Showing posts with label ഇസ്തിഗാസ:സൃഷടികളോട് സഹായഭ്യർത്തന പാടില്ല എന്ന് അഹമ്മദ് ബൻ ഹമ്പൽ പറഞ്ഞോ. Show all posts
Showing posts with label ഇസ്തിഗാസ:സൃഷടികളോട് സഹായഭ്യർത്തന പാടില്ല എന്ന് അഹമ്മദ് ബൻ ഹമ്പൽ പറഞ്ഞോ. Show all posts

Friday, April 27, 2018

ഇസ്തിഗാസ:സൃഷടികളോട് സഹായഭ്യർത്തന പാടില്ല എന്ന് അഹമ്മദ് ബൻ ഹമ്പൽ പറഞ്ഞോ

ഇസ്തിഗാസക്കെതിരെ ഇമാം അഹ്മദ് ഇബ്നു ഹമ്പലോ[റ] ?
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

സ്ർഷ്ടികളോട് സയായാർത്ഥന നടത്താമോ ?
_______________________________

അല്ലാഹുവിന്‍റെ റസൂല്‍(സ) അല്ലാഹുവല്ലാത്ത മഹാത്മാക്കളോട് സഹായാര്‍ത്ഥന നടത്തിയിട്ടുണ്ടോ? അങ്ങനെ ചെയ്യല് ശിര്‍ക്കാണോ?

മുജാഹിദ് മൌലവിമാര്‍ സാധാരണ ‘കുതിര ശക്തിയോടെ’ വെല്ലുവിളിക്കുന്ന ഒരു ചോദ്യമുണ്ട്. ഇടക്കിടെ അതാവര്‍ത്തിക്കാറുമുണ്ട്.

ഇസ്തിഗാസയുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ഒരു ഇ-മെയില്‍ സം‌വാദത്തില്‍ സുന്നികള്‍ വ്യക്തമായി വിജയിച്ച 10-15 പോയിൻറ്റുകള്‍ വിശദീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ ഇവയില്‍ ഒന്നിനെ പോലും ഖണ്ടിക്കാന്‍ കഴിയാത്ത മുജാഹിദുകള്‍ക്ക് ആകെ പറയാനുള്ള ഒരേയൊരു കാര്യം ‘നബി(സ) സ്ര്‍ഷ്ടികളോട് ഇസ്തിഗാസ ചെയ്യുകയില്ല’ എന്ന ഒരു ഇബാറതാണ് . ഇസ്തിഗാസ ചര്‍ച്ച 10 ലെത്തിയിട്ടും ഇസ്തിഗാസ ശിര്‍ക്കാണണ് ‍ എന്ന് പറയാന്‍ മുജാഹിദുകള്‍ കൊണ്ടുവന്ന ഒരേയൊരു ‘തെളിവ്’ അതുമാത്രമാണ് ‍. അതൊന്നു നമുക്ക് നോക്കാം.

മുജാഹിദുകള്‍ കൊടുക്കാറുള്ള ഇമാം അഹ്മദ്(റ) പറഞ്ഞ ഒരു ഇബാറത്ത്.

الإمام أحمد في " كتاب السنة
وجل غير مخلوقة إذ لا يستعاذ بمخلوقٍ،
وهذا هو قول أهل السنة، والحقّ أن كلام اللَّه عزَّ وجلَّ صفة من صفات ذاته قديمٌ غيرُ مخلوقٍ؛

മുജാഹിദുകള്‍ ഹൈലറ്റ് ചെയ്യുന്ന ഭാഗം.
(ഇദ് ലാ യുസ്ത-ആദു ബി മഖ്-ലൂകിന്‍...... വഹാദാ ഹുവ ഖൌലു അഹ്-ലിസ്സുന്നഹ്)
അര്‍ത്ഥം:
(കാരണം സ്ര്‍ഷ്ടികളോട് സഹായാര്‍ത്ഥന നടത്താന്‍ പാടില്ല.... അതാണു സുന്നത് ജമാ-അതിന്‍റെ ഖൌലു)

എന്താണിവിടെ ഉദ്ധേശം

ഇമാം അഹ്മദ്(റ) യുടേതാണ്   ഈ ഇബാറത്. എന്താണു ഇമാം അഹ്മദ്(റ) പറഞ്ഞതെന്നും ഇസ്തിഗാസ സംബന്ധമായി ഇമാമിന്‍റെ നിലപാട് എന്താണെന്നും നമുക്ക് നോക്കാം.

