Showing posts with label ഖബർ ഉയർത്തൽ. Show all posts
Showing posts with label ഖബർ ഉയർത്തൽ. Show all posts

Monday, April 16, 2018

ഖബര്‍ ഉയര്‍ത്തല്‍

ഖബര്‍ ഉയര്‍ത്തല്‍ വഹാബികള്‍ക്ക് ചൊറിയുന്ന ഹദീസും ഉദ്ധരണിയും ?
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


ഖാരിജത്തുബ്നു സൈദ്(റ) പറയുന്നു ഉസ്മാന്‍(റ)ന്‍റെ കാലഘട്ടത്തില്‍ ഞങ്ങള്‍ യുവാക്കളായിരുന്നു ഉസ്മാനുബ്നു മള്ഊനിന്‍റെ ഖബര്‍ ചാടിക്കടക്കുന്നവരായിരുന്നു ഞങ്ങളിലെ ഏറ്റവും വലിയ ചാട്ടക്കാര്‍ (ബുഖാരി, 4/364) ഇമാം ഇബ്നു ഹജര്(റ)‍ പറയുന്നു ഖബര്‍ ഉയര്‍ത്തല്‍ അനുവദനീയമാണെന്ന് ഈ ഹദീസ് തെളിവാകുന്നു (ഫത്തുഹുല്‍ ബാരി,4/365 ) ഇനിവഹാബി ദുര്‍വൃാഖൃാനരാജനെ നോക്കാം...? ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീസ് വെച്ചാ വഹാബിയു കബളിപ്പിക്കല്‍ ? അലി(റ) ഉയര്‍ന്നതായൊരുഖബറും അതിനെ സമമാക്കാതെയും ഒറ്റപ്രതിമയേയും അതിനെ നശിപ്പിക്കാതെയും നീഒഴിച്ചിടരുത് ഈഹദീസാ ഖബര്‍ ഉയര്‍ത്തുന്നതിനെതിരെ വഹാബി പോസ്റ്റുന്നത്.. ഇത് അവിശ്വാസികളുടേതാണെന്ന് പറഞ്ഞാല്‍ അതംഗീകരിച്ചുകൊടുക്കാന്‍ തൗഹീദില്‍ തരിപ്പണമായ വഹാബിക്കാവുമോ ? ഖുറാഫികളെ തോല്‍പിക്കാന്‍ പച്ചക്ക് നിഷേധിക്കലാണല്ലോ നല്ലത് ? നുണപറയല്‍ മല്‍സരത്തിലെ തൊലിക്കട്ടി കൂട്ടുളളപ്പോള്‍ എന്തുചേതം...? ഇമാം ബുഖാരി ഉദ്ധരിക്കന്ന ഹദീസ് ഉസ്മാനുബ്നു മള്ഊനിന്‍റെ(റ) ഖബറിന്‍റെ ഉയര്‍ച്ചയെകുറിച്ചുപറയുന്നു ? ഉസ്മാനുബ്നുഅഫ്ഫാന്‍(റ)കാലത്താണത് അന്ന് അലി(റ)ഈ ഉയര്‍ന്ന ഖബര്‍ കണ്‍ടില്ലേ വഹാബീ..? സ്വഹാബത്താരും ഈ ഉയര്‍ച്ച ശ്രദ്ധിച്ചില്ലേ ? ഖുലഫാഉ റാശിദീങ്ങള്‍ മഹാനായ ഈ സ്വഹാബിയുടെ ഖബര്‍ ഉയര്‍ന്നത് കണ്‍ടിട്ടും മിണ്‍ടാതിരുന്നന്നോ..? ഇതിനു മറുപടി തരകയാ ആര്‍ജ്ജവമുളള വഹാബികള്‍ ചെയ്യേണ്‍ടത്...? ഇമാം നവവി(റ) എഴുതി സിയാറത്ത്.തബറുക് എന്നിവ നിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റുപളളികളും അന്‍പിയാഅ് സ്വാലിഹീങ്ങള്‍ എന്നിവരുടെ ഖബറുകളും പരിപാലിക്കാന്‍വേണ്‍ടിവസിയത്ത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീയമാണ് (റൗള തുത്വാലിബീന്‍ 5/12) വലീദുബ്നുഅബ്ദുല്‍മലിക്കിന്‍റെ കാലത്ത് നബി(സ)യുടെ ജാറംപൊളിഞ്ഞുവീണപ്പോള്‍ സ്വഹാബത്തത് പുതുക്കിപണിതത് സ്വഹീഹുല്‍ ബുഖാരിയില്‍കാണാം( 4/415) അഖീലുബ്നു അബീതാലിബ്(റ) മരണപെട്ടത് ബഖീഇലാണ് അദേഹത്തിന്‍റെ ഖബര്‍ പ്രസിദ്ധമാണ് അതിനുമേല്‍ഖുബ്ബയുണ്‍ടായിരുന്നു (തഹ്ദീബ് അസ്മാ ഇ വല്ലുഗാത്ത് ( വാ 1,പേ 310 ഇമാം നവവി(റ) ) നബി(സ)യുടെ മകന്‍ ഇബ്രാഹിം (റ)ബഖീഇ ലാണ് മറമാടപെട്ടത് അവരുടെ ഖബറ് പ്രസിദ്ധമാണ്,അതിനുമേല്‍ഖുബ്ബയുണ്‍ടായിരുന്നു (ഇമാം നവവി(റ) തഹ്ദീബ് 1/116 ) മഹാന്മാരായ അസ്ഹാബുല്‍ കഹ്ഫിന്‍റെ കബറിനെ അന്നത്തെ മുസ്ലിംകള്‍ കെട്ടിപടുത്തതിനെപറ്റിയും ആണ്‍ടറുതികൊണ്‍ടാടിയതിനെപറ്റിയും ഇമാം ഇബ്നു ജരീര്‍(റ) 5.137 ല്‍ വിവരിച്ചിട്ടുണ്‍ട്. വിശ്വാസികള്‍ പറഞ്ഞു.ഞങ്ങള്‍ അസ്വ് ഹാബുല്‍ കഹ്ഫിന്‍റെമേലില്‍ ഒരുപളളി എടുക്കുകതന്നെചെയ്യും"എന്നഖുര്‍ആന്‍ വാകൃം ഇവിടെശ്രദ്ധേയമാണ്. ഒരുസ്വാലിഹിന്‍റെ ബര്‍ക്കത്ത് ഉദ്ധേശിച്ച് അടുത്ത് ഒരുപളളിഎടുക്കുന്നതിന് വിരോധമില്ലന്ന് ഫത്ഹുല്‍ബാരി ഉദ്ധരിച്ചിട്ടുണ്‍ട് (1-354 )

