Showing posts with label ഇസ്തിഗാസ: മഹാത്മാക്കളോട്. Show all posts
Showing posts with label ഇസ്തിഗാസ: മഹാത്മാക്കളോട്. Show all posts

Tuesday, February 27, 2018

ഇസ്തിഗാസ: മഹാത്മാക്കളോട്


                     1⃣3⃣
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
അ-ഊദു ബി.കലിമാതില്ലാഹിത്താമ്മാതി മിന്‍ ശറ്രിമാ ഖലഖ’ (സ്ര്ഷ്ടികളുടെ ശറ്രില്‍ നിന്ന് അല്ലാഹുവിന്‍റെ മുഴുവന്‍ കലിമതുകളോട് ഞാന്‍ കാവലിനെ ചോദിക്കുന്നു) എന്ന ദിക്-റില്‍ ‘അല്ലാഹുവിന്‍റെ കലിമതുകള്‍’ എന്നത് ആരാണെന്ന് ഇമാം റാസി(റ)   വിശദീകരിക്കുന്നു. അതിനു പ്രധാനമായ രണ്ട് തഫ്-സീറുകള്‍ പറഞ്ഞ ഇമാം റാസി(റ) ഒരു തഫ്സീറില്‍ കലിമാതുല്ല എന്നത് മഹാത്മാക്കളാണെന്ന് പറഞ്ഞിട്ടുണ്ട്. ഇത് പറഞ്ഞപ്പോള്‍, ഇമാം റാസി(റ)യുടെ ഈ തഫ്സീറ് പിഴച്ച ഫിലോസഫിക്കാരെടേതാണെന്ന് റഷീദ് കിടഞ്ഞിയെന്ന മനുഷ്യന്‍ ഒരുളുപ്പുമില്ലാതെ പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാമത്തെ തഫ്-സീര്‍ ഞാനിവിടെ വീണ്ടും ആവര്‍ത്തിക്കുന്നു.


وأيضاً ثبت في علم المعقولات أن عالم الأرواح مستولٍ على عالم الأجسام، وإنما هي المدبرات لأمور هذا العالم آما قال تعالى: { فَٱلْمُدَبّرٰتِ
أَمْراً [النازعات: 5]

വ ഐളന്‍ സബത ഫീ ഇല്‍മില്‍ മ-അകൂലാതി അന്ന ആലമല്‍ അര്‍വാഹി മുസ്തവില്ലുന്‍ അലാ ആലമില്‍ അജ്-സാമി വ – ഇന്നമാ ഹിയല്‍ മുദബ്ബിറാതു ലി ഉമൂരി ഹാദല്‍ ആലമി കമാ ഖാല ത-ആല, (ഫല്‍ മുദബ്ബിറാതി അം-റന്‍)


ഇവിടെ ആദ്യം കുന്‍ എന്ന ഒരു തഫ്-സീര്‍ പറഞ്ഞതിനു ശേഷം
വ ഐളന്‍ (വീണ്ടും) എന്ന് പറഞ്ഞ് ഇമാം റാസി(റ) തുടങ്ങിയത് തന്നെ രണ്ടാമതൊരു തഫിസീറായതിനാലാണെന്ന് അറബി ഭാഷയുടെ ബാലപാഠമറിയുന്നവര്‍ക്ക് മനസ്സിലാകും. അല്ലെങ്കില്‍, റഷീദ് സാഹിബിന്‍റെ ദുര്‍വ്യഖ്യാനപ്രകാരം ഇമാം റാസി ‘വീണ്ടും’ എന്നു പറഞ്ഞതിന്‍റെ അര്‍ത്ഥം രണ്ട് തഫ്-സീറുകളും ഫിലോസഫിക്കാരുടെ പിഴച്ച വാദമാണെന്ന് പറയേണ്ടി വരും.  അല്ലെങ്കിലും ബുദ്ധിജീവികള്‍ എന്നാല്‍ പിഴച്ച ഫിലോസഫിക്കാര്‍ ആണെന്ന് ആരാണീ സാഹിബിനു അര്‍ത്ഥം പറഞ്ഞ്കൊടുത്തത് എന്നറിയില്ല. ബുദ്ധി ജീവികള്‍ക്കിടയില്‍ സ്ഥിരപ്പെട്ടുവെന്ന് ഇമാം റാസി(റ) പറഞ്ഞ വിഷയം എന്താണു – ലോകത്ത് അര്‍വാഹുകളാണു അജ്സാമുകളേക്കാള്‍ കൂടുതല്‍ എന്നതാണു. അതവിടെ കഴിഞ്ഞു. തുടര്‍ന്ന് ഇമാം തന്‍റെ രണ്ടാമത്തെ തഫ്-സീര്‍ പറയുന്നത് കാണുക.

