Showing posts with label നേർച്ച വിശദപഠനം. Show all posts
Showing posts with label നേർച്ച വിശദപഠനം. Show all posts

Tuesday, April 10, 2018

നേർച്ച വിശദപഠനം

📚📚  *നേർച്ച* 📚📚
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

ചോദ്യം

എന്താണ് നേർച്ച?

മറുപടി

ഇസ്ലാം പ്രോത്സാഹിപ്പിച്ച ഒരു പു
ണ്യകർമമാണു നേർച്ച. നേർച്ചയെ പണ്ഡിതന്മാർ നിർവ്വചിക്കുന്നതിങ്ങനെ

*വ്യക്തിപരമായ ബാധ്യതയല്ലാത്ത ഒരു പുണ്യകർമം ചെയ്യാൻ പ്രായപൂർത്തിയും ബുദ്ധിയും കാര്യബോധവുമുള്ള മുസ്ലിം തീർച്ചപ്പെടുത്തുന്നതിനാണ് നേർച്ച എന്നുപറയുന്നത്* . (ഫത്ഹുൽ മുഈൻ 224)
🔷🔷🔷🔷🔷🔷🔷🔷
----   ---     :-      ---   ---     :-     
*നേർച്ചയുടെ ഇനങ്ങൾ ഏവ?


മറുപടി

1⃣  *ഒന്നിനോടും ബന്ധപ്പെടുത്താതെ ഒരുകാര്യം ചെയ്യാൻ തീർച്ചപ്പെടുത്തുന്നതായി അറിയിക്കുന്ന പദം “ഇന്നകാര്യം ഞാൻ നേർച്ചയാക്കി* “ *അല്ലാഹുവിനു വേണ്ടി ഇന്ന കാര്യം ചെയ്യാൻ ഞാൻ ബാധ്യസ്ഥനാണ് " തുടങ്ങിയവ ഉദാഹരണം, ഇവിടെ അല്ലാഹുവിനുവേണ്ടി എന്നു പറയണമെന്നില്ല . ഇതിനു നദ്റുത്ത ബർറുൽ (ഗുണത്തെത്തേടുന്ന നേർച്ച) എന്നു പറയുന്നു . ഈ രൂപത്തിൽ നേർച്ചയാക്കിയ ഉടനെ അക്കാര്യം ചെയ്യാൻ അവൻ ബാധ്യസ്ഥനാണ്* (ഫത്ഹുൽ
മുഈൻ 159)

2⃣ *അവൻ പ്രതീക്ഷിക്കുന്ന അനുഗ്രഹം ലഭിക്കുക , ആപത്ത് തട്ടിപ്പോകുക തുടങ്ങിയ കാര്യങ്ങളോട് വാചകം പ്രയോഗിക്കുക. ഉദാഹരണമായി “എന്റെ രോഗം അല്ലാഹു സുഖകരമാക്കിയാൽ ഇന്നകാര്യം ചെയ്യൽ എനിക്ക് ബാധ്യതയാണ് “ . ഇതിനെ നദ്റുൽ മുജാസാത്ത്' (പ്രത്യുപകാര നേർച്ച) എന്നു വിളിക്കുന്നു. ഈ രൂപത്തിൽ ഏതൊന്നുമായി ബന്ധപ്പെടുത്തിയാണോ അവൻ നേർച്ചയാക്കിയത് അക്കാര്യമുണ്ടായാൽ ഉടനെ നേർച്ച വീട്ടാൻ അവൻ ബാധ്യസ്ഥനാണ്* (ഫത്ഹുല് മുഈന് 160)


മേൽപ്പറഞ്ഞ രണ്ടു രൂപങ്ങളിലും ആർക്കാണോ അവൻ നേർച്ചയാക്കിയത് അവർ നേര്ച്ച സ്വീകരിക്കലോ നേര്ച്ച വസ്തു
കൈപ്പറ്റലോ നിബന്ധനയില്ല  . മറിച്ച് അവർ തള്ളിക്കളയാതിരുന്നാൽ മതി. (ഫത്ഹുൽ
മുഈൻ 100)

3⃣ *തർക്കിക്കുന്ന നേര്ച്ച*


*ഒരു സൽകർമത്ത ഒരു കാര്യം ചെയ്യുന്നതിനോടോ ഉപേക്ഷിക്കുന്നതിനോടോ ബന്ധപ്പെടുത്തി നേർച്ചയാക്കുന്നതാണിത് . ദേഷ്യം പിടിക്കുന്ന സമയത്ത് നേരുന്നതിനാലാണ് അതിന് ലജാജിന്റെ നേർച്ച എന്നു പേരിട്ടത്. ഉദാഹരണമായി ഇന്നാലിന്ന വ്യക്തിയോട് ഞാൻ സംസാരിച്ചാൽ അല്ലാഹുവിനു വേണ്ടി നോമ്പെടുക്കാൻ ഞാൻ ബാധ്യസ്ഥനാണ് എന്നു പറയുക*


🔷🔷🔷🔷🔷🔷🔷🔷

📚 *നേർച്ചയുടെ പ്രമാണങ്ങൾ എന്ത്?📚

മറുപടി
നല്ലകാര്യം ചെയ്യാൻ തീർച്ചപ്പെടുത്തുന്നത് എപ്പോഴും നല്ലതാണെന്നു പറയേണ്ടതില്ലല്ലോ.

*ഇബ്നുഹജർ(റ) പറയുന്നു* 👉👉

*ഖുർആനും സുന്നത്തും നേർച്ചക്കുദാഹരണമാണ് . പുറമെ നേർച്ചയുടെ രണ്ടിനങ്ങളും പുണ്യകർമമാണെന്ന ആശയത്തെ ഇനിപ്പറയുന്ന തത്വം ശക്തിപ്പെടുത്തുന്നു പുണ്യകർമത്തിലേക്കുള്ള മാധ്യമമാണ് നേർച്ച. പുണ്യകർമത്തിലേക്കുള്ള മാധ്യമവും പുണ്യകർമമാണ്* . (തുഹ്ഫ 68).

*ഖുർആൻ പറയുന്നു* 1👇👇

*"നിങ്ങൾ ചെലവഴിക്കുന്ന വസ്തുക്കളും നേർച്ചയാക്കുന്ന നേർച്ചകളും നിശ്ചയം അല്ലാഹു അറിയുന്നുണ്ട്. (അതിന് അവൻ പ്രതിഫലം നൽകുന്നതാണ്) ആക്രമകാരികൾക്ക് സഹായികളായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല"* . (അൽബഖറ 270)

നേർച്ചനേരുന്നവന്റെയും ധർമം ചെയ്യുന്നവന്റെയും നിയ്യത്തും നിഷ്ക്കളങ്കതയും അല്ലാഹു അറിയുകയും അതിനനുസൃതമായി അവന് പ്രതിഫലം നൽകുകയും ചെയ്യുമെന്നാണ് ആയത്തിന്റെ താൽപര്യം.