ഖബർ ഉയർത്തൽ

മഹാത്മാക്കള്‍ക്ക് ജാറം പണിയാമെന്ന് ബുഖാരി നിവേദനം ചെയ്ത ഹദീസുകളില്‍ നിന്നും തെളിയുന്നുണ്ട്. ഖാരിജത്തുബ്നു സൈദ്(റ)പറയുന്നു:”ഉസ്മാന്‍(റ)ന്റെ കാല ഘട്ടത്തില്‍ ഞങ്ങള്‍ യുവാക്കളായിരുന്നു. അന്ന്, ഉസ്മാന്‍ബ്നു മള്ഊന്‍(റ)വിന്റെ ഖബര്‍ ചാടിക്കടക്കുന്നവരായിരുന്നു ഞങ്ങളില്‍ ഏറ്റവും വലിയ ചാട്ടക്കാര്‍.” (ബുഖാരി, 4/364)”ഖബര്‍ ഉയര്‍ത്തല്‍ അനുവദനീയമാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു” (ഫത് ഹുല്‍ബാരി, 4/365).


ഇമാം നവവി(റ)എഴുതുന്നു: “സിയാറത്, തബര്‍റുക് എന്നിവ നിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റു പള്ളികളും അമ്പിയാഅ്, ഉലമാഅ്, സ്വാലീഹീങ്ങള്‍ എന്നിവരുടെ ഖബ്റുകളും പരിപാലിക്കാന്‍ വേണ്ടി വസ്വിയ്യത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീ യമാണ്” (റൌളതുത്വാലിബീന്‍, വാ. 5. പേ. 172).


