Showing posts with label സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം. Show all posts
Showing posts with label സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം. Show all posts

Saturday, March 3, 2018

സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം

*_⭕സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം🌹🌹_*
➖➖➖➖➖➖➖
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*സച്ചരിതരായ പ്രവാചക പത്നിമാരോട് വരെ, ഉത്തമ നൂറ്റാണ്ടില്‍ തന്നെ അനിവാര്യഘട്ട ങ്ങളിലല്ലാതെ വീട്ടില്‍ നിന്നിറങ്ങരുതെന്ന് നിര്‍ദ്ദേശിക്കുന്നതാണ് ഖുര്‍ആന്റെ അദ്ധ്യാപനം. ലക്ഷം മടങ്ങ് പ്രതിഫലം ലഭിക്കുന്ന മദീന പള്ളിയില്‍ നബി(സ്വ) തങ്ങളോട് കൂടി നിസ്കാരത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടിയ സ്ത്രീക്ക് പ്രവാചകന്‍ അനുമതി നല്‍കിയില്ല. വീട്ടില്‍ വെച്ച് നിസ്കരിക്കാന്‍ നിര്‍ദ്ദേശം നല്‍കുക വഴി,* *സ്ത്രീകള്‍ക്ക് പള്ളിയേക്കാള്‍ ആരാധനാ കര്‍മങ്ങള്‍ ശ്രേഷ്ഠവും സ്വന്തം വീടാണെന്നു പഠിപ്പിക്കുകയാണ് മുഹമ്മദ് നബി(സ്വ) ചെയ്തത്. സ്ത്രീകളോട് വീട്ടില്‍ വെച്ചുള്ള നിസ്കാരത്തിന് നിര്‍ദ്ദേശം നല്‍കുന്ന ഹദീസ് പണ്ഢിതന്മാര്‍ക്കിടയില്‍ തര്‍ക്കമില്ലാതെ* *സ്വീകരിക്കപ്പെടുന്നതാണെന്ന് ഇബ്നുതൈമിയ്യഃ പോലും ഫതാവയില്‍ സമ്മതിച്ചതാണ്.*
*മഹത്തുക്കളോടു കൂടി സ്ത്രീകള്‍ ജമാഅതായി നിസ്കരിക്കുമ്പോള്‍ സ്വഫ്ഫ്* *പിന്നിലായിരിക്കണമെന്ന ഫിഖ്ഹിന്റെ നിയമം അന്യപുരുഷന്മാരോട് കൂടി സ്ത്രീകള്‍ക്ക് ജുമുഅഃ ജമാഅതില്‍* *പങ്കെടുക്കാന്‍ തെളിവായി ഉദ്ധരിക്കുന്നതും വിവരക്കേടാണ്.‘കഅ്ബഃ’ ത്വവാഫ് ചെയ്യാനായി മസ്ജിദുല്‍* *ഹറാമിലും ‘റൌളാ ശരീഫ്’ സിയാറതിനായി മസ്ജിദുന്നബവിയിലും സ്ത്രീകള്‍ പോകുന്നത് ജുമുഅഃ* *ജമാഅതുകള്‍ക്ക് പങ്കെടുക്കുന്നതിന് തെളിവല്ല. മതപരമായി യാതൊന്നും അറിയാത്ത ചില സ്ത്രീകളുടെ പ്രവൃത്തികളോ* *പ്രസ്താവനകളോ ഇസ്ലാമില്‍ പ്രമാണമല്ല. അടുക്കളക്കാര്യവും ഭൌതികരാഷ്ട്രീയവും പോലെ വ്യക്തിപരമായ അഭിപ്രായം ദീനീരംഗത്ത് പ്രകടിപ്പിക്കാവതല്ല.* *നിഷിദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നവരെയും അതിന് പ്രചോദനം നല്‍കുന്നവരെയും ആശയപരമായും നിയമപരമായും നിലക്ക് നിര്‍ത്താനാണ് തന്റേടമുള്ളവര്‍ ശ്രമിക്കേണ്ടത്.*
https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM


പരസ്ത്രീദര്‍ശനവും സ്പര്‍ശനവും കണിശമായും വ്യാപകമായും നിരോധിക്കപ്പെടുന്നതിന് മുമ്പും വിരോധം അറിയാതെയും ഒറ്റപ്പെട്ട സ്ത്രീകള്‍ പള്ളിയില്‍ വന്നപ്പോള്‍ സ്വഹാബികള്‍ അവരെ തടയുകയാണുണ്ടായത്. ‘ബുഖാരി’യുടെ വ്യാഖ്യാനത്തില്‍ ഇമാം അബൂജംറഃ(റ) ഇമാം ഇബ്നുഹജര്‍(റ) തുടങ്ങിയവര്‍ ഇത് വിവരിക്കുകയും ആഇശഃ(റ) അടക്കമുള്ള മാതൃകാവനിതകള്‍ ഈ അഭിപ്രായം രേഖപ്പെടുത്തുകയും ഇമാം ബുഖാരി തന്നെ അതുദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളെ പള്ളിയില്‍ നിന്ന് തടയരുതെന്ന ഹദീസ് കാണാത്തവരല്ല സ്വഹാബികളും പൂര്‍വകാല പണ്ഢിതരും.
നബി(സ്വ)യുടെ ഭാര്യമാരോ പെണ്‍കുട്ടികളോ പരപുരുഷന്മാരോടുകൂടി പള്ളിയില്‍ ജുമുഅഃ ജമാഅതില്‍ പങ്കെടുത്തിട്ടില്ല. മുന്‍ഗാമികള്‍ അതനുവദിച്ചിട്ടുമില്ല. ഇക്കാര്യം ആഗോളപ്രശസ്തനായ ഇമാം ശാഫിഈ(റ) രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ്വ)യുടെ വാചകങ്ങള്‍ കൊണ്ടുള്ള ഉദ്ദേശ്യം ഏത് പള്ളിയാണെന്നും അതിന്റെ സാഹചര്യങ്ങള്‍ എന്താണെന്നും നന്നായി അറിയുന്നവര്‍ സ്വഹാബികളും ഇമാമുകളുമാണെന്ന് മുസ്ലിം ലോകത്തിനറിയാം. വീടുകളില്‍ നിന്നും അന്യപുരുഷന്മാരില്ലാതെ സ്വതന്ത്രമായി ആരാധന നടത്താനുള്ള സ്ത്രീകളുടെ സ്വാതന്ത്യ്രം ഹനിക്കുന്നതും സ്ത്രീകളില്ലാത്ത പള്ളികളില്‍ ഭക്തിപൂര്‍വ്വം ആരാധന നടത്താനുള്ള പുരുഷന്മാരുടെ സ്വാതന്ത്യ്രം ഹനിക്കുന്നതും അനുവദിക്കാവതല്ല. നബിയും സ്വഹാബികളും വിരോധിച്ച ഒരു കാര്യവും ആരാധനയല്ലെന്നും മറിച്ച് പാപമാണെന്നും ചിന്തിക്കാത്തവരാണ് സ്ത്രീകളുടെ പൊതുരംഗപ്രവേശനത്തിന് മുറവിളി കൂട്ടുന്നത്.
സ്ത്രീകള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതിനെതിരെ പണ്ഢിതര്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം. ഇതില്‍ നിന്നും പണ്ഢിതരുടെ ശ്രദ്ധ ജുമുഅഃ ജമാഅതിലേക്ക് മാത്രം തിരിക്കാനും മറ്റ് പൊതുവേദികളില്‍ അനുവദനീയമാണെന്ന് വരുത്തി തീര്‍ക്കാനുമുള്ള ഭൌതികരാഷ്ട്രീയക്കാരുടെ പതിവ് കുതന്ത്രങ്ങളില്‍ മുസ്ലിംകള്‍ പെട്ടുപോകരുത്. സ്ത്രീ ജുമുഅഃ ജമാഅത് മാത്രമല്ല പരപുരുഷന്മാരോടുകൂടി പൊതു സ്റ്റേജുകളില്‍ പ്രത്യക്ഷപ്പെടുന്നതും ഇസ്ലാം ഒരിക്കലും അനുവദിക്കുന്നില്ല.*

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...