2:*ഖുർആനിൽ മറ്റൊരിടത്ത് സത്യവിശ്വാസികളുടെ സവിശേഷതകൾ എണ്ണിപ്പറഞ്ഞ കൂട്ടത്തിൽ അല്ലാഹു പറയുന്നു* 👉👉

*“അവർ നേർച്ചയാക്കിയത് പൂർത്തിയാക്കി വീട്ടുകയും ആപത്തു പടർന്നു പിടിക്കുന്ന ഒരു ദിവസത്തെ അവർ ഭയപെടുകയും ചെയ്യുന്നു”* (ഇൻസാൻ 7)

ഈ ആയത് അവധരിക്കാനുള്ള പശ്ചാത്തലം ഇമാം റാസി (റ) വിവരിക്കുന്നതിങ്ങനെ 👉👉

*ഇബ്നു അബ്ബാസ് (റ) യിൽ നിന്ന് നിവേദനം*

*“ഹസൻ (റ) ,ഹുസൈൻ (റ) രോഗം ബാധിച്ചപ്പോൾ നബി (സ) യും കുറച്ചു പേരും അവരുടെ രോഗം സന്ദർശിക്കാൻ പോയി . അപ്പോൾ അവരുടെ പിതാവ് അലി (റ) യോട് അവർ പറഞ്ഞു : അബ്ദുൽ ഹസ്സൻ ! താങ്കളുടെ കുട്ടികളുടെ പേരിൽ താങ്കൾ നേർച്ചനെരുകയാണെങ്കിൽ നന്നായിരുന്നു . അപ്പോൾ അലി (റ) യും ഫാത്തിമ (റ) യും അവരുടെ അടിമ സ്ത്രീ ഫള്ളയും അവരുടെ രോഗം അള്ളാഹു സുഖപ്പെടുതിയാൽ മൂന്ന് നോമ്പെടുക്കാൻ നേർച്ചയാക്കി . അതുനിമിത്തം അവർ സുഖം പ്രാപിച്ചു* . (റാസി 30/244)


* 3' ....ഖുർആൻ പറയുന്നു*

*ഇംറാനിന്റെ ഭാര്യ പറഞ്ഞ സന്ദർഭം (ശ്രദ്ധിക്കുക). എന്റെ രക്ഷിതാവേ, എന്റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായി ഉഴിഞ്ഞുവെക്കാൻ ഞാൻ നേർച്ച നേർന്നിരിക്കുന്നു* . (ആലു ഇംറാൻ 35)



*മർയം ബീവി(റ)യുടെ മാതാവ് ഹന്നത് ബീവി(റ) നേർച്ചനേരാനുള്ള സാഹചര്യം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു


*ഇക്രിമ(റ) പറയുന്നു: മർയമി(അ)ന്റെ മാതാവ് പ്രസവിക്കാത്ത സ്ത്രീയായിരുന്നു. അന്നത്തെ സ്ത്രീകൾ സന്താനഭാഗ്യമുള്ളവരുമായിരുന്നു . മഹതി പറഞ്ഞു. "അല്ലാഹുവേ, നീ എനിക്ക് ഒരു സന്താനത്തെ നൽകുന്ന പക്ഷം ബൈത്തുൽ മുഖദ്ദസിന്റെ സേവനത്തിനുവേണ്ടി അതിനെ സമർപ്പിക്കാൻ ഞാൻ നേർച്ച നേരുന്നു"* .
(റാസി 8/25)


ആവശ്യങ്ങൾ നിറവേറാനായി നേർച്ചയാക്കുന്ന സമ്പ്രദായം മുമ്പേയുളളതാണെന്നും അത്തരത്തിലുള്ള നേർച്ചകൾക്ക് ഫലമുണ്ടെന്നും പ്രതിഫലമുണ്ടെന്നും നേർച്ച
പൂർത്തിയായി വീട്ടുന്നത് സജ്ജനങ്ങളുടെ ലക്ഷണമാണെന്നും ഉപരിയുക്ത ഖുർആൻ വചനങ്ങൾ വ്യക്തമാക്കുന്നു.


ഇനി നേർച്ചയുമായി ബന്ധപ്പെട്ടുവന്ന ഏതാനും ഹദീസുകൾ നമുക്ക് പരിശോധിക്കാം  👉👉


4::..*ഇമാം ബുകാരി (റ) സ്വഹീഹിൽ രേഖപ്പെടുത്തുന്നു* 👉👉

*ആഇഷ(റ)യിൽ നിന്ന് നിവേദനം , നബി (സ) പറഞ്ഞു “ഒരാൾ അല്ലാഹുവിന് വഴിപ്പെടാൻ നേർച്ചയാക്കിയാൽ അത് നിറവേറ്റി അല്ലാഹുവിന് വഴിപ്പെട്ടുകൊള്ളട്ടെ . വല്ലവനും അല്ലാഹുവിന് എതിർ പ്രവർത്തിക്കാൻ നേർച്ചയാക്കിയാൽ അവനു എതിർ പ്രവർത്തിക്കരുത്* (ബുകാരി 6206- 2/991)


5.*ഇമാം മുസ്ലിം (റ) നിവേദനം ചെയ്യുന്നു*




*ഇബ്നു അബ്ബാസ് (റ)യിൽ നിന്ന് നിവേദനം , സഹുദുബ്നുഉബാദ (റ) തന്റെ ഉമ്മ നേർച്ചയാക്കിയതിനെപ്പറ്റി നബി (സ) യോട് അന്വേഷിച്ചു . അത് വീട്ടുന്നതിന്ടെ മുമ്പ് ഉമ്മ മരണപെട്ടു . അപ്പോൾ ഉമ്മയുടെ നേര്ച്ച കടം വീട്ടാൻ അദ്ദേഹത്തോട് നബി (സ) നിർദേശിച്ചു* (മുസ്ലിം 1638, 6/107)


*ഈ ഹദീസ് വിശദീകരിച്ചു ഇമാം നവവി (റ) എഴുതുന്നു*




നബി (സ)സഹ്ദ്(റ) നോട് ഉമ്മയുടെ നേർച്ചക്കടം വീട്ടാൻ നിർദേശിച്ചത് മയ്യിത്തിന് നിർബന്ധമായ ബാധ്യതകൾ വീട്ടാനുള്ള പ്രമാണമാണ് . സാമ്പത്തിക ബാധ്യതകൾ വീട്ടണമെന്നത് എല്ലാവരും ഏകോപിച്ചു പറഞ്ഞ കാര്യവുമാണ് . ശാരീരികമായതിനടെ കാര്യത്തിൽ പണ്ഡിതലോകത്തു വീക്ഷനാന്തരമുണ്ട് . ഈ ഗ്രന്ധത്തിൽ പലയിടങ്ങളിലായി അക്കാര്യം പറഞ്ഞു പോയി . സകാത് , പ്രായശ്ചിത്തം ,നേര്ച്ച തുടങ്ങി മയ്യിത്തിനുനിർബന്ധമായ സാമ്പത്തിക ബാധ്യതകൾ മനുഷ്യരുടെ കടബാധ്യത പോലെ തന്നെ വീട്ടാൻ മയ്യിത്ത് വസിയ്യത് ചെയ്‌തിരുന്നെങ്കിലും ഇല്ലെങ്കിലും അത് വീട്ടൽ നിർബന്ധമാണെന്നാണ് ഇമാം ഷാഫിഈ (റ) യുടെയും ഒരു കൂട്ടം പാണ്ടിടന്മാരുടെയും വീക്ഷണം . ഇമാം മാലികും(റ) അബു ഹനീഫ(റ) യും അവരുടെ അനുയായികളും പറയുന്നത് മയ്യിത്ത് വസിയ്യത്തു ചെയ്‌താൽ മാത്രമേ അത് വീട്ടൽ നിര്ബന്ധമുള്ളൂ എന്നാണ് .
🔷🔷🔷🔷🔷🔷🔷🔷

നേർച്ചയേ വിരോധിച്ചതായി ഹദീസുകളിൽ ഉണ്ടോ?