അല്ലാഹുവിന്‍റെ റസൂല്‍(സ) യുടെ ഒരു ഹദീസ് ഉദ്ധരിച്ചുകൊണ്ടാണു ഇമാം അഹ്മദ്(റ) നബി(സ) സ്ര്‍ഷ്ടികളോട് സഹായം ചോദിക്കില്ല എന്ന് പറയുന്നത്.

(സ്ര്ഷ്ടികളോട് നിങ്ങള്‍ സഹായാര്‍ത്ഥന നടത്തരുത്) എന്നതാണ് ആ ഹദീസ്. ആദ്യം നമുക്ക് ഈ ഹദീസ് പരിശോധിക്കാം.

നബി(സ) ഈ ഹദീസിലൂടെ നമ്മെ പഠിപ്പിക്കുന്നു. ഒരു കാരണവശാലും സ്ര്‍ഷ്ടികളോട് നിങ്ങള്‍ സഹായാര്‍ത്ഥന നടത്തരുതെന്ന്. അതേ നബി(സ) തങ്ങള്‍ മറ്റൊരു ഹദീസിലൂടെ പറയുന്ന മറ്റൊരു കാര്യം നോക്കുക.

വിജനമായ ഒരു സ്ഥലത്ത്, ആരും തന്നെ സഹായിക്കാനില്ലാത്ത ഒരവസ്ഥയില്‍ നിങ്ങള്‍ എത്തിപ്പെട്ടാല്‍ (വിപല്‍ സന്ധിയില്‍), നിങ്ങള്‍ പറയുക.

(യാ ഇബാദല്ലാഹി അഗീസൂനീ)
അര്‍ത്ഥം : അല്ലാഹുവിന്‍റെ അടിമകളേ... നിങ്ങള്‍ എന്നെ സഹായിക്കണേ...)

വിജനമായ സ്ഥലത്ത്, ഭൌതികമായ നിലയില്‍ നമ്മെ സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍, ആപല്‍ സന്ധിയില്‍ പെട്ടാല്‍ പറയാന്‍ നമ്മെ നബി(സ) പഠിപ്പിച്ച ഇസ്തിഗാസയാണു ‘യാ ഇബാദല്ലാഹി അഗീസൂനീ (അല്ലാഹുവിന്‍റെ അടിമകളേ... എന്നെ സഹായിക്കണേ...)’ എന്നത്.

ഈ സഹായാര്‍ത്ഥന അല്ലാഹുവിനോടല്ലെന്നും സ്ര്‍ഷ്ടികളോടാണ് എന്നതും സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. ഈ ഹദീസ് സ്വഹീഹാണെന്ന് എല്ലാ മുഹദ്ദിസുകളും പറഞ്ഞിട്ടുമുണ്ട് .

ലോകത്ത് തര്‍ക്കമില്ലാത്ത കിതാബ് ‘മജ്-മ്-ഉ സ്സവാഹിദ്’ ഈ ഹദീസ് വിശദീകരിച്ചുതിനെ ശേഷം ഇത് സ്വഹീഹാണെന്നും ഈ ഹദീസ് റിപ്പോർട്ട് ചെയ്ത മുഴുവന്‍ ആളുകളും (സനദ്) സ്വീകാര്യമാണെന്നും പറയുന്നു.

ഒപ്പം മുജാഹിദുകള്‍ സ്വന്തം നേതാവായി കൊണ്ട് നടക്കുന്ന ശൌകാനി അദ്ദേഹത്തിന്‍റെ ഗ്രന്ഥത്തില്‍ ഈ ഹദീസ് കൊണ്ടുവരികയും ഇത് സ്വഹീഹാണെന്നും പരമ്പര സ്വീകാര്യമാണെന്നും പറയുന്നു. ഈ ഹദീസ് ഇസ്തിഗാസ അനുവദനിയമാണെന്നതിനു തെളിവാണെന്നും, ഇമാം അഹ്മദ്(റ) ഇസ്തിഗാസ അനുവദനീയമാണെന്നതിനു ഈ ഹദീസ് തെളിവ് പിടിച്ചിട്ടുണ്ടെന്നും ശൌകാനി പറയുന്നു.

