Showing posts with label അല്ലാഹു ഇറങ്ങുകയോ: വഹാബികൾ മാറ്റി പറയുന്നു. Show all posts
Showing posts with label അല്ലാഹു ഇറങ്ങുകയോ: വഹാബികൾ മാറ്റി പറയുന്നു. Show all posts

Saturday, March 10, 2018

അല്ലാഹു ഇറങ്ങുകയോ: വഹാബികൾ മാറ്റി പറയുന്നു

വാഴക്കാട് ഖണ്ഡനം-രണ്ട് വഹാബി പണ്ഡിതർ ഖുറാഫിയായി!
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
🔽
➖➖➖➖➖➖➖➖
വാഴക്കാട് ഖണ്ഡനം അറിയാത്തവരുണ്ടാവില്ല.
വർഷങ്ങൾക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ
1995 നവംബർ 14ന് വാഴക്കാട് വെച്ച് പേരോട് ഉസ്താദും മുജാഹിദ് പണ്ഡിതൻ അബ്ദുറഹ്മാൻ സലഫിയും തമ്മിൽ തുടങ്ങിയ ഖണ്ഡന പ്രഭാഷണം.
9 തവണ നടന്നപ്പോയേക്കും
സലഫിക്ക് രക്ഷപ്പെടാൻ ഒരു വഴിയുംഇല്ലാതായി.
അവസാനം ഒരു കിതാബ് വായിച്ചു.ആ കിതാബ് അവിടെ ഹാജറാക്കാനാവശ്യപ്പെട്ടപ്പോൾ അയാൾ കുടുങ്ങി,അങ്ങനെ ഒരു കിതാബ് അയാളും കണ്ടില്ലത്രെ.!
അങ്ങനെ ആ ഖണ്ഡനം അവസാനിച്ചു.പക്ഷെ
രണ്ടു പ്രഗൽഭ പണ്ഡിതർ അതോടെ കുറാഫിയായി.

അല്ലാഹുവിന്റെ വിശേഷണങ്ങളെ കുറിച്ചായിരുന്നല്ലോ അന്നത്തെ പ്രധാനചർച്ച.

ആ വിഷയത്തിൽ ഉസ്താദിന്റെ നിലപാടാണ് ശരിയെന്ന് മുജാഹിദിന്റെ പണ്ഡിതസഭ വർക്കിങ് പ്രസിഡണ്ട് സി.പി ഉമർ സുല്ലമിയും പണ്ഡിതസഭ ഫത് വ ബോർഡ് അംഗം ഈയിടെ മരണപ്പെട്ട സലാം സുല്ലമിയും പിൽകാലത് അംഗീകരിച്ചു,
അതോടെയാണ് അവർ ഖുറാഫിയായത്.

ഏതായാലും
ഉസ്താദിന്റെ പ്രഭാഷണം  അവരുടെ പണ്ഡിത സഭയെ പോലും  ഇളക്കിച്ചിട്ടുണ്ട്.

വാഴക്കാട് ഖണ്ഡനത്തെ കുറിച്ച് മൗലവിമാർ എഴുതുന്നു:
"ഖുതുബ പരിഭാഷയും സ്ത്രീ ജുമുഅ ജമാഅത്തും തവസ്സുലും ഇസ്തിഗാസയുമെല്ലാം പേരിന് മാത്രം പരാമർശിച്ചുപോയ സഖാഫി ഏറെനേരവും തപ്പിതടഞ്ഞ് മിമിക്രി നടത്തിയത് അല്ലാഹുവിന്റെ സ്വിഫാത്തിനെ കുറിക്കുന്ന വാചനങ്ങൾക്കർത്ഥം പറഞ്ഞ് വഹാബികൾ
പിഴച്ചു പോയിരിക്കുന്നു എന്ന് സമർത്ഥിക്കാനായിരുന്നു.
അതിലൂടെ അല്ലാഹു ആകാശത്തിലാണെന്നോ,അവൻ ഇറങ്ങുമെന്നോ കയറുമെന്നോ അവൻ സിംഹാസനസ്ഥനാണന്നോ അവന്റെ കൈ,മുഖം എന്നോ അർത്ഥമുള്ള സൂക്തങ്ങൾക്ക് നേർക്ക് നേരെ അർത്ഥം പറഞ്ഞകൂടാ എന്ന മുൻകാല പണ്ഡിതന്മാർക്ക് പരിചയമില്ലാത്ത ഒരു വികല വീക്ഷണം വാഴക്കാട്ടവതരിപ്പിക്കുക വഴി ഇത് വരെ സുന്നി മുജാഹിദ് സ്റ്റേജുകളിൽ ചർച്ച ചെയ്യപ്പെടാത്ത ഒരു പുതിയ വിവാദത്തിന് സഖാഫിയിവിടെ തുടക്കം കുറിക്കുകയും ചെയ്തു."