   അബ്ദുല്ലാഹിബ്നുഉമർ(റ)യിൽ നിന്ന്
നിവേദനം 👉


*നബി (സ) ഒരു ദിവസം നേർച്ചയെ  വിലക്കി ഞങ്ങളോട് സംസാരിച്ചു , നബി (സ) പറയുന്നു. “നിശ്ചയം നേർച്ച യാതൊന്നിനെയും തട്ടിക്കളയുകയില്ല.  നിശ്ചയം അതുകൊണ്ട് പിശുക്കനിൽ നിന്ന് പുറപ്പെടുവിക്കപ്പെടും"* . (മുസ്ലിം 1639)



*നേർച്ചയെ വിലക്കാനുള്ള കാരണം വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു* 👉👉


*മാസരി(റ) പറയുന്നു:* 👉👉

നേർച്ചയാക്കിയാൽ അക്കാര്യം ചെയ്യൽ നേർച്ചയാക്കിയവന് നിർബന്ധമാകുമല്ലോ. അപ്പോൾ ഉന്മേഷമില്ലാതെയും പ്രയാസത്തോടെയുമാവാം അവനത് ചെയ്യുന്നത്. അതിനാലാവാം നബി (സ) നേർച്ചയെ വിലക്കിയത് . നേർച്ചയാക്കുമ്പോൾ ചെയ്യാൻ തീർച്ചപ്പെടുന്ന സൽകർമം അതിനാൽ അവൻ തേടുന്ന കാര്യത്തിനു പകരം എന്ന നിലക്കാകാമല്ലോ അവൻ കൊണ്ടുവരുന്നത്, അതിനാൽ അതിന്റെ പ്രതിഫലത്തിൽ കുറവു
വരും , ഇബാദത്തിന്റെ സ്വഭാവം അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമായിരിക എന്നതാണല്ലോ. അതിനാലുമാകാംനബി (സ) നേർച്ചയെ വിലക്കിയത്,

*ഖ്‌ആളി(റ) പറയുന്നു* 👉👉

വിവരമില്ലാത്ത ചിലർ അല്ലാഹുവിന്റെ മുൻതീരുമാനത്തെ നേർച്ച തട്ടികളയുമെന്ന് വിശ്വസിക്കാൻ സാധ്യതയുള്ളതിനാലാകാം നബി(സ) നേർച്ചയെ വിലക്കിയത്. ഹദീസിലെതുടർന്നുള്ള പരാമർശം ഇതിനെ ശക്തിപ്പെടുത്തുന്നു. (ശർ
ഹുമുസ്ലിം 6/110)


തർക്കിക്കുന്ന നേർച്ചയെയാണ് നബി
(സ) വിലക്കിയതെന്നാണ് മറ്റൊരു വിശദീ
കരണം. ഇക്കാര്യം ഇബ്നുഹജർ ഹൈത
മി(റ) തുഹ്ഫയിൽ വ്യക്തമാക്കിയിട്ടുണ്ട്.





🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ചോദ്യം

മഹാൻമാരുടെ പേരിൽ
നേർച്ചയുടെ ലക്ഷ്യം എന്ത് ?അത് ശിർക്കാവുമോ?  നേർച്ച അല്ലാഹു വിന് മാത്രമല്ലേ ചെയ്യേണ്ടത്📚📚

മറുപടി

സുന്നികൾ നേർച്ചയാക്കുന്നത് അല്ലാഹു വിന് വേണ്ടി മാത്രമാണ് '
മഹാൻമാരുടെ പേരിൽ  സ്വദഖ ചെയ്യാനോ   ഭക്ഷണം നൽകാനോ   മൃഗത്തെ അറുത്ത് മാംസം ധർമം ചെയ്യാനോ നേർച്ചയാക്കുക എന്നാൽ  ആ നേർച്ച അല്ലാഹു വിന് വേണ്ടി മാത്രമാണ്.

അവിടെ സ്വദഖ എന്ന പുണ്യകർമം നിർബന്ധമായും ചെയ്യുമെന്ന് ഏറ്റടുക്കലാണ് '

സ്വദഖ ചെയ്യുന്നത്  മഹാന്മാരുടെ ഖബറിന്നരികിൽ വരുന്നതോ മറ്റോ ആയ സാധുക്കൾക്കാണ്. അവർക്ക് സ്വദഖ ചെയ്യൽ പുണ്യമല്ലന്ന് ആരും പറയില്ല.

ആ സ്വദഖ യുടെ പ്രതിഫലം മരണപെട്ട മഹാൻമാർക്ക് വേണ്ടിയാക്കിയാൽ അത് മരണപെട്ടവരിലേക്ക് ചേരുമെന്ന് ഇജ്മാ ഇ കൊണ്ട് സ്ഥിരപെട്ടതാണ്.
അത് ഇബ്നു തൈമിയയും അംഗീ കരിച്ചിട്ടുണ്ട്. ലോക മുസ്ലിമീങ്ങൾ ഏകോപിച്ച താണ്:

ഇങ്ങനെ മരണപ്പെട്ടു പ്പോയ മഹാൻമാരില്ലേക്ക് സ്വദഖയുടെയും നേർച്ചയുടെ പ്രതിഫലം ചേർക്കുന്നത് ' കൊണ്ടന്ന് മഹാൻമാരുടെ പേരിൽ നേർച്ച എന്നു  പറയുന്നത് ഒരിക്കലും തന്നെ ഇവിടെ നേർച്ച അള്ളാഹു അല്ലാത്തവരിലേക്കല്ല നൽക്കുന്നത്.

 സ്വദഖയുടെ പ്രതിഫലമാണ് അവർക്കെത്തുന്നത്. ഇതിനെ
പറ്റി മഹാൻമാരുടെ പേരിൽ നേർച്ച എന്നോ അവർക്ക് നേർച്ചയാക്കി എന്നോ വാചകത്തിൽ പ്രയോഗിച്ചാലും അവിടെ അള്ളാഹുവിന് തന്നെയാണ്  നേർച്ചയാക്കുന്നത്

 അതിന്റെ പ്രതിഫലം മഹാത്മാർക്ക് ഹദിയ ചെയ്യുന്നു എന്ന ഉദ്ധേശത്തിലാണ് അവരുടെ പേരിൽ നേർച്ചയാക്കി എന്ന് പറയുന്നത്.

  ഇത് ശിർക്ക് ആണെന്നോ ഹറാമാണെന്നോ തെളിയിക്കാൻ കഴിയില്ല .

മുസ്ലിമീങ്ങൾ അള്ളാഹുവല്ലാത്തവർക്ക് നേർച്ചയിക്കുന്നു എന്നു പറഞ്ഞ് ലോക മുസ്ലീമങ്ങളെ മേൽ ശിർക്ക് ആരോപിക്കുന്നവർ ആടിനെ പട്ടിയാക്കുകയാണ്  ചെയ്യുന്നത് '

ഒരു മഹാന്റെ പേരിലോ മറ്റോ നേർച്ചയാക്കിയാൽ അതുക്കൊണ്ടുദ്ദേശിക്കുന്നത് ആ ഖബർ പരിപാലനത്തെയോ അവിടെയുള്ള സാധുക്കൾക്കോ മറ്റോസ്വദഖ ചെയ്യുക എന്നും ആസ്വദഖയുടെ പ്രതിഫലം മഹാൻമാരിലേക്ക് ചേരുക എന്നതും ഈ പുണ്യ കർമ്മങ്ങളെ കൊണ്ടും മഹാൻമാരോടുള്ള മഹബ്ബത്തു കൊണ്ടും ആവശ്യ'ങ്ങൾ പൂർത്തികരിക്കുക എന്നതും ആണ് .

മേൽ പറഞ്ഞ വിവരണം താഴെ പറയുന്ന പ്രമാണങ്ങളിൽ നിന്ന് ഗ്രഹിക്കുന്നതാണ്.

ഒരു സുന്നത്തായ കാര്യം ചെയ്യാൻ തീർച്ചപ്പെടുത്തുന്നതിനാണല്ലോ നേർച്ച എന്ന്  പറയുന്നത്. ദാനധർമ്മം ഒരു സുന്നതായ കർമമാണ് . അത് മഹാന്മാരുടെ പേരിൽ ചെയ്യാൻ നേർച്ചയാക്കുമ്പോഴും അല്ലാഹുവിനുള്ള ആരാധന തന്നെയാണ് . മഹാന്മാർക്കുള്ള ആരാധനയല്ല. മയ്യിത്തിന്ടെ പേരിലുള്ള നിസ്ക്കാരം മയ്യിത്തിനുള്ള ആരാധനയല്ലല്ലോ . അതിനാൽ അത് ശിർകോ കുഫ്റോ അല്ല .

