Showing posts with label നബിദിനം കഴിക്കൽ" സംശയ നിവാരണം. Show all posts
Showing posts with label നബിദിനം കഴിക്കൽ" സംശയ നിവാരണം. Show all posts

Saturday, November 9, 2019

നബിദിനം കഴിക്കൽ" സംശയ നിവാരണം

നബിദിനം കഴിക്കൽ സംശയ നിവാരണം


                             നബിദിനം കഴിക്കൽ" സംശയ നിവാരണം
_______________________
🔹
എന്താണ് നബിദിനം  ?????

നബി സ്വ ജനിച്ച ദിവസം അതന്നെ  !!!
🔹
അല്ല ഈ നബിദിനം കഴിക്കലെന്താ ?????
🔹
കഴിക്കൽ എന്ന് പറഞ്ഞാൽ വിഴുങ്ങലല്ല
      ലോകത്തിനാകെ‌
കാരുണ്യത്തിൻ റ്റെ ‌ദൂതനായ മുത്ത് നബി (സ്വ) യെ തന്ന് അനുഗ്രഹിച്ച ദിവസത്തിലുള്ള   സന്തോഷവും , ഈ റഹ്മത്തിൽ നന്ദിപ്രകടനത്തോടുള്ള സ്മരണയുമാണ്  !!!  " അല്ലാഹു നമുക്ക് ചെയ്ത് തന്ന അനുഗ്രഹദിവസങ്ങളെ  എപ്പോഴും സ്മരിച്ച് കൊണ്ടേയിരിക്കാനാണല്ലോ  ഖുർ ആൻ റ്റെ കൽപ്പന , അത് പോലെ നബി സ്വ യുടെ
  മദ് ഹ് (മൗലൂദ്)  കൂട്ടമായി പാടും പറയും, ശേഷം അന്നദാനം നൽകുകയും ചെയ്യുന്നു. ഇത്രയേ ഉള്ളൂ നബിദിനം കഴിക്കലെന്നാൽ.
🔹
അല്ല ഈ ബർത്ത്ഡേ ആഘോഷം ഇസ്ലാം അനുവദിച്ചിട്ടുണ്ടോ ???

ബർത്ത്ഡേ ആഘോഷമെന്ന വെസ്റ്റേൺ കൾച്ചറൽ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല , പക്ഷേ ജന്മം കൊണ്ട് നമുക്ക് സന്തോഷിക്കാം , ഇത് അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹം എന്ന നിലക്കാണ് . അല്ലാഹു നമുക്ക് നൽകുന്ന  അനുഗ്രഹങ്ങളെക്കൊണ്ട്  സന്തോഷിക്കുകയും, എപ്പോഴും സ്മരിക്കുകയും‌ , സൽക്കർമ്മങ്ങൾ കൊണ്ട് അല്ലാഹുവിൽ ശുക്റ് ചെയ്യുകയും വേണം , നമ്മുടെ എല്ലാ സ്വന്തത്തേക്കാളും സ്നേഹിക്കേണ്ട നമ്മുടെ നേതാവും,  ലോകത്തിന്ന് തന്നെ അനുഗ്രഹമായ നബി സ്വ യുടെ ജന്മദിനത്തിൽ  സന്തോഷിക്കുന്നതും ഈ അനുഗ്രഹത്തിന്ന് ശുക്റ് ചെയ്യുന്നതുമെല്ലാം പുണ്യമുള്ള കാര്യമാണ്.
🔹
അപ്പോൾ നബിദിനം കഴിക്കൽ ബർത്ത്ഡേ ആഘോഷമല്ലേ ???

നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ  ഒരിക്കലുമല്ല !!  അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹത്തിൽ സന്തോഷിക്കുകയും അതിന്ന് നന്ദി രേഖപ്പെടുത്തുകയുമാണ്.
അല്ലാഹു നമുക്ക് ചെയ്ത് തന്ന നിഹ്മത്തുകൾ ധാരാളം ഉണ്ട് അത് നമ്മിലേക്ക് തന്നിട്ടുള്ള ദിനങ്ങളെ‌ നാം എപ്പോഴും ഓർത്ത് കൊണ്ടേയിരിക്കണം.