“നബി (സ്വ) അര്‍ജ് എന്ന സ്ഥലത്തിന്റെ പിന്‍ഭാഗത്ത് ഒരു കുന്നിന്റെ അരികില്‍ വെച്ച് നിസ്കരിച്ചു. ആ പള്ളിയുടെ സമീപം വഴിയുടെ വലതുഭാഗത്തായി കല്ലുകൊണ്ട് പടുത്തുയര്‍ത്തപ്പെട്ട രണ്ടോ മൂന്നോ ഖബറുകളുണ്ടായിരുന്നു” (ബുഖാരി, 2/348).



സ്വഹാബത്തില്‍ പലരുടേയും ഖബറുകളില്‍ ജാറമുണ്ടായിരുന്നുവെന്നു ചരിത്രഗ്രന്ഥ ങ്ങളില്‍ കാണാവുന്നതാണ്. ഇമാം നവവി (റ) എഴുതി:
“അഖീലുബ്നു അബീത്വാലിബ്(റ)ബഖീഇലാണ് മറമാടപ്പെട്ടത്. അദ്ദേഹത്തിന്റെ ഖബര്‍ പ്രസിദ്ധമാണ്. അതിനുമേല്‍ ഖുബ്ബയുണ്ടായിരുന്നു”(തഹ്ദീബുല്‍അസ്മാഇ വല്ലുഗാത്, വാ. 1, പേ. 310).

“നബി(സ്വ)യുടെ മകന്‍ ഇബ്റാഹിം ബഖീഇലാണ് മറമാടപ്പെട്ടത്. അവരുടെ ഖബറ് പ്രസിദ്ധമാണ്. അതിനുമേല്‍ ഖുബ്ബയുണ്ടായിരുന്നു”(തഹ്ദീബ്, 1/116).


നബി(സ്വ)യുടെ ജാറം പൊളിഞ്ഞു വീണപ്പോള്‍ സ്വഹാബത് അത് പുതുക്കിപ്പണിതതായി ഹദീസിൽ വന്നിട്ടുണ്ട് .
ബുഖാരി റിപ്പോര്‍ട്ടു ചെയ്ത ഹദീസ് കാണുക. ഹിശാമുബ്നു ഉര്‍വ തന്റെ പിതാവില്‍നിന്ന് നിവേദനം ചെയ്യുന്നു:
“വലീദ്ബ്നുഅബ്ദുല്‍ മലികിന്റെ കാലത്ത് നബി(സ്വ)യുടെ റൌളയുടെ ഭിത്തി വീണപ്പോള്‍ അവര്‍ അത് പുതുക്കിപ്പണിയാന്‍ തുടങ്ങി. പുനര്‍നിര്‍മാണത്തിനിടയില്‍ ഒരു കാല്‍പ്പാദം പ്രത്യക്ഷപ്പെട്ടു. അവര്‍ പരിഭ്രമത്തിലായി. ഇത് നബി(സ്വ)യുടെ പാദമായിരിക്കുമെന്നവര്‍ വിചാരിച്ചു. ഇത് തിരിച്ചറിയാവുന്ന ആരെയും അവര്‍ക്ക് ലഭിച്ചില്ല. അവസാനം ഉര്‍വഃ (റ) വന്ന് അവരോട് പറഞ്ഞു: ‘അല്ലാഹുവാണെ സത്യം. ഇത് നബി (സ്വ) യുടെ പാദമല്ല. ഉമര്‍ (റ) വിന്റെ പാദമാകുന്നു” (ബുഖാരി, 4/415).