فقوله: (أعوذ بكلمات الله التامات) استعاذة من الأرواح البشرية بالأرواح العالية المقدسة الطاهرة الطيبة في دفع شرور
الأرواح الخبيثة الظلمانية الكدرة، فالمراد بكلمات الله التامات تلك الأرواح العالية الطاهرة

അപ്പോള്‍ (അല്ലാഹുവിന്‍റെ മുഴുവന്‍ കലിമതുകളോടും ഞാന്‍ കാവലിനെ ചോദിക്കുന്നു) എന്ന വാക്ക് അക്രമകാരികളായ ദുശിച്ച ആത്മാക്കളുടെ ബുദ്ധിമുട്ടുകളില്‍ നിന്നും നല്ല പരിശുദ്ധരായ മഹാത്മാക്കളോട് ചെയ്യുന്ന സഹായാര്‍ത്ഥനയാണു. അതുകൊണ്ട്, അല്ലാഹുവിന്‍റെ മുഴുവന്‍ കലിമതുകളും എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ആ വിശുദ്ധാത്മാക്കളാണു.

ഇതാണു തഫ്സീര്‍. ഇതിനെ പിഴച്ച ഫിലോസഫിക്കാരുടെ തലയിലിട്ട് മഹാനായ ഇമാം റാസി(റ)യെ ശിര്‍ക്ക് പ്രചരിപ്പിക്കുന്ന ആളാക്കി മാറ്റാനാണു മുജാഹിദ് സാഹിബിന്‍റെ ശ്രമം. നടക്കില്ല സാഹിബേ… ഞങ്ങളുടെ ഇമാമിനെ അങ്ങിനെ പിച്ചിച്ചീന്താന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഈ തഫ്സീര്‍ മറ്റാരുടേതുമല്ല, ഇമാം റാസി(റ)യുടെത് തന്നെയാണെന്ന് കേരളത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന മുജാഹിദ് മൌലവിമാര്‍ അംഗീകരിക്കുന്ന രേഖ കാണിച്ചാല്‍ താങ്കള്‍ ഈ വായനക്കാരോട് ക്ഷമ ചോദിക്കുമൊ?


സാമാന്യ ബുദ്ധിയുള്ളവര്‍ക്കായി ഒന്നു കൂടി പറയട്ടെ. ഇമാം റാസി(റ)ഒരു തഫ്സീറ് പറഞ്ഞ് കഴിഞ്ഞ് ‘വീണ്ടും’ എന്ന് പറഞ്ഞാല്‍ അതിന്‍റെ അര്‍ത്ഥം എന്താണു? മറ്റൊന്ന് എന്നല്ലെ? അതല്ല, പിഴച്ച്പോയ ആരുടെയെങ്കിലും വാദമാണു ഇമാം റാസി ഉദ്ദരിക്കുന്നതെങ്കില്‍, ‘ചില ആളുകള്‍ വാദിക്കാറുണ്ട്…’ എന്ന് പോലെയുള്ള വാക്കുകളിലല്ലേ തുടങ്ങുക. എന്നിട്ട് അത് തെറ്റാണെന്ന് വ്യക്തമായി പറയുകയും ചെയ്യില്ലേ! എന്നാല്‍ ഇവിടെ ഈ തഫ്സീറിന്‍റെ അവസാനത്തില്‍ ഇമാം റാസി(റ) എന്താണു പറഞ്ഞത്.


ഫല്‍ മുറാദു ബി കലിമാതില്ലഹിത്താമ്മാതി തില്‍കല്‍ അര്‍വാഹുല്‍ ആലിയതുത്ത്വാഹിറഹ്.
അതുകൊണ്ട്, അല്ലാഹുവിന്‍റെ കലിമതുകള്‍ എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ആ (മുന്നില്‍ പറഞ്ഞ) മഹാത്മാക്കളാണു. ഇമാം റാസി(റ) പറഞ്ഞതിന്‍റെ ചുരുക്കമിതാണു


‘അ-ഊദു ബി കലിമാതില്ലാഹിത്താമ്മാതി മിന്‍ ശറ്രി മാ ഖലഖ’ (മുഴുവന്‍ ബുദ്ധിമുട്ടുകളില്‍ നിന്നും ഞാന്‍ അല്ലാഹുവിന്‍റെ മുഴുവന്‍ കലിമതുകളോടും കാവലിനെ ചോദിക്കുന്നു) എന്ന് ഒരാള്‍ പറഞ്ഞാല്‍ ദുഷിച്ച ആത്മാക്കളുടെ ശറ്രില്‍ നിന്നും അവന്‍ മഹാത്മാക്കളോട് കാവലിനെ ചോദിച്ചിരിക്കുന്നുവെന്നാണര്‍ത്ഥം.

മലയാളമറിയുന്നവര്‍ വിഷയം പഠിച്ചുകഴിഞ്ഞു സാഹിബേ… താങ്കള്‍ക്ക് ഇത് മനസ്സിലാകില്ലെന്നെനിക്കറിയാം. താങ്കള്‍ക്ക് മനസ്സിലാകാന്‍ എന്‍റെ വെല്ലുവിളി ഞാനാവര്‍ത്തിക്കുന്നു.

മുകളില്‍ ഞാന്‍ വിശദീകരിച്ച ഇമാം റാസി(റ)യുടെ തഫ്-സീര്‍ ഇമാം റാസി (റ)ടെ തന്നെയാണെന്ന് കേരളത്തിലെ ജീവിച്ചിരിക്കുന്ന മുജാഹിദ് മൌലവിമാര്‍ അംഗീകരിക്കുന്ന രേഖ കാണിച്ചാല്‍ താങ്കള്‍ ഈ വായനക്കാരോട് മാപ്പ് പറയുമോ?

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...