    അൽ ഇസ്‌ലാഹ്
    1996 ജൂലൈ പേജ് 22.

അല്ലാഹുവിന്റെ സ്വിഫാത്തുകളെ നേർക്ക് നേർ ബാഹ്യാർത്ഥത്തിൽ തന്നെ വിശ്വസിക്കണം,വ്യാഖ്യാനിക്കാൻ പാടില്ലയെന്നായിരു ന്നല്ലോ മുജാഹിദ് വാദം.

ഖണ്ഡനാനന്തരം രണ്ട് സുല്ലമിമാർ ഈ വാദത്തിൽ നിന്നും മാറി.

സി.പി ഉമർ സുല്ലമി എഴുതുന്നു:
" വിശുദ്ധ ഖുർആനും തിരു സുന്നത്തുമെല്ലാം അറബി ഭാഷയിലാണ്.അറബി ഭാഷയിലെ ആശയങ്ങൾ സമ്പൂർണ്ണമായി ഉൾക്കൊണ്ട വിവർത്തനം നമ്മുടെ മലയാള ഭാഷയിൽ അസാധ്യമാണ്.
അത് കൊണ്ട് തന്നെ പരിഭാഷയില്ലാതെ ഖുർആനിലും സുന്നത്തിലും വന്ന സ്വിഫാത്തുകൾ അംഗീകരിക്കലാണ് ഏറ്റവും ഉത്തമം.
സ്വാദ് 75ആം ആയതിൽ "എന്റെ ഇരു കൈകൾ(യദ്) കൊണ്ട് ഞാൻ സൃഷ്ടിച്ച ആദമിന് സുജൂദ് ചെയ്യാൻ നിനക്കെന്താണ് തടസ്സമുണ്ടായത്?." എന്ന് കാണാം.യദ് എന്ന് അറബി ഭാഷയിൽ ഇവിടെ ഉപയോഗിച്ചത് അല്ലാഹുവിന്റെ ഒരു സ്വിഫതാണ്.അവയവമല്ല.
'യദ്'എന്ന അറബി പദത്തിന് 25ഓളം അർഥങ്ങൾ സ്വഹീഹുൽ ബുഖാരിയുടെ വിവരണമായ ഫത്ഹുൽ ബാരിയിൽ തന്നെ നൽകിയിട്ടുണ്ട്.മലയാളം പറയുമ്പോൾ അതിൽ ഏത് അർത്ഥമാണ് നാം പറയുക? കൈ എന്ന് സാധാരണ അർഥം പറഞ്ഞാൽ അത് ഒരു അവയവമായിടി മനസ്സിലാക്കുന്നു.ഇത്‌ അല്ലാഹുവിന് ഒരിക്കലും ഭൂഷണമല്ലാത്തതാണ്.
അഥവാ അങ്ങനെ ഭാഷാന്തരം ചെയ്യുകയാണെങ്കിൽ അത് അവയവമല്ലഎന്ന് പ്രത്യേകം പറയേണ്ടതാണ്...
'യദ്' പോലെ തന്നെ വജ്ഹ്,സാഖ്,ഖദമ് എന്നിവയെല്ലാം ഭാഷാന്തരമില്ലാതെ തന്നെ സത്യമായി അംഗീകരിക്കുക എന്നതാണ് സലഫുകളുടെ മാർഗം.ഭാഷാന്തരം ഒരുനിലക്കല്ലെങ്കിൽ മറ്റൊരു നിലക്ക് വ്യാഖ്യാനമായി മാറുകയും ചെയ്യുന്നു."

