . അപ്പോൾ ഹദീസിൽ വന്ന പരാമർശത്തെ അതിന്ടെ  ബാഹ്യാർഥത്തിൽ വിലയിരുത്തിയെന്നും പറയാൻ പറ്റില്ല . അപ്പോൾ അതിനെ വ്യാഖ്യാനിക്കണമെന്ന ആശയത്തോട് ഇബ്നു ഖുതൈബ(റ)യും യോജിക്കുന്നു എന്ന് മനസ്സിലാക്കാം. (ശറഹ് മുസ്ലിം :8/440)


“ ലില്ലാഹി യദുൻ ലാകൽ അയ്ദി” തുടങ്ങിയവ പ്രയോഗിക്കാൻ പറ്റില്ലെന്ന് ഉപര്യുക്ത വിവരണത്തിൽ നിന്ന് സുധാര്യം വ്യക്തമാണല്ലോ . അങ്ങനെ പറയുന്നതാണ് സലഫിന്റെ വീക്ഷണമെന്ന് പറയുന്നതും ശരിയല്ലെന്നും അതിൽനിന്ന് വ്യക്തമാണ്.


മുതശാബിഹ് സംബന്ധമായി നിലവിലുള്ള മൊത്തം വീക്ഷണങ്ങൾ ഫത്ഹുൽ ബാരിയിൽ നിന്ന് നമുക്ക് വായിക്കാം


####





ഈ വിഷയത്തിലുള്ള ജനങ്ങളുടെ അഭിപ്രായങ്ങളെ പണ്ഡിതന്മാരിൽ ചിലർ മൊത്തം ആറായി തരം തിരിച്ചിരിക്കുന്നു . മുതശാബിഹായ വചനങ്ങളെ അവയുടെ  ബാഹ്യാർഥത്തിൽ വിലയിരുത്തുന്നവരുടേതാണ്  രണ്ട് അഭിപ്രായങ്ങൾ .

 സൃഷ്ടികളുടെ വിശേഷണങ്ങളുടെ വർഗ്ഗത്തിൽ പെട്ടവയാണ് അതെന്ന് വിശ്വസിക്കുന്ന മുശബിഹത്തിന്റേതാണ് ഇതിലൊന്ന് . അവരുടെ അവരുടെ ഈ അഭിപ്രായത്തിൽ നിന്ന് പല അഭിപ്രായങ്ങളും പിരിഞ്ഞുണ്ടാകുന്നുണ്ട് . 

സൃഷ്ടികളുടെ വിശേഷണങ്ങലോട് അവയ്ക്ക് സാദൃശ്യമില്ലെന്നു പറയുന്നവരുടെ വീക്ഷണമാണ് അവയിൽനിന്ന് രണ്ടാമത്തേത് .

 അല്ലാഹുവിന്റെ സത്ത മറ്റ് സത്തകളോട് സാദൃശ്യമുള്ളതല്ലല്ലോ . അതിനാൽ അല്ലാഹുവിന്റെ വിശേഷണങ്ങളും മറ്റുള്ളവരുടെ വിശേഷണങ്ങളോട് സാദ്രഷ്യമാവുകയില്ല . കാരണം ഏതൊന്നിന്ടെയും വിശേഷണം അതിന്ടെ സത്തയോടും ബാഹ്യാർത്തോടും യോജിക്കുന്നതായിരിക്കും . ഇതാണു അവർ എടുത്തു പറയുന്ന ന്യായം .

 അത്തരം മുതശാബിഹുകൾ അല്ലാഹുവിന്റെ  വിശേഷണമാണെന്നും ബാഹ്യാർഥപ്രകാരം അവയെ ചുമത്താന് പറ്റില്ലെന്നും പറയുന്നവരുടെതാണ് ആറിൽ മറ്റ് രണ്ട് അഭിപ്രായങ്ങൾ .

 അവയിൽ ഒന്നിനെയും നാം വ്യാഖ്യാനിക്കുന്നില്ലെന്നും പ്രത്യുത അവയുടെ ഉദ്ദേശ്യം എന്താണെന്ന് അല്ലാഹുവിന് അറിയുമെന്ന് പറയുകയും ചെയ്യുക എന്നതാണ് രണ്ടിൽ ഒരു വീക്ഷണം .

അവയെ വ്യാഖ്യാനിക്കുക എന്നതാണ് അവയിൽ രണ്ടാം വീക്ഷണം .

