Showing posts with label ഇസ്തിഗാസ: ഇമാം സുയൂതി(റ) ഇസ്തിഗാസയെ എതിർത്തിട്ടുണ്ടോ❓. Show all posts
Showing posts with label ഇസ്തിഗാസ: ഇമാം സുയൂതി(റ) ഇസ്തിഗാസയെ എതിർത്തിട്ടുണ്ടോ❓. Show all posts

Wednesday, February 7, 2018

ഇസ്തിഗാസ: ഇമാം സുയൂതി(റ) ഇസ്തിഗാസയെ എതിർത്തു എന്നത് അവരുടെ ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടോ❓

*സംശയ നിവാരണം *
➖➖➖➖➖➖➖➖
*⛔ചോദ്യം*
ഇമാം സുയൂതി(റ) ഇസ്തിഗാസയെ എതിർത്തു എന്നത് അവരുടെ ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടോ❓
*✅✍ഉത്തരം*
📝ഇല്ലാ അത് വഹാബികളുടെ ഏറ്റവും വലിയ തട്ടിപ്പാണ് മതഗ്രന്ഥങ്ങളില് ഇവർ എങ്ങിനെയാണ് തിരുമറി നടത്തുന്നത് എന്ന് മനസ്സിലാക്കാന് ഇതിലെറെ തെളിവ് വേണ്ട
ഇമാം സുയൂത്വി(റ) വിന്റെ ധാരാളം ഗ്രന്ഥങ്ങളിൽ ഇസ്തിഗാസയെയും തവസ്സുലിനെയും അനുകൂലിച്ച് സംസാരിച്ചിട്ടുണ്ട് .
നബി(സ)യുടെ മാതാപിതാക്കൾ നരഗവാസികളാണെന്ന് പറയുന്നവരെ ശക്തമായി ഗണ്ണിക്കുകയും നബിദിനത്തിന്റെ തെളിവുകൾ വെക്തമായി പറഞ്ഞുതരുകയും മറ്റു സുന്നത്ത് ജമാഅത്തിന്റെ ശക്തമായ പടവാളായ ഇമാം സുയൂത്വീ(റ) വിന്റെ പേരില് വരെ ഇത്രയും വലിയ കളവുകള് നടത്തിക്കൂട്ടുന്നവർ ജൂത ഏജന്റുകള് തന്നെയാണ്
*📚ഇമാം സുയൂത്വീ(റ) ഇസ്തിഗാസയെ അനുകൂലിച്ച ചില സ്ഥലങ്ങൾ കാണുക👇*
ﻋﻦ ﺍﺑﻦ ﺍﻟﻨﻌﻤﺎﻥ ﻗﺎﻝ : ﺳﻤﻌﺖ ﻳﻮﺳﻒ ﺑﻦ ﻋﻠﻰ ﺍﻟﺰﻧﺎﻧﻰ ﻳﺤﻜﻲ ﻋﻦ ﺍﻣﺮﺃﺓ ﻫﺎﺷﻤﻴﺔ ﻛﺎﻧﺖ ﻣﺠﺎﻭﺭﺓ ﺑﺎﻟﻤﺪﻳﻨﺔ ﻭﻛﺎﻥ ﺑﻌﺾ ﺍﻟﺨﺪﺍﻡ ﻳﺆﺫﻳﻬﺎ ﻗﺎﻟﺖ : ﻓﺎﺳﺘﻌﻴﺜﺖ ﺑﺎﻟﻨﺒﻰ ﺻﻠﻰ ﺍﻷﻩ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻤﺴﻤﻌﺖ ﻗﺎﺋﻼ ﻣﻦ ﺍﻟﻤﺮﻭﺿﺔ ﻳﻘﻮﻝ ﺃﻣﺎﻟﻚ ﻓﻲ ﺃﺳﻮﺓ؟ﻓﺎﺻﺒﺮﻱ ﻛﻤﺎ ﺻﺒﺮﺕ - ﺃﻭ ﻧﺤﻮ ﻫﺬﺍ - ﻗﺎﻟﺖ ﻓﺰﺍﻝ ﻋﻨﻲ ﻣﺎﻛﻨﺖ ﻓﻴﻪ ﻭﻣﺎﺕ ﺍﻟﺨﺪﺍﻡ ﺍﻟﺜﻼﺛﺔ ﺍﻟﺬﻳﻦ ﻛﺎﻧﻮﺍ ﻳﺆﺫﻭﻧﻨﻲ ‏( ﺍﻟﺤﺎﻭﻱ ﻟﻠﻔﺘﺎﻭﻯ ﻟﻠﺴﻴﻮﻃﻲ : 2/261 )