    ശബാബ് വാരിക
    2009 ഒക്ടോ:23,പേജ്11

സലാം സുല്ലമി എഴുതി:
"അല്ലാഹുവിന്റെ കൈകൾ, അല്ലാഹുവിന്റെ ഇറക്കം, എന്നെല്ലാം പറയുന്ന സൂക്തങ്ങളും ഹദീസുകളും സന്ദർ ഭോചിതം എവിടെയും വ്യാഖ്യാനിക്കാൻ പാടില്ല എന്ന് പറയൽ സലഫികൾ ഉൾക്കൊണ്ട തൗഹീദല്ല.പ്രത്യുത ഇത്‌ മുജസിമിയ്യത്തിന്റെയും കറാമിയ്യത്തിന്റെയും തൗഹീദാണ്."

       ശബാബ്. 2009
       ജൂലൈ 10 പേജ്:28

സുല്ലമിമാരുടെ ഈ മാറ്റത്തെ കുറിച്ച് കെ.എൻ.എം വിചിന്തനം വാരികയിൽ എഴുതുന്നു:

"സുല്ലമിയുടെ ജഹാലത് മറ്റൊരു രൂപത്തിൽ വാഴക്കാട് നടന്ന ഖണ്ഡന പ്രസംഗത്തിന്റെ കാലത്ത് പേരോട് സഖാഫിയും കൂട്ടരും ഉന്നയിച്ചതാണ്. മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് കാലുമാറിയ സുല്ലമി പേരോടിന്റെ ജഹാലത് മറ്റൊരു രൂപത്തിൽ ഇപ്പോൾ മുജാഹിദുകളോട് ആവർത്തിച്ചു എന്നേയുള്ളൂ."

       വിചിന്തനം 2010
       ഫെബ്രു:12,പേജ്:10

വീണ്ടും എഴുതുന്നു:
"അശ്അരിയ്യത്തും ഖുറാഫിയ്യത്തും തലയിലേറ്റിയ സി.പി ഉമർ സുല്ലമിയെപോലുള്ള ചില ആളുകൾ ഇപ്പോൾ അല്ലാഹുവിന്റെ കൈ,മുഖം എന്നിങ്ങനെയുള്ള വിശേഷണങ്ങൾക്ക് അർഥം പറയാൻ പാടില്ല എന്നും അത് സൃഷ്ടികളോട് താരതമ്യം ചെയ്യലായിപ്പോകുമെന്നും എഴുതിതുടങ്ങിയിരിക്കുന്നു.എടവണ്ണ സുല്ലമിയോടുള്ള ഭക്തി നിമിത്തം സലഫിയ്യത് തന്നെ നശിച്ചുപോയ ഇത്തരം വ്യതിയാനക്കാർക്കുള്ള മറുപടി കൂടി കെ.പി അൽമനാറിൽ എഴുതിയ വരികളിൽ അടങ്ങിയിട്ടുണ്ട്."
   
       വിചിന്തനം 2010
       ഏപ്രിൽ 9.പേജ്:12


ഇങ്ങനെ കുറേ വിമർശനങ്ങൾ വിചിന്തനത്തിൽ എഴുതിയത് കാണാം.
അതിന് അവർ നൽകിയ തല വാചകത്തിൽ ചിലത് ഇങ്ങനെയാണ്;
 "വാഴക്കാട് മുജാഹിദ് ഖണ്ഡനം സുല്ലമിയുടെ വ്യാഖ്യാന വാദങ്ങൾക്കെതിരെ."
     
        വിചിന്തനം 2009
        ആഗസ്ത് 7,പേജ് 10

"സുല്ലമിക്ക് പിടിപെട്ടത്
ജഹ് മിയ്യത്"
         
      വിചിന്തനം 2010
      മെയ് 14 പേജ് 10

പേരോട് ഉസ്താദിന്റെ പ്രഭാഷണങ്ങൾ മുജാഹിദ് പ്രസ്ഥാനത്തിന് തെല്ലൊന്നുമല്ല പ്രായാസങ്ങൾ സൃഷിച്ചത്.
അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ..

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...