ഇമാം അബൂഹനീഫ (റ) വിന്റെ ഖബറിനുമുകളില്‍ ഖുബ്ബയുള്ളതായി ഇഹ്കാമുസ്സാ ജിദ് ഫീ അഹ്കാമില്‍ മസാജിദ് എന്ന ഗ്രന്ഥത്തില്‍ (പേ. 32) ഇമാം സര്‍കശിയും ശദ റാതുദ്ദഹബില്‍ (3/319) ഇബ്നു ഇമാദില്‍ ഹമ്പലിയും വ്യക്തമാക്കിയിരിക്കുന്നു.



ഇമാം സുയൂഥി(റ) പറയുന്നു: “നബി(സ്വ)യുടെ റൌളാശരീഫ് ആദ്യമായി വസ്ത്രമിട്ട് അലങ്കരിച്ചത് ഇബ്നുഅബില്‍ ഹൈജാഅ് ആയിരുന്നു. ഈജിപ്ത് രാജാവിന്റെ മന്ത്രിയാണദ്ദേഹം. രാജാവിന്റെ അനുമതി പ്രകാരമായിരുന്നു ഇത്. വെളുത്ത വസ്ത്രമാണ് അണിയിച്ചത്. രണ്ട് വര്‍ഷം കഴിഞ്ഞശേഷം രാജാവ് തന്നെ മറ്റൊരുപട്ടുവസ്ത്രം കൊടുത്തയച്ചു. പിന്നെ ഖലീഫ നാസ്വിര്‍ ഭരണമേറ്റപ്പോള്‍ കറുത്ത പട്ടുവസ്ത്രം കൊടുത്തയച്ചിരുന്നു. ഖലീഫയുടെ ഉമ്മ ഹജ്ജിന് വന്നു മടങ്ങിയ ശേഷം കറുത്ത പട്ടുവസ്ത്രം തന്നെ അവര്‍ കൊടുത്തയച്ചു. ഈജിപ്തില്‍ നിന്ന് എല്ലാ ഏഴു വര്‍ഷം കഴിയുമ്പോള്‍ പിന്നീട് ഇങ്ങനെ കൊടുത്തയക്കല്‍ പതിവായി. അഖ്ഫശി(റ) പ്രസ്താവിച്ചതാണിക്കാര്യം” (ഫതാവാ സുയൂഥി 2/31).


ശൈഖ് അബ്ദുല്‍ ഗനിയ്യിന്നാബല്‍സി(റ) തന്റെ കശ്ഫുന്നൂര്‍ അന്‍ അസ്വ്ഹാബില്‍ ഖു ബൂര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ഔലിയാക്കളുടെയും സ്വാലിഹുകളുടെയും ഖബറുകളുടെ മേല്‍ ഖുബ്ബ എടുക്കല്‍, വസ്ത്രമിട്ട് മൂടല്‍ പോലുള്ള കാര്യങ്ങള്‍ ശറഇന്റെ ഉദ്ദേശ്യത്തോട് യോജിച്ച സുന്നത്തായ പ്രവര്‍ത്തിയാകുന്നു. കാരണം ഇവകൊണ്ടുള്ള ഉദ്ദേശ്യം ആ ഖബറിലുള്ള വ്യക്തിയെ ആദരിക്കലും ആ ഖബറ് നിന്ദിക്കപ്പെടാതിരിക്കലുമായതുകൊണ്ട് അത് സദുദ്ദേശ്യമാകുന്നു” (റൂഹുല്‍ ബയാന്‍ 3/400).:
👆qabar ketti pokkal