ആദ്യം ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം ഈ ഹദീസ് ഒരു സംശയവുമില്ലാത്തവിധം സ്വഹീഹാണെന്നതാണ്. അപ്പോള്‍ നബി(സ) പറഞ്ഞ രണ്ട് ഹദീസുകളുമു ഒന്ന് ചേര്‍ത്തുവായിക്കുക.

.1,
സ്ര്‍ഷ്ടികളോട് നിങ്ങള്‍ സഹായാര്‍ത്ഥന നടത്തരുത്.

2. ആപല്‍ സന്ധിയില്‍ ‘അല്ലാഹുവിന്‍റെ അടിമകളേ, എന്നെ സഹായിക്കണേ...’ എന്നു നിങ്ങള്‍ സ്ര്‍ഷ്ടികളോട് സഹായാര്‍ത്ഥന നടത്തണം.

പ്രത്യക്ഷത്തില്‍ നബി(സ) പറഞ്ഞ ഈ രണ്ടു ഹദീസുകളും പരസ്പരം വൈരുദ്ധ്യമാണെന്ന് നമുക്ക് തോന്നുന്നു. ഇതാണു കേരള മുജാഹിദുകള്‍ക്ക് പറ്റിയത്. അതുകൊണ്ട് എത്ര ഇമാമുകള്‍ സ്വഹീഹാണെന്ന് പറഞ്ഞാലും ശരി രണ്ടാമത്തെ ഹദീസിനെ അവര്‍ ള-ഈഫ് (ദുര്‍ബലം) എന്ന് പറഞ്ഞ് തള്ളുന്നു. എന്നാല്‍ എല്ലാ ഇമാമുകളും ഈ രണ്ട് ഹദീസുകളെയും അംഗീകരിച്ചിട്ടുണ്ട്. അതാണ് സുന്നികളും ചെയ്യുന്നത്. അപ്പാള്‍ എങ്ങനെയാണ് ഈ രണ്ട് ഹദീസുകളെയും നാം മനസ്സിലാക്കേണ്ടത്?

‘സ്ര്‍ഷ്ടികളോട് സഹായാര്‍ത്ഥന നടത്തരുത്’ എന്ന് നബി(സ) പറഞ്ഞത് അടിസ്ഥാനപരമായ സഹായാര്‍ത്ഥനയാണു. നാം എന്ത് സഹായം ആരോട് എപ്പോള്‍ ചോദിച്ചാലും അടിസ്ഥാന പരമായി സഹായിക്കുന്നവന്‍ അല്ലാഹുവാണ്. നാം സ്വന്തം ഉമ്മയോട് ഒരു ഗ്ലാസ് വെള്ളം ചോദിച്ചാല്‍ പോലും അവിടെയും സഹായിക്കുന്നവന്‍ അല്ലാഹുവാണ്. ഈ വിശ്വാസം, അഥവാ അടിസ്ഥാനപരമായി എല്ലാ സഹായവും അല്ലാഹുവില്‍ നിന്നാണെന്ന സുന്നത് ജമാ-അതിന്‍റെ ആദര്‍ശത്തെയാണു നബി(സ) ആദ്യത്തെ ഹദീസില്‍ പഠിപ്പിക്കുന്നത്. എന്നാല്‍ ആപല്‍ സന്ധിയില്‍ അകപ്പെട്ടാല്‍ അല്ലാഹുവിന്‍റെ അടിമകളെ വിളിച്ച് സഹായം ചോദിക്കണം എന്ന് പഠിപ്പിക്കുക വഴി ഇസ്തിഗാസ ചെയ്യണം എന്നാണ് നബി(സ) നമ്മെ പഠിപ്പിക്കുന്നത്. അതു രണ്ടും വൈരുദ്ധ്യമല്ല.

ഒന്നുകൂടി മനസ്സിലാകാന്‍ ഖുര്‍-ആന്‍ തന്നെ നോക്കൂ.
സൂറത് ഫാതിഹയില്‍ ‘ഇയ്യാക’ തുടങ്ങുന്ന ആയതില്‍ അല്ലാഹു പറയുന്നു.

‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം ചോദിക്കുന്നു.‘. ഇവിടെ മുഴുവന്‍ സഹായവും അല്ലാഹുവിനോട് മാത്രമേ ചോദിക്കാവൂ എന്ന് അല്ലാഹു പഠിപ്പിക്കുന്നു. ഭൌതികമായാലും അഭൌതികമായാലും ശരി അല്ലാഹുവിനോട് മാത്രമേ സഹായം ചോദിക്കാവൂ എന്ന് ഇവിടെ പറയുന്ന അല്ലാഹു തന്നെ മറ്റൊരു സ്ഥലത്ത് പറയുന്നു.