*ഇബ്നുന്നുഅ്മാന് (റ) വില് നിന്ന് യൂസുഫുബ്നു അലി അസ്സിനാനി (റ) ഉദ്ധരിക്കുന്നു.*
മദീനത്ത് താമസിച്ചിരുന്ന ഹാശിമീ കുടുംബത്തില്പെട്ട ഒരു സ്ത്രീ പറയുന്നു. എന്റെ ചില സേവകര് എന്നെ ബുദ്ധിമുട്ടിച്ചു. ഞാന് നബി (സ) യോട് ഇസ്തിഗാസ ചെയ്തു. അപ്പൊള് തിരുനബിയുടെ റൗളയില് നിന്ന് ഒരശരീരി ഞാന് കേട്ടു. നിനക്ക് എന്നില് മാതൃകയില്ലേ? ഞാന് ക്ഷമിച്ചത്പോലെ നീയും ക്ഷമ കൈകൊള്ളുക. അവര് തുടരുന്നു. ആ സമയത്ത് എനിക്കവരില് നിന്നുണ്ടിവുന്ന വിഷമങ്ങള് നീങ്ങുകയും മൂന്ന് വേലക്കാരും മരണപ്പെടുകയും ചെയ്തു.
*(അല്ഹാവീ ലില് ഫതാവ : 2/261)*
*📚ഉദ്ദേശ്യ സാഫല്യത്തിന് തവസ്സുലും ഇസ്തിഗാസയും ഉള്പ്പെട്ട പ്രാര്ത്ഥന ചൊല്ലാന് ഇമാം സുയൂഥി (റ) പഠിപ്പിക്കുന്നത് കാണുക..*👇
ﻳﺎ ﺭﺏ ﺑﺎﻟﻘﺮﺍﻥ ﺍﻟﻌﻈﻴﻢ ﻭﻣﺎ ﻓﻴﻪ ﻣﻦ ﺃﺳﻤﺎﺋﻚ ﺍﻟﻌﻈﻴﻤﺔ ﻭﺑﺤﻤﺪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻧﺒﻴﻚ ﻧﺒﻰ ﺍﻟﺮﺣﻤﺔ ﻳﺎ ﻣﺤﻤﺪ ﺗﻮﺳﻠﺖ ﺑﻚ ﺑﻚ ﺇﻻ ﺭﺑﻚ ﺛﻢ ﺗﻄﻠﺐ ﺣﺎﺟﺘﻚ ﻳﺴﺘﺠﺎﺏ ﻟﻚ ﺇﻥ ﺷﺎﺀ ﺍﻟﻠﻪ ‏( ﺍﻟﺮﺣﻤﺔ ﻓﻲ ﺍﻟﻄﺐ ﻭﺍﻟﺤﻜﻤﺔ ﻷﺳﻴﻮﻃﻰ : ﺹ 230-223-265 )
''അല്ലാഹുവെ നിന്റെ മഹത്തായ നാമങ്ങള് ഉള്ക്കൊള്ളുന്ന പരിശുദ്ധ ഖുര്ആന് കൊണ്ടും നിന്റെ പ്രവാചകനായ കാരുണ്യവാനായ മുഹമ്മദ് നബി (സ) യെ കൊണ്ടും ഞാന് ചോദിക്കുന്നു. ഓ മുഹമ്മദ് നബിയേ
അങ്ങയെ കൊണ്ട് നാഥനിലേക്ക് ഞാന് തവസ്സുലാക്കുന്നു എന്ന് പറഞ്ഞ് കൊണ്ട് ആവശ്യങ്ങള് ചോദിച്ചാല് എളുപ്പത്തില് ഉത്തരം ലഭിക്കുന്നതാണ്.