മഹാനാരുടെ പേരിൽ നേർച്ച നേരുന്നതും അവരുടെ പേരിൽ ദാനം ചെയ്യുന്നതും , അവരോടുള്ള സ്നേഹം പ്രകടിപ്പിക്കാനും വിശുദ്ധ ഇസ്ലാമിന് അവരറ്‌പ്പിച്ച അതിമഹത്തായ സേവനങ്ങളുടെ പേരിൽ അവരോടുള്ള കടപ്പാട് നിറവേറ്റാനും അതുമുകേന അലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുമാണ് . മഹാന്മാരെ ആധരിക്കുന്നതും അവരുടെ സ്മരണ ലോകത് നിലനിർത്തുന്നതും അല്ലാഹു ഇഷ്ടപ്പെടുന്ന സൽകർമമാണല്ലോ.

*അല്ലാഹു പറയുന്നു* 👉👉
*വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീർച്ചയായും അത് ഹ്യദയങ്ങളിലെ ഭക്തിയിൽ നിന്നുണ്ടാകുന്നത്രെ* (അൽഹജ്ജ് 22)

*അള്ളാഹു പവിത്രധനല്കിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത് തന്ടെ രക്ഷിതാവിന്റെ അടുക്കൽ അവന് ഗുണകരമായിരിക്കും* (അൽഹജ്ജ് 30)


അബൂദർറി(റ)ൽ നിന്നു നിവേദനം.

*നബി (സ) പറയുന്നു* 👉👉
 *സൽകർമ്മങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് അല്ലാഹുവിന്റെ കാര്യത്തിൽ ഇഷ്ടപ്പെടലും അല്ലാഹുവിന്റെ കാര്യത്തിൽ ദേഷ്യപ്പെടലുമാണ്* . (അബൂദാവൂദ്:3983)

അഥവാ അല്ലാഹു പ്രിയം വെച്ചവരെ പ്രിയം വെക്കലും അവൻ ദേഷ്യപ്പെട്ടരോട് ദേഷ്യപ്പെടലും ഏറ്റവും വലിയ പുണ്യകർമമാണ് . അല്ലാഹുവിന്റെ അമ്പിയാക്കളും ഒൗലിയാക്കളും അവന്റെ ഇഷ്ടദാസന്മാരാണെന്ന കാര്യത്തിൽ സംശയമില്ലല്ലോ . അവരുടെ പേരിൽ സംഭാവന ചെയ്യുന്നത് അവരോട് സ്നേഹം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമാണ് . നബി (സ) മഹതിയായ ഖദീജാബീവി (റ)യുടെ പേരിൽ ആടറുത്ത് മഹതിയുടെ സ്നേഹിതന്മാർക്ക് സംഭാവന ചെയ്തിരുന്നത് അവരോടുള്ള സ്നേഹത്തിന്റെ പേരിലായിരുന്നുവല്ലോ . ഇമാം ബുഖാരി (റ) സ്വഹീഹീൽ രേഖപ്പെടുത്തിയ ഒരു ഹദീസിൽ ഇങ്ങനെ വായിക്കാം .

*ആഇഷ (റ)യിൽ നിന്ന് നിവേദനം , കദീജ (റ) യോടുണ്ടായത്ര ഗീരത് (ഈറ്‌ശ്യത) നബി (സ)യുടെ ഭാര്യമാരിൽ മറ്റാരോടും എനിക്കുണ്ടായിട്ടില്ല . അവരെ ഞാൻ കണ്ടിട്ടില്ല . എന്നാൽ നബി (സ) അവരെ അധികം സ്മരിക്കാറുണ്ടായിരുന്നു , ചിലപ്പോൾ നബി (സ) ആടിനെ അറുത്ത്, കഷ്ണങ്ങളാക്കി, അവരുടെ സ്നേഹിതമാർക് കൊടുത്തയക്കാറുമുണ്ട് . ചിലപ്പോൾ നബി (സ)യോട് ഞാൻ പറയും ദുൻയാവിൽ ഖദീജയല്ലാതെ മറ്റു സ്ത്രീകളില്ലാത്തതു പോലെയുണ്ടല്ലോ എന്ന് . അപ്പോൾ നബി (സ) പറയും, അവരിൽ എനിക്ക് ഇന്നാലിന്ന ഗുണങ്ങൾ ഉണ്ടായിരുന്നു , അവരിൽ നിന്ന് എനിക്ക് സന്താനങ്ങളുണ്ടായിട്ടുണ്ട്* . (ബുഖാരി 3534) മുസ്ലീം (4463)

ഇവിടെ ഖദീജാബീവി(റ)യോടുള്ള സ്നേഹത്തിന്റെ പേരിൽ അവരുടെ സ്നേഹിതമാർക്ക് ആടിനെ അറുത്ത് ധർമ്മം ചെയ്യുകയാണല്ലോ നബി (സ) ചെയ്തത് ,  അതേപോലെ ഒരു നബിയോടോ വലിയ്യിനോടോ പണ്ഡിതനോടോ ഉള്ള സ്നേഹത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ മക്കൾക്കോ ശിഷ്യന്മാർക്കോ മുരീദുമാർക്കോ അറുത്തും അല്ലാതെയും സംഭാവന ചെയ്യുന്നത് നല്ല കാര്യമാണ് .അതിനാൽ അങ്ങനെ ചെയ്യാൻ നേർച്ചയാക്കാവുന്നതുമാണ് .


നേർച്ച കൊണ്ട് ആരെയാണ് കരുതിയത് ആ മഹാനു നേർച്ചയുടെ പ്രതിഫലം ഹദിയ ചെയ്യുന്നതിലൂടെ അവരുടെ സനേഹം നേടിയെടുക്കാൻ സാധിക്കുന്നതാണ് .
 , അല്ലാഹു അവന്റെ ഉദ്ദേശ്യങ്ങൾ പൂർത്തിയാക്കിക്കൊടുക്കുവാനും ഇത്തരം നേർച്ചകല് നിമിത്തമാണ് .


മഹാന്മാരുമായി ബന്ധം സ്ഥാപിക്കുന്നതും അവരെ സന്ദർശിക്കുന്നതും അവരുടെ ശഫാഅത്തും ഉഖ്റവിയ്യായ സഹായവും ലഭിക്കാൻ നിമിത്തമാണെന്ന് വിശ്വവിഖ്യാത പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് .

*ലോക പ്രശസ്ത പണ്ഡിതനായ ഇമാം ഗസാലി(റ) പറയുന്നു* 👉👉

*ദർഗകൾ എല്ലാം തുല്യമല്ല , അല്ലാവിന്റെയടുക്കൽ മഹാന്മാർക്കുള്ള പദവികളുടെ വ്യത്യാസമനുസരിച്ചായിരിക്കും അവരെ സന്ദർശിക്കുന്നവർക്ക് ബറകത്ത് ലഭിക്കുക.* (ഇഹ്യാഉലൂമിദ്ദീൻ:1/254)

ഇബ്നുഹജർ (റ)പറയുന്നു 👉👉


*മഹാന്മാരെ സന്ദർശിക്കുന്നവർക് ഉഖ്റവിയ്യായ സഹായം ലഭിക്കുന്നതാണ്. അല്ലാഹുവിന്റെ അനുഗ്രഹം തടയപ്പെട്ട ഹതഭാഗ്യരല്ലാതെ അത് നിഷേധിക്കുന്നതല്ല.* (തുഹ്ഫ: 3/132)


അമ്പിയാ ഔലിയാക്കൾക്ക് നേർച്ച നേരുന്നത് നേർച്ച സ്വത്ത് അവരുടെ പേരിൽ
അവരുടെ ഖാദിമീങ്ങൾക്കോ അടുത്തബന്ധുക്കൾക്കോ ദാനം ചെയ്യാനോ മഖുബറയുടെ പരിപാലനത്തിനോ മറ്റു ആവശ്യങ്ങൾക്കോ ഉപയോഗിക്കുവാനോ ആണ് . പ്രസ്തുത കാര്യങ്ങൾ അല്ലാഹു ത്യപതിപ്പെടുന്ന സൽകർമ്മങ്ങളാണ് ,


