Showing posts with label അദ്യശ്യം .മഹാൻമാരും മറഞ്ഞ കാര്യങ്ങളും" (ഗൈബ്)*. Show all posts
Showing posts with label അദ്യശ്യം .മഹാൻമാരും മറഞ്ഞ കാര്യങ്ങളും" (ഗൈബ്)*. Show all posts

Sunday, June 7, 2020

അദ്യശ്യം .മഹാൻമാരും മറഞ്ഞ കാര്യങ്ങളും" (ഗൈബ്)*


Follow this link to join my WhatsApp group: https://chat.whatsapp.com/Cvn3c0yfcS6Ln08Wf0frIk


മുജാഹിദ് ആദർശ മറിയാൻ ഏവർക്കും സ്വാഗതം




*ഒഹാബിസം പൊളിച്ചഴുത്ത്*


🛑 *"മഹാൻമാരും മറഞ്ഞ കാര്യങ്ങളും" (ഗൈബ്)*

❇️ *P A R T 2️⃣*

📛 * ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു.

📶 *അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ അമ്പിയാക്കൾക്കുപോലും അവരുദ്ദേശിക്കുമ്പോൾ മറഞ്ഞ കാര്യങ്ങൾ അറിയില്ലെന്നും, എന്നാൽ വഹ്‌യിലൂടെ അള്ളാഹു ഉദ്ദേശിക്കുമ്പോൾ മാത്രം പ്രത്യേകം അറീച്ചുകൊടുത്താൽ മാത്രമേ (അമ്പിയാക്കൾക്കോ ഔലിയാക്കൾക്കോ അവർ ഉദ്ദേശിക്കുമ്പോൾ അള്ളാഹു സഹായിക്കില്ല.)അവർക്കുപോലും അറിയുകയൊള്ളൂ എന്ന്  ഖുർആൻ വ്യക്തമാക്കുന്നു..*


മറുപടി


വഹ് യിലൂടെ മാത്രമല്ല അമ്പിയാക്കൾക്ക് മാത്രമല്ല ഔലിയാക്കൾക്കും സാധിക്കുമെന്നതിന്ന് തെളിവ് കാണുക

തെളിവ് '

                          *(മുജാഹിദ് ജംഇയ്യത്തുല്‍ ഉലമാ)*

<<<<<<<<>>>>>>>>>>>.

ഉമര്‍(റ) മദിനാ മുനവ്വറായില്‍ വെള്ളിയാഴ്ച്ച ദിവസം ഖുത്തുബ ഓതുമ്പോള്‍ "യാ സാരിയത്തു അല്‍ ജബല്‍" (സാരിയത്തേ ആ പര്‍വ്വതത്തിന്മേല്‍ കയറുക) എന്നു പറഞ്ഞു. ഉമര്‍(റ)വിന്റെ ഈ ശബ്ദം അപ്പോള്‍ തന്നെ "സാരിയ" കേട്ടു, ആ പര്‍വ്വതത്തില്‍ മറഞ്ഞു ഇരുന്നിരുന്ന ശത്രുക്കളില്‍ നിന്ന് തല്‍ക്ഷണം തന്നെ അദ്ധേഹം സൂക്ഷിച്ചു, രക്ഷ പ്രാപിച്ചു, ഈ അസര്‍ സ്വഹീഹായ രിവായത്തു കൊണ്ട് സുബൂത്തായിട്ടുള്ളതാണ്".

ഒഹാബീ പ്രസ്ഥാനത്തിന്റെ കേരളത്തിലെ മുന്‍കാല പണ്ഡിത സഭ പുറത്തിറക്കിയ (അല്‍ വിലായത്തു വല്‍ കറാമ:പേജ്/22)ല്‍ ഈ സംഭവം വിവരിച്ചതായി കാണാം.