നബി‌‌‌ സ്വ യാകുന്ന ലോകത്തിൻ റ്റെ അനുഗ്രഹം  വന്നത് റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയാണ് , അത് കൊണ്ടാണ് ആദിവസത്തിൽ തന്നെ പ്രത്യേകമായി സ്മരിക്കണം എന്ന് പറയുന്നത് , അത് കൊണ്ടല്ലേ എല്ലാ തിങ്കളാഴ്ചയും നബിയും സ്വഹാബത്തും നബിദിനം കഴിച്ചത്.
🔹
ആദ്യമായി ആരാണ് നബിദിനം കഴിച്ചത്???

പ്രപഞ്ചംതന്നെ!  , നബി സ്വ യുടെ ജനന ദിവസത്തിൽ തന്നെ പ്രത്യേകമായി അൽഭുത സംഭവങ്ങൾ കാട്ടിക്കൊണ്ട് ആഘോഷപൂർവ്വം നബിദിനത്തെ വരവേറ്റു
🔹
നബി സ്വ മറ്റേതെങ്കിലും നബിമാരുടെ നബിദിനം കഴിച്ചിട്ടുണ്ടോ ???

قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ، فِيهِ خُلِقَ آدَمُ، وَفِيهِ أُدْخِلَ الْجَنَّةَ، وَفِيهِ أُخْرِجَ مِنْهَا»
(സ്വഹീഹ് മുസ്ലിം)

വെള്ളിയാഴ്ച ദിവസത്തിൻ റ്റെ പ്രത്യേകത സ്വഹാബത്ത് ചോദിച്ചപ്പോൾ അന്ന്  ആദം നബി അസ മിൻ റ്റെ ജന്മദിനം  ആണെന്ന് നബി(സ്വ) പടിപ്പിച്ചിട്ടുണ്ട്.  ഈ ദിവസം നബി സ്വ മുതൽ ഇന്ന് വരെ മുഹ്മിനീങ്ങൾ ആദം നബിയുടെ ജന്മ ദിവസമായി അനുസ്മരിക്കുന്നു. നബിദിനമെന്നാൽ ഈ സ്മരണ തന്നെയാകുന്നു.

വീണ്ടും നബി സ്വ പടിപ്പിക്കുന്നു.

يَا مَعْشَرَ الْمُسْلِمِينَ، إِنَّ هَذَا يَوْمٌ جَعَلَهُ اللَّهُ عِيدًا لِلْمُسْلِمِينَ فَاغْتَسِلُوا فِيهِ مِنَ الْمَاءِ، وَمَنْ كَانَ عِنْدَهُ طِيبٌ فَلَا يَضُرُّهُ أَنْ يَمَسَّ مِنْهُ، وَعَلَيْكُمْ بِهَذَا السِّوَاكِ»

‌"  ഓ മുസ്ലിം സമൂഹമേ നിശ്ചയം ഇതൊരു ദിവസമാണ്  അല്ലാഹു ഇതിനെ മുസ്ലിമീങ്ങൾക്ക് "ഈദ്" (ആഘോഷം)  ആക്കിയിരിക്കുന്നു. അതിനാൽ കുളിക്കുക സുഗന്ധം ഉള്ളവർ പൂശുന്നത് കൊണ്ട് വിരോധമില്ല , മിസ് വാക്ക് ചെയ്യുക

ഇമാം മാലികി (റ) വിൻ റ്റെ മുവത്വയിലും , ഇമാം ശാഫിഈ റ വിൻ റ്റെ മുസ്നദിലും മറ്റു ധാരാളം ഹദീസ് ഗ്രന്ഥങ്ങളിലും പ്രസ്തുത ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

അപ്പോൾ എല്ലാവെള്ളിയാഴ്ചയും മുഹ്മിനീങ്ങളായ നമുക്ക്ആഘോഷമാണ്  , വെള്ളിയാഴ്ച ദിവസം മഹത്വമാകാനുള്ള പ്രധാന കാരണം  അബൂനാ അബുൽ ബശർ ആദം നബി( അസ) ജനിച്ചു എന്നത് തന്നെയാണ്. വെള്ളിയാഴ്ച ദിവസമാകട്ടെ നമുക്ക് ആഘോഷ ദിവസമാക്കി അല്ലാഹു ആക്കിത്തരുകയും ചെയ്തു. വെള്ളിയാഴ്ച ആദം (അസ) ജന്മദിനവും , തിങ്കളാഴ്ച സയ്യിദുനാ ത്വാഹാ റസൂലുള്ളാഹീ (സ്വ) യുടെ ജന്മദിനവും  നമുക്ക് കഴിക്കാം. അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ
🔹
നബി സ്വ സ്വന്തം നബിദിനം കഴിച്ചിട്ടുണ്ടോ???