ഇബ്നുഹജർ (റ)പറയുന്നു 👉👉



*വലിയ്യിന്റെ പേരിൽ അവരുടെ ഖബറിന് സേവനം ചെയ്യുന്നവർക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ സാധുക്കൾക്കോ ധർമ്മം ചെയ്യൽ ഉദ്ദേശിച്ചാണ് സാധാരണ നിലയിൽ വലിയ്യിന് നേർച്ചയാക്കാറുള്ളത് . ഇവയിൽ ഏദെങ്കിലുമൊന്നു ഉദ്ദേശിച്ചോ നിരുപാധികമോ ഒരാൾ നേര്ച്ചയാക്കിയാൽ അത് സാധുവാക്കുന്നതാണ്* (ഫാതാവൽ കുബുറാ 4/284)


ഫാതാവയിൽ നിന്ന് വായിക്കുക 👉👉


*ഔലിയാഇന്റെയും പണ്ഡിതന്മാരുടെയും മഖാമുകളിലേക്ക് നേർച്ചനേരുന്നവനും വഖ്ഫ് ചെയ്യുന്നവനും നേർച്ച വസ്തുവോ വഖ്ഫ് സ്വത്തൊ ആ പ്രദേശത്തുകാർക്കു നൽകുവാനോ മഖാമിന്റെ പരിപാലനത്തിനും മസ്ഹത്തുകൾക്കും മറ്റു നല്ല കാര്യങ്ങൾക്കും വിനിയോഗിക്കുവാനോ ഉദ്ദേശിക്കുന്ന പക്ഷം അത് സാധുവാണ് . അവയിലൊന്നും ഉദ്ദേശിക്കാതെ നിരുപാധികം നേർച്ചയോ വഖ്ഫോ ചെയ്താലും സാധുവാകുന്നതാണ് . ഈ രൂപത്തിൽ മുകളിൽപ്പറഞ്ഞ മസ്‌ലഹത്തുക്കൾക്ക് വേണ്ടി അവ വിനിയോഗിക്കണം*
(ഫതാവൽ കുബ്റാ: 4/289)


🔷🔷🔷🔷🔷🔷🔷🔷🔷🔷



*മഹാന്മാരുടെ പേരിൽ നേർച്ചയാക്കാമോ? 📚📚


*അമ്പിയാക്കൾ , ഔലിയാക്കൾ ,  പണ്ഡിതന്മാർ തുടങ്ങിയ മഹാന്മാരുടെ പേരിലും ദാനധർമ്മം ചെയ്യാനും മറ്റും നേർച്ചയാക്കുന്നത് പുണ്യമുള്ള കാര്യമാണ് . വിശുദ്ധ ഖുറാനിൽ നിന്നും തിരു സുന്നത്തിൽ നിന്നും ഇതു വ്യക്തമാണ്* .


*അള്ളാഹു പറയുന്നു* 👉👉

*അല്ലാഹുവിന്റെ പള്ളികൾ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, നിസ്കാരം മുറ പോലെ നിർവ്വഹിക്കുകയും സകാത്ത് നൽകുകയും അല്ലാഹുവെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവർ മാത്രമാണ്. എന്നാൽ അത്തരക്കാർ സന്മാർഗ്ഗം പ്രാപിക്കുന്നവരുടെ കൂട്ടത്തിലായേക്കാം"* .
(തൗബ: 18)


ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ ഷെയ്ഖ് അബ്ദുൽ ഗനിയ്യ് നാബല്സി (റ) യെ ഉദരിച് ഇസ്മായിൽ ഹീഖി (റ) എഴുതുന്നു 👉👉


 1:     ഔലിയാക്കളെ ആദരിച്ചും പ്രിയം വെച്ചും അവരുടെ കബറിങ്കൽ കത്തിക്കാൻ എണ്ണയും മെഴുകും നേർച്ചയാക്കൽ അനുവദിനീയമാണ് . അത് നിഷേധിക്കുന്നത് ശരിയല്ല* (റൂഹുൽ ബയാൻ 3/400)


അല്ലാഹുവിന്റെ ഭവനങ്ങൾ മതചിഹ്നങ്ങളാണ് . അവ കേടുകൂടാതെ സംരക്ഷിക്കുകയും ഇബാദത്തുകൾ കൊണ്ട് ദന്യമാക്കുകയും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുടെ ബാധ്യതയാണ് , അതുപോലെ അല്ലാഹുവിന്റെ അമ്പിയാ-ഔലിയാക്കൾ ആദരിക്കപ്പെടേണ്ടവരാണ് . അവരുടെ ഖബറുകൾ സിയാറത്തുചെയ്തും ബറക്കത്തെടുത്തും പരിപാലിക്കേണ്ടതുമാണ്. അതുകൊണ്ടാണ് ഈ ആയത്തിനടെ വ്യാക്യാനത്തിൽ ഈ വിഷയം പണ്ഢിടന്മാർ രേഖപ്പെടുത്തിയത് . അമ്പിയാകളുടെയും ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബുറുകൾ പരിപാലിക്കുന്നതിനു സ്വത്ത് വസിയ്യത്ത് ചെയ്യാമെന്ന് പണ്ഡിതന്മാർ വിധിയെഴുതിയതും അതിന്റെ ഭാഗമാണ് . ഇക്കാര്യം വിശ്വവിഖ്യാത പാണ്ടിടന്മാരായ ഇമാം നവവി (റ) യും ഇമാം റാഫിഈ (റ) യും മറ്റും വ്യക്തമാക്കിയതാണ് .



2:   ഇമാം നവവി (റ) പറയുന്നു   
👉👉

*മസ്ജിദുൽ അഖ്സ്വായും മറ്റും പരിപാലിക്കുന്നതിനും അമ്പിയാക്കൾ, പണ്ഡിതന്മാർ, സജ്ജനങ്ങൾ, എന്നിവരുടെ ഖബറുകൾ പരിപാലിക്കുന്നതിനും മുസ്ലിമിനും മുസ്ലിംകളുടെ കീഴിൽ താമസിക്കുന്ന കാഫിറിനും വസ്വിയ്യത്ത് ചെയ്യാവുന്നതാണ്. അമ്പിയാക്കൾ, പണ്ഡിതന്മാർ, സജ്ജനങ്ങൾ എന്നിവരുടെ ഖബ്റുകൾ പരിപാലിക്കുന്നതിന്റെ ആവശ്യകത ബറക്കത്തെടുക്കലും സിയാറത്ത് സജീവമാക്കലുമാണ്* . (റൗളത്തൂത്വാലിബീൻ:6/98)


പള്ളിപരിപാലനവുമായി ബന്ധപ്പെടൂത്തി മഹാന്മാരുടെ ഖബറുകൾ പരിപാലിക്കുന്നതിനെപ്പറ്റി ഇമാം നവവി(റ) നട
ത്തിയ പരാമർശം ശ്രദ്ധേയമാണ്.