ഈ സംഭവത്തില്‍ ആയിരക്കണക്കിനു മൈലുകള്‍ക്കപ്പുറത്തുള്ള പേര്‍ഷ്യയിലെ "നഹാവന്ദ്" എന്ന നാട്ടിലേക്ക് ഇസ് ലാമിന്റെ ശത്രുക്കളുമായി യുദ്ധം ചെയ്യാന്‍ ക്യാപ്റ്റനായി പറഞ്ഞയച്ച "സാരിയത്ത്"(റ) വിനെ മദീനത്തെ പള്ളിയിലെ മിമ്പറില്‍ നിന്നുകൊണ്ട് നിയന്ത്രിക്കുകയും പര്‍വ്വതത്തിന്റെ പിന്നിലൂടെ ശത്രുക്കള്‍ തന്ത്രപരമായി മുസ് ലിമകളെ വകവരുത്താന്‍ വരുന്നത് ഉമര്‍(റ) മദീനയില്‍ നിന്ന് കൊണ്ട് കാണുകയും യുദ്ധം നയിക്കുന്ന "സാരിയ(റ)" വിന്ന്  ആ വിവരം അറിയിക്കുകയും ഉമര്‍(റ)‌വിന്റെ വിളിയും നിര്‍ദ്ധേശവും "സാരിയ(റ)" വും മറ്റു സ്വഹാബാക്കളും കേള്‍ക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ശത്രുക്കളെ പരാജയപ്പെടുത്തുകയും ചെയ്തു. അതേ ! അഭൗതികമായ നിലക്ക് ഉമര്‍(റ) സഹായിക്കുകയും മറ്റൊരു നിലക്ക് സഹായം തേടുകയും ചെയ്യുന്നു. ആ സംഭവം സ്വീകാര്യ യോഗ്യമാണെന്നു പൂര്‍വ്വകാല ഒഹാബീ നേതാക്കള്‍ അംഗീകരിച്ചു എഴുതി വെക്കുകയും ചെയ്യുന്നു. - ബുക്കിന്റെ കോപ്പി കൂടെ അറ്റാച്ച് ചെയ്യുന്നു.

<<<<<<<<<<<<<<<<<< >>>>>>>>>>

https://www.facebook.com/777959305671074/posts/1494278754039122?sfns=mo

ഇത് വഹ് യിലൂടെ യാണോ ഒഹാബി മൗലവി മാരെ?
വഹ് യിലൂടെ മാത്രമേ അതും അമ്പിയാക്കൾക്ക് മാത്രമെ അറിയു എന്ന ഒഹാബിവാദും പൊളിഞ്ഞു പാളീസാവുകയാണ് ഇവിടെ

തെളിവ് 2


വിദൂരത്തുള്ളത് കാണാനും കേൾക്കാനും വാസനിക്കാനും പ്രവാചകൻമാർക്കും ഔലിയാക്കൾക്കും സാധിക്കുമെന്നതിന് ധാരാളം തെളിവുകളുണ്ട്.

✏ ഇബ്നു ഹജറുൽ അസ്ഖലാനി(റ) പ്രവാചകന്റെ സവിശേഷത ഗുണങ്ങൾ വിവരിച്ചു എഴുതുന്നു:
✏✏

تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض .
عاشرها : ذكاء سمعه حتى يسمع من أقصى الأرض ما لا يسمعه غيره .
حادي عشرها : ذكاء شمه كما وقع ليعقوب في قميص يوسف ( باب رؤيا الصالحين: ١٩/٤٥١)


ഒമ്പത്: കാഴ്ച്ചയുടെ കൂർമത. അതിനാല ഭൂമിയുടെ അറ്റത്തുള്ളത് നോക്കി കാണാൻ പ്രവാചകന് സാധിക്കും.
പത്ത്: കേൾവിയുടെ കൂർമത. അതിനാല ഭൂമിയുടെ അറ്റത്തുനിന്നു മറ്റുള്ളവര കേൾക്കാത്തത് കേൾക്കാൻ പ്രവാചകന് സാധിക്കും.
പതിനൊന്നു: വാസനിക്കാനുള്ള ശക്തിയുടെ കൂർമത. യൂസുഫ് നബി(അ)യുടെ കുപ്പായത്തിന്റെ വാസന വളരെ ദൂരെ നിന്ന് യഅഖൂബ് നബി(അ) എത്തിച്ചല്ലോ.(ഫത്ഹുൽബാരി: 19/451)


ഇബ്നു ഹജർ(റ) തുടരുന്നു: 


وله صفة بها يدرك ما سيكون في الغيب ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد

പ്രവാചകന് ഒരു വിശേഷണമുണ്ട്. അതുകൊണ്ട് ഉണ്ടാവാൻ പോകുന്ന അദ്രിശ്യങ്ങൾ എത്തിക്കുവാനും ലൗഹുൽമഹ്ഫൂളിലുള്ളത് നോക്കി വായിക്കാനും പ്രവാചകന് സാധിക്കും. കൂർമ ബുദ്ദിയുള്ളവൻ ബുദ്ദിമാന്ദ്യമുള്ളവനിൽ നിന്ന് വ്യത്യാസപ്പെടുന്ന വിശേഷണം പോലെ വേണം പ്രസ്തുത സിദ്ദിയെ നോക്കിക്കാണാൻ.( ഫത്ഹുൽബാരി:19/451) 


