Showing posts with label കൂട്ടപ്രാർഥന എപി ഉസ്താദ് പറഞ്ഞത് തശ് വീശ്. Show all posts
Showing posts with label കൂട്ടപ്രാർഥന എപി ഉസ്താദ് പറഞ്ഞത് തശ് വീശ്. Show all posts

Monday, October 8, 2018

കൂട്ടപ്രാർഥന എപി ഉസ്താദ് പറഞ്ഞത് തശ് വീശ്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚



കൂട്ടപ്രാർഥന
എപി ഉസ്താദ് പറഞ്ഞത്

:........

എ പി ഉസ്താദ് ബുഖാരി ക്ലാസിൽ ജനങ്ങൾക്ക്  ഇമാം ദുആ ചെയ്യുമ്പോൾ
ഉറക്കെ ദുആ ചെയ്യരുത് എന്ന് പറഞ്ഞിട്ടുണ്ടോ?


ഉത്തരം

എ പി ഉസ്താദ് ഇമാമായി നിസ്കരിക്കുമ്പോൾ  ഉറക്കെ ദുആ ചെയ്യുന്നവരും മഅമൂമുകൾ ആമീൻ പറയുകയും ചെയ്യാറുണ്ട്

മർകസിലെ പള്ളിയിലടക്കം  ഉറക്കെയാണ് ദുആ ചെയ്യാറ്


പിന്നെയും ഉസ്താദിന്റെ പേരിൽ കളവ് പ്രജരിപ്പിക്കുകയാണ് ഒഹാബി മൗദൂദികൾ

പള്ളിയിൽ നിസ്കരിക്കുന്നവർക്ക് തശ് വീശും പ്രയാസവും ഇല്ലാത്ത നിലക്ക് ഖുർആൻ ഓതലും ദുആ ചെയ്യലും നിർവഹിക്കണമെന്നാണ് എ പി ഉസ്താദ് പറഞത് .അത് സുന്നികൾ പണ്ട് മുതലേ പറയുന്നതാണ്.


നിസ്ക്കാരത്തിന്റെ ശേഷമുള്ള പ്രാർത്ഥനയെക്കുറിച്ചു മുജാഹിദുക
ളുടെ അഭിപ്രായങ്ങൾക്കു പല പരിണാമങ്ങളും ഉണ്ടായിട്ടുണ്ട്. ആദ്യ
കാലത്ത് സുന്നികളെപോലെ ഇമാം ബഹുവചനംകൊണ്ടു ദുആ
ചെയ്തു മഅ്മൂമുകൾ ആമീൻ പറയുകയായിരുന്നു പതിവ്. പിന്നീട്
ഇമാം സലാം വീട്ടിയ ഉടനെ എഴുന്നേറ്റു പോവുകയാണു വേണ്ടതെന്നും
അവിടെത്തന്നെയിരിക്കൽ തെറ്റാണെന്നുമുള്ള ബോധോദയം ഉണ്ടായി.
അതോടെ പ്രാർത്ഥന ഇല്ലാതായി.

ഇപ്പോഴത്തെ വെളിപാട് ഇമാം അവി
ടെത്തന്നെ തിരിഞ്ഞിരിക്കുന്നതിനു വിരോധമില്ലെങ്കിലും ബഹുവചനം
കൊണ്ടു ദുആയിരക്കൽ വിരോധിക്കപ്പെട്ടതാണെന്നും അഥവാ ബഹുവചനം കൊണ്ടു ദുആ ഇരന്നാൽ തന്നെ മഅ്മൂമുകൾ ആമീൻ പറയൽ കുറ്റമാണെന്നുമാണ് .