3:  ഖത്വീബ് ശിർബീനി(റ)യുടെ പരാ
മർശം കാണു 👉👉


*ബറക്കതെടുക്കലും സിയാറത് സജീവമാക്കലും മാത്രം ലക്ഷ്യംവെച്ച് സ്വാലിഹീങ്ങളുടെയും അമ്പിയാക്കളുടെയും ഖബുറുകൾ പരിപാലിക്കാൻ വസ്വിയത് ചെയ്യാമെന്ന് വസ്വിയത്തിന്ടെ അദ്യായത്തിൽ ശൈകാനി (ഇമാം നവവി,ഇമാം റാഫിഈ) പറഞ്ഞത് അതിനു ഉപോൽബലകമാണെന്ന്  ഇബ്നു ശുഹുബ (റ) പറഞ്ഞിരിക്കുന്നു*
(മുഗ്‌നിൽ മുഹ്താജ് 4/365)



🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ചോദ്യം


*മഖ്ബറകളിലേക്ക് നേർച്ചയാക്കാമോ?📚📚

മറുപടി

1  :    റൗളയിലേക്കും മറ്റു മക്ബറകളിലേക്കും നേർച്ച നേരുന്നതിനെപ്പറ്റി ശാഫി
മദ്ഹബിലെ പ്രഗൽഭ ഗ്രന്ദമായ തുഹ്ഫയിൽ ഇബ്നുഹജർ (റ) പറയുന്നു 👉👉


*"ഇതിനെ ഞാൻ നബി (സ) ആക്കിയിരിക്കുന്നു' എന്ന് ചില സാധാരണക്കാർ പറയാറുണ്ട്. പ്രസ്തുത പ്രയോഗം അവരുടെ ഭാഷയിൽ നേർച്ചയാക്കാനുള്ളതാണെന്ന് പ്രസിദ്ധമായതുകൊണ്ട് അതി സാധുവാകുന്നതും നബി (സ)യുടെ “ഹുജ്റ” (റൗള)യുടെ മസ്ലഹത്തുകള്ക്ക് വേണ്ടി അത് നിയോഗിക്കേണ്ടതുമാണ്*  (തുഹ്ഫത്തുൽ മുഹ്താജ്:10/75)


2:     ഇബ്നുഹജർ(റ)തുടരുന്നു
👉👉


*മയ്യിത്തിനു വേണ്ടി നേർച്ച നേരല് സാധുവല്ല. എന്നാൽ ഒരു ശൈഖിന്റെ ഖബറിനു നേർച്ച നേരൽ സാധുവാണ് . ഖബ്റിനു സമീപം വിളക്ക് കത്തിക്കൽ പോലെയുള്ള  ഉപകാരപ്രദമായ സൽകർമം നേര്ച്ച നേരുന്നവൻ ഉദ്ദേശിക്കുകയോ നേർച്ചയെ അതിനുവേണ്ടി ഉപയോഗിക്കുന്ന പതിവ് അവിടെ നടപ്പുണ്ടാവുകയോ ചെയ്താൽ അത് സാധുവാണ്* (തുഹ്ഫതുല് മുഹ്താജ്: 10/76)


🔷🔷🔷🔷🔷🔷🔷🔷
ചോദ്യം

*ജീവിച്ചിരിക്കുന്ന വലിയ്യിന് നേർച്ചയാക്കാമോ ?*

മരണപെട്ട വലിയിന് നേർച്ചയാക്കൽ കൊണ്ട്ള്ളഉദ്ധേശം എന്ത്?

മറുപടി

ജീവിച്ചിരിക്കുന്ന വലിയ്യിനും നേർച്ചയാക്കാവുന്നതാണ്. ഇബ്നുഹജർ(റ) എഴുതുന്നു: ജീവിച്ചിരിക്കുന്ന വലിയ്യിന് നേർച്ചയാക്കൽ സാധുവാണ്. അത് അവനുതന്നെ നല്കണം. അതിൽ നിന്ന് യാതൊന്നും      മറ്റൊരാൾക്ക്‌ നൽകാൻ പറ്റില്ല. മരണപ്പെട്ട വലിയ്യിന് നേർച്ചയാക്കുമ്പോൾ നേർച്ചയാക്കുന്നവൻ മയ്യിത്തിനെ ഉദ്ദേശിച്ചാൽ നേർച്ച അസാധുവാണ്. മയ്യിത്തിന്റെ സന്താനങ്ങൾ, അവന്റെ ഖബറിന്റെ അടുത്തുള്ള ഖലീഫമാർ തുടങ്ങിയവരെയോ ആ വലിയ്യുമായി ബന്ധപ്പെട്ട മറ്റുവല്ല സത്കർമങ്ങളോ ഉദ്ദേശിച്ചാൽ നേർച്ച സാധുവാണ്.  നേർച്ചയാക്കിവൻ എന്താണോ ഉദ്ദേശിച്ചത്, അതിനുവേണ്ടി അത് വിനിയോഗിക്കൽ നിര്ബന്ധമാണ്. ഇനി നേർച്ചയാക്കുന്നവൻ യാതൊന്നും ഉദ്ദേശിക്കാത്ത രൂപത്തിൽ ഇനി പറയുന്ന വിശദീകരണം ബാധകമാണ്. നിരുപാധികം നേർച്ചയാക്കിയ വ്യക്തിയുടെ കാലത്ത് മയ്യിത്തിനു വേണ്ടി ജനങ്ങൾ നേർച്ചയാക്കുകയും നാം നേരത്തെ പറഞ്ഞ ഒരു പ്രത്യേക വകുപ്പിലേക്ക് അതിനെ തിരിക്കുക എന്ന കീഴ് വഴക്കം സർവ്വ വ്യാപകമായി അവർക്കിടയിൽ  നടന്നുവരികയും, നേർച്ചയാക്കിയവൻ ആ കീഴ് വഴക്കം അറിയുകയും ചെയ്യുന്ന സാഹചര്യത്തിൽ അവന്റെ നേർച്ചയെയും അതനുസരിച്ച് വിനിയോഗിക്കണം. സർവ്വവ്യാപകമായി നടപ്പുള്ള കീഴ് വഴക്കത്തെ നിബന്ധനയുടെ സ്ഥാനത്തു പരിഗണിക്കുമെന്ന് വഖ്‌ഹിന്റെ അദ്ധ്യായത്തിൽ ഫുഖഹാക്കൾ പറഞ്ഞതിൽ നിന്ന് ഇക്കാര്യം മനസ്സിലാക്കാവുന്നതാണ്. (ഫതാവൽ കുബ്റാ4/287-288)

ഇബ്നുഹജർ (റ) തുടരുന്നു: ഇനി അക്കാലത്തു സർവ്വവ്യാപകമായി നടന്നുവരുന്ന കീഴ്‌വഴക്കം നേർച്ചയാക്കിയവൻ അറിയില്ലെന്ന് ബോധ്യപ്പെടുകയോ,  അക്കാര്യത്തിൽ സംശയം ജനിക്കുകയോ ചെയ്തുവെന്ന് കരുതുക, എന്നാൽ സംശയത്തിന്റെ രൂപത്തിൽ അന്നത്തെ കീഴ് വഴക്കപ്രകാരം ചെയ്യണം. കാരണം നേർച്ചയാക്കിയവൻ അതറിയുമെന്നതാണ് വ്യക്തമാകുന്ന വീക്ഷണം. അന്നത്തെകീഴ്‌വഴക്കം അവൻ അറിയില്ലെന്ന് ബോധ്യപ്പെകുന്ന രൂപത്തിൽ ഖബറുകൾക് നേർച്ചയാക്കുന്നതിൽ നേർച്ചയാക്കിയ വ്യക്തിയുടെ നാട്ടിലെ കീഴ്‌വഴക്കം പരിഗണിക്കണമെന്ന് പറഞ്ഞാൽ അതിനെ വിദൂരമായ ഒന്നായി കാണേണ്ടതില്ല. ഇനിഅവന്റെ നാട് അറിയപ്പെടാതിരിക്കുകയോ അന്നാട്ടുകാർക് ഇവ്വിഷയത്തിൽ കീഴ്‌വഴക്കം ഇല്ലാതിരിക്കുകയോ ചെയ്യുന്ന സന്ദർഭത്തിൽ അധിക ജനങ്ങളും ഇത്തരം നേർച്ചകൊണ്ട് ലക്ഷ്യമാക്കുന്നത് എന്താണോ അത് പരിഗണിക്കണം. (ഫതാവൽ കുബ്റാ4/285)

ഇന്ന് അറിയപ്പെടുന്ന രൂപത്തിൽ ഖബ്‌റുകൾക് നേർച്ചനേരൽ സാധുവാകുമോ എന്നചോദ്യത്തിന് ഇമാം റംലി(റ) നൽകിയ മറുപടി ഇപ്രകാരം ആണ്: നേർച്ചയുടെ പ്രയോജനം ജീവിച്ചിരിക്കുന്നവർക് ലഭിക്കുമെങ്കിൽ സാധുവാകും. അല്ലാത്ത പക്ഷം സാധുവാകുന്നതല്ല. (ഫതാവാറംലി 4/111)
🔷🔷🔷🔷🔷🔷🔷🔷
ചോദ്യം

*വിളക്കുകത്തിക്കൽ  നേർച്ചയാക്കാമോ?