ഇത്തരം കഴിവുകൾ പ്രവാചകർക്കുണ്ടെന്ന് വിശ്വസിക്കുന്നത് പ്രവാചകൻമാരെ വിശ്വസിക്കുന്നതിന്റെ  ഭാഗവും തൗഹീദുമാണ്. ശിർക്കോ കുഫ്രോ അല്ല.

തെളിവ് 3
✏👇

وما يزال يتقرب الي بانوافل حتى احبه فاذا احببته كنت سمعه الذي يسمع و وبصره الذي يبصر ويده التي يبطش بها ،ورجله التي يمشي بها ، ولئن سألني لأعـطينه ، ولئن استعاذني لأعيذنه )...( رصحيح البخاري: ٦٠٢١ )

സുന്നത്തായകർമ്മങ്ങൾ കൊണ്ട് എന്റെ അടിമ എന്നിലേക്ക്‌  അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാനവനെ പ്രിയം വെക്കും. ഞാനവനെ പ്രിയം വെച്ചു കഴിഞ്ഞാൽ അവൻ കേൾക്കുന്ന ചെവിയും അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കയ്യും അവൻ നടക്കുന്ന കാലും ഞാനാകും അവനെന്നോട് ചോദിച്ചാൽ അവനു ഞാൻ നല്കുക തന്നെ ചെയ്യും. അവനെന്നോട് കാവൽ തേടിയാൽ അവനു ഞാൻ കാവൽ നല്കുക തന്നെ ചെയ്യും" (ബുഖാരി: 6021)


ഈ ഹദീസിന്റെ അർത്ഥതലം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:


وكذلك العبد إذا واظب على الطاعات بلغ إلى المقام الذي يقول الله : كنت له سمعا وبصرا ، فإذا صار نور جلال الله سمعا له سمع القريب والبعيد ، وإذا صار ذلك النور بصرا له رأى القريب والبعيد ، وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب . (التفسير الكبير: ٩٢/٢١)

അപ്രകാരം അടിമ ആരാധനകളിൽ വ്യാപ്രതനായാൽ 'ഞാൻ ചെവിയാകും, കണ്ണാകും' എന്ന് അല്ലാഹു പ്രസ്താവിക്കുന്ന പദവിയിലവനെത്തുന്നതാണ്. അല്ലാഹു അടിമയുടെ ചെവിയായാൽ അടുത്തുള്ളതും വിദൂരത്തുള്ളതും അവൻ കേൾക്കുന്നതാണ്. അല്ലാഹു അടിമയുടെ കണ്ണായാൽ സമീപത്തും ദൂരത്തുമുള്ളത് അവൻ കാണുന്നതാണ്. അല്ലാഹു അടിമയുടെ കൈയായാൽ പ്രയാസകരമായതും എളുപ്പമായതും അടുത്തുള്ളതും അകലെയുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാൻ അവനു കഴിയും.(റാസി: 21/92)

➖➖➖➖➖➖➖➖➖


തെളിവ് 4

കെ.എം മൗലവി എഴുതി:

"അപ്പോൾ അമ്പിയാക്കൾ

അല്ലാത്തവർക്ക് തന്നെ ഗൈബിയ്യായ കാര്യം

അല്ലാഹു ചിലപ്പോൾ അറിയിച്ചു കൊടുക്കാറുണ്ടെ

ന്നുള്ളത് ഖുർആൻ കൊണ്ട് തന്നെ വെളിപ്പെട്ടു."


തുടർന്ന്, ഹദീസുകൾ

തെളിവുദ്ദരിച്ചുകൊണ്ട്

കെ.എം മൗലവി  എഴുതുന്നു:


"ജാബിർ(റ) ൽനിന്ന് അദ്ദേഹം പറയുന്നു:

ഉഹ്ദ് യുദ്ധം വന്നപ്പോൾ തന്റെ ബാപ്പ രാത്രിയിൽ

എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു,

നബി(സ)യുടെ സ്വഹാബികളിൽ നിന്ന് ആദ്യമായി

കൊല്ലപ്പെടുന്നവരുടെ കൂട്ടത്തിൽ കൊല്ലപ്പെട്ടു പോകുന്നവനായിട്ടല്ലാതെ എന്നെ ഞാൻ കാണുന്നില്ല. നബി(സ)യൊയികെ നിന്നെക്കാൾ എനിക്ക് അധികം പ്രിയപ്പെട്ടവരായി ഞാൻ ആരെയും വിട്ടുപോകുന്നില്ല.