1951 ലെ അൽമനാർ പറയുന്നു:
"സലാം വീട്ടിയ ഉടനെ ഇമാം തിരിഞ്ഞിരുന്നു ദിക്റും ദുആയും നടത്തുന്നത് യഹൂദ പണ്ഡിതന്മാർ അവ
രുടെ മതത്തിൽ പലതും കൂട്ടിച്ചേർത്ത പോലെ നമ്മുടെ ഉലമാക്കൾ
ഇസ്ലാമിൽ കടത്തിക്കുട്ടിയാണ്',

(അൽമനാർ. ജൂത പണ്ഡിതന്മാരും
നമ്മുടെ ഉലമാക്കളും എന്ന തലക്കെട്ടിൽ)


സുന്നികൾ കൂട്ടുപ്രാർത്ഥനക്കു എന്തു തെളിവുകളുദ്ധരിച്ചാലും
മൊത്തത്തിൽ മുജാഹിദുകൾക്കു പറയാനുള്ളത് അതൊക്കെ കളവാ
ണെന്നാണ്. സുന്നികൾ ഖുർആനിൽനിന്നും സുന്നത്തിൽ നിന്നും ആദ്യകാല പണ്ഡിതന്മാരുടെ അംഗീകൃത ഗ്രന്ഥങ്ങളിൽ നിന്നുമാണ് തെളി
വുദ്ധരിക്കുക. അറബിയറിയാത്ത പൊതു ജനങ്ങൾ എന്തു ചെയ്യും?

മുജാഹിദ് നേതാക്കൾ തന്നെ എഴുതിയ മലയാള പുസ്തകത്തിൽ കൂട്ടു
പ്രാർത്ഥനയെക്കുറിച്ചു വല്ലതും പറഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കു
കയാണ് എളുപ്പമാർഗ്ഗം -

എന്നാൽ പിന്നെ അതു കളവാണെന്നു പറയാൻ
പറ്റില്ലല്ലോ.

നോക്കു :
നബി(സ) പലപ്പോഴും വലതുഭാഗ
തിരിഞ്ഞിരുന്നുകൊണ്ട് ദുആ ചെയ്തിരുന്നതായി മുസ്ലിമിൽ വന്നിരി
രിക്കുന്നു'
(അൽമുർശിദ് പുസ്തകം 2:386),


വലതുഭാഗം മഅമൂമുകളുടെ നേരെയാക്കിക്കൊണ്ട് അവിടെയിരുന്ന് ദിക്റും ദുആയും ചൊല്ലുന്നുത് സുന്നതാകുന്നു. ഇങ്ങനെയാണ് നബി( സ ) യുടെയും സ്വഹാബബത്തിന്റെയും സുന്നത്തായി നമ്മുടെ ഇമാമുകൾ വിവരിക്കുന്നത്.

(അൽമുർശിദ്, 2-229)

ദുആ ചെയ്യുമ്പോൾ മഅമൂമുകൾ തന്റെ ദുആക്ക്ആമീൻ ചൊല്ലണമെന്ന് ഇമാം ഉദ്ദേശിക്കുന്നതും അതിനായി ഇമാം
ദുആ 'ജഹ്റാ ക്കുന്നതും (ഉറക്കെയാക്കുന്നതും )ഏകവചനം വന്നിട്ടില്ലാത്ത ദുആയിൽ ബഹുവചനത്തിന്റെ പദം ഉപയോഗിക്കുന്നതും സുന്ന
ത്തിനോടു വിരോധമായി വരുമോ?
ഒരിക്കലും വിരോധമായി വരിക
യില്ല.
(അൽമുർശിദ്: 2-25)

ഈ എഴുതിയതെല്ലാം കേരള വഹാബിക
ളുടെ നേതാവ് കെ എം മൗലവിയാണ്. സുന്നികൾ പറയുന്നതുപോലെ
ഇമാമുകൾ പറഞ്ഞിട്ടുണ്ടെന്നു മൗലവി തന്നെ ഇവിടെ സമ്മതിക്കുന്നു.


ദുആ കെട്ടിക്കുട്ടി ഉണ്ടാക്കിയതാണെന്ന് അൽമനാറിൽ വഹാബികൾ
എഴുതിയപ്പോഴും കൂട്ടുപ്രാർത്ഥന സുന്നത്താണെന്നു അൽമുർശിദിൽ
അവർ എഴുതിയപ്പോഴും അവർ ഖുർആനും സുന്നത്തും പ്രസംഗിക്കു
ന്നവരായിരുന്നു എന്നത് വായനക്കാർ ചിന്തിക്കേണ്ടതാണ്.



അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...