*(അര്റഹ്മത്തു ഫിത്വിബ്ബി വല്ഹിക്മ : 265-223-230)*
ഇപ്രകാരം ഇമാം അഹ്മദുൽ കബീർ രിഫാഈ(റ) നബി(സ) യുടെ ഖബറിന്നു സമീപം പോയി ഇസ്തിഗാസയെ ചെയ്തു കെെനീട്ടിക്കൊടുത്ത സംഭവം ഇമാം സുയൂതീ അൽഹാവിയിൽ പറയുന്നു.
ഉസ്മാൻ (റ) വീട്ടുതടങ്കിലായപ്പോള് അവർ പറയുന്നു ഈ ദ്വാരത്തിലൂടെ ഞാൻ നബിയെ കണ്ടു
തങ്ങള് ചോദിച്ചു ഉസ്മാന് അവർ നിങ്ങളെ തടഞ്ഞുവെച്ചുഅല്ലെ അവർ നിങ്ങളെ ദാഹമുണ്ടാക്കിയല്ലെ
ഉസ്മാൻ(റ) പറയുന്നുന്നു അതെ അപ്പോൾ നബി(സ)ഒരുവെള്ളമുള്ള ബക്കറ്റ് താഴ്ത്തി കൊടുത്തു ഉസ്മാൻ(റ) പറയുന്നു ഞാൻ ദാഹം തീരോളം കുടിച്ചു അതിന്റെ തണുപ്പ് ഞാൻ ഇപ്പോഴും നെഞ്ചിൽ അനുഭവിക്കുന്നു തങ്ങള് പറയുന്നു നിങ്ങള് ഉദ്ദേശിച്ചാൽ അവർക്ക് എതിരെ ഞാൻ നിങ്ങളെ സഹായിക്കാം
നിങ്ങള് ഉദ്ദേശിക്കുന്നു എങ്കില് നിങ്ങള് എന്റെ അടുത്ത് നോമ്പ്തുറക്കാം അന്നുതന്ന് മഹാനവർകള് കൊല്ലപ്പെട്ടു.
*📒 ഇമാം സുയൂത്വീ (റ) തുടരുന്നു* ഈ ചരിത്രം സനദോടുകൂടെ ഹദീസിന്റെ ഗ്രന്ഥങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതും ഉസ്മാൻ(റ) വിനെതൊട്ട് പ്രശസ്തവുമാണ് .
*ഹാരിസുബ്നു അബീഉസാമ മുസ്നദിലും മറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.*
നിക്ഷപക്ഷമതികളല്ലാം ഇത് ഉണർവ്വിൽ ഉസ്മാൻ(റ) നബിയെ കണ്ടത് എന്നാണ് മനസ്സിലാക്കിയത്
*📖മറ്റൊരു ചരിത്രം ഇമാം സുയൂത്വി അൽഹാവിയിൽ തന്നെ പറയുന്നത് കാണു👇*
ഇബ്ന്നുസ്സംആനി അലി (റ) വിനെ തൊട്ട് ദലാഇലില് ഉദ്ദരിക്കുന്നു ഞങ്ങൾ നബി(സ)യെ മറമാടിയതിന്ന് ശേഷം ഒരാൾ വന്ന്പറഞ്ഞു അല്ലാഹുവിന്റെ പ്രവാചകരെ അല്ലാഹു പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് അക്രം ചെയ്യുന്നവർ തങ്ങളുടെ അരികില് വരുകയും അല്ലാഹുവിനോട് പൊറുക്കല്ലിനെ തേടുകയും ചെയ്താൽ അല്ലാഹു തൗബ സ്വീകരിക്കുന്നതാണ്.