 ഇസ്തിവാഇന്റെ താല്പര്യം ആധിപത്യം എന്നാണെന്നും ‘യദ്’ ന്റെ വിവക്ഷ കഴിവ് എന്നാണെന്നും ഇവർ വ്യാഖ്യാനിക്കും .

 അവകൾ  വിശേഷണമാണെന്ന് തറപ്പിച്ചു പറയാത്തവരുടേതാണ് ആറിൽ മറ്റ് രണ്ടു വീക്ഷണങ്ങൾ .

അവകൾ വിശേഷണമാകാമെന്നും എന്നാൽ അവയുടെ ബാഹ്യാർത്ഥം ഉദ്ദേശ്യമല്ലെന്നും അവകള് വിശേഷണമാകാതിരിക്കാമെന്നും  രണ്ടിൽ ഒരു വിഭാഗം പറയുന്നു . അവകൾ  അർത്ഥം അറിയപ്പെടാത്ത മുതഷാബിഹ് ആയതിനാൽ അതിനെക്കുറിച്ചു ചർച്ച ചെയ്യാൻ പറ്റില്ലെന്നും എന്നാൽ അതുകൊണ്ട് വിശ്വസിക്കൽ നിർബന്ധമാണ് എന്നും മറ്റേ വിഭാഗം പറയുന്നു.. (ഫത്ഹുൽ ബാരി 13/466)


മുതഷാബിഹ് സംബന്ധമായി പ്രസിദ്ധമായ രണ്ട് അഭിപ്രായങ്ങളാണ് പണ്ഡിത ലോകത്ത് നിലവിലുള്ളത് . സലഫിന്റെ മദ്ഹബും ഖലഫിന്റെ മദ്ഹബും . അവയുടെ യഥാർത്ഥ രൂപം ഇമാം നവവി (റ) യുടെ വിവരണത്തിൽ നിന്ന് നമുക്ക് മനസിലാക്കാം  .


#############


ﻭﻓﻲ ﻫﺬﺍ ﺍﻟﺤﺪﻳﺚ ﻭﺷﺒﻬﻪ ﻣﻦ ﺃﺣﺎﺩﻳﺚ ﺍﻟﺼﻔﺎﺕ ﻭﺁﻳﺎﺗﻬﺎ ﻣﺬﻫﺒﺎﻥ ﻣﺸﻬﻮﺭﺍﻥ ﺃﺣﺪﻫﻤﺎ ﺗﺄﻭﻳﻠﻪ ﻋﻠﻰ ﻣﺎ ﻳﻠﻴﻖ ﺑﺼﻔﺎﺕ ﺍﻟﻠﻪ ﺳﺒﺤﺎﻧﻪ ﻭﺗﻌﺎﻟﻲ ﻭﺗﻨﺰﻳﻬﻪ ﻣﻦ ﺍﻻﻧﺘﻘﺎﻝ ﻭﺳﺎﺋﺮ ﺻﻔﺎﺕ ﺍﻟﻤﺤﺪﺙ ﻭﻫﺬﺍ ﻫﻮ ﺍﻷﺷﻬﺮ ﻋﻦ ﺍﻟﻤﺘﻜﻠﻤﻴﻦ ﻭﺍﻟﺜﺎﻧﻲ ﺍﻹﻣﺴﺎﻙ ﻋﻦ ﺗﺄﻭﻳﻠﻬﺎ ﻣﻊ ﺍﻋﺘﻘﺎﺩ ﺗﻨﺰﻳﻪ ﺍﻟﻠﻪ ﺳﺒﺤﺎﻧﻪ ﻋﻦ ﺻﻔﺎﺕ ﺍﻟﻤﺤﺪﺙ ﻟﻘﻮﻟﻪ ﺗﻌﺎﻟﻲ ﻟﻴﺲ ﻛﻤﺜﻠﻪ ﺷﺊ ﻭﻫﺬﺍ ﻣﺬﻫﺐ ﺍﻟﺴﻠﻒ ﻭﺟﻤﺎﻋﺔ ﻣﻦ ﺍﻟﻤﺘﻜﻠﻤﻴﻦ ﻭﺣﺎﺻﻠﻪ ﺃﻥ ﻳﻘﺎﻝ ﻻ ﻧﻌﻠﻢ ﺍﻟﻤﺮﺍﺩ ﺑﻬﺬﺍ ﻭﻟﻜﻦ ﻧﺆﻣﻦ ﺑﻪ ﻣﻊ ﺍﻋﺘﻘﺎﺩﻧﺎ ﺃﻥ ﻇﺎﻫﺮﻩ ﻏﻴﺮ ﻣﺮﺍﺩ ﻭﻟﻪ ﻣﻌﻨﻰ ﻳﻠﻴﻖ ﺑﺎﻟﻠﻪ ﺗﻌﺎﻟﻰ ﻭﺍﻟﻠﻪ ﺃﻋﻠﻢ
شرح المهذب4/48