‘അല്ലാഹുവും റസൂലും സത്യവിശ്വാസികളും നിങ്ങളുടെ സഹായികളാണു’. അല്ലാഹു വൈരുദ്ധ്യം പറയുകയാണോ? ഖുര്‍-ആനില്‍ വൈരുദ്ധ്യമുണ്ടാകുമോ? ഒരുക്കലുമില്ല. മറിച്ച എന്താണ് അര്‍ത്തം? ഞാന്‍ നേരത്തെ വിശദീകരിച്ചതാണ്. അതായത്, അടിസ്ഥാനപരമായി മുഴുവന്‍ സഹായങ്ങളും (അത് റസൂലിനോട് ചോദിച്ചാലും ശരി, ഔലിയാക്കളോട് ചോദിച്ചാലും.... യതാർത്തത്തിൽ അല്ലാഹുവാകുന്നു അടിസ്ഥാന പരമായി സഹായിക്കുന്നത്. ഇതാകുന്നു ഇയ്യാക്കയിലെയും ഇന്നമാ വലിയ്യുകുമുല്ലാഹ് എന്ന ആയത്തിലെയും വിഷയ യാഥാർത്യവും. അല്ലാതെ വൈരുധ്യമല്ല..

ഇത് തന്നെയാണ് സ്റ്ഷ്ട്ടികളോട് സഹായാർത്ഥന നടത്തരുത് എന്ന് പറഞ്ഞതിൻ റ്റെ യാഥാർത്യവും.....

: സ്വഹീഹു മുസ്ലിമിൽ നിന്ന് വായിക്കുക.

قالت عائشة : أرق النبي صلى الله عليه وسلم ذات ليلة،  إذ سمعنا صوت السلاح، قال: من هذا؟ قال: سعد يا رسول الله! جئت أحرسك،  فنام النبي صلى الله عليه وسلم حتى سمعنا غطيطه(صحيح البخاري: ٦٦٩-صحيح مسلم: ٤٤٢٧)

ആഇഷാ(റ) യിൽ നിന്ന് നിവേദനം: ഒരു രാത്രി നബി(സ) ക്ക് ഉറക്കമില്ലാതെയായപ്പോൾ നബി(സ) ഇപ്രകാരം പറഞ്ഞു: "എൻ റ്റെ അനുയായികളിൽപെട്ട നല്ലൊരു പുരുഷൻ ഈ രാത്രി എനിക്ക് കാവൽ നിന്നിരുന്നെങ്കിൽ  എത്ര നന്നായിരുന്നു". തത്സമയം ഒരു ആയുധത്തിൻ റ്റെ ശബ്ദം ഞങ്ങൾ കേട്ടു. അപ്പോൾ നബി(സ) ചോദിച്ചു: ആരാണിത്?. അപ്പോൾ സഅദ്(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ!  ഇത് സഅദ് ആണ്. ഈ രാത്രി താങ്കൾക്കു കാവൽ നില്ക്കാൻ വന്നതാണ് ഞാൻ. ഉടനെ നബി(സ) സുഖ നിദ്രയിലാണ്ടു. നബി(സ) കൂർക്കം വലിക്കുന്നത് ഞങ്ങൾക്ക് കേള്ക്കാമായിരുന്നു". (ബുഖാരി: 6690- മുസ്ലിം : 4427)
________________

മാത്രവുമല്ല സ്ർഷ്ടികളോട് സഹായാർഥന നടത്താൻ പാടില്ല എന്ന് പറഞ്ഞ അഹ്മദുബ്നു ഹംബൽ (റ) തന്നെ ആപൽ സമയത്ത് സ്ർഷ്ടികളോട് സഹായാർഥന നടത്തുന്നതും , മറഞ്ഞവഴിയിൽ കൂടി രോഗശമനം നടത്തുകയും ചെയ്തത് നോക്കിയാൽ തന്നെ മഹാനവർകൾ  സുന്നത്ത് ജമാ അത്തിൻ റ്റെ യഥാർത്ത ആശയമാണ് നമുക്ക് പടിപ്പിച്ച് തന്നതെന്ന് മനസ്സിലാകും .