എന്നിട്ട് വന്ന വെക്തി പറഞ്ഞു നബിയെ ഞാൻ ഇതാ എന്റെ നെഫ്സിനെ അക്രമം ചെയ്തു തങ്ങളുടെ അരി കിൽ വന്നിരിക്കുന്നു തങ്ങൾ എനിക്ക് പൊറുക്കല്ലിനെ തേടണം അപ്പോള് ഖബറില് നിന്നും വിളിക്കപ്പെട്ടു നിനക്ക് പൊറുക്കപ്പെട്ടിരിക്കുന്നു *(അല്ഹാവി)*
ഇത്തരം സംഭവങ്ങൾ ഡസന്കണക്കിനു ഉദ്ദരിച്ച സുയൂതി ഇമാം ഇസ്തിഗാസയെ എതിർക്കുമെന്ന് ബുദ്ധിമരവിച്ച വഹാബിസത്തിന്റെ അമ്മിയുടെ ചുവട്ടില് വാല്വെച്ചവനല്ലാതെ പറയില്ലാ
📓നബി(സ)യുടെ ഖബർ സിയാറത്ത് ചെയ്യുമ്പോള് ദോശം പൊറുക്കാന്വേണ്ടി മേല് ആയത്ത് ഒാതികൊണ്ട് നബി(സ)യോട് പോറുകല്ലിനെ തേടാന്വേണ്ടി പറയണമെന്നും തങ്ങളോട് സുബാർഷ ചെയ്യാൻ വേണ്ടി ചോദിക്കണമെന്നും തങ്ങളെ കൊണ്ട് തവസ്സുല് ചെയ്യണമെന്നും *ഇമാം നവവി(റ) ശറഹുല്മുഹദ്ദബ് , അദ്കാർ , ഈളാഹ്* എന്നീ ഈ ലോക പ്രസസ്ത കിതാബുകളില് ഖബർസിയാറത്തിന്റെ അധ്യായത്തില് പറഞ്ഞിട്ടുണ്ട്
*📚അത് ലോക പ്രശസ്ത പണ്ഡിതർ ഇമാം മാവർദി , ഇമാം ഖാളിഅബൂത്വയ്യിബ് നമ്മുടെ മറ്റു എല്ലാ പണ്ഡിതന്മാരും പുണ്യമാണെന്നും അങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളും ഹസനാണ് എന്നും അവർ പറഞ്ഞിട്ടുണ്ട് (ശറഹുല്മുഹദ്ദബ്)*
📖ഇപ്രകാരം മുഹ്യദ്ദീൻ ഷൈഖ്(റ) ഗുന്നിയത്തിലും , ഇബ്നു കസീർ , ഇമാം ഖുർത്തുബി(റ)തുടങ്ങിയ അനവധി നിരവധി പണ്ഡിതന്മാർ അവരുടെ ലോക പ്രശസ്ത ഗ്രന്ഥത്തിലും പറഞ്ഞിട്ടുണ്ട്.
ഒരറ്റ പണ്ഡിതനും ഇത് കറാഹത്താണന്നോ ഹറാമാണെന്നോ ശിർക്കാണ് എന്നോ പറഞ്ഞിട്ടില്ല
ഒരു കറാഹത്തിന്റെ പേരില് പാലും അരെങ്കിലും തെറ്റ് പറഞ്ഞാല് മൗനം പാലിക്കുന്നവരല്ലാ നമ്മുടെ മഹത്തുക്കളായ പണ്ഡിതന്മാർ പിനനെയല്ലെ ശിർക്കിന്റെ മേല് മൗനമൗലഭിക്കുകയോ അത് ചെയ്യണമെന്ന് പ്രേല്സാഹിപ്പിക്കുകയോ ചെയ്യല്.