ഈ ഹദീസിലും അതിനോട് തത്തുല്യമായ സ്വിഫത്തുകളുടെ ആയത്തുകളിലും ഹദീസുകളിലും പ്രസിദ്ധമായ രണ്ട് മദ്ഹബുകൾ നിലവിലുണ്ട് .


1⃣  *അല്ലാഹു തആലയുടെ വിശേഷണങ്ങലോട് യോജിക്കുന്ന രൂപത്തില് അവയെ വ്യാഖ്യാനിക്കുകയും ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് നീങ്ങുക തുടങ്ങിയ സൃഷ്ടികളുടെ വിശേഷണങ്ങളെ തൊട്ട് അള്ളാഹു പരിശുദ്ധനാണെന്ന് അംഗീകരിക്കുകയും ചെയ്യുക . വചനവൈജ്ഞാനിക പണ്ഡിതന്മാരിൽ നിന്ന്  പ്രസിദ്ധമായ അഭിപ്രായം ഇതാണ്*


2⃣ “ *അല്ലാഹുവിനോട് തതുല്യനായി ഒന്നും തന്നെയില്ല” എന്ന് അർത്ഥം വരുന്ന ആയത്തിന്റെ അടിസ്ഥാനത്തിൽ സൃഷ്ടികളുടെ എല്ലാ വിശേഷണങ്ങളിൽ നിന്നും അള്ളാഹു പരിശുദ്ധനാണെന്ന് വിശ്വസിക്കുന്നതോടൊപ്പം അവയെ വ്യാഖ്യാനിക്കാതിരിക്കുക .

സലഫിന്റെയും ഒരുകൂട്ടം വചനവൈജ്ഞാനിക ശാസ്ത്ര പണ്ഡിതന്മാരുടെയും വീക്ഷണമിതാണ് . ഇതിന്റെ രത്നച്ചുരുക്കമിതാണ് : “ ഇതുകൊണ്ടുള്ള ഉദ്ദേശ്യം എന്താണെന്ന് നമുക്കറിയില്ല  . എന്നാൽ അതിന്റെ ബാഹ്യാർത്ഥം (  ഉദാഹരണം   വഹാബികൾ പറയും പോലെ കൈ ഇറങ്ങൾ തണ്ടങ്കിൽ) ഉദ്ദേശ്യമല്ലെന്നും അല്ലാഹുവോട് യോജിക്കുന്ന അർത്ഥം അതിനുണ്ടെന്നും നാം വിശ്വസിക്കുകയും ചെയ്യും*” (ശറഹുൽ മുഹദ്ദബ് : 4/48)



സലഫിന്റെ മദ്ഹബിനെ പുത്തനാശയക്കാർ തെറ്റായാണ് വ്യാഖ്യാനിക്കാറുള്ളത് . അവരുടെ വ്യാഖ്യാനത്തിന്റെ അടിവേരറുക്കുന്നതാണ് ഇമാം നവവി(റ)യുടെ വിശദീകരണം .


ഇത്തരം മുതഷാബിഹുകളുടെ ബാഹ്യാർത്ഥം 
 (  ഉദാഹരണം   വഹാബികൾ പറയും പോലെ കൈ ഇറങ്ങൾ തണ്ടങ്കിൽ)
ഉദ്ദേശ്യമല്ലെന്ന് സലഫും ഖലഫും ഏകോപിച്ച പറയുന്നു .