മറുപടി

പള്ളിയിലേക്കോ മഖ്ബറകളിലേക്കോ പ്രകാശത്തിനുവേണ്ടി വിളക്ക് കത്തിക്കാൻ നേർച്ചയാക്കിയാൽ അവിടെ താമസിക്കുന്നവർക്കോ സിയാറത്തിന് വരുന്നവർക്കോ മറ്റോ അത്യപൂർവ്വമായെങ്കിലും ഉപകരിക്കുമെങ്കിൽ സാധുവാകുന്നതാണ്. ഇക്കാര്യം ഇബ്നുഹജറുൽ ഹൈതമി(റ) രേഖപ്പെടുത്തിയിട്ടുണ്ട്.  അദ്ദേഹം പറയുന്നു : മെഴുകുതിരി, സൈതണ്ണ പോലെയുള്ളത് പള്ളിയിലോ മഖ്ബറയിലോ കത്തിക്കാൻ നേർച്ചയാക്കുന്നത് സത്കർമങ്ങളിൽ പെട്ടതാണ്. വളരെ അപൂർവ്വമായെങ്കിലും പ്രയോജനപ്പെടുന്നവർ അവിടെയുണ്ടെങ്കിൽ ആ നേർച്ച പൂർത്തിയായി വീടൽ നിര്ബന്ധമാണ്. ഇല്ലെങ്കിൽ വേണ്ട. (തുഹ്ഫ 10/100)

ഇബ്നുഹജർ(റ) പറയുന്നു : മയ്യിത്തിന് ഉടമയാക്കികൊടുക്കൽ ഉദ്ദേശിക്കാതിരിക്കുമ്പോൾ  അവന്റെ പേരിലോ അവന്റെഖബറിന്റെ പേരിലോ സ്വദഖ ചെയ്യുന്നതും സത്കർമങ്ങളിൽ പെട്ടതാണ്.  അവന് ലഭിക്കുന്ന നേർച്ചകൾ അവിടെയുള്ള  സാധുക്കൾക്ക് വീതിച്ചു കൊടുക്കുന്ന കീഴ്‌വഴക്കമുണ്ടെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കണം. ഇല്ലെങ്കിൽ നേർച്ച അസാധുവാകും.
ഇമാം സുബ്കി(റ) പറയുന്നു. കഅബാശരീഫ്, റൗളാശരീഫ്, മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, മസ്ജിദുൽ അഖ്സ്വ എന്നിവയിലേക്ക് ഒരാൾ തന്റെ സ്വത്തിൽ നിന്ന് വല്ലതും നേർച്ചയാക്കുകയും അവയുടെ ഏതെങ്കിലും ആവശ്യങ്ങൾക് അത് ഉപയോഗിക്കുക എന്ന കീഴ് വഴക്കം ഉണ്ടാവുകയും ചെയ്താൽ അതനുസരിച്ച് പ്രവർത്തിക്കണം എന്നാണ് എന്റെ വീക്ഷണത്തിൽ  വാസ്തവത്തോട് കൂടുതൽ അടുത്ത ആശയം.
ഇബ്നുഹജർ(റ) തുടരുന്നു : ഇനി ഒരു കീഴ് വഴക്കവും ഇല്ലെങ്കിൽ അത് ഏതുവിഷയത്തിൽ ചിലവഴിക്കണമെന്ന് തീരുമാനിക്കാൻ അതിന്റെ കാര്യദർശിയുടെ അഭിപ്രായം പരിഗണിക്കണം. മേൽ പറഞ്ഞ പള്ളികളല്ലാത്ത മറ്റു പള്ളികളിലേക്ക് വരുന്ന നേർച്ചയുടെ നിയമവും ഇതുതന്നെയാണ്. (തുഹ്ഫ 10/100)

ചുരുക്കത്തിൽ മരണപ്പെട്ടവരുടെ പേരിൽ ചെയ്യുന്ന സംഭാവനകളും നേർച്ചകളും വസ്തുക്കളും വഖ്ഫ് വസ്തുക്കളുമെല്ലാം തന്നെ  ജീവിച്ചിരിക്കുന്നവർക്ക് ഉപകരിക്കും വിധം വിനിയോഗിക്കണം. ആർക്കും ഒരുനിലയിലും ഉപകരിക്കാതെ പാഴായിപ്പോകുന്ന സ്വഭാവമുണ്ടാകരുത്.
🔷🔷🔷🔷🔷🔷🔷🔷

ചോദ്യം

മൃഗങ്ങൾ അറുക്കാൻ നേർച്ചയാക്കാമോ?

മറുപടി

മഹാന്മാരുമായി ബന്ധപ്പട്ടുകിടക്കുന്ന പുണ്യസ്ഥലങ്ങളിലേക്ക് ആട്, മാട്, ഒട്ടകങ്ങളെ നേർച്ചയാക്കുന്നതിന് ഇസ്ലാമിൽ അടിസ്ഥാനമുണ്ട്. ഇബ്രാഹിം മഖാമിനോടും കഅബയോടും ബന്ധപ്പെട്ടുകിടക്കുന്ന ഹറമിലേക്ക് ആട്, മാട്, ഒട്ടകങ്ങളെ കൊണ്ടുപോകലും കൊടുത്തയക്കലും നബി (സ്വ)യുടെയും സ്വഹാബത്തിന്റെയും താബിഉകളുടെയും കാലത്ത് പതിവുണ്ടായിരുന്നു. ഇന്നും അത് തുടർന്ന് വരുന്നു. സ്വഹീഹുൽബുഹാരി, സ്വഹീഹു മുസ്ലിം അടക്കമുള്ള എല്ലാ ഹദീസ്ഗ്രൻഥങ്ങളിലും ഇത് കാണാവുന്നതാണ്. മഹാനായ സിദ്ദിഖ്(റ) ഹജ്ജിന് അമീറായി പോയപ്പോൾ അദ്ദേഹത്തിന്റെ പക്കൽ നബി(സ്വ) ഒട്ടകങ്ങളെ കൊടുത്തയച്ചിരുന്നു. ഇക്കാര്യം ഇമാം ബുഹാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ്വ) ഹജ്ജിന് പോയപ്പോൾ ഒട്ടകങ്ങളെ കൂടെ കൊണ്ടുപോകുകയും  ചെയ്തിട്ടുണ്ട്.