*📔ഇപ്രകാരം ഇമാം സുയൂത്വീ അൽഹാവിയിൽ തന്നെ മഹാന്മാർ നബി(സ)യെ നേരിട്ട് ഉണർവ്വിൽ കണ്ടതും ഉറക്കില് കണ്ടതും ഖബറില് നിന്നും സലാം മടക്കുന്നതിമായ ധാരാളം സംഭവങ്ങൾ ഉദ്ദരിക്കുന്നു ഇങ്ങനെയുള്ള ഇമാം സുയൂത്വീ(റ) ഇസ്തിഗാസയെ എതിർത്തു എന്നത് വെള്ളം ചേർക്കാത്ത പച്ചക്കളവ് മാത്രമാണ് നബി(സ)യെ ശരീരത്തോടെയും ആത്മാവോടെയും കാണാമെന്നും അവരുടെ ആത്മാവ് മടക്കപ്പെട്ട നിലക്ക് ജീവിച്ചിരിക്കുന്നവരും ഖബറില് നിന്ന് പുറത്ത് വന്ന് താഴെയും മേലെയുംഉള്ള എല്ലാ സ്ഥലങ്ങളിലും അവർക്ക് കൈകാര്യം ചെയ്യാൻ അനുമദി നൽപ്പെട്ടിട്ടുണ്ട് എന്നും സുയൂത്വീ ഇമാം പറയുന്നു.*
*📚 ഹാഫിളു സുയൂതി ഇമാം തുടരുന്നു..*ബെെഹഖി(റ) അമ്പിയാക്കള് ജീവിച്ചിരിക്കുന്നവരാണ് എന്നതിന് ഒരു ഗ്രന്ഥംതന്നെ രചിച്ചിട്ടുണ്ട്
ശുഹദാക്കള് ജീവിച്ചിരിക്കുന്നവരാണ് എന്നത് പോലെ നബിമാരും ജീവിച്ചിരിക്കുന്നവരാണ് ശുഹദാക്കളെക്കള് നബിമാർ അതിന്ന് അർഹരാണ്
മുഹഖിഖുകളായ നമ്മുടെ പണ്ഡിതന്മാർ പറയുന്നത് നബി(സ) വഫാത്തിന്ന് ശേഷം ജീവിച്ചിരിക്കുന്നവരും ഉമ്മത്തിന്റെ ആരാധനയിൽ സന്തോഷിക്കുന്നവരും തിന്മയിൽ ദുഖിക്കുന്നവരുമാണ്
📖മൂസാനബി ഖബറില് നിസ്കരിക്കുന്നത് കണ്ടു എന്നതും ആകാശത്ത് ഒാരോ നബിമാരെ കണ്ടതും ഫലസ്തീനിലെ ബെെത്തുല്മുഖദ്ദസിലും വാനലോകത്തും നബി(സ)യുമായി സംഗമിച്ചതും *(സ്വഹീഹ്ബുഖാരി)* നമുക്ക് തെളിവാണ്
അവിട്ന്ന് നമ്മുടെ സലാം മടക്കുന്നതാണെന്ന് ഹദീസില് ഉണ്ട് അവരുടെ ശരീരം മണ്ണ്തിന്നുകയില്ലാ *( അല്ഹാവി )*
*⭕ഇതല്ലാം പറഞ്ഞ സുയൂതി ഇമാം വഹാബീ ആശയം പറയുമോ❓*
*📚ഹാഫിളു സുയൂത്വീ (റ) വീണ്ടും തുടരുന്നു* നബി(സ)യുടെ ഉമ്മത്തിലെ ചില അംഗങ്ങളായ ശുഹദാക്കള്ക്ക് ഭക്ഷണം നൽകപ്പെടുകയും അവർ ജീവിച്ചിരിക്കുന്നവരാണെന്നും അവർ സന്തോഷിക്കുന്നുണ്ടന്നും ഖുർആനില് ഉണ്ടങ്കില് നബി(സ) തങ്ങള് ഇത് ഇല്ലാതിരിക്കുകയില്ലാ.