   قال عبد الله بن أحمد بن حنبل قال سمعت أبي يقول حججت خمسة حجج منها اثنتين راكبا وثﻻثة ماشيا أو ثﻻثا راكبا واثنين ماشيا فضللت الطريق في حجة وكنت ماشيا فجعلت أقول يا عباد الله دلوني على الطريق قال:فلم أزل أقول ذلك حتى وقفت على الطريق أو كما قال أبي ( تاريخ دمشق الكبير لإبن عساكر:5/298، شعب الإيمان للبيهقي 6/128، ، البدايةوالنهاية لإبن كثير 10/278 ) 

"""  ഇമാം അഹ്മദ്(റ)പറയുന്നു:ഞാൻ അഞ്ച് ഹജ്ജ് ചെയ്തിട്ടുണ്ട് .മൂന്ന് തവണ കാൽനടയായിട്ടാണ് ഹജ്ജിനു പോയത് .ഒരു യാത്രയിൽ എനിക്ക് വഴിതെറ്റിയപ്പോൾ "അല്ലാഹുവിൻ റ്റെ അടിമകളെ എനിക്ക് വഴി കാണിച്ചു തരൂ "എന്ന് ഞാൻ വിളിച്ചു സഹായം തേടിക്കൊണ്ടെയിരുന്നു .അതിനാൽ എനിക്ക് വഴി അറിയാൻ കഴിഞ്ഞു .ഇബ്നു കസീറിൻറെ അൽ ബിദായത്തു വന്നിഹായ (10/278),ഹാഫിള് ഇബ്നു അസാകിർ (റ)വിൻറെ താരിഖുദ്ധിമഷ്ഖിൽ കബീർ(5/298),ഇമാം ബൈഹഖിയുടെ ശുഅബുൽ ഈമാൻ (6/128)എന്നീ ഗ്രന്ഥങ്ങൾ ഈ ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്

.ഇമാമവർകളുടെ ജീവിതത്തിലെ മറ്റു ചില രീതികൾ കൂടി മകൻ അബ്ദുല്ല(റ)പറയുന്നുണ്ട്:     

      قال عبد الله بن أحمد:رأيت أبي يأخذ شعرة من شعر رسول الله صلى الله عليه وسلم فيضعها على فمه يقبلها وأحسب أني رأيته يضعها على عينيه ويغمسها في الماء ويشربه يستشفي به ...الخ قاله الحافظ في تاريخ الإسلام ( ترجمةالإمام أحمد:ص/63 ) 

  എൻ റ്റെ പിതാവ് തിരുനബി (സ്വ )യുടെ തിരുകേശം എടുത്ത് ചുംബിക്കുകയും അത് വെള്ളത്തിൽ മുക്കി രോഗശമനം തേടുകയും ചെയ്യാറുണ്ടായിരുന്നു .ഹാഫിളു ദ്ദഹബിയുടെ താരിഖുൽ ഇസ്ലാമിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട് .(തർജമത്തുൽ ഇമാം അഹമദ്)..........

""""""""
അപ്പോൾ ഇതാണ് വിഷയം മദ് ഹബിലെ നാലാമത്തെ ഇമാമായ അഹ്മദുബ്നു ഹംബൽ തങ്ങൾ പറഞ്ഞ ഒരു ചെറിയ  ഇബാറത്തും കൊണ്ട് വന്ന് സ്ർഷ്ടികളോട് സഹായാർഥന നടത്താൻ പാടില്ലെന്ന് പറഞ്ഞ് ആരെയും തെറ്റിദ്ധരിപ്പിക്കണ്ട വിമർഷകരായ മുജായിദുകളേ .... അഹ്ലുസ്സുന്നയുടെ യഥാർത്ത ആശയമെന്തെന്ന് നമുക്ക് പടിപ്പിച്ച് തന്നത് ഇതേ ഇമാമീങ്ങൾ തന്നെയാണ് അത് കൊണ്ട് തന്നെ സുന്നികളായ ഞങ്ങളെ സംബന്ദിച്ചടുത്തോളം ഒരു സംശയത്തിന്നും വഴി വെക്കേണ്ട ആവശ്യമില്ല എന്ന് മനസ്സിലാക്കിയിട്ട് മതി ഇത്തരം കഴമ്പില്ലാത്ത ആരോപണങ്ങൾ """
__________   

             ✍ ഖുദ്സി

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...