എന്റെ പേരിൽ ഒരു കടം ഉണ്ട്. നീ അത് വീട്ടണം

നിന്റെ സഹോദരങ്ങളുടെ കാര്യത്തിൽ എന്റെ വസിയ്യത്ത് നല്ല വിധത്തിൽ നീ സ്വീകരിക്കുകയും വേണം.

അങ്ങിനെ ഞങ്ങൾക്ക് നേരം വെളുത്തപ്പോൾ

ആദ്യമായി കൊല്ലപ്പെട്ട ആൾ

അദ്ദേഹം തന്നെയായി ഭവിച്ചു.

അദ്ദേഹത്തെ മറ്റൊരു ശരീരത്തോട് കൂടി

ഒരു ഖബറിൽ ഞാൻ മറവുചെയ്തു.... "


ശേഷം മൗലവിമാർ ഇപ്പോൾ ഉദ്ദരിക്കാറുള്ള

ഖുർആൻ സൂക്തങ്ങൾക്കുള്ള വിശദീകരണം

കെ.എം മൗലവി നൽകുന്നു:


"നിങ്ങളെ അദൃശ്യ കാര്യത്തിന്മേൽ വെളിപ്പെടുത്തുക എന്നത് അല്ലാഹുവിൻറെ ചട്ടമല. പക്ഷേ അല്ലാഹു അവന്റെ ദൂതന്മാരായി ഉദ്ദേശിക്കുന്നവരെ അവൻ തിരഞ്ഞെടുക്കുന്നു "

എന്ന (ആലു ഇംറാൻ - 179)വചനവും,

സൂറത്തുൽ ജിന്നിലെ "അപ്പോൾ അവന്റെ അദൃശ്യ കാര്യത്തിന്മേൽ അവൻ ദൂതനായി തൃപ്തിപ്പെട്ടവരെ അല്ലാതെ ആരെയും അവൻ വെളിപ്പെടുത്തുക ഇല്ല " എന്ന 25ആം ആയത്തും പ്രവാചകന്മാരല്ലാത്തവർക്ക്

ഒരു വിധത്തിലും ഗൈബിനെ അള്ളാഹു അറിയിക്കുകയില്ലെന്ന് പറയുന്നതായി ധരിക്കുന്നത്

തെറ്റിദ്ധാരണയാകുന്നു."

ഈ ആയത്തുകൾ കൊണ്ട് വെളിപ്പെടുന്നത് ഗൈബിയായ കാര്യം പൂർണമായും സ്പഷ്ടമായും നബിമാർക്ക് മാത്രമേ അല്ലാഹു അറിയിക്കുക യുള്ളൂ എന്നു മാത്രമാകുന്നു. അപ്പോൾ നബി മാരോട് യഥാർത്ഥമായി തുടർന്ന് ജീവിക്കുന്ന സ്വാലിഹീങ്ങൾക്ക് അവന്റെ യഥാർത്ഥ ഔലിയാക്കൾ ആയവർക്ക് അപൂർണ്ണവും അസ്പഷ്ടവും എന്ന് പറയത്തക്ക വിധത്തിൽ ചില ഗൈബിയായ കാര്യം അല്ലാഹു അറിയിക്കും എന്ന് പറയുന്നതിനെ ഈ ആയത്തുകൾ നിഷേധിക്കുന്നില്ല. അങ്ങിനെ ചില ഗൈബിയായ കാര്യങ്ങളെ നബിമാരല്ലാത്ത

സ്വാലിഹീങ്ങൾക്ക് (അല്ലാഹുവിൻറെ ഔലിയാഇന്ന്) അല്ലാഹു അറിയിക്കുന്നത് അവൻ അവർക്ക് നൽകുന്ന കറാമത്തുകളിൽ ഉൾപ്പെട്ടതുമാകുന്നു."

അൽ വിലായതു വൽ കറാമ:

കെ.എം.മൗലവി പേ :60 - 62.