മൂസാനബി ഖബറില് നിസ്കരിച്ചു എന്ന് നബി(സ)തങ്ങള് പറഞ്ഞത് *(സ്വഹീഹ് മുസ്ലിം)*
അത് ശരീരത്തോട് കൂടെയാണ് ഖബറില് ശരീരമുണ്ടാവുമല്ലോ കാരാണം ആത്മാവ് സ്വർഗ്ഗത്തില് ആണല്ലോ
*📘ഇബ്നു അബ്ബാസ്(റ) വിന്റെ ഹദീസിൽ കാണാം*👇
ഞങ്ങൾ നബി(സ)യുടെ കൂടെ നടന്നു മക്കയുടെയും മദീനയുടെയും ഇടയിൽ ഒരുവാദിയിലെത്തി അവിട്ന്ന് പറഞ്ഞു ഞാൻ മൂസാനബിയിലെക്ക് നോകുന്നു അവർ ചെവിയിൽ കെെവെച്ചിരിക്കുന്നു തല്ബിയത്ത് ചൊല്ലി അല്ലാഹുവിലേക്ക് അഭയം തേടി നടക്കുന്നു
പിന്നെയും ഞങ്ങൾ നടന്നു സനിയ്യത്തിലെത്തി അപ്പോള് തങ്ങള് പറഞ്ഞു ഞാൻ യൂനുസ് നബിയിലെക്ക് നോകുന്നത് പോലെ സൂഫ് ജുബ്ബധരിച്ച് ചുവന്ന ഒട്ടകപ്പുറത്ത് തല്ബിയ്യത്ത് ചൊല്ലി ഈ വാദിയിലൂടെ നടക്കുന്നു *(അല്ഹാവി)*
*📗സുയൂത്വീ ഇമാം പറയുന്നു👇*
ഖാളിഇയാള് പറഞ്ഞു ചോദിക്കപ്പെട്ടു മരിച്ചവർ തല്ബിയത്തും ഹജ്ജും ചെയ്യുമോ❓
📝ഉത്തരം അവർ ജീവിച്ചിരിക്കുന്നവരാണ് അവർക്ക് ഹജ്ജ് ചെയ്യാം നിസ്കരിക്കാം മറ്റു പുണ്യങ്ങൾ ചെയ്യാം
ഇവിടെ ഖാളിഇയള്(റ) അവരുടെ ശരീരം കൊണ്ട് ഹജ്ജും ചെയ്യാം ഖബറില് നിന്നും പുറത്തേക്ക് വരാം എന്ന് പറഞ്ഞങ്കില് നബി(സ)തങ്ങളും ഖബറില് നിന്നും പുറത്തേക്ക് വരല് എങ്ങിനെ എതിർക്കും *(അൽഹാവി ഇമാം സുയൂത്വീ)*
*📚സുയൂത്വീ ഇമാം തുടരുന്നു*👇
ഈ റിപ്പോർട്ടുകളില് നിന്നും ഹദീസുകളില് നിന്നും നമുക്ക് ലഭിക്കുന്നത് നബി(സ) തങ്ങളുടെ ശരീരവും ആത്മാവും ജീവിച്ചിരിക്കുകയാണ് ഭൂമിയുടെ പ്രദേശങ്ങളിലും അദർശലോകത്തും സഞ്ചരിക്കുകയും കൈകാര്യവും സഹായവും ചെയ്യുകയും ചെയ്യുന്നതാണ്
വഫാതിനു മുൻപുള്ള അതെ അവസ്ഥയിലാണ് അവിട്ന്ന്
മലക്കുകളെ നാം കാണാത്തത് പോലെ എല്ലാവരും അവിട്ത്തെ കണുന്നില്ലാ
അല്ലാഹു അവിടുത്തെ നേരില് ദർശിക്കല് കൊണ്ട് ബഹുമാനിക്കാന് ഉദ്ദേശിച്ചവർക്ക് മറ നീങ്ങുന്നതാണ്
അപ്പോള് എതാർഥ രൂപത്തിൽ തന്നെ കാണും അതിന്ന് യാതൊരുതടസ്സവുമില്ലാ അവിടെത്തെ ഫോട്ടോകാണുക എന്ന് പറയേണ്ട ആവശ്യമില്ലാ *(അല്ഹാവി സുയൂത്വീ)*
✳വഹാബികള് പേടിക്കേണ്ട ഇനിയും ഉണ്ട് ഉദ്ദരിക്കുവാന് നബി(സ) തങ്ങളെ
ജീലാനിതങ്ങള് കണ്ടതും നബി(സ)യോട് സഹായം ചോദിച്ചതും മുഹ്യദ്ദീന്ഷെെഖിനോട് പ്രഭാക്ഷണത്തിനുപോവാനും പ്രത്യേകം വായിൽ തുപ്പിക്കൊടുത്തതായും കൂടാതെ അലി(റ) വിന്റെ നിർദ്ദേശവും വായിൽ തുപ്പിയാതായും *(അല്ഹാവിയില്- 2/254 ) സുയൂത്വീ ഇമാം പറഞ്ഞിട്ടുണ്ട്*