Monday, March 5, 2018

ഖബർ ഉയർത്തൽ

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

 ഇമാം ബുഖാരി(റ)അവിടത്തെ സ്വഹീഹില്‍ ഉദ്ധരിക്കുന്നത് കാണാം وقال خارجة بن زيد رأيتني ونحن شبان في زمن عثمان رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه :صحيح البخاري 1/181
"ഖാരിജത്ത് ബിന്‍ സൈദ്‌(റ)പറയുന്നു ഞങ്ങള്‍ ഉസ്മാന്‍(റ)കാലത്ത് യുവാക്കളായിരുന്നു ഞങ്ങളില്‍ ചാട്ടത്തില്‍ ഏറ്റവും ശക്തന്‍ ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ)വിന്‍റെ ഖബ്ര്‍ ചാടിക്കടക്കുന്നവനായിരുന്നു"(ബുഖാരി) ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്ന്‍ ഹജര്‍(റ)പറയുന്നു:وفيه جواز تعلية القبر ورفعه عن وجه الأرض :فتح الباري 3/286
"ഈ ഹദീസില്‍ ഖബ്ര്‍ഉയര്ത്തുന്നതിന്ന്‍ തെളിവുണ്ട്"(ഫത്ഹുല്‍ ബാരി)
ഹദീസില്‍ പറഞ്ഞ ചാട്ടം നീളത്തില്‍ ചാടുന്നവര്‍ എന്ന്‍ ന്യായീകരണം നടത്തി കബ്ര്‍ ഉയര്‍ത്തിയിരുന്നില്ലെന്ന്‍ സമര്ത്ഥിക്കാന്‍ വഹാബികള്‍ ശ്രമിക്കാറുണ്ട് പക്ഷേ ഇമാം ഖസ്ത്വലാനി(റ)ഇത് ഖണ്ഡിക്കുന്നു.ഖസ്ത്വല്ലാനി(റ)പറയുന്നു: (الذي يثب قبر عثمان بن مظعون) بظاء معجمة ساكنة، ثم عين مهملة (حتى يجاوزه) من ارتفاعه:ارشاد الساري 2/483
"ഖബര്‍ ചാടിക്കടക്കുക എന്നത് ഖബറിന്‍റെ ഉയരം കാരണമായിരുന്നു"(ഇര്‍ഷാദുസ്സാരി)
ബഹു ഇബ്ന്‍ അബിശൈബ(റ)വിന്‍റെ ഹദീസില്‍ ഖബ്ര്‍ ഉയര്ത്തപ്പെട്ടിരുന്നു എന്ന്‍ തന്നെ കാണാം:
حدثنا أبو بكر قال ثنا وكيع عن أسامة بن زيد عن عبد الله بن أبي بكر قال رأيت قبر عثمان بن مظعون مرتفعا:مصنف ابن أبي شيبة 3/3355
"സ്വഹാബിയായ ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ)വിന്‍റെ ഖബര്‍ ഉയര്ത്ത്പ്പെട്ടതായി ഞാന്‍ കണ്ടു എന്ന്‍ അബ്ദുള്ളാഹി ബിന്‍ അബൂബക്കര്‍(റ)പറയുന്നു(മുസ്വന്നഫ്)
മേല്‍ വിവരിച്ചതില്‍ നിന്ന്‍ അമ്പിയാക്കള്‍,ഔലിയാക്കള്‍,സ്വാലിഹീങ്ങള്‍ എന്നിവരുടെ ഖബര്‍ ഉയര്‍ത്തുന്നതും പരിപാലിക്കുന്നതും അനുവദനിയവും പുണ്യകരവുമാണ് എന്നാല്‍ സാദാരണക്കാരായ ആളുകളുടെ ഖബര്‍ പൊതുശ്മശാനത്തില്‍ ഹറാം(നിഷിദ്ദം)വും സ്വന്തം സ്ഥലത്താണങ്കില്‍ അനപലഷണിയമാണ്(കറാഹത്ത്)
 സ്ത്രീകള്‍ക്കും നപുംസകങ്ങള്‍ക്കും സിയാരത് കരാഹത് ആകുന്നു .നാശവും കരച്ചില്‍ കൊണ്ട് ശബ്ദം ഉയര്തലും ഭയപ്പെട്ടതിനാല്‍ ആണിത്.പക്ഷെ നബി തങ്ങളുടെ (സ്വ) ഹുജ്ര ശരീഫ സിയാരത് ചെയ്യുന്നത് അവര്‍ക്കും സുന്നത് തന്നെ.മറ്റു അംബിയാ ,ഔലിയാ ,സ്വാളിഹീങ്ങള്‍ എന്നിവരുടെയും ഖബ്രുകള്‍ സിയാരത് ചെയ്യലും സുന്നത്താണെന്ന് ചില ഇമാമീങ്ങള്‍ പറഞ്ഞിട്ടുണ്ട്. ( തുഹ്ഫ 3 /201 ) സ്ത്രീകള്‍ക്ക് ഖ ബര്‍ സിയാറത്ത്‌ ചെയ്യുന്നത് സംബന്ധമായ അഭിപ്രായങ്ങള്‍ നബി (സ്വ) യുടെ ഹുജ്ര ശരീഫ അല്ലാതതിനാണ്.നബി (സ്വ) യുടെ ഖബര്‍ സിയാറത്ത്‌ ചെയ്യുന്നത് കരാഹതില്ലെന്നു മാത്രമല്ല സ്ത്രീ പുരുഷ ഭേദമന്യേ അതേറ്റവും മഹത്തായ ഇബാദതുകളില്‍ ഒന്നാണ്.മറ്റു അം ബിയാ,ഔലിയാ,എന്നിവരുടെ ഖബര്‍ സിയാരത്ഹു ചെയ്യുന്നതും ഇങ്ങനെ തന്നെ എന്നതാണ് ന്യായം ആയത്.ഇക്കാര്യം ഇമാം ഇബ്നു രിഫ് അത്തും (റ) ഇമാം ഖമൂലി (റ) യും പ്രസ്താവിച്ചിട്ടുണ്ട്,ഇതാണ് പ്രബലവും ( നിഹായ 3 /37 ) നിഹായയുടെ വാക്കുകള്‍ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം അലിയ്യ് ശബ്രാ മില്ലിസി (റ) എഴുതുന്നു.'' ഇപ്പറഞ്ഞത് ഭര്‍ത്താവ്,വലിയ്യ്,സയ്യിദ് തുടങ്ങിയവരുടെ സമ്മതത്തോടെ അവള്‍ പുറപ്പെടുമ്പോള്‍ ആണെന്നത് സ്മരണീയം ആണ് ( ഹാഷിയതു നിഹായ 3 /37 ) സകരിയ്യല്‍ അന്‍സാരി (റ) പറയുന്നു '' പൊതു ശ്മശാനത്തില്‍ ഖബര്‍ കേട്ടിപ്പോക്കള്‍ നിഷിദ്ധമാണ് ( ശര്‍ഹുല്‍ മന്ഹജ് 1 /496 ) ഈ വാക്ക് വ്യാഖ്യാനിച്ചു കൊണ്ട് ബുജൈരിമി 1 /696 ഇല്‍ പറയുന്നു '' ഇപ്പറഞ്ഞത് മയ്യിത്ത് സ്വാളിഹീങ്ങളുടെ അല്ലെങ്കില്‍ ആണ്.അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരുടെ ഖബറുകള്‍ കെട്ടി പോക്കുന്നത് തബരുക്കും സിയാരത്തിന് പ്രചോദനവും ഉള്ളതിനാല്‍ ആണല്ലോ.അതിനു വേണ്ടി വസിയ്യത് ചെയ്യല്‍ അനുവദനീയം ആണ്. ഔലിയാ ഇന്റെ മഖ്‌ബരകള്‍ കെട്ടി പൊക്കാം എന്നും ജാറം ഉണ്ടാക്കാം എന്നും ഇബ്നു ഹജര്‍ (റ) തന്നെ തന്റെ 'ഈആബില്‍' പറഞ്ഞിട്ടുണ്ട്.(ശര്‍വാനി 3 /206 ) '' മുസബ്ബലായ ഭൂമിയില്‍ പോലും സ്വാളിഹീങ്ങളുടെ ഖബറുകള്‍ കെട്ടി പൊക്കാം എന്ന് ഇമാം ഹല്ബി (റ) ഫത്വ നല്‍കിയിട്ടുണ്ട്.ഷെയ്ഖ്‌ സിയാദ് (റ) അവര്‍കള്‍ക്ക് ഭരണാധികാരം ഉള്ള ഒരു സ്ഥലത്ത് ഖബര്‍ കെട്ടിപ്പൊക്കാന്‍ ഇമാം സിയാദ് (റ) കല്പിക്കുക കൂടി ചെയ്തിട്ടുണ്ട്.( ഹാശിയതുല്‍ ഇഖ്നാ 2 /297 )
ശാഫിഈമദ്ഹബിന്‍റെ നെടുംതൂണ്‍ ഇമാംനവവി(റ)പറയുന്നു: ‍