ഇതിനെ മൊത്തത്തിലുള്ള ഒരു വ്യാഖ്യാനമായി നമുക്ക് കാണാവുന്നതാണ് . ഇതോടൊപ്പം പുത്തനാശയക്കാർ ഇത്തരം മുതശാബിഹിനെ തെറ്റായി വ്യാഖ്യാനിച്ചു അല്ലഹുവിനെക്കുറിച്ചുള്ള വിശ്വാസം  വികലമാക്കാൻ ശ്രമിച്ചപ്പോൾ അതു തടയുന്നതിനായി ഭാഷാപരമായും മറ്റ് പൊതു തത്വങ്ങളുടെ വെളിച്ചത്തിലും മുതശാഭിഹിന് സാധ്യതയുള്ള ആർത്ഥങ്ങളിൽ ചിലത് വിശദീകരിക്കുക മാത്രമാണ് ഖലഫ് ചെയ്യുന്നത് . എന്നാൽ അതിന്ടെ വിവക്ഷ ഇന്നതാണെന്ന് തറപ്പിച്ച് അവരും പറയുന്നില്ല . സലഫിന്റെ കാലത്ത് പുത്തനാശയക്കാരുടെ കടന്നുകയറ്റം ഈ മേഖലയിൽ ഇല്ലായിരുന്നതിനാൽ വിശദമായും വ്യാപകമായും അതിനെ വ്യാഖ്യാനിക്കേണ്ട അനിവാര്യത അന്നുണ്ടായിരുന്നില്ല . അതിനാൽ സലഫിന്റെയും ഖലഫിന്റെയും ഇടയിലുള്ള വ്യത്യാസം വിശദമായ വ്യാഖ്യാനത്തിൽ മാത്രമാണ് .


പ്രസ്തുത മദ്ഹബുകളെ നാല് പോയിന്റുകൾ നമുക്ക് സംഗ്രഹിക്കാം :


1⃣ *അള്ളാഹു സൃഷ്ടികളോട് സാദൃശ്യനാണെന്ന് ബാഹ്യമായി തോന്നിക്കുന്ന ഹദീസുകൾ തള്ളിക്കളയാതെ അവ വിശ്വസിക്കുക . അത്തരം ഹദീസുകൾ  തള്ളിക്കളയുക എന്നതാണ് മുഅതസിലത്തിന്ടെയും ഖവാരിജിന്റെയും മദ്ഹബെന്ന് നേരത്തെ വിവരിച്ചത് ഓർക്കുമല്ലോ*

2⃣ *അത്തരം വചനങ്ങളുടെ ബാഹ്യാർത്ഥം  (  ഉദാഹരണം   വഹാബികൾ പറയും പോലെ കൈ ഇറങ്ങൾ തണ്ടൻകാൽ)

ഉദ്ധെശ്യമല്ലെന്ന് വിശ്വസിക്കുക*


3⃣ *അനിവാര്യതയ്ക്കു വേണ്ടിയല്ലാതെ അവയെ വ്യാഖ്യാനിക്കാതിരിക്കുക*


4⃣ *അവയുടെ യഥാർത്ഥ ഉദ്ദേശ്യം നിർണയിക്കാൻ അല്ലാഹുവിലേക്ക് വിടുക*


ഇത്തരം മുതശാബിഹുകളെ വ്യാഖ്യാനിക്കുന്നവർ സലഫിലും വ്യഖ്യാനിക്കാത്തവർ ഖലഫിലും ഉണ്ടായിരുന്നു എന്നതാണ് വസ്തുത . “വജ്ഹുല്ലാ” എന്നതിന് അല്ലാഹുവിന്റെ ഖിബ്‌ല എന്ന് ഇബ്നുഅബ്ബാസ് (റ) അർഥം നൽകിയതായി ഇബ്നു ഹാതിം (റ) തന്ടെ തഫ്‌സീറിൽ ഉദ്ധരിച്ചിട്ടുണ്ട് . അതുപോലെ “അയ്ദിൻ” എന്നതിന് ശക്തി എന്ന് ഇബ്നുഅബ്ബാസ് (റ) വിശദീകരണം നൽകിയതായി ഇമാം ത്വബ്‌രി(റ) തഫ്സീരില് ഉദ്ധരിച്ചിട്ടുണ്ട് . “ജാഅ റബുക” എന്നതിന് അല്ലാഹുവിന്റെ പ്രതിഫലം വന്നു എന്ന് ഇമാം അഹ്മ്മദ് (റ) വിശദീകരണം നൽകിയതായി ഇമാം ബൈഹഖി(റ) നിവേദനം ചെയ്‌തിട്ടുണ്ട്  . ഇതിനിടെ  പരമ്പരയിൽ പൊടിയില്ലെന്ന് ഇമാം ബൈഹഖി (റ) തുടർന്ന് പറയുന്നുണ്ട് (അൽ ബിദയത് വന്നിഹായ: 10/227)


സംശയ നിവാരണ വാഡ് സാപ്പ് ക്ലാസ് റൂം
അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി
8129469100

ഹുസൈൻ കാസർകോഡ്

9633599089

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...