*📖എന്ന് മാത്രമല്ലാ മുഹ്യദ്ദീൻ ഷൈഖിനോട് ഇസ്തിഗാസ ചെയ്യേണ്ട രൂപം സുയൂത്വീ ഇമാം കിതാബുറഹ്മയില് വിവരിക്കുന്നു*👇
ആവശ്യപൂർത്തീകരണത്തിന് ഖിബ്ലക്ക് മുന്നിട്ട് ഫാതിഹാ , ആയത്തുല്കുർസിയ്യ്, അലം നഷ്റഹ് എന്നീ ഈ സൂറത്തുകള് ഒാതി ഷെെഖിനു ഹദ് യചെയ്തു . ശേഷം പതിനൊന്ന് ചവിട്ടടി കിഴക്കോട്ട്മാറി എന്റെ സയ്യിദ് അബ്ദുൽഖാദിർ എന്നവരെ എന്നെ സഹായിക്കണേ എന്ന് പത്ത് തവണ വിളിച്ച് ആവശ്യം തേടുക *(കിതാബുല്റഹ്മ 225)*
ഇങ്ങനെഎല്ലാം പറഞ്ഞ ഹാഫിള് സുയൂതീ ഇമാം ഇസ്തിഗാസയെ എതിർത്തു എന്ന് പച്ചക്കള്ളം തട്ടിവിടുകയാണ് ജൂതഏജന്റുകള്
ആദ്യമായി ഇസ്തിഗസയെ എതിർത്ത ഇബ്നുതയ്മിയ്യയുടെ ഇഖ്തിളാഉസ്വിറാത്തുല് മുസ്തഖീം എന്ന കിതാബില് ഉള്ള അതെ ഉദ്ദരണി ഒറ്റ അക്ഷരവും പുള്ളിയും വിടാതെ സുയൂതീ ഇമാമിന്റെ പേരി ചേർക്കപ്പെടുന്ന അൽ അംറില് എന്ന കിതാബില് കോപി പേസ്റ്റ് ചെയ്തു കള്ളത്തരം കാണിച്ചിരിക്കുകയാണ്  വഹാബീ പാതിരികള് ഇബ്നുതെെമിയ്യ സുയൂതീ ഇമാമിനു മുൻപ് വന്നആളാണ് അയാളുടെ ഗ്രന്ഥത്തില് ഉള്ള അതെ ഉദ്ദരണി ഈ ഗ്രന്ഥത്തിലും കാണുന്നു
*സുയൂതീ ഇമാമിന്റെ സർവ്വ കിതബുകളിലും ഇസ്തിഗാസയെ അംഗീകരിക്കുന്നു തിരുമറികള്ക്ക് വിദയമായ സുയൂതീ ഇമാമിന്റെ പേരില് ഇറങ്ങുന്ന അല് അംറില് ഇബ്നുതെെമിയ്യയുടെ അതെ ഉദ്ദരണി ഒരുമാറ്റവും വെരുത്താതെ കാണുന്നു ജൂത ക്രിസ്ത്യാനികൾ മതഗ്രന്ഥങ്ങളില് തിരുമറി നടത്തിയിരിന്നു എന്ന് ഖുർആനിലും അവരെ ചാണിനു ചാണായി ഒരു വിഭാഗം പിന്പറ്റുമെന്ന് നബിതങ്ങളും പറഞ്ഞത് ഇവിടെ പുലരുകയാണ്.*
*ജീലാനീ തങ്ങളുടെ ഗുനിയത്ത് അടക്കമുള്ള മതഗ്രന്ഥങ്ങളിൽ ധാരാളം തിരുമറികള് നടന്നിട്ടുണ്ട് എന്ന് ഇബ്നു ഹജർ(റ) ഫതാവയിലും ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നതിനു മുൻപ് തിരുമറിയില്ലാത്തതാണ് എന്ന് ഉറപ്പ് വെരുത്തണം എന്ന് ഇമാം നവവി ശറഹുമുഹദ്ദബിലും പറഞ്ഞിട്ടുണ്ട്*
അത്കൊണ്ട് ദജ്ജാലുകളായ കള്ളന്മാരുടെ ചതിയില് പെടുന്നത് സൂക്ഷിക്കാണമെന്നും പെട്ടുപോയവർ നിക്ഷപക്ഷമായി ചിന്തിക്കണമെന്നും അപേക്ഷിക്കുന്നു അല്ലാഹു സത്യം മനസ്സിലാക്കാന് തൗഫീഖ് നല്കട്ടെ...

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...