ﻳ‍‍ﺠ‍‍ﻮ‍ﺯ ‍ﻟ‍‍ﻠ‍‍ﻤ‍‍ﺴ‍‍ﻠ‍‍ﻢ‍ ‍ﻭ‍ﺍ‍ﻟ‍‍ﺬ‍ﻣ‍‍ﻲ‍ ‍ﺍ‍ﻟ‍‍ﻮ‍ﺻ‍‍ﻴ‍‍ﺔ ‍ﻟ‍‍ﻌ‍‍ﻤ‍‍ﺎ‍ﺭ‍ﺓ ‍ﺍ‍ﻟ‍‍ﻤ‍‍ﺴ‍‍ﺠ‍‍ﺪ ‍ﺍ‍ﻟ‍‍ﺄ‍ﻗ‍‍ﺼ‍‍ﻰ ‍ﻭ‍ﻏ‍‍ﻴ‍‍ﺮ‍ﻩ‍ ‍ﻣ‍‍ﻦ‍ ‍ﺍ‍ﻟ‍‍ﻤ‍‍ﺴ‍‍ﺎ‍ﺟ‍‍ﺪ, ‍ﻭ‍ﻟ‍‍ﻌ‍‍ﻤ‍‍ﺎ‍ﺭ‍ﺓ ‍ﻗ‍‍ﺒ‍‍ﻮ‍ﺭ ‍ﺍ‍ﻟ‍‍ﺄ‍ﻧ‍‍ﺒ‍‍ﻴ‍‍ﺎﺀ, ‍ﻭ‍ﺍ‍ﻟ‍‍ﻌ‍‍ﻠ‍‍ﻤ‍‍ﺎﺀ, ‍ﻭ‍ﺍ‍ﻟ‍‍ﺼ‍‍ﺎ‍ﻟ‍‍ﺤ‍‍ﻴ‍‍ﻦ‍, ‍ﻟ‍‍ﻤ‍‍ﺎ ‍ﻓ‍‍ﻴ‍‍ﻬ‍‍ﺎ ‍ﻣ‍‍ﻦ‍ ‍ﺇ‍ﺣ‍‍ﻴ‍‍ﺎﺀ ‍ﺍ‍ﻟ‍‍ﺰ‍ﻳ‍‍ﺎ‍ﺭ‍ﺓ, ‍ﻭ‍ﺍ‍ﻟ‍‍ﺘ‍‍ﺒ‍‍ﺮ‍ﻙ‍ ‍ﺑ‍‍ﻬ‍‍ﺎ