എല്ലാ തിങ്കളാഴ്ചയും നബി സ്വ നബിദിനം കഴിച്ചു !
🔹
അതെങ്ങനെ ശരിയാകും തിങ്കളാഴ്ച ദിവസം അന്ന് നോമ്പ് നോക്കാനല്ലേ പറഞ്ഞത്????

നോമ്പ് സുന്നത്താകാനുള്ള കാരണം സ്വഹാബത്ത് തിരക്കിയപ്പോൾ നബി സ്വ പറഞ്ഞത് അന്ന് ഞാൻ ജനിച്ചു എന്നാണ് , അപ്പോൾ നബിദിനം എല്ലാ ആഴ്ചയിലും കഴിക്കണം , റബീഉൽ അവ്വൽ 12 എന്നത് വാർഷികമാണ്, വാർഷികമായി വരുന്ന തിങ്കളാഴ്ച നബിയും സ്വഹാബത്തും നബിദിനം കഴിക്കൽ ഒഴിവാക്കി എന്ന് മുജായിദുകൾക്ക് എവിടെന്ന് കിട്ടി....????
🔹
പക്ഷേ നിങ്ങൾ ഇന്ന് നോമ്പ് നോക്കാതെ പോത്ത് ബിരിയാണിയും , കോഴി ബിരിയാണിയുമല്ലേ അടിച്ച് മാറുന്നത്??????

കണ്ണടച്ച് ഇരുട്ടാക്കല്ലേ , മുഹ്മിനീങ്ങൾ ച്ചെയ്യുന്ന ഇബാദത്തുകൾ , രേഖപ്പെടുത്തിവെക്കുന്ന മലക്കുകളാണോ മുജായിദുകളേ നിങ്ങൾ , ഇത്ര കരക്ടായി നോമ്പെടുക്കുന്നില്ല എന്ന് പറയാൻ ????!!! കഷ്ടം തന്നെ മുജായിദീങ്ങളേ !!!!!!

തിങ്കളാഴ്ച ദിവസം നോമ്പ് നോക്കുന്നവർ നോമ്പ്
നോക്കുന്നു, എനി നോമ്പ് നോക്കുന്നതോടൊപ്പം തന്നെ കോഴി & പോത്ത് ബിരിയാണി പാവപ്പെട്ട ജനങ്ങൾക്ക് നബി സ്വ ക്ക് പ്രതിഫലം കിട്ടട്ടെ എന്ന ഉദ്ദേശത്തിൽ സ്വദഖ ചെയ്യുന്നത് ഇസ്ലാമിൽ സ്രേഷ്ടമായ അമലുകളിൽ പെട്ടതാണ് , നോമ്പ് നോക്കുന്നത്  മുത്ത് നബി സ്വ യാകുന്ന ലോകത്തിൻ റ്റെ അനുഗ്രഹം അല്ലാഹു നമുക്ക് നൽകി എന്ന നന്ദി സൂചകമായിട്ടാണ് , സുന്നത്തായ നോമ്പ് നോക്കാൻ കഴിയാത്തവർ അതിൻ റ്റെ പ്രതിഫലം നഷ്ടപ്പെടുത്തിയെന്നേ ഉള്ളൂ,  അല്ലാതെ അന്ന് നബി സ്വ യുടെ മേൽ മദ് ഹ് പാടിയോ , ദാനധർമ്മങ്ങൾ നടത്തിയോ മറ്റും ചെയ്തത് കൊണ്ട് ഒരു കുഴപ്പവുമില്ല ഇതൊക്കെ എല്ലാ സമയങ്ങളിലും ചെയ്യുന്നതാണ് , നബിദിനത്തിലായി ഒരു പ്രത്യേക നഹ് യ് ( വിരോധം ) ഖുർ ആനിലോ , സുന്നത്തിലോ ഇല്ല....
🔹
നബിയും സ്വഹാബത്തും നബിദിനം കഴിച്ചിട്ടുണ്ടെങ്കിൽ പിന്നെന്ത് കൊണ്ട് ഇത്  ബിദ് അത്ത് എന്ന് പറയപ്പെടുന്നു????