ഇങ്ങിനെ മൃഗങ്ങളെ കൊണ്ടുപോകുമ്പോൾ ഇത് ഹറാമിലേക്കുള്ളതാണെന്ന് തിരിച്ചറിയാൻവേണ്ടി ചെരുപ്പ് കൊണ്ടോ മറ്റോ മാലഉണ്ടാക്കി അവയുടെ കഴുത്തിൽ അണിയിക്കാറുണ്ടായിരുന്നു.  ചിലപ്പോൾ അവയെ ബഹുമാനിച്ചു ഒരുതരം കുപ്പായം അവയ്ക്കു ധരിപ്പിക്കാറുണ്ടായിരുന്നു.  ഈ അടയാളങ്ങൾ കണ്ടാൽ കള്ളന്മാരും മറ്റും അവയെ ഒഴിവാക്കി വിട്ടിരുന്നു. എല്ലാ നാട്ടുകാരും  ഹറമിലേക്കുള്ള ബലിമൃഗം എന്ന നിലക്ക് അവയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഹറമിലെത്തിയാൽ ഈ മൃഗങ്ങളെ ബലിയറുക്കുകയും അവയുടെ മാംസം ഹറമിലുള്ള സാധുക്കൾക്ക് വിതരണം ചെയ്യുകയുമായിരുന്നു പതിവ്. ഇങ്ങിനെ മൃഗങ്ങളെ ഹറമിലേക്ക് കൊടുത്തയാക്കാനും കൊണ്ടുപോകാനും ചിലർ നേർച്ചയാക്കിയിരുന്നു. നേർച്ചയാക്കിയാൽ ആ നേർച്ച പൂർത്തിയാക്കിവീടണമെന്ന് ഖുർആൻ കല്പിക്കുകയും ചെയ്‌തിരിക്കിന്നു. അള്ളാഹു പറയുന്നു:
"(നാം അദ്ദേഹത്തോട് പറഞ്ഞു ) ജനങ്ങൾക്കിടയിൽ തീർത്ഥാടനത്തെപ്പറ്റി താങ്കൾ വിളംബരം ചെയ്യുക. നടന്നു കൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും  വരുന്ന എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവൻ താങ്കളുടെ അടുത്ത് വന്നുകൊള്ളും. അവർക്ക് പ്രയോജനകരമായ രംഗങ്ങളിൽ അവർ സന്നിഹിതരാകും, അള്ളാഹു അവർക്ക് നൽകിയിട്ടുള്ള  നാൽക്കാലി  മൃഗങ്ങളെ നിശ്ചിതദിവസങ്ങളിൽ അവന്റെ നാമം ഉച്ചരിച്ചു ബലി കഴിക്കാനും വേണ്ടിയത്രെ അത്. അങ്ങിനെ അവയിൽ നിന്നും നിങ്ങൾ ഭക്ഷിക്കുകയും പരവശനും ദരിദ്രനുമായിട്ടുള്ളവനെ ഭക്ഷിപ്പിക്കുകയും  ചെയ്യുക. പിന്നീട് അവർ തങ്ങളുടെ അഴുക്കു (മുടി എടുക്കുക, നഖം മുറിക്കുക തുടങ്ങിയവ) നീക്കുകയും നേർച്ചകൾ നിറവേറ്റുകയും  ആ പുരാതനമന്ദിരത്തെ  (കഅബ) പ്രദിക്ഷണം  നടത്തുകയും ചെയ്യ്തുകൊള്ളട്ടെ" (അൽ ഹജ്ജ് 27-29)

ഇവിടെ നേർച്ചകൊണ്ടുദ്ദേശ്യം ഹറമിൽ വെച്ച് ആട് മാട് ഒട്ടകങ്ങളെ അറുക്കാൻ നേർച്ചയാക്കുന്നതും ഉൾപ്പെടുമെന്ന് മുഫസ്സിറുകൾ വ്യക്താക്കിയിട്ടുണ്ട്. ഇമാം ഇബ്നു ജരീർ  (റ)പറയുന്നു :
അവൻ നേർച്ചയാക്കിയ  ഹദ്‌യയും  ഒട്ടകവും മറ്റും അവൻ അല്ലാഹുവിനു പൂർത്തിയായി നൽകണം എന്നാണ് അള്ളാഹു പറയുന്നത് (ജാമിഉൽ  ബയാൻ  17/110)

ഇമാം റാസി (റ) പറയുന്നു :നേർച്ചയിലൂടെ  അവർ നിര്ബന്ധമാക്കിത്തീർത്തതാവാം ഇവിടെ ഉദ്ദേശിക്കുന്നത്. കൂടുതൽ വാസ്തവത്തോട് അടുത്തത് ഈ അഭിപ്രായം ആണ്. കാരണം ഒരാൾ ഹജ്ജോ ഉംറയോ നിർവഹിക്കുമ്പോൾ  ഹദ്‌യ (ബലിമൃഗം)യും മറ്റുമായി പലതും അവൻ തന്റെ ശരീരത്തിന്റെ മേൽ നിർബന്ധമാക്കാം. അവൻ നിര്ബന്ധമാക്കുന്നില്ലെങ്കിൽ ഹജ്ജിന്റെ പേരിൽ മാത്രം അത് നിര്ബന്ധമാവുകയില്ല . അത് പൂർത്തിയാക്കി വിടാൻ  അള്ളാഹു കല്പിച്ചു (റാസി 23/30)

ഹറമിൽ വെച്ച് മൃഗബലി നടത്താൻ നേർച്ചയാക്കിയത് നിറവേറ്റണമെന്നും അതിൽ നിന്ന് ഭക്ഷിക്കുകയും പാവങ്ങൾക്ക് ഭക്ഷിപ്പിക്കുകയും ചെയ്യണമെന്നാണല്ലോ ഖുർആൻ കല്പിക്കുന്നത്. മഹത്തുക്കളുടെ ഗുണത്തിനായി ധർമ്മം ചെയ്യാൻ തീർച്ചപ്പെടുത്തിയ ആട്, മാട്, ഒട്ടകം, കോഴി മുതലായവ അക്കരത്താൽ നിഷിദ്ധമാണെന്നും അത് ഭക്ഷിക്കാൻ പാടില്ലെന്നും പ്രചരിപ്പിക്കുന്നവരുണ്ട്. അതൊരിക്കലും ശരിയല്ല.

മഖാമുകളിലേക്ക് നേർച്ചയാക്കുന്ന മൃഗത്തെ മഖാമിന്റെ പരിസരത്തുവെച്ച് അറുത്ത് അവിടെയുള്ളവർക് മാംസം ദാനം ചെയ്യാനാണ് നേർച്ചയാക്കിയവൻ ഉദ്ദേശിച്ചത് എങ്കിൽ മൃഗത്തെ അവിടെ എത്തിച്ചു കൈകാര്യകർത്താക്കളെ ഏല്പിക്കൽ നേർച്ചയാക്കിയവന്റെ ബാധ്യതയാണ്. ഇനി വീട്ടിൽ വെച്ച് അറുത്ത് വീട്ടുകാർക്കോ മറ്റോ നൽകാനാണ് ഉദ്ദേശിച്ചത് എങ്കിൽ അതുപ്രകാരം ചെയ്യേണ്ടതുമാണ്. ജനങ്ങളുടെ സ്വത്തുക്കളും കൃഷികളും അവർക്കിഷ്ടമില്ലാതെ തിന്ന് നശിപ്പിക്കും വിധം മൃഗങ്ങളെ കയറൂരി വിടൽ നിഷിദ്ദമാണ്. ഇപ്പറഞ്ഞതിൽ നേർച്ചമൃഗവും  അല്ലാത്തതും തുല്യമാണ്. തന്റെ മൃഗം നശിപ്പിച്ച സ്വത്തിന് ഉടമസ്ഥൻ ഉത്തരവാദിയാകുന്നതാണ്.
എന്നാൽ ഒരു മഹാന്റെ മഖാമിലേക്ക് നേർച്ചയാക്കിയ മൃഗം ആ മഹാന്റെ കറാമത്ത് കൊണ്ട് അന്യരുടെ സ്വത്തോ കൃഷിയോ നശിപ്പിക്കാതെ അവിടെ എത്തുന്ന പതിവുണ്ടെങ്കിലോ അല്ലെങ്കിൽ ആ മൃഗം തിന്നുന്നതിൽ എല്ലാവരും സംതൃപ്തരാണെങ്കിലോ അങ്ങനെ ചെയ്യുന്നത് നിഷിദ്ധമാവാൻ സാധ്യത കാണുന്നില്ല.

എന്നിരുന്നാലും ഉടമസ്ഥർ അവിടേക്ക് എത്തിക്കുന്നതു തന്നെയാണ് നല്ലത്. നേർച്ചവസ്തനിശ്ചിതസ്ഥലത്തേക്കെത്തിക്കാനുള്ള
ബാധ്യത നേർച്ചയാക്കിയവനുണ്ടല്ലോ.

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...