സിയാറത്ത്,തബറുക്ക്,എന്നിവനിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റുപളളികളും അന്‍പിയാഅ്.ഉലമാഅ്.സ്വാലിഹീങ്ങള്‍ എന്നിവരുടെഖബറുകളും പരിപാലിക്കാന്‍വേണ്‍ടിവസിയ്യത്ത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീയമാണ്‌. (റൗളതുത്വാലിബീന്‍ 5/172)
സാധാരണ ഖബറുകള്‍ പ്രതൃേകസാഹചരൃമൊന്നുമില്ലെങ്കില്‍ ഒരുചാണിലധികം ഉയര്‍ത്തുന്നതനുവദനീയമല്ല. പക്ഷേ സ്വാലീഹീങ്ങളുടെ ഖബറുകളുണ്‍ടെങ്കില്‍ മണ്ണിനെ ഉയര്‍ത്തുക,ഖബറിനുചുറ്റുംകെട്ടിടം(മഖാം)പണിയുക തുടങ്ങി പ്രസ്തുതഖബറുകള്‍നശിച്ചുപോവാതെ സൂക്ഷിക്കാനും അവയുടെ ബഹുമാനം നിലനിര്‍ത്താനും ആവശ്യമാണ് (ശര്‍വാനി3/206)

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...