തെളിവ് 5

    📚 📚📚📚📚📚📚

*കുപ്പിക്കകത്തുള്ള വസ്തുവിനെപ്പോലെ കാണും ഞാൻ നിങ്ങളെ ഖൽബകമെന്നോവർ*
➖➖➖➖➖➖➖➖➖➖➖
താഴെയുള്ള ഒരു ഹദീസ് നോക്കൂ ..ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഈ ഹദീസിൽ കാണാം


عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: هل ترون قبلتي ههنا؟ والله ما يخفى علي ركوعكم ولا خشوعكم ، وإني لأراكم وراء ظهري (رواه البخاري رحمه الله


“നിങ്ങൾ എന്റെ മുന്നിലുള്ളതിനെ കാണുന്നില്ലേ ? അപ്രകാരം, അല്ലഹുവാണെ സത്യം നിങ്ങളുടെ റുകൂ‍ഉം നിങ്ങളുടെ ഭയഭക്തിയും എനിക്ക് ഗോപ്യമല്ല, നിശ്ചയം നിങ്ങളെ ഞാൻ പിന്നിലൂടെ കാണുന്നുണ്ട്”
പിന്നിലുള്ളതും ഹൃദയത്തിന്റെ ഉള്ളിലുള്ളതുമൊക്കെ കാണുമെന്ന്, വഹ്‌യ് മുഖേന അറിയുമെന്നല്ല പറഞ്ഞത്. ഇതൊക്കെ മുഅ്ജിസത്തുകളാണ്. എങ്ങിനെ എന്ന ചോദ്യത്തിന് അവിടെ പ്രസക്തിയില്ല. വിശുദ്ധ ഖുർ‌ആനിൽ അല്ലാഹു ദുൽഖർനൈനിയെ കുറിച്ച് പറഞ്ഞില്ലേ : وآتيناه من كل شيء سببا
“എല്ലാറ്റിന്റെയും കാരണങ്ങളെ നാം അദ്ധേഹത്തിന് കീഴ്പ്പെടുത്തിക്കൊടുത്തു “
കാരണങ്ങളുടെ ലോകമായ ഇവിടെ കാരണങ്ങളെത്തന്നെ അല്ലാഹു ഒരാൾക്ക് കീഴ്പ്പെടുത്തിക്കൊടുത്താൽ അവിടെ പിന്നെ “എങ്ങിനെ” എന്ന ചോദ്യത്തിന് പ്രസക്തിയില്ല. നേരത്തെ ഉദ്ധരിച്ച ഉദ്ധരണിയിലുള്ളതു പോലെ ഉലൂഹിയ്യത്തിന്റെയോ ഇലാഹിന്റേയോ പ്രത്യേകതകളിൽ‌പ്പെട്ടതാവാതിരുന്നാൽ മതി. അല്ലാത്തതൊക്കെ വിശ്വസിക്കാവുന്നതാണ്.



ഇതല്ലാം വഹ് യിലൂടെയാണൊ മൗലവി മാരെ


തെളിവ് 6


അതാണ് മഹാനാ‍യ ഇബ്നു ഹജറുൽ അസ്‌ഖലാനി رحمه الله തന്റെ ഫത്‌ഹുൽ ബാരിയിൽ പറഞ്ഞത്.


فلما انقطع الوحي بموته وقع الإلهام لمن اختصه الله به للأمن من اللبس من ذلك ، وفي إنكار وقوع ذلك مع كثرته واشتهاره مكابرة ممن أنكره. )فتح الباري – باب المبشرات


“തിരു നബി صلى الله عليه وسلم യുടെ, വഫാത്തോടെ വഹ്‌യ് അവസാനിച്ചപ്പോൾ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തവർക്ക് ഇൽഹാം അവശേഷിച്ചു. വഹ്‌യുമായി കൂടിക്കുഴയാതിരിക്കാൻ വേണ്ടിയാണിത്. ഇൽഹാം സംഭവിക്കുന്നതിനെ നിഷേധിക്കൽ അഹങ്കാരമാണ്.

🕋🕌🕋🕋🕋🕋🕋🕋🕋🕌🕋

    )


ഷെയർ ചെയ്യുക.. സത്യം പ്രചരിപ്പിക്കുക*



Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpT
തൗഹീദറിയാത്ത ഖുറാഫികളുടെ പൊള്ളവാദങ്ങൾ
അറിയാൻ അത്തൗഹീദ് 2 ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം
 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
htps://islamicglobalvoice.blogspot.in/?m


പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...