" മതത്തിൽ ഇല്ലാത്തതിനെ പുതുതായി കൊണ്ട് വന്നാൽ അത് തള്ളപ്പെടേണ്ടതും എന്നാൽ മതത്തിൽ ഉള്ളത് കൊണ്ട് പുതുക്കാമെന്ന" നബിവചനത്തിൻ റ്റെ അർഥം മനസ്സിലാക്കാത്തത് കൊണ്ടാണ് ഇത് മനസ്സിലാകാതെ പോകുന്നത്

തറാവീഹ് എന്ന നിസ്ക്കാരം നബി സ്വ രണ്ടോ മൂന്നോ ദിവസം മാത്രമായി  കാണിച്ച് തന്നതാണ് എന്നാൽ ഈ തറാവീഹിൻ റ്റെ ജമാ അത്ത് റമളാൻ മുഴുവനും ഒറ്റ ഇമാമിൻ റ്റെ കീഴിലാക്കി പരിഷ്കരിച്ച് തന്നത് ഉമർ (റ) ആകുന്നു. ഈ പരിഷ്കാരത്തെ " നല്ല ബിദ് അത്താണെന്നാണ് ഉമർ റ പടിപ്പിച്ചത് അപ്പോൾ തറാവീഹ് എന്നത് സുന്നത്തല്ല എന്നഭിപ്രായമില്ലല്ലോ പക്ഷേ റമളാൻ മുഴുവനും ഒറ്റ ജമാ അത്ത് എന്നത് ഉമർ പുതുക്കിയ ഒരു നല്ല ബിദ് അത്താണ് , അത് പോലെ‌ നബിദിനം കഴിക്കൽ എന്നതിൻ റ്റെ അടിസ്ഥാനം  തിരുസുന്നത്തിൽ നിന്നുള്ളതാണ് , ഇതിൻ റ്റെ ഇന്ന് കാണുന്ന രൂപവും ശൈലിയുമാണ് ഉമർ റ പടിപ്പിച്ചത് പോലെ നല്ല  ബിദ് അത്തെന്ന് പറയപ്പെടുന്നത്.  അല്ലാതെ മതത്തിൽ പുതുതായി ഉണ്ടാക്കിയ ഒന്നല്ല നബിദിനം കഴിക്കൽ ,✒ ഇങ്ങനെ  ആദ്യമായി വലിയൊരു മൗലിദ് സദസ്സ് സംഘടിപ്പിച്ചത് നീതിമാനായ ഭരണാധികാരിയായിരുന്ന മുളഫർ രാജാവായിരുന്നു. അത് കൊണ്ടാണ് ഇങ്ങനെ വലിയ രീതിയിലുള്ള പ്രത്യേകമായി മൗലിദ്  ഹിജ് റ 300 ന്ന് ശേഷം ഉണ്ടായതെന്ന് പറയപ്പെടുന്നത്  അല്ലാതെ നബി സ്വ യുടെയോ , സ്വഹാബത്തിൻ റ്റെയോ , കാലത്ത് ഉണ്ടായിട്ടില്ല എന്നല്ല ഏത് പോലെയെന്നാൽ ഉമർ റ ചെയ്ത് കാണിച്ച് പടിപ്പിച്ച് തന്നത് തന്നെ ഉദാഹരണമായി  ധാരാളം മതി ....___📚📚📚........

അല്ലാഹുവിൻ റ്റെ ഹബീബ് സ്വ യെ സ്നേഹിക്കാനും അവിടം കൊണ്ട് സന്തോഷിക്കാനും, അവിടമാകുന്ന റഹ്മത്തിൽ നന്ദി ചെയ്യാനും മരണം വരെ നമുക്കെല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ മീൻ.


 Written By : Siddeequl Misbah Padnekad 
 +